News & Events

കാരുണ്യത്തിന്‍റെ നവവിശുദ്ധര്‍: സ്വീഡന്‍കാരി വിശുദ്ധ എലിസബത്ത് ഹെസല്‍ബ്ലാ‍ഡും പോളണ്ടുകാരനായ വിശുദ്ധ സ്റ്റാനിസ്ലാവൂസ് പാപ്സിന്‍സ്ക്കിയും

രണ്ടു വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനം ജൂണ്‍ 5-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്നു. വിശുദ്ധ സ്റ്റാനിസ്ലാവൂസ് പാപ്സിന്‍സ്ക്കി പോളണ്ടുകാരനായ സന്ന്യാസവൈദികനാണ്. വിശുദ്ധ എലിസബത്ത് ഹെസല്‍ബ്ലാഡ് സ്വീഡന്‍കാരിയുമാണ്. പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തിരുക്കര്‍മ്മങ്ങള്‍ വിശുദ്ധ പത്രോസിന്‍റ ബസിലിക്കയുടെ ഉമ്മറത്തെ വിസ്തൃതമായ ചത്വരത്തിലാണ് നടത്തപ്പെട്ടത്. 40,000-ത്തോളം പേര്‍ പങ്കെടുത്തു. പോളണ്ടിന്‍റെ പ്രസിഡന്‍റ്, അന്തെ ഡൂഡായും പ്രതിനിധിസംഘവും സന്നിഹിതരായിരുന്നു. അതുപോലെ സ്വീഡന്‍റെ രാഷ്ട്രപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
    യേശുവിന്‍റെയും മറിയത്തിന്‍റെയും വിശുദ്ധ സ്റ്റനിസ്ലാവൂസ് (Stanislaus  of Jesus and Mary):
'പാപ്സിന്‍സ്ക്കി' എന്ന അപരനാമത്താല്‍ വിഖ്യാതനായ വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലാവുസ് 1631-പോളണ്ടില്‍ ജനിച്ചു. പിയരിസ്റ്റ് സഭയിലാണ് ആദ്യം സന്ന്യാസ വൈദികനായത്. ആതുരസേവനത്തില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ ഒരു സഭ സ്ഥാപിക്കാന്‍ പിയരിസ്റ്റ് സന്ന്യാസ സമൂഹം വിട്ട് അദ്ദേഹം നവമായ പ്രേഷിതസമൂഹത്തിന് തുടക്കംകുറിച്ചു.അമലോത്ഭവ നാഥയുടെ ദാസന്മാരുടെ സന്ന്യാസസഭയാണ് പാപ്സിന്‍സിക്കി സ്ഥാപിച്ചത്. സമകാലീന സമൂഹത്തില്‍ യുദ്ധം, വസന്തകള്‍, ദാരിദ്ര്യം എന്നവയില്‍പ്പെട്ടു ക്ലേശിക്കുന്നവരെ സഹായിക്കുകയായിരുന്നു പുതിയ സഭയുടെ ദൗത്യം (Institute of the Marians of Immaculate Conception). 1699-ല്‍ പാപ്സിന്‍സ്ക്കിയുടെ പുതിയ സഭയ്ക്ക് അംഗീകാരം ലഭിച്ചു. പാവങ്ങളെയും നിര്‍ദ്ധനരെയും  മരണംവരെ ശുശ്രൂഷിക്കണം. ഇതായിരുന്നു വിശുദ്ധ സ്റ്റാനിസ്ലാവൂസ് പാപ്സിന്‍സ്ക്കിയുടെ പ്രേഷിതദൗത്യവും വിശുദ്ധിയുടെ രഹസ്യവും. 1701-ല്‍ അദ്ദേഹം മരണമടഞ്ഞു.
    വിശുദ്ധ എലിസബത്ത്  ഹെസല്‍ബ്ലാഡ് (Maria Elizabeth Hasselblad of Sweden) :
1870-ല്‍ സ്വീഡനില്‍ ജനിച്ച &   Read More of this news...

ഉയിര്‍പ്പിക്കുന്നതും നവജീവന്‍ നല്കുന്നതുമായ ദേവക്കരുണ : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്ത

ജൂണ്‍ 5-ാം തിയതി ഞായറാഴ്ച ജൂബിലിവത്സരത്തിലെ ഏറെ സവിശേഷമായ ദിവസമായിരുന്നു വത്തിക്കാനില്‍. കിഴക്കന്‍ യൂറോപ്യന്‍ സ്വദേശികളായ രണ്ടു വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ സംഭവമായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.20-ന് നടന്ന ചരിത്രസംഭവത്തിന് സാക്ഷിയായത് വിശുദ്ധ പത്രോസിന്‍റെ ബസിലക്കയുടെ ഉമ്മറത്തെ വിശാലമായ ചത്വരമാണ്. വസന്തത്തിലെ തെളിവും തിളക്കവും, പിന്നെ അല്പം സൂര്യതാപവും ഏറിനിന്ന ദിവസം! സ്വീഡനില്‍നിന്നും പോളണ്ടില്‍നിന്നും ആയിരങ്ങള്‍ എത്തിയിരുന്നു. കാരണം നവവിശുദ്ധര്‍ അന്നാട്ടുകാരാണല്ലോ! പിന്നെ മറ്റു രാജ്യങ്ങളില്‍നിന്നും, ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള തീര്‍ത്ഥാടകരെക്കൊണ്ടും ചത്വരം തിങ്ങിനിറഞ്ഞു.രണ്ടു ഭാഗങ്ങളായിട്ടാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്. ആമുഖമായി വിശുദ്ധപദപ്രഖ്യാപനവും, തുടര്‍ന്ന് സമൂഹബലിയര്‍പ്പണവും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തി. ഞായറാഴ്ചത്തെ വായനകളെ ആധാരമാക്കി പാപ്പാ നല്കിയ വചനചിന്തകള്‍ താഴെ ചേര്‍ക്കുന്നു:വിശ്വാസത്തിന്‍റെ സത്ത വെളിപ്പെടുത്തുന്നതും ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളുടെ ചുരുള്‍ അഴിയിക്കുന്നതുമാണ് ഇന്നത്തെ ദിവ്യബലിയിലെ വായനകള്‍. അവിടുത്തെ പെസഹാരഹസ്യത്തിന്‍റെ ഉച്ചകോടിയായ ഉത്ഥാനത്തെ കേന്ദ്രീകരിച്ചുള്ള ധ്യാനമാണിവിടെ. ജീവിതയാതനകള്‍ക്കും പീഡനങ്ങള്‍ക്കും പ്രതിവിധി കാണാനാവാതെ മാനവരാശി കരയുന്നു. ജീവിതക്കുരിശുകളില്‍നിന്നും, ക്ലേശങ്ങളില്‍നിന്നും ഓടിയൊളിക്കാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. വചനം പറയുന്നു, ക്രിസ്തുവിന്‍റെ കുരിശിനോടു ചേര്‍ന്നുനില്ക്കാന്‍! മറിയത്തെപ്പോലെ ക്രിസ്തുവിന്‍റെ കുരിശിന്‍ചുവട്ടില്‍ പതറാതെ നില്ക്കാന്‍ അതു ന   Read More of this news...

ദിവ്യകാരുണ്യത്താൽ ചലിക്കപ്പെട്ട കുടുംബപ്രേഷിത

സങ്കടങ്ങളുടെ ഒരു ഭൂമിയിലൂടെയാണ് മറിയംത്രേസ്യ നടന്നത്. കേവലം പന്ത്രണ്ട് വയസുമാത്രം പ്രായമുള്ളപ്പോൾ അമ്മ നഷ്ടപ്പെട്ടു. അതിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവന്നു. കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ, വേണ്ടപ്പെട്ടവരുടെ ഉത്തരവാദിത്വരഹിതമായ ജീവിതം - ഇതൊക്കെ ത്രേസ്യയുടെ ബാല്യത്തെ തല്ലി കെടുത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ ദൈവത്തെ സ്‌നേഹിക്കണം എന്നുമാത്രം ആഗ്രഹിച്ച ആ കൊച്ചുജീവിതത്തിലേക്ക് ദുരന്തങ്ങൾ പിന്തുടർന്നു. എന്നിട്ടും അവൾ തളർന്നുപോയില്ല. വരുന്ന ദുരിതങ്ങളുടെ നേരെ ചോദ്യങ്ങൾ ഉന്നയിച്ചില്ല. മറിച്ച്, ഉത്തരങ്ങൾ കണ്ടെത്തുകയായിരുന്നു. സഹനങ്ങളിൽ അഭിഷേകമുണ്ടെന്ന് കുഞ്ഞുനാൾ മുതൽ അവളുടെ ഹൃദയത്തിൽ ദൈവാത്മാവ് മന്ത്രിച്ചു.സമപ്രായക്കാർ കണ്ണാരംപൊത്തിയും കല്ലുവാരി കളിച്ചും തോട്ടിലും തൊടിയിലുമായി പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്ന് നടന്നപ്പോൾ ത്രേസ്യയുടെ കൊച്ചുമനസ് ദിവ്യകാരുണ്യത്തെപ്പറ്റിയുള്ള ചിന്തകളിലായിരുന്നു. ദിവ്യകാരുണ്യത്തിൽ മുറിയപ്പെട്ട ക്രിസ്തുവിന്റെ ശരീരം ഉണ്ടെന്ന് ആ കുഞ്ഞുമനസിൽ ഏതോ ദൈവദൂതൻ വന്ന് സ്വകാര്യം പറഞ്ഞതുപോലെ. ആറ് വയസായപ്പോഴേക്കും ദിവ്യകാരുണ്യം സ്വീകരിക്കാൻ അവളുടെ ഹൃദയം വെമ്പൽകൊണ്ടു. ദിവ്യകാരുണ്യനാഥനെ സ്വീകരിക്കാനുള്ള ആഗ്രഹം കുഞ്ഞുത്രേസ്യ വികാരിയച്ചനെ അറിയിച്ചു. പ്രായമായില്ലല്ലോ എന്നായിരുന്നു അച്ചന്റെ മറുപടി. ത്രേസ്യ പറഞ്ഞു: "ദൈവത്തെ സ്‌നേഹിക്കാൻ പ്രായം വേണ്ട." ത്രേസ്യയുടെ തീവ്രമായ ആഗ്രഹം മനസിലാക്കിയപ്പോൾ ദിവ്യകാരുണ്യം കൊടുക്കുവാൻ വികാരിയച്ചൻ തയാറായി. അങ്ങനെ ദിവ്യകാരുണ്യ ഈശോ ത്രേസ്യയുടെ ബാല്യത്തിന്റെ കളിക്കൂട്ടുകാരനായി. ഉണ്ണിയീശോയെ കൂട്ടിന് വിളിച്ചും കൂട്ടുകൂടിയും അവർ ചങ്ങാതികളാ   Read More of this news...

വിനീതമായ പ്രാർത്ഥനയുടെ മുമ്പിൽ തിരുഹൃദയം തുറക്കുന്നു

വത്തിക്കാൻ സിറ്റി: സ്വന്തം തെറ്റുകളെയും കുറ്റങ്ങളെയും കുറിച്ച് പശ്ചാത്തപിച്ചുകൊണ്ട് ദൈവസ്‌നേഹത്തിലും അയൽക്കാരനോടുളളസ്‌നേഹത്തിലും ജീവിക്കാനുള്ള കൃപ ചോദിക്കുന്ന ഹൃദയങ്ങളിൽ നിന്നാണ് യഥാർത്ഥ പ്രാർത്ഥന ഉയരുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ദൈവാലയത്തിലെ പ്രാർത്ഥനയെക്കുറിച്ചുള്ള ഭാഗം വിചിന്തനം ചെയ്തുകൊണ്ട് നടത്തിയ പൊതുദർശനവേളയിലെ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.ഫരിസേയന്റെ പ്രാർത്ഥന വാസ്തവത്തിൽ കൃതജ്ഞതയുടെ പ്രാർത്ഥനയായിരുന്നു. പക്ഷെ തന്റെ തന്നെ മേന്മ പ്രകടിപ്പിക്കാനാണ് ഫരിസേയൻ പ്രാർത്ഥനയുടെ അവസരം ഉപയോഗിച്ചതെന്ന് പാപ്പ വിശദീകരിച്ചു. തന്നെത്തന്നെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനായി ഫരിസേയൻ പരിഗണിച്ചു. ഫരിസേയൻ പ്രാർത്ഥിക്കുന്നത് ദൈവത്തോടാണെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ അവനിൽത്തന്നെയാണ്. അങ്ങനെ ആ പ്രാർത്ഥന അവനോട് തന്നെയായി മാറുന്നു. അഹങ്കാരത്തോടുള്ള പ്രാർത്ഥന എല്ലാ നന്മകളുടെയും മൂല്യം ചോർത്തിക്കളയുന്നു. അഹങ്കാരി ദൈവത്തെയും മനുഷ്യനെയും തന്നിൽനിന്നകറ്റുന്നു.എന്ത് മാത്രം പ്രാർത്ഥിച്ചു എന്നത് മാത്രമല്ല, എപ്രകാരം പ്രാർത്ഥിച്ചു എന്നതും കണക്കിലെടുക്കണമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഹൃദയത്തിലെ വികാരങ്ങളെയും വിചാരങ്ങളെയും പരിശോധിക്കണം. ഹൃദയങ്ങളിലേക്കുള്ള പാത നാം തന്നെ കണ്ടെത്തണം. ഹൃദയത്തിന്റെ ആഴത്തിലുള്ള നിശബ്ദതയും സ്‌നേഹവും വീണ്ടെടുക്കണം. അവിടെയാണ് ദൈവത്തെ കണ്ടുമുട്ടുന്നതും അവൻ നമ്മോട് സംസാരിക്കുന്നതും. ഫരിസേയൻ ദൈവാലയത്തിലേക്കുളള പാത ശരിയായി നടന്നു, പക്ഷെ സ്വന്തം ഹൃദയത്തിലേക്കുള്ള വഴി തെറ്റിപ്പോയി എന്നവൻ മനസിലാക   Read More of this news...

വരുന്നു, യുവജനങ്ങൾക്കായി പാപ്പയുടെ പുതിയ പുസ്തകം

വത്തിക്കാൻ സിറ്റി: കുട്ടികൾക്കായുള്ള പുസ്തകത്തിന് ശേഷം യുവജനങ്ങൾക്കായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പുസ്തകം അണിയറയിൽ തയാറാകുന്നു. ഓൺലൈനായി യുവജനങ്ങൾ പാപ്പയോട് ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള പാപ്പയുടെ ഉത്തരങ്ങളെ ആധാരമാക്കിയായിരിക്കും പുതിയ പുസ്തകം. സംവാദത്തിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച സ്‌കോളാസ് സമൂഹത്തിന്റെ ഡയറക്ടർമാരുടെ യോഗത്തിൽ ഇറ്റാലിയൻ മാധ്യമപ്രവർത്തകയായ റ്റിസിയാനാ ലുപിയാണ് പുതിയ പുസത്കത്തിന് പിന്നിലുള്ള ആശയം അവതരിപ്പിച്ചത്. ഈ പുസ്തകത്തിലൂടെ യുവജനങ്ങളുമായ പാപ്പ സംവാദത്തിന്റെ വാതിൽ തുറക്കുകയാണ് ചെയ്യുന്നതെന്ന് റ്റിസിയാനാ പറഞ്ഞു. Source: Sunday Shalom   Read More of this news...

