News & Events
ചൈനക്കാരിയോട് സുവിശേഷം പ്രസംഗിച്ച ചുവർചിത്രങ്ങൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1568.jpg)
ചൈനയിലെ പ്രസിദ്ധമായ ഒരു നഗരമാണ് വുഹാൻ. അവിടെ മനോഹരമായൊരു കത്തോലിക്കാ കത്തീഡ്രൽ ദേവാലയമുണ്ട്. വിശുദ്ധ യൗസേപ്പിന്റെ നാമത്തിലുള്ളത്. ഡൗൺടൗൺ ആയതിനാൽ കത്തോലിക്കരും അകത്തോലിക്കരും ചിലപ്പോഴൊക്കെ ദേവാലയത്തിന്റെ ശ്രേഷ്ഠത കണ്ട് അക്രൈസ്തവരും അവിടം സന്ദർശിക്കാറുണ്ട്.യാൻ ചു എന്നൊരു സ്ത്രീയുടെ മാനസാന്തരകഥ ഇങ്ങനെയാണ്. 2003 ൽ ജോലിയിൽനിന്ന് പിൻവാങ്ങിയശേഷം ജീവിതത്തിൽ അടുത്ത ചുവടുവയ്പ് ഏത് എന്നറിയാതെ ആശങ്കയിലായിരുന്ന കാലം. നല്ലൊരു ചിത്രകാരിയായിരുന്നതിനാൽ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും നടന്ന് നല്ല ചിത്രങ്ങൾ വരയ്ക്കുക അവരുടെ വിനോദമായിരുന്നു. അങ്ങനെ ഒരുദിവസം അവർ ഈ കത്തീഡ്രൽ ദേവാലയത്തിലെത്തി. വളരെ മനോഹരമായ ചിത്രരചനകൾ അവരെ ആകർഷിച്ചു. അവിടെ ദൈവസാന്നിധ്യമുണ്ടെന്നോ, കത്തോലിക്കാ വിശ്വാസമെന്തെന്നോ അവർക്കറിവുണ്ടായിരുന്നില്ല. എങ്കിലും ചിത്രങ്ങൾ കാണുവാൻ അടുത്തദിവസവും തിരിച്ചെത്തി.ദേവാലയത്തിലെ ചിത്രങ്ങൾ അവരോട് സുവിശേഷം പ്രഘോഷിച്ചു. അങ്ങനെയാണ് അവർ അതിനെ മനസിലാക്കുന്നത്. അവരുടെ ജീവിതത്തിൽ സന്തോഷം നൽകിയവയായിരുന്നു ചിത്രങ്ങൾ. അതിലൂടെതന്നെ സത്യദൈവം അവരെ ആകർഷിച്ചു. ദേവാലയത്തിലെത്തുമ്പോൾ മറ്റ് ചിത്രങ്ങൾ നല്കാത്ത എന്തോ അനുഭൂതി അവർക്കുണ്ടായി. ഏതോ ഒരു ആകർഷണവലയത്തിൽ പെട്ടതുപോലെ...അടുത്തടുത്ത ദിവസങ്ങളിൽ ദേവാലയത്തിലെത്തിയ ആ സ്ത്രീയെ ഒരു കത്തോലിക്കാ വൈദികൻ പരിചയപ്പെട്ടു. അവരെ ആകർഷിച്ച കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പറഞ്ഞു. വർഷങ്ങളായി മതം എന്ന വിഷയത്തെപ്പറ്റിപോലും ചിന്തിക്കാതിരുന്ന അവർ ആദ്യമായി യേശുവിന്റെ നാമം കേട്ടു. ആ വൈദികന്റെ വാക്കുകൾ കേട്ട് വിശ്വാസത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി.എല്ലാ ഞായ!
Read More of this news...
അര്‍മേനിയന്‍ ജനതയുടെ വിശ്വാസ നിധി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1567.jpg)
അര്‍മേനിയയിലെ അപ്പസ്തോലികസഭയുടെ വിശുദ്ധ എച്ച്മിയാദ്സിനിലെ കത്തീദ്രലില്‍ വെള്ളിയാഴ്ച (24/06/16) നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ പങ്കുവച്ച ചിന്തകളിലെ പ്രസക്ത ഭാഗങ്ങള്‍: അര്‍മേനിയന്‍ ജനതയുടെ ചരിത്രത്തിന്‍റെ സാക്ഷിയും പ്രസ്തുത ജനതയുടെ ആദ്ധ്യാത്മികതയുടെ പ്രസരണ കേന്ദ്രവും ആയ ഈ പവിത്രവേദിയുടെ പടി ഞാന്‍ കടന്നത് വികാരവായ്പോടെയാണ്.അര്‍മേനിയായിലെ തന്‍റെ കന്നി പ്രഭാഷണം ഈ വാക്കുകളില്‍ ആരംഭിച്ച ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം തുടര്‍ന്നു.അര്‍മേനിയയില്‍ ക്രിസ്തുവിന്‍റെ വെളിച്ചം പ്രസരിക്കുന്നത് എവിടെ നിന്നാണൊ ആ പരിശുദ്ധ അള്‍ത്താരയെ സമീപിക്കാന്‍ ദൈവം എന്നെ അനുവദിച്ചത് അനര്‍ഘ ദാനമായി ഞാന്‍ കരുതുന്നു. വിശുദ്ധ എത്ച്മിയദ്സിന്‍ സന്ദര്‍ശിക്കാന്‍ നല്കിയ ക്ഷണത്തിന് ഞാന്‍ ആകമാന അര്‍മേനിയയുടെ കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന് ഹൃദയപൂര്‍വ്വം നന്ദി പ്രകാശിപ്പിക്കുകയും അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു. സ്വഭവനത്തില്‍ എന്നെ സ്വീകരിച്ചതിന് അങ്ങേയ്ക്ക് ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്നു; സൗഹൃദവും സഹോദര്യസ്നേഹവും അര്‍ത്ഥമാക്കുന്നത് എന്തെന്ന്, വാക്കുകളേക്കാളേറെ വാചാലമായി, സ്നേഹത്തിന്‍റെ ഈ അടയാളം സംസാരിക്കുന്നു.നിങ്ങളുടെ മണ്ണില്‍ കൊളുത്തപ്പെട്ട വിശ്വാസദീപത്തിന്, പരിപാവനമായ ഈ വേളയില്‍, ഞാന്‍ കര്‍ത്താവിനോടു നന്ദി പറയുന്നു. അര്‍മേനിയയ്ക്ക് സവിശേഷമായ തനിമയേകിയത് ഈ വിശ്വാസമാണ്. അത് അന്നാടിനെ ജനതകള്‍ക്കിടയില്‍ ക്രിസ്തുവിന്‍റെ ദൂതികയാക്കി. ക്രിസ്തുവാണ് നിങ്ങളുടെ മഹത്വം, നിങ്ങളുടെ വിളിച്ചം നിങ്ങളെ പ്രദീപ്തമാക്കിയ ആദിത്യന്‍, അവിടന്ന് നിങ്ങള്‍ക്ക് നവജീവന്‍ പ്രദാനം ചെയ്തു, നിങ്ങള്‍ക്കു തുണയാകുകയും നിങ്ങളെ താങ്ങ
Read More of this news...
യേശുവിന്‍റെ കുരിശും ഉത്ഥാനവും അര്‍മേനിയന്‍ ജനതയുടെ ശക്തി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1566.jpg)
അര്‍മേനിയയില്‍ വെള്ളിയാഴ്ച(24/06/16) പാദമൂന്നിയ ഫ്രാന്‍സീസ് പാപ്പാ അന്നു വൈകുന്നേരം അന്നാടിന്‍റെ പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അര്‍മേനിയയുടെ പ്രസിഡന്‍റ് സേര്‍ഹ് സാര്‍സ്യാന്‍റെ ഔദ്യോഗികവസതിയില്‍ വച്ച് അദ്ദേഹവുമായി നടത്തിയ സൗഹൃദകൂടിക്കാഴ്ചയ്ക്കു ശേഷം അവിടെവച്ചു തന്നെ ആയിരുന്നു ഈ പരിപാടി. പ്രസിഡന്‍റിന്‍റെ സ്വാഗതവാക്കുകളെ പാപ്പാ അവരെ സംബോധന ചെയ്തു.അര്‍മേനിയയില്‍ എത്താന്‍, ഏറെ പ്രിയങ്കരമായ അന്നാടിന്‍റെ മണ്ണിനെ സ്പര്‍ശിക്കാന്‍, പുരാതനവും സമ്പന്നവുമായ പാരമ്പര്യമുള്ളതും ധീരതയോടെ വിശ്വാസത്തിനു സാക്ഷ്യമേകിയതുമായ ഒരു ജനതയെ സന്ദര്‍ശിക്കാന്‍ കഴിയുന്നതിലുള്ള തന്‍റെ അതിയായ ആനന്ദം വെളിപ്പെടുത്തിക്കൊണ്ട് തന്‍റെ മറുപടി പ്രസംഗം ആരംഭിച്ച ഫ്രാന്‍സീസ് പാപ്പാ അര്‍മേനിയയുടെ പ്രസിഡന്‍റ് സേര്‍ഹ് സാര്‍സ്യാന്‍റെ സ്വാഗതവാക്കുകള്‍ക്കും അന്നാടു സന്ദര്‍ശിക്കാന്‍ തന്നെ ക്ഷണിച്ചതിനും നന്ദി പറയുകയും 2015ല്‍ അദ്ദേഹം വത്തിക്കാനില്‍ നടത്തിയ സന്ദര്‍ശനവും ആ സമയത്ത് വത്തിക്കാനില്‍ താന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച തിരുക്കര്‍മ്മത്തില്‍ ആകമാന അര്‍മേനിയായുടെ കാതോലിക്കോസും പാത്രിയാര്‍ക്കീസുമായ കരേക്കിന്‍ രണ്ടാമന്‍ സിലീഷ്യയിലെ കതോലിക്കോസ് ആരം ഒന്നാമന്‍ തുടങ്ങിയ പിതാക്കന്മാരോടൊപ്പം അദ്ദേഹവും സന്നിഹിതനായിരുന്നതും അനുസ്മരിക്കുകയും ചെയ്തു. അനേകം അര്‍മേനിയക്കാര്‍ വധിക്കപ്പെട്ട, മഹാ തിന്മ എന്നര്‍ത്ഥം വരുന്ന മെത്സ് യെഗേണ്‍(METZ YEGHERN) എന്ന കൂട്ടക്കുരുതിയുടെ നൂറാം വാര്‍ഷികം തദ്ദവസരത്തില്‍ ആയിരുന്ചനതിനെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ടു പാപ്പാ ഇപ്രകാരം തുടര്‍ന്നു: ആ ദുരന്തം, കൂട്ടക്കുരുതി, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കഴി&
Read More of this news...
ക്രിസ്തുവിന്‍റെ സ്നേഹാഗ്നിയില്‍ അനൈക്യകാരണങ്ങള്‍ എരിയട്ടെ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1565.jpg)
അര്‍മേനിയ സന്ദര്‍ശനത്തിന്‍റെ സമാപനദിനത്തില്‍ ഫ്രാന്‍സീസ് പാപ്പാ അര്‍മേനിയക്കാരുടെ ആകമാന കാതോലിക്കോസും അര്‍മേനിയന്‍ അപ്പസ്തോലികസഭയുടെ പരമോന്നത പാത്രിയാര്‍ക്കീസുമായ കരേക്കിന്‍ രണ്ടാമന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ , എത്ച്മിയാദ്സിനില്‍ വിശുദ്ധ തിരിദാത്തെയുടെ നാമത്തിലുള്ള ചത്വരത്തില്‍, അന്നാട്ടിലെ അപ്പസ്തോലികസഭയുടെ ആരാധനക്രമമനുസരിച്ച്, നടന്ന തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുകയും ഒരു സന്ദേശം നല്കുകയും ചെയ്തു.പാപ്പായുടെ സന്ദേശം ചുവടെ ചേര്‍ക്കുന്നു:ഏറെ അഭിലഷിച്ചിരുന്നതും എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയവും ആയ ഈ സന്ദര്‍ശനത്തിന്‍റെ സമാപനവേളയില്‍ കര്‍ത്താവിന് നന്ദിചൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഈ അള്‍ത്താരയില്‍ നിന്നുയര്‍ന്ന സ്തുതിയുടെയും കൃതജ്ഞതയുടെയും മഹാഗീതത്തോടൊപ്പം ഞാനത് ഒന്നു ചേര്‍ക്കുന്നു. തിരുമേനി, അങ്ങ്, ഈ ദിനങ്ങളില്‍, അങ്ങയുടെ ഭവനത്തിന്‍റെ വാതില്‍ എനിക്കായി തുറന്നിടുകയും നൂറ്റിമുപ്പത്തിമൂന്നാം സങ്കീര്‍ത്തനത്തിലെ ഒന്നാം വാക്യത്തില്‍ പറയുന്നതു പോലെ, " സഹോദരര്‍ ഏകമനസ്സോടെ ഒന്നിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവും ആണ്" എന്നത് നമ്മള്‍ അനുഭവിച്ചറിയുകയും ചെയ്തു. നാം കണ്ടുമുട്ടുകയും സഹോദരനിര്‍വ്വിശേഷം ആലിംഗനം ചെയ്യുകയും ചെയ്തു, നമ്മള്‍ ഒരുമയോടെ പ്രാര്‍ത്ഥിച്ചു, നമ്മള്‍ സമ്മാനങ്ങളും പ്രത്യാശകളും ക്രിസ്തുവിന്‍റെ സഭയുടെ ആശങ്കകളും പങ്കുവച്ചു. അവളുടെ ഹൃദയത്തുടിപ്പിന്‍റെ ഏകസ്വനം നമ്മള്‍ ശ്രവിച്ചു. സഭ ഏകമാണെന്ന് നാം വിശ്വസിക്കുകയും അനുഭവിച്ചറിയുകയും ചെയ്യുന്നു.ഒരേ പ്രത്യാശ എന്നതു പോലെ ഏക ശരീരവും ഏക ആത്മാവുമാണുള്ളത്..ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളു. സകലര്‍ക്ക
Read More of this news...
ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് ചുള്ളിക്കാട്ടിന് പുതിയ നിയമനം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1564.jpg)
ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് അസ്സീസി ചുള്ളിക്കാട്ടിനെ മാര്‍പ്പാപ്പാ കിര്‍ഗ്ഗിസ്ഥാന്‍റെയും അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി നാമനിര്‍ദ്ദേശം ചെയ്തു. അയല്‍രാജ്യങ്ങളായ കസാക്കിസ്ഥാന്‍റെയും തജിക്കിസ്ഥാന്‍റെയും അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു വരവെയാണ് അദ്ദേഹത്തിന്‍റെ അധികാരപരിധി കിര്‍ഗ്ഗിസ്ഥാനിലേക്കുകൂടി വ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച (24/06/16) ഫ്രാന്‍സീസ് പാപ്പാ ഉത്തരവു പുറപ്പെടുവിച്ചത്. 1953 മാര്‍ച്ച് 20 ന് ജനിച്ച, 63 വയസ്സുകാരനായ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് അസ്സീസി ചുള്ളിക്കാട്ട് ജോര്‍ദ്ദാന്‍, ഇറാക്ക് എന്നീ നാടുകളിലും അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 2010 ജൂലൈ മുതല്‍ 2014 ജൂലൈവരെ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസാനത്തിന്‍റെ സ്ഥിരം നിരീക്ഷകനായിരുന്നു അദ്ദേഹം.Source: Vatican Radio
Read More of this news...
