News & Events
മദ്യമല്ല, പ്രാർത്ഥനയാണ് പ്രശ്‌നങ്ങൾക്കുള്ള പരിഹാരം:മാർപാപ്പ
Source: Sunday Shalom വത്തിക്കാൻ സിറ്റി: മദ്യമോ മറ്റ് ലഹരിവസ്തുക്കളൊ കൊണ്ടല്ല, പ്രാർത്ഥനകൊണ്ടാണ് ആത്മീയവും ഭൗതികവുമായ മന്ദതയുടെ കാലഘട്ടത്തെ അതിജീവിക്കേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജന്മദിനത്തിൽ കാസ സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിമധ്യേയുള്ള പ്രസംഗത്തിലാണ് ക്ലേശങ്ങളുടെ കാലഘട്ടത്തെ അതിജീവിക്കാനുള്ള മാർഗമായി പാപ്പ പ്രാർത്ഥന നിർദേശിച്ചത്. മരണമായിരുന്നു ഇതിലും ഭേദം എന്ന ജോബിന്റെ വിലാപം പലപ്പോഴും നമ്മുടെയും വിലാപമായി മാറാറുണ്ടെന്ന് പാപ്പ പങ്കുവച്ചു. ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതായിരുന്നു നല്ലത്. രോഗങ്ങളും കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും നമ്മെ ഇതുപോലെ തളർത്താറുണ്ട്. ആത്മീയമായ മരവിപ്പ് പലപ്പോഴും നമ്മുടെ ആത്മാവിനെ തകർക്കുന്നു. ആത്മാവ് കഠിന ദുഃഖത്തിലായിരിക്കുമ്പോൾ ശ്വാസമെടുക്കാൻ പോലും നാം ക്ലേശിക്കാറുണ്ട്. ശക്തരായവർ ഉൾപ്പെടെ എല്ലാവർക്കും സംഭവിക്കാറുള്ള കാര്യമാണിത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? ഒന്നൊ, രണ്ടോ ഗ്ലാസ് മദ്യമൊ മറ്റ് ലഹരി വസ്തുക്കളൊ ഉപയോഗിച്ചാൽ ഇതിന് പരിഹാരമാവില്ല. പ്രാർത്ഥിക്കണം. പ്രാർത്ഥനയാണ് പരിഹാരമാർഗം; പാപ്പ വിശദീകരിച്ചു. ശക്തിയോടെ പ്രാർത്ഥനയുപയോഗിച്ച് ദൈവസന്നിധിയിൽ നിലവിളിക്കുക. ഭയാനകമായ ഇത്തരം സാഹചര്യങ്ങളിൽ പ്രാർത്ഥിക്കാൻ കർത്താവ് തന്നെയാണ് നമ്മെ പഠിപ്പിച്ചത്. സങ്കീർത്തകനെപ്പോലെ, കർത്താവെ, ഞാൻ ഞാൻ ആഴമുള്ള കുഴിയിൽ പതിച്ചിരിക്കുന്നു. നിന്റെ കോപം എന്റെമേലുണ്ട്. എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമെ എന്ന് പ്രാർത്ഥിക്കേണ്ട സമയമാണിത്. ഏറ്റവും അന്ധകാരം നിറഞ്ഞതും പ്രതീക്ഷയറ്റതുമായ സമയത്ത് ഇപ്രകാരം പ്രാർത്ഥിക്കണം; പാപ്പ ഉദ്‌ബോധിപ്പിച്ചു. ആത്മീയമായ മരവിപ്പ് എല്ല! Read More of this news...ജാർഖണ്ഡിലെ ആദിവാസികൾ നിലനില്പിനായി സമരമുഖത്ത്
Source: Sunday Shalom റാഞ്ചി: തലമുറകളായി തങ്ങൾ കൈവശംവച്ച് അനുഭവിച്ചിരുന്ന ഭൂമി ഖനി മാഫിയകൾക്ക് കൈമാറാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ ജാർഖണ്ഡിലെ ആദിവാസികൾ പ്രതിഷേധ മാർച്ച് നടത്തി. ശബ്ദമില്ലാത്ത ആദിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കത്തോലിക്കസഭയും രംഗത്തുണ്ട്. നിലവിലെ നിയമമനുസരിച്ച് ആദിവാസികളുടെ ഭൂമി ആദിവാസികൾ അല്ലാത്തവർക്ക് വാങ്ങാൻ കഴിയില്ല. ആ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള സംസ്ഥാന ഗവൺമെന്റിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഖനി മാഫിയകളെ സഹായിക്കാനുള്ളതാണ് പുതിയ ഭേദഗതി. ഖനനലക്ഷ്യത്തോടെ ആ ഭൂമിയിൽ കണ്ണുവച്ചിരിക്കുന്ന മാഫിയകൾക്ക് ആദിവാസികളുടെ ഭൂമി വാങ്ങുന്നതിനുള്ള നിയമ തടസം ഈ ഭേദഗതിയിലൂടെ ഇല്ലാതാകുകയാണ്. ആദിവാസികളുടെ ജീവിതം വനം,ഭൂമി എന്നിവങ്ങയ കേന്ദ്രീകരിച്ചാണ് രൂപപ്പെട്ടിരിക്കുന്നത്. പുതിയ നിയമത്തിലൂടെ അവരുടെ ഭൂമി കവർന്നെടുക്കുന്നതിനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നത്; റാഞ്ചി സഹായ മെത്രാൻ ടെലസ്‌ഫോർ ബിലുങ് പറഞ്ഞു. ആദിവാസികളുടെ നിലനില്പിനെ അപകടത്തിലാക്കുകയാണ് ഇതുവഴി; ആദിവാസി സമൂഹത്തിൽനിന്നും വരുന്ന ബിഷപ് ബിലുങ് ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധക്കാരുടെ എണ്ണത്തിലുള്ള വർധനവാണ് ഗവൺമെന്റിനെ സംഭ്രമിപ്പിക്കുന്നത്; ആദിവാസികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഫാ. സേവ്യർ സോറന്റ് എസ്.ജെ പറയുന്നു. സഭയാണ് പുതിയ നിയമത്തിലൂടെ സംജാതമാകുന്ന ദുരന്തം സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഭൂമി സംരക്ഷിക്കുന്നതിനായി പ്രതികരിക്കണമെന്ന ബോധ്യം അവരിൽ രൂപപ്പെട്ടത് അതുവഴിയാണ്. ഫാ. സോറന്റ് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ പരമായി പിന്നോക്കാവസ്ഥയിലുള്ള ആദിവാസികളെ സഹായിക്കുന്നത് കത്തോലിക്കാ സഭയായതിനാൽ സഭയ്ക്ക് പ്രസ്താവനയുമായി സംസ്ഥാ Read More of this news...നല്ല നാളേയ്ക്കായുളള്ള തുടക്കം
Source: Sunday Shalom കൊളംബിയ: ഗവൺമെന്റും ഫാർക്ക് വിമതരും തമ്മിൽ ഒപ്പുവച്ച കരാർ ശുഭകരമായ ഭാവിയുടെ ആരംഭമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ. പുനരൈക്യം സാധ്യമാക്കുക എന്നത് എല്ലാവരുടെയും പ്രതിബദ്ധതയാണെന്നും ക്ലേശത്തിനിരയായവരിൽനിന്നാണത് ആരംഭിക്കേണ്ടതെന്നും കർദിനാൾ പരോളിൻ പറഞ്ഞു. സമാധാന കരാർ ഒപ്പുവച്ചതിനോടനുബന്ധിച്ച് കാർട്ടഗേനയിലർപ്പിച്ച ദിവ്യബലിയിലാണ് കർദിനാൾ ഇക്കാര്യം പറഞ്ഞത്. സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്ന ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധിയായി കർദിനാൾ പരോളിൻ പങ്കെടുത്തു. വിവിധ ബോധ്യങ്ങൾ പുലർത്തുന്നവർക്കും പരസ്പരം കൊല്ലാതെ ഭാവിയിൽ സഹവർത്തിത്വം സാധ്യമാണെന്ന് കർദിനാൾ പറഞ്ഞു. ജനാധിപത്യ നിയമങ്ങൾ പാലിച്ചുകൊണ്ടും മനുഷ്യാന്തസ്സിനെയും രാജ്യത്തിന്റെ ക്രൈസ്തവപാരമ്പര്യത്തെ ബഹുമാനിച്ചുകൊണ്ടുമാണ് ഇത് സാധ്യമാകുന്നത്. നീണ്ടകാലത്തെ ചർച്ചയുടെ ഒടുവിലാണ് ഈ കരാർ സാധ്യമായത്. ഇനിയുള്ള കാലം മുഴുവൻ നീണ്ടുനിൽക്കേണ്ട ഒരു പ്രക്രിയയുടെ ആരംഭം മാത്രമാണിത്. കൊളംബിയൻ ജനതയുടെ മുഴുവൻ പിന്തുണ ഇതിനാവശ്യമാണ്. ആക്രണങ്ങളിൽ അപമാനിതരും പഅടിച്ചമർത്തപ്പെട്ടവരുമായവരുടെ വേദനയകറ്റാൻ കൊളംബിയക്ക് സാധിക്കണം. വിദ്വേഷത്തിന്റെ സംസ്‌കാരം അവസാനിപ്പിച്ചുകൊണ്ട് ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതണം. നീതിപൂർവകവും ശക്തവുമായ സംവിധാനങ്ങളിലാണ് കൊളംബിയയുടെ ഭാവി. പീഡിതരായവരുടെ അന്തസ്സ് വീണ്ടെടുക്കുവാനുള്ള നടപടികളാണ് ഇതിനുള്ള ആദ്യ പടി; കർദിനാൾ വിശദീകരിച്ചു. ഇതിനായി സമയപരിധിയില്ലാതെ ഈ ജനങ്ങളുടെ അടുക്കലേക്ക് കടന്ന് ചെല്ലുകയും അവരുടെ പ്രശ്‌നങ്ങൾ സ്വന്തം പ്രശ്‌നങ്ങളായി പരിഗണിക്കുകയും ചെയ്യണമെന്ന് കർദിനാൾ പരോളിൻ പറഞ്ഞു. കൊളംബിയ ഇന്നാഗ്രഹിക്കുന്ന പോലുള് Read More of this news...അസര്‍ബൈജനാനില്‍ പാപ്പാ ഫ്രാന്‍സിസിന് ഹൃദ്യമായ വരവേല്പ്
