News & Events
കൊലപാതകം നരകത്തിലേക്കുള്ള പാത - പാത്രിയാര്‍ക്കീസ് സാക്കൊ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1654.jpg)
ദൈവത്തിന്‍റെ പേരു പറഞ്ഞ് നിരപരാധികളെ കൊന്നൊടുക്കുന്നത് സ്വര്‍ഗ്ഗത്തിലേക്കല്ല നരകത്തിലേക്കാണ് നയിക്കുന്നതെന്ന് ഘാതകര്‍ മനസ്സിലാക്കണമെന്ന് ഇറാക്കിലെ കത്തോലിക്കമെത്രാന്മാരുടെ സംഘത്തിന്‍റെ അദ്ധ്യക്ഷനും ബാബിലോണിലെ കല്‍ദായ പാത്രിയാര്‍ക്കീസുമായ ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ. ഇറാക്കിലെ കറാദ്ദയില്‍ മൂന്നാം തിയതി (03/07/16) 300 നടുത്താളുകളുടെ ജീവനെടുത്ത ട്രക്ക്ബോംബ് സ്ഫോടനത്തില്‍ മരണമടഞ്ഞവര്‍ക്കായി വ്യാഴാഴ്ച(07/07/16) നടത്തപ്പെട്ട പ്രാര്‍ത്ഥനാ ശുശ്രൂഷാവേളയിലാണ് അദ്ദേഹം ഇതു പറഞ്ഞത്. സര്‍ക്കാരും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി പരിശ്രമിച്ചിരുന്നെങ്കില്‍ ഐഎസ് ഭീകരര്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയുമായിരുന്നില്ല എന്ന് പാത്രിയാര്‍ക്കീസ് ലൂയിസ് സാക്കൊ അഭിപ്രായപ്പെട്ടു. കറാദ്ദയിലെ കൂട്ടക്കുരുതിയെ സമാധാനത്തിനായുള്ള സംഘാതാത്മക യത്നമാക്കി മാറ്റാന്‍ അദ്ദേഹം സകലരേയും ആഹ്വാനം ചെയ്യുന്നു.Source: Vatican Radio
Read More of this news...
സ്വപ്നം കാണുന്ന മുത്തശ്ശീമുത്തച്ചന്മാരെ നാടിനാവശ്യം-പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1653.jpg)
മുത്തശ്ശീമുത്തച്ചന്മാര്‍ക്ക് സ്വപ്നം കാണാനും യുവജനത്തിന് വന്‍കാര്യങ്ങള്‍ പ്രവചിക്കാനും ധൈര്യം ഉണ്ടാകുമ്പോള്‍ മാത്രമെ സ്വന്തം നാട് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാകൂ എന്ന് മാര്‍പ്പാപ്പാ. തന്‍റെ ജന്മനാടായ, തെക്കെ അമേരിക്കന്‍ രാജ്യമായ അര്‍ജന്തീനയുടെ സ്വാതന്ത്ര്യത്തിന്‍റെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തിന്‍റെ തലേന്ന്, വെള്ളിയാഴ്ച (08/07/16) ഫ്രാന്‍സീസ് പാപ്പാ അന്നാട്ടിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹൊസെ മരിയ അറന്‍സേദൊയ്ക്ക് അയച്ച ആശംസാസന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്. പ്രചോദനദായകരായ സ്വപ്നംകാണുന്ന മുത്തശ്ശീമുത്തച്ചന്മാരെയും ഈ സ്വപ്നങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് പ്രവചനപരമായ സര്‍ഗ്ഗാത്മകതയോടെ മുന്നേറുന്ന യുവതയെയുമാണ് നമുക്കാവശ്യമെന്നും പാപ്പാ തന്‍റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. 1816 ജൂലൈ 9 ന് സ്വാതന്ത്ര്യം നേടിയ അര്‍ജന്തീനയ്ക്ക്, ആ ജനതയ്ക്ക്, സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതോടൊപ്പം പാപ്പാ അര്‍ജന്തീനയിലെ ജനങ്ങള്‍ക്ക് തന്‍റെ സാമീപ്യവും പ്രാര്‍ത്ഥനയും ഉറപ്പുനല്കുകയും ചെയ്യുന്നു. അന്നാട്ടില്‍ കൂടുതല്‍ യാതനകളനുഭവിക്കുന്നവരുടെ, അതായത്, രോഗികളുടെയും, നിര്‍ദ്ധനരുടെയും തടവുകാരുടെയും ഏകാന്തതയനുഭവിക്കുന്നവരുടെയും തൊഴില്‍രഹിതരുടെയും, മനുഷ്യക്കടത്തിനിരകളായവരുടെയും ചൂഷിതരുടെയും മയക്കുമരുന്നു ദുരുപയോഗം മൂലം യാതനകളനുഭവിക്കുന്ന യുവജനങ്ങളുടെയും, പീഢനങ്ങള്‍ക്കിരകളായ കുട്ടികളുടെയും ചാരെ താനുണ്ടെന്ന് പാപ്പാ എടുത്തു പറയുന്നു. അര്‍ജന്തീനയെ കാത്തുസംരക്ഷിക്കാനും അതിനെ കൂടുതല്‍ ശക്തവും സാഹോദര്യം വാഴുന്നതുമാക്കിത്തീര്‍ക്കാനും സകലവിധ
Read More of this news...
പാപ്പായുടെ പുതിയ മോത്തു പ്രോപ്രിയോ (സ്വയാധികാര പ്രബോധനം)
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1652.jpg)
പരിശുദ്ധസിംഹാസനത്തിന്‍റെ ഭൗതികസമ്പത്ത് കൈകാര്യം ചെയ്യുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്ന സംവിധാനങ്ങളുടെ നവീകരണം പ്രാബല്യത്തില്‍ വരുത്തുന്ന പാപ്പായുടെ ഒരു മോത്തു പ്രോപ്രിയൊ, അഥവാ, സ്വയാധികാര പ്രബോധനം ശനിയാഴ്ച (09/07/16) പരസ്യപ്പെടുത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച (04/07/16) ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ചതാണിത്. പരിശുദ്ധസിംഹാസനത്തിന്‍റെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ആപ്സ-APSA ( AMMINISTRAZIONE DEL PATRIMONIO DELLA SEDE APOSTOLICA) യും പാപ്പാ 2014 ഫെബ്രുവരി 24 ന് രൂപം കൊടുത്ത പുതിയ മൂന്നു സംവിധാനങ്ങളിലൊന്നായ സാമ്പത്തികകാര്യാലയവും (SEGRETARIA PER L'ECONOMIA) തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ മോത്തു പ്രോപ്രിയൊ എന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം (പ്രസ് ഓഫീസ്) ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. പരിശുദ്ധസിംഹാസനത്തിന്‍റെ സമ്പത്ത് കൈകാര്യം ചെയ്യുകയെന്നതും അതിന്‍റെ നിയന്ത്രണവും സൂക്ഷ്മനിരീക്ഷണവും തമ്മിലുള്ള സുവ്യക്തവും അസന്ദിഗ്ദവുമായ വിത്യാസം ഉറപ്പുവരുത്തുകയാണ് ഈ മോത്തു പ്രോപ്രിയൊയുടെ അടിസ്ഥാനമെന്നും ഈ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ആപ്സയുടെ തനതായ ദൗത്യങ്ങളും, അതുപോലെതന്നെ, നിയന്ത്രണം സൂക്ഷ്മനിരീക്ഷണം എന്നിവയില്‍ സാമ്പത്തികാര്യാലയത്തിന്‍റെ മൗലിക ദൗത്യങ്ങളും ഈ മോത്തു പ്രോപ്രിയൊ കൃത്യമായി കാണിക്കുന്നു. ഇവ പ്രാബല്യത്തില്‍ വരുത്തുന്നതിന് ഈ വിഭാഗങ്ങളുടെ ഉത്തരവദിത്വം പേറുന്നവരുടെ പരസ്പര സഹകരണം ഉണ്ടാകുമെന്ന പ്രത്യാശയും പാപ്പാ ഈ മോത്തു പ്രോപ്രിയൊയുടെ അവസാനം പ്രകടിപ്പിക്കുന്നുണ്ട്.Source: Vatican Radio
Read More of this news...
ദളിതരുടെ അവകാശങ്ങൾ സംരക്ഷിക്കണം: കെ.ആർ.എൽ.സിസി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1651.jpg)
എറണാകുളം: ദളിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും കേരള കത്തോലിക്ക സഭയും ഉണർന്ന് പ്രവർ ത്തിക്കണമെന്ന് കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം.കേരളത്തിലെ ലത്തീൻ സഭാ സമുദായത്തിന്റെ പരമോന്നത നയരൂപീകരണ സമിതിയായ കെആർഎൽസിസിയുടെ ജനറൽ അസംബ്ലി എറണാകുളം ആശിർഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. ദളിത് ഉന്നമനത്തിനായി ക്രൈസ്തവ മിഷനറിമാർ ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. അവർണരെ അടിമത്തത്തിൽ നിന്നുയർത്താൻ മറ്റു ജനവിഭാഗങ്ങളോടൊപ്പം മിഷനറിമാർ മുന്നോട്ടു വന്നു. ക്രൈസ്തവമിഷനറിമാർ ദളിതരിൽ കണ്ടത് ദൈവത്തിന്റെ ഛായയും സാദൃശ്യവും ലാളിത്യവുമാണ്.ഉത്തരവാദിത്വപ്പെട്ടവർക്ക് ദളിതരോടുള്ള നിലപാട് മാറ്റാൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട്. മിഷനറിമാരുടെ സംഭാവനകളെ ആരും കുറച്ചു കാണുന്നില്ല. എന്നാൽ മിഷണറിമാർക്ക് പണ്ട് ദളിതരോടുണ്ടായിരുന്ന താൽപര്യവും തീക്ഷ്ണതയും ഇപ്പോൾ കുറഞ്ഞു പോയില്ലേ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ദളിത് വിഭാഗത്തിനു വേണ്ടിയുള്ള സമനീതിയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള സ്‌നേഹപരിഗണന മാത്രമല്ല ഇതിനെ അർഹിക്കുന്ന പ്രധാന്യത്തോടെ നമുക്ക് കാണാൻ കഴിയാത്തതാവാം കാരണം. അതിന് ആദ്യം വേണ്ടത് നമ്മുടെ മനോഭാവത്തിലും സമീപനത്തിലും മാറ്റം വരുത്തുകയാണ്. അദേഹം പറഞ്ഞു.ദളിത്‌ക്രൈസ്തവരുടെ അവകാശസംരക്ഷണത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കാനായി ദളിത് മഹാജനസഭ രൂപീകരിച്ച് അതിനു സാധ്യമായ എല്ലാ പ്രോത്സാഹനവും സഹായസഹകരണങ്ങളും നൽകിക്കൊണ്ടിരിക്കുന്നത് ഇന്നത്തെ സഭാനേതൃത്വമാണ്. നിരന്തരമായ പ്രക്ഷ
Read More of this news...
ബൈബിൾ പകർത്തിയെഴുതി 80-കാരൻ ആന്റണി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1650.jpg)
തൃശൂർ: അതിരൂപതയിലെ നടത്തറ തിരുഹൃദയ ഇടവകാംഗമായ സി.സി. ആന്റണി ചിറമേൽ (82) ബൈബിൾ പകർത്തിയെഴുതി വിസ്മയമാവുന്നു. ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് അവയെ സമ്പൂർണമായി അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെ ദിവ്യവചനങ്ങൾ ഹൃദയത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് വചനം പകർത്തി എഴുതിയതെന്ന് സി.സി. ആന്റണി സൺഡേ ശാലോമിനോട് പറഞ്ഞു.ബൈബിൾ പഴയനിയമവും പുതിയ നിയമവും സ്വന്തം കയ്യക്ഷരത്തിൽ 18 മാസംകൊണ്ട് ദിവസം ശരാശരി നാലുമണിക്കൂർ സമയമെടുത്ത് 3002 പേജിൽ (എ ഫേർ സൈസ്) ഒരേ ഒരു എഡ്ഡ് പേനയിൽ 91 റീഫിൽ ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്.സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ജി.എം ആയി റിട്ടയർ ചെയ്ത വ്യക്തിയാണ് സി.സി. ആന്റണി. തുടർന്ന് പത്തുവർഷം മലയാള മനോരമയുടെ ഫിനാൻസ് സെക്ഷനിൽ ചീഫ് എക്‌സിക്യുട്ടീവായി ജോലി നോക്കി. തുടർന്ന് അഞ്ചുമാസം അമേരിക്കയിലെ ഫിലാഡൽഫിയയിൽ മകളോടൊപ്പം താമസിച്ചു. തുടർന്ന് ചെന്നൈയിലെ വി.ഡി.പി കമ്പനിയിൽ സെക്രട്ടറിയായി രണ്ടുവർഷം. ജോലി സംബന്ധമായി കൂടുതലും ചെന്നൈയിലായിരുന്നതിനാൽ 40 വർഷമായി ചെന്നൈയിൽ സ്ഥിര താമസമാക്കി. റിട്ടയർമെന്റിനുശേഷം തൃശൂരിലും ചെന്നൈയിലും മാറിമാറി താമസിക്കുന്നു.വർഷത്തിലൊരിക്കൽ കേരളത്തിലെ ധ്യാനകേന്ദ്രങ്ങൾ മാറിമാറി സി.സി. ആന്റണിയും ഭാര്യയും താമസിച്ചുള്ള ധ്യാനങ്ങളിൽ പങ്കെടുക്കും. എന്തെങ്കിലും എഴുതണമെന്ന പ്രചോദനം ഓരോ ധ്യാനാവസരങ്ങളിലും അദ്ദേഹത്തിന് ലഭിക്കും. സൺഡേ ശാലോം, ശാലോം ടൈംസ്, വചനോത്സവം, മേരിവിജയം, കത്തോലിക്കസഭ, താലന്ത്, മലങ്കര തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയിട്ടുണ്ട്. ഈ ലേഖനങ്ങളെല്ലാം സമാഹരിച്ച് 'ആത്മീയ നിറവിലേക്ക് നയിക്കുന്ന സ്വർഗീയ ചിന്തകൾ' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.സി.സി. ആന്റണിയുടെ ഭാര്യ മേഴ്‌സി. നാലുമക്കൾ- നെൽസൺ, ജെൻസൺ, നെൻസി, ജെൻസി. കുറെക്കൂടെ ദൈവത്ത"
Read More of this news...
