News & Events
പാപ്പാ ഫ്രാന്‍സിസിന്‍റെ മിന്നല്‍ സന്ദര്‍ശനം കോണ്‍വെന്‍റുകളിലേയ്ക്ക്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1827.jpg)
പാപ്പാ ഫ്രാന്‍സിസ് റോമിനു പുറത്തുള്ള രണ്ടു കോണ്‍വെന്‍റുകള്‍ സന്ദര്‍ശിച്ചു.ആഗസ്റ്റ് 9-ാം തിയതി രാവിലെയാണ് വത്തിക്കാനില്‍നിന്നും ഏകദേശം 70 കി.മി. അകലെ, റോമാ നഗരത്തിനു കിഴക്കുഭാഗത്ത് ആക്വില പ്രവിശ്യയിലെ ബെനഡിക്ടൈന്‍ സന്ന്യാസിനികളുടെ കോണ്‍വെന്‍റ് പാപ്പാ ഫ്രാന്‍സിസ് ആദ്യം സന്ദര്‍ശിച്ചത്. പിന്നെയും കാറില്‍ എകദേശം 15-കി.മി. സഞ്ചരിച്ച് പ്രകൃതിരമണീയമായ റിയേത്തിയിലെ വിശുദ്ധ ഫിലിപ്പ് മരേരിയുടെ ഫ്രാന്‍സിസ്ക്കന്‍ സഹോദരിമാരുടെ കന്യകാലയവും സന്ദര്‍ശിച്ചു. കോണ്‍വെന്‍റെ കപ്പേളയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ഫിലിപ്പ് മരേറിയുടെ ഭൗതികശേഷിപ്പുകള്‍ക്കു മുന്നില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു. പിന്നെ അവിടത്തെ ചെറിയ സന്ന്യസിനീ സമൂഹത്തോടൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിച്ചു.രണ്ടു സമൂഹങ്ങളിലും അനൗപചാരികമായി വിശേഷങ്ങള്‍ പറഞ്ഞ പാപ്പാ അവരുടെ കപ്പേളകളില്‍ പ്രാര്‍ത്ഥിക്കുകയും അവരെ ആശീര്‍വ്വദിക്കുകയും ചെയ്തു.വേലനല്‍ അവധിക്കാലത്തും അനുദിന ജോലികളിലും കൂടിക്കാഴാചകളിലും പഠനത്തിലും വ്യാപൃതനായിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഒരു പ്രത്യേക പുറംവാതില്‍ പരിപാടിയായിരുന്നു വത്തിക്കാന്‍വിട്ടുള്ള ആക്വിലോ-റിയേത്തി അനൗപചാരിക സന്ദര്‍ശനം. Source: Vatican Radio
Read More of this news...
ഹൃദയത്തില്‍ നിന്നു തുടങ്ങി കരങ്ങളിലേക്കു പടരുന്ന കാരുണ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1826.jpg)
പതിവുപോലെ ഈ ബുധനാഴ്ചയും (10/08/16) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുദര്‍ശനം അനുവദിച്ചു. വേദി കഴിഞ്ഞയാഴ്ചയിലെന്നതു പോലെ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. പൊതുദര്‍ശനം അനുവദിക്കുന്നതിനായി ശാലയിലെത്തിയ പാപ്പായെ അവിടെ സന്നിഹിതരായിരുന്ന മലയാളികളുള്‍പ്പടെയുള്ള വിവിധരാജ്യക്കാരടങ്ങിയ ജനസഞ്ചയം ആനന്ദാരവങ്ങളോടെ വരവേററു. അവരെ അഭിവാദ്യം ചെയ്തുകൊണ്ട് അവര്‍ക്കിടയിലുടെ പ്രസംഗവേദിയിലേക്കു നടന്നു നീങ്ങിയ പാപ്പാ കുഞ്ഞുങ്ങളെ മുത്തമിടുകയും ആശിര്‍വ്വദിക്കുകയും പലര്‍ക്കും ഹസ്തദാനമേകുകയും കുശലം പറയുകയും ചിലര്‍ വച്ചുനീട്ടിയ ചെറു സ്നേഹോപഹാരങ്ങള്‍ സ്വീകരിക്കുകുയും ചെയ്തു. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായണം ചെയ്യപ്പെട്ടു. നായിനിലെ വിധവയുടെ മകനെ യേശു പുനരുജ്ജീവിപ്പിക്കുന്ന സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം ഏഴാം അദ്ധ്യായം 11 മുതല്‍ 17 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു വായിക്കപ്പെട്ടത് " അതിനുശേഷം അവന്‍ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയൊരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവന്‍ നഗരകവാടത്തിനടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍. പട്ടണത്തില്‍ നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പമുണ്ടായിരുന്നു. അവളെക്കണ്ട് മനസ്സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ. അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്Ő
Read More of this news...
അധോതല ബിഷപ് ഹുയാങ്ങ് ഷൗശെങ്ങിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1817.jpg)
മിൻദോങ്ങ്: ചൈനീസ് ഗവൺമെന്റിന്റെ അംഗീകാരമില്ലാതിരുന്ന ബിഷപ് ഹുയാങ്ങ് ഷൗശെങ്ങിന് അന്ത്യോപചാരമർപ്പിക്കാൻ 20,000ത്തിലധികം ആളുകൾ മിൻദോങ്ങിന്റെ തെരുവുകളിലണിനിരന്നു. കത്തീഡ്രലിൽ നടന്ന ദിവ്യബലിയിൽ മൂവായിരം ആളുകൾ ഉള്ളിലും പതിനായിരത്തിലധികം ആളുകൾ പുറത്തുനിന്നും സംബന്ധിച്ചു. വെള്ളയും കറുപ്പും കലർന്ന വിലാപവസ്ത്രങ്ങളുമായി വഴിനീളെ ആളുകൾ നിറഞ്ഞിരുന്നു.മിൻദോങ്ങ് രൂപതയിൽ ഉള്ള 90,000 ആളുകളിൽ 80,000ത്തിൽ പരമാളുകളും അധോതലസഭയിൽ അംഗങ്ങളാണ്. 35 വർഷക്കാലം തടവറയിലും നിർബന്ധിത തൊഴിലിലും വീട്ടുതടങ്കലിലുമായി കഴിഞ്ഞ ബിഷപ്പായിരുന്നു ഹുയാങ്ങ് ഷൗശെങ്ങ്. ഗവൺമെന്റ് അംഗീകാരമില്ലെങ്കിലും അധോതലസഭയിലെന്നതുപോലെ ഔദ്യോഗിക സഭയ്ക്കും ബിഷപ് ഹുയാങ്ങ് ഷൗശെങ്ങ് സ്വീകാര്യനായിരുന്നു.Source: Sunday Shalom
Read More of this news...
സമാധാനം ലഭിക്കാനുള്ള മാർഗം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1818.jpg)
വത്തിക്കാൻ സിറ്റി: ക്ഷമിക്കാൻ സാധിക്കാത്ത അവസ്ഥ മൂലം വെറുപ്പും വിദ്വേഷവും നിറഞ്ഞ ജീവിതം നയിക്കുന്ന ധാരാളം മനുഷ്യരുണ്ടെന്നും ക്ഷമയും പൊറുതിയും സ്വർഗത്തിലേക്ക് നേരിട്ടുള്ള പാതയാണെന്നും ഫ്രാൻസിസ് മാർപാപ്പ. അസ്സീസിയിലെ മാലാഖമാരുടെ രാജ്ഞി ബസിലിക്കയിൽ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്.വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ കർക്കശകാരനായ കാര്യസ്ഥന്റെ ഉപമ പാപ്പ വിശദീകരിച്ചു. വൈദികന്റെ മുമ്പിൽ ആ കാര്യസ്ഥന്റെ മനോഭാവത്തോടെയാണ് നാം പലപ്പോഴും മുട്ടുകുത്തുന്നത്. ഒരിക്കലും വീട്ടാൻ സാധിക്കാത്ത കടം ദൈവത്തോട് ഉണ്ടെന്ന#ുള്ള വികാരമാണ് പലപ്പോഴും നമുക്കുള്ളത്. ~ഒരേ പാപം തന്നെ വീണ്ടും വീണ്ടും നാം കുമ്പസാരത്തിൽ ഏറ്റുപറയുമ്പോഴും ദൈവം നമ്മോട് അത് ക്ഷമിക്കുന്നു. എന്നാൽ നമ്മുടെ സഹോദരനോടൊ സഹോദരിയോടൊ ചെറുതായിട്ട് പോലും നമ്മെ അപമാനിച്ചാൽ അവിടെ പ്രശ്‌നം ആരംഭിക്കുകയായി. ആ ഉപമയിലെ ഭൃത്യനെപ്പോലെ യജമാനനോട് കരുണ യാചിച്ച ശേഷം ചെറിയ കടം വീട്ടുവാനോടുള്ള സഹഭൃത്യനോട് അവൻ കരുണയില്ലാതെ പെരുമാറുന്നു. മനുഷ്യബന്ധങ്ങളിലെ നാടകീയതയാണിത്. നാം മറ്റുള്ളവരുടെ കടക്കാരാവുമ്പോൾ കരുണ നമ്മൾ പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റുള്ളവർ നമ്മുടെ കടക്കാരാകുമ്പോൾ നീതി നടക്കണമെന്ന് നാം ആവശ്യപ്പെടുന്നു. ക്രിസ്തു അനുയായികൾക്ക് ചേരാത്ത മനോഭാവമാണിത്. ക്ഷമിക്കാനും അതിരുകളില്ലാതെ ക്ഷമിക്കുവാനുമാണ് യേശു പഠിപ്പിച്ചത്; പാപ്പ വ്യക്തമാക്കി.പാപങ്ങളെക്കുറിച്ച് ആഴമായ അനുതാപത്തോടുകൂടി ബസിലിക്കയുടെ ഉള്ളിലുള്ള പോർസ്യുങ്കലോ ചാപ്പൽ സന്ദർശിച്ച് കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുകയും വിശ്വാസപ്രമാണവും മാർപാപ്പയുടെ നിയോഗങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ചൊല്ലുകയും ചെയ്
Read More of this news...
വാഴ്ത്തപ്പെട്ട ഓസ്‌കാർ റൊമേരോയെ പനാമസമ്മേളനത്തിന്റെ മധ്യസ്ഥനായി പ്രഖ്യാപിക്കണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1819.jpg)
പനാമ: പനാമയിൽ 2019ൽ നടക്കുന്ന ലോകയുവജനസമ്മേളനത്തിന്റെ മധ്യസ്ഥനായി വാഴ്ത്തപ്പെട്ട ഓസ്‌കാർ റൊമാരോയെ പ്രഖ്യാപിക്കണമെന്ന് പനാമയിൽ നിന്നുള്ള ബിഷപ് മാനുവൽ ഒച്ചോഗാവിയ ബാരഹോണ ആവശ്യപ്പെട്ടു. ദിവ്യബലിക്കിടെ വെടിയേറ്റ് വീണ് രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ഓസ്‌കാർ റൊമാരോയോട് മധ്യ അമേരിക്കയിലെ ജനങ്ങൾക്ക് വലിയ സ്‌നേഹാദരവുകളാണുള്ളതെന്ന് ബിഷപ് ഒച്ചോഗാവിയ പറഞ്ഞു.അൽമായർക്കുമായുള്ള പൊന്തിഫിക്കൽ കൗൺസിലുമായുള്ള ആദ്യവട്ട ചർച്ചകളിലാണെന്നും വരുന്ന മാസങ്ങളിലായി സമ്മേളനത്തിന്റെ വിഷയവും പ്രത്യേക മധ്യസ്ഥരുടെ പട്ടികയും രൂപപ്പെടുമെന്നും ബിഷപ് ഒച്ചോഗാവിയ വ്യക്തമാക്കി.Source: Sunday Shalom
Read More of this news...
എല്ലാ മതിലുകളും തകർത്ത് ഒരു കുടുംബമാകുവാൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1820.jpg)
റിയോ: എല്ലാ മനുഷ്യരും ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന് ബോധ്യപ്പെടുവാനുള്ള അവസരമാണ് റിയോ ഡി ജെനേറിയോയിൽ നടന്നുകൊണ്ടിരിക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങളെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നവർ തമ്മിലുള്ള വേലിക്കെട്ടുകൾ ഇല്ലാതാക്കുവാൻ ഒളിമ്പിക്‌സ് മത്സരങ്ങൾ സഹായകമാവുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഓഗസ്റ്റ് അഞ്ച് മുതൽ 21 വരെ നടക്കുന്ന മത്സരങ്ങളിലെ കളിക്കാർക്കും കാണികൾക്കും പാപ്പ ആശംസകളർപ്പിച്ചു.ഒളിമ്പിക്‌സ് മത്സരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ സ്‌പോർട്‌സുമായി ബന്ധപ്പെട്ടതായിരുന്നു മാർപാപ്പയുടെ ഓഗസ്റ്റിലെ പ്രാർത്ഥനാ നിയോഗവും. ജനതകൾ തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ചയ്ക്ക് സ്‌പോർട്‌സ് വേദിയാകട്ടെയെന്നും ലോകസമാധാനത്തിന് സ്‌പോർട്‌സ് ഒരുപാധിയായി മാറട്ടെയെന്നുമായിരുന്നു മാർപാപ്പയുടെ ഓഗസ്റ്റ് മാസത്തിലെ പൊതുവിലുള്ള പ്രാർത്ഥനാനിയോഗം. ജനതകളുടെ ഇടയിൽ നിലനിൽക്കുന്ന മതിലുകളെ ബോളുകളുപയോഗിച്ച് കളിക്കാർ പ്രതീകാത്മകമായി തകർക്കുന്നതാണ് പ്രാർത്ഥനാനിയോഗം ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.Source: Sunday Shalom
Read More of this news...
ക്രൈസ്തവരെ ഇല്ലാതാക്കുകയാണ് അത്യന്തിക ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ദിനപത്രം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1821.jpg)
നൈജീരിയ: ക്രൈസ്തവർക്ക് വരാനിരിക്കുന്നത് ക്രൂരതയുടെയും ഭീതിയുടെയും നാളുകൾ. നൈജീരിയയിലെ ബോക്കോ ഹറാം എന്ന ഇസ്ലാമിക് ഭീകരസംഘടനയുടെ പുതിയ തലവനാണ് ക്രൈസ്തവരെ കൊന്നൊടുക്കുമെന്ന് പുതിയ ഭീഷണിയുമായി നേതൃത്വത്തിലെത്തിയിരിക്കുന്നത്. ദൈവാലയങ്ങൾ മുഴുവനും ബോംബിട്ടുനശിപ്പിക്കുമെന്നും അക്രമങ്ങളിൽ നിന്നും ഇനിമുതൽ മുസ്ലിമുകളെ ഒഴിവാക്കുമെന്നും ക്രൈസ്തവരെ ഒന്നടങ്കം കൊന്നൊടുക്കുമെന്നും ഭീകരസംഘടനയുടെ പുതിയ തലവനായ അബു മുസാബ് അൽ ബർണാവി ഇസ്ലാമിക് സ്റ്റേറ്റ് ന്യൂസ്‌പേപ്പറായ അൽ നബായ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.അൽ ബർണാവി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ വെസ്റ്റ് ആഫ്രിക്ക പ്രോവിൻസിന്റെ ഗവർണറാണ്. ഇതിനുമുമ്പ് ക്രൂരതയുടെ പര്യായമായിരുന്ന അബൂബക്കർ ഷെക്കേക്കുവായിരുന്നു ബോക്കോ ഹറാമിന്റെ തലവൻ. അദ്ദേഹത്തിന് ഇപ്പോൾ എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല.ഇതുവരെ അവർ കൊന്നൊടുക്കിയത് ക്രൈസ്തവരെക്കാളും കൂടുതൽ മുസ്ലിം വിശ്വാസികളെയായിരുന്നു. ഇനിമുതൽ ക്രൈസ്തവരെമാത്രമായിരിക്കും കൊന്നൊടുക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് പത്രത്തിൽ പറയുന്നു.ആഭ്യന്തരയുദ്ധതത്തിനും ഭീകരവാദത്തിനും ഇരകളാക്കപ്പെട്ട സർവതും നഷ്ടപ്പെട്ട് അലയുന്ന അഭയാർത്ഥികൾക്ക് സഹായവും ആശ്വാസവും നൽകുന്നത് മതപരിവർത്തനത്തിനാണെന്ന് ഭീകരൻ അൽ ബർണാവിയുടെ ആരോപണം.ഇനി മുതൽ എത്തിച്ചേരുവാൻ കഴിയുന്നിടത്തെല്ലാം ക്രൈസ്തവദേവാലയങ്ങൾ ബോംബിട്ടുനശിപ്പിക്കുമെന്നും ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് വധിക്കുമെന്നും അദേഹം ഓർമ്മിപ്പിച്ചു. നേരത്തെ അൽക്വയ്ദയുമായി ബന്ധമുണ്ടായിരുന്ന ഈ സംഘടന ഇപ്പോൾ ഇറാക്കിലും സിറിയയിലും ഭീകരതാണ്ഡവമാടുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായിമാറിയിരിക്കുന്നു എന്നാണ് സൂചന
Read More of this news...