പീയെര്‍ബത്തിസ്ത പിത്സബാല്ല- ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കറ്റിന്‍റെ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്റര്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1563.jpg)
ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കറ്റിന്‍റെ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്റര്‍ ആയി ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗമായ വൈദികന്‍ പീയെര്‍ബത്തിസ്ത പിത്സബാല്ലയെ ഫ്രാന്‍സീസ് പാപ്പ വെള്ളിയാഴ്ച (24/06/16) നാമനിര്‍ദ്ദേശം ചെയ്യുകയും ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തുകയും ചെയ്തു. നടപ്പുവര്‍ഷം ഏപ്രില്‍ വരെ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ കാവല്‍ചുമതല അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു. ഇറ്റലിയിലെ ബേര്‍ഗമൊ പ്രവിശ്യയിലെ കൊളോഞ്ഞൊ അല്‍ സേരിയൊയില്‍ 1965 ഏപ്രില്‍ 21 നായിരുന്നു നിയുക്ത ആര്‍ച്ചുബിഷപ്പും ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കറ്റിന്‍റെ നിയുക്ത അപ്പസ്തോലിക് അഡിമിനിസ്ട്രേറ്ററുമായ പീയെര്‍ബത്തിസ്ത പിത്സബാല്ലയുടെ ജനനം. ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഫൗദ് ത്വാല്‍ 75 വയസു പൂര്‍ത്തിയായതിനെ തുടര്‍ന്ന് പാശ്ചാത്യസഭയുടെ കാനന്‍ നിയമം നാന്നൂറ്റിയൊന്നാം വികുപ്പനുസരിച്ച് സമര്‍പ്പിച്ച രാജി വെള്ളിയാഴ്ച (24/06/16) സ്വീകരിച്ചതിനു ശേഷമാണ് പാപ്പാ ഈ പുതിയ നിയമനം നടത്തിയത്.Source: Vatican Radio
Read More of this news...
മനുഷ്യാവകാശസംരക്ഷണം വ്യവസായ മേഖലകളില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1562.jpg)
ദേശീയ അന്താരാഷ്ട്രതലങ്ങളിലുള്ള വ്യവസായ സംരംഭങ്ങള്‍ മനുഷ്യജീവിതത്തിന്‍റെ വിവിധ മാനങ്ങളെ സ്വാധീനിക്കുന്ന പശ്ചാത്തലത്തില്‍ മനുഷ്യന്‍റെ മൗലികാവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിന് ഈ മേഖലയില്‍ കാര്യക്ഷമമായ നിയന്ത്രണം ഉറപ്പുവരുത്തുന്നതിന്‍റെ ഉത്തരവാദിത്വം അന്താരാഷ്ട്ര നിയമവ്യവസ്ഥതി ഏറ്റെടുക്കേണ്ടതിന്‍റെ ആവശ്യകത പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച് ചൂണ്ടിക്കാട്ടുന്നു. സ്വിറ്റ്സര്‍ലണ്ടിലെ ജനീവാ പട്ടണട്ടില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ജനീവയിലുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ വ്യാഴാഴ്ച (23/06/16) വ്യവസായസംരംഭങ്ങളും മനുഷ്യാവകാശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. സുപ്രധാനമായതെന്തൊ അതിനെ ആപേക്ഷികവല്‍ക്കരിക്കുകയും പണത്തെ ഉച്ചകോടിയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന പ്രവണതയുള്ളതായ ഒരു ബലതന്ത്രത്തെ ചെറുക്കുന്നതിന് മനുഷ്യവ്യക്തിയെ അവന്‍റെ അല്ലെങ്കില്‍ അവളുടെ ഔന്നത്യത്തോടു കൂടി കേന്ദ്രസ്ഥാനത്തു വയ്ക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച് പറഞ്ഞു.Source: Vatican Radio
Read More of this news...
ബുറുന്ദിയുടെ രക്ഷയക്കുള്ള മാര്‍ഗ്ഗങ്ങള്‍ :സത്യവും നീതിയും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1561.jpg)
ആഫ്രിക്കന്‍ നാടായ ബുറുന്ദിയുടെ രക്ഷയക്കുള്ള മാര്‍ഗ്ഗങ്ങള്‍ സത്യവും നീതിയുമാണെന്ന് അന്നാട്ടിലെ മെത്രാന്മാര്‍. രാഷ്ട്രീയസാമൂഹ്യ പ്രതിസന്ധിയുടെ പിടിയിലമര്‍ന്നിരിക്കുന്ന ബുറുന്ദിയില്‍ പുനരാംരഭിച്ചിരിക്കുന്ന സംഭാഷണ പ്രക്രിയയ്ക്ക് പ്രചോദനം പകര്‍ന്നുകൊണ്ടു പുറപ്പെടുവിച്ച ഒരു സന്ദേശത്തിലാണ് ദേശീയ മെത്രാന്മാരുടെ ഈ പ്രസ്താവനയുള്ളത്. അന്നാടിന്‍റെ ഭാവി ശോഭനമാക്കിത്തീര്‍ക്കുന്നതിനുള്ള എക മാര്‍ഗ്ഗം സംഭാഷണമാണെന്നും നാടിനെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം സത്യവും നീതിയുമാണെന്നും ദേശീയ കത്തോലിക്കാസഭാദ്ധ്യക്ഷന്മാര്‍ വ്യക്തമാക്കുന്നു.Source: Vatican Radio
Read More of this news...
അര്‍മേനിയന്‍ യാത്ര: വിവിധ നാടുകള്‍ക്ക് പാപ്പായുടെ ആശംസകള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1560.jpg)
അര്‍മേനിയായിലേക്കുള്ള യാത്രാവേളയില്‍ താന്‍ ഏതെല്ലാം നാടുകളുടെ വ്യോമപാത ഉപയോഗിച്ചുവൊ, ആ നാടുകള്‍ക്ക് ഫ്രാന്‍സീസ് പാപ്പാ ആശംസാസന്ദേശങ്ങളയച്ചു. തന്‍റെ പതിനാലാം വിദേശ അപ്പസ്തോലിക പര്യടനം വെള്ളിയാഴ്ച (24/06/16) രാവിലെ ആരംഭിച്ച പാപ്പാ സഞ്ചരിച്ച വിമാനം പറന്നത്, ഇറ്റലി, ക്രൊവേഷ്യ, ബോസ്നിയ-ഹെര്‍സഗൊവീന, മോന്തെനേഗ്രൊ, സെര്‍ബിയ, ബള്‍ഗറി, തുര്‍ക്കി എന്നീ നാടുകളുടെ മുകളിലൂടെയാണ്. അര്‍മേനിയന്‍ ജനതയുടെ പ്രാചീന വിജ്ഞാനം ആര്‍ജ്ജിക്കാനും ആ ജനതയെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാനും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാതയില്‍ മുന്നേറുന്നതിനുള്ള അവരുടെ എല്ലാ പരിശ്രമങ്ങള്‍ക്കും പിന്തുണയേകാനുമാണ് താന്‍ അന്നാട്ടിലേക്കു പോകുന്നതെന്ന് ഇറ്റലിയുടെ രാഷ്ട്രപതി സേര്‍ജൊ മത്തരേല്ലയ്ക്ക് അയച്ച കമ്പിസന്ദേശത്തില്‍ വെളിപ്പെടുത്തുന്ന പാപ്പാ ഇറ്റലിക്ക് ആശംസയേകുകയും ഭാവിയെ ആത്മവിശ്വാസത്തോടും പ്രത്യാശയോടും കൂടെ ഉറ്റുനോക്കിക്കൊണ്ട് ഐക്യദാര്‍ഢ്യത്തിന്‍റെ പാതയില്‍ മുന്‍നിരയില്‍ തന്നെ നിലകൊള്ളാന്‍ പ്രചോദനം പകരുകയും ചെയ്യുന്നു. സര്‍വ്വശക്തനായ ദൈവം സമാധാനത്താലും ക്ഷേമത്താലും ക്രൊവേഷ്യയെ അനുഗ്രഹിക്കട്ടെയെന്ന് പാപ്പാ അന്നാടിന്‍റെ പ്രസിഡന്‍റ് കൊളിന്ത ഗ്രബാര്‍ കിത്തറോവിച്ചിനയച്ച കമ്പിസന്ദേശത്തില്‍ ആശംസിക്കുന്നു. ബോസ്നിയ-ഹെര്‍സഗൊവീന, മോന്തെനേഗ്രൊ, സെര്‍ബിയ, ബള്‍ഗറി, തുര്‍ക്കി എന്നീ നാടുകളുടെ തലവന്മാര്‍ക്കും അയച്ച കമ്പിസന്ദേശങ്ങളില്‍ പാപ്പാ ഈ ആശംസകള്‍ ആവര്‍ത്തിക്കുന്നു. റോമിലെ ലെയൊണാര്‍ദൊ ദ വിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെള്ളിയാഴ്ച (24/06/16) പ്രാദേശികസമയം രാവിലെ 9.30 ഓടെ അര്‍മേനിയയിലെ യെരവനിലേക്കു പുറപ്പെട്ട ഫ്രാന്‍സീ
Read More of this news...
പാപ്പാ മാതൃസന്നിധിയില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1559.jpg)
അര്‍മേനിയയിലെ അപ്പസ്തോലികസന്ദര്‍ശനത്തോടനുബന്ധിച്ച് അനുഗ്രഹം തേടി ഫ്രാന്‍സീസ് പാപ്പാ, റോമന്‍ ജനതയുടെ സംരക്ഷക എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന, പരിശുദ്ധകന്യകാമറിയത്തിന്‍റെ പവിത്രസന്നിധാനത്തില്‍ എത്തി. അപ്പസ്തോലിക യാത്ര ആരംഭിക്കുന്നതിനു മുമ്പ് റോമിലെ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ ഈ പരിശുദ്ധ മറിയത്തിന്‍റെ തിരുച്ചിത്ര സവിധത്തില്‍ പുഷ്പമഞ്ജരി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന പതിവനുസരിച്ച് പാപ്പാ തന്‍റെ അര്‍മേനിയന്‍ യാത്രയുടെ തലേന്ന്, വ്യാഴാഴ്ച വൈകുന്നേരമാണ് അവിടെ എത്തിയത്. അര്‍മേനിയയുടെ ദേശീയ പതാകയുടെ ചുവപ്പ് നീല കാവി വര്‍ണ്ണങ്ങളിലുള്ളതായിരുന്ന പാപ്പാ സമര്‍പ്പിച്ച പൂക്കള്‍. റോമന്‍ ജനതയുടെ സംരക്ഷകയായ നഥയുടെ സന്നിധാനത്തില്‍ എത്തിയ പാപ്പാ പുഷ്പമഞ്ജരി സമര്‍പ്പിച്ച് അല്പസമയം പ്രാര്‍ത്ഥിച്ചു.പിരശുദ്ധസിംഹാസനത്തിന്‍റെ വക്താവ്, ഈശോസഭാവൈദികന്‍ ഫദറീക്കൊ ലൊംബാര്‍ദി ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തിയാതാണിത്.Source: Vatican Radio
Read More of this news...
ദൈവാലയസംഗീതം മാറേണ്ട കാലം കഴിഞ്ഞു: ബേബി ജോൺ കലയന്താനി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1558.jpg)
'തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ...' ആദരണീയനായ മൈക്കിൾ പനച്ചിക്കലച്ചൻ തന്റെ അനുഗ്രഹനിറവാർന്ന തൂലികത്തുമ്പിലൂടെ കോറിയിട്ട അതിമനോഹരമായ ഗാനം. ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലും അധരങ്ങളിലും ഉണർന്നുയർന്ന ഈ ഗാനം വിപണിയിലിറങ്ങുമ്പോൾ എന്റെ കോളജ് പഠനകാലമാണ്. കോളജിൽ അരങ്ങേറുന്ന കലാപരിപാടികളിൽ 'അടിപൊളി' ഗാനങ്ങൾ പാടാറുള്ള എനിക്ക് 'തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ...' എന്ന ഈരടികൾ ഹൃദയത്തെ സ്പർശിക്കുന്നതായി മാറി. അതിന്റെ അർത്ഥവ്യാപ്തി ചിന്തിച്ചപ്പോഴാണ് ഒരു ഗായകന്റെ/ഗായികയുടെ അധരങ്ങളും നാവും ദൈവത്തിന്റെ അപദാനങ്ങൾമാത്രം പാടുവാനുള്ളതാണെന്നുള്ള തിരിച്ചറിവ് പ്രദാനം ചെയ്യുന്നത്.ദൈവാലയത്തിൽ ക്വയറിലും ഭക്തസംഘടനയിലും ഒക്കെ പാടാറുള്ള ഞാൻ നല്ല ദൈവത്തോട് സ്‌നേഹപൂർവം ഒരു വാക്കു കൊടുത്തു. 'ഈശോയേ, ഞാനിനി അങ്ങേക്കുവേണ്ടി മാത്രം പാടും.'ആലാപനവേദിയിൽ അത്ര ശോഭിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും ഈശോയോടുള്ള വാക്ക് മാറ്റാതിരിക്കാൻ അവിടുന്ന് കൃപ നൽകി. ദൈവം തന്റെ അനുഗ്രഹ നിറവാർന്ന കൈയൊപ്പ് ചാർത്തുന്ന ദിവ്യദാനമാണ് ഗാനാലാപനം. ഒരു ഗായകൻ, ഗായിക ആ മഹനീയ ദാനത്തിന്റെ വില എത്രമാത്രമെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഏതു ശിലാഹൃദയത്തെയും അലിയിച്ചെടുക്കുവാൻ കഴിയുന്ന മാസ്മരിക നിർഝരിയാണ് അത്. വേദനകളിൽ ആശ്വാസമായും വിഷാദം ചാലിച്ച മനസുകളിൽ പ്രത്യാശയുടെ തിരിനാളമായും മുറിവേറ്റ ഹൃദയങ്ങളിൽ സൗഖ്യത്തിന്റെ കുളിർമഴയും പ്രദാനം ചെയ്ത് ശ്രുതിയും രാഗവും ഭാവവും താളവുമായി അത് പെയ്തിറങ്ങുന്നു.ഈ മഹോന്നത ദാനം ലഭിച്ചിട്ടുള്ള ഓരോ ഗായകനും ഗായികയും ദൈവത്തോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയണം. മാത്രമല്ല ദൈവം തന്ന ഈ കഴിവ് ദൈവത്തിനും ദൈവരാ
Read More of this news...
ഇഗ്നാത്തിയോസ് അപ്രേം ബാവാക്കെതിരായ ചാവേറാക്രമണം പശ്‌മേഷ്യയിൽ സംഘർഷമുണ്ടാക്കാൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1557.jpg)
അബുദാബി: സിറിയൻ ഓർത്തഡോക്‌സ് സഭാതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായ്ക്ക് നേരെയുണ്ടായ ചാവേറാക്രമണം പശ്ചിമേഷ്യൻ സംഘർഷമുണ്ടാക്കാനും ലോകശ്രദ്ധ പിടിച്ചെടുക്കാനുമെന്ന് നിഗമനം.ഡമാസ്‌കസിലെ ബാവായുടെ ആസ്ഥാനത്തുനിന്ന് 800 കിലോമീറ്റർ അകലെവച്ചാണ് ചാവേറാക്രമണമുണ്ടായത്. സിറിയയിലെ ഖാമിഷ്‌ലിയിലുണ്ടായ അക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് ബാവ രക്ഷപ്പെട്ടത്. സംഭവത്തിൽ പരിശുദ്ധ ബാവയുടെ പ്രത്യേക സുരക്ഷാസേനയായ 'സുതുറോ'യിലെ ഒരംഗവും ചാവേറായി വൈദികവേഷത്തിൽ എത്തിയ ഒരാളും തൽസമയം കൊല്ലപ്പെട്ടു. വൈദികവേഷത്തിലെത്തി പരിശുദ്ധ ബാവായ്ക്കരികിലെത്തുകയും ചാവേറായി ബോംബ് പൊട്ടിച്ച് ബാവായെ അപായപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. പക്ഷേ, സുരക്ഷാവിഭാഗം ഇയാളെ തടഞ്ഞു നിർത്തുകയും ബാവായുടെ സമീപത്തെത്താതെ സുരക്ഷയൊരുക്കുകയും ചെയ്തു. സംഭവം നടന്ന സിറിയായിലെ ഖ്യാതി ബാവായുടെ ജന്മസ്ഥലം കൂടിയാണ്. ക്രൈ സ്തവരുടെ ശക്തികേന്ദ്രമാണിവിടം. ഇപ്പോഴത്തെ ജനാധിപത്യസർക്കാരിനെ ശക്തമായി പിന്തുണയ്ക്കുന്നവരാണിവർ. അതുമൂലം ഐ.എസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾക്ക് ക്രൈസ്തവ വിരോധം കൂടുതലാണ്.ഖിമിഷിലിയിലെ ഖ്യാതിയിൽ 1915-ൽ നടന്ന സൈഫോ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി നടത്തിയ പ്രാർത്ഥനാചടങ്ങിനിടെയായിരുന്നു ഭീകരാക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ബാവ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ശരീരത്തിൽ ബോംബ് ഘടിപ്പിച്ചാണ് ചാവേർ ചടങ്ങ് നടക്കുന്നിടത്തെത്താൻ ശ്രമിച്ചത്. വൈദികവേഷത്തിലാകുമ്പോൾ വലിയ പരിശോധന ഉണ്ടാവില്ലെന്നാണ് ധാരണ. കുർദ് സേനയുമായി സഹകരിച്ച് ബാവാ തിരുമേനിക്ക് സുരക്ഷയൊരുക്കുന്ന സുതുറോ അംഗങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ചവരാണ്.2014 മെയ് 29-നാണ് പരിശുദ്ധ ഇഗ്നാത്തിയോസ"
Read More of this news...
