News & Events

ബോധമില്ലാത്തവര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അശാന്തിക്കു കാരണം

Source: Vatican Radioയുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസായാണ് ഇങ്ങനെ  പ്രസ്താവിച്ചത്. സുസ്ഥിതി  വികസനത്തെ (Sustainable Development) സംബന്ധിച്ച് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ഫെബ്രുവരി 2-Ɔ൦ തിയതി വ്യാഴാഴ്ച സംഗമിച്ച 55-Ɔമത് പൊതുസമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.ലോകസമാധാനത്തെ ഇന്ന് ലാഘവത്തോടെ കാണുന്നവര്‍ ധാരാളമുണ്ട്. അതിനെപ്പറ്റി ഗൗരവകരമായി ചിന്തിക്കാന്‍പോലും അധികംപേരും അനാസ്ഥരും താല്പര്യമില്ലാത്തവരുമാണ്. മറ്റു ചിലര്‍ക്ക് മെനക്കെടാന്‍ ഇഷ്ടമില്ലാത്തൊരു വിദൂരസ്വപ്നവുമായി മാറിയിട്ടുണ്ട് സമാധാനം! കോടാനുകോടി ജനങ്ങളാണ് യുദ്ധത്തിന്‍റെയും അഭ്യാന്തര കലാപങ്ങളുടെ സ്വേച്ഛാഭരണകര്‍ത്താക്കളുടെയും ഭീകരതയുടെ പിടിയില്‍പ്പെട്ടു അശാന്തി അനുഭവിക്കുന്നത്.ഉത്തരവാദിത്വങ്ങളില്‍ ഇരിക്കുന്നവര്‍തന്നെ സൃഷ്ടിക്കുന്നതും, ആളിക്കത്തിക്കുന്നതുമായ അക്രമവും വെറുപ്പും ഭീതിയുമാണിന്ന് രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും അശാന്തിയുടെ തീപ്പൊരി പടര്‍ത്തുന്നത്. അതു കുടുംബങ്ങളെയും ബാധിക്കുന്നുണ്ട്. ലോകത്ത് സുരക്ഷമായിരുന്ന ഇടങ്ങളും, തങ്ങളുടെ വാസസ്ഥാനങ്ങളും ഇതുമൂലം ധാരാളംപേര്‍ക്ക് നഷ്ടമായിട്ടുണ്ട്. സ്ത്രീകളും കുഞ്ഞുങ്ങളും, കുടുംബങ്ങളും വഴിയാധാരമാക്കപ്പെടുന്നുണ്ട്. സുരക്ഷയില്ലായ്മ, നിര്‍ബന്ധിത കുടിയേറ്റം പ്രത്യാശയ്ക്കു വകയില്ലാത്ത അവസ്ഥ എന്നിവയാണ് ലോകസുസ്ഥിതിയെ അസ്ഥിരമാക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.ഇന്ന് ബഹുഭൂരിപക്ഷം വരുന്ന ജനത ലോകത്ത് അനുഭവിക്കുന്ന ദാരിദ്ര്യം സാമ്പത്തിക പരാധീനതയാല്‍ മാത്രമല്ലെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥാനപതി അഭിപ   Read More of this news...

സാത്താന്‍റെ വഞ്ചനാത്മക സംഭാഷണത്തിനെതിരെ പാപ്പാ മുന്നറിയിപ്പു നല്കുന്നു.

Source: Vatican Radioപഴയനിയമത്തില്‍ ഉല്പത്തിപ്പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന പറുദീസയില്‍ സര്‍പ്പത്തിന്‍റെ  രൂപത്തിലെത്തി സാത്താന്‍ ഹവ്വായെ പ്രലോഭിപ്പിച്ച് അവളെയും അവളിലൂടെ ആദത്തെയും പാപത്തില്‍ വീഴ്ത്തുന്ന സംഭവവും സാത്താന്‍ യേശുവിനെ പ്രലോഭിപ്പിക്കുന്ന പുതിയനിയമ സംഭവവും പാപ്പാ, വെള്ളിയാഴ്‍(10/02/17) വത്തിക്കാനില്‍ തന്‍റെ  വാസിയടമായ ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലുള്ള കപ്പേളയില്‍ അര്‍പ്പിച്ച പ്രഭാത ദിവ്യ പൂജാവേളയില്‍ വചനവിശകലനം നടത്തവെ അനുസ്മരിക്കുകയായിരുന്നു.സംഭാഷണത്തിലേര്‍പ്പെട്ടുകൊണ്ട് മനുഷ്യനെ വഴിതെറ്റിച്ച സാത്താന്‍ അതെ ലക്ഷ്യത്തേടെ യേശുവുമായി സംഭാഷണത്തിലേര്‍പ്പെട്ടുവെങ്കിലും പരാജയപ്പെടുകയായിരുന്നു എന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.സംഭാഷണത്തിലേര്‍പ്പെടുന്ന സാത്താന്‍ സകലതും വാഗ്ദാനം ചെയ്യുകയും എന്നാല്‍ വെറുംകൈയ്യോടെ വിടുകയും ചെയ്യുമെന്ന് വിശദീകരിച്ച പാപ്പാ സാത്താന്‍ സംഭാഷണത്തിലൂടെ പടിപടിയായി മനുഷ്യനെ ദുഷിപ്പിക്കുന്നു, അഴിമതിയില്‍ വീഴ്ത്തുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി.വലിയ അഴിമതിക്കാരെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഈ അഴിമതിയുടെ തുടക്കം ആരും നരീക്ഷീക്കാത്തവിധമുള്ള ചെറിയ ചെറിയ കാര്യങ്ങളിലാണെന്ന് ഉദാഹരണ സഹിതം വിവരിച്ചു.കാപട്യം തിരിച്ചറിയാന്‍ കഴിവില്ലാത്ത ശുദ്ധമനസ്കരായിപ്പോകാതിരിക്കാന്‍ കണ്ണുകള്‍ തുറന്നു പിടിക്കാന്‍ കഴിയുന്നതിന് കര്‍ത്താവിന്‍റെ അനുഗ്രഹം യാചിക്കാന്‍ എല്ലാവരെയും ക്ഷണിച്ച പാപ്പാ കര്‍ത്താവിന്‍റെ അനുഗ്രഹം കൂടാതെ തനിച്ച് അതിനാകില്ല എന്ന് ഓര്‍മ്മിപ്പിച്ചു.   Read More of this news...

"ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്"

Source: Vatican Radioഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്(ഏശയ്യാ, 41:10) എന്ന ദൈവവചനത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ രോഗികള്‍ക്കും ക്ലേശിതര്‍ക്കും പ്രചോദനം പകരുന്നു. ലൂര്‍ദ്ദ്നാഥയുടെ തിരുന്നാള്‍ ദിനത്തില്‍, പതിനൊന്നാം തിയതി ശനിയാഴ്ച (11/02/17) ആചരിക്കപ്പെട്ട ഇരുപത്തിയഞ്ചാം ലോക രോഗീദനത്തോടനുബന്ധിച്ച്   ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍, വിശുദ്ധ പത്താം പീയുസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച ദിവ്യബലിയില്‍ സുവിശേഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നമ്മോടൊപ്പം ആയിരിക്കുകയെന്ന ഉത്തരവാദിത്വം ദൈവം സ്വപുത്രനായ യേശുവില്‍ എറ്റെടുത്തുവെന്നും ആകയാല്‍ വിശ്വാസികളായ നാം ഇതാ ഞങ്ങള്‍ അങ്ങയോടൊപ്പം ഉണ്ട് എന്ന്  പ്രത്യുത്തരിക്കേണ്ടിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു.ഭയം നമ്മുടെ ബലഹീനതയില്‍ വളക്കൂറുള്ള മണ്ണ് കണ്ടെത്തുന്നത് തടയാന്‍ ഇത്തരത്തിലുള്ള ദൈവമനുഷ്യ സംഭാഷണത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദൈവവുമായും മറ്റുള്ളവരുമായും ബന്ധത്തിലായിരിക്കുന്നതിന് നമ്മുടെ ബലഹീനത ഒരു വിഘാതമാകുന്നതും ഈ സംഭാഷണം തടയുമെന്ന് കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.   Read More of this news...

''സൃഷ്ടിയില്‍ ദൈവം നമുക്കു നല്‍കിയ ആദ്യദാനം അവിടുത്തെ ഛായ'': ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radioസൃഷ്ടിയില്‍ത്തന്നെ ദൈവം നമുക്കായി നല്കിയ മൂന്നു ദാനങ്ങള്‍, അവിടുത്തെ സാദൃശ്യവും അധീശത്വവും സ്നേഹവും എന്നു ഫ്രാന്‍സീസ് പാപ്പാ.2017 ഫെബ്രുവരി ഏഴാംതീയതി സാന്താ മാര്‍ത്ത കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പാ. ദൈവത്തിന്‍റെ സൃഷ്ടികര്‍മത്തെക്കുറിച്ച് ഉല്‍പ്പത്തിഗ്രന്ഥത്തിലെ ആദ്യവായനയെ അധികരിച്ചു പാപ്പാ പറഞ്ഞു:  ദൈവം തന്‍റെ  മക്കളായ നമുക്കു നല്കിയ ആ ദ്യദാനം, അവിടുത്തെ ഛായയും സാദൃശ്യവുമാണ്.  അവിടുത്തെ ഡിഎന്‍എ നമുക്കു നല്കി.  ഒരു കുഞ്ഞ് പിതാവിന്‍റെ തനിമയില്‍ പങ്കുപറ്റുന്നു.  അതില്‍ പിതാവ് അഭിമാനിക്കുന്നു. കുഞ്ഞ് അഴകുള്ളതല്ലെങ്കിലും പിതാവു പറയുന്നു.  'സുന്ദരനാണ്'. കുട്ടി മോശമായി പെരുമാറിയാലോ.  അവനെ നീതീകരിച്ചുകൊണ്ട്, ക്ഷമയോടെ പ്രതീക്ഷയുള്ളവനാകുന്നു. യേശു പഠിപ്പിച്ചത് ദൈവം പിതാവാണെന്നാണ്. അവിടുത്തെ തനിമ, അതു ദൈവം നമുക്കു നല്‍കി. എന്തെന്നാല്‍, നാം ദൈവത്തിന്‍റെ മക്കളാണ്.ദൈവം നല്കിയ രണ്ടാമത്തെ ദാനം, ഭൂമി നമുക്കായി നല്‍കി, 'അതിനെ കീഴടക്കുക' എന്നു പറഞ്ഞുകൊണ്ട് അവിടുന്നു നമുക്കു നല്‍കിയ രാജത്വമാണ്.  അടിമത്തമല്ല, പ്രഭുസ്ഥാനവും രാജത്വവുമാണ് ദൈവം നമുക്കു നല്കിയത്.  ഒപ്പം ഉത്തരവാദിത്വവും.  സൃഷ്ടിക്കപ്പെട്ടവയെ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വം.  അതിനെ നശിപ്പിക്കാനുള്ളതല്ല, വളര്‍ത്താനും സുഖപ്പെടുത്താനും പരിചരിക്കാനും വേണ്ടിയാണത്.  ഈ ആധിപത്യം നമു ക്കു നല്കിയ ശേഷം അവിടുന്നു നല്കിയ ദാനം സ്നേഹമാണ്.  നമുക്കു നല്‍കിയ മൂന്നാമത്തെ ദാനമാണു സ്നേഹം. പുരുഷനെയും സ്ത്രീയെയും ഐക്യപ്പെടുത്തുന്ന ദാനം.ഈ മൂന്നു സമ്മാനങ്ങളെയോര്‍ത്ത് നമുക്കു ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം; നമുക്കു തന്ന ദൈവികസാദൃശ്യത്തെക്കുറിച്ച്, ദൗത്യത്   Read More of this news...

ജപ്പാനിലെ ഒസാകയില്‍ ദൈവദാസന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

Source: Vatican Radio2017 ഫെബ്രുവരി ഏഴാംതീയതി ജപ്പാനിലെ ഒസാകയില്‍ ധന്യന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടു. പാപ്പായുടെ പ്രതിനിധിയായി കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു.1563-ല്‍ ദിവംഗതനായ ജസ്റ്റസ് തകയാമ ഉകോണ്‍ ഉയര്‍ന്ന വംശത്തില്‍പ്പെട്ട, ഉന്നത പദവിയിലുള്ള ഒരു രാജകുമാരനായിരുന്നു. ക്രിസ്തീയവിശ്വാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഒകാസയില്‍ അസുഖി (Azuchi) എന്ന വേദപ്രചാരസംഘം സ്ഥാപിക്കുകയും മിഷനറിമാര്‍ക്കും വി ശ്വാസപ്രചാരകര്‍ക്കുംവേണ്ടി സെമിനാറുകളും പരിശീലനക്ലാസ്സുകളും നല്‍കുകയും ചെയ്തു. രക്ത സാക്ഷിയായ വി. പോള്‍ മിക്കിയും അനേകം രക്ഷസാക്ഷികളും ഇവരില്‍ പെട്ടവരാണ്. പതിനാറാം നൂറ്റാണ്ടില്‍ ഈ പ്രദേശത്തെ ഭൂരിപക്ഷവും ക്രൈസ്തവിശ്വാസം സ്വീകരിക്കുന്നതിന് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാരണമായി.  1587 ആയപ്പോഴേയ്ക്കും മിഷനറിമാര്‍ ജപ്പാനില്‍ നിന്നു പുറത്താക്കപ്പെട്ടു. വിശ്വാസം ഉപേക്ഷിക്കാത്ത ജസ്റ്റസ് നാടുകടത്തപ്പെട്ടു. മുന്നൂറോളം ക്രൈസ്തവരോടൊപ്പം 1614-ല്‍ ആദ്യം നാഗസാക്കിയിലേക്കും പിന്നീട് ഫിലിപ്പൈന്‍സിലെ മനിലയിലേക്കും. ക്ഷീണത്താലും രോഗത്താലും നിരാലംബനായി മാസങ്ങള്‍ക്കുശേഷം 1615 ഫെബുവരി മൂന്നാം തീയതി 63 വയസ്സുകാരനായിരുന്ന അദ്ദേഹം ദിവംഗതനായി.    Read More of this news...

പാപ്പായുടെ പ്രത്യേക പ്രതനിധി മെജഗോറിയെയിലേക്ക്

Source: Vatican Radioബോസ്നിയ ഹെര്‍സഗൊവീനയിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മെജഗോറിയെയിലെ അജപാലനപരമായ അവസ്ഥകള്‍ പഠിക്കുന്നതിന് മാര്‍പ്പാപ്പാ ഒരു പ്രത്യേക പ്രതിനിധിയെ നിയമിച്ചു.പോളണ്ടിലെ വര്‍സ്വാ-പ്രാഗ രൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ഹെ൯റിക് ഹോസെറിനെയാണ് പാപ്പാ ഈ ദൗത്യം ഏല്പിച്ചിരിക്കുന്നത്.മെജഗോറിയെ തീര്‍ത്ഥാടന കേന്ദ്രത്തിലെ അജപാലനപരമായ യാഥാര്‍ത്ഥ്യം, അവിടെയത്തുന്ന തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ എന്നിവ ആഴത്തില്‍ വിശകലനം ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഭാവി അജപാലനപദ്ധതികള്‍ നര്‍ദ്ദേശിക്കുകയും ചെയ്യുകയാണ് അദ്ദേഹത്തിന്‍റെ ദൗത്യമെന്നും ആകയാല്‍ ഇത് തീര്‍ത്തും അജപാലനപരമാണെന്നും ഈ നിയമനത്തെ അധികരിച്ചുള്ള പത്രക്കുറിപ്പ് വിശദീകരിക്കുന്നു.1981 ജൂണ്‍ 24 മുതലാണ് മെജഗോറിയെയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ  ദര്‍ശനം ഉണ്ടാകാന്‍ തുടങ്ങിയത്. ഈ ദര്‍ശന വേളയില്‍ അവിടെയുണ്ടായിരുന്ന ആറുപേരും പേടിച്ച് ഓടിയതിനാല്‍ അടുത്ത ദിവസം, അതായത്, ജൂണ്‍ 25 നുണ്ടായതാണ് പ്രഥമ ദര്‍ശനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.1981 ജൂലൈ ഒന്നുവരെ തുടര്‍ച്ചയായും പിന്നിടും ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.ദര്‍ശനവേളയില്‍ നല്കപ്പെട്ട നിര്‍ദ്ദേശാനുസരണം "സമാധാന രാജ്ഞി" എന്ന അഭിധാനത്താലാണ് മെജഗോറിയയില്‍ പരിശുദ്ധ മറിയം വണങ്ങപ്പെടുന്നത്. ജൂണ്‍ 25 നാണ് സമധാന രാജ്ഞിയു‌ടെ തിരുന്നാള്‍ അവിടെ ആചരിക്കപ്പെടുന്നത്.   Read More of this news...

