News & Events
നല്ലൊരു നാളേയ്ക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാം : സ്കോളാസ് ഒക്കുരേന്തസ് കൂട്ടായ്മ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1395.jpg)
നല്ലൊരു നാളേയ്ക്കായി ഒരുമിച്ചു നീങ്ങണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. സ്ക്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയുടെയും രാജ്യാന്തര സഹകരണ പ്രസ്ഥാനം, Scholas Occurrentes-ന്‍റെ രാജ്യാന്തര പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംപറഞ്ഞുകൊണ്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മെയ് 29-ാം തിയതി ഞായറാഴ്ച വൈകുന്നേരം വത്തിക്കാനിലെ സിനഡു ഹാളിലാണ് സംഗമം നടന്നത്.യുവജനങ്ങളെയും കുട്ടികളെയും തുണയ്ക്കുന്നതിന് ബ്യൂനസ് ഐരസിന്‍റെ മെത്രാനായിരുന്ന കാലത്ത് പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടതാണ് സ്ക്കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൂട്ടിയിണക്കുന്ന രാജ്യാന്തര ഉപവി പ്രസ്ഥാനം - Scholas Occurrentes. സ്ക്കൂളുകളുടെ കൂട്ടായ്മയെന്നാണ് ഈ ലത്തീന്‍ നാമത്തിന് അര്‍ത്ഥം. സംഘടനയുടെ പ്രവര്‍ത്തകരും പ്രയോക്താക്കളുമായി ഇത്തവണ പ്രശസ്ത നടന്മാര്‍ ജോര്‍ജ്ജ് ക്ലൂനി, റിച്ചാര്‍ ജെരെയും, പിന്നെ മെക്സിക്കന്‍-അമേരിക്കന്‍ നടി സല്‍മാ ഹയെക്കും പൊതുസമ്മേളനത്തിലും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കും സന്നിഹിതരായിരുന്നു. കൂട്ടായ്മയില്‍ പങ്കുചേരേണ്ടത് അനുദിനജീവിതത്തിന്‍റെ ആവശ്യമാണ്. നാം ഒരു പ്രസ്ഥാനത്തിന്‍റെയും, കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സംഘടയുടെയും ഭാഗമായിരുന്നെങ്കിലേ നന്മചെയ്യുവാനും പങ്കുവയ്ക്കുവാനും സാധിക്കുകയുള്ളൂ. വ്യക്തിപരമായി ചെയ്യാവുന്ന നന്മകള്‍ക്ക് പരിമിതിയുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കൂട്ടായ്മയുടെയോ, പ്രസ്ഥാനത്തിന്‍റെയോ സമൂഹത്തിന്‍റെയോ ഭാഗമാകുന്നത് വിനീതഭാവമാണ്. ദാര്‍ഷ്ഠ്യവും അഹങ്കാരവും വെടിഞ്ഞാല്‍ മാത്രമേ ഈ ലോകത്ത് നമുക്ക് ഒരുമിച്ചു നീങ്ങുവാനും നന്മചെയ്യുവാനും സാധിക്കുകയുള്ളൂവെന്ന് പാപ്പാ രാജ്യാന്തര പ്രതിനിധികളെ ഉദ്ബോധിപ്പ
Read More of this news...
വൈദികരുടെ ജൂബിലിയാചരണം ജൂണ്‍ ഒന്നുമുതല്‍ മൂന്നുവരെ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1394.jpg)
വൈദികരുടെ ജൂബിലിയാഘോഷം ജൂണ്‍ 1-മുതല്‍ 3-വരെ : ബുധന്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ വത്തിക്കാനില്‍! പാപ്പാ ഫ്രാന്‍സിസ് വൈദികരുടെ രാജ്യാന്തര കൂട്ടായ്മയെ ധ്യനിപ്പിക്കും അവര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 1-ാം തിയതി ബുധനാഴ്ച : പ്രഥമദിനം രാവിലെ റോമിലെ ജൂബിലി ദേവാലയങ്ങളില്‍ ഭാഷാടിസ്ഥാനത്തിലുളള വൈദികരുടെ കൂട്ടായ്മകളുടെ ആരാധന, കുമ്പസാരം, പൊതുവായ യാമപ്രാര്‍ത്ഥനകള്‍ എന്നിവയോടെ ആരംഭിക്കും. (ഇറ്റാലിയന്‍, ഇംഗ്ലിഷ്, പോളിഷ്, സ്ഫാനിഷ്, ഫ്രഞ്ച്, ജെര്‍മ്മന്‍, പോര്‍ച്ചുഗീസ് എന്നിങ്ങനെയാണ് ഏഴു ഭാഷാഗ്രൂപ്പുകള്‍). ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്ന വൈദികരെ ഏഴു വലിയ ഭാഷാഗ്രൂപ്പുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. അന്നു തന്നെ വൈകുന്നേരം വൈദികര്‍ കൂട്ടമായി വത്തിക്കാനിലെ വിശുദ്ധകവാടം കടന്ന് പത്രോസ്ലാഹായുടെ ബസിലിക്കയില്‍ പ്രാര്‍ത്ഥിക്കും. അതുപോലെ വിവിധ ഭാഷാഗ്രൂപ്പുകള്‍ വൈകുന്നേരം പ്രാദേശിക സമയം 5.30-ന് സമൂഹബലിയര്‍പ്പിക്കുന്നതോടെയാണ് പ്രഥമദിന പരിപാടികള്‍ സമാപിക്കുന്നത്. രണ്ടാം ദിവസമായ വ്യാഴാഴ്ച ജൂണ്‍ രണ്ടാം തിയതി :മുഖ്യഇനം പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന മൂന്നു ധ്യാനങ്ങളാണ്. പ്രാദേശിക സമയം രാവിലെ 10- നും 12-നും പിന്നെ ഉച്ചതിരിഞ്ഞ് 4-മണിക്കും പാപ്പാ വൈദികര്‍ക്ക് ധ്യാനചിന്തകള്‍ നല്ക്കും. വൈകുന്നേരം 5.30ന് അതാതു ഭാഷാഗ്രൂപ്പുകളായി വൈദികര്‍ സമൂഹബലി അര്‍പ്പിക്കും.മൂന്നാം ദിവസം ജൂണ്‍ മൂന്നാം തിയതി :വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാള്‍. രാവിലെ പ്രാദേശിക സമയം 9.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസ് വൈദികര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിയില്‍ വചനചിന്തകള്‍ പങ്കുവയ്ക്കും.വൈദികന്‍ നല്ലിടയന്‍റെ &
Read More of this news...
ഓടയിൽ നിന്ന് കിട്ടിയ കുഞ്ഞുങ്ങൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1393.jpg)
മുംബൈയിൽ 1965-ലാണ് മിഷനറീസ് ഓഫ് ചാരിറ്റി കോൺവെന്റും നിർമ്മലാ ശിശുഭവനും മദർ ആരംഭിച്ചത്. 1964-ൽ മുംബെയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിനോടനുബന്ധിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ടത്. അതിന് മുമ്പ് നിരാലംബരായ വൃദ്ധജനങ്ങളെ പാർപ്പിച്ചിരുന്ന സ്ഥലമായിരുന്നു ഇവിടം. അവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചതിന് ശേഷമാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ചിൽഡ്രൻസ് ഹോം ആക്കി മാറ്റിയത്. പ്രഭാതത്തിൽ 4.40-ന് കോൺവെന്റിൽ ഉണർത്തുമണി മുഴങ്ങുമ്പോൾ തിരക്കേറിയ ഒരു ദിവസത്തിന് തുടക്കം കുറിക്കുന്നു.1965 മുതൽ വന്നിട്ടുള്ള 3220 കുഞ്ഞുങ്ങളിൽ 3100 ഉം നല്ല രീതിയിൽ വളർന്ന്, അവരുടെ വളർത്തുമാതാപിതാക്കളുടെ സംരക്ഷണയിൽ സുരക്ഷിതരായി കഴിയുന്നു. ധാരാളം വ്യക്തികൾ സ്വന്തമായി ഒരു കരിയർ ഡവലപ്പ് ചെയ്ത്, ജീവിതത്തിനാവശ്യമായ വരുമാന മാർഗം കണ്ടെത്തി കുടുംബസമേതം ജീവിക്കുന്നു. ഇപ്പോൾ 53 കുട്ടികൾ ഉള്ളതിൽ പലരുടെയും അഡോപ്പ്ഷനുള്ള ലീഗൽ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു.ദത്തെടുക്കപ്പെട്ട് പോകുന്ന കുട്ടികൾ ആറുമാസം തുടർച്ചയായി ശിശുഭവനുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കണമെന്നാണ് അനുശാസിക്കുന്നത്. പലരും ഹൈസ്‌കൂൾ വിദ്യാഭ്യാസവും കോളജ് പഠനവും എല്ലാം കഴിഞ്ഞും സിസ്റ്റേഴ്‌സിനെ കാണാൻ വരും. ഞങ്ങളെ ഇത്ര നല്ല നിലയിൽ ജീവിക്കാനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കി കൊടുത്തതിന് കൃതജ്ഞതയുടെയും സന്തോഷത്തിന്റെയും ആനന്ദാശ്രുക്കൾ തൂകി അവർ നന്ദി പ്രകടിപ്പിക്കാറുണ്ട്. ദൈവസ്‌നേഹത്തെപ്രതി ചെയ്യുന്ന ഈ എളിയ സേവനങ്ങൾക്ക് സിസ്റ്റേഴ്‌സിന്റെ ജീവിതത്തിലും സന്തോഷം പകരുന്ന ചില നിമിഷങ്ങളാണിവ. എത്രമാത്രം കഷ്ടപ്പെട്ടാലും ഏതെല്ലാം പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാലും ഈ ലോകത്തിൽ അനാഥമായും തിരസ്‌ക്കരിക
Read More of this news...
മഡഗാസ്‌കർ വിളിക്കുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1392.jpg)
"നിങ്ങൾ ലോകമെങ്ങും പോയി സർവ്വസൃഷ്ടികളോടും സു വിശേഷം പ്രസംഗിക്കുവിൻ" (മർക്കോ.16:15) എന്ന ദൈവചചനം ഹൃദയത്തിൽ ഏറ്റുവാങ്ങി ഇരുണ്ട ഭൂഖണ്ഡമെന്നറിയപ്പെടുന്ന ആഫ്രിക്കയിലേക്ക് സി.എം.ഐ. സഭാംഗങ്ങൾ ഇറങ്ങിപ്പുറപ്പെട്ടിട്ട് ഇത് 25-ാം വർഷമാണ്. ആഫ്രിക്കൻ സി.എം.ഐ. മിഷന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് 'പാൻ ആഫ്രിക്കൻ സമ്മേളനം' ഈ മാസം ആറ്, ഏഴ്, എട്ട് തിയതികളിൽ കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നടക്കും. "മൂന്നാം സഹസ്രാബ്ദത്തിൽ ആഫ്രിക്കൻ സഭയിലെ ഇന്ത്യൻ സാന്നിധ്യവും ദൗത്യവും" എന്നതാണ് പ്രമേയം.അറുപതോളം സ്വതന്ത്രറിപ്പബ്ലിക്കുകളുള്ള ആഫ്രിക്കയിലെ ആറ് രാജ്യങ്ങളിലായി അമ്പതോളം സി.എം.ഐ. വൈദികർ സേവനം ചെയ്യുന്നു. ഇന്ത്യക്കാരായ ഏതാനും സി.എം.ഐ വൈദികവിദ്യാർത്ഥികൾ ദൈവശാസ്ത്രപഠനം നടത്തുന്നു. കൂടാതെ മണ്ണിന്റെ മക്കളായ സി.എം.ഐ. വൈദികാർത്ഥികളും ആഫ്രിക്കൻ മിഷന് പ്രതീക്ഷ പകരുന്നതാണ്.ഇടവക ശുശ്രൂഷ, വിദ്യാഭ്യാസപ്രവർത്തനം, സാമൂഹ്യസേവനം, സെമിനാരി പരിശീലനം എന്നീ രംഗങ്ങളിലാണ് സഭ സേവനാർപ്പിതമായിരിക്കുന്നത്. സി.എം.ഐ. സഭയ്ക്കുപുറമേ കേരളത്തിൽനിന്നുള്ള സീറോ-മലബാർ സഭാംഗങ്ങളും ലത്തീൻ സഭാംഗങ്ങളും അവിടെ സേവനം ചെയ്യുന്നു.ആഫ്രിക്കൻ വൻകരയിൽ പ്രേഷിതശുശ്രൂഷ ഏറ്റവും ആവശ്യമായിരിക്കുന്ന രാജ്യമാണ് മഡഗാസ്‌കർ. അജപാലന, സാമൂഹ്യസേവന, വിദ്യാഭ്യാസ രംഗങ്ങളിൽ നമ്മുടെ സാന്നിധ്യവും സേവനവും മലഗാസി സഭ കാത്തിരിക്കുന്നു. സുവിശേഷവൽക്കരണത്തിന് മൂന്നാം സഹസ്രാബ്ദത്തിൽ അനന്തസാധ്യതകളുള്ള പ്രദേശമാണ് ആഫ്രിക്കയും മഡഗാസ്‌കറും. അതിനുള്ള സാഹചര്യവും സ്വാതന്ത്ര്യവും നമുക്കവിടെ ലഭ്യമാണ്. ജനങ്ങളും ഭരണാധികാരികളും സഭാനേതൃത്വവും സന്യസ്തരിൽ വിശ്വാസമർപ്പിക്കുന്നവരും പ്രവർത്തനങ്ങളിൽ ഏറെ തൽപരരുമാണ്.ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്ക"
Read More of this news...
വന്നവഴി മറന്നുപോകരുത് : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചാരം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1391.jpg)
ദൈവിക നന്മകളെക്കുറിച്ച് ഓര്‍മ്മയുള്ളവരും പ്രതിനന്ദിയുള്ളവരുമായിരിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 30-ാം തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ വചനചിന്തകള്‍ പങ്കുവച്ചത്.നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍ സഭാമക്കള്‍ ഒതുങ്ങിപ്പോകാതെ ദൈവികനന്മകളോട് പ്രതിനന്ദിയുള്ളവരും, പ്രവാചകവാക്യങ്ങളുടെ ബലതന്ത്രം ഉള്‍ക്കൊള്ളുന്നവരും, ദൈവികവാഗ്ദാനങ്ങളില്‍ പ്രത്യാശയുള്ളവരുമായി ജീവിക്കാന്‍ വചനാധിഷ്ഠിതമായി പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവ ജീവിതത്തില്‍ ദൈവാത്മാവിന്‍റെ ചൈതന്യവും ദൈവിക വാഗ്ദാനങ്ങളിലുള്ള പ്രത്യാശയും കെടുത്തിക്കളയുന്നത് നിയമത്തിന്‍റെ ചട്ടക്കൂടും ബന്ധനങ്ങളുമാണ് (2പത്രോസ് 1, 2-7). ഇത്രയും പാപ്പാ ആമുഖമായി പ്രസ്താവിച്ചു.മുന്തിരിത്തോപ്പിലെ മര്‍ദ്ദകരും കൊലപാതകികളുമായ വേലക്കരുടെ കഥയില്‍നിന്നും നിയമജ്ഞന്മാരും ഫരീസേയരും എങ്ങനെ തന്നെ വകവരുത്താന്‍ ശ്രമിച്ചു എന്നാണ് ക്രിസ്തു പറഞ്ഞത് (മാര്‍ക്ക് 12, 1-12). ഫലപുഷ്ടമായ മുന്തിരിത്തോപ്പ് പാട്ടത്തിനു കൊടുത്ത യജമാനന്‍ കരം പിരിക്കാന്‍ കാലമായപ്പോള്‍ ദാസന്‍മാരെ അയച്ചു, ഭൃത്യന്മാരെയെല്ലാം തോട്ടത്തിലെ വേലക്കാര്‍ മര്‍ദ്ദിച്ച്, ഭീഷണിപ്പെടുത്തി ഒന്നും കൊടുക്കാതെ തിരിച്ചയച്ചു. അവസാനം മകനോട് അവര്‍ മാന്യമായി പെരുമാറുമെന്നു കരുതി യജമാനന്‍ അവനെ പറഞ്ഞയക്കുന്നു. അവകാശിയായവനെ വകവരുത്തി എല്ലാം കൈക്കലാക്കാമെന്നായിരുന്നു സ്വാര്‍ത്ഥരും അതിക്രമികളുമായ ദാസന്മാരുടെ തീരുമാനം. കഥയുടെ ഉച്ചസ്ഥായിയാണിത്.
ദൈവികനന്മകള്‍ മറക്കരുത്:
ദൈവിക നന്മകള്‍ മറന്നും, അവയെക്കുറിച്ച് ഓര്‍മ്മയും നന്ദിയുമില്ലാത്ത, പ്രത്യാശയറ്റ ജനത
Read More of this news...