കെസിബിസി ദൈവശാസ്ത്ര സമ്മേളനം ഇന്ന്( 08-08-2016 )
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1822.png)
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍സമിതി സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഇന്നു വൈകുന്നേരം അഞ്ചിനു നടക്കും. കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ 'സ്നേഹത്തിന്‍റെ സന്തോഷം' എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. റവ.ഡോ.ജോയി അറയ്ക്കല്‍, റവ.ഡോ.ഹോര്‍മിസ് മൈനാട്ടി, ഡോ. മേരി റെജീന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, തിയോളജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, സെക്രട്ടറി റവ.ഡോ.മത്തായി കടവില്‍ എന്നിവര്‍ പ്രസംഗിക്കും. നാളെമുതല്‍ 12 വരെ മെത്രാന്മാരുടെ വാര്‍ഷികധ്യാനം നടക്കും. ഫാ.ഏബ്രഹാം വെട്ടുവേലിലാണ് ധ്യാനം നയിക്കുന്നത്.Source: Deepika
Read More of this news...
നിരപരാധികളുടെ നിണം ചിന്തുന്നത് അംഗീകരിക്കാനാകില്ല-പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1823.jpg)
രണഭൂമിയായ സിറിയയില്‍ യാതനകളനുഭവിക്കുന്ന ജനങ്ങളെ പാപ്പാ വേദനയോടെ സ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഞായറാഴ്ച (07/08/16) മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ സിറിയയിലെ ദുരവസ്ഥയിലേക്ക് ഒരിക്കല്‍കൂടി ലോകശ്രദ്ധയെ ക്ഷണിച്ചത്. സിറിയയില്‍ നിന്ന് വിശിഷ്യ, ആലെപ്പോയില്‍ നിന്ന് എത്തിക്കൊണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യവശാല്‍, പൗരന്മാര്‍ യുദ്ധത്തിനിരകളായിത്തീരുന്ന വാര്‍ത്തയാണെന്നും കുട്ടികളുള്‍പ്പടെ നിരപരാധികളായ അനേകര്‍ സംഘര്‍ഷത്തിന് വിലനല്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും പാപ്പാ പറഞ്ഞു. ഹൃദയങ്ങള്‍ കൊട്ടിയടച്ചിരിക്കുന്നതിന്‍റെയും സമാധാനം സംസ്ഥാപിക്കാന്‍ ശക്തന്മാര്‍ ആഗ്രഹിക്കാത്തതിന്‍റെയും വിലയാണ് ഈ നിരപരാധികള്‍ നല്കുന്നതെന്നും പാപ്പാ വ്യക്തമാക്കി. സിറിയയിലെ സഹോദരീസഹോദരന്മാരുടെ ചാരെ നമ്മള്‍ പ്രാര്‍ത്ഥനയാലും ഐക്യദാര്‍ഢ്യത്താലും സന്നിഹിതരാണെന്നു പറഞ്ഞ പാപ്പാ ആ ജനതയെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസന്നിഭ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കുകയും ഏതാനു നമിഷം മൗനമായി പ്രാര്‍ത്ഥിക്കാനും തുടര്‍ന്ന് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലാനും ക്ഷണിക്കുകയും ചെയ്തു. Source: Vatican Radio
Read More of this news...
പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം (07-08-2016)
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1824.jpg)
ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (07/08/16) ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ വിചിന്തനം:പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം. താനുമായുള്ള അന്തിമകൂടിക്കാഴ്‍ച മുന്നില്‍ കണ്ടുകൊണ്ട് സ്വായത്തമാക്കേണ്ട മനോഭാവത്തെയും ഈ കൂടിക്കാഴ്ചയ്ക്കായുള്ള കാത്തിരിപ്പ് സല്‍പ്രവര്‍ത്തികളാല്‍ സമ്പന്നമായ ഒരു ജീവിതം നയിക്കുന്നതിന് എപ്രകാരം പ്രചോദനമായി ഭവിക്കണമെന്നതിനെയും കുറിച്ച് തന്‍റെ ശിഷ്യന്മാരോടു യേശു ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ പറയുന്നു. മറ്റു പലതിനുമിടയ്ക്ക് അവിടന്നു പറയുന്നു: നിങ്ങളുടെ സമ്പത്ത് വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്‍ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗ്ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍. അവിടെ കള്ളന്മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല, (വാക്യം 33) ഇത് ക്ഷണികങ്ങളായ വസ്തുക്കളില്‍ ശരണം വയ്ക്കാതെ കാരുണ്യത്തിന്‍റെ പ്രവര്‍ത്തിയായ ദാനധര്‍മ്മത്തിന് മൂല്യം കല്പിക്കാനും, ഭൗമികവസ്തുക്കളോടു ആസക്തി പുലര്‍ത്താതെയും സ്വാര്‍ത്ഥരാകാതെയും ദൈവത്തിന്‍റെ യുക്തിക്കനുസൃതം, അപരനോടുള്ള ഔത്സുക്യത്തിലും സ്നേഹത്തിന്‍റെ യുക്തിയിലും അവ ഉപയോഗിക്കാനുമുള്ള ഒരു ക്ഷണമാണ്. നാം ധനത്തോട് ആസക്തിയുള്ളവരായിരിക്കാം, കൈനിറയെ സമ്പത്തുള്ളവരായിരിക്കാം, എന്നാല്‍ അവസാനം നാം പോകുമ്പോള്‍ നമുക്ക് അവ നമ്മോടൊപ്പം കൊണ്ടുപോകാനാകില്ല. നിങ്ങള്‍ ഓര്‍ക്കുക : ശവക്കച്ചയ്ക്ക് കീശയില്ല. യേശുവിന്‍റെ പ്രബോധനം ജാഗ്രതയുള്ളവരായിരിക്കുക എന്ന ആശയത്തെക്കുറിച്ചുള്ള മൂന്നു ചെറു ഉപമകളിലൂടെ തുടരുകയാണ്. ജാഗ്രത സുപ്രധാനമാണ്, അതായത്, കരുതലുള്ളവരായിരിക്കുക, ജീവിതത്തില്‍ അവധാനമുള്ളവരായിരിക്കുക. ആദ്യത്തെ ഉപമ, യജമാനന്‍&
Read More of this news...
സ്നേഹപൂര്‍വ്വം യുവജനങ്ങള്‍ക്ക്...! ക്രാക്കോയിലെ കാരുണ്യത്തിന്‍റെ വേദിയില്‍നിന്നും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1825.jpg)
ജൂലൈ 30-ാം തിയതി ശനിയാഴ്ച. ലോകയുവജനമേളയുടെ മുഖ്യവേദിയില്‍ (കാരുണ്യവേദിയെന്നു പേരിട്ട ബ്ലോഞ്ഞാ പാര്‍ക്കില്‍) പാപ്പാ ഫ്രാന്‍സിസ് നയിച്ച ജാഗരപ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും യുവജനങ്ങളെ സ്പര്‍ശിച്ച ആത്മീയ അനുഭവമായിരുന്നു. പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്‍റെയം സ്തുതിപ്പുകളുടെയും ചിലപ്പോള്‍ ദൃശ്യാവതരങ്ങളുടെയും സുന്ദരമുഹൂര്‍ത്തങ്ങളിലൂടെയാണ് ഒരു മണിക്കൂര്‍ നീണ്ട ജാഗരാനുഷ്ഠാനം ഭക്തിനിര്‍ഭരമായി നടന്നത്.ജാഗരാനുഷ്ഠാനത്തില്‍ പാപ്പാ പങ്കുവച്ച ചിന്തകളുടെ പ്രസക്തഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു:1.രാജ്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയോടെ ഈ ജാഗരാനുഷ്ഠാനംആരംഭിക്കുന്നതു നല്ലതാണ്. കാരണം, നിങ്ങള്‍ വിവിധ രാജ്യക്കാരാണ്. സമാധാനവും രമ്യതയുമുള്ള സ്ഥലങ്ങളില്‍നിന്നു വരുന്നവരുണ്ട്. എന്നാല്‍ മദ്ധ്യപൂര്‍വ്വദേശമായ സിറിയപോലുള്ള രാഷ്ട്രീയ-സമൂഹ്യ സംഘര്‍ഷങ്ങള്‍ ഉള്ള രാജ്യങ്ങളില്‍നിന്നു വരുന്നവരും ഇവിടെ ധാരാളമുണ്ട്.രാജ്യങ്ങളിലെ വന്‍കാലപങ്ങളുടെയും ഭീകരതയുടെയും വേദനയും ദുഃഖവും ഒരു ചെറിയ സാഹാഹ്നവാര്‍ത്തയില്‍ അവസാനിക്കുകയാണോ? കൊലയും കൂട്ടക്കുരുതിയും നിറഞ്ഞ, 'ഓര്‍മ്മകളില്‍ മരിച്ച, വിസ്മരിക്കപ്പെട്ട ജനതകള്‍' ലോകത്ത് ഉണ്ടാകാതിരിക്കട്ടെ. നമ്മില്‍ ചിലരുടെ രാജ്യങ്ങള്‍ സമാധാനപൂര്‍ണ്ണമാണ്. നമുക്കു ദൈവത്തിനു നന്ദിപറയാം. എന്നാല്‍ നാം സഹോദരങ്ങളാണ്. അവരുടെ ജീവിതവ്യഥകളില്‍ നാം പങ്കുചേരേണ്ടതാണ്.മാധ്യമങ്ങളിലൂടെ - ടി.വി., ഇന്‍റെര്‍നെറ്റ്, ഐ-ഫോണ്‍ എന്നിവയിലൂടെ ജനങ്ങളുമായി ബന്ധപ്പെടുന്നത്, പ്രത്യേകിച്ച് ക്ലേശിക്കുന്നവരുമായി ബന്ധപ്പെടുന്നത് പലപ്പോഴും വിദൂരമാണ്, അത് നമ്മെ സ്പര്‍ശിക്കാറില്ല. നാം കാണികളായി മാറുന്നു, വെറും പ്രേക്ഷകര്‍!
Read More of this news...
ക്ഷമിക്കാനായാല്‍ ലോകത്ത് സമാധാനം കൈവരിക്കാം - പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1811.jpg)
ആസ്സീസിയിലെ പോര്‍സ്യൂങ്കൊള - കാരുണ്യത്തിന്‍റെ തീര്‍ത്ഥത്തിരുനട പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. ആഗസ്റ്റ് 4-ാം തിയതി വ്യാഴാഴ്ചയായിരുന്നു സന്ദര്‍ശനം. 'അസ്സീസി നല്കുന്ന പാപമോചനം' (the Pardon of Assisi) എന്ന വിഖ്യാതമായ അനുതാപ തീര്‍ത്ഥാടനത്തിന്‍റെ 800-ാം വാര്‍ഷികം പ്രമാണിച്ചാണ് പോര്‍സ്യൂങ്കൊളയിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് തീര്‍ത്ഥാടനം നടത്തിയത്. നാലുമണിയോടെ പോര്‍സ്യൂങ്കൊളിയില്‍ പാപ്പാ എത്തിചേര്‍ന്നു. സന്നിധാനത്തില്‍നിന്നുകൊണ്ട് ലോകത്തിന്ന് ക്ഷമയുടെ ആവശ്യകത എടുത്തുകാട്ടുന്ന സന്ദേശം നല്കി:ലോകത്തെ നവീകരിക്കാന്‍ ക്ഷമയ്ക്ക് ആകുമെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പ്രസ്താവിച്ചു. ഇന്ന് ലോകത്ത് സമാധാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മനുഷ്യര്‍ പരസ്പരം ക്ഷമിക്കണം. പത്രോസിനോട് ക്രിസ്തു പറയുന്ന, ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണം, എന്ന അനന്തമായ ക്ഷമയുടെ പാഠം സുവിശേഷത്തെ ആധാരമാക്കി പാപ്പാ പങ്കുവച്ചു (മത്തായി 18, 21-35). ക്ഷമിക്കുവാനും തെറ്റുകള്‍ തിരുത്തുവാനുമുള്ള തുറവ് കാലികമായ സഭാനവീകരണത്തിനും അനിവാര്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു. 'പോര്‍സ്യൂങ്കൊള' തുറന്നിടുന്നത് ദൈവികകാരുണ്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കവാടമാണ്. ക്ഷമിക്കാനാവാത്ത ലോകമാണ് ഇന്ന് കേഴുന്നത്. അതിനാല്‍ നാം ഇന്ന് ലോകത്തിന് ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെ സാക്ഷികളാകണം. ദൈവികകാരുണ്യം ലോകത്ത് പങ്കുവയ്ക്കപ്പെടണം. പാപ്പാ ഉദ്ബോധിപ്പിച്ചു. ക്ഷമിക്കാന്‍ കഴിവില്ലാത്തവര്‍ വെറുപ്പം വൈരാഗ്യവുമാണ് ചുറ്റും വളര്‍ത്തുന്നത്. അവര്‍ സ്വന്തം ജീവിതങ്ങള്‍ മാത്രമല്ല, ജീവിത ചുറ്റുപാടുകളും മറ്റുള്ളവരുടെ ജീവിതങ്ങളും കലുഷിതമാക്കുന്നു. അങ്ങനെയുള്ളൊരു ലോകത്ത്, "എന്നെ അങ്ങേ സമാധാനത്തിന്‍റെ ഉപകരണമാക്കണമേ," എന്നു പ്&
Read More of this news...
പാനമയുടെ ചെറുമ തേടിയത് പാപ്പാ ഫ്രാന്‍സിസിന്‍റെ വലിമയെന്ന് കര്‍ദ്ദിനാള്‍ മയെസ്ട്രോ ജുവാന്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1812.jpg)
അടുത്ത യുവജന മേളയുടെ വേദിയായി മദ്ധ്യമേരിക്കന്‍ രാജ്യമായ പാനമതിരഞ്ഞെടുത്തത് ചെറുമയെ തേടിയെത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടയ വീക്ഷണമാണെന്ന് പാനമയിലെ ഡേവിഡ് രൂപതയുടെ മെത്രാന്‍, കര്‍ദ്ദിനാള്‍ ഹൊസെ ലൂയിസ് മയെസ്ട്രോ ജുവാന്‍ പ്രസ്താവിച്ചു. കര്‍ദ്ദിനാള്‍ ജുവാന്‍ അഗസ്തീനിയന്‍ സഭാംഗമാണ്. പ്രഖാപനദിനത്തില്‍ (ജൂലൈ 31-ന് ക്രാക്കോയില്‍) നല്കിയ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ജുവാന്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.മദ്ധ്യമേരിക്കന്‍ രാജ്യമായ പാനമയില്‍ 34-ാമത് ലോക യുവജനമേള 2019-ല്‍ നടത്തപ്പെടുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചത് ക്രാക്കോയിലെ സംഗമത്തിന്‍റെ സമാപനവേദിയിലാണ്. അറിയപ്പെടാതെ അകലെ കിടക്കുന്ന, സാമൂഹ്യ പ്രതിസന്ധികളില്‍ കുടുങ്ങിയെ പാനമയെ തേയിയെത്തിയതില്‍ മാതൃസഭയുടെ അജപാലന സ്നേഹമാണ് കാണുന്നതെന്നത്, പ്രഖ്യാപന വേദിയില്‍ യുവജനങ്ങള്‍ക്കൊപ്പം സന്നിഹിതനായിരുന്ന കര്‍ദ്ദിനാള്‍ മയെസ്ട്രോ ജൂവാന്‍ പ്രതികരിച്ചു.മദ്ധ്യമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെയും, പാനമ രാജ്യത്തിന്‍റെയും 'ചെറുമ' മനസ്സിലാക്കിയാണ് ഈ പ്രഖ്യാപനം പാപ്പാ നടത്തിയത്. കുടിയേറ്റം, മനുഷ്യക്കട്ടത്ത്, മയക്കുമരുന്നു കച്ചവടം, തൊഴില്ലായ്മ എന്നിവയുടെ കെടുതികള്‍ അനുഭവിക്കുന്ന ഈ നാട്ടിലെ യുവജനങ്ങളെ ക്രിസ്തീയവും മാനുഷികവുമായ മൂല്യങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സംഗമത്തിന് കരുത്തുണ്ട്. ചെറിയ രാജ്യമാണെങ്കിലും തെക്കും വടക്കും അമേരിക്കന്‍ നാടുകളെ കൂട്ടിയിണക്കാന്‍ പാനമ തോടിനുമുകളിലെ പാലംപോലെയാണ് ഈ രാജ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു. സംഗമത്തിലൂടെ അവിടത്തെ യുവജനങ്ങള്‍ക്ക് ലഭിക്കുന്ന ധാര്‍മ്മിക പിന്‍തുണ എല്ലാം നവമായി തുടങ്ങാനും മുന്നേറുവാനും പാനമ
Read More of this news...
