News & Events
"നിങ്ങള്‍ക്കു സമാധാനം : പാപ്പായുടെ ജോര്‍ജിയ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യ
"നിങ്ങള്‍ക്കു സമാധാനം" പാപ്പായുടെ ആസന്നമായ ജോര്‍ജിയ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നു. ഉത്ഥിതനായ ക്രിസ്തു ഭയന്ന് കതകടച്ചരിക്കുകയായിരുന്ന ശിഷ്യരോടു പറയുന്ന ഈ വാക്കുകള്‍ യോഹന്നാന്‍റെ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലെ പത്തൊമ്പതാം വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്.കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ ജോര്‍ജിയ സന്ദര്‍ശനം നടക്കുന്നത് അടിവരയിട്ടുകാട്ടുകയും ലോകത്തില്‍, പ്രത്യേകിച്ച് ഏഷ്യയുടെ ആ പ്രദേശത്ത് സമാധാനം സംസ്ഥാപിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ മുദ്രാവാക്യമെന്ന് വത്തിക്കാന്‍ ദിനപ്പത്രം "ലൊസ്സെര്‍വത്തോരെ റൊമാനൊ" നീരീക്ഷിക്കുന്നു.സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ നീളുന്ന തന്‍റെ പതിനാറാമത്തെതായ ഈ വിദേശ അപ്പസ്തോലിക പര്യടനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ അയല്‍രാജ്യമായ അസ്സെര്‍ബൈജാനും ഉള്‍പ്പെടുത്തിയിരിക്കുന്നു.source: Vatican Radio
Read More of this news...
കര്‍മ്മംകൊണ്ട് മദര്‍ തെരേസ ഭാരതീയ : കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്
സഭ എന്നും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ഉപകരണമാണെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. ആഗസ്റ്റ് 15-ാം തിയതി തിങ്കളാഴ്ച ഭാരത സ്വാതന്ത്ര്യലബ്ധിയുടെ 70-ാം വാര്‍ഷകവും സ്വര്‍ഗ്ഗാരോപണ മഹോത്സവവും ഒരുമിച്ച് ആഘോഷിച്ചുകൊണ്ട് മുംബൈ നഗരത്തില്‍ യേശുവിന്‍റെ വിശുദ്ധനാമത്തിലുള്ള ഭദ്രാസന ദേവാലയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് സ്ഥലത്തെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ പ്രസ്താവിച്ചത്. ജന്മംകൊണ്ടല്ലെങ്കിലും കര്‍മ്മംകൊണ്ട് സ്വാഭാവികമായും ഭാരതത്തിന്‍റെ പൗരതത്വം നേടിയ കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ആമുഖമായി അനുസ്മരിച്ചു. കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍, സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ ശ്രദ്ധേയമാകുന്ന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്ന അമ്മ, ജീവന്‍റെയും മനുഷ്യാന്തസ്സിന്‍റെയും പാവങ്ങളോടുള്ള നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെയും ശൈലി ഭാരതത്തിന് പകര്‍ന്നുതന്നിട്ടുള്ളത് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിച്ചു.പുരോഗതിയുടെയും വികസനത്തിന്‍റെയും പാതയില്‍ സഭ ചെയ്യുന്ന സേവനം ക്രിയാത്മകവും ഫലവത്തുമാണെന്ന് കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ തലങ്ങളില്‍ സഭ ജാതിമതഭേദമെന്യേ സകലരുടെയും നന്മയ്ക്കായി സേവനംചെയ്യുന്നുണ്ട്. ജീവനും മനുഷ്യാന്തസ്സും വളര്‍ത്തുകയാണ് സഭയുടെ ലക്ഷ്യം. സഭയുടെ ആരോഗ്യപരിചരണ സ്ഥാനപനങ്ങളില്‍ 85-ശതമാനവും ഗ്രാമങ്ങളിലും വളരെ സാധാരക്കാരുമായവരുടെ മദ്ധ്യേയാണ്.
Read More of this news...
ആര്‍ച്ചുബിഷപ്പ് റാഫേല്‍ ചീനാത്ത് പീഡിതരായ ക്രൈസ്തവരുടെ യോദ്ധാവ്
പീഡനങ്ങള്‍ക്ക് ഇരയായ കണ്ഡമാലിലെ ക്രൈസ്തവരുടെ യോദ്ധാവായിരുന്നു കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന, ആര്‍ച്ചുബിഷപ്പ് റാഫേല്‍ ചീനാത്തെന്ന് മുംബൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.ആഗസ്റ്റ് 14-ാം തിയതി ഞായറാഴ്ച 82-മത്തെ വയസ്സില്‍ അന്തരിച്ച ആര്‍ച്ചുബിഷപ്പ് ചീനാത്തിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ 17-ാം തിയതി ബുധനാഴ്ച മുംബൈ-അന്ധേരിയിലെ തിരുഹൃദയ ദേവാലയത്തില്‍ പ്രാദേശിക സമയം മൂന്നു മണിക്ക് നടത്തപ്പെട്ടു. പരേതന്‍റെ ആത്മശാന്തിക്കായി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് ആര്‍ച്ചുബിഷപ്പ് ചീനാത്തിന്‍റെ പീഡിതരുടെ യോദ്ധാവെന്നു കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശേഷിപ്പിച്ചത്.2008-ല്‍ കണ്ഡമാലില്‍ ക്രൈസ്തവര്‍ക്കെതിരായി പൊട്ടിപ്പുറപ്പെട്ട പീഡനത്തിന്‍റെ നീണ്ടകാല വ്യഥകള്‍ അന്ന് കട്ടാക്ക്-ഭുവനേശ്വ്രര്‍ മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ചുബിഷപ്പ് ചീനാത്ത് അനുഭവിക്കേണ്ടിവന്നതു കര്‍ദ്ദിനാള്‍ പ്രഭാഷണമദ്ധ്യേ അനുസ്മരിച്ചു. ഒഡിഷയിലെ കണ്ഡമാല്‍ പ്രദേശത്ത് കൊല്ലപ്പെട്ടവ ക്രൈസ്തവരെ രക്തസാക്ഷികളായി സഭ പ്രഖ്യാപിക്കണമെന്നത് ആര്‍ച്ചുബിഷപ്പ് ചീനാത്തിന്‍റെ അന്തിമാഭിലാഷം കൂടിയാണെന്ന് അടുത്തറിയുന്ന കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. കണ്ഡമാല്‍ പ്രശ്നത്തില്‍ പീഡിതരുടെ പക്ഷംചേര്‍ന്ന ആര്‍ച്ചുബിഷപ്പ് ചേനത്തിനെതിരായി ഹിന്ദുമത മൗലികവാദികളുടെ പീഡിനങ്ങളും വധഭീഷണിയും പെരുകിവന്നതിനെ തുടര്‍ന്ന് ആയുസ്സിന്‍റെ അവസാനഘട്ടങ്ങളില്‍ ഒഡിഷയില്‍ തങ്ങാനാവാതെയാണ് മുംബൈയിലേയ്ക്കു മടങ്ങിയെത്തിയതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സാക്ഷ്യപ്പെടുത്തി.കണ്ഡമാലില്‍ മതമൗലികവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇരയായയവര്‍ക്കു!
Read More of this news...
ഉജ്ജൈൻ രൂപതയിൽ കരുണയുടെ വർഷത്തിൽ 25 വീടുകൾ
ഉജ്ജൈൻ: രൂപത കരുണയുടെ വർഷത്തിൽ എല്ലാ മതവിശ്വാസികൾക്കുംവേണ്ടി വീടുകൾ നിർമിച്ചു നൽകി. കരുണയുടെ വർഷത്തിൽ രൂപത ബിഷപ് മാർ ജോസഫ് വടക്കേലിന്റെ നിർദേശപ്രകാരം 25 വീടുകളാണ് നിർമിച്ചത്. പകുതിയിലധികം വീടുകലും മറ്റു മതവിശ്വാസികൾക്ക് നൽകി എന്നുള്ളതാണ് ഈ പ്രൊജക്ടിന്റെ പ്രത്യേകതയെന്ന് പ്രൊജക്ട് കോ-ഓർഡിനേറ്റർ ഫാ. ജോസഫ് വേണാട്ടുമറ്റം പറയുകയുണ്ടായി.
സ്വന്തമായി സ്ഥലം ഉള്ളവർക്കാണ് വീടുകൾ നിർമിച്ചു നൽകിയത്. രൂപതയുടെ മേൽനോട്ടത്തിൽ സ്ഥലം വാങ്ങി, വീടുകൾ നിർമിച്ചു നൽകിയാൽ പ്രാദേശിക ഹിന്ദു സംഘടനകൾ പ്രതികരിക്കുമെന്നുള്ളതിനാലാണ് സ്വന്ത സ്ഥലം ഉള്ളവരെ ഈ പ്രൊജക്ടിൽ ഉൾപ്പെടുത്തിയത്. കത്തോലിക്ക സഭയുടെ ഈ മഹാമനസ്‌കതയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് രമേശ് പർമാർ, ബെറുർലാ വർമ്മ എന്നിവർ പറയുകയുണ്ടായി.
ഇൻഡോർ രൂപത വിഭജിച്ച് 1968 ജൂലൈ 29-നാണ് ഉജ്ജൈൻ രൂപത സ്ഥാപിതമായത്. ഉജ്ജൈൻ, ഷാജാപൂർ, രാജഗർ എന്നീ ജില്ലകളിലായി ഈ രൂപത വ്യാപിച്ചു കിടക്കുന്നു. ആറുലക്ഷത്തിൽപരം ഹിന്ദുക്കൾ ഈ മേഖലയിൽ ഉള്ളപ്പോൾ കത്തോലിക്കരുടെ എണ്ണം അയ്യായിരത്തിൽ താഴെയാണ്.
Source: Sunday Shalom
Read More of this news...
വേളാങ്കണ്ണി തിരുനാൾ 29 മുതൽ സെപ്റ്റംബർ എട്ടുവരെ
കോയമ്പത്തൂർ: വേളാങ്കണ്ണി തീർത്ഥാടന ബസിലിക്കയിൽ മാതാവിന്റെ എട്ടുനോമ്പു തിരുനാൾ 29 മുതൽ സെപ്റ്റംബർ എട്ടുവരെ നടത്തപ്പെടുന്നു.29-ന് കൊടിയേറ്റുകർമം, തഞ്ചാവൂർ ബിഷപ് ഡോ. ദേവദാസ് അംബ്രോസ് നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്കിണി മുതലായ ഭാഷകളിൽ ദിവ്യബലി, നവനാൾ, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ ഏഴിന് വൈകുന്നേരം വിശുദ്ധ കുർബാനയ്ക്കുശേഷം ആഘോഷമായ തേർ പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാൾ ദിനത്തിൽ രാവിലെ ആറുമണിക്കുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ തഞ്ചാവൂർ ബിഷപ് ഡോ. ദേവദാസ് അംബ്രോസ് മുഖ്യകാർമികത്വം വഹിക്കുന്നതും വചനസന്ദേശം നൽകുന്നതുമാണ്. അന്നേദിവസം വൈകുന്നേരം ആറുമണിക്ക് കൊടിയിറക്ക് നടത്തപ്പെടും.
നാനാജാതി മതസ്ഥരായ ലക്ഷങ്ങൾ പങ്കെടുക്കുന്ന ഈ വേളാങ്കണ്ണി തിരുനാളിനുവേണ്ടി സതേൺ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടില്ല എന്നത് വിശ്വാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലവിൽ എറണാകുളത്തുനിന്നും ഒരു പ്രതിദിന ട്രെയിനും പ്രതിവാര ട്രെയിനും ഗുരുവായൂരിൽനിന്നും നാഗർകോവിൽവഴി നാഗൂരിലേക്കുള്ള മറ്റൊരു ട്രെയിനുമാണ് ഭക്തർക്കായുള്ള ആശ്രയം.
Source: Sunday Shalom
Read More of this news...
കുടുംബം ജീവന്‍ അല്‍മായര്‍ എന്നിവയ്ക്കുള്ള പുതിയ വകുപ്പും ബന്ധപ്പെട്ട നിയമനങ്ങളും
പാപ്പാ ഫ്രാന്‍സിസ് രൂപീകരിച്ച വത്തിക്കാന്‍റെ പുതിയ വകുപ്പിന്‍റെ (Department for the Ministries of Family, Life and Laity) അദ്ധ്യക്ഷനായി (Prefect) അമേരിക്കയിലെ ഡാളസ് രൂപത മെത്രാന്‍, കെവിന്‍ ജോസഫ് ഫാരലിനെ നിയോഗിച്ചു.സഭയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മൂന്നു പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ ഏകോപിപ്പിച്ചാണ് പാപ്പാ ഫ്രാന്‍സിസ് പുതിയ വകുപ്പ് അല്ലെങ്കില്‍ ഡിപാര്‍ട്ട്മെന്‍് രൂപപ്പെടുത്തിയത്. പൊന്തിഫിക്കല്‍ കൗണ്‍സിലോ, കോണ്‍ഗ്രിഗേഷനോ അല്ല ഇതെന്ന പാപ്പാതന്നെ പ്രഖ്യാപനത്തില്‍ എടുത്തുപറയുന്നുണ്ട്. കുടുംബം, ജീവന്‍, അല്‍മായര്‍ എന്നവയുടെ ശുശ്രൂഷയ്ക്കായുള്ള വകുപ്പിന്‍റെ അദ്ധ്യക്ഷനായിട്ടാണ് ബിഷപ്പ് കെവിന്‍ ഫാരെലിനെ പാപ്പാ നിയമിച്ചത്. 68 വയസ്സുകാരന്‍ ബിഷപ്പ് ഫാരെല്‍... അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്വദേശിയാണ്.'കരുതലുള്ള അമ്മ' (Sedula Mater) എന്ന സ്വാധികാര പ്രബോധനത്തിലൂടെയാണ് സമാന്തര സ്വഭാവങ്ങളുടെ കുടുംബം, ജീവന്‍, അല്‍മായ ശുശ്രൂഷ എന്നിവയ്ക്കായുള്ള മൂന്ന വ്യത്യസ്ത സഭാ സംവിധാനങ്ങളെ പാപ്പാ ഫ്രാന്‍സിസ് ഏകോപിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 15-ന് പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച പ്രബോധനവും ബന്ധപ്പെട്ട നിയമനങ്ങളും 17-ാം തിയതി ബുധനാഴ്ചയാണ് വത്തിക്കാന്‍ പുറത്തുവിട്ടത്.
ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ ജീവന്‍റെ അക്കാഡമി ചാന്‍സലര്‍ :
ജീവിന്‍റെ അക്കാഡമിയുടെ (Pontifical Academy for Life) ചാന്‍സലറും, ജീവനുവേണ്ടിയുള്ള ജോണ്‍ പോള്‍ രണ്ടമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ ( John Paul II Pontifical Institute ProLife) പ്രസിഡന്‍റുമായി ആര്‍ച്ചുബിഷപ്പ് വിന്‍സിന്‍റ് പാലിയയെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. ആഗസ്റ്റ് 17-ാം തിയതി ബുധനാഴ്ചയാണ് ഈ നയമനം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി സേവനംചെയ്യവെയാണ് ആര്‍ച്
Read More of this news...
ഇത് മനുഷ്യകുലത്തിന്റെ സ്‌തോത്രഗീതം
വത്തിക്കാൻ സിറ്റി: ഗലീലിയയിൽ നിന്നുള്ള എളിയ പെൺകുട്ടിയായ മറിയത്തിന്റെ സ്തുതിപ്പ് മനുഷ്യകുലത്തിന്റെ മുഴുവൻ സ്‌തോത്രഗീതമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മാതാവിന്റെ സ്വർഗാരോപണദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ത്രികാലജപം നയിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ എല്ലാവരുടെയും ജീവിതത്തിൽ മറിയത്തിന്റെ സ്‌തോത്രഗീതത്തിനുള്ള പ്രത്യേക പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പങ്കുവച്ചു.
മറിയമായിരുന്നു ദൈവപുത്രനിൽ ആദ്യമായി വിശ്വസിച്ചത്. ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് ആദ്യം സംവഹിക്കപ്പെട്ടതും മറിയമാണ്. ഉണ്ണിയേശുവിനെ ആദ്യം കൈകളിലെടുത്ത് ലോകത്തിലേക്ക് സ്വാഗതം ചെയ്ത മറിയത്തെയാണ് യേശു ആദ്യമായി തന്റെ പിതാവിന്റെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്തത്. പാപ്പ വിശദീകരിച്ചു.
വേദനിക്കുന്ന ജീവിതസാഹചര്യങ്ങളിൽക്കൂടി കടന്നുപോകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി പാപ്പ പ്രത്യേകം പ്രാർഥിച്ചു. ജീവിതത്തിന്റെ ഭാരവും അക്രമത്തിന്റെ ഭീകരതയും പ്രബലരായവരുടെ ധാർഷ്ട്യവും നിമിത്തം മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീകളെയും മനുഷ്യരുടെ ആർത്തിക്ക് മുന്നിൽ ശരീരവും ആത്മാവും അടിയറവ് വയ്‌ക്കേണ്ടിവന്നവരെയും പാപ്പ അനുസ്മരിച്ചു. സമാധാനവും നീതിയും സ്‌നേഹവും നിറഞ്ഞ ജീവിതം ആരംഭിക്കാൻ ഈ സ്ത്രീകൾക്ക് എത്രയും പെട്ടന്ന് സാധിക്കട്ടെ എന്നാശംസിച്ച പാപ്പ അപമാനിക്കാത്ത ആർദ്രമായ കരങ്ങൾ അവരെ ഉയർത്തി ജീവന്റെയും സ്വർഗത്തിന്റെയും പാതയിലൂടെ നയിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.
ധാരാളം കഷ്ടതകളിലൂടെ കടന്നുപോയ യുവതിയായ മറിയം വളരെയധികം കഷ്ടതകളനുഭവിക്കുന്ന ഈ സ്ത്രീകളെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. മറിയത്തിന്റെ സ്‌തോത്രഗീതത്തിൽ പറയ!
Read More of this news...
സഭാശുശ്രൂഷകളില്‍ കാരുണ്യത്തിന്‍റെ അജപാലനനയം വളരണം
ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ ചാന്‍സലറും, കുടുംബം വിവാഹം എന്നിവയ്ക്കായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള സ്ഥാപനത്തിന്‍റെ പ്രസിഡന്‍റുമായി നിയോഗിക്കപ്പെട്ട ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയയ്ക്ക് പാപ്പാ ഫ്രാന്‍സിസ് അയച്ച കത്തിന്‍റെ സംക്ഷേപം:ഇന്നിന്‍റെ മാനവിക പരിസ്ഥിതിയുടെ കാഴ്ചപ്പാടിലാണ് വത്തിക്കാനില്‍ പുതിയ വകുപ്പ് രൂപപ്പെടുത്തിയതെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പ്രസ്താവിച്ചു. കുടുംബങ്ങള്‍ക്കും ജീവനും അല്‍മായര്‍ക്കുമായി താന്‍ രൂപപ്പെടുത്തിയ വത്തിക്കാന്‍റെ വകുപ്പുമായി ബന്ധപ്പെട്ടുണ്ടായ പുതിയ നിയമനം അറിയിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയയ്ക്ക് ആഗസ്റ്റ് 17-ാം തിയതി ബുധനാഴ്ചയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിത്.ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ ചാന്‍സലര്‍, കുടുംബം വിവാഹം എന്നിവയ്ക്കായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് (Chancellor of the Pontifical Academy for Life & President of the John Paul II Pontifical Institute for Marriage and Family) എന്നീ തസ്തികകളിലേയ്ക്ക് ആര്‍ച്ചുബിഷപ്പ് പാലിയയെ പാപ്പാ ഫ്രാന്‍സിസ് ആഗസ്റ്റ് 17-ന് പ്രസിദ്ധപ്പെടുത്തിയ നിയമനപത്രികയിലൂടെ നിയോഗിച്ചു. കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി സേവനംചെയ്യവെയാണ് പാപ്പാ ഈ നിയമനം നടത്തിയത്.മനുഷ്യാന്തസ്സിന് കാലികമായ മാറ്റങ്ങള്‍ ചരിത്രത്തില്‍ ഉടനീളം ഉണ്ടായിട്ടിട്ടുണ്ട്. എന്നാല്‍ ജീവന്‍റെ മൂല്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ മറികടക്കേണ്ടത് സഭയുടെ ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വമാണ്. സ്ത്രീ-പുരുഷന്മാര്‍ തമ്മിലുളള പരസ്പര ബന്ധത്തിന്‍റെ മേന്മ നിലനിര്‍ത്തുവാനും, ആത്മീയ-ഭൗതിക സ്വഭാവമുള്ള വ്യക്തിയുടെ അന്തസ്സ് എക്കാലത്തœ
Read More of this news...
കണ്ഡമാലിന്‍റെ കര്‍മ്മയോഗി ആര്‍ച്ചുബിഷപ്പ് റാഫേല്‍ ചീനാത്തിന് അന്ത്യാഞ്ജലി
കട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു തൃശൂര്‍സ്വദേശി ആര്‍ച്ചുബിഷപ്പ് ചീനാത്ത്.കിഴക്കെ ഇന്ത്യയില്‍ ഒഡിഷ സംസ്ഥാനത്തുള്ള കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയായിരുന്നു അന്തരിച്ച ആര്‍ച്ചുബിഷപ്പ് ചീനാത്ത്. 26 വര്‍ഷക്കാലം (1985-2011) ഒഡിഷയിലെ കണ്ഡാമല്‍ ഉള്‍പ്പെടെയുള്ള സഭാപ്രവിശ്യയില്‍ ദളിതരും ഗോത്രവര്‍ഗ്ഗക്കാരും സാധാരണക്കാരുമായ ജനങ്ങളുടെ ഇടയില്‍ മിഷണറിയായി അദ്ദേഹം സ്തുത്യര്‍ഹമായ സേവനംചെയ്തു. 2011-ല്‍ 75-മത്തെ വയസ്സില്‍ വിരമിച്ച് മുമ്പൈയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ക്യാനസര്‍ ബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ 82-ാംമത്തെ വയസ്സിലാണ് ആര്‍ച്ചുബിഷപ്പ് ചീനാത്ത് ആശുപത്രിയില്‍ ആഗസ്റ്റ് 14-ാം തിയതി ഞായറാഴ്ച അന്തരിച്ചത്.അന്തിമോപചാര ശുശ്രൂഷകള്‍ മുംബൈ - അന്ധേരിയിലെ തിരുഹൃദയ ദേവാലയത്തില്‍ ആഗസ്റ്റ് 17-ാം തിയതി ബുധനാഴ്ച നടത്തപ്പെട്ടു. ദൈവവചന സഭാംഗമായിരുന്ന (Society of the Divine Word -SVD) ആര്‍ച്ചുബിഷപ്പ് ചീനാത്ത് തൃശൂര്‍ ജില്ലയില്‍ പെല്ലിശ്ശേരി സ്വദേശിയാണ്.ജാതി-മത ഭേദമെന്യേ ഒഡിഷയിലെ സാധാരണ ജനങ്ങളുടെ സമുന്നതിക്കായി കലവറയില്ലാതെ യത്നിച്ച നല്ല ഇടയനായിരുന്നു ആര്‍ച്ചുബിഷപ്പ് ചീനാത്തെന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമി, കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത, ജോണ്‍ ബര്‍വ പ്രസ്താവിച്ചു. ദളിതരും കീഴ്ജാതിക്കാരും ഗിരിവര്‍ഗ്ഗക്കാരുമായി വിവേചിക്കപ്പെടുകയും, സമൂഹത്തിന്‍റെ താഴെക്കിടയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിട്ടുള്ള ബഹുഭൂരിപക്ഷം പാവങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടിയ കര്‍മ്മധീരനെന്ന് അന്തരിച്ച തന്‍റെ മുന്‍ഗാമി, ശ്രേഷ്ഠാചാര്യന്‍ റാഫേല്‍ ചീനാത്തിനെ ആര്‍ച്ചുബിഷപ്പ് ബര്‍വ വിശേഷ
Read More of this news...
കണ്ടമാലിന്റെ പ്രവാചകശബ്ദം മാർ റാഫേൽ ചീനാത്ത്
കത്തിച്ചാമ്പലായ കുടിലുകളിൽ തീയണഞ്ഞിട്ടില്ല ഉടച്ചു തകർക്കപ്പെട്ട ദൈവാലയങ്ങളിൽ അവശേഷിക്കുന്നത് പ്രാർഥനാധ്വനികളുടെ തിരുശേഷിപ്പുകൾ മാത്രം ആയുസ്സും ആരോഗ്യവും ഹോമിച്ച് സ്വന്തമാക്കിയ തുണ്ടുഭൂമിക്ക് ഇപ്പോൾ കാവൽ നിൽക്കുന്നത് നിബിഢ വനാന്തരങ്ങളിലേക്ക് കുടിയേറിയവരുടെ ആത്മാക്കളാണ് വലിച്ചു ചീന്തി മാനഭംഗത്തിനിരയാക്കപ്പെട്ട സ്ത്രീത്വത്തിന്റെയും സന്യാസത്തിന്റെയും നിസ്സഹായതയുടെ നിലവിളികൾ ചുറ്റിലുമുണ്ട് മതമർദ്ദകരുടെ കിരാതവേട്ടയിൽ ജീവനറ്റുപോയവരുടെ സ്മരണകൾ ശ്മശാന ഭൂമിയിൽ രക്തസാക്ഷിത്വത്തിന്റെ ചരിത്രമെഴുതുകയാണ് മരണം മണക്കുന്ന ഈ കണ്ടമാലിന്റെ ഹൃദയഭൂമിയിൽ സാക്ഷ്യത്തിന്റെ പ്രവാചകൻ, മാർ റാഫേൽ ചീനാത്ത്, ശബ്ദമുയർത്തി : ജീവൻ സംരക്ഷിക്കപ്പെടണം; നീതി നടപ്പാക്കണം; അവകാശങ്ങൾ കാത്തുപാലിക്കണം; സമാധാനം നിലനിൽക്കണം.
1985 ജൂലൈ 1 നാണ് സാമ്പൽപൂർ ബിഷപ്പായിരുന്ന മാർ റാഫേൽ ചീനാത്ത് കട്ടക്ക്-ഭുവനേശ്വർ രൂപതയുടെ രണ്ടാമത്തെ ആർച്ചു ബിഷപ് ആയി സ്ഥാനമേൽക്കുന്നത്. തന്റെ 26 വർഷത്തെ രൂപതാ നേതൃത്വത്തിൽ അനുഭവിക്കേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയും വേദനയും മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കണ്ടമാലിലെ ആസൂത്രിത കലാപമായിരുന്നുവെന്ന് ബിഷപ് ഒരിക്കൽ പറഞ്ഞു. 54,000 ക്രിസ്ത്യാനികൾ വനങ്ങളിൽ മാസങ്ങളോളം അഭയാർഥികളായി മാറി. നാനൂറോളം ഗ്രാമങ്ങളിൽ വിശ്വാസികളെ തിരഞ്ഞുപിടിച്ച് കൊള്ളയടിച്ചു. നൂറുകണക്കിനാളുകൾ മൃഗീയമായി കൊല്ലപ്പെട്ടു. ഏകദേശം 5,600 വീടുകൾ അഗ്‌നിക്കിരയാക്കി, ഒരു സന്യാസിനി കൂട്ടബലാൽസംഘത്തിനിരയായി, മൃഗീയമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ പലരും തിരിച്ചെത്തിയിട്ടില്ല. ഹിന്ദുക്കളാകാതെ തിരികെ ഗ്രാമത്തിലേക്ക് കടക്കരുതെന്നാവശ്യപ്പെട്ട് പലരെയും നിർബന്ധമായി ചാണകവെള്ളവും ഗോമൂത
Read More of this news...
മദർ തെരേസ നാമകരണം ഇന്ത്യൻ ടീമിനെ മന്ത്രി സുഷമ സ്വരാജ് നയിക്കും
ന്യൂഡൽഹി: വത്തിക്കാനിൽ സെപ്റ്റംബർ നാലിന് മദർ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന നാമകരണ ചടങ്ങുകളിൽ ഇന്ത്യയുടെ ഔദ്യോഗിക ടീമിനെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നയിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ആരെല്ലാമാണ് ഈ ടീമിൽ ഉൾപ്പെടുത്തുന്നത് അന്തിമ തീരുമാനവും ഉടനുണ്ടാകും. എന്നാൽ മദർ തെരേസയുടെ നാമകരണചടങ്ങിൽ ഇന്ത്യൻ ടീമിനൊപ്പമല്ലാതെ പോകുവാനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുടെ ശ്രമം. ഇതോടെ നാമകരണചടങ്ങിൽ പങ്കെടുക്കുന്നതിന് പോലും രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്.
കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി കേജരിവാൾ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് അഷ്‌തോഷ് പറഞ്ഞു. 1992-ൽ കേജരിവാൾ മദർ തെരേസയെ സന്ദർശിച്ചിരുന്നു. മദറിന്റെ നിർദേശപ്രകാരം കേജരിവാൾ കുറച്ചുനാൾ മദറിന്റെ സന്നദ്ധ സംഘടനയിൽ കൊൽക്കത്തയിലെ കാളിഘട്ട് മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1995-ൽ കേജരിവാൾ ഇന്ത്യൻ റവന്യു സർവീസിൽ ചേർന്നു. മദറിന്റെ സന്നദ്ധ സംഘടനയിൽ ആകൃഷ്ടനായ കേജരിവാൾ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പരിവർത്തൻ എന്ന സന്നദ്ധസംഘടനയും രൂപീകരികരിച്ചു.
മുഖ്യമന്ത്രി കേജരിവാൾ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ടീമിലാണ് മദർ തെരേസ നാമകരണ ചടങ്ങിൽ പങ്കെടുക്കാനായി റോമിലേക്ക് പുറപ്പെടുന്നതെന്നാണ് അറിയുന്നത്.
Source: Sunday Shalom
Read More of this news...
കാരുണ്യം കര്‍മ്മത്തിലൂടെ ആവിഷ്ക്കരിക്കുന്ന യേശു
ഈ ബുധനാഴ്ചയും (17/08/16) ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശനപരിപാടിയുടെ വേദി വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. രാവിലെ അന്തരീക്ഷം കാര്‍മേഘാവൃതമായിരുന്നെങ്കിലും ഭാരതീയരുള്‍പ്പടെ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പാപ്പായെ കാണാനും സന്ദേശം ശ്രവിക്കാനും ആശീര്‍വ്വാദം സ്വീകരിക്കാനുമായി എത്തിയിരുന്നു. പൊതുതുദര്‍ശനം അനുവദിക്കുന്നതിനായി ശാലയിലെത്തിയ പാപ്പായെ കണ്ടമാത്രയില്‍ അവിടെ സന്നിഹിതരായിരുന്നവരുടെ ആനന്ദം കരഘോഷമായും പാപ്പാവിളികളായും ആരവങ്ങളായും ആവിഷ്കൃതമായി.പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള ശാലയിലുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ട് അവര്‍ക്കിടയിലുടെ പ്രസംഗവേദിയിലേക്കു പാപ്പാ നടന്നു നീങ്ങവെ ചിലര്‍ സ്നേഹോപഹാരങ്ങള്‍ ഏകാനും മറ്റുചിലര്‍ തങ്ങള്‍ കൊണ്ടുവന്ന ചില വസ്തുക്കളിന്മേല്‍ പാപ്പായുടെ കരസ്പര്‍ശമേല്പിക്കാനും പാപ്പായെ തൊടാനും ശ്രമിക്കുന്നുണ്ടായിരുന്നു. പതിവുപോലെ പാപ്പാ കുഞ്ഞുങ്ങളെ മുത്തമിടുകയും ആശിര്‍വ്വദിക്കുകയും ചെയ്തു. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായണം ചെയ്യപ്പെട്ടു.മത്തായിയുടെ സുവിശേഷം പതിനാലാം അദ്ധ്യായം 15 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍,യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് 5000 പേര്‍ക്ക് ഭക്ഷണമേകുന്ന അത്ഭുതസംഭവ വിവരണഭാഗം, വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ശാലയില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു.പാപ്പായുടെ പ്രഭാഷണത്തിന
Read More of this news...
തിരുനാൾ ആഘോഷങ്ങളിലെ അനാചരങ്ങളും ആർഭാടങ്ങളും നിയന്ത്രിക്കണം: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: ദേവാലയങ്ങളിലെ തിരുനാൾ ആഘോഷങ്ങളിൽ ആർഭാടങ്ങളും അനാചാരങ്ങളും നിയന്ത്രിച്ച് ആത്മീയതയ്ക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വെടിക്കെട്ടും തിരുനാൾ പരിസരങ്ങളിലെ കച്ചവടസ്വഭാവത്തോടെയുള്ള പ്രവർത്തനങ്ങളും നിയന്ത്രിക്കപ്പെടണമെന്നും ലാളിത്യത്തിന്റെ ചൈതന്യത്തിൽ തിരുനാളുകൾക്കു പുതിയ രൂപവും ഭാവവും വരേണ്ടതുണ്ടെന്നും കർദിനാൾ എഴുതിയ -തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന- എന്ന ലേഖനത്തിൽ ആഹ്വാനം ചെയ്തു.
തിരുനാൾ അവസരങ്ങളിലെ മൈക്ക് അനൗൺസ്‌മെന്റുകളും വാദ്യമേളങ്ങളും വെടിപടക്കങ്ങളുംകൊണ്ട് മുഖരിതമാകുന്ന അന്തരീക്ഷത്തിൽ, ശാന്തമായി പ്രാർഥിക്കുന്നതിനോ ആളുകൾക്ക് ആശയവിനിമയത്തിലൂടെ പരസ്പരം കൂട്ടായ്മയിൽ വളരുന്നതിനോ സാധിക്കുന്നില്ല. തിരുനാളുകളിലേക്കു ജനങ്ങളെ ആകർഷിക്കുവാൻ പള്ളി അധികൃതർ സംഘടിപ്പിക്കുന്ന ശബ്ദജന്യമായ വെടിക്കെട്ടും വാദ്യങ്ങളും മൈക്ക് അനൗൺസ്‌മെന്റുകളും വൈദ്യുതിയലങ്കാരങ്ങളും വർധിക്കുന്നതു തിരുനാളിന്റെ ലക്ഷ്യത്തെത്തന്നെ തകർക്കുന്നു. നേർച്ചവരുമാനത്തിന്റെ വർധനവ് തിരുനാളിന്റെ വിജയത്തിന്റെ മാനദണ്ഡമാകുന്നത് ശരിയല്ല.
തിരുനാൾ പരിസരത്തു നേർച്ചവസ്തുക്കൾ പാചകം ചെയ്തു ഭക്ഷിക്കുന്ന രീതി, ഊട്ടുനേർച്ച തിരുനാളുകളുടെ അവശ്യഘടകമാക്കുന്ന ശൈലി എന്നിവ പുനപരിശോധനയ്ക്കു വിഷയമാക്കേണ്ടതാണ്. തിരുനാളിനു കാരണഭൂതനായ വിശുദ്ധന്റെയോ വിശുദ്ധയുടെയോ അത്ഭുതപ്രവർത്തന ശക്തിയെ അതിശയോക്തി കലർത്തി അവതരിപ്പിക്കാനുള്ള വ്യഗ്രതയും വ്യാപിച്ചുകാണുന്നു. വിശുദ്ധരുടെ മാധ്യസ്ഥ്യശക്തി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കേണ്ട ഒന്നല്ല. ദൈവകൃപയുടെ പ്രവർത്തനമാണു വിശുദ്ധരുടെ മാധ്യസŔ
Read More of this news...
Motu Proprio - "Sedula Mater" ( കരുതലുള്ള അമ്മയെപ്പോലെ) : വത്തിക്കാനില്‍ പുതിയ വകുപ്പു രൂപീകരിച്ചു
പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വാധികാര പ്രബോധനം (Motu Proprio - Sedula Mater) 'കരുതലുള്ള അമ്മ...' വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. അതുവഴി കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കും, ജീവന്‍റെ സുസ്ഥിതിക്കും, അല്‍മായരുടെ ശുശ്രൂഷയ്ക്കുമായി പുതിയ വകുപ്പു വത്തിക്കാന്‍ രൂപപ്പെടുത്തി.കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കും, ജീവന്‍റെ സുസ്ഥിതിക്കും, അല്‍മായരുടെ ശുശ്രൂഷയ്ക്കുമായി ഇന്നുവരെയ്ക്കും വ്യത്യസ്ത ഭരണസംവിധാനങ്ങളായി പ്രവര്‍ത്തിച്ചിരുന്ന മൂന്നു പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ ഡിപാര്‍ട്മെന്‍റ് പാപ്പാ ഫ്രാന്‍സിസ് രൂപീകരിച്ചിരിക്കുന്നത്. സഭയുടെ പുതിയ ഭരണസംവിധാനം ഒരു പൊന്തിഫിക്കല്‍ കൗണ്‍സിലോ, കോണ്‍ഗ്രിഗേഷനോ അല്ലെന്നും, അത് വത്തിക്കാന്‍റെ ഒരു പുതിയ 'ഡിപാര്‍ട്മെന്‍റാ'യി (Department) പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ പാപ്പാതന്നെ വ്യക്തമാക്കുന്നുണ്ട്.അമേരിക്കയിലെ ഡാളസ് രൂപതാമെത്രാന്‍, കെവിന്‍ ജോസഫ് ഫാരലിനെ പുതിയ ഡിപാര്‍ട്മെന്‍റിന്‍റെ (New Department of Vatican for the Ministry of Family, Life and Laity) അല്ലെങ്കില്‍ സഭാകാര്യാലയത്തിന്‍റെ പ്രീഫെക്ടായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. 68 വയസ്സുകാരന്‍ ബിഷപ്പ് കെവിന്‍ ഫാരല്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്വദേശിയാണ്.സ്വര്‍ഗ്ഗാരോപണ മഹോത്സവത്തിലും, തന്‍റെ ശുശ്രൂഷയുടെ 4-ാം വര്‍ഷത്തില്‍, 2016 ആഗസ്റ്റ് 15-ാം തിയതിയുമാണ് പാപ്പാ ഫ്രാന്‍സിസ് പുതിയ പ്രബോധനം 'കരുതലുള്ള അമ്മ,' Sedula Mater-ല്‍ ഒപ്പുവച്ചിരിക്കുന്നത്. അതുവഴി പൊന്തിഫിക്കല്‍ കൗണ്‍സിലുകളായി നിലനിന്നിരുന്ന മൂന്നു സഭാകാര്യാലയങ്ങള്‍ ഒന്നിപ്പിച്ചുകൊണ്ട് റോമന്‍ കൂരിയയുടെ ഒരു പുതിയ വകുപ്പ് (New Department of the Roman Curia for Family, Life and Laity) പാപ്പാ ഫ്രാന്‍സിസ് പുനരാവിഷ്ക്കരിച്ചു.2016 സെപ്തംബര്‍ 1-ാം തിയതി മുതല്‍ ഈ ഡിപാര്‍ട്മെന്‍റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പാപ്പാ പ്രബ&
Read More of this news...
ആർച്ച്ബിഷപ്പ് റാഫേൽ ചീനത്ത് അന്തരിച്ചു
ആർച്ച്ബിഷപ്പ് എമരിറ്റസ് റാഫേൽ ചീനത്ത് അന്തരിച്ചു. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. കാണ്ഡമാൽ, ഭുവനേശ്വർ, കട്ടക്ക് ആർച്ച്ബിഷപ്പായിരുന്നു. തൃശൂർ പല്ലിശേരി സ്വദേശിയാണ്. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അന്ധേരി തിരുഹൃദയ ദേവാലയത്തിൽ. ഒഡീഷയിലെ കാണ്ഡമാലിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അദ്ദേഹം ധീരമായി നിയമപോരാട്ടത്തിലൂടെ നേരിട്ടു. ആക്രമണത്തിൽ ഇരകളായവർക്ക് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ കോടതി ഉയർന്ന നഷ്ടപരിഹാരത്തുക നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. 2008 ഓഗസ്റ്റിലാണ് ഒഡീഷയിലെ കാണ്ഡമാൽ ഉൾപ്പടെയുള്ള 10 ജില്ലകളിൽ ക്രൈസ്തവർക്കെതിരേ വ്യാപക ആക്രമണം നടന്നത്. ഈ സമയം ഇവിടെ ആർച്ച്ബിഷപ്പായിരുന്നു റാഫേൽ ചീനത്ത്. Source: Deepika
Read More of this news...
വിശുദ്ധ മാക്സിമീലിയന്‍ കോള്‍ബെ പരസ്നേഹത്തിന്‍റെ രക്തസാക്ഷിയെന്ന് പാപ്പാ ഫ്രാന്‍സിസ്
ആഗസ്റ്റ് 14-ാം തിയതിയാണ് വിശുദ്ധ കോള്‍ബെയുടെ (1894-1941) അനുസ്മരണം സഭ കൊണ്ടാടുന്നത്. പോളണ്ടുകാരനായ കണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികനാണ് അപരനുവേണ്ടിയുള്ള സ്വയാര്‍പ്പണത്തിലൂടെ രക്തസാക്ഷിത്വം വരിച്ചതും വിശുദ്ധപദം ചൂടിയതും.വത്തിക്കാനില്‍ ഞായറാഴ്ച (2016 ആഗസ്റ്റ് 14-ന്) നടന്ന ത്രികാലപ്രാര്‍ത്ഥന സന്ദേശത്തില്‍ വിശുദ്ധ കോള്‍ബെയെ പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി അനുസ്മരിച്ചു. "ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും തീക്ഷ്ണത കൂട്ടിയണിക്കി മനുഷ്യജീവിതങ്ങള്‍ ധന്യമാക്കാന്‍ മാതൃകകാട്ടിയ രക്തസാക്ഷിയെന്ന്," മാക്സിമീലിയന്‍ കോള്‍ബെയെ പാപ്പാ വിശേഷിപ്പിച്ചു. അനുദിനജീവിതത്തില്‍ സഹോദരങ്ങളുടെ യാതനകളില്‍ പങ്കുചേരുവാനും, അവരെ സാധിക്കുന്നതുപോലെ തുണയ്ക്കുവാനും വിശുദ്ധ കോള്‍ബെയുടെ ജീവസമര്‍പ്പണം നമ്മെ പഠിപ്പിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിനിന്ന ആയിരങ്ങള്‍ മരിയഭക്തനായിരുന്ന വിശുദ്ധ കോല്‍ബെയുടെ അനുസ്മരണത്തില്‍ ആവേശംകൊണ്ട് ഹസ്തഘോഷം മുഴക്കി, ആര്‍ത്തിരമ്പി.പോളണ്ടിലെ ക്രാക്കോയില്‍ നടന്ന ലോകയുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിനിടെ 2016 ജൂലൈ 29-ാം തിയതി വെള്ളിയാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് ക്രാക്കോയില്‍നിന്നും 50 കി.മി. അകലെയുള്ള ഓഷ്വിറ്റ്സിലെ കൂട്ടക്കുരുതിയുടെ നാസി ക്യാമ്പ് സന്ദര്‍ശിക്കുവാന്‍ സമയം കണ്ടെത്തി. പ്രസംഗങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ഇടംകൊടുക്കാതെ മരണത്തിന്‍റെ മണമൂറിനില്ക്കുന്ന ശവപ്പറമ്പ് നമ്രശിരസ്ക്കാനായി ഏകാന്തതയില്‍ പാപ്പാ നടന്നു കണ്ടു. പ്രാര്‍ത്ഥിച്ചു.ഓഷ്വിറ്റിസിന്‍റെ ഇരുട്ടറകളില്‍ 16670-ാമത്തെ ജയില്‍പ്പുള്ളിയുടെ തടവറ പാപ്പാ ഫ്രാന്‍സിസ് തേടിപ്പിടിച്ചു. അത് മാക്സിമീലിയന്
Read More of this news...