91 കന്യാസ്ത്രീകളെ ആദരിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1390.jpg)
കൊഹിമ: ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കൊഹിമയിലെ കത്തീഡ്രൽ ദൈവാലയത്തിൽവച്ച് കന്യാസ്ത്രീകളെ ആദരിച്ചു. 91 കന്യാസ്ത്രീകൾ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടന്നു. തിരുക്കർമ്മങ്ങൾക്ക് കൊഹിമ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് തോപ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾ നൽകിവരുന്ന നിസ്വാർത്ഥമായ സേവനങ്ങൾക്ക് ബിഷപ് നന്ദി പറഞ്ഞു. നാഗാലാന്റ് കാത്തലിക് യൂത്ത് മൂവ്‌മെന്റ് നിർമിച്ച നിത്യസഹായ മാതാവിന്റെ രൂപം ഡോ. തോപ്പിൽ ആശീർവദിച്ചു. മെഴുകുതിരി പ്രദക്ഷിണവും നടന്നു. കരുണയുടെ വർഷാചരണത്തിന്റെ ഭാഗമായി ഇതോടനുബന്ധിച്ച് ഏകദിന സെമിനാർ നടത്തി. ഷില്ലോംഗ് ഓറിയന്റ്‌സ് തിയോളജിക്കൽ കോളജ് പ്രഫസർ ഫാ. ഗ്രവിർ അഗസ്റ്റ്യൻ സെമിനാർ നയിച്ചു.
Source: Sunday Shalom
Read More of this news...
സിസ്റ്റർ ഹെർമനെൽഡെ പേമിന് ജർമൻ ഗവൺമെന്റിന്റെ ബഹുമതി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1389.jpg)
മുംബൈ: അര നൂറ്റാണ്ടിലധികമായി ഇന്ത്യയിലെ ആതുരാശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കുന്ന ജർമൻ മിഷനറി സിസ്റ്റർ ഹെർമനെൽഡെ പേമിന് ജന്മനാടിന്റെ ആദരവ്. ജർമൻ പ്രസിഡന്റ് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ 'ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മെറിറ്റ്' നൽകിയാണ് രാജ്യം സിസ്റ്ററിനെ ആദരിച്ചത്. മുംബൈയിൽ നടന്ന ചടങ്ങിൽ ജർമൻ പ്രസിഡന്റ് യോവാക്കിം ഗോക്കിനുവേണ്ടിനുവേണ്ടി ഇന്ത്യയിലെ ജർമൻ സ്ഥാനപതി മൈക്കിൾ സീബത്ത് അവാർഡ് സിസ്റ്റർ മെർമനെൽഡെയ്ക്ക് കൈമാറി.മിഷനറി സിസ്റ്റേഴ്‌സ് സെർവൻസ് ഓഫ് ദി ഹോളിസ്പിരിറ്റ് സമൂഹാംഗമായ സിസ്റ്റർ 1963-ലാണ് ഇന്ത്യയിലെത്തിയത്. ജാതി മത പരിഗണനകൾക്ക് അതീതമായി പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്ന അന്ധേരി ഹോളിസ്പരിറ്റ് ആശുപത്രിയിലാണ് സിസ്റ്റർ സേവനം ചെയ്യുന്നത്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ബൗദ്ധിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ജർമൻ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഓർഡർ ഓഫ് മെറിറ്റ്. 1951-ലാണ് ഈ ബഹുമതി നിലവിൽവന്നത്.Source: Sunday Shalom
Read More of this news...
എന്തുകൊണ്ട് മാർ മുരിക്കൻ വൃക്ക ദാനം ചെയ്യാൻ തീരുമാനിച്ചു?
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1388.jpg)
പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന് വൃക്കദാനം ചെയ്യാൻ പ്രേരണയായത് കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമലിന്റെ പ്രസംഗം. രണ്ടുവർഷം മുമ്പ് പാലാ ബൈബിൾ കൺവൻഷനിലാണ് അവയവദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഫാ. ചിറമൽ പ്രസംഗിച്ചത്. ഈ സന്ദേശം മാർ മുരിക്കന്റെ ഹൃദയത്തിൽ അഗ്നിയായി പടരുകയായിരുന്നു. അപ്പോൾത്തന്നെ വൃക്കദാനത്തിനുള്ള ആഗ്രഹം ഫാ. ചിറമലിനെ അറിയിച്ചിരുന്നു. വൃക്കദാനത്തെക്കുറിച്ച് ഫാ. ഡേവീസ് ചിറമൽ സൺഡേശാലോമിനോട് സംസാരിക്കുന്നു.? ചിറമലച്ചന്റെ പ്രസംഗമാണോ പിതാവിനെ വൃക്കദാനത്തിന് പ്രേരിപ്പിച്ചത്.♦ ഒന്നര മാസം മുമ്പാണ് പിതാവെന്നെ വിളിച്ചത്. ഞാനും പിതാവും ഒരുമിച്ചാണ് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ പരിശോധനയ്ക്കായി പോകാറ്. പിതാവിന് ഒരു കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. എല്ലാം മുന്നോട്ട് നീങ്ങിയശേഷം മാത്രമേ വൃക്കദാനത്തിന്റെ അറിയിപ്പ് പരസ്യമാക്കാവൂ എന്നത്. ലേക്‌ഷോർ ആശുപത്രിയിലെ ടെസ്റ്റുകളിൽ പിതാവ് ഓ.കെ ആണെന്ന് കണ്ടു. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ ധാരാളം പേർ കിഡ്‌നി ആവശ്യക്കാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രോസ് ഡൊണേഷനും നടക്കുന്നുണ്ട്.മലപ്പുറം-കോട്ടയ്ക്കൽ സ്വദേശിയായ സൂരജ് ആണ് ഈ അപേക്ഷകരിൽ ഏറ്റവും അനുയോജ്യനെന്ന് എനിക്ക് തോന്നി. ഉണ്ടായിരുന്ന വീടും വിറ്റ് മരണശേഷം ആരുടെയെങ്കിലും വൃക്ക സ്വീകരിക്കാമെന്ന് കരുതി ഈ യുവാവ് കാത്തിരിക്കുകയായിരുന്നു. അപ്പൻ പാമ്പുകടിയേറ്റ് മരിച്ചു. ഹൃദ്രോഹിയായ ജ്യേഷ്ഠൻ. ഭാര്യയും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സൂരജ്.ലോകത്തിലെതന്നെ ആദ്യത്തെ ബിഷപ്പായിരിക്കും മാർ ജേക്കബ് മുരിക്കൻ - ഇങ്ങനെയൊരു സൽകർമത്തിന് മുതിരുന്നത്. പാലായുടെ സഹായമെത്രാനായി ചാർജെടുത്തതിന
Read More of this news...
മദർ തെരേസയുടെ വിശുദ്ധ പദവി: മമത ബാനർജി പങ്കെടുക്കും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1387.jpg)
കൊൽക്കത്ത: വത്തിക്കാനിൽ സെപ്റ്റംബർ നാലിന് നടക്കുന്ന മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കും. മിഷനറീസ് ഓഫ് ചാരിറ്റിസ് സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ ചടങ്ങിലേക്ക് മമതയെ ക്ഷണിച്ചിരുന്നു. പശ്ചിമബംഗാളിൽനിന്നും യാത്രയാകുന്ന സംഘത്തിൽ മമത ബാനർജിയോടൊപ്പം കൊൽക്കത്ത അതിരൂപതാധ്യക്ഷൻ ഡോ. തോമസ് ഡിസൂസ, സിസ്റ്റർ പ്രേമ തുടങ്ങിയവർ ഉണ്ടാകും. പഞ്ചിമബംഗാളിലെ സൗത്ത് ദിനജ്പൂർ ജില്ലയിൽ താമിസിക്കുന്ന മോണിക്ക ബസ്ര എന്ന സ്ത്രീക്ക് ലഭിച്ച രോഗസൗഖ്യമായിരുന്നു മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് കാരണമായി മാറിയത്. അന്ന് സൗഖ്യം ലഭിച്ച മോണി ബസ്രയും വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ സംബന്ധിക്കും.
Source: Sunday Shalom
Read More of this news...
കർക്കലയിലെ സെന്റ് ലോറൻസ് തീർത്ഥാടനകേന്ദ്രത്തിന് മൈനർ ബസലിക്ക പദവി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1386.jpg)
ഉടുപ്പി: കർക്കലയിലെ അറ്റൂർ സെന്റ് ലോറൻസ് തീർത്ഥാടനകേന്ദ്രത്തിന് മൈനർ ബസലിക്ക പദവി. ഇതുസംബന്ധിച്ച് വത്തിക്കാനിൽനിന്നുള്ള ഉത്തരവ് ഉടുപ്പി രൂപതാധ്യക്ഷൻ ഡോ. ജെറാൾഡ് ഐസക്ക് ലോബോക്ക് ലഭിച്ചു. അജപാലനപരവും വിശ്വാസപരവുമായി പ്രാധാന്യമുള്ള തീർത്ഥാടനകേന്ദ്രങ്ങൾക്കും ദൈവാലയങ്ങൾക്കും നൽകുന്ന പദവിയാണ് ഇത്. കർണാടകയിലെ ഉടുപ്പി രൂപതയിൽ സ്ഥിതിചെയ്യുന്ന ഈ തീർത്ഥാടനകേന്ദ്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്. ജനുവരി 24 മുതൽ 29 വരെയാണ് ഇവിടുത്തെ പ്രധാന തിരുനാൾ. തിരുനാൾ ദിവസങ്ങളിൽ കൊങ്ങിണി, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ദിവ്യബലികളുണ്ട്.1750-കളുടെ തുടക്കത്തിൽ ഈ ദൈവാലയം നിർമ്മിക്കപ്പെട്ടു എന്നാണ് ചരിത്രരേഖകൾ. 1784-1799 കാലഘട്ടത്തിൽ ഉണ്ടായ ടിപ്പുസുൽത്താന്റെ പടയോട്ടത്തിനിടയിൽ ദൈവാലയം തകർക്കപ്പെടുകയും വിശ്വാസികളെ അടിമകളായി പിടിക്കുകയും ചെയ്തു. വിശ്വാസികൾ മോചിക്കപ്പെട്ടതിനെത്തുടർന്ന് ഗോവയിൽനിന്ന് എത്തിയ ഒരു മിഷനറി വൈദികന്റെ നേതൃത്വത്തിൽ 1801-ൽ പഴയ ദൈവാലയത്തിൽനിന്നും ഏഴ് കിലോമീറ്റർ അകലെ താല്ക്കാലികമായൊരു ദൈവാലയം നിർമ്മിച്ചു. 1839-ൽ ദൈവാലയം വീണ്ടും പുനഃനിമ്മിച്ചു. ഫാ. ഫ്രാങ്ക് പെരേര വികാരിയായിരുന്ന 1895-ലാണ് ദൈവാലയത്തിന്റെ പ്രശസ്തി സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചുതുടങ്ങിയത്. ദൈവാലയത്തിലെത്തി പ്രാർത്ഥിച്ചതിന്റെ ഫലമായി ലഭിച്ച അനുഗ്രഹങ്ങളുടെ കഥകളുമായി അനേകർ അക്കാലത്ത് ഫാ. ഫ്രാങ്കിനെ കാണാനെത്തിത്തുടങ്ങി. അതേത്തുടർന്ന് വിശുദ്ധ ലോറൻസിന്റെ നൊവേനയും പ്രത്യേക പ്രാർത്ഥനകളും ദൈവാലയത്തിൽ ആരംഭിച്ചു. ഫാ. ഫ്രാങ്ക് 1900-ൽ ദൈവാലയം വീണ്ടും പുതുക്കിപ്പണിതു. 1901 ജനുവരി 22-ന് വികാരി ജനറൽ മോൺ. ഫ്രചാറ്റ് ദൈവാലായം
Read More of this news...
സഭയുടെ പ്രവർത്തനം: മുസാഹരി പെൺകുട്ടികൾ സ്‌കൂളിൽ പോയിത്തുടങ്ങി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1385.jpg)
ബിഹാറിലെ ഡുറിപാക്രി ഗ്രാമത്തിൽ അഞ്ച് പെൺകുട്ടികൾ 12-ാം ക്ലാസ് പാസായത് ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം വലിയ അതിശയമാണ്. ഗ്രാമവാസികളുടെ അമ്പരപ്പ് വർധിപ്പിക്കുന്ന ഒരു ഘടകംകൂടി യുണ്ട്. ആ പെൺകുട്ടികൾ ഇപ്പോൾ സാങ്കേതിക പരിശീലനവും പൂർത്തിയാക്കികഴിഞ്ഞു. 45 കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ അഞ്ച് പെൺകുട്ടികൾ മാത്രമേ 12-ാം ക്ലാസ് പൂർത്തിയാക്കിയിട്ടുള്ളു എന്നതായിരിക്കും നമ്മെ സംബന്ധിച്ച് വാർത്ത. എന്നാൽ, അവർക്കത് മറിച്ചാണ്. ഇതിന് ഗ്രാമം കടപ്പെട്ടിരിക്കുന്നത് ഫാ. കൊലാണ്ടിസ്വാമി യേശുരാജ് എന്ന് ഈശോ സഭാ വൈദികനോടും മുസാഫർപ്പൂറിനടുത്ത് അദ്ദേഹം ആരംഭിച്ച ആശാ ദീപ് കമ്യൂണിറ്റി കോളജിനോടുമാണ്.മുസാഹരി ഗോത്രവിഭാഗക്കാർ താമസിക്കുന്ന അടുത്ത ഗ്രാമത്തിൽ നടത്തിയ ഒരു അന്വേഷണമാണ് വിദ്യാഭ്യാസ മേഖലയിൽ വലിയൊരു പ്രവർത്തനത്തിന് തുടക്കമിടാൻ ഫാ. യേശുരാജിനെ പ്രേരിപ്പിച്ചത്. 10-ാം ക്ലാസ് പാസായ പെൺകുട്ടികൾക്ക് പ്രത്യേക ട്രെയിനിംഗ് നൽകുന്ന ഒരു പ്രൊജക്ടുമായാണ് ആറ് വർഷങ്ങൾക്കുമുമ്പ് ഫാ. യേശുരാജ് ഗ്രാമത്തിൽ എത്തിയത്. എന്നാൽ, ഗ്രാമത്തിൽ 5-ാം ക്ലാസ് പാസായ ഒരു പെൺകുട്ടിയെപ്പോലും കണ്ടെത്താനായില്ല. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽനിന്നുരുന്ന വിഭാഗമായിരുന്നു അവർ. പൊതുവെ പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കാൻ അവർ വിമുഖരായിരുന്നു. ആരെങ്കിലും പഠിക്കാൻ പോകണമെന്ന് പറഞ്ഞാൽ മാതാപിതാക്കളുടെ ദേഷ്യപ്പെട്ട മുഖം കാണേണ്ടിവരുന്ന സാഹചര്യം. അവരെ സംബന്ധിച്ചിടത്തോളം പെൺകുട്ടികൾ വീട്ടുജോലിക്ക് ഉള്ളവരാണ്. അതു കഴിഞ്ഞ് സമയം ഉണ്ടെങ്കിൽ പന്നികളെ നോക്കണം. മക്കൾ പഠിച്ച് ഉയർന്ന നിലയിൽ എത്തുമെന്ന സ്വപ്‌നംപോലും അവർക്ക് ഉണ്ടായിരുന്നില്ല.ബിഹാറിലെ ഏറ്റവും പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന ഗോത്രവിഭാ
Read More of this news...
