News & Events
അപകടത്തിൽ സ്വരം നഷ്ടപ്പെട്ട ഗായകൻ വീഡിയോ ആൽബവുമായി ജീവിത പോരാട്ടത്തിൽ

തൊടുപുഴ : പരിശുദ്ധ കന്യാകമറിയമെ, ഹൃദയത്തിൽ നൊമ്പരം ഏറിടും വിനാശ കൊടുങ്കാറ്റ് പോകുവോളം നിൻ ചിറകിൽ കീഴിൽ ഒളിച്ചോട്ടെ.... എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടത്തിയതിന്റെ സന്തോഷത്തിലാണ് ഗായകൻ എം എസ് സത്യൻ. അപകടം ഗായകനായ യുവാവിന്റെ സ്വരം തിരിച്ചുപിടിച്ചിട്ടും സംഗീതത്തെ ജീവശ്വാസമായി കാണുകയാണുസത്യൻ. സ്വരം നഷ്ടപ്പെട്ടിട്ടും തോറ്റു പിൻമാറാൻ ഈ യുവാവ് തയ്യാറായില്ല. വേദിയിൽ നിന്നു ഒരു ഗാനം പോലും ആലപിക്കാൻ സാധിക്കില്ലെന്ന അറിവ് മനസിൽ നീറ്റലായി കിടക്കുമ്പോഴും സംഗീതത്തെ സ്‌നേഹിക്കുകയാണ് ഈ ഗായകൻ. ഏഴുവർഷം മുമ്പ് സംഭവിച്ച അപകടം ജീവിതത്തെ തീറെഴുതിയെടുത്തിട്ടും ഈ ഗായകൻ തളരുന്നില്ല. 2009 ൽ ഗാനമേളയ്ക്ക് പോയപ്പോഴുണ്ടായ അപകടമാണ് എംഎസ് സത്യൻ എന്ന ഗായകന്റെ ജീവിതം മാറ്റി മറിച്ചത്. മുതലക്കോടം ഫൊറോന പള്ളി ഇടവകാംഗമായ എം എസ് സത്യന്റെ തലയ്‌ക്കേറ്റ ക്ഷതം സ്വരത്തെ ബാധിച്ചു. മാസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ജീവിതം തിരിച്ചുകിട്ടി. പക്ഷേ, സ്വരം നഷ്ടപ്പെട്ടു.മുതലക്കോടം ശാസ്താംപാറയിൽ മാളിയകുന്നേൽ വീട്ടിൽ താമസിക്കുന്ന സത്യൻ ഇഎംഎസ് ഭവന പദ്ധതിയിലൂടെ നിർമ്മിച്ച വീട്ടിലാണ് താമസിക്കുന്നത്. 5 സെന്റ് ഭൂമിയാണ് സ്വന്തമായിട്ടുള്ളത്. 23 വർഷമായി ഗാനമേള രംഗത്തും ചർച്ച് ക്വയറിലും സജീവമായിരുന്നു. ഇന്നു മരുന്നിന്റെ ബലത്തിൽ ജീവിക്കുമ്പോഴും ഗാനമേള, ചർച്ച് ക്വയറൊന്നും ഉപേക്ഷിക്കുന്നില്ല. എല്ലാറ്റിനേയും ഒന്നിപ്പിച്ചു നയിക്കുകയാണ്. ആകെയുള്ള ഒരു അത്താണിയാണിന്ന്, ഒരു കാലത്ത് കോതമംഗലം, പാലാ, ഇടുക്കി രൂപതകളിലെ പള്ളികളിൽ സജീവമായിരുന്നു. തിരുനാൾ, വിവാഹം, എന്തുമാകട്ടെ സത്യന്റെ ചർച്ച് ക്വയറുണ്ടാകുമായിരുന്നു. ഇന്നും ഗാനമേളകളും ചർച്ച് ക്വയറുകളുമുണ്ടെ ങ്കിലും സജീവമല്ല. എങ്കിലും നിരവധി ഗായകരെ ചേർതŔ
Read More of this news...
കാനഡയ്ക്ക് മുന്നറിയിപ്പുമായി ബൽജിയം!

കാനഡ: ജൂൺ 6 ന് കനേഡിയൻ പാർലമെന്റ് നിയമനിർമ്മാണത്തിലൂടെ ദയാവധം പ്രാബല്യത്തിൽ വരുത്തുവാൻ ശ്രമിക്കുമ്പോൾ, സ്വന്തം അനുഭവം പങ്കുവച്ചുകൊണ്ട് മറ്റൊരു രാജ്യം അവർക്ക് മുന്നറിയിപ്പ് നൽകുകയാണ്. രാജ്യം ബൽജിയമാണ്. 2002 മുതൽ ദയാവധം നിയമവിധേയമായ രാഷ്ട്രം.ബൽജിയത്തെ ഡോക്ടർമാരും നിയമവിദഗ്ദരും ദയാവധം നടപ്പിലാക്കിയ വ്യക്തികളുടെ കുടുംബാംഗങ്ങളും വീഡിയോയിലുടെ തുടർച്ചയായി കാനഡയ്ക്ക് നൽകുന്ന മുന്നറിയിപ്പിതാണ്. "സമൂഹത്തിന് ഈ നിയമം ദോഷമേ ചെയ്യൂ, അത് ഞങ്ങളുടെ അനുഭവമാണ്."ഡൺ മീഡിയയാണ് വീഡിയോ നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത്. നിസ്സഹായർ: ദയാവധത്തിലെ ചതി, എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും കാനഡയ്ക്കുവേണ്ടി അവർ നിർമ്മിക്കുന്നുണ്ട്. "അവിടെ എത്തിപ്പെടരുത്", സ്വന്തം വല്ല്യപ്പന്റെ ദയാവധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ഹെൻട്രിക് റെയ്‌സ്‌തേമ വീഡിയോയിൽ പറയുന്നു. "കാരണം, രോഗശമനത്തിന് മരുന്നുകൾ ഉപയോഗിക്കുന്നതുപോലെ കൊലപാതകം സാധാരണമാക്കുന്നതിന് അതു വഴിതെളിക്കും." അവർ തേങ്ങുകയാണ്."രോഗികളുടെ ജീവൻ രക്ഷിക്കാനാണ് നൂറ്റാണ്ടുകളായി ഡോക്ടർമാർ ശ്രമിച്ചിരുന്നത്. എന്നാൽ ഇന്ന് അവരെ വിശ്വസിക്കാൻ വയ്യാത്ത അവസ്ഥയായിരിക്കുന്നു ബൽജിയത്ത്. രോഗികളുടെ സ്ഥിതി നോക്കി വധിക്കാം എന്ന് അവർ വിധിയെഴുതിയാൽ വേണ്ടപ്പെട്ടവർക്ക് പോലും ഒന്നും ചെയ്യാനുണ്ടാവില്ല." പതിനഞ്ചോളം വർഷമായി ദയാവധം നിയമപരമായ ഒരു രാജ്യത്തെ പൗരന്റെ നിലവിളിയാണിത്.കാനേഡിയൻ പാർലമെന്റ് പരിഗണിക്കുന്ന ദയാവധം അല്പം കൂടി കടന്നതാണ്. ബൽജിയത്ത് ഡോക്ടർമാരുടെ സഹായത്തോടെയാണ് ദയാവധം നടത്താൻ നിയമം അനുശാസിക്കുന്നതെങ്കിൽ, കാനഡയിൽ ഡോക്ടറോ, കുടുംബാംഗമോ, രോഗിയോ ആർക്കുവേണമെങ്കിലും മരുന്നുപയോഗിച്ച് മരിക്കാൻ വഴിയൊരുക്കാം. ഫിസിഷ്യൻ അസിസ്റ്റഡ് സœ
Read More of this news...
പാപ്പാ ഫ്രാന്‍സിസിന്‍റെ കൈപ്പടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സ്നേഹസന്ദേശം