ഹൃദയത്തില്‍ നിന്നു ജ്വലിക്കേണ്ട സ്നേഹാഗ്നി
ഈ ഞായറാഴ്ച(14/05/16) ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, താന്‍ സമാധാനമല്ല ഭിന്നതയാണ് കൊണ്ടുവന്നിരിക്കുന്നതെന്നും തന്‍റെ ആഗമന ലക്ഷ്യം ഭൂമിയില്‍ തീയിടുകയാണെന്നും യേശു സ്വശിഷ്യരോടു പറയുന്ന, വൈരുദ്ധ്യാത്മകവും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവുമായ ഭാഗം, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12, 49 മുതല്‍ 53 വരെയുള്ള വാക്യങ്ങള്‍ തന്‍റെ വിചിന്തനത്തിന് അവലംബമാക്കി.പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രഭാഷണം ഇപ്രകാരമായിരുന്നു:പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.താന്‍ കുരിശുമരണം വരിക്കേണ്ട ഇടമായ ജറുസലേമിലേക്കുള്ള യാത്രയിലുടനീളം സന്തം ശിഷ്യന്മാര്‍ക്ക് യേശുവേകുന്ന പ്രബോധനങ്ങളില്‍പ്പെട്ടതാണ് ഈ ഞായറാഴ്ചത്തെ സുവിശേഷ ഭാഗം, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12, 49 മുതല്‍ 53 വരെയുള്ള വാക്യങ്ങള്‍. തന്‍റെ ദൗത്യത്തിന്‍റെ ലക്ഷ്യം എന്തെന്ന് സൂചിപ്പിക്കുന്നതിന് യേശു മൂന്നു പ്രതിരൂപങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്, അതായത്, അഗ്നി, ജ്ഞാനസ്നാനം, ഭിന്നിപ്പ് എന്നിവ. ഇന്നു ഞാന്‍ വിശകലനം ചെയ്യാനാഗ്രഹിക്കുന്നത് പ്രഥമ പ്രതിബിംബമായ അഗ്നിയെക്കുറിച്ചാണ്.യേശു അഗ്നിയെക്കുറിച്ചു പറയുന്നതിങ്ങനെയാണ്: ഞാന്‍ ഭൂമിയില്‍ വന്നത് തീയിടാനാണ്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍. (വാക്യം 49) യേശു വിവക്ഷിക്കുന്ന അഗ്നി നമ്മുടെ മാമ്മോദീസാദിനം മുതല്‍ നമ്മില്‍ സന്നിഹിതനും പ്രവര്‍ത്തനനിരതനുമായ പരിശുദ്ധാരൂപിയുടെ തീയാണ്. ശുദ്ധീകരിക്കുന്നതും നവീകരിക്കുന്നതും മാനവദുരിതങ്ങളേയും സകലവിധ സ്വാര്‍ത്ഥതകളേയും ദഹിപ്പിക്കുന്നതും നമ്മെ ആന്തരികരൂപാന്തരീകരണത്തിന് വിധേയമാക്കുന്നതും നമ്മെ പുതിയ സൃഷ്ടിയക്കുന്നതും സ്നേഹിക്കാന്‍ പ്
Read More of this news...
ബൈബിൾ പഴയനിയമം പരിഷ്‌കരണത്തിന് തുടക്കമായി
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദേശപ്രകാരം കേരളസഭയിലെ ബൈബിൾ പണ്ഡിതരുടെ നേതൃത്വത്തിലാണു പഴയനിയമത്തിന്റെ പരിഷ്‌കരണജോലികൾ ആരംഭിച്ചു പരിഷ്‌കരിച്ച പിഒസി സമ്പൂർണ ബൈബിൾ മൂന്നുവർഷം കൊണ്ടു പ്രസിദ്ധീകരിക്കും. പഴനിയമത്തിലെ ഉല്പത്തിയുടെ പുസ്തകത്തിന്റെ പരിഷ്‌കരണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
പാസ്റ്ററൽ ഓറിയൻറേഷൻ സെൻറർ (പിഒസി) പ്രസിദ്ധീകരിച്ച പുതിയനിയമത്തിന്റെ പരിഷ്‌കരണം നേരത്തേ പൂർത്തിയായിരുന്നു. 1992ൽ പുതിയ നിയമത്തിന്റെ പരിഷ്‌കരണശ്രമങ്ങൾ ആരംഭിച്ചെങ്കിലും 2005ലാണ് സജീവമായത്. കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാനായി ദീർഘകാലം സേവനം ചെയ്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലാണ് ഇതിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ചത്.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരിഷ്‌കരിച്ച പതിപ്പ് 2012 ഓഗസ്റ്റിൽ കേരളസഭയ്ക്കു സമർപ്പിച്ചിരുന്നു.
പരിഷ്‌കരിച്ച പതിപ്പ് നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ വലുതാണ്. വായനാക്ഷമതയ്ക്കായി അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്. വാക്യനമ്പരുകൾ എടുത്തുകാട്ടിയിട്ടുള്ളതും ഓരോ സുവിശേഷത്തിനും വിശദമായ ആമുഖങ്ങൾ നൽകിയതും കൂടുതൽ അടിക്കുറിപ്പുകൾ ചേർത്തതും പ്രത്യേകതയാണ്.
പുതിയനിയമത്തിന്റെ പരിഷ്‌കൃതപതിപ്പ് ആയിരം എണ്ണം മാത്രമാണ് അച്ചടിച്ചത്. ഇതു പൊതുജനങ്ങൾക്കു ലഭ്യമാക്കിയിട്ടില്ല.റവ ഡോ. ജോഷി മയ്യാറ്റിൽ, ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ ഡോ. ജോൺസൺ പുതുശേരി, റവ ഡോ. ഏബ്രഹാം പേഴുംകാട്ടിൽ, റവ ഡോ. ജോസഫ് തൊണ്ടിപ്പറമ്പിൽ, റവ ഡോ. ജയിംസ് ആനാപറമ്പിൽ, റവ ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ എന്നിവരാണു പഴയനിയമ പരിഷ്‌കരണത്തിനായി കെസിബിസി നിയോഗിച്ചിട്ടുള്ള കോർ ടീമിലുള്ളത്.റവ ഡോ. ജോർജ് കുരുക്കൂർ, ഷെവ. പ്രിമൂസ് പെരിഞ്ചേരി എന്നിവരും 125ഓളം ബൈബിൾ പ
Read More of this news...
ബിഷപ്പ് എഡ്വേര്‍ഡ് ഡാലി സമാധാനത്തിന്‍റെ ശുശ്രൂഷകന്‍
ഉത്തര അയര്‍ലണ്ടിലെ ഡെറി രൂപതയുടെ മുന്നദ്ധ്യക്ഷന്‍, കാലം ചെയ്ത ബിഷപ്പ് എഡ്വേര്‍ഡ് കെവിന്‍ ഡാലി സമാധാനത്തിനും നീതിക്കും വേണ്ടി അര്‍പ്പണബോധത്തോടെ യത്നിച്ച ഒരു അജപാലകനായിരുന്നുവെന്ന് പാപ്പാ അനുസ്മരിക്കുന്നു. ഡെറി രൂപതയുടെ ഭദ്രാസനദേവാലയത്തില്‍ വ്യാഴാഴ്ച (11/08/16) വൈകുന്നേരം നടന്ന അന്ത്യോപചാരശുശ്രൂഷാവേളയില്‍, ദിവ്യബലിയുടെ ആരംഭത്തില്‍, വായിക്കപ്പെട്ട ഫ്രാന്‍സീസ് പാപ്പായുടെ അനുശോചനസന്ദേശത്തിലാണ് ഈ അനുസ്മരണ വാക്കുകള്‍ കാണുന്നത്. ബിഷപ്പ് കെവിന്‍ ഡാലിയുടെ നിര്യാണത്തില്‍ കേഴുന്ന അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടും വൈദികരുംസന്ന്യാസിസന്ന്യാസിനികളും അല്മായവിശ്വാസികളും അടങ്ങുന്ന ഡെറിരൂപതാംഗങ്ങളോടും പാപ്പാ തന്‍റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന ബിഷപ്പ് ഡാലി ഇക്കഴിഞ്ഞ തിങ്കളാഴ്ച (08/08/16) എണ്‍പത്തിരണ്ടാമത്തെ വയസ്സിലാണ് മരണമടഞ്ഞത്. ഉത്തര അയര്‍ലണ്ടില്‍ 1960 കളില്‍ ആരംഭിച്ചതും 1988 വരെ നീണ്ടതുമായ "ദ ട്രബിള്‍സ്" എന്നറിപ്പെടുന്ന, മുഖ്യമായും രാഷ്ട്രീയപരവും എന്നാല്‍ വംശീയതയുടെ സ്പര്‍ശമേറ്റിരുന്നതുമായ, സംഘര്‍ഷത്തിന്‍റെ ആ കാലഘട്ടത്തില്‍ സമാധാന സംസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.Source: Vatican Radio
Read More of this news...
വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അഭയാര്‍ത്ഥികള്‍ക്ക് ആതിഥ്യംനല്കി
പാപ്പാ ഫ്രാന്‍സിസ് അഭയാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ആഗസ്റ്റ് 11-ാം തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ ഊട്ടുശാലയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള 21 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പമാണ് പാപ്പാ ഉച്ചഭക്ഷണം കഴിച്ചത്.ഇപ്പോള്‍ റോമാ നഗരത്തില്‍ സാന്‍ ഏജീഡിയോ ഉപവി പ്രവര്‍ത്തന കേന്ദ്രത്തിന്‍റെ പിന്‍തുണയില്‍ ജീവിക്കുന്ന ഈ കുടുംബങ്ങള്‍ സിറിയയില്‍നിന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ ഒത്താശയില്‍ കൊണ്ടുവന്നിട്ടുള്ള വിവിധ മതസ്ഥരാണ്. കുട്ടികള്‍ വരച്ചുണ്ടാക്കിയ ചെറിയ ചിത്രങ്ങളും കളിപ്പാട്ടങ്ങളും, കൗതുകവസ്തുക്കളും സമ്മാനമായി പാപ്പായ്ക്കു നല്കി..ഏപ്രില്‍ 16-ാം തിയതി ലെസ്ബോസ് ദ്വീപു സന്ദര്‍ശനത്തിനുശേഷം വത്തിക്കാനിലേയ്ക്കു മടങ്ങവെയാണ് ആദ്യത്തെ ചെറുകൂട്ടും അഭയാര്‍ത്ഥികള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെകൂടെ റോമില്‍ എത്തിയത്. അവര്‍ ആകെ 12 പേരുള്ള നാലു കുടുംബങ്ങളായിരുന്നു. ജൂണ്‍ മദ്ധ്യത്തിലായിരുന്നു 9 പേരുടെ രണ്ടാമത്തെ കൂട്ടം എത്തിയത്. റോമിലെ ജീവിതം ആരംഭിക്കുന്നതിനു മുന്‍പ് അവര്‍ വത്തിക്കാനില്‍വന്ന് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.പാപ്പായുടെയും സിറിയക്കാരായ അതിഥകളുടെയും കൂട്ടത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ ഉപകാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച്യൂ, സാന്‍ എജീഡിയോ സമൂഹത്തിന്‍റെ സ്ഥാപകന്‍, പ്രഫസര്‍ അന്ത്രയ റിക്കാര്‍ദോയും ഏതാനും സഹപ്രവര്‍ത്തകരും, സുരക്ഷാ ഓഫിസര്‍ ഡോമിനിക് ജ്യാനി, പിന്നെ സിറിയന്‍ അഭയാര്‍ത്ഥികളെ റോമിലെത്തിക്കുവാന്‍ സഹായിച്ച രണ്ടു വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പാപ്പായുടെയും സിറിയക്കാരായ അതിഥികളുടെയുംകൂടെ ഭക്ഷണത്തിന് ഉണ്ടായിരുന്നു.Source: Vatican Radio
Read More of this news...
ജീവിതത്തില്‍ സമൂര്‍ത്തമാകേണ്ട "സദ്വാര്‍ത്ത"
സുവിശേഷം ജീവിതത്തില്‍ സമൂര്‍ത്തമാക്കപ്പെടേണ്ടതിന്‍റെ ആവശ്യകത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.ശനിയാഴ്ച (13/08/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഫ്രാന്‍സീസ് പാപ്പാ കുറിച്ച സന്ദേശത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തലുള്ളത്. ക്രിസ്തുവിനോടും സഹോദരങ്ങളോടും നമുക്കുള്ള ഉദാരവും വിശ്വസ്തവുമായ സ്നേഹത്താല്‍ ജനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സുവിശേഷം ദര്‍ശിക്കട്ടെ എന്നാണ് തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ പാപ്പാ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.പാപ്പായുടെ ഈ സന്ദേശം അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്. Source: Vatican Radio
Read More of this news...
പാപസങ്കീര്‍ത്തന കൂദാശയില്‍ നാം കണ്ടുമുട്ടുന്ന ദൈവിക കാരുണ്യം
പാപസങ്കീര്‍ത്തനകൂദാശയില്‍ നമ്മള്‍ ദൈവപിതാവിന്‍റെ കാരുണ്യാശ്ലേഷത്തിലമരുന്നുവെന്ന തന്‍റെ ഉറച്ച ബോധ്യം മാര്‍പ്പാപ്പാ ആവര്‍ത്തിച്ചു വെളിപ്പെടുത്തുന്നു. നമ്മുടെ പാപാവസ്ഥയെയും ദൈവത്തിന്‍റെ നിസ്സീമമായ കാരുണ്യത്തെയും കുറിച്ചു പറയുമ്പോഴെല്ലാംതന്നെ അവതരിപ്പിക്കുന്ന ഈ ആശയം ഫ്രാന്‍സീസ് പാപ്പാ ഇത്തവണ കുറിച്ചിട്ടത് വെള്ളിയാഴ്ച (12/08/16) കണ്ണിചേര്‍ത്ത തന്‍റെ ട്വിറ്റര്‍ സന്ദേശത്തിലാണ്. പിതാവിന്‍റെ കാരുണ്യത്താല്‍ നാം ആശ്ലേഷിതരാകുന്നത് പാപസങ്കീര്‍ത്തന കൂദാശയിലാണ്. അവിടത്തെ സ്നേഹം നമുക്കെന്നും മാപ്പേകുന്നു എന്നാണ് അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമായ പാപ്പായുടെ പുതിയ ട്വിറ്റര്‍ സന്ദേശം. ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ അനുയായികളുടെ സംഖ്യ വിവിധ ഭാഷകളിലായി 3 കോടി കവിഞ്ഞിരിക്കുന്നു. Source: Vatican Radio
Read More of this news...
