News & Events

റോമിലെ ചാവറ മത-സാംസ്ക്കാരിക പഠനകേന്ദ്രത്തിന്‍റെ നാല്പതാം പിറന്നാള്‍

റോമിലെ ചാവറ മതാന്തരസംവാദ പഠനകേന്ദ്രം സ്ഥാപനത്തിന്‍റെ റൂബി ജൂബിലി ആഘോഷിക്കുന്നു.  ഭാരതീയ സാംസ്ക്കാരിക പഠനത്തിനും, മതാന്തര സംവാദ പ്രബോധനത്തിനുമായി 1977-ല്‍ സ്ഥാപിതമായ ചാവറ സാംസ്ക്കാരിക കേന്ദ്രമാണ് (Chavara Institute of Indian & Inter-religious Studies in Rome) അതിന്‍റെ സ്ഥാപനത്തിന്‍റെ 40-ാം വാര്‍ഷികം ആചരിക്കുവാന്‍ ഒരുങ്ങുന്നത്. ഡയറക്ടര്‍ ഫാദര്‍ ഐസക്ക് ആരിക്കാപ്പള്ളി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മെയ് 28-ാം തിയതി ശനിയാഴ്ച ആരംഭിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന 40-ാം പിറന്നാള്‍ ആചരണത്തിന്‍റെ ഉത്ഘാടനം സി.എം.ഐ. സഭയുടെ പ്രിയോര്‍ ജനറല്‍, ബഹുമാനപ്പെട്ട ഫാദര്‍, ഡോക്ടര്‍ പോള്‍ അച്ചാണ്ടി നിര്‍വ്വഹിക്കും. ഉത്ഘാടനകര്‍മ്മത്തെ തുടര്‍ന്ന് ഭാരിതീയ-പശ്ചാത്യസംഗീത പാരമ്പര്യങ്ങളുടെ ജുഗല്‍ബന്ദി അവതരിപ്പിക്കപ്പെടും. എട്ടുവര്‍ഷക്കാലം റോമിലെ ചാവറ സെന്‍ററിന്‍റെ ചുക്കാന്‍പിടിച്ച ഫാദര്‍ ഐസക്ക് ആരിക്കാപ്പിള്ളി പറഞ്ഞു. രണ്ടാം വത്തിക്കാന്‍ സൂനഹദോസു പ്രബോധിപ്പിക്കുന്ന മതങ്ങളോടു തുറവുള്ള സമീപനമാണ് (Nostra Aetate) സാംസ്ക്കാരിക-മത പഠനകേന്ദ്രം റോമില്‍ തുടങ്ങാന്‍ മുന്‍തലമുറയ്ക്ക് പ്രചോദനമായതെന്ന് ഫാദര്‍ ആരിക്കപ്പിള്ളി പങ്കുവച്ചു.പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിട്ടുള്ള കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ ആഘോഷിക്കുന്ന റോമിലെ ചാവറ കേന്ദ്രത്തിന്‍റെ 40-ാംവാര്‍ഷികം മതങ്ങളിലെ കാരുണ്യദര്‍ശനം, ഭാരതീയ പാരമ്പര്യത്തിലെ കരുണയുടെ വീക്ഷണം എന്നിങ്ങനെയുള്ള വിഷയങ്ങളുടെ പഠനശിബരത്തിലൂടെയും ചര്‍ച്ചേവേദികളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ഫലവത്താക്കാന്‍ ശ്രമിക്കുമെന്നും ഫാദര്‍ ആരിക്കാപ്പള്ളി വ്യക്തമാക്കി.2010-മുതല്‍ ബാംഗളൂരിലുള്ള ധര്‍മ്മാരാം പൊന്തിഫിക്കല്‍ ദൈവശാസ്ത്ര-തത്വശœ   Read More of this news...

ദിവ്യകാരുണ്യം : പങ്കുവയ്ക്കപ്പെടേണ്ട ക്രിസ്തുവിന്‍റെ സ്നേഹകാരുണ്യം

പാപ്പാ ഫ്രാന്‍സിസ് മെത്രാനായിരിക്കുന്ന റോമാരൂപത മെയ് 26-ാം തിയതി വ്യാഴാഴ്ച പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ തിരുനാള്‍ ആചരിച്ചു. ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് ചരിത്ര പുരാതനമായ മെരുലാനാ വീഥിയിലൂടെയുള്ള ദിവ്യകാരുണ്യപ്രദക്ഷിണം ഒരു കിലാമീറ്റര്‍ അകലെയുള്ള മേരി മേജര്‍ ബസിലിക്കയിലേയ്ക്കായിരുന്നു. ആയിരങ്ങള്‍ പങ്കെടുത്തു. സമാപനമായി പാപ്പാ ഫ്രാന്‍സിസ് ദിവ്യകാരുണ്യാശീര്‍വാദം നല്കി. പാപ്പാ പങ്കുവച്ച ദിവ്യകാരുണ്യപ്രഭാഷണം താഴെ ചേര്‍ക്കുന്നു :ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍! (1കൊറി. 11, 24-25).കോറിന്തോസിലെ സഭയ്ക്ക് എഴുതുമ്പോള്‍ രണ്ടുതവണ പൗലോശ്ലീഹ ദിവ്യകാരുണ്യ സ്ഥാപനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ ശ്രേഷ്ഠമുഹൂര്‍ത്തത്തില്‍ ക്രിസ്തു ഉച്ചരിച്ച വാക്കുകളുടെ ഏറ്റവും പഴക്കമുള്ള സാക്ഷ്യം ഇതുതന്നെയാണ്.
    ഇതു നിങ്ങള്‍ അനുഷ്ഠിക്കുവിന്‍!
എന്തെല്ലാമാണ് അനുഷ്ഠിക്കേണ്ടത്: അപ്പം എടുക്കുക, വാഴ്ത്തി വിഭജിച്ചു നല്കുക. ചഷകം എടുത്ത് പങ്കുവയ്ക്കുക. സ്വന്തം ശരീരരക്തങ്ങള്‍ പകുത്തുനല്കി സ്ഥാപിച്ച അവസാന പെസഹായുടെ ഓര്‍മ്മയ്ക്കായി എന്നും അത് അനുഷ്ഠിക്കപ്പെടണമെന്ന് ക്രിസ്തു ആഹ്വാനംചെയ്തു. ഈ ചെയ്തി, അല്ലെങ്കില്‍ പരിശുദ്ധ കുര്‍ബാനയുടെ 'ആചരണം' ഇന്ന് ക്രൈസ്തവരില്‍ നിക്ഷിപ്തമാണ്. അത് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത് ദൈവാരൂപിയാല്‍ അഭിഷിക്തമായ മനുഷ്യരുടെ എളിയ കരങ്ങളിലാണ്.
    ഇതു നിങ്ങളും ചെയ്യുവിന്‍!
പിതാവിന്‍റെ ഹിതമനുസരിച്ച് താന്‍ പിന്നീട് ചെയ്യേണ്ട സുവ്യക്തമായ കാര്യം ചെയ്യുവാന്‍ ശിഷ്യന്മാരോട് ക്രിസ്തു മറ്റൊരവസരത്തില്‍ അവശ്യപ്പെടുന്നുŐ   Read More of this news...

ഗ്രീസിലെ ലെസ്ബോസില്‍നിന്നും പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ ഒരപരിചിതന്‍

സിറിയന്‍ തീരങ്ങളില്‍നിന്നും, ഏജിയന്‍ കടല്‍താണ്ടി ഗ്രീസിന്‍റെ ലെസ്ബോസ് ദ്വീപിലേയ്ക്കു കുടിയേറാന്‍ ശ്രമിക്കവെ മുങ്ങിമരിച്ച 6 വയസ്സുകാരി ലീഡിയായുടെ സുരക്ഷാ ജാക്കറ്റുമായിട്ടാണ് സന്നദ്ധസേവന്‍, ഓസ്ക്കര്‍ ക്യാമ്പ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ എത്തിയത്. മെയ് 25-ാം തിയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ചാ വേദിയിലാണ് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി, കയ്യില്‍ സൂക്ഷിച്ചലീഡിയായുടെ സുരക്ഷാജാക്കറ്റ് പാപ്പായ്ക്കു സമ്മാനിക്കാനുള്ള ആഗ്രഹത്തോടെ സ്പെയിന്‍കാരന്‍ ഓസ്ക്കര്‍ വത്തിക്കാനില്‍ വന്നിരിക്കുന്നത്.നീന്തല്‍ വിദഗ്ദ്ധനാണ് സ്പെയിന്‍ സ്വദേശിയായ ഓസ്ക്കര്‍ ക്യാമ്പ്. സിറിയിലെ മനുഷ്യയാതയും കുടിയേറ്റത്തിലെ‍ മരണവും, വിശിഷ്യ കുട്ടികളുടെ യാതനകളും കണ്ടു മനസ്സലിഞ്ഞാണ് തന്‍റെ സമ്പാദ്യവും സന്നദ്ധപ്രവര്‍ത്തകരായ ഏതാനും കൂട്ടുകാര്‍ക്കൊപ്പം ലെസ്ബോസ് ദ്വീപിലേയ്ക്കു പുറപ്പെട്ടത്. അവിടെ അഭയാര്‍ത്ഥികളെ കാണാനെത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ഓസ്ക്കറെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതുപോലെ മടക്കയാത്രയില്‍ 4 അഭയാര്‍ത്ഥി കുടുംബങ്ങളെയും വത്തിക്കാനിലേയ്ക്ക് കൂട്ടികൊണ്ടുപോരാന്‍ ധീരതകാണിച്ച പാപ്പായുടെ മഹാമനസ്കതയിലെ ദൈവികത കലര്‍ന്ന മനുഷ്യത്വം ഓസ്ക്കര്‍ കണ്ടിരുന്നിരിക്കണം! എന്നിട്ടിതാ, ഇപ്പോള്‍ പാപ്പായെ കാണുവാനും നേരില്‍ സ്നേഹാദരങ്ങള്‍ പ്രകടമാക്കുവാനും എത്തിയിരിക്കുന്നു!!ഏജിയന്‍ കടലില്‍ അഭയാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകരാണു തങ്ങളെന്ന് കൂടെയുള്ളവരെയും ഓസ്ക്കര്‍ ക്യാമ്പ് പാപ്പായെ പരിചയപ്പെടുത്തി. "അറിയാം, എനിക്കു നിങ്ങളെ അറിയാം," എന്നു പറഞ്ഞ പാപ്പാ ഫ്രാന്‍സിസ് ഏതാനും നിമിഷങ്ങള്‍ വികാരസ്തബ്ധ&#   Read More of this news...

മിഷനറിമാരെഴുതിയ ഭാരതീയ സുവിശേഷങ്ങൾ

അക്ഷരം പഠിച്ച ശുദ്രനെ അകറ്റിനിർത്തണം എന്ന ചിന്ത നാടുവാഴുന്ന കാലത്താണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജാതിലിംഗഭേദമില്ലാതെ അവർണ്ണനെയും സവർണ്ണനെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിക്കാൻ ക്രൈസ്തവ മിഷനറിമാർ തയാറായത്. ഗാന്ധിജി ചണ്ഡാളന്മാരെ ഹരിജനങ്ങളെന്നു വിശേഷിപ്പിക്കുന്നതിനു വളരെ മുമ്പ് മിഷനറിമാർ അവരെ ദൈവപുത്രരെന്നു വിളിച്ചു! ശൈശവവിവാഹവും സതിയും ബഹുഭർതൃത്വ സമ്പ്രദായവും ബഹുഭാര്യാത്വവും വിധവാദുരിതവും ഇന്ത്യയിൽനിന്ന് തുടച്ചുനീക്കാനും സമഭാവനയും സ്വതന്ത്രചിന്തയും വ ളർത്താനും മിഷനറി വിദ്യാഭ്യാസം വലിയ പ്രചോദനമാണ് നൽകിയത്. മിഷനറിമാർ അവതരിപ്പിച്ച വിദ്യാഭ്യാസം ലിബറലും സെക്കുലറുമായിരുന്നു. മുൻവിധികളിൽനിന്നും മാമൂലുകളിൽനിന്നും അതു ബു ദ്ധിയെ സ്വതന്ത്രമാക്കി. ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്തിൽ മതവിധികളുടേതുമാത്രമായ ചട്ടക്കൂട്ടിൽനിന്ന് ഹൃദയത്തെ അതു വിടർത്തി.ജനങ്ങളെ അടിച്ചമർത്തി ഏകാധിപത്യം സ്ഥാപിച്ചിരുന്ന രാജവാഴ്ചകളെയും ഫ്യൂഡൽ ദുഷ്പ്രഭുത്വങ്ങളെയും കടപുഴക്കിക്കൊണ്ട് ലോകചരിത്രത്തിൽ സംഭവിച്ച ജനകീയ വിപ്ലവങ്ങളെയും ജനാധിപത്യത്തെക്കുറിച്ചുള്ള രാഷ്ട്രീയാദർശങ്ങളെയും കുറിച്ചറിയാൻ വിദ്യാഭ്യാസത്തിലൂടെ ഇന്ത്യൻ ജനതയ്ക്കു കഴിഞ്ഞു. മിഷനറിമാർ നമുക്ക് നൽകിയ വിദ്യാഭ്യാസം ലോകരാജ്യങ്ങളുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തിലേക്കുള്ള കവാടങ്ങൾ തുറന്നിട്ടത്, ബ്രിട്ടീഷ് കൊളോണിയലിസത്തിൽനിന്ന് മോചനം നേടാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് ഉത്തേജനമായി. മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സ്വാതന്ത്ര്യബോധത്തിന്റെ വിത്ത് ഈ മണ്ണിൽ പാകിയതെന്നു പറഞ്ഞാൽ അതിൽ ഒട്ടുംതന്നെ അതിശയോക്തിയില്ല. ആലസ്യത്തിന്റെ കരിമ്പടം പുതച്ചുറങ്ങിയ ഭാരതീയരെ ഉണർത്തി അ   Read More of this news...

കാണാതായ കുട്ടികളുടെ രാജ്യാന്തരദിനം അനുസ്മരിച്ചു

മെയ് 25 ബുധനാഴ്ചയാണ് ലോകത്ത് കാണാതായ കുട്ടികളുടെ ദിനമായി അനുസ്മരിക്കപ്പെടുന്നത്.  1979-ലെ മെയ് 25-ാം തിയതി ന്യൂയോര്‍ക്കിലെ മാന്‍ഹറ്റനില്‍ കാണാതാവുകയും, എന്നാല്‍ പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ഏതന്‍ പാറ്റ്സ് എന്ന ആറു വയസ്സുകാരന്‍റെ സ്മരണാര്‍ത്ഥമാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ്, റൊണാള്‍ഡ് റീഗന്‍ 1983-ല്‍ ' മെയ് 25, കാണാതായ കുട്ടികളുടെ ദേശീയ ദിന'മായി പ്രഖ്യാപിച്ചത്. പാറ്റ്സിനെ കാണാതയതിന്‍റെ നാലാം വര്‍ഷമായിരുന്നു അത്.തുടര്‍ന്ന് മറ്റുരാജ്യങ്ങളും തട്ടിക്കൊണ്ടുപോകപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന നിര്‍ദ്ദേഷികളായ കുട്ടികളുടെ രാജ്യാന്തരദിനം അനുസ്മരിക്കുവാന്‍ തുടങ്ങി. കാണാതായ കുടികള്‍ക്കായുള്ള സംഘടയുടെ രാജ്യാന്തര ശൃംഖല (Global Network for Missing Children), കാണാതാവുകയും ചൂഷിതരാവുകയുംചെയ്ത കുട്ടികള്‍ക്കുള്ള കേന്ദ്രം (International Center for Missing and Exploited Children)  (ICMEC) എന്നിങ്ങനെ രണ്ട് രാജ്യാന്തര സന്നദ്ധ സംഘടനകളാണ് ഇന്ന് ഈ ദിനാചരണത്തിന്‍റെ ഇപ്പോഴത്തെ പ്രയോക്താക്കള്‍. പീഡിപ്പിക്കപ്പെടുകയും ചൂഷിതരാവുകയും കാണാതാവുകയും ചെയ്യുന്ന കുട്ടികളെക്കുറിച്ച് അവബോധം വളര്‍ത്തുന്ന സംഘടനകളാണിവ. കുട്ടികള്‍ കാണാതാവുന്ന പ്രതിഭാസം ലോകത്ത് വലുതാണെന്നും, പ്രതിവര്‍ഷം​ 22,000 കുട്ടികള്‍ ശരാശരി കാണാതെ പോകുന്നുണ്ടെന്നും ICMEC-യുടെ ഏറ്റവും അടുത്ത കാലത്തെ സ്ഥിതിവിവര കണക്കുകള്‍ വെളിപ്പെടുത്തി.കുട്ടികള്‍ സംരക്ഷിക്കപ്പെടണം! അവരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, ചൂഷണവിധേയരാക്കുക, മനുഷ്യക്കടത്ത് കള്ളക്കടത്ത്, മയക്കുമരുന്നു കടത്ത് എന്നിവയ്ക്ക് ഉപയോഗിക്കുക മുതലായ വികലമായ പ്രവര്‍ത്തനങ്ങളെ വത്തിക്കാനില്‍ മെയ് 25-ാം തിയതി ബുധനാഴ്ച ചേര്‍ന്ന പൊതുകൂടിക്കാഴ്ചയ്ക്കിടയില്‍ പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു.  ഇനിയു   Read More of this news...