ലോക മാധ്യമദിനത്തില്‍, മെയ് 8-ാം തിയതി സന്ദേശം കൈകൊണ്ടെഴുതി ഒപ്പുവച്ച് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു. ലോകത്തുള്ള മാധ്യമപ്രവര്‍ത്തകരെ പ്രത്യേകം ഉദ്ദേശിച്ചാണ് ഹ്രസ്വസന്ദേശം പാപ്പാ കൈകൊണ്ടെഴുതി അയച്ചത്. സന്ദേശത്തിന്‍റെ ഉള്ളടക്കം താഴെ ചേര്‍ക്കുന്നു:"ഡിജിറ്റല്‍ സമൂഹമായ നിങ്ങള്‍ എന്നെ ആശീര്‍വ്വദിക്കണമെന്നും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അപേക്ഷിക്കുന്നു :എന്‍റെ പ്രാര്‍ത്ഥനയില്‍ നിങ്ങളെ ഞാന്‍ അനുസ്മരിക്കാം.എന്നും കരുണയുടെ സുവിശേഷത്തിന്‍റെ ദാസനായിരിക്കുന്നതിന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ!"ഇങ്ങനെ എഴുതി കൈയ്യൊപ്പുവച്ചതായിരുന്നു സന്ദേശം. പാപ്പാ ഫ്രാന്‍സിസിന്‍റെ മാധ്യമദിന കുറിപ്പ് മലയാളം ഉള്‍പ്പെടെ 50 മറ്റു ഭാഷകളില്‍ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം (Twitter, Instagram) തുടങ്ങിയ ഡിജിറ്റല്‍ ശൃംഖലകളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.Source: Vatican Radio
Read More of this news...
വത്തിക്കാനിലേയ്ക്കുള്ള ജപ്പാന്‍റെ സ്ഥാനപതിയെ പാപ്പാ ഫ്രാന്‍സിസ് സ്വീകരിച്ചു

വത്തിക്കാനിലേയ്ക്കുള്ള ജപ്പാന്‍റെ അംബാസിഡര്‍, യോഷ്യോ മാത്യു നഗമൂറയെ പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. മെയ് 9-ാം തിയതി തിങ്കളാഴ്ച രാവിലെയാണ് ജപ്പാന്‍റെ സ്ഥാനപതി, 64 വയസ്സുകാരന്‍ യോഷ്യോ മാത്യു നഗമൂറ വത്തിക്കാനിലെത്തിയത്.സ്ഥാനിക പത്രികകള്‍ പരിശോധിച്ചശേഷം ജപ്പാന്‍റെ സാമൂഹ്യ-രാഷ്ട്രീയ-മത മേഖലകളിലെ സ്ഥിതിഗതികള്‍ പാപ്പാ ആരാഞ്ഞു. 15 മിനിറ്റോളം സംഭാഷണം നീണ്ടതായും, തുടര്‍ന്ന് നഗമൂറയെ വത്തിക്കാനിലേയ്ക്കുള്ള ജപ്പാന്‍റെ സ്ഥാനപതിയായി പാപ്പാ ഫ്രാന്‍സിസ് ഔദ്യോഗികമായി സ്വീകരിച്ചെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.ജപ്പാന്‍റെ കെയിയോ യൂണിവേഴ്സിറ്റിയില്‍നിന്നും സമ്പത്തിക ശാസ്ത്രത്തില്‍ ബുരുദധാരിയായ് നഗമൂറ. പിന്നീട് അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കി. ജപ്പാനിലെ കെയ്ദാരന്‍ രാജ്യാന്തര സാമ്പത്തിക കാര്യാലയത്തിന്‍റെ പ്രവര്‍ത്തകനും പ്രതിനിധിയുമായിരുന്നു. പ്രസിഡന്‍റ് ഷിന്‍സോ അബോയുടെ കാര്യാലയത്തില്‍ (2014) ധനകാര്യമന്ത്രി സേവനംചെയ്തിട്ടുണ്ട്.ജനസംഖ്യയുടെ 40 ശതമാനം കത്തോലിക്കരുള്ള രാജ്യമാണ് ജപ്പാന്‍.Source: Vatican Radio
Read More of this news...
വിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഉപവിയെക്കുറിച്ചുള്ള ചിന്തകള്‍

റോം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിശുദ്ധ പത്രോശ്ലീഹായുടെ കൂട്ടായ്മ (The Cirlce of St. Peter) എന്ന ഉപവി പ്രസ്ഥാനത്തെ മെയ് 9-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച് അഭിസംബോധനചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് ഉപവിയെയും വിശ്വാസത്തെയും ബന്ധപ്പെടുത്തി ഉദ്ബോധിപ്പിച്ചത്.റോമാ രൂപതയുടെ ഉപവി പ്രവര്‍ത്തനങ്ങളുടെ ഭാഗമെന്നോണം അവര്‍ ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ 'പാവങ്ങളുടെ പക്ഷംചേരുന്ന സഭ'യുടെ പ്രതിബിംബമാണ് വരച്ചു കാട്ടുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. പാവങ്ങളായ രോഗികളുടെയും നിരാലംബരുടെയും പക്കല്‍ ഉപവി പ്രവൃത്തികളുമായി എത്തുമ്പോള്‍ അവര്‍ക്ക് ക്രിസ്തുവിന്‍റെ കാരുണ്യമാണ് അനുഭവവേദ്യമാകുന്നത്. അങ്ങനെ ക്രിസ്തു സാക്ഷ്യമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന്, അവരുടെ ഉദ്യമങ്ങളെ പ്രശംസിച്ചുകൊണ്ടു പാപ്പാ പ്രസ്താവിച്ചു. അതുവഴി സുവിശേഷവും അതിന്‍റെ സ്നേഹവും കാരുണ്യവും അനുരഞ്ജനവും പാവങ്ങളായവര്‍ക്ക് ലഭ്യമാക്കുകയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.മെയ്മാസത്തിലെ മേരിയന്‍ വണക്കിത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശുദ്ധ കന്യകാനാഥയുടെ ജീവിതമാതൃക പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി:ദൈവത്തിന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച നസ്രത്തിലെ മറിയം ഭാഗ്യവതിയായിരുന്നു. തനിക്കു ദൈവം നില്കിയ സൗഭാഗ്യത്തിലും അങ്ങകലെ ജൂദയായിലെ അയിന്‍ കരീമില്‍ ജീവിച്ചിരുന്ന ചാര്‍ച്ചക്കാരിയെ പരിചരിക്കാന്‍ നസ്രിത്തില്‍നിന്നും മറിയം സ്നേഹപൂര്‍വ്വം യാത്രചെയ്തു (ലൂക്ക 1, 45). എലസബത്തിന്‍റെ പക്കലേയ്ക്കുള്ള മറിയത്തിന്‍റെ സ്നേഹസന്ദര്‍ശനം വിശ്വാസത്തിന്‍റെ പ്രകടനവും, ദൈവസ്നേഹം മറ്റുള്ളവര്‍ക്കു നല്കുന്ന ജീവിതസാക്ഷ്യവുമായിരുന്നു. മറിയം വിശ്വാസത്തിന്‍റെ മാതൃകയും &
Read More of this news...
ഇനിയും അറിയപ്പെടാത്ത ദൈവം പരിശുദ്ധാത്മാവെന്ന് പാപ്പാ ഫ്രാന്‍സിസ്

പരിശുദ്ധാത്മാവ് ഇന്നും പലര്‍ക്കും 'അറിയപ്പെടാത്ത ദൈവ'മാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. മെയ് 9-ാം തിയതി തിങ്കളാഴ്ച രാവിലെ, പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. അപ്പോസ്തോല നടപടിപ്പുസ്തകം വിവരിക്കുന്ന ആദ്യകാല ക്രൈസ്തവരുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത് (നടപടി 19, 1-9).ഞങ്ങള്‍ ക്രിസ്തുവിനെ അറിയുമെങ്കിലും പരിശുദ്ധാരൂപിയെക്കുറിച്ച് അറിയില്ലായെന്ന് പൗലോസ് അപ്പസ്തോലനോട് തുറന്നു പ്രസ്താവിച്ചത് എഫേസൂസിലെ ആദ്യ ശിഷ്യന്മാരാണ്. അതുപോലെ ഇന്നും പല ക്രൈസ്തവര്‍ക്കും പരിശുദ്ധാത്മാവ് 'അറിയപ്പെടാത്ത ദൈവമാണെന്നും,' അരൂപിയെ അറിയാന്‍ എന്തുചെയ്യണമെന്ന വ്യഗ്രതയിലാണ് അവരെന്നും പാപ്പാ പങ്കുവച്ചു.പരിശുദ്ധാരൂപിയെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു:സഭയെ ചലിപ്പിക്കുന്നതും നയിക്കുന്നതും പരിശുദ്ധാത്മാവാണ്. ക്രൈസ്തവരായ ഓരോരുത്തരും ക്രിസ്തുവിലുള്ള ജ്ഞാനസ്നാനംവഴി പരിശുദ്ധാത്മാവിനെ വ്യക്തിപരമായി സ്വീകരിച്ചിട്ടുള്ളവരാണ്. അങ്ങനെയുള്ളവരുടെ കൂട്ടായ്മയാണ് സഭയ്ക്ക് രൂപംനല്കിയത്. ഈ കൂട്ടായ്മയാണ് സഭയായി വളര്‍ന്നത്. ജീവിതവഴികളിലൂടെ നയിച്ച് ലോകത്ത് നമ്മെ ക്രിസ്തു സാക്ഷികളാക്കുന്നത് പരിശുദ്ധാത്മാവാണ്. "അരൂപിയെ സ്വീകരിച്ചിട്ടുളളവര്‍ ക്രിസ്തുവിന്‍റെ സാക്ഷികളാണ്" (Antiphon).നമ്മെ പ്രാര്‍ത്ഥനയില്‍ നയിക്കുന്നതും ദൈവോത്മുഖരാക്കുന്നതും പരിശുദ്ധാത്മാവാണ്. കര്‍ത്താവിന്‍റെ അരൂപിയാണ് പ്രാര്‍ത്ഥനയുടെ പ്രേരകശക്തി. പിതാവിങ്കലേയ്ക്കു നമ്മെ നയിക്കുന്നത് ദൈവാത്മാവാണ്. ദൈവത്തെ 'പിതാവേ' എന്നു വിളിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും ദൈവാരൂപിതന്നെ. ലോകത്തിന
Read More of this news...
തെരഞ്ഞെടുപ്പില്‍ ജീവസംസ്ക്കാരം വിലയിരുത്തപ്പെടണം : കര്‍ദ്ദിനാള്‍ ക്ലീമിസ്

