News & Events
ഹൃദയാസ്വസ്ഥതകള്‍ക്ക് ശമനം ലഭിക്കാന്‍ യേശുവിങ്കല്‍ അണയുക
യുവതയുടെ ഹൃദയങ്ങളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ പാകിയിരിക്കുന്നത് യേശുവാണെന്ന് മാര്‍പ്പാപ്പാ. "ഒത്തൊരുമിച്ച് രണ്ടായിരത്തിപതിനാറില്‍" (TOGETHER 2016) എന്ന ശീര്‍ഷകത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ വാഷിംഗ്ടണില്‍ ശനിയാഴ്ച (16/07/16) സംഘടിപ്പിക്കപ്പെട്ട ഒരു എക്യുമെനിക്കല്‍ സംരംഭത്തിന് നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്. യുവജനഹൃദയങ്ങളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ പാകിയ അവിടന്ന് അവരെ കാത്തിരിക്കുന്നുവെന്നു ഓര്‍മ്മിപ്പിക്കുന്ന പാപ്പാ, അവിടത്തെ പക്കലണയാന്‍ യുവതീയുവാക്കള്‍ക്ക് പ്രചോദനം പകരുകയും ചെയ്യുന്നു. യുവജനങ്ങളുടെ ഹൃദയങ്ങളെ അലട്ടുന്നതും അവരെ അസ്വസ്ഥരാക്കുന്നതുമായ കാര്യങ്ങള്‍ ഉണ്ടെന്നും ഒരു യുവാവ് അസ്വസ്ഥനാകുന്നില്ലയെങ്കില്‍ അവന്‍ വിൃദ്ധസമാനായിത്തീര്‍ന്നിരിക്കുന്നുവെന്നു പറയുന്ന പാപ്പാ ഈ അസ്വസ്ഥതയ്ക്ക് ഉത്തരമേകാന്‍ കഴിയുന്നത് ഒരുവനുമാത്രമാണെന്നും അവന്‍ യേശുവാണെന്നും ഉറപ്പേകുന്നു. യേശുവിന്‍റെ പക്കലേക്കു പോകാന്‍ ശ്രമിക്കുക എന്നിട്ട് തന്നെ വിളിക്കുക എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്‍റെ വീഡിയൊ സന്ദേശം ഉപസംഹരിക്കുന്നത്.Source: Vatican Radio Read More of this news...ആഫ്രിക്കാഭൂഖണ്ഡം ദൈവികകരുണയ്ക്ക് സമര്‍പ്പിക്കപ്പെടും
ആഫ്രിക്കാഭൂഖണ്ഡം ദൈവികകരുണയ്ക്ക് സമര്‍പ്പിക്കപ്പെടും. ഇക്കൊല്ലം(2016) സെപ്റ്റംബര്‍ 14നായിരിക്കും ഈ സമര്‍പ്പണം. സെപ്റ്റംബര്‍ 09 മുതല്‍ 15 വരെ റുവാണ്ടായിലെ കിഗലി പട്ടണം ആതിഥ്യമരുളുന്ന, ദൈവികകരുണയെ അധികരിച്ച്, ആഫ്രിക്കയ്ക്കും മഢഗാസ്കറിനും വേണ്ടിയുള്ള മൂന്നാം സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലായിരിക്കും ഈ സമര്‍പ്പണം നടക്കുക. ഇതില്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി കോംഗൊയിലെ കിന്‍ഷാസ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ലൗറെന്‍ മൊണ്‍സേങ്ക്വ പസീന്യ പങ്കെടുക്കും. ദൈവിക കരുണ, ആഫ്രിക്കയിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള പ്രത്യശയുടെ ഉറവിടം എന്നതാണ് ആഫ്രിക്കയ്ക്കും മഢഗാസ്കറിനും വേണ്ടിയുള്ള ഈ മൂന്നാം കോണ്‍ഗ്രസ്സിന്‍റെ വിചിന്തന പ്രമേയം. കാരുണ്യത്തില്‍ രൂഢമൂലമായ ഒരു അനുരഞ്‍ജനത്തിനുള്ള സാധ്യത ഈ സമ്മേളനം പ്രദാനം ചെയ്യുമെന്ന് ഇതിന്‍റെ ഏകോപകനായ വൈദികന്‍ സ്തനിസ്ലാസ് ഫ്ലിപെക് പറയുന്നു.Source: Vatican Radio Read More of this news...സാധുക്കൾക്കായൊരു ജീവിതം
പാലാ: കെ.സി.ബി.സി കെയർ ഹോംസിന്റെ മികച്ച ജീവകാരുണ്യ പ്രവർത്തക അവാർഡ് കരസ്ഥമാക്കിയ 65-കാരനായ എ.ജെ. തോമസ് അമ്പഴത്തിനാൽ നിർധനരും നിരാശ്രയരുമായ വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന കൊഴുവനാൽ സെന്റ് മേരീസ് അഗതി മന്ദിരത്തിന്റെ അമരക്കാരനായി കഴിഞ്ഞ കാൽനൂറ്റാണ്ടായി നിശബ്ദ സേവനം ചെയ്യുന്ന തിളക്കമാർന്ന വ്യക്തിത്വത്തിനുടമയാണ്.കൊഴുവനാൽ ഇടവകയിൽ അമ്പഴത്തിനാൽ പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ ആറുമക്കളിൽ നാലാമനായി 1950 ജൂൺ ഏഴിന് ഇടത്തരം കർഷകകുടുംബത്തിൽ തോമസ് ജനിച്ചു. വീട്ടിലെ പ്രതികൂല സാഹചര്യങ്ങൾമൂലം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെ ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. പിന്നീട് വീട്ടുജോലികളിൽ മാതാപിതാക്കളെ സഹായിച്ചുപോന്നു.ഈ കാലഘട്ടത്തിലാണ് ഇടവകയിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സൊസൈറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 1953 മുതൽ നടത്തുന്ന സെന്റ് മേരീസ് അഗതിമന്ദിരത്തെക്കുറിച്ചും തോമസിന് കൂടുതൽ മനസിലാക്കുവാൻ സാധിച്ചത്. വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പരസ്‌നേഹ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ തോമസ്, വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങളോടൊപ്പം അഗതിമന്ദിരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി സമാഹരിക്കുന്ന പിടിയരി പിരിവിനായി വീടുകൾതോറും കയറിയിറങ്ങാൻ മുന്നിട്ടിറങ്ങി. അത് തോമസിന്റെ കാരുണ്യപ്രവൃത്തികളുടെ തുടക്കമായിരുന്നു. ആ പിടിയരി പിരിവിന് ഇന്നും മുടക്കം വരുത്തിയിട്ടില്ല.പതിനെട്ടാമത്തെ വയസിൽ വിൻസെന്റ് ഡി പോൾ സംഘടനയിൽ അംഗമായി ചേർന്ന തോമസ്, ഏതാനും വർഷത്തെ പ്രവർത്തനത്തിനുശേഷം സംഘടനയുടെ സെക്രട്ടറിയായി. 21 വർഷം സെക്രട്ടറിയായി സേവനം ചെയ്തു. 1990-ൽ സംഘടനയുടെ പ്രസിഡന്റായി 1992-ൽ അഗതിമന്ദിരത്തിന്റെ പ്രധാന കെട്ടിടം Read More of this news...കേള്‍ക്കുക എന്ന സൂത്രവാക്യത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍
ജൂലൈ 17-ാം തിയതി ഞായറാഴ്ച മദ്ധ്യാഹ്നം. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരം ജനനിബിഡമായിരുന്നു. പാപ്പാ ഫ്രാന്‍സിസ് അപ്പോസ്തോലിക അരമനയുടെ ജാലകത്തിങ്കല്‍നിന്നുകൊണ്ടു നല്കിയ ത്രികാലപ്രാര്‍ത്ഥന സന്ദേശം.ഇന്നത്തെ വിചിന്തനം ലൂക്കായുടെ സുവിശേഷത്തില്‍നിന്നുമാണ്. ക്രിസ്തു ജരൂസലേമിലേയ്ക്ക് പോകുകയായിരുന്നു. മാര്‍ഗ്ഗമദ്ധ്യേയുള്ള ഗ്രാമത്തില്‍ മാര്‍ത്ത മേരി - സഹോദരിമാര്‍ അവിടുത്തേയ്ക്ക് ആതിഥ്യം നല്കി (ലൂക്കാ 10, 38-42). അവരുടെ രണ്ടുപേരുടെയും ശൈലികള്‍ വ്യത്യസ്തമായിരുന്നു. ഒരാള്‍ മേരി, പാദാന്തികത്തില്‍ ഇരുന്ന് അവിടുത്തെ ശ്രവിച്ചു (39). മറ്റെയാള്‍ മാര്‍ത്തയോ, അവിടുത്തെ സല്‍ക്കരിക്കാന്‍ തകൃതിയില്‍ ഒരുങ്ങുകയാണ്. ജോലികള്‍ ചെയ്യുന്നതിന്‍റെ തിരക്കിനിടയില്‍ മാര്‍ത്ത പറഞ്ഞു. "യേശുവേ, ജോലിചെയ്യാന്‍ മേരി എന്നെ തനിച്ചു വിട്ടിരിക്കുന്നത് അങ്ങു കണ്ടില്ലേ? ദയവായി, അവളോട് വന്ന് എന്നെ സഹായിക്കാന്‍ പറയണേ!" (40).ക്രിസ്തു മറുപടി പറഞ്ഞു, "മാര്‍ത്താ, മാര്‍ത്താ, നീ പല കാര്യങ്ങളില്‍ വ്യാപൃതയാണ്. എന്നാല്‍ ഒന്ന് ഏറെ പ്രധാനപ്പെട്ടതാണ്. മേരി അതാണ് തിരഞ്ഞെടുത്തത്. ഇനി അവളെ അതില്‍നിന്നും പിന്‍തിരിപ്പിക്കേണ്ട" (41-42).ബഹളത്തില്‍ പ്രധാനപ്പെട്ടകാര്യം മാര്‍ത്ത മറന്നുപോയി എന്നതാണ് പ്രശ്നം. അതായത്, ഭവനത്തിലെ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തെ മാര്‍ത്ത ഏകദേശം മറന്നുപോയ പോലെയാണ് - അതിഥിയെ മറന്നുപോകുന്നു. അതിഥിക്ക് ഭക്ഷണം കൊടുക്കുന്നതുകൊണ്ട് മാത്രമായില്ല. എല്ലാ വിധത്തിലും അദ്ദേഹം പരിചരിക്കപ്പെടണം. അതിഥിയെ നാം സര്‍വ്വോപരി കേള്‍ക്കണം. മനസ്സിരുത്തേണ്ട വാക്കാണ് - ശ്രദ്ധിക്കുക, കേള്‍ക്കുക എന്നത്. കാരണം ഒരു വ്യക്തിയെ നാം അയാളുടെ വൈകാരികവും ബൗദ്ധികവുമായ പൂര്‍ണ്ണ പശ്ചാത്തലത്തോടെ സ്വീകരിക്കുന Read More of this news...ആർച്ച് ബിഷപ് കുപ്പിക്കിനെ ബിഷപ്പുമാരുടെ സംഘത്തിലേക്ക് നിയമിച്ചു