മാർപാപ്പ അർമേനിയയുടെ ഹൃദയത്തിൽ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1556.jpg)
അർമേനിയ: ഓട്ടോമാൻ ഭരണകാലത്ത് ഒന്നര ദശലക്ഷത്തിലേറെ ക്രൈസ്തവരുടെ രക്തം വീണുകുതിർന്ന അർമേനിയയുടെ ചരിത്രം സാക്ഷിനിർത്തി ഫ്രാൻസിസ് മാർപാപ്പ അർമേനിയയുടെ മണ്ണിൽ കാലുകുത്തി.ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഓട്ടോമാൻ ഭരണകൂടം നിർദയം കൊന്നൊടുക്കിയത് 15 ലക്ഷം അർമേനിയൻ ക്രൈസ്തവ വിശ്വാസികളെയായിരുന്നു. ഇന്നും ലോകം അതിനെ കൂട്ടക്കൊല എന്നുവിശേഷിപ്പക്കുമ്പോൾ മാർപാപ്പ അതിനെ വംശഹത്യ എന്നുവിളിച്ചു. ലോകം അർമേനിയൻ വംശഹത്യയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മാർപ്പാപയുടെ ധീരപരമാർശം ലോകം ശ്രദ്ധിച്ചു. അർമേനിയയിലെ യെരാവൻ സന്ദർശനവേളയിൽ മാർപാപ്പ അർമേനിയൻ കൂട്ടക്കൊലയെ വംശഹത്യയെന്ന് വീണ്ടും വിശേഷിപ്പിച്ചു.ഇതു രണ്ടാം തവണയാണ് മാർപാപ്പ അർമേനിയൻ കൂട്ടക്കൊലയെ വംശഹത്യ എന്ന് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ പരമാർശം തുർക്കിയെ ചൊടിപ്പിച്ചിരുന്നു. അവർ വത്തിക്കാനിൽ നിന്നും നയതന്ത്ര പ്രതിനിധിയെ തിരികെവിളിക്കുകയും ചെയ്തിരുന്നു. വംശഹത്യയാകുമ്പോൾ അതിന് നിയമപരവും സാമ്പത്തികവുമായ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരും.മൂന്നുദിവസത്തെ സന്ദർശനത്തിനാണ് മാർപാപ്പ അർമേനിയയിലെത്തിയത്. അർമേനിയൻ സ്റ്റേറ്റായ കൊക്കാസുസ് മൗണ്ടയ്‌സ് മാർപാപ്പ സന്ദർശിച്ചു. ഈ സ്റ്റേറ്റായിരുന്നു ക്രിസ്തീയത ആദ്യം ഔദ്യോഗികമതമായി പ്രഖ്യാപിച്ചത്.ഓർത്തഡോക്‌സ് ക്രൈസ്തവരാണ് അർമേനിയയിൽ കൂടുതലുള്ളത്. 30 ലക്ഷം ക്രൈസ്തവരാണ് അവിടെ ഉള്ളത്. ഇതിനുമുമ്പ് 2001 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇവിടെ ക്രിസ്റ്റ്യാനിറ്റി ഔദ്യോഗികമതമായി പ്രഖ്യാപിച്ചതിന്റെ 1700-ാം വാർഷികത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.മാർപാപ്പ തന്റെ സന്ദർശനത്തെ അപ്പസ്‌തോലിക സന്ദർശനം എന്നാണ് വിശേഷിപ്പിച്ചത്. അപ്പസ്‌തോലികസന്ദർശനത്തിന്റെ
Read More of this news...
വധശിക്ഷയ്ക്ക് നീതികരണമില്ല: പാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1555.jpg)
വത്തിക്കാൻ സിറ്റി: ദൈവത്തിന്റെ കരുണാപൂർവമായ നീതിക്കും വ്യക്തികളെയും സമൂഹങ്ങളെയും കുറിച്ചുള്ള പദ്ധതിക്കും വിരുദ്ധമാണ് വധശിക്ഷയെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യജീവനോടുള്ള ബഹുമാനത്തെക്കുറിച്ചും മാനുഷിക അന്തസ്സിനെക്കുറിച്ചും കൂടുതലായി പ്രചരണം നടത്താനുള്ള അവസരമാണ് കരുണയുടെ ജൂബിലിവർഷമെന്നും വധശിക്ഷയ്‌ക്കെതിരെയുള്ള ആറാമത് ലോക കോൺഗ്രസിന് നൽകിയ വീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.വധശിക്ഷ ജീവനെതിരെയും മനുഷ്യാന്തസ്സിനെതിരെയുമുള്ള കുറ്റകൃത്യമാണെന്ന് ഇതിനെതിരെ പ്രവർത്തിക്കുന്നവരെ അഭിനന്ദിച്ചുകൊണ്ട് പാപ്പ പറഞ്ഞു. നിയമപരമായ സാമൂഹ്യ പ്രതിരോധമാർഗമെന്ന നിലയിൽപോലും വധശിക്ഷ ഉപയോഗിക്കുന്നതിനെതിരെ വർദ്ധിച്ചുവരുന്ന പൊതുജനാഭിപ്രായം പ്രത്യാശയുടെ അടയാളമാണ്. ജീവന്റെ പവിത്രതയെ ഹനിക്കുന്നു എന്നതിലുപരിയായി ശിക്ഷാനടപടിയുടെ ന്യായമായ ലക്ഷ്യങ്ങളോടൊന്നും വധശിക്ഷ ചേർന്ന് പോകുന്നില്ല. ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിന് പകരം വധശിക്ഷ പ്രതികാരവാഞ്ഛ വളർത്തുന്നു. കൊല്ലരുത് എന്ന് പ്രമാണം അതിന്റെ പരമമായ അർത്ഥത്തിൽ നീതിമാനും കുറ്റവാളിക്കും ഒരുപോലെ ബാധകമാണ്. ദൈവം നൽകിയിരിക്കുന്ന ജീവനുള്ള അവകാശം കുറ്റവാളിക്കുമുണ്ടെന്ന കാര്യം മറന്നുപോകരുത്; പാപ്പ വിശദീകരിച്ചു.വധശിക്ഷയ്‌ക്കെതിരായി പ്രവർത്തിക്കുന്നതോടൊപ്പം ജയിലുകളിലെ അവസ്ഥ മെച്ചപ്പെടുത്താനും പരിപാടിയിൽ പങ്കെടുക്കുന്നവർ ശ്രമിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. ജയിലിലടയ്ക്കപ്പെട്ടവരുടെ അന്തസ്സ് ബഹുമാനിക്കപ്പെടണം. ശിക്ഷ ശിക്ഷയ്ക്കുവേണ്ടി നടപ്പാക്കുന്നതല്ല നീതി. കുറ്റവാളിയുടെ പുനരധിവാസമാണ് എല്ലാ ശിക്ഷയുടെയും ആത്യന്തികലക്ഷ്യം. കുറ്റവാളിയെ സമൂഹത്തോട് വീണ്ടും കൂട്ടിച്ച&
Read More of this news...
ആത്മനവീകരണത്തിന് സഹായിക്കുന്ന പരിപാടികളുമായി ഒരു റേഡിയോ സ്റ്റേഷൻ: റേഡിയോ മരിയ.
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1549.jpg)
തലയുംവാലുമില്ലാത്ത റേഡിയോ ജോക്കി ഭാഷണങ്ങളും കേട്ടുകേട്ട് തഴമ്പിച്ച സിനിമാഗാനങ്ങളുംകൊണ്ട് കൊമേഴ്‌സ്യൽ എഫ്.എം റേഡിയോകൾ തമ്മിൽത്തല്ല് തുടരുമ്പോൾ, ആത്മനവീകരണത്തിന് സഹായിക്കുന്ന പരിപാടികളുമായി ഒരു റേഡിയോ സ്റ്റേഷൻ: 'റേഡിയോ മരിയ'. പരിശുദ്ധ മാതാവിന്റെ നാമധേയത്തിൽ ലോകത്തിലെ 70 രാജ്യങ്ങളിൽ ദൈവസ്തുതികളുമായി പ്രവർത്തിക്കുന്ന ഈ ശ്രാവ്യമാധ്യമത്തിന് ഭാരതസഭയിൽ ആതിഥ്യമൊരുക്കിയിരിക്കുന്നത് കൊച്ചി രൂപതയാണ്. മാർച്ച് 19മുതൽ കൊച്ചിയിലെ നാലു ലക്ഷത്തോളം കുടുംബങ്ങളിൽ 'റേഡിയോ മരിയ' സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.ദിവ്യബലി, ജപമാല, കരുണക്കൊന്ത, അനുദിന പ്രാർത്ഥനകൾ, മതബോധനം, പ~നം, ചർച്ചകൾ, കൃഷി, ആരോഗ്യം, വ്യക്തിത്വ വികസനം എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന പരിപാടികളുമായി ഇതിനകംതന്നെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു റേഡിയോ മരിയ. എറണാകുളം ജില്ലയിലെ തെക്കൻ പറവൂർമുതൽ എറണാകുളം നഗരവും പശ്ചിമകൊച്ചിയുംകടന്ന് ആലപ്പുഴ ജില്ലയിലെ തുറവൂർവരെയുള്ള പ്രദേശങ്ങളിൽ ലഭ്യമായ റേഡിയോ പരിപാടികൾ ഇൻറർനെറ്റിലൂടെ ലോകത്തെവിടെയിരുന്നും ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.കേരളത്തിലെ വിവിധ രൂപതകളിൽനിന്നും പ്രസ്ഥാനങ്ങളിൽനിന്നും മാത്രമല്ല ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നും പരിപാടികൾ അവതരിപ്പിക്കുന്ന, 80ൽപ്പരം രാജ്യങ്ങളിൽ മലയാളി ശ്രോതാക്കളുള്ള കൊച്ചി സ്റ്റേഷന്റെ തുടക്കം മാധ്യമരംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള ഫാ. റാഫി കൂട്ടുങ്കലിന്റെ നേതൃത്വത്തിലാണ്. റേഡിയോ മരിയയുടെ ഏഷ്യൻ ഡയറക്ടറും കൊച്ചി സ്റ്റേഷൻ ഡയറക്ടറുമാണ് ഫാ. റാഫി.ഇറ്റലിയിൽ ജനനം!ഇറ്റലിയിലെ മിലാൻ രൂപതയിലെ എവർബാ എന്ന സ്ഥലത്താണ് റേഡിയോ മരിയയുടെ ആരംഭം. ഇടവക ദൈവാലയത്തിന്റെ മണിമ
Read More of this news...
ബനഡിക്ട് മാർപാപ്പയുടെ ജീവിതം നൽകുന്ന പാഠത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1540.jpg)
വത്തിക്കാൻ സിറ്റി: ബനഡിക്ട് 16ാമൻ മാർപാപ്പയുടെ പ്രാർത്ഥനാ ജീവിതം 'മുട്ടിൻമേൽ നിന്നുകൊണ്ടുള്ള ദൈവശാസ്ത്ര'ത്തെക്കുറിച്ച് വലിയൊരു പാഠമാണ് നൽകുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. വൈദികവൃത്തിയെക്കുറിച്ചുള്ള ബനഡിക്ട് പാപ്പയുടെ ലേഖനങ്ങളുടെ സമാഹാരം പുസത്ക രൂപത്തിലാക്കിയതിന്റെ ആമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം കുറിച്ചിരിക്കുന്നത്. ബനഡിക്ട് പതിനാറാമൻ മാർപാപ്പ പുറത്തിറക്കാനിരിക്കുന്ന പുസ്തകങ്ങളുടെ പരമ്പരയിൽ ഉൾപ്പെടുന്ന ഈ പുസ്തകം ഇഗ്നേഷ്യൻ പ്രസാണ് പുറത്തിറക്കുന്നത്.ഒരോ തവണയും ജോസഫ് റാറ്റ്‌സിംഗറിന്റെ/ ബനഡിക്ട് 16ാന്റെ ലേഖനങ്ങൾ വായിക്കുമ്പോഴും മുട്ടിൻമേൽ നിന്നുള്ള ദൈവശാസ്ത്രമാണദ്ദേഹം ചെയ്യുന്നതെന്നും ചെയ്തിട്ടുള്ളതെന്നും തനിക്ക് കൂടുതൽ വ്യക്തമാകുന്നതായി ഫ്രാൻസിസ് മാർപാപ്പ എഴുതുന്നു. വലിയൊരു ദൈവശാസ്ത്രജ്ഞനെന്നതിലുപരിയായി അദ്ദേഹം വിശ്വാസത്തിന്റെ അധ്യാപകനാണ്. യഥാർത്ഥത്തിലുള്ള വിശ്വസി, വിശുദ്ധിയുടെ ആൾരൂപം, സമാധാനത്തിന്റെ മനുഷ്യൻ, ദൈവത്തിൽ നിന്നുള്ളവൻ...ഈ പ്രാർത്ഥനാ ജീവതവും യേശുവുമായുള്ള ബന്ധവുമാണ് വൈദികജീവിതത്തിന്റെ ഹൃദയമെന്ന് ഫ്രാൻസിസ് പാപ്പ തുടരുന്നു. ഇതു കൂടാതെതയുള്ള സംഘടനാപാടവും ബുദ്ധിവൈഭവും ഉപയോഗശൂന്യമാണ്. എല്ലാ നിമിഷവും തന്റെ പ്രിയനെക്കുറിച്ച് ചിന്തിക്കുന്ന പ്രണയിനിയെപ്പോലെ ബനഡിക്ട് പാപ്പായുടെ ജീവിതം ദൈവത്തിൽ ചൂഴ്ന്നു കിടക്കുകയാണ്.;ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.Source: Sunday Shalom
Read More of this news...
