News & Events

മനുഷ്യപ്രകൃതി പരിമിതിയാല്‍ മുദ്രിതമാണ്-പാപ്പാ

കരുണയുടെ അസാധരാണ ജൂബിലിവര്‍ഷം പ്രമാണിച്ച് രോഗികളും അംഗവൈകല്യമുള്ളവരും ഇക്കഴിഞ്ഞ പത്താം തിയതി വെള്ളിയാഴ്ച (10/06/16) മുതല്‍ ഞായറാഴ്ച (12/06/16) വരെ റോമില്‍ കരുണയുടെ ജൂബിലി ആഘോഷിക്കുകയുണ്ടായി. വിവിധ രാജ്യക്കാരായ രോഗികളും ഭിന്നശേഷിക്കാരും ഈ ആഘോഷത്തില്‍ പങ്കുകൊണ്ടു. ഈ ത്രിദിന ജൂബിലിയാചരണത്തിന്‍റെ സമാപന ദിനമായിരുന്ന ഞായറാഴ്‍ച രാവിലെ ഫ്രാന‍്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ അവര്‍ക്കായി ദിവ്യപൂജ അര്‍പ്പിച്ചു. രാവിലെ പെയ്ത മഴയും കാര്‍മേഘവൃതമായിരുന്ന അന്തരീക്ഷവും പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും നിരവധിപ്പേര്‍ തിരുക്കര്‍മ്മത്തില്‍ പങ്കുകൊണ്ടു. ദിവ്യപൂജയില്‍ തിരുക്കര്‍മ്മഗീതികളിലുള്‍പ്പടെ ആംഗ്യഭാഷ ഉപയോഗിച്ചത് സവിശേഷതയായി.വിശുദ്ധകുര്‍ബ്ബാനയില്‍ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവച്ചു."ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്." പൗലോസ് ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായത്തിലെ ഇരുപതാം വാക്യത്തില്‍ നിന്നടര്‍ത്തിയെടുത്ത ഈ വാക്കുകളോടെ തന്‍റെ വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.ക്രിസ്തീയജീവിതത്തിന്‍റെ രഹസ്യത്തെ ആവിഷ്ക്കരിക്കാന്‍ വളരെ ശക്തമായ വാക്കുകളാണ് പൗലോസ് ഉപയോഗിക്കുന്നത്. മാമ്മോദീസാവഴി സ്വീകരിച്ച മൃത്യുവിന്‍റെയും ഉത്ഥാനത്തിന്‍റെയുമായ പെസഹായുടെ ബലതന്ത്രത്തില്‍ സകലവും സംഗ്രഹിക്കപ്പെടുന്നു. വാസ്തവത്തില്‍, ജലത്തില്‍ മുക്കപ്പെടുന്നതു വഴി ഓരോ വ്യക്തിയും ക്രിസ്തുവിനോടുകൂടെ മരിക്കുകയും അടക്കപ്പെടുകയും ചെയ്തതു പ&   Read More of this news...

ആയുധം കൊടുത്താലും അരി കൊടുക്കാത്ത മരവിച്ച മനസാക്ഷി... : പാപ്പാ ഫ്രാന്‍സിസ് ഭക്ഷ്യപദ്ധതി കേന്ദ്രത്തില്‍

റോമാ നഗരത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ പ്രാന്തത്തിലുള്ള ഐക്യരാഷ്ട്ര സംഘടയുടെ ലോക ഭക്ഷ്യപദ്ധതി കേന്ദ്രം (World Food Program) പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. ജൂണ്‍ 13-ാം തിയതി തിങ്കളാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. വത്തിക്കാനില്‍നിന്നും 25 കി.മി. അകലെയുള്ള ഐക്യരാഷ്ട്ര സംഘടയുടെ World Food Program -WFP-ലേയ്ക്ക് കാറിലാണ് പാപ്പാ സഞ്ചരിച്ചത്. പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തക സമതിയെയും (The Executive Board & National Representatives), പ്രവര്‍ത്തകരെയും (the Staff of the WFP) പാപ്പാ അഭിസംബോധനചെയ്തു.യുദ്ധഭൂമിയിലേയ്ക്കും അഭ്യാന്തരകാലപങ്ങള്‍ നടക്കുന്ന ഇടങ്ങളിലേയ്ക്കും ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സമൊന്നും ഇല്ലാതരിക്കെ, അവിടത്തെ രാഷ്ട്രീയ സംഘട്ടനങ്ങളിലും സാമൂഹ്യ സംഘര്‍ഷങ്ങളിലും ക്ലേശിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ സാധിക്കാതെ വരുന്നത് വിരോധാഭാസമാണ്. ആഗോളതലത്തില്‍ നടക്കുന്ന ഭക്ഷ്യോല്പനങ്ങളുടെ വന്‍തോതിലുള്ള പാഴാക്കലും വലിച്ചെറിയലും കാരണമാക്കുന്ന വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും അവസ്ഥ രണ്ടാമത്തെ വിരോധാഭാസമായും പാപ്പാ ചൂണ്ടിക്കാട്ടി.ആദ്യമായിട്ടാണ് ആഗോള കത്തോലിക്കാ സഭാതലവന്‍ ലോകത്തെ 80 രാജ്യങ്ങളിലായി  ഇപ്പോള്‍ 8 കോടിയോളം വരുന്ന (80 millions) പാവങ്ങളുടെ വിശപ്പടക്കാന്‍ ശ്രമിക്കുന്ന ഈ യുഎന്‍ സ്ഥാപനം (WFP) സന്ദര്‍ശിച്ചത്. പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുടെ രാജ്യാന്തര തലത്തിലുള്ള നിശ്ശബ്ദസേവനത്തെ പാപ്പാ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദിയര്‍പ്പിക്കുകയുംചെയ്തു. സാമൂഹ്യ സുസ്ഥിതിയുടെ അടത്തറയാണ് ബഹുഭൂരിപക്ഷം പാവങ്ങളെ തുണയ്ക്കുന്ന ഈ സേവന മേഖലയെന്ന് (WFP) പാപ്പാ വിശേഷിപ്പിച്ചു.യുദ്ധവും അഭ്യന്തരകലാപവും, കാലാവസ്ഥ കെടുതിയും പ്രകൃതിവിനാശവുംമൂലം നാടുംവീടും വിട്ട് കുടിയേറാന്‍ നിര്‍ബന്ധിതരായ വിപ്രവാസികളോ   Read More of this news...

കുടിവെള്ളത്തിന് കാരുണ്യത്തിന്റെ വാട്ടർ പ്യൂരിഫയർ

ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ജെ.ജെ കോളനിയിലേക്ക് കയറുന്ന ആരും അറിയാതെ മൂക്കുപൊത്തും. മലിനജലം ഒഴുകുന്ന തുറസായ അഴുക്കുചാലുകളും ദുർഗന്ധം വമിപ്പിക്കുന്ന ഓടകളും ഈച്ചകൾ പൊതിയുന്ന അന്തരീക്ഷവും ആരിലും അസ്വസ്ഥത ജനിപ്പിക്കും. വൃത്തിയില്ലാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പകർവ്യാധികളുടെ പിടിയിലാണ് മിക്കപ്പോഴും ഈ കോളനി. കോളറയും മഞ്ഞപ്പിത്തവും ത്വക്ക് രോഗങ്ങളുമൊക്കെ ഇവരുടെ കൂടെപ്പിറപ്പാണ്. പ്രത്യേകിച്ച് വേനൽക്കാലമായാൽ കോളനി പകർച്ചവ്യാധികളുടെ കൂടാരമാകും. ചൂടുകൂടുന്നതനുസരിച്ച് രോഗികളുടെ എണ്ണവും വർധിക്കും. ഇത്രയും വൃത്തിഹീനമായ സാഹചര്യങ്ങളുടെ നടുവിൽനിന്നാണ് ഉപ്പുകലർന്ന വെള്ളം അവർക്കു ലഭിക്കുന്നത്. കുടിക്കാനും ഭക്ഷണംപാകംചെയ്യാനും കുളിക്കാനും എല്ലാം ഒരേ വെള്ളം. മാലിന്യം കലർന്ന വെള്ളമാണ് കോളനിയിലെ പകർച്ചവ്യാധികളുടെ കേന്ദ്രബിന്ദു. ഇതേസമയം ഡൽഹിയിലെ വെള്ള മാഫിയ കുടിവെള്ളം ഉയർന്ന വിലക്ക് ചേരിയിൽ വിതരണം ചെയ്യുന്നുമുണ്ട്. പക്ഷേ, താഴ്ന്ന വരുമാനക്കാർ തിങ്ങിപ്പാർക്കുന്ന കോളനിയിലെ ഭൂരിപക്ഷത്തിനും അമിത വിലകൊടുത്ത് വെള്ളം വാങ്ങാൻ ത്രാണിയില്ല. അതിനാൽ മാലിന്യം കലർന്ന വെള്ളമാണെന്ന് അറിഞ്ഞിട്ടും കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കും. പാവപ്പെട്ട ചേരിനിവാസികളുടെ മുമ്പിൽ മറ്റു മാർഗങ്ങളില്ല. ഗവൺമെന്റ് ഇക്കാര്യം അന്വേഷിക്കുന്നതേയില്ല.ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കാരുണ്യവർഷത്തിൽ ഡൽഹി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ ചേതനാലയുടെ അധികൃതർ ആദ്യം ചിന്തിച്ചത് ശുദ്ധജലം ഇപ്പോഴും അപ്രാപ്യമായ ജെ.ജെ. കോളനിയിലെ പാവപ്പെട്ടവരെക്കുറിച്ചാണ്. മലിനജലം കുടിച്ച് പകർച്ചവ്യാധി കീഴടക്കി ആശുപത്രകളിൽ കഴിയാൻ വിധിക്കപ്പെട്ട നിരപരാധികളായ കുട്ടികളെപ്പറ   Read More of this news...

മാനസികവൈകല്യമുള്ളവര്‍ക്ക് കൗദാശികജീവിതം നിഷേധിക്കപ്പെടരുത്

ഏറ്റം ഗുരുതരമായ അംഗവൈകല്യം സംഭവിച്ചിട്ടുള്ളവരുടെ പോലും വിശ്വാസ പരിശീലനത്തെയും അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ അവര്‍ ഓജസുറ്റ വ്യക്തികളാണെന്ന് കരുതേണ്ടതിനെയും കുറിച്ച് അവബോധം പുലര്‍ത്തേണ്ടതിന്‍റെ അനിവാര്യത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.     ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാരുടെ സമിതി, CEI, അംഗവൈകല്യമുള്ളവര്‍ക്കായുള്ള മതബോധനകാര്യാലയവിഭാഗം സ്ഥാപിച്ചിതിന്‍റെ  രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ സംബന്ധിച്ചവരടങ്ങിയ 650 ഓളം പേരുടെ ഒരു സംഘത്തെ  വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, ശനിയാഴ്ച (11/06/16)പൊതുവായി സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     ശാരീരിക-മാനസികവൈകല്യമുള്ളവര്‍ക്കായുള്ള അജപാലനത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇനിയും മുന്നേറേണ്ടതായിട്ടുണ്ടെന്നും  അവരുടെ പ്രേഷിത-അപ്പസ്തോലിക ത്രാണിയും, അതിലുപരി, വ്യക്തികളും സഭാഗാത്രത്തിലെ സജീവാംഗങ്ങളുമെന്ന നിലയില്‍ അവരുടെ സാന്നിധ്യത്തിന്‍റെ മൂല്യവും തിരിച്ചറിയേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.     നമ്മുടെ ക്രൈസ്തവസമൂഹങ്ങളെ നവീകരിക്കാന്‍ കഴിവുറ്റ നിധികള്‍ ബലഹീനതയിലും ഭംഗുരത്വത്തിലും മറഞ്ഞു കിടക്കുന്നുണ്ടെന്ന് പാപ്പാ അംഗവൈകല്യം സംഭവിച്ചവരെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.     അംഗവൈകല്യമുള്ളവര്‍ക്ക് ചിലപ്പോള്‍ കൗദാശികജീവിതം നിഷേധിക്കപ്പെടുകപോലും ചെയ്യുന്ന ഖേദകരമായ അവസ്ഥയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അവരും കൗദാശികജീവിതത്തിന്‍റെ പൂര്‍ണ്ണതയിലേക്കു വിളിക്കപ്പെട്ടവരാണെന്ന് അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു.     യുക്തികൊണ്ട് മനസ്സിലാക്കേണ്ടതിലുപരി കൂദാശ ഒരു ദാനമാണെന്നും ആരാധനക്രമം   Read More of this news...

ആഗോള ബാലവേല വിരുദ്ധദിനം - ജൂണ്‍ 12

കുട്ടികളുടെ അടിമത്വത്തിനെതിരെ സംഘടിതമായി പോരാടാം. ബാലവേല അത് തൊഴില്‍ മേഖലയില്‍ എവിടെയായാലും എങ്ങനെയായാലും നിഷിദ്ധമാണ്. കുട്ടികളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതും അവരെ പലതരത്തിലുള്ള അപകടങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നതുമാണ് ബാലവേല. ഇന്നാളില്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശമാണിത്.ബാലവേലയും അതിനെ പെരുപ്പിക്കുന്ന അടിമക്കണ്ണികള്‍, അല്ലെങ്കില്‍ കുട്ടികളെ ജോലിക്കും ഭിക്ഷാടനത്തിനും മറ്റ് നീചകൃത്യങ്ങള്‍ക്കുമായി ലഭ്യമാക്കുന്ന ശൃംഖലകളെ തകര്‍ക്കുക  (Eradicate child labour and its supply chains) എന്ന ലക്ഷ്യവുമായിട്ടാണ് ഈ വര്‍ഷം ബാലവേല വിരുദ്ധദിനം ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. യുഎന്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ലോകത്ത് ഒരുകോടി അറുപത്തിയെട്ടു ലക്ഷത്തോളും (168 million) കുട്ടികളാണ് ഇന്ന് ബാലവേലയുടെ അടിമത്വത്തില്‍ ജീവിക്കുന്നത്.ഞായറാഴ്ച ജൂണ്‍ 12-ാം തിയതി രാവിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ രോഗികളോടും അംഗവൈകല്യമുള്ളവരോടും ചേര്‍ന്ന് ഒപ്പം പാപ്പാ ദിവ്യബലി അര്‍പ്പിച്ചു. അതിന്‍റെ അന്ത്യത്തില്‍ നല്കിയ സന്ദേശത്തിലാണ് ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന 'ലോക ബാലവേല വിരുദ്ധദിന'ത്തെക്കുറിച്ച് (World Day Against Child Labour) എല്ലാവരെയും അനുസ്മരിപ്പിച്ചത്.ഐക്യാരാഷ്ട്ര സഭയുടെ രാജ്യാന്തര തൊഴില്‍ സംഘടന  (International Labour Organization -ILO) 2002-ലാണ് ലോക ബാലവേല വിരുദ്ധദിനത്തിന് തുടക്കമിട്ടത്. ഇന്നും നിലനിലക്കുന്ന കൂട്ടികളുടെ അടിമത്വത്തിലേയ്ക്ക് ലോക ശ്രദ്ധ കൊണ്ടുവരുന്നതിനും, അങ്ങനെ ഈ തിന്മ ഇല്ലാതാക്കി കുടികളെ മോചിപ്പിക്കുകയുമാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം. ലോകത്തുള്ള സര്‍ക്കാരുകളും മുതലാളികളും തൊഴിലാളികളും സംഘടനകളും സമൂഹങ്ങളും ജനങ്ങളും എല്ലാവര്‍ഷവും  ഈ ദിനത്തിന്‍റെ പ്രാധാന്യം പ്രഖ്യാപിക്കുകയും, പീഡിതരാക&#   Read More of this news...

