News & Events

ദൈവപുത്രിയുടെ ആരാധകർ!!

റവ. ഡോ. ജോസഫ് പാബ്ലാംനിവ്യവസ്ഥാപിതമതങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ സെക്ടുകൾ ഉയർത്തുന്ന ഭീഷണികൾക്ക് വലിയ പ്രാധാന്യമുണ്ട്. രാഷ്ട്രീയപാർട്ടികളിൽ വിമതരെന്നതുപോലെ മതങ്ങളിൽ സെക്ടുകൾ രൂപംകൊള്ളുന്നു. ബഹുഭൂരിപക്ഷം സെക്ടുകളും അവയുടെ ഉപജ്ഞാതാക്കളുടെ കാലത്തോടെ കാലഹരണപ്പെടുന്നു. ചിലവ ഏന്തിയും മുടന്തിയും അല്പകാലം കൂടി പിടിച്ചു നിൽക്കും. കേരളത്തിൽ അടുത്തകാലത്ത് രഠഗപ്രവേശനം ചെയ്യുകയും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെ എതിർത്തുകൊണ്ട് വിഘടിത ഗ്രൂപ്പുകളായി രൂപമാറ്റം നേടുകയും ചെയ്ത എംപറർ എമ്മാനുവൽ ട്രസ്റ്റ്, സ്പിരിറ്റ് ഇൻ ജീസസ്സ്, ആത്മാഭിഷേക സഭ, സ്വർഗ്ഗീയവിരുന്ന്, അപ്പർ റൂം തുടങ്ങിയ പ്രസ്ഥാനങ്ങൾ സെക്ടുകൾക്ക് പ്രകടമായ ദൃഷ്ടാന്തങ്ങളാണ്. ഈ ശ്രേണിയിലെ ഏറ്റവും പുതിയ അവതാരം രാമനാഥപുരം രൂപതയുടെ അതിർത്തിക്കുള്ളിൽ രൂപം കൊണ്ടിട്ടുള്ള സന്നാരാധന (ദൈവപുത്രിയുടെ ആരാധകർ) എന്ന ഗ്രൂപ്പാണ്. ഈ ഗ്രൂപ്പിന്റെ പഠനങ്ങളിൽ കത്തോലിക്കാ വിശ്വാസത്തിനു കടകവിരുദ്ധമായ പല ആശയങ്ങളുമുണ്ട്.റോമിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ഡോക്ടർബിരുദമുള്ള ഒരു മുൻ കത്തോലിക്കാ സന്യാസിനിയുടെ നേതൃത്വത്തിൽ രണ്ടു കത്തോലിക്കാവൈദികരും വിവിധ സന്യാസിനി സമൂഹങ്ങളിൽ അംഗങ്ങളായിരുന്ന ആറുസന്യാസിനിമാരും പത്തോളം അത്മായ സഹോദരങ്ങളുമടങ്ങുന്നതാണ് ഈ വിഘടിതപ്രസ്ഥാനം. യുവജനങ്ങളുടെ ഇടയിലെ പ്രവർത്തനത്തിലൂടെ പലരെയും ഇവരുടെ കൂട്ടായ്മയിലെത്തിക്കാൻ ഇവർ അശ്രാന്ത പരിശ്രമം ചെയ്യുന്നുണ്ട്. ഈ ഗ്രൂപ്പിന്റെ നേതാക്കളോട് നേരിട്ടു സംസാരിച്ചതിന്റെയും ഇവരുടെ പ്രബോധനങ്ങൾ പഠനവിഷയമാക്കിയതിന്റെയും വെളിച്ചത്തിലാണ് ഈ ലേഖനം എഴുതുന്നത്. ഇതിലെ അഠഗങ്ങളോടുള്ള എതിർപ്പല്ല, അവർ തെറ്റുതിരുത്തി സത്യവിശ്വാസത്തിലേക്കു തിരിച്ചു   Read More of this news...

എളിയവരെ ആശ്ലേഷിക്കുന്ന നിത്യതയുടെ കാരുണ്യവീക്ഷണം : ഉപമയിലെ ലാസറും ധനാഢ്യനും

മെയ് 10-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ നിത്യതയുടെ മാനദണ്ഡത്തെക്കുറിച്ചുള്ള കാരുണ്യത്തിന്‍റെ ചിന്തകള്‍.  നല്ലൊരു ദിനത്തിന്‍റെ ആശംസയുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷ​ണം ആരംഭിച്ചത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 16-ാം അദ്ധ്യായം 19-ഉം 20-ഉം 22-ഉം, പിന്നെ 24-25-ലവരെ വാക്യങ്ങളെ അധികരിച്ചാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്.
    ഉപമയില്‍ രണ്ടു കഥാപാത്രങ്ങളാണ് - ധനവാനും, അയാളുടെ ഉമ്മറുത്തു പരിത്യക്തനായി കിടക്കുന്ന ലാസറും! ജീവിതങ്ങള്‍ പരസ്പരബന്ധമില്ലാത്ത സമാന്തര വ്യക്തിത്വങ്ങളായി, മിണ്ടലോ ഉരിയാടലോ ഇല്ലാതെ കടുന്നുപോയി. ധനികന്‍റെ ഉമ്മറപ്പടി ദരിദ്രനായി സദാ കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. മുറിപ്പെട്ട ലാസര്‍ വേദനയിലും പട്ടിണിയിലും കഴിഞ്ഞു. നായ്ക്കള്‍ അവന്‍റെ വ്രണങ്ങള്‍ നക്കുമായിരുന്നു. എന്നാല്‍ ധനവാന്‍ സമ്പല്‍സമൃദ്ധിയില്‍ ജീവിച്ചു. അന്ത്യവിധിയില്‍ മനുഷ്യപുത്രന്‍റെ രൂക്ഷമായ വിധിവാചകം അനുസ്മരിപ്പിക്കുന്നതാണ് നാം കണ്ട ഉപമയിലെ ആദ്യ രംഗം. "എനിക്കു വിശന്നപ്പോള്‍ നിങ്ങള്‍ ഭക്ഷണം തന്നില്ല, ദാഹിച്ചപ്പോള്‍ കുടിക്കാന്‍ തന്നില്ല... നഗ്നനായിരുന്നപ്പോള്‍ വസ്ത്രം തന്നില്ല" (മത്തായി 25, 42-43). മാത്രമല്ല എക്കാലത്തും ലോകത്ത് നിലനില്‍ക്കുന്ന  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വൈരുദ്ധ്യമാര്‍ന്ന വിരോധാഭാസത്തിന്‍റെ ചിത്രണമാണ് ദരിദ്രനായ ലാസറിന്‍റെയും ധനികന്‍റെയും ഉപമയെന്ന് പാപ്പാ പ്രസ്താവിച്ചു. ലോകത്തിന്‍റെ സമ്പന്നതയും ഉപായസാദ്ധ്യതകളും കുറുച്ചുപേരുടെ കൈക്കലാണ്. ബഹുഭൂരിപക്ഷംപേരും ഇന്നും പട്ടിണിയിലും ദാരിദ്ര്യത്തിലും ലാസറിനെപ്പോലെ ജീവിക്കുന്നു!!
    അവസാനം രണ്ടുപേരും മരിച്ചു. ദരിദ്രനും ധനവാനും മരിച്ചു. എല്ലാവ!   Read More of this news...

മതങ്ങളുടെ സഹവര്‍ത്തിത്വം ലോകത്തിന് അനിവാര്യമെന്ന് പാപ്പാ ഫ്രാന്‍സിസ്

മെയ് 17-ാം തിയതി ചൊവ്വാഴ്ച La Cruix  'ലാ ക്രോഹെ' എന്ന ഫ്രഞ്ചു ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ലോകത്തു സംഭവിക്കുന്ന വന്‍കുടിയേറ്റ പ്രതിഭാസത്തിന്‍റെ പശ്ചാത്തലത്തിലാണ് മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തെയും സഹവര്‍ത്തിത്വത്തെയുംകുറിച്ച് പാപ്പാ പരാമര്‍ശിച്ചത്. ഇസ്ലാമിക ഭീകരപ്രവര്‍ത്തനം നവയുഗത്തിന്‍റെ ഭീതിദമായ പ്രതിഭാസമാണെങ്കിലും ദൈവത്തിനും ദൈവിക ഐക്യത്തിനുമായുള്ള മതാത്മക തൃഷ്ണ മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനവും അടിത്തറയുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.  ലോകത്ത് മതനിരപേക്ഷത (secularism) ഇന്ന് ശക്തിപ്പെടുന്നുണ്ടെങ്കിലും മതസ്വാതന്ത്ര്യം മാനിക്കുന്ന മതേതരരാഷ്ട്രങ്ങളും, ജനാധിപത്യ ഭരണസംവിധാനങ്ങളും സമൂഹത്തിന്‍റെ ന്യായമായ നിലപാടാണെന്ന് പാപ്പാ വ്യക്തമാക്കി.  അടിസ്ഥാനപരമായി ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യന്‍ ദൈവത്തെ അന്വേഷിച്ചും,  അവിടുത്തെ അറിഞ്ഞും ആരാധിച്ചും ജീവിക്കേണ്ടതാണെന്ന് പാപ്പാ പ്രസ്താവിച്ചു.ഈശ്വര വിശ്വാസം അല്ലെങ്കില്‍ മതാത്മക ജീവിതം 'സംസ്ക്കാരമില്ലായ്മ'യാണെന്നു ചിന്തിക്കുന്നതു തെറ്റാണ്. കാരണം മതം സംസ്ക്കാരികതയല്ല. ദൈവത്തിലുള്ള വിശ്വാസം, ആത്മീയത, ദൈവികജീവന്‍ എന്നിവ മനുഷ്യജീവിതത്തിന് അടിസ്ഥാനവും അനിവാര്യവുമാണ്. കാരണം മനുഷ്യന്‍ ദൈവത്തിന്‍റെ സൃഷ്ടിയാണ്. പാപ്പാ പ്രസ്താവിച്ചു.  മൗലികമായ അവകാശങ്ങളെക്കുറിച്ച് ഓരോ രാജ്യത്തും ജനങ്ങള്‍ ഉയരുന്ന വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഭരണകര്‍ത്താക്കള്‍ മാനിക്കേണ്ടതാണ്. കാരണം അത് അടിസ്ഥാന മനുഷ്യാവകാശമാണ്. ഉദാഹരണത്തിന് കാരുണ്യവധം, ഭ്രൂണഹത്യ, സ്വവര്‍ഗ്ഗവിവാഹം എന്നിവ മനുഷ്യാവകാശത്തിന്‍റെ ലംഘനവും മനുഷ്യാന്തസ്സിനോടുള്ള നിഷേധാത്മകമായ നിലപാടുമാണെന്ന് മനസ്സിലœ   Read More of this news...

കര്‍ദ്ദിനാള്‍ ജൊവാനി കോപ്പ അന്തരിച്ചു - പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

അപ്പോസ്തോലിക കോടതിയുടെ തലവന്‍, സഭയുടെ നയതന്ത്രവിഭാഗത്തിലെ ദീര്‍ഘകാല സേവകന്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ ലത്തീന്‍ ഭാഷാപ്രവീണ്യന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനംചെയ്തു കടന്നുപോകുന്ന കര്‍ദ്ദിനാള്‍ കോപ്പയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അനുശോചനം രേഖപ്പെടുത്തി.കാലംചെയ്ത കര്‍ദ്ദിനാള്‍ കോപ്പ വടക്കെ ഇറ്റലിയിലെ പിയഡ്മോണ്ട് സ്വദേശിയാണ്. കഴിഞ്ഞ നവംബറില്‍ നവതി ആഘോഷിച്ച കര്‍ദ്ദിനാള്‍ കോപ്പ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ മെയ് 17-ാം ചൊവ്വാഴ്ച രാവിലെയാണ് വത്തിക്കാനില്‍ അന്തരിച്ചത്.മെയ് 18-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പരേതന്‍റെ ആത്മശാന്തിക്കായി സമൂഹബലിയര്‍പ്പിക്കപ്പെടും. തുടര്‍ന്നുള്ള അന്തിമോപചാര ശുശ്രൂഷ പാപ്പാ ഫ്രാന്‍സിസ് നയിക്കും. വിനായാന്വിതനായ സഭാശുശ്രൂഷകന്‍റെ ഭൗതികദേഹം പാപ്പാ ആശീര്‍വദിച്ച്, യാത്രാമൊഴിചൊല്ലും.കര്‍ദ്ദിനാള്‍ ജൊവാന്നി കോപ്പയുടെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം ഇപ്പോള്‍ 214-ആയി കുറയുകയാണ്. അതില്‍ 114-പേരാണ് 80 വയസ്സിനു താഴെ സഭാഭരണത്തില്‍ വോട്ടവകാശമുള്ളവര്‍. ബാക്കി 100-പേര്‍ വോട്ടവകാശം ഇല്ലാത്തവരാണ്.Source: Vatican Radio   Read More of this news...

കേരളത്തില്‍ പിറവിയെടുത്ത ജീസസ് യൂത്തിന് പൊന്തിഫിക്കല്‍ പദവി

മെയ് 20-ാം തിയതി വെള്ളിയാഴ്ച ഇറ്റലിയിലെ സമയം രാവിലെ 11 മണിക്ക് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Laity) റോമിലെ ഓഫിസില്‍വച്ചു നടത്തപ്പെടുന്ന ഹ്വസ്വമായ ചടങ്ങിലായിരിക്കും ഇപ്പോള്‍ 35 രാജ്യങ്ങളിലായി 5 ഭൂഖണ്ഡങ്ങളിലും വേരെടുത്തിട്ടുള്ള പ്രസ്ഥാനത്തിന് പൊന്തിഫിക്കല്‍ അംഗീകാരം ലഭിക്കുന്നതെന്ന് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായ മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.ജീസസ് യൂത്ത് യുവജന പ്രസ്ഥാനത്തിന് വത്തിക്കാന്‍റെ അംഗീകാരം നല്കുന്ന ചടങ്ങില്‍ അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലി‍ന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റയില്‍ക്കോ അദ്ധ്യക്ഷപദം അലങ്കരിക്കും. ഭാരതസഭയെ പ്രതിനിധീകരിച്ച് നാഗപ്പൂര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതുകുളങ്ങര എസ്.വി.ഡി.യും, ഇന്ത്യില്‍നിന്നും ലോകത്തിന്‍റെ മറ്റു രാജ്യങ്ങളില്‍നിന്നുമുള്ള ആത്മീയ ഉപദേഷ്ടാക്കളായ വൈദികരും സന്ന്യസ്തരും ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയില്‍നിന്നും ലോകത്തിലെ മറ്റു രാജ്യങ്ങളില്‍നിന്നും എത്തുന്ന ജീസസ് യൂത്തിന്‍റെ 50 പ്രതിനിധികള്‍ അംഗീകാര കര്‍മ്മത്തിന് സാക്ഷികളായിരിക്കും.യുവജനങ്ങളുടെ സുഹൃത്തും, ലോകയുവജനമേളയുടെ ഉപജ്ഞാതാവുമായ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഭൗതികശേഷിപ്പുകളുടെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലുള്ള അള്‍ത്താരയില്‍ മെയ് 18-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക് അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ ജീസസ് യൂത്തിന്‍റെ ആഗോള പ്രതിനിധികള്‍ പങ്കെടുത്തു. പൊന്തിഫിക്കല്‍ അംഗീകാരം വാങ്ങുന്നതിനുള്ള ഔദ്യോഗിക പരിപാടിക്കായുള്ള ഒരുക്കമായിരുന്നു ഈ കൃതജ്ഞതാബ   Read More of this news...