ആസാമിലെ മതമേലധ്യക്ഷന്മാർ ബി.ജെ.പി മുഖ്യമന്ത്രിയെ സന്ദർശിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1541.jpg)
ഗോഹാട്ടി: ആസാമിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാർ ആസാമിലെ ബി.ജെ.പി മുഖ്യമന്ത്രി ബർബാനന്ദ് സോൺവാളിനെ സന്ദർശിച്ചു.ഗോഹാട്ടി അതിരൂപത ആർച്ച് ബിഷപ് ജോൺ മൂലച്ചിറയുടെ നേതൃത്വത്തിലാണ് ഇവർ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സോഷ്യൽ സർവീസ്, സഹവർത്തിത്വം മുതലായ മേഖലകളിൽ ക്രൈസ്തവർ ചെയ്യുന്ന സേവനങ്ങളെ ഇവർ മുഖ്യമന്ത്രിക്ക് വിശദീകരിച്ച് കൊടുക്കുകയുണ്ടായി.ക്രൈസ്തവ സഭയുടെ സേവനങ്ങൾ എപ്പോഴും മാതൃകപരമാണെന്നും താൻ അതിനെ കൂടുതൽ വിലമതിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. തന്റെ ജീവിതത്തിലെ എല്ലാ ഉയർച്ചയ്ക്കും കാരണം ഡിബ്രുഗാറിലെ ഡോൺ ബോസ്‌കോ ഹൈസ്‌കൂളിലെ പഠനമാണെന്ന് മുഖ്യമന്ത്രി ഡോൺവാൾ അനുസ്മരിച്ചു. ക്രൈസ്തവ മേലധ്യക്ഷന്മാരുടെ എല്ലാ സഹായവും തനിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മേലധ്യക്ഷന്മാർ മുഖ്യമന്ത്രിയുടെ ഓഫിസിൽ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥന നടത്തി. ബാപ്റ്റിസ്റ്റ് ചർച്ച് ജനറൽ സെക്രട്ടറി റവ. സോളമൻ റോംഗ്പി, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ബിഷപ് മൈക്കിൾ ഹെറൻസെ മുതലായവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.ഗോഹാട്ടി അതിരൂപതയുടെ കീഴിൽ ദീബ്രുഗാർ, ബൊംഗൈഗാവ്, ദിഫു, തേജ്പൂർ എന്നീ രൂപതകൾ ആസാമിലുണ്ട്. ബാപ്റ്റിസ്റ്റ് ചർച്ചിന് ഏഴായിരത്തിൽപരം ദൈവാലയങ്ങളും ചർച്ച് ഓഫ് നോർത്ത് ഇന്ത്യയ്ക്ക് 250-ൽപരം ദൈവാലയങ്ങളും ആസാമിലുണ്ട്.Source: Sunday Shalom
Read More of this news...
മെൽബൺ രൂപത മൈനർ സെമിനാരിയുടെ പ്രവർത്തനം ആരംഭിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1542.jpg)
തൃശൂർ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ മൈനർ സെമിനാരി പ്രവർത്തനം തുടങ്ങി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള മൈനർ സെമിനാരി കേരളത്തിൽ തൃശൂർ അതിരൂപതയിലാണ് തുടക്കം കുറിച്ചത്. മലബാർ മിഷനറി ബ്രദേഴ്‌സിന്റെ (എം.എം.ബി) പഴയന്നൂരിലുള്ള ഭവനത്തിലാണ് സെമിനാരി താൽക്കാലികമായി പ്രവർത്തിക്കുന്നത്. റവ.ഡോ. ലോറൻസ് തൈക്കാട്ടിലിനെ സെമിനാരിയുടെ റെക്ടറായി ബിഷപ് മാർ ബോസ്‌കോ പുത്തൂർ നിയമിച്ചു.കേരളത്തിലെ വിവിധ രൂപതകളിൽനിന്നും സന്യാസ സമൂഹങ്ങളിൽനിന്നും 16 വൈദികർ മെൽബൺ സീറോ മലബാർ രൂപതയിലെ ഇടവകകളിൽ സേവനം ചെയ്യുന്നുണ്ട്. മെൽബൺ രൂപതയ്ക്ക് സ്വന്തമായ വൈദികർ എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ രൂപതകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 വൈദിക വിദ്യാർത്ഥികൾ കേരളത്തിലെ വിവിധ സെമിനാരികളിൽ വൈദിക പരിശീലനം നടത്തുന്നുണ്ട്. ഈ വർഷം മെൽബൺ രൂപതയ്ക്കായി വൈദിക പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടരാണ് ജോൺ പോൾ രണ്ടാമൻ മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ചത്. സെമിനാരിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 20-ന് നടക്കും.Source: Sunday Shalom
Read More of this news...
ഭീകരതയ്‌ക്കെതിരെ ലോകം ഉണരണം: പാത്രിയർക്കീസ് ബാവയ്ക്കു കർദിനാൾ കത്തെഴുതി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1543.jpg)
കൊച്ചി: ഭീകരതയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭീകരതയ്ക്ക് ഇരകളായി ആയിരക്കണക്കിനു നിരപരാധികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെടുന്നത് ആശങ്കാജനകമാണെന്നും കർദിനാൾ പറഞ്ഞു.സിറിയൻ ഓർത്തഡോക്‌സ് സഭാതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കു നേരെ ജന്മനാടായ സിറിയയിലെ ഖാമിഷ്‌ലിയിലുണ്ടായ ചാവേറാക്രമണത്തിൽ ദുഖവും നടുക്കവും അറിയിച്ച്, അദ്ദേഹത്തിനെഴുതിയ കത്തിലാണു കർദിനാൾ മാർ ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്. പാത്രിയർക്കീസ് ബാവ സുരക്ഷിതനാണെന്നറിയുന്നതിൽ സന്തോഷമുണ്ട്.1915 ൽ ഖാമിഷ്‌ലി ഖാതിയിലുണ്ടായ സെയ്‌ഫോ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട നിരപരാധികൾക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട പ്രാർഥനാചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണു പാത്രിയർക്കീസ് ബാവയ്ക്കു നേരെ ആക്രമണം ഉണ്ടായതെന്നതു ആശങ്കയുണർത്തുന്നു. സംഭവത്തിൽ കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രാർഥിക്കുന്നു. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കു പ്രാർഥനകൾ നേരുന്നതായും കർദിനാൾ മാർ ആലഞ്ചേരി കത്തിൽ അറിയിച്ചു.Source: Sunday Shalom
Read More of this news...
ക്രൈസ്തവവിരുദ്ധ പീഡനങ്ങൾ: സ്‌കോട്ടിഷ് യുവജനം ഉണരുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1544.jpg)
സ്‌കോട്ട്‌ലൻഡ്:ക്രൈസ്തവവിരുദ്ധ പീ ഡനങ്ങൾക്കെതിരെ പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ കാർഫിൻ ഗ്രോട്ടോയിൽ ജൂൺ 16ന് അരങ്ങേറുന്ന യുവജനറാലി വൻവിജയമാക്കാനുള്ള തയാറെടുപ്പിലാണ് 'എയ്ഡ് ടു ചർച്ച് ഇൻ നീഡ്' സ്‌കോട്ട്‌ലൻഡ് വിഭാഗം. കഴിഞ്ഞവർഷം ആദ്യമായി അണിചേർന്ന യുവജനറാലി പൊതുജനമാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിൽ വലിയ ഒരുക്കങ്ങളാണ് ഇത്തവണ നടക്കുന്നത്. കുട്ടികളെയുൾപ്പെടെ നിരവധിപേരെ കൊന്നൊടുക്കുകയും അഭയാർത്ഥികളാക്കുകയും ചെയ്യുന്ന ക്രൈസ്തവവിരുദ്ധ പീഡനങ്ങളിൽ നിസംഗത വെടിഞ്ഞ് പ്രാർത്ഥിക്കാനും പ്രതികരിക്കാനും യുവജനങ്ങളെ പ്രാപ്തരാക്കുക, അക്രമം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തരപ്രാധാന്യം പൊതുസമൂഹത്തെയും ഭരണകൂടങ്ങളെയും ബോധ്യപ്പെടുത്തുക എന്നിവയാണ് റാലിയുടെ ഉദ്ദേശ്യം.കാർഫിൻ ഗ്രോട്ടോയിലെ തിരുക്കർമങ്ങളോടെ തുടക്കംകുറിച്ച കഴിഞ്ഞ വർഷത്തെ റാലിയിൽ 1200ൽപ്പരം യുവജനങ്ങളാണ് അണിനിരന്നത്. തുടർന്ന് സംഘടിപ്പിച്ച സമ്മേളനത്തിൽ ദേശീയ അന്തർദേശീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ഫ്രാൻസിസ് പാപ്പ അയച്ച സന്ദേശമായിരുന്നു കഴിഞ്ഞ വർഷത്തെ മറ്റൊരാകർഷണം. 'യുവജനമേ നിങ്ങൾ ഉണരുക, ആത്മീയതയിൽ ഊന്നി ക്രൈസ്തവമൂല്യങ്ങൾ ഉ യർത്തി, നമ്മുടെ സഹോദരങ്ങൾ ലോകമെമ്പാടും അനുഭവിക്കുന്ന പീഡനങ്ങൾക്കും മർദനങ്ങൾക്കുമെതിരെ നിങ്ങൾ പ്രതികരിക്കുക' ഇപ്രകാരം തുടരുന്ന പേപ്പൽ സന്ദേശം യുവജനങ്ങളെ ആവേശഭരിതരാക്കുന്നതായിരുന്നു.വടക്കൻ നൈജീരിയയിൽ 'ബൊക്കോ ഹാറം' തീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രവിശ്യയിൽനിന്നും റാലിയിൽ പങ്കെടുത്ത ഫാ. അംബ്രോസ് ഒ ഹോം പങ്കുവെച്ച അനുഭവങ്ങൾ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. 15,000ത്തോളം പേർ കൂട്ടക്കൊലയ്ക്ക് വിധേയരാക്കപ്പെ
Read More of this news...
രക്തവിൽപ്പന മാഫിയായെ ഇല്ലാതാക്കാൻ ഒരു വൈദികൻ തുടങ്ങിയ പ്രസ്ഥാനം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1545.jpg)
ശസ്ത്രക്രിയക്ക് അടിയന്തിരമായി രക്തം ആവശ്യമാണെന്ന വാർത്ത കേട്ടാൽ ജനം ഭയന്നിരുന്ന ഒരു കാലഘട്ടം. രക്തവിൽപ്പനക്കാരുടെ നിയന്ത്രണത്തിന് വിധേയമായ ഭീകരതയുടെയും ഭീതിയുടെയും ആ കാലഘട്ടത്തിൽ രക്തദാന രംഗത്തേക്ക് ആകസ്മികമായി കടന്നുവന്ന മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് സന്നദ്ധരക്തദാന രംഗത്ത് 37 വർഷങ്ങൾ പിന്നിടുന്നു.സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും വിശ്വലായനിയായ രക്തത്തിൽ സർവ്വ മതങ്ങളും ചിന്താധാരകളും അലിഞ്ഞില്ലാതാകുമെന്ന വലിയ സത്യത്തിന്റെ തിരിച്ചറിവ് ഒന്നുകൊണ്ടുമാത്രമാണ്, ജാതി-മത-വർണ്ണ-വർഗ്ഗ-ഭേതമെന്യേ നാം ഒരൊറ്റ രക്തം എന്ന ചിന്താധാരയിലേക്ക് സമൂഹത്തെ നയിക്കാൻ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ തുടക്കമിട്ട രക്തദാന പ്രസ്ഥാനത്തിന് കഴിഞ്ഞത്.1979ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കേ ഫ്രാൻസിസ് നേരിൽ കണ്ട ഒരു സാധുസ്ത്രീയുടെ നിസ്സഹായതയാണ് പ്രസ്ഥാനത്തിന് വിത്തുപാകിയത്. ഭർത്താവിന്റെ ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വന്നപ്പോൾ അന്വേഷിച്ചിറങ്ങിയ അവർ രക്തവിൽപ്പനക്കാരുടെ പക്കലെത്തി.ചോദിച്ച വില നൽകാൻ പണമില്ലാതെ വന്നപ്പോൾ കഴുത്തിൽ ഒരു ചരടിൽ കെട്ടിയിട്ട തന്റെ താലി പൊട്ടിച്ചു അവർക്കുമുന്നിലേക്ക് നീട്ടിപിടിച്ച് തേങ്ങലോടെ നിൽക്കുന്ന ആ സ്ത്രീരൂപമാണ് 'രക്തവിൽപ്പന അവസാനിപ്പിച്ചേ പറ്റൂ' എന്ന ദൃഢനിശ്ചയത്തിലേക്ക് ഫ്രാൻസിസിനെ നയിച്ചത്. രക്തം ആവശ്യമുള്ള നിസ്സാഹയരായ രോഗികളും ബന്ധുക്കളും ഒരു വശത്ത്, സംഘടിതരായ രക്തവിൽപ്പനക്കാർ മറുപക്ഷത്ത്. ഇതിനു രണ്ടിനുമിടയിൽ ഒന്നും ചെയ്യാനാവാതെ നോക്കുകുത്തികളായി മെഡിക്കൽ കോളേജിനോടു ചേർന്നുള്ള രക്തബാങ്കുകളും. മൂന്ന് പതിറ്റാണ്ടു മുമ്പുതന്നെ സർവ്&
Read More of this news...
അമ്മ എന്നെ കത്തോലിക്കാ സഭയിലേക്ക് നയിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1546.jpg)
വിശാഖപട്ടണം രൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പൂ സംസാരിക്കുന്നുആന്ധ്രപ്രദേശിലെ ഒരു ഗ്രാമം. ഇടവകയിൽ അന്ന് തിരുനാളാണ്. തിരുനാളിനോടനുബന്ധിച്ച് നൂറിൽപരം സ്ഥൈര്യലേപനങ്ങളുമുണ്ട്. ചെറിയ ദൈവാലയം. വല്ലാത്ത ചൂടും. പ്രസംഗത്തിനിടയിൽ കറണ്ടുപോയി, അൾത്താരയിലെ തിരികളിൽ നിന്നുള്ള അരണ്ട വെളിച്ചം മാത്രം. പരസ്പരം സംസാരിച്ചു തുടങ്ങിയ ജനക്കൂട്ടത്തോട് പ്രധാന കാർമികൻ പറഞ്ഞു: നമുക്കെല്ലാവർക്കും ദൈവത്തെ സ്തുതിച്ച് ഒരു ഗാനം ആലപിക്കാം. അദ്ദേഹം കയ്യടിച്ച് തുടങ്ങി. ജനം കൂടെപ്പാടി. ആർക്കും പരിഭവങ്ങളില്ല, പിറുപിറുക്കലുകളുമില്ല. ഒരു പെന്തക്കുസ്താ അനുഭവംപോലെ. ഏകദേശം പത്തുമിനിട്ടുകൾക്കുശേഷം കറണ്ടുവന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "എല്ലാ ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും ദൈവത്തെ സ്തുതിക്കുക. അപ്പോൾ ദൈവിക ആനന്ദം നിങ്ങൾ അനുഭവിക്കും."പറഞ്ഞുവരുന്നത് വിശാഖപട്ടണം അതിരൂപതയുടെ ഇടയൻ ആർച്ച് ബിഷപ് ഡോ. മല്ലവരപ്പൂ പ്രകാശിനെക്കുറിച്ചാണ്. 2012 ജൂലൈ മൂന്നിനാണ് പരിശുദ്ധ ബനഡിക്ട് പാപ്പ വിശാഖപട്ടണത്തിന്റെ പുതിയ ഇടയനെ പ്രഖ്യാപിച്ചത്. വിജയവാഡ രൂപതയുടെയും അതിനുമുമ്പ് കടപ്പാ രൂപതയുടെയും ഇടയനായിരുന്ന ബിഷപ് മല്ലവരപ്പൂ പ്രകാശ് പുതിയ ബാധ്യത സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. 1.24 മില്ല്യണിൽ അധികം ജനസാന്ദ്രതയുണ്ട് വിശാഖപട്ടണം അതിരൂപതയ്ക്ക്. വിജയനഗരം, വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി എന്നീ മൂന്ന് വലിയ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ രൂപതയിൽ 1.7 ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്. അതായത് ഏകദേശം 2,18,806. വിശ്വാസവർഷത്തെക്കുറിച്ചും തന്റെ വിശ്വാസ അനുഭവങ്ങളെക്കുറിച്ചും ആർച്ച് ബിഷപ് സൺഡേ ശാലോമിനോട് മനസു തുറക്കുന്നു.കത്തോലിക്കാ വിശ്വാസം പുൽകിയത്ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽനിന്
Read More of this news...
