News & Events
ഒരു കുട്ടി ഒരു രൂപ ഒരു ഞായർ ഒരു വീട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1525.jpg)
കോട്ടപ്പുറം: കാരുണ്യവർഷത്തോടനുബന്ധിച്ച് കോട്ടപ്പുറം മതബോധന യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന കാരുണ്യഭവനത്തിന്റെ ഫണ്ട് ശേഖരണാർത്ഥം 'ഒരു കുട്ടി ഒരു രൂപ ഒരു ഞായർ ഒരു വീട്' പദ്ധതി സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. മതബോധന യൂണിറ്റ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലക്‌സി സി.റ്റി.സി അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം കത്തീഡ്രൽ വികാരി ഫാ. ജോഷി മുട്ടിക്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജാപ്‌സൺ കാട്ടുപറമ്പിൽ, മതബോധന യൂണിറ്റ് വൈസ് പ്രസിഡന്റ് സാലി ഫ്രാൻസിസ്, സെക്രട്ടറി ലിസി ജോർജ് എന്നിവർ പ്രസംഗിച്ചു.
Source: Sunday Shalom
Read More of this news...
ആശ്വാസത്തിന്റെ ഗുഡ് സർവീസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1524.jpg)
2009 ഡിസംബറിലെ ഒരു ഞായറാഴ്ച. രാവിലെ വെള്ളയമ്പലം പള്ളിയിലെ വിശുദ്ധ കുർബാന കഴിഞ്ഞ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോവുകയായിരുന്നു ശശിധരൻ. അപ്പോൾ 90 വയസ് പ്രായം തോന്നിക്കുന്ന ഒരു അമ്മച്ചി തെരുവോരത്തിരുന്ന് അദ്ദേഹത്തിന്റെ നേരെ കൈനീട്ടി.പത്തുരൂപയുടെ രണ്ട് നോട്ടുകൾ അവരുടെ കൈയിൽ വച്ചുകൊടുത്ത് അദ്ദേഹം നടന്നു. തിരികെ വരുമ്പോൾ, ഒരുൾവിളിപോലെ ആ വൃദ്ധയുടെ രൂപം മനസിൽ തെളിഞ്ഞു. അവർക്കെന്തെങ്കിലും ആഹാരം വാങ്ങിക്കൊടുക്കാമായിരുന്നു എന്ന് തോന്നി. നോക്കിയപ്പോൾ ആ വൃദ്ധ അവിടെത്തന്നെയുണ്ട്. മുമ്പ് കൊടുത്ത ഇരുപതു രൂപയിൽ പത്തുരൂപ ഒരു കൈയിൽ മുറുകെ പിടിച്ചിരിക്കുന്നു. പത്തുരൂപ താഴെ വീണു കിടക്കുന്നു. വീണുകിടക്കുന്ന രൂപ എടുക്കാനോ കൈയിലുള്ള പണംകൊണ്ട് ഹോട്ടലിൽനിന്ന് ആഹാരം വാങ്ങി കഴിക്കാനോ കഴിയാത്ത വിധം അവശയായിരുന്നു അവർ!ശശിധരന്റെ ഉള്ളിലൊരു പിടച്ചിൽ. വീട്ടിലേക്ക് നടക്കുമ്പോൾ ഉള്ളിൽ നൂറു ചോദ്യങ്ങളുയർന്നു. ചില്ലറ നാണയങ്ങൾ യാചകർക്ക് എറിഞ്ഞുകൊടുത്ത് സംതൃപ്തിയോടെ കടന്നുപോകുമ്പോൾ അവരുടെ യഥാർത്ഥ അവസ്ഥ ആരും അറിയുന്നില്ല. ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ഇരിക്കുന്ന യാചകരിൽ പലർക്കും പണം ലഭിക്കുന്നുണ്ടാവാം. പക്ഷേ, അതുകൊണ്ട് ഒരുനേരത്തെ ആഹാരംപോലും വാങ്ങിക്കഴിക്കാൻ കഴിയാത്ത എത്രയോ പേർ അവരുടെയിടയിലുണ്ട്. വീട്ടിലെത്തിയിട്ടും ശശിധരന്റെ ചിന്ത അതുമാത്രമായിരുന്നു.പൊതിച്ചോറുമായി തെരുവിലേക്ക്..ഡിസംബർ 25. ക്രിസ്മസ്. പത്ത് പൊതി ദോശയും കേക്കും പഴവും രസവടയുമായി ശശിധരൻ കിള്ളിപ്പാലത്ത് ബസിറങ്ങി. തെരുവിന്റെ ഓരങ്ങളിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നവർക്ക് അദ്ദേഹം ഭക്ഷണപ്പൊതി നല്കി. സ്വയം വാരിക്കഴിക്കാൻ കഴിയാത്തവർക്ക് വാരിക്കൊടു
Read More of this news...
ലോക സുഖങ്ങൾ തേടുന്നവരേ, ഈ ചിയാരയുടെ അനുഭവം വായിക്കണേ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1523.jpg)
ഗർഭപാത്രങ്ങൾ കൊലയറകളായി മാറുന്ന ഈ കാലഘട്ടത്തിൽ ജീവന്റെ മഹത്വം പ്രഘോഷിച്ച് മരണത്തെ ആശ്ശേഷിച്ച ചിയാര കോർബെല്ല പെട്രില്ലോയെ ആർക്കാണ് മറക്കാനാകുക. അവളുടെ മരിക്കാത്ത ഓർമ്മകളുമായി വത്തിക്കാനിലെ രോഗികൾക്കും അംഗവിഹീനരുമായവർക്കായി നടത്തിയ ജൂബിലി സമ്മേളനത്തിൽ ചിയാരയുടെ പ്രിയ ഭർത്താവും എത്തിയിരുന്നു. മാരകമായ രോഗം ജീവനെ പറിച്ചെടുത്തപ്പോഴും അതിനെ സന്തോഷത്തോടെയാണ് തന്റെ ഭാര്യ സ്വീകരിച്ചതെന്ന് എൻറികോ വെളിപ്പെടുത്തിയത് ജനം കയ്യടിയോടെ കേട്ടു.ചിയാര സുന്ദരിയായിരുന്നു. ബുദ്ധിമതിയും സന്തോഷവതിയുമായിരുന്നു.അവൾ എല്ലാവരെയും സ്‌നേഹിച്ചു. 'സ്‌നേഹിക്കപ്പെടുവാനും അംഗീകരിക്കപ്പെടാനും കൊതിച്ച വെറും സാധാരണക്കാരിയായിരുന്നു തന്റെ ഭാര്യയെന്ന് ഭർത്താവ് എന്റികോ പറയുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ മഴയിൽ കുതിർന്നു നിന്ന വിശ്വാസികളോട് ചിയാരയുടെ ഉദരത്തിൽ നിന്നും ദൈവം പുറത്തുവെച്ച എൻ റികോ കൊർബെല്ലോ എന്ന നാലുവയസ്സുകാരനെ ചേർത്തുപിടിച്ച് എൻ റികോ അതുപറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.ചിയാര ഗർഭവതിയായിരിക്കുമ്പോൾ ബാധിച്ച മാരകമായ കാൻസർ കണ്ടെത്തിയിരുന്നെങ്കിലും ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവനുവേണ്ടി ചികിത്സ മാറ്റിവെക്കുകയായിരുന്നു. കുഞ്ഞിനെ ലോകത്തിന് സമ്മാനിച്ച് അവൾ നിത്യസമ്മാനത്തിന് പോയത് 2012 ജൂൺ 13ന്. അതും വെറും 28-ാമത്തെ വയസ്സിൽ.ദൈവകൃപയക്ക് ഇടം നൽകാൻ ഓരോരുത്തരും മനസാകണം. നീതിയില്ലാത്ത സ്‌നേഹം എന്നാണ് അദ്ദേഹം ദൈവം നൽകിയ കുരിശിനെ വിശേഷിപ്പിച്ചത്. കാരണം നമുക്ക് അത് അനീതിയായി തോന്നിയേക്കാം എന്നതുകൊണ്ടാണ്. ഞാൻ ഭാര്യാരഹിതനായിരിക്കുന്നത് നീതിയാണോ? ഫ്രാൻസെസ്‌കോയ്ക്ക് അമ്മയെ നഷ്ടപ്പെട്ടത് നീതിയാണോ? അവൾ രോഗിയായത് നീതിയാണോ? Ŏ
Read More of this news...
മുന്നറിയിപ്പുകളെ അവഗണിച്ചാൽ സഹിക്കേണ്ടി വരുംലൂക്ക. 12:57,13: 5:- 2016 ജൂൺ 19 ഞായർ സീറോ മലബാർ കുർബാനയിലെ വായന
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1522.jpg)
ദൈവം മനുഷ്യന് പലപ്പോഴും പല മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പുകളോട് രണ്ടുവിധത്തിൽ ആളുകൾ പ്രതികരിച്ചു. ചിലർ അനുസരിച്ചു, അവർക്ക് നന്മ ഉണ്ടായി. മറ്റുചിലർ അവഗണിച്ചു, അവർക്ക് സഹനമുണ്ടാവുകയും ചെയ്തു. സഹനങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് ദൈവം മുന്നറിയിപ്പ് നൽകുന്നത്. അത് അവഗണിച്ചാൽ നിശ്ചയമായും സഹിക്കേണ്ടിവരും. ബൈബിളിൽ നിന്നുതന്നെ ഉദാഹരണം പരിശോധിക്കാം.ഉൽപത്തി രണ്ടാം അധ്യായത്തിലാണ് തുടക്കം. പറുദീസയിൽ ആക്കിയ ആദത്തിന് ദൈവം മുന്നറിയിപ്പ് നൽകി: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാൽ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും (2:16-17). എന്നാൽ, ഈ മുന്നറിയിപ്പ് ആദവും ഹവ്വയും അവഗണിച്ചു. വിലക്കപ്പെട്ട മരത്തിന്റെ ഫലം അവർ തിന്നു. അതുകാരണം അവർക്ക് ധാരാളം സഹനങ്ങൾ ഉണ്ടായി. പറുദീസയിൽനിന്ന് പുറത്താക്കപ്പെട്ടു. ആദവും ഹവ്വയും തമ്മിലുള്ള സ്‌നേഹം കുറഞ്ഞു. സ്ത്രീയുടെ ഗർഭാരിഷ്ടതകൾ കൂടി. മണ്ണ് ശപിക്കപ്പെട്ടതായി. മരണത്തിന് വിധേയനായി (ഉല്പ. 3:14-24). ജനം ബാബേൽ ഗോപുരം പണി തുടങ്ങി. പണിയരുതെന്ന് ദൈവം മുന്നറിയിപ്പ് നൽകി. ജനം അത് അവഗണിച്ചു. ദൈവം അവരെ ചിതറിച്ചു (ഉല്പ. 11:1-9). തെറ്റ് ചെയ്യരുതെന്ന ദൈവത്തിന്റെ കല്പന നിരസിച്ചവരാണ് സോദോം-ഗോമോറ നിവാസികൾ. ദൈവം അവരെ നശിപ്പിച്ചു (ഉല്പ. 19:23-29). സോദോം-ഗോമോറയെ നശിപ്പിക്കുന്നതിനുമുമ്പ് ദൈവം ലോത്തിനെയും കുടുംബത്തെയും അവിടെനിന്ന് മാറ്റി രക്ഷിച്ചു. ലോത്തിന്റെ രണ്ട് പെൺമക്കളെ വിവാഹം ചെയ്യാനിരുന്ന യുവാക്കളെയും രക്ഷപ്പെടുവാനായി തന്റെ കൂടെ വരുവാൻ ലോത്ത് നിർബന്ധിച്ചു. എന്നാൽ, അവർ ആ മുന്നറിയിപ്പ് അവഗണിച്ചു. ഫലമോ, അവരും വെന്ത് മരിച്ചു (ഉല്പ. 19:12-29). ഈജിപ്തിൽനിന്ന് വാഗ്ദാനനാട്ടില&
Read More of this news...
തടങ്കൽ ജീവിതം വൈദിക സഹനത്തിന്റെ ഭാഗം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1521.jpg)
കോയമ്പത്തൂർ: തടങ്കൽ ജീവിതം വൈദിക സഹനത്തിന്റെ ഭാഗമായിട്ടാണ് താൻ കരുതുന്നതെന്ന് അഫ്ഗാനിസ്ഥാനിൽ തീവ്രവാദികളാൽ ബന്ദിയാക്കപ്പെട്ട് ഏകദേശം ഒമ്പതു മാസം തടങ്കലിൽ ആയിരുന്ന ഈശോ സഭ വൈദികൻ ഫാ. അലക്‌സി പ്രേംകുമാർ അന്തോണിസാമി.അഫ്ഗാനിസ്ഥാനിൽ, ഈ മാസം ഒമ്പതിന് ആഗാ ഖാൻ ഫൗണ്ടേഷൻ ഉദ്യോഗസ്ഥയും കൊൽക്കത്ത സ്വദേശിയുമായ ജൂഡിത്ത് ഡിസൂസയെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതിന്റെ പശ്ചാത്തലത്തിൽ, ഫാ. അലക്‌സി മനസ് തുറക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിലെ തീവ്രവാദികൾ ബന്ദിയാക്കുന്നവരുടെ മോചനത്തിന് നിരന്തരം പ്രാർത്ഥന അത്യന്താപേക്ഷിതമാണെന്ന് അദേഹം പറഞ്ഞു.ഇപ്പോൾ ഇദ്ദേഹം തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥികളുടെ ഉന്നമനത്തിനായി സേവനം ചെയ്യുന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ രൂപതയിലെ ദേവകോട സ്വദേശിയായ ഫാ. അലക്‌സി, അഫ്ഗാനിസ്ഥാനിലെ ഈശോ സഭാ സമൂഹത്തിന്റെ 'ജെസ്യൂട്ട് റെഫ്യുജി സർവീസി'ന്റെ അഫ്ഗാനിസ്ഥാനിലെ ഡയറക്ടറായിരുന്നു. 2014 ജൂൺ രണ്ടിനാണ് തീവ്രവാദികൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. 2015 ഫെബ്രുവരി 22 വരെ അവരുടെ തടങ്കലിൽ ആയിരുന്നു.അന്നത്തെ ആ സംഭവം2014 മെയ് 23-ന് അഫ്ഗാനിസ്ഥാനിലെ ഗെറാത്തിലുള്ള ഇന്ത്യൻ കൗൺസിൽ താലിബാൻ തീവ്രവാദികൾ ആക്രമിച്ചിരുന്നു. ഈ ഏറ്റുമുട്ടലിൽ സുരക്ഷാഭടന്മാർ നാല് തീവ്രവാദികളെ വധിച്ചു. ഇതെത്തുടർന്ന് ഇന്ത്യക്കാർക്കെതിരെ അക്രമം ഉണ്ടാകുമെന്നും അതിനാൽ ജാഗ്രത വേണമെന്നും ഇന്ത്യൻ കൗൺസിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ ഒരാഴ്ച ഫാ. അലക്‌സിസ് പുറത്തിറങ്ങിയില്ല. ഇതിനിടയിൽ ഈശോസഭയുടെ മറ്റു രണ്ട് അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും അവിടേക്കുള്ള വിമാന സർവീസ് റദ്ദാക്കിയതിനാൽ യാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു.ജൂൺ രണ്ടിന"
Read More of this news...