വത്തിക്കാൻ സിറ്റി: ബിഷപ്പുമാരെ തിരഞ്ഞെടുക്കുകയും നിയമിക്കുകയും ചെയ്യുവാൻ ചുമതലയുള്ള ബിഷപ്പുമാരുടെ സംഘത്തിലെ അംഗമായി ആർച്ച് ബിഷപ് ബ്ലെയിസ് കുപ്പിക്കിനെ നിയമിച്ചു. കർദിനാൾ മാർക്ക് ഔളറ്റാണ് ബിഷപ്പുമാരുടെ സംഘത്തെ നയിക്കുന്നത്. രണ്ട് വർഷം മുമ്പ് ചിക്കാഗോ അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിതനായ ആർച്ച് ബിഷപ് കുപ്പിക്കിനെ 2015ൽ നടന്ന ബിഷപ്പുമാരുടെ സാധാരണ സിനഡിൽ പങ്കെടുക്കാനും ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്തിരുന്നു. Source: Sunday Shalom Read More of this news...ഗ്രെഗ് ബർക്ക് പുതിയ വത്തിക്കാൻ വക്താവ്
വത്തിക്കാൻ സിറ്റി: പത്ത് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഫാ. ഫെഡറിക്കൊ ലൊമ്പാർഡിക്ക് പിൻഗാമിയായി പരിചയസമ്പന്നനായ മാധ്യമ പ്രവർത്തകൻ ഗ്രെഗ് ബർക്കിനെ നിയമിച്ചു. വത്തിക്കാൻ മാധ്യമ ഓഫീസിലെ ആദ്യ വനിത വൈസ് ഡയറക്ടറാകുന്ന സ്പാനിഷ് മാധ്യമപ്രവർത്തക പലോമ ഗാർസിയ ഓവജെറൊ ബർക്ക് വഹിച്ചിരുന്ന പഴയ സ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ ഡിസംബറിൽ വത്തിക്കാൻ മാധ്യമ ഓഫീസിലെ വൈസ് ഡയറക്ടറായി ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നതിന് മുമ്പ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ പ്രത്യേക മാധ്യമ ഉപദേഷ്ടാവായി ബർക്ക് സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.കൊളംബിയ സർവകലാശാലയിൽനിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദമെടുത്തശേഷം 24 വർഷങ്ങൾ നാഷണൽ കാത്തലിക്ക് രജിസ്റ്റർ, ടൈം മാഗസിൻ, ഫോക്‌സ് ന്യൂസ് നെറ്റ്‌വർക്ക് എന്നീ മാധ്യമസ്ഥാപനങ്ങളിൽ ബർക്ക് ജോലി ചെയ്തു.സ്‌പെയിനിൽ മാധ്യമപ്രവർത്തനം പഠിച്ചതിന് ശേഷം ന്യൂയോർക്ക് സർവകലാശാലയിൽ ഉപരിപഠനം നടത്തിയ ഗാർസിയ സ്പാനിഷ് റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്റെ വത്തിക്കാൻ പ്രതിനിധിയായാണ് ജോലി ചെയ്തിരുന്നത്. ഓഗസ്റ്റ് ഒന്നാം തിയതി ഗാർസിയായും ബർക്കും തങ്ങളുടെ പുതിയ ചുമതല ഏറ്റെടുക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി.Source: Sunday Shalom Read More of this news...ക്രൈസ്തവർക്കുനേരെ നടമാടുന്ന ക്രൂരത വംശഹത്യക്കതീതം: പാപ്പ
നസ്രത്ത് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളോട് സംവദിച്ച് പാപ്പവത്തിക്കാൻ സിറ്റി : ലോകമെമ്പാടും ക്രൈസ്തവർക്കുനേരെ നടമാടുന്ന ക്രൂരതകൾ വംശഹത്യ എന്ന വാക്കിൽ ഒതുക്കി നിർത്താനാവാത്തതാണെന്ന് ഫ്രാൻസിസ് പാപ്പ. റോമിലെ നസ്രത്ത് യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥികളോട് സംവദിക്കവേയാണ് ക്രൈസ്തവ വിരുദ്ധ അക്രമണങ്ങൾക്കെതിരെ പാപ്പ ശക്തമായ ഭാഷയിൽ പ്രതി കരിച്ചത്.'പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമങ്ങളെ വംശഹത്യ എന്ന വാക്കിൽ ഒതുക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. അതിലും അപ്പുറമായാണ് ഈ രാജ്യങ്ങളിൽ സംഭവിക്കുന്ന വസ്തുതകൾ. ക്രൈസ്തവരുടെ വിശ്വാസത്തിലുള്ള വിധേയത്വത്തെമാത്രം അടിസ്ഥാനപ്പെടുത്തി നടത്തുന്ന ആക്രമണമായി വേണം ഇതിനെ കാണാൻ,' അസന്നിഗ്ദ്ധമായി പാപ്പ പ്രസ്താവിച്ചു.സിറിയയിലും ഇറാഖിലും ന്യൂ നപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ നിവേദനം സമർപ്പിച്ച സാഹചര്യത്തിൽ പാപ്പയുടെ പ്രസ്താവനയ്ക്ക് ദൂരവ്യാപകമായ പ്രതിഫലനമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് നിരീക്ഷകർ. പ്രമുഖ സന്നദ്ധ സംഘടനയായ 'സിറ്റിസൺഗോ'യുടെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനത്തിൽ നാലു ലക്ഷത്തിൽപ്പരംപേരാണ് ഒപ്പിട്ടിരിക്കുന്നത്.ലിബിയൻ കടൽതീരത്തുവെച്ച് ഐസിസ് തീവ്രവാദികൾ കഴുത്തറുത്തുകൊന്ന കോപ്റ്റിക് ക്രൈസ്തവരെയും പാപ്പ പ്രത്യേകം പരാമർശിച്ചു. ദൈവശാസ്ത്ര പണ്ഡിതന്മാരല്ലായിരുന്നുവെങ്കിലും വിശ്വാസത്തിന്റെ ഉത്തമ സാക്ഷികളായിരുന്നു അവർ. വീരോചിതമായാണ് അവർ ക്രിസ്തുവിനുവേണ്ടി തങ്ങളുടെ ജീവൻ വെടിഞ്ഞത്. ലിബിയയുടെ കടൽതീരത്ത് മരിച്ചു വീണ വിശ്വാസികൾ പ്രദർശിപ്പിച്ചത് ധീരതയാണ്. പരിശുദ്ധാത്മാവാണ് അവർക്ക് ഈ ധീരത ദാ Read More of this news...ക്ഷമിക്കാൻ സാധിക്കാത്ത അവസ്ഥ പ്രധാന പ്രശ്‌നം
റോം: മിഡിൽ ഈസ്റ്റിൽ ഇന്നുള്ള പ്രധാന പ്രശ്‌നം ക്ഷമ കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ പുതിയ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മോൺ. പിയർബാറ്റിസ്റ്റാ പിസാബെല്ലാ. അക്രമത്തിന്റെ വിഷലിപ്ത വളയത്തിൽ നിന്ന് പുറത്ത് വരുവാൻ കരുണ ചൊരിഞ്ഞുകൊണ്ട് മാത്രമെ സാധിക്കുകയുള്ളൂവെന്നും മോൺ. പിസബെല്ലാ ഏഷ്യാ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.അക്രമവും ഭീകരതയും തീവ്രവാദവും സാധാരണമായി മാറിയ ഈ നാട്ടിലെ ജനങ്ങൾക്ക് കൊടുക്കുവാനുള്ള ക്രൈസ്തവരുടെ ഏറ്റവും വലിയ സാക്ഷ്യമാണ് കരുണയെന്ന് മോൺ. പിസബെല്ലാ വിശദീകരിച്ചു. അത് വികാരപരമായ ഒരു സമീപനത്തിൽ നിന്നുണ്ടാകുന്നതല്ല, മറിച്ച് തിന്മയുടെ സാന്നിധ്യത്തെ അംഗീകരിച്ചുകൊണ്ട് ബോധപൂർവം നടത്തുന്ന പ്രക്രിയയുടെ ഭാഗമാണ്. ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറുന്നതല്ല മറിച്ച് ഒരേ ലക്ഷ്യത്തിന് വേണ്ടി സമൂഹമൊന്നിച്ച് നടത്തുന്ന യാത്രയാണത്. എല്ലാ തരത്തിലുമുള്ള വൈവിധ്യങ്ങളെയും എതിർത്തുകൊണ്ട് സ്വന്തം താൽപ്പര്യങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരാണ് തീവ്രവാദികൾ. അതിന് നേരെ വിപരീതമായി പ്രവർത്തിച്ചുകൊണ്ടു മാത്രമേ ഇതിന് തടയിടാൻ സാധിക്കുകയുള്ള; അദ്ദേഹം വിശദീകരിച്ചു.തീവ്രവാദം വളർന്നുവരുന്ന പശ്ചാത്തലത്തിൽ മറ്റ് മതങ്ങളുമായി, പ്രത്യേകിച്ച് ഇസ്ലാം മതവുമായി ചർച്ചയിലേർപ്പെടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെ ഇസ്രായേലുമായുള്ള ബന്ധം, മറ്റ് സഭകളുമായുള്ള ഐക്യം. കുടിയേറ്റം, മതപീഡനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ അടിയന്തര പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണെന്ന് മോൺ. പിസബെല്ലാ പങ്കുവച്ചു.ജൂൺ 24നാണ് വിശുദ്ധ നാടിന്റെ സംരക്ഷചുമതല വഹിച്ചœ Read More of this news...യൂക്കാറ്റിന് ശേഷം ഡൂക്കാറ്റ് വരുന്നു