തെരഞ്ഞെടുപ്പില്‍ ജീവസംസ്ക്കാരം വിലയിരുത്തപ്പെടണമെന്ന്, കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.സംസ്ഥാനത്ത് ആസന്നമാകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെപശ്ചാത്തലത്തിലാണ് ജീവന്‍റെയും ജീവിത മൂല്യങ്ങളുടെയും മേഖലയില്‍ സമഗ്രതയുള്ള വ്യക്തികളെ നേതൃസ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കണമെന്ന വ്യക്തമായ ആഹ്വാനം കൊച്ചിയിലെ പി.ഒ.സി. സഭ ആസ്ഥാനത്തുനിന്നും മെയ് 9-ാം തിയതി തിങ്കളാഴ്ച കര്‍ദ്ദിനാള്‍ ക്ലീമിസ് പുറത്തുവിട്ടത്. കേരളത്തില്‍ 23 ശതമാനത്തിലേറെ വരുന്ന ക്രൈസ്തവസമൂഹത്തിന്‍റെ ശബ്ദമായിട്ടാണ് സംസ്ഥാനത്തെ തെരഞ്ഞുടുപ്പു സംബന്ധിച്ചു കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവന ഇറക്കിയത്.ഏതു മണ്ഡലത്തിലായിരുന്നാലും സ്ഥാനാര്‍ത്ഥി ഈശ്വരവിശ്വാസിയാണോ, ജീവിതത്തില്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന വ്യക്തിയാണോ, വിശിഷ്യ ജീവനിലും ജീവിതമൂല്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്നുണ്ടല്ലോ എന്നെല്ലാം വിലയിരുത്തിവേണം വോട്ടു നല്കാനെന്ന് കെസിബിസിയുടെ ജീവന്‍റെ കമ്മിഷനുവേണ്ടി ഇറക്കിയ പ്രസ്താവനയിലൂടെ കര്‍ദ്ദിനാള്‍ ക്ലീമിസ് കേരളത്തിലെ വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെയും, പൊതുവെ ഇന്ത്യയിലെയും രാഷ്ട്രീയ നേതൃത്വത്തില്‍ ജീവന്‍റെയും സാമൂഹ്യ ധാര്‍മ്മികതയുടെയും മേഖലകളില്‍ പ്രകടമായി കാണുന്ന അലംഭാവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വിശ്വാസികള്‍ക്കു നല്കാന്‍ നിര്‍ബന്ധിതനാകുന്നതെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് വ്യക്തമാക്കി.ജീവന്‍റെ നിലനില്പിന് അപകടകരമായ ഭ്രൂണഹത്യ, കാരുണ്യവധം, ആത്മഹത്യ എന്നിവയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുവാന്‍ കഴ!
Read More of this news...
മിഷനറി എന്നാൽ നല്ലിടയൻ: പാപ്പ

വത്തിക്കാൻ സിറ്റി:പാപികളോടുള്ള സഹവർത്തിത്വം ദുർമാതൃകയല്ല, മാതൃകയാണെന്ന് ഫ്രാൻസിസ് പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ കൂടിയ വിശ്വാസികളോട് നല്ലിടയന്റെ ഉപമ വിശദീകരിക്കവേയാണ് ആത്മീയ ജീവിതത്തിൽ പലരും അകലം പാലിക്കാനിഷ്ടപ്പെടുന്ന പാപികളുമായുള്ള ബന്ധത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. നല്ലിടയൻ ദൈവകരുണയുടെ അടയാളമാണ്. ആരും നഷ്ടപ്പെടരുതെന്നാണ് ഇടയന്റെ ആഗ്രഹം. അതിനാൽ പാപികളുമായി അകലം പാലിച്ചതുകൊണ്ട് എല്ലാം ശരിയായെന്ന് ആരും കരുതരുതെന്നും പാപ്പ പറഞ്ഞു.ഈശോ നല്ല ഇടയന്റെ ഉപമ ആളുകളോട് പറയുകയും വഴിതെറ്റിപ്പോയ ആടിനെത്തേടി പോകുന്ന ഇടയചിന്ത വിശദീകരിക്കുകയും ചെയ്തത് 'പാപികളോടൊത്തുള്ള സഹവാസം ദുർമ്മാതൃകയാണെന്ന് വിലയിരുത്തിയ അക്കാലത്തിന് നേർവഴി കാട്ടുന്നതിനായിരുന്നു.' പാപ്പ വിശദീകരിച്ചു. 'നാം നമ്മുടെ വിശ്വാസം എങ്ങനെ ജീവിക്കുന്നു എന്നു കാണിക്കുന്നതിനാണ് ഈ ഉപമ നൽകപ്പെട്ടിരിക്കുന്നത്.'ദൈവം കാരുണ്യവാനാണ്. ആ സ്വഭാവത്തോട് നൂറ് ശതമാനം വിശ്വസ്തത പുലർത്തുന്നു അവിടുന്ന്. അതിനാൽ ഒരാളെപ്പോലും മാറ്റിനിർത്തുക അവിടുത്തേക്ക് സാധ്യമല്ല. എല്ലാവരുടെയും നിത്യരക്ഷ എന്ന ചിന്തയിൽനിന്ന് ആർക്കും അവിടുത്തെ തടയാനാവില്ല.'നാം ദൈവത്തെ തേടുന്നുവെന്ന് അഭിനയിക്കുന്ന ഇടങ്ങളിലാവില്ല അവിടുന്ന് സന്നിഹിതനാകുന്നത്. നഷ്ടപ്പെട്ട ആടുകളുടെ ഇടയിലാവും. തൊണ്ണൂറ്റി ഒമ്പതിനെ വിട്ട് ഒന്നിനെ തേടിപ്പോകുന്ന ഇടയനെ ഓരോ വിശ്വാസിയും ഓർമ്മിക്കണം.' അർത്ഥ പൂർണമായിരുന്നു പാപ്പയുടെ വാക്കുകൾ.ഫരിസേയരും സദുക്കായരും നിയമജ്ഞരുമൊക്കെ പാപികളിൽനിന്ന് അകലം പാലിച്ചു. അവരുമായുള്ള സഹവാസം ദുർമ്മാതൃകയും അശുദ്ധിക്ക് കാരണമാകുമെന്നും അവർ വിശ്വസിച്ചു. സ്വയം ശ്രേഷ്ഠരായിക്കരുതി. അവർക്ക് ദഹിക്കുന്നത!
Read More of this news...
ഷാൾമെയ്ൻ പ്രൈസ് ഫ്രാൻസിസ് പാപ്പയ്ക്ക്