കരുണയുടെ യുവജന സാക്ഷികൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1649.jpg)
ജൂലൈ 10 യുവജനദിനം.ഇതോടനുബന്ധിച്ച് കെസിബിസി യുവജനകമ്മീഷൻ പുറപ്പെടുവിക്കുന്ന സർക്കുലർമുപ്പത്തിയൊന്നാം ലോകയുവജനദിനാഘോഷങ്ങൾക്കായി പോളണ്ടിലെ ക്രാക്കോവ് നഗരം ഒരുങ്ങുകയാണ്. ലോകത്താകമാനമുള്ള യുവജനങ്ങൾ തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുന്നതിനും സഭയോടുള്ള സഹവർത്തിത്വം ഊട്ടിഉറപ്പിക്കുന്നതിനും സമൂഹത്തോടുള്ള തങ്ങളുടെ ക്രൈസ്തവമായ പ്രതിജ്ഞാബദ്ധത നവീകരിക്കുന്നതിനുമായി ആഘോഷപൂർവം ഒത്തുചേരുന്ന ദിനങ്ങളാണ് ജൂലൈ 25 മുതൽ 31 വരെയുള്ള യുവജനദിനാഘോഷ വേള. കരുണയുടെ മഹാജൂബിലി പ്രഖ്യാപിച്ചിരിക്കുന്ന യുവജനങ്ങളുടെ കൂടിവരവുകളെല്ലാം ഈ കാലഘട്ടത്തിൽ കരുണയുടെ യുവജനസാക്ഷികളാകാനുള്ള ഓർമ്മപ്പെടുത്തലാണ്.പിതാവിനെപ്പോലെ കരുണാപൂർണർകരുണയുടെ മഹാജൂബിലി വർഷത്തിന്റെ ആത്പവാക്യം വിശുദ്ധ ലൂക്കായുടെ സുവിശേഷം ആറാം അധ്യായം മുപ്പത്തിയൊന്നാം തിരുവചനത്തെ കേന്ദ്രീകരിച്ചുള്ളതാണ്. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ. വിശുദ്ധ ലൂക്കായുടെ സുവിശേഷം അറിയപ്പെടുന്നത്, കരുണയുടെ സുവിശേഷം എന്നാണ്. മാപ്പു നല്കലിന്റെ സുവിശേഷം, ദരിദ്രരുടെ സുവിശേഷം, സ്ത്രീകളുടെ സുവിശേഷം, വിജാതീയരുടെ സുവിശേഷം എന്നിങ്ങനെ വിവിധ വിശേഷണങ്ങൾ ഈ സുവിശേഷത്തിനുണ്ട്.കാരുണ്യത്തിന്റെ അസാധാരണ ജൂബിലി വർഷത്തിൽ യുവജനങ്ങൾ സവിശേഷശ്രദ്ധയോടെ വായിക്കുകയും പഠിക്കുകയും ചർച്ചചെയ്യുകയും ചെയ്യേണ്ട ഒന്നാണ് കരുണയുടെ സുവിശേഷം. സമൂഹത്തിന്റെ സമഗ്രവിമോചനത്തിനായി എന്നും മുന്നിട്ടിറങ്ങി ശബ്ദമില്ലാത്തവരുടെ ശബ്ദമായി സമൂഹത്തിലെ വേറിട്ട ശബ്ദമായി നിലനില്‌ക്കേണ്ട യുവജനങ്ങളുടെ മാതൃകയും പ്രതീക്ഷയുമായ യുവാവായ യേശുനാഥന്റെ നയപ്രഖ്യാപനം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ മാത്രō
Read More of this news...
ഫാ.ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ: വിവാഹാഘോഷങ്ങളിലെ ആർഭാടവും ഇടറുന്ന മൂല്യസങ്കൽപ്പങ്ങളും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1648.jpg)
ഉപഭോഗസംസ്‌കാരവും, ആഗോളവൽക്കരണവും കൊടികുത്തിവാഴുന്ന ആധുനിക സംസ്‌കൃതിയിൽ ആർഭാടവും ധൂർത്തും മനുഷ്യന്റെ ജീവിതശൈലിയായിത്തീർന്നിരിക്കുന്നു. ആഘോഷങ്ങൾ ആർഭാടത്തിനും ആർഭാടം മൂല്യശോഷണത്തിനും വഴിമാറിക്കൊടുക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. താൻപോരിമയുടെയും, പ്രകടനപരതയുടെയും വിശ്വാസപ്രമാണങ്ങളാൽ നയിക്കപ്പെടുന്ന ആധുനികമനുഷ്യൻ മറ്റുള്ളവരുടെ അംഗീകാരവും, പ്രശംസയും നേടിയെടുക്കാൻ വേണ്ടിയാണ്കൂടുതൽ പണവും ചെലവഴിക്കുന്നത്. തൻമൂലം, സൗകര്യങ്ങളെക്കാൾ ആഢംബരത്തിനും ആവശ്യങ്ങളെക്കാൾ ആർഭാടത്തിനും പ്രധാന്യം ലഭിക്കുന്നു.വിവാഹമെന്ന പവിത്രമായ കൂദാശ ഇന്ന് ആർഭാടത്തിന്റെയും, ധൂർത്തിന്റെയും നീരാളിപ്പിടുത്തത്തിൽ അമർന്നിരിക്കുന്നുവെന്നത് ഒരു ദുഃഖസത്യമാണ്. വിവാഹത്തിന്റെ കൗദാശികമാനങ്ങൾക്ക് പ്രാധാന്യം നല്കാതെ, ആഘോഷങ്ങൾക്ക് മാത്രം പ്രാധാന്യം നല്കുന്ന പ്രവണത ക്രിസ്തീയകുടുംബങ്ങളിൽ ഏറിവരുന്നുണ്ട്. ഇത് വിവാഹത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥദർശനങ്ങൾക്കും, സഭാപ്രബോധനങ്ങൾക്കും കടകവിരുദ്ധമാണ്.വിശുദ്ധഗ്രന്ഥദർശനമനുസരിച്ച്, ആദിയിൽ ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കുകയും, വിവാഹമെന്ന ഉടമ്പടിയിലൂടെ അവരെ സംയോജിപ്പിക്കുകയും ചെയ്തു. വിവാഹത്തിനു മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമതായി സ്ത്രീയും പുരുഷനും തമ്മിലുള്ള ഗാഢബന്ധം സ്ഥാപിക്കുക; രണ്ടാമതായി സന്താനപരമ്പര നിലനിർത്തുക (ഉത്പത്തി 1:26-28; 2:18-24). ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിലൂടെയാണ് ഭർത്താവ് ഭാര്യക്കും, ഭാര്യ ഭർത്താവിനും ഇണയും തുണയും ആയിത്തീരുന്നത്.വിവാഹത്തിന്റെ അവിഭാജ്യതയെയും പവിത്രതയെയും കുറിച്ചാണ് പുതിയ നിയമത്തിലൂടെ ഈശോയും പഠിപ്പിക്കുന്നത് (മർക്കോ 10:2-9). ഒരു പുരുഷനും ഒരു സ്ത്രീയും തമ്മ
Read More of this news...
സാംസ്‌കാരിക ആധിപത്യത്തിന് സഭ വഴങ്ങരുത്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1647.jpg)
വാഷിംഗ്ടൺ ഡി.സി: സംസ്‌കാരികാധിപത്യത്തിന് കൂടുതലായി കീഴ്‌വഴങ്ങുന്നതിലൂടെ കത്തോലിക്കാ വിശ്വാസത്തിന്റെ നിറം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ലോസ് ആഞ്ചലസ് സഹായമെത്രാൻ ബിഷപ് റോബർട്ട് ബാരൺ. സംസ്‌കാരവും സഭയുമായി നടക്കുന്ന സംഭാഷണത്തിന്റെ സ്വഭാവം ഏകപക്ഷീയമാകരുതെന്നും സഭയുടെ പ്രവൃത്തനപദ്ധതികൾ ലോകം നിശ്ചയിക്കുന്നതുപോലെയാകരുതെന്നും ബിഷപ് ബാരൺ പറഞ്ഞു. വാഷിംഗ്ടണിലെ അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ കോൺഫ്രൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ് ബാരൺ.പിൻവലിയാൻ വിധിക്കപ്പെട്ട ഒരു സമൂഹമെന്ന നിലയില്ല സംസ്‌കാരം ഉയർത്തുന്ന വെല്ലുവിളികളോട് സഭ പ്രതികരിക്കേണ്ടതെന്ന് ബിഷപ് ബാരൺ പറഞ്ഞു. സംസ്‌കാരവുമായി നൂറ്റാണ്ടുകളിലൂടെ സംവാദത്തിലേർപ്പെട്ടിരുന്ന വിശുദ്ധരുടെ മാതൃകയിലേക്ക് നാം നോക്കണം. വിശുദ്ധ പൗലോസിനെയും വിശുദ്ധ അഗസ്റ്റീനിനെയും പോലുള്ള മാതൃകകൾ നമ്മുടെ മുമ്പിലുണ്ട്. ലോകത്തിലെ അനുഭവങ്ങൾ അവരുടെ സിദ്ധാന്തങ്ങളുടെ അളവുകോലായി മാറിയില്ല. മറിച്ച് സംവാദത്തിലേർപ്പെട്ടപ്പോൾ എല്ലാം ക്രിസ്തുകേന്ദ്രീകൃതമായ നിലാപടാണ് അവർ സ്വീകരിച്ചത്.വിശുദ്ധ അഗസ്റ്റിൻ റോമിലെ പ്രാചീനസമൂഹത്തിലെ കുഴപ്പങ്ങൾ സത്യസന്ധവും വ്യക്തവുമായ ഭാഷയിൽ ചൂണ്ടിക്കാണിച്ചതുപോലെ സഭയ്ക്കും ഇന്നിന്റെ സംസ്‌കാരത്തിന്റെ പ്രശ്‌നങ്ങൾ വ്യക്തമായ ഭാഷയിൽ പ്രകടിപ്പിക്കാൻ സാധിക്കണം. റോമിലെ സാമൂഹ്യവ്യവസ്ഥിയുടെ തകരാറുകൾ നിരത്തിയശേഷം പ്രതിവിധിയായി സെന്റ് അഗസ്റ്റിൻ മുമ്പോട്ട് വച്ച്ത് സിവിത്താസ് ദേയ് -സത്യദൈവത്തോടുള്ള ആരാധനയിൽ കേന്ദ്രീകൃതമായ ക്രമമായിരുന്നു. അതേസമയം തന്നെ സംസ്‌കാരത്തിൽ ഉൾച്ചേർന്നിരിക്കുന്ന നന്മ സ്വാംശീകരിക്കാൻ സഭ എപ്പോഴും സന്നദ്ധതപുല
Read More of this news...
കാതേറിക്ക് കാപ്പാക്‌സ് ദെയി അവാർഡ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1646.jpg)
റോം, ഇറ്റലി: വടക്കേ അമേരിക്കയിലെ ആദ്യ തദ്ദേശിയ വിശുദ്ധയായ കതേരി തെകാക്വിത്തായെക്കുറിച്ചുള്ള സിനിമയ്കക്ക് റോമിൽ നടന്ന മിറബൈൽ ഡിക്റ്റസ് ഫിലിം ഫെസ്റ്റിവലിൽ കാപ്പാക്‌സ് ദേയി പുരസ്‌കാരം. വിശ്വാസവും സൗന്ദര്യവും സംയോജിപ്പിച്ചുകൊണ്ടുള്ള കത്തോലിക്കാ സിനിമ നിർമാതാക്കളുടെ ഈ ഫിലിം ഫെസ്റ്റിവൽ 2010 ൽ സാംസ്‌കാരിക കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന് കീഴിൽ ലിയാനാ മാറാബിനിയാണ് ആരംഭിച്ചത്. ചിത്രത്തിലൂടെ വെളിപ്പെടുന്ന സുവിശേഷവൽക്കരണത്തെക്കുറിച്ചുള്ള ദർശനവും വിശ്വാസത്തിന്റെ മനോഹരിതയുമാണ് ചിത്രത്തെ പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് മാറാബാനി പറഞ്ഞു.സങ്കീർണമായ സാമൂഹ്യ ചുറ്റുപാടുകളിൽ വ്യതിരിക്ത പുലർത്തിയ കതേരിയുടെ ജീവിതം പ്രതിബന്ധങ്ങളിലൂടെ കടന്നുപോകുന്ന യുവതികൾക്ക് മാതൃകയാണ്. മനോഹരമായ ദൃശ്യങ്ങളോടുകൂടി ചിത്രീകരിച്ച സിനിമ സാങ്കേതികമികവും പുലർത്തിയിട്ടുണ്ട്.വിശ്വാസത്തിലും ആത്മധൈര്യത്തിലും കതേരി പ്രചോദനം നൽകുന്നു; മാറാബനി വിശദീകരിച്ചു.ഇഡബ്ല്യൂറ്റിഎന്നിനുവേണ്ടി ജയിംസ് കെൽറ്റിയാണ് കതേരി നിർമിച്ചത്.17ാം നൂറ്റാണ്ടിൽ കാനഡയി ൽ ജീവിച്ചിരുന്ന കതേരി ജസ്യൂട്ട് മിഷനറിമാരുടെ ജീവിതമാതൃകയിൽ ആകൃഷ്ടയായാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്.Source: Sunday Shalom
Read More of this news...
ചരിത്രപരമായ കൊളംബിയ സമാധാന കരാറിനെ സഭാ നേതാക്കൾ സ്വാഗതം ചെയ്തു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1645.jpg)
52 വർഷത്തെ സംഘർഷത്തിന് വിരാമമിട്ടുകൊണ്ട് കൊളംബിയൻ ഗവൺമെന്റും എഫ്എആർസി എന്നറിയപ്പെടുന്ന കൊളംബിയൻ സായുധ വിപ്ലവസേനയും തമ്മിലുണ്ടാക്കിയ സമാധാന കരാറിനെ സഭ നേതാക്കൾ സ്വാഗതം ചെയ്തു. കരാർ പ്രകാരം സായുധ വിപ്ലവസേനയെ പിരിച്ചുവിടും. സായുധസേനയിലെ അംഗങ്ങൾ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ പൂർണമായി സമ്മതിക്കുന്ന പക്ഷം ശിക്ഷ ഇളവു ചെയ്യാമെന്നും നേരത്തെ ധാരണയായിരുന്നു.പുനരൈക്യശ്രമങ്ങൾക്ക് ശക്തിപകരുക എന്നത് രാജ്യത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണെന്നും അതിനായി ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാവരും പിന്തുണ നൽകണമെന്നും ബിഷപ് വിക്ടർ ഒക്കോവ പ്രതികരിച്ചു. രാജ്യം പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് മനസ്സിനെ നിരായുധീകരിക്കുക എന്നത് പ്രധാനപ്പെട്ടതാണെന്നും ഒരുമിച്ച് പുനരൈക്യശ്രമങ്ങൾക്ക് ആക്കം കൂട്ടണമെന്നും ബിഷപ് ഫെർണാണ്ടൊ കാമിലൊ കാസ്ട്രല്ലോൺ പിസാനൊ എസ് ഡി ബി പറഞ്ഞു. ഹാവാനയിൽ ഉണ്ടാക്കിയ ധാരണയെ കൊളംബിയൻ ജനം മുഴുവൻ പോസിറ്റീവായി സമീപക്കണെന്നായിരുന്നു സഹായമെത്രാനായ വിക്ടർ തമായോയുടെ പ്രതികരണം.ഇരുപക്ഷവും തമ്മിലുണ്ടാക്കിയ വെടിനിറുത്തൽ കരാറിനെ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡൈ്വഡ് ചീഫ് എക്‌സിക്ക്യൂട്ടീവ് മെറിൻ തോമസും സ്വാഗതം ചെയ്തു.Source: Sunday Shalom
Read More of this news...
