News & Events
ആന്ധ്രാപ്രദേശിലെ ആദ്യ കത്തോലിക്കാ ചാനൽ സംപ്രേഷണം ആരംഭിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1998.png)
Source: Sunday Shalom
ഹൈദ്രാബാദ്: ആന്ധ്രാപ്രദേശ്- തെലങ്കാന കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ ദിവ്യവാണി കത്തോലിക്കാ തെലുങ്ക് ചാനൽ സംപ്രേഷണം ആരംഭിച്ചു. സെക്കന്ധ്രാബാദ് സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോരെ പെനാക്കിയോ ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. പാവപ്പെട്ടവരുടെയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവരുടെയും ശബ്ദമാകാനും അവർക്ക് സാന്ത്വനമായി മാറാനും കഴിയണമെന്ന് മാർപാപ്പയുടെ സന്ദേശത്തെ ആസ്പദമാക്കി ഡോ. പെനാക്കിയോ പറഞ്ഞു. സാങ്കേതികവിദ്യയുടെ സാധ്യതകളെ സുവിശേഷ പ്രഘോഷണത്തിന് ഉപയോഗിക്കേണ്ട ഉത്തലവാദിത്വമുണ്ടെന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആർച്ച്ബിഷപ് പറഞ്ഞു.
Read More of this news...
പ്രശസ്ത ഭൂതോച്ചാടകൻ ഫാ. ഗബ്രിയേൽ അമോർത്ത് ഓർമ്മയായി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1999.png)
Source: Sunday Shalom
റോം: ശ്വാസകോശസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു പ്രശസ്ത ഭൂതോച്ചാടകൻ ഫാ.ഗബ്രിയേൽ അമോർത്ത് അന്തരിച്ചു. 91 വയസായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ 30 വർഷക്കാലമായി ഭൂതോച്ചാടന മേഖലയിൽ പ്രവർത്തിച്ചിരുന്ന ഫാ. അമോർത്ത് 70,000ലധികം ഭൂതോച്ചാടനങ്ങൾ നടത്തിയിട്ടുള്ളതായി കണക്കാക്കുന്നു. 1925 മെയ് 1ന് ജനിച്ച ഫാ. അമോർത്ത് 1951ൽ സൊസൈറ്റി ഓഫ് സെന്റ് പോൾ സന്യാസസഭയിലെ വൈദികനായി അഭിഷിക്തനായി. 1985ൽ റോമിന്റെ ഭൂതോച്ചാടകനായി നിയമിതനായ ഫാ. അമോർത്ത് ഭൂതോച്ചാടനങ്ങളിലൂടെയും അതിനെക്കുറിച്ചുള്ള രചനകളിലൂടെയും ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഭൂതോച്ചാടകനായി മാറി. 1885ൽ റോമൻ രൂപത വികാരി ജനറലായ കർദ്ദിനാൾ യുഗോ പൊളേറ്റി ഫാ. അമോർത്തിനെ രൂപതയുടെ ഭൂതോച്ചാടകനായി നിയമിച്ചു. ഭൂതോച്ചാടന മേഖലയിൽ പ്രവർത്തിക്കുന്നവരെ ഒരുമിച്ചുകൂട്ടി 1990ൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്‌സോസിസ്റ്റ് എന്ന സംഘടന രൂപീകരിച്ചു. കണക്കുകൾ പ്രകാരം 70,000 ഭൂതോച്ചാടനങ്ങൾ ഈ വൈദികൻ നിർവഹിച്ചിട്ടുണ്ട്.
ഭൂതോച്ചാടനത്തെക്കുറിച്ചും സഭയിൽ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദേഹം നൽകിയ വിശദമായ അഭിമുഖം ചുവടെ; പിശാച് ബാധയിൽ നിന്നോ, പൈശാചിക സ്വാധീനത്തിൽ നിന്നോ, പിശാച് സൃഷ്ടിക്കുന്ന തിന്മയിൽനിന്നോ ഒരു വ്യക്തിയെ മോചിപ്പിക്കുന്നതിന് സഭയുടെ പരമാധികാരത്തോടെ, വൈദികനോ ബിഷപ്പോ നടത്തുന്ന പൊതുപ്രാർത്ഥനയാണ് എക്‌സോർസിസം. ആൻ എക്‌സോർസിസ്റ്റ് ടെൽസ് ഹിസ് സ്റ്റോറി എന്ന പുസ്തകം പുറത്തിറങ്ങിയതിനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് സംസാരിച്ചത്.
ഇന്ന് സാത്താന്റെ സ്വാധീനം നാം വിചാരിക്കുന്നതിനേക്കാൾ ഭയാനകമാണ്. മനുഷ്യനെ തിന്മ ചെയ്യുന്നതിനാണ് സാത്താൻ സാധാരണ പ്രേരിപ്പിക്കുന്നത്. എല്ലാ മനുഷ്യരും ജനനം മുതൽ മരണം വരെ സാത്താന്റെ പ്രലോഭനവലയത്!
Read More of this news...
മദർ തെരേസ ഫിലിം ഫെസ്റ്റിവൽ ഷില്ലോങിൽ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_2000.png)
Source: Sunday Shalom
ഷില്ലോങ്: മദർ തെരേസ ഇന്ത്യർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഷില്ലോങിൽ നടന്നു. അസം ഗവർണർ വി. ഷൺമുഖനാഥൻ ഉദ്ഘാടനം ചെയ്തു. ഷില്ലോംങ് അതിരൂപതാധ്യക്ഷൻ ഡോ. ഡോമിനിക് ജാല, ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.എസ് റാവൂ, ലണ്ടനിൽ വികലാംഗകർക്കായി ഫ്‌ളൈയിംഗ് സ്‌കൂൾ ഗൗതം ലൂയിസ,് സിസ്റ്റർ ലിപിക തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. നാല് ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിൽ 20 സിനിമകളും ഏതാനും ഡോക്യുമെന്ററികളും പ്രദർശിപ്പിച്ചു.
കൊൽക്കത്ത അതിരൂപത, മിഷനറീസ് ഓഫ് ചാരിറ്റി, സിഗ്നീസ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മദർ തെരേസ അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന ഗൗതം ലൂയിസ് നിർമിച്ച മദർ തെരേസ & മീ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തോടെ ആയിരുന്നു ഫെസ്റ്റിവൽ ആരംഭിച്ചത്. മൂന്ന് വയസുള്ളപ്പോൾ മദർ തെരേസയുടെ അനാഥാലയത്തിൽ എത്തിയ പോളിയോ ബാധിച്ച് വികലാംഗനായ ഗൗതം പിന്നീട് പൈലറ്റായിത്തീർന്നു. തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ മദർ തെരേസയോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് ഗൗതം ഈ ഡോക്യുമെന്ററിയിലൂടെ. വത്തിക്കാനിൽ നടന്ന മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് ഗൗതം ലൂയിസിന് വത്തിക്കാന്റെ ക്ഷണം ലഭിച്ചിരുന്നു.
മദർ തെരേസയുമായി പ്രശസ്ത പത്രപ്രവർത്തകർ നടത്തിയ അഭിമുഖങ്ങളും മദറിന്റെ വീഡിയോ ക്ലിപ്പിംഗുകളും ഡോക്യുമെന്ററികളിലുണ്ട്. ഇന്ത്യയിലെ 100 സെന്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമ 50 വിദേശ രാജ്യങ്ങളിലും പ്രദർശിപ്പിച്ച് ആറ് മാസംകൊണ്ട് പ്രദർശനം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. മദർ തെരേസയുടെ ജീവിതവും സന്ദേശവും ലോകം മുഴുവനും എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
Read More of this news...
മനുഷ്യാന്തസ്സ് ദൈവികമാണ്; ദൈവത്തിന്‍റെ സൃഷ്ടിയാണു നാം : പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1995.jpg)
Source: Vatican Radioസെപ്തംബര്‍ 12-മുതല്‍ 16-വരെ തിയതികളില്‍ 44-ാമത് ദേശീയ ബൈബിള്‍വാരം ആചരിക്കുന്നതിന്‍റെ വെളിച്ചത്തിലാണ് ഇറ്റലിയിലെ വിവിധ രൂപതകളില്‍നിന്നുമുള്ള സംഘടനയുടെ 150 പ്രതിനിധികള്‍ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളിലെത്തി പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. "സ്ത്രീയും പുരുഷനുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു..." (ഉല്പത്തി, 1, 27... 5, 2) എന്ന ഉല്‍പത്തി പുസ്തകത്തിലെ വചനം ആപ്തവാക്യമാക്കിക്കൊണ്ടാണ് ഇറ്റലിയിലെ ദേശീയ ബൈബിള്‍ വാരം നടക്കുന്നത്. ദൈവം നമ്മെ അവിടുത്തെ ഛായയില്‍ സൃഷ്ടിച്ചിരിക്കുന്നത്, മനുഷ്യജന്മത്തിന്‍റെ ശ്രദ്ധേയമായ വസ്തുതയാണ്. നാം അങ്ങനെ മറ്റു സൃഷ്ടികളില്‍നിന്നും വ്യത്യസ്തരുമാണ്. സ്രഷ്ടാവില്‍ അധിഷ്ഠിതമായ സവിശേഷമായ മനുഷ്യന്‍റെ അന്തസ്സ് ഭൂമിയിലെ സകല സ്ത്രീ പുരുഷന്മാര്‍ക്കുമുണ്ടെന്നും, അത് ദൈവികാന്തസ്സിലെ പങ്കുചേരലും, ദൈവികാന്തസ്സു തന്നെയുമാണ്. അതിനാല്‍ നാം ദൈവമക്കളാണ്.ദൈവം രൂപവും ഭാവവും ജീവനും നല്കി മെനഞ്ഞെടുത്തവര്‍ ദൈവമക്കള്‍ തന്നെയാണ്. ദൈവം സ്നേഹമുള്ള പിതാവിനെപ്പോലെ തന്‍റെ മക്കളെ ഈ ഭൂമിയില്‍ പരിപാലിക്കുന്നു. കാരണം മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍, സൃഷ്ടിയിലൂടെ ദൈവത്തിന് നേരിട്ടുള്ള വലിയ പങ്കാണുള്ളത്. എന്നാല്‍ മനുഷ്യര്‍ ഈ അന്തസ്സ് നശിപ്പിക്കാറുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പാപവും സ്വാര്‍ത്ഥതയും മൂലം ഓരോ സ്ത്രീ പുരുഷനും അവരുടെ ദൈവികാന്തസ്സും ദൈവപുത്രസ്ഥാനവും മലീമസമാക്കുന്നുണ്ട്, നഷ്ടമാക്കുന്നുണ്ട്. അതിനാല്‍ നാം വളരുകയും പ്രായമാവുകയും ചെയ്യുമ്പോള്‍ പരിശ്രമിക്കേണ്ടത് എങ്ങനെ ഈ ദൈവികാന്തസ്സ് അനുദിനജീവിതത്തില്‍ തിരിച്ചെടുക്കാം, പുനര്‍സ്ഥാപിക്കാമെന്നാണ്.വചനത്തിന്‍റെ വെളിച്ചത്തില്‍ നാം വളര്‍ത്തിയെടുക്കുന്ന ദൈവികാന്തസ്സ് ജീവിതമേഖലകള
Read More of this news...
അനുകമ്പ മനസ്സിലല്ല പ്രവൃത്തിയിൽ വെളിവാക്കണം: പാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_2004.jpg)
Source: Sunday Shalom
വത്തിക്കാൻസിറ്റി: അനുകമ്പ മനസ്സിൽ മാത്രം തോന്നിയാൽ പോരാ പ്രവർത്തിയിലൂടെ അതിനെ വെളിവാക്കണമെന്നും നാമായിരിക്കുന്ന അവസ്ഥയിൽ കൂട്ടായ്മയുടെ ഉപകരണമായി തീരണമെന്നും ഫ്രാൻസിസ് പാപ്പ. പോൾ ആറാമൻ ഹാളിൽവെച്ച് നടത്തിയ തന്റെ പ്രതിവാര പ്രസംഗത്തിൽ, അപ്പവും മീനും വർധിപ്പിച്ച് ജനങ്ങളുടെ വിശപ്പടക്കിയ യേശുവിന്റെ അത്ഭുതത്തെ പരാമർശിക്കുന്ന സുവിശേഷ ഭാഗം ഉദ്ധരിച്ച് വിശ്വാസികളോട് സംസാരിക്കുകയായിരിന്നു പാപ്പ.
തന്നെ അനുഗമിക്കുന്നവരുടെ ആവശ്യത്തിൻമേൽ അലിയുന്ന ഹൃദയമാണ് ക്രിസ്തുവിന്റെത്. ആളുകളുടെ വിശപ്പടക്കുന്നതിൽ മാത്രമല്ല ക്രിസ്തു ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ ശിഷ്യൻമാരോട് ആഹാരം വിതരണം ചെയ്യാനും അവിടുന്നു പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. ഈ അത്ഭുതത്തിലൂടെ യേശു സൂചിപ്പിക്കുന്നത് തന്റെ പ്രാർത്ഥനയുടെയും വിശ്വാസത്തിന്റേയും ശക്തിയാണ്. നമ്മുടെ ആവശ്യത്തോടുള്ള അവന്റെ പ്രതികരണവും നമ്മുടെ രക്ഷയ്ക്കായുള്ള അവന്റെ താൽപ്പര്യവും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം. അപ്പം വിതരണം ചെയ്യുന്നതിനു മുമ്പ് അതിനെ ക്രിസ്തു ആശീർവദിക്കുന്നുണ്ട്.
ഇതേ ആശീർവാദം അന്ത്യത്താഴത്തിന്റെ സമയത്തും ക്രിസ്തുനടത്തുന്നു. ഇന്നും ഈ ആശീർവാദം വിശുദ്ധ കുർബാനയിലൂടെ അവിടുന്ന് തുടരുന്നു. നാമോരോരുത്തരും നമ്മുടെ കുടുംബത്തിലും ഇടവകയിലും തൊഴിൽ മേഖലയിലും നാമായിരിക്കുന്ന സമൂഹത്തിലും കൂട്ടായ്മയുടെ ഉപകരണമായിത്തീരണം.
ഏകാന്തതയിലും ആവശ്യങ്ങളിലും ആരെയും കൈവിടാത്ത ദൈവീക കാരുണ്യത്തിൻറെ ദൃശ്യ അടയാളമായിരിക്കണം നാം. കരയുന്നവരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളാണ് ക്രൈസ്തവർ നടത്തേണ്ടത്.
ക്രൈസ്തവരായ നാം ആളുകളെ പോറ്റുന്നവരും അവരെ ഒരുമിപ്പിക്കുന്നവരുമായി മാറണം. തനിച്ച് കഴിയുന്നവരേയും ആവശ്യത്തിലി
Read More of this news...
