News & Events

നിയോകാറ്റിക്കുമെനൽ സഹസ്ഥാപക കാർമൻ ഹെർണാണ്ടസ് അന്തരിച്ചു

സ്‌പെയിൻ: നിയോക്കാറ്റിക്കുമെനിൽ വേയുടെ സഹസ്ഥാപകയായ കാർമൻ ഹെർണാണ്ടസ് മാഡ്രിഡിൽ അന്തരിച്ചു. കികൊ അർഗുലയുമൊത്ത് ജനങ്ങളുടെ വിശ്വാസരൂപീകരണത്തിനും സുവിശേഷവൽക്കരണത്തിനുമായി 1960കളിലാണ് കാർമൻ നിയോ കാറ്റിക്കുമെനൽ വേയ്ക്ക് രൂപം ന്ൽകിയത്.. ഇന്ന് 120 രാജ്യങ്ങളിൽ നിയോകാ്റ്റിക്കുമെനൽ സമൂഹങ്ങളുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചുവടുപിടിച്ച് വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫൗക്കാൾഡിനാൽ പ്രചോദിതമായാണ് ഇരുവരും ഈ സമൂഹം സ്ഥാപിക്കാൻ മുൻകൈയെടുത്തത്.യുവതികൾക്ക് ഹെർണാണ്ടസ് ഒരു മാതൃകയായിരുന്നുവെന്ന് അർഗുവെല്ലൊ പങ്കുവച്ചു. സഭയിൽ സ്ത്രീകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഹെർണാണ്ടസ് എപ്പോഴും സംസാരിച്ചു. പല യുവതികൾക്കും സന്യാസജീവിതം തിരഞ്ഞെടുക്കാനുള്ള പ്രേരണയായി ഹെർണാണ്ടസ് മാറി. നിയോകാറ്റിക്കുമെനലൽ സമൂഹത്തിൽ പ്രവർത്തിച്ച 4000-ത്തോളം യുവതികൾ മിണ്ടാമഠത്തിൽ ചേർന്നിട്ടുണ്ട്; അർഗുവല്ലൊ വിശദീകരിച്ചു.Source: Sunday Shalom   Read More of this news...

നിങ്ങളില്ലാത്ത സഭയെക്കുറിച്ച് ചിന്തിക്കാനാവില്ല

വത്തിക്കാൻ സിറ്റി: പ്രാർത്ഥനയ്ക്കും സമൂഹങ്ങളുടെ കേന്ദ്രീകരണത്തിനും ഊന്നൽ നൽകുന്ന പുതിയ അപ്പസ്‌തോലിക പ്രമാണരേഖ മിണ്ടാമഠങ്ങൾക്കായി ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ചു. നിങ്ങളില്ലാത്ത സഭയെക്കുറിച്ച് ചിന്തിക്കാനാവില്ല എന്ന ആമുഖത്തോടെ ആരംഭിക്കുന്ന പ്രമാണരേഖയിൽ ആവൃതിജീവതം നയിക്കുന്ന സന്യാസിനിമാരുടെ ആത്മപരിത്യാഗത്തെ മാർപാപ്പ പ്രശംസിച്ചു.ആവൃതിജീവതത്തിലെ ദിനചര്യകളുളവാക്കുന്ന വിരസതയും ഊർജ്ജരാഹിത്യവും ഉദാസീനതയുമാകുന്ന പ്രലോഭനങ്ങളോടൊപ്പം ആധുനിക സംസ്‌കാരത്തിന്റെ സ്വാധീനങ്ങളും ജാഗ്രതയോടെ അതിജീവിക്കണമെന്ന് പാപ്പ ഓർമിപ്പിച്ചു. ഇന്നത്തെ സാംസ്‌കാരിക കാലാവസ്ഥയിൽനിന്ന് ആവൃതിക്കുള്ളിലെ സമൂഹങ്ങളും മുക്തമല്ല. ആധുനികവാർത്താമാധ്യമങ്ങളെുടെ സാധ്യതകളെ അംഗീകരിക്കുന്നതോടൊപ്പം വിവേകത്തോടെയുളള വിവേചനം അവയുടെ ഉപയോഗത്തിൽ ഉണ്ടാകണം. സമയം പാഴാക്കുന്നതിനോ സാഹോദര്യകൂട്ടായ്മയുടെ ആവശ്യങ്ങളിൽനിന്ന് ഓടി ഒളിക്കുവാനോ ഉള്ള ഉപാധിയായി അവ മാറരുത്; രേഖയിൽ വിശദീകരിക്കുന്നു.ധ്യാനത്മക സന്യാസജീവിതം അമൂല്യവും സഭയ്ക്ക് ഒഴിച്ചുകൂടാനാവത്തതുമായ പരിശുദ്ധാത്മാവിന്റെ ദാനമാണെന്നും അത് ജീവതത്തിന്റെ ആത്യന്തിക അർത്ഥത്തെ ഓർമപ്പെടുത്തുന്ന ചൂണ്ടുപലകയാണെന്നും ദൈവത്തിന്റം മുഖം തേടുക എന്ന അപ്പസ്‌തോലിക പ്രമാണികരേഖയിൽ ഫ്രാൻസിസ് മാർപാപ്പ തുടരുന്നു. ഈ ജീവിതശൈലി പിന്തുരുന്ന സന്യാസിനിമാരുടെ വിളിയുടെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുവാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 12 മേഖലകളിൽ പുതിയ മാർഗനിർദേശങ്ങൾ പാപ്പ പ്രമാണരേഖയിലൂടെ നൽകുന്നു.രൂപീകരണം, പ്രാർത്ഥന, ദൈവവചനം, കൂദാശകളായ ദിവ്യകാരുണ്യവും കുമ്പസാരവും, സമൂഹത്തിലെ സാഹോദര്യജീവിതം, സ്വാശ്രയത്വം, ഫെഡറേഷൻ, ആവൃതി, ജോലി, നിശő   Read More of this news...

ഏറ്റവും പ്രധാന പ്രാർത്ഥനയേതാണ്?

വത്തിക്കാൻ സിറ്റി: 'പിതാവേ, ഞങ്ങൾക്ക് പരിശുദ്ധാത്മാവിനെ തരണമെ' എന്ന പ്രാർത്ഥന ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ത്രികാലജപം നയിക്കുന്നതിന് മുമ്പായി യേശു സ്വർഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥന ശിഷ്യൻമാരെ പഠിപ്പിച്ച വചനഭാഗം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയ വിശ്വാസികൾക്ക് വിശദീകരിച്ചപ്പോഴാണ് പാപ്പ പരിശുദ്ധാത്മാവിന് വേണ്ടി പിതാവിനോട് പ്രാർത്ഥിക്കുന്നിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചത്.'പിതാവെ' എന്ന് ദൈവത്തെ വിളിച്ചപേക്ഷിക്കാൻ യേശുവാണ് ശിഷ്യൻമാരെ പഠിപ്പിച്ചത്. യേശുവിന്റെ പ്രാർത്ഥനയുടെ രഹസ്യമാണിത്. അത് അവിടുന്ന് തന്നെ നമുക്ക് വെളിപ്പെടുത്തി. പിതാവുമായുള്ള വിശ്വസ്തബന്ധത്തിലായിരുന്നുകൊണ്ട് സംഭാഷണത്തിലായിരിക്കുവാൻ ഇത് നമ്മെ പ്രാപ്തരാക്കുന്നു; പാപ്പ പങ്കുവച്ചു.പിതാവെ എന്ന് വിളിച്ചുകൊണ്ട് രണ്ട് യാചനാ പ്രാർത്ഥനാകളാണ് യേശു ഉയർത്തുന്നത്. അങ്ങയുടെ നാമം പൂജിതമാകണമെന്നും അങ്ങയുടെ രാജ്യം വരണമെന്നുമുള്ള അപേക്ഷകളാണത്. ഒരു ക്രിസ്ത്യാനിയുടെ പ്രാർത്ഥന ഒന്നാമതായി ദൈവത്തിന് സ്ഥലം കൊടുക്കുന്നതായിരിക്കണം. അതിലൂടെയാണ് അവിടുത്തെ പരിശുദ്ധി നമ്മിൽ പ്രകടമാകുന്നതും അവിടുത്തെ സ്‌നേഹത്തിന്റെ കർതൃത്വം നമ്മുടെ ജീവിതത്തിലേക്ക് കൂടി വ്യാപിക്കുന്നതും. അടുത്ത മൂന്ന് യാചനകൾ നമ്മുടെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. ഭക്ഷണം, ക്ഷമ, പ്രലോഭനങ്ങളിൽ സഹായം എന്നിവ; പാപ്പ വിശദീകരിച്ചു.പ്രാർത്ഥനയിൽ ഞാനും ദൈവവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ഒന്നിച്ച് പൊരുതുകയാണെന്ന് പാപ്പ തുടർന്നു. നമ്മുടെ കൈയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് പ്രാർത്ഥന. ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥന പലപ്പോഴും നമ്മൾ വിസ്മരിച്ചു പോകാറുണ്ട്.    Read More of this news...

ഭീകരാക്രമണങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണം: കത്തോലിക്ക കോൺഗ്രസ് By Editor Sunday Shalom - July 30, 2016

കൊച്ചി: ലോകവ്യാപകമായി വർധിച്ചു വരുന്ന ഭീകരാക്രമണങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വടക്കൻ ഫ്രാൻസിൽ ഷാഖ് ഹാമൽ എന്ന വൈദികനെ കഴുത്തറുത്ത് കൊലചെയ്ത സംഭവം വേദനാജനകമാണ്. ഇത്തരം കൊടും ക്രൂരതകൾക്കെതിരെ ജാതിമത വിത്യാസമില്ലാതെ പൊതുസമൂഹം ഉണർന്നു പ്രതികരിക്കണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.ഐഎസ് ഭീകരരുടെ കൊടും ക്രൂരതയ്‌ക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുവാൻ കേന്ദ്രസർക്കാരിനോട് പ്രമേയത്തിലൂടെ കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ലോകം ഞെട്ടലോടുകൂടി കാണുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ എല്ലാ മതസ്ഥരും പ്രതിഷേധിക്കണമെന്നും മൗനം ഭജിക്കുന്നത് ഇത്തരം ആക്രമങ്ങൾക്കുള്ള പിന്തുണയായാണു വിലയിരുത്തേണ്ടതെന്നും പ്രമേയത്തിൽ സൂചിപ്പിച്ചു.കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന യോഗം പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ട്രഷറർ ജോസുകുട്ടി മാടപ്പിള്ളി, ഡയറക്ടർമാരായ ഫാ. ജിയോ കടവി, ഫാ. ജോൺ കവളക്കാട്ട്, അഡ്വ. ടോണി ജോസഫ്, സൈബി അക്കര, സാജു അലക്‌സ്, ബേബി പെരുമാലി, ഡേവിഡ് തുളുവത്ത്, റിൻസൺ മണവാളൻ ദേവസ്വം കൊങ്ങോല, ഐപ്പച്ചൻ തടിക്കാട്ട്, രാജീവ് ജോസഫ്, ജോസുകുട്ടി ഒഴുകയിൽ, സെബാസ്റ്റ്യൻ വടശേരി, ഫ്രാൻസിസ് മൂലൻ, കെ.ജെ. ആന്റണി, തങ്കച്ചൻ പൊന്മാക്കൽ, ജോസ് മേനാച്ചേരി, മോഹൻ ഐസക്ക്, ജയിംസ് പെരുമാംകുന്നേൽ, ജോസ് തോമസ് ഒഴുകയിൽ ജോസ് ഇലഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.Source: Sunday Shalom   Read More of this news...

മാതാപിതാക്കളേ മറക്കരുത് ഈ കാര്യങ്ങൾ

1 കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനങ്ങളാണ്, അതുകൊണ്ട് അവർ ദൈവമക്കളാണ്.2. ദൈവത്തിൽ നിന്നും അവരെ സ്വീകരിച്ചതുകൊണ്ട് ദൈവത്തിന്റെ പക്കൽ അവരെ തിരിച്ചേൽപിക്കണം.3. ദൈവത്തിന്റെ പക്കൽ മക്കളെ തിരി കെ ഏൽപിക്കുന്നതുവരെ നിനക്ക് ദൈവതിരുമുമ്പിൽ മക്കളെക്കുറിച്ച് വലിയ ഉത്തരവാദിത്വമുണ്ട്.4. മക്കളുടെ ജീവിതശൈലിയിൽ നിങ്ങൾ ക്ക് വളരെ ശ്രദ്ധ ഉണ്ടായിരിക്കണം.5. കുട്ടികളുടെ വസ്ത്രം അവരുടെ ജീവിതശൈലിയുടെയും മാനസിക നിലയുടെയും പ്രകടനമാണ്.6. എതിർലിംഗത്തിൽപ്പെട്ടവരുടെ ശ്രദ്ധയാകർഷിക്കുവാൻ ഉതകുന്ന വസ്ത്രങ്ങളും കളറുകളും മക്കൾ ഉപയോഗിക്കാതിരിക്കട്ടെ.7. കുട്ടികൾ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ. അതറിയാൻ അവരുടെ ജീവിതശൈലി മാ റുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതി.8. നിങ്ങളുടെ മക്കളുടെ പേ ഴ്‌സണൽ റൂം നിങ്ങൾ ക്കെപ്പോഴും പരിശോധിക്കാൻ പാകത്തിനായിരിക്കണം.9. മക്കളും മാതാപിതാക്ക ളും രാവിലെ നേരത്തെ ഉണരുക. ദൈവാലയത്തിൽ വന്ന് ബലിയർപ്പിക്കുക, ജീവിതകർത്തവ്യങ്ങളിലേക്ക് പ്രവേശിക്കുക- ഇത് ഒരു ജീവിതശൈലിയും നിർബന്ധവുമാക്കുക.10. മക്കൾക്ക് ഫ്രീ ടൈം കൊടുക്കാതിരിക്കുക, അലസത പഠിക്കാതിരിക്കും. അലസത മൂലപാപങ്ങളിൽ ഒന്നാണ്.11. മക്കൾക്ക് നിങ്ങൾ എല്ലാം കൊടുക്കുന്നത് സ്‌നേഹമാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റുപറ്റി.12. മക്കൾക്ക് പലതും നൽകാതിരുന്നു നോക്കുക. അപ്പോൾ അവരുടെ തനിസ്വഭാവം നിങ്ങൾക്കു മനസിലാകും. അവരാരാണെന്ന് അപ്പോൾ നിങ്ങൾ ക്ക് അറിയാം.13. ടി.വി ഭ്രമം മാതാപിതാക്കൾക്കുണ്ടാകാതിരുന്നാൽ മക്കൾ രക്ഷപ്പെട്ടു.14. മക്കളെ നന്മ-തിന്മകൾ കണ്ടാൽ തിരിച്ചറിയാനും അവയിൽ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നാൽ നന്മയെ തിരഞ്ഞെടുക്കാനും പഠിപ്പിക്കുക.15. മക്കൾക്ക് ആരോഗ്യമുള്ള ഒരു മനസ് രൂപീകരിച്ചെടുക്കാൻ പരിശീലനം നൽകുക.16. ജീവിതത്തിൽ പ്രതിസന   Read More of this news...