മാനവികതയുടെ കേന്ദ്രസ്ഥാനം മനുഷ്യനു നല്കണം : കര്‍ദ്ദിനാള്‍ പരോളിന്‍

മാനവികതയുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിക്കുന്ന ഒരു മനഃമാറ്റം ലോകത്തിന്ന് അനിവാര്യമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. തുര്‍ക്കിയിലെ ഈസ്താംബൂളില്‍ സംഗമിച്ച പ്രഥമ മാനവിക ഉച്ചകോടിയുടെ (The Frist World Humanitarian Summit 23, 24 May, 2016) സമാപനദിനമായ മെയ് 24-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ പേരില്‍ നടത്തിയ അഭിപ്രായപ്രകടനത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്. മനുഷ്യനാണ് മാനവികതയുടെ കേന്ദ്രമെന്നും, അതാനാല്‍ മനുഷ്യനെ സംബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മാറ്റേതിനെക്കാളും പ്രാഥമ്യം നല്കേണ്ടത്. ലോകത്തിന്ന് വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റത്തിന്‍റെയും മനുഷ്യയാതനകളുടെയും പശ്ചാത്തലത്തില്‍ മനുഷ്യന്‍റെയും ജീവന്‍റെയും അടിസ്ഥാന ആവശ്യങ്ങളാണ് ലോകനേതാക്കള്‍ അടിയന്തിരമായി പരിഗണിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.സ്ത്രീ-പുരുഷന്മാരോടും, കുട്ടികളോടും, പ്രായമായവരോടും, പൊതുവെ ജനങ്ങളോടും സമൂഹത്തിന്‍റെ നേതൃനിരയിലുള്ളവര്‍ കാണിക്കേണ്ട സ്നേഹത്തില്‍നിന്നു മാത്രമേ സ്വയാര്‍പ്പണം, സ്വപരിത്യാഗം എന്നിവ ഉതിര്‍ക്കൊള്ളുകയുള്ളൂ, എന്ന് പാപ്പാ ഫ്രാന്‍സിസ് ഉച്ചകോടിക്ക് അയച്ച സന്ദേശത്തെ അധികരിച്ച് കര്‍ദ്ദിനാള്‍ പരോളില്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് ലോകത്തുള്ള വേദനിക്കുന്ന വലിയൊരു ജനസഞ്ചയത്തോട് പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടും, അവരുടെ പ്രതിസന്ധികള്‍ പരിഹരിച്ചു കൊണ്ടുമായിരിക്കണം മനുഷ്യകുലത്തോടുള്ള രാഷ്ട്രീയ സമൂഹത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം വെളിപ്പെടുത്തേണ്ടതെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. സമൂഹത്തിന്‍റെ കേന്ദ്രസ്Ő   Read More of this news...

വീടില്ലാത്ത കുടുംബങ്ങള്‍ ഉണ്ടാകരുത് : പാപ്പാ ഫ്രാന്‍സിസ് ഉച്ചകോടിയോട്

ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രപ്രതിനിധികളെയും, സംഘാടകരെയും, അത് വിളിച്ചുകൂട്ടിയ ഐക്യരാഷ്ട്ര സംഘടയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെയും, നിരവധിയായ സന്നദ്ധസംഘടനാ പ്രവര്‍ത്തകരെയും അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ആശംസാസന്ദേശം ആരംഭിച്ചത്. ബാന്‍ കി മൂണ്‍വഴിയാണ് പാപ്പാ ഉച്ചകോടിയെ അഭിസംബോധനചെയ്തത്.ജനകോടികളുടെ യാതനകളെ ശമിപ്പിക്കുന്ന യഥാര്‍ത്ഥ സംഗമാവട്ടെ പ്രഥമ മാനവിക ഉച്ചകോടി! പ്രകൃതിക്ഷോഭം, പീഡനങ്ങള്‍, അതിക്രമങ്ങള്‍, സാമൂഹികസംഘര്‍ഷങ്ങള്‍ എന്നിവയാല്‍ വേദനിക്കുന്നവരുടെ മനുഷ്യന്തസ്സും അവകാശങ്ങളും ലോകത്തിലെവിടെയും മാനിക്കപ്പെടുവാനും, അവരുടെ മാനുഷിക യാതനകള്‍ക്ക് അറുതിവരുത്തുവാനും ആത്മാര്‍ത്ഥവും സത്യസന്ധവുമായ സഹാനുഭാവത്തിലൂടെ ഈ ഉദ്യമത്തിന് സാധിക്കട്ടെ. യാതനകള്‍ അനുഭവിക്കുന്നവരില്‍ ഏറ്റവുമധികം ശോച്യാവസ്ഥയില്‍ കഴിയുന്നത് ദരിദ്രരും ചൂഷിതരുമാണ്. പാപ്പാ സന്ദേശത്തില്‍ ആമുഖമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.പ്രതിസന്ധകളില്‍ പ്രതിവിധിക്കായുള്ള പരിശ്രമങ്ങളെ നിരാകരിക്കുന്നതിനു പിന്നില്‍ വ്യത്യസ്ഥ താല്പര്യങ്ങളാണ്. സാമ്പത്തികവും സൈനികവും ഭൂമിശാസ്ത്രപരവുമായ തന്ത്രങ്ങളും കാരണങ്ങളുമാണ് ജനങ്ങളെയും വ്യക്തികളെയും ഇന്ന് ചിതറിക്കുന്നത്. ഒപ്പം സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും 'ആള്‍ദൈവങ്ങളും'! കൂടാതെ മാനവികതയുടെ താല്പര്യങ്ങളെ മറികടക്കുന്ന വ്യവസായിക താല്പരങ്ങളും ജനസഞ്ചയങ്ങളുടെ ദുരിതങ്ങളെ അവഗണിക്കുന്ന പ്രവണത വളര്‍ത്തുന്നുണ്ടെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.  അതിനാല്‍ വ്യക്തികളെ ജീവിതപരിസരങ്ങളില്‍ അവരുടെ അന്തസ്സോടും അവകാശങ്ങളോടുംകൂടെ പരിരക്ഷിക്കുവാനും, അവരുടെ ആവശ്യങ്ങളുടെ സമഗ്രതയും സുരക്ഷിതത്ത്വവു!   Read More of this news...

ദിവ്യബലിയിലൂടെ അത്ഭുതങ്ങൾ കാട്ടിയ വൈദികൻ

ഒരു നൂറ്റാണ്ട് മുമ്പ് 'ജീവിച്ചിരിക്കുന്ന പുണ്യവാൻ' എന്ന് ഖ്യാതി നേടിയ വൈദികശ്രേഷ്ഠൻ തൃശൂർ രൂപതയിലുണ്ടായിരുന്നു. പുണ്യശ്ലോകനായ ബഹു. ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻ(കോട്ടപ്പടി വറതച്ചൻ)! ഒരു നാടിന് വിശ്വാസവെളിച്ചം നൽകി അന്ധവിശ്വാസത്തിൽ നിന്നും അനാചാരങ്ങളിൽ നിന്നും പിന്തിരിപ്പിച്ച് നയിച്ച ആ കർമ്മയോഗിയുടെ മഹനീയ മാതൃക ഇന്നേറെ ശ്രദ്ധിക്കപ്പെടുകയാണ്.1840-ൽ ഒരു നിർധന കർഷക കുടുംബത്തിലാണ് വറതച്ചൻ ജനിച്ചത്. ഗുരുവായൂരിനടുത്തുള്ള അന്നത്തെ കോട്ടപ്പടി ഇടവകയിൽപെട്ട കാവീട് ഗ്രാമത്തിൽ ചുങ്കത്ത് കുഞ്ഞിപ്പാലുവിന്റേയും മറിയത്തിന്റേയും രണ്ടാമത്തെ മകൻ. ബാല്യത്തിൽ തന്നെ അമ്മയിൽ നിന്നും ലഭിച്ച സൽസ്വഭാവവും ദൈവവിശ്വാസവും ഭക്തിയും ആഴത്തിലുളള ദൈവാഭിമുഖ്യവും ആത്മീയതയും വളർന്നുവരാൻ ഇടയാക്കി. ഔപചാരിക വിദ്യാഭ്യാസം സാർവ്വത്രികമായില്ലാതിരുന്ന കാലമായിരുന്നു. അതുകൊണ്ടുതന്നെ ബാലനായ വറീതിന് കുടിപ്പള്ളിക്കൂടത്തിലെ നാട്ടെഴുത്തച്ഛന്മാരിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. യുവാവായപ്പോൾ ദൈവവിളി സ്വീകരിക്കുകയും കൽപ്പറമ്പ്, കൂനമ്മാവ് എന്നിവിടങ്ങളിലെ സെമിനാരിപഠനങ്ങൾ വിജയകരമായി പൂർത്തീകരിച്ച് വരാപ്പുഴ മെത്രാപ്പോലീത്തായിൽ നിന്ന് 1870 -ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. എൽത്തുരുത്ത് കർമ്മലീത്താ ഗോവന്തപ്പള്ളിയിലാണ് നവപൂജാർപ്പണം നടത്തിയത്. വി. ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന ധനവാന്റെ വീട്ടുപടിക്കൽ ഉച്ഛിഷ്ടങ്ങൾക്കായി കാത്തുകിടന്ന പരമ ദരിദ്രനായ വിശുദ്ധ ലാസറായിരുന്നു ഇടവക(കോട്ടപ്പടി) മദ്ധ്യസ്ഥൻ. ആ വിശുദ്ധനോടുള്ള ആത്മീയ പ്രതിബദ്ധതയാൽ ദാരിദ്ര്യം സ്വമനസാലെ സ്വീകരിച്ച വറതച്ചൻ ക്രിസ്തുവിന്റെ സഹനവും വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ പ്രേഷിത ചൈതന്യവും തന്റ   Read More of this news...

ധന്യൻ മത്തായി അച്ചൻ പ്രാർത്ഥനയും സാധുജനസേവനവും കോർത്തിണക്കിയ പുരോഹിതരത്നം: മാർ കല്ലറങ്ങാട്ട്.

  Read More of this news...

ദീപിക ഫ്രണ്ട്സ് ക്ലബ്ബ്: പൈങ്ങോട്ടൂർ ഫൊറോനാ നേതൃസംഗമം 29 -ന്

  Read More of this news...

എറണാകുളം സെന്റ് ആൽബെർട്ട്സ് കോളേജിന് സ്വയംഭരണ പദവി

  Read More of this news...

ജീവിതസാക്ഷ്യത്തിലൂടെ സുവിശേഷവത്കരണം സാധ്യമാവണം: മാര്‍ ആലഞ്ചേരി

കൊച്ചി: ഭാരതത്തിലെ സവിശേഷ സാഹചര്യങ്ങളില്‍ ജീവിതസാക്ഷ്യത്തിലൂടെ സുവിശേഷവത്കരണത്തിന്‍റെ അര്‍ഥതലങ്ങള്‍ കണ്ടെത്താന്‍ സാധിക്കണണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.  സീറോ മലബാര്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍റെയും മിഷന്‍ സപ്പോര്‍ട്ടിന്‍റെയും ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആരംഭിച്ച മിഷന്‍ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം ഉള്‍ക്കൊള്ളുന്ന മിഷന്‍ ശൈലി നാം രൂപപ്പെടുത്തണം. എല്ലാ മതങ്ങളുടെയും സാരാംശം ഉള്‍ക്കൊണ്ടു പൈതൃകമായി നമുക്കു ലഭിച്ച മഹത്തായ വിശ്വാസപാരമ്പര്യങ്ങളെയും സന്ദേശങ്ങളെയും സമൂഹത്തിലേക്കു പകരാന്‍ നമുക്കാവണം. ക്രിസ്തുവിലുള്ള സാക്ഷ്യത്തിലൂടെ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളില്‍ ഉണ്ടാകേണ്ട ഹൃദയപരിവര്‍ത്തനമാണു സുവിശേഷവത്കരണത്തിന്‍റെ അന്തസത്ത.  ഓരോ വിശ്വാസിയും മിഷന്‍ ആകുവാനും ഏകുവാനും വിളിക്കപ്പെട്ടവരാണ്. എല്ലാ വിശ്വാസികളും തങ്ങളുടെ കടമയായി പ്രേഷിതപ്രവര്‍ത്തനത്തെ കാണണം. വ്യക്തി, ഇടവക, സഭാതലങ്ങളില്‍ പ്രേഷിത അവബോധം പകരാന്‍ നമുക്കു സാധിക്കണം. നമ്മുടെ വാക്കുകളും പ്രവൃത്തികളും പ്രേഷിതചൈതന്യത്തെ വളര്‍ത്താന്‍ ഉതകുന്നതാവണം. മത്സരവും കലഹവും എതിര്‍സാക്ഷ്യങ്ങളാണ്. വൈദികരും സന്യസ്തരും അല്മായരും വ്യത്യസ്ത മേഖലകളില്‍ നടത്തുന്ന പ്രേഷിതപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പദ്ധതികളുണ്ടാവണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.  അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, അദിലാബാദ് മുന്‍ ബിഷപ് മാര്‍ ജോസഫ് കുന്നത്ത്, കമ്മീഷന̴്   Read More of this news...

മദർതെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മമതാ ബാനർജി തുടങ്ങിയവർ പങ്കെടുത്തേക്കും

ന്യൂഡൽഹി: സെപ്തംബർ നാലിന് വത്തിക്കാനിൽ മദർതെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ മഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയനേതാക്കൾ പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് നരേന്ദ്രമോദി ഭാരത കത്തോലിക്കാ സഭാനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമുണ്ടെന്ന് മമതാ ബാനർജിയും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറലായ സിസ്റ്റർ മേരി പ്രേമയെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. മറ്റു പല പ്രമുഖരും സഭാനേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചതായും ഈ മാസം തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നുമാണ് അറിയുന്നത്.ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പയെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ക്ഷണിക്കണമെന്ന സഭയുടെ നിർദേശം പ്രധാനമന്ത്രി മോദി തള്ളിക്കളയില്ലെന്നാണ് സഭ കരുതുന്നത്.Edited. Source: Sunday Shalom   Read More of this news...