ദൈവാലയം തകർക്കാൻ പോയവൻ വിശ്വാസിയായി മടങ്ങി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1548.jpg)
അസാധാരണമായൊരു സാക്ഷ്യത്തിന്റെ നിറവുണ്ട്, ഒഡീഷക്കാരനായ ബാംദേവ് കാൻഹറിന്. യഥാർത്ഥത്തിൽ അയാൾ വിശുദ്ധ ഗ്രന്ഥത്തിലെ സാവൂളിന് തുല്യമാണ്. ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ പുറപ്പെട്ട സാവൂൾ ക്രിസ്ത്യാനിയായി മടങ്ങിയ അനുഭവം. ബാം ദേവിനും സംഭവിച്ചത് ഇതുതന്നെയാണ്. ഒരു പറ്റം ആളുകൾക്കൊപ്പം പള്ളി തകർക്കാൻ പുറപ്പെട്ടതായിരുന്നു അയാൾ. എന്നാൽ ഉറച്ച വിശ്വാസിയായി അയാൾ മടങ്ങി.2007 ലെ ക്രിസ്മസ് കാലത്താണ് അത്. തീവ്രവാദി ആക്രമണത്തിന് വിധേയമായ ഒഡീഷയിലെ പൊബിംഗിയ സെന്റ് പീറ്റർ ദൈവാലയവും പരിസരവും ഭൂമികുലുക്കത്തിനുശേഷമുള്ള അവസ്ഥയിലായിരുന്നു. പള്ളിക്ക് ചുറ്റും ഉണ്ടായിരുന്ന വലിയ മരങ്ങളെല്ലാം ക്രിസ്ത്യാനികളോട് വിരോധമുണ്ടായിരുന്ന അക്രമികൾ വെട്ടിമുറിച്ചിട്ടു. പള്ളിക്കു മുകളിൽ സ്ഥാപിച്ചിരുന്ന 15 അടി ഉയരമുള്ള കോൺക്രീറ്റ് കുരിശ്, ഇരുമ്പു കട്ടറുകൾ ഉപയോഗിച്ച് മുറിച്ച് അതിനുമുമ്പേ തന്നെ താഴെയിട്ടിരുന്നു. പള്ളിമുതൽ വൈദികമന്ദിരം വരെ ആ പരിസരത്തുണ്ടായിരുന്നതും കുട്ടികളുടെ ഹോസ്റ്റലും ഉൾപ്പെടെ പലതും അവർ അഗ്നിക്കിരയാക്കി. ആ ഗ്രൂപ്പിലായിരുന്നു ബാം ദേവും.ദൈവാലയം തീവെച്ചു നശിപ്പിച്ചുവെങ്കിലും ഇടവകവൈദികനായ പ്രസന്നകുമാർ സിംഗിനെ പിടികൂടാൻ അവർക്ക് കഴിഞ്ഞില്ല. നിർണായകഘട്ടത്തിൽ, വികാരിയെ രക്ഷപ്പെടാൻ സഹായിച്ചതിന് പരിസരവാദികളായ മറ്റുമതസ്ഥരെ ബാംദേവ് ഭീഷണിപ്പെടുത്തി. അച്ചനെ പിടികൂടി ശിക്ഷിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം.ക്രൈസ്തവ വിരുദ്ധകലാപം വ്യാപകമായപ്പോൾ ഇടവകവികാരിയായിരുന്ന ഫാ. പ്രസന്ന നൂറുകണക്കിന് ക്രൈസ്തവരെപ്പോലെ കാണ്ടമാലിൽനിന്ന് കാട്ടിലേക്ക് പലായനം ചെയ്തിരുന്നു. പിന്നീട് കലാപം ഒതുങ്ങിയതിന് ശേഷം 2009 ഫെബ്രുവരിയിലാണ് അച്ചൻ പൊബിംഗിയായിലേക്ക് തിരിച്ചുവരുന്നത.്രണ
Read More of this news...
ഇനി നമുക്കൊരു ഹൈ ടെക് സിസ്റ്ററെ പരിചയപ്പെടാം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1547.jpg)
സിസ്റ്റർ തെരേസാ സുക്കിച്ച്. ജനനം 1964 ൽ ക്രോയേഷിയിൽ. പഠിച്ചതും വളർന്നതും ജർമനിയിൽ. പിതാവ് അറിയപ്പെടുന്ന ഫുട്‌ബോൾ താരമായിരുന്നു. ആറാം വയസുമുതൽ കായിക ലോകത്തേക്കുളള പദയാത്രയ്ക്കുള്ള ഒരുക്കം തുടങ്ങി. ഒഴിവുകളില്ലാത്ത കഠിനപരിശീലനം. ദേശീയ-അന്തർദേശീയ തലത്തിൽ നിരവധി സമ്മാനങ്ങൾ കായികതലത്തിൽ ചെറുപ്രായത്തിൽ തന്നെ വാരിക്കൂട്ടി. മാതാപിതാക്കൾ നിരീശ്വരവാദികളായിരുന്നതിനാൽ പള്ളിയും വിശ്വാസവുമൊക്കെ 'ഔട്ട് ഓഫ് സിലബസായിരുന്നു.' സ്‌കൂൾ പിക്‌നിക്കിനിടെ യാദൃച്ഛികമായി ഒരിക്കൽ കത്തീഡ്രൽ ദേവാലയത്തിൽ കയറുവാനിടയായി. തൂങ്ങപ്പെട്ട ക്രൂശിതരൂപം കണ്ട് സങ്കടം തോന്നി. എന്തിനായിരിക്കുമോ ആ മനുഷ്യനെതൂക്കിയിട്ടിരിക്കുന്നത്? അവൾ സങ്കടപ്പെട്ടു.അത്ഭുതങ്ങളുടെ രാവ്"സ്‌പോർട്ട്‌സ് സ്‌കൂളിലെ അവസാന വർഷം. പിറ്റേദിവസം നടക്കാനിരിക്കുന്ന ബാസ്‌ക്കറ്റ്‌ബോൾ കളിയെക്കുറിച്ചോർത്ത് കിടന്ന് എപ്പോഴോ ഉറങ്ങി." സിസ്റ്റർ തെരേസാ തന്റെ കഥ സൺഡേ ശാലോമിനുവേണ്ടി പറഞ്ഞുതുടങ്ങുന്നു."കണ്ണു തുറന്ന് നോക്കിയപ്പോൾ, പുലർച്ചെ രണ്ടുമണി. പിന്നീട് ഉറക്കം വന്നില്ല. തന്റെ പ്രിയപ്പെട്ട സംഗീതം കേട്ടുകിടന്നിട്ടും ഉറക്കം വന്നില്ല. മുറിയിൽ ഒപ്പം താമസിക്കുന്ന കൂട്ടുകാരിയുടെ പുസ്തകം കോർണറിൽ ചിതറി കിടക്കുന്നു. ഉറക്കം വരാത്തതുകൊണ്ട് അതിലൊരെണ്ണം എടുത്ത് വായിക്കുവാൻ തുടങ്ങി. തുറന്നപ്പോൾ കണ്ട വരികൾ, 'ഹൃദയവിശുദ്ധിയുള്ളവർ ദൈവത്തെ കാണും, മറ്റൊന്ന് വലത്തു കരണത്ത് അടിക്കുന്നവന് ഇടത്തുകരണം കൂടി കാണിച്ചുകൊടുക്കുക. ഇതുവരെ ഇങ്ങനെയൊരു പുസ്തകം വായിച്ചിട്ടില്ലല്ലോ എന്നാണപ്പോൾ ഓർത്തത്. വായിക്കുവാൻ ആവേശമുള്ള ഭാഗങ്ങൾ, വായിക്കുന്തോറും മനസിൽ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. മനുഷ്യന്റെയടുത്തേക്ക് ഇറങ്ങിവന്ന ദൈവം, അപ്പാ എന്ന"
Read More of this news...
അര്‍മേനിയന്‍ ജനതയെ ഒന്നിപ്പിക്കുന്നത് ക്രിസ്തീയ പൈതൃകം : ഫാദര്‍ ലൊമ്പാര്‍ഡിയുടെ ചിന്തകള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1554.jpg)
ലോകത്തെ പ്രഥമ ക്രൈസ്തവ രാഷ്ട്രത്തിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി ജൂണ്‍ 23-ന് റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു. ക്രിസ്തുമതം ദേശീയ മതമായി 301-ാമാണ്ടില്‍ അംഗീകരിച്ചത് പശ്ചിമേഷ്യന്‍ രാജ്യമായ അര്‍മേനിയാണ്. അവിടെയ്ക്കാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രിദിന സന്ദര്‍ശനം.വെള്ളിയാഴ്ച ജൂണ്‍ 24-ാം തിയതി ആരംഭിക്കുന്ന സന്ദര്‍ശം 26-ാം തിയതി ഞായറാഴ്ചവരെ നീണ്ടുനില്ക്കും.അപ്പസ്തോലന്മാരായ ബര്‍ത്തലോമ്യോ, യൂദാ തദേവൂസ് എന്നിവരാല്‍ ഊട്ടിയുറപ്പിക്കപ്പെട്ട അര്‍മേനിയയിലെ ക്രൈസ്തവവിശ്വാസം ക്രിസ്തുവര്‍ഷം 300-നടുത്ത് ദേശീയ തലത്തിലേയ്ക്ക് വളര്‍ത്തിയത് അര്‍മേനിയന്‍ സഭയുടെ ആത്മീയ പിതാവെന്ന് അറിയപ്പെടുന്ന സഭാപണ്ഡിതന്‍, നാരഗിലെ വിശുദ്ധ ഗ്രിഗരിയാണ്. മുപ്പതു ലക്ഷത്തിലേറെ വരുന്ന ആര്‍മേനിയന്‍ കത്തോലിക്കാ-അപ്പസ്തോലിക ക്രൈസ്തവ സഭകളിലെ വിശ്വാസികളെയും, ലോകത്തിന്‍റ നാനാഭാഗത്തേയ്ക്കും പീഡനങ്ങളെ ഭയന്നു കുടിയേറിയ അര്‍മേനിയന്‍ സഭാമക്കളെയും വിശ്വാസത്തില്‍ ആശ്ലേഷിച്ചുകൊണ്ടുള്ള ക്രൈസ്തവൈക്യമാനമുള്ള സന്ദര്‍ശനമാണ് പാപ്പാ ഫ്രാന്‍സിസിന്‍റേതെന്ന്, പാപ്പായ്ക്കൊപ്പം യാത്രചെയ്യുന്ന ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താ സമ്മേളനത്തില്‍ വിശേഷിപ്പിച്ചു.രാഷ്ട്രപ്രമുഖരുമായുള്ള കൂടിക്കാഴ്ച, ജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം എന്നിവ കൂടാതെ, തലസ്ഥാന നഗരമായയേറവനിലെ സിത്-സ്സേര്‍ണാകബെര്‍ദിലുള്ള ദേശീയ രക്തസാക്ഷി സ്മാരകത്തിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനം ഏറെ പ്രധാനപ്പെട്ടതും പ്രസക്തവുമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു. ഒന്നാം ലോക മഹായുദ്ധകാലത്തു നടന
Read More of this news...
ന്യൂനപക്ഷ കമ്മീഷൻ രാഷ്ട്രീയേതരമായി പുനസംഘടിപ്പിക്കണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1553.jpg)
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ രാഷ്ട്രീയപരിഗണനകൾ മാറ്റിവച്ചു ന്യൂനപക്ഷ സമുദായങ്ങൾക്കു അർഹമായ പ്രാതിനിധ്യം നൽകി പുനസംഘടിപ്പിക്കണമെന്നു സീറോ മലബാർ സഭ അല്മായ കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സഭയിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.ന്യൂനപക്ഷ കമ്മീഷനിൽ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളേക്കാൾ ന്യൂനപക്ഷങ്ങൾക്കു പ്രാതിനിധ്യം നൽകണം. കമ്മീഷൻ വഴി ന്യൂനപക്ഷ സമുദായംഗങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും വിദ്യാഭ്യാസ സഹായങ്ങളും ചില പ്രത്യേക സമുദായംഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുന്ന രീതി ഒഴിവാക്കണം. എല്ലാ ന്യൂനപക്ഷ സമുദായംഗങ്ങൾക്കും അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയുണ്ടാവണം.യമനിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളിയായ സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ശ്രമങ്ങളും നടപടികളും വെളിപ്പെടുത്തണമെന്നു പ്രമേയം ആവശ്യപ്പെട്ടു. ഫാ. ടോമിന്റെ മോചനത്തിനായി പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.അല്മായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിലും പാലാ രൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. സാബു ഡി. മാത്യവും ചേർന്നാണു പ്രമേയം അവതരിപ്പിച്ചത്. കമ്മീഷൻ ചെയർമാൻ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു.Source: Sunday Shalom
Read More of this news...
വിമർശനങ്ങൾ നന്മ ലക്ഷ്യമാക്കിയാവണം: കർദിനാൾ മാർ ആലഞ്ചേരി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1552.jpg)
പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെ സമ്മേളനം നടത്തികൊച്ചി: മറ്റുള്ളവരെ വിമർശിക്കുമ്പോൾ, വിമർശിക്കപ്പെടുന്നവരുടെയും വിമർശിക്കുന്നവരുടെയും നന്മയാകണം ലക്ഷ്യമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. വിമർശനം ഉപജീവനമാക്കുന്ന പ്രവണത ആർക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീറോ മലബാർ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ വിവിധ രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നേതൃരംഗങ്ങളിലുള്ളവരുടെ പ്രസംഗവും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടണം. ക്രിസ്തുവിലുള്ള സാക്ഷ്യംകൊണ്ടു മറ്റുള്ളവരെ നമ്മിലേക്ക് ആകർഷിക്കാനാവണം. പ്രകടനപരമായ പ്രവർത്തനങ്ങളേക്കാൾ ജീവിതത്തിന്റെ മാതൃകയാണു പ്രധാനം. മാധ്യമങ്ങളുടെയോ മറ്റോ താത്പര്യങ്ങൾക്കുവേണ്ടി ക്രൈസ്തവസാക്ഷ്യം വിറ്റഴിക്കാൻ നാം തയാറാകരുത്. പ്രാദേശികസഭകളെ ചലനാത്മകമാക്കാനും ഏകോപിപ്പിക്കാനും പാസ്റ്ററൽ കൗൺസിലുകൾക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. എല്ലാ തലങ്ങളിലുമുള്ള അല്മായരെ സഭയോടു ചേർത്തു നിർത്താൻ നേതൃരംഗങ്ങളിലുള്ളവർക്കു സാധിക്കേണ്ടതുണ്ടെന്നും കർദിനാൾ ഓർമിപ്പിച്ചു.അല്മായ കമ്മീഷൻ ചെയർമാൻ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസലർ ഡോ.സിറിയക് തോമസ്, കമ്മീഷൻ സെക്രട്ടറി അഡ്വ.ജോസ് വിതയത്തിൽ, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത്, സഭാ വക്താവ് പി.ഐ.ലാസർ, മാധ്യമപ്രവർത്തക ജീനാ പോൾ, കത്തോലിക്ക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി.അഗസ്റ്റിൻ, കെസിബിസി പ്രോലൈഫ് സമിതി സെക്രട്ടറി സാബു
Read More of this news...
നാല് മാമ്പഴങ്ങൾ പഠിപ്പിച്ച പാഠം!
