News & Events

യുദ്ധരംഗത്തെ അതിരുകടന്ന അതിക്രമങ്ങളെ വത്തിക്കാന്‍ അപലപിച്ചു

Source: Vatican Radio"മനുഷ്യവാസകേന്ദ്രങ്ങള്‍ വിവേചനമില്ലാതെ തകര്‍ക്കുന്ന കൂട്ടക്കുരുതിയുടെ മാരകായുധങ്ങള്‍ രാജ്യാന്തര മാനവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. അവ നിരോധിക്കേണ്ടതും അവയ്ക്കെതിരെ രാഷ്ട്രനേതാക്കാള്‍ നിയമനടപടികള്‍ കൈക്കൊള്ളേണ്ടതുമാണ്."   -  യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഓസാ.  ആഗസ്റ്റ് 23-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന "നിരായുധീകരണവും,  കൂട്ടക്കുരുതിയുടെ ആയുധങ്ങളും..." സംബന്ധിച്ച സുരക്ഷാ കൗണ്‍സിലിന്‍റെ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്.യുദ്ധത്തിലെ അതിക്രമങ്ങള്‍ അതിരുകള്‍ ലംഘിച്ചുള്ളതാണെന്ന്, ഐക്യരാഷട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥാനപതിയും സ്ഥിരംനിരീക്ഷകനും - ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.  വര്‍ദ്ധിച്ചുവരുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി യുദ്ധരംഗത്തെ കൂട്ടക്കുരുതിക്കുള്ള ആയുധങ്ങളുടെ നിര്‍മ്മാണവും വിപണനവും, അവയുടെ ഉപയോഗവും ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. സ്ക്കൂളുകളും ആശുപത്രികളും, ഭവനങ്ങളും, മനുഷ്യവാസ കേന്ദ്രങ്ങളും രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഇന്നു ലോകത്ത് നിരന്തരമായി ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നതില്‍ വത്തിക്കാനുള്ള ശക്തമായ പ്രതിഷേധം ആര്‍ച്ചുബിഷപ്പ് ഓസാ വാക്കുകളില്‍ രേഖപ്പെടുത്തി.പരമ്പരാഗത യുദ്ധതന്ത്രങ്ങളും ആയുധങ്ങളും പാടെ ഉപേക്ഷിച്ച്, നവമായ സാങ്കേതികതയും തന്ത്രങ്ങളും ഉപയോഗിച്ച് മനുഷ്യന്‍ മനുഷ്യനെ ഇല്ലായ്മചെയ്യുന്ന മൃഗീയത നവയുഗത്തിന്‍റെ ശാപമായിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ പ്രസ്താവിച്ചു.മനുഷ്യവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രതിയോഗികള്‍ &#   Read More of this news...

മതേതരത്വവും സമര്‍പ്പ​ണവും ഏകയോഗമായി സഞ്ചരിക്കണം-പാപ്പാ

Source: Vatican Radioമതേതരത്വവും സമര്‍പ്പ​ണവും ഏകയോഗമായി സഞ്ചരിക്കുമ്പോഴാണ് അല്മായസഭകളുടെ, അഥവാ, സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സമര്‍പ്പണത്തിന്‍റെ   മൗലികതയും സവിശേഷതയും സാക്ഷാത്ക്കരിക്കപ്പെടുകയെന്ന് മാര്‍പ്പാപ്പാ.ഇക്കഴിഞ്ഞ 21 മുതല്‍ 25 വരെ (21-25/08/16) റോമില്‍ സലേഷ്യന്‍ സഭയുടെ സലേഷ്യാനും സെന്‍ററില്‍ സംഘടിപ്പിക്കപ്പെട്ട സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ലോകസഖ്യത്തിന്‍റെ   പൊതുസമ്മേളനത്തോടനുബന്ധിച്ച് ഈ സംഖ്യത്തിന്‍റെ  കാര്യനിര്‍വ്വാഹക സമിതിയുടെ പ്രസിഡന്‍റായ ശ്രീമതി നോ്ാജെ വേദിയെയ്ക്ക് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി  കര്‍ദ്ദിനാള്‍  പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.സമ്മേളനത്തിനു മുമ്പുള്ള, ഇക്കഴിഞ്ഞ പതിനേഴാം തിയതിയാണ്, സന്ദേശത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും വെള്ളിയാഴ്ച (26/08/16) യാണ് അത് പരസ്യപ്പെടുത്തപ്പെട്ടത്."സ്വന്തം തനിമ വീണ്ടും കണ്ടെത്തുക" എന്നതായിരുന്നു ഈ പഞ്ചദിന സമ്മേനത്തിന്‍റെ വിചിന്തന പ്രമേയം.വിശ്വാസം നഷ്ടപ്പെട്ടവര്‍, ദൈവം ഇല്ല എന്ന വിധത്തില്‍ ജീവിക്കുന്നവര്‍, മൂല്യബോധവും ആദര്‍ശങ്ങളും നഷ്ടപ്പെട്ട യുവജനങ്ങള്‍, തകര്‍ന്ന കുടുംബങ്ങള്‍, തൊഴില്‍ രഹിതര്‍, ഏകാന്തതയനുഭവിക്കുന്ന വയോജനങ്ങള്‍, കുടിയേറ്റക്കാര്‍ ഇവരുടെ മദ്ധ്യേ ജീവിക്കുന്ന സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ അംഗങ്ങള്‍ക്ക് വഴികാട്ടി, അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെയടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വാസിപ്പിക്കാം എന്നു പറഞ്ഞ യേശുവാണെന്ന്  പാപ്പാ ഓര്‍മ്മിക്കുന്നു.ഈ ജനങ്ങള്‍ക്ക് ധൈര്യവും പ്രത്യാശയും പകരുകയും സാന്ത്വനമേകുകയും ചെയ്യുക വിവിധങ്ങളാ&#   Read More of this news...

സമര്‍പ്പിതരുടെ യഥാര്‍ത്ഥ സമ്പത്ത് കര്‍ത്താവേകുന്ന ദാനങ്ങള്‍

Source: Vatican Radioദൈവദത്ത ദാനങ്ങള്‍ക്കുപുറത്ത് സമ്പത്തന്വേഷിച്ചാല്‍ സമര്‍പ്പിതര്‍ക്ക്  വഴിതെറ്റുമെന്ന് മാര്‍പ്പാപ്പാ.തന്‍റെ പ്രത്യേക ക്ഷണപ്രകാരം വത്തിക്കാനില്‍ എത്തിയ, ഇറ്റലിയിലെ ഫൊളീഞ്ഞൊ രൂപതയില്‍പ്പെട്ട സ്പേല്ലൊയിലുള്ള വാല്ലെഗ്ലോരിയയിലെ പരിശുദ്ധ മറിയത്തിന്‍റെ ക്ലാര സമൂഹത്തിന്‍റെ മിണ്ടാമഠത്തിലെ അംഗങ്ങളായ  സന്ന്യാസിനികള്‍ക്കായി തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള "ദോമൂസ് സാംക്തെ മാര്‍ത്തെ" മന്ദിരത്തിലെ കപ്പേളയില്‍ വ്യാഴാഴ്ച (25/08/16) അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ ഫ്രാന്‍സീസ് പാപ്പാ നമുക്കെല്ലാവര്‍ക്കും ഉപകാരപ്രദമായ സമ്പത്ത്, സാക്ഷ്യം, പ്രത്യാശ എന്നീ മൂന്നു വാക്കുകളെ അടിസ്ഥാനമാക്കി  നടത്തിയ വചനസമീക്ഷയിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.സമര്‍പ്പിതരുടെ യഥാര്‍ത്ഥ സമ്പത്ത് കര്‍ത്താവേകുന്ന ദാനങ്ങളാണെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.ശാസ്ത്രങ്ങള്‍, ധനം, പൊള്ളത്തരങ്ങള്‍, ഔദ്ധത്യം എന്നിവയുടെയും നിഷേധാത്മകമായ മനോഭാവങ്ങളുടെയും വലയിലകപ്പെട്ടാല്‍ വഴിതെറ്റുമെന്ന് പാപ്പാ വിശദീകരിച്ചു. കണക്കുകൂട്ടലുകള്‍ ഇതിന്‍റെ ഒരടയാളമാണെന്നും ഒരു സമര്‍പ്പിത സമൂഹം ദ്രവ്യത്തോടു ആസക്തിയുള്ളതായാല്‍ അത് ക്ഷയിച്ചു തുടങ്ങിക്കഴിഞ്ഞുവെന്നും പാപ്പാ വ്യക്തമാക്കി.സാക്ഷ്യമെന്ന രണ്ടാമത്തെ പദത്തെക്കുറിച്ചു മനനം ചെയ്യവെ പാപ്പാ മിണ്ടാമഠത്തിലെ നിവാസികളെ ആരും കാണുന്നില്ല എങ്കിലും അവരുടെ സാക്ഷ്യം ജനങ്ങള്‍ തിരിച്ചറിയുന്നുവെന്നു പറഞ്ഞു. ഞാന്‍ ഈ ജീവിതാന്തസ്സു തിരഞ്ഞെടുത്തു എനിക്കു മറ്റൊന്നും വേണ്ട എന്നു നിങ്ങള്‍ പറയുമ്പോള്‍ ക്രിസ്തു നിങ്ങളില്‍ ഉണ്ട് എന്ന സാക്ഷ്യമേകുകയാണെന്നും പാപ്പാ പ്രസ്താവിച്ചു. ഭീതിമൂലം ലോകത്തില്‍ നിന്ന് ഓടി ഒളിച്ചവരല്ല പ്രത്യു   Read More of this news...

ലോകം മദർ തരംഗത്തിൽ

Source: Sunday Shalom വത്തിക്കാൻ: സെപ്റ്റംബർ നാലിന് അശരണരുടെ അമ്മ മദർ തെരേസ വിശുദ്ധനിരയിലേക്കുയരുമ്പോൾ ഭാരതത്തിനും ആഗോള കത്തോലിക്ക സഭയ്ക്കും അഭിമാനനിമിഷം. മദർ തെരേസയുടെ ലോകവ്യാപകമായ സുവിശേഷ പ്രഘോഷണത്തിന് തിരുസഭ നൽകുന്ന അംഗീകാരമാണിത്. ലോകമെങ്ങും മദറിന്റെ വിശുദ്ധ പദവിയോടനുബന്ധിച്ച് വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചു കഴിഞ്ഞു. മദർ തെരേസയുടെ സന്യാസിനികൾ ഉള്ള എല്ലാ രാജ്യങ്ങളിലും കോൺവെന്റ് ചാപ്പലുകളിൽ അനേകം പേർ പ്രാർത്ഥനക്കായി ഇപ്പോൾ എത്തുന്നുണ്ട്. മദറിന്റെ സ്വന്തം രാജ്യങ്ങളായ അൽബേനിയ, കൊസോവോ രാജ്യങ്ങളിലെ ദൈവാലയങ്ങളിലും പ്രത്യേക പ്രാർഥനയും ചടങ്ങുകളും നടക്കുന്നു. മദറിനെ വിശുദ്ധയായി വത്തിക്കാനിൽ പ്രഖ്യാപിക്കുന്ന സെപ്റ്റംബർ നാലിനു മുമ്പും ശേഷവുമായിരിക്കും ചടങ്ങുകൾ. ആഘോഷങ്ങൾക്ക് അൽബേനിയൻ, കൊസോവോ സഭകൾ സംയുക്ത കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതായി ടിറാന-ഡ്യൂറസ് ആർച്ച്ബിഷപ് ജോർജ് ഫ്രെണ്ടോ മാധ്യമങ്ങളോട് പറഞ്ഞു. കൊസോവോയുടെ റിയോ ഒളിമ്പിക് ജൂഡോ സ്വർണ മെഡൽ ജേതാവ് മലിൻഡ കെൽമെണ്ഡി, അൽബേനിയൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ലോറിക് ചാന എന്നിവരും ചടങ്ങുകളിൽ സംബന്ധിക്കുന്നുണ്ട്. സെപ്റ്റംബർ മൂന്നിനു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന സംഗീതസന്ധ്യയിൽ അൽബേനിയയിൽനിന്നുള്ള എർമോനില യാഹോ, ഇൻവ മൂല, സമിർ പിർഗു എന്നിവർ പങ്കെടുക്കും. റോമിലെ സെന്റ് അനാസ്താസിയ അൽ പാലാറ്റിനൊ ബസിലിക്കയിൽ വിവിധ ഭാഷകളിലുള്ള ദിവ്യബലിയും വിശുദ്ധയുടെ തിരുശേഷിപ്പ് വണക്കവും രണ്ടിന് ആരംഭിക്കും. സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ റോമിന്റെ പേപ്പൽ വികാരി കർദിനാൾ അഗോസ്തിനോ വാലിനിയുടെ നേതൃത്വത്തിലാണ് ദിവ്യകാരുണ്യ ആരാധന നടക്കുന്നത്. നാമകരണ ദിവ്യബലി നടക്കുന്ന നാലിന് വൈകുന്നേരം സെന്റ് ജോൺ ലാറ്&#   Read More of this news...