യോഗാദിനം: അനാവശ്യ നിർബന്ധങ്ങൾ ഒഴിവാക്കണം: കേരള കത്തോലിക്ക സഭ

കൊച്ചി: ജൂൺ 21-ന് നടക്കുന്ന യോഗാദിനത്തോടനുബന്ധിച്ച് സ്‌കൂളുകളും കോളജുകളും അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കാനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ച കോമൺ യോഗ പ്രോട്ടോക്കോൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെയും ബഹുസ്വരതയെയും അവഗണിക്കുന്നതാണെന്ന് കെ.സിബി.സി വക്താവ് ഫാ.വർഗീസ് വളളിക്കാട്ട്. ഇതിൽ മുഴുവൻ അധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കണമെന്നാണ് നിർദേശം. നമസ്‌കാരമുദ്രയും ഓംകാരവും ഋഗ്വേദമന്ത്രങ്ങളും യോഗാപരിശീലനത്തിന്റെ ഭാഗമാണെന്നും നിർദേശമുണ്ട്. ഒരു വ്യായാമമുറ എന്നതിലുപരി, മോക്ഷപ്രാപ്തിക്കുള്ള ആത്മീയശിക്ഷണവും ജീവിതക്രമവുമായി യോഗായെ വിഭാവനം ചെയ്തിരിക്കുന്നു. ഒരു പ്രത്യേക മതത്തിന്റെ സിദ്ധാന്തങ്ങളും ആചാരവിധികളും പ്രാർത്ഥനാമന്ത്രങ്ങളും യോഗാപരിശീലനത്തിന്റെ ഭാഗമായി നിർദേശിക്കുന്നതും അത് നിർബന്ധപൂർവം നടപ്പാക്കണമെന്ന് നിഷ്‌കർഷിക്കുന്നതും ഇതരമതാനുയായികളിൽ അസ്വസ്ഥതയുണ്ടാക്കും. യോഗയോ തത്തുല്യമായ മറ്റു വ്യായാമമുറകളോ പരിശീലിക്കാനും വേണ്ടെന്നുവയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ടാകണം. ഇതിന് ഏതെങ്കിലും ഒരു പ്രത്യേക മതസങ്കല്പവും ആചാരവിധികളും വേണമെന്ന് സർക്കാർ നിഷ്‌കർഷിക്കുന്നത് അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കും.ഒരു വ്യായാമമുറയെന്ന നിലയിൽ മാത്രമേ യോഗയ്ക്ക് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.Source: Sunday Shalom   Read More of this news...

ജീസസ് യൂത്ത് പ്രസ്ഥാനം ലോകത്തിന് മാതൃക: കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ

അങ്കമാലി: ജീസസ് യൂത്ത് എന്ന അല്മായ മുന്നേറ്റത്തിന്റെ പ്രവർത്തന ം ലോകത്തിന് തന്നെ മാതൃകയാണെന്ന് സിബിസിഐ പ്രസിഡന്റും മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.വത്തിക്കാന്റെ കാനോനിക അംഗീകാരം ലഭിച്ചതിനോടനുബന്ധിച്ചു ദൈവപരിപാലനയുടെ ആഘോഷം എന്ന പേരിൽ ജീസസ് യൂത്ത് അങ്കമാലിയിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. പതിനായിരക്കണക്കിന് യുവജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.ജീസസ് യൂത്ത് ഒരു സംഘടനയല്ല മറിച്ച്, യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്ന യുവജനങ്ങളുടെ കൂട്ടായ്മയണ്. ജീസസ് യൂത്തിനു ലഭിച്ച കാനോനിക അംഗീകാരം സഭയെ സംബന്ധിച്ച് ദൈവ പരിപാലനയുടെ നവോന്മേഷം പകരുന്ന അനുഭവമാണ്. അതിനാൽ ഭാരതസഭയെ കൂടുതൽ ശക്തിപ്പെടുത്താൻ ജീസസ് യൂത്ത് പ്രവർത്തകർക്കു കഴിയട്ടെ. അദ്ദേഹം പറഞ്ഞു.ദൈവാത്മാവിൽ പ്രചോദിതമായി പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ജീസസ് യൂത്തിന് സുവിശേഷവത്കരണത്തിൽ വലിയ പങ്ക് വഹിക്കാനാകുമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു.ഈ മൂവ്‌മെന്റിന്റെ പ്രവർത്തനം എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയാണ്. ലോകത്തിൽ സുവിശേഷവത്കരണം നടത്തുന്ന വലിയ സംരംഭമായി ഇതു മാറുമെന്നതിൽ തെല്ലും സംശയമില്ല. യേശുവിന്റെ പേരിൽ നിറഞ്ഞുനിൽക്കുന്ന യുവജനങ്ങൾ മഹത്തായ സന്ദേശമാണ് ലോകത്തിന് നൽകുന്നത്. ജീസസ് യൂത്ത് പോലുള്ള ആത്മാവിന്റെ പ്രസ്ഥാനങ്ങളിൽനിന്നാണ് ദൈവവിളികൾ കൂടുതൽ ഉണ്ടാകുന്നതെന്നും കർദിനാൾ മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി.ജീസസ് യൂത്ത് മുന്നേറ്റം ആധുനിക സമൂഹത്തിന് മുന്നിൽ വിശ്വാസ ജീവിതത്തിന് മാതൃകയും പ്രചോദനവുമാണെന്ന് കരിസ്മാറ്റിക് കമ   Read More of this news...

ജാർഖണ്ഡിലെ സംവരണം: പ്രതിഷേധവുമായി സഭ

റാഞ്ചി: ജാർഖണ്ഡിലെ സംവരണ നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരെ പ്രതിഷേധവുമായി രൂപത രംഗത്ത്. 30 വർഷമായി സംസ്ഥാനത്ത് താമസിക്കുന്ന എല്ലാവരും സംവരണത്തിന് അർഹരാണെന്ന വ്യവസ്ഥയ്ക്ക് എതിരെയാണ് പ്രതിഷേധം. ഈ വ്യവസ്ഥ തദ്ദേശവാസികളെക്കാൾ പുറത്തുനിന്ന് എത്തിയവർക്കാണ് പ്രയോജനപ്പെടുന്നത്. അതിനാൽ സഭ തീരുമാനത്തെ എതിർക്കും; ഗംല രൂപതാധ്യക്ഷൻ പോൾ അലോഷ്യസ് ലാക്ര പറഞ്ഞു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഖനനവുമായി ബന്ധപ്പെട്ട് ധാരാളം സ്ഥാപനങ്ങൾ ജാർഖണ്ഡിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ വ്യാപകമായ രീതിയിൽ ഇവിടേക്ക് കുടിയേറ്റം ഉണ്ടായിട്ടുണ്ട്. അവരാരും ഗോത്രവിഭാഗത്തിൽ പെടുന്നവരല്ല. പുതിയ നിയമത്തിലൂടെ പുറമേനിന്ന് എത്തിയവരും സംവരണത്തിന് അർഹരാണ്. ഗോത്രവർഗക്കാർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനുമായി ഏർപ്പെടുത്തിയിരിക്കുന്ന സംവരണാനുകൂല്യങ്ങൾ ഗോത്രവർഗക്കാർ അല്ലാത്തവരുമായി പങ്കുവയ്ക്കണമെന്ന നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ല; ഓറൻ ഗോത്രവിഭാഗത്തിൽനിന്നുള്ള ബിഷപ് അലോഷ്യസ് പറയുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രഘുബർ ദാസിനെ സമീപിച്ചിരുന്നു. വ്യവസ്ഥകളിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ബിഷപ് അലോഷ്യസ് പറഞ്ഞു. വിവിധ ക്രിസ്തീയ സംഘടനകളുടെ നേതൃത്വത്തിൽ പലവിധത്തിലുള്ള പ്രതിഷേധങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്."തദ്ദേവാസികളെക്കുറിച്ച് രൂപതക്ക് ഉൽക്കണ്ഠകളുണ്ട്. അതിനാൽ ഗോത്രവിഭാഗക്കാരെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ നിശബ്ദതപാലിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യും." ഗംല രൂപതാ വികാരി ജനറൽ ഫാ. സിപ്രിയാൻ കുല്ലു പറഞ്ഞു. 3.2 കോടി ജനസംഖ്യയുള്ള ജാർഖണ്ഡിലെ ക്രിസ്ത്യാനികളുടെ സംഖ്യ 10 ലക്ഷത്തോളമാണ്. പൂർണമായും ട്രൈബൽ വിഭാഗത്തിൽ പ   Read More of this news...

കാർമൽ സിസ്‌റ്റേഴ്‌സ് അവയവങ്ങൾ ദാനം ചെയ്യും

ന്യൂഡൽഹി: മദർ ഓഫ് കാർമൽ സമൂഹത്തിലെ അംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യാനും അവയവദാനത്തിന്റെ ആവശ്യകത സമൂഹത്തിൽ എത്തിക്കുന്നതിനുള്ള ബോധവല്ക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ഡെറാഡൂൺ പ്രൊവിൻസിലെ അംഗങ്ങൾ അവയവദാന പത്രിക ഉത്തരാഖണ്ഡ് വനം-കായിക വകുപ്പ് മന്ത്രി ദിനേഷ് അഗർവാളിന് കൈമാറി. സാമൂഹ്യസേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ സഹായിക്കുന്ന ഞങ്ങൾ മരണശേഷം അവയവങ്ങൾ ദാനം ചെയ്തും സമൂഹത്തെ സേവിക്കാൻ തീരുമാനിച്ചു; അവയവദാനപത്രികയിൽ ഒപ്പുവച്ച സിസ്റ്റർ ജയ പീറ്റർ പറഞ്ഞു. അവയവദാനത്തിന്റെ ആവശ്യകത സമൂഹത്തിൽ എത്തിക്കേണ്ടത് അടിയന്തിരപ്രാധാന്യമുള്ള കാര്യമാണ്. ഇക്കാര്യത്തിൽ സമൂഹത്തിനുള്ള ബോധ്യക്കുറവാണ് അവയവങ്ങളുടെ അപര്യാപ്തയുടെ കാരണം; സിസ്റ്റർ ജയ ചൂണ്ടിക്കാട്ടി.പ്രതിവർഷം 3000 അവയവദാന ഓപ്പറേഷനുകളാണ് ശരാശരി ഇന്ത്യയിൽ നടക്കുന്നത്. അതേസമയം 10 ലക്ഷത്തോളം ആളുകൾ ഇന്ത്യയിൽ അവയവങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.Source: Sunday Shalom   Read More of this news...

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുമെന്ന് കപ്പൂച്ചിൻ സഭ

കോട്ടഗിരി: നീതിക്കും സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകാൻ കപ്പൂച്ചിൻ സഭയുടെ തീരുമാനം. ഈ ഘടകങ്ങൾ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും ഭാഗമായി മാറ്റും. നീതിക്കും സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായുള്ള കപ്പൂച്ചിൻ അന്തർദേശീയ കമ്മീഷൻ തമിഴ്‌നാട്ടിലെ കോട്ടഗിരിയിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന സമ്മേളനത്തിന്റേതാണ് ഈ തീരുമാനം. രാജ്യത്തെ വിവിധ കപ്പൂച്ചിൻ പ്രൊവിൻസുകളിലെയും റീജിയനുകളിലെയും പ്രതിനിധികൾ പങ്കെടുത്തു.കെനിയൻ പ്രൊവിൻസ് അംഗവും കമ്മീഷൻ ഡയറക്ടറുമായ ഫാ. ബെനഡിക്ട് അയോഡി കപ്പൂച്ചിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ ഘടകങ്ങൾക്ക് ഇന്ത്യയിൽ ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച്, പാവപ്പെട്ടവരുടെയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും ഇടയിൽ. പ്രകൃതി സംരക്ഷിക്കപ്പെടേണ്ടത് നിലനിൽപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കപ്പൂച്ചിൻ സഭാംഗങ്ങൾ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും ഫാ. ബെനഡിക്ട് ചൂണ്ടിക്കാട്ടി. കമ്മീഷന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദേശീയതലത്തിൽ ഒരു കമ്മീഷന് രൂപം നൽകി.Source: Sunday Shalom   Read More of this news...

ആഹ്ലാദനിറവിൽ സീറോ മലങ്കര സഭ; യൂറോപ്പിലെ പ്രഥമ ദൈവാലയം യു.കെയിൽ യാഥാർത്ഥ്യം

ലണ്ടൻ : യൂറോപ്പിലെ സീറോ മലങ്കര സഭയുടെ വളർച്ചാ നാൾവഴിയിൽ പുതിയ അധ്യായം രചിക്കാൻ ലണ്ടനിൽ പ്രഥമ ദൈവാലയം ഒരുങ്ങുന്നു. യൂറോപ്പിൽ ആദ്യത്തെ സീറോ മലങ്കര ദൈവാലയം യാഥാർത്ഥ്യമാക്കിയതിലൂടെ യൂറോപ്പിലെ സഭാവളർച്ച നിർണായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ അഭിമാനത്തിലും ആഹ്ലാദത്തിലുമാണ് വിശ്വാസീസമൂഹം.ബ്രന്റ്‌വുഡ് രൂപതയ്ക്ക് കീഴിൽ ഈസ്റ്റ് ലണ്ടനിലുള്ള സെന്റ് ആൻസ് ദൈവാലയമാണ് സീറോ മലങ്കര സഭയ്ക്ക് ലഭിക്കുന്നത്. ഇതോടെ മലങ്കര കത്തോലിക്കാ സഭയ്ക്ക് യു. കെ, അയർലൻഡ് കേന്ദ്രമായി 15 മിഷൻ കേന്ദ്രങ്ങളും സ്വന്തമായി ഒരു ദൈവാലയവുമായി. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് കത്തോലിക്കാ ബിഷപ്‌സ് കോൺഫറൻസിന്റെ കീഴിലുള്ള ലണ്ടനിലെ ബ്രന്റ്‌വുഡ് രൂപതയും മലങ്കര കത്തോലിക്കാ സഭയ്ക്കുവേണ്ടി സ്‌പെഷൽ പാസ്റ്ററും കോർഡിനേറ്ററുമായ ഫാ. ദാനിയേൽ കുളങ്ങരയുമാണ് ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചത്.സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെയും യൂറോപ്പിന്റെ മുൻ അപ്പസ്‌തോലിക സന്ദർശകനായിരുന്ന ഡോ. ജോസഫ് മാർ തോമസ്, തോമസ് മാർ യൗസേബിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെയും ഇടപെടലിന്റെ ഫലംകൂടിയാണ് ഇപ്പോൾ ലഭിച്ച ദൈവാലയം. ബ്രന്റ്‌വുഡ് ബിഷപ്പ് വില്യം അലൻ, മുൻ വികാരി ജനറൽ മോൺ. ജോൺ ആർമിറ്റേജ്, മോൺ. കെവിൻ എന്നിവരുടെ പിന്തുണയും സഭാംഗങ്ങളുടെ കൂട്ടായ പ്രവർത്തനവും പുതിയ ദൈവാലയം ലഭിക്കുന്നതിനു സഹായകമായി.യൂറോപ്പിലുള്ള വിവിധ മിഷനുകളുടെ ഏകീകരണത്തിനായി 1932ൽ ഇംഗ്ലണ്ട് സന്ദർശിച്ച ദൈവദാസൻ മാർ ഇവാനിയോസിന്റെ നാമത്തിലാണ് ഈ സെന്റർ അറിയപ്പെടുക. ഈസ്റ്റ് ലണ്ടനിലെ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിലും സമീപ കൂട്ടായ്മയായ സൗത്ത് ക്രോയിഡോൺ, വെസ്റ്റ് ലണ്ടൻ, ആഷ്‌ഫോർഡ്, കെന്റ്, ലൂട്ടൻ, സൗത്താംപ്&   Read More of this news...