ആ പ്രവചനം ശരിയായില്ല

ബെർഗാമൊ, ഇറ്റലി: 1953-ലാണ് ജോൺ 23ാം മാർപാപ്പയോടൊപ്പമുള്ള കർദിനാൾ കാപ്പൊവില്ലായുടെ യാത്ര ആരംഭിക്കുന്നത്. വെനീസിന്റെ പാത്രിയാർക്കീസായി നിയമതിനായ കർദിനാൾ ആഞ്ചലോ ഗുയിസപ്പെ റൊങ്കാളി അന്ന് വൈദികനായിരുന്ന ഫാ. കാപ്പൊവില്ലെയാണ് പേഴ്‌സണൽ സെക്രട്ടറിയായി നിയമിച്ചത്. ഈ തീരുമാനമറിഞ്ഞ മോൺ. എർമിനോ മകാസെക്ക് പാത്രിയാർക്കീസായ റൊങ്കാളിയെ ഇപ്രകാരം പറഞ്ഞുകൊണ്ട് നിരുത്സാഹപ്പെടുത്തി-'കാപ്പൊവില്ലോ നല്ല വൈദികനാണ്. പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യം അത്ര നല്ലതല്ല. അദ്ദേഹം അധിക കാലം ജീവിക്കില്ല.' 'അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണെങ്കിൽ എന്റെ കൂടെ വന്ന് എന്നോടൊപ്പം മരിക്കട്ടെ' എന്നാണ് പാത്രിയാർക്കീസ് റൊങ്കാളി അന്ന് പ്രതികരിച്ചത്. മോൺ. എർമിനോയുടെ പ്രവചനം പക്ഷെ ശരിയായില്ല. കാപ്പൊവില്ലൊ പാത്രിയാർക്കീസ് റൊങ്കാളിയുടെ പേഴ്‌സണൽ സെക്രട്ടറിയായി. പിന്നീട് മാർപാപ്പയാപ്പോൾ പേഴ്‌സണൽ സെക്രട്ടറിയായി തുടർന്നു. ജോൺ 23ാമൻ മാർപാപ്പ മരിച്ച് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിന് സാക്ഷ്യം വഹിച്ചു. അവസാനം നൂറാമത്തെ വയസിൽ 'ഓട്ടം നന്നായി പൂർത്തിയാക്കിയ' ഓട്ടക്കാരന്റെ സംതൃപ്തിയോടെ കഴിഞ്ഞ മെയ് 26 ന് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി.വിശുദ്ധ ജോൺ 23ാം മാർപാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന കർദിനാൾ ലോറിസ് കാപ്പൊവില്ലൊ നൂറാമത്തെ വയസിലാണ് അന്തരിച്ചത്. തന്റെ എല്ലാ രേഖകളും വിശ്വസ്തനായ സെക്രട്ടറിക്ക് നൽകിയ ശേഷം അന്തരിച്ച വിശുദ്ധനായ ജോൺ 23ാമൻ മാർപാപ്പയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കർദിനാൾ കാപ്പൊവില്ലോയിലൂടെയാണ് ലോകം അറിഞ്ഞത്. തീക്ഷണമതിയായ സൂക്ഷിപ്പുകാരുനും ശക്തനായ പരിഭാഷകനും എന്നാണ് ഫ്രാൻസിസ് മാർപാപ്പ കർദിനാൾ കാപ്പൊവില്ലോയെ വിശേഷിപ്പിച്ചത്. 1940 മെയ് 23 കോർപ്പസ് ക്രിസ്റ്റി തിരുനാൾ ദിനത്തി   Read More of this news...

യുക്രെയിനിന്റെ സമാധാനത്തിനായി

മോസ്‌കോ: യുക്രെയിനിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പയും പാത്രിയാർക്കീസ് കിറിലും ബെലാറസിൽ ഒരുമിച്ച് സന്ദർശനം നടത്തണമെന്ന് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ. ക്യൂബയിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയെക്കാൾ ഉപരിയായി യൂറോപ്പിൽ ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ധാരാളമാളുകളുണ്ടെന്നും പ്രസിഡന്റ് ലുകാഷെങ്കോ അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച ശേഷം മടങ്ങിയെത്തിയെത്തിയ ഉടനെയാണ് ലുകാഷെങ്കോ ഇപ്രകാരം പ്രതികരിച്ചത്.കിഴക്കൻ യുക്രെയിനിൽ സമാധാനം സ്ഥാപിക്കുന്നതിന് ആത്മീയമായും ഭൗതികമായും പുതിയ മാർഗങ്ങൾ തേടണമെന്ന് പ്രസിഡന്റ് ലുകാഷെങ്കോ മാർപാപ്പയോട് പറഞ്ഞിരുന്നു. 2015-ൽ യുക്രെയിൻ, റഷ്യ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ നടത്തിയ ചർച്ചയിൽ ആതിഥേയത്വം വഹിച്ചത് ബലാറസാണ്. ഈ ചർച്ചയിലാണ് കിഴക്കൻ യുക്രെയിനിൽ പ്രശ്‌നപരിഹാരത്തിനുള്ള മിൻസ്‌ക് ധാരണ ഉരുത്തിരിഞ്ഞത്.യുക്രെയിനിൽ വെടിർത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും സൈന്യവും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളും തമ്മിലുള്ള സംഘർഷം ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥായിയായ സമാധാനം സ്ഥാപിക്കുന്നതിനായി മാർപാപ്പയും പാത്രിയാർക്കീസും വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് ബലാറസ് പ്രസഡന്റ് ആവശ്യപ്പെട്ടത്.Source: Sunday Shalom   Read More of this news...

പാപ്പാ ഫ്രാന്‍സിസ് വൈദികര്‍ക്കു നല്കിയ ധ്യാനം (ഒന്ന്): അജപാലകന്‍റെ കാരുണ്യവീക്ഷണം

കാരുണ്യത്തിന്‍റെ ജൂബിലിയാഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ വൈദികര്‍ക്കും വൈദികവിദ്യാര്‍ത്ഥികള്‍ക്കുമായുള്ള ധ്യാനം ജൂണ്‍ 2-ാം തിയതി വ്യാഴാഴ്ചയായിരുന്നു. പ്രാദേശിക സമയം രാവിലെ 10, 12 പിന്നെ വൈകുന്നേരം 4 മണിക്ക് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണ് പാപ്പാ വൈദികരെ ധ്യാനിപ്പിച്ചത്.റോമിലുള്ള മേരി മെയ്ജര്‍, സെന്‍റ് പോള്‍സ്, ലാറ്ററന്‍ ബസിലിക്കകളില്‍ മൂന്നു ഗ്രൂപ്പുകളായിട്ടാണ് വൈദകരും വൈദികവിദ്യാര്‍ത്ഥികളും സമ്മേളിച്ചത്. ഭദ്രാസന ദേവാലയമായ ലാറ്ററന്‍ ബസിലക്കിയിലാണ് ആദ്യ ധ്യാനത്തിന് പാപ്പാ ഫ്രാന്‍സിസ് എത്തിചേര്‍ന്നത്. ഡിജിറ്റല്‍ മാധ്യമ ശൃംഖലയിലൂടെ പാപ്പായുടെ ഇറ്റാലിയനിലുള്ള ധ്യാനപ്രസംഗം ഇംഗ്ലിഷ്, സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. വൈദികര്‍ മറ്റു രണ്ടു ബസിലിക്കകളി‍ല്‍ ഭീമന്‍ സ്ക്രീനുകളിലൂടെ പാപ്പായെ കാണുകയും ശ്രവിക്കുകയും ചെയ്തു.പാപ്പാ നല്കിയ മൂന്നു ധ്യാങ്ങളില്‍ ആദ്യത്തേതിന്‍റെ പ്രസക്തഭാഗങ്ങള്‍ മാത്രം ചുവടെ ചേര്‍ക്കുന്നു:  വൈദികരുടെ അജപാലന ജീവിതത്തില്‍ കാരുണ്യത്തിനുള്ള പ്രസക്തിയെയും അനിവാര്യതയെയും കുറിച്ചായിരുന്നു പ്രഥമ ധ്യാനം.
    മൂന്നു നിര്‍ദ്ദേശങ്ങള്‍
കാരുണ്യത്തിന് അമ്മയുടെ സ്നേഹാര്‍ദ്രമായ സ്ത്രൈണഭാവവും പിതാവിന്‍റെ പതറാത്ത വിശ്വസ്തതയുമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്. കാരുണ്യം പരോന്മുഖമാണ്. മറ്റുള്ളവരിലേയ്ക്കു നമ്മെ അതു നയിക്കുന്നു. തന്നില്‍നിന്നും മറ്റുള്ളവരിലേയ്ക്കു നാം കാരുണ്യത്തോടെ നീങ്ങുന്നു. കാരുണ്യം സ്വീകരിക്കുന്നവര്‍ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. ഹൃദയത്തില്‍ ഉതിരുന്ന കാരുണ്യം ധ്യാനാത്മകമാണെങ്കിő   Read More of this news...

സേവനത്തിലുള്ള എരിഞ്ഞുതീരലാകണം പൗരോഹിത്യം : പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍

സേവനത്തിലുള്ള എരിഞ്ഞുതീരലാകണം  പൗരോഹിത്യം : പാപ്പാ ഫ്രാന്‍സിസിന്‍റെ 'ട്വിറ്റര്‍'ദൈവത്തിന്‍റെ വിളിസ്വീകരിച്ച സന്തോഷത്തോടെ ദൈവജനത്തിന്‍റെ സേവനത്തില്‍, അവര്‍ക്കൊപ്പമുള്ള എരിഞ്ഞുതീരലാണ് പൗരോഹിത്യം.   ജൂണ്‍ മൂന്നാം തിയതി വെള്ളിയാഴ്ച വൈദികരുടെ ത്രിദിന ജൂബിലിയചരണത്തിന്‍റെ സമാപനത്തില്‍ അവര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിച്ചതിനുശേഷം കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ കുറിച്ചത്.Our priestly life goes spending in service, in close proximity to the faithful people of God, with the joy of one who listens to the Lord.   Read More of this news...

സകലരിലേയ്ക്കും തിരിഞ്ഞിരിക്കുന്ന നല്ലിടയന്‍റെ ഹൃദയസൂചിക വൈദികര്‍ മാതൃകയാക്കണം

ആരെയും വിട്ടുകളയാതെ, സകലര്‍ക്കുമായി തുറക്കുന്നതാണ് നല്ലിടയന്‍റെ ഹൃദയം. ജൂണ്‍ 3-ാം തിയതി വത്തിക്കാനില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാള്‍ ആചരിച്ചുകൊണ്ടും, ഒപ്പം മൂന്നുദിവസം നീണ്ട വൈദികരുടെ ജൂബിലി സംഗമത്തിന് സമാപനം കുറിച്ചുകൊണ്ടും അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഇങ്ങനെ വൈദികര്‍ക്കായി വചനചിന്തകള്‍ പങ്കുവച്ചു (ലൂക്കാ 15, 3-7). ഇടയഹൃദയം കലവറയില്ലാത്തതാണ്. അത് നിരാശപ്പെടുന്നില്ല, പതറുന്നില്ല. നല്ലിടയന്‍റെ സ്വയാര്‍പ്പണം അനന്തവും  അതിരുകളില്ലാത്തതുമാണ്. അപരനെ സ്വതന്ത്രമാക്കുകയും രക്ഷിക്കുകയുംചെയ്യുന്ന വിശ്വസ്തവും വിനയാന്വിതവുമായ സ്നേഹത്തിന്‍റെ ഉറവയാണത്. ഗര്‍വോ ദാര്‍ഷ്ഠ്യമോ ഇല്ലാതെ ക്രിസ്തു നമ്മെ സ്നേഹിച്ചു. 'അവസാനംവരെ' സ്നേഹിച്ചു (യോഹ. 13, 1). ഇനിയും അവിടുന്നു നമ്മെ സ്നേഹിക്കുന്നു.അടുത്തിരിക്കുന്നവര്‍ക്കായി മാത്രമല്ല, അകന്നിരിക്കുന്നവര്‍ക്കുവേണ്ടിയും ഇടയന്‍റെ ഹൃദയം തപിക്കുകയും, അത് അവരിലേയ്ക്ക് എത്തപ്പെടുകയുംചെയ്യുന്നു. നമ്മെ ആശ്ചര്യപ്പെടുത്തുമാറ് ആരെയും ഒഴിവാക്കാതെ അവിടുത്തെ സ്നേഹത്തിന്‍റെ സൂചിക സകല മനുഷ്യരിലേയ്ക്കും തിരിഞ്ഞിരിക്കുന്നു. ഇടയസ്നേഹത്തിന്‍റെ ആര്‍ദ്രമായ 'ദൗര്‍ബല്യ'വും അനുകരണീയമായ പ്രത്യേകതയുമാണിതെന്ന് പാപ്പാ വൈദികരെ ഉദ്ബോധിപ്പിപ്പിച്ചു. വ്യക്തിയുടെ അസ്തിത്വത്തിന്‍റെ ആഴവും അടിസ്ഥാനവുമാണല്ലോ ഹൃദയം. സ്നേഹജീവിതത്തിന്‍റെ കേന്ദ്രവുമാണത്. ഒറ്റവാക്കില്‍ അത് മനുഷ്യവ്യക്തിയുടെ സത്തയാണ്.രണ്ടു ഹൃദയങ്ങളെക്കുറിച്ച് ധ്യാനിക്കാം. നല്ലിടയന്‍റെ ഹൃദയത്തെക്കുറിച്ചും, പിന്നെ പൗരോഹിത്യ ഹൃദയത്തെക്കുറിച്ചും. പാപ്പാ വചനചിന്തകള്‍ തുടര്‍ന്നു.  നല്ലിടയന്‍റെ ഹൃദയം കരുണയുള്ളതാണ്. അത് കാരുണ്യംതന്നെയാണ്. ദൈവപിതാവിന്‍റെ സ്നേ   Read More of this news...

LRC 52nd Seminar on the Identity and Tradition of the Syro-Malabar Church

  Read More of this news...

