News & Events

മ്യൂണിക്ക് വെടിവെയ്പ്പുദുരന്തത്തില്‍ വേദനിക്കുന്ന പാപ്പാ

ജര്‍മ്മനിയിലെ മ്യൂണിക്കിലെ ഒരു പൊതു കച്ചവടസ്ഥലത്ത്, ഷോപ്പിംഗ് മാളില്‍ വെള്ളിയാഴ്ച (22/07/16)യുണ്ടായ വെടിവെയ്പുദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.     ഫ്രാന്‍സീസ് പാപ്പായുടെ അനുശോചനമറിയിക്കുന്ന കമ്പിസന്ദേശം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ മ്യൂണിക്-ഫ്രൈസിംഗ് അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്നാഡ് മാര്‍ക്സിന് അയച്ചുകൊടുത്തു.     കൂടുതലും യുവജനങ്ങള്‍ ഇരകളായിത്തീര്‍ന്ന അതിദാരുണമായ ഈ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത പാപ്പാ ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും ഈ ദുരന്തത്തെ അതിജീവിച്ചവരുടെയും ഈ ആക്രമണത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവരുടെയും വേദനയില്‍ പാപ്പാ പങ്കുചേരുകയും തന്‍റെ സാമീപ്യം പാപ്പാ അവര്‍ക്കുറപ്പുനല്കുകയും ചെയ്യുന്നുവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിക്കുന്നു.     ഈ ആക്രമണത്തില്‍ മുറിവേറ്റവരേയും അനുസ്മരിക്കുന്ന പാപ്പാ ഈ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആത്മവിനെ ദൈവത്തിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു.     ഈ ദുരന്തവേളയില്‍ കരുതലോടെയും ഉദാരതയോടും സഹായഹസ്തം നീട്ടിയ സുരക്ഷാസേനയുള്‍പ്പടെയുള്ള സകലരോടും പാപ്പാ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.     ജര്‍മ്മന്‍ ഇറാനിയന്‍ വംശജനായ ഡേവിഡ് അലി സൊണ്‍ബോളി എന്ന പതിനെട്ടുകാരനായിരുന്നു 7 കൗമാരപ്രായക്കാരുള്‍പ്പടെ 9 പേരുടെ ജീവനെടുത്ത വെടിവെയ്പ്പു നടത്തിയത്. വിഷാദരോഗിയായിരുന്നെന്നു പറയപ്പെടുന്ന ആക്രമി സ്വയം വെടിവെച്ചു മരിക്കുകയും ചെയ്തു. ഷോപ്പിംഗ് മാളിലെ മാക്ഡൊണാള്‍ഡ്   റസ്റ്ററന്‍റിലായിരുന്നു വെടിവെയ്പ്പാരംഭിച്ചത്.     നോര്‍വേയില്‍ ആന്ദ്രെ ബ്രീവിക് എന്ന വംശീയ കൊലയാളി 77 പേരെ വെടി   Read More of this news...

മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനത്തോടനുബന്ധിച്ച് ചലച്ചിത്രോത്സവം

വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെ വിശുദ്ധപദപ്രഖ്യാപനത്തോടനുബന്ധിച്ച് ഒരു ചലച്ചിത്രോത്സവത്തിന് ഇക്കൊല്ലം ആഗസ്റ്റ് 26 ന് കല്‍ക്കട്ടയില്‍ തുടക്കമാകും.മദര്‍തെരേസ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, അഥവാ, മദര്‍ തെരേസ ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സംരംഭം ആറു മാസം നീളും.എം ടി ഐ എഫ് എഫ് (MTIFF) എന്നതാണ് ഇതിന്‍റെ ആംഗല ചുരുക്കസംജ്ഞ.ഇന്ത്യയില്‍ നൂറിടങ്ങളില്‍ സംഘടിപ്പിക്കപ്പെ‌ടുന്ന ഈ ചലച്ചിത്രോത്സവം മറ്റ് 50 നാടുകളിലും അരങ്ങേറും.അഗതികളുടെ അമ്മയായ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ ജീവിതം പ്രബോധനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകൃതമായിരിക്കും ഈ ചലച്ചിത്രോത്സവമെന്ന് ഇതിനു നേതൃത്വം നല്കുന്ന സുനില്‍ ലൂക്കാസ് വെളിപ്പെടുത്തി.ആഗോള കത്തോലിക്കാ വിനിമയ സമിതിയുടെ, അഥവാ, വേള്‍ഡ് കാത്തലിക് അസോസ്സിയേഷന്‍റെ ഇന്ത്യാഘടകം ആണ് ഈ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.സെപ്റ്റംബര്‍ നാലിന് വത്തിക്കാനില്‍ വച്ചായിരിക്കും വാഴ്‍ത്തപ്പെട്ട മദര്‍തെരേസ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുക.Source: Vatican Radio   Read More of this news...

മാപ്പു നല്കുമ്പോഴാണ് നമുക്കു മാപ്പു ലഭിക്കുന്നത് : പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണം

ജൂലൈ 24-ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് ലൂക്കായുടെ സുവിശേഷഭാഗത്തെ (ലൂക്ക 11, 1-13) ആധാരമാക്കി നല്കിയ പ്രഭാഷണം താഴെ ചേര്‍ക്കുന്നു. ക്രിസ്തു പഠിപ്പിച്ച, സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയെക്കുറിച്ച് ശ്രദ്ധേയവും തനിമയാര്‍ന്നതുമായ വിചിന്തനമാണ് പാപ്പാ നല്കിയത്.   പ്രിയ സഹോദരങ്ങളേ,  ഏകാന്തമായി പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിന്‍റെ ചിത്രമാണ് വിശുദ്ധ ലൂക്കാ സുവിശേഷഭാഗത്ത് വരച്ചുകാട്ടുന്നത് (ലൂക്ക 11, 1-13). പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍... "ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ! കര്‍ത്താവേ," എന്ന് ശിഷ്യന്മാര്‍ അവിടുത്തോട് ആവശ്യപ്പെട്ടു. (1). അപ്പോള്‍ അവിടുന്നു പറഞ്ഞു. പ്രാര്‍ത്ഥിക്കുമ്പോള്‍.... "പിതാവേ...!" എന്നു വിളിച്ചു പ്രാര്‍ത്ഥിക്കണം (2). ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ സൂത്രവാക്കാണ്, പിതാവ്.ജീവിതത്തില്‍ ഉടനീളം തനിക്ക് പ്രേരണയും പ്രചോദനവുമായ പിതാവുമായി സംവാദത്തിലൂടെ  വളര്‍ത്തുന്ന ആത്മബന്ധത്തിന്‍റെ സൂത്രവാക്യമാണിത് പിതാവ്! നിങ്ങള്‍ക്കും എനിക്കുമായി, സകലര്‍ക്കുമായി അവിടുന്നു പഠിപ്പിച്ച വാക്കാണിത്. 'പിതാവ്..' എന്ന സംജ്ഞയോട് മറ്റു രണ്ടു അഭ്യര്‍ത്ഥനകള്‍കൂടി ക്രിസ്തു കൂട്ടിച്ചേര്‍ക്കുന്നു. "അങ്ങയുടെ നാമം പൂജിതമാകണമേ!"  "അങ്ങയുടെ രാജ്യം വരണമേ!!" (2). ക്രിസ്തുവിന്‍റെ ഈ പ്രാര്‍ത്ഥന, സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥന അങ്ങനെ ദൈവത്തിന് ഏറ്റവും സമുന്നതമായ സ്ഥാനം നല്കുന്ന പ്രാര്‍ത്ഥനയാണെന്നു മനസ്സിലാക്കാം. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വിശുദ്ധി ലോകത്തിന് പകര്‍ന്നുനല്കിക്കൊണ്ട്, ദൈവരാജ്യം ഈ ഭൂമിയില്‍ മനുഷ്യരുടെമദ്ധ്യേ സമീപസ്ഥമാക്കുകയും, പിതാവായ ദൈവത്തിന്‍റെ സ്നേഹാര്‍ദ്രമായ കര്‍തൃത്ത്വം ഈ പ്രാര്‍ത്ഥനവഴി !   Read More of this news...

ഇടമലക്കുടിയിലേയ്ക്ക് കാരുണ്യം വണ്ടികയറി

  Read More of this news...

സ്നേഹിക്കപ്പെടാത്തവരെ സ്നേഹിക്കാം : പാപ്പാ ഫ്രാന്‍സിസിന്‍റെ ആമുഖവുമായി മദറിന്‍റെ പ്രഭാഷണങ്ങളുടെ പുസ്തകം

പാപ്പാ ഫ്രാന്‍സിസ് എഴുതിയ മുഖക്കുറിപ്പുമായി മദര്‍ തെരേസായുടെ പ്രഭാഷണങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. 'സ്നേഹിക്കപ്പെടാത്തവരെ സ്നേഹിക്കാം...' (Amiamo chi non amato) എന്നാണ് ഗ്രന്ഥത്തിന്‍റെ പേര്. വത്തിക്കാന്‍റെ മുദ്രണാലയവും 'ഏമി' എന്ന ഇറ്റാലിയന്‍ പ്രസാദകരും (Italian Missionary Publication) കൂട്ടുചേര്‍ന്നാണ് പുസ്തകം ജൂലൈ 22-ാം തിയതി വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തിയത്. മൂലരചന ഇറ്റാലിയന്‍ ഭാഷയിലാണ്. മറ്റുഭാഷകളുടെ ഉടനെ പുറത്തിറങ്ങും.1973-ല്‍ മദര്‍ തെരേസ മിലാന്‍ രൂപത സന്ദര്‍ശിക്കവെ നടത്തിയ രണ്ടു ശ്രദ്ധേയമായ പ്രഭാഷണങ്ങളാണ് 'സ്നേഹിക്കപ്പെടാത്തവരെ സ്നേഹിക്കാം...' എന്ന പുസ്തകത്തിന്‍റെ ഉള്ളടക്കം. ആദ്യത്തെ പ്രഭാഷണത്തില്‍ മദര്‍ യുവാക്കളെ അഭിസംബോധനചെയ്യുന്നു. രണ്ടാമത്തേതില്‍ സന്ന്യസ്തരെയും! മുന്‍പൊരിക്കലും പ്രസിദ്ധപ്പെടുത്താത്ത ഈ പ്രഭാഷണങ്ങളില്‍, ഇന്നത്തെ ലോകത്ത് യുവജനങ്ങള്‍ വിഭാഗീതയതയുടെയും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഭിത്തികള്‍ ഭേദിച്ച് കൂട്ടായ്മയുടെ പാലം പണിയുന്നവരാകണമെന്നും, അവര്‍ സമൂഹത്തിലെ പാവങ്ങളെ സ്നേഹിക്കണമെന്നും മദര്‍ ഉദ്ബോധിപ്പിക്കുന്നു.തുടര്‍ന്ന് സന്ന്യസ്തരോടു പറയുന്ന സന്ദേശത്തില്‍ ശ്രദ്ധേയമാകുന്നത്, ലോകത്തെ ഇന്നു മാരകമായി കാര്‍ന്നുതിന്നുന്ന രോഗം കുഷ്ഠമോ, ക്ഷയമോ അല്ല, ഏകാന്തതയും ഒറ്റപ്പെടലുമാണ്. നാം അനുഭവിക്കുന്ന അസ്വസ്ഥതയ്ക്കും യുദ്ധത്തിനും അഭ്യന്തരകലാപത്തിനുമൊക്കെ കാരണം, വസന്തപോലെ പടര്‍ന്നുപിടിക്കുന്ന ഏകാന്തതയുടെ മാനസിക സംഘര്‍ഷവും, അതു കാരണമാക്കുന്ന പിരിമുറുക്കവുമാണ്. മദറിന്‍റെ പ്രഭാഷണത്തിലെ ചിന്തകളാണ്."നവമായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരേതര സ്ഥാപനമല്ല സഭ,  The Church is not a Non- Governmental Organization, മറിച്ച് സഹായഹസ്തം നീട്ടുകയും കരുണയ്ക്കായി കാത്തിő   Read More of this news...

വർദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങളിൽ ഭാരത കത്തോലിക്കാസഭക്ക് ആശങ്ക

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ മേൽ വർദ്ധിച്ചുവരുന്ന പീഢനങ്ങളിലും അവരെ ഒറ്റപ്പെടുത്തുന്ന അനിഷ്ടസംഭവങ്ങളിലും ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ) ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈ 11-ന് ഗുജറാത്തിൽ ഒരു ദളിത് കുടുംബത്തിലെ 7 അംഗങ്ങൾ അതിക്രൂരമായി സാമൂഹ്യവിരുദ്ധരുടെ അക്രമത്തിന് ഇരയായ സംഭവം ഇതിലേറ്റവും അവസാനത്തേതാണ്. ഒറീസ്സായിലെ കാൻഡമാലിൽ എട്ടു വർഷം മുമ്പ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച നരനായാട്ടിന്റെ മുറിവുണങ്ങുന്നതിനു മുമ്പ് അതേ സ്ഥലത്തു തന്നെ ഒരു പെൺകുഞ്ഞുൾപ്പെടെ അഞ്ചുപേർ നിയമപാലകരുടെ വെടിയേറ്റു മരിച്ച സംഭവം അതീവ ദു:ഖകരമാണ്. ഇൻഡ്യൻ ഭരണഘടനയും നിയമവ്യവസ്ഥയും ലംഘിച്ചുകൊണ്ട് ദളിതരുടെ അവകാശത്തിന്മേൽ കടന്നുകയറ്റം നടത്തുന്നതും വ്യക്തിഹത്യ ഉൾപ്പെടെയുള്ള നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ ഒഴിഞ്ഞു നിൽക്കേണ്ടതാണ്.മാംസഭക്ഷണം, പശുസംരക്ഷണം തുടങ്ങിയ വാദങ്ങളുടെമേൽ ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. സാമൂഹികമായ പിന്നാക്കാവസ്ഥയും കടുത്ത അവഗണനയും അനുഭവിക്കുന്ന ദളിത് വിഭാഗങ്ങളുടെ മേൽ ശാരീരികവും മാനസികവുമായ പീഢനങ്ങൾ ഏൽപ്പിക്കുന്നത് മനസ്സാക്ഷിക്ക് ചേരാത്ത കിരാതനടപടികളാണ്. 2014-ൽ നാൽപ്പത്തി ഏഴായിരത്തിലധികം കേസുകളാണ് ഔദ്യോഗിക കണക്കനുസരിച്ച് ദളിതരുടെ മേലുള്ള അക്രമങ്ങളുടെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 29 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ദളിത് വിവേചനം നൈയ്യാമികമായി രാജ്യത്ത് അവസാനിപ്പിച്ചു എങ്കിലും വിവിധ രൂപങ്ങളിലും ഭാവങ്ങളിലും അത് ഇന്നും തുടരുന്നു എന്നതാണ് വാസ്തവം. എല്ലാ മനുഷ്യർ&   Read More of this news...