ശുദ്ധജല ലഭ്യത ആകമാന നരകുലത്തിനു നീതിയുടെ പ്രശ്നം:- പാപ്പാ

 ശുദ്ധജല ലഭ്യത കുബേരകുചേല ഭേദമന്യേ ആകമാനനരകുലത്തിനു നീതിയുടെ പ്രശ്നമായി തുടരുന്നുവെന്ന് മാര്‍പ്പാപ്പാ.     വത്തിക്കാന്‍റെ വാനനിരീക്ഷണകേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന പതിനഞ്ചാമത് വേനല്‍ക്കാല അന്താരാഷ്ട്ര പഠന ശിബിരത്തില്‍ സംബന്ധിക്കുന്ന നാല്പത്തിയഞ്ചു പേരടങ്ങിയ സംഘത്തിന് ശനിയാഴ്ച (11/06/16) വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ച വേളയിലാണ്, ഈ ശിബിരത്തിന്‍റെ പഠനവിഷയമായ ലോകം നേരിടുന്ന കുടിജലപ്രശ്നത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.     ഭൂമിയില്‍ ജീവന്‍ നില നില്ക്കുന്നതിനും, മനുഷ്യര്‍ക്കും, തൊഴിലിനുമെല്ലാം ജലം എത്രമാത്രം അനിവാര്യമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണെന്നും മഞ്ഞുകണങ്ങള്‍ തൊട്ടു ജലപാതങ്ങള്‍ വരെയും തടാകങ്ങളും നദികളും മുതല്‍ വിശാല സമുദ്രങ്ങള്‍ വരെയുമുള്ള ജലം അതിന്‍റെ ശക്തിയും ഒപ്പം ലാളിത്യവും കൊണ്ട് നമ്മെ വശീകരിക്കുന്നുവെന്നും മഹാ നാഗരികതകളുടെ ഉത്ഭവം തന്നെ നദീതടങ്ങളിലായിരുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.     ഒരു ശാസ്ത്രജ്ഞന്‍റെ തൊഴില്‍ ഏറെ പരിശ്രമം ആവശ്യമുള്ളതും ആയാസകരവും സുദീര്‍ഘവുമാണെങ്കിലും ആനന്ദത്തിന്‍റെ ഉറവിടമാണെന്ന് പ്രസ്താവിച്ച പാപ്പാ ഈ സന്തോഷം ഊട്ടിവളര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്ക്  സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു .Source: Vatican Radio   Read More of this news...

എയിഡ്സ് തടയാന്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ ബന്ധങ്ങള്‍ പരിപോഷിപ്പിക്കുക

എച്ച് ഐ വി അണുബാധയും എയിഡ്സ് രോഗവും തടയുന്നതിന് അവയുടെ മൂലകാരണങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔസ്സ ചൂണ്ടിക്കാട്ടുന്നു.     എച്ച് ഐ വി അണുബാധയെയും എയിഡ്സ് രോഗത്തെയും അധികരിച്ച് അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട ഉന്നതതല യോഗത്തെ വെള്ളിയാഴ്ച (10/06/16) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.     എച്ച് ഐ വി അണുബാധയുണ്ടാകത്തക്കതായ അപകടകരമായ പെരുമാറ്റ രീതികള്‍ ഒഴിവാക്കാനും ഉത്തരവാദിത്വപൂര്‍ണ്ണവും ആരോഗ്യകരവുമായ ബന്ധങ്ങളിലേര്‍പ്പെടാനും യുവജനങ്ങളെ പ്രത്യേകിച്ച് ബോധവത്ക്കരിക്കേണ്ടതിന്‍റെ ആവശ്യകത ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔസ്സ  ഊന്നിപ്പറഞ്ഞു.     ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യ ആഫ്രിക്കയില്‍ ആരോഗ്യ സേവനം സമ്പന്നരായ ചെറുഗണത്തിനു മാത്രമായി പരിണമിച്ചിരിക്കുന്ന അവസ്ഥയ്ക്കെതിരെ വിരല്‍ ചൂണ്ടിയ അദ്ദേഹം ആരോഗ്യസേവനവും ചികിത്സയും മരുന്നുമെല്ലം അനേകരുടെ സ്വപ്നം മാത്രമായി അവശേഷിക്കുന്നുവെന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ അനുസ്മരിക്കുകയും ചെയ്തു.Source: Vatican Radio   Read More of this news...

ചെളിപുരണ്ട കരങ്ങൾ നല്ല ഇടയന്റെ അടയാളം

വത്തിക്കാൻ സിറ്റി: നല്ല ഇടയനായ ഈശോയെപ്പോലെ തങ്ങളുടെ സമയം സ്വകാര്യവൽക്കരിക്കുയോ, ഒറ്റയ്ക്ക് വിടാൻ ആവശ്യപ്പെടുകയോ ചെയ്യാതെ നഷ്ടപ്പെട്ട ആടുകൾക്ക് വേണ്ടി എല്ലാം നഷ്ടപ്പെടുത്താൻ തയാറാകുന്നവരാണ് നല്ല വൈദികരെന്ന് ഫ്രാൻസിസ് മാർപാപ്പ. കാരുണ്യവർഷത്തോടനുബന്ധിച്ചുള്ള വൈദികരുടെയും സെമിനാരി വിദ്യാർത്ഥികളുടെയും ജൂബിലിയുടെ സമാപനത്തിൽ അർപ്പിച്ച ദിവ്യബലിയിലാണ് മാർപാപ്പ നല്ല ഇടയൻമാരുടെ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചത്.നല്ല വൈദികർ ആരിൽ നിന്നും മാറി നിൽക്കുകയില്ലെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ ഈശോയുടെ തിരുഹൃദയുവും വൈദികരുടെ ഹൃദയവും ധ്യാനവിഷയമാക്കി. നല്ല ഇടയൻ തന്റെ കൈ ചെളിയിൽ ആഴ്ത്താൻ എപ്പോഴും സന്നദ്ധനായിരിക്കും. യേശുവിന്റെ തിരുഹൃദയം ഏറ്റവും അകലങ്ങളിലായവരെപ്പോലും തേടിയെത്തുന്നു. അവിടേക്കാണ് അവന്റെ കോമ്പസിന്റെ സൂചി എപ്പോഴും തിരിഞ്ഞിരിക്കുന്നത്. അവിടുത്തെ സ്‌നേഹത്തിന്റെ 'ദൗർബല്യ'മാണത്. എല്ലാവരെയും നേടണമെന്നും ആരം നഷ്ടപ്പെടരുതെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.യേശുവിന്റെ തിരുഹൃദയത്തെ പിന്തുടരുന്ന ഇടയൻ സ്വന്തം 'കംഫർട്ട് സോൺ' സംരക്ഷിക്കാൻ ശ്രമിക്കുകയില്ല. സൽപ്പേര് നിലനിർത്തുന്നതിനെക്കുറിച്ച് അവൻ ബോധവാനല്ല. യേശുവിനെക്കുറിച്ചെന്നപോലെ അവനെതിരെയും ആരോപണങ്ങൾ ഉണ്ടാവും. എന്നാൽ നല്ലിടയൻ വിമർശനങ്ങളെ ഭയപ്പെടാതെ ക്രിസ്തുവിനെ അനുകരിക്കുന്നു. അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ. നല്ലിടയൻ അഭിവാദനങ്ങൾക്കും അഭിനന്ദനങ്ങൾക്കുമായി കാത്തുനിൽക്കുന്നില്ല. വഴിതെറ്റിപ്പോകുന്നവരെ ശാസിക്കാതെ അവരുടെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും പരിഹരിച്ച് തിരികെ കൊണ്ടുവരുന്നു. അവന്റെ സ്ഥായിഭാവം ദുഃഖമല്ല. മറിച്ച് അത് ഒരു ച   Read More of this news...

കെനിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകണം

നെയ്‌റോബി, കെനിയ: രാജ്യത്ത് 2017ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ തീവ്ര രാഷ്ട്രീയ ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിൽ ആസന്നമായ പ്രതിസന്ധിക്ക് അടിയന്തിര രാഷ്ട്രീയ പരിഹാരം കാണണമെന്ന് കെനിയയിലെ വിവിധ മതങ്ങളുടെ സംയുക്ത പ്രസ്താവന. കാരനിലെ സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തിൽ നടന്ന കൂട്ടായ്മയിൽ കെനിയൻ കോൺഫ്രൻസ് ഓഫ് കാത്തലിക്ക് ബിഷപ്‌സിന്റെ പ്രതിനിധികളും മറ്റെല്ലാ പ്രമുഖ മതങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഓഫ് കെനിയ, നാഷണൽ മുസ്ലീം ലീഡേർസ് ഫോറം, കൗൺസിൽ ഓഫ് ഇമാംസ് ആന്റ് പ്രീച്ചേർസ് ഓഫ് കെനിയ, ഒർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ ഇൻസ്റ്റിറ്റ്യൂട്ടഡ് ചർച്ചസ്, ഹിന്ദു കൗൺസിൽ ഓഫ് കെനിയ, സെവൻത് ഡേ അഡ്വന്റിസ്റ്റ് ചർച്ച്, ഇവാഞ്ചലിക്കൽ അലൈൻസ് ഓഫ് കെനിയ തുടങ്ങിയ മതവിഭാഗങ്ങളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.ഇലക്ഷൻ കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ദേശീയ പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രാജ്യത്തിന്റെ സമാധാനത്തിനും കെനിയൻ ജനതയുടെ ഐക്യത്തിനും വിഘാതമാണെന്ന് പ്രസ്താവന വ്യക്തമാക്കി. ഇലക്ഷന് കമ്മീഷൻ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയ് 23 ന് രാജ്യമൊട്ടാകെ നടന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനുവും മതപ്രതിനിധികൾ രേഖപ്പെടുത്തി. രാജ്യം അരാജകതത്തിലേക്ക് നിപതിച്ചാൽ എല്ലാ രാഷ്ട്രീയ പ്രവർത്തകരും അതിന് ഉത്തരവാദികളായിരിക്കുമെന്ന് പ്രസ്താവന മുന്നറിയിപ്പ് നൽകുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ഉഹുറു കെൻയാട്ടായ്ക്ക് അനുകൂലമായ നടപടികളാണ് പക്ഷപാതപരമായി പെരുമാറുന്ന ഇലക്ഷൻ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് എതിരാളികൾ ആരോപിക്കുന്നത്.Source: Sunday Shalom   Read More of this news...

ഏറ്റവും ദുർബലരായവരെ പരിഗണിക്കണം

ജുജുയ്,അർജന്റീന: നിരവധി ഫാക്ടറികൾ അടച്ചുപൂട്ടിയതുമൂലം തൊഴിലില്ലായ്മയും കഠിമായ ദാരിദ്ര്യവും രൂക്ഷമായ ജുജുയയിൽ ഏറ്റവും ദുർബലരായവരുടെ കാര്യത്തിൽ അടിയന്തിരമായി ശ്രദ്ധ ചെലുത്തണമെന്ന് ബിഷപ് സീസർ ഡാനിയൽ ഫെർണാണ്ടസ് ആവശ്യപ്പെട്ടു. ബൊളീവിയയും ചിലിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ജുജുയ്.ആവശ്യങ്ങൾ വർദ്ധിച്ചുവരുന്ന ഈ സമയത്ത് കാരിത്താസിന്റെ പ്രവർത്തനങ്ങളിലൂടെയും ഇടവക തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിലൂടെയും സഭയുടെ പിന്തുണ ബിഷപ് വാഗ്ദാനം ചെയ്തു. ഗവർണർ ഗെറാർഡൊ മൊറാലസുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു ബിഷപ്. തൊഴിലിന്റെ രൂപത്തിലോ കുടുംബങ്ങൾക്കുള്ള സഹായത്തിന്റെ രൂപത്തിലോ നല്ല വാർത്തകൾ എത്തുമെന്ന് ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് പ്രതിസന്ധി മറികടക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.Source: Sunday Shalom   Read More of this news...

ഡീക്കൻ പദവിയിലേക്ക് ജോയിസ് നടന്നു കയറിയ വഴികൾ

കൊച്ചി: സീറോമലബാർ സഭയിൽ അടുത്തനാളിൽ ഡീക്കൻ പദവി ലഭിച്ച ജോയ്‌സ് ജയിംസ് ചെറുപ്പത്തിലെ പ്രാർത്ഥനയിൽ തീക്ഷ്ണതയുള്ള വ്യക്തിയായിരുന്നു.കോതമംഗലം രൂപതയിലെ മുതലക്കോടം സെന്റ് ജോർജ് ഫൊറോന ഇടവകാംഗമായ പള്ളിക്കമ്യാലിൽ ജയിംസ്- ഫിലോമിനയുടെ നാലാമത്തെ മകനാണ് ജോയിസ്. 'അച്ചൻകുഞ്ഞ്' എന്നായിരുന്നു കുടുംബാംഗങ്ങൾ അദേഹത്തെ വിളിച്ചത്. ഭക്തസംഘടനകളിൽ സജീവമായിരുന്നു. മാതാപിതാക്കളുടെ മാതൃകാജീവിതവും പ്രാർത്ഥനകളും വൈദികരും സന്യസ്തരുമായ ബന്ധുക്കളുടെ സ്വാധീനവും സഭാസേവനത്തിന് പ്രേരണയായിത്തീർന്നുവെന്ന് പെർമനന്റ് ഡീക്കൻപട്ടം സ്വീകരിച്ചശേഷം നൽകിയ അഭിമുഖത്തിൽ അദേഹം സൺഡേ ശാലോമിനോട് പറഞ്ഞു.സെമിനാരിയിൽ പോയിരുന്നോ?' എന്ന ചോദ്യത്തിന് 'അതിന് അവസരം ലഭിച്ചില്ല.' എന്നായിരുന്നു മറുപടി. 'അഞ്ചാം ക്ലാസുമുതൽ ഡിഗ്രിവരെ ഒപ്പം കൂടെ പഠിച്ച ഇടവകാംഗംകൂടിയായ പൊരിയത്ത് ജോസ്-മേഴ്‌സി ദമ്പതികളുടെ മകൾ ജിബിയെയാണ് വിവാഹം ചെയ്തത്. ഡിഗ്രിക്കുശേഷം ലണ്ടനിൽ കുടുംബതാമസം ആരംഭിച്ചു. എം.ബി.എ നേടിയശേഷം ലണ്ടനിൽ 11 വർഷം സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് സയൻസ് എന്ന വിദ്യാഭ്യാസസ്ഥാപനം നടത്തി. പ്രശസ്തമായവിധം നടത്തിയ ആ സ്ഥാപനം യൂണിവേഴ്‌സിറ്റിക്ക് വിട്ടുകൊടുത്തു.'ലണ്ടനിലെ 'സതക്' അതിരൂപതയിൽ വിവിധ ശുശ്രൂഷകളിൽ സജീവമായ ജോയ്‌സിന്റെ സേവനം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. മതാധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് മതാധ്യാപക പരിശീലകനും വചനപ്രഘോഷകനുമായി അറിയപ്പെട്ടു. വയോവൃദ്ധരായശേഷം ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുന്നവരെ ഒരുക്കുവാനും അവർക്കുവേണ്ട ശുശ്രൂഷ ചെയ്യുവാനും അദ്ദേഹം നിയോഗിക്കപ്പെട്ടു. സാമൂഹ്യ ജീവകാരുണ്യ മേഖലയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സജീവമായിരുന്നു.സീറോ മലബാർ സഭയുടെ പ്രവാസികാര്യ കമ്മീഷനുമാ&   Read More of this news...