ലൂക്കാ. 6:27-36-2016 ജൂൺ അഞ്ച് ഞായർ സീറോ മലബാർ കുർബാനയിലെ സുവിശേഷം

നമുക്ക് ഉണ്ടാകുന്ന ജീവിതാനുഭവങ്ങളെയും മറ്റുള്ളവർ നമ്മോട് പറയുന്ന വാക്കുകളെയും നമ്മോട് കാണിക്കുന്ന പ്രവൃത്തികളെയും നമുക്ക് രണ്ടു വിധത്തിൽ കൈകാര്യം ചെയ്യാം. ഒന്ന്, ന്യായംകൊണ്ട്; രണ്ട്, വിശ്വാസംകൊണ്ട്. ന്യായംകൊണ്ട് സമീപിക്കുമ്പോൾ നമുക്ക് ഒരുപാട് മറ്റു വാദങ്ങൾ, മറ്റു ന്യായങ്ങൾ, മനസിൽ വരും. ഇതൊക്കെ ചോദിക്കുവാൻ തോന്നും. തർക്കിക്കുവാൻ തോന്നും. ചിലപ്പോൾ വഴക്ക് ഉണ്ടാക്കാൻ തോന്നും. ചില കാര്യങ്ങൾ അനുസരിക്കാതിരിക്കുവാനും ധിക്കരിക്കുവാനും തോന്നും. എന്നാൽ, ഇതേ കാര്യങ്ങളെ ദൈവവിശ്വാസത്തിന്റെ വെളിച്ചതതിൽ എടുത്താൽ ഇങ്ങനെയൊന്നും ചെയ്യാൻ തോന്നുകയില്ല. ന്യായവാദങ്ങൾ മനസിൽ പെട്ടെന്ന് വന്നാലും അവയെ കീഴടക്കും. ന്യായം പറയുവാനും തർക്കിക്കുവാനും വഴക്ക് ഉണ്ടാക്കുവാനും അനുസരണക്കേടും ധിക്കാരവും പകയും കാണിക്കുവാനും പ്രതികാരം ചെയ്യുവാനും തോന്നുകയില്ല. മനസിന് മുറിവേൽക്കില്ല. ശാന്തത നഷ്ടപ്പെടുകയില്ല.ഇനി ചില ഉദാഹരണങ്ങൾ പരിശോധിക്കാം. യേശുവിനെ ഗദ്‌സമൻ തോട്ടത്തിൽവച്ച് പടയാളികൾ പിടിച്ച് ബന്ധിക്കുവാൻ വന്നപ്പോൾ പത്രോസ് വാൾ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ വലതുചെവി മുറിച്ചു കളഞ്ഞു (യോഹ. 18:10). അതിനുമുമ്പ്, യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ യേശുവിനോട് ചോദിച്ചു: കർത്താവേ, ഞങ്ങളും വാൾ എടുക്കട്ടെയോ? (ലൂക്കാ 22:49). പത്രോസും യേശുവിനോടുകൂടെ ഉണ്ടായിരുന്നവരും പറഞ്ഞതും കാണിച്ചതും ന്യായത്തിൽനിന്നും ഉണ്ടായ പ്രതികരണങ്ങളാണ്. എന്നാൽ, ഇതേ പത്രോസ് ദൈവസ്‌നേഹത്തിലും ദൈവവിശ്വാസത്തിലും നിറഞ്ഞവനായി മാറിയപ്പോൾ ഇങ്ങനെയല്ല പ്രതികരിച്ചത്. അപ്പസ്‌തോല പ്രവർത്തനങ്ങളിൽ എഴുതിയിരിക്കുന്ന ചില സംഭവങ്ങളിൽനിന്ന് ഇത് മനസിലാക്കാം. ഉൽപത്തി പുസ്തകം 4:9-ൽ കായേൻ കർത്താവിനോട് ചോദിക്കുന്ന ചോദ്യമ&   Read More of this news...

മലേഷ്യയിലെ തദ്ദേശ ഭാഷകളിൽ ഓഡിയോ ബൈബിൾ

കൊറ്റ കിനാബാലു: മലേഷ്യയിലെ സാബാഹ് സംസ്ഥാനത്തുള്ള കദസാൻ ഭാഷയിൽ ബൈബിളിന്റെ ഓഡിയോബുക്ക് പുറത്തിറക്കി. വിശുദ്ധ ഗ്രന്ഥത്തിലൂടെ രക്ഷയുടെ ചരിത്രം നിരവധിയാളുകളിലേക്ക് എത്തുവാൻ ഇത് കാരണമാകുമെന്ന് മലേഷ്യയിലേക്കുള്ള അപ്പസ്‌തോലിക്ക് ന്യൂൺഷ്യോ ആർച്ച് ബിഷപ് ജോസഫ് മാരിനൊ പറഞ്ഞു.കൊറ്റ കിനാബാലുവിലെ സഭയുടെ ചരിത്രത്തിൽ ഇതൊരു നാഴികക്കല്ലാണെന്ന് ബിഷപ് വ്യക്തമാക്കി. വിശുദ്ധ ഗ്രന്ഥം നമ്മുടെ ജീവന്റെ ഉറവിടമാണ്. വിശുദ്ധ ഗ്രന്ഥത്തിലൂടെയാണ് സഭ ലോകവുമായി സംവദദിക്കുവാൻ പുറത്തേക്ക് വരുന്നതും മിഷൻ പ്രവർത്തനങ്ങൾ നടത്തുന്നതും. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് ബൈബിൾ എത്തിപ്പെടും; ആർച്ച്ബിഷപ് മാരിനോ വ്യക്തമാക്കി.വിശ്വാസം കേൾവിയിലൂടെയാണ് രൂപപ്പെടുന്നത് എന്ന പേരിലുള്ള ഒരു എൻജിഒ റിക്കോർഡിംഗ് കമ്പനിയാണ് ഈ ഓഡിയോ ബൈബിൾ യാഥാർത്ഥ്യമാക്കിയത്. ഇതുവരെ 977 ഭാഷകളിൽ ഈ കമ്പനി ഓഡിയോ ബൈബിളുകൾ പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനിയെക്കുറിച്ച് കേട്ടറിഞ്ഞ കൊറ്റ കിനാബാലു രൂപതയിലെ അംഗങ്ങൾ കദസാൻ ഭാഷയിലും ദുസുൻ ഭാഷയിലും ഓഡിയോ ബൈബിളുകൾ പുറത്തിറക്കണമെന്ന അഭ്യർത്ഥനയുമായി കമ്പനിയെ സമീപിക്കുകയായിരുന്നു. ദുസുൻ ഭാഷയിലുള്ള ഓഡിയോ ബൈബിളുകളും ഈ വർഷം തന്നെ പുറത്തിറക്കും.Source: Sunday Shalom   Read More of this news...

മദർ തെരേസയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു

ഇതുവരെ പുറത്തുവരാത്ത മദർ തെരേസയുടെ ലേഖനങ്ങൾ മദറിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നു. 'കാരുണ്യത്തിന്റെ വിളി: സ്‌നേഹിക്കാനുള്ള ഹൃദയങ്ങളും, ശുശ്രൂഷിക്കാനുള്ള കരങ്ങളും' എന്ന് നാമകരണം ചെയ്തിരിക്കുന്ന പുസ്തകം മദർ തെരേസയുടെ നാമകരണ നടപടികൾക്ക് നേതൃത്വം വഹിച്ച ഫാ. ബ്രയൻ കൊളോജിചുക്കാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 2007-ൽ പുറത്തിറങ്ങിയ മദർ തെരേസയുടെ പുസ്തകം എഡിറ്റ് ചെയ്തിരുന്നതും ഫാ. ബ്രയനാണ്. Source: Sunday Shalom   Read More of this news...

കുടുംബശക്തീകരണത്തിന് 8 പ്രമാണങ്ങൾ

ചിക്കാഗോ : കുടുംബങ്ങളിലെ ആത്മീയാന്തരീക്ഷം പരിപോഷിപ്പിച്ച് കുടുബബന്ധങ്ങൾ ശക്തിപ്പെടുത്താൻ ചിക്കാഗോ സീറോ മലബാർ ബിഷപ്പ് പുറപ്പെടുവിച്ച 'എട്ട് പ്രമാണങ്ങൾ' രൂപതയ്ക്ക് പുറത്തും ചർച്ചയാകുന്നു. കുടുംബങ്ങൾ മുമ്പൊന്നുമില്ലാത്തവിധം വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കുടുംബശക്തീകരണത്തിനായി എട്ട് നിർദേശങ്ങളാണ് ഇടയലേഖനത്തിലൂടെ അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്.കുടുംബത്തെ കേന്ദ്രവിഷയമാക്കി വത്തിക്കാനിൽ സംഘടിപ്പിച്ച സിനഡുകൾ, ചിക്കാഗോ രൂപതയിൽ കഴിഞ്ഞ വർഷം നടത്തിയ കുടുംബവർഷാചരണം എന്നിവയുടെ അനുബന്ധമായാണ് ഇടയലേഖനം തയാറാക്കിയിരിക്കുന്നത്. തിരുക്കുടുംബത്തിന്റെ ചിത്രം വീടുകളിൽ പ്രതിഷ്ഠിക്കണം, ദാമ്പത്യ പ്രതിജ്ഞ എല്ലാ ദിവസവും ചൊല്ലണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ ഒറ്റ വായനയിൽ നിസ്സാരമായി തോന്നുമെങ്കിലും കുടുംബശക്തീകരണ പാതയിലെ അടിസ്ഥാനഘടകങ്ങളായി ഇവ വർത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കുടുംബങ്ങളിലെ സ്ഥിതിഗതികളുമായ് ബന്ധപ്പെട്ട് താൻ കണ്ടും കേട്ടും മനസ്സിലാക്കിയ കാര്യങ്ങൾ മുൻനിറുത്തിയാണ് ഇടയലേഖനത്തിലെ നിർദേശങ്ങൾ ക്രോഡീകരിച്ചതെന്ന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് സൺഡേ ശാലോമിനോട് പറഞ്ഞു. ദൈവാലയങ്ങളിൽ വായിച്ച ഇടയലേഖനത്തിലെ നിർദേശങ്ങൾ രൂപതയിലെ എല്ലാ കുടുംബങ്ങളിലും എത്തിക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇടയലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ പ്രത്യേക തലക്കെട്ടുകൾ നൽകി താഴെക്കൊടുക്കുന്നു:തിരുഹൃദയത്തിനൊപ്പം തിരുക്കുടുംബവുംഈശോയുടെ തിരുഹൃദയത്തിന് നമ്മുടെ എല്ലാ കുടുംബങ്ങളെയും പ്രതിഷ്ഠിക്കുന്നതാണല്ലോ. തിരുഹൃദയത്തിന്റെ ചിത്രത്തിനൊപ്പം തിരുക്കുടുംബത്തിന്റെ ചിത്രവും വീടുകളിൽ സ്ഥാപിക്കാൻ ശ്രദ്   Read More of this news...

ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ യുദ്ധം; ആബിയും സിസിലിയും നേർക്കുനേർ!

വാഷിംഗ്ടൺ : ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന 'പ്ലാൻഡ് പേരന്റ്ഹുഡ്' ഡയറക്ടർ സിസിലി റിച്ചാർഡും മാനസ്സാന്താരനുഭവത്തിലൂടെ ഇന്ന് പ്രോ ലൈഫ് രംഗത്ത് വ്യാപൃതയായ മുൻ ഡയറക്ടർ ആബി ജോൺസണും തങ്ങളുടെ വാദഗതികളുമായി ഏറ്റുമുട്ടിയപ്പോൾ ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ അരങ്ങേറിയത് 'യുദ്ധം'! സിസിലി റിച്ചാർഡ്‌സ് ക്യാംപസിലെത്തി ഗർഭച്ഛിദ്രത്തിനുള്ള വഴികളെക്കുറിച്ചും കൃത്രിമ ഗർഭനിരോധന ഉപാധികളെക്കുറിച്ചും കുട്ടികളോട് സംസാരിച്ച ദിവസം തന്നെയാണ് ആബിയും യൂണിവേഴ്‌സിറ്റിയിലെത്തിയത്.'യുദ്ധ'ത്തിൽ ആബി ജോൺസനുതന്നെയായിരുന്നു മേൽകൈ. ആയിരക്കണക്കിന് ഭ്രൂണഹത്യകൾക്ക് നേതൃത്വം നൽകിയശേഷം മാനസ്സാന്തരാനുഭവത്തിലൂടെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് പ്രോ ലൈഫായി മാറിയ ആബിയുടെ വാക്കുകള നിറഞ്ഞ കൈയടിയോടെയാണ് കുട്ടികൾ സ്വീകരിച്ചത്.കുട്ടികളുമായി സംവാദം നടത്താനെന്നുപറഞ്ഞാണ് സിസിലി റിച്ചാർഡ്‌സ് യൂണിവേഴ്‌സിറ്റിയിലെത്തിയത്. അങ്ങനെയാണ് സമ്മേളനം ക്രമീകരിച്ചതും. എന്നാൽ റിച്ചാർഡ്‌സിന്റെ പ്രസംഗം കഴിഞ്ഞ് അഞ്ചു മിനിറ്റ് ചോദ്യം ചോദിക്കാനുള്ള അവസരം നൽകി സമ്മേളനം വെട്ടിച്ചുരുക്കിയത് ക്യാംപസിൽ വലിയ പ്രതിഷേധത്തിനിടയാക്കി. യൂണിവേഴ്‌സിറ്റിയിലെ പ്രോ ലൈഫ് സംഘടനകളുടെ ചോദ്യത്തെ ആദ്യംതന്നെ അവഹേളിക്കാൻ സിസിലി മുതിർന്നതും അനാകർഷകമായി.ഇതിനെല്ലാം ശേഷമാണ് ക്യാംപസിൽ ആബി ജോൺസൺ എത്തുന്നത്. തന്റെ ലക്ഷ്യം ഭ്രൂണഹത്യ നിയമവിരുദ്ധമാക്കുക എന്നതല്ല മറിച്ച്, ഭ്രൂണഹത്യ ചിന്തിക്കാൻ സാധിക്കാത്ത ഒന്നാക്കി മാറ്റുക എന്നതാണെന്ന മുഖവുരയോടെയാണ് ആബി ജോൺസൺ പ്രഭാഷണം ആരംഭിച്ചത്. മാനസ്സാന്തരത്തിന്റെ ശക്തി എന്തെന്ന് നിങ്ങൾക്ക് കാണിച്ചുതരാനാണ് താൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നതെന്നു പറഞ്ഞുŎ   Read More of this news...