സാധാരണമായവകൊണ്ട് തൃപ്തിയടയരുത്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1813.jpg)
ക്രാക്കോവ്, പോളണ്ട്: വൈദികരും സന്യസ്തരും സാധാരണമായ കാര്യങ്ങൾക്കൊണ്ട് തൃപ്തരാവരുതെന്നും സുവിശേഷവൽക്കരണം എന്ന ദൗത്യത്തിൽ ആനന്ദം കണ്ടെത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ. ക്രാക്കോവിലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തീർത്ഥാടന കേന്ദ്രത്തിലർപ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.യേശുവിൽ ആനന്ദം കണ്ടെത്തുന്നവർ സാധാരണ ജീവിതം നയിച്ചുകൊണ്ട് തൃപ്തരാവുകയില്ല. യേശുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് മറ്റുള്ളവരിലേക്ക് എത്തുവാനുള്ള തീക്ഷണതയാൽ അവർ എരിയുന്നു. സാധാരണപോലെ ജീവിച്ചുപോവുന്നതിലുപരിയായി സുവിശേഷം പ്രഘോഷിക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു. സുവിശേഷം ഒരു തുറന്ന പുസ്തകമാണെന്നും കാരുണ്യത്തിന്റെ പ്രവൃത്തികൾകൊണ്ട് അതിൽ തുടർരചന നടത്താമെന്നും പോളിഷ് വൈദികരെയും സന്യസ്തരെയും പാപ്പ ഓർമിപ്പിച്ചു.'വാതിലുകൾ തുറക്കുക' എന്ന വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ആഹ്വാനത്തിന്റെ പ്രതിധ്വനി കേട്ടില്ലെന്ന് നമുക്ക് നടിക്കാനാവില്ല. ഭയംകൊണ്ടൊ സൗകര്യാർത്ഥമോ അടച്ചുപൂട്ടിയിരിക്കാനുള്ള പ്രലോഭനം വൈദികരും സന്യസ്തരും നേരിടുന്നുണ്ട്. പക്ഷെ യേശു ഒരു വൺ-വേ തെരുവിലേക്കാണ് വിളിക്കുന്നത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റില്ലാത്ത ഒരു വൺ-വേ യാത്രയാണത്. നമ്മുടെ ഉള്ളിൽ നിന്ന് പുറത്ത് കടന്ന് അവനെപ്രതി സ്വജീവൻ ത്യജിച്ചുകൊണ്ടുള്ള ഒരു പുറപ്പാട്; പാപ്പ വിശദീകരിച്ചു.യേശുവിനെ മാതൃകയാക്കിയവർ ലോകത്തിന്റെ അധികാരം പോലെ ഇളക്കമുള്ള അടിത്തറയിൽ ജീവിതം കെട്ടിപ്പടുക്കുവാൻ പരിശ്രമിക്കുകയില്ല. അവർ സൗകര്യാർത്ഥം സുവിശേഷവൽക്കരണത്തിൽ വിട്ടുവീഴ്ച ചെയ്യുകയുമില്ല. സുരക്ഷിതമായ ഭാവിക്കായി പദ്ധതികൾ വിഭാവനം ചെയ്ത് സമയം പാഴാക്കുകയില്ല. സ്വയകേന്ദ്രീകരണത്തിന്റെ അടഞ്ഞ മതിലുക&
Read More of this news...
അബ്കാരി-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്ത്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1814.png)
കോഴിക്കോട്: മദ്യവ്യാപാരം നടത്തുന്ന അബ്കാരികളുടെ വിവാഹ ചടങ്ങുകളിൽ രാഷ്ട്രീയക്കാർ പങ്കെടുക്കുന്നത് രാഷ്ട്രീയ-അബ്കാരി അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമാക്കുന്നതാണെന്നും ഈ നടപടി നാടിനാപത്താണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ. ആഗോള ലഹരിവിരുദ്ധ ദിനമായ ജൂൺ 26-നോട് അനുബന്ധിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും ആന്റി ഡ്രഗ്‌സ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൊച്ചി പാലാരിവട്ടം പി.ഒ.സി.യിൽ തുടക്കംകുറിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സംസ്ഥാനതല സമാപന സമ്മേളനം കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന വ്യവസായമാണ് മദ്യവ്യാപാരം. അത് യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കാവുന്നതല്ല. അബ്കാരികൾ നാടിനെ ചൂഷണം ചെയ്ത് അനീതിയും അസമത്വവും സൃഷ്ടിക്കുന്നവരാണ്. അവരെ രാഷ്ട്രീയക്കാർ പ്രോത്സാഹിപ്പിക്കുന്നതും വിപരീതഫലമുളവാക്കുമെന്ന് ബിഷപ് പറഞ്ഞു.ധാർമ്മികതയെ ബലി കൊടുത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. സമൂഹത്തിന്റെ ധാർമ്മികത പരിപോഷിപ്പിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മദ്യം വിളമ്പിയാൽ അതിനെ ചെറുത്തുതോല്പ്പിക്കും. തലമുറകൾ സ്വഭാവശുദ്ധിയുള്ളവരായി വളരാൻ വേണ്ടിയാണ് കെ.സി.ബി.സി. മദ്യവിരുദ്ധസമതിയുടെ പോരാട്ടം ലക്ഷ്യം വയ്ക്കന്നതെന്നും ബിഷപ് റെമജിയൂസ് വ്യക്തമാക്കി. സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെ തകർച്ചയ്ക്ക് കാരണം മദ്യമാണെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ജോസഫ് മാർ തോമസ് അഭിപ്രായപ്പെട്ടു.മോൺ. തോമസ് പനയ്ക്!
Read More of this news...
സമാധാന ദൂതുമായി കർദിനാൾ പീറ്റർ ടർക്ക്‌സൺ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1815.jpg)
ജുബാ: യുദ്ധം മൂലം ക്ലേശിക്കുന്ന ദക്ഷിണ സുഡാനിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പീറ്റർ ടർക്ക്‌സണെ ദക്ഷിണ സുഡാനിലേക്കയച്ചു. നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കൂടിയായ കർദിനാൾ ടർക്ക്‌സണിൽ യുദ്ധത്തിലേർപ്പിട്ടിരിക്കുന്ന കക്ഷികളെ സംവാദത്തിന്റെ പാതയിലേക്ക് കൂട്ടിക്കൊണ്ടുവരുക എന്ന ദുർഘട ദൗത്യമാണ് നിക്ഷിപ്തമായിരിക്കുന്നത്.ദക്ഷിണ സുഡാനിലെത്തിയ കർദിനാൾ ജുബാ ആർച്ച് ബിഷപ്പുമായൂം വിവിധ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. യുദ്ധത്തിന് നേതൃത്വം നൽകുന്ന പ്രസിഡന്റ് കിറിനും എതിരാളികൾക്ക് നേതൃത്വം നൽകുന്ന വൈസ് പ്രസിഡന്റ് റെയ്ക്ക് മാച്ചാറിനും ഫ്രാൻസിസ് മാർപാപ്പയുടെ എഴുത്തുകൾ കർദിനാൾ കൈമാറി. വത്യസ്ത വംശങ്ങളിൽ പെട്ടവരുടെ പിന്തുണയുള്ള ഇരുവരും തമ്മിലുള്ള അഭിപ്രായവത്യാസമാണ് ദക്ഷിണ സുഡാനിലെ ആഭ്യന്തരസംഘർഷത്തിലേക്ക് തള്ളിവിട്ടത്. ആഭ്യന്തര സംഘർഷത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധിയാളുകൾ ഭവനരഹിതരാവുകയും ചെയ്തു.ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ ദക്ഷിണ സുഡാന്റെ അ്രവസ്ഥ ഗുരുതരമാണെന്ന് കർദിനാൾ ടർക്ക്‌സൺ വത്തിക്കാൻ റേഡിയോയോട് പങ്കുവച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിൽ പുരൈക്യം സാധ്യമാകുന്നതിനായി ഒരുമിച്ച് കൊണ്ടുവരാനായിരുന്നു എന്റെ പരിശ്രമം. വത്തിക്കാന്റെ സന്നദ്ധസംഘടനയായ കോർ ഉനവുമായി ബന്ധപ്പെട്ട് പകർച്ചവ്യാധികൾ തടയാനുള്ള നടപടികൾ സ്വീകരിച്ചു. യുദ്ധത്തെ തുടർന്ന് അഭയാർത്ഥികളായി മാറിയവർ താമസിച്ചിരുന്ന ചില ഇടങ്ങളിൽ കോളറ പോലും പടർന്നു പിടിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഭയാർത്ഥികളായി മാറിയവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും എത്തിക്കുക പ്രധാനപ്പെട്ടതാ
Read More of this news...
കാണ്ടമാൽ: നിരപരാധികളുടെ പക്ഷംചേർന്ന് സുപ്രീംകോടതി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1816.png)
ന്യൂഡൽഹി: കാണ്ടമാൽ ദുരിതബാധിതർക്ക് ആശ്വാസവുമായി രാജ്യത്തെ ഉന്നത നീതിപീഠം. 2008-ലെ കലാപത്തിന് ഇരകളാക്കപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഏതാണ്ട് ഇരട്ടിയായി വർധിപ്പിക്കപ്പണമെന്ന് സുപ്രീകോടതി ഉത്തരവിട്ടു. രാജ്യത്തെവിടെയും കലാപത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണ് കോടതിവിധി. കലാപത്തിന് ഇരകളാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ആർച്ച്ബിഷപ് റാഫേൽ ചീനാത്ത് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ടി. എസ് താക്കൂർ അധ്യക്ഷനായുള്ള ബഞ്ചിന്റെ ഉത്തരവ്. 2008-ലെ കലാപത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും വീടുകൾ നശിപ്പിക്കപ്പെട്ടവർക്കും ഉത്തരവിന്റെ പ്രയോജനം ലഭിക്കും. മരണപ്പെട്ടവരുടെ ആശ്രിതകർക്ക് നേരത്തെ നൽകിയിരുന്ന അഞ്ച് ലക്ഷം എട്ട് ലക്ഷമായി സുപ്രീകോടതി ഉയർത്തി. വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് നിലവിൽ നൽകിയ നഷ്ടപരിഹാരം കൂടാതെ 70,000 രൂപയും ഭാഗികമായി വീടു തകർന്നവർക്ക് 30,000 രൂപയും നൽകാൻ കോടതി ഉത്തരവിട്ടു. പരിക്കേറ്റവർക്ക് 10,000 മുതൽ 30,000 വരെയായിരുന്നു നഷ്ടപരിഹാരം നൽകിയിരുന്നത്. അത് ഇരട്ടിയാക്കണ മെന്നും ഉത്തരവിൽ പറയുന്നു.സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപത്തിൽ നിയമസംവിധാനങ്ങൾ കലാപകാരികൾക്ക് സഹായകരമായ നിലപാടുകൾ സ്വീകരിക്കുകയായിരുന്നു. സംസ്ഥാന ഭരണത്തിൽ ബിജെപി സംഖ്യകക്ഷിയായിരുന്നു. കലാപത്തിൽ 100 ക്രൈസ്തവർ വധിക്കപ്പെടുകയും 296 ദൈവാലയങ്ങളും 5,600 വീടുകളും തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് ആളുകൾക്ക് മർദ്ദനമേറ്റു. ഏതാണ്ട് 56,000 ആളുകൾക്ക് നാടുവിടേണ്ടതായി വന്നിരുന്നു. വനാന്തരങ്ങളിൽ ഒളിച്ചിരുന്നാണ് അനœ
Read More of this news...
ഒളിംപിക്സില്‍ നന്നായി മത്സരിക്കാന്‍ പാപ്പാ ഫ്രാന്‍സിന്‍റെ ആശംസകള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1808.jpg)
റിയോ ഒളിംപിക്സ് മാനവിതയ്ക്ക് കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്താന്‍ വഴിയൊരുക്കട്ടെ, എന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ആഗസ്റ്റ് 3-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ ഇങ്ങനെ ആശംസിച്ചത്.ആഗസ്റ്റ് 5-ാം തിയതി വെള്ളിയാഴ്ച ബ്രസീലിലെ റിയോ നഗരത്തില്‍ ആരംഭിക്കുന്ന രാജ്യാന്തര കായിക മാമാങ്കം 26-ാം തിയതി അവസാനിക്കും. ലോകത്തെ 207 രാജ്യങ്ങളില്‍ നിന്നായി 11,239-ത് കായികതാരങ്ങള്‍ ഒളിംപിക്സ് ഗ്രാമത്തിലെത്തും. കായിക താരങ്ങള്‍ക്കും അവരുടെ ഔദ്യോഗിക പ്രതിനിധികള്‍ക്കും, പിന്നെ ആയിരമായിരം കാണികള്‍ക്കും ആതിഥ്യം നല്കാന്‍ ഒരുങ്ങുന്ന ബ്രസീലിലെ ജനങ്ങള്‍ക്ക് പൊതുവെയും ഒളിംപിക്സിന്‍റെ വേദിയായ റിയോ ദി ജനീരോ നഗരത്തിലെ ജനങ്ങള്‍ക്കും പാപ്പാ ആദ്യമായി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. സമാധാനത്തിനും, സഹിഷ്ണുതയ്ക്കും, അനുരഞ്ജനത്തിനും, പ്രത്യാശയ്ക്കുമായി കേഴുന്ന ലോകത്ത് 'നന്നായി മത്സരിച്ച് ഓട്ടം പൂര്‍ത്തിയാക്കാന്‍ കായിക താരങ്ങളെയും കാണികളെയും ഒരുപോലെ ഒളിംപിക്സ് കളികള്‍ സഹായിക്കട്ടെ!' (2 തിമോത്തി 4, 7-8), എന്ന് പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ആശംസിച്ചു. സാംസ്ക്കാരത്തിന്‍റേയോ, മതത്തിന്‍റേയോ, വര്‍ണ്ണത്തിന്‍റേയോ ഭാഷയുടേയോ വിഭാഗീയതകളില്ലാത്ത മാനവകുടുംബത്തിലെ അംഗങ്ങളാണ് നാം എന്ന അമൂല്യമായ 'കൂട്ടായ്മയുടെ സംസ്ക്കാരം' വളര്‍ത്തുന്ന, മത്സരിച്ച് മെഡലുകള്‍ നേടുന്നതിലും കൂടുതല്‍ മൂല്യമുള്ള വിജയത്തിനായി പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.സമ്പന്നവും സന്തോഷപൂര്‍ണ്ണവുമായ ആതിഥ്യ മര്യാദകളിലൂടെ ഈ കായികമാമാങ്കം ബ്രസീലിയന്‍ സംസ്ക്കരത്തനിമയില്‍ ആഘോഷിക്കുമ്പോള്‍, ഒത്തൊരുമിച്ചുള്ള പരിശ്രമത്തില
Read More of this news...