ക്രിസ്തീയ പ്രത്യാശ: പ്രതീക്ഷ ജീവിക്കാന്‍ പഠിക്കല്‍ - പാപ്പാ

Source: Vatican Radioഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലതന്നെ ആയിരുന്നു ഈ ബുധനാഴ്ചയും(01/02/17). വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ അതിവിശാലമായ ഈ ശാലയില്‍ സന്നിഹിതരായിരുന്നു. ഇറ്റലിയിലെ സിസിലിയിലുള്ള ജേല എന്ന സ്ഥലത്തു നിന്ന് കാരുണ്യനാഥയുടെ തിരുച്ചിത്രവുമായെത്തിയ ഒരുസംഘം തീര്‍ത്ഥാടകരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കാരുണ്യനാഥയുടെ ഈ ചിത്രം, കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാള്‍ദിനമായ വ്യാഴാഴ്ച (02/02/17) പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യപൂജാവേളയില്‍ പരസ്യവണക്കത്തിനു വയ്ക്കും. പൊതുദര്‍ശനപരിപാ‌ടി ആരംഭിക്കുന്നതിന് അല്പം മുമ്പായി ശാലയില്‍ പ്രവേശിച്ച പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആരവത്തോടും ഗാനാലാപനത്തോടും കൂടെ വരവേറ്റു.ശാലയിലേക്കു കടന്ന പാപ്പാ പതിവുപോലെ, എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും ഇടയ്ക്കിടെ നിന്ന് ഹ്രസ്വ സൗഹൃദസംഭാഷണത്തിലേര്‍പ്പെട്ടും മുന്നോട്ടു നീങ്ങി. കുഞ്ഞുങ്ങളോടുള്ള സവിശേഷ വാത്സല്യത്തിന്‍റെ പ്രകടനമായി പാപ്പാ ചില കുഞ്ഞുങ്ങളെ  തലോടുകയും  ആശീര്‍വ്വദിക്കുകയും സ്നേഹചുംബനങ്ങളേകുകയും ചെയ്തു. ഒരു കുഞ്ഞിനെ പാപ്പാ എടുത്തു പിടിച്ചപ്പോള്‍ ആനന്ദാരവങ്ങള്‍ പൂര്‍വ്വാധികം ശക്തമായി. കുഞ്ഞിനെ തിരികെ ഏല്പിച്ചു നടന്നു നീങ്ങിയ പാപ്പായ്ക്ക് ചിലര്‍ ചെറുസമ്മാനങ്ങളേകി. മറ്റുചിലരാകട്ടെ തങ്ങള്‍ കൊണ്ടുവന്ന സാധാനങ്ങള്‍ പാപ്പായെക്കൊണ്ടാശീര്‍വദിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന   Read More of this news...

മാതാപിതാക്കള്‍ മക്കള്‍ക്കായി സമയം കണ്ടെത്തുക

Source: Vatican Radioമാതാപിതാക്കള്‍ മക്കള്‍ക്കായി സമയം കണ്ടെത്താന്‍ പരിശ്രമിക്കണമെന്ന് മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി (സെക്രട്ടറി ജനറല്‍) കര്‍ദ്ദിനാള്‍ ലൊറേന്‍ത്സൊ ബല്‍ദിസ്സേരി.മദ്ധ്യപ്രദേശ് സംസ്ഥാനത്ത്, ഭോപ്പാലില്‍ ചൊവ്വാഴ്ച (31/01/17) ആരംഭിച്ച, ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ - സി സി ബി ഐയുടെ, (Conference of the Catholic Bishops of India)  29Ͻ-മത് സമ്പൂര്‍ണ്ണ സമ്മേളനത്തെ രണ്ടാം ദിനമായിരുന്ന ബുധനാഴ്ച (01/02/17) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം."നമ്മു‍ടെ കുടുംബങ്ങളില്‍ സ്നേഹാനന്ദം പരിപോഷിപ്പിക്കുക" എന്ന വിചിന്തന പ്രമേയം ഈ അഷ്ഠദിന സമ്പൂര്‍ണ്ണ സമ്മേളനം സ്വീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ചായിരുന്നു കര്‍ദ്ദിനാള്‍ ലൊറേന്‍ത്സൊ  ബല്‍ദിസ്സേരി പ്രധാനമായും പരാമര്‍ശിച്ചത്.മക്കള്‍ക്ക് എല്ലാക്കാര്യങ്ങള്‍ക്കും സമ്മതം നല്കുന്ന ഒരു പിതാവ് വാസ്തവത്തില്‍ അവര്‍ക്ക് ശിക്ഷണമേകുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടിയ അദ്ദേഹം കുട്ടികളുടെ വ്യക്തിത്വ വളര്‍ച്ചയ്ക്കും അവര്‍ മെച്ചപ്പെടുന്നതിനും സഹായകമായി ഇടയ്ക്കൊക്കെ അവരോട് "അരുത്" എന്നു പറയുക ആവശ്യമാണെന്ന് മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു.കുടുംബങ്ങള്‍ അനുദിനജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സഹനങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബല്‍ദിസ്സേരി ക്ലേശങ്ങള്‍ക്കുമുന്നില്‍ നഷ്ടധൈര്യരാകരുതെന്നും താന്‍ സ്നേഹമുള്ള പിതാവാണെന്ന് ദൈവം പരീക്ഷണങ്ങളിലൂടെ കാണിച്ചുതരികയാണെന്നും പ്രചോദനം പകര്‍ന്നു.ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ച അപ്പസ്തോലികോപദേശമായ "അമോരിസ് ലെത്തീസിയ"-"സ്നേഹത്തിന്‍റെ സന്തോഷം" കുടുംബത്തെ അധികരിച്ചുള്ള ഉല്‍കൃഷ്ടസൃഷ്ടിയാണെന്ന് പ്രസ&   Read More of this news...

സര്‍വ്വകലാശാല:സുവിശേഷവും സംസ്കാരവും തമ്മിലുള്ള സംഭാഷണ വേദി

Source: Vatican Radioസുവിശേഷതത്ത്വങ്ങളാലും സഭാപാരമ്പര്യങ്ങളാലും പ്രചോദിതവും സാംസ്കാരിക പുരോഗതിയുടെ ഫലദായകോപാധിയും ആണ് കത്തോലിക്കാ സര്‍വകാലാശാലകളെന്ന് വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ പൊതുകാര്യവകുപ്പിന്‍റെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് ജൊവാന്നി ആഞ്ചെലൊ ബെച്ചു.റോമിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ അദ്ധ്യായന വര്‍ഷോദ്ഘാടനത്തോടനുബന്ധിച്ച് ബുധനാഴ്ച (01/02/17) അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.സുവിശേഷവും സംസ്കാരവുംമായും സുവിശേഷവും ശാസ്ത്രവുമായും സംഭാഷണത്തിനുള്ള വേദിയാണ് കത്തോലിക്കാസര്‍വ്വകലാശാലകളെന്നും അവ മനുഷ്യാവതാരത്തിന്‍റെയും, ആ അവതാരത്തിന്‍റെ എളിയ ഉപകരണങ്ങളുടെയും സുവിശേഷാത്മകയുക്തിയിലേക്ക് കടന്നുചെല്ലേണ്ടിയിരിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ആഞ്ചെലൊ ബെച്ചു ഓര്‍മ്മിപ്പിച്ചു.ഈ സവിശേഷതയാല്‍ത്തന്നെ കത്തോലിക്കാ സര്‍വ്വകലാശാല മനുഷ്യജീവിതത്തിന്‍റെ വിഭിന്നങ്ങളായ പ്രശ്നങ്ങളെ ധാര്‍മ്മികവും മതാത്മകവുമായ മാനങ്ങളെക്കുറിച്ചുള്ള അദ്വിതീയമായൊരു സൂക്ഷ്മബോധത്തോടെ നേരിടേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. മാനവികതെയക്കുറിച്ച് പരാമര്‍ശിക്കാതെ കത്തോലിക്കാവിദ്യഭ്യാസത്തെക്കുറിച്ച് സംസാരിക്കാനാകില്ല എന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകളും ആര്‍ച്ചുബിഷപ്പ് ആഞ്ചെലൊ ബെച്ചു അനുസ്മരിച്ചു.   Read More of this news...

''ഉപഭോഗതൃഷ്ണ ആത്മാവിനെ കൊല്ലുന്നു'': പാപ്പായുടെ ത്രികാലജപസന്ദേശം

Source: Vatican Radioത്രികാലപ്രാ൪ഥന നയിക്കുന്നതിനും അതോടനുബന്ധിച്ചുള്ള സന്ദേശം നല്കുന്നതിനുമായി ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലെ അരമന കെട്ടിടസമുച്ചയത്തിലെ പതിവു ജാലകത്തിങ്കലണഞ്ഞപ്പോൾ തീര്‍ഥാടകര്‍ കൈകളുയര്‍ത്തി വീശിയും ആരവം മുഴക്കിയും പാപ്പായെ എതിരേറ്റു.  മാതാപിതാക്കളുടെ കൈയിലിരുന്നുകൊണ്ട് പിഞ്ചുകുഞ്ഞുങ്ങളും കൈവീശി പാപ്പായുടെ വരവില്‍ ആനന്ദം പ്രകടിപ്പിക്കുന്നതു കാണാമായിരുന്നു.   ചില്‍ഡ്രന്‍ ഓഫ് കാത്തൊലിക് ആക്ഷന്‍ എന്ന് ഇറ്റാലിയന്‍ സംഘടനയില്‍പ്പെട്ട 3000 ത്തോളം കുട്ടികളുള്‍പ്പെടെ 25000 ത്തോളം തീര്‍ഥാടകര്‍ വത്തിക്കാനിലെ വി. പത്രോസിന്‍റെ അങ്കണത്തില്‍, എത്തിച്ചേര്‍ന്നിരുന്നു.   ഫ്രാന്‍സീസ് പാപ്പാ അങ്കണത്തിന്‍റെ എല്ലാഭാഗ ത്തേയ്ക്കും തന്‍റെ നോട്ടം തിരിച്ചുകൊണ്ട് മന്ദഹാസത്തോടെ കൈവീശിയശേഷം എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് ത്രികാലജപത്തിനു മുമ്പുള്ള സന്ദേശം ആരംഭിച്ചു.വി. മത്തായിയുടെ സുവിശേഷം അഞ്ചാമധ്യായത്തില്‍നിന്നുള്ള അഷ്ടസൗഭാഗ്യങ്ങളുടെ വചനഭാഗം (മത്താ 5:1-12a) അടിസ്ഥാനമാക്കിയാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്. ഈ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ത്തിരിക്കുന്നു.പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം,ഈ ഞായറാഴ്ചയിലെ ആരാധനക്രമം (മത്താ 5:1-12a), മലയിലെ പ്രസംഗത്തിന് തുടക്കം കുറിക്കുന്ന, പുതിയ നിയമത്തിന്‍റെ മാഗ്നാ കാര്‍ട്ടാ എന്നു വിളിക്കപ്പെടുന്ന, സുവിശേഷഭാഗ്യങ്ങളുടെ ധ്യാനത്തിലേക്കാണ് നമ്മെ നയിക്കുന്നത്. മനുഷ്യനെ ആനന്ദത്തിലേക്കു നയിക്കുന്നതിനുള്ള ദൈവഹിതം യേശു ഇവിടെ വെളിപ്പെടുത്തുന്നു.  ഈ സന്ദേശം, പ്രവാചകന്മാരുടെ പ്രഭാഷണങ്ങളില്‍ പണ്ടേ ഉണ്ടായിരുന്നതാണ്.  ദൈവം പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സമീപസ്ഥനാണ്. അ!   Read More of this news...

സമാധാനവഴികളില്‍ വത്തിക്കാനും ഇതരസഭകളും ഇനിയും കൈകോര്‍ക്കും

Source: Vatican Radioസമാധാനസംസ്കൃതി വളര്‍ത്താന്‍ പൊതുവായൊരു പ്രമാണരേഖ സജ്ജമാക്കും.സഭകളുടെ ആഗോള കൂട്ടായ്മയും (World Council of Churches - WCC)  വത്തിക്കന്‍റെ മതാന്തര സംവാദത്തിനായുള്ള കൗണ്‍സിലും (Pontifical Council for Interreligious Dialogue - PCID) കൈകോര്‍ത്താണ് സമാധാനസംസ്കൃതി പ്രചാരണംചെയ്യാനുള്ള പ്രമാണരേഖ (Joint document on Education for Peace) സംയുക്തമായി തയ്യാറാക്കുന്നത്.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇതര സഭകളോടു വത്തിക്കാനും കൈകോര്‍ത്ത് മാനവികതയുടെ പൊതുന്മായ്ക്കായുള്ള ഒരു പ്രമാണരേഖ സജ്ജമാക്കുന്നത്. ജനുവരി 30, 31 തിയതികളില്‍ വത്തിക്കാനില്‍ നടന്ന ഇരുപക്ഷത്തിന്‍റെയും ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും വെളിച്ചത്തിലാണ് ലോകസമാധാന നിര്‍മ്മിതിയുടെ പാതയില്‍ കാലികമായ ഒരു പാഠ്യപദ്ധതി സജ്ജമാക്കാന്‍ തീരുമാനമായത്.ജനുവരി 25-ന് സമാപിച്ച ക്രൈസ്തവൈക്യവാര ആഘോഷത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് സഭകളുടെ ആഗോളകൂട്ടായ്മയുടെ പ്രതിനിധികളും, മതാന്തര സംവാദത്തിനായുള്ള വത്തിക്കാന്‍റെ വിഭാഗവും സംഗമിച്ച് ലോകസമാധന നിര്‍മ്മിതിക്കുതകുന്ന പൊതുപ്രമാണരേഖയുടെ ചിന്ത രൂപപ്പെടുത്തിയത്. ഇതര മതവിഭാഗങ്ങളുടെ സഹകരണവും ആശയങ്ങളും പൊതുവായ ഈ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആശയം സംയുക്ത ചര്‍ച്ചാവേദിയില്‍ ഉയര്‍ന്നുവന്നതായി ജനുവരി 31-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവന അറിയിച്ചു.  ആഗോളവത്കൃതമായ ലോകത്ത് സമാധനത്തെക്കുറിച്ചുള്ള പ്രായോഗികവും വ്യക്തവുമായ ധാരണകള്‍ ഏറെ അടിയന്തിരമാണ്. കൂട്ടായ്മയുടെ സംയുക്തവേദിയില്‍ ശക്തമായി ഉയര്‍ന്നുവന്ന അഭിപ്രായപ്രകടനമാണ് ഇത്രയേറെ ക്രിയാത്മകമായ ചിന്തയിലേയ്ക്ക് നയിച്ചതെന്ന് പ്രസ്താവന വ്യക്തമാക്കി.    Read More of this news...