അപമാനത്തിന്‍റെ തളര്‍ച്ചയെ വെല്ലുന്ന ക്രിസ്തുവിലുള്ള വളര്‍ച്ച

ജൂലൈ 31 ഞായര്‍. ക്രാക്കോയിലെ സമാപന ബലിയര്‍പ്പണത്തില്‍ യുവജനങ്ങള്‍ക്കു പാപ്പാ ഫ്രാന്‍സിസ് നല്കിയ സുവിശേഷവിചിന്തനം : ശ്രവിച്ചത് 16 ലക്ഷം യുവജനങ്ങള്‍... ക്രാക്കോയിലെ ബ്ലോഞ്ഞാ പാര്‍ക്കില്‍..!പ്രിയ യുവതീയുവാക്കളേ, നിങ്ങള്‍ ക്രാക്കോയില്‍ വന്നത് ക്രിസ്ത്വാനുഭവത്തിനാണ്. ക്രിസ്തുവിനെ നേരില്‍ക്കാണുവാനും അടുത്തറിയുവാനും ആഗ്രഹിച്ച സഖേവൂസിനെപ്പോലെ (ലൂക്ക 19, 1-10).  ജെറീക്കോയിലൂടെ യേശു കടന്നു പോവുകയായിരുന്നു. അതുപോലെ ക്രിസ്തു നമ്മുടെ മദ്ധ്യത്തിലൂടെ അനുദിനം കടന്നുപോകുന്നുണ്ട്. ചുങ്കക്കാരനും പാപിയുമായിരുന്നതിനാലും, റോമാക്കാരുമായി പക്ഷംചേര്‍ന്നതിനാലും സമൂഹത്തില്‍ വെറുക്കപ്പെട്ടവനായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുവിന്‍റെ അടുത്തെത്താന്‍ സാധിച്ചില്ല. എന്നാല്‍ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് അയാളില്‍ മാറ്റമുണ്ടാക്കിയത്. അത് നമ്മിലും സംഭവിക്കാം.
    വ്യക്തി ജീവിതത്തിന്‍റെ  'ചെറുമ'
ക്രിസ്തുവുമായുള്ള കൂടിക്കായ്ചയ്ക്ക് സഖേവൂസില്‍ പല തടസ്സങ്ങളും ഉണ്ടായിരുന്നു. ആദ്യമായി, അയാള്‍ ശാരീരിക ഘടനയില്‍ ചെറുതായിരുന്നു (Small in stature), പൊക്കം കുറഞ്ഞവനായിരുന്നു. നമുക്കും ഈ ചെറുമ തോന്നാം. അയോഗ്യത അനുഭവപ്പെടാം. വലിയ പ്രലോഭനമാണിത്. അയോഗ്യത കഴിവിലും കരുത്തിലും മാത്രമല്ല, വിശ്വാസത്തിലും തോന്നിയേക്കാം. നാം ദൈവമക്കളാണ് (1യോഹ. 3, 1). ദൈവസൃഷ്ടിയാണ്. ദൈവത്തിന്‍റെ പ്രതിച്ഛായയാണ്. ക്രിസ്തു നമ്മില്‍ വസിക്കുന്നു. അവിടുത്തെ അരൂപി നമ്മിലുണ്ട്. ക്രിസ്തുവിലുള്ള നന്മയും ആനന്ദവും ജീവിക്കാന്‍ നാം വിളിക്കപ്പെട്ടവരിക്കുന്നു.ക്രിസ്തുവില്‍ അടിയുറച്ച ആത്മീയതയായിരിക്കണം നമ്മുടെ ജീവിതത്തിന്‍റെ വലുപ്പം. നമ്മുടെ ആകാരം ആത്മീയതയുടെ വലുപ്പമായിരിക്കണം. ഇത് അലക്ഷ്യമായി കളയുന്നത് ക്രിസ്തുവിലുള്ള അന്യൂന!   Read More of this news...

വിശ്വാസപരിശീലന ശുശ്രൂഷയിൽ മാതാപിതാക്കളുടെ പങ്ക് സുപ്രധാനം: കർദിനാൾ മാർ ആലഞ്ചേരി

സീറോ മലബാർ മതബോധന കമ്മീഷൻ ശില്പശാലയ്ക്കു തുടക്കംകൊച്ചി: കുട്ടികളെ വിശ്വാസവും ജീവിതമൂല്യങ്ങളും പരിശീലിപ്പിക്കുന്നതിൽ മാതാപിതാക്കൾക്കൊപ്പം ശുശ്രൂഷ ചെയ്യേണ്ടവരാണു വിശ്വാസപരിശീലകരെന്നു സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു. സഭയുടെ മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ രൂപതകളിലെ പേരന്റിംഗ് റിസോഴ്‌സ് ടീം അംഗങ്ങൾക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാതാപിതാക്കൾക്കൊപ്പം ചേർന്നുനിന്നുകൊണ്ടു അവരുടെ നന്മകളും കുറവുകളും മനസിലാക്കി കുട്ടികൾക്കു പരിശീലനം നൽകാനാണു മതാധ്യാപകർ ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ വളർച്ചയിൽ പ്രധാന ഉത്തരവാദിത്വം മാതാപിതാക്കൾക്കു തന്നെയാണ്. മാറുന്ന കാലഘട്ടത്തിൽ തങ്ങൾ അഭിമൂഖീകരിക്കുന്ന സങ്കീർണസാഹചര്യങ്ങളെ അതിജീവിക്കാനും സമഗ്രമായ വ്യക്തിത്വം രൂപപ്പെടുത്താനും സാധിക്കുന്ന തരത്തിൽ വിശ്വാസ പരിശീലന പദ്ധതികളിലും ആവശ്യമായ മാറ്റങ്ങൾ ഉണ്ടാവണം. പ്രധാന വിശ്വാസപരിശീലകർ എന്ന നിലയിൽ മാതാപിതാക്കൾ അവരുടെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിർവഹിക്കാൻ പ്രാപ്തരാകേണ്ടതുണ്ടെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.മതബോധന കമ്മീഷൻ അംഗം ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു. കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, റവ.ഡോ. പോൾ കരേടൻ, മരിയ ജെറോം, സിസ്റ്റർ ഡീന എന്നിവർ പ്രസംഗിച്ചു.വിപിൻ വി. റോൾഡന്റ്, സോണി തോമസ് ഓലിക്കൻ, ഭാഗ്യമേരി ബി. മാനുവൽ, അലീന ജെയിംസ്, നയന മാത്യു എന്നിവരാണു വിവിധ സെഷനുകൾ നയിക്കുന്നത്. ഇന്നു രാവിലെ 11.30ന് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് സന്ദേശം നൽകും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള റിസോഴ്‌സ് ടീം അംഗങ്ങൾ ശില്പശാലയിൽ പങ്കെടുക്കുന്ന   Read More of this news...

അസംഘടിത മേഖലയിലെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധചെലുത്തണം: ആർച്ച്ബിഷപ് മാർ ഭരണികുളങ്ങര

ന്യൂഡൽഹി: കാരുണ്യവർഷത്തിൽ അസംഘടിത മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങളിലേക്ക് സഭ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഫരീതാബാദ് അതിരൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര. സിബിസിഐയുടെ ലേബർ കമ്മീഷൻ സംഘടിപ്പിച്ച ഹരിയാന, ജമ്മു-കാശ്മീർ, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിലെ ലേബർ കമ്മീഷൻ പ്രതിനിധികളുടെ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഠിനമായ സാഹചര്യങ്ങളുടെ നടുവിൽ കഴിയുന്ന അവരെ സഹായിക്കുന്നതിനായി പദ്ധതികൾ രൂപപ്പെടുത്തണമെന്നും മാർ ഭരണികുളങ്ങര ആവശ്യപ്പെട്ടു. ഇന്ത്യയിൽ 50 കോടി തൊഴിലാളികളുണ്ടെന്നാണ് കണക്ക്. എന്നാൽ, 47 കോടിയും അസംഘടിത മേഖലകളിലാണ് പ്രവർത്തിക്കുന്നത്.മാറിമാറി വരുന്ന ഗവൺമെന്റുകൾ അസംഘടിത തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾപോലും സംരക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന് ആർച്ച്ബിഷപ് കുറ്റപ്പെടുത്തി. അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ കടമയാണ്. അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ സംഭാവനകൾക്കു നേരെ കണ്ണടയ്ക്കുന്നതും അവകാശങ്ങൾ നിഷേധിക്കുന്നതും അനീതിയാണെന്ന് മാർ ഭരണികുളങ്ങര ചൂണ്ടിക്കാട്ടി. നീതിനിഷേധിക്കപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കാൻ വിശ്വാസികൾ മുമ്പോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജെയ്‌സൺ വടശേരി, ഫരീതാബാദ് അതിരൂപതാ വികാരി ജനറൽ ഫാ. ജോസ് ഇടശേരി, ഡൽഹി ശ്രീവെങ്കിടേശ്വര കോളജ് അധ്യാപകൻ ഡോ. കൃഷ്ണകുമാർ, സിസ്റ്റർ റാണി എച്ച്.സി.എം എന്നിവർ പ്രസംഗിച്ചു.Source: Sunday Shalom   Read More of this news...

മദർ തെരേസയുടെ വിശുദ്ധ പദവി: അരവിന്ദ് കേജരിവാൾ പങ്കെടുക്കും

ന്യൂഡൽഹി: സെപ്റ്റംബർ നാലിന് വത്തിക്കാനിൽ നടക്കുന്ന മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പങ്കെടുക്കും. അരവിന്ദ് കേജരിവാളിനെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് കൊൽക്കത്തയിലെ മിഷറീസ് ഓഫ് ചാരിറ്റിയുടെ മാതൃഭവനത്തിൽനിന്നും ലഭിച്ചതായും മുഖ്യമന്ത്രി ചടങ്ങിൽ സംബന്ധിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതീകരിച്ചു. അരവിന്ദ് കേരജരിവാൾ ഇന്ത്യൻ റവന്യൂ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് ഏതാനും മാസം കുഷ്ഠരോഗികളെ സംരക്ഷിക്കുന്ന മദർ തെരേസയുടെ കൊൽക്കത്തയിലെ കാളിഘട്ടിലെ ഭവനത്തിൽ സന്നദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ട്. 1992-ൽ കേജരിവാൾ മദർ തെരേസയെ സന്ദർശിച്ചപ്പോൾ മദർ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രവർത്തനങ്ങളിൽ പങ്കുചേർന്നതെന്ന് അരവിന്ദ് കേജരിവാൾ വ്യക്തമാക്കി. Source: Sunday Shalom   Read More of this news...

പാക്കിസ്താനിലെ ആദ്യ ദിവ്യകാരുണ്യകോൺഗ്രസ് സമാപിച്ചു

ഇസ്ലാമബാദ്: സഭയിൽ നിന്നകന്നുപോയവരോട് സഭയിലേക്ക് തിരിച്ചുവരുവാനുള്ള അഭ്യർത്ഥനയോടെ പാക്കിസ്താനിലെ ആദ്യ ദിവ്യകാരുണ്യകോൺഗ്രസ് സമാപിച്ചു. ഇസ്ലാമബാദിലെ ഔർ ലേഡി ഓഫ് ഫാത്തിമ ദൈവാലയമായിരുന്നു രാജ്യത്തെ ആദ്യ ദിവ്യകാരുണ്യ കോൺഗ്രസിന്റെ വേദി.വിശുദ്ധ കുർബാന സ്വീകരിക്കുന്നതിലൂടെ മാത്രമാണ് യേശുവിന്റെ കുടുംബാംഗങ്ങളാകുവാൻ സാധിക്കുകയുള്ളൂവെന്ന് സമാപന ദിവ്യബലി അർപ്പിച്ച ഇസ്ലാമബാദ്-റാവൽപ്പിണ്ടി രൂപതാദ്ധ്യക്ഷൻ ബിഷപ് റഫിൻ ആന്റണി വ്യക്തമാക്കി. സഭയിലെ അംഗങ്ങളാണെന്ന ബോധ്യത്തിലേക്ക് നയിക്കുവാൻ ദിവ്യകാരുണ്യത്തിന് സാധിക്കുമെന്ന് ബിഷപ് ആന്റണി പറഞ്ഞു.അംഗസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന പാക്കിസ്താൻ സഭയ്ക്ക് പുത്തനുണർവ് നൽകുവാൻ ദിവ്യകാരുണ്യകോൺഗ്രസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാക്കിസ്താൻ രൂപതയായ ലാഹോറിൽ 2009ലെ കണക്കനുസരിച്ച് 3,90,000 ജനങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ജനസംഖ്യ 1.89 ശതമാനം വളർന്നപ്പോഴും രൂപതയുടെ അംഗസംഖ്യ 377,000 ആയി കുറയുകയാണ് പിന്നീട് ചെയ്തത്. ദിവ്യകാരുണ്യകോൺഗ്രസിന്റെ തുടർച്ചയായി വരുന്ന മാസങ്ങളിൽ കൂടുതൽ വിശ്വാസ വളർച്ചയ്ക്കുതകുന്ന കൂടുതൽ പരിപാടികളുണ്ടായിരിക്കുമെന്ന് ഫൈസലാബാദ് ബിഷപ് അറിയിച്ചു.Source: Sunday Shalom   Read More of this news...