വത്തിക്കാൻ സിറ്റി: യുവജനങ്ങൾക്ക് ആകർഷകമായ രീതിയിൽ സഭയുടെ സാമൂഹ്യപഠനങ്ങളെ അവതരിപ്പിക്കുന്ന 'ഡൂക്കാറ്റ്' ക്രാക്കോവ് ലോകയുവജനസമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്നു. യൂക്കാറ്റിന് പിന്നിലുള്ളവർ തന്നെയാണ് ഡൂക്കാറ്റിന് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. ക്രാക്കോവിലെ യുവജനസമ്മേളനത്തിനെത്തുന്നവർക്ക് മൊബൈൽ ആപ്പിന്റെ രൂപത്തിലാവും ഡൂക്കാറ്റ് ലഭ്യമാക്കുക. 2011-ൽ മാഡ്രിഡിൽ നടന്ന ലോകയുവജനസമ്മേളനത്തോടനുബന്ധിച്ചാണ് യൂക്കാറ്റ് ആദ്യമായി പുറത്തിറക്കിയത്. സഭയുടെ സാമൂഹ്യപഠനങ്ങളെ കൂടുതൽ സ്പഷ്ടവും ആകർഷവുമാക്കി അവതരിപ്പിക്കാനുള്ള ആഗ്രഹമാണ് ഡൂക്കാറ്റിന്റെ സൃഷ്ടിക്ക് കാരണമായതെന്ന് യൂക്കാറ്റ് ഫൗണ്ടഷൻ സിഇഒ യായ ക്രിസ്റ്റ്യൻ ലേർമർ പറഞ്ഞു.യൂക്കാറ്റ് പുറത്തിറങ്ങിയപ്പോൾ യു.എസ്സിൽ നിന്ന് ലഭിച്ച ചില ഇമെയിലുകളാണ് 'ഡൂക്കാറ്റ്' എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് യൂക്കാറ്റ് ഫൗണ്ടേഷൻ സ്ഥാപകൻ ബെൻഹാർഡ് മ്യൂസർ പറഞ്ഞു. ഇപ്പോൾ വിശ്വാസം എന്താണെന്ന് ഞങ്ങൾക്ക് മനസിലായിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഒരു 'ഡൂ കാറ്റാണ്' ആവശ്യം എന്നായിരുന്നു ആ ഇമെയിലുകളിലെ സന്ദേശം. വിശ്വാസം എപ്രകാരം പ്രവൃത്തിപദത്തിൽ കൊണ്ടുവരാം എന്ന് വിശദീകരിക്കുന്ന പുസ്തകത്തിന്റെ രചനയിലേക്ക് ആ ഇമെയിലുകൾ നയിച്ചു.യൂക്കാറ്റ് സ്ഥാപനം ഒരു പുതിയ പുസ്തകം ഇറക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ബൈബിളിനെക്കുറിച്ചൊ സഭയുടെ സാമൂഹ്യ പഠനങ്ങളെക്കുറിച്ചൊ ആയിരിക്കട്ടെയെന്ന ആർച്ച് ബിഷപ് ക്ലോഡിയോ മരിയ സെല്ലിയുടെ നിർദേശം സ്വീകരിച്ച് പുറത്തിറക്കുന്ന ഡൂക്കാറ്റ് ജൂലൈ 23ന് ക്രാക്കോവിൽ പ്രകാശനം ചെയ്യും. ജൂലൈ 26 മുതൽ 31 വരെയാണ് ലോകയുവജനസമ്മേളനം. പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് 200 യുവ Read More of this news...മനുഷ്യാവകശങ്ങളോടുള്ള ആദരവിന്‍റെ സംസ്കൃതി പരിപോഷിപ്പിക്കുക
മാനവ ഔന്നത്യത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള ആദരവ് പരിപോഷിപ്പിക്കപ്പെടണമെങ്കില്‍ അവയുടെ ഉത്ഭവവും അടിസ്ഥാനവും മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ. ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ആസ്ഥാനമായ, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഈയിടെ മനുഷ്യാവകാശങ്ങളെ അധികരിച്ചുനടന്ന ചര്‍ച്ചായോഗത്തില്‍ സംസാരിക്കുകയായിരുന്നു. ഇന്നു ലോകത്തില്‍ മനുഷ്യാവകാശങ്ങളും മനുഷ്യാന്തസ്സും വിവിധരീതികളില്‍ ധ്വംസിക്കപ്പെടുന്നതിനെപ്പറ്റി സൂചിപ്പിച്ച ആര്‍ച്ച്ബിഷപ്പ് ഔത്സ യുദ്ധങ്ങളും സായുധ സംഘര്‍ഷങ്ങളും അടിമകളായി പണിയെടുപ്പിക്കുന്നതിനും, ലൈംഗിക ചൂഷണത്തിനും അവയവങ്ങളെടുക്കുന്നതിനുമായുള്ള മനുഷ്യക്കടത്തും, മതവര്‍ഗ്ഗ ന്യൂനപക്ഷങ്ങള്‍ പീഢിപ്പിക്കപ്പെടുന്നതും മറ്റും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. മാനവാന്തസ്സും മനുഷ്യാവകശങ്ങളും നിലനില്ക്കുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഒരു ധാര്‍മ്മിക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ, യുഎന്‍, വഹിക്കുന്ന അദ്വിതീയ പങ്കിനെക്കുറിച്ചു പരാമര്‍ശിച്ച ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ ഐക്യരാഷ്ട്രസഭയുടെ എഴുപതാം വാര്‍ഷികത്തിന്‍റെയും യുഎന്‍ പുറപ്പെടുവിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ അമ്പതാം വാര്‍ഷികത്തിന്‍റെയും പ്രാധാന്യം എടുത്തുകാട്ടി. മനുഷ്യാവകശങ്ങളോടുള്ള ആദരവിന്‍റെ സംസ്കൃതി പരിപോഷിപ്പിക്കുകയും സുദൃഢമാക്കുകയും വരും തലമുറകള്‍ക്ക് അത് പകര്‍ന്നു നല്കപ്പെടുന്നതിനുള്ള അവസ്ഥകള്‍ & Read More of this news...മെത്രാന്‍റെ അധികാരത്തിന്‍റെ മുഖം സേവനത്തിന്‍റേതാകട്ടെ
മെത്രാന്‍റെ അധികാരത്തിന്‍റെ വദനം സേവനത്തിന്‍റെതായിരിക്കട്ടെയെന്ന് വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍. ബെലാറസിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ, അഥവാ, പേപ്പല്‍ പ്രതിനിധിയായി നിയമിതാനായിരിക്കുന്ന ആര്‍ച്ചുബിഷപ്പ് ഗാബോര്‍ പിന്തേറിന്‍റെ മെത്രാഭിഷേകകര്‍മ്മ മദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. വെള്ളിയാഴ്ച (15/07/16) ഹംഗറിയിലെ, വാച്ചിലുള്ള കത്തീദ്രലില്‍ നടന്ന മെത്രാഭിഷേകതിരുക്കര്‍മ്മത്തില്‍ കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ആയിരുന്നു മുഖ്യ കാര്‍മ്മികന്‍. സഭയില്‍ അധികാരം സ്നേഹത്തില്‍ അധിഷ്ഠിതമാണെന്നും അത് അജഗണത്തെ മേയിക്കുന്നതിനും അവയെ സുരക്ഷിതമായി തൊഴുത്തിലേക്കുകൊണ്ടുവരുന്നതിനും ആവശ്യമാണെന്നും പ്രസ്താവിച്ച അദ്ദേഹം, മറ്റുള്ളവരെ പിന്നിലാക്കി അതിവേഗം മുന്നോട്ടടാന്‍ ശ്രമിക്കുന്നവരെ പിടിച്ചുനിര്‍ത്തുന്നതിനും ലക്ഷ്യം മറന്ന് ഇടയ്ക്കുവച്ച് ദീര്‍ഘനേരം വിശ്രമിക്കുന്നവര്‍ക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനം പകരുന്നതിനും അജപാലകന് ജ്ഞാനവും വിവേകവും ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു.Source: Vatican Radio Read More of this news...അതിക്രമികളെ ദൈവം മാനസാന്തരപ്പെടുത്തട്ടെ : പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥന
വിദ്വേഷത്താല്‍ അന്ധമായ അതിക്രമികളുടെ ഹൃദയങ്ങളെ ദൈവം സ്പര്‍ശിച്ച് മാനസാന്തരപ്പെട്ടുത്തട്ടെ! ഫ്രാന്‍സിലെ നീസ് നഗരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.ജൂലൈ 15-ാം തിയതി @pontifex എന്ന ഹാന്‍ഡിലിലെ Twitter-ലും Instagram-ലും പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചത് ഇങ്ങനെയായിരുന്നു.I pray for the victims of the attack in Nice and their families. I ask God to convert the hearts of the violent blinded by hate.Source: Vatican Radio Read More of this news...എയ്ഡ്സ് ചികിത്സ അനേകര്‍ക്ക് ഒരു വെല്ലുവിളി
എയ്ഡ്സ് രോഗത്തിലേക്കു നയിക്കുന്ന എച്ച് ഐ വി അണുബാധിതരില്‍ ഗ്രാമങ്ങളില്‍ വസിക്കുന്നവരോ ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവരോ ആയ അനേകര്‍ക്ക് ഇപ്പോഴും ഔഷധങ്ങള്‍ ലഭിക്കാത്ത അവസ്ഥ ഒരു വെല്ലുവിളിയായി തുടരുന്നുവെന്ന് മോണ്‍സിഞ്ഞോര്‍ റോബെര്‍ട്ട് വിത്തീല്ലൊ. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെള്ളിയാഴ്ച (15/07/16), ഇരുപത്തിയൊന്നാം അന്തര്‍ദ്ദേശീയ എയ്ഡ്സ് സമ്മേളനത്തിനു മുന്നോടിയായി കത്തോലിക്കാ സംഘടനകള്‍ ആരംഭിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.കത്തോലിക്ക ഉപവിപ്രവര്‍ത്തന അന്താരാഷ്ട്രസംഘടനയായ കാരിത്താസ് ഇന്‍റര്‍നാസിയൊണാലിസില്‍ പ്രവര്‍ത്തിക്കുന്ന മോണ്‍സിഞ്ഞോര്‍ റോബെര്‍ട്ട് വിത്തീല്ലൊ ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലുള്ള കാര്യാലയത്തില്‍ കാരിത്താസ് ഇന്‍റര്‍ നാസിയോണാലിസിന്‍റെ പ്രതിനിധിസംഘത്തിന്‍റെ തലവനും എച്ച്ഐവി, എയ്ഡ്സ് ആരോഗ്യം എന്നീകാര്യങ്ങളില്‍ പ്രത്യേക ഉപദേഷ്ഠാവും ആണ്.എച്ച് ഐവിയ്ക്കും എയ്ഡസ് രോഗത്തിനുമെതിരായ ചികിത്സ ലഭ്യമാക്കുന്നതില്‍ വിശ്വാസാധിഷ്ഠിത സമൂഹങ്ങള്‍ക്കുള്ള നിര്‍ണ്ണായക പങ്കും എച്ച് ഐവി ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിന് സഭ മുന്‍ഗണന നല്കുന്നതും അദ്ദേഹം എടുത്തുകാട്ടി. ഡര്‍ബനില്‍ ഈ മാസം 18 മുതല്‍ 22 വരെ (18/07/16) വരെയാണ് അന്തര്‍ദ്ദേശീയ എയ്ഡ്സ് സമ്മേളനം.Source: Vatican Radio Read More of this news...ദക്ഷിണ സുഡാൻ ആഭ്യന്തരയുദ്ധത്തിലേക്ക്