സഭാനിയമങ്ങൾക്കും വേണം കാരുണ്യ സ്പർശനം :കർദ്ദിനാൾ ജോർജ് ആലഞ്ചേരി

Source: Sunday Shalom സഭയുടെ കാനോൻ നിയമം തത്വത്തിലും പ്രയോഗത്തിലും കൂടുതൽ മാനുഷികത ഉൾകൊള്ളുന്നതാകണമെന്നും അല്ലാത്തപക്ഷം മാറിയ ലോകത്തിൽ സഭ കൂടുതൽ അന്യവത്കരിക്കപ്പെടുമെന്നും കർദ്ദിനാൾ ജോർജ് ആലഞ്ചരി അഭിപ്രായപ്പെട്ടു. മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബൂണൽ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേൽ രചിച്ച അജപാലനവും കാനോൻ നിയമ നിർവ്വഹണവും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ. മനുഷ്യൻ നിയമത്തിന് എന്നതിനേക്കാൾ നിയമം മനുഷ്യന് എന്ന ക്രിസ്തുവിന്റെ കാഴ്ചപ്പാട് വീണ്ടെടുക്കേണ്ട സമയമായെന്ന് കർദ്ദിനാൾ ഓർമ്മപ്പെടുത്തി. നിയമം ആരെയും അകറ്റി നിറുത്താനും തള്ളിക്കളയാനും വേണ്ടിയാകരുത്; മറിച്ച് മനുഷ്യത്വപരമായ വ്യാഖ്യാനത്തിലൂടെ മുറിവുകൾ ഉണക്കുവാനും വീണ്ടെടുക്കുവാനും വേണ്ടിയുള്ളതാകണം. ലളിതമായ വ്യാഖ്യാനങ്ങളിലൂടെ സഭാനിയമം സാധാരണകാർക്ക് സുഗ്രഹമാക്കാനുള്ള വലിയൊരു പരിശ്രമമാണ് ഈ ഗ്രന്ഥരചനയിലൂടെ ഫാ. ജോസ് ചിറമേൽ നിർവ്വഹിച്ചിരിക്കുന്നതെന്നും കർദ്ദിനാൾ പറഞ്ഞു. ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഗ്രന്ഥത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.   Read More of this news...

യുവജന സംഗമത്തിന്‍റെ സംഘാടകര്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ കൃതജ്ഞത

Source: Vatican Radioപോളണ്ടിലെ ക്രാക്കോ നഗരം കേന്ദ്രീകരിച്ചു നടന്ന ലോക യുവജനോത്സവവും അപ്പസ്തോലിക സന്ദര്‍ശനവും ജൂലൈ 31-ന് സമാപിച്ചു. ആഗസ്റ്റ് 3-ാം തിയതി തന്നെ സംഘാടകര്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് പാപ്പാ കത്തയച്ചിരുന്നു. കത്തുകളുടെ പ്രതികള്‍ പോളണ്ടിലെ സഭയാണ് ആഗസ്റ്റ് 24-ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയത്. പോളണ്ടിലെ ദേശീയമെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, പോസ്നാന്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് സ്റ്റാനിസ്ലാവ് ഗന്തോസ്കി, ക്രാക്കോ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സ്റ്റാനിസ്ലാവ് ജീവിഷ് എന്നിവര്‍ക്കാണ് പാപ്പാ നന്ദിയര്‍പ്പിച്ചുകൊണ്ട് കത്തയച്ചത്.
    പോളണ്ടിലെ ജനങ്ങള്‍ക്ക് നന്ദി!
പോളണ്ടിലെ ജനങ്ങളുടെ ആഴമായ വിശ്വാസം സന്ദര്‍ശനവേളയില്‍ തന്നെ ഏറെ സ്പര്‍ശിച്ചു. ചരിത്രത്തിലുണ്ടായ പ്രതിസന്ധികളിലും ദുരന്തങ്ങളിലും മുന്നേറാന്‍ പോളണ്ടിനെ സഹായിച്ചത് അവിടത്തെ ജനങ്ങളുടെ പതറാത്ത പ്രത്യാശയാണെന്ന് മനസ്സിലാക്കുന്നതായി പാപ്പാ കത്തില്‍ പ്രസ്താവിച്ചു. ചെസ്റ്റോക്കൊവയിലെ കന്യകാനാഥയുടെ തിരുസന്നിധിയില്‍ നടന്ന പോളണ്ടിന്‍റെ സുവിശേഷവത്ക്കരണത്തിന്‍റെ 1050-ാം വാര്‍ഷീകാഘോഷവും, ഓഷ്വിറ്റ്സിലെ നാസി കൂട്ടക്കുരുതിയുടെ ശവപ്പറമ്പിലെ പ്രാര്‍ത്ഥനാനിമിഷങ്ങളും സന്ദര്‍ശനത്തിന്‍റെ ഹൃദയസ്പര്‍ശിയായ സംഭവങ്ങളായി ദേശീയ മെത്രാന്‍ സമിതിക്കെഴുതിയ കത്തില്‍ പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.
    നന്ദി! ക്രാക്കോനഗരത്തിനും
31-ാം ലോകം യുവജന സംഗമത്തിന് വേദിയായ ക്രാക്കോ അതിരൂപതയ്ക്കും നഗരത്തിനും പാപ്പാ രണ്ടാമത്തെ കത്തിലൂടെ നന്ദിയര്‍പ്പിച്ചു. ക്രാക്കോ നഗരവാസികളിലൂടെയും, വിശിഷ്യാ യുവജനങ്ങളിലൂടെയും തനിക്കു ലഭിച്ച കൂട്ടായ്മയുടെയും സഹകരണത്തിന്‍റെയും അനുഭവം വലുതായിരുന്ന   Read More of this news...

കണ്ഡമാല്‍ രക്തസാക്ഷിദിനം ആഗസ്റ്റ് മുപ്പത്

Source: Vatican Radio

ഒഡീഷയിലെ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ബാര്‍വ്വയാണ് ആഗസ്റ്റ് 30 കണ്ഡമാല്‍ രക്തസാക്ഷി ദിനമായി ആചരിക്കണമെന്ന് ഭാരതത്തിലെ ക്രൈസ്തവരോട് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചത്. ആഗസ്റ്റ് 16-ാം തിയതിയാണ് ആര്‍ച്ചുബിഷപ്പ് ബാര്‍വ്വ രക്തസാക്ഷി ദിനാചരണത്തെക്കുറിച്ച് പ്രസ്താവന പുറത്തുവിട്ടത്.

2007-8 കാലയളവിലാണ് 100-ല്‍ അധികം ക്രൈസ്തവര്‍ ഒഡിഷയിലെ കണ്ഡമാല്‍ ഗ്രാമത്തില്‍ കൊല്ലപ്പെടുകയും ആയരിങ്ങള്‍ ഭവന രഹിതരാക്കപ്പെടുകയും ചെയ്തെന്ന് ആര്‍ച്ചുബിഷപ്പ് ബര്‍വാ അനുസ്മരിച്ചു. ഭാരതം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ക്രൂരവും മൃഗീയവുമായ കൂട്ടക്കൊലയും അതിക്രമങ്ങളുമാണ് കണ്ഡമാലില്‍ മതമൗലികവാദികള്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കെതിരെ അഴിച്ചുവിട്ടത്. ഇനിയും നീതി നടപ്പാക്കപ്പെടാതിരിക്കുന്ന അവഗണനയുടെയും വിവേചനത്തിന്‍റെയും കഥയാണ് കണ്ഡമാലെന്ന് ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കണ്ഡമാല്‍ രക്തസാക്ഷികളുടെ അനുസ്മരണം ദേശീയ തലത്തില്‍ വ്യാപകമാക്കിക്കൊണ്ടും, പങ്കാളിത്തം വര്‍ദ്ധിപ്പിച്ചുകൊണ്ടും അവബോധം നാടൊക്കെയും വളര്‍ത്തിക്കൊണ്ടും, മതേതര രാഷ്ട്രമായ ഭാരതത്തില്‍ നീതി നടപ്പാക്കുവാനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുവാനുമുള്ള നീക്കമാണിതെന്ന് ആര്‍ച്ചുബിഷപ്പ് ബാര്‍വ്വ് പ്രസ്താവനയില്‍ സമര്‍ത്ഥിച്ചു.

പാര്‍പ്പിടവും വസ്തുവകകളും സാധനസാമഗ്രികളുമെല്ലാം കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും, സ്ത്രീകളും പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള കണ്ഡമാല്‍ കേസില്‍ ക്രൈസ്തവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ ഇനിയും മുതിര്‍ന്നിട്ടിലŔ   Read More of this news...


ഇറ്റലിയില്‍ ഭൂകമ്പം: പാപ്പായുടെ അനുശോചനവും സാന്ത്വനവും

Source: Vatican Radioഇറ്റലിയില്‍ ഭൂകമ്പദുരന്തത്തിനിരകളായവര്‍ക്കായി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥിക്കുന്നു.ബുധനാഴ്ച (24/08/16) യുണ്ടായ ഭൂമികുലുക്കദുരന്തത്തില്‍ വേദനിക്കുന്നവരുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് പാപ്പാ അന്നത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍ പതിവ് പ്രഭാഷണം മാറ്റിവച്ചാണ് പൊതുദര്‍ശനത്തിനെത്തിയിരുന്ന വിവിധരാജ്യക്കാരുമൊത്ത് പ്രാര്‍ത്ഥന ചൊല്ലിയത്.പ്രാര്‍ത്ഥനയ്ക്കു മുമ്പ് പാപ്പാ ഇപ്രകാരം പറഞ്ഞു:ബുധനാഴ്ചകളിലെ പതിവനുസരിച്ച് ഞാന്‍ കാരുണ്യവത്സരത്തിലെ ഈ ബുധനാഴ്ചയിലേക്കായും ഒരു പ്രഭാഷണം തയ്യാറാക്കി. യേശുവിന്‍റെ സാമീപ്യം ആയിരുന്നു പ്രമേയം. എന്നാല്‍ മദ്ധ്യ ഇറ്റലിയെ ആഘാതമേല്‍പ്പിക്കുകയും ഒരു പ്രദേശം മുഴുവനെയും നിലംപരിചാക്കുകയും മരണം വിതയ്ക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്ത ഭൂമികുലുക്കദുരന്തത്തില്‍ എനിക്കുള്ള അത്യധികമായ വേദനയും ഭൂകമ്പബാധിത പ്രദേശങ്ങളിലെ ജനങ്ങളോടും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരോടും ഈ ദുരന്തത്തിന്‍റെ ഭീതിയില്‍ കഴിയുന്നവരോടുമുള്ള എന്‍റെ  സാമീപ്യവും പ്രകടിപ്പിക്കാതിരിക്കാന്‍ എനിക്കാവില്ല. നഗരം ഇനി അവശേഷിക്കുന്നില്ല എന്ന അമത്രീച്ചെയിലെ നഗരാധിപന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതും മരിച്ചവര്‍ക്കിടയില്‍ കുട്ടികളുമുണ്ടെന്നറിയുന്നതും എന്നെ ഏറെ വേദനിപ്പിക്കുന്നു. ആകയാല്‍ അക്കൂമുളി, അമത്ത്രീച്ചെ എന്നിവിടങ്ങളിലും മറ്റിടങ്ങളിലും, റിയേത്തി, ആസ്കൊളി പിച്ചേനൊ രൂപതകളിലും, ലാത്സിയൊ ഉംമ്പ്രിയ മാര്‍ക്കെ എന്നിവിടങ്ങളിലെല്ലായിടത്തുമുള്ള സകലര്‍ക്കും ഞാന്‍ എന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്കുന്നു. ഈ വേളയില്‍ തന്‍റെ   മാതൃസന്നിഭ സ്നേഹത്തോടെ നിങ്ങളെ ചേര്‍ത്തുപിടിക്കാന്‍ അഭിലഷിക്കുന്ന  സഭയുടെ തലോടലും ആലിംഗനവും ന&   Read More of this news...

മദ്ധ്യഇറ്റലിയിലെ ഭൂകമ്പത്തില്‍ തകര്‍ന്ന രണ്ടുഗ്രാമങ്ങളും കുറെ ജീവിതങ്ങളും

Source: Vatican Radioമദ്ധ്യഇറ്റലിയിലെ ഭൂമികുലുക്കം രണ്ടു മലയോര ഗ്രാമങ്ങള്‍ - അമത്രീചെയും അക്കുമോളിയും  തകര്‍ന്നു. ബുധനാഴ്ച മദ്ധ്യാഹ്നംവരെയ്ക്കും 56 മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുന്നു. ദേശീയമെത്രാന്‍ സമിതിയുടെ ധനസഹായം - എട്ടു കോടി രൂപ ജനപങ്കാളിത്തത്തോടെ...!ആഗസ്റ്റ് 24-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം 3.36- വെളുപ്പിനാണ് 6.2 റിക്ടര്‍ സ്കെയിലില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടത്. തുടര്‍ന്ന് രാവിലെ 4.10-നും ഭൂചലനങ്ങള്‍ ഉണ്ടായി. റോമില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള റിയേത്തി (Rieti) പ്രദേശത്തെ മലയോര ഗ്രാമങ്ങളായ അമാത്രീചെ, അക്കൂമോളി കേന്ദ്രമായിട്ടാണ് ഭൂകമ്പം ഉണ്ടായത്. രണ്ടു ഗ്രാമങ്ങളും തകര്‍ന്നപ്പോള്‍ ഉറക്കത്തിലായിരുന്ന ജനങ്ങള്‍ അധികവും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. മദ്ധ്യഇറ്റലിയിലെ ലാസിയോ, ഉംബ്രിയ, മാര്‍ക്കെ പ്രവിശ്യകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഭൂമികുലുക്കത്തിന്‍റെ പ്രത്യാഘാതങ്ങള്‍. 70 കി.മി. അകലെ റോമില്‍പ്പോലും തത്സമ ചലനങ്ങള്‍ അപകടമില്ലാതെയാണെങ്കിലും, അനുഭവപ്പെട്ടതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തി.സുരക്ഷാസൈനികരും സന്നദ്ധസേവകരും ബുധനാഴ്ച പുലര്‍ച്ചെ അപകടവിവരമറിഞ്ഞ ഉടനെ അമത്രിചി-അക്കുമോളി പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  ഉച്ചതിരിഞ്ഞ് ഇറ്റലിയിലെ സമയം മൂന്നു മണിയോടെ 56 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ നിജപ്പെടുത്തിയിട്ടുണ്ട്. ഇനിയും അന്വേഷണവും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണ്.സ്ഥലത്തെ സ്പൊലേത്തോ-നോര്‍ചിയ അതിരൂപതാ മെത്രാപ്പാലീത്ത, ആര്‍ച്ചുബിഷപ്പ് റെനാത്തോ ബൊക്കാര്‍ദോയും സംഘവും, കാരിത്താസ് ഉപവി പ്രസ്ഥാനവും രാവിലെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക&   Read More of this news...