ഹിരോഷിമ നാഗസാക്കി അനുസ്മരണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1809.jpg)
ഹിരോഷിമ നാഗസാക്കി അണുബോംബ് ആക്രമണത്തിന്‍റെ ദുഃഖസ്മരണയില്‍ സമാധാനത്തിനുള്ള പത്തു ദിവസങ്ങള്‍ ജപ്പാന്‍ ആചരിക്കും. ആഗസ്റ്റ് 6-മുതല്‍ 15-വരെ തിയതികളിലാണ് ജപ്പാനില്‍ സമാധാനത്തിനുള്ള പ്രാര്‍ത്ഥനാദിനങ്ങള്‍ ആചരിക്കുന്നത് ജപ്പാന്‍റെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയാണ് സമാധാനത്തിനുള്ള പ്രാര്‍ത്ഥനാദിനങ്ങളുടെ പ്രയോക്താക്കള്‍. ഹിരോഷിമ-നാഗസാക്കി നഗരങ്ങള്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് അണുബോംബ് ആക്രമണത്തിന് ഇരയായ 1945-ലെ ആഗസ്റ്റ് 6, 9 ദിവസങ്ങളുടെ വാര്‍ഷിക ദിനങ്ങളിലാണ് സമാധാനത്തിനായുള്ള പത്തു പ്രാര്‍ത്ഥനാദിനങ്ങള്‍ (ആഗസ്റ്റ് 6-15) ജപ്പാനിലെ ക്രൈസ്തവര്‍ സംയുക്തമായി ആചരിക്കുന്നത്.കിഴക്ക് ഏഷ്യയിലും പടിഞ്ഞാറ് യൂറോപ്പിലുമുള്ള ജനങ്ങള്‍ തമ്മില്‍ ശീതയുദ്ധമല്ല, അനുരജ്ഞനത്തിന്‍റെയും സമാനാധനത്തിന്‍റെയും അരൂപി വളര്‍ത്തിയാല്‍ മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനം ആര്‍ജ്ജിക്കാനാകുമെന്ന്, ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി നാഗസാക്കിയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോസഫ് മിത്-സ്വാക്കി തക്കാമി ജൂലൈ 31-ന് ഇറക്കിയ പ്രസ്താവനയിലൂടെ ഉദ്ബോധിപ്പിച്ചു.സിറിയയിലെ അഭ്യന്തരകാലാപത്തോടെ ലോകസമാധാനം ശിഥിലമാക്കപ്പെടുകയും, മൗലികവാദവും ഭീകരാക്രമണവും നിരന്തരമായി മാനവികതയ്ക്ക് ഭീഷണിയായി ഇന്നും ഉയര്‍ന്നു നില്ക്കുകയാണ്. രാഷ്ട്രങ്ങളുടെ ഉപായസാധ്യകളും പ്രകൃതിവിഭവങ്ങളും കൈക്കലാക്കാനും, കീഴടക്കി വയ്ക്കുവാനുമുള്ള സ്വാര്‍ത്ഥതയുടെ സായുധപോരാട്ടങ്ങളാണ് ദൈവത്തിന്‍റെയും മതത്തിന്‍റെ പേരില്‍ പലയിടങ്ങളിലും അഴിച്ചുവിട്ടിരിക്കുന്നത്. ഈ പ്രക്രിയയില്‍ കൊല്ലപ്പെടുകയും കുടിയിറക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ളവരുടെ എണ്ണത്തിന് കൈയ്യും കണക്കുമില്ല.
Read More of this news...
വചനം ധ്യാനിക്കുന്നവര്‍ വചനം ജീവിക്കും - പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1806.jpg)
വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ ആഗസ്റ്റ് 4-ാം തിയതിവ്യാഴാഴ്ച രാവിലെ ഡോമിനിക്കന്‍ സന്ന്യാസസമൂഹത്തിന്‍റെ രാജ്യാന്തര പ്രതിനിധിസംഘത്തെ (General Chapter) പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. അവരുമായി പങ്കുവച്ച ചിന്തയുടെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:വചനം ധ്യാനിക്കുന്നവര്‍ക്കേ അത് പ്രഘോഷിക്കാനാകൂ, എന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ആഗസ്റ്റ് 4-ാം തിയതി വ്യാഴാഴ്ച രാവിലെ ഡൊമിനിക്കന്‍ സഭാവൈദികരുടെ പ്രതിനിധി സമ്മേളനത്തിലെ (General Chapter) അംഗങ്ങളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.സമര്‍പ്പിതരായ വ്യക്തികള്‍ ദൈവത്താല്‍ സുവിശേഷവത്കൃതരും നവീകൃതരും ആകണമെങ്കില്‍ മാത്രമേ, വചനപ്രഘോഷണത്തിലൂടെ മറ്റുള്ളവരെയും സുവിശേഷവത്കൃതരാക്കാന്‍ സാധിക്കൂ. വചനത്തിന്‍റെ ധ്യാനാത്മക ജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ വചനത്തിന്‍റെ പ്രഘോഷകരാകാന്‍ സാധിക്കൂ എന്നും പ്രഭാഷണത്തില്‍ പാപ്പാ വ്യക്തമാക്കി.11-ാം നൂറ്റാണ്ടില്‍ വിശുദ്ധ ഡോമിനിക്ക് ജീവിച്ചു കാണിക്കുകയും പങ്കുവയ്ക്കുകയുംചെയ്ത ദൈവപരിപാലനയുടെയും കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശമാണ് ഇന്നും സഭയിലൂടെ ജീവിക്കേണ്ടത്. വചനപ്രഘോഷണം, ജീവിതസാക്ഷ്യം, ഉപവിപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള ആദ്ധ്യാത്മിക സിദ്ധിയുടെ മൂന്നു സ്തംഭങ്ങളാണ് ഡൊമിനിക്കന്‍ സഭയുടെ പ്രേഷിതചൈതന്ന്യത്തെ താങ്ങിനിര്‍ത്തേണ്ടതെന്ന് 70-പേരുള്ള പ്രതിനിധികളുടെ സമ്മേളനത്തെ പാപ്പാ അനുസ്മരിപ്പിച്ചു.ഫലവത്തായി വചനം പ്രഘോഷിക്കപ്പെടണമെങ്കില്‍ വിശ്വസ്തവും ധീരവും സത്യസന്ധവുമായ ജീവിതസാക്ഷ്യം അനിവാര്യമാണ്. സാക്ഷ്യമാണ് പ്രബോധനം! അതുവഴി മനുഷ്യര്‍ക്ക് ദൈവസ്നേഹം അനുഭവേദ്യമാവുകയും, !
Read More of this news...
കാരുണ്യത്തിന്‍റെ തീര്‍ത്ഥാടകന്‍ പോര്‍സ്യൂങ്കൊള തീര്‍ത്ഥത്തിരുനടയില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1804.jpg)
അസ്സീസിയിലെ പോര്‍സ്യൂങ്കൊള, കാരുണ്യത്തിന്‍റെ തീര്‍ത്ഥത്തിരുനട പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു, പ്രാര്‍ത്ഥിച്ചു. ആഗസ്റ്റ് 4-ാം തിയതി വെള്ളി. ഇറ്റലിയിലെ 'അസ്സീസി നല്കുന്ന പാപമോചനം' (the Pardon of Assisi) എന്ന വിഖ്യാതമായ അനുതാപ തീര്‍ത്ഥാടനത്തിന്‍റെ 800-ാം വാര്‍ഷികം പ്രമാണിച്ചും, അത് കാരുണ്യത്തിന്‍റെ ജൂബിലിവത്സരവുമായി സന്ധിചേരുന്നതും കണക്കിലെടുത്താണ് പാപ്പായുടെ ലളിതമായ ഈ തീര്‍ത്ഥാടനം.വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക്ക് വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെലികോപ്റ്ററില്‍ പാപ്പാ പുറപ്പെട്ടു. അസ്സീസി പട്ടണ പ്രാന്തത്തിലെ സ്പേര്‍ട്സ് മൈതിനായിലാണ് പാപ്പാ ഇറങ്ങി. പെറൂജിയ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് സൊറെന്തീനോ, ഫ്രാസിസ്ക്കന്‍ സഭയുടെ ഫ്രയര്‍ ജനറല്‍, ഫാദര്‍ മൈക്കിള്‍ ആന്‍റെണി പെറി, പ്രവിന്‍ഷ്യല്‍ ഫാദര്‍ ക്ലാവുദിയോ ഡുറിഗേത്തോ, മേയര്‍ സ്തെഫാനിയ പ്രൊയേത്തി എന്നിവര്‍ ചേര്‍ന്ന് പാപ്പായെ അനൗപചാരികമായി സ്വീകരിച്ചു.നാലുമണിയോടെ കാറില്‍ യാത്രചെയ്ത് പോര്‍സ്യൂങ്കൊളിയില്‍ പാപ്പാ എത്തിചേര്‍ന്നു. മാലാഖമാരുടെ രാഞ്ജിയുടെ നാമത്തിലുള്ള ബസലിക്കയ്ക്ക് അകത്തുള്ള പോര്‍സ്യൂങ്കൊള കപ്പേളയില്‍ പ്രവേശിച്ച് പാപ്പാ ആദ്യം മൗനമായി 10 മിനിറ്റോളം പ്രാര്‍ത്ഥിച്ചു, ധ്യാനിച്ചു. കപ്പേളയിലുണ്ടായിരുന്ന 200-ല്‍പ്പരം വിശ്വാസികളും ഗായകസംഘവും പോര്‍സ്യൂങ്കൊള ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിലെ സന്ന്യാസികളും പാപ്പായുടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.വിശുദ്ധ ഫ്രാന്‍സിസ് തുടങ്ങിവച്ച പോര്‍സ്യൂങ്കൊള തീര്‍ത്ഥാനടത്തിന്‍റെ ചരിത്രം പാരായണംചെയ്യപ്പെട്ടു. ആമുഖ പ്രാര്‍ത്ഥനയെ തുടര്‍ന്ന് വചനപാരായണമായിരുന്നു. അവിടെ സന്നിധാനത്തില്‍ നിന്നുകൊണ്ട് ലോകത്തിന്ന്
Read More of this news...
സാഹോദര്യത്തിന്‍റെ പാലങ്ങള്‍ പണിയാനഭിലഷിക്കുന്ന യുവത
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1805.jpg)
ഒരു മാസം നീണ്ട ഇടവേളയ്ക്കു ശേഷം പാപ്പാ പുനരാരംഭിച്ച ഈ പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയില്‍ സംബന്ധിക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും രോഗികളും യുവതീയുവാക്കളും നവദമ്പതികളുമുള്‍പ്പെടെ ആയിരങ്ങള്‍ എത്തിയിരുന്നു. നവദമ്പതികളില്‍ ഭാരതീയരും ഉള്‍പ്പെട്ടിരുന്നു. പൊതുദര്‍ശനം അനുവദിക്കുന്നതിനായി പോള്‍ ആറാമന്‍ ശാലയിലെത്തിയ പാപ്പായെ അവിടെ സന്നിഹിതരായിരുന്നവര്‍ കരഘോഷമോടെ വരവേറ്റു.അവരെ അഭിവാദ്യം ചെയ്തുകൊണ്ട് അവര്‍ക്കിടയിലുടെ നടന്നു നീങ്ങിയ പാപ്പാ കുഞ്ഞുങ്ങളെ മുത്തമിടുകയും ആശീര്‍വദിക്കുകയും ചെയ്തു. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായണം ചെയ്യപ്പെട്ടു.ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ അവരോടു പറഞ്ഞു: ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് സംതൃപ്തിലഭിക്കും. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് കരുണ ലഭിക്കും.മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 3 മുതല്‍ 7 വരെയുള്ള വാക്യങ്ങള്‍.ദൈവവചനപാരായണം അവസാനിച്ചതിനെ തുടര്‍ന്ന് പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു.ഇക്കൊല്ലം ജൂലൈ 26 മുതല്‍ 31 വരെ പോളണ്ടിലെ ക്രക്കോവില്‍ ആഗോളസഭാതലത്തില്‍ അരങ്ങേറിയ ല
Read More of this news...
സ്ത്രീകളുടെ ഡീക്കന്‍പട്ടം സംബന്ധിച്ച് പഠിക്കാന്‍ കമ്മിഷന്‍ രൂപീകരിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1807.jpg)
സ്ത്രീകള്‍ക്ക് ശുശ്രൂഷാപട്ടം അല്ലെങ്കില്‍ 'ഡീക്കന്‍'പട്ടം നല്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിന് പാപ്പാ ഫ്രാന്‍സിസ് കമ്മിഷന്‍ രൂപീകരിച്ചു.സഭയില്‍ സ്ത്രീകള്‍ക്കും ശുശ്രൂഷാപട്ടം നല്കുന്നതിനെപ്പറ്റി ആലചോക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് തന്നെയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. "ആദിമ സഭയിലെന്നപോലെ, സ്ത്രീകള്‍ക്ക് ശുശ്രൂഷാപട്ടം ഇന്നും നല്‍കുന്നതു സംബന്ധിച്ച് പഠിക്കാന്‍ കമ്മിഷന്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നു," എന്ന് 2016 മെയ് 12-ാം തിയതി വത്തിക്കാനില്‍ സന്ന്യാസിനീ സഭാസമൂഹങ്ങളുടെ മേലധികാരികളായി നടന്ന സമ്മേളനത്തിലാണ് പാപ്പാ പ്രസ്താവിച്ചത്. ഏറെ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനുംശേഷമാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ഇപ്പോള്‍ അതിനുവേണ്ടുന്ന പഠനങ്ങള്‍ക്കായി പാപ്പാ കമ്മിഷന്‍ രൂപീകരിച്ചു.വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ് ലെദാരിയ ഫെറാറ അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടാണ്, ആഗസ്റ്റ് 2-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ 13 അംഗ കമ്മിഷന്‍ പാപ്പാ രൂപീകരിച്ചത്. ഏറെ പഠനവും വിചിന്തനവും ആവശ്യമുള്ള ഈ സഭാപാരമ്പര്യം വിലയിരുത്തുന്നതിന് സഭയിലെ ദൈവശാസ്ത്ര വിദ്യാപീഠങ്ങളുടെ പ്രഫസര്‍മാരെയും വിദഗ്ദ്ധരെയും കേന്ദ്രീകരിച്ചുള്ളതാണ് പുതിയ കമ്മിഷന്‍. പേരുവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു:
പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മിഷന്‍ അംഗമായ സിസ്റ്റര്‍ നീറിയ കല്‍ദൂക്ക്-ബെനാഞ്ഞസ്. ( Missionary Sister of the Holy Family of Nazareth - MHSFN).
റോമിലെ അഗസ്തീനിയാനും യൂണിവേഴ്സിറ്റി പ്രഫസര്‍, ഫ്രാന്‍ചേസ്കാ കൊചീനി.
ഇറ്റലിയിലെ ലൊപ്പിയാനോ സോഫിയ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റും രാജ്യാന്തര ദൈവശാസ്
Read More of this news...
വത്തിക്കാൻ മാധ്യസ്ഥം തേടി വെനിസ്വേല
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1810.jpg)
കാറക്കാസ്: വെനിസ്വേലയെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വത്തിക്കാന്റെ മധ്യസ്ഥം തേടാനുള്ള പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന പ്രസിഡന്റ് നിക്കോളാസ് മധുരോ അംഗീകരിച്ചു. മുൻ സ്പാനിഷ് പ്രസിഡന്റ് ജോസ് ലൂയിസ് റോഡ്രിഗസ് സാപ്പറ്റേരയോടൊപ്പം പ്രസിഡന്റ് മധുരോയെ കണ്ട യൂണിയൻ ഓഫ് സൗത്ത് അമേരിക്കൻ നേഷൻസ് സെക്രട്ടറി ജനറൽ ഏർണെസ്റ്റോ സാമ്പർ വത്തിക്കാൻ പ്രതിനിധിയെ അയക്കുവാൻ ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ മാധ്യസ്ഥത്തിന് പുറമെ രാഷ്ട്രീയ തടവുകാരുടെ മോചനവും പ്രതിപക്ഷം ചർച്ച നടത്തുന്നതിന് ഉപാധിയാക്കിയിട്ടുണ്ട്.ചർച്ചയ്ക്ക് ക്രിയാത്മകമായ മാധ്യസ്ഥം വഹിക്കുവാനുള്ള സന്നദ്ധത പരിശുദ്ധ സിംഹാസനം നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുള്ളതാണെന്ന് വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കി. അതേസമയം ഇതുവരെയും ചർച്ചയ്ക്ക് മാധ്യസ്ഥം വഹിക്കാനുള്ള ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.Source: Sunday Shalom
Read More of this news...