വത്തിക്കാൻ സിറ്റി: യൂറോപ്പിന്റെ പ്രശസ്ത അംഗീകാരമായ ഷാൾമെയ്ൻ പ്രൈസ് ഫ്രാൻസിസ് മാർപാപ്പയ്ക്ക്. യൂറോപ്പിന്റെ നവോത്ഥാനത്തിനും ഏകീകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവർക്കായി നൽകുന്ന അവാർഡാണ് ഷാൾമെയ്ൻ പ്രൈസ്. മാർട്ടിൻ ലൂഥർ കിങ്ങിന്റെ "എനിക്കൊരു സ്വപ്‌നമുണ്ട്" എന്ന പ്രസിദ്ധമായ പ്രസംഗത്തെ അതിലംഘിക്കുന്ന വിധത്തിൽ യൂറോപ്പിനെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ പങ്കുവച്ച് ഫ്രാൻസിസ് പാപ്പ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അവാർഡിനെക്കുറിച്ച് സംസാരിക്കവെ, മെയ് ആറിന് പാപ്പ പറഞ്ഞു, "യൂറോപ്പിൽ നവമായൊരു മനുഷ്യത്വചിന്ത" രൂപപ്പെടുമെന്ന് ഞാൻ സ്വപ്‌നം കാണുന്നു. മനുഷ്യമഹത്വത്തിലൂന്നിയുള്ള ഒന്നാവണമതെന്നും പാപ്പ പറഞ്ഞു.ഇന്റർനാഷണൽ ഷാൾമെയ്ൻ പ്രൈസ് പാപ്പയ്ക്ക് നൽകപ്പെട്ടത് വത്തിക്കാനിലെ സാല റെജീനയിൽ വെച്ചാണ്. 1950 ലാണ് ഈ അവാർഡ് സ്ഥാപിക്കപ്പെടുന്നത്. ഡോ. കർട്ട് ഫെയ്ഫറായിരുന്നു പിന്നിൽ പ്രവർത്തിച്ചത്. "യൂറോപ്പിന്റെ ഏകീകരണത്തിനായി പ്രവർത്തിക്കുന്നവർക്കായി നൽകപ്പെടുന്ന ഏറ്റവും ഉദാത്തമായ അവാർഡുകളിലൊന്നാണിത്." സംഘടനയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ആദ്യം 2015 ഡിസംബർ മാസത്തിലാണ് പാപ്പയ്ക്ക് അവാർഡ് നൽകപ്പെടുന്നതിനുള്ള തീരുമാനമായതും വാർത്തകൾ ലഭ്യമായതും. 2014 നവംബറിൽ യൂറോപ്യൻ പാർലമെന്റിൽ പാപ്പ നടത്തിയ പ്രസംഗം അപ്പോൾ ഉദ്ധരിക്കപ്പെട്ടിരുന്നു. പാപ്പ യൂറോപ്പിനുവേണ്ടി നടത്തുന്ന ഇടപെടലുകളും പ്രകീർത്തിക്കപ്പെട്ടിരുന്നു.പ്രസ്തുത അവാർഡ് നേടിയ മതനേതാക്കളിൽ രണ്ടാമത്തെ വ്യക്തി മാത്രമാണ് പാപ്പ. ആദ്യത്തെ വ്യക്തി വിശുദ്ധ ജോൺ പോൾ രണ്ടാമനായിരുന്നു, 2004 ൽ. അവാർഡിന്റെ അസാധാരണസ്വഭാവമുള്ളതും സാധാരണ സ്വഭാവമുള്ളതും ആയ രണ്ടു പതിപ്പു
Read More of this news...
സി.എം.സി സന്യാസിനി സമൂഹം അവയവദാന സമ്മതപത്രം നൽകി

കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി.എം.സി സന്യാസിനി സമൂഹത്തിലെ അംഗങ്ങൾ അവയവദാന സമ്മതപത്രം നൽകി സമൂഹത്തിന് മാതൃകയായി. 6500-ഓളം അംഗങ്ങളുള്ള സി.എം.സി സന്യാസിനി സമൂഹമാണ് നന്മയുടെയും കരുണയുടെയും പുതുചരിത്രമെഴുതിയത്. ആലുവ തായിക്കാട്ടുകരയിലെ ജനറലേറ്റിൽ ഒന്നിച്ചുകൂടിയ സി.എം.സി സന്യാസിനി സമൂഹത്തിന്റെ 110-ാമത് സാധാരണ ജനറൽ ചാപ്റ്ററാണ് സുപ്രധാനമായ ഈ തീരുമാനം എടുത്തത്. സിനാക്‌സ് പ്രതിനിധികളുടെ സമ്മേളനത്തിൽ സുപ്പീരിയർ ജനറൽ മദർ സിബി കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേലിന് അവയവദാന സമ്മതപത്രം കൈമാറി. അവയവദാനം ഒരിക്കലും ഭയക്കേണ്ടതില്ലെനനും അവയവദാനം നടത്തുന്നവർക്ക് പ്രചോദനം നൽകേണ്ടതുണ്ടെന്നും സി.എം.സി സന്യാസിനി സമൂഹം ഇക്കാര്യത്തിൽ സമൂഹത്തിന് മാതൃകയാണെന്നും ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു.'സുവിശേഷാനന്ദവുമായി പാർശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക്' എന്ന മുഖ്യവിഷയം ചർച്ച ചെയ്ത പത്തുദിവസത്തെ ജനറൽ ചാപ്റ്ററിന്റെ അവസാനദിവസമാണ് അവയവദാന പ്രഖ്യാപനം നടത്തിയത്. മുൻ സുപ്പീരിയർ ജനറൽമാരായ മദർ സാങ്റ്റ, മദർ ഫിദേലിസ് എന്നിവർക്ക് പുറമെ ഇന്ത്യയിലെ 22 പ്രൊവിൻസുകളുടെയും നാല് റീജണുകളുടെയും സുപ്പീരിയർമാരും ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന സി.എം.സി പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.കോൺഗ്രിഗേഷൻ ഓഫ് ദ മദർ ഓഫ് കാർമൽ സഭയിലെ അംഗങ്ങൾ മൂന്നു വർഷം മുമ്പ് ഇതിന് ആലോചന തുടങ്ങിവച്ചിരുന്നു. ഈ സമൂഹത്തിലെ ഒരംഗം അധികാരികളുടെ അനുവാദത്തോടെ വൃക്ക ദാനം ചെയ്തിരുന്നു.സി.എം.സി എറണാകുളം പ്രവിശ്യാംഗവും ആലുവ കാർമൽ ആശുപത്രിയിലെ നഴ്‌സിംഗ് അധ്യാപികയുമായ സിസ്റ്റർ ലിറ്റിൽ തെരേസ് അവരുടെ വാർധാ പ്രൊവിൻസിലെ സിസ്റ്റർ അലിതയ്ക്കാണ് വൃക്ക ദാനം ചെയ്തത്. സ
Read More of this news...
കൂട്ടായ്മയുടെ മഹത്വം സമൂഹം തിരിച്ചറിയണം: ബിഷപ് മാർ ജേക്കബ് തൂങ്കുഴി

അങ്ങാടിപ്പുറം: കൂട്ടായ്മയുടെ മഹത്വം തിരിച്ചറിയുന്ന സമൂഹം നേട്ടങ്ങൾ സ്വന്തമാക്കുമെന്ന് ആർച്ച് ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി. പരിയാപുരം ഫാത്തിമമാതാ ഫൊറോന ദൈവാലയത്തിൽ നടന്ന താമരശേരി രൂപതയുടെ മുപ്പതാം വാർഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.മദ്യത്തിനും ലഹരിപദാർത്ഥങ്ങൾക്കുമെതിരെ ജാഗ്രതയോടെ പോരാടാൻ നാം തയാറാകണം. അറിവിലും ആത്മീയ ചിന്തയിലും വളരുമ്പോൾ തിന്മകളിൽനിന്ന് അകന്നുനിൽക്കാൻ നാം പ്രാപ്തരാകും. നാം ഒരു കുടുംബം എന്ന ചിന്ത ഒരിക്കലും കൈവിടരുത്. ദൈവാശ്രയബോധം കൈമുതലാക്കണം; മാർ തൂങ്കുഴി ഓർമിപ്പിച്ചു. താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചു.വിശ്വാസത്തിന്റെ ദീപശിഖ അണയാതെ സൂക്ഷിക്കാൻ ഓരോ തലമുറയ്ക്കും കടമയുണ്ടെന്നും അല്മായർ സഭയുടെ നെടുംതൂണാണെന്നും ബിഷപ് റെമിജിയോസ് പറഞ്ഞു. കമ്പോളസംസ്‌കാരം കുടുംബങ്ങളെ വിഴുങ്ങാതിരിക്കാൻ നാം ശ്രദ്ധ ചെലുത്തണം. ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സഭയുടെ കെട്ടുറപ്പിനായി ഓരോരുത്തരും ശ്രമിക്കണം; ബിഷപ് പറഞ്ഞു.സുവർണ, രജതജൂബിലിയാഘോഷിക്കുന്ന സമർപ്പിതർ, വിവാഹിതർ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി താമരശേരി രൂപത ബിഷപ് എമരിറ്റസ് മാർ പോൾ ചിറ്റിലപ്പിള്ളി ആദരിച്ചു. പരിയാപുരം എപ്പിസ്‌കോപ്പൽ വികാരി ഡോ. ജേക്കബ് കുത്തൂർ, ലൂയിജിഭവൻ സുപ്പീരിയർ ഫാ. മനോജ് വെട്ടംതടത്തിൽ, തിരുഹൃദയ സന്യാസസഭയുടെ പ്രൊവിൻഷ്യാൾ സിസ്റ്റർ മെർളി ജോസ്, രൂപത വികാരി ജനറാൾ മോൺ. മാത്യു മാവേലി, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് കെ.ജെ. ആന്റണി, മാതൃവേദി കേന്ദ്ര സെക്രട്ടറി ട്രീസ ഞരളക്കാട്ട്, കെ.സി.വൈ.എം രൂപത പ്രസിഡന്റ് ജെഫിൻ ഫ്രാൻസിസ്, ചെറുപുഷ്പ മിഷൻലീഗ് രൂപത ജൂനിയർ
Read More of this news...
സ്‌കൂളുകളിൽ ഭക്ഷണം നൽകുന്ന പദ്ധതിയുമായി എത്യോപ്യൻ സഭ