നശിപ്പിക്കപ്പെട്ടത് 13,000 ദൈവാലയങ്ങൾ

അബുജ, നൈജീരിയ: 2006നും 2014നുമിടയിൽ വടക്കൻ നൈജീരിയയിൽ 11,500 ക്രൈസ്തവർ കൊല്ലപ്പെടുകയും 13 ലക്ഷം ക്രൈസ്തവർ അഭയാർത്ഥികളാവുകയും 13,000 ദൈവാലയങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കാഫൻചാൻ ബിഷപ് ജോസഫ് ബാഗോബിരി. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന കോൺഫ്രൻസിൽ വടക്കൻ നൈജീരിയയിലെ സംഘർഷാവസ്ഥ സഭയെ എപ്രകാരം ബാധിച്ചു എന്നതിനെക്കുറിച്ച് നടത്തിയ പ്രസംഗത്തിലാണ് ബിഷപ് ഇക്കാര്യം വിശദീകരിച്ചത്.അഡമാവാ, ബോർണൊ, കാനൊ, യോബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്ക് നേരെ കൂടുതൽ ആക്രമണങ്ങളുണ്ടായിട്ടുള്ളതെന്ന് ബിഷപ് ജോസഫ് വിശദീകരിച്ചു. ഇവിടെയുള്ള ക്രൈസ്തവർക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. അടുത്ത കാലങ്ങളിലായി ഫുലാനി ഇടയാൻമാരാണ് ക്രൈസ്തവരെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും ആക്രമിക്കുന്നത്. ഭീകരത വിതച്ചുകൊണ്ട് ഇവർ നടത്തിയ അക്രമങ്ങളിൽ പല സമൂഹങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടു. ബെനു സംസ്ഥാനത്തെ അഗതു പോലുള്ള സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങൾ വംശഹത്യ തന്നെയാണെന്ന് ബിഷപ് വിശദീകരിച്ചു.Source: Sunday Shalom    Read More of this news...

ക്രിസ്തുവിലുളള വിശ്വാസമാണ് ഞങ്ങളെ ദളിത് ക്രൈസ്തവരാക്കിയത്

ചെന്നൈ: ദളിത് ക്രൈസ്തവരുടെ കാര്യത്തിൽ മാറിമാറിവരുന്ന സർക്കാരുകൾ കാട്ടുന്ന അവഗണനയിൽ തമിഴ്‌നാട്ടിലെ ദളിത് ക്രൈസ്തവർ ശക്തമായി പ്രതിഷേധിച്ചു. ക്രിസ്തുവിലുള്ള വിശ്വാസവും സാമുദായിക അവഗണന മാറ്റുന്നതിനും വേണ്ടിയുമാണ് തമിഴ്‌നാട്ടിൽ ദളിത് വിഭാഗങ്ങൾ ക്രിസ്തുമത വിശ്വാസികളായത്. എന്നാൽ സർക്കാരിൽ നിന്നും സമൂഹത്തിൽ നിന്നും ക്രൈസ്തവസഭയിൽ നിന്നുപോലും ആവശ്യമായ അംഗീകാരം ലഭിക്കുന്നില്ലെന്ന് തമിഴ്‌നാട്ടിലെ ദളിത് ക്രൈസ്തവരെക്കുറിച്ചുള്ള പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. ദളിത് ക്രൈസ്തവരെപ്പറ്റി തമിഴ്‌നാട്ടിൽ നിന്നും പ്രസിദ്ധീകരിച്ച 'തടം തേടി' എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കപ്പെടുന്നത്. തമിഴ്‌നാട്ടിലെ 39,64,360 കത്തോലിക്കരിൽ 22,40,726 പേർ ദളിത് ക്രൈസ്തവരാണ്. എന്നാൽ പ്രത്യക്ഷമായും പരോക്ഷമായും ഇവർ അവഗണിക്കപ്പെടുന്നു.ദളിത് ക്രൈസ്തവ സംരക്ഷണസമിതി കൺവീനർ ഫാ. ജോൺ സുരേഷിന്റെ അഭിപ്രായത്തിൽ ദളിത് വിഭാഗക്കാർ ക്രിസ്തുമതം സ്വീകരിച്ചതുവഴി ഭൂരിപക്ഷം പേർക്കും വ്യക്തി സ്വാതന്ത്ര്യവും സാമ്പത്തിക ഉന്നമനവും ഉണ്ടായി. വിവിധ മേഖലകളിൽ കത്തോലിക്ക സഭ ഇവരെ പിന്തുണയ്ക്കുന്നു. പ്രത്യേകിച്ച് വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളിൽ. എന്നാൽ കേന്ദ്രസർക്കാരിന്റെ ചില നയപരമായ തീരുമാനങ്ങളാണ് ഇവരെ രണ്ടാംതര പൗരന്മാരായി കാണുന്നതിന് ഇടയാക്കുന്നതെന്ന് ഫാ. ജോൺ പറയുന്നു.ചില സ്ഥലങ്ങളിൽ ദളിത് ക്രൈസ്തവർക്ക് സമൂഹത്തിന്റെ ഇടപെടൽ മൂലം പ്രത്യേക സെമിത്തേരികൾ നൽകിയിരിക്കുന്നു. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് പ്രത്യേക വാഹനവമുണ്ട്. തമിഴ്‌നാട്ടിലെ പുണൈവനം, റായപ്പൻപെട്ടി, ചിത്തിലച്ചേരി, ഹനുമന്തൻപെട്ടി, പുത്തുംപാടി, പൂണ്ടി, ഇരയൂർ മുതലായ സ്ഥലങ്ങളിൽ ദളിത് ക്രൈസ്തവ പ്രശ്‌നത്തെപ്പറ്റി ന്യൂന&   Read More of this news...

നവീകരിച്ച ഗോവയിലെ സാന്താ മോനിക്ക ദൈവാലയം ആശീർവദിച്ചു

പനജി: നവീകരിച്ച ഗോവയിലെ സാന്താ മോനിക്ക ദൈവാലയം ഗോവ അതിരൂപതാധ്യക്ഷൻ ഡോ. ഫിലിപ്പ് നേരി ഫെറാവോ ആശീർവദിച്ചു. 450 വർഷം പഴക്കമുള്ള ദൈവാലയത്തിന്റെ തനിമ അതേപടി നിലനിർത്തിയാണ് പുനഃനിർമാണം നടത്തിയിരിക്കുന്നത്. തടികൊണ്ട് നിർമിച്ച അൾത്താരകളിൽ ചിതലുകൾ കയറിയതുമൂലം തടികൾ നശിക്കാൻ തുടങ്ങിയിരുന്നു. ദൈവാലയത്തിലെ പ്രാചീനശൈലിയിലുള്ള ചുവരെഴുത്തുകളും പെയിന്റിംഗുകളുടെയും തനിമ അതേപടി നിലനിർത്തിയിട്ടുണ്ട്. ദൈവാലയത്തിലെ മനോഹരമായ അൾത്താരകളും അത്ഭുതകരമായ ക്രൂശിതരൂപവും വിശുദ്ധന്മാരുടെ രൂപങ്ങളും പെയിന്റിംഗുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ദൈവാലയത്തിലെ ക്രൂശിതരൂപം കരയുന്ന കുരിശ് എന്നാണ് അറിയപ്പെടുന്നത്. ദൈവാലയത്തിന്റെ മേൽക്കൂരയും തറയും പുതുക്കിപ്പണിതു. ശിൽപകലയും നിർമാണ ഭംഗിയും ഒത്തുചേർന്ന ദൈവാലയം ടൂറിസ്റ്റുകളു ടെയും ആകർഷണകേന്ദ്രമാണ്. പൈതൃകപദവിലഭിച്ചിട്ടുള്ള ദൈവാലയത്തിന്റെ പുനഃനിർമാണത്തിന് ആർക്കിയോളജിക്കൽ ഡിപ്പാർട്ടുമെന്റിന്റെ ധനസഹായവും ലഭിച്ചിരുന്നു. Source: Sunday Shalom   Read More of this news...

മിയാവ് രൂപത പത്താംവർഷത്തിൽ

അരുണാചൽപ്രദേശ്: 20-ാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ ക്രിസ്ത്യാനികൾക്ക് കടന്നുചെല്ലാൻ കഴിയാതിരുന്ന അരുണാചൽപ്രദേശിലെ മിയാവൂ രൂപത 10-ാം വാർഷികം ആഘോഷിച്ചു. 2005 ഡിസംബർ ഏഴിനാണ് രൂപത സ്ഥാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ പ്രഖ്യാപനം വന്നത്. 2006 ഫെബ്രുവരി 26-നാണ് ബിഷപ് ഡോ. ജോർജ് പള്ളിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. 10-ാം വാർഷികത്തോടും കരുണയുടെ വർഷത്തോടും അനുബന്ധിച്ച് ടിൻസുകിയയിലെ ക്രിസ്തുജ്യോതി നിവാസിൽ രൂപതയിലെ വൈദികർക്കായി ഏകദിന സെമിനാർ നടത്തി. ദൈവപിതാവിനെപ്പോലെ കാരുണ്യമായിരിക്കണം വൈദികരുടെ അടിസ്ഥാനഭാവമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഡോ. പള്ളിപ്പറമ്പിൽ പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് യുവജനങ്ങൾക്കായുള്ള മൂന്ന് ദിവസത്തെ കൺവൻഷൻ നടത്തി. 900 പേർ പങ്കെടുത്തു.19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഫ്രഞ്ച് മിഷനറമാരായ ഫാ. ക്രിക്ക്, ഫാ. ബറി എന്നിവർ ടിബറ്റിലേക്കുള്ള യാത്രാമധ്യേ അവിടെ എത്തിയത്. ലോഹിക് ജില്ലയിലെ സോം ഗ്രാമത്തിൽവച്ച് 1854 രണ്ടു പേരും രക്തസാക്ഷികളായി. 1922-ലാണ് സലേഷ്യൻ മിഷനറിമാർ അസമിൽ എത്തിയത്. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കുള്ള മിഷൻ പ്രവർത്തനങ്ങൾക്ക് പുതിയ തുടക്കംകുറിക്കുകയായിരുന്നു അതുവഴി. വിശ്വാസത്തെയും ജീവിതത്തെയും സ്വാധീനിക്കുന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും അങ്ങനെ രൂപപ്പെട്ടു. അരുണാചൽപ്രദേശിൽനിന്നും വിദ്യാർത്ഥികൾ ഷില്ലോംഗിലേക്ക് പോകാൻ ആരംഭിച്ചു. ഡോൺ ബോസ്‌കോ സ്ഥാപനങ്ങളുടെ അന്നത്തെ റെക്ടർ എമരിറ്റ്‌സ് ആർച്ച് ബിഷപ് ഡോ. തോമസ് മേനാംപറമ്പിൽ അരുണാചൽ പ്രദേശിലെ അന്നത്തെ ട്രൈബൽ നേതാവായിരുന്ന വാങ്‌ലത്ത് ലൊവാഞ്ചയുമായി ഉണ്ടാക്കിയ ബന്ധമാണ് അരുണാചൽ പ്രദേശിലെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾക്ക് ആക്കംവർധിപ്പിച്ചത്. അസമി   Read More of this news...

ബാംഗ്‌ളൂർ കെയേഴ്‌സ് നേപ്പാളിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി

ഭൂകമ്പത്തിൽ തകർന്നുപോയ നേപ്പാളിലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും സഹായങ്ങൾ പ്രവഹിച്ചെങ്കിലും നേപ്പാൾ ജനത ഇപ്പോഴും ദുരിതത്തിന്റെ നടുവിലാണ്. വാർത്തകൾ നിന്നപ്പോൾ സഹായവും ഏതാണ്ട് നിലച്ചതുപോലെയായി. ബംഗളൂരു കേന്ദ്രീകരിച്ച് ക്ലാരിസ്റ്റൻ വൈദികർ, നോർ ബർട്ടൈൻ വൈദികർ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ച ബാംഗ്ലൂർ കെയേഴ്‌സ് നേപ്പാൾ എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ നേപ്പാളിനെ പുനരുദ്ധരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ക്ലാരിസ്റ്റൻ സഭാംഗമായ ഫാ. ജോർജ് കണ്ണന്താനമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാഠ്മണ്ഡുവിന്റെ സമീപത്ത് കുഷ്ഠരോഗികളുടെ ഗ്രാമമായ ബുഡനീൽകന്ത ഭൂകമ്പത്തിൽ തകർന്നുപോയിരുന്നെങ്കിലും കുഷ്ഠരോഗികളാണെന്ന കാരണത്താൽ അധികൃതർ അവരെ പൂർണമായി അവഗണിച്ചു. രോഗംമൂലം പലരും വികാലാംഗരായിരുന്നതിനാൽ സ്വന്തം നിലക്ക് അവർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആ സമയത്ത് അവിടേക്ക് ചെന്ന ഏക സന്നദ്ധസംഘടനയായിരുന്നു ബാംഗ്ലൂർ കെയേഴ്‌സ് നേപ്പാൾ. ഇവരുടെ നേതൃത്വത്തിൽ ഏതാനും വർഷങ്ങൾ താമസിക്കാൻ കഴിയുന്ന ഷെൽട്ടറുകൾ നിർമിക്കുകയും ചെയ്തു. നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള ഏതാണ്ട് 450 ഷെൽട്ടറുകൾ നിർമിച്ചിരുന്നു. ഏതാനും വർഷങ്ങൾ താമസിക്കാൻ സാധിക്കുന്ന ഷെൽട്ടറുകൾ ആ സമയത്ത് വാർത്താപ്രാധാന്യം നേടിയിരുന്നു.വർഷങ്ങൾ നീളുന്നതാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ. താല്ക്കാലിക വീടുകളുടെ സ്ഥാനത്ത് സ്ഥിരമായ വീടുകൾ നിർമിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചു. ഭൂകമ്പം ഏറ്റവും കൂടുതലായി ബാധിച്ച കാബ്രിപലൻഞ്ചോക്ക് ജില്ലയിലെ മതുരപതിഫു ൾബറി ഗ്രാമത്തിൽ തകർന്നുപോയ സ്‌കൂളിന്റെ പുനഃനിർമാണത്തിലാണ് ഇപ്പോൾ ഈ സന   Read More of this news...