സെൽഫി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1383.jpg)
ന്യൂ ജനറേഷൻ സ്വായത്തമാക്കിയ പദമാണ് സെൽഫി. മൊബൈൽ ഫോണോ മറ്റ് ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചോ സ്വന്തം ചിത്രം പകർത്തുന്നതിനെയാണ് "സെൽഫി" എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്. ക്യാമറ സ്വന്തം കൈയ്യകലത്തിൽ വച്ചോ, അല്ലെങ്കിൽ ഒരു സ്റ്റിക്ക് കൊണ്ടോ എടുക്കുന്ന ഫോട്ടോകളാണിവ. ഫെയ്‌സ്ബുക്കും, വാട്ട്‌സ് ആപ്പും ജനപ്രിയമായതോടെയാണ് സെൽഫിക്ക് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. സ്വന്തം സെൽഫി മാത്രമല്ല, ഗ്രൂപ്പ് സെൽഫി എടുക്കുന്നതും ഇന്ന് സാധാരണമാണ്.നല്ല നിമിഷങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആ നിമിഷങ്ങളുടെ ധന്യത പിന്നീട് ഉണർത്തുന്നതിന് അവയുടെ ചിത്രങ്ങൾക്കാവും. ഫോട്ടോകളോടുള്ള ഈ ഹരമാണ് ക്യാമറകളുടെ ലോകത്ത് നാം കാണുന്ന മാറ്റങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും ആധാരം. കൊണ്ടു നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന പഴയ ക്യാമറകളുടെ ലോകത്തുനിന്നും വിരൽ തുമ്പുകൊണ്ട് ചിത്രങ്ങൾ പകർത്താൻ കഴിയുന്ന നൂതന ക്യാമറകളിൽ എത്തിനിൽക്കുകയാണ് ഇന്നത്തെ ലോകം.ചരിത്രം1839 ൽ അമേരിക്കൻ ഫോട്ടോഗ്രാഫറായ റോബർ കൊർണേലിയസ് തന്റെ ക്യാമറയിലൂടെ സ്വയം പകർത്തിയതോടെയാണ് സെൽഫിയുടെ ചരിത്രം പിറക്കുന്നത്. 2010-ഓടെ വിലകുറഞ്ഞ മൊബൈൽ ഫോണിൽ പോലും ക്യാമറ സൗകര്യം ലഭ്യമായിത്തുടങ്ങി. 2012 ൽ ഒരു ഓസ്‌ട്രേലിയൻ നാട്ടിൻപുറത്ത് 'സെൽഫി' പിറവിയെടുത്തു. ഒരു മൊബൈൽ ഫോണിൽ ഒരു ക്യാമറ എന്നത് മാറി ഫ്രണ്ട് ക്യാമറയും, ബാക്ക് ക്യാമറയും അതോടെ വന്നു തുടങ്ങി. തുടക്കത്തിൽ ഫ്രണ്ട് ക്യാമറയ്ക്ക് പ്രചാരം കുറവായിരുന്നു. എന്നാൽ സെൽഫിയുടെ വരവോടെ ഫ്രണ്ട് ക്യാമറ അരങ്ങ് അടക്കി വാണുതുടങ്ങി. പിന്നീട് കൂടുതൽ എം.പി. ഡൈമൻഷനോടുകൂടിയ ക്യാമറഫോണുകൾക്ക് ആവശ്യക്കാർ ഏറുകയും ചെയ്തു.2014 ൽ സെൽഫി സ്റ്റിക്കും പുറത്തിറങ്ങി. സെൽഫി സ്റ്റിക്കിന്റെ അറ്റത്ത് മൊő
Read More of this news...
കുട്ടികളുടെ ഹീറോകൾ ആരൊക്കെ?
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1382.jpg)
അവധിക്കാലം കഴിഞ്ഞ് കുട്ടികൾ പഠനത്തിന്റെ തിരക്കിലേക്ക് പ്രവേശിക്കുകയാണ്. ഇപ്പോൾ കളികൾ ചുരുങ്ങി, എല്ലാവരും ടിവിയുടെ മുമ്പിലാണ്. അതുവഴി കളികളുടെ ലോകത്തുനിന്നും കാർട്ടൂണുകളുടെ ലോകത്തേക്ക് കുട്ടികൾ എത്തിക്കഴിഞ്ഞു. ഗ്രാമ നഗരവ്യത്യാസമില്ലാതെ ഈ മാറ്റം ഏറെക്കുറെ ബാധിച്ചിട്ടുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ അവരുടെ കൂട്ടുകാരായി മാറി. വസ്ത്രങ്ങൾ മുതൽ അവർ ഉപയോഗിക്കുന്ന മറ്റ് സാധനങ്ങളിൽവരെ നിറഞ്ഞുനില്ക്കുന്നത് കാർട്ടൂൺ കഥാപാത്രങ്ങളാണ്. കാർട്ടൂണുകൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിഞ്ഞതിന്റെ അടയാളമാണ് അതൊക്കെ. ഇപ്പോൾ ചില മിഠായികൾ പൊതിയുന്ന പേപ്പറുകളിൽപ്പോലും കാർട്ടൂൺ ചിത്രങ്ങളുണ്ട്.പല ഭീകരജീവികളും കുട്ടികളുടെ സുഹൃത്തുക്കളായി മാറിക്കഴിഞ്ഞു. പണ്ടൊക്കെ അത്തരം ചിത്രങ്ങൾ കണ്ടാൽ പേടിച്ചുകരഞ്ഞിരുന്ന കുട്ടികൾ ഇപ്പോൾ ആ വിധത്തിലുള്ള രൂപങ്ങൾ കാണുമ്പോൾ പേരുകൾ വിളിച്ച് സന്തോഷിക്കുകയാണ്. കാരണം, അവരൊക്കെ ടിവിയിലൂടെ എല്ലാ ദിവസവും വീടുകളിൽ എത്തുന്നവരാണ്. മിഠായികളിലും മറ്റ് വസ്തുക്കളിലുമൊക്കെ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വയ്ക്കുന്നത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. പല മാതാപിതാക്കളും കുട്ടികളുടെ കാർട്ടൂൺഭ്രമം സൗകര്യമായി കാണുന്നു. അവർ വീട്ടുജോലികളിൽ ഏർപ്പെടുമ്പോൾ മക്കൾ അടങ്ങിയൊതുങ്ങി ടിവിയുടെ മുമ്പിൽ ഇരുന്നുകൊള്ളുമല്ലോ.എല്ലാ കാർട്ടൂണുകളും നിരുപദ്രവകാരികളാണെന്ന് ചിന്തിക്കരുത്. കുഞ്ഞുങ്ങളുടെ മനസിന്റെ നന്മ നശിപ്പിക്കുന്നതിൽ കാർട്ടൂണുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കാർട്ടൂണുകളിലൂടെ അവരിലേക്ക് എത്തുന്ന ആശയങ്ങൾ ഏതുവിധത്തിലുള്ളതാണെന്ന് പരിശോധിക്കണം. തിന്മ നന്മയുടെ വേഷത്തിൽ സഞ്ചരിക്കുന്ന കാലമാണ്. എതിരാളികളികൾക്കു നേരെ വെടി ഉതി
Read More of this news...
ഇറാക്കിന് വേണം അബൗനമാരെ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1359.jpg)
ഇർബിൽ: 'അബൗനാ' എന്ന വിളിയുമായി ഫാ. സമീർ യൂസഫിന്റെ കയ്യിൽ പിടിമുറുക്കിയിരിക്കുന്നത് ഒരു കൊച്ചുമിടുക്കനാണ്. 'അബൗനാ' എന്നാൽ മലയാളത്തിലെ 'അച്ചാ' വിളിയുടെ അറബിക്ക് പരിഭാഷ. 2014 മുതൽ 3500 അഭയാർത്ഥികളുടെ കാര്യങ്ങൾ നോക്കുന്നത് ഫാ. സമീറാണ്. ആ കുട്ടത്തിൽ ക്രൈസ്തവരുണ്ട്, ഇസ്ലാം മതസ്ഥരുണ്ട്, യസീദികളുണ്ട്. എല്ലാവർക്കും സമീർ 'അബൗന'യാണ്. മുസ്ലീം കുട്ടികളും യസീദി കുട്ടികളും 'അബൗന' എന്ന് വിളിച്ചുകൊണ്ട് തന്റെ അടുക്കൽ ഓടി വരുമ്പോൾ അവിടെ ദൈവം മഹത്വപ്പെടുകയാണെന്ന് ഫാ. സമീർ പറയുന്നു.പണ്ട് അഭയാർത്ഥികൾ അടുത്തടുത്ത് താമസിക്കേണ്ടിവന്ന അയൽക്കാരായിരുന്നെങ്കിൽ ഇന്ന് കൂട്ടായ്മയുടെ സൗഹൃദം അവർ ആഗ്രഹിക്കുന്നുണ്ടെന്ന് ഫാ. സമീർ സാക്ഷ്യപ്പെടുത്തി. ഇതവരുടെ വാക്കിലും പ്രവൃത്തിയിലും പ്രകടമാണ്. സുവിശേഷത്തെക്കുറിച്ചും ജപമാലയെക്കുറിച്ചും പറയുമ്പോൾ അവർ ബഹുമാനത്തോടെയാണ് നോക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ക്ഷമയോടെയും കരുണയോടെയും നടത്തിയ സേനവങ്ങളുടെ ഫലമാണിതെന്ന് പറയുമ്പോൾ ഫാ. സമീറിന്റെ മുഖം ചാരിതാർത്ഥ്യത്താൽ നിറഞ്ഞു.അഭയാർത്ഥികളുടെ വിശ്വാസ്യത ക്രമേണയാണ് ആർജ്ജിച്ചെടുക്കാൻ സാധിച്ചതെന്ന് ഫാ. സമീർ പറഞ്ഞു. ഒരോ കുടുംബങ്ങളോടും സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് അവരെ സഹായിച്ചു. കഴിയുന്ന എല്ലാ വിധത്തിലും സഹായിക്കാനുള്ള ഞങ്ങളുടെ സന്നദ്ധത അവർക്ക് ബോധ്യപ്പെട്ടു. ക്രമേണ സാഹോദര്യത്തിന്റെ അരൂപി പ്രവർത്തിക്കാൻ ആരംഭിച്ചു. ദൈവകരുണയുടെ തിരുനാൾ ദിവസം കരുണയുടെ ബലിയർപ്പിക്കാനായി ന്യൂയോർക്കിൽ നിന്ന് കർദിനാൾ ഡോളൻ എത്തിയപ്പോൾ കത്തോലിക്കരോടൊപ്പം നിരവധി യസീദികളും മുസ്ലീമുകളുമാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്. ഐഎസ് ഇറാക്കിൽ തിന്മ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ യേശുവിന് തിന്മയെ നന്മയാക്കി മാറ"
Read More of this news...
ഗ്രീസിലെ ലെസ്ബോസില്‍നിന്നും പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ ഒരപരിചിതന്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1349.jpg)
സിറിയന്‍ തീരങ്ങളില്‍നിന്നും, ഏജിയന്‍ കടല്‍താണ്ടി ഗ്രീസിന്‍റെ ലെസ്ബോസ് ദ്വീപിലേയ്ക്കു കുടിയേറാന്‍ ശ്രമിക്കവെ മുങ്ങിമരിച്ച 6 വയസ്സുകാരി ലീഡിയായുടെ സുരക്ഷാ ജാക്കറ്റുമായിട്ടാണ് സന്നദ്ധസേവന്‍, ഓസ്ക്കര്‍ ക്യാമ്പ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ എത്തിയത്. മെയ് 25-ാം തിയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ചാ വേദിയിലാണ് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി, കയ്യില്‍ സൂക്ഷിച്ചലീഡിയായുടെ സുരക്ഷാജാക്കറ്റ് പാപ്പായ്ക്കു സമ്മാനിക്കാനുള്ള ആഗ്രഹത്തോടെ സ്പെയിന്‍കാരന്‍ ഓസ്ക്കര്‍ വത്തിക്കാനില്‍ വന്നിരിക്കുന്നത്.നീന്തല്‍ വിദഗ്ദ്ധനാണ് സ്പെയിന്‍ സ്വദേശിയായ ഓസ്ക്കര്‍ ക്യാമ്പ്. സിറിയിലെ മനുഷ്യയാതയും കുടിയേറ്റത്തിലെ മരണവും, വിശിഷ്യ കുട്ടികളുടെ യാതനകളും കണ്ടു മനസ്സലിഞ്ഞാണ് തന്‍റെ സമ്പാദ്യവും സന്നദ്ധപ്രവര്‍ത്തകരായ ഏതാനും കൂട്ടുകാര്‍ക്കൊപ്പം ലെസ്ബോസ് ദ്വീപിലേയ്ക്കു പുറപ്പെട്ടത്. അവിടെ അഭയാര്‍ത്ഥികളെ കാണാനെത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ഓസ്ക്കറെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതുപോലെ മടക്കയാത്രയില്‍ 4 അഭയാര്‍ത്ഥി കുടുംബങ്ങളെയും വത്തിക്കാനിലേയ്ക്ക് കൂട്ടികൊണ്ടുപോരാന്‍ ധീരതകാണിച്ച പാപ്പായുടെ മഹാമനസ്കതയിലെ ദൈവികത കലര്‍ന്ന മനുഷ്യത്വം ഓസ്ക്കര്‍ കണ്ടിരുന്നിരിക്കണം! എന്നിട്ടിതാ, ഇപ്പോള്‍ പാപ്പായെ കാണുവാനും നേരില്‍ സ്നേഹാദരങ്ങള്‍ പ്രകടമാക്കുവാനും എത്തിയിരിക്കുന്നു!!ഏജിയന്‍ കടലില്‍ അഭയാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകരാണു തങ്ങളെന്ന് കൂടെയുള്ളവരെയും ഓസ്ക്കര്‍ ക്യാമ്പ് പാപ്പായെ പരിചയപ്പെടുത്തി. "അറിയാം, എനിക്കു നിങ്ങളെ അറിയാം," എന്നു പറഞ്ഞ പാപ്പാ ഫ്രാന്‍സിസ് ഏതാനും നിമിഷങ്ങള്‍ വികാരസ്തബ്ധ
Read More of this news...
ദിവ്യകാരുണ്യം : പങ്കുവയ്ക്കപ്പെടേണ്ട ക്രിസ്തുവിന്‍റെ സ്നേഹകാരുണ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1350.jpg)
പാപ്പാ ഫ്രാന്‍സിസ് മെത്രാനായിരിക്കുന്ന റോമാരൂപത മെയ് 26-ാം തിയതി വ്യാഴാഴ്ച പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ തിരുനാള്‍ ആചരിച്ചു. ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് ചരിത്ര പുരാതനമായ മെരുലാനാ വീഥിയിലൂടെയുള്ള ദിവ്യകാരുണ്യപ്രദക്ഷിണം ഒരു കിലാമീറ്റര്‍ അകലെയുള്ള മേരി മേജര്‍ ബസിലിക്കയിലേയ്ക്കായിരുന്നു. ആയിരങ്ങള്‍ പങ്കെടുത്തു. സമാപനമായി പാപ്പാ ഫ്രാന്‍സിസ് ദിവ്യകാരുണ്യാശീര്‍വാദം നല്കി. പാപ്പാ പങ്കുവച്ച ദിവ്യകാരുണ്യപ്രഭാഷണം താഴെ ചേര്‍ക്കുന്നു :ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍! (1കൊറി. 11, 24-25).കോറിന്തോസിലെ സഭയ്ക്ക് എഴുതുമ്പോള്‍ രണ്ടുതവണ പൗലോശ്ലീഹ ദിവ്യകാരുണ്യ സ്ഥാപനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ ശ്രേഷ്ഠമുഹൂര്‍ത്തത്തില്‍ ക്രിസ്തു ഉച്ചരിച്ച വാക്കുകളുടെ ഏറ്റവും പഴക്കമുള്ള സാക്ഷ്യം ഇതുതന്നെയാണ്.
ഇതു നിങ്ങള്‍ അനുഷ്ഠിക്കുവിന്‍!
എന്തെല്ലാമാണ് അനുഷ്ഠിക്കേണ്ടത്: അപ്പം എടുക്കുക, വാഴ്ത്തി വിഭജിച്ചു നല്കുക. ചഷകം എടുത്ത് പങ്കുവയ്ക്കുക. സ്വന്തം ശരീരരക്തങ്ങള്‍ പകുത്തുനല്കി സ്ഥാപിച്ച അവസാന പെസഹായുടെ ഓര്‍മ്മയ്ക്കായി എന്നും അത് അനുഷ്ഠിക്കപ്പെടണമെന്ന് ക്രിസ്തു ആഹ്വാനംചെയ്തു. ഈ ചെയ്തി, അല്ലെങ്കില്‍ പരിശുദ്ധ കുര്‍ബാനയുടെ 'ആചരണം' ഇന്ന് ക്രൈസ്തവരില്‍ നിക്ഷിപ്തമാണ്. അത് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത് ദൈവാരൂപിയാല്‍ അഭിഷിക്തമായ മനുഷ്യരുടെ എളിയ കരങ്ങളിലാണ്.
ഇതു നിങ്ങളും ചെയ്യുവിന്‍!
പിതാവിന്‍റെ ഹിതമനുസരിച്ച് താന്‍ പിന്നീട് ചെയ്യേണ്ട സുവ്യക്തമായ കാര്യം ചെയ്യുവാന്‍ ശിഷ്യന്മാരോട് ക്രിസ്തു മറ്റൊരവസരത്തില്‍ അവശ്യപ്പെടുന്നുŐ
Read More of this news...