ജുബാ: ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബായിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ എല്ലാ ആക്രമണങ്ങളെയും അപലപിച്ചുകൊണ്ട് ദക്ഷിണ സുഡാനിലെ സഭകളുടെ കൂട്ടായ്മയായ കൗൺസിൽ ഓഫ് ചർച്ചസ് പ്രസ്താവന പുറപ്പെടുവിച്ചു.ആയുധങ്ങൾ ഉപയോഗിക്കേണ്ട സമയം അവസാനിച്ചുവെന്നും സമാധാനമുള്ള രാജ്യം നിർമ്മിക്കാനുള്ള സമയമാണിതെന്നും പ്രസ്താവനയിൽ സഭാനേതാക്കൾ വ്യക്തമാക്കി. അക്രമണങ്ങൾ ആരാണ് നടത്തിയതെന്നോ എങ്ങനെയാണ് നടത്തിയതെന്നോ ആരാണ് കുറ്റക്കാർ എന്നതിനെക്കുറിച്ചോ വിധിക്കുവാൻ ഞങ്ങൾ മുതിരുന്നില്ല. എന്നാൽ അക്രമങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ് ആശങ്കയോടെയാണ് നോക്കി കാണുന്നത്. കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം കൊല ചെയ്തവർക്ക് മാപ്പ് ലഭിക്കുന്നതിനായും ദൈവത്തോട് പ്രാർത്ഥിക്കുന്നു. സായുധരായ വ്യക്തികളോടും സമൂഹങ്ങളോടും അവരുടെ നേതാക്കൻമാരോടും പശ്ചാത്താപവും സംഘർഷരഹിതമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയുമാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്.; കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.പ്രസിഡന്റ് സൽവാ കിറിനോട് കൂറ് പൂലർത്തുന്ന സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമിയും വൈസ് പ്രസിഡന്റ് റെയിക്ക് മാചാറിനോട് കൂറ് പുലർത്തുന്ന സായുധ സംഘവും തമ്മിലുള്ള സംഘർഷമാണ് രാജ്യത്ത് അസമാധാനം വിതയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ മാത്രം നൂറു കണക്കിനാളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രസിഡന്റ് കിറും വൈസ് പ്രസിഡന്റ് മാച്ചാറും പുറപ്പെടുവിച്ച വെടിനിറുത്തൽ സംഘർഷത്തിന് താത്കാലികമായ ശമനം വരുത്തിയിട്ടുണ്ട്. 2011-ൽ മാത്രം രൂപീകൃതമായ ദക്ഷിണ സുഡാനിൽ പ്രസിഡന്റ് കിറിനെ അനുകൂലിക്കുന്ന ഡിങ്കാ സമൂഹവും മാച്ചാറി Read More of this news...25 നോമ്പിന് ആരാധനരീതിയിൽ മാറ്റമുണ്ടാവില്ല
വത്തിക്കാൻ സിറ്റി: ഈ വർഷത്തെ 25-നോമ്പിന് കുർബാന അർപ്പിക്കുന്ന രീതിയിൽ മാറ്റമുണ്ടാകില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയതായി വത്തിക്കാൻ പ്രതിനിധി അറിയിച്ചു. വൈദികൻ കിഴക്കിനഭിമുഖമായി നിന്നുകൊണ്ട് ദിവ്യബലി അർപ്പിക്കുന്ന രീതി ആരംഭിക്കുവാൻ 25-നോമ്പ് ഉചിതമായ സമയമാണെന്ന ആരാധനക്രമത്തിന്റെയും കൂദാശകളുടെയും കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘ അധ്യക്ഷൻ കർദിനാൾ റോബർട്ട് സാറായുടെ വ്യക്തിപരമായ അഭിപ്രായം പുതിയ ആരാധനാ രീതി പ്രഖ്യാപിക്കുന്ന രീതിയിൽ മാധ്യമങ്ങൾ അവതരിപ്പിച്ചതാകാം സംശയങ്ങൾക്ക് അടിസ്ഥാനമായതെന്ന് വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കി.ദിവ്യകാരുണ്യരഹസ്യത്തിന്റെ അന്തസ്സിനും ബഹുമാനത്തിനും യോജിച്ച വിധത്തിൽ ദിവ്യബലിയിലെ ആരാധന ക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള കർദിനാൾ സാറായുടെ ആശങ്ക ശരിയായിട്ടുള്ളത് തന്നെയാണെന്ന് ഫാ. ലൊമ്പാർഡിയുടെ കുറുപ്പിൽ വ്യക്തമാക്കി.Source: Sunday Shalom Read More of this news...സെഞ്ഞത്തൂര അപ്പസ്തോലിക്കയ്ക്ക് പുതിയ കാര്യദര്‍ശി
പരിശുദ്ധസിംഹാസനത്തിന്‍റെ പരമോന്നത കോടതിയായ സെഞ്ഞത്തൂര അപ്പസ്തോലിക്കയുടെ കാര്യദര്‍ശിയായി ബിഷപ്പ് ജുസേപ്പെ ഷാക്കയെ ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (16/07/16) നാമനിര്‍ദ്ദേശം ചെയ്തു. ഈ പരമോന്നതകോടതിയുടെ സഹകാര്യദര്‍ശിയായി സേവനമനുഷ്ഠിച്ചു വരുന്ന അദ്ദേഹം സെപ്റ്റംബര്‍ ഒന്നിനായിരിക്കും പുതിയ ചുമതലയേല്‍ക്കുക. ഇറ്റലിയിലെ കത്താനിയ സ്വദേശിയാണ് 61 വയസ്സുള്ള ബിഷപ്പ് ജുസേപ്പെ ഷാക്ക. സെഞ്ഞത്തൂര അപ്പസ്തോലിക്കയുടെ കാര്യദര്‍ശി, ബെല്‍ജിയം സ്വദേശിയായ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സ് ഡനീല്‍സ് കാനന്‍ നിയമം അനുശാസിക്കുന്ന പ്രായപരിധിയായ 75 വയസ്സായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി പാപ്പാ ശനിയാഴ്ച (16/07/16) സ്വീകിച്ചതിനു ശേഷമാണ് പുതിയനിയമന ഉത്തരവ് പുറപ്പെടുവിച്ചത്. Source: Vatican Radio Read More of this news...ഫിലിപ്പൈൻസിൽ കരുണയുടെ വിസ്‌ഫോടനം
മനിലാ: നവസുവിശേഷവൽക്കരണത്തിനായി ഫിലിപ്പൈൻസിൽ നടക്കുന്ന കോൺഫ്രൻസിലൂടെ കരുണയുടെ വിസ്‌ഫോടനമാണ് നടന്നതെന്ന് മനിലാ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ. അതേസമയം തന്നെ കത്തോലിക്കാ സഭ നേരിടുന്ന പ്രശ്‌നങ്ങളെ യാഥാർത്ഥ്യബോധത്തോടെ സമീപിച്ച കോൺഫ്രൻസ് വിശ്വാസികളുടെ മുമ്പിൽ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കർദിനാൾ ടാഗ്ലെ പറഞ്ഞു.നമ്മൾ കരുണയെക്കുറിച്ച് സംസാരിക്കുന്നു, കരുണ പ്രഘോഷിക്കുന്നു. പക്ഷെ സുവിശേഷവൽക്കരണത്തിനുപയോഗിക്കുന്ന മാർഗങ്ങളിലും ചൈതന്യത്തിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും നമ്മൾ കരുണയുടെ വാഹകരാകുന്നുണ്ടോ? കർദിനാൾ ടാഗ്ലെ ചോദിച്ചു. കഴിഞ്ഞ ആഴ്ചകളിൽ ടർക്കി, ബംഗ്ലാദേശ്, ഇറാക്ക് തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിലൂടെ ലോകത്തെ ബാധിച്ച അക്രമണാരൂപിയെ കർദിനാൾ അപലപിച്ചു.'അകാ, ഉനാവാ, ഗാവാ: കരുണയുടെ ഫിലിപ്പിനോ അനുഭവം' എന്നതായിരുന്നു ഈ വർഷത്തെ കോൺഫ്രൻസിന്റെ വിഷയം. കരുണ, അവബോധം, പ്രവൃത്തി എന്നാണ് അകാ, ഉനാവാ, ഗാവായുടെ അർത്ഥം. ജൂലൈ 15ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ട കോൺഫ്രൻസ് മനിലയിലെ സാന്റോ തോമസ സർവകലാശാലയിലാണ് നടന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലും കൂട്ടായ്മകളിലും പ്രകടമാകുന്ന കരുണയെക്കുറിച്ച് കോൺഫ്രൻസിൽ വിശദമായ ചർച്ചകൾ നടന്നു. നമ്മുടെ ബന്ധങ്ങളിലുള്ള കരുണയുടെ മൂല്യത്തിന് ഒരിക്കലും കുറവു വരുത്തരുതെന്ന് എല്ലാവരെയും ഓർമിപ്പിക്കുകയായിരുന്നു കോൺഫ്രൻസിന്റെ ലക്ഷ്യമെന്ന് നവസുവിശേഷവൽക്കരണ പ്രചാരണ ഓഫീസ് ഡയറക്ടർ ഫാ. ജെയ്‌സൺ ലഗ്വേർട്ട വ്യക്തമാക്കി.Source: Sunday Shalom Read More of this news...നീസ് നഗരത്തിലെ കൂട്ടക്കുരുതിയില്‍ ദുഃഖാര്‍ത്തനായ പാപ്പാ ഫ്രാന്‍സിസ്