നസ്രാണി പൈതൃകം ശ്രദ്ധേയമായി

തൃശൂർ: നസ്രാണികലകൾ ഒറ്റവേദിയിൽ അരങ്ങേറിയത് ശ്രദ്ധേയമായി. നസ്രാണി കലകൾ ഈ കാലഘട്ടത്തിലും സന്മാർഗത്തിന്റെ ഉൾക്കാഴ്ച തുറക്കുന്ന വാതിലുകളാണെന്ന് ഉദ്ഘാടകൻ ഫാ. റാഫേൽ ആക്കമറ്റത്തിൽ അഭിപ്രായപ്പെട്ടു. മണ്ണൂത്തി ഇടവകയിലെ നൂറിലധികം കലാകാരന്മാരുടെ പ്രയത്‌നഫലമായിട്ടാണ് നസ്രാണി പൈതൃകം അരങ്ങേറിയത്. പുത്തൻതലമുറയ്ക്ക് പരിചിതമല്ലാത്ത പല കലകളും രംഗത്ത് അവതരിപ്പിക്കപ്പെട്ടു. കാലം മാറുമ്പോൾ നസ്രാണി കലാപൈതൃകം കാത്തുസൂക്ഷിക്കാൻ പുത്തൻ തലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നസ്രാണി പൈതൃകം ഒരുക്കിയതെന്ന് വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ ഫാ. ഫെക്‌സിൻ കൂത്തൂർ, ലിസി ജോൺസൺ എന്നിവർ പ്രസംഗിച്ചു. Source: Sunday Shalom   Read More of this news...

ദൈവികമുഖകാന്തി ദര്‍ശിക്കാന്‍... ധ്യാനാത്മകജീവിതത്തിന്‍റെ ഉള്‍പ്പൊരുളുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം

ധ്യാനാത്മകജീവിതം നയിക്കുന്ന സന്ന്യാസിനികള്‍ക്കുള്ളതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പുതിയ പ്രബോധനം 'ദൈവത്തിന്‍റെ മുഖകാന്തി ദര്‍ശിക്കാന്‍...' Dei Vultum Quaerere!  വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ ജൂലൈ 22-ാം തിയതി വെള്ളിയാഴ്ച വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍  പ്രബോധനത്തിന്‍റെ  വിവിധ ഭാഷാപ്പതിപ്പുകള്‍ പ്രകാശനംചെയ്യപ്പെട്ടു.ആവൃതിയുടെ ആത്മീയ വെളിച്ചമാണ് പാപ്പായുടെ പ്രബോധനത്തിന്‍റെ ഉള്ളടക്കം. മിണ്ടാമഠം, ഏകാന്ത ജീവിതം എന്നിങ്ങനെയുള്ല ജീവിതാന്തുകള്‍ തിരഞ്ഞെടുത്തു ജീവിക്കുന്ന സന്ന്യാസിനികള്‍ക്കുള്ള നവമായ മാര്‍ഗ്ഗരേഖകളാണ് കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്നതെന്ന് സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷ് ഹൊസെ കര്‍ബാലോ പ്രകാശനവേളയില്‍ പ്രസ്താവിച്ചു.ദൈവികമുഖകാന്തിയുടെ വെളിച്ചം പ്രാര്‍ത്ഥനയിലൂടെ ലോകത്തു ജീവിക്കുന്ന മനുഷ്യര്‍ക്കായി പ്രസരിപ്പിക്കുന്നവരാണ് ഏകാന്തതയിലും നിശ്ശബ്ദതയിലും കന്യകാലയത്തിലെ ആവൃതിക്കുള്ളില്‍ ധ്യാനാത്മക ജീവിതം നയിക്കുന്ന സന്ന്യാസിനിമാരെന്ന് പ്രബോധനത്തിന്‍റെ മുഖവുരയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിക്കുന്നു.12-ാം പിയൂസ് പാപ്പാ 1950-ല്‍ പ്രബോധിപ്പിച്ച 'ക്രിസ്തുവിന്‍റെ മണവാട്ടി'(Sposa Christi) എന്ന പ്രബോധനത്തില്‍പ്പിന്നെ,  നീണ്ട 66 വര്‍ഷക്കാലത്തിനുശേഷമാണ് സഭയില്‍ ധ്യാനാത്മക ജീവിതത്തില്‍ സമര്‍പ്പിതരായ സന്ന്യാസിനികളുടെ ആത്മീയ ജീവിതത്തിന്‍റെ സിദ്ധിയും സത്തയും വെളിപ്പെടുത്തന്ന സഭാപ്രബോധനം പുറത്തുവരുന്നത്.'ദൈവിക മുഖകാന്തിയുടെ പ്രകാശസ്രോതസ്സെ'ന്നു പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിക്കുന്ന ധ്യാനാത്മക ജീവിതത്തിന്‍റെ  കാലികമായ പുനര്‍നി!   Read More of this news...

സംഭാഷണത്തിന് സംഭാവനയേകുന്നതിനെന്നും സന്നദ്ധമാണ് പരിശുദ്ധസിംഹാസനം

തെക്കെഅമേരിക്കന്‍ നാടായ, വെനെസ്വേലയില്‍ സംഭാഷണത്തിന് സംഭാവന ഏകുന്നതിനുള്ള സാഹചാര്യങ്ങള്‍ സംജാതമാകുന്ന പക്ഷം പരിശുദ്ധസിംഹാസനം എന്നും അതിന് സന്നദ്ധയാണെന്ന് പരിശുദ്ധസിംഹാനത്തിന്‍റെ  വക്താവ്, ഈശോസഭാവെദികനായ ഫെദറീക്കൊ ലൊംബാര്‍ദി.     സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയുടെ കയത്തിലാണ്ടിരിക്കുന്ന  വെനെസ്വേലയുടെ സര്‍ക്കാരും പ്രതിപക്ഷവും പരിശുദ്ധസിംഹാസനത്തിന്‍റെ   ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി പ്രചരിച്ച വാര്‍ത്തയെ അധികരിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തോടു വെള്ളിയാഴ്ച (22/07/16) പ്രതികരിക്കുകയായിരുന്നു, ഈ മാസം അവസാനം വത്തിക്കാന്‍റെ പ്രസ്സ് ഓഫീസിന്‍റെ   നേതൃത്വസ്ഥനത്തു നിന്നു വിരമിക്കുന്ന, ഫാദര്‍ ലൊംബാര്‍ദി.     ഇത്തരമൊരു ഇടപെടല്‍ വേണമെന്ന അഭ്യര്‍ത്ഥനയെ സംബന്ധിച്ച യാതൊരുവിവരവും വെനെസ്വേലയുടെ ഭാഗത്തുനിന്ന്,  ഇതുവരെ, അന്നാട്ടിലെ അപ്പസ്തോലിക് നണ്‍ഷിയേച്ചറിനൊ വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിനൊ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.     പ്രധാനമായും എണ്ണക്കയറ്റുമതിയിലധിഷ്ഠിതമായ ഒരു സമ്പദ്ഘടനയുള്ള വെനെസ്വേല എണ്ണവിലയില്‍ കുത്തനെയുണ്ടായ ഇടിവിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയും, തല്‍ഫലമായുണ്ടായ ഭക്ഷ്യൗഷധക്ഷാമത്തെ തടര്‍ന്ന് ജനങ്ങളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെ പ്രക്ഷോഭണവുമായി രംഗത്തിറങ്ങുകയും ചെയ്തിരിക്കയാണ്.     ഭക്ഷണവും മരുന്നുകളും തേടി അയല്‍രാജ്യമായ കൊളംബിയയിലേക്ക് ഇക്കഴിഞ്ഞ ശനിയാഴ്ച മാത്രം കടന്നവരുടെ സംഖ്യ 44000 ആണെന്നും ഇങ്ങനെ അതിര്‍ത്തികടന്നെത്തിയിരിക്കുന്നത് ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെ പേരാണെന്നും  കൊളംബിയായുടെ സര്‍ക്കാര്‍ വെളിപ്പെടുത്തി.     ഇന്ധനവിലയിടിവ!   Read More of this news...

ക്രൈസ്തവ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ പതറാത്ത നായിക കാര്‍മെന്‍ കാലംചെയ്തു

സുവിശേഷമൂല്യങ്ങള്‍ മൗലികമായി ജീവിച്ചുകാണിച്ച കാര്‍മന്‍റെ ജീവിതം മാതൃകയാക്കാവുന്നതാണെന്ന് പാപ്പാ ഫ്രാന്‍സിസ്.
    പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു:
ക്രൈസ്തവ ജീവിത നവോത്ഥാന പ്രസ്ഥാനം Neocatechumenate Movement-ന്‍റെ പ്രയോക്താവ്, കാര്‍മന്‍ എര്‍ണാണ്ടസിന്‍റെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു. ക്രിസ്തുവിനോടും സഭയോടുമുള്ള സ്നേഹത്താല്‍ പ്രചോദിതമായിരുന്ന കര്‍മന്‍ എര്‍ണാണ്ടസിന്‍റെ ദൈര്‍ഘ്യമാര്‍ന്ന ജീവിതം ശ്രേഷ്ഠമായിരുന്നെന്ന് പാപ്പാ സന്ദേശത്തില്‍ വിശേഷിപ്പിച്ചു. ക്രൈസ്തവ ജീവിതങ്ങളെ നവീകരിക്കത്തക്കവിധം സുവിശേഷമൂല്യങ്ങള്‍ മൗലികമായി ജീവിച്ചുകാണിച്ച കാര്‍മന്‍റെ മാതൃകയാക്കാവുന്ന ജീവിതത്തിന് പാപ്പാ ദൈവത്തിന് നന്ദിയര്‍പ്പിച്ചു. സഭയോടു ചേര്‍ന്നുനിന്നുകൊണ്ട്, അതിന്‍റെ വളര്‍ച്ചയ്ക്കും നവീകരണത്തിനുമായി അക്ഷീണം സമര്‍പ്പിച്ച കാര്‍മന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.
    സഭയിലെ നവോത്ഥാന പ്രസ്ഥാനം:
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം അറുപതുകളില്‍ (1960) സഭയില്‍ ആരംഭിച്ച ക്രൈസ്തവ ജീവിത നവോത്ഥാന പ്രസ്ഥാനത്തിന്‍റെ (Neo-catechumenate Movement) ആദ്യകാല പ്രയോക്താക്കളില്‍ ഒരാളാണ് സ്പെയിന്‍കാരി, കാര്‍മ്മന്‍ എര്‍ണാണ്ടസ്. വ്യക്തിജീവിത നവീകരണത്തിലൂടെ മൗലികമായി സുവിശേഷമൂല്യങ്ങള്‍ ജീവിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്ക് രൂപംകൊടുക്കുവാനുള്ള തരംഗങ്ങള്‍ തുടങ്ങിയത് സ്പെയിനിലായിരുന്നു.   മാമോദീസായിലൂടെ ആരംഭിക്കുന്ന ക്രൈസ്തവ ജീവിതത്തെ നവീകരിച്ചും, കൂടുതല്‍ ബോദ്ധ്യമുള്ളതാക്കി നവീകരിക്കുകയാണ് ഇന്നും കത്തോലിക്കാ ലോകത്ത് സജീവമായിരിക്കുന്ന 'നെയോ-ക്യാറ്റുക്കുമനേറ്റ്' മാര്‍ഗ്ഗിത്തിന്‍റെ ലക്ഷ്യം.സ്ഥാപകപ്രവര്‍ത്തകരായ കീക്കോ ആര്‍ഗുവ!   Read More of this news...

യുവസാഗരമിളകും

പോളണ്ട്: ക്രാക്കോ നഗരത്തിൽ യുവസാഗരമിളകും. 30 ലക്ഷത്തിലധികംപേർ പങ്കെടുക്കുമെന്ന കണക്കുകൂട്ടലോടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 26 മുതൽ 31 വരെയാണ് ലോക യുവജനസംഗമ ദിനങ്ങൾ.സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ എത്തുന്നുവെന്നതും ജനതയുടെ ആവേശം ഇരട്ടിപ്പിക്കുന്നു. 27ന് എത്തുന്ന ഫ്രാൻസിസ് പാപ്പ ഔദ്യോഗിക സ്വീകരണത്തിനുശേഷം പോളിഷ് പ്രസിഡന്റ് അന്ദ്രേജ് ദൂദയുമായും പോളണ്ടിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തും. 'ഹൃദയവിശുദ്ധിയുളളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും' (മത്തായി 5:8) എന്നതാണ് ആപ്തവാക്യം. 26 ന് പോളണ്ടിലെ ബിഷപ്പുമാരുടെ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ആരംഭം.28ന് മാർപാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്യും. അതിനുമുമ്പ് പോളണ്ടിന്റെ രക്ഷകയായ ബ്ലാക്ക് മഡോണയുടെ രൂപം സ്ഥിതിചെയ്യുന്ന സെസ്‌തോചോവാ പാപ്പ സന്ദർശിക്കും. പോളണ്ടിലെ നാസി പീഡന കേന്ദ്രങ്ങളായിരുന്ന ഓഷ്വിറ്റ്‌സ്, ബുർക്കിനാവ് ക്യാമ്പുകളിലെ സന്ദർശനം 29ന് രാവിലെയാണ്. അവിടെ നടക്കുന്ന പ്രത്യേക അനുസ്മരണശുശ്രൂഷയിൽ പാപ്പ പ്രസംഗിക്കും. തുടർന്ന് അവിടെ അടുത്തുള്ള കുട്ടികളുടെ സർക്കാർ ആശുപത്രി സന്ദർശിക്കുന്ന പാപ്പ വൈകിട്ടുതന്നെ യുവജനങ്ങൾക്കൊപ്പമുള്ള കുരിശിന്റെ വഴിക്കായി ക്രാക്കോവിൽ തിരിച്ചെത്തും.30-ന് ക്രാക്കോവിലെ ഡിവൈൻ മേഴ്‌സി തീർത്ഥകേന്ദ്രത്തിലെ 'കരുണയുടെ കവാട'ത്തിലൂടെ, വിശുദ്ധ ഫൗസ്റ്റീനയെ അടക്കം ചെയ്ത ചാപ്പലിലെത്തി പ്രാർത്ഥിക്കും. സമാപനദിനമായ 31ന് അർപ്പിക്കുന്ന ദിവ്യബലിക്കുശേഷം സംഗമത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓർഗനൈസർമാർ, വോളണ്ടിയർമാർ എന്നിവരെയും സന്ദർശിച്ചശേഷമാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങുന്നത്. സമാപന ദിവ്യബലിമധ്യേ അടുത്ത സംഗമവേദി പാപ്പ പ്രഖ്യാപിക്കും. 187 രാജ്യങ്ങളിൽനിന്   Read More of this news...