റോമിലെ ചാവറ മത-സാംസ്ക്കാരിക പഠനകേന്ദ്രത്തിന്‍റെ നാല്പതാം പിറന്നാള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1351.jpg)
റോമിലെ ചാവറ മതാന്തരസംവാദ പഠനകേന്ദ്രം സ്ഥാപനത്തിന്‍റെ റൂബി ജൂബിലി ആഘോഷിക്കുന്നു. ഭാരതീയ സാംസ്ക്കാരിക പഠനത്തിനും, മതാന്തര സംവാദ പ്രബോധനത്തിനുമായി 1977-ല്‍ സ്ഥാപിതമായ ചാവറ സാംസ്ക്കാരിക കേന്ദ്രമാണ് (Chavara Institute of Indian & Inter-religious Studies in Rome) അതിന്‍റെ സ്ഥാപനത്തിന്‍റെ 40-ാം വാര്‍ഷികം ആചരിക്കുവാന്‍ ഒരുങ്ങുന്നത്. ഡയറക്ടര്‍ ഫാദര്‍ ഐസക്ക് ആരിക്കാപ്പള്ളി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മെയ് 28-ാം തിയതി ശനിയാഴ്ച ആരംഭിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന 40-ാം പിറന്നാള്‍ ആചരണത്തിന്‍റെ ഉത്ഘാടനം സി.എം.ഐ. സഭയുടെ പ്രിയോര്‍ ജനറല്‍, ബഹുമാനപ്പെട്ട ഫാദര്‍, ഡോക്ടര്‍ പോള്‍ അച്ചാണ്ടി നിര്‍വ്വഹിക്കും. ഉത്ഘാടനകര്‍മ്മത്തെ തുടര്‍ന്ന് ഭാരിതീയ-പശ്ചാത്യസംഗീത പാരമ്പര്യങ്ങളുടെ ജുഗല്‍ബന്ദി അവതരിപ്പിക്കപ്പെടും. എട്ടുവര്‍ഷക്കാലം റോമിലെ ചാവറ സെന്‍ററിന്‍റെ ചുക്കാന്‍പിടിച്ച ഫാദര്‍ ഐസക്ക് ആരിക്കാപ്പിള്ളി പറഞ്ഞു. രണ്ടാം വത്തിക്കാന്‍ സൂനഹദോസു പ്രബോധിപ്പിക്കുന്ന മതങ്ങളോടു തുറവുള്ള സമീപനമാണ് (Nostra Aetate) സാംസ്ക്കാരിക-മത പഠനകേന്ദ്രം റോമില്‍ തുടങ്ങാന്‍ മുന്‍തലമുറയ്ക്ക് പ്രചോദനമായതെന്ന് ഫാദര്‍ ആരിക്കപ്പിള്ളി പങ്കുവച്ചു.പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിട്ടുള്ള കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ ആഘോഷിക്കുന്ന റോമിലെ ചാവറ കേന്ദ്രത്തിന്‍റെ 40-ാംവാര്‍ഷികം മതങ്ങളിലെ കാരുണ്യദര്‍ശനം, ഭാരതീയ പാരമ്പര്യത്തിലെ കരുണയുടെ വീക്ഷണം എന്നിങ്ങനെയുള്ള വിഷയങ്ങളുടെ പഠനശിബരത്തിലൂടെയും ചര്‍ച്ചേവേദികളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ഫലവത്താക്കാന്‍ ശ്രമിക്കുമെന്നും ഫാദര്‍ ആരിക്കാപ്പള്ളി വ്യക്തമാക്കി.2010-മുതല്‍ ബാംഗളൂരിലുള്ള ധര്‍മ്മാരാം പൊന്തിഫിക്കല്‍ ദൈവശാസ്ത്ര-തത്വശœ
Read More of this news...
നവമായ ഭ്രൂണചികിത്സാക്രമത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിനന്ദനം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1352.jpg)
ജീവനെ അതിന്‍റെ പ്രാഥമിക രൂപത്തില്‍ പരിരക്ഷിക്കാനുള്ള വൈദ്യശാസ്ത്രത്തിന്‍റെ ഉദ്യമത്തെ അഭിനന്ദിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചു.അമ്മയുടെ ഉദരത്തിലെ ഭൂണത്തെ ജനനത്തിനു തൊട്ടുമുന്‍പും പിന്‍പും പരിരക്ഷിക്കുവാനും പരിചരിക്കുവാനും, വിശിഷ്യാ അതിന്‍റെ രോഗാവസ്ഥയിലും ചികിത്സിച്ചു സുഖപ്പെടുത്തുവാനുള്ള Perinatal Dognostic Center-ന്‍റെയും Protect Life Hospice-ന്‍റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് മെയ് 25-ാം തിയതി ബുധനാഴ്ച പാപ്പാ സന്ദേശം അയച്ചത്. വത്തിക്കാന്‍റെ മേല്‍നോട്ടത്തിലുള്ള ജെമേലി ആശുപത്രിയുടെ ശിശുക്ഷേമ വിഭാഗം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്ന ജീവന്‍റെ സംരക്ഷണത്തിനായുള്ള നവമായ ചികിത്സാക്രമങ്ങളെ സന്ദേശത്തിലൂടെ പാപ്പാ ശ്ലാഘിച്ചു. കാരുണ്യത്തിന്‍റെ ജൂബിലി വത്സരത്തില്‍, ജീവന്‍ അതിന്‍റെ ഉല്പത്തിയിലേ രക്ഷിക്കുവാനും നിലനിര്‍ത്തുവാനുമുള്ള വൈദ്യശാസ്ത്രത്തിന്‍റെ മേഖലയിലെ നവമായ ഉദ്യമങ്ങളെ ദൈവികകാരുണ്യത്തിന്‍റെ പ്രതിഫലനമായും ജീവന്‍റെ സുസ്ഥിതിക്കായുള്ള പരിശ്രമമായും കാണുന്നുവെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ജെമേലി പോളിക്ലിനിക്കില്‍ മെയ് 25-ന് സംഗമിച്ച വൈദ്യശാസ്ത്ര ലോകത്തെ, പ്രത്യേകിച്ച് ശിശുപരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, പ്രഫസര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, നെഴ്സുമാര്‍ എന്നിവരെ പാപ്പാ സന്ദേശത്തിലൂടെ അനുമോദിക്കുകയും ചെയ്തു.ജീവന്‍റെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചുകൊണ്ടും അപ്പോസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി മെയ് 25-ാം തിയതി ബുധനാഴ്ച അയച്ച സന്ദേശം പാപ്പാ ഉപസംഹരിച്ചത്. സങ്കീര്‍ത്തനം 139: 13-17ദൈവമേ, അവിടുന്നാണ് എന്‍
Read More of this news...
പാവങ്ങളുടെ അമ്മയുടെ വിശുദ്ധപദ പ്രഖ്യാപനത്തില്‍ മമത ബാനര്‍ജി പങ്കെടുക്കും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1353.jpg)
മദര്‍ തെരേസായുടെ വിശുദ്ധപദ പ്രഖ്യാപനത്തില്‍ മമത ബാനര്‍ജി പങ്കെടുക്കുമെന്ന് മിഷണറീസ് ഓഫ് ചാരിറ്റീസിന്‍റെ സുപീരിയര്‍ ജനറല്‍, സിസ്റ്റര്‍ മരീയ പ്രേമാ അറിയിച്ചു. ഉപവികളുടെ സഹോദരിമാരുടെ (Missionaries of Charities) കൊല്‍ക്കത്തയിലെ ആസ്ഥാനത്തുനിന്നും സിസ്റ്റര്‍ പ്രേമയാണ് മുഖ്യമന്ത്രി, മമത ബാനര്‍ജിയെ ഔദ്യോഗികമായി വത്തിക്കാനിലെ പരിപാടികളിലേയ്ക്കു ക്ഷണിച്ചത്.'പാവങ്ങളുടെ അമ്മ'യെന്നു ലോകം വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനമാണ് പശ്ചിമ ബംഗാള്‍ ഇപ്പോഴും. ക്ഷണം സ്വീകരിച്ച മുഖ്യമന്ത്രി, മമതാ ബാനര്‍ജി വത്തിക്കാനിലെ വിശുദ്ധപദ പ്രഖ്യാപന കര്‍മ്മത്തിലെ പങ്കാളിത്തം സ്ഥിരീകരിച്ചുകൊണ്ട് സിസ്റ്റേഴ്സിന് മറുപടി നല്‍കിയെന്ന് കൊല്‍ക്കത്തയിലെ സഭ ആസ്ഥാനത്തുനിന്നും മെയ് 24-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം നടക്കുന്നത്, അമ്മയുടെ ചരമത്തിന്‍റെ 19-ാം വര്‍ഷികത്തിന്‍റെ തലേദിവസമായ സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ചയാണ്. പ്രാദേശിക സമയം രാവിലെ 10-മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ചടങ്ങുകള്‍ക്ക് ലോകനേതാക്കളും വിവിധ മതാദ്ധ്യക്ഷന്മാരും ജനസഹസ്രങ്ങളും സാക്ഷിയാകും.Source: Vatican Radio
Read More of this news...
ഇവരെ തിരിച്ചയക്കുന്നത് മരണശിക്ഷയ്ക്ക് തുല്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1354.jpg)
വാഷിംഗ്ടൺ ഡി.സി: മരണത്തിൽ നിന്ന് രക്ഷപെടാനും അന്തസ് സംരക്ഷിക്കുവാനുമായി പലായനം ചെയ്ത അമ്മമാരെയും കുട്ടികളെയും തിരിച്ചയക്കുന്നത് അവരെ മരണശിക്ഷയ്ക്ക് വിധിക്കുന്നതിന് തുല്യമാണെന്ന് കുടിയേറ്റക്കാർക്കു വേണ്ടിയുള്ള യു.എസ് ബിഷപ്‌സ് കമ്മിറ്റി തലവൻ ബിഷപ് യുസേബിയോ എലിസോണ്ടോ. അനധികൃതമായ യു.എസിലേക്ക് കുടിയേറിയ അമ്മമാരെയും കുട്ടികളെയും കണ്ടുപിടിച്ച് തിരിച്ചയക്കാനുള്ള റെയ്ഡുകൾ നടത്താൻ യു.എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തയാറെടുക്കുകയാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു മനുഷ്യാവകാശ പ്രതിസന്ധിയാണ്.ജീവനുവേണ്ടിയാണ് അവിടെയുള്ള ജനങ്ങൾ പലായനം ചെയ്യുന്നത്. ഈ നടപടികൾ ഞങ്ങളുടെ ഇടവകകളിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. കുടിയേറ്റക്കാരോ അല്ലാത്തവരോ ആരാണെങ്കിലും സ്‌കൂളിലോ ദൈവാലയത്തിലോ പോകാൻ ഒരു വ്യക്തിയും ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകരുത്. കുടുംബത്തിൽ നിന്ന് പറിച്ചെടുത്ത് അപകടത്തിലേക്ക് തിരികെ തിരികെ അയക്കുന്ന സാഹചര്യം ഉണ്ടാകരുത്; ബിഷപ് എലിസോണ്ടോ പറഞ്ഞു.അമേരിക്കൻ കുടിയേറ്റ നയം പരാജയപ്പെട്ടതിന്റെ മറ്റൊരു തെളിവാണ് റെയ്ഡുകളെന്ന് ലോസ് ആഞ്ചലസ് ആർച്ച് ബിഷപ് ജോസ് എച്ച് ഗോമസ് പ്രതികരിച്ചു. കുടിയേറ്റക്കാർക്കു വേണ്ടിയുള്ള യു.എസ് ബിഷപ്‌സ് കമ്മിറ്റിയുടെ പുതിയ തലവനാണ് ആർച്ച് ബിഷപ് ഗോമസ്. കുടിയേറ്റക്കാരുടെ മനസിൽ നിരന്തരം ഭീതി വിതയ്ക്കുന്ന നിയമനടപടികൾ അമേരിക്കയുടെ പരമ്പരാഗത മൂല്യങ്ങൾക്കും ദൈവം എല്ലാ മനുഷ്യർക്കും നൽകിയ അന്തസിനും നിരക്കാത്തതാണെന്ന് ബിഷപ് എലിസോണ്ടോയും ബിഷപ് ഗോമസും വ്യക്തമാക്കി.Source: SUnday Shalom
Read More of this news...
മറ്റുള്ളവർക്കായി മുറിയപ്പെടുവാൻ നിങ്ങളെത്തന്നെ വിട്ടുകൊടുക്കുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1355.jpg)
റോം, ഇറ്റലി: മറ്റുള്ളവർക്കായി തങ്ങളെത്തന്നെ എപ്രകാരമാണ് മുറിച്ചുകൊടുക്കേണ്ടത് എന്നതിന്റെ ഉദാഹരണമാണ് അന്ത്യഅത്താഴവേളയിൽ ശിഷ്യൻമാർക്കായി അപ്പം മുറിച്ചുകൊണ്ട് ക്രിസ്തു കാണിച്ചുതന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനത്തിൽ(കോർപ്പസ് ക്രിസ്റ്റി) നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം വിശദീകരിച്ചത്.യേശുക്രിസ്തു മുറിക്കപ്പെട്ടു. അവൻ നമുക്കുവേണ്ടിയാണ് മുറിക്കപ്പെട്ടത്. വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് പെസഹാദിനത്തിൽ യേശുക്രിസ്തു തന്റെ ശരീരവും രക്തവും നമുക്ക് നൽകി. ഇത് നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന കൽപ്പനയിലൂടെ തന്റെ ശരീരവും രക്തവും നമുക്ക് നൽകിയ അവിടുത്തെ പ്രവൃത്തികൾ തുടരാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. ദിവ്യകാരുണ്യത്തിന്റെ വിഷയം എപ്പോഴും യേശുവാണ്. എന്നാൽ പരിശുദ്ധാത്മാവ് അഭിഷേകം ചെയ്ത ബലഹീനമായ കരങ്ങളിലൂടെയാണ് അത് എപ്പോഴും യാഥാർത്ഥ്യമാകുന്നത്;പാപ്പ വിശദീകരിച്ചു.ഒരോ ദിവസവത്തെയും ഭക്ഷണത്തോടപ്പം തങ്ങളുടെ ഹൃദയങ്ങൾ പകുത്ത് നൽകിക്കൊണ്ട് മക്കളെ നന്നായി വളർത്തുന്ന മാതാപിതാക്കളെ പാപ്പ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ഉത്തരവാദിത്വപ്പെട്ട പൗരൻമാർ എന്ന നിലയിൽ എല്ലാവരുടെയും, പ്രത്യേകിച്ച് ദരിദ്രരായവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവനും അന്തസ്സും സംരക്ഷിക്കുവാൻ തങ്ങളെത്തന്നെ മുറിച്ചു നൽകിയ ക്രൈസ്തവരും അതുപോലെതന്നെ. ഇത് ചെയ്യുവാനുള്ള ശക്തി എവിടെ നിന്നാണവർക്ക് ലഭിച്ചത്? അത് ദിവ്യകാരുണ്യത്തിലാണുള്ളത്. ഉത്ഥിതനായ സ്‌നേഹത്തിന്റെ ശക്തിയാണത്; പാപ്പ വ്യക്തമാക്കി.അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതം യേശു പ്രവർത്തിച്ചത് ആ ഒരു ദിവസത്തെ ജനത്തിന്റെ വിശപ്പ് ശമിപ്പിക്കാൻ വേണ്ടി മാത്രമല്ല. തന്റെ തനŔ
Read More of this news...
അഴിമതി ഘാനയെ കാർന്നു തിന്നുന്ന കാൻസർ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1356.jpg)
അക്കറാ: രാജ്യത്തിന്റെ ഏറ്റവും പ്രധാനഭാഗത്തേക്ക് വരെ വ്യാപിച്ചിരിക്കുന്ന കാൻസറാണ് അഴിമതിയെന്ന് ഘാനയിലെ എപ്പിസ്‌കോപ്പൽ കോൺഫ്രൻസ് പ്രസിഡന്റ് ആർച്ച് ബിഷപ് ജോസഫ് ഒസെയി ബോൺസു. മാമ്പോട്ടെങ്ങിലെ 'ഔർ ലേഡി ഓഫ് ഗ്രേസ്' കോളേജിലെ വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആർച്ച് ബിഷപ് ഈ കാര്യം വ്യക്തമാക്കിയത്.യുവജനങ്ങൾ അഴിമതിയിൽ നിന്നും അകന്നു നിൽക്കണമെന്ന് രാജ്യത്തെ അഴിമതി പൂണ്ട വ്യവസ്ഥിതിയും പൊതുസമ്പത്തിന്റെ ദുർവിനിയോഗവും ചൂണ്ടിക്കാണിച്ചുകൊണ്ട് ആർച്ച് ബിഷപ് ആഹ്വാനം ചെയ്തു. യുവജനങ്ങളിലാണ് ഘാനയുടെ പ്രതീക്ഷ. മറ്റുള്ളവർക്ക് മാതൃക നൽകാൻ യുവജനങ്ങൾക്ക് സാധിക്കും.;ആർച്ച് ബിഷപ് വ്യക്തമാക്കി. രാജ്യത്തെ കത്തോലിക്ക യുവജനങ്ങളുടെ പ്രതിഭാശേഷി വർദ്ധിപ്പിക്കാനുള്ള ആദ്യ പദ്ധതി കുമാസി ആർച്ച് ബിഷപ് ഗബ്രിയേൽ യോ ജസ്റ്റിസ് അനോക്കെ ഉദ്ഘാടനം ചെയ്തു.ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ഘാന തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്നാണ് ജനങ്ങളിൽ 82 ശതമാനം പേരും വിശ്വസിക്കുന്നത്. ഘാന ഇതിനോടകം വളരെ മോശമായ അവസ്ഥിയിലാണെന്ന് 58 ശതമാനം ജനങ്ങളും വിശ്വസിക്കുന്നു.Source: Sunday Shalom
Read More of this news...