മദർ തെരേസയുടെ നാമകരണം: ദൗത്യം പൂർത്തിയാക്കിയതിന്റെ ചാരിതാർഥ്യത്തിൽ ഫാ. ബ്രയൻ

കത്തോലിക്കാ സഭ ആരെയെങ്കിലും വിശുദ്ധരുടെ പട്ടികയിൽ ചേർക്കുന്നതിന് അദ്ഭുതങ്ങൾ ആവശ്യപ്പെടുന്നു. ജീവിക്കുന്ന വിശുദ്ധ എന്നറിയപ്പെട്ട മദർ തെരേസയുടെ കാര്യത്തിൽ പോലും ഇതിന് അപവാദം ഉണ്ടായില്ല. മദർ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുവേണ്ട തെളിവുകൾ ശേഖരിക്കുന്നതിനു നിയുക്‌തനായതു മദർ തെരേസ സ്‌ഥാപിച്ച സന്യാസവൈദിക സഭയിലെ അം ഗമാണ്. കാനഡക്കാരൻ റവ.ഡോ. ബ്രയൻ കോവോജയ്ചുക് ആയിരുന്നു. അഗതികളുടെ അമ്മ എന്ന് അറിയപ്പെടുന്ന മദർ തെരേസ 130 രാജ്യങ്ങളിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനുവേണ്ടി സ്ത്രീകളുടെയും പുരുഷന്മാരുടെയും സന്യാസസമൂഹങ്ങൾ സ്‌ഥാപിച്ചിട്ടുണ്ട്. ബ്രയൻ കോവോജയ്ചുക് ആദ്യമായി മദർ തെരേസയെ കണ്ടത് 1976 ൽ തന്റെ സഹോദരിയുടെ ആദ്യവ്രതത്തിനു പോയപ്പോളാണ്. അന്നു മിഷനറീസ് ഓഫ് ചാരിറ്റി സഹോദരികൾ സന്യാസവസ്ത്രം ധരിച്ചു കഴിയുമ്പോൾ മദർ വന്ന് അവരുടെ തോളിൽ ഒരു കുരിശ് കുത്തിക്കൊടുക്കും. സാരിയെ ഒരുമിച്ചു പിടിച്ചുനിർത്തുക എന്നതാണു ലക്ഷ്യം. അതുപോലെ സഹോദരങ്ങളും ഹൃദയത്തിനു തൊട്ടു മുകളിലായി കുരിശ് കുത്തുന്നുണ്ട്. അന്ന് ഒരു വൈദികനു മദർ കുരിശ് കുത്തിക്കൊടുത്തു. അന്നത്തെ ദിവ്യബലി കഴിഞ്ഞു മദറിനോട് യാത്ര പറയാൻ ചെന്നപ്പോൾ മദർ പറഞ്ഞു: "നിനക്കും ഒരു കുരിശു കുത്തിത്തരണമെന്നു ഞാൻ ആഗ്രഹിക്കുന്നു." ആദ്യം ഒരു ഷോക്ക് ആയെങ്കിലും മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേരാൻ 21 വയസുള്ള ബ്രയൻ തയാറായി.1997ൽ മദർ മരിച്ച ഉടൻ തന്നെ ഫാ. ബ്രയനിനെ പോസ്റ്റുലേറ്റർ ജനറൽ മദർ തെരേസയുടെ നാമകരണത്തിനായുള്ള തെളിവുകൾ ശേഖരിക്കുന്ന കാര്യങ്ങൾക്കു പ്രധാന പ്രൊമോട്ടർ ആയി നിയമിച്ചു. ഫാ. ബ്രയൻ തന്റെ വിശിഷ്‌ടമായ സേവനം രണ്ടിടങ്ങളിലായി റോമിലും മെക്സിക്കോയിലെ ടിജുനായിലെ മിഷനറീസ് ഓഫ് ചാരിറ്റി ഭവനത്തിലും പ്രവർത്തിച്ചുകൊണ്ടു പ   Read More of this news...

സേവനത്തിന്റെ സംസ്കാരം ലോകം മുഴുവൻ നൽകിയതു ക്രൈസ്തവ സമൂഹം: സ്പീക്കർ

തിരുവനന്തപുരം: സേവനത്തിന്റെ സംസ്കാരം ലോകം മുഴുവൻ നൽകിയത് ക്രൈസ്തവ സമൂഹം എന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. എഡി 52 മുതൽ മലങ്കരയിൽ ആരംഭിച്ച ഈ ശുശ്രൂഷ 20 നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും അതേ പാരമ്പര്യം നിലനിർത്തി മലങ്കര കത്തോലിക്കാ സഭ തുടരുന്നു. അതിന് ആഗോളതലത്തിൽ ലഭിച്ച അംഗീകാരമാണ് മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടേതെന്ന് സ്പീക്കർ പറഞ്ഞു. മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ സാമൂഹിക സാമ്പത്തിക കൗൺസിൽ നൽകിയ പ്രത്യേക ഉപദേശക പദവിയോടനുബന്ധിച്ച് പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ നടന്ന പ്രത്യേക ചടങ്ങിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ അധ്യക്ഷനായിരുന്നു. സഭയുടെ തലവനായിരുന്ന മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി സ്‌ഥാപകൻ ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ആരംഭിച്ച ഏക ശുശ്രൂഷയാണ് ഇന്നും മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി തുടരുന്നതെന്ന് കാതോലിക്കാബാവാ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയിൽ നിന്നു ലഭിച്ച ഔദ്യോഗിക രേഖ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബോവസ് മാത്യുവിനു കൈമാറി. ചടങ്ങിൽ ബിഷപ് സാമുവൽ മാർ ഐറേനിയോസ്, മുൻ ചീഫ് സെക്രട്ടറിയും തിരുവനന്തപുരം മേജർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ജോൺ മത്തായി, മുൻ ഡിജിപിയും മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി ഉപദേശക സമിതി ചെയർമാനുമായ ജേക്കബ് പുന്നൂസ്, ചീഫ് പ്രോഗ്രാം കോർഡിനേറ്റർ രാജൻ എം. കാരക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഹരിതപദ്ധതിയിൽ സമ്മാനാർഹരായവർക്കുള്ള അവാർഡുകളും കാഷ് അവാർഡും സ്പീക്കർ പി. ശ്രീരാമ കൃഷ്ണനും കാതോലിക്കാബാവായും വിതരണം ചെയ്തു. Source: Deepika   Read More of this news...

സീറോ മലബാർ സഭ അസംബ്ലി നാളെ; പൊതുചർച്ച ശനിയാഴ്ച

കൊടകര: കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നാളെ ആരംഭിക്കുന്ന സീറോ മലബാർ സഭ അസംബ്ലിയുടെ കാര്യപരിപാടികൾക്ക് അന്തിമ രൂപമായി. അസംബ്ലിയുടെ ഉദ്ഘാടന, സമാപന സമ്മേളനങ്ങൾക്കു നേരത്തേതന്നെ രൂപം നൽകിയിരുന്നു. വിവിധ ദിവസങ്ങളിൽ ഇതര ക്രൈസ്തവ സഭാധ്യക്ഷന്മാർ അസംബ്ലിയെ അഭിസംബോധന ചെയ്യും. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിവയാണ് അസംബ്ലിയുടെ ചർച്ചാവിഷയം. 25, 26 തീയതികളിൽ ഈ വിഷയങ്ങളുടെ അവതരണവും ഗ്രൂപ്പു തിരിഞ്ഞുള്ള ചർച്ചകളും നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനും വൈകുന്നേരം 4.30 നുമാണു പൊതുചർച്ചയ്ക്കുള്ള അവസരം. നേരത്തേ നിശ്ചയിച്ച മൂന്നിന അജൻഡയ്ക്കു പുറത്തുള്ള വിഷയങ്ങൾ പൊതുചർച്ചയ്ക്കുള്ള സീറോ അവറിൽ ചർച്ച ചെയ്തേക്കും. വൈകുന്നേരം ആറുമണിയോടെ പൊതുചർച്ചകളെ ആധാരമാക്കിയുള്ള നിലപാടുകൾക്കു രൂപം നൽകും. അസംബ്ലി സമാപിക്കുന്ന 28 വരെയും എല്ലാ ദിവസവും രാവിലെ ആറു മുതൽ രാത്രി ഏഴരവരെ പ്രാർഥനയും കുർബാനയും ചർച്ചായോഗങ്ങളുമാണ്. രാത്രി എട്ടിന് അത്താഴത്തിനുശേഷം ഒമ്പതുമുതൽ പത്തുവരെ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആദ്യദിവസമായ 25ന് ഇരിങ്ങാലക്കുട രൂപതയിലെ വിദ്യാർഥികളാണു കലാപരിപാടികൾ അവതരിപ്പിക്കുക. 26നു വൈകുന്നേരം മങ്കസ് ഓഫ് ടൈബറിസം, 27നു വൈകുന്നേരം കല്യാൺ രൂപതയിൽനിന്നുള്ള കീ ബാൻഡ് എന്നിവയാണു പ്രധാന സാംസ്കാരിക പരിപാടികൾ ഒരുക്കുക. നാളെ വൈകുന്നേരം അഞ്ചിനു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ കുർബാനയോടെയാണ് അസംബ്ലിക്കു തുടക്കമാകുക. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരാകും. ആർച്ച്ബിഷപ് മാർ മാത്യു മൂലക്ക   Read More of this news...

മദർ തെരേസയുടെ പേരിൽ തപാൽ കാർഡും നാണയവും

കോൽക്കത്ത: പാവങ്ങളുടൈ അമ്മയായ മദർ തെരേസയെ സെപ്റ്റംബർ നാലിന് വത്തിക്കാനിൽ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ മദറിന്റെ ഓർമയ്ക്കായി തപാൽ കാർഡ്, നാണയം, പ്രതിമ തുടങ്ങിയവ ഒരുങ്ങുന്നു. ഇന്ത്യൻ തപാൽ വകുപ്പ് മദർ തെരേസയുടെ പേരിലുള്ള പ്രത്യേക തപാൽ കാർഡ് പുറത്തിറക്കും. പ്രത്യേകം നിർമിച്ച ശുദ്ധ സിൽക്കിലാവും തപാൽ കാർഡ് നിർമിക്കുക. സെപ്റ്റംബർ രണ്ടിന് ഇതു പ്രകാശനം ചെയ്യും.2010ൽ ഇന്ത്യ പുറത്തിറക്കിയ മദർ തെരേസയുടെ ചിത്രമുള്ള അഞ്ച് രൂപ നാണയവും തപാൽ കവറിൽ ഉൾപ്പെടുത്തും. നാണയവും തപാൽ കാർഡും സമുന്നയിപ്പിക്കുന്നതും ഇതാദ്യമായാണ്. 1,000 കോപ്പികളാണ് ഇറക്കുക. മദർ തെരേസയുടെ ജന്മനാടായ റിപ്പബ്ലിക് ഓഫ് മാസിഡോണിയ സ്വർണം കെട്ടിയ വെള്ളി നാണയം ഇറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 100 മാസിഡോണിയൻ ദിനാറാണ് ഇതിന്റെ മൂല്യം. അടുത്ത മാസം ഇതു പുറത്തിറക്കും. രാജ്യാന്തര മാർക്കറ്റിൽ 5,000 നാണയങ്ങൾ എത്തിക്കുന്നതിൽ ഇന്ത്യയിൽ 50 എണ്ണം ലഭ്യമാക്കും. Source: Deepika   Read More of this news...

സർക്കാർ നടപടി മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് പ്രതിസന്ധി രൂക്ഷമാക്കും: കെസിബിസി ജാഗ്രതാസമിതി

കൊച്ചി: സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ മെഡിക്കൽ സീറ്റുകളും പിടിച്ചെടുത്തുകൊണ്ടുള്ള സർക്കാർനടപടി മെഡിക്കൽ-ദന്തൽ വിദ്യാഭ്യാസരംഗത്ത് രൂപംകൊണ്ടിട്ടുള്ള പ്രതിസന്ധി രൂക്ഷമാക്കുമെന്ന് കെസിബിസി ജാഗ്രതാസമിതി വിലയിരുത്തി. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ അപ്രസക്തമാക്കിക്കൊണ്ടും, സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേൽ അന്യായമായ അവകാശവാദങ്ങളുന്നയിച്ചുകൊണ്ടും സർക്കാർ നടത്തിയിരിക്കുന്ന നീക്കം, ഇടതുസർക്കാരിനു കീഴിൽ വിദ്യാഭ്യാസപ്രവർത്തനം സുഗമമായിരിക്കുകയില്ല എന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സമർത്ഥരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നല്കുക എന്നത് സർക്കാരിന്റെ മാത്രമല്ല, സ്ഥാപനങ്ങളുടെ സൽപ്പേരിലും ഭാവിയിലും ശ്രദ്ധയുള്ള മാനേജുമെന്റുകളുടെയും താത്പര്യമാണ്. എല്ലാ സീറ്റുകളിലും അർഹരായവർക്കുമാത്രം പ്രവേശനം ലഭിക്കുന്നു എന്നുറപ്പുവരുത്താൻ സർക്കാരിനു കടമയുണ്ട്. ഇതിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കുന്നതിനും അവ പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും പകരം, വിദ്യാർത്ഥികൾക്ക് പ്രവേശനം നല്കാനുള്ള മാനേജുമെന്റുകളുടെ അവകാശം കവർന്നെടുക്കുന്നത് തെറ്റായ നടപടിയാണ്. 50% സർക്കാർ സീറ്റുകളിൽ കേരള എൻട്രൻസ് കമ്മീഷണറുടെ ലിസ്റ്റിൽ നിന്നും, എൻആർഐ ഉൾപ്പെടെ 50% മാനേജുമെന്റു സീറ്റുകളിലേക്ക് കേന്ദ്ര ഏജൻസിയുടെ നീറ്റ് ലിസ്റ്റിൽനിന്നും അഡ്മിഷൻ നല്കുന്നതിനും, ഫീസ് സംബന്ധിച്ചു സർക്കാർ വച്ച നിർദേശങ്ങൾ പാലിച്ചുകൊണ്ടും പ്രവേശനം നടത്തുന്നതിനും മുൻവർഷങ്ങളിലേതുപോലെ സർക്കാരുമായി ധാരണയുണ്ടാക്കിയ ക്രിസ്ത്യൻ മാനേജുമെന്റുകളുടെ കീഴിലുള്ള കോളേജുകളിലേയും മുഴുവൻ സീറ്റുകള&#   Read More of this news...