അഖിലേന്ത്യ സിവിൽ സർവിസിലേക്ക് അൾത്താര ഗായിക

തിരുവന്തപുരം ലൂർദ് ദൈവാലയത്തിന്റെ മദ്ബഹായിൽവച്ച് ഈ വർഷത്തെ അഖിലേന്ത്യ സിവിൽ സർവിസ് പരീക്ഷയ്ക്ക് പ്രശസ്ത വിജയം നേടിയ മുണ്ടക്കൽ ജീവാ മരിയ ജോയിയെയും കുടുംബത്തെയും ആദരിക്കുമ്പോൾ അൾത്താരയിൽ പതിവായി കാണുന്ന ഈ കൊച്ചുമിടുക്കി ഇത്രയും സമർത്ഥയോ എന്ന് പലരും മനസിൽ ചിന്തിച്ചിരിക്കണം. അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ 147-ാം റാങ്കുണ്ട് ജീവ മരിയ ജോയിക്ക്.ലൂർദ് ഇടവകയിലെ മുണ്ടയക്കൽ ജോയിയുടെയും മോളിക്കുട്ടിയുടെയും രണ്ടു മക്കളിൽ മൂത്തവളാണ് ജീവ. രണ്ടാമത്തവൾ ഐശ്വര്യ. തിരുവനന്തപുരം ഹോളി ഏഞ്ചൽസ്, പട്ടം കേന്ദ്രീയ വിദ്യാലയ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം തിരുവന്തപുരം എഞ്ചിനിയറിംഗ് കോളജിൽനിന്നും ജീവ സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി. എം.ബി.എ. പഠനത്തിനുശേഷം വർഷം എട്ടു ലക്ഷം രൂപ പ്രതിഫലത്തിൽ ബിസ്‌ലേരി കമ്പനിയിൽ നിയമനം കിട്ടിയതാണ്. അതുപേക്ഷിച്ച് സിവിൽ സർവിസിന് പഠിച്ചു. ഒപ്പം ജോയിയുടെ ന്യൂജോതി പബ്ലിക്കേഷൻസിൽ ജോലിയും ചെയ്തു.പത്താം ക്ലാസ് കഴിയുമ്പോൾ ധാരാളം കുട്ടികൾ കോച്ചിംഗിനും മറ്റുമായി വേദപാഠമാണ് ആദ്യം നിർത്തുന്നത്. എന്നാൽ ജീവ അത് ആഗ്രഹിച്ചില്ല. മാതാപിതാക്കൾ സമ്മതിച്ചതുമില്ല. കുട്ടിക്കാലത്തു തന്നെ ദൈവാലയഗായക സംഘത്തിൽ അംഗമാ യി. സിവിൽ സർവിസ് പരീക്ഷയ്ക്ക് പഠിക്കുന്ന കാലത്തും വൈകുന്നേരങ്ങളിലെ ദിവ്യബലിക്ക് ജീവയായിരുന്നു പാട്ടുകാരി. 'ഏതു പ്രധാന പരീക്ഷയ്ക്ക് പോകും മുമ്പും കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുക എന്റെ ശീലമാണ്. മാതാപിതാക്കൾ തന്ന പ്രോത്സാഹനമാണിത്. 'നാമെന്തായിരിക്കുന്നുവോ എന്ന് നിർണയിക്കപ്പെടുന്നത് നമ്മുടെ സ്വഭാവത്തിന്റെ നേട്ടമോ കോട്ടമോ വച്ചാണെങ്കിൽ ആ സ്വഭാവ രൂപികരണം നടക്കുന്നതിൽ നമ്മുടെ വേദോപദേശ പഠനവും ദൈവാലയ ജിവിതവും വലിയ പങ്ക് വഹിക   Read More of this news...

മാർ ബോസ്‌കോ പുത്തൂർ സപ്തതി നിറവിൽ

മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സപ്തതിയിലേക്ക്. ഇടവക വൈദികൻ, സെമിനാരി പ്രഫസർ, തൃശൂർ അതിരൂപത വികാരി ജനറാൾ, കത്തീഡ്രൽ വികാരി, സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ ഡയറക്ടർ, മംഗലപ്പുഴ മേജർ സെമിനാരി റെക്ടർ, സീറോ മലബാർ സഭയുടെ ആദ്യത്തെ കൂരിയ ബിഷപ്, സീറോ മലബാർ ഓസ്‌ട്രേലിയ രൂപതയുടെ പ്രഥമ ബിഷപ് എന്നിങ്ങനെ വഹിച്ച പദവികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.വിവേകവും ലാളിത്യവും സൗഹൃദവും എല്ലാറ്റിനും ഉപരിയായി ദൈവഹിതം തിരിച്ചറിയാനുള്ള പാടവവും വിശുദ്ധിയും തീക്ഷണതയും അദ്ദേഹവുമായി ഇടപഴകുന്നവർക്ക് അനുഭവേദ്യമാകും. സഭാ സേവനത്തിന്റെ വിവിധതലങ്ങളിൽ അനുഭവസമ്പന്നനായ മാർ ബോസ്‌കോ, തന്റെ കർമ്മരംഗങ്ങൾ ഏതായാലും, നേരിടേണ്ടി വരുന്നരുവൈതരണികൾ എത്ര സങ്കീർണ്ണമായാലും, സ്വതസിദ്ധമായ പ്രസന്നതകൊണ്ടും ലളിതശൈലികൊണ്ടും അവയെല്ലാം സമുചിതമായി കൈകാര്യം ചെയ്യുവാനുള്ള നയചാതുര്യതയിൽ അനുഗ്രഹീതനാണ്.പ്രൊപ്പഗാന്ത കോളജിലേക്ക്തൃശൂർ അതിരൂപതയ്ക്ക് വൈദികരെയും സമർപ്പിതരെയും സംഭാവന ചെയ്യുന്നതിൽ സമ്പന്നമായ പറപ്പൂർ ഇടവകയിലെ പുത്തൂർ അന്തോണി-കുകുഞ്ഞിലക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളിൽ ഏറ്റവും ഇളയ മകനായി 1946 മെയ് 28- നാണ് ബിഷപ് ബോസ്‌കോ പുത്തൂരിന്റെ ജനനം. പറപ്പൂർ സെന്റ് ജോസ് സ്‌കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതിനുശേഷം തൃശൂർ തോപ്പ് മൈനർ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു. രണ്ടു വർഷത്തെ മൈനർ സെമിനാരി പഠനത്തിനുശേഷം ദൈവശാസ്ത്ര പഠനത്തിനായി ആലുവ മംഗലപ്പുഴ സെമിനാരിയിലെത്തി. മംഗലപ്പുഴ സെമിനാരിയിൽ രണ്ടു വർഷത്തെ പഠനം പിന്നിട്ടപ്പോഴാണ് വത്തിക്കാനിലെ പ്രൊപ്പഗാന്ത കോളേജിൽ തുടർന്നു പഠിക്കുവാൻ നിർ   Read More of this news...

അതിക്രമം തടയാൻ ദേശീയ നയംവേണം

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ലൈംഗിക ആക്രമണങ്ങളെ ചെറുക്കാനും ഇരകൾക്ക് നീതി ലഭ്യമാക്കാനും സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും നയം രൂപീകരിക്കണമെന്ന് വനിത സംഘടനകൾ. രാഷ്ടീയ വിഭാഗീയതകൾക്ക് അതീതമായി, വിവിധ സംഘടനകളും കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിത സംഘടനകളും ഈ രംഗത്ത് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനും കാര്യക്ഷമമായി കേസുകൾ പരിഗണിക്കാനും കേന്ദ്ര സർക്കാരിനോടും ബന്ധപ്പെട്ട സർക്കാർ ഏജൻസികളോടും ആവശ്യപ്പെട്ടു.രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്നതിൽ വനിത പ്രതിനിധികൾ ആശങ്ക രേഖപ്പെടുത്തി.ഇൻഡോർ ആർച്ച് ബിഷപ്പായ ഡോ. ലിയോ കൊർണേലിയോയുടെ അഭിപ്രായത്തിൽ മധ്യപ്രദേശിലാണ് രാജ്യത്ത് വൻതോതിൽ സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് വിധേയരാകുന്നത്. സർക്കാരും പോലീസും നൽകുന്ന കണക്കുകൾക്ക് മുകളിലാണ് യഥാർത്ഥ കണക്ക.് ആർച്ച് ബിഷപ് ഡോ.ലിയോ കൊർണേലിയോ അഭിപ്രായപ്പെടുന്നു. ലൈംഗീക അതിക്രമത്തിനിരയായ വനിതകൾ ഒരിക്കലും പോലീസ് സ്‌റ്റേഷനിൽ പോകാനോ ഈ സംഭവം മാധ്യമങ്ങളെ അറിയിക്കാനോ തയ്യാറാകുന്നില്ല. സമൂഹം ഭ്രഷ്ട് കൽപിക്കുന്നതുകൊണ്ടാണ് പല സംഭവങ്ങളും ലോകം അറിയാതെ പോകുന്നതും കുറ്റവാളികൾ ശിക്ഷിക്കാതെ പോകുതതെന്നും ബിഷപ് ലിയോ കോർണേലിയോ ചൂണ്ടിക്കാട്ടുന്നു.അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ ഉൾപ്പെടെ പുരോഗമന വനിത സംഘടനകളെല്ലാം രാജ്യത്ത് വർദ്ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു കഴിഞ്ഞു. 2013-ൽ നിർഭയ ഫണ്ട് എന്ന പേരിൽ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെയും പെൺകുട്ടികളെയും സഹായിക്കാൻ വലിയൊരു ഫണ്ട് നീക്കിയിരുപ്പ് ഉണ   Read More of this news...

ദൈവത്തിന്റെ ഇടപെടലിനായി കാതോർത്ത് മാലാവി

മാലാവി: ആൽബിനോകളുടെ(വെള്ളപ്പാണ്ട് പോലുള്ള ത്വക്ക് രോഗബാധിതർ) കൊലപാതകങ്ങൾ തുടർക്കഥയായ മാലാവിയിൽ ദൈവത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമെ ഈ തിന്മ അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് ആർച്ച് ബിഷപ് താർഷിസിയസ് സിയായെ. സമാധാനത്തിനും നീതിയ്ക്കുമായുള്ള കാത്തലിക്ക് കമ്മീഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ചപ്പോഴാണ് ആർച്ച് ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്.ദൈവഭയമുള്ള ജനങ്ങളായാണ് മാലാവിയൻ ജനത അറിയപ്പെടുന്നത്. ആൽബിനോകളുടെ കൊലപാതകം പാപമാണ്. കത്തോലിക്ക സഭ അതിനെ ശക്തമായി അപലപിക്കുന്നു. എങ്ങനെയാണ് പരസ്പരം കൊല്ലുന്ന ഘട്ടത്തിലേക്ക് നാം എത്തിയത്? ; ആർച്ച് ബിഷപ് സിയായെ ചോദിച്ചു.കുറ്റവാളികൾക്കെതിരെ കൂടുതൽ കർശനമായ നടപടി സ്വീകരിക്കുവാൻ ആർച്ച് ബിഷപ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ചില ദുരാചാരങ്ങൾക്ക് ഉപയോഗിക്കാനാണ് തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മാലാവിയിൽ ആൽബിനോകളെ കൊലപ്പെടുത്തുന്നതെന്ന് നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കാത്തലിക്ക് കമ്മീഷൻ ദേശീയ കോർഡിനേറ്ററായ മാർട്ടിൻ ചിപ്പ്വാന്നിയ പറഞ്ഞു. ആൽബിനോകളുടെ ശരീരഭാഗങ്ങൾ സൗഭാഗ്യം കൊണ്ടുവരുമെന്നും അവയ്ക്ക് അത്ഭുത ശക്തിയുണ്ടെന്നുമുള്ള പ്രചരണമാണ് ഇവരുടെ കൊലപാതകത്തിലേക്ക് നയിക്കുന്നത്. മാലാവി കൂടാതെ ടാൻസാനിയ, ബുറുണ്ടി, കാമറൂൺ തുടങ്ങിയ രാജ്യങ്ങളും ഈ പ്രതിസന്ധി നേരിട്ടിരുന്നു.ആൽബിനിസം ബാധിച്ചവരെ ആക്രമിച്ചൊ തട്ടിക്കൊണ്ട് പോയ ശേഷമൊ കൊലപ്പെടുത്തുകയും ശരീരഭാഗങ്ങൾ വിൽക്കുകയും ചെയ്യുന്ന കേസുകൾ വർദ്ധിച്ചുവരുകയാണെന്ന് മാലാവി സന്ദർശിച്ച ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധി ഇക്‌പൊൺവൊസാ ഇറൊ പറഞ്ഞു. 2014-ന് ശേഷം മാത്രം ആൽബിനോകളെ തട്ടിക്കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്ത 65 കേസുകളാണ് രജിസ്റ&#   Read More of this news...

മറ്റൊരു ജീവന് താങ്ങായതിൽ മാർ ജേക്കബ് മുരിക്കന് ആനന്ദം

തിങ്കളാഴ്ച ആശുപത്രിയിൽനിന്നും പാലാക്ക് മടങ്ങുംഎറണാകുളം: വൃക്കദാനം നടത്തിയ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ ശരീരത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. ഇന്ന് രാവിലെയും പതിവ് ഭക്ഷണം കഴിച്ചു. ബൈബിൾ വായിച്ച് പ്രാർത്ഥന ചൊല്ലി. തിങ്കളാഴ്ച അദ്ദേഹത്തിന് ആശുപത്രി വിടാനാകും.പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മൽ, ലേക്‌ഷോർ ആശുപത്രി സി.ഇ.ഒ എസ്.കെ. അബ്ദുള്ള, ആശുപത്രി ചെയർമാനും എം.ഡിയുമായ ഡോ. ഷംസീർ വയലിൽ എന്നിവർ ആശുപത്രിയിലെത്തി മാർ ജേക്കബ് മുരിക്കനെ സന്ദർശിച്ചു.ഇപ്പോൾ ഐ.സി.യുവിൽ കഴിയുന്ന മാർ മുരിക്കന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോകട്ർമാർ അറിയിച്ചു. പിതാവിൽനിന്ന് വൃക്ക സ്വീകരിച്ച കോട്ടയ്ക്കൽ സ്വദേശി സൂരജും സന്തോഷത്തോടെ സുഖം പ്രാപിച്ചുവരുന്നു. ഒരു കിഡ്‌നിയുമായി കഴിഞ്ഞിരുന്ന സൂരജിന് ഇത് പുതുജീവിതമാണ്.നാളെ മാർ മുരിക്കനെ റൂമിലേക്ക് മാറ്റാനാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സൂരജിന്റെയും ബിഷപിന്റെയും ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോ. എബി എബ്രഹാം അറിയിച്ചു.തിങ്കളാഴ്ച ആശുപത്രിയിൽനിന്ന് മാർ ജേക്കബ് മുരിക്കനെ ഡിസ്ചാർജ് ചെയ്തശേഷം പത്രസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. ഓപ്പറേഷൻ വിജയകരമായി നടത്താനായതിൽ ഡോക്ടർമാർ ഏറെ ആഹ്ലാദത്തിലാണ്. സൂരജിന് കിഡ്‌നി ശരിയായ രീതിയിൽ പ്രവർത്തിച്ചുതുടങ്ങി.ബിഷപ് മുരിക്കനോടൊപ്പം സെക്രട്ടറിയച്ചൻ ഫാ. ജോസഫും ആശുപത്രിയിൽ ഇപ്പോഴുണ്ട്.സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ഫോണിലൂടെ ബിഷപ് മാർ മുരിക്കനുമായി ആശയവിനിയമം നടത്തി. ട്രാൻസ്പ്ലാന്റ് ഐ.സി.യു.വിലാണ് മാർ ജേക്കബും വൃക്ക സ്വീകരിച്ച സൂരജും ഇപ   Read More of this news...