സെപ്തംബർ 20: സമാധാനത്തിനായുള്ള പ്രാർത്ഥനാദിനം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_2006.png)
Source: Sunday Shalom
കൊച്ചി: ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ അസ്സീസിയിൽ സർവമതസമ്മേളനം നടക്കുന്ന സെപ്തംബർ 20 ആഗോള കത്തോലിക്കാസഭ സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കും. അന്നേദിവസം ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ അസ്സീസിയിൽ സർവമതസമ്മേളനം നടക്കും. എല്ലാ മതങ്ങളും സമാധാനമാർഗങ്ങളെന്ന നിലയിൽ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകളാകേണ്ടതിനും, ദൈവത്തിലുള്ള വിശ്വാസം മനുഷ്യരിൽ സാഹോദര്യബോധം വളർത്തുന്നതിനും എല്ലാവരും പ്രാർത്ഥനാപൂർവം ശ്രമിക്കണമെന്ന ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനപ്രകാരമാണ് സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനം ആചരിക്കുന്നത്. കേരളസഭയിലെ എല്ലാ ഇടവകകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ദിനാചരണത്തിൽ പ്രാർത്ഥനാപൂർവം പങ്കുകൊള്ളണമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കബാവ, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് കരിയിൽ എന്നിവർ അഭ്യർത്ഥിച്ചു.
Read More of this news...
മനഃപാഠമാക്കാൻ സാധിക്കാത്ത വിഷയം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_2005.png)
Source: Sunday Shalom
വത്തിക്കാൻ സിറ്റി: സുവിശേഷപ്രഘോഷണം മനഃപാഠമാക്കാൻ സാധിക്കാത്ത ഒരു കലയും വിജ്ഞാനശാഖയുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. അമേരിക്കയിലെ ആഫ്രിക്കൻ വംശജരായ അടിമകളുടെ ഇടയിൽ പ്രവർത്തിച്ച ജസ്യൂട്ട് വൈദികൻ പീറ്റർ ക്ലാവറിന്റെ തിരുനാൾദിനത്തിൽ നടത്തിയ പ്രസംഗത്തിൽ സുവിശേഷപ്രഘോഷകനുണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ച് പാപ്പ പങ്കുവച്ചു.
ഒഴുക്കിനൊത്ത് നീന്തുന്നതും മതപരിപവർത്തനം നടത്തുന്നതും രണ്ടും സുവിശേഷപ്രഘോഷണമല്ല. കൊറീന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ വിശുദ്ധ പൗലോസ് പറയുന്നത് പോലെ സുവിശേഷം പ്രസംഗിക്കുന്നതിൽ എനിക്ക് അഹങ്കരിക്കാനൊന്നുമില്ല. അതെന്റെ കടമയാണ്. ക്രിസ്തുവിന്റെ നാമം വഹിക്കുക എന്നത് ക്രിസ്ത്യാനിയുടെ കടമയാണ്. വിശുദ്ധ പൗലോസിന്റെ ഭാഷയിൽ എല്ലാവർക്കും എല്ലാമായിക്കൊണ്ടാണ് ഈ കടമ നിർവഹിക്കേണ്ടത്. മറ്റുള്ളവരുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനായി വിശ്വാസയാത്രയിൽ അവരെ അനുഗമിക്കുക; പാപ്പ ഉദ്‌ബോധിപ്പിച്ചു.
സുവിശേഷപ്രഘോഷണം നടത്തുക എന്നാൽ ഈ സാക്ഷ്യം നൽകുക എന്നാണർത്ഥം: യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ട് ഞാൻ ഇതുപോലെ ജീവിക്കുന്നു എന്ന സാക്ഷ്യം. വാക്കുകൊണ്ട് മാത്രമല്ല, ജീവിതം കൊണ്ടും സുവിശേഷം പ്രസംഗിക്കണം. ദാനമായി ലഭിച്ച സുവിശേഷം ദാനമായി തന്നെ മറ്റുള്ളവർക്ക് നൽകണം. കൃപയും, രക്ഷയും വാങ്ങിക്കുകയോ, വിൽക്കുകയോ ചെയ്യാനാവില്ല; പാപ്പ വിശദീകരിച്ചു.
സുവിശേഷം പ്രസംഗിക്കാനാഗ്രഹിച്ച ഒരു മിഷനറിയായിരുന്നു ഫാ. പീറ്റർ ക്ലാവർ. തന്റെ ഭാവിജീവതം സുവിശേഷപ്രഘോണത്തിനുള്ളതാണെന്നാണ് അദ്ദേഹം വിശ്വസിച്ചത്. എന്നാൽ ആ കാലഘട്ടത്തിൽ പരിത്യക്തരായിരുന്നവരോട് കൂടെയായിരിക്കുവാൻ ദൈവം അദ്ദേഹത്തെ വിളിച്ചു. ആഫ്രിക്കയിൽ നിന്ന് അടിമകളായി വിൽക്കപ്പെട്ടിരുന്ന കറുത&
Read More of this news...
ദൈവനാമത്തില്‍ കൊല്ലുന്നത് പൈശാചികമെന്ന് പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1992.jpg)
Source: Vatican Radioഫ്രാന്‍സില്‍, റുറേയിലുള്ള വിശുദ്ധ എതിയേനയുടെ ഇടവകയില്‍ ജൂലൈ 26-ാം തിയതി ഭീകരരുടെ കരങ്ങളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട വൈദികന്‍, ഷാക് ഹാമേലിന്‍റെ ആത്മശാന്തിക്കായാണ് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിച്ചത്.ഇടവക ജനങ്ങള്‍ക്കൊപ്പം പ്രഭാതബലി അര്‍പ്പിക്കുകയായിരുന്ന 82-വയസ്സുകാരന്‍ ഫാദര്‍ ഷാക്കിനെ രണ്ടു യുവാക്കളായ ഭീകരര്‍ ചേര്‍ന്നാണ് മൃഗീയമായി കൊലപ്പെടുത്തിയത്. നിര്‍ദോഷിയും നിരപരാധിയുമായ ഫാദര്‍ ഷാക്കിന്‍റെ ജീവസമര്‍പ്പണം ക്രിസ്തുവിന്‍റെ കുരിശിലെ പരമയാഗംപോലെയാണ് അല്‍ത്താരയില്‍ പൂര്‍ത്തിയാക്കപ്പെട്ടതെന്ന് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സില്‍നിന്നും എത്തിയ മെത്രാനും രൂപതാംഗങ്ങളും ഇടവകക്കാരുമായ 80 അംഗ സംഘത്തെ പാപ്പാ ഉദ്ബോധിപ്പിച്ചുക്രിസ്തുവില്‍ ദൃശ്യമായ ലാളിത്യത്തിന്‍റെ ജീവസമര്‍പ്പണം സകല ക്രൈസ്തവര്‍ക്കും ഉണ്ടാകണം. 'ദൈവത്തിന്‍റെ രൂപത്തിലായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി ക്രിസ്തു പരിഗണിച്ചില്ല. സ്വയം ശൂന്യനാക്കി, ദാസന്‍റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെമദ്ധ്യേ അവിടുന്നു വസിച്ചു. കുരിശുമരണം വരിച്ചു. എന്നിട്ടും ദൈവം അവിടുത്തെ ഉയര്‍ത്തി. പൗലോസ്ലീഹ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനഭാഗം പാപ്പാ ഉദ്ധരിച്ചു (ഫിലിപ്പിയര്‍ 2, 6-11). ഇതാണ് ക്രിസ്തുവിന്‍റെ മൗതികരഹസ്യം, ഇത് രക്തസാക്ഷിത്വത്തിന്‍റെ രക്ഷണീയ രഹസ്യമാണ്. മനുഷ്യരക്ഷയ്ക്കായി ജീവന്‍ സമര്‍പ്പിച്ച ആദ്യരക്തസാക്ഷി ക്രിസ്തുവാണ്. ആദ്യനൂറ്റാണ്ടില്‍ തുടങ്ങി ഇന്നുവരെയ്ക്കുമുള്ള ക്രൈസ്തവ രക്തസാക്ഷിത്വത്തിന്‍റെ ചരിത്രത്തിന് തുടക്കമായത് ക്രിസ്തുവിന്‍റെ കുരിശുയാഗത്തോടെയാണ്, പാപ്പാ ഉദ്ബോധിപ്പിച്ചു.സത്യമാകുന്ന ദൈവത്തിന് സാക്ഷ്യമേകാനാണ് ക്രൈസ്തവര്R
Read More of this news...
പാപ്പാ ഫ്രാന്‍സിസിന്‍റെ നവീകരണ പദ്ധതികള്‍ പുരോഗമിക്കുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1993.jpg)
Source: Vatican Radioസഭാനവീകരണത്തിനുള്ള കാര്‍ദ്ദിനാള്‍ സംഘം പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ സംഗമിച്ചു. സെപ്തംബര്‍ 12-ാം തിയതി തിങ്കളാഴ്ച മുതല്‍ 14-ാം തിയതി ബുധനാഴ്ചവരെയായിരുന്നു സംഗമം. ഇത് 16-ാമത്തെ ചര്‍ച്ചാസംഗമവും കൂടിക്കാഴ്ചയുമായിരുന്നു. സഭാദൗത്യം നിര്‍വ്വഹിക്കുന്നതില്‍ വത്തിക്കാന്‍റെ വിവിധ പ്രവര്‍ത്തന വിഭാഗങ്ങള്‍ കാലികമായി വര്‍ദ്ധിച്ച കാര്യശേഷി നേടത്തക്കവിധത്തില്‍ ക്രമീകരിക്കാനാണ് നവീകരണ സംഘം പാപ്പാ ഫ്രാന്‍സിസ് രൂപപ്പെടുത്തിയിരിക്കുന്നത്. പേപ്പല്‍ വസതി സാന്താമാര്‍ത്തയില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ചര്‍ച്ചകളില്‍ എല്ലാംതന്നെ പാപ്പാ സന്നിഹിതനായിരുന്നെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക്, ബുധനാഴ്ച വൈകുന്നേരം റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.വൈദികരുടെ കാര്യങ്ങള്‍ക്കുള്ള വത്തിക്കാന്‍ സംഘം, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കുള്ള കാര്യാലയം, കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘം, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ എന്നിങ്ങനെ വത്തിക്കാന്‍റെ നാലു പ്രവര്‍ത്തന വിഭാഗങ്ങളെക്കുറിച്ചുള്ള നവീകരണ തീരുമാനങ്ങളിലേയ്ക്കായിരുന്നു ഇക്കുറി പാപ്പായുടെ സാന്നിദ്ധ്യത്തിലുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പഠനങ്ങളും ചര്‍ച്ചകളും നീങ്ങിയതെന്ന് ഗ്രെഗ് ബേര്‍ക്ക് വ്യക്തമാക്കി. ആശയവിനിമയത്തിനുള്ള സെക്രട്ടറിയേറ്റ്, മാനവിക വികസനത്തിനായുള്ള പുതിയ വകുപ്പ്, വത്തിക്കാന്‍റെ സാമ്പത്തിക കാര്യാലയം എന്നീ വിഭാഗങ്ങള്‍ അവരുടെ പ്രവര്‍ത്തന റിപ്പോര്‍ടുകള്‍ പാപ്പായെയും കര്‍ദ്ദിനാള്‍ സംഘത്തെയും ബോധിപ്പിച്ചതായി ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.വിവിധ രാജ്യങ്ങളില്‍നിന്നായി ഒന്&
Read More of this news...
നേടിയെടുക്കേണ്ട കാരുണ്യഭാവത്തെക്കുറിച്ച് പാപ്പായുടെ ട്വിറ്റര്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1994.jpg)
Source: Vatican Radioക്രിസ്തുവിന്‍റെ കുരിശുയാഗത്തോളവും, കുരിശിന്‍ചുവട്ടിലെ മറിയത്തിന്‍റെ സ്നേഹസമര്‍പ്പണത്തോളവും വിശാലമാകണം സഭയുടെ കാരുണ്യാതിരേകം.ജീവിതത്തില്‍ പ്രതിഫലിക്കേണ്ട കാരുണ്യത്തെക്കുറിച്ച് സെപ്തംബര്‍ 14, ബുധനാഴ്ച വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളിലാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ട്വിറ്ററില്‍ ചിന്തകള്‍ കണ്ണിചേര്‍ത്തത്.The Church's forgiveness must be every bit as broad as that offered by Jesus on the Cross and by Mary at his feet.
Read More of this news...
പാപ്പാ ഫ്രാന്‍സിസിന്‍റെ സന്മനസ്സ് യുവാവിന് കാരുണ്യത്തിന്‍റെ അനുഭവം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1983.jpg)
Source: Vatican Radioസെപ്തംബര്‍ 10-ാം തിയതി ശനിയാഴ്ച , രാവിലെയായിരുന്നു തെക്കെ ഇറ്റലിയിലെ സിസിലിയില്‍നിന്നുമുള്ള ജോസഫ് ച്യോളോ എന്ന 16-വയസ്സുകാരന് പാപ്പാ ഫ്രാന്‍സിസ് സ്ഥൈര്യലോപനം നല്കിയത്.ക്യാസര്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ യുവാവിന്‍റെ ആഗ്രഹമായിരുന്നു പറ്റുമെങ്കില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പക്കല്‍നിന്നും സ്ഥൈര്യലേപനം സ്വീകരിക്കണമെന്നത്. അങ്ങനെ തനിക്ക് ആദ്യമായും അവസാനമായും പാപ്പായെ കാണാമല്ലോ എന്നായിരുന്നു ച്യോളോയുടെ വാദം. ഇടവകയിലെ യുവാക്കളായ കാരുണ്യത്തിന്‍റെ സന്നദ്ധസേവകരാണ് സുഹൃത്ത് ച്യോളോയുടെ ആഗ്രഹം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചത്. മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം കഴിഞ്ഞുളള കാരുണ്യത്തിന്‍റെ പൊതുകൂടിക്കാഴ്ച പരിപാടി ദിനമായ, സെപ്തംബര്‍ 10, ശനിയാഴ്ച ജോസഫ് ച്യോളോയ്ക്ക് സ്ഥൈര്യലേപനം നല്കുന്നതില്‍ പാപ്പാ ഫ്രാന്‍സിസ് സന്തോഷം പ്രകടപ്പിച്ചു.സ്ഥലത്തെ വികാരി, ഫാദര്‍ ഫാബിയോ മരേലയും, മാതാപിതാക്കളും , സഹോദരിയും, സിസിലിയിലെ കാരുണ്യത്തിന്‍റെ സന്നദ്ധ സേവകരുംചേര്‍ന്ന് ച്യോളോയെ ആംബുലന്‍സില്‍ വത്തിക്കാനിലെത്തിച്ചു.പേപ്പല്‍ വസതിയില്‍നിന്നും ശനിയാഴ്ച രാവിലെ ജൂബിലിയുടെ പ്രത്യേക പൊതുകൂടിക്കാഴ്ചയ്ക്കായി ഇറങ്ങിയ പാപ്പാ, വരുംവഴിയായിരുന്നു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയോടു ചേര്‍ന്നുള്ള മണികളുടെ കമാനത്തില്‍വച്ച് (Arch of the Bells) ച്യോളോയ്ക്ക് സ്ഥൈര്യലെപനം നല്കിയത്. ക്യാന്‍സറുമായി മല്ലടിക്കുന്ന യുവാവ്, താന്‍ വന്ന ആംബുലന്‍സിന്‍റെ മുന്നില്‍ 'വീല്‍ചെയറി'ല്‍ ഇരുന്നുകൊണ്ട് സന്തോഷത്തോടും ആത്മനിര്‍വൃതിയോടുംകൂടെ പാപ്പായുടെ കരങ്ങളില്‍നിന്നും സന്തോഷത്തോടെ സ്ഥൈര്യലേപനം സ്വീകരിച്ചു. ച്യോളോയുടെ കണ്ണുകളില്‍നിന്നും ആനന്ദാശ്രുക്കള്‍ ഒഴുകി. കണ്ടുനി&
Read More of this news...