കർത്താവിന്റെ അടിക്കുറിപ്പുകളാകുവാനുള്ള വിളി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1644.jpg)
വാഷിംഗ്ടൺ ഡി. സി : കർത്താവിന്റെ അടിക്കുറുപ്പുകളാകുവാനുള്ള വിളിയാണ് ക്രൈസ്തവർക്ക് ലഭിച്ചിരിക്കുന്നതെന്ന് പിറ്റ്‌സ്ബർഗ് ബിഷപ് ഡേവിഡ് സുബിക്ക്. അമേരിക്കയുടെ 240ാം സ്വാതന്ത്ര്യദിനത്തോടും മതസ്വാതന്ത്ര്യത്തിന് വേണ്ടി യു.എസിൽ നടന്നു വന്ന ദ്വൈവാരാചരണത്തിന്റെ സമാപനത്തോടുമനുബന്ധിച്ച് അമലോത്ഭവ മാതാവിന്റ ദേശീയ തീർത്ഥാടന കേന്ദ്രത്തിൽ അർപ്പിച്ച ദിവ്യബലിയിലെ പ്രഭാഷണത്തിലാണ് ബിഷപ് ഡേവിഡ് ഈ ആശയം പങ്കുവച്ചത്.അടിക്കുറപ്പുകൾ പങ്കുവയ്ക്കുന്ന ആശയത്തിന്റെ നിജസ്ഥിതി കൂടുതൽ വ്യക്തമാക്കാനാണ് ഉപയോഗിക്കുന്നതെന്ന് ഡിഗ്രി വിദ്യാഭ്യാസകാലഘട്ടത്തിലെ ഉദാഹരണം സമർത്ഥിച്ചുകൊണ്ട് ബിഷപ് പറഞ്ഞു. അടിക്കുറിപ്പുകൾ മുമ്പോട്ടുവയ്ക്കുന്ന ആശയത്തെ ശക്തിപ്പെടുത്തുന്നു. അതുപോലെ സാക്ഷ്യജീവിതം നയിച്ചുകൊണ്ട് ക്രൈസ്തവർ ക്രിസ്തുവിലേക്ക് വിരൽ ചൂണ്ടണം. ഗ്രീക്ക് ഭാഷയിൽ സാക്ഷി എന്ന് പറഞ്ഞാൽ രക്തസാക്ഷി എന്നാണർത്ഥം. കർത്താവിന്റെ അടിക്കുറുപ്പുകളാവുക എന്ന് പറഞ്ഞാൽ യഥാർത്ഥ സത്യമായ യേശുവിന് വേണ്ടി സാക്ഷ്യം വഹിക്കാൻ ധൈര്യമുള്ളവരാവുക എന്നാണർത്ഥം.; ബിഷപ് ഡേവിഡ് പങ്കുവച്ചു.വാഷിംഗ്ടൺ ഡി. സി കർദിനാൾ ഡൊണാൾഡ് വൂൾ ദിവ്യബലിയിലെ മുഖ്യകാർമ്മികനായിരുന്നു. ആറ് ബിഷപ്പുമാരും 28 വൈദികരും സഹകാർമ്മികരായിരുന്ന ബലിയിൽ 1500റോളം ആളുകൾ പങ്കെടുത്തു.അപ്പസ്‌തോലിക്ക് ന്യൂൺഷ്യോ ക്രിസ്‌റ്റോഫ് പിയറെയും ആർച്ച് ബിഷപ് വില്യം ലോറിയും ദിവ്യബലിയിൽ സന്നിഹിതരായിരുന്നു. യു.എസ് കാത്തലിക്ക് ബിഷപ്‌സിന്റെ നേതൃത്വത്തിൽ ആചരിക്കുന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ദ്വൈവാരാചരണം മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രാർത്ഥിക്കാനും ധ്യാനിക്കാനും ഉപവസിക്കാനും ബോധനം നടത്താനുമായാണ് നീക്കിവച്ചിരിക്കുന്നത്.വിശ്വാസത
Read More of this news...
തെരുവിന്റെ മക്കളോടൊപ്പം കർദിനാൾ ഒറേനിയുടെ ജന്മദിനാഘോഷം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1643.jpg)
റിയോ ഡി ജെനേറിയോ, ബ്രസീൽ: കർദിനാൾ ഒറേനി തന്റെ 66ാമത് ജന്മദിനാഘോഷം രാത്രി 11 മണിക്കാണ് നടത്തിയത്. ആ സമയത്ത് തന്റെ ജന്മദിനത്തിന്റെ സന്തോഷം പങ്കുവയ്ക്കാനായി അദ്ദേഹം ഭവനരഹിതരായ ജനങ്ങളെ തേടി തെരുവിലേക്കിറങ്ങി. അവർക്ക് നൽകാൻ സമ്മാനങ്ങളും പുതുപ്പുകളും ലഘുഭക്ഷണവുമെല്ലാം അദ്ദേഹം കൂടെക്കരുതിയിരുന്നു. ആ രാത്രി അവരോടപ്പം ഭക്ഷണം പങ്കുവച്ചും വിശേഷങ്ങൾ പറഞ്ഞും അദ്ദേഹം അവരിലൊരാളായി. തെരുവിൽ കിടക്കുന്നവരുടെ വേദന കർദിനാളുമായി പങ്കുവച്ച ഭവനരഹിതർ ഒരു ദിവസത്തേയ്‌ക്കെങ്കിലും അവരുടെ ദുഃഖങ്ങളും മറന്നു.നഗ്നനനെ ഉടുപ്പിക്കുക എന്ന നാലാമത്തെ കാരുണ്യപ്രവൃത്തിയുടെ വിചിന്തനത്തിന്റെ ഭാഗമായാണ് കർദിനാൾ തന്റെ ജന്മദിനാഘോഷം ഭവനരഹിതരോടൊപ്പം തെരുവിൽ നടത്തിയതെന്ന് റിയോ ഡി ജെനേറിയോ രൂപത അറിയിച്ചു.Source: Sunday Shalom
Read More of this news...
ദരിദ്രരാണ് സഭയുടെ സമ്പത്ത്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1642.jpg)
വത്തിക്കാൻ സിറ്റി: ദരിദ്രരാണ് സഭയുടെ നിധിയെന്ന് ഫ്രാൻസിസ് മാർപാപ്പ. ഫ്രഞ്ച് രൂപതയായ ലയോണിൽ നിന്നുള്ള ദരിദ്രരും രോഗികളും വൈകല്യം ബാധിച്ചവരുമായ 200 പേരടങ്ങുന്ന സംഘത്തെ സ്വകാര്യ കൂടിക്കാഴ്ചയിൽ അഭിസംബോധന ചെയ്തപ്പോഴാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.ദരിദ്രരെയും വിശക്കുന്നവരെയും കരയുന്നവരെയും പീഡിതരെയും വെറുക്കപ്പെട്ടവരെയും അനുഗ്രഹീതരെന്നു വിളിക്കുന്ന കർത്താവ് സമ്പന്നരെക്കുറിച്ച് പറയുന്ന പദം ഭയമുളവാക്കുന്നതാണെന്ന് മാർപാപ്പ പറഞ്ഞു. ദുരിതം എന്നാണ് പാപ്പ സമ്പന്നരോട് പറയുന്നത്. സമ്പന്നരോടും ജ്ഞാനികളോടും ഇപ്പോൾ ചിരിക്കുന്നവരോടും ബഹുമാനിക്കപ്പെടുന്നവരോടും കാപട്യം കാണിക്കുന്നവരോടുമാണ് കർത്താവ് ഇത് പറഞ്ഞത്.ഇവരുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനായി പ്രാർത്ഥിക്കാനുള്ള ദൗത്യവും പാപ്പ തന്റെ പ്രേഷകരെ ഏൽപ്പിച്ചു. നിങ്ങളുടെ ദാരിദ്ര്യത്തിന് കാരണക്കാരായവർക്ക് വേണ്ടി പ്രാർത്ഥിക്കുക.വലിയ വിരുന്നുകൾ നടത്തി ആഹ്ലാദിക്കുന്നവർ അവരുടെ പടിക്കൽ മേശയിൽ നിന്ന് വീഴുന്ന മിച്ചത്തിന് വേണ്ടി കാത്തിരിക്കുന്ന ലാസർമാർ കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കുന്നില്ല. നല്ല സമറായന്റെ ഉപമയിലെ ലേവായനെപ്പോലെ സഹായം ആവശ്യമുള്ളവരെ കണ്ടിട്ടും കാണാത്തുപോലെ കടന്നുപോകുന്ന വൈദികർക്ക് വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണം. അതുപോലെ നിങ്ങളുടെ ദാരിദ്ര്യത്തിൽ പങ്കുപറ്റുന്ന സഹോദരർക്ക് വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണം. അവരുടെ നന്മ ആഗ്രഹിക്കുകയും ഹൃദയത്തിൽ നിന്ന് പുഞ്ചിരിക്കുകയും അവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയും വേണം. നിങ്ങൾ ഇപ്രകാരം ചെയ്താൽ സഭയിൽ വലിയ സന്തോഷമുണ്ടാകുമെന്ന് ഞാൻ ഉറപ്പുതരുന്നു. നിങ്ങളുടെ ഹൃദയങ്ങളിലും മാതൃരാജ്യമായ ഫ്രാൻസിലും ആ സന്ത
Read More of this news...
ആദിവാസി സമൂഹങ്ങളെ ബഹുമാനിക്കുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1641.jpg)
വത്തിക്കാൻ സിറ്റി: ആദിവാസി സമൂഹങ്ങളുടെ വ്യതിരക്തത അംഗീകരിക്കുകയും അവരുടെ സാംസ്‌കാരിക പാരമ്പര്യങ്ങൾ ബഹുമാനിക്കുകയും ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ആദിവാസികൾക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള പാപ്പയുടെ ജൂലൈ മാസത്തിലെ നിയോഗത്തിന്റെ പ്രചാരണർത്ഥം പുറത്തിറക്കിയ വീഡിയോയിലാണ് പാപ്പയുടെ അഭ്യർത്ഥന.ആദിവാസികളുടെ തീവ്രമായ ആഗ്രഹങ്ങളുടെ വക്താവായിരിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും സഭകൾ വർദ്ധിതവീര്യത്തോടെയും ഉത്സാഹത്തോടെയും ലാറ്റിൻ അമേരിക്കയിൽ സുവിശേഷം പ്രഘോഷിക്കുക എന്നതാണ് മിഷനു വേണ്ടിയുള്ള ജൂലൈ മാസത്തിലെ പാപ്പയുടെ പ്രാർത്ഥനാനിയോഗം.Source: Sunday Shalom
Read More of this news...
മാലാവിയിലെ 40 ശത്മാനം ജനങ്ങൾക്ക് ഭക്ഷണക്ഷാമം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1640.jpg)
ലിലോംഗ്വേ, മാലാവി: രാജ്യത്തെ 65 ലക്ഷം ജനങ്ങൾക്ക് ഭക്ഷണ സഹായം എത്തിക്കാൻ അന്താരാഷ്ട്രസഹായം ലഭ്യമാക്കണമെന്ന് മാലാവി ബിഷപ്പുമാർ അഭ്യർത്ഥിച്ചു. തങ്ങളുടെ 65 ലക്ഷം സഹോദരങ്ങൾ 'ഭക്ഷണക്ഷാമം നേരിടുമെന്ന ഗവൺമെന്റ് റിപ്പോർട്ട് വേദനജനകവും ഹൃദയഭേദകവുമാണെന്ന് മാലാവിയിലെ എപ്പിസ്‌കോപ്പൽ കോൺഫ്രൻസ് ജൂലൈ ഒന്നാം തിയതി പുറപ്പെടുവിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. എപ്പിസ്‌കോപ്പൽ കോൺഫ്രൻസ് ചെയർമാൻ ബിഷപ് തോമസ് മസുസ ബ്ലാന്റൈറാണ് കുറുപ്പിൽ ഒപ്പുവച്ചിരിക്കുന്നത്.മെയ്യിൽ ഗവൺമെന്റ് പുറത്തുവിട്ട കണക്കുപ്രകാരം അടുത്തവർഷം ഈ രാജ്യത്തെ പകുതിയോളം ജനങ്ങൾ ഗുരുതരമായ ഭക്ഷണക്ഷാമം നേരിടും. രാജ്യത്തെ പകുതിയോളം ആശുപത്രികൾ ഇപ്പോൾ തന്നെ ജനങ്ങളിൽ പോഷകാഹാരത്തിന്റെ കുറവ് റിപ്പോർട്ട് ചെയ്തതായി മാലാവി ബിഷപ്പുമാരുടെ കുറുപ്പിൽ വ്യക്തമാക്കി.എൽ നിനോ കാലാവസ്ഥ പ്രതിഭാസം ഏറ്റവും മോശമായി ബാധിച്ചിരിക്കുന്ന സൗത്ത് ആഫ്രിക്കൻ മേഖലയിലുളള രാജ്യമാണ് മാലാവി. രാജ്യത്തെ പ്രധാന 'ക്ഷ്യവിളയായ ചോളം വറുതിയിലും വെള്ളപ്പൊക്കത്തിലും ഗണ്യമായ തോതിൽ നശിച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. മാലാവിയിലെ സ്ഥിതി ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് മുതാരികായുടെ നടപടിയെ ബിഷപ്പുമാർ ശ്ലാഘിച്ചു.'ഭക്ഷണക്ഷാമം ബാധിച്ച ജനത്തിന് സഹായമെത്തിക്കാൻ 307.5 മില്യൻ ഡോളർ ആവശ്യമാണെന്നും അന്താരാഷ്ട്ര തലത്തിലുള്ള ഉത്തരവാദിത്തപ്പെട്ടവരും അഭ്യുദയകാംക്ഷികളായ എല്ലാ ജനങ്ങളും ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന ഈ സമ്പത്ത് ലഭ്യമാക്കുന്നതിനായി മുമ്പോട്ട് വരണമന്നും ബിഷപ്പുമാർ അഭ്യർത്ഥിച്ചു.Source: Sunday Shalom
Read More of this news...
42 ക്രൈസ്തവരെ പാക്കിസ്താനിൽ കുറ്റവിമുക്തരാക്കി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1639.jpg)
ഇസ്ലാമബാദ്: ഭീകരാക്രമണങ്ങളുടെയും ന്യൂനപക്ഷപീഡനങ്ങളുടെയും വാർത്തകൾ കേട്ട് മടുത്ത പാക്കിസ്താനിൽ നിന്നൊരു സന്തോഷവാർത്ത. ഭീകരരാണെന്ന് മുദ്ര കുത്തി പാക്കിസ്താനിലെ ജയിലിലടച്ചിരുന്ന 42 ക്രൈസ്തവരെ കോടതി കുറ്റവിമുക്തരാക്കി. ക്രൈസ്തവർക്കെതിരെ അക്രമം നടത്തുകയും അന്യായമായി അവരെ ഭീകര വിരുദ്ധ നിയമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് അധികാരികൾക്കെതിരെ കേസെടുക്കുക്കാനും അവർ കുറ്റക്കാരാണൊ എന്നന്വേഷിക്കാനും കോടതി ഉത്തരവിട്ടു. ക്രൈസ്തവ ന്യൂനപക്ഷത്തിന് വേണ്ടി വാദിക്കുന്ന ബ്രിട്ടീഷ് പാക്കിസ്താനി ക്രിസ്ത്യൻ അസോസിയേഷൻ എന്ന സംഘടനയാണ് കുറ്റാരോപിതരായ ക്രൈസ്തവർക്ക് വേണ്ട നിയമസഹായം നൽകിയത്.പോലീസുകാർ രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിച്ചതിനെ ചോദ്യം ചെയ്ത ക്രൈസ്തവരെയാണ് പോലീസ് ഭീകരവാദനിയമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തിനിരയായ പാസ്റ്റർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്ങളുടെ കൺമുമ്പിൽ വച്ച് രണ്ട് യുവാക്കളെ പോലീസ് കൊല്ലുന്നത് തടയുക മാത്രമാണ് ചെയ്തതെന്ന് പാസ്റ്റർ പങ്കുവച്ചു. കോടതി മുറിയിലുള്ള പോലീസുകാരുടെ പെരുമാറ്റമാണ് അവർക്കെതിരെ കേസെടുക്കാൻ കോടതിയെ പ്രേരിപ്പിച്ചത്.Source: Sunday Shalom
Read More of this news...