ഫ്രാന്‍സീസ് പാപ്പായുടെ കരുണയുടെ വെള്ളിയാഴ്ച"
ഫ്രാന്‍സീസ് പാപ്പാ "കാരുണ്യവെള്ളി"(FRIDAY OF MERCY) ആചരണം തുടരുന്നു. കരുണയുടെ ഈ അസാധാരണ ജൂബിലി വര്‍ഷത്തില്‍ തനിമയാര്‍ന്ന ശൈലിയിലൂടെ ദൈവികകാരുണ്യത്തിന് സാക്ഷ്യമേകുന്ന പാപ്പാ മാസത്തിലെ ഒരു വെള്ളിയാഴ്ച "കാരുണ്യ വെള്ളി" ആയി ആചരിച്ചു വരികയാണ്. ഈ ആചരണത്തിന്‍റെ ഭാഗമായി പാപ്പാ പന്ത്രണ്ടാം തിയതി വെള്ളിയാഴ്ച (12/08/16) റോമിന്‍റെ വടക്കുഭാഗത്ത് ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ നാമത്തിലുള്ള ഒരു സമൂഹം സന്ദര്‍ശിച്ചു. സ്ത്രീകളെ ലൈംഗികചൂഷണത്തിരകളാക്കി പണം സമ്പാദിക്കുന്നവരുടെ കെണിയില്‍ നിന്ന് രക്ഷപ്പെടുത്തപ്പെട്ട വിവിധരാജ്യക്കാരായ 20 സ്ത്രീകളാണ് ഇറ്റാലിയന്‍ വൈദികനായ ഒറേസ്തെ ബെന്‍സി സ്ഥാപിച്ച ഈ സമൂഹത്തില്‍ വസിക്കുന്നത്. ശരാശരി മുപ്പതിനോടടുത്തു പ്രായമുള്ള ഈ യുവതികളില്‍ 7 പേര്‍ ആഫ്രിക്കന്‍ നാടായ നൈജീരിയക്കാരാണ്, 6 പേര്‍ റൊമേനിയയിലും 4 പേര്‍ അല്‍ബേനിയയിലും നിന്നുള്ളവരും. ശേഷിച്ച 3 പേര്‍ ടുണീഷ്യ, ഇറ്റലി, ഉക്രയിന്‍ എന്നീ നാട്ടുകാരികളാണ്. റോമിലെ സമയം വൈകുന്നേരം 5 മണിയോടെ ( ഇന്ത്യയിലെ സമയം രാത്രി 8.30) ഇവരെ സന്ദര്‍ശിക്കാനെത്തിയ പാപ്പായെ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ സമൂഹത്തിന്‍റെ പൊതുചുമതലയുള്ള ജൊവാന്നി പാവൊളൊ റമോന്ത, ആദ്ധ്യാത്മികകാര്യങ്ങളുടെ ചുമതലയുള്ള സഹായിയായ വൈദികന്‍ ആല്‍ദൊ തെരുവീഥികളില്‍ പെട്ടുപോയവരെ രക്ഷിക്കുന്ന ദൗത്യസംഘത്തിന്‍റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ആ ഭവനത്തില്‍ അല്പസമയം ചിലവഴിച്ച പാപ്പ അവിടെ വസിക്കുന്ന യുവതികളുടെ കദനകഥ ശ്രവിക്കുകയും ചെവി മുറിച്ചെടുത്തതുള്‍പ്പടെ, അവര്‍ക്കേറ്റ ശാരീരിക മുറിവുകള്‍, പ്രഹരമേറ്റതിന്‍റെ പാടുകള്‍ തുടങ്ങിയവ കാണുകയും അവരെ ഓരോരുത്തരുടെയും അടുത്തുചെന്ന് അനുഗ്രഹം
Read More of this news...
നിസ്വനായത്തീര്‍ന്ന് നമ്മോടു യാചിക്കുന്ന യേശുവിനെ ശ്രവിക്കുക
ക്രിസ്തുവിന്‍റെ വിളി ശ്രവിക്കുക ക്രിസ്തീയജീവിതത്തിന്‍റെ എല്ലാരൂപങ്ങള്‍ക്കും മൗലികമാണെന്ന് വൈദികര്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബെനിയമീനൊ സ്തേല്ല. വിശുദ്ധ ക്ലാരയുടെ തിരുന്നാള്‍ദിനമായിരുന്ന വ്യാഴാഴ്ച (11/08/16) അസ്സീസിയില്‍ ആ പുണ്യവതിയുടെ നാമത്തിലുള്ള ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ സുവിശേഷസന്ദേശമേകുകയായിരുന്നു അദ്ദേഹം. ഹൃദയം എല്ലാ കോലഹലങ്ങളിലും നിന്നു മുക്തമായി അതില്‍ ശൂന്യമായ ഒരിടം ഉണ്ടാകുമ്പോള്‍ മാത്രമെ ദൈവവചനം സ്വീകരിക്കാന്‍ അതിനു കഴിയുകയുള്ളുവെന്നും ദൈവം ബലാല്‍ക്കാരമായി നമ്മുടെ ഹൃദയത്തിലേക്കു കടന്നു വരില്ല പ്രത്യുത നമ്മുടെ ഹൃദയത്തില്‍ ഒരിടം ലഭിക്കാന്‍ അവിടന്ന് നിസ്വനും എളിയവനുമായിത്തീര്‍ന്നുകൊണ്ട് യാചിക്കുകയാണ് ചെയ്യുന്നതെന്നും കര്‍ദ്ദിനാള്‍ സ്തേല്ല പറഞ്ഞു. സുവിശേഷത്തിന്‍റെ സത്തയിലേക്ക്, അതിന്‍റെ മൗലികതയിലേക്ക്, സഭ മടങ്ങിപ്പോകണമെന്ന സ്ഥിരമായ ഒരോര്‍മ്മപ്പെടുത്തലാണ് വിശുദ്ധ ക്ലാരയെന്നും അദ്ദേഹം പ്രസ്താവിച്ചു.Source: Vatican Radio
Read More of this news...
എല്‍ സാല്‍വദോറില്‍ കത്തോലിക്കാസഭ ജൂബിലിവത്സരാഘോഷത്തിലേക്ക്
മദ്ധ്യഅമേരിക്കന്‍ നാടായ എല്‍ സാല്‍വദോറില്‍ നിണസാക്ഷിയായ വാഴ്ത്തപ്പെട്ട ഓസ്ക്കാര്‍ റൊമേരൊയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രാദേശിക കത്തോലിക്കാ സഭ ജൂബിലിവത്സരാഘോഷം തിങ്കളാഴ്ച (15/08/16) ആരംഭിക്കും. അന്നാട്ടിലെ സാന്‍ സാല്‍വദോര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹൊസെ ലൂയിസ് എസ്കൊബാര്‍ അലാസ് ആണ് ഇതു വെളിപ്പെടുത്തിയത്. എല്‍ സാല്‍വദോറിലെ ച്യുദാദ് ബാരിയോസില്‍ 1917 ആഗസ്റ്റ് 15 നായിരുന്നു ആര്‍ച്ച്ബിഷപ്പ് ഓസ്ക്കാര്‍ അര്‍നുള്‍ഫൊ റൊമേരൊയുടെ ജനനം. അദ്ദേഹം അദ്ധ്യക്ഷനായിരുന്ന സാന്‍ സാല്‍വദോര്‍ അതിരൂപതയുടെ കത്തീദ്രലില്‍ തിങ്കളാഴ്ച സാഘോഷമായ ദിവ്യബലിയോടെ ആയിരിക്കും ഒരുവര്‍ഷം നീളുന്ന ജൂബിലിയാഘോഷത്തിന് തുടക്കമാകുക. പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്ന മനുഷ്യാവകാശ പോരാളിയായിരുന്ന അജപാലകന്‍ വാഴ്ത്തപ്പെട്ട ഓസ്ക്കാര്‍ റൊമേരൊ 1980 മാര്‍ച്ച് 24ന് ദിവ്യപൂജാര്‍പ്പണവേളയില്‍ വെടിയേറ്റു മരിക്കുകയായിരുന്നു. Source: Vatican Radio
Read More of this news...
ലാറ്റിനമേരിക്കന്‍ നാടുകളുടെ കാരുണ്യവത്സരാഘോഷം
ആഗസ്റ്റ് 27-മുതല്‍ 30-വരെ തിയതികളില്‍ തെക്കെ അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ തലസ്ഥാന നഗരം, ബൊഗോട്ടയിലാണ് നാലു ദിവസങ്ങള്‍ നീളുന്ന കാരുണ്യത്തിന്‍റെ ജൂബിലി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സംയുക്തമായി ആഘോഷിക്കുന്നത്. ആഗസ്റ്റ് 11-ാം തിയതി വ്യാഴാഴ്ച ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഭൂഖണ്ഡതലത്തിലുള്ള ഈ അത്യപൂര്‍വ്വ സംഗമത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.ലാറ്റിനമേരിക്കന്‍ ജനതയുടെ "സാംസ്ക്കാരിക സൗഹൃദത്തിന്‍റെയും, അനുതാപത്തിന്‍റെയും ക്ഷമയുടെയും ആത്മാവ് ദൈവത്തിന്‍റെ അനന്തമായ കാരുണ്യമാണ്," എന്ന വിഷയം വൈവിധ്യമാര്‍ന്ന ആത്മീയ പരിപാടികളിലൂടെയും സംഗമങ്ങളിലൂടെയും ബഗോട്ടയില്‍ സമ്മേളിക്കുന്ന 4 ലക്ഷത്തിലേറെ വിശ്വാസികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന കരുണ്യുടെ ആഘോഷമാണിതെന്ന് പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസ്താവന വ്യക്തമാക്കി.ഭൂഖണ്ഡതലത്തില്‍ നടപ്പാക്കേണ്ട കാരുണ്യപ്രവൃത്തികളുടെ പൊതുപദ്ധിതകള്‍, ഗ്വാദലൂപെ നാഥയുടെ ചരിത്ര-സാംസ്ക്കാരിക പശ്ചാത്തലത്തിലുള്ള വിചിന്തനങ്ങള്‍, പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശം, പാപ്പായ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, ദൃശ്യ-ശ്രാവ്യ പരിപാടികളിലൂടെയുള്ള കാരുണ്യ സന്ദേശങ്ങള്‍, ദൈവിക കാരുണ്യത്തിന്‍റെ സാക്ഷികളായ ലാറ്റിനമേരിക്കന്‍ വിശുദ്ധാത്മാക്കളുടെ ജീവചരിത്ര പഠനവും ധ്യാനവും, ഒറ്റയായും കൂട്ടമായുമുള്ള അനുതാപത്തിന്‍റെ കൂദാശയുടെ (കുമ്പസാരം) പരികര്‍മ്മം, ഭൂഖണ്ഡത്തെ കോര്‍ത്തിണക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണം, ലാറ്റിനമേരിക്കന്‍ മെത്രാന്‍ സംഘത്തിന്‍റെയും, കൊളംബിയയുടെ ദേശീയ മെത്രാന്‍ സംഘത്തിന്‍റെയും അദ്ധ്യക്ഷന്മാരുടെ സമൂഹബലി!
Read More of this news...
യുവത: അക്രമത്തിന്‍റെ ഉപകരണങ്ങളല്ല, സമാധാനശില്പികള്‍ ആകുക
സമാധാനത്തിന്‍റെ ശില്പികളാകാന്‍ ആഫ്രിക്കന്‍ നാടായ സംബിയായിലെ കത്തോലിക്കാമെത്രാന്മാര്‍ യുവജനത്തെ ആഹ്വാനം ചെയ്യുന്നു. അന്നാട്ടില്‍ വ്യാഴാഴ്ച (11/08/16) നടന്ന പൊതുതിരഞ്ഞെടുപ്പുകളോടനുബന്ധിച്ചു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് മെത്രാന്മാരുടെ ഈ ആഹ്വാനമുള്ളത്. അനുഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും കര്‍ത്താക്കളായിക്കൊണ്ട് മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കേണ്ട യുവജനത്തെ, രാഷ്ട്രീയക്കാരില്‍ മനസ്സാക്ഷിമരവിച്ചു പോയവര്‍, അക്രമത്തിന്‍റെ ഉപകരണങ്ങളാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തുകൊണ്ട് അവര്‍ മുന്നേറണമെന്ന് മെത്രാന്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. അക്രമത്തിന്‍റെ സകലരൂപങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് പൗരന്മാരെല്ലാവരും സമാധനം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമെന്ന പ്രത്യാശയും ഇവര്‍ പ്രകടിപ്പിക്കുന്നു.Source: Vatican Radio
Read More of this news...
പരസ്പരാദരവ് ഭിന്നമതസ്ഥരുടെ സഹജീവനത്തിന് അനിവാര്യം
ഒരുമയോടെ ജീവിക്കണമെങ്കില്‍ അപരനെ ആദരവോടെ നോക്കുന്ന ഒരു മനോഭാവം അനിവാര്യമെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൊറാ . ഭിന്നമതാനുയായികള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട ധാരണ, മതിപ്പ്, തുറവ്, സംഭാഷണം തുടങ്ങിയവയെക്കുറിച്ച് വത്തിക്കാന്‍റെ ദിനപ്പത്രമായ ലൊസ്സെര്‍വത്തോരെ റൊമാനൊയില്‍ പ്രസിദ്ധീകരിച്ച തന്‍റെ ഒരു വിചിന്തനത്തിലാണ് അദ്ദേഹം പരസ്പരാദരവിന്‍റെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്. ഫ്രാന്‍സില്‍ വയോധികനായ വൈദികന്‍ ഷാക് ഹമെല്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിഷ്ഠൂര സംഭവം അനുസ്മരിക്കുന്ന അദ്ദേഹം ഇത്തരം ക്രൂരകൃത്യങ്ങള്‍ മതാന്തരസംവാദത്തിന്‍റെ വിശ്വാസ്യതയ്ക്ക് ഭീഷണിയാണെന്നും പറയുന്നു. മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും സമാധനപരമായി സഹജീവിക്കാന്‍ ആവില്ല എന്ന തെറ്റിദ്ധാരണ പരത്തുകയെന്ന നിഗൂഢലക്ഷ്യവും ഈ ക്രൂരകൃത്യത്തിന്‍റെ കര്‍ത്താക്കള്‍ക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സംഘര്‍ഷഭരിതമായ ഇന്നത്തെ ലോകത്തില്‍ മതാന്തരസംവാദത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൊറാ ആപേക്ഷികവാദത്തെ ചെറുക്കുന്ന മറുമരുന്നാണ് മതാന്തരസംഭാഷണം എന്ന് ഉദ്ബോധിപ്പിക്കുന്നു. മതാന്തരസംവാദം എന്നത് മതങ്ങളുടെ ലയനമല്ല എന്ന് വ്യക്തമാക്കുന്ന അദ്ദേഹം വാസ്തവത്തില്‍ മതാന്തരസംവാദത്തില്‍ പ്രഥമതഃ സംഭവിക്കുന്നത് സ്വന്തം വിശ്വാസം പ്രഖ്യാപിക്കലാണെന്ന് വിശദീകരിക്കുന്നു.Source: Vatican Radio
Read More of this news...