ജൂഡിത്തിനുവേണ്ടി രാജ്യം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1520.jpg)
കൊൽക്കത്ത പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ജൂഡിത് ഡിസൂസയുടെ മോചന വാർത്ത കേൾക്കാൻ. അത് ഒരു രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനയാണ്. അവിടംകൊണ്ട് ആ പ്രാർത്ഥന അവസാനിക്കുന്നില്ല. കാബൂളിലെ അമ്മമാരും തങ്ങളുടെ പ്രിയപ്പെട്ട ജൂഡിത്തിന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥനയിലാണ്. എന്നും നിറഞ്ഞ ചിരിയോടെ തങ്ങളെ തേടി എത്തിയിരുന്ന ചേച്ചിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത വിശ്വസിക്കാൻ അവിടുത്തെ കുട്ടികൾക്കും കഴിയുന്നില്ല.കാബൂളിൽ ഇത്തരം സംഭവങ്ങൾ സാധാരണമായതുകൊണ്ട് കുഞ്ഞുങ്ങൾക്കും തട്ടിക്കൊണ്ടുപോകുന്ന വാർത്തകളൊക്കെ ഇപ്പോൾ പരിചിതമാണ്. എന്നാലും, എല്ലാവരെയും സ്‌നേഹിക്കുന്ന ചേച്ചിക്ക് ശത്രുക്കളോ എന്നായിരിക്കും ആ കുഞ്ഞുമനസുകളുടെ ചിന്ത. ലോകത്തിന്റെ വക്രതകൾ അവർക്ക് അറിയില്ലല്ലോ. രാജ്യം മുഴുവൻ പ്രാർത്ഥിക്കുന്നുണ്ടെങ്കിലും കൊൽക്കയിൽനിന്നും ഉയരുന്ന പ്രാർത്ഥനകൾക്ക് ഹൃദയനൊമ്പരംകൂടിയുണ്ട്. കാരണം, അവർ വ്യക്തിപരമായി ജൂഡിത്തിന്റെ സ്‌നേഹം അനുഭവിച്ചവരാണ്. അല്ലെങ്കിൽ, അവൾ ചെയ്ത നിസ്വാർത്ഥ സേവനങ്ങൾക്ക് സാക്ഷികളായവരാണ്.അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽനിന്ന് കഴിഞ്ഞ ജൂൺ ഒമ്പതിനാണ് ജീവകാരുണ്യ പ്രവർത്തകയായ കൊൽ ക്കത്ത സ്വദേശിനി 40-കാരി ജൂഡിത്തിനെ ഭീകർ തട്ടിക്കൊണ്ടുപോയത്. ഒരു പരിപാടി കഴിഞ്ഞ് രാത്രിയിൽ തിരിച്ചുവരുന്ന വഴിക്ക് വാഹനം തടഞ്ഞുനിർത്തി ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് എന്നിവരെ അടക്കം കൊണ്ടുപോകുകയായിരുന്നു. കാബൂളിൽ ഇന്ത്യാക്കാർ സുരക്ഷിതരല്ലെന്ന് ഇന്ത്യൻ എമ്പസി ആഴ്ചകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ജൂഡിത് ആ മുന്നറിയിപ്പിനെ അവഗണിക്കുകയായിരുന്നു. കാരണം, താൻ മടങ്ങിയാൽ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പലതും മുടങ്ങിപ്പോകാൻ സാധ്യതയു!
Read More of this news...
ധ്യാനകേന്ദ്രങ്ങളെ അറിയാൻ മൊബൈൽ ആപ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1519.jpg)
കോയമ്പത്തൂർ: ലോകസുവിശേഷ വൽക്കരണത്തിന്റെ ഭാഗമായി സെറാഫിൻമിനിസ്ട്രി പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷന്റെ പ്രകാശനകർമ്മം താമരശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ നിർവ്വഹിച്ചു. 'സെറാഫിൻ റിട്രീറ്റ് ഫൈൻറർ' എന്നപേരിലുള്ള ഈ മൊബൈൽ അപ്ലിക്കേഷൻ പ്ലെ സ്‌റ്റോറിൽ ലഭ്യമാണ്. ഇതിലൂടെ കേരളത്തിലും കേരളത്തിനു പുറത്തുമുള്ള ധ്യാന ശുശ്രൂഷകളെയും ധ്യാനകേന്ദ്രങ്ങളെയും ടീമുകളെയും പരിചയപ്പെടുത്തുന്നു. ദേശത്തും വിദേശത്തുമായി പല മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പഠനത്തിലും മറ്റു വിവിധ പ്രവർത്തന മേഖലകളിൽ കഴിയുന്നവർക്കും വളരെ മുൻകൂട്ടി പ്ലാൻ ചെയ്ത് ദൈവശുശ്രൂഷയിൽ പങ്കെടുക്കുവാൻ ഈ ആപ് പ്രയോജനപ്പെടും.വിവാഹത്തിന് ഒരുക്കമായുള്ള കോഴ്‌സുകൾ, ദമ്പതിധ്യാനം, കുടുംബധ്യാനം എന്നിവയും ഗൾഫ് നാടുകളിലുള്ളവർക്കായി വിശുദ്ധ കുർബ്ബാനയുടെ സമയക്രമീകരണവും ഉൾപ്പെടുത്തിയിരിക്കുന്നു. ദൈവജനത്തിന്റെ അഭിരുചിക്കനുസരിച്ച് ധ്യാനകേന്ദ്രങ്ങളെയും ധ്യാന ടീമുകളെയും തിരഞ്ഞെടുക്കാനും ഇടവകയിലും മറ്റു സ്ഥലങ്ങളിലും ആൽമീയ ശുശ്രൂഷകൾ ക്രമീകരിക്കുമ്പോൾ സഭയുടെ അംഗീകരിക്കപ്പെട്ട കൃത്യമായ ടീമുകളെ മനസ്സിലാക്കി ശുശ്രൂഷകൾ ക്രമീകരിക്കുവാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് മിനിസ്ട്രി കോ ഓഡിനേറ്റർ ജോമി കിഴക്കേത്തല, അപ്ലിക്കേഷൻ പ്രൊജക്ട് കോഓഡിനേറ്റർ ആഷ്ബിൻ തോമസ് എന്നിവർ അറിയിച്ചു.Source: Sunday Shalom
Read More of this news...
ദൈവം ഉപയോഗിച്ച എന്റെ ബലഹീനതകൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1518.jpg)
'ഞാനെന്താ ഇങ്ങനെയായിപ്പോയതെ'ന്നു ഓർത്തുപോകുന്ന നമ്മുടെതന്നെ സ്വഭാവത്തിന്റെ ചില പ്രത്യേകതകൾ! എല്ലാവർക്കും കാണും അങ്ങനെയെന്തെങ്കിലുമൊക്കെ. മാറ്റണമെന്നാഗ്രഹിച്ചാലും മാറാൻ തയ്യാറാകാതെ അവയങ്ങനെ നമ്മെ ചുറ്റിപ്പറ്റി നില്ക്കും. ഇത്തരം ചില സമ്മാനങ്ങൾ നല്ലദൈവം നാമെല്ലാവരിലും നിക്ഷേപിച്ചിട്ടുണ്ട്, അവിടുത്തോട് നമ്മെ കൂടുതൽ ചേർത്തുപിടിക്കാൻ. ഇതുപോലൊരു വിപരീതഘടകത്തിന് നമ്മെ ദൈവത്തോട് അടുപ്പിക്കാൻ സാധിക്കുമോ? അതെക്കുറിച്ച് പ്രശസ്ത വചനപ്രഘോഷകനായ മാർക്കസ് ഗ്രൂഡിക്ക് എന്തോ പറയാനുണ്ട്.മൂന്ന് കാര്യങ്ങളാണ് തന്റെ സ്വഭാവത്തിന്റെ പ്രത്യേകതകളായി അദ്ദേഹം പറയുന്നത്. ഒന്ന്, ഏത് സമൂഹത്തിലും അദ്ദേഹത്തിന് തോന്നിയിരുന്ന ഒറ്റപ്പെടലിന്റെ അനുഭവമാണ്. ആൾക്കൂട്ടത്തിൽ തനിയേ എന്നു പറയുന്നതുപോലെയുള്ള അരക്ഷിതാവസ്ഥ. എല്ലാ ആഴ്ചയും ലക്ഷക്കണക്കിനാളുകളോട് വചനം പ്രസംഗിക്കുന്നയാളാണ്. പക്ഷേ തന്റെ വീടു നല്കുന്ന കൊച്ചു സന്തോഷങ്ങളിലായിരിക്കാനാഗ്രഹിക്കുക. ഒറ്റപ്പുത്രനായതുകൊണ്ടായിരിക്കാം കൂട്ടായ്മയിലായിരിക്കാൻ ഇഷ്ടപ്പെടാത്തതെന്ന് ചിലരുടെ കമന്റ്.ഇതേ അരക്ഷിതാവസ്ഥതന്നെയാണ് എന്തു പ്രശ്‌നമുണ്ടായാലും അതിനുത്തരവാദി താനായിരക്കുമെന്നു തോന്നുന്നതിന്റെയും കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നമെന്തുമായിക്കോട്ടെ തനിക്ക് ബന്ധമുള്ളതോ ഇല്ലാത്തതോ എന്തും. പ്രശ്‌നത്തെക്കുറിച്ചുള്ള ആദ്യ പരാമർശത്തിൽത്തന്നെ ഞാനെന്തെങ്കിലും ഒപ്പിച്ചതായിരിക്കുമോ എന്ന തോന്നൽ. ഞാൻ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതിരിക്കുകയെന്നത് എന്റെ കൈപ്പിടിയിലൊതുങ്ങുന്ന കാര്യമാണ്. എന്നാൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കുകയെന്നത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. പ്രത്യേകിച്ചും സമൂഹത്ത
Read More of this news...
പട്ടിണിയെക്കുറിച്ച് മാധ്യമങ്ങൾക്ക് നിശബ്ദത
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1517.jpg)
മാലാവി: പട്ടിണി അനുഭവിക്കുന്നവരെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ നിശബ്ദതയെ ഇറ്റാലിയൻ കർദിനാൾ ഗ്വാൽറ്റിയേറോ ബാസേത്തി നിശിതമായി വിമർശിച്ചു. പാശ്ചാത്യലോകത്തിന്റെ അമിതമായ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദവും 80 കോടി ജനങ്ങൾ പട്ടിണി അനുഭവിക്കുന്ന ആഫ്രിക്കയും തമ്മിൽ നാടകീയമായ ദൂരം നിലനിൽക്കുന്നുണ്ടെന്ന് മാലാവിയിലെ ദാരിദ്ര്യത്തെ പരാമർശിച്ചുകൊണ്ട് കർദിനാൾ ബാസേത്തി പറഞ്ഞു.അതേസമയം മാലാവിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നിശബ്ദ യുദ്ധമാണ് പട്ടിണിയെന്ന് മാലാവിയിൽ ശുശ്രൂഷ ചെയ്യുന്ന മോൻഫോർട്ടാൻ മിഷനറി ഫാ.പിയർജോർജിയ ഗാമ്പാ പറഞ്ഞു. മാലാവിയിൽ രണ്ട് കാര്യങ്ങൾ മാത്രമാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ജനസംഖ്യയും ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവും. എല്ലാ സാധനങ്ങളുടെയും വിലയിലുള്ള വർദ്ധനവ് ദാരിദ്ര്യത്തിന്റെ തോത് വർദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിലെ ജയിലുകളിൽ താമസിക്കുന്നവർ പട്ടിണി മൂലം അക്ഷാർത്ഥത്തിൽ മരിച്ചുകൊണ്ടിരിക്കുകയാണ്. അവരെ തുറന്നു വിടുക മാത്രമാണ് മുന്നിലുള്ള പോംവഴി; ഫാ. ഗാമ്പാ വിശദീകരിച്ചു.മാലാവിയിലെ ജയിലുകളിൽ കഴിയുന്ന 13,000 ജയിൽപ്പുള്ളികളിൽ 2000-ത്തിലധികമാളുകൾ ഏയ്ഡ്‌സ് ബാധിതരാണ്. 1500 പേർ കോളറബാധിതരാണ്. ആവശ്യത്തിന് ഭക്ഷണമില്ലാതെ ഇവരിൽ പലരും മരണത്തിന്റെ വക്കിലാണ്. ജയിലുകളിൽ ഭക്ഷണമെത്തിക്കുന്നവർക്ക് ഇപ്പോൾ തന്നെ വലിയൊരു തുക കടമായി കിട്ടാനുണ്ട്. കൃത്യമായി പണം ലഭിക്കാത്ത സാഹചര്യത്തിൽ ജയിലിൽ ഭക്ഷണമെത്തിക്കാൻ സേവനദാതാക്കളാരും തയാറാകുന്നില്ല.സ്വന്തം കാര്യം മാത്രം നോക്കുന്ന പാർലമെന്റ് പ്രതിനിധികൾ ഇക്കാര്യങ്ങളിലൊന്നും ഇടപെടുന്നില്ലെന്ന് ഫാ. ഗാമ്പാ പറഞ്ഞു. 2019ൽ നടക്കുന്ന ഇലക്ഷനുളള പ്രചരണപരിപാടികൾ ആസൂത്രണം ചെയ്യുന്ന തി&
Read More of this news...
വെനിസ്വേലയിൽ ഭക്ഷ്യ ക്ഷാമം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1516.jpg)
കാറക്കാസ്: 'വെനിസ്വേലയിലെ സ്ഥിതി ഭയാനകമാണ്. ജനങ്ങൾ വിശന്നു വലയുകയാണ്. ഭക്ഷണക്ഷാമവും അരാജകത്വവുമാണ് ഇവിടുത്തെ ഭീകരതയെ അടയാളപ്പെടുത്തുന്ന ഘടകങ്ങൾ' - വെനിസ്വേല നേരിടുന്ന വേദനാജനകമായ അവസ്ഥയെക്കുറിച്ചുള്ള വാക്കുകൾ ഡോമിനിക്കൻ സഭയുടെ ജപമാലരാജ്ഞി പ്രൊവിൻസിന്റെ പ്രയോറായ ആഞ്ചലോ വില്ലാസ്മില്ലിന്റേതാണ്. ലാറ്റിൻ അമേരിക്കയിലും കരിബീയനിലുമുള്ള ഡൊമിനിക്കൻ സന്യാസിമാർക്കയച്ച കത്തിലാണ് വെനിസ്വേല നേരിടുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഫ്രയർ ആഞ്ചലോ വിശദീകരിച്ചിരിക്കുന്നത്.മനുഷ്യാവകാശങ്ങളുടെ വ്യവസ്ഥിതമായ ലംഘനമാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വേദനാജനകമായ പ്രശ്‌നമെന്ന് കത്തിൽ പറയുന്നു. സാമൂഹ്യമായ അരക്ഷിതാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. 100-ലധികം രാഷ്ട്രീയ തടവുകാർ പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ പ്രവർത്തിച്ച കുറ്റക്കാരെല്ലാം സുരക്ഷിതരായി ജീവിക്കുകയാണ്. സമ്പർക്കസംവിധാനങ്ങളിൽ ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള തടസ്സങ്ങളാണ് പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം. ഭക്ഷണത്തിന്റെയും മരുന്നിന്റെയും അപര്യാപ്തതമൂലം ജനങ്ങൾ മരിക്കുന്നതിനെക്കുറിച്ച് സാമൂഹ്യസമ്പർക്കമാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ആസൂത്രിത കുറ്റകൃത്യങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നുമില്ല. രാജ്യത്തെ പ്രധാന നഗരമായ കാറക്കാസിലെ തെരുവുകൾ രാത്രിയാകുമ്പോഴേക്കും വിജനമാകും. സാധാരണ കുറ്റവാളികളല്ല ഇവയൊന്നും പ്രവർത്തിക്കുന്നത്. സംഘടിത ഗുണ്ടാസംഘങ്ങൾ കൊലപാതകവും തട്ടിക്കൊണ്ടുപോകലുകളും ഗുണ്ടാപിരിവുകളുമായി ജനത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്; ഫാ. ആഞ്ചലോ വിശദീകരിച്ചു.Source: Sunday Shalom
Read More of this news...