സഭയെ വികലമാക്കുന്ന അധികാരപ്രമത്തതയും ധനാസക്തിയും

അധികാരപ്രമത്തതയും ധനമോഹവും സഭയെ മലീമസമാക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 17-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.എളിമയുടെയും ശുശ്രൂഷയുടെയും പാഠമാണ് ക്രിസ്തു ശിഷ്ന്മാര്‍ക്കു നല്കിയതെങ്കിലും അവരുടെ വീക്ഷണം അധികാരത്തിന്‍റെയും സമ്പത്തിന്‍റേയുമായി മെല്ലെ മാറി. അതുകൊണ്ടാണ് തങ്ങളില്‍ വലിയവന്‍ ആരാണെന്ന് അവര്‍ പിന്നീട് ആരാഞ്ഞതെന്ന്, സുവിശേഷത്തിലെ സെബദീ പുത്രന്മാരുടെ അഭ്യര്‍ത്ഥനയെ പരാമര്‍ശിച്ചുകൊണ്ട് പാപ്പാ ചൂണ്ടിക്കാട്ടി (മര്‍ക്കോസ് 9, 30-37).സ്വയാര്‍പ്പണത്തിന്‍റെയും വിനയത്തിന്‍റെയും രക്ഷണീയ പാഠങ്ങള്‍ ക്രിസ്തു പങ്കുയ്ക്കുമ്പോള്‍ സമകാലീന സഭയുടെ വീക്ഷണം വിനാശത്തിന്‍റേതാണെന്നും, എതിര്‍സാക്ഷ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അതിമോഹത്തില്‍ ഉയരാനും കയറാനുമുള്ള അധികാര വാഞ്ഛയും, ലൗകായത്വത്തിന്‍റെ പ്രലോഭനങ്ങളും സഭയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.'ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും ജീവന്‍ ദാനമായി നില്കുവാനുമാണ്' മനുഷ്യപുത്രന്‍ വന്നത് (മര്‍ക്കോസ് 10, 45). ശുശ്രൂഷിക്കാന്‍ താല്പര്യമില്ലാതെ, പരദൂഷണം പറയുകയും, മറ്റുള്ളവരെ ദുഷിച്ചുപറയുകയും തേജോവധംചെയ്യുകയും ചെയ്യുന്ന ലോകത്തിന്‍റേതായ രീതികള്‍ ഇന്ന് സഭയെ കാര്‍ന്നു തിന്നുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി (യോക്കോബ്. 4, 1-16). ക്രിസ്തു പകര്‍ന്നു തന്നിട്ടുള്ള വീക്ഷണത്തിനും പ്രബോധനത്തിനും വിരുദ്ധമാണിത്. ലൗകായത്വവും അധികാരഭ്രമവും ആത്മീയതയുടെയും സാഹോദര്യത്തിന്‍റെയും ശത്രുവാണ്. പാപ്പാ ഉദ്ബോധിപ്പിച്ചു.മനസ്സുകളെ തെളി&#   Read More of this news...

സ്നേഹം അജപാലന സമര്‍പ്പണത്തിന്‍റെ രസതന്ത്രം

അജപാലന ജീവിതത്തിന്‍റെ രസതന്ത്രം സ്നേഹമായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 16-ാം തിയതി തിങ്കളാഴ്ച ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ പൊതുസമ്മേളനത്തെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വത്തിക്കാനിലെ സിനഡു ഹാളില്‍വച്ചാണ് പാപ്പാ ഇറ്റലിയുടെ ദേശീയ മെത്രന്‍ സംഘത്തെ അഭിസംബോധനചെയ്തത്.ഇന്നിന്‍റെ നിഷേധാത്മകമായ സാമൂഹ്യചുറ്റുപാടില്‍ അജപാലന ജീവിതത്തിന്‍റെ രസതന്ത്രം അടിസ്ഥാനപരമായും സ്നേഹമായിരിക്കണമെന്ന് 414 മെത്രാന്മാരുള്ള സംഘത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.  ഭൗമികമായ സുരക്ഷിതത്വമോ സ്ഥാനമാനങ്ങളോ നോക്കാതെ സനേഹത്തോടെ മനുഷ്യരുടെ സേവനത്തിന് ഇറങ്ങുന്നതാണ് അജപാലനശുശ്രൂഷ. അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ, ഭരമേല്പിച്ചിരിക്കുന്ന അജഗണങ്ങളുടെ സേവനത്തിനായി ഇറങ്ങുന്ന ജീവസമര്‍പ്പണമാകണം അജപാലന ജീവിതരീതിയെന്ന് പാപ്പാ വ്യക്തമാക്കി.ലാളിത്യവും എളിമയുമുള്ള ജീവിതവും, ജനങ്ങളുടെ മുന്നില്‍ വിശ്വാസ്യതയുമുള്ള ആത്മീയ നേതൃത്വവും, സ്നേഹവുമുള്ള ഇടയന്മാരെയും ഇന്ന് ലോകത്ത് മനുഷ്യര്‍ തിരിച്ചറിയുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.  എരിയുന്ന മുള്‍ച്ചെടിയിലെ ദൈവികസാന്നിദ്ധ്യത്തെ സമീപിച്ച് തേജസ്സും ഉഷ്മളതയും ആര്‍ജ്ജിച്ച മോശയെപ്പോല ക്രിസ്തുവിന്‍റെ വചനത്തിന്‍റ തീക്ഷ്ണതയാല്‍ എരിഞ്ഞും ചൈതന്യമാര്‍ന്നും മെത്രാന്മാര്‍ ജീവിക്കണം. മണ്‍പാത്രത്തിലെ നിധിപോലെ ദൈവം വിശ്വസിച്ചേല്‍പ്പിച്ച വിളിയോട് വിശ്വസ്തരായ ദൈവരാജ്യസേവകരാകണം അജപാലകരെന്ന് പാപ്പാ വ്യക്തമാക്കി.Source: Vatican Radio   Read More of this news...

സഭ ലോകത്തിന് കാരുണ്യത്തിന്‍റെ സാക്ഷിയാവണം : മിഷന്‍ ഞായര്‍ സന്ദേശം

പ്രേഷിതയായ സഭ ലോകത്തിന് കാരുണ്യത്തിന്‍റെ സാക്ഷിയാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. പെസന്തക്കോസ്താ മഹോതസവത്തില്‍ പ്രസിദ്ധപ്പെടുത്തിയ  2016-ാമാണ്ടിലേയ്ക്കുള്ള ആഗോള മിഷന്‍ ഞായര്‍ (Message for the World Mission Day) സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  അനിതരസാധാരണമായ കാരുണ്യത്തിന്‍റെ ജൂബിലിയോടനുബന്ധിച്ച് സഭയ്ക്ക് ജനതകളോടും ലോകത്തോടുമുള്ള പ്രേഷിതദൗത്യം ആത്മീയ ഭൗതിക മേഖലകളിലുള്ള ബൃഹത്തായ കാരുണ്യ പ്രവൃത്തനങ്ങളുടേതാണെന്ന് സന്ദേശത്തിന്‍റെ ആരംഭത്തില്‍തന്നെ പാപ്പാ അനുസ്മരിപ്പിക്കുന്നു.അറിവും അനുഭവവും കഴിവുകളും ക്രിയാത്മകതയും ഉപയോഗപ്പെടുത്തിക്കൊണ്ട് ക്രിസ്തുവിന്‍റെ ശിഷ്യര്‍ ദൈവിക കാരുണ്യത്തിന്‍റെ മിഷണറിമാരായി ജീവിക്കണം. ഓരോ ക്രൈസ്തവനും ജീവിതത്തില്‍ പ്രകടമാക്കേണ്ടത് ദൈവത്തിന്‍റെ കാരുണ്യവും അനുകമ്പയുമാണെന്ന് ജൂബിലവത്സരത്തില്‍ന്‍റെ പശ്ചാത്തലത്തില്‍ പാപ്പാ ആമുഖമായി പ്രസ്താവിച്ചു. എല്ലാ ജനതകളോടും സംസാക്കാരങ്ങളോടും രക്ഷയുടെ സന്ദേശവും സുവിശേഷവും അറിയിക്കണം എന്ന ക്രിസ്തുവിന്‍റെ ആഹ്വാനമാണ് ആഗോള മിഷന്‍ ദിനാചാരണത്തിന് അടിസ്ഥാനമായ ബലതന്ത്രമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.ഇക്കുറി ആഗോളസഭയുടെ പ്രേഷിതദിനാചരണം അതിന്‍റെ 90-ാം വാര്‍ഷികം ആചരിക്കുകയാണ്. ഭാഗ്യസ്മരണാര്‍ഹനായി 11-ാം പിയൂസ് പാപ്പാ 1926-ലാണ് ആദ്യമായി ലോക പ്രേഷിതദിനം ആരംഭിച്ചത്. എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചായാണ് സഭ ആഗോളമിഷന്‍ ദിനം ആചരിക്കുന്നതെന്നും പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു  (16 ഒക്ടോബര്‍ 2016). മിഷന്‍ ഞായറാഴ്ച ഇടകകളിലും സ്ഥാപനങ്ങളിലും ഭക്തസംഘടനകളിലും എടുക്കുന്ന പണപ്പിരിവ് സഭയുടെ ആഗോളപ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷ പ്രഘോഷണ ജോലിക്!   Read More of this news...

വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധപദപ്രഖ്യാപന കര്‍മ്മം : വേദി വത്തിക്കാനെന്ന് സ്ഥിരീകരിച്ചു

മദര്‍ തെരേസായുടെ വിശുദ്ധപദപ്രഖ്യാപനം സെപ്തംബര്‍ 4-ാ തിയതി വത്തിക്കാനില്‍ നടത്തപ്പെടും. വത്തിക്കാന്‍റെ സ്ഥിരീകരണം പ്രസിദ്ധപ്പെടുത്തി.ജീവിക്കുന്ന വിശുദ്ധയെന്നും പാവങ്ങളുടെ അമ്മയെന്നും ലോകം വിശേഷിപ്പിച്ച കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്തപ്പെടുമെന്ന് ആരാധനക്രമ കാര്യാലയത്തിന്‍റെ പ്രസ്താവന സ്ഥിരീകരിച്ചു.  പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയായിരിക്കും 'കാരുണ്യത്തിന്‍റെ അമ്മ'യെന്നും ലോകം വിളിക്കുന്ന ഉപവികളുടെ മിഷണറിമാരുടെ (Missionaries of Charity) സന്ന്യാസിനീ സഭാസ്ഥാപിക കൂടിയായ വാഴ്ത്തപ്പെട്ട മദര്‍ തെരേസ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍, ജൂണ്‍ മുതല്‍ സെപ്തംബര്‍ ഉള്‍പ്പെടെയുള്ള മാസങ്ങളിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ പരിപാടികള്‍ വത്തിക്കാന്‍ മെയ് 14-ാം തിയതി ശനിയാഴ്ച പ്രസിദ്ധപ്പെടുത്തി. മദര്‍ തെരേസായുടെ വിശുദ്ധപദപ്രഖ്യാപനം സംബന്ധിച്ച വിശദാംശങ്ങള്‍ വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലത്തിന്‍റെ മേധാവി, മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയാണ് പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. രാജ്യാന്തര പ്രാതിനിധ്യവും വന്‍ജനക്കൂട്ടവും പ്രതീക്ഷിക്കുന്നതിനാല്‍ ക്രമീകരണങ്ങളുടെ പ്രായോഗികത മാനിച്ചുകൊണ്ടാണ് പാവങ്ങളുടെ അമ്മയുടെ വിശുദ്ധപദ പ്രഖ്യാപനകര്‍മ്മം തനിച്ചു നടത്തുന്നതെന്ന് മോണ്‍സീഞ്ഞോര്‍ മരീനി അറിയിച്ചു.ജൂണ്‍-ജൂലൈ മാസങ്ങളിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ പരിപാടികള്‍ :ജൂണ്‍ 3-ാം തിയതി തിരുഹൃദയത്തിരുനാള്‍. വൈദികരœ   Read More of this news...

"തുറവുള്ളവരാക്കണമേ!" പെന്തക്കോസ്ത തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റ്

പാവനാത്മവേ, അങ്ങ് വരണമേ! അടഞ്ഞ മനഃസ്ഥിതി മാറ്റി ഞങ്ങളെ തുറവുള്ളവരാക്കണമേ! അങ്ങനെ സുവിശേഷ പ്രഘോഷണത്തിനുള്ള സന്തോഷത്താല്‍ ഞങ്ങളെ നിറയ്ക്കണമേ!!മെയ് 15-ാം തിയതി ഞായറാഴ്ച ആഗോളസഭ ആചരിച്ച പരിശുദ്ധാത്മ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെയാണ് ട്വിറ്റര്‍ ശൃംഖലയില്‍ ആശംസകള്‍ കണ്ണിചേര്‍ത്തത്.  അനുദിന ജീവിതബന്ധിയായ സാരോപദേശങ്ങള്‍ @pontifex ഹാന്‍ഡിലില്‍ ഇംഗ്ലീഷ്, ലത്തീന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ കണ്ണിചേര്‍ക്കുന്ന ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.Come, Holy Spirit! Free us from every form of closure and instill in us the joy of proclaiming the Gospel.Source: Vatican Radio   Read More of this news...

കൂട്ടായ്മയുടെ പ്രേരകശക്തി ദൈവാരൂപിയെന്ന് പാപ്പാ ഫ്രാന്‍സിസ്

കൂട്ടായ്മയുടെ അനുഭവം നിലനിര്‍ത്തുന്നത് പരിശുദ്ധാത്മാവാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 15-ാം തിയതി ഞായറാഴ്ച പെന്തക്കോസ്താ മഹോത്സവത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കവെ നല്കിയ വചന വിചിന്തനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്."നിങ്ങളെ അനാഥരായി വിടുകയില്ല." മനുഷ്യരുടെകൂടെ ആയിരിക്കുവാനും നയിക്കുവാനും കര്‍ത്താവിന്‍റെ അരൂപിയെ പിതാവായ ദൈവമാണ് ലോകത്തിനു നല്കിയത് (യോഹ. 14, 18) എന്ന പ്രസ്താവത്തോടെയാണ് പാപ്പാ വചനചിന്തയ്ക്ക് തുടക്കം കുറിച്ചത്. പിതാവ് അയക്കുകയും, നല്‍കുകയുംചെയ്യുന്ന ദൈവാരൂപി നമ്മെ പിതാവുമായി ബന്ധപ്പെടുത്തുന്നു. അങ്ങനെ ദൈവമക്കളുടെ പദത്തിലേയ്ക്ക് നാം ഉയര്‍ത്തപ്പെടുന്നു. അനാഥരല്ല നാം, ദൈവത്തിന്‍റെ പിതൃത്വത്തിലുള്ള പുത്രരാണ്, ദൈവമക്കളാണ് എന്ന് വചനാധിഷ്ഠിതമായി പാപ്പാ ഉദ്ബോധിപ്പിച്ചു.ലോകത്ത് ചിലര്‍ അനുഭവിക്കുന്ന ആന്തരികവും, ചിലപ്പോള്‍ അസ്തിത്വപരവുമായ ഏകാന്തത പാപജീവിതത്തിന്‍റെ ഫലമാണ്. നമ്മിലുള്ള ദൈവാത്മാവിനെ പാപംമൂലം നഷ്ടപ്പെടുത്തുകയും, സഹോദരങ്ങളില്‍നിന്നും ദൈവത്തില്‍നിന്നുതന്നെയും നാം അകന്നുപോകാന്‍ ഇടയാകുകയും ചെയ്യുന്നു. പാപം കാരണമാക്കുന്ന ദൈവമനുഷ്യബന്ധത്തിന്‍റെ വിള്ളലാണ് നാം അനുഭവിക്കുന്ന ഏകാന്തതയും ആത്മീയ പാപ്പരത്തവും! അതിനാല്‍ പാപാധിക്യംമൂലം പ്രാര്‍ത്ഥിക്കാന്‍ കെല്പില്ലാത്തവരായി നാം മാറുന്നു. അങ്ങനെ നാം ദൈവികബന്ധം നഷ്ടപ്പെടുത്തുന്നു. എന്നാല്‍ ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണമാണ് നമുക്ക് ദൈവാത്മാവിനെയും അവിടുന്നിലുള്ള നവജീവനും നേടിത്തന്നത്.ക്രിസ്തു ഈ ഭൂമിയില്‍നിന്നും കടന്നുപോകുന്നതിനു മുന്‍പ് ഉറപ്പുനല്കിയിരുന്നു,  "ഞാന്‍ നിങ്ങളെ അനാഥരായി വി&   Read More of this news...