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രൈസ്തവ ചിഹ്നങ്ങളും വചനങ്ങളും കരീബിയൻ ഗുഹകളിൽ കണ്ടെത്തി
വാഷിംഗ്ടൺ : 16^ാം നൂറ്റാണ്ടിൽ വരച്ചതെന്നു കരുതപ്പെടുന്ന ക്രൈസ്തവ ചിഹ്നങ്ങളും വിവിധ ലിപികളിൽ എഴുതിയ വചനങ്ങളും കരീബിയൻ ഗുഹകളിൽനിന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. മൊണ എന്ന പേരിൽ അറിയപ്പെടുന്ന ചെറു ദ്വീപിലെ ഗുഹകളിലാണ് ചിഹ്നങ്ങളും വചനങ്ങളും കണ്ടെത്തിയത്. ഡോമ്‌നിക്കൻ റിപ്ലബ്ലിക്കിന്റെയും പ്ലൂർട്ടോ റിക്കോയുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന മലകളും ഗുഹകളുമുള്ള ചെറു ദ്വീപാണ് മൊണ.1494ൽ ക്രിസ്റ്റഫർ കൊളമ്പസ് ഇവിടെ എത്തിയതായി രേഖകൾ പറയുന്നു. നിരവധി ഗുഹകളുള്ള മൊണയിൽ അര മൈലോളം നീളമുള്ള 18^ാം നമ്പർ ഗുഹയിലാണ് പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. 250ൽപ്പരം ചിത്രങ്ങളും എഴുത്തുകളും ഈ ഗുഹയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ യൂറോപ്പ്യൻ മിഷ്ണറിമാർ നടത്തിയ വരകളാണ് ഇവയെന്നു ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.ലാറ്റിൻ ഭാഷയിലും സ്പാനിഷ് ഭാഷയിലും ബൈബിളിലെ പല വചനങ്ങളും ഇവിടെ വ്യക്തമായും, അവ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം പല കാര്യങ്ങളും നിർമിച്ചിരിക്കുന്നു എന്നതാണ് ഒരു ചിത്രത്തിന്റെ ലിപിയിൽനിന്നും ശാസ്ത്രജ്ഞർ ഭാഷാപണ്ഡിതരുടെ സഹായത്തോടെ വായിച്ചെടുത്തത്. ;ദൈവം നിന്നോട് ക്ഷമിക്കട്ടെ എന്നും ചില സ്ഥലങ്ങളിൽ എഴുതിയിരിക്കുന്നു. ബൈബിളിലെ വചനം അതേ പടിയും ഇവിടെ എഴുതപ്പെട്ടിട്ടുണ്ട്. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു എന്ന വാക്യം ചുമരിൽ എഴുതിയിരിക്കുന്നതു ലാറ്റിൻ ഭാഷയിലാണ്.ഗുഹയുടെ ഏറ്റവും വലിയ പ്രത്യേകത പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന കുരിശിന്റെ അടയാളമാണ്. തന്റെ വലതു കരം ഉപയോഗിച്ച് വൈദികർ ആശീർവദിക്കുന്ന അതേ രീതിയിലാണ് കുരിശ് രൂപം വരച്ചിരിക്കുന്നത്. കാൽവരിയിലെ ക്രൂശീകരണത്തെ അതേ പടി രേഖപ്
Read More of this news...
വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ സ്മാരകസ്റ്റാമ്പ് വത്തിക്കാനില്‍നിന്നും
വത്തിക്കാന്‍റെ തപാല്‍ വിഭാഗം (Philatelic & Numismatic Dept. of Vatican) സെപ്തംബര്‍ 2-ാം തിയതി വെള്ളിയാഴ്ചയാണ് വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ സ്മാരക സ്റ്റാമ്പ് പ്രകാശനംചെയ്യുന്നത്. സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണമദ്ധ്യേ പാവങ്ങളുടെ അമ്മയെന്നു ലോകം വിളിക്കുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തും.പ്രായാധിക്യത്താല്‍ ചുക്കിച്ചുളിഞ്ഞതെങ്കിലും, പുഞ്ചിരിയോടെ ദൈവികത പ്രസരിപ്പിക്കുന്ന മദറിന്‍റെ മുഖച്ഛായ സ്റ്റാമ്പിന്‍റെ കേന്ദ്രഭാഗത്ത് നിറഞ്ഞുനില്കുന്നു. പശ്ചാത്തലമായി കല്‍ക്കട്ട നഗരത്തിന്‍റ പൗരാണികതയും ക്രിസ്തീയതയും വിളിച്ചോതിക്കൊണ്ട് സെന്‍റ് പോള്‍സ് ഭദ്രാസന ദേവാലയം (St. Paul's Anglican Cathedral - Church of North India) കാണാം. കൂടാതെ ഒരു കുഞ്ഞിനെ കൈക്കുപിടിച്ച് നടന്നകലുന്ന മദറിന്‍റെ പൂര്‍ണ്ണകായ ദൂരദൃശ്യചിത്രണവും സ്റ്റാമ്പിന്‍റെ ഇടതുഭാഗത്ത് സംയോജനംചെയ്തിരിക്കുന്നു. കാരുണ്യത്തിന്‍റെ അമ്മ, പാവങ്ങള്‍ക്ക് താങ്ങായവള്‍ എന്നിങ്ങനെയുള്ള മദറിന്‍റെ ആത്മീയത തുളുമ്പുന്ന വ്യക്തിത്വം വരച്ചുകാട്ടുകയാണ് ഈ ബഹുവര്‍ണ്ണ വത്തിക്കാന്‍ സ്റ്റാമ്പ്.ഇറ്റാലിയന്‍ ചിത്രകാരന്‍, പത്രീസിയോ ദാനിയേലിന്‍റെ സൃഷ്ടിയാണ് സ്റ്റാമ്പിന്‍റെ അടിസ്ഥാനരൂപം. യൂറോപ്യന്‍ വിനിമയ നിരക്കില്‍ സ്റ്റാമ്പൊന്നിന് 95 സെന്‍റ് (Euro 0.95), ഏകദേശം 60 രൂപ മൂല്യമുള്ളതാണ് 'ഭാരതരത്ന'മായ കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയുടെ സ്മാരകസ്റ്റാമ്പ്. ആദ്യഘട്ടത്തില്‍ 10 സ്റ്റാമ്പുകളുള്ള ഒരുലക്ഷത്തി അന്‍പതിനായിരം ഷീറ്റുകളാണ് (1,50,000 folios) വത്തിക്കാന്‍റെ തപാല്‍ വിഭാഗം പുറത്തിറക്കുന്നത്.Source: Vatican Radio
Read More of this news...
സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനം
സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനത്തില്‍ മാര്‍പ്പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥന നയിക്കുമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ തിരുക്കര്‍മ്മ കാര്യാലയം വെളിപ്പെടുത്തി. ഫ്രാന്‍സിസ് പാപ്പാ 2015 ആഗസ്റ്റ് 6 ന് ആഗോളകത്തോലിക്കാ+സഭാതലത്തില്‍ ഏര്‍പ്പെടുത്തിയ ഈ പ്രാര്‍ത്ഥനാദിനം അനുവര്‍ഷം സെപ്ററംബര്‍ ഒന്നിനാണ് ആചരിക്കപ്പെടുന്നത്. [ ഓര്‍ത്തൊഡോക്സ് സഭ 1989 മുതല്‍ സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനം സെപ്ററംബര്‍ ഒന്നിന് ആചരിച്ചു പോരുന്നു. ]Source: Vatican Radio
Read More of this news...
അഭയാർത്ഥിക്യാമ്പിൽ തിരുപ്പട്ടം: വിസ്മയത്തോടെ ലോകം
ഇർബിൽ:പരദേശികളായി ഇന്നും കഴിയുന്ന ഇറാക്കി അഭയാർത്ഥികൾക്കിടയിൽ നിന്നും വീണ്ടും സന്തോഷവാർത്ത. അഭയാർത്ഥിക്യമ്പുകളിൽ പതിവുപോലെ കണ്ണീരും കദനകഥകളും നഷ്ടപ്പെട്ടുപോയതോർത്തുള്ള നൊമ്പരങ്ങളൊന്നുമല്ല. മറിച്ച് ദൈവസ്‌നേഹത്തിന്റെ വിശ്വാസ തീക്ഷണതയുടെ കഥകളാണ് പുറത്ത് വരുന്നത്. അടുത്ത നാളിൽ ഇർബിലിലെ അഭയാർത്ഥി ക്യാമ്പിൽ വെച്ചാണ് മൂന്നു വൈദികവിദ്യാർത്ഥികൾ വൈദികപട്ടം സ്വീകരിക്കുന്നത്. ഈ പൗരോഹിത്യ പദവിയിലൂടെ വേദനയിൽ കഴിഞ്ഞ ഇറാക്ക് ക്രൈസ്തവർ ദൈവത്തിന് നന്ദി പറയുകയാണെന്ന് പട്ടം സ്വീകരിച്ച മൂന്നുവൈദികരിലൊരാളായ ഫാ. റോണി സലിം മോമിക കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനായിരുന്നു പൗരോഹിത്യം. സിറിയക് കാത്തലിക് ചർച്ച് സഭാംഗങ്ങളായ റോണിയും മറ്റ് രണ്ടു സുഹൃത്തുക്കളുമാണ് പട്ടം സ്വീകരിച്ചത്. അഭയാർത്ഥി ക്യാമ്പിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ്. ഇവിടുത്തെ ക്യാമ്പിൽ ഏതാണ്ട് 5500 ആളുകളാണ് താമസിക്കുന്നത്.
ക്രൈസ്തവകേന്ദ്രമായ ഇറാക്കിലെ ക്വാറഘോഷാണ് ഫാ. റോണിയുടെ സ്വദേശം. രണ്ടുവർഷം മുമ്പ് ഓഗസ്റ്റ് ആറിനായിരുന്നു ഇസ്ലാമിക് ഭീകരർ അവരെ തുരത്തിയോടിക്കുന്നത്. ഇതേസമയത്താണ് അവിടെ നിന്നും ക്രൈസ്തവർ ദൈവവിശ്വാസം മാത്രം സ്വീകരിച്ച് ഇർബിലിലേയ്ക്ക് പലായനം ചെയ്യുന്നത്. രണ്ടാം വാർഷികദിനത്തിൽ അവരുടെ വേദനകൾക്കുമേൽ കുളിർമഴയായി തീക്ഷണമായ വിശ്വാസപ്രഖ്യാപനമായി നവവൈദികർ പെയ്തിറങ്ങിയത് അവരെ ഏറെ സന്തോഷിപ്പിക്കുന്നു.
ഇറാക്കിൽ നിന്നും കുടിയിറക്കപ്പെട്ടതിന്റെ വാർഷികമാണെങ്കിലും നവവൈദികരെ കാണുന്നത് വിശ്വാസികൾക്ക് കൂടുതൽ പ്രതീക്ഷയും സന്തോഷവും ലഭിക്കുന്നതായി നവവൈദികൻ ഫാ. മോമിക പറഞ്ഞു.
2014 ലാണ് ഫാ. മോമികയും മറ്റ് നാലുവൈദികവിദ്യാർത്ഥികളും ക്വറാഘോഷിൽ നിന്നും പല
Read More of this news...
യുവത; ഭാവിയിലേക്കുള്ള സരണി തുറക്കാന്‍ കെല്പുറ്റവര്‍
കാലഹരണപ്പെട്ട ശൈലികളെ തൂത്തെറിഞ്ഞ് കൂടുതല്‍ ശോഭനമായ ഭാവിയിലേക്കുള്ള പാതയൊരുക്കാന്‍ യുവജനത്തിനാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ - യു എന്‍ ഓയുടെ മേധാവി ബാന്‍ കി മൂണ്‍. അനുവര്‍ഷം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 12 നാചരിക്കപ്പെടുന്ന അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച്, " 2030 ലേക്കുള്ള സരണി: ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും ഉല്‍പ്പാദനോപഭോഗങ്ങളുടെ സന്തുലിതാവസ്ഥ കൈവരിക്കലും " എന്ന ആദര്‍ശപ്രമേയത്തോടുകൂടിയ ഇക്കൊല്ലത്തെ ഈ ദിനാചരണത്തിനായി നല്കിയ സന്ദേശത്തിലാണ് അദ്ദേഹം യുവജനങ്ങളിലുള്ള തന്‍റെ ഈ വിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. കൊടുദാരിദ്ര്യവും ആഢംബരജീവിതവും, കാര്‍ന്നു തിന്നുന്ന പട്ടിണിയും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കലും, സമ്പന്നമായ പ്രകൃതിവിഭവങ്ങളും മാലിന്യജനകങ്ങളായ വ്യവസായ ശാലകളും തുടങ്ങിയ ദുരന്തപൂര്‍ണ്ണമായ വൈരുദ്ധ്യങ്ങള്‍ യുവതയെ നേരിട്ടു ബാധിക്കുന്നുവെന്നു പറയുന്ന യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, സ്ഥായിയായ വികസന അജണ്ട 2030 എന്ന യുഎന്‍ പരിപാടി ഗൗരവമായി പരിഗണിക്കുന്ന ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ യുവജനത്തിനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കൂടുതല്‍ ആരോഗ്യപൂര്‍ണ്ണവും സുരക്ഷിതവും നീതിവാഴുന്നതുമായ ഒരു ഭാവിക്കായുള്ള ഈ 15 വത്സരപദ്ധതിയുടെ ഈ ആദ്യവര്‍ഷത്തില്‍ യുവജനത്തിന്‍റെ വളരെ കര്‍മ്മനിരതമായ ഒരു ഭാഗഭാഗിത്വം, ലോകത്തിലെ ഏറ്റവും പാവപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധം വസ്തുക്കളുടെ ഉത്പാദനോപഭോഗങ്ങളെയും സേവനങ്ങളെയും രൂപപ്പെടുത്തുന്നതിനായി, ഉണ്ടാകുമെന്ന പ്രത്യാശയും അദ്ദേഹം തന്‍റെ സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.Source: Vatican Radio
Read More of this news...