തമിഴ്‌നാട്ടിൽ ക്രൈസ്തവരുടെ എണ്ണത്തിൽ വർധന
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1515.jpg)
ചെന്നൈ: തമിഴ്‌നാട്ടിൽ മുസ്ലീം സമുദായങ്ങളെക്കാൾ കൂടുതൽ ക്രൈസ്തവരുണ്ടെന്ന് ജനസംഖ്യാ സർവേ റിപ്പോർട്ട്. 2011-ലെ സെൻസസ് പ്രകാരം തമിഴ്‌നാട്ടിൽ ഏകദേശം 45 ലക്ഷത്തോളം ക്രൈസ്തവർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുസ്ലീമുകൽ 41 ലക്ഷത്തോളമാണ്. ഇന്ത്യയിലെ ക്രൈസ്തവരിൽ 15 ശതമാനത്തോളം ക്രൈസ്തവർ തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ്. എന്നാൽ കേരളവുമായി താരതമ്യപ്പെടുത്തിയാൽ തമിഴ്‌നാടിന് രണ്ടാം സ്ഥാനമാണുള്ളത്. കേരളത്തിൽ ക്രൈസ്തവരുടെ എണ്ണം 61 ലക്ഷമാണെന്ന് കണക്കാക്കപ്പെടുന്നു. 1951-ൽ തമിഴ്‌നാട്ടിൽ ക്രൈസ്തവർ, തമിഴ്‌നാട് ജനസംഖ്യയിൽ 4.7 ശതമാനമായിരുന്നത് 2011-ൽ 6.12 ശതമാനമായി ഉയർന്നു.തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ളത് കന്യാകുമാരി ജില്ലയിലാണ്. ഇവിടുത്തെ ജനസംഖ്യയിൽ 49.6 ശതമാനംപേർ ക്രൈസ്തവരാണ്. ക്രൈസ്തവർ കൂടുതലുള്ള മറ്റു ജില്ലകൾ ചെന്നൈ, കോയമ്പത്തൂർ, നീലഗിരിസ്, തഞ്ചാവൂർ, ട്രിച്ചി, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം, തിരുനൽവേലി, തൂത്തുക്കുടി എന്നിവയാണ്.Source: Sunday Shalom ( Edited)
Read More of this news...
ചത്തീസ്ഗഡിലെ ക്രൈസ്തവർ ആശങ്കയിൽ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1514.jpg)
റായ്പ്പൂർ: ചത്തീസ്ഗഡിൽ ക്രൈവർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിലും ഭീഷണികൾമൂലവും ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിൽ. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറുന്നത്. ഹിന്ദു വിഭാഗത്തിന്റേതല്ലാത്ത ആരാധനകളും സമ്മേളനകളും ബസ്തർ ജില്ലയിലെ അനേകം ഗ്രാമങ്ങളിൽ നിരോധിച്ചിരിക്കുകയാണ്. ക്രൈസ്തവർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ജഗദൽപ്പൂർ രൂപതാധ്യക്ഷൻ ഡോ. ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ക്രൈ സ്തവ പീഡനങ്ങൾകൊണ്ട് കുപ്രസിദ്ധി നേടിയ ബസ്തർ ജില്ല ജഗദർപ്പൂർ രൂപതയിലാണ്. പരിഭ്രമം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനില്ക്കുന്നതെന്ന് റായ്പ്പൂർ അതിരൂപതാ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ പൂമറ്റം പറഞ്ഞു. കേന്ദ്രത്തിലും- സംസ്ഥാനത്തും ബിജെപി ഭരണത്തിൽ എത്തിയതോടെ ക്രൈസ്തവർക്കും ട്രൈബൽ വിഭാഗങ്ങൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവർക്ക് പൊതുവിതരണ കേന്ദ്രങ്ങളിൽനിന്നും സാധനങ്ങൾ വാങ്ങുന്നതിനുവരെ ചില സ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ ചത്തീസ്ഗഡിലെ മതപീഡനങ്ങളെക്കുറിച്ച് തയാറാക്കിയ ഒരു റിപ്പോർട്ട് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. ക്രൈസ്തവർ ഭയാനകമായ സാഹചര്യത്തിലാണ് കഴിയുന്നതെന്ന് റിപ്പോർട്ടിന് നേതൃത്വം നൽകിയ കവിതാ കൃഷ്ണൻ പറയുന്നു. ജനങ്ങളെ പലയിടത്തും മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. പൊതു ശ്മശാനങ്ങളിൽ ക്രൈസ്തവരെ സംസ്‌കരിക്കുന്നതിനും ചില ഇടങ്ങളിൽ വിലക്കേർപ്പെടുത
Read More of this news...
മദർ തെരേസ സഹസ്രാബ്ദത്തിലെ ഏറ്റവും നല്ല മിഷനറി: ബിഷപ് ഡോ. ലോബോ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1513.jpg)
കൊൽക്കത്ത: വിശുദ്ധ പദവിലേക്ക് ഉയരുന്ന മദർ തെരേസ ഈ സഹസ്രാബ്ദത്തിലെ ഏറ്റവും നല്ല മിഷനറിയാണെന്ന് ബാരൂപൂർ രൂപതാധ്യക്ഷനും മദറിന്റെ നാമകരണനടപടികൾക്കായുള്ള കമ്മറ്റിയുടെ അധ്യക്ഷനുമായ ഡോ. സാൽവദോർ ലോബോ. ക്രിസ്തുവിന്റെ ലോകത്തിലെ മുഖമായി മാറാൻ മദറിനു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മറ്റുമതവിശ്വാസികൾ വരെ ജീവിതകാലത്ത് മദറിനെ വിശുദ്ധയായിട്ടാണ് കണ്ടിരുന്നത്. പാവങ്ങൾക്ക് ചെയ്യുന്ന സേവനം ദൈവത്തിന് നൽകുന്നതാണെന്ന ചിന്തയിലേക്ക് ലോകത്തെ നയിക്കാൻ മദർ തെരേസക്കു കഴിഞ്ഞു. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് വിവിധ നടപടിക്രമങ്ങളുമായി പോകുന്നത് എന്തിനാണെന്ന് മറ്റു മതവിശ്വാസികളായി അനേകർ ഈ കാലങ്ങളിൽ ചോദിച്ചിട്ടുണ്ട്.ഒരാളെ വിശുദ്ധയുടെ ഗണത്തിലേക്ക് ഉയർത്തുന്നതിൽ സഭയ്ക്ക് അതിന്റേതായ നാൾവഴകളുണ്ടെന്ന് ബിഷപ് ലോബോ പറഞ്ഞു. നാമകരണനടപടികളിൽ ഭാഗഭാഗുക്കളായ അനേകർ മറ്റു മതവിഭാഗങ്ങളിൽ പെട്ടവരായിരുന്നു. മദർ തേരേസയുടെ വിശുദ്ധപദവി ഭാരതീയർക്ക് മുഴുവൻ ആനന്ദം നൽകുന്നതാണ്. കൊൽക്കത്തയിലെ കാളിഘട്ടിൽവച്ച് മരണാസന്നരായ രോഗികളെ പരിചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മദറിനെ ആദ്യമായി കാണുന്നത്. താനന്ന് സെമിനാരിയിൽ പഠിക്കുകയായിരുന്നെന്നും ബിഷപ് പറഞ്ഞു.ക്രിസ്തുവിന്റെ മനുഷ്യത്വഭാവമാണ് മദറിൽ കാണാൻ കഴിഞ്ഞത്. പാവങ്ങളുടെ ഹൃദയത്തിലാണ് ക്രിസ്തു ജീവിക്കുന്നത്. അവരുടെ മുഖങ്ങളിൽ ക്രിസ്തുവിനെ കാണണമെന്ന് ലോകത്തെ മദർ പഠിപ്പിച്ചു; ബിഷപ് ഡോ. ലോബോ പറഞ്ഞു.ജീവിതകാലത്തുതന്നെ ലോകം വിശുദ്ധ എന്നു വിളിക്കുകയും പാവങ്ങളുടെ മാലാഖയായി കാണുകയും ചെയ്ത മദർ തെരേസക്ക് 1979-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ആദരിച്ചിരുന്നു. 1997 സെപ്റ്റംബർ അഞ്ചിന് കൊൽക്കത്തയിൽവച്ച് നിത്യസമ്മാനത്തിനായി യാത്രയായ മദറിനെ 2003 ഒ
Read More of this news...
ക്രൈസ്തവരും മുസ്ലീങ്ങളും ദൈവിക കരുണയുടെ ഉപകരണങ്ങളാകുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1512.jpg)
ദൈവത്തെ അനുകരിക്കുന്നതിന് പരമാവധി പ്രയത്നിക്കാന്‍ ക്രൈസ്തവരും മുസ്ലീങ്ങളും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി. മുസ്ലീങ്ങളുടെ വ്രതാനുഷ്ഠാന പുണ്യ റംസാന്‍ മാസത്തോടും നോമ്പുവീടുന്ന ഈദ് അല്‍ ഫിത്തര്‍ തിരുനാളിനോടുമനുബന്ധിച്ച് ഇസ്ലാം സഹോദരങ്ങള്‍ക്കായി പതിവു പോലെ ഇക്കൊല്ലവും നല്കിയ സന്ദേശത്തിലാണ് ഈ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്. ക്രൈസ്തവരും മുസ്ലീങ്ങളും ദൈവിക കരുണയുടെ ഗുണഭോക്താക്കളും ഉപകരണങ്ങളും എന്ന ശീര്‍ഷകത്തിലുള്ള ഈ സന്ദശത്തില്‍ ഈ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷാന്‍ ലുയീ തൊറായും കാര്യദര്‍ശി ബിഷപ്പ് മുഖേല്‍ ആംഗെല്‍ അയൂസൊ ഗ്വിസ്സൊയും കൈയ്യൊപ്പിട്ടിരിക്കുന്നു. കാരുണ്യവാനായ ദൈവം നമ്മളും മറ്റുള്ളവരോടു കരുണയും സഹാനുഭൂതിയും ഉള്ളവരായിരിക്കണമെന്ന് നമ്മോടാവശ്യപ്പെടുന്നുവെന്ന് സന്ദേശം ഓര്‍മ്മിപ്പിക്കുന്നു. യുദ്ധങ്ങള്‍, അക്രമങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയ്ക്ക് ആബാലവൃദ്ധം ജനങ്ങള്‍ ഇരകളായിത്തീരുന്നതും, അനേകര്‍ പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും തൊഴിലില്ലായ്മയുടെയും പ്രകൃതിദുരന്തങ്ങളുടെയും പിടിയിലമരുന്നതുമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ നമുക്ക് കണ്ണടയ്ക്കാനാകില്ലയെന്നും ഇവയെ നേരിടുക നമ്മുടെ കഴിവുകള്‍ക്കതീതമാകയാല്‍ എല്ലാവരും സംഘാതമായി പരിശ്രമിക്കുക ആവശ്യമാണെന്നും മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി പറയുന്നു. റംസാന്‍ പുണ്യമാസത്തിന്റെയും ഈദ് അല്‍ ഫിത്തര്‍ തിരുന്നാളിന്‍റെയും സമൃദ്ധമായ ഫലങ്ങള്‍ ഉണ്ടാകട്ടെയെന്ന ഫ്രാന്‍സീസ് പാപ്പായുടെ ആശംസയും ഈ പൊന്തിഫിക്കല്‍ സമിതി ō
Read More of this news...
പിതൃസങ്കല്പം പ്രാര്‍ത്ഥനയുടെ മൂലക്കല്ലെന്ന് പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1511.jpg)
ക്രൈസ്തവ ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ മൂലക്കല്ലാണ് 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ,' എന്ന ക്രിസ്തു പഠപ്പിച്ച പ്രാര്‍ത്ഥന. ജൂണ്‍ 16-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ വചനചിന്ത പങ്കുവച്ചത് (മത്തായി 6, 7-15). ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന മന്ത്രോച്ചാരണമല്ല. ക്രിസ്തു പഠിപ്പിച്ചതനുസരിച്ച്, അവിടുത്തെപ്പോലെ ജീവിതത്തില്‍ പിതാവിനെ വിളിച്ചപേക്ഷിക്കുന്ന ശ്രേഷ്ഠ മുഹൂര്‍ത്തമാണ്. പ്രാര്‍ത്ഥനയെ ഇങ്ങനെ വിശേഷിപ്പിക്കുകയും പ്രാര്‍ത്ഥനയുടെ മൊത്തം രൂപത്തെയും ഘടനയെയും 'പിതാവ്' എന്ന ഒറ്റവാക്കില്‍ പാപ്പാ കോര്‍ത്തിണക്കുകയും ചെയ്തു.കപടനാട്യക്കാരുടേതുപോലെ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടിയുള്ള പ്രകടനപരതയുളള പ്രാര്‍ത്ഥനാരീതി ക്രിസ്തു അപലപിക്കുന്നു (മത്തായി 6, 5). ജീവിതത്തിന്‍റെ വഴിത്തിരിവുകളില്‍ അവിടുന്ന് നിരന്തരമായി പിതാവിങ്കലേയ്ക്ക് തരിയുന്നു. മക്കളുടെ ആവശ്യങ്ങള്‍ അറിയുന്ന പിതാവ് എല്ലാം നന്മയായി നല്‍കുമെന്നും, രഹസ്യങ്ങള്‍പോലും അറിയുന്ന അവിടുന്നു നമ്മുടെ ചെറുതായ ആഗ്രഹങ്ങളും അഭിലാഷങ്ങളും അറിഞ്ഞ് പ്രത്യുത്തരിക്കുകയും ചെയ്യുന്നു.നാം ദൈവമക്കളാണ്, ദൈവപുത്രരെന്ന ക്രൈസ്തവ വ്യക്തിത്വം ദൈവാരൂപിയുടെ കൃപയാണ്. കാരണം ദൈവകൃപയില്ലാതെ ദൈവത്തെ ആര്‍ക്കും പിതാവേ, എന്നു യഥാര്‍ത്ഥത്തില്‍ വിളിക്കാനാവില്ല. ക്രിസ്തുവിന്‍റെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുമ്പോള്‍ അത്യപൂര്‍വ്വവും പ്രസക്തവുമായ മുഹൂര്‍ത്തങ്ങളിലാണ് അവിടുന്ന് ദൈവത്തെ 'പിതാവേ,' എന്നു വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്. അത് സന്തോഷത്തിന്‍റേയോ സങ്കടത്തിന്‍റെയോ സന്ദര്‍ഭമാകാം. ആനന്ദത്തിന്‍റെ മുഹൂര്‍ത്തത"
Read More of this news...
കലര്‍പ്പില്ലാത്ത വിശ്വാസത്താല്‍ രൂപീകൃത അല്മായരെയാണാവശ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1510.jpg)
കലര്‍പ്പില്ലാത്തതും നിര്‍മ്മലവുമായ വിശ്വാസത്താല്‍ രൂപപ്പെടുത്തപ്പെട്ടവരും നയിക്കപ്പെടുന്നവരും ക്രിസ്തുവുമായുള്ള വൈക്തികവും കരുണര്‍ദ്രവുമായ കൂടിക്കാഴ്ചയാല്‍ സ്പര്‍ശിതരുമായ അല്മായവിശ്വാസികളെയാണ് ഇന്ന് ആവശ്യമെന്ന് മാര്‍പ്പാപ്പാ. അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരടങ്ങിയ 85 ഓളം പേരുടെ സംഘത്തെ വെള്ളിയാഴ്ച (17/06/16) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരന്നു ഫ്രാന്‍സീസ് പാപ്പാ. അര നൂറ്റാണ്ടു കാലത്തോളം ഈ പൊന്തിഫിക്കല്‍ കൗണ്‍സില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ഇതിന്‍റെ ആരംഭകാലത്തെയും കുറിച്ചു സൂചിപ്പിച്ച പാപ്പാ ഈ സമിതി കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയിലും ജീവനുവേണ്ടിയുള്ള അക്കാദമിയിലും ലയിപ്പിക്കപ്പെടാന്‍ പോകുന്നതും അനുസ്മരിച്ചു. അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിക്ക് രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ നിന്ന ലഭിച്ച ദൗത്യം സഭയുടെ സുവിശേഷവത്കരണയജ്ഞത്തില്‍ സദാ കൂടുതലായി പങ്കുചേരുന്നതിന് അല്മായവിശ്വാസികള്‍ക്ക് പ്രചോദനമേകുക എന്നതായിരുന്നുവെന്നും മാമ്മോദീസാ ഒരോ അല്മായനെയും കര്‍ത്താവിന്‍റെ പ്രേഷിത ശിഷ്യനാക്കിത്തീര്‍ക്കുന്നുവെന്നും പാപ്പാ പറഞ്ഞു.Source: Vatican Radio
Read More of this news...