ബനഡിക്ട് മാർപാപ്പയുടെ അഭിമുഖരൂപത്തിലുള്ള പുതിയ പുസ്തകം അവസാന സംഭാഷണങ്ങൾ സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കും.
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1638.jpg)
വത്തിക്കാൻ സിറ്റി: ബനഡിക്ട് മാർപാപ്പയുടെ അഭിമുഖരൂപത്തിലുള്ള പുതിയ പുസ്തകം 'അവസാന സംഭാഷണങ്ങൾ' സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കും. 'ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും' എന്ന പേരിൽ മുമ്പ് പാപ്പ എമിററ്റസുമായുള്ള അഭിമുഖം പുസ്തകമാക്കിയ ജർമൻ എഴുത്തുകാരൻ പീറ്റർ സീവാൾഡ് തന്നെയാണ് പുതിയ പുസ്തകത്തിന്റെയും രചിയതാവ്. പുസ്തകത്തിന്റെ ഭാഗങ്ങൾ ഇറ്റലിയിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം ലഭിച്ച കൊറിയർ ഡെല്ലാ സെറാ ദിനപത്രം പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരണം പ്രസിദ്ധീകരിച്ചു.ബനഡിക്ട് 16ാമൻ മാർപാപ്പ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയെയോ സമ്മർദ്ദത്തെയോ തുടർന്നാണ് രാജി വയ്ക്കാൻ തീരുമാനിച്ചത് എന്ന അഭ്യൂഹത്തിന് പുസത്കം വിരാമമിടുന്നതായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ശൈലിയും തന്റെ ശൈലിയുമായുള്ള വ്യത്യാസത്തെക്കുറിച്ചും പാപ്പ എമിററ്റസ് ഈ പുസ്തകത്തിൽ ഉള്ളു തുറക്കുന്നു.രണ്ടു പേരുടെയും പ്രത്യേകതകളെക്കുറിച്ചും പേപ്പസിയെക്കുറിച്ചുള്ള ഇരുവരുടെയും കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങളെക്കുറിച്ചും ബനഡിക്ട് മാർപാപ്പ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. വത്തിക്കാന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ച നാലഞ്ചുപേരടങ്ങുന്ന ഒരു സ്വവർഗലോബിയെ ഇല്ലാതാക്കൻ സാധിച്ചെന്ന വെളിപ്പെടുത്തലും മാർപാപ്പയായിരുന്ന കാലഘട്ടത്തിൽ സൂക്ഷിച്ചിരുന്ന ഡയറി നശിപ്പിക്കാനുള്ള തീരുമാനവും പുസ്തകപ്രകാശനത്തിനായുള്ള കാത്തിരിപ്പിനെ ഉദ്വേഗഭരിതമാക്കുന്നു.Source: Sunday Shalom
Read More of this news...
മദർ തെരേസ നാമകരണം കൊൽക്കൊത്ത ടീമിനെ മമത ബാനർജി നയിക്കും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1637.jpg)
കൊൽക്കൊത്ത: വത്തിക്കാനിൽ സെപ്തംബർ നാലിന് നടക്കുന്ന മദർ തെരേസ നാമകരണ ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള കൊൽക്കൊത്ത ടീമിനെ മുഖ്യമന്ത്രി മമത ബാനർജി നയിക്കും. കൊൽക്കൊത്തയിൽ നിന്നും 350 പേരാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. കൊൽക്കൊത്ത ആർച്ച് ബിഷപ് തോമസ് ഡിസൂസ, വികാരി ജനറാൾ ഫാ. ഡൊമിനിക് ഗോമസ്, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള 200 സിസ്റ്റേഴ്‌സ്, അല്മായർ എന്നിവരടക്കം 350 പേരാണ് സംഘത്തിൽ ഉണ്ടാവുക.മദർ തെരേസയുടെ നാമകരണ ചടങ്ങിന് മുന്നോടിയായി ഓഗസ്റ്റ് 26 മുതൽ 29 വരെ കൊൽക്കൊത്തയിൽ മദർ തെരേസ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. ഈ ഫെസ്റ്റിവൽ സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ ഷില്ലോംഗിലും നടത്തപ്പെടുന്നുണ്ട്. മദർ തെരേസയുടെ പ്രവർത്തനമേഖലകളെയും അശരണർക്കും നിരാശ്രയർക്കും രോഗികൾക്കും നല്കിയിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങളെ ക്രോഡീകരിച്ചാണ് പ്രസ്തുത ഫിലിം ഫെസ്റ്റിവൽ.Source: Sunday Shalom
Read More of this news...
ഡാഡ് (ധർമാരം അക്കാഡമി ഫോർ ഡിസ്റ്റൻസ് എഡ്യുക്കേഷൻ) പത്താം വർഷത്തിലേക്ക്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1636.jpg)
ബാംഗ്ലൂർ: ധർമാരം കോളജിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ധർമാരം ലോകത്തിന് നൽകിയ സമ്മാനമാണ് തിയോളജി ഫിലോസഫി. ബൈബിൾ, കാനൻ ലോ, കൗൺസലിങ്ങ് സൈക്കോളജി, ഫോർമേറ്റീവ് സ്പിരിച്വാലിറ്റി മുതലായ വിഷയങ്ങളിൽ പൊതുജനങ്ങൾക്കും അവഗാഹം നൽകുക എന്ന ഉദ്ദേശ്യവുമായി മുന്നോട്ടുപോകുന്നു ഡാഡ് (ധർമാരം അക്കാഡമി ഫോർ ഡിസ്റ്റൻസ് എഡ്യുക്കേഷൻ). 2007-ൽ തുടങ്ങിയ ഡാഡിന് അന്ന് മുതൽ ഇന്നുവരെ ആവേശ്വോജ്വലമായ സ്വീകരണമാണ് ലഭിച്ചിട്ടുള്ളതെന്ന് ഡയറക്ടർ റവ. ഡോ. വിത്സൺ ചക്യത്ത് സാക്ഷ്യപ്പെടുത്തുന്നു.റവ. ഡോ. ജോർജ് എടയാടിയിലച്ചന്റെ ബ്രെയിൻ ചൈൽഡ് ആയ ഡാഡിന് ആദ്യത്തെ ഏഴുവർഷങ്ങളിൽ നേതൃത്വം നൽകിയതും എടയാടിയിലച്ചൻ തന്നെയായിരുന്നു. വൈദികരിലും സന്യസ്തരിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഇത്തരം പഠനവിഷയങ്ങൾ പൊതുജനങ്ങൾക്കേവർക്കുമായി തുറന്നു വയ്ക്കുന്നതിലൂടെ നവീനമെന്ന ലേബലുമായി പുറത്തിറങ്ങുന്ന അനേകം ആശയങ്ങളുടെ കുത്തൊഴുക്കിൽ പകച്ചുനിൽക്കുന്ന ജനങ്ങൾക്ക് ബോധ്യങ്ങളോടെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള ആത്മധൈര്യം നൽകുക എന്ന മഹാകർത്തവ്യമാണ് ഡാഡ് നിർവഹിച്ചുകൊണ്ടിരിക്കുക.പൊന്തിഫിക്കൽ അത്തനേയമായ ഡി.വി.കെയിൽനിന്ന് ഒരു വർഷത്തെ പിജി ഡിപ്ലോമ കരസ്ഥമാക്കുന്ന ഏഴു കോഴ്‌സുകളാണ് ഈ വിദൂരവിദ്യാഭ്യാസ പദ്ധതി വഴി ലഭ്യമായിട്ടുള്ളത്. മറ്റു ജോലികളിലും പഠനങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന യുവാക്കൾക്കും അല്മായ നേതാക്കൾക്കും സന്യസ്തർക്കും വൈദികർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന ഈ വിദൂര വിദ്യാഭ്യാസപദ്ധതിയിലെ കൗൺസലിങ്ങ്, സൈക്കോളജി മുതലായ കോഴ്‌സുകൾ തൊഴിലവസരങ്ങളും വർധിപ്പിക്കുന്നവയാണ്. വിദേശ വിദ്യാർത്ഥികളടക്കമുള്ളവർ പഠിക്കുന്ന ഡാഡ് പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നതിനോടന&
Read More of this news...
പൊതു സിവിൽ കോഡ്: ഇന്ത്യൻ ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം പരിരക്ഷിക്കപ്പെടണം: സി.ബി.സി.ഐ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1635.jpg)
തിരുവനന്തപുരം: ഇന്ത്യയുടെ മഹത്തായ ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള മതസ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടുവേണം പൊതു സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ എന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ.).ഭാരതത്തിന്റെ അഖണ്ഡത അന്യൂനം പരിരക്ഷിക്കപ്പെടണം. ഭരണഘടന അംഗീകരിച്ചിട്ടുള്ള വൈവിധ്യവും സ്വാതന്ത്ര്യവും ഹനിക്കപ്പെടാതെ പൊതു സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചയിൽ എല്ലാ മതവിഭാഗങ്ങളും കണക്കിലെടുക്കപ്പെടുകയും പരിഗണിക്കപ്പെടുകയും വേണം. അതിന് ഉപകരിക്കുന്ന ചർച്ചകളിൽ പങ്കുചേരുന്നതിന് ഭാരത കത്തോലിക്കാ സഭയ്ക്ക് തുറന്ന മനസ്സാണുള്ളത്. പൊതു സിവിൽ കോഡ് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളുടെ കരടുരൂപം ലഭിച്ചതിന് ശേഷമേ കൂടുതലായി പ്രതികരിക്കുവാൻ സാധിക്കൂ എന്ന് സി.ബി.സി.ഐ. പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ. ഇത് സംബന്ധിച്ച് ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി വേണ്ട ചർച്ചകൾ നടത്തുവാൻ സി.ബി.സി.ഐ. മുൻകൈ എടുക്കുമെന്നും ബാവാ പറഞ്ഞു.പൊതു സിവിൽ കോഡ് രൂപീകരണം സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ മതവിഭാഗങ്ങളുമായി സമയബന്ധിതമായി ചർച്ച നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ബാവാ ആവശ്യപ്പെട്ടു.Source; Sunday Shalom
Read More of this news...
ദിവ്യകാരുണ്യസന്ദര്‍ശനം ഉപേക്ഷിക്കരുത് ദിവ്യകാരുണ്യനാഥനെ അവഗണിക്കയുമരുത് : പാപ്പാ ഫ്രാന്‍സിസ്
ഇറ്റലിയുടെ ദിവ്യകാരുണ്യകോണ്‍ഗ്രസ് : കൂട്ടായ്മയുടെ കൂദാശയും വിരുന്നും
ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുങ്ങുകയാണ് ഇറ്റലി. ജൂലൈ 7-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍നിന്നും അയച്ച കത്തിലൂടെയാണ് ദിവ്യകാരുണ്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചതും, വടക്കെ ഇറ്റലിയിലെ ജനോവ അതിരൂപതാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ആഞ്ചലൊ ബഞ്ഞാസ്ക്കോയെ തന്‍റെ പ്രതിനിധിയായി പാപ്പാ നിയോഗിച്ചതും. അദ്ദേഹം ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍കൂടിയാണ്. സെപ്തംബര്‍ 15-മുതല്‍ 18-വരെ തിയതികളിലാണ് ഇറ്റലിയുടെ 26-ാമത് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് വടക്കു പടിഞ്ഞാറന്‍ തുറമുഖ നഗരമായ ജനോവയില്‍ അരങ്ങേറാന്‍ പോകുന്നത്. പുരാതനമായ ജനോവ അതിരൂപത അതിന് വേദിയൊരുക്കും.
ദിവ്യകാരുണ്യം വളര്‍ത്തുന്ന കൂട്ടായ്മയുടെ കേന്ദ്രസ്ഥാനം:
സന്തോഷദായകമാകുന്ന വിശ്വാസക്കൂട്ടായ്മയിലൂടെ പരിശുദ്ധ ദിവ്യകാരുണ്യത്തെ ആദരിക്കുകയും വണങ്ങുകയും ചെയ്യുന്ന അവസരമാകട്ടെ ഈ ദിവ്യകാരുണ്യസമ്മേളനം! ദിവ്യകാരുണ്യം സ്നേഹത്തിന്‍റെ കൂദാശയും, ഐക്യത്തിന്‍റെ അടയാളവും ഉപവിയുടെ അടിത്തറയുമാണ്. ആരാധനക്രമത്തെ സംബന്ധിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനത്തിലെ ചിന്തകള്‍ (Sacrosanctum Concilium) പാപ്പാ ഫ്രാന്‍സിസ് കത്തില്‍ ഉദ്ധരിച്ചു. ക്രൈസ്തവര്‍ സാഹോദര്യത്തില്‍ ഒന്നായിരിക്കുവാനും, സഭയെ വളര്‍ത്തിയെടുക്കുന്നതില്‍ തനതായ പങ്കുവഹിക്കുവാനും, ലോകത്തിന്‍റെതന്നെ നന്മയ്ക്കായി ജീവിക്കുവാനും ദിവ്യകാരുണ്യം ശക്തിയേകുമെന്ന് പാപ്പാ കത്തിലൂടെ ഉദ്ബോധിപ്പിച്ചു.
ദിവ്യകാരുണ്യസന്ദര്‍ശനം പ്രതിസന്ധികളില്‍ സാന്ത്വനം :
അനുദിന ദിവ്യകാരുണ്യ സന്ദര്‍ശനത്തിന്‍റെ പ്രസക്തിയെയും പ്രാധാന്യത്തെയുംക്കുറിച്ച് പാപ്പാ കത്തില്‍ എടുത്തുപറഞ്ഞു. ക്!
Read More of this news...
ലോകയുവജന മേള (ജൂലൈ 27-31) : ക്രാക്കോ നഗരം ഒരുങ്ങുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1633.jpg)
ജൂലൈ 27-മുതല്‍ 31-വരെ പോളണ്ടിലെ ക്രാക്കോ നഗരത്തില്‍ അരങ്ങേറുന്ന ലോകയുവജന മേളയില്‍ പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കൊപ്പം ഉണ്ടാകും. നാസി മേല്‍ക്കോയ്മയുടെ കാലത്തെ ഓഷ്വിച് ബിര്‍ക്കീനോ എന്ന മനുഷ്യക്കുരുതിയുടെ സ്മാരകവേദി (German Concentration Camp) പാപ്പാ ഫ്രാന്‍സിസ് ജൂലൈ 29-ന് സന്ദര്‍ശിക്കും. യുവജനങ്ങള്‍ക്കൊപ്പമുള്ള രണ്ടു ദിവസത്തെ പരിപാടികള്‍ക്കുശേഷം മൂന്നാം ദിവസം രാവിലെ 70 കി. മി. യാത്രചെയ്താണ് ഒരു ലക്ഷത്തിലേറെ യഹൂദര്‍ കൊല്ലപ്പെട്ട 'ഓഷ്വിച്-ബിര്‍ക്കീനോ' എന്നറിയപ്പെടുന്ന നാസി കൂട്ടക്കുരുതിയുടെ സ്മാരകവേദി പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് അവിടെ അടുത്തുള്ള കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കുന്ന പാപ്പാ വൈകുന്നേരം തന്നെ യുവജനങ്ങള്‍ക്കൊപ്പമുള്ള കുരിശിന്‍റെവഴിക്കായി ക്രാക്കോയില്‍ തിരിച്ചെത്തും.രണ്ടാം ലോകമഹായുദ്ധ കാലത്ത്, 1940-1945 കാലഘട്ടത്തിലാണ് പോളണ്ടിലെ 'ഓഷ്വിച്' എന്ന സ്ഥലത്തെ ജര്‍മ്മന്‍ ക്യാമ്പില്‍ യഹൂദര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ടത്.4000 യുവജനങ്ങള്‍ കാനഡയില്‍നിന്നും...! കാനഡയില്‍നിന്നും നാലായിരത്തോളം യുവജനങ്ങള്‍ മേളയില്‍ പങ്കെടുക്കും. വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ യുവജനമേള തുടങ്ങിയതിന്‍റെ 25-ാം വാര്‍ഷികവുമാണ് 2016. 'യുവജനങ്ങളുടെ പാപ്പാ' യെന്നു വിളിക്കുന്ന വിശുദ്ധനായ പാപ്പാ വോയ്ത്തീവയുടെ ജന്മനാടും നഗരവുമാണ് ഇക്കുറി ആതിഥ്യം നല്കുന്നത്. പോളണ്ട് 1991-നുശേഷം രണ്ടാം തവണയാണ് യുവജനമേളയ്ക്ക് വേദിയാകുന്നത്.കാനഡയുടെ ദേശീയ പ്രതിനിധി സംഘത്തില്‍ യുവജനങ്ങള്‍ക്കൊപ്പം വൈദികരും സന്ന്യസ്തരും, സംഗീതജ്ഞരും കലാകാരുന്മാരും യുവജനപ്രേഷിതരുമുണ്ടെന്ന് മേളയില്‍ പങ്കെടുക്കുന്ന ക്യൂബെക്ക് അതിരൂപതയുടെ മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ Œ
Read More of this news...