ഇവരുടെ ഹൃദയങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കണമെ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1357.jpg)
സിറിയ: തുറുമുഖ നഗരങ്ങളായ താർത്തോസിലും ജാബ്ലെഹിലും ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ 200-റോളം പേർ കൊല്ലപ്പെട്ടു. 650-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.സിറിയയിലെ ആഭ്യന്തരകലാപത്തിൽ നിന്ന് രക്ഷപെടാനായി പലായനം ചെയ്തവർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ആദ്യമായാണ് ഇത്തരത്തിൽ ആക്രമണം നടക്കുന്നതെന്ന് ബിഷപ് അന്റോയിൻ ചെബിർ പറഞ്ഞു. ക്രൈസ്തവർക്കും ഇസ്ലാം മതസ്ഥർക്കും സിറിയയിലുണ്ടായിരുന്ന അവസാന അഭയകേന്ദ്രങ്ങളായിരുന്നു ഇത്. സിറിയയിൽ സുരക്ഷിത സ്ഥലങ്ങളൊന്നുമില്ല എന്ന സ്ഥിതി സംജാതമായാൽ കൂടുതലാളുകൾ രാജ്യം വിട്ടു പോകാൻ ആരംഭിക്കും. ചിലപ്പോൾ അതാവും ഉചിതമായ തീരുമാനം; ബിഷപ് ചെബിർ പങ്കുവച്ചു.വൈദികർ മൃതശരീരങ്ങൾ മറവു ചെയ്യുന്ന ജോലി ആരംഭിച്ചിരിക്കുകയാണെന്ന് ലാതാകിയയിലെ മാറോനൈറ്റ് ബിഷപ്പായ ചെബിർ തുടർന്നു. മുറിവേറ്റവരെ പരിചരിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. വൈദികരും ജനങ്ങളും രംഗത്ത് സജീവമാണ്. ആഴമേറിയ മുറിവുകളും ഒടിവുകളുമുള്ളവരെ പരിചരിച്ച് വരുകയാണ്. ആക്രമണത്തിന്റെ മാനസികാഘാതവും ജനങ്ങളെ തളർത്തുണ്ട്. ഏതെങ്കിലും മതവിഭാഗത്തിൽ പെട്ടവരായതുകൊണ്ടല്ല മനുഷ്യരായതുകൊണ്ടാണ് ഞങ്ങൾ അവരെ സഹായിക്കുന്നത്. മറിയത്തെ സഹായത്തിനായി വിളിച്ചുകൊണ്ട് ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുകയാണ്; ബിഷപ് ചെബിർ പങ്കുവച്ചു.സിറിയയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കും ബന്ധുക്കളുടെ ആശ്വാസത്തിനുമായി ഫ്രാൻസിസ് മാർപാപ്പയും പ്രതിവാര പൊതുദർശനത്തിന്റെ അവസാനത്തിൽ പ്രാർത്ഥിച്ചു. മരണവും നാശവും വിതയ്ക്കുന്ന തീവ്രവാദികളുടെ ഹൃദയങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കണമെ എന്ന യാചനയോടെയാണ് പാപ്പ 'പ്രിയപ്പെട്ട സിറിയ'യ്ക്കു വേണ്ടിയുള്ള പ്രാർത്ഥന അവസാനിപ്പിച്ചത്.Source: Sunday Shalom
Read More of this news...
ഉപവിയുടെ അടയാളമായി ചൈനീസ് കത്തോലിക്കർ മാറട്ടെ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1358.jpg)
വത്തിക്കാൻ സിറ്റി: ചൈനീസ് സഭയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാദിനത്തിൽ ചൈനീസ് കത്തോലിക്കർക്കും മറ്റ് മതവിശ്വാസികളായ ചൈനീസ് ജനതയ്ക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം നടത്തിയ പ്രാർത്ഥനയിൽ ഉപവിയുടെയും പുനരൈക്യത്തിന്റെയും അടയാളമായി ചൈനീസ് കത്തോലിക്കർ മാറട്ടെ എന്നാണ് പാപ്പ ആശംസിച്ചത്. എപ്പോഴും സ്വാഗതം ചെയ്യുകയും ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സ്‌നേഹ സാന്നിധ്യം ചൈനയിലെ മക്കൾക്ക് അവരുടെ എല്ലാ ജീവിത സാഹചര്യങ്ങളിലും വിവേചിച്ച് അറിയാനുള്ള കൃപ നൽകണമെന്ന് ഷേഷാനിലെ കന്യകയുടെ മാധ്യസ്ഥം തേടി പാപ്പ പ്രാർത്ഥിച്ചു.ചൈനയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയുടെ മുന്നോടിയായി പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചു. ദൈവം മൂന്നു പേരടങ്ങുന്ന കുടുംബമാണെന്ന് പാപ്പ പറഞ്ഞു. മൂവരും ഏക സത്തയാകുന്ന വിധത്തിൽ അത്ര ആഴമായി അവർ സ്‌നേഹിക്കുന്നു. ഈ സ്വർഗീയ കുടുംബം അവരിൽ തന്നെ ഒതുങ്ങിനിൽക്കുന്നില്ല. സൃഷ്ടിയിലൂടെ സംവദിക്കുന്ന ഈ കൂട്ടായ്മ ലോകത്തിലെ സകലരെയും അതിന്റെ ഭാഗമാകാൻ ക്ഷണിക്കുന്നു. സ്‌നേഹമുള്ളിടത്ത് ദൈവമുണ്ടെന്ന ഉറപ്പ് നൽകിക്കൊണ്ട് സ്‌നേഹിക്കുവാനും സാഹോദര്യത്തിൽ പങ്കുവയ്ക്കുവാനും ത്രിത്വം നമ്മെ പ്രചോദിപ്പിക്കുന്നു. അനുദിനജീവതത്തിൽ ഐക്യത്തിന്റെയും ആശ്വാസത്തിന്റെയും കരുണയുടെയും പുളിമാവാകുവാൻ ത്രിത്വം നമ്മെ ക്ഷണിക്കുന്നു. പരിശുദ്ധാത്മാവാണ് ഈ പ്രക്രിയയിൽ നമ്മെ സഹായിക്കുന്നത്. ത്രിതൈ്വകദൈവത്തെ പ്രതിഫലിപ്പിക്കുന്ന പരിശുദ്ധ കന്യാകാമറിയം ത്രിതൈ്വകരഹസ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുവാനും സ്‌നേഹത്തിന്റെ തീരുമാനങ്ങളിലൂടെയും മനോഭാവങ്ങളിലൂടെയും അത് പ്രവൃത്തിപദത്തിൽ കൊണ്ടുവരുവാനും സഹ
Read More of this news...
ഷേഷാനിലെ മാതാവ്, ചൈനയുടെ നാഥ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1360.jpg)
ഷാംഗൈ: ഷേഷാനിലെ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 24 ന് ആയിരക്കണക്കിന് ചൈനീസ് കത്തോലിക്കർ ഷേഷാൻ നാഥയുടെ തീർത്ഥാടനകേന്ദ്രത്തിലേക്ക് പ്രാർത്ഥിക്കാനായി കടന്നുവന്നു. മാതാവിനോടുള്ള വണക്കത്തിനായി വേർതിരിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിൽ ഈ തീർത്ഥാടനകേന്ദ്രത്തിലെത്തിയ കത്തോലിക്കരുടെ എണ്ണം 20,000 കവിയുമെന്നാണ് കരുതപ്പെടുന്നത്. 2007-ൽ ചൈനീസ് കത്തോലിക്കർക്കായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ എഴുതിയ കത്തിൽ ആഹ്വാനം ചെയ്തതുപോലെ ഈ ദിനം ചൈനീസ് സഭയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാദിനമായും ആചരിച്ചു.ഷാംഗൈ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ തീർത്ഥാടനത്തിൽ വൈദികരും സന്യാസിനിമാരും സെമിനാരി വിദ്യാർത്ഥികളും നിരവധി അൽമായരും പങ്കെടുത്തു. രൂപതയുടെ ബിഷപ്പായ താഡിയസ് മാ ഡാജിൻ 2012 മുതൽ വീട്ടു തടങ്കലിലായതിനാൽ ബിഷപ്പുമാരൊന്നും സന്നിഹിതരായിരുന്നില്ല. ഷേഷാൻ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലെത്തുന്നതിന് മുമ്പായി മൂന്ന് ചാപ്പലുകളിലൂടെ പ്രദിക്ഷിണം കടന്നുപോകും. തിരുഹൃദയത്തിനും പരിശുദ്ധ കന്യകാമറിയത്തിനും വിശുദ്ധ യൗസേപ്പിനും പ്രതിഷ്ഠിക്കപ്പെട്ടവയാണവ. മലമുകളിലുള്ള ഷേഷാൻ ബസിലിക്കയിലെ വിശുദ്ധ ബലിക്ക് ഷാംഗൈ ഡീനറിയുടെ തലവനായ ഫാ. വൂ ജിയാൻലിൻ നേതൃത്വം നൽകി. 50 വൈദികർ സഹകാർമികരായിരുന്ന ദിവ്യബലിയിൽ ചൈനയിലെ സഭയെയും സാർവത്രികസഭയോടുള്ള ഐക്യത്തെയും കൂട്ടായ്മയെയും മാതാവിന് ഭരമേൽപ്പിച്ചു. ചൈനീസ് സഭയെയും ഏഷ്യയിലെ സഭയെയും സംരക്ഷിക്കണമെന്നുള്ള ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പ്രാത്ഥനയും ഫാ. വൂ നയിച്ചു.Source: Sunday Shalom
Read More of this news...
ഈ കൂടിക്കാഴ്ച തന്നെ സന്ദേശം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1361.jpg)
വത്തിക്കാൻ സിറ്റി: പ്രമുഖ സുന്നി മുസ്ലീം പഠനകേന്ദ്രമായ അൽ- അസറിന്റെ ഗ്രാന്റ് ഇമാമായ ഷെയ്ക്ക് അഹമ്മദ് അൽ തായിബുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. അഞ്ച് വർഷങ്ങൾക്ക് മുമ്പ് വത്തിക്കാനുമായുള്ള സംവാദം നിറുത്തിവച്ചിരുന്ന കേന്ദ്രം എന്ന നിലയിൽ അൽ-അസറിന്റെ ഗ്രാന്റ് ഇമാമുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.കൂടിക്കാഴ്ച തന്നെയാണ് സന്ദേശമെന്ന് ഫ്രാൻസിസ് മാർപാപ്പ ഇമാമിനോട് പങ്കുവച്ചു. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ 25 മിനിറ്റ് കൂടിക്കാഴ്ച നടത്തിയ ഇരവരും പരസ്പര ആശ്ലേഷത്തോടെയാണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത്. തുടർന്ന് മതാന്തരസംവാദത്തിന് നേതൃത്വം നൽകുന്ന കർദിനാളുമായി ഇൽ-തെയ്യിബ് കൂടിക്കാഴ്ച നടത്തി. കത്തോലിക്ക-മുസ്ലീം സംവാദത്തിൽ ഈ കൂടിക്കാഴ്ച നിർണായകമാണെന്ന് വത്തിക്കാൻ പ്രതികരിച്ചു. ലോകത്തിലെ വലിയ മതങ്ങളുടെ നേതാക്കളും വിശ്വാസികളും ലോകസമാധാനത്തിനായി പ്രതിബദ്ധത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി വത്തിക്കാൻ വക്താവ് ഫാ. ഫെഡറിക്കൊ ലൊമ്പാർഡി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ തീവ്രവാദത്തിന്റെ ഫലമായി ക്രൈസ്തവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ചർച്ചയുടെ ഭാഗമായി.Source: Sunday Shalom
Read More of this news...
കരുണ മാത്രം അവശേഷിപ്പിച്ച് സിസ്റ്റർ വേറോനിക്ക യാത്രയായി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1362.jpg)
ജുബ, സൗത്ത് സുഡാൻ: 'മിഷന് വേണ്ടി അർപ്പിച്ച ജീവന്റെ മൂല്യം വർണനാതീതമാണ്. നിങ്ങളുടെ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി. ഇപ്പോൾ സിസ്റ്റർ വേറോനിക്കയുടെ മരണത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണെങ്കിലും സൗത്ത് സുഡാനിലെ ജനങ്ങൾക്ക്, പ്രത്യേകിച്ചും സിസ്റ്റർ വേറോനിക്കയെ മുറിവേൽപ്പിച്ചവർക്ക്, ഞങ്ങൾ സമാധാനവും സൗഖ്യവും കരുണയും വാഗ്ദാനം ചെയ്യുന്നു. അവർക്ക് വേണ്ടിയാണ് സിസ്റ്റർ ജീവൻ ത്യജിച്ചത്. എല്ലാ ഹൃദയങ്ങളിലും ത്രിതൈ്വക ദൈവത്തിന്റെ സ്‌നേഹം വിതയ്ക്കപ്പെടട്ടെ'- ഇത് ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. മൂന്ന് സൈനികരുടെ വേടിയേറ്റ് ദക്ഷിണ സുഡാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ലോവക്ക് മിഷനറി മരണത്തിന് കീഴടങ്ങിയപ്പോൾ സിസ്റ്ററിന്റെ സന്യാസസഭയായ ഹോളി സ്പിരിറ്റ് മിഷനറി സിസ്റ്റേഴ്‌സിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വാക്കുകളാണിത്.മെയ് 16ന് ഒരു രോഗിയെയുമായി അടുത്തുള്ള ആശുപത്രിയിലേക്ക് പോവുകയായിരുന്ന സിസ്റ്ററിനു നേരെ മൂന്ന് സൈനികർ നിറയൊഴിച്ചതിനെ തുടർന്ന് സിസ്റ്റർ വേറോനിക്ക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗത്ത് സുഡാനിലെ യെയിലുള്ള സെന്റ് ബക്കിതാ മെഡിക്കൽ സെന്ററിന്റെ ചുമതല വഹിക്കുകയായിരുന്ന സിസ്റ്റർ വേറോനി ഒരു ഡോക്ടർ കൂടിയായിരുന്നു. യുദ്ധത്തിന്റെ അന്തരീക്ഷത്താൽ വീർപ്പുമുട്ടിയിരുന്ന സൗത്ത് സുഡാൻ സമാധാനത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങിയ സമയത്തുണ്ടായ ഈ കൊലപാതകം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് യെയി ബിഷപ് ഇർക്കൊലാനൊ ലുഡു റ്റോമ്പെ പറഞ്ഞു. അതേസമയം വേദനാജനകമായ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലും പ്രദേശത്ത് തുടരാനുള്ള തീരുമാനത്തിൽ മാറ്റമൊന്നുമില്ലെന്ന് ഹോളി സ്പിരിറ്റ് മിഷനറി സിസ്റ്റേഴ്‌സിന്റെ പ്രൊവിൻഷ്യൽ റീജണൽ സുപ്പിരീയറായ സിസ്റ്റർ മരിയ ജേർലി അറിയിച്ച
Read More of this news...