ദൈവത്തിന്‍റെ സൃഷ്ടിയെ ആദരിക്കാനും ജീവന്‍ സംരക്ഷിക്കാനും
ദൈവത്തിന്‍റെ സൃഷ്ടി കാണുവാനും അംഗീകരിക്കുവാനുമുള്ള കാഴ്ചപ്പാട് വളര്‍ത്തേണ്ടത് കാലികമായ അനിവാര്യതയാണ്. ജപ്പാനിലെ നീഗത രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് തര്‍ചീസിയോ ഇസാവോ കിക്കൂചി പ്രസ്താവിച്ചു. ആഗസ്റ്റ് 10-ാം തിയതി ബുധനാഴ്ച ടോക്കിയോയില്‍ ഇറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 'കാരിത്താസ് ' ഉപവി പ്രസ്ഥാനത്തിന്‍റെ ഏഷ്യന്‍ പ്രസിഡന്‍റുകൂടിയാണ് (Caritas Asia) ബിഷപ്പ് തര്‍ചീസിയോ കിക്കൂചി.ജപ്പാനില്‍ പൊതുവെ വര്‍ദ്ധിച്ചുവരുന്ന കാരുണ്യവധത്തിന്‍റെയും, 2016 ജൂലൈ 26-ാം തിയതി ടോക്കിയോയ്ക്ക് അടുത്തുള്ള സഹാമിഗാരയിലെ വൃദ്ധമന്ദിരത്തില്‍ നടന്ന കൂട്ടക്കുരുതിയുടെയും പശ്ചാത്തലത്തിലാണ് ദൈവത്തിന്‍റെ സൃഷ്ടിക്കും ജീവനും മൂല്യം നല്കുന്ന സംസ്ക്കാരത്തെക്കുറിച്ച് ബിഷപ്പ് കിക്കൂചി ഉദ്ബോധിപ്പിച്ചത്. കാരുണ്യവധത്തിന്‍റെ വേദിയായ വൃദ്ധമന്ദിരം സന്ദര്‍ശിച്ച് തന്‍റെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയശേഷമാണ് ബിഷപ്പ് കിക്കൂചി ടോക്കിയോയിലെ കാരിത്താസ് ഓഫിസില്‍നിന്നും (Caritas Asia) പ്രസ്താവന ഇറക്കിയത്. പ്രായമായവരുടെ ആത്മഹത്യയ്ക്കും അവരെ ഇല്ലായ്മ ചെയ്യുന്നതിലും ജപ്പാന്‍ ഇന്ന് ആഗോളതലത്തില്‍ മുന്‍പന്തിയിലാണ്.ദൈവത്തിന്‍റെ സൃഷ്ടിയായ ജീവനോട് മനുഷ്യര്‍ക്കുള്ള ആദരവ് സാമൂഹ്യജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യമാണ്. കുടുംബങ്ങളില്‍ ജീവനെ, അത് ചെറുതായാലും പ്രായമുള്ളതായാലും മാനിക്കുകയും വളര്‍ത്തുകയും പരിരക്ഷിക്കുകയുംചെയ്യുന്ന മൂല്യബോധം ഇന്ന് നഷ്ടപ്പെട്ടു വരികയാണ്. സമൂഹത്തില്‍ അനുദിനം നടക്കുന്ന അതിക്രമങ്ങളില്‍നിന്നും, ഭീകരസംഭവങ്ങളില്‍നിന്നും ഇതു വ്യക്തമാകുന്നുമുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഉപഭോഗസംസ്ക്കാരത്തില്‍ എല്ലാം പണത്തിന്‍റെയും ലാഭത്തിന്‍റെയും, സ്ഥാനമാനങ്ങളുടെയും അളവുകോലി
Read More of this news...
പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങളുടെ ആശങ്കകളകറ്റുക
രാഷ്ട്രനിര്‍മ്മിതിക്കയായി അനവരതം യത്നിക്കുന്ന അമുസ്ലീങ്ങളായ ന്യൂനപക്ഷങ്ങളുടെ ആശങ്കകളകറ്റാന്‍ പാക്കിസ്ഥാന്‍റെ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാര്‍.പാക്കിസ്ഥാനില്‍ ന്യൂനപക്ഷ ദിനാചരണവേളയില്‍ പ്രാദേശിക കത്തോലിക്കാമെത്രാന്മാരെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്ന മെത്രാന്‍സംഘത്തിന്‍റെ നീതിസമാധാന സമിതിയുടെ അദ്ധ്യക്ഷനായ ഫയിസലാബാദ് രൂപതാമെത്രാന്‍ ജോസഫ് അര്‍ഷാദ് ആണ് സര്‍ക്കാരിന്‍റെ ഈ കടമയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്.ന്യൂനപക്ഷങ്ങള്‍ പാക്കിസ്ഥാന്‍റെ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും സ്വതന്ത്ര്യത്തിനുവേണ്ടി പോരാടിയ അവര്‍ രാജ്യനിര്‍മ്മിക്കായുള്ള യത്നം തുടരുകയാണെന്നും അദ്ദേഹം അനുസ്മരിക്കുന്നു.പാക്കിസ്ഥാന്‍ അതിന്‍റെ ചരിത്രത്തിന്‍റെ പ്രതിസന്ധിപൂരിതമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മത അസഹിഷ്ണുതയും രാഷ്ട്രീയമായ കരുതലില്ലായ്മയും ജനങ്ങളില്‍ നിരാശാബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും ആകയാല്‍ ന്യൂനപക്ഷങ്ങളെ സാമൂഹ്യജീവിതത്തിന്‍റെ മുഖ്യധാരയില്‍ ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമം സരക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകണമെന്നും മെത്രാന്‍ അര്‍ഷാദ് പറയുന്നു. Source: Vatican Radio
Read More of this news...
പലസ്തീന് പുറത്ത് ആദിമ ക്രിസ്ത്യൻ വിഭാഗക്കാർ കേരളത്തിലെ ക്രിസ്ത്യാനികളാണെന്ന് ജസ്റ്റിസ് മാർകണ്ഡേയ കട്ജു
ന്യൂഡെൽഹി: പലസ്തീന് പുറത്ത് ആദിമ ക്രിസ്ത്യൻ വിഭാഗക്കാർ കേരളത്തിലെ ക്രിസ്ത്യാനികളാണെന്ന് ജസ്റ്റിസ് മാർകണ്ഡേയ കട്ജു വിന്റെ ഫേസ് ബുക്ക് കുറിപ്പ്.
ക്രിസ്തുവിന്റെ ശിഷ്യരിലൊരാളായ തോമാശ്ലീഹാ കേരളത്തിൽ വന്നു. പിന്നീട് ജൂതന്മാർ കേരളത്തിലെ കൊച്ചിയിൽ താമസവും തുടങ്ങി. കുടിയേറ്റക്കാരുടെ രാജ്യമാണ് ഇന്ത്യ. എന്തിനേയും സ്വീകരിക്കുന്ന മനസ്സാണ് മലയാളികളുടെ സവിശേഷത. അദേഹം എഴുതി.
കാശ്മീരിയായ തനിക്ക് കാശ്മീരികളെ യഥാർത്ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ഇഷ്ടം. അത് വൈകാരികമായ വിലയിരുത്തലാണ്. യാഥാർത്ഥ്യബോധത്തോടെ ചിന്തിച്ചാൽ മലയാളികളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതെന്നും കട്ജു ഫേസ് ബുക്കിൽ കുറിച്ചു.
ഇന്ത്യയിൽ ജീവിക്കുന്ന 95 ശതമാനം ആളുകളുടെയും പൂർവികർ വിദേശികളാണ്. യഥാർഥത്തിൽ തദ്ദേശീയർ എന്നു പറയാവുന്നത് ആദിവാസികളിലെ ചില വിഭാഗക്കാർ മാത്രമാണ്. എല്ലാ വിഭാഗക്കാരെയും ബഹുമാനിച്ചുകൊണ്ടു മാത്രമേ ഐക്യത്തോടെ കഴിയാനാവൂ. കേരളീയർ അങ്ങനെയാണ്. അതുകൊണ്ട് പ്രതീകാത്മകമായി ഇന്ത്യയെ മുഴുവൻ പ്രതിനിധീകരിക്കുന്നത് മലയാളികളാണെന്ന് കാണാം. മലയാളികളെ കണ്ടുപഠിച്ച് അവരിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊള്ളണം. മലയാളികളെ വാനോളം പ്രശംസിക്കുന്നതാണ് അദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
മലയാളികൾ സഞ്ചാരപ്രിയരാണ്. ഭൂമിയുടെ ഏത് കോണിലും മലയാളിയെ കാണാനാകും. നീൽ ആംസ്‌ട്രോങ് 1969 ൽ ചന്ദ്രനിൽ കാൽകുത്തിയപ്പോൾ അവിടെ ഒരു മലയാളി അദ്ദേഹത്തോട് ചായ വേണോ എന്ന് ചോദിച്ചതായി ഒരു തമാശ തന്നെയുണ്ട്. മധ്യപൂർവദേശത്ത് മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. റോമുമായും അറബ് നാടുകളുമായും 2000 വർഷം പഴക്കമുള്ള വ്യാപാര ബന്ധമുണ്ട് കേരളത്തിന്. വിഖ്യാത കലാകാരന്മാരേയും ഗണിതശാസ്ത്രജ്ഞരെയും കേരളം സംഭാവന ചെയ്തു.
വിദ്യാർഥിയായിരിക
Read More of this news...
അഭയാർത്ഥികൾക്ക് വിരുന്നൊരുക്കി പാപ്പ കാത്തിരുന്നു
വത്തിക്കാൻ: സാഹോദര്യത്തിന്റെയും കരുണയുടെയും പുതിയ മാനങ്ങൾ തീർത്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ 21 സിറിയൻ അഭയാർത്ഥികൾക്ക് വത്തിക്കാനിൽ വിരുന്നൊരുക്കി. വത്തിക്കാനിലെ അദ്ദേഹത്തിന്റ വസതിയായ സാന്റ മാർത്തയിൽ നടത്തിയ ഉച്ചഭക്ഷണത്തിൽ 21 പേരായിരുന്നു പങ്കെടുത്തത്. ഉച്ചയുണിനുശേഷം മാർപാപ്പ കുട്ടികളുമായി സമയം ചിലവഴിക്കുകയും അവർക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
ഏപ്രിൽ മാസത്തിൽ ഗ്രീസ് സന്ദർശനത്തിനിടെ അവിടെ നിന്നും കൂട്ടിക്കൊണ്ടുവന്ന സിറിയയിൽ നിന്നുള്ള അഭയാർത്ഥികുടുംബങ്ങൾക്ക് മാർപാപ്പ വത്തിക്കാനിൽ അഭയം നൽകിയിരുന്നു. മടക്കയാത്രയിൽ അദ്ദേഹം അവരെക്കൂടി കൂട്ടി വത്തിക്കാനിലെത്തുകയായിരുനനു. അഭയാർഥികളെ സ്വീകരിക്കകണമോ തിരസ്‌ക്കരിക്കണമോ എന്ന സന്ദേഹം ലോകരാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുമ്പോഴായാരുന്നു മാർപാപ്പയുടെ ഈ മാതൃക.
വിരുന്നിനെത്തിയ കുട്ടികൾ അവരുടെ ഇറ്റലിയിലെ ജീവിതത്തെക്കുറിച്ച് മാർപാപ്പയോട് സംസാരിച്ചു. കുട്ടികൾ മാർപാപ്പയ്ക്ക് അവർ വരച്ച കുറേയെറെ ചിത്രങ്ങളും സമ്മാനിച്ചു.Source: Sunday Shalom
Read More of this news...
പാവപ്പെട്ടവരുടെ സ്വരമായി കത്തോലിക്ക സഭ
ന്യൂഡൽഹ: ഏറെ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന ജി.എസ്.ടി ബില്ലിനെതിരെ ജനപക്ഷത്തുനിന്നും വിമർശനവുമായി കത്തോലിക്ക സഭാ നേതൃത്വം രംഗത്തുവന്നു. ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ കൂട്ടോയും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് തിയോഡോർ മസ്‌ക്രറിനസുമാണ് ബില്ലിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് പ്രതിഷേധസ്വരവുമായി എത്തിയത്. നിയമത്തിൽ വരുത്തിയിരിക്കുന്ന ഭേദഗതികളിൽ ഭൂരിപക്ഷവും സമ്പന്നരെ ലക്ഷ്യമാക്കിയുള്ളവയാണെന്നും പാവങ്ങളെ പരിഗണിച്ചിട്ടില്ലെന്നും അത് ഉൽക്കണ്ഠപ്പെടുത്തുന്നുണ്ടെന്നും ബിഷപ് മസ്‌ക്രറിനസ് പറഞ്ഞു. ഉൽപന്നങ്ങൾക്ക് വില കുറയുമെന്ന വാദം യാഥാർത്ഥ്യമായെങ്കിൽ മാത്രമേ അതു വിശ്വസിക്കുകയുള്ളൂവെന്നും ബിഷപ് പറഞ്ഞു. പൊതുപണത്തെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് ഉൽക്കണ്ഠ ഉണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും രാജ്യത്തെ പാവപ്പെട്ടവരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ഉൽക്കണ്ഠ ഉണ്ടെന്ന് ഡോ. അനിൽ കൂട്ടോ പറഞ്ഞു. നിയമം വ്യവസായ മേഖലയെ സഹായിക്കുമെന്നും ഡോക്യുമെന്റേഷൻ സംബന്ധമായ കാര്യങ്ങൾ എളുപ്പമാക്കുമെന്നതുമാണ് ഇതു സംബന്ധിച്ച പ്രധാനപ്പെട്ട കാര്യമായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇന്ത്യൻ ജനസംഖ്യയുടെ ഒരു ശതമാനംമാത്രമേ ഇൻകംടാക്‌സ് പരിധിക്കുള്ളിൽ വരുന്നതെന്ന വിവരം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കമ്പോളത്തിൽ ഈ നിയമം എങ്ങനെ ബാധിക്കുമെന്ന് പറയാൻ വിദഗ്ധർക്കുപോലും കഴിയുന്നില്ല. ഒരു നേരംപോലും വയറുനിറച്ച് ഭക്ഷിക്കാനില്ലാത്ത 18 കോടി പട്ടിണിക്കാർ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. അവശ്യ വസ്തുക്കൾക്ക് നികുതി ഉയർത്തി പാവങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധത്തിലുളŔ
Read More of this news...