നീലകണ്ഠപിള്ളയെ ദേവസഹായമാക്കിയ ക്യാപ്ടൻ ഡിലനോയ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1798.jpg)
എവ്‌സ്താക്കിയൂസ് ബെനഡിക്റ്റ് ഡിലനോയി 1718 ൽ ബെൽജിയത്ത് (ആധുനിക യൂറോപ്യൻ യൂണിയനിൽ) ജനിച്ചു; മാതാപിതാക്കന്മാർ ഉത്തമ കത്തോലിക്കരായിരുന്നു. യൗവനത്തിൽത്തന്നെ അയാൾ, അയൽരാജ്യമായ ഹോളൻഡിൽ (നെതർലൻഡിൽ) പട്ടാളസേവനത്തിനുചേർന്നു. ഡച്ച് നേവിയിൽ ഒരു നേവി ഉദ്യോഗസ്ഥനായി ഉയർന്ന ഡിലനോയി, 1738 ൽ കൊച്ചു തുറമുഖത്ത് എത്തി; മൂന്നുകൊല്ലത്തിനുശേഷം, ദക്ഷിണ തിരുവിതാംകൂറിലെ കുളച്ചൽ തുറമുഖത്തേക്ക് അയയ്ക്കപ്പെട്ടു. യുദ്ധവീരനായ മാർത്താണ്ഡവർമ്മ രാജാവിന്റെ സൈന്യത്തെ കുളച്ചൽ തുറമുഖത്ത് നേരിടുന്നതിനായി ഡച്ച് സൈന്യത്തെ നയിക്കുകയായിരുന്നു ഡിലനോയിയുടെ നിയോഗം. എന്നാൽ, പ്രതീക്ഷാവിരുദ്ധമായി, കുളച്ചൽ യുദ്ധത്തിൽ ഡച്ച്‌സേന പരാജയമടഞ്ഞു; ഡച്ച്‌നേവിയുടെ പ്രധാന ക്യാപ്റ്റനായിരുന്ന ഡിലനോയി യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടു.കേവലം 23-കാരനായ ഡിലനോയി എന്ന വിദേശയോദ്ധാവിന്റെ യുദ്ധവൈദഗ് ധ്യവും ഇതര കഴിവുകളും വീരശൂരനായ മാർത്താണ്ഡവർമ്മയെ വിസ്മയിപ്പിച്ചു. സ്‌നേഹാദരങ്ങളോടെയാണ് അദ്ദേഹം ആ വിദേശ യുദ്ധത്തടവുകാരനോട് പെരുമാറിയത്. 'പാശ്ചാത്യ യുദ്ധതന്ത്രങ്ങൾ - പീരങ്കിയുടെ ഉപയോഗം തുടങ്ങിയവ- എന്നെയും എന്റെ സൈന്യങ്ങളെയും അഭ്യസിപ്പിക്കാമോ?' എന്ന് അദ്ദേഹം ആ യുവവിദേശയോദ്ധാവിനോട് ചോദിച്ചു. ഡിലനോയി സസന്തോഷം അതിനു സമ്മതിച്ചു. മാർത്താണ്ഡവർമ്മ രാജാവിന്റെ സൈന്യത്തിൽ 'വലിയ കപ്പിത്താൻ' എന്ന പേരിൽ, ആ വിദേശയോദ്ധാവ് അറിയപ്പെട്ടു; വിനാവിളംബം ആ വിദേശീയൻ, തിരുവിതാംകൂർ സൈന്യത്തിന്റെ സർവസൈന്യാധിപനായി ഉയർന്നു.പള്ളിയും സൗകര്യങ്ങളുംകത്തോലിക്കനായ ഡിലനോയിക്ക്, അദ്ദേഹത്തിന്റെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും മാർത്താണ്ഡവർമ്മ ചെയ്തുകൊടുത്തു. ദക്ഷിണ തിരുവിതാംകൂറിലെ ഉദയഗിരിയിൽ പതിനെട&
Read More of this news...
സെനഗലിന്റെ മാലാഖ :മബായേ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1799.jpg)
ഒരിക്കൽ സെനഗലിലെ ഗ്രാമത്തലവൻ ഇദിയാത്തു എന്നു പേരായ ഒരു പതിനാലുകാരിയുടെ കരളലിയിപ്പിക്കുന്ന കഥ കോൺസ്റ്റൻസ് മബായയോട് പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സമ്മതിക്കാതെ അവളെ വിവാഹം കഴിച്ചുവിടാൻ ഉദ്യമിക്കുകയായിരുന്നു അവളുടെ ബന്ധുക്കൾ. വിവാഹം കഴിക്കുന്നതോ വയസായ ഒരു സമ്പന്നൻ. ഈ കുട്ടിക്ക് എങ്ങനെ രക്ഷപെടുമെന്ന് ഒരൂഹവും ഇല്ല. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ശത്രുപക്ഷത്ത്.അന്ന് ഗ്രാമത്തലവന്റെ കൈവശം മബായ തന്റെ ഫോൺമ്പരും അഡ്രസും കൊടുത്തിട്ട് പറഞ്ഞു, "ആ കുട്ടിക്ക് സ്വയം രക്ഷപെട്ട് എങ്ങനെയെങ്കിലും നഗരത്തിലെത്താൻ പറ്റുമെങ്കിൽ അതു ചെയ്യുവാൻ പറയുക. അവളെ ഞാൻ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യാം." ഇദിയാത്തു എന്ന ആ പെൺകുട്ടി ആ രാത്രിയിൽതന്നെ ആരും കാണാതെ ഗ്രാമം വിട്ടു.പത്തുകിലോമീറ്റർ കാട്ടിലൂടെ നടന്ന് റോഡിലെത്തി ഒരു ബസിൽക്കയറി നഗരത്തിലേക്കുള്ള യാത്ര ആരംഭിച്ചു. വീണ്ടും ഏറെദൂരം നടന്ന് തമ്പക്കുണ്ടയിൽ എത്തി. അടുത്തദിവസം രാവിലെ അവൾ മബായയുടെ വീട്ടിലെത്തി.2007 ൽ 'ഫെമ്മസ് എന്റർ എയ്ഡ്' എന്ന പേരിൽ മബായേ സ്ഥാപിച്ച ഗ്രാമീണ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനത്തിന്റെ തുടക്കമായിരുന്നു ഇത്. യുനെസ്‌കോയുടെ കണക്കുപ്രകാരം 15 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 95 ശതമാനത്തോളം പെൺകുട്ടികളും അടിസ്ഥാനവിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ്. പലരും ചെറുപ്രായത്തിൽതന്നെ വിവാഹിതരാകുന്നു. അല്ലെങ്കിൽ മാതാപിതാക്കൾക്ക് അവരെ പഠിപ്പിക്കാനുള്ള ശേഷിയില്ല.മബായേ വളർന്നത് കത്തോലിക്കാ സഭയുടെ പുത്രിയായിട്ടാണ്. വിദ്യാഭ്യാസത്തിനും ആതുരസേവനപ്രവർത്തനങ്ങൾക്കും ഏറെ അവസരങ്ങൾ അവൾക്ക് ലഭിച്ചു. ഈശോ പഠിപ്പിച്ചതും കാണിച്ചുതന്നതുമായ പാവങ്ങളോടും ദരിദ്രരോടുമ
Read More of this news...
ചെറിയ ശരീരവുമായി ജീവിച്ച സന്യാസിനിയുടെ മൃതകുടീരത്തിലേക്ക് ജനപ്രവാഹം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1796.jpg)
സിഡ്‌നി: വിശുദ്ധിയുടെ പരിമളം പരത്തുകയും തന്നെക്കാൾ കഷ്ടപ്പാടിൽ കഴിഞ്ഞിരുന്നവർക്ക് സാന്ത്വനത്തിന്റെ തൂവൽ സ്പർശമേകാൻ കൊതിക്കുകയും ചെയ്ത സിഡ്‌നിയിലെ ഏയ്‌ലിൻ ഒ കോണറുടെ മൃതകുടീരദേവാലയത്തിലേക്ക് തീർത്ഥാടക പ്രവാഹം. രോഗികൾക്കും അശരണർക്കുമായി സ്ഥാപിക്കപ്പെട്ട ഔർ ലേഡീസ് നഴ്‌സസ് ഫോർ ദ പുവർ എന്ന സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപക കൂടിയാണ് ഏയ്‌ലിൻ.കൂഗിയിലെ ഔർ ലേഡിസാ ഹോമിൽ ഒത്തു ചേരുന്ന വിശ്വാസികൾ ജപമാലചൊല്ലുകയും എലിൻ ഒ കോണറുടെ മാധ്യസ്ഥ്യവും അവളുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നത് പതിവാണ്. 19 വർഷമായി അവളുടെ സന്യാസസഭാംഗങ്ങൾ എല്ലാ ദിവസവും കല്ലറയിലെത്തി നിരന്തരം പ്രാർത്ഥിക്കുന്നു.വൈകല്യങ്ങളെ മറികടന്ന് ദൈവസന്നിധിയിലേയ്ക്ക് പിച്ചവെച്ച പുണ്യചരിതയായിരുന്നു എയ്‌ലീൻ. ശാരീരിക വൈകല്യങ്ങൾ ജീവിതത്തിനുമേൽ കരിനിഴൽ വാരിയിട്ടപ്പോഴും തികച്ചും അസാധ്യമായ ഒരു കാര്യം അവൾ ചെയ്തു. വേദനയിൽ കഴിയുന്നവർക്ക് വേണ്ടി അവൾ ഒരു മിനിസ്ട്രി ആരംഭിച്ചു. അതുവഴി അവൾ അനിതരസാധാരണമായ സേവനമാണ് കാഴ്ചവെച്ചത്.മൂന്നാമത്തെ വയസിലുണ്ടായ വീഴ്ചയിലാണ് ഏയ്‌ലിന്റെ നട്ടെല്ല് തകർന്ന് ഗുരുതര വൈകല്യം ബാധിച്ചത്. അനേകം സർജറികൾക്ക് വിധേയയായതോടെ ജീവിതത്തിന്റെ നല്ലൊരു പങ്കും ശയ്യാവലംബിയായി കഴിയേണ്ടി വന്നു. ശാരീരികമായ വൈഷമ്യങ്ങൾക്കു പുറമെ, ക്ഷയരോഗവും ആരോഗ്യസ്ഥിതി വഷളാക്കി.സേക്രട്ട് ഹാർട്ട് വൈദികനായിരുന്ന ഫാ. എഡ്വേർഡ് മഗ്രാത്ത് റാൻഡ് വിക് ഇടവകദേവാലയത്തിലെ പതിവുസന്ദർശനവേളയിലാണ് അവളെ കണ്ടെത്തുന്നത്. രണ്ടുപേരും മാതാവിനോടുള്ള ഭക്തിയിൽ ജ്വലിക്കുന്നവരായിരുന്നു. മാതാവിനോടുള്ള സ്‌നേഹത്തെ പ്രതി രോഗികളെ പരിചരിക്കുന്നതിന് ഒരു സഭ സ്ഥാപിക്കുവാൻ ഇരുവരും ആഗ്രഹിച്ച
Read More of this news...
ബ്രദർ ആന്ദ്രെ കാനഡയിലെ ആദ്യവിശുദ്ധൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1800.jpg)
1870 - ൽ ആൽഫ്രഡ് ബാസറ്റ് എന്ന യുവാവ് സന്യാസിയാകാനുള്ള ആഗ്രഹത്തോടെ 'വിശുദ്ധ കുരിശിന്റെ സഭ' എന്ന സന്യാസ സഭയുടെ ആശ്രമത്തിലെത്തി. വിദ്യാലയങ്ങളും കോളജുകളും നടത്തി വന്നിരുന്ന സഭയിൽ ആ വിദ്യാവിഹീനന് എന്തു സ്ഥാനം നൽകും? ആശ്രമാധിപൻ ഒരു വഴി മാത്രമേ കണ്ടെത്തിയുള്ളൂ, "നീ ഈ സന്യാസഭവനത്തിലെ വാതിൽ കാവൽക്കാരനായിക്കോളൂ, മറ്റൊന്നും തന്നെ നിന്നെക്കൊണ്ടാവില്ല." ആൽഫ്രഡ് തനിക്കു ലഭിച്ച എളിയ കർത്തവ്യം സസന്തോഷം സ്വീകരിച്ചു, 'നോത്രെദാം' കോളജിൽ തുടർന്നുള്ള നീണ്ട 40 വർഷം ആ ജോലി തന്നെ ചെയ്തു.1845 ൽ കാനഡയിലെ മോൺട്രീയൽ നഗരത്തിൽനിന്നും ഏതാനും മൈൽ അകലെയുള്ള ഐബർവിൽ എന്ന ഗ്രാമത്തിൽ മരപ്പണിക്കാരനായ ഐസക്കിനും ഭാര്യ ക്ലോടിൻഡയ്ക്കും ആറാമനായി ജനിച്ച ആൽഫ്രഡിന് ചെറുബാലനായിരുന്നപ്പോൾത്തന്നെ, അതീവഭക്തയായിരുന്ന അമ്മയിൽനിന്നും തിരുക്കുടുംബത്തോടുള്ള ഭക്തി പകർന്നുകിട്ടി. സായംകാലങ്ങളിൽ കുടുംബാംഗങ്ങൾ എല്ലാവരുംകൂടി ഒന്നിച്ചു മുട്ടിന്മേൽ നിന്നുകൊണ്ടു ജപമാല ചൊല്ലുമായിരുന്നു. ദാരിദ്ര്യത്തിനും അതിന്റേതായ നന്മകളുണ്ടല്ലോ! ആൽഫ്രഡിന് 12 വയസായപ്പോഴേക്കും അപ്പനും അമ്മയും മരിച്ചുപോയിരുന്നു. ബന്ധുക്കൾ ആ കുട്ടികളെ ഓരോരുത്തരായി ഏറ്റെടുത്തു. അങ്ങനെ സഹോദരങ്ങളിൽനിന്നും വേർപെട്ട് ഏകനായി മാതൃസഹോദരിയോടൊപ്പം വളർന്നു.15 വയസുമുതൽ മുന്തിരിത്തോട്ടത്തിൽ കൂലിപ്പണി ചെയ്തും ചെരിപ്പുകുത്തിയുടെയും കൊല്ലപ്പണിക്കാരന്റെയും സഹായിയുമൊക്കെയായി ജോലി ചെയ്ത് നിത്യവൃത്തി കഴിച്ചുവന്നു. ബാല്യംമുതൽ തന്നെയുള്ള അനാരോഗ്യം- പ്രത്യേകിച്ചും കഠിനമായ വയറുവേദന- മൂലം, ഒരു ജോലിയിലും വിജയിക്കാൻ കഴിഞ്ഞില്ല. സഹപ്രവർത്തകരുടെ പരിഹാസവും കുത്തുവാക്കുകളും മാത്രം കിട്ടിക്കൊണ്ടിരുന്നു.എന്നാൽ, അവയൊക്കെയും വിനയത്തോടെ സ്വീകരിച്ചും ദ&
Read More of this news...
ജീസസ് യൂത്തിന്‍റെ റെക്സ് ബാന്‍ഡ് ക്രാക്കോയിലെ സംഗമവേദിയില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1801.jpg)
ജീസസ് യൂത്ത് (Jesus Youth) രാജ്യാന്തര അല്‍മായ പ്രസ്ഥാനം പോളണ്ടിലെ ക്രാക്കോ യുവജന സംഗമത്തില്‍ (World Youth Fest) പങ്കെടുത്തു. ജൂലൈ 30-ാം തിയതി ശനിയാഴ്ച വൈകുന്നേരം ക്രാക്കോയിലെ കാരുണ്യത്തിന്‍റെ വേദിയില്‍ (Campus Misericoridiae) പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കിയ ജാഗരപ്രാര്‍ത്ഥനയില്‍ ജീസസ് യൂത്തിന്‍റെ 'റെക്സ് ബാന്‍ഡ്' ഗീതങ്ങള്‍ ആലപിച്ചു.ജൂലൈ 31-ാം തിയതി ഞായറാഴ്ച മേളയുടെ ഉച്ചകോടിയായി രാവിലെ കാരുണ്യത്തിന്‍റെ വേദിയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമാപന സമൂഹ ബലിയര്‍പ്പണത്തിലും ഇംഗ്ലിഷ് ഗീതങ്ങള്‍ക്ക് 'റെക്സ് ബാന്‍ഡ്' REXband നേതൃത്വംനല്‍കി. യുവജനങ്ങളെ സജീവമായി പങ്കെടുപ്പിക്കത്തക്ക വിധത്തില്‍ രാജ്യാന്തരതലത്തില്‍ ഉപയോഗത്തിലുള്ള പ്രശസ്തമായ ഗീതങ്ങള്‍ ആലപിച്ചതിനാല്‍ 187 രാജ്യങ്ങളില്‍നിന്നുള്ള 16-ലക്ഷത്തിലേറെ യുവജനങ്ങള്‍ തിങ്ങിയ വേദിയില്‍ കേരളീയരായ കലാകാരന്‍മാരുടെയും കാലകാരികളുടെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥായായി അലയടിച്ചു. ശനിയാഴ്ച വൈകുന്നേരം പാപ്പാ യുവജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ട് വേദിയിലേയ്ക്ക് പേപ്പല്‍ വഹനത്തില്‍ നീങ്ങവെ ഒരു മലയാളഭക്തിഗാനം ആലപിക്കാനും റെക്സ് ബാന്‍ഡിന് അവസരമുണ്ടായി. 'നാഥനെ വാഴ്ത്തിപ്പാടാം,' എന്ന ഗീതമാണ് ആലപിക്കപ്പെട്ടത്.ജീസസ് യൂത്തിന്‍റെ കോര്‍ഡിനേറ്റര്‍ മനോജ് സണ്ണിയാണ് ക്രാക്കോയില്‍നിന്നും സംഗമത്തിലെ റെക്സ് ബാന്‍ഡിന്‍റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയിച്ചത്.റെക്സ് ബന്‍ഡ് ആഗോളയുവജനമേളയില്‍ പങ്കെടുക്കുന്നത് ഇത് ആദ്യമല്ല. 2002-ല്‍ ക്യാനഡ, തുടര്‍ന്ന് ജര്‍മ്മനി, ആസ്ത്രേലിയ എന്നീ രാജ്യങ്ങള്‍ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമനോടൊപ്പവും, സ്പെയിനില്‍ മുന്‍പാപ്പാ ബെനഡിക്ടിനോടൊപ്പവും, പിന്നെ 2013-ല്‍ ബ്രസിലിലെ റിയോ നഗരത്തി!