ഡാള്‍ടണ്‍ഗഞ്ചിന് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1632.jpg)
വടക്കെ ഇന്ത്യയിലെ ഡാള്‍ടണ്‍ഗഞ്ച് രൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ചു. അയല്‍രൂപതയായ ഹസാരിബാഗിന്‍റെ മെത്രാന്‍, ബിഷപ്പ് ആനന്ദ് ജോജോയെയാണ് ഡാള്‍ടണ്‍ഗഞ്ചിന്‍റെ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്ററായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. ജാര്‍ഖണ്ഡ് ജില്ലയിലുള്ള രൂപതയാണ് ഡാള്‍ടണ്‍ഗഞ്ച്.പതിനെട്ടുവര്‍ഷക്കാലം ഡാള്‍ടണ്‍ഗഞ്ച് രൂപതയില്‍ സ്തുത്യര്‍ഹമായ സേവനംചെയ്ത ഈശോ സഭാംഗമായ ബിഷപ്പ് ഗബ്രിയേല്‍ കുജൂര്‍ കാനോനിക പ്രായപരിധി, 75 വയസ്സെത്തി (Canon 401.2) വിരമിച്ചതോടെയാണ് പാപ്പാ ഫ്രാന്‍സിസ് രൂപതയ്ക്ക് അപ്പസ്തോലിക അഡിമിനിസ്ട്രേറ്ററെ നിയോഗിച്ചത്. ഡാള്‍ടണ്‍ഗഞ്ചിന്‍റെ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്ററിന്‍റെ നിയമനവും, ബിഷപ്പ് ഗബ്രിയേല്‍ കുജൂര്‍ വിരമിക്കുന്ന വാര്‍ത്തയും ജൂലൈ 7-ാം തിയതി വ്യാഴാഴചയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.Source: Sunday Shalom
Read More of this news...
ജൂബിലിയിൽ ഒരാഴ്ച സൗജന്യ ഡയാലിസിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1631.jpg)
സെന്റ് തോമസ് ദിനം, റംസാൻ എന്നിവയോടനുബന്ധിച്ച് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂലൈ 3 മുതൽ 9 വരെ ഒരാഴചത്തെ സൗജന്യ ഡയാലിസിസ് നടത്തുന്നതായി ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് അറിയിച്ചു. ആർത്താറ്റ് ഹോളി ക്രോസ് പള്ളി, പുത്തൻപള്ളി അതിരൂപതാദിനാഘോഷ കമ്മിറ്റി, മച്ചാട് സെന്റ് ആന്റണീസ് ചർച്ച്, പാസ്റ്ററൽ കൗൺസിൽ, ജോവാക്കിം സിന്റോ എന്നിവരാണ് സൗജന്യ ഡയാലിസിസിനുള്ള ഫണ്ട് സ്‌പോൺസർ ചെയ്യുന്നത്.
Source: Sunday Shalom
Read More of this news...
കാണ്ടമാൽ നീതി തേടുന്നു: ഡോക്യുമെന്ററി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1630.jpg)
1936ലാണ് ഒറീസ സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. ഒറീസയുടെ പിതാവ് എന്നറിയപ്പെടുന്ന മധുസൂദൻ ദാസിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക പരിഷ്‌കരണ പരിഷ്‌കരണങ്ങളുടെ ഫലമായിരുന്നു അത്. മധുസൂദൻദാസ് ഒരു െ്രെകസ്തവൻ ആയിരുന്നു. എണ്ണായിരം ചതുരശ്രകിലോമീറ്റർ ചുറ്റളവുള്ള ഒറീസയിലെ ഒരു ജില്ലയാണ് കാണ്ടമാൽ. പരമ്പരാഗതമായി അവിടെ വാസമുറപ്പിച്ചിരിക്കുന്ന ഭൂരിപക്ഷം വരുന്ന ആദിവാസി ദളിത് വംശജർക്കിടയിലും െ്രെകസ്തവർ അനവധിയാണ്. എന്നാൽ, 1960കൾ മുതൽ കാണ്ടമാലിൽ പല രീതിയിലുള്ള ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.1980കളിലും, 90കളിലും രണ്ടായിരത്തിന് ശേഷവും കാണ്ടമാലിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് നേരെ കടുത്ത അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. 2008ൽ അവിടെ അരങ്ങേറിയത് ആധുനിക ഭാരതസമൂഹം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ അക്രമപരമ്പരയാണ്. അതിനെ തുടർന്ന്, നൂറിനടുത്ത് പേർ നിഷ്ഠൂരമായി കൊല്ലപ്പെടുകയും, 6500ലേറെ ഭവനങ്ങളും, 350ലേറെ ആരാധനാലയങ്ങളും നശിപ്പിക്കപ്പെടുകയും, നാൽപ്പതിലേറെ സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, 56000ലേറെ ആളുകൾ നാടുകടത്തപ്പെടുകയും ഉണ്ടായി. ആദിവാസി, ദളിത് െ്രെകസ്തവരായിരുന്നു അക്രമത്തിന്റെ ഇരകൾ. ഇന്ന് കലാപം സംഭവിച്ച് എട്ട് വർഷങ്ങൾ പിന്നിടുമ്പോഴും, ആ ദുരന്തത്തെ അതിജീവിച്ചവർ നീതിക്കായി അലയുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരമോ, പുനരധിവാസ പദ്ധതികളോ, നീതി നിർവ്വഹണമോ ഇനിയും പ്രാവർത്തികമായിട്ടില്ല.ഈ പശ്ചാത്തലത്തിലാണ്, ഏതാനും വർഷങ്ങളുടെ പരിശ്രമങ്ങളിൽ നിന്നും രൂപപ്പെട്ട 'ഢീശരല െളൃീാ വേല ൃൗശി െ ഗമിറവമാമഹ ശി ലെമൃരവ ീള ഷൗേെശരല' എന്ന ഡോക്യുമെൻററി പ്രദർശനത്തിനായി ഒരുങ്ങുന്നത്. ഇനിയും നീതി ലഭിക്കാത്ത ആയിരങ്ങൾക്ക് അതിനുള്ള അവസരം ഒരുങ്ങുക !
Read More of this news...
യുവാവിന്‍റെ മരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാന്ത്വനമായെത്തി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1629.jpg)
മുങ്ങി മരിച്ച അമേരിക്കന്‍ യുവാവിന്‍റെ മാതാപിതാക്കള്‍ക്ക് പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച സാന്ത്വനമായി.ജൂലൈ 5-ാം തിയതി രാത്രി, റോമിലെ ടൈബര്‍ നദിയില്‍ ത്രസ്തേവര ഭാഗത്താണ് അമേരിക്കന്‍ യുവാവ്, ബ്യൂ സോളമന്‍ മുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ജൂലൈ 6, ബുധനാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് സോളമന്‍റെ മാതാപിതാക്കളെ നേരില്‍ക്കാണുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു. സോളമന്‍റെ അപകടമരണത്തില്‍ അതിയായ ദുഃഖം അറിയിച്ച പാപ്പാ, അവരെ ആശീര്‍വ്വദിക്കുകയും പ്രാര്‍ത്ഥന നേരുകയുംചെയ്തു.വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്.പണം തട്ടിയെടുക്കാനുള്ള കൊലപാതകമായിരുന്നു സോളമന്‍റെ മരണമെന്നു പൊലീസ് വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. പാലത്തിലൂടെ രാത്രിയില്‍ നടന്നുപോയ യുവാവിനെ നദിയിലേയ്ക്ക് തള്ളിയിടുന്ന രംഗം ദൃക്സാക്ഷികള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് മരണകാരണം വ്യക്തമായത്.Source: Vatican Radio
Read More of this news...
അന്ധതയുടെ ലോകത്ത് ഇരുപത് മിനിറ്റ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1628.jpg)
കോലാർ: അഞ്ഞൂറ് വിദ്യാർത്ഥികളും അധ്യാപകരും 20 മിനിറ്റു നേരം അന്ധതയുടെ ലോകത്തുകൂടി സഞ്ചരിച്ചു. പ്രൊജക്ട് വിഷൻ സംഘടിപ്പിച്ച അന്ധനടത്തത്തിന്റെ ഭാഗമായിരുന്നു യാത്ര. നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അന്ധരായവരെ പുനരധിവസിപ്പിക്കുന്നതിനുമായി ഫാ. ജോർജ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് പ്രൊജക്ട് വിഷൻ. നേത്രദാന സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ കോലാറിനടുത്തുള്ള ഗൗവ്രിബിദനൂർ സെന്റ് ആൻസ് സ്‌കൂളിലായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്. 500 വിദ്യാർത്ഥികളും അധ്യാപകരും കണ്ണുകൾ മൂടിക്കെട്ടി കരങ്ങൾ കോർത്തുപിടിച്ചായിരുന്നു യാത്ര നടത്തിയത്. കാഴ്ചശക്തി ഇല്ലാത്തവർ അനുഭവിക്കുന്ന പ്രയാസങ്ങൾ സമൂഹത്തിൽ എത്തിക്കുകയുമായിരുന്നു യാത്രയുടെ ലക്ഷ്യം. നേത്രദാന പ്രതിജ്ഞയോടെയായിരുന്നു പരിപാടി സമാപിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ രമ്യ നേതൃത്വം നൽകി. ഗൗവ്രിബിദനൂർ ബിഇഒ ബൈലപ്പ റെഡ്ഢി മുഖ്യാഥിതിയായിരുന്നു.
Source: Sunday Shalom
Read More of this news...
പ്രളയത്തിൽ മുങ്ങിയ ഉത്തരാഖണ്ഡിന് സഹായവുമായി കാരിത്താസ് ഇന്ത്യ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1627.jpg)
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപ്പൊട്ടലും കനത്ത നാശനഷ്ടങ്ങൾ വിതച്ച ഉത്തരാഖണ്ഡിൽ സഹായഹസ്തവുമായി ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യ. പ്രാദേശിക സന്നദ്ധസംഘടനകളുമായി ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇടവിടാതെ പെയ്ത മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിച്ചു.വീടും വസ്തുവകകളും വളർത്തുമൃഗങ്ങളും വാഹനങ്ങളും പ്രളയജലം കവർന്നെടുത്തു. ഇതുവരെ 35 പേർ മരിച്ചതായാണ് സ്ഥീകരിച്ചിരിക്കുന്നത്. ആഹാരം, വസ്ത്രങ്ങൾ, സാനിറ്റേഷൻ കിറ്റുകൾ, സോളാർ ലാമ്പുകൾ എന്നിവയുടെ വിതരണത്തിലാണ് കാരിത്താസ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് മെഡിക്കൽ ക്യാമ്പുകളും ആരംഭിച്ചു. ദുരന്തത്തിൽപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്കായി താല്ക്കാലിക ടെന്റുകൾ നിർമിക്കുകയും കഴിയുന്നിടത്തോളം ആളുകളെ സഭയുടെ സ്‌കൂളുകളിൽ താമസിപ്പിക്കുകയുമാണെന്ന് കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഫ്രെഡറിക് ഡിസൂസ പറഞ്ഞു. കനത്ത മഴ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ടൂറിസ്റ്റുകളടക്കം ഏതാണ്ട് 5,000 ആളുകൾ പല സ്ഥലങ്ങളിലായി കുടുങ്ങുക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കനത്ത മഴയെത്തുടർന്ന് ഉണ്ടായ ഉരുൾപ്പൊട്ടലുകൾ കുന്നുംമേടുകളും നിറഞ്ഞ സംസ്ഥാനത്തിന് ഏറെ നാശനഷ്ടങ്ങൾ വിതച്ചു. മേഘവിസ്‌ഫോടനമാണ് ഉരുൾപ്പൊട്ടലിന് കാരണമായത്. ബാഹ്യമായ സഹായങ്ങൾ കൂടാതെ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പ്പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷപ്രവർത്തകർക്ക് പല ഗ്രാമങ്ങളിലേക്കും എത്തുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഉൾപ്ő
Read More of this news...
പുരാതന റോമിന് തമിഴ്‌നാടുമായി കച്ചവടബന്ധങ്ങൾ: കൂടുതൽ തെളിവുകൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1626.jpg)
ചെന്നൈ: പുരാതൻ റോമൻ സാമ്രാജ്യവുമായി തമിഴ്‌നാടുമായി കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നെന്നതിന്റെ തെളിവുകൾ ലഭിച്ചു. ചെന്നൈയിൽനിന്നും 600 കിലോമീറ്റർ അകലെയുള്ള പട്ടറൈ പെരുമ്പതൂർ ഗ്രാമത്തിൽ സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിയ പരിവേഷണത്തിനിടയിലാണ് ഇതു സംബന്ധിച്ച തെളിവുകൾ കിട്ടിയത്. റോമൻ സാമ്രാജ്യത്തിലെ പ്രഭുക്കന്മാർ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ, മൺപാത്രങ്ങൾ, കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ, ആനക്കൊമ്പുകൾകൊണ്ട് നിർമിച്ച മുത്തുകൾ, കോണാകൃതിയിലുള്ള കുടങ്ങൾ, പ്രത്യേകതരം കളിമണ്ണ് ചുട്ടെ ടുത്തു നിർമിച്ച വസ്തുക്കൾ, സ്ഫടികം തുടങ്ങി പുരാതന റോമിൽ ഉപയോഗിച്ചുകൊണ്ടുന്ന ഇരുന്നൂറോളം സാധനങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. ആ കാലഘട്ടത്തിലെ കച്ചവട-സാംസ്‌കാരിക കേന്ദ്രമായിരുന്ന കാഞ്ചിപുരത്തേക്കുള്ള ജലപാതയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് പട്ടറൈ പെരുമ്പതൂർ. ക്രിസ്തുവർഷത്തിന് മുമ്പ് തീരപ്രദേശത്തുള്ള പട്ടണങ്ങളുമായി റോമൻ സാമ്രാജ്യത്തിന് കച്ചവടം ഉണ്ടായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.ഇന്ത്യയുടെ പഞ്ചിമ ഭാഗങ്ങളുമായി കച്ചവടം ഉണ്ടായിരുന്നു എന്നതിന് ആദ്യമായാണ് തെളിവ് ലഭിക്കുന്നതെന്ന് ആർക്കിയോളജിക്കൽ ഡിപ്പാർട്ടുമെന്റിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കി. രണ്ടടി ഉയരത്തിൽ കോണാകൃതിയിൽ മുകളിൽ സുഷിരങ്ങളോടുകൂടിയ കുടങ്ങളും ഖനനത്തിൽ ലഭിച്ചിരുന്നു. പുരാതന റോമൻ സാമ്രാജ്യത്തിൽ ഉപയോഗിച്ചിരുന്ന ഇത്തരം ഉപകരണങ്ങൾ രാജസ്ഥാനിൽനിന്നും ബീഹാറിൽനിന്നും കണ്ടെടുത്തിയിരുന്നു. കോസസ്തലിയാർ എന്ന പുരാതന ദേശത്തിന്റെ ഭാഗമായിരുന്നു പട്ടറൈ പെരുമ്പതൂർ എന്നാണ് പുരാവസ്തു ഗവേഷകർ കരുതുന്നത്. ഈ വഴിയാണ് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലേക്ക് കച്ചവടത്തിനായി പോയിരുന്നത്. പുരാതന റോമൻ സ
Read More of this news...