സുവിശേഷവൽക്കരണത്തിന് സിംഗപ്പൂർ മോഡൽ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1363.jpg)
സിംഗപ്പൂർ ചെറിയൊരുരാജ്യമാണ്. 55 ലക്ഷം ആളുകൾ മാത്രം. ഒരു മണിക്കൂറുകൊണ്ട് രാജ്യത്തിന്റെ ഇരു അറ്റങ്ങളും വണ്ടി ഓടിച്ചെത്താം. രാജ്യസുരക്ഷയ്ക്ക് നന്നേ ചെറുപ്പത്തിലേ കുട്ടികളെ ഒരുക്കുകയാണിവർ. ഒരു വലിയ യുദ്ധമൊന്നും അവർക്കു മുമ്പിലില്ല. പൊതുവെ സമാധാനപ്രിയരാണിവർ. എന്നിട്ടും ഇത്തരമൊരു കാര്യം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്?സിംഗപ്പൂരിൽ കഴിഞ്ഞ ദിവസം ശാലോമിന്റെ മീറ്റിങ്ങിനിരിക്കുമ്പോഴാണ് ഈ കാര്യം ചിന്തിച്ചത്. സമ്പന്നമായ വ്യവസ്ഥിതിയെ പിടിച്ചുനിർത്താനല്ല ഇതവർ ചെയ്യുന്നത്. കായികബലവും ആയുധബലവും വർധിപ്പിക്കാനും മാത്രമല്ല. ദേശനിർമിതിക്ക് ഇതാവശ്യമാണെന്നവർ കരുതുന്നു. കുട്ടികൾക്ക് ചെറുപ്പത്തിലേ വെല്ലുവിളികളെ നേരിടാനുള്ള ശേഷി കിട്ടുന്നു. മിലിട്ടറിയിലെ ക്ലേശകരമായ ട്രെയിനിംഗുകൾ നിർബന്ധ സേവനത്തിന് അവരെ ഒരുക്കുന്നു. രാജ്യസ്‌നേഹം കുട്ടികളിൽ വർദ്ധമാനമാക്കുന്നു. ആർക്കുമിതിൽ പരിഭവമില്ല. മറിച്ച്, അഭിമാനമാണുള്ളത്. കഠിനപരിശീലനത്തെക്കുറിച്ച് അവർ പങ്കുവയ്ക്കുന്നതുപോലും ആഹ്ലാദത്തോടെതന്നെ.സത്യത്തിൽ, ഇത്തരമൊരു മോഡൽ സുവിശേഷീകരണത്തിന് പ്രയോഗിച്ചുകൂടെ? മലയാളി സഭ സമ്പന്നമാണ്, ആളുകൊണ്ടും അർത്ഥംകൊണ്ടും. സമർപ്പണത്തിന്റെ സമ്പന്നതയും വിശാലതയുടെ തുറവിയുമാണ് നമുക്കാവശ്യം. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ നമുക്ക് മനസില്ലാത്തതുകൊണ്ട് ചെറിയ പ്രശ്‌നങ്ങളിൽ നാം കുടുങ്ങിക്കഴിയുന്നു. നമ്മുടെ ദർശനങ്ങളും സ്വപ്‌നങ്ങളും വിശാലമാക്കണ്ടേ?സ്ഥൈര്യലേപനത്തിലൂടെ ക്രിസ്തുവിന്റെ പടയാളിയാകാനുള്ള വിളി ഏറ്റെടുക്കുന്നവരാണ് വിശ്വാസികൾ. പടയാളിക്ക് പരിശീലനം വേണം. അല്ലെങ്കിൽ കഷ്ടതയിൽ അവർ തകർന്നുപോകും. ദൈവരാജ്യത്തിന്റെ മക്കൾ എന്നും യുദ്ധമുഖത്താണ്. യുദ്ധത്തിന് പര
Read More of this news...
അർമേനിയ കാത്തിരിക്കുന്നു.. ഫ്രാൻസിസ് മാർപാപ്പയ്ക്കായി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1364.jpg)
വത്തിക്കാൻ സിറ്റി: ഇറാക്കിലും സിറിയയിലും ക്രൈസ്തവർക്കെതിരെ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ വംശഹത്യയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എസിലും യു.കെയിലും ഐക്യരാഷ്ട്രസഭയിലുമൊക്കെ പ്രക്ഷോഭങ്ങളും ചർച്ചകളും നടക്കുന്ന സമയമാണിത്. ഒരു സമൂഹത്തെ ഒന്നാകെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കൂട്ടക്കുരുതിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമായ വംശഹത്യ ആദ്യമായി ലോകം ഉപയോഗിച്ചു തുടങ്ങിയത് അർമേനിയൻ കൂട്ടക്കുരുതിയെ സൂചിപ്പിക്കാനാണ്. ഈ കൂട്ടക്കുരുതിയുടെ ശതാബ്ദിയനുസ്മരണം കഴിഞ്ഞ അവസരത്തിൽ കരുണയുടെ ജൂബിലിവർഷത്തിൽ ഫ്രാൻസിസ് മാർപാപ്പ അർമേനിയ സന്ദർശിക്കുകയാണ്. ജൂൺ 24 മുതൽ 26 വരെ നിശ്ചയിച്ചിരിക്കുന്ന പാപ്പയുടെ സന്ദർശനം അർമേനിയ മാത്രമല്ല, ലോകം മുഴുവൻ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.ഒട്ടോമാൻ കൂട്ടക്കുരുതിയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ നാടായ അർജന്റീനയിലേക്ക് നിരവിധി അർമേനിയൻ കുടുംബങ്ങൾ പലായനം ചെയ്തിരുന്നു. ഇന്ന് ലോകത്തിൽ ഏറ്റവുമധികം അർമേനിയൻ വംശജർ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് അർജന്റീന. ബ്യൂണസ് അയറസിലെ ആർച്ച് ബിഷപ്പായിരുന്ന കാലം മുതൽ അർമേനിയൻ സഭയുമായി ഫ്രാൻസിസ് മാർപാപ്പ നല്ല ബന്ധം പുലർത്തിയിരുന്നു. വളരെയധികം ആനന്ദത്തോടെയാണ് പാപ്പയുടെ വരവ് അർമേനിയൻ ജനത പ്രതീക്ഷിച്ചിരിക്കുന്നതെന്ന് വത്തിക്കാനിലെ അർമേനിയൻ അംബാസിഡർ മികായേൽ മിനസയാൻ പറഞ്ഞു. അർമേനിയൻ ജതയോടും അവരുടെ ചരിത്രത്തോടുമുള്ള ബഹുമാനത്തിന്റെ അനന്തരഫലമാണ് പാപ്പയുടെ അർമേനിയൻ സന്ദർശനം. ഇന്ന് ആ മേഖലയിൽ അർമേനിയൻ റിപ്പബ്ലിക്കിനുള്ള സ്ഥാനവും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിലൂടെ അംഗീകരിക്കപ്പെടുകയാണ്. ഞങ്ങൾ കാത്തിരിക്കുകയാണ്. എല്ലാവരും കാത്തിരിക്കുകയാ!
Read More of this news...
ഇംഗ്ലണ്ടിൽ കത്തോലിക്ക സഭ വളരുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1366.jpg)
ലണ്ടൻ: കത്തോലിക്ക സഭ ഇംഗ്ലണ്ടിൽ വളരെ വേഗം വളരുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. കത്തോലിക്ക റിസർച്ച് ഫോറമായ ബനഡിക്ടറ്റ് പതിനാറമൻ സെന്ററാണു ശാസ്ത്രീയമായ രീതിയിൽ ഈ വിഷയത്തിൽ പഠനം നടത്തിയത്. സെന്റ് മേരിസ് സർവകലാശാലയുടെ സഹായത്തോടെയാണ് പഠനം സംഘടിപ്പിച്ചത്. സഭയുടെ വളർച്ചക്കു പ്രയോജനപ്പെടുന്ന രീതിയിൽ പഠനങ്ങൾ നടത്തുന്ന സ്ഥാപനമാണിത്.3.8 മില്യൺ കത്തോലിക്കർ ഇംഗ്ലണ്ടിൽ മുമ്പ് ഉണ്ടായിരുന്നു. കത്തോലിക്ക സഭയിലേക്കു പിന്നീട് ചേർന്നവരുടെ എണ്ണം 6.2 മില്യണായി ഉയർന്നു. മേഖലയിലെ സഭയുടെ ശക്തമായ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. സഭയിൽ വിശ്വാസം ഉപേക്ഷിച്ചു പോകുന്നവർ 7.7 ശതമാനമായി കുറയുകയും ചെയ്തതായും പഠനം തെളിയിക്കുന്നു. മറ്റു സഭകളെ അപേക്ഷിച്ചു കത്തോലിക്ക സഭയിലാണ് ഏറ്റവും കുറവ് ആളുകൾ വിശ്വാസം ഉപേക്ഷിച്ചു പോകുന്നത്.വിശ്വാസികൾ കത്തോലിക്ക സഭയിൽ അടിയുറച്ചു നിൽക്കുന്നു എന്ന റിപ്പോർട്ട് സന്തോഷം നൽകുന്ന കാര്യമാണെന്ന് ബനഡിക്ടറ്റ് സെന്ററിന്റെ ഡയറക്ടർ ഡോ. സ്റ്റീഫൽ ബുള്ളിവന്റ് പറഞ്ഞു. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റവും കത്തോലിക്ക സഭയുടെ വളർച്ചയ്ക്കു ഗുണം ചെയ്തിട്ടുണ്ട്. കത്തോലിക്ക സഭയിലെ വിശ്വാസികളിൽ 60 ശതമാനവും വനിതകളാണ്. വിശുദ്ധ ബലിയിൽ പങ്കെടുക്കുവാനെത്തുന്ന നാലു കത്തോലിക്കരിൽ ഒരാൾ 65 വയസിനു മുകളിലുള്ള വനിതയാണെന്നും പഠനം പറയുന്നു.1983ൽ ജനസഖ്യയുടെ 44.5 ശതമാനം പേരും ആംഗ്ലീക്കൻ സഭാ വിശ്വാസികളായിരുന്നു. എന്നാൽ 2014ൽ 19 ശതമാനമായി എണ്ണം കുറഞ്ഞു. മറിച്ച് കത്തോലിക്ക സഭയിലെ അംഗങ്ങളുടെ എണ്ണം 30 വർഷങ്ങളായി കൂടി വരുന്നതായി കണക്കുകൾ പറയുന്നു.Source: Sunday Shalom
Read More of this news...
ലോക കുടുംബ സമ്മേളനത്തിന് അരങ്ങൊരുങ്ങുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1365.jpg)
വത്തിക്കാൻ സിറ്റി: അടുത്ത ലോക കുടുംബസമ്മേളനം അയർലണ്ടിലെ ഡബ്ലിനിൽ 2018 ആഗസ്റ്റ് 22 മുതൽ 26 വരെ നടക്കും. 'കുടുംബത്തിന്റെ സുവിശേഷം: ലോകത്തിന്റെ ആനന്ദം' എന്നതാണ് കുടുംബ സമ്മേളനത്തിന്റെ വിഷയമെന്ന് കുടുംബത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ തലവൻ ആർച്ച് ബിഷപ് വിൻസെൻസോ പാഗിലോയും ഡബ്ലിൻ ആർച്ച് ബിഷപ് ഡയർമുയിഡ് മാർട്ടിനും അറിയിച്ചു. മൂന്ന് വർഷത്തിലൊരിക്കലാണ് ലോക കുടുംബ സമ്മേളനം നടത്തുന്നത്.നവീകരിച്ച രീതിയിൽ നടത്തിയ സിനഡിന്റെയും ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്‌തോലിക ആഹ്വാനമായ അമോറിസ് ലെറ്റീഷ്യയുടെയും ഫലങ്ങൾ പ്രവൃത്തിപദത്തിൽ കൊണ്ടുവരുന്നതിൽ ഡബ്ലിനിൽ നടക്കുന്ന ലോക കുടുംബ സമ്മേളനം ഒരു പ്രധാന നാഴികക്കല്ലായിരിക്കുമെന്ന് ആർച്ച് ബിഷപ് മാർട്ടിൻ പങ്കുവച്ചു. കഴിഞ്ഞ ലോക കുടുംബസമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുക്ക ഘട്ടം മുതൽ ആഗോളതലത്തിലുള്ള ക്രമീകരണങ്ങളാവും ഡബ്ലിൻ സമ്മേളനത്തിനൊരുക്കുന്നത്. 'അമോറിസ് ലെറ്റീഷ്യ' കേന്ദ്രീകരിച്ചുള്ള മതബോധനപദ്ധതികളാവും കുടുംബസമ്മേളത്തിൽ ഉപയോഗിക്കുന്നത്. യേശുക്രിസ്തുവിൽ പ്രകാശിതമായ ദൈവസ്‌നേഹത്തിന്റെ ഉത്സവമായിരിക്കും ഈ കുടുംബസമ്മേളനം. വിവാഹമെന്ന കൂദാശയുടെ പിൻബലത്തോടെ ക്രൈസ്തവ ദമ്പതിമാർ സ്വീകരിക്കുന്ന വിളി ഇതേ ദൈവസ്‌നേഹത്തിന് സാക്ഷ്യം നൽകാനും പ്രതിസന്ധികളിലും വെല്ലുവിളികളിലുംകൂടെ കടന്നുപോകുന്നവർക്ക് ക്രിസ്തുവിന്റെ സ്‌നേഹം നൽകുന്നതിൽ ആനന്ദം അനുഭവിക്കാനുമുള്ള വിളിയാണ്; ആർച്ച് ബിഷപ് മാർട്ടിൻ വ്യക്തമാക്കി.ഈ വർഷം ജൂലൈ മാസത്തിൽ ക്രാക്കോവിൽ നടക്കുന്ന ലോകയുവജനസമ്മേളനത്തിന് ശേഷം ആഘോളസഭയിൽ നടക്കാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരിക്കും ലോക കുടുംബസമ്മേളനമെന്ന് കുടുംബസമ്മേളനം ഡബ്ലിനിൽ നടത്താനുള്ള ഫ്ő
Read More of this news...
എല്ലാം ദൈവരാജ്യത്തിന് വേണ്ടി മാത്രം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1380.jpg)
തിരുവനന്തപുരത്ത് എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലത്ത് എനിക്ക് ഐക്കഫിന്റെ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. ഒരുതവണ ഐക്കഫിന്റെ ക്യാമ്പ് സംഘടിപ്പിക്കേണ്ട സമയത്ത് അതിനു കഴിയാതെ വന്നു. പകരം നവീകരണ ധ്യാനമായിരുന്നു യുവജനങ്ങൾക്കുവേണ്ടി സംഘടിപ്പിച്ചത്. ഈ ധ്യാനത്തിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞതോടെ അതെന്റെ ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. എനിക്കു മുന്നിൽ നിറഞ്ഞുനിന്ന ശൂന്യതയുടെ ഇരുൾ അകന്നുപോകുന്നതുപോലെ അനുഭവപ്പെട്ടു.പിന്നീട് ഫാ. എബ്രഹാം പള്ളിവാതുക്കലിനോടൊപ്പം ജീസസ് യൂത്ത് പ്രവർത്തനങ്ങളിൽ സജീവമായി. നവീകരണത്തിന്റെ കേന്ദ്ര ഓഫീസ് ആയ എമ്മാവൂസിൽ പ്രവർത്തിക്കാനും 1985-ലും 1987-ലും നടന്ന ജീസസ്‌യൂത്ത് കൺവൻഷനുകളിൽ മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നൽകാനും കഴിഞ്ഞു. അങ്ങനെ സംഗീതത്തിലൂടെ കർത്താവിന് ജീവിതം പൂർണ്ണമായി നൽകാനുള്ള വിളിയെക്കുറിച്ച് ബോധ്യമായി. സംഗീതശുശ്രൂഷയാണ് ദൗത്യമെന്ന് മനസിലായതോടെ ഞങ്ങൾ 1990-ൽ റെക്‌സ്ബാന്റ് എന്ന പേരിൽ ഒരു സംഗീതഗ്രൂപ്പിന് തുടക്കമിട്ടു. ആദ്യ പ്രോഗ്രാം സെന്റ് തെരേസാസ് കോളജിൽ നടന്നു. അവിടെനിന്നും ലഭിച്ച പ്രോത്സാഹനവും ധൈര്യവും പിന്നീട് അനേകം വേദികൾ ലഭിക്കുന്നതിന് വഴിയൊരുക്കി. അന്തർദേശീയ തലത്തിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ ഞങ്ങൾ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. ഇതിനോടകം നിരവധി രാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കാനും ഈ രാജ്യങ്ങളിലുള്ള യുവജനങ്ങളോട് യേശു ഏകരക്ഷകനെന്ന് ഉദ്‌ഘോഷിാനും കഴിഞ്ഞു.സീറോ മലബാർ സഭയുടെ പ്രേഷിതസമൂഹമായ സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ (എം.എസ്.ടി) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണ യജ്ഞത്തിൽ പങ്കുചേരുന്നതിന് റെക്‌സ് ബാൻഡ് ജൂലൈ മാസത്തിൽ അമേരിക്കൻ പര്യടനവും നടത്തും. ജൂലൈ പത്തിന് !
Read More of this news...