Read More of this news...
കര്‍ദ്ദിനാള്‍ ഫ്രാന്‍ചിഷെക്‍ മഹാര്‍ഷ്കിയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1802.jpg)
യേശുവില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിച്ച പോളണ്ടിലെ കര്‍ദ്ദിനാള്‍ മഹാര്‍ഷ്കിയെ "സുവിശേഷ ചൈതന്യമാര്‍ന്ന അജപാലകന്‍" എന്ന് പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു. ആഗസ്റ്റ് 2-ാം തിയതി, ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.45-നാണ് ക്രാക്കോയിലെ ആശുപത്രിയില്‍ കര്‍ദ്ദിനാള്‍ മഹാര്‍ഷ്കി അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ നീണ്ടകാല രോഗങ്ങളിലൂടെയാണ് 89-ാമത്തെ വയസ്സില്‍ പോളണ്ടിന്‍റെ നല്ലിടയന്‍ അന്തരിച്ചത്. ക്രാക്കോ അതിരൂപതാദ്ധ്യക്ഷനായിരുന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി 1978-ല്‍ സ്ഥാനമേറ്റ കര്‍ദ്ദിനാള്‍ മചാര്‍സ്ക്കി 2005-വരെ അവിടെ മെത്രാപ്പോലീത്തയായിരുന്നു.
പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചനം
പോളണ്ട് അപ്പോസ്തോലിക സന്ദര്‍ശനത്തിനിടെ ജൂലൈ 28-ാം തിയതി വ്യാഴാഴ്ച സന്ദര്‍ശന പരിപാടികള്‍ തെറ്റിച്ച്, ക്രോക്കോയിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചെന്ന് കര്‍ദ്ദിനാള്‍ മഹാര്‍ഷ്കിയെ സന്ദര്‍ശിക്കാനും, അന്ത്യനിമിഷങ്ങളില്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ച് യാത്രപറയാനും സാധിച്ചത് സ്നേഹത്തോടെ പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു. അന്ത്യനിഷങ്ങളിലെ സഹനത്തിലും അദ്ദേഹം 'ദൈവികകാരുണ്യത്തിന്‍റെ സാക്ഷി'യായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു.രാഷ്ട്രീയമായും സമൂഹികമായും പ്രതിസന്ധികളുള്ള പരിവര്‍ത്തനത്തിന്‍റേതുമായ കാലഘട്ടത്തിലാണ് ക്രാക്കോ അതിരുപതയുടെ അജപാലകനായി അദ്ദേഹം വിവേകത്തോടും വിശുദ്ധിയോടുംകൂടെ അജഗണത്തെ നയിച്ചതെന്ന്, വത്തിക്കാനില്‍നിന്നും ഇപ്പോഴത്തെ ക്രാക്കോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് ജീവിഷിന് ആഗസ്റ്റ് 2-ാം തിയതി ചൊവ്വാഴ്ച അയച്ച സന്ദേശത്തിലൂടെ പാപ്പാ പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ ഇടയസ്നേഹം സ്വായത്തമാക്കിയ ഈ സഭാശുശ്രൂ
Read More of this news...
ഫാദര്‍ ഫെദറീകോ ലൊമ്പാര്‍ഡി റാത്സിംഗര്‍ ഫൗണ്ടേഷന്‍റെ അദ്ധ്യക്ഷന്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1803.jpg)
മുന്‍പാപ്പാ ബനഡിക്ടിന്‍റെ നാമത്തിലുള്ള സ്ഥാനപമാണ് റാത്സിംഗര്‍ ഫൗണ്ടേഷന്‍ (Razinger Foundation - Benedict XVI). ഈശോ സഭാംഗവും 74-വയസ്സുകാരനുമായ ഫാദര്‍ ലൊമ്പാര്‍ഡി അതിന്‍റെ ചെയര്‍മാനായി നിയമിതനായി. ആഗസ്റ്റ് 1-തിയതി തിങ്കളാഴ്ച സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസിദ്ധപ്പെടുത്തിയ നിയമന പത്രികയിലൂടെയാണ് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് എന്ന നിലയിലും സേവനംചെയ്തു വിരമിക്കുന്ന ഫാദര്‍ ലൊമ്പാര്‍ഡിയെ റാത്സിംഗര്‍ ഫൗണ്ടേഷന്‍റെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്.2010-ലാണ് റാത്സിംഗര്‍ ഫൗണ്ടേഷന്‍ സ്ഥാപിതമായത്. വിശ്രമജീവിതം നയിക്കുന്ന പാപ്പാ ബനഡിക്ടിന്‍റെ സമ്പന്നമായ ദൈവശാസ്ത്ര പഠനങ്ങളും പ്രബോധനങ്ങളും കാലഘട്ടങ്ങളിലൂടെ ലോകത്തിന് ലഭ്യമാക്കുന്നതിനും പങ്കുവയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായിട്ടാണ് റാത്സിംഗര്‍ ഫൗണ്ടേഷന്‍ (Razinger Foundation - Benedict XVI) സ്ഥാപിതമായത്. സമുന്നതമായ സാംസ്ക്കാരിക ശാസ്ത്രീയ മൂല്യങ്ങള്‍ വളര്‍ത്തുന്ന സമ്മേളനങ്ങള്‍ അനുവര്‍ഷം സംഘടിപ്പിക്കുക, വിവിധമേഖകളില്‍ പ്രശസ്തി കൈവരിച്ചിട്ടുള്ള പണ്ഡിതന്മാരെയും അവരുടെ പ്രഗ്ത്ഭമായ രചനകളെയും കണ്ടെത്തി ആദരിക്കുക എന്നതും പ്രസ്ഥാനത്തിന്‍റെ ലക്ഷ്യമാണ്.ഫൗണ്ടേഷന്‍റെ മുന്‍പ്രസിഡന്‍റ്, മോണ്‍സീഞ്ഞോര്‍ ജോസഫ് സ്ക്കോട് വിരമിച്ചതിനെ തുടര്‍ന്നാണ് ഫാദര്‍ ലൊമ്പാര്‍ഡിയുടെ പുതിയ നിയമനം ഉണ്ടായത്. 31-ാമത് ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് പോളണ്ടിലേയ്ക്കു നടത്തിയ അപ്പസ്തോലിക പര്യടനം പൂര്‍ത്തിയാക്കി ഞായറാഴ്ച, ജൂലൈ 31-ാം തിയതിയാണ് ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ മടങ്ങി എത്തിയത്.Source: Vatican Radio
Read More of this news...
അടുത്ത യുവജനോത്സവം മദ്ധ്യഅമേരിക്കയിലെ പാനമിയില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1789.jpg)
ജൂലൈ 31-ാം തിയതി ഞായറാഴ്ച. ക്രാക്കോയിലെ കാരുണ്യവേദിയിലെ സമാപനബലിയര്‍പ്പണത്തെ തുടര്‍ന്ന പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കൊപ്പം കര്‍ത്താവിന്‍റെ മാലാഖയെന്ന ത്രികാലപ്രാര്‍ത്ഥനചൊല്ലി. തുടര്‍ന്ന് സന്ദേശം നല്കി.ദൈവപരിപാലന എപ്പോഴും നമ്മുടെ കൂടെയാണ്, നമുക്കു മുന്നെയാണ്. അതിനു തെളിവാണ് 1985-ല്‍ പാപ്പാ വോയിത്തീവ തുടങ്ങിവച്ച യുവജനോത്സവത്തിന്‍റെ അടുത്ത സംഗമം. 2019-ല്‍ മദ്ധ്യ അമേരിക്കന്‍ രാജ്യമായ പാനമയില്‍ നടത്തപ്പെടുവാന്‍ പോകുന്നത്. പാപ്പാ പ്രഖ്യാപിച്ചു.ഇന്നിവിടെ യുവജനാഘോഷം അവസാനിക്കുകയാണ്. സംഗമം നന്നായി മുന്നോട്ടു പോകാന്‍ ഇടയാക്കിയ ദൈവത്തിന്, പിതാവിന്‍റെ അനന്തമായ കാരുണ്യത്തിന് നിങ്ങള്‍ക്കൊപ്പം നന്ദിപറയുന്നു. അതുപോലെ ഇതിന്‍റെ നടത്തിപ്പിന് നേതൃത്വം നല്കിയ കര്‍ദ്ദിനാള്‍ ജീവിഷിനും, കര്‍ദ്ദിനാള്‍ റയില്‍ക്കോയ്ക്കും കൃതജ്ഞതയര്‍പ്പിക്കുന്നു. ഇതുമായി സഹകരിച്ച സകലര്‍ക്കും നന്ദി! നിങ്ങള്‍ യുവജനങ്ങള്‍ വിശ്വാസത്തിന്‍റെ തീക്ഷണതകൊണ്ട് ക്രാക്കോയെ, ലോകത്തെ പ്രോജ്ജ്വലിപ്പിക്കുകയാണ്! സ്വര്‍ഗ്ഗത്തില്‍ ഇതു കണ്ട് ആനന്ദിക്കുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, സുവിശേഷസന്തോഷം പങ്കുവയ്ക്കാന്‍ എന്നും നമ്മെ സഹായിക്കട്ടെ!ക്രിസ്തുവിലുള്ള സാര്‍വ്വലൗകികമായ സാഹോദര്യമാണ് നിങ്ങള്‍ ഈ ദിവസങ്ങളില്‍ ആസ്വദിച്ചതും ലോകത്തിന് ദൃശ്യമാക്കിയതും. നമ്മുടെ മദ്ധ്യേയുള്ള നല്ലിടയനായ ക്രിസ്തുവിന്‍റെ ദിവ്യസ്വരമാണ് നാം കേട്ടത്. അവിടുന്ന് നിങ്ങളോട് ഓരോരുത്തരോടുമാണ് സംസാരിക്കുന്നത്. അവിടുത്തെ സ്നേഹത്താല്‍ നവീകൃതരായ നമുക്ക് അനുരഞ്ജനത്തിന്‍റെ പ്രകാശം നല്‍കുന്നു, കൃപയുടെ ശക്തി തരുന്നു. പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥമായ അനുഭവവും അവിടുന്നു നമുക്കു നല്‍കിയിട്ടുണ്ട്. സ്വന്തം നാട!
Read More of this news...
യുവജനമേളയിലെ ജാഗരാനുഷ്ഠാനം ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോയ പ്രാര്‍ത്ഥനായാമം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1790.jpg)
ജൂലൈ 30-ാം തിയതി ശനിയാഴ്ച. ലോകയുവജനമേളയുടെ മുഖ്യവേദിയില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ജാഗരപ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും യുവജനങ്ങളെ സ്പര്‍ശിച്ച ആത്മീയ അനുഭവമായിരുന്നു. പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്‍റെയം സ്തുതിപ്പുകളുടെയും ചിലപ്പോള്‍ ദൃശ്യാവതരങ്ങളുടെയും സുന്ദരമുഹൂര്‍ത്തങ്ങളിലൂടെ നീങ്ങിയ ഒരു മണിക്കൂറിന്‍റെ അന്ത്യത്തില്‍ പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വാദമായിരുന്നു.ജാഗരാനുഷ്ഠാനത്തില്‍ പാപ്പാ പങ്കുവച്ച ചിന്തകളുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
രാജ്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയോടെ ഈ ജാഗരാനുഷ്ഠാനം ആരംഭിക്കുന്നതു നല്ലതാണ്. കാരണം, നിങ്ങള്‍ വിവിധ രാജ്യക്കാരാണ്. സമാധാനവും രമ്യതയുമുള്ള സ്ഥലങ്ങളില്‍നിന്നു വരുന്നവരുണ്ട്. എന്നാല്‍ മദ്ധ്യപൂര്‍വ്വദേശമായ സിറിയപോലുള്ള രാജ്യങ്ങളില്‍ ഇന്നും യുദ്ധവും കലാപങ്ങളുമാണ്. അതുപോലെ ലോകത്തെ മറ്റു പല രാജ്യങ്ങളിലും... യുദ്ധത്തിനും കലാപത്തിനും ഇരകാളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. കൊലയും കൂട്ടക്കുരുതിയും നിറഞ്ഞ, എന്നാല്‍ 'ഓര്‍മ്മകളില്‍ മരിച്ച, വിസ്മരിക്കപ്പെട്ട ജനതകള്‍' ലോകത്ത് ഉണ്ടാകാതിരിക്കട്ടെ. നാം സഹോദരങ്ങളാണ്. ജീവിതത്തില്‍ ആന്തരീകവും വ്യക്തിഗതവുമായ സംഘട്ടനങ്ങള്‍ സഹിക്കുന്നവരെ നമുക്ക് പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കാം. ദൈവിക കാരുണ്യത്തിന്‍റെ സാക്ഷികളാകാം നമുക്ക്!
2. ക്രൈസ്തവ ജീവിതത്തില്‍ ഒരിക്കലും പ്രതികാരത്തിന്‍റെ ചിന്ത ഉയരാതിരിക്കട്ടെ. ക്രിസ്തു നിങ്ങളെ വിളിച്ചുകൂട്ടിയത് കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും സാക്ഷ്യംവഹിക്കാനാണ്. പ്രാര്‍ത്ഥനയിലുള്ള ഐക്യം നമ്മുടെ സവിശേഷതയായിരിക്കട്ടെ! നമ്മുടെ കുടുംബങ്ങളെ അനുസ്മരികŔ
Read More of this news...
പാപ്പാ ഫ്രാന്‍സിസ് പോളണ്ടില്‍ യുവജനങ്ങള്‍ക്ക് ഹരമായി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1791.jpg)
ജൂലൈ 30-ാം തിയതി ശനിയാഴ്ച. ലോക യുവജനമേളയുടെ മുഖ്യവേദിയായ ബ്ലോഞ്ഞാ പാര്‍ക്കിലായിരുന്നു പാപ്പാ ഫ്രാന്‍സിസ് നയിച്ച ജാഗരപ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും. യുവജനങ്ങളെ സ്പര്‍ശിച്ച ആത്മീയ അനുഭവമായിരുന്നു. ക്രാക്കോയിലെ താല്‍ക്കാലിക വസതിയായ മെത്രാസന മന്ദിരത്തില്‍നിന്നും തന്നെ വിളിക്കാനും ക്ഷണിക്കാനുമെത്തിയ ഏതാനും യുവതീ യുവാക്കള്‍ക്കൊപ്പമാണ് ഒരു കിലോമീറ്റര്‍ ദൂരം തുറന്ന പേപ്പല്‍ വാഹനത്തില്‍ പാപ്പാ സഞ്ചരിച്ച് പാര്‍ക്കിലെ ജാഗരാനുഷ്ഠാനവേദിയില്‍ എത്തിയത്.പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്‍റെയം സ്തുതിപ്പുകളുടെയും ചിലപ്പോള്‍ ദൃശ്യാവതരങ്ങളുടെയും സുന്ദരമുഹൂര്‍ത്തങ്ങളിലൂടെ നീങ്ങിയ ഒരു മണിക്കൂറിന്‍റെ അന്ത്യത്തില്‍ പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വാദമായിരുന്നു.ജാഗരപ്രാര്‍ത്ഥനയില്‍ യുവജനങ്ങള്‍ പങ്കുവച്ച ജീവിതാനുഭവങ്ങളെയും അവരുടെ സാമൂഹിക കാഴ്ചപ്പാടുകളെയും ആധാരമാക്കിയായിരുന്ന പാപ്പായുടെ പ്രഭാഷണം. പീഡനത്തില്‍ കഴിയുന്ന രാജ്യങ്ങള്‍, കുടുംബജീവിതം, ലോകത്തിന്‍റെ കലുഷിതാവസ്ഥ, രോഗികള്‍, മാനസിക വ്യഥകള്‍ അനുഭവിക്കുന്നവര്‍, ജീവിതമാന്ദ്യവും അലസതയും അനുഭവിക്കുന്നവര്‍, മദ്യത്തിനും മയക്കുമരുന്നിനും അടികളാകുന്നവര്‍, മാധ്യമസുഖലോലുപരും 'സോഫാ' തളവാദരോഗികളും എന്നിവയെ കേന്ദ്രീകരിച്ചാണ് ചിന്തകളും പ്രാര്‍ത്ഥനകളും മുന്നോട്ടു നീങ്ങിയത്. വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ യുവജനങ്ങള്‍ക്കുണ്ടാകുന്ന വെല്ലുവിളിയെക്കുറിച്ച് പ്രബോധിപ്പിച്ചുകൊണ്ടാണ് പതിവു തെറ്റിച്ച് വളരെ നീണ്ട പങ്കുവയ്ക്കലേയ്ക്ക് കടന്ന പാപ്പാ ധ്യാനചിന്തകള്‍ ഉപസംഹരിച്ചത്.Source: Vatican Radio
Read More of this news...