സമര്‍പ്പിതര്‍ അതിജീവനത്തിനുള്ള പ്രലോഭനത്തെ ജയിക്കുക-പാപ്പാ

Source: Vatican Radioഅതിജീവനത്തിനുള്ള പ്രലോഭനം സമര്‍പ്പിതജീവിതത്തെ വന്ധ്യമാക്കിത്തീര്‍ക്കുമെന്ന് മാര്‍പ്പാപ്പാ.കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാളും സമര്‍പ്പിതജീവിതദിനവും ആയിരുന്ന വ്യാഴാഴ്ച (02/02/17) വൈകുന്നേരം, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയില്‍ താന്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച സാഘോഷമായ സമൂഹദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സമര്‍പ്പിതരെ അപകടത്തിലാക്കുന്ന ഈ പ്രലോഭനത്തെക്കുറിച്ചു മുന്നറിയിപ്പുനല്കിയത്."എല്ലാവരുടെയും മേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകും" (ജോയേല്‍ 2,28) കര്‍ത്താവിന്‍റെ ഈ വാക്കുകള്‍ ജോയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുദ്ധരിക്കുകയും ഉണ്ണിയേശുവിന്‍റെ   മാതാപിതാക്കള്‍ നിയമങ്ങള്‍ നിറവേറ്റുന്നതിനായി യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കാന്‍ എത്തിയതും കര്‍ത്താവിനെ കാണുമെന്ന പ്രത്യാശയില്‍ കഴിഞ്ഞിരുന്ന വൃദ്ധനായ ശിമയോന്‍ ആ ഉണ്ണിയെ കരങ്ങളിലെടുത്ത് കര്‍ത്താവിനെ സ്തുതിച്ചതും അനുസ്മരിക്കുകയും ചെയ്ത പാപ്പാ പൂര്‍വ്വികരുടെ സ്വപ്നങ്ങളെയും ആ സ്വപ്നങ്ങള്‍ പ്രവചനാത്മകമായി അവര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കാണിച്ച ധൈര്യവും നാം ഓര്‍ക്കുന്നതുവഴി സംജാതമാകുന്ന മനോഭാവം സമര്‍പ്പിതജീവിതം ഫലദായകമാക്കിത്തീര്‍ക്കുകയും അതിജീവനത്തിന്‍റെ പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.ഈ പ്രലോഭനം സമര്‍പ്പിതരുടെ ഉള്ളിലും സമര്‍പ്പിതജീവിത സമൂഹങ്ങള്‍ക്കുള്ളിലും പടിപടിയായി സ്ഥാനം പിടിക്കുകയും ഇത് നമ്മെ ഭീതിതരും പിന്തിരിപ   Read More of this news...

വിഗ്രഹാരാധനയെന്ന അപകടം പതിയിരിക്കുന്ന മുതലാളിത്തവ്യവസ്ഥിതി

Source: Vatican Radioമുതലാളിത്തവ്യവസ്ഥിതി ലാഭത്തില്‍ മാത്രം കണ്ണുവയ്ക്കുന്ന പക്ഷം അത് വിഗ്രഹാരാധനയുടെ രൂപമായിഭവിക്കുന്ന അപകടമുണ്ടെന്ന് മാര്‍പ്പാപ്പാ മുന്നറിയിപ്പുനല്കുന്നു.റോമിനു പുറത്തുള്ള കാസ്തല്‍ ഗന്തോള്‍ഫോയില്‍ ഫോക്കൊളാരി പ്രസ്ഥാനം "സമ്പദ്ഘടനയും കൂട്ടായ്മയും" എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നവരടങ്ങിയ ഭാരതത്തില്‍നിന്നുള്‍പ്പടെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിഒരുനൂറോളം പേരെ വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (04/02/17) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഒന്നാം തിയിതി ബുധനാഴ്ച ആരംഭിച്ച ഈ സമ്മേളനം അഞ്ചാം തിയതി ഞായറാഴ്ച സമാപിക്കും.ധനം, ദാരിദ്ര്യം, ഭാവി എന്നീ മൂന്നു വിഷയങ്ങളില്‍ കേന്ദ്രീകൃതമായിരുന്ന തന്‍റെ  പ്രഭാഷണത്തില്‍ ജീവിതത്തില്‍ പണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജീവിതാവശ്യങ്ങളുമായി, ഉദാഹരണമായി, ഭക്ഷ​ണം വിദ്യഭ്യാസം മക്കളുടെ ഭാവി തുടങ്ങിയവയുമായി ബന്ധപ്പെടുത്തി പരാമര്‍ശിച്ച പാപ്പാ പണം ഒരു ലക്ഷ്യമായി മാറുമ്പോള്‍ അത് ഒരു വിഗ്രഹമായി പരിണമിക്കുകയും പണം കുന്നുകൂട്ടുന്ന പ്രക്രിയ വിഗ്രഹാരാധനയായി ഭവിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പു നല്കി.ധനത്തെ ഒരു വിഗ്രഹമാക്കി മാറ്റാതിരിക്കാനുള്ള മെച്ചപ്പെട്ടതും സമൂര്‍ത്തവുമായ മാര്‍ഗ്ഗം അത് മറ്റുള്ളവരുമായി, സര്‍വ്വോപരി, നിര്‍ദ്ധനരുമായി പങ്കുവയ്ക്കുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.ദാരിദ്ര്യത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ മുതലാളിത്ത വ്യവസ്ഥിതി മനുഷ്യവ്യക്തികളെ പാഴ്വസ്തുകണക്കെ പുറന്തള്ളുകയും അത് മറച്ചുവയ്ക്കുകയും ചെയ്യുന്നതാണ് ഈ വ്യവസ്ഥിതിതിയുടെ മുഖ്യ നൈതിക പ്രശ്നമെന്നു പറഞ്ഞു.ഒരു നാഗരികതയ്ക്ക്   Read More of this news...

ജനത്തിന്‍റെ രക്ഷകര്‍ ജനത്തോടു കൂടി യായിരിക്കേണ്ടവരാണ്: ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radio2017 ജനുവരി മുപ്പത്തൊന്നാംതീയതി, ചൊവ്വാഴ്ച സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ, യേശുവിനെ സ്പര്‍ശിച്ചുകൊണ്ട് രക്തസ്രാവക്കാരി സ്ത്രീ സൗഖ്യം പ്രാപിക്കുന്ന സുവിശേഷ വിവരണത്തെ (മര്‍ക്കോ 5:21-43) അടിസ്ഥാനമാക്കി നല്‍കിയ വചനസന്ദേശത്തിലാണ് ഇപ്രകാരം പാപ്പാ പ്രബോധി പ്പിച്ചത്. കാവല്‍ക്കാര്‍, ജനങ്ങള്‍ക്കു തൊടാനാവാത്തവിധം ഉയരങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടേണ്ടവരല്ല എന്നും ജനക്കൂട്ടത്തിനിടയിലായിരിക്കേണ്ടവരാണെന്നും അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ തുടര്‍ന്നു:  യേശു പുറത്തിറങ്ങുമ്പോഴെല്ലാം ജനക്കൂട്ടം അവിടുത്തെ ചുറ്റും കൂടി.  കണക്കെടുപ്പില്‍ വിദഗ്ധരായവരുണ്ടാ യിരുന്നെങ്കില്‍ അവര്‍ യേശുവിന്‍റെ ജനപ്രീതിയെക്കുറിച്ച് അറിയിക്കുന്നതിന് ജനക്കൂട്ടത്തിന്‍റെ കണക്കെടുത്തു പ്രസിദ്ധപ്പെടുത്തുമായിരുന്നു.  യേശു, എന്നാല്‍, ജനത്തെ അന്വേഷിക്കുകയായിരുന്നു. ജനക്കൂട്ടമാകട്ടെ, യേശുവിനെയും. ജനത്തിന്‍റെ കണ്ണുകള്‍ യേശുവിലുടക്കി നിന്നപ്പോള്‍ യേശുവിന്‍റെ കണ്ണുകളാകട്ടെ ജനക്കൂട്ടത്തിന്മേലായിരുന്നു. 'അതെ നിങ്ങളെന്‍റെ ജനങ്ങളാണ്', ജനക്കൂട്ടത്തിലെ ഓരോരുത്തരെയും നോക്കി അവിടുന്നു പറഞ്ഞു. ആ നോട്ടം വലിയവരിലും ചെറിയവരിലുമെത്തി. യേശു നാമോരോരുത്തരെയുമാണ് നോക്കുന്നത്. നമ്മുടെ വലിയ പ്രശ്നങ്ങളെയും വലിയ സന്തോഷങ്ങളെയും. അതുപോലെ, നമ്മുടെ ചെറിയ ചെറിയ കാര്യങ്ങളെയും അവിടുന്നു വീക്ഷിക്കുന്നു.ഞാന്‍ യേശുവിനെ നോക്കുന്നു, എന്‍റെ കണ്ണുകളവിടുന്നില്‍ ഉറപ്പിക്കുന്നു.  എന്താണു ഞാന്‍ കാണുക?  അവിടുത്തെ നോട്ടം എന്നിലും ഉറപ്പിക്കുന്നതു കാണാം.  അതെന്നെ വിസ്മയിപ്പിക്കും.  യേശുവുമാ യുള്ള കണ്ടുമുട്ടല്‍ അത് വിസ്മയിപ്പിക്കുന്നതാണ്.  എന്നാല്‍ നാം ഭയപ്പെടുകയില്ല.  ആ പ്രായമായ സ്ത"   Read More of this news...

നൊബേല്‍ പുരസ്കാരജേതാക്കളുടെ ഉച്ചകോടിക്ക് പാപ്പായുടെ ആശംസകള്‍

Source: Vatican Radioഅക്രമത്തിനിരകളായവര്‍, പ്രതികാരനടപടികള്‍ക്കുള്ള പ്രലോഭനത്തെ ജയിക്കുമ്പോള്‍ അഹിംസയുടെയും സമാധാനസംസ്ഥാപനത്തിന്‍റെയും വിശ്വാസയോഗ്യരായ പരിപോഷകരായിഭവിക്കുന്നുവെന്നു മാര്‍പ്പാപ്പാ.തെക്കെ അമേരിക്കന്‍ നടായ കൊളൊംബിയായുടെ തലസ്ഥാനമായ ബൊഗോട്ടായില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, നൊബേല്‍ സമാധാന പുരസ്കാരജേതാക്കളുടെ ഉച്ചകോടിക്ക് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ വെള്ളിയാഴ്ച (03/02/17) ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.വ്യക്തികള്‍ തമ്മിലുള്ള ധാരണയും സംഭാഷണവും പരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം പകരുന്ന പാപ്പാ, അഹിംസ നമ്മുടെ തീരുമാനങ്ങളുടെയും ബന്ധങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രീയത്തിന്‍റെ സകലരൂപങ്ങളുടെയും മുദ്രയായിരക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.സമാധാനം കെട്ടിപ്പടുക്കാനും അനുരഞ്ജനത്തിനും കൊളൊംബിയ നടത്തുന്ന യത്നങ്ങള്‍ ബദ്ധവൈരവും ഭിന്നിപ്പുകളും തരണം ചെയ്യുന്നതിന് എല്ലാ സമൂഹങ്ങള്‍ക്കും പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.ബൊഗോട്ടയില്‍ വ്യാഴം (02/02/17) മുതല്‍ ഞായര്‍ (05/02/17) വരെയാണ് നൊബേല്‍ പുരസ്കാരജേതാക്കളുടെ പതിനാറാം ലോക സമ്മേളനം. "സമാധാനവും അനുരഞ്ജനവും" ആണ് സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.   Read More of this news...

ടോം അച്ചന്റെ മോചനം സഭയുടെ ലക്ഷ്യം : മാർ മഠത്തിക്കണ്ടത്തിൽ

  Read More of this news...

ഓപുസ് ദേയിയുടെ പുതിയ മേലദ്ധ്യക്ഷന്‍ ബിഷപ്പ് ഫെര്‍ണാണ്ടൊ ഒകാരി

Source: Vatican Radio'ഓപുസ് ദേയി'  (Opus Dei) പ്രേഷിത പ്രസ്ഥാനത്തിന് പാപ്പാ ഫ്രാന്‍സിസ് പുതിയ മേലദ്ധ്യക്ഷനെ നിയോഗിച്ചു.'ഒപൂസ് ദേയി'യുടെ റോമില്‍ചേര്‍ന്ന സമ്മേളനം പ്രസ്ഥാനത്തിന്‍റെ ഉപാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഫെര്‍ണാണ്ടൊ ഒകാരി ബ്രാഞ്ഞയെ (Fernando Ocariz Brana) സഭാദ്ധ്യക്ഷനായി തിരഞ്ഞെടുത്തത് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതിനുശേഷമാണ് ജനുവരി 24-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ നിയമനം പ്രസിദ്ധപ്പെടുത്തിയത്.  'ഓപുസ് ദേയി' യുടെ സുപ്പീരിയര്‍ ജനറലും, മെത്രാനുമായിരുന്ന ഹാവിയര്‍ എക്കെവേരി ഡിസംബര്‍ 12-ന് അന്തരിച്ചതിനെ തുടര്‍ന്നാണ് ബിഷപ്പ് ഫെര്‍ണാണ്ടൊ ഒകാരിയുടെ തിരഞ്ഞെടുപ്പും നിയമനവും നടന്നത്.റോമില്‍ 'സാന്താ ക്രോചെ' എന്നറിയപ്പെടുന്ന വിശുദ്ധ കുരിശിന്‍റെ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയിലെ ക്രിസ്തുവൈജ്ഞാനികവിഭാഗം മേധാവിയും അദ്ധ്യാപകനും ഗ്രന്ഥകര്‍ത്താവുമാണ് 'ഓപൂസ് ദേയി'യുടെ നേതൃസ്ഥാനം ഏറ്റെടുത്ത 75 വയസ്സുകാരന്‍, ബിഷപ്പ് ഫെര്‍ണാണ്ടോ ഒകാരിസ്.  സാധാരണക്കാരായ മനുഷ്യരെ ദൈവം വിശുദ്ധിയിലേയ്ക്കു വിളിക്കുന്നു - എന്നതാണ് 'ഓപുസ് ദേയി' ആഗോള പ്രസ്ഥാനത്തിന്‍റെ പ്രേഷിതനയവും ബലതന്ത്രവും. ലോകത്തെ 90 രാജ്യങ്ങളില്‍നിന്നും വൈദികരും അല്‍മായരുമായി ഒരു ലക്ഷത്തോളം അംഗങ്ങള്‍ ഇപ്പോള്‍ പ്രസ്ഥാനത്തിലുണ്ട്. വളരെ സാധാരണക്കാര്‍ക്ക്‍ അവരുടെ ജീവിത ചുറ്റുപാടികളില്‍നിന്നും വിശുദ്ധിയിലേയ്ക്ക് തങ്ങളെത്തെന്നെ ഉയര്‍ത്താം എന്ന മൗലിക വീക്ഷണവുമായി വിശുദ്ധനായ ഹൊസ്സെ മരീയ എസ്ക്രീവ 1928-ല്‍ സ്പെയിനില്‍ തുടക്കമിട്ട ആഗോള പ്രേഷിതപ്രസ്ഥാനമാണ് 'ഓപുസ് ദേയി'  (Opus Dei).     Read More of this news...