ലോകമെങ്ങും കാരുണ്യ പ്രവൃത്തിയിലേര്‍പ്പെടുക: പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1509.jpg)
ലോകമെമ്പാടും, പട്ടണങ്ങളിലും രൂപതകളിലും സംഘടനകളിലും കാരുണ്യകര്‍മ്മം ചെയ്യാന്‍ മാര്‍പ്പാപ്പാ സന്മനസ്സുള്ള സകലരെയും ആഹ്വാനം ചെയ്യുന്നു. ക്ലേശിക്കുന്ന സഭകള്‍ക്ക് സഹായമേകുന്ന എയ്ഡ ടു ദ ചര്‍ച്ച് ഇന്‍ നീട് (AID TO THE CHUCH IN NEED) എന്ന പൊന്തിഫിക്കല്‍ സംഘടന ദൈവത്തിന്‍റെ കരുണ ആയിരിക്കുക (BE GOD'S MERCY) എന്ന നാമത്തില്‍ ആരംഭിച്ചിരിക്കുന്ന ധനസമാഹരണ പരിപാടിയോടനുബന്ധിച്ചു നല്കിയ ഒരു വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്. നമുക്ക് ദൈവത്തിന്‍റ കാരുണ്യം ആവശ്യമാണ് ഒപ്പം നമുക്ക് നമ്മുടെ തന്നെ കരുണയും ആവശ്യമുണ്ട്, നാം സഹായഹസ്തം നീട്ടുകയും തലോടുകയും അപരനെ പരിചരിക്കുകയും ചെയ്യുകയും അങ്ങനെ നിരവധിയായ യുദ്ധങ്ങള്‍ ഒഴിവാക്കുകയും വേണം, പാപ്പാ തന്‍റെ വീഡിയൊ സന്ദേശത്തില്‍ പറയുന്നു. ജൂണ്‍ 17 വെള്ളി മുതല്‍ ഒക്ടോബര്‍ 4 വരെ നീളുന്ന ഈ ധനസമാഹരണ യജ്ഞത്തെക്കുറിച്ചു വത്തിക്കാന്‍ റേഡിയോയില്‍ വെള്ളിയാഴ്ച(17/06/16) നടന്ന പത്രസമ്മേളന വേളയില്‍ ഈ വീഡിയൊ സന്ദേശം അവതരിപ്പിക്കപ്പെട്ടു. ഈ ധനസമാഹരണ പരിപാടിക്ക് സംഭാനയേകിയ ആദ്യ വ്യക്തി ഫ്രാന്‍സീസ് പാപ്പാ തന്നെയാണ്. ഇറാക്കിലെ ബാഗ്ദാദ് പട്ടണത്തില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ ഏര്‍ബിലില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ആതുരാലയത്തിനായി ഈ തുക നീക്കി വയ്ക്കും. ഈ സെന്‍റ് ജോസഫ് ചാരിറ്റി ക്ലിനിക്കില്‍ 2800 ഓളം അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നുണ്ട്.Source: Vatican Radio
Read More of this news...
അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന കരുണയും മാനസാന്തരവും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1508.jpg)
യഥാര്‍ത്ഥ മാനസാന്തരത്തിന്‍റെ അടയാളം അപരന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതും അത് നിറവേറ്റിക്കൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതുമാണെന്ന് മാര്‍പ്പാപ്പാ. ദൈവത്തിന്‍റെ വരപ്രസാദം നാം സ്വീകരിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ മാനസാന്തരം സംഭവിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. കരുണയുടെ അസാധാരണ ജൂബിലി പ്രമാണിച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രത്യേക പൊതുദര്‍ശനം അനുവദിക്കുന്ന പതിവനുസരിച്ച് ഈ ശനിയഴ്ച (18/06/16) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്നിലുള്ള ചത്വരത്തില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍, അവിടെ സന്നിഹിതരായിരുന്ന വിവിധരാജ്യക്കാരായ പതിനായിരങ്ങളെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. മാനസാന്തരവും പാപപ്പൊറുതിയും ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹത്തിന്‍റെ സുവിശേഷസന്ദേശത്തിന്‍റെ കാതലാണ് ഇവ രണ്ടുമെന്നും പാപ്പാ പറഞ്ഞു. അനുതപിച്ച് സുവിശഷത്തില്‍ വിശ്വസിക്കുവിന്‍ എന്നതാണ് യേശു അവിടത്തെ ദൗത്യാരംഭത്തില്‍ പറയുന്ന ആദ്യവാക്കുകള്‍ എന്നനുസ്മരിച്ച പാപ്പാ ഈ ആഹ്വാനത്തോടു കൂടിയാണ് യേശു, ദൈവപിതാവ് നരകുലത്തോടു പറയുന്ന അവസാനത്തേതും നിയതവുമായ വാക്കുകളായി അവിടത്തെ വചനത്തെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജനത്തിനുമുന്നില്‍ സ്വയം അവതരിപ്പിക്കുന്നതെന്ന് വിശദീകരിച്ചു. മാനസാന്തരത്തിന്‍റെ ആന്തരികമാനത്തിനാണ് പ്രവാചകന്മാരെ അപേക്ഷിച്ച്, യേശു ഉപരിയൂന്നല്‍ നല്കുന്നതെന്നും നവസൃഷ്ടിയാകുക എന്നതില്‍, വാസ്തവത്തില്‍, ആകമാന മനുഷ്യന്‍ അതായത് ഹൃദയമനസ്സുകള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പാപ്പാ പറഞ്ഞു. മാനസാന്തരപ്പെടേണ്ടവരോടുള്ള കാരുണ്യം യേശു കാട്ടു
Read More of this news...
പാപ്പാ വയോധികരും രോഗികളുമായ വൈദികരെ സന്ദര്‍ശിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1507.jpg)
ഫ്രാന്‍സീസ് പാപ്പാ വയോധികരും രോഗികളുമായ വൈദികരെ വെള്ളിയാഴ്ച(17/06/16) സന്ദര്‍ശിച്ചു. കാരുണ്യജൂബിലിവര്‍ഷ പശ്ചാത്തലത്തില്‍ കരുണയുടെ വെള്ളിയാഴ്ച എന്ന പേരില്‍ സഹാനഭൂതിയുടെ അടയാളമെന്നോണം ചിലവെള്ളിയാഴ്ചകളില്‍ പാപ്പാ നടത്തുന്ന പ്രത്യേക സന്ദര്‍ശനങ്ങളുടെ ഭാഗമായിരുന്നു ഇത്. റോമിലെ തന്നെ മോന്തെ താബോര്‍, കാസ സാന്‍ ഗയെത്താനൊ എന്നീ രണ്ടു ഭവനങ്ങളിലുള്ള വൃദ്ധവൈദികരെയാണ് പാപ്പാ സന്ദര്‍ശിച്ചത്. ഇരു ഭവനങ്ങളിലും പാപ്പാ വൃദ്ധരും രോഗികളുമായ വൈദികരുമൊത്തു പ്രാര്‍ത്ഥിക്കുകയും അവരെ ശ്രവിക്കുകയും അവര്‍ക്ക് സ്നേഹസാന്ദ്രമായ വാക്കുകളും സാമീപ്യവും സാന്ത്വനവും പ്രചോദനവും പകരുകയും ചെയ്തു. കാരുണ്യ ജൂബിലി വര്‍ഷത്തില്‍ പാപ്പാ നടത്തിയ ഇത്തരം സന്ദര്‍ശനങ്ങളില്‍ ആറാമത്തേതായിരുന്നു ഇക്കഴിഞ്ഞത്.Source: Vatican Radio
Read More of this news...
സംസ്‌കൃത ഭാഷയുമായി ഒരു കത്തോലിക്കാ വൈദികൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1505.jpg)
ഒരു കത്തോലിക്കാ വൈദികൻ സംസ്‌കൃതം പഠിപ്പിക്കുകയോ? വിദ്യാർത്ഥികൾക്കും മറ്റ് പലർക്കും ആദ്യം ആ കാഴ്ച അത്ഭുതമായിരുന്നു. ഇന്ന് ആ അത്ഭുതം ആദരവിലേക്ക് വഴിമാറിയിരിക്കുന്നു.ഇത് ഫാ. ഫ്രാൻസിസ് അറയ്ക്കൽ. സംസ്‌കൃതത്തെ സ്‌നേഹിക്കുന്ന, മാർപ്പാപ്പയുടെ നാമധാരിയായതിൽ അഭിമാനിക്കുന്ന, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്‌കൃത വേദാന്ത പ്രഫസറായ വൈദികൻ.കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1991 ൽ എം.എ സംസ്‌കൃതത്തിൽ ഒന്നാം റാങ്കും സ്വർണ മെഡലും, തിരുവനന്തപുരം സാഹിത്യവേദിയിൽ നിന്ന് പ്രബന്ധ മത്സരത്തിൽ ഒന്നാം റാങ്ക്, അമേരിക്കയിലെ കാലിഫോർണിയ ബർക്കലി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫുൾബ്രൈറ്റ് - നെഹ്‌റു സീനിയർ റിസർച്ച് അവാർഡ്/സ്‌കോളർഷിപ്പ് (2012-2013) യുജിസി ടീച്ചർ / റിസർച്ച് അവാർഡ് സെന്റ് തോമസ് അക്വിനാസ്, ബ്രഹ്മസാക്ഷാൽക്കാര ഓഫ് ശ്രീ ശങ്കര എന്ന വിഷയത്തിലുള്ള താരതമ്യ പഠനത്തിന് പി.എച്ച്.ഡി. ബിരുദം, സംസ്‌കൃതഭാഷയിൽ "ഖണ്ഡന നൈഷധയോ: ശ്രീഹഷ വിമൃഷ്ടാനാംവേദാന്ത സാഹിത്യ സിദ്ധാന്താനം സമീഷ ഫോർ വിദ്യാ വാരിധി" രാഷ്ട്രീയ സാംസ്‌ക്രീറ്റ് സൻസ്ഥാൻ (ഡീംഡ് യൂണിവേഴ്‌സിറ്റി) ന്യൂഡൽഹി പി.എച്ച്.ഡി ബിരുദം, ജർമ്മൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ, സംസ്‌കൃതം, ജർമ്മൻ, ഫ്രഞ്ച്, റഷ്യൻ, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ഗാഢജ്ഞാനം .... ഫ്രാൻസിസ് അച്ചന്റെ അറിവുകളുടെയും ബിരുദങ്ങളുടെയും പട്ടിക നീണ്ടുപോകുന്നു.പാവറട്ടി അറക്കൽ തറവാട്ടിൽ പൗലോസിന്റെയും ത്രേസ്യയുടെയും മകനായി 1963 ലാണ് അച്ചൻ ജനിച്ചത്. 1989 ൽ മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് പൗരോഹിത്യ പട്ടം പാവറട്ടി തീർത്ഥ കേന്ദ്രത്തിൽവെച്ച് സ്വീകരിച്ചു.അമ്മാടം, പറപ്പൂർ, ആർത്താറ്റ്, ചെമ്മണ്ണൂർ, തിരുത്തിപ്പറമ്പ്, മുണ്ടത്തിക്കോട് എന്നിവിടങ്ങളിൽ അസി: വികാരി, വികാരി !
Read More of this news...
കെസിബിസി മതാധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1502.jpg)
കൊച്ചി: വിശ്വാസപരിശീലനരംഗത്ത് നിസ്തുലമായ സേവനങ്ങൾ നല്കിയിട്ടുള്ള മതാധ്യാപകർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി ഏർപ്പെടുത്തിയിട്ടുള്ള 2016-ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു. അവാർഡ് ജേതാക്കൾ ഇരിങ്ങാലക്കുട രൂപതയിലെ തുമ്പരശ്ശേരി സെന്റ് മേരീസ് അസംഷൻ ഇടവകാംഗമായ ശ്രീ. കെ.കെ. സെബാസ്റ്റ്യൻ, ആലപ്പുഴ രൂപതയിലെ കൊമ്മാടി തിരുകുടുംബം ഇടവകാംഗമായ ശ്രീ. ലാലു മലയിൽ, തിരുവല്ല അതിരൂപതയിലെ പുളിക്കീഴ് സെന്റ് ജോർജ് ഇടവകാംഗമായ ശ്രീമതി മേരിക്കുട്ടി ജോർജ് എന്നിവരാണ്. ഇരുപത്തയ്യായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.കേരള സഭയിലെ മതബോധനരംഗത്ത് പ്രശംസനീയമായ സംഭാവനകൾ നല്കി കടന്നു പോയ ഫാ. മാത്യു നടയ്ക്കലിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടയ്ക്കൽ കുടുംബാംഗങ്ങളും കെസിബിസിയും സംയുക്തമായി ഏർപ്പെടുത്തിയതാണ് കെസിബിസി മതാധ്യാപക അവാർഡുകൾ.2016 ആഗസ്റ്റ് 27-ാം തീയതി ശനിയാഴ്ച 2 മണിക്ക് ആലപ്പുഴ കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്ന അവാർഡു സമർപ്പണസമ്മേളനം കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിക്കും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള മതാധ്യാപകർ സമ്മേളനത്തിൽ പങ്കെടുക്കും.Source: Sunday Shalom
Read More of this news...
പുരാതന സുറിയാനി പാട്ടുകൾക്ക് പഴമയുടെ ഈണവുമായി പുനരാവിഷ്‌ക്കാരം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1503.jpg)
തൃശൂർ: പുരാതനമായ സുറിയാനി ക്രൈസ്തവ ഗാനങ്ങൾ പഴയ ഈണവും ശ്രുതി താളങ്ങളുമായി പുനരാവിഷ്‌ക്കരിച്ചു. പൗരസ്ത് കൽദായ സുറിയാനി സഭയുടെ സംഗീതവിഭാഗമായ 'ബാറിക്മാർ' ആണ് സുറിയാനി ഗാനങ്ങളുടെ സംഗീതനിശ ഒരുക്കിയത്.പഴയ സുറിയാനി ഗാനങ്ങൾ അടങ്ങിയ ഗാനമാലികയിൽനിന്നുള്ള നൂറ് ഗാനങ്ങൾ സംഗീതത്തോടെ ആലപിച്ച് ഒരുക്കിയ സിഡിയുടെ പ്രകാശനവും നടത്തി. സുറിയാനി ഗാനമാലിക നൂറ് ഗാനങ്ങൾ എന്നാണ് സിഡിയുടെ പേര്. 87 വർഷംമുമ്പ് 1929-ൽ മാർ നർസൈ പബ്ലിക്കേഷൻസിനുവേണ്ടി മാർ നർസൈ പ്രസിൽ അച്ചടിച്ച സുറിയാനി ഗാനമാലിക എന്ന ഗാനഗ്രന്ഥത്തിൽനിന്ന് തിരഞ്ഞെടുത്ത നൂറു ഗാനങ്ങളാണ് സിഡിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.റ്റി.ഡി. പൗലോസ് താഴത്ത്, ഡീക്കൻ ഡോ. സി.ജെ. ചാക്കോ ചിറക്കേക്കാരൻ, പി.ജെ. ജോർജ് മാസ്റ്റർ, പി.ഡി. ലാസർ പാലമറ്റം എന്നിവരാണ് സുറിയാനി ഗാനമാലികയിലെ പാട്ടുകൾ രചിച്ചത്.പഴയ സുറിയാനി പാട്ടുകളുടെ ഈണവും ശ്രുതിയും പുതിയ തലമുറയിലുള്ളവർക്ക് അറിയില്ല. പഴയ തലമുറയിൽനിന്ന് അവ പാടിക്കേട്ടാണ് സുറിയാനി ഗാനങ്ങൾക്ക് ജോൺസൺ ജോൺ റ്റി. സംഗീതസംവിധാനം നിർവഹിച്ചത്. പഴയ സുറിയാനി പാട്ടുകളും അവയുടെ സംഗീതവും ഇനി വിസ്മൃതിയിലാവില്ല. Source: Sunday Shalom
Read More of this news...