ഈ ഇരട്ട വൈദികരെ അറിയാതെ പോകരുത്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1379.jpg)
ഇടുക്കി ജില്ലയിലെ കിളിയാർകണ്ടത്താണ് ആ സഹോദരങ്ങളുടെ വീട്. കാഴ്ചയിലും പ്രവൃത്തിയിലും ഒരുപാട് സമാനതകളുള്ള ആ ഇരട്ട സഹോദരങ്ങളൊരുമിച്ചാണ് സ്‌കൂളിൽ പോയതും മടങ്ങിയതും. മുഖഭാവത്തിലും വസ്ത്രധാരണത്തിലുമുള്ള ഇവരുടെ അസാധാരണ സാമ്യം അധ്യാപകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. റോബി, റോയി പേരുകളിൽ പോലും നിഴലിച്ച് നിന്ന ഈ സമാനത അവരുടെ ജീവിതരംഗങ്ങളിലും തെളിഞ്ഞുനിന്നു.രണ്ടുപേരും ഒരുമിച്ചാണ് നാട്ടിൽ തന്നെയുള്ള എസ്.എൻ.ഡി.പി. എൽ.പി.സ്‌കൂളിൽ പ്രാഥമിക പഠനം ആരംഭിച്ചത്. പിന്നീട് കാമാക്ഷിയിലുള്ള ഗവൺമെന്റ് യു.പി.സ്‌കൂളിലായി പഠനം. തങ്കമണിയിലെ സെന്റ് തോമസ് ഹൈസ്‌കൂളിൽ പഠനം തുടരുമ്പോഴും ഒരേ ക്ലാസിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു അവരുടെ സ്ഥാനം. രണ്ടുപേരും ഒരുമിച്ച് പത്താംക്ലാസ് പാസായപ്പോൾ വീട്ടുകാരും നാട്ടുകാരും ഒരുപോലെ 'ഇനി ഏതു കോളജിലേക്ക്' എന്നായിരുന്നു അന്വേഷിച്ചത്. എന്നാൽ നാളുകളായി അവരുടെ മനസ്സിൽ തിങ്ങിനിറഞ്ഞുനിന്ന സന്യാസജീവിതത്തെക്കുറിച്ച് അവർ വെളിപ്പെടുത്തിയപ്പോൾ എല്ലാവരുടെയും മനസ്സിലത് അമ്പരപ്പായിത്തീർന്നു. ഒടുവിലത് അനുഗ്രഹവർഷവും.എറണാകുളം രാജഗിരി മൈനർ സെമിനാരിയിലായിരുന്നു വൈദികജീവിതത്തിന്റെ പ്രാരംഭപരിശീലനം. പിന്നീട് കറുകുറ്റിയിലും ബാംഗ്ലൂരിലുമായി ആ വൈദിക പഠനം നീണ്ടു. ഈ സമയങ്ങളിലെല്ലാം അവരെന്നും ഒരുമിച്ചുതന്നെയായിരുന്നു. ബിരുദത്തിന് ആലുവ യു.സി. കോളജിൽ ചേർന്നപ്പോൾ ഫാ.റോയി മലയാളം ഇഷ്ടവിഷയമായി തിരഞ്ഞെടുത്തു. ഫാ.റോബിയാകട്ടെ ഇംഗ്ലീഷും. റീജൻസി കാലഘട്ടത്തിലും അങ്ങനെയൊരു വേർതിരിവുണ്ടായി. വാഴക്കുളത്ത് കാർമ്മൽ പബ്ലിക് സ്‌കൂളിൽ മലയാളം അധ്യാപകനായി റോയി, അടിമാലിയിലെ വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ ഇംഗ്ലീഷ് മാഷായിത്തീർന്നു റോബി. തിയോളജി പഠനം കഴിഞ്ഞ്
Read More of this news...
ഡോമിനിക്കിന്റെയും ജോഷിയും സഹായഹസ്തം നീളുകയാണ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1378.jpg)
മൂവാറ്റുപുഴ: കഴിഞ്ഞ 15 വർഷം തുടർച്ചയായി ഒരു ദിവസംപോലും മുടങ്ങാതെ പാവപ്പെട്ട രോഗികളെയും നിരാലംബരെയും കാരുണ്യഹസ്തവുമായി നിത്യവും സന്ദർശിക്കുകയും ചികിത്സാസഹായം എത്തിച്ചുകൊടുത്തുകൊണ്ട് കോതമംഗലം രൂപതയിലെ വാഴക്കുളം സെന്റ് ജോർജ് ഇടവകാംഗങ്ങളായ ജോഷി കണ്ണിക്കാട്ടും ഡോമിനിക് മലേക്കുടിയും സഭയിലും സമൂഹത്തിലും മാതൃകയാവുകയാണ്.മൂവാറ്റുപുഴ ഗവൺമെന്റ് ആശുപത്രിയിലെ നിർധനരായ രോഗികൾക്ക് ആഴ്ചയിൽ ഒരിക്കൽ ഒരു നേരം സൗജന്യമായി ഭക്ഷണം എത്തിച്ചുകൊടുക്കുന്നു. സ്വന്തം ഭവനങ്ങളിൽ കുടുംബാംഗങ്ങൾ പാചകം ചെയ്ത ഭക്ഷണമാണ് ഇവർ രോഗികൾക്ക് വിളമ്പിക്കൊടുക്കുന്നത്. ഒരിക്കലും മുടങ്ങാതെ ഈ പദ്ധതി 15 വർഷം പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഈ കാരുണ്യവർഷത്തിൽ ദൈവത്തിന് നന്ദി പറയുകയാണ് ഇവർ. വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ ഇവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. നല്ലവരായ സുഹൃത്തുക്കളും നാട്ടുകാരും ഇവരുടെ പ്രവർത്തനങ്ങളിൽ പങ്കാളികളും സാമ്പത്തികസഹായംകൊണ്ട് ഇവരെ പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ഇവർ നന്ദിപൂർവം അനുസ്മരിക്കുകയാണ്.Source: Sunday Shalom
Read More of this news...
മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ: കർദിനാൾ മാർ ആലഞ്ചേരി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1377.jpg)
കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും എൽഡിഎഫ് സർക്കാരിനും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആലഞ്ചേരി വിജയാശംസകൾ നേർന്നു. ജനവിധി നേടിയ എൽഡിഎഫ് സർക്കാരിന് ജനാധിപത്യരീതിയിൽ ജനഹിതം നിറവേറ്റുവാൻ സാധിക്കട്ടെ. വികസനത്തിന്റെ പാതയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തിയാക്കിയും പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കിയും കേരളജനതയുടെ പുരോഗതി സാക്ഷാത്കരിക്കാൻ സർക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു. സാമുദായിക വിഭാഗീയതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനും ഭാവിയിൽ സമുദായസൗഹാർദം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിനും പുതിയ സർക്കാരിന് കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ കേരളം ഇതരസംസ്ഥാനങ്ങൾക്കും ഒരു മാതൃകയാകട്ടെ.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വിഷമയമില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ വിതരണം, മാലിന്യ നിർമാർജനം, കാർഷിക ഉല്പന്നങ്ങൾക്ക് ഉചിതമായ വിലനിർണയം, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ, ജനനന്മ ഉറപ്പുവരുത്തിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം, സർക്കാർ നടപടികളിലെ സുതാര്യത, സമാധാനപരമായ സാമൂഹിക അന്തരീക്ഷം എന്നിവ പുതിയ സർക്കാരിന്റെ മുഖ്യ പരിഗണനകളായിരിക്കുമെന്നു കേരളജനതയോടൊപ്പം പ്രതീക്ഷിക്കുന്നു.മദ്യനയം നടപ്പാക്കുന്നതിൽ എന്തു നടപടിവ്യത്യാസം വന്നാലും അതു മദ്യ ഉപയോഗം ക്രമാനുഗതമായി കുറയ്ക്കുന്നതിനും സമ്പൂർണ മദ്യരഹിത ജീവിതശൈലി കേരളത്തിൽ നടപ്പിൽ വരുത്തുന്നതിനും ലക്ഷ്യം വയ്ക്കുന്നതായിരിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.Source: Sunday Shalom
Read More of this news...
സാമൂഹ്യശുശ്രൂഷകരുടെ സംഭാവനകൾ മഹത്തരം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1376.jpg)
കോട്ടയം : സന്നദ്ധ സംഘടനകളിലൂടെ സാമൂഹ്യസേവന രംഗത്ത് നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കാരുണ്യശുശ്രൂഷകരുടെ സാമൂഹിക വികസന രംഗത്തെ സംഭാവനകൾ മഹത്തരമാണെന്ന് തിരുവല്ലാ അതിരൂപതാ സഹായമെത്രാൻ ഫീലിപ്പോസ് മാർ സ്റ്റെഫാനോസ്. കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തിൽ കാരുണ്യവർഷത്തോടനുബന്ധിച്ച് 20 ൽ കൂടുതൽ വർഷങ്ങളായി സാമൂഹ്യസേവന പ്രസ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട 100 സാമൂഹ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി കേരള സോഷ്യൽ സർവ്വീസ് ഫോറം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവസ്‌നേഹത്തിൽ നിന്നും ഉളവാകുന്ന പരസ്‌നേഹ ശുശ്രൂഷയാണ് ഓരോ സന്നദ്ധ പ്രവർത്തകനും പ്രാവർത്തികമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സീറോ മലബാർ സഭ സോഷ്യൽ അപ്പസ്‌തോലേറ്റ് ചീഫ് കോർഡിനേറ്ററും കോട്ടയം അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദൈവകാരുണ്യം ആഴത്തിൽ അനുഭവിച്ച് കാര്യസ്ഥ ശുശ്രൂഷ ചെയ്യുന്ന സാമൂഹിക സേവന വിഭാഗങ്ങളിലെ പ്രവർത്തകരാണ് കേരളത്തിലെ സന്നദ്ധ സംഘടനാ പ്രവർത്തനങ്ങളുടെ തേജസ്സിന്റെ അടിസ്ഥാനമെന്നും അവരുടെ നിസ്വാർത്ഥ സേവനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, ടീം ലീഡർ ജോബി മാത്യു, സിസ്റ്റർ ജസീന, ഷാജി കോര എന്നിവർ പ്രസംഗിച്ചു. ജലസാക്ഷരതയുടെ ഭാഗമായി വാട്ടർ ഓഡിറ്റ് എന്ന വിഷയത്തെ അധികരിച്ച് ഏകദിന ശില്പശാലയും സാമൂഹ്യ പ്രവർത്തകർക്കായി ക്രമീകരിച്ചിരുന്നു. കേരളത്തിലെ 31 കത്തോലിക്കാ രൂപതകളിലെ വിവിധ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.Source; Sunday Shalom
Read More of this news...
സഭയ്ക്കകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളികൾ: മാർ താഴത്ത്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1375.jpg)
തൃശൂർ: സഭയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപതയുടെ 129-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവരുണ്ട്. കുടുംബങ്ങളിലൂടെയാണ് സഭ വളരുന്നത്. സേവനനിരതരായ നേതൃത്വം അല്മായരിലൂടെ വളർന്നുവരേണ്ടതുണ്ടെന്നും മാർ താഴത്ത് പറഞ്ഞു.സാമൂഹ്യസേവന മേഖലകൾ അടക്കം എല്ലായിടത്തും ന്യൂനക്ഷങ്ങൾക്ക് ക്ലേശങ്ങൾ അനുഭവിക്കേണ്ട ദുരവസ്ഥയാണുള്ളത്. കേന്ദ്ര സർക്കാർ വികലനയ പരിപാടികൾ നടപ്പാക്കുന്നതുമൂലം അനാഥശാലകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. ന്യായമായ അവകാശങ്ങൾ നിലനിർത്താനും നീതി ലഭിക്കാനും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ക്രൈസ്തവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും മാർ താഴത്ത് ആഹ്വാനം ചെയ്തു.അതിരൂപത ജീവകാരുണ്യ പുരസ്‌കാരങ്ങൾ നേടിയ ഫാ. പ്രോസ്പർ സി.എം.ഐ, ഫാ. ജോർജ് കണ്ണംപ്ലാക്കൽ (ആകാശപ്പറവകൾ, ചെന്നായ്പ്പാറ), കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവീസ് ചിറമൽ, ഫാ. വർഗീസ് കരിപ്പായി, സിസ്റ്റർ റോസ് അനിത, സ്‌നേഹാലയം ആന്റണി, ജോയ് കണ്ണനായ്ക്കൽ, സിൽവസ്റ്റർ, ജോർജ്മാസ്റ്റർ, റോസിടീച്ചർ എന്നിവരെ ആദരിച്ചു.പൗരോഹിത്യ സുവർണജൂബിലിയാഘോഷിക്കുന്ന റവ. ഡോ. ജോർജ് മാനാടൻ, ഫാ. സെബാസ്റ്റ്യൻ അറക്കൽ, പൗരോഹിത്യ രജതജൂബിലിയാഘോഷിക്കുന്ന ഫാ. ജോജു ആളൂർ, ഫാ. വിൻസന്റ് ചെറുവത്തൂർ, ഫാ. വിൻസന്റ് ചിറ്റിലപ്പിള്ളി, ഫാ. ഡേവീസ് കണ്ണമ്പുഴ, ഫാ. ജോൺസൺ ആച്ചാണ്ടി, ഫാ. വിൽസൻ പിടിയത്ത് എന്നിവരെ അനുമോദിച്ചു.ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. സിറിയക് തോമസ് മുഖ്യാതിഥിയായിരുന്ന. മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, വികാരി ജനറാൾ മോൺ. ജോർജ് കോമ്പാറ, ഫാ. ജോർജ് എടക്കളത്തൂർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനിടെ സദസിലെ
Read More of this news...
വിശുദ്ധ ചാവറയച്ചൻ വിശ്വപൗരൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1374.jpg)
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്ഥാപിതമായിരിക്കുന്ന ചാവറ ചെയർ സംഘടിപ്പിച്ച സാമൂഹിക സംവാദംകൊച്ചി: കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് മാനവ വിഭവശേഷിയാണ്. പൊതുവിദ്യാഭ്യാസ ദർശനത്തിലൂടെ ശാസ്ത്ര, സാങ്കേതിക, മാനവിക, മേഖലകളടക്കം സംസ്‌കൃത ഭാഷാ വളർച്ചയിലും കേരളത്തിന്റെ സമഗ്ര വളർച്ചയ്ക്ക് നിസ്തൂലമായ പങ്ക് വഹിച്ച വിശുദ്ധ ചാവറയച്ചൻ വിശ്വപൗരനാണെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ.കേരള നവോത്ഥാനത്തിന് വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ എന്ന വിഷയത്തെ അധികരിച്ച് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്ഥാപിതമായ ചാവറ ചെയർ സംഘടിപ്പിച്ച സാമൂഹിക സംവാദം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1846-ൽ കേരളം ജാതീയ അടിമത്തത്തിൽ ആയിരുന്ന സമയത്താണ് പൊതുവിദ്യാഭ്യാസം എന്ന ആശയം മുന്നോട്ടു കൊണ്ടുവരികയും സംസ്‌കൃത പാഠശാല ആരംഭിച്ച് അതിൽ എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം നൽകുകയും വഴി മതേതരദർശനം നൽകുവാൻ ചാവറ പിതാവിനു സാധിച്ചു. താഴെത്തട്ടിലുള്ളവരെ കൈപിടിച്ചുയർത്തുക എന്ന ദൗത്യമാണ് ചാവറ പിതാവ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സി.വി. ആനന്ദബോസ് െഎ.എ.എസ്. അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ബാലനായിരുന്നപ്പോഴാണ് ചാവറയച്ചൻ പള്ളിയൊടൊപ്പം പള്ളിക്കൂടം എന്ന ആശയം നടപ്പിലാക്കി വിവിധ മതസ്തരെ ഒരുമിച്ചിരുത്തി പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. ക്യൂബയിലും, ലാറ്റിനമേരിക്കയിലും പൊതുവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ഇതിനും ശേഷമാണെന്ന് ചാവറ ചെയർ ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടു. ചാവറയച്ചൻ കേരളത്തിന്റെയോ, ഒരു വിഭാഗത്തിന്റെയോ പുണ്യവാനല്ല, മറിച്ച് എല്ലാവരുടെയുമാണെന്നും അദ്ദേഹം പറഞ്ഞു.പ്രഫ.എം.കെ.സാനു, മഹാത്മാഗാന്ധി സർവ്വകലാശാല ചാവറ ചെയർ കോഡിന
Read More of this news...