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1550.jpg)
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ ജനിച്ചുവളർന്ന ഞാൻ 10 വർഷംമുമ്പാണ് കുടുംബസമേതം ഇംഗ്ലണ്ടിലെ അതിമനോഹരമായ നോർഫോൾക്കിലേക്ക് വന്നത്. ഇവിടെയെത്തുംമുമ്പ് കാഞ്ഞിരപ്പള്ളി രൂപതയോട് ചേർന്ന് വളർന്ന ഒരു ബാല്യവും യൗവനവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴും കത്തോലിക്കാസഭയോട് ചേർന്നുള്ള ജീവിതം നയിക്കാൻ കഴിയുന്നു എന്നതിൽ അഭിമാനമുണ്ട്.ഏതാണ്ട് 100 വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള പ്രൗഡഗംഭീരമായ കത്തീഡ്രലാണ് ഞങ്ങളുടെ ഇപ്പോഴത്തെ ഇടവക ദൈവാലയം. ഞായറാഴ്ചകളിൽ രണ്ടായിരത്തോളം വിശ്വാസികൾ ദിവ്യബലികളിൽ പങ്കെടുക്കുന്ന ഒരിടവകയാണിത്.കഴിഞ്ഞ മാസം വികാരിയച്ചൻ ദിവ്യ ബലിക്കിടയിലെ അറിയിപ്പുകളിൽ രൂപതാ ബിഷപ്പിന്റെ ഒരു അപേക്ഷ അറിയിച്ചു.വൈദിക വിദ്യാർഥികളുടെ ദൈനംദിന ചെലവുകൾ, പ്രായമായവരും അനാരോഗ്യം ബാധിച്ച വൈദികരുടെ ശുശ്രൂഷാ ചെലവുകൾ ,യുവജനങ്ങളുടെ വിശ്വാസവളർച്ചയ് ക്കായ് അസൂത്രണം ചെയുന്ന പ ദ്ധതികളുടെ ചിലവുകൾ ഇങ്ങനെ എല്ലാം കൂടി വർഷത്തിൽ ഏതാണ്ട് മൂന്നര ലക്ഷത്തിലധികം പൗണ്ടിന്റെ അധിക ഭാരം രൂപത നേരിടുന്നു. പുതിയ വരുമാന മാർഗങ്ങൾ ഒന്നും മുന്നിലില്ല. അതിനാൽ രൂപതയിലെ എല്ലാ ഇടവകകളിലെയും അംഗങ്ങൾ തങ്ങളാലാവും വിധം ഒരു നിശ്ചിത തുക പ്രതിമാസം അടുത്ത അഞ്ചു വർഷത്തേക്ക് നൽകണം അതായിരുന്നു ഉള്ളടക്കം.മകന്റെ സംശയംതിരുക്കർമങ്ങൾക്കുശേഷം വീട്ടിലേക്കുള്ള യാത്രയിൽതന്നെ ഞാൻ ഇക്കാര്യം ഭാര്യയുമായി ചേർന്ന് ആലോചിച്ചു. ഞങ്ങളുടെ കഴിവനുസരിച്ചുള്ള ഒരു തുക ഇക്കാര്യത്തിലെക്കായി നീക്കിവെക്കാനും തീരുമാനിച്ചു. അടുത്ത ദിവസം ഞാൻ പ്രതിമാസ സംഭാവനക്കുള്ള ബാങ്ക് രേഖകൾ തയാറാക്കുകയായിരുന്നു.അപ്പോൾ 13 വയസുള്ള മൂത്ത മകൻ അടുത്തുവന്നു ചോദിച്ചു: 'ഈ പണം ശരിക്കും പള്ളിക്ക് കൊടുക്കേണ്ട കാര്യമുണ്ടോ. ഞായറാഴ
Read More of this news...
അധ്യാപകസേവനം സഭയുടെ സാമൂഹ്യസാക്ഷ്യമാകണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1551.jpg)
കൊച്ചി: അധ്യാപകരുടെ സേവനം സഭയുടെ സാമൂഹ്യസാക്ഷ്യമാകണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രതിബദ്ധതയോടും ശുശ്രൂഷാ മനോഭാവത്തോടും കൂടി വിദ്യാഭ്യാസമേഖലയിൽ സേവനം ചെയ്യാൻ അധ്യാപകർക്കു സാധിക്കേണ്ടതുണ്ടെന്നും മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയ്ക്ക് ഒരുക്കമായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തിയ കോളജ് പ്രഫസർമാരുടെയും പ്രഫഷണലുകളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാരുണ്യത്തിൽ അടിയുറച്ചതാണു സഭയുടെ ശുശ്രൂഷകളെല്ലാം. കാരുണ്യവും നീതിയും സമന്വയിപ്പിച്ചു മുന്നോട്ടുപോകേണ്ടതുണ്ട്. സംഘർഷഭരിതമായ ലോകത്തിൽ കാരുണ്യപൂർണമായ സമീപനം ക്രൈസ്തവസാക്ഷ്യത്തിന്റെ വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ആർജവത്തോടെ ഏറ്റെടുക്കാൻ നമുക്കു സാധിക്കേണ്ടതുണ്ട്. അധാർമികതയുടെ സമ്പത്ത് കാരുണ്യപ്രവർത്തനങ്ങൾക്ക് ആവശ്യമില്ലെന്നു സധൈര്യം നാം പറയണം.സഭയിൽ വ്യക്തികളും കുടുംബങ്ങളും പ്രാദേശികസഭകളും സാക്ഷ്യത്തിന്റെ സുവിശേഷമാണു പങ്കുവയ്ക്കുന്നത്. സഭയുടെ സാമൂഹ്യസാക്ഷ്യം ചിലപ്പോഴെങ്കിലും എതിർസാക്ഷ്യങ്ങളാൽ തെറ്റിദ്ധരിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നതു ഖേദകരമാണ്. സഭാംഗങ്ങൾ സഭാവിഷയങ്ങളിലുള്ള വിമർശനം സഭാവേദികളിലാണു നടത്തേണ്ടത്. ക്രിസ്തീയമായ വിവേചനയോടെ പ്രശ്‌നങ്ങളെ സമീപിക്കണം. കുടുംബങ്ങളുടെ കൂട്ടായ്മയാണു സഭ എന്നതിനാൽ കുടുംബാരൂപി സഭയിൽ എപ്പോഴും നിലനിൽക്കേണ്ടതുണ്ടെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.അസംബ്ലി കൺവീനർ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സീറോ മലബാർ ഹയർ എഡ്യുക്കേഷൻ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, അസംബ്ലി സെക്രട്ടറി ഫാ. ഷാജി കൊച&
Read More of this news...
മാധ്യമപ്രവര്‍ത്തകര്‍ കാരുണ്യഭാവം ഉള്‍ക്കൊള്ളണം : പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1539.jpg)
സത്തയിലും പ്രവൃത്തിയിലും മാധ്യമപ്രവര്‍ത്തകര്‍ കാരുണ്യത്തിന്‍റെ പ്രതിരൂപമാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്തിവിച്ചു.. ഇറ്റലിയിലെ 'ഗ്രോത്തോമാരെ' വിനോദസഞ്ചാര കേന്ദ്രത്തില്‍ സംഗമിച്ച ആധുനിക മാധ്യമലോകത്തുള്ളവരുടെ ദേശീയ സമ്മേളനത്തിന് അയച്ച ആശംസാസന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. ജൂണ്‍ 21-ാം തിയതി ചൊഴ്ചയാണ് ഗ്രോത്തോമാരെയില്‍ സമ്മേളിച്ചിരിക്കുന്ന സംഗമത്തെ പാപ്പാ സന്ദേശത്തിലൂടെ അഭിസംബോധനചെയ്ത്. കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും തനിമയാര്‍ന്ന ഭാവം അണിഞ്ഞുകൊണ്ട് സമകാലീന മനുഷ്യരെയും ലോകത്തെയും ക്രിസ്തുവിലേയ്ക്ക് ആനയിക്കുകയാണ് സഭയുടെയും, അതുപോലെ ക്രൈസ്തവരുടെയു ദൗത്യവും പ്രവര്‍ത്തനരീതിയുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കാരുണ്യത്തിന്‍റെ ഈ ജൂബിലിവര്‍ഷത്തില്‍ കത്തോലിക്കരായ മാധ്യമപ്രവര്‍ത്തകര്‍ ഈ കാരുണ്യദൗത്യത്തില്‍ പങ്കുകാരാകണമെന്ന് പാപ്പാ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.മനുഷ്യാവതാരംചെയ്ത ക്രിസ്തു ദൈവപിതാവിന്‍റെ കാരുണാര്‍ദ്ര ഭാവമാകയാല്‍ സുവിശേഷമൂല്യങ്ങളെ അധിഷ്ഠിതമാക്കിയും, ജീവിതത്തില്‍ ദൈവത്തിനുള്ള പ്രഥമസ്ഥാനം മാനിച്ചുകൊണ്ട്, സമകാലീന ലോകത്തിന്‍റെ പ്രതിബദ്ധതകളെ മനസ്സിലാക്കുവാനും നേരിടുവാനും, അവയ്ക്ക് പ്രതിവിധി കാണുവാനും കാരുണ്യത്തിന്‍റെ ക്രൈസ്തവീക്ഷണം സഹായിക്കേണ്ടതാണെന്ന് പാപ്പാ ആശയവിനിമയ ലോകത്തെ പ്രബുദ്ധരെ ഉദ്ബോധിപ്പിച്ചു. അങ്ങെ നന്മയുടെയും സത്യത്തിന്‍റെയും തെളിച്ചം ലോകത്തുനിന്നും ഇല്ലാതായിപ്പോകാതിരിക്കുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കത്തോലിക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് സന്ദേശത്തിലൂടെ സമ്മേളനത്തെ പാപ്പാ പ്രത്യേകം ഉദ്ബോധിപ്പിച്ചു.ദേശീയതലത്തില്‍ പ്രഗത്ഭരായ 200 !
Read More of this news...
ഹൃദയത്തെ ശുദ്ധീകരിക്കുന്ന കാരുണ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1538.jpg)
ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ച (22/06/16) അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയില്‍ സംബന്ധിക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും രോഗികളും യുവതീയുവാക്കളും നവദമ്പതികളുമുള്‍പ്പെട പതിനായിരങ്ങള്‍ എത്തിയിരുന്നു. പോളണ്ടലെ ക്രക്കോവില്‍ നിന്ന് ഇരുനൂറോളം തീര്‍ത്ഥാടകര്‍ മോട്ടോര്‍സൈക്കിളുകളുമായി ഈ പൊതുദര്‍ശന പരിപാടിയില്‍ പങ്കുകൊണ്ടതും കൗതുകമുണര്‍ത്തി. പോളണ്ടില്‍ ഇക്കൊല്ലം ആഗോളസഭാതലത്തില്‍ അരങ്ങേറുന്ന ലോകയുവജനസംഗമത്തിന്‍റെ സംഘാടകസമതിയുടെ വിനിമയ വിഭാഗത്തിന്‍റെ ചുമതലയുള്ള വൈദികന്‍ ആദം പാര്‍ഷ്വിക്കയുടെ നേതത്വത്തിലായിരുന്നു ഇവരെത്തിയത്. പൊതുദര്‍ശനം അനുവദിക്കുന്നതിനായി ചത്വരത്തിലേക്ക് വെളുത്ത വാഹനത്തില്‍ പാപ്പാ എത്തിയപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷങ്ങളും ആനന്ദാരവങ്ങളും അലതല്ലി. ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും തലോടുകയും മുതിര്‍ന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചില്ര്‍ക്ക് ഹസ്തദാനമേകുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ, ഏതാനും യുവഅഭയാര്‍ത്ഥികളുടെ അകമ്പടിയോടെ സാവധാനം നടന്ന് വേദിയിലെത്തി. ഈ അഭയാര്‍ത്ഥികളെക്കുറിച്ച് പാപ്പാ തന്‍റെ പ്രഭാഷണവേളയില്‍ പരാമര്‍ശിക്കുകയും ചെയ്തു. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.ആദ്യം ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായണം ചെയ്യ!
Read More of this news...
പാപ്പാ ഫ്രാന്‍സിസിനെ വരവേല്ക്കാന്‍ അര്‍മേനിയ അണിഞ്ഞൊരുങ്ങി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1537.jpg)
പശ്ചിമേഷ്യന്‍ രാജ്യമായ അര്‍മേനിയ പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ജൂണ്‍ 24, 25, 26 വെള്ളി ശനി ഞായര്‍ ദിനങ്ങളിലാണ് 'ലോകത്തെ പ്രഥമ ക്രൈസ്തവ രാഷ്ട്രം' എന്നു വിശേഷിപ്പിക്കുന്ന അര്‍മേനിയയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.ജൂണ്‍ 24 വെള്ളി - ആദ്യദിനംവെള്ളിയാഴ്ച ഇറ്റലിയിലെ സമയം രാവിലെ 9 മണിക്ക് റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും 'അല്‍ ഇത്താലിയ'യുടെ പ്രത്യേക വിമാനത്തില്‍ പുറപ്പെടും. തലസ്ഥാന നഗരമായ യേരവാനിലെ 'സ്വാര്‍ത്നോട്സ്' രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് പാപ്പാ ഇറങ്ങും.വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങാണ് ആദ്യം. തുടര്‍ന്ന് അര്‍മേനിയന്‍ സഭയുടെ മാതൃദേവാലയമായ വിശുദ്ധ ഏച്മിയാസ്ദിന്‍റെ ഭദ്രാസന ദേവാലയ സന്ദര്‍ശനമാണ്. അര്‍മേനിയയിലെ അപ്പസ്തോലിക സഭയുടെ പരമാദ്ധ്യക്ഷന്‍, കാതോലിക്കോസ് കരേക്കില്‍ ദ്വിതിയന്‍റെ നേതൃത്വത്തിലുള്ള അര്‍മേനിയന്‍ അപ്പസ്തോലിക സഭാപ്രതിനിധികളുമായുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷിയില്‍ പാപ്പാ പങ്കുചേരും. സന്ദേശം നല്കും. (പ്രഭാഷണം 1).പ്രസിഡന്‍റിന്‍റെ മന്ദരിത്തിലെ ഔദ്യോഗിക സ്വീകരണമാണ് വൈകുന്നേരം 4.30-ന്. രാഷ്ട്രത്തലവന്മാരും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ പാപ്പാ രാഷ്ട്രത്തെയും ജനങ്ങളെയും അഭിസംബോധനചെയ്യും (പ്രഭാഷണം 2). വൈകുന്നേരം 7.30-ന് അര്‍മേനിയന്‍ സഭയുടെ അരമനയില്‍വച്ച് അപ്പസ്തോലിക സഭയിലെ മെത്രാന്‍ സംഘവുമായി (45 മെത്രാന്മാര്‍) പാപ്പാ സൗഹൃദ കൂടിക്കാഴ്ച നടത്തും. രാത്രി 8 മണിയോടെ ഏച്മിയാസ്ദിനിലെ അപ്പോസ്തോലിക അരമനയില്‍ അത്താഴം കഴിച്ച് പാപ്പാ വിശ്രമിക്കും. ആദ്യദിന പരിപാടികള്‍ സമാപിച്ചു.ജൂണ്‍ 25 ശനിയാഴ്ച - രണ്
Read More of this news...