ചിക്കാഗോ രൂപതാ പാസ്റ്ററൽ കൗൺസിൽ ആഹ്വാനം തിന്മകൾക്കെതിരെ ജാഗരൂകരാകണം

ചിക്കാഗോ : സമൂഹത്തിൽ വർധിച്ചുവരുന്ന മദ്യത്തിന്റെ ഉപയോഗം, യുവജനങ്ങളുടെ ഇടയിൽ വർധിക്കുന്ന അസ്വഭാവിക മരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സാമൂഹ്യതിന്മകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന ആഹ്വാനവുമായ് ചിക്കാഗോ സീറോ മലബാർ രൂപതാ പാസ്റ്ററൽ കൗൺസിലിന് തിരശീലവീണു. കരുണയുടെ ജൂബിലി വർഷത്തിൽ കരുണയുടെ മുഖം രൂപത മുഴുവൻ അനുഭവവേദ്യമാകാൻ രൂപതാടിസ്ഥാനത്തിൽ സോഷ്യൽ സർവീസ് വിഭാഗത്തിന് രൂപം നൽകുന്നതുൾപ്പെടെയുള്ള നിരവധി നിർദേശങ്ങളും പാസ്റ്ററൽ കൗൺസിൽ മുന്നോട്ടുവെച്ചിട്ടുണ്ട്.വ്യക്തിജീവിതം, കുടുംബം, സമൂ ഹം എന്നിവിടങ്ങളിൽനിന്ന് മദ്യം ഇല്ലാതാക്കാൻ എല്ലാവരും ജാഗരൂകത കാണിക്കണമെന്ന് പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്‌ബോധിപ്പിച്ചു. ഇതിന്റെ ആദ്യപടിയായി ദൈവാലയ പരിസരങ്ങൾ, പ്രാർത്ഥനാകൂട്ടായ്മകൾ എന്നിവിടങ്ങളിൽനിന്ന് മദ്യത്തിന്റെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്നതാണ് രൂപതയുടെ നിലപാടെന്ന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പ്രഖ്യാപിച്ചു. ഇടവക, മിഷൻ തലങ്ങളിൽ ഇത് പ്രാവർത്തികമാക്കാൻ ഉത്തരവാദിത്വപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുവജനങ്ങളുടെ ഇടയിൽ വർധിക്കുന്ന അസ്വഭാവിക മരണങ്ങളിൽ ഉത്കണ്~ രേഖപ്പെടുത്തിയ പാസ്റ്ററൽ കൗൺസിൽ, വ്യത്യസ്ത പ്രശ്‌നങ്ങളിൽപ്പെട്ട് ഉഴലുന്ന കുഞ്ഞുങ്ങളെയും യുവജനങ്ങളെയും സഹായിക്കാൻ ആവശ്യമായ അജപാലന പ്രവർത്തനങ്ങളും സംവിധാനങ്ങളും ഉണ്ടാകണമെന്ന് നിർദേശിച്ചു.രൂപതാതലത്തിൽ നൽകപ്പെടുന്ന അജപാലനപരമായ നിർദേശങ്ങൾ ഫൊറോനാ അടിസ്ഥാനത്തിൽ ക്രോഡീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഫൊറോനാ സംവിധാനം കൂടുതൽ കാര്യക്ഷമമാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ബൽവുഡ് മാർത്തോമാശ്ലീഹാ കത്തീഡ്രലിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ രൂപതയിലെ ഇടവ!   Read More of this news...

സമ്പത്ത് അതില്‍ത്തന്നെ മോശമല്ല അതിനെ ആരാധക്കുന്നതാണ് തിന്മ

ജീവിതത്തിന്‍റെ മാറ്റ് തെളിയിക്കുന്നത് സന്തോഷമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 23-ാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം വ്യക്തിജീവിതത്തില്‍ ശാശ്വതമായ സന്തോഷത്തിന് ആധാരം ക്രിസ്തുവും അവിടുന്നു തരുന്ന ആത്മീയ സന്തോഷവുമാണ്. നശിച്ചുപോകുന്ന സമ്പത്തല്ല. അധികമായി സമ്പത്തിനെ സ്നേഹിക്കുന്നവന്‍, ജീവിതത്തില്‍ വിഷാദത്തിന്‍റെയും ദുഃഖത്തിന്‍റെയുംവഴി തിരഞ്ഞെടുക്കേണ്‌ടി വരും. സമ്പത്തിന്‍റെ അതിപ്രസരത്തില്‍ അവനു ദൈവികാനന്ദത്തിലേയ്ക്ക് ഹൃദയം തുറക്കാന്‍ കരുത്തില്ലാതാകുന്നു.ധനാസക്തി നമ്മെ അസന്തുഷ്ടരാക്കുമെന്ന് ക്രിസ്തുവിനെ തേടിവന്ന ധനികനായ യുവാവിന്‍റെ സുവിശേഷ സംഭവത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു. (മാര്‍ക്ക് 10, 17-27).സമ്പത്ത് അതില്‍ത്തന്നെ മോശമല്ല, എന്നാല്‍ സമ്പത്തിനെ ആരാധിക്കുന്നത് തിന്മയാണ്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്, രണ്ടു യജമാനന്മാരെ സേവിക്കാനാവില്ലെന്ന്, പണത്തെയും ദൈവത്തെയും ഒരുപോലെ സ്നേഹിക്കാനാവില്ല! സുവിശേഷത്തിലെ ധനികനായ യുവാവ് ദുഃഖിതനായി തിരിച്ചുപോകാന്‍ കാരണം സമ്പത്തിനോടുള്ള ആസക്തിയായിരുന്നു.നമ്മുടെ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ഇതുപോലെ സന്തോഷം നഷ്ടമായ ക്രൈസ്തവരുണ്ടാകാം. അവരുടെ ദുഃഖമകറ്റി, ക്രിസ്തുവില്‍ സന്തോഷം കണ്ടെത്താന്‍ നാം അവരെ സഹായിക്കേണ്ടതാണ്. സുവിശേഷസന്തോഷത്തിലേയ്ക്ക് തിരികെവരാന്‍ നാം അവരെ പ്രചോദിപ്പിക്കേണ്ടതാണ്.സുവിശേഷസന്തോഷത്തിന്‍റെ ആശ്ചര്യമാകുന്ന ഘടകം ഇതാണ് - നല്ലവനായിരുന്നിട്ടും ധനികനായ യുവാവിന് ക്രിസ്തുവിനെ അനുഗമിക്കാനായില്ല, പിന്നെ ആര്   Read More of this news...

പാപ്പാ ഫ്രാന്‍സിസും അത്-തയീബും : സമാധാനപാതയിലെ ഒരപൂര്‍വ്വകൂടിക്കാഴ്ച

മതങ്ങള്‍ സമാധാനത്തിന്‍റെ ഉപകരണങ്ങളാണെന്ന ആശയം വെളിപ്പെടുത്തുന്നതായിരുന്നു പാപ്പാ ഫ്രാന്‍സിസും  ആല്‍ അസ്സാര്‍ യൂണീവേഴ്സിറ്റിയുടെ പ്രസിഡന്‍റ് അഹമ്മദ് അത്-തയീബും തമ്മിലുള്ള കൂടിക്കാഴ്ച. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തി. സുന്നി മുസ്ലീങ്ങളുടെ ആഗോള ആത്മീയ നേതാവുകൂടിയാണ് അത്-തീയീബ്. മെയ് 23-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍വച്ചായിരുന്നു. രണ്ടു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.ലോകസമാധാനത്തിന്‍റെ പാതയില്‍ അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും രണ്ടു ആത്മീയ ഗുരുക്കന്മാരും അപലപിച്ചു. മതങ്ങള്‍ തമ്മില്‍ സമാധാനത്തിനായി പരിശ്രമിക്കുന്ന നിലപാടു സ്വീകരിക്കുന്ന ചിന്തകളു പങ്കുവച്ചു. 30 മിനിറ്റിലേറെ നീണ്ട നേര്‍ക്കാഴ്ചയില്‍ ക്രിസ്തുമതവും ഇസ്ലാമും തമ്മിലുള്ള സംവാദത്തിന്‍റെ പാതയിലെ നവമായൊരു കാല്‍വയ്പ്പായി ഈ കൂടിക്കാഴ്ചയെ കാണാമെന്നു ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. അകാരണമായി പീഡിപ്പിക്കപ്പെടുന്ന മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരെക്കുറിച്ചും ചര്‍ച്ചകളില്‍ പരാമര്‍ശമുണ്ടായി. സമാധനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായി അത്-തയ്യിബിന് ഒലിവു ശിഖരത്തിന്‍റെ സമാധാന സുവര്‍ണ്ണമുദ്രയും 'അങ്ങേയ്ക്കു സ്തുതി' (Laudato Si') എന്ന പരിസ്ഥിതി സംബന്ധിയായ  ചാക്രികലേഖത്തിന്‍റെ പ്രതിയും പാപ്പാ സമ്മാനിച്ചു. മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി റ്റുറാനും മഹമ്മദ് അല്‍-തയിബിനൊപ്പം എത്തിയ ഈജിപ്തിലെ ഇസ്ലാമിക പ്രതിനിധികളും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. ഈജിപ്തിന്   Read More of this news...

പ്രഥമ മാനവിക ഉച്ചകോടി : മെയ് 23-24 ഈസ്താംബൂളില്‍ വത്തിക്കാന്‍ പങ്കെടുക്കും

ഐക്യരാഷ്ട്ര സംഘടന വിളിച്ചുകൂട്ടുന്ന ലോകമാനവിക ഉച്ചകോടി  (The First World Humanitarian Summit) മെയ് 23-മുതല്‍ 24-വരെ തിയതികളില്‍ തുര്‍ക്കിയിലെ ഈസ്താംബൂളിലാണ് സംഗമിക്കുന്നത്. കാലികമായി മനുഷ്യര്‍ നേരിടുന്ന ആഗോള പ്രതിസന്ധികളെ നേരിടാനും, ഭൂമുഖത്ത് ജീവന്‍ പരിരക്ഷിക്കുവാനും, അങ്ങനെ മനുഷ്യരുടെ യാതനകള്‍ക്ക് ശമനം കണ്ടെത്തുവാനുമുള്ള ലക്ഷ്യവുമായിട്ടാണ് ലോകരാഷ്ട്രങ്ങള്‍ യൂഎന്നിന്‍റെ കൊടിക്കീഴില്‍ ഈസ്താംബൂളിലെ പ്രഥമ മാനവിക ഉച്ചകോടിക്കായി ഒത്തുചേരുന്നത്.ഐക്യരാഷ്ട്ര സഭയുടെ പ്രഥമ മാനവിക ഉച്ചകോടി സമ്മേളനമാണിത്. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് ലോകരാഷ്ട്ര പ്രതിനിധികളെയും സന്നദ്ധസംഘടനാ പ്രതിനിധികളെയും സമ്മേളനത്തിന് ക്ഷണിച്ചിരിക്കുന്നത്. കാലികമായ മാനവികതയുടെ വെല്ലുവിളികളെ സംയുക്തമായി നേരിടുക.  മനുഷ്യരാശിയുടെ ആദര്‍ശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച സാകല്യസംസ്കൃതി വളര്‍ത്തുക, ആയിരങ്ങള്‍ അകാരണമായി അനുദിനം കൊല്ലപ്പെടുന്ന ലോകത്ത് വരും തരുമുറയ്ക്ക് ക്രിയാത്മകവും സമാധാനപൂര്‍ണ്ണവുമായൊരു ജീവസംസ്ക്കാരത്തിന്‍റെ രൂപീകരണം നല്കുക. എന്നിവയാണ് സമ്മേളനത്തിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങള്‍.സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍റെ നേതൃത്വത്തിലുള്ള ഈസ്താംബൂളിലേയ്ക്കുള്ള വത്തിക്കാന്‍റെ ഉന്നതതല പ്രതിനിധിസംഘത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ, യുഎന്നിന്‍റെ ജനീവ കേന്ദ്രത്തിലെ പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി എന്നിവരും പങ്കെടുക്കുമെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മെയ് 19-ാം തിയതി ഇറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.Source: Vatic   Read More of this news...

ആധുനിക ലോകത്തിലെ വെല്ലുവിളികൾക്ക് സഭയുടെ പ്രത്യുത്തരം

എറണാകുളം: ഓഗസ്റ്റ് 25 മുതൽ 28 വരെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി നടക്കും. ആധുനിക ലോകത്തിലെ വെല്ലുവിളികളും സഭയുടെ പ്രത്യുത്തരവും - ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളഉടെ ദൗത്യം ഇതാണ് സിനഡ് നിശ്ചയിച്ചിരിക്കുന്ന വിഷയം.മാർത്തോമ ക്രിസ്ത്യാനികളുടെയിടയിൽ നിലനിന്നിരുന്ന 'യോഗം' എന്ന് വിളിക്കപ്പെടുന്ന പുരാതന സഭാസംവിധാനത്തിന്റെ പുനരുദ്ധരിച്ചതും നവീകൃതവുമായ രൂപമാണ് സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി. 'ജീവിതത്തിലെ ലാളിത്യം' എന്നതാണ് വിഷയത്രയങ്ങളിൽ ഒന്നാമതായി മാർഗരേഖ വിശകലനം ചെയ്യുന്നത്. ക്രിസ്തുശിഷ്യരുടെ കൂട്ടായ്മയെന്ന നിലയിൽ ക്രൈസ്തസഭ, നസ്രത്തിലെ ഈശോയുടെയും ശിഷ്യരുടെയും മാതൃക അനുകരിച്ച് നിരന്തരമായി ലളിതജീവിതശൈലിയിലേക്ക് തിരിയണം. ഈശോ അഭിലഷിക്കുന്നതുപോലെയും ഒപ്പം കാലികലോകം ആഗ്രഹിക്കുന്നതുപോലെയും ക്രിസ്ത്യാനികൾ തങ്ങളുടെ മനോഭാവത്തിലും പ്രവർത്തനശൈലികളിലും സഭയുടെ ഘടനകളിലും കൂടുതൽ ലാളിത്യം പുലർത്തണം.കുടുംബത്തിലെ സാക്ഷ്യംഈ വിഷയമാണ് ഈ മാർഗരേഖയുടെ രണ്ടാം വിഭാഗത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. കുറച്ചു വർഷങ്ങളായി ലോകം മുഴുവനിലുമുള്ള മെത്രാൻ സമിതികളുടെ അജപാലനശ്രദ്ധ മുഴുവനും കുടുംബത്തെ കേന്ദ്രീകരിച്ചുള്ളതാണ്. സാർവത്രിക സഭയിൽ നടന്ന സിനഡൽ ചർച്ചകളുടെ പാത പിന്തുടർന്ന് അടുത്ത മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയുടെ വിചിന്തനത്തിനുള്ള വിഷയമായി 'കുടുംബങ്ങളിലെ ക്രിസ്തീയ സാക്ഷ്യം' തിരഞ്ഞെടുക്കുവാൻ സീറോ മലബാർ സിനഡ് തീരുമാനിച്ചത്.സമകാലിക കുടുംബങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളെ തിരിച്ചറിയുന്നതിനുള്ള പരിശ്രമമാണ് ഇതിന്റെ രണ്ടാം ഭാഗത്തുള്ളത്. പ്രവാസികളുടെ ദൗത്യം എന്നതാണ് മൂന്നാമതായി ഈ മാർഗരേഖ   Read More of this news...