കുട്ടികൾ വിശ്വാസത്തിനു സാക്ഷ്യം നൽകണം: മാർ ആലഞ്ചേരി

കൊച്ചി: സഭയിലും സമൂഹത്തിലും മുതിർന്നവർക്കൊപ്പം കുട്ടികളും വിശ്വാസസാക്ഷ്യം നൽകേണ്ടവരാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു. സഭയുടെ മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പ്രതിഭാസംഗമത്തിന്റെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.വാക്കുകളിലും പ്രവൃത്തികളിലും യേശുസ്‌നേഹം നിഴലിക്കണം. തങ്ങൾക്കു ലഭിച്ച കഴിവുകൾ കാരുണ്യത്തോടെ പങ്കുവച്ചുകൊണ്ടു വിശ്വാസത്തിനു സാക്ഷ്യം വഹിച്ചു ജീവിക്കാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു.കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ, കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഓഫീസ് സെക്രട്ടറി സിസ്റ്റർ ലിസ്‌നി, സിസ്റ്റർ ഡീന എന്നിവർ പ്രസംഗിച്ചു. ഫാ. ഡായി കുന്നത്ത്, ജിബി വർഗീസ്, നേവി ജോർജ് എന്നിവർ സെഷനുകൾക്കു നേതൃത്വം നൽകി.സനൽ സ്റ്റാൻലിൻ ആലപ്പാട്ട് (തൃശൂർ), ആൽഫിൻ ടോം വെട്ടിക്കൊമ്പിൽ (കാഞ്ഞിരപ്പള്ളി), അലിൻ മരിയ പുതുശേരിൽ (തൃശൂർ), സിനറ്റ് ഡെന്നീസ് പഴയിടത്ത് (പാല) എന്നിവർ പ്രതിഭാപുരസ്‌കാരത്തിന് അർഹരായി. വിവിധ രൂപതകളിൽ ഏഴാം ക്ലാസിൽ വിശ്വാസ പരിശീലനം നടത്തുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണു പ്രതിഭാസംഗമത്തിൽ പങ്കെടുത്തത്.Source: Sunday Shalom   Read More of this news...

ക്രൈസ്തവർക്ക് പരിണാമസിദ്ധാന്തം സ്വീകരിക്കാമോ?

സൃഷ്ടിയും പരിണാമവും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചുള്ള വാഗ്വാദം 1859-ൽ ചാൾസ് ഡാർവിൻ Origin of Species  (വർഗ്ഗങ്ങളുടെ ഉത്ഭവം) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചകാലം മുതൽ ആരംഭിച്ചതാണ്. ഭൗതികശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും തമ്മിലുള്ള വിവാദങ്ങളുടെ കേന്ദ്രബിന്ദു അന്നുമുതൽ പരിണാമ സിദ്ധാന്തമായിരുന്നു. ബൈബിളിലെ സൃഷ്ടിവിവരണം തെറ്റാണ് എന്ന് ഡാർ വിന്റെ സിദ്ധാന്തം തെളിയിച്ചു എന്ന വിധത്തിലായി തുടർന്നുള്ള പ്രചരണങ്ങൾ. എന്നാൽ ഡാർവിൻ ബൈബിൾ വിവരണത്തെയോ ദൈവവിശ്വാസത്തെയോ തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. ജീവനെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ നാളിതുവരെയുള്ള നിഗമനം; ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന് സ്ഥായീഭാവമുണ്ട് എന്ന നിഗമനം; തെറ്റാണെന്ന് തെളിയിക്കാനാണ് ഡാർവിൻ ശ്രമിച്ചത്. മനുഷ്യ ന് ഒരേ സമയം നല്ല വിശ്വാസിയും പരിണാമവാദിയും ആയിരിക്കാനാകുമെന്ന് ഡാർവിൻ വിശ്വസിച്ചിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ ദൈവശാസ്ത്രവസ്തുതകൾ പരിശോധിക്കും മുമ്പേ എന്താണ് ഡാർവിൻ പരിണാമസിദ്ധാന്തത്തിലൂടെ ല ക്ഷ്യമാക്കിയത് എന്ന് ഗ്രഹിക്കേണ്ടതുണ്ട്.പരിണാമസിദ്ധാന്തങ്ങൾ ഡാർവിനുമുമ്പും രൂപമെടുത്തിട്ടുണ്ട്. ബി.സി. 6-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അനക്‌സിമാണ്ടർ എന്ന തത്വചിന്തകൻ കടൽ മത്സ്യങ്ങളിൽനിന്ന് സൂര്യതാപത്തിൽ ഉയരുന്ന നീരാവിയിലൂടെയാണ് കരയിലെ മനുഷ്യരും മൃഗങ്ങളും രൂപം കൊണ്ടത് എന്നു പഠിപ്പിച്ചിരുന്നു. അന്നുമുതൽ ജൈവപരിണാമം എന്ന ആശയം വിവിധകാലഘട്ടങ്ങളിൽ വിവിധരൂപങ്ങളിൽ നിലനിന്നിരുന്നു. 19-ാം നൂറ്റാണ്ടിൽ മനുഷ്യന്റെ ഉൽപത്തിയെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടന്നിരുന്നു. 1829-ൽ ഫിലിപ്പ് ചാൾസ് ഷ്‌മെർലിംഗ് എന്ന ശാസ്ത്രജ്ഞൻ ബെൽജിയത്തെ എൻഗിസിൽ നിന്നു കണ്ടെടുത്ത മൂന്നു പുരാതന തലയോടുകളിൽ നടത്തിയ നിരീŎ   Read More of this news...

ശ്രീലങ്കൻ നേവി ഒരുകോടി രൂപയുടെ ദൈവാലയം നിർമിച്ചു നൽകുന്നു

കൊളംമ്പോ: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷിക്കുന്ന കച്ചത്തീവ് ദ്വീപിൽ, ശ്രീലങ്കൻ നാവികസേന ഒരുകോടി രൂപ മുടക്കി പുതിയ ദൈവാലയം നിർമിക്കും. ശ്രീലങ്കൻ നേവിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ക്രൈസ്തവ ദൈവാലയം നേവി സേനാംഗങ്ങൾ നിർമിച്ചു നൽകുന്നത്.ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ അധീനതയിലാണ് ഈ ദ്വീപ്. ജാഫ്‌ന രൂപത വികാരി ജനറാൾ ഫാ. ജോസഫ് ദാസ് ജബരത്തിനം പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപന ആശീർവാദകർമം നിർവഹിച്ചു. ശ്രീലങ്കൻ നേവിയുടെ നോർത്തേൺ നേവൽ ഏറിയ കമാണ്ടർ റീയർ അഡ്മിറൽ പിയാൽ ഡി സിൽവ, ജാഫ്‌ന ഡെ.കമാണ്ടർ മെറിൽ സുദർശന, ഇടവക വികാരി ഫാ. ആന്റണി ജയരജ്ഞൻ, അസിസ്റ്റന്റ് വികാരി ഫാ. നിക്‌സൺ കോളിൻ എന്നിവർ പങ്കെടുത്തു.കഴിഞ്ഞ ഫെബ്രുവരി 20, 21 തിയതികളിൽ നടന്ന വിശുദ്ധ അന്തോനീസിന്റെ തിരുനാൾ വേളയിൽ ജാഫ്‌ന രൂപത ബിഷപ് ജസ്റ്റിൻ ബർണാർഡ് ജ്ഞാനപ്രകാശമാണ് ദൈവാലയത്തിന്റെ അഭാവത്തെക്കുറിച്ച് ശ്രീലങ്കൻ നേവൽ ചീഫ് വൈസ് അഡ്മിറൽ രവി വിജി ഗുണത്‌നയോടും നേവിയിലെ ഉയർന്ന റാങ്കിലുള്ള ഓഫിസർമാരോടും അഭ്യർത്ഥിച്ചത്.ബിഷപ്പിന്റെ അഭ്യർത്ഥനയുടെ വെളിച്ചത്തിൽ നേവിയുടെ ഉന്നതതല കമ്മിറ്റി സമ്മേളിക്കുകയും തുടർന്ന് ക്രിസ്റ്റ്യൻ അഫയേഴ്‌സ് മന്ത്രാലയം ഒരുകോടി രൂപ മുടക്കി ദൈവാലയം നിർമിച്ചു നൽകുന്നതിനും തീരുമാനിക്കുകയും ചെയ്തു. വൈസ് അഡ്മിറൽ രവീന്ദ്ര വിജി ഗുണരത്തെ നോർത്തേൺ നേവൽ ഏരിയ കമാണ്ടർ റീയർ അഡ്മിറൽ പിയാൽ ഡി സിൽവ എന്നിവർ ദൈവാലയ നിർമാണത്തിന് നേതൃത്വം നൽകും. ദൈവാലയനിർമാണത്തോടനുബന്ധിച്ചുള്ള അനുബന്ധ പ്രവർത്തനങ്ങൾക്ക് ജാഫ്‌ന രൂപത നേവിയെ സഹായിക്കും. ഈ വർഷം ഇന്ത്യയിൽനിന്ന് 3249 തീർത്ഥാടകരും ശ്രീലങ്കയിൽനിന്ന് 4512 തീർത്ഥാടകരും കച്ചത്തീവിലെ വിശുദ്ധ അന്തോനീസിന്റെ തിരുŐ   Read More of this news...

മനുഷ്യരെക്കാൾ വളർത്തു മൃഗങ്ങളെ സ്‌നേഹിക്കുന്നത് ആത്മീയ അപകടത്തിന്റെ ലക്ഷണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള മൃഗസ്‌നേഹികളെ തെല്ല് നിരാശപ്പെടുത്തിക്കൊണ്ട് എന്നു വേണമെങ്കിൽ പറയാം, ഫ്രാൻസിസ് പാപ്പ പറഞ്ഞു, "നിങ്ങളുടെ അയൽക്കാരെക്കാൾ കൂടുതലായി വളർത്തുമൃഗങ്ങളെ സ്‌നേഹിക്കരുത്." നിരാശ്രയരായ മനുഷ്യർക്കാണ് കൂടെത്താമസിക്കുന്ന മൃഗങ്ങളെക്കാൾ നമ്മെ ആവശ്യം. "പൂച്ചയോടും, നായയോടും അതിയായ സ്‌നേഹം പ്രകടിപ്പിക്കുന്ന മനുഷ്യരെ നാം എവിടെയും കാണുന്നു. അവരിൽ പലരും അവശ്യക്കാരായ അയൽക്കാരെ നിർദ്ദയം മറക്കുന്നു. ഇത് സ്വീകാര്യമാവില്ല." പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു.കരുണയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചൂകൂടിയ അനേകായിരങ്ങളോട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. "ദൈവത്തിന്റെ കരുണയുടെ പ്രതിഫലനമാണ് മനുഷ്യരിൽ കാണുന്ന അനുകമ്പ. നമ്മോടൊപ്പം ജീവിക്കുന്ന മൃഗങ്ങളോടുള്ള വൈകാരികമായി അടുപ്പവും യഥാർത്ഥ കരുണയും തമ്മിൽ വേർതിരിക്കപ്പെടണം. ചില സമയങ്ങളിൽ മൃഗങ്ങളെ സ്‌നേഹിക്കാൻ നമുക്ക് സാധിക്കും, കൂടെയും അയൽപക്കത്തുമുള്ള മനുഷ്യരെ നിരാകരിക്കുകയും ചെയ്യും. സഹിക്കുന്ന മനുഷ്യരോടുള്ള അവഗണനയും, വളർത്തുമൃഗങ്ങളോടുള്ള അനുകമ്പയും ഒരേസമയം നമ്മിൽ കാണുമ്പോൾ ആത്മീയ അപകടത്തിന്റെ ലക്ഷണമാണത്."ഈശോയുടെ സ്‌നേഹമത്രയും അവിടുന്ന് പ്രകടിപ്പിച്ചത് കൂടെയുള്ള മനുഷ്യരോടാണ്. കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമെ എന്ന് നിലവിളിച്ച എല്ലാവർക്കും അവിടുന്ന് ചെവികൊടുത്തു. മറ്റുള്ളവരുടെ വേദനയിൽ അവിടുന്ന് പങ്കുചേരുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തു. ഇതേ രീതിയിൽ നാമും കരുണ കാട്ടുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. സഹജീവികളുടെ വേദന മനസിലാക്കാത്ത, അതിന് പരിഹാരം കാണാൻ ശ്രമിക്കാത്ത ആത്മീയ ജീവിതം യഥാർത്ഥ്യത്തിൽനിന്ന് അകല   Read More of this news...

പരിശുദ്ധാത്മാവിനെ ഹൃദയത്തിൽ അടച്ചുപൂട്ടരുത്:പാപ്പ

വത്തിക്കാൻ സിറ്റി: പല ക്രൈസ്തവരും പരിശുദ്ധാത്മാവിനെ തങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ അനുവദിക്കാതെ ഹൃദയത്തിൽ ' ആഡംബര തടവുകാരനായി' അടച്ചിട്ടിരിക്കുകയാണെന്ന് മാർപാപ്പ. എല്ലാം അറിയാവുന്ന എല്ലാം പ്രവർത്തിക്കുന്ന എല്ലാം ഓർമിപ്പിക്കുന്ന പരിശുദ്ധാത്മാവിനെ നമ്മെ മുമ്പോട്ടു നയിക്കാൻ അനുവദിക്കാതെ ഹൃദയത്തിൽ അടച്ചുപൂട്ടരുതെന്നും സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ മാർപാപ്പ പറഞ്ഞു.പരിശുദ്ധാത്മാവാണ് സഭയെ മുമ്പോട്ട് നയിക്കുന്നത്. പരിശുദ്ധാത്മാവാണ് സഭയിലും നമ്മുടെ ഹൃദയങ്ങളിലും പ്രവർത്തിക്കുന്നത്. ക്രൈസ്തവ ജീവിതമെന്നാൽ ധാർമികമായ ജീവിതം നയിക്കുക എന്നതല്ല. അത് യേശുക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്റെ ജീവിതമാണ്. പരിശുദ്ധാത്മാവാണ് ദൈവത്തെ ആരാധിക്കാനും പ്രാർത്ഥിക്കാനും പ്രചോദിപ്പിക്കുന്നത്. പിതാവിനെ കാണാനും 'പിതാവെന്ന്' വിളിക്കാൻ പഠിപ്പിക്കുന്നും പരിശുദ്ധാത്മാവാണ്; പന്തക്കുസ്താദിനത്തിൽ ആത്മാവിനായി ഹൃദയങ്ങൾ തുറന്നു കൊടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ പങ്കുവച്ചു.Source: Sunday Shalom   Read More of this news...