സംസ്ഥാന സർക്കാർ നിലപാട് ന്യൂനപക്ഷസമൂഹങ്ങളോടുള്ള യുദ്ധപ്രഖ്യാപനം കെ.സി.ബി. സി. വിദ്യാഭ്യാസകമ്മീഷൻ

P>സംസ്ഥാനത്തെ സ്വാശ്രയമെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും ഏറ്റെടുത്ത സർക്കാർ നടപടി പ്രതിഷേധാർഹവും സ്വകാര്യ മാനേജുമെന്റുകളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി. 2006-ലെ വി.എസ്. അച്യുതാന്ദൻ സർക്കാരും അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ. എം.എ.ബേബിയും സ്വാശ്രയമാനേജുമെന്റുകളോട് സ്വീകരിച്ച നയങ്ങളുടെ തനിയാവർത്തനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അന്നത്തെ എൽ.ഡി.എഫ്. സർക്കാർ നിലപാട് നീണ്ടു നിന്ന ജനകീയസമരങ്ങൾക്കും നിയമയുദ്ധങ്ങൾക്കും കാരണമായതും സർക്കാർ നിലപാടുകൾ പാടേ തകർന്നടിഞ്ഞതും ആരും വിസ്മരിക്കരുത്. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വകാര്യ മാനേജുമെന്റുകളും സർക്കാരും തമ്മിലുള്ള ബന്ധത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ന്യൂനപക്ഷസമൂഹങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയമാനേജുമെന്റുകളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷവിദ്യാഭ്യാസ അവകാശങ്ങൾക്ക് എതിരാണ് ഈ സർക്കാരെന്ന് ഒരിക്കൽകൂടി പ്രഖ്യാപിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷസമൂഹങ്ങളുടെ സംരക്ഷകരാണ് തങ്ങൾ എന്ന് അവർ അവകാശപ്പെടുകയും അതേസമയം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിക്കുന്നത്, ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം കൂടുകയും ചെയ്യുന്നതിന് തുല്യമാണ്. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാരും ക്രിസ്ത്യൻ മാനേജുമെന്റുകളും തമ്മിൽ മൂന്നു വർഷത്തെ കാലാവധിയുള്ള കരാർ നിലവിലുണ്ട്. ഈ കരാരിൽ നിന്നും സംസഥാനസർക്കാർ ഏകപക്ഷീയമായി പിൻമാറുന്നതിന്റെ കാരണം സർക്കാർ വ്യക്തമാക്കണം. മുന്നണികൾ മാറി മാറി അധികാരത്തിൽ വരുമ്പോൾ സർക്ക   Read More of this news...

കരിസ്മാറ്റിക് നവീകരണം സഭയുടെ ആനന്ദം:സാമുവേൽ മാർ ഐറേനിയോസ്

കൊച്ചി: കരിസ്മാറ്റിക് നവീകരണം സഭയുടെ ആനന്ദമാണെന്നും അത് സഭയ്ക്ക് ചെയ്ത നന്മകൾ നിരവധിയാണെന്നും കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ വൈസ് ചെയർമാൻ സാമുവൽ മാർ ഐറീനിയോസ് പറഞ്ഞു. 1967-ൽ സഭയിലാരംഭിച്ച കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ കേരളത്തിലെ ജൂബിലി ആഘോഷങ്ങളുടെ തുടക്കം ആദ്യത്തെ ധ്യാനകേന്ദ്രങ്ങളിലൊന്നായ ഭരണങ്ങാനം അസ്സീസ്സി റിന്യൂവൽ സെന്ററിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്റ്റൺ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിച്ചു. കരിസ്മാറ്റിക് നവീകരണം സഭയുടെ ശ്ലൈഹിക കൂട്ടായ്മയിലേക്ക് ഉൾച്ചേരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജൂബിലി പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ ഓർമ്മിപ്പിച്ചു. വിജയപുരം രൂപതയുടെ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ ജൂബിലി ലോഗോയുടെ പ്രകാശന കർമ്മം നിർവ്വിഹിച്ചു. കേരളത്തിലെ 24 സോണുകളിൽ നിന്നും വിവിധ ധ്യാനകേന്ദ്രങ്ങളിൽ നിന്നുമായി രൂപത ഡയറക്ടർമാർ, കെ.എസ്.ടി.യുടെ മുൻ ചെയർമാന്മാർ, വൈദികർ, സന്യസ്തർ, അല്മായരുൾപ്പെടെ 500 ഓളം പ്രതിനിധികൾ ഈ കൂട്ടായ്മയിൽ പങ്കെടുത്തു. വിദേശത്ത് മലയാളികൾക്കിടയിലെ കരിസ്മാറ്റിക് പ്രവർത്തനങ്ങളുടെ പ്രതിനിധികളായി യു.എ.ഈ., യു.കെ., സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ക്രിസ്തുവിനോടൊത്ത് ആത്മനിറവോടെ സഭയുടെ ഹൃദയത്തിൽ എന്നതാണ് ജൂബിലിയിലെ പ്രമേയം. സമ്മേളനത്തിന് കെ.സി.സി.ആർ.എസ്.ടി. ചെയർമാൻ ഫാ.വർഗ്ഗീസ് മുണ്ടയ്ക്കൽ ഛഎങ ഇമു സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഷാജി വൈക്കത്തുപറമ്പിൽ, സെക്രട്ടറി സെബാസ്റ്റ്യൻ താന്നിക്കൽ എന്നിവർ നേതൃത്വം നൽകി. Source: Sunday Shalom   Read More of this news...

മദർ തെരേസാ നാമകരണം ; ആഘോഷങ്ങൾ പാവങ്ങൾക്കൊപ്പം

കൊൽക്കത്ത: വത്തിക്കാനിൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്റ്റംബർ നാലിന് മിഷനറീസ് ഓഫ് ചാരിറ്റീസ് പാവപ്പെട്ടവരോടൊപ്പം അതാഘോഷിക്കുമെന്ന് മിഷനറീസ് ഓഫ് ചാരിറ്റീസ് അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസ അറിയിച്ചു. മദർ സ്ഥാപിച്ച മിഷൻ പാവങ്ങൾക്കുവേണ്ടി പുനർസമർപ്പണം നടത്തും. അവർക്കുവേണ്ടി പ്രത്യേക സദ്യ ഉണ്ടായിരിക്കും. മിഷനറീസ് ഓഫ് ചാരിറ്റീസ് സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 കന്യാസ്ത്രീകൾ വത്തിക്കാനിൽ നാമകരണ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയിൽനിന്ന് 45 ബിഷപ്പുമാർ പ്രസ്തുത നാമകരണ ചടങ്ങിൽ പങ്കെടുക്കുന്നതാണ്. മദർ തെരേസയുടെ കർമഭൂമിയായിരുന്ന കൊൽക്കത്തയിൽ നാമകരണ ചടങ്ങുകളോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ബലിക്കുപുറമെ, മദറിന്റെ പ്രതിമാസ്ഥാപനം, കലാപ്രദർശനം, ചലചിത്രമേള, ലൊറെറ്റാ കോൺവെന്റിൽനിന്ന് മദർ ഹൗസിലേക്കുള്ള പ്രദക്ഷിണം എന്നിവയും അന്നേദിവസം ഉണ്ടായിരിക്കും. Source: Sunday Shalom   Read More of this news...

അഹങ്കാരത്തെയും ഭീതിയേയും ഞെരുക്കുന്ന ഇടുങ്ങിയ വാതില്‍

വത്തിക്കാനില്‍, പതിവുപോലെ, ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. ഈ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായ നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതാരായിരുന്നു. മദ്ധ്യാഹ്നപ്രാ‍ര്‍ത്ഥന നയിക്കുന്നതിനായി ഫ്രാന്‍സീസ് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആരവങ്ങളും ഉയര്‍ന്നു.വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍.ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, രക്ഷപ്രാപിക്കുന്നതിന് ഇടുങ്ങിയ വാതിലിലൂ‍ടെ പ്രവേശിക്കാന്‍ പരിശ്രമിക്കണം എന്ന് യേശു ജനക്കൂട്ടത്തില്‍ ഒരുവന്‍റെ ചോദ്യത്തിന് ഉത്തരമായി ഉദ്ബോധിപ്പിക്കുന്ന ഭാഗം, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 13, 22 മുതല്‍ 30 വരെയുള്ള വാക്യങ്ങള്‍ തന്‍റെ വിചിന്തനത്തിന് അവലംബമാക്കി.ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പാപ്പായുടെ  പ്രഭാഷണം ഇപ്രകാരമായിരുന്നു:           പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.ഇന്നത്തെ സുവിശേഷ ഭാഗം നമ്മെ ഉപദേശ   Read More of this news...

സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി

കൊടകര: വ്യാഴാഴ്ച വൈകുന്നേരം കൊടകരയിൽ ആരംഭിക്കുന്ന സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തുന്നത് സീറോ മലബാർ സഭയുടെ ലോകമെങ്ങുമുള്ള അമ്പതു ലക്ഷത്തോളം വിശ്വാസികളുടെ പ്രതിനിധികളും സഭയുടെ 32 രൂപതകളിൽനിന്നുള്ള സഭാധ്യക്ഷന്മാരും. ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിലാണു ജനറൽ അസംബ്ലിക്കുള്ള വേദിയൊരുങ്ങുന്നത്. ജനറൽ അസംബ്ലിക്ക് ഇതാദ്യമായാണ് സഭാ ആസ്‌ഥാന കാര്യാലയമായ എറണാകുളം കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിനു പുറത്തു വേദിയൊരുങ്ങുന്നത്. സീറോ മലബാർ സഭയിൽ 59 മെത്രാന്മാരുണ്ട്. മെത്രാപ്പോലീത്തമാരും മെത്രാന്മാരും സഹായമെത്രാന്മാരും അടക്കം 50 മെത്രാന്മാർ അസംബ്ലിയിൽ പങ്കെടുക്കും. വിരമിച്ച മെത്രാന്മാരിൽ ചിലരും എത്തും. എന്നാൽ, ശാരീരിക അസ്വസ്‌ഥതകളുള്ളതിനാൽ വിശ്രമം അനിവാര്യമായ വിരമിച്ച മെത്രാന്മാർ പങ്കെടുക്കില്ല.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വിവിധ സീറോ മലബാർ രൂപതകളെയും സമർപ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികരും 70 സന്യാസിനികളും 220 അല്മായരും ഉൾപ്പടെ 515 പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുക. സീറോ മലബാർ സഭയ്ക്ക് ഇപ്പോൾ 32 രൂപതകളുണ്ട്. ഈയിടെ ബ്രിട്ടനിലെ പ്രസ്റ്റൺ ആസ്‌ഥാനമായുള്ള രൂപതയാണ് ഏറ്റവും ഒടുവിൽ സ്‌ഥാപിതമായത്. പുതിയ രണ്ടു മെത്രാന്മാർ നിയുക്‌തരായതോടെ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. കാനഡയിൽ മിസിസാഗ ആസ്‌ഥാനമായി സഭയ്ക്ക് എക്സാർക്കേറ്റുണ്ട്. ഇന്ത്യയിലും ന്യൂസിലൻഡിലും യൂറോപ്പിലും ഇപ്പോൾ സഭയ്ക്ക് അപ്പസ്തോലിക് വിസിറ്റേറ്റർമാരുമുണ്ട്. ഇന്ത്യയിൽ 29 രൂപതകളാണു സഭയ്ക്കുള്ളത്. ഷിക്കാഗോ, മെൽബൺ, പ്രസ്റ്റൺ എന്നിവയാണ് ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാർ രൂപതകൾ. വിദേശതŔ   Read More of this news...

സീറോ മലബാർ സഭാ സിനഡിനു തുടക്കം

കൊച്ചി: സീറോ മലബാർ സഭയുടെ ഇരുപത്തിനാലാമതു സിനഡ് സഭയുടെ ആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നലെ ആരംഭിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സിനഡിൽ സഭയിലെ 50 മെത്രാന്മാർ പങ്കെടുക്കുന്നുണ്ട്. മേജർ ആർച്ച്ബിഷപ് ദീപം തെളിയിച്ചു സിനഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ പ്രാരംഭധ്യാനം നയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ശൈലി സഭാമക്കൾക്കു നവമായ ചൈതന്യം പകരുന്നതാണെന്നും നേതൃത്വശൈലികളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സഭയിലെ മെത്രാന്മാരും വൈദികരും നേതൃത്വശുശ്രൂഷാരംഗങ്ങളിലുള്ളവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.ദിവംഗതനായ ബിഷപ് മാർ ജയിംസ് പഴയാറ്റിലിനെ സിനഡ് അനുസ്മരിച്ചു. ധന്യമായ ജീവിതം നയിച്ച സഭാനേതാവായിരുന്നു അദ്ദേഹമെന്നും സിനഡ് വിലയിരുത്തി. ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമായി ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട മദർ തെരേസ വിശുദ്ധപദവിയിലേക്കുയർത്തപ്പെടുന്നത് അതീവസന്തോഷകരമാണ്. കാരുണ്യവർഷത്തിൽ സഭയ്ക്കു ലഭിക്കുന്ന വലിയ സമ്മാനവും മാതൃകയുമാണു മദർ തെരേസ.സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങൾ സിനഡ് ചർച്ച ചെയ്യും. 25 മുതൽ 28 വരെ കൊടകരയിൽ നടക്കുന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ സിനഡിലെ മെത്രാന്മാർ സമ്മേളിക്കും. ദൈവജനത്തെ ശ്രവിക്കാനുള്ള നിർണായകമായ അവസരമാണ് അസംബ്ലിയെന്നു സിനഡ് നിരീക്ഷിച്ചു. ആദ്യമായി സിനഡിലെത്തുന്ന പ്രസ്റ്റൺ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കൽ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരെ മേജർ ആർച്ച്ബിഷപ് സ്വാഗതം ചെയ്തു. സിനഡ് സെപ്റ്റംബർ രണ്ടിനു സമാപിക്കും. Source: Deepika   Read More of this news...