ജീസസ് യൂത്ത് - പൊന്തിഫിക്കല്‍ യുവജന പ്രേഷിതസഖ്യമായി ഉയര്‍ത്തപ്പെട്ടു

കേരളത്തിന്‍റെ ജീസസ് യൂത്ത് പ്രസ്ഥാനത്തിന് വത്തിക്കാന്‍ പൊന്തിഫിക്കല്‍ അംഗീകാരം നല്കിയത് ചരിത്രസംഭവമാണ്!! 2016 മെയ് 20-ാം തിയതിയായിരുന്നു അത്! കേരളത്തിലെ ജീസസ് യൂത്ത് പ്രസ്ഥാനത്തിലെ യുവതീയുവാക്കള്‍ക്കളെ അഭിനന്ദിക്കുന്നു. ജീസസ് യൂത്തിന്‍റെ സന്തോഷത്തില്‍ പങ്കുചേരുകയും അവര്‍ക്കൊപ്പം ദൈവത്തിന് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു.മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ആഗോള കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ തരംഗങ്ങള്‍ കേരളക്കരയില്‍ ആഞ്ഞുവീശിയത്. ധാരാളം യുവജനങ്ങള്‍ അരൂപിയുടെ നിറവും ചൈതന്യവും അതിലൂടെ നേടി, നവോന്മേഷമണിഞ്ഞു. അത് 1970-കളിലായിരുന്നു. ദൈവാരൂപിയുടെ സ്പന്ദനങ്ങള്‍ ഏതാനും യുവജനങ്ങളുടെ ജീവിതബോധ്യങ്ങളെ സവിശേഷമായി തട്ടിയുണര്‍ത്തിയപ്പോള്‍ ഉള്ളില്‍ ഉരുത്തിരിഞ്ഞ കൂട്ടായ്മയാണ് ജീസസ് യൂത്ത് (Jesus Youth)!മെയ് 20-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11-മണിക്ക് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ റോമിലെ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഭാരതത്തിലെ 'ജീസസ്  യൂത്തിന്‍റെ , മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ട, കൃത്യം 31 വര്‍ഷങ്ങള്‍ പിന്നിട്ട പ്രവര്‍ത്തനങ്ങള്‍ക്കും ആത്മീയസപര്യയ്ക്കും ആഗോളസഭയുടെ അംഗീകാരം ലഭിച്ചു. കാലംകണ്ട കാരുണ്യത്തിന്‍റെ ആത്മീയ പിതാവായ പാപ്പാ ഫ്രാന്‍സിസിന്‍റെ കയ്യൊപ്പില്‍   ജൂബിലിവത്സരത്തില്‍ത്തന്നെ 'ജീസസ് യൂത്തി'ന് പൊന്തിഫിക്കല്‍ അംഗീകാരം ലഭിച്ചത് ദൈവകൃപയുടെ അടയാളമായി കരുതുന്നു. ഇതോടെ 'ജീസസ് യൂത്ത്' ആഗോളസഭയിലെ യുവജന പ്രേഷിത പ്രസ്ഥാനമായി ഉയര്‍ത്തപ്പെട്ടു!സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളും, ഇപ്പോള്‍ അംഗങ്ങളുടെ രൂപീകരണത്തിന്‍റെ രാജ്യാന്തരതലത്തിലുള്ള ഉത്തരവാദിത്തം വഹിക്കുന്ന മനോജ് സണ്ണി, ആരംഭകാലം മുത!   Read More of this news...

സമാധാനത്തിന്‍റെ പാതയില്‍ അവകാശങ്ങള്‍ മാനിക്കപ്പെടണം : അംബാസിഡര്‍മാരോട് പാപ്പാ

വ്യക്തികളുടെ അവകാശങ്ങള്‍ മാനിച്ചാല്‍ സമാധാനമുള്ള സാമൂഹങ്ങള്‍ വളര്‍ത്താമെന്ന് വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  തായിലണ്ട്, എസ്തോണിയ, മലാവി, സാംമ്പിയ, നമീബിയ, സെഷേല്‍സ് എന്നീ രാജ്യങ്ങളുടെ വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരെ മെയ് 19-ാം തിയതി വ്യാഴാഴ്ച കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.രാഷ്ട്രങ്ങളുടെയം സംസ്ക്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും വൈവിദ്ധ്യങ്ങള്‍ക്കപ്പുറം പൊതു മാനവികതയിലും വിശ്വസാഹോദര്യത്തിലും മനുഷ്യകുലത്തെ ഒരുമിപ്പിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. സമൂഹത്തോടും പൊതുഭവനമായ ഭൂമിയോടും നമുക്കുള്ള കടപ്പാട്  സമാധാന ദൗത്യമാണെന്നും,  അത് കൂട്ടുത്തരവാദിത്വവുമാണെന്നും പാപ്പാ രാഷ്ട്രപ്രതിനിധകളെ അനുസ്മരിപ്പിച്ചു.അഭ്യന്തരകലാപങ്ങളും യുദ്ധവും, നിര്‍ബന്ധിത കുടിയേറ്റവും തീര്‍പ്പില്ലാത്തിരിക്കുന്ന സാമ്പത്തിക മാന്ദ്യവും മനുഷ്യകുലത്തെ ഇന്നും വീര്‍പ്പുമുട്ടിക്കുമ്പോള്‍ രാഷ്ട്രങ്ങളുടെ സമാധാനദൗത്യത്തിന് ഇന്നൊരു അടിയന്തിര സ്വഭാവമുണ്ട്. രാഷ്ട്രങ്ങളുടെ ഐക്യദാര്‍ഢ്യത്തിന്‍റെ സേവനം ഫലവത്താകണമെങ്കില്‍ എവിടെയും വ്യക്തികളുടെ അവകാശങ്ങള്‍ മാനിക്കപ്പെടുകയും, അവര്‍ക്ക് സമഗ്രമായ വികസനത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ ഉറപ്പുവരുത്തുകയും വേണം. അതിന് നാം ഓരോരുത്തരും സമാധാനത്തിന്‍റെ സംവാഹകരും, സാമൂഹ്യനീതിയുടെ പ്രയോക്താക്കളും, പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തില്‍ തല്പരരുമായിരിക്കണം. ഭിന്നിപ്പും വിഭജനവും കാരണമാക്കുന്ന നിസ്സംഗത  ഏറിവരുന്ന ലോകത്ത് സമാധാനത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും വഴികള്‍ ഇന്ന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഭീകര&#   Read More of this news...

മിഷൻ പ്രവർത്തനമെന്നാൽ പരിധിയില്ലാത്ത സ്‌നേഹം: പാപ്പ

വത്തിക്കാൻ സിറ്റി: എല്ലാവരും രക്ഷിക്കപ്പെടുകയും ദൈവത്തിന്റെ സ്‌നേഹം അറിയുകയും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്ന് ഉത്ഭവിക്കുന്ന സുവിശേഷം അറിയാത്തവരോടുളള പരിഗണനയാണ് സഭയുടെ മിഷൻ ദൗത്യത്തിന്റെ ആധാരമെന്ന് ഫ്രാൻസിസ് മാർപാപ്പ. ആഗോള മിഷൻ ദിനമായ ഒക്‌ടോബർ 23ന് വേണ്ടി പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.വിശ്വാസം ദൈവത്തിന്റെ ദാനമാണ്. അത് മതപരിവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്നതല്ല. ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന സുവിശേഷപ്രഘോഷകരുടെ വിശ്വാസവും ഉപവിയുമാണ് അത് വളർത്തുന്നത്. ലോകത്തിന്റെ തെരുവുകളിൽ കൂടെ സഞ്ചരിക്കുന്ന ക്രിസ്തു ശിഷ്യർ പരിധിയില്ലാത്ത സ്‌നേഹത്തിന്റെ ഉടമകളായിരിക്കണം. ഇതേ സ്‌നേഹമാണ് കർത്താവിന് എല്ലാ മനുഷ്യരോടുമുള്ളത്. അവൻ നമുക്ക് നൽകിയ ഏറ്റവും മനോഹരമായ സമ്മാനങ്ങളാണ് നമ്മൾ പങ്കുവയ്ക്കുന്നത്- അവന്റെ ജീവനും സ്‌നേഹവും; പാപ്പ വിശദീകരിച്ചു.സുവിശേഷത്തിന്റെ തുടിക്കുന്ന ഹൃദയമായ ദൈവകരുണ സഭ പ്രഘോഷിക്കണമെന്ന് പാപ്പ സന്ദേശത്തിൽ ഉദ്‌ബോധിപ്പിക്കുന്നു. കരുണയുടെ ഏറ്റവും കുലീനവും പൂർണവുമായ പ്രകാശനം അവതരിച്ച വചനത്തിലാണ് കാണുന്നത്. കരുണയാൽ സമ്പന്നമായ പിതാവിന്റെ മുഖം യേശു വെളിപ്പെടുത്തുന്നു. സുവിശേഷത്തിലൂടെയും കൂദാശകളിലൂടെയും യേശുവിനെ പിന്തുടരാൻ സാധിച്ചാൽ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ പിതാവിനെപ്പോലെ കരുണയുള്ളവരായി തീരുവാൻ നമുക്ക് സാധിക്കും. അപ്പോൾ അവൻ സ്‌നേഹിക്കുന്നത് പോലെ സ്‌നേഹിക്കുവാനും ദൈവത്തിന്റെ നന്മയുടെ അടയാളമായി നമ്മുടെ ജീവൻ സൗജന്യദാനമായി നൽകുവാനും സാധിക്കും;പാപ്പ വിശദീകരിച്ചു.ദൈവത്തിന്റെ സ്‌നേഹത്തിൽ നിന്നാണ് സഭ തന്റെ ദൗത്യം മനസിലാക്കുന്നതും ജീവിക്കുന്നതും വിവിധ മതവിശ്വാസങ്ങളോŏ   Read More of this news...

തീവ്രവാദത്തിനെതിരെയുള്ള യുദ്ധങ്ങൾ നടക്കേണ്ടത് ഹൃദയത്തിലും മനസിലും

ന്യൂയോർക്ക്: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങളും പ്രസ്താവനകളും നിരാകരിക്കുവാൻ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരപ്രതിനിധി ആർച്ച് ബിഷപ് ബർണാഡിറ്റാ ഓസ ആഹ്വാനം ചെയ്തു. തീവ്രവാദത്തെ അതിന്റെ വേരുകളിൽ ആക്രമിക്കാൻ സാധിക്കണം. മനുഷ്യരുടെ ഹൃദയങ്ങളിലും മനസ്സുകളിലുമാണത്. ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് അവിടെയാണ്. തീവ്രവാദികളുടെ ആശയങ്ങളും പ്രസ്താവനകളും പ്രതിരോധിക്കുക എന്നുള്ളത് ഏല്ലാ മതനേതാക്കൻമാരുടെയും കടമയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ആർച്ച് ബിഷപ് പങ്കുവച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ സംഘടിപ്പിച്ച തുറന്ന ചർച്ചയിൽ നടത്തിയ പ്രസംഗത്തിലാണ് ആർച്ച് ബിഷപ് ഓസ ഇക്കാര്യം വ്യക്തമാക്കിയത്.ആക്രമണങ്ങളെ നീതികരിക്കുന്നതിനായി വിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥങ്ങളെയും വളച്ചൊടിക്കുന്നതിനെ ചെറുക്കുവാനും കുറ്റകരമാക്കുവാനും മതനേതാക്കൻമാരും വിശ്വാസികളും മുമ്പിലുണ്ടാകണമെന്ന് ആർച്ച് ബിഷപ് പറഞ്ഞു. മറ്റൊരാളുടെ അന്തസ്സിനും മൗലികാവകാശങ്ങൾക്കം വിരുദ്ധമായി പ്രവർത്തിക്കുന്ന വിശ്വാസികളെന്ന് സ്വയം വിശ്വസിക്കുന്ന എല്ലാവരെയും കുറ്റവാളികളായി കരുതണം. മതത്തെ ദുരുപയോഗം ചെയ്യുന്നവർക്കെതിരായി എല്ലാ മതവിഭാഗങ്ങളിലുമുള്ളവർ ഒന്നിച്ച് പ്രവർത്തിക്കണം. തെറ്റായ തീവ്രവാദ ആശയങ്ങൾ ചെറുക്കുന്നതിനായി മതനേതാക്കൻമാർ മതഗ്രന്ഥത്തിന്റെ ചരിത്രവും അർത്ഥവും മനസിലാക്കണമെന്നും ആർച്ച് ബിഷപ് വ്യക്തമാക്കി.ദരിദ്രമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുടിയേറ്റ കുടുംബങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരെയാണ് തീവ്രവാദികൾ പലപ്പോഴും ലക്ഷ്യം വയ്ക്കുന്നതെന്ന് ആർച്ച് ബിഷപ് തുടർന്നു. ഇത് പരിഹരിക്കുന്നതിനായി വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാമൂഹ്യസമന്വയം സാധ്യമാക്കാ"   Read More of this news...

നമുക്കൊരു പൊതു സാക്ഷ്യമുണ്ട്

വത്തിക്കാൻ സിറ്റി: ഒരേ ദിവ്യകാരുണ്യമേശക്കു ചുറ്റും സമ്മേളിക്കുന്ന ദിവസത്തിലേക്കുള്ള യാത്രയിലായിരിക്കുന്ന കത്തോലിക്കരും കോപ്റ്റിക്ക് ഓർത്തഡോക്‌സുകാരും തമ്മിൽ ഇപ്പോൾ പോലും പ്രകടമായ ഐക്യമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധിക്കും മനുഷ്യജീവന്റെ അന്തസ്സിനും സാക്ഷ്യം വഹിക്കാൻ ഇരുകൂട്ടരും പ്രതിജ്ഞാബദ്ധരാണെന്ന് കോപ്റ്റിക്ക് ഓർത്തഡോക്‌സ് തലവൻ ത്വാഡ്രോസ് ദ്വിതീയനയച്ച സൗഹൃദസന്ദേശത്തിൽ പാപ്പ വ്യക്തമാക്കി. കോപ്റ്റിക്ക് ഓർത്തഡോക്‌സ് തലവനുമായി റോമിൽ കൂടിക്കാഴ്ച നടത്തിയതിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പാപ്പ സൗഹൃദസന്ദേശം അയച്ചത്.പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ടും സമ്പന്നമായ പൈതൃകം പങ്കുവച്ചുകൊണ്ടും നമ്മെ ഐക്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ വിഭജനത്തിലേക്ക് നയിക്കുന്നവയേക്കാൾ കൂടുതലാണെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. കത്തോലിക്കരും കോപ്റ്റിക്ക് ഓർത്തഡോക്‌സ് സഭയും തമ്മിൽ പുനരൈക്യത്തിനും സൗഹൃദത്തിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ അഭിനന്ദാർഹമാണ്. നൂറ്റാണ്ടുകൾ നീണ്ട നിശബ്ദതയ്ക്കും തെറ്റിദ്ധാരണകൾക്കും ശത്രുതയ്ക്കും ശേഷമാണ് കത്തോലിക്കരും കോപ്റ്റ്‌സും സംഭാഷണത്തിൽ ഏർപ്പെടുന്നതും സുവിശേഷപ്രഘോഷണത്തിലും മനുഷ്യകുലത്തെ സേവിക്കുന്നതിലും പരസ്പരം സഹകരിക്കുന്നത്. നമ്മുടെ മാമ്മോദീസാ ദിവസം പിതാവിൽ നിന്ന് ലഭിച്ച ഒരേ വിളിയും മിഷനുമാണ് നമുക്കുള്ളതെന്ന് മനസിലാക്കുവാൻ കർത്താവ് നമ്മെ സഹായിക്കട്ടെ; പാപ്പ ആശംസിച്ചു.Source: Sunday Shalom   Read More of this news...