കുടുംബങ്ങൾക്കുള്ള ഭീഷണിയും മാർപാപ്പയും

മനുഷ്യകുലത്തിന്റെ സുസ്ഥിതിക്കും സത്ഭാവിക്കുമായി ദൈവം സ്ഥാപിച്ച നിർണ്ണായകവും അമൂല്യവുമായ വ്യവസ്ഥിതിയാണല്ലോ കുടുംബം. കുടുംബങ്ങളിൽ ആനന്ദവും സ്‌നേഹവും എപ്പോഴും അലയടിക്കുവാൻ ഉതകുന്ന ചിന്തകളും പ്രായോഗികമാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് 2016 ഏപ്രിൽ എട്ടിന് ഫ്രാൻസിസ് പാപ്പ സ്‌നേഹത്തിന്റെ സന്തോഷം (Amoris Laetitia) എന്ന അപ്പസ്‌തോലിക ആഹ്വാനം പുറപ്പെടുവിച്ചത്. കുടുംബത്തെക്കുറിച്ച് ചർച്ച ചെയ്യാൻ 2014, 2015 വർഷങ്ങളിൽ പരിശുദ്ധ പിതാവ് റോമിൽ വിളിച്ചുകൂട്ടിയ രണ്ട് സിനഡുകളുടെ പരിണിതഫലമായി രൂപപ്പെടുത്തിയെടുത്തതാണ് ഈ അപ്പസ്‌തോലികലേഖനം. ഇന്നത്തെ കുടുംബത്തെ അതിന്റെ സർവ്വ സങ്കീർണ്ണതകളോടും പ്രകാശങ്ങളോടും നിഴലുകളോടും കൂടി നോക്കിക്കാണുക, കുടുംബത്തെക്കുറിച്ച് നാളിതുവരെ സഭക്ക് ലഭിച്ച വെളിപാടുകളെയും പ്രബോധനങ്ങളെയും മനസിലാക്കുക, കുടുംബത്തോടുള്ള സഭയുടെയും സമൂഹത്തിന്റെയും സമർപ്പണം നവീകരിക്കുക തുടങ്ങിയ യാഥാർത്ഥ്യങ്ങൾക്കാണ് ഈ രേഖയിൽ പാപ്പ മുൻതൂക്കം നല്കിയത്. അതിനായി, ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെയും, ബനഡിക്ട് പതിനാറാമൻ പാപ്പായുടെയും ഫ്രാൻസിസ് പാപ്പയുടെയും കുടുംബത്തെക്കുറിച്ചുള്ള പ്രബോധനങ്ങളും വിവിധരാജ്യങ്ങളിൽ നിന്നുള്ള മെത്രാന്മാരുടെ നിർദ്ദേശങ്ങളും യുക്തിഭദ്രവും അർത്ഥപൂർണ്ണവുമായ രീതിയിൽ ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തന്മൂലം വിവാഹത്തിന്റെയും കുടുംബത്തിന്റെയും അക്ഷയരഹസ്യത്തെക്കുറിച്ച് കൂടുതൽ ആഴമായ ധാരണയിലേക്ക് സഭ നയിക്കപ്പെടുമെന്ന പ്രതീക്ഷ ഈ അപ്പസ്‌തോലിക ആഹ്വാനം നമുക്ക് നല്കുന്നു (ഖണ്ഡിക 31). ഒമ്പതു അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്ന ഈ അപ്പസ്‌തോലികപ്രബോധനത്തിന് 325 ഖണ്ഡികകളാണുള്ളത്.വചനത്തിന്റെ പ്രകാശത്തിൽവിശുദ്ധ ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തി   Read More of this news...

മനുഷ്യഹൃദയങ്ങളില്‍ വാസംകൊള്ളുന്ന ദൈവാത്മാവ് : പെന്തക്കോസ്ത മഹോത്സവം

വിശുദ്ധ യോഹന്നാന്‍ 14: 15-16,  23-26.ഇന്ന് പെന്തക്കൂസ്താത്തിരുനാളാണല്ലോ! അതുകൊണ്ടുതന്നെ ഇന്നത്തെ സുവിശേഷഭാഗത്ത് വായിച്ചു കേള്‍ക്കുന്നത് പരിശുദ്ധാത്മാവിനെക്കുറിച്ചാണ്. ക്രിസ്തുവിന്‍റെ ശിഷ്യരിലേയ്ക്ക് പരിശുദ്ധാത്മാവ് സവിശേഷമായി വന്നതിന്‍റെ ഓര്‍മ്മയാണ് പെന്തക്കൂസ്ത! ദൈവാത്മാവ് ക്രിസ്തുവില്‍ വന്നു വസിച്ചപ്പോഴാണ് അവിടുന്നു ദൈവപുത്രനാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതുതന്നെയാണ് ക്രിസ്തുവിന്‍റെ ശിഷ്യരിലും സംഭവിക്കുന്നത്. ദൈവാത്മാവു വന്നു വസിക്കുമ്പോള്‍ നാം ദൈവപുത്രരായിത്തീരുന്നു. നാം ദൈവത്തിന്‍റെ മകനും മകളുമായി മാറുന്നു. മാത്രമല്ല, ഓരോ വ്യക്തിയും ദൈവത്തിന്‍റെ ഭവനമായും ആലയമായും പരിണമിക്കുന്നു. അതുകൊണ്ടുതന്നെ എങ്ങനെ ഒരുവന് ദൈവത്തിന്‍റെ ആലയമായി മാറാം, ദേവാലയമായി മാറാം എന്നതാണ് ഇന്നത്തെ വചനത്തില്‍ ഉളിഞ്ഞുകിടക്കുന്ന സന്ദേശം.യോഹന്നാന്‍റെ സുവിശേഷത്തില്‍ 14-ാം അദ്ധ്യായത്തിലെ 15-ാമത്തെ വചനമാണ് ശ്രദ്ധിക്കേണ്ടത്.. "നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പന പാലിക്കും." മുന്നോട്ടു പോകുമ്പോള്‍ 23-ാമത്തെ വചനത്തില്‍ ഈ 'കല്പന' എന്ന വാക്കിനു പകരമായിട്ട്, 'തന്നെ സ്നേഹിക്കുന്നവന്‍ തന്‍റെ വചനം പാലിക്കും' എന്നു പറയുന്നു. 'വചനം' ഈശോയുടെ കല്പന തന്നെയാണ്. എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ കല്പന പാലിക്കും (യോഹ.14, 23). എന്താണ് ഈ കല്പന?  13-ാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്, "ഞാന്‍ ഒരു പുതിയ കല്പന തരുന്നു - നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍"  (യോഹ. 13, 34). ഇതാണ് ഈശോ പറഞ്ഞത്. അതായത്, ഈശോയെ സ്നേഹിക്കുന്നവന്‍, അവന്‍റെ കല്പന പാലിക്കും. പരസ്പര സ്നേഹത്തിന്‍റെ കല്പന പാലിക്കുന്നു. അങ്ങനെ ഈശോയെ സ്നേഹിച്ച് അവിടുത്തെ കല്പന പാലിക്കുന്നവരില്‍ എന്തു സംഭവിക്കും? അതാണ് 23-ാമത്തെ വചനം പറയുന്നത്. "എന്ന   Read More of this news...

നിങ്ങൾ ക്രിസ്തുവിന്റെ സാക്ഷികളാണ്

വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ സംരക്ഷണച്ചുമതലയുള്ള സ്വിസ് ഗാർഡുകൾ ക്രിസ്തുവിന്റെ സാക്ഷികളാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രൊ പരോളിൻ. പുതിയതായി സത്യപ്രതിജ്ഞ ചെയ്ത സ്വിസ് ഗാർഡ്‌സിനോട് നടത്തിയ പ്രസംഗത്തിലാണ് കർദിനാൾ ഇക്കാര്യം വ്യക്തമാക്കിയത്.എല്ലാവർഷവും മെയ് ആറിന് നടക്കുന്ന ചടങ്ങിൽ മാർപാപ്പയെ തങ്ങളുടെ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ച സ്വിസ് ഗാർഡ്‌സ് പ്രതിജ്ഞ എടുക്കുന്ന ചടങ്ങുണ്ട്. 1527ൽ നടന്ന യുദ്ധത്തിൽ ക്ലെമെന്റ് ഏഴാമൻ മാർപാപ്പയെ സംരക്ഷിക്കുന്നതിനായി 147 ഗാർഡുകൾ തങ്ങളുടെ ജീവൻ ത്യജിച്ച സംഭവത്തിന്റെ ഓർമദിവമാണ് മെയ് ആറ്. അന്ന് വത്തിക്കാനിൽ നിന്ന് രഹസ്യവഴിയിലൂടെ ടൈബർ നദിയുടെ സമീപമുള്ള കാസ്റ്റൽ സാന്ത് ആഞ്ചലോയിലേക്ക് മാർപാപ്പ രക്ഷപെടുകയായിരുന്നു.വിശ്വസ്തരായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് കർദിനാൾ പരോളിൻ പറഞ്ഞു. അന്ന് ജീവൻ ത്യജിച്ച ഗാർഡുകൾക്കും അത് എളുപ്പമുള്ള കാര്യമായിരുന്നില്ല. പ്രിയപ്പെട്ട പടയാളികളെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ഇപ്പോൾ തന്നെ ആരംഭിക്കുക. അനുദിനശുശ്രഷയിൽ പരിശുദ്ധ സിംഹാസനത്തോട് പുലർത്തുന്ന വിശ്വസ്തതയിലൂടെ അത് സാധിക്കും. നിങ്ങൾ തമ്മിലുള്ള സാഹോദര്യത്തിലൂടെയും നല്ല ബന്ധത്തിലൂടെയും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് സാധിക്കും. വിശ്വാസത്തിന്റെ മാതൃകകളായി ജീവിച്ചുകൊണ്ട് ജീവിക്കുന്ന ദൈവത്തിന് സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് സാധിക്കും; കർദിനാൾ വിശദീകരിച്ചു.ധൈര്യവും വിശ്വസ്തതയും ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന 120 പേർ മാത്രമുൾക്കൊള്ളുന്ന സ്വിസ് ഗാർഡ്‌സ് ലോകത്തലെ ഏറ്റവും പുരാതനവും ഏറ്റവും ചെറുതുമായ സൈന്യനിരയാണ്.Source: Vatican Radio   Read More of this news...

ഇല്ല, ഇവർക്ക് മാതൃദിനം ആഘോഷിക്കാനാവില്ല

റോം: ലോകമെമ്പാടുമുള്ള ജനങ്ങൾ മെയ് 8ന് മാതൃദിനം ആഘോഷിച്ചു. ഭൂമിയിൽ ജനിക്കാനും വളരാനും സ്വന്തം ശരീരവും മനസ്സും മക്കൾക്ക് വിട്ട് നൽകിയ മാതാക്കളെ ലോകം നന്ദിയോടെ ഓർമിച്ച ദിനമായിരുന്നു അത്. എന്നാൽ ചൈനയിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷം പേർക്കും അതൊരു വേദനയുടെ ദിനമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു വർഷം ഒരു കോടി 30 ലക്ഷം കുട്ടികളെ ഗർഭപാത്രത്തിൽ കൊന്നൊടുക്കുന്ന രാജ്യത്തിന് അല്ലെങ്കിലും ആഘോഷിക്കാൻ അധികമൊന്നും ബാക്കിയുണ്ടാവാൻ തരമില്ല.അനൗദ്യോഗിക കണക്കുകൾ പ്രകാരം ചൈനയിൽ ഒരു വർഷം രണ്ട് കോടി 30 ലക്ഷം കുട്ടികളാണ് ഗർഭപാത്രത്തിൽ കൊല്ലപ്പെടുന്നത്. ഇതിൽ എത്രയെണ്ണമാണ് ഗവൺമെന്റ് നിയമപ്രകാരമുള്ള നിർബന്ധിത ഗർഭഛിദ്രമെന്നുള്ളതിന്റെ കണക്കുകൾ വ്യക്തമല്ല.ചൈനയിലെ കുടുംബാസൂത്രണ പോലീസിന്റെ ഭീകരതയിൽ നിന്ന് രക്ഷപെട്ടതുകൊണ്ട് മാത്രം ഇന്ന് ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ച പെൺകുട്ടിയാണ് ഷാംഗ് ആനി. മനുഷ്യാവകാശപ്രവർത്തകനായ അവളുടെ പിതാവ് പോലീസിന്റെ സ്ഥിരം നോട്ടപ്പുള്ളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ പോലീസ് നടത്തിയ പീഡനത്തെ തുടർന്ന് അദ്ദേഹത്തിന്റെ ജീവിതം വീൽ ചെയറിലായി. രണ്ട് കുട്ടികൾ നിയമവിരുദ്ധമായിരുന്ന കാലഘട്ടത്തിലാണ് ഷാംഗ് ആനിയുടെ അമ്മ രണ്ടാമതും ഗർഭിണിയാകുന്നത്. ഗർഭഛിദ്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം കുടുംബത്തിൽ കയറിയിറങ്ങിയ കുടുംബാസൂത്രണ പോലീസ് ചൈനയിലെ മറ്റ് നിരവധി കുടുംബങ്ങളുടെയെന്നപോലെ ഇവരുടെയും ഉറക്കം കെടുത്തി. അവസാനം രണ്ടാമത്തെ ഭാര്യയുടെ ആദ്യത്തെ കുട്ടിയാണ് എന്ന് വാദിച്ചാണ് ആ കുടുംബം ആനിയെ രക്ഷപെടുത്തിയത്.ഗർഭഛിദ്രത്തിൽ നിന്നും രക്ഷപെട്ടെങ്കിലും ആനിയുടെ ജീവിതം സുരക്ഷിതമായിരുന്നില്ല. പിതാവി   Read More of this news...

കരുണയുടെ വർഷാവസാനം ദരിദ്രരോടൊപ്പം

വത്തിക്കാൻ സിറ്റി: യൂറോപ്പിൽ നിന്നുള്ള ആറായിരം ദരിദ്രർക്ക് കരുണയുടെ വർഷത്തിൽ വത്തിക്കാൻ സന്ദർശിക്കാനും മാർപാപ്പയോടൊപ്പം ദിവ്യബലിയിൽ പങ്കുചേരുവാനും അവസരം ലഭിക്കും. ദരിദ്രർക്ക് ഇത്തരം അവസരങ്ങൾ ലഭ്യമാക്കാൻ പ്രവർത്തിക്കുന്ന ഫ്രഞ്ച് സമൂഹമായ ഫ്രറ്റല്ലൊയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ഏകോപിപ്പിക്കുന്നത്.ദൈവത്തിന്റെയും സഭയുടെ ഹൃദയഭാഗത്താണ് ദരിദ്രരുടെ സ്ഥാനമെന്ന് 'ഫ്രറ്റല്ലൊ' സംഘടന പുറപ്പെടുവിച്ച കുറുപ്പിൽ പറയുന്നു. നവംബർ 11ന് ആരംഭിക്കുന്ന സന്ദർശനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മതബോധനവും കരുണയെക്കുറിച്ചുള്ള ജാഗരണവും മാർപാപ്പയോടൊപ്പമുള്ള ദിവ്യബലിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നവംബർ 20ന് അവസാനിക്കുന്ന ജൂബിലി വർഷത്തിലെ അവസാന പരിപാടികളിലൊന്നായിരിക്കും ദരിദ്രരായവരുടെ വത്തിക്കാൻ സന്ദർശനം.Source: Vatican Radio   Read More of this news...