ലോകത്തിൽ ഏറ്റവും വലിയ ഭീകര വസ്തു പുകയില: ജസ്റ്റിസ് നാരായണ കുറുപ്പ്

ലോകത്തിൽ ഏറ്റവും വലിയ ഭീകര വസ്തു പുകയിലയാണ്. സുനാമിയോ എയ്ഡ്‌സോ ന്യൂക്ലിയർ ബോംബോ അല്ല, സുനാമി വല്ലപ്പോഴും സംഭവിക്കുന്നതാണ്, എയ്ഡ്‌സ് കുറച്ചുപേരെ മാത്രമെ ബാധിക്കുന്നുള്ളൂ, ന്യൂക്ലിയർ ബോംബ് ബോധമുള്ള ഒരു രാഷ്ട്രവും അത് പ്രയോഗിക്കില്ല. പുകയിലയിൽ തന്നെ 4000ത്തോളം ദൂഷ്യഫലങ്ങളുള്ള കെമിക്കൽസ് ഉണ്ട്. 2 ഡസനിലേറെ അസുഖങ്ങൾ ഉണ്ടാക്കുന്ന പുകയില ഒരു ഭീകര വസ്തു തന്നെയാണ്. ഇന്ത്യയിൽ മാത്രം പ്രതിവർഷം 10 ലക്ഷം ആൾക്കാരാണ് പുകയില ജന്യരോഗം മൂലം മരിക്കുന്നത്. ലോകത്തിൽ ഈ നൂറ്റാണ്ടിൽ 10 കോടി ജനങ്ങൾ പുകയിലമൂലം മരിക്കുന്നു. 1998 ൽ ചാവറ കൾച്ചറൽ സെന്ററിൽ ആരംഭിച്ച പുകയിലവിരുദ്ധ സെമിനാറാണ് പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ സാഹചര്യമുണ്ടായത്. ഇന്ന് 192 രാജ്യങ്ങൾ പൊതുസ്ഥലത്ത് പുകവലി നിരോധിച്ചിട്ടുണ്ട്. പുകയിലയ്‌ക്കെതിരെ എന്നും പൊതുജനശ്രദ്ധ തിരിക്കാൻ പ്രചാരണം ഉണ്ടാവണം. സംഗീതത്തിന്റെ മാസ്മരിക ശക്തി കൊണ്ട് പുകയിലയ്‌ക്കെതിരെ പ്രവർത്തിക്കുവാൻ തയ്യാറായ ചാൾസ് ആന്റണി ഗാനങ്ങൾ അവതരിപ്പിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണൻചിറ സി.എം.ഐ അധ്യക്ഷത വഹിച്ചു.പുകയില കുടുംബത്തിലുണ്ടാക്കുന്ന ഉപദ്രവങ്ങൾ എന്ന വിഷയത്തെ അധികരിച്ച് കെ.ജി, എൽ.പി, യു.പി, എച്ച്. എസ്. സീനിയർ വിഭാഗങ്ങളിലായി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ ജസ്റ്റിസ് കെ.നാരായണ കുറുപ്പ്, എബ്രഹാം മാഞ്ഞൂരാൻ എന്നിവർ വിതരണം ചെയ്തു. ആൽവിന ജോൺസൺ, മരിയ ലോമിന, അരുൺജിത്, ജോ മൈക്കിൾ, ആരോൺ, ജോൺസൺ, അർജുൻ രാജേഷ്, അനന്തു രാജേഷ്, അമൽ റാഫേൽ, ശ്വേത ജെ. ആലപ്പാട്ട്, അതുൾ ജോൺ, അശ്വിൻ എസ്. കുമാർ എന്നിവർ കെ.ജി, എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചാവറ ഫാമിലി വെൽഫെയർ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം, ജോ   Read More of this news...

മദ്യശാലകൾ തുറക്കാതിരിക്കാൻ കെ.സി.ബി.സിയുടെ നില്പു സമരം

കൊച്ചി: പൂട്ടിയ മദ്യശാലകൾ തുറക്കരുതെന്നും സർക്കാർ മദ്യകച്ചവടം അവസാനിപ്പിക്കണ മെന്നും ആവശ്യപ്പെട്ട് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് നടത്തിയ നില്പുസമരം സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളിപോൾ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപിത മദ്യനയത്തിൽ നിന്നും പിന്നോട്ട് പോകുന്നത് കേരളത്തിന് ആപത്താണെന്നും മദ്യ ഉപഭോഗം ഏറ്റവും കൂടുതലായ കേരളത്തിൽ മദ്യവില്പന നിയന്ത്രണ-നിരോധന നയങ്ങളാണ് അഭികാമ്യമെന്നും അഡ്വ.ചാർളി പോൾ പറഞ്ഞു.യോഗത്തിൽ അതിരൂപത പ്രസിഡന്റ് കെ.എ.പൗലോസ് അദ്ധ്യക്ഷനായിരുന്നു. ഡയറക്ടർ ഫാ.ജോർജ്ജ് നേരേവീട്ടിൽ, ജന.സെക്രട്ടറി ചാണ്ടി ജോസ്, ലോനപ്പൻ കോനൂപറമ്പിൽ, സി.ജോൺ കുട്ടി, അഡ്വ.ജേക്കബ് മുണ്ടയ്ക്കൽ, കെ.എ.റപ്പായി, ശോശാമ്മ തോമസ്, ഷൈബി പാപ്പച്ചൻ, എബ്രഹാം ഓലിയാപ്പുറം, കെ.വി.ജോണി, കെ.ഒ. ജോയി, ബാബുപോൾ, പൗളിൻ കൊറ്റമം, ഇ.പി.വർഗ്ഗീസ്, എം.പി.ജോസി, സിസ്റ്റർ മരിയൂസ, സിസ്റ്റർ മരിയറ്റ, സിസ്റ്റർ ബനീസി എന്നിവർ പ്രസംഗിച്ചു.Source: Sunday Shalom   Read More of this news...

ദലിത് ക്രൈസ്തവർക്ക് സംവരണാനുകൂല്യങ്ങൾ ലഭ്യമാക്കണം:ഡി.സി.എം.എസ്.

തിരുവനന്തപുരം: ഇന്ത്യയിൽ ഇതര മതവിഭാഗങ്ങളിൽപ്പെട്ട ദലിത് വിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് ദലിത് ക്രൈസ്തവർക്ക് കൂടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ദലിത് ക്രൈസ്തവ മഹാജന സഭാ സംസ്ഥാന പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.ദലിത് ക്രൈസ്തവരെ പട്ടികജാതി പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്തണമെന്നും കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡി.സി.എം.എസ്. യോഗം ആവശ്യപ്പെട്ടു.1950 ആഗസ്റ്റ് 10 വരെ ഗോത്രവർഗ്ഗക്കാരെപ്പോലെ മതവ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ ദലിത് വിഭാഗങ്ങളും അനുഭവിച്ചു പോന്നിരുന്ന സംവരണ ആനുകൂല്യങ്ങൾ രാഷ്ട്രപതിയുടെ ഒരു ഉത്തരവിലൂടെ ഹിന്ദുക്കളല്ലാത്ത ദലിത് വിഭാഗങ്ങൾക്ക് നിഷേധിക്കുകയായിരുന്നു. എന്നാൽ 1956 ൽ സിക്കും, 1990 ൽ ബുദ്ധമതവിഭാഗങ്ങളിൽപ്പെട്ട ദലിത് വിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങൾ പുനസ്ഥാപിച്ചു നൽകുകയുണ്ടായി. അതോടൊപ്പം സച്ചാർ കമ്മിറ്റി സുപാർശ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ മുസ്ലീം വിഭാഗങ്ങൾക്കും നൽകി. എന്നാൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ദലിതർ ഇന്നും അവഗണനയിലും പിന്നോക്കാവസ്ഥയിലുമാണെന്ന് യോഗം വ്യക്തമാക്കി.ദലിത് ക്രൈസ്തവ വിഭാഗങ്ങൾക്ക് ഇതര പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെപ്പോലെ സംവരണാനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ദലിത് ക്രൈസ്തവരുടെ പിന്നാക്കാവസ്ഥായ്ക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 2016 ജൂലൈ 8 മുതൽ 10 വരെ നടക്കുന്ന കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന സമ്മേളനം ദലിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് ഭാവി പരിപാടികൾക്ക് രൂപം നൽകു!   Read More of this news...

ഇരുപതുകിലോ തൂക്കമുള്ള ബൈബിൾ

കുമളി : അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തിൽ 20 കിലോ തൂക്കമുള്ള ബൈബിൾ സ്ഥാപിച്ചു. ഒന്നരയടി നീളവും ഒരടി വീതിയും 2035 പേജുകളുമാണ് ഈ ബൈബിളിന് ഉള്ളത്. തുടിയംപ്ലാക്കൽ തോമസും കുടുംബവുമാണ് ഈ മനോഹരമായ ബൈബിൾ ഇടവക വികാരി ഫാ തോമസ് വയലുങ്കനെ ഏൽപ്പിച്ച് കരുണയുടെ ഈ വർഷാരംഭത്തിൽ ദൈവാലയത്തിൽ സമർപ്പിച്ചത്. ഇദ്ദേഹം പതിനഞ്ച് വർഷമായി പള്ളിയുടെ കൈക്കാരനും മത അദ്ധ്യാപകനും പ്രതിനിധിയോഗാഗംമായി സേവനമനുഷ്ഠിച്ചുവരുന്നു. ഈ ബൈബിളിന് ഇരുപതിനായിരത്തിൽപരം രൂപ ചെലവ് വന്നതായി കണക്കാക്കുന്നു.ഈ ബൈബിൾ എല്ലാവർക്കും വായിക്കുവാൻതക്കവിധം വലിയ അക്ഷരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. കണ്ണട ഉപയോഗിക്കാതെ വായിക്കുവാൻ സാധിക്കും. മറ്റ് ഇടവകകളിൽ നിന്നും ദിനംപ്രതി ആളുകൾ ഈ ബൈബിൾ വായിക്കുവാൻ എത്തുന്നു.Source: Sunday Shalom   Read More of this news...

വിദ്യാഭ്യാസരംഗത്ത് സർക്കാരിന്റെ ക്രിയാത്മക നടപടികളെ പിന്തുണയ്ക്കും

കൊച്ചി: പൊതുവിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന സംസ്ഥാനവിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷനും കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡും അഭിപ്രായപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ അദ്ധ്യാപകരുടെ തസ്തിക നിർണ്ണയവും നിയമന അംഗീകാരവും സംബന്ധിച്ച പ്രശ്‌നങ്ങൾ നിരവധി വർഷങ്ങളായി തുടരുകയാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാന മാസങ്ങളിൽ ഇതു സംബന്ധിച്ച നിരവധി ഉത്തരവുകൾ ഉണ്ടായെങ്കിലും നൂറു കണക്കിന് അധ്യാപകർ വർഷങ്ങളായി ശമ്പളമില്ലാതെ ദുരിതമനുഭവിക്കുകയാണ്. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനുമുൻപ് ഇതു സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടില്ല.ഹയർ സെക്കൻഡറി മേഖലയിലും സമാനമായ പ്രശ്‌നങ്ങൾ നിലനിൽക്കുകയണ്. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് സംതൃപ്തമായ ഒരു അധ്യയനവർഷത്തിന് തുടക്കം കുറിക്കാൻ പുതിയ വിദ്യാഭ്യാസമന്ത്രി മുൻകയ്യെടുക്കുമെന്ന് പ്രത്യാശിക്കുന്നു. പ്രൈമറി, അപ്പർ പ്രൈമറി മേഖലകളിൽ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അധ്യാപക വിദ്യാർത്ഥി അനുപാതം പരിഷ്‌കരിച്ചതിന് അനുസൃതമായി ഹൈസ്‌കൂൾ ക്‌ളാസ്സുകളിലും അധ്യാപക വിദ്യാർത്ഥി അനുപാതം പരിഷ്‌കരിക്കാൻ ആവശ്യമായ നടപടികളും വിദ്യാഭ്യാസമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ക്രിയാത്മക നടപടികൾക്ക് സർക്കാരിന് ആവശ്യമായ പിന്തുണ നൽകുമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ടീച്ചേഴ്‌സ് ഗിൽഡ് പ്രസിഡന്റ് ജോഷി വടക്കൻ, ജനറൽ സെക്രട്ടറി സാലു പതാലിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.Source: Sunday Shalom   Read More of this news...