സിറിയയിലെ അനുഭവങ്ങളുമായി ഫാ. മിരാൻഡ

സിറിയ: സഹനങ്ങളുടെ തീച്ചൂളയിൽ നിന്നാണ് ഫാ. റൊഡ്രീഗോ മിരാൻഡ വരുന്നത്. സിറിയയിലെ അതിഭീകരമായ സഹനങ്ങളുടെ കഥകൾ അദ്ദേഹം മാധ്യമങ്ങളുമായി പങ്കിടുന്നു. അവിടുത്തെ സുപ്രധാനനഗരമായിരുന്ന ആലപ്പോയിലെ വികാരിയായിരുന്നു ഫാ. മിരാൻഡ. അവിടുത്തെ ജനങ്ങളുടെ സഹനങ്ങളും വിശ്വാസതീക്ഷണതയുമാണ് തന്നെ വൈദികനായി നിലകൊള്ളുന്നതിന് ശക്തനാക്കിയതെന്ന് അദ്ദേഹം സ്പാനിഷ് മാധ്യമായ എബിസിയ്ക്ക് നൽകിയ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.സിറിയയിലെ പീഡിത ക്രൈസ്തവരുടെ വിശ്വാസം വിശ്വാസത്തിന്റെ ഉറകെട്ടുപോയവരും വിശ്വാസം അന്യം നിന്നുകൊണ്ടിരിക്കുന്നതുമായ സമൂഹത്തിന് ഏറ്റവും നല്ല മരുന്നാണെന്നും അദ്ദേഹം പറയുന്നു.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻകാർനേറ്റ് വേൾഡ് എന്ന സഭയിലെ അംഗമാണ് ഫാ. മിരാൻഡ. 2011 മുതൽ 2014 വരെ സിറിയയിലെ ആലപ്പോയിലാണ് സേവനം ചെയ്തത്. അവിടുത്തെ ആഭ്യന്തര യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളായിരുന്നു കൊല്ലപ്പെട്ടത്.ക്രൈസ്തവജനതയെയാണ് യുദ്ധം ഏറ്റവും അധികം തകർത്തത്. എന്നാൽ യുദ്ധം അവരുടെ വിശ്വാസത്തെ വർദ്ധിപ്പിച്ചുവെന്ന് അദേഹം പറഞ്ഞു. അവിടെ ക്രൈസ്തവർ ദൈവത്തെ പഴിക്കുന്നത് താൻ ഒരിക്കലും കേട്ടിട്ടില്ല. മറിച്ച് ഓരോ ദിവസവും തങ്ങൾ ജീവിച്ചിരിക്കുന്നതിനാൽ ദൈവത്തിന് അവർ നന്ദിപറയുകയാണ് ചെയ്തത്. അതിഭീകരമായ ഓരോ കഥകൾ അവർ പങ്കിട്ടുകഴിയുമ്പോഴും ഞങ്ങൾ ജീവിച്ചിരിക്കുന്നതും ദൈവാലയത്തിൽ വരാൻ കഴിയുന്നതും വലിയ ഭാഗ്യമാണല്ലോ എന്നുപറഞ്ഞുകൊണ്ടാണ് പൂർത്തിയാക്കുക. ഓരോ പ്രാവശ്യവും ബോബ് സ്‌ഫോടനത്തിനുശേഷം അവർ ദൈവാലയത്തിൽ ഓടിക്കൂടും. ഈ കടുത്ത സഹനങ്ങൾക്കിടയിലും അവർ ഒരിക്കലും ദുഖിതരല്ല. അദ്ദേഹം പറയുന്നു.ഒരു വൈദികനായിരിക്കുന്നതിന്റെ മഹത്വം ഞാൻ പഠിച്ചത് സിറിയയിൽ നിന്നാണ്. സിറിയയിൽ ക്രൈസ്തവർ പത്ത് ശതമാനത്തിൽ നിŐ   Read More of this news...

കുടുംബത്തെ തിന്മയുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കണം

വാഷിംഗ്ടൺ ഡി. സി: ആശയപരമായ കൊളോണിയലിസത്തിലൂടെ ലോകം ദൈവത്തിൽ നിന്ന് കൂടുതലായി അകറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വത്തിക്കാൻ ലിറ്റർജി കമ്മീഷൻ തലവൻ റോബർട്ട് സാറാ. വാഷിംഗ്ടൺ ഡി. സിയിൽ നടന്ന നാഷണൽ കാത്തലിക്ക് പ്രെയർ ബ്രേക്ക്ഫാസ്റ്റിൽ സംസാരിക്കുകയായിരുന്നു കർദിനാൾ സാറാ.കുടുംബത്തെ നശിപ്പിക്കുക എന്നുള്ളത് പിശാചിന്റെ ലക്ഷ്യമാണെന്നും കുട്ടികൾക്ക് അപ്പനും അമ്മയും ഇല്ലാതെ വളരേണ്ട സാഹചര്യം ഉണ്ടാക്കുന്ന ആശയങ്ങളെ ക്രൈസ്തവർ എതിർക്കണമെന്നും കർദിനാൾ സാറാ പറഞ്ഞു. സുവിശേഷം ആദ്യം പ്രസംഗിക്കപ്പെടേണ്ടത് കുടുംബങ്ങളിലാണെന്നാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിട്ടുള്ളത്. മാതാപിതാക്കളുടെ ആത്മസമർപ്പണത്തിലൂടെ പ്രകടമാകുന്ന ഉത്തരവാദിത്വപൂർണവും ഉദാരവുമായ ദമ്പതികളുടെ സ്‌നേഹം നമ്മുടെ തലമുറയിൽ പ്രകടമാകുന്ന ദൈവസ്‌നേഹത്തിന്റെ അടയാളമാണ്. എന്നാൽ കുടുംബങ്ങളെ തകർത്തുകൊണ്ട് യേശു ക്രിസ്തുവിന്റെ സ്വയംദാനമാകുന്ന, ഫലദായകമായ സ്‌നേഹത്തിന്റെ സുവിശേഷം കേൾക്കുന്നതിൽ നിന്ന് ജനങ്ങളെ തടയാനാണ് സാത്താൻ ശ്രമിക്കുന്നതെന്ന് കർദിനാൾ വിശദീകരിച്ചു.വിവാഹമോചനം, സ്വവർഗവിവാഹം, വിവാഹം കഴിക്കാതെ ഒന്നിച്ചുള്ള താമസം തുടങ്ങിയ കാര്യങ്ങൾ ജീവിതത്തിൽ സ്‌നേഹത്തിനുള്ള സ്ഥാനത്തെക്കുറിച്ച് കുട്ടികളുടെ മനസിൽ ആഴമായ സംശയങ്ങൾ ജനിപ്പിക്കും. അതൊരപവാദമാണ്. ഏറ്റവും ദുർബലരായവർക്ക് സ്‌നേഹത്തിൽ വിശ്വസിക്കാനുള്ള വഴിയിൽ ഒരു മാർഗതടസ്സം. അതുവഴി സൗഖ്യപ്പെടുത്തുന്ന സുവിശേഷത്തിന്റെ ശക്തി സ്വീകരിക്കാനുള്ള തുറവി അവർക്ക് നഷ്ടപ്പെട്ടേക്കാം; കർദിനാൾ വിശദീകരിച്ചു.യു.എസ് ചെയ്തതുപോലെ ഈ സാഹചര്യങ്ങൾ നിയമവിധേയമാക്കുന്നത് പ്രശ്‌നങ്ങൾ പരിഹരിക്കുകയില്ല. കുടുംബത്തെ സംരക്ഷിക്കുവാനായി പൊരുതേ&#   Read More of this news...

ഭയപ്പെടേണ്ട, യുവജനസമ്മേളനത്തിന് വരുക- യുവജനങ്ങളോട് കർദിനാൾ ഡിസിവിസ്

റോം, ഇറ്റലി: 'ക്രാക്കോവിലേക്ക് വരുക, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. ഭയപ്പെടേണ്ട. യുവജനങ്ങളോട് ഞാൻ വീണ്ടും പറയുന്നു . ഭയപ്പെടേണ്ട.'- ജൂലൈ 26 മുതൽ 31 വരെ നടക്കാനിരിക്കുന്ന ലോകയുവജനസമ്മേളനത്തിലേക്ക് യുവജനങ്ങളെ ക്ഷണിച്ചുകൊണ്ട് കർദിനാൾ സ്റ്റാനിസ്ലോവ് ഡിസിവിസ് പറഞ്ഞ വാക്കുകളാണിത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയായി 12 വർഷക്കാലം സേവനം ചെയ്ത കർദിനാൾ ഡിസിവിസാണ് ഇപ്പോൾ ക്രാക്കോവ് ആർച്ച് ബിഷപ് എന്ന നിലയിൽ യുവജനസമ്മേളനത്തിന്റെ കൂടുതൽ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്. ലോകയുവജനസമ്മേളനം ആരംഭിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ യുവജനങ്ങളോട് കൂടെക്കൂടെ പറഞ്ഞിരുന്ന വാക്യമാണ് 'ഭയപ്പെടേണ്ട'. യേശുക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കണമെന്നും മറ്റൊന്നും അതിന് വിഘാതമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യുവജനങ്ങളോട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറയുമായിരുന്നു.ക്രാക്കോവിൽ നടക്കുന്ന ലോകയുവജനസമ്മേളനം വിശ്വാസത്തിന്റെ ആഘോഷമായിരിക്കുമെന്ന് കർദിനാൾ ഡിസിവിസ് പറഞ്ഞു. നമ്മുടെ വിഷയം എപ്പോഴും ക്രിസ്തുവാണ്. അതുകൊണ്ട് ക്രിസ്തുവിൽ ആഴപ്പെടണം, പ്രാർത്ഥിക്കണം, കൂട്ടായ്മയിലായിരിക്കണം, ക്രിസ്തുവിന്റെ അനുയായി ആയതിൽ മാർപാപ്പയോടൊപ്പം സന്തോഷിക്കണം. ഈ പശ്ചാത്തലത്തിൽ യുവജനങ്ങൾക്കായുള്ള ശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണ്. ക്രമീകരണങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ക്രാക്കോവിലേക്ക് ലക്ഷക്കണക്കിന് യുവജനങ്ങൾ ഒഴുകിയെത്തുന്ന ദിവസത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്; കർദിനാൾ ഡിസിവിസ് വിശദീകരിച്ചു.അഭയാർത്ഥി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യൂറോപ്പ് പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും പോളണ്ടിലെ സ്ഥിതി സമാധാനപരമ&   Read More of this news...

ബോൺമൗത്തിൽ പുതിയ ഒറേറ്ററി

ബോൺമൗത്ത്: ഇംഗ്ലണ്ടിലെ ആറാമത്തെ ഒറേറ്ററി ബോൺമൗത്തിൽ സ്ഥാപിക്കാനുള്ള തീരുമാനം പ്രധാനപ്പെട്ട ഒരു സുവിശേഷവൽക്കരണയജ്ഞത്തിന്റെ ഭാഗമാണെന്ന് പോർട്ട്‌സ്മൗത്ത് ബിഷപ് ഫിലിപ്പ് ഈഗൻ.ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക, കൂദാശകൾ നൽകാൻ സഹായിക്കുക, പകൽ മുഴുവനുമുള്ള ദിവ്യകാരുണ്യ ആരാധന, ദിവ്യബലി, കുമ്പസാരം, പ്രാർത്ഥനകൾ തുടങ്ങിയവയിൽ സഹായിക്കുക തുടങ്ങിയവയായിരിക്കും ബോർൺമൗത്തിലെ ഒറേറ്ററിയുടെ പ്രധാന ഉത്തരവാദിത്വങ്ങളെന്ന് ബിഷപ് വ്യക്തമാക്കി.രൂപതയിൽ ധാരാളം അഭയാർത്ഥികളും വിദേശരാജ്യങ്ങളിലുള്ള വിദ്യാർത്ഥികളുമുള്ളതിനാൽ അജപാലനപരമായ അടിയന്തിരാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് ബിഷപ് പങ്കുവച്ചു. ഇതുവരെ യേശുവുമായി കണ്ടുമുട്ടാത്തവരുമായും രക്ഷയുടെ സന്ദേശവും നിത്യജീവനും ഹൃദയത്തിൽ സ്വീകരിച്ചിട്ടില്ലാത്തവരുമായും നാം ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്. യേശുക്രിസ്തു എന്ന വ്യക്തിയെക്കുറിച്ച് എന്നത്തേതിലും അധികമായി ഇന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അതുവഴി യഥാർത്ഥ മാനുഷികതയുടെയും സന്തോഷത്തിന്റെയും മാർഗം ജനങ്ങൾക്ക് കാണിച്ചുകൊടുക്കാൻ സാധിക്കും. അതുകൊണ്ടാണ് പുതിയ ഒറേറ്ററിയെക്കുറിച്ച് വളരെയേറെ പ്രതീക്ഷയുള്ളത്; ബിഷപ് ഈഗൻ വ്യക്തമാക്കി.1848-ൽ വാഴ്ത്തപ്പെട്ട ജോൺ ഹെൻറി ന്യൂമാനാണ് ആദ്യത്തെ ഒറേറ്ററി സ്ഥാപിച്ചത്. അടുത്ത വർഷം രണ്ടാമത്തെ ഒറേറ്ററി ലണ്ടനിലും 1900-ൽ ഓക്‌സ്‌ഫോർഡിലും ഒറേറ്ററി സ്ഥാപിതമായി. അതിനുശേഷം 2013 ലാണ് പുതിയ രണ്ട് ഒറേറ്ററികൾ സ്ഥാപിതമായത്. ആറാമത്തെ ഒറേറ്ററിയാണ് ഇപ്പോൾ ബോൺമൗത്തിൽ ആരംഭിക്കുന്നത്. സാധാരണ സന്യാസസമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായ നിയമങ്ങൾ പുലർത്തിക്കൊണ്ട് ഒരു സ്ഥലത്ത് തന്നെ ഒതുങ്ങി നിൽക്കുന്ന സമൂഹങ്ങളാണ് ഒറേറ്ററികൾ.Source: Sunday Shalom   Read More of this news...

ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച് മാർച്ച് ഫോർ ലൈഫ്

റോം, ഇറ്റലി: റോമിൽ നടന്ന ജീവന് വേണ്ടിയുള്ള മാർച്ചിൽ 26 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഒരോ വർഷവും മാർച്ചിൽ പങ്കെടുക്കാനാതെത്തുന്നവരുടെ സംഖ്യ വർദ്ധിച്ചുവരുകയാണെന്ന് മാർച്ചിൽ പങ്കെടുത്ത ഹ്യൂമൻ ലൈഫ് ഇന്റർനാഷണൽ ഫാ. ഷേനാൻ ബൊക്കെത്ത് പറഞ്ഞു. യുവനജനങ്ങൾ കൂടുതലായി മാർച്ചിൽ പങ്കെടുക്കാനെത്തുന്ന കാഴ്ച ആവേശകരമാണെന്ന് ഫാ. ഷേനാൽ പറഞ്ഞു.ലോകത്ത് പല രാജ്യങ്ങളിലും ഗർഭഛിദ്രം നിയമവിധേയമായ സാഹചര്യത്തിലും നിയമവിധേയമല്ലാത്തിടത്തുപോലും അതിനുവേണ്ടി വാദിക്കുന്ന നിരവധി ഗ്രൂപ്പുകളുള്ള പശ്ചാത്തലത്തിലും അത് സാധാരണമാണെന്ന ചിന്ത ജനങ്ങളുടെയിടയിൽ രൂപപ്പെട്ടിരിക്കുകയാണെന്ന് ഫാ. ഷേനാൻ പറഞ്ഞു. ജീവന്റെ ഭാഷ ജനങ്ങളെ വീണ്ടും പഠിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. ആഗോളതലത്തിൽ അതാണ് ഞാൻ കാണുന്ന ഏറ്റവും വലിയ വെല്ലുവിളി; ഫാ ഷേനാൽ പങ്കുവച്ചു.ബിർമിംഗ്ഹാം, ഇംഗ്ലണ്ട്: ആയിരക്കണക്കിന് പുരുഷൻമാരും സ്ത്രീകളും കുട്ടികളുമാണ് ബിർമിംഗ്ഹാമിൽ നടന്ന മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്തത്. ജീവന്റെ, പ്രത്യേകിച്ചും ഗർഭസ്ഥശിശുക്കളുടെ സംരക്ഷണമാണ് ഈ മാർച്ചിന്റെ ഹൃദയഭാഗത്തുള്ളതെന്ന് ആർച്ച് ബിഷപ് ബർണാർഡ് ലോംഗ്ലി പറഞ്ഞു.സഭയുടെ പഠനങ്ങളെക്കുറിച്ചൊ ജീവന്റെ മൂല്യത്തെക്കുറിച്ചൊ അറിവില്ലാത്തവരുടെ പ്രതികരണത്തെ മറികടക്കുകയാണ് ഈ മാർച്ചിന്റെ ലക്ഷ്യമെന്ന് ആർച്ച് ബിഷപ് ലോംഗ്ലി വിശദീകരിച്ചു. കുമ്പസാരിക്കാനും കൗൺസലിംഗിനും അവസരമൊരുക്കിയ 'കരുണയുടെ ബസ്' മാർച്ചിലെ ആകർഷകേന്ദ്രമായിരുന്നു. യു.കെയിലെ നിരവധി പ്രോ-ലൈഫ് ഗ്രൂപ്പുകൾ സ്റ്റാളുകൾ ഒരുക്കി.ആഘോഷത്തിനും നിശബ്ദമായ വിചിന്തനത്തിനും അവസരമൊരുക്കുന്ന ജീവന്റെ മാർച്ച് ഗർഭഛിദ്രം നടത്താൻ ആലോചിച്ചിരുന്ന ഒരു യുവതിയുടെ ജീവിതം മാറ്റിമറിച്ച സ   Read More of this news...