മാതാപിതാക്കളുടെ അശ്രദ്ധ മക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു

ബംഗ്ലാദേശ് : മാതാപിതാക്കൾ മക്കളെ ശരിയായ രീതിയിൽ ശ്രദ്ധിക്കാത്തതിനാലാണ് യുവാക്കൾ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് വഴിമാറി പോകുന്നതെന്ന് ബംഗ്ലാദേശിലെ രാജ്ഷാഹി രൂപതയുടെ ബിഷപ്പ് ഗിർവാസ് റോസാരിയോ. കുട്ടികളുടെ മാനസിക അവസ്ഥയെ കുറിച്ചോ അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെ കുറിച്ചോ മാതാപിതാക്കൾ ശ്രദ്ധിക്കാത്തതും പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുന്നു. പണം മാത്രം കുട്ടികൾക്കു നൽകുന്ന രക്ഷിതാക്കൾ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. ഇത്തരം തെറ്റിധാരണകളാണ് കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നത്. ധാക്കയിൽ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്.പണം മാത്രം നാം കുഞ്ഞുങ്ങൾക്ക് നൽകുന്നു. അവരുടെ എല്ലാ ആവശ്യങ്ങളും നാം നിറവേറ്റുന്നു. എന്നാൽ അവരുടെ പ്രശ്‌നങ്ങളിലേക്ക് നാം കടന്നു ചെല്ലുന്നില്ല. കുട്ടികളുടെ മേലുള്ള നമ്മുടെ ശ്രദ്ധകുറവ് മറ്റുള്ളവർ അവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന സാഹചര്യം രൂപപ്പെടുത്തുന്നു. ഇത് അവരെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നു. അക്രമങ്ങൾ തങ്ങളെ സ്വർഗത്തിൽ എത്തിക്കുമെന്ന തെറ്റായ ചിന്ത അവർ പൂർണമായും വിശ്വസിക്കുന്നു. ഇതിനെ ദേശീയമായ ഒരു പ്രശ്‌നമായി കാണുവാൻ നമ്മൾ തയാറാകണമെന്നും ബിഷപ്പ് പറഞ്ഞു.ജൂലൈ ഒന്നാം തീയതി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു റെസ്റ്റോറന്റിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ഏഴു തീവ്രവാദികളുടെയും പ്രായം 20നും 22നും ഇടയിലായിരുന്നു. ബംഗ്ലാദേശ് സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രധാന നേതാവിന്റെ മകനും തീവ്രവാദികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്ന വാർത്ത ജനങ്ങളിൽ അമ്!   Read More of this news...

വിടവ് സൃഷ്ടിക്കുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരും

കെയിറോ: ഈജിപ്തിലെ നിയമം ക്രൈസ്തവർക്കും ഇസ്ലാം മതസ്ഥർക്കും തുല്യ അവകാശങ്ങളും കടമകളുമാണ് ഉറപ്പുനൽകുന്നതെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫാതാഹ് അൽ സിസി. ഇസ്ലാമിക്ക് ആക്രമികൾ ഒരു കോപ്റ്റിക്ക് ക്രൈസ്തവനെ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ വംശീയ അതിക്രമത്തിന്റെ പ്ശ്ചാത്തലത്തിലാണ് പ്ര്‌സിഡന്റ് അൽ സിസി നിലപാട് വ്യക്തമാക്കിയത്. ഇരു സമൂഹങ്ങളും തമ്മിൽ വിടവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ആക്രണം നടത്തുന്നവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.രാജ്യത്തെ നശിപ്പിക്കാനാഗ്രഹിക്കുന്നവരാണ് വംശീയ കലാപത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നതെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും കോപ്റ്റിക്ക് ഓർത്തോഡക്‌സ് പാത്രിയാർക്കീസ് ത്വാഡ്രോസ് ദ്വിതീയനും ആഹ്വാനം ചെയ്തു.Source: Sunday Shalom   Read More of this news...

ജൂഡിത് ഡിസൂസയുടെ മോചനം; കൃതജ്ഞതയോടെ ഒരു ഇടവക

കൊൽക്കത്ത: അഫ്ഗാനിസ്ഥാനിൽനിന്നും ഭീകർ തട്ടിക്കൊണ്ടുപോയ ജൂഡിത് ഡിസൂസയുടെ മോചന വാർത്ത കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചപ്പോൾ രാജ്യം ഏറെ ആശ്വാസത്തോടെയാണ് അതിനെ എതിരേറ്റത്. കൊൽക്കത്തയിലെ സിഐടി റോഡിലുള്ള ഔവർ ലേഡി ഓഫ് ഫാത്തിമ ദൈവാലയത്തിൽ ആ സമയം തന്നെ കൃതജ്ഞതാ പ്രാർത്ഥനകൾ ആരംഭിച്ചിരുന്നു. ഒരു ഇടവകയുടെ 44 ദിവസത്തെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ച സമയമായിരുന്നത്.നന്ദി പ്രകാശനവും ആരാധനകളുമായി ഒരു ദിവസം ചെലവഴിക്കാനാണ് ഇടവക സഹവികാരി ഫാ. പ്രദീപിന്റെയും യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെയും ഇടവകക്കാരുടെയും തീരുമാനം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽനിന്ന് ജൂൺ ഒമ്പതിനാണ് ജീവകാരുണ്യ പ്രവർത്തകയായ കൊൽക്കത്ത സ്വദേശിനി 40-കാരി ജൂഡിത്തിനെ ഭീകർ തട്ടിക്കൊണ്ടുപോയത്. ഒരു പരിപാടി കഴിഞ്ഞ് രാത്രിയിൽ തിരിച്ചുവരുന്ന വഴിക്ക് വാഹനം തടഞ്ഞുനിർത്തി തട്ടി ക്കൊണ്ടുപോകുകയായിരുന്നു.ഇടവകയിലെ യൂത്ത് അസോസിയേഷന്റെ സജീവ പ്രവർത്തകയും ആനിമേറ്ററുമായിരുന്നു ജൂഡിത്ത് ഡിസൂസ. ഇടവകയുടെ എല്ലാക്കാര്യങ്ങളിലും ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു ജൂഡിത്ത് എന്ന് ഫാ. പ്രദീപ് ഓർക്കുന്നു. കിഡ്‌നി രോഗത്തെ തുടർന്ന് ജൂഡിത്തിന്റെ പിതാവ് ബെൻസിൽ ഡിസൂസക്ക് സ്ഥിരമായി ഡയാലിസിസ് ആവശ്യമുണ്ട്. ഒരു പ്രാവശ്യം അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്ന സമയത്ത് വിശുദ്ധ കുർബാന നൽകുന്നതിനായി ജൂഡിത്തിനൊപ്പം ആശുപത്രിയിൽ പോയ സംഭവും തിരികെ വരുന്ന വഴിക്ക് അഫ്ഗാനിസ്ഥാനിലെ അനുഭവങ്ങൾ പങ്കുവച്ചതും ഫാ. പ്രദീപിന്റെ ഓർമയിലുണ്ട്.ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ആയിരിക്കുമ്പോഴും ഇടവകയിലെ യൂത്ത് അസോസിയേ   Read More of this news...

ബ്രിട്ടണിൽ സീറോ മലബാർ സഭയ്ക്ക് പുതിയ രൂപത; ഫാ. ജോസഫ് സ്രാമ്പിക്കൽ പ്രഥമ ബിഷപ്

കൊച്ചി: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്കായി പ്രസ്റ്റൺ ആസ്‌ഥാനമായി പുതിയ രൂപത. പ്രഥമ മെത്രാനായി പാലാ രൂപതാംഗമായ ഫാ. ജോസഫ് ശ്രാമ്പിക്കലിനെ നിയമിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ മോൺ. സ്റ്റീഫൻ ചിറപ്പണത്തിനെയും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം റോമൻ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30നു കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയായിലും ഇംഗ്ലണ്ടിലെ പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ലങ്കാസ്റ്റർ രൂപതാ മെത്രാൻ ബിഷപ് മൈക്കിൾ ക്യാംപ്ബെല്ലുമാണു പ്രഖ്യാപനങ്ങൾ നടത്തിയത്. അറിയിപ്പിനു ശേഷം മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ എന്നിവർ ചേർന്ന് നിയുക്‌ത മെത്രാന്മാരെ സ്‌ഥാനചിഹ്നങ്ങൾ അണിയിച്ചു. ശ്രാമ്പിക്കൽ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും ആറു മക്കളിൽ നാലാമനായി 1967 ഓഗസ്റ്റ് 11ന് ജനിച്ച ബെന്നി മാത്യു എന്നറിയപ്പെടുന്ന ഫാ. ജോസഫ് ശ്രാമ്പിക്കൽ പാലാ രൂപതയിലെ ഉരുളികുന്നം ഇടവകാംഗമാണ്. വലിയകൊട്ടാരം എൽപി സ്കൂൾ, ഉരുളികുന്നം സെന്റ് ജോർജ് യുപി സ്കൂൾ, വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. തുടർന്നു പാലാ സെന്റ് തോമസ് കോളജിൽ നിന്നു പ്രീഡിഗ്രിയും, പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രിയും ബിരുദാനന്തര ബിരുദവും    Read More of this news...

യുവജനങ്ങൾക്കിടയിൽ മാർപാപ്പ ഏറെ സന്തുഷ്ടൻ

ക്രാക്കോ: ബ്ലോണിയ പാർക്കിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിനെത്തിയ മാർപാപ്പ അതീവ സന്തുഷ്ടനെന്ന് മാധ്യമപ്രതിനിധികൾ. വരുന്ന നാലു ദിനങ്ങളിലായി നാലു തവണ യുവജനങ്ങളെ മാർപാപ്പ അഭിസംബോധന ചെയ്യും.ആവേശപൂർവ്വമാണ് യുവജനങ്ങൾ പാപ്പായെ സ്വീകരിച്ചത്. തുടർന്ന് അദേഹം യുവജനങ്ങൾക്കൊപ്പമുള്ള കുരിശിന്റെ വഴിയിലും യുവ ജനങ്ങൾക്കൊപ്പമുള്ള രാത്രി ആരാധനയിലും അവസാന ദിവസം നടക്കുന്ന ദിവ്യബലിക്കും നേത്യത്വം നൽകി.യുവജന സംഗമത്തിന്റെ പ്രത്യേക ശ്രദ്ധാകേന്ദ്രങ്ങളായ ജോൺ പോൾ രണ്ടാമന്റെയും സിസ്റ്റർ ഫൗസ്റ്റിനയുടെയും തീർത്ഥാടന കേന്ദ്രങ്ങളിലെ സന്ദർശനം പോളണ്ടിലെ നാസി തടങ്കൽ പാളയ സന്ദർശനം എന്നിവ മാർപ്പാപ്പയുടെ സന്ദർശന ഭാഗമാണ്.മഹാ സംഗമത്തിന് പിന്നിൽ പ്രവർത്തിച്ച സംഘാടകരെയും വാളണ്ടിയർമാരെയും അദ്ദേഹം പ്രത്യേകം കാണും. അടുത്ത യുവജനസമ്മേളന വേദിയുടെ പ്രഖ്യാപനവും നടത്തിയായിരിക്കും പാപ്പ മടങ്ങുക.വിശാലമായ സൗകര്യങ്ങളാണ് എല്ലായിടത്തും നാട്ടുകാർ ഒരുക്കിയിരിക്കുന്നത്. പതിനായിരം യുവജനവാളണ്ടിയർമാരും ഒപ്പം പോലീസും കാര്യങ്ങൾ സുഗമായി നടത്തുന്നു. ലോക യുവജനദിനം പ്രമാണിച്ച് 200 ബസുകൾ നഗരത്തിൽ പുതിയതായി സർവ്വീസ് നടത്തുന്നുണ്ട്. ട്രെയിനുകളും സർവീസ് വർദ്ധിപ്പിച്ചു.യുവജന മതബോധനവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ കലാവിരുന്നും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. 400 കേന്ദ്രങ്ങളിലാണ് മതബോധന പരിപാടികൾ നടക്കുന്നത്. 12 ഭാഷകളിൽ ഇത് ഉണ്ടാകും. കലാപരിപാടികളിൽ ജീസസ് യൂത്ത് ഒരുക്കുന്ന റെക്‌സ് ബാൻഡും കഇഥങക ആഭിമുഖ്യത്തിൽ കല്യാൺ രൂപത ഒരുക്കുന്ന കലാവിരുന്നും ഇന്ത്യയുടെ യശസ്സുയർത്തും.Source: Sunday Shalom   Read More of this news...

വൈദികന്റെ കൊലപാതകം:കേരളത്തിലും കടുത്ത പ്രതിഷേധം, പ്രാർത്ഥന

ജൂലൈ 31 ന് സീറോ മലബാർ സഭ പ്രാർഥനാദിനമായി ആചരിക്കുംകൊച്ചി: വടക്കൻ ഫ്രാൻസിലെ ദേവാലയത്തിൽ ദിവ്യബലിയർപ്പിച്ചുകൊണ്ടിരുന്ന വൈദികൻ ഷാക് ഹാമൽ മൃഗീയമായി കൊല്ലപ്പെട്ട സംഭവത്തിൽ കേരളമെങ്ങും പ്രാർഥനയും പ്രതിഷേധ സമ്മേളനങ്ങളും നടന്നു. ക്രൈസ്തവ വിശ്വാസത്തിനും ലോകസമാധാനത്തിനുമെതിരെയുണ്ടാകുന്ന വെല്ലുവിളികളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തിൽ 31 ന് സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാർഥന നടത്താനും സീറോ മലബാർസഭ തീരുമാനിച്ചു.ഏതാനും നാളുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ആശങ്കയുണർത്തുന്നതാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറ ഞ്ഞു. കഴിഞ്ഞ ദിവസം വടക്കൻ ഫ്രാൻസിലെ ദൈവാലയത്തിൽ ദിവ്യബലിയർപ്പിച്ചുകൊണ്ടിരുന്ന വൈദികൻ ഷാക് ഹാമൽ മൃഗീയമായി കൊല്ലപ്പെട്ട സംഭവം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അടുത്തകാലത്തു ഫ്രാൻസിൽത്തന്നെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഈ അക്രമങ്ങളിൽ നൂറോളം പേർ മരണമടഞ്ഞ കാര്യവും ഓർമിക്കണമെന്ന് അദേഹം സൂചിപ്പിച്ചു.യമനിലെ ഏഡനിൽ പൗരോഹിത്യശുശ്രൂഷയിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ തിരോധാനം സംഭവിച്ചിട്ട് അഞ്ചു മാസമാവുന്നു. ഇദ്ദേഹത്തെക്കുറിച്ച് വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നത് ഉത്കണ്ഠ ഉളവാക്കുന്നു. ഈ അവസരത്തിൽ തന്നെ മിഷനറീസ് ഓഫ് ചാരിറ്റീസ് സമൂഹത്തിലെ നാലു സന്യാസിനികൾ ഉൾപ്പടെ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടതും മറക്കാവുന്നതല്ല. അച്ചന്റെ മോചനത്തിനായി വത്തിക്കാനും ഭാരതസർക്കാരും സിബിസിഐയും സലേഷ്യൻ സഭയും പരിശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിലും അതിന്റെ പൈതൃകത്തിലും ജീവിക്കുന്നവരെ വശത്&   Read More of this news...