ഫ്രാന്‍സിലെ നീസ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തെ പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു. ജൂലൈ 15-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍നിന്നും നീസിന്‍റെ രൂപതാ മെത്രാന്‍, അന്ത്രെ മര്‍സ്യൂവിന് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് തീരദേശ നഗരമായ നീസില്‍ വ്യാഴാഴ്ച രാവിലെ സംഭവിച്ച മൃഗീയമായ ക്രൂരതയെ പാപ്പാ അപലപിച്ചത്.കുട്ടികളും സ്ത്രീകളുമടക്കം 84 പേരുടെ മരണത്തിന് ഇടയാക്കുകയും അനേകരെ മുറിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തന്‍റെ അനുകമ്പാര്‍ദ്രമായ സാന്നിദ്ധ്യവും സാമീപ്യവും പാപ്പാ അവരെ അറിയിച്ചു. മരണത്തിന്‍റെയും മുറിപ്പാടിന്‍റെയും വേദന അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും, പ്രിയപ്പെട്ട ഫ്രഞ്ച് ജനതയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ അറിയിച്ചു. സമാധാനത്തിലേയ്ക്കും ഐക്യദാര്‍ഢ്യത്തിലേയ്ക്കും ദൈവം ആ നാടിനെ നയിക്കട്ടെ എന്നു ആശംസിക്കയും ചെയ്തു.ജൂലൈ 14-ാം തിയതി വ്യാഴാഴ്ച ആയിരങ്ങള്‍ ഫ്രാന്‍സിന്‍റെ ദേശീയ ദിനം (National Day/Bastille Day) ആചരിക്കവെയാണ് ഭീകരാക്രമണം നടന്നത്. ഇത്തവണ ലോറിയിലാണ് ചാവേര്‍ ആക്രമി എത്തിയത്. ദേശീയദിനാഘോഷം നടക്കുന്ന നീസിന്‍റെ തീരദേശ വീഥിയിലൂടെ ലോറി ഓടിച്ച് ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്ന 84 പേരെ കൊല്ലപ്പെടുത്തി. ഇനിയും ധാരാളംപേര്‍ ആശുപത്രിയില്‍ മരണവുമായി മല്ലടിക്കുകയാണെന്ന് പരിശുദ്ധ സിംഹാസത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡി ജൂലൈ 15-ാം തിയതി വെള്ളിയാഴ്ച രാവിലെ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.സമാധാനം തച്ചുടയ്ക്കുന്ന വിദ്വേഷത്തിന്‍റെയും ഭീകരതയുടെയും എല്ലാത്തരം മൗഢ്യമായ പ്രവൃത്തികളെയും ശക്തമായ ഭാഷയില്‍ വത്തിക്കാന്‍ അപലപിക്കുന്നതായി (ജൂലൈ 31-ന് ജോലിയില്‍നിന്നും വിരമിക്കുന്ന) ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ Ŏ Read More of this news...നാം ദൈവത്തിന്‍റെ കൈകളിലാണ്! - പാപ്പാ
ലാറ്റിനമേരിക്കന്‍ നാടുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍ ഓഫിസിലേയ്ക്ക്, സുരക്ഷാ സന്നാഹങ്ങളോ, പ്രോട്ടോകോള്‍ ക്രമീകരണങ്ങളോ ഒന്നുമില്ലാതെ കാറില്‍ കയറവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്. ജൂലൈ 13-ാം തിയതി ബുധനാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ ആശുപത്രിയില്‍പ്പോയി പല്ലുകളുടെ പരിശോധന പൂര്‍ത്തിയാക്കി. പിന്നെ പെട്ടെന്നാണ് അകലെ അല്ലാത്ത, എന്നാല്‍ വത്തിക്കാനു പുറത്ത് 'വിയ കൊണ്‍ചീലിയാസിയോനെ'യിലുള്ള ലാറ്റിനമേരിക്കന്‍ നാടുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ (Pontifical Commission for Latin America) ഓഫിസിലേയ്ക്കു പോകാനുള്ള താല്പര്യം പാപ്പാ ഫ്രാന്‍സിസ് പ്രകടമാക്കിയത്.കൂടെയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍, ഡോമിനിക് ജ്യാനി അവിചാരിതമായ പരിപാടിക്ക് തടസ്സംപറഞ്ഞു. കാരണം വത്തിക്കാന്‍റെ പരിധിവിട്ട് പാപ്പാ ഇറ്റലിയുടെ അതിര്‍ത്തി കടക്കുകയാണെങ്കില്‍ ഇറ്റാലിയന്‍ പൊലീസിന്‍റെ രക്ഷാസന്നാഹം വേണമെന്ന ചട്ടമുള്ളതാണ്. പാപ്പാ പറഞ്ഞു, "സാരമില്ല, നാം ദൈവത്തിന്‍റെ കരങ്ങളിലാണ്!" എന്നിട്ട് കാറില്‍ കയറി. സുരക്ഷാ ഉദ്യോഗസ്ഥന്‍ ജ്യാനി പിന്നീട് ഇക്കാര്യം വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 9.10-ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ ഓഫിസിലേയ്ക്ക് എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് പാപ്പാ കയറിച്ചെന്നു. പാപ്പായെ കണ്ട കമ്മിഷനിലെ പ്രവര്‍ത്തര്‍ ഭയഭക്തിയോടെ ചാടിഎഴുന്നേറ്റ് അഭിവാദ്യംചെയ്തെങ്കിലും, എന്തു ചെയ്യണമെന്ന് അറിയാതെ മിഴിച്ചുനില്ക്കെ, "നിങ്ങളെ ആശ്ചര്യപ്പെടുത്താനാണ് പറയാതെ വന്നത്!" ലാഘവത്തോടെ പറഞ്ഞുകൊണ്ട് പാപ്പാ അന്തരീക്ഷം മയപ്പെടുത്തി.പകച്ചുനിന്ന ഉദ്യോഗസ്ഥരോട്. ബ്യൂനസ് ഐരസിലെ മെത്രാപ" Read More of this news...ലോകയുവജന മാമാങ്കത്തില്‍ ജീസസ് യൂത്തിന്‍റെ സജീവസാന്നിദ്ധ്യം
കേരളത്തില്‍ പിറവിയെടുത്ത 'ജീസസ് യൂത്ത്' (Jesus Youth) അല്‍മായ പ്രസ്ഥാനം ലോക യുവജനമേളയുടെ (World Youth Day) ആരംഭ കാലംമുതല്‍ അതില്‍ പങ്കെടുത്തിരുന്നു. ഇന്ന് 30 വിവിധ രാജ്യങ്ങളില്‍ വേരുപിടിച്ചിരിക്കുന്ന രാജ്യാന്തര പ്രസ്ഥാനമായി അത് വളര്‍ന്നു കഴിഞ്ഞു. 2016 മെയ് മാസത്തില്‍ ജീസസ് യൂത്തിനെ ഒരു പൊന്തിഫിക്കല്‍ അല്‍മായ സംഘടനയായി പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്തി.ജൂലൈ 24-ന് ആരംഭിച്ച് 31-വരെ തിയതികളില്‍ പോളണ്ടിലെ ക്രാക്കോയില്‍ സംഗമിക്കുന്ന ലോകയുവജന മേളയില്‍ ജീസസ് യൂത്തിന്‍റെ 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 27, 28, 29 ബുധന്‍, വ്യാഴം വെള്ളി ദിവസങ്ങളില്‍ ക്രാക്കോയിലെ വിവിധ വേദികളിലായി നടക്കുന്ന യുവജനങ്ങളുടെ മതബോധന പരിപാടികളില്‍ ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ 'ആനിമേറ്റേഴ്സാ'യി സഹായിക്കും.28-ാം തിയതി ക്രാക്കോയിലെ ബൊളോനിയ പാര്‍ക്കില്‍ (Bolonia Park) പാപ്പാ ഫ്രാന്‍സിസിനോട് ചേര്‍ന്നുള്ള യൂവജനങ്ങളുടെ ജപമാല സമര്‍പ്പണത്തില്‍ രണ്ടു രഹസ്യങ്ങള്‍ക്ക് ജീസസ് യൂത്ത് അംഗങ്ങള്‍ നേതൃത്വംനല്കും. ജൂലൈ 30-ാം തിയതി ശനിയാഴ്ച വൈകുന്നേരം ക്രാക്കോയിലെ കാരുണ്യത്തിന്‍റെ വേദിയില്‍ (Campus Misericoridiae) പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കുന്ന ജാഗരപ്രാര്‍ത്ഥനയിലും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദകര്‍മ്മത്തിലും ജീസസ് യൂത്തിന്‍റെ 'റെക്സ് ബാന്‍ഡ്' ഇംഗ്ലിഷ് ഗീതങ്ങള്‍ക്ക് നേതൃത്വം നല്കും. ജൂലൈ 31-ാം തിയതി ഞായറാഴ്ച മേളയുടെ ഉച്ചകോടിയായി പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ (Campus Misericoridiae-യില്‍) അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തിലെ ഇംഗ്ലിഷ് ഗീതങ്ങള്‍ക്ക് 'റെക്സ് ബാന്‍ഡ്' നേതൃത്വം നല്‍കും. യുവജനങ്ങളെ പങ്കെടുപ്പിക്കത്തക്ക വിധത്തില്‍ അറിയപ്പെട്ട ആരാധനക്രമ ഗീതിങ്ങളായിരുക്കും ആലപിക്കുന്നത്.ടൊറോന്‍റോ, ചിക്കാഗോ, ന്യൂജേഴ്സി എന്നീ നഗരങ്ങള& Read More of this news...നല്ല സമറായൻ വിശ്വാസത്തെ പരീക്ഷിക്കുന്നു