ഒരു ക്രിസ്ത്യാനി ഓര്‍മകളുടെ മനുഷ്യനാണ്: ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radio2017 ജനുവരി ഇരുപത്തിയേഴ്, വെള്ളിയാഴ്ച കാസാ സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ സന്ദേശം ജീവിതത്തില്‍ ദൈവം ചെയ്ത രക്ഷാകരപ്രവൃത്തികളുടെ കഴിഞ്ഞ കാലത്തെ അനുസ്മരിക്കാനും ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിന്‍റെ പ്രത്യാശയില്‍ ഭാവിയിലേക്കു നോക്കാനും ഒപ്പം ഈ വര്‍ത്തമാനകാലത്തില്‍ ധൈര്യത്തോടും ക്ഷമയോടുംകൂടി ജീവിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു.''കഴിഞ്ഞ കാലങ്ങളിലെ കഷ്ടപ്പാടുകളോടു പൊരുതിയ നാളുകളെ അനുസ്മരിക്കുക'' (Heb 10:32) എന്നാഹ്വാനം ചെയ്യുന്ന ഹെബ്രായര്‍ക്കുള്ള ലേഖനത്തിലെ, വായനയെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു, കഴിഞ്ഞ കാലത്തെ നല്ലതും അത്ര നല്ലതല്ലാത്തതുമായി നമ്മുടെ കഥകളെ ദൈവതിരുമുമ്പില്‍ കൊണ്ടു വരുന്നവനാണ് ഒരു ക്രിസ്ത്യാനി.  ക്രിസ്ത്യാനിയുടെ ജീവിതം ഇന്നു തുടങ്ങുന്ന ഒന്നല്ല, അത് ഓര്‍മകളുടേതാണ്.  ദൈവം എന്‍റെ ജീവിതത്തില്‍ ചെയ്ത രക്ഷാകരകര്‍മങ്ങളുടെ ഓര്‍മകള്‍! എന്‍റെ കഷ്ടതകളെക്കുറിച്ചുള്ള ഓര്‍മകള്‍! ദൈവം ആ കഷ്ടതകളില്‍നിന്ന് എന്നെ രക്ഷിച്ചതിന്‍റെ ഓര്‍മകള്‍! സന്തോഷങ്ങളോടൊപ്പം കുരിശുകളെയും ഓര്‍മിക്കുന്ന ജീവിതമാണ് ക്രിസ്ത്യാനി യുടേത്.അതോ‌ടൊപ്പം കാത്തിരിക്കാനുള്ള ആഹ്വാനവും ലേഖനകര്‍ത്താവു നല്കുന്നു എന്നു പറഞ്ഞുകൊണ്ട് പാപ്പാ തുടര്‍ന്നു: ''ഒരു ക്രിസ്ത്യാനിക്ക് ഭാവിയിലേക്കു നോക്കാതെ, ക്രിസ്തുവിനെ കണ്ടുമുട്ടുമെന്ന പ്രത്യാശയില്ലാതെ ജീവിക്കാനാവുകയില്ല''. എന്നാല്‍ ലേഖനം ഇപ്രകാരംകൂടി ഓര്‍മിപ്പിക്കുന്നു: 'നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്' (Heb 10:34).  ''നാമെല്ലാവരും പാപികളാണ്. ഒരി ക്കലും ആ അവസ്ഥയില്‍ നിലനില്‍ക്കാതിരിക്കുക. പാപത്തെക്കുറിച്ചുള്ള നാണക്കേട് ഒരു ക്രൈസ്തവനെ തളര്‍ത്തും. അത് ദൈവം ചൊരിഞ്ഞിട്ടുള്ള ന   Read More of this news...

സമര്‍പ്പണത്തിരുനാളും സന്ന്യസ്തരുടെ ആഗോളദിനാചരണവും

Source: Vatican Radioഫെബ്രുവരി 2-Ɔ൦ തിയതി വ്യാഴാഴ്ച സമര്‍പ്പിതരുടെ 21-Ɔമത് ആഗോളദിനം.വത്തിക്കാനില്‍  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അന്നേദിവസം പ്രാദേശികസമയം വൈകുന്നേരം 5.30-ന് സന്ന്യസസഭകളുടെയും സഭയില്‍ പ്രേഷിതപ്രവര്‍ത്തനത്തിനുള്ള ഇതര സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും."യുവജനങ്ങളുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പും..." പ്രതിപാദ്യവിഷയമാക്കുന്ന   2018-Ɔമാണ്ടിലെ മെത്രാന്മാരുടെ സിന‍ഡുസമ്മേളനം ആസന്നമാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ സമര്‍പ്പിതരുടെ ഈ വര്‍ഷത്തെ ആഗോള ദിനാചരണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. നവമായി പൊട്ടിപ്പുറപ്പെടുന്ന നീര്‍ച്ചാലിന്‍റെ നൈര്‍മ്മല്യവും ചൈതന്യവുമുള്ളതാണ് എപ്പോഴും യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകള്‍. അത് ജീവിതത്തിന്‍റെ ഏതു തുറയിലേയ്ക്കായാലും ശക്തവും പ്രധാന്യവുമുള്ളതുമാണ്. അതിനാല്‍ അവരെ പിന്‍തുണയ്ക്കേണ്ടതും, നന്മയില്‍ വളരാനും നിലനില്‍ക്കാനും അവരെ സഹായിക്കേണ്ടതും സഭയുടെ വലിയ ഉത്തരവാദിത്ത്വമാണ്.സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ജോ ബ്രാസ് ദെ ആവിസ് ജനുവരി 25-Ɔ൦ തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.   Read More of this news...

സഭൈക്യവാരം സമാപിച്ചു : സഭകളുടെ കൂട്ടായ്മ സാഹോദര്യത്തിന്‍റെ ക്രിസ്തുസാക്ഷ്യം

Source: Vatican Radioജനുവരി 18-ന് ആരംഭിച്ച കൈസ്തവൈക്യവാരം 25-ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരം 5.30-ന് വിശുദ്ധ പൗലോസ്ലീഹായുടെ നാമത്തില്‍ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട സായാഹ്ന പ്രാര്‍ത്ഥനാശുശ്രൂഷയോടെ സമാപിച്ചു.കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും പ്രമുഖ സഭാപ്രതിനിധികള്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം റോമിലെ സഭൈക്യ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുത്തു.സഭകള്‍ കൈകോര്‍ത്ത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ആഗോള ക്രൈസ്തവകൂട്ടായ്മയുടെ പ്രതീകമാണ് അനുവര്‍ഷം ആചരിക്കപ്പെടുന്ന സഭൈക്യപ്രാര്‍ത്ഥനാവാരം (Christian Unity Octave). പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തിരുനാളില്‍, ജനുവരി 25-ന് ശ്ലീഹായുടെ രക്തസാക്ഷിത്ത്വ സ്ഥാനത്തുനിന്നും വിദൂരത്തല്ലാത്ത റോമിലെ ബസിലിക്കയില്‍ അരങ്ങേറുന്ന അതിന്‍റെ സമാപനശുശ്രൂഷയും വിവിധ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാണ്.   Read More of this news...

പനാമ യുവജനോത്സവത്തിന് മേരിയന്‍ പ്രമേയം

Source: Vatican Radioമദ്ധ്യമേരിക്കന്‍ രാജ്യമായ പനാമയില്‍ 2019-ല്‍ അരങ്ങേറാന്‍ പോകുന്ന ലോക യുവജനോത്സവത്തിന്‍റെ സവിശേഷതയായിരിക്കും 'മേരിയന്‍ പ്രമേയം' . അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ തലവനും ആഗോള യുവജനസംഗമത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുകയുംചെയ്യുന്ന കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ അറിയിച്ചു.യുവജനോത്സവത്തിന്‍റെ ചരിത്രത്തിലാദ്യമായി 'മേരിയന്‍ പ്രമേയം' തിരഞ്ഞെടുത്തത് ഡിസംബര്‍ ആദ്യവാരത്തില്‍ പനാമയില്‍ സംഗമിച്ച സംഘാടക സമിതിയാണ്. പാപ്പാ ഫ്രാന്‍സിസ് അത് അംഗീകരിക്കുകയും ചെയ്തുവെന്ന് ജനുവരി 26-Ɔ൦ തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ ഫാരല്‍ പറഞ്ഞു.2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളിലാണ് പനാമയില്‍ ലോക യുവജനമാമാങ്കം പാപ്പായുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറാന്‍പോകുന്നത്. അമേരിക്കന്‍ ജനതയുടെ വിശ്വാസത്തിന്‍റെ ഉത്തമാംശം പരിശുദ്ധ കന്യകാനാഥയോടുള്ള ഭക്തിയാണ്. അതുകൊണ്ടുതന്നെ ഭൂഖണ്ഡത്തിലാകമാനം ഈ യുവജനോത്സവം പ്രസക്തവും സജീവവുമാകും. 2016-ല്‍ പോളണ്ടില്‍ നടന്ന കഴിഞ്ഞ സംഗമത്തിന്‍റെ മൂന്നാംവര്‍ഷത്തിലാണ് മേരിയന്‍ പ്രമേയവുമായി ആഗോളസഭയുടെ യുവജനമേളയ്ക്കായി പനാമ ഒരുങ്ങുന്നത്.ചെറിയ രാജ്യമാണെങ്കിലും അമേരിക്ക ഭൂകണ്ഡത്തിലെ വിശ്വാസത്തിന്‍റെ പിള്ളത്തൊട്ടിലാണ് പനാമ. സുവിശേഷസന്ദേശം അമേരിക്കന്‍ മണ്ണിലെത്തിയത് പനാമവഴിയാണ്. അവിടെ ലാ അന്തീഗ്വായിലാണ് (La Antigua) 1513-ല്‍ അമേരിക്ക ഭൂഖണ്ഡത്തിലെ പ്രഥമ രൂപത സ്ഥാപിതമായത്. മാത്രമല്ല, ഇന്ന് കുടിയേറ്റത്തിന്‍റെയും കേന്ദ്രമാണ് പനാമാ. ഭൂഖണ്ഡത്തിന്‍റെ തെക്കുനിന്നും വടക്കോട്ടുള്ള നീക്കങ്ങളില്‍ ജനങ്ങള്‍ക്ക് കണ്ണിയാകുന്നത് സൂയസ് കനാലിന്‍റെ ഈ ചെറുരാജ്യമാണ്. മാനവകുലത്തിന്‍റെ കാലികമായ കുടിയ!   Read More of this news...

യൂദിത്ത്: പ്രത്യാശയുടെ വഴികാട്ടുന്ന മഹിള

Source: Vatican Radioഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ച പതിവുപോലെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ അരങ്ങേറി ഈ ബുധനാഴ്ചയും(25/01/17). പാപ്പായെ ഒരു നോക്കു കാണാനും സന്ദേശം കേള്‍ക്കാനും ആശീര്‍വ്വാദം സ്വീകരിക്കാനും വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ അതിവിശാലമായ ഈ ശാലയില്‍ സന്നിഹിതരായിരുന്നു. പാപ്പായെ ദര്‍ശിച്ച മാത്രയില്‍ അവരുടെ ആനന്ദാരവങ്ങളുയര്‍ന്നു.ശാലയിലേക്കു കടന്ന പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും ഇടയ്ക്കിടെ നിന്ന് ഹ്രസ്വ സൗഹൃദസംഭാഷണത്തിലേര്‍പ്പെട്ടും മുന്നോട്ടു നീങ്ങി. കുഞ്ഞുങ്ങളോടു സവിശേഷ വാത്സല്യം കാട്ടുന്ന പാപ്പാ. സൗകര്യപ്പെട്ടതനുസരിച്ച് ചില കുഞ്ഞുങ്ങളെ  തലോടുകയും  ആശീര്‍വ്വദിക്കുകയും സ്നേഹചുംബനങ്ങളേകുകയും ചെയ്തു. ചിലര്‍ പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകി. മറ്റുചിലരാകട്ടെ തങ്ങള്‍ കൊണ്ടുവന്ന സാധാനങ്ങള്‍ പാപ്പായെക്കൊണ്ടാശീര്‍വദിപ്പിക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു. പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നുഅസീറിയന്‍ രാജാവായിരുന്ന നബുക്കദ്നോസറിന്‍റെ ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ രക്ഷിക്കാന്‍ കര്‍ത്താവ് നിയോഗിക്കുന്ന യഹൂദയുവതി യൂദിത്തില്‍ കേന്ദ്രീകൃതമായിരുന്നു ഫ്രാന്‍സീസ് പാപ്പാ ക്രിസ്തീയ പ്രത്യാശയെക്കുറിച്ചു പൊതുകൂടിക്കാഴ്ചാവേളയില്‍ ഇപ്പോള്‍ നടത്തിപ്പോരുന്ന പ്രബോധനപരമ്പരയില്‍ ഈയാഴ്ചത്തെ പരിചിന്തനം. എല്ലാവര്‍ക്കും ശുഭദിനം ആശംസിച്ചുകൊണ്ടു  പാപ്പാ ഇറ്റാലിയന്‍ ഭാഷയി   Read More of this news...

കാട്ടുതീയുടെ കെടുതിയില്‍പ്പെട്ട ചിലിയിലെ ജനതയ്ക്ക് പാപ്പായുടെ സാന്ത്വനം

Source: Vatican Radioജനുവരി 25-Ɔ൦ തിയതി ബുധനാഴ്ചയാണ് കൂട്ടുതീയുടെ കെടുതിയില്‍പ്പെട്ട തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് സാന്ത്വനസന്ദേശം അയച്ചത്. രണ്ടുദിവസത്തില്‍ അധികമായി തലസ്ഥാന നഗരമായ സാന്‍റിയാഗോയില്‍നിന്നും 300 കി.മി. അകലെ കിഴക്കു തെക്കുഭാഗത്ത് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. അനേകരുടെ മരണത്തിന് ഇടയാക്കിയ കൊടുംതീയില്‍ വീടുകളും, കൃഷിയിടങ്ങളും, നിരവധി കാലികളും കത്തിയമര്‍ന്നു. ദീര്‍ഘകാല വരള്‍ച്ചയും, ഉയര്‍ന്ന താപനിലയുമാണ് ചിലിയുടെ ചരിത്രത്തിലെ അതിക്രൂരമായ കാട്ടുതീയ്ക്ക് കാരണായതെന്നു വിദഗ്ദ്ധര്‍ വിലയിരുത്തി. ചിലിയുടെ ദേശീയ മെത്രാന്‍ സിമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സാന്തിയാഗോ സില്‍വവഴി ജനുവരി 25-Ɔ൦ തിയതി അയച്ച സന്ദേശത്തില്‍, വേദനിക്കുന്ന ചിലയന്‍ ജനതയ്ക്കൊപ്പം തന്‍റെ ആത്മീയസാമീപ്യം പാപ്പാ ജനങ്ങളെ അറിയിച്ചു.  മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് തന്‍റെ അനുശോചനവും പ്രാര്‍ത്ഥനയും നേര്‍ന്നു. ഇനിയും വിഷമിക്കുന്നവര്‍ക്ക് ഈ പ്രതിസന്ധിയെ നേരിടാനുള്ള കരുത്തും ആത്മധൈര്യവും ദൈവം നല്‍കട്ടെയെന്നും പാപ്പാ പ്രാര്‍ത്ഥിച്ചു. അനിയന്ത്രിതമായി ഉയര്‍ന്നുപൊങ്ങിയ ഈ പ്രകൃതിവിനാശത്തിന്‍റെ കെടുതിയില്‍ ജനങ്ങളെ തുണയ്ക്കുന്ന രക്ഷാപ്രവര്‍ത്തകരെയും സന്നദ്ധസേവനകരെയും മിലിട്ടറി, പൊലീസ് ഉദ്യോഗസ്ഥരെയും സന്ദേശത്തില്‍ സനേഹത്തോടും നന്ദിയോടുംകൂടെ പാപ്പാ അനുസ്മരിച്ചു.എല്ലാവരെയും ദൈവം കാത്തുപാലിക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.    Read More of this news...