എന്നെ ഞാനാക്കിയത് ഡോൺ ബോസ്‌കോയിലെ വിദ്യാഭ്യാസം: ആസാം മുഖ്യമന്ത്രി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1369.jpg)
ഗോഹാട്ടി: ഡോൺ ബോസ്‌കോ സ്‌കൂളിലെ വിദ്യാഭ്യാസമാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്ന് ഡോൺ ബോസ്‌കോ വിദ്യാർത്ഥിയും ആസാം മുഖ്യമന്ത്രിയുമായ സർബാനന്ദാ സോണോവാൾ. സലേഷ്യൻ സഭയുടെ പ്രൊവിൻഷ്യൽ ചാപ്റ്ററിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ വ്യക്തിജീവിതത്തിന് ഏറ്റവും സഹായകരമായത് ഡിബ്രുഗാറിലെ ഡോൺബോസ്‌കോ സ്‌കൂളിലെ 'മോറൽ സയൻസ്' പഠനമായിരുന്നു.ഡിബ്രുഗാറിലെ ഡോൺ ബോസ്‌കോ സ്‌കൂളിൽ സോണോവാൾ കുടുംബത്തിലെ മൂന്നു സഹോദരങ്ങൾ പഠിച്ചിരുന്നു. അതിൽ ഒരാൾക്ക് സ്‌കൂൾ മാനേജ്‌മെന്റ് സൗജന്യ വിദ്യാഭ്യാസം നൽകിയിരുന്നുവെന്ന് ഗോഹാട്ടി സലേഷ്യൻ പ്രൊവിൻഷ്യാളും കോൺഫ്രൻസ് ഓഫ് റിലിജിയസ് ഇന്ത്യ ദേശീയ പ്രസിഡന്റുമായ ഫാ. വി.എം. തോമസ് സൂചിപ്പിച്ചു.ആസാമിലെ പതിനാലാമത്തെ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രഥമ മുഖ്യമന്ത്രിയുമായ സർബാനന്ദാ സോണോവാളിന് വിജയം ആശംസിക്കുന്നതിനും സംസ്ഥാനത്ത് സദ്ഭരണം കാഴ്ചവയ്ക്കുന്നതിനുവേണ്ടിയും സലേഷ്യൻ പ്രൊവിൻഷ്യൻ ഹൗസിൽ പ്രത്യേക പ്രാർത്ഥന നടത്തി. നിരവധി വൈദികരും ബ്രദേഴ്‌സും സിസ്റ്റേഴ്‌സും സംഗമത്തിൽ പങ്കെടുത്തു. സലേഷ്യൻ പൂർവവിദ്യാർത്ഥിയായ സോണോവാൾ സംസ്ഥാന മുഖ്യമന്ത്രിയായതിന് സലേഷ്യൻ സമൂഹം അഭിമാനിക്കുന്നുവെന്നും ഇതൊരു ചരിത്ര സംഭവമാണെന്നും പ്രൊവിൻഷ്യാൾ ഓർമ്മിപ്പിച്ചു.സോണോവാൾ കേന്ദ്രമന്ത്രിയായിരുന്ന കാലഘട്ടത്തിൽ നിരവധി തവണ ഡിബ്രുഗാറിലെ ലിറ്റിൽ ഫ്‌ളവർ സ്‌കൂളിന് വിവിധ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് സുപ്പീരിയർ സിസ്റ്റർ ഗ്രെയ്‌സ് അനുസ്മരിച്ചു.മതസഹിഷ്ണുതയും ആരാധനാ സ്വാതന്ത്ര്യവുമാണ് ബി.ജെ.പി സർക്കാരിൽനിന്നും പ്രതീക്ഷിക്കുന്നതെന്ന് ഗോഹാട്ടി അതിരൂപത ആർച്ച് ബിഷപ് ജോൺ മൂലച്ചിറ പ്രത്യാശ പ്രകടിപ്പിച്ചു.ഗോഹാട്ടി, ഡിബ്രുഗാർ, ബൊംഗൈഗാൺ, ഡിപു, തേസ്പുർ എന
Read More of this news...
കെടാവിളക്കുപോലുള്ള ജീവിതം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1373.jpg)
വടക്കുകിഴക്കൻ ഇന്ത്യയിലെ മേഘാലയയിലെ ഖാസി ഗോത്രത്തിൽ ജനിച്ചുവളർന്ന് അതേ ഗോത്രത്തിന്റെ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള യാത്രയിൽ തന്നാലാവുംവിധം പ്രകാശം പരത്തിയ 96 വയസുള്ള സലേഷ്യൻ വൈദികൻ ഫാ. സിൽവാനുസ് ലിങ്ങ്‌ഡോ അഥവാ ഫാ. സ്ങ്ങി നിര്യാതനായി.ഷില്ലൊങ്ങ് കത്തീഡ്രൽ പള്ളിയിൽ മെയ് 30 തിനു സംസ്‌കാര ശുശ്രുഷകൾ നടക്കും.അദ്ദേഹത്തെ കുറിച്ചുള്ള ഒരുഅനുസ്മരണം താഴെ ചേർക്കുന്നു..
ചില ജീവിതങ്ങൾ കെടാവിളക്കുപോലെ തെളിഞ്ഞുനിൽക്കുന്നത് മറ്റൊന്നുംകൊണ്ടല്ല. അവർ ഏറ്റവും വിശ്വസ്തരായി ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ വർത്തിച്ചു എന്നതുകൊണ്ടുമാത്രമാണ്. അങ്ങനെയുള്ള ജീവിതമാണ് ഈ അക്ഷരങ്ങളിലൂടെ തെളിഞ്ഞുവരുന്നത്. ഒരുപക്ഷേ, മലയാളികൾക്ക് തീർത്തും അപരിചിതമായ ഒരു വിശിഷ്ട വ്യക്തിത്വം. വടക്കുകിഴക്കൻ ഇന്ത്യയിലെ മേഘാലയയിലെ ഖാസി ഗോത്രത്തിൽ ജനിച്ചുവളർന്ന് അതേ ഗോത്രത്തിന്റെ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള യാത്രയിൽ തന്നാലാവുംവിധം പ്രകാശം പരത്തുന്ന 96 വയസുള്ള സലേഷ്യൻ വൈദികനാണ് ഫാ. സിൽവാനുസ് ലിങ്ങ്‌ഡോ അഥവാ ഫാ. സ്ങ്ങി. മേഘാലയയിൽ ഈ വന്ദ്യവൈദികനെ അറിയാത്ത കത്തോലിക്കർ വിരളമാണ്. അത്രമാത്രം ശുശ്രൂഷാനിരതനാണ് അദ്ദേഹം.മേഘാലലയിലെ കത്തോലിക്കാ വിശ്വാസത്തിന് നാന്ദി കുറിച്ചത് സാൽവറ്റോറിയൻ മിഷനറി സമൂഹമാണ്. തങ്ങളുടെ മിഷനറി പ്രവർത്തനങ്ങൾക്ക് വേരു പാകുന്നതിനുമുമ്പേ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ വിദേശ മിഷനറിമാരായിരുന്ന അവർ 1915-ൽ യൂറോപ്പിലേക്ക് പിന്മാറി. അവരിൽ ഏറെയും ജർമൻ നിവാസികളായിരുന്നതിനാൽ യുദ്ധത്തിനുശേഷമുള്ള തിരിച്ചുവരവിനും അധികം സാധ്യതയില്ലായിരുന്നു. സഭാനേതൃത്വത്തിന്റെ പദ്ധതിയനുസരിച്ച് പിന്നീട് ആ ദൗത്യം ഏറ്റെടുത്തത് സലേഷ്യൻ മിഷനറി സമൂഹമാണ്. 1922-ൽ അവർ വടക്കുക
Read More of this news...
സന്നദ്ധപ്രവർത്തനങ്ങളിൽ മതങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1367.jpg)
ഇസ്താംബുൾ: സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മതസംഘടനകൾക്ക് കൂടതൽ പ്രവൃത്തിക്കാനുള്ള അവസരം സംലഭ്യമാക്കണമെന്ന് കാരിത്താസ് പ്രസിഡന്റ് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ. ഇസ്താംബുള്ളിൽ നടന്ന സന്നദ്ധപ്രവർത്തകരുടെ ഉച്ചകോടിയിലാണ് കർദിനാൾ ഇക്കാര്യം ആവശ്യപ്പെട്ടത്.വിവിധസംസ്‌കാരങ്ങളും അവരുടെ സ്വപ്നങ്ങളും അവരുടെ ജീവിതശൈലികളുമായി അടുത്തിടപെടുന്ന മതസംഘടനകൾക്ക് ഏതാണ് ഫലപ്രദം ഏതാണ് ഫലപ്രദമല്ലാത്തത് എന്ന് വ്യക്തമായി അറിയാൻ കഴിയും. അതുകൊണ്ട് കൂടുതൽ ഉത്തരവാദിത്വങ്ങൾ അവരെ ഏൽപ്പിക്കണമെന്ന് കർദിനാൾ ആവശ്യപ്പെട്ടു. അവർ(മതസംഘടനകൾ) പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവിടെ എത്തുന്നവരാണ്. പ്രതിസന്ധിയുടെ കാലഘട്ടത്തിലും തുടർന്ന് അന്താരാഷ്ട്ര സന്നദ്ധസംഘടനകൾ അവിടെ നിന്ന് പിൻവാങ്ങിയ ശേഷവും മതസംഘടനകളുടെ വോളന്റീയർമാർ അവിടെ തുടർന്ന് പ്രവൃത്തിക്കുന്നു; കർദിനാൾ ടാഗ്ലെ പങ്കുവച്ചു.രാജ്യങ്ങളും ജനതകളും തമ്മിൽ നിലനിൽക്കുന്ന യുദ്ധങ്ങളും കലാപങ്ങളും അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയട്രൊ പരോളിൻ പറഞ്ഞു. പ്രശ്‌നങ്ങളിൽ സൈനിക നടപടികൾ തേടി പോകാതെ വികസനത്തിൽ നിക്ഷേപിച്ചുകൊണ്ട് നിലനിൽക്കുന്ന സമാധാനത്തിനും സുരക്ഷിതത്വത്തിനുമായി പരിശ്രമിക്കുവാൻ കർദിനാൾ പരോളിൻ രാഷ്ട്രീയ നേതാക്കളോട് ആഹ്വാനം ചെയ്തു. ഗവൺമെന്റുകളോടും സിവിൽ സമൂഹങ്ങളോടും ചേർന്നുകൊണ്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാനും ഔദ്യോഗികവും അനൗദ്യോഗികവുമായ നയതന്ത്രബന്ധം വളർത്താനും വത്തിക്കാൻ അക്ഷീണം പ്രയത്‌നിക്കുമെന്നും കർദിനാൾ പരോളിൻ വ്യക്തമാക്കി.പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന നമ്മുടെ ലോകത്തിൽ സായുധ സംഘർഷങ്!
Read More of this news...
ഉടുപ്പി രൂപതയിലെ ദൈവാലയം ഫ്രാൻസിസ് പാപ്പ മൈനർ ബസിലിക്കയായി ഉയർത്തി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1368.jpg)
ഉടുപ്പി: രൂപതയുടെ കീഴിലുള്ള കർകാലാ ആത്തൂർ സെന്റ് ലോറൻസ് ദൈവാലയത്തെ മൈനർ സെമിനാരിയായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. എല്ലാ വർഷവും ജനുവരി 24 മുതൽ 29 വരെ നടത്തപ്പെടുന്ന തിരുനാൾവേളയിൽ ലക്ഷം ഭക്തർ ഇവിടെയെത്തുന്നുണ്ട്. ഈ ദിവസങ്ങളിൽ മലയാളം, ഇംഗ്ലീഷ്, കൊങ്കിണി, കന്നഡ എന്നീ ഭാഷകളിലായി 42 ദിവ്യബലികൾ അർപ്പിക്കപ്പെടുന്നു.1759-ൽ സ്ഥാപിതമായ ഈ ദൈവാലയം ടിപ്പുസുൽത്താൻ നശിപ്പിച്ചതിനെ തുടർന്ന് 1801-ൽ പുനർനിർമാണം നടത്തി. തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും ഇവിടെ ഭക്തജനങ്ങൾ എത്തുന്നുണ്ട്.മൈനർ ബസിലിക്കയായി ഈ ദൈവാലയത്തിനെ ഉയർത്തിയതിന്റെ ഔദ്യോഗിക ചടങ്ങുകൾക്കുള്ള തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഉടുപ്പി ബിഷപ് ജെറാൾഡ് ഐസക് ലോബോ അറിയിച്ചു.ഇന്ത്യയിലെ ഇരുപത്തിരണ്ടാമത്തെ മൈനർ ബസിലിക്കയാണിത്. വിവിധ സംസ്ഥാനങ്ങളിലെ മറ്റു മൈനർ ബസിലിക്കകൾ - വേളാങ്കണ്ണി ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്, ഗോവയിലെ ബോം ജീസസ്, മുംബൈയിലെ ഔവർ ലേഡി ഓഫ് ദി മൗണ്ട്, ചെന്നൈയിലെ സാൻതോം, സർദാന (യു.പി)യിലെ ഔവർ ലേഡി ഓഫ് ഗ്രെയ്‌സസ്, എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ, തുത്തുക്കുടി ഔവർ ലേഡി ഓഫ് സ്‌നോസ്, കൊച്ചി സാന്താക്രൂസ് കത്തീഡ്രൽ, ബാന്ദൽ ഔവർ ലേഡി ഓഫ് റോസറി, തൃശൂർ ഔവർ ലേഡി ഓഫ് ഡോളറസ്, തിരുവായൂര് പൂണ്ടിമാതാ, റാഞ്ചി ഡിവൈൻ മദർ ഗുഡ് ഓഫ് ഔവർ ലേഡി, കൊച്ചി വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം, ട്രിച്ചി ഹോളി റെഡീമർ, തിരുവനനന്തപുരം പ്രോ-കത്തീഡ്രൽ സെന്റ് മേരി ക്യൂൻ ഓഫ് പീസ്, സെക്കന്തരാബാദ് ഔവർ ലേഡി ഓഫ് അസംപ്ഷൻ, അങ്കമാലി സെന്റ് ജോർജ്, ആലപ്പുഴ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ്, പോണ്ടിച്ചേരി സേക്രട്ട് ഹാർട്ട് ഓഫ് ജീസസ്, എറണാകുളം പള്ളിപ്പുറം ഔവർ ലേഡി ഓഫ് സ്‌നോ, ബാംഗ്ലൂർ ശിവാജിനഗർ സെന്റ് മേരീസ് എന്നിവയാണ്. നാല് മേജർ ബസിലിക്കകൾ ഉണ്ട്. അവ നാലും റോമിലാണ്.Source: Sunday Shalom
Read More of this news...
യുദ്ധം നിയമവിരുദ്ധമാക്കാൻ ലെജിസ്ലേറ്റ് പീസ് പ്രചരണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1371.jpg)
സീയൂൾ: നിയമം വഴി യുദ്ധത്തെ കുറ്റകരമായി മാറ്റിക്കൊണ്ട് എല്ലാ യുദ്ധങ്ങൾക്കും അറുതിവരുത്താനായി ആഗോളതലത്തിൽ നടക്കുന്ന സമാധാന മുന്നേറ്റമാണ് 'ലെജിസ്ലേറ്റ് പീസ്' പ്രചരണം. സമാധാന പ്രഖ്യാപനത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച സീയൂളിലെ ഒളിമ്പിക്‌സ് പാർക്കിലുള്ള 'വേൾഡ് പീസ് ഗേറ്റിൽ' സമാധാനത്തിന് പിന്തുണയുമായി ലക്ഷക്കണക്കിന് യുവജനങ്ങളാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ വർഷം 30 രാജ്യങ്ങളിലെ 50 നഗരങ്ങളിലായി ഒരേ സമയം നടന്ന മാർച്ചിൽ രണ്ട് ലക്ഷത്തോളം യുവജനങ്ങളാണ് പങ്കെടുത്തത്.ഈ വർഷം രണ്ടര ലക്ഷത്തിലധികം ജനങ്ങളാണ് പങ്കെടുത്തത്. സമാധാനത്തിനുള്ള ജനങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി ഒപ്പുശേഖരണം നടത്തിക്കൊണ്ടാണ് 'ലെജിസ്‌ളേറ്റ് പീസ്' പ്രചരണം മുമ്പോട്ട് പോകുന്നത്. ഇതുവരെ 152 രാജ്യങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തോളം ജനങ്ങളുടെ ഒപ്പ് ശേഖരിച്ചു കഴിഞ്ഞു.സിഡ്‌നി, ന്യൂയോർക്ക് സിറ്റി, മനിലാ, ഷാംഗായ്, കേപ്പ്ടൗൺ, ഓക്ക്‌ലാൻഡ് എന്നീ നഗരങ്ങളിലെല്ലാം സമാധാനസംസ്‌കാരം കൊണ്ട് യുദ്ധസംസ്‌കാരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള മാർച്ചുകൾ നടന്നു.Source: Sunday Shalom
Read More of this news...