അര്‍ജന്‍റീനിയന്‍ ദിനപത്രത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ തറുന്ന അഭിമുഖം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1625.jpg)
മുന്‍പാപ്പാ ബനഡിക്ടിന്‍റെ സ്ഥാനത്യാഗം വ്യക്തിപരമായ കാരണങ്ങള്‍ അല്ല, സഭയുടെ ഭരണപരമായ പ്രതിസന്ധികളായിരുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.ജന്മനാടായ അര്‍ജന്‍റീനയില്‍ ഏറെ പ്രചാരമുള്ള ദിനപത്രം, 'ലാ നാസിയോനു' (La Nacion) ജൂലൈ 3-ാം തിയതി ഞായറാഴ്ച നല്കിയ അഭിമുഖത്തിലാണ് 2013 ഫെബ്രുവരി 28-ന് സ്ഥാനത്യാഗംചെയ്ത മുന്‍ഗാമി, പാപ്പാ ബനഡിക്ട് 16-മനെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.ബനഡിക്ട് 16-ാമന്‍ പാപ്പാ തന്‍റെ പൗരോഹിത്യത്തിന്‍റെ 65-ാം വാര്‍ഷികം ആചരിച്ചത് ജൂണ്‍ 29-ാം തിയതി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിലായിരുന്നു. വാര്‍ദ്ധക്യത്തിന്‍റെ ക്ഷീണമൊഴിച്ചാല്‍, അദ്ദേഹം പൂര്‍ണ്ണആരോഗ്യവാനും സംസാരത്തിലും ചിന്തയിലും വളരെ സ്ഫുടതയും വ്യക്തതയുമുള്ള മഹാനുഭാവാനായി നിരീക്ഷിച്ചുവെന്ന് പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തി. വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ ജൂണ്‍ 28-നു നടത്തിയ അനുമോദന സമ്മേളനം ലളിതമായിരുന്നു. അന്ന് അദ്ദേഹം നടത്തിയ നന്ദിപ്രകടനം തന്‍റെ മുന്‍ഗാമിയുടെ ശാരീരിക സൗഖ്യവും മാനസിക തെളിമയും വെളിപ്പെടുത്തിയെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.വളരെ വ്യക്തവും, എന്നാല്‍ ഗഹനവുമായ ദൈവശാസ്ത്ര ചിന്തയിലൂടെയാണ് പൗരോഹിത്യമെന്ന മഹാദാനത്തിന് അദ്ദേഹം നന്ദിപറഞ്ഞത്. ദിവ്യബലിയുടെ സ്തോത്രയാഗ പ്രാര്‍ത്ഥനയില്‍നിന്നും 'യൂക്കരിസ്തോമെന്‍' (Eucharistomen) എന്ന ഗ്രീക്കു വാക്ക് ഉപയോഗിച്ചുകൊണ്ടായിരുന്നു. എഴുതിക്കുറിക്കാതെ, ഓര്‍മ്മയില്‍നിന്നുമാണ് സംസാരിച്ചത്. ഹ്രസ്വമായി, എന്നാല്‍ കുറിക്കു പറഞ്ഞ നന്ദിപ്രകടനം മനോഹരമായിരുന്നു. ഇന്നും ഉണര്‍വ്വുള്ള അദ്ദേഹത്തിന്‍റെ ദൈവശാസ്ത്ര ചിന്താധാരയ്ക്കൊപ്പം, 89-ാം വയസ്സിലും ദൈവം നല്കിയ സുസ്ഥിതി തെളിയിച്ചുവെന്ന് പാപ്പാ ഫ്രാന്
Read More of this news...
ഏകീകൃത സിവിൽകോഡിൽ ആശങ്കവേണോ?
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1619.jpg)
വ്യത്യസ്ത മതവിഭാഗങ്ങൾ പാർക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഓരോ പൗരനും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും മതാനുഷ്ഠാനങ്ങൾ നടത്താനും അത് പ്രചരിപ്പിക്കാനും ഉള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. ഓരോ മതത്തിനും അതിന്റേതായ നിയമങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. തന്മൂലം ഇന്ത്യയിലെ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ നിയമങ്ങൾ എല്ലാവരുടെയും നിയമമാകുന്നത് തെറ്റാണ്. ഓരോ മനുഷ്യനും അവൻ അംഗമായിരിക്കുന്ന മതത്തിന്റെ നിയമങ്ങളും ആചാരങ്ങളും പിൻതുടരുന്നതിന് ഭരണകൂടം തടസം സൃഷ്ടിക്കുവാൻ പാടില്ല എന്നാണ് തന്റെ തുറന്ന അഭിപ്രായമെന്ന് സീറോ മലബാർ സഭയുടെ ഉന്നത കോടതിയായ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബൂണലിന്റെ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേൽ സൺഡേശാലോമിനോട് പറഞ്ഞു.? എന്തുകൊണ്ട് മതന്യൂനപക്ഷങ്ങൾക്ക് ഏകീകൃത സിവിൽ നിയമങ്ങൾ ഉണ്ടാകുന്നതിൽ ആശങ്ക.യൂണിഫോം സിവിൽ കോഡിനെ അനുകൂലിക്കുന്നവർക്ക് പ്രതീക്ഷയും പ്രതികൂലിക്കുന്നവർക്ക് ആശങ്കയും ഉണ്ടാക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ളത്. ആരുടെയും മതജീവിതത്തെയും വൃണപ്പെടുത്താതെയും അവഹേളിക്കാതെയും ഇത്തരം കാര്യങ്ങളിൽ ഉചിതമായ ഒരു തീരുമാനത്തിൽ എത്താൻ ഭരണകൂടത്തെ പ്രേരിപ്പിക്കേണ്ടത് പക്വമതികളായ ജനമാണ്. ഭരണഘടനാ നിർമാണ അവസരത്തിൽത്തന്നെ ഏറെ തർക്കങ്ങളും വാദപ്രദിവാദങ്ങളുംമൂലം സമവായത്തിൽ എത്താൻ ആവാത്തതുകൊണ്ടായിരുന്നു ഭരണഘടനയുടെ നിർദേശക തത്വങ്ങളുടെ അനുഛേദത്തിൽ മാത്രം ഇക്കാര്യം ഉൾപ്പെടുത്തിയത്.സ്വതന്ത്ര ഇന്ത്യയുടെ പല ഘട്ടങ്ങളിലും രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് യൂണിഫോം സിവിൽകോഡ് വഴിതെളിച്ചിട്ടുണ്ട്.? വ്യക്തിനിയമങ്ങൾ പൊതു സിവിൽ നിയമത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്.വിവ&
Read More of this news...
Vatican Liturgy Chief asks all priests and bishops to face east for Mass, faithful to kneel for Communion
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1620.jpg)
LONDON, July 5, 2016 (
LifeSiteNews) - Speaking at a conference on the liturgy in London yesterday, Cardinal Robert Sarah, the highest authority on the topic in the Catholic Church under Pope Francis, asked all bishops and priests to adopt the ancient posture in the Mass where the priest faces the tabernacle along with the congregation, rather than facing the people. He asked that the posture be adopted by Advent of this year, which begins November 27. During the same talk, Cardinal Sarah encouraged all Catholics to receive Communion kneeling. During the talk, the Vatican's liturgy chief revealed that Pope Francis had asked him to "continue the liturgical work Pope Benedict began."The announcement was immediately recognized by
Catholic Herald deputy editor Dan Hitchens as "the biggest liturgical announcement since Benedict XVI's 2007 motu proprio Summorum Pontificum gave greater freedom for priests to celebrate the Traditional Latin Mass."Vatican watchers are particularly stunned that Pope Francis, who is regarded by many as a liberal, has encouraged a more traditional approach to liturgy. Yet Cardinal Sarah said, "Our Holy Father Pope Francis has the greatest respect for the liturgical vision and measures of Pope Benedict."French Bishop Dominique Rey, who was present at the conference, took up Cardinal Sarah's request without hesitation, vowing to at least begin to implement the change in his diocese by Advent. Rey, the Bishop of Frjus-Toulon, addressed Cardinal Sarah at the conference, saying: "In response to your appeal I wish to announce now, that certainly on the last Sunday of Advent of this year in my celebration of the Holy Eucharist at my cathedral, and on other occasions as appropriate, I shall celebrate ad orientem-towards the Lord who comes." Bishop Rey added, "Before Advent I shall address a letter to my priests and people on this question to explain my action. I shall encourage them to follow my example."Cardinal Sarah gave thanks for the many celebrations of the liturgy that are devout and give glory to God, but he also lamented the many abuses of the liturgy in the Church. "In recent decades," he observed, "we have seen many liturgical celebrations where people, personalities and human achievements have been too prominent, almost to the exclusion of God."Cardinal Sarah used his African heritage to drive home the point. "I am an African," he said. "Let me say clearly: the liturgy is not the place to promote my culture. Rather, it is the place where my culture is baptised, where my culture is taken up into the divine."Sarah suggested that the Fathers of the Second Vatican Council intended liturgical reform to bring more of the faithful to the Mass, yet for the most part the effort has failed. "My brothers and sisters, where are the faithful of whom the Council Fathers spoke?" he asked.The cardinal continued:Many of the faithful are now unfaithful: they do not come to the liturgy at all. To use the words of St John Paul II: many Christians are living in a state of "silent apostasy;" they "live as if God does not exist" (Apostolic Exhortation, Ecclesia in Europa, 28 June 2003, 9). Where is the unity the Council hoped to achieve? We have not yet reached it. Have we made real progress in calling the whole of mankind into the household of the Church? I do not think so. And yet we have done very much to the liturgy!He expressed "profound grief" at the "many distortions of the liturgy throughout the Church today," and proposed that the "Eucharist is too great a gift to tolerate ambiguity and depreciation."One such abuse he mentioned was when priests "step aside to allow extraordinary ministers distribute Holy Communion" which for many priests was thought to be a way of allowing lay people to participate in the Mass in a substantial way. Rather, said Cardinal Sarah, "This is wrong, it is a denial of the priestly ministry as well as a clericalisation of the laity.""When this happens it is a sign that formation has gone very wrong, and that it needs to be corrected," he added.He encouraged a generous reception of the traditional Latin Mass and also encouraged traditional practices Pope Benedict proposed previously, including the use of Latin in the new Mass, kneeling for Holy Communion, as well as Gregorian chant. "We must sing sacred liturgical music not merely religious music, or worse, profane songs," he said. "The Council never intended that the Roman rite be exclusively celebrated in the vernacular. But it did intend to allow its increased use, particularly for the readings."Speaking of kneeling for Holy Communion, the Vatican liturgy chief reminded priests that they are forbidden from denying Communion to the faithful for kneeling for reception of the Sacrament. Moreover, he encouraged all to receive while kneeling where possible. "Kneeling at the consecration (unless I am sick) is essential. In the West this is an act of bodily adoration that humbles us before our Lord and God. It is itself an act of prayer. Where kneeling and genuflection have disappeared from the liturgy, they need to be restored, in particular for our reception of our Blessed Lord in Holy Communion."A lengthy section of his talk was devoted to calling priests and bishops to celebrate Mass facing "ad orientem" or with the people facing Our Lord. Here are the key excerpts:Even though I serve as the Prefect of the Congregation for Divine Worship, I do so in all humility as a priest and a bishop in the hope that they will promote mature reflection and scholarship and good liturgical practice throughout the Church.I want to make an appeal to all priests... I believe that it is very important that we return as soon as possible to a common orientation, of priests and the faithful turned together in the same direction-Eastwards or at least towards the apse-to the Lord who comes, in those parts of the liturgical rites when we are addressing God... I think it is a very important step in ensuring that in our celebrations the Lord is truly at the centre.And so, dear Fathers, I ask you to implement this practice wherever possible, with prudence and with the necessary catechesis, certainly, but also with a pastor's confidence that this is something good for the Church, something good for our people.Your own pastoral judgement will determine how and when this is possible, but perhaps beginning this on the first Sunday of Advent this year... may be a very good time to do this. Dear Fathers, we should listen again to the lament of God proclaimed by the prophet Jeremiah: "they have turned their back to me" (2:27). Let us turn again towards the Lord!I would like to appeal also to my brother bishops: please lead your priests and people towards the Lord in this way, particularly at large celebrations in your dioceses and in your cathedral. Please form your seminarians in the reality that we are not called to the priesthood to be at the centre of liturgical worship ourselves, but to lead Christ's faithful to him as fellow worshippers. Please facilitate this simple but profound reform in your dioceses, your cathedrals, your parishes and your seminaries.Throughout the talk, Cardinal Sarah stressed the grave responsibility of priests regarding the Eucharist. "We priests, we bishops bear a great responsibility," he said. "How our good example builds up good liturgical practice; how our carelessness or wrongdoing harms the Church and her Sacred Liturgy!"He warned his fellow priests, "Let us beware of the temptation of liturgical sloth, because it is a temptation of the devil."Source: LifeSiteNews
Read More of this news...