എത്യോപ്യ: കഴിഞ്ഞ 50 വർഷത്തിനിടെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും രൂക്ഷമായ വരൾച്ച നേരിടുന്ന എത്യോപ്പിയയിൽ കുട്ടികളെ സ്‌കൂളുകളിൽ വരാൻ പ്രേരിപ്പിക്കുന്നതിനായി സ്‌കൂളുകളിൽ ഭക്ഷണം നൽകുന്ന പദ്ധതി എത്യോപ്യൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ചു. വരൾച്ച രൂക്ഷമായ വടക്കൻ രൂപതകളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന കാത്തലിക്ക് നീയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ റീജണൽ ഡയറക്ടർ അർഗാവ് ഫാന്തു അറിയിച്ചു.83 ശതമാനം ജനതയും ജീവിക്കുന്ന ഗ്രാമപ്രദേശങ്ങളിലാണ് അടിയന്തിരമായി സഹായമെത്തിക്കേണ്ടതെന്ന് കാത്തലിക്ക് റില്ലീഫ് സർവീസസിന്റെ എത്യോപ്പിയയിലെ പ്രതിനിധിയായ മാറ്റ് ഡേവിസ് പറഞ്ഞു. പട്ടണങ്ങളിൽ വില കുതിച്ചുയർന്നതിനെ തുടർന്ന് പലർക്കും ഭക്ഷണസാധനങ്ങൾ പ്രാപ്യമല്ലാതായി മാറിയിട്ടുണ്ട്. എങ്കിലും മാർക്കറ്റിൽ ഭക്ഷണസാധനങ്ങൾ ഇപ്പോഴും ലഭ്യമാണ്; അഡിസ് അബാബയിൽ നിന്ന് മാറ്റ് ഡേവിസ് പങ്കുവച്ചു.എത്യോപ്പിയിലെ ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെയാണ് കത്തോലിക്കരുടെ സംഖ്യയെങ്കിലും ഗവൺമെന്റിന് ശേഷം വിദ്യാഭ്യാസമേഖലയിലെയും ആരോഗ്യമേഖലയിലെയും ഏറ്റവും പ്രധാന സേവനദാതാവ് കത്തോലിക്ക സഭയാണ്. വരൾച്ചെയെയും ക്ഷാമത്തെയും അതിജീവിക്കുന്നതിനായി സഭയുടെ പരമാവധി ചെയ്യുന്നുണ്ടെന്ന് മാറ്റ് പറഞ്ഞു. 1980-കളിൽ ആയിരക്കണക്കിന് ജനങ്ങളുടെ മരണത്തിനിടയാക്കിയ ക്ഷാമകാലഘട്ടത്തെക്കാൾ മെച്ചപ്പെട്ട സ്ഥിതിയാണ് ഇന്നുള്ളതെന്നും മാറ്റ് വ്യക്തമാക്കി.Source: Sunday Shalom
Read More of this news...
ദൈവദാസന്‍ മാര്‍ കാവുകാട്ടിന്‍റെ നാമകരണം: അതിരൂപതാതല നടപടി പൂര്‍ത്തിയായി

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്‍റെ നാമകരണത്തിന്‍റെ അതിരൂപതാതല നടപടികള്‍ പൂര്‍ത്തിയായി. സമാപന സമ്മേളനവും കൃതജ്ഞതാബലിയും 18നു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 9.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ദൈവദാസന്‍റെ കബറിടത്തില്‍ പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പെരുന്തോട്ടം നാമകരണ നടപടികളുടെ അതിരൂപതാതലസമാപന പ്രഖ്യാപനം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ബിഷപ് മാര്‍ മാത്യു വട്ടക്കുഴി, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, പ്രഫ.തോമസ് കണയംപ്ലാക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ.ഡോ.മാത്യു മഠത്തിക്കുന്നേല്‍, വൈസ് പോസ്റ്റുലേറ്റര്‍മാരായ ഫാ.മാത്യു മറ്റം, സിസ്റ്റര്‍ ജയിന്‍ കൊട്ടാരം സിഎംസി, ഹിസ്റ്ററിക്കല്‍ കമ്മീഷന്‍ പ്രസിഡന്‍റ് റവ.ഡോ.ജോസഫ് കൊല്ലാറ, മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. തോമസ് പ്ലാപ്പറമ്പില്‍, റവ.ഡോ.ടോം കൈനിക്കര എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുംSource: Deepika
Read More of this news...
കാറള്‍മാന്‍ പുരസ്ക്കാരം പാപ്പാ ഫ്രാന്‍സിസിന് - പരിപാടികള്‍ വത്തിക്കാനില്‍

2016-ലെ 'കാറള്‍മാന്‍ രാജ്യാന്തര പുരസ്ക്കാരം' പാപ്പാ ഫ്രാന്‍സിസിന് സമ്മാനിക്കും! പുരസ്ക്കാരദാനം വത്തിക്കാനില്‍ മെയ് 6-ാം തിയതി വെള്ളിയാഴ്ച!! യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും!!! യൂറോപ്യന്‍ പാര്‍ളിമെന്‍റിന്‍റെ പ്രസിഡന്‍റ് മാര്‍ട്ടിന്‍ ഷൂള്‍സ്, കമ്മിഷന്‍ പ്രസിഡന്‍റ് ഷോണ്‍ ക്ലോഡ് ജുങ്കര്‍, കൗണ്‍സില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്ക്ക്, ഇറ്റലിയുടെ പ്രധാനമന്ത്രി മത്തെയോ റിന്‍സി എന്നിവര്‍ പാപ്പായെ ആദരിക്കാന്‍ വത്തിക്കാനിലെത്തും.വെള്ളിയാഴ്ച പ്രാദേശിക സമയം മദ്ധ്യാഹ്നം 12-മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ ഹാളില്‍ ചേരുന്ന സമ്മേളനത്തിലായിരിക്കും യൂറോപ്യന്‍ പാര്‍ളിമെന്‍റിന്‍റെ പ്രസിഡന്‍റ്, മാര്‍ട്ടില്‍ ഷൂള്‍സ് പാപ്പാ ഫ്രാന്‍സിസിന് പുരസ്ക്കാരം സമ്മാനിക്കുന്നത്. തുടര്‍ന്ന് പാപ്പാ സമ്മേളനത്തെ അഭിസംബോധനചെയ്യും. സാധാരണ ഗതിയില്‍ പുരസ്ക്കാരങ്ങള്‍ സ്വീകരിക്കാത്ത പാപ്പാ ഫ്രാന്‍സിസ് യൂറോപ്പിന്‍റെ ബഹുമതി സ്വീകരിക്കുന്നത് സകലരെയും ആശ്ചര്യപ്പെടുത്തുന്ന പ്രതികരണമാണ്.മാനവിക പുരോഗതിക്കായി, വിശിഷ്യാ യൂറോപ്പിന്‍റെ ഏകീകരണത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രകടമാക്കുന്ന അതുല്യസമര്‍പ്പണം മാനിച്ചുകൊണ്ടാണ് വിഖ്യാതമായയ കാറള്‍മാന്‍ പുരസ്ക്കാരം പാപ്പാ ഫ്രാന്‍സിസിന് നല്കുന്നത്. ലോകത്ത് ഇന്ന് ധാര്‍മ്മികയുടെ ശബ്ദമാണ് ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ പാപ്പാ ഫ്രാന്‍സിസെന്ന്, പുരസ്ക്കാരകമ്മിറ്റി അംഗവും വത്തിക്കാനിലേയ്ക്കുള്ള ജര്‍മ്മനിയുടെ അമ്പാസിഡറുമായ അനെറ്റ് ഷവാന്‍ മെയ് 5-ാം തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.'യൂറോപ്പിന്‍റെ പിതാവെ'ന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫ്രാന്‍സിന്‍റെ 8-ാം നൂറ്റാണ്ടിലെ
Read More of this news...
സഹകരണ പ്രസ്ഥാനങ്ങളോട് പാപ്പാ ഫ്രാന്‍സിസ്