Source: Vatican Radioഅപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ ആദ്യഘട്ടം സെപ്തംബര്‍ 30, ഒക്ടോബര്‍ 1 - വെള്ളി ശനി ദിവസങ്ങള്‍ ജോര്‍ജിയയില്‍ പാപ്പാ ഫ്രാന്‍സിസ് ചെലവൊഴിച്ചു. ഞായറാഴ്ച ഒക്ടോബര്‍ രണ്ടാം തിയതി, പ്രാദേശിക സമയം രാവിലെ 8.10-ന് ജോര്‍ജിയുടെ തലസ്ഥാന നഗരമായ തിബിലീസില്‍നിന്നും യാത്രപറഞ്ഞു. ഒരു മണിക്കൂര്‍ 20-മിനിറ്റു വിമാന യാത്രചെയ്ത പാപ്പാ ഫ്രാന്‍സിസ് പ്രാദേശിക സമയം രാവിലെ 9.30-ന് അസര്‍ബൈജാന്‍റെ തലസ്ഥാനനഗരമായ ബാക്കുവിലെ ഹൈദരാലീവ് വിമാനത്താവളത്തില്‍ ഇറങ്ങി. പ്രസിഡന്‍റ് ഇലാം അലീവും രാഷ്ട്രപ്രതിനിധികളും സഭാതലവാന്മാരും ചേര്‍ന്ന് പാപ്പായെ വരവേറ്റു.മുസ്ലിങ്ങള്‍ ബഹുഭൂരിപക്ഷമുള്ള നാടാണിത്. ഇറാനുശേഷം ഏറ്റവും അധികം ഷിയാ മുസ്ലീങ്ങള്‍ അസര്‍ബൈജാനിലാണ്. സുന്നികളും ഇവിടെയുണ്ട്. ക്രൈസ്തവര്‍ ന്യൂനപക്ഷവും, അതില്‍ കത്തോലിക്കര്‍ 57,000-ത്തോളം മാത്രവുമാണ്. തദ്ദേശവാസികളായ അസിരീസ്-കത്തോലിക്കര്‍ ആയിരത്തില്‍ താഴെയാണ്.ബാക്കുവിലെ അമലോത്ഭവനാഥയുടെ ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ ചെറുഗണത്തോടൊപ്പം സമൂഹബലിയര്‍പ്പിച്ചുകൊണ്ട് 10.30-ന് സമൂഹബലിയര്‍പ്പിച്ചുകൊണ്ട് 16-ാമത് അപ്പസ്തോലികയാത്രയുടെ രണ്ടാംഘട്ടം പാപ്പാ ഫ്രാന്‍സിസ് അസര്‍ബൈജാനില്‍ ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ സന്ദര്‍ശനം സമാപിക്കും. Read More of this news...പ്രാചീന ബൈബിൾ ചുരുളുകൾ വായനായോഗ്യമാക്കുന്നു
Source: Sunday Shalom ലൂയിസ്‌വില്ലെ: കേടുപാടുകൾ സംഭവിച്ചതുമൂലം സ്പഷ്ടമല്ലാതിരുന്ന പ്രാചീന ബൈബിൾ ചുരുൾ നൂറ്റാണ്ടുകൾക്ക് ശേഷം ആധുനിക കമ്പ്യൂട്ടർ സ്‌കാനിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വായനയോഗ്യമായി. എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയ ധാരാളം ചുരുളുകൾ ഈ സാങ്കേതികവിദ്യയുപയോഗിച്ച് വായിച്ചെടുക്കാമെന്നും ധാരാളം വിലപ്പെട്ട വിവരങ്ങൾ ലഭ്യമാവുമെന്നും ഹൈ-റെസല്യൂഷ്യൻ കമ്പ്യൂട്ടർ സ്‌കാൻ വികസിപ്പിച്ച കെന്റുക്കി സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പ്രഫസർ ബ്രന്റ് സീൽസ് പറയുന്നു. മൃഗങ്ങളുടെ തോലിൽ മഷിയുപയോഗിച്ച് എഴുതിയ ചുരുളകളാണ് പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച് വായനായോഗ്യമായി ലഭ്യമാകുന്നത്. ലേവ്യരുടെ പുസ്തകത്തിലെ ആദ്യ രണ്ട് അധ്യായങ്ങളിൽ നിന്നുള്ള ഭാഗങ്ങളാണ് 35 ലൈൻ അപഗ്രഥിച്ചതിൽ നിന്ന് ഇതുവരെ ലഭ്യമായിരിക്കുന്നത്. Read More of this news...ജോര്‍ജിയയിലെ ബലിയര്‍പ്പണം കൂട്ടായ്മയുടെ ലാളിത്യം
Source: Vatican Radioപ്രാദേശിക സമയം രാവിലെ 9.30-ന് പാപ്പാ ഫ്രാന്‍സിസ് തിബിലീസിലെ വിശ്രമകേന്ദ്രമായ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും 5 കി. മി. അകലെയുള്ള സ്റ്റേഡിയത്തിലേയ്ക്ക് പാപ്പാ കാറില്‍ പുറപ്പെട്ടു. ജോര്‍ജിയയിലെ വിഖ്യാതവും വിസ്തൃതവുമായ കളിക്കളവും സാംസ്കാരിക സംഗമസ്ഥാനവുമാണ് 27,000-പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള പച്ചവിരിച്ച മിഷ്ക്കേത്ത സേറ്റിഡിയം. വേദിയിലേയ്ക്ക് 9.40-ന് ഒരു തുറന്ന ഇലക്ട്രിക് കാറില്‍ പാപ്പാ പ്രവേശിച്ചു. ക്രൈസ്തവര്‍ ജനസംഖ്യയുടെ പകുതിയാണെങ്കിലും അവര്‍ വിഭിന്ന ഓര്‍ത്തഡോക്സ് സമൂഹമാകയാലും കത്തോലിക്കര്‍ രണ്ടുലക്ഷത്തില്‍ താഴെയുമാകയാല്‍ ജോര്‍ജ്ജിയന്‍ ദേശീയ സ്റ്റേഡിയത്തിന്‍റെ നിറവ് കാണാനില്ലായിരുന്നു. എങ്കിലും ജോര്‍ജിയയുടെ വിവിധ പ്രവിശ്യകളില്‍നിന്നും എത്തിയ കത്തോലിക്കരും അല്ലാത്തവരുമായ ആബാലവൃന്ദം ജനങ്ങള്‍ ആവേശത്തോടെ പാപ്പായെ വരവേറ്റു.സഭൈക്യപരമായി രൂപപ്പെടുത്തിയ 200 അംഗ ഗായകസംഘം ജോര്‍ജിയന്‍ ഗീതങ്ങള്‍ പാടി പാപ്പായെ എതിരേറ്റു. ബലിവേദിയോടു ചേര്‍ന്നുള്ള ഇരിപ്പിടങ്ങളില്‍ പാത്രിയര്‍ക്കിസ് ഈലിയന്‍ ദ്വിതിയനും, പിന്നെ കാല്‍ഡിയന്‍, അസ്സീറിയന്‍, അര്‍മേനിയന്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാപ്രതിനിധികള്‍ സന്നിഹിതരായിരുന്നു. പരിശുദ്ധകുര്‍ബ്ബാനയുടെ കൂദാശയില്‍നിന്നും ഇനിയും വിഘടിച്ചുനില്ക്കുന്നതാണ് ഇതര സഭകളെ കത്തോലിക്കാ സഭാകൂട്ടായ്മയില്‍നിന്നും അകറ്റിനിറുത്തുന്നത്.ഒക്ടോബര്‍ 1, ശനി. ആഗോളസഭയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ കൊച്ചുത്രേസ്യാ പുണ്യവതിയുടെ അനുസ്മരണത്തിനുള്ള ബലിയര്‍പ്പിക്കാന്‍ വെള്ളപൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് പാപ്പാ ഫ്രാന്‍സിസ് സഹകര്‍മ്മികര്‍ക്കൊപ്പം ആഗതനായി. ലത്തീന്‍ ഭാഷയില്‍ അര്‍പ്പിക്കപ്പെട്ട ! Read More of this news...കെ.സി.ബി.സി കാരുണ്യവർഷാചരണ സമാപനം കോട്ടയത്ത്
Source: Sunday Shalom കോട്ടയം: കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സംയുക്താഭിമുഖ്യത്തിൽ കാരുണ്യവർഷാചരണത്തിന്റെ ഔദ്യോഗിക സമാപനം കെ.സി.ബി.സിയുടെ നേതൃത്വത്തിൽ നവംബർ 12 ന് കോട്ടയത്ത് സംഘടിപ്പിക്കുന്നു. കേരളത്തിലെ സീറോമലബാർ, ലത്തീൻ, സീറോ മലങ്കര റീത്തുകളുടെ മേലദ്ധ്യക്ഷൻമാരും വിവിധ രൂപതകളിലെ മെത്രാന്മാരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും. കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെയും ഫാമിലി കമ്മീഷന്റെയും സംയുകാതാഭിമുഖ്യത്തിലാണ് സമാപനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സമാപനാഘോഷങ്ങൾക്ക് മുന്നൊരുക്കമായുള്ള ആലോചനായോഗം ഒക്‌ടോബർ 3 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തപ്പെടുമെന്ന് കാരുണ്യവർഷ സമാപനാചരണത്തിന്റെ ജനറൽ കൺവീനർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു. Read More of this news...സ്വാശ്രയപ്രവേശനം: മെറിറ്റ്-മാനേജ്‌മെന്റ് വിഭജനം അശാസ്ത്രീയം
Source: Sunday Shalom കൊച്ചി: സ്വാശ്രയ പ്രവേശനത്തിൽ നിലവിലുള്ള മെറിറ്റ്-മാനേജ്‌മെന്റ് വിഭജനം യുക്തിരഹിതമാണെന്നും, നൂറുശതമാനം സീറ്റിലും മെറിറ്റുമാത്രം മാനദണ്ഡമാക്കുകയും മുഴുവൻ സീറ്റിലും ഒരുപോലെ ഫീസ് നിർണയിക്കുകയും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് (ഫീസിളവ്) നല്കാനുള്ള സംവിധാനം സർക്കാരും സ്വാശ്രയമാനേജുമെന്റുകളും സംയുക്തമായി ഒരുക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ സ്വാശ്രയരംഗത്ത് നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാവുകയുള്ളൂവെന്ന് കെസിബിസി ജാഗ്രതാസമിതിയുടെ പിഒസിയിൽ ചേർന്ന യോഗം വിലയിരുത്തി. അമ്പതുശതമാനം മെറിറ്റ്‌സീറ്റും അമ്പതുശതമാനം മാനേജുമെന്റ് സീറ്റുമെന്ന ക്രോസ് സബ്‌സിഡി സംവിധാനം നിയമവിരുദ്ധവും അഴിമതിക്ക് വഴിതെളിക്കുന്നതുമാണ്. അമ്പതുശതമാനം മാനേജ്‌മെന്റ്‌സീറ്റിൽ മാനേജുമെന്റിന്റെ യുക്തിയനുസരിച്ച് മെറിറ്റില്ലാത്തവർക്കും പ്രവേശനം നല്കാമെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇതിടയാക്കും. അമ്പതുശതമാനം മെറിറ്റ് സീറ്റിൽ സർക്കാർ കോളേജിലേതിനു തുല്യമായ ഫീസ് മാത്രം ഈടാക്കണമെന്ന് കരാറുണ്ടാക്കിയതിൽ സർക്കാർ അഭിമാനംകൊള്ളുമ്പോൾ, മാനേജ്‌മെന്റ് സീറ്റിൽ ഫീസിനൊപ്പം തലവരിപ്പണവുമാകുന്നതിൽ കുഴപ്പമില്ലെന്ന ധാരണയും ഇതുണ്ടാക്കുന്നു. ഇത് അഴിമതിക്കുള്ള അന്തരീക്ഷം സൃഷ്ടിക്കും. മെറിറ്റ് സീറ്റെന്ന് സർക്കാർ വിളിക്കുന്ന അമ്പതുശതമാനം സീറ്റിൽ ഫീസിളവ് നല്കിയാൽ അത് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്കു തന്നെയാണ് ലഭിക്കുന്നതെന്ന് നാളിതുവരെയുള്ള അനുഭവത്തിന്റെയോ കണക്കുകളുടെയോ വെളിച്ചത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ടോ? അമ്പതുശതമാനം മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളാണ് എംബിബിഎ Read More of this news...കോക്കസസ് രാജ്യങ്ങളിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും
Source: Vatican Radioകോക്കസസ് രാജ്യങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ വടക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള പാപ്പ ഫ്രാന്‍സിസിന്‍റെ ത്രിദിന അപ്പസ്തോലിക യാത്ര സെപ്തംബര്‍ 30-ാം തിയതി വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്."നിങ്ങള്‍ക്കു സമാധാനം...!" (യോഹ. 20, 19) എന്ന സുവിശേഷ ആശംസ ആപ്തവാക്യമായുള്ള ആദ്യഘട്ട അപ്പോസ്തോലിക സന്ദര്‍ശനം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രാദേശിക സമയം മൂന്നു മണിയോടെ ജോര്‍ജിയയില്‍ ആരംഭിക്കും. ഒക്ടോബര്‍ 1-ാം തിയതി ശനിയാഴ്ച വൈകുന്നേരംവരെ നീണ്ടുനില്ക്കും. വിശുദ്ധ ഗീവര്‍ഗ്ഗീസ് മദ്ധ്യസ്ഥനായുള്ള ജോര്‍ജ്ജിയയില്‍ ജനസംഖ്യയുടെ 8 ശതമാനം ഓര്‍ത്തഡോക്സ് ക്രൈസ്തവരുള്ളതില്‍ 0.8 ശതമാനം മാത്രമാണ് കത്തോലിക്കര്‍.പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതയാത്രയുടെ രണ്ടാം ഘട്ടം ജോര്‍ജിയയുടെ അയല്‍രാജ്യമായ അസര്‍ബൈജാനിലാണ്. "നാം സഹോദരങ്ങളാണ്...!" (മത്തായി 23, 28) എന്ന സുവിശേഷ സുക്തം ആദര്‍ശവാക്യമാക്കിയുള്ള സന്ദര്‍ശം ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച വൈകുന്നേരംവരെ നീണ്ടുനില്ക്കും. ജനസംഖ്യയുടെ 4.8 ശതമാനം ക്രൈസ്തവരുള്ള ഈ നാട്ടിലെ അര്‍മേനിയന്‍ കത്തോലിക്കര്‍ പിന്നെയും ചെറുസമൂഹമാണ്...ക്രൈസ്തവര്‍ ന്യൂനപക്ഷമായുള്ള കോക്കസസ് പര്‍വ്വത താഴ്വാര രാജ്യങ്ങളിലേയ്ക്കുള്ള അപ്പസ്തോലിക യാത്ര അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ കാരുണ്യ തീര്‍ത്ഥാടനമാണെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് സെപ്തംബര്‍ 28-ാം തിയതി ബുധനാഴ്ച റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശേഷിപ്പിച്ചു. Read More of this news...മെക്‌സിക്കോ: അതിക്രമങ്ങൾക്കുനേരെ ഭരണകർത്താക്കൾ കണ്ണുതുറക്കണം
Source: Sunday Shalom മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ െ്രകെസ്തവ പുരോഹിതർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കുനേരെ ഭരണകർത്താക്കൾ കണ്ണുതുറക്കണമെന്ന് മെക്‌സിക്കൻ ആർച്ച്ബിഷപ്പ് സേർജോ റിബേരാ. ഒരാഴ്ചയ്ക്കിടെ മെക്‌സിക്കോയിൽ മൂന്ന് വൈദികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈദികരുടെ കൊലപാതകം അജപാലന മേഖലയെ തളർത്താനുള്ള ശ്രമമാണെന്നും മെക്‌സിക്കോയിൽ വർദ്ധിച്ചു വരുന്ന മതപീഡനത്തിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ കത്തോലിക്ക വൈദികൻ ജോസ് അൽഫ്രഡോ ലോപസ് ഗൂലിയന്റെ മൃതശരീരം പടിഞ്ഞാറൻ മെക്‌സിക്കോയിലെ ലാസ് ഗുയാബസിലെ ഹൈവേയ്ക്ക് സമീപം ജീർണിച്ച നിലയിൽ ഇക്കഴിഞ്ഞ ദിവസം കണ്ടെത്തി. വെരാക്രൂസ് എന്ന മെക്‌സിക്കൻ സംസ്ഥാനത്ത് രണ്ടു കത്തോലിക്ക പുരോഹിതരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ദിവസമാണ് ഫാ. ജോസ് അൽഫ്രഡോ ലോപസിനെ കാണാതായത്. മൊരീലിയ അതിരൂപതയുടെ കീഴിൽ സേവനം ചെയ്തിരുന്ന വൈദികനായിരുന്നു ഫാ. ലോപസ്. പ്രസിഡന്റ് ഹെന്റീക്കോ പീനായുടെ നാലു വർഷ ഭരണത്തിൽ 15 വൈദികരും രണ്ടു അൽമായ നേതാക്കളും സഭയ്ക്ക് നഷ്ടമായിട്ടുണ്ട്. വൈദികരെ മയക്കുമരുന്ന മാഫിയ കൊലപ്പെടുത്തുന്നത് അജപാല ശുശ്രൂഷയെ തകർക്കാനും നാട്ടിൽ മയക്കുമരുന്നും മനുഷ്യക്കടത്തും സ്ഥിരപ്പെടുത്താനുമുള്ള നീക്കമാണ്. ജനങ്ങളെ, വിശിഷ്യാ യുവജനങ്ങളെ മാഫിയയുടെ കരങ്ങളിൽനിന്നും മോചിക്കാനുള്ള പരിശ്രമത്തെയാണ് പീഡനത്തിലൂടെയും കൊലപാതകത്തിലൂടെയും അധോലോകം ചെറുക്കുന്നതെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു. 2006മുതൽ മെക്‌സിക്കോയിൽ 36 വൈദികർ കൊല്ലപ്പെട്ടിട്ടുണ്ട്. വൈദികരെ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തുന്ന രീതിയാണ് മിക്ക സംഭവങ്ങളിലും അക്രമികൾ ആവർത്തിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ നടന്& Read More of this news...പരസ്പരം അറിയുന്നതിലൂടെ കൂട്ടായ്മ വര്‍ദ്ധിക്കും : പാപ്പാ ഫ്രാന്‍സിസ്
Source: Vatican Radioശാരീരികമായ അടുപ്പത്തെക്കാള്‍ പരസ്പരമുള്ള അറിവും ആദരവുമാണ് യഥാര്‍ത്ഥത്തില്‍ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നത്. അനുദിനമുള്ള നമ്മുടെ പരിശ്രമം അടുക്കാനായിരിക്കണം, അകലാനായിരിക്കരുത്. കാരണം കൂട്ടായ്മ ദൈവികമാണ്. അത് സമാധാനത്തിന്‍റെ പാതയാണ്. ചോദ്യോത്തര രൂപത്തില്‍ ഹെബ്രായ കൂട്ടായ്മയുമായി പാപ്പാ ചിന്തകള്‍ ഇങ്ങനെ പങ്കുവച്ചു.ഒക്ടോബര്‍ 2-ാം തിയതി ആചരിക്കുന്ന 'റോഷ് ഹാഷാനാ' (Rosh Hashanah)ഹെബ്രായ പുതുവത്സര ദിനത്തിനു മുന്നോടിയായിട്ടാണ് സ്വിറ്റ്സര്‍ലണ്ട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന World Jewish Congress-ലെ അംഗങ്ങള്‍ പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ചയ്ക്ക് എത്തിയത്.ഹെബ്രായര്‍ പുതുവര്‍ഷദിനം ആചരിക്കുന്നത് ആദിമനുഷ്യരായ ആദത്തെയും ഹവ്വായെയുംദൈവം സൃഷ്ടിച്ച ദിനത്തിലാണത്രേ! ഹെബ്രായ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 2-ാം തിയതിയാണ് പുതുവത്സരാരംഭം. ആഘോഷങ്ങള്‍ രണ്ടു ദിവത്തിലേറെ നീണ്ടുനില്ക്കാറുണ്ട്.ഹെബ്രായ സഹോദരങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന പാപ്പാ, ഐക്യത്തിനും സമാധാനത്തിനുമായുള്ള ശ്രമങ്ങള്‍ തുടരണമെന്നും, അബ്രാഹത്തിന്‍റെ സന്തതികളാണ് യഹൂദരും ക്രൈസ്തവരും മുസ്ലീംങ്ങളുമെന്നും ചൂണ്ടിക്കാട്ടി. അതിനാല്‍ നാം പരസ്പരം സംവാദത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കണമെന്നും, അത് തുടരണമെന്നും, മതങ്ങള്‍ തമ്മില്‍ മാന്യതയും സാമീപ്യവും പ്രകടമാക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.മൗലിക ചിന്താഗതിയില്ലാത്ത മുസ്ലിംഗങ്ങള്‍ തുറവുള്ളവരാണ്. അവര്‍ നല്ല മനുഷ്യരുമാണ്. ഇത് തന്‍റെ രാജ്യത്തെ, അര്‍ജന്‍റീനയിലെ അനുഭവമാണെന്നും, തനിക്കുവേണ്ടി ധാരാളം മുസ്ലിം സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. കൂട്ടായ്മയ്ക്കും സൗഹൃദത്തിനും മതത്തിന്‍റെ അതിര്‍വരമ്പുകള്‍ പാടില്ലെ Read More of this news...ഇടതു സർക്കാർ മദ്യനയം വ്യക്തമാക്കണം