മൊസൂൾ തിരിച്ചുപിടിക്കൽ: ആശങ്കയോടെ സന്നദ്ധസംഘടനകൾ
മൊസൂൾ: മൊസൂൾ തിരിച്ചുപിടിക്കുന്നതിനായി യു.എസിന്റെ നേതൃത്വത്തിൽ സഖ്യകക്ഷികൾ ആക്രമണം നടത്തുന്ന സാഹചര്യമുണ്ടായാൽ 2016ന്റെ അവസാനത്തോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യത്വപ്രതിസന്ധി നേരിടുന്ന പ്രദേശമായി മൊസൂൾ മാറുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇത്തരമൊരു സാഹചര്യത്തിൽ 15 ലക്ഷം ജനങ്ങൾക്ക് അടിയന്തരസഹായം ലഭ്യമാക്കേണ്ടതായി വരും. മൊസൂളിൽ സംഘർഷമുണ്ടാകുന്ന സാഹര്യമുണ്ടായാൽ വർഷാവസനമാകുമ്പോഴേയ്ക്കും ഒരു കോടി 30 ലക്ഷം ഇറാക്കി ജനത അഭയാർത്ഥികളായി മാറുമെന്നും, സിറിയയെക്കാൾ വലിയ പ്രതിസന്ധിയാവും ഇത് സൃഷ്ടിക്കുക എന്നതുമാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുനത്തൽ.
ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ഏജൻസി യുഎൻഎച്ച്‌സിആറും കാരിത്താസ് ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളും ഏത് അടിയന്തരാവസ്ഥയും നേരിടാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മൊസൂൾ തിരിച്ചുപിടിക്കാനുള്ള യു.എസിന്റെ നേതൃത്വത്തിലുള്ള ആക്രമണം സെപ്റ്റംബറിൽ ആരംഭിച്ചേക്കും.
മൊസൂളിൽ ഉണ്ടായേക്കാവുന്ന അടിയന്തിരസാഹചര്യത്തെ നേരിടുന്നതിനായി 284 മില്യൻ ഡോളറിന്റെ സഹായം ഇറാക്കിന് വേണ്ടി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് യുഎൻഎച്ച്‌സിആറിന്റെ ഇറാക്കി തലവനായ ബ്രൂണൊ ഗദ്ദൊ അറിയിച്ചു.Source: Sunday Shalom
Read More of this news...
പാപ്പാ ഫ്രാന്‍സിസിന്‍റെ മിന്നല്‍ സന്ദര്‍ശനം കോണ്‍വെന്‍റുകളിലേയ്ക്ക്
പാപ്പാ ഫ്രാന്‍സിസ് റോമിനു പുറത്തുള്ള രണ്ടു കോണ്‍വെന്‍റുകള്‍ സന്ദര്‍ശിച്ചു.ആഗസ്റ്റ് 9-ാം തിയതി രാവിലെയാണ് വത്തിക്കാനില്‍നിന്നും ഏകദേശം 70 കി.മി. അകലെ, റോമാ നഗരത്തിനു കിഴക്കുഭാഗത്ത് ആക്വില പ്രവിശ്യയിലെ ബെനഡിക്ടൈന്‍ സന്ന്യാസിനികളുടെ കോണ്‍വെന്‍റ് പാപ്പാ ഫ്രാന്‍സിസ് ആദ്യം സന്ദര്‍ശിച്ചത്. പിന്നെയും കാറില്‍ എകദേശം 15-കി.മി. സഞ്ചരിച്ച് പ്രകൃതിരമണീയമായ റിയേത്തിയിലെ വിശുദ്ധ ഫിലിപ്പ് മരേരിയുടെ ഫ്രാന്‍സിസ്ക്കന്‍ സഹോദരിമാരുടെ കന്യകാലയവും സന്ദര്‍ശിച്ചു. കോണ്‍വെന്‍റെ കപ്പേളയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ഫിലിപ്പ് മരേറിയുടെ ഭൗതികശേഷിപ്പുകള്‍ക്കു മുന്നില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു. പിന്നെ അവിടത്തെ ചെറിയ സന്ന്യസിനീ സമൂഹത്തോടൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിച്ചു.രണ്ടു സമൂഹങ്ങളിലും അനൗപചാരികമായി വിശേഷങ്ങള്‍ പറഞ്ഞ പാപ്പാ അവരുടെ കപ്പേളകളില്‍ പ്രാര്‍ത്ഥിക്കുകയും അവരെ ആശീര്‍വ്വദിക്കുകയും ചെയ്തു.വേലനല്‍ അവധിക്കാലത്തും അനുദിന ജോലികളിലും കൂടിക്കാഴാചകളിലും പഠനത്തിലും വ്യാപൃതനായിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഒരു പ്രത്യേക പുറംവാതില്‍ പരിപാടിയായിരുന്നു വത്തിക്കാന്‍വിട്ടുള്ള ആക്വിലോ-റിയേത്തി അനൗപചാരിക സന്ദര്‍ശനം. Source: Vatican Radio
Read More of this news...
ഭാരതത്തിലെ കത്തോലിക്കര്‍ കരിദിനം ആചരിച്ചു
ആഗസ്റ്റ് 10-ാം തിയതി ബുധനാഴ്ചയാണ് കരിദിനം ആചരിച്ചത്.സമൂഹത്തില്‍ താഴെക്കിടയില്‍ കഴിയുന്നവരോടും പാവങ്ങളോടും ഭാരത സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ കരിദിനം ആചരിച്ചു ദേശീയതലത്തില്‍ പ്രതിഷേധിച്ചത്. ദളിതരായ ക്രൈസ്തവര്‍ക്കുവേണ്ടി പ്രത്യേക ആനുകൂല്യങ്ങളൊന്നും ഭാരതസഭ ആവശ്യപ്പെടുന്നില്ല. ഭരണഘടന അനുവദിക്കുന്ന ന്യായമായ ആനുകൂല്യങ്ങള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ക്കെന്നപോലെ നീതിനിഷ്ഠമായി നല്‍കണമെന്നു മാത്രമാണ്. ഈ അഭ്യര്‍ത്ഥന മാത്രമാണ് കരിദിനത്തില്‍ സര്‍ക്കാരിന്‍റെ മുന്നില്‍ വയ്ക്കുകയാണ് കരിദനത്തിന്‍റെ ലക്ഷ്യമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ (Conference of the Catholic Bishops of India - CCBI) പ്രസിഡന്‍റും, മുമ്പൈ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.ആസന്നമാകുന്ന ആഗസ്റ്റ് 15-ാം തിയതി ഇന്ത്യയുടെ 70-ാമത് സ്വാതന്ത്ര്യദിനവും നിയമനിര്‍മ്മാണത്തിന്‍റെ 66-ാം വാര്‍ഷികവും എത്തുകയും ചെയ്യുന്ന ഈ ചരിത്ര സന്ധിയാണ്. ഈ ഘട്ടത്തിലും ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ക്രൈസ്തവരുടെ ന്യായമായ അഭ്യര്‍ത്ഥന മാനിക്കാതെ പോകുന്നത് ജനാധിപത്യ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിലപാടാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവനയ്ക്ക് ആമുഖമായി സമര്‍ത്ഥിച്ചു.ദളിത് ക്രൈസ്തവര്‍ക്കു സാദ്ധ്യതയുള്ള സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നിഷേധിക്കുക, ഗവണ്‍മെന്‍റ് ഉദ്യോഗം കൊടുത്താലും വേതനത്തില്‍ വിവേചിക്കപ്പെടുക, അതുപോലെ മറ്റു സാമൂഹ്യ രാഷ്ട്രീയ തലങ്ങളിലുള്ള കീഴ്വര്‍ഗ്ഗക്കാരാകയാല്‍ അവകാശങ്ങള്‍ നിഷേധിക്കുക എന്നിങ്ങനെ എല്ലാവിധത്തിലുമുള്ള നീതി-ന്യായ-ജനാധിപത്യ പരിധികള്‍ ലംഘിക്കുന്ന നിലപാടാ
Read More of this news...
നിസംഗത ആഗോളവത്കൃതമാകുന്നെന്ന് കര്‍ദ്ദിനാള്‍ റെയ്നാര്‍ഡ് മാക്സ്
യേശുവിനെ അറിയുന്നവര്‍ക്ക് 'മൗലികവാദി' ആയിരിക്കാനാവില്ലെന്ന് മ്യൂനിക്ക്-ഫ്രെയ്സിങ് അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ റൈനാര്‍ഡ് മാര്‍ക്സ് പ്രസ്താവിച്ചു.ഓസ്ട്രിയയിലെ വിഖ്യാതമായ സാള്‍സ്ബര്‍ഗ് യൂണിവേഴ്സിറ്റിയുടെ 85-ാം വാര്‍ഷിക സമ്മേളനത്തെ ആഗസ്റ്റ് 9-ാം തിയതി ചൊവ്വാഴ്ച അഭിസംബോധനചെയ്യവെയാണ് കര്‍ദ്ദിനാള്‍ മാക്സ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മലയിലെ പ്രസംഗം, നല്ലസമറിയക്കാരന്‍പോലുള്ള സുവിശേഷത്തിലെ മഹത്തായ പ്രബോധനങ്ങള്‍ ചുരുങ്ങിയ തോതിലെങ്കിലും മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ലോകത്തുണ്ടാകുന്ന മാനുഷിക യാതനകള്‍ക്ക് കാരണക്കാരനോ, അവയോടു നിസ്സംഗത പുലര്‍ത്താനോ ആവില്ലെന്ന് ജര്‍മ്മനിയിലെ കര്‍ദ്ദിനാള്‍ മാക്സ് പ്രസ്താവിച്ചു.യൂറോപ്പിനും ക്രൈസ്തവികതയ്ക്ക് ആകമാനവും മനുഷ്യകുലത്തോടുള്ള സഹാനുഭാവത്തിന്‍റെയും സഹിഷ്ണുതയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും കാഴ്ചപ്പാടു കൈവെടിയരുതെന്നും, 'ആഗോളവത്കൃതമാകുന്ന ഇന്നിന്‍റെ നിസ്സംഗത'യെ (globalization of Indifference) നാം വിശ്വസാഹോദര്യത്തിന്‍റെ കാഴ്ചപ്പാടില്‍ നേരിടണമെന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകളെ ആധാരമാക്കി കര്‍ദ്ദിനാള്‍ മാക്സ് ഉദ്ബോധിപ്പിച്ചു.യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിന്‍റയെും മനുഷ്യാന്തസ്സിന്‍റെയും കാഴ്ചപ്പാടു നഷ്ടപ്പെട്ട് പകയുടെയും പ്രതികാരത്തിന്‍റെയും അതിക്രമങ്ങളുടെയും നിഷേധാത്മകമായ ചിന്തകള്‍ പുതിയ ദേശീയതയുടെ വികലമായ രീതിയായി വളരുന്നതിനെ തിരിച്ചറിയണമെന്നും കര്‍ദ്ദിനാള്‍ മാക്സ് സമ്മേളനത്തില്‍ ചുണ്ടിക്കാട്ടി. നവയുഗത്തിന്‍റെ സാമൂഹ്യപരിസരത്ത് കണ്ടുവരുന്ന നിസ്സംഗത്വവും, നിര്‍വ്വികാരതയും, അവഗണനയും, ആദ്യം ദൈവത്തോടാണ്. രണ്ടാമത് അത് സ്വന്തം സഹോദരങ്ങളോടും തുടരുന്നു. അത് പിന്നെ ജീവിത ചു
Read More of this news...
ആശുപത്രിയിലെ ഭീകരാക്രമണം പാക്കിസ്ഥാനി സര്‍ക്കാരിന്‍റെ അലംഭാവം
ഭീകരതയ്ക്കെതിരെ പാക്കിസ്ഥാനി സര്‍ക്കാര്‍ ഇനിയും കരുതല്‍ കാണിക്കണമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കമ്മിഷന്‍ പ്രസിഡന്‍റ്, ബിഷപ്പ് ആര്‍ഷദ് ജോസഫ് പ്രസ്താവിച്ചു.ക്വേത്ത ഭീകരതയുടെ ദുഃഖത്തില്‍ ആഗസ്റ്റ് 9-ാം തിയതി ചൊവ്വാഴ്ച ബലൂചിസ്ഥാനില്‍ സമ്മേളിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ സമ്മേളനത്തിലാണ് ഫൈസലാബാദ് അതിരൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ആര്‍ഷദ് ഭീകരപ്രവര്‍ത്തനങ്ങളോട് അലംഭാവം കാണിക്കുന്ന പാക്കിസ്ഥാനി സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിച്ചത്. നിര്‍ദ്ദോഷികളും നിരാലംബരുമായ രോഗികളെ തുണയ്ക്കുവാനും ജീവന്‍ സംരക്ഷിക്കുവാനുമുള്ള അടിസ്ഥാന ഉത്തരവാദിത്വത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലക്ഷ്യഭാവം ജനാധിപത്യനയങ്ങള്‍ക്ക് വിരുദ്ധമാണെന്നും പൗരന്മാരുടെ, വിശിഷ്യാ രോഗികളും നിര്‍ദ്ദോഷികളും നിരാലംബരുമായ പൗരന്മാരെ സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വം സര്‍ക്കാരിന്‍റേതാണെന്നും ബിഷപ്പ് ആര്‍ഷദ് സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ മുസ്ലിം തീവ്രവാദികള്‍ ചാവേര്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയത് 74 പേരെയാണ്. കൂടാതെ 200-ല്‍ ആധികം രോഗികള്‍ മുറിപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.ആഗസ്റ്റ് 8-ാം തിയതി ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയ പാക്കിസ്ഥാനി നിയമപണ്ഡിതന്‍, ബലാല്‍ കാസിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ടു, മൃതദേഹം സന്ദര്‍ശിക്കുവാനുമായി ആശപത്രിയില്‍ നിയമപണ്ഡിതന്മാര്‍ കൂടിനില്ക്കവെയാണ് മൃഗീയമായ ചാവേര്‍ ബോംബ് ആക്രമണമുണ്ടായത്. വക്കീല്‍മാരും, മാധ്യമപ്രവര്‍ത്തകരും നിര്‍ദ്ദോഷികളായ നിരവധി സാധാരക്കാരായ രോഗികളുമാണ് ക്വേത്തായിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊല്ലപ&
Read More of this news...