ഐക്യത്തിന്റെ ഇഴയിൽ ലോകത്തെ നെയ്‌തെടുക്കാൻ

റോം: സന്യാസിനീ സമൂഹങ്ങളുടെ സുപ്പീരിയർ ജനറൽമാരുടെ പ്രസിഡന്റ് സിസ്റ്റർ കാർമൻ സാമുട്ട് മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന സുപ്പീരിയർ ജനറൽമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സന്യാസിനിമാർ തങ്ങളുടെ ഉള്ളിലുള്ള പരമമായ സത്യത്തെ ഉണർത്തുന്ന സ്വപ്നങ്ങൾ നെയ്‌തെടുക്കുന്നവരാകണമെന്ന് സിസ്റ്റർ കാർമൻ തന്റെ സന്ദേശത്തിൽ പറഞ്ഞു. 'ആഗോള ഐക്യത്തിന്റെ നെയ്ത്തുകാർ' എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം.ആഗോള ഐക്യത്തിനുള്ള പ്രതിബദ്ധത നെയ്ത്തു പോലെ സഹിഷ്ണതയും പ്രാഗത്ഭ്യവും ആവശ്യമായ മനോഹരവും സങ്കീർണവുമായ പ്രവൃത്തിയാണെന്ന് സിസ്റ്റർ കാർമൻ പങ്കുവച്ചു. നെയ്ത്തുപോലെ ഒരു തുന്നൽകൊണ്ട് ആരംഭിച്ച് തുടരേണ്ട പ്രവൃത്തിയാണത്. അകലങ്ങളിലായിരിക്കുമ്പോഴും നമ്മുടെ ശൃംഗല കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കുന്നത് ഈ നെയ്ത്തിലൂടെയാണ്; സിസ്റ്റർ സാമുട്ട് പറഞ്ഞു.വികസിത ലോകത്തിന്റെ ജീവിതശൈലി സ്വീകരിക്കുന്നത് മൂലം മനസ് മരവിക്കാനും ഹൃദയങ്ങൾ അന്ധമാകാനും സാധ്യതയുണ്ടെന്ന് ചടങ്ങിൽ പ്രസംഗിച്ച യു.എസിൽ നിന്നുള്ള സിസ്റ്റർ കരോൾ സിൻ പറഞ്ഞു. വിദ്യാഭ്യാസത്തിനും ജോലിക്കും സുരക്ഷിതമായ താമസത്തിനുമുള്ള സാധ്യതകൾ പ്രധാനപ്പെട്ടതാണ്. പക്ഷെ മറ്റുള്ളവരുടെ വേദന മനസിലാക്കാൻ പറ്റാത്ത വിധത്തിലുള്ള മരവിപ്പ് മനസാക്ഷിയെ പിടികൂടാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ സന്യാസിനിമാർ നേരിടുന്ന വെല്ലുവിളിയാണ്.ഇഷ്ടപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ടതിന് കരഞ്ഞുകൊണ്ടുനിന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കാനായി നിന്നതുമൂലം വീട്ടിൽ വൈകിയെത്തിയ പെൺകുട്ടിയുടെ കഥ സിസ്റ്റർ സിൻ പങ്കുവച്ചു. ഇതാണ് നമ്മുടെ വിളിയുടെ ഹൃദയം. ഇന്നത്തെ ലോകത്തിന്റെ പ്രതിസന്ധികളിൽ നമ്മുടെ ഹൃദയങ്ങൾ പകുത്ത് നൽകിക്കൊണ്ട് എ   Read More of this news...

ഓടി രക്ഷപെടുക

തീവ്രവാദഭീഷണിയെത്തുടർന്ന് പാക്കിസ്താനിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന മാധ്യമപ്രവർത്തകൻ ക്വാസിർ ഫെലിക്‌സ് മാർപാപ്പ നയിച്ച ജാഗരണപ്രാർത്ഥനയിൽ തന്റെ അനുഭവം പങ്കുവച്ചു.'എല്ലാം അവസാനിച്ചു. ജോലി രാജിവച്ച് രാജ്യം വിട്ട് പൊയ്‌ക്കൊള്ളുക. നിന്റെ കുടുംബത്തെ രക്ഷിക്കുക. ഓടാവുന്ന വേഗത്തിൽ രക്ഷപെട്ടുകൊള്ളുക.'- പാക്കിസ്താനിൽ തീവ്രവാദഭീഷണി നേരിട്ട ക്വാസിർ ഫെലിക്‌സിന് സുഹൃത്തുക്കളും ജോലി ചെയ്തിരുന്ന ഏഷ്യാന്യൂസ് എന്ന സ്ഥാപനത്തിലെ എഡിറ്ററും നൽകിയ ഉപദേശമാണിത്. ഏഷ്യാന്യൂസ് എന്ന മാധ്യമസ്ഥാപനത്തിലായിരുന്നു ഫെലിക്‌സ് ജോലി ചെയ്തിരുന്നത്. രാജ്യത്തെ സാമൂഹ്യവ്യവസ്ഥിതിയും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവസമൂഹവും അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ മുഖ്യവിഷയമായപ്പോൾ ഇസ്ലാമിക്ക് തീവ്രവാദികളുടെ ഭീഷണി അദ്ദേഹത്തെ തേടി എത്തി. തനിക്കു പുറമെ ഭാര്യയ്ക്കും മക്കൾക്കും ഭീഷണി ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ അദ്ദേഹം രാജ്യം വിട്ട് ഇറ്റലിയിലേക്ക് പലായനം ചെയ്യുകയാണുണ്ടായത്. ജസ്യൂട്ട് വൈദികരുടെ സഹായത്തോടെ ഇറ്റലിയിലെ ജീവിത സാഹചര്യങ്ങളോട് ഇണങ്ങിവരുകയാണെന്ന് ഫെലിക്‌സ് വ്യക്തമാക്കി.Source: Sunday Shalom   Read More of this news...

ലോകമേ, ഇനിയും വൈകരുതെ

മിഡിൽ ഈസ്റ്റിൽ മതസ്വാതന്ത്ര്യം ഇല്ലാതിരിക്കുകയും സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിക്കുന്ന ലക്ഷണമൊന്നും കാണാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ പ്രശ്‌നത്തിൽ ഇടപെടണമെന്ന് വിവിധ ക്രൈസ്തവ നേതാക്കൾ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം വത്തിക്കാൻ നിരീക്ഷകന്റെ ഓഫീസ് സ്‌പോൺസർ ചെയ്ത കോൺഫ്രൻസിലാണ് ഈ ആവശ്യം ഉയർന്നുവന്നത്. മതന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചവരും ഇരയായവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.സിറിയൻ യുദ്ധത്തിന്റെ ഭീകരതകൾ ഏറെ ഏറ്റുവാങ്ങിയ ആലപ്പോയിൽ നിന്നുള്ള സിസ്റ്റർ മരിയ ഡെ ഗ്വാഡലൂപ്പ റോഡ്രിഗോയുടെ സാക്ഷ്യം ശ്രദ്ധേയമായിരുന്നു. യുദ്ധം ആരംഭിച്ച ആദ്യ കാലങ്ങളിൽ പുറത്തിറങ്ങാതെയാണ് ദിനങ്ങൾ കഴിച്ചുകൂട്ടിയത്. പുറത്ത് വെടിയൊച്ചയും സ്‌ഫോടനങ്ങളും കേൾക്കാം. ഞങ്ങൾക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് ദിവസങ്ങൾ മാസങ്ങളായി. മാസങ്ങൾ വർഷങ്ങളും. ഇന്ന് കുട്ടികൾ റോഡിൽ ചിതറിക്കിടക്കുന്ന വെടിയുണ്ടകൾ ഉപയോഗിച്ചാണ് കളിക്കുന്നത് പോലും; അനന്തമായി നീണ്ടുപോകുന്ന യുദ്ധത്തെക്കുറിച്ചുള്ള ദുഃഖം സിസ്റ്റർ പങ്കുവച്ചു.ഐഎസ് തീവ്രവാദികളുടെ പീഡനത്തിനിരയായ സാമിയ സ്ലെമാൻ എന്ന പെൺകുട്ടിയുടെ സാക്ഷ്യം കോൺഫ്രൻസിനെത്തിയവരുടെ വേദനയായി. ആറ് മാസക്കാലം പട്ടിണിക്കിട്ടതിന്റെയും പീഡിപ്പിക്കപ്പെട്ടതിന്റെയും അനുഭവങ്ങൾ പങ്കുവച്ച സാമിയ തന്നെപ്പോലെ നിരവിധി കുട്ടികളെ ഐഎസ് ദുരുപയോഗം ചെയ്തതായി വിവരിച്ചു. പല കുട്ടികൾക്കും ഏഴും എട്ടും വയസു മാത്രമെ പ്രായമുള്ളു. പ്രായമായ അവരുടെ അമ്മമാരെ പലപ്പോഴും തീവ്രവാദികൾ കൊലപ്പെടുത്തും; മാതാപിതാക്കൾ ഇപ്പോഴും ഐഎസ് പിടിയിലുള്ള സാമിയ വ്യക്തമാക്കി. നൈറ്റ്‌സ് ഓഫ് കൊളംബസ് സിഇഒ കാൾ ആൻഡ!   Read More of this news...

കണ്ണീര് തോരുന്ന കാലം

വത്തിക്കാൻ സിറ്റി: 'ലോകത്തിൽ ഒരോ നിമിഷത്തിലും എന്തുമാത്രം കണ്ണീരാണ് ചിന്തപ്പെടുന്നത്. വ്യത്യസ്തമായ കാര്യങ്ങൾക്കുവേണ്ടിയാവാം, പക്ഷെ ഇവയെല്ലാം കൂടിച്ചേർന്ന് കാരുണ്യത്തിനും ദയക്കും ആശ്വാസത്തിനുമായി കേഴുന്ന ദുഃഖത്തിന്റെ ഒരു സമുദ്രം തന്നെ തീർക്കുന്നു. എന്നാൽ ഈ വേദനകളുടെ മധ്യത്തിൽ നാമാരും ഒറ്റയ്ക്കല്ല. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടതുമൂലം കണ്ണീർ പൊഴിച്ച ഈശോയ്ക്ക് നമ്മുടെ കണ്ണുനീരിനെക്കുറിച്ച് നന്നായി അറിയാം.'- ആശ്വാസം ആവശ്യമുള്ള എല്ലാവർക്കുമായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ ജാഗരണ പ്രാർത്ഥന നയിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിത്.മനുഷ്യന്റെ ദുഷ്ടതയുടെ ഫലമായി ഉണ്ടാകുന്ന കണ്ണീരാണ് ഏറ്റവും കയ്‌പ്പേറിയതെന്ന് പാപ്പ വിശദീകരിച്ചു. പ്രിയപ്പെട്ടവരെ ക്രൂരമായ വിധത്തിൽ തങ്ങളിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുന്നത് കാണേണ്ടി വന്ന മാതാപിതാക്കളുടെയും മക്കളുടെയും വേദനയാണത്. ഇത്തരം സന്ദർഭങ്ങളിൽ ആശ്വാസത്തിനായി നാം ചുറ്റും നോക്കുന്നു. നമ്മുടെ വേദന മനസിലാകുന്ന ആരെങ്കിലുമുണ്ടോ എന്ന് തിരയുന്നു. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ നമ്മുടെ മനസ്സിനെ കീഴടക്കും. ഹൃദയത്തിന്റെ യുക്തി ഏറ്റവുമധികം ആവശ്യമുള്ള സാഹചര്യമാണ് ഏകാന്തതയുടെ നിമിഷങ്ങൾ.ഈശോയുടെ കണ്ണുനീർ നൂറ്റാണ്ടുകളായി ദൈവശാസ്ത്രജ്ഞൻമാരുടെ പഠനവിഷയമാണെന്ന് പാപ്പ പറഞ്ഞു. അതിലുപരിയായി വേദനയനുഭവിച്ചുകൊണ്ടിരുന്ന നിരവധി മനുഷ്യഹൃദയങ്ങൾക്കുള്ള ഔഷധമായി അത് മാറി. വേദനയുടെ നിമിഷങ്ങളിൽ കണ്ണീർ പൊഴിക്കുന്നതിന്റെ അർത്ഥം മാത്രമല്ല മരണത്തിന്റയും ക്ലേശങ്ങളുടെയും വേദനയും പത്രോസും യൂദാസും തള്ളിപ്പറഞ്ഞതിന്റെ നിരാശയും യേശു അനുഭവിച്ചിട്ടുണ്ട്. യേശുവിന് കരയാമെങ്കിൽ എനിക്കും കരയാം... യേശു എന്   Read More of this news...

ദയാവധം നിയമവിധേയമാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെസിബിസി

കൊച്ചി: ദയാവധം ഭാഗികമായി നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാന ഗവർമെന്റുകളുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, ദയാവധം അനുവദിക്കരുതെന്ന് കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെസിബിസി നിർദ്ദേശിച്ചു. ദയാവധം അതിന്റെ എല്ലാ രൂപത്തിലും കൊലപാതകമോ ആത്മഹത്യയോ ആണെന്നതാണ് അതിനു കാരണം.ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിക്കാൻ കഴിയുന്ന രോഗികൾ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പായാൽ അവർക്ക് സ്വസ്ഥമായ മരണം അനുവദിക്കാമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നറിയുന്നു.ക്രിസ്തീയ വിശ്വാസമനുസരിച്ചും ഭാരതത്തിന്റെ പൗരാണിക കാഴ്ചപ്പാടിലും ജീവന്റെയും മരണത്തിന്റെയും മേൽ അധികാരമുള്ളത് ദൈവത്തിനു മാത്രമാണ്. ജീവൻ ദൈവത്തിന്റെ ദാനമാണ്. അവിടത്തെ സ്വത്താണ്.അതിനാൽ വധശിക്ഷ ഉൾപ്പെടെ മനുഷ്യജീവന്റെ മേലുള്ള എല്ലാ കടന്നുകയറ്റവും ദൈവത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്.മാനുഷികമെന്നു തോന്നിക്കുന്ന വാദമുഖങ്ങളുപയോഗിച്ച് അംഗവൈകല്യമുള്ളവരെയും രോഗികളെയും വൃദ്ധരെയും വധിക്കുന്നത് നിഷ്ഠൂരമാണ്. അവർക്ക് ശുശ്രൂഷ ചെയ്യുന്നതിലാണ് യഥാർത്ഥ മാനുഷികത അടങ്ങിയിരിക്കുന്നത്. മരിക്കുന്നതിനല്ല, ജീവിക്കുന്നതിനാണ് രോഗികൾക്കും വേദനിക്കുന്നവർക്കും സഹായം ആവശ്യമുള്ളത്.വൃദ്ധരെയും മാതാപിതാക്കന്മാരെയും ആദരിക്കുന്ന നമ്മുടെ സംസ്‌കാരം ദയാവധത്തിനു നിയമാനുമതി നല്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ദയാവധത്തിനു സാധ്യത നല്കുന്ന നിയമം ഏറെ ദുരുപയോഗത്തിന് കാരണമാകുമെന്നതിൽ സംശയമില്ല. രോഗിയുടെ മരണം തികച്ചും ഉറപ്പാകുന്ന നിമിഷത്തിൽ ഉദ്ദേശിക്കുന്ന ഫലത്തോടു ആനുപാതികമല്ലാത്ത അസാധാരണവും   Read More of this news...

