News & Events
മദർ തെരേസയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ
Source: Sunday Shalom
മദർ തേരേസായെ വിശുദ്ധയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്രാൻസീസ് മാർപാപ്പയുടെ വചന സന്ദേശം പൂർണ്ണരൂപത്തിൽ
ദൈവശാസനങ്ങൾ ആർക്കു ഗ്രഹിക്കാനാകും? ( ജ്ഞാനം 9:13) നമ്മൾ ഇപ്പോൾ കേട്ട ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാമത്തെ വായനയിലെ ഈ ചോദ്യം, നമ്മുടെ ജീവിതം ഒരു രഹസ്യമാണ് അതു മനസ്സിലാക്കാനുള്ള താക്കോലുകൾ നമ്മുക്ക് സ്വന്തമായില്ല എന്ന് നമ്മോടു പറയുന്നു. ചരിത്രത്തിൽ എപ്പോഴും രണ്ട് മുഖ്യ കഥാപാത്രങ്ങൾ ഉണ്ട്,ദൈവവും മനുഷ്യനും.ദൈവത്തിന്റെ വിളി മനസ്സിലാക്കി ആ ഹിതമനുസരിച്ച് ജീവിക്കയാണ് നമ്മുടെ ദൗത്യം.ദൈവഹിതം നിർവ്വഹിക്കാൻ നാം നമ്മോടു തന്നെ എന്റെ ജീവിതത്തിലുള്ള ദൈവഹിതം എന്താണ്? എന്ന് നിരന്തരം ചേദിക്കണം.
ഇതിനുള്ള ഉത്തരം ഈ വചനഭാഗത്തു നിന്നു തന്നെ നമ്മുക്ക് കണ്ടെത്താൻ കഴിയും ജ്ഞാനം ഭൂവാസികളുടെ പാതയെ നേരേയാക്കി, അങ്ങേക്ക് പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു ( ജ്ഞാനം 9:18). ദൈവവിളി എന്താണന്നു തിട്ടപ്പെടുത്താൻ ദൈവത്തിനു പ്രീതികരമായത് എന്തെന്ന് നമ്മൾ മനസ്സിലാക്കുകയും, നമ്മോടു തന്നെ നിരന്തരം ചോദിക്കുകയും ചെയ്യണം. ദൈവത്തിനു പ്രതീകരമായത് എന്താണന്നു പല അവസരങ്ങളിലും പ്രവാചകന്മാർ പ്രഘോഴിച്ചട്ടുണ്ട്. അവരുടെ സന്ദേശങ്ങളുടെയെല്ലാം മനോഹരമായ രത്‌നച്ചുരുക്കം ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് (ഹോസീ :6:6, മത്താ: 9:13) എന്നതാണ്.
എല്ലാ കാരുണ്യ പ്രവൃത്തിയിലും ദൈവം സംപ്രീതനാണ്, കാരണം നാം ഒരു സഹോദരനെയോ സഹോദരിയെയോ സഹായിക്കുമ്പോൾ, ആർക്കും കാണാൻ സാധിക്കാത്ത ദൈവമുഖം നമ്മൾ തിരിച്ചറിയുകയാണ് (യോഹ 1:18). നമ്മുടെ സഹോദരി സഹോദരന്മാരുടെ ആവശ്യങ്ങൾക്ക് മുമ്പിൽ നാം ഓരോ തവണയും സംലഭ്യനാമ്പോൾ, നമ്മൾ യേശുവിനു ഭക്ഷണവും പാനീയവും കൊടുക്കുകയും, നമ്മൾ ദൈവപുത്രനെ വസ്ത്രം ധരിപ്പിക്കയും, സഹായിക്കുകയും, സന്ദർശിക
Read More of this news...
കാരുണ്യപ്രവർത്തനത്തിനു മദറിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു:കർദ്ദിനാൾ പിയത്രോ പരോളിൻ
Source: Sunday Shalom
മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള കൃതജ്ഞതാബലിയിൽ വൻ ജനാവലി..
മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള കൃതജ്ഞതാബലി വത്തിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്റെ മുഖ്യകാർമ്മികത്തിൽ ഇന്ന് വത്തിക്കാനിൽ നടന്നു. ജനബാഹുല്യം കാരണം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ച് നടത്തേണ്ടിയിരുന്ന കുർബാന വത്തിക്കാൻ ചത്വരത്തിലാണ് നടന്നത്. റോമിൽ നിന്നുള്ള മലയാളി സമൂഹത്തെക്കൂടാതെ ധാരാളം വിദേശമലയാളികളും ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരും ബലിയിൽ സംബന്ധിച്ചു.
ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു എന്ന ബൈബിൾ വാക്യവുമായി താരതമ്യപ്പെടുത്തി,മദറിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു..കാരുണ്യപ്രവർത്തനത്തിനും പരസ്‌നേഹത്തിനുമായിഎന്ന് വി. കുർബാന മദ്ധേയുള്ള പ്രസംഗത്തിൽ കർദ്ദിനാൾ പരോളിൻ പറഞ്ഞു.
ദൈവസ്‌നേഹത്തിന്റെ കണ്ണാടിയും പാവങ്ങളും തിരസ്‌കൃതരുമായ മനുഷ്യരെ ശുശ്രൂഷിക്കുന്നതിലെ ഉത്തമ ഉദാഹരണമായിരുന്നു മദർ തെരേസ എന്ന് അദ്ദേഹം അനുസ്മരിച്ചു.അമ്മമാരുടെ ഉദരത്തിലുള്ള ജനിക്കാത്ത കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ വി. തെരേസ ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിയാണ്.
അനീതി നിറഞ്ഞ ലോകത്തിൽ മദർ ധാർമ്മികതയുടെ ആൾരൂപമായി നിലകൊണ്ടു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ഭവനങ്ങളിലും പതിപ്പിച്ചിട്ടുള്ള എനിക്കു ദാഹിക്കുന്നു എന്ന വചനത്തെ എടുത്തു പരാമർശിച്ച കർദ്ദിനാൾ, മനുഷ്യരെ അവരുടെ എല്ലാതരത്തിലുമുള്ള വൈരൂപ്യങ്ങളിൽ നിന്ന് മോചിപ്പിച്ച്, ദൈവത്തിന്റെ തിരുമുമ്പിൽ സൗന്ദര്യമുള്ളവരാക്കാൻ പരിശ്രമിച്ച മദർതെരേസയെ അനുകരിക്കുന്നവരാകണം നാം എന്ന് ലോകത്തെ ഉദ്‌ബോധിപ്പിച്ചു. മദറിന്റെ പോസ്റ്റുലേറ്റർ ഫാ. ബ്രയൻ കോളോ
Read More of this news...
മദര്‍ തെരേസയുടെ തിരുശേഷിപ്പു വണക്കം
Source: Vatican Radioറോം രൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലോറ്ററന്‍ ബസിലിക്കയില്‍ നവവിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് പൊതുവണക്കത്തിന് വയ്ക്കുന്നു.തിങ്കളാഴ്ച (05/09/16) റോമിലെ സമയം വൈകുന്നേരം 4 മണി മുതല്‍ 6 വരെയും ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയുമാണ് പരസ്യവണക്കത്തിനുള്ള സൗകര്യം നല്കിയിരിക്കുന്നത്. 7 ഉം 8 ഉം തിയതികളില്‍ ഈ തിരുശേഷിപ്പ് റോമില്‍ത്തന്നെ, വിശുദ്ധ അന്തയോസിന്‍റെയും മഹാനായ വിശുദ്ധ ഗ്രിഗറിയുടെയും നാമത്തിലുള്ള ദേവാലയത്തില്‍ വണക്കത്തിനു വയ്ക്കും.നവവിശുദ്ധയുടെ രക്തത്തുള്ളിയാകുന്ന തിരുശേഷിപ്പ് അടങ്ങിയ പേടകം ഉപവിയുടെ പ്രേഷിതകളുടെ പ്രവര്‍ത്തനവേദികളായ വിധനാടുകളില്‍ നിന്നുള്ള മരശകലങ്ങള്‍ കൊണ്‌ടുതീര്‍ത്ത കുരിശുരൂപത്തിലുള്ളതാണ്. കുരിശിന്‍റെ മദ്ധ്യത്തിലുള്ള ഓസ്തി മദര്‍ തെരേസ തന്‍റെ ജീവിതത്തിലുടനീളം ഊര്‍ജ്ജം സ്വീകരിച്ചിരുന്നത് ദിവ്യകാരുണ്യത്തില്‍ നിന്നാണ് എന്നതിന്‍റെ പ്രതീകമാണ്. ഈ കുരിശിന്മേല്‍ ഉപവിയുടെ പ്രേഷിതകളുടെ സാരിയുടെ നിറമായ വെള്ളയും നീലയും വര്‍ണ്ണങ്ങളിലുള്ള ഹൃദയത്തിന്‍റെ രൂപവും തീര്‍ത്തിരിക്കുന്നു. മുറിവേറ്റും സ്വയം ദാനമാകുന്ന ക്രിസ്തു സ്നേഹത്തിന്‍റെ പ്രതീകമാണ് ഈ ഹൃദയം.
Read More of this news...
വിശുദ്ധ മദര്‍ തെരേസ : ദൈവിക സ്നേഹത്തിന്‍റെ തെളിഞ്ഞ കണ്ണാടി
Source: Vatican Radioകല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസ ദൈവിക സ്നേഹത്തിന്‍റെ തെളിഞ്ഞ കണ്ണാടിയും പരസേവനത്തിന്‍റെ ആദരണീയ മാതൃകയുമാണെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.നവവിശുദ്ധ മദര്‍ തെരേസയുടെ തിരുന്നാള്‍ ആദ്യമായി ആഘോഷിക്കപ്പെട്ട ദിനത്തില്‍, അതായത് തിങ്കളാഴ്ച (05/09/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അര്‍പ്പിക്കപ്പെട്ട സാഘോഷമായ സമൂഹദിവ്യബലിയില്‍ മുഖ്യകാര്‍മ്മികനായിരുന്ന അദ്ദേഹം വചന സന്ദേശമേകുകയായിരുന്നു.ക്രിസ്തുവിന്‍റെ നല്ല ശിഷ്യയായി ജീവിക്കാനുള്ള അമൂല്യമായ വഴികള്‍ നവവിശുദ്ധ മദര്‍ തെരേസ കണ്ടെത്തിയത് താന്‍ സേവിച്ച നിര്‍ദ്ധനരും പരിത്യക്തരുമായവരില്‍ നിന്നാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.കര്‍ത്താവിന്‍റെ കരങ്ങളിലെ തൂലികയാണ് താനെന്ന് സ്വയം നിര്‍വ്വചിക്കാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്ന മദര്‍ തെരേസ രചിച്ചത് സ്നേഹത്തിന്‍റേയും സഹാനുഭൂതിയുടേയും സാന്ത്വനത്തിന്‍റേയും സന്തോഷത്തിന്‍റെയും കവിതകളാണെന്നും അദ്ദേഹം ആലങ്കാരികമായി പ്രസ്താവിച്ചു.അവമാനകരമായ നിസ്സംഗതയിലും മനസ്സാക്ഷിയെ മരവിപ്പിക്കുന്നതും പുതുമ കണ്ടെത്തുന്നതിന് വിഘാതം സൃഷ്ടിക്കുന്നതുമായ പതിവുശൈലികളിലും വിനാശകരമായ ദോഷാനുദര്‍ശനത്തിലും നിപതിക്കരുതെന്ന് ഫ്രാന്‍സീസ് പാപ്പാ കാരുണ്യത്തിന്‍റെ ജൂബി പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച ബൂളയില്‍ മുന്നറിയിപ്പു നല്കിയിരിക്കുന്നത് സഹനത്തിന്‍റെ നേര്‍ക്ക് കണ്ണുതുറക്കുകയും വേദനിക്കുന്നവരെ അനുകമ്പയോടെ ആശ്ലേഷിക്കുകയും ചെയ്ത മദര്‍ തെരേസയുടെ ജീവിതത്തിന്‍റെ വെളിച്ചത്തില്‍ പുനര്‍പാരായണം ചെയ്യാതിരിക്കാനാകില്ലയെന്നു കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു. തി!
Read More of this news...
മദര്‍ തെരേസ ദൈവികകാരുണ്യത്തിന്‍റെ ഉദാരമതിയായ പ്രയോക്താവെന്ന് പാപ്പാ ഫ്രാന്‍സിസ്
Source: Vatican Radio1.ദൈവത്തിന്‍റെ ശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും? (വിജ്ഞാനം 9, 13). പിടികിട്ടാത്തതും നിഗൂഢവുമായ രഹസ്യമാണ് മനുഷ്യജീവിതം. ദൈവവും മനുഷ്യനും എന്നും ചരിത്രത്തിന്‍റെ വേദിയിലെ രണ്ടു മുഖ്യവക്താക്കളാണ്. ദൈവത്തിന്‍റെ വിളി കേള്‍ക്കുകയും ദൈവഹിതം നിറവേറ്റുകയും ചെയ്യേണ്ടവനാണ് മനുഷ്യന്‍. എന്നാല്‍ ദൈവഹിതം അറിയുന്നവനേ ദൈവഹിതം നിറവേറ്റാനാകൂ!2. വിജ്ഞാനത്തിന്‍റെ ഗ്രന്ഥമാണ് ഇതിന് ഉത്തരംനല്കുന്നത്. " ദൈവമേ, പ്രസാദമുള്ള കാര്യങ്ങള്‍ അങ്ങു ഭൂവാസികളെ പഠിപ്പിച്ചു" (വിജ്ഞാനം 9, 18). അപ്പോള്‍ ദൈവത്തിന് ഇഷ്ടമുള്ളത് എന്താണ്? അത് മനുഷ്യന്‍ ചോദിക്കേണ്ടതും, അന്വേഷിക്കേണ്ടതുമാണ്. പ്രവാചകനാണ് അതിന് ഉത്തരംതരുന്നതും, നമ്മെ പ്രബോധിപ്പിക്കുന്നതും. "ബലിയല്ല കരുണയാണ് എനിക്ക് ആവശ്യം" (ഹോസിയ 6,6... മത്തായി 9, 13). ദൈവം എല്ലാവിധ കാരുണ്യപ്രവൃത്തികളിലും സംപ്രീതനാണ്. കാരണം നാം പരിചരിക്കുന്ന ദൃശ്യമായ മനുഷരൂപങ്ങളില്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിച്ഛായയുണ്ട് (യോഹ. 1, 18). അതിനാല്‍ ദാഹിക്കുന്നവര്‍ക്കു കുടിക്കാന്‍ കൊടുക്കുമ്പോഴും, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമ്പോഴും, സാധുക്കള്‍ക്ക് വസ്ത്രം നല്‍കുമ്പോഴും, അനാഥരെ സന്ദര്‍ശിക്കുകയും അവരെ സഹായിക്കുകയും ചെയ്യുമ്പോഴുമെല്ലാം നാം ദൈവപുത്രനായ ക്രിസ്തുവിനെ തന്നെയാണ് പരിചരിക്കുന്നത്. അവിടുത്തെ ശരീരത്തെയാണ് യഥാര്‍ത്ഥത്തില്‍ നാം സ്പര്‍ശിക്കുന്നത്.3. വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ യാചിക്കുന്നതും പ്രഘോഷിക്കുന്നതുമായ കാര്യങ്ങള്‍ യഥാര്‍ത്ഥമായും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതായത് ഉപവിക്ക് പകരമായി ഒന്നുമില്ല : അപരനെ സഹായിക്കുന്നത്, രഹസ്യമായിട്ടായിരുന്നാലും നാം ദൈവത്തെയാണ് സ്നേഹിക്കുന്നത് (1യോഹ. 3, 16-18... യാക്കോബ് 2, 14-18). "ക്ő
Read More of this news...