ചലോ ഡി.സി, ചലോ ബാൾട്ടിമൂർ

Source: Sunday Shalomവാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത കൊടുത്ത സുപ്രീം കോടതിവിധിയിൽ പ്രതിഷേധിക്കാൻ 1973മുതൽ സംഘടിപ്പിക്കുന്ന മാർച്ച് ഫോർ ലൈഫിൽ അണിചേരാൻ എത്തുന്നവർക്കായി വാഷിംഗ്ടൺ ഡി.സി തയാറെടുത്തു കഴിഞ്ഞു. ജനുവരി 26, 27 തിയതികളിലാണ് മാർച്ച് ഫോർ ലൈഫ്. ഇതോടനുബന്ധിച്ച് ജനുവരി 28ന് 4 ലൈഫ് മിനിസ്ട്രി സംഘടിപ്പിക്കുന്ന വിവോ 2017ൽ പങ്കെടുക്കാനെത്തുന്ന മലയാളി സമൂഹത്തെ വരവേൽക്കാൻ ബാൾട്ടിമൂർ സെന്റ് അൽഫോൻസാ ദൈവാലയങ്കണവും ഒരുങ്ങുകയാണ്. ഈ വർഷത്തെ മാർച്ച് ഫോർ ലൈഫ് ജനുവരി 27ന് വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മാളിലാണ് നടക്കുക. മാർച്ച് ഫോർ ലൈഫിനു മുന്നോടിയായി 26ന് നാഷണൽ ഷ്രൈൻ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽ പതിവുപോലെ ജാഗരണപ്രാർത്ഥന ഉണ്ടാകും. രാവിലെ 10.00 മുതൽ വൈകിട്ട് 5.00വരെ കുമ്പസാരം. തുടർന്ന് കരുണയുടെ ജപമാലയർപ്പണം. 5.30ന് പ്രാരംഭ ദിവ്യബലി. പ്രോ ലൈഫ് പ്രവർത്തനങ്ങൾക്കായുള്ള യു.എസ്.മെത്രാൻ സമിതി ചെയർമാനും ന്യൂയോർക്ക് ആർച്ച്ബിഷപ്പുമായ കർദിനാൾ തിമോത്തി എം. ഡോളനാണ് മുഖ്യകാർമികൻ. അതിനുശേഷം 8.30മുതൽ 10.30 വരെ കുമ്പസാരം തുടരും. 8.30നുതന്നെ ജീവനുവേണ്ടിയുള്ള ദേശീയജപമാല അർപ്പിക്കപ്പെടും. പിറ്റ്‌സ്ബർഗ് ബിഷപ്പ് ഡേവിഡ് എ. സുബിക്കിന്റെ നേതൃത്വത്തിലാണ് ജപമാലയർപ്പണം. 10.00ന് ബൈസന്റൈൻ റീത്തുപ്രകാരമുള്ള യാമപ്രാർത്ഥന. പസക്കിലെ ബൈസന്റൈൻ എപ്പാർക്കി ബിഷപ്പ് കുർട് ആർ. ബേർണറ്റാണ് മുഖ്യകാർമികൻ. തുടർന്ന്, പിറ്റേന്ന് പ്രഭാതംവരെ നീളുന്ന ജാഗരണപ്രാർത്ഥനകൾ ആരംഭിക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാർച്ചിൽ പങ്കെടുക്കാനെത്തുന്ന പ്രോ ലൈഫ് സെമിനാരിയന്മാരുടെ നേതൃത്വത്തിലായിരിക്കും ജാഗരണപ്രാർത്ഥന. രാവിലെ 6.00ന് ദിവ്യകാരുണ്യ ആരാധന. 6.30ന് പ്രഭാത പ്രാർത്ഥന. 7.30ന് അർപ്പിക്കുന്ന ദിവ്യബലിക്ക് ന്യൂ ഓർലിയൻസ് ആർച്ച്ബിഷപ്പ് ഗ്ő   Read More of this news...

നമ്മുടെ ജീവിതം പരസ്പരവിരുദ്ധങ്ങളായ രണ്ടു രംഗങ്ങളിലൂടെ

Source: Vatican Radioനമ്മുടെ ജീവിതം കടന്നു പോകുന്നത് പരസ്പരവിരുദ്ധങ്ങളായ രണ്ടു രംഗങ്ങളിലൂടെയാണെന്ന് മാര്‍പ്പാപ്പാ.ശനിയാഴ്ച (21/01/17) വൈകുന്നേരം റോമില്‍, വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍, ഡോമിനിക്കന്‍ സഭയുടെ 800-Ɔ൦ വാര്‍ഷികാചരണത്തിന്‍റെ സമാപന സമൂഹദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച ഫ്രാന്‍സീസ് പാപ്പാ തദ്ദവസരത്തില്‍ നടത്തിയ വചനവിശകലനത്തിലാണ് ഈ അവസ്ഥയെക്കുറിച്ചു പറഞ്ഞത്.പരസ്പരവിരുദ്ധങ്ങളായ ഈ രണ്ടവസ്ഥകളില്‍ ഒന്ന് ലൗകികമായ ആഹ്ലാദോത്സവങ്ങളും മറ്റൊന്ന് സ്വര്‍ഗ്ഗീയ പിതാവിനെ മഹത്വപ്പെടുത്തുന്ന സത്പ്രവര്‍ത്തികളും ആണെന്ന് വിശദീകരിച്ച പാപ്പാ ഡൊമീനിക്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡോമിനിക്കും അദ്ദേഹത്തിന്‍റെ സമൂഹത്തിലെ ആദ്യസഹോദരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചത്  ഈ രണ്ട് രംഗങ്ങള്‍ക്കുമിടയിലൂടെയാണെന്ന് അനുസ്മരിച്ചു.പുതിയ ഗുരുനാഥന്മാരെയും കെട്ടുകഥകളും വിഭിന്നങ്ങളായ പ്രബോധനങ്ങളും പുത്തന്‍ ആശയങ്ങളുമൊക്കെ ജനങ്ങള്‍ അന്വേഷിച്ചിറങ്ങുന്നതിനെക്കുറിച്ച്  പൗലോസപ്പസ്തോലന്‍ തിമോത്തേയോസിനുള്ള രണ്ടാം ലേഖനം നാലാം അദ്ധ്യായം 1 മുതല്‍ 5 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ടത് സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഈ ഒരു ചുറ്റുപാടില്‍ സുവിശേഷം പ്രസംഗിക്കാന്‍ തിമോത്തേയോസിനോടു അപ്പസ്തോലന്‍ നിര്‍ദ്ദേശിക്കുന്നതും 2 സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു അപ്പസ്തോലന്മാര്‍ ഇത്തരം ഒരവസ്ഥയില്‍ ആയിരുന്നു എന്നതും അനുസ്മരിക്കുകയും ചെയ്തു.പുതുമ തേടുന്ന മാനുഷിക പ്രവണത നമ്മുടെ ഇക്കാലത്ത് ഏറെ വര്‍ദ്ധമാനമാകുകയും ആഗോളമാനം കൈവരിക്കുകയും ചെയ്തിട്ടുണ്ടെന്നും പഴയവയെ ആകര്‍ഷകമാക്കി പുതിയവ പോലെ അവതരിപ്പിക്കുന്ന ബാഹ്യമോടിയ്ക്കും ഉപഭോഗത്തി   Read More of this news...

പ്രോ-ലൈഫ് നയവുമായി ട്രംപ്; വിശ്വാസികൾ ആഹ്ലാദത്തിൽ

Source: Sunday Shalomവാഷിംഗ്ടൺ ഡി. സി: പുതിയ യു. എസ് പ്രസിഡന്റിലുള്ള ക്രൈസ്തവവിശ്വാസികളുടെ പ്രതീക്ഷകൾക്ക് ചിറക് നൽകിക്കൊണ്ട് പ്രോ-ലൈഫ് മെക്‌സിക്കോ സിറ്റി നയം ട്രംപ് പുനഃസ്ഥാപിച്ചു. പുതിയതായി നിയമിക്കപ്പെടുന്ന പ്രസിഡന്റ് ഗർഭഛിദ്രത്തോട് പുലർത്തുന്ന നയത്തിന്റെ സൂചനയായാണ് ഈ നയത്തെ കാണുന്നത്. കുടുംബാസൂത്രണ മാർഗമായി ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന വിദേശ എൻജിഒകൾക്ക് ഗവൺമെന്റ് ധനസഹായങ്ങൾ നിഷേധിക്കുന്ന നയമമാണ് പ്രോ ലൈഫ് മെക്‌സിക്കോ സിറ്റി നയം. 1984ൽ പ്രസിഡന്റ് റൊണാൾഡ് റീഗനാണ് ഈ നയത്തിന് രൂപം നൽകിയത്. പ്രസിഡന്റ് ബിൽ ക്ലിന്റണും ബരാക്ക് ഒബാമയും അട്ടിമറിച്ച ഈ നയത്തിനൊപ്പം ജനിക്കാനിരിക്കുന്ന ആയിരക്കണക്കിന് കുട്ടികൾക്കും കൂടിയാണ് ട്രംപ് പുതുജീവൻ നൽകിയിരിക്കുന്നത്. ഈ നയം പുനഃസ്ഥാപിക്കുമെന്നത് പ്രചരണകാലത്തെ ട്രംപിന്റെ പ്രഖ്യാപിത നയമല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ തീരുമാനം ആകാംക്ഷയോടെയാണ് വിശ്വാസികൾ ഉറ്റുനോക്കിയിരുന്നത്. പ്രോ-ലൈഫായിട്ടുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ നോമിനേഷൻ, ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലുള്ള ഗർഭഛിദ്രങ്ങളുടെ നിരോധനം, പ്ലാൻഡ് പേരന്റ്ഹുഡിനുള്ള ഗവൺമെന്റ് ധനസഹായങ്ങൾ ഗർഭഛിദ്രം നടത്താത്ത മറ്റ് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾക്കായുള്ള വകമാറ്റൽ, സാധാരണ ജനങ്ങൾ നൽകുന്ന ടാക്‌സ് ഉപയോഗിച്ച് ഗർഭഛിദ്രം നടത്തുന്നതിനുള്ള നിരോധനം തുടങ്ങിയ വാഗ്ദാനങ്ങൾ ട്രംപ് പ്രചരണകാലത്ത് നൽകിയിരുന്നു.   Read More of this news...

ക്രിസ്തുവിന്‍റെ പൗരോഹിത്യമെന്ന മഹാവിസ്മയം

Source: Vatican Radioക്രിസ്തുവിന്‍റെ പൗരോഹിത്യമെന്ന മഹാവിസ്മയത്തിനു മുന്നില്‍ ഹൃദയം അടയ്ക്കപ്പെടാതിരിക്കുന്നതിനുള്ള കൃപ നാം യാചിക്കണമെന്ന് മാര്‍പ്പാപ്പാ.വത്തിക്കാനില്‍ തിങ്കളാഴ്ച (23/01/17) അര്‍പ്പിച്ച പ്രഭാത ദിവ്യപൂജാവേളയില്‍ സുവിശേഷസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.നമ്മുടെ പാപങ്ങള്‍ മോചിക്കുന്നതിന് ക്രിസ്തു എന്നന്നേക്കുമായി ഒരിക്കല്‍ ബലി അര്‍പ്പിച്ചു, ഇന്ന് അവിടന്ന് പിതാവിന്‍റെ പക്കല്‍ നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്നു, ഇനി, നമ്മെ പിതാവിന്‍റെ പക്കലേക്കാനയിക്കാനായി വീണ്ടും വരും ഈ മൂന്നു ഘട്ടങ്ങളാണ് യേശുവിന്‍റെ പൗരോഹിത്യമെന്ന മഹാ വിസ്മയത്തില്‍ അടങ്ങിയിരിക്കുന്നതെന്നു പാപ്പാ വിശദീകരിച്ചു.പാപമോചനത്തെപ്പറ്റി പരാമര്‍ശിക്കവെ പാപ്പാ, നാം ഹൃദയം തുറക്കുന്ന പക്ഷം യേശുനാഥന്‍ സകല പാപങ്ങളും പൊറുക്കുമെന്നും എന്നാല്‍ പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവന്‍റെ പാപം ഒരുകാലത്തും മോചിക്കപ്പെടുകയില്ല എന്ന്, യേശുവിന്‍റെ തന്നെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇത് പാപം പൊറുക്കാന്‍ ദൈവത്തിന് ഇഷ്ടമില്ലാത്തതു കൊണ്ടല്ലെന്നും പരിശുദ്ധാരൂപിക്കെതിരായി ദൂഷണം പറയുന്നവന്‍റെ ഹൃദയം പാപപ്പൊറുതി കടന്നു ചെല്ലാത്തവിധം അടയ്ക്കപ്പെട്ടിരിക്കന്നതിനാലാണെന്നും പാപ്പാ  വിശദീകരിച്ചു.   Read More of this news...

ശ്രീലങ്കൻ സഭക്ക് 2017 വിശുദ്ധ ജോസഫ് വാസിന്റെ വർഷം

Source: Sunday Shalom ചെന്നൈ: വിശുദ്ധ ജോസഫ് വാസിന്റെ വർഷമായി 2017 ആചരിക്കുവാൻ ശ്രീലങ്കൻ കത്തോലിക്ക സഭ തീരുമാനിച്ചു. ഇതു സംബന്ധിക്കുന്ന പ്രഖ്യാപനം കൊളംമ്പോ ആർച്ച് ബിഷപ് കർദിനാൾ മാൽക്കം രജ്ഞിത്ത് നടത്തി. ശ്രീലങ്കയിലെ വിശുദ്ധനായ ജോസഫ് വാസിന്റെ ജീവിതം കൂടുതൽ ആളുകളിൽ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് സഭയുടെ ഭാഗത്തു നിന്നും ഇനി ഉണ്ടാകുന്നതെന്ന് കർദിനാൾ അറിയിച്ചു. രാജ്യത്തു നിന്നും ദാരിദ്ര്യം നിർമ്മാർജനം ചെയ്യുന്നതിനുള്ള പദ്ധതികൾക്കായിരിക്കും ഈ വർഷം സഭ മുൻഗണന നൽകുന്നത്. പാവപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്നതിനായി ഭക്ഷണശാല ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഗവണ്മെന്റ് നൽകിയ സ്ഥലത്ത് വിശുദ്ധന്റെ പേരിൽ ദൈവാലയം നിർമ്മിക്കാനുളള ശ്രമങ്ങളും ആരംഭിച്ചു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും പ്രധാന ലക്ഷ്യമാണ്. ഇന്ത്യയിലെ ഗോവയിലേക്ക് തീർത്ഥാടനം നടത്തുവാനാണ് മറ്റൊരു പദ്ധതി. 1651ൽ ഗോവയിൽ ആണ് ജോസഫ് വാസ് ജനിക്കുന്നത്. ഒററ്റോറിയൻ സഭാംഗമായ വിശുദ്ധൻ് 1676ൽ പൗരോഹിത്യം സ്വീകരിച്ചു. ലങ്കയിലെ തമിഴരുടെയും, സിംഗളരുടെയും ഇടയിൽ ഒരുപോലെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരിന്നു വിശുദ്ധ ജോസഫ് വാസ്. സിംഗള ഭാഷയും, തമിഴും പഠിച്ച അദ്ദേഹം, ശത്രുക്കളായി കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങളേയും തമ്മിൽ സ്‌നേഹത്തോടെ നയിച്ചു. ശ്രീലങ്കയുടെ അപ്പസ്‌തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ ജോസഫ് വാസ് 23 വർഷം അതിസാഹസികമായി അവിടെ സുവിശേഷപ്രഘോഷണം നടത്തിയിരുന്നു. ഉത്തമ കത്തോലിക്കാജീവിതം നയിച്ചിരുന്ന ക്രിസ്റ്റഫർ വാസിന്റെയും മരിയ ഡി മിറാൻഡയുടെയും ആറ് മക്കളിൽ മൂന്നാമനായിരുന്നു ജോസഫ്. സ്‌കൂൾവിദ്യാഭ്യാസ കാലത്തുതന്നെ മാതൃഭാഷയായ കൊങ്കിണിക്കു പുറമേ പോർച്ചുഗീസും ലാറ്റിനും ജോസഫ് സ്വന്തമാക്കി. വൈദികനാകാൻ ആഗ്രഹിച്ച അദ്ദ   Read More of this news...