കാരുണ്യവർഷത്തിൽ സൗജന്യ ഡയാലിസിസ്

ബാംഗ്ലൂർ : മാണ്ഡ്യ രൂപത പിതൃവേദിയുടെ നേതൃത്വത്തിൽ കാരുണ്യ വർഷം പ്രമാണിച്ചു ബാംഗ്ലൂർ സെന്റ് ഫിലോമിനാസ് ഹോസ്പിറ്റലിൽ നിർദ്ധന രോഗികൾക്കായി ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. നിർദ്ധന രോഗികൾക്ക് സൗജന്യമായി ഡയലസിസ് നടത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കും. ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മാണ്ഡ്യ മെത്രാൻ മാർ ആന്റണി കരിയിൽ നിർവഹിച്ചു. പിതൃവേദി ഡയറക്ടർ ഫാ. റോയ് വട്ടക്കുന്നേൽ cmf, ആശുപത്രി അഡ്മിനിസ്ട്രാടർ സിസ്റ്റർ ത്രേസ്യാമ്മ jmj , പിതൃവേദി അസോസിയേറ്റ് ഡയറക്ടർമാരായ കെ.ജെ. ജോൺസൺ, ജോസഫ് ഐക്കര, പ്രസിഡന്റ് ആന്റണി ജോസഫ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.  Source: Sunday Shalom   Read More of this news...

സ്പിരിറ്റ് ഇൻ ജീസസ് വിശ്വാസികളെ വഴിതെറ്റിക്കുന്നു:കത്തോലിക്കാ സഭ നേതൃത്വം

എറണാകുളം: സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനം അബദ്ധജടിലമായ ഉപദേശങ്ങൾവഴി വിശ്വാസികളെ വഴിതെറ്റിക്കുന്നത് കേരളമെത്രാൻ സമിതി അതീവഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറൽ, ബിഷപ് ഡോ. ജോസഫ് കരിയിൽ എന്നിവർ ഒപ്പുവെച്ച സർക്കുലർ വ്യക്തമാക്കി.മരണാനന്തരജീവിതം, ഇതര മതങ്ങളോടും സാംസ്‌കാരികാനുരൂപണങ്ങളോടുമുള്ള സമീപനം, വേദപുസ്തക വ്യാഖ്യാനം എന്നിവ സംബന്ധിച്ചാണ് കൂടുതൽ അബദ്ധോപദേശങ്ങളും. അതിനാൽ ഇത്തരം വിഷയങ്ങളിൽ സഭയുടെ നിലപാടു വ്യക്തമാക്കുകയാണ് കേരളത്തിലെ കത്തോലിക്ക മെത്രാൻസംഘം. സർക്കുലറിന്റെ പൂർണ്ണരൂപം ചുവടെ.Ref: 2960/K 35/OL/KCBC/DS  3.6.2016കേരള കത്തോലിക്കാസഭയിൽ ആത്മീയ നവീകരണരംഗത്ത് കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചു പോരുന്ന ഒരു പ്രസ്ഥാനമാണ് സ്പിരിറ്റ് ഇൻ ജീസസ്. ഈ പ്രസ്ഥാനം ശ്രീ ടോം സഖറിയായുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ആരംഭിച്ച് ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. കത്തോലിക്കർക്കു പുറമേ ഇതരസഭാംഗങ്ങളും ഈ പ്രസ്ഥാനത്തിൽ ചേർന്നിട്ടുണ്ട്. ഇപ്പോൾ ഒരു സഭയുടെയും പ്രത്യേക നിയന്ത്രണത്തിന് വിധേയമാകാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതും അല്മായർ നേതൃത്വം കൊടുക്കുന്നതുമാണ് ഈ പ്രസ്ഥാനം. ഇവർ പരിശുദ്ധ കുർബാനയോടും ദൈവമാതാവിനോടുമുള്ള ഭക്തി പരിപോഷിപ്പിക്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭയുടെ അടിസ്ഥാനപരമായ വിശ്വാസവിഷയങ്ങളിൽ വി. ഗ്രന്ഥത്തിനും, സഭാപ്രബോധനങ്ങൾക്കും പാരമ്പര്യങ്ങൾക്കും നിരക്കാത്ത ചില പ്രബോധനങ്ങൾ വച്ചുപുലർത്തുന്നുണ്ട്. പ്രസംഗങ്ങളിലൂടെയും പ്രസ്ഥാനത്തിന്റെ ജിഹ്വയായ ഇതാ നിന്റെ അമ്മ എന്ന മാസികയി!   Read More of this news...

കത്തോലിക്ക കോൺഗ്രസ് വിവിധ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: അരനൂറ്റാണ്ടിലേറെ മതാധ്യാപകരംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഒ.എം. ജോൺ ഓലിക്കലിന്റെ പേരിൽ മതാധ്യാപകർക്ക് അവാർഡ് നല്കുന്നു. കേരളത്തിലെ സീറോ മലബാർ രൂപതകളിലെ സൺഡേ സ്‌കൂളുകളിൽ 20 വർഷത്തെയെങ്കിലും സേവനപരമ്പര്യമുള്ള മതാധ്യാപകരുടെ പേരുകൾ അവാർഡിന് സമർപ്പിക്കാവുന്നതാണ്.കത്തോലിക്ക കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. സിറിയക് കണ്ടത്തിലിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, കലാസാഹിത്യ രംഗങ്ങളിൽ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്ന വ്യക്തികളുടെ പേര് വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ശുപാർശ ചെയ്യാവുന്നതാണ്.മികച്ച സാമൂഹ്യ സേവനത്തിനും മികച്ച സാഹിത്യകൃതിക്കും കലാകായിക വേദികളിലെ മികച്ച സേവനത്തിനും നല്കുന്ന അവാർഡുകൾക്ക് മേൽ പറയപ്പെട്ട രംഗങ്ങളിൽ പ്രശസ്ത സേവനം അനുഷ്ഠിച്ചിട്ടുള്ളവരുടെ പേരുകൾ നിർദേശിക്കാവുന്നതാണ്. സാഹിത്യത്തിനുള്ള നോമിനേഷനോടൊപ്പം ബന്ധപ്പെട്ട സാഹിത്യകൃതികളുടെ മൂന്നു കോപ്പികൾ സമർപ്പിച്ചിരിക്കണം. 2013 ജനുവരി ഒന്നിന് ശേഷവും 2015 ഡിസംബർ 31-ന് മുമ്പും കത്തോലിക്കർ രചിച്ച് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള ഒറിജിനൽ പുസ്തകങ്ങൾ മാത്രമേ അവാർഡിന് പരിഗണിക്കുകയുള്ളൂ.മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി. എബ്രഹാം പുല്ലാട്ടുകുന്നേലിന്റെ പേരിൽ ഈ നൂറ്റാണ്ടിലെ മികച്ച അല്മായ പ്രേക്ഷിതന് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് അല്മായ പ്രേക്ഷിതരംഗത്ത് സേവനം അനുഷ്ഠിക്കുന്ന അല്മായരുടെ പേരുകൾ നിർദ്ദേശിക്കാവുന്നതാണ്.കത്തോലിക്കാ കോൺഗ്രസ് ഗോൾഡൻ ജൂബിലി സ്മാരകമായും മോൺ. ജോൺ കച്ചിറമറ്റം, അഡ്വ. സിറിയക് കണ്ടത്തിൽ, എം.വി. ഡൊമിനിക്ക് മണ്ണിപ്പറമ്പിൽ, സി.വി. വർക്കി ചാത്തംകണ്ടം എന്നിവരുടെ സ്മരണയ്ക്കായും ഏർപ്!   Read More of this news...

സഭയിൽ ഡീക്കൻമാരുടെ ചുമതലയെന്ത്?

എറണാകുളം: സീറോമലബാർ സഭയിൽ അടുത്തനാളിൽ ജോയ്‌സ് ജയിംസിന് ഡീക്കൻ പദവി നൽകിയതോടെ എല്ലായിടത്തുനിന്നും അല്മായ ഡീക്കന്മാരുടെ ദൗത്യങ്ങളെന്തൊക്കയാണ് എന്ന ചോദ്യമുയരാൻ തുടങ്ങി. ഇതിന് ഉത്തരമാണ് ചുവടെ.മാർപാപ്പ, കർദിനാൾമാർ, ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ എന്നിങ്ങനെയാണ് സഭയിലെ സ്ഥാനക്രമം. രണ്ട് തരം ഡീക്കൻമാരാണ് കത്തോലിക്കാ സഭയിലുളളത്.സാധരണയായി വൈദികനാകുവാൻ താൽപ്പര്യവും ആഗ്രഹവുമില്ലാത്ത വ്യക്തികളെയാണ് പെർമനന്റ് ഡീക്കനായി അഭിഷേകം ചെയ്യുന്നത്. അഭിഷിക്തനാകുന്ന വ്യക്തി വിവാഹിതനോ അവിവാഹിതനോ ആകാം. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഡീക്കനായി അഭിഷിക്തനാകുന്നതിന് മുമ്പ് വിവാഹം നടത്തണം. വിവാഹിതർക്ക് ഭാര്യയുടെ മരണശേഷം ബിഷപ്പിന്റെ അനുവാദത്തോടെ വൈദികനാകാനുന്നതിനും സാധ്യതയുണ്ട്.സാധാരണ ജോലി ചെയ്തുകൊണ്ട് കുടുബം പുലർത്തുന്ന ഡീക്കൻ മാർക്ക് അജപാലനദൗത്യങ്ങളിൽ ഇടവകവൈദികനെ സഹായിക്കാം. രോഗികളെ സന്ദർശിക്കുക, മതബോധനം നടത്തുക, വ്യക്തികൾക്കും ദമ്പതികൾക്കും കൗൺസലിംഗ് നൽകുക, പാരിഷ് കമ്മിറ്റികളിലും കൗൺസിലുകളിലും പ്രവൃത്തിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ദൗത്യങ്ങൾ.വൈദികപഠനത്തിന്റെ അവസാനഘട്ടത്തിലുള്ള സെമിനാരി വിദ്യാർത്ഥികളാണ് ട്രാൻസിഷനൽ ഡീക്കൻസ്. ഒരു വർഷത്തെ ഡീക്കൻ പഠനത്തി ന് ശേഷം അവരെ ബിഷപ് വൈദികനായി അഭിഷേകം ചെയ്യും.മാമോദീസ നൽകുക, വിവാഹങ്ങൾക്ക് സാക്ഷിയാവുക, ദിവ്യബലി കൂടാതെ മൃതസംസ്‌കാരശുശ്രൂഷയും മൃതസംസ്‌കാരവും നടത്തുക, ദിവ്യകാരുണ്യം കൊടുക്കുക, കുർബാന പ്രസംഗം നടത്തുക തുടങ്ങിയവ ഡീക്കൻമാർക്ക് ചെയ്യുവാൻ സാധിക്കും. എല്ലാ ദിവസവും യാമപ്രാർത്ഥനകൾക്ക് നേതൃത്വം നൽകാനുള്ള കടമയും ഡീക്കൻമാരിൽ നിക്ഷിപ്തമാണ്.Source: Sunday Shalom   Read More of this news...

ഓസ്‌ട്രേലിയൻ ബിഷപ്പുമാരുടെ നേതൃത്വത്തിൽ സുവിശേഷവൽക്കരണത്തിനായി പുതിയ ദേശീയ കേന്ദ്രം സ്ഥാപിച്ചു.

സിഡ്‌നി, ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയൻ ബിഷപ്പുമാരുടെ നേതൃത്വത്തിൽ സുവിശേഷവൽക്കരണത്തിനായി പുതിയ ദേശീയ കേന്ദ്രം സ്ഥാപിച്ചു. 'കാത്തലിക്ക് എൻക്വയറി സെന്ററും' ' നാഷണൽ ഓഫീസ് ഫോർ ഇവാഞ്ചലൈസേഷനും' ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ ബിഷപ്‌സ് കോൺഫ്രൻസിന്റെ കീഴിലുള്ള സുവിശേഷവൽക്കരണത്തിനായുള്ള എപ്പിസ്‌കോപ്പൽ കമ്മീഷൻ തലവൻ ആർച്ച്ബിഷപ് മാർക്ക് കോളിറിഡ്ജ് അറിയിച്ചു.1959ൽ സ്ഥാപിതമായ കാത്തലിക്ക് എൻക്വയറി സെന്റർ അവിശ്വാസികൾക്ക് വിവിധ കോഴ്‌സുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കത്തോലിക്ക വിശ്വാസം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സ്‌കൂളുകളിലും ഇടവകകളിലും സുവിശേഷവൽക്കരണം നടത്താൻ രൂപതകളെ സഹായിക്കുന്നതിനായാണ് നാഷണൽ ഓഫീസ് ഫോർ ഇവാഞ്ചലൈസേഷൻ സ്ഥാപിച്ചത്. പുതിയ സുവിശേഷവൽക്കരണ കേന്ദ്രത്തിലൂടെ കഴിഞ്ഞ രണ്ട് സിനഡുകളിലായി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച സുവിശേഷവൽക്കരണ പാതയിലേക്ക് ഓസ്‌ട്രേലിയൻ കത്തോലിക്ക സഭ കൂടുതൽ ആഴവും ബോധപൂർവുമായ വിധത്തിൽ കടക്കുകയാണെന്ന് ആർച്ച്ബിഷപ് കോളിറിഡ്ജ് വ്യക്തമാക്കി. പുതിയ കേന്ദ്രത്തിലൂടെ പരമ്പരാഗത മാധ്യമങ്ങളും ഡിജിറ്റൽ മീഡിയയുടെ സാധ്യതകളും തമ്മിലുള്ള അന്തരം തരണം ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.Source: Sunday Shalom   Read More of this news...

എന്തുകൊണ്ട് സിസ്റ്റർ ചൈതന്യ സി.എം.സി കിഡ്‌നി കൊടുക്കാൻ തയ്യാറായി?

ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടതാണ് ഓരോ സന്യാസിയുടെയും ജീവിതം. ദൈവത്തിനുവേണ്ടി എന്നാൽ സഹജീവികൾക്കുവേണ്ടികൂടി എന്നർത്ഥം. ദൈവത്തെ കൂടുതൽ ആഴത്തിൽ മനസിലാക്കിയവർക്ക് സഹജീവികളോടുള്ള കടമയും ഉത്തരവാദിത്വവും സ്വാഭാവികമായും വർധിക്കും. ഇത്തരത്തിൽ വേദനിക്കുന്ന ഒരു മനുഷ്യനെ സ്വന്തം ജീവന്റെ അംശംതന്നെ നൽകി പുതുജീവിതത്തിലേക്ക് നയിക്കാൻ സന്നദ്ധയായതിലൂടെ ശ്രദ്ധേയയാവുകയാണ് സിസ്റ്റർ ചൈതന്യ സി.എം.സി. ഒരു വ്യക്തിക്ക് മറ്റൊരാൾക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം തന്നെത്തന്നെ മുറിച്ച് മറ്റൊരാൾക്ക് ജീവൻ പകരുകയെന്നതുതന്നെയാണ്. കാൽവരിയിൽ തന്നെത്തന്നെ മാനവരക്ഷയ്ക്കായി പകുത്തു നൽകിയ യേശുനാഥൻതന്നെയാണ് സിസ്റ്ററിന്റെ മുഖ്യപ്രചോദനം.കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻകൂടിയായ ഫാ. ഡേവിസ് ചിറമേലച്ചനിലൂടെ കേരളത്തിൽ അലയടിച്ചുയർന്ന അവയവദാനത്തിന്റെ സ്‌നേഹക്കൊടുങ്കാറ്റിലൂടെയാണ് സിസ്റ്റർ ചൈതന്യ അവയവദാനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി കൂടുതലായി മനസിലാക്കിയത്. അന്നുമുതൽ അവയവദാനത്തിന് പാകപ്പെട്ട ഒരു മനസ് സിസ്റ്ററിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. അനുകൂലമായ സാഹചര്യത്തിൽ പിന്നീട് അത് യാഥാർത്ഥ്യമായി എന്നുമാത്രം.സിവിൽ എഞ്ചിനിയറായ മുഹമ്മ സ്വദേശി ഷാജി വർക്കിയുടെ ജീവിതത്തെ പിടിച്ചുലച്ച വൃക്കത്തകരാർ കുടുംബത്തെ പ്രതിസന്ധിയിലാക്കി. കുടുംബത്തിൽത്തന്നെ പലരും വൃക്ക നൽകാൻ സന്നദ്ധരായിരുന്നെങ്കിലും പ്രമേഹരോഗമുള്ളതിനാൽ അത് സാധിക്കാതെയായി. ഷാജിയുടെ ചേട്ടൻ സി.എം.ഐ വൈദികനായ ഫാ. കുര്യൻ കോട്ടയിൽ സിസ്റ്ററുമായി പരിചയപ്പെട്ടത് വൃക്കദാനത്തിന് പ്രചോദനമായി. അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നും വൃക്കരോഗികളും അവരുടെ കുടുംബാംഗങ്ങളും നേരിടുന്ന പ്രയാസം സിസ്റ്ററിന് മŐ   Read More of this news...

കോഴിയൊടൊപ്പം കൂട്ടിലടച്ചിരിക്കുന്ന പിഞ്ചുകുഞ്ഞ്: LSDP സന്യാസിനീ സമൂഹം സ്ഥാപക സിസ്റ്റർ ഡോ. മേരിലിറ്റി എൽ.എസ്.ഡി.പി യുടെ അനുഭവം

ദൈവപരിപാലനയുടെ എളിയ ദാസികളുടെ സന്യാസിനീ സമൂഹം സ്ഥാപക സിസ്റ്റർ ഡോ. മേരിലിറ്റി എൽ.എസ്.ഡി.പി യുടെ അനുഭവം'പാവപ്പെട്ട രോഗികൾ ഈശോയുടെ കണ്ണിലുണ്ണികളാണ്. കണ്ണിലെ കൃഷ്ണമണിപോലെ വേണം നാം അവരെ ശുശ്രൂഷിക്കാൻ. രോഗികൾ താമസിക്കുന്ന ഭവനം ഒരു കത്തീഡ്രലാണ്. അവർ കിടക്കുന്ന കട്ടിൽ ബലിപീഠവും. യേശുക്രിസ്തുവുമാണ് അതിൽ കിടക്കുന്നത്. അതുകൊണ്ട് നിവൃത്തിയുണ്ടെങ്കിൽ മുട്ടിന്മേൽ നിന്നേ അവർക്ക് ശുശ്രൂഷ ചെയ്യാവൂ.' ഞങ്ങളുടെ സമൂഹത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോസഫ് കൊത്തൊലെംഗോയുടെ വാക്കുകളാണിവ. ഓരോ രോഗിക്കും ഈശോയുടെ വിലയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഞങ്ങളുടെ സമൂഹത്തിൽ പതിനേഴ് ഭവനങ്ങളാണുള്ളത്. കുന്നന്താനത്തെ മഠമാണ് കേന്ദ്രം. ബുദ്ധിമാന്ദ്യം സംഭവിച്ചവരും വികലാംഗരും കാഴ്ചയില്ലാത്തവരും കേൾവിയില്ലാത്തവരും സ്വയം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരും അപസ്മാര രോഗികളും ശരീരം മുഴുവൻ തളർന്നുപോയവരും ഭക്ഷണം കഴിക്കണമെന്നുതന്നെ അറിഞ്ഞുകൂടാത്തവരും വീട്ടുകാരെ തിരിച്ചറിയാൻ പറ്റാത്തവരുമായ എല്ലാ തരത്തിലും എല്ലാവരാലും അവഗണിക്കപ്പെട്ട് വെറുക്കപ്പെട്ട് കഴിയുന്ന വിരൂപരായ മക്കളാണ് ഞങ്ങളുടെ ഭവനങ്ങളിലെ അന്തേവാസികളും ഞങ്ങളുടെ മുത്തുകളും പവിഴങ്ങളും.ഏഴാം മാസത്തിൽ ജനിച്ച കുട്ടികൾ മുതൽ ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തിയവർവരെ ഇവിടെയുണ്ട്. നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ അമ്മമാർ വൈകല്യത്തിന്റെ പേരിൽ ആശുപത്രി വരാന്തയിൽ ഉപേക്ഷിച്ചവർ, അവിവാഹിതരായ അമ്മമാരുടെ ഉദരത്തിൽ വളർന്നവർ, വീട്ടിൽ വളർത്താൻ നിവൃത്തിയില്ലാത്തതിനാൽ കുഞ്ഞുങ്ങൾ എങ്ങനെയെങ്കിലും മരിച്ചുകിട്ടിയാൽ മതിയെന്ന് ചിന്തിച്ച മാതാപിതാക്കളുടെ മക്കൾ, ആത്മഹത്യയുടെ ആഴങ്ങളിൽനിന്ന് ജീവിതത്തിലേക്ക് കരകയറിയവർ എന്നിവരെല&   Read More of this news...

ബലിയർപ്പിക്കാൻ ദൈവാലയമില്ല, വൈദികമന്ദിരവുമില്ല..എന്നിട്ടും ജനത്തിന് സുവിശേഷമാകുന്ന വൈദികൻ

രാജസ്ഥാനിലെ പ്രതാപ്ഘട്ട് പ്രവിശ്യയിലെ ധരിയാവത് ഗ്രാമം. പാൽപ്പുഞ്ചിരി വിരിയുന്ന മുഖങ്ങളും ദൈവവചനം വിതറാൻ പാൽപോലെ സ്‌നിഗ്ധമായ മനസുകളും രൂപപ്പെടുത്താൻ ഫാ. ബ്രൂണോയെ ദൈവം അയച്ചത് ഈ ഗ്രാമത്തിലേക്കാണ്. കഠിനാധ്വാനത്തിന്റെയും ഇല്ലായ്മകളുടെയും ബലിവേദിയിൽ അവർക്കുവേണ്ടി മുറിക്കപ്പെട്ട്, അവരിലൊരാളായി ജീവിതം സുവിശേഷമാക്കുകയാണ് ഫാ. ബ്രൂണോ.'നിന്റെ ആത്മാവിനെ രക്ഷിക്കണമെങ്കിൽ നീ വൈദികനാകണം..." എവിടെനിന്നാണ് ചെറുപ്പത്തിൽ ഈ വാക്കുകൾ കേട്ടതെന്ന് ഫാ. ബ്രൂണോയ്ക്ക് അറിയില്ല. എങ്കിലും, കേട്ട നാൾ മുതൽ ഹൃദയത്തിൽ കോറിയിട്ട ആ വരികൾ ബ്രൂണോ എന്ന പത്താം ക്ലാസ് വിദ്യർത്ഥിയെ അജ്മീരിലെ സെമിനാരിയിൽ എത്തിച്ചു.പൂനാ പേപ്പൽ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി. 1964-ൽ അഭിഷിക്തനായി. ഫാ. ബ്രൂണോയ്ക്ക് നിത്യേന ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ: 'പൗരോഹിത്യ ജീവിതധർമ്മത്തിന് ഇളക്കം തട്ടാത്ത ജോലികൾ മാത്രമേ തരാവൂ..'സ്‌കൂളിലായിരുന്നു ബ്രൂണോയുടെ ആദ്യനിയമനം. പരാതികളില്ലാതെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോഴും സാക്ഷാത്കരിക്കപ്പെടാത്ത ജീവിതാഭിലാഷം മനസിനെ വീർപ്പുമുട്ടിച്ചു. അഞ്ചു വർഷങ്ങൾക്കുശേഷം ഭീൽ ഗോത്ര വംശജരുടെ ഗ്രാമത്തിലേക്ക് മിഷനറിയായി അയ്ക്കപ്പെട്ടു.ക്രൈസ്തവ മിഷൻ കേന്ദ്രമായിരുന്നതുകൊണ്ട് അവിടെ പുതുതായി ഒന്നും ചെയ്യാനില്ലായിരുന്നു. എല്ലാറ്റിനും ഒരു യാന്ത്രികത... പുതുമകളൊന്നുമില്ലാതെ ദിനരാത്രങ്ങൾ കൊഴിഞ്ഞു... അസ്വസ്ഥമായ മനസ് മറ്റെന്തിനോ വേണ്ടി തീവ്രമായി ദാഹിച്ചു. മനസിന്റെ ആഗ്രഹം ബിഷപ്പുമായി പങ്കുവച്ചു. അങ്ങനെയാണ് ധരിയാവത് എന്ന കുഗ്രാമത്തിലേക്ക് ഫാ. ബ്രൂണോ അയയ്ക്കപ്പെടുന്നത്.എന്തെങ്കിലും പുതിയ പ്രൊജക്റ്റ് തുടങ്ങാൻ ബിഷപ് അനുവാദവും കൊടുത്തു. 150 കിലോമീറ്റർ ചുറ്റളവിൽ ഒറ്റ ക&   Read More of this news...

അടുക്കളഭക്ഷണം കുട്ടികൾക്കു വേണ്ട; പാക്കറ്റ് ഫുഡ് ഇഷ്ട ഭക്ഷണം

വീട്ടിലുണ്ടാക്കുന്ന ആഹാരത്തോടുള്ള പ്രിയം വിദ്യാർത്ഥികളിൽ കുറഞ്ഞു വരുന്നതായി വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിലൂടെ തെളിഞ്ഞു. എന്നാൽ ലയ്‌സ്, ബിൻഗോ തുടങ്ങിയ മസാല ചേർത്തുള്ള പലഹാരങ്ങളോടും എണ്ണപ്പലഹാരങ്ങളോടും ബേക്കറി പലഹാരങ്ങളോടും കൂടുതൽ പ്രിയം കാണിക്കുകയും ചെയ്യുന്നു. സൗത്ത് തൃക്കരിപ്പൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ പത്താം തരം വിദ്യാർത്ഥികളായ എം.വി.ഷിബിന, എം.വി.ഐശ്വര്യ എന്നിവരാണ് 'പുത്തൻ ആഹാരശീലങ്ങളും ആരോഗ്യപ്രശ്‌നങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി പഠനം നടത്തിയത്.വിദ്യാർത്ഥികൾ പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിച്ച് പോഷകമൂല്യമില്ലാത്ത ഇത്തരം ആഹാരങ്ങളാണ് മൂന്നു നേരങ്ങളിലും കഴിക്കാൻ ഇഷ്ടപ്പെടുന്നത്. ഇടവേളകളിൽ ഇത്തരം പലഹാരങ്ങൾ കഴിക്കാത്ത ഒരു കുട്ടിപോലും സർവേയിൽ ഉണ്ടായിരുന്നില്ല. രുചി മാത്രമാണ് കുട്ടികൾ ആഹാരത്തിൽ നോക്കുന്നത്. പാക്കറ്റ് പലഹാരങ്ങളിലെ ഘടകങ്ങളെക്കുറിച്ചോ അവയുടെ ഗുണത്തെക്കുറിച്ചോ കുട്ടികളോ രക്ഷിതാക്കളോ ബോധവാന്മാരല്ല. കുട്ടികൾക്ക് വീട്ടിൽനിന്നും യാത്രാവേളയിലും ഇത്തരം ആഹാരങ്ങൾ വാങ്ങിച്ച് കൊടുക്കാൻ മാതാപിതാക്കൾക്ക് യാതൊരു മടിയുമില്ല.ആകെയുള്ള 120 കുട്ടികളിൽ നൂറിൽ അധികം പേർക്കും തലവേദന, വയറുവേദന, മൂത്രസംബന്ധമായ പ്രശ്‌നങ്ങൾ, പഠനത്തിൽ ശ്രദ്ധയില്ലായ്മ, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നു. രക്ഷിതാക്കളുടെ അനുവാദമില്ലാതെ ഇത്തരം ആഹാരങ്ങൾ കഴിക്കുന്ന കുട്ടികൾ അസുഖങ്ങളുണ്ടായാൽ വീട്ടിൽ പറയാറില്ല. സഹപാഠികളോടോ അധ്യാപകരോടോ പറയാൻ മടിക്കുന്ന ഒട്ടേറെ അസുഖങ്ങൾ നേരിടുന്ന കുട്ടികൾപോലും സ്‌കൂളിലുണ്ടെന്ന സൂചനയും പഠനത്തിലൂടെ കണ്ടെത്തി.ജങ്ക് ഫുഡുകൾ എന്ന് വിളിക്കുന്ന ലയ്‌സ്, ബിൻഗോ തുടങ്ങിയ മസാല പാക്കറ്റ് പലഹാരങ്ങളിലെല്ലാം കൂ   Read More of this news...