മദർ ഇനി കൊൽക്കത്തയിലെ വിശുദ്ധ തെരേസ
Source: Sunday Shalom
വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ അധരങ്ങളിൽ പ്രാർത്ഥന നിറഞ്ഞ നിമിഷം ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിവധ രാജ്യങ്ങളിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠങ്ങളിൽ തിങ്ങിക്കൂടിയ നുറുകണക്കിന് ജനങ്ങൾ ടെലിവിഷനിലും മറ്റും ഈ കാഴ്ച കണ്ട് കണ്ണീർ വാർക്കുകയായിരുന്നു.
വിശുദ്ധരുടെ പട്ടികയിൽ മദർ തെരേസെക്കൂടാതെ അമ്മ ത്രേസ്യായും കൊച്ചുത്രേസ്യായുമൊക്കെ ഉള്ളതിനാൽ മദർ ഇനി മുതൽ കൊൽ ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും അറിയപ്പെടുക.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രത്യേകം തയാറാ ക്കിയ വേദിയിൽ പ്രാദേശിക സമയം രാവിലെ 10.30ന്(ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർ മികത്വത്തിൽ നടന്ന ദിവ്യബലിമധ്യേയാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്. കാരുണ്യവർഷത്തിനുവേണ്ടി പ്രത്യേകം തയാറാക്കിയ പ്രവേശന ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തലവൻ കർദിനാൾ ആഞ്ചലോ അമാത്തോ, മദർ തെരേസയുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ റവ. ഡോ. ബ്രയൻ കോവോ ജയ്ചുക്, കർദിനാൾമാർ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ തുട ങ്ങിയവരുടെ നേതൃത്വത്തിൽ പ്രദക്ഷിണമായാണ് ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പാ എത്തിയത്. പ്രാർത്ഥനകൾക്കിടയിൽ സകല വിശുദ്ധരുടെയും ലുത്തിനിയ നടന്നു. അൽബേനിയ, ഫ്രഞ്ച്, ബംഗാളി, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിലും മധ്യസ്ഥ പ്രാർഥന നടന്നു.
നാമകരണ നടപടികളുടെ ചുമതലയുള്ള കർദിനാൾ ആഞ്ചലോ അമാത്തോയും പോസ്റ്റുലേറ്റർ റവ. ഡോ. ബ്രയൻ കോവോ ജയ്ചുക്കും വിശുദ്ധരുടെ പുസ്തകത്തിൽ മദർ തെരേസയുടെ പേര് ചേർക്കട്ടേയെന്ന് പാപ്പയോട് അനുവാദം ചോദിച്ചു. തുടർന്ന് മദറിന്റെ ജീവചരിത്രത്ത
Read More of this news...
നമുക്കിതാ ഒരു വിശുദ്ധ അമ്മ
Source: Sunday Shalom
വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ അധരങ്ങൾ പ്രാർത്ഥനകൾ ഉരുവിടുമ്പോൾ ഫ്രാൻസിസ് മാർപാപ്പ സ്വർഗീയ വിശുദ്ധരുടെ നിരയിലേക്ക് മദർ തെരേസയെ ഉയർത്തി. വത്തിക്കാൻ ചത്വരത്തിൽ തടിച്ചുകൂടിയ വൻജനാവലിയെ കൂടാതെ എല്ലാ രാജ്യങ്ങളിലുമുളള ലക്ഷക്കണക്കിന് ആളുകളാണ് ടെലിവിഷനിലൂടെയും മറ്റും മദറിനെ വിശുദ്ധയാക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
വിശുദ്ധരുടെ പട്ടികയിൽ മദർ തെരേസയെ കൂടാതെ തെരേസ നാമധാരികളായ തെരേസ ഓഫ് ആവിലാ(അമ്മ ത്രേസ്യ)യും തെരേസ ഓഫ് ലിസ്യൂ(കൊച്ചുത്രേസ്യ)വുമൊക്കെ ഇടം പിടിച്ചിട്ടുള്ളതിനാൽ മദർ തെരേസ ഇനി മുതൽ കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്നാകും അറിയപ്പെടുക.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ രാവിലെ 10.30-ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നാമകരണ ശുശ്രൂഷ ആരംഭിച്ചു. ദൈവപിതാവിനെപ്പോലെ കരുണയുള്ളവരാകുക, ദൈവത്തിന് നന്ദി പറയുക, എന്തെന്നാൽ അവിടുത്തെ കാരുണ്യം അനന്തമാകുന്നു എന്നർത്ഥമുള്ള ഗാനത്തോടെയായിരുന്നു ശുശ്രൂഷകളുടെ തുടക്കം. പരിശുദ്ധാത്മാവിനോടുള്ള ഗീതമായിരുന്നു അതേ തുടർന്ന്.
പിന്നീട് നാമകരണനടപടികൾക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ആഞ്ചെലോ അമാത്തോ, മദർ തെരേസയുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ റവ. ഡോ. ബ്രയൻ കോവോ ജയ്ചുക് എ ന്നിവർ വാഴ്ത്തപ്പെട്ട മദർ തെരേസയെ വിശുദ്ധരുടെ ഗണത്തിൽ ചേർക്കണമെന്ന് തിരുസഭയുടെ നാമത്തിൽ പരിശുദ്ധ സിംഹാസനത്തോട് അഭ്യർത്ഥിച്ചു. തുടർന്ന് പരിശുദ്ധ പിതാവ് വിശ്വാസികളോടൊപ്പം ദൈവമാതാവിന്റെയും വിശുദ്ധരുടെയും മാധ്യസ്ഥം യാചിച്ചു. അയോഗ്യനായ തന്നെ ഈ തിരുക്കർമ്മത്തിന് യോഗ്യനാക്കണമേ എന്ന പ്&
Read More of this news...
ഭൂമി കേഴുകയാണ് : സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിന സന്ദേശം
Source: Vatican Radioസെപ്തംബര്‍ ഒന്നാം തിയതി വ്യാഴാഴ്ച ആഗോളസഭ ആചരിച്ച "സൃഷ്ടിയുടെ പരിരക്ഷണയ്ക്കായുള്ള പ്രാര്‍ത്ഥാനാദിന"ത്തില്‍ പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. സന്ദേശത്തിന്‍റെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു:
ഈ സന്ദേശത്തിലൂടെ ഭൂമുഖത്തു ജീവിക്കുന്ന സകലരോടുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്, ലോകത്ത് ഇന്ന് പരിസ്ഥിതി നശിപ്പിക്കപ്പെടുന്നുണ്ടെന്നും, ഇനിയും ഇവിടെ പാവങ്ങള്‍ ക്ലേശിക്കുന്നുണ്ടെന്നുമുളള സത്യമാണ്. ദൈവം നല്കിയ രമണീയമായ പൂന്തോട്ടമാണ് ഭൂമി. നാം മലിനീകരിച്ചും ശിഥിലീകരിച്ചും ഒരു തരിശും, ചേരിയും, ചതുപ്പുമാക്കി അതിനെ മാറ്റുന്നുണ്ട്.
മനുഷ്യര്‍ കാരുണമാക്കുന്ന ഭൂമിയുടെ സ്വാര്‍ത്ഥപരമായ ഉപയോഗമാണ് അതിന്‍റെ ജൈവവൈവിധ്യങ്ങളെ ഇല്ലായ്മചെയ്യുവാനും, ഉപായസാധ്യതകളെ ചോര്‍ത്തിയെടുക്കുവാനും ഇടയാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് ജന്തുക്കളുടെയും സസ്യലതാദികളുടെയും വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സ്രഷ്ടാവായ ഈശ്വരനെ പ്രകീര്‍ത്തിക്കാനാവാതെ അവ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി കഴിഞ്ഞു. ഈ അതിക്രമത്തിന് മനുഷ്യര്‍ ഉത്തരവാദികളാണ്. ഇങ്ങനെ ചെയ്യാന്‍ ആര്‍ക്കാണ് അധികാരം? ഈ ചോദ്യത്തോടെ പാപ്പായുടെ ശക്തമായ സന്ദേശം ആരംഭിക്കുന്നു."ഉഴുത് ഉപയോഗിക്കാനും, ഫലപുഷ്ടമാക്കി അതു ഉപയോഗിച്ചു ജീവസന്ധാരണം നടത്താനുമാണ് ദൈവം മനുഷ്യനെ ഭൂമി ഭരമേല്പിച്ചത്. എന്നാല്‍ മനുഷ്യന്‍ അതിനെ ദുരുപയോഗിച്ചു, നശിപ്പിച്ചു. ദൈവത്തിന് എതിരായി അതുവഴി മനുഷ്യന്‍ പാപംചെയ്തവെന്നു പ്രസ്താവിച്ചുകൊണ്ട് പാപ്പാ സന്ദേശം തുടരുന്നു (ഉല്പത്തി 2, 15).2. ഉപക്ഷേപത്തിനു സാദ്ധ്യതയുണ്ട്. അതായത്, തെറ്റുപേക്ഷിക്കാനും, തിരുത്താനും സാധിക്കുമെന്ന പ്രത്യാശ നല്‍കിക്കൊണ്ട
Read More of this news...
ജീവന്‍റെ സുസ്ഥിതി പാവങ്ങള്‍ക്കും ലഭ്യമാക്കണം : പാപ്പാ ഫ്രാന്‍സിസ്
Source: Vatican Radioറോമില്‍ സംഗമിച്ച ഹൃദ്രോഗവിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനത്തെ ആഗസ്റ്റ് 31-ാം തിയതി ബുധനാഴ്ച അഭിസംബോധനചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.റോമിലുള്ള രാജ്യാന്തര സമ്മേളന കേന്ദ്രമായ Fair of Rome-ല്‍ ആഗസ്റ്റ് 27-നാണ് ഡോക്ടര്‍മാരുടെ അഞ്ചു ദിവസത്തെ രാജ്യന്തര സംഗമം ആരംഭിച്ചത്. സമ്മേളനത്തില്‍ 30,000-ത്തില്‍പ്പരം ഡോക്ടര്‍മാര്‍ 123-രാജ്യങ്ങളില്‍നിന്നായി പങ്കെടുത്തെന്ന് സമ്മേളനത്തിന്‍റെ (Executive Committee of the European Society of Cardiology) എക്സക്യൂടീവ് കമ്മറ്റി ഡയറക്ടര്‍, ഡോക്ടര്‍ ഫൗസ്തീനോ പിന്‍റോ അറിയിച്ചു.
ഹൃദയം സൗഹദത്തിന്‍റെ ഇരിപ്പിടം
ഹൃദ്രോഗികളോ മറ്റേതു ശാരീരിക ആലസ്യമുള്ളവരായിരുന്നാലും, രോഗികള്‍ ഡോക്ടര്‍മാരുടെ കരങ്ങളിലാണ്. എന്നാല്‍ ലോകത്തുള്ള രോഗികളില്‍ അധികവും പാവപ്പെട്ടവരാണെന്ന സത്യം പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു. പാവങ്ങളായതുകൊണ്ട് ശരിയായ ചികിത്സ ലഭിക്കാതെ പോകുന്ന "വലിച്ചെറിയല്‍ സംസ്ക്കാരം" (Throwaway mentality) വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ വളര്‍ന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.മറ്റുള്ളവരുമായി ബന്ധപ്പെടുന്നത്, പ്രത്യേകിച്ച് രോഗികളുമായി ഇടപഴകുന്നത് വലിയ വെല്ലുവിളിയാണ്. മനുഷ്യന്‍റെ ആശകളുടെയും പ്രത്യാശകളുടെയും, സന്തോഷത്തിന്‍റെയും ദുഃഖത്തിന്‍റെയും സമ്മിശ്ര വികാരങ്ങളുടെ കേന്ദ്രമാണ് മനുഷ്യഹൃദയം. അതും ഡോക്ടര്‍മാരുടെ കൈകളിലാണ്. എല്ലാ ശാസ്ത്രഗവേഷണങ്ങളും മനുഷ്യനെ സമഗ്രതയില്‍ വീക്ഷിക്കാന്‍ സഹായിക്കേണ്ടതാണ്. അങ്ങനെയെങ്കില്‍ പരമമായ ജീവിതലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗവേഷങ്ങളില്‍ ഒരിക്കലും നാം ലോകത്തുള്ള പാവങ്ങളായവരെ ഉപേക്ഷിക്കരുതെന്ന് പാപ്പാ വളരെ വിനായാന്വിതനായി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. പാവങ്ങളെക്കുറിച്!
Read More of this news...