രാജസ്ഥാനിലെ ബ്രിട്ടീഷ് മിഷനറി

'ജന്മം കൊണ്ട് ബ്രിട്ടീഷുകാരനെങ്കിലും എന്നെ ഇന്ത്യയിലേക്ക് ദത്തെടുക്കുകയായിരുന്നു. ഭാരതമണ്ണിനെ- ഇവിടുത്തെ ജനങ്ങളെ ഞാൻ സ്‌നേഹിക്കുന്നു." രാജസ്ഥാനിലെ മിഷനറി ഫാ. ആർ.എച്ച് ലെസർ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. "കഴിഞ്ഞ 60 വർഷമായി ഭാരതഗ്രാമങ്ങളുടെ ആത്മാവിനെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഇദ്ദേഹത്തിന് ഇന്ത്യയെക്കുറിച്ച് നല്ല ജ്ഞാനമുണ്ട്. ഇന്ത്യയിലെ ഗ്രാമീണ ഭാഷകൾ ഉൾപ്പെടെ പല ഭാഷകളിലും പ്രാവീണ്യവുമുണ്ട്. രാജസ്ഥാനിലെ അജ്മീർ തുടർന്ന് ഉദയപ്പൂർ തുടങ്ങിയ രൂപതകളിൽ വിവിധ മേഖലകളിൽ മിഷനറിയായി സേവനമനുഷ്ഠിച്ചു. നൂറോളം ഗ്രന്ഥങ്ങളും 5000 ത്തിലധികം ലേഖനങ്ങളും വിജ്ഞാനലോകത്തിന് സംഭാവന ചെയ്ത എഴുത്തുകാരൻ കൂടിയാണ് ഫാ. ആർ.എച്ച് ലെസർ. വിദേശത്തും ഇന്ത്യയിലുമുള്ള 19 പ്രമുഖ പ്രസാധകരാണ് ഈ ഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത്. ഏത് വിഷയത്തിലും ആധികാരികമായ പരിജ്ഞാനം അദേഹത്തിന്റെ രചനകൾക്ക് കൂടുതൽ മിഴിവേകുന്നു. അധ്യാപനം, ചരിത്രം, സാഹിത്യം, നാടകം, കവിത, സ്‌പോർടസ്,ബി.ബി.സി. ടി.വി., റേഡിയോ ബ്രോഡ്കാസ്റ്റിങ്ങ് എന്നു വേണ്ട വൈവിദ്ധ്യമാർന്ന ഏത് മേഖലകളിലും ഒരു പുരോഹിതന് സജീവമായി പ്രവർത്തിക്കാൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച ആളാണ് ഈ 85 കാരൻ.ലെസറച്ചന് ശാരീരിക അവശതകൾ പലതുണ്ട്. ശിഷ്ടകാലത്തെ ചലനങ്ങളെല്ലാം വീൽചെയറിൽ മാത്രം. ആഹാരം കഴിക്കാൻ ചെറിയൊരു മുറി. ദിവ്യബലിയർപ്പിക്കാനും പ്രാർത്ഥിക്കാനും ചാപ്പൽ, പിന്നെ സ്വന്തം റൂം. ഇതാണ് അദ്ദേഹത്തന്റെ പ്രപഞ്ചം. ഈ ചുവരുകൾക്കുള്ളിലെ അക്ഷരക്കൂട്ടുകളിൽ വിരിയപ്പെടാത്ത വിഷയങ്ങളില്ല. ആരുടെയെങ്കിലും സഹായമില്ലാതെ ഒന്നിനും വയ്യ. പുസ്തക രചനയ്ക്ക് അച്ചൻ പറഞ്ഞ് കൊടുക്കും, മലയാളിയായ ജോർജ് എന്ന അധ്യാപകൻ അത് പകർത്തും.60 വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രങ്ങൾ അദ്ദേഹം ഓർത&#   Read More of this news...

കനിവിന്റെ മാലാഖ ദീനദാസി മദർ പേത്ര

ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹത്തിന്റെ സുനാമി തിര ഹൃദയത്തിൽ വന്നു നിറഞ്ഞപ്പോൾ അത് കാരുണ്യത്തിന്റെ അലകടലായി. കണ്ണൂരിനടുത്ത് പട്ടുവം ഗ്രാമം കേന്ദ്രമാക്കി 'ദീനസേവനസഭ' ആരംഭിച്ച ദൈവദാസി മദർ പേത്രയുടെ ജീവിതാനുഭവം അതായിരുന്നു. എന്നാൽ, ഒരു റോഡപകടത്തിൽ മരണപ്പെട്ട് എല്ലാവരേയും കണ്ണീർ കടലിലാഴ്ത്തി ആ കനിവിന്റെ മാലാഖ പറന്നകന്നിട്ട് 40 വർഷം തികയുന്നു. ഈ ജൂൺ ആറാം തിയതി അനുസ്മരണചടങ്ങുകൾ നടക്കുമ്പോൾ മദർ പേത്രയുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളുടെ രൂപതാതല പ്രവർത്തനങ്ങളുടെ സമാപന പ്രഖ്യാപനം സഭാസ്ഥാപനദിനമായ ജൂൺ ഒന്നിന് നടക്കുകയാണ്.മദർ പേത്രയുടെ ധന്യജീവിതം ഓർക്കുമ്പോൾ മനസ്സിൽ ഓടിയെത്തിയത് പോപ്പ് ഫ്രാൻസീസിന്റെ 'സ്‌നേഹത്തിന്റെ സന്തോഷം ' (The Joy of Love )  എന്ന പുതിയ പ്രബോധന രേഖയാണ്. ആധുനിക കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങൾക്ക് നേരിടുന്ന വെല്ലുവിളികളെ വിഷയമാക്കി റോമിൽ നടത്തിയ സിനഡുകളിലെ വിചിന്തനത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ ഔദ്യോഗിക പ്രബോധനമാണത്. അതിന്റെ ഏറ്റവും മിഴിവാർന്ന ഭാഗം നാലാം അദ്ധ്യായത്തിലെ വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ ഏഴുതിയ സിനേഹഗീതത്തിന്റെ ( 1കൊറി.13) അതിമനോഹരമായ വ്യാഖ്യാനമാണ്.കുടുംബസ്‌നേഹത്തിന്റെ വിവിധ മാനങ്ങളെപ്പറ്റിയാണ് ഫ്രാൻസീസ് പാപ്പായുടെ വ്യാഖ്യാനവും വിവരണവുമെങ്കിലും മദർ പേത്രയുടേതുപോലുള്ള ധന്യ ജീവിതങ്ങളിൽ കറ പുരളാത്ത ഈ സ്‌നേഹത്യാഗത്തിന്റെ മാഹാത്മ്യം നമുക്ക് തിരിച്ചറിയാനാവും.ഫ്രാൻസീസ് പാപ്പാ 'സ്‌നേഹത്തിന്റെ സന്തോഷ' ത്തിൽ എഴുതുന്നു: "സ്‌നേഹത്തിന് എപ്പോഴും അഗാതമായ കാരുണ്യത്തിന്റെ ഒരു വശമുണ്ട് " (P.92). 'സ്‌നേഹം സഹായം ചെയ്യാൻ എപ്പോഴും തയ്യാറാണ്.' (P.93). വിശുദ്ധ ഇഗനേഷ്യസ് ലയോളയുടെ വാക്കുകളിൽ, 'സ്‌നേഹം വാക്കുകൾ കൊണ്ട് എന്നതിനനേക്കാൾ കൂടുത&   Read More of this news...

ന്യൂനപക്ഷക്ഷേമ പദ്ധതികൾ ക്രൈസ്തവന്റെ അവകാശം

1992 ൽ ദേശീയ ന്യൂനപക്ഷ കമ്മീഷന് കേന്ദ്രസർക്കാർ രൂപം നൽകി. കേരളത്തിലെ ക്രിസ്ത്യാനികളായ ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട ക്ഷേമ പദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ/തൊഴിൽ/സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചും 2016 ആയിട്ടും ക്രൈസ്തവർക്ക് വേണ്ടത്ര അവബോധമില്ല. അറിയാവുന്നവർ പങ്ക് വെക്കുന്നില്ല. ഈ അർഹതപ്പെട്ട അവകാശങ്ങളെക്കുറിച്ച് അറിയാത്തിടത്തോളം കാലം അവകാശ നിഷേധങ്ങളെക്കുറിച്ച് പരാതിപ്പെടാനും നമുക്കാവില്ല. ന്യൂനപക്ഷങ്ങളെ സഹായിക്കുവാൻ ധാരാളം ഏജൻസികൾ രാജ്യത്ത് ഇന്ന് പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ വർഷം കേന്ദ്ര ഗവൺമെന്റ് ന്യൂനപക്ഷങ്ങൾക്കായി കേരളത്തിന് അനുവദിച്ച തുകയുടെ 40 % ആവശ്യക്കാർ ഇല്ലാതിരുന്നതിനാൽ ലാപ്‌സായി. നമ്മുടെ അവകാശങ്ങൾ യഥാസമയം ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷനിൽ നിന്നും അപേക്ഷ നൽകി നിയമാനുസൃതം ചോദിച്ചു വാങ്ങുവാൻ നാം ഇനിയെങ്കിലും ശ്രദ്ധിക്കണം.ന്യൂനപക്ഷങ്ങളെ/ന്യൂനപക്ഷ സ്ഥാപനങ്ങളെ/ക്രിസ്ത്യാനികളായ നമ്മെ ബാധിക്കുന്ന ഏതൊരു വിഷയത്തെക്കുറിച്ചും അവകാശ നിഷേധത്തെക്കുറിച്ചും ആർക്കും കമ്മീഷനിൽ പരാതിപ്പെടാവുന്നതാണ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ പരാതി തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. പരാതി സമർപ്പിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.1. പരിഹാരം കാണേണ്ട വിഷയം2. ഏത് അധികാരി/സ്ഥാപനമാണ് പരിഹാര നടപടികൾ സ്വീകരിക്കേണ്ടത് എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.3. എതിർകക്ഷികളുടെ പേരും, പൂർണ്ണമായ മേൽവിലാസവും, പിൻകോഡ്, ലഭ്യമെങ്കിൽ ഫോൺ നമ്പരകും രേഖപ്പെടുത്തുക.4. പരാതിയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് ഉണ്ടായിരിക്കണം.5. എതിർ കക്ഷികളുടെ എണ്ണത്തിനനുസരിച്ച് പരാതിയുടെ പകർപ്പ് ഉണ്ടായിരിക്കണം.6. പരാതിക്കാരന്റെ വിലാസവും, ഫോൺനമ്പരും ഉണ്ടാകണം.&   Read More of this news...

വൈദികനെ തട്ടിക്കൊണ്ടുപോയതിന് 11 പേർ അറസ്റ്റിൽ

കോയമ്പത്തൂർ: വൈദികനെ തട്ടിക്കൊണ്ടുപോയി പത്തുലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട 'മക്കൾ ദേശം കക്ഷി' സംഘടനാംഗങ്ങളായ 11 പേരെ ഗൂഡല്ലൂർ പോലിസ് അറസ്റ്റ് ചെയ്തു.കൊട്ടാരക്കര, പത്തനാപുരം, പറങ്ങാമൂട്ടിൽ ഫാ. ജോസഫ് ജോർജിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. വൈദികൻ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സകുടുംബമാണ് ഗൂഡല്ലൂരിൽ എത്തിയത്. തൊറപ്പള്ളിയ്ക്കടുത്ത് മുളപ്പള്ളിയിലെ ഹോട്ടലിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. വൈദികനെയും കുടുംബത്തെയും നിരീക്ഷിച്ചശേഷമാണ് പ്രതികൾ ഇവരുടെ മുറിയിലെത്തി ഭീഷണിപ്പെടുത്തിയത്. തന്റെ കൂടെ വന്നില്ലെങ്കിൽ കൊലക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രധാന പ്രതി ആശൈ തമ്പി എന്നയാൾ വൈദികനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. പാടത്തറയ്ക്ക് സമീപത്തെ വനത്തിനോട് ചേർന്ന ഇയാളുടെ വീട്ടിലാണ് വൈദികനെ പൂട്ടിയിട്ടത്. പത്തുലക്ഷം രൂപ തന്നില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വൈദികൻ സഹോദരി ഭത്താവ് അലക്‌സാണ്ടർ ജോർജിനെ വിളിച്ചറിയിച്ചു. അലക്‌സാണ്ടർ ഗൂഡല്ലൂർ പോലിസുമായി ബന്ധപ്പെട്ടശേഷം മോചനദ്രവ്യവുമായി എത്തി. ഗൂഡല്ലൂർ ഡി.വൈ.എസ്.പി ശ്രീനിവാസലുവിന്റെ നേതൃത്വത്തിലുള്ള പോലിസ് ടീം, മഥ്തിയിൽ വൈദികന്റെ ബന്ധക്കളായി അവരുടെ കൂടെ ചേർന്നു. മറ്റൊരു പോലിസ് സംഘം ഇവരെ അനുഗമിച്ചു. മോചനദ്രവ്യം കൈമാറുന്ന സമയത്ത് പോലിസ് സംഘം പ്രതികളെ കീഴ്‌പ്പെടുത്തുകയുണ്ടായി. പ്രതികളിൽ അഞ്ചുപേർ ഉണ്ടായിരുന്ന കാറിൽ വൈദികൻ ഇല്ലായിരുന്നു. പോലിസ് സംഘം വേണ്ട രീതിയിൽ ഇവരെ ചോദ്യം ചെയ്തപ്പോൾ, വൈദികൻ ആശൈ തമ്പിയുടെ വീട്ടിലുണ്ടെന്ന് അറിയിച്ചു. പോലിസ് സംഘം അവിടെ എത്തിയാണ് ഫാ. ജോസഫ് ജോർജിനെ മോചിപ്പിച്ചത്. വൈദികനെ ഇവർ മർദിച്ചിരുന്നു.ആശൈ തമ്പി എന്ന പ്രധാന പ്രത   Read More of this news...

കാരുണ്യം പെയ്തിറങ്ങി: മാർ ജേക്കബ് മുരിക്കൻ വൃക്ക ദാനം ചെയ്തു

എറണാകുളം:ലോകമെങ്ങുമുള്ള അനേകരുടെ പ്രാർത്ഥനകൾ സഫലമായി. പാലാ രൂപത സഹായമെത്രാനായ മാർ ജേക്കബ് മുരിക്കൻ കാരുണ്യവർഷത്തിൽ കാരുണ്യമെന്തെന്ന് തന്റെ വൃക്കദാനത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരനായ ഇ. സൂരജിനാണ് അദേഹം തന്റെ വൃക്കകളിലൊന്ന് നൽകിയത്.എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്ക് ഡോ. ജോര്ജ് പി. ഏബ്രാഹം, ഡോ.മോഹൻ എ. മാത്യു,ഡോ. എബി എബ്രഹാം എന്നീ ഡോക്ടർമാർ അടങ്ങിയ ടീമാണ് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ അഞ്ചരമണിക്കൂർ നീണ്ടുനിന്നു." ഇത് ചരിത്രത്തിലെ സുവർണ നിമിഷങ്ങളാണെന്ന് ശസ്ത്രക്രിയക്ക് വേണ്ടി അനസ്‌തേഷ്യ നൽകിയ ഡോക്ടർ മോഹൻസൺഡേശാലോമിനോട് പറഞ്ഞു. "ലോക മാധ്യമങ്ങൾക്കും മനുഷ്യമനഃസാക്ഷിക്കും ഉദാത്തമായ ക്രിസ്തീയ സന്ദേശമാണ് മാർ മുരിക്കൻ നടത്തിയ വൃക്കദാനം. അക്രൈസ്തവനായ സൂരജിന് ക്രിസ്തുവിന്റെ വാക്കനുസരിച്ച് വൃക്ക നൽകാൻ അദേഹം തയ്യാറായി. എല്ലാ മതവിശ്വാസികൾക്കും ഇത് വലിയ സന്ദേശവും പ്രത്യാശയുമാണ് നൽകുന്നത്.""ബിഷപ് മുരിക്കന്റെ കിഡ്‌നി സൂരജിന് അനുയോജ്യമാണെന്ന് തെളിഞ്ഞത് തന്നെ മഹത്തായ ദൈവത്തിന്റെ പദ്ധതിയാണെന്നും ഡോക്‌ടേഴ്‌സ് കൂട്ടിച്ചേർത്തു.നേരത്തെ ഇതു സംബന്ധിച്ച നിയമപരമായ നടപടികൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായിരുന്നു. "ദൈവം നൽകിയ അനുഗ്രഹമാണിതെന്നും ബിഷപ് മുരിക്കന്റെ കിഡ്‌നി ദാനത്തിലൂടെ കേരളം അവയവദാനത്തിന് മറ്റൊരു മുഖം നൽകിയെന്നും ശസ്ത്രക്രിയക്കുശേഷം ഫാ.ഡേവിസ് ചിറമ്മൽ പറഞ്ഞു. ജീവിച്ചിരിക്കെ ഒരു ബിഷപ് വൃക്കദാനം നടത്തുന്നത് ഇതാദ്യമാണ്. വളരെ നിർധന കുടുംബത്തിലെ അംഗമാണ് സൂരജ്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം സുമനസുകൾ നൽകാൻ മുന്നോട്ട വന്നത് കുടുംബത്തിന് ഒട്ടേറെ ആശ്വാസമായി. ഇതൊരു മ!   Read More of this news...