തുര്‍ക്കിയില്‍ ചാവേര്‍ ആക്രമണം: പാപ്പായുടെ പ്രാര്‍ത്ഥന

ശനിയാഴ്ച (20/08/16) തുര്‍ക്കിയിലെ ഗാസിയാന്‍ടെപില്‍  ഒരു  വിവാഹച്ച‌ടങ്ങില്‍ ഒരു കുട്ടി ചാവേറായി പൊട്ടിത്തറിച്ച ദുരന്തത്തിനിരകളായവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.ഞായാറാഴ്ച (21/08/16) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനാ വേളയില്‍ ആശീര്‍വ്വാദാന്തരം ഫ്രാന്‍സീസ് പാപ്പാ 50 ലേറെപ്പേര്‍ കൊല്ലപ്പെടുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ ഈ ദുരന്തത്തെക്കുറിച്ചു പരാമര്‍ശിക്കുകയായിരുന്നു.ഈ രക്തരൂഷിതാക്രമണത്തെക്കുറിച്ചുള്ള ഖേദകരമായ വാര്‍ത്ത തനിക്കു ലഭിച്ചുവെന്ന് വെളിപ്പെടുത്തിയ പാപ്പാ ഈ ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും സകലര്‍ക്കും സമാധനമെന്ന അനുഗ്രഹം ലഭിക്കുന്നതിനായി അപേക്ഷിക്കാനും എല്ലാവരെയും ക്ഷണിക്കുകയും  നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.സിറിയയുടെ അതിര്‍ത്തിക്കടുത്തു വരുന്നതും കുര്‍ദു വംശജര്‍ കൂടുതല്‍ വസിക്കുന്നതുമായ ഒരു പ്രദേശമാണ് ഗാസിയന്‍ടെപ്. ഇവിടെ നടന്ന ബോംബാക്രമണത്തില്‍ ചോവേറായത് 12 നും 14നുമിടയ്ക്ക് പ്രായമുള്ള ഒരു കുട്ടിയാണ്.ഇസ്ലാം സാമ്രാജ്യ ഭീകരര്‍, അഥവാ, ഐഎസ് ഭീകരര്‍ ആണ് ഈ ചാവേര്‍ ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെട്ടുന്നു.Source: Vatican Radio   Read More of this news...

മദർ തെരേസയുടെ നാമകരണം: പരിപാടികളുടെ രൂപരേഖയായി

വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുടെ രൂപരേഖ വത്തിക്കാനും മിഷനറീസ് ഓഫ് ചാരിറ്റിയും പ്രഖ്യാപിച്ചു. സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വാരിപ്പുണര്‍ന്നു തന്നോടു ചേര്‍ത്തുനിര്‍ത്തിയ മദര്‍ തെരേസയുടെ കാരുണ്യത്തെ അനുസ്മരിക്കുന്ന ആഘോഷപരിപാടികളാണു സഭ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനു തുടങ്ങുന്ന വിവിധ പരിപാടികള്‍ എട്ടുവരെ നീണ്ടുനില്‍ക്കും.  മദര്‍ തെരേസ സ്ഥാപിച്ച സന്യാസിനീ സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഞ്ചു ശാഖകള്‍ (സന്യാസിനികളുടെ രണ്ടും വൈദികരുടെയും സഹോദരങ്ങളുടെയും അല്മായ മിഷനറിമാരുടെയും ഓരോന്നും) ചേര്‍ന്നു നടത്തുന്ന ڇപാവങ്ങളുടെ തിരുനാള്‍ڈ റോമിലെ തിയറ്റര്‍ ഒളിമ്പിക്കോയില്‍ സെപ്റ്റംബര്‍ ഒന്നിനു പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ നടക്കും. കുറവിലങ്ങാട് സ്വദേശിയും മിഷനറീസ് ഓഫ് ചാരിറ്റി സഭാ സമൂഹങ്ങളുടെ സഹ സ്ഥാപകനും സഭയുടെ അല്മായപ്രസ്ഥാന സ്ഥാപകനും വൈദിക വിഭാഗത്തിന്‍റെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലുമായ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എം.സി. സ്വാഗതം ആശംസിക്കും. രാജി തരകനും സംഘവും അവതരിപ്പിക്കുന്ന ഭാരതീയ തനിമ വിളിച്ചോതുന്ന രംഗപൂജ അവതരിപ്പിക്കും. അസതോമാ സത്ഗമയڈ എന്നു തുടങ്ങുന്ന ബൃഹദാരണ്യക ഉപനിഷത്തിലെ വരികള്‍ എലിസബത്ത് ജോയ് വെള്ളാഞ്ചിയിലും സംഘവും ڇആലപിക്കും. കര്‍ദിനാള്‍ ആഞ്ജലോ കോമാസ്റ്ററിയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ റോമിലുള്ള ഒന്‍പതു സമൂഹങ്ങളുടെ പ്രതിനിധികളും ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ പിയേരിക്കും പ്രഭാഷണം നടത്തും. മദര്‍ തെരേസയുടെ ജീവചരിത്രം രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബാല   Read More of this news...

മദ്യവിപത്തിനെതിരേ ഒഴിഞ്ഞ മദ്യക്കുപ്പികൾകൊണ്ടു ശില്പം

ചെറുവത്തൂർ(കാസർഗോഡ്): മദ്യവിപത്തിനെതിരേ ബോധവത്കരണവുമായി കുട്ടികളുടെ നേതൃത്വത്തിൽ മദ്യക്കുപ്പികൾകൊണ്ടുള്ള അപൂർവ ശില്പമൊരുങ്ങി. പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണു ശില്പി സുരേന്ദ്രൻ കൂക്കാനത്തിന്റെ സഹായത്തോടെ എൻഎസ്എസ് വാളണ്ടിയർമാരായ കുട്ടികൾ അപൂർവ ശില്പമൊരുക്കിയത്.ഇതിന്റെ അനാച്ഛാദനം ഇന്ന് (22-08-2016)  ഉച്ചകഴിഞ്ഞു രണ്ടിനു സംസ്‌ഥാന എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നിർവഹിക്കും.മദ്യപിച്ചു വലിച്ചെറിയുന്ന കുപ്പികൾകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ശില്പമാകും ഇതെന്നാണു ശില്പി സുരേന്ദ്രൻ കൂക്കാനം അവകാശപ്പെടുന്നത്. കാവുകൾ, തോടുകൾ, വയലുകൾ എന്നിവയിലേക്കു വലിച്ചെറിയുന്ന മദ്യക്കുപ്പികൾ വലിയ പാരിസ്‌ഥിതിക പ്രശ്നമാണുണ്ടാക്കുന്നത്. ഈ യാഥാർഥ്യം ലോകത്തെ ബോധ്യപ്പെടുത്താൻ കുട്ടികൾ കണ്ടെത്തിയ മാർഗമായിരുന്നു ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിച്ചു ചേർത്തുവച്ചു ശില്പം തീർക്കുകയെന്നത്. ഇതിനായി കഴിഞ്ഞ ലഹരിവിരുദ്ധ ദിനത്തിൽത്തന്നെ സ്കൂളിന്റെ ഒരു കിലോമീറ്റർ പരിധിയിൽനിന്ന് 25,000 കുപ്പികളാണ് എൻഎസ്എസ് വാളണ്ടിയർമാർ ശേഖരിച്ചത്. ശില്പി സുരേന്ദ്രൻ കൂക്കാനം ആശയം നൽകി സ്കൂളിന്റെ പ്രധാന കവാടത്തിനടുത്തു ശില്പവും ഒരുക്കി. പോരാടുന്ന കീഴാള ദൈവത്തിന്റെ മുഖഭാവത്തോടുകൂടിയ ശില്പമാണു രൂപപ്പെടു ത്തിയത്. Source: Deepika   Read More of this news...

ദളിത് ക്രൈസ്തവ നീതിനിഷേധത്തിനെതിരേ ചങ്ങനാശേരിയിൽ പ്രതിഷേധം ഇരമ്പി

ചങ്ങനാശേരി: ദളിത് ക്രൈസ്തവർക്കു പട്ടികജാതി സംവരണം നിഷേധിക്കുന്നതിനെതിരേ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിലും സമ്മേളനത്തിലും പ്രതിഷേധം ഇരമ്പി. ഭാരത കത്തോലിക്കാ സഭ ആഹ്വാനംചെയ്ത നീതി ഞായർ ദിനാചരണത്തോടനുബന്ധിച്ചാണു റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ ക്രൈസ്തവ മതത്തോടു പുലർത്തുന്ന വിവേചനത്തിനെതിരേയുള്ള താക്കീതും സമരാഹ്വാനവുമായി റാലിയും സമ്മേളനവും മാറി. ഉച്ചകഴിഞ്ഞ് 3.30ന് റെയിൽവേ ബൈപാസ് ജംഗ്ഷനിൽനിന്ന് ആരംഭിച്ച റാലി ചങ്ങനാശേരി അതിരൂ പത വികാരി ജനറാൾ മോൺ. ജെയിംസ് പാലയ്ക്കൽ ഫ്ളാഗ് ഓഫ് ചെയ്തു. നൂറുകണക്കിനാളുകൾ അണിചേർന്ന റാലി നഗരത്തിലൂടെ രണ്ടാം നമ്പർ മുൻസിപ്പൽ ബസ്സ്റ്റാന്റിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം ചങ്ങനാ ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്തു. മതേതര ഭാരതത്തിൽ ദളിത് ക്രൈസ്തവ വിഷയത്തിൽ നിലനിൽക്കുന്നതു മതവിവേചനമാണെന്നും ഇതു മനുഷ്യാവകാശ ലംഘനവും സാമൂഹ്യ അനീതിയുമാണെന്നും മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ക്രൈസ്തവരായ ദളിതർക്കു പട്ടികജാതി സംവരണം അവകാശമാണ്. എന്നാൽ, ബോധപൂർവം ഇതു നിഷേധിക്കുന്നതിനു പിന്നിൽ നിഗൂഢതയാണ്. സുപ്രീംകോടതി ദളിത് ക്രൈസ്തവ സംവരണ വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളോടു നിർദേശം നൽകിയിട്ടും അനങ്ങാപ്പാറ നയമാണു സ്വീകരിക്കുന്നത്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ ധാർമിക സമരത്തിൽ ജാതിമതഭേദ ചിന്തകൾക്കതീതമായി എല്ലാവരും കൈകോർക്കണമെന്നും ആർച്ച്ബിഷപ് ആഹ്വാനംചെയ്തു.വികാരി ജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷതവഹിച്ചു. ഡിസിഎംഎസ് അതിരൂപതാ ഡയറക്ടർ ഫാ.ബെന്നി കുഴിയടിയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ആന്റണി മ&#   Read More of this news...

രക്‌തസാക്ഷികളുടെ വിശ്വാസസാക്ഷ്യം പ്രചോദനമാകണം: ഡോ.സൂസപാക്യം

തിരുവനന്തപുരം: വിശ്വാസത്തിനു വേണ്ടി ജീവൻ ബലികഴിച്ച രക്‌തസാക്ഷികളുടെ വിശ്വാസസാക്ഷ്യം നമുക്കു പ്രചോദനമാകണമെന്ന്് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം. ഫ്രാൻസിൽ വിശുദ്ധ കുർബാന മധ്യേ ഐഎസ് ഭീകരർ വധിച്ച ഫാ. ഷാക്ക് ഹാമലിനെ അനുസ്മരിച്ചും നാലുമാസം മുൻപ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായും അനന്തപുരി ബൈബിൾ കൺവൻഷന്റെ നേതൃത്വത്തിൽ പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രാർഥനാ സംഗമത്തിൽ അനുഗ്രഹസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഭീകരപ്രവർത്തനങ്ങൾ മൂലം സമൂഹത്തിൽ ഭയാനക അന്തരീക്ഷം വർധിച്ചുവരികയാണ്. വിശ്വാസത്തിനുവേണ്ടി ആയിരക്കണക്കിനാളുകളാണ് ഇന്നു മരിക്കുന്നത്. ഇതിന് എപ്പോഴെങ്കിലും എവിടെയെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ എന്നറിയില്ല. സമൂഹത്തിൽ നല്ലത് നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. എന്നാൽ വഴിതെറ്റിയ കുറച്ചുപേർ സമാധാന അന്തരീക്ഷം തകർക്കുന്നു. വലിയ ശക്‌തികൾക്കും രാഷ്ട്രങ്ങൾക്കും പോലും ഇതിനു തടയിടുന്നതിന് സാധിക്കുന്നില്ല. ഭവനങ്ങളിൽ നിന്നും ഇറങ്ങിയാൽ തിരികെയെത്തുമോ എന്നുപോലും അറിയാത്ത അവസ്‌ഥ. മാനസിക വൈകല്യമുള്ളവർക്ക് ഏതു സംവിധാനത്തെയും തകർക്കാമെന്ന അവസ്‌ഥയാണ്. മാനുഷികമായി ചിന്തിച്ചാൽ ഈ ഭീകരതയ്ക്ക് ഒരു അവസാനമുണ്ടോ എന്നു തോന്നാം. എന്നാൽ, ദൈവത്തിനു ദൈവത്തിന്റേതായ പദ്ധതിയുണ്ട്. അതു നിറവേറുക തന്നെ ചെയ്യും. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നു വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. പാരമ്പര്യമായി വിശ്വാസമുണ്ടെന്നു പറയുന്നവരാണ് നാം. പ്രാർഥനയും പരിത്യാഗവുമില്ലാതെ ഒരു ശക്‌തിയെയും നേരിടുന്നതിനു സാധിക്കില്ല. പ്രാർഥനയിൽ അടിയുറച്ചു വിശ്വസിക്കുന്നവർക്ക് ഒരു ശക്‌തിയെയും ഭയക്കാനില്ല. വിശ   Read More of this news...