കേന്ദ്രസംഘം വത്തിക്കാനിലേക്കു പുറപ്പെട്ടു
Source: Deepikaന്യൂഡൽഹി: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഇന്ത്യൻ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു. എംപിമാരായ പ്രഫ. കെ.വി തോമസ്, ആന്റോ ആന്റണി, ജോസ് കെ. മാണി, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം എന്നിവരാണു ഔദ്യോഗിക പ്രതിനിധി സംഘത്തിൽ മലയാളികളായിട്ടുള്ളത്.കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ, ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരീനാസ്, സുപ്രീം കോടതി അഭിഭാഷകനായ ഹരീഷ് സാൽവേ, കൊൺറാഡ് കെ. സാംഗ്മ എംപി വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) സുജാത മേത്ത എന്നിവരാണ് മറ്റുള്ളവർ. നാലിനു നടക്കുന്ന നാമകരണ ചടങ്ങിനുശേഷം അഞ്ചിനു സുഷമ സ്വരാജും കെ.വി. തോമസും ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും. <ശാഴ െൃര=/ിലംശൊമഴലെ/2016ലെുേ03ാീവേലൃബവേലൃലെമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, മാത്യു ടി.തോമസ്, ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗം കെ.സി ത്യാഗി എന്നിവരും വിവിധ സംസ്‌ഥാനങ്ങളെ പ്രതിനിധീകരിച്ച് വത്തിക്കാനിലേക്കു പോകുന്നുണ്ട്. ഇതിൽ കേജരിവാളും മമത ബാനർജിയും പ്രത്യേക സംഘമായി വത്തിക്കാനിലെത്തും. ഇന്ത്യയിലെ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് കർദിനാൾമാരും ബിഷപ്പുമാരുമുൾപ്പെടുന്ന സംഘവും ചടങ്ങിൽ പങ്കുകൊള്ളുന്നതിനായി വത്തിക്കാനിലെത്തും.
Read More of this news...
ജീവിച്ചിരുന്നപ്പോള്‍ വിശുദ്ധയും സാമര്‍ത്ഥ്യമുള്ള വിനയവതിയും
Source: Vatican Radioചിത്രം : വത്തിക്കാനിലെ വിശുദ്ധപദ പ്രഖ്യാപന വേദിയില്‍ ഉപയോഗിക്കുന്ന മദിറിന്‍റെ ഔദ്യോഗിക ഛായാചിത്രമാണിത്. വരച്ചത് അമേരിക്കക്കാരന്‍ ശില്പിയും ചിത്രകാരനുമായ ചാസ് ഫാഗനാണ് (Artist & Sculptor Chas Fagan). ചിത്രം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ വ്യാഴാഴ്ച സെപ്തംബര്‍ 1-ാം തിയതി വൈകുന്നേരം ഉയര്‍ന്നു കഴിഞ്ഞു.മിഷണറീസ് ഓഫ് ചാരിറ്റീസ് ( Missioaries of Charity) സമൂഹത്തിലെ വൈദികനും കനേഡിയന്‍ സ്വദേശിയുമായ ക്ലോദിയേച്യൂകാണ് മദര്‍ തെരേസയുടെ നാമകരണനടപടിക്രമത്തിന്‍റെ നടത്തിപ്പുകാരനായി (Postulator) സേവനംചെയ്ത്. അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്ക് ആഗസ്റ്റ് 31-ാം തിയതി ബുധനാഴ്ച നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മദര്‍ സ്വര്‍ഗ്ഗംപൂകിയ വര്‍ഷം 1997-ല്‍ കല്‍ക്കട്ട അതിരൂപതയുടെ അന്നത്തെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഹെന്‍റി ഡിസൂസയാണ് ഉടനടി മദറിന്‍റെ നാമകരണ നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. മദറിനെ അടുത്തറിയുന്ന സഹകാരിയും സഹപ്രവര്‍ത്തകനുമായിരുന്ന തന്നെ നാമകരണ നടപടികള്‍ക്കായുള്ള ഉത്തരവാദിത്വം ഔദ്യോഗികമായി എല്പിച്ചതും ആര്‍ച്ചുബിഷപ്പ് ഹെന്‍റി തന്നെയായിരുന്നെന്ന് ഫാദര്‍ ബ്രയണ്‍ ക്ലോദിയേച്യൂക് അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി."ജീവിക്കുന്ന വിശുദ്ധ"യെന്ന് മദറിനെ പലരും വിളിക്കുകയും, എഴുതുകയും, സിനിമ ഉണ്ടാക്കുകയും ചെയ്തപ്പോള്‍ പറയുമായിരുന്നു, "എന്നിലെ ക്രിസ്തുവിനെ മറ്റുള്ളവര്‍ തിരിച്ചറിയുന്നതുകൊണ്ടാകാമെന്ന്. ക്രൈസ്തജീവിതത്തിന്‍റെ മൗലികമായ വിളി വിശുദ്ധിയിലേയ്ക്കുള്ളതാണ്." ഇങ്ങനെ മദര്‍ പലതവണ പ്രസ്താവിച്ചിട്ടുള്ളത് കാനഡക്കാരനായ പോസ്റ്റുലേറ്റര്‍, ഫാദര്‍ ക്ലോദിയേച്യൂക് അഭിമുഖത്തില്‍ അനുസ്മരിച്ചു.ബുദ്ധിസാമര്‍ത്ഥ്യവും, പ്രസംഗിക്കാനും പœ
Read More of this news...
സമർപ്പിതജീവിതം ലോകത്തിനുള്ള നിരന്തര ഓർമപ്പെടുത്തൽ: മാർ യൗസേബിയൂസ്
Source: Sunday Shalom
എൽമണ്ട് : മനുഷ്യജീവിതം ഈ ലോകയാഥാർത്ഥ്യങ്ങൾക്കും അതിന്റെ നേട്ടങ്ങൾക്കും അതീതമാണെന്ന നിരന്തരമായ ഓർമപ്പെടുത്തലാണ് സമർപ്പണജീവിതമെന്ന് ബിഷപ്പ് ഡോ. തോമസ് മാർ യൗസേബിയൂസ്. നോർത്ത് അമേരിക്കയിലെ സീറോ മലങ്കര സഭയ്ക്ക് ലഭിച്ച ആദ്യത്തെ സന്യാസിനിയായ സിസ്റ്റർ ജോസ്‌ലിൻ ഇടത്തിലിന്റെ പ്രഥമ വ്രതവാഗ്ദാന തിരുക്കർമങ്ങൾക്കുശേഷം സന്ദേശം നൽകുകയായിരുന്നു സീറോ മലങ്കര നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ.
സമർപ്പിതർ ഏറ്റെടുക്കുന്ന ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീവ്രതങ്ങൾ മനുഷ്യന് ദൈവത്തോടുള്ള അടിസ്ഥാന ആഭിമുഖ്യത്തെയും മറ്റുമനുഷ്യരോടും യാഥാർത്ഥ്യങ്ങളോടും തങ്ങളോടുതന്നെയും ഉള്ള ബന്ധത്തേയുമാണ് സൂചിപ്പിക്കുന്നത്. സമർപ്പിത ദൈവവിളികൾക്കായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനംചെയ്ത അദ്ദേഹം സമർപ്പിതർക്കായി കൂടുതൽ പ്രാർത്ഥിക്കേണ്ട കാലഘട്ടമാണിതെന്നും ഓർമിപ്പിച്ചു.
അമേരിക്കയിലെ ഭാരതീയ പാരമ്പര്യമുള്ള പൗരസ്ത്യ സഭകളിൽനിന്ന് അതേ സഭയ്ക്ക്‌വേണ്ടി സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സന്യാസിനിയാണ് സിസ്റ്റർ ജോസ്‌ലിൻ. ആദ്യമായി ഇതേ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച ഫാ. മൈക്കിൾ ഇടത്തിൽ ഇളയസഹോദരനാണ്.
മെഡിക്കൽ ഡോക്ടറും കെമിസ്ട്രിയിൽ ഡോക്ടറേറ്റുമുള്ള സിസ്റ്റർ ജോസ്‌ലിൻ ദൈവദാസൻ ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ആധ്യാത്മിക ദർശനങ്ങളിൽ പ്രചോദിതയായാണ് മാർ ഇവാനിയോസ് ആരംഭിച്ച ബദനി മിശിഹാനുകരണ സന്യാസിനി സഭയിൽ ചേർന്നത്.ഫിലാഡൽഫിയ സെന്റ് ജൂഡ് സീറോ മലങ്കര ഇടവകാംഗം ഫിലിപ്പ് ഇടത്തിലിന്റെയും രാജമ്മയുടെയും രണ്ടാമത്തെ മകളാണ് സിസ്റ്റർ ജോസ്‌ലിൻ. ജോൺ, ഐലിൻ എന്നിവരാണ് ഇതര സഹോദരങ്ങൾ.
ബഥനി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ ലിറ്റിൽ ഫ്‌ളവർ, തിരുവനന്
Read More of this news...
ബിഷപ് മാർ ആന്റണി കരിയിൽ സീറോ മലബാർ സിനഡ് സെക്രട്ടറി
Source: Sunday Shalom
കൊച്ചി: സീറോ മലബാർ സഭ സിനഡിന്റെ സെക്രട്ടറിയായി മാണ്ഡ്യ രൂപത ബിഷപ് മാർ ആന്റണി കരിയിലിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചു വർഷമായി സിനഡ് സെക്രട്ടറിയായി സേവനം ചെയ്ത മെൽബൺ രൂപത ബിഷപ് മാർ ബോസ്‌കോ പുത്തൂർ ഈ സ്ഥാനത്തു നിന്നു മാറുന്നതിനെത്തുടർന്നാണു സിനഡ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്. ബിഷപ് കരിയിൽ 2017 ജനുവരിയിൽ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.
1977 ഡിസംബർ 27നു സിഎംഐ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച ബിഷപ് കരിയിൽ, ഫിലോസഫിയിൽ ലൈസൻഷ്യേറ്റ്, എംഎ സോഷ്യോളജിയിൽ ഒന്നാം റാങ്ക്, ബാച്ച്‌ലർ ഓഫ് തിയോളജി, കന്നഡ ഭാഷയിൽ ഡിപ്ലോമ, സോഷ്യോളജിയിൽ ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്.
തേവര എസ്എച്ച് കോളജ് അധ്യാപകൻ, ബംഗളൂരുവിലെ കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലയിൻ, ബംഗളൂരു ക്രൈസ്റ്റ് കോളജിൽ പ്രഫസർ, പ്രിൻസിപ്പൽ, ബംഗളൂരു യൂണിവേഴ്‌സിറ്റി അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ, കൊച്ചി സർവകലാശാല സെനറ്റ് അംഗം, കാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം, സംസ്ഥാന സാക്ഷരതാ സമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, കേന്ദ്രസർക്കാരിന്റെ അഡോപ്ഷൻ റിസോഴ്‌സ് ഏജൻസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, കേരള സർക്കാരിന്റെ അഡോപ്ഷൻ കോ ഓർഡിനേറ്റിംഗ് ഏജൻസി ചെയർമാൻ, സിഎംഐ സഭയുടെ പ്രിയോർ ജനറാൾ, കൊച്ചി പ്രൊവിൻഷ്യൽ സുപ്പീരിയർ, സിആർഐ ദേശീയ പ്രസിഡന്റ്, രാജഗിരി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുള്ള ബിഷപ് കരിയിൽ, 2015 ഓഗസ്റ്റ് മുതൽ മാണ്ഡ്യ രൂപതയുടെ മെത്രാനാണ്.
Read More of this news...
കൂട്ടസംഹാരശേഷിയുള്ള ആയുധങ്ങൾ നിയന്ത്രിക്കണം
Source: Sunday Shalom
ന്യൂയോർക്ക്: ആണവായുധങ്ങളും രാസായുധങ്ങളും ജൈവായുധങ്ങളും മാത്രമല്ല കൂട്ടസംഹാരശേഷിയുള്ള പരമ്പരാഗത ആയുധങ്ങളും നിയന്ത്രിക്കേണ്ടതാണെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ സ്ഥിരനിരീക്ഷകൻ ആർച്ച് ബിഷപ് ബർണാഡിറ്റ ഓസ. കൂട്ടസംഹാരശേഷിയുള്ള ആയുധങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ നടന്ന ചർച്ചയിലാണ് ആർച്ച് ബിഷപ് ഓസ വത്തിക്കാൻ നിലപാട് വ്യക്തമാക്കിയത്.
യുദ്ധകാല കുറ്റകൃത്യങ്ങളും മറ്റ് മനുഷ്യാവകാശലംഘനങ്ങളും നടത്തുന്നതിനായി ഉപയോഗിക്കുന്ന ശക്തമായ പരമ്പരാഗത ആയുധങ്ങളുടെ നിയന്ത്രണത്തിൽ ഐക്യരാഷ്ട്രസഭ ശ്രദ്ധിക്കണം. ഒരോ ദിവസവും കൺമുമ്പിൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌കൂളുകളും ആശുപത്രികളും മറ്റ് സിവിലിയൻ സംവിധാനങ്ങളും ഇതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. കോടിക്കണക്കിന് അഭയാർത്ഥികൾ ഓർമിപ്പിക്കുന്ന വസ്തുതയും മറ്റൊന്നല്ല. നഗരങ്ങളും സമൂഹങ്ങളും ശക്തമായ ആയുധങ്ങളാൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓടി രക്ഷപെടണമൊ മരിക്കണമൊ എന്നത് മാത്രമാണ് മുമ്പിലുള്ള ചോദ്യം; ആർച്ച് ബിഷപ് വ്യക്തമാക്കി.
ഇത്തരം ആയുധങ്ങൾ നിർമിക്കുന്ന രാജ്യങ്ങൾ അസ്ഥിരമായ രാഷ്ട്രീയസാഹചര്യങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ളവർക്കുള്ള വിൽപ്പന നിയന്ത്രിക്കണമെന്നതാണ് വത്തിക്കാൻ നിലപാടെന്ന് ആർച്ച് ബിഷപ് ഓസ പറഞ്ഞു.
Read More of this news...
ദൗത്യം ഏറ്റെടുക്കാൻ നിയുക്ത ഇടയന്മാർ റോം വഴി യൂറോപ്പിലേക്ക്
Source Sunday Shalom
യു.കെ : കേരളത്തിൽനിന്ന് റോം വഴി യൂറോപ്പിലേക്ക്! പ്രസ്റ്റൺ രൂപതയിലെ നിയുക്ത ഇടയനെയും യൂറോപ്പിനുവേണ്ടിയുള്ള നിയുക്ത അപ്പസ്‌തോലിക് വിസിറ്റേറ്ററുടെയും ദൈവവിളിയെക്കുറിച്ച് മേൽപ്പറഞ്ഞ വിശേഷണമായാലും ഉചിതം. പാലാ രൂപതാംഗമായ മാർ ജോസഫ് സ്രാമ്പിക്കലും ഇരിഞ്ഞാലക്കുട രൂപതാംഗമായ മാർ സ്റ്റീഫൻ ചിറപ്പണത്തും കേരളത്തിലെയും റോമിലെയും അജപാലന ശുശ്രൂഷയ്ക്കുശേഷമാണ് പുതിയ ദൗത്യങ്ങളിൽ നിയുക്തരാകുന്നത്.
റോമിലെ ഉർബൻ കോളജിൽ വൈസ് റെക്ടറായി സേവനംചെയ്യുകയായിരുന്നു മാർ സ്രാമ്പിക്കൽ. റോമിൽ മേജർ ആർച്ച്ബിഷപ്പിന്റെ പ്രൊക്യുറേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാർ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനുമുള്ള സീറോ മലബാർ വിശ്വാസികളുടെ കോർഡിനേറ്ററായും പ്രവർത്തിക്കുകയായിരുന്നു മാർ ചിറപ്പണത്ത്. ഇതിനുപുറമെ മറ്റൊരു സമാനതകൂടിയുണ്ട് ഇരുവർക്കും. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട് നിയുക്ത ഇടയന്മാർക്ക്.
ഉരുളികുന്നം ഇടവകാംഗം സ്രാമ്പിക്കൽ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും ആറു മക്കളിൽ നാലാമനായി 1967 ഓഗസ്റ്റ് 11നാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജനനം. ഉർബൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റും നേടിയ ഇദ്ദേഹം ഓക്‌സ് ഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് പൗരസ്ത്യ ദൈവശാസ്ത്രത്തിൽ മാസ്‌റ്റേഴ്‌സ് ബിരുദവും നേടി. 2000 ഓഗസ്റ്റ് 12ന് മാർ ജോസഫ് പള്ളിക്കാപറമ്പിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
രൂപതാ മൈനർ സെമിനാരി, മാർ എഫ്രേം ഫോർമേഷൻ സെൻർ, സെന്റ് തോമസ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന ഇദ്ദേഹത്തിന് ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിലും പ്രാവീണ്യമുണ്ട്. ചേർപ്പുങ്കൽ മാർ സ്ലീവാ നേഴ്‌സിംഗ് കോളജ്, വാഗമ
Read More of this news...
മരിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യം: മാലാവി
Source: Sunday Shalom
ലിലോംഗ്വേ: മാലാവി പതുക്കെ മരിച്ചുകൊണ്ടിരിക്കുകയാണ് മോൻഫോർട്ടാൻ മിഷനറിയായ ഫാ.പിയർജോർജിയോ ഗാമ്പാ പങ്കുവയ്ക്കുന്നത് കേട്ടുകേൾവിയല്ല, തന്റെ നേരിട്ടുള്ള അനുഭവമാണ്. ഇപ്പോൾ മരിക്കുന്നവരുടെ എണ്ണം സൂക്ഷിക്കുവാൻ ബുദ്ധിമുട്ടായിരിക്കുകയാണ്. എല്ലാ ഗ്രാമങ്ങളിലും മരണം പതിയിരിക്കുന്നതുപോലെ. അടുത്തടുത്ത് മരണങ്ങൾ നടക്കുന്നു. രാത്രി മുഴുവൻ ഉറക്കമളച്ചുള്ള ജാഗരണവും നീണ്ട വിലാപയാത്രകളുമാണ് ഈ നാടിനെ ഇപ്പോൾ അടയാളപ്പെടുത്തുന്നത്. വൃദ്ധരാണ് ആദ്യഇരകൾ. സാധാരണ വർഷങ്ങൾ പോലും അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന അവരുടെ ശരീരത്തിന് ക്ഷാമകാലത്തോട് പൊരുത്തപ്പെടാനാവുന്നില്ല. ഭക്ഷണക്ഷാമം തന്നെയാണ് മരണത്തിന് പിന്നിലുള്ള പ്രധാന കാരണം; ഫാ. പിയർജോർജിയോ പങ്കുവച്ചു.
എന്നാൽ ഭക്ഷണക്ഷാമം മാത്രമല്ല മരണനിരക്ക് ഉയരാനുള്ള കാരണം. തിങ്ങിനിറഞ്ഞ ആശുപത്രികളിൽ അത്യാവശ്യചികിത്സാസംവിധാനങ്ങൾ പോലും ലഭ്യമല്ല. വിദ്യാഭ്യാസ മേഖലയെയും ഭക്ഷ്യപ്രതിസന്ധി ബാധിച്ചിരിക്കുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം സമ്പന്നർക്ക് മാത്രം ലഭ്യമാകുന്ന അവസ്ഥയാണുള്ളത്. സർവകലാശാലകളിൽ പഠിച്ചുകൊണ്ടിരുന്ന 50 ശതമാനത്തിലധികം കുട്ടികളും പഠനം പാതിവഴിയിലുപേക്ഷിച്ചു. പ്രൈമറി സ്‌കൂളിൽ കുട്ടികളുടെ എണ്ണം കൂടുതലാണെങ്കിലും ആവശ്യത്തിന് പുസ്തകങ്ങൾ ലഭ്യമാക്കാൻ സർക്കാരിനായിട്ടില്ല. ഭക്ഷണത്തിന്റെയും ജലത്തിന്റെയും കറന്റിന്റെയും ദൗർലഭ്യത്തിന്റെ പിടിയിലമർന്നിരിക്കുന്ന മാലാവിയെ ഒഴിയാബാധപോലെ അഴിമതി പിടികൂടിയിരിക്കുകയാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ രാഷ്ട്രീയ നേതാക്കളുടെ അഴിമതിയും സ്വാർത്ഥതയുമായ രാജ്യത്തെ ജീവിതം ദുസ്സഹമാക്കിതീർക്കുന്നതെന്ന് ഫാ. പിയർജോർജിയോ വിവരിക്കുന്നു.
Read More of this news...
കാരുണ്യത്തിന്‍റെ താപസ്വിയെക്കുറിച്ച് പിന്‍ഗാമി സിസ്റ്റര്‍ മരിയ പ്രേമ
Source: Vatican Radioകാരുണ്യത്തോടെ ജീവിച്ച താപസ്വിയായിരുന്നു മദര്‍ തെരേസായെന്ന് ഉപവിയുടെ സഹോദരിമാരുടെ സുപ്പീരിയര്‍ ജനറല്‍ (Missionaries of Charity) മദര്‍ മരിയ പ്രേമ പ്രസ്താവിച്ചു. ആഗസ്റ്റ് 30-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്, സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ പോകുന്ന തന്‍റെ മുന്‍ഗാമിയായ വാഴ്ത്തപ്പെട്ട മദര്‍ തെരേസായെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചത്. മദര്‍ തെരേസയുടെ മൂന്നാമത്തെ പിന്‍ഗാമിയും ഇപ്പോഴത്തെ സുപ്പീര്‍ ജനറലുമായ സിസ്റ്റര്‍ പ്രേമ ജര്‍മ്മന്‍കാരിയാണ്.മദറിന്‍റെകൂടെ ജീവിച്ചവര്‍ എല്ലാവിധത്തിലും അമ്മയുടെ കാരുണ്യം അനുഭവിച്ചിട്ടുണ്ടെന്നും, പാവങ്ങളോടും പരിത്യക്തരോടും എന്നതുപോലെ തന്നെ സമൂഹത്തില്‍ സഹോദരിമാരോടും അമ്മ കാരുണ്യത്തോടും വാത്സല്യത്തോടുംകൂടെയാണ് സദാ പെരുമാറിയിരുന്നതെന്ന്, അടുത്തറിഞ്ഞിരുന്ന മദര്‍ പ്രേമ അഭിമുഖത്തില്‍ പങ്കുവച്ചു. ക്രൈസ്തവ ജീവിതത്തിന്‍റെ അടിസ്ഥാന ഗുണഗണങ്ങളായ സ്നേഹവും കാരുണ്യവും ജീവിതരീതിയാക്കിയ വാഴ്ത്തപ്പെട്ട മദര്‍ തെരേസാ വിശുദ്ധപദത്തില്‍ എത്തുമ്പോള്‍ ഇന്നത്തെ ലോകത്തിന് അമ്മ കാരുണ്യത്തിന്‍റെ പ്രചോദനാത്മകമായ മാതൃകയും മദ്ധ്യസ്ഥയുമായി മാറുമെന്ന് സിസ്റ്റര്‍ പ്രേമ അഭിപ്രായപ്പെട്ടു.പാവങ്ങള്‍ക്കൊപ്പം മദര്‍ തെരാസ ജീവിച്ചതും അവരെ പരിചരിച്ചതും കണ്ടു പഠിക്കുവാനും, അനുഭവച്ചറിയാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. കാരുണ്യത്തിന്‍റെ ആ ചൈതന്യമാണ് മിഷണറീസ് ഓഫ് ചാരിറ്റീസിനെ (Missionaries of Charity) ഇന്ന് ലോകത്തെവിടെയും പാവങ്ങള്‍ക്കൊപ്പമായിരിക്കാന്‍ പ്രചോദനമേകുന്നതും, പ്രതിസന്ധികളിലും പീഡനങ്ങളിലും പതറാതെ ജീവിക്കാന്‍ സഹായിക്കുന്നതെന്നും വിശുദ്ധപദപ്രഖ്
Read More of this news...
പരിസ്ഥിതി സൗഹാര്‍ദ്ദബസ്സ് പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വദിച്ചു
Source: Vatican Radioബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പായി, പേപ്പല്‍ വസതിയുടെ മുന്നിലെ ചത്വരത്തില്‍വച്ചാണ് രോഗികളുടെയും അംഗവൈകല്യമുള്ളവരുടെയും യാത്രയ്ക്കുള്ള Laudato! 'സ്തുതിപ്പ്!' എന്നു പേരിട്ടിരിക്കുന്ന ഇലക്ട്രിക്-ബസ്സ് പാപ്പാ ആശീര്‍വ്വദിച്ചത്. പാപ്പായുടെ പരിസ്ഥിതി സംബന്ധിയായ പ്രബോധനം അങ്ങേയ്ക്കു സ്തുതി! Laudato Si'-യെ അനുസ്മരിപ്പിക്കുന്നതുമാണ് പരിസ്ഥിതി സൗഹൃദമായ ബസ്സ്! സെപ്തംബര്‍ ഒന്നാം തിയതി ആഗോളസഭ ആചരിക്കുന്ന 'സൃഷ്ടിയുടെ സംരക്ഷണയ്ക്കായുള്ള രാജ്യാന്തര പ്രാര്‍ത്ഥനാദിന'ത്തോട് അനുബന്ധിച്ചാണ് 'യൂണിത്താത്സി' പരിസ്ഥിതി സൗഹാര്‍ദ്ദമായ ചെറിയ ബസ്സ് പാപ്പാ ഫ്രാന്‍സിസിനെക്കൊണ്ട് ആശീര്‍വ്വദിപ്പിച്ചതെന്ന്, യുനിത്താത്സിയുടെ പ്രസിഡന്‍റ്, എന്‍റീകോ ബ്രോചലേനയുടെ പ്രസ്താവന വ്യക്തമാക്കി.സെപ്തംബര്‍ ഒന്ന്, വ്യാഴം - പരിസ്ഥിതി സംരക്ഷണ പ്രാര്‍ത്ഥനാദിനമാണ്. പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പരിസ്ഥിതി സംരക്ഷണയ്ക്കായുള്ള പ്രത്യേക സായാഹ്നപ്രാര്‍ത്ഥനയക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കും.യൂനിത്താത്സി UNITALSI (Italian Association for Transporting Sick and Disable to Lourdhes and other International Sanctuaries) എന്ന ഉപവി പ്രസ്ഥാനത്തിന്‍റേതാണ് പരിസ്ഥിതി സൗഹാര്‍ദ്ദമായ ഈ ബസ്സ്. ഇറ്റലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 'യൂനിത്താത്സി'യാണ് ഫ്രാന്‍സിലെ ലൂര്‍ദ്ദിലേയ്ക്കും മറ്റു രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും രോഗികളും അംഗവൈകല്യമുള്ളവരുമായി തീര്‍ത്ഥാടനങ്ങള്‍ പതിവായി സംഘടിപ്പിക്കുന്നത്. രോഗികള്‍ യാത്രയില്‍ നല്ല പരിചരണവും സംഘടനയുടെ സന്നദ്ധസേവകര്‍ നല്‍കുന്നു.
Read More of this news...