മിഷൻ കാനഡ: ലക്ഷ്യം "സീറോ ടു ഹീറോ"

ജീവിതം പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ ജനം തയാറാകുമോ; ഇംഗ്ലീഷ് ദൈവാലയങ്ങൾ നിരവധിയുള്ളപ്പോൾ പുതിയ എക്‌സാർക്കേറ്റിനോടുള്ള അവരുടെ പ്രതികരണമെന്താകും; സീറോ മലബാർ വിശ്വാസീസമൂഹത്തിനു ലഭിച്ച പുതിയ സംവിധാനത്തെ എങ്ങനെയാകും ഇംഗ്ലീഷ് സമൂഹം വീക്ഷിക്കുക? ഇങ്ങനെ നിരവധി ചിന്തകളുമായാ ണ് കാനഡയിൽ ചിന്നിച്ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസീകൂട്ടായ്മകളെ സന്ദർശിക്കാൻ ഞാൻ യാത്രയാരംഭിച്ചത്.എന്നാൽ, അത്ഭുതാവഹമായിരുന്നു ഇവിടത്തെ സീറോ മലബാർ സമൂഹത്തിൽ പ്രകടമായ വിശ്വാസതീക്ഷ്ണത. അതിനേക്കാൾ എന്നെ അമ്പരപ്പിച്ചത്, സീറോ മലബാർ സമൂഹത്തോട് ഇംഗ്ലീഷ് സമൂഹം കാട്ടുന്ന വിശേഷാൽ പരിഗണനയാണ്. ഒരു ലാറ്റിൻ ബിഷപ്പിന്റെ സ്വകാര്യ ചാപ്പൽ സീറോ മലബാർ സമൂഹത്തിന്റെ ആരാധനയ്ക്കായി വിട്ടുകൊടുത്തു എന്ന പറഞ്ഞാൽ വിശ്വസിക്കാനാകുമോ? യാത്രയ്ക്കിടയിൽ അപ്രകാരം ഒരു അത്ഭുതവും കാണാനിടയായി. ഫോർട്ട് മക്മറിയിലെ സെന്റ് പോൾസ് രൂപതാകേന്ദ്രത്തിലാണ് ആ അത്ഭുതം!സീറോ മലബാർ സമൂഹത്തിന്റെ വിശ്വാസതീക്ഷ്ണതയെക്കുറിച്ച് പറഞ്ഞത് അതിശയോക്തിയല്ല. അതിന് വ്യക്തമായ നിരവധി തെളിവുകളും യാത്രയ്ക്കിടെ ഞാൻ കണ്ടു. അതിലൊന്നായിരുന്നു എഡ്മണ്ടണിലേത്. ദൈവാലയത്തിലെത്തുന്നവരുടെ എണ്ണം കുറഞ്ഞതിനാൽ അടച്ചുപൂട്ടാൻ ഉദ്ദേശിച്ചിരുന്ന അവിടത്തെ ഒരു ദൈവാലയം വീണ്ടും സജീവമായി മാറിയത് സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസതീക്ഷ്ണതയിൽ ആകൃഷ്ടരായതിനാലാണ്. അടച്ചുപൂട്ടാനിരുന്ന ആ ദൈവാലയം വാടകയ്‌ക്കെടുത്ത് ആരാധന നടത്തി ആത്മീയമായി അഭിവൃദ്ധിനേടുന്ന മലയാളീസമൂഹത്തിന്റെ മുന്നേറ്റം അവരെ ചിന്തിപ്പിച്ചിട്ടുണ്ടാകാം.എന്തായാലും, വിറ്റൊഴിവാക്കാൻ തീരുമാനിച്ചിരുന്ന ആ ദൈവാലയം ഇന്ന് ഇംഗ്ലീ   Read More of this news...

ഫാത്തിമായിലെ ലൂസിയും അമ്മയുടെ പദ്ധതികളും

ഫാത്തിമ നാഥയുടെ വത്സലപുത്രിയായിരുന്ന ലൂസി അമ്മയുടെ സവിധത്തിലേക്കു മടങ്ങിയിട്ട് പതിനൊന്ന് വർഷം കഴിഞ്ഞു. അവൾ സ്വർലോകരാജ്ഞിയോടൊപ്പം സ്വർഗ്ഗത്തിലാണെന്നു നമുക്കറിയാം. കാരണം 1917-ൽ തന്നെ അമ്മ ലൂസിക്ക് ആ ഉറപ്പു നൽകിയിരുന്നു.1917 മെയ് 13.ഫാത്തിമായിലെ കോവാ ദിറിയായിലെ മൊട്ടക്കുന്നിൽ ലൂസിയും ജസീന്തയും ഫ്രാൻസിസും ആടു മേയ്ക്കുകയാണ്. പെട്ടെന്ന് ആകാശത്തിൽ ഒരു ഇടിമിന്നൽ. "ഇടിയും മഴയും വരുന്നു നമുക്കു വീട്ടിൽ പോകാം" സംഘത്തിന് നേതൃത്വം നൽകുന്ന ലൂസി പറഞ്ഞതേയുള്ളൂ. മറ്റു രണ്ടാളും ചാടി എഴുന്നേറ്റു. ആടുകളെയും തെളിച്ച് അവർ കുന്നിറങ്ങുകയായി. അൽപം നിരപ്പായ ഒരു സ്ഥലത്തുവന്നപ്പോൾ വീണ്ടും മിന്നൽ. അവർ തലയുയർത്തി നോക്കുമ്പോൾ നേരെ മുമ്പിലുണ്ടായിരുന്ന ഓക്കുമരത്തിനു മുകളിൽ വെളുത്ത വസ്ത്രം ധരിച്ച ഒരു യുവതി. അമ്പരന്നു നിന്ന കുട്ടികളോട് യുവതി പറഞ്ഞു: "ഭയപ്പെടേണ്ട, ഞാൻ ഉപദ്രവിക്കില്ല." ലൂസി ചോദിച്ചു. "അങ്ങ് എവിടെനിന്നു വരുന്നു?""സ്വർഗ്ഗത്തിൽ നിന്ന്" യുവതി മറുപടി നൽകി."ഞാൻ സ്വർഗ്ഗത്തിൽ പോകുമോ?" ലൂസി ചോദിച്ചു."ഉവ്വ്" യുവതി വ്യക്തമാക്കി."ജസീന്തയോ?"അവളും പോകും.ഫ്രാൻസിസോ?"അവനും പോകും. പക്ഷേ വളരെയേറെ കൊന്ത ചൊല്ലണം.""ജസീന്തയെയും ഫ്രാൻസിസിനെയും അധികം വൈകാതെ ഞാൻ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകും. എന്നാൽ നീ (ലൂസി) കുറേക്കാലം കൂടി ഭൂമിയിൽ ജീവിച്ചിരിക്കേണ്ടിയിരിക്കുന്നു. എന്റെ വിമലഹൃദയത്തോടുള്ള ഭക്തിക്കു ലോകത്തിൽ പ്രചാരപ്രതിഷ്ഠ നൽകുവാൻ നിന്നെ ഒരുപകരണമാക്കുവാൻ കർത്താവീശോ ആഗ്രഹിക്കുന്നു."അന്ന് ലൂസിക്ക് പത്തുവയസ്സുണ്ട്. ഫ്രാൻസിസിന് ഒമ്പതും ജസീന്തയ്ക്ക് ഏഴും. അമ്മ പറഞ്ഞത് സംഭവിച്ചു. 1917 ജൂൺ 13-നാണല്ലോ അമ്മ പറഞ്ഞത്. ഫ്രാൻസിസിന്റെയും ജസീന്തയുടെയും സ്വർഗ്ഗയാത്രയെക്കുറിച്ച്. 1919-ൽ ഫ്രാൻസിസും 1920-ൽ ജസീന്തയും മരിച്&#   Read More of this news...

ഫാത്തിമാനാഥയോടു ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്

    ലോകസമാധാനത്തിന് ഫാത്തിമാനാഥയുടെ മാദ്ധ്യസ്ഥം :
മെയ് 13 വെള്ളിയാഴ്ച ആഗോളസഭ ആചരിക്കുന്ന ഫാത്തിമാനാഥയുടെ തിരുനാളിനെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ട് ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിലാണ് ലോകസമാധാനത്തിനുള്ള ആഹ്വാനം നടത്തിയത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രാര്‍ത്ഥനയ്ക്കും അനുതാപത്തിനും മാനസാന്തരത്തിനുമായി ഫാത്തിമയില്‍ കന്യാകാനാഥ ലോകത്തോടു നടത്തിയ ആഹ്വാനം ഇന്നും ആവര്‍ത്തിക്കുന്നുണ്ടെന്ന് പാപ്പാ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.ദൈവഹിതത്തിനെതിരായി മനുഷ്യന്‍ തിന്മ പ്രവര്‍ത്തിക്കരുതെന്ന സന്ദേശമാണ് ഫാത്തിമാനാഥ ലോകത്തിന് ഇന്നും നല്കുന്നത്.  മനുഷ്യരാശി ദൈവത്തിലേയ്ക്ക് തരിയേണ്ടതിന്‍റെയും മനുഷ്യര്‍ ദൈവോന്മുഖരായി ജീവിക്കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് ഫാത്തിമാനാഥ ഇന്നും നമ്മെ അനുസ്മരിപ്പിക്കുകയും മാനസാന്തരത്തിലേയ്ക്കു മാടിവിളിക്കുകയുമാണെന്ന് പാപ്പാ ആഹ്വാനംചെയ്തു. കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റേയും സ്രോതസ്സായ ദൈവസന്നിധിയില്‍ നമുക്ക് ഫാത്തിമാനാഥയുടെ മദ്ധ്യസ്ഥതയില്‍ നമുക്ക് മാനവരാശിയെ സമര്‍പ്പിക്കാം, എന്ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെത്തിയ ആയിരങ്ങളെ പാപ്പാ അനുസ്മരിപ്പിച്ചു.ഫാത്തിമാനാഥയുടെ ഭക്തനായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മാതൃക അനുകരണീയമാണെന്നും, മാതൃസന്നിധിയില്‍ പ്രത്യാശയോടെ അണഞ്ഞുകൊണ്ട് നമുക്ക് ലോകസമാധാനത്തിനായി അനുദിനം പ്രാര്‍ത്ഥിക്കാമെന്നും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ സന്നിധിയില്‍ സന്നിഹിതരായിരുന്ന വിശ്വാസസമൂഹത്തെ പാപ്പാ ആഹ്വാനംചെയ്തു. വേദയില്‍ വിശ്വാസത്തിന്‍റെ പ്രഘോഷണമെന്നോളം ജനാവലി കരഘോഷം മുഴക്കി.
    വിശുദ്ധ ജോണ   Read More of this news...

പരദൂഷണക്കാരി സ്ത്രീക്കു കുമ്പസാരക്കാരന്‍ നല്കിയ പ്രായശ്ചിത്തം : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചിന്തനം

വാക്കാല്‍ ഉണ്ടാകുന്ന ഭിന്നതയാണ് സമൂഹത്തെ വിഭജിക്കുന്നതും, നശിപ്പിക്കുന്നതും. ഐക്യത്തിനായി പരിശ്രമിക്കേണ്ടവരാണ് ക്രൈസ്തവര്‍, അവര്‍ ഐക്യത്തിന്‍റെ സാക്ഷികളാകേണ്ടവരാണ്. മെയ് 12-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷ വിചിന്തനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.വിശുദ്ധ ഫിലിപ്പ് നേരിയുടെ ജീവിതത്തില്‍നിന്നും പാപ്പായൊരു സംഭവം വിവരിച്ചുകൊണ്ടാണ് കുര്‍ബ്ബാനയിലെ വചനചിന്ത തുടങ്ങിയത്. പരദൂഷണക്കാരിയായ സ്ത്രീക്ക് കുമ്പസാരത്തിനുശേഷം സിദ്ധന്‍ പാപപരിഹാരം കൊടുത്തത്, കോഴിയെക്കൊന്ന് അതിന്‍റെ പപ്പുംപൂടയും അയല്‍പക്കത്തെല്ലാം വിതറാനായിരുന്നു. പോരാ, പിന്നീട് അത് പെറുക്കിയെടുക്കുകയും വേണം!  സ്ത്രീ പറഞ്ഞു, അത് നടക്കില്ല! ആ പ്രായശ്ചിത്തം വേണ്ടെന്ന്! ഇതുപോലെയാണ് പരദൂഷണം, തേജോവധം ചെയ്യല്‍..!. പറഞ്ഞ പരദൂഷണമൊന്നും തിരിച്ചെടുക്കാനാവില്ല. പാപ്പാ വചനചിന്തയില്‍ സ്ഥാപിച്ചു. പിറുപിറുക്കലും പരദൂഷണവും നീചവും, നിന്ദ്യവും നാശോത്മുഖവുമാണ്. അത് സമയം കൊല്ലുക മാത്രമല്ല, ജീവിതം നശിപ്പിക്കുന്നു. കുടുംബങ്ങളില്‍ അന്തഃഛിദ്രം വിതയ്ക്കുന്നു. കാരണം, സത്യത്തിനു വിരുദ്ധമാണത്, പരദൂഷണം അസത്യവും, അത് യുക്തിക്കു നിരക്കാത്തതുമാണ്.പീഡാസഹനത്തിനുമുന്‍പ് ശിഷ്യന്മാരുടെ ഐക്യത്തിനായിത്തന്നെ ക്രിസ്തു ആദ്യം പ്രാര്‍ത്ഥിച്ചു (യോഹ. 17, 21-23). ലോകം ക്രിസ്തുശിഷ്യരില്‍ വിശ്വസിക്കണമെങ്കില്‍ അടിസ്ഥാനപരമായി അവരുടെമദ്ധ്യേ ആദ്യം ഐക്യമുണ്ടാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. "ഞാനും പിതാവും ഒന്നായിരിക്കന്നതുപോലെ...," എന്ന് പറഞ്ഞ ക്രിസ്തു പിതൃസന്നിധിയിലെ തന്‍റെ ഐക്യവും കൂട്ടായ്മയുമാണ് മാതൃകയായി ശിഷ്യന്മാര്‍ക്കു നല്‍കു   Read More of this news...

മനസാ വാചാ കര്‍മ്മണാ കാരുണ്യം പങ്കുവയ്ക്കുന്നവരാകാം : പാപ്പാ ഫ്രാന്‍സിസ്

മനസാ വാചാ കര്‍മ്മണാ.. നാം ദൈവിക കാരുണ്യം പങ്കുവയ്ക്കുന്നവരാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നാം എന്തു പറയുന്നു, എങ്ങനെ പറയുന്നു. നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും ദൈവികകാരുണ്യവും സ്നേഹവും ക്ഷമയും പ്രകടമാക്കണം.മെയ് 11-ാം തിയതി ബുധനാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ട്വിറ്റര്‍ സുഹൃത്തുക്കളുമായി ഇങ്ങനെയാണ് ചിന്തകള്‍ പങ്കുവച്ചത്. What we say and how we say it, our every word and gesture, ought to express God's compassion, tenderness and forgiveness for all.Source: Vatican Radio   Read More of this news...

മതത്തിന്‍റെ പേരിലുള്ള അതിക്രമങ്ങള്‍ നിഷേധാത്മകമെന്ന് വത്തിക്കാന്‍

ലോകത്തുള്ള അതിക്രമങ്ങളെ ന്യായീകരിക്കാന്‍ മതനിരപേക്ഷത ആയുധമാക്കരുതെന്ന് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.   മെയ് 9-ാം തിയതി തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ യൂഎന്‍ ആസ്ഥാനത്തു ചേര്‍ന്ന മതാന്തരസംവാദത്തെ സംബന്ധിച്ച ചര്‍ച്ചാ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ അഭിപ്രായം ഇങ്ങനെ പ്രകടമാക്കിയത്.മതനിരപേക്ഷവാദവും, 'ദൈവത്തിന്‍റെ മരണ'വും പ്രഖ്യാപിക്കുന്നവര്‍ ലോകത്തുണ്ടെങ്കിലും അത് തൂലോം നിസ്സാരമാണ്. ലോകത്തുള്ള മതങ്ങളുടെയും ഈശ്വര വിശ്വാസികളുടെയും ബൃഹത്തായ സംഖ്യ പരിഗണിക്കുമ്പോള്‍ മതത്തിന്‍റെ പേരില്‍ നടമാടുന്ന അതിക്രമങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ന്യായീകരിക്കാനാവില്ലെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമര്‍ത്ഥിച്ചു.വിവിധ മതങ്ങള്‍ തമ്മിലും ഈശ്വരവിശ്വാസികള്‍ തമ്മിലും രമ്യതയില്‍ ജീവിച്ചുകൊണ്ട് ഭൂമിയിലെ ജീവിതം സമാധാനപൂര്‍ണ്ണമാക്കാന്‍ രാഷ്ട്രങ്ങളും ഇതര സമൂഹങ്ങളും ശ്രമിക്കുമ്പോള്‍, മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരില്‍ ചെറിയൊരു കൂട്ടമാണെങ്കിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങള്ലില്‍ ഇന്നവര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളും തിന്മകളും മനുഷ്യസംസ്ക്കാരത്തിന് ഇണങ്ങാത്തതും, അടിയന്തിരമായി ദുരീകരിക്കേണ്ടുതുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.മതത്തിന്‍റെ പേരില്‍ നടത്തപ്പെടുന്ന എല്ലാ അതിക്രമങ്ങളും നിഷേധിക്കുക, അവയുടെ ആസൂത്രകരാവുകയോ, അവ നടപ്പാക്കുകയോ ചെയ്യുന്നവരെ ഒരിക്കലും മതവിശ്വാസികളായി പരിഗണിക്കാതിരിക്കുക. മതത്തിന്‍റെ പേരില്‍ ഇന്ന് എവിടെയും ഭീകരാക്രമണങ്ങളില്‍ വ്യാപൃതരാകുന്നവരെ അതേ മതത്തിലെ വിശ്വാസികള്‍ ആദ്യം നിഷേധിക്കുകയും, ő   Read More of this news...