സീറോ മലബാർ സഭ അസംബ്ലി കൊടകരയിൽ August 25 മുതൽ 28 വരെ

തൃശൂർ: സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി 25 മുതൽ 28 വരെ കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടക്കും. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന അസംബ്ലിയിൽ സഭയുടെ 50 മെത്രാന്മാർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 515 പ്രതിനിധികൾ പങ്കെടുക്കും. ആധുനിക കാലത്തിന്റെ വെല്ലുവിളികളോട് സഭയുടെ പ്രതികരണം എന്നതാണ് മുഖ്യ ചർച്ചാവിഷയം. ഈ കേന്ദ്രപ്രമേയത്തിന് കീഴിൽ കുടുംബം, ലളിതജീവിതം, പ്രവാസികൾ എന്നിവ ഉപവിഷയമായി സ്വീകരിക്കും. കേരളത്തിലും പുറത്തുമുള്ള സീറോ മലബാർ സഭാംഗങ്ങളായ മെത്രാന്മാർ, വൈദിക-സന്യസ്ത പ്രതിനിധികൾ, രൂപതകളിൽനിന്നുള്ള പ്രതിനിധികൾ എന്നിവരാണ് സഭാജീവിതത്തിൽ സുപ്രധാനമായ ഈ അസംബ്ലിയിൽ പങ്കെടുക്കുന്നത്. വിവിധ സമർപ്പിത സന്യാസ സമൂഹങ്ങളെയും 32 സീറോ മലബാർ രൂപതകളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികരും 70 സന്യാസിനിമാരും 220 അൽമായരും ഉൾപ്പെടെ 515 പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ അസംബ്ലിക്കു തുടക്കമാകും. തുടർന്ന് നടക്കുന്ന സമ്മേളനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോരെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി അധ്യക്ഷത വഹിക്കും. കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവർ പ്രസംഗിക്കും. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അടക്കം വിവിധ ക്രൈസ്തവ സഭകളുടെ മെത്രാന്മാർ വിവിധ ദിവസങ്ങളിൽ അസംബ്ലിയിൽ സന്ദർശനം നടത്തും. വിവിധ വിഷയങ്ങളിലുള്ള പ്രബന്ധാവതരണം, ചർച്ച, &   Read More of this news...

പ്രാര്‍ത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ്

നിഷ്ഫലമെന്നു തോന്നിയാലും പ്രാര്‍ത്ഥനാശീലം ഒരിക്കലും ഉപേക്ഷിക്കരുത്. ആഗസ്റ്റ് 18-തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.Never abandon prayer, even when it seems pointless to pray.Source: Vatican Radio   Read More of this news...

അപരനെ അന്തസ്സാരവിഹീനനായി കാണുന്നത് മനുഷ്യപ്രകൃതിവിരുദ്ധം

അപരനെ അന്തസ്സാരവിഹീനനും, അതിലുപരി, ദുരിതഹേതുവും, വിഘ്നവുമായി മാറ്റുന്ന സ്വാര്‍ത്ഥതാല്പര്യത്തിന്‍റെ ചക്രവാളത്തില്‍ സ്വയം തളച്ചിടുന്ന പ്രലോഭനത്തില്‍ മനുഷ്യന്‍ പലപ്പോഴും വീണുപോകുന്നതിനെതിരെ മാര്‍പ്പാപ്പാ മുന്നറിയിപ്പു നല്കുന്നു.മറ്റുള്ളവരെ ഇത്തരത്തില്‍ കാണുന്നത് മനുഷ്യപ്രകൃതിക്ക് ചേര്‍ന്നതല്ലെന്നും   ഫ്രാന്‍സീസ് പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.ഇറ്റലിയില്‍, റോമില്‍ നിന്ന് 360 കിലോമീറ്ററിലേറെ വടക്കുകിഴക്ക്, സ്ഥിതിചെയ്യുന്ന റിമിനി പട്ടണത്തില്‍ ആരംഭിച്ചിരിക്കുന്ന മുപ്പത്തിയേഴാം ജനതകളുടെ സൗഹൃദസമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വെള്ളിയാഴ്ച(19/08/16) ആരംഭിച്ചതും ഇരുപത്തിയഞ്ചാം തിയതി വ്യാഴാഴ്ച വരെ നീളുന്നതുമായ ഈ സപ്തദിന സമ്മേളനത്തിനുള്ള ഈ സന്ദേശം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട് റിമിനി രൂപതയുടെ മെത്രാന്‍ ഫ്രാന്‍ചെസ്കൊ ലമ്പിയാസിക്ക് സമ്മേളനാരംഭദിനത്തില്‍ അയച്ചുകൊടുക്കുകയായിരുന്നു.കു‍ഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ മനുഷ്യവ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ സൗഷ്ഠവം കണ്ടെത്തുകയും, ഏക പിതാവായ ദൈവത്തിന്‍റെ  മക്കളെന്നനിലയില്‍ മറ്റുള്ളവരെ സഹോദരങ്ങളായി കാണുകയും ആദരിക്കുകയും ചെയ്തുകൊണ്ട് കൂടിക്കാഴ്ചനടത്താന്‍ പഠിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ തന്‍റെ   സന്ദേശത്തില്‍  അനുസ്മരിക്കുന്നു.എന്നാല്‍ വ്യക്തിസ്വാതന്ത്ര്യവാദം നമ്മെ അപരനില്‍ നിന്ന് അകറ്റുകയും അപരന്‍റെ കുറ്റങ്ങളിലും കുറവുകളിലും ഊന്നല്‍ നല്കുകവഴി സഹജീവനത്തിനുള്ള ആഗ്രഹത്തിനും കഴിവിനും മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നുവെന്നു   Read More of this news...

മദർ തെരേസയുടെ വിശുദ്ധപദവി: കൊൽക്കത്ത ഒരുക്കത്തിൽ

കൊൽക്കത്ത: മദർ തെരേസ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിന്റെ ആഹ്ലാദത്തിലാണ് കൊൽക്കത്ത. നഗരത്തിലെ ഫോട്ടോഗ്രാഫർമാരായ ചെറുപ്പക്കാർ മദർ തെരേസയുമായി ബന്ധപ്പെട്ട സ്ഥാ പനങ്ങളുടെയും മദർ തെരേസയുടെ വിരൽപ്പാടുകൾ പതിഞ്ഞ സ്ഥലങ്ങളുടെയും ഫോട്ടോകൾ എടുക്കുന്ന തിരക്കിലാണ്. സെപ്റ്റംബർ നാലിന് വത്തിക്കാനിൽ നടക്കുന്ന വിശുദ്ധ പ്രഖ്യാപനചടങ്ങിനോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാനാണ് ഫോട്ടോകൾ. ചടങ്ങിൽ അവർ സംബന്ധിക്കുന്നത് സ്വന്തം ചെലവിലാണ്. എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും ഉൾപ്പെട്ടവർ അക്കൂട്ടത്തിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം മദർ തെരേസ നാടിന്റെ പു ണ്യവും വെളിച്ചവുമാണ്. കൊൽക്കത്തക്ക് ലഭിച്ച അംഗീകാരമായിട്ടുകൂടിയാണ് വിശുദ്ധ പദവിയെ അ വർ കാണുന്നത്. കൊൽക്കയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ മദറിന്റെ ആശയങ്ങൾ ചേർത്ത് ഒരുക്കിയിരിക്കുന്ന പെയിന്റിംഗുകളുടെ എക്‌സിബിഷനും നടന്നുവരുന്നു. കൊൽക്കത്തയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ പാർക്ക് സ്ട്രീറ്റ് പേര് മദർ തെരേസ സരണിയെന്ന് അവർ മാറ്റിക്കഴിഞ്ഞു. മദറിനോടുള്ള ആദരസൂചകമായി ക്രിസ്മസ് വരെ പലവിധത്തിലുള്ള പരിപാടികൾ പ്ലാൻചെയ്തിട്ടുണ്ട്. മദറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാന മന്ദിരം എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്. പാവങ്ങളുടെ അമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരാനും പ്രാർത്ഥിക്കാനുമായി മദറിന്റെ ശവകുടീരത്തിൽ എത്തുന്ന ആളുകളുടെ എണ്ണം കൂടിവരുകയാണ്. ആരും അവിടെ ജാതിയോ മതമോ അന്വേഷിക്കുന്നില്ല. കലാകാരന്മാർ, എഴുത്തുകാർ, വൈദികർ, സാധാരണ വിശ്വാസികൾ തുടങ്ങി സമൂഹത്തി ന്റെ നാനാതുറകളിലുള്ളവർ അക്കൂട്ടത്തിലുണ്ട്. ő   Read More of this news...

ലോക മതാന്തര സമാധാന പ്രാര്‍ത്ഥന സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ അസ്സീസിയില്‍

അസ്സീസിയില്‍ നടക്കാന്‍പോകുന്ന ലോക മതാന്തര സമാധാന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സീസ് പാപ്പായും പങ്കുചേരും.പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം, പ്രസ്സ് ഓഫീസ്‍ വ്യാഴാഴ്ച (18/08/16) വെളിപ്പെടുത്തിയതാണിത്.സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ നടക്കുന്ന ഈ പ്രാര്‍ത്ഥനാസമ്മേളനത്തിന്‍റെ സമാപനദിനത്തില്‍, അതായത്, ഇരുപതാം തിയതി ചൊവ്വാഴ്ച ആയിരിക്കും അതില്‍ പാപ്പാ സംബന്ധിക്കുക. റോം ആസ്ഥാനമാക്കി സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിശുദ്ധ എജീദിയോയുടെ സമൂഹം അസ്സീസിയിലെ ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിന്‍റെയും അസ്സീസിരൂപതയുടെയും സഹകരണത്തോടെ  സംഘടിപ്പിക്കുന്ന ഈ പ്രാര്‍ത്ഥനാദിനത്തിന്‍റെ വിചിന്തന പ്രമേയം "സമാധനദാഹം. മതങ്ങളും സംസ്കാരങ്ങളും സംവാദത്തില്‍ " എന്നതാണ്.മൂന്നു പതിറ്റാണ്ടുമുമ്പ്, 1986 ഒക്ടോബറില്‍ വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ വിശ്വശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതിന് വിളിച്ചുകൂട്ടിയ വിവിധമതനേതാക്കളുടെ പ്രാ‍ര്‍ത്ഥനാസമ്മേളനത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് വിശുദ്ധ എജീദിയോയുടെ സമൂഹം അനുവര്‍ഷം ഈ സമാധാനത്തിനായുള്ള മതാന്തര പ്രാര്‍ത്ഥനാദിനത്തിന് നേതൃത്വമേകുന്നത്.അക്കൊല്ലം ഒക്ടോബര്‍ 27 ന്, ലോക പ്രാര്‍ത്ഥനാദിനത്തില്‍ സംബന്ധിച്ച, 11 അക്രൈസ്തവമതങ്ങളുടെ ദലൈലാമയുള്‍പ്പടെയുള്ള നേതാക്കളും വിവിധ 32 ക്രൈസ്തവമതവിഭാഗങ്ങളുടെ നേതാക്കളുമടക്കം 160ഓളം പേര‌ടങ്ങിയ സംഘത്തെ വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ സംബോധന ചെയ്തിരുന്നു.Source: Vatican Radio   Read More of this news...

ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് വത്തിക്കാനില്‍ - പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച

ആഗസ്റ്റ് 17-ാം തിയതി ബുധനാഴ്ച വൈകുന്നേരമായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ്, ഫ്രാന്‍ഷ്വാ ഒളാന്ത വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.  40 മിനിറ്റു നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച. സൗഹൃദത്തിന്‍റെയും നയതന്ത്രബന്ധത്തിന്‍റെയും, സമാധാനത്തിന്‍റെയും ശ്രേയസ്സിന്‍റെയും പ്രതീകങ്ങളായ സമ്മാനങ്ങള്‍ ഇരുപക്ഷവും കൈമാറുകയും, ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.ജൂലൈ 26-ന് ഫ്രാന്‍സിലെ നോര്‍മണ്ടിയിലുള്ള വിശുദ്ധ എത്തിയേനയുടെ ദേവാലയത്തില്‍ വൈദികന്‍, ഷാക് ഹാമലിനെ ഭീകരര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഖേദപൂര്‍വ്വകമായ അനുസ്മരണം, അധികാരത്തിനും സമ്പത്തിനുമായി ഇന്ന് നടമാടുന്ന ചിന്നിച്ചിതറിയ മൂന്നാം ലോക മഹായുദ്ധം,  കൂടിയേറ്റത്തെ തുറവോടെ കാണുന്ന വിശ്വസാഹോദര്യത്തിന്‍റെ നവമായ ലോകവീക്ഷണം എന്നിവ ഫ്രഞ്ച് പ്രസിഡന്‍റ് ഒളാന്തിനോട് പാപ്പാ പങ്കുവച്ചതായി  വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പിന്നീട് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹോളിനോടു ചേര്‍ന്നുള്ള സന്ദര്‍ശകരുടെ മുറിയില്‍ പാപ്പാ ഫ്രാന്‍സിസും പ്രസിഡന്‍റ് ഒളാന്തുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം, സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നുവരുമായും ഫ്രഞ്ച് പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി.2014 ജനുവരിയില്‍ വത്തിക്കാനില്‍വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള പ്രസിഡന്‍റ് ഒളാന്തിന്‍റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.  ഫ്രാന്‍സിന്‍റെ വത്തിക്കാനിലേയ്ക്കുള്   Read More of this news...