മെയ് 4-ാം തിയതി ബുധനാഴ്ച റോമില്‍ സംഗമിച്ച ഇറ്റലിയിലെ സഹകരപ്രസ്ഥാനങ്ങളുടെ 39-ാമത് ദേശീയസംഗമത്തെ വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പാ അഭിസംബോധനചെയ്തത്. 'രാഷ്ട്രസേവനത്തിന്‍റെ പാതയിലെ പ്രയോക്താക്കള്‍,' എന്ന ആപ്തവാക്യവുമായി സംഗമിച്ചിരിക്കുന്ന ഇറ്റലിയുടെ National ConfCooperative ദേശീയ സഹകരണക്കൂട്ടായ്മ മെയ് 5-ാം തിയതി വ്യാഴാഴ്ചവരെ നീണ്ടുനില്ക്കും.സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികള്‍ തിങ്ങിനില്ക്കുന്ന ഇന്നിന്‍റെ ആഗോളചുറ്റുപാടില്‍ തൊഴിലിന്‍റെയും സാമൂഹിക സാമ്പത്തിക സുസ്ഥിതിയുടെയും മേഖലയില്‍ സമൂഹങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനമാകാന്‍ വിവിധ മേഖലകളിലുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ക്കും അവയുടെ കൂട്ടായ്മയ്ക്കും സാധിക്കട്ടെ! പാപ്പാ ആമുഖമായി ആശംസിച്ചു. സമൂഹത്തിന്‍റെ ദുര്‍ബലരെ തുണയ്ക്കുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനമാവട്ടെ സഹകരണ സംഘങ്ങളെന്നും, പരസ്പര സഹകരണത്തിന്‍റെ മനോഭാവത്തില്‍ തൊഴിലിന്‍റെയും ചെറുകിട ഉല്പാദനത്തിന്‍റെയും പദ്ധതികളിലൂടെ രാജ്യത്തിന്‍റെ സുസ്ഥിതിയിലും സാമ്പത്തിക വളര്‍ച്ചയിലും പങ്കുചേരുവാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. അടിസ്ഥാനപരമായി കുടുംബങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള സഹകരണപ്രസ്ഥാനങ്ങള്‍ക്ക് കെട്ടുറപ്പും ഭദ്രതയും ആര്‍ജ്ജിക്കാന്‍ സാധിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഉത്തരവാദിത്ത്വപൂര്‍ണ്ണമായി കുടുംബങ്ങളെ പിന്‍തുണയ്ക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കായാല്‍ സമൂഹങ്ങളും രാഷ്ട്രവും 'സ്നേഹത്തിന്‍റെ ആനന്ദം' അനുഭവിക്കാന്‍ ഇടയാകുമെന്ന് ചാക്രികലേഖനം Amoris Laetitia ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.മൗലികമായ വീക്ഷണത്തിലൂടെ ആര്‍ജ്ജിക്കുന്ന ക്ര
Read More of this news...
സംവാദം സമാധാന പാതയിലെ നിര്‍മ്മിതിയാണെന്ന് പാപ്പാ

യോര്‍ദ്ദാന്‍റെ തലസ്ഥാനമായ അമാനില്‍നിന്നുമെത്തിയ മതാന്തസംവാദ സംഗമത്തെ മെയ് 4-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ പരാമര്‍ശിച്ചത്. യോര്‍ദ്ദാന്‍റെ രാജാവ് അബ്ദുള്ളയുടെ നാമത്തില്‍ തലസ്ഥാനനഗരമായ അമമാനില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര മത സൗഹാര്‍ദ്ദത്തിനും സംവാദത്തിനുമുള്ള സ്ഥാപമാണ് ( King Abdullah Bin Abdulaziz International Center for Interreligious and Intercultural Dialogue - KAICIID Dialogue Center) മതങ്ങളുടെ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.മദ്ധ്യപൂര്‍വ്വദേശത്തും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും അരങ്ങേറുന്ന യുദ്ധവും അഭ്യന്തരകാലപങ്ങളും, വിശിഷ്യാ മതങ്ങളുടെ പേരില്‍ നടമാടുന്ന കലാപങ്ങള്‍ക്കുംമദ്ധ്യേ നടത്തപ്പെടുന്ന മതാന്തര സംവാദസംഗമം സമാധാനത്തിന്‍റെ പാതിയിലെ നിര്‍മ്മിതിയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. മാനവികതയെ കൂട്ടായ്മയില്‍ കരുപ്പിടിപ്പിക്കുന്ന സാഹോദര്യത്തിന്‍റയും സമാധാനത്തിന്‍റെയും സംഗമാണിതെന്ന് 50-ല്‍പ്പരം വരുന്ന രാജ്യാന്തര പ്രതിനിധിസംഘത്തെ പാപ്പാ പ്രസ്താവിച്ചു.2014-മെയ് മാസത്തിലെ തന്‍റെ ജോര്‍ദ്ദാന്‍ ചരിത്ര സന്ദര്‍ശനം ചാരിതാര്‍ത്ഥ്യത്തോടെ കൂടിക്കാഴ്ചയില്‍ പാപ്പാ അനുസ്മരിച്ചു. സംവാദത്തിന്‍റെ ഉദ്യമങ്ങള്‍ നിര്‍മ്മിതികളാണ്. അവ സമാധാനത്തിന്‍റെ പാതയിലെ നാഴികക്കല്ലുകളാണെന്നും, സമാധാനത്തിന്‍റെ സമൂഹം കെട്ടിപ്പടുക്കുവാന്‍ അവ നിമിത്തമാകുമെന്നും പാപ്പാ വിശേഷിപ്പിച്ചു.സ്വാര്‍ത്ഥതയില്‍നിന്നും പുറത്തുകടന്ന് അപരനെ ശ്രവിക്കുന്ന പ്രക്രിയയാണ് സംവാദം. രണ്ടു വാക്കുകള്‍ ചേര്‍ന്ന് ഒരു ചിന്തയുണ്ടാകുന്നു. ചിന്തകള്‍ പങ്കുയ്ക്കപ്പെടുമ്പോള്‍ സമാധാനപാതിയിലെ ആദ്യപടിയായി അത് പരിണമിക്കും. തുടര്‍ന്നും പരിശ്രമിക്കുന്നത് 'സമാധാന നിര്‍മ്മിതി'യാണ്. വാക്കുകളിലൂടെ ഹൃദയങ്ങള്‍ സംഗമിക്കുന്
Read More of this news...
വെനസ്വേലയുടെ രാഷ്ട്രീയ ചുറ്റുപാടില്‍ പാപ്പാ ഫ്രാന്‍സിസ് ആശങ്ക രേഖപ്പെടുത്തി