വത്തിക്കാൻ സിറ്റി: ധ്യാനവിഷയമാക്കേണ്ട ഉപമയേക്കാളുപരി എപ്രകാരമാണ് ജീവിക്കേണ്ടതെന്നും സഹജീവികളോട് പെരുമാറേണ്ടതുമെന്നുമുള്ള വ്യക്തമായ തീരുമാനമാണ് 'നല്ല സമറായൻ' സൂചിപ്പിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ജീവിതം സ്വയം കേന്ദ്രീകൃതമാകാതെ ജീവിതവഴിത്താരകളിൽ കണ്ടെത്തുന്ന ക്ലേശിതരിൽ കേന്ദ്രീകരിക്കുവാൻ നല്ല സമറായന്റെ ഉപമ വെല്ലുവിളിക്കുന്നുണ്ടെന്നും സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയ വിശ്വാസികളോട് പാപ്പ പങ്കുവച്ചു.പ്രവൃത്തികൂടാതെയുള്ള വിശ്വാസം മൃതമായതിനാൽ നല്ല സമറായന്റെ ഉപമ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്നുണ്ടെന്ന് പാപ്പ തുടർന്നു. നമ്മുടെ വിശ്വാസം ഫലപൂയിഷ്ഠമാണോ? അതോ മരിച്ചതിന് തുല്യമായ വിശ്വാസമാണോ? അയൽക്കാരെ ഞാൻ ശ്രദ്ധിക്കാറുണ്ടോ? . ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് നല്ലതാണ്. കാരണം കരുണയുടെ പ്രവൃത്തികളാണ് അവസാന വിധിയുടെ മാനദണ്ഡം. ദൈവത്തെ കണ്ടിട്ട് സഹായിച്ചതോ ഒന്നും ചെയ്യാതെ പോയതോ ആയ നിമിഷങ്ങൾ ആ സമയത്ത് അവിടുന്ന് ഓർമിപ്പിക്കും. തെരുവിൽ കണ്ട മൃതപ്രായനായ മനുഷ്യൻ ഞാനായിരുന്നു. നീ ഓർക്കുന്നില്ലേ? വിശന്നിരുന്ന ആ കുട്ടി ഞാനായിരുന്നു. അവർ പുറത്താക്കാൻ ആഗ്രഹിച്ച അഭയാർത്ഥി ഞാനായിരുന്നു. വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ആ മാതാപിതാക്കൾ ഞാനായിരുന്നു. ആരും സന്ദർശിക്കാതെ ആശുപത്രിയിൽ കിടന്നിരുന്ന രോഗി ഞാനായിരുന്നു. നീ ഓർമിക്കുന്നില്ലേ? ;ഇപ്രകാരമുള്ള ചോദ്യങ്ങളാവും ദൈവം നമ്മോട് ചോദിക്കുകയെന്ന് പാപ്പ വിശദീകരിച്ചു.യഥാർത്ഥ മതത്തിൽ വിശ്വസിക്കാത്തതിന്റെ പേരിൽ നിയമപണ്ഡിതർ പുച്ഛത്തോടെ കണ്ടിരുന്ന സമറായന് മാത്രമാണ് മരിക്കാറായി കിടന്ന മനുഷ്യനോട് കരുണ തോന്നിയത് എന്ന കാര്യം പാപ്പ ഓർമിപ്പിച്ചു. പലപ്പോഴും നമ്മുടെ കാഴ്ചപ്പാട് കൂടിയായി ő Read More of this news...ശ്രീലങ്ക: ആദ്യ തദ്ദേശിയ വിശുദ്ധയ്ക്കായുള്ള നാമകരണനടപടികൾ ആരംഭിച്ചു
കൊളംബൊ: ശ്രീലങ്കൻ സ്വദേശിനിയായ 'സിസ്റ്റർ ഹെലേന' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അൽമായ സഹോദരിയെ ദൈവദാസിയായി വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ തിരുസംഘം പ്രഖ്യാപിച്ചു. സിസ്റ്റർ ഹെലേനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒൻപതംഗ കമ്മീഷന് ബിഷപ് വാലൻസ് മെൻഡിസ് രൂപം നൽകി.നാമകരണനടപടികൾക്കായുള്ള സംഘം വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചതായി ചിലാവ് രൂപതയിലെ ഫാ. ചാമിന്ദാ ഫെർണാണ്ടോ അറിയിച്ചു.Source: Sunday Shalom Read More of this news...വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭാരതലിസ്യു അണിഞ്ഞൊരുങ്ങി
ഭാരതലിസ്യുവായി അറിയപ്പെടുന്ന ഭരണങ്ങാനം പ്രഥമ വിശുദ്ധയുടെ പുണ്യജീവിതത്തിന്റെ ത്യാഗസ്മരണയിൽ തിരുനാളാഘോഷത്തിന് ഒരുങ്ങി. ലൗകികമായ ആഘോഷങ്ങൾ ഒഴിവാക്കി ആത്മീയ ആഘോഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകർ ഇത്തവണയും ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.തിരുനാൾ ദിവസങ്ങളിൽ സമർപ്പണം, കുമ്പസാരം, തൊട്ടിൽനേർച്ച, വിളക്കുനേർച്ച എന്നിവയ്ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് റെക്ടർ അറിയിച്ചു.വിശുദ്ധ അൽഫോൻസ തീർത്ഥാടനകേന്ദ്രത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ 19-ന് ആരംഭിച്ച് 28-ന് സമാപിക്കുന്നു. വിവിധ ദിനങ്ങളിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, ഡോ. ക്രിസ്തുദാസ് ആർ., മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ എഫ്രേം നരികുളം, മാർ ജോർജ് അന്തോണിസാമി, മാർ പോൾ ആലപ്പാട്ട്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജോസ് പുളിക്കൻ എന്നിവർ ദിവ്യബലിയർപ്പിക്കും. പ്രധാന തിരുനാൾ ദിനമായ 28-ന് ഫാ. ഫ്രാൻസിസ് വടക്കേൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ജോസ് തറപ്പേൽ, റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ, ഫാ. എബ്രാഹം പുറയാറ്റ് എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയർപ്പിക്കും. പത്തുമണിക്ക് റാസയും സന്ദേശവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഹകാർമികർ - ഫാ. തോമസ് പുതുകുളങ്ങര, ഫാ. ജോസഫ് അരിമറ്റം. 12 മണിക്ക് ആഘോഷമായ തിരുനാൾ ജപമാല പ്രദക്ഷിണം.Source: Sunday Shalom Read More of this news...എന്റെ വെള്ളത്തൂവൽ : കന്യാസ്ത്രിയുടെ തൂലികയിൽ പിറന്ന സിനിമ
പാലക്കാട്: കുഞ്ഞുമനസുകൾക്കുവേണ്ടി എഴുതിയൊടുവിൽ ജനമനസുകളിലേക്ക് സിനിമയുമായി ഒരു കന്യാസ്ത്രി എത്തുന്നു. പാലക്കാട് എം.എസ്.ജെ കോൺവെന്റിലെ സിസ്റ്റർ ജിയ എം.എസ്.ജെയാണ് 'എന്റെ വെള്ളത്തൂവൽ' എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. ഒരു കന്യാസ്ത്രീയുടെ ജീവത്യാഗത്തിൽ വികൃതയായ ഒരു കുട്ടിയിലുണ്ടായ ദൈവാനുഭവത്തിന്റെ കഥയാണ് ഇതിവൃത്തം.ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ആധ്യാത്മികതയാണ് നമുക്ക് വേണ്ടതെന്നും തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നുമാണ് ദൈവാന്വേഷണം നാം നടത്തേണ്ടതെന്നുമുള്ള യാഥാർത്ഥ്യം ഉൾകൊണ്ട് നേരത്തെ എഴുതിയ കഥക്ക് സിസ്റ്റർ തിരക്കഥയെഴുതുകയായിരുന്നു. തിരക്കഥ പൂർത്തിയായപ്പോൾ ഒരു ഷോർട്ട് ഫിലിമോ ടെലിഫിലിമോ ആയി ഒതുക്കിയാൽ പറയാനാഗ്രഹിച്ചതൊക്കെ പാതി വഴിയിൽ പറഞ്ഞു നിർത്തേണ്ടി വരുമെന്ന ആശങ്കയാണ് സിനിമ എന്ന ആശയത്തിലേക്ക് മാറിയത്.സിനിമാപഠനം പൂർത്തിയാക്കിയ ജിതിൻ ഫ്രാൻസിസ് എന്ന യുവസംവിധായകൻ എത്തിയതോടെ കഥ വീണ്ടും സജീവമാകുകയും അണിയറ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്രൗസ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. സിസ്റ്റർതന്നെ മുൻകൈയെടുത്ത് നിരവധിപേരെ സമീപിച്ചു. സഭയെയും സമർപ്പിതരെയും സ്‌നേഹിക്കുന്ന ഒരുപാട് സുമനസുകൾ സഹായിക്കാൻ തയാറായി മുന്നോട്ടുവന്നു. തലശേരി അതിരൂപതയുടെ ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ ആശീർവാദത്തോടെ കഴിഞ്ഞവർഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.25-ഓളം കുട്ടികൾക്കൊപ്പം പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിനിമയെടുക്കാനായിരുന്നു പദ്ധതി. പക്ഷേ, തിരക്കഥയുടെ കരുത്ത് ചോർന്നുപോകാതിരിക്കാൻ താരങ്ങളെ തന്നെ ആവശ്യമായിരുന്നു. തുടർന്ന് പ്രശസ്ത താരങ്ങളായ സരയു മോഹൻ കേന്ദ്രകഥാപാത്രമായ സിസ്റ്റർ മെറിനയായും കലാഭവൻ & Read More of this news...ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി അന്തരിച്ചു - പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു
ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി സേവനം ചെയ്യവെ, രോഗഗ്രസ്ഥനായിത്തീര്‍ന്ന ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി ജൂലൈ 13-ാം തിയതിയാണ് ജന്മനാടായ പോളണ്ടില്‍ അന്തരിച്ചത്.പാന്‍ക്രെയാറ്റിക് ക്യാന്‍സറിന്‍റെ നീണ്ടകാല ക്ലേശങ്ങള്‍ ക്ഷമയോടും വിശ്വാസത്തിന്‍റെ വെളിച്ചത്തിലും സഹിച്ചുകൊണ്ട് 67-ാമത്തെ വയസ്സില്‍ നിത്യതപൂകിയ ആര്‍ച്ചുബിഷപ്പ് സിമോസ്ക്കിയുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്‍റ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും പാപ്പാ ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു. സുവിശേഷത്തിന്‍റെ വിശ്വസ്ത സേവകനും സഭാ ശുശ്രൂഷകനുമായ ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കിയുടെ ആത്മാവിനെ പോളണ്ടിന്‍റെ ദേശീയ മദ്ധ്യസ്ഥയായ കന്യകാനാഥയുടെ കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.ആരോഗ്യപരിപാലകരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ഷോണ്‍ മാരി മുപ്പന്‍റാവതുവിന് ജൂലൈ 13-ാം തിയതി ബുധനാഴ്ച അയച്ച സന്ദേശത്തില്‍ കാലംചെയ്ത ആര്‍ച്ചുബിഷപ്പ് സിമോസ്ക്കിയുടെ കുടുംബാംഗങ്ങളെയും രൂപതാംഗങ്ങളെയും പാപ്പാ ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.പോളണ്ടിലെ കുപിയേനില്‍ ആര്‍ച്ചുബിഷപ് സിമോസ്ക്കി 1949-ല്‍ ജനിച്ചു. 1973-ല്‍ പൗരോഹിത്യം സ്വീകരിച്ചു. രൂപതയുടെ അജപാലന മേഖലയില്‍ സേവനം ആരംഭിച്ച അദ്ദേഹത്തെ 1982-മുതല്‍ വത്തിക്കാന്‍റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘത്തില്‍ സേവനം അനിഷ്ഠിച്ചിട്ടുണ്ട്. 1988 അദ്ദേഹം ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പായുടെ ആദ്ധ്യാത്മികനിയന്താവായി നിയുക്തനായി. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ Read More of this news...ആഗോള കൽദായ പാത്രിയർക്കീസ് 22-ന് തൃശൂരിൽ
തൃശൂർ: ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് മാറൻ മാർ ഗീവർഗീസ് മൂന്നാമൻ 22-ന് കേരളത്തിലെത്തും. നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന അദ്ദേഹം കാർമാർഗം തൃശൂരിലെത്തുമ്പോൾ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്‌സ് ഹൗസിൽ ആർച്ച് ബിഷപ് മാർ അപ്രേം, സഹായമെത്രാന്മാരായ മാർ ഔഗിൻ കുര്യാക്കോസ്, മാർ യോഹന്നാൻ തെയോഫിലോസ്, സഭാ ട്രസ്റ്റിമാർ എന്നിവർ ചേർന്ന് സ്വീകരിക്കും. 24 മുതൽ 31 വരെ തൃശൂരിൽ നടക്കുന്ന സഭയുടെ യുവജന കൺവൻഷനിൽ പങ്കെടുത്ത് പാത്രിയർക്കീസ് സംസാരിക്കും. സഭയുടെ വിവിധ ദൈവാലയങ്ങളും സീറോ മലബാർ സഭയുടെ പ്രധാന കേന്ദ്രങ്ങളും പാത്രിയർക്കീസ് സന്ദർശിക്കും. 2015 സെപ്റ്റംബറിൽ പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ഇദ്ദേഹം കേരളത്തിലെത്തുന്നത്. Source: Sunday Shalom Read More of this news...മരണതീരത്തുനിന്നും കുഞ്ഞുങ്ങളെ ജീവനിലേക്ക് നയിച്ചൊരു അമ്മ
നൂറുകണക്കിന് കുഞ്ഞുങ്ങളെ മരണതീരത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന രാജാക്കാട് കരുണാഭവന്റെ അമരക്കാരി ട്രീസ തങ്കച്ചന്റെ അനുഭവങ്ങൾ...ശിശുക്കൾ ലോകത്തിന് നൽകുന്നത് പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. ലോകത്തെ നയിക്കേണ്ട നേതാക്കളും ശാസ്ത്രജ്ഞരും മിഷനറിമാരുമെല്ലാം ഒരിക്കൽ ശിശുക്കളായിരുന്നു. എന്നാൽ ഇന്ന് അനേകം സ്വർഗീയ പുഷ്പങ്ങൾ വിടരുംമുമ്പേ കൊഴിഞ്ഞുപോവുകയാണ്. കൊഴിഞ്ഞുപോകാൻ തുടങ്ങിയ പൂക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ട്രീസ തങ്കച്ചൻ എന്ന ഒരമ്മ രണ്ട് ദശാബ്ദമായി അക്ഷീണ പരിശ്രമത്തിലാണ്.നൂറുകണക്കിന് കുഞ്ഞുങ്ങളെ മരണതീരത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ട്രീസയ്ക്ക് കഴിഞ്ഞു. ഇടുക്കി രാജാക്കാട് പ്രവർത്തിക്കുന്ന കരുണാഭവന്റെ അമരക്കാരിയാണ് ട്രീസ തങ്കച്ചൻ. കൃഷിയും വളർത്തുമൃഗങ്ങളുമൊക്കെയായി ഭർത്താവിനോടൊപ്പം സാധാരണ ജീവിതം നയിച്ച ട്രീസ ദൈവത്തിന്റെ ഇടപെടലിലൂടെ കുഞ്ഞുങ്ങളുടെ സംരക്ഷകയായിത്തീരുകയായിരുന്നു. ശുശ്രൂഷകൾ ആരംഭിക്കുന്നതിനുമുമ്പ് ആരോരുമില്ലാത്ത പലരും ഇവരുടെ വീട്ടിൽ വരികയും ഒന്നോ രണ്ടോ ദിവസം താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ ശുശ്രൂഷാജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇവരെ ശുശ്രൂഷാജീവിതത്തിലേക്ക് നയിക്കാൻ ദൈവം ചില ഇടപെടലുകൾ നടത്തി.തകർന്ന ആട് ഫാംആടുവളർത്തൽ ഈ കുടുംബത്തിന്റെ വരുമാനമാർഗമായിരുന്നു. 200-ൽ പരം ആടുകളെ വളർത്തിയിരുന്നു. വിശാലമായ ഡാം സൈറ്റിനോട് ചേർന്നുള്ള വനപ്രദേശത്ത് ആടുകൾ മേഞ്ഞു നടക്കും. രാത്രിയാകുമ്പോൾ അവ കൂട്ടമായി നടന്ന് ആലയിൽ എത്തും. വളർച്ചയുടെയും സന്തോഷത്തിന്റെയും നാളുകളിൽ ചില ആടുകൾ ചത്തുപോയി. എന്തെങ്കിലും വിഷമുള്ളവ കഴിച്ചതിനാലാകാം എന്ന് ആദ്യം കരുതി. എന്നാൽ ആടുകൾ ദിവസം കഴിയുന്ത Read More of this news...ഇരിങ്ങാലക്കുടയുടെ അജപാലകന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ കബറടങ്ങി
അന്തിമോപചാര ശുശ്രൂഷകള്‍ ജൂലൈ 13-ാം തിയതി ബുധനാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെട്ടു. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷകള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിച്ചു. തുടര്‍ന്ന് സമൂഹ ബലിയര്‍പ്പണവും, നഗരി കാണിക്കല്‍ ശുശ്രൂഷയോടെയുമാണ് കബറടക്കം നടന്നത്.സീറോ മലബാര്‍സഭയുടെ പരമാദ്ധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പരേതനുവേണ്ടിയുള്ള സമൂഹബലി അര്‍പ്പിക്കപ്പെട്ടത്. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ചെയര്‍മാന്‍, മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍, ദേശീയ മെത്രാന്‍ സമിതയുടെ പ്രസിഡന്‍റ് എന്നീ നിലകളില്‍ കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ചരമപ്രഭാഷണം നടത്തി. കാലംചെയ്ത മാര്‍ പഴയാറ്റിലിനെ 'പാവങ്ങളുടെ പക്ഷംചേര്‍ന്ന പിതാവെ'ന്നും, ഇരിങ്ങാലക്കുടയുടെ പ്രഥമമെത്രാന്‍ എന്ന നിലയില്‍ നാടിനെ ആത്മീയ-സാമൂഹ-സാംസ്ക്കാരിക തലങ്ങളില്‍ കെട്ടിപ്പടുത്തിയ 'നല്ല അജപാലക'നെന്നും കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രഭാഷണത്തില്‍ വിശേഷിപ്പിച്ചു. ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രത്യേകമായി തയാറാക്കിയ കല്ലറയില്‍ പ്രാദേശിക സമയം വൈകുന്നേരം 5.30-ന് സംസ്‌കരിക്കപ്പെട്ടു. 32 വര്‍ഷക്കാലം ഇരിങ്ങാലക്കുടയിലെ സാധാരണക്കാരായ ജനങ്ങങ്ങളുടെ സമഗ്രമായ ഉന്നമനത്തിനായി അശ്രാന്തം പരിശ്രമിച്ച നല്ലിടയന്‍, മാര്‍ ജെയിംസ് പഴയാറ്റിലിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കേരളത്തിലെ സഭാദ്ധ്യക്ഷന്മാര്‍ക്കൊപ്പം ആയിരങ്ങള്‍ സന്നിഹിതരായിരുന്നു.Source: Vatican Radio Read More of this news...മാർ ജെയിംസ് പഴയാറ്റിലിന് ആദരാഞ്ജലികളുമായി സഭയും പ്രമുഖരും