ഹൃദ്രോഗവിദഗ്ദ്ധരുടെ സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും

ആഗസ്റ്റ് 31 - ബുധനാഴ്ചയാണ് യൂറോപ്പിലെ ഹൃദ്-രോഗവിദഗ്ദ്ധരുടെ സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യുന്നത്. യൂറോപിലെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി (European Society of Cardiology - ESC) സംഘടിപ്പിക്കുന്ന സംഗമം ആഗസ്റ്റ് 27-മുതല്‍ 31-വരെ തിയതികളില്‍ റോമിലാണ് സംഗമിക്കുന്നത്. രാജ്യാന്തര സമ്മേളന കേന്ദ്രമായ Fair of Rome-ലാണ് ഈ വന്‍സംഗമം നടക്കാന്‍ പോകുന്നത്. 140 രാജ്യങ്ങളില്‍നിന്നുമുള്ള 35,000-ത്തോളം ഹൃദ്രോഗവിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ സംഗമത്തില്‍ പങ്കെടുക്കും.ആഗസ്റ്റ് 31- ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷം ഡോക്ടര്‍മാരുടെ കൂട്ടായ്മയെ അഭിസംബോധനചെയ്യാന്‍ പാപ്പാ പുറപ്പെടുമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക്  ആഗസ്റ്റ് 18-ാം തിയതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. വത്തിക്കാനില്‍നിന്നും 20-കി.മി. അകലെ റോമിന്‍റെ തെക്കു പടിഞ്ഞാറന്‍ പ്രാന്തത്തിലുള്ള സമ്മേളന നഗറിലേയ്ക്ക് പാപ്പാ കാറിള്‍ സഞ്ചരിക്കും.ജൂലൈ-ആഗസ്റ്റ് മാസങ്ങള്‍ യൂറോപ്പില്‍ അവധിക്കാലമാണെങ്കിലും പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ത്തന്നെയുണ്ട്. ക്യാസില്‍ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍പ്പോയി വിശ്രമിച്ചിരുന്ന തന്‍റെ മുന്‍ഗാമികളുടെ പതിവു തെറ്റിച്ചാണ്, വത്തിക്കാനിലെ പേപ്പല്‍ വസതി 'സാന്താ മാര്‍ത്ത'യില്‍ താമിസിച്ചുകൊണ്ട് അനുദിന പ്രവൃത്തികളില്‍ വ്യാപൃതനായി പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടുപോകുന്നത്. ഏതാനും ചില പൊതുപരിപാടികള്‍ മാത്രം ഒഴിവാക്കിയിട്ടുണ്ടെങ്കിലും,  അനുദിന ജോലികളില്‍ പൂര്‍ണ്ണമായും വ്യാപൃതനാണെന്ന കാര്യം പാപ്പാ ബര്‍ഗോളിയോയുടെ പ്രതേയ്കത തന്നെ! Source: Vatican Radio   Read More of this news...

"നിങ്ങള്‍ക്കു സമാധാനം : പാപ്പായുടെ ജോര്‍ജിയ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യ

"നിങ്ങള്‍ക്കു സമാധാനം" പാപ്പായുടെ ആസന്നമായ ജോര്‍ജിയ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നു. ഉത്ഥിതനായ ക്രിസ്തു ഭയന്ന് കതകടച്ചരിക്കുകയായിരുന്ന ശിഷ്യരോടു പറയുന്ന ഈ വാക്കുകള്‍ യോഹന്നാന്‍റെ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലെ പത്തൊമ്പതാം വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്.കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ ജോര്‍ജിയ സന്ദര്‍ശനം നടക്കുന്നത് അടിവരയിട്ടുകാട്ടുകയും ലോകത്തില്‍, പ്രത്യേകിച്ച് ഏഷ്യയുടെ ആ പ്രദേശത്ത് സമാധാനം സംസ്ഥാപിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ മുദ്രാവാക്യമെന്ന് വത്തിക്കാന്‍ ദിനപ്പത്രം "ലൊസ്സെര്‍വത്തോരെ റൊമാനൊ" നീരീക്ഷിക്കുന്നു.സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ നീളുന്ന തന്‍റെ പതിനാറാമത്തെതായ ഈ വിദേശ അപ്പസ്തോലിക പര്യടനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ അയല്‍രാജ്യമായ അസ്സെര്‍ബൈജാനും ഉള്‍പ്പെടുത്തിയിരിക്കുന്നു.source: Vatican Radio   Read More of this news...

കര്‍ദ്ദിനാള്‍ വിങ്കൊ പുള്‍യിത്സ് അഗതികളുടെ അമ്മയുടെ ജന്മസ്ഥലമായ സ്കോപ്യെയിലേക്ക്

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനാനന്തരം അഗതികളുടെ അമ്മയുടെ ജന്മസ്ഥലമായ സ്കോപ്യെയില്‍ (SKOPJE) ആചരിക്കപ്പെടുന്ന കൃതജ്ഞതാപ്രകടനദിനത്തില്‍ കര്‍ദ്ദിനാള്‍ വിങ്കൊ പുള്‍യിത്സ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കും.ശനിയാഴ്ചയാണ് (20/08/16) ഫ്രാന്‍സീസ് പാപ്പാ ഈ നിയമനഉത്തരവ് പുറപ്പെടുവിച്ചത്.ബോസ്നിയ ഹെര്‍സ്സഗോവീനയിലെ സരയേവൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പാണ് കര്‍ദ്ദിനാള്‍ വിങ്കൊ പുള്‍യിത്സ്.സ്കോപ്യെയില്‍ സെപ്ററംബര്‍ 11 നാണ് കൃതജ്ഞതാദിനാചരണം.ഇന്നത്തെ മാസിഡോണിയ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ സ്കൊപ്യെയില്‍ 1910 ആഗസ്റ്റ് 26 നാണ് വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ ജനനം. 1997 സെപ്ററംബര്‍ 5 ന് മരണമടഞ്ഞ അഗതികളുടെ അമ്മയെ ഫ്രാന്‍സീസ് പാപ്പാ സെപ്റ്റംബര്‍ 4 ന്, ഞായറാഴ്ച വത്തിക്കാനില്‍ വച്ച് വിശുദ്ധയായി പ്രഖ്യാപിക്കും.ഇന്ത്യയുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിന്‍റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിനിധി സംഘം വിശുദ്ധപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ സംബന്ധിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ്  വെളിപ്പെടുത്തിയിരുന്നു. Source: Vatican Radio   Read More of this news...

അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക:ബാന്‍ കി മൂണ്‍

ലോകത്തില്‍ ദുരിതത്തിലാണ്ടവരോട് കാരുണ്യം കാട്ടാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും മാറ്റത്തിനായി യത്നിക്കാനും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍  ബാന്‍ കി മൂണ്‍ ആഹ്വാനം ചെയ്യുന്നു.2009 മുതല്‍ അനുവര്‍ഷം ആഗസ്റ്റ് 19 ലോക ജീവകാരുണ്യദിനമായി (WORLD HUMANITARIAN DAY) ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ഈ ദിനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.തങ്ങളുടെ ജീവന്‍ നിലനിറുത്തുന്നതിന് ഇന്ന് ലോകത്തില്‍ 13 കോടിയോളം ജനങ്ങള്‍ മാനവികസഹായത്തെ ആശ്രയിക്കേണ്ടിവരുന്ന വേദനാജനകമായ അവസ്ഥയും ഐക്യരാഷ്ട്രസഭയുടെ മേധാവി ബാന്‍ കി മൂണ്‍ തന്‍റെ സന്ദേശത്തിന്‍റെ ആരംഭത്തില്‍ അനുസ്മരിക്കുന്നു.മക്കള്‍ക്ക് എന്ത് വാങ്ങണം ഭക്ഷണമോ അതോ മരുന്നോ എന്ന് നിശ്ചയിക്കേണ്ടി വരുന്ന മാതാപിതാക്കള്‍, പള്ളിക്കൂടമോ അല്ലെങ്കില്‍ സ്വന്തം കുടുംബത്തിന് താങ്ങകാന്‍ ജോലിയോ തിര‍ഞ്ഞെടുക്കേണ്ടിവരുന്ന കുട്ടികള്‍, ബോംബ്സ്ഫോടനങ്ങള്‍ക്കിരകളാകണോ അതോ സാഹസകിമായി കടല്‍ കടന്നും രക്ഷപ്പെടാന്‍ ശ്രമിക്കണോ എന്നു തീരുമാനിക്കേണ്ടിവരുന്നവര്‍ അങ്ങനെ  അനുദിന ജീവിതത്തില്‍ ബുദ്ധിമുട്ടു നിറഞ്ഞ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടിവരുന്ന സ്ത്രീപുരുഷന്മാരും കുട്ടികളുമടങ്ങുന്നവരാണ് ഇവരെന്നും അദ്ദേഹം പറയുന്നു.യാതനകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ലോക ജീവകാരുണ്യദിനാചരണമെന്നും ബാന്‍ കി മൂണ്‍  പ്രസ്താവിച്ചു.പാവപ്പെട്ടവരും പാര്‍ശ്വവത്കൃതരും വേധ്യരുമായവരെ സഹായിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞവരെയും അനുസ്മരിക്കുന്നതിനുള്ള ഒരു ദിനമാണിതെന്ന് 2009 ല്‍ ഈ ദിനാചരണം ഏര്‍പ്പെടുത്തിയ വേളയില്‍ ഐക്യരാഷ്ട്ര സഭ വ്യക്തമാക്കയിരുന്നു. അതുകൊ&   Read More of this news...

അതിരുകളില്ലാത്ത ഭിഷഗ്വരന്മാര്‍ യെമനില്‍ നിന്നു പിന്‍വലിയും

സൗദി അറേബിയയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ കനത്ത വ്യോമാക്രമണത്തിന്‍റെ വേദിയായ യെമന്‍റെ ഉത്തരഭാഗത്തുള്ള ആറു ആശുപത്രികളിലെ തങ്ങളുടെ ജീവനക്കാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അതിരുകളില്ലാത്ത ഭിഷഗ്വരന്മാര്‍ (MSF) എന്ന സംഘടന വെളിപ്പെടുത്തി.ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഈ ആറെണ്ണത്തില്‍ 4 ആശുപത്രികളില്‍ ബോബാക്രമണം ഉണ്ടായതും ഇക്കഴിഞ്ഞ പതിനഞ്ചാം തിയതി 19 പേരുടെ ജീവനെടുത്ത ബോംബാക്രമണം ആബ്സിലെ ആശുപത്രിയിലുണ്ടായതും ഈ തീരുമാനത്തിനു കാരണമാണെന്ന് ഈ സംഘടനയുടെ ഒരു പ്രതിനിധി റൊബേര്‍ത്തൊ   സ്കയീനി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.തങ്ങളുടെ സേവനം ആവശ്യമായിരിക്കുന്ന ഇടങ്ങളില്‍ നിന്ന് ഇങ്ങനെ ജീവനക്കാരെ പിന്‍വലിക്കേണ്ടിവരുന്നത് പ്രയാസം തന്നെയാണെന്നും, ജീവകാരുണ്യ പ്രവര്‍ത്തന സംബന്ധിയായ അന്തരാഷ്ട്രനിയമാവകാശങ്ങള്‍ ഉറപ്പാക്കപ്പെടാത്ത അവസ്ഥയിലാണ് ഈ കടുത്ത തീരുമാനം കൈക്കൊള്ളേണ്ടിവന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.Source: Vatican radio   Read More of this news...

സിറിയയില്‍ 37 ലക്ഷത്തിലേറെ കുട്ടികള്‍ ദയനീയാവസ്ഥയില്‍

സിറിയയില്‍ 5 വയസില്‍ താഴെ പ്രായമുള്ള 37 ലക്ഷത്തിലേറെ കുട്ടികളുടെ ദയനീയാവസ്ഥയില്‍ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF ) ആശങ്കപ്രകടിപ്പിക്കുന്നു.സംഘര്‍ഷങ്ങളും പലായനങ്ങളും അനിശ്ചിതത്വങ്ങളുമല്ലാതെ മറ്റൊന്നും അവര്‍ക്കറിയില്ല എന്നൊരവസ്ഥയാണ് അവിടെ നിലവിലുള്ളതെന്ന് ശിശുക്ഷേമ നിധിയുടെ സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലുള്ള കാര്യാലയത്തിന്‍റെ വക്താവ് ക്രിസ്റ്റഫ് ബുള്യുറാക് പറഞ്ഞു.സിറിയക്കാരായ മൂന്നു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ അയല്‍ നാടുകളില്‍ അഭയാര്‍ത്ഥികളായിട്ടാണ് ജനിച്ചിരിക്കുന്നതെന്നും അദ്ദഹം വെളിപ്പെടുത്തി.കടുത്തപോരാട്ടവേദിയായ ആലെപ്പൊയിലെ സ്ഥിതിഗതികളെക്കുറിച്ചു സൂചിപ്പിക്കുന്ന ബുള്യുറാക് കഴിഞ്ഞ രണ്ടാഴ്ചകളായിട്ട് അവിടെ ശുദ്ധജലത്തിന്‍റെ അഭാവം രൂക്ഷമായിരിക്കയാണെന്ന് പറഞ്ഞു.Source: Vatican Radio   Read More of this news...

പാപ്പായുടെ സാന്നിധ്യം ആന്ദദായകം-മാര്‍ക്കൊ ഇമ്പല്ല്യാത്സൊ

സമാധാനത്തിനു വേണ്ടി അസ്സീസിയില്‍ സംഘടിപ്പിക്കപ്പെടുന്ന  മതാന്തര പ്രാര്‍ത്ഥനാസമ്മേളനത്തില്‍, സെപ്റ്റംബര്‍ 20ന്,  ഫ്രാന്‍സീസ് പാപ്പായുടെ ഭാഗഭാഗിത്വം ഉണ്ടാകുമെന്ന വാര്‍ത്തയില്‍ വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്‍റെ തലവന്‍ മാര്‍ക്കൊ ഇമ്പല്ല്യാത്സൊ അതിയായ ആനന്ദം രേഖപ്പെടുത്തുന്നു.അക്രമങ്ങളാല്‍ യാതനകളനുഭവിക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും  യുദ്ധങ്ങള്‍ക്കും ഇരകളായിത്തീരുകയും ചെയ്യുന്ന നിരിവധിപ്പേര്‍ ഇന്ന്  സമാധാനത്തിനായി കേഴുകയാണെന്ന് പാപ്പായുടെ സാന്നിധ്യമുണ്ടാകുമെന്ന അറിയിപ്പില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയില്‍ അദ്ദേഹം അനുസ്മരിക്കുന്നു. Source: Vatican Radio   Read More of this news...