വേറോണിക്കക്കൊരു വീട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1504.jpg)
തൃശൂർ: അതിരൂപതയുടെ നേതൃത്വത്തിൽ തൃശൂർ പൗരാവലിയുമായി സഹകരിച്ച് ആഘോഷിക്കുന്ന ബോൺനത്താലെ - ക്രിസ്മസ് ഫെസ്റ്റിന്റെ സൗജന്യ ഭവന സഹായ പദ്ധതിയുടെ ഭാഗമായി ഒല്ലൂർ പെരുവാൻകുളങ്ങര ചേര്യേക്കര വീട്ടിൽ വെറോണിക്കയുടെ (ഓമന) മഴയത്ത് തകർന്നുവീണ വീട് പുനർനിർമിച്ചു നൽകി. നിരാശ്രയരായ വെറോണിക്കക്കും വയോധികരായ സഹോദരൻ ഔസേപ്പിനും വലിയപ്പൻ വർഗീസിനും ആശ്വാസമായി പറവട്ടാനി പുത്തൻവീട്ടിൽ പി.എസ്. ബാബു സ്‌പോൺസർ ചെയ്ത് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനകർമം അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിൽ നിർവഹിച്ചു.ഫാ. ലിജോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ബോൺ നത്താലെ ഭാരവാഹികളായ പി.എസ്. ബാബു, മേഴ്‌സി ബാബു, എൻ.പി. ജാക്‌സൺമാസ്റ്റർ, ജോജു മഞ്ഞില, ജോസ് പൊലേക്കാരൻ, മെൽബ റോസ്, ബെൽസ് റോസ് എന്നിവർ പങ്കെടുത്തു.ബോൺ നത്താലെയുടെ ഭാഗമായുള്ള വിവാഹസഹായനിധി, ആതുരശുശ്രൂഷ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായം, പെയിൻ പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിലുള്ള ബോൺ നത്താലെ കമ്മിറ്റി തുടർന്നുവരുന്നു.നടത്തറ അയ്യപ്പൻകുന്ന് ഹാപ്പി നഗർ സുരേന്ദ്രനും ഭാര്യ ജയന്തിക്കും വീട് നിർമിച്ച് നൽകി. അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് വീടിന്റെ താക്കോൽദാനകർമം നിർവഹിച്ചു.നെല്ലങ്കര അമ്പലത്തറകാവ് അമ്പലത്തിന് സമീപമുള്ള കോളനിയിൽ പള്ളിപ്പുറത്ത് അമ്മിണി മകൻ മോഹനന് പുനർ നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം അതിരൂപത വികാരി ജനറൽ മോൺ. ജോർജ് കോമ്പാറ നിർവഹിച്ചു.Source: Sunday Shalom
Read More of this news...
ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചപ്പോഴെല്ലാം..
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1506.jpg)
ദേശീയ കായിക താരമായ എലിസബത്ത് സൂസൻ കോശിയുടെ അനുഭവംദൈവസാന്നിധ്യവും അനുഗ്രഹവും ഇല്ലായിരുന്നില്ലെങ്കിൽ എനിക്ക് ഇന്നു ലഭിച്ച നേട്ടങ്ങളും അംഗീകാരങ്ങളും തേടിയെത്തില്ലായിരുന്നു. ദേശീയ ഗെയിംസിന്റെ ചരിത്രത്തിൽ കേരളത്തിന്റെ ആദ്യത്തെ ഷൂട്ടിംഗ് മെഡൽ നേടിയപ്പോഴും ഞാൻ മാധ്യമങ്ങളോട് പറഞ്ഞത് ഇക്കാര്യം തന്നെയാണ്. "ഫൈനലിൽ അവസാനത്തെ മൂന്നു റൗണ്ടുകളിൽ കാഞ്ചി വലിച്ചത് ദൈവമായിരുന്നു. ഞാൻ വെറുതെ തോക്കുമായി നിന്നെന്നുമാത്രം." ലോക റാങ്കിംഗിൽ ഇടം നേടിയ പ്രമുഖരായ ഒട്ടേറെപ്പേർ മത്സരിക്കുമ്പോൾ മെഡൽ പ്രതീക്ഷ ഒട്ടും ഉണ്ടായിരുന്നില്ല. സ്വർണ്ണത്തിലേക്ക് എത്താൻ 206.8 പോയിന്റെ വേണ്ടിയിരുന്നിടത്ത് രണ്ട് റൗണ്ടുകൾ ബാക്കിനിൽക്കേ എനിക്ക് ദൈവം തന്നത് 411 പോയിന്റ്. ഇഷ്ട ഇനമായ അമ്പതു മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ വീണ്ടും സ്വർണ്ണമെഡൽ ലഭിച്ചു.2006 മുതലാണ് ഷൂട്ടിംഗ് പരിശീലിക്കുന്നത്. തൊടുപുഴയിലെ മലങ്കര പ്ലാന്റേഷനിൽ മാനേജരായിരുന്നു പപ്പ എബ്രഹാം കോശി. അമ്മ അനി. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് തോക്കിനോട് അടുപ്പം തോന്നിത്തുടങ്ങിയത്. വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് വീടിന് തൊട്ടടുത്തുള്ള ഇടുക്കി റൈഫിൾ ക്ലബിൽ അംഗമായിരുന്ന പപ്പയോടൊപ്പം പോയിത്തുടങ്ങിയത്.എല്ലാ ദിവസവും പ്രാർത്ഥനയോടെയാണ് ആരംഭിക്കുന്നത്. കൈയിൽ എപ്പോഴുമൊരു ചെറിയ ബൈബിൾ കാണും. അത് മത്സരത്തിനുമുമ്പ് വായിക്കും. മത്സരങ്ങൾക്ക് മുമ്പും പിമ്പും പ്രാർത്ഥന പതിവാണ്. വിജയമാണെങ്കിലും പരാജയമാണെങ്കിലും ദൈവത്തിന് നന്ദി പറയും. ആരും കാണാതെയാണ് പ്രാർത്ഥന മിക്കവാറും. അത് വാഷ്‌റൂമിലാകാം, ഡ്രസ് റൂമിലാകാം, എവിടെയാണെങ്കിലും മുട്ടുകുത്തി തമ്പുരാന് സമർപ്പിക്കും. വിജയങ്ങൾക്ക് നന്ദി പറയും. മത്സരങ്ങൾക്കിടയിൽ ആ പ്രാർത്ഥനയുടെ ശ&
Read More of this news...
സഭയിലെ നവരക്തസാക്ഷികളും ധന്യാത്മാക്കളും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1501.jpg)
115 സ്പാനിഷ് കത്തോലിക്കരുടെ ധീരമായ രക്തസാക്ഷിത്വം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. പിന്നെ 7 ദൈവദാസരുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അവരെ ധന്യപദത്തിലേയ്ക്ക് ഉയര്‍ത്തി.സ്പെയിനിലെ അല്‍മേരിയ കത്തീഡ്രലിലെ ഡീക്കനായിരുന്ന ജോസഫ് അല്‍വാരെസ് ബെനെവിദെസും (Joseph Alvarez-Benavides ) അദ്ദേഹത്തിന്‍റെ കൂടെ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട മറ്റു 114 അനുചരന്മാരുമാണ് സഭയിലെ നവരക്തസാക്ഷികള്‍. വിശ്വാസത്തെപ്രതിയുള്ള അവരുടെ ധീരമായ രക്തസാക്ഷിത്വം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതിനാല്‍ ഇനി വൈകാതെ, (അത്ഭുതപ്രവര്‍ത്തനങ്ങളുടെ പിന്‍ബലമില്ലാതെ തന്നെ) അവര്‍ വാഴ്ത്തപ്പെട്ടരുടെ പദത്തിലേയ്ക്കും, പിന്നെ വിശുദ്ധപദത്തിലേയ്ക്കും ഉയര്‍ത്തപ്പെടും. 1936-നും 1938-നു ഇടയ്ക്ക് സ്പെയിനിലെ മതപീഡന കാലത്താണ് ജോസഫ് അല്‍വാരെസ് ബെനെവിദെസും കൂട്ടരും വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ചത്.കൂടാതെ താഴെചേര്‍ക്കുന്ന സഭയിലെ 7 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു:
ചെക് റിപ്പബ്ലിക്കിലെ മൊറീവിയന്‍ സ്വദേശിയായ ദൈവദാസന്‍, ആര്‍ച്ചുബിഷപ്പ് ആന്‍റെണി സിറിള്‍ സോജന്‍ - Antonio Cyril Stojan - (1551-1923).സ്പെയിന്‍കാരന്‍ ഇടവക വൈദികനും വിശുദ്ധ കുരിശിന്‍റെ സേവകരെന്ന അല്‍മായ സംഖ്യത്തിന്‍റെ സ്ഥാപകനുമായ വിന്‍ചെന്‍സോ ഗരീദോ -Vincenzo Garrido - (1896-1975).സ്പെയിന്‍കാരനും ദൈവാരൂപിയുടെ മിഷണറി സഭാംഗവും, ത്രിത്വത്തിന്‍റെ ദിവ്യകാരുണ്യ മിഷണറിമാരുടെ സഭാസ്ഥാപകനുമായ ദൈവദാസന്‍, പോള്‍ മരിയ ഗുസ്മാന്‍ ഫിഗ്വേരോ - Paul Maria Guzmn Figueroa - (1897-1967).ആഫ്രിക്കയിലെ ടുനീഷ്യന്‍ സ്വദേശി, ഫ്രാന്‍സിസ്ക്കന്‍ കണ്‍വെന്‍ച്വല്‍ സഭാംഗവും വൈദികനുമായ ദൈവദാസന്‍, ലൂയിജി ലോ വേര്‍ദേ - Luigi Lo Verde - (1910-1932).ബ്രസീല്‍ സ്വദേശിയും ബെനഡിക്ടൈന്‍ വൈദികനുമായ ബെര്‍ണാര്‍ദോ വാസ്ക്കെന്‍ചലോസ് -Bernardo de Vasconcelos - (1902-1932).സ്പെയിന്‍ സ്വദ&
Read More of this news...
മുന്‍പാപ്പാ ബനഡിക്ടിന്‍റെ 65-ാമത് പൗരോഹിത്യ വാര്‍ഷികം വത്തിക്കാനില്‍ ആഘോഷിക്കും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1500.jpg)
ദൈവശാസ്ത്ര പണ്ഡിതനും വാഗ്മിയുമായ പാപ്പാ ബനഡിക്ടിന്‍റെ പൗരോഹിത്യവാര്‍ഷികം ജൂണ്‍ 29-ാം തിയതിയാണ്. അന്നേദിവസം ബുധനാഴ്ച വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ പ്രമാണിച്ച് വത്തിക്കാനില്‍ തിരുക്കര്‍മ്മങ്ങളും മറ്റു പരിപാടികളും ഉള്ളതിനാല്‍ മുന്‍പാപ്പായുടെ പൗരോഹിത്യവാര്‍ഷികം ജൂണ്‍ 28-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ ആചരിക്കും. പാപ്പാ ഫ്രാന്‍സിസ് സന്നിഹിതനായിരിക്കും. ജൂണ്‍ 14-ാം തിയതി ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.1951 ജൂണ്‍ 29-ാം തിയതി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ ജര്‍മ്മനിയിലെ ഫ്രൈയിസിങ് കത്തീഡല്‍ ദേവാലയത്തില്‍വച്ചാണ് ജോസഫ്, ജോര്‍ജ്ജ് - റാത്സിങ്കര്‍ സഹോദരങ്ങള്‍ പൗരോഹിത്യം സ്വീകരിച്ചത്. ഇപ്പോള്‍ വിശ്രജീവിതം കഴിക്കുന്ന ഫാദര്‍ ജോര്‍ജ്ജ് റാത്സിങ്കര്‍ പാപ്പാ ബെനഡിക്ടിന്‍റെ മൂത്ത സഹോദരനാണ്.പൗരോഹിത്യ സ്വീകരണകര്‍മ്മത്തിനിടെ തന്‍റെ തലയ്ക്കു മുകളില്‍ ഒരു വാനംപാടിപ്പക്ഷി പറന്നെത്തിയത്, ദൈവം തന്‍റെ എളിയ പൗരോഹിത്യത്തെ അനുഗ്രഹിച്ചതായിരുന്നെന്ന്, പീന്നിട് പൗരോഹിത്യ ശുശ്രൂഷയെക്കുറിച്ചുള്ള രചനയില്‍ ജോസഫ് റാത്സിങ്കര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ ഓസ്വാള്‍ഡിന്‍റെ മൊണാക്കോയിലെ ഇടവക്കപ്പള്ളിയില്‍ പ്രഥമ ബലിയര്‍പ്പണത്തിന് തിങ്ങിക്കൂടിയ വന്‍ജനാവലിയാണ് കൗദാശികമായ പൗരോഹിത്യത്തിന്‍റെ ആഴവും മഹത്വവും തനിക്ക് മനസ്സാലിക്കിതന്നതെന്ന് ഓര്‍മ്മക്കുറിപ്പുകളില്‍ പാപ്പാ റാത്സിങ്കര്‍ കോറിയിട്ടിരിക്കുന്നു.പൗരോഹിത്യ ജൂബിലസ്മാരകമായി ജോസഫ് റാത്സിങ്കറിന്‍റെ സമ്പൂര്‍ണ്ണ ദൈവശാസ്ത്ര കൃതിയുടെ 12-ാ വാല്യം (Volume XII of the Opera Omnia of Joseph Ratzinger) വത്തിക്കാന്‍റെ മുദ്രണാലയം ജൂണ്‍ 28-ന് നടത്ത്പ്പെടാന്‍ പോകുന്ന
Read More of this news...
കാരുണ്യം വെളിച്ചമാണ്-പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1499.jpg)
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പാ, പതിവുപോലെ, ഈ ബുധനാഴ്ചയും, പ്രതിവാര പൊതുദര്‍ശനം അനുവദിച്ചു. വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും രോഗികളും ഭിന്നശേഷിക്കാരുമുള്‍പ്പടെ പതിനായിരങ്ങള്‍ പ്രസ്തുത പൊതുകൂടിക്കാഴ്ചാപരിപാടിയില്‍ പങ്കുകൊണ്ടു. ചത്വരത്തിലേക്ക് വെളുത്ത വാഹനത്തില്‍ ആഗതാനയ പാപ്പായെ ജനസഞ്ചയം കരഘോഷത്താലും ആനന്ദാരവങ്ങളാലും വരവേറ്റു.ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും മുതിര്‍ന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ, തദ്ദനന്തരം സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായണം ചെയ്യപ്പെട്ടു. യേശു അന്ധന് കാഴ്ചയേകുന്ന അത്ഭുത സംഭവം വിവിരിച്ചിരിക്കുന്ന ലൂക്കായുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം 35 മുതല്‍ 43 വരെയുള്ള വാക്യങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത വചനങ്ങളായിരുന്നു വായിക്കപ്പെട്ടത്.യേശു ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്നു ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. നസ്രായനായ യേശു കടുന്നുപോകുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്‍റെ പുത്രനായ യേശുവേഎന്നില് കനിയണമേ! യേശു അവിടെ നിന്നു; അവനെ തന്‍റെ അടുത്തേക്കു കൊണ്ടുവരാന്‍ കല്‍പിച്ചു. അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചേദിച്ചു
Read More of this news...
കൂടിക്കാഴ്ചയ്ക്കെത്തിയ നെതര്‍ലന്‍ഡ്സിന്‍റെ പ്രധാനമന്ത്രി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1498.jpg)
നെതര്‍ലന്‍ഡ്സിന്‍റെ പ്രധാനമന്ത്രി മാര്‍ക് റൂട്ടി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 15-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പാണ് നെതര്‍ലന്‍ഡ്സിന്‍റെ പ്രധാനമന്ത്രി, മാര്‍ക്ക് റൂട്ടി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.പരിശുദ്ധ സിംഹാസനവുമായി നെതര്‍ലന്‍ഡ്സിനുള്ള ദീര്‍ഘകാല സൗഹൃദവും കൂട്ടായ്മയും വെളിപ്പെടുത്തുന്നതായിരുന്നു സൗഹൃദകൂടിക്കാഴ്ചയെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ കൂടിക്കാഴ്ചയ്ക്കുശേഷം ഇറക്കിയ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു. ഇന്ന് യൂറോപ്പു നേരിടുന്ന കുടിയേറ്റപ്രതിഭാസം ഉള്‍പ്പെടെ ഇരുപക്ഷത്തിനും താല്പര്യമുള്ള മറ്റുവിഷയങ്ങളും സ്വകാര്യകൂടിക്കാഴ്ചയില്‍ പ്രതിപാദിക്കുകയുണ്ടായെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ അറിയിച്ചു.വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായും പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടി പിന്നീട് കൂടിക്കാഴ്ച നടത്തി. 2010-മുതല്‍ ഭരണത്തിലുള്ള അവിവാഹിതനും 49-വയസ്സുകാരനുമായ പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടി, നെതര്‍ലന്‍ഡ്സിലെ ജനാധിപത്യ-സ്വതന്ത്ര ജനകീയ മുന്നണിയിലൂടെയാണ് (People's Party for freedom and Democracy) ഭരണത്തിലേറിയത്.Source: Vatican Radio
Read More of this news...