ഇമാം അല്‍-തയീബിന്‍റെ വത്തിക്കാന്‍ സന്ദര്‍ശനം സമാധാനസമാധാന പാതയിലെ നവമായ നീക്കം : സമീര്‍ ഖലീല്‍ സമീര്‍

ഇമാം അല്‍-തയീബുമായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ കൂടിക്കാഴ്ച സമാധാന പാതിയിലെ നവമായ നീക്കമാണെന്ന്, ഈജിപ്തിലെ ഇസ്ലാമിക പണ്ഡിതന്‍, സമീര്‍ ഖലീല്‍ സമീര്‍ പ്രസ്താവിച്ചു.  ഈജിപ്തിലെ ഇസ്ലാമിയ യൂണിവേഴ്സിറ്റി അല്‍-അസ്സാറിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റും ലോക സുന്നി മുസ്ലീം സമൂഹത്തിന്‍റെ ആത്മീയ നേതാവുമായ അഹമ്മദ് അല്‍-തയീബും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച വത്തിക്കാനില്‍ മെയ് 23-ാം തിയതി തിങ്കളാഴ്ചയാണു നടന്നത്.ഈജിപ്തിലെ അലക്സാന്ത്രിയായിലുണ്ടായ കോപ്റ്റിക് കത്തോലിക്കരുടെ 2011-ലെ കൂട്ടക്കൊലയെത്തുടര്‍ന്ന്, ക്രൈസ്തവരെ പീഡിപ്പിക്കരുതെന്ന് പാപ്പാ ബനഡിക്ട് ഈജിപ്തിനോടു നടത്തിയ അഭ്യാര്‍ത്ഥനയ്ക്കുശേഷം, ഇമാം അല്‍-തയീബ് വത്തിക്കാനുമായി  ബന്ധങ്ങള്‍ വിച്ഛേദിച്ചിരുന്നു. പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ച നടത്തണമെന്ന് താല്‍പര്യപ്പെട്ടതും ആദ്യപടി എടുത്തതും വീണ്ടും ഇമാം തന്നെ. ഇമാമിന്‍റെ ഈ ചുവടുവയ്പ്  സമാധാനശ്രമവും അനുരഞ്ജന നീക്കുവമാണെന്ന് ഈശോ സഭാവൈദികനും ഇസ്ലാമിക പണ്ഡിതനുമായ സമീര്‍ ഖലീല്‍ സമീര്‍ അലക്സാന്ത്രിയയില്‍ മെയ് 31-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.തീവ്രവാദ പ്രവര്‍ത്തനങ്ങളെ പാപ്പാ ഫ്രാന്‍സിസ് നിശിതമായി വിമര്‍ശിക്കുന്നില്ലെന്നും, മുസ്ലിംങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്നുമുള്ള പരോക്ഷമായ ആരോപണം അങ്ങുമിങ്ങും തലപൊക്കി നില്ക്കവെയാണ് സുന്നി നേതാവ് മഹമ്മദ് അല്‍-തയീബുമായുള്ള സൗഹൃദകൂടിക്കാഴ്ച വത്തിക്കാനില്‍ നടന്നതെന്ന് സമീര്‍ ഖലീല്‍ നിരീക്ഷിച്ചു.കൂടിക്കാഴ്ച അതിന്‍റെ സ്വഭാവത്തില്‍ത്തന്നെ ഇസ്ലാമീക തീവ്രവാദത്തെ അപലപിക്കുകയും സ്വതന്ത്ര ഇസ്ലാമിക രാഷ്ട്രസ്ഥാപന നീക്കങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു&   Read More of this news...

പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മിത്വത്തിലുള്ള ദിവ്യബലിയോടെ വൈദികരുടെ ജൂബിലി സമാപിക്കും

വൈദികരുടെ ജൂബിലിയാചരണത്തിന്‍റെ സമാപനദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് വൈദികരുടെ രാജ്യാന്തരകൂട്ടായ്മയില്‍ സമൂഹബലിയര്‍പ്പിക്കും. ജൂണ്‍ 3-ാം തിയതി വെള്ളിയാഴ്ച റോമില്‍ ആചരിക്കുന്ന ഈശോയുടെ തിരുഹൃദയത്തിരുനാളില്‍ പ്രാദേശിക സമയം രാവിലെ 9.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലാണ് സമൂഹബലിയര്‍പ്പണം. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. മൂന്നുദിവസം നീളുന്ന വൈദികരുടെ ജൂബിലിയാചരണം  ഈ സമൂഹബലിയര്‍പ്പണത്തോടെ സമാപിക്കും.ജൂണ്‍ ഒന്നാം തിയതി, ബുധനാഴ്ചയാണ് കാരുണ്യത്തിന്‍റെ ജൂബിലവത്സരത്തോട് അനുബന്ധിച്ചുള്ള വൈദികരുടെ സംഗമം ആരംഭിച്ചത്. ഭാഷകളുടെ അടിസ്ഥാനത്തിനുള്ള ബലിയര്‍പ്പണം, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുമ്പസാരം, ജൂബിലകവാടം കടക്കല്‍, പൊതുപ്രാര്‍ത്ഥനകള്‍ എന്നിവ റോമിലെ ഒന്‍പതു വ്യത്യസ്ഥ ദേവാലായങ്ങളിലായി 9 ഭാഷാഗ്രൂപ്പുകളായി നടന്നു.രണ്ടാം ദിവസം വ്യാഴാഴ്ച, ജൂണ്‍ രാണ്ടാം തിയതി പാപ്പാ ഫ്രാന്‍സിസ് നയിച്ച ധ്യാനങ്ങള്‍ ത്രിദിന സമ്മേളനത്തിന്‍റെ ഔജസ്സേകിയ സംഭവമായി മാറി. തന്‍റെ ദീര്‍ഘകാല അജപാലന അനുഭവങ്ങളുടെ വെളിച്ചത്തില്‍ രാവിലെ 10-നും, മദ്ധ്യാഹ്നം 12-നും വൈകുന്നേരം 4-മണിക്കുമായി പാപ്പാ ഫ്രാന്‍സിസ് മൂന്നു ധ്യാനങ്ങള്‍ വൈദികര്‍ക്കായി നയിച്ചു. അവ ദേശീയ അന്തര്‍ദേശിയ തലത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടു (www.im.va).വൈദികരുടെ ശുശ്രൂഷാജീവിതത്തില്‍ കാരുണ്യത്തിന്‍റെ പ്രസക്തിയും അനുവാര്യതയും വളരെ തനിമായാര്‍ന്ന പ്രായോഗിക ചിന്തകളായി പാപ്പാ ചുരുളഴിയിച്ചു. ഓരോ ധ്യാനവും ശരാശരി  45-മുതല്‍ 50 മിനിറ്റുകളോളം നീളുന്നതായിരുന്നു. വിവിധ ഭാഷാകളിലുള്ള ശബ്ദരേഖകള്‍ ലഭ്യമായിരുന്നതിനാലും, വിഷയങ്ങള്‍ വൈദിക ജീവിതത്തെ സ്പര്‍ശിക്കുന്നതായിരുന്നതിനാലും ആ&   Read More of this news...

കൊച്ചു വെറോനിക്കയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ കാരുണ്യസ്പര്‍ശം

ജൂണ്‍ ഒന്ന് ബുധനാഴ്ച, ഇന്ന് രാജ്യാന്തര ശിശുദിനം!  ആയിരങ്ങള്‍ തിങ്ങിനിന്ന പൊതുകൂടിക്കാഴ്ചാ വേദിയിലെ ഒരു അത്യപൂര്‍വ്വ രംഗമായിരുന്നു പാപ്പാ ഫ്രാന്‍സിസും വെറോനിക്ക ബറോണിയുമായുള്ള കൂടിക്കാഴ്ച.പത്തു വയസ്സുകാരി വെറോനിക്ക കാന്തെരോ ബറോണി അര്‍ജന്‍റീന സ്വദേശിനിയാണ്.  ഇറ്റലിയിലെ സാഹിത്യ അക്കാഡമി സംഘടപ്പിച്ച കുട്ടികളുടെ രാജ്യന്തര രചനാമത്സരത്തില്‍ സ്പാനിഷ് വിഭാഗം ഗദ്യരചനയ്ക്കുള്ള പുരസ്ക്കാരം വാങ്ങാനാണ് റോമില്‍ എത്തിയത്.  മെയ് 28-ാം തിയതി ശനിയാഴ്ച പുരസ്ക്കാരം സ്വീകരിച്ചു. പരിപാടിക്കുശേഷം നാട്ടുകാരനായ പാപ്പായെ കാണുവാനുള്ള ആഗ്രഹവുമായി വെറോനിക്കയും മാതാപിതാക്കളും രണ്ടു ദിവസംകൂടെ റോമില്‍ തങ്ങി.ജൂണ്‍ ഒന്നാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പൊതുകൂടിക്കാഴ്ചാ വേദിയില്‍ പാപ്പായെ നേരില്‍ കാണുവാനും അഭിനന്ദനവും ആശീര്‍വ്വാദവും സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി. തന്‍റെ രചനയായ ചെറുഗ്രന്ഥം (mis sueos) 'എന്‍റെ കൊച്ചുസങ്കല്പങ്ങള്‍' അവള്‍ പുഞ്ചിരിയോടെ 'വീല്‍ ചെയറി'ല്‍ ഇരുന്നുകൊണ്ടു പാപ്പായ്ക്കു സമ്മാനിച്ചു. പാപ്പാ ഫ്രാന്‍സിസ് അവളുടെ ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. ഇനിയും എഴുതണമെന്നു പറഞ്ഞു. പ്രോത്സാഹിച്ചു. അത്യപൂര്‍വ്വ നാഡീ രോഗഗ്രസ്ഥയായ കുഞ്ഞു വെറോനിക്കയുടെ വലതുകൈയും കാലും സ്വാധീനക്കുറവുള്ളതും ശുഷ്ക്കിച്ചതുമാണ്. ഇടതുകൈയ്യുടെ സഹായത്തോടെ കംപ്യൂടറിലാണ് എഴുത്തും വായനയുമെല്ലാം.പാപ്പായുടെ സാന്ത്വനസാമീപ്യം തനിക്ക് സൗഖ്യവും ആത്മധൈര്യവും പകരുന്നതായിരുന്നെന്ന് പിന്നീട് വത്തിക്കാന്‍ റേ‍ഡിയോയോട് വെറോനിക്ക പങ്കുവച്ചു. പാപ്പാ ഫ്രാന്‍സിസിനെ കണ്ട സംപ്തിയും നവോന്മേഷവുമായിട്ടാണ് താന്‍ നാട്ടിലേയ്ക്കു മടങ്ങുന്നതെന്നും അവള്‍ തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞ&#   Read More of this news...

ജൈനമതക്കാരുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ നേര്‍ക്കാഴ്ച

ജൂണ്‍ ഒന്നാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള പ്രത്യേക വേദിയില്‍ ലണ്ടനില്‍നിന്നും എത്തിയ  ജൈനമതത്തിന്‍റെ പ്രയോക്താക്കളായ സംഘടന, Institute for Jainology, London-ന്‍റെ അംഗങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്. അഹിംസ, കാരുണ്യം എന്നിങ്ങനെയുള്ള ജൈനമതത്തിന്‍റെ അടിസ്ഥാന ആദര്‍ശങ്ങള്‍ പ്രബോധിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 1986-ല്‍ സ്ഥാപിതമായിട്ടുള്ളതാണ് ഈ സ്ഥാപനം. ഭാരതത്തില്‍ ഗുജറാത്തിലുള്ള ജെയിന്‍ കേന്ദ്രത്തിന്‍റെ സഹോദരസ്ഥാപനമാണിത്.കൂടിക്കാഴ്ചയിലും കൂട്ടായ്മയിലും താന്‍ ഏറെ സന്തോഷിക്കുന്നുവെന്നും, കാരുണ്യത്തിന്‍റെ ഉദ്യമത്തെ ശ്രേഷ്ഠമായി കാണുന്നുവെന്നും ആമുഖമായി പാപ്പാ പ്രസ്താവിച്ചു. കാരണം പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനുള്ള ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട കൂട്ടായ്മയും കൂടിക്കാഴ്ചയുമാണിത്.   സൃഷ്ടി ദൈവത്തിന്‍റെ ദാനമാണ്. അതില്‍ തെളിഞ്ഞുനില്ക്കുന്ന പ്രകൃതി ദൈവികസ്നേഹത്തിന്‍റെ പ്രതിഫലനമാണ്. ഭൂമിയുടെ ഈ ദൈവികപ്രതിച്ഛായയെ പരിരക്ഷിക്കുവാനും ആദരിക്കുവാനുമുള്ള കൂട്ടുത്തരവാദിത്ത്വമാണ് നമ്മെ ഒന്നിപ്പിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ജീവിതയാത്രയില്‍ മനുഷ്യര്‍ക്ക് തുണയും സംരക്ഷണവും നല്കുന്ന അമ്മയെപ്പോലെയാണ് ഭൂമി, അല്ലെങ്കില്‍ സഹോദരി ഭൂമി. ലോലമായ പ്രകൃതിയുടെ പരിചരണത്തെയും സമാധാനപരമായ ജീവിതത്തെയും സംബന്ധിച്ച ജൈനമതത്തിന്‍റെ പ്രബോധനരീതിയെ പാപ്പാ ശ്ലാഘിച്ചു. അത് ഏറെ മഹത്തരമാണെന്ന് പ്രസ്താവിച്ചു. സന്ദര്‍ശനത്തിനു നന്ദി. ഭൂമിയെ പരിചരിക്കുന്നതും സംരക്ഷിക്കുന്നതും മാനവികതയെ പരിചരിക്കുന്നതിനും സഹായിക്കുന്നതിനും തുല്യമാണ്. പാരിസ്ഥിതികമായ &#   Read More of this news...