ഞായറാഴ്ച ത്രികാലജപത്തോടനുബന്ധിച്ചുനല്‍കിയ സന്ദേശം

Source: Vatican Radioവി. മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ള വായനയെ (4,12-23) അടിസ്ഥാനമാക്കിയാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്. ഈ സന്ദേശത്തിന്‍റെ പരിഭാഷ.പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം,ഇന്നത്തെ സുവിശേഷഭാഗം ഗലീലിയില്‍വച്ചുള്ള യേശുവിന്‍റെ സുവിശേഷപ്രഘോഷണത്തിന്‍റെ ആരംഭം വിവരിക്കുന്നു.  ഗലീലിയിലെ മലകള്‍ക്കിടയിലുള്ള ഒരു ഗ്രാമമായ നസ്രത്തില്‍നിന്ന് കഫര്‍ണാമിലേക്കു വരികയാണ്. ഗലീലിത്തടാകത്തിന്‍റെ തീരത്തുള്ള ഒരു പ്രധാന കേന്ദ്രമാണ് ആ സ്ഥലം.  അവിടുത്തെ നിവാസികളില്‍ കൂടുതലും വിജാതീയരാണ്. മെഡിറ്ററേനിയന്‍ പ്രദേശത്തിനും മെസൊപ്പൊട്ടേമിയന്‍ പ്രദേശത്തിനുമിടയിലുള്ള ഒരു ഉള്‍നാടാണത്.   ഈ പ്രദേശം തന്‍റെ ആദ്യപ്രഘോഷണത്തിനു വേദിയായി യേശു തിരഞ്ഞെടുത്തതുകൊണ്ട് അവിടുത്തെ പ്രഘോഷണം ശ്രവിക്കുന്നവര്‍ സ്വദേശികള്‍ മാത്രമായിരുന്നില്ല എന്നാണ് മനസ്സിലാകുന്നത്. വിജാതീയരുടെ ഗലീലിയില്‍ (വാ. 15; ഏശ 8:23) - അങ്ങനെയാണ് ഗലീലി വിളിക്കപ്പെട്ടിരുന്നത് - എത്തിയിരുന്ന അനേകര്‍ യേശുവിന്‍റെ ശ്രോതാക്കളായിരുന്നു.തലസ്ഥാനമായ ജറുസലെം ജറുസലെമില്‍ നിന്നു വീക്ഷിച്ചാല്‍, ഗലീലി ഭൂമിശാസ്ത്രപരമായി അതിരുകളിലുള്ള പ്രദേശമാണ്, മതപരമായി അശുദ്ധമായ സ്ഥലം, എന്തെന്നാല്‍ അവിടെ മുഴുവനും വിജാതീയരായിരുന്നു, ഇസ്രായേല്‍ക്കാരല്ലാത്തവരുമായി മിശ്രണം ചെയ്തവര്‍. ഗലീലിയില്‍നിന്ന് രക്ഷാചരിത്രത്തിനു തീര്‍ച്ചയായും വലിയ നന്മ ഒന്നും കൈവരികയില്ലെന്നുള്ള തീര്‍ച്ചയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍, നേരെമറിച്ച്, അവിടെനിന്ന് - ഇക്കാലഘട്ടത്തിലെ ഞായറാഴ്ചകളില്‍ നാം വിചന്തനവിഷയമാക്കിയതുപോലെ - പ്രകാശം, ക്രിസ്തുവിന്‍റെ പ്രകാശം വ്യാപിച്ചു, അതിരുകളില്‍നിന്നാണ് ആ പ്രകാശം പ്രസരിച്ചത്.യേശുവിന്‍റ   Read More of this news...

മാഫിയ:ചെറുക്കപ്പെടേണ്ടതും കീഴടക്കപ്പെടേണ്ടുമായ പ്രതിഭാസം

Source: Vatican Radioസാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ അവസ്ഥകള്‍ ദുര്‍ബലമായിടത്താണ് നിന്ദ്യമായ പദ്ധതികളുടെ സാക്ഷാത്ക്കാരത്തിനു പറ്റിയ വളക്കൂറുള്ള മണ്ണ് മാഫിയ, കമോറ, ന്‍ന്ത്രങ്കേത്ത എന്നീ ഭീകരപ്രവര്‍ത്തനസംഘടനകള്‍ കണ്ടെത്തുന്നതെന്ന് മാര്‍പ്പാപ്പാ.ഇറ്റലിയില്‍ മാഫിയയ്ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും തടയിടുന്നതിനുള്ള ദേശീയ വിഭാഗത്തിന്‍റെ ചുതമലവഹിക്കുന്നവരുള്‍പ്പടെയുള്ള പ്രവര്‍ത്തകരടങ്ങിയ നാല്പതോളം പേരുടെ ഒരു സംഘത്തെ തിങ്കളാഴ്ച (23/01/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.അഴിമതി, അന്യായമായി കൈവശപ്പെടുത്തല്‍, മയക്കുമരുന്നു, ആയുങ്ങള്‍ എന്നിവ അനധികൃതമായി കടത്തല്‍, കുട്ടികളെപ്പോലും അടിമകളാക്കി നടത്തുന്ന മനുഷ്യക്കടത്ത്, എന്നിവയില്‍ നിന്ന് സമൂഹം മുക്തമാകേണ്ടിയിരിക്കുന്നുവെന്നും ഇവ അന്താരാഷ്ട്ര സമൂഹം നിശ്ചയദാര്‍ഢ്യത്തോടെ നേരിടേണ്ടുന്ന യഥാര്‍ത്ഥ സാമൂഹ്യ മുറിവുകളാണെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.വിശ്വാസത്തിനും എന്നും ജീവനുവേണ്ടി നിലകൊള്ളുന്ന സുവിശേഷത്തിനും കടകവിരുദ്ധമായ മാഫിയ ചെറുക്കപ്പെടേണ്ടതും കീഴടക്കപ്പെടേണ്ടുമായ ഒരു പ്രതിഭാസമാണെന്നും അത്,  മരണത്തിന്‍റെ  സംസ്കൃതിയുടെ ആവിഷ്കാരമാണെന്നും  പാപ്പാ പറഞ്ഞു.മനുഷ്യരക്തറപുരണ്ട അടിച്ചമര്‍ത്തലുകള്‍ക്കും അക്രമങ്ങള്‍ക്കും കാരണമായ ഭീകരപ്രവര്‍ത്തന സംഘടനകളുടെ ശക്തിയില്‍ നിന്നുള്ള മോചനത്തിനനിവാര്യമായ ദുഷ്ക്കരവും അപകടം നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാപ്പാ പ്രചോദനം പകരുകയും അവര്‍ക്ക് അഭിനന്ദനമര്‍പ്പിക്കുകയും ചെയ്തു.   Read More of this news...

ക്രിസ്തുവില്‍നിന്നും ഉള്‍ക്കൊള്ളേണ്ട തിന്മയ്ക്കെതിരായ പോരാട്ടം

Source: Vatican Radioക്രിസ്തുവില്‍നിന്നും ഉള്‍ക്കൊള്ളേണ്ട തിന്മയ്ക്കെതിരായ പോരാട്ടമാണ് ക്രൈസ്തവജീവിതം.  സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് ക്രൈസ്തവജീവിതത്തെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. ജനുവരി 19-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയിലെ ദിവ്യബലിമദ്ധ്യേയായിരുന്നു പാപ്പായുടെ ഈ വചനചിന്ത (മര്‍ക്കോസ് 3, 7-12).പിതാവു തെളിക്കുന്ന ക്രിസ്തുമാര്‍ഗ്ഗംപ്രലോഭനങ്ങള്‍ നമ്മെ തിന്മയിലേയ്ക്ക് വലിച്ചിഴക്കുന്നു. ക്രിസ്തു വന്നത് നമ്മെ തിന്മയുടെ കരവലയത്തില്‍നിന്നും മോചിക്കാനാണ്. പിതാവാണ് പുത്രന്‍റെ പക്കലേയ്ക്ക് നമ്മെ അയക്കുന്നത്.  ധാരാളം ജനങ്ങള്‍ ക്രിസ്തുവിനെ അനുഗമിച്ചുവെന്ന് സുവിശേഷത്തില്‍ വായിക്കുന്നു (മര്‍ക്കോസ് 3, 7-12). രോഗശാന്തി ലഭിക്കാനാണ് കുറെപ്പേര്‍ അവിടുത്തെ അനുഗമിച്ചത്. എന്നാല്‍ മറ്റുപലരും അവിടുത്തെ ശ്രവിക്കാനെത്തിയത് അധികാരത്തോടെയുള്ള അവിടുത്തെ പ്രബോധനങ്ങള്‍ ശ്രവിക്കാനായിരുന്നു. അവര്‍ സ്വമേധയാ വിവിധ സ്ഥലങ്ങളില്‍നിന്നും അവിടുത്തെ അനുഗമിച്ചവരായിരുന്നു. തന്‍റെ പക്കല്‍ എത്തിയവരോട് അവിടുന്ന് നിര്‍വികാരനായിരുന്നില്ല. മറിച്ച് "അവിടുത്തേയ്ക്ക് അവരോട് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു" (മത്തായി 9, 36).ക്രൈസ്തവ ജീവിതം തിന്മയുടെ ശക്തികള്‍ക്ക് എതിരായ പോരാട്ടംഎന്നാല്‍ സുവിശേഷകന്‍ മര്‍ക്കോസ് വിവിരിക്കുന്നതുപോലെ ജനക്കൂട്ടത്തിലെ അശുദ്ധാത്മാക്കള്‍ ക്രിസ്തുവിലെ ദൈവപുത്രനെ തിരിച്ചറിയുന്നു. എന്തിന് നീ ഞങ്ങളുടെ അടുത്തേയ്ക്കു വരുന്നു?  എന്തിന് ഞങ്ങളെ പീഡിപ്പിക്കുന്നു?  അങ്ങ് ദൈവപുത്രനാണ്! ഞങ്ങളില്‍നിന്നും അകന്നുപോവുക! അവര്‍ പുലമ്പുന്നു! ക്രിസ്തുവിനെ സമീപിക്കുമ്പോള്‍, തിന്മയുടെ ശക്തികള്‍ നമ്മ&#   Read More of this news...

ഇന്ത്യയ്ക്ക് പുതിയ അപ്പസ്തോലിക് നൂണ്‍ഷ്യോ

Source: Deepikaറോം: ഇന്ത്യയുടെയും നേപ്പാളിന്‍റെയും പുതിയ അപ്പസ്തോലിക് നൂണ്‍ഷ്യോയായി ആർച്ച് ബിഷപ്പ് ജിയാംബത്തിസ്ത ദിക്വാത്രോ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. 2008 മുതൽ ബൊളീവിയയുടെ അപ്പസ്തോലിക് നൂണ്‍ഷ്യോയായി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം. ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4.30ന് റോമിലാണ് പ്രഖ്യാപനം നടന്നത്. ഇറ്റലിയിലെ ബൊളോഞ്ഞയിൽ 1954 മാർച്ച് 18-നാണ് അദ്ദേഹം ജനിച്ചത്. 1981 ഓഗസ്റ്റ് 24ന് വൈദികപട്ടം സ്വീകരിച്ചു. സിവിൽ നിയമത്തിൽ ബിരുദാനന്ത ബിരുദവും കാനോൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മധ്യ ആഫ്രിക്കയിലും കോംഗോയിലും യുഎന്നിലും പ്രവർത്തിച്ചിട്ടുണ്ട്. 2005-ൽ പനാമയുടെ അപ്പസ്തോലിക് നൂണ്‍ഷ്യോയായി അദ്ദേഹത്തെ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു.    Read More of this news...

വിധിക്കുന്ന സ്വാര്‍ഥമനോഭാവത്തെ വിജയിക്കുക: ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radioഎപ്പോഴും മറ്റുള്ളവരെ വിധിക്കുന്ന നിയമജ്ഞരുടെ സ്വാര്‍ഥമനോഭാവത്തെ വിജയിക്കുക. 2017 ജനുവരി ഇരുപതാം തീയതി പാപ്പാ കാസാ സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തില്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയായിരുന്നു പാപ്പാ. ഹെബ്രായര്‍ക്കെഴുതപ്പെട്ട ലേഖനത്തില്‍നിന്നുള്ള ആദ്യവായനയെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. പുതിയ ഉടമ്പടി ഹൃദയങ്ങളെ മാറ്റുകയും പുതിയ ഹൃദയത്തോടെ, മനസ്സോടെ കര്‍ത്താവിന്‍റെ നിയമങ്ങള്‍ കാണുന്നതിനു പ്രാപ്തരാക്കുകയും ചെയ്യുന്നു. യേശുവിനെ പീഡിപ്പിച്ച നിയമജ്ഞരെക്കുറിച്ചു ചിന്തിക്കുക. നിയമം അനുശാസിച്ചപോലെ, സര്‍വതും ചെയ്തിരുന്ന, അവര്‍ക്ക് അതു ചെയ്യുന്നതിന്, എല്ലാ അവകാശവും ഉ ണ്ടായിരുന്നു. എന്നാല്‍ അവരുടെ ഈ മനോഭാവം ദൈവത്തില്‍നിന്ന് വളരെ അകലെയായിരുന്നു.  ആ സ്വാര്‍ഥമനോഭാവം, അവരില്‍ത്തന്നെ കേന്ദ്രീകൃതവുമായിരുന്നു.  അവര്‍ക്കുണ്ടായിരുന്നത് എല്ലാവരെയും വിധിക്കുന്ന, എപ്പോഴും വിധിച്ചുകൊണ്ടിരിക്കുന്ന ഒരു മനോഭാവമായിരുന്നു.എന്നാല്‍, പുതിയ ഉടമ്പടി നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നു. നമ്മുടെ മനസ്സുകളെയും മനോഭാവങ്ങളെ യും വ്യത്യാസപ്പെടുത്തുന്നു.കര്‍ത്താവ്, ക്ഷമിച്ച പാപങ്ങള്‍ പിന്നീട് ഓര്‍മിക്കുന്നതേയില്ല.  കര്‍ത്താവിനു ഒരു നല്ല ഓര്‍മശക്തി ഇല്ല. അവിടുത്തെ ബലഹീനതയാണ്, പാപം പൊറുക്കുമ്പോള്‍ അതു മറക്കുകകൂടി ചെയ്യുക എന്നത്. മനസ്തപിക്കുന്ന ഹൃദയത്തിനുമുമ്പില്‍ പൊറുക്കുകയും മറക്കുകയും ചെയ്യുകയാണു ദൈവം.  അവിടുന്നു മറക്കുന്നു, എന്തെന്നാല്‍ അതു ക്ഷമിക്കപ്പെട്ടതാണ്.ദൈവത്തെ പാപം ഓര്‍മിപ്പിക്കരുത്. എന്നു പറഞ്ഞാല്‍, ഇനി പാപം ചെയ്യരുത്.  പുതിയ ഉടമ്പടി എന്നെ നവീകരിക്കുകയും എന്‍റെ ജീവിതത്തെ വ്യത്യാസപ്പെടുത്തുകയും ചെയ്യും. മ   Read More of this news...