ലത്തീൻ കത്തോലിക്ക മാധ്യമ സംഗമം ഇന്ന് (28-07-2016) ആശിർഭവനിൽ

കൊച്ചി: കേരള റീജ്യൻ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ മീഡിയ കമ്മീഷൻ സംഘടിപ്പിക്കുന്ന ലത്തീൻ കത്തോലിക്ക മാധ്യമ സംഗമത്തിന് ഇന്ന് (ജൂലൈ 28) എറണാകുളം ആശിർഭവനിൽ തുടക്കമാകും. രണ്ടു ദിവസത്തെ മാധ്യമ ശുശ്രൂഷാ സംഗമം വൈകുന്നേരം അഞ്ചിന് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന സമ്മേളനത്തിൽ കെആർഎൽസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ അദ്ധ്യക്ഷനായിരിക്കും.ഹൈബി ഈഡൻ എംഎൽഎ മുഖ്യസന്ദേശം നൽകും. ചടങ്ങിൽ കേരള ടൈംസ് ദിനപത്രത്തിന്റെ മുൻ മാനേജിംഗ് എഡിറ്ററും പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ മോൺ. ജോർജ് വെളിപ്പറമ്പിലിനെ ആദരിക്കും. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, കൊച്ചി കോർപറേഷൻ കൗൺസിലർ ഗ്രേസി ബാബു ജേക്കബ് തുടങ്ങിയവർ സംബന്ധിക്കും. കെആർഎൽസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വിബിൻ സേവ്യർ വേലിക്കകത്ത് സ്വാഗതവും അസോസിയേറ്റ് സെക്രട്ടറി ബിജോ സിൽവേരി നന്ദിയും പറയും.6.30ന് 'കേരളസമൂഹത്തിലെ ചലനങ്ങൾ-മാധ്യമങ്ങളുടെ ഇടപെടലും സഭയുടെ നിലപാടും' എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ-സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കുന്ന പാനൽ ചർച്ച. റവ. ഡോ. പോൾ തേലക്കാട്ട്, എൻ. പി ചെക്കുട്ടി, ഷാജി ജോർജ്, അഡ്വ. ലാലി വിൻസെന്റ്, നിഷ ജെബി എന്നിവർ പങ്കെടുക്കും. രാത്രി ഒമ്പതിന് കൊച്ചിൻ ആർട്‌സ് ആന്റ് കമ്യൂണിക്കേഷൻസ് (സിഎസി) അവതരിപ്പിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ. സമാപന ദിവസമായ 29ന് രാവിലെ 7 മണിയ്ക്കുള്ള ദിവ്യബലിയിൽ പുനലൂർ രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് എസ്. ഡിക്രൂസ് മുഖ്യകാർമികനായിരിക്കും. കോട്ടപ്!   Read More of this news...

മനുഷ്യന്‍റെ അയോഗ്യതയില്‍ യാഥാര്‍ത്ഥ്യമായ ദൈവിക ലാളിത്യം

ജൂലൈ 28 വ്യാഴാഴ്ച. പോളണ്ടില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ രണ്ടാം ദിവസം. ക്രാക്കോ നഗരപ്രാന്തത്തില്‍ ചെസ്റ്റൊകോവ അല്ലെങ്കില്‍ ജെസ്ന ഗോരയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍  രാവിലെ പ്രാദേശിക സമയം 10-മണിക്ക് സമൂഹബലിയര്‍പ്പിച്ചു. ആയിരങ്ങള്‍ പങ്കെടുത്തു.  പാപ്പാ നല്കിയ വചനവിചിന്തനം താഴെ ചേര്‍ക്കുന്നു:ഇന്നത്തെ വചനപരായണത്തില്‍ ഉടനീളം ഉയര്‍ന്നുവരുന്ന ദൈവികമായ ഒരു 'പൊന്‍നാമ്പു' കണ്ടെത്താം. അത് മനുഷ്യചരിത്രത്തിലേയ്ക്ക് കടന്നുവന്ന്, രക്ഷാകര ചരിത്രം ഭൂമിയില്‍  മനുഷ്യരുടെമദ്ധ്യേ മെനഞ്ഞെടുക്കുന്നു, നെയ്തെടുക്കുന്നു! കാലത്തികവില്‍ സ്ത്രീയിലൂടെ ദൈവം മനുഷ്യരുടെമദ്ധ്യേ അവതരിച്ചെന്നു പറയുമ്പോള്‍..   (ഗലാത്തി. 4, 4), ആ സമയത്തികവില്‍ രക്ഷ ഉള്‍ക്കൊള്ളാന്‍ മാനവരാശി സന്നദ്ധമായിരുന്നില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. സമാധാനത്തിന്‍റെയും പ്രത്യാശയുടെയും കാലമായിരുന്നില്ല അത്. അത് നന്മയുടെ 'സുവര്‍ണ്ണ കാല'വുമല്ലായിരുന്നു. തന്‍റെ ജനം അവിടുത്തെ സ്വീകരിച്ചില്ല, (യോഹ. 1, 11) എന്ന് യോഹന്നാന്‍ രേഖപ്പെടുത്തുന്നത് മാനവികതയുടെ അയോഗ്യതയാണ് വെളിപ്പെടുത്തുന്നത്.കാലത്തികവ് കൃപയുടെ ദാനമാണ്. ദൈവം നമ്മുടെ കാലഘട്ടത്തെ അവിടുത്തെ കാരുണ്യംകൊണ്ടു നിറയ്ക്കുന്നു. അതായത്, നമ്മളോടുള്ള സ്നേഹത്താല്‍ അവിടുന്ന് കാലത്തിന്‍റെ പുര്‍ണ്ണിമ മനുഷ്യരാശിയ്ക്ക് ലഭ്യമാക്കുന്നു. ദൈവം ഏങ്ങനെ മനുഷ്യചരിത്രത്തില്‍ പ്രവേശിച്ചു എന്നത് ശ്രദ്ധേയമാണ്. സ്ത്രീയില്‍നിന്നും ജാതനായി, എന്നു രേഖപ്പെടുത്തുന്നത് മനുഷ്യാവതാരത്തിന്‍റെ ലാളിത്യവും ലോലതയുമാണ് വെളിപ്പെടുത്തുന്നത്. ഏശയ്യായുടെ വാക്കുകളില്‍, ഭൂമിയെ നനച്ച ഒരു ചെറുമഴയായിരുന്നു അത് (ഏശ. 55, 10). പിന്നെ ചെറുവിത്തു മുളപൊട്ടി... വടവൃക്ഷമായി  വളര്‍ന്നു പന്തലിച്ച്, !   Read More of this news...

ചരിത്രസ്മരണകളില്‍ ഉയരാം കയ്പ്പേറിയ ഗതകാലം മറക്കാം : പാപ്പാ ഫ്രാന്‍സിസ് പോളണ്ടില്‍

ജൂലൈ 27-ാം തിയതി വ്യാഴാഴ്ച 15-മത് അപ്പസ്തോലിക പര്യടനത്തിന്‍റെ ഭാഗമായി പാപ്പാ ഫ്രാ‍ന്‍സിസ് പോളണ്ടിലെത്തി. വൈകുന്നേരം 4 മണിക്ക് ക്രാക്കോയില്‍ വിമാനമിറങ്ങിയ പാപ്പാ പ്രസിഡഷ്യല്‍ പാലസിലെ സ്വീകരണച്ചടങ്ങില്‍ രാഷ്ട്രത്തെ അഭിസംബോധനചെയ്തു.  പ്രസിസഡന്‍റിനും, മറ്റ് രാഷ്ട്രപ്രമുഖര്‍ക്കും, ഭരണകര്‍ത്താക്കള്‍ക്കും, പോളിഷ് ജനതയ്ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പോളണ്ടിലെ തന്‍റെ പ്രഥമ പ്രഭാഷണം ആരംഭിച്ചത്.ഓര്‍മ്മകള്‍ - ചരിത്രസ്മരണകള്‍ പോളിഷ് ജനതയുടെ മുഖമുദ്രയാണ്. പോളണ്ടിന്‍റെ പ്രിയ പുത്രന്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മാതൃക പാപ്പാ ഫ്രാ‍ന്‍സിസ് ചൂണ്ടിക്കാട്ടി.  ഒരു ജനതയുടെ മാനുഷികവും ആത്മീയവുമായ സമ്പന്നത ചൂണ്ടിക്കാണിക്കാന്‍ എപ്പോഴും തന്‍റെ പ്രഭാഷണങ്ങള്‍ വിശുദ്ധന്‍ അവിടത്തെ ചരിത്രത്തില്‍നിന്നും ആരംഭിച്ചിരുന്നു. ഒരു ജനതയുടെ അനന്യതയെക്കുറിച്ച്, അല്ലെങ്കില്‍ തനിമയെക്കുറിച്ച് മനസ്സാക്ഷിയിലുള്ള അവബോധം ഏറെ പ്രധാനപ്പെട്ടതാണ്. അവിടെ മേല്‍ക്കോയ്മയോ, മേല്‍സംസ്ക്കാരമെന്നോ ചിന്തിക്കുന്ന കപടനാട്യത്തിനോ പ്രസക്തിയില്ല. ഒരു നാടിന്‍റെ തനതായ മതാത്മക, സാമ്പത്തിക, രാഷ്ട്രീയ,  സമൂഹ്യ പൈതൃകത്തില്‍ വളരുന്നതിന് അന്യൂനതയെ തനിമയെ അംഗീകരിക്കുന്ന തുറവ് അത്യന്താപേക്ഷിതമാണ്. അങ്ങനെ സാമൂഹ്യ സാംസ്ക്കാരിക തലങ്ങളില്‍ ഒരു നാടിന്‍റെ സംസ്ക്കാരത്തനിമയുടെയും പാരമ്പര്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും അരൂപി ജനങ്ങളില്‍ എന്നും നിലനിര്‍ത്തേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഭാവി നന്മയ്ക്കുള്ള നവീകരണത്തിനും മാറ്റത്തിനുമുള്ള തുറവും ആവശ്യമാണ്. പോളണ്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്‍റെ 1050-ാം പിറന്നാള്‍ ഈ അരൂപിയില്‍ നിങ്ങ   Read More of this news...

ജനങ്ങള്‍ക്ക് സമീപസ്ഥനാകണം മെത്രാന്‍ : പാപ്പാ ഫ്രാ‍ന്‍സിസ്

15-ാമത് അപ്പസ്തോലിക പര്യടനത്തിന്‍റെ ആദ്യദിനം ജൂലൈ 27-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം ക്രാക്കോ അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍വച്ച് പോളണ്ടിലെ മെത്രാന്മാരുമായുള്ള പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.  കൂടിക്കാഴ്ച ഹൃദ്യവും അനൗപചാരികവുമായിരുന്നു. മെത്രാന്മരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംപറയുകയും, തന്‍റെ മനസ്സില്‍ മുന്തിനിന്ന അജപാലനപരമായ കാര്യങ്ങള്‍ പാപ്പാ മെത്രാന്മാരുമായി പങ്കുവച്ചു:ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് (ജൂലൈ 12-ന്) അന്തരിച്ച, ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, പോളണ്ടുകാരനായ ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കിയുടെ ആത്മശാന്തിക്കുള്ള പ്രാര്‍ത്ഥനയോടെയാണ് പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചത്. തുടര്‍ന്ന് രോഗഗ്രസ്ഥനായി കഴിയുന്ന ക്രാക്കോയുടെ മുന്‍മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് മചാര്‍സ്കിക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചു. കഴിയുമെങ്കില്‍ താന്‍ അദ്ദേഹത്തെ ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കുമെന്നും പാപ്പാ അറിയിച്ചു.
    ഇടയന്‍ ജനങ്ങളുടെ പക്കലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടതാണ്
ഇന്ന് സമൂഹത്തില്‍ മുന്തിനില്ക്കുന്ന മതനിരപേക്ഷത, അപേക്ഷികാവാദം, നിരീശ്വരത്വം  എന്നിവ പോളണ്ടിനെയും ബാധിച്ചിട്ടുണ്ട്. ദൈവം ഇല്ലാത്തതുപോലെ മനുഷ്യര്‍ ജീവിക്കുന്നു.  ഇതിനു മറുമരുന്നെന്താണ്? ജനങ്ങളുടെ സമീപത്തായിരിക്കുക. അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുക. ജീവിതത്തില്‍നിന്നും ക്രിസ്തുവിനെ എടുത്തു മാറ്റുന്നതും, പുതിയൊരു പ്രവണതയാണ്.  ഇവിടെ ക്രിസ്തുവത്ക്കരണം, അല്ലെങ്കില്‍ ക്രിസ്തീയജീവിതം വളര്‍ത്തേണ്ടത് .... ജനങ്ങളോടുള്ള സാമീപ്യംകൊണ്ടാണ്. സാന്നിദ്ധ്യവും സാമീപ്യവുംകൊണ്ട് ക്രിസ്തു സാന്നിദ്ധ്യവും, ക്രിസ്തു സ്നേഹവും യ   Read More of this news...