ഇരിങ്ങാലക്കുട: രൂപത പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിലിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മാർ പോളി കണ്ണൂക്കാടൻ, ചിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ പോൾ എ. അമ്പൂക്കൻ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്തു. രൂപതയിലെ വൈദികരും സെന്റ് ജോസഫ്‌സ് ഭവനത്തിലെ വൈദികരും ആശുപത്രിയിലെ ജീവനക്കാരും സമീപ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരും അന്തിമോപചാരം അർപ്പിച്ചു. ഓർത്തഡോക്‌സ് സഭയുടെ കൊച്ചി രൂപതാദ്ധ്യക്ഷൻ ഐറിനോസ്, പിതാവിന്റെ ആത്മീയ ഉപദേഷ്ടാവും ദീർഘകാലം പിതാവിനോടൊപ്പം രൂപതാഭരണത്തിൽ സഹായിച്ചിരുന്നതുമായ മോൺ.ജോസഫ് കവലക്കാട്ട് എന്നിവർ പ്രത്യേകം പ്രാർത്ഥിച്ചു.ബിഷപ് മാർ പഴയാറ്റിലിന്റെ മാതൃ ഇടവകയായ പുത്തൻചിറ ഫൊറോന ദേവാലയത്തിൽ എത്തിയ മൃതദേഹ വിലാപയാത്രയിൽ നിരവധിയാളുകൾ പ്രാർത്ഥനകളോടെ പങ്കുചേർന്നു.അവിടെനിന്ന് പിതാവിന്റെ സഹോദരപുത്രനായ ഡോ. സണ്ണി പഴയാറ്റിലിന്റെ ഭവനത്തിൽ എത്തിയപ്പോൾ ഹൃദയ നിർഭരമായ വിടപറയിലിനാണ് ജനം സാക്ഷിയായത്. കൊമ്പിടി, ആളൂർ, കല്ലേറ്റുംകര, പുല്ലൂർ വഴി തുടർന്ന വിലാപയാത്രയ്ക്ക് വഴിക്കിരുവശവും നിന്ന് ആയിരക്കണക്കിനാളുകൾ ഉപചാരങ്ങളർപ്പിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ഡോ. സൂസൈ പാക്യം പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി ലത്തീൻ സഭയുടെ അനുശോചനം രേഖപ്പെടുത്തി.വിലാപയാത്രയിൽ മോൺ. ജോസ് ഡി ഇരിമ്പൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു. മാവേലിക്കല മലങ്കര രൂപത മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബി.ഡി. ദേവസ്സി എം.എൽ.എ., മുൻ എം.എൽ.എ. ടി.എൻ. പ്രതാപൻ, സി.എസ്.ബി. മാനേജിംഗ് ഡയറക്ടർ അനിൽ കൃഷ്ണമൂർത്തി ആലൂവാ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരി പ്രഫ. റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ തുടങ്ങിയവർ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത് Read More of this news...പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസിന് പുതിയ അമരക്കാര്‍
പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്, പ്രസ്സ് ഓഫീസിന് പുതിയ മേധാവികള്‍. അമേരിക്കക്കാരനായ ഗ്രെഗ് ബര്‍ക്കിനെയാണ് (GREG BURKE ) ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (11/07/16) പ്രസ്സ് ഓഫീസിന്‍റെ മേധാവിയായി നിയമിച്ചത്. ആഗസ്റ്റ് ഒന്നിന് (01/08/16) ചുമതലയേല്‍ക്കുന്ന അദ്ദേഹം ഇപ്പോള്‍ ഈ വാര്‍ത്താകാര്യാലയത്തിന്‍റെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചു വരികയാണ് പ്രസ്സ് ഓഫീസിന്‍റെ പുതിയ ഉപാദ്ധ്യക്ഷയായി നിയമിതയായിരിക്കുന്നത് സ്പെയിന്‍ സ്വദേശിനി ശ്രീമതി പലോമ ഗര്‍സീയ ഒവെഹേരൊയാണ് (PALOMA GARCIA OVEJERO). പ്രസ്സ് ഓഫീസിന്‍റെ ഡയറെക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ വിടുവിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, 74 വയസ്സ് പ്രായമുള്ള ഈശോസഭാവൈദികന്‍ ഫെദറിക്കൊ ലൊംബാര്‍ദി സമര്‍പ്പിച്ച രാജിക്കത്ത് തിങ്കളാഴ്ച(11/07/16) സ്വീകരിച്ചതിനു ശേഷമാണ് പാപ്പാ ഈ പുതിയ നിയമനങ്ങള്‍ നടത്തിയത്. 2006 ജൂലൈ 11 ന് പ്രസ്സ് ഓഫീസിന്‍റെ ഡയറെക്ടറായി ചുമതലയേറ്റ അദ്ദേഹം ഈ മാസം 31 വരെ( 31/07/16) തല്‍സ്ഥാനത്തു തുടരും. 2001 മുതല്‍ 2013 ജനുവരി 22 വരെ വത്തിക്കാന്‍ ടെലവിഷന്‍ കേന്ദ്രത്തിന്‍റെയും (CTV) 2005 നവമ്പര്‍ 5 മുതല്‍ 2016 ഫെബ്രുവരി 29 വരെ വത്തിക്കാന്‍ റേഡിയോയുടെയും മേധാവി (ഡയറെക്ടര്‍ ജനറല്‍) ആയിരുന്നു ഫാദര്‍ ഫെദറീക്കൊ ലൊംബാര്‍ദി.ശിഷ്ടകാലവും സഭാസേവനത്തില്‍...! വിരമിക്കുന്ന ഫാദര്‍ ലൊമ്പാര്‍ഡി
വ്യക്തിപരമായ കാരണങ്ങളാലാണ് വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവിയുമായിരുന്ന ഫാദര്‍ ഫെദറീകോ ലൊമ്പാര്‍ഡി വിരമിക്കുന്നത്. അദ്ദേഹം ജൂലൈ 12-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു. ടെലിവിഷന്‍ ഉള്‍പ്പെടെ വത്തിക്കാന്‍ മാധ്യമങ്ങളുടെ മൊത്തം മേല്‍നോട്ടം വഹിച്ചിരുന്നത് ഒരുസമയത്ത് ഫാദര്‍ ലൊമ്പാര്‍ഡിയായിരുന്നു.സ്ഥാനത്യാഗം അംഗീകരിക് Read More of this news...പാപ്പായുടെ ജോര്‍ജിയ,അസെര്‍ബൈജാന്‍ സന്ദര്‍ശന പരിപാടികള്‍
ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയ, അസെര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നടത്താന്‍പോകുന്ന ഇടയസന്ദര്‍ശനത്തിന്‍റെ കാര്യപരിപാടികള്‍ പരിശുദ്ധസിംഹാസനം തിങ്കളാഴ്ച (11/07/16) പരസ്യപ്പെടുത്തി. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് പാപ്പായുടെ ഈ ഇടയസന്ദര്‍ശനം. പാപ്പായുടെ പതിനാറാമത്തെ വിദേശ അപ്പസ്തോലിക പര്യടനം ആയിരിക്കും ഇത്. സെപ്റ്റംബര്‍ 30 ന് ഉച്ചതിരിഞ്ഞ് ജോര്‍ജിയായുടെ തലസ്ഥാനമായ തിബ്ലിസിയില്‍ എത്തുന്ന പാപ്പായുടെ അന്നാട്ടിലെ ആദ്യദിനത്തിലെ പരിപാടികള്‍ അന്നാടിന്‍റെ പ്രസിഡന്‍റുമായുള്ള സൗഹൃദ കൂടിക്കാഴ്ച, സര്‍ക്കാരധികാരികളും പൗരാധികാരികളുമായുള്ള കൂടിക്കാഴ്ച, ആകമാന ജോര്‍ജിയായുടെ കാതോലിക്കോസ് ഇലിയ രണ്ടാമനെ സന്ദര്‍ശിക്കല്‍ എന്നിവയാണ്. രണ്ടാം ദിനമായ ശനിയാഴ്ച പാപ്പാ മെഷ്കി സ്റ്റേഡയത്തില്‍ ദിവ്യബലിയര്‍പ്പിക്കും. വൈദികരും സന്യസ്തരുമായുള്ള കൂടിക്കാഴ്ച, കാരുണ്യപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച, മെഷ്കെത്തയിലെ പാത്രിയാര്‍ക്കല്‍ കത്തീദ്രല്‍ സന്ദര്‍ശനം എന്നിവയും അന്നത്തെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒക്ടോബര്‍ രണ്ടിന് പാപ്പാ അസെര്‍ബൈജാനിലേക്കു പോകും. അന്ന് സലേഷ്യന്‍ സമൂഹത്തിന്‍റെ മേല്‍നോട്ടത്തില്‍ ബക്കുവിലുള്ള ഒരു കേന്ദ്രത്തിലെ ദേവാലയത്തില്‍ ദിവ്യപൂജാര്‍പ്പണം, രാഷ്ട്രപതിമന്ദിരത്തില്‍ പ്രസിഡന്‍റുമായുള്ള സൗഹൃദ കൂടിക്കാഴ്ച പൗരാധികാരികളുമായുള്ള നേര്‍ക്കാഴ്ച, കൗക്കാസിലെ ഇസ്ലം ഷെയ്ക്കുമായുള്ള സ്വകാര്യ കൂടിക്കാഴ്ച, ബക്കുവിലെ ഓര്‍ത്തഡോക്സ് മെത്രാനുമായുള്ള കൂടിക്കാഴ്ച അവിടത്തെ യഹൂദസമൂഹത്തിന്‍റെ പ്രസിഡന്‍റുമായുള്ള നേര്‍ക്കാഴ്ച എന്നിവയാണ് പാപ്പായുടെ അന്നാട്ടിലെ ഏകദിന സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയി Read More of this news...വിശ്വാസജീവിതം സല്‍പ്രവൃത്തികളായി ഫലമണിയണം
ജൂലൈ 10-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ നല്ല സമരിയക്കാരന്‍റെ ഉപമയെ ആധാരമാക്കിയാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം നടത്തിയത്. വേനല്‍ വെയിലിനെ വകവയ്ക്കാതെ വിവിധ രാജ്യക്കാരായി ആയിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വന്നെത്തിയ പാപ്പാ നല്കിയ സന്ദേശം ചുവടെ ചേര്‍ക്കുന്നു:- ആപത്തില്‍പ്പെട്ടവനെ തുണയ്ക്കുന്ന വെല്ലുവിളി: