News & Events
ഏകീകൃത സിവിൽ കോഡ് സ്വാഗതാർഹം:സീറോ മലബാർ സഭ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1611.jpg)
കൊച്ചി: മതങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാതന്ത്ര്യങ്ങളെ ഹനിക്കാത്ത തരത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിൽ വരുത്തുന്നത് സ്വാഗതാർഹമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും പാരമ്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും നിലനിർത്തിക്കൊണ്ടു തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനാണു സർക്കാർ ശ്രദ്ധിക്കേണ്ടത്. ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും കർദിനാൾ വ്യക്തമാക്കി.Source: Sunday Shalom
Read More of this news...
ആരാധനാലയങ്ങൾ, സെമിത്തേരി നിർമാണത്തിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കാകണം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1610.jpg)
കൊച്ചി: ആരാധനാലയങ്ങൾ, സെമിത്തേരി, കബർസ്ഥാനുകൾ എന്നിവയുടെ നിർമാണത്തിന് ജില്ലാ കലക്ടറുടെ അനുമതി ആവശ്യമെന്ന നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കാകണം. ക്രൈസ്തവ മതപഠനകേന്ദ്രങ്ങൾ, സൺഡേ സ്‌കൂളുകൾ എന്നിവയ്ക്ക് ഗ്രാൻഡും മതാധ്യാപകർക്ക് ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടു.തെലുങ്കാന മാതൃകയിൽ കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ രൂപീകരിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൊടുത്തിട്ടുള്ള ആനുകൂല്യങ്ങൾക്കൊപ്പം ജനസംഖ്യാനുപാതികമായി ക്രൈസ്തവ പിന്നോക്കക്കാർക്കും സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും കമ്മീഷൻ സമർപ്പിച്ച ശിപാർശയിൽ പറയുന്നു. ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങൾ ചേർന്ന തങ്ങളുടെ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പാണ് വിവിധ വിഷയങ്ങളിലുള്ള ശിപാർശകൾ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ സാമ്പത്തിക, സാമൂഹ്യ പിന്നോക്കക്കാർക്ക് പ്രത്യേകമായ പരിഗണനയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനും ക്രിസ്ത്യൻ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ആവശ്യമാണെന്ന് ന്യൂനപക്ഷ കമ്മീഷൻ വിലയിരുത്തി.65 വയസ് പൂർത്തിയായ വൈദികർക്കും സന്യസ്തർക്കും വെൽഫെയർ ഫണ്ടും പെൻഷൻ പദ്ധതികളും ആവശ്യമാണ്. കന്യാസ്ത്രീമഠങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണം, വിദേശ ജോലിക്ക് സഹായകമാകുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിറിയക്, ലാറ്റിൻ, ഫ്രഞ്ച് ഭാഷകൾ പഠിപ്പിക്കുക, വിശുദ്ധ നാടുകൾ സന്ദർശിക്കുന്നവർക്ക് സർക്കാർ സാമ്പത്ത!
Read More of this news...
ക്രിസ്തുവിന്റെ കണ്ണിലൂടെ കാണുക: ബിഷപ് മാർ പോളി കണ്ണൂക്കാടൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1609.jpg)
കൊച്ചി: ക്രിസ്തുവിന്റെ കണ്ണുകളിലൂടെ ആനുകാലിക മാനുഷിക പ്രശ്‌നങ്ങളെ നോക്കിക്കാണുകയും അവയോട് പ്രതികരിക്കുകയുമാണ് ദൈവശാസ്ത്രജ്ഞരുടെ പ്രവാചക ധർമമെന്ന് ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ. കേരള തിയോളജിക്കൽ അസ്സോസിയേഷന്റെ ആദ്യത്തെ ജനറൽ ബോഡി യോഗം ജൂൺ 30-ാം തീയതി പിഒസിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്വാനിക്കുന്നവരുടെ വിയർപ്പുമണം സുഗന്ധധൂപത്തോടു കലരുമ്പോഴും ദരിദ്രരുടെ കണ്ണീര് കാസായിലെ വീഞ്ഞിൽ വീഴുമ്പോഴുമാണ് ദൈവശാസ്ത്രം മനുഷ്യബന്ധിയാകുന്നതെന്ന് ഡോ. ജേക്കബ് പറപ്പള്ളി തന്റെ പ്രബന്ധത്തിൽ സൂചിപ്പിച്ചു. സമൂഹത്തിലെ ചെറിയ മനുഷ്യരുടെ വേദനകൾ ദൈവശാസ്ത്രത്തിന്റെ വിഷയങ്ങളാകണമെന്ന് ഡോ. ജയിംസ് കുലാസ് അഭിപ്രായപ്പെട്ടു. സ്ത്രീകൾ തങ്ങളുടെ കണ്ണുകളിലൂടെ വിശുദ്ധഗ്രന്ഥം വായിക്കുകയും സ്‌ത്രൈണ ഹൃദയം കൊണ്ട് അതിനോട് പ്രതികരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഡോ. ഭവ്യ ഊന്നി പറഞ്ഞു.തുടർന്ന് ഡോ. വിൻസെന്റ് കുണ്ടുകുളത്തിനെ പ്രസിഡന്റായും ഡോ. ആർദ്രയെ വൈസ് പ്രസിഡന്റായും ഡോ. ജേക്കബ് നാലുപറയിലിനെ സെക്രട്ടറിയായും ഡോ. സൂസി കിണറ്റിങ്കലിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു. ഡോ. ജോൺ പടിപ്പുര, ഡോ. ലോറൻസ് കുലാസ്, ഡോ. മരിയ ആന്റോ, ഡോ. ടോണി നീലങ്കാവിൽ, ഡോ. സിപ്രിയാൻ ഫെർണാണ്ടസ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.കേരള കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞരുടെ പൊതുസംഘമായിട്ടാണ് ഇതിനെ വിഭാവന ചെയ്തിരിക്കുന്നത്. അക്കാദമിക് ചർച്ചകൾക്കപ്പുറം ദൈവശാസ്ത്രത്തിന്റെ പ്രായോഗിക തലങ്ങൾ ദൈവശാസ്ത്രജ്ഞർ അന്വേഷിക്കേണ്ടതിന്റെ ആവശ്യകത ബിഷപ്പ് അബ്രാഹം മാർ യൂലിയോസ് തന്റെ സമാപന പ്രസംഗത്തിൽ ഊന്നി പറഞ്ഞു.Source: Sunday Shalom
Read More of this news...
കയ്യേറിയ പ്രദേശങ്ങൾ മോചിപ്പിക്കാനായി പാത്രിയാർക്കീസുമാരുടെ അഭ്യർത്ഥന
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1608.jpg)
ഇറാക്ക്: ഐഎസിന്റെ കീഴിലുള്ള, ക്രൈസ്തവർ ജീവിച്ചിരുന്ന പ്രദേശങ്ങൾ മോചിപ്പിക്കാൻ സിറിയക്ക് കത്തോലിക്ക പാത്രിയാർക്കീസായ ഇഗ്നേസ് ജോസഫ് യൗനാൻ ത്രിതീയനും അന്ത്യോക്കിയയിലെ സിറിയക്ക് ഓർത്തഡോക്‌സ് സഭാ പാത്രിയാർക്കീസായ ഇഗ്നേഷ്യസ് അപ്രേം ദ്വിതീയനും സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. ഐഎസ് ആക്രമണത്തെ തുടർന്ന് ക്രൈസ്തവ പലായനം ആരംഭിച്ചതിന്റെ രണ്ടാം വാർഷികത്തിൽ പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയിൽ വംശീയവും മതപരവുമായ വംശഹത്യയെ സിറിയക്ക് പാത്രിയാർക്കീസുമാർ അപലപിച്ചു.നിർബന്ധിത പലായനത്തിന്റെ മുറിവിൽ നിന്ന് ഇപ്പോഴും രക്തം പ്രവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പാത്രിയാർക്കീസുമാർ വ്യക്തമാക്കി. മൊസൂളിലെയും നിനവെ സമതലത്തിലെയും ഞങ്ങളുടെ പൂർവികരുടെ ദേശത്തുനിന്ന് സിറിയക്ക് ജനത പറിച്ചെടുക്കപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. 2014 ജൂൺ 10ന് മൊസൂൾ ഉപേക്ഷിച്ച് ഓടുവാൻ ഞങ്ങളുടെ ജനങ്ങൾ നിർബന്ധിതരായി. അതേ വർഷം ഓഗസ്റ്റ് ഏഴിന് നിനവെ സമതലത്തിലെ മറ്റ് നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും അവർക്ക് പലായനം ചെയ്യേണ്ടതായി വന്നു.രണ്ട് വർഷങ്ങൾക്ക് ശേഷവും അന്താരാഷ്ട്ര തലത്തിൽ തീരുമാനമെടുക്കേണ്ട രാജ്യങ്ങൾ ഇവിടുത്തെ സംസ്‌കാരം രൂപപ്പെടുത്തിയ സമൂഹങ്ങളുടെ വംശീയ കൂട്ടക്കുരുതിയ്‌ക്കെതിരെ നിശബ്ദത പുലർത്തുകയാണെന്ന് പാത്രിയാർക്കീസുമാർ കുറ്റപ്പെടുത്തി. ഈ ജനത്തിന്റെ ആത്മീയ പിതാക്കൻമാരെന്ന നിലയിൽ ഇറാക്കിലെ കുർദിസ്താൻ പ്രദേശത്ത് ഇപ്പോൾ ജീവിക്കുന്ന ഈ ജനത്തെ ഒരോ തവണ സന്ദർശിക്കുമ്പോഴും ഹൃദയം പിളർക്കുന്ന വേദന അനുഭവിക്കുകയും ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്യുന്നു. അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങളായ ഭവനം, ജോലി, ആരോഗ്യപരിരക്ഷ, കുട്
Read More of this news...
അല്മായ മുന്നേറ്റം സുവിശേഷവൽക്കരണത്തിനുള്ള സ്വർഗത്തിന്റെ ഉത്തരം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1607.jpg)
വത്തിക്കാൻ സിറ്റി: സഭാത്മക ജീവിതത്തിലെ ഐച്ഛിക ഘടകമായി അൽമായ മുന്നേറ്റങ്ങളെ കാണാനാകില്ലെന്നും സഭയുടെ ജീവനും മിഷനും നൽകപ്പെട്ടിട്ടുള്ള അനിവാര്യ സമ്മാനങ്ങളായി അവയെ മനസിലാക്കേണ്ടതുണ്ടെന്നും എല്ലാ ബിഷപ്പുമാർക്കുമായി അയച്ച കത്തിൽ വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘം വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിശ്വാസ തിരുസംഘം പുറപ്പെടുവിക്കുന്ന ആദ്യ പ്രധാന ലിഖിതമാണ് 'സഭ പുനരുജ്ജീവിപ്പിക്കുന്നു' എന്ന തലക്കെട്ടോടുകൂടിയ കത്ത്.ദൈവജനത്തിന്റെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും അൽമായ മുന്നേറ്റങ്ങളുടെ വിവിധങ്ങളായ കാരിസങ്ങൾ വഹിക്കുന്ന പങ്ക് അംഗീകരിക്കപ്പെടേണ്ടതുണ്ടെന്ന് കത്തിൽ പറയുന്നു. ഇത് നവസുവിശേഷവൽക്കരണത്തിൽ അടിസ്ഥാനമായി നടക്കേണ്ട പ്രവൃത്തിയാണ്. സുവിശേഷം നിർബന്ധപൂർവം അറിയിക്കുന്നതിനായി പരിശുദ്ധാത്മാവ് നൽകിയ സ്വർഗത്തിന്റെ ഉത്തരമാണിത്തരം മുന്നേറ്റങ്ങൾ. സഭയുടെ കൂട്ടായ്മയിലും മിഷനിലുമുള്ള പുതിയ ഗ്രൂപ്പുകളുടെ ഫലദായകവും ചിട്ടയായതുമായ പങ്കാളിത്തം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമാണം പുറപ്പെടുവിക്കുന്നതെന്ന് കത്തിൽ തന്നെ വ്യക്തമാക്കി.സഭയിലെ അൽമായ മുന്നേറ്റങ്ങളും വിശ്വാസികളുടെ കൂട്ടായ്മകളും പുതിയ സമൂഹങ്ങളും 'സമാകലിക യാഥാർത്ഥ്യ'ങ്ങളാണെന്ന് കത്തിൽ പറയുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഫലമായുണ്ടായ മിഷനറി തീക്ഷണതയുള്ള ശക്തമായ അൽമായ നേതൃത്വമാണ് കൂട്ടായ്മകൾക്ക് രൂപം നൽകിയത്. സാമൂഹ്യമോ മതപരമോ ആയ ഏതെങ്കിലും പ്രത്യേക ലക്ഷ്യം സാധിക്കുന്നതിനായി രൂപീകൃതമായ സ്വതന്ത്ര കൂട്ടായ്മയായി മാത്രം അൽമായ കൂട്ടായ്മകളെ കാണരുത്. മറിച്ച് സഭയിലെ ശക്തവും ചലനാŐ
Read More of this news...
അര്‍മേനിയ സന്ദര്‍ശനം ക്രൈസ്തവൈക്യപരം : അയല്‍രാജ്യങ്ങളും സന്ദര്‍ശിക്കും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1606.jpg)
ജൂണ്‍ 30-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ രാവിലെ നടന്ന ജൂബിലിയുടെ പ്രത്യേക പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് ജൂണ്‍ 24-മുതല്‍ 26-വരെ തിയതികളില്‍ നടത്തിയ അര്‍മേനിയ അപ്പസ്തോലിക യാത്രയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ വിശദീകരിച്ചത്. ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തെക്കുറിച്ചും സന്ദര്‍ശന ലക്ഷ്യത്തെക്കുറിച്ചും പാപ്പാ വിശദീകരിച്ചു.നാലാം നൂറ്റാണ്ടില്‍ ക്രിസ്തുമതം ദേശീയമതമായി അംഗീകരിച്ച അര്‍മേനിയ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്‍റെ മണ്ണാണ്. അവര്‍ റോമിനോട് ആശയപരമായി അകന്നിരിക്കുകയാണെങ്കിലും, സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ദൂതനായും സഹോദരനായും തന്നെ മൂന്നു ദിവസം അര്‍മനിയന്‍ അപ്പോസ്തോലിക സഭ സ്വീകരിച്ച്, ആതിഥ്യം നല്കിയെന്ന് പാപ്പാ വ്യക്തമാക്കി.അവിടെയ്ക്കു തന്നെ സ്വീകരിച്ച് ആതിഥ്യം നല്കിയ അര്‍മേനിയന്‍ കാതോലിക്കോസ് കരേക്കിന്‍ ദ്വിതിയനും, അവിടത്തെ വിശ്വാസസമൂഹത്തിനും പാപ്പാ ഹൃദ്യമായി നന്ദിയര്‍പ്പിച്ചു. ഇനി മൂന്നു മാസത്തിനുള്ളില്‍, സെപ്റ്റംബര്‍ 30-മുതല്‍ ഒക്ടോബര്‍ 2-വരെ ദിനങ്ങളില്‍ ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ പശ്ചിമേഷന്‍-കൊകേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു. സമൂഹ്യാരാഷ്ട്രീയ തലത്തിലും ക്രൈസ്തവ സാന്നിദ്ധ്യത്തിലും സമാനതകളുള്ള രാജ്യങ്ങളാണവ. പാപ്പാ വ്യക്തമാക്കി. സംവാദത്തിന്‍റെ പാതയില്‍ പുരാതന ക്രൈസ്തവ സമൂഹങ്ങളും സംസ്ക്കാരങ്ങളുമായി കണ്ണിചേരുവാനും, ജനങ്ങളില്‍ കൂട്ടായ്മയുടെ പ്രത്യാശ വളര്‍ത്തി, സമാധാനത്തിന്‍റെ പാത തെളിയിക്കുവാനുമാണ് തുര്‍ക്കിയുടെയും അര്‍മേനിയയുടെയും അയല്‍രാജ്യങ്ങള്‍കൂടി സന്ദര്‍ശി
Read More of this news...
യൂറോപ്പിനെ ഭിന്നിപ്പിക്കുന്ന അദൃശ്യമതിലുകള്‍ ഉയരുന്നു-പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1605.jpg)
യൂറോപ്പിന്‍റെ അമേയമായ ക്രൈസ്തവനിര്‍ഭര പൈതൃകം കൗതുകാഗാരത്തില്‍ പ്രതിഷ്ഠിക്കാനു ള്ളതോ, അതോ, സംസ്ക്കാരങ്ങള്‍ക്ക് പ്രചോദനമേകാനും സ്വന്തം മൂല്യങ്ങള്‍ നരകുലത്തിനാകമാനം പ്രദാനം ചെയ്യാനും ഇനിയും പ്രാപ്തിയുള്ളതോ എന്നു ചിന്തിക്കാനും സ്വയം ചോദിക്കാനും ആ ഭൂഖണ്ഡം വിളിക്കപ്പെട്ടിരിക്കുന്നുവെന്നു മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ശനിയാഴ്ച (02/07/16) യൂറോപ്പിനുവേണ്ടി ഒറ്റക്കെട്ടായി എന്ന ,1999 ല്‍ രൂപംകൊണ്ട, പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട യോഗത്തിനു നല്കിയ വീഢിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്. കത്തോലിക്കസഭയുള്‍പ്പടെയുള്ള വിവിധ സഭകളിലും സമൂഹങ്ങളിലുംപെട്ട പ്രസ്ഥാനങ്ങളും സംഘടനകളും , സമാഗമം-അനുരഞ്ജനം-ഭാവി എന്ന ശീര്‍ഷകത്തില്‍ നടന്ന ഈ സമ്മേളനത്തില്‍ സംബന്ധിച്ചു. നമ്മുടെ ഈ കാലഘട്ടത്തിന്‍റെതായ പ്രശ്നങ്ങളെ യുറോപ്പിന്‍റെ യഥാര്‍ത്ഥ ചൈതന്യത്തോടുകൂടി നേരിടാന്‍ കൈകോര്‍ക്കേണ്ടത് ആവശ്യമാണെന്നും ഇന്ന് യുറോപ്പു-ഭൂഖണ്ഡത്തെ വിഭജിക്കുന്നതിന് ലക്ഷ്യമിടുന്ന ദൃശ്യമായ ചില മതിലുകള്‍ക്കു പുറമെ അദൃശ്യമതിലുകളും ശക്തിപ്രാപിച്ചു വരുന്നുണ്ടെന്നും വ്യക്തികളുടെ ഹൃദയങ്ങളിലാണ് ഈ മതിലുകള്‍ ഉയരുന്നതെന്നും പാപ്പാ പറഞ്ഞു. ഭീതി, അക്രമാസക്തി, ഭിന്ന മത വര്‍ഗ്ഗങ്ങളില്‍പ്പെട്ട വ്യക്തികള്‍ തമ്മില്‍ പരസ്പര ധാരണയില്ലായ്മ, സാമ്പത്തിക രാഷ്ട്രീയ സ്വാര്‍ത്ഥത, മനുഷ്യ ജീവനോടും മാനവ ഔന്നത്യത്തോടും അനാദരവ് എന്നിവയാല്‍ നിര്‍മ്മിതങ്ങളാണ് ഈ മതിലുകള്‍ എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. കാലഘട്ടത്തിന്‍റെതായ പ്രശ്നങ്ങള്‍ നാം തിരിച്ചറിഞ്ഞാല്‍ നമുക്ക് മാറ്റത്തിനായി ശബ്ദമുയര്‍ത്തുന്ന
Read More of this news...
കുടുംബത്തിലെ ആനന്ദാനുഭവം സ്ഥായിയാണ് - പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1604.jpg)
കുടുംബത്തിലെ ആനന്ദാനുഭവം സുദൃഢവും സ്ഥായിയുമാണെന്ന് മാര്‍പ്പാപ്പാ. വിവിധഭാഷകളിലായി കോടിക്കണക്കിനുവരുന്ന തന്‍റെ ട്വിറ്റര്‍ സുഹൃത്തുക്കള്‍ക്കായി ശനിയാഴ്ച (02/07/16) പങ്കുവച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്. കുടുബത്തില്‍ അനുഭവപ്പെടുന്ന യഥാര്‍ത്ഥ ആനന്ദം ആകസ്മികമവും നൈമിഷികവുമായതല്ല പ്രത്യുത സുദൃഢവും സ്ഥായിയുമാണ് എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിട്ടത്.Source: Vatican Radio
Read More of this news...
റോമിന്‍റെ പ്രഥമ നഗരാധിപ പാപ്പായെ സന്ദര്‍ശിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1603.jpg)
റോമിന്‍റെ പ്രഥമ നഗരാധിപ വിര്‍ജീനിയ റാജിയെ പാപ്പാ വെള്ളിയാഴ്ച (01/07/16) രാവിലെ വത്തിക്കാനില്‍ സ്വീകരിച്ചു. നിത്യനഗരമായ റോമിന്‍റെ 3000 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരു വനിത നഗരത്തിന്‍റെ അധികാരമേന്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ (2016) 22 നാണ് റോമിന്‍റെ പ്രഥമ വനിതാമേയര്‍ ആയി വിര്‍ജീനിയ റാജി അധികാരമമേറ്റത്. ഫ്രാന്‍സീസ് പാപ്പായും ശ്രീമതി വിര്‍ജീനിയ റാജിയും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച 20 മിനിറ്റോളം ദീര്‍ഘിച്ചു. റോമാപുരിയുടെ പ്രാന്തപ്രദേശങ്ങളില്‍ കൂടുതല്‍ ദുരിതങ്ങളുള്ളിടങ്ങളിലെ ജനങ്ങളുടെ അഭ്യര്‍ത്ഥനകളും സാക്ഷ്യങ്ങളും സന്ദേശങ്ങളുമടങ്ങിയ, വിസ്മൃത റോമിന്‍റെ സ്വനം (LA VOCE DELLA ROMA) എന്ന ശീര്‍ഷകത്തിലുള്ള ഒരു വീഡിയൊ ആയിരുന്നു റോം നഗരാധിപ പാപ്പായ്ക്ക് സമ്മാനിച്ചത്. മകനും മാതാപിതാക്കളുമടങ്ങിയ കുടുംബാംഗങ്ങളോടും നഗരസഭയിലെ ഏതാനും ഉദ്യോഗസ്ഥരോടും ഒപ്പമാണ് ശ്രീമതി വിര്‍ജീനിയ റാജി പാപ്പായെ സന്ദര്‍ശിക്കാന്‍ വത്തിക്കാനില്‍ എത്തിയത്. വികാരസാന്ദ്രമായിരുന്നു ഈ കൂടിക്കാഴ്ചയെന്നും സമസൃഷ്ടിസ്നേഹഭരിതനായ ഒരു വ്യക്തിയെയാണ് താന്‍ പാപ്പായില്‍ ദര്‍ശിച്ചതെന്നും അദ്ദേഹം തന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും ഈ കൂടിക്കാഴ്ചാനന്തരം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ ശ്രീമതി വിര്‍ജീനിയ റാജി പ്രതികരിച്ചു.Source: Vatican Radio
Read More of this news...
വിശുദ്ധയായ വീട്ടമ്മ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1602.jpg)
ഇറ്റലി: എൺപതോളം അത്ഭുതങ്ങൾ നടന്ന വാഴ്ത്തപ്പെട്ട മദർ അഡോണിയായുടെ നാമകരണനടപടികൾ അതിവേഗം തുടരുന്നു."സന്തോഷമുള്ള ഒരു വ്യക്തി ജീവിച്ചിരുന്നുവെങ്കിൽ അത് ഞാനാണ്." ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല ഭർത്താവിനെയും ആറു മക്കളുടെയും വിയോഗത്തിന് സാക്ഷ്യം വഹിച്ച ഈ അഡോണിയായിരുന്നു. വാഴ്ത്തപ്പെട്ടവരുടെ നിരയിലുളള മദർ അഡോണിയ സ്ത്രീകൾക്ക് മാർഗ്ഗദർശി എന്ന നിലയിലാണ് സഭ അംഗീകരിക്കുന്നത്.ഇറ്റലിയിലെ ഫിവിസിയാനോ നഗരത്തിലാണ് അന്ന മരിയ അഡോണി ഭൂജാതയായത്. അവൾക്ക് 15 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. സന്യാസിനിയായി ജീവിക്കണമെന്ന് അവൾ ആഗ്രഹിച്ചു. അമ്മ സമ്മതിച്ചില്ല. അമ്മയുടെ ആഗ്രഹപ്രകാരം 1826 ൽ ആന്റോണി യോ ഡൊമിനിക്കോയെ വിവാഹം ചെയ്തു. അവൾ ഭർത്താവിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. വിവാഹത്തിനുശേഷം മൂന്നുമാസം കഴിഞ്ഞപ്പോൾ അവൾക്ക് സ്വന്തം മാതാവിനെ നഷ്ടപ്പെട്ടു.നല്ല ഒരു ഭാര്യയായിരുന്നു അവൾ. പരസ്പരം സ്‌നേഹിക്കുക വളരെ നല്ലകാര്യമാണ്. ഭർത്താക്കന്മാരുടെ ആവശ്യങ്ങളിൽ ശ്രദ്ധയുള്ളവരായിരുന്നാൽ എല്ലാ ഭർത്താക്കന്മാരും നല്ലവരായിരിക്കുമെന്ന് അവൾ ഒരിക്കൽ പറഞ്ഞിരുന്നു. അവർക്ക് ആറു മക്കളെ ദൈവം നൽകി. മക്കളെ സ്വർഗ്ഗരാജ്യത്തിന് യോഗ്യരാക്കുവാൻ തികഞ്ഞ പ്രാർത്ഥനാരൂപിയിലാണ് വളർത്തിയെടുത്തത്. ആറുമക്കളിൽ രണ്ടുപേരെ ദൈവം നേരത്തെ വിളിച്ചു. അവൾക്ക് 39 വയസ്സായപ്പോൾ ഭർത്താവിന് രോഗം കൂടുതലായി. നാലുമാസത്തെ കിടക്കയിലെ വാസത്തിനുശേഷം ഭർത്താവിനെ ദൈവം തിരികെ വിളിച്ചു.വിധവയായ ശേഷം മക്കളെ പരിചരിച്ചുകൊണ്ട് ദൈവത്തിനു സമർപ്പിതയായി ജീവിക്കുവാൻ അവൾ ആഗ്രഹിച്ചു. ഉപവിയിലും തടവറയിലുള്ളവരെ സന്ദർശിച്ചും അവൾ കാലം കഴിച്ചു. വൈകാതെ നാലുമക്കളിൽ മുന്നുപേരെയും കർത്താവ് തിരികെ വിളിച്ചു. അവസാനത്തെ കുട്ടി ബെനഡിക്‌ടൈൻ മൊണാസ്ട&
Read More of this news...
കേരള നവോത്ഥാനവും ക്രൈസ്തവ സംഭാവനകളും:- ഫാ. മാർട്ടിൻ ശങ്കൂരിക്കൽ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1601.jpg)
"ക്രൈസ്തവർ ചില പ്രദേശങ്ങളിൽ മാത്രം തിങ്ങിപ്പാർത്ത് സംഘബലം കാണിക്കാതെ നാട്ടിലുടനീളം ഇതരമതസ്തരുടെ ഇടയിൽ സാഹോദര്യപൂർവ്വം വർത്തിക്കണമെന്ന്" നൂറ്റാണ്ടുകൾക്കുമുമ്പേ ഉദയംപേരൂർ സൂനഹദോസ് നിർദ്ദേശിച്ചത് ചരിത്രത്തിൽ നമ്മൾ വായിക്കുമ്പോൾ സമഭാവനയുടെ ക്രൈസ്തവ ദർശനം കേരളവികസനമാതൃകയിൽ കണ്ണിചേരുന്നതു നമ്മൾ കാണുന്നു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശം സാധ്യമാക്കിയ വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളികളിൽ വളരെയേറെ ക്രൈസ്തവരുണ്ട്. തിരുവിതാംകൂർ പ്രജാസഭയിൽ വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകി വീറോടെ വാദിച്ചത് ഫാ. ജോസഫ് വെട്ടിക്കാപ്പള്ളി. പോൾ വി. ഡാനിയേൽ, ജോൺ നിധീരി, ഷെവ. ഇലഞ്ഞിക്കൽ തര്യതു തൊമ്മൻ, കെ.സി. മാമ്മൻ മാപ്പിള എന്നിവരാണ്. സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിൽ പോയ ക്രിസ്ത്യാനികളിൽ ജോർജ് ജോസഫ്, ഭജേതരം മാത്തുണ്ണി, കുരുവിള മാത്യു, പൂവ്വത്തും മൂട്ടിൽ സെബാസ്റ്റ്യൻ എന്നിവരുണ്ടായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം പൗരാവകാശമാണെന്ന് സ്ഥാപിച്ച് എം. എം. വർക്കി തയ്യാറാക്കിയ ലേഖനങ്ങൾ ജനമനസാക്ഷിയെ തെല്ലൊന്നുമല്ല ഉണർത്തിയത്.ക്രിസ്ത്യാനിയായതിന്റെ പേരിൽ കേണൽ മോറിസ് ഇ. വാട്‌സനെ ദിവാൻ പദവിയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട ഇവിടത്തെ വർഗീയ മുഖമുള്ള നേതാക്കൾക്കെതിരെ ക്രൈസ്തവർ സംയമനം പാലിച്ചത് മാതൃകാപരമായിരുന്നു. 1937 ലെ തെരെഞ്ഞെടുപ്പു വന്നപ്പോൾ ക്രിസ്ത്യൻ-നായർ കൂട്ടുകെട്ടിലൂടെ മൃഗീയ ഭൂരിപക്ഷം നേടാമെന്ന ആശയവുമായി എൻ.എസ്.എസ്. മുന്നോട്ടുവന്നു. എന്നാൽ ഇതര സമുദായങ്ങൾക്ക് അർഹമായത് നിഷേധിക്കുന്ന മുന്നണി ബന്ധം ശരിയല്ലെന്നുവാദിച്ച് ക്രിസ്ത്യൻ നേതാക്കളായ ഇ. ജെ. ജോണും എ.എ.പോളും ഈ നീക്കത്തെ എതിർത്തു. വർഗ്ഗീയതയ്‌ക്കെതിരായ നിലപാടുസ്വീകരിച്ച് ഇതര സമുദായങ്ങളുടെ അവകാശങ്
Read More of this news...
വിശ്വാസത്തിന്റെ സാക്ഷ്യമായി ജയിലറയിൽ ഏഴാണ്ട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1600.jpg)
ആരോ എന്റെ മുഖത്ത് ആഞ്ഞിടിച്ചു. എന്റെ മൂക്കിന് പരിക്കേറ്റു. രക്തം ഒഴുകുന്നു. എന്റെ കൈകാലുകൾ കുഴഞ്ഞുപോയി. അവർ എന്നെ ഒരു കഴുതയെപ്പോലെ പിടിച്ചുവലിച്ചു. എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല; മൗനമായി സഹിക്കുകയല്ലാതെ. ഞാൻ ജനക്കൂട്ടത്തിലേക്ക് നോക്കി. അവർ എന്റെ ശൂന്യമായിക്കൊണ്ടിരിക്കുന്ന പ്രതികരണത്തിൽ ആനന്ദിക്കുന്നതുപോലെ തോന്നി. അവരുടെ പ്രഹരത്തിന് പിന്നെയും കരുത്ത് കൂടിക്കൂടി വന്നു. എന്റെ ഒരു കൈ ഒടിഞ്ഞതുപോലെ തോന്നി. 'ക്രിസ്ത്യാനിയെ കൊല്ലുക. ജനക്കൂട്ടം ആർത്തുവിളിക്കുന്നുണ്ടായിരുന്നു.പാക്കിസ്ഥാനിൽ ദൈവദൂഷണക്കുറ്റം ആരോപിച്ച് ഏഴ് വർഷമായി തുറങ്കിടലയ്ക്കപ്പെട്ട സാധാരണക്കാരിയായ വീട്ടമ്മയായ അസിയാബിയുടെ ഓർമ്മക്കുറിപ്പിൽ നിന്നാണിത്. ജനക്കൂട്ടം ദൈവദൂഷണക്കൂറ്റം കെട്ടിച്ചമച്ച് മക്കളുടെയും ഭർത്താവിന്റെയും മുന്നിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയ ദിനത്തിലെ ഓർമ്മകൾ കുറിച്ച അസിയാബിയുടെ ആത്മകഥ പാക്കിസ്ഥാൻ ക്രിസ്ത്യാനികൾ മനപ്പാഠമാക്കിയിരിക്കുന്നു.2009 ജൂൺ 14 നായിരുന്നു നാടിനെ നടുക്കിയ സംഭവം. ലോകം അസിയാബിയെ തുറങ്കിലടച്ചതിന്റെ ഏഴാംവാർഷികവും ഇപ്പോൾ ആചരിച്ചുകഴിഞ്ഞു. ലോകമെങ്ങും അവളുടെ വിമോചനം ആഗ്രഹിക്കുന്നുവെങ്കിലും മതമൗലികവാദികൾ അവളുടെ രക്തത്തിനായി ഇപ്പോഴും നിലവിളിക്കുകയാണ്.പാക്കിസ്ഥാനിലെ വിദൂരമായ ഗ്രാമത്തിലെ കൂലിപ്പണിക്കാരിയായിരുന്നു അസിയാബി. സമ്പന്നനായ കൃഷിക്കാരന്റെ കൃഷിയിടത്തിലെ വിളവെടുക്കുന്ന ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു അവൾ. 45 ഡിഗ്രി ചൂടിൽ ദാഹം സഹിക്കാനാവാതെ ആ പറമ്പിലെ കിണറ്റിൽ നിന്നും അവൾ വെള്ളംകോരി, സ്വന്തം ഗ്ലാസ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി വെള്ളം കോരിക്കുടിച്ചു ഇതാണ് അവൾ ചെയ്ത കുറ്റം. പെട്ടെന്നാണ് അവളോടൊപ്പം പണിയെട&
Read More of this news...
പത്രോസ് പൗലോസ് ശ്ലീഹന്മാര്‍: ഹൃദയത്തില്‍ എരിയേണ്ട വിശ്വാസനാളങ്ങള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1599.jpg)
ജീവിതസാക്ഷ്യവും സുവിശേഷ പ്രഘോഷണവുംകൊണ്ട് ശ്രദ്ധേയരായ രണ്ട് മഹാപ്രേഷിതരുടെ തിരുനാളാണ് ജൂണ്‍ 29-ാം തിയതി, ബുധനാഴ്ച ആഗോളസഭ ആചരിച്ചത്. പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ബുധനാഴ്ച രാവിലെ വത്തിക്കാനിലെ മഹാദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ബലിയര്‍പ്പണത്തെ തുടര്‍ന്ന് നടത്തിയ ത്രികാലപ്രാര്‍ത്ഥനയിലെ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ദൈവത്തെ സ്തുതിക്കുന്ന ആഗോളസഭയുടെ നെടുംതൂണുകളായ രണ്ട് ശ്ലീഹന്മാരുടെ തിരുനാളാണ് സാഘോഷമായി നാം അനുഷ്ഠിച്ചത്. മതിപ്പും ഭക്തിയോടുംകൂടെയാണ് സഭാമക്കള്‍ ഇവരെ ഇന്നും വണങ്ങുന്നത്. കാരണം അവര്‍ റോമില്‍ മാത്രമല്ല, വിശ്വസിക്കുന്ന സകലരുടെയും ഹൃദയങ്ങളില്‍ തെളിയുന്ന വിശ്വസത്തിന്‍റെ ഭദ്രദീപങ്ങളാണ്!സുവിശേഷം വിവരിക്കുന്നതുപോലെ, ക്രിസ്തു തന്‍റെ ശിഷ്യന്മാരെ ഈരണ്ടു പേരായി ലോകത്തിന്‍റെ പല ഭാഗങ്ങളിലേയ്ക്കും പറഞ്ഞയച്ചു (മത്തായി 10, 1, ലൂക്ക 10, 1). പത്രോസും പൗലോസും ആദ്യം വിശുദ്ധനാട്ടിലും, അവിടെനിന്ന് റോമിലും എത്തിച്ചേര്‍ന്നു. അവര്‍ വ്യത്യസ്ഥ തരക്കാരായിരുന്നു - പത്രോസ്, ഒരു സാധാരണ മീന്‍പിടുത്തക്കാരന്‍. പൗലോസോ, പ്രബോധനകനും പണ്ഡിതനും! റോമിന്‍റെയും റോമന്‍ സഭയുടെയും ആത്മീയപൈതൃകത്തിന്‍റെ അടിത്തറ ഈ രണ്ടു അപ്പസ്തോലന്മാരാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം.കിഴക്കുനിന്ന് നാടുംവീടും വിട്ടിറങ്ങിയത് അവരുടെ പ്രേഷിത ധീരതയായിരുന്നു. എന്തെല്ലാം പ്രതിബന്ധങ്ങള്‍! തെറ്റിദ്ധാരണകള്‍ കടമ്പകള്‍ യാത്രാക്ലേശങ്ങള്‍!! എല്ലാം കഴിഞ്ഞാണ് അവസാനം അവര്‍ റോമില്‍ എത്തിയത്. റോമിലെ ജനങ്ങള്‍ക്കിടയില്‍ അവര്‍ സുവിശേഷത്തിന്‍റെ പ്രബോധകരും സാക്ഷികളുമായി തീര്‍ന്നു. അവസാനം രക്തസാക്ഷിത്വം വരിച്ച് തങ്ങ
Read More of this news...
വിശക്കുന്നവന്‍റെ മുന്നില്‍ പാട്ടുപാടുന്നതല്ല കാരുണ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1598.jpg)
കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിന്‍റെ ഭാഗമായി വത്തിക്കാനില്‍ ജൂണ്‍ 30-ാം തിയതി വ്യാഴാഴ്ച നടത്തിയ പ്രത്യേക പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഭാഷണം (പരിഭാഷ). മുപ്പതിനായിരത്തിലേറെപ്പേര്‍ സന്നിഹിതരായിരുന്നു : കാരുണ്യപ്രവൃത്തികളെക്കുറിച്ച് ജൂബിലിവത്സരത്തില്‍ നാം ധാരാളം കേള്‍ക്കുന്നുണ്ട്. ഇന്നു നമുക്ക് അതിനെക്കുറിച്ച് ഒരു ആത്മശോധന നടത്താം. കാരുണ്യം സാങ്കല്പികമല്ല, അത് ജീവല്‍ബന്ധിയാണ്. കാരുണ്യത്തെക്കുറിച്ച് ധാരാളം സംസാരിക്കാം, എന്നാല്‍ അതു നാം ജീവിക്കേണ്ടതാണ്. യാക്കോശ്ലീഹായുടെ ലേഖനഭാഗം ഇങ്ങനെ സംഗ്രഹിക്കാം (യാക്കോ. 2, 14-17) : പ്രവൃത്തിയില്ലാത്ത വിശ്വാസവും, കാരുണ്യമില്ലാത്ത പ്രവൃത്തികളും നിര്‍ജ്ജീവമാണ്.കാരുണ്യപ്രവൃത്തിയെന്നു പറയുന്നത് ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളുടെ ആത്മീയവും ഭൗതികവുമായ ക്ലേശങ്ങളില്‍ അവരെ സഹായിക്കാന്‍ ശ്രമിക്കുന്നതാണ്. കാരുണ്യമെന്നാല്‍ അപരന്‍റെ വേദന കാണാനുള്ള കണ്ണും, അതു കേള്‍ക്കുവാനുള്ള കാതും, അവരെ തുണയ്ക്കുവാനുള്ള കരങ്ങളുമാണ്. പാവങ്ങളും പരിത്യക്തരുമായവരുടെ ആവശ്യങ്ങള്‍ അനുദിന ജീവിതത്തില്‍ നിരവധിയാണ്. സഹോദരങ്ങളുടെ യാതനകളും ആവശ്യങ്ങളും മനസ്സിലാക്കി അവരെ തുണയ്ക്കുന്നതാണ് കാരുണ്യം, കാരുണ്യപ്രവൃത്തി. കാരുണ്യം ജീവിതശൈലിയാക്കേണ്ടവരാണ് ക്രൈസ്തവര്‍.ദാരിദ്ര്യത്തിന്‍റെ നാടകീയ രംഗങ്ങള്‍ ജീവിതപരിസരങ്ങളില്‍ നാം ധാരാളം കാണാറുണ്ട്. എന്നാല്‍ അവ നമ്മെ സ്പര്‍ശിക്കുന്നില്ല. ഒന്നും സംഭവിക്കാത്തപ്പോലെ നിസ്സംഗരായി നാം കടന്നുപോകുന്നു. ഈ നിസംഗത ജീവിതത്തെ കാപട്യത്തിലേയ്ക്കും മെല്ലെ ആത്മീയ മാന്ദ്യത്തിലേയ്ക്കും നയിക്കുന്നു. ദൈവം നമ്മോടു കരുണകാണിക്കുന്നു. അതുപോലെ കരുണയ്ക്കായി നമ്മിലേയŔ
Read More of this news...
വികസനവും ജീവിതസന്തോഷവും ഒളിംപിക്സ് ഉന്നംവയ്ക്കണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1597.jpg)
വികസനവും ജീവിതസന്തോഷവും കായികവിനോദത്തിന്‍റെ ലക്ഷ്യമായിരിക്കമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ ജനീവ കേന്ദ്രത്തിലുള്ള വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവാന്‍ യര്‍ക്കോവിചാണ് അഭിപ്രായപ്പെട്ടത്.മെച്ചപ്പെട്ട സാമൂഹികബന്ധവും സാഹോദര്യവും വളര്‍ത്താന്‍ സഹായകമാകുന്ന മാധ്യമമാവണം രാജ്യാന്തര കായികവിനോദങ്ങള്‍, പ്രതേകിച്ച് അതിന് വേദിയൊരുക്കുന്ന മാനിവകതയുടെ കായിക മാമാംങ്കം, ഒളിംപിക് കളികള്‍. കായികോത്സവങ്ങളിലെ മനുഷ്യാവകാശ മൂല്യങ്ങളുടെ സംരക്ഷണം സംബന്ധിച്ച സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായപ്രകടനം നടത്തിയത്.ആഗസ്റ്റ് 5-മുതല്‍ 21-വരെ ബ്രസീലിലെ റിയോ നഗരത്തിലാണ് ഒളിംപിക്സ് കായികമത്സരങ്ങള്‍ നടക്കുന്നത്. 'ഒളിംപിക്സ്' പോലുള്ള മത്സരവേദികള്‍ മനുഷ്യന്‍റെ അവകാശങ്ങള്‍ മാനിക്കുന്ന വേദികൂടിയാവണം. കൂട്ടായ്മയ്ക്കും ഐക്യാദാര്‍ഢ്യത്തിനും മങ്ങലേറ്റിരിക്കുന്ന സമകാലീന ലോകത്ത് സൗഹൃദത്തിന്‍റെയും സമാധാനത്തിന്‍റെയും കരുത്തു പകരാന്‍ കായികോത്സവങ്ങള്‍ക്ക് സാധിക്കണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് പ്രസ്താവിച്ചു.ഒളിംപിക് ആദര്‍ശങ്ങള്‍ക്കും, അടിസ്ഥാന മാനവിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഘടകങ്ങള്‍, അതിക്രമങ്ങള്‍ അധാര്‍മ്മികത എന്നിവ മാറ്റിനിര്‍ത്താനും, കായിക വിനോദത്തിന്‍റെ സാമൂഹികവും, ധാര്‍മ്മികവുമായ മൂല്യങ്ങളും ആരോഗ്യകരമായ മാത്സര്യബുദ്ധിയും നിലനിര്‍ത്തുവാനും വേദകളില്‍ ജാഗ്രതപുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന്, ജൂണ്‍ 28-ാം തിയതി ജനീവ ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് ചൂണ്ടിക്കാട്ടി.'കായികജീവിതവും ധാര്‍മ്മികതയും' എന്ന വിഷയം കേന്ദ്രികരി
Read More of this news...
കൊറിയയും മംഗോളിയയും തമ്മിൽ മിഷനറി സഹകരണത്തിന് ധാരണ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1585.jpg)
ഉലാൻബാത്താർ: സീയൂൾ അതിരൂപതയും ഉലാൻബാത്താറിലെ അപ്പസ്‌തോലിക്ക് പ്രീഫക്ചറും തമ്മിൽ മിഷനറി സഹകരണത്തിനും മംഗോളിയയിലെ സഭയുടെ വികസനത്തിനുമായി ധാരണ രൂപീകരിച്ചു. സീയൂൾ അതിരൂപതയുടെ കാത്തലിക്ക് വിദ്യാഭ്യാസ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സീയൂൾ സഹായമെത്രാൻ ബെനഡിക്ട് സൺ ഹീ സോങ്ങും അപ്പസ്‌തോലിക്ക് പ്രീഫക്ചറിനെ പ്രതിനിധീകരിച്ച് ബിഷപ് വെൻസെസ്ലാവോ പാഡില്ലായുമാണ് എംഒയുവിൽ ഒപ്പുവച്ചത്.ഈ ധാരണപ്രകാരം ഉലാൻബാത്താറിലെ പ്രീഫക്ചറിന് അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ ഒരു മില്ല്യൻ ഡോളർ അജപാലന ആവശ്യങ്ങൾക്കായി നൽകും. മംഗോളിയയിൽ നിന്നുള്ള ഭാവി സെമിനാരി വിദ്യാർത്ഥികളുടെ പഠനത്തിനായുള്ള സൗകര്യം സീയൂളിലെ തിയോളജിക്കൽ സെമിനാരിയിൽ ഒരുക്കും. റോബോട്ടിക്ക് സർജറി, സ്റ്റെം സ്റ്റെൽ ട്രാൻസ്പ്ലാന്റേഷൻ തുടങ്ങിയ ആധുനിക ചികിത്സാരീതികൾ മംഗോളിയൻ ജനതയ്ക്കും പ്രാപ്യമാക്കുന്ന വിധത്തിൽ സീയൂളിലെ സെന്റ് മേരീസ് ആശുപത്രിയും മംഗോളിയയിലെ സെൻട്രൽ ഹോസ്പിറ്റലും തമ്മിലുള്ള സഹകരണമാണ് മറ്റൊരു പ്രധാന തീരുമാനം.മംഗോളിയയിലെ ഇപ്പോഴുള്ള നിയമപ്രകാരം കത്തോലിക്ക സഭയ്ക്ക് നിയമപരമായ സാധുതയില്ല. സാമ്പത്തികമായി ഒരു വിധത്തിലുള്ള ലാഭവും ഉണ്ടാകാൻ പാടില്ലാത്ത എൻജിഒയായിട്ടാണ് സഭ അവിടെ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഞായറാഴ്ച ജനങ്ങൾ കാഴ്ചയായി നൽകുന്ന പണമോ മറ്റേതെങ്കിലും സഹായമോ സ്വീകരിക്കാനോ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാനോ സഭയ്ക്ക് അവിടെ സാധിക്കില്ല. ഇത്ര ക്ലേശകരമായ സാഹചര്യത്തിലും മംഗോളിയയുടെ സുവിശേഷവൽക്കരണത്തിനായി പ്രവർത്തിക്കുന്ന ബിഷപ് വെൻസെസ്ലാവോ പാഡില്ലായെയും എല്ലാ മിഷനറിമാരെയും ബിഷപ് ഹീസോങ്ങ് അഭിനന്ദിച്ചു.Source: Sunday Shalom
Read More of this news...
വിശ്വാസത്തിന്‍റെ കൃപയാല്‍ തുറക്കപ്പെടുന്ന ജീവിതം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1580.jpg)
റോമാപുരിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരായ, വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ അനുവര്‍ഷം ജൂണ്‍ 29 ന് ആചരിക്കപ്പെടുന്നു. ഈ തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനിലും റോമിലും പൊതുഅവധിയാകയാല്‍ ഈ തിരുന്നാള്‍ദിനമായിരുന്ന ഈ ബുധനാഴ്ച(29/06/16) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ചില്ല. ഈ തിരുന്നാള്‍ദിനത്തില്‍ രാവിലെ 09.30ന് വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സാഘോഷമായ സമൂഹദിവ്യബലി പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ടു. പതിവുപോലെ ഇക്കൊല്ലവും കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്‍റെ ഒരു പ്രതിനിധിസംഘം ഈ തിരുന്നാള്‍ക്കുര്‍ബ്ബാനയില്‍ പങ്കുകൊണ്ടു. ഓര്‍ത്തൊഡോക്സ് മെത്രാപ്പോലീത്ത മെത്തോഡിയോസ്, മെത്രാന്മാരായ തെല്‍മെസ്സാസ്, ജോബ്, വെദികന്‍ നെഫോണ്‍ ത്സെമാലിസ് എന്നീ നാലുപേരടങ്ങിയതായിരുന്നു ഈ പ്രതിനിനിധി സംഘം. കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ, നവമ്പര്‍ 30 ന് കോണ്‍സ്റ്റന്‍റിനോപ്പിളില്‍ നടത്തപ്പെടുന്ന തിരുന്നാളാഘോഷങ്ങളില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ ഒരു പ്രതിനിധിസംഘവും അനുവര്‍ഷം പങ്കുചേരാറുണ്ട്. കത്തോലിക്കാഓര്‍ത്തഡോക്സ് സഭകളുടെ പുനരൈക്യശ്രമങ്ങളുടെ ഭാഗമാണ് ഈ വാര്‍ഷിക സന്ദര്‍ശന പ്രതിസന്ദര്‍ശനങ്ങള്‍.വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ക്കുര്‍ബ്ബാനയില്‍ സഹകാര്‍മ്മികര്‍ നാന്നൂറിലേറെ ആയിരുന്നു. ഇവരില്‍ പാലീയം സ്വീകരിക്കേണ്ടവരായ വിവിധരാജ്യക്കാരായ മെത്രാപ്പോലീത്താമാര്‍ക്കു പുറമെ 40 കര്‍ദ്ദിനാള്‍മാരും 50 മെത്രാന്മാരു
Read More of this news...
മുന്‍പാപ്പാ ബനഡിക്ടിന്‍റെ പൗരോഹിത്യസമര്‍പ്പണം അറുപത്തിയഞ്ചാം വാര്‍ഷികം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1581.jpg)
ജൂണ്‍ 28-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ മുന്‍പാപ്പാ ബനഡിക്ടിന്‍റെ പൗരോഹിത്യവാര്‍ഷികം അനുസ്മരിച്ചു. അനുമോദനങ്ങള്‍ അര്‍പ്പിച്ചു. കര്‍ദ്ദിനാള്‍ സംഘത്തിന്‍റെയും മറ്റു ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുമോദന പ്രഭാഷണം നടത്തി. പരിഭാഷ താഴെ ചേര്‍ക്കുന്നു. കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോയും കര്‍ദ്ദിനാള്‍ മ്യൂളരും അനുഗ്രഹ പ്രഭാഷണം നടത്തി. ബനഡിക്ട് 16-ാമന്‍ പാപ്പാ നന്ദിയര്‍പ്പിച്ചു.1951 ജൂണ്‍ 29-ാം തിയതി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ ജര്‍മ്മനിയിലെ ഫ്രെയ്സിങ് പട്ടണത്തില്‍ നടന്ന പൗരോഹിത്യ സ്വീകരണച്ചടങ്ങിന്‍റെ ചരിത്രസ്മരണയാണിന്ന്. സഭയ്ക്കും സഭയുടെ ദൈവശാസ്ത്രത്തിന്‍റെ വളര്‍ച്ചയ്ക്കും സൂക്ഷ്മതയ്ക്കുമായി പുരുഷായുസ്സു മുഴുവന്‍ മാറ്റിവച്ച മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍റെ പൗരോഹിത്യ സ്വീകരിണത്തിന്‍റെ 65-ാം വാര്‍ഷികം!"എന്നെ സ്നേഹിക്കുന്നുവോ?" എന്ന ക്രിസ്തുവിന്‍റെ ചോദ്യത്തിന്, പത്രോസിനെപ്പോലെ ഒരാള്‍ക്കു മാത്രമേ പ്രത്യുത്തരിക്കാനായുള്ളൂ: "കര്‍ത്താവേ, അങ്ങേയ്ക്ക് അറിയാമല്ലോ! ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു." തിരിഞ്ഞു നോക്കുമ്പോള്‍ നമുക്കു പറായം, ഇതുപോലൊരു സ്നേഹസമര്‍പ്പണവും വിശ്വസ്തതയുമാണ് അന്നുമിന്നും എപ്പോഴും പാപ്പാ ബനഡിക്ടില്‍ കണ്ടിട്ടുള്ളത്. ഇതുപോലെ ജീവിതയാമങ്ങളുടെ മഴയിലും വെയിലിലും സത്യസന്ധമായ സ്നേഹസമര്‍പ്പണത്തിലൂടെ ക്രിസ്തുവിനോട് വിശ്വസ്തരായിരിക്കാന്‍ അവിടുന്ന് സകലരെയും വിളിക്കുന്നു. ജീവിതത്തിന്‍റെ കാറ്റിലും കോളിലും, സുരക്ഷിതമായും ധൈര്യത്തോടെയും മുന്നോട്ടു ചരിക്കാന്‍ സഹായിക്കുന്നത് ക്രിസ്തുവിനോടുള്ള സ്നേഹമാണ്. അവിടുന്നിലുള്ള വിശ്വാസം നമ്മെ നയി
Read More of this news...
പാപ്പാ ഫ്രാന്‍സിസിന്‍റെ സാഹോദര്യം തനിക്കു അനുഗ്രഹാശിസ്സെന്ന് : മുന്‍പാപ്പാ ബനഡിക്ട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1582.jpg)
തന്‍റെ പൗരോഹിത്യത്തിന്‍റെ 65-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടു നടത്തിയ വത്തിക്കാനിലെ ലളിതമായ അനുമോദനച്ചടങ്ങില്‍ മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ പങ്കുവച്ച ചിന്തകള്‍:പൗരോഹിത്യത്തിലെ നന്ദിപ്രകരണം :അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് പൗരോഹിത്യപട്ടത്തിന്‍റെ സ്മരണയില്‍ (29 ജൂണ്‍ 1951) ഒരു ഗ്രീക്കു വാക്കാണ് ഓര്‍മ്മയില്‍ വരുന്നത്. പൗരോഹിത്യത്തിന്‍റെ എല്ലാമാനങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്നു - 'യൂക്കരിസ്തോമെന്‍' "Eucharistomen" . ഗ്രീക്കു ഭാഷയില്‍ നന്ദിയുടെ വാക്കാണിതെങ്കിലും, അത് മാനുഷികമായ നന്ദിപ്രകടനത്തിനും മീതെ പ്രബുദ്ധവും ഗഹനവുമാണ്. കുര്‍ബാനയുടെ സ്തോത്രയാഗപ്രാര്‍ത്ഥനയില്‍ അത് ഉപയോഗിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും കൃതജ്ഞതാപ്രകടനത്തിന് നവമായൊരു മാനം ലഭിക്കുന്നു. അവിടുന്നു ലോകത്തുള്ള സകല തിന്മകളെയും രൂപാന്തരപ്പെടുത്തുന്ന കൃതജ്ഞതാബലി സ്ഥാപിച്ചു. അങ്ങനെ ലോകത്തിന്‍റെ ജീവനെ രൂപാന്തരപ്പെടുത്തി, അടിസ്ഥാനപരമായ ഭാവമാറ്റം വരുത്തി. അതിന്‍റെ പ്രതീകമായി സത്യമായ ജീവന്‍റെ അപ്പമാണ് അവിടുന്നു നമുക്കു നല്കുന്നത്. ലോകത്തെ രൂപാന്തരപ്പെടുത്തുവാനും, ലോകത്തിന്‍റ തിന്മകളെ മറികടക്കുവാനുമുള്ള സ്നേഹത്തിന്‍റെ കരുത്തും കഴിവും അതിനുണ്ട്. പാപ്പാ ഫ്രാന്‍സിസിന് പ്രത്യേകം നന്ദി പറഞ്ഞു:അങ്ങയുടെ തിരഞ്ഞെടുപ്പിന്‍റെ ആദ്യനിമിഷം മുതല്‍ ഇവിടത്തെ എന്‍റെ താമസത്തിന്‍റെ എല്ലാ നിമിഷങ്ങളിലും അങ്ങേ നന്മയും സ്നേഹവും അനുഭവവേദ്യമാണ്. അത് എന്‍റെ ഉള്ളിന്‍റെ അനുഭവവുമാണ്. വത്തിക്കാന്‍ തോട്ടത്തിന്‍റെ പ്രകൃതി രമണീയതയില്‍ ജീവിക്കുന്നതിനും അപ്പുറം, പാപ്പാ ഫ്രാന്‍സിസിന്‍റെ നന്മയിലാണ് ഞാന്‍ ഇവിടെ വസിക്കുന്നത്. ഇവിടെ സുരക്ഷിതനാണ് എന്ന ബോധ്യവ
Read More of this news...
ബ്രെക്‌സിറ്റിനെക്കുറിച്ച് പാപ്പയുടെ പ്രതികരണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1583.jpg)
വത്തിക്കാൻ സിറ്റി: സ്ഥൂലമായ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളെ ഒന്നിച്ചുനിർത്താൻ ക്രിയാത്മകമായ പുതിയ മാർഗങ്ങൾ തേടണമെന്ന് ഫ്രാൻസിസ് മാർപാപ്പ. യൂറോപ്പിലും പുറത്തും വിതയ്ക്കപ്പെടുന്ന വിഭാഗീയതയുടെ അന്തരീക്ഷത്തെക്കുറിച്ച് യൂറോപ്പ് വിചന്തനം ചെയ്യണമെന്നും അർമേനിയയിൽ നിന്ന് വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ വാർത്താലേഖകരോട് മാർപാപ്പ പങ്കുവച്ചു.യു.കെയെ പുറത്തേക്ക് പോകാൻ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ച് താൻ പഠിച്ചിട്ടില്ലെന്നും എന്നാൽ വിഭാഗീയതകൾ ഉണ്ടെന്നുള്ളത് വ്യക്തമാണെന്നും പാപ്പ 'ബ്രെക്‌സിറ്റി'നെക്കുറിച്ച് പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ അടിസ്ഥാനമായ ശക്തി വീണ്ടും കണ്ടെത്തണം. ആരോഗ്യകരമായ അഭിപ്രായവ്യത്യാസങ്ങളിൽ നിന്നും ഭാവാത്മകതയിൽ നിന്നും ശക്തി സ്വീകരിക്കണം. യൂണിയനിലെ അംഗങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കണം. യൂറോപ്യൻ യൂണിയനിൽ എല്ലാം ശരിയായിട്ടല്ല നടക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ കുളിപ്പിച്ച് കുളിപ്പിച്ച് വെള്ളത്തോടൊപ്പം കുട്ടിയെക്കൂടി പുറത്തേക്കെറിയുന്ന സ്ഥിതിയുണ്ടാകരുത്. ഒന്നിച്ചു നിൽക്കാനുള്ള ആഗ്രഹം ഉജ്ജ്വലിപ്പിക്കുക എന്നതാണ് പ്രധാനം. മതിലുകളെക്കാളാൾ പാലങ്ങളാണ് നല്ലത്; പാപ്പ വ്യക്തമാക്കി.Source: Sunday Shalom
Read More of this news...
പഞ്ചാബിൽ ക്രൈസ്തവരുടെ വോട്ടിന് രാഷ്ട്രീയപാർട്ടികൾ മത്സരിക്കുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1584.jpg)
ജലന്തർ: അടുത്തവർഷം നടത്താനിരിക്കുന്ന പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പിനെ മുൻനിർത്തി ക്രൈസ്തവരുടെ വോട്ടിനുവേണ്ടി രാഷ്ട്രീയപാർട്ടികൾ ചരടുവലി ആരംഭിച്ചു. ഇപ്പോൾ ഭരണത്തിലിരിക്കുന്ന അകാലിദൾ - ബി.ജെ.പി സഖ്യം ക്രൈസ്തവർക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കോൺഗ്രസ് പാർട്ടി ക്രൈസ്തവരിൽനിന്നും അഞ്ചുപേർക്ക് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സ്ഥാനം നൽകി. ഇവർക്കുപുറമെ ആം ആദ്മി പാർട്ടി ക്രൈസ്തവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാമെന്ന വാഗ്ദാനവുമായി എത്തിയിട്ടുണ്ട്. ദളിത് ക്രൈസ്തവർക്കുവേണ്ട ആനുകൂല്യങ്ങൾ ബ്രിട്ടീഷുകാർ നിർമിച്ച അറുപതിൽപരം ദൈവാലയങ്ങൾ പുരാവസ്തു സംരക്ഷണ ലിസ്റ്റിൽ ഉൾപ്പെടുത്തുക, ക്രൈസ്തവർക്കുവേണ്ട സെമിത്തേരി സൗകര്യങ്ങൾ നൽകുക മുതലായവയും ഇവരുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.പഞ്ചാബിലെ 15 നിയോജക മണ്ഡലങ്ങളിൽ ക്രൈസ്തവർ നിർണായക ശക്തിയാണ്. ഇവരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയുടെ ജയവും പരാജയവും.ഗുരുദാസപൂർ, ഫെറോസ്പൂർ, തൻതരൻ, ലുധിയാന എന്നീ ജില്ലകളിൽ ക്രൈസ്തവരുടെ വോട്ട് നിർണായകമാണ്. 35 ലക്ഷത്തിൽപരം ക്രൈസ്തവർ പഞ്ചാബിലുണ്ട്. ഗുരുദാസ്പൂരിലാണ് ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ളത്. Source: Sunday Shalom
Read More of this news...
സമർപ്പണജീവിതത്തിന്റെ 55 വർഷങ്ങൾ ത്യാഗജീവിതത്തിലൂടെ: ഫാ. ജേക്കബ് വടക്കേക്കുടി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1586.jpg)
ബാൾട്ടിമൂർ : പൗരോഹിത്യം ദൈവികമായ ഒരു വിളിയും ഉൾക്കാഴ്ചയും വരദാനവുമാണ്. സമർപ്പിതജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെടുന്ന വലിയ ഒരു പ്രതിഭാസം. വൈദികതിരുവസ്ത്രമണിയുമ്പോൾ ഓരോ വൈദികനും ദൈവനാമത്തിൽ അചഞ്ചലമായി മാറോടണയ്ക്കുന്ന ഒരു പ്രതിജ്ഞയുണ്ട്. ഒരു മെഴുകുതിരി കൊളുത്തി ഈ മെഴുകുതിരിക്കു സമാനമായി ഞാൻ എരിഞ്ഞടങ്ങുകയും തന്റെ ചുറ്റുപാടുമുള്ള സമൂഹത്തിന് വെളിച്ചവും മാർഗവും ദിശയും ചൈതന്യവുമായി ജീവിച്ചുകൊള്ളാമെന്ന ഒരു വ്രതവാഗ്ദാനം.55 വർഷങ്ങൾക്കുമുമ്പ് ഈ വ്രതവാഗ്ദാനവുമായി അൾത്താരയിലണഞ്ഞ ഒരു ത്യാഗബലിയുടെ നേർക്കാഴ്ചയാണ് ഫാ. ജേക്കബ് വടക്കേക്കുടി. ശൈശവം കഴിഞ്ഞ് ബാല്യത്തിലെത്തിയപ്പോൾമു തൽ കർത്താവിന്റെ ദാസനായി പരിണമിക്കാനുള്ള ഒരു ഉൾവിളി അദ്ദേഹത്തിൽ അങ്കുരിച്ചിരുന്നു. പ്രതിലോമസാഹചര്യങ്ങളെ നേരിടേണ്ടിവന്നുവെങ്കിലും കർത്താവിന്റെ കർമഭൂവിലെ ഒരു ദാസനാകാനുള്ള ആഗ്രഹം തിരുത്താനായില്ല. അടിസ്ഥാനവിദ്യാഭ്യാസത്തിനുശേഷം സമർപ്പണജീവിതത്തിനായി ആ ജന്മം ഉഴിഞ്ഞുവെച്ചു. തത്വശാസ്ത്രങ്ങളും ദൈവശാസ്ത്രങ്ങളും കരഗതമാക്കിയ അദ്ദേഹം 1961 മാർച്ച് 12ന് മെത്രാപ്പൊലീത്തയായിരുന്ന അഭിവന്ദ്യ മാത്യു പോത്താനാമൂഴിയിൽനിന്നും ദൈവികമായ തിരുപ്പട്ടം സ്വീകരിച്ചു.വളരെ പിന്നാക്കാവസ്ഥയിലായിരുന്ന കോതമംഗലം രൂപതയിലെ വിവിധ ഇടവകകളിലെ ആത്മീയഗുരുവായി നിയമിക്കപ്പെട്ടു. ചെന്നിടത്തെല്ലാം ദൈവാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും മഠങ്ങളും ആതുരാലയങ്ങളും സ്ഥാപിച്ചു. കർത്താവിന്റെ കൃപയിൽ മാത്രം ആശ്രയിച്ച ആ സമർപ്പണജീവിതം മാനവരാശിക്ക് ഉയർച്ചകളും വളർച്ചകളുമേകി. 21 വർഷത്തെ ത്യാഗജീവിതത്തിലൂടെ അനേകായിരങ്ങളെ വിശ്വാസത്തിന്റെ പന്ഥാവിലൂടെ നയിച്ചതിനുശേഷം ദൈവം തന്ന തന്റെ മറ്റൊരു ദൗത്യത്തെ അദ്ദേഹം മ&
Read More of this news...
പാശ്ചാത്യ നാടുകളിൽ വിശ്വാസം വർദ്ധിക്കുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1587.jpg)
"ദൈവവിശ്വാസം ആഴത്തിൽ അനുഭവിച്ചറിയുന്ന രാജ്യമാണ് ഇന്ത്യ. ഇത് ദൈവവിശ്വാസികളുടെ നാടാണ്. അതുകൊണ്ട് തന്നെ ഭാരതത്തെ ഞാൻ ഏറെ സ്‌നേഹിക്കുന്നു.."'ദിവ്യരക്ഷകന്റെ സഭ' എന്നറിയപ്പെടുന്ന ബ്രീജിറ്റൈൻ സന്യാസസഭയുടെ ആബെസ് ജനറൽ മദർ തെക്ലാ ഫെമിഗ്ലേത്തി സൺഡേശാലോമിനോട് പറഞ്ഞു."ഞങ്ങളുടെ സന്യാസസഭയുടെ ലക്ഷ്യം വിശുദ്ധ കുർബാനയുടെ പുകഴ്ച്ചയാണ്. വി.കുർബാനയിലൂടെ യേശുവിനെ കണ്ടെത്തുകയും ആ സ്‌നേഹം ലോകത്തിന് പകർന്നു കൊടുക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. സഭയുടെ ഐക്യവും ലോകസമാധാനവും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങളാണ്. വിശുദ്ധ ബ്രിജിത്തിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിക്കുകയാണ് ഞങ്ങൾ; ആതുരസേവനത്തിലൂടെയും പാവങ്ങളുടെ പക്ഷം പിടിച്ചും. ജോലി ചെയ്യുന്ന പ്രദേശത്തിന്റെ പ്രാധാന്യമനുസരിച്ച് അവിടെ കർമോത്സുകരാകാൻ ശ്രമിക്കുന്നു." മദർ തെക്ലാ പറഞ്ഞു.? പാശ്ചാത്യ നാടുകളിൽ യുവജനങ്ങൾ ആത്മീയമാന്ദ്യത്തിലാണെന്ന് പറയുന്നത് ശരിയാണോ♦ 'യൂറോപ്പിൽ ഇന്ന് ആത്മീയ തീക്ഷ്ണതയിൽ മാന്ദ്യം ഉണ്ടായിട്ടുണ്ടെങ്കിലും വിശ്വാസത്തിന് വേണ്ടിയുള്ള ദാഹം യുവാക്കൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. ആരാധനാ ചാപ്പലിന്റെ മുമ്പിൽ മുട്ടുകുത്തുന്ന ഓരോരുത്തരുടെയും കണ്ണിലൂടെ നമുക്ക് അവരുടെ വിശ്വാസം മനസിലാക്കാൻ കഴിയും. സാമൂഹിക പ്രവർത്തനങ്ങൾ, ശിശുസംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ സഭയും സന്യാസസമൂഹങ്ങളും കൂടുതൽ വ്യാപൃതരായതും അവരുടെ വിശ്വാസം വർദ്ധിപ്പിക്കു ന്നുവെന്നാണ് ഞാൻ മനസിലാക്കുന്നത്. യുവജനങ്ങൾക്കിടയിൽ അവരെ അറിയുന്ന ആളായി ക്രിസ്തുവിനെ പ്രതിഷ്ഠിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളുടെ നിത്യാരാധന ചാപ്പലിൽ എല്ലാവർക്കും വരാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിടെ വരുന്നവർ ദിവ്യകാരുണ്യസന്
Read More of this news...
ഹെൻട്രി എട്ടാമനെ വിറപ്പിച്ച എലിസബത്ത് ബർട്ടൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1588.jpg)
സർ തോമസ് മൂറിനെയും ബിഷപ്പ് ജോൺ ഫിഷറിനെയും വിശുദ്ധരാക്കിമാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച എലിസബത്ത് ബാർട്ടൻ എന്ന ധീരവനിതയെക്കുറിച്ച്.
ഭാര്യയായ കാതറിനെ ഉപേക്ഷി ച്ച് ആനി ബോളിനെ വിവാഹം കഴിക്കാനുള്ള ഹെൻട്രി എട്ടാമൻ രാജാവിന്റെ തീരുമാനത്തിനെതിരെ നിലയുറപ്പിച്ചതിനെ തുടർന്ന് രക്തസാക്ഷിയായ വിശുദ്ധ തോമസ് മൂറിനെയും രാജാവിനെ ധിക്കരിച്ചതിന്റെ പേരിൽ ശിരസറുത്ത് കൊല്ലപ്പെട്ട വിശുദ്ധ ജോൺ ഫിഷറിനെക്കുറിച്ചും അറിയാത്തവരുണ്ടാകില്ല. പക്ഷേ, രാജാവിനെ പരസ്യമായി ആദ്യം എതിർത്തത് സർ തോമസ് മൂറോ ബിഷപ്പ് ജോൺ ഫിഷറോ ആയിരുന്നില്ല. ഒരു വനിതയാണ് അവർക്ക് അതിന് പ്രേരണ പകർന്നത്: എലിസബത്ത് ബർട്ടൻ.പിന്നീട് 'ഹോളി മെയ്ഡ് ഓഫ് കെന്റ്' എന്നും 'ദ മാൻ ഓഫ് കെന്റ്' എന്നും വിളിക്കപ്പെട്ട അവൾക്ക് അതിന് തന്റെ ജീവൻതന്നെ കൊടുക്കേണ്ടിവന്നു. അവൾ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ജനങ്ങളുടെയിടയിൽ 'ജീവിച്ചിരിക്കുന്ന വിശുദ്ധ' എന്ന പേരിൽ പ്രശസ്തയായ എലിസബത്തിന് അനുഭവിക്കേണ്ടിവന്ന ക്‌ളേശങ്ങൾ നിരവധിയാണ്. പക്ഷേ, അവളെ എതിർത്തവർ ഒരു തട്ടിപ്പുകാരിയായും രാഷ്ട്രീയവിപ്ലവം ഇളക്കിവിടുന്ന ഒരു യുവതിയായും കണക്കാക്കി. ഉയർന്ന വിദ്യാഭ്യാസമോ ഉന്നതമായ ബുദ്ധിശക്തികളോ ഇല്ലാതിരുന്ന അവൾ ക്രിസ്തുവിനെ പ്രതി രക്ഷസാക്ഷിയാകാൻ നിരവധിപേർക്ക് ശക്തിപകർന്നു.ആൽഡിംഗ്ടൺ ഇടവകയിൽ റോമ്‌നി മാർഷിൽ 1506^1534 കാലത്താണ് എലിസബത്ത് ബർട്ടൻ ജീവിച്ചിരുന്നത്. ചെറുപ്പകാലംമുതൽ വീട്ടുജോലിക്കാരിയായി നിത്യവൃത്തി തേടിയ അവൾ അനാരോഗ്യവുമായി മല്ലിട്ടാണ് ജീവിതം തള്ളിനീക്കിയത്. മരണത്തിന്റെ പിടിയിൽനിന്നും കഷ്ടിച്ചുമാത്രം രക്ഷപ്പെട്ട നിരവധി അവസരങ്ങൾ അവൾക്കുണ്ടായിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ രണ്ടും മൂന്നും ദിവസം 'സമാധി'യിൽ എന്നതുപോലെയിരുന്ന് സ്Œ
Read More of this news...
പിശാചിനെ എങ്ങനെ നേരിടണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1590.jpg)
നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാർക്കും സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. (എഫേ 6:12)പ്രഭുത്വങ്ങൾ, ആധിപത്യങ്ങൾ, മുതലായവ ദൈവദൂതന്മാരുടെ ഗണങ്ങളാണ്. ഇങ്ങനെയുള്ള ഓരോ ഗണത്തിൽനിന്നും പാപംചെയ്ത് നരകത്തിലകപ്പെട്ട ദുഷ്ടാരൂപികളുമുണ്ട്. ദുഷ്ടാരൂപികളായെങ്കിലും അവരുടെ പേരുകൾ മാറിയിട്ടില്ല. ഉദാഹരണമായി 'ലൂസിഫർ' എന്ന വാക്കിന്റെ അർത്ഥം 'പ്രകാശവാഹകൻ' എന്നാണ്. പക്ഷേ, പേര് അതുതന്നെയാണെങ്കിലും ലൂസിഫർ ഇപ്പോൾ പ്രകാശം വഹിക്കുന്നില്ല. ഇപ്രകാരമുള്ള ശക്തരായ ദുരാത്മാക്കൾക്കെതിരായിട്ടാണ് നമ്മുടെ സമരം.വളരെ യഥാർത്ഥമായ ഒരു സമരത്തിലാണു നമ്മൾ ഏർപ്പെട്ടിരിക്കുന്നത്- മനുഷ്യമനസ്സുകളിലുള്ള സമരം. മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്ന അദൃശ്യശക്തികൾ നടത്തുന്ന ഈ സമരങ്ങളുടെ ഫലങ്ങളാണ് ലോകത്തിൽ നാം കാണുന്ന മത്സരങ്ങളും വിയോജിപ്പുകളും യുദ്ധങ്ങൾപോലും. 'നീ നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്‌നേഹിക്കുക.' (മത്താ. 22:37) നമ്മുടെ മനസ്സ് ദൈവത്തിന് പൂർണമായും വിധേയപ്പെട്ടിരിക്കണമെന്നാണ് യേശു ദൈവകൽപ്പന ഉദ്ധരിച്ചുകൊണ്ടു പറഞ്ഞിരിക്കുന്നുത്.അന്ധകാരശക്തികൾ നമ്മുടെ മനസ്സിനെ ബാധിക്കുമ്പോൾ, നമുക്ക് യഥാർത്ഥത്തിൽ ഉണ്ടായിരിക്കേണ്ട സ്‌നേഹവികാരങ്ങൾക്കുപകരം മനസ്സിൽ വെറുപ്പും വിദ്വേഷവും, നന്മ ചെയ്യാൻ താല്പ്പര്യമില്ലായ്മയും അ നുഭവപ്പെടും. ആരുടെയെങ്കിലും മനസ്സ് അന്ധകാരശക്തികൾക്ക് അടിപ്പെട്ടതാണെങ്കിൽ അവരുടെ മനസ്സിനെ നിയന്ത്രിക്കുന്നത് അവരുടെ മനസ്സിനു പുറത്തുള്ള ഈ ശക്തികളായിരിക്കും. അവർക്കുതന്നെ മനസ്സിലാകാത്തത്
Read More of this news...
പിശാചിന്റെ ആക്രമണരീതികൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1589.jpg)
നമ്മുടെ കർത്താവു പഠിപ്പിച്ച പ്രാർത്ഥനയിൽ 'തിന്മയിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ' എന്നതിനു പകരം 'ദുഷ്ടനിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ' എന്ന് ചില തർജിമകളിൽ ഉണ്ട്. കർത്താവു പഠിപ്പിച്ച ആ ചെറിയ പ്രാർത്ഥനയിൽ ദുഷ്ടനിൽനിന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ അത് അത്രകണ്ട് പ്രധാനപ്പട്ടതാണെന്നു നാം മനസ്സിലാക്കണം.ഒരിക്കൽ ഞാൻ വടക്കേ ഇൻഡ്യയിൽനിന്ന് കേരളത്തിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. ഞാൻ താഴത്തെ ബർത്തിലാണ് കിടന്നുറങ്ങിയത്, ഷർട്ടും പാൻസും ധരിച്ച്. നേരം വെളുത്തുവരുന്ന സമയം, എനിക്കെതിരെയുള്ള മുകളിലത്തെ ബർത്തിൽ ഇരുന്ന രണ്ടുപേരുടെ സംസാരം കേട്ടാണ് ഞാൻ ഉണർന്നത്. അവർ തമ്മിൽ പറയുകയാണ്: 'മേരിയെ വണങ്ങേണ്ട ആവശ്യമില്ല, അവൾ ഒന്നു പ്രസവിച്ചെന്നല്ലേയുള്ളൂ.'യേശുവിന്റെ അമ്മയായ മേരിയെക്കുറിച്ചാണ് സംസാരമെന്ന് എനിക്കു മനസ്സിലായി. ഇവരോടു സംസാരിക്കണമെന്ന് എ നിക്കൊരാഗ്രഹം. എന്നാൽ എഴുന്നേറ്റില്ല, പല്ലു തേച്ചിട്ടില്ല. പല്ലുതേക്കാതെ എങ്ങനെ സംസാരിക്കാൻ? ഏതായാലും ഞാൻ എഴുന്നേറ്റപ്പോഴേക്കും അവരും താഴെ വന്ന് എനിക്കതിരെയുള്ള ബർത്തിൽ ഇരുന്നു. അങ്ങനെ ഞങ്ങൾ തമ്മിൽ സംസാരിക്കാൻ തുടങ്ങി. ലുക്കായുടെ സുവിശേഷം ഒന്നാം അധ്യായം 41^ 43 വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ പറഞ്ഞു:'എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്.' നസ്രസ്സിലെ പാവപ്പെട്ട മേരി ദൈവത്തിന്റെ അമ്മയാണെന്ന് പരിശുദ്ധാത്മാവ് നിറഞ്ഞ എലിസബത്തു പറയുന്നു. അതുകൊണ്ട് അത് യഥാർത്ഥമാണ്. മേരി ദൈവമാതാവാണ്. ഇത്രയും ഞാൻ പറഞ്ഞപ്പോൾ അവർക്കു വാക്കുമുട്ടിപ്പോയി. അവർ പ്രൊട്ടസ്റ്റ!
Read More of this news...
നിസ്വാർത്ഥതയുടെ ആധ്യാത്മികത: ജോൺ മാരിയൂസ് മാണിക്കനാംപറമ്പിലച്ചൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1596.jpg)
ബഹുമാനപ്പെട്ട ജോൺ മാരിയൂസ് മാണിക്കനാംപറമ്പിലച്ചൻ നന്മനിറഞ്ഞ മന:സാക്ഷിയുടെ ഉടമയാണ്. സി.എം.ഐ സഭാംഗമായ അദ്ദേഹം ബാംഗ്ലൂരിലെ ധർമാരാം കോളജിൽ താമസിക്കുന്നു. അവിടുത്തെ ക്രൈസ്റ്റ് സ്‌കൂൾ അദ്ദേഹമായിരുന്നു തുടങ്ങിയത്. അതിന്റെ പ്രിൻസിപ്പൽ ആയിരുന്നപ്പോഴും അദ്ദേഹം പാവപ്പെട്ടവരുടെയും വേദനയനുഭവിക്കുന്നവരുടെയും കൂടെ യാത്ര ചെയ്തിരുന്നു. ഉത്തരവാദിത്തങ്ങൾ ഏറെയുള്ള പല ജോലികൾക്കിടയിലും ഏറ്റവും പ്രധാനപ്പെട്ടത് പാവങ്ങളോടുള്ള പക്ഷം ചേരലാണെന്ന് അദ്ദേഹം വിശ്വസിച്ചു. പാവങ്ങളുടെ പക്ഷം ചേരുക എന്നു പറയുമ്പോഴും എഴുതുമ്പോഴും അത് സാഹിത്യഭംഗിക്കുവേണ്ടി ഉപയോഗിച്ചതാണെന്നു തെറ്റിദ്ധരിക്കാം. പക്ഷേ, മാരിയൂസച്ചൻ ഈ വാക്കുകൾക്ക് വാക്കോളം അർത്ഥം നൽകുന്നു. പാവങ്ങളോടൊപ്പം, അവർക്കുവേണ്ടി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു യഥാർത്ഥ ക്രിസ്തുശിഷ്യൻ.ഇപ്പോൾ ധർമാരാം കോളജിനടുത്ത് പാവങ്ങൾക്കായി ഭക്ഷണവിതരണം നടത്തുന്ന അച്ചനെ സഹായിക്കാൻ ധാരാളം പേർ ഒപ്പമുണ്ട്. അത് മനുഷ്യരിൽ പച്ചകെടാതെ നിൽക്കുന്ന പരസ്‌നേഹത്തിന്റെ പ്രതീകമാണ്. വലിയ സ്ഥാപനങ്ങളുടെ തണലിൽ മയങ്ങിപ്പോകുന്നവരാണ് പലരും... ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്നവർ മറ്റുള്ളവരുടെ ഇല്ലായ്മയെ മനസിലാക്കും. അതിലൊരാളാണ് ബഹുമാനപ്പെട്ട ജോൺ മാരിയൂസച്ചൻ. സമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്നിട്ടും ഒരിക്കൽപ്പോലും സമ്പന്നതയുടെ അടിമയായി ജീവിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. തനിക്കില്ലെങ്കിലും മറ്റുള്ളവർക്ക് എല്ലാം ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്ന വലിയ മനുഷ്യൻ... അദ്ദേഹത്തിന്റെ മുറിയിൽ ആഡംബരവസ്തുക്കളൊന്നുമില്ല. ഞാൻ അറിയുന്ന കാലംമുതൽ അദ്ദേഹം അങ്ങനെയാണ്. രാജ്‌കോട്ട് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി
Read More of this news...
ഈ വിത്ത് ഇന്നും ഫലം ചൂടുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1595.jpg)
ബ്രസീൽ: സിസ്റ്റർ ഡൊറോത്തിയെ "2005 ഫെബ്രുവരിയിൽ സംസ്‌കരിക്കുന്ന സമയത്ത് ഞങ്ങൾ പറഞ്ഞു, ഞങ്ങൾ അവരെ സംസ്‌കരിക്കുകയല്ല. ഒരു വിത്തു നടുകയാണ്. അവർ ധാരാളം ഫലം പുറപ്പെടുവിക്കുന്ന വിത്താണ്. ഇന്ന് ഞങ്ങൾ ആ വിത്തിൽനിന്നുള്ള ഫലങ്ങളും ആ ഫലങ്ങളിൽനിന്നുള്ള പുതിയ വിത്തുകളും കൊയ്യുകയാണ്." സിൻഗുവിലെ ബിഷപ് എർവിൻ ക്രൗറ്റ്‌ലർ ആ ധീരസന്യാസിനി വരിച്ച രക്തസാക്ഷിത്വത്തെക്കുറിച്ച് അനുസ്മരിച്ചു.ബ്രസീലിലെ കത്തോലിക്ക സഭക്ക് സിസ്റ്റർ ഡൊറോത്തിയെ മറക്കാനാവില്ല. കാരണം അവർ ഒറ്റക്ക് നടത്തിയ നിശബ്ദമായ പ്രവർത്തനം ഇന്ന് ബ്രസീലീന്റെ മുക്കിലും മൂലയിലും പടർന്ന് പന്തലിച്ചിരിക്കുന്നു.2005 ഫെബ്രുവരി 12-നാണ് നോട്ടർ ഡാം ഓഫ് നാമൂർ സന്യാസിനീസഭാംഗമായ സിസ്റ്റർ ഡൊറോത്തി സ്റ്റാംഗ് വധിക്കപ്പെടുന്നത്. ദരിദ്രരായ മനുഷ്യരുടെയിടെയിലും കാടിനെ ആശ്രയിച്ച് കഴിഞ്ഞ ആദിവാസിജനങ്ങളുടെ ഇടയിലും പ്രവർത്തിച്ച സിസ്റ്റർ ഡൊറോത്തി കാട്ടുകള്ളൻമാർക്കെതിരെയും അനധികൃത കുടിയേറ്റക്കാർക്കെതിരെയും ശക്തമായ നിലപാടെടുത്തു. 73-ാമത്തെ വയസിലും ആമസോണിലെ ജനങ്ങൾക്ക് വേണ്ടി വാദിക്കുകയും അവരോടൊപ്പം നിലയുറപ്പിക്കുകയും ചെയ്ത സിസ്റ്റർ ഡൊറോത്തിയുടെ കൊലപാതകം പക്ഷേ, ആസൂത്രകർ വിഭാവനം ചെയ്തതിന്റെ വിപരീതഫലമാണ് ഉണ്ടാക്കിയത്.പാസ്റ്ററൽ ലാന്റ് കമ്മീഷൻ എന്ന എൻ. ജി.ഒയുടെ കണക്കനുസരിച്ച് 2005-നും 2014-നും ഇടയ്ക്ക് ഭൂപ്രശ്‌നങ്ങളുടെ പേരിൽ 325 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 67.3 ശതമാനം ആളുകളും ആമസോൺ മേഖലയിലുള്ളവരാണ്. ബ്രസീലിയൻ ആമസോണിൽ നടന്ന 768 കൊലപാതകങ്ങളിൽ 19 എണ്ണത്തിൽ മാത്രമേ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന് ഇതേ എൻ.ജി.ഒ നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നു. 'ആഗോള സാക്ഷി' എന്ന എൻ.ജി.ഒ നടത്തിയ പഠനമനുസരിച്ച് 2002-നും 2013-നുമിടയിൽ ആഗോളതലത്തിൽ നടന്നിട്ടുള്ള 908 പരിസ&
Read More of this news...