ലോക യുവജനസമ്മേളനം ജൂലൈ 25 മുതൽ

ന്യൂഡൽഹി: ലോകമെങ്ങുമുള്ള കത്തോലിക്ക യുവജനങ്ങളുടെ മഹാസംഗമമായ ലോക യുവജന സമ്മേളനം ജൂലൈ 25 മുതൽ 31 വരെ പോളണ്ടിലെ ക്രാക്കോവിൽ ഫ്രാൻസിസ് മാർപാപ്പ ഉദ്ഘാടനം ചെയ്യും. വേൾഡ് യൂത്ത് ഡേ തുടങ്ങിയ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മനാടായ ക്രാക്കോവിൽ നടക്കുന്ന സമ്മേളനം ചരിത്രത്തിലെ ഏറ്റവും വിപുലവും മികച്ചതുമാകുമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോയും പോളണ്ട് അംബാസഡർ തോമസ് ലൂക്കാസുക്കും പത്രസമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യയിൽനിന്ന് ചുരുങ്ങിയത് കാൽലക്ഷത്തോളം പേർ ക്രാക്കോവിലെ ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഇരുവരും വിശദീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കത്തോലിക്ക യുവജന സമ്മേളനമാകുമിത്. ജൂലൈ 31-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും. ജോൺ പോൾ രണ്ടാമന്റെ ദിവ്യബലി എന്ന പ്രത്യേക സംഗീത പരിപാടിയും സമാപന ചടങ്ങിൽ ഉണ്ടാകും. ലത്തീൻ ഭാഷയിൽ എഴുതി ഹെൻറിക് ജാൻ ബോതോർ സംവിധാനം ചെയ്ത ഈ സംഗീത പരിപാടി വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പോളണ്ടിലെ പ്രശസ്തരായ 300 പേരുടെ ഗായകസംഘവും നൂറുപേരുടെ ഓർക്കസ്ട്രയും ചടങ്ങിനെ സംഗീതസാന്ദ്രമാക്കും.ജൂലൈ 27-ന് ഉച്ചകഴിഞ്ഞ് ഫ്രാൻസിസ് മാർപാപ്പയുടെ പോളണ്ടിലെ ആദ്യ ഔദ്യോഗിക സന്ദർശനം തുടങ്ങുമെന്ന് അംബാസഡർ തോമസ് ലൂക്കാസുക് പറഞ്ഞു. പോളണ്ട് പ്രസിഡന്റ് അന്ദ്രേജ് ദൂദയുമായും പോളണ്ടിലെ ബിഷപ്പുമാരുമായും അന്നുതന്നെ മാർപാപ്പ കൂടിക്കാഴ്ച നടത്തും. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും രീതിയുടെ തുടർച്ചയായി വൈകുന്നേരം ക്രാക്കോവിലെ ബിഷപ്‌സ് ഹൗസിന്റെ ജനാലയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. യുവജനസമ്മേളന പ്രതി&#   Read More of this news...

ഇരുകരകളെയും യോജിപ്പിക്കാൻ പണിയുന്ന പാലമാണ് സമ്പർക്കമാധ്യമങ്ങൾ.

ഇത് കരുണയുടെ വിശുദ്ധവത്സരമാണ്. കരുണയും സാമൂഹികസമ്പർക്കവും തമ്മിൽ ഉളവാകേണ്ട ബന്ധത്തെക്കുറിച്ച് നമുക്കു പരിചിന്തനം ചെയ്യാം. കരുണയുടെ പിതാവിന്റെ സാക്ഷാത്തായ അവതാരമാണ് ക്രിസ്തു. ആ ക്രിസ്തുവിനോടു ചേർന്ന് സഭ സത്തയിലും കർമ്മത്തിലും കരുണ പ്രാവർത്തികമാക്കേണ്ടതുണ്ട്; അതാണ് അവളുടെ വ്യതിരിക്തതയുടെ അടയാളം. സഭാമക്കളെന്നനിലയിൽ നാം പറയുന്നതും ചെയ്യുന്നതും - നമ്മുടെ ഓരോ വാക്കും ചലനവും - ദൈവത്തിന്റെ കരുണയെയും ആർദ്രതയെയും ക്ഷമിക്കുന്ന സ്‌നേഹത്തെയും വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. സ്‌നേഹത്തിന്റെ തനതുഭാവം ബന്ധമാണ്; സമ്പർക്കവും വിനിമയവുമാണ്. അതു തുറവിലേക്കും പങ്കുവയ്ക്കലിലേക്കും നയിക്കുന്നു. ഹൃദയവും പ്രവൃത്തികളും ഉപവിയാലും ദൈവസ്‌നേഹത്താലും പ്രചോദിതമെങ്കിൽ നമ്മുടെ സമ്പർക്കങ്ങളും വിനിമയങ്ങളും ദൈവശക്തിയുടെ സ്പർശമുള്ളതായിരിക്കും.ദൈവമക്കളെന്നനിലയിൽ എല്ലാവരും പരസ്പരസമ്പർക്കത്തിനും വിനിമയത്തിനും വിളിക്കപ്പെട്ടവരാണ്. ആരും ഈ ദൗത്യത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നില്ല. വ്യതിരിക്തത പുലർത്തിക്കൊണ്ടുതന്നെ കരുണയെ അറിയിക്കുവാനും ഹൃദയങ്ങളെ സ്പർശിക്കുവാനും ജീവിത സമ്പൂർണതയിലേക്കുള്ള തീർത്ഥയാത്രയിൽ അവയെ നിലനിർത്താനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് സഭയുടെ ഓരോ വാക്കും പ്രവൃത്തിയും. ജീവിതത്തിന്റെ സമ്പൂർണത എല്ലാവർക്കും നൽകാനാണ് പിതാവ് പുത്രനായ യേശുവിനെ ഈ ലോകത്തിലേക്കയച്ചത്. യേശു ലോകം മുഴുവൻ അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യണമെങ്കിൽ നമ്മൾ തന്നെ സഭാമാതാവിന്റെ ഊഷ്മളസ്‌നേഹത്തെ ഉൾക്കൊള്ളുകയും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം. സ്‌നേഹത്തിന്റെ ഈ ചൂടാണ് വിശ്വാസത്തിന്റെ വചനത്തിന് ആത്മാവു നല്കുന്നത്. നമ്മുടെ പ്രഘോഷണവും സാക്ഷ്യവും   Read More of this news...

മാധ്യമ 'അധർമ്മം' വരുത്തുന്ന വിനകൾ!

യു.എസ്.എ: അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം, ഏകദേശം 170 മില്യൺ ആളുകൾ ഓരോ ദിവസവും ഫെയ്‌സ്ബുക്ക് നൽകുന്ന പ്രധാനവാർത്തകൾ വായിക്കുന്നവരാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വാർത്തകൾക്കായി ഫെയ്‌സ്ബുക്ക് പലപ്പോഴും ആശ്രയിക്കുന്നത് ന്യൂയോർക്ക് ടൈംസ്, ബിബിസി, സിഎൻഎൻ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെയാണ്.അടുത്തിടെ ഫെയ്‌സ്ബുക്കിലെ ജോലി ഉപേക്ഷിച്ച റിപ്പോർട്ടർമാരുടെയും അവിടെ ഇന്റർനെറ്റ് മാനേജ് ചെയ്തിരുന്നവരുടെയും വിപുലമായ ഒരു ഇന്റർവ്യൂ നടത്തപ്പെടുകയുണ്ടായി. അവരിൽ ഭൂരിഭാഗവും നൽകിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ; "ലോകത്താകമാനം, പ്രത്യേകിച്ച് അമേരിക്കയിൽ ജനപ്രീതിയുള്ള വാർത്തകളെ ഇന്റർനെറ്റിന്റെ സഹായത്തോടെ അവലോകനം ചെയ്ത് ഓട്ടോമാറ്റിക് റെസ്‌പോൺസിലൂടെ കണ്ടെത്തുകയായിരുന്നു ഞങ്ങളുടെ ജോലി. അങ്ങനെ കണ്ടെത്തുമ്പോൾ പലപ്പോഴും ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വാർത്തകൾക്കാവും കൂടുതൽ വായനക്കാരുടെ പിന്തുണ. സ്വവർഗവിവാഹം, ഭ്രൂണഹത്യ തുടങ്ങിയ കാര്യങ്ങളെ അനുകൂലിക്കുന്നവരുടെയും അവയെക്കുറിച്ച് നൽകപ്പെടുന്ന സർവേകളുടെയും വാർത്തയ്ക്ക് പലപ്പോഴും വായനക്കാരുടെ പിന്തുണ ഉണ്ടാകാറില്ല. അവയൊന്നും അത്ര 'ട്രെൻഡിംഗ്' ആയിരുന്നിരുന്നില്ല എന്നു സാരം.""എന്നാൽ വായനക്കാരുടെ പിന്തുണയനുസരിച്ച് മുൻഗണനാക്രമം നിശ്ചയിക്കപ്പെടേണ്ടുന്ന വാർത്തകളെ പലപ്പോഴും മാറ്റിമറിക്കുവാൻ ഞങ്ങൾ നിർബന്ധിക്കപ്പെടുമായിരുന്നു. ഭ്രൂണഹത്യ, സ്വവർഗബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് ലോകമെങ്ങും വായനക്കാരുടെ പിന്തുണയുണ്ടെന്ന് വരുത്തിത്തീർക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു അവിടെ നടന്നിരുന്നത്. ന്യൂയോർക്ക് ടൈംസ്, ബിബിസി, സിഎൻഎൻ തുടങ്ങിയ ചാനലുകളും വാർത്താമാധ്യമങ്ങളും പോലും ഇത്തരത്തിൽ ട്രെൻŐ   Read More of this news...

ജീസസ് യൂത്തിനെ വത്തിക്കാൻ അംഗീകരിച്ച വഴികൾ

വത്തിക്കാൻ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യമുന്നേറ്റം.1970-കളിൽ കേരളത്തിൽ തുടക്കം- 1985 ൽ ജീസസ്‌യൂത്ത് എന്ന പേര് ലഭിച്ചു- 2008 മുതൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ അംഗീകാരം- മുപ്പതിലധികം രാജ്യങ്ങളിൽ സാന്നിധ്യം- 2010-ൽ കൊച്ചിയിൽ വച്ച് 22000ലധികം പേർ പങ്കെടുത്ത ജൂബിലി സമ്മേളനം-. 2016 ൽ വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയിറ്റിയുടെ അംഗീകാരം-മിഷനറി ശിഷ്യത്വം എന്ന ലക്ഷ്യത്തിലൂന്നിയുള്ള പരിശീലന പരിപാടികൾ- വ്യക്തിപരമായ പ്രാർഥന, ദൈവവചന പഠനം, കൂട്ടായ്മ, കൂദാശകൾ, പാവങ്ങളോടുള്ള പക്ഷം ചേരൽ, സുവിശേഷവത്കരണാഭിമുഖ്യം. എന്നിവ ആധ്യാത്മികതയുടെ അടിസ്ഥാനം.ചരിത്രനിമിഷം2016 മെയ ് മാസം 20-ാം തീയതി ഉച്ചയ്ക്ക് 11 മണി. വളരെ ചെറിയ രീതിയിൽ കേരളത്തിൽ ആരംഭിച്ച് ഇന്ന് മുപ്പതിലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ജീസസ്‌യൂത്ത് മുന്നേറ്റത്തിന് വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയിറ്റിയുടെ അംഗീകാരം. വത്തിക്കാൻ അംഗീകരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ മുന്നേറ്റമാവുകയാണ് ജീസസ്‌യൂത്ത്.ദൈവപരിപാലനയുടെ ആഘോഷംജീസസ്‌യൂത്ത് മുന്നേറ്റത്തെ അറിയുകയും, സ്‌നേഹിക്കുകയും ചെയ്യുന്ന എല്ലാവരെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെയും കൃതജ്ഞതാ പ്രകാശനത്തിന്റെയും ദിനങ്ങളാണിന്ന്. മുന്നേറ്റത്തിന്റെ പ്രാരംഭ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അവരെ മുന്നോട്ടു നയിച്ച ഒരു സ്വർഗീയ സന്ദേശമുണ്ടായിരുന്നു. 'ഞാൻ നിങ്ങളെ പടിപടിയായി നയിക്കു'മെന്നതായിരുന്നു അത്. മുപ്പതിലധികം വർഷങ്ങൾ നീളുന്ന മുന്നേറ്റത്തിന്റെ യാത്രയിലെ ദൈവപരിപാലനയ്ക്ക് കൃതജ്ഞതയർപ്പിക്കാനായി അങ്കമാലിയിൽ ഒത്തുചേരുന്നു. അർഥ സമ്പൂഷ്ടമായ പേരോടുകൂടി 'ദൈവ പരിപാലനയുടെ ആഘോഷം'. മെയ് 22-ന് അങ്കമാലിയിൽ.വളർച്ചയുടെ വഴികൾ1975-76 കാലഘട്ടത&#   Read More of this news...

ജീസസ് യൂത്ത് അന്തർദേശീയമായി അംഗീകരിക്കപ്പെട്ടതിന്റെ പ്രസക്തി എന്താണ്?