സകലതും നമുക്ക് ലളിതമായി ചെയ്യാം: ഫ്രാൻസിസ് പാപ്പ യുവജനങ്ങളോട്

ക്രാക്കോവ്, പോളണ്ട്: ഫ്രാൻസിസ് പാപ്പ ക്രാക്കോവ് ആർച്ച് ബിഷപ് ഭവനത്തിൽനിന്ന് ബാലിസ് എയർപോർട്ടിലേക്ക്. പ്രധാനമായും പാപ്പയുടെ സന്ദർശനം പ്രസന്റേഷൻ സിസ്റ്റേഴ്‌സിന്റെ ഭവനത്തിലേക്കായിരുന്നു. കൂടാതെ അവർ നടത്തുന്ന സ്‌കൂളിലെ കുട്ടികളുമൊത്തുള്ള സ്വൽപസമയം. വളരെ വ്യക്തിപരമായ സന്ദർശനമായിരുന്നതിനാൽ മാധ്യമങ്ങളിൽപോലും പരിമിതമായിട്ടായിരുന്നു സംപ്രേക്ഷണം.ഈ സന്ദർശനത്തിന് പിന്നിൽ ഒരു ആശ്ചര്യം ജനിപ്പിക്കുന്ന കഥയുണ്ട്. പ്രസന്റേഷൻ സന്യാസിനികളാണ് വത്തിക്കാനിൽ പാപ്പയുടെ തീർത്ഥാടനങ്ങൾക്കുള്ള ഒരുക്കങ്ങളിൽ സഹായിക്കുന്നത്. മെഡലുകൾ, തിരുവസ്ത്രങ്ങൾ എന്നിവയുടെ നിർമ്മാണവും പാപ്പയുടെ ആശയങ്ങളുടെ ക്രോഡീകരണവുമൊക്കെ അവരുടെ ദൗത്യമാണ്. ഇടയ്ക്കിടെ പാപ്പ അവരെ സന്ദർശിക്കാറുണ്ട്. അങ്ങനെയിരിക്കെ ഒരുദിവസം സന്യാസസഭയുടെ മദർ സുപ്പീരിയർ പാപ്പയുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞു, "പാപ്പ, അങ്ങ് പോളണ്ടിലെ ക്രാക്കോവിലെത്തുമ്പോൾ ഫ്രാൻസിസ്‌കൻസ റോഡിൽനിന്ന് ഒരു കല്ലേറുദൂരം മാത്രമാണ് ഞങ്ങളുടെ മഠം. അവിടെ വരുമോ?" അത്ര പ്രതീക്ഷയോടെയൊന്നുമായിരിക്കില്ലല്ലോ ആ ചോദ്യം. എന്നാൽ പാപ്പ അപ്പോൾതന്നെ പറഞ്ഞു, "ഒരു പ്രശ്‌നവുമില്ല. ഞാൻ അവിടെ പോകാം." ഈ സംഭവമാണ് ഇന്ന് അർത്ഥപൂർണമായി ഇവിടെ ഇതൾവിരിയുന്നത്. പാപ്പ വാക്കുപാലിച്ചു.ചെസ്‌റ്റോച്ചോവ, കറുത്ത രാജ്ഞിയുടെ അടുക്കലേക്കാണ് പാപ്പയുടെ അടുത്ത യാത്ര. ജാസ്‌ന ഗോറ സന്യാസമന്ദിരത്തിലാണ് ബ്ലാക്ക് മഡോണയുടെ രൂപം സൂക്ഷിച്ചിരിക്കുന്നത്. വഴിമധ്യേ രോഗിണിയായ ഒരു പെൺകുട്ടിയെ പാപ്പ ചുംബിച്ചു, അവളുടെ കരങ്ങളിൽ പിടിച്ചു. ഹൃദയസ്പർശിയായിരുന്നു അത്. പിന്നീട് ബ്ലാക്ക് മഡോണയുടെ ചിത്രത്തിന്റെ അനാവരണം വലിയ ആഘോഷത്തോടെ. അവിടെ പാപ്പ അല്പസമയം പ്രാർത്ഥിക്കുന്നു. &   Read More of this news...

ഫാ. വർഗ്ഗീസ് മുണ്ടക്കൽ കപ്പൂച്ചിൻ കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി

കൊച്ചി: കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറിയായി ഫാ. വർഗ്ഗീസ് മുണ്ടക്കൽ നിയമിതനായി. കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസ് അംഗമായ ഫാ. വർഗ്ഗീസ് തലശ്ശേരി അതിരൂപത കീഴ്പ്പള്ളി മങ്ങോട് സ്വദേശിയാണ്. നിലമ്പൂർ വടപുറം ആശ്രമ സുപ്പീരിയറും ഇടവക വികാരിയുമായിരിക്കേയാണ് പുതിയ നിയമനം. Source: Sunday Shalom   Read More of this news...

കൃതജ്ഞതാ സ്‌ത്രോത്രവുമായി ബൈബിൾ പകർത്തിയെഴുത്ത്

തൃശൂർ: ജീവിതത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് കൃതജ്ഞതാസ്‌തോത്രമായി ബൈബിൾ പകർത്തിയെഴുതിയിരിക്കുകയാണ് അതിരൂപതയിലെ പടവരാട് ഇടവകാംഗമായ ചിറയത്ത് കോനിക്കര ജോളി (60). 291 ദിവസങ്ങൾകൊണ്ടാണ് 59-ാം വയസിൽ ആരംഭിച്ച പകർത്തിയെഴുത്ത് പൂർത്തിയാക്കിയത്.2011-ൽ തൃശൂർ ജില്ലാ പഞ്ചായത്ത് എഞ്ചിനിയറിംഗ് ഡിവിഷൻ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാൻ തസ്തികയിൽനിന്ന് വിരമിച്ചശേഷമാണ് സമ്പൂർണ ബൈബിൾ പകർത്തിയെഴുതുന്നതിനെക്കുറിച്ച് ജോളി ആലോചിച്ചത്. 60 വർഷവും കാത്തുപരിപാലിച്ച ദൈവത്തിന് പ്രതിനന്ദിയായിട്ടാണ് ജോളി ഈ എഴുത്തിനെ കണ്ടത്. അനുദിന ദിവ്യബലിയിൽ പ്രത്യേകം നിയോഗംവച്ച് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.ആകെ 848 എ-ഫോർ ഷീറ്റുകളാണ് ബൈബിൾ പകർത്തിയെഴുതാൻ ഉപയോഗിച്ചത്. ജപ്പാൻ പൈലറ്റ് ഹൈടെക് പോയിന്റ് ഫൈവ് ബ്ലാക്ക് പേനയാണ് എഴുതാൻ ഉപയോഗിച്ചത്. ഹൈടെക് ഇങ്ക് നാല് മില്ലി ബോട്ടിൽ ആറെണ്ണം എഴുതാനുപയോഗിച്ച മഷി. പഴയനിയമം എഴുതിത്തീർക്കാൻ 225 ദിവസവും പുതിയ നിയമം എഴുതാൻ 66 ദിവസവും എടുത്തു. ഒരു ദിവസം ശരാശരി നാലുമണിക്കൂർകൊണ്ട് സമ്പൂർണ ബൈബിളിലെ ആറ് പേജുകളാണ് എഴുതിയത്. ബൈബിൾ ബൈന്റ് ചെയ്ത് മനോഹരമാക്കിയത് ജോളിയുടെ സുഹൃത്തും മതാധ്യാപകനുമായ പൊന്നൂക്കര ജോസ് കണ്ണമ്പുഴയാണ്.35 വർഷമായി മതാധ്യാപകനാണ് ജോളി. പതിനാലാം വയസുമുതൽ പഠിപ്പിക്കാൻ തുടങ്ങിയ ജോളിക്ക് 25 വർഷത്തെ സർവീസ് അവാർഡും ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ് ജോളിമാസ്റ്റർ. പകർത്തിയെഴുതി ബൈന്റ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള ബൈബിളിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രചോദനാത്മകമായി ആമുഖവരികൾ കുറിച്ചിട്ടുണ്ട്.സഹമതാധ്യാപകരും ഇടവകയിലെ കോൺവെന്റിലെ സിസ്റ്റർമാരും ബൈബിൾ പകർത്തിയെഴുതുമ്പോൾ പ്രോത്സാഹനങ്ങൾ നൽകിയിരുന്നു. ഒരിക്കൽ ഒരു ആശാരി വീട്ടിൽ പണിക്കു വന്നപ്പോൾ ജോളിമ&#   Read More of this news...

ക്രാക്കോവിൽ യുവജന സംഗമത്തിന് തിരിതെളിഞ്ഞു

ക്രാക്കോ: ബ്ലോണിയ പാർക്കിൽ ലോകയുവജനത്തിന് തിരിതെളിഞ്ഞു. ഇനി യുവജനങ്ങളുടെ ആത്മീയോത്സവത്തിന്റെ ദിനങ്ങൾ. അഭൂതപൂർവ്വമായ യുവജന സഞ്ചയമാണ് ബൊളോണിയ പാർക്ക് ദർശിച്ചത്. ജനങ്ങൾ എല്ലായിടത്തും യുവജനങ്ങളെ ആവേശപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇടവിട്ട് ചന്നം പിന്നം പെയ്യുന്ന മഴനൂലുകൾ യുവതയുടെ ആവേശം തെല്ലും കെടുത്തുന്നില്ല. സ്വന്തം രാജ്യത്തിന്റെ ദേശീയ പതാക ഏന്തിയും പരമ്പരാഗത വസ്ത്രം ധരിച്ചും വാദ്യോപകരണങ്ങൾ വായിച്ചുമാണ് യുവജനങ്ങൾ കൂട്ടം കൂട്ടമായി എത്തിച്ചേർന്നത്. രാജ്യത്തിന്റെയോ ഭാഷയുടെയോ സംസ്‌കാരത്തിന്റെ യോ അതിർവരമ്പുകൾ എങ്ങും കാണുന്നുണ്ടായിരുന്നില്ല. അതായത് െ്രെകസ്തവ ഐക്യത്തിൽ ഒന്നായ യുവതയുടെ ആഘോഷമാണ് ക്രാക്കോ ദർശിക്കുന്നത്.ഉദ്ഘാടന ദിവ്യബലിക്ക് മുഖ്യകാർമികനായത് ക്രാക്കോവ് ആർച്ച് ബിഷപ്പ് കാർഡിനൽ സ്റ്റാനി സാവ് ജീനീഷ്. ദീർഘകാലം ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സെക്രട്ടറി ആയിരുന്ന വ്യക്തി ആണ് കർഡി നാൾ സ്റ്റാനി സാവ് ജീനിഷ്. യുവത്വത്തെ അദേഹം ആവേശപൂർവ്വം സ്വാഗതം ചെയ്തു. "ഈദിവ്യബലി പോളണ്ടിൽ എത്തിച്ചേർന്ന ലോകമെമ്പാടുമുള്ള യുവജനങ്ങൾക്കായും അവരുടെ പ്രത്യേക നിയോഗങ്ങൾക്കായും സമർപ്പിക്കുന്നുവെന്ന് കർദിനാൾ പറഞ്ഞു. പോളണ്ടിലെയും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി യുവജനങ്ങൾക്കൊപ്പം എത്തിച്ചേർന്ന ബിഷപ്പുമാരും പുരോഹിതരും സഹകാർമ്മികരായി.സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ക്രാക്കോവിലും സമീപ പ്രദേശങ്ങളിലും യാത്ര പൂർണ്ണമായും സൗജന്യമാക്കിയാണ് സർക്കാർ യുവജനസമ്മേളനത്തെ സ്വാഗതം ചെയ്തത്. ഭക്ഷണ വിതരണത്തിന് പ്രത്യേക കൂപ്പണുകളും ആയിരത്തിലധികം കൗണ്ടറുകളും സജ്ജ മാക്കിയിട്ടുണ്ട്. താമസസൗകര്യത്തിനായി ക്രാക്കോവിലെയും സമീപ രൂപതകളിലെയും സ്ഥാപനങ്ങളും ഹോŒ   Read More of this news...

ഛത്തീസ്ഗഡിൽ ക്രിസ്തീയ കുടുംബത്തെ ആക്രമിച്ചു

റായ്പൂർ: ക്രിസ്ത്യാനികൾക്ക് നേരെ അതിക്രമങ്ങൾ പതിവായ ഛത്തീസ്ഗഡിൽ വീണ്ടും അത്തരമൊരു സംഭവം അരങ്ങേറി. തീവ്രഹിന്ദുത്വവാദികളായ ഒരു സംഘം ക്രിസ്തീയ കുടുംബത്തെ ആക്രമിച്ചു. ഡാംക്രി ജില്ലയിലെ കമറൂദ് ഗ്രാമത്തിൽ ഏതാണ്ട് 50 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സുധാമ പട്ടേൽ, കോളജ് വിദ്യാർത്ഥിയായ അദ്ദേഹത്തിന്റെ ഉമേഷ് പട്ടേൽ, അവരുടെ കുടുംബ സുഹൃത്തായ കിരൺ വിശ്വകർമ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്തീയ വിശ്വാസം പുലർത്തുന്നതിന്റെ പേരിൽ ഉമേഷിനെ ചോദ്യം ചെയ്ത സംഘം തുടർന്ന് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടേലിന്റെ വീടിനു നേരെയും ആക്രമണം നടത്തി.ക്രിസ്തീയ വിശ്വാസം രാജ്യത്തുനിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്ത്യാനികൾക്കു നേരെ തീവ്രഹിന്ദുത്വവാദികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടന്ന അതിക്രമം എന്നാണ് വിലയിരുത്തൽ. വടക്കേ ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ നടക്കുന്ന പീഡനങ്ങളുടെ വാർത്തകൾ പലപ്പോഴും പുറംലോകത്തേക്ക് വരാറില്ല.Source: Sunday Shalom   Read More of this news...

നോര്‍മാണ്ടിയിലെ ഭീകരാക്രമണം : പാപ്പാ ഫ്രാന്‍സിസ് ദുഃഖാര്‍ത്തനായി

ജൂലൈ 26-ാം തിയതി ചൊവ്വാഴ്ച രാവിലെ വടക്കന്‍ ഫ്രാന്‍സിലെ നൊര്‍മാണ്ടിയില്‍ വിശുദ്ധ ഏതെയ്നോയുടെ ഇടവക ദേവാലയത്തിലാണ് മൃഗീയമായ കൊലപാതകം നടന്നത്.  85-വയസ്സുകാരന്‍ ഫാദര്‍ ഷാക്കി അമേലിനെയാണ് പ്രഭാതദിവ്യബലിമദ്ധ്യേ (പ്രാദേശിക സമയം രാവിലെ 9.30-മണിക്ക്) കത്തിക്കു കുത്തിയും, കഴുത്ത് അറുത്തും ഭീകരര്‍ കൊലപ്പെടുത്തിയത്.വൈദികന്‍റെ ദുഃഖാര്‍ത്തരായ കുടുംബത്തെയും, നോര്‍മാണ്ടിയിലെ ക്രൈസ്തവ സമൂഹത്തെയും ഇടവകാംഗങ്ങളെയും പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ സാന്ത്വനപ്പെടുത്തി. തന്‍റെ ആത്മീയ സാമീപ്യം അറിയിക്കുകയും ദുഃഖം രേഖപ്പെടുത്തുകയും, പ്രാര്‍ത്ഥന നേരുകയുംചെയ്തു.  സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരെ കൊലപ്പെടുത്തുന്നത് 'യുക്തിഹീന'മെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.നോര്‍മാണ്ടിയിലെ റൂവോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് ലെബ്രൂണിനാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചത്. ക്രാക്കോയിലെ ലോകയുവജന സംഗമത്തിലായിരുന്ന ആര്‍ച്ചുബിഷപ്പ് ലെബ്രൂണി അവിടെന്നുമാണ് പ്രതികരിച്ചത്. തിന്‍മയോടു പ്രതികരിക്കാന്‍ പ്രാര്‍ത്ഥനയോളം ശക്തമായ മറ്റൊരു ആയുധമില്ല. രൂപതാംഗങ്ങള്‍ സംയമനം പാലിക്കണമെന്നും, താന്‍ ബുധനാഴ്ച രാത്രിയോടെ റൂവോയില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. യുവജനങ്ങളോട് യാത്ര പറഞ്ഞാണ് അദ്ദേഹം പുറപ്പെട്ടത്. നിങ്ങള്‍ ഒരിക്കലും അധിക്രമങ്ങളുടെ വക്താക്കളും അടിമകളുമാകരുത്. സ്നേഹസംസ്ക്കാരത്തിന്‍റെ ദൂതരാകണം... എന്നു പറഞ്ഞാണ് അദ്ദേഹം ഭാഗമായിരുന്ന ക്രാക്കോയിലെ മതബോധന വേദിയില്‍നിന്നും പുറപ്പെട്ടത്.   വൈദികന്‍, ഷാക്കി അമേലിന്‍റെ കൊലപാതകം ഫ്രാന്‍സിനെ മു   Read More of this news...

വിശുദ്ധ കുർബാനക്കിടയിൽ ദാരുണമായി വധിക്കപ്പെട്ട വൈദികനായി ലോകമെങ്ങും പ്രാർത്ഥന

ഫ്രാൻസ്: സെന്റ.് ഇറ്റിനെ-ഡു-റൗവ്രെ ദൈവാലയത്തിൽ അതിക്രമിച്ച് കയറി ഫാ. ജാക്വസ് ഹാമെൽ എന്ന വയോധികനായ വൈദികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ലോകം മുഴുവൻ പ്രാർത്ഥനയും പ്രതിഷേധവുമുർന്നു.ഐഎസിൽ ചേരുന്നതിനായി സിറിയയിലേക്ക് കടക്കാൻ രണ്ട് തവണ ശ്രമിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷണത്തിലായ യുവാവാണ് ഫാ. ജാക്വസ് ഹാമെലലിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ആക്രമികളിലൊരാൾ എന്ന് ഫ്രഞ്ച് സർക്കാർ വ്യക്തമാക്കി. തീവ്രവാദ അനുഭാവം പുലർത്തിയിരുന്ന 19 വയസുകാരനായ അദേൽ കെർമിഷെയെ നിരീക്ഷിക്കാനായി പോലീസ് ഘടിപ്പിച്ചിരുന്ന 'ഇലക്‌ട്രോണിക്ക് സർവൈലൻസ് ബ്രെയിസ്ലെറ്റ്' ആക്രമണം സമയത്ത് 'ഡീആക്ടിവേറ്റ്' ആയിരുന്നുവെന്നും അധികാരികൾ അറിയിച്ചു.അതേസമയം വൈദികന്റെ മരണത്തിന് ഇടയാക്കിയ ആക്രമണത്തെ തുടർന്ന് ക്രാക്കോവിൽ ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാതെ ആർച്ച് ബിഷപ് ലീബ്രൺ ഫ്രാൻസിലേക്ക് മടങ്ങി. പ്രാർത്ഥനയും സാഹോദര്യവുമാണ് ഇന്ന് ലോകത്തിന് അനിവാര്യമെന്ന് അദേഹം പറഞ്ഞു. ക്രാക്കോവിൽ മനുഷ്യകുലത്തിന്റെ ഭാവി വാഗ്ദാനങ്ങളായ നൂറു കണക്കിന് യുവജനങ്ങളെ കാണാൻ സാധിച്ചു. ആക്രമണത്തിന്റെ മാർഗം അവലംബിക്കാതെ സ്‌നേഹസംസ്‌കാരത്തിന്റെ അപ്പസ്‌തോലൻമാരായി യുവജനങ്ങൾ മാറണമെന്നാണ് എനിക്ക് അവരോടുള്ള അഭ്യർത്ഥന; ആർച്ച് ബിഷപ് ലിബ്രൺ വ്യക്തമാക്കി.സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ വേദനയും ഉത്കണ്ഠയും അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഫ്രാൻസിൽ നടന്നതെന്ന് പാപ്പ പറഞ്ഞു. ദൈവസ്‌നേഹത്തിന്റെ വിളനിലമായി പ്രഘോഷിക്കപ്പെടുന്ന ദൈവാലയത്തിൽ ആക്രമണം നടന്നത് ഏറെ മുറിവേല്പിക്കുന്നതാണ്. മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു.Source:Sunday Shalom   Read More of this news...

മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന് തിരശ്ശീല ഉയരുന്നു

ആഗോളസഭാതലത്തിലുള്ള മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന് പോളണ്ടിലെ ക്രക്കോവ് നഗരത്തില്‍ തിരശ്ശീല ഉയര്‍ന്നു.     ചൊവ്വാഴ്ച(26/07/16) സാഘോഷമായ സമൂഹദിവ്യബലിയോടെ തുടക്കംകുറിക്കപ്പെട്ട ഈ യുവജനോത്സവത്തില്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നായി, മലയാളികളുള്‍പ്പടെ 30ലക്ഷം പേര്‍ പങ്കുകൊള്ളുമെന്നാണ് കണക്കാക്കാപ്പെടുന്നത്.     ഞായറാഴ്‍ച ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യപൂജയോടെ ഈ യുവജനസംഗമം സമാപിക്കും.കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലി ആചരിക്കപ്പെടുന്ന ഈ വര്‍ഷത്തിലെ ഈ യുവജനസംഗമത്തിന്‍റെ  വിചിന്തന പ്രമേയം, മത്തായിയുടെ സുവിശേഷം അ‍ഞ്ചാം അദ്ധ്യായത്തിലെ ഏഴാമത്തെതായ ഈ വാക്യമാണ്: കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണ ലഭിക്കും.Source: Vatican Radio   Read More of this news...

ഫ്രാൻസിൽ ദിവ്യബലിയുടെ ഇടയിൽ ആക്രമണം: വൈദികൻ കൊല്ലപ്പെട്ടു

റൗവൻ: ആയുധധാരികളായ രണ്ടുപേർ വടക്കൻ ഫ്രാൻസിലെ ദൈവാലയത്തിൽ നടത്തിയ ആക്രമണത്തിൽ വൈദികൻ കൊല്ലപ്പെട്ടു. ദിവ്യബലിയ്ക്കിടെ സെന്റ് ഇറ്റിനെ-ഡു-റൗവ്രെ ദൈവാലയത്തിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ വൈദികനെയും രണ്ട് സിസ്റ്റർമാരെയും കുറച്ച് വിശ്വാസികളെയും ബന്ദികളാക്കുകയായിരുന്നു. തുടർന്ന് പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ അക്രമികൾ കൊല്ലപ്പെട്ടു. ദൈവാലയത്തിന്റെ ഉള്ളിൽ നിന്നാണ് വൈദികന്റെ മൃതദേഹം ലഭിച്ചത്. ആക്രമത്തിനുള്ള കാരണമൊ അക്രമികളെക്കുറിച്ചുള്ള വിവിരങ്ങളൊ ഇതുവരെ ലഭ്യമായിട്ടില്ല. Source: Sunday Shalom   Read More of this news...

യുവസാഗരത്തിൽ കുളിർമഴയായി മാർപാപ്പാ എത്തും

പോളണ്ട്: ക്രാക്കോ നഗരത്തിൽ യുവസാഗരമിളകിത്തുടങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് യുവജനങ്ങളാണ് ഇവിടേക്ക് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. പോളണ്ടിലും സമീപ പ്രദേശങ്ങളിലുമുള്ള ബിഷപ്പുമാർ അർപ്പിക്കുന്ന ദിവ്യബലിയോടെ ഇന്ത്യൻസമയം ഏഴുമണിക്ക് ഉദ്ഘാടനം നടക്കും. യുവജനങ്ങൾ രജിസ്‌ട്രേഷൻ നടത്തുകയും പരിചയം പുതുക്കുകയും ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ. ഇന്ന് ഉദ്ഘാടന സമയത്ത് 30 ലക്ഷത്തിലധികംപേർ പങ്കെടുക്കുമെന്ന് സംഘാടകർ പറയുന്നു. 26 മുതൽ 31 വരെയാണ് ലോക യുവജനസംഗമ ദിനങ്ങൾ.സമ്മേളനത്തിൽ നാളെ ഫ്രാൻസിസ് പാപ്പ എത്തുന്നുവെന്നതും യുവാക്കളുടെ ആവേശം ഇരട്ടിപ്പിക്കുന്നു. 27ന് എത്തുന്ന ഫ്രാൻസിസ് പാപ്പ ഔദ്യോഗിക സ്വീകരണത്തിനുശേഷം പോളിഷ് പ്രസിഡന്റ് അന്ദ്രേജ് ദൂദയുമായും പോളണ്ടിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തും. ജൂലൈ 25 മുതൽ 31 വരെ പോളണ്ടിലെ ക്രക്കൗവിൽ നടത്തുന്ന ലോക യുവജനസംഗമത്തിൽ പങ്കെടുക്കുവാനായി ഫ്രാൻസിസ് പാപ്പയും ഒരുങ്ങിക്കഴിഞ്ഞു. യുവജനസംഗമത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പാപ്പ നൽകിയ വീഡിയോ സന്ദേശത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം നിഴലിക്കുന്നുണ്ട്."പോളണ്ട് സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചത് ദൈവത്തിന്റെ വലിയ സമ്മാനമായി കാണുന്നു.' ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പോളണ്ടിലെ ക്രാക്കോവിൽ നടക്കാനിരിക്കുന്ന യുവജന സംഗമത്തെ സ്‌നേഹത്തിന്റയും സാഹോദര്യത്തിന്റയും തീർത്ഥയാത്രയോട് പാപ്പ തന്റെ സന്ദേശത്തിൽ ഉപമിച്ചു.യുവതീയുവാക്കളെ പാപ്പ തന്റെ സന്ദേശത്തിൽ അഭിനന്ദിച്ചു. 'കുറച്ചു നളുകളായി ക്രക്കൗവിൽ നടക്കാനിരിക്കുന്ന വലിയ സമാഗമത്തിനായി നിങ്ങൾ ഒരുങ്ങുകയാണെന്ന് പാപ്പ പോളണ്ടിലെ സംഘാടകരും നേതൃനിരയിലുമുള്ള യുവാക്കളെ അഭിസംബോധന   Read More of this news...

കന്യാമറിയത്തിന്റെ ദർശനം ലഭിച്ച മരിയ എസ്പരാൻസയുടെ നാമകരണ നടപടികൾ തുടരുന്നു

വെനിസ്വലയിൽ നിന്നുള്ള ദൈവദാസി മരിയ എസ്പരാൻസയുടെ നാമകരണ നടപടികൾ തീവ്രമാക്കാനുളള ശ്രമം ആരംഭിച്ചു. മരിയയ്ക്ക് മാതാവിന്റെ ദർശനങ്ങൾ സ്ഥിരമായി ലഭിച്ചിരുന്നു. വെനിസ്വലയിലെ ബെറ്റാനിയ എന്ന മരിയുടെ വീട് ഇന്ന് കത്തോലിക്ക സഭ അംഗീകരിച്ച മാതാവിന്റെ പ്രത്യക്ഷീകരണ സ്ഥലങ്ങളിലൊന്നാണ്. 2004 ഓഗസ്റ്റ് ഏഴിനാണ് മരിയ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.മരിയ എസ്പരാൻസ അർപ്പിതയായ വീട്ടമ്മയും ഏഴ് മക്കളുടെ അമ്മയുമായിരുന്നു. വീട്ടിലിരുന്നും അവൾ ലോകത്തിനുവേണ്ടി മധ്യസ്ഥപ്രാർത്ഥന നടത്തി. 1928 ലായിരുന്നു ജനനം. ചെറുപ്പത്തിൽ തന്നെ ദൈവസ്‌നേഹം അവളിൽ വേരൂന്നിയിരുന്നു. അതിനാൽ സഹനത്തെ അവൾ സ്‌നേഹിച്ചു. കന്യാസ്ത്രിയാകുവാൻ മഠത്തിൽ പ്രവേശിച്ചുവെങ്കിലും അധികതർ അവളെ മടക്കി അയക്കുകയായിരുന്നു. കുടുംബിനിയായി ജീവിക്കുകയാണ് ദൈവഹിതമെന്നായിരുന്നു അധികൃതർ അവളോട് പറഞ്ഞത്. ആ നാളുകളിൽ വി. ജോൺബോസ്‌കോ അവൾക്ക് പ്രത്യക്ഷപ്പെട്ടു. വിശുദ്ധൻ നിർദേശിച്ചതനുസരിച്ച് 1956 ൽ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ചായിരുന്നു അവളുടെ വിവാഹം.മറ്റുള്ളവരുടെ കുരിശുകൾ സ്വയം ഏറ്റെടുത്തുകൊണ്ട് അവൾ ദൈവത്തിന് സ്വയം അർപ്പിച്ചു. ഒരിക്കൽ മക്കളിലൊരാൾ അവളോട് പറഞ്ഞു. അമ്മ ഇങ്ങനെ മറ്റുള്ളവരുടെ സഹനങ്ങൾ ഏറ്റുവാങ്ങി സ്വയം ത്യജിക്കുന്നതെന്തിനാണ്? അവൾ പറഞ്ഞു. "മകളേ, അതാണ് എന്റെ മിഷൻ."ഈ മകൾ അമ്മയെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. "അമ്മ ഒന്നും വാരിക്കൂട്ടിയില്ല, എല്ലാം കൊടുക്കുകയായിരുന്നുവെന്നാണ്." മരിയയുടെ കുടുംബത്തിൽ നിറഞ്ഞ സ്‌നേഹം അനേകരുടെ കുടുംബജീവിതത്തിന്റെ താളം വീണ്ടെടുത്തു. ഫാ. പാദ്രെ പിയോ ആയിരുന്നു ആധ്യാത്മികനിയന്താവ്. എല്ലാ മതത്തിലും പെട്ടവരെ അവൾ സ്വാഗതം ചെയ്തു. ആത്മാക്കളെ മനസ്സിലാക്കുവാനുള്ള കഴ!   Read More of this news...