വിശ്വാസം സ്വീകരിച്ച് ചിത്രരചനയിലൂടെ ക്രിസ്തുസാക്ഷിയായി മാറിയ സിസ്റ്റർ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1594.jpg)
ഇന്ത്യയിലെ പന്ത്രണ്ടോളം ദേവാലയങ്ങളിൽ പീഡാനുഭവവഴികൾ ചിത്രീകരിച്ച സിസ്റ്റർ ക്ലെയർ നിരക്ഷരരായവർക്കുള്ള സുവിശേഷമാണ് ഈ ചിത്രരചനയിലൂടെ നടത്തുന്നത്. യഥാർത്ഥത്തിൽ ക്രൈസ്തവ രഹസ്യങ്ങളെ, ഭാരതീയ കലാരൂപത്തിലേക്ക് മാമോദീസ മുക്കുകയാണ് സിസ്റ്റർ. ആ ചിത്രങ്ങളിൽ മറഞ്ഞിരിക്കുന്ന സംഗീതം പതിനായിരങ്ങളെ ആകർഷിക്കുന്നു. അതുകൊണ്ടാകാം 'സഭയുടെ കലാകാരി' എന്ന് ജോൺ പോൾ മാർപാപ്പ പോലും സിസ്റ്ററെ വിശേഷിപ്പിച്ചത്.ആന്ധ്രാപ്രദേശിലെ അമ്പല നഗരിയായ തിരുപ്പതിയിൽ നായിഡു കുടുംബത്തിലാണ് 1937-ൽ മീര എന്ന സിസ്റ്റർ ക്ലെയർ ജനിച്ചത്. ഒമ്പതു മക്കളിൽ രണ്ടാമത്തെയാളായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. പിതാവിന്റെ ജോലിമാറ്റത്തോടൊപ്പം കുടുംബവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറേണ്ടി വന്നു. അങ്ങനെയാണ് ആ കുടുംബം ബാംഗ്ലൂരിൽ എത്തുന്നത്. അത് മീരയുടെ ജീവിതത്തിൽ ഴിത്തിരിവായി.ഒരു സന്യാസിനിയായി, മീരാഭായിയെപ്പോലെ, ജീവിതം ദൈവത്തിന് സമർപ്പിക്കാൻ ചെറുപ്പം മുതൽ താൽപര്യപ്പെട്ടിരുന്ന മീര ബാംഗ്ലൂരിൽ എസ്.എം.എം.ഐ സിസ്റ്റേഴ്‌സിന്റെ സ്‌കൂളിൽ ചേർന്നു പഠിച്ചു. സന്യാസിനിമാരുടെ ക്രിസ്തു കേന്ദ്രീകൃതമായ ത്യാഗജീവിതം അവളെ ഏറെ ആകർഷിച്ചു. മാതാപിതാക്കൾ അവളെ വളരെയധികം സ്‌നേഹിച്ചു. 'ചിന്നപ്പാപ്പ' (കൊച്ചുകുട്ടി) എന്നാണ് എല്ലാവരും മീരയെ വിളിച്ചത്. ചെറുപ്പം മുതൽ ശാന്ത പ്രകൃതമായിരുന്ന മീരയ്ക്ക് യേശുവിനോടു തോന്നിയ അടുപ്പം വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. മീരയ്ക്ക് ബാധ കൂടിയെന്ന ധാരണയാൽ അവർ പല സിദ്ധന്മാരുടെയും അടുക്കൽ അവളെ കൊണ്ടുപോയി. സായിബാബയുടെ പക്കൽനിന്ന് ലഭിച്ച ഭസ്മം വെള്ളത്തിൽ ചാലിച്ച് ആറുമാസം കൊടുത്തു. വിവാഹിതയായാൽ അവൾ ഹൈന്ദവ ആചാരങ്ങളിലേക്ക് മടങ്ങിവരുമെന്ന് മാതാപിതാക്കൾ കരുതി. അങ്ങനെ മ
Read More of this news...
മാർ റാഫേൽ തട്ടിലിന്റെ പേരിൽ പുതിയ സസ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1592.jpg)
തൃശൂർ: അറുപതാം പിറന്നാൾ ആഘോഷിച്ച തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിലിനെ ആദരിക്കാൻ സെന്റ് തോമസ് കോളജ് സസ്യശാസ്ത്രവിഭാഗം പുതിയ സസ്യത്തിന് 'ഒഫിയോഗ്ലോസം റാഫേലിയാനം' എന്ന പേര് നൽകി.ഏറ്റവും കൂടുതൽ ക്രോമസോം സംഖ്യയുള്ള മൂന്നുഗ്രാം മാത്രം വലിപ്പമുള്ള പാമ്പിൻനാവിന്റെ രൂപസാദൃശ്യമുള്ള പന്നൽ വംശത്തിൽപെട്ട ഈ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത് അധ്യാപകരായ ഡോ. പി.വി. ആന്റോ, വൈസ് പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി, ബിരുദാനന്തര വിദ്യാർത്ഥികളായ അഫ്‌സാനഖാൻ, ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ് എന്നിവരാണ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ നടത്തപ്പെട്ട ഗവേഷണത്തിലാണ് ഈ പുതിയ സസ്യത്തെ കണ്ടെത്തിയത്.ഈ കണ്ടുപിടിത്തം ഇന്റർനാഷണൽ ജേണൽ ഓഫ് അഡ്വാൻസ്ഡ് റിസർച്ചിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചികിത്സാരംഗത്ത് വളരെയേറെ ഉപയോഗസാധ്യതയുള്ള ഈ ചെടിയുടെ പ്രാധാന്യം സംബന്ധിച്ച് സെന്റ് തോമസ് കോളജ് സസ്യശാസ്ത്രവിഭാഗം പഠനം നടത്തിവരികയാണ്.Source: Sunday Shalom
Read More of this news...
സ്വയം ജീവനൊടുക്കാൻ ഇന്ത്യക്കാർക്ക് ധൃതിയോ?
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1591.jpg)
ന്യൂഡൽഹി: ലോകത്ത് മൂന്ന് ആത്മഹത്യകൾ നടക്കുമ്പോൾ അതിൽ ഒന്ന് ഇന്ത്യയിലാണെന്ന് പഠനം. ആത്മഹത്യയുമായി ബന്ധപ്പെട്ടു നടത്തിയ നിരീക്ഷണത്തിലാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ രണ്ടു മിനിറ്റിലും ഇന്ത്യയിൽ ഒരാൾ ആത്മഹത്യക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 2012-ൽ 2,50,000 ആത്മഹത്യകൾ നടന്നതായി ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. 15നും 19നും ഇടയിലുള്ള പ്രായത്തിലാണ് കൂടുതൽ ആത്മഹത്യകളും. ആത്മഹത്യകളുടെ എണ്ണത്തിൽ സ്ത്രീകളെക്കാൾ മുമ്പിൽ നില്ക്കുന്നത് പുരുഷന്മാരാണ്. "ഒരു ആത്മഹത്യ വിജയിക്കുമ്പോൾ ഏതാണ്ട് 20 പേർ ആത്മഹത്യക്ക് ശ്രമിക്കുന്നു""വളരെ ഗൗരവത്തോടെ കാണേണ്ട പ്രശ്‌നമാണിത്. ഭൗതീകവാദത്തിന്റെ വേരുകൾ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ തെളിവാണ് വർധിക്കുന്ന ആത്മഹത്യകൾ. സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലുള്ള അസന്തുലിതാവസ്ഥകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണം. ആത്മഹത്യ പ്രവണത ഉള്ളവരെ വളരെ കരുതലോടെ സമീപിക്കുകയും അവർക്ക് ആവശ്യമായ ചികിത്സകൾ നൽകുകയും വേണം. ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടവർ വീണ്ടും അതു ചെയ്യാനുള്ള സാധ്യത ഏറെയാണ്." ന്യൂഡൽഹി ഓൾ ഇന്ത്യാ മെഡിക്കൽ സയൻസിലെ പ്രഫസർ ഡോ. എം.സി. മിശ്ര പറയുന്നു.ആവശ്യമായ മുൻകരുതലുതകൾ സ്വീകരിക്കുകയാണെങ്കിൽ ഭൂരിഭാഗം ആത്മഹത്യകളും ഒഴിവാക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. "വിവിധ മേഖലകളിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുമ്പിൽ നിൽക്കുന്ന കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ആത്മഹത്യയുടെ കാര്യത്തിലും മുന്നിട്ടുനിൽക്കുന്നത്. ആരോഗ്യ മേഖലക്ക് പ്രാധാന്യം നൽകുന്നതുപോലെ ആത്മഹത്യയിൽനിന്നും രക്ഷിക
Read More of this news...
ഭിന്നശേഷിയുള്ളവരുടെ സംഗമവും ഹെലൻ കെല്ലർ അനുസ്മരണവും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1593.jpg)
കോട്ടയം: കാരുണ്യത്തിലൂടെ മനുഷ്യമഹത്വം വെളിപ്പെടുന്നുവെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും കെ.സി.ബി.സി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തിലുള്ള കേരളാ സോഷ്യൽ സർവ്വീസ് ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാരുണ്യ വർഷത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരെ സംഘടിപ്പിച്ച് നടന്ന സമരിറ്റൻ ദിനാചരണത്തിന്റെയും സെൻസ് ഇന്റർ നാഷണൽ ഇൻഡ്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയിലെ അംഗങ്ങളുടെ വാർഷിക സംഗമമായ ഹെലൻ കെല്ലർ ദിനാചരണത്തിന്റെയും ഉദ്ഘാടനം ചേർപ്പുങ്കൽ സമരിറ്റൻ റിസോഴ്‌സ് സെന്ററിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യ സമൂഹത്തിൽ നന്മയുടെ ചൈതന്യം പകർന്ന് നൽകുവാനും മാനുഷിക മൂല്യങ്ങൾ കാത്തുപരിപാലിക്കുവാനും സാധിക്കണമെന്നും അവഗണിക്കപ്പെടുന്ന ആളുകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഇത്തരം കൂട്ടായ്മകളും സംഗമവും സാമൂഹ്യ പ്രതിബദ്ധതയോടെ സംഘടിപ്പിക്കുവാൻ കഴിയുമ്പോഴാണ് കാരുണ്യത്തിന്റെ ചൈതന്യം എല്ലാവരിലേയ്ക്കും എത്തിച്ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി അബ്രഹാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ കാരുണ്യവർഷ സന്ദേശം നൽകി. കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ ചർച്ച് വികാരി ഫാ. മൈക്കിൾ നെടുംന്തുരുത്തിപുത്തൻപുരയിൽ, നവജീവൻ ട്രസ്റ്റ് സാരഥി പി.യു തോമസ്, എസ്.ബി.റ്റി തെള്ളകം ബ്രാഞ്ച് മാനേജർ പീറ്റർ വി.ജെ, വിൻസന്റ് ഡിപോൾ സൊസൈറ്റി എസ്.എച്ച് മൗണ്ട് യൂണിറ്റ് പ്രസിഡന്റ് എം.വി. ജോസ് പൂക്കുമ്പേൽ, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. ബ!
Read More of this news...
ഈ പുഞ്ചിരി നമ്മോട് പറയുന്നത്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1576.jpg)
അർജന്റീന: മരണത്തിന്റെ വേദനാജനകമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുന്നവർക്ക് സന്തോഷത്തിന്റെയും ജീവിതനൈർമല്യത്തിന്റെയും സാക്ഷ്യമായി തീരുകയാണ് അർജന്റീനയിൽനിന്നുള്ള കർമലീത്ത സിസ്റ്റർ സിസിലിയ മരിയ.അതീവ വേദനാജനകമായ കാൻസർ രോഗത്തിന്റെ നടുവിലും നിരാശയ്ക്കടിമപ്പെടാതെ സന്തോഷത്തിലും പ്രാർത്ഥനയിലുമായിരുന്നു സിസ്റ്റർ സിസിലിയ. അവളുടെ മുഖത്ത് എപ്പോഴും പുഞ്ചിരി നിറഞ്ഞുനിന്നു. അവസാന നിമിഷങ്ങളിൽ സിസ്റ്ററെ സന്ദർശിച്ചവർക്ക് ആ മുഖത്തെ ശാന്തതയും സന്തോഷവും അത്ഭുതമാണുളവാക്കിയത്. തന്റെ ജീവിതത്തെ പൂർണമായും സമർപ്പിച്ച മണവാളനുമായുള്ള കണ്ടുമുട്ടൽ യാഥാർത്ഥ്യമായതുപോലെയായിരുന്നു അവളുടെ മുഖഭാവങ്ങൾ, മുഖത്തെ സന്തോഷം.മരണത്തിനുമുമ്പ് സിസ്റ്റർ സിസിലി എഴുതി: "ഞാൻ വളരെ സംതൃപ്തയാണ്. ദൈവത്തിന്റെ സഹനങ്ങളിലൂടെയുള്ള പ്രവൃത്തികളും എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന അനേകരെയും കണ്ട് ഞാൻ അത്ഭുതപ്പെടുകയാണ്." ഫ്രാൻസിസ് മാർപാപ്പ പോലും അവൾക്ക് പ്രാർത്ഥനാശംസകൾ അയച്ചിരുന്നു.സിസ്റ്റർ മരണത്തിന് മുമ്പ് തന്റെ സഹസന്യാസികളോട് ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു: "അവളുടെ മരിച്ചടക്കിന്റെ സമയത്ത് പ്രാർത്ഥന ചൊല്ലുന്നതിനുപുറമേ സ്‌തോത്രഗീതങ്ങൾ അർപ്പിച്ച് സന്തോഷിക്കണമെന്ന്. മണവാട്ടി മണവാളനെ കണ്ടുമുട്ടുന്ന ആ സന്തോഷത്തെ ഓർത്ത്."മരണത്തിന്റെ കുറച്ചു മണിക്കൂറുകൾക്കുമുമ്പേ അവൾ ദിവ്യകാരുണ്യം സ്വീകരിച്ചു. ഈശോയുടെ തിരുചോരയാൽ അവളുടെ ചുണ്ട് നനഞ്ഞു.ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ച് സാവധാനം അവൾ ഈ ലോകത്തിൽ ദൈവമേൽപിച്ച സഹനങ്ങളെ അവിടുത്തോടുള്ള സ്‌നേഹത്തെപ്രതി സ്വീകരിച്ച് സന്തോഷത്തോടെ അവളുടെ മണവാളനടുത്തേക്ക് യാത്രയായി. മരണത്തിന്റെ, രോഗത്തിന്റെ വേദനകളിലൂടെ കന്നുപോകുന്ന അനേകർക്ക് ജീവിതത്ത
Read More of this news...
ദളിത് ക്രൈസ്തവർക്ക് കൃഷി ചെയ്യാൻ് ഭൂമി നൽകില്ല
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1577.jpg)
വിജയവാഡ: ദളിത് ക്രൈസ്തവർക്ക് ക്ഷേത്ര ഉടമസ്ഥതയിലുള്ള ഭൂമി കൃഷിയാവശ്യത്തിന് നൽകരുതെന്ന് ആന്ധ്രാപ്രദേശ് സർക്കാരിന്റെ നിർദേശം.ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിലാണ്. ആയിരക്കണക്കിന് ഏക്കർ ഭൂമി കൃഷിയാവശ്യത്തിനായി കൃഷിക്കാർക്ക് പാട്ടത്തിന് നൽകിയിരുന്നു. ഇതിൽ ഏകദേശം 30 ശതമാനത്തോളം പേർ ദളിത് ക്രൈസ്തവരാണ്. കൃഷിയല്ലാതെ ഇവർക്ക് മറ്റൊരു ഉപജീവനമാർഗമില്ല. 2015 നവംബർ ഒമ്പതിന് സർക്കാർ ഇറക്കിയ ഉത്തരവിൻപ്രകാരം ഹിന്ദുമത വിശ്വാസികൾ അല്ലാത്തവ്ക്ക് കൃഷിഭൂമി പാട്ടത്തിന് നൽകരുതെന്നും നിലവിലുള്ള അത്തരം പാട്ടങ്ങൾ റദ്ദാക്കി കൃഷിഭൂമി തിരിച്ചെടുക്കണമെന്നും നിഷ്‌കർഷിക്കുന്നു. ഇപ്പോൾ കൃഷിയിറക്കാനുള്ള സമയമാതിനാൽ ഇതു സംബന്ധമായ നോട്ടീസുകൾ ദളിത് ക്രൈസ്തവർക്ക് നൽകിത്തുടങ്ങി.പ്രസ്തുത ഉത്തരവിൻപ്രകാരം ക്ഷേത്രകൃഷിഭൂമി പാട്ടത്തിനുവേണ്ട ദളിത് ക്രൈസ്തവർ ഇടവകയിൽനിന്ന് ഇവർ ക്രിസ്തുമത അനുയായികൾ അല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കൃഷിഭൂമി പാട്ടത്തിന് ഇവർക്ക് ലഭിക്കും. സമീപ കാലഘട്ടത്തിൽ ധാരാളം ദളിത് വിഭാഗക്കാർ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. എന്നാൽ ഇവരിൽ നല്ലൊരു ശതമാനംപേർ പേരു മാറ്റുകയോ ജാതി മാറ്റുകയോ ചെയ്തിട്ടില്ല. അതിനാലാണ് ഇടവക വികാരിയിൽനിന്ന് ഇത്തരം സർട്ടിഫിക്കറ്റ് ഹജരാക്കാൻ നിർദേശിച്ചിക്കുന്നത്.സർക്കാരിന്റെ പ്രസ്തുത ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പട്ടികജാതി പീഡനത്തിന് ആന്ധ്രാപ്രദേശ് എൻഡോമെന്റ് മന്ത്രി മാണിക്കയാലാ റാവുനെതിരെ കേസെടുക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ നേതാവ് പി. നരസിംഹറാവു ആവശ്യപ്പെട്ടു.Source: Sunday Shalom
Read More of this news...
പതിനഞ്ച് മക്കളുള്ള കുടുംബത്തിലുണ്ടായ ദൈവവിളി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1579.jpg)
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സംസാരിക്കുന്നു?പതിനഞ്ച് മക്കളുള്ള ഒരു വലിയ കുടുംബത്തിൽ നിന്നാണല്ലോ അങ്ങ് അഭിഷിക്തനായത്. കുടുംബ പശ്ചാത്തലം ദൈവവിളിക്ക് എങ്ങനെ പ്രോത്സാഹനമായിത്തീർന്നുമാതാപിതാക്കന്മാരുടെ ത്യാഗപൂർണ്ണമായ ജീവിതവും പ്രോത്സാഹനവുമാണ് എന്റെ പൗരോഹിത്യ ദൈവവിളിക്ക് ഏറെ പ്രചോദനമായത്. ഞങ്ങളെ എല്ലാവരേയും എല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയ്ക്ക് പറഞ്ഞയക്കുന്നതിലും കുടുംബപ്രാർത്ഥനയിലും ഇടവകയിലും കുടുംബസമ്മേളനങ്ങളിലും മറ്റു പങ്കെടുപ്പിക്കുന്നതിലും മാതാപിതാക്കൾ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.സഭാകാര്യങ്ങളിലും ദൈവിക കാര്യങ്ങളിലും ഇടപെടുന്നതിൽ നിന്നും ഒരിക്ക ലും പിന്തിരിയരുതെന്ന ബോധ്യവും അവർ ഞങ്ങൾക്ക് നൽകി. വൈദികരെയോ സിസ്റ്റേഴ്‌സിനെയോ വിമർശിക്കുകയോ അവരെ കുറ്റം പറയുന്നതോ മോശക്കാരായി ചിത്രീകരിക്കുന്നതോ ഒന്നും ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഞങ്ങളുടെ ദൈവവിളിക്ക് പിന്നിലുള്ള ഏക പ്രചോദനവും ഇതൊക്കെ തന്നെയാണ്.കുടുംബത്തിലെ മക്കളിൽ മുതിർന്ന ആളുകൾ വൈദികവൃത്തിയിലേക്കും സന്യാസത്തിലേക്കും തിരിഞ്ഞപ്പോൾ മറ്റുള്ളവർക്കും അത് പ്രചോദനമായി. എന്റെ കുടുംബത്തിൽ ആറ് വൈദികരും നാല് സിസ്റ്റേഴ്‌സുമാണുള്ളത്. മറ്റുള്ളവർ കുടുംബജീവിതം നയിക്കുന്നു. ഒരു വ്യക്തിയുടെ ദൈവവിളിക്ക് ഏറെ പ്രോത്സാഹനവും വളർച്ചയും നൽകുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്ക് എന്നും നിർണ്ണായകമാണ്. ബൈബിൾ പാരായണം, വി. കുർബാനയിലെയും കൂദാശകളിലെയും സജീവപങ്കാളിത്തം, കുടുംബപ്രാർത്ഥന, മാതാപിതാക്കന്മാരുടെ മാതൃകാജീവിതം ഇവയൊക്കെ ദൈവവിളി കണ്ടെത്തുന്നതിനും അതിൽ ഉറച്ചു നിൽക്കുന്നതിലും യുവാക്കളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.? കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ദൈവവി&
Read More of this news...
രൂപതയുടെ വളർച്ചയ്ക്ക് അടിസ്ഥാനം വിശ്വാസശക്തി: മാർ ആലപ്പാട്ട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1578.jpg)
ഹൂസ്റ്റൺ : ഒന്നുമില്ലായ്മയിൽനിന്ന് നിരവധി ഇടവകകളും മിഷൻകേന്ദ്രങ്ങളുമായി അമേരിക്കയിലൂടനീളം വ്യാപിക്കുന്ന ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ വളർച്ചയ്ക്ക് അടിസ്ഥാനമായത് വിശ്വാസത്തിന്റെ ശക്തിയാണെന്ന് സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്. പിയർലൻഡ് സെന്റ് മേരീസ് ദൈവാലയത്തിന്റെ കൂദാശാകർമത്തോട് അനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ച ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പിയർലൻഡ് മിഷന്റെ ഇടവകപ്രഖ്യാപന വും നിർവഹിച്ചു. രൂപതയിലെ 38^ാമത്തെ ഇടവകയാണ് പിയർലൻഡ്.വിശ്വസിക്കുന്നവൻ വലിയ അത്ഭുതങ്ങൾ ദർശിക്കും എന്ന തിരുവചനം ഉൾക്കൊണ്ട് വലിയ വിശ്വാസത്തോടെ ജീവിക്കണമെന്നും മാർ ആലപ്പാട്ട് ആഹ്വാനം ചെയ്തു. സ്വന്തം ദൈവാലയം എന്നത് ഒരു കാലത്ത് അമേരിക്കയിലെ സീറോ മലബാർ സഭാംഗങ്ങളെ സംബന്ധിച്ചിടത്തോളം വിദൂര സ്വപ്‌നംമാത്രമായിരുന്നു. അമേരിക്കയിലെ ശുശ്രൂഷയ്‌ക്കെത്തിയ ആദ്യനാളുകളിൽ ഇവിടത്തെ സഭാംഗങ്ങളിൽനിന്ന് അക്കാര്യം നേരിട്ട് അറിയാനായിട്ടുണ്ട്. എന്നാൽ ചിക്കാഗോ കേന്ദ്രീകരിച്ച് സീറോ മലബാർ രൂപത സാധിതമായി. രൂപത 15 വർഷം പിന്നിടുന്നതിനിടയിൽ 38 ഇടവകകളും 38 മിഷൻകേന്ദ്രങ്ങളും രൂപീകൃതമായി. നമ്മിൽ കുടികൊള്ളുന്ന ദൈവവിശ്വാസത്തിന്റെ ശക്തിയാണ് ഇതിൽ അടിസ്ഥാനഘടകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദൈവാലയ അങ്കണത്തിലെത്തിയ വിശിഷ്ടാതിഥികളെ മുത്തുകുടകളുടെ അകമ്പടിയോടെ ദൈവാലയത്തിലേക്ക് സ്വീകരിച്ചു. മുഖ്യാതിഥികളും പാരിഷ് കൗൺസിൽ പ്രതിനിധികളും ഭദ്രദീപം തെളിച്ചതോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമായത്. തുടർന്ന് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിലും കൂദാശാകർമത്തിലും മാ
Read More of this news...
സമാധാനത്തിന്‍റെ മുന്തിരി നട്ടുവളര്‍ത്താം : സഭൈക്യ-സമാധാന പ്രാര്‍ത്ഥന
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1573.jpg)
ജൂണ്‍ 25-ാം തിയതി ശനിയാഴ്ച. പാപ്പാ ഫ്രാന്‍സിസിന്‍റെ അര്‍മേനിയ സന്ദര്‍ശനത്തില്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിയായിരുന്നു തലസ്ഥാന നഗരമായ യേരവനിലെ റിപ്പബ്ലിക്കന്‍ ചത്വരത്തില്‍ സംഘടിപ്പിച്ചസമാധാന പ്രാര്‍ത്ഥനശുശ്രൂഷ. 50,000-ല്‍പ്പരം പേര്‍ പങ്കെടുത്തു.കിഴക്കന്‍ പൗരാണിക ശൈലിയിലുള്ള ക്രിസ്തുവിന്‍റെ (Iconographic) ചിത്രണവും, എഡ്വേര്‍ഡ് മിര്‍സോയന്‍ നയിച്ച അര്‍മേനിയന്‍ ദേശീയ ഫിലാഹാര്‍മോണിക് സഖ്യത്തിന്‍റെ സംഗീതപശ്ചാത്തലവും പാപ്പാ ഫ്രാന്‍സിസിന്‍റെയും കാതോലിക്കോസ് കരേക്കിന്‍റെയും നേതൃത്വത്തിലുള്ള സഭൈക്യ-സമാധാന പ്രാര്‍ത്ഥനയ്ക്ക് സമുചിതവും പ്രശാന്തവുമായ വേദിയൊരുക്കി. പ്രദേശിക സമയം വൈകുന്നേരം 6.50. സന്ധമയങ്ങുന്ന പൊന്‍വെളിച്ചത്തില്‍ പാപ്പായും കാതോലിക്കോസും ജനങ്ങളെ ആശീര്‍വദിച്ചുകൊണ്ട് വേദിയിലെത്തി. കൂട്ടായ്മയുടെ ആനന്ദവും ആവേശയും സംഗീതതരംഗമായി അലയടിച്ചുയര്‍ന്നു. അര്‍മേനിയന്‍ പ്രസിഡന്‍റ് സേര്‍സ് സര്‍സ്യാനും അപ്പഴേയ്ക്കും വേദിയില്‍ എത്തി. ഏവരും എഴുന്നേറ്റുനിന്ന്... അര്‍മേനിയന്‍ ക്രൈസ്തവ ദേശീയത വിളിച്ചറിയിക്കുംപോലെ.. ദൈവത്തെ പിതാവേ, എന്നു വിളിച്ചപേക്ഷിച്ച് കര്‍തൃപ്രാര്‍ത്ഥനചൊല്ലി. സഭൈക്യ-സമാധാന പ്രാര്‍ത്ഥനയ്ക്ക് തുടക്കമായി."ദാര്‍ഷ്ഠ്യവെടിഞ്ഞ് സമാധാനത്തില്‍ വസിക്കാനും... പ്രതികാരം ദൈവത്തിനു വിട്ടുകൊടുക്കുവാനും..." (റോമ. 12, 16-19) റോമാക്കര്‍ക്കെഴുതിയ ലേഖനത്തില്‍നിന്നുള്ള സമാധാനാഹ്വാനം പാരായണംചെയ്യപ്പെട്ടു. സുവിശേഷം ആലാപിക്കപ്പെട്ടു..."എന്‍റെ സമാധാനം നിങ്ങള്‍ക്കു തരുന്നു." ക്രിസ്തുവിന്‍റെ സമാധാനാഹ്വാനം യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നായിരുന്നു (യോഹ. 14, 27-31).സുവിശേഷ പാരായണത്തെ തുടര്‍ന്ന്, കാതോലിക്കോ കരേക്കിന്‍ ആദ്യം സന്ദേശം നല്കി:അധര്‍മ്മത്തി
Read More of this news...
ഓര്‍മ്മകളുടെ പൊലിയാത്ത പൊന്‍നാളവും കൂട്ടക്കുരുതിയുടെ സ്മാരകവേദിയും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1572.jpg)
അര്‍മേനിയയുടെ തലസ്ഥാനനഗരമായ യേരവനിലാണ് 'തിസേര്‍നാകബേര്‍ദ്'എന്നറിയപ്പെടുന്ന കൂട്ടക്കുരുതിയുടെ സ്മാരകവേദി. ഒന്നാം ലോകമഹായുദ്ധ കാലത്ത്, 1915-ല്‍ കൊല്ലപ്പെട്ട ഒന്നര ലക്ഷത്തോളം അര്‍മേനിയക്കാരുടെ സ്മരണാര്‍ത്ഥം 1967-ല്‍ പണിതീര്‍ത്തതാണ് മനോഹരവും വിസ്തൃതവുമായ ഈ ദേശീയസ്മാരകം. വ്യത്താകാരത്തിലുള്ള മണ്ഡപവും അതിലെ പൊലിയാത്ത സ്മരണാദീപവും രക്തസാക്ഷികളുടെ ഓര്‍മ്മ മനസ്സുകളില്‍ മായാതെ നിലനിര്‍ത്തുന്നു. സമീപത്ത് അംബരചുംബിയായി പിരമിഡിന്‍റെ ആകാരത്തില്‍ പൊന്തിനില്ക്കുന്ന സ്റ്റീല്‍സ്തംഭം നാശത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ അര്‍മേനിയന്‍ ജനതയുടെ പ്രതീകമായും തലയുയര്‍ത്തി നില്ക്കുന്നു.അര്‍മേനിയ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായ ജൂണ്‍ 25-ാം തിയതി അതിരാവിലെ തന്നെ പാപ്പാ ഫ്രാന്‍സിസ് ഈ വേദി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു.വൃക്ഷലതാദികളാലും പൂക്കളാലും നിറഞ്ഞ വിസ്തൃതമായ പരിസരത്ത് വിശിഷ്ടാതിഥികളുടെ ആഗമനത്താല്‍ കിളികള്‍ ഉയര്‍ത്തിയ ചെറുകാഹളവും, സന്ദര്‍ശകരുടെ പതിഞ്ഞ സ്വരത്തിലുള്ള സംസാരവും പ്രാര്‍ത്ഥനാന്തരീക്ഷം വളര്‍ത്തി. സ്മാരകവേദിക്കു മുന്നില്‍ പാപ്പാ നമ്രശിരസ്ക്കനായി നിന്നു. എന്നിട്ട് മെല്ലെ അടിവച്ചു മുന്നോട്ടു ചെന്ന് വെള്ള പുഷ്പചക്രം സമര്‍പ്പിച്ചു. രാഷ്ട്രീയ പകയുടെ ക്രൂരതയില്‍ പൊലിഞ്ഞുപോയ കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള നിര്‍ദ്ദോഷികളുടെ സ്മരണയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. പിന്നെ ഓര്‍മ്മയുടെ കെടാവിളക്ക് എരിയുന്ന വൃത്താകാരത്തിലുള്ള ഉള്‍മണ്ഡമപത്തില്‍ പ്രവേശിച്ച് പാപ്പാ പൂക്കള്‍ സമര്‍പ്പിച്ചു.പാപ്പായ്ക്കൊപ്പം സന്നിഹിതനായിരുന്ന കാതോലിക്കോസ് കരേക്കിന്‍ കര്‍തൃപ്രാര്‍ത്ഥനയ്ക്ക് തുടക്കമിട്ടു. സന്നിഹിതരായി
Read More of this news...
കാരുണ്യത്തിന്‍റെ കാഹളമായി ഗുമ്രിയിലെ ബലിയര്‍പ്പണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1575.jpg)
പാപ്പാ ഫ്രാന്‍സിസിന്‍റെ അര്‍മേനിയ സന്ദര്‍ശനത്തിലെ പ്രധാനപ്പെട്ട പരിപാടിയിരുന്നു ഗ്വിമ്രി നഗരത്തിലെ ബലിയര്‍പ്പണം. അത് ജൂണ്‍ 25-ാം തിയതി ശനിയാഴ്ച രാവിലെയായിരുന്നു. യേരവനില്‍നിന്നും അരമണിക്കൂര്‍ വിമാനമാര്‍ഗ്ഗമാണ് അര്‍മേനിയയുടെ കിഴക്കു പടിഞ്ഞാറന്‍ നഗരമാണ് ഗുമ്രി. അവിടെ വാര്‍ത്തിനാന്‍സ് ചത്വരമാണ് വേദിയായത്. ഒരു ലക്ഷംപേരെ കൊള്ളുന്ന ചത്വരം നിറഞ്ഞുകവിഞ്ഞു. കൃത്യം 11-മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിക്ക് തുടക്കമായി. അര്‍മേനിയന്‍ കത്തോലിക്കരെ കൂടാതെ ഇതര റീത്തുകാരും സന്നിഹിതരായിരുന്നു.സന്നിഹിതനായിരുന്ന അര്‍മേനിയന്‍ അപ്പസ്തോലിക സഭയുടെ തലവന്‍, കാതോലിക്കോസ് കരേക്കിന്‍ ആമുഖപ്രഭാഷണം നടത്തി: ഗുമ്രിനഗരത്തിലെ ദൈവമാതാവിന്‍റെ ഏഴു വ്യാകുലങ്ങളുടെ ദേവാലയം ആധുനിക സഭൈക്യപ്രസ്ഥാനത്തിനും, എക്യുമേനിസം (Ecumenism) എന്ന ചിന്തയ്ക്കുതന്നെ മുന്നോടിയാണ്. പീഡനങ്ങളെ ഭയന്നെത്തിയ കത്തോലിക്കര്‍ക്കും, ഇതര റീത്തുകള്‍ക്കും മാതൃദേവാലയത്തിന്‍റെ ഭാഗങ്ങള്‍ വീതിച്ചുകൊടുത്തത് ചരിത്രസ്മരണയായി ഇന്നും നിലനിലക്കുന്നു. ആധുനിക കാലത്തെ ഭൂമികുലുക്കത്തിന്‍റെ കെടുതിയിലും റീത്തുഭേദമെന്യേ എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കുവാനും ബലിയര്‍പ്പിക്കുവാനും ഇടംനല്കി സ്വീകരിച്ചത് ഗുമ്രിയുടെ മാതൃസന്നിധാനമാണെന്നും പ്രസ്താവിച്ചുകൊണ്ട്, ക്രിസ്തുവിലുള്ള സാഹദര്യക്കൂട്ടായ്മയുടെ സന്ദേശമാണ് കാതോലിക്കോസ് ആമുഖമായി പങ്കുവച്ചത്.വിവിധ ഭാഷകളിലായിരുന്നു വചനപാരായണം: "കര്‍ത്താവിന്‍റെ അരൂപി എന്നിലുണ്ട്. പീഡിതരോട് സദ്വാര്‍ത്ത അറിയിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു." ആദ്യവായന (ഏശയ 61, 1-14) ഇറ്റാലിയനില്‍ പാരായണംചെയ്യപ്പെട്ടു. അര്‍മേനിയന്‍ സങ്കീര്‍ത്
Read More of this news...
അര്‍മേനിയ സന്ദര്‍ശിച്ചതില്‍ സന്തോഷമെന്ന് പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1574.jpg)
അര്‍മേനിയ സന്ദര്‍ശിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ക്രിസ്തുമതത്തെ ആദ്യമായി ദേശീയ മതമായി അംഗീകരിച്ച രാഷ്ട്രമാണിത്. എന്നെ സ്വീകരിച്ച സകലര്‍ക്കും നന്ദി! ഇതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ ഞായറാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം. ജൂണ്‍ 24-ന് ആരംഭിച്ച സന്ദര്‍ശനം 26-ാം തിയതി ഞായറാഴ്ച സമാപിച്ചു. അര്‍മേനിയിലെ സമയം ഞായറാഴ്ച വൈകുന്നേരം 6.30-ന് മടക്കയാത്ര ആരംഭിച്ച പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയിലെ സമയം രാത്രി 9 മണിയോടെ വത്തിക്കാനില്‍ തിരിച്ചെത്തും.അര്‍മേനിയന്‍ സഭയെക്കുറിച്ച്:അപ്പസ്തോലന്മാരായ ബര്‍ത്തലോമിയോയും യൂദാ തദേവൂസുമാണ് ആദ്യനൂറ്റാണ്ടില്‍ ക്രിസ്തുസന്ദേശം അര്‍മേനിയയില്‍ എത്തിച്ചത്. മൂന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ചക്രവര്‍ത്തിയായിരുന്ന തിരിദാത്തെസ് മൂന്നാമന്‍ വിശ്വാസം സ്വീകരിച്ചു. അതോടെ 301-ാം ആണ്ടില്‍ ക്രിസ്തുമതം അര്‍മേനിയയുടെ ദേശീയ മതമായി ഉയര്‍ത്തപ്പെട്ടു. ചരിത്രത്തില്‍ ഏറ്റവുമധികം പൗരാണികതയുള്ള ക്രൈസ്തവസമൂഹമാണിത്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ ക്രൈസ്തവസമൂഹമെന്നും അര്‍മേനിയന്‍ സഭ വിശേഷിപ്പിക്കപ്പെടുന്നു.പശ്ചിമേഷ്യന്‍ രാജ്യമായ അര്‍മേനിയയിലെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും അപ്പസ്തോലിക സഭയെന്ന പേരില്‍ അറിയപ്പെടുന്നു. പത്രോസിന്‍റെ പരമാധികാരം അംഗീകരിക്കാത്ത പൗരസ്ത്യ ക്രിസ്ത്യന്‍ സമൂഹമാണിത്. 451-ല്‍ കാല്‍സിദോണ്‍ സൂനഹദോസിന്‍റെ ക്രിസ്തുവിജ്ഞാനീയപരമായ പ്രബോധനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് അര്‍മേനിയന്‍ സഭ റോമിനോട് ഇടയുന്നതും, പത്രോസിന്‍റെ പരമാധികാരം നിഷേധിച്ച് കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടത്തിലേയ്ക്ക് തിരിയുന്നതും. ഇന്ത്യയിലും കേരളത്തിലും ഇപ്പോഴുള്ള ഓര്‍ത്തഡോക്സ് സഭകള്‍ പോലെതന്നെ. നാലാം നൂറ്റാണ്ടില്‍ ജീവിച്ച പ്രബുദ്ധനœ
Read More of this news...
ചൈനക്കാരിയോട് സുവിശേഷം പ്രസംഗിച്ച ചുവർചിത്രങ്ങൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1568.jpg)
ചൈനയിലെ പ്രസിദ്ധമായ ഒരു നഗരമാണ് വുഹാൻ. അവിടെ മനോഹരമായൊരു കത്തോലിക്കാ കത്തീഡ്രൽ ദേവാലയമുണ്ട്. വിശുദ്ധ യൗസേപ്പിന്റെ നാമത്തിലുള്ളത്. ഡൗൺടൗൺ ആയതിനാൽ കത്തോലിക്കരും അകത്തോലിക്കരും ചിലപ്പോഴൊക്കെ ദേവാലയത്തിന്റെ ശ്രേഷ്ഠത കണ്ട് അക്രൈസ്തവരും അവിടം സന്ദർശിക്കാറുണ്ട്.യാൻ ചു എന്നൊരു സ്ത്രീയുടെ മാനസാന്തരകഥ ഇങ്ങനെയാണ്. 2003 ൽ ജോലിയിൽനിന്ന് പിൻവാങ്ങിയശേഷം ജീവിതത്തിൽ അടുത്ത ചുവടുവയ്പ് ഏത് എന്നറിയാതെ ആശങ്കയിലായിരുന്ന കാലം. നല്ലൊരു ചിത്രകാരിയായിരുന്നതിനാൽ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും നടന്ന് നല്ല ചിത്രങ്ങൾ വരയ്ക്കുക അവരുടെ വിനോദമായിരുന്നു. അങ്ങനെ ഒരുദിവസം അവർ ഈ കത്തീഡ്രൽ ദേവാലയത്തിലെത്തി. വളരെ മനോഹരമായ ചിത്രരചനകൾ അവരെ ആകർഷിച്ചു. അവിടെ ദൈവസാന്നിധ്യമുണ്ടെന്നോ, കത്തോലിക്കാ വിശ്വാസമെന്തെന്നോ അവർക്കറിവുണ്ടായിരുന്നില്ല. എങ്കിലും ചിത്രങ്ങൾ കാണുവാൻ അടുത്തദിവസവും തിരിച്ചെത്തി.ദേവാലയത്തിലെ ചിത്രങ്ങൾ അവരോട് സുവിശേഷം പ്രഘോഷിച്ചു. അങ്ങനെയാണ് അവർ അതിനെ മനസിലാക്കുന്നത്. അവരുടെ ജീവിതത്തിൽ സന്തോഷം നൽകിയവയായിരുന്നു ചിത്രങ്ങൾ. അതിലൂടെതന്നെ സത്യദൈവം അവരെ ആകർഷിച്ചു. ദേവാലയത്തിലെത്തുമ്പോൾ മറ്റ് ചിത്രങ്ങൾ നല്കാത്ത എന്തോ അനുഭൂതി അവർക്കുണ്ടായി. ഏതോ ഒരു ആകർഷണവലയത്തിൽ പെട്ടതുപോലെ...അടുത്തടുത്ത ദിവസങ്ങളിൽ ദേവാലയത്തിലെത്തിയ ആ സ്ത്രീയെ ഒരു കത്തോലിക്കാ വൈദികൻ പരിചയപ്പെട്ടു. അവരെ ആകർഷിച്ച കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പറഞ്ഞു. വർഷങ്ങളായി മതം എന്ന വിഷയത്തെപ്പറ്റിപോലും ചിന്തിക്കാതിരുന്ന അവർ ആദ്യമായി യേശുവിന്റെ നാമം കേട്ടു. ആ വൈദികന്റെ വാക്കുകൾ കേട്ട് വിശ്വാസത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി.എല്ലാ ഞായ!
Read More of this news...
അര്‍മേനിയന്‍ ജനതയുടെ വിശ്വാസ നിധി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1567.jpg)
അര്‍മേനിയയിലെ അപ്പസ്തോലികസഭയുടെ വിശുദ്ധ എച്ച്മിയാദ്സിനിലെ കത്തീദ്രലില്‍ വെള്ളിയാഴ്ച (24/06/16) നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ പങ്കുവച്ച ചിന്തകളിലെ പ്രസക്ത ഭാഗങ്ങള്‍: അര്‍മേനിയന്‍ ജനതയുടെ ചരിത്രത്തിന്‍റെ സാക്ഷിയും പ്രസ്തുത ജനതയുടെ ആദ്ധ്യാത്മികതയുടെ പ്രസരണ കേന്ദ്രവും ആയ ഈ പവിത്രവേദിയുടെ പടി ഞാന്‍ കടന്നത് വികാരവായ്പോടെയാണ്.അര്‍മേനിയായിലെ തന്‍റെ കന്നി പ്രഭാഷണം ഈ വാക്കുകളില്‍ ആരംഭിച്ച ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം തുടര്‍ന്നു.അര്‍മേനിയയില്‍ ക്രിസ്തുവിന്‍റെ വെളിച്ചം പ്രസരിക്കുന്നത് എവിടെ നിന്നാണൊ ആ പരിശുദ്ധ അള്‍ത്താരയെ സമീപിക്കാന്‍ ദൈവം എന്നെ അനുവദിച്ചത് അനര്‍ഘ ദാനമായി ഞാന്‍ കരുതുന്നു. വിശുദ്ധ എത്ച്മിയദ്സിന്‍ സന്ദര്‍ശിക്കാന്‍ നല്കിയ ക്ഷണത്തിന് ഞാന്‍ ആകമാന അര്‍മേനിയയുടെ കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന് ഹൃദയപൂര്‍വ്വം നന്ദി പ്രകാശിപ്പിക്കുകയും അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു. സ്വഭവനത്തില്‍ എന്നെ സ്വീകരിച്ചതിന് അങ്ങേയ്ക്ക് ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്നു; സൗഹൃദവും സഹോദര്യസ്നേഹവും അര്‍ത്ഥമാക്കുന്നത് എന്തെന്ന്, വാക്കുകളേക്കാളേറെ വാചാലമായി, സ്നേഹത്തിന്‍റെ ഈ അടയാളം സംസാരിക്കുന്നു.നിങ്ങളുടെ മണ്ണില്‍ കൊളുത്തപ്പെട്ട വിശ്വാസദീപത്തിന്, പരിപാവനമായ ഈ വേളയില്‍, ഞാന്‍ കര്‍ത്താവിനോടു നന്ദി പറയുന്നു. അര്‍മേനിയയ്ക്ക് സവിശേഷമായ തനിമയേകിയത് ഈ വിശ്വാസമാണ്. അത് അന്നാടിനെ ജനതകള്‍ക്കിടയില്‍ ക്രിസ്തുവിന്‍റെ ദൂതികയാക്കി. ക്രിസ്തുവാണ് നിങ്ങളുടെ മഹത്വം, നിങ്ങളുടെ വിളിച്ചം നിങ്ങളെ പ്രദീപ്തമാക്കിയ ആദിത്യന്‍, അവിടന്ന് നിങ്ങള്‍ക്ക് നവജീവന്‍ പ്രദാനം ചെയ്തു, നിങ്ങള്‍ക്കു തുണയാകുകയും നിങ്ങളെ താങ്ങ
Read More of this news...
യേശുവിന്‍റെ കുരിശും ഉത്ഥാനവും അര്‍മേനിയന്‍ ജനതയുടെ ശക്തി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1566.jpg)
അര്‍മേനിയയില്‍ വെള്ളിയാഴ്ച(24/06/16) പാദമൂന്നിയ ഫ്രാന്‍സീസ് പാപ്പാ അന്നു വൈകുന്നേരം അന്നാടിന്‍റെ പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അര്‍മേനിയയുടെ പ്രസിഡന്‍റ് സേര്‍ഹ് സാര്‍സ്യാന്‍റെ ഔദ്യോഗികവസതിയില്‍ വച്ച് അദ്ദേഹവുമായി നടത്തിയ സൗഹൃദകൂടിക്കാഴ്ചയ്ക്കു ശേഷം അവിടെവച്ചു തന്നെ ആയിരുന്നു ഈ പരിപാടി. പ്രസിഡന്‍റിന്‍റെ സ്വാഗതവാക്കുകളെ പാപ്പാ അവരെ സംബോധന ചെയ്തു.അര്‍മേനിയയില്‍ എത്താന്‍, ഏറെ പ്രിയങ്കരമായ അന്നാടിന്‍റെ മണ്ണിനെ സ്പര്‍ശിക്കാന്‍, പുരാതനവും സമ്പന്നവുമായ പാരമ്പര്യമുള്ളതും ധീരതയോടെ വിശ്വാസത്തിനു സാക്ഷ്യമേകിയതുമായ ഒരു ജനതയെ സന്ദര്‍ശിക്കാന്‍ കഴിയുന്നതിലുള്ള തന്‍റെ അതിയായ ആനന്ദം വെളിപ്പെടുത്തിക്കൊണ്ട് തന്‍റെ മറുപടി പ്രസംഗം ആരംഭിച്ച ഫ്രാന്‍സീസ് പാപ്പാ അര്‍മേനിയയുടെ പ്രസിഡന്‍റ് സേര്‍ഹ് സാര്‍സ്യാന്‍റെ സ്വാഗതവാക്കുകള്‍ക്കും അന്നാടു സന്ദര്‍ശിക്കാന്‍ തന്നെ ക്ഷണിച്ചതിനും നന്ദി പറയുകയും 2015ല്‍ അദ്ദേഹം വത്തിക്കാനില്‍ നടത്തിയ സന്ദര്‍ശനവും ആ സമയത്ത് വത്തിക്കാനില്‍ താന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച തിരുക്കര്‍മ്മത്തില്‍ ആകമാന അര്‍മേനിയായുടെ കാതോലിക്കോസും പാത്രിയാര്‍ക്കീസുമായ കരേക്കിന്‍ രണ്ടാമന്‍ സിലീഷ്യയിലെ കതോലിക്കോസ് ആരം ഒന്നാമന്‍ തുടങ്ങിയ പിതാക്കന്മാരോടൊപ്പം അദ്ദേഹവും സന്നിഹിതനായിരുന്നതും അനുസ്മരിക്കുകയും ചെയ്തു. അനേകം അര്‍മേനിയക്കാര്‍ വധിക്കപ്പെട്ട, മഹാ തിന്മ എന്നര്‍ത്ഥം വരുന്ന മെത്സ് യെഗേണ്‍(METZ YEGHERN) എന്ന കൂട്ടക്കുരുതിയുടെ നൂറാം വാര്‍ഷികം തദ്ദവസരത്തില്‍ ആയിരുന്ചനതിനെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ടു പാപ്പാ ഇപ്രകാരം തുടര്‍ന്നു: ആ ദുരന്തം, കൂട്ടക്കുരുതി, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കഴി&
Read More of this news...