തിരുവചനം പകർത്തിയെഴുത്ത്; ഒന്നാം സമ്മാനാർഹയായ സിസ്റ്റർ ഗ്ലാഡിസ് എസ്.വി.എം. വിശുദ്ധനാട് സന്ദർശിച്ചു

തൃശൂർ: ഫിയാത്ത്മിഷൻ സംഘടിപ്പിച്ച സ്‌ക്രിപ്ചുറ 2014 പുതിയനിയമം പകർത്തിയെഴുത്ത് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ സി.ഗ്ലാഡിസ് വിശുദ്ധ നാട് സന്ദർശനം നടത്തി. വൈദിക സന്യാസഅത്മായ പ്രാതിനിധ്യമുള്ള യാത്രാസംഘത്തോടൊപ്പം 2016 മെയ് 20 മുതൽ 29 വരെയായിരുന്നു സിസ്റ്റർ വിശുദ്ധനാട് സന്ദർശിച്ചത്.തന്റെ ആത്മീയവളർച്ചയിൽ ദൈവാനുഭവത്തിന്റെ പുണ്യനിമിഷങ്ങൾ നൽകിയതായിരുന്നു പുതിയനിയമം പകർത്തിയെഴുത്ത് എന്നും, ഈശോ കൈയൊപ്പിട്ട അതുല്യവും അമൂല്യവുമായ സമ്മാനമായിരുന്നു ഈ വിശുദ്ധനാട് സന്ദർശനവേളയെന്നും സിസ്റ്റർ അനുസ്മരിച്ചു. അനേകരെ ആഴമേറിയ ദൈവാനുഭവത്തിലേക്ക് നയിക്കുവാൻ ഫിയാത്ത് മിഷൻ ഒരുക്കുന്ന പുതിയനിയമം പകർത്തിയെഴുത്തിന് അഭിനന്ദനങ്ങളും നന്ദിയും നേരുന്നതായി സിസ്റ്റർ ഗ്ലാഡിസ് അറിയിച്ചു.കഴിഞ്ഞ നാലു വർഷമായി തുടർച്ചയായി സംഘടിപ്പിച്ചുവരുന്ന പുതിയനിയമം പകർത്തിയെഴുത്ത് മത്സരത്തിൽ 2013-ൽ ഇരുന്നൂറ്റമ്പതോളവും പിന്നീടുള്ള വർഷങ്ങളിൽ 1500, 2500 എന്നിങ്ങനെയും ബൈബിളുകൾ വിവിധഭാഷകളിൽ എഴുതി സമർപ്പിക്കപ്പെട്ടു. സ്‌ക്രിപ്ചുറ-2015 മത്സരത്തിന്റെ സ്‌നേഹസംഗമവും സമ്മാനദാനവും തമിഴ്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിഭാഗങ്ങളിലായി സംഘടിപ്പിച്ചുവരുന്നു. തമിഴ് വിഭാഗത്തിന്റെ സമ്മാനദാനം കോയമ്പത്തൂരിൽ വെച്ച് നടത്തപ്പെട്ടു. മലയാളം വിഭാഗത്തിന്റെ സംഗമവും സമ്മാനദാനവും ജൂലൈ 31 -ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ് വിഭാഗത്തിന്റെ സമ്മാനദാനം ആഗസ്റ്റ് 21 ന് ഡിവൈനിൽ വെച്ച് നടത്തപ്പെടും. 2016-ലെ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഫിയാത്ത് മിഷനുമായി ബന്ധപ്പെടാവുന്നതാണ്.Source: Sunday Shalom   Read More of this news...

ഇനി മനസാക്ഷിയനുസരിച്ച് പ്രവർത്തിക്കാം

യു.എസ് കോൺഗ്രസ് 'കോൺഷ്യൻസ് പ്രൊട്ടക്ഷൻ ആക്ട്' പാസാക്കിവാഷിംഗ്ടൺ ഡി. സി: ഗർഭഛിദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷനലുകൾക്ക് നിയമപരിരക്ഷ നൽകുന്ന 'കോൺഷ്യൻസ് പ്രൊട്ടക്ഷൻ ആക്ട്' പാസാക്കിയ യു. എസ് കോൺഗ്രസിനെ കർദിനാൾ തിമോത്തി ഡോളനും ആർച്ച് ബിഷപ് വില്യം ലോറിയും അഭിനന്ദിച്ചു. ഗർഭഛിദ്രത്തെ അനുകൂലിക്കുന്നതവർക്കുപോലും അതിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കാത്തവരുടെ മനസാക്ഷിയെ മാനിക്കാനാവുമെന്ന് സംയുക്തപ്രസ്തവാനയിൽ ഇരുവരും ചൂണ്ടിക്കാട്ടി. കർദിനാൾ തിമോത്തി ഡോളൻ പ്രോ-ലൈഫ് പ്രവർത്തനങ്ങൾക്കായുള്ള യു. എസ് ബിഷപ്‌സ് കമ്മിറ്റിയുടെയും ആർച്ച് ബിഷപ് വില്യം ഇ ലോറി മതസ്വാതന്ത്ര്യത്തിനായുള്ള അഡ്‌ഹോക്ക് കമ്മിറ്റിയുടെയും തലവനാണ്. 182-നെതിരെ 245 വോട്ടുകൾക്കാണ് ആക്ട് പാസായത്.സമീപകാലത്ത് നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ ഗർഭഛിദ്രം നടത്താൻ വൈദ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ നിർബന്ധിക്കുന്ന നടപടി ഗവൺമെന്റ് ഭാഗത്ത് നിന്നുണ്ടായതിനെ തുടർന്ന് സഭാ നേതാക്കൾ വൈദ്യശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി ഈ നിയമം പാസാക്കുന്നതിനായി രംഗത്ത് വന്നിരുന്നു.ജോലിസ്ഥാപനങ്ങൾ നൽകുന്ന എല്ലാ ആരോഗ്യ ഇൻഷുറൻസുകളിലും ഗർഭഛിദ്രവും കൂടെ ഉൾപ്പെടുത്തണമെന്ന നിയമം കാലിഫോർണിയയിൽ 2014ൽ പ്രാബല്യത്തിൽ വന്നിരുന്നു. മതവിശ്വാസികളായ തൊഴിലുടമകൾ പ്രതിഷേധിച്ചിരുന്നെങ്കിലും നിയമത്തിൽ ഭേദഗതി ഒന്നുമുണ്ടായില്ല.സമാനമായ ഉത്തരവിലൂടെ മതവിശ്വാസികൾ നടത്തുന്ന തൊഴിൽസ്ഥാപനങ്ങൾ നൽകുന്ന ഇൻഷുറൻസിൽ ഗർഭഛിദ്രവും ഉൾപ്പെടുത്തുവാൻ ന്യൂയോർക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവ്വീസും തീരുമാനിച്ചിരുന്നു. മാതൃപരിപാലന നൽകുന്ന സ്‌കേഗിറ്റ് കൗണ്ടിയിലെ   Read More of this news...

"Dei Vultum Quaerere" ("ദൈവത്തിന്‍റെ തിരുമുഖം ദര്‍ശിക്കാന്‍") : പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം ജൂലൈ 22 വെള്ളിയാഴ്ച പ്രകാശനംചെയ്യപ്പെടും.

"Dei Vultum Quaerere",  "ദൈവത്തിന്‍റെ  തിരുമുഖം ദര്‍ശിക്കാന്‍...!" പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം ജൂലൈ 22-ാം തിയതി, വെള്ളിയാഴ്ച വത്തിക്കാനില്‍ പ്രകാശനംചെയ്യപ്പെടും.   സഭയിലെ  സന്നിസിനികള്‍ക്കുള്ള പ്രമാണരേഖയാണ്  ലത്തീന്‍ ഭാഷയില്‍  "Dei Vultum  Quaerere"  എന്ന് ശീര്‍ഷകം ചെയ്തിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രബോധനം.വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 12-മണിക്ക് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തപ്പെടുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനംചെയ്യപ്പെടുമെന്ന്, സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഹൊസെ റോഡ്രിഗ്സ് കര്‍ബാലോ കപ്പൂച്ചിന്‍  ജൂലൈ 20-ാം തിയതി  ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.Source: Vatican Radio   Read More of this news...

പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന പോര്‍സ്യൂങ്കുള തീര്‍ത്ഥാടനം : പരിപാടികള്‍ പ്രസിദ്ധപ്പെടുത്തി

പോര്‍സ്യൂങ്കുളയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശന പരിപാടികള്‍ പ്രസിദ്ധപ്പെടുത്തി. അസ്സീസിയിലെ ആശ്രമശ്രേഷ്ഠനാണ് പാപ്പായുടെ തീര്‍ത്ഥാടനത്തിന്‍റെ വിശദാംശങ്ങള്‍ ജൂലൈ 20-ാം തിയതി വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയത്.ആഗസ്റ്റ് 4-ാം തിയതി വ്യാഴാഴ്ചയാണ് അസ്സീസിയിലെ വിഖ്യാതമായ കാരുണ്യത്തിന്‍റെ തീര്‍ത്ഥത്തിരുനടയിലേയ്ക്ക്, പോര്‍സ്യൂങ്കുളയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് തീര്‍ത്ഥാടനം നടത്തുന്നത്.  പ്രാദേശിക സമയം വൈകുന്നേരം 3.40-ന് അസ്സീസി പട്ടണപ്രാന്തത്തിലുള്ള മാരത്തോണ്‍ താഴ്വാരത്തെ 'മിഗഗേലി' സ്പേര്‍ട്സ് മൈതാനിയില്‍ പാപ്പാ വത്തിക്കാനില്‍നിന്നും ഹെലികോപ്ടറില്‍ വന്നിറങ്ങും.അസ്സീസി-നൊചേരാ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഡോമിനിക്ക് സൊറെന്തീനോ, ഉമ്പ്രിയ പ്രവിശ്യയുടെ പ്രസിഡന്‍റ് കന്ത്യൂഷിയ മരീനി, പെറൂജിയയുടെ പ്രീഫെക്ട് റഫയേല്‍ കനിസാരോ, അസ്സീസിയുടെ മേയര്‍ സ്റ്റെഫാനിയ പ്രൊയേത്തി എന്നീ സമൂഹ്യപ്രമുഖര്‍ ചേര്‍ന്ന് പാപ്പായെ വരവേല്ക്കും.  അവിടെന്നും പേര്‍സീങ്ക്യൂളയിലേയ്ക്കുള്ള ചെറിയദൂരം (ഒരു കിലോമീറ്ററില്‍ താഴെ) പാപ്പാ കാറിലാണ് യാത്രചെയ്യുന്നത്.'പോര്‍സ്യൂങ്കുള' അനുതാപത്തിന്‍റെ തിരുനടയില്‍ ആദ്യം ഏതാനും സമയം മൗനപ്രാര്‍ത്ഥനയില്‍ പാപ്പാ ചെലവഴിക്കും, തുടര്‍ന്ന് മത്തായിയുടെ സുവിശേഷഭാഗത്തെ (മത്തായി 18, 21-35) ആധാരമാക്കിയുള്ള കാരുണ്യത്തിന്‍റെ വിചിന്തനം സമ്മേളിച്ചിരിക്കുന്ന ജനങ്ങള്‍ക്കായി നടത്തും, പിന്നെ ബസിലിക്കയ്ക്ക് പുറത്തു സമ്മേളിച്ചിരിക്കുന്ന വിശ്വാസികളെയും പാപ്പാ അഭിവാദ്യംചെയ്യും. അതിനുശേഷം അടുത്തുള്ള ആതുരാലയത്തിലെ (Infirmary) അന്തേവാസികളെ സന്ദര്‍ശിക്കും. അതിന്‍റെ ഉത്തരവാദിത്വംവഹിക്കുന്ന ഫ്രാന്‍സിസ്ക്കന്‍ സമൂഹവുമായും പാപ്പാ കൂടിക്കാഴ്ച ന   Read More of this news...

സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നവർ ആയുധക്കച്ചവടം നടത്തുന്നത് വൈരുദ്ധ്യം

ന്യൂയോർക്ക്: ആരുടെ ഭാഗത്ത് നിന്നുണ്ടായാലും സിവിലിയൻ ജനതയുടെ യുക്തിരഹിതമായ കുരുതി അപലപനീയമാണെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ തുറന്ന ചർച്ചയിൽ ആർച്ച് ബിഷപ് ബർണാഡിറ്റ ഓസ വ്യക്തമാക്കി. പാലസ്തീൻ പ്രശ്‌നവും സിറിയൻ സംഘർഷവുമുൾപ്പെടെയുള്ള മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങൾ ചർച്ചയിൽ വിഷയമായി.നിർദോഷികളായ സിവിലിയൻ ജനതയെ കൊല്ലുകയും സ്ഥാപനങ്ങളും മറ്റ് സംവിധാനങ്ങളും നശിപ്പിക്കുകയും ചെയ്യുന്നവർക്ക് ആയുധങ്ങളും സമ്പത്തും നൽകുന്നവരുടെ നടപടിയെ ഫ്രാൻസിസ് മാർപാപ്പ അപലപിക്കുന്നതായി ആർച്ച് ബിഷപ് ഓസ വ്യക്തമാക്കി. ഒരേ സമയം സമാധാനത്തെക്കുറിച്ച് സംസാരിക്കുകയും അതേസമയം തന്നെ കൊലയാളികൾക്ക് ആയുധമെത്തിച്ചുകൊടുക്കുകയും ചെയ്യുന്നത് കാപട്യമാണ്. വലത് കൈകൊണ്ട് നിങ്ങളെ തലോടുകയും ഇടത് കൈകൊണ്ട് നിങ്ങളെ അടിക്കുകയും ചെയ്യുന്ന ഒരാളെ എങ്ങനെ വിശ്വസിക്കുമെന്നാണ് മാർപാപ്പ ചോദിക്കുന്നത്.ആയുധങ്ങൾ നിർമിക്കുന്ന രാജ്യങ്ങൾ അവയുടെ വിതരണം നിയന്ത്രിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്. പ്രത്യേകിച്ച് അടുത്ത കാലത്തായി നടന്ന കൂട്ടക്കുരുതികളുടെയും ഹീനമായ മനുഷ്യാവകാശലംഘനങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കുള്ള നിയമവിരുദ്ധമായ ആയുധവിതരണം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു; ആർച്ച് ബിഷപ് ഓസ വിശദീകരിച്ചു.ഔദ്യോഗിക ചർച്ചകൾകൊണ്ട് മാത്രം മധ്യപൂർവദേശത്ത് സമാധാനം സ്ഥാപിക്കാനാവില്ലെന്നും പരസ്പരസംവാദത്തിലൂടെയും പരസ്പരം അംഗീകരിക്കുന്നതിലൂടെയും മതമസമൂഹങ്ങൾ നടത്തുന്ന 'രണ്ടാം തല നയ്രന്തജ്ഞതയിലൂടെ' എല്ലാ പൗരൻമാർക്കും സമാധാനസ്ഥാപനത്തിൽ ക്രിയാത്മക പങ്ക് വഹിക്കാനാവുമെന്നും ആർച്ച് ബിഷപ് പങ്കുവച്ചു. മതങ്ങൾളും വ്യക്തികളും മേഖലയിൽ സമാധാ   Read More of this news...

ദൈവശാസ്ത്രകാഴ്ചപ്പാടുകളിൽ സഭയുടെ തനതായ സംഭാവനകൾ പ്രതിഫലിക്കണം: കർദിനാൾ മാർ ആലഞ്ചേരി

സീറോ മലബാർ സഭയിലെ നാനൂറു ദൈവശാസ്ത്രജ്ഞർ ഒരുമിച്ചുകൂടികൊച്ചി: സഭയിലെ ദൈവശാസ്ത്രകാഴ്ചപ്പാടുകൾ രൂപീകരിക്കുമ്പോൾ സീറോ മലബാർ സഭയുടെ തനിമ പ്രതിഫലിപ്പിക്കാൻ ദൈവശാസ്ത്രപണ്ഡിതർക്കു സാധിക്കണമെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോ മലബാർ സഭയുടെ പ്രഥമ സമ്പൂർണ ദൈവശാസ്ത്രസമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വ്യക്തിസഭയുടെ ദൈവശാസ്ത്ര, സഭാത്മക അടിത്തറയെ ആധാരമാക്കി തനതായ സംഭാവനകൾ നൽകാൻ സീറോ മലബാർ സഭയ്ക്കും സഭയിലെ ദൈവശാസ്ത്രജ്ഞർക്കും കഴിയും. അതുവഴി സീറോ മലബാർ ദൈവശാസ്ത്രജ്ഞന്മാർ സാർവത്രീകസഭയുടെ ദൈവശാസ്ത്രത്തെ പരിപോഷിപ്പിക്കും.സഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിൽ വ്യക്തതയാർന്ന ദൈവശാസ്ത്ര വീക്ഷണം ഉണ്ടാകണം. വ്യക്തിസഭ എന്ന നിലയിൽ സീറോ മലബാർ സഭയുടെ ശുശ്രൂഷകൾ ദൈവവചനത്തിലും ആരാധനാക്രമത്തിലും സഭാ കൂട്ടായ്മയിലും പ്രാർഥനയിലും രൂപീകരിക്കപ്പെടണം. പ്രാർഥനാനുഭവത്തിലുറച്ച സഭയുടെ ജീവിതശൈലിയും വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ കൗദാശികജീവിതവും തിരുനാൾ ആഘോഷങ്ങൾ, നോമ്പാചരണം തുടങ്ങിയവയും നമ്മുടെ അടിസ്ഥാന പാരമ്പര്യങ്ങളാണ്. ഇവയെല്ലാം നിലനിർത്തിക്കൊണ്ടുള്ള ആഴമായ ദൈവശാസ്ത്ര വീക്ഷണമാണു സീറോ മലബാർ സഭ ആഗോളസഭയ്ക്കായി നൽകേണ്ടത്.ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അധ്യക്ഷത വഹിച്ചു. ദൈവശാസ്ത്ര കമ്മീഷൻ ചെയർമാനും പാലാ രൂപത മെത്രാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജോസ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു.മോൺ.ഡോ. സെബാസ്റ്റ്യൻ വടക്കുംപാടൻ, റവ. ഡോ. ജോയ് അയിനിയാടൻ, റവ.ഡോ. മാŐ   Read More of this news...

റബർ സമരം പ്രക്ഷുബ്ധമാകുമെന്ന് മാർ മാത്യു അറയ്ക്കൽ

റബർ കർഷകരോടുള്ള അവഗണന തുടർന്നാൽ കത്തോലിക്ക കോൺഗ്രസ് റബർ സമരം പ്രക്ഷുബ്ധമാകുമെന്ന് അല്മായ കമ്മീഷൻ ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ മാത്യു അറയ്ക്കൽ. റബർ ഉല്പന്നങ്ങളുടെ ഇറക്കുമതി നയത്തിനും റബർ വിലയിടിവിനുമെതിരെ കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സമിതി കോട്ടയം റബർ ബോർഡ് കേന്ദ്രകാര്യാലയത്തിന് മുമ്പിൽ നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.നികുതി രഹിത റബർ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുക, ഉല്പാദന ചെലവിന് ആനുപാതികമായി താങ്ങുവില നിശ്ചയിച്ച് റബർ സംഭരിക്കുക, റബർ സബ്‌സിഡി വിതരണം അടിയന്തിരമായി പുനഃസ്ഥാപിക്കുക, റബർ തടിയും റബറും അന്യസംസ്ഥാനങ്ങളിൽ കൊണ്ടുപോയി കർഷകർക്ക് വില്പന നടത്തുവാനുള്ള തടസങ്ങൾ നീക്കുക, റീജണൽ സംയോജിത സാമ്പത്തിക കരാറിൽനിന്ന് ഇന്ത്യ പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾക്ക് സർക്കാർ അടിയന്തിര പ്രാധാന്യം നൽകണമെന്നും സർക്കാർ ബഡ്ജറ്റുകളിൽ റബർ കർഷകർക്ക് അനുകൂലമായ പ്രഖ്യാപനം ഉണ്ടാകാത്തപക്ഷം കത്തോലിക്ക കോൺഗ്രസ് സമരം കേരള വ്യാപകമാക്കുമെന്നു അതിനാൽ സത്വര നടപടി സ്വീകരിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.കത്തോലിക്ക കോൺഗ്രസ് റബർ കർഷക സമരത്തിന് സീറോ മലബാർ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുടെ പിൻതുണയും അഭിവാദ്യവും അറിയിച്ചുകൊണ്ടുള്ള സന്ദേശം കേന്ദ്ര ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം സമരവേദിയിൽ വായിച്ചു. കേന്ദ്ര റബർ നയം ഉടൻ പ്രഖ്യാപിക്കണമെന്നും റബർ കർഷകർക്ക് വിള ഇൻഷൂറൻസിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്നും കർഷകർ റബർ കൃഷിയിൽനിന്ന് പിൻമാറുന്ന സാഹചര്യത്തിൽ ആവർത്ത കൃഷിക്ക് ഹെക്റ്റിന് രണ്ടുലക്ഷം രൂപ നൽകുവാൻ നടപടി സ്വീകരിക്കണമെന്നും മേജർ ആർച്ച് ബിഷപ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.ജൂൺ 21-ന് സെൻട്രൽ എക്‌സൈസ് വിജ്ഞാപനം റദ്ദ് ചെയ്ത   Read More of this news...

അധര്‍മ്മങ്ങള്‍ക്കെതിരെ യുഎന്‍ നിസംഗത കാട്ടരുത് : വത്തിക്കാന്‍റെ പ്രതിനിധി

സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ ഐക്യരാഷ്ട്ര സംഘടയുടെ സുരക്ഷാ കൗണ്‍സില്‍  (Security Council of UN) വീഴ്ചവരുത്തുന്നുണ്ടെന്ന് യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതിയും സ്ഥിരംനിരീക്ഷകനുമായ ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.  യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ജൂലൈ 19-ാം തിയതി സംഗമിച്ച സുരക്ഷാ കൗണ്‍സിലിന്‍റെ പ്രവര്‍ത്തന രീതികളെ സംബന്ധിച്ച തുറന്ന ചര്‍ച്ചയിണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.മനുഷ്യക്കുരുതിയും മാനവികതയ്ക്ക് എതിരായ കുറ്റകൃത്യങ്ങളും യുദ്ധത്തിലെ അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന കാലത്ത് നിസംഗതയല്ല, തക്കസമയത്തെ നിര്‍ണ്ണായകമായ ഇടപെടലാണ് ആവശ്യമെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ തുറന്നു പ്രസ്താവിച്ചു. ഇന്ന് മനുഷ്യക്കുരുതിയും, മനുഷ്യക്കടത്തും, അകാരണമായ കുടിയിറക്കലും നിര്‍ദ്ദോഷികളുടെ പീഡനങ്ങളും രാജ്യാന്തരതലത്തില്‍ അധികമായി നടമാടുമ്പോള്‍ അംഗരാഷ്ട്രങ്ങളും ഉത്തരവാദിത്ത്വപ്പെട്ടവരും സമ്മേളനത്തിലെ വോട്ടെടുപ്പില്‍ അനീതിക്കെതിരായ വിയോജിപ്പും പ്രതിഷേധവും സത്യസന്ധമായി പ്രകടമാക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായപ്പെട്ടു.പടര്‍ന്നുപിടിക്കുന്ന അധര്‍മ്മങ്ങളെ ചെറുക്കുന്നതില്‍ യുഎന്‍ സുരക്ഷ സമിതിക്കുള്ള നൈയ്യാമികമായ ഉത്തരാവാദിത്വങ്ങളും അധികാരവും നിര്‍വ്വഹിക്കുന്നതിനു തടസ്സങ്ങളുണ്ട്. ഒന്നാമതായി വേണ്ട അനുമതി നല്‍കാതിരിക്കുന്നതാണ്. അധികാര പരിധിയില്‍ ഉള്‍പ്പെടാത്തതെന്നും, പ്രാമാണികമല്ലാത്തതെന്നും (unwarranted), രാഷ്ട്രങ്ങളുടെ അധികാര സീമയില്‍ വരാത്തതെന്നുമുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് കടമകള്‍ തള്ളിനീക്കുന്നത്. ഇത് വളരെ സാധാരണമായിട്ടുണ്ട്. മാത്രമല്ല, അവയെ നിരുത്തരവാദിത്വപ&   Read More of this news...

ഈശോസഭയുടെ ജനറല്‍ ആഡോഫോ നിക്കോളസ് വിരമിക്കും

2016 ഒക്ടോബര്‍ 2-ന് റോമിലെ ജനറലേറ്റില്‍ ആരംഭിക്കുന്നതും, താന്‍ വിളിച്ചു കൂട്ടിയിരിക്കുന്നതുമായ ഈശോസഭയുടെ 36-ാമത് ആഗോള സമ്മേളനത്തില്‍വച്ച് സ്ഥാനത്യാഗം ചെയ്യുമെന്ന് ജൂലൈ 20-ാം തിയതി, ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ഫാദര്‍ നിക്കോളസ് പ്രസ്താവിച്ചു.അംഗസംഖ്യകൊണ്ട് ലോകത്തെ ഏറ്റവും വലുപ്പമുള്ള ഈശോസഭയുടെ ചുക്കാന്‍ 2008-മുതല്‍ പിടിക്കുകയാണ് 80-വയസ്സെത്തിയ ഫാദര്‍ നിക്കോളെ. പ്രായാധിക്യവും മങ്ങുന്ന ഭരണശേഷിയുമാണ് വിരമിക്കുന്നതിനുള്ള കാരണമായി അദ്ദേഹം അഭിമുഖത്തില്‍ പങ്കുവച്ചത്. സ്പെയിന്‍കാരനാണ് 8 വര്‍ഷക്കാലം ഈശോസഭയെ കാര്യക്ഷമമായി നയിച്ച ഫാദര്‍ നിക്കോളസ്.200-ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈശോസഭയുടെ രാജ്യാന്തര പ്രതിനിധികളുടെ സമ്മേളനം സ്ഥാനത്യാഗം ​അംഗീകരിച്ചില്ലെങ്കില്‍, ഒരു ഉപാദ്ധ്യക്ഷനെ (Vice General) തിരഞ്ഞെടുത്ത് ഭരണകാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടി വരുമെന്നും ഫാദര്‍ നിക്കോളസ് അഭിമുഖത്തില്‍ സൂചിപ്പിച്ചു.ഈശോസഭയുടെ 'ജനറല്‍' സ്ഥാനം വഹിക്കുന്നവര്‍ മരണംവരെ അധികാരത്തില്‍ തുടരുന്ന പാരമ്പര്യം തെറ്റിച്ചാണ് വിശുദ്ധ ഇഗ്നേഷ്യസിന്‍റെ 30-ാമത്തെ പിന്‍ഗാമി, ഫാദര്‍ നിക്കോളസ് സ്ഥാനത്യാഗം ചെയ്യുമെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍ജനറള്‍, ഫാദര്‍ പീറ്റര്‍ ഹാന്‍സ് കോള്‍വെന്‍ബാഹും 80-ാം വയസ്സില്‍, 2008-ല്‍ സ്ഥാനത്യാഗം ചെയ്ത പാരമ്പര്യമുണ്ട്. വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയാണ് ഈശോ സഭയുടെ സ്ഥാപകന്‍.ഈശോസഭാംഗമായ പാപ്പാ ഫ്രാന്‍സിസ് സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, അതിനുള്ള സ്വാതന്ത്ര്യം പാപ്പായ്ക്കുണ്ടെന്നു മാത്രം പ്രതികരിച്ചു. ഫാദര്‍ നിക്കോളസിന്‍റെ ക്ഷണം സ്വീകരിച്ച് വിശുദ്ധ ഇഗ്നേഷ്യസിന്‍റെ തിരുനാളില്‍ (31 ജൂലൈ 2014) വത്തിക്   Read More of this news...

സീറോ മലബാർ സഭ ദൈവശാസ്ത്ര പണ്ഡിതരെ ഒരുമിച്ചുകൂട്ടുന്നു

പ്രഥമ സമ്പൂർണ ദൈവശാസ്ത്ര സമ്മേളനം  (ജൂലൈ 21)കൊച്ചി: സീറോ മലബാർ സഭയുടെ പ്രഥമ സമ്പൂർണ ദൈവശാസ്ത്രസമ്മേളനം ജൂലൈ 21 കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. ഫ്രാൻസിസ് മാർപാപ്പാ വിഭാവനം ചെയ്യുന്ന നവീനസഭാദർശനത്തിന്റെ വെളിച്ചത്തിൽ കാലഘട്ടത്തിന്റെ ആവശ്യങ്ങളോടു സംവദിക്കാൻ സഭയെ പ്രാപ്തമാക്കുന്നതിനു ലക്ഷ്യമിട്ടാണു സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.ജൂലൈ 21 രാവിലെ 9.30ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അധ്യക്ഷത വഹിക്കും. ദൈവശാസ്ത്ര കമ്മീഷൻ ചെയർമാനും പാലാ രൂപത മെത്രാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിക്കും. കമ്മീഷൻ അംഗങ്ങളായ തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, ഭദ്രാവതി രൂപത മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത് എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകും.സാമൂഹികവും അജപാലനപരവുമായ മേഖലകളിലെ സഭയുടെ നയരൂപീകരണത്തിന്റെ ഭാഗമായി നടത്തുന്ന സമ്മേളനത്തിൽ സഭയിലെ മെത്രാന്മാരും വിവിധ ദൈവശാസ്ത്ര ദാർശനിക മേഖലകളിൽ ഡോക്ടറേറ്റോ ലൈസൻഷിയേറ്റോ നേടിയിട്ടുള്ള വൈദികരും സന്യസ്തരും അല്മായരും പങ്കെടുക്കും. നാനൂറോളം ദൈവശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സമ്മേളനം സഭയുടെ ദൈവശാസ്ത്ര ചുവടുകൾക്കു പുതിയ കരുത്തും ഉൾക്കാഴ്ചയും പകരുമെന്നാണു പ്രതീക്ഷയെന്നു മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ദൈവശാസ്ത്രത്തിലെ നവീനസരണികൾക്കു സഭാത്മകമായ ദിശാബോധം നൽകുന്നതോടൊപ്പം സഭാസിനഡിലെ ചർച്ചകൾക്കു പിൻബലമേകാനുതകുന്ന ചിന്താസരണികൾ രൂപപ്പെടുത്തുക എന്നതും ദൈവശാസ്ത്രസമ്മേളനത്തിന്റെ ലക്ഷ്യമാണെന്നു ദൈവശാസ്ത്ര കമ്മീഷൻ എക്‌സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ അറിയിച്ചു.കമ്മീഷൻ &#   Read More of this news...

മാർ ജെയിംസ് പഴയാറ്റിലിന്റെ ഏഴാം ചരമദിനം കത്തീഡ്രലിൽ നടന്നു

ഇരിങ്ങാലക്കുട: മാർ ജെയിംസ് പഴയാറ്റിലിന്റെ 7-ാം ചരമദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ രാവിലെ 10.30ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യ കാർമ്മികത്വത്തിൽ അനുസ്മരണബലിയും പ്രാർത്ഥനയും നടന്നു. "വിളിച്ചവനോടുള്ള വിശ്വസ്തത, നന്മയാകാനും നന്മ പ്രവർത്തിക്കാനുള്ള മനോഭാവം, പൗരോഹിത്യത്തിന്റെ കുലീനത്വം, ദൈവജനത്തോടുള്ള പ്രതിബദ്ധത, ആത്മീയ നിഷ്ഠയോടുള്ള അതീവ താൽപര്യം. ബിഷപ് പഴയാറ്റിലിന്റെ ജീവിതത്തെ കരുത്തു പിടിപ്പിച്ച ചില സുകൃതങ്ങളാണ്." മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. "ലളിതവും ശാലീനവുമായ വ്യക്തിത്വം അധികാരത്തിന് മാറ്റു കൂട്ടും. ലഭിച്ചതെല്ലാം ദാനങ്ങളാണെന്നും ചെയ്യുന്നതെല്ലാം ഉപരിനന്മയ്ക്കാണെന്നും കരുതുന്നിടത്ത് ഈ വിനയഭാവം പ്രകടമാണ്. ആർക്കും സമീപിക്കാവുന്ന ആരിലേക്കും ഇറങ്ങി ചെല്ലുന്ന ഒരു ലാളിത്യത്തിന്റെ സുവിശേഷമായിരുന്നു ജെയിംസ് പഴയാറ്റിൽ പിതാവിന്റെ ജീവിതശൈലി." പിതാവ് കൂട്ടിച്ചേർത്തു.ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ ഞായറാഴ്ച രാത്രി 10.30ന് ആണ് അന്തരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കായിരുന്നു. മൃതദേഹസംസ്‌കാര ശുശ്രൂഷകൾ.രൂപതാ വികാരി ജനറാളന്മാരായ മോൺ. ആന്റോ തച്ചിൽ, മോൺ. ജോബി പൊഴോലിപറമ്പിൽ, മോൺ. ലാസർ കുറ്റിക്കാടൻ ഫാ. ജോയ് പാല്യേക്കര എന്നിവർ സഹകാർമ്മികരായിരുന്നു. രൂപതയിലെ എല്ലാ ഫൊറോന വികാരിമാരും തിരഞ്ഞെടുക്കപ്പെട്ട സന്യസ്ത വൈദീകരും അൾത്താരയിൽ മുഖ്യ കാർമ്മികരോടൊപ്പം ഉണ്ടായിരുന്നു.ഇരിങ്ങാലക്കുട രൂപതയിലെ മുഴുവൻ വൈദികരും, ബ്രദേഴ്‌സും, എല്ലാ കോൺഗ്രിഗേഷനിലെയും പ്രൊവിൻഷ്യൽ സുപ്പീരിയേഴ്‌സും, എല്ലാ സ്ഥാപനങ്ങളിലെയും സുപ്പീരിയേഴ്‌സും, ഇടവകയിലെ കൈക്കാരന്മാർ, ഇടവക പ്രതിനിധികൾ, ദേവാല   Read More of this news...

കമ്മ്യൂണിസ്റ്റ് ഭരണകൂടം സൃഷ്ടിച്ച ദൈവദാസൻ

ഓർത്തഡോക്‌സ് വിശ്വാസിയായിരുന്ന അമ്മ കത്തോലിക്കാസഭയിൽ ചേരുന്നതിന് വ്‌ളാഡിമീർ ഗിഗയെ അനുവദിച്ചില്ല. അമ്മയുടെ എതിർപ്പിനെ അവഗണിക്കാനാവാതെ അദ്ദേഹം ആ വിശ്വാസത്തിൽ തുടർന്നു. ഒടുവിൽ, അമ്മയുടെ കാലശേഷം കത്തോലിക്കാസഭയിൽ ചേർന്ന് അദ്ദേഹം വൈദികനായി. കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരമേറിയതോടെ ജയിലിലടയ്ക്കപ്പെട്ട അദ്ദേഹം എൺപതിലധികം തവണ അതിക്രൂരമായ ചോദ്യം ചെയ്യലിന് വിധേയനായി...നാലുപതിറ്റാണ്ടു നീണ്ട റൊമാനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണം കത്തോലിക്കസഭയ്ക്ക് സമ്മാനിച്ചത് പീഡനങ്ങൾ മാത്രമല്ല. വിശ്വാസത്തേക്കാൾ വലുതായി സ്വാതന്ത്ര്യത്തെ കാണാൻ വിസമ്മതിച്ച ഒരു കൂട്ടം രക്തസാക്ഷികളെയാണ്. അവരിൽ പ്രധാനിയായിരുന്നു മോൺ.വ്‌ളാഡിമീർ ഗിഗ.കമ്മ്യൂണിസ്റ്റ് തടവറയിൽ പീഡനമേറ്റും വിശന്നും മരിച്ചുവീണ് പുണ്യചരിതനായ വൈദികനാണിദ്ദേഹം. കമ്മ്യൂണിസ്റ്റ് ഭരണകൂടം തുടച്ചുകളഞ്ഞ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള തെളിവുകളെപ്പോലും അവഗണിച്ചുകൊണ്ട് ദീർഘകാലത്തെ ഗവേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് അടുത്തകാലത്ത് ചേർത്തു. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നടന്ന ചടങ്ങിന് വിശുദ്ധർക്കായുള്ള തിരുസംഘം തലവൻ കർദ്ദിനാൾ അമാറ്റോയാണ് നേതൃത്വം നൽകിയത്.1873 ൽ ഓർത്തഡോക്‌സ് വിശ്വാസികളായ ഇസ്താംബൂളിലെ പ്രഭുകുടുംബത്തിലാണ് ജനനം. ഓട്ടോമൻ കോർട്ടിലെ റൊമാനിയയുടെ നയതന്ത്രപ്രതിനിധിയായിരുന്നു പിതാവ്. ആ കുടുംബത്തിലെ ആറുമക്കളിലൊരാളായിരുന്നു അദ്ദേഹം. പഠനകാലത്തുതന്നെ കത്തോലിക്കാസഭയിലേക്ക് മടങ്ങുവാൻ കൊതിച്ച അദ്ദേഹത്തിന് വർഷങ്ങളോളം അതിന് കാത്തിരിക്കേണ്ടിവന്നു. കടുത്ത ഓർത്തഡോക്‌സ് വിശ്വാസിയായ അദ്ദേഹത്തിന്റെ മാതാവ് അദ്ദേഹം കത്തോലിക്കസഭയിൽ ചേരുന്നത   Read More of this news...

നീസ് ദുരന്തത്തില്‍ പാപ്പായുടെ സാന്ത്വനവചസ്സുകള്‍ ലെഫോണിലൂടെ

അനേകരുടെ ജീവനപഹരിക്കപ്പെട്ട ദുരന്തത്തില്‍ കേഴുന്ന ഫ്രാന്‍സിലെ നീസ് പട്ട​ണത്തിന് പാപ്പാ ടെലെഫോണിലൂ‌ടെ സാന്ത്വനം പകര്‍ന്നു.     ഫ്രാന്‍സ് ഒരു മിനിറ്റ് മൗനമാചരിച്ച തിങ്കളാഴ്ചയാണ് (18/07/16), നീസ് നഗരാധിപനായ ക്രിസ്റ്റ്യന്‍ എസ്ത്രോസിയെയും ഇറ്റലി-ഫ്രാന്‍സ് സൗഹൃദസമിതിയുടെ അദ്ധ്യക്ഷന്‍ പൊവൊളൊ ചേലിയെയും ടെലെഫോണില്‍ വിളിച്ച്, ഫ്രാന്‍സീസ് പാപ്പാ, ഇക്കഴിഞ്ഞ പതിനാലാം തിയതി രാത്രി നീസ് പട്ടണത്തില്‍ 80ലേറെപേരുടെ ജീവന്‍ പൊലിയുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തംമൂലം വേദനിക്കുന്ന എല്ലാവരോടുമുള്ള തന്‍റെ ഐക്യദാര്‍ഢ്യവും സാമീപ്യവും അറിയിക്കുകയും പ്രാര്‍ത്ഥന ഉറപ്പുനല്കുകയും സമാശ്വാസം പകരുകയും ചെയ്തത്.     ഫ്രാന്‍സിലെ സമയം ഉച്ചയ്ക്ക് 11.45 നായിരുന്നു മൗനാചരണം. നീസ് ഫ്രാന്‍സിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന്‍റെ ശതാബ്ദിസ്മാരകമണ്ഡപത്തിനു സമീപം അന്നാടിന്‍റെ പ്രധാനമന്ത്രി മനുവേല്‍ വാല്‍സും നഗരാധിപന്‍ ക്രിസ്റ്റ്യന്‍ എസ്ത്രോസും ഇതര പൗരാധികാരികളും ഇറ്റലി-ഫ്രാന്‍സ് സൗഹൃദസമിതിയുടെ അദ്ധ്യക്ഷന്‍ പൊവൊളൊ ചേലിയും ഉള്‍പ്പടെ 15000 ത്തിലേറെപ്പേര്‍ ഈ മൗനാചരണത്തില്‍ പങ്കുചേര്‍ന്നു.     പാപ്പായുടെ ടെലെഫോണ്‍ വിളി അപ്രതീക്ഷിതമായിരുന്നുവെന്ന്  പൊവൊളൊ ചേലി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ പറഞ്ഞു. ഈ ദുരന്തത്തിനിരകളായവരുടെ കുടുംബാംഗങ്ങളുമായി റോമില്‍ വച്ച് അനതിവിദൂരഭാവിയില്‍ ഒരു കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പാ ടെലെഫോണ്‍ സംഭാഷണമദ്ധ്യേ പരാമര്‍ശിച്ചുവെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.       ഫ്രാന്‍സിന്‍റെ ദേശീയോത്സവമായ, ബാസ്റ്റില്‍ ഡേ ആഘോഷത്തോടനുബന്ധിച്ചു നീസില്‍, വ്യാഴാഴ്ച (14/07/16) &   Read More of this news...

കാരുണ്യം: സഭാജീവിതത്തെ താങ്ങിനിറുത്തുന്ന സ്തംഭം-പാപ്പാ

 സഭാജീവിതത്തെ താങ്ങിനിറുത്തുന്ന സ്തംഭം കാരുണ്യമാണെന്ന് മാര്‍പ്പാപ്പാ.     ഡൊമീനിക്കന്‍ സമൂഹം അഥവാ പ്രഭാഷകരുടെ സമൂഹം പൊതുസംഘം- ജനറല്‍ ചാപ്റ്റര്‍- ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ സമൂഹത്തിന്‍റെ മാസ്റ്റര്‍ ജനറല്‍ എന്നറിയപ്പെടുന്ന തലവനായ വൈദികന്‍ ബ്രൂണൊ കദൊറേയ്ക്ക്  വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായു‌ടെ നാമത്തിലയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.     സഭയുടെ സകല അജപാലനപ്രവര്‍ത്തനങ്ങളും ആര്‍ദ്രതയാല്‍ ആശ്ലേഷിതങ്ങളായിരിക്കണമെന്നും സഭയുടെ പ്രഘോഷണങ്ങളും ലോകത്തിനുമുന്നിലുള്ള സാക്ഷ്യവും ഒരിക്കലും കാരുണ്യരഹിതമാകരുതെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.     ഭാവിയെ പ്രത്യാശയോടെ ഉറ്റുനോക്കാനുതകുന്ന ധീരതയും നവജീവനും പ്രദാനം ചെയ്യാന്‍ കഴിയുന്ന കാരുണ്യത്തിന്‍റെയും ആര്‍ദ്രസ്നേഹത്തിന്‍റെയും പാതയിലൂടെയാണ് സഭയ്ക്ക് വിശ്വാസ്യത കൈവരുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.     ഡൊമീനിക്കന്‍ സമൂഹത്തിന് പാപ്പാ ഈ സന്ദേശത്തില്‍ അപ്പസ്തോലിക ആശീര്‍വ്വാദവും നല്കുന്നു.ഡൊമീനിക്കന്‍ സമൂഹം  ഇറ്റലിയിലെ ബൊളോഞ്ഞ പട്ടണത്തില്‍ ശനിയാഴ്ച (16/07/16) ആരംഭിച്ച പൊതുസംഘം ആഗസ്റ്റ് 5 വരെ നീളും. ഡൊമീനിക്കന്‍ സഭയുടെ സ്ഥാപനത്തിന്‍റെ  എണ്ണൂറാമത്തെ വര്‍ഷത്തിലാണ് ഈ പൊതുസംഘം ചേര്‍ന്നിരിക്കുന്നത്.വിശുദ്ധ ഡോമിനിക് ദെ ഗുസ്മാന്‍ സ്ഥാപിച്ച ഈ സന്യാസസമൂഹത്തിന് 1216 ഡിസംബര്‍ 22ന് ഹൊണോരിയസ് മൂന്നാമന്‍ പാപ്പായാണ് അംഗീകാരം നല്കിയത്.source; vatican radio   Read More of this news...

മനുഷ്യക്കടത്ത് നരകുലവിരുദ്ധ കുറ്റകൃത്യം-ആര്‍ച്ചുബിഷപ്പ് ഔത്സ

കുട്ടികളെ മനുഷ്യക്കടത്തിനിരകളാക്കുന്നത് കൂടുതല്‍ ജുഗുപ്സാവഹമെന്ന് ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.     ഐക്യരാഷ്ട്രസഭയില്‍ (യു എന്‍ ഒ യില്‍) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം കുട്ടികളും യുവതീയുവാക്കളും മനുഷ്യക്കടത്തിനിരകളാകുന്നത് തടയുന്നതിനെ അധികരിച്ച്, അടുത്തയിടെ, അമേരിക്കന്‍ ഐക്യനാടുകളില്‍ ന്യുയോര്‍ക്കില്‍, യു എന്‍ ഓയു‌ടെ കേന്ദ്ര ആസ്ഥാനത്ത് ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു.     ഏതു പ്രായത്തിലുള്ളവരായാലും മനുഷ്യക്കടത്ത് നരകുലത്തിനെതിരായ കുറ്റകൃത്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔത്സ അസന്ദിഗ്ദമായി പ്രസ്താവിച്ചു.     കുട്ടികളും യുവജനങ്ങളുംമുള്‍പ്പടെ 20ലക്ഷത്തിലേറെപ്പേര്‍ മനുഷ്യക്കടത്തിന് ഇരകളാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ അദ്ദേഹം  സകലരും സംഘാതമായി നിശ്ചയദാര്‍ഢ്യത്തോടുകുടി പരിശ്രമിക്കുന്ന പക്ഷം, കുട്ടികള്‍ക്കെതിരായ സകലവിധ ആക്രമണങ്ങളും ചൂഷണങ്ങളും കുട്ടികളെ കടത്തലും അവസാനിപ്പിക്കുകയെന്ന ലക്ഷ്യം രണ്ടായിരത്തിമുപ്പതാം ആണ്ടോടെ കൈവരിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.source; vatican radio   Read More of this news...

പരിത്യക്തരില്‍ ദൈവികദാനം ദര്‍ശിക്കുക- കര്‍ദ്ദിനാള്‍ തഗ്ലെ

സമൂഹം അവഗണിക്കുന്നവരെ അപലപിക്കുന്നതിന് തിടുക്കം കാട്ടാതെ അവരിലോരോരുത്തരിലും ഒരു ദാനം ദര്‍ശിക്കാന്‍ ഫിലിപ്പീന്‍സിലെ മനില അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയൊ തഗ്ലെ ആഹ്വാനം ചെയ്യുന്നു.     ഫിലിപ്പീന്‍സിലെ നവസുവിശേഷവത്ക്കരണത്തെ അധികരിച്ചുള്ള മൂന്നാം സമ്മേളനത്തിന്‍റെ സമാപനദിനമായിരുന്ന ഞായറാഴ്ച(17/07/16) അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ വചനന്ദേശം നല്കുകയായിരുന്നു അദ്ദേഹം.     നാം തള്ളിക്കളയുന്നവരായ വ്യക്തികള്‍ ദൈവത്തിന്‍റെ ഒരു ദാനമാണെന്ന് ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍ തഗ്ലെ സമ്മാനങ്ങള്‍ നാമൊരിക്കലും വലിച്ചെറിയുകയല്ല വിലമതിക്കുകയാണ് ചെയ്യുക എന്ന വസ്തുത എടുത്തുകാട്ടി.     ആകയാല്‍ സമൂഹം അരികുകളിലേക്കു തള്ളുന്നവരോടു, യേശുവിനെ പോലെ കരുണ കാട്ടാന്‍ അദ്ദേം വിശ്വാസികളെ ക്ഷണിച്ചു. source; vatican radio   Read More of this news...

വധശിക്ഷയ്ക്കെതിരെ കാലിഫോര്‍ണിയയിലെ കത്തോലിക്കാമെത്രാന്മാര്‍

വധശിക്ഷയ്ക്കെതിരായ നിലപാട് അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയയിലെ കത്തോലിക്കാമെത്രാന്മാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.     പ്രാദേശിക മതനേതാക്കളും അഭിഭാഷകരും സുരക്ഷാസേനാംഗങ്ങളും മറ്റുപിലവിഭാഗങ്ങളില്‍പെട്ടവരും  മുന്നോട്ടുവച്ച വധശിക്ഷവിരുദ്ധ നിര്‍ദ്ദേശത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് മെത്രാന്മാര്‍ മനുഷ്യജീവന്‍റെ പവിത്രത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വധശിക്ഷ ഒരിക്കലും അരുതെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നത്.     വധശിക്ഷയ്ക്കു പകരം കുറ്റവാളികള്‍ക്ക് നിരുപാധിക ജീവപര്യന്ത തടവ്ശിക്ഷ നല്കുകയും അവരുടെ കുറ്റകൃത്യത്തിന് ഇരകളായവരുടെ കുടുംബങ്ങള്‍ക്ക്  പണിയെടുത്ത് നഷ്ടപരിഹാരം നല്കാന്‍ അവരെ ബാദ്ധ്യസ്ഥരാക്കുകയും ചെയ്യണമെന്ന് മെത്രാന്മാര്‍ "പ്രവര്‍ത്തനക്ഷമമായ നീതി" എന്ന ശീര്‍ഷകത്തിലുള്ള പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.  source; vatican radio   Read More of this news...

അർജന്റീനയുടെ വിശുദ്ധനായ വൈദികൻ ഫാ. ജോസ് ബ്രോഹേറൊ

അർജന്റീന: ആടുകളെ തേടി കഴുതപ്പുറത്ത് കാടും മലയും കയറിയിറങ്ങിയ കൗബോയ് വൈദികന് ഇനി വിശുദ്ധിയുടെ കിരീടം. അർജന്റീനയിൽ നിന്നുള്ള കൗബോയ് പ്രീസ്റ്റ് എന്നറിയപ്പെട്ട ഫാ. ജോസ് ബ്രോഹേറൊയാണ് വിശുദ്ധപദവിയിലേക്കുയർത്തപ്പെടുന്നത്. ഒക്‌ടോബർ 16 നാണ് നാമകരണം.1840 ൽ അർജന്റീനയിലായിരുന്നു ജനനം. ഇഗ്നേഷ്യോ ബ്രോഹേറൊയുടെയും പെട്രോണ ഡാവിലയുടെയും പത്തുമക്കളിൽ നാലാമാനായിരുന്നു അദ്ദേഹം. 16-മത്തെ വയസിൽ സെമിനാരിയിൽ പ്രവേശിച്ചു. 26-ാം വയസിൽ കൊർഡോബ അതിരൂപതയിലെ വൈദികനായി. വൈദികനായ ശേഷം കുറെക്കാലം സെമിനാരിയിൽ ഫിലോസഫി അദ്ധ്യാപകനായും സേവനം ചെയ്തു. പിന്നീട് സെന്റ് ആൽബെർട്ട് രൂപതയിലെ വികാരിയായി നിയമിതനായി. 1675 സ്‌ക്വയർ മൈൽസ് വിസ്തീർണവും വിദൂര ഗ്രാമങ്ങളിലായി ചിതറിക്കിടക്കുന്ന 10,000 ഇടവകക്കാരുമായിരുന്നു അദ്ദേഹത്തിന് ഏല്പിക്കപ്പെട്ടത്. അർജന്റീനയിലെ വിദൂരഗ്രാമങ്ങൾ ഉൾപ്പെട്ട മലമ്പ്രദേശങ്ങളായിരുന്നു ഈ പ്രവർത്തനഭൂമി.മലമ്പ്രദേശങ്ങളോ ദൂരമോ, മോശമായ കാലാവസ്ഥയോ വകവെക്കാതെ കൗബോയിയെപ്പോലെ മലമ്പ്രദേശങ്ങളിലൂടെ കോവർ കഴുതപ്പുറത്ത് അദേഹം സഞ്ചരിച്ചു. വിശ്വാസികൾക്ക് കൂദാശ നൽകുവാനും അവരെ വിശ്വാസത്തിൽ സംരക്ഷിക്കുവാനും ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് അദേഹം പൊയ്‌ക്കൊണ്ടിരുന്നു. ഒരു യഥാർത്ഥ അർജന്റീനിയൻ കൗബോയിയെപ്പോലെ പ്രത്യേക വസ്ത്രങ്ങളും തൊപ്പിയും ധരിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം കൗ ബോയ് വൈദികൻ എന്ന് അറിയപ്പെട്ടത്.കഴുതപ്പുറത്ത് സഞ്ചരിക്കുമ്പോഴും അദ്ദേഹം എപ്പോഴും മാതാവിന്റെ രൂപവും കുർബാനയ്ക്കുവേണ്ടിയുള്ള കിറ്റും കരുതി. ഏതുനേരവും ബലിയർപ്പിക്കുവാൻ സന്നദ്ധനായിട്ടാണ് ഗ്രാമങ്ങൾ തോറും കറങ്ങിയത്.വിദൂരമായ ഗ്രാമങ്ങളിൽ അദ്ദേഹം ജനങ്ങൾക്ക് ആത്മീയ ശുശ്രൂഷകളിൽ പങ്കെടുക്കുവാനുള്ő   Read More of this news...

ക്രാക്കോ യുവജനമേളയ്ക്ക് ഒരുക്കമായി പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശം

പോളണ്ടിലെ ക്രാക്കോ നഗരത്തില്‍ സംഗമിക്കുന്ന ലോക യുവജനമേളയില്‍ ജൂലൈ 27-മുതല്‍ 31-വരെ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും. യവുജനസംഗമവും പരിപാടികളും 24-ന് ആരംഭിക്കും. മേളയുടെ സംഗമവേദിയായ ക്രാക്കോയിലേയ്ക്ക് 19-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം പാപ്പാ വീഡിയോ സന്ദേശം അയച്ചു. യുവജനങ്ങളെയും പോളിഷ് ജനതയെയും സന്ദേശത്തിലൂടെ പാപ്പാ അഭിസംബോധനചയ്യുന്നു. പോളണ്ടിന്‍റെ ചരിത്രഭൂമിയില്‍ കാലുകുത്തന്നതിലുള്ള സന്തോഷവും ആകാംക്ഷയും വാക്കുകളില്‍ പാപ്പാ ഇങ്ങനെ പ്രകടമാക്കുന്നു: https://www.youtube.com/watch?v=Pd4JkPwGOYc31-ാമത് ലോകയുവജനമേള ആസന്നമായി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന യുവജനങ്ങളെ ക്രാക്കോയില്‍‍ കാണുവാനും, ഒപ്പം പോളിഷ് ജനതയുടെകൂടെ ആയിരിക്കുവാനും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. ലോക യുവജനമേളയുടെ ഉപജ്ഞാതാവും പോളണ്ടിന്‍റെ ആസന്നകാല ചരിത്രത്തിന്‍റെ ശില്പിയുമായ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായോടുള്ള നന്ദിയുടെ വികാരത്താലും ദൈവിക കാരുണ്യത്താലും പ്രചോദിതമാണ് എന്‍റെ ഈ അപ്പസ്തോലികയാത്ര.പോളണ്ടിലെ പ്രിയ യുവജനങ്ങളേ, ക്രാക്കോയിലെ സംഗമത്തിന് കുറച്ചുനാളുകളായി പ്രാര്‍ത്ഥനയോടെ നിങ്ങള്‍ ഒരുങ്ങുകയാണ്. എല്ലാ ഒരുക്കങ്ങള്‍ക്കും, അതെല്ലാം സ്നേഹത്തോടെ ചെയ്യുന്നതിനും നിങ്ങള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദിയര്‍പ്പിക്കുന്നു. നിങ്ങളെ എല്ലാവരെയും ആശ്ലേഷിക്കുകയും ആശീര്‍വ്വദിക്കുകയും ചെയ്യുന്നു.യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളിലെ പ്രിയ യുവജനങ്ങളേ! നിങ്ങളുടെ രാജ്യങ്ങളെ ഞാന്‍ ആശീര്‍വദിക്കുന്നു. ക്രാക്കോയിലേയ്ക്കുള്ള നിങ്ങളുടെ യാത്ര വിശ്വാസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും തീര്‍ത്ഥയാത്രയാവട്ടെ! "കാരുണ്യമുള്ളവര്‍ അനുഗൃഹീതരാകുന്നു, എന്തെന്നാല്‍ അവര്‍&#   Read More of this news...

വയോജനത്തെയും രോഗികളെയും പ്രത്യേകം ഓര്‍ക്കുക

വയോജനത്തിന്‍റെയും രോഗികളുടെയും കാര്യത്തില്‍ സവിശേഷ ശ്രദ്ധ പതിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മാര്‍പ്പാപ്പാ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.     ഞായറാഴ്‍ച (17/07/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, യൂറോപ്പില്‍ വേനല്‍ക്കാലാവധിവേളയാകയാല്‍, പ്രായാധിക്യം ചെന്നവരും രോഗികളും കൂടുതല്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ഈ ആവശ്യകതയെക്കുറിച്ചോര്‍മ്മിപ്പിച്ചിരിക്കുന്നത്.     വേനലവധിക്കാലത്ത് പലപ്പോഴും കൂടുതല്‍ ഒറ്റപ്പെട്ടുപോകുകയും, ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന വയോജനത്തെയും രോഗികളെയും നമുക്കോര്‍ക്കാം എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.Source: Vatican Radio   Read More of this news...

ഹൃദയാസ്വസ്ഥതകള്‍ക്ക് ശമനം ലഭിക്കാന്‍ യേശുവിങ്കല്‍ അണയുക

യുവതയുടെ ഹൃദയങ്ങളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ പാകിയിരിക്കുന്നത് യേശുവാണെന്ന് മാര്‍പ്പാപ്പാ.     "ഒത്തൊരുമിച്ച് രണ്ടായിരത്തിപതിനാറില്‍" (TOGETHER 2016) എന്ന ശീര്‍ഷകത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ വാഷിംഗ്ടണില്‍ ശനിയാഴ്ച (16/07/16) സംഘടിപ്പിക്കപ്പെട്ട ഒരു എക്യുമെനിക്കല്‍ സംരംഭത്തിന് നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.     യുവജനഹൃദയങ്ങളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ പാകിയ അവിടന്ന് അവരെ കാത്തിരിക്കുന്നുവെന്നു ഓര്‍മ്മിപ്പിക്കുന്ന പാപ്പാ, അവിടത്തെ പക്കലണയാന്‍  യുവതീയുവാക്കള്‍ക്ക് പ്രചോദനം പകരുകയും ചെയ്യുന്നു.     യുവജനങ്ങളുടെ ഹൃദയങ്ങളെ അലട്ടുന്നതും അവരെ അസ്വസ്ഥരാക്കുന്നതുമായ കാര്യങ്ങള്‍ ഉണ്ടെന്നും ഒരു യുവാവ് അസ്വസ്ഥനാകുന്നില്ലയെങ്കില്‍ അവന്‍ വിൃദ്ധസമാനായിത്തീര്‍ന്നിരിക്കുന്നുവെന്നു പറയുന്ന പാപ്പാ ഈ അസ്വസ്ഥതയ്ക്ക് ഉത്തരമേകാന്‍ കഴിയുന്നത് ഒരുവനുമാത്രമാണെന്നും അവന്‍ യേശുവാണെന്നും ഉറപ്പേകുന്നു.     യേശുവിന്‍റെ പക്കലേക്കു പോകാന്‍ ശ്രമിക്കുക എന്നിട്ട് തന്നെ വിളിക്കുക എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്‍റെ വീഡിയൊ സന്ദേശം ഉപസംഹരിക്കുന്നത്.Source: Vatican Radio   Read More of this news...

ആഫ്രിക്കാഭൂഖണ്ഡം ദൈവികകരുണയ്ക്ക് സമര്‍പ്പിക്കപ്പെടും

ആഫ്രിക്കാഭൂഖണ്ഡം ദൈവികകരുണയ്ക്ക് സമര്‍പ്പിക്കപ്പെടും.     ഇക്കൊല്ലം(2016) സെപ്റ്റംബര്‍ 14നായിരിക്കും ഈ സമര്‍പ്പണം.     സെപ്റ്റംബര്‍ 09 മുതല്‍ 15 വരെ റുവാണ്ടായിലെ കിഗലി പട്ട​ണം ആതിഥ്യമരുളുന്ന, ദൈവികകരുണയെ അധികരിച്ച്, ആഫ്രിക്കയ്ക്കും മഢഗാസ്കറിനും വേണ്ടിയുള്ള മൂന്നാം സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലായിരിക്കും ഈ സമര്‍പ്പണം നടക്കുക.     ഇതില്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി കോംഗൊയിലെ കിന്‍ഷാസ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ലൗറെന്‍ മൊണ്‍സേങ്ക്വ പസീന്യ പങ്കെടുക്കും.     ദൈവിക കരുണ, ആഫ്രിക്കയിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള പ്രത്യശയുടെ ഉറവിടം എന്നതാണ് ആഫ്രിക്കയ്ക്കും മഢഗാസ്കറിനും വേണ്ടിയുള്ള ഈ മൂന്നാം കോണ്‍ഗ്രസ്സിന്‍റെ വിചിന്തന പ്രമേയം.     കാരുണ്യത്തില്‍ രൂഢമൂലമായ ഒരു അനുരഞ്‍ജനത്തിനുള്ള സാധ്യത ഈ സമ്മേളനം പ്രദാനം ചെയ്യുമെന്ന് ഇതിന്‍റെ ഏകോപകനായ വൈദികന്‍ സ്തനിസ്ലാസ് ഫ്ലിപെക് പറയുന്നു.Source: Vatican Radio   Read More of this news...

മദർ തെരേസയുടെ ജീവിതം നൃത്ത രൂപത്തിൽ

ന്യൂഡെൽഹി: 'കരുണ' കേവലം ഒരു നൃത്തരൂപമല്ല. മറിച്ച്, ജീവിക്കുന്ന വിശുദ്ധ എന്ന് ലോകം വിളിച്ച മദർ തെ രേസയോടുള്ള ഒരു കലാകാരിയുടെ ആദരവാണ്. കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരുടെ ഹൃദയത്തിലും അത്തരമൊരു അനുഭവമായിരുന്നു നിറഞ്ഞത്. സിതറിസ്റ്റി ഡാൻസ് സ്‌കൂളിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ രണ്ടു ദിവസമായി സംഘടിപ്പിച്ച ഫെസ്റ്റിവലിലായിരുന്നു മദർ തെരേസയുടെ ജീവിതം നൃത്തരൂപത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയത്. ഇറ്റലിയിൽ ജനിച്ച ഇലിയാന സിതറിസ്റ്റി ഇന്ത്യയിലെ പ്രശസ്ത ഒഡീസി നർത്തകിയാണ്.മദർ തെരേസയുടെ ജീവിതമാണ് നൃത്തരൂപത്തിലൂടെ അവതരിപ്പിച്ചത്. കാരുണ്യത്തിന്റെ ആൾരൂപമായിരുന്ന മദറിന്റെ കഥ നൃത്തരൂപത്തിലാക്കുമ്പോൾ ആ പേരിൽവരെ ഒരു മദർ 'ടച്ച്' നൽകാൻ ഇലിയാന പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കരുണ എന്നാണ് മദറിനെക്കുറിച്ചുള്ള തന്റെ നൃത്ത രൂപത്തിന് പേരിട്ടിരിക്കുന്നത്. "ഹൃദയത്തിൽ മുഴങ്ങിയ ദൈവസ്വരത്തോട് പ്രത്യുത്തരിച്ച് എല്ലാ സുരക്ഷിതത്വവും ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങുമ്പോൾ വിശ്വാസം മാത്രമായിരുന്നു മദർ തെരേസയുടെ കൈമുതൽ. ആ ബോധ്യമായിരുന്നു ജനിച്ച നാടും വീടും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരാൻ മദറിനെ പ്രേരിപ്പിച്ചത്." ഇതു പറയുമ്പോൾ ഇലിയാന സിതറിസ്റ്റിയുടെ മുഖത്ത് പാവങ്ങളുടെ അമ്മയോടുള്ള ബഹുമാനം നിറയുന്നു. ആ അമ്മയോട് ഹൃദയത്തിൽ നിറഞ്ഞുനില്ക്കുന്ന ആദരവ് നൃത്തത്തിലൂടെ നൽകാൻ ശ്രമിക്കുകയാണ് ഇലിയാന.പ്രതീകങ്ങളുടെ ആശയങ്ങൾ പ്രേക്ഷക മനസുകളിലേക്ക് എത്തിക്കുന്നതിൽ ഈ കലാകാരിക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്. നൃത്തത്തിലെ ഓരോ രംഗവും മദർ തെരേസയുടെ ജീവിതത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. നർത്തകർ ഉപയോഗിച്ചിരിക&   Read More of this news...

നാഗാലാൻഡിൽ കാത്തലിക് യൂണിവേഴ്‌സിറ്റി

കൊഹിമ: നാഗാലാന്റിൽ കത്തോലിക്ക സർവകലാശാല ഉടൻ പ്രവർത്തനം ആരംഭിക്കും. ഇത് സംബന്ധിച്ച ബിൽ നാഗാലാന്റ് നിയമസഭ പാസാക്കി. ഡോട്ടേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്, ഡി.എം.ഐ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സെന്റ് ജോസഫ് കത്തോലിക്ക സർവകലാശാല തുടങ്ങുന്നത്.നാഗാലാന്റിൽ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സർവകലാശാല ആരംഭിക്കുന്നത്. ബിസിനസ് മാനേജ്‌മെന്റ്, അപ്ലൈഡ് സയൻസ്, എഞ്ചി നീയറിംഗ്, അഗ്രികൾച്ചർ, മെഡിക്കൽ സയൻസ്, നിയമം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കോഴ്‌സുകളായിരിക്കും സെന്റ് ജോസഫ് സർവകലാശാലയുടെ കീഴിൽ ആരംഭിക്കുന്നത്. കോഹിമ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് തോപ്പിൽ നാഗാലാന്റ് മുഖ്യമന്ത്രി ടി.ആർ. സെലാംങിന് ഈ ആവശ്യമുന്നയിച്ച് നിവേദനം നൽകിയിരുന്നു. നാഗാലാന്റിൽ കത്തോലിക്ക സഭ വിദ്യാഭ്യാസ മേഖലയിൽ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങൾ ഡോ. തോ പ്പിൽ നിവേദനത്തിൽ എടുത്തുകാണിച്ചിരുന്നു. അതേത്തുടർന്നാണ് നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. സർവകലാശാല സ്ഥാപിക്കുന്നതിനുള്ള പൂർണ ചെലവ് കത്തോലിക്കാ സഭയാണ് വഹിക്കുന്നത്.125 പ്രൈമറി സ്‌കൂളുകൾ, 57 ഹൈസ്‌കൂളുകൾ, 27 ഹയർസെക്കന്റി സ്‌കൂളുകൾ, നാല് കോളജുകൾ, രണ്ട് അധ്യാപക പരിശീലന സ്ഥാനപനങ്ങൾ, ഒരു പ്രോഫഷണൽ കോളജ് എന്നിവ കത്തോലിക്ക സഭയുടെ കീഴിൽ നാഗാലാന്റിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കൂടുൽ സ്വകാര്യ സർവകാലശാലകളെ സ്വാഗതം ചെയ്യുന്നതായി നാഗാലാന്റിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ സർവകലാശാല ആരംഭിക്കുന്നതോടെ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടമായിരിക്കും സംസ്ഥാനത്ത് ഉണ്ടാകുക.1984-ൽ തമിഴ്‌നാട്ടിലെ തിരുവള്ളുവർ ജില്ലയിൽ ഫാ. ജെ.ഇ. അരുൾരാജ് സ്ഥാപിച്ചതാണ് ഡോട്ടേഴ്‌സ് ഓഫ് മേരി ഇമ്മാ&   Read More of this news...

കാണ്ടമാൽ ക്രൂരതകൾ മറക്കാനാവില്ലെന്ന് ഒഡീഷ മെത്രാൻ സമിതി

ഭൂവനേശ്വർ: എട്ട് വർഷം മുമ്പ് ക്രിസ്ത്യാനികൾക്ക് എതിരെ നരനായാട്ട് നടന്ന കാണ്ടമാൽ ആ ഞെട്ടലിൽനിന്നും പുറത്തുവരുന്നതിന് മുമ്പ് തദ്ദേശവാസികളെ ഞെട്ടിച്ചുകൊണ്ട് വീണ്ടും കൊലപാത വാർത്ത . സിആർപിഎഫുകാർ നടത്തിയ വെടിവയ്പിൽ അഞ്ച് സാധാരണക്കാർ വധിക്കപ്പെടുകയും അഞ്ച് പേർക്ക് ഗുരുതമായി പരിക്കേല്ക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് വയസുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നു.സംഭവത്തിൽ പ്രതിഷേധവുമായി ഒഡീഷ കത്തോലിക്ക മെത്രാൻ സമിതി രംഗത്തുവന്നു. വെടിവയ്പ് നിർഭാഗ്യകരവും അനാവശ്യവുമായിരുന്നെന്ന് കട്ടക്-ഭൂവനേശ്വർ അതിരൂപതാധ്യക്ഷനും ഒഡീഷ കത്തോലിക്ക ബിഷപ്‌സ് കൗൺസിൽ അധ്യക്ഷനുമായ ഡോ. ജോൺ ബർവ പറഞ്ഞു. നിരപരാധികൾക്ക് നീതി നടപ്പിലാക്കണമെന്നും അദ്ദേഹം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. കട്ടക്-ഭൂവനേശ്വർ അതിരൂപതയിലാണ് കാണ്ടമാൽ. ഈ മാസം എട്ടിന് രാത്രിയിലായിരുന്നു സംസ്ഥാനത്തെ ഞടുക്കിയ കൊലപാതകങ്ങൾ അരങ്ങേറിയത്. കാണ്ടമാൽ ജില്ലയിലെ പറംപാങ് ഗ്രാമത്തിലെ 11 പേർ ബലിഗുഡയിൽ പോയി തൊഴിലുറപ്പ് പദ്ധതിയുടെ പണം വാങ്ങി തിരികെ ഓട്ടോറിക്ഷയിൽ ഗ്രാമത്തിലേക്ക് മടങ്ങുന്ന വഴിക്കാണ് ആ ദുരന്തം ഉണ്ടായത്. പൊട്ടിപ്പൊളിഞ്ഞ റോഡും കനത്ത മഴയും ഉണ്ടായപ്പോൾ വാഹനം നിന്നുപോയി.ആ സമയം പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥന്മാർ മുന്നറിയിപ്പോ പരിശോധനയോ നടത്താതെ വെടിവയ്ക്കുകയായിരുന്നു. അഞ്ച് പേർ തൽക്ഷണം മരിക്കുകയും അഞ്ച് പേർക്ക് മാരകമായി പരിക്കേല്ക്കുകയും ചെയ്തു. മാവോയിസ്റ്റുകളാണെന്ന് കരുതിയാണ് വെടിവച്ചതെന്നാണ് സിആർപിഎഫുകാരുടെ വിശദീകരണം. എന്നാൽ തൊട്ടടുത്തുനിന്നാണ് വെടിവച്ചതെന്നുള്ള തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഇന്റലിജൻസിന്റെ വീഴ്ചയോ ട്രൈബൽ-ദളിത് വിഭാഗങ്ങളെ ഇല്ലാതാക്ക&#   Read More of this news...

എയ്ഡ്സ് രോഗത്തിനെതിരായ പോരാട്ടത്തില്‍ നാലു വെല്ലുവിളികള്‍

എയ്ഡ്സ് രോഗത്തിലേക്കു നയിക്കുന്ന എച്ച് ഐ വി അണുബാധിതര്‍ക്കും  എയ്ഡ്സ് രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിനു മുന്നില്‍ നാലു വെല്ലുവിളികള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന, WHO.      ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ (18-22/07/16) നീളുന്ന ഇരുപത്തിയൊന്നാം അന്തര്‍ദ്ദേശീയ എയ്ഡ്സ് സമ്മേളനത്തിന്‍റെ  പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന ഈ വെല്ലുവിളികള്‍ എടുത്തു കാട്ടുന്നത്.     എച്ച്ഐവി അണുബാധ തടയല്‍, എല്ലാവര്‍ക്കും വ്യാപകമായ തോതില്‍ ചികിത്സ ലഭ്യമാക്കല്‍, എച്ച്ഐവി അണുവിന്‍റെ പ്രതിരോധ ശക്തി വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന അവസ്ഥ, എച്ച്ഐവി-എയ്ഡ്സ് രോഗവിരുദ്ധ പോരാട്ടത്തിന് മതിയായ സാമ്പത്തി സഹായം ലഭ്യമാക്കല്‍ എന്നിവയാണ് ഈ വെല്ലുവിളികളായി ലോകാരോഗ്യ സംഘടന കരുതുന്നത്.     രണ്ടായിരത്തിമുപ്പതാം ആണ്ടോടെ എയ്ഡസ് രോഗത്തിന്‍റെ അന്ത്യംകാണുക എന്ന ലക്ഷ്യത്തിലെത്തിച്ചേരണമെങ്കില്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം വിപുലപ്പെടുത്തുകയും തീവ്രമാക്കുകയും വേണമെന്ന് ലോകാരോഗ്യസംഘടന പറയുന്നു.Source: Vatican Radio    Read More of this news...

സംഭാഷണം പക്വതയുടെ അടയാളം

സംഭാഷണം, ബലഹീനതയുടെയല്ല, പ്രത്യുത, പക്വതയുടെ അടയാളമാണെന്ന് മെക്സിക്കൊയിലെ സാന്‍ ക്രിസ്തോബല്‍ ദെ ലാസ് കസാസ് രൂപതയുടെ മെത്രാന്‍ ഫെലിപെ അരിസ്മേന്തി.     മൂല്യനിര്‍ണ്ണയം, വേതനം എന്നിവയെ സംബന്ധിച്ച പരിഷ്ക്കാരങ്ങള്‍ക്കെതിരെ അന്നാട്ടിലെ അദ്ധ്യാപകര്‍ കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്‍റെയും അദ്ധ്യാപകരുടെയും തൊഴിലാളിസംഘടനകളു‍ടെയും പ്രതിനിധികള്‍ തമ്മില്‍ ആരംഭിച്ചിരിക്കുന്ന സംഭാഷണ പരമ്പരയെ പ്രകീര്‍ത്തിച്ചുകൊണ്ട് മെക്സിക്കൊയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ വെബ്പേജില്‍ സംഭാഷണത്തിന്‍റെ വിജ്ഞാനം എന്ന ശീര്‍ഷകത്തില്‍ പ്രസീദ്ധീകരിച്ച പത്രാധിപക്കുറിപ്പിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.     എളിമയുള്ള ഹൃദയത്തോടുകൂടി ഒരുവന്‍ മുന്നേറും എന്നാല്‍ അഹംഭാവവും ഔദ്ധത്യവുമാണുള്ളതെങ്കില്‍ സകലവും നഷ്ടപ്പെടും എന്നും മെത്രാന്‍ ഫെലിപെ അരിസ്മേന്തി ഓര്‍മ്മിപ്പിക്കുന്നു. അപരന് പ്രാമുഖ്യം കല്പിക്കുന്നതായൊരു സംസ്കൃതി വളര്‍ത്തിയെടുക്കേണ്ടതിന്‍റെ  പ്രാധാന്യവും അദ്ദേഹം ഫ്രാന്‍സീസ് പാപ്പായുടെ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നു.Source: Vatican Radio   Read More of this news...

സിംബാവ്വെയുടെ സര്‍ക്കാര്‍ പൗരക്ഷേമം ഉറപ്പാക്കുക

ആഫ്രിക്കന്‍ നാടായ സിംബാവ്വെ തകര്‍ച്ചയുടെ അഗാധഗര്‍ത്തത്തില്‍ നിപതിക്കാതിരിക്കേണ്ടതിന് പൗരന്മാരുടെ കാര്യത്തില്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിക്കാന്‍ പ്രാദേശിക ക്രൈസ്തവ നേതാക്കള്‍ സര്‍ക്കാരിനെ ആഹ്വാനം ചെയ്യുന്നു.     നാടിന്‍റെ ശോചനീയമായ സാമൂഹ്യസാമ്പത്തികാവസ്ഥകള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ ഇവാന്‍ മവ്വാറീരെയെ പോലീസ് അറസ്റ്റ് ചെയ്തതിനും പ്രകടനക്കാര്‍ക്കെതിരെ പോലീസ് ആക്രമ​ണം ആഴിച്ചുവിട്ടതിനുമെതിരെ പുറപ്പെടുവിച്ച ഒരു സംയുക്തപ്രസ്താവനയിലാണ് ക്രൈസ്തവനേതാക്കളുടെ ഈ ആഹ്വാനമുളളത്.     ക്ലേശമനുഭവിക്കുന്ന പൗരജനത്തിന്‍റെ രോദനവും പരാതിയും സര്‍ക്കാര്‍ ശ്രവിച്ചില്ലെങ്കില്‍ സാമാന്യജനം പ്രക്ഷോഭണവുമായി തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടാകുമെന്ന് ക്രൈസ്തവനേതാക്കള്‍ മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു.Source: Vatican Radio   Read More of this news...

മണിക്കൂറിൽ 14 കുട്ടികൾ അതിസാരം മൂലം മരിക്കുന്നു

ന്യൂഡൽഹി: അഞ്ച് വയസിൽ താഴെയുള്ള 14 കുട്ടികൾ അതിസാരംമൂലം ഓരോ മണിക്കൂറിലും ഇന്ത്യയിൽ മരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. പ്രതിവർഷം 1.2 ലക്ഷം കുട്ടികൾ അതിസാരത്തിന്റെ പിടിയിൽ പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ 10 ശതമാനം സംഭവിക്കുന്നത് അതിസാരംവഴിയാണ്. മലിനജലം, ഭക്ഷണം, പോഷകാഹാരക്കുറവ്, ശുചീകരണത്തിന്റെ അപര്യാപ്ത തുടങ്ങിയവയാണ് അതിസാരം ഉണ്ടാകുന്നതിന്റെ പ്രാഥമിക കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത്. ഗവൺമെന്റിന്റെ ഇടപെടലുകൾവഴി പ്രസവത്തോടനുബന്ധിച്ചുള്ള മരണനിരക്കിൽ നേരിയ കുറവു ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും അത് സ്ഥിരമായി നിലനിർത്താൻ തുടർനടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. Source: Sunday Shalom   Read More of this news...

ഭോപ്പാലിൽ കനത്ത മഴയിൽ നിസഹായരായ ജനത്തിന് വേണ്ടി സഭ

ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ നഗരത്തിൽ അഞ്ച് ദിവസം തുടർച്ചയായി പെയ്ത മഴ കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ഇതുവരെ 22 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിതികരിച്ചു. കത്തോലിക്കാ ദൈവാലയങ്ങൾ, സ്‌കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിച്ചിരിക്കുകയാണ്." ഭോപ്പാൽ അതിരൂപതാ വക്താവ് ഫാ. മരിയ സ്റ്റീഫൻ പറഞ്ഞു. 43 വർഷത്തിനിടയിൽ സംഭവിച്ച കനത്ത മഴയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇവിടെ സഭക്ക് സമ്പത്തും സാഹചര്യങ്ങളും കുറവായതിനാൽ സഹായിക്കുന്നതിനും പരിമിതികളുണ്ട്. എങ്കിലും സന്നദ്ധപ്രവർത്തകരെ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ഫാ. മരിയ വ്യക്തമാക്കി. സാത്‌ന ബിഷപ്‌സ് ഹൗസ്, സഭയുടെ സ്‌കൂളുകൾ, കോൺവെന്റുകൾ എന്നിവിടങ്ങളിലും വെള്ളം കയറി. പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധത്തിൽ റോഡുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്; സാത്‌ന രൂപതയിലെ ഫാ. മാർട്ടിൻ പുന്നോലിൽ പറഞ്ഞു.    Read More of this news...

ദൃശ്യവിരുന്നുമായി പ്രൊജക്ട് വിഷൻ

ബാംഗളൂര്: കാഴ്ചകൾ സാധാരണ മനുഷ്യരുടെ കണ്ണുകളിലാണ് പതിക്കുന്നത്. എന്നാൽ, ചിലരുടെ ഹൃദയങ്ങളിലാണ് അവ പതിയുന്നത്. അതിലൂടെ ദൈവം അവരോട് സംസാരിക്കുകയാണ്. കാഴ്ചകൾ ഹൃദയത്തിൽ ഉടക്കിയാൽ കണ്ടില്ലെന്ന് നടിച്ചു പിന്തിരിയാനാവില്ല. കാരണം, അതു ദൈവം അവർക്കായി കരുതിവച്ചിരിക്കുന്ന നിയോഗമാണ്. അത്തരമൊരു കാഴ്ചയാണ് ക്ലാരിഷൻ സഭാംഗമായ ഫാ. ജോർജ് കണ്ണന്താനത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അദ്ദേഹം സെമിനാരി വിദ്യാർത്ഥിയായിരുന്നപ്പോൾ കുഷ്ഠരോഗികളുടെയും എച്ച്.ഐ.വി ബാധിതരുടെയും ഇടയിൽ പ്രവർത്തിച്ചിരുന്നു. അവരിൽ അന്ധരായവരും ഉണ്ടായിരുന്നു. അപ്പോഴാണ് വെളിച്ചം നിഷേധിക്കപ്പെട്ടവർ അനുഭവിക്കുന്ന ദുരിതങ്ങൾ നേരിട്ടു കണ്ടത്. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മനസിൽ കുറിച്ചിട്ടു.പൗരോഹിത്യ സ്വീകരണത്തിനുശേഷം കുഷ്ഠരോഗികളുടെ ഇടയിലായിരുന്നു പ്രവർത്തനങ്ങൾ. 2013-ൽ ഫാ. ജോർജ് കണ്ണന്താനത്തിന്റെ ആ ഉത്തരവാദിത്വങ്ങൾ തീർന്നു. അന്ധരായവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഹൃദയത്തിൽ വീണ്ടും ഉടലെടുത്തു. തന്റെ മനസിൽ ദൈവം തന്ന ചിന്തയാണെന്ന് ഫാ. കണ്ണന്താനത്തിന് ഉറപ്പുണ്ടായിരുന്നു. ഈ ആശയം സുഹൃത്തുക്കളുമായും സഹവൈദികരുമായും പങ്കുവച്ചു. എല്ലാവരും അദ്ദേഹത്തിന് പിന്തുണയും പ്രോത്സാഹനവുമായി കൂടെനിന്നു. ഇത് ദൈവപദ്ധതിയാണെന്ന് അച്ചൻ ഒന്നുകൂടി ഉറപ്പിച്ചു. അധികം കഴിയുന്നതിന് മുമ്പ് പ്രൊജക്ട് വിഷൻ എന്ന പേരിൽ ഒരു സന്നദ്ധ സംഘടനക്ക് രൂപം നൽകി. ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സമാനമനസ്‌ക്കരായ 50 പേരുടെ പങ്കാളിത്തത്വത്തോടെയാണ് സംഘടന രൂപീകരിച്ചത്. അന്ധർ അനുഭവിക്കുന്ന ദുരിതങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു പ്രൊ!   Read More of this news...

മൈനർ ബസലിക്ക സമർപ്പണം ഓഗസ്റ്റ് ഒന്നിന്

ഉഡുപ്പി: കർക്കലയിലെ അറ്റൂർ സെന്റ് ലോറൻസ് തീർത്ഥാടനകേന്ദ്രത്തിന് ലഭിച്ച മൈനർ ബസലിക്ക പദവിയുടെ സമർപ്പണം ഓഗസ്റ്റ് ഒന്നിന് നടക്കും. കഴിഞ്ഞ മെയ് മാസത്തിൽ ഈ തീർത്ഥാടനകേന്ദ്രത്തെ ഫ്രാൻസിസ് മാർപാപ്പ മൈനർ ബസലിക്ക പദവിയിലേക്ക് ഉയർത്തിയിരുന്നു.അജപാലനപരവും വിശ്വാസപരവുമായി പ്രാധാന്യമുള്ള തീർത്ഥാടനകേന്ദ്രങ്ങൾക്കും ദൈവാലയങ്ങൾക്കും നൽകുന്ന പദവിയാണ് ഇത്. സിബിസിഐ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്ക ബാവ ലത്തീനിലും ഉഡുപ്പി രൂപതാധ്യക്ഷൻ ഡോ. ജെറാൾഡ് ഐസക്ക് ലോബോ കൊങ്കണിയിലും മാർപാപ്പയുടെ ഉത്തരവ് വായിക്കും. സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബംഗളൂരു അതിരൂപതാധ്യക്ഷൻ ഡോ. ബർണാർഡ് മോറസ്, റാഞ്ചി അതിരൂപതാധ്യക്ഷൻ കർദിനാൾ ടെലസ്‌ഫോർ ടോപ്പോ, മാംഗ്ലൂർ രൂപതാധ്യക്ഷൻ ഡോ. അലോഷ്യസ് പോൾ ഡിസൂസ തുടങ്ങിയവർ പങ്കെടുക്കും. ഓഗസ്റ്റ് ഒന്നിന് രാവിലെ 10-ന് ദിവ്യബലിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.കർണാടകയിലെ ഉടുപ്പി രൂപതയിൽ സ്ഥിതിചെയ്യുന്ന ഈ തീർത്ഥാടനകേന്ദ്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്. 1750-കളുടെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട ദൈവാലയം തെക്കേ ഇന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്. 1784-1799 കാലഘട്ടത്തിൽ ഉണ്ടായ ടിപ്പുസുൽത്താന്റെ പടയോട്ടത്തിനിടയിൽ ദൈവാലയം തകർക്കപ്പെടുകയും വിശ്വാസികളെ അടിമകളായി പിടിക്കുകയും ചെയ്തു.വിശ്വാസികൾ മോചിക്കപ്പെട്ടതിനെത്തുടർന്ന് ഗോവയിൽനിന്ന് എത്തിയ ഒരു മിഷനറി വൈദികന്റെ നേതൃത്വത്തിൽ 1801-ൽ പഴയ ദൈവാലയത്തിൽനിന്നും ഏഴ് കിലോമീറ്റർ അകലെ താല്ക്കാലികമായൊരു ദൈവാലയം നിർമ്മിച്ചു. 1839-ൽ ദൈവാലയം വീണ്ടും പുനഃനിമ്മിച്ചു. ഫാ. ഫ്രാങ്ക് പെരേ!   Read More of this news...

...
17
...