ജൂബിലിവത്സരത്തില്‍ സഭയ്ക്ക് പിന്നെയും രണ്ടു പുണ്യാത്മാക്കള്‍

രണ്ടു വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തും. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ജൂണ്‍ 5-ാം തിയതി ഞായാറാഴ്ച അര്‍പ്പിക്കപ്പെടുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിമദ്ധ്യേയാണ് വിശുദ്ധപദപ്രഖ്യാപനം നടത്തപ്പെടുവാന്‍ പോകുന്നത്.രണ്ടു കിഴക്കന്‍ യൂറോപ്യന്‍ സ്വദേശികളാണ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന വാഴ്ത്തപ്പെട്ടവര്‍ :പോളണ്ടുകാരനായ ജോണ്‍ പാസിന്‍സ്ക്കി എന്നറിയപ്പെടുന്ന - ഈശോയുടെയും മറിയത്തിന്‍റെയും വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലാവുസ് (1631-1701). ഈശോയുടെയും മറിയത്തിന്‍റെയും നാമത്തിലുള്ള സന്ന്യാസസഭാ സമൂഹത്തിന്‍റെ സ്ഥാപകനാണ്. തന്‍റെ ജീവിതകാലത്തുണ്ടായ യുദ്ധം വസന്തകള്‍ എന്നവയില്‍പ്പെട്ടു ക്ലേശിക്കുന്നവരെ സഹായിക്കാനാണ് പോളണ്ടിന്‍റെ അന്നത്തെ സാമൂഹികവും സാംസ്ക്കാരികവുമായ പശ്ചാത്തലത്തില്‍‍ വൈദികനായ പാസിന്‍സ്കി പ്രവര്‍ത്തിച്ചത്. സന്ന്യാസ സഭ സ്ഥാപിച്ചതിന്‍റെ ഉദ്ദേശവും അതുതന്നെയായിരുന്നു.വാഴ്ത്തപ്പെട്ട മരിയ എലിസബത്ത് ഹെസല്‍ബാള്‍ഡ്, സ്വീഡനിലെ സന്ന്യാസിനിയാണ് (1870-1957). ലൂതറന്‍ സഭയില്‍നിന്നും കത്തോലിക്കാവിശ്വാസം സ്വീകരിച്ച വനിതയാണിത്. പിന്നീട് കൂടുതല്‍ ധ്യാനാത്മക ചൈതന്യമുള്ളൊരു സന്ന്യാസിനീ വിഭാഗം ബ്രിജിറ്റൈന്‍ സഭയുടെ ആദ്ധ്യാത്മികതയില്‍ പുണ്യവതി സ്ഥാപിച്ചു. സ്വീ‍ഡനിലെ ജനങ്ങളുടെ സുവിശേഷവത്ക്കരണത്തിനും മാനസാന്തരത്തിനും വേണ്ടിയായിരുന്നു ഹെസല്‍ബാള്‍ഡ് സന്ന്യാസിനീ സമൂഹം സ്ഥാപിച്ചത്. നീണ്ട കാലപരിധിക്കുശേഷമാണ് സ്വീഡനില്‍ന്നും ഒരു പുണ്യാത്മാവു പിറവിയെടുക്കുന്നത് (c.600 years).കാരുണ്യത്തിന്‍റെ അമ്മയായും പാവങ്ങളുടെ അമ്മയുമായും ലോകം ആദരിക്കുന്ന വാഴ്ത്തപ്പ&   Read More of this news...

തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ മോചിപ്പിച്ചു

  Read More of this news...

കുട്ടിക്കാനം മരിയൻ കോളേജിന് സ്വയംഭരണ പദവി

  Read More of this news...

ധന്യൻ മാർ തോമസ് കുര്യാളശ്ശേരിയുടെ 91-)ം ചരമവാർഷികം ഇന്ന് (02-06-2016)

  Read More of this news...

പി.ഒ.സി.യിൽ പഠനശിബിരം ജൂൺ 4-ന്

  Read More of this news...

നല്ലൊരു നാളേയ്ക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാം : സ്കോളാസ് ഒക്കുരേന്തസ് കൂട്ടായ്മ

നല്ലൊരു നാളേയ്ക്കായി ഒരുമിച്ചു നീങ്ങണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  സ്ക്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയുടെയും രാജ്യാന്തര സഹകരണ പ്രസ്ഥാനം, Scholas Occurrentes-ന്‍റെ രാജ്യാന്തര പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംപറഞ്ഞുകൊണ്ടാണ്  പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മെയ് 29-ാം തിയതി ഞായറാഴ്ച വൈകുന്നേരം വത്തിക്കാനിലെ സിന‍ഡു ഹാളിലാണ് സംഗമം നടന്നത്.യുവജനങ്ങളെയും കുട്ടികളെയും തുണയ്ക്കുന്നതിന് ബ്യൂനസ് ഐരസിന്‍റെ മെത്രാനായിരുന്ന കാലത്ത് പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടതാണ് സ്ക്കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൂട്ടിയിണക്കുന്ന രാജ്യാന്തര ഉപവി പ്രസ്ഥാനം - Scholas Occurrentes. സ്ക്കൂളുകളുടെ കൂട്ടായ്മയെന്നാണ് ഈ ലത്തീന്‍ നാമത്തിന് അര്‍ത്ഥം. സംഘടനയുടെ പ്രവര്‍ത്തകരും പ്രയോക്താക്കളുമായി ഇത്തവണ പ്രശസ്ത നടന്മാര്‍ ജോര്‍ജ്ജ് ക്ലൂനി, റിച്ചാര്‍ ജെരെയും, പിന്നെ മെക്സിക്കന്‍-അമേരിക്കന്‍ നടി സല്‍മാ ഹയെക്കും പൊതുസമ്മേളനത്തിലും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കും സന്നിഹിതരായിരുന്നു. കൂട്ടായ്മയില്‍ പങ്കുചേരേണ്ടത് അനുദിനജീവിതത്തിന്‍റെ ആവശ്യമാണ്. നാം ഒരു പ്രസ്ഥാനത്തിന്‍റെയും, കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സംഘടയുടെയും ഭാഗമായിരുന്നെങ്കിലേ നന്മചെയ്യുവാനും പങ്കുവയ്ക്കുവാനും സാധിക്കുകയുള്ളൂ. വ്യക്തിപരമായി ചെയ്യാവുന്ന നന്മകള്‍ക്ക് പരിമിതിയുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കൂട്ടായ്മയുടെയോ, പ്രസ്ഥാനത്തിന്‍റെയോ സമൂഹത്തിന്‍റെയോ ഭാഗമാകുന്നത് വിനീതഭാവമാണ്. ദാര്‍ഷ്ഠ്യവും അഹങ്കാരവും വെടിഞ്ഞാല്‍ മാത്രമേ ഈ ലോകത്ത് നമുക്ക് ഒരുമിച്ചു നീങ്ങുവാനും നന്മചെയ്യുവാനും സാധിക്കുകയുള്ളൂവെന്ന് പാപ്പാ രാജ്യാന്തര പ്രതിനിധികളെ ഉദ്ബോധിപ്പ   Read More of this news...

മഡഗാസ്‌കർ വിളിക്കുന്നു

"നിങ്ങൾ ലോകമെങ്ങും പോയി സർവ്വസൃഷ്ടികളോടും സു വിശേഷം പ്രസംഗിക്കുവിൻ" (മർക്കോ.16:15) എന്ന ദൈവചചനം ഹൃദയത്തിൽ ഏറ്റുവാങ്ങി ഇരുണ്ട ഭൂഖണ്ഡമെന്നറിയപ്പെടുന്ന ആഫ്രിക്കയിലേക്ക് സി.എം.ഐ. സഭാംഗങ്ങൾ ഇറങ്ങിപ്പുറപ്പെട്ടിട്ട് ഇത് 25-ാം വർഷമാണ്. ആഫ്രിക്കൻ സി.എം.ഐ. മിഷന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് 'പാൻ ആഫ്രിക്കൻ സമ്മേളനം' ഈ മാസം ആറ്, ഏഴ്, എട്ട് തിയതികളിൽ കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നടക്കും. "മൂന്നാം സഹസ്രാബ്ദത്തിൽ ആഫ്രിക്കൻ സഭയിലെ ഇന്ത്യൻ സാന്നിധ്യവും ദൗത്യവും" എന്നതാണ് പ്രമേയം.അറുപതോളം സ്വതന്ത്രറിപ്പബ്ലിക്കുകളുള്ള ആഫ്രിക്കയിലെ ആറ് രാജ്യങ്ങളിലായി അമ്പതോളം സി.എം.ഐ. വൈദികർ സേവനം ചെയ്യുന്നു. ഇന്ത്യക്കാരായ ഏതാനും സി.എം.ഐ വൈദികവിദ്യാർത്ഥികൾ ദൈവശാസ്ത്രപഠനം നടത്തുന്നു. കൂടാതെ മണ്ണിന്റെ മക്കളായ സി.എം.ഐ. വൈദികാർത്ഥികളും ആഫ്രിക്കൻ മിഷന് പ്രതീക്ഷ പകരുന്നതാണ്.ഇടവക ശുശ്രൂഷ, വിദ്യാഭ്യാസപ്രവർത്തനം, സാമൂഹ്യസേവനം, സെമിനാരി പരിശീലനം എന്നീ രംഗങ്ങളിലാണ് സഭ സേവനാർപ്പിതമായിരിക്കുന്നത്. സി.എം.ഐ. സഭയ്ക്കുപുറമേ കേരളത്തിൽനിന്നുള്ള സീറോ-മലബാർ സഭാംഗങ്ങളും ലത്തീൻ സഭാംഗങ്ങളും അവിടെ സേവനം ചെയ്യുന്നു.ആഫ്രിക്കൻ വൻകരയിൽ പ്രേഷിതശുശ്രൂഷ ഏറ്റവും ആവശ്യമായിരിക്കുന്ന രാജ്യമാണ് മഡഗാസ്‌കർ. അജപാലന, സാമൂഹ്യസേവന, വിദ്യാഭ്യാസ രംഗങ്ങളിൽ നമ്മുടെ സാന്നിധ്യവും സേവനവും മലഗാസി സഭ കാത്തിരിക്കുന്നു. സുവിശേഷവൽക്കരണത്തിന് മൂന്നാം സഹസ്രാബ്ദത്തിൽ അനന്തസാധ്യതകളുള്ള പ്രദേശമാണ് ആഫ്രിക്കയും മഡഗാസ്‌കറും. അതിനുള്ള സാഹചര്യവും സ്വാതന്ത്ര്യവും നമുക്കവിടെ ലഭ്യമാണ്. ജനങ്ങളും ഭരണാധികാരികളും സഭാനേതൃത്വവും സന്യസ്തരിൽ വിശ്വാസമർപ്പിക്കുന്നവരും പ്രവർത്തനങ്ങളിൽ ഏറെ തൽപരരുമാണ്.ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്ക"   Read More of this news...

വൈദികരുടെ ജൂബിലിയാചരണം ജൂണ്‍ ഒന്നുമുതല്‍ മൂന്നുവരെ

വൈദികരുടെ ജൂബിലിയാഘോഷം ജൂണ്‍ 1-മുതല്‍ 3-വരെ : ബുധന്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ വത്തിക്കാനില്‍!  പാപ്പാ ഫ്രാന്‍സിസ് വൈദികരുടെ രാജ്യാന്തര കൂട്ടായ്മയെ ധ്യനിപ്പിക്കും അവര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 1-ാം തിയതി ബുധനാഴ്ച  : പ്രഥമദിനം രാവിലെ  റോമിലെ ജൂബിലി ദേവാലയങ്ങളില്‍ ഭാഷാടിസ്ഥാനത്തിലുളള വൈദികരുടെ കൂട്ടായ്മകളുടെ ആരാധന, കുമ്പസാരം, പൊതുവായ യാമപ്രാര്‍ത്ഥനകള്‍ എന്നിവയോടെ ആരംഭിക്കും. (ഇറ്റാലിയന്‍, ഇംഗ്ലിഷ്, പോളിഷ്, സ്ഫാനിഷ്, ഫ്ര‍ഞ്ച്, ജെര്‍മ്മന്‍, പോര്‍ച്ചുഗീസ് എന്നിങ്ങനെയാണ് ഏഴു ഭാഷാഗ്രൂപ്പുകള്‍). ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്ന വൈദികരെ ഏഴു വലിയ ഭാഷാഗ്രൂപ്പുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. അന്നു തന്നെ വൈകുന്നേരം വൈദികര്‍ കൂട്ടമായി വത്തിക്കാനിലെ വിശുദ്ധകവാടം കടന്ന് പത്രോസ്ലാഹായുടെ ബസിലിക്കയില്‍ പ്രാര്‍ത്ഥിക്കും. അതുപോലെ വിവിധ ഭാഷാഗ്രൂപ്പുകള്‍ വൈകുന്നേരം പ്രാദേശിക സമയം 5.30-ന് സമൂഹബലിയര്‍പ്പിക്കുന്നതോടെയാണ് പ്രഥമദിന പരിപാടികള്‍ സമാപിക്കുന്നത്.  രണ്ടാം ദിവസമായ വ്യാഴാഴ്ച ജൂണ്‍ രണ്ടാം തിയതി :മുഖ്യഇനം പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന മൂന്നു ധ്യാനങ്ങളാണ്. പ്രാദേശിക സമയം രാവിലെ  10- നും 12-നും പിന്നെ ഉച്ചതിരിഞ്ഞ് 4-മണിക്കും പാപ്പാ വൈദികര്‍ക്ക് ധ്യാനചിന്തകള്‍ നല്ക്കും. വൈകുന്നേരം 5.30ന് അതാതു ഭാഷാഗ്രൂപ്പുകളായി വൈദികര്‍ സമൂഹബലി അര്‍പ്പിക്കും.മൂന്നാം ദിവസം ജൂണ്‍ മൂന്നാം തിയതി :വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാള്‍. രാവിലെ പ്രാദേശിക സമയം 9.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസ് വൈദികര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിയില്‍ വചനചിന്തകള്‍ പങ്കുവയ്ക്കും.വൈദികന്‍ നല്ലിടയന്‍റെ &   Read More of this news...

...
24
...