അന്തഃഛിദ്രം സഭയെ നശിപ്പിക്കും; ക്രിസ്തീയതയുടെ അടിത്തറ ഐക്യമാണ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1984.jpg)
Source: Vatican Radioഭിന്നിപ്പും പണവും സഭയെ നശിപ്പിക്കുന്ന പൈശാചികമായ കാരണങ്ങളാണെന്ന് പൗലോസ്ലീഹ കൊറീന്തോസുകരെ ഉദ്ബോധിപ്പിച്ച വചനഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു (1കൊറീന്തിയര്‍. 11, 17-26, 33). ആശയപരമായും ദൈവശാസ്ത്രപരമായുമുള്ള ഭിന്നിപ്പുകള്‍ ആദിമ സഭയില്‍ പിളര്‍പ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ ഇന്നും അസൂയയും അധികാരമോഹവും അഹന്തയും സഭയില്‍ ഭിന്നിപ്പ് ഉളവാക്കുന്നുണ്ട്, അല്ലെങ്കില്‍ ഭിന്നിപ്പിന്‍റെ വിത്തു വിതയ്ക്കുന്നുണ്ട്.ഒരു യുദ്ധത്തില്‍, അല്ലെങ്കില്‍ കലഹത്തില്‍ എല്ലാം നശിപ്പിക്കപ്പെടുകയാണ്. എന്നിട്ട് നാശകാരകന്‍, പിശാച് പെട്ടന്ന് അപ്രത്യക്ഷനാകുന്നു. ഈ കളിയോട് നമുക്ക് നിസംഗരായിരിക്കാമോ? ഇത് നശീകരണത്തിന്‍റെ ഏറെ നീചമായ രീതിയും കളിയുമാണ്. ഇത് ഒരുതരം ഭീകരപ്രവര്‍ത്തനമാണ്. വാക്കുകള്‍കൊണ്ടും നിഗൂഢമായ വാക്പോരുകൊണ്ടും ബോംബെറിയുകയും, വ്യക്തികളെയും സമൂഹങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്ന ഏറെ മ്ലേഛവും ഭീതിദവുമായ ഒളിപ്പോരാണിതെന്ന് പാപ്പാ വിശേഷിപ്പിച്ചു.ദൈവരാജ്യത്തെ വളര്‍ത്താതെ, തളര്‍ത്തുന്നത് ഭിന്നപ്പാണ്. കാരണം, അത് ക്രിസ്തുവിന് എതിര്‍സാക്ഷ്യമാണ്. അവിടെ സമൂഹത്തിലെ ഐക്യത്തിന്‍റെ മൂല്യവും അന്തഃസത്തയും ഇല്ലാതാകുന്നു. അതിനാല്‍ ബലിയര്‍പ്പണത്തില്‍പ്പോലും അനൈക്യം നിലനില്ക്കുന്നു. ആ സമൂഹത്തില്‍ ക്രിസ്തു-സാന്നിദ്ധ്യം ഇല്ലാതാകുന്നു. അതിനാല്‍ അവിടെ ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള ഭിന്നിപ്പും, പാവങ്ങളും പണക്കാരെന്നുമുള്ള വിഭാഗിയതയും ഉണ്ടാകുന്നു. ദിവ്യാകാരുണ്യ കൂട്ടായ്മയിലും ഈ ഭിന്നിപ്പ് പ്രകടമാകുമെന്ന് പൗലോസ് അപ്പസ്തോലന്‍ ലേഖനത്തില്‍ സൂചിപ്പിക്കുന്നത് പാപ്പാ ഉദ്ധരിച്ചു.സഭയുടെ അടിസ്ഥാനം ഐക്യമാണ്. അതിനാല്‍ ക്രിസ്തു അടിത്തറയായി പാകി
Read More of this news...
വിഭാഗീയതയും പണവും: സഭയ്‌ക്കെതിരായ സാത്താന്റെ ഉപകരണങ്ങളെന്ന് പാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1988.png)
Source: Sunday Shalomവത്തിക്കാൻ: സഭയെ ദ്രോഹിക്കാൻ പിശാചിന്റെ കൈയിൽ രണ്ടു തരം ആയുധങ്ങളുണ്ടെന്നും ഇതിലെ ഏറ്റവും ശക്തമായ ആയുധം വിഭാഗീയ ചിന്തകൾ സൃഷ്ടിക്കുക എന്നതാണെന്നും ഫ്രാൻസിസ് പാപ്പ. പണമാണ് രണ്ടാമത്തെ ആയുധമെന്നും അദ്ദേഹം പറഞ്ഞു. മിഷൻ രാജ്യങ്ങളിലേക്ക് പുതിയതായി നിയമിച്ച ബിഷപ്പുമാർ പങ്കെടുത്ത യോഗത്തിൽ സുവിശേഷ ദൗത്യത്തിന്റെ വിവിധ മേഖലകളെ സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാത്താൻ പണത്തിന്റെ രൂപത്തിൽ എത്തിയ ശേഷം നാവിലൂടെ വിഭാഗീയ ചിന്തകൾ പരത്തി സഭയെ തകർക്കാനാണ് ശ്രമിക്കുക. അപവാദം പ്രചരിപ്പിക്കുന്നത് തീവ്രവാദം പ്രചരിപ്പിക്കുന്നതു പോലെയാണ്. ഇതിനാൽ തന്നെ സാർവത്രിക സഭയെ തകർക്കുവാൻ സാത്താൻ ഉപയോഗിക്കുന്ന ഈ രണ്ട് ആയുധങ്ങളെയും നാം എതിർത്ത് നിൽക്കണം. വിഭാഗീയ ചിന്തകൾ ആളുകളിൽ ഉളവാക്കിയശേഷം കലാപം സൃഷ്ടിച്ചാണ് സഭയെ സാത്താൻ ഉപദ്രവിക്കുന്നത്.
വംശീയമായ പ്രശ്‌നങ്ങൾ സഭയുടെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്.ഇത്തരം പ്രവണതകൾ സഭയിലെ അംഗങ്ങളിൽ നിന്നും നീങ്ങാൻ നാം പ്രത്യേകം പ്രാർത്ഥനകളും പരിഹാരകർമങ്ങളും നടത്തണം. ഐക്യത്തിന്റെ ദൃശ്യരൂപങ്ങളായി വേണം ഓരോ ബിഷപ്പുമാരും തങ്ങളുടെ പ്രവർത്തനം നടത്തേണ്ടത്. ഓരോ ബിഷപ്പുമാരും തങ്ങളുടെ കീഴിലുള്ള വൈദികരോട് വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുന്നവരായിരിക്കണം. അവരുടെ എഴുത്തുകൾക്ക് കഴിയുന്നത്ര വേഗത്തിൽ മറുപടി നൽകണം.
ഓരോ വിശ്വാസികളുടെയും വൈദികരുടെയും രക്ഷാധികാരികളാണ് ബിഷപ്പുമാർ. എല്ലാ സമയവും ഇക്കാര്യം ഓർക്കുകയും അതിന് അനുസൃതമായി പ്രവർത്തിക്കുകയും വേണം. മനുഷ്യരേ ക്രിസ്തുവിനോട് അടുപ്പിക്കുകയും അവിടുത്തെ രക്ഷാകര പദ്ധതിയിൽ പങ്കാളികളാക്കുവാനുമുള്ള വിളിയെ തിരിച്ചറിഞ്ഞ്, അതിന് അനുസരിച്ചുള്ള പ്രവർത്തനം ബിഷപ്പുമ
Read More of this news...
പ്രസ്റ്റൺ രൂപത: യൂറോപ്പിലെ സഭയ്ക്ക് പ്രത്യാശ പകരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1989.png)
Source: Sunday Shalom
യു.കെ: ബ്രിട്ടനിലെ സിറോ മലബാർ സഭയുടെ സ്വന്തം രൂപത എന്ന ദീർഘകാല സ്വപ്‌നം യാ ഥാർത്ഥ്യമാകുന്നുവെന്ന വാർത്ത മലയാളികളെമാത്രമല്ല, യു.കെയിലെ തദ്ദേശീയ സഭാംഗങ്ങളും പുത്തൻ ഉണർവേകുമെന്ന് റിപ്പോർട്ടുകൾ. യൂറോപ്പിലെ സഭാധികൃതർ എത്രമാത്രം പ്രാധാന്യത്തോടെയാണ് പുതിയ സംഭവവികാസങ്ങളെ കാണുന്നതെന്നത് വ്യക്തമാക്കുന്നതായിരുന്നു സീറോ മലബാർ എപ്പാർക്കിയെ സ്വാഗതംചെയ്തുകൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനകൾ. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിറയുന്ന റിപ്പോർട്ടുകൾ ഇക്കാര്യങ്ങൾ വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. അതിൽ ശ്രദ്ധേയമാണ് യു.കെയിൽ വലിയ പ്രചാരമുള്ള ക്രിസ്തീയ പ്രസിദ്ധീകരണമായ കാത്തലിക് ഹെറാൾഡിന്റെ കവർ സ്റ്റോറിയിലെ നിരീക്ഷണങ്ങൾ.
പ്രസ്റ്റണിലെ പുതിയ രൂപതയെയും യു.കെയിലെ മലയാളികളുടെ ആത്മീയ പ്രവർത്തനങ്ങളെയുംകുറിച്ച് കാത്തലിക് ഹെറാൾഡ്പോലൊരു മാധ്യമം കവർ സ്റ്റോറി തയാറാക്കുന്നതിൽനിന്നുതന്നെ വ്യക്തം, അവർ മലയാളികൾക്ക് നൽകുന്ന സ്ഥാനം. ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൡലും ഇടം പിടിച്ചു രൂപതാ പ്രഖ്യാപന വാർത്ത.
കേരളത്തിൽനിന്നും യു.കെയിലേക്ക് കുടിയേറിയ മലയാളി ക്രൈസ്തവർ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ കാണിക്കുന്ന തീക്ഷ്ണതയെ ഇംഗ്ലണ്ടിലെ ക്രൈസ്തവ മേലധ്യക്ഷന്മാർ അഭിനന്ദിക്കുന്നുവെന്ന് കാത്തലിക് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.ബിർമിംഗ്ഹാമിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടക്കുന്ന സെഹിയോൻ ശുശ്രൂഷയും യൂറോപ്പിലെ സഭയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നും അവർ ഉറച്ചുവിശ്വസിക്കുന്നു.
അടച്ചുപൂട്ടുന്ന ദൈവാലയങ്ങളെക്കുറിച്ചുള്ള ദുഃഖത്തിലും ദൈവാലയ ശുശ്രൂഷകളിൽ വിശ്വാസികൾ കുറയുന്നതിന്റെ ആശങ്കയിലും, ദൈവവിളികൾ ഉണ്ടാവാത്തതിന്റെ വിഷമ!
Read More of this news...
ലൗദാത്തോ സി; 21ാം നൂറ്റാണ്ടിലെ ‘റേരും നൊവാരും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1990.png)
Source: Sunday Shalom
വത്തിക്കാൻ സിറ്റി: സാമൂഹ്യമാധ്യമങ്ങളും മറ്റ് ആധുനിക വാർത്താ മാധ്യമങ്ങളും കമ്പ്യൂട്ടറുകളും സാധ്യമാക്കിയ വാർത്താ-വിജ്ഞാന അതിപ്രസരത്തിൽ ജനങ്ങൾക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കർദിനാൾ പീറ്റർ ടർക്ക്‌സൺ. വിജ്ഞാന അതിപ്രസരത്തിന്റെ ഫലമായി മാനുഷിക ബന്ധങ്ങൾ അവഗണിക്കപ്പെടുകയാണെന്നും ഹോളണ്ടിലെ ഡോൺ നഗരത്തിൽ നടന്ന ക്രൈസ്തവ സോഷ്യൽ കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് കർദിനാൾ പറഞ്ഞു. നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കൽ പ്രസിഡന്റും മനുഷ്യന്റെ സമഗ്രവികസനത്തിനായി രൂപീകരിച്ച പുതിയ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടുമാണ് കർദിനാൾ ടർക്ക്‌സൺ.
മനുഷ്യരെ കൂടുതലായി യന്ത്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവും സാങ്കേതികവുമായ ശക്തികളെ നേരിടാൻ 2015ൽ മാർപാപ്പ പുറപ്പെടുവിച്ച ചാക്രിക ലേഖനമായ ലൗദാത്തൊ സി സഹായിക്കുമെന്ന് കർദിനാൾ കോൺഗ്രസിൽ പങ്കെടുത്തവരോട് വിശദീകരിച്ചു. മുതലാളിത്ത-തൊഴിലാളി വ്യവസ്ഥതിയെക്കുറിച്ച് 1891ൽ ലെയോ 13ാമൻ മാർപാപ്പ പുറപ്പെടുവിച്ച ചരിത്രപരമായ റേരും നൊവാരും എന്ന ചാക്രികലേഖനത്തോടാണ് കർദിനാൾ ലൗദാത്തൊ സിയെ ഉപമിച്ചത്.
ആത്മശോധനയിലൂടെയും സംഭാഷണത്തിലൂടെയും വ്യക്തികളുമായുള്ള കണ്ടുമുട്ടലുകളിലൂടെയും കരസ്ഥമാക്കുന്ന യഥാർത്ഥ ജ്ഞാനം അറിവിന്റെ കുന്നുകൂടലല്ല. വാസ്തവത്തിൽ അറിവിന്റെ കുമിഞ്ഞുകൂടൽ അധികഭാരത്തിലേക്കും കൺഫ്യൂഷനിലേക്കുമാണ് നയിക്കുക. ആവശ്യമില്ലാത്ത മാലിന്യങ്ങളാണ് ഇതിലൂടെ മനസിൽ അടിഞ്ഞുകൂടുന്നത്.
ഒരു വശത്ത് മതമൂല്യങ്ങൾ നൽകുന്ന സ്വാതന്ത്ര്യത്തിൽ ഉറച്ചുനിന്നുകൊണ്ട് ജനക്കൂട്ടത്തിൽ നിന്ന് മാറിനിൽക്കുവാൻ നമുക്ക് സാധിക്കും. എന്നാൽ മറുവശത്ത് ക്രമേണ നാമെല്ലാവരും ക്രിസ്തുവിൽ പുനരൈക്യപ്പെട്ട് ഒരുമി
Read More of this news...