ജീസസ് യൂത്ത് അസോസിയേഷനായി അംഗീകരിക്കപ്പെട്ടത് എന്തിനാണ്?അസോസിയേഷൻ എന്ന വാക്ക് കാനോനികമായി നിയമപരമായി ഉപയോഗിക്കുന്ന ~ഒരു പദമാണ്. സഭയിൽ ഔദ്യോഗികമായി ഉപയോഗിക്കുന്ന വാക്കാണിത്. ഈ ഗണത്തിൽ മുന്നേറ്റങ്ങളും സമൂഹങ്ങളും ഉൾപ്പെടും. രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം പരിശുദ്ധാത്മാവ് തിരുസഭയിൽ ധാരാളം മുന്നേറ്റങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ജന്മം നൽകിയിട്ടുണ്ടല്ലോ. ഇവയെ ആദ്യമായി ഒന്നിച്ചുവിളിച്ചുകൂട്ടിയത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്. അദ്ദേഹം മൂന്ന് വാക്കുകളാണ് ഉപയോഗിച്ചത്- സഭാത്മക മുന്നേറ്റങ്ങൾ, അസോസിയേഷനുകൾ, പുതുസമൂഹങ്ങൾ (Ecclesial Movements, Associations and New Communities). ഇത് നടന്നത് 1998 മെയ് 30-ന് റോമിൽ വച്ചാണ്. ആ അവസരത്തിൽ പരിശുദ്ധപിതാവ് സഭാത്മകപ്രസ്ഥാനങ്ങൾക്ക് മൂന്നാം സഹസ്രാബ്ദത്തിലേക്ക് ഒരു പുതിയ ചക്രവാളം തുറന്നിടുകയായിരുന്നു; "നിങ്ങൾക്ക് മുന്നിൽ ഒരു പുതിയ വേദി തുറക്കപ്പെടുകയാണ്- സഭാത്മകപക്വതയുടെ വേദി... നിങ്ങളിൽ നിന്ന് തിരുസഭ പ്രതീക്ഷിക്കുന്നത് ഐക്യപ്പെടലിന്റെയും പ്രതിബദ്ധതയുടെയും ഫലങ്ങളാണ് അല്മായ മുന്നേറ്റങ്ങളുടെ രണ്ടാമത്തെ അന്തർദേശീയ സമ്മേളനം 2006 ജൂണിലായിരുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പാ സ്ഥാനാരോഹണം ചെയ്തതിനുശേഷമുള്ള ഏറ്റവും വലിയ സമ്മേളനമായിരുന്നു അത്. 2015 നവംബറിൽ അല്മായ മുന്നേറ്റങ്ങളുടെ മൂന്നാമത്തെ അന്തർദേശീയ സമ്മേളനത്തിൽ ഫ്രാൻസീസ് പാപ്പാ സന്നിഹിതനായിരുന്നു. അവസാനത്തെ രണ്ടു സമ്മേളനങ്ങളിലും പങ്കെടുക്കാനുള്ള അനുഗ്രഹം നമുക്ക് ലഭിച്ചു. ഈ മൂന്നു സമ്മേളനങ്ങളിലും മാർപാപ്പമാർ ഈ മൂന്നു സംജ്ഞകളും ഒരുമിച്ചാണ് ഉപയോഗിച്ചത്: സഭാത്മക മുന്നേറ്റങ്ങൾ (Ecclesial Movements), പുതു സമൂഹങ്ങൾ (New Communities), അസോസിയേഷനുകൾ (Associations). അപ്പോൾ, ജീസസ് യൂത്ത് ഒരു സഭാത്മക മുന്നേറ്റമായി തന്നെ തുടരുക തന്നെ ചെയ്യും.എന്താണ് ഈ &   Read More of this news...

രക്തസാക്ഷിത്വം കാത്തുകഴിയുന്ന സിറിയൻ ക്രൈസ്തവർ

സിറിയയിലേതുപോലെ ക്രിസ്തുവിലുള്ള വിശ്വാസം ഇത്രയേറെ മുറുകെപ്പിടിക്കുന്ന മറ്റൊരു ജനതയും ലോകത്തുണ്ടാവില്ല. സിറിയയിലെ ഒരു ഹോസ്പിറ്റലിൽ സർജറി കഴിഞ്ഞ് സുഖം പ്രാപിച്ചുവരുന്ന മകനെയും കൂട്ടി വീട്ടിലേയ്ക്കു മടങ്ങുവാനുള്ള തയാറെടുപ്പിലായിരുന്നു ആ അമ്മ. പെട്ടെന്നാണ് ആശുപത്രി കെട്ടിടം ഒന്നാകെ കുലുങ്ങിയത്. ആ അമ്മ പെട്ടെന്ന് പുറത്തേയ്ക്ക് ഓടി. നിരാശ്രയനായ കുഞ്ഞിനെ ഒന്നു എടുത്തുപുറത്തെത്തിക്കാവാൻ ആരെങ്കിലും ഒന്നു സഹായിച്ചിരുന്നുന്നെങ്കിൽ. സെക്കൻഡുകൾക്കുള്ളിൽ അടുത്ത ബോംബും ആ കെട്ടിടത്തിനുമേൽ വർഷിക്കപ്പെട്ടു. ആശുപത്രി കെട്ടിടം തകർന്നു. അവളുടെകുഞ്ഞും ആ കെട്ടിടത്തോടൊപ്പം കത്തിചാമ്പലായി. പിന്നീട് ഈ സംഭവം അവിടെ ജോലി ചെയ്യുന്ന മിഷനറി സിസ്റ്റർ മരിയ ഡി ഗുഡലുപേയോടു വിവരിക്കുമ്പോൾ അവൾ പറഞ്ഞു. "എന്റെ കുഞ്ഞ് സ്വർഗ്ഗത്തിലേയ്ക്ക് പോകുവാൻ നന്നായി ഒരുങ്ങിയിരിക്കുകയായിരുന്നു. നമ്മുടെ ശരീരത്തെ കൊല്ലുവാൻ കഴിയുന്നവരെ ഭയപ്പെടേണ്ട, നമ്മുടെ ആത്മാവിനെ കൊല്ലുന്നവരെയാണ് ഭയപ്പെടേണ്ടത് എന്ന് അവനെ ഞാൻ പറഞ്ഞു മനസ്സിലാക്കിയിരുന്നു."ഇതു തന്നെയാണ് സിറിയയിലെ ഓരോ ക്രൈസ്തവനെ സംബന്ധിച്ചും. അവരെല്ലാം രക്തസാക്ഷ്വത്വം കാത്തുകഴിയുന്നു. സിറിയയിലെ ക്രൈസ്തവർ ആഴമായ വിശ്വാസത്തിന്റെ ജീവിതം നയിക്കുന്നവരാണ്. നിങ്ങൾക്ക് ഞങ്ങളുടെ കഴുത്ത് അറുത്തെടുക്കാം , ഞങ്ങളുടെ ദൈവാലയങ്ങൾ ചുട്ടെരിക്കാം, പക്ഷേ, ഞങ്ങളുടെ സ്വർഗം നിങ്ങൾക്ക് അടർത്തിമാറ്റാനാവില്ല. ഞങ്ങൾ മരിക്കുമ്പോൾ യഥാർത്ഥത്തിൽ ഞങ്ങൾ മരിക്കുന്നില്ല. ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുകയാണ്." ഈ ഒരു വിശ്വാസത്തിലാണ് അവിടുത്തെ ക്രൈസ്തവർ ജീവിക്കുന്നതെന്നും സിസ്റ്റർ മരിയ പറയുന്നു.ന്യൂയോർക്ക#ിൽ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള   Read More of this news...

ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിൽ നിന്നും ക്രിസ്ത്യാനികളെ ഒഴിവാക്കുന്നു

ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിൽനിന്നും ക്രിസ്ത്യാനികളെ ഒഴിവാക്കാൻ ശ്രമം. കമ്മീഷൻ നിലവിൽവന്ന ശേഷം ആദ്യമായിട്ടാണ് ഇങ്ങനൊരു നീക്കം. 2004-ൽ യുപിഎ ഗവൺമെന്റിന്റെ കാലത്താണ് ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ അധികാരങ്ങളോടുകൂടി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. സിവിൽ കോടതിയുടെ അധികാരങ്ങളോടുകൂടി ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അർദ്ധ ജൂഡീഷ്യൽ സമിതിയാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും കേന്ദ്ര ഗവൺമെന്റാണ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്. നിലവിൽ അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുകയാണ്.കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ആ പദവിയിലേക്ക് ജൈന മതത്തിൽപ്പെട്ട ഒരാളെ നിയമിക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ വരുന്നുണ്ടെന്ന് മുൻ ന്യൂനപക്ഷ കമ്മീഷനംഗവും സുപ്രീംകോടതി അഭിഭാഷകയുമായ സിസ്റ്റർ ജെസി കുര്യൻ പറയുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലുകൾ വഴി ജൈന വിഭാഗത്തിന് 2014-ലാണ് ന്യൂനപക്ഷ പദവി ലഭിച്ചത്. എണ്ണംകൊണ്ട് ന്യൂനപക്ഷങ്ങളിൽ രണ്ടാം സ്ഥാനത്താണ് ക്രൈസ്തവർ. അതേസമയം ജൈനവിഭാഗത്തെക്കാളും ആറിരട്ടിയിലധികമാണ് ക്രൈസ്തവരുടെ സംഖ്യ. അതിലുപരി ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് ക്രൈസ്തവരാണ്. 30,000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രൈസ്തവരുടേതായുണ്ട്. സ്വാഭാവികമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള കമ്മീഷനിൽനിന്നും ഒഴിവാക്കുന്നത് ക്രൈസ്തവരോടുള്ള വിവേചനമാണെന്ന് സിസ്റ്റർ ജെസി കുര്യൻ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ മുസ്ലീം സമുദായത്തിൽനിന്നും രണ്ട് അംഗങ്ങളും സിഖ് വിഭാഗത്തിൽനിന്നും ഒരാളുമാണ് കമ്മീഷനിലെ അംഗങ്ങൾ.ന്യൂനപക്   Read More of this news...

കപ്പൽപള്ളിയിൽ പലിശയില്ലാതെ വായ്പ

എറവ്: സെന്റ് തെരേസാസ് കപ്പൽപള്ളി ഇടവകയിലെ അംഗങ്ങളായ കുടുംബങ്ങൾക്ക് ഇനി പലിശയില്ലാതെ വായ്പ.ആദിമ ക്രൈസ്തവ സഭയിൽ ദാരിദ്ര്യമനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്ന തിരുവചനം പ്രാവർത്തികമാക്കുന്നതിനുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇടവകാംഗങ്ങൾക്ക് മാത്രമാണ് വായ്പ. ഇടവകയിലെ സാമൂഹ്യക്ഷേമ സമിതിയാണ് നേതൃത്വം നൽകുന്നത്.അയ്യായിരം രൂപ മുതൽ കാൽലക്ഷം രൂപ വരെയാണ് വായ്പ നൽകുക. വായ്പാസംഖ്യ അമ്പത് ആഴ്ചകൾക്കുള്ളിൽ തുല്യതവണ സംഖ്യകളായി തിരിച്ചടയ്ക്കണം.മദ്യപാനികൾ, ഈശ്വരവിശ്വാസത്തിന് വിരുദ്ധരായി നിരീശ്വരപ്രസ്ഥാനങ്ങളിൽ ഉള്ളവർ, സന്മാർഗനിഷ്ഠയില്ലാത്തവർ എന്നിവർക്കൊന്നും വായ്പ നൽകില്ല.കുടുംബപ്രാർത്ഥനയിൽ വീഴ്ച വരുത്താത്തവർ, സഭാനിയമങ്ങൾ പാലിക്കുന്നവർ, കുടുംബകൂട്ടായ്മ, ഇടവക പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവർ എന്നിവർക്കാണ് വായ്പ ലഭിക്കുക.വീടിന്റെ അറ്റകുറ്റപ്പണി, പ്രാഥമിക ആവശ്യങ്ങൾക്ക് സംവിധാനമുണ്ടാക്കൽ, അമിത പലിശയ്‌ക്കെടുത്ത കടംവീട്ടൽ, സ്വയംതൊഴിൽ കണ്ടെത്തൽ, പറമ്പ് നനയ്ക്കൽ, കുടിവെള്ളം, കൃഷി, കുട്ടികളുടെ പഠനം, ചികിത്സ എന്നിവയ്ക്കാണ് വായ്പ നൽകുന്നത്. അപേക്ഷകൾ ലഭിച്ചാൽ ബന്ധപ്പെട്ട ഭാരവാഹികൾ വീട് സന്ദർശിച്ച് അർഹരായവരെ കണ്ടെത്തിയശേഷമാണ് വായ്പ അനുവദിക്കുന്നത്.ഇടവകയിലെ എല്ലാ കുടുംബങ്ങളും നൽകിയ ത്യാഗപൂർണമായ സംഭാവനകൾ സ്വരൂപിച്ചാണ് പലിശരഹിത വായ്പാപദ്ധതിക്ക് ആവശ്യമായ ഫണ്ട് ഒരുക്കിയിട്ടുള്ളത്.പലിശരഹിതവായ്പ പദ്ധതിയുടെ ഉദ്ഘാടനം മോൺ. തോമസ് കാക്കശേരി നിർവഹിച്ചു. വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് അധ്യക്ഷനായിരുന്നു.Source: Sunday Shalom   Read More of this news...

അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നു (12-05-2016) സമാപിക്കും.

  Read More of this news...

പാപ്പാ ഫ്രാന്‍സിസിന്‍റെ കൈപ്പടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സ്നേഹസന്ദേശം

ലോക മാധ്യമദിനത്തില്‍, മെയ് 8-ാം തിയതി സന്ദേശം കൈകൊണ്ടെഴുതി ഒപ്പുവച്ച് പാപ്പാ ഫ്രാ‍ന്‍സിസ് കണ്ണിചേര്‍ത്തു. ലോകത്തുള്ള മാധ്യമപ്രവര്‍ത്തകരെ പ്രത്യേകം ഉദ്ദേശിച്ചാണ് ഹ്രസ്വസന്ദേശം പാപ്പാ കൈകൊണ്ടെഴുതി അയച്ചത്. സന്ദേശത്തിന്‍റെ ഉള്ള‌ടക്കം താഴെ ചേര്‍ക്കുന്നു:"ഡിജിറ്റല്‍ സമൂഹമായ നിങ്ങള്‍ എന്നെ ആശീര്‍വ്വദിക്കണമെന്നും  എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അപേക്ഷിക്കുന്നു :എന്‍റെ പ്രാര്‍ത്ഥനയില്‍ നിങ്ങളെ ഞാന്‍ അനുസ്മരിക്കാം.എന്നും കരുണയുടെ സുവിശേഷത്തിന്‍റെ ദാസനായിരിക്കുന്നതിന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ!"ഇങ്ങനെ എഴുതി കൈയ്യൊപ്പുവച്ചതായിരുന്നു സന്ദേശം. പാപ്പാ ഫ്രാന്‍സിസിന്‍റെ മാധ്യമദിന കുറിപ്പ് മലയാളം ഉള്‍പ്പെടെ 50 മറ്റു ഭാഷകളില്‍ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം (Twitter, Instagram) തുടങ്ങിയ ഡിജിറ്റല്‍ ശൃംഖലകളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.Source: Vatican Radio   Read More of this news...

ജീസസ് യൂത്തിന് കാനോനിക അംഗീകാരം ലഭിച്ചതിൻറ കൃതജ്ഞതാ ബലിയും സമ്മേളനവും മെയ് 22 ന്

കൊച്ചി : ജീസസ് യൂത്ത് മുന്നേററത്തിന് റോമിലെ പൊന്തിഫിക്കൽ കൌൺസിലിൻറ അംഗീകാരം ലഭിച്ചതിൻറ കേരളത്തിലെ കൃതജ്ഞതാ ബലിയും സമ്മേളനവും അങ്കമാലി സെൻറ്.ജോസഫ് സ്കൂളിൽ സംഘടിപ്പിക്കുന്നു. "ദൈവപരിപാലനയുടെ ആഘോഷം" എന്ന പേരിൽ നടത്തുന്ന സമ്മേളനം മെയ് 22 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും. കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ നിന്നുളള പതിനായിരത്തോളം ജീസസ് യൂത്ത് അംഗങ്ങൾ പങ്കെടുക്കും.കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരി , കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമീസ്, ആർച്ചു ബിഷപ്പ് ഫ്രാൻസിസ് കല്ലറക്കൽ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും.കെ.സി.ബി.സി കരിസ്മാററിക് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ കൃതജ്ഞതാ ബലിയർപ്പിക്കും. റെക്സ് ബാൻഡ്,വോക്സ് ക്രിസ്ററി , ക്രോസ് ടോക്ക് എന്നീ ബാൻഡുകളുടെ സംഗീത പരിപാടിയും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും.1985 ൽ കേരളത്തിൽ ആരംഭിച്ച കത്തോലിക്കാ മിഷനറി മുന്നേററമാണ് ജീസസ് യൂത്ത്.പൊന്തിഫിക്കൽ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിൽ ആദ്യത്തെയും ഏഷ്യയിൽ രണ്ടാമത്തെയും അൽമായ മിഷനറി മുന്നേററമാണ് ജീസസ് യൂത്ത്. മെയ് 20 - ന് രാവിലെ 11 മണിക്ക് റോമിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗീകാരം ജീസസ് യൂത്തിന് കൈമാറും.Source: Sunday Shalom   Read More of this news...

...
27
...