കോട്ടയം അതിരൂപതയ്ക്ക് അഭിമാന നിമിഷം: മാർ കുര്യൻ വയലുങ്കൽ അഭിഷിക്തനായി

കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ റസ്സിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയും പാപ്പുവാ ന്യു ഗിനിയായുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി മാർ കുര്യൻ വയലുങ്കൽ അഭിഷിക്തനായി. വത്തിക്കാൻ നയതന്ത്ര പ്രതിനിധികളുടെയും ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും മേലദ്ധ്യക്ഷൻമാരുടെയും വൈദിക സന്ന്യസ്ത അൽമായ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ നടത്തപ്പെട്ട മെത്രാഭിഷേക ശുശ്രൂഷകൾക്ക് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു.ഈജിപ്തിലെ മുൻ നുൺഷ്യോ ആർച്ച് ബിഷപ്പ് മൈക്കിൾ ലൂയിസ് ഫിറ്റ്‌സ്‌ജെറാൾഡും സി.ബി.സി.ഐ സെക്രട്ടറി ജനറൽ റൈറ്റ്. റവ. ഡോ. തെയഡോർ മസ്‌ക്കെരാനാസും സഹകാർമ്മികരായിരുന്നു. കോട്ടയം അതിമെത്രാസനമന്ദിരത്തിൽനിന്ന് മാർ കുര്യൻ വയലുങ്കലിനെ പ്രദക്ഷിണമായി കത്തീഡ്രൽ ദൈവാലയത്തിലേക്ക് ആനയിച്ചതോടെയാണ് മെത്രാഭിഷേക ശുശ്രൂഷകൾക്ക് തുടക്കമായത്. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഏവർക്കും സ്വാഗതം അർപ്പിച്ചു. തുടർന്ന് മാർ കുര്യൻ വയലുങ്കലിനെ റസ്സിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയും പാപ്പുവാ ന്യു ഗിനിയായുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ നിയമനപത്രം ഇന്ത്യയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ കൗൺസിലർ റവ. മോൺസിഞ്ഞോർ മൗറോ ലാല്ലി വായിച്ചു.പ്രസ്തുത നിയമന ഉത്തരവിന്റെ ഇംഗ്ലീഷ് പരിഭാഷ കോട്ടയം അതിരൂപതാ ചാൻസിലർ റവ. ഡോ. തോമസ് കോട്ടൂർ വായിച്ചു. തുടർന്ന് നിയുക്ത മെത്രാപ്പോലീത്ത രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ വന്ദിച്ച് പ്രാർത്ഥിക്കുകയും വിശ്വാസ പ്രഖ്യാപനം നടത്തുകയും ചെയ്തു. കോട്ടő   Read More of this news...

ഫ്രാന്‍സീസ് പാപ്പായുടെ പതിനഞ്ചാം വിദേശ അപ്പസ്തോലിക പര്യടനം

ഫ്രാന്‍സീസ് പാപ്പാ  പതിനഞ്ചാം വിദേശ അപ്പസ്തോലിക പര്യടനം ബുധനാഴ്ച (27/07/16) ആരംഭിക്കും.     പോളണ്ടിലെ ക്രക്കോവ് പട്ട​ണം വേദിയാക്കി, ആഗോളസഭാതലത്തില്‍ ചൊവ്വാഴ്ച ആരംഭിച്ച മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തില്‍ പങ്കെടുക്കുകയാണ് പാപ്പായുടെ ഈ പഞ്ചദിന സന്ദര്‍ശനത്തിന്‍റെ മുഖ്യലക്ഷ്യം.പാപ്പായുടെ, ഞായറാഴ്ച സമാപിക്കുന്ന ഈ ഇടയസന്ദര്‍ശനം ക്രക്കോവ്, ചെസ്തക്കോവ, ഓഷ്വിയെചിം എന്നീ പട്ടണങ്ങളില്‍ ഒതുങ്ങിനില്ക്കും     ബുധനാഴ്ച റോമിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 5.30ന് ആണ് ഫ്രാന്‍സീസ് പാപ്പാ റോമിനടുത്തുള്ള ഫ്യുമിച്ചീനൊയില്‍ സ്ഥിതിചെയ്യുന്ന ലെയൊണാര്‍ദൊ ദ വിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അല്‍ ഇത്താലിയയുടെ വ്യോമയാനത്തില്‍, എയര്‍ബസ് 321 ല്‍, ക്രക്കോവിലേക്കു പുറപ്പെടുക. ഇന്ത്യയിലെ സമയം രാത്രി 7.30 ഓടെ പാപ്പാ ക്രക്കോവി‍ല്‍ എത്തിച്ചേരും.     നാസികള്‍ യഹൂദരെ കൂട്ടക്കുരുതികഴിച്ച ഓഷ്വ്വിറ്റ്സ്-ബിര്‍ക്കെനവു തടങ്കല്‍ പാളയങ്ങള്‍ സന്ദര്‍ശനം പാപ്പായുടെ സന്ദര്‍ശനാജണ്ടയില്‍ ഉണ്ട്.     ശനിയാഴ്ച യുവജനങ്ങളുമൊത്തുള്ള പ്രാര്‍ത്ഥനാ ജാഗരം, ഞായറാഴ്ച മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന്‍റെ സമാപനംകുറിക്കുന്ന സാഘോഷമായ ദിവ്യബലിയര്‍പ്പണം എന്നിവയാണ് പാപ്പായുടെ മുഖ്യപരിപാടികള്‍.ഈ ഇടയസന്ദര്‍ശനവേളയില്‍ പാപ്പാ വ്യോമകരമാര്‍ഗ്ഗങ്ങളിലൂടെ മൊത്തം 2500 ഓളം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.ഞായറാഴ്ച രാത്രി പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.Source: Vatican Radio   Read More of this news...

യുവതയ്ക്ക് മാര്‍പ്പാപ്പായുടെ ആശിസ്സുകള്‍

പോളണ്ടിലെ ക്രക്കോവ് നഗരത്തിലേക്ക് വിശ്വാസതീര്‍ത്ഥാടനം നടത്തുന്ന യുവതീയുവാക്കള്‍ക്ക് മാര്‍പ്പാപ്പായുടെ ആശിസ്സുകള്‍.     ചൊവ്വാഴ്ച (26/07/16) മുതല്‍ ഞായറാഴ്ചവരെ (31/07/16) നീളുന്ന മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന യുവതയ്ക്ക് ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (25/07/16) ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ആശീര്‍വ്വാദമേകിയത്.‌     പ്രിയ യുവജനമെ, വിശ്വാസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും തീര്‍ത്ഥാടനമായി ഭവിക്കുന്നതിന് ക്രക്കോവിലേക്കുള്ള നിങ്ങളുടെ യാത്രയെ ഞാന്‍ ആശീര്‍വ്വദിക്കുന്നു എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. Source: Vatican radio   Read More of this news...

സമ്പദ്ഘടന പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുതീര്‍ക്കുന്നതിനുള്ളതല്ല

 സമ്പദ്ഘടന പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുതീര്‍ക്കുന്നതിനുള്ളതല്ല, പ്രത്യുത, മനുഷ്യവ്യക്തിയുടെ സംപൂര്‍ണ്ണ സാക്ഷാത്ക്കാരത്തിനും യഥാര്‍ത്ഥവികസനത്തിനും ഉതകുന്നതായിരിക്കണമെന്ന് മാര്‍പ്പാപ്പാ.     പോളണ്ടിലെ ക്രക്കോവിലുള്ള യഗില്ല്യോണിയന്‍ സര്‍വ്വകലാശാലയില്‍ തിങ്കളാഴ്ച (25/07/16) സൃഷ്ടിയുടെ പരിപാലനത്തെ അധികരിച്ച് ലൗദാത്തൊ സി, അങ്ങേയ്ക്കു സ്തുതി എന്ന തന്‍റെ ചാക്രികലേഖനത്തെ ആധാരമാക്കി സംഘടിപ്പിക്കപ്പെട്ട ഒരു ചര്‍ച്ചായോഗത്തിന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ വഴി അയച്ച സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.     നരകുലത്തിന്‍റെ യാത്രയില്‍ അകമ്പടിയായുള്ള സംഹാരത്തിന്‍റെയും മൃത്യുവിന്‍റെയും അടയാളങ്ങള്‍ മനസ്സിലാക്കേണ്ടിതിന്‍റെ ആവശ്യകതയും പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.     "ലൗദാത്തൊ സി: സാകല്യ പരിസ്ഥിതി വിജ്ഞാനം - യുവജനം മാറ്റത്തിന്‍റെ   നായകര്‍" എന്നതായിരുന്നു ഈ ഏകദിന ചര്‍ച്ചായോഗത്തിന്‍റെ വിചിന്തന പ്രമേയം.     അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ സ്തനിസ്ലാവ് റൂല്‍ക്കൊ ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ ഇതില്‍ പങ്കെടുത്തു.     സമ്പദ്ഘടനയെ കൈകാര്യം ചെയ്യുന്നതിനും സകലര്‍ക്കും തൊഴില്‍ ഉറപ്പുനല്കുക എന്ന ലക്ഷ്യത്തോടുകൂടിയ ഒരു വികസന പ്രക്രിയില്‍ മുന്നേറുന്നതിനും കൂടുതല്‍ സമത്വപൂര്‍ണ്ണവും സ്ഥായിയുമായ നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതിന്‍റെ   പ്രാധാന്യം ഈ ചര്‍ച്ചായോഗം എടുത്തുകാട്ടി.     അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയും ക്രക്കോവിലെ ജോണ്‍പോള്‍ രണ്ടാമന്‍ കത്തോലിക്കാസര്‍വ്വകലാശാലയും 2016 ലെ യുവജനസംഗമ സംഘാടനസമിതിയും സംയുക്തമാ   Read More of this news...

വിദ്വേഷത്തെ അതിജീവിക്കുന്ന സ്‌നേഹം

ബാറ്റൻ റോഗ്: പ്രാർത്ഥനയാണ് ദുരന്തങ്ങളോടുള്ള ഏറ്റവും ശക്തമായ പ്രത്യുത്തരമെന്ന് ബാറ്റൻ റോഗ് ബിഷപ് റോബർട്ട് മ്യുൻച്. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിനോട് പ്രതികരിക്കുകയായിരുന്നു ബിഷപ്.ദുരന്തങ്ങളിൽ നിന്ന് എന്ത് നന്മയാണ് ഉണ്ടാവുക എന്ന ചോദ്യത്തിന് ദൈവവചനത്തിന് മാത്രമാണ് ഉത്തരം നൽകാൻ സാധിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. നമ്മുടെ വിശ്വാസത്തെ ഇളക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം വിശുദ്ധഗ്രന്ഥത്തിന് മാത്രമാണ് നൽകാൻ സാധിക്കുന്നത്. കർത്താവായ യേശു ക്രിസ്തു തന്നെയാണ് അതിനുള്ള ഉത്തരം. യേശുവിൽ ആത്യന്തികമായി പ്രത്യാശ നിരാശയ്ക്കുമേൽ വിജയം വരിക്കുന്നു. സ്‌നേഹം വിദ്വേഷത്തിനുമേലും പുനരുത്ഥാനം മരണത്തിനുമേലും വിജയം വരിക്കുന്നു; ബിഷപ് വ്യക്തമാക്കി.ഒരു കറുത്ത വർഗക്കാരന് പോലീസ് വെടിവെയ്പ്പിൽ മാരകമായി പരിക്കേറ്റതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിലാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചത്. സമൂഹത്തിൽ നിലനിൽക്കുന്ന സമാധാനം യാഥാർത്ഥ്യമാകുന്നതിനായി രൂപതാതലത്തിൽ പ്രാർത്ഥനാവാരം ആചരിക്കാനും തീരുമാനിച്ചു.Source: Sunday Shalom   Read More of this news...

ക്രാക്കോ അണിഞ്ഞൊരുങ്ങി കാരുണ്യവേദിയില്‍ തിരിതെളിഞ്ഞു

പോളണ്ടിലെ ക്രാക്കോ നഗരമാണ് ജൂബിലിവത്സരത്തിലെ ലോക യുവജനസംഗമത്തിന് ആതിഥ്യം നല്കുന്നത്. 31-ാമത് സംഗമം ജൂലൈ 26-ാം തിയതി ചെവ്വാഴ്ച വൈകുന്നരത്തെ ബലിയര്‍പ്പണത്തോടെ തുടക്കമായി. ബുധനാഴ്ച വൈകുന്നേരം പാപ്പാ ഫ്രാന്‍സിസിസ് മേളയ്ക്കെത്തുന്നതോടെ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടും. 31-ന് ഞായറാഴ്ചയാണ് സമാപിക്കുന്നത്.ലോകത്തിന്‍റെ നാല് അതിര്‍ത്തികളില്‍നിന്നുമായി 30 ലക്ഷത്തോളം യുവജനങ്ങളാണ് ക്രാക്കോയില്‍ എത്തിയിരിക്കുന്നത്. ജൂബിലിവത്സരത്തിലെ അത്യപൂര്‍വ്വമായ ഈ കാരുണ്യസംഗമത്തിലൂടെ ലോകത്തിന് യുവജനങ്ങള്‍ കാഴ്ചവയ്ക്കുന്നത് കൂട്ടായ്മയുടെ സാക്ഷ്യവും സുവിശേഷസ്നേഹവുമാണെന്ന് ഉദ്ഘാടന സമൂഹബലിയര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികനായിരുന്ന ക്രാക്കോയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് ജീവിഷ് പ്രസ്താവിച്ചു.ക്രാക്കോ നഗരത്തോടു മുട്ടിക്കിടക്കുന്ന  വിസ്തൃതമായ ബ്ലോഞ്ഞ പാര്‍ക്കാണ് (Blonia Park) ലോകയുവജന സംഗമത്തിന്‍റെ പ്രധാനവേദി. 'കാരുണ്യവേദി'  Camp of Mercy എന്നാണ് 80 ഏക്കര്‍ വിസ്തൃതിയുള്ള മനോഹരമായ പുല്‍പ്പുറമുള്ള താഴ്വാരം നാമകരണം ചെയ്തിരിക്കുന്നത്. മേച്ചില്‍പ്പുറമായിരുന്ന ബ്ലോഞ്ഞ താഴ്വാരം, 19-ാം നൂറ്റാണ്ടില്‍ സംഗമവേദിയായി മാറി. നോര്‍ബടൈന്‍ സന്ന്യാസിനികള്‍ക്ക് സമ്പന്നനില്‍നിന്നും ഇഷ്ടദാനമായി കിട്ടിയ ഭൂമിയായിരുന്നു. പിന്നീട് സന്ന്യാസിനികള്‍ അത് നഗരാധിപരുമായി കൈമാറ്റംചെയ്തതിന് ചരിത്രമുണ്ട്.വലിയ സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും വേദിയായ ബ്ലോനിയ പാര്‍ക്കില്‍ 1979, 1983, 1987, 1997, 2002 എന്നീ വര്‍ഷങ്ങളില്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും, 2006-ല്‍ സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ടും സമൂഹബലിയര്‍പ്പിച്ചിട്ടുള്ള പുണ്യഭൂമിയാണ്. ജൂലൈ 27-ന് കാരുണ്യത്തിന്‍റെ സന്ദേശവുമായി പാപ്പാ ഫ   Read More of this news...

ക്രാക്കോവിൽ ഇറാക്കി യുവജനങ്ങളുടെ സാക്ഷ്യം

റോം: രണ്ട് ബിഷപ്പുമാരും 10 വൈദികരും നിരവധി സന്യാസിനികളും ഉൾപ്പെടെ 315 പേരടങ്ങുന്ന ഇറാക്കി യുവജനങ്ങൾ മൂന്ന് സംഘമായി ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കുന്നു. ക്രാക്കോവിലെ മണ്ണിൽ പീഡിതസഭയുടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്ന സംഘാംഗങ്ങൾ യുവജനസമ്മേളനത്തിനെത്തുന്നവർക്ക് ശക്തമായ ക്രൈസ്തവ സാക്ഷ്യമായി മാറും.ഇർബിൽ, ബാഗ്ദാദ്, കിർക്കുക്ക്,ദോഹുക്ക് - തുടങ്ങി ഐഎസ് അഴിഞ്ഞാടിയ നഗരങ്ങളുൾപ്പെടെ ഇറാക്കിൽ നിന്നെമ്പാടുമെത്തുന്ന യുവജനങ്ങളുടെ വെറുപ്പോ പകയോ ഇല്ലാത്ത മുഖങ്ങൾ തന്നെയാവും ഏറ്റവും വലിയ സാക്ഷ്യമെന്ന് യുവജനസംഘത്തെ ഏകോപിപ്പിക്കുന്ന ഫാ. റായാൻ അറ്റൊ പറഞ്ഞു. സംഘാംഗങ്ങളിൽ പകുതിയിലധികം പേർ അഭയാർത്ഥികളായി ജീവിക്കുന്നവരാണ്. വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് യുവജനങ്ങൾ യാത്രാക്കൂലി കണ്ടെത്തിയത്.അതേസമയം പ്രതിസന്ധിയുടെ കാലഘട്ടത്തിൽ വിശ്വാസം നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുക എന്നുള്ളത് വെല്ലുവിളി തന്നെയാണെന്ന് ഫാ. അറ്റൊ പങ്കുവച്ചു. പൂർവികർ പകർന്ന് തന്ന വിശ്വാസമാണ് ഞങ്ങളെ പിടിച്ചു നിറുത്തുന്നത്. കൂദാശകളും പ്രാർഥനകളും വഴി ഞങ്ങൾ വിശ്വാസത്തിൽ വളരുന്നു. അത് മാത്രമാണ് ഞങ്ങൾക്കുള്ളത്. വരുന്ന തലമുറകൾക്കായി ഞങ്ങൾ വിശ്വാസം കാത്ത് സൂക്ഷിക്കുന്നു; യുവജനങ്ങളുടെ വികാരം ഫാ. അറ്റൊ പങ്കുവച്ചു.Source: Sunday Shalom   Read More of this news...

മദർ തെരേസ നാമകരണം വത്തിക്കാനിൽ ഫോട്ടോ പ്രദർശനം

കൊൽക്കത്ത: മദർ തെരേസയുടെ നാമകരണത്തോടനുബന്ധിച്ച് മദറിന്റെ ആതുര ശുശ്രൂഷാമേഖലയെപ്പറ്റിയുള്ള ഫോട്ടോപ്രദർശനവും സംഗീതയജ്ഞവും വത്തിക്കാനിൽ നടക്കും.ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ കൗണ്ടിയസിൻഹയുടെ നേതൃത്വത്തിലാണ് വത്തിക്കാൻ സിറ്റി ഉൾപ്പെടെ 11 സ്ഥലങ്ങളിൽ ഈ പ്രദർശനം നടത്തുന്നത്. 'ദി സെയിന്റ് ഗുഡ് പ്രൊജക്ട്' എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്.കൊൽക്കത്തയിൽ 45 വർഷം മദർ തെരേസ സേവനം ചെയ്ത സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള നിരാശ്രയരുടെയും രോഗികളുടെയും നൊമ്പരങ്ങളും സങ്കടങ്ങളുമാണ് ഈ ഫോട്ടോ പ്രദർശനത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. കൊൽക്കത്തയിലെ ലോകപ്രസിദ്ധമായ വിക്‌റ്റോറിയ മെമ്മോറിയൽ ഹൗറ ബ്രിഡ്ജ് മുതലായവയെ മനഃപൂർവം ഈ പ്രദർശനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഫോട്ടോഗ്രാഫർ സിൻഹ സൂചിപ്പിച്ചു. അതിനുപകരം ഏഷ്യായിലെ ഏറ്റവും വലിയ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന സോണാഗഞ്ച്, പൂമാർക്കറ്റ്, കുമരത്തോളി മുതലായ ചേരിപ്രദേശങ്ങളിലെ ജീവിത സ്പന്ദനങ്ങളെയാണ് ചിത്രീകരിച്ചിട്ടുള്ളത്. മദർ തെരേസ ഇവിടെയെല്ലാം തന്റെ ആതുരശുശ്രൂഷാദൗത്യം നിർവഹിച്ചിരുന്നു.സംഗീതജ്ഞൻ അമലൻ ഗുഹായുടെ നേതൃത്വത്തിൽ കൊൽക്കത്തയെപ്പറ്റിയുള്ള വിവരണവുമായി സംഗീതയജ്ഞവും വത്തിക്കാനിലെ തെരുവുകളിൽ നടക്കും.Source: Sunday Shalom   Read More of this news...

അവേപ്രൊയില്‍ പുതിയ 9 നിയമനങ്ങള്‍ Agency for the Evaluation and Promotion of Quality in Ecclesiastical Universities and Faculties (AVEPRO)

സഭയുടെ കീഴില്‍ വരുന്ന സര്‍വ്വകലാശാലകളുടെയും വിദ്യാപീഢങ്ങളുടെയും നിലവാരം പരിശോധിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായു രൂപം കൊ‌ടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിന്‍റെ ഭരണസമിതിയിലേക്ക് പുതിയ 9 അംഗങ്ങളെ ഫ്രാന്‍സീസ പാപ്പാ തിങ്കളാഴ്‍ച (25/07/16) നാമനിര്‍ദ്ദേശം ചെയ്തു.     AVEPRO              അവേപ്രൊ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ വിഭാഗത്തിന്‍റെ പ്രസിഡന്‍റായ ഈശോസഭാ വൈദികന്‍ ഫ്രാങ്കൊ ഇമോദ ഉള്‍പ്പടെയുള്ള ഈ 9 പേരുടെ കാലാവധി 5 വര്‍ഷമാണ്.     2007 സെപ്റ്റംബര്‍ 19 ന് ബൈനഡിക്ട് പതിനാറാമന്‍ പാപ്പായാണ് AVEPROയ്ക്ക് രൂപം നല്കിയത്.Source: Vatican Radio   Read More of this news...

ഭീകരപ്രവര്‍ത്തനത്തിനെതിരെ പാപ്പാ "ഇന്‍സ്റ്റഗ്രാമില്‍"

ഭീകരപ്രവര്‍ത്തനം ഇനിയൊരിക്കലും അരുത് - പാപ്പായുടെ ഇന്‍സ്റ്റഗ്രാം സന്ദേശം.ഛായാചിത്രങ്ങളിലൂടെയും ഹ്രസ്വ ചലച്ചിത്രങ്ങളിലൂടെയും സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള സാമൂഹ്യവിനിമയോപധിയായ ഇന്‍സ്റ്റഗ്രാമിലും തന്‍റെ  സാന്നിധ്യമറിയിച്ചിരിക്കുന്ന ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ചയാണ് ഭീകരാക്രമണങ്ങള്‍ക്കെതിരെ ഈ ഉപാധിയിലൂടെ പ്രതികരിച്ചത്.കൈപാദങ്ങള്‍ ചേര്‍ത്തുവച്ച് ശിരസ്സുനമിച്ച് മുട്ടിന്മേല്‍ നിന്ന് പാപ്പാ  പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് ​ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നത്.ലോകത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കിരകളായ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദയവുചെയ്തു ഇനിയൊരിക്കലും ഭീകരപ്രവര്‍ത്തനം ഉണ്ടാകരുത്. എന്നാണ് പാപ്പാ അതില്‍ ചേര്‍ത്തിരിക്കുന്ന സന്ദേശം.ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ അരങ്ങേറുന്ന ഭീകരാക്രമണങ്ങളുടെ, പ്രത്യേകിച്ച്, അഫ്‍ഖാനിസ്ഥാന്‍റെ  തലസ്ഥാനമായ കാബൂളില്‍  ശനിയാഴ്ച (23/07/16) രാവിലെ 80 ലേറെ ആളുകളും ഇറാക്കില്‍ 10 ലേറെപ്പേരും വധിക്കപ്പെട്ടതുമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പായുടെ പ്രാര്‍ത്ഥനയടങ്ങിയ ഈ ഇന്‍സ്റ്റഗ്രാം സന്ദേശം.Source: Vatican Radio   Read More of this news...

മ്യൂണിക്ക് വെടിവെയ്പ്പുദുരന്തത്തില്‍ വേദനിക്കുന്ന പാപ്പാ

ജര്‍മ്മനിയിലെ മ്യൂണിക്കിലെ ഒരു പൊതു കച്ചവടസ്ഥലത്ത്, ഷോപ്പിംഗ് മാളില്‍ വെള്ളിയാഴ്ച (22/07/16)യുണ്ടായ വെടിവെയ്പുദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.     ഫ്രാന്‍സീസ് പാപ്പായുടെ അനുശോചനമറിയിക്കുന്ന കമ്പിസന്ദേശം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ മ്യൂണിക്-ഫ്രൈസിംഗ് അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്നാഡ് മാര്‍ക്സിന് അയച്ചുകൊടുത്തു.     കൂടുതലും യുവജനങ്ങള്‍ ഇരകളായിത്തീര്‍ന്ന അതിദാരുണമായ ഈ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത പാപ്പാ ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും ഈ ദുരന്തത്തെ അതിജീവിച്ചവരുടെയും ഈ ആക്രമണത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവരുടെയും വേദനയില്‍ പാപ്പാ പങ്കുചേരുകയും തന്‍റെ സാമീപ്യം പാപ്പാ അവര്‍ക്കുറപ്പുനല്കുകയും ചെയ്യുന്നുവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിക്കുന്നു.     ഈ ആക്രമണത്തില്‍ മുറിവേറ്റവരേയും അനുസ്മരിക്കുന്ന പാപ്പാ ഈ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആത്മവിനെ ദൈവത്തിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു.     ഈ ദുരന്തവേളയില്‍ കരുതലോടെയും ഉദാരതയോടും സഹായഹസ്തം നീട്ടിയ സുരക്ഷാസേനയുള്‍പ്പടെയുള്ള സകലരോടും പാപ്പാ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.     ജര്‍മ്മന്‍ ഇറാനിയന്‍ വംശജനായ ഡേവിഡ് അലി സൊണ്‍ബോളി എന്ന പതിനെട്ടുകാരനായിരുന്നു 7 കൗമാരപ്രായക്കാരുള്‍പ്പടെ 9 പേരുടെ ജീവനെടുത്ത വെടിവെയ്പ്പു നടത്തിയത്. വിഷാദരോഗിയായിരുന്നെന്നു പറയപ്പെടുന്ന ആക്രമി സ്വയം വെടിവെച്ചു മരിക്കുകയും ചെയ്തു. ഷോപ്പിംഗ് മാളിലെ മാക്ഡൊണാള്‍ഡ്   റസ്റ്ററന്‍റിലായിരുന്നു വെടിവെയ്പ്പാരംഭിച്ചത്.     നോര്‍വേയില്‍ ആന്ദ്രെ ബ്രീവിക് എന്ന വംശീയ കൊലയാളി 77 പേരെ വെടി   Read More of this news...

ക്രൈസ്തവർക്കുനേരെ നടമാടുന്ന ക്രൂരത വംശഹത്യക്കതീതം: മാർപാപ്പ

വത്തിക്കാൻ സിറ്റി: ലോകമെമ്പാടും ക്രൈസ്തവർക്കുനേരെ നടമാടുന്ന ക്രൂരതകൾ വംശഹത്യ എന്ന വാക്കിൽ ഒതുക്കി നിർത്താനാവാത്തതാണെന്ന് ഫ്രാൻസിസ് പാപ്പ. റോമിലെ നസ്രത്ത് യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥികളോട് സംവദിക്കവേയാണ് ക്രൈസ്തവ വിരുദ്ധ അക്രമണങ്ങൾക്കെതിരെ പാപ്പ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.'പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന അക്രമങ്ങളെ വംശഹത്യ എന്ന വാക്കിൽ ഒതുക്കുന്നതിനോട് എനിക്ക് വിയോജിപ്പ്. അതിലും അപ്പുറമായാണ് ഈ രാജ്യങ്ങളിൽ സംഭവിക്കുന്ന വസ്തുതകൾ. ക്രൈസ്തവരുടെ വിശ്വാസത്തിലുള്ള വിധേയത്വത്തെമാത്രം അടിസ്ഥാനപ്പെടുത്തി നടത്തുന്ന ആക്രമണമായി വേണം ഇതിനെ കാണാൻ,' അസന്നിഗ്ദ്ധമായി പാപ്പ പ്രസ്താവിച്ചു.സിറിയയിലും ഇറാഖിലും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ നിവേദനം സമർപ്പിച്ച സാഹചര്യത്തിൽ പാപ്പയുടെ പ്രസ്താവനയ്ക്ക് ദൂരവ്യാപകമായ പ്രതിഫലനമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് നിരീക്ഷകർ. പ്രമുഖ സന്നദ്ധ സംഘടനയായ 'സിറ്റിസൺഗോ'യുടെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനത്തിൽ നാലു ലക്ഷത്തിൽപ്പരംപേരാണ് ഒപ്പിട്ടിരിക്കുന്നത്.ലിബിയൻ കടൽതീരത്തുവെച്ച് ഐസിസ് തീവ്രവാദികൾ കഴുത്തറുത്തുകൊന്ന കോപ്റ്റിക് ക്രൈസ്തവരെയും പാപ്പ പ്രത്യേകം പരാമർശിച്ചു.ദൈവശാസ്ത്ര പണ്ഡിതന്മാരല്ലായിരുന്നുവെങ്കിലും വിശ്വാസത്തിന്റെ ഉത്തമ സാക്ഷികളായിരുന്നു അവർ. വീരോചിതമായാണ് അവർ ക്രിസ്തുവിനുവേണ്ടി തങ്ങളുടെ ജീവൻ വെടിഞ്ഞത്. ലിബിയയുടെ കടൽതീരത്ത് മരിച്ചു വീണ വിശ്വാസികൾ പ്രദർശിപ്പിച്ചത് ധീരതയാണ്. പരിശുദ്ധാത്മാവാണ് അവർക്ക് ഈ ധീരത ദാനമായി നൽകിയതെന്നും പാപ്പ പറഞ്ഞു.സംവാദത്തിന്റെ ഭാഗമായി, സഭയും സമൂഹ   Read More of this news...

...
16
...