വിലങ്ങുകണ്ണികളെ ജപമാലയാക്കിയ വൈദികൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1497.jpg)
1998ലാണ് ഡഗ്ലസ് അൽ-ബസി എന്ന ഇറാക്കി യുവാവ് കത്തോലിക്ക വൈദിനാകനായി അഭിഷിക്തനാകുന്നത്. എങ്ങും ആഹ്ലാദം അലയടിച്ച അന്തരീക്ഷമായിരുന്നു അത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്താൽ അനുഗ്രഹീതമായ ആ ധന്യദിവസം മായാത്തൊരോർമയായി ഫാ. അൽ-ബസിയുടെ കൂടെയുണ്ട്.ഒൻപത് വർഷങ്ങൾക്ക് ശേഷം... ഒരു കസേരയിൽ ഫാ. അൽ-ബസി ബന്ധിതനായി. രക്തവും വിയർപ്പും അദ്ദേഹത്തിന്റെ ശരീരത്തെ പൊതിഞ്ഞു. ക്രൂരമായ പീഡനങ്ങളുടെ ഫലമായുണ്ടായ വേദനയുടെ ആധിക്യത്താൽ അബോധാവസ്ഥയിലും അർദ്ധബോധാവസ്ഥിയിലും ദിവസങ്ങൾ ഭീകരരുടെ തടവിൽ കിടന്നു. ഇത് ഐഎസിനു മുമ്പുള്ള ഇറാക്കിലെ കഥയാണ്... അല്ല ജീവിതമാണ്. സഖ്യകക്ഷികളുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ സദ്ദാം ഹുസൈൻ പുറത്തായതോട സുന്നി-ഷിയ ശത്രുത സായുധആക്രമണത്തിലേക്ക് തിരിഞ്ഞു. സഖ്യകക്ഷികളുടെ ആക്രമണം ക്രൈസ്തവരുടെ കുരിശുയുദ്ധമാണെന്നും അതിന് ഇറാക്കി ക്രൈസ്തവരുടെ പിന്തുണയുണ്ടെന്നും ഇരുവിഭാഗങ്ങളിലെയും തീവ്രവാദികൾ വ്യാഖ്യാനങ്ങളുണ്ടാക്കി.ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ തുടർക്കഥയായ ഇറാക്കിൽ ആദ്യമായല്ല ഫാ. അൽ-ബാസി തീവ്രവാദികളുടെ ആക്രമണത്തിനിരയാകുന്നത്. ഒരു തവണ അദ്ദേഹത്തിന് കാലിൽ വെടിയേറ്റിട്ടുണ്ട്. ഇതിന് മുമ്പ് മൂന്ന് ബോംബാക്രണങ്ങളാണ് അദ്ദേഹം അതിജീവിച്ചത്. അതിൽ ഒന്ന് അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന ദൈവാലയത്തിന് നേരെയുണ്ടായ ആക്രമണമാണ്.2007 നവംബർ 17 ഞായറാഴ്ച വിശുദ്ധബലി അർപ്പിച്ചതിന് ശേഷം ചില സുഹൃത്തക്കളെ കാണാനാണ് കാറിൽ യാത്രയായത്. തുടർന്നുണ്ടായ സംഭവങ്ങൾ ഫാ അൽ-ബസിയുടെ തന്നെ വാക്കുകളിൽ വിവരിക്കാം-" വഴിയിൽ കാർ തടഞ്ഞ് നിർത്തി മുഖം മൂടിയണിഞ്ഞ തീവ്രവാദികൾ എന്നെ വലിച്ചിറക്കി. കണ്ണ് മൂടിക്കെട്ടിയ ശേഷം കാറിന്റെ ഡിക്കിയിലാണ് എന്നെ ഇട്ടത്. കുറച്ച് ദൂരം യാത്ര !
Read More of this news...
അഗ്നിയിൽ കുരുത്ത വിശ്വാസം: ഉഗാണ്ടയിൽ വിശ്വാസത്തിന്റെ അഗ്നി ജ്വലിപ്പിക്കാനിടയാ ക്കിയ 22 ഉഗാണ്ടൻ യുവാക്കളുടെ രക്തസാക്ഷിത്വ ചരിത്രത്തിന്റെ സംക്ഷിപ്ത വിവരണം.
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1496.jpg)
ആഫ്രിക്ക: "നിങ്ങളുടെ ദൈവത്തെ വിളിക്ക്, ആ ദൈവം നിങ്ങളെ രക്ഷപ്പെടുത്തുമോയെന്നു നോക്കാം."'ശരീരത്തിനു ചുറ്റും വിറക് വെച്ചുകെട്ടി കത്തുന്ന തീയിലേക്ക് ആ യുവാക്കളെ വലിച്ചെറിഞ്ഞ് ചുറ്റും അഗ്നിജ്വലിപ്പിക്കുമ്പോൾ ഈ നിഷ്ഠൂരകർമ്മം ചെയ്യാൻ നിയോഗിക്കപ്പെട്ട രാജഭൃത്യന്മാരിലൊരാൾ പരിഹസിച്ചത് ഇപ്രകാരമായിരുന്നു. പക്ഷേ ക്രിസ്തുസ്‌നേഹാഗ്നി കത്തിയെ രിഞ്ഞ ആ യുവാക്കളിലൊരാ ൾ മറുപടി പറഞ്ഞതിങ്ങനെ: "സഹോദരാ, നിങ്ങൾ എന്നെ കത്തിക്കുകയാണ്. എന്നാൽ എന്റെ ദേഹത്ത് നിങ്ങൾ വെളളമൊഴിക്കുന്നതു പോലെ എനിക്കനുഭവപ്പെടുന്നു."ഉഗാണ്ടൻ ഭരണാധികാരിയായിരുന്ന ക്ബാക്ക മ്‌ടേസ 1877 മുതൽ പ്രൊട്ടസ്റ്റന്റ് മിഷണറിമാരെയും കത്തോലിക്ക മിഷണറിമാരെയും സ്വാഗതം ചെയ്തു. എന്നാൽ പിന്നീട് രാഷ്ട്രീയകാരണങ്ങളാൽ മതത്തിനെതിരായി മറ്റൊരു മതത്തെ ഉപയോഗിക്കുന്ന രീതിയിൽ രാജാവിന്റെ പരസ്പരവിരുദ്ധമായ നിലപാടുകൾ ഉണ്ടായതോടെ ക്രിസ്തുമതം ഭീഷണി നേരിട്ടു തുടങ്ങി. ഉഗാണ്ടയിൽനിന്ന് പുറത്താക്കപ്പെട്ട അനുഭവവും മിഷണറിമാർക്കുണ്ടായി. എന്നാൽ തങ്ങളുടെ ദൈവവേലയുടെ ഫലപ്രാപ്തിയെന്നോണം, കൂടുതൽ പേരെ വിശ്വാസത്തിലേക്ക് കൊണ്ടുവരികയും അടിമ സമ്പ്രദായവും ബഹുഭാര്യത്വവും തളളിക്കളഞ്ഞ് തീക്ഷ്ണതയുളള ക്രിസ്തുശിഷ്യരായി ജീവിക്കുന്ന അന്നാട്ടുകാരെയാണ് മൂന്ന് വർഷത്തിനുശേഷം തിരിച്ചുവന്ന മിഷണറിമാർ കണ്ടത്. ജോസഫ് മ്കാസ എന്ന നവക്രിസ്തുശിഷ്യൻ ഇക്കൂട്ടത്തിൽ തീക്ഷ്ണതയുളള വ്യക്തിയായിരുന്നു. ക്ബാക്ക മ്‌ടേസ, മ്‌വാങ്ക എന്നീ രണ്ടു രാജാക്കന്മാരുടെയും സേവകനായി പ്രവർത്തിച്ച അദ്ദേഹം 500- ൽപരം രാജസേവകരെ ക്രിസ്തുവിലേക്കാനയിച്ചു. രാജ്യാധികാരികളെ തിരുത്താൻ ശ്രമിക്കുന്നവർക്ക് പാഠമാകാൻ ജോസഫ് മ്കാസയെ ഒടുവിൽ ചുട്ടുകരിക്കാൻ കൽപനയുണ്ടായി. ധീരതയോട
Read More of this news...
"സ്‌നേഹത്തിന്റെ സന്തോഷം" പ്രകാശനം ചെയ്തു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1495.jpg)
കൊച്ചി: കുടുംബങ്ങൾക്ക് അവയുടെ അനുദിന കർമ്മങ്ങളിലും വെല്ലുവിളികളിലും സഹായവും പ്രോത്സാഹനവുമാവുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച 'സ്‌നേഹത്തിന്റെ സന്തോഷം' എന്ന പ്രബോധന രേഖയുടെ മലയാളം പരിഭാഷ പിഒ.സി. പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പ്രകാശനം ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ജീവ മരിയ ജെയിംസിന് കോപ്പി നല്കി നിർവഹിച്ചു.2014, 2015 വർഷങ്ങളിൽ കുടുംബത്തെക്കുറിച്ച് രണ്ട് ഘട്ടങ്ങളിലായി റോമിൽ നടന്ന മെത്രാന്മാരുടെ സിനഡുകളിൽ നിന്നുള്ള ചിന്തകളും ചർച്ചകളും ഇതിൽ ക്രോഡീകരിച്ചിരിക്കുന്നു. കുടുംബങ്ങൾക്കുള്ള ശുശ്രൂഷയിൽ കാലാനുസൃതമായി വരേണ്ട ശൈലി മാറ്റത്തെ ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറയുന്നു. കുടുംബപ്രശ്‌നങ്ങളെ സമീപിക്കുമ്പോൾ നൈയാമിക പരിഹാരങ്ങളെക്കാൾ മനസ്സാക്ഷിയുടെ സ്വരത്തിന് പ്രാധാന്യം നല്കാനും ദൈവകൃപയിൽ ആശ്രയിക്കാനും പാപ്പാ ദമ്പതികളെ ആഹ്വാനം ചെയ്യുന്നു. പുസ്തകത്തിന്റെ പരിഭാഷ പിഒസിയിൽ ലഭ്യമാണ്.റവ. ഫാ. വർഗീസ് വള്ളിക്കാട്ട്ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./ഡയറക്ടർ, പിഒസി.Source: Vatican Radio
Read More of this news...
വർഷത്തിലൊരു തിരുനാൾ; തിരുനാളിലൊരു വീട്;ഈ തീരുമാനത്തിന് 17 വർഷം പഴക്കം17 വീടുകൾ ഭവന രഹിതർക്ക് സ്വന്തം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1494.jpg)
തിരുവനന്തപുരം: 'ഇടവക തിരുനാൾ വലിയ ആഘോഷങ്ങളോടുകൂടി പണം ദുർവ്യയം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് തിരുവനന്തപുരം പേട്ട ഫൊറോന ദൈവാലയം രംഗത്തുവന്നു. അതോടെ തിരുനാൾ ആഘോഷങ്ങൾ ലളിതമായി. പകരം ഭക്തിയും വിശുദ്ധിയും നിറഞ്ഞ തിരുക്കർമങ്ങൾ മാത്രം. തിരുനാൾ ആഘോഷത്തിൽ ദുർവ്യയം ചെയ്ത ധനം ഒരുമിച്ചുകൂട്ടി ജീവകാരുണ്യപ്രവർത്തനത്തിന് ആരംഭം കുറിച്ചു. വിശുദ്ധ അന്നയുടെ തിരുനാൾ ആഡംബരപൂർവം ആഘോഷിക്കുന്ന പതിവിൽനിന്നും വ്യത്യസ്തമായി പാർപ്പിടമില്ലാത്തവർക്ക് വാസയോഗ്യമായ ഭവനങ്ങൾ നിർമിച്ചു കൊടുക്കുന്ന രീതി 17 വർഷങ്ങൾക്ക് മുമ്പാണ് തുടക്കമിടുന്നത്. അങ്ങനെ 17 തിരുനാളുകളിലൂടെ 17 ഭവനരഹിതർ ദൈവത്തെ സ്തുതിക്കുന്നു.വിശുദ്ധ അന്നയുടെ തിരുനാൾ ദിനമായ ജൂലൈ 26-നാണ് അതിന്റെ താക്കോൽദാനകർമം നടക്കുക. നിർമ്മാണം പൂർത്തിയാകുന്ന പതിനേഴാം വീടിന്റെ താക്കോൽദാനം അന്ന് നടക്കും. ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ മെത്രാഭിഷേക രജതജൂബിലിയാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഭവനനിർമാണം രണ്ടാം ഘട്ടംവരെ എത്തിനിൽക്കുന്നു. അതിരൂപതയിലെ നിർദ്ധനകുടുംബങ്ങൾക്കായി ഒരുക്കിയ സമ്മാനപദ്ധതിയും പേട്ട ഇടവകയുടെ ഭവനനിർമാണത്തെ ശ്രദ്ധേയമാക്കുന്നു.സെന്റ് ജോസഫ് വെൽഫെയർ ഫണ്ട് എന്ന പേരിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതി, കാൻസർ സഹായനിധി, ഓൾഡേജ് ഹെൽപേജ് സ്‌കീം, ഉന്നത വിദ്യാഭ്യാസത്തിനായുള്ള സെയ്ഫ് (സെന്റ് ആൻസ് ഫണ്ട് ഫോർ എഡ്യുക്കേഷൻ) എന്നിവ ഇടവകയിലെ അല്മായ നേതൃത്വത്തിന്റെ വളർച്ചയുടെ നാഴികക്കല്ലുകളാണ്. 1870 മുതൽ കൊമ്പ്രിയ സഭ ഇടവകയിൽ പ്രവർത്തിച്ചുവരുന്നു. ഹോളിക്രോസ് സന്യാസി സമൂഹത്തിന്റെ നഴ്‌സിംഗ് ഹോം 1960-ൽ ദൈവാലയത്തിനുസമീപം പ്രവർത്തനം ആരംഭിച്ചു.ഇടവകയിലെ മിഷൻ ഞായർ ആചരണം വളരെ പ്രത്
Read More of this news...
ഇരുദമ്പതികളുടെയും അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദിസ ചരിത്രമായി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1493.jpg)
കുമളി:രണ്ട് ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ചരിത്രസംഭവമായി. അട്ടപ്പള്ളം സെന്റ് തോമസ് ഫോറോന പള്ളിയിലായിരുന്നു ഇരുദമ്പതികളുടെയും അഞ്ചുക്കളും പങ്കെടുത്ത മാമ്മോദീസ ചടങ്ങ് നടന്നത്. മാമ്മോദീസക്ക് കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ നേതൃത്വം നൽകി.കുഞ്ഞുങ്ങൾ സഭയുടെ നെടുംതുണുകളാണെന്നും കുടുംബങ്ങൾ ധാരാളം കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കണമെന്നും, എല്ലാ കുടുംബങ്ങളോടും ബിഷപ് പറഞ്ഞു.വടക്കേൽ ജെയിംസും. പാലാ കദളിക്കാട്ട് കുടുംബാംഗം ഡോ.ചെറിയന്റെയും കുഞ്ഞുങ്ങൾക്കാണ് ബിഷപ് ജ്ഞാനസ്‌നാനം നൽകിയത്.കാഞ്ഞിരപ്പള്ളി ചിറക്കടവിൽ നിന്നും കുടിയേറിയെത്തിയ വടക്കേൽ പാപ്പച്ചന്റെയും കുഞ്ഞമ്മയുടെയും മക്കളിൽ ഏറ്റവും ഇളയവനാണ് ജെയിംസ്. പഠനത്തിനുശേഷം മാതാപിതാക്കളോടൊപ്പം കൃഷികാര്യങ്ങൾ നടത്തിവരുന്നു. കട്ടപ്പന വള്ളക്കടവ് വെട്ടിയ്ക്കൽ ഷൈബിയാണ് ഭാര്യ. ലഭ്യമായ ജോലികൾ വേണ്ടന്നുവച്ചു അഞ്ച് മക്കളെ വളർത്തുന്നതിൽ ഏറെ സന്തോഷത്തോടെ ജീവിതം നയിക്കുന്നു. ഡോമിനിക് 12, ജോസഫ് 9, ജോർജ് 4, ആഗ്‌നസ് 1മ്മ, ജൂലിയ എന്നിവരാണ് മക്കൾ. മുതിർന്ന കുട്ടികൾ അൾത്താര ബാലസഖ്യത്തിലും ചെറുപുഷ്പമിഷൻലീഗിലും സജീവ മെമ്പർമാരാണ്. പ്രാർത്ഥനയിലും പരിത്യാഗപ്രവർത്തികളിലും തൽപരരായ ഇവർക്ക് ലഭിച്ച ജൂലിയ എന്ന കുഞ്ഞിപ്പെങ്ങളെ ശ്രദ്ധയോടെ പരിചരിയ്ക്കുന്നു.കൂടുതൽ മക്കൾ ഇന്നിന്റെ കാലഘട്ടത്തിലെ കുടുംബങ്ങൾക്ക് തീർച്ചയായും അനുഗ്രഹം തന്നെയാണെന്ന് ് ഇവർ സാക്ഷ്യപ്പെടുത്തുന്ന പ്രധാനകാര്യം. സാമ്പത്തിക വിഷമതയിലും അഞ്ച് കുട്ടികളെ നന്നായി വളർത്തി വൈദിക, സന്ന്യാസ ശുശ്രൂവഷയിലും ഏർപ്പെടുത്തണമെന്ന് ഇവർ ആഗ്രഹിക്കുന്നു. ദുശ്ശീലങ്ങൾ ഒന്നുമില്ലാതെ പ്രാർത്ഥനയുടെ ഐക്യത്തിൽ കുടുംബകൂട്ടായ്മ, അനുദിŐ
Read More of this news...