നിര്‍ദ്ധനരുമായൊരു കൂടിക്കാഴ്ച; സമ്പന്നര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1621.jpg)
ഫ്രാന്‍സില്‍നിന്നും എത്തിയ നിര്‍ദ്ധനരുമായി പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. വേനല്‍ അവധിക്കാലത്ത് വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച പരിപാടി ഇല്ലമെങ്കിലും ജൂലൈ 6-ാം തിയതി ബുധനാഴ്ച നിര്‍ദ്ധാനയവരുമായി പാപ്പാ പ്രത്യേക കൂടിക്കാഴ്ച നടത്തുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലായിരുന്ന കൂടിക്കാഴ്ച. പാവങ്ങളും, തൊഴില്‍രഹിതരും, അംഗവൈകല്യമുള്ളവരുമായി 200-ല്‍ ഏറെ നിര്‍ദ്ധനരാണ് പ്രത്യേക കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെത്തിയത്.ഫ്രാന്‍സിലെ ലിയോണ്‍ നഗരത്തിലെ പാവങ്ങളാണ് ജൂബിലിനാളില്‍ കാരുണ്യത്തിന്‍റെ കവാടം കടക്കാനും, പാപ്പാ ഫ്രാന്‍സിസിനെ കാണുവാനുമായി വത്തിക്കാനില്‍ എത്തിയത്. ലിയോണ്‍ നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിശുദ്ധനായ ജോസഫ് റെസിന്‍സിസ്ക്കിയുടെ (1917-1988) നാമത്തിലുള്ള ഉപവിപ്രസ്ഥാനമാണ് (ATD - All Together for Dignity for the 4th World) നിര്‍ദ്ധനരുടെ തീര്‍ത്ഥാടനം സംഘടിപ്പിച്ചത്.സമ്പന്നരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പാവങ്ങളായവരോട് അഭ്യര്‍ത്ഥിച്ചു. മനുഷ്യന്‍ മനുഷ്യനെ അവഗണക്കിക്കുകയും, ആവശ്യത്തില്‍ ആയിരിക്കുന്നവരോട് നിസംഗത കാണിക്കുകയും ചെയ്യുന്നതുന്നതിനാലാണ് ലോകത്ത് ഇന്നു ഇത്രയേറെ ദാരിദ്ര്യം ഉള്ളത്. ബഹുഭൂരിപക്ഷം ജനങ്ങള്‍ പട്ടിണിയില്‍ കഴിയേണ്ടി വരുന്നതും ഇക്കാരണത്താലാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തു പറഞ്ഞ നല്ല സമറിയക്കാരന്‍റെ ഉപമയിലെ പുരോഹിതനും, ലേവ്യനും വഴിമാറിപ്പോയതുപോലെ, സഹായം തേടുകയും, അത് അര്‍ഹിക്കുകയും ചെയ്യുന്നവന്‍റെ കരച്ചില്‍ കേള്‍ക്കാതെ കഴിവും കരുത്തുമുള്ളവര്‍ നിസംഗഭാവരായി കടന്നുപോവുകയും, കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ലോകത്ത് !
Read More of this news...
സിറിയയുടെ സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹസന്ദേശം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1623.jpg)
കാരിത്താസ് ഇന്‍റര്‍നാഷണല്‍ (Caritas International) ഉപവിപ്രസ്ഥാനത്തിന്‍റെ പദ്ധതിയെ പിന്‍തുണച്ചുകൊണ്ട് ജൂലൈ 5-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് വീഡിയോ സന്ദേശം അയച്ചു. സന്ദേശത്തിന്‍റെ പരിഭാഷ താഴെ ചേര്‍ക്കുന്നു.വേദനിപ്പിക്കുന്ന കാര്യം നിങ്ങളുമായ പങ്കുവയ്ക്കുകയാണ്. അത് ആഗ്രഹിക്കുന്നത്: സിറിയിലെ യുദ്ധമാണത്! അഞ്ചു വര്‍ഷങ്ങളായി! പറഞ്ഞറിയിക്കാനാവാത്ത യാതനകള്‍ക്ക് ഇരകളാണ് അവിടത്തുകാര്‍. തോക്കുകള്‍ക്കും ബോംബുകള്‍ക്കും ഇടയിലുള്ള ജീവിതം! അല്ലെങ്കില്‍ നാടും വീടും, പിന്നെ സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിച്ച് യുദ്ധത്തിന്‍റെ കാഠിന്യം കുറഞ്ഞ അയല്‍രാജ്യങ്ങളിലേയ്ക്ക് അവര്‍ ജീവരക്ഷാര്‍ത്ഥം ഓടിപ്പോകുന്നു. അവിടെയുള്ള ക്രൈസ്തവരെക്കുറിച്ചു പറയാതിരിക്കാനാവില്ല. പൂര്‍ണ്ണമായും ഞാന്‍ അവരെ പിന്‍തുണയ്ക്കുന്നു. കാരണം അവര്‍ വിവേചനത്തിന്‍റെ വേദനയും പീഡനങ്ങളുമാണ് സഹിക്കുന്നത്.സമാധാനകാംക്ഷികളായ സകലരുമായി, പ്രത്യേകിച്ച് 'കാരിത്താസ്' ഉപവി പ്രസ്ഥാനവുമായും, അതില്‍ സമര്‍പ്പിതരായി പ്രവര്‍ത്തിക്കുന്നവരുമായും കണ്ണിചേര്‍ന്ന് നീതിയുള്ളൊരു സമൂഹത്തിനായി പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരുവശത്ത് ജനങ്ങള്‍ വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അവിശ്വസനീയമായ വിധത്തില്‍ ഭീമമായ തുകയാണ് കണക്കില്ലാതെ ആയുധങ്ങള്‍ക്കുവേണ്ടി മുടക്കുന്നത്. ആയുധവിപണനം നടത്തുന്ന രാഷ്ട്രങ്ങളും സമാധാനത്തെപ്പറ്റി സംസാരിക്കുന്നു. വലതുകരംകൊണ്ട് തലോടുകയും, ഇടതുകരംകൊണ്ട് തല്ലുകയും ചെയ്യുന്ന ഒരാളെ നമുക്കെങ്ങനെ വിശ്വസിക്കാനാകും?കാരുണ്യത്തിന്‍റെ ഈ ജൂബിലിവത്സരം തീക്ഷ്ണതയോടെ ചെലവഴിച്ചുകൊണ്ട് നിസ്സംഗത മറികടന്ന്, സകല ശക്തിയോടുംകൂടെ സിറിയയിലെ സമാധാനം സാദ്ധ്യമാക്കാന്‍ പ്രായമ
Read More of this news...
ജൂലൈ 10 - കടല്‍ദിനം : കടല്‍പ്പരപ്പില്‍ വിരിയേണ്ട കാരുണ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1624.jpg)
പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിലാണ് അനുവര്‍ഷം സഭ കടല്‍ദിനം ആചരിക്കുന്നത്. ജൂലൈ 10-ാം തിയതിയാണ് ഈ വര്‍ഷം കടല്‍ദിനമായി ഇടവകകളിലും സ്ഥാപനങ്ങളിലും ആചരിക്കേണ്ടത്.കടലിലും കായലിലും ജോലിചെയ്യുകയും യാത്രചെയ്യുകയും ചെയ്യുന്ന മാനവികയുടെ തിക്കും തിരുക്കുമുള്ള സഞ്ചാരവേദിയാണ് കടലെന്ന് അനുസ്മരിപ്പിക്കുന്ന ദിനമാണ് സഭയുടെ കടല്‍ ദിനവും അതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന സന്ദേശവും. തൊഴില്‍ പരമായും, വ്യവസായപരമായും യാത്രയ്ക്കായും കടലില്‍ ജോലിചെയ്യുന്നവര്‍ നിരവധിയാണ്. അവരുടെ ജീവിതമേഖലകളിലേയ്ക്കും, അദ്ധ്വാനത്തിന്‍റെ ക്ലേശകരമായ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും ശ്രദ്ധകേന്ദ്രീകരിക്കുവാനുള്ള സഭയുടെ ആഹ്വാനവും പരിശ്രമവുമാണ് ഈ ദിവസം.കടലിലെയും കടലുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള തൊഴിലുകളുടെയും മാഹാത്മ്യവും അന്തസ്സും പാലിക്കേണ്ടതാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും നീതിനിഷ്ഠയോടെ പരിപാലിക്കുകയും, പരിചരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.കുടുംബങ്ങളില്‍നിന്ന് അകന്നും, ജീവന്‍ പണയംവച്ചും, കടലിനോടു മല്ലടിച്ച് അദ്ധ്വാനിക്കുകയും, ജീവനോപായം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരെക്കുറിച്ച് അജപാലന മേഖലയിലുള്ളവര്‍ ബദ്ധശ്രദ്ധരായിരിക്കണമെന്ന് കടല്‍ദിനത്തിലെ സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍ന്‍സിസ് ആഹ്വാനംചെയ്യുന്നുണ്ട്. കടലിന്‍റെ ക്ലേശകരമായ തൊഴില്‍ മേഖലയോട് പ്രത്യേകമായ പരിഗണനയും ശ്രദ്ധയും ഉണ്ടായിരിക്കുന്നത് കുരുണ്യത്തിന്‍റ ജുബിലിവത്സരത്തില്‍ ഏറെ പ്രസക്തമാണ്.കടല്‍ ജീവനക്കാര്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്ന ചരിത്രത്തിന് കാലാന്തരത്തോളം പഴക്കുമുണ്ട്. അ
Read More of this news...
പാപ്പാ ഫ്രാന്‍സിസ് അസ്സീസിയിലെത്തും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1622.jpg)
പാപ്പാ ഫാന്‍സിസ് വീണ്ടും ഫ്രാന്‍സിസിന്‍റെ പട്ടണം, അസ്സീസി സന്ദര്‍ശിക്കും. ആഗസ്റ്റ് 4-ാം തിയതി വ്യാഴാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് വടക്കെ ഇറ്റലിയിലെ 'വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണം' എന്നറിയപ്പെടുന്ന വിഖ്യതമായ അസ്സീസിയിലേയ്ക്കു തീര്‍ത്ഥാടനം നടത്തുന്നത്. അസ്സീസി നല്കുന്ന പാപമോചനം (Pardon of Assisi) എന്ന അനുതാപ തീര്‍ത്ഥാടനത്തിന്‍റെ 800-ാം വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഈ തീര്‍ത്ഥാടനം നടത്തുന്നത്.മാലാഖമാരുടെ രാജ്ഞി എന്ന സവിശേഷനാമത്തില്‍ അസ്സീസിയിലുള്ള കന്യകാനാഥയുടെ പുരാതന ദേവാലയത്തിന്‍റെ ഒരു ചെറിയ ഭാഗമാണ് പൊര്‍സ്യൂങ്കൊള (Porziuncola). ദൈവമാതാവിന്‍റെ വലിയ ദേവാലയത്തിനുള്ളില്‍ വിശുദ്ധ ഫ്രാന്‍സിസ് തന്നെ പണിതീര്‍പ്പിച്ചതാണ് ഈ കപ്പേളയെന്ന് പറയപ്പെടുന്നു. സിദ്ധന്‍റെ ആത്മീയ വളര്‍ച്ചയുടെ ദിവ്യസ്ഥാനമാണിതെന്ന് അദ്ദേഹത്തിന്‍റെ സമകാലികന്‍, വിശുദ്ധ ബൊനെവെഞ്ചര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് ജീവിതകാലത്ത് ധാരാളം സമയം അവിടെ ഏകാന്തധ്യാനത്തിലും പ്രാര്‍ത്ഥനയിലും ചെലവഴിച്ചിരുന്നു.1216-മാണ്ട്. ആഗസ്റ്റ് 1-തിയതി പൊര്‍സ്യൂങ്കൊളയില്‍ പ്രാര്‍ത്ഥിക്കവെ ഫ്രാന്‍സിസിന് ക്രിസ്തുവിന്‍റെ ദര്‍ശനമുണ്ടായി. പരിശുദ്ധ കന്യകാനാഥയ്ക്കൊപ്പം മാലാഖമാരും ചേര്‍ന്നുള്ള ദര്‍ശനമായിരുന്നെന്ന് പാരമ്പര്യവും, സമകാലീനരുടെ മൊഴികളും രേഖപ്പെടുത്തിയിരിക്കുന്നു. കപ്പേളയുടെ നിലത്ത് സാഷ്ടാംഗപ്രണമിതനായ ഫ്രാന്‍സിസിന് ക്രിസ്തുവിന്‍റെ ദര്‍ശനവും സന്ദേശവും ലഭിച്ചു. ഫ്രാന്‍സിന്‍റെ സാക്ഷ്യവും പാരമ്പര്യവും അനുസരിച്ച് പൊര്‍സ്യൂങ്കൊളയില്‍ പിന്നീടു തീര്‍ത്ത ചുവര്‍ചിത്രം അത് വ്യക്തമാക്കുന്നു. ദര്‍ശനത്തില്‍ സിദ്ധനു കിട്ടി
Read More of this news...
ആദർശ ജീവിതത്തിന് ഉദാത്ത മാതൃക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1615.jpg)
ദൈവേഷ്ടം - അതുമാത്രം - അതുമുഴുവൻ' എന്ന ആദർശത്തിൽ അധിഷ്ഠിതമായ ജീവിതം കാഴ്ചവച്ചവനാണ് ബ. കനീസിയൂസച്ചൻ. ദൈവചിത്തം തിരിച്ചറിഞ്ഞ്, അത് ചെയ്തു തീർക്കലാണല്ലൊ യഥാർത്ഥ വിശുദ്ധി. അതുമൂലമാകാം, ജീവിച്ചിരിക്കുമ്പോൾ തന്നെ സുപരിചിതരായവരെല്ലാം അദ്ദേഹത്തെ 'ജീവിക്കുന്ന വിശുദ്ധൻ (ഘശ്ശിഴ ടമശി)േ എന്ന് അഭിപ്രായപ്പെട്ടിരുന്നത്. പാണ്ഡിത്യത്തോടൊപ്പം വിനയവും, അധികാരത്തോടൊപ്പം ലാളിത്യവും, കർമ്മബാഹുല്യത്തോടൊപ്പം പ്രാർത്ഥനയും സമന്വയിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു കനീസിയൂസച്ചന്റേത്.മാതാപിതാക്കൾ ഒരു മഹാദാനംആനന്ദപുരം തെക്കേക്കര പൊതപറമ്പിൽ ലോനപ്പന്റെയും, പഴൂക്കര കണ്ണേത്ത് മറിയത്തിന്റെയും ഏഴാമത്തെ സന്താനമാണ് കഥാനായകൻ. സ്വന്തം പിതാവു പണിയിച്ച വീട്ടിൽ ഭൂജാതനായതിലും അപ്പനിൽനിന്നും അമ്മയിൽനിന്നും ലഭിച്ച പ്രാർത്ഥനയുടെയും അധ്വാനത്തിന്റെയും അച്ചടക്കത്തിന്റെതുമായ ജീവിതശൈലിയിൽ വളരാൻ കഴിഞ്ഞതിലും അദ്ദേഹം അഭിമാനിക്കുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ ദാനമായിട്ടാണ് തന്റെ മാതാപിതാക്കളെ അദ്ദേഹം സ്മരിക്കുന്നത്. "ദൈവചിത്തം, അതുമാത്രം, അതുമുഴുവനും" എന്ന മഹത്തായ ആദർശം ഈ നല്ല മാതാപിതാക്കളാണ് അദ്ദേഹത്തിന് നല്കിയത്.തന്റെ ജന്മഗൃഹം എന്നും പൂജ്യമായി സൂക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന് സ്വന്തം വീടിനോടും അതിൽ താൻ ജനിച്ച മുറിയോടും താൻ പ്രാർത്ഥിച്ച മുറിയോടും തനിക്ക് പ്രത്യേക പ്രചോദനം ലഭിച്ച കുടുംബ സാഹചര്യത്തോടും എന്തെന്നില്ലാത്ത മതിപ്പുണ്ടായിരുന്നു. അതിപ്പോൾ അറിയപ്പെടുന്നത് 'കനീസിയം' എന്ന പേരിലാണ്. സി.എം.ഐ. വൈദികർ, ഒരു പൂജ്യപിതാവിന്റെ ഭവനമായി അത് സംരക്ഷിക്കുന്നു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്.കനീസിയൂസച്ചന് വീടിനെക്കുറിച്ച് മാത്രമല്ല
Read More of this news...