മാനവ പുരോഗതിക്കായി പാപ്പാ ഫ്രാന്‍സിസ് പുതിയ വകുപ്പ് സ്ഥാപിച്ചു
Source: Vatican Radioമാനവികതയുടെ സമഗ്ര പുരോഗതിക്കായുള്ള വകുപ്പ് (Department for the Integral Human Development Serives) എന്നു പേരിട്ടിരിക്കുന്ന വത്തിക്കാന്‍റെ ഡിപ്പാര്‍ട്മെന്‍റിന് ആവശ്യമായ നിയമങ്ങളും, പ്രഖ്യാപന പ്രസ്താവനയ്ക്കൊപ്പം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള (Cor Unum) പൊന്തിഫിക്കല്‍ കൗണ്‍സില്‍ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍
എന്നിങ്ങനെ നിലവിലുള്ളതും, സമാന്തര സ്വഭാവമുള്ളതുമായ വത്തിക്കാന്‍റെ നാലു പൊന്തിഫിക്കല്‍ കൗണ്‍സിലുകളെയും അവയിലെ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ വകുപ്പ് പാപ്പാ ഫ്രാന്‍സിസ് രൂപീകരിച്ചിരിക്കുന്നത്.2017 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍വരുന്ന പുതിയ വകുപ്പിന്‍റെ പ്രീഫെക്ടായി, ഇപ്പോള്‍ നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി സേവനംചെയ്തിരുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണെ പാപ്പാ ഫ്രാന്‍സിസ് ആഗസ്റ്റ് 31-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ നിയമന പത്രികയിലൂടെ നിയോഗിച്ചു. പുതിയ വകുപ്പ് പ്രാബല്യത്തില്‍ വരുന്ന ദിവസം മുതല്‍ മേല്പറഞ്ഞ നാലു പൊന്തിഫിക്കല്‍ കൗണ്‍സിലുകളും സ്വമേധയാ ഇല്ലാതാകുമെന്നും പാപ്പാ വകുപ്പു സ്ഥാപന പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.സകലമനുഷ്യരുടെയും നന്മയും പുരോഗതിയും മുന്നില്‍ കണ്ടുകൊണ്ട്, സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നീതി, സമാധാനം സൃഷ്ടിയുടെ പരിചരണം എന്നീ വിലമതിക്കാനാവാത്ത മൂല്യങ്ങള്‍ സുവിശേഷവെളിച്ചത്തില്‍ പാലിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് സഭയില്‍ ഈ മാറ്റം നടപ്!
Read More of this news...
യേശു പ്രദാനം ചെയ്യുന്ന രക്ഷ
Source: Vatican Radioഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബുധനാഴ്ച (31/08/16) അനുവദിച്ച പൊതുകൂടിക്കാഴ്ചയില്‍ ഇന്ത്യ, ഫിലിപ്പീന്‍സ് വിയെറ്റ്നാം തുടങ്ങിയ വിവിധരാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ പങ്കുകൊണ്ടു. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു ഈ കൂടിക്കാഴ്ച ആരംഭിച്ചത്. പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു ശേഷം വിവിധ ഭാഷകളില്‍ സുവിശേഷ ഭാഗം വായിക്കപ്പെട്ടു. യേശു രക്തസ്രാവക്കാരിയെ സുഖപ്പെടുത്തുന്ന സംഭവം, മത്തായിയുടെ സുവിശേഷം, അദ്ധ്യായം 9, 20 മുതല്‍ 22 വരെയുള്ള വാക്യങ്ങള്‍, ആണ് പാരായണം ചെയ്യപ്പെട്ടത്. "പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം നിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ പിന്നിലൂടെ വന്ന് അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പില്‍ സ്പര്‍ശിച്ചു. അവന്‍റെ വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു. യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്തു: മകളേ, ധൈര്യമായിരിക്കുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷം മുതല്‍ അവള്‍ സൗഖ്യമുള്ളവളായി". ഈ സുവിശേഷ വായനയെത്തുടര്‍ന്ന് പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:നാം ശ്രവിച്ച സുവിശേഷഭാഗം അവതരപ്പിക്കുന്നത് സ്വന്തം വിശ്വാസത്താലും ധൈര്യത്താലും തെളിഞ്ഞു നില്ക്കുന്ന ഒരു വ്യക്തിത്വത്തെയാണ്. യേശു സുഖപ്പെടുത്തുന്ന രക്തസ്രാവക്കാരിയായ ഒരു സ്ത്രീയാണ് അത്. ജനക്കൂട്ടത്തിനിടയിലൂടെ കടന്ന് യേശുവിന്‍റെ വസ്ത്രാഞ്ചലത്തില്‍ സ്പര്‍ശിക്കാന്‍ അവിടത്തെ പിന്നെലത്തുന്നവള്‍. വാസ്തവത്തില്‍ അവള്‍ ഉള്ളില്‍ പറഞ്ഞു: അവന്‍റെ വസ്ത്രത്തില്‍ ഒന്നു സ്
Read More of this news...
നമ്മുടെ ഭൂമിയെ വാസയോഗ്യമായ ഇടമായി വരും തലമുറയ്ക്ക് കൈമാറുക
Source: Vatican radioഏകതാനതയിലുള്ള ജീവിതം സാധ്യമാക്കിത്തീര്‍ക്കുന്ന മഹത്തായ കാരണങ്ങളെ നാം അവഗണിച്ചാല്‍ ഇന്നുയരുന്ന പരിസ്ഥിതി സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും സഹായിക്കാനാകില്ലയെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വാ അപ്പിയ ടര്‍ക്സണ്‍.ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 2 വരെ ആചരിക്കപ്പെട്ടുന്ന ലോക ജലവാരത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ ജലവും മതവിശ്വാസവും തമ്മിലുള്ള ബന്ധത്തെ അധികരിച്ചു സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ വിശ്വാസവും വികസനവും എന്ന പ്രമേയത്തെ ആസ്പദമാക്കി തിങ്കളാഴ്ച (29/08/16) നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.പ്രകൃതിയേയും ഏറ്റം വേധ്യരായവരേയും സംരക്ഷിക്കുന്നതിനുള്ള നിരവധിയായ കാരണങ്ങള്‍ നല്കാന്‍ മതവിശ്വാസങ്ങള്‍ക്ക് ആകുമെന്നു പറഞ്ഞ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പ്രകൃതിവിഭവങ്ങള്‍ എല്ലാവരുമായി, ഇന്നത്തെയും നാളത്തെയും തലമുറകളുമായി പങ്കുവയ്ക്കാനുള്ളതാണെന്ന് ക്രിസ്തുമതവും ഇതര മതങ്ങളും പഠിപ്പിക്കുന്നത് അനുസ്മരിച്ചു.വാസയോഗ്യമായ ഒരു ഗ്രഹമായി നമ്മുടെ ഭൂമിയെ വരും തലമുറയ്ക്ക് കൈമാറുകയെന്നത് പ്രഥമവും പ്രധാനവുമായി നമ്മെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പായുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം സമര്‍ത്ഥിച്ചു.ഐക്യദാര്‍ഢ്യം പരോന്മുഖത, ചുമതലാബോധം, ജലം ദൈവികഘടകമാണെന്ന വിവിധ മതങ്ങളുടെ പ്രബോധനം, പൊതുനന്മ തുടങ്ങിയവയെക്കുറിച്ചു യുവതയില്‍ അവബോധം സൃഷ്ടിക്കുകയെന്ന പ്രായോഗിക നിര്‍ദ്ദേശവും മതവിശ്വാസാധിഷ്ഠിത സംഘടനകളുടെ മുന്നില്‍ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വച്ചു. ജലോപയോഗ!
Read More of this news...
ഇതാ, കരുണയുടെ രണ്ടു മാതൃകകൾ
Source: Deepikaവത്തിക്കാനിൽനിന്നു റവ.ഡോ. റ്റൈജു തളിയത്ത് സി എം ഐ മദർ തെരേസയെ സെപ്റ്റംബർ നാലിനു വിശുദ്ധയായി നാമകരണം ചെയ്യുമ്പോൾ കാരുണ്യവർഷത്തിലെ ഒരു അവിസ്മരണീയ ദിനമായിരിക്കും അത്. ജീവിച്ചിരുന്നപ്പോൾ തന്നെ അമ്മയെ പലരും വിശുദ്ധയായി കണ്ടു. കണ്ടുമുട്ടിയവർ കരുണയുടെ ഒരു മാലാഖയെ തിരിച്ചറിഞ്ഞു. കരുണ നിറഞ്ഞ ജീവിതംകൊണ്ടു മദർ തെരേസ, ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കുന്ന കാര്യങ്ങൾ ഉൾക്കൊണ്ടു മുമ്പേ ജീവിച്ചു കടന്നുപോയി. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ, "ദൈവത്തിന്റെ കരുണ കൊണ്ടുവരാൻ ധൈര്യവും സർഗാത്മകതയും കാണിച്ച മിഷനറീസ് ഓഫ് ചാരിറ്റി സ്‌ഥാപക മദർ തെരേസ അല്ലാതെ ലോകത്തു മറ്റാരും അതിനില്ലായിരുന്നു.""പാവപ്പെട്ട സഭയും പാവപ്പെട്ടവർക്കു വേണ്ടിയുള്ള സഭയുമാണ് എനിക്ക് വേണ്ടത്" എന്ന ഫ്രാൻസിസ് മാർപാപ്പായുടെ വാക്കുകൾ മദർ തെരേസ എത്രയോ മുമ്പ് തന്റെ അനുയായികളെ അനുദിനം അനുസ്മരിപ്പിച്ചിരുന്നു. ലൊറോറ്റോ മഠം വിട്ടു പാവങ്ങളോട് ഒരുമിച്ചു താമസിക്കാനുള്ള മദർ തെരേസയു ടെ തീരുമാനത്തിനും വത്തിക്കാനിലെ പേപ്പൽ കൊട്ടാരം വിട്ടു സാന്ത മാർത്തയിലേക്കു മാറിത്താമസിച്ച് പാവങ്ങളോട് അനുരൂപപ്പെടാൻ ഫ്രാൻസിസ് മാർപാപ്പ എടുത്ത തീരുമാനത്തി നും സമാനതകളുണ്ട്. പാപ്പാ സ്‌ഥാനം ഏറ്റെടുത്ത ആദ്യകാലയളവിൽ തന്നെ സഭ തന്നെത്തന്നെ നവീകരിച്ചു കൂടുതൽ പ്രേഷിതയും കരുണനിറഞ്ഞവളും ആകണമെന്നു ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിച്ചിരുന്നു. പാവങ്ങളോടും രോഗികളോടും അഭയാർഥികളോടും മാനസിക- ശാരീരിക പീഡകൾ സഹിക്കുന്നവരോടു, പ്രകൃതിദുരന്തങ്ങളാൽ കഷ്‌ടപ്പെടുന്നവരോടും പ്രത്യേക സ്നേഹവും കാരുണ്യവും മാർപാപ്പ കാട്ടി. അവരെ ആശ്വസിപ്പിക്കാനും അവരോടൊപ്പം ഭക്ഷിക്കാനും മുൻകൈ എടുക്കുന്ന മാർപാപ്പ കാട്ടിത്തരുന്നതു പറയുന്നത് പ"
Read More of this news...
മദർ തെരേസയുടെ വിശുദ്ധപദവി: മാർപാപ്പയ്ക്കു സോണിയ കത്തയച്ചു
Source: Deepikaന്യൂഡൽഹി: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിൽ ഇന്ത്യൻ ജനതയുടെ സന്തോഷവും അഭിമാനവും അറിയിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി കത്തെഴുതി. സെപ്റ്റംബർ നാലിനു വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ രണ്ടു കോടി കത്തോലിക്കർ ഉൾപ്പെടുന്ന ഇന്ത്യക്കാർക്ക് അത് അഭിമാനമുഹൂർത്തമാണെന്ന് സോണിയ അറിയിച്ചു. അഗതികളുടെ അമ്മയായി ഇന്ത്യയിലാണ് മദർ തെരേസ കഴിഞ്ഞത്. ദുഃഖിതരുടെ കണ്ണീരൊപ്പിയ അവർ സ്നേഹത്തിന്റെ പ്രതീകമായി. മദറിന്റെ കാൽപ്പാടുകൾ പതിഞ്ഞ മണ്ണ് ശ്രേഷ്ഠമാണ്. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്ന നല്കിയാണു മദറിനെ ആദരിച്ചത്. സുഖമില്ലാത്തതിനാൽ ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കില്ലെന്ന് ദുഃഖത്തോടെ അറിയിക്കുന്നതായി സോണിയ കത്തിൽ വ്യക്‌തമാക്കി. കോൺഗ്രസിനെ പ്രതിനിധീകരിച്ച് മാർഗരറ്റ് ആൽവയും ലൂസിഞ്ഞോ ഫലേയ്റോയും വത്തിക്കാനിൽ എത്തുമെന്നും സോണിയ പറഞ്ഞു.
Read More of this news...
മദർ തെരേസയുടെ നാമകരണം: ഔദ്യോഗിക സംഘം രണ്ടിനു പുറപ്പെടും
Source: Deepikaന്യൂഡൽഹി: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം സെപ്റ്റംബർ രണ്ടിനു പുറപ്പെടും.കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേതൃത്വം നൽകുന്ന സംഘത്തിൽ സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ്, എംപിമാരായ പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, ആന്റോ ആന്റണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം എന്നിവരാണുള്ളത്. വത്തിക്കാനിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഇതാദ്യമായാണ് സിബിസിഐ പ്രതിനിധിയെ ഉൾപ്പെടുത്തിയതെന്നും ഇതു സഭയ്ക്കുള്ള സർക്കാരിന്റെ അംഗീകാരമാണെന്നും ബിഷപ് തിയഡോർ മസ്കരിനാസ് പറഞ്ഞു. വത്തിക്കാനിലെ ചടങ്ങിലേക്ക് ഇത്തവണ 11 അംഗ ഔദ്യോഗിക സംഘത്തെയാണ് കേന്ദ്ര സർക്കാർ അയയ്ക്കുന്നത്. ഇന്ത്യക്കു വേണ്ടിയും പ്രത്യേകിച്ച് ദരിദ്രർക്കു വേണ്ടിയും തന്റെ ജീവിതവും പ്രവർത്തനങ്ങളും പൂർണമായും ഉഴിഞ്ഞുവച്ചയാളാണ് വാഴ്ത്തപ്പെട്ട മദർ തെരേസയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ ഇന്ത്യക്കാരുടെയും വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ക്രൈസ്തവ മിഷണറിമാരുടെ അനുകമ്പയും ദയയും രാജ്യം അംഗീകരിച്ചതാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ളതെന്നും സിബിസിഐ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. മദർ തെരേസയെ വിശുദ്ധയാക്കുന്നതിന്റെ ഭാഗമായി വത്തിക്കാനിലെത്തുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.സെപ്റ്റംബർ നാലിനു നടക്കുന്ന നാമകരണ ചടങ്ങിനു ശേഷം അഞ്ചിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചന. സുഷമ സ
Read More of this news...
വാഷിംഗ്ടണിൽ അടുത്ത വർഷം ബൈബിൾ മ്യൂസിയം ആരംഭിക്കും
Source: Sunday Shalom
വാഷിംഗ്ടൺ: വത്തിക്കാന്റെ പിന്തുണയോടെ വാഷിംഗ്ടണിൽ അടുത്ത വർഷം ബൈബിൾ മ്യൂസിയം ആരംഭിക്കും. ഈ മ്യൂസിയത്തിൽ വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രദർശിപ്പിക്കുന്നത്. വത്തിക്കാൻ മ്യൂസിയത്തോടും വത്തിക്കാൻ അപ്പസ്‌തോലിക്ക് ലൈബ്രറിയോടും ബന്ധപ്പെട്ടാണ് മ്യൂസിയത്തിന്റെ പണികൾ പുരോഗമിക്കുന്നതെന്ന് മ്യൂസിയം പ്രസിഡന്റ് കാറി സമ്മേർസ് പറഞ്ഞു. ലോകത്തെ സ്വാധീനിച്ച പുസ്തകത്തെക്കുറിച്ച് മനസിലാക്കുവാനായി ഞങ്ങൾ എല്ലാ ജനങ്ങളെയും ക്ഷണിക്കുന്നു; മ്യൂസിയം ബോർഡിന്റെ ചെയർമാനും ക്രൈസ്തവ വിശ്വാസമനുസരിച്ച് ബിസിനസ് സ്ഥാപന നടത്തുകയുയും ചെയ്യുന്ന സ്റ്റീവ് ഗ്രീൻ പങ്കുവച്ചു.
ഗുട്ടൻബർഗ് ബൈബിൾ മുതൽ ചാവുകടൽ ചുരുളുകൾ വരെയുള്ള 44,000-ത്തിൽപരം ബൈബിൾ അധിഷ്ഠിത വസ്തുക്കളുടെ അമൂല്യ ശേഖരമാണ് ഗ്രീനിന്റെ പക്കലുള്ളത്. ജെറുസലേമിലും വത്തിക്കാനിലുമുൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൈബിൾ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. 2012-ൽ ബനഡിക്ട് 16-ാമൻ മാർപാപ്പ ക്യൂബ സന്ദർശിച്ച വേളയിൽ വത്തിക്കാനിൽ കണ്ട ബൈബിൾ പ്രദർശനം ഹാവാനയിലും നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഞങ്ങൾക്ക് ക്യൂബയിൽ ബൈബിൾ പ്രദർശനം നടത്താൻ സാധിച്ചത്; ഗ്രീൻ പങ്കുവച്ചു.
പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുതിയ നിയമത്തിന്റെ ഭാഗങ്ങൾ, തോറാ ചുരുളുകളുടെ ഏറ്റവും വലിയ സ്വകാര്യ ശേഖരം, ദുവൈ റയിംസ് ബൈബിളിന്റെ ആദ്യ പതിപ്പുകൾ, ഭൂമിക്ക് പുറത്തേക്ക് കൊണ്ടുപോയ ആദ്യ ബൈബിളായ ലൂണാർ ബൈബിൾ തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്. മറ്റാർക്കും ഇതുവരെ കൊടുത്തിട്ടില്ലാത്ത വസ്തുക്കൾ വത്തിക്കാൻ ലൈബ്രറിയും വത്തിക്കാൻ മ്യൂസിയവും നൽകിയതായി ഗ്രീൻ അറിയിച്ചു. വിവിധ യഹൂദ വിഭാഗങ്ങളും കത്തോലിക്കരും പ്രോട്ടസ്റ്റന്റ് സഭകളും ഈ സംരഭത
Read More of this news...
മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം: 11 അംഗ ഇന്ത്യന്‍ സംഘം
Source: Vatican Radioവാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ സംബന്ധിക്കാന്‍ ഭാരതത്തില്‍ നിന്ന് പതിനൊന്നംഗ പ്രതിനിധിസംഘം.വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജ് നയിക്കുന്ന ഈ സംഘത്തില്‍ സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ്, ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ പൊതുകാര്യദര്‍ശി അഥവാ, ജനറല്‍ സെക്രട്ടറി ബിഷപ്പ് തെയദോര്‍ മസ്കെരാനാസ്, കേന്ദ്രസര്‍ക്കാരിന്‍റെ ആയവ്യയക്കണക്ക് പരിശോധിക്കുന്ന സമതിയുടെ തലവനും കോണ്‍ഗ്രസ്സ് പാര്‍ലിമെന്‍റംഗവുമായ കെ.വി. തോമസ്, ഗോവയുടെ ഉപമുഖ്യമന്ത്രി ഫ്രാന്‍സീസ് ഡി സൂസ, ലോക്സഭാംഗങ്ങളായ ആന്‍റൊ ആന്‍റണി, ജോസ് കെ മാണി, കോണ്‍റാഡ് സംഗ്മ, ബിജെപി നേതാക്കളില്‍ ഒരാളായ കെ.ജെ അല്‍ഫോന്‍സ്, സുപ്രീംകോടതി അഭിഭാഷകനും മുന്‍ സൊളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വ്, ഭക്ഷ്യസംസ്കരണവ്യവസായമന്ത്രി ശ്രീമതി ഹര്‍സിമ്രാത് കവൂര്‍, വിദേശകാര്യമന്ത്രാലയത്തിന്‍റെ പശ്ചിമവിഭാഗ കാര്യദര്‍ശി ശ്രീമതി സുജാത മേത്ത എന്നിവരാണ് അംഗങ്ങള്‍.സെപ്റ്റംബര്‍ 4 ഞായറാഴ്ചയാണ് ഫ്രാന്‍സീസ് പാപ്പാ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുക. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ റോമിലെ സമയം രാവിലെ 10.30 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് വിശുദ്ധപദപ്രഖ്യാപനതിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
Read More of this news...
ഇസ്ലാമിന്‍റെ യഥാര്‍ത്ഥവദനം വെളിപ്പെടുത്തുക-പാത്രിയാര്‍ക്കീസ്
Source: Vatican Radioഇസ്ലാമിന്‍റെ യഥാര്‍ത്ഥവദനം വെളിപ്പെടുത്താന്‍ ഇറാക്കിലെ കല്‍ദായകത്തോലിക്കാ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കൊ ഒന്നാമന്‍ മുസ്ലീങ്ങളെ ആഹ്വാനം ചെയ്യുന്നു.കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിന്‍റെ വെബ് പേജില്‍ പ്രസിദ്ധീകരിച്ച ഒരു കത്തിലാണ് അദ്ദേഹത്തിന്‍റെ ഈ ആഹ്വാനമുള്ളത്.ദയിഷ് (DAESH)എന്ന അറബിചുരുക്കപ്പേരിലും അറിയപ്പെടുന്ന ഇസ്ലാം സാമ്രാജ്യ വാദികളായ ഭീകരര്‍, ഐഎസ് ഭീകരര്‍, അവതരിപ്പിക്കുന്നതില്‍ നിന്ന് വിഭിന്നമാണ് ഇസ്ലാമിന്‍റെ മുഖമെന്ന് കാട്ടിക്കൊടുക്കണമെന്നും ഐ എസ് ഭീകരര്‍ വിതയ്ക്കുന്നത് വിദ്വേഷവും തീവ്രവാദവും, അക്രമവും, ഒറ്റപ്പെടുത്തലുമാണെന്നും അവര്‍ സമാധാനപരമായ സഹജീവനത്തേയും വികസനത്തേയുമൊക്കെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറയുന്നു.എല്ലാ മതങ്ങളുടെയും സന്ദേശത്തില്‍ ഉള്‍ക്കൊള്ളുന്നത് സ്നേഹവും സഹിഷ്ണുതയും മാപ്പുനല്കലുമാകയാല്‍ ഇസ്ലാമിന്‍റെ സന്ദേശത്തിന്‍റെ കാതല്‍ ദൈവത്തോടും ഇതര മതങ്ങളോടുമുള്ള ആദരവുമായി ബന്ധപ്പെടുത്തുന്നതിന് പരിശ്രമിക്കുക ആവശ്യമാണെന്ന് പാത്രിയാര്‍ക്കീസ് സാക്കൊ ഓര്‍മ്മിപ്പിക്കുന്നു.
Read More of this news...
ദിവ്യബലിക്കിടെ വൈദികനുനേരെ വീണ്ടും ആക്രമണം
Source: Sunday Shalom
ജക്കാർത്ത: ഇന്തൊനേഷ്യയിലെ മേദാനിലുള്ള സെന്റ് ജോസഫ് ദൈവാലയത്തിൽ ഞായറാഴ്ച ദിവ്യബലിക്കിടെ സ്‌ഫോടകവസ്തുക്കൾ നിറച്ച ബാഗുമായി എത്തിയ യുവാവ് വൈദികനെ ആക്രമിച്ചു. ദിവ്യബലിക്കിടെ ആയുധങ്ങളുമായി അൾത്താരയിലേക്ക് ഓടിക്കയറിയ യുവാവ് കോടാലി ഉപയോഗിച്ച് വൈദികനെ ആക്രമിക്കുകയായിരുന്നു. കയ്യിലാണ് വൈദികന് പരിക്കേറ്റത്. വൈദികനെ ആക്രമിക്കാൻ തുനിഞ്ഞ യുവാവിനെ വിശ്വാസികൾ പിടികൂടി പോലീസിലേൽപ്പിച്ചു. ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടാത്തതുമൂലം വൻ ദുരന്തം ഒഴിവായി.
കത്തിക്കൊണ്ടിരുന്ന ബാഗുമായി അൾത്തായരയിലേക്ക് ഓടിക്കയറിയ 18 വയസോളം പ്രായമുള്ള യുവാവിന് തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ് വക്താവ് റിനാ സാരി ഗിന്റിംഗ് അറിയിച്ചു.
Read More of this news...
ഗ്രേറ്റ് ബ്രിട്ടൺ പ്രാർത്ഥനയോടെ ഒരുങ്ങുന്നു
Source: Sunday Shalom
ബ്രിട്ടൺ: ബ്രിട്ടണിലെ സീറോ മലബാർ സഭാവിശ്വാസികൾക്ക് ആത്മീയനേതൃത്വം നല്കാൻ പ്രസ്റ്റൺ രൂപതാധ്യക്ഷനായി മാർ ജോസഫ് സ്രാമ്പിക്കൽ നിയമിതനായി. ഒക്‌ടോബർ 9-ന് നടക്കാനിരിക്കുന്ന മെത്രാഭിഷേകചടങ്ങിനായി രാജ്യമെങ്ങും സീറോ മലബാർ വിശ്വാസികൾ പ്രാർത്ഥനയോടെ ഒരുങ്ങുന്നു. പ്രസ്തുത ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും നിരവധി ബിഷപ്പുമാരും സമർപ്പിതരും അല്മായരും പങ്കെടുക്കും. ആഴമേറിയ പ്രാർത്ഥനാജീവിതത്തിന്റെ ഉടമയായ മാർ ജോസഫ് സ്രാമ്പിക്കലിനെ കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ മിഷനറീസ് ഓഫ് മേഴ്‌സി എന്ന പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വേർതിരിക്കപ്പെട്ട ആയിരം വൈദികരിൽ ഒരാളായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്തിരുന്നു.
Read More of this news...
ബിഷപ് റാഫേൽ ചീനാത്തിന് സ്മരണാജ്ഞലി
Source: Sunday Shalom
ന്യൂഡൽഹി: ആർച്ച് ബിഷപ് റാഫേൽ ചീനാത്ത് വർഗീയതക്കെതിരെയുള്ള ചെറുത്ത് നിൽപിന്റെ പ്രതീകമായിരുന്നുവെന്ന് ഡൽഹി ആർച്ച് ബിഷപ് ഡോ അനിൽ കൂട്ടോ. അന്തരിച്ച കട്ടക് ഭുവനേശ്വർ മുൻ ആർച്ച് ബിഷപ്പിന്റെ അനുശോചന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡൽഹി ആർച്ച് ബിഷപ്. കണ്ടമാൽ കലാപങ്ങളെ പ്രതിരോധിക്കാനും ഇരകൾക്ക് നീതി നേടികൊടുക്കാനും അഹോരാത്രം പ്രയത്‌നിച്ച ഇടയൻ എന്ന പേരിലായിരിക്കും ഭാവി തലമുറകൾ അദ്ദേഹത്തെ ഓർമ്മിക്കുകയെന്നും ബിഷപ് അനിൽ കൂട്ടോ പറഞ്ഞു.
2008 ലെ കണ്ടമാൽ കലാപത്തിലെ ഇരകൾക്കായി കോടതിയിൽ കേസ് വാദിക്കാൻ ഒറീസയിലെ വക്കിലന്മാർ തയ്യാറാകാതിരുന്നപ്പോൾ സുപ്രീം കോടതിയിലെ മുതിർന്ന വക്കിൽ കോളിൻ ഗൊൺസാൽവസിനെ കേസുകൾ വാദിക്കാൻ ഏൽപിക്കുകയും ഇരകൾക്ക് നഷ്ടപരിഹാരം നേടികൊടുക്കാനും ബിഷപ് ചീനാത്തിന് സാധിച്ചുവെന്നും ബിഷപ് അനിൽ ഓർമ്മിച്ചു.
ആർച്ച് ബിഷപ് റാഫേൽ ക്രൈസതവരുടെ മാത്രം നേതാവല്ലെന്നും അദ്ദേഹം പൊതു സമൂഹത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നുവെന്നും ചടങ്ങിൽ സംസാരിച്ച മുതിൽന്ന പത്രപ്രവർത്തകയും സന്നദ്ധ പ്രവർത്തകയുമായ സീമ മുസ്തഫ അനുസ്മരിച്ചു. കണ്ടമാൽ കലാപകാലത്ത് പല തവണ അദ്ദേഹത്തെ നേരിൽ കാണാനും ഒന്നിച്ചു പ്രവർത്തിക്കാനും സാധിച്ച കാര്യം ചടങ്ങിൽ സംസാരിച്ച സന്നദ്ധ പ്രവർത്തകരായ ഡോ ജോൺ ദയാൽ, എ ജെ ഫിലിപ്പ്, അഡ്വ സിസ്റ്റർ മേരി സ്‌കറിയ എന്നിവർ അനുസ്മരിച്ചു.
ക്രൈസ്തവർക്കെതിരെ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി നടന്ന സംഘടിക വർഗീയ കലാപകാലത്തിന്റെ ഇരകൾക്ക് നീതി നടപ്പാക്കാൻ ഡൽഹിയിൽ നടത്തിയ അനവധി പ്രതിഷേധ സമരങ്ങളിൽ സാധാരണക്കാരോടൊപ്പം ആർച്ച് ബിഷപ് ചീനാത്ത് പങ്കെടുത്തതിനെ ഡോ ജോൺ ദയാൽ ഓർമ്മിച്ചു. രാം ലീല മൈതാനത്തുനിന്നും ജന്തർ മന്ദറിലേക്ക് നടന്ന കാൽനട പദ
Read More of this news...
യേശു: ശബ്ദരഹിതരുടെ ശബ്ദം
Source: Vatican Radioവത്തിക്കാനില്‍, പതിവുപോലെ, ഞായറാഴ്ച (28/08/16) മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. സാമാന്യം ശക്തമായ ചൂടനുഭവപ്പെട്ട അന്ന്, വത്തിക്കാനില്‍ നീലാംബരക്കുടക്കീഴില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാന്‍സീസ് പപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, സാബത്തു ദിവസം ഒരു ഫരിസേയപ്രമാണിയുടെ വീട്ടില്‍ ഭക്ഷണത്തിനു പോകുന്ന യേശു, കല്ല്യാണവിരുന്നിന് ക്ഷണിക്കപ്പടുന്നവരില്‍ ചിലര്‍ പ്രമുഖസ്ഥാനം തിരഞ്ഞെടുക്കുന്നതും എന്നാല്‍ പിന്നീട് പിന്നിലേക്ക് മാറി ഇരിക്കേണ്ടിവരുന്നതും ആദ്യം പിന്നില്‍ പോയി ഇരിക്കുന്ന അതിഥിയെ ആതിഥേയന്‍ വിളിച്ച് മുന്നിലേക്കു കൊണ്ടുവരുന്നതുമായ ഒരു ഉപമ പറഞ്ഞുകൊണ്ട് തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുമെന്ന ആശയം ആവിഷ്ക്കരിക്കുകയും ഒരു സദ്യയോ അത്താഴവിരുന്നോ നല്കുമ്പോള്‍ അതു പ്രതിസമ്മാനിക്കാന്‍ കഴിയുന്നവരെ, അതായത്, ധനികരേയോ സ്നേഹതിരേയോ അല്ല അത് തിരിച്ചു നല്കാന്‍ കഴിയാത്തവരെ ക്ഷണിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്ന ലൂക്കായുടെ സുവിശേഷം അദ്ധ്യായം 14, ഒന്നും 7 മുതല്‍ 14 വരെയുമുള്ള വാക്യങ്ങള്‍ തന്‍റെ വിചിന്തനത്തിന് അവലംബമാക്കി.ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പാപ്പായുടെ പ്രഭാഷണം ഇപ്രകാരമായിരുന്നു:പ്രിയ സഹോദരീസഹോദര
Read More of this news...
പാപ്പാ ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
Source: Vatican Radioമദ്ധ്യ ഇറ്റലിയില്‍ ഭൂകമ്പത്തിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളെ എത്രയും വേഗം സന്ദര്‍ശിക്കാന്‍ തനിക്കു കഴിയുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.റോമില്‍ നിന്ന് 75 ലേറെ കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്ന റിയേത്തി പ്രവിശ്യയിലെ അക്കൂമുളി പ്രഭവകേന്ദ്രമായി ഇക്കഴിഞ്ഞ ബുധനാഴ്ച (24/08/16) പുലര്‍ച്ചെ ഇറ്റലിയിലെ സമയം 3.36 നു ഉണ്ടായ ഭൂകമ്പം കനത്ത പ്രഹരമേല്പിച്ച ലാത്സിയൊ, മാര്‍ക്കെ, ഉംബ്രിയ പ്രദേശങ്ങളിലെ ജനങ്ങളെ ഞായറാഴ്ചത്തെ (28/08/16) മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയില്‍ അനുസ്മരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ജനങ്ങളുടെ ചാരെ താന്‍ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് ഒരിക്കല്‍കൂടി വെളിപ്പെടുത്തിയ പാപ്പാ ഈ ഭൂമികുലുക്കത്തിന്‍റെ ദുരന്തഫലങ്ങള്‍ ഏറ്റവുംകൂടുതല്‍ അനുഭവിക്കുന്ന അമത്രീച്ചെ, അക്കൂമുളി, അര്‍ക്വാത്ത, പെസ്കാര ദെല്‍ ത്രോന്തൊ എന്നിവിടങ്ങളിലെ ജനങ്ങളെ പ്രത്യേകം അനുസ്മരിക്കുകയും. അവരുടെ വേദനയിലും ആശങ്കകളിലും സഭ പങ്കുചേരുന്നുവെന്ന് ആവര്‍ത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു.മരണമടഞ്ഞവര്‍ക്കും ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ച പാപ്പാ ഈ ദുരന്തവേദിയില്‍ അധികാരികളും ക്രമസമാധാന പാലകരും പൗരസുരക്ഷാപ്രവര്‍ത്തകരും സന്നദ്ധസേവകരും പ്രകടിപ്പിക്കുന്ന ഔത്സുക്യം ഇത്തരം വേദനാജനകങ്ങളായ കടുത്ത പരീക്ഷണങ്ങളെ ജയിക്കാന്‍ ഐക്യദാര്‍ഢ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു കാട്ടിത്തരുന്നുവെന്നു പറഞ്ഞു.എത്രയും പെട്ടെന്നു തന്നെ ആ ജനതയുടെ പക്കലെത്തി അവര്‍ക്ക് നേരിട്ട് വിശ്വസത്തിന്‍റെതായ സാന്ത്വനം പകരാനും ഒരു പിതാവിന്‍റെയും സഹോദരന്‍റെയുമായ ആശ്ലേഷമേകാനും ക്രിസ്തീയ പ്രത്യാശയുടെതായ പിന
Read More of this news...
ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.
Source: Deepikaവത്തിക്കാൻ സിറ്റി: ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. മാർപാപ്പ താമസിക്കുന്ന ദോമൂസ് സാന്താമാർത്താ ഹോട്ടലിൽ എത്തിയാണ് സന്ദർശനം നടത്തിയത്. ദാരിദ്യത്തെ ഇല്ലായ്മ ചെയ്യാനും പ്രത്യാശയുടെ സന്ദേശം നൽകുവാനും വാർത്താവിനിമയ സാങ്കേതിക വിദ്യയെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന് ഇരുവരും ചർച്ച നടത്തിയതായി വത്തിക്കാൻ വക്‌താവ് ഗ്രെഗ് ബർക്ക് പറഞ്ഞു.<യൃ><യൃ>ഭാര്യ പ്രിസ്സില്ല ചാനൊപ്പമാണ് സുക്കർബർഗ് കൂടിക്കാഴ്ച നടത്തിയത്. വിവിധ രാജ്യങ്ങളിലുള്ളവരെ ബന്ധിപ്പിക്കുന്നതിന്റെ പ്രധാന്യത്തെപ്പറ്റി, പ്രത്യേകിച്ച് ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെക്കുറിച്ച് ചർച്ച നടത്തിയെന്ന് സുക്കർബർഗ് ഫേസ്ബുക്കിൽ കുറിച്ചു.
Read More of this news...
സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപിച്ചു
Source:smcimകൊടകര: ആധുനികലോകത്തില്‍ സീറോ മലബാര്‍ സഭയുടെ സാക്ഷ്യത്തിനും വളര്‍ച്ചയ്ക്കും സഭാമക്കള്‍ കൂട്ടായ്മാവബോധത്തോടെ കൈകോര്‍ക്കുമെന്നു പ്രഖ്യാപിച്ചു നാലാമതു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് കൊടിയിറക്കം. സഭയിലാകെ ലാളിത്യത്തിന്റെ ചൈതന്യവും കുടുംബകേന്ദ്രീകൃതമായ സഭാശുശ്രൂഷകളും കൂടുതല്‍ സജീവമാക്കാനും പ്രവാസികളുടെ വിശ്വാസജീവിതത്തിനു കരുത്തുപകരാനും സീറോ മലബാര്‍ സഭ പ്രതിജ്ഞാബദ്ധമാണെന്ന് സമാപന സന്ദേശം നല്‍കിയ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.അസംബ്ലിയിലെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ സഭയൊന്നാകെ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്. കൂട്ടായ്മാനുഭവത്തിനു വിഘാതമാകുന്ന പിന്തിരിപ്പന്‍ ചിന്തകളിലും വിമര്‍ശനങ്ങളിലും നിലപാടുകളിലും തിരുത്തല്‍ ആവശ്യമാണ്. ക്രിസ്തുവിന്റെയും ആദിമസഭയുടെയും ലാളിത്യചൈതന്യം വര്‍ത്തമാനകാലത്തു ഇടവകകളും സഭാസ്ഥാപനങ്ങളും അനുകരിക്കണം. വ്യക്തി, കുടുംബ, ഇടവക, രൂപത തലങ്ങളില്‍ ആര്‍ഭാടങ്ങളോടും ലാളിത്യത്തിനു തടസമാകുന്ന എല്ലാ കാര്യങ്ങളോടും 'അരുത്' എന്നു പറയാനുള്ള ആര്‍ജവമുണ്ടാകണം. മറ്റുള്ളവരോടു കരുതലും കരുണയുമുള്ള സമീപനമാവണം സഭാമക്കളുടെ മുഖമുദ്ര.യമനില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ മിഷനറി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ലോകം മുഴുവന്റെയും പ്രാര്‍ഥനയിലും പ്രവര്‍ത്തനങ്ങളിലും അസംബ്ലിയും ആത്മാര്‍ഥമായി പങ്കുചേരുന്നു. ദളിതര്‍ക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ അപലപനീയമാണ്.മാറിയ സാമൂഹ്യ സാഹചര്യങ്ങളെ കണക്കിലെടുത്തു കുടുംബങ്ങളുടെ ആത്മീയ, ഭൗതിക പുരോഗതിക്കാവശ്യമായ അജപാലനശൈലികള്‍ നമുക്കാവശ്യമാണ്. സാമൂഹ്&
Read More of this news...
സമാധാനത്തിനായി എത്യോപ്യൻ ബിഷപ്പുമാരുടെ ആഹ്വാനം
Source: Sunday Shalom
ഒറോമിയ: സംഘർഷത്തിന്റെ മാർഗം പുരോഗതിയിലേക്ക് നയിക്കില്ലെന്ന് എത്യോപ്യൻ സഭയുടെ തലവൻ കർദിനാൾ ബെർഹന്യാസെസ്. ഒറോമിയയിലും അംഹാറയിലും നടന്ന വ്യത്യസ്ത കലാപങ്ങളിൽ നൂറ് കണക്കിന് പ്രതിഷേധക്കാരെ എത്യോപ്യൻ പോലീസ് കൊലപ്പെടുത്തി എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കർദിനാൾ.
വികസനത്തിന്റെ പാതയിൽ എത്യോപ്യ മുന്നേറിക്കൊണ്ടിരിക്കകുയാണെന്നും ദാരിദ്ര്യത്തിൽനിന്നുള്ള ഈ ചരിത്രപരമായ മുന്നേറ്റത്തിന്റെ സമയത്ത് എല്ലാവരും തോളോട് തോൾചേർന്ന് പ്രവർത്തിക്കണമെന്നും സമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസ്താവനയിൽ എത്യോപ്യൻ ബിഷപ്‌സ് കോൺഫ്രൻസ് ആഹ്വാനം ചെയ്തു. ബിഷപ്‌സ് കോൺഫ്രൻസിന്റെ നിലപാട് വിശദീകരിച്ച കർദിനാൾ ബെർഹന്യാസിസ് കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും അനുശോചനം അറിയിച്ചു.
കലാപങ്ങളിൽ നൂറ് പേർ കൊല്ലപ്പെട്ടു എന്ന് ആംനെസ്റ്റി ഇന്റർനാഷണൽ കണക്കാക്കുന്നു. അതേസമയം മരണസംഖ്യ ഇതിലും വളരെ കൂടുതലാണെന്നാണ് മറ്റ് പല സംഘടനകളും പറയുന്നത്. സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേയ്ക്കു കൂടി രാജ്യ തലസ്ഥാനമായ അഡിസ് അബാബ വ്യാപിപ്പിക്കുവാനുള്ള ഗവണ്മെന്റ് തീരുമാനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേ തുടർന്ന് ആ തീരുമാനം ഗവൺമെന്റ് പിൻവലിച്ചെങ്കിലും പ്രതിഷേധക്കാരെ ഗവൺമെന്റ് മോചിപ്പിക്കാൻ തയാറാകാത്തതാണ് ഒറോമിയയിൽ കഴിഞ്ഞ ആഴ്ചകളിലുണ്ടായ സംഘർഷത്തിന്റെ അടിസ്ഥാനം. രാജ്യത്തെ ജനങ്ങളുടെ മൂന്നിലൊന്ന് വരുന്ന ഒറൊമൊസ് വംശത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ രംഗങ്ങളിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ് എന്ന വാദം ശക്തമാണ്. പ്രതിഷേധക്കാരെ കൂടുതൽ ശക്തിയുപയോഗിച്ച് അടിച്ചമർത്തുന്ന തെറ്റായ നയമാണ് ഗവൺമെന്റ് പിന്തുടരുന്നതെ
Read More of this news...