രക്തസാക്ഷിത്വം കൂട്ടായ്മയുടെ സമുന്നത സാക്ഷ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1985.jpg)
Source: Vatican Radioകൂട്ടായ്മയുടെ സമുന്നത സാക്ഷ്യമാണ് രക്തസാക്ഷിത്വമെന്ന് ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Promoting Christian Unity)പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് സമര്‍പ്പിച്ച പ്രബന്ധത്തിലൂടെ സ്ഥാപിച്ചു. വടക്കെ ഇറ്റലിയിലെ ബൊസെയില്‍ സെപ്തംബര്‍ 10-ാം തിയതി ശനിയാഴച, അവിടത്തെ എക്യുമേനിക്കല്‍ സന്ന്യാസ സമൂഹത്തില്‍ നല്കിയ പ്രഭാഷണത്തിലാണ് ക്രൈസ്തവ രക്തസാക്ഷ്യത്തിന്‍റെ മൂല്യത്തെയും ശ്രേഷ്ഠതയെയുംകുറിച്ച് കര്‍ദ്ദിനാള്‍ കോഹ് ഇങ്ങനെ പ്രസ്താവിച്ചത്.സഭയുടെ ചരിത്രം ഇന്നെന്നപോലെ പൂര്‍വ്വകാലങ്ങളിലും എക്കാലത്തും രക്തസാക്ഷിത്വത്തില്‍ മുദ്രിതമാണെന്നും, സഭ വളര്‍ന്ന് വലുതാകുന്നത് ത്യാഗത്തിലും സ്വയാര്‍പ്പണത്തിലും ഉതിര്‍ക്കൊള്ളുന്ന രക്തസാക്ഷിത്വത്തിന്‍റെ വിലയിലാണെന്ന്, 24-ാമത് രാജ്യാന്തര സഭൈക്യ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ കോഹ് ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണത്തോട് രക്തസാക്ഷിത്വത്തെ ഉപമിച്ച കര്‍ദ്ദിനാള്‍ കോഹ്, ജീവന്‍ പകരുന്ന ആത്മീയ ഭോജ്യമായ ദിവ്യകാരുണ്യത്തില്‍ അത് രൂപപ്പെടുന്നത് പ്രബന്ധത്തില്‍ വ്യക്തമാക്കി.ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണത്തിലുള്ള പങ്കുചേരലാണ് ക്രൈസ്തവ രക്ഷസാക്ഷിത്വം, അതിനാല്‍ ദിവ്യകാരുണ്യത്തില്‍ ക്രിസ്തു അനുഷ്ഠിച്ച സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്‍റെ മൂല്യം അത് ഉള്‍ക്കൊള്ളുന്നുവെന്ന് രക്തസാക്ഷിയും ആദിമ സഭാപിതാവുമായ വിശുദ്ധ പോളികാര്‍പ്പിന്‍റെ ജീവസമര്‍പ്പണം ചൂണ്ടിക്കാണിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ കോഹ് സമര്‍ത്ഥിച്ചു. ജീവിതസമര്‍പ്പണത്തിലൂടെയും രക്തസാക്ഷ്യത്തിലൂടെയും അതിനാല്‍ ക്രൈസ്തവര്‍ പരിശുദ്ധ കുര്‍ബാനയുടെ ദിവ്യരഹസത്തിലാണ് ഉള്‍ചേരുന്നതെന്ന് കര്‍ദ്ദ
Read More of this news...
സമാന്തര ഒളിംപിക്സ് കളികള്‍ക്ക് പാപ്പായുടെ അഭിവാദ്യങ്ങള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1986.jpg)
Source: Vatican Radioസമാന്തര ഒളിംപിക്സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍!വികസനത്തിനും സൗഹൃദത്തിനുമുള്ള അവസാമാകാട്ടെ, ഈ കായിക മാമാങ്കം. @ pontifex എന്ന ഹാന്‍ഡിലില്‍ സെപ്തംബര്‍ 12-ാം തിയതി തിങ്കളാഴ്ചയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ കണ്ണിചേര്‍ത്തത്.ബ്രസീലിലെ റിയോ നഗരത്തില്‍ സെപ്തംബര്‍ 7-മുതല്‍ 18-വരെയാണ് ഭിന്നശേഷിയുള്ളവര്‍ക്കായുള്ള രാജ്യാന്തര കായികമത്സരങ്ങള്‍ അരങ്ങേറുന്നത്.Greetings to all the athletes participating in the Paralympics: Sport is an opportunity for growth and friendship.
Read More of this news...
സാംസ്‌കാരികാധിപത്യത്തിന് കീഴ്‌വഴങ്ങി വിശ്വാസം നഷ്ടപ്പെടുത്തരുത്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1991.png)
Source: Sunday Shalom
വാഷിംഗ്ടൺ: സാംസ്‌കാരികാധിപത്യത്തിന് കൂടുതലായി കീഴ്‌വഴങ്ങി കത്തോലിക്കാ വിശ്വാസത്തിന്റെ നിറം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ലോസ് ആഞ്ചലസ് സഹായമെത്രാൻ ബിഷപ്പ് റോബർട്ട് ബാരൺ. വാഷിംഗ്ടണിലെ അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്.
സംസ്‌കാരവും സഭയുമായി നടക്കുന്ന സംഭാഷണത്തിന്റെ സ്വഭാവം ഏകപക്ഷീയമാകരുത്. സഭയുടെ പ്രവൃത്തനപദ്ധതികൾ ലോകം നിശ്ചയിക്കുന്നതുപോലെയാകരുത്. പിൻവലിയാൻ വിധിക്കപ്പെട്ട ഒരു സമൂഹമെന്ന നിലയിലല്ല സംസ്‌കാരം
ഉയർത്തുന്ന വെല്ലുവിളികളോട് സഭ പ്രതികരിക്കേണ്ടത്. സംസ്‌കാരവുമായി നൂറ്റാണ്ടുകളിലൂടെ സംവാദത്തിലേർപ്പെട്ടിരുന്ന വിശുദ്ധരുടെ മാതൃകയിലേക്ക് നാം നോക്കണം. വിശുദ്ധ പൗലോസിനെയും വിശുദ്ധ അഗസ്റ്റിനിനെയും പോലുള്ള മാതൃകകൾ നമ്മുടെ മുമ്പിലുണ്ട്. ലോകത്തിലെ അനുഭവങ്ങൾ അവരുടെ സിദ്ധാന്തങ്ങളുടെ അളവുകോലായി മാറിയില്ല. മറിച്ച് സംവാദത്തിലേർപ്പെട്ടപ്പോൾ എല്ലാം ക്രിസ്തുകേന്ദ്രീകൃതമായ നിലാപടാണ് അവർ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ അഗസ്റ്റിൻ റോമിലെ പ്രാചീനസമൂഹത്തിലെ കുഴപ്പങ്ങൾ സത്യസന്ധവും വ്യക്തവുമായ ഭാഷയിൽ ചൂണ്ടിക്കാണിച്ചതുപോലെ സഭയ്ക്കും സംസ്‌കാരത്തിന്റെ പ്രശ്‌നങ്ങൾ വ്യക്തമായ ഭാഷയിൽ പ്രകടിപ്പിക്കാൻ സാധിക്കണം. റോമിലെ സാമൂഹ്യവ്യവസ്ഥിതിയുടെ തകരാറുകൾ നിരത്തിയശേഷം പ്രതിവിധിയായി സെന്റ് അഗസ്റ്റിൻ മുമ്പോട്ട് വച്ചത് സിവിത്താസ് ദേയ്- സത്യദൈവത്തോടുള്ള ആരാധനയിൽ കേന്ദ്രീകൃതമായ ക്രമമായിരുന്നു. അതേസമയംതന്നെ സംസ്‌കാരത്തിൽ ഉൾച്ചേർന്നിരിക്കുന്ന നന്മ സ്വാംശീകരിക്കാൻ സഭ എപ്പോഴും സന്നദ്ധത പുലർത്തണം. ക്രിസ്തുവിന്റെ പ്രകാശത്തിലാണ് എല്!
Read More of this news...
പൊതുഭവനമായ ഭൂമിക്കു വിനയാകുന്ന ഖനികള്‍ : ബൊഗോട്ടാ പ്രഖ്യാപനം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1987.jpg)
Source: Vatican Radioഖനികള്‍ പൊതുഭവനമായ ഭൂമിയെ നശിപ്പിക്കുന്നുണ്ടെന്ന് ബൊഗോട്ടാ സമ്മേളനം പ്രസ്താവിച്ചു. സെപ്തംബര്‍ ആദ്യം (1st September) ലോകമെമ്പാടും ആചരിച്ച പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പ്രാര്‍ത്ഥനാദിനത്തോട് അനുബന്ധിച്ചാണ് കൊളംബിയയുടെ തലസ്ഥാന് നഗരമായ ബൊഗോട്ടയില്‍ ഖനന മേഖലയിലെ പ്രതിനിധികളും സന്നദ്ധ സംഘടനകളും, സഭാ പ്രസ്ഥാനങ്ങളും രാജ്യാന്തര ഖനന തൊഴിലാളി പ്രതിനിധികളോടൊത്ത് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രഖ്യാപനം രൂപപ്പെടുത്തിയത്.പൊതുഭവനമായ ഭൂമി സംരക്ഷിക്കുന്നതിനെക്കുറിച്ചും, അതു മനുഷ്യരില്‍ കാരണമാക്കുന്ന തിന്മകളെക്കുറിച്ചും ചര്‍ച്ചചെയ്യാനും പൊതുപ്രഖ്യാപനം രൂപപ്പെടുത്താനുമായിരുന്നു (Bogoto Declaration) ബൊഗോട്ട സമ്മേളനം. ലാഭേച്ഛയോടെ മാത്രം തുടരുന്ന ഖനന വ്യാവസായം പരിസ്ഥിതി വിനാശം മാത്രമല്ല, മനുഷ്യജീവിതത്തെ അടിസ്ഥാനപരമായ ബാധിക്കുന്ന അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, കുടിയിറക്കല്‍, രോഗങ്ങള്‍, വര്‍ദ്ധിച്ച മരണനിരക്ക് എന്നിവ കാരണമാക്കുന്നുണ്ടെന്ന് ബഗോട്ടാ പ്രഖ്യാപനം വ്യക്തമാക്കി.ഖനന വ്യാവസായം അശ്രദ്ധമായും സ്വാര്‍ത്ഥമായും വളര്‍ത്തിക്കൊണ്ട്, വികസനത്തിന്‍റെ പേരില്‍ കാരണമാക്കുന്ന സസ്യലതാദികളുടെയും ജന്തുക്കളുടെയും ജൈവവൈധ്യങ്ങളുടെ വംശനാശം വലുതാണ്. സമ്മേളനം ചൂണ്ടിക്കാട്ടി. സാധാരണ മനുഷ്യര്‍ വസിക്കുന്ന ഇടങ്ങളിലെ ഭൂമി കൈയ്യേറ്റം, മല വെട്ടി നിരത്തല്‍, വന നശീകരണം എന്നിവ സൃഷ്ടിക്കെതിരായ പാപമാണെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് സമ്മേളനം പ്രസ്താവിച്ചു. വറ്റിപ്പോകുന്ന ജലാശയങ്ങള്‍, മലീമസമാകുന്ന അന്തരീക്ഷം എന്നിവമൂലം കുടിയിറക്കപ്പെടുകയും, രോഗഗ്രസ്ഥരാവുകയും, മരിക്കുകയും ചെയ്യുന്ന സാധാരക്കാരായ തദ്ദേശവാസികള്‍ നിരവധിയാണെന്നും പ്രഖ്
Read More of this news...
സമാധാനത്തിനുള്ള അസ്സീസി സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1982.jpg)
Source: Vatican Radioമതങ്ങളുടെയും സംസ്ക്കാരങ്ങളുടെയും സമാധാനത്തിനുള്ള അസ്സീസി സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും. സെപ്തംബര്‍ 18-മുതല്‍ 20-വരെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ നഗരമായ അസ്സീസിയിലാണ് "സമാധാനത്തിനുള്ള ദാഹം" (The thirst for Peace) എന്ന പേരില്‍ മതങ്ങളുടെ സംഗമം നടക്കാന്‍ പോകുന്നത്.അസ്സീസിയിലെ ഫ്രാസിസ്ക്കന്‍ സമൂഹവും, രൂപതയും, വിശുദ്ധ എജീഡിയൂസിന്‍റെ ഉപവിപ്രവര്‍ത്തകരും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര സമാധാന സംഗമത്തിന്‍റെ സമാപനദിനമായ സെപ്തംബര്‍ 20-ാം തിയതി ചൊവ്വാഴ്ചയായിരിക്കും പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 500-ല്‍ അധികം മത-സാംസ്ക്കാരിക പ്രമുഖര്‍ പങ്കെടുക്കുന്ന രാജ്യാന്തര സമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യും.പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ ഇനിയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
Read More of this news...
പാപ്പായുടെ സ്വീഡന്‍ സന്ദര്‍ശന പരിപാടി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1980.jpg)
Source: Vatican Radioപാപ്പാ സ്വീഡനില്‍ നടത്താന്‍ പോകുന്ന സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തി.പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ക്രിസ്തുമതവിശ്വാസികള്‍ക്കിടയില്‍ ഉണ്ടായ നവീകരണത്തിന്‍റെ ഓര്‍മ്മയാചരണം ലൂതറന്‍സഭയും കത്തോലിക്കാസഭയും സംയുക്തമായി നടത്തുന്നതിനോടനുബന്ധിച്ചാണ് ഒക്ടോബര്‍ 31, നവമ്പര്‍ ഒന്ന് എന്നീ തീയതികളില്‍ ഫ്രാന്‍സീസ് പാപ്പാ സ്വീഡനില്‍ എത്തുക.ഒക്ടോബര്‍ 31ന്(31/10/16) തിങ്കളാഴ്ച രാവിലെ റോമിലെ അന്താരാഷ്ട്ര വിമനാത്താവളത്തില്‍ നിന്ന് സ്വീഡനിലെ മല്‍മോയിലേക്ക് പാപ്പാ പുറപ്പെടും.സ്വീഡനിലെ രാജകുടുംബവുമായുള്ള കൂടിക്കാഴ്ച, ലുണ്ടില്‍ ലൂതറന്‍ കത്തീദ്രലില്‍ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ, മല്‍മോയില്‍ എക്യുമെനിക്കല്‍ സംഗമം, വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളടങ്ങിയ സംഘവുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് ആദ്യദിനത്തിലെ പരിപാടികള്‍.നവമ്പര്‍ ഒന്ന് ചൊവ്വാഴ്ച പാപ്പാ മല്‍മൊയില്‍ ദിവ്യബലിയര്‍പ്പിക്കുകയും ഉച്ചയോടെ റോമിലേക്കു മടങ്ങുകയും ചെയ്യും.
Read More of this news...
സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ വില്‍ക്കപ്പെടുന്നത് വ്യാമോഹങ്ങള്‍: മാര്‍പ്പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1981.jpg)
Source: Vatican Radioസ്വാതന്ത്ര്യത്തിന്‍റെ പൊയ്മുഖമണിഞ്ഞ വ്യാമോഹങ്ങള്‍ വില്ക്കപ്പെടുകയും കപടമായ ഒരു സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നവമായ അടിമത്തങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ.കരുണയുടെ അസാധാരണ ജൂബിലിവത്സരത്തില്‍ പാപ്പാ മാസത്തിലെ ഒരു ശനിയാഴ്ച വത്തിക്കാനില്‍ പ്രത്യേക പൊതുകൂടിക്കാഴ്ച അനുവദിക്കുന്ന പതിവനുസരിച്ച് ഈ ശനിയാഴ്ച (10/09/16) അനുവദിച്ച ദര്‍ശനവേളയില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചിരുന്ന വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികളെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.വ്യര്‍ത്ഥമായ ജീവിതരീതിയില്‍ നിന്ന് മനുഷ്യന്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോ കൊണ്ടല്ല, പ്രത്യുത കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തം കൊണ്ടാണെന്നു ഓര്‍മ്മിപ്പിക്കുന്ന പത്രോസിന്‍റെ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായം 18 മുതല്‍ 21 വരെയുള്ള വാക്യങ്ങളെ അവലംബമാക്കിയുള്ളതായിരുന്ന പാപ്പായുടെ പ്രഭാഷണം.വീണ്ടെടുക്കല്‍ എന്ന പദം അധികമൊന്നും ഉപയോഗിച്ചുകാണുന്നില്ലയെങ്കിലും ദൈവത്തിന് നമ്മുടെ, നരകുലത്തിന്‍റെ, സൃഷ്ടിമുഴുവന്‍റെയും കാര്യത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഏറ്റം മൗലികമായ മോചനത്തെ സൂചിപ്പിക്കുന്ന അടിസ്ഥാന പദമാണ് അതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.ദൈവത്തിന്‍റെ ഇടപെടല്‍ മൂലം വിമോചിതനായി അല്ലെങ്കില്‍ രക്ഷിക്കപ്പെട്ടു എന്നു ചിന്തിക്കാന്‍ ഇന്നത്തെ മനുഷ്യന്‍ ഇഷ്ടപ്പെടുന്നില്ലയെന്നും, സകലതും നേടിയെടുക്കുന്നതിനുള്ള ശക്തി സ്വന്തം സ്വാതന്ത്ര്യമാണെന്ന് മനുഷ്യന്‍ വ്യാമോഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.ഞാനിതു ചെയ്യും കാരണം എനിക്കിതാണ് ഇഷ്ടം, ഞ&
Read More of this news...
കേരളത്തിലെ ക്രൈസ്തവ പ്രസിദ്ധീകരണങ്ങൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1978.png)
Source: Sunday Shalom
മലയാളത്തിലെ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളി ൽ വരുന്ന എല്ലാ ലേഖനങ്ങളിലും ആശയങ്ങളിലും നിർഭയത്വം ഉണ്ടെന്നു പറയാനാവില്ല. സ്വതന്ത്രചിന്തകളും പുതിയ ദൈവശാസ്ത്രവും തീരെ ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു. ബൈബിൾ പണ്ഡിതരും ധ്യാനഗുരുക്കന്മാരും ചിന്തകരും എഴുതുന്നത് ചവച്ചത് തന്നെ ചവയ്ക്കുന്നു. ചില പ്രസിദ്ധീകരണങ്ങൾ വ്യക്തികളെയോ സ്ഥാപനങ്ങളെയോ പൊലിപ്പിച്ചും വർണിച്ചും എഴുതുന്നു. ചില പ്രസിദ്ധീകരണങ്ങൾ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നതിനു മാത്രം പ്രസിദ്ധീകരിക്കുന്നവയാണ്. മറ്റു ചിലതിൽ പരമ്പരാഗത ചിന്തകൾ വിട്ട് ഒന്നും കാണാനില്ല.
ആഴമില്ലാത്ത ചിന്തകൾ
എഴുത്തുകാരും പണ്ഡിതരും ഡോക്ടർമാരും ധാരാളം ഉണ്ടായിട്ടും തോമസ് അക്വിനാസിന്റേതുപോലുള്ളതോ അഗസ്തിനോസിന്റേതുപോലുള്ളതോ ആയ പഠനങ്ങൾ ഒന്നുമില്ല. സഭാത്മകമോ സ്ഥാപനവൽക്കരിക്കപ്പെട്ടതോ ആയ കാര്യങ്ങൾകൊണ്ടു നിറഞ്ഞ മാസികകളും വാരികകളും ദ്വൈവാരികകളും നമ്മെ അറിവിന്റെ ആഴത്തിലേക്ക് എത്തിക്കുന്നില്ല. ചിലർ ആരാധനക്രമത്തിനു പ്രാധാന്യം നൽകുമ്പോ ൾ ചിലർ നൈയാമികഘടനയ്ക്കു പ്രാധാന്യം നൽകുന്നു. ചില ലേഖനങ്ങളും ചിത്രീകരണങ്ങളും ഉപദേ ശം നൽകുന്നതിൽ മാത്രം പ്രാധാന്യം നൽകുന്നു. ഫോട്ടോയും പേരും വരാൻ മാത്രം ചിലർ പ്രസിദ്ധീകരണങ്ങളെ ഉപയോഗിക്കുന്നു.
രൂപതകളും സന്യാസ ഭവനങ്ങളും പ്രസിദ്ധീകരണങ്ങളും, ആഴ്ചതോറും മാസംതോറും നടക്കുന്ന ധ്യാനങ്ങളും കൺവൻഷനുകളും എല്ലാം ഉണ്ടായിട്ടും കേരള സഭയുടെ വളർച്ച നിൽക്കുന്നിടത്തുതന്നെ നിൽക്കുന്നു. എണ്ണത്തിലും ഗുണത്തിലും വ്യക്തികളോ സഭയോ വളരുന്നില്ല. പാവങ്ങളുടെ പക്ഷം പറയുന്ന സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും ധാരാളം ഉണ്ടായിട്ടും അക്രൈസ്തവരുടെ ആദരവിനു വേണ്ടപോലെ അർഹരാകുന്നില്ല. സമൂഹത്തില
Read More of this news...
ഭിക്ഷക്കാരനെപ്പോലെ വേഷം ധരിച്ച് ദൈവവചനം പ്രഘോഷിച്ച പ്രഫസർ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1979.png)
Source: Sunday Shalom
രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന ഫ്രാൻസിസ് അസ്സീസിയുടെ ജീവിതചര്യകളെ അടുത്തനുകരിച്ച ഒരു ഇന്ത്യൻ താപസനുണ്ടായിരുന്നു. തലചായ്ക്കാൻ ഇടമില്ലാതെപോയ മനുഷ്യപുത്രന്റെ ജീവിതം സ്വന്തം ജീവിതത്തിൽ പകർത്താൻ ഉദ്യമിച്ച് ഒരു കയ്യിൽ സുവിശേഷവും മറുകയ്യിൽ ഭിക്ഷാപാത്രവുമായി കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും ക്രിസ്തുവിന്റെ സന്ദേശം പകർന്നുകൊടുത്ത ഒരു മനുഷ്യൻ. അഭ്യസ്തവിദ്യനായ അദ്ദേഹം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ബനഡിക്ട് ജോസഫ് ലാബ്രേയെപ്പോലെ ഒരു ഭിക്ഷാടകന്റെ ജീവിതമാണ് നയിച്ചത്.
ലൗകിക സുഖങ്ങൾ തെല്ലും പ്രലോഭിപ്പിക്കാത്ത ആ മനുഷ്യൻ അറിയപ്പെടാൻ ആഗ്രഹിച്ചത് പരദേശി പീറ്റർ എന്നാണ്. യഥാർത്ഥ പേര് പ്രഫ. പീറ്റർ റെഡ്ഡി. ഈ ലോകത്തിൽ താനൊരു പരദേശിയാണെന്നുള്ള ഉറച്ച ബോധ്യമായിരിക്കണം ആ പേരു തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.പരദേശി പീറ്റർ ഇപ്പോൾ ദൈവദാസന്മാരുടെ നിരയിലാണ്.
1895 ഏപ്രിൽ 30 ന് തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ പെരിയൂർ അമ്മപെട്ടൈയിൽ ഹൈന്ദവരായ മാതാപിതാക്കളിൽ നിന്നാണ് പീറ്റർ റെഡ്ഡിയുടെ ജനനം. ആറുമക്കളിൽ ഇളയവനായിരുന്ന പീറ്ററിന് ഒന്നരവയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. എട്ടുവയസായപ്പോൾ കുടുംബത്തോടൊപ്പം അവൻ മധുരയിൽ വന്ന് താമസമാക്കി.
പത്താം വയസ്സിൽ തമിഴ്‌നാട്ടിൽ തരംഗമ്പാടിയിൽ ഒരു ലൂഥറൻ സെന്ററിൽ അവൻ പഠനം തുടർന്നു. പ്രൊട്ടസ്റ്റന്റ് വിശ്വാസത്തോട് ആദ്യമൊക്കെ അനുഭാവം കാണിച്ചിരുന്നെങ്കിലും കത്തോലിക്കാ സ്‌കൂളുകളിലെ വിദ്യാഭ്യാസം പീറ്ററിന്റെ ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തി. ഒരു ക്രിസ്ത്യാനിയാകണമെന്ന അദമ്യമായ ആഗ്രഹം ആ നാളുകളിൽതന്നെ അദ്ദേഹത്തിന്റെ ഉള്ളിൽ രൂഢമൂലമായിരുന്നു. കത്തോലിക്കാ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിശുദ്ധ ദൈ&
Read More of this news...
ഇങ്ങനെ പോയാൽ പോരാ: പാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1971.png)
Source: Sunday Shalom
വത്തിക്കാൻ സിറ്റി: റോഡിന്റെ മറുവശത്തിരിക്കുന്ന ദരിദ്രനെ അവഗണിച്ചുകൊണ്ടു കടന്നുപോകുമ്പോഴും പ്രാർത്ഥന കൃത്യമായി ചൊല്ലിയതുകൊണ്ട് നിർമ്മല മനസാക്ഷിയുണ്ടെന്ന് അവകാശപ്പെടാൻ സഭയ്‌ക്കൊ ഏതെങ്കിലും ക്രിസ്ത്യാനിക്കൊ സാധിക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. നമ്മൾ ക്രിസ്ത്യാനികൾ ഇങ്ങനെ മുമ്പോട്ട് പോകാൻ അനുവദിക്കരുതെന്നും കരുണയുടെ വോളന്റിയർമാരുടെ ജൂബിലിയോടനുബന്ധിച്ച് നൽകിയ സമ്മേളനത്തിൽ മാർപാപ്പ ഓർമിപ്പിച്ചു.
ഈ സത്യവിശ്വാസത്തെ അഭിമുഖീകരിക്കുന്നവർക്ക് കാരുണ്യത്തിനായി നിലവിളിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യത്തിന്റെ വിവിധ ഭാവങ്ങളെ അവഗണിക്കാനാവില്ല. കാൽവരി ഇന്നുമുള്ള യാഥാർത്ഥ്യമാണ്. അത് അപ്രത്യക്ഷമായിട്ടില്ല. ദൈവാലയങ്ങൾക്കുള്ളിലെ മനോഹരമായ ചിത്രം മാത്രമല്ല കാൽവരി. റോഡുവക്കിൽ മരിച്ചുകൊണ്ടിരിക്കുന്ന ദരിദ്രനെ അവഗണിച്ചുകൊണ്ട് കടന്നുപോകുന്നത് പാപമാണ്. ഇത് ആധുനിക കാലത്തിന്റെ പാപമാണ്. ഇത് ഇന്നിന്റെ പാപമാണ്; പാപ്പ ഉദ്‌ബോധിപ്പിച്ചു.
ദൈവകാരുണ്യമെന്നത് മനോഹരമായ ആശയമല്ല മറിച്ച് ഉറപ്പുള്ള പ്രവൃത്തിയാണെന്ന് പാപ്പ പറഞ്ഞു. സ്‌നേഹത്തിന്റെ ഉച്ചകോടിയായ യേശുവിന്റെ കുരിശുമരണം ഇന്നും നമ്മോട് സംസാരിക്കുന്നു. കാരുണ്യത്തിന്റെ പുതിയ അടയാളങ്ങൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. നമ്മെ കവിഞ്ഞൊഴുകാതെ ചുറ്റും വളരുന്ന നദിപോലെ യേശുവിന്റെ സ്‌നേഹം നമ്മെ ചൂഴ്ന്നു നിൽക്കുന്നു.നമ്മുടെ ജീവിതത്തിലൊ മനുഷ്യകുലത്തിന്റെ ചരിത്രത്തിലൊ ഈ സ്‌നേഹത്തിന് കുറവ് സംഭവിക്കുന്നില്ല.
കരുണയുടെ വോളന്റിയർമാർ സഭയുടെ ഏറ്റവും അമൂല്യമായ സമ്പാദ്യങ്ങളിലൊന്നാണെന്ന് പാപ്പ തുടർന്നു. നിശബ്ദമായ സേവനത്തിലൂടെ കാരുണ്യത്തിന് രൂപവും ഭാവവും നൽകുന്നവരാണ് നിങ്
Read More of this news...
മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം: മാർ ആലഞ്ചേരി മുഖ്യകാർമികൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1972.png)
Source: Sunday Shalom
പ്രസ്റ്റൺ: യൂറോപ്പിൽ ഇദംപ്രഥമായി സ്ഥാപിതമായ പ്രസ്റ്റൺ രൂപതയുടെ ഉദ്ഘാടനവും സുവിശേഷകന്റെ ജോലി ചെയ്യുക എന്ന ആപ്തവാക്യവുമായി ഇടയദൗത്യം ഏൽക്കുന്ന മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകവും അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പുകൾ ദ്രുതഗതിയിൽ.
പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ ഒക്‌ടോബർ ഒമ്പതിന് ഉച്ചയ്ക്ക് ഒരുമണിക്കാണ് തിരുക്കർമങ്ങൾ. യൂറോപ്പിൽനിന്നും ഭാരതത്തിൽനിന്നുമുള്ള സഭാധ്യക്ഷന്മാർ ഉൾപ്പെടെയുളളവർ പങ്കെടുക്കും.
സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകുന്ന തിരുക്കർമങ്ങളിൽ ലങ്കാസ്റ്റർ ബിഷപ് ഡോ. മൈക്കിൾ കാംപെൽ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുൾപ്പെടെ പതിനഞ്ച് ബിഷപ്പുമാർ സഹകാർമികരാകും. ഗ്രേറ്റ് ബ്രിട്ടൻ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ് ആന്റോനിയോ മന്നിനി ഫ്രാൻസിസ് പാപ്പയുടെ സന്ദേശം വായിക്കും. ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്‌ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കത്തോലിക്ക ബിഷപ്പുമാരും യു.കെയിലുള്ള വിവിധ ക്രൈസ്തവസഭാ പ്രതിനിധികളും സംബന്ധിക്കും.
വിശുദ്ധ പൗലോസ് ശ്ലീഹ തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം നാലാം അധ്യായം അഞ്ചാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന സുവിശേഷകന്റെ ജോലി ചെയ്യുക എന്നതാണ് ആപ്തവാക്യമായി മാർ സ്രാമ്പിക്കൽ തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രസ്റ്റൺ സിറ്റി കൗൺസിൽ മേയർ, പ്രസ്റ്റണിലെ ഏതാനും പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് സാക്ഷികളാവും.
Read More of this news...
ദൈവികകാരുണ്യത്തിന്‍റെ ശ്രേഷ്ഠതരമായ ജീവിതമാകണം സന്ന്യാസം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1966.jpg)
Source: Vatican Radioഭൗതിമായി ധൃതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് എങ്ങനെ ആത്മീയമായ സുസ്ഥിതിയില്‍ വളരാമെന്നും ജീവിക്കാമെന്നുമാണ് വിശുദ്ധ ബനഡിക്ട് പഠിപ്പിച്ചത്. ഇതാണ് ബനഡിക്ടൈന്‍ സഭയുടെ ആത്മീയസിദ്ധി!ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം ക്രിസ്തുവിലൂടെ ധ്യാനിക്കുവാനും ഉള്‍ക്കൊള്ളുവാനും വിളിക്കപ്പെട്ടവരാണ് സന്ന്യസ്തര്‍. ക്രിസ്ത്വാനുകരണത്തിലൂടെ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം നാം കണ്ടെത്തണം (mv.1, Lk.6, 36). അത് മറ്റുളളവര്‍ക്ക് പകര്‍ന്നുനല്‍കുകയും വേണമെന്ന് ആബട്ട് പ്രീമേറ്റ്, നോക്കര്‍ വൂള്‍ഫിന്‍റെ നേതൃത്വത്തില്‍ എത്തിയ ബനഡിക്ടൈന്‍ സന്ന്യാസ സമൂഹത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.കാരുണ്യത്തിനായി കേഴുന്ന ലോകമാണിത്. വെറുമൊരു കൊട്ടിഘോഷിക്കലോ, ജൂബിലിയുടെ മുദ്രവാക്യമോ അല്ല കാരുണ്യം. പരസ്പര ബന്ധങ്ങളെ നയിക്കുകയും ബലപ്പെടുത്തുകയും ചെയ്യേണ്ട ചൈതന്യവും ജീവിതശൈലിയുമാണത്. കരുണ തേടുന്നവരെ തിരിച്ചറിയാനും ആശ്ലേഷിക്കാനുമുള്ള കരുത്ത് നാം ആര്‍ജ്ജിക്കണം, വളര്‍ത്തിയെടുക്കണം. സഭയുടെ വിശ്വാസ്യതയും ആധികാരികതയും അടങ്ങിയിരിക്കുന്നത് കാരുണ്യത്തിന്‍റെ രീതികളിലും, പ്രേഷിതശൈലിയിലുമാണ്. അത് അധികാരത്തിന്‍റെ പ്രൗഢിയോ ധാര്‍ഷ്ഠ്യഭാവമോ അല്ല! കാരുണ്യത്തിന്‍റെ വിശ്വസ്ത ദാസിയും പ്രയോക്താവുമാകണം സഭ ഇന്ന്. സന്ന്യാസവിളിയുടെ സവിശേഷമായ ഉത്തരവാദിത്വമാണിത്.ക്രിസ്തീയ സമൂഹങ്ങള്‍ ദൈവികകാരുണ്യം പങ്കുവയ്ക്കുന്ന മരുപ്പച്ചകളാകണം. "പ്രാര്‍ത്ഥിക്കുക, പണിയെടുക്കുക," "Ora et labora" എന്ന പ്രാര്‍ത്ഥനയുടെയും അദ്ധ്വാനത്തിന്‍റെയും ബനഡിക്ടൈന്‍ സിദ്ധിയിലൂടെ ഉദ്വോഗജനകമായ സേവനവും, നിശ്ശബ്ദമായ ധ്യാനാത്മക ജീവിതവും ഒരുപോലെ കോര്‍ത്തിണക്കിക്കൊണ്ട് അനുദിന ഉത്തരവാദിത്വങ്ങളില്‍ ദൈവവുമായുള്ള വ്യക്തിഗത ആത്
Read More of this news...
മരണത്തിന്റെ താഴ്‌വരയിലെങ്കിലും ഞങ്ങൾ ഭയപ്പെടില്ല
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1973.png)
Source: Sunday Shalom
വത്തിക്കാൻ സിറ്റി: നാല് സന്യാസിനിമാർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ട യമനിലെ ഭീകരാക്രമണം നടക്കുന്നതിന് ഒരു വർഷം മുമ്പ് കൊൽക്കത്തയിൽ നിന്നൊരു ഫോൺകോൾ യമനിലെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരെ തേടിയെത്തി. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയുടെ സുപ്പീരിയറായ സിസ്റ്റർ പ്രേമയുടേതായിരുന്നു ആ കോൾ.
യമനിലെ വഷളായ രാഷ്ട്രീയ സാഹചര്യത്തിൽ സഹസന്യാസിനിമാരുടെ ജീവൻ അപകടത്തിലാണെന്നറിഞ്ഞ ആ അമ്മ യമനിലെ സന്യാസിനിമാർക്ക് അവിടെ നിന്ന് മടങ്ങുവാനുള്ള അനുവാദം നൽകി. അവിടെയുണ്ടായിരുന്ന ഒരോ സന്യാസിനിയോടും അന്ന് സിസ്റ്റർ പ്രേമ വ്യക്തിപരമായി സംസാരിച്ചു. തിരിച്ചു പോരുവാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള അനുവാദവും നൽകി. എന്നാൽ ജീവിച്ചാലും മരിച്ചാലും അതവിടെ ദരിദ്രരോടൊപ്പം ആയിരിക്കണം എന്നായിരുന്നു സന്യാസിനിമാരുടെ മാറ്റമില്ലാത്ത തീരുമാനം.
ഭീകരാക്രമണത്തിൽ നിന്ന് രക്ഷപെട്ട മലയാളിയായ സിസ്റ്റർ സാലി വത്തിക്കാനിൽ നടന്ന കരുണയുടെ വോളന്റിയർമാരുടെ ജൂബിലിയോടനുബന്ധിച്ച് പങ്കുവയ്ച്ച അനുഭവമാണിത്. എന്നാൽ ആക്രണത്തിന്റെ ഭീകരതയെക്കാളുപരി ദൈവികകരുണ തങ്ങളെ പരിപാലിച്ച അത്ഭുത സംഭവങ്ങളായിരുന്നു സിസ്റ്റർ സാലിയുടെ പ്രസംഗത്തിലുടനീളം നിറഞ്ഞുനിന്നത്.
ശുശ്രൂഷാകേന്ദ്രത്തിൽ ആക്രമണം നടക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ വെടിവയ്പ്പിന്റെയും ബോംബുകളുടെയും ശബ്ദം യെമനിൽ നിത്യസംഭവമായി മാറിയിരുന്നു. 64 അന്തേവാസികളും 14 സഹായികളും ഞങ്ങൾ അഞ്ച് സിസ്റ്റർമാരും അടങ്ങുന്ന ശുശ്രൂഷാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെയും യുദ്ധസമാനമായ അന്തരീക്ഷം കാര്യമായി ബാധിച്ചു. എന്നാൽ ദൈവം തങ്ങൾക്ക് ആവശ്യമായവ തക്കസമയത്ത് എത്തിക്കുന്നതിൽ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലെന്ന് സിസ്റ്റർ സാലി പങ്കുവŏ
Read More of this news...
ഡ്യൂകാറ്റ് ഏഷ്യൻ പതിപ്പ് പ്രകാശനം ചെയ്തു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1976.png)
Source: Sunday Shalom
ബംഗളൂരു: കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രബോധനത്തിന്റെ സംഗ്രഹമായ ഡ്യൂകാറ്റിന്റെ ഏഷ്യൻ പതിപ്പ് പ്രകാശനം ചെയ്തു. യുവജനങ്ങൾക്ക് വിശ്വാസം എങ്ങനെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാമെന്നാണ് ഡ്യൂകാറ്റ് വിശദീകരിക്കുന്നത്. ബംഗളൂരു അതിരൂപതാധ്യക്ഷൻ ഡോ. ബെർണാർഡ് മോറസ് പ്രകാശന കർമം നിർവഹിച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ പോളണ്ടിലെ ക്രാക്കോവിൽ നടന്ന ലോക യുവജന സമ്മേളനത്തിൽവച്ച് ഫ്രാൻസിസ് മാർപാപ്പയാണ് ഡ്യൂകാറ്റ് പ്രകാശനം ചെയ്തത്.
ഓസ്ട്രിയൻ ബിഷപ്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ഡ്യൂകാറ്റിന് നവസുവിശേഷവല്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചിരുന്നു. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ട്രെയിഡിംഗ് കോർപറേഷനാണ് ഡ്യൂകാറ്റിന്റെ ഏഷ്യൻ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രണ്ട് ചാക്രികലേഖനങ്ങളും ഫ്രാൻസിസ് മാർപാപ്പയുടെ ലൗദാത്തോസീ എന്ന ചാക്രികലേഖനത്തിൽനിന്നുള്ള ഉൾക്കാഴ്ചകളും ഡ്യൂകാറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവിൽ നടന്ന പ്രകാശന ചടങ്ങിൽ ഇന്ത്യൻ കാറ്റക്കെറ്റിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഫാ. ഗിൽബർട്ട് ചൂണ്ടൽ ഓഡിയോ-വിഷ്വൽ പ്രോഗ്രാമിലൂടെ ഡ്യൂകാറ്റ് സദസിന് പരിചയപ്പെടുത്തി.
Read More of this news...
സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം: ഡോ. കൂട്ടോ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1974.png)
Source: Sunday Shalom
ന്യൂഡൽഹി: പാവപ്പെട്ടവർക്കും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവർക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ കൂട്ടോ. ഇന്ത്യ വൻശക്തിയാണെന്നും ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണെന്നും അവകാശപ്പെടുമ്പോഴും ദളിതരുടെയും മറ്റ് പിന്നോക്കക്കാരുടെയും ജീവിതം കൂടുതൽ ദുരിതപൂർണമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങൾവരെ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രി അധികൃതർ ആംബുലൻസ് നൽകാത്തതുമൂലം ഒഡീഷയിലെ കളഹന്ദിയിൽ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 12 കിലോമീറ്റർ നടക്കേണ്ടിവന്ന ഭർത്താവിന്റെയും, വാഹനം ഇല്ലാത്തതുമൂലം വൃദ്ധയുടെ മൃതശരീരം ഒടിച്ചുമടക്കി പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കൊടുക്കുകയും ചെയ്ത സംഭവങ്ങൾ മനുഷ്യസ്‌നേഹികളെ ഏറെ വേദനിപ്പിച്ചവയാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
ഉത്തർപ്രദേശിലെ മീററ്റിൽ ആശുപത്രി അധികൃതർ ആംബുലൻസ് നൽകാത്തതുമൂലം കൊച്ചുകുട്ടിയുടെ മൃതദേഹവുമായി അമ്മയ്ക്ക് ഒരു രാത്രി മുഴുവൻ ആശുപത്രിയുടെ പുറത്ത് ഇരിക്കേണ്ടിവന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ രാജ്യത്ത് പാവപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ പോലും രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ഈ സംഭവങ്ങൾ തെളിക്കുന്നത്. ആദരപൂർവമായ മൃതസംസ്‌കാരം ഏതൊരു പൗരന്റെയും അവകാശമാണെങ്കിലും രാജ്യത്തെ പാവങ്ങൾക്ക് അതുപോലും ലഭിക്കുന്നില്ല. ആംബുലൻസ് പോലുള്ള സൗകര്യങ്ങൾ പാവപ്പെട്ടവർക്ക് ഇപ്പോഴും അന്യമാണ്. ജാതിയുടെ പേരിൽ വിവേചനങ്ങൾ ഉണ്ടാകരുതെന്ന് നിയമം വ്യക്തമാക്കുമ്പോഴും തൊട്ടുകൂടായ്മയുടെ പേരിൽ ഒരുകാലത്ത് മാറ്റിനിർത്തപ്പെട്ട ദളിതരും മറ്റ് പിന്നോക്കക്കാരും ഇപ്പോഴും അവഗണœ
Read More of this news...
അരുണാചൽ മദറിന് നന്ദി പറയുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1975.png)
Source: Sunday Shalom
മിയാവൂ: ഒരു നാടു മുഴുവൻ കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്ന വിശുദ്ധ മദർ തെരേസക്ക് നന്ദി പറയുകയാണ്. അന്ധവിശ്വാസത്തിൽനിന്നും തങ്ങളുടെ നാടിനെ രക്ഷിച്ചതിനെ പ്രതി. കുഞ്ഞുങ്ങൾ വികലാംഗരായി ജനിക്കുന്നത് ശാപമായി കണ്ടിരുന്ന സാമൂഹിക ചുറ്റുപാടായിരുന്നു അരുണാചൽപ്രദേശിൽ നിലനിന്നിരുന്നത്. അങ്ങനെയുള്ള കുട്ടികളെ ജനിക്കുമ്പോൾത്തന്നെ നദിയിൽ എറിഞ്ഞു കൊല്ലുകയായിരുന്നു അക്കാലങ്ങളിൽ അവിടെ പതിവ്. ആ ചിന്താഗതിയെ തിരുത്തിയെഴുതിയത് വിശുദ്ധ മദർ തെരേസയായിരുന്നു. വികലാംഗരായി ജനിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി മദർ അവിടെ ഹൗസ് തുറന്നു.
ഇങ്ങനെയുള്ള കുട്ടികൾ ദൈവത്തിന്റെ അനുഗ്രഹങ്ങളാണെന്ന് സമൂഹം തിരിച്ചറിഞ്ഞത് മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾവഴിയാണ.് തിറപ്പ് ജില്ലയിലെ ബോർഡൂരിയ ഗ്രാമത്തിൽ വിശുദ്ധ മദർ തെരേസ നടത്തിയ സന്ദർശനമാണ് അതിന് വഴിയൊരുക്കിയത്. 1993-ൽ ആയിരുന്നത്. സംസ്ഥാനത്തെ ആദ്യ കത്തോലിക്ക ദൈവാലയം വിശുദ്ധ മദർ തെരേസയാണ് വിശ്വാസികൾക്കായി അന്ന് തുറന്നുകൊടുത്തതും. ഗുവഹത്തി രൂപതയുടെ ഭാഗമായിരുന്നു അരുണാചൽപ്രദേശ്. അതിനുശേഷമാണ് സംസ്ഥാനത്തെ പ്രഥമ രൂപതയായ മിയാവൂ നിലവിൽവന്നത്.
പിന്നീട് മിയാവൂ രൂപതയുടെ പ്രഥമ ബിഷപായ ഡോ. ജോർജ് പള്ളിപ്പറമ്പിലിന്റെ ശ്രമഫലമായി ആയിരുന്നു മദർ അവിടെ സന്ദർശനം നടത്തിയത്. ഡോ. പള്ളിപ്പറമ്പിലാണ് സംസ്ഥാനത്ത് നിലനില്ക്കുന്ന ക്രൂരമായ അന്ധവിശ്വാസെത്തെക്കുറിച്ച് മദറിനോട് പറഞ്ഞതും അവിടെ ഒരു സെന്റർ തുറക്കണമെന്ന് അപേക്ഷിച്ചതും. മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് ഏറെ വിലക്കുകൾ ഉണ്ടായിരുന്ന ആ സംസ്ഥാനത്ത് ക്രിസ്ത്യൻ മിഷനറിമാർക്ക് കടന്നു ചെല്ലാൻ പറ്റാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
മദറിന്റെ സന്ദർശനത്തിന് അനുമതി ലഭിച്ചŐ
Read More of this news...