ഇത് ദൈവത്തിന്റെ പ്രവർത്തനം തന്നെ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1492.jpg)
ആർച്ച് ബിഷപ് ഫുൾട്ടൺ ഷീൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അദ്ദേഹത്തിന്റെ ഭൗതികശരീരം പിയോറിയയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആർച്ച് ബിഷപ്പിന്റെ കുടുംബാംഗങ്ങൾ ന്യൂയോർക്ക് തലസ്ഥാനത്തിന്റെ സുപ്രീം കോടതിയെ സമീപിച്ചതോടെയാണിത്. 1979ൽ അന്തരിച്ച ആർച്ച് ബിഷപ്പിന്റെ മൃതദേഹം ന്യൂയോർക്ക് നഗരത്തിലെ സെന്റ് പാട്രിക്ക് കത്തീഡ്രലിലാണ് അടക്കം ചെയ്തിരിക്കുന്നത്. നാമകരണ നടപടികൾ നടക്കുന്ന പിയോറിയയിൽ ഭൗതികാവശിഷ്ടങ്ങൾ ഇല്ലാത്തതിനെ തുടർന്ന് രണ്ട് വർഷമായി ആർച്ച് ബിഷപ് ഷീനിന്റെ നാമകരണ നടപടികൾ നിർത്തിവച്ച അവസ്ഥയിലായിരുന്നു. ഭൗതികാവശിഷ്ടം പിയോറിയയിലേക്ക് മാറ്റിയാൽ നാമകരണനടപടിതുടരാനാവുമെന്നതിനാൽ കുടുംബാംഗങ്ങളുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി പിയോറിയ ബിഷപ് ഡാനിയൽ ആർ ജെൻകി അറിയിച്ചു.
ഫുൾട്ടൺ ജെ. ഷീൻ. ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായിരുന്നു അദേഹം.ആത്മാക്കളെ ദൈവത്തിനായി നേടിയെടുത്ത വിശ്വാസപ്രഘോഷകൻ. മരണത്തിനു മുമ്പും പിമ്പും അദ്ദേഹത്തിന്റെ ജീവിതം പ്രകാശമാനമായിരുന്നു, അത്ഭുതകരമായ വിധത്തിൽ സ്പർശനീയമായിരുന്നു. 1979 ലാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നത്. മരണത്തിന് മാസങ്ങൾക്കുമുമ്പ് വി.ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'സഭയുടെ വിശ്വസ്തപുത്രൻ' എന്നാണ്. ഫുൾട്ടൻ ഷീനിലൂടെ അത്ഭുത സൗഖ്യം നേടിയ ജയിംസിനെ കാണാൻ എല്ലാ രാജ്യത്തും അനേകം പേർ തിക്കിതിരക്കുകയാണ്ഫുൾട്ടൻ ഷീൻ വൈദികനായി അഭിഷിക്തനായ ഇല്ലിനോയ്‌സിലെ പ്രിയോറിയ രൂപതയിലെ അംഗമാണ് ബോണി. അഞ്ച് മക്കളുള്ള അവളുടെ മൂന്നാമത്തെ ഗർഭധാരണമായിരുന്നു അത്. ദൈവ പരിപാലനയിൽ ആശ്രയിച്ച് സന്തുഷ്ടരായി കഴിഞ്ഞ ബോണിയും ഭർത്താവ് ട്രാവീസും മൂന്നാമത്തെ കുഞ്ഞിന്റെ വരവിനായി പ്രാർത്ഥിച്ച് കാത്Ő
Read More of this news...
കുടുംബസംസ്‌കാരം ഒറ്റയാൻ സംസ്‌കാരമായി മാറുന്നു: കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1491.jpg)
മലങ്കര കത്തോലിക്കസഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവക്ക് ഇന്ന് (15-06-2016) 57 വയസ്. സഭയും രാഷ്ടീയവും സാമൂഹ്യവുമായ ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള അദേഹം ഭാരതത്തിലെയും കേരളത്തിലെയും കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷനാണ്.? നമ്മുടെ യുവജനങ്ങൾ ധാരാളമായി കേരളം വിട്ടുപോയിക്കൊണ്ടിരിക്കുന്നു. ജോലി, പഠനം, വിദേശകുടിയേറ്റം ഇവയുടെ ഫലമായി ഒറ്റപ്പെടുന്ന മാതാപിതാക്കൾ, ശൂന്യമാകുന്ന വീടുകൾ. ഈ അവസ്ഥയെ എങ്ങനെ കാണുന്നു.♦ നമ്മുടെ ഗവൺമെന്റും സഭയും ഏറെ ഗൗരവമായി കാണേണ്ട മേഖലയാണിത്. വളരെയധികം കഴിവും സിദ്ധിയുമുള്ള നമ്മുടെ യുവതലമുറയെ നാടിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കുകയാണ് പതിവ്. ഇത് കേരളീയ സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ശൂന്യത നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ യുവജനങ്ങളെ കേരളത്തിൽ തന്നെ പിടിച്ച് നിർത്തണമെങ്കിൽ ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം.ആധുനിക കുടിയേറ്റങ്ങൾ വഴി മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെടുന്നു എന്നതല്ല പ്രധാനം. പ്രത്യുത മക്കൾക്ക് കുടുംബം നഷ്ടമാകുന്നു എന്നതാണ്. കുടുംബസംസ്‌കാരം ഒറ്റയാൻ സംസ്‌കാരമായി മാറുന്നു. ഇതാണ് നാടിന്റെ ഭാവിക്ക് ഏറെയും അപകടകരം! സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി മക്കളെ വിദേശത്തേക്ക് അയ്ക്കുമ്പോൾ നഷ്ടമാകുന്നത് കുടുംബത്തിന്റെ വേരാണ്. തന്മൂലം, വിദേശത്തുപോയാലേ കുടുംബം രക്ഷപ്പെടുകയുള്ളൂ എന്ന ധാരണയിൽ സമൂഹം മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.കുടിയേറ്റം എന്ന് പറയുമ്പോൾ മലയാളികളുടെ മനസ്സിൽ ഇപ്പോഴും മലബാർ കുടിയേറ്റവും ഹൈറേഞ്ച് കു
Read More of this news...
ദൈവപരിപാലനയിൽ മാത്രം ആശ്രയം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1490.png)
ക്രൈസ്തവ വിശ്വാസം ആദ്യനൂറ്റാണ്ടിൽത്തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും അനേകർക്ക് മാർഗദീപമായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് പാലക്കാടും ഇതിനോട് ചേർന്ന പ്രദേശങ്ങളും ക്രിസ്തുവിനെ അറിയുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാവാം ഇതിന് കാരണം. 1600-കളിൽ മേലാർക്കോട് ഭാഗത്ത് ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നെങ്കിലും 1750-കളിൽ ഇന്ത്യയിലെത്തിയ ഫാ. ഫ്രാൻസിസ്‌കോ സേവറിയോ പമോനെയാണ് പാലക്കാടിന്റെ അതിർത്തിഗ്രാമങ്ങളിൽ വിശ്വാസത്തിന്റെ ആദ്യതിരി തെളിച്ചതെന്ന് കരുതുന്നു. ഇന്നത് വലിയ പ്രകാശമായി സുൽത്താൻപേട്ട് രൂപതയായി അറിയപ്പെടുന്നു. പ്രഥമ ഇടയൻ ബിഷപ് പീറ്റർ അബീർ അന്തോണി സാമി ആണ്.ദൈവവചനം ആഴത്തിൽ പഠിക്കാനും സ്വദേശത്തും വിദേശത്തും പഠിപ്പിക്കാനും വിശുദ്ധ ഗ്രന്ഥ വിജ്ഞാനീയ സംബന്ധമായി 36 ഗ്രന്ഥങ്ങൾ രചിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വചനാധിഷ്ഠിത ജീവിതത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ആരംഭിച്ച എമ്മാവൂസ് സ്പിരിച്വാലിറ്റി സെന്റർ, ദൈവവചനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ മാത്രമല്ല സംഘാടകമികവിന്റെയും ക്രാന്തദർശിത്വത്തിന്റെയും കൂടി സാക്ഷ്യമാണ്. വിശുദ്ധ നാടുകളിലേക്ക് 27 തവണ തീർത്ഥാടകസംഘത്തെ നയിച്ചിട്ടുള്ള ബിഷപ് പീറ്റർ അബീർ അന്തോനിസ്വാമി തനിക്ക് ഭരമേൽപിക്കപ്പെട്ടിട്ടുള്ള ദൗത്യം ഏറ്റെടുത്തിട്ട് രണ്ടുവർഷം പൂർത്തിയായി. ഈ കഴിഞ്ഞ നാളുകളിലെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം സൺഡേ ശാലോമിനോട് സംസാരിക്കുന്നു.? പിന്തിരിഞ്ഞ് നോക്കുമ്പോൾ എന്ത് തോന്നുന്നു. ദൈവത്തിന് നന്ദി പറയുന്നു. കോഴിക്കോട് രൂപതയിൽനിന്നുള്ള പാലക്കാട് ജില്ലയിലെ അഞ്ച് ദൈവാലയങ്ങളും കോയമ്പത്തൂർ രൂപതയിലെ 16 ദൈവാലയങ്ങളും ചേർന്ന് 21 ഇടവകകളും 29 മിഷൻ സ്റ്റേഷനുകളുമ
Read More of this news...
ആയുധം കൊടുത്താലും അരി കൊടുക്കാത്ത മരവിച്ച മനസാക്ഷി... : പാപ്പാ ഫ്രാന്‍സിസ് ഭക്ഷ്യപദ്ധതി കേന്ദ്രത്തില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1481.jpg)
റോമാ നഗരത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ പ്രാന്തത്തിലുള്ള ഐക്യരാഷ്ട്ര സംഘടയുടെ ലോക ഭക്ഷ്യപദ്ധതി കേന്ദ്രം (World Food Program) പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. ജൂണ്‍ 13-ാം തിയതി തിങ്കളാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. വത്തിക്കാനില്‍നിന്നും 25 കി.മി. അകലെയുള്ള ഐക്യരാഷ്ട്ര സംഘടയുടെ World Food Program -WFP-ലേയ്ക്ക് കാറിലാണ് പാപ്പാ സഞ്ചരിച്ചത്. പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തക സമതിയെയും (The Executive Board & National Representatives), പ്രവര്‍ത്തകരെയും (the Staff of the WFP) പാപ്പാ അഭിസംബോധനചെയ്തു.യുദ്ധഭൂമിയിലേയ്ക്കും അഭ്യാന്തരകാലപങ്ങള്‍ നടക്കുന്ന ഇടങ്ങളിലേയ്ക്കും ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സമൊന്നും ഇല്ലാതരിക്കെ, അവിടത്തെ രാഷ്ട്രീയ സംഘട്ടനങ്ങളിലും സാമൂഹ്യ സംഘര്‍ഷങ്ങളിലും ക്ലേശിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ സാധിക്കാതെ വരുന്നത് വിരോധാഭാസമാണ്. ആഗോളതലത്തില്‍ നടക്കുന്ന ഭക്ഷ്യോല്പനങ്ങളുടെ വന്‍തോതിലുള്ള പാഴാക്കലും വലിച്ചെറിയലും കാരണമാക്കുന്ന വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും അവസ്ഥ രണ്ടാമത്തെ വിരോധാഭാസമായും പാപ്പാ ചൂണ്ടിക്കാട്ടി.ആദ്യമായിട്ടാണ് ആഗോള കത്തോലിക്കാ സഭാതലവന്‍ ലോകത്തെ 80 രാജ്യങ്ങളിലായി ഇപ്പോള്‍ 8 കോടിയോളം വരുന്ന (80 millions) പാവങ്ങളുടെ വിശപ്പടക്കാന്‍ ശ്രമിക്കുന്ന ഈ യുഎന്‍ സ്ഥാപനം (WFP) സന്ദര്‍ശിച്ചത്. പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുടെ രാജ്യാന്തര തലത്തിലുള്ള നിശ്ശബ്ദസേവനത്തെ പാപ്പാ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദിയര്‍പ്പിക്കുകയുംചെയ്തു. സാമൂഹ്യ സുസ്ഥിതിയുടെ അടത്തറയാണ് ബഹുഭൂരിപക്ഷം പാവങ്ങളെ തുണയ്ക്കുന്ന ഈ സേവന മേഖലയെന്ന് (WFP) പാപ്പാ വിശേഷിപ്പിച്ചു.യുദ്ധവും അഭ്യന്തരകലാപവും, കാലാവസ്ഥ കെടുതിയും പ്രകൃതിവിനാശവുംമൂലം നാടുംവീടും വിട്ട് കുടിയേറാന്‍ നിര്‍ബന്ധിതരായ വിപ്രവാസികളോ
Read More of this news...
മനുഷ്യപ്രകൃതി പരിമിതിയാല്‍ മുദ്രിതമാണ്-പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1482.jpg)
കരുണയുടെ അസാധരാണ ജൂബിലിവര്‍ഷം പ്രമാണിച്ച് രോഗികളും അംഗവൈകല്യമുള്ളവരും ഇക്കഴിഞ്ഞ പത്താം തിയതി വെള്ളിയാഴ്ച (10/06/16) മുതല്‍ ഞായറാഴ്ച (12/06/16) വരെ റോമില്‍ കരുണയുടെ ജൂബിലി ആഘോഷിക്കുകയുണ്ടായി. വിവിധ രാജ്യക്കാരായ രോഗികളും ഭിന്നശേഷിക്കാരും ഈ ആഘോഷത്തില്‍ പങ്കുകൊണ്ടു. ഈ ത്രിദിന ജൂബിലിയാചരണത്തിന്‍റെ സമാപന ദിനമായിരുന്ന ഞായറാഴ്‍ച രാവിലെ ഫ്രാന‍്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അവര്‍ക്കായി ദിവ്യപൂജ അര്‍പ്പിച്ചു. രാവിലെ പെയ്ത മഴയും കാര്‍മേഘവൃതമായിരുന്ന അന്തരീക്ഷവും പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും നിരവധിപ്പേര്‍ തിരുക്കര്‍മ്മത്തില്‍ പങ്കുകൊണ്ടു. ദിവ്യപൂജയില്‍ തിരുക്കര്‍മ്മഗീതികളിലുള്‍പ്പടെ ആംഗ്യഭാഷ ഉപയോഗിച്ചത് സവിശേഷതയായി.വിശുദ്ധകുര്‍ബ്ബാനയില്‍ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവച്ചു."ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്." പൗലോസ് ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായത്തിലെ ഇരുപതാം വാക്യത്തില്‍ നിന്നടര്‍ത്തിയെടുത്ത ഈ വാക്കുകളോടെ തന്‍റെ വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.ക്രിസ്തീയജീവിതത്തിന്‍റെ രഹസ്യത്തെ ആവിഷ്ക്കരിക്കാന്‍ വളരെ ശക്തമായ വാക്കുകളാണ് പൗലോസ് ഉപയോഗിക്കുന്നത്. മാമ്മോദീസാവഴി സ്വീകരിച്ച മൃത്യുവിന്‍റെയും ഉത്ഥാനത്തിന്‍റെയുമായ പെസഹായുടെ ബലതന്ത്രത്തില്‍ സകലവും സംഗ്രഹിക്കപ്പെടുന്നു. വാസ്തവത്തില്‍, ജലത്തില്‍ മുക്കപ്പെടുന്നതു വഴി ഓരോ വ്യക്തിയും ക്രിസ്തുവിനോടുകൂടെ മരിക്കുകയും അടക്കപ്പെടുകയും ചെയ്തതു പ&
Read More of this news...
കലൈ കാവേരി എന്നാൽ.
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1483.jpg)
ബൈബിൾ പ്രമേയങ്ങൾ ലളിത കലാവിഷ്‌ക്കരണത്തിലൂടെ ജനഹൃദയത്തിലേക്ക് എത്തിക്കുന്ന സ്ഥാപനമാണ് തിരുച്ചിറപ്പള്ളി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന 'കലൈ കാവേരി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ.'തിരുച്ചിറപ്പള്ളി ജില്ലയ്ക്ക് ജീവജലം നൽകുന്ന നദിയാ ണ് കാവേരിനദി. അതുപോലെ മനുഷ്യനിലും നന്മയുടെ ജീവജലം എത്തിക്കുക എന്നതാണ് ഈ സെന്ററിന്റെ ലക്ഷ്യം. സംഗീതവും ഡാൻസും സുവിശേഷ പ്രചരണത്തിനായി ഉപയോഗിക്കുവാനുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. ഇന്ന് നിലവിലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബൈബിൾ സന്ദേശങ്ങൾ അവതരിപ്പിക്കുന്നത്. ഓരോ സംസ്ഥാനത്തിനും പൈതൃകമായി ലഭിച്ച സംസ്‌കാരത്തിന് കോട്ടം തട്ടാതെ, നാടൻ കലകളിലൂടെ ക്രൈസ്തവസന്ദേശം പ്രചരിപ്പിക്കുകയാണ് ഈ കേന്ദ്രം. യുവജനങ്ങൾക്കായി നൂതന പരിശീലന രീതികൾ ഇവിടെ ആവിഷ്‌ക്കരിക്കുന്നു. മനുഷ്യകുലത്തിന്റെ മഹിമയെ മനസിലാക്കി, ക്രൈസ്തവ വിശ്വാസത്തിൽ വേരൂന്നി സത്യം, ക്ഷമ, നീതി, പരസ്‌നേഹം, സ്വാതന്ത്ര്യം, മതസൗഹാർദം എന്നിവയെ കേന്ദ്രബിന്ദുവാക്കി റോഡ് പ്രദർശനങ്ങളും നടത്തുന്നു.1977 ഒക്‌ടോബർ ഒന്നിനാണ് ഇതാരംഭിച്ചത്. മോൺ. എസ്.എം.ജോർജായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ഡയറക്ടർ. 2007 ൽ ഈ സ്ഥാ പനം തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടുള്ള 'കലൈ കാവേരി' കോളജ് ഓഫ് ഫൈൻ ആർട്‌സായി വളർന്നു. ഫൈൻ ആർട്‌സിൽ പി.എച്ച്.ഡി വരെ ഇവിടെ പഠിക്കാം. ഭരതനാട്യം, വോക്കൽ, വീണ, മൃദംഗം എന്നിവയ്ക്കാണ് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി എന്നിവയുള്ളത്.സഭയുടെ മിഷൻ പ്രവർത്തന മേഖലയെ ഉൾ ക്കൊള്ളിച്ച് 114 പാട്ടുകൾ, മലയാളത്തിൽ സഹി തം നിർമിച്ച 'യേശുവിന്റെ ജീവചരിത്രം' ജനങ്ങൾ നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് സ്വീകരിച്ചത്. പ്രസിദ്ധ കവിയായ കണ്ണദാസനാൽ രച&
Read More of this news...
അഞ്ഞൂറ് ദ്വീപുകളിലെ വിശ്വാസികളുടെ ആശ്രയമായ രൂപത
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1484.jpg)
ചെന്നൈയിൽ നിന്ന് 1190 കിലോമീറ്റർ ദൂരെയാണ്, കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ- നിക്കോബാർ ദ്വീപ് സമൂഹങ്ങൾ. ഈ ദ്വീപ്‌സമൂഹത്തിന്റെ വികസനത്തിന് നേതൃത്വം കൊടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ക്യാപ്റ്റൻ ബ്ലെയറിന്റെ സ്മരണയ്ക്കായിട്ടാണ് തുറമുഖത്തിന് പോർട്ട് ബ്ലെയർ എന്ന് പേരിട്ടത്. 37,000 ത്തിൽ പരം ജനസംഖ്യയിൽ നാൽപതിനായിരം പേരാണ് രൂപതാംഗങ്ങൾ. ആൻഡമാനിൽനിന്ന് നിക്കോബാറിൽ എത്തണമെങ്കിൽ ജലമാർഗം 16 മണിക്കൂർ യാത്ര ചെയ്യണം. ആൻഡമാൻ ദ്വീപിന്റെ നീളം 467 കിലോമീറ്ററും വീതി 52 കിലോമീറ്ററുമാണ്. നിക്കോബാർ ദ്വീപസമൂഹത്തിന്റെ നീളം 259 കിലോമീറ്ററും വീതി 58 കിലോമീറ്ററുമാണ്. ദ്വീപുകളുടെ ആകെ വിസ്തൃതിയിൽ ഏകദേശം 90 ശതമാനം വനപ്രദേശങ്ങളാണ്. വിവസ്ത്രരും നാമമാത്ര വസ്ത്രധാരികളുമായ ഗോത്രവർഗക്കാർ ഈ വനങ്ങളിലുണ്ട്. 'ജാരവാസ്' എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. നായാട്ടാണ് ഉപജീവനമാർഗം.നിക്കോബാറിലുള്ള ജനങ്ങളിൽ ഭൂരിഭാഗവും ബർമയിൽനിന്ന് കുടിയേറിപ്പാർത്ത മംഗോളിയൻ വംശജരുടെ പിൻതലമുറക്കാരാണ്. ജപ്പാനിൽനിന്ന് കുടിയേറിപ്പാർത്തവരുടെ പിൻതലമുറക്കാരാണ് കൂടുതലും. മിഷനറിമാർ പല പ്രാവശ്യം ഇവിടെ എത്തിയെങ്കിലും ഗോത്രവർഗക്കാരുടെ ആക്രമണം, മലേറിയ തുടങ്ങിയ കാരണങ്ങളാൽ അവർക്ക് തിരിച്ചുപോകേണ്ടി വന്നു.തെങ്ങ്, വെറ്റില എന്നിവയാണ് പ്രധാന വരുമാനമാർഗം. ഇതിന് പുറമെ പന്നിവളർത്തലുമുണ്ട്. ഗ്രാമത്തലവനെ ഇവർ 'ക്യാപ്റ്റൻ' എന്നാണ് അഭിസംബോധന ചെയ്യുന്നത്. ആദ്യകാലങ്ങളിൽ ഈ ദ്വീപ് നിവാസികൾ അധികാരമുള്ള ഏക വ്യക്തിയെ കണ്ടത്, ഇവിടെ വരുന്ന കപ്പലുകളിലെ ക്യാപ്റ്റന്മാരെയാണ്. അങ്ങനെ യാണ് ഗ്രാമത്തലവന് ക്യാപ്റ്റൻ എന്ന പേര് ലഭിച്ചത്.പോർട്ട് ബ്ലെയറിലെ ഏറ്റവും വലിയ ചരിത്രസ്മാരകമാണ് സെല്ലുലാർ ജയിൽ അഥവാ 'കാലാപാനി.' ബ്രിട്ടീഷ് ഭരണകാലത്ത്, രാഷ്ട്രീയ തടവു&
Read More of this news...
സിറിൽ ജോൺ നാഷണൽ സർവ്വീസ് ടീം ചെയർമാൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1485.jpg)
മുംബൈ: 2016 ജൂൺ മാസം മുതൽ 2019 മെയ് മാസം വരെയുള്ള കാലഘട്ടത്തിലേക്കുള്ള നാഷണൽ സർവ്വീസ് ടീം ചെയർമാനായി ഡൽഹിയിൽ നിന്നുള്ള സിറിൾ ജോണിനെ തിരഞ്ഞെടുത്തു. മുംബൈയിലെ സെന്റ് പയസ് സെമിനാരിയിൽ നടന്ന നാഷണൽ സർവ്വീസ് ടീം യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കാത്തലിക്ക് കരിസ്മാറ്റിക്ക് നവീകരണത്തിന്റെ എപ്പിസ്‌കോപ്പൽ അഡൈ്വസറായ മീററ്റ് ബിഷപ് റൈറ്റ് റവ. ഫ്രാൻസിസ് കാലിസ്റ്റിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യയിലെ കരിസ്മാറ്റിക്ക് നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന 'നാഷണൽ കാത്തലിക്ക് കരിസ്മാറ്റിക്ക് റിന്യൂവൽ സർവീസസിന്' നേതൃത്വം നൽകുന്നത് നാഷണൽ സർവ്വീസ് ടീമാണ്.കേരളത്തിൽ നിന്ന് എംഎസ്എംഐ സന്യാസിനി സിസ്റ്റർ നിർമൽ ജ്യോതിയും സന്തോഷ് തലച്ചിറയും നാഷണൽ സർവ്വീസ് ടീമിൽ അംഗങ്ങളാണ്. സ്ഥാനമൊഴിയുന്ന എൻഎസ്റ്റി ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ ഒരു വർഷത്തേക്ക് എക്‌സ് ഒഫീഷ്യോ മെമ്പറായി തുടരും.അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകൾ ഏകോപിപ്പിക്കുന്ന ഐസിസിആർഎസിലെ അംഗവും വൈസ് പ്രസിഡന്റുമായിരുന്ന സിറിൽ ജോൺ 2001 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ നാഷണൽ സർവ്വീസ് ടീമിന്റെ ചെയർമാനായി പ്രവർത്തിച്ചിരുന്നു. പ്രാദേശിക തലത്തിലും രൂപതാ തലത്തിലുമുള്ള സർവ്വീസ് ടീമുകളിലൂടെയും രൂപതകളിലെ പ്രതിനിധികളുടെയും രൂപതയിലെ പ്രതിനിധികളിലൂടെയും ഇന്ത്യയിലെ 163 രൂപതകളുമായി നാഷണൽ സർവ്വീസ് ടീം ബന്ധം പുലർത്തുന്നുണ്ട്.Source: Sunday Shalom
Read More of this news...
ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ നാമകരണ രേഖകൾ കൈമാറി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1487.jpg)
ചങ്ങനാശേരി: അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ നാമകരണ നടപടികളുടെ അതിരൂപതതല അന്വേഷണത്തിന്റെ രേഖകൾ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് സാൽവത്തോരെ പെനാക്കിയോത്ത് സമർപ്പിച്ചു. ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയുടെ കാര്യാലയത്തിൽ നിന്ന് പിന്നീട് വത്തിക്കാനിലെ വിശുദ്ധർക്ക് വേണ്ടിയുളള കാര്യാലയത്തിലേക്ക് രേഖകൾ കൈമാറും. അതിരൂപത നാമകരണ നടപടികളിടെ ഡ്രൈബൂണലിന്റെ നോട്ടറി ഫാ.തോമസ് പ്ലാപ്പറമ്പിൽ, ഹിസ്റ്റോറിക്കൽ കമ്മീഷൻ ചെയർമാൻ റവ.ഡോ.ജോസഫ് കൊല്ലാറ, അതിരൂപത നാമകരണ നടപടികളുടെ കോർഡിനേറ്റർ റവ.ഡോ. ടോം കൈനിക്കര എന്നിവരുടെ നേതൃത്വത്തിലാണ് രേഖകൾ കൈമാറിയത്.
Source: Sunday Shalom
Read More of this news...
ഒരു ടീമിന്റെ വിജയം ആ ടീമിന്റെ നല്ല മൂല്യങ്ങൾ: ഫ്രാൻസിസ് മാർപാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1486.jpg)
വത്തിക്കാൻ: ഒരു ടീമിന്റെ വിജയമെന്നത് സ്വരചേർച്ച, വിശ്വസ്തത, സൗഹൃദത്തിനും സംവാദത്തിനുമുള്ള കഴിവ്, ഐക്യദാർഢ്യം തുടങ്ങിയ മാനുഷിക സ്വഭാവഗുണ വിശേഷങ്ങളാണെന്ന് ഫ്രാൻസിസ് മാർപാപ്പ.വത്തിക്കാനിലെ ക്ലമന്റൈൻ ഹാളിലേക്ക് സ്വാഗതം ചെയ്യപ്പെട്ട യുവെന്റസ്, മിലാൻ എന്നീ ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബുകളിലെ കളിക്കാരോടും നാഷണൽ ലീഗ് സീരീസ് എ-യുടെ മാേനജർമാർ, സാങ്കേതിക വിദഗ്ധർ, പ്രതിനിധികൾ എന്നിവരോടെല്ലാം സംസാരിക്കുകയായിരുന്നു മാർപാപ്പ.ആത്മീയമൂല്യങ്ങളാണ് കായികമൂല്യങ്ങളുടെയും അടിസ്ഥാനം. ഈ ധാർമിക ഗുണസവിശേഷതകളിലൂടെ, നിഷേധാത്മകമായ ഭാവങ്ങളാൽപോലും ശ്രദ്ധേയമായ കായികലോകത്തിന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ ഉയർത്തിക്കാട്ടുവാൻ സാധിക്കും. നിങ്ങളോരോരുത്തരും ഒരു ഫുട്‌ബോൾ കളിക്കാരൻ ആകുന്നതിനുമുമ്പ് ഒരു നല്ല മനസാക്ഷിയുളള ഒരു സാദാ വ്യക്തിയായിരുന്നു. ഈ മനഃസാക്ഷി ദൈവവുമായുള്ള ബന്ധത്താൽ എപ്പോഴും പ്രകാശിതമായിരിക്കട്ടെയെന്ന് ഞാൻ പ്രത്യാശിക്കുന്നു. അതിനാൽ പരസ്പര ബഹുമാനം, ധാരണ, ക്ഷമ തുടങ്ങിയവയൊന്നും നിങ്ങളിൽ കുറയാതിരിക്കട്ടെ. നിങ്ങളിലെ മനുഷ്യവ്യക്തി നിങ്ങളിലെ കായികതാരവുമായി എപ്പോഴും സ്വരചേർച്ചയിലാണെന്ന് ഉറപ്പുവരുത്തണം. പാപ്പ പറഞ്ഞു.മനുഷ്യനും കളിക്കാരനുമായുള്ള ഈ സമതുലിതാവസ്ഥ കണ്ടെത്തുവാൻ തുടക്കക്കാരന്റെ മനോഭാവത്തിലേക്ക് മടങ്ങിവരുന്നത് എപ്പോഴും നല്ലതാണ്. ഒരു വിനോദപ്രേമിയുടെ കാഴ്ചപ്പാട് ടീമിന്റെ അടിസ്ഥാനമാണ്. ഇതിൽനിന്നാണ് ടീം രൂപമെടുക്കുന്നത്. ഇതിലേക്കുള്ള മടക്കം, മനുഷ്യവ്യക്തിയും കളിക്കാരനുമായുള്ള സ്വരചേർച്ചയെ പരിപോഷിപ്പിക്കുന്നു. കളിയിൽ വിജയിയാവുക; എന്നാൽ എല്ലാറ്റിനുമുപരി ജീവിതത്തിൽ വിജയിയാവുക എന്നാണർത്ഥം. സത്യസന്ധമായ കളിയെ വിശേഷിപ്പിക്കുന്ന മൂല്യങ്ങളœ
Read More of this news...