കാത്തലിക്ക് വുമൺ ഓഫ് ദി ഇയർ’ അവാർഡുകൾ പ്രഖ്യാപിച്ചു
Source: Sunday Shalom
ലണ്ടൻ: ബ്രിട്ടനിൽ കത്തോലിക്ക സഭയ്ക്ക് മികച്ച സംഭാവനകൾ നൽകുന്ന സ്ത്രീകളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന കാത്തലിക്ക് വുമൺ ഓഫ് ദി ഇയർ അവാർഡുകൾ പ്രഖ്യാപിച്ചു. ഒരു സന്യാസിനി, അമ്മ, സ്വഭാവിക കുടുംബാസൂത്രണത്തെക്കുറിച്ച് പഠിപ്പിക്കുന്ന ട്യൂട്ടർ, മതബോധകരുടെ ട്രെയിനർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളിൽ കത്തോലിക്ക മൂല്യങ്ങൾക്ക് സാക്ഷ്യം വഹിച്ച ് നാല് സ്ത്രീകളെയാണ് അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
എഴുത്തുകാരിയും സംഗീതജ്ഞയും പ്രാസംഗികയുമായ കാതറിൻ മക്മില്യനാണ് അവാർഡ് ജേതാക്കളിൽ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. 18ാമത്തെ വയസിൽ അവിചാരിതമായി ഗർഭിണിയായ കാതറിൻ ഗർഭഛിദ്രം നടത്തണമെന്നുള്ള ഡോക്ടർമാരുടെ നിർബന്ധത്തെ അതിജീവിച്ചുകൊണ്ട് കുഞ്ഞിന് ജന്മം നൽകി. കഠിനമായ വൈകല്യങ്ങളോടെ ജനിച്ച സാറാ അഞ്ചാമത്തെ വയസിൽ ഈ വർഷമാണ് സ്വർഗീയസമ്മാനത്തിനായി വിളിക്കപ്പെട്ടത്.
സ്വഭാവികകുടുംബാസൂത്രണ ട്യൂട്ടർമാരുടെ അസോസിയേഷൻ പ്രസിഡന്റ് ഒലിവർ ഡുഡ്ഡി, മതബോധകരുടെ പരിലീകയായ കരോളിൻ ഫാരെ, ആംഗ്ലിക്കൻ സമൂഹത്തിൽ നിന്ന് കത്തോലിക്ക വിശ്വാസം സ്വീകരിച്ച സിസ്റ്റർ ജെയിൻ ലൂയിസ് എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.
ഗ്രേറ്റ് ബ്രിട്ടനിലെ സഭയ്ക്ക് സ്തുത്യർഹമായ സംഭാവനകൾ നൽകിയ സ്ത്രീകളുടെ സംഭാവന ആഘോഷിക്കാനുള്ള അവസരമാണ് അവാർഡുകളെന്ന് സംഘാടകർ വ്യക്തമാക്കി. നമ്മുടെ രൂപതകളിൽ ധാരാളം സ്ത്രീകൾ മതബോധനരംഗത്തും സുവിശേഷപ്രഘോഷണമേഖലയിലും ആരാലും അറിയപ്പെടാതെ ശുശ്രൂഷ ചെയ്യുന്നുണ്ട്. സെക്കുലർ ലോകത്ത് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുമ്പോഴും സഭയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ത്രീകളും ഉണ്ട്. ഇവരെ ആദരിക്കുന്നതിനുള്ള അവസരമാണ് അവാർഡുകൾ;സംഘാടകർ വ്യക്തമാക്കി.
Read More of this news...
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർബന്ധമില്ല: മദ്രാസ് ഹൈക്കോടതി
Source: Sunday Shalom
ചെന്നൈ: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസാകണമെന്നുള്ള സർക്കാർ ഉത്തരവ് ബാധകമല്ലെന്ന് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എച്ച്.ജി. രമേഷ്, ജസ്റ്റിസ് എം.വി. മുരളീധരൻ എന്നിവരുടെ ഡിവിഷൻ ബഞ്ച് ഉത്തരവിറക്കി.
2011-ൽ സർക്കാർ, സർക്കാർ എയ്ഡഡ്, ന്യൂനപക്ഷ സമുദായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം നടത്തുന്ന അധ്യാപകർക്ക് നിർബന്ധമായും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത ഉണ്ടായിരിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. 2011 നവംബർ മാസത്തിനുശേഷമുള്ള ഇത്തരം അധ്യാപകരുടെ നിയമന ഉത്തരവ് റദ്ദാക്കണമെന്നും പ്രസ്തുത ഉത്തരവിൽ പറയുന്നു.
ഇതിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകൾ നൽകിയ പരാതിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ പ്രസ്തുത ഉത്തരവ്.
Read More of this news...
പാവങ്ങളുടെ അമ്മ യെക്കുറിച്ചുള്ള ചിന്താമലരുകള്‍
Source: Vatican Radioസെപ്റ്റംബ്ര്‍ 10, 1946. മദ്ധ്യാഹ്നം! മഴപെയ്യുന്നുണ്ടായിരുന്നു. സിസ്റ്റര്‍ തെരേസാ കല്‍ക്കട്ടയില്‍നിന്നും ഡാര്‍ജിലിങ്ങിലേയ്ക്കുള്ള തീവണ്ടി കയറി. പുറപ്പെടാന്‍ സമയമായി. വണ്ടി പ്ലാറ്റ്ഫോമില്‍നിന്നും നീങ്ങിത്തുടങ്ങി. അപ്പോഴാണ് കൈനീട്ടിപ്പിടിച്ച ഭിക്ഷുവിനെ കണ്ടത്. കൈയ്യിലുണ്ടായിരുന്ന ഒരു രൂപാ നാണയം മെല്ലെ എറിഞ്ഞ് ആ പാവം മനുഷ്യനു കൊടുക്കാന്‍ മദര്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ക്കത് സ്വീകരിക്കാനായില്ല. കൈകള്‍ ശുഷ്ക്കിച്ചതായിരുന്നു. അയാള്‍ കുഷ്ഠരോഗിയായിരുന്നു. നാണയം തെറിച്ചു പ്ലാറ്റഫോമില്‍ വീണു, കണ്ടുനിന്നൊരു പാവം പയ്യന്‍ ഓടിവന്ന് അതെടുത്തു. മദറിനെ നോക്കി പുഞ്ചിരിച്ചിട്ട്, കിട്ടിയ സമ്മാനവുമായി അവന്‍ ഓടി മറഞ്ഞു.ഭൂമിയിലെ മനുഷ്യരുടെ നിലവിളികള്‍ക്കും, നെടുവീര്‍പ്പുകള്‍ക്കും, നിശ്ശബ്ദതകള്‍ക്കും പിന്നില്‍ മറഞ്ഞുനില്ക്കുന്നത് ദൈവം തന്നെയെന്ന വെളിപാടാണ് അന്നു സിസ്റ്റര്‍ തെരേസയ്ക്കു ലഭിച്ചത്. ദൈവത്തിലേയ്ക്ക് എത്തിയവര്‍ക്കേ മനുഷ്യരിലേയ്ക്ക് എത്തിപ്പെടാനാകൂ! ദൈവാനുഭവം ഉണ്ടായവര്‍ക്ക് മനുഷ്യരെ സ്നേഹിക്കാതിരിക്കാന്‍ ആവില്ല. അസ്സീസിയിലെ ഫ്രാന്‍സിസ് കുഷ്ഠരോഗിയുടെ വ്രണങ്ങള്‍ ചുംബിച്ചപ്പോള്‍ ആ മുറിപ്പാടുകള്‍ എല്ലാം ഞൊടിയിടയില്‍ സൗഖ്യപ്പെട്ടു. ഒടുവില്‍ അവശേഷിച്ചത് പഞ്ചക്ഷതങ്ങളായിരുന്നു. ഇരുപാദങ്ങളിലും കരങ്ങളിലും പിന്നെ വിലാവിലും! കുഷ്ഠരോഗി ക്രിസ്തുവായി!! മുറിവേല്‍ക്കപ്പെട്ട മനുഷ്യരുടെ പിന്നിലൊക്കെ ഒളിച്ചുനില്‍ക്കുന്നത് അങ്ങു തന്നെയാണല്ലോ, ദൈവമേ!!! ദൈവത്തിനു ചിലപ്പോള്‍ പനിക്കുന്നു. ചിലപ്പോള്‍ തപിക്കുന്നു. ചിലപ്പോള്‍ ഏകാകിയാകുന്നു. ചിലപ്പോള്‍ വിശക്കുന്നു. മനുഷ്യരോടുള്ള ഇഷ്ടംതന്നെ ദൈവത്തോടുള്ള ആരാധന.... "എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ &
Read More of this news...
ഛത്തീസ്ഗഡിൽ ക്രൈസ്തവർ ഭീതിയിൽ
Source: Sunday Shalom
റായ്പൂർ: ക്രൈസ്തവർക്കു നേരെ ഛത്തീസ്ഗഡിൽ തീവ്രഹിന്ദുത്വവാദം ഉയർത്തുന്ന സംഘടനകളുടെ നേതൃത്വത്തിൽ അക്രമങ്ങൾ വർധിച്ചുവരുന്നതിനെ തുടർന്ന് വിശ്വാസികൾ ആശങ്കയിൽ. മൂന്ന് വർഷങ്ങൾക്കിടയിൽ വൈദികർ, കന്യാസ്ത്രീകൾ, ക്രൈസ്തവ വിശ്വാസികൾ തുടങ്ങിയവർക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് ചത്തീസ്ഗഡ് കാത്തലിക് കൗൺസിൽ അടിയന്തിര യോഗം ചേർന്നു.
ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങിയവരുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഈ കൗൺസിൽ. ക്രൈസ്തവർക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. തീവ്രഹിന്ദുത്വവാദം പ്രചരിപ്പിക്കുന്ന സംഘടനകൾ നിയമം കയ്യിലെടുത്തിയിരിക്കുകയാണ്. സംസ്ഥാന ഭരണത്തിൽ നിർണായകമായ സ്വാധീനമുള്ള ഈ സംഘടനകളുടെ ഇടപെടലുകൾ മൂലം പോലീസ് മതപരിവർത്തനമെന്ന പേരിലുള്ള കള്ളപ്പരാതികളിൽ പോലീസ് കേസുകൾ ചാർജ് ചെയ്യുന്നത് അക്രമകാരികൾക്ക് കൂടുതൽ കരുത്ത് പകരുന്നുണ്ട്. കൗൺസിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. റായ്പൂർ അതിരൂപതാധ്യക്ഷൻ ഡോ. വിക്ടർ ഹെൻട്രി താക്കൂർ, റായ്ഗർഗ് രൂപതാധ്യക്ഷൻ ഡോ. പോൾ ടോപ്പോ, ജഷ്പൂർ രൂപതാധ്യക്ഷൻ ഡോ. ഇമ്മാനുവേൽ കെർക്കേട്ട, ജഗദൽപ്പൂർ രൂപതാധ്യക്ഷൻ ഡോ. ജോസഫ് കൊല്ലംപറമ്പിൽ, അംബികാപൂർ രൂപതാധ്യക്ഷൻ ഡോ. പാട്രസ് മിഞ്ച്, വൈദികർ കന്യാസ്ത്രീകൾ തുടങ്ങിയവർ പങ്കെടുത്തു.
Read More of this news...
സമര്‍പ്പിതരുടെ യഥാര്‍ത്ഥ സമ്പത്ത് കര്‍ത്താവേകുന്ന ദാനങ്ങള്‍
Source: Vatican Radioദൈവദത്ത ദാനങ്ങള്‍ക്കുപുറത്ത് സമ്പത്തന്വേഷിച്ചാല്‍ സമര്‍പ്പിതര്‍ക്ക് വഴിതെറ്റുമെന്ന് മാര്‍പ്പാപ്പാ.തന്‍റെ പ്രത്യേക ക്ഷണപ്രകാരം വത്തിക്കാനില്‍ എത്തിയ, ഇറ്റലിയിലെ ഫൊളീഞ്ഞൊ രൂപതയില്‍പ്പെട്ട സ്പേല്ലൊയിലുള്ള വാല്ലെഗ്ലോരിയയിലെ പരിശുദ്ധ മറിയത്തിന്‍റെ ക്ലാര സമൂഹത്തിന്‍റെ മിണ്ടാമഠത്തിലെ അംഗങ്ങളായ സന്ന്യാസിനികള്‍ക്കായി തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള "ദോമൂസ് സാംക്തെ മാര്‍ത്തെ" മന്ദിരത്തിലെ കപ്പേളയില്‍ വ്യാഴാഴ്ച (25/08/16) അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ ഫ്രാന്‍സീസ് പാപ്പാ നമുക്കെല്ലാവര്‍ക്കും ഉപകാരപ്രദമായ സമ്പത്ത്, സാക്ഷ്യം, പ്രത്യാശ എന്നീ മൂന്നു വാക്കുകളെ അടിസ്ഥാനമാക്കി നടത്തിയ വചനസമീക്ഷയിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.സമര്‍പ്പിതരുടെ യഥാര്‍ത്ഥ സമ്പത്ത് കര്‍ത്താവേകുന്ന ദാനങ്ങളാണെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.ശാസ്ത്രങ്ങള്‍, ധനം, പൊള്ളത്തരങ്ങള്‍, ഔദ്ധത്യം എന്നിവയുടെയും നിഷേധാത്മകമായ മനോഭാവങ്ങളുടെയും വലയിലകപ്പെട്ടാല്‍ വഴിതെറ്റുമെന്ന് പാപ്പാ വിശദീകരിച്ചു. കണക്കുകൂട്ടലുകള്‍ ഇതിന്‍റെ ഒരടയാളമാണെന്നും ഒരു സമര്‍പ്പിത സമൂഹം ദ്രവ്യത്തോടു ആസക്തിയുള്ളതായാല്‍ അത് ക്ഷയിച്ചു തുടങ്ങിക്കഴിഞ്ഞുവെന്നും പാപ്പാ വ്യക്തമാക്കി.സാക്ഷ്യമെന്ന രണ്ടാമത്തെ പദത്തെക്കുറിച്ചു മനനം ചെയ്യവെ പാപ്പാ മിണ്ടാമഠത്തിലെ നിവാസികളെ ആരും കാണുന്നില്ല എങ്കിലും അവരുടെ സാക്ഷ്യം ജനങ്ങള്‍ തിരിച്ചറിയുന്നുവെന്നു പറഞ്ഞു. ഞാന്‍ ഈ ജീവിതാന്തസ്സു തിരഞ്ഞെടുത്തു എനിക്കു മറ്റൊന്നും വേണ്ട എന്നു നിങ്ങള്‍ പറയുമ്പോള്‍ ക്രിസ്തു നിങ്ങളില്‍ ഉണ്ട് എന്ന സാക്ഷ്യമേകുകയാണെന്നും പാപ്പാ പ്രസ്താവിച്ചു. ഭീതിമൂലം ലോകത്തില്‍ നിന്ന് ഓടി ഒളിച്ചവരല്ല പ്രത്യു
Read More of this news...