നീതിയുടെ നിഷേധമാണ് വധശിക്ഷ : പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1536.jpg)
വധശിക്ഷയ്ക്ക് എതിരായ ആറാമത് ആഗോളസംഗമം - പാപ്പാ ഫ്രാന്‍സിസ്'വീഡിയോ' സന്ദേശമയച്ചു (video message). നോര്‍വെയിലെ ഓസ്ലോയില്‍ ജൂണ്‍ 21-മുതല്‍ 23-വരെയാണ് സംഗമം നടക്കുന്നത്. തന്‍റെ തുറന്ന അഭിപ്രായവുമായി 21-ാം തിയതി ചൊവ്വാഴ്ച വൈകുന്നരമാണ് വത്തിക്കാനില്‍നിന്നും പാപ്പാ സന്ദേശം അയച്ചത്.നോര്‍വെയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ രാജ്യാന്തരതലത്തിലുള്ള 140 സര്‍ക്കാരേതര സംഘടകളാണ് (NGOs) സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വധശിക്ഷയ്ക്കെതിരായി ഏതാനും വര്‍ഷങ്ങളായി രൂപപ്പെട്ടിട്ടുള്ള രാജ്യാന്തര കൂട്ടായ്മയാണിത് (World Coalition against Death Penalty). നിലവിലുള്ള വധശിക്ഷ നടപടി പൂര്‍ണ്ണമായും നിരോധിക്കണം! ഇതാണ് സമ്മേളനത്തിന്‍റെ ഏകപ്രമേയവും നിവേദനവും. കായേന്മാരെ കൈവെക്കരുത്! Hands Off Cain എന്ന ഇറ്റാലിയന്‍ മനുഷ്യാവകാശ സംഘടയുടെ പ്രയോക്താവും, 'ലിഡു' (Lidu) എന്ന ഇറ്റലിയന്‍ മനുഷ്യാവകാശ സംഘടയുടെ പ്രവര്‍ത്തകനും (Italian League of Human Rights), ഹെല്‍സിംങ്കി മനുഷ്യാവകാശ കമ്മിഷന്‍റെ (Italian Helsinki Committee for Human Rights) ഇറ്റലിയിലെ സെക്രട്ടറിയുമായ അന്തോണിയോ സ്താങ്കോയാണ് സമ്മേളനത്തിന്‍റെ സംഘാടകന്‍.പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം :വധശിക്ഷയ്ക്ക് എതിരായ ഓസ്ലോ സമ്മേളനത്തിലെ അംഗങ്ങള്‍ക്കും (Oslo, the Capital of Norway), രാഷ്ട്രപ്രതിനിധികള്‍ക്കും, രാജ്യാന്തര സംഘടകളിലെ അംഗങ്ങള്‍ക്കും, പ്രത്യേകിച്ച് ആതിഥേയരായ നോര്‍വെയുടെ പ്രവര്‍ത്തകര്‍ക്കും, മറ്റ് സമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ക്കും അഭിവാദനങ്ങള്‍! വധശിക്ഷ ഇല്ലാത്തൊരു ലോകം വിഭാവനംചെയ്യുന്ന സകലര്‍ക്കും അഭിനന്ദനങ്ങള്‍! ഇങ്ങനെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം തുടങ്ങിയത്.നിലവിലുള്ള വധശക്ഷയ്ക്കെതിരായി വളര്‍ന്നു വന്നിട്ടുള്ള ശക്തമായ പൊതുഅഭിപ്രായവും എതിര്‍പ്പും ഈ മേഖലയില്‍ പ്രത്യാശയുടെ പ്രതീകവും, ഒപ്പം ന്യായമായ സാമൂഹ്യ പ്രതിഷേധവുമാണ്. ക
Read More of this news...
യേശു നമുക്കാരാണ് ? : ഇന്നു നമ്മോടുന്നയിക്കപ്പെടുന്ന ചോദ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1534.jpg)
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, വിവിധരാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ പതിവുപോലെ ഫ്രാന്‍സീസ് പാപ്പാ ഈ ഞായാറാഴ്ചയും (19/06/16)നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് ചിലര്‍ കുടകള്‍ വിരിച്ചു പിടിച്ചിരുന്നു, മറ്റു ചിലര്‍ തലയില്‍ തൊപ്പിയണിഞ്ഞിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാന്‍സീസ് പാപ്പാ, അപ്പസ്തോലിക അരമനയുടെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജാലകങ്ങളില്‍ ഒന്നില്‍, അതായത്, ചത്വരത്തില്‍ നമ്മള്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ നമ്മുടെ വലത്തുവശത്ത്, സ്തംഭാവലിക്കു പിന്നിലായി കാണപ്പെടുന്ന കെട്ടിടസമുച്ചയത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയുടെ തുടക്കഭാഗത്തു നിന്നുളള രണ്ടാമത്തെ ജനലില്‍, പ്രത്യക്ഷനായി. ഫ്രാന്‍സീസ് പാപ്പായെ ദര്‍ശിച്ച മാത്രയില്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു. ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ മന്ദസ്മിതം തൂകി കൈകള്‍ വീശി അഭിവാദ്യം ചെയ്ത പാപ്പാ കര്‍ത്താവിന്‍റെ മാലാഖയെന്നാരംഭിക്കുന്ന മരിയന്‍ പ്രാര്‍ത്ഥന നയിക്കുന്നതിനുമുമ്പ് ഒരു ലഘുവിചിന്തനം നടത്തി. ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച്, ഈ ഞായറാഴ്ച, (19/06/16) ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, താന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നതെന്ന യേശുവിന്‍റെ ചോദ്യത്തിന്, നീ ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ് എന്ന പത്രോസ് നടത്തുന്ന വിശ്വാസ പ്രഖ്യാപനവും തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് തന്നെ അനുഗമിക്കണം എന്നു യേശു വ്യക്തമാക്കുന്നതുമടങ്ങിയിരിക്കുന്ന, ലൂക്കായുടെ സുവി
Read More of this news...
അന്യരെ വിധിക്കുന്ന പ്രവണത കരുണയില്ലാത്ത കാപട്യമാണ്: പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1533.jpg)
മറ്റുള്ളവരെ വിധിക്കുന്നതിനു മുന്‍പ് നമ്മുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുവാന്‍ മറന്നുപോകരുത്. വിധി പറയുംമുമ്പേ ഒരു ആത്മശോധന നല്ലതാണെന്നും പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 20-ാം തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസിതിയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ സുവിശേഷത്തെ ആധാരമാക്കിയാണ് പാപ്പാ ഉദ്ബോധിപ്പിച്ചത് (മത്തായി 7, 1-7). വേനല്‍ അവധിക്കുമുന്‍പ് സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ജനങ്ങള്‍ക്കൊപ്പം പാപ്പാ അര്‍പ്പിച്ച അവസാനത്തെ ദിവ്യബലിയായിരുന്നു ഇത്. ഇനി സെപ്തംബറിലായിരിക്കും വീണ്ടും കപ്പേളയിലെ ദിവ്യബലി തുടരുന്നത്.
നിത്യവിധിയുടെ മാനദണ്ഡം കരുണ
വിധിയുടെ അളവുകോല്‍ ദൈവത്തിന്‍റെ സര്‍വ്വാധീശത്വമല്ല, അവിടുത്തെ കാരുണ്യാതിരേകമാണ്. വിധിയാളന്‍ പരമമായും ദൈവമാണ്. അതിനാല്‍ നാം വിധിക്കപ്പെടാതിരിക്കാന്‍ മറ്റുള്ളവരെ വിധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ദൈവം വിധി ദിനത്തില്‍ നമ്മോട് കരുണ കാണിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുറവുകള്‍ അവിടുന്ന ക്ഷമിക്കുകയും, മറന്നുകളയണമെന്നും, കരുണകാണിക്കണമെന്നും നാം ആഗ്രഹിക്കുന്നുണ്ട്. എങ്കില്‍ മറ്റുള്ളവരോട് നാം കരുണയുള്ളവരായിരിക്കണം. വചനവിചിന്തനത്തില്‍ പാപ്പാ ആമുഖമായി ഉദ്ബോധിപ്പിച്ചു.2. മറ്റുള്ളവരെ വിധിക്കുന്നത് കാപട്യംമറ്റുവരെ അളക്കുന്ന അളവുകൊണ്ട് നമ്മളും അളക്കപ്പെടും. കണ്ണാടിയിലേയ്ക്കു നോക്കി എന്നപോലെ സ്വന്തം കുറവുകളെക്കുറിച്ച് അവബോധമുള്ളവരായിരിക്കണം: കണ്ണാടിയില്‍ നോക്കിയാലും ചായം പൂശകയും മോടിപിടിപ്പിക്കുകയും ചെയ്താല്‍ മുഖത്തുള്ള വടിവുകളും ചുളിവുകളും കാണുന്നില്ല. അങ്ങനെയുള്ള 'മേക്കപ്പ്' (Made up) നോട്ടമല്ല! ആയിരിക്കുന്നതുപോലെ, നമ്മുടെ യഥാര്‍ത്ഥരൂപം മനസ്സിലാക്കാന്‍ പരിശ്രമിക്കാം. സ്വന&
Read More of this news...
ഓര്‍ത്തഡോക്സ് സൂനഹദോസിന് പാപ്പാ ഫ്രാന്‍സിസിന്‍റെ ആശംസകള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1535.jpg)
ഗ്രീസിലെ ക്രീറ്റില്‍ സംഗമിച്ചിരിക്കുന്ന ഓര്‍ത്തഡോക്സ് സഹോദരങ്ങളുടെ വിശുദ്ധവും ശ്രേഷ്ഠവുമായ സൂനഹദോസിനെ പ്രാര്‍ത്ഥനിയോടെ അനുഗമിക്കാം! ഇങ്ങനെയായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ ആശംസ. @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത ട്വിറ്ററിലൂടെയാണ് ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ സമ്മേളിച്ചിരിക്കുന്ന ക്രൈസ്തവ കൂട്ടായ്മയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നത്.ക്രിസ്തുവര്‍ഷം 787-നുശേഷം ഭിന്നിപ്പുകള്‍മൂലം സംഗമിക്കാന്‍ സാധിക്കാതിരുന്ന ഓര്‍ത്തഡോക്സ് സഭകളാണ് ചരിത്രസംഗമത്തിന് മുതിര്‍ന്നിരിക്കുന്നത്. ജൂണ്‍ 19-ാം തിയതി ഞായറാഴ്ച ആരംഭിച്ച സൂനഹദോസ് ജൂണ്‍ 29-ാം തിയതിവരെ നീണ്ടുനില്ക്കും. കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കോണ്‍സ്റ്റാന്‍റിനോപിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനാണ് സിനഡിന്‍റെ ആത്മീയ നേതൃത്വം. 'സമസ്ഥാനികരില്‍ പ്രഥമനാ'യി മാത്രം (the first among the equals) വിശേഷിപ്പിക്കാറുള്ള പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സഭകളുടെ ഐക്യത്തിന്‍റെ പ്രയോക്താവാണ്.14 ദേശീയ സഭകളും അവയുടെ സ്വതന്ത്രനേതാക്കളുടെയും സഖ്യമാണ് ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടായ്മ എന്നു പറയുന്നത്. അതില്‍ പാത്രിയര്‍ക്കിസ് കിറില്‍ പ്രഥമന്‍റെ നേതൃത്വത്തിലുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും, ബള്‍ഗേറിയ, ജോര്‍ജിയ, അന്ത്യോക്യാ എന്നിവിടങ്ങളിലെ സഭകളും ആശയപരമായ വിയോജിപ്പുകള്‍മൂലം സിനഡില്‍ പങ്കെടുക്കാതെ ഇത്തവണയും മാറിനില്ക്കുകയാണ്.അകന്നിരിക്കുന്ന ഓര്‍ത്തഡോക്സ് സഭാകണ്ണികള്‍ അടുപ്പിക്കുവാനും ലോകത്ത് 30 ലക്ഷത്തോളം വരുന്ന ക്രൈസ്തവകൂട്ടായ്മയെ ഒന്നിപ്പിക്കാനുമുള്ള കാല്‍വയ്പാണിതെന്ന പ്രത്യാശയോടെയാണ് സിനഡന്‍റെ അഭ്യൂദയകാംക്ഷികള്‍ അതിനെ കാണുന"
Read More of this news...
ചത്തീസ്ഗഡിലെ ക്രൈസ്തവർ ആശങ്കയിൽ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1514.jpg)
റായ്പ്പൂർ: ചത്തീസ്ഗഡിൽ ക്രൈവർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിലും ഭീഷണികൾമൂലവും ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിൽ. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറുന്നത്. ഹിന്ദു വിഭാഗത്തിന്റേതല്ലാത്ത ആരാധനകളും സമ്മേളനകളും ബസ്തർ ജില്ലയിലെ അനേകം ഗ്രാമങ്ങളിൽ നിരോധിച്ചിരിക്കുകയാണ്. ക്രൈസ്തവർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ജഗദൽപ്പൂർ രൂപതാധ്യക്ഷൻ ഡോ. ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ക്രൈ സ്തവ പീഡനങ്ങൾകൊണ്ട് കുപ്രസിദ്ധി നേടിയ ബസ്തർ ജില്ല ജഗദർപ്പൂർ രൂപതയിലാണ്. പരിഭ്രമം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനില്ക്കുന്നതെന്ന് റായ്പ്പൂർ അതിരൂപതാ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ പൂമറ്റം പറഞ്ഞു. കേന്ദ്രത്തിലും- സംസ്ഥാനത്തും ബിജെപി ഭരണത്തിൽ എത്തിയതോടെ ക്രൈസ്തവർക്കും ട്രൈബൽ വിഭാഗങ്ങൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവർക്ക് പൊതുവിതരണ കേന്ദ്രങ്ങളിൽനിന്നും സാധനങ്ങൾ വാങ്ങുന്നതിനുവരെ ചില സ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ ചത്തീസ്ഗഡിലെ മതപീഡനങ്ങളെക്കുറിച്ച് തയാറാക്കിയ ഒരു റിപ്പോർട്ട് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. ക്രൈസ്തവർ ഭയാനകമായ സാഹചര്യത്തിലാണ് കഴിയുന്നതെന്ന് റിപ്പോർട്ടിന് നേതൃത്വം നൽകിയ കവിതാ കൃഷ്ണൻ പറയുന്നു. ജനങ്ങളെ പലയിടത്തും മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. പൊതു ശ്മശാനങ്ങളിൽ ക്രൈസ്തവരെ സംസ്‌കരിക്കുന്നതിനും ചില ഇടങ്ങളിൽ വിലക്കേർപ്പെടുത
Read More of this news...
ധ്യാനകേന്ദ്രങ്ങളെ അറിയാൻ മൊബൈൽ ആപ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1519.jpg)
കോയമ്പത്തൂർ: ലോകസുവിശേഷ വൽക്കരണത്തിന്റെ ഭാഗമായി സെറാഫിൻമിനിസ്ട്രി പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷന്റെ പ്രകാശനകർമ്മം താമരശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ നിർവ്വഹിച്ചു. 'സെറാഫിൻ റിട്രീറ്റ് ഫൈൻറർ' എന്നപേരിലുള്ള ഈ മൊബൈൽ അപ്ലിക്കേഷൻ പ്ലെ സ്‌റ്റോറിൽ ലഭ്യമാണ്. ഇതിലൂടെ കേരളത്തിലും കേരളത്തിനു പുറത്തുമുള്ള ധ്യാന ശുശ്രൂഷകളെയും ധ്യാനകേന്ദ്രങ്ങളെയും ടീമുകളെയും പരിചയപ്പെടുത്തുന്നു. ദേശത്തും വിദേശത്തുമായി പല മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പഠനത്തിലും മറ്റു വിവിധ പ്രവർത്തന മേഖലകളിൽ കഴിയുന്നവർക്കും വളരെ മുൻകൂട്ടി പ്ലാൻ ചെയ്ത് ദൈവശുശ്രൂഷയിൽ പങ്കെടുക്കുവാൻ ഈ ആപ് പ്രയോജനപ്പെടും.വിവാഹത്തിന് ഒരുക്കമായുള്ള കോഴ്‌സുകൾ, ദമ്പതിധ്യാനം, കുടുംബധ്യാനം എന്നിവയും ഗൾഫ് നാടുകളിലുള്ളവർക്കായി വിശുദ്ധ കുർബ്ബാനയുടെ സമയക്രമീകരണവും ഉൾപ്പെടുത്തിയിരിക്കുന്നു. ദൈവജനത്തിന്റെ അഭിരുചിക്കനുസരിച്ച് ധ്യാനകേന്ദ്രങ്ങളെയും ധ്യാന ടീമുകളെയും തിരഞ്ഞെടുക്കാനും ഇടവകയിലും മറ്റു സ്ഥലങ്ങളിലും ആൽമീയ ശുശ്രൂഷകൾ ക്രമീകരിക്കുമ്പോൾ സഭയുടെ അംഗീകരിക്കപ്പെട്ട കൃത്യമായ ടീമുകളെ മനസ്സിലാക്കി ശുശ്രൂഷകൾ ക്രമീകരിക്കുവാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് മിനിസ്ട്രി കോ ഓഡിനേറ്റർ ജോമി കിഴക്കേത്തല, അപ്ലിക്കേഷൻ പ്രൊജക്ട് കോഓഡിനേറ്റർ ആഷ്ബിൻ തോമസ് എന്നിവർ അറിയിച്ചു.Source: Sunday Shalom
Read More of this news...