വിശുദ്ധയാകാൻ ആഗ്രഹിച്ച വിശുദ്ധ

1811 മെയ് 27 ന് സാവോണായിലുള്ള ആൽബിസോള എന്ന സ്ഥലത്ത് ഒരു സാധാരണ കുടുംബത്തിലാണ് വിശുദ്ധ ബെനദേത്ത റോസെല്ലോ ജനിച്ചത്. സന്തോഷകരമാംവിധം കഴിച്ചുകൂട്ടുന്നതിനാവശ്യമായ ജീവിതസാഹചര്യങ്ങളായിരുന്നു അവൾക്കുണ്ടായിരുന്നത്. കളികളിൽ താൽപര്യം ഉണ്ടായിരുന്നുവെങ്കിലും പ്രാർത്ഥിക്കുവാനും വേദപാഠക്ലാസുകളിൽ നിന്ന് ലഭിച്ച പുതിയ അറിവുകൾ പുനരവലോകനം ചെയ്യുന്നതിനുമായിരുന്നു നന്നേ ചെറുപ്പത്തിലേ അവൾക്ക് കൂടുതൽ താൽപര്യം.ക്ലേശമനുഭവിക്കുന്നവർക്കുനേരെ പുഞ്ചിരി നൽകി ആശ്വസിപ്പിക്കുവാനും വീട്ടിലെത്തുന്ന യാചകർക്ക് അപ്പം നൽകുവാനും അവൾക്ക് കൃപ ലഭിച്ചിരുന്നു. 19 വയസ് പ്രായമായപ്പോൾ സ്‌നേഹിതകളോടവൾ പറഞ്ഞു: "എനിക്ക് ഒരേയൊരു ആഗ്രഹമേയുള്ളൂ. എല്ലാ തിന്മകളിൽനിന്നും ഒഴിഞ്ഞു മാറുന്നതിനും എന്റെ അയൽവാസികൾക്ക് സഹായിയാകുന്നതിനും ഒരു പുണ്യവതിയാകുന്നതിനും ഞാൻ ആഗ്രഹിക്കുന്നു."പക്ഷേ എങ്ങനെ ഈ ആഗ്രഹം സാധിച്ചെടുക്കാൻ കഴിയും? സവോണായിലെ മെത്രാനായിരുന്ന അഗസ്റ്റിൻ എം. ഡിമാരിയിലൂടെയാണ് ദൈവം ബെനദോത്തയെ വിളിച്ചത്. ഒരു ദിവസം വൈകുന്നേരം ഉല്ലാസയാത്ര നടത്തിക്കൊണ്ടിരുന്ന ബിഷപ് ഡിമാരി, തന്റേടികളായ ഒരുകൂട്ടം പെൺകുട്ടികളുടെ മുൻപിൽ ചെന്നുപെട്ടു. തെരുവിൽ കളികളിലേർപ്പെട്ടിരുന്ന അവരെ അദ്ദേഹം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ബിഷപ്പിനെ പരിഹസിക്കുകയാണ് ചെയ്തത്. ഭഗ്നാശനായ അദ്ദേഹം ഇങ്ങനെ വിലപിച്ചു: "എല്ലാവരാലും അവഗണിക്കപ്പെട്ട തെരുവിന്റെ ഈ പുത്രിമാരിൽ അലിവുതോന്നി, ഇവരെ ഒന്നിച്ചുകൂട്ടി നല്ലതു പറഞ്ഞുകൊടുക്കുകയും നന്മകളിലും ദൈവവിശ്വാസത്തിലും അവരെ ആനയിക്കുകയും ഒരു തൊഴിൽ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യാൻ തക്ക ഭക്തിതീക്ഷ്ണതയും സ്‌നേഹാരൂപിയും ഉള്ള ഒരാളിനെ എനിക്കു കിട്ടിയിരുന്നെങ്കിൽ!"ബി!   Read More of this news...

ദൈവത്തോട് കൂടുതൽ നന്ദിയുളളവരായി മുന്നോട്ട് പോകുക: ബിഷപ്പ് ജോസഫ് ക്ലെമൻസ്

വത്തിക്കാൻ: ഇത് ലോകമെങ്ങുമുള്ള ജീസസ് യൂത്ത് അംഗങ്ങൾ കാത്തിരുന്ന നിമിഷം. സംഘടനക്ക് തിരുസഭ നൽകുന്ന പൊന്തിഫിക്കൽ തലത്തിലുളള അംഗീകാരത്തിന് സാക്ഷിയാകാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധിപേരാണ് വത്തിക്കാനിൽ എത്തിയത്. സെന്റ് കലിസ്റ്റോ ചത്വരത്തിനടുത്തുള്ള അല്മായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ കാര്യാലയത്തിൽ നടന്ന പ്രാർത്ഥനാശുശ്രൂഷക്കിടയിൽ അല്മായർക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറി ബിഷപ്പ് ജോസഫ് ക്ലെമൻസാണ് തിരുസഭയുടെ അംഗീകാരം നൽകുന്ന ഡിക്രി വായിച്ചത്.വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ പൊന്തിഫിക്കൽ തലത്തിൽ അംഗീകാരം കിട്ടുന്ന അല്മായ സംഘടന എന്ന പ്രത്യേകത ജീസസ് യൂത്തിനുള്ളതിനാൽ ഗൗരവമുള്ള കാൽവെയ്പായി കണ്ടുകൊണ്ട് ദൈവത്തോടുള്ള കൃതജ്ഞതയോടെ വേണം ഇനി മുമ്പോട്ട് പോകാനെന്ന് ബിഷപ്പ് ജോസഫ് ക്ലെമൻസ് ഓർമ്മിപ്പിച്ചു. കരുണയുടെ ജൂബിലിവർഷത്തിൽ ഈ അനുഗ്രഹം ലഭിച്ചത് കൊണ്ട് സുവിശേഷം ദരിദ്രരിലേയ്ക്കും അടിച്ചമർത്തപ്പെട്ടവരിലേയ്ക്കും എത്തിക്കുക എന്ന പ്രവാചദൗത്യവും സംഘടനാംഗങ്ങൾക്കുണ്ട് എന്ന് സഭ ഈ അംഗീകാരത്തിലൂടെ ഉറപ്പിക്കുക കൂടിയാണ്. സത്യം പ്രഘോഷിക്കുന്നതിലൂടെ അന്ധർക്ക് കാഴ്ചയും, കാപട്യം നിറഞ്ഞ ലോകത്തിന് യഥാർത്ഥ സ്വാതന്ത്ര്യവും നൽകാനാവണം. ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ പരിശുദ്ധാത്മാവിന് നമ്മെത്തന്നെ തുറന്നു കൊടുക്കുകയാണ്. അതു കൊണ്ട് നമ്മുടെ മാതാവും ഗുരുവുമായ സഭയുടെ ശുശ്രൂഷയ്ക്കുള്ള വിനീത ഉപകരണങ്ങളാക്കി നമ്മെത്തന്നെ മാറ്റാൻ പരിശുദ്ധാത്മാവിനോട് നാം പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ആർച്ച് ബിഷപ്പ് ഡോ.അബ്രാഹം വിരുത്തക്കുളങ്ങര, ഡോ. എഡ്വേർഡ് എടേഴത്ത്, മനോജ് സണ്ണി (ഇന്റർനാഷണൽ ഡയറക്ടർ ഓഫ് ഫോർമേഷൻ), സി. സി. ജോസഫ് (ഇന്റർനാŒ   Read More of this news...

തിയോളജി ഓഫ് ബോഡി സെമിനാറുകൾ വിശ്വാസമൂല്യം വളർത്തും: മാർ ആലപ്പാട്ട്

'ഇളംതലമുറക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ നിക്ഷേപം'ന്യൂജേഴ്‌സി : 'തിയോളജി ഓഫ് ബോഡി' യുമായ് (ശരീരത്തിന്റെ ദൈ വശാസ്ത്രം) ബന്ധപ്പെട്ട സെമിനാറുകളും പഠനങ്ങളും ഇളംതലമുറക്കുവേണ്ടി നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ നിക്ഷേപമാണെന്ന് ചിക്കാഗോ സീറോ മലബാർ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്. വിശ്വാസമൂല്യങ്ങളിൽ അവരെ വളർത്താൻ ഇത്തരം സെമിനാറുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാറ്റേഴ്‌സൻ സെന്റ് ജോർജ് സീറോ മലബാർ ദൈവാലയത്തിൽ സംഘടിപ്പിച്ച 'തിയോളജി ഓഫ് ബോഡി' സെമിനാറിനെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.ദൈവം മനുഷ്യനെ എന്തിനുവേ ണ്ടി സൃഷ്ടിച്ചു? എന്ന സത്യം മനുഷ്യൻ അറിയുമ്പോൾമാത്രമേ അവൻ ആരാണ് എന്ന സത്യം മനസ്സിലാക്കാനാവൂ. വളർന്നുവരുന്ന തലമുറ ശരീരത്തിന്നും ലൈംഗീകതക്കും വിശ്വാസത്തിനുമെതിരായ ഒരായിരം ചോദ്യങ്ങളിൽ തപ്പിത്തടയുമ്പോൾ അവരെ നേർവഴി നയിക്കാൻ ഇത്തരം സെമിനാറുകൾ പ്രയോജനപ്പെടും.പ്രതികൂലമായ സാമൂഹ്യാവസ്ഥകളിൽ നമ്മുടെ കുഞ്ഞുങ്ങളിൽ ആഴമായ ക്രൈസ്തവബോധ്യം വളർത്തിയെടുക്കാനും ധാർമികജീവിതത്തിൽ അഭിവൃദ്ധിപ്രാപിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ 1979മുതൽ 1984വരെ നടത്തിയ ബുധനാഴ്ച പ്രഭാഷണങ്ങളുടെ സമാഹാരമാണ് 'തിയോളജി ഓഫ് ബോഡി' ശരീരത്തിന്റെയും ആത്മാവിന്റെയും സൃഷ്ടിപരമായ ഒരു ഉൾകാഴ്ചയെന്ന നിലയിൽ സുപ്രധാനമാണ് പാപ്പയുടെ ഈ പ്രബോധനം. മതാധ്യാപകർക്കും മാതാപിതാക്കൾക്കുംവേണ്ടി 'തിയോളജി ഓഫ് ബോഡി'യെ ആസ്പദമാക്കി സംഘടിപ്പിച്ച ത്രിദിന സെമിനാർ പങ്കെടുത്തവർക്കെല്ലാം പുത്തൻ ബോധ്യങ്ങൾ പകരുന്നതായിരുന്നു.'തിയോളജി ഓഫ് ബോഡി' മിനിസ്ട്രിയുടെ സ്ഥാപകൻ ബാബു ജോണിന്റെ നേതൃത്വത്തിലായിരുന്നു സെമിനാർ.സ്ത്രീ പുരുഷ ലൈംഗികത, ദാമ്പത്ő   Read More of this news...

ക്രൈസ്തവ കാളിദാസനെന്ന് കേട്ടിട്ടുണ്ടോ?

പകലോമറ്റം മഹാകുടുംബത്തിന്റെ ഒരു ശാഖാകുടുംബമാണ് പാലാ കട്ടക്കയം കുടുംബം. നിരവധി സാഹിത്യകാരന്മാർക്കും പണ്ഡിതരും പ്രശസ്തരുമായ വൈദികശ്രേഷ്ഠർക്കും സമുദായ രാഷ്ട്രീയനേതാക്കൾക്കും കർഷക പ്രമുഖർക്കും ഈ കുടുംബം ജന്മം നൽകിയിട്ടുണ്ട്. ഈ കുടുംബത്തിൽ 1859 ഫെബ്രുവരി 24 ന് ചെറിയാൻ മാപ്പിള ജനിച്ചു. ഉലഹന്നാൻ-ചാച്ചി ദമ്പതികളുടെ നാലാമത്തെ കുട്ടിയായിരുന്നു ചെറിയാൻ. പാരമ്പര്യരീതിയനുസരിച്ച് ചെറിയാൻ എഴുത്തുകളരിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് മീനച്ചിൽ കുംബാനിമഠത്തിൽ കുഞ്ഞനിയൻ കർത്താവിൽനിന്ന് സംസ്‌കൃതവും വൈദ്യശാസ്ത്രവും പഠിച്ചു. തുടർന്ന് അവിടെനിന്നുതന്നെ അമരകോശം, സിദ്ധരൂപം എന്നീ ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളും രഘുവംശം, നൈഷധം, മാഘം എന്നീ കാവ്യങ്ങളും ഗുണപാഠം, സഹസ്രയോഗം ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ വൈദ്യശാസ്ത്രങ്ങളും അഭ്യസിച്ചു.പതിനേഴാം വയസിൽ (1875) കട്ടക്കയം, കുടക്കച്ചിറ വീട്ടിൽ മറിയാമ്മയെ വിവാഹം ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽ ചെറിയാൻമാപ്പിളയുടെ പിതാവ് അകാലചരമം പ്രാപിച്ചു. ഇതോടെ കുടുംബത്തിന്റെ മുഴുവൻ ഭാരവും ആ 17 വയസുകാരന്റെ ചുമലിലായി. ഈ പ്രതികൂലസാഹചര്യങ്ങളൊന്നും അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനങ്ങൾക്ക് തടസമായില്ല. കൗമാരഘട്ടത്തിൽ തന്നെ സംസ്‌കൃതത്തിലും മലയാളത്തിലും ചെറിയാൻമാപ്പിള ശ്ലോകങ്ങൾ എഴുതിത്തുടങ്ങി. പക്ഷേ അവയൊന്നും നമുക്ക് കിട്ടിയിട്ടില്ല. 1881 ൽ സത്യനാദ കാഹളത്തിൽ പ്രസിദ്ധീകരിച്ച 'ജുസെ ഭക്തൻ' എന്ന കാവ്യമാണ് കണ്ടുകിട്ടിയവയിൽ അദ്ദേഹത്തിന്റെ ആദ്യരചന. മാർതോമാചരിതം, മാത്തു തരകൻ, തിരഞ്ഞെടുക്കപ്പെട്ട പാത്രം, വനിതാമണി സുസാന തുടങ്ങിയ ഖണ്ഡകാവ്യങ്ങളും. യുദജീവേശ്വരി, വില്ലാൾവട്ടം, സാറാ വിവാഹം, കലാവതി എന്നീ നാടകങ്ങളും ഒലിവേർവിജയം ആട്ടക്കŐ   Read More of this news...