ക്രൂശിതനെ കൈവിടാത്ത ന്യായാധിപൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1792.jpg)
"കുരിശുരൂപം ക്രൈസ്തവവിശ്വാസത്തിന്റെ അടയാളമാണ്. യൂറോപ്പിന്റെ സംസ്‌കാരത്തിന്റെ ചിഹ്നമാണ് കുരിശ്. സ്വന്തം മണ്ണിന്റെ ഉറവിടങ്ങളും വേരുകളും അറുത്തുകളയുന്നത് തീർത്തും അപകടകരമാണ്."ക്രൈസ്തവർ മതപരമായ ചിഹ്നങ്ങൾ ജോലി സ്ഥലത്ത് ഉപയോഗിക്കരുത്, വിശ്വാസം വീട്ടിൽ ഉപേക്ഷിക്കണം. ഇങ്ങനൊക്കെയുള്ള യൂറോപ്പിലെ മനുഷ്യാവകാശ കമ്മീഷൻ അടുത്ത കാലത്ത് നടത്തിയ ചില പരാമർശങ്ങളെക്കുറിച്ച് സൺഡേശാലോമിനോട് പ്രതികരിക്കുകയായിരുന്നു ജർമ്മനിയിലെ റേഗൻസ്ബുർഗിലുള്ള ജില്ലാ കോടതി മജിസ്‌ട്രേറ്റ് ജസ്റ്റീസ് ഹാൻസ് പീറ്റർ വൈസ്."ആധുനികയൂറോപ്പിന്റെ ഉറവിടങ്ങളിൽ ക്രൈസ്തവവിശ്വാസത്തിന്റെ ശക്തമായ വേരുകൾ നമുക്ക് കാണാം. ഇന്ന് നാമത് വിസ്മരിക്കുന്നു. അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. അത് ശരിയല്ല. ദൈവവും വിശ്വാസവുമായുള്ള ബന്ധത്തിന്റെ വേരുകൾ ആദ്യം നാം പിഴുതെറിയും. തുടർന്ന് മനുഷ്യമഹത്വത്തിന്റെ വേരും. മനുഷ്യനു മാനവും മഹത്വവും കല്പിക്കുന്ന ദൈവത്തെ നിഷേധിച്ചാൽ എന്തിന്റെ പേരിലാകും വരുംനാളുകളിൽ നാം മനുഷ്യന്റെ വില നിശ്ചയിക്കുക? മനുഷ്യമഹത്വം മനുഷ്യൻ തന്നെ നിശ്ചയിക്കാൻ ആരംഭിച്ചാൽ അവനിഷ്ടപ്പെടുംപോലെ അതിനെ തകിടം മറിക്കും. ദൈവമാണ് മനുഷ്യന് വില നിശ്ചയിക്കുന്നതെങ്കിൽ മനുഷ്യന്അതിന്റെ മേൽ കടന്നു കയറാൻ അനുവാദമില്ല.ജർമ്മനിയുടെ ഭരണഘടന ആരംഭിക്കുന്നത് തന്നെ മനുഷ്യമഹത്വത്തിന്റെമേൽ കടന്നു കയറാൻ ഒരാൾക്കും അനുവാദമില്ല എന്ന വാക്കുകളോടെയാണ്. ഇത് രൂപം കൊടുത്ത ഭരണാധികാരികൾ, ഈ വാചകം എഴുതിച്ചേർത്തത് വിശുദ്ധമായ ദൈവസങ്കല്പത്തിൽ നിന്നാണ്. ഉറവിടങ്ങളെ മറന്നാൽ യൂറോപ്പിന്റെ സ്ഥിതി ശോചനീയമാകും. അതിനാൽ വിശ്വാസത്തിന്റെ അടയാളങ്ങൾ ധരിക്കാൻ വിശ്വാസികളെ അനുവദിക്കണം എന്നതാണ് എന്റെ വാദം.മാത്രവുമല്ല, മത!
Read More of this news...
കുരിശിനെതിരെ വാളോങ്ങുന്നവർ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1793.jpg)
യൂറോപ്യൻ യൂണിയന്റെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത് ബൽജിയത്തിലെ ബ്രസൽസ് നഗരത്തിലാണ്. ആസ്ഥാനമന്ദിരത്തിനു മുമ്പിൽ അസാധാരണമായൊരു പ്രതിമ കാണാം: മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന ഒരു സ്ത്രീയുടെ പ്രതിമ. യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക പ്രതീകമാണ് ഈ പ്രതിമ. ഏറ്റവും അധികം അംഗങ്ങൾ കത്തോലിക്കാ രാഷ്ട്രങ്ങളാണെങ്കിലും, യൂറോപ്യൻ യൂണിയൻ പൈശാചിക സ്വാധീനത്തിലാണെന്നു തോന്നും ഈ പ്രതിമ കണ്ടാൽ.മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന സ്ത്രീ 'യൂറോപ' എന്ന ദേവതയാണ്. മൃഗമാകട്ടെ, കാളയുടെ രൂപത്തിൽ വേഷം മാറി വന്ന സീയൂസ് ദേവനും. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ്: അതിസുന്ദരിയായ യൂറോപ കടൽത്തീരത്ത് തോഴിമാരോടൊപ്പം വിനോദത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. യൂറോപയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചുപോയ സീയൂസ് ദേവൻ, ഭംഗിയുള്ള ഒരു കാളയുടെ രൂപത്തിൽ അവിടെ പ്രത്യക്ഷപ്പെടുന്നു. സുന്ദരനായ കാളയെ കണ്ടപ്പോൾ അതിന്റെ പുറത്തുകയറി സവാരി ചെയ്യാൻ യൂറോപയ്ക്ക് മോഹം. ഉടൻ കാളയുടെ പുറത്ത് ചാടിക്കയറി. കാളയാകട്ടെ, ഒരൊറ്റ കുതിപ്പിന് യൂറോപയെയുംകൊണ്ട് കടലിലേക്ക് പാഞ്ഞു. കടലിലെത്തിയപ്പോഴാണ് അപകടം മനസിലായത് സർവ ദേവന്മാരും കടലിലുണ്ട്. കടലിൽവച്ച് സീയൂസ് യൂറോപയെ മാനഭംഗപ്പെടുത്തി. തുടർന്ന് യൂറോപയെയും കൊണ്ട് ദേവൻ ക്രീറ്റ് ദ്വീപിലേക്ക് പറന്നു. അവിടെ യൂറോപയെ ദേവതയായി പ്രതിഷ്ഠിക്കുന്നു. യൂറോപ എന്ന ദേവതയുടെ പേരി ൽനിന്നാണ് യൂറോപ്യൻ ഭൂഖണ്ഡത്തിന് ആ പേർ ലഭിച്ചതെന്ന് യൂറോപ്പിലെ ഉദ്യോഗവൃന്ദം വിശ്വസിക്കുന്നു.ഔദ്യോഗികചിഹ്നംയൂറോപ്യൻ യൂണിയന്റെ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ച ഈ ഉദ്യോഗസ്ഥരാണ് കാളപ്പുറത്ത് സവാരി ചെയ്യുന്ന സ്ത്രീയുടെ രൂപം യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുത്തത്. സിയൂസിനെയും യൂറോപയെ!
Read More of this news...
പുതിയ രൂപത മാർപാപ്പയ്ക്ക് സീറോ മലബാർ സഭയോടുള്ള കരുതലിന്റെ അടയാളം: ബിഷപ് മൈക്കിൾ കാമ്പെൽ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1788.png)
ലങ്കാസ്റ്റർ: ബ്രിട്ടനിലെ ആദ്യ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷനായി നിയുക്തനായ ബിഷപ് ജോസഫ് സ്രാമ്പിക്കലിന് ലങ്കാസ്റ്റർ ബിഷപ് മൈക്കിൾ കാമ്പലിന്റെ അഭിനന്ദനം. ബ്രിട്ടനിലെ മുഴുവൻ സീറോ മലബാർ വിശ്വാസികളുടെയും ചുമതല വഹിക്കുന്ന ബിഷപ് സ്രാമ്പിക്കലിനൊപ്പം സുഹൃത്തും അടുത്ത സഹശുശ്രൂഷകനുമായി ഒരുമിച്ച് പ്രവർത്തിക്കുവാനുള്ള അവസരം പ്രതീക്ഷയോടെ ഉറ്റുനോക്കുയാണെന്ന് നിയുക്ത ബിഷപ്പിന് ആശംസകളർപ്പിച്ചുകൊണ്ട് ബിഷപ് കാമ്പെൽ പറഞ്ഞു.ബ്രിട്ടൻ ആസ്ഥാനമായ പുതിയ രൂപത പരിശുദ്ധ പിതാവിന് ബ്രിട്ടിനനിലെ ആയിരക്കണക്കിന് സിറോ മലബാർ വിശ്വാസികളോടുള്ള കരുതലിന്റെ അടയാളമാണ്. സീറോ മലബാർ മേജർ ആർച്ച് ബിഷപ് ജോർജ് ആലഞ്ചേരിയെയും സിറോമലബാർ സഭയുടെ വൈദികസിനഡിനെയും സന്യസ്തരെയും ബ്രിട്ടനിലുള്ള വിശ്വാസികളെയും ഞാൻ അഭിനന്ദിക്കുന്നു. പ്രെസ്റ്റണിലെ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ (സെന്റ്. അൽഫോൻസാ ഇടവക) രൂപതയുടെ ആസ്ഥാനമായത് ഏറെ ആനന്ദത്തോടെയാണ് കാണുന്നത്; ബിഷപ് കാമ്പെൽ വ്യക്തമാക്കി.2015 ജനുവരി മാസത്തിൽ സെന്റ് ഇഗ്നേഷ്യസ് ദൈവാലയത്തെ സീറോ മലബാർ സഭയുടെ മിഷൻ കേന്ദ്രമാക്കി മാറ്റിയിരുന്നു. തുടർന്ന് 2015 ഒക്‌ടോബർ മാസത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി കത്തീഡ്രൽ ദൈവാലയം സന്ദർശിക്കുകയും സീറോ മലബാർ വിശ്വാസികൾക്കായി രണ്ട് ഇടവകകൾ സ്ഥാപിക്കുകയും ചെയ്തു. സീറോ മലബാർ സഭയുടെ യൂറോപ്പിലെ ആദ്യ ഇടവകകളായിരുന്നു അവ. കേരളത്തിൽ നിന്നുള്ള കർമ്മലീത്ത സന്യാസിനിമാരും ഇടവകയുടെ പ്രവർത്തനങ്ങളിൽ സഹായിച്ചുവരുന്നു.പുതിയ രൂപതയുടെ സ്ഥാപനത്തോടെ ഇന്ത്യക്ക് പുറത്ത് സീറോ മലബാർ സഭയ്ക്ക് മൂന്ന് രൂപതകളാണുള്ളത്. യു.എസിലും ഓസ്‌ട്രേലിയയിലുമാണ് മറ്റ് രൂപതകൾ.Source: Sunday Shalom
Read More of this news...
സഹോദരന്മാർ ഏകമനസായി വസിക്കുന്ന ഇടം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1794.jpg)
101 രാജ്യങ്ങളിലായി സേവനം ചെയ്യുന്ന കപ്പൂച്ചിൻ സഹോദരന്മാർ ഉപരിപഠനത്തിന് എത്തിച്ചേരുന്ന വിശുദ്ധ ലോറൻസ് ഓഫ് ബ്രിൻഡിസിയുടെ നാമത്തിലുള്ള റോമിലെ അന്തർദേശീയ കോളജിനെക്കുറിച്ച്...കപ്പൂച്ചിൻ സഭയ്ക്ക് അന്തർദേശീയ കോളജോ...? കേൾക്കുമ്പോൾ കപ്പൂച്ചിൻ സഭയെ അല്പമെങ്കിലും പരിചയമുള്ളവരുടെ നെറ്റി ചുളിയും. സന്യാസികളിൽ പാവങ്ങളാണെന്നാണല്ലോ കപ്പൂച്ചിൻകാർ അ റിയപ്പെടുന്നത്. എന്നാൽ അന്തർദേശീയ കോളജെന്ന പേരിൽ റോമിലുള്ളത് ഒരു വിദ്യാഭ്യാസ സ്ഥാപനമല്ല. 101 രാജ്യങ്ങളിലായി സഭാസേവനം ചെ യ്യുന്ന കപ്പൂച്ചിൻ സഹോദരന്മാർ ഉപരിപഠനത്തിനായി എത്തിച്ചേരുന്ന ആശ്രമമാണിത്. ഇവിടെ താമസിച്ചുകൊണ്ട്, റോമിലുള്ള വിവിധ സർവകലാശാലകളിൽ പഠിക്കുക എന്ന ഉത്തരവാദിത്വത്തിലാണ് ഓരോരുത്തരും മുഴുകിയിരിക്കുന്നത്. ഇവിടെയുള്ള ചില സഹോദരന്മാർ വത്തിക്കാനിലെ കമ്മീഷനുകളിൽ ജോലി ചെയ്യുകയും യൂണിവേഴ്‌സിറ്റികളിൽ പഠിപ്പിക്കുകയും ചെയ്യുന്നു.റോമിൽ ഈ കോളജ് സ്ഥാപിതമായിട്ട് 2008 ഫെബ്രുവരിയിൽ 108 വർഷം പൂർത്തിയായി. ഈ 108 വ ർഷത്തിനിടയ്ക്ക് കോളജ് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. ആദ്യം കോളജ് നിലനിന്നിരുന്നത് ടൗണിനോട് ചേർന്നായിരുന്നു. ഇപ്പോഴുള്ള സ്ഥലത്ത് നാൽപത് വർഷം പൂർത്തിയാക്കി. റോമിന്റെയും വത്തിക്കാന്റെയും തിരക്കുകളിൽ നിന്നും മാറി, ശാന്തസുന്ദരമായ ഒരിടമാണത്. ഇവിടെ ധാരാളം മരങ്ങളും അതിനോട് ചേർന്ന് നല്ല പച്ചപ്പുമുണ്ട്. പഠനത്തിന്റെ മടുപ്പുകൾക്കിടയിൽ ഒന്ന് നടന്ന് വരുമ്പോൾ മനസ് ശാന്തമായ ജലാശയം പോലെ സുന്ദരമാകും. ഇവിടെ ഞാൻ എന്നും കാണുന്ന ഒരു പക്ഷി മയിലിനെപ്പോലെയുള്ള ഒന്നാണ്. അത് പുറപ്പെടുവിക്കുന്ന സ്വരവും ഈ പരിസരവും എല്ലാം വിശുദ്ധ ഫ്രാൻസീസിന്റെ നാളുകളുടെ പ്രതീതി ഉണർത്തുകയും ചെയ്യുന്നു.നിരത്തുകൾ തിര
Read More of this news...