Source: Sunday Shalom കൊച്ചി: നടപ്പു നിയമസഭാസമ്മേളനത്തിൽ ഇടതുസർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസി ജാഗ്രതാസമിതിയുടെ പ്രതിവാര അവലോകനയോഗം ആവശ്യപ്പെട്ടു. മദ്യവർജനം എന്ന ഒറ്റ വാക്കിലൊതുങ്ങുന്നതാണ് തങ്ങളുടെ മദ്യനയമെന്ന ഇടതുപക്ഷ സമീപനം, ഇക്കാര്യത്തിൽ സർക്കാരിനുള്ള അവ്യക്തതയോ ഇരട്ടത്താപ്പോ ആണ് വെളിപ്പെടുത്തുന്നത്. കൃത്യമായ പരിപാടികളിലൂടെയും നടപടിക്രമങ്ങളിലൂടെയും നിയമപരമായ നിയന്ത്രണ സംവിധാനങ്ങളിലൂടെയും പ്രായോഗികമാക്കാൻ കഴിയുന്നതാകണം സർക്കാർ സ്വീകരിക്കുന്ന മദ്യനയം. അത് ജനങ്ങൾക്കു മനസ്സിലാകുന്ന രീതിയിൽ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും സർക്കാരിനു കഴിയണം. മദ്യ ഉപഭോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള ഫലപ്രദമായ നിയന്ത്രണം കൊണ്ടുവരുന്നതാവണം സർക്കാർ രൂപം നല്കുന്ന മദ്യനയം. മദ്യത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന സർക്കാർ മദ്യഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന നടപടികൾ കൈക്കൊള്ളുന്നത് മദ്യവർജനം എന്ന ഇടതുനയത്തെ പരിഹാസ്യമാക്കും. പൊതുനിരത്തുകളിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾക്കു മുമ്പിൽ മനുഷ്യർ മൃഗസമാനം വെയിലത്തു നില്ക്കുന്ന പരിഹാസ്യമായ കാഴ്ചയും ഇല്ലാതാക്കാൻ നടപടിയുണ്ടാകണം. പത്തുശതമാനം ഔട്ട്‌ലെറ്റുകൾ പൂട്ടുന്നതിനുപരി ഇതിന് അടിയന്തിര പരിഹാരം കണ്ടെത്തേണ്ടതാണ്. വ്യക്തമായ നയം ഇല്ലാതെ ഉദ്യോഗസ്ഥമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും താത്പര്യത്തിനനുസരിച്ച് വ്യാഖ്യാനങ്ങളും നിലപാടുകളുമാകാമെന്ന നയം മദ്യലോബിയുടെ സമ്മർദങ്ങളെ അതിജീവിക്കുകയില്ല. നാടിനെ മദ്യവിപത്തിലേക്കും മയക്കുമരുന്നിന്റെ പിടിയിലേക്കും നയിക്കുന്ന സാഹചര്യങ്ങളെ ശക്തമായി നേരിടാൻ കഴിയുന്ന വ്യക്തമായ നയമാണ് ഇക്കാര്യത്ത! Read More of this news...വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണം വിശ്വാസ വഞ്ചനയെന്ന് വത്തിക്കാന്‍
Source: Vatican Radioവടക്കന്‍ കൊറിയയുടെ ആണവപരീക്ഷണം ഭീതികൊണ്ടുള്ള വിശ്വാസ വഞ്ചനയെന്ന് വത്തിക്കാന്‍ ആരോപിച്ചു. സെപ്തംബര്‍ 27-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ വിയന്ന കേന്ദ്രത്തില്‍ സമ്മേളിച്ച ആഗോള ആണവോര്‍ജ്ജ സംഘടനയുടെ (International Atomic Energy Agency - IAEA) 60-ാമത് സമ്മേളനത്തിലാണ് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി (Under-secretary for Foreign Relations), മോണ്‍സീഞ്ഞോര്‍ ആന്‍റൊണ്‍ കമിലിയേരി പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിഷേധം വാക്കുകളില്‍ പ്രകടമാക്കിയത്.അയല്‍ രാജ്യമായ തെക്കന്‍ കൊറിയയുടെ ആക്രമണഭീതി ഭയന്ന് വടക്കന്‍ കൊറിയ വന്‍ആണവായുധ പരീക്ഷണത്തിലേയ്ക്കും പ്രകടനത്തിലേയ്ക്കും നീങ്ങിയത് ധാര്‍മ്മികമായ നിരുത്തരവാദിത്വവും മാനവരാശിയോടുള്ള വിശ്വാസ വഞ്ചനയുമാണെന്ന് മോണ്‍സീഞ്ഞോര്‍ ആന്‍റൊണ്‍ കമിലിയേരി സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൊറിയന്‍ ഉപദ്വീപില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടേണ്ടത് സംവാദത്തിന്‍റെ പാതിയിലും അന്താരാഷ്ട്ര സമൂഹത്തിന്‍റെ അഭിപ്രായം മാനിച്ചുകൊണ്ടുമായിരിക്കണം. അയല്‍ രാഷ്ട്രത്തിന് ആണവശക്തിയുണ്ടെന്ന ഭയപ്പാടും, അതുമൂലം രാജ്യത്തിന്‍റെ സുരക്ഷയ്ക്കുവേണ്ടി ആണവായുധ ശക്തി വികസിപ്പിച്ചുവെന്നുള്ള പ്രസ്താവവും അധര്‍മ്മത്തിന്‍റെ പൊയ്മുഖമാണെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് മോണ്‍സീഞ്ഞോര്‍ കമിലിയേരി സമ്മേളനത്തില്‍ പ്രസ്താവിച്ചു.ആണവ ക്ഷേമവും സുരക്ഷിതത്ത്വവും, മാനവികതയുടെ സമഗ്രമായ സുസ്ഥിതി വികസനം, ആണവ നിരായുധീകരണ കരാര്‍, ആഗോള അണവ നിരീക്ഷണവും പരിശോധനയും, ധാര്‍മ്മിക ഉത്തരവാദിത്വവും സുരക്ഷയ്ക്ക് അനിവാര്യമായ കൂട്ടായ്മയും, എന്നീ മേഖലകളെക്കുറിച്ചും പരിശുദ്ധ സിംഹാസനത്തിന്‍റ വക്താവ് പ്രബന്ധത്തില്‍ പ്രതിപാദിച്ചു. സമാധാനപരവും മാനവകുലത്തിന്‍റെ വിക Read More of this news...കോക്കസസ് നാടുകളിലേയ്ക്ക് : കൂട്ടായ്മയ്ക്കുള്ള ചുവടുവയ്പുകള്‍
Source: Vatican Radio"സദ്വാര്‍ത്തയുമായി കര്‍ത്താവിന്‍റെ മലയില്‍ കാലുകുത്തുന്നവന്‍ ഭാഗ്യവാന്‍...!" എന്ന ഏശയാ പ്രവാചകന്‍റെ വാക്കുകള്‍ (52, 7) ഉദ്ധരിച്ചുകൊണ്ടാണ്, ജോര്‍ജിയയിലെ കത്തോലിക്കാ സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍, ആര്‍ച്ചുബിഷപ്പ് ജുസേപ്പെ പസ്സോത്തോ പാപ്പാ ഫ്രാന്‍സിസിന്‍റെ കോക്കസസ് മലയോര രാജ്യങ്ങളിലേയ്ക്കുള്ള - ജോര്‍ജിയ അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. സെപ്തംബര്‍ 30, വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന സന്ദര്‍ശനം ആദ്യം ജോര്‍ജ്ജിയയില്‍ തുടങ്ങി, ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച അസര്‍ബൈജാനില്‍ സമാപിക്കും. ഞായറാഴ്ച രാത്രി 10 മണിയോടെ പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.ഏറെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രയെ കര്‍ത്താവിന്‍റെ 'കോക്കസസ്' മലയിലേയ്ക്കുള്ള സന്ദര്‍ശനczന്ന് സെപ്തംബര്‍ 28-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ദിനപത്രം ലൊസര്‍വത്തോരെ റൊമാനോയ്ക്ക് നല്കിയ പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ്പ് പസോത്തോ വിശേഷിപ്പിച്ചു.ലത്തീന്‍, അര്‍മേനിയന്‍, അസ്സീറിയന്‍-കാല്‍ഡിയന്‍ വിഭാഗങ്ങളിലായി കത്തോലിക്കരുടെ എണ്ണം ജോര്‍ജിയയില്‍ 1,12,000-വും അസര്‍ബൈജാനില്‍ 57,000-വും മാത്രമാണ്. ചെറുഗണമായ ആടുകളെ തേടിയെത്തുമ്പോഴും, സമാധാനവും സാഹോദര്യവുമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനദൗത്യമെന്ന് ആര്‍ച്ചുബിഷപ്പ് പസോത്തോ ചൂണ്ടിക്കാട്ടി.ആദ്യദിവസം രാഷ്ട്ര പ്രതിനിധികളെയും ജനങ്ങളെയും അഭിസംബോധനചെയ്തുകൊണ്ട് നീതിയുടെയും ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ തുറക്കാന്‍ പോരുന്ന ധാര്‍മ്മികശേഷിയുള്ള സന്ദേശം പാപ്പാ ഫ്രാന്‍സിസ് ജോര്‍ജിയയുടെ തലസ്ഥാന നഗരമായ തിബിലീസില്‍ നല്ക്കും. ഒപ്പം പാപ്പാ മുന്‍ക" Read More of this news...സമാധാനത്തിന്‍റെ പ്രയോക്താവ് ഷീമോണ്‍ പേരസിന് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനാഞ്ജലി!
Source: Vatican Radioആദരണീയനായ പ്രസിഡന്‍റ് ഷീമോണ്‍ പേരസിന്‍റെ നിര്യാണത്തില്‍ അതിയായി ദുഃഖിക്കുന്നു. ഇസ്രായേലിലെ ജനങ്ങളെ ഹാര്‍ദ്ദമായി അനുശോചനം അറിയിക്കുന്നു. മരണവാര്‍ത്ത അറിഞ്ഞ ഉടനെ വത്തിക്കാനില്‍നിന്നും അയച്ച അനുശോചന സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് രേഖപ്പെടുത്തി. തന്നെ കാണാന്‍ പലതവണ വത്തിക്കാനിലെത്തിയ പ്രസിഡന്‍റ് പേരസുമായുള്ള സൗഹൃദത്തിന്‍റെ നേര്‍ക്കാഴ്ചയുടെ നിമിഷങ്ങളെ സന്തോഷത്തോടെ അനുസ്മരിക്കുകയും, സമാധാനപാതയിലുള്ള അദ്ദേഹത്തിന്‍റെ പതറാത്ത പരിശ്രമങ്ങളെ ആദരവോടെ അംഗീകരിക്കുകയും ചെയ്യുന്നു. പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ കുറിച്ചു.പ്രസിഡന്‍റ് പേരെസിന്‍റെ നിര്യാണത്തില്‍ രാഷ്ട്രം വിലപിക്കുമ്പോള്‍, ജനങ്ങള്‍ക്കിയില്‍ ഇനിയും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷം അടിയന്തിരമായി വളരാന്‍ ഈ നല്ല നേതാവിന്‍റെ ഓര്‍മ്മ പ്രചോദനമാവട്ടെ! ശാശ്വതമായ സമാധാന ശ്രമങ്ങള്‍ക്കായി മാനവകുലം ഇനിയും ചിന്തിക്കുകയും ചര്‍ച്ചചെയ്യുകയും പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ പൊതുനന്മയ്ക്കായി അശ്രാന്തം പരിശ്രമിച്ച ഷീമോണ്‍ പേരെസിന്‍റെ സമര്‍പ്പണമുള്ള രാഷ്ട്രീയ പൈതൃകം ആദരിക്കപ്പെടുകയും അത് സമാധാനത്തിന് വഴിതെളിക്കുകയും ചെയ്യട്ടെ! പാപ്പാ ആശംസിച്ചു.ഷീമോണ്‍ പേരസ്സെന്ന നല്ല രാജ്യതന്ത്രജ്ഞന്‍റെ ഓര്‍മ്മയില്‍ വേദനിക്കുന്ന സകലര്‍ക്കും, വിശിഷ്യാ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥന നേരുന്നു. ദൈവം ഇസ്രായേല്‍ രാഷ്ട്രത്തെയും ജനങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കുട്ടെ! പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. ഇപ്പോഴത്തെ പ്രസിഡന്‍റ്, റൂവെന്‍ റിവിലിനാണ് വത്തിക്കാനില്‍നിന്നും പാപ്പാ അനുശോചന സന്ദേശം അയച്ചത്.വര്‍ദ്ധക്ő Read More of this news...ആണവായുധ പ്രയോഗം വിനാശത്തിന്‍റെ പ്രകടനമെന്ന് വത്തിക്കാന്‍
Source: Vatican Radioസെപ്തംബര്‍ 26-ാം തിയതി തിങ്കളാഴ്ച യു.എന്‍. (United Nations) ആചരിച്ച സമ്പൂര്‍ണ്ണ ആണവ നിരായുധീകരണ ദിനാചരണത്തോട്(International Day for the Total Elimination of Nuclear Weapons) അനുബന്ധിച്ചു ന്യൂയോര്‍ക്ക് ആസ്ഥാനത്ത് നടന്ന സമ്മേളനത്തിലാണ് ഐക്യരാഷ്ട്ര സംഘനയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സമാധാനവും രാജ്യാന്തര സുസ്ഥിതിയും ഒരിക്കലും പരസ്പര വിനാശകങ്ങളും, സമ്പൂര്‍ണ്ണ വിനാശകങ്ങളുമായ ആയുധങ്ങളുടെ ശേഖരത്തിലൂടെ ആര്‍ജ്ജിക്കാനാവില്ല. സമാധാനം നീതിയിലും സാമൂഹിക-സാമ്പത്തിക പുരോഗതിയിലും, സ്വാതന്ത്ര്യത്തിലും മനുഷ്യാവകാശത്തോടുള്ള ആദരവിലും ആധിഷ്ഠിതമായിരിക്കണം. ജനതകളും സംസ്ക്കാരങ്ങളും തമ്മില്‍ പരസ്പര ആദരവും കൂട്ടായ്മയും വളര്‍ത്തുന്നതിലൂടെയാണ് സമാധനമുള്ള ജനസമൂഹങ്ങള്‍ വളര്‍ത്തേണ്ടത്. പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ ഇങ്ങനെ സമര്‍ത്ഥിച്ചു.പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതിയും സംരക്ഷണവും നാം ആഗ്രഹിക്കുന്നെങ്കില്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിനായി നിലകൊള്ളണമെന്ന്, പാപ്പാ ഫ്രാന്‍സിസ് യുഎന്നില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ആണവായുധങ്ങള്‍ നല്കുന്നത് മിഥ്യയായ സുരക്ഷാബോധമാണ്. അതുപോലെ അവയുടെ പ്രകടനം നടത്തി സമാധാനം നിലനിര്‍ത്താമെന്നതും വളരെ ദയനീയമായ തെറ്റിദ്ധാരണയാണ്. ആയുധശേഖരത്തിന്‍റെയും നിര്‍മ്മാണത്തിന്‍റെയും മേഖലകളിലെ മത്സരം, വിശിഷ്യാ ആണവായുധങ്ങളുടെ നിര്‍മ്മിതിയുടെ മത്സരം രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഭീകരപ്രവര്‍ത്തനവും, മാനവികതയുടെ യഥാര്‍ത്ഥമായ ആവശ്യങ്ങളെ അവഗണിക്കുന്ന നിസംഗതയുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ പ്രസ്താവിച്ചു.സുസ്ഥ& Read More of this news...കൊൽക്കത്തയിലെ വി.തെരേസക്ക് സർവകലാശാലകളുടെ ആദരവ്
Source: Sunday Shalom ഗുവഹത്തി: കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്ന പേരിൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ മദർ തെരേസക്ക് അസമിലെ സർവകലാശാലകളുടെ ആദരവ്. വിശുദ്ധ മദർ തെരേസയോടുള്ള ബഹുമാനസൂചകമായി അസമിലെ മൂന്ന് സർവകലാശാലകളിൽ പുതിയ പ്രൊജക്ടുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഗുവഹത്തി സർവകലാശാല, ഡിബ്രുഗർഘ് സർവകലാശാല, കോട്ടൺ കോളജ് സ്റ്റേറ്റ് സർവകലാശാല എന്നിങ്ങനെ സംസ്ഥാനത്തെ മുൻനിരയിലുള്ള സർവകലാശാലകളിലാണ് പാവങ്ങളുടെ അമ്മയ്ക്ക് ആദരവ് അർപ്പിക്കുന്നത്. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഈ പ്രൊജക്ടുകൾ നടപ്പിലാക്കുന്നത്. മദറിന്റെ പ്രവർത്തനങ്ങൾക്കും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കും പ്രസക്തി വർധിച്ചുവരുകയാണ്. മദറിനോടുള്ള ബഹുമാനസൂചകമായി ആ ആശയങ്ങൾക്ക് അനുരൂപമായ ചില പ്രൊജക്ടുകളാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. ഗുവഹത്തി സർവകലാശാല വൈസ് ചാൻസലർ ഡോ. മൃദുൽ ഹസാരിക പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള ഒരു ജീവകാരുണ്യപ്രവർത്തക വിശുദ്ധരുടെ ഗണത്തിലേക്ക് എത്തിയത് ഞങ്ങളെ ഏറെ പ്രചോദിപ്പിക്കുന്നുണ്ട്. പാവങ്ങളിലേക്ക് എത്തുന്ന രീതിയിൽ പ്രൊജക്ടുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ. ഡിബ്രുഗർഘ് സർവകലാശാല വൈസ് ചാൻസലർ ഡോ. അലക് കുമാർ ബുർഗോഹെയ്ൻ പറയുന്നു. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവരെ സഹായിക്കേണ്ടത് സാമൂഹ്യ ഉത്തരവാദിത്വമാണെന്ന ബോധ്യം വിദ്യാർത്ഥികളുടെ ഹൃദയത്തിൽ നിറയ്ക്കുന്ന വിധത്തിലുള്ള പാഠഭാഗങ്ങൾ ബിരുദാനന്തര വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും. മദറിന്റെ പ്രവർത്തനങ്ങളും സ്വീകരിച്ച രീതികളുമാണ് മാതൃകയായി സർവകലാശാല സ്വീകരിക്കുന്നത്. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും കോട്ടൺ കോളജ് സ്റ്റേറ്റ് സർവകലാശാല വൈസ് ചാൻസലറുമായ പ്രഫ. ദ്രുപ ജ്യോതി സൈക്ക Read More of this news...ഫാ.ജിയോ കടവിൽ കത്തോലിക്കാ കോൺഗ്രസ് കേന്ദ്രഡയറക്ടർ
Source: Sunday Shalom കൊച്ചി: സീറോ മലബാർ സഭയുടെ ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ കേന്ദ്ര ഡയറക്ടറായി റവ.ഫാ ജിയോ കടവിലിന് (തൃശൂർ അതിരൂപത) മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു.തൃശൂർ അതിരൂപതാ കൂരിയ വൈസ് ചാൻസിലർ, പി.ആർ.ഒ, കെ.സി.വൈ.എം. ഡയറക്ടർ എന്നീ സ്ഥാനങ്ങൾ ഇപ്പോൾ വഹിക്കുന്നുണ്ട്. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് വി.വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.ബിജു പറയനിലം, ജോസുകുട്ടി മാടപ്പള്ളി, സാജു അലക്‌സ്, സൈബി അക്കര, സ്റ്റീഫൻ ജോർജ്, അഡ്വ.ടോണി ജോസഫ്, ഡേവിസ് തുളവത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധി ജയന്തിദിനത്തോടനുബന്ധിച്ച് ഒക്‌ടോബർ ഒന്ന്, രണ്ട് തീയതികളിൽ മാലിന്യനിർമ്മാർജ്ജന ദിനങ്ങളായി ആചരിക്കുവാൻ യോഗം തീരുമാനിച്ചു. അതിരൂപതാ, രൂപതകളുടെ നേതൃത്വത്തിൽ അന്നേ ദിവസങ്ങളിൽ മാലിന്യ നിർമ്മാർജ്ജന പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. കത്തോലിക്കാ സഭയുടെ വലിയ ദൗത്യം സമൂഹത്തിൽ പ്രതിഫലിപ്പിക്കുവാൻ കത്തോലിക്കാ കോൺഗ്രസിന് സാധ്യമാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് നിയുക്ത ഡയറക്ടർ ഫാ.ജിയോ കടവിൽ പറഞ്ഞു. ക്രൈസ്തവരുടെയും പ്രത്യേകിച്ച് പൊതുസമൂഹത്തിന്റെയും നന്മ ലക്ഷ്യം വെച്ച് ജനകീയ പ്രശ്‌നങ്ങളിൽ ആഴത്തിൽ ഇടപെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. Read More of this news...പാപ്പ ഏഷ്യയിലേക്ക്; ലക്ഷ്യം ജോർജിയയും അസർബൈജാനും
Source: Sunday Shalom വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ജോർജിയ- അസർബൈജാൻ അപ്പസ്‌തോലിക പര്യടനം സെപ്തംബർ 30ന് ആരംഭിക്കും. തെക്കുപടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ പാപ്പ നടത്തുന്ന മൂന്നു ദിവസത്തെ അജപാലന സന്ദർശനം പാപ്പയുടെ 16-ാമത് അപ്പസ്‌തോലികയാത്രയാണ്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും ദരിദ്രരായ, ക്രൈസ്തവർ ന്യൂനപക്ഷമായ രാജ്യങ്ങളാണ് ജോർജിയയും അസർബൈജാനും. ജോർജിയിലാണ് ഫ്രാൻസിസ് പാപ്പആദ്യം എത്തുന്നത് . ജനസംഖ്യയുടെ എട്ട് ശതമാനം ക്രൈസ്തവരുള്ളതിൽ 0.8% മാത്രമാണ് കത്തോലിക്കർ. ഇവർ അർമേനിയൻ ബൈസന്റൈൻ പൗരസ്ത്യ കത്തോലിക്കാ സഭാംഗങ്ങളാണ്. റഷ്യൻ, ജോർജിയൻ ഓർത്തഡോക്‌സ് ക്രൈസ്തവരാണ് ജോർജിയയിൽ അധികവും. ജനസംഖ്യയുടെ അഞ്ച് ശതമാനംമാത്രം ക്രൈസ്തവരുള്ള രാജ്യമാണ് അസർബൈജാൻ. അതുപോലെ അസർബൈജാനിലെ ക്രൈസ്തവരും അധികവും ഓർത്തഡോക്‌സുകാരാണ് അവരിൽ കൂടുതലും. കത്തോലിക്കർ അധികവും അർമേനിയൻ സഭാംഗങ്ങളാണ്. സെപ്തംബർ 30ന് രാവിലെ റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും പുറപ്പെടുന്ന പാപ്പ അന്ന് പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3.00ന് ജോർജിയയുടെ തലസ്ഥാനമായ തിബിലീസിലെത്തും. ആദ്യ ദിനത്തിൽ ഔദ്യോഗിക കൂടിക്കാഴ്ചകൾക്കായി ചെലവഴിക്കും. പിറ്റേന്ന് രാവിലെ 10.00ന് മെസ്‌കി സ്റ്റേഡിയത്തിൽ ജനങ്ങൾക്കൊപ്പം പാപ്പ സമൂഹബലിയർപ്പിക്കും. വൈദികരും സന്യസ്തരും മതാധ്യാപകരുമായുള്ള കൂടിക്കാഴ്ച, അഗതിമന്ദിര സന്ദർശനം എന്നിവയും ജോർജിയയിലെ പരിപാടികളിൽ ഉൾപ്പെടുന്നു. സന്ദർശനത്തിന്റെ രണ്ടാം ഘട്ടം അസർബൈജാനിലാണ്. രണ്ടാം തിയതി രാവിലെ തലസ്ഥാന നഗരമായ ബാക്കുവിലെ ഹൈദർ ആലി രാജ്യാന്തര വിമാനത്താവളത്തിൽ പാപ്പ എത്തും. അമലോത്ഭവനാഥയുടെ നാമത്തിൽ ബാക്കുവിലുള്ള ദൈവാലയത്തിൽ രാവിലെ ജനങ്ങൾക്കൊപ്പം സമൂഹബലിയർപ്പിക്കും. ഇസ്ലാമിക സമൂഹവുമായുള്ള കൂടിക Read More of this news...സഭയെ നിയന്തിക്കാൻ അണിയറനീക്കം; വത്തിക്കാൻ- ചൈനീസ് ചർച്ച ഉലയും
Source: Sunday Shalom ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ചൈനീസ് ഭരണകൂടത്തിന്റെ അണിയറനീക്കം വത്തിക്കാനും ചൈനയുമായി നടത്തുന്ന ചർച്ചയ്ക്ക് വെല്ലുവിളിയാകുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വിദേശത്തുനിന്ന് ഭരണം നടത്തുന്ന മതങ്ങളെ രാജ്യത്ത് അനുവദിക്കരുതെന്ന കർശന നിർദേശം ബില്ല് മുന്നോട്ടുവെക്കുന്നുണ്ടെന്നാണ് സൂചനകൾ. ഇത് സത്യമാണെങ്കിൽ കത്തോലിക്കാസഭയെ തന്നെയാണ് ചൈനീസ് ഭരണകൂടം ലക്ഷ്യംവെക്കുന്നതെന്നും അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സുവിശേഷം പ്രഘോഷിക്കാൻ വിദേശത്തുനിന്ന് മിഷ്ണറിമാരെ ചൈനയിലേക്ക് കൊണ്ടുവരരുതെന്ന നിയമം രാജ്യത്ത് ഇപ്പോൾത്തന്നെയുണ്ട്. രാജ്യത്തെ മതസ്വാതന്ത്ര്യവും മതങ്ങളുടെ പ്രവർത്തനവും നിയന്ത്രിക്കുകയാണ് പുതിയ നിയമ നിർമാണത്തിലൂടെ ചൈനീസ് സർക്കാർ ലക്ഷ്യംവെക്കുന്നത്. വിദേശത്തുനിന്നുള്ള ഒരു ശക്തികളെയും തങ്ങളുടെ രാജ്യത്തെ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ അനുവദിക്കില്ലെന്ന് ബിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ചൈനയിലേക്കുള്ള ബിഷപ്പുമാരെ നിയമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വത്തിക്കാനും ചൈനീസ് അധികൃതരും തമ്മിൽ ശക്തമായ ചർച്ച നടക്കുമ്പോഴാണ് ഇത്തരം ഒരു നടപടി സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. രാജ്യം അംഗീകരിക്കാത്ത പുരോഹിതർക്ക് മതപരമായ ചടങ്ങുകൾ നടത്തി നൽകാൻ ശക്തമായ വിലക്കുണ്ടാകുമെന്നും ബില്ലിൽ പറയുന്നുണ്ട്. ആരാധനാലയങ്ങൾ പണിയുന്നതിനുള്ള വിലക്ക് കൂടുതൽ കർശനമാക്കണമെന്ന വ്യവസ്ഥയും അപകടമാണ്. ആയിരക്കണക്കിനു ക്രൈസ്തവ ദൈവാലയങ്ങൾ പല കാരണങ്ങളും ഉന്നയിച്ച് തകർക്കുന്നത് ചൈനയിൽ പതിവാണിപ്പോൾ.പുതിയ ബിൽ വരുന്നതോടെ ഇത് കൂടുതൽ ശക്തമാകാനിടയുണ്ട്. ഇന്റർനെറ്റ് ഉൾപ്ő Read More of this news...അത്ഭുത രോഗശാന്തി: പുതിയ നിർദേശങ്ങളുമായ് വത്തിക്കാൻ
Source: Sunday Shalom വത്തിക്കാൻ സിറ്റി: വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിൽ നിർണായകമായ അത്ഭുത രോഗസൗഖ്യങ്ങൾ സ്ഥിരീകരിക്കുന്നതുമായ് ബന്ധപ്പെട്ട് വത്തിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അത്ഭുത രോഗശാന്തികൾ പരിശോധിക്കുന്ന മെഡിക്കൽ സംഘത്തിൽ ഇനിമുതൽ ആറ് അംഗങ്ങൾ ഉണ്ടാകണം. സൗഖ്യം വൈദ്യശാസ്ത്രത്തിനതീതമായ ഒന്നാണെന്ന് ഈ സംഘത്തിലെ മൂന്നിൽ രണ്ട് ഭാഗം ഡോക്ടറുമാരും സമ്മതിച്ചാൽ മാത്രമേ സാക്ഷ്യം സാധുവാകൂ. ഇതിനു മുമ്പ് മെഡിക്കൽ സംഘാംഗങ്ങളുടെ നേരിയ ഭൂരിപക്ഷം മാത്രമേ അത്ഭുത സ്ഥിരീകരണത്തിന് ആവശ്യമുണ്ടായിരുന്നുള്ളൂ. രോഗസൗഖ്യം നടന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽതർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ മെഡിക്കൽ സംഘം ഇനി മുതൽ മൂന്നു തവണയായിരിക്കും പരമാവധി പരിഗണിക്കുക. തർക്കങ്ങൾ നിലനിൽക്കുന്ന രോഗസൗഖ്യങ്ങളുടെ റിപ്പോർട്ടുകൾ ഏഴു പേരടങ്ങിയ മെഡിക്കൽ സംഘത്തിന്റെ മുന്നിലാണ് പരിശോധിക്കപ്പെടുക. പഴയ മെഡിക്കൽ സംഘത്തെ മാറ്റിയശേഷം പുതിയ മെഡിക്കൽ സംഘമായിരിക്കും ആ പ്രത്യേക കേസ് പരിഗണിക്കുക. വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്നവരുടെ പോസറ്റുലേറ്റർ അറിയാതിരിക്കാൻ, മെഡിക്കൽ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. ചരിത്രപരവുമായി കൂടുതൽ കൃത്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണ് മെഡിക്കൽ സംഘത്തെ സംബന്ധിച്ച് വത്തിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നതെന്ന്, മാധ്യമങ്ങൾക്ക് മുൻപാകെ പരിഷ്‌ക്കരണങ്ങൽ വിശദീകരിച്ച കോൺഗ്രിഗേഷൻ ഓഫ് സെയ്ന്റ്‌സിന്റെ സെക്രട്ടറി ആർച്ച്ബിഷപ്പ് മാർസിലോ ബർടോലൂകി വിശദീകരിച്ചു. Read More of this news...ദിവ്യബലിയിൽ എന്നും ഭരണാധികാരികൾക്കായി പ്രാർത്ഥിക്കാറുണ്ടെന്ന് പ്രധാനമന്ത്രിയോട് ബിഷപ് ചക്കാലക്കൽ
Source: Sunday Shalom കോഴിക്കോട്: കത്തോലിക്കാ ദൈവാലയങ്ങളിലെ അനുദിന ദിവ്യബലിക്കിടയിൽ എല്ലാ ദിവസവും ഭരണാധികാരികൾക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ടെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പ്രധാന മന്ത്രിയോട് സൂചിപ്പിച്ചു. പ്രാർത്ഥനക്ക് വളരെ നന്ദിയുണ്ടെന്നും ദൈവാനുഗ്രഹം എല്ലാറ്റിനേക്കാളും വളരെ വിലപ്പെട്ടതാണെന്നും മോദി തിരിച്ചും പ്രതികരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാന മന്ത്രിയും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലും പ്രതിനിധി സംഘവും തുറന്ന് സംസാരിച്ചത്.താമരശേരി രൂപത ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടം, തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക്, പശ്ചിമഘട്ട ജനസംരക്ഷണ സമിതി ചെയർമാൻ ഡോ. ചാക്കോ കാളംപറമ്പിൽ എന്നിവരായിരുന്നു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.അക്രമകാരികളായ തെരുവുനായ്ക്കൾ കാരണം കേരളത്തിലെ ജനംഅനുഭവിക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണെന്ന് ബിഷപ് സൂചിപ്പിച്ചു. അതൊടൊപ്പം റബ്ബർ വിലയിടിവ്, കസ്തൂരിരംഗൻ വിഷയം, വന്യജീവിശല്യം എന്നിവയെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു. ഈ വിഷയങ്ങളിൽ എന്തു ചെയ്യാൻ കഴിയുമെന്ന കാര്യം പരിശോധിച്ചുവരികയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. തീരദേശ സംരക്ഷണ നിയമം നടപ്പാക്കിയാൽ നിരവധി പാവപ്പെട്ട കുടുംബങ്ങൾ ഭവന നിർമ്മാണത്തിന് ബുദ്ധിമുട്ടുമെന്ന് പ്രതിനിധിസംഘം പ്രധാനമന്ത്രിയെ അറിയിച്ചു. അതു കേട്ടപ്പോൾ അദേഹത്തിന്റെ മുഖം ശാന്തമായി. ഞാനും കടൽത്തീരത്ത് വളർന്നവനാണ്, അവരുടെ ബുദ്ധിമുട്ട് മറ്റുളളവരെക്കാൾ എനിക്ക് കൃത്യമായി മനസിലാക്കാൻ കഴിയും. ഇക്കാര്യത്തിൽ എന്തുചെയ്യണമെന്ന് കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണം ചെയ്യുമെന്നായിരുന്നു മോദിയുടെ ഉറപ്പ്.റബർ വിലയിടിവിനെപ്പറ്റി Œ Read More of this news...ആത്മീയ ശൂന്യതയെ പ്രാര്‍ത്ഥനകൊണ്ട് മറികടക്കാം
Source: Vatican Radioസെപ്തംബര്‍ 27-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ അനുസ്മരണ ദിനമായിരുന്നു.1. ആത്മീയ ശൂന്യത ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും അനുഭവപ്പെടാംജോബ് ജീവിതക്ലേശങ്ങളില്‍ അമര്‍ന്നുപോയി. എല്ലാം നഷ്ടപ്പെട്ടവനായി. തന്‍റേതായ വസ്തുവകകളും, എന്തിന് മക്കളെപ്പോലും അയാള്‍ക്ക് നഷ്ടമായി. നഷ്ടബോധം അയാളെ തളര്‍ത്തിയെങ്കിലും അയാള്‍ ദൈവത്തെ ശപിച്ചില്ല. ജീവിതത്തിന്‍റെ ശൂന്യത ജോബ് ദൈവത്തിന്‍റെ മുന്നില്‍ ഒരു കുഞ്ഞ് പിതാവിന്‍റെ മുന്നില്‍ എന്നപോലെ ഇടതോരാതെ പറയുന്നു. ദൈവത്തോടു പുലമ്പുകയും തര്‍ക്കിക്കുകയും ചെയ്യുന്ന ജോബ് ദൈവദൂഷണം പറയുന്നില്ല. അത് വലുതോ ചെറുതോ ആകാം. ആത്മാവ് ഇരുട്ടില്‍ അമര്‍ന്നും, പ്രത്യാശ നഷ്ടപ്പെട്ടും സംശയാലുവായി മാറുന്നു. ജീവിക്കാനുള്ള ആഗ്രഹംപോലും നഷ്ടപ്പെടുന്നു. തുരംഗത്തിന്‍റെ അന്ത്യം കണ്ടെത്താന്‍ വിഷമിക്കുന്നനെപ്പോലെ ഹൃദയവ്യഥയില്‍ മുങ്ങി വ്യക്തി നിരാശപ്പെടുന്നു. ശൂന്യത ആത്മാവിനെ ഞെരുക്കുന്നു. പരാജയത്തിന്‍റെ നഷ്ടബോധത്തിലും നിരാശയിലും അമര്‍ന്ന് വ്യക്തി മരണഗര്‍ത്തില്‍ അമരുന്ന അനുഭവത്തിലേയ്ക്കു താഴുന്നു. ഇതിലും ഭേദം മരിക്കുകയാണ് - ജോബിന്‍റെ വിലാപം ഇതാണ്. ജീവിക്കുന്നതിലും ഭേദം മരിക്കുകയാണെന്ന് അയാള്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്നു. മനുഷ്യഹൃദയങ്ങള്‍ വിഷാദത്തിന്‍റെ വേലിയേറ്റത്തില്‍പ്പെടുന്ന നിമിഷങ്ങളെ തിരിച്ചറിയേണ്ടതാണ്. നമ്മുടെ ശ്വാസം നിലയ്ക്കുന്ന അവസ്ഥയാണത്. ശക്തമായോ ലോലമായോ നാം എല്ലാവരും ഇങ്ങനെയുള്ള അനുഭവത്തിലൂടെ കടന്നുപോകും. എന്നെ നിരാശയുടെ ഗര്‍ത്തത്തില്‍ അമര്‍ത" Read More of this news...അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രകള്‍
Source: Vatican Radioഅതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ 16-ാമത് അപ്പസ്തോലികയാത്ര സെപ്തംബര്‍ 30-ാം തിയതി വെള്ളിയാഴ്ച ആരംഭിക്കും. ജോര്‍ജിയ-അസര്‍ബൈജാന്‍ എന്നീ തെക്കു-പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കാണ് പാപ്പായുടെ അജപാലന സന്ദര്‍ശനം. ബഹുഭൂരിപക്ഷം പാവങ്ങളും, ന്യൂനപക്ഷമായ ക്രൈസ്തവരുമുള്ള രാജ്യങ്ങളിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ ത്രിദിന പ്രേഷിതയാത്ര.പാപ്പാ ഫ്രാന്‍സിസ് ആദ്യം എത്തുന്നത് ജോര്‍ജിയിലാണ്. അസര്‍ബൈജാന്‍റെ അയല്‍രാജ്യാമാണിത്. ജനസംഖ്യയുടെ 8 ശതമാനം ക്രൈസ്തവരുള്ളതില്‍ 0.8 ശതമാനം മാത്രമാണ് കത്തോലിക്കര്‍. ഇവര്‍ അര്‍മേനിയന്‍ ബൈസന്‍റൈന്‍ പൗരസ്ത്യ കത്തോലിക്കാ സഭാംഗങ്ങളാണ്. അധികവും റഷ്യന്‍, ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ് ജോര്‍ജിയയില്‍. അതുപോലെ അസര്‍ബൈജാനിലെ ക്രൈസ്തവരും അധികവും ഓര്‍ത്തഡോക്സുകാരും, തുലോം നിസ്സാരം കത്തോലിക്കരും ചേര്‍ന്നതാണ്. ജനസംഖ്യയുടെ 5 ശതമാനം മാത്രമുള്ള ന്യൂനപക്ഷമാണ് ക്രൈസ്തവര്‍. കത്തോലിക്കര്‍ അധികവും അര്‍മേനിയന്‍ സഭാംഗങ്ങളുമാണ്.സെപ്തംബര്‍ 30-ാം തിയതി വെള്ളിയാഴ്ച രാവിലെ റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന പാപ്പാ വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് ജോര്‍ജിയയുടെ തലസ്ഥാന നഗരമായ തിബിലീസില്‍ ഇറങ്ങും. തലസ്ഥാന നഗരത്തിലെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കായി ചെലവഴിക്കുന്ന ആദ്യദിവസത്തെ പരിപാടികളെ തുടര്‍ന്ന്, രണ്ടാം ദിവസം ശനിയാഴ്ച, ഒക്ടോബര്‍ ഒന്നാം തിയതി രാവിലെ 10 മണിക്ക് സ്ഥലത്തെ മെസ്കി സ്റ്റേഡിയത്തില്‍ ജനങ്ങള്‍ക്കൊപ്പം പാപ്പാ സമൂഹബലിയര്‍പ്പിക്കും. വൈദികരും സന്ന്യസ്തരും മതാദ്ധ്യാപകരുമായുള്ള കൂടിക്കാഴ്ച, അഗതിമന്ദിര സന്ദര്‍ശനം എന്നി& Read More of this news...കാഷ്മീരിൽ സമാധാനപ്രാർത്ഥനകൾ ഉയരുന്നു
Source: Sunday Shalomശ്രീനഗർ: കലാപകലുഷിതമായ അന്തരീക്ഷം നിലനില്ക്കുന്ന ജമ്മു-കാഷ്മീരിൽ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ ആരംഭിച്ചു. കേന്ദ്ര ഗവൺമെന്റ് 4,000 പട്ടാളക്കാരെ കാഷ്മീരിലേക്ക് അയക്കാൻ തീരുമാനം എടുത്ത സമയത്ത് തുറന്ന് ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിനായി കത്തോലിക്കാ സഭ നടത്തുന്ന ശ്രമങ്ങൾ വേറിട്ടതായി. സമാധാനശ്രമങ്ങളുടെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലോകസമാധാനദിനമായ സെപ്റ്റംബർ 21-ന് സമാധാന പ്രാർത്ഥന സംഘടിപ്പിച്ചു. ജമ്മു-ശ്രീനഗർ രൂപത, കാരിത്താസ് ഇന്ത്യ, ഹോളി ഫാമിലി ഇടവക, സംസ്ഥാനത്തെ വിവിധ സ്‌കൂളുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ശ്രീനഗറിൽ സമാധാന പ്രാർത്ഥന സംഘടിപ്പിച്ചത്. ഫ്രണ്ട്ഷിപ്പ് കാമ്പയിൻ എന്ന പേരിൽ 30-40 വിദ്യാ ർത്ഥികളെ ഉൾപ്പെടുത്തി പീസ് ക്ലബുകൾ രൂപീകരിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്. ഐക്യത്തിന്റെയും അഖണ്ഡതയുടെയും സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കാഷ്മീരിലെ ജനമനസുകളിൽ ഉണ്ടായ മുറിവുണക്കുന്നതിനും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പഴയ കാലത്തേക്ക് നാടിനെ തിരികെ കൊണ്ടുവരുന്നതിനുമായും പ്രാർത്ഥനകൾക്കും തുടക്കംകുറിച്ചു. ജനമനസുകളെ കീഴടക്കിയ ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ചിന്താഗതികളെ ആത്മീയ നിറവുകൊണ്ട് പരിഹരിക്കുന്നതിനായി രൂപതയുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾക്കും ചർച്ചകൾക്കും രൂപം നൽകി. കഴിഞ്ഞ ജൂലൈ എട്ടിന് വിഘടനവാദി നേതാവ് ബുർഹാൻ വാനി പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതിനെത്തുടർന്നാണ് കാഷ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വിഘടനവാദി നേതാക്കളുടെ സമരാഹ്വാനത്തെതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബിസിനസ Read More of this news...പൗരസ്ത്യ-ലാറ്റിൻ വ്യത്യാസങ്ങൾ പരിഹരിച്ചു,ലാറ്റിൻ കാനൻ നിയമത്തിന് പരിഷ്‌കരണം
Source: Sunday Shalom വത്തിക്കാൻ സിറ്റി: പൗരസ്ത്യ-ലാറ്റിൻ കാനൻ നിയമങ്ങളിലുണ്ടായിരുന്ന വ്യത്യാസങ്ങൾ മാറ്റുന്നതിന്റെ ഭാഗമായി 11 ലാറ്റിൻ കാനൻ നിയമങ്ങൾ പരിഷ്‌കരിച്ചു. 15 വർഷം നീണ്ട ചർച്ചകൾക്കും പഠനത്തിനും ശേഷമാണ് ലാറ്റൻ കാനൻ നിയമങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ട് ഇരു നിയമങ്ങളും തമ്മിൽ നിലനിന്നിരുന്ന വ്യത്യാസങ്ങൾ പരിഹരിക്കാൻ തീരുമാനമായതെന്ന് നിയമരേഖകൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറി ബിഷപ് ജുവാൻ ഇഗ്നേഷ്യോ അരീറ്റാ പറഞ്ഞു. പൗരസ്ത്യസഭയിൽ വിവാഹം ആശിർവദിക്കാൻ വൈദികന് മാത്രമാണ് അധികാരമുള്ളത്. ലാറ്റിൻ റീത്തിൽ ഡീക്കൻമാർ്ക്കും വിവാഹമെന്ന കൂദാശ പരികർമ്മം ചെയ്യുവാനുള്ള അധികാരമുണ്ട്. ഈ പശ്ചാത്തലത്തിൽ ഒരു ലാറ്റിൻ റീത്തിലുള്ള വ്യക്തിയും പൗരസ്ത്യസഭയിലുള്ള വ്യക്തിയും തമ്മിലുള്ള വിവാഹം പുതിയ നിയമപ്രകാരം വൈദികർക്ക് മാത്രമെ പരികർമ്മം ചെയ്യുവാൻ അധികാരമുണ്ടായിരിക്കുകയുള്ളൂ. ഇത്തരത്തിലുള്ള സാഹചര്യങ്ങളെക്കുറിച്ച് മുമ്പ് ലാറ്റിൻ സഭയുടെ നിയമത്തിൽ വ്യക്തമായ നിർദേശങ്ങൾ ഉണ്ടായിരുന്നില്ല. ലാറ്റിൻ സഭയുടെ കാനൻ നിയമത്തിൽ ഇപ്പോൾ നടത്തിയിട്ടുള്ള എല്ലാ മാറ്റങ്ങളും തന്നെ ഇത്തരത്തിൽ മുമ്പ് വിഭാവനം ചെയ്യാത്ത പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുള്ളതാണെന്ന് ബിഷപ് അരീറ്റാ പറഞ്ഞു. 1990ൽ പുറത്തിറക്കിയ പൗരസ്ത്യ കാനൻ നിയമങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ കൂടി പരിഗണിച്ചിരുന്നുവെന്നും പൗരസ്ത്യ കത്തോലിക്കർ ലാറ്റിൻ സഭയുടെ കീഴിലുള്ള പ്രദേശങ്ങളിലേക്ക് കൂടുതലായി കുടിയേറിപ്പാർക്കുന്ന ഈ കാലഘട്ടത്തിൽ ലാറ്റിൻ റീത്തിലുള്ള അജപാലകർക്ക് കൃത്യമായ നിർദേശങ്ങൾ നൽകേണ്ടത് ആവശ്യമാണെന്നും ബിഷപ് അരീറ്റാ വ്യക്തമാക്കി. പൗരസ്ത്യസഭകളുടെ കാനൻ നിയമത്തിൽ പിന്തുടരുന്ന എക്യുമെനിക്കലായ ചില നിയമങ്ങളും പœ Read More of this news...കത്തോലിക്കാ സഭയുടെ പഠനങ്ങൾ മഹത്തരമെന്ന് പണ്ഡിതന്മാർ
Source: Sunday Shalom വാഷിംഗ്ടൺ ഡി. സി: ഗർഭനിരോധനത്തെക്കുറിച്ചുള്ള സഭയുടെ പഠനം ബൈബിളിന്റെയും പ്രകൃതിയുടെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് അറുനൂറോളം പേരടങ്ങുന്ന കത്തോലിക്ക പണ്ഡിതരുടെ കൂട്ടായ്മ. ലൈംഗികതയെയും വിവാഹത്തെയും ഗർഭനിരോധനത്തെയുംകുറിച്ചുള്ള പഠനങ്ങൾ യുക്തിയുടെയും മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള വെളിപാടുകളുടെയും അടിസ്ഥാനത്തിൽ സാധൂകരിക്കാവുന്നതാണെന്നും അമേരിക്കയിലെ കത്തോലിക്ക സർവകലാശാലയിൽനിന്ന് പുറപ്പെടുവിച്ച കുറുപ്പിൽ പറയുന്നു. ഗർഭനിരോധനത്തെക്കുറിച്ചുള്ള സഭയുടെ പഠനത്തിന്റെ അടിസ്ഥാനം 149 പേരടങ്ങുന്ന അക്കാദമിക്ക് സംഘം വിഗ്നാർഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തിറക്കിയ കുറുപ്പിൽ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് കത്തോലിക്ക പണ്ഡിതരും എഴുത്തുകാരും ഒത്തുചേർന്നത്. 1968ൽ പോൾ ആറാമൻ മാർപാപ്പ പുറത്തിറക്കിയ ഹ്യുമാനെ വിറ്റെ എന്ന ചാക്രികലേഖനത്തിന്റെ ആഴം ധ്യാനാത്മകമായി വിചിന്തനം ചെയ്യാതെയാണ് വിഗ്നാർഡ്‌സ് കുറിപ്പ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് കുറുപ്പിൽ വ്യക്തമാക്കി. Read More of this news...ലത്തീൻ ആരാധാന ക്രമനവീകരണ നിർദേശം മാർഗരേഖയായി
Source: Sunday Shalom ബംഗളൂരു: ലത്തീൻ ലിറ്റർജി ആഘോഷങ്ങൾ കൂടുതൽ അർത്ഥപൂർണമാക്കുന്നതിനുള്ള നിർദേശങ്ങൾ സിസിബിഐ പ്രസിദ്ധീകരിച്ചു. ബംഗളൂരൂവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയനസസിൽ നടന്ന സിസിബിഐ എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സിസിബിഐ പ്രസിഡന്റും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസാണ് പുതിയ നിർദേശങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചത്. ആരാധനക്രമത്തിനായുള്ള സിസിബിഐ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡൊമിനിക്ക് ജാല ആദ്യ കോപ്പി ഏറ്റുവാങ്ങി. 2015 ഫെബ്രുവരിയിൽ നടന്ന സിസിബിഐ 27-ാമത് പ്ലീനറി അസംബ്ലി ഇന്ത്യയിൽ പിന്തുടരുന്ന ആരാധനാക്രമത്തിന്റെ നവീകരണത്തിനായുള്ള നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻ ലിറ്റർജി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷൻ തയാറാക്കിയ നിർദേശങ്ങൾ എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി നിർദേശിച്ച ഭേദഗതികളോടെ നാഷണൽ എപ്പിസ്‌കോപ്പൽ കോൺഫ്രൻസ് അംഗീകരിക്കുകയായിരുന്നു. സഭയുടെ ശക്തിസ്രോതസ്സും എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രവും ലിറ്റർജിയാണ്. പുതിയ നിർദേശങ്ങൾ പ്രധാനപ്പെട്ടവയാണ്. ലിറ്റർജി ആഘോഷങ്ങൾക്ക് പുതിയ ഊർജ്ജം അവ പ്രദാനം ചെയ്യും. ദി ഡയറക്ടീവ്‌സ് ഫോർ സെലിബ്രേഷൻ ഓഫ് ലിറ്റർജി എന്ന പുതിയ നിർദേശങ്ങളടങ്ങിയ പുസ്തകം എല്ലാ സഭാസ്ഥാപനങ്ങളിലും ലിറ്റർജി ആഘോഷിക്കുന്ന എല്ലായിടത്തും ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന റഫറൻസ് പുസ്തകമാണ്. രൂപത തലത്തിലും പ്രാദേശിക തലത്തിലും ദേശീയ തലത്തിലും ഈ നിർദേശങ്ങൾ നടപ്പിൽ വരുത്തുവാൻ കമ്മീഷൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും സിസിബിഐ ലിറ്റർജി കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡൊമിനിക്ക് ഗാല അറിയിച്ചു. Read More of this news...ദൈവത്തിന് ക്ഷമിക്കാൻ കഴിയും പിന്നെ നിങ്ങൾക്കെന്താ പറ്റാത്തത്?
Source: Sunday Shalom വത്തിക്കാൻ സിറ്റി: ദൈവം എന്നോട് ക്ഷമിച്ചിട്ടും എന്തുകൊണ്ടാണ് എനിക്ക് മറ്റുള്ളവരോട് ക്ഷമിക്കാൻ സാധിക്കാത്തത്? ഞാൻ ദൈവത്തെക്കാൾ വലിയവനാണോ? സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പൊതുദർശനത്തിനെത്തിയ വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പയുടെ ചോദിച്ച ചോദ്യമാണിത്. ക്ഷമയെയും കാരുണ്യത്തെയും കുറിച്ചുള്ള പ്രബോധനത്തിൽ എപ്രകാരമാണ് പിതാവിനെപ്പോലെ നമുക്ക് കാരുണ്യമുള്ളവരാകുവാൻ സാധിക്കുക എന്നതിനെക്കുറിച്ച് പാപ്പ വചനത്തിന്റെ വെളിച്ചത്തിൽ വിചിന്തനം നടത്തി. പിതാവിനെപ്പോലെ കരുണയുള്ളവരാവുക എന്നത് മനോഹരമായ ആപ്തവാക്യമല്ലെന്നും ജീവിതം മുഴുവൻ നീണ്ടുനിൽക്കേണ്ട പ്രതിബദ്ധതയാണെന്നും പാപ്പ പറഞ്ഞു. നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ എന്ന സുവിശേഷവചനവുമായി പാപ്പ ഇതിനെ തുലനം ചെയ്തു. മലയിലെ പ്രസംഗത്തിൽ പൂർണത സ്‌നേഹത്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് ദൈവം പഠിപ്പിക്കുന്നു. കരുണാർദ്രമായ സ്‌നേഹമാണ് പൂർണതയെന്ന് വിശുദ്ധ ലൂക്കാ സുവിശേഷകനും പഠിപ്പിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പൂർണനായിരിക്കുക എന്നാൽ കരുണയുള്ളവനായിരിക്കുക എന്നാണർത്ഥം. കരുണയില്ലാത്ത ഒരു മനുഷ്യന് പൂർണനാകുവാനൊ നല്ലവനായിരിക്കുവാനോ സാധിക്കുകയില്ല. നയുടെയും പൂർണതയുടെയും വേരുകൾ കാരുണ്യത്തിലാണ് അടങ്ങിയിരിക്കുന്നത്. ദൈവം പരിപൂർണനാണെന്നുള്ളതിൽ സംശയമില്ല. കേവല അർത്ഥത്തിൽ ഈ പരിപൂർണതയിലേക്ക് മനുഷ്യന് നടന്നടുക്കുവാൻ സാധ്യമല്ല. എന്നാൽ കരുണാർദ്രനായ പിതാവിനെ മനുഷ്യന് കൂടുതൽ മനസിലാക്കുവാൻ സാധിക്കും. വാസ്തവത്തിൽ മനുഷ്യന് ദൈവത്തെപ്പോലെ സ്‌നേഹിക്കുവാനും കരുണ പ്രകടിപ്പിക്കുവാനും സാധ്യാണോ? ദൈവവും മനുഷ്യനും തമ്മിലുള്ള പ്രണയകഥയിലെ ഉച്ചകോടി Read More of this news...വിഭജനത്തിന്‍റെ പടവാളാകരുത് മാധ്യമങ്ങള്‍ : പാപ്പാ ഫ്രാന്‍സിസ്
Source: Vatican Radioഇറ്റലിയുടെ ദേശീയ മാധ്യമ കൗണ്‍സിലിലെ 500-ഓളം പ്രവര്‍ത്തകരെ സെപ്തംബര്‍ 22-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. കാരുണ്യത്തിന്‍റ ജൂബിലിവത്സരം പ്രമാണിച്ചാണ് ദേശീയ തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വത്തിക്കാനില്‍ സംഗമിച്ചത്. പാപ്പായുടെ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍...:- മാധ്യമ ലോകത്തെ തൊഴില്‍ വൈദഗ്ദ്ധ്യത്തിന്‍റെ മുഖച്ഛായ സത്യസന്ധതയായിരിക്കണം. സത്യം അന്വേഷിച്ചു കണ്ടെത്തേണ്ടത് മാധ്യമ ലോകത്തിന്‍റെ ഉത്തരവാദിത്വമാണ്. സമൂഹത്തില്‍ പൊതുനന്മ നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അനിവാര്യമാണ്. അത് മാധ്യമ ലോകത്തിന്‍റെ വലിയ ധര്‍മ്മമവുമാണ്. പത്രത്തിലോ, ടെലിവിഷനിലോ, ഇന്‍റെര്‍നെറ്റിലോ, ഏതു മാധ്യമത്തില്‍ പ്രവര്‍ത്തിച്ചാലും മാധ്യമ പ്രവര്‍ത്തകന്‍ വിശ്വാസിയല്ലെങ്കില്‍പോലും സത്യാന്വേഷികളായിരിക്കണം. ശ്രമകരമായ ഈ ഉത്തരവാദിത്ത്വം വെല്ലുവിളിയായി സ്വീകരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.