തമിഴ്‌നാട്ടിൽ ക്രൈസ്തവരുടെ എണ്ണത്തിൽ വർധന
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1515.jpg)
ചെന്നൈ: തമിഴ്‌നാട്ടിൽ മുസ്ലീം സമുദായങ്ങളെക്കാൾ കൂടുതൽ ക്രൈസ്തവരുണ്ടെന്ന് ജനസംഖ്യാ സർവേ റിപ്പോർട്ട്. 2011-ലെ സെൻസസ് പ്രകാരം തമിഴ്‌നാട്ടിൽ ഏകദേശം 45 ലക്ഷത്തോളം ക്രൈസ്തവർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുസ്ലീമുകൽ 41 ലക്ഷത്തോളമാണ്. ഇന്ത്യയിലെ ക്രൈസ്തവരിൽ 15 ശതമാനത്തോളം ക്രൈസ്തവർ തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ്. എന്നാൽ കേരളവുമായി താരതമ്യപ്പെടുത്തിയാൽ തമിഴ്‌നാടിന് രണ്ടാം സ്ഥാനമാണുള്ളത്. കേരളത്തിൽ ക്രൈസ്തവരുടെ എണ്ണം 61 ലക്ഷമാണെന്ന് കണക്കാക്കപ്പെടുന്നു. 1951-ൽ തമിഴ്‌നാട്ടിൽ ക്രൈസ്തവർ, തമിഴ്‌നാട് ജനസംഖ്യയിൽ 4.7 ശതമാനമായിരുന്നത് 2011-ൽ 6.12 ശതമാനമായി ഉയർന്നു.തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ളത് കന്യാകുമാരി ജില്ലയിലാണ്. ഇവിടുത്തെ ജനസംഖ്യയിൽ 49.6 ശതമാനംപേർ ക്രൈസ്തവരാണ്. ക്രൈസ്തവർ കൂടുതലുള്ള മറ്റു ജില്ലകൾ ചെന്നൈ, കോയമ്പത്തൂർ, നീലഗിരിസ്, തഞ്ചാവൂർ, ട്രിച്ചി, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം, തിരുനൽവേലി, തൂത്തുക്കുടി എന്നിവയാണ്.Source: Sunday Shalom ( Edited)
Read More of this news...
വെനിസ്വേലയിൽ ഭക്ഷ്യ ക്ഷാമം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1516.jpg)
കാറക്കാസ്: 'വെനിസ്വേലയിലെ സ്ഥിതി ഭയാനകമാണ്. ജനങ്ങൾ വിശന്നു വലയുകയാണ്. ഭക്ഷണക്ഷാമവും അരാജകത്വവുമാണ് ഇവിടുത്തെ ഭീകരതയെ അടയാളപ്പെടുത്തുന്ന ഘടകങ്ങൾ' - വെനിസ്വേല നേരിടുന്ന വേദനാജനകമായ അവസ്ഥയെക്കുറിച്ചുള്ള വാക്കുകൾ ഡോമിനിക്കൻ സഭയുടെ ജപമാലരാജ്ഞി പ്രൊവിൻസിന്റെ പ്രയോറായ ആഞ്ചലോ വില്ലാസ്മില്ലിന്റേതാണ്. ലാറ്റിൻ അമേരിക്കയിലും കരിബീയനിലുമുള്ള ഡൊമിനിക്കൻ സന്യാസിമാർക്കയച്ച കത്തിലാണ് വെനിസ്വേല നേരിടുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഫ്രയർ ആഞ്ചലോ വിശദീകരിച്ചിരിക്കുന്നത്.മനുഷ്യാവകാശങ്ങളുടെ വ്യവസ്ഥിതമായ ലംഘനമാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വേദനാജനകമായ പ്രശ്‌നമെന്ന് കത്തിൽ പറയുന്നു. സാമൂഹ്യമായ അരക്ഷിതാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. 100-ലധികം രാഷ്ട്രീയ തടവുകാർ പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ പ്രവർത്തിച്ച കുറ്റക്കാരെല്ലാം സുരക്ഷിതരായി ജീവിക്കുകയാണ്. സമ്പർക്കസംവിധാനങ്ങളിൽ ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള തടസ്സങ്ങളാണ് പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം. ഭക്ഷണത്തിന്റെയും മരുന്നിന്റെയും അപര്യാപ്തതമൂലം ജനങ്ങൾ മരിക്കുന്നതിനെക്കുറിച്ച് സാമൂഹ്യസമ്പർക്കമാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ആസൂത്രിത കുറ്റകൃത്യങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നുമില്ല. രാജ്യത്തെ പ്രധാന നഗരമായ കാറക്കാസിലെ തെരുവുകൾ രാത്രിയാകുമ്പോഴേക്കും വിജനമാകും. സാധാരണ കുറ്റവാളികളല്ല ഇവയൊന്നും പ്രവർത്തിക്കുന്നത്. സംഘടിത ഗുണ്ടാസംഘങ്ങൾ കൊലപാതകവും തട്ടിക്കൊണ്ടുപോകലുകളും ഗുണ്ടാപിരിവുകളുമായി ജനത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്; ഫാ. ആഞ്ചലോ വിശദീകരിച്ചു.Source: Sunday Shalom
Read More of this news...
പട്ടിണിയെക്കുറിച്ച് മാധ്യമങ്ങൾക്ക് നിശബ്ദത
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1517.jpg)
മാലാവി: പട്ടിണി അനുഭവിക്കുന്നവരെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ നിശബ്ദതയെ ഇറ്റാലിയൻ കർദിനാൾ ഗ്വാൽറ്റിയേറോ ബാസേത്തി നിശിതമായി വിമർശിച്ചു. പാശ്ചാത്യലോകത്തിന്റെ അമിതമായ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദവും 80 കോടി ജനങ്ങൾ പട്ടിണി അനുഭവിക്കുന്ന ആഫ്രിക്കയും തമ്മിൽ നാടകീയമായ ദൂരം നിലനിൽക്കുന്നുണ്ടെന്ന് മാലാവിയിലെ ദാരിദ്ര്യത്തെ പരാമർശിച്ചുകൊണ്ട് കർദിനാൾ ബാസേത്തി പറഞ്ഞു.അതേസമയം മാലാവിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നിശബ്ദ യുദ്ധമാണ് പട്ടിണിയെന്ന് മാലാവിയിൽ ശുശ്രൂഷ ചെയ്യുന്ന മോൻഫോർട്ടാൻ മിഷനറി ഫാ.പിയർജോർജിയ ഗാമ്പാ പറഞ്ഞു. മാലാവിയിൽ രണ്ട് കാര്യങ്ങൾ മാത്രമാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ജനസംഖ്യയും ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവും. എല്ലാ സാധനങ്ങളുടെയും വിലയിലുള്ള വർദ്ധനവ് ദാരിദ്ര്യത്തിന്റെ തോത് വർദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിലെ ജയിലുകളിൽ താമസിക്കുന്നവർ പട്ടിണി മൂലം അക്ഷാർത്ഥത്തിൽ മരിച്ചുകൊണ്ടിരിക്കുകയാണ്. അവരെ തുറന്നു വിടുക മാത്രമാണ് മുന്നിലുള്ള പോംവഴി; ഫാ. ഗാമ്പാ വിശദീകരിച്ചു.മാലാവിയിലെ ജയിലുകളിൽ കഴിയുന്ന 13,000 ജയിൽപ്പുള്ളികളിൽ 2000-ത്തിലധികമാളുകൾ ഏയ്ഡ്‌സ് ബാധിതരാണ്. 1500 പേർ കോളറബാധിതരാണ്. ആവശ്യത്തിന് ഭക്ഷണമില്ലാതെ ഇവരിൽ പലരും മരണത്തിന്റെ വക്കിലാണ്. ജയിലുകളിൽ ഭക്ഷണമെത്തിക്കുന്നവർക്ക് ഇപ്പോൾ തന്നെ വലിയൊരു തുക കടമായി കിട്ടാനുണ്ട്. കൃത്യമായി പണം ലഭിക്കാത്ത സാഹചര്യത്തിൽ ജയിലിൽ ഭക്ഷണമെത്തിക്കാൻ സേവനദാതാക്കളാരും തയാറാകുന്നില്ല.സ്വന്തം കാര്യം മാത്രം നോക്കുന്ന പാർലമെന്റ് പ്രതിനിധികൾ ഇക്കാര്യങ്ങളിലൊന്നും ഇടപെടുന്നില്ലെന്ന് ഫാ. ഗാമ്പാ പറഞ്ഞു. 2019ൽ നടക്കുന്ന ഇലക്ഷനുളള പ്രചരണപരിപാടികൾ ആസൂത്രണം ചെയ്യുന്ന തി&
Read More of this news...
ദൈവം ഉപയോഗിച്ച എന്റെ ബലഹീനതകൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1518.jpg)
'ഞാനെന്താ ഇങ്ങനെയായിപ്പോയതെ'ന്നു ഓർത്തുപോകുന്ന നമ്മുടെതന്നെ സ്വഭാവത്തിന്റെ ചില പ്രത്യേകതകൾ! എല്ലാവർക്കും കാണും അങ്ങനെയെന്തെങ്കിലുമൊക്കെ. മാറ്റണമെന്നാഗ്രഹിച്ചാലും മാറാൻ തയ്യാറാകാതെ അവയങ്ങനെ നമ്മെ ചുറ്റിപ്പറ്റി നില്ക്കും. ഇത്തരം ചില സമ്മാനങ്ങൾ നല്ലദൈവം നാമെല്ലാവരിലും നിക്ഷേപിച്ചിട്ടുണ്ട്, അവിടുത്തോട് നമ്മെ കൂടുതൽ ചേർത്തുപിടിക്കാൻ. ഇതുപോലൊരു വിപരീതഘടകത്തിന് നമ്മെ ദൈവത്തോട് അടുപ്പിക്കാൻ സാധിക്കുമോ? അതെക്കുറിച്ച് പ്രശസ്ത വചനപ്രഘോഷകനായ മാർക്കസ് ഗ്രൂഡിക്ക് എന്തോ പറയാനുണ്ട്.മൂന്ന് കാര്യങ്ങളാണ് തന്റെ സ്വഭാവത്തിന്റെ പ്രത്യേകതകളായി അദ്ദേഹം പറയുന്നത്. ഒന്ന്, ഏത് സമൂഹത്തിലും അദ്ദേഹത്തിന് തോന്നിയിരുന്ന ഒറ്റപ്പെടലിന്റെ അനുഭവമാണ്. ആൾക്കൂട്ടത്തിൽ തനിയേ എന്നു പറയുന്നതുപോലെയുള്ള അരക്ഷിതാവസ്ഥ. എല്ലാ ആഴ്ചയും ലക്ഷക്കണക്കിനാളുകളോട് വചനം പ്രസംഗിക്കുന്നയാളാണ്. പക്ഷേ തന്റെ വീടു നല്കുന്ന കൊച്ചു സന്തോഷങ്ങളിലായിരിക്കാനാഗ്രഹിക്കുക. ഒറ്റപ്പുത്രനായതുകൊണ്ടായിരിക്കാം കൂട്ടായ്മയിലായിരിക്കാൻ ഇഷ്ടപ്പെടാത്തതെന്ന് ചിലരുടെ കമന്റ്.ഇതേ അരക്ഷിതാവസ്ഥതന്നെയാണ് എന്തു പ്രശ്‌നമുണ്ടായാലും അതിനുത്തരവാദി താനായിരക്കുമെന്നു തോന്നുന്നതിന്റെയും കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നമെന്തുമായിക്കോട്ടെ തനിക്ക് ബന്ധമുള്ളതോ ഇല്ലാത്തതോ എന്തും. പ്രശ്‌നത്തെക്കുറിച്ചുള്ള ആദ്യ പരാമർശത്തിൽത്തന്നെ ഞാനെന്തെങ്കിലും ഒപ്പിച്ചതായിരിക്കുമോ എന്ന തോന്നൽ. ഞാൻ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതിരിക്കുകയെന്നത് എന്റെ കൈപ്പിടിയിലൊതുങ്ങുന്ന കാര്യമാണ്. എന്നാൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കുകയെന്നത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. പ്രത്യേകിച്ചും സമൂഹത്ത
Read More of this news...
ലോക സുഖങ്ങൾ തേടുന്നവരേ, ഈ ചിയാരയുടെ അനുഭവം വായിക്കണേ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1523.jpg)
ഗർഭപാത്രങ്ങൾ കൊലയറകളായി മാറുന്ന ഈ കാലഘട്ടത്തിൽ ജീവന്റെ മഹത്വം പ്രഘോഷിച്ച് മരണത്തെ ആശ്ശേഷിച്ച ചിയാര കോർബെല്ല പെട്രില്ലോയെ ആർക്കാണ് മറക്കാനാകുക. അവളുടെ മരിക്കാത്ത ഓർമ്മകളുമായി വത്തിക്കാനിലെ രോഗികൾക്കും അംഗവിഹീനരുമായവർക്കായി നടത്തിയ ജൂബിലി സമ്മേളനത്തിൽ ചിയാരയുടെ പ്രിയ ഭർത്താവും എത്തിയിരുന്നു. മാരകമായ രോഗം ജീവനെ പറിച്ചെടുത്തപ്പോഴും അതിനെ സന്തോഷത്തോടെയാണ് തന്റെ ഭാര്യ സ്വീകരിച്ചതെന്ന് എൻറികോ വെളിപ്പെടുത്തിയത് ജനം കയ്യടിയോടെ കേട്ടു.ചിയാര സുന്ദരിയായിരുന്നു. ബുദ്ധിമതിയും സന്തോഷവതിയുമായിരുന്നു.അവൾ എല്ലാവരെയും സ്‌നേഹിച്ചു. 'സ്‌നേഹിക്കപ്പെടുവാനും അംഗീകരിക്കപ്പെടാനും കൊതിച്ച വെറും സാധാരണക്കാരിയായിരുന്നു തന്റെ ഭാര്യയെന്ന് ഭർത്താവ് എന്റികോ പറയുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ മഴയിൽ കുതിർന്നു നിന്ന വിശ്വാസികളോട് ചിയാരയുടെ ഉദരത്തിൽ നിന്നും ദൈവം പുറത്തുവെച്ച എൻ റികോ കൊർബെല്ലോ എന്ന നാലുവയസ്സുകാരനെ ചേർത്തുപിടിച്ച് എൻ റികോ അതുപറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.ചിയാര ഗർഭവതിയായിരിക്കുമ്പോൾ ബാധിച്ച മാരകമായ കാൻസർ കണ്ടെത്തിയിരുന്നെങ്കിലും ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവനുവേണ്ടി ചികിത്സ മാറ്റിവെക്കുകയായിരുന്നു. കുഞ്ഞിനെ ലോകത്തിന് സമ്മാനിച്ച് അവൾ നിത്യസമ്മാനത്തിന് പോയത് 2012 ജൂൺ 13ന്. അതും വെറും 28-ാമത്തെ വയസ്സിൽ.ദൈവകൃപയക്ക് ഇടം നൽകാൻ ഓരോരുത്തരും മനസാകണം. നീതിയില്ലാത്ത സ്‌നേഹം എന്നാണ് അദ്ദേഹം ദൈവം നൽകിയ കുരിശിനെ വിശേഷിപ്പിച്ചത്. കാരണം നമുക്ക് അത് അനീതിയായി തോന്നിയേക്കാം എന്നതുകൊണ്ടാണ്. ഞാൻ ഭാര്യാരഹിതനായിരിക്കുന്നത് നീതിയാണോ? ഫ്രാൻസെസ്‌കോയ്ക്ക് അമ്മയെ നഷ്ടപ്പെട്ടത് നീതിയാണോ? അവൾ രോഗിയായത് നീതിയാണോ? Ŏ
Read More of this news...