മംഗോളിയ തയാറെടുക്കുന്നു ആദ്യ തദ്ദേശിയ വൈദികന്റെ അഭിഷേകത്തിനായി

ഉലാൻ ബാതാർ: അധികം താമസിയാതെ മംഗോളിയക്ക് സ്വന്തമായൊരു വൈദികനുണ്ടാവും. ശൈശവ ദശയിലുള്ള ഞങ്ങളുടെ സഭയ്ക്ക് ഇത് വളരെ പ്രധാനപ്പെട്ടതാണ്. വൈദേശികമായി കരുതപ്പെട്ടിരുന്ന സഭയിലേക്കുളള തദ്ദേശീയ വൈദികന്റെ കടന്നുവരവ് സഭയിൽ കൂടുതൽ ആവേശമുണ്ടാക്കുമെന്നതിൽ സംശയമില്ല; എത്രമാത്രം പ്രതീക്ഷയോടെയാണ് ഡീക്കനായ ജോസഫ് എൻകിന്റെ വൈദികപട്ടത്തിനായി മംഗോളിയൻ സഭ കാത്തിരിക്കുന്നതെന്ന് കോംഗളീസ് മിഷനറി വൈദികൻ പ്രോസ്പർ മുബുംബയുടെ വാക്കുകൾ വ്യക്തമാക്കുന്നു. 1992-ൽ പുനരാരംഭിച്ചതും ആയിരോത്തോളം വിശ്വാസികൾ മാത്രമുള്ളതുമായ സഭയാണിതെന്നും അറിയുമ്പോൾ മാത്രമാണ് ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ആവേശത്തിന്റെ അർത്ഥം ശരിക്കും മനസിലാവുക. മറിയത്തിന്റെ വിമലഹൃദയസന്യാസ സഭയിലെ അംഗമാണ് ഫാ. പ്രോസ്പർ.2014 ഡിസംബർ 11നാണ് ജോസഫ് എൻക് ഡീക്കനായി അഭിഷിക്തനായത്. തുടർന്ന് മംഗോളിയയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്തുകൊണ്ട് അജപാലശുശ്രൂഷയിൽ അദ്ദേഹം പരിശീലനം നേടിവരുകയാണ്. 12 സന്യാസസമൂഹങ്ങളിൽ നിന്നായി 50 സന്യാസിനിമാരും 20 മിഷനറിമാരുമാണ് ഇന്ന് മംഗോളിയയിലുള്ളത്. വൈദികനായി അഭിഷിക്തനാകുവാൻ തയാറെടുക്കുന്ന ഡീക്കനെ ഇവിടെയുള്ള ക്രൈസ്തവർ അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ചും പ്രതീക്ഷകൾ പങ്കുവച്ചുകൊണ്ടുമുള്ള കത്തുകൾ അയച്ച് പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് ഫാ. പ്രോസ്പർ പറഞ്ഞു. നൊവേനകൾ ചൊല്ലിയും, പ്രാർത്ഥനകൾ നടത്തിയും മംഗോളിയൻ സഭ കാത്തിരിക്കുയാണ് -ഓഗസ്റ്റ് 28 എന്ന സുദിനത്തിനായി.Source: Sunday Shalom   Read More of this news...

Rev Fr Jose Peechatt (77) passed away. Funeral on Tuesday at Nellimattam at 2pm.

  Read More of this news...

ലോക ഭക്ഷ്യപദ്ധതി കേന്ദ്രം - പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കും

ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യപദ്ധതിയുടെ  (World Food Program-ന്‍റെ) റോമിലെ കേന്ദ്രം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കും. ജൂണ്‍  13-ാം തിയതി തിങ്കളാഴ്ചയാണ് പാപ്പായുടെ സന്ദര്‍ശനം. പ്രസ്ഥാനത്തിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, മോണ്‍. ഫെര്‍ണാണ്ടോ അരെലാനോ ചീകാ വത്തിക്കാന്‍ റേഡിയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ജൂണ്‍  13-ാം തിയതി തിങ്കളാഴ്ച രാവിലെയാണ് റോമിന്‍റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മലിയാനയിലുള്ള  ഭക്ഷ്യപദ്ധതിക്കായുള്ള യുഎന്‍ കേന്ദ്രം (World Food Program) പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.  പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തക സമതിയെ (The Executive Borad of WFP)  പാപ്പാ അഭിസംബോധന ചെയ്യും. ബോര്‍ഡ് മെമ്പര്‍മാര്‍ എല്ലാവരും യുഎന്‍ അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികളാണ്. ലോകത്തുള്ള ഇന്നത്തെ ദാരിദ്യാവസ്ഥയെയും അതിന്‍റെ നിര്‍മ്മാര്‍ജ്ജന രീതികളെയുംകുറിച്ച് പാപ്പാ സമ്മേളനത്തില്‍ പരമാര്‍ശിക്കുമെന്ന് മോണ്‍സീഞ്ഞോര്‍ അരെലാനോ ചീകാ അറിയിച്ചു.2030-ല്‍ സമാപിക്കേണ്ട ലോക സുസ്ഥിതി വികസന പദ്ധതിയുമായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ടു പോകുമ്പോള്‍ ലോകത്തിന്ന് ബഹൂഭൂരിപക്ഷം വരുന്ന ജനങ്ങള്‍ നേരിടുന്ന ദാരിദ്ര്യവും വിശപ്പും എന്ന വിഷയം യുഎന്‍ പദ്ധതിയുമായി (WFP) ബന്ധപ്പെടുത്തിയായിരിക്കും പാപ്പാ സമ്മേളനത്തെ അഭിസംബോധനചെയ്യുന്നതെന്നും മോണ്‍. അരെലാനോ ചീകാ വ്യക്തമാക്കി.മനുഷ്യയാതനകള്‍ ഉള്ളിടത്തെല്ലാം സഭ സന്നിഹിതയാണെന്നു പ്രഖ്യാപിക്കുന്നതാണ് പാപ്പായുടെ സന്ദര്‍ശനമെന്നും World Food Program കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, മോണ്‍. ചീകാ അഭിമുഖത്തില്‍ പ്രസ്താവിച്ചു.Source: Vatican Radio   Read More of this news...

ത്രികാലപ്രാര്‍ത്ഥന സന്ദേശം : നീതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും നന്ദിപ്രകടനവും

ജൂണ്‍ 5-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധപദപ്രഖ്യാപന കര്‍മ്മവും അതുമായി ബന്ധപ്പെട്ട ദിവ്യബലിയര്‍പ്പണവും നടന്നു. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ താല്‍ക്കാലിക വേദിയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടത്. ദിവ്യബലിമദ്ധ്യേ അന്നത്തെ സുവിശേഷത്തെയും മറ്റു വായനകളെയും ആധാരമാക്കി വചനചിന്തകള്‍ പങ്കുവച്ചു. അതിനാല്‍, ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിനു മുന്‍പ്  പാപ്പാ ത്രികാലപ്രാ‍ര്‍ത്ഥന സന്ദേശം വളരെ ഹ്രസ്വമായി നല്കി.തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത സകലര്‍ക്കും നന്ദി! പ്രത്യേകിച്ച് പോളണ്ടില്‍നിന്നും പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ എത്തിയവര്‍ക്കും, സ്വീഡനില്‍നിന്നും എത്തിയ ഔദ്യോഗിക പ്രതിനിധി സംഘത്തിനും, അതുപോലെ ജൂബിലിയുടെ അരൂപിയില്‍ ഇറ്റലിയില്‍നിന്നു മാത്രമല്ല ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയിരിക്കുന്ന തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പാപ്പാ അഭിവാദ്യംചെയ്തു.വടക്കന്‍ യൂറോപ്പിലെ എസ്തോണിയയില്‍നിന്നുമെത്തിയ വന്‍തീര്‍ത്ഥാടക സംഘത്തെയും, ഇറ്റലിയിലെ ബൊളോഞ്ഞയില്‍നിന്നും വന്ന ബാന്‍ഡു വാദ്യമേളക്കാരുടെ സംഘത്തെയും പാപ്പാ പേരെടുത്തു പറഞ്ഞ് നന്ദിയര്‍പ്പിച്ചു.പരിശുദ്ധ അമ്മയിലേയ്ക്കു നമുക്കു തിരിയാം. ജീവിതവിശുദ്ധയുടെ പാതയില്‍ കന്യകാനാഥ നമ്മുക്ക് വഴികാട്ടിയാണ്... നീതിയിലും സമാധാനത്തിലും ഈ അമ്മ നമ്മെ അനുദിനം നയിക്കട്ടെ, വളര്‍ത്തട്ടെ! ഇങ്ങനെ ആശംസിച്ചുകൊണ്ട് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥനചൊല്ലി. തുടര്‍ന്ന് സമാപനാശീര്‍വ്വാദം നല്കിയത്.നീണ്ട തിരുക്കര്‍മ്മ പരിപാടികള്‍ക്കുശേഷം വേദിയില്‍നിന്നും ഇറങ്ങി, എല്ലാവരെയും പ്രത്യേകിച്ച് കുഞ്ഞുങ്ങളെയും രോഗികളെയും അഭിവാദ്യംചെയ്യാനും ആശീര്‍വദിക   Read More of this news...

കെസിബിസി വര്‍ഷകാല സമ്മേളനം ഇന്നു സമാപിക്കും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) വര്‍ഷകാല സമ്മേളനം ഇന്നു സമാപിക്കും. പാലാരിവട്ടം പിഒസിയില്‍ പ്രസിഡന്‍റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിലാണു സമ്മേളനം നടക്കുന്നത്.  സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ സമ്മേള നത്തില്‍ സംബ ന്ധിക്കുന്നുണ്ട്.Source: Deepika    Read More of this news...

ദുരിത കാലങ്ങളിലെല്ലാം ദെവം കൈപിടിച്ചു നടത്തി..

പിന്നിട്ട വഴികൾ എനിക്കെങ്ങനെ മറക്കാൻ കഴിയും? കാരണം അത്രമാത്രം സങ്കീർണ്ണമായ വഴികളിലൂടെയാണ് ഞാൻ പോയത്. വടക്കൻ മാറാടി മാർ ഗ്രിഗോറിയോസ് ദൈവാലയത്തിൽ വർഷങ്ങളോളം ദൈവാലയമണി മുഴക്കിയ കാലം. പഠനച്ചെലവുകൾക്ക് ആവശ്യമായ പണം കണ്ടെത്താൻ വേണ്ടിയായിരുന്നു അത്.പത്തുരൂപയായിരുന്നു വേതനം. അന്നത്തെ ആ പത്തുരൂപയ്ക്ക് വലിയ വിലയുണ്ടായിരുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ചെറിയ ക്ലാസിലെ കുട്ടികൾക്ക് ട്യൂഷനെടുത്തു. അതോടൊപ്പം പുലർച്ചെ നാലുമണിക്ക് എണീറ്റ് പത്രവിതരണം. ഇങ്ങനെ കഷ്ടപ്പെട്ട് ജീവിച്ചതുകൊണ്ടാകാം ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ അധ്യാപകർക്കെല്ലാം എന്നോട് വലിയ കാര്യമായിരുന്നു.അപ്പനും അമ്മയും മൂന്നു മക്കളുമടങ്ങുന്നതായിരുന്നു കുടുംബം. വീട്ടിലെ രണ്ടാമത്തെ മകനാണ് ഞാൻ. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു പ്രത്യേക മാനസിക അവസ്ഥയിൽ വീട്ടിൽനിന്ന് ഒളിച്ചോടാൻ തീരുമാനിച്ചു. ദൂരെ ഏതെങ്കിലും നാട്ടിൽ പോയി എന്തെങ്കിലും ജോലി ചെയ്ത് കഴിയാമെന്ന് കരുതി. ഞാൻ എന്തിനാണ് നാടുവിടുന്നതെന്ന് എനിക്കുതന്നെ അറിയില്ല. പതിവുപോലെ അന്നും ദൈവാലയത്തിൽ പോയി പ്രാർത്ഥിച്ചിട്ടാണ് ഇറങ്ങിയത്. സ്‌കൂളിനടുത്താണ് അധ്യാപികമാരായ സിസ്റ്റേഴ്‌സിന്റെ കോൺവെന്റ്. അവസാനമായി അവരെക്കൂടി ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി അവിടെച്ചെന്നു. എനിക്ക് താങ്ങും തണലുമായിരുന്നു അവർ."ഇന്ന് ഞായറാഴ്ചയല്ലേ നീ എന്തിനാണ് ഇന്ന് സ്‌കൂളിൽ വന്നത്?" എന്ന് സിസ്റ്റർ അലോഷ്യസ് എന്നോട് ചോദിച്ചു. അപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാനായില്ല. ഞാൻ പൊട്ടിക്കരഞ്ഞ് എന്റെ വിഷമം മുഴുവൻ സിസ്റ്ററോട് പറഞ്ഞു. സിസ്റ്ററിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. പിന്നീട് സ്‌കൂൾ പൂട്ടുംവരെ സ്‌കൂൾ മുറിയിൽ താമസിക്കാനും മഠത്തിൽ&#   Read More of this news...

നിർദ്ധന രോഗികൾക്കായി ഡയാലസിസ് സെന്റർ തുറന്നു

മണ്ട്യ രൂപത പിതൃവേദി യുടെ നേതൃത്വത്തിൽ കാരുണ്യ വർഷം പ്രമാണിച്ചു ബാംഗ്ലൂർ സെന്റ്‌ ഫിലോമിനാസ് ഹോസ്പിറ്റലിൽ നിർദ്ധന രോഗികൾക്കായി ഡയലസിസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. നിർദ്ധനരായ രോഗികൾക്ക് തീർത്തും സൗജന്യമായി ഡയലസിസ് നടത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഡയലസിസ് സെന്ററിന്റെ ഉൽഘാടനം മണ്ട്യ രൂപത മെത്രാൻ അഭിവന്ദ്യ മാർ ആന്റണി കരിയിൽ നിർവഹിച്ചു. പിതൃവേദി ഡയറക്ടർ ഫാ. റോയ് വട്ടക്കുന്നേൽ cmf, ആസ്പത്രി അഡ്മിനിസ്ട്രാടർ സിസ്റ്റർ ത്രേസ്സ്യാമ്മ jmj , പിതൃവേദി അസോസിയേറ്റ് ഡയറക്ടർ മാരായ കെ.ജെ. ജോൺസൺ, ജോസഫ്‌ ഐക്കര, പ്രസിഡന്റ്‌ ആന്റണി ജോസഫ്‌ ,  സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ,  ഫൊറോന കോഡിനറ്റർ മാർ, എന്നിവർ സന്നിഹിത രായിരുന്നു. സൗജന്യ ഡയാലിസിസ് ആവശ്യമുള്ള നിർധന രോഗികൾ ഫാ. റോയ് വട്ടക്കുന്നേലിനെ  (97394114718147418717) ബന്ധപെടുക.Source: smcim    Read More of this news...

കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിനെക്കുറിച്ചുള്ള ഗ്രന്ഥം പ്രകാശനം ചെയ്തു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിനെക്കുറിച്ചു അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. ആന്‍റണി നരികുളം തയാറാക്കിയ ഇംഗ്ലീഷ് ഗ്രന്ഥം പ്രകാശനം ചെയ്തു. 'ജോസഫ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഹിസ് വിഷന്‍ ഓണ്‍ ചര്‍ച്ച്, ഇന്‍കള്‍ച്ചറേഷന്‍ ആന്‍ഡ് ഇന്‍റര്‍ റിലീജിയസ് ഡയലോഗ്' എന്ന ഗ്രന്ഥം, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം ചെയ്തത്. ബിഷപ് മാര്‍ തോമസ് ചക്യത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, സിഎസ്ടി പ്രൊവിന്‍ഷ്യല്‍ ഫാ. സജി കണിയാങ്കല്‍, സിഎംസി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ശുഭ മരിയ, മത്തായി കോലഞ്ചേരി എന്നിവര്‍ പങ്കെടുത്തു. സഭ, സാംസ്കാരിക അനുരൂപണം, മതാന്തരസംവാദം തുടങ്ങിയ മേഖലകളില്‍ കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടിലിന്‍റെ ചിന്തകളും ദര്‍ശനങ്ങളും രചനകളുമാണു ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം. കാര്‍ഡിനല്‍ പാറേക്കാട്ടില്‍ സീരീസിലെ രണ്ടാമത്തെ ഗ്രന്ഥമാണിത്. സെന്‍റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ചാണു പ്രസാധകര്‍.Source: smcim    Read More of this news...

ഇന്ത്യയിൽ മൂന്ന് ലക്ഷം കുട്ടികൾ ഭിക്ഷാടകർ

ബംഗളൂരു: ഇന്ത്യയിൽ ഏതാണ്ട് മൂന്ന് ലക്ഷം കുട്ടികൾ ഭിക്ഷാടകരായുണ്ടെന്ന് റിപ്പോർട്ട്. കോടികൾ മറിയുന്ന ഈ ബിസിനസ് നിയന്ത്രിക്കുന്നത് മനുഷ്യക്കടത്ത് സംഘങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം ഇന്ത്യയിൽ 40,000 കുട്ടികൾ കാണാതാകുന്നുണ്ട്. അവരിൽ 29,000 കുട്ടികളെ മാത്രമേ തിരിച്ചുകിട്ടാറുള്ളൂ. 50 കുട്ടികളെ മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയി ൽനിന്നും മോചിപ്പിക്കുമ്പോൾ പുതിയ 10 കുട്ടികൾ വീണ്ടും അവരുടെ പിടിലാകുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഭിക്ഷാടനത്തിലൂടെ കുട്ടികളുടെ കൈകളിൽ എത്തുന്ന പണം മനുഷ്യക്കടത്ത് സംഘങ്ങളുടെ കൈകളിൽ എത്തുകയോ കുട്ടികൾതന്നെ മദ്യത്തിനും മയക്കുമരുന്നുകൾക്കുമായി വിനിയോഗിക്കുകയും ചെയ്യുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.കർണാടക കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിന്റേതാണ് ഈ കണ്ടെത്തലുകൾ. ചില പ്രത്യേക ആഘോഷങ്ങളോടും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിനോടനുബന്ധിച്ചും ഭിക്ഷാടനമാഫിയ സജീമാണെന്ന് ബംഗളൂരു പോലീസ് പറയുന്നു.സന്നദ്ധ സംഘടനകളുടെയും വിവിധ ഏജൻസികളുടെയും സഹായത്തോടെ 2011-ൽ ബംഗളൂരു പോലീസ് 'ഓപ്പറേഷൻ രക്ഷയിൻ' എന്ന പേരിൽ ഭിക്ഷാടകരായ കുട്ടികളെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെത്തുടർന്ന് കുട്ടികളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും മാഫിയകൾ മാറ്റിയിരുന്നു. തെരുവിൽ കഴിയുന്ന കുട്ടികളെ സമൂഹം ജാഗ്രതയോടെ കാണണമെന്ന് റിപ്പോർട്ട് ഓർമിപ്പിക്കുന്നു.Source: Sunday Shalom   Read More of this news...

ഉയിര്‍പ്പിക്കുന്നതും നവജീവന്‍ നല്കുന്നതുമായ ദേവക്കരുണ : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്ത

ജൂണ്‍ 5-ാം തിയതി ഞായറാഴ്ച ജൂബിലിവത്സരത്തിലെ ഏറെ സവിശേഷമായ ദിവസമായിരുന്നു വത്തിക്കാനില്‍. കിഴക്കന്‍ യൂറോപ്യന്‍ സ്വദേശികളായ രണ്ടു വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ സംഭവമായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.20-ന് നടന്ന ചരിത്രസംഭവത്തിന് സാക്ഷിയായത് വിശുദ്ധ പത്രോസിന്‍റെ ബസിലക്കയുടെ ഉമ്മറത്തെ വിശാലമായ ചത്വരമാണ്. വസന്തത്തിലെ തെളിവും തിളക്കവും, പിന്നെ അല്പം സൂര്യതാപവും ഏറിനിന്ന ദിവസം! സ്വീഡനില്‍നിന്നും പോളണ്ടില്‍നിന്നും ആയിരങ്ങള്‍ എത്തിയിരുന്നു. കാരണം നവവിശുദ്ധര്‍ അന്നാട്ടുകാരാണല്ലോ! പിന്നെ മറ്റു രാജ്യങ്ങളില്‍നിന്നും, ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള തീര്‍ത്ഥാടകരെക്കൊണ്ടും ചത്വരം തിങ്ങിനിറഞ്ഞു.രണ്ടു ഭാഗങ്ങളായിട്ടാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്. ആമുഖമായി വിശുദ്ധപദപ്രഖ്യാപനവും, തുടര്‍ന്ന് സമൂഹബലിയര്‍പ്പണവും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തി. ഞായറാഴ്ചത്തെ വായനകളെ ആധാരമാക്കി പാപ്പാ നല്കിയ വചനചിന്തകള്‍ താഴെ ചേര്‍ക്കുന്നു:വിശ്വാസത്തിന്‍റെ സത്ത വെളിപ്പെടുത്തുന്നതും ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളുടെ ചുരുള്‍ അഴിയിക്കുന്നതുമാണ് ഇന്നത്തെ ദിവ്യബലിയിലെ വായനകള്‍. അവിടുത്തെ പെസഹാരഹസ്യത്തിന്‍റെ ഉച്ചകോടിയായ ഉത്ഥാനത്തെ കേന്ദ്രീകരിച്ചുള്ള ധ്യാനമാണിവിടെ. ജീവിതയാതനകള്‍ക്കും പീഡനങ്ങള്‍ക്കും പ്രതിവിധി കാണാനാവാതെ മാനവരാശി കരയുന്നു. ജീവിതക്കുരിശുകളില്‍നിന്നും, ക്ലേശങ്ങളില്‍നിന്നും ഓടിയൊളിക്കാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. വചനം പറയുന്നു, ക്രിസ്തുവിന്‍റെ കുരിശിനോടു ചേര്‍ന്നുനില്ക്കാന്‍! മറിയത്തെപ്പോലെ ക്രിസ്തുവിന്‍റെ കുരിശിന്‍ചുവട്ടില്‍ പതറാതെ നില്ക്കാന്‍ അതു ന   Read More of this news...

കാരുണ്യത്തിന്‍റെ നവവിശുദ്ധര്‍: സ്വീഡന്‍കാരി വിശുദ്ധ എലിസബത്ത് ഹെസല്‍ബ്ലാ‍ഡും പോളണ്ടുകാരനായ വിശുദ്ധ സ്റ്റാനിസ്ലാവൂസ് പാപ്സിന്‍സ്ക്കിയും

രണ്ടു വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനം ജൂണ്‍ 5-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്നു. വിശുദ്ധ സ്റ്റാനിസ്ലാവൂസ് പാപ്സിന്‍സ്ക്കി പോളണ്ടുകാരനായ സന്ന്യാസവൈദികനാണ്. വിശുദ്ധ എലിസബത്ത് ഹെസല്‍ബ്ലാഡ് സ്വീഡന്‍കാരിയുമാണ്. പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തിരുക്കര്‍മ്മങ്ങള്‍ വിശുദ്ധ പത്രോസിന്‍റ ബസിലിക്കയുടെ ഉമ്മറത്തെ വിസ്തൃതമായ ചത്വരത്തിലാണ് നടത്തപ്പെട്ടത്. 40,000-ത്തോളം പേര്‍ പങ്കെടുത്തു. പോളണ്ടിന്‍റെ പ്രസിഡന്‍റ്, അന്തെ ഡൂഡായും പ്രതിനിധിസംഘവും സന്നിഹിതരായിരുന്നു. അതുപോലെ സ്വീഡന്‍റെ രാഷ്ട്രപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
    യേശുവിന്‍റെയും മറിയത്തിന്‍റെയും വിശുദ്ധ സ്റ്റനിസ്ലാവൂസ് (Stanislaus  of Jesus and Mary):
'പാപ്സിന്‍സ്ക്കി' എന്ന അപരനാമത്താല്‍ വിഖ്യാതനായ വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലാവുസ് 1631-പോളണ്ടില്‍ ജനിച്ചു. പിയരിസ്റ്റ് സഭയിലാണ് ആദ്യം സന്ന്യാസ വൈദികനായത്. ആതുരസേവനത്തില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ ഒരു സഭ സ്ഥാപിക്കാന്‍ പിയരിസ്റ്റ് സന്ന്യാസ സമൂഹം വിട്ട് അദ്ദേഹം നവമായ പ്രേഷിതസമൂഹത്തിന് തുടക്കംകുറിച്ചു.അമലോത്ഭവ നാഥയുടെ ദാസന്മാരുടെ സന്ന്യാസസഭയാണ് പാപ്സിന്‍സിക്കി സ്ഥാപിച്ചത്. സമകാലീന സമൂഹത്തില്‍ യുദ്ധം, വസന്തകള്‍, ദാരിദ്ര്യം എന്നവയില്‍പ്പെട്ടു ക്ലേശിക്കുന്നവരെ സഹായിക്കുകയായിരുന്നു പുതിയ സഭയുടെ ദൗത്യം (Institute of the Marians of Immaculate Conception). 1699-ല്‍ പാപ്സിന്‍സ്ക്കിയുടെ പുതിയ സഭയ്ക്ക് അംഗീകാരം ലഭിച്ചു. പാവങ്ങളെയും നിര്‍ദ്ധനരെയും  മരണംവരെ ശുശ്രൂഷിക്കണം. ഇതായിരുന്നു വിശുദ്ധ സ്റ്റാനിസ്ലാവൂസ് പാപ്സിന്‍സ്ക്കിയുടെ പ്രേഷിതദൗത്യവും വിശുദ്ധിയുടെ രഹസ്യവും. 1701-ല്‍ അദ്ദേഹം മരണമടഞ്ഞു.
    വിശുദ്ധ എലിസബത്ത്  ഹെസല്‍ബ്ലാഡ് (Maria Elizabeth Hasselblad of Sweden) :
1870-ല്‍ സ്വീഡനില്‍ ജനിച്ച &   Read More of this news...

മദർ എലിസബത്തിനെ മാർപാപ്പ വിശുദ്ധയാക്കിയത് കേരളത്തിൽ സന്തോഷം

മദർ എലിസബത്തിനൊപ്പം പോളണ്ടിൽ നിന്നുള്ള വൈദികനായ സ്റ്റാനിസ്ലോസ് ഓഫ് ജീസസ് ആന്റ് മരിയ പാപ്ഷിൻസിയെയും മാർപാപ്പ വിശുദ്ധനിരയിലേക്കുയർത്തി.വത്തിക്കാൻ: ദിവ്യരക്ഷകന്റെ സഭയുടെ (ബ്രിജിറ്റൈൻ സഭ) പുനരുദ്ധാരകയായ മദർ എലിസബത്ത് ഹെസൽ ബ്ലാഡിനെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. 600 വർഷങ്ങൾക്കുശേഷം സ്വീഡനിൽ നിന്നുള്ള ആദ്യ വിശുദ്ധയാണ് മദർ എലിസബത്ത് ഹെസൽ ബ്ലാഡ്.ജീവിതത്തിൽ സഹനങ്ങളുണ്ടാകുമ്പോൾ പരിശുദ്ധ അമ്മ ചെയ്തതു പോലെ നാം ക്രിസ്തുവിന്റെ കുരിശിൻ ചുവട്ടിൽ അവനോടു ചേർന്ന് നിൽക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ബലിക്കിടയിൽ ഓർമ്മിപ്പിച്ചു.മദർ എലിസബത്തിനൊപ്പം പോളണ്ടിൽ നിന്നുള്ള വൈദികനായ സ്റ്റാനിസ്ലോസ് ഓഫ് ജീസസ് ആന്റ് മരിയ പാപ്ഷിൻസിയെയും മാർപാപ്പ വിശുദ്ധനിരയിലേക്കുയർത്തി.ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉത്തമ മാതൃക കാണിച്ച വ്യക്തികളാണ് ഇരുവരുമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. പോളണ്ടിൽനിന്നും സ്വീഡനിൽനിന്നുമെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.1631 ൽ പോളണ്ടിൽ ജനിച്ച സ്റ്റാനിസ്ലോസ് പാപ്ഷിൻസി, 'മരിയൻസ് ഓഫ് ഇമാക്യുലിൻ' എന്ന വൈദികരുടെ കോൺഗ്രിഗേഷന്റെ സ്ഥാപകനാണ്. പോളണ്ടിലെ ആദ്യത്തെ വൈദികരുടെ കോൺഗ്രിഗേഷൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. 1654ൽ സ്‌പേയിൻ ആസ്ഥാനമായുള്ള പിയറിസ്റ്റ് കോൺഗ്രിഗേഷനിൽ വൈദികനായി പഠനം ആരംഭിച്ച പാപ്ഷിൻസി 1661ൽ വൈദികനായി സേവനം ആരംഭിച്ചു.1870 ജൂൺ നാലിന് സ്വീഡനിലെ ലൂഥറൻ കുടുംബത്തിൽ ജനിച്ച മദർ എലിസബത്ത് ഹെസൽ ബ്ലാഡ് പതിമൂന്നാം നൂറ്റാണ്ടിൽ സ്വീഡനിലെ വിശുദ്ധ ബ്രിജീത്ത സ്ഥാപിച്ച ദിവ്യരക്ഷകന്റെ സഭയെ പുനരുത്ഥരിച്ചു. കത്തോലിക്ക സഭയെക്കുറിച്ച് പഠിച്ച ലൂഥറൻ സഭാവിശ്വാസിയായിരുന്ന എലിസബത്ത് 1902-ൽ വിശ്വാസം സ്വീകരിച്ചു. തന്റെ അനാരോഗ്യത   Read More of this news...