വത്തിക്കാൻ പത്രം ഇനി പുതിയ രൂപത്തിൽ

Source: Sunday Shalom വത്തിക്കാൻ സിറ്റി: വത്തിക്കാൻ പത്രമായ ഒസർവത്താരോ റൊമാനോയുടെ വാരിക പതിപ്പിന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തി. പേപ്പൽ പ്രബോധനങ്ങളുടെ പ്രതിധ്വനിയായ പത്രത്തിന്റെ കോളങ്ങളിൽ കത്തോലിക്ക എഴുത്തുകാരുടെ പംക്തികൾക്കൊപ്പം മതേതരസ്വഭാവമുള്ള ലേഖനങ്ങളും ഇതരസഭാവിഭാഗങ്ങളിലുള്ള എഴുത്തുകാരുടെ ലേഖനങ്ങളും ഇനിമുതൽ ഉണ്ടാകുമെന്ന് ഡയറക്ടർ ജിയോവാനി മരിയ വിയാൻ അറിയിച്ചു. വത്തിക്കാൻ അറിയിപ്പുകൾ, അന്താരാഷ്ട്ര വാർത്തകൾ, മതപരമായ വാർത്തകൾ, സാംസ്‌കാരിക വാർത്തകൾ എന്നീ നാല് പ്രധാന വിഭാഗങ്ങളാകും പത്രത്തിലുണ്ടാവുക. എന്നൽ പാപ്പയുടെ പ്രബോധനങ്ങളുടെ പൂർണരൂപവും പാപ്പയുടെ പരിപാടികളും ഉൾക്കൊള്ളിക്കുന്ന പത്രത്തിന്റെ അടിസ്ഥാനസ്വഭാവത്തിൽ മാറ്റമുണ്ടാകില്ലെന്നും ഡയറക്ടർ വ്യക്തമാക്കി. 1948 ജനുവരി 19ന് ആരംഭിച്ച വാരിക രൂപത്തിലുള്ള ഇറ്റാലിയൻ പതിപ്പിന്റെ 69ാം വാർഷികത്തോടനുബന്ധിച്ചാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ദിനപത്രത്തിന്റെ പ്രധാന പതിപ്പ് ഇറ്റാലിയൻ ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലീഷ് വാരികാ പതിപ്പിന് പുറമെ ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, മലയാളം എന്നീ ഭാഷകളിലും വാരിക പ്രസിദ്ധീകരിക്കുന്നു.   Read More of this news...

മികച്ച ഇടവക ആകണോ ? കുറ്റം പറയുന്നത് ഒഴിവാക്കുക

Source: Sunday Shalom വത്തിക്കാൻ സിറ്റി: അപവാദങ്ങൾ പ്രചരിപ്പിക്കാത്ത ജനങ്ങളുള്ള ഇടവകയാണ് ഏറ്റവും മികച്ച ഇടവകയെന്ന് ഫ്രാൻസിസ് മാർപാപ്പ. രോഗബാധിനതനായ ഒരു വൈദികനെ സന്ദർശിക്കുന്നതിനായി റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഇടവക സന്ദർശിച്ച് അർപ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്ന് പറഞ്ഞാൽ യേശുവിന്റെ സാക്ഷിയാവുക എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്ന് പാപ്പ വിശദീകരിച്ചു. നിയമങ്ങളുടെ അനുഷ്ഠാനം മാത്രമല്ല അത്. സാക്ഷ്യവും രക്തസാക്ഷിത്വവും ഒന്ന് തന്നെയാണ്. ചെറിയ കാര്യങ്ങളിൽ സാക്ഷ്യം നൽകുന്നവരാണ് പിന്നീട് അപ്പസ്‌തോലൻമാരെപ്പോലെ ജീവൻ നൽകിക്കൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നത്. എങ്ങനെ ക്രിസ്തു സാക്ഷികളാകാം എന്നതിനെക്കുറിച്ച് അപ്പസ്‌തോലൻമാർ കോഴ്‌സൊന്നും പഠിച്ചിട്ടില്ലെന്ന് പാപ്പ തുടർന്നു. അവരുടെ ഉള്ളിലുണ്ടായിരുന്ന ദൈവതാത്മാവിന്റെ പ്രചോദനത്തോട് അവർ സഹകരിച്ചു. അവർ വിശ്വസ്തരായിരുന്നെങ്കിലും പാപികളുമായിരുന്നു. യൂദാസ് മാത്രമല്ല, എല്ലാവരും തങ്ങളിൽ ആരാണ് വലിയവൻ എന്ന തർക്കത്തെക്കുറിച്ചൊക്കെ സുവിശേ,ത്തിൽ നാം വായിക്കുന്നുണ്ട്. യേശുവിനെ പിടിച്ചുകൊണ്ടുപോയപ്പോൾ ഭയം മൂലം ഒളിച്ച അവർ ചതിയൻമാരായി. യേശുവിനെ പരസ്യമായി തള്ളിപ്പറഞ്ഞ ആദ്യത്തെ മാർപാപ്പയായിരുന്നു പത്രോസ് ഉൾപ്പെടെ എന്നാൽ അവരുടെ പാപങ്ങൾക്ക് ഉപരിയായി ദൈവത്തിന് അവർ സാക്ഷ്യം വഹിച്ചു. യേശുവിന് സാക്ഷ്യം വഹിക്കുന്നവർ വിശുദ്ധരാകണമെന്നില്ല. സ്വയം പാപിയാണെന്ന് തിരിച്ചറിയുന്ന വ്യക്തിക്കും യേശു കർത്താവാണെന്ന് സാക്ഷ്യം വഹിക്കാൻ സാധിക്കും. ഒരോ ദിവസവും നേരായ വഴിയിലൂടെ സഞ്ചരിച്ച് ജീവിതത്തെ രൂപാന്തരപ്പെടുത്താൻ പരിശ്രമിച്ചാൽ അത് സാധ്യമാകുമെന്ന് പാപ്പ വ്യക്തമാക്കി.. അ&   Read More of this news...

അമേരിക്കയുടെ പുതിയ പ്രസിഡന്‍റിന് പാപ്പായുടെ ആശംസകള്‍.

Source: Vatican Radioഅമേരിക്കന്‍ ഐക്യനാടുകളുടെ 45Ͻമത്തെ പ്രസിഡന്‍റായി വെള്ളിയാഴ്ച(20/01/17) അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന് മാര്‍പ്പാപ്പാ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.പ്രസിഡന്‍റിനടുത്ത ഉന്നതമായ അധികാരം വിനിയോഗിക്കുന്നതിനുള്ള ബുദ്ധിയും ശക്തിയും സര്‍വ്വശക്തന്‍ നല്കട്ടെയെന്നും ഫ്രാന്‍സീസ് പാപ്പാ അദ്ദേഹത്തിനയച്ച ആശംസാസന്ദേശത്തില്‍ പ്രാര്‍ത്ഥിക്കുന്നുദീര്‍ഘവീക്ഷണമുള്ളതും ഏകീകൃതവുമായ രാഷ്ട്രീയ പ്രതികരണങ്ങള്‍ ആവശ്യമുള്ള ഗുരുതരമായ മാനവിക പ്രതിസന്ധികള്‍ മാനവകുടുംബത്തെ വളഞ്ഞിരിക്കുന്ന ഈ സമയത്ത് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് എടുക്കുന്ന തീരുമാനങ്ങള്‍ അമേരിക്കന്‍ ജനതയുടെ ചരിത്രത്തിനും മാനവാന്തസ്സും സ്വാതന്ത്ര്യവും വിശ്വമാകെ പരിപോഷിപ്പിക്കുന്നതിനുള്ള അമേരിക്കന്‍ ഐക്യനാടുകളുടെ പ്രതിജ്ഞാബദ്ധതയ്ക്കും രൂപമേകിയ സമ്പന്നമായ ആദ്ധ്യാത്മിക ധാര്‍മ്മിക മൂല്യങ്ങളാല്‍ നയിക്കപ്പെടട്ടെയെന്നും പാപ്പാ പ്രാര്‍ത്ഥിക്കുന്നു.പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണനേതൃത്വത്തിന്‍ കീഴില്‍, അമേരിക്കന്‍ ഐക്യനാടുകളുടെ ഔന്നത്യത്തിന്‍റെ അളവുകോല്‍, സര്‍വ്വോപരി, അന്നാടിന് പാവപ്പെട്ടവരോടും ബഹിഷ്കൃതരോടും ആവശ്യത്തിലിരിക്കുന്നവരോടുമുള്ള ഔത്സുക്യംതന്നെ ആയിരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും പ്രിയപ്പെട്ട അമേരിക്കന്‍ ജനതയ്ക്കും ദൈവം സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും ഭൗതികവും ആദ്ധ്യാത്മികവുമായ ഐശ്വര്യത്തിന്‍റെയും അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനായും മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.   Read More of this news...

കാരാഗൃഹവാസികളുടെ ഔന്നത്യം

Source: Vatican Radioമാനവ ഔന്നത്യം കാരഗൃഹശിക്ഷാനടപടികളെ എന്നും ഉല്ലംഘിച്ചു നില്ക്കുകയും പ്രസ്തുതനടപടികളിന്മേല്‍ വെളിച്ചം വീശുകയും ചെയ്യണമെന്ന് മാര്‍പ്പാപ്പാ.ഇറ്റലിയിലെ പാദൊവയിലുള്ള കാരാഗൃഹത്തില്‍ ജീവപര്യന്ത തടവിനെ അധികരിച്ച് വെള്ളിയാഴ്ച (20/01/17) സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തോടനുബന്ധിച്ച്, പ്രസ്തുത തടവറയില്‍ അജപാലനശുശ്രൂഷകനായ വൈദികന്‍ മാര്‍ക്കൊ പോത്സയ്ക്ക് അയച്ച ഒരു കത്തിലാണ് പാപ്പാ തടവുകാരുടെ മാനവ ഔന്നത്യം എന്നും മാനിക്കപ്പെടേണ്ടതിന്‍റെ അനിവാര്യത എടുത്തുകാട്ടിയിരിക്കുന്നത്.ഉരുക്കുവാതിലുകള്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന തടവുകാരിലേക്ക് മാനവികത കടന്നുചെല്ലുന്നതിനും മെച്ചപ്പെട്ടൊരു ഭാവിയുണ്ടാകുമെന്ന പ്രത്യാശ കടന്നുവരാതിരിക്കത്തകവിധം ഹൃദയങ്ങള്‍ ഒരിക്കലും കവചിതമാക്കപ്പെടാതിരിക്കുന്നതിനും വേണ്ടിയുള്ള യത്നങ്ങള്‍ക്ക് പാപ്പാ പ്രചോദനം പകരുന്നു.ശിക്ഷ ജീവിതത്തെക്കുറിച്ചുള്ള അവസാനവാക്കെഴുതാത്തതും ജീവപര്യന്ത തടവ് പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹൃതിയായി മാറാത്തതുമായ ഒരു സംസ്കാരത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടേണ്ടതിന്‍റെ അടിയന്തിരാവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.മാനവ ഔന്നത്യം എന്നന്നേക്കുമായി തടവിലടയ്ക്കപ്പെട്ടാല്‍ മാപ്പുനല്കലിന്‍റെ  നവീകരണ ശക്തിയില്‍ വിശ്വസിക്കാനും ജീവിതം വീണ്ടും തുടങ്ങാനും സമൂഹത്തില്‍ ഇടമുണ്ടാകില്ലയെന്നും പാപ്പാ പറയുന്നു.     Read More of this news...

വിശ്വാസവും വിവാഹജീവിതവും

Source: Vatican Radioവൈവാഹിക കുടുംബജീവിതങ്ങളെ സംബന്ധിച്ച ദൈവികപദ്ധതിക്കനുസൃതം അവയെ ദര്‍ശിക്കുന്നതിന് ഉചിതമായ പരിശീലനം യുവതീയുവാക്കള്‍ക്ക് നല്കണമെന്ന് മാര്‍പ്പാപ്പാ.അപ്പസ്തോലിക കോടതിയായ റോത്തെ റൊമാനെ (ROTAE ROMANAE) യുടെ കോടതിവര്‍ഷോദ്ഘാടനത്തോടനുബന്ധിച്ച് ഈ കോടതിയുടെ ചുമതലവഹിക്കുന്നവരും കോടതിജീവനക്കാരുമുള്‍പ്പടെയുള്ളവരെ ശനിയാഴ്ച(21/01/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.വിവാഹാനന്തരവും വിശ്വാസത്തിലും സഭയിലും ജീവിതം തുടരാന്‍ നവദമ്പതികളെ സഹായിക്കേണ്ടതിന്‍റെ അനിവാര്യതയും, വിശ്വാസവും വിവാഹജീവിതവും തമ്മിലുള്ള ബന്ധത്തിന് ഊന്നല്‍ നല്കിയ തന്‍റെ പ്രഭാഷണത്തില്‍ പാപ്പ എടുത്തുകാട്ടി.ദൈവത്തെക്കുറിച്ചുള്ള സത്യത്തിന് മനുഷ്യന്‍ സ്വയം തുറന്നുകൊടുത്താല്‍ മാത്രമെ, മനുഷ്യനെ സംബന്ധിച്ച സത്യം മനസ്സിലാക്കാനും വൈവാഹിക-കുടുംബജിവിതങ്ങളുള്‍പ്പെടെയുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ സാക്ഷാത്ക്കരിക്കാനും സാധിക്കുകയുള്ളുവെന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ പാപ്പാ അനുസ്മരിച്ചു.വിശ്വാസവീക്ഷണത്തില്‍ നിന്ന് മനുഷ്യന്‍ എത്രമാത്രം അകലുന്നുവൊ അതിനാനുപാതികമായി പരാജയത്തില്‍ നിപതിക്കുകയും വോദപുസ്തകത്തില്‍ പറയുന്ന "ഭോഷ"ന്‍റെ അവസ്ഥയിലാകുകയും ചെയ്യുന്ന അപകടമുണ്ടെന്ന് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍മാര്‍പ്പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ മുന്നറിയിപ്പുനല്കി.സത്യവും സ്നേഹവും തമ്മിലുള്ള ബന്ധം ആഴത്തില്‍ മനസ്സിലാക്കേണ്ടതിന്‍റെ  അനിവാര്യതയും ചൂണ്ടിക്കാട്ടിയ പാപ്പാ യഥാര്‍ത്ഥ സ്നേഹം മനുഷ്യവ്യക്തിയുടെ എല്ലാ ഘടകങ്ങളെയും ഒന്നിപ്പിക്കുകയും മഹത്തായതും പൂര്‍ണ്ണവുമായ ഒരു ജീവിതത്തിലേക്കുള്ള പുതിയ വെളിച്ചമായി പ   Read More of this news...