ഏകീകൃത സിവിൽ കോഡ് സ്വാഗതാർഹം:സീറോ മലബാർ സഭ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1611.jpg)
കൊച്ചി: മതങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാതന്ത്ര്യങ്ങളെ ഹനിക്കാത്ത തരത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിൽ വരുത്തുന്നത് സ്വാഗതാർഹമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും പാരമ്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും നിലനിർത്തിക്കൊണ്ടു തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനാണു സർക്കാർ ശ്രദ്ധിക്കേണ്ടത്. ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും കർദിനാൾ വ്യക്തമാക്കി.Source: Sunday Shalom
Read More of this news...
കൂട്ടായ്മയുടെ സാക്ഷ്യമായി സീറോ മലബാർ സഭാദിനാഘോഷം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1612.jpg)
സഭാമക്കൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രേഷിതരാവണം: കർദിനാൾ മാർ ആലഞ്ചേരികൊച്ചി: കത്തോലിക്കാസഭയിലും സമൂഹത്തിലും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രേഷിതരാവാൻ വിളിക്കപ്പെട്ടവരാണു സഭാമക്കളെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭാരതത്തിനു ക്രിസ്തുവിശ്വാസം പകർന്നുനൽകിയ മാർത്തോമാശ്ലീഹായുടെ വിശ്വാസതീക്ഷ്ണതയോടെ സഭയോടു കൂടുതൽ ചേർന്നു ചിന്തിക്കാനും പ്രവർത്തിക്കാനും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സീറോ മലബാർ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.മാർത്തോമാശ്ലീഹായെപ്പോലെ വിനയമനോഭാവത്തോടെ വിശ്വാസത്തിൽ ആഴപ്പെടാൻ സാധിക്കണം. പരസ്പര അന്വേഷണത്തിന്റെയും കൂട്ടായ്മയുടെയും സാക്ഷ്യമാണു നമ്മിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത്. അനാവശ്യതർക്കങ്ങൾ ഒഴിവാക്കണം. അഭിപ്രായഭിന്നതകളുണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടുപോകാൻ സഭ ഒറ്റക്കെട്ടായി ശ്രമിക്കുന്നുവെന്നത് പ്രതീക്ഷാവഹമാണ്. നമ്മുടെ കൂട്ടായ്മ ഇനിയും വളരണം. സിസ്റ്റർ റാണി മരിയയെപ്പോലെ സാക്ഷ്യത്തിനായി ജീവൻ നൽകിയവരിലൂടെ വളർന്ന സഭയാണിത്.സീറോ മലബാർ സഭയ്ക്കു പുറമേ കത്തോലിക്കാസഭയുടെ വിവിധ മേഖലകളിൽ സഭാമക്കൾ ശുശ്രൂഷ ചെയ്യുന്നത് സഭയുടെ വിശാലമായ ദർശനത്തിന്റെ അടയാളം കൂടിയാണ്. ഉത്ഥിതനായ ഈശോയിലുള്ള സാക്ഷ്യമാണു നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. സഭയുടെ എല്ലാ ശുശ്രൂഷകളിലും കാരുണ്യത്തിന്റെയും ഹൃദയൈക്യത്തിന്റെയും നന്മ പ്രതിഫലിപ്പിക്കപ്പെടണമെന്നും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു.രാവിലെ 9.45നു സഭയുടെ പതാക ഉയർത്തിയതോടെയാണു സഭാദിനാഘോഷങ്ങൾക്കു തുടക്കമായത്. തുടർന്നു നടന്ന സമ്മേളനത
Read More of this news...
റവ.ഡോ. ജോർജ് താഞ്ചൻ CMI അന്തരിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1613.jpg)
കൊച്ചി: സിഎംഐ സഭയുടെ മുൻ വികാരി ജനറാളും ഇപ്പോഴത്തെ ജനറൽ കൗൺസിലറുമായ റവ. ഡോ. ജോർജ് താഞ്ചൻ (59) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നു രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം ഏഴിന് ഉച്ചയ്ക്കു രണ്ടിന് തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ബഥേൽ ആശ്രമത്തിനു സമീപം സാഗർ ഭവനിൽ. കാനൻലോയിൽ ഡോക്ടറേറ്റു നേടിയ റവ.ഡോ. താഞ്ചൻ ഭോപ്പാൽ സെന്റ് പോൾ പ്രൊവിൻസ് അംഗമാണ്. ആറു വർഷം സിഎംഐ സഭയുടെ വികാരി ജനറാൾ ആയിരുന്നു. 2014 മുതൽ അജപാലനത്തിന്റെ ചുമതലയുള്ള ജനറൽ കൗൺസിലറും മാന്നാനം വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തീർഥാടനകേന്ദ്രത്തിന്റെ ഡയറക്ടറുമാണ്. സഭയുടെ ഭോപ്പാൽ പ്രൊവിൻഷ്യൽ, മധ്യപ്രദേശ് സിആർഐ പ്രസിഡന്റ്, കാനൻലോ അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. മാന്നാനം തീർഥാടനകേന്ദ്രത്തിലെത്തിച്ച മൃതദേഹം ഉച്ചയ്ക്കു രണ്ടിന് കാക്കനാട്ടുള്ള ജനറലേറ്റിൽ (ചാവറ ഹിൽസ്) എത്തിക്കും. ഏഴിനു ചുണങ്ങംവേലി രാജഗിരി ആശുപത്രി മോർച്ചറിയിലേക്കു മാറ്റും.
Source: Deepika
Read More of this news...
ഇടതടവില്ലാതെ സകലര്‍ക്കുമായി പ്രഘോഷിക്കപ്പെടേണ്ട ദൈവരാജ്യസന്ദേശം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1614.jpg)
വേനല്‍ വെയിലിനെ വെല്ലുവിളിച്ചും ആയിരങ്ങളാണ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഞായറാഴ്ച, ജൂണ്‍ 3-ാം തിയതി പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയത്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉണ്ടായിരുന്നു. മദ്ധ്യാഹ്നം കൃത്യം 12-മണിക്ക് അപ്പോസ്തോലിക അരമനയുടെ അഞ്ചാംനിലയിലെ രണ്ടാം ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. ജനാവലിയെ മന്ദഹാസത്തോടെ കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് പാപ്പാ പ്രഭാഷണം ആരംഭിച്ചു:
ദൈവരാജ്യത്തിലെ 'വേലക്കാരും' അവരുടെ വിളിയും
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ പത്താം അദ്ധ്യയഭാഗമാണ് ഇന്നത്തെ ചിന്താവിഷയം (ലൂക്ക 10, 1-12, 17-20). വിളവിന്‍റെ നാഥനോട് വേലക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭാഗമാണിത് (2). താന്‍ വിളിച്ച്, നിയോഗിച്ച ദൈവരാജ്യത്തിലെ ശുശ്രൂഷകരാണ് ക്രിസ്തു പ്രതിപാദിക്കുന്ന 'വേലക്കാര്‍'. അവരെ ഈരണ്ടു പോരായി താന്‍ സന്ദര്‍ശിക്കാനിരിക്കുന്ന ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും തനിക്കു മുന്നേ അവിടുന്ന് അയച്ചു (1). അതിനര്‍ത്ഥം, പിറകേ ക്രിസ്തുവും പോകുന്നുവെന്നല്ലേ! സകലര്‍ക്കുമായി ദൈവരാജ്യത്തിന്‍റെ സന്ദേശം അറിയിക്കുകയാണ് അവരുടെ ദൗത്യം.ഒരുകാര്യം ഇതിനിടെ പാപ്പാ അനുസമരിപ്പിച്ചു, അകലങ്ങളിലേയ്ക്ക് പോകുന്നവര്‍ മാത്രമല്ല മിഷണറിമാന്‍. നാം എല്ലാവരും മിഷണറിമാരാണ്, പ്രേഷിതരാണ്. രക്ഷയുടെ ഒരു നല്ല വാക്ക്, ഒരു നല്ല ആശയം പങ്കുവയ്ക്കുന്നൊരാള്‍ മിഷണറിയാണ്. പരിശുദ്ധാരൂപിവഴി ക്രിസ്തു നമുക്കു നല്കുന്ന ദാനമാണ് ഈ ദൗത്യം. അതുകൊണ്ടാണ് അവിടുന്നു പറയുന്നത്, ദൈവരാജ്യം ഇതാ, സമീപസ്ഥമായിരിക്കുന്നു (9). ക്രിസ്തുവില്‍ ദൈവരാജ്യം ഈ ഭൂമിയില്‍ സമാഗതമായ
Read More of this news...
കത്തോലിക്കാ സഭയിൽ എത്തിയ നിരീശ്വരവാദി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1616.jpg)
അത്ഭുതത്തോടെയാണ് ഞാൻ ക്രൈസ്തവ വിശ്വാസികളെ കണ്ടിരുന്നത്; സുഖമായി കിടന്ന് ഉറങ്ങാനുള്ള അവസരം കളഞ്ഞിട്ട് എന്തിനാണ് ആളുകൾ രാവിലെ ദേവാലയത്തിൽ പോകുന്നത്! 2011 വരെ എനിക്ക് മതവിശ്വാസത്തിൽ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. ആഗ്ലിക്കൻസഭയിൽ അംഗമായിരുന്നെങ്കിലും ആ വിശ്വാസത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്റെ പിതാവ് തികഞ്ഞ നിരീശ്വരവാദിയായിരുന്നതിനാൽ വിശ്വാസത്തെക്കുറിച്ച് പഠിക്കാതിരിക്കാനാണ് എനിക്ക് പ്രോത്സാഹനം ലഭിച്ചത്. ഞാൻ വളർന്നത് തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ്. പഠിച്ചത് ആഗ്ലിക്കൻസഭയുടെ സ്‌കൂളിലും. ഒട്ടും താൽപര്യമില്ലാത്ത പ്രോട്ടസ്റ്റന്റ് പഠനമനുസരിച്ചാണ് അവിടെ മതപരമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. സ്‌കൂൾ അസംബിളി പ്രാർത്ഥനയിൽ മാത്രമെ അന്നാളിൽ ഞാൻ പങ്കെടുത്തിരുന്നുള്ളൂ. സ്‌കൂൾ വിദ്യാഭ്യാസം അവസാനിച്ചതോടെ അതും തീർന്നു.മന്ത്രവാദത്തിനു പിന്നാലെപലപ്പോഴായി ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ ജീവിച്ചു. അവസാനം ഇംഗ്ലണ്ടിന്റെ തെക്കേതീരത്തിനടുത്തുള്ള വയ്റ്റ് എന്ന ചെറിയ ദ്വീപിൽ താമസമാക്കി. അവിടെ വച്ച് ന്യു ഏജ് പ്രസ്ഥാനത്തിൽപ്പെടുകയും ആത്മാക്കളെ ശരീരത്തിൽ ആവാഹിക്കാൻ കഴിവുളള ഒരു സ്ത്രീയെ കണ്ടുമുട്ടുകയും ചെയ്തു. അത്തരത്തിലുള്ളവരുടെ ഒരു ഗ്രൂപ്പിനും അവർ നേതൃത്വം നല്കിയിരുന്നു. റ്റാരോട്ട് (മേൃീ)േ കാർഡ് (ഭാവി പ്രവചിക്കാനുപയോഗിക്കുന്ന കാർഡ്) വായിക്കുന്നതിനാണ് ഞാൻ അവരെ സമീപിച്ചത്. അപ്പോൾ അവർ എന്നെ അവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. ആ സമയത്ത് ജീവിതത്തിൽ എനിക്ക് ചില മാർഗനിർദേശങ്ങൾ അത്യാവശ്യമുണ്ടായിരുന്നതിനാൽ അതിനുവേണ്ടിമാത്രം ഒട്ടും താല്പര്യമില്ലാതെ ഞാൻ അവരുടെ കൂട്ടത്തിലെത്തി. പക്ഷേ, ആ സന്ദർശനം അവസാനിച്ചത് ഏഴു വർഷത്തെ എന്റെ അവിടുത്
Read More of this news...
ഭാരതം കതിരു കണ്ടു, ഭൂമുഖം തെളിവു കണ്ടു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1618.jpg)
"സൂര്യരശ്മിപോലെ ഗോളത്തിൽനിന്ന് പുറപ്പെടുന്ന നീ ഭാഗ്യവാൻ. നിന്റെ അനുഗ്രഹീതാഗമനമാകുന്ന പ്രഭാതം ഇന്ത്യയുടെ അന്തകാരണത്തെ മാറ്റുന്നു" - ഭാരത അപ്പോസ്‌തോലനായ തോമാശ്ലീഹായെക്കുറിച്ച് മാർ അപ്രേം പറഞ്ഞ വാക്കുകൾ. "പത്രോസിന് റോം ലഭിച്ചതുപോലെ തോമസിന് ഇന്ത്യ ലഭിച്ചു" - സെവില്ലായിലെ വിശുദ്ധ ഇസിദോറിന്റെ വാക്കുകൾ. "പത്രോസിന്റെയും പൗലോസിന്റെയും കബറിടംപോലെ പ്രസിദ്ധമാണ് തോമാശ്ലീഹായുടെയും കബറിടമെന്ന്" സഭാപിതാവായ ജോൺ ക്രിസോസ്റ്റം പറയുന്നു. ഭാരതത്തിന്റെ അപ്പോസ്‌തോലനായ മാർ തോമാശ്ലീഹായുടെ 'ദുക്‌റാന തിരുനാൾ' കൊണ്ടാടുമ്പോൾ പഴയ ഒരു ഭക്തിഗാനത്തിന്റെ വരികൾ ഓർമയിലെത്തുന്നു. 'ഭാരതം കതിരു കണ്ടു, ഭൂമുഖം തെളിവു കണ്ടു. മാർത്തോമാ നീ തെളിച്ച മാർഗത്തിലായിരങ്ങൾ ആനന്ദശാന്തി കണ്ടു...' അതെ, നമുക്ക് ആനന്ദത്തിന്റെ ദിവസമാണ് ദുക്‌റാന തിരുനാൾ.പല ദിവസത്തെ കടൽയാത്രയ്ക്കുശേഷം അദ്ദേഹം ഗംഗയുടെ ഇങ്ങേ വശത്തുള്ള ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ മുസ്സീരിയിലെത്തിയെന്ന് മിലാനിലെ വിശുദ്ധ അബ്രോസ് പറയുന്നു. തോമാശ്ലീഹ ഇന്ത്യയിൽ പ്രേക്ഷിത പ്രവർത്തനം നടത്തിയതിനെപ്പറ്റി സഭാപിതാവായ മാർ അപ്രേം (306-378) പ്രതിപാദിക്കുന്നു. തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെപ്പറ്റി കൃത്യമായി സഭാപിതാവായ വിശുദ്ധ ഗ്രിഗറി നാസിയാൻസൺ പ്രതിപാദിക്കുന്നു. മാർ തോമാശ്ലീഹ എ.ഡി 72 ജൂലൈ മൂന്നിന് വൈകിട്ട് 4.30-ന് മരിച്ചുവെന്ന് തോമപർവം അഥവാ റമ്പാൻപാട്ട് രേഖപ്പെടുത്തിയിരിക്കുന്നു (പ്രാചീന ക്രിസ്ത്യൻ പാട്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്). മൈലാപ്പൂരിലെ തോമാശ്ലീഹായുടെ കബറിടത്തിങ്കൽ ക്രൈസ്തവരും മുഹമ്മദിയരും ആദരവുകൾ അർപ്പിക്കുന്നതായി പ്രശസ്ത സഞ്ചാരിയായ മാർക്കോ പോളോ രേഖപ്പെടുത്തുന്നു.1972-ൽ തോമാശ്ലീഹായുടെ പത്തൊൻപതാം ചരമശതœ
Read More of this news...