കുടുംബ ജീവിതത്തൊടൊപ്പം ജോയ്‌സ് ജയിംസിന് സ്ഥിരം ഡീക്കൻപദവി

എറണാകുളം: സീറോമലബാർ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു അല്മായന് അതും നാലുമക്കളുടെ കുടുംബനാഥന് മ്ശംശാന പട്ടം അഥവാ പെർമനന്റ് ഡിക്കനേറ്റ്. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന ദിവ്യബലി മധ്യേ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഈ പട്ടം നൽകിയത്.കോതമംഗലം രൂപതയിലെ മുതലക്കുളം സെന്റ് ജോർജ് ഫൊറോന ഇടവകാംഗമായ പള്ളിക്കമ്യാലിൽ ജയിംസ്- ഫിലോമിനയുടെ നാലാമത്തെ മകൻ ജോയിസ് ജയിംസിനാണ് പെർമനന്റ് ഡിക്കനേറ്റ് പട്ടം ലഭിച്ചത്.ഉജ്ജയിൻ രൂപതക്ക് വേണ്ടി മ്ശംശാന പട്ടം സ്വീകരിച്ച ജോയിസ് 15 വർഷമായി ലണ്ടനിൽ വിദ്യാഭ്യസരംഗത്ത് പ്രവർത്തിക്കുന്നു. ജോയ്‌സ് ജയിംസ് മദ്ബഹയിൽ ശുശ്രൂഷ ചെയ്യാൻ നിയോഗിക്കപ്പെട്ടപ്പോൾ ഭാര്യ ജിബിയും മക്കളായ ജസി, ജയിംസ് ജോസഫ് എന്നിവർ പ്രാർത്ഥനയോടെ തിരുക്കർമ്മങ്ങളിൽ പങ്കാളിയായി.Source: Sunday Shalom   Read More of this news...

അഭയാർത്ഥിക്യാമ്പിലെ ആദ്യകുർബാന ചരിത്രമായി

ഇറാക്ക്:  ഇറാക്കിന്റെ മണ്ണിൽനിന്നും വിശ്വാസം തുടിക്കുന്ന ഒരു സന്തോഷവാർത്ത. നാടും വീടും നഷ്ടപ്പെട്ടിട്ടും ദൈവവിശ്വാസം കൈവിടാതെ ഇറാക്കിലെ ഇർബിലിലെത്തിയ ക്രൈസ്തവ അഭയാർത്ഥികളുടെ വിശ്വാസതീക്ഷണതയുടെ പ്രതീകമായി 500 ഓളം കുട്ടികൾ ആദികുർബാന സ്വീകരിച്ചു. ക്രൈസ്തവന്റെ രക്തം കൊണ്ട് ചോരപ്പുഴയൊക്കിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈകളിൽ നിന്നും ഭാഗ്യം കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞ 5500 ഓളമുളള ഇറാക്കി ക്രൈസ്തവരുടെ ഇർബിലിലെ ക്യാമ്പിൽ നിന്നാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്ന സദ്വാർത്ത.ഇറാക്കിലെ ക്രൈസ്തവരുടെ ഈറ്റില്ലമായിരുന്ന ക്വറാഘോഷിൽ നിന്നും ഇസ്സാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൊലക്കത്തിയിൽ നിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെടാൻ കഴിഞ്ഞ ക്രൈസ്തവർ ഇർബിലിൽ എന്ന സ്ഥലത്താണ് ലോകമെങ്ങുനിന്നുമുള്ള സുമനസ്സുകളുടെ സഹായം കൊണ്ടും ഇർബിലിലെ തദ്ദേശിയ സഭാമക്കളുടെ ഔദാര്യം കൊണ്ടും ജീവിതം തള്ളിനീക്കുന്നു.ഈ ദുരിതങ്ങൾക്കുനടുവിലാണ് ഏകദേശം 500 കൂഞ്ഞുങ്ങൾ വെള്ള വസ്ത്രങ്ങൾ അണിഞ്ഞ് ക്യാമ്പുകളിലെ സ്ഥിര സാന്നിധ്യമായ സിസ്റ്റർമാരുടെയും ഡീക്കന്മാരുടെയും സഹായത്തോടെ ക്രിസ്തുവിനെ സ്വീകരിക്കുവാനൊരുങ്ങിയത്. ഇരുൾ മൂടിയ കത്തോലിക്കരുടെ ജീവിതത്തിലേയ്ക്ക് ഈ ആദികുർബാന സ്വീകരണം കൊണ്ടുവന്ന സന്തോഷവും സമാധാനവും ചെറുതല്ല.ഇർബിലിലെ അഭയാർത്ഥിക്യാന്വിലെ 5500 പേരിൽ 2000 പേരും കുഞ്ഞുങ്ങളാണ്. അതിൽ നിന്നും 470 പേരാണ് ആദികൂർബാന സ്വകരിച്ചത്. കഴിഞ്ഞ വർഷം മുതൽ പരിശീലനക്ലാസ്സിൽ പങ്കെടുത്ത ശേഷമായിരുന്നു ദിവ്യകാരുണ്യസ്വീകരണം.ഇറാക്കിലെ കുര്ദ്ദിസ്ഥാനിൽപ്പെട്ട ക്വറാഘോഷയായിരുന്നു ഇവരുടെ ജന്മസ്ഥലം. ഓഗസ്‌ററ്റ് 2014 ൽ കൊടും ക്രൂരരായ ഇസ്ലാമിക് ഭികരർ അവരുടെ നഗരത്തിലെത്ത!   Read More of this news...

വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കു തടയാൻ പദ്ധതികളുമായി അസമിലെ ഇടവക

ദിസ്പൂർ: പത്താം ക്ലാസ് പരീക്ഷക്ക് മുമ്പ് വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നത് അസമിലെ ഡൂംനി ഇടവകയിലെ സ്ഥിരം കാഴ്ചയാണ്. അല്ലെങ്കിൽ മിക്കവരും പബ്ലിക് പരീക്ഷയിൽ തോൽക്കും. തേയില എസ്റ്റേറ്റുകളിൽ ജോലിചെയ്യുന്നവരാണ് ഇടവകാംഗങ്ങളിൽ ബഹുഭൂരിപക്ഷവും. 10 കിലോമീറ്ററിൽ അധികം വ്യാപ്തിയുള്ള സെന്റ് ജോസഫ് ഡൂംനി ഇടവകയിൽ 1740 കുടുംബങ്ങളുണ്ട്. ഇടവകവികാരി ഫാ. എതെൽബർട്ട് മിഞ്ച് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. ഇംഗ്ലീഷും കണക്കുമാണ് അധികം കുട്ടികളെയും പരാജയപ്പെടുത്തുന്നതെന്ന് ഫാ. മിഞ്ചിന് മനസിലായി. ആ വിഷയങ്ങളോടുള്ള ഭയം നീക്കുന്നതോടൊപ്പം വിദ്യാർത്ഥികളുടെ പഠനമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ അദ്ദേഹം ശ്രമം ആരംഭിച്ചു.20 വർഷം മുമ്പ് സെന്റ് ജോസഫ് ഇടവകയുടെ സഹവികാരിയായി സേവനം ചെയ്യുമ്പോൾ ഈ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ അദ്ദേഹം മനസിലാക്കിയതാണ്. എന്നാൽ, നീണ്ട വർഷങ്ങൾക്കുശേഷം ഇടവകയുടെ വികാരിയായി എത്തിയപ്പോഴും വിദ്യാഭ്യാസ മേഖലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന സത്യം തിരിച്ചറിഞ്ഞത്. ഒരു വിദ്യാർത്ഥിക്ക് ട്യൂഷനുവേണ്ടി 500 രൂപയാണ് ചെലവ്. എസ്റ്റേറ്റ് തൊഴിലാളികൾക്ക് അതിനായി പണം മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് അറിയാവുന്ന ഫാ. മിഞ്ച് സലേഷ്യൻ വൈദികരുടെ നേതൃത്വത്തിൽ ഗുവഹത്തിയിൽ പ്രവർത്തിക്കുന്ന 'ബോസ്‌കോ റീച്ച് ഔട്ട്' എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വൈകുന്നേരം രണ്ട് മണിക്കൂർ ക്ലാസ് ഏർപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ട്യൂഷൻ ഫീസ് ഈ സന്നദ്ധസംഘടനയാണ് വഹിക്കുന്നത്. ആരും വിശന്നൊട്ടിയ വയറുമായി വൈകുന്നേരം ക്ലാസിൽ ഇരിക്കരുതെന്ന് നിർബന്ധവും ഈ വൈദികനുണ്ടായിരുന്നു. അതുകൊണ്ട് വൈകുന്നേരം സ്‌കൂ&#   Read More of this news...

ജയിലുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഭോപ്പാൽ അതിരൂപത വിപുലീകരിക്കുന്നു

തടവുകാരെ നന്മയുടെ വഴികളിലേക്ക് എത്തിക്കുകയും അവർക്ക് ആത്മീയവും ഭൗതികവുമായ സഹായങ്ങൾ നൽകി ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഭോപ്പാൽ: എല്ലാവരും അകറ്റിനിർത്തിയിരിക്കുന്ന ജയിൽപ്പുള്ളികളെ തേടി ഭോപ്പാൽ അതിരൂപതയിലെ വൈദികർ എത്തുന്നു. തടവുകാരെ നന്മയുടെ വഴികളിലേക്ക് എത്തിക്കുകയും അവർക്ക് ആത്മീയവും ഭൗതികവുമായ സഹായങ്ങൾ നൽകി ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം തടവുകാരുടെ കുടുംബങ്ങളെ സഹായിക്കുകയും, കുറ്റകൃത്യങ്ങൾക്ക് ഇരകളാക്കപ്പെടുകയും ചെയ്തവരെ സഹായിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രതികളും ഇരകളും തമ്മിൽ നിലനില്ക്കുന്ന ശത്രുത അവസാനിപ്പിച്ച് മനസിന്റെ മുറിവുകൾ അകറ്റുന്നതും പദ്ധതി വിഭാവനം ചെയ്യുന്നു. ഭോപ്പാലിലെ സെൻട്രൽ ജയിലിൽ രണ്ട് വൈദികരുടെ സേവനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ജയിൽ അധികൃതരുടെ അനുവാദവും വാങ്ങിയിട്ടുണ്ട്. ജയിൽപ്പുള്ളികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നിരവധി പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.സെമിനാറുകൾ, സാക്ഷരതാ ക്ലാസുകൾ, മറ്റുവിധത്തിലുള്ള പരിശീലനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും. ദിപാവലി, ഹോളി, ക്രിസ്മസ്, രക്ഷാബന്ധൻ വനിതാദിനം തുടങ്ങിയ ആഘോഷങ്ങളിൽ അവർക്കായി വിവിധ മത്സരങ്ങൾ നടത്തുന്നതിനും പദ്ധതി ഒരുക്കിയിട്ടുണ്ട്.കുറ്റപ്പെടുത്തലിന്റെയും ഒറ്റപ്പെടലിന്റെയും ലോകത്തുനിന്ന് അനുരഞ്ജനത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും മധ്യത്തിലേക്ക് അവരെ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് ഭോപ്പാൽ അതിരൂപതാധ്യക്ഷൻ ഡോ. ലിയോ കൊർണേലിയോ പറഞ്ഞു. ശിക്ഷ കഴിഞ്ഞ് ജയിലിൽനി   Read More of this news...

കത്തോലിക്കാ മെത്രാൻ സമിതിയുടെ വർഷകാല സമ്മേളനം

കൊച്ചി: കേരള കത്തോലിക്കാമെത്രാൻ സമിതിയുടെ വർഷകാല സമ്മേളനം പി.ഒ.സി.യിൽ ആരംഭിച്ചു. എട്ടിന് സമാപിക്കും. രാവിലെ 9.30-ന് സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ '്‌നീതിയും കരുണയും സഭാ ജിവിതത്തിലും ശുശ്രൂഷാരംഗങ്ങളിലും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.നാളെയും മറ്റെന്നാളുമായി നടക്കുന്ന സമ്മേളനത്തിൽ ആധുനികയുഗത്തിൽ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ, സഭയുടെ ശുശ്രൂഷാരംഗങ്ങളിൽ പുലരേണ്ട ശൈലിയും മൂല്യങ്ങളും, രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ സഭയുടെ ദൗത്യവും പങ്കാളിത്തവും തുടങ്ങി സമൂഹത്തിലും സഭയിലും മുൻ കരുതലുകളെടുക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാൻ സമിതി ചർച്ച ചെയ്യും.എട്ടിന് നാലുമണിയോടുകൂടി സമ്മേളനം സമാപിക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാരൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.Source: Sunday Shalom   Read More of this news...

ശുശ്രൂഷകളെ സമന്വയിപ്പിച്ചു സഭയെ ശക്തിപ്പെടുത്തുക: മാർ ആലഞ്ചേരി

കൊച്ചി: വിവിധ തലങ്ങളിലുള്ള ശുശ്രൂഷകളെ കൂട്ടായ്മയോടെ സമന്വയിപ്പിച്ചു സഭയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ പേപ്പൽ ചാപ്ലയിനായി നിയമിച്ച എറണാകുളം-അങ്കമാലി അതിരൂപത പ്രോ വികാരി ജനറാൾ (സിഞ്ചെല്ലൂസ്) റവ.ഡോ. ആന്റണി നരികുളത്തിനു, നിയമനപത്രികയും സ്ഥാനചിഹ്നവും കൈമാറിയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.സഭയിലെ എല്ലാ ശുശ്രൂഷകരും ദൈവത്തിനു മുമ്പിൽ തുല്യരാണ്. വൈദികരും സമർപ്പിതരും അല്മായരും ചെയ്യുന്ന ശുശ്രൂഷകളെ ഏകോപിപ്പിച്ചു കൂട്ടായ്മ ശക്തിപ്പെടുത്തണം. എറണാകുളം-അങ്കമാലി അതിരൂപത വലിയ കെട്ടുറപ്പിലും കൂട്ടായ്മയിലും വളർന്നുകൊണ്ടിരിക്കുകയാണ്. റവ.ഡോ. ആന്റണി നരികുളത്തിനു ലഭിച്ച മോൺസിഞോർ പദവിയിൽ അതിരൂപതയ്ക്കും സഭ മുഴുവനും സന്തോഷം പകരുന്നതാണ്. തന്റെ ശുശ്രൂഷയിൽ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള മോൺസിഞ്ഞോർ നരികുളം സവിശേഷമായ രംഗങ്ങളിൽ സമർപ്പണമനോഭാവത്തോടെ ശ്രദ്ധേയമായ സേവനം നിർവഹിച്ചിട്ടുണ്ട്. കർദിനാൾ പാറേക്കാട്ടിലിന്റെ രചനകളും പ്രസംഗങ്ങളും സമാഹരിച്ചു പ്രസിദ്ധീകരിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്യമം അതിരൂപതയുടെ ചരിത്രത്തോടുള്ള നീതിയാണെന്നും കർദിനാൾ പറഞ്ഞു.എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പാരിഷ് ഹാളിൽ നടന്ന അനുമോദന സമ്മേളനത്തിൽ വത്തിക്കാനിൽനിന്നുള്ള നിയമനപത്രിക കർദിനാൾ വായിച്ചു മോൺ. നരികുളത്തിനു കൈമാറി. സ്ഥാനചിഹ്നമായ അരപ്പട്ട കർദിനാൾ അണിയിച്ചു. ബിഷപ് മാർ സെബാസ്റ്റിയൻ എടയന്ത്രത്ത് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ ബൊക്കെ നൽകി. ബിഷപ് മാർ തോമസ് ചക്യത്ത്, പ്രോ വികാരി ജ   Read More of this news...

...
23
...