യുവജനങ്ങൾക്ക് പാപ്പയുടെ തുറന്ന കത്ത്

Source: Sunday Shalom കാര്യങ്ങൾ നമുക്ക് മാറ്റിമറിക്കുവാൻ സാധിക്കുമോ?. ലോകയുവജനസമ്മേളനത്തിനായി ക്രാക്കോവിലെത്തിയ യുവജനങ്ങളോട് പാപ്പ പല തവണ ചോദിച്ച ചോദ്യമാണിത്. ഒരോ തവണ പാപ്പ ഈ ചോദ്യം ചോദിച്ചപ്പോഴും തിങ്ങിനിറഞ്ഞ ഗ്രൗണ്ടിലെ യുവജനങ്ങൾ ഒന്നടങ്കം വിളിച്ചുപറഞ്ഞു-യേസ്. ലോകയുവനജനസമ്മേളനത്തിലെ തന്റെ ചോദ്യവും യുവജനങ്ങളുടെ ഉജ്ജ്വലമായ പ്രതികരണവും അനുസ്മരിച്ചുകൊണ്ട് പാപ്പ ഒരിക്കൽ കൂടെ യുവജനങ്ങളെ ആവേശത്തേരിലേറ്റുകയാണ്. 2018ൽ യുവജനങ്ങളെ കേന്ദ്രമാക്കി നടക്കുന്ന ബിഷപ്പുമാരുടെ സിനഡിന് മുന്നോടിയായി യുവജനങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് അനീതി പൊറുക്കാത്ത, നിസംഗതയുടെ ആഗോളവൽക്കരണത്തിന് വഴങ്ങാത്ത, എറിഞ്ഞുകളയൽ സംസ്‌കാരത്തിന്റെ മുന്നിൽ തലകുനിക്കാത്ത യുവഹൃദയങ്ങളുടെ യേസിനെ പാപ്പ ഓർത്തെടുത്തത്. യുവജനങ്ങളുടെ പ്രയത്‌നത്തിന്റെയും ഉദാരതയുടെയും ഫലമായി മെച്ചപ്പെട്ട ലോകം നിർമ്മിക്കാനാവുമെന്ന് പാപ്പ ഓർമിപ്പിച്ചു. പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്ന ധീരമായ തീരുമാനങ്ങളെടുക്കുക. നിങ്ങളുടെ ഗുരുവിനെ പിന്തുടരുവാൻ മനസാക്ഷി ആവശ്യപ്പെടുന്ന സമയത്ത് അത് താമസിപ്പിക്കരുത്. നിങ്ങളുടെ ശബ്ദം കേൾക്കുവാനും താൽപ്പര്യങ്ങളും വിശ്വാസവും അതോടൊപ്പം സംശയങ്ങളും വിമർശനങ്ങളും അറിയുവാനും സഭയ്ക്ക് താൽപ്പര്യമുണ്ട്. വരുന്ന സിനഡിലൂടെ എനിക്കും സഹോദര ബിഷപ്പുമാർക്കും നിങ്ങളുടെ സന്തോഷത്തിനായി കൂടുതൽ നിങ്ങളോടൊത്ത് പ്രവർത്തിക്കുവാൻ ആഗ്രഹമുണ്ട്. ഇതാ ഞാൻ എന്ന് ദൈവത്തിന്റെ വിളിയോട് സന്തോഷത്തോടെയും ഉദാരമായും പ്രതികരിക്കുവാൻ മറിയം നിങ്ങളുടെ കരം ഗ്രഹിച്ച് നിങ്ങളെ സഹായിക്കട്ടെ എന്ന് പാപ്പ ആശംസിച്ചു.   Read More of this news...

34Ͻ-൦ ലോകയുവജനദിനാചരണം 2019 ജനുവരി 22 മുതല്‍ 27 വരെ

Source: Vatican Radioആഗോളസഭാതലത്തില്‍ 34Ͻ-൦ ലോകയുവജനദിനാചരണം 2019 ജനുവരി 22 മുതല്‍ 27 വരെ മദ്ധ്യഅമേരിക്കന്‍ നാടായ പനമായില്‍ ന‌ടക്കും.ഈ യുവജനദിനാചരണത്തിന്‍റെ വേദി പനമാ പോളണ്ടിലെ ക്രക്കോവില്‍ 2016 ല്‍ നടന്ന ലോകയുവജനദിനസംഗമത്തിന്‍റെ സമാപനദിനത്തില്‍, ജൂലൈ 31 ന്  പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും തിയതി പരസ്യപ്പെടുത്തപ്പെട്ടത് വെള്ളിയാഴ്ചയാണ് (20/01/17).പനമാ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹൊസേ ദമീംഗൊ ഉയ്വാ മെന്തിയെത്താ (JOSE DOMINGO ULLO MENDIETA) ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ഇത് അറിയിച്ചത്.പനമായില്‍ മെച്ചപ്പെട്ട കാലാവസ്ഥ അനുഭവപ്പെട്ടുന്ന ഒരു സമയമായതിനാലാണ് ജനുവരി മാസം ഇതിനായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.സാധാരണഗതിയില്‍ ആഗോളസഭാതലത്തിലുള്ള ലോകയുവജനദിനാചരണം ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ്.പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താല്‍ ഗര്‍ഭംധിച്ച് ദൈവപുത്രനെ പ്രസവിക്കും എന്ന മംഗളവാര്‍ത്ത ദൈവദൂതന്‍ അറിയിക്കുന്ന വേളയില്‍ നസ്രത്തിലെ കന്യകയായ മറിയം ദൈവഹിതം സ്വികരിച്ചുകൊണ്ട് നല്കുന്ന പ്രത്യുത്തരമാണ്, അതായത്, " ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ", ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തേതായ ഈ വാക്യമാണ് 34Ͻ-൦ ലോകയുവജനദിനാചരണത്തിന്‍റെ വിചിന്തന പ്രമേയം.  ലോകയുവജനദിനാചരണം കത്തോലിക്കാസഭയ്ക്കും അഖിലലോകത്തിനും നവീകരണത്തിനുള്ള ഉത്തേജനമായി ഭവിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാനും പ്രയത്നിക്കാനും ആര്‍ച്ചുബിഷപ്പ് ഹൊസേ മെന്തിയെത്താ എല്ലാവരെയും ക്ഷണിക്കുന്നു.   Read More of this news...

ലോക രോഗീദിനം ലൂര്‍ദ്ദില്‍ - കര്‍ദ്ദിനാള്‍ പരോളിന്‍ പാപ്പായുടെ പ്രതിനിധി

Source: Vatican Radioഎല്ലാവര്‍ഷവും ലൂര്‍ദ്ദുനാഥയുടെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11-‍Ɔ൦ തിയതിയാണ് ലോക രോഗീദിനം ആചരിക്കപ്പെടുന്നത്. അജപാലന കാരണങ്ങളാല്‍ ചിലയിടങ്ങളില്‍ ആ ദിനത്തോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയിലും ആചരിക്കപ്പെടാറുണ്ട്. പ്രസിദ്ധ രാജ്യാന്തര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ആചരിക്കപ്പെടുന്ന 2017-Ɔമാണ്ടിലെ 25-Ɔമത് ലോക രോഗീദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിനെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പങ്കെടുക്കുന്ന വിവരം ജനുവരി 19-Ɔ൦ തിയതി വ്യാഴാഴ്ചയാണ് വത്തിക്കാന്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്."ശക്തനായവന്‍ എന്നില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു...!  ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതാവഹങ്ങളാണ്" (ലൂക്കാ 1, 49).  ഇതാണ്  25-Ɔമത് ലോകരോഗീ ദിനത്തിലെ പ്രതിപാദ്യവിഷയം.വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ മനസ്സില്‍ 1992-ല്‍ വിരിഞ്ഞ ചിന്തയാണ് ലോക രോഗീദിനം! തുടര്‍ന്ന് 1993-ല്‍ പ്രഥമ ലോക രോഗീദിനം ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ആചരിക്കപ്പെട്ടു. ബര്‍ണഡീറ്റ് സുബിയേരോ എന്ന യുവതിക്ക് കന്യകാനാഥ നല്കിയ ആദ്യ ദര്‍ശനദിനമായ ഫെബ്രുവരി 11-Ɔ൦ തിയതിയാണ് ലോക രോഗീദിനം ഇന്നും അനുവര്‍ഷം ആചരിക്കപ്പെടുന്നത്.1858-Ɔമാണ്ടിലാണ് ഫ്രാന്‍സിലെ പിറനീസ് പര്‍വ്വത താഴ്വാരത്തെ മാസബിയേല മലയില്‍ (ഇന്നത്തെ ലൂര്‍ദ്ദില്‍) കന്യകാനാഥ പ്രത്യക്ഷപ്പെട്ട് 'അമലോത്ഭവ'സത്യം വെളിപ്പെടുത്തിയതും ആത്മീയ സൗഖ്യത്തിനായി സകലരെയും ക്ഷണിച്ചതും.  സമൂഹത്തില‍ രോഗികളെക്കുറിച്ചും അതുപോലെ, ശാരീരികവും മാനസികവുമായ വ്യഥകളും, മറ്റു വിധത്തിലുള്ള ക്ലേശങ്ങളും അനുഭവിക്കുന്നവരെക്കുറിച്ച് സമൂഹം പരിചിന്തിക്കുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുന്ന ദിവസമാണിത്. രോഗകിളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍   Read More of this news...

സഭകളുടെ ഐക്യം ക്രിസ്തുവിലുള്ള മാനസാന്തരമാണെന്ന് പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radioക്രൈസ്തവൈക്യവാരത്തോട് അനുബന്ധിച്ച് വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡില്‍നിന്നും എത്തിയ എക്യുമേനിക്കല്‍ സഖ്യത്തെ ജനുവരി 19-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.ക്രിസ്തുവിനോട് അടുക്കുമ്പോഴാണ് അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ ഒന്നിക്കുന്നത്. അകന്നിരിക്കുന്നവര്‍ക്ക് മാനസാന്തരത്തിലൂടെ അനുരഞ്ജനത്തിന്‍റെ അനുഭവം നല്ക്കാന്‍ പരിശുദ്ധാരൂപി സഹായിക്കട്ടെയെന്ന് ഈ സഭൈക്യവാരത്തില്‍ പ്രാര്‍ത്ഥിക്കാം. ഇങ്ങനെയാണ് ഫിന്‍ലന്‍ഡില്‍നിന്നും എത്തിയ ലൂതറന്‍, കത്തോലിക്കാ, ഓര്‍ത്തഡോക്സ് കൂട്ടായ്മയ്ക്കുള്ള പ്രഭാഷണം പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചത്.ഫിന്‍ലന്‍ഡിന്‍റെ അയല്‍രാജ്യമായ സ്വീഡനില്‍ 2016 ഒക്ടോബര്‍ 31-ന് നടന്ന ലൂതറന്‍-കത്തോലിക്കാ സംഗമം സഭൈക്യ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു.  നമ്മെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളെക്കാള്‍ ഒന്നിപ്പിക്കുകയും, പരസ്പരം ആദരിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ഐക്യപ്പെടാനും രമ്യതപ്പെടാനും സാധിച്ചത് സ്വീഡനില്‍ നടന്ന സഭകളുടെ സംയുക്ത സംഗമത്തിന്‍റെ വിജയമായിരുന്നു. 500 വര്‍ഷങ്ങള്‍ക്കുമുന്‍പ് മാര്‍ട്ടിന്‍ ലൂതര്‍ സഭയെ ഭിന്നിപ്പിക്കാനല്ല ശ്രമിച്ചത് നവീകരിക്കാനാണ്. ഇനിയും മുന്നോട്ടുള്ള സഭൈക്യ പ്രയാണത്തില്‍ ധൈര്യത്തോടെ മുന്നേറാന്‍ പ്രത്യാശപകരുന്ന സംഭവമാണ് സ്വീഡനിലെ ലുന്‍ഡില്‍ നടന്ന ലൂതറന്‍-കത്തോലിക്കാ സഭൈക്യസംഗമം. പാപ്പാ പ്രസ്താവിച്ചു.വിശ്വാസം ഒരുമയോടും യഥാര്‍ത്ഥമായും ജീവിക്കാന്‍, സമൂഹത്തില്‍ സുവിശേഷാരൂപി പുനരാവിഷ്ക്കരിക്കാന്‍... അങ്ങനെ ഇനിയും നവോന്മേഷത്തോടെ ക്രിസ്തുവിന് സാക്ഷ്യമേകാനുമുള്ള പരിശ്രമിത്തിന്‍റെ തുടക്കമാണ് കത്തോലിക്ക-ലൂത   Read More of this news...

ഫാ. ​ജോ​ർ​ജ് മേ​മ​ന (86) നി​ര്യാ​ത​നാ​യി

മാനന്തവാടി: കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ മലബാറിൽ ആത്മീയ നവോത്ഥാനത്തിന് ഊടും പാവും മെനഞ്ഞ ഫാ. ജോർജ് മേമന ഓർമ്മയായി മാനന്തവാടി സെന്റ് ജോസഫ് ഹോസ്പ്പിറ്റലിലായിരുന്നു അന്ത്യം. 1931-ൽ കല്ലൂർക്കാട് ജനിച്ച ഫാ. ജോർജ് 1957-ൽ കോതമംഗലം രൂപതയിൽ വൈദികസേവനം ആരംഭിച്ചെങ്കിലും 1979-ൽ വയനാടിനെ തന്റെ കർമ്മഭൂമിയായി സ്വീകരിച്ച് കയ്യൂന്നി ഇടവകയിൽ ഹ്രസ്വകാലം വികാരിയായി സേവനം അനുഷ്ഠിച്ചശേഷം, ദ്വാരകയിലേക്ക് വന്ന മേമനയച്ചൻ കരിസ്മാറ്റിക് നവീകരണ മേഖലയിൽ അന്ത്യം വരെ പ്രവർത്തിച്ചു. ദീർഘവീക്ഷണത്തോടെയും സമർപ്പിത മനോഭാവത്തോടെയുമുളള മൂന്നു ദശാംബ്ദക്കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജാതിമതഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുളള അനേകർക്ക് ഉണർവേകി. കരുണാർദ്രമായ സ്‌നേഹവും സാന്ത്വനവും നല്കി സൗമ്യവും ഹൃദ്യവുമായ ഇടപെടലുകളിലൂടെ അനേകം ജീവിതങ്ങൾക്ക് പ്രത്യാശയും പ്രകാശവുമാകാൻ മേമനയച്ചന് കഴിഞ്ഞു.Source: Deepikaക​ൽ​പ്പ​റ്റ: ഫാ. ​ജോ​ർ​ജ് മേ​മ​ന (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെള്ളിയാഴ്ച രാ​വി​ലെ 9.30ന് ​ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ. 1931 ജൂ​ണ്‍ ഒ​ന്പ​തി​ന് കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ക​ല്ലൂ​ർ​ക്കാ​ട് ഇ​ട​വ​ക മേ​മ​ന ജോ​ണി​ന്‍റെ​യും മ​ർ​ത്താ​യു​ടേ​യും ഏ​ഴു​മ​ക്ക​ളി​ൽ മൂ​ന്നാ​മ​നാ​യാ​ണ് ഫാ. ​ജോ​ർ​ജ് മേ​മ​ന ജ​നി​ച്ച​ത്. 1948ൽ ​കോ​ത​മം​ഗ​ലം മൈ​ന​ർ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. 1957 മാ​ർ​ച്ച് 14ന് ​കോ​ത​മം​ഗ​ലം ബി​ഷ​പ് ആ​യി​രു​ന്ന മാ​ർ മാ​ത്യു പോ​ത്ത​നാ​മൂ​ഴി​യി​ൽ നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. വാ​ഴ​ക്കു​ളം, ആ​ര​ക്കു​ഴ, കോ​ത​മം​ഗ​ലം പ​ള്ളി​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും കോ​ത​മം​ഗ​ലം മൈ​ന​ർ സെ​മി​നാ​രി​യി​ൽ വൈ​സ് റെ​ക്ട​റാ​യും ഉൗ​ന്നു​ങ്ക​ൽ, മീ​ങ്കു​ന്നം, പ!   Read More of this news...

2
...