ക്രിസ്തീയ മാധ്യമ പ്രവർത്തകർക്ക് സിറാക്ക് മാധ്യമ അവാർഡ്

എറണാകുളം: ക്രിസ്തീയ മാധ്യമ രംഗത്ത് ക്രൈസ്തവ വ്യക്തിമുദ്ര പതിപ്പിച്ചവരെ കോട്ടയം ക്രിസ്റ്റീൻ മിനിസ്ട്രി സിറാക്ക് മാധ്യമ അവാർഡ് നല്കി ആദരിച്ചു. മുതിർന്ന പത്രപ്രവർത്തകൻ ദേവപ്രസാദ് ടി, സൺഡേ ശാലോം എഡിറ്റർ ജയ്‌മോൻ കുമരകം, താലന്ത് മാസികയുടെ അസോസിയേറ്റ് എഡിറ്ററായിരുന്ന ആന്റണി ചടയംമുറി, കെയ്‌റോസ്' യൂത്ത് മാസികയുടെ അസ്സോസിയേറ്റ് എഡിറ്റർ സണ്ണി കോക്കാപ്പിളളിൽ, ഗ്രന്ഥകർത്താവായ അഭിലാഷ് ഫ്രേസർ, ഏകരക്ഷകൻ മാസികയുടെ എഡിറ്റർ മനോജ് ജെ. തോമസ് എന്നിവരാണ് അവാർഡിന് അർഹരായവർ. പാലാരിവട്ടം പി. ഒ.സി യിൽ നടന്ന സിമ്പോസിയത്തിൽ വച്ച് എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ അവാർഡു സമ്മാനിച്ചു.ക്രൈസ്തവ മൂല്യങ്ങൾ വളർത്തുന്ന വിധത്തിൽ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു. ചാനലുകളും സിനിമയുമൊക്കെ ഇന്ന് കുട്ടികളെ ഏറെ സ്വാധീനിക്കുന്നു. മാധ്യമമാണ് കുടുംബത്തെ നിയന്ത്രിക്കുന്നത്. അതിനാൽ മാധ്യമങ്ങളെ വിവേകത്തോടെ ഉപയോഗപ്പെടുത്തണം. അനിയന്ത്രിതമായ മാധ്യമ ദുരുപയോഗം കുട്ടികളിൽ മൂല്യശോഷണമാണ് വളർത്തുന്നത്. കുടുംബങ്ങളിൽ തകർച്ചയുണ്ടാകുന്നു. ഇക്കാര്യത്തിൽ എല്ലാവരും വേണ്ടത്ര ജാഗ്രത പുലർത്തണം. ക്രൈസ്തവ മാധ്യമ പ്രവർത്തകർക്ക് ഇതിന് ഏറെ ഉത്തരവാദിത്വമുണ്ട്. ബിഷപ് പറഞ്ഞു. കെ. സി. ബി. സി. ഔദ്യോഗിക വക്താവും പി. ഒ. സി. ഡയറക്ടറുമായ ഫാ. വർഗ്ഗീസ് വളളിക്കാട്ട് അധ്യക്ഷതവഹിച്ചു. സീറോ-മലബാർ സഭയുടെ ഔദ്യോഗിക വക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പി. വി.മേരിക്കുട്ടി, ഡോ. സിസ്റ്റർ തെരേസ് മടുക്കക്കുഴി ട ഒ, മോൺ. ഡോ. ജോസ് നവസ്, സന്തോഷ് ടി, ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.കുട്ടികളിൽ എങ്ങനെ സുവിശേഷം എത്തിക്കാൻ കഴിയും എന്ന വിŒ   Read More of this news...

സ്ത്രീകളെ ആദരിക്കാൻ വത്തിക്കാനിൽ നിന്നും മാസിക

വത്തിക്കാൻ സിറ്റി: ദൈവമാതാവിനായി പ്രത്യേകം സമർപ്പിക്കപ്പെട്ട മെയ് മാസത്തിൽ ലോകമെമ്പാടും സ്ത്രീകളെ ബഹുമാനിക്കാനും അവരുടെ പ്രവർത്തികളെ ശ്രേഷ്ഠമായി കാണുവാനും ശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. 'സമൂഹത്തിലെ സമസ്തമേഖലകളിലും സ്ത്രീകളുടെ സംഭാവന നിഷേധിക്കാനാവാത്തതാണ്. പ്രത്യേകിച്ച് കുടുംബത്തിൽ അവ അംഗീകരിക്കപ്പെടണം. പക്ഷേ അതു മതിയോ? ലോകമെമ്പാടും വേദനയനുഭവിക്കുന്ന സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായി ഇനിയും ഏറെ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.' പാപ്പ പറഞ്ഞു.'സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ ശക്തമായി എതിർക്കപ്പെടണം. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലയിൽ അവരുടെ പൂർണമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തപ്പെടണം. എല്ലാ രാജ്യങ്ങളിലും സ്ത്രീപുരുഷ സമത്വം ഉണ്ടാകണമെന്നതാണ് സഭയുടെ ആഗ്രഹം.' പാപ്പ മെയ്ദിന സന്ദേശത്തിൽ പറഞ്ഞു.ഫ്രാൻസിസ് പാപ്പയുടെ നിർദേശത്തിൽ തയ്യാറാക്കപ്പെട്ട സ്ത്രീ ശാക്തീകരണ വീഡിയോയും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ മേഖലയിൽ സേവനം ചെയ്യുന്ന സ്ത്രീകളുടെ സമഗ്ര സംഭാവനകളെ ഉൾപ്പെടുത്തിയുള്ളതാണ് വീഡിയോ. ആദ്യമായാണ് പാപ്പയുടെ പ്രാർത്ഥനാ നിയോഗങ്ങൾ അവതരിപ്പിക്കുവാൻ വീഡിയോ ഉപയോഗിച്ചത്. വത്തിക്കാൻ ടെലിവിഷൻ നെറ്റ്‌വർക്കുമായി ചേർന്നായിരുന്നു സംരംഭം.വീഡിയോയിലെ ആദ്യത്തെ പ്രാർത്ഥനാ നിയോഗം ഇങ്ങനെ; ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സ്ത്രീകൾ ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും, അവരുടെ സമൂഹത്തിലെ സേവനങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിന്... മിഷനറി നിയോഗം ഇങ്ങനെ; കുടുംബങ്ങളും സമൂഹങ്ങളും കൂട്ടായ്മകളും സുവിശേഷവത്കരണത്തിനും ലോകസമാധാനത്തിനുമായി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിന് പുതിയൊരു വത്തിക്കാř   Read More of this news...

ഇന്ത്യയിലെ ബ്രിജിറ്റൈൻ സന്യാസിനി സമൂഹം ആഹ്ലാദത്തിൽ

കോഴിക്കോട്: ദിവ്യരക്ഷകന്റെ സഭയുടെ (ബ്രിജിറ്റൈൻ സഭ) പുനരുദ്ധാരകയായ മദർ എലിസബത്ത് ഹെസൽ ബ്ലാഡിനെ ഫ്രാൻസിസ് മാർപാപ്പ ജൂൺ അഞ്ചിന് വിശുദ്ധയായി പ്രഖ്യാപിക്കും. 600 വർഷങ്ങൾക്കുശേഷം സ്വീഡനിൽ നിന്നുള്ള ആദ്യ വിശുദ്ധയാണ് മദർ എലിസബത്ത് ഹെസൽ ബ്ലാഡ്. പതിമൂന്നാം നൂറ്റാണ്ടിൽ സ്വീഡനിലെ വിശുദ്ധ ബ്രിജീത്ത സ്ഥാപിച്ച ദിവ്യരക്ഷകന്റെ സഭ പ്രൊട്ടസ്റ്റന്റ് റിഫോർമേഷന്റെ അഘാതത്തിൽ ചിന്നിച്ചിതറിപ്പോയിരുന്നു. എന്നാൽ 1870 ജൂൺ നാലിന് സ്വീഡനിലെ ലൂഥറൻ കുടുംബത്തിൽ ജനിച്ച മദർ എലിസബത്ത് ഹെസൽ ബ്ലാഡ് സഭയെ പുനരുത്ഥരിക്കാൻ തീരുമാനിക്കുകയായിരുന്നു. കത്തോലിക്ക സഭയെക്കുറിച്ച് പഠിച്ച എലിസബത്ത് 1902-ൽ വിശ്വാസം സ്വീകരിച്ചു. തന്റ അനാരോഗ്യത്തെ ദൈവസ്‌നേഹത്തിന്റെ പരിമള മലരുകളായി തീർത്തുകൊണ്ട് എലിസബത്ത് 1903-ൽ റോമിലെ പിയാസെ ഫർണസയിലുള്ള വിശുദ്ധ ബ്രിജീത്തയുടെ ഭവനത്തിലെത്തി.സന്യാസ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും പ്രേഷിത പ്രവർത്തനത്തിന് ജീവിതത്തെ സമർപ്പിക്കാനും ഈ ഭവനത്തിലെ ജീവിതം എലിസബത്തിന് പ്രേരണയായി. വിശുദ്ധ ബ്രിജീത്തയുടെ ആഴമായ ആധ്യാത്മികജീവിതവും ധ്യാനാത്മകമായ പ്രാർത്ഥനാജീവിതവും സഭയുടെ ചൈതന്യമാക്കി മാറ്റിക്കൊണ്ട് എലിസബത്ത് ബ്രിജീത്തയുടെ സഭയിൽ നവീകരണത്തിന്റെ ശംഖൊലി മുഴക്കി 1911-ൽ സഭയ്ക്ക് പുനർജന്മം നൽകി.ഫാ. എഡ്വേർഡ് ബെരേക് എസ്.ജെയുടെ ആവശ്യപ്രകാരം മദർ എലിസബത്ത് 1937-ൽ ഇന്ത്യയിൽ കോഴിക്കോട് രൂപതയിലെ മേരിക്കുന്നിൽ സഭയുടെ ആദ്യഭവനം സ്ഥാപിച്ചു. ഇപ്പോൾ ഈ സന്യാസിനി സമൂഹം കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങൾക്ക് പുറമെ കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ എന്നീ സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ച് വരുന്നു. റോമിലെ പിയാസെ ഫർണേസയിലെ മാതൃഭവനത്തിൽ 1957 ഏപ്രിൽ 24-നായിരുന&#   Read More of this news...

കര്‍ദ്ദിനാള്‍ ജൊവാനി കോപ്പ അന്തരിച്ചു - പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

അപ്പോസ്തോലിക കോടതിയുടെ തലവന്‍, സഭയുടെ നയതന്ത്രവിഭാഗത്തിലെ ദീര്‍ഘകാല സേവകന്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ ലത്തീന്‍ ഭാഷാപ്രവീണ്യന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനംചെയ്തു കടന്നുപോകുന്ന കര്‍ദ്ദിനാള്‍ കോപ്പയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അനുശോചനം രേഖപ്പെടുത്തി.കാലംചെയ്ത കര്‍ദ്ദിനാള്‍ കോപ്പ വടക്കെ ഇറ്റലിയിലെ പിയഡ്മോണ്ട് സ്വദേശിയാണ്. കഴിഞ്ഞ നവംബറില്‍ നവതി ആഘോഷിച്ച കര്‍ദ്ദിനാള്‍ കോപ്പ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ മെയ് 17-ാം ചൊവ്വാഴ്ച രാവിലെയാണ് വത്തിക്കാനില്‍ അന്തരിച്ചത്.മെയ് 18-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പരേതന്‍റെ ആത്മശാന്തിക്കായി സമൂഹബലിയര്‍പ്പിക്കപ്പെടും. തുടര്‍ന്നുള്ള അന്തിമോപചാര ശുശ്രൂഷ പാപ്പാ ഫ്രാന്‍സിസ് നയിക്കും. വിനായാന്വിതനായ സഭാശുശ്രൂഷകന്‍റെ ഭൗതികദേഹം പാപ്പാ ആശീര്‍വദിച്ച്, യാത്രാമൊഴിചൊല്ലും.കര്‍ദ്ദിനാള്‍ ജൊവാന്നി കോപ്പയുടെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം ഇപ്പോള്‍ 214-ആയി കുറയുകയാണ്. അതില്‍ 114-പേരാണ് 80 വയസ്സിനു താഴെ സഭാഭരണത്തില്‍ വോട്ടവകാശമുള്ളവര്‍. ബാക്കി 100-പേര്‍ വോട്ടവകാശം ഇല്ലാത്തവരാണ്.Source: Vatican Radio   Read More of this news...

ആര്‍ത്തി കാട്ടിയ പിശുക്കന്‍റെ ശവമഞ്ചം അടയ്ക്കാന്‍ പറ്റിയില്ലത്രെ! പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചാരം

ന്യായമായ വേദനം നല്കാതിരിക്കുന്ന അനീതി പാപമാണെന്ന് പാപ്പാ ഫ്രാന്‍‍സിസ് ഉദ്ബോധിപ്പിച്ചു.മെയ് 19-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.എല്ലാം കൂടെക്കൊണ്ടുപോകാനുള്ള ആര്‍ത്തി കാരണം പിശുക്കനായ മനുഷ്യന്‍ മരിച്ചപ്പോള്‍ ശവമഞ്ചം അടയ്ക്കാനായില്ലത്രെ! മൃതസംസ്ക്കാരകര്‍മ്മം അങ്ങനെ അലങ്കോലമായെന്ന്, പിശുക്കന്‍റെ മരണത്തെക്കുറിച്ച് പാപ്പാ നര്‍മ്മരസത്തില്‍ സംസാരിച്ചു. സമ്പത്തൊന്നും നാം കൂടെക്കൊണ്ടുപോകാന്‍ പോകുന്നില്ല! പാപ്പാ സമര്‍ത്ഥിച്ചു.ജോലിക്കാരെ ചൂഷണംചെയ്ത് സമ്പത്തുണ്ടാക്കുന്ന മനുഷ്യന്‍, രക്തം ഊറ്റിക്കുടിക്കുന്ന അട്ടയെപ്പോലെയാണ്. മനുഷ്യരെ ചൂഷണംചെയ്ത് സമ്പത്തുണ്ടാക്കുന്നവര്‍ക്ക് എതിരെ ഉയര്‍ത്തുന്ന ശക്തമായ പടവാളാണ് ദിവ്യബലിയിലെ ആദ്യവായനയില്‍ വിശുദ്ധ യാക്കോബിന്‍റെ ലേഖനത്തിലെ വചനമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി (യാക്കോബ് 5, 1-6). സമ്പത്ത് നല്ലതാണ്. എന്നാല്‍ അത് ശാശ്വതമായ നന്മയല്ല.  ജീവിതത്തില്‍ 'സമ്പന്നതയുടെ ദൈവശാസ്ത്രം' രൂപപ്പെടുത്തുന്നത് തെറ്റാണെന്നും, അത് വികലമായ ചിന്താഗതിയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.സമ്പത്തിനെയും സമ്പന്നരെയും വിമര്‍ശിക്കുകയോ, ആക്രമിക്കയോ അല്ല ലക്ഷ്യം. ദൈവത്തെയും സമ്പത്തിനെയും ഒരുപോലെ സ്നേഹിക്കാനാവില്ലെന്നത് അടിസ്ഥാന നിയമമാണ്. ക്രിസ്തുവിനെ സന്തോഷത്തോടും സ്വാതന്ത്ര്യത്തോടുംകൂടെ അനുഗമിക്കുന്നതില്‍നിന്നും നമ്മെ പിന്‍തിരിപ്പിക്കുന്ന ബന്ധനമായി സമ്പത്ത് മാറും. "നിങ്ങളുടെ നിലങ്ങളില്‍നിന്നും വളവു ശേഖരിച്ച് വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലിക്കായി ഇതാ, അവര്‍ നിലവിളിക്കുന്നു. കൊയ്ത"   Read More of this news...

...
26
...