ഗോർബച്ചേവിന് പരിശുദ്ധാത്മാവിനെ നല്കിയ മാർപാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1795.jpg)
സോവിയറ്റ് കമ്മ്യൂണിസം തകർന്നടിഞ്ഞത് ഗോർബച്ചേവിന്റെ ദുഷ്‌ചെയ്തികൾ മൂലമാണെന്ന വാദം അംഗീകരിക്കുന്നവർ വളരെ വിരളമാണിപ്പോൾ. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും റഷ്യയോടും അവികലമായ കൂറും വിധേയത്വവും പുലർത്തിയ വ്യക്തിയായിരുന്നു ഗോർബച്ചേവ്. സോവിയറ്റ് വ്യവസ്ഥകളിൽ കടന്നുകൂടിയ അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിച്ച് റഷ്യയെ സോഷ്യലിസത്തിന്റെ ലോകോത്തര മാതൃകയാക്കുന്നതായിരുന്നു, അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം."രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി എന്നതിലുളവാക്കുന്ന ദു:ഖം എനിക്ക് താങ്ങാനാവുന്നതിലേറെയാണ്" ഓർമ്മക്കുറിപ്പുകളിൽ ഗോർബച്ചേവ് എഴുതി. രാജ്യത്തിനുള്ളിൽ നീതിയും ക്ഷേമവും വളരണമെന്നും ഇതര രാഷ്ട്രങ്ങളുമായുള്ള റഷ്യയുടെ ബന്ധം സത്യസന്ധവും സമാധാനപരവും ആയിരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു.ലെനിൻ-സ്റ്റാലിൻമാരെ ആദർശപുരുഷന്മാരായി അവതരിപ്പിക്കുന്ന പാഠപുസ്തകങ്ങൾ വായിച്ചാണ് ഗോർബച്ചേവ് വളർന്നത്. സോവ്യറ്റ് യൂണിയന്റെ ചോരപുരണ്ട ഭീകരചരിത്രം അദ്ദേഹത്തിനു ഒരടഞ്ഞ പുസ്തകമായിരുന്നു. തനിക്കെതിരെ പ്രകോപനങ്ങളും വെല്ലുവിളികളും ഉയർന്നപ്പോഴും ലെനിനിസ്റ്റ് ശൈലിയിൽ സായുധ സേനയെ ഉപയോഗിച്ച് വിമതരെ അടിച്ചമർത്തുകയല്ല ഗോർബച്ചേവ് ചെയ്തത്. എതിരാളികളോടുള്ള അദ്ദേഹത്തിന്റെ സമീപനം അന്തസുറ്റതും നീതിനിഷ്ഠവുമായിരുന്നു. ദീർഘകാലം സോവ്യറ്റ് വ്യവസ്ഥിതിയുടെ നിപുണ നിരീക്ഷകനായിരുന്ന പ്രശസ്ത പത്രലേഖകൻ അനറ്റോൾ ലീവന്റെ വാക്കുകളിൽ കുലീനവും മനുഷ്യത്വപരവുമായ രീതിയിൽ അധികാരം കയ്യാളിയിട്ടുള്ള കമ്മ്യൂണിസ്റ്റ് ഭരണാധിപനാണ് ഗോർബച്ചേവ്. ഭാവി തലമുറകൾക്ക് നന്ദിയോടെ മാത്രമേ അദ്ദേഹത്തെ അനുസ്മരിക്കാനാവൂ.ദശലക്ഷക്കണക്കിന് നിരപരാധികളെ നിഷ്‌ക്കരുണം കൊന്നൊടുക
Read More of this news...
വെല്ലുവിളികളെ എളിമയുടെ സുവിശേഷമാക്കിയ വൈദികൻ: ഫാ. ജേക്കബ് ഇടശേരിൽ SSP, കോടിക്കുളം.
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1786.jpg)
അരനൂറ്റാണ്ട് കാലമായി നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ മിഷൻ പ്രവർത്തനം നടത്തിവരുന്ന ഫാ. ജേക്കബ് ഇടശേരിൽ, ആധുനിക മിഷൻ പ്രവർത്തന മേഖലകളിൽ ഉണ്ടാകുന്ന വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്യുന്നതിന് പ്രാർത്ഥിക്കുന്ന മിഷനറിമാർക്ക് കഴിയുമെന്ന് സ്വജീവിതംകൊണ്ട് തെളിയിക്കുകയാണ്.1946 നവംബർ പത്തിന് തൊടുപുഴയ്ക്കടുത്ത് കോടിക്കുളം ഇടവകയിൽ ഇടശേരിയിൽ മത്തായി^ മറിയം ദമ്പതികളുടെ ഏഴുമക്കളിൽ ഏഴാമനായിട്ടാണ് ഫാ. ജേക്കബിന്റെ ജനനം. ജേക്കബിനെ കൂടാതെ കുടുംബത്തിലെ മറ്റ് നാലു സഹോദരങ്ങളും ദൈവവിളി സ്വീകരിച്ചവരാണ്. ബ്ര. മാത്യു എസ്.എസ്.പി 2011ൽ മുംബൈയിൽ വെച്ച് നിത്യസമ്മാനിതനായി. സഹോദരങ്ങളായ സിസ്റ്റർ അൽഫോൻസ അജ്മിറിലെ പ്രഭുദാസി സഭയിലും ഫാ. ജോസഫ് ഇടശേരിൽ എസ്.ജെ. കാഞ്ഞിരപ്പള്ളിയിലും സിസ്റ്റർ റേജിസ് എഫ്.സി.സി മൂവാറ്റുപുഴയിലും ശുശ്രൂഷാജീവിതം നയിക്കുന്നവരാണ്.കർഷക കുടുംബമായിരുന്നു ഇടശേരി മത്തായിയുടേത്. അതിരാ വിലെ കൃഷിയിടങ്ങളിലേക്ക് ഇറ ങ്ങുംമുമ്പ് മാതാവും പിതാവും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നത് കണ്ടാണ് ജേക്കബ് പ്രഭാതത്തിലുണർന്നിരുന്നത്. സന്ധ്യാപ്രാർത്ഥനയിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചുണ്ടാകണമെന്ന് നിർബന്ധമുണ്ടായിരുന്നു ആ മാതാപിതാക്കൾക്ക്. വളരെ ചെറുപ്പത്തിലെ തന്നെ മിഷൻലീഗിലെ പ്രവർത്തനങ്ങളും മരിയൻ സൊഡാലിറ്റി പ്രവർത്തനങ്ങളുമെല്ലാം ഒരു നല്ല മിഷനറി വൈദികനാകാൻ ജേക്കബിനെ പ്രേ രിപ്പിച്ചു.ആലുവയിൽ ദൈവശാസ്ത്രം പഠിക്കാനെത്തിയ ശെമ്മാശന്മാർ അവധി ദിവസങ്ങളിൽ വേദപാഠ ക്ലാസുകൾ എടുത്തിരുന്നു. ഇവരുടെ സ്വാധീനവും ജേക്കബിനെ വൈദിക ജീവിതത്തിലേക്ക് ആകർഷിച്ചു. കൂടാതെ കുടുംബത്തിലെ മുതിർന്ന വൈദികരായ ഫാ. ജോസഫ് തോയലിൻ, ഫാ. മാത്യു തോയലിൻ വി.സി, ഫാ. സൈമൺ പടിഞ്ഞാറേക്കര എന്നിവരു
Read More of this news...
യുവജനമേളയിലെ പ്രാര്‍ത്ഥനയുടെ ശ്രേഷ്ഠമുഹൂര്‍ത്തം : കുരിശിന്‍റെവഴി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1771.jpg)
ജൂലൈ 29 വെള്ളിയാഴ്ച. യുവജനമേളയുടെ മുഖ്യവേദി, ബ്ലോഞ്ഞാ പാര്‍ക്ക് കുരിശിന്‍റെവഴിയായി. വൈകുന്നേരം 5.45-ന് വേദിയിലെത്തിയ പാപ്പാ ഫ്രാന്‍സിസ് കുരിശിന്‍റെവഴിക്ക് നേതൃത്വംനല്കി. അവസാനം ധ്യാനചിന്തകള്‍ യുവജനങ്ങളുമായി പങ്കുവച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ യുവജനങ്ങളെ ഭരമേല്പിച്ച മരക്കുരിശുമായി പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ള കുരിശുയാത്രയുടെ 14-വേദികളിലൂടെ യുവജനപ്രതിനിധി സംഘം നീങ്ങവേ, ക്രിസ്തീയ വിശ്വാസം പ്രബോധിപ്പിക്കുന്ന 14 കാരുണ്യപ്രവര്‍ത്തികളുടെ കാഴ്ചകളുള്ള കുരിശുയാത്രയും ധ്യാനമുഹൂര്‍ത്തങ്ങളുമായി മാറി. പ്രാരംഭപ്രാര്‍ത്ഥനയോടും ഗീതത്തോടുംകൂടെ കുരിശിന്‍റെവഴിക്ക് തുടക്കമായത്. ശാരീരികവും ആത്മീയവുമായ കാരുണ്യപ്രവര്‍ത്തകളുടെ രംഗങ്ങള്‍ വിവിധ രാജ്യക്കാരായ ചെറുപ്പക്കാരും, സംഘടനകളും ഉപവിപ്രസ്ഥാനങ്ങളും ചേര്‍ന്ന് പ്രാര്‍ത്ഥനാ ചൈതന്യത്തോടെ അവതരിപ്പിച്ചു. രണ്ടു രംഗങ്ങള്‍ ചിത്രീകരിച്ചത് ഇന്ത്യയിലെ 'ജീസസ് യൂത്ത്' അല്‍മായ യുവജനപ്രസ്ഥാനവും, മറ്റൊന്ന് കല്‍ക്കട്ടയിലെ മദര്‍തെരെസായുടെ സഹോദരിമാരുമായിരുന്നു.1. ഭവനരഹിതര്‍ക്ക് അഭയം നല്കുക 2. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കുക. 3. പാപികളെ മാനസാന്തരപ്പെടുത്തുക 4.വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുക. 5. രോഗികളെ പരിചരിക്കുക 6. തടവുകാരെ സന്ദര്‍ശിക്കുക 7. വഴിതെറ്റിപ്പോയവരോടു ക്ഷമിക്കുക 8. അഞ്ജര്‍ക്ക് അറിവു പകരുക 9. സംശാലുക്കളുടെ സംശയം മാറ്റുക. 10 നഗ്നരെ ഉടുപ്പിക്കുക. 11. തെറ്റുകള്‍ ക്ഷമിക്കുക 12. ദാഹിക്കുന്നവര്‍ക്കു കുടിക്കാന്‍ കൊടുക്കുക 13. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുക. 14. മരിച്ചവരെ അടക്കംചെയ്യുക.മേല്‍പ്പറഞ്ഞ 14 ധ്യാനമുഹൂര്‍ത്തങ്ങളുടെ ദൃശ്യാവിഷ്ക്കരണത്തിലൂടെ 31-ാമത് ő
Read More of this news...
യുവജന മേളയ്ക്കിടെ പാപ്പാ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1772.jpg)
ജൂലൈ 29-വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ക്രാക്കോ നഗരപ്രാന്തത്തില്‍ പ്രൊക്കോസിമിലുള്ള (Prokocim) കുട്ടികളുടെ വിഖ്യാതമായ മെഡിക്കല്‍ കോളെജ് ആശുപത്രി സന്ദര്‍ശിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് സമയം കണ്ടെത്തി. പ്രതിവര്‍ഷം ശരാശരി 30,000 കുട്ടികളെ കിടത്തി ചികിത്സിക്കുകയും (In-patients), രണ്ടു ലക്ഷത്തോളം കുട്ടികള്‍ വന്നു ചികിത്സനേടി പോവുകയുംചെയ്യുന്ന (Outpatients) സ്ഥാപനമാണത്. ജന്മനായുള്ള കുട്ടികളുടെ രോഗങ്ങള്‍, അംഗവൈകല്യം, ട്യൂമര്‍, ക്യാന്‍സര്‍, ജനിത വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള വിഗ്ദ്ധമായ ഗവേഷണ ചികിത്സയ്ക്കായി പോളണ്ടിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു മാത്രമല്ല, അയല്‍രാജ്യങ്ങളില്‍നിന്നുപോലും രോഗികളായ കുട്ടികള്‍ എത്തിച്ചേരുന്നു. സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനത്തിന്‍റെ രക്ഷാധികാരി എന്നോണം പോളണ്ടിന്‍റെ പ്രധാനമന്ത്രി, ബെയാത്ത മരിയ ഷുഡ്വോ (Beata Maria Szydlo) പാപ്പായെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍, ചാപ്ലിന്‍, പ്രവര്‍ത്തകര്‍ എന്നിവരും സന്നിഹിതയായിരുന്നു. പ്രാതിനിധ്യ സ്വഭാവത്തോടെ ചികിസ്തയില്‍ കഴിയുന്ന 50 കുട്ടികളും അവരുടെ മാതാപിതാക്കളും, ഡോക്ടര്‍മാരും, നഴ്സുമാരും മറ്റു പരിചാരകരും ആശുപത്രി ഹാളില്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് സന്നിഹിതരായിരുന്നു.പ്രധാനമന്ത്രി മരിയ ഷുഡ്വോ പാപ്പായ്ക്ക് സ്വാഗതമോതി. പ്രത്യാശയും സ്നേഹവും വിശ്വാസവും തരുന്ന ശ്രേഷ്ഠനായ അതിഥിയെന്ന് പാപ്പായെ വിശേഷിപ്പിച്ചു. അങ്ങു ജീവിതത്തിലൂടെ പ്രബോധിപ്പിക്കുന്ന കാരുണ്യത്തിന്‍റെ സന്ദേശം സ്നേഹത്തിന്‍റെ പ്രകടനമാണെന്നും. ഈ സ്ഥാപനത്തിലെ രോഗികള്‍ക്കും അവരുടെ പരിചാരകര്‍ക്കും ഈ വേദനയുടെ യാതനയുടെയും പരിസരത്ത് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യമാകുന്!
Read More of this news...
കുടുംബസന്തുഷ്ടിക്കുള്ള സൂത്രം : ദയവായി...Please, നന്ദി...thanks, ക്ഷമിക്കണം...Sorry!
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1773.jpg)
ജൂലൈ 28 വ്യാഴം രാത്രി 8 മണിക്ക് പോളണ്ടിലെ ആ ദിവസത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി. പ്രാര്‍ത്ഥിനയ്ക്കും രാത്രി വിശ്രമത്തിനും പോകും മുന്‍പ് താമസസ്ഥലമായ ക്രാക്കോ മെത്രാസന മന്ദിരത്തിലെ ചത്വരത്തില്‍ ആവേശത്തോടെ കാത്തുനിന്നു യുവതീയുവാക്കളെ പാപ്പാ അഭിസംബോധനചെയ്തു:സമ്മേളിച്ചിരിക്കുന്ന ധാരാളം യുവജനങ്ങള്‍ക്ക് ഇവിടെ സ്പാനിഷ് അറിയാമെന്നു കേട്ടു. അതിനാല്‍ ഇന്ന് സ്പാനിഷില്‍ സംസാരിക്കാം. ക്രാക്കോ മെത്രാസന മന്ദിരത്തിന്‍റെ ചത്വരിത്തില്‍ ധാരാളം നവദമ്പതിമാര്‍ എത്തിയിട്ടുണ്ടെന്നും അറിഞ്ഞു. അതിയായ സന്തോഷം! ചെറുപ്പാര്‍ വിവാഹിതരാകുന്നത്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വിവാഹിതരായി എന്നു കേള്‍ക്കുന്നത് എനിക്കേറെ സന്തോഷകരമാണ്. കാരണം നിങ്ങള്‍ ജീവിതത്തില്‍ ഉറച്ചൊരു തീരുമാനത്തില്‍ എത്തുകയാണ്. ആജീവനാന്തം കുടുംബമായി ജീവിക്കാനുള്ള തീരുമാനം! നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. ധൈര്യമായി മുന്നോട്ടു പോവുക!വിവാഹിതര്‍ പറയാറുണ്ട്, മുന്നോട്ടു പോകുന്തോറും ജീവിതത്തില്‍ പ്രതിസന്ധികളാണെന്ന്. മൂന്നു ചെറിയ വാക്കുകള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം. മൂന്നു സൂത്രവാക്കുകള്‍ - അവ നിങ്ങളെ സഹായിക്കും. എന്നും സൂക്ഷിക്കാവുന്ന ലളിതമായ, എന്നാല്‍ മനോഹരമായ വാക്കുകളാണവ ! ദയവായി...Please, നന്ദി...thanks, ക്ഷമിക്കണം...Sorry! അനുദിനം കുടുംബജീവിതത്തിലെ സംഭാഷണങ്ങളില്‍ ഈ വാക്കുകള്‍ നിങ്ങള്‍ കൂട്ടിച്ചേര്‍ക്കണം.1. ദമ്പതിമാര്‍ - ഭാര്യ ഭര്‍ത്താവിനോടും, ഭര്‍ത്താവ് ഭാര്യയോടും ആദരവോടെ സംസാരിക്കാന്‍ സാധിക്കട്ടെ. എന്താണ് ദയവായി, നിങ്ങള്‍ ചിന്തിച്ചിരിക്കുന്നത്? ദയവായി, നമുക്ക് ഇങ്ങനെ ചെയ്യാമല്ലേ?, ദയവായി, എന്നെ അങ്ങനെ കൊച്ചാക്കല്ലേ...!! എന്നുള്ള പ്രയോഗങ്ങള്‍ അനുദിന കുടുംബചുറ്റുപാടുകളില്‍ അഭികാമ്യമാണ്.2. രണ്ടാമ
Read More of this news...