സൈക്കിളില്‍ എത്തിയ കാരുണ്യത്തിന്‍റെ തീര്‍ത്ഥാടകരെ പാപ്പാ സ്വീകരിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1970.jpg)
Source: Vatican Radioരൂപതാവൈദികന്‍ ഡോണ്‍ അന്ത്രയയുടെ നേതൃത്വത്തിലാണ് യുവജനങ്ങളായ 50-ല്‍ ഏറെ തീര്‍ത്ഥാടകര്‍ സെപ്തംബര്‍ 6-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയുടെ മുന്നില്‍ സൈക്കിളില്‍ എത്തിയത്. ഓഫില്‍നിന്നും ഇറങ്ങിവന്ന പാപ്പാ ഫ്രാന്‍സിസ് യുവതീര്‍ത്ഥാടകരെ അഭിവാദ്യംചെയ്തു. ഏതാനും നിമിഷങ്ങള്‍ സൈക്കിളില്‍ വന്ന തീര്‍ത്ഥാടകരെ പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും സംസാരിച്ചശേഷം, അപ്പോസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ അവരെ യാത്രയാക്കിയത്.മിലാന്‍-റോം യാത്രാദൂരം ഒരു വശത്തേയ്ക്കു മാത്രം 570 കി. മീറ്ററാണ്."ഭൂമി തീര്‍ത്ഥാടനത്തിന്," "ഈ ജീവിതം ഒരു തീര്‍ത്ഥാടനം..." (The earth is for the pilgrims) എന്നിങ്ങനയുള്ള ആപ്തവാക്യവുമായിട്ടാണ് യുവജനങ്ങള്‍ വത്തിക്കാനില്‍ എത്തിയത്. കാരുണ്യത്തിന്‍റെ ജൂബിലവത്സരത്തോടെ യൂറോപ്പില്‍ നവമായ തീര്‍ത്ഥാടന ശൈലി തുടങ്ങി വരുന്നുണ്ടെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.ഇറ്റലിയുടെ അതിശ്രേഷ്ഠരായ സന്ന്യാസവര്യന്മാര്‍, വിശുദ്ധ ബനഡിക്ടിന്‍റെയും അസ്സീസിയിലെ സിദ്ധന്‍, ഫ്രാന്‍സിസിന്‍റെയും ലളിതമായ തീര്‍ത്ഥാടന ശൈലി പിന്‍ചെന്നാണ് ധാരാളം പുതിയ തലമുറക്കാര്‍ കാല്‍നടയായും, സൈക്കിളിലും, കുതിരപ്പുറത്തും തങ്ങളുടെ ദേശങ്ങളില്‍നിന്നും നിത്യനഗരമായ വത്തിക്കാനിലേയ്ക്ക് ജൂബിലിവത്സരത്തില്‍ തീര്‍ത്ഥാടനം നടത്തുന്നത്. ത്യാഗപൂര്‍വ്വവും ആത്മീയമായും തീര്‍ത്ഥാടനം നടത്തിക്കൊണ്ട് അവര്‍ വത്തിക്കാനിലെത്തി ജൂബിലികവാടം കടക്കുകയും, കൂദാശകര്‍മ്മങ്ങളിലോ, പൊതുകൂടിക്കാഴ്ചയിലോ, ത്രികാലപ്രാര്‍ത്ഥനയിലോ പങ്കെടുത്ത് മടങ്ങുന്നത് പതിവായിട്ടുണ്ടെന്ന് ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയœ
Read More of this news...
ഓസ്ട്രേലിയയുടെ വത്തിക്കാനിലെ സ്ഥാനപതി : മെലീസ ഹിച്മാന്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1969.jpg)
Source: Vatican Radioമെലീസ ലൂയിസെ ഹിച്മാനാണ് ഓസ്ട്രേലിയയുടെ വത്തിക്കാനിലേയ്ക്കുള്ള പുതിയ സ്ഥാനപതിയായി എത്തിയത്. സെപ്തംബര്‍ 8-ാം തിയതി, വ്യാഴാഴ്ച പാപ്പായുമായി നടന്ന കൂടിക്കാഴ്ചയില്‍ സ്ഥാനികപത്രികള്‍ സമര്‍പ്പിച്ച മെലീസ ഹിച്മാന്‍ ഓസ്ട്രേലിയയിലെ സഭാവാര്‍ത്തകളും, സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും പാപ്പാ ഫ്രാന്‍സിസുമായി പങ്കുവച്ചു. 1973-മുതല്‍ വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാഷ്ട്രമാണ് ഓസ്ട്രേലിയയെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷ്പ്പ പോള്‍ ഗ്യാലഹര്‍ കൂടിക്കാഴ്ചയ്ക്കുശേഷം ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. യൂറോപ്യന്‍ യൂണിയനില്‍ ഓസ്ട്രേലിയയുടെ പ്രതിനിധിയായി സേവനംചെയ്തിട്ടുള്ള ഹിച്മാന്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധയും പാരിസ്ഥിതിക സുസ്ഥിതി പ്രവര്‍ത്തകയുമായ നലംതികഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. പാപ്പായുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് മെലീസ ഹിച്മാന്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി.
Read More of this news...
ചെറുമയില്‍ സമാധാനം വളര്‍ത്താം : പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1968.jpg)
Source: Vatican Radioവത്തിക്കാന്‍ സെപ്തംബര്‍ 8, വ്യാഴം - പരിശുദ്ധ കന്യകാനാഥയുടെ ജനനത്തിരുനാള്‍. വേനല്‍ക്കാല ഇടവേളയ്ക്കുശേഷം പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ, അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ അനുദിനം വളര്‍ത്തിയെടുക്കേണ്ട സമാധാനത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു."സമാധാനത്തിലും ഐക്യത്തിലും നമുക്ക് വളരാ"മെന്നുള്ള ആമുഖപ്രാര്‍ത്ഥന അന്വര്‍ത്ഥമാക്കുന്നത് മനുഷ്യര്‍ വളര്‍ത്തിയെടുക്കേണ്ട ദാനമാണ് സമാധനമെന്നും, അത് വികസിപ്പിച്ചെടുക്കുവാനും, വര്‍ദ്ധിപ്പിക്കുവാനും മനുഷ്യര്‍ അനുദിനം പരിശ്രമിക്കണമെന്നുമാണ്.സമാധാന രാജാവും ലോക രക്ഷകനുമായ ക്രിസ്തുവിന്‍റെ ആഗമനത്തിന് വഴിതെളിയിച്ചത് നസ്രത്തിലെ എളിയ കന്യകയും അവളുടെ നിയുക്തവരന്‍, തച്ചനായ ജോസഫുമായിരുന്നു. പിന്നെ രക്ഷന്‍ പിറക്കാനിരുന്ന ഇടമായ ബെതലഹേമും അവിടുത്തെ ആഗമനത്തിന് വഴിയൊരുക്കിയവരെപ്പോലെ തന്നെ ചെറുതും തുലോം നിസ്സാരപ്പെട്ടതുമായിരുന്നു (മത്തായി 1, 1-16.. 18-23). എന്നിട്ടും ശാന്തിയുടെ സന്ദേശം ലോകത്തിനു നല്കാന്‍ ക്രിസ്തു അവരിലൂടെയാണ് ആഗതനായതെന്ന് പാപ്പാ വിവരിച്ചു.അനുദിന ജീവിതസാഹചര്യങ്ങളില്‍ ചെയ്യേണ്ട ചെറിയ ചെറിയ നന്മകളിലൂടെയും സല്‍പ്രവൃത്തികളിലൂടെയും നല്ല വാക്കുകളിലൂടെയും മാത്രമേ, മെല്ലെ ആഗോളതലത്തില്‍ യാഥാര്‍ത്ഥ്യമാകേണ്ട സമാധാനത്തിന്‍റെ അന്തരീക്ഷം വളര്‍ത്തിയെടുക്കാനാകൂ! രാജ്യാന്തരതലത്തില്‍ നാമിന്ന് സ്വപ്നംകാണുന്ന സമാധാനം സാക്ഷാത്ക്കരിക്കേണ്ടത് അനുദിനം നാം ചെയ്യുന്ന ജീവിതത്തിലെ ചെറിയ കാര്യങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയുമാണ്. ഒരു ദിവസംകൊണ്ട് ആര്‍ജ്ജിച്ചെടുക്കാവുന്നതല്ല സമാധാനം. എന്നാല്‍ ആത്മാര്‍ത്ഥമായ പരിശ്രമംകൊണ്ട് പുണ്യവാനും പാപിക്കും ഒരുപോലെ അത് നേടിയെടുക്കാം. അŐ
Read More of this news...
അപരനെ ദൈവത്തിന്‍റെ സൃഷ്ടിയായി ആദരിക്കുന്നതാണ് സംവാദം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1967.jpg)
Source: Vatican Radioഅര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ പിറവിയെടുത്ത മതൈക്യ സംഘടനയും (Institute for Inerreligious Dialogue in Buenos Aires IDI), ആകമാന അമേരിക്കന്‍ നാടുകളുടെ പ്രസ്ഥാനവും (Organization of American States) സംയുക്തമായി സെപ്തംബര്‍ 7, 8 തിയതികളില്‍ റോമില്‍ സംഘടിപ്പിച്ച മതാന്തര സംവാദത്തെ സംബന്ധിച്ച സമ്മേളനത്തെ വത്തിക്കാനില്‍ 8-ാം തിയതി വ്യാഴാഴ്ച രാവിലെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. 200 പ്രതിനിധികളാണ് സമ്മേളിച്ചത്.സഭയുടെ അങ്ങേയ്ക്കു സ്തുതി! (Laudato Si!) എന്ന നവമായ പ്രബോധനത്തെ ആധാരമാക്കിയായിരുന്നു സമ്മേളനം എന്നതിലുള്ള സന്തോഷം ആമുഖമായി പാപ്പാ രേഖപ്പെടുത്തി.അപരനെ ദൈവത്തിന്‍റെ സൃഷ്ടിയായി ആദരിക്കുന്നതാണ് യഥാര്‍ത്ഥ സംവാദം. ദൈവത്തിന്‍റെ നന്മയാണ് സംവാദത്തിന്‍റെ പാതയില്‍ നാം ദര്‍ശിക്കേണ്ടത്. കാരണം അവിടുന്നാണ് മനുഷ്യന് അസ്തിത്വവും ഈ പ്രപഞ്ചവും തന്നത്. മനുഷ്യനെതിരെ മനുഷ്യന്‍ കാരണമാക്കുന്നതും, ഭൂമിയെ നശിപ്പിക്കത്തക്ക വിധത്തില്‍ വര്‍ദ്ധിച്ചു വരുന്നതുമായ അധര്‍മ്മങ്ങള്‍ക്കെതിരെ ഈശ്വരവിശ്വാസികള്‍ക്ക് കണ്ണടയ്ക്കാനാവില്ല. ജീവനെ അതിന്‍റെ എല്ലാ ഘട്ടങ്ങളിലും സമഗ്രതയോടെ സംരക്ഷിക്കുവാനും, അതിന്‍റെ അന്തസ്സും അടിസ്ഥാന സ്വാതന്ത്ര്യവും എപ്പോഴും മാനിക്കുവാനും നാം കടപ്പെട്ടിരിക്കുന്നു.കാരണം, ദൈവം നമ്മുടെ സ്രഷ്ടാവാണ്. അവിടുന്നു ജീവന്‍ നല്കിയ ഓരോ വ്യക്തിയും അവന്‍റെയും അവളുടെയും അടിസ്ഥാനപരമായ അന്തസ്സില്‍ ജീവിക്കേണ്ടവരും, അവരുടെ അവകാശങ്ങള്‍ എവിടെയും മാനിക്കപ്പെടേണ്ടതുമാണ്. യുദ്ധം, ദാരിദ്ര്യം, പാരിസ്ഥിതിക പ്രതിസന്ധികള്‍, അതിക്രമങ്ങള്‍, അഴിമതി, ധാര്‍മ്മിക അധഃപതനം, കുടുംബങ്ങളിലെ അന്തഃച്ഛിദ്രം, സാമ്പത്തിക മാന്ദ്യം എന്നിവ ജീവനെയും ജീവന്‍റെ സുസ്ഥിതിയെയും സാരമായി ബാധിക്കുന്ന മനുഷ്യനിര്‍മ്മിതയായ ഇന്നിന്‍റെ പ്രശ്ന
Read More of this news...
ദൈവം അയച്ച മാലാഖയാണ് മദർ തെരേസയെന്ന് കോഴിക്കോട് മേയർ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1977.png)
Source: Sunday Shalom
കോഴിക്കോട്: പാവങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെ ദൈവസ്‌നേഹം ലോകത്തിൽ പ്രസരിപ്പിക്കാൻ ദൈവം അയച്ച മാലാഖയാണ് മദർ തെരേസയെന്ന് കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ. ലോകത്തെയാകെ പുണരാനും ദൈവസ്‌നേഹം പകരാനും മദറിന് കഴിഞ്ഞത് അവരുടെ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ പ്രകടമായ നിസ്വാർത്ഥതയും നിർമ്മല സ്‌നേഹവുംകൊണ്ടാണ്. വിശുദ്ധയായ പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെയും ബ്രിജിറ്റയിൻ സഭയുടെ സ്ഥാപക എലിസബത്ത് ഹെഡൽ ബ്ലാഡിന്റെയും നാമകരണത്തോടനുബന്ധിച്ച് കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ നടന്ന ആ ഘോഷം കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
ഭാരതത്തിന്റെ ആത്മാവിനെ തൊട്ടുണർത്തിയ അത്യപൂർവ വ്യക്തിത്വമായിരുന്നു മദർ തെരേസയെന്ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. പരസ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയും ചൈതന്യം നിറഞ്ഞ ഭാരതസംസ്‌കാരത്തിന് വിദേശിയായിരുന്ന മദർ തെരേസയെ സ്വന്തമായി സ്വീകരിക്കാൻ കഴിഞ്ഞത് മദറിന്റെ അർപ്പണം ദൈവസ്‌നേഹത്തിലധിഷ്ഠിതമായ പരസ്‌നേഹത്താൽ പ്രചോദിതമായിരുന്നതുകൊണ്ടാണ്. ലോകത്തെവിടെയുമുള്ള അനാഥർക്കും ആലംബഹീനർക്കും അവർ അമ്മയായിരുന്നു.
അമ്മസ്‌നേഹത്തിന്റെ പൂർണതയും നൈർമല്യവും മദർ തെരേസയിൽ ലോകം ദർശിച്ചു. സർവാശ്ലേഷിയായ ക്രിസ്തുവിന്റെ കരുണാർദ്ര സ്‌നേഹത്തിന്റെ മുഖം നമ്മുടെ കാലഘട്ടത്തിൽ ലോകം ദർശിച്ചത് മദറിലൂടെയാണെന്ന് ബിഷപ് പറഞ്ഞു. ഈശോയുടെ തിരുഹൃദയത്തിന്റെ സ്വന്തമായിരുന്നു മദർ. ജീവനും ജീവിതവും ക്രിസ്തുകേന്ദ്രീകൃതമായാൽ മനുഷ്യന് ആർജിക്കാൻ കഴിയുന്ന മഹത്വം എത്രയെന്ന് മനുഷ്യന്റെ ജീവിതം വ്യക്തമാക്കുന്നു. ഇന്ത്യയിൽ ആദ്യത്തെ ബ്രിജിറ്റയിൻ കോൺവെന്റ് സ്ഥാപിച്ച വിശുദ്ധ മരിയ എലിസ!
Read More of this news...
മദ്ധ്യാഫ്രിക്കയുമായി വത്തിക്കാന്‍റെ സാമൂഹ്യവികസന ഉടമ്പടി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1965.jpg)
Source: Vatican Radioവത്തിക്കാനും മദ്ധ്യാഫ്രിക്കയും തമ്മില്‍ സമൂഹ്യ പുരോഗതിക്കുള്ള കരാറില്‍ ഒപ്പുവച്ചു. സെപ്തംബര്‍ 6-ാം തിയതി ചൊവ്വാഴ്ച തലസ്ഥാന നഗരമായ ബാംഗ്വിയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ ചേര്‍ന്ന സംഗമത്തിലാണ് സമൂഹ്യപുരോഗതിക്കുള്ള ഉഭയകക്ഷി കരാറില്‍ വത്തിക്കാന്‍റെയും മദ്ധ്യാഫ്രിക്കയുടെയും പ്രതിനിധികള്‍ ഒപ്പുവച്ചത്. അവിടത്തെ ജനങ്ങളുടെ ധാര്‍മ്മികവും ആദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതി ലക്ഷ്യമാക്കിയാണ് വത്തിക്കാന്‍ മദ്ധ്യാഫ്രിക്കയുമായി കാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.പ്രസിഡന്‍റ്, ഫൗസ്റ്റിന്‍ ആര്‍ക്കേഞ്ചെ തൗദേര സന്നിഹിതനായിരുന്ന ചടങ്ങില്‍, വത്തിക്കാനെ പ്രതിനിധീകരിച്ച്, സ്ഥലത്തെ അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഫ്രാങ്കോ കൊപ്പൊളയും, മദ്ധ്യാഫ്രിക്കയുടെ വിദേശകാര്യ മന്ത്രി, ചാള്‍സ് ആര്‍മേല്‍ ടുബെയ്നും കരാറില്‍ ഒപ്പുവച്ചു.ബാംഗ്വിയുടെ മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ സമിതിയുടെ തലവനുമായ ആര്‍ച്ചുബിഷപ്പ് എഡ്വേര്‍ഡ് ബഡോബോ, മദ്ധ്യാഫ്രിക്കയുടെ സമൂഹ്യ ഉപദേശക സമിതി അംഗം ഇസാമോ ബലിപ്പു എന്നിവരും, ഇരുപക്ഷത്തെയും പ്രഖമുഖരും നയതന്ത്ര പ്രതിനിധികളും ജനനന്മ ലക്ഷ്യമാക്കിയുള്ള കരാര്‍ ഒപ്പുവച്ച ഊദ്യോഗിക ചടങ്ങിന് സാക്ഷികളായി.ഉടമ്പടി ലക്ഷ്യവും അതിന്‍റെ പ്രായോഗികതയും കാലപരിധിയും വ്യക്തമാക്കുന്ന ഉദ്ദേശ്യപ്രസ്താവനയും (Preamble), അതിനെ പിന്‍തുണയ്ക്കുന്ന 21 വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്നതാണ് മദ്ധ്യാഫ്രിക്ക-വത്തിക്കാന്‍ മാനവവികസന കരാര്‍. സ്ഥിരീകരണ നടപടിക്രമങ്ങള്‍ പൂര്‍ത്തായായാല്‍ പൊതുനന്മയ്ക്കും വ്യക്തികളുടെ ധാര്‍മ്മികവും ആത്മീയവും ഭൗതികവുമായ ഉന്നതിക്കായുള്ള കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് വത്തിക്കാന്‍ പ്രസ്താവന അറിയിച്ചു.ഇറ്റലിയില്
Read More of this news...
ദൈവത്തിന്‍റ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാതിരിക്കുക - പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1964.jpg)
Source: Vatican Radioവിവിധ രാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ ഫ്രാന്‍സീസ് പാപ്പായെ കാണാനും സന്ദേശം ശ്രവിക്കാനും ആശീര്‍വ്വാദം സ്വീകരിക്കാനുമായി പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ വേദിയായിരുന്ന വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, സന്നിഹിതാരായിരുന്നു ഈ ബുധനാഴ്ചയും(07/09/16). പൊതുകൂടിക്കാഴ്ചയ്ക്കായി പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ജനസഞ്ചയം കരഘോഷങ്ങളാലും ആരവങ്ങളാലും തങ്ങളുടെ ആനന്ദമറിയിച്ചു.കൈകള്‍ ഉയര്‍ത്തി എല്ലാവരേയും അഭിവാദ്യം ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടു വന്ന പിഞ്ചുകുഞ്ഞുങ്ങളെ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്നു നീങ്ങവെ ചിലര്‍ക്ക് ഹസ്തദാനമേകുകുയും ചക്രക്കസേരയിലിരുന്നിരുന്ന ഭിന്നശേഷിയുള്ള ഒരു കുട്ടിയെ തലോടുകയും ചെയ്തു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ സുവിശേഷവായനയായിരുന്നു. വരാനിരിക്കുന്നവന്‍ തന്നെയാണൊ ക്രിസ്തുവെന്ന് അവിടത്തോടു തന്നെ ചോദിച്ചറിയാന്‍ തടവിലായിരുന്ന സ്നാപകയോഹന്നാന്‍ തന്‍റെ ശിഷ്യരെ അയക്കുന്നസംഭവം, മത്തായിയുടെ സുവിശേഷം, അദ്ധ്യായം 11, 2 മുതല്‍ 6 വരെയുള്ള വാക്യങ്ങള്‍, ആണ് പാരായണം ചെയ്യപ്പെട്ടത്. "യോഹന്നാന്‍ കാരഗൃഹത്തില്‍ വച്ച് ക്രിസ്തുവിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്മാരെ അയച്ച് അവനോടു ചോദിച്ചു: വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മ&
Read More of this news...
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങള്‍ രണ്ടാം വാല്യം പുറത്തിറങ്ങി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1963.jpg)
Source: Vatican Radioത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണങ്ങള്‍, കത്തുകള്‍, വീഡിയോ സന്ദേശങ്ങള്‍, വചനപ്രഘോഷണങ്ങള്‍, പൊതുകൂടിക്കാഴ്ച പ്രഭാഷണങ്ങള്‍, ചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍, പ്രത്യേക അവസരങ്ങള്‍ക്കായി രചിക്കപ്പെട്ട പ്രാര്‍ത്ഥനങ്ങള്‍ എന്നിവയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളുടെ രണ്ടാം വാല്യത്തിന്‍റെ ഉള്ളടക്കം.ജൂലൈ 2014 മുതല്‍ ഡിസംബര്‍ 2014-വരെ കാലയളവിലുള്ള പ്രബോധനങ്ങളാണ് രണ്ടാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇറ്റാലിയന്‍ പുറത്തിറങ്ങിയ ഗ്രന്ഥം, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ് മുതലായ രാജ്യാന്തര പ്രാധാന്യമുള്ള ഭാഷകളിലും, മറ്റ് പ്രാദേശിക ഭാഷകളിലും പുറത്തിറങ്ങുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.952 പേജുകളുള്ള പുസ്തകത്തിന് 4500 രൂപ വിലയുണ്ട്. 2014-ാമാണ്ട് പ്രവൃത്തിവര്‍ഷത്തില്‍ നടന്നിട്ടുള്ള പാപ്പാ ഫ്രാന്‍സിസന്‍റെ പ്രബോധനങ്ങളില്‍ ശ്രദ്ധേയമാകുന്നവ താഴെ പറയുന്നവയാണ്:
കൊറിയയിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയിലെ പ്രഭാഷണങ്ങള്‍,അല്‍ബേനിയയിലെ തിരാനയിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിലെ പ്രഭാഷണങ്ങള്‍,തുര്‍ക്കിയിലേയ്ക്കു നടത്തിയ ചരിത്ര സന്ദര്‍ശനത്തിലെ പ്രസംഗങ്ങള്‍,ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യസുരക്ഷാ സ്ഥാപനം ഫാവോയില്‍ (FAO) നല്കിയ പ്രഭാഷണം.സന്ന്യസ്തര്‍ക്കുള്ള അപ്പസ്തോലിക പ്രബോധനം,യൂറോപ്യന്‍ പാര്‍ലിമെന്‍റിനെയും കൗണ്‍സിലിനെയും അംഭിസംബോധനചെയ്തത്
എന്നിവ രണ്ടാം വാല്യത്തിലെ ശദ്ധേയമായ പ്രബോധനങ്ങളാണ്.
Read More of this news...
അനുതാപിയോട് കരുണയുള്ള ദൈവത്തെക്കുറിച്ചൊരു ട്വിറ്റ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1962.jpg)
Source: Vatican Radioഅനുതപിക്കുമ്പോള്‍ ദൈവം നമ്മോട് കരുണയോടെ വര്‍ത്തിക്കും.സെപ്തംബര്‍ 7-ാം തിയതി ബുധനാഴ്ച @pontfifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത ട്വിറ്ററിലാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. God is always moved to compassion whenever we repent.
Read More of this news...
സുഷമ സ്വരാജ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1961.png)
Source: Sunday Shalom
വത്തിക്കാൻ സിറ്റി: മദർ തെരസയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങിനുള്ള ഔദ്യോഗിക ഇന്ത്യൻ സംഘത്തെ നയിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യവകുപ്പ് വക്താവ് വികാസ് സ്വരൂപാണ് ഈ വിവരം അറിയിച്ചത്.
12 അംഗ ഇന്ത്യ സംഘത്തെ നയിച്ച വിദേശകാര്യമന്ത്രി നേരത്തെ റോമിലുള്ള ഇന്ത്യൻ പ്രവാസികളുമായും യമനിലെ ഭീകാരക്രമണത്തിൽ നിന്ന് രക്ഷപെട്ട സിസ്റ്റർ സാലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിവസം ഇറ്റാലിയൻ വിദേശകാര്യമന്ത്രി പൗലോ ജെന്റിലീനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലയിൽ ഭാരതവും ഇറ്റലിയും യോജിച്ചു പ്രവർത്തിക്കാൻ ധാരണയായിരുന്നു.
Read More of this news...
വിശുദ്ധ മദര്‍ തെരേസയുടെ പുഞ്ചിരിയുടെ സംവാഹകരായിത്തീരുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1954.jpg)
Source: Vatican Radioനവ വിശുദ്ധ മദര്‍ തെരേസയുടെ പുഞ്ചിരിയുടെ സംവാഹകരായിത്തീരാന്‍ പാപ്പാ പ്രചോദനം പകരുന്നു.ഞായറാഴ്ച (04/09/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രചോദനമേകുന്നത്.മദര്‍ തെരേസയുടെ പുഞ്ചിരി നമുക്ക് ഹൃദയത്തില്‍ പേറുകയും നമ്മുടെ യാത്രയില്‍ നാം കണ്ടുമുട്ടുന്നവര്‍ക്ക് അത് പകര്‍ന്നു നല്കുകയും ചെയ്യാം എന്നായിരുന്നു പാപ്പായുടെ പ്രസ്തുത സന്ദേശം.പാപ്പാ ശനിയാഴ്‍ച (03/09/16) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശവും മദര്‍ തെരേസയെക്കുറിച്ചുള്ളതായിരുന്നു.കാരുണ്യ പ്രവര്‍ത്തികളെ തന്‍റെ ജീവിതത്തിന്‍റെ വിഴികാട്ടിയും വിശുദ്ധിയലേക്കുള്ള പാതയും ആക്കി മാറ്റിയ മദര്‍ തെരേസയെ നമുക്കനുകരിക്കാം എന്നാണ് പാപ്പാ കുറിച്ചിട്ടത്.
Read More of this news...
കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ മദര്‍ തെരേസ യെന്നു വിളിക്കാം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1953.jpg)
Source: Vatican Radioസെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ നടന്ന വിശുദ്ധപദ പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ ചത്വരത്തിലും പരിസരത്തുമായി മൂന്നു ലക്ഷത്തിലേറെ ജനങ്ങള്‍ സമ്മേളിച്ചിരുന്നു. ദിവ്യബലിമദ്ധ്യേ നടത്തിയ വചനചിന്തയില്‍ മദര്‍ തെരേസയെ എങ്ങനെ വിളിക്കാമെന്നതിനെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു."കൊക്കത്തയിലെ വിശുദ്ധ തെരേസ" എന്ന് അമ്മയെ വിളിക്കാന്‍ നമുക്ക് പ്രയാസം തോന്നിയേക്കാം. കാരണം ലോലമായ ആ വ്യക്തിത്വവും, പാവങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും, ലോകത്തിന് സുപരിചിതമായ അമ്മയുടെ വിശുദ്ധിയുടെ ജീവിതവും കണക്കിലെടുക്കുമ്പോള്‍, കൊല്‍ക്കത്തിയിലെ വിശുദ്ധ തെരേസ എന്നു വിളിക്കുന്നതിനു പകരം, "മദര്‍ തെരേസ" എന്നുതന്നെ വിളിക്കാം! പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചു. ഒരുങ്ങിയ പ്രസംഗത്തിനു പുറത്ത് പാപ്പാ നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച വന്‍ജനാവലി സമ്മതരൂപത്തില്‍ ഹസ്താരവം മുഴക്കി, ആര്‍ത്തിരമ്പി! 'മദര്‍' എന്നു മാത്രം പറഞ്ഞാല്‍. അത് തെരേസായെന്ന സ്ത്രീയുടെ പര്യായമായിരിക്കുന്നു. തെരേസാ എന്ന പേരിന് ലളിതമായ സമവാക്യമായിട്ടാണ് കാലം അത് രൂപപ്പെടുത്തിയത്. ജന്മം നല്‍കുന്നതു വഴിയല്ല, നിലപാടും, കര്‍മ്മവും വഴിയാണ് ഒരാള്‍ അമ്മയായി മാറുന്നുവെന്നുള്ള സദ്ചിന്തയെ ബലപ്പെടുത്തുന്നതായിരുന്നു 'മദര്‍ തെരേസ'യുടെ ജീവിതം.സന്ന്യാസത്തിന്‍റെയും സ്ത്രീത്വത്തിന്‍റെയും ഒരു മഹനീയരൂപമാണ് ഞാന്‍ ലോകത്തിന്‍റെ മുന്നില്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ മദര്‍ തെരേസ! വചനചിന്തയില്‍ പാപ്പാ കൂട്ടിച്ചേര്‍ത്തു. കാരുണ്യപ്രവൃത്തിയില്‍ സകലരും വ്യാപൃതരാകുന്നതിനും, !
Read More of this news...