അറബുനാടുകളിലെ ജനങ്ങളുടെ ദുരവസ്ഥയെ രാഷ്ട്രീയവത്ക്കരിക്കരുത്

അറബുനാടുകളില്‍ സാമൂഹ്യ മത വിവേചനങ്ങള്‍ക്ക് ഇരകളാകുകയും കൊടുംദാരിദ്ര്യത്തിലമരുകയും ചെയ്യുന്ന ജനങ്ങളുടെ ദുരവസ്ഥയെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ഉത്തര അറബുനാടുകളിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് കമില്ലൊ ബാല്ലിന്‍.അരനൂറ്റാണ്ടോളമായി അറബുനാടുകളില്‍ സേവനമനുഷ്ഠിക്കുന്ന ഇറ്റലി സ്വദേശിയായ അദ്ദേഹം ഇറ്റലിയിലെ റിമിനി പട്ടണത്തില്‍ ആരംഭിച്ചിരിക്കുന്ന ജനതകളുടെ മൈത്രിസംഗമത്തില്‍ സംബന്ധിക്കാനെത്തിയ വേളയില്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തിലാണ് ഇതു പറഞ്ഞത്.ജനങ്ങള്‍ പട്ടിണിയുടെയും വിവേചനത്തിന്‍റെയും സംഘര്‍ഷങ്ങളുടെയുമായ ദുരിതജീവിതം നയിക്കുന്ന അവസ്ഥയെപ്പറ്റി പരാമര്‍ശിച്ച അദ്ദേഹം ഫ്രാന്‍സീസ് പാപ്പാ റിമിനി സമ്മേളനത്തിനു നല്കിയ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞ സംഭാഷണം, അപരനെ സ്വീകരിക്കല്‍ എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സാഹോദര്യത്തിന്‍റെയും അപരനെ ഉള്‍ക്കൊള്ളേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് നാം എന്നും അവബോധമുള്ളവരായിരിക്കണം എന്ന് ഓര്‍മ്മിപ്പിച്ചു.Source: Vatican Radio   Read More of this news...

ആഗസ്റ്റ് 21 2016: നീതി ഞായര്‍

ഭാരതകത്തോലിക്കാസഭ ഈ ഇരുപത്തിയൊന്നിന് (21/08/16) നീതി ഞായര്‍ ആചരിക്കുന്നു.ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കഴിഞ്ഞുവരുന്ന ഞായറാണ് ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘം, സിബിസിഐ, ഈ വാര്‍ഷികാചരണത്തിനായി നിശ്ചയിച്ചിരിക്കുന്നത്.സമൂഹത്തിന്‍റെ കാര്യത്തില്‍ ഔത്സുക്യം പുലര്‍ത്താനും അങ്ങനെ നീതിയുടെതായ ആവശ്യങ്ങള്‍ നിറവേറ്റാനും ഉത്തരവാദിത്വമുള്ള സകലരിലും ഭരണകൂടങ്ങളിലും കൂടുതല്‍ അവബോധം ജിനിപ്പിക്കുകയാണ് 1983 മുതല്‍ ഭാരതകത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ നീതിസമാധാനസമിതിയുടെ ആഭിമുഖ്യത്തില്‍ അനുവര്‍ഷം ആചരിക്കുന്ന നീതിഞായറിന്‍റെ ലക്ഷ്യം.പിറന്ന നാട്ടില്‍ ഇന്നും നീതിക്കായി കേഴുന്ന ദളിത് ക്രൈസ്തവരില്‍ കേന്ദ്രീകൃതമാണ് ഇക്കൊല്ലത്തെ (2016) ഈ ദിനാചരണം.ഹൈന്ദവ,ബുദ്ധ, സിക്കു മതാനുയായികളായ ദളിതരെ അപേക്ഷിച്ച് ക്രിസ്തുമതസ്ഥരും ഇസ്ലാം അനുയായികളുമായ ദളിതര്‍ക്ക് മതസ്വാതന്ത്ര്യം സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ തുടങ്ങിയവ നിഷേധിക്കപ്പെടുകയാണെന്ന് നീതിഞായര്‍ ആചരണത്തോടനുബന്ധിച്ച് കേരളത്തിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ, (കെസിബിസി) പിന്നോക്ക വഭാഗങ്ങള്‍ക്കായുള്ള സമിതി പുറപ്പെടുവിച്ച സന്ദേശം ഖേദം പ്രകടിപ്പിക്കുകയും ദളിതരോടുള്ള ഐക്യദാര്‍ഢ്യവും പ്രതിജഞാബദ്ധതയും നവീകരിക്കാനും തനിമ നിലനിര്‍ത്താന്‍ ദളിതരെ സഹായിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.മനുഷ്യമഹത്വവും തുല്യപരിഗണനയും അന്യായമായി നിഷേധിക്കപ്പെട്ടിരിക്കുന്ന അവരോടൊപ്പം നിന്നുകൊണ്ട് അവരുടെ സഹനങ്ങളില്‍ സാന്ത്വനമാകാന്‍ ഈ സമിതി ഏവരേയും ക്ഷണിക്കുന്നു.Source: Vatican Radio   Read More of this news...

വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്തംബർ 11ന്

കൊച്ചി: ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ മരിയൻ തീർത്ഥാടനത്തിനും കുടുംബ വിശുദ്ധീകരണ ബൈബിൾ കൺവെൻഷനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകസമിതി ചെയർമാൻ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ അറിയിച്ചു. സെപ്തംബർ 11നാണ് വല്ലാർപാടത്തേക്കുള്ള പ്രശസ്തമായ മരിയൻ തീർത്ഥാടനം. നാലു മുതൽ എട്ടുവരെ തീയതികളിൽ കൺവെൻഷൻ നടക്കും. കൺവെൻഷനും തീർത്ഥാടനത്തിനും മുന്നോടിയായ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള പ്രയാണം ആഗസ്റ്റ് 21ന് രാവിലെ 8.45ന് വല്ലാർപാടത്തുനിന്നാരംഭിക്കും. വരാപ്പുഴ അതിരൂപതയിലെ 8 ഫൊറോനകളിലൂടെയും കടന്നുപോകുന്ന പ്രയാണം ആഗസ്റ്റ് 28ന് വൈകീട്ട് 5.20ന് വല്ലാർപാടം ബസിലിക്കയിൽ തിരിച്ചെത്തും. പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിനു മുന്നോടിയായാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന ബൈബിൾ കൺവെൻഷനും തീർത്ഥാടനവും നടക്കുന്നത്. സെപ്തംബർ 24നാണ് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ. മരിയൻ കൺവെൻഷനുള്ള പന്തലിന്റെ കാൽനാട്ടു കർമവും ഛായാചിത്രപ്രയാണത്തിനുള്ള വാഹനത്തിന്റെ ആശിർവാദവും വല്ലാർപാടം ബസിലിക്കയിൽ ഇന്നലെ (ആഗസ്റ്റ് 19) വൈകീട്ട് നടന്ന ചടങ്ങിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ നിർവഹിച്ചു. ദൈവാനുഗ്രഹം സമൃദ്ധമായുണ്ടാകാനും നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്താനും തീർത്ഥാടനവും ബൈബിൾകൺവെൻഷനും സഹായിക്കുമെന്ന് ആർച്ച്ബിഷപ് പറഞ്ഞു. സെപ്തംബർ നാലു മുതൽ എട്ടു വരെ നീണ്ടുനിൽക്കുന്ന കുടുംബ നവീകരണ ബൈബിൾ കൺവെൻഷൻ നാലിന് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ ദിവ്യബലിയോടെയാണ് ആരംഭിക്കുന്നത്. എട്ടിനു നടക്കുന്ന സമാപന ദിവ്യബലിയിൽ കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാർമികത്വം വഹിക്കും. മœ   Read More of this news...

മദ്യനയം അട്ടിമറിച്ചാൽ പ്രത്യാഘാതം ഗുരുതരം- ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയൽ

കൊച്ചി: നിലവിലുള്ള മദ്യനയം അട്ടിമറിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാനതല ഡയറക്ടേഴ്‌സ് മീറ്റ് 2016 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. മദ്യനയം സംബന്ധിച്ച് സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ മദ്യഉപഭോഗം കുറയ്ക്കാനാകണം. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞാണ് ഇടതു സർക്കാർ അധികാരത്തിലേറിയത്. തീരുമാനം എടുക്കുമ്പോൾ അത് മദ്യപർക്കും നിക്ഷിപ്ത താല്പര്യക്കാരായ അബ്കാരികൾക്കും വേണ്ടിയാകാതെ കേരള ജനതയ്ക്ക് ഗുണം ചെയ്യുമോ എന്നാണ് പരിശോധിക്കേണ്ടത്. ടൂറിസത്തിന്റെ പേരിൽ മദ്യനയം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മദ്യനിരോധനത്തിന്റെ ഗുണഫലങ്ങളാണ് ചർച്ചാവിഷയമാക്കേണ്ടത്. മദ്യാസക്തി കേരളത്തെ കാർന്നുതിന്നുകയാണ്. മദ്യവിപത്തിനെ ലഘൂകരിച്ച് കാണരുത്. ജനഹിതം മദ്യത്തിനെതിരാണ്. ജനഹിതത്തെ സർക്കാർ മാനിക്കണം. മദ്യനയം ജനക്ഷേമകരമാകണം. ബിഷപ് തുടർന്നു പറഞ്ഞു. പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന യോഗത്തിൽ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ അഡ്വ.ചാർളിപോൾ, പ്രസാദ് കുരുവിള, ഫാ.പോൾ കാരാച്ചിറ, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, ആന്റണി ജേക്കബ് ചാവറ, എം.ഡി.റാഫേൽ, പൗലോസ് കണ്ടത്തിൽ, ജെയിംസ് മുട്ടിക്കൽ, സേവ്യർ പള്ളിപ്പാട്ട്, തോമസ്‌കുട്ടി മണക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. സമിതി സംസ്ഥാനതല വാർഷിക സമ്മേളനം ഡിസംബർ ആദ്യവാരം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ ഭരണങ്ങാനത്ത് വച്ച് നടത്തുവാൻ തീരുമാനിച്ചു. ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് 2 ന് കലൂർ റിന്യൂവൽ സെന്ററിൽ ചേരുന്ന ലഹരിവിരുദ്ധ കൺവെൻഷനിൽ കെ.സി.ബി.സി. &   Read More of this news...

പാലക്കാട് രൂപതാ വൈദികൻ ഫാ. ജോബി കുന്നത്തോട്ട് ഉർബൻ കോളജ് വൈസ് റെക്ടർ

പാലക്കാട്: രൂപത വൈദികനായ ഫാ. ജോബി കുന്നത്തോട്ട് റോമിലെ പൊന്തിഫിക്കൽ ഉർബൻ കോളജ് വൈസ് റെക്ടറായി നിയമിതനായി. നിയമനം അറിയിച്ചുകൊണ്ടുള്ള കൽപന പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന് ലഭിച്ചു. ആഗോള സുവിശേഷവൽക്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ കീഴിലുള്ളതാണ് പൊന്തിഫിക്കൽ ഉർബൻ കോളജ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള വൈദിക വിദ്യാർത്ഥികൾ പരിശീലനം നേടുന്ന സഭാസ്ഥാപനമാണിത്. ഈ പദവിയിൽ നിയമിതനാകുന്ന സീറോ മലബാർ സഭയിലെ മൂന്നാമത്തെ മലയാളി വൈദികനാണ് ഫാ. ജോബി കുന്നത്തോട്ട്. പാലാ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ഇപ്പോൾ ബ്രിട്ടനിലെ ബ്രിസ്റ്റൺ ആസ്ഥാനമായുള്ള പുതിയ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കൽ എന്നിവരാണ് മറ്റു രണ്ട് മുൻ വൈസ് റെക്ടർമാർ. മാർ ജോസഫ് ശ്രാമ്പിക്കലിന്റെ പുതിയ നിയമനത്തെ തുടർന്ന് ഒഴിവായ സ്ഥാനത്തേക്കാണ് ഫാ. ജോബി കുന്നത്തോട്ട് നിയമിതനായിരിക്കുന്നത്. പാലക്കാട് രൂപതയിലെ ജോസ്ഗിരി ഇടവകയിൽ കുന്നത്തോട്ട് സേവ്യർ-ബർണദീത്ത ദമ്പതികളുടെ നാലാമത്തെ മകനായി 1980 ഫെബ്രുവരി 19-ന് ജനിച്ച ഫാ. ജോബി, 2005 ഡിസംബർ 31-ന് മാർ ജേക്കബ് മനത്തോടത്തിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. രൂപതയിലെ വിവിധ ശുശ്രൂഷകൾ നിർവഹിച്ചുകൊണ്ടിരിക്കെ ഉപരിപഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ടു. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ലൈസൽഷ്യേറ്റ് കരസ്ഥമാക്കി. 2015 ഒക്‌ടോബറിൽ തിരിച്ചെത്തി. രൂപതയുടെ കീഴിലുള്ള വെള്ളപ്പാറയിലെ സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസിന്റെ ജോയിന്റ് ഡയറക്ടർ, സാൻജോ സെൻട്രൽ സ്‌കൂൾ മാനേജർ, പഴമ്പാലക്കോട് ഇടവക വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഫാ. ജോബി കുന്നത്തോ!   Read More of this news...

...
13
...