തെക്കെ അമേരിക്കന്‍ രാജ്യമായ വെനസ്വേലയുടെ സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടുകളില്‍ പാപ്പാ ഫ്രാന്‍സിസ് പ്രതിബദ്ധത പ്രകടമാക്കിയെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. വെനസ്വേലന്‍ പ്രസിഡന്‍റ്, നിക്കോളാസ് മദൂരോയ്ക്ക് വ്യക്തിപരമായി എഴുതിയ കത്തിലൂടെ അവിടുത്തെ സാമൂഹ്യരാഷ്ട്രീയ പ്രതിസന്ധികളില്‍, വിശിഷ്യ ജനങ്ങളുടെ യാതനകളില്‍ പാപ്പാ ഫ്രാന്‍സിസ് ആശങ്ക പ്രകടപ്പിച്ചുവെന്ന വാര്‍ത്ത, മെയ് 5-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ ഫാദര്‍ ലൊമ്പാര്‍ഡി സ്ഥിരീകരിച്ചു.പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവിശ്വസ്തതയും രാജ്യത്തെ അഴിമതിയുംമൂലം ജനങ്ങള്‍ അനുഭവിക്കുന്ന മാനുഷിക പ്രതിസന്ധികള്‍ ഏറെയാണ്. ഭക്ഷ്യവസ്തുക്കള്‍, ജലം, മരുന്ന് എന്നിവയുടെ ദൗര്‍ലഭ്യവും, തുച്ഛമായി ലഭ്യമായ നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റവും രാജ്യത്തെവിടെയും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. മാനുഷിക യാതനയുടെ പച്ചയായ ഈ സാഹചര്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് പ്രസിഡന്‍റ് മദൂരോയ്ക്ക് കത്തെഴുതിയതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.സംവാദത്തിലൂടെയും സഹകരണത്തിലൂടെയും വെനസ്വേലയുടെ സാമൂഹ്യ രാഷ്ട്രീയ സുസ്ഥിതിക്കായി പരിശ്രമിക്കണമെന്ന പൊതുഅഭ്യര്‍ത്ഥനയാണ് പാപ്പാ കത്തിലൂടെ നടത്തിയിരിക്കുന്നതെന്നു മാത്രം കത്തിന്‍റെ ഉള്ളടത്തെക്കുറിച്ച് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. വെനസ്വേലന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ പാപ്പാ തന്‍റെ ഈസ്റ്റര്‍ സന്ദേശത്തില്‍ (Urbi et Orbi Message) നീതിക്കായും രാഷ്ട്രീയ സമഗ്രതായ്ക്കായും പരസ്യമായി നടത്തിയ അഭ്യര്‍ത്ഥന ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില
Read More of this news...
TRANSFER LIST, MAY 2016
Parish
Priests/Directors1.
Arackal Jose - Thommankuth2.
Athickal Joseph - Rector Minor Seminary, Librarian -
Diocesan Library3.
Athickal Mathew - Nakapuzha4.
Chatholil John - Vettimattam5.
Chemparathy George - Rajagiri6.
Cheruparambil Thomas - Kadalikad7.
Kakuzhy James - Mulappuram8.
Kannadan Francis - Bursar Nirmala College9.
Karakombil Paul - Inchoor10.
Kochuprambil Joseph (Sr) - Udumpannoor11.
Koithanath Joseph - Peringuzha12.
Kunnappillil Mathew - Eparchy of Melbourne, Australia13.
Kurisummoottil George - Karakunnam, Director Prayer Group14.
Madathiparambil Francis - Mekadambu Vicar-in-charge, Vice Principal Nirmala Public
School15.
Moorkattil Joseph -
Director Jeeva Milk (relieved of Associate Director KSSS)16.
Mundackal George - Malippara17.
Mundackal John - Kottappady Vicar-in-charge18.
Nandalath Francis - Chilav19.
Neerampuzha Jose - Pallickamury20.
Nedumkallel George - Kaloor21.
Nedungatt Vincent - Principal
Newman College22.
Niravathinal Abraham - Mamalakandam23.
Onelil John - Pulianpara, Judge in the Ep.
Tribunal24.
Padinjarekuttu Augustine - Pooyamkutty Vicar-in-charge25. Painumkal Philip HGN - Inchathotty26.
Panachickal James - Bethlehem27.
Pannarakunnel Sebastian - Mundanmudy28.
Pazhayapeedikayil Johnson - Njayappilly29.
Poovathumkal Thomas - Bursar Newman
College30.
Pullan George - Keerampara31.
Pulparambil Jose - Mathirappilly32.
Punnamattathil Scaria - Vice Principal Public School,
Pothanicad, Residence Kaloor33.
Thekkekara George - Judicial
Vicar34.
Thottathimyalil John - Parapuzha35.
Thozhalay Mathew - Parisakallu Vicar-in-charge36.
Vadakel James - Thennathoor37.
Vadakumpadam Mathew - Vannappuram38.
Valiathazhathu Sebastian - Director Family Apostolate, Mathrudeepthi, Pithruvedi39.
Valloppillil Sebastian - Nadukani ,
Defendor of Bond in the Ep. Tribunal40.
Vattakatt Augustine - Pareekanni,
Manager Pareekanni Estate41.
Vattakuzhi Jose - Perumannoor42.
Velliamthadam Joseph - Vazhakala43.
Vilangupara Paul - Punnamattam
Assistants1.
Avarappattu Paul -
Kalayanthany 2.
Chiraparambil Jose -
Oonnukal3.
Choorathotty James -
Arakuzha4.
Kallarackal Thomas -
Anicad5.
Kannamkulam Thomas - Va
Read More of this news...
വൈദികരുടെ ജൂബിലിയാചരണം വത്തിക്കാനില്‍ : ജൂണ്‍ രണ്ട് മൂന്ന് തിയതികളില്‍

വൈദികരുടെ ജൂബിലയാചരണം വത്തിക്കാനില്‍ ജൂണ്‍ 2, 3 തിയതികളില്‍ നടത്തപ്പെടും. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി വൈദികരുടെ പ്രതിനിധികള്‍ 'കാരുണ്യകവാടം' കടക്കാന്‍ വത്തിക്കാനിലെത്തും.വൈദികരുടെ സംഗമത്തിന്‍റെ ആദ്യദിനമായ ജൂണ്‍ രണ്ടാം തിയതി, വ്യാഴാഴ്ച റോമിലെ മൂന്നു മെയ്ജര്‍ ബസിലിക്കകളില്‍ - വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സിലും, റോമന്‍ ചുവരിനു പുറത്തുള്ള സെന്‍റ് പോള്‍സിലും, റോമിന്‍റെ ഹൃദയഭാഗത്തുള്ള സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലും സംഗമിക്കുന്ന വൈദികരുടെ കൂട്ടായ്മകളെ പാപ്പാ ഫ്രാന്‍സിസ് ഡിജീറ്റല്‍ ശ്രൃംഖലയിലൂടെ തത്സമയം അഭിസംബോധനചെയ്ത്, അവരെ ധ്യാനചിന്തകളിലൂടെ നയിക്കും. അന്ന് മുഴുവാനായും വൈദികര്‍ ധ്യാനത്തിലും പ്രാര്‍ത്ഥനയിലും വിചിന്തനത്തിലും ചെലവഴിക്കും.രണ്ടാം ദിനം, ജൂണ്‍ 3-ാം തിയതി വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിരുനാളില്‍ (The Solemnity of Sacred Heart of Jesus) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ സംഗമിക്കുന്ന വൈദികരുടെ കൂട്ടായ്മയില്‍ പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിച്ച് വചനചിന്തകള്‍ പങ്കുവയ്ക്കും. തുടര്‍ന്ന് വൈദികര്‍ക്കിടയിലേയ്ക്ക് പാപ്പാ ഇറങ്ങിച്ചെന്ന് അവരെ അഭിവാദ്യംചെയ്യും.ജൂബിലി പരിപാടികളുടെ ഉത്തരവാദിത്തം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for New Evangelization) പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ മെയ് 4-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.Source: Vatican Radio
Read More of this news...
മോണ്‍. കുര്യന്‍ വയലുങ്കല്‍ നിയുക്ത ആര്‍ച്ച് ബിഷപ്പും പപ്പുവ ന്യൂഗിനിയയുടെ വത്തിക്കാന്‍ സ്ഥാനപതിയും

കോട്ടയം: മോണ്‍. കുര്യന്‍ വയലുങ്കലിനെ റാസിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തായും പപ്പുവ ന്യൂഗിനിയയുടെ അപ്പസ്തോലിക് നൂണ്‍ഷ്യോയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കോട്ടയം അതിരൂപതയിലെ വൈദികനായ അദ്ദേഹം 1998 മുതല്‍ വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തുവരികയായിരുന്നു. മെത്രാഭിഷേക തീയതി പിന്നീട് തീരുമാനിക്കും. കോട്ടയം നീണ്ടൂര്‍ ഇടവക വയലുങ്കല്‍ എം.സി മത്തായി-അന്നമ്മ ദമ്പതികളുടെ പുത്രനായ മോണ്‍. വയലുങ്കല്‍ തിരുഹൃദയക്കുന്ന് സെന്റ് സ്റനിസ്ളാവൂസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കി. 1991 ഡിസംബര്‍ 27ന് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ മാര്‍ കുര്യാക്കോസ് കുന്നശേരിയില്‍നിന്നു വൈദിക പട്ടം സ്വീകരിച്ച മോണ്‍. വയലുങ്കല്‍ രാജപുരം, കള്ളാര്‍, എന്‍ആര്‍സിറ്റി, സേനാപതി പള്ളികളില്‍ അജപാലന ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്. റോമിലെ സാന്താക്രോചെ സര്‍വകലാശാലയില്‍നിന്നു സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും വത്തിക്കാന്‍ നയതന്ത്ര അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഗിനിയ, ദക്ഷിണ കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ളിക്ക്, ബംഗ്ളാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം ചെയ്തു. 2001-ല്‍ മോണ്‍സിഞ്ഞോര്‍ പദവിയും 2011 ല്‍ പ്രിലേറ്റ് ഓഫ് ഓണര്‍ പദവിയും ലഭിച്ചിട്ടുണ്ട്. ഹെയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനു ശേഷമുള്ള വത്തിക്കാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മോണ്‍. വയലുങ്കല്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രഥമ കൌണ്‍സിലറായി ശുശ്രൂഷ ചെയ്തു വരവെയാണ് മാര്‍പാപ്പ അദ്ദേഹത്തെ വത്തിക്കാന്‍ സ്ഥാനപതിയായി ഉ
Read More of this news...
ക്രൈസ്തവസാക്ഷ്യത്തിന്‍റെ വിലയാണ് പീഡനം : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചാരം

മെയ് 2-ാം തിയതി തിങ്കളാഴ്ച, പേപ്പല്‍ വസതി സാന്താമാര്‍ത്തിയലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. പീഡനങ്ങള്‍ വിവിധ തരത്തിലാണ്. വലുതായ ശാരീരിക പീഡനങ്ങളാവാം, അല്ലെങ്കില്‍ മുറുമുറുപ്പിന്‍റെയും വിമര്‍ശനത്തിന്‍റെയും ചെറുതായ പീഡനങ്ങളുമാകാമെന്ന് പാപ്പാ പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ സാക്ഷികളാകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്.പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായി പൗലോസില്‍നിന്നു വിശ്വാസം സ്വീകരിച്ച പട്ടുവ്യാപാരിയായിരുന്ന സ്ത്രീ, ലീദിയായുടെയും കുടുംബത്തിന്‍റെയും കഥ അപ്പസ്തോല നടപടി പുസ്തകത്തില്‍നിന്നും (നടപടി 16, 11-15) വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഇങ്ങനെ പങ്കുവച്ചത്. ക്രിസ്തുവിന് സാക്ഷ്യംപറയുന്ന പൗലോസ്ലീഹാ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് പറയുന്ന ലീദിയായുടെ പ്രേരകനും വിശ്വാസത്തിന്‍റെ പ്രയോക്താവും പരിശുദ്ധാത്മാവാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. യേശു കര്‍ത്താവാണ്, രക്ഷകനാണെന്ന വചനം പൗലോസില്‍നിന്നുമാണ് കേള്‍ക്കുന്നതെങ്കിലും, അതിനെക്കുറിച്ചുള്ള ബോധ്യം ലീഡിയായ്ക്കു നല്കുന്നത് കര്‍ത്താവിന്‍റെ അരൂപിയാണ്. അങ്ങനെ ക്രിസ്തുവിലേയ്ക്കു നമ്മെ അടുപ്പിക്കുന്ന ഹൃദയത്തിന്‍റെ സ്പന്ദനങ്ങള്‍ ഉണര്‍ത്തുന്നത് പരിശുദ്ധാത്മാവാണെന്ന് പാപ്പാ വിശദീകരിച്ചു.ക്രിസ്തുവിനെക്കുറിച്ചുള്ള പ്രേരണനല്ക്കുന്ന പ്രയോജകരായ പരിശുദ്ധാത്മാവ്, നമ്മെ ക്രിസ്തു സാക്ഷികളാക്കുന്നു. ക്രിസ്തുതന്നെ അതിനെക്കുറിച്ച് പറയുന്നത്, പാപ്പാ ചൂണ്ടിക്കാട്ടി എന്നെപ്രതി സംസാരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ പീഡിപ്പിക്കപ്പെടുമെന്ന് ക്രിസ്തു ശിഷ്യന്മാരോട് പ്രസ്താവിച്ചിട്ടുണ്!
Read More of this news...
ആര്‍ച്ചുബിഷപ്പ് അസ്സീസി ചുള്ളിക്കാട്ട് : കസാഖ്സ്ഥാന്‍റെയും താജികിസ്ഥാന്‍റെയും അപ്പസ്തോലിക സ്ഥാനപതി

ഇറ്റലിയിലെ ഓസ്ട്രായുടെ സ്ഥാനിക മെത്രാനും, ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ മുന്‍സ്ഥാനപതിയുമായിരുന്ന ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ടിനെ മദ്ധ്യേഷ്യന്‍ രാജ്യങ്ങളായ കസാഖ്സ്ഥാന്‍റെയും താജികിസ്ഥാന്‍റെയും അപ്പസ്തോലിക സ്ഥാനപതിയായി ഏപ്രില്‍ 30-ാം തിയതി ശനിയാഴ്ചയാണ് പാപ്പാ നിയമിച്ചത്.2006-മുതല്‍ 2010-വരെ കാലയളവിലാണ് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് ഇറാക്ക്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെ അപ്പസ്തോലിക് നൂണ്‍ഷ്യോയായി സേവനമനുഷ്ഠിച്ചത്. തുടര്‍ന്ന് 2010-ല്‍ മുന്‍പാപ്പാ ബനഡിക്ട് 16-ാമനാണ് അദ്ദേഹത്തെ ഐക്യരാഷ്ട്ര സംഘടയിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി നിയമിച്ചത്. ഇറാക്ക്, ജോര്‍ദാന്‍ എന്നിങ്ങനെയുള്ള പ്രശ്നസങ്കീര്‍ണ്ണമായ രാജ്യങ്ങളില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായുള്ള സേവനപരിചയവുമായിട്ടാണ് കത്തോലിക്കര്‍ നാമമാത്രമായുള്ള കസാഖ്സ്ഥാന്‍, താജികിസ്ഥാന്‍ - മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലെ അപ്പസ്തോലിക സ്ഥാനപതിയായി ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് പോകുന്നത്. ഫിലിപ്പീന്‍സ്, ഹോണ്ടൂരാസ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയങ്ങളില്‍ ദീര്‍ഘകാലം സേവനംചെയ്തിട്ടുള്ള ആര്‍ച്ചുബിഷപ്പ് ചുട്ടിക്കാട്ടിന്‍റെ ഇറാക്കിലെയും യുഎന്നിലെയും സേവനം സ്തുത്യര്‍ഹമായിരുന്നെന്ന്, ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിന് നല്കിയ യാത്രയയപ്പുസംഗമത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണ്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.കേരളത്തില്‍ കൊച്ചി നഗരപ്രാന്തത്തിലുള്ള ബോള്‍ഗാട്ടി സ്വദേശിയും വരാപ്പുഴ അതിരൂപതാംഗവുമാണ് ആര്‍ച്ചുബിഷപ്പ് അസ്സീസി ചുള്ളിക്കാട്ട്. 1978-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2010-ലാണ് മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.Source: Vatican Radio
Read More of this news...
അമ്മയുടെ രക്തസാക്ഷിത്വത്തിലൂടെ മക്കൾ കത്തോലിക്കവിശ്വാസികളായി

എത്യോപ്യാ; ക്രിസ്തുവിനുവേണ്ടി ചൊരിയപ്പെടുന്ന രക്തം ഒരിക്കലും പാഴാവുകയില്ല എന്ന സത്യത്തിന് എത്യോപിയയിൽ നിന്നുമൊരു സാക്ഷ്യം. രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണിലാണ് ക്രിസ്തുവിന്റെ സഭ തഴച്ചുവളർന്നിട്ടുള്ളത്. ക്രൈസ്തവപീഡനങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളാണ് എത്യോപ്യയും എരിത്രിയയും.ഇസ്ലാമതത്തിൽ നിന്നും 2014 ൽ ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരിൽ സ്വന്തം ഭർത്താവ് മർദ്ദിച്ചുകൊന്ന ഒരമ്മയുടെ രണ്ടുമക്കളാണ് ക്രിസ്തുമതം സ്വീകരിച്ച് അമ്മയുടെ വിശ്വാസത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വം പാഴായിപ്പോയില്ല എന്നു ലോകത്തോട് വിളിച്ച് പറഞ്ഞത്. ക്രിസ്തുവിലുള്ള അമ്മയുടെ അടർത്തിമാറ്റാനാവാത്ത വിശ്വാസമാണ് മക്കളെ പിടിച്ചുകുലുക്കിയത്. ഈ സംഭവം റിപ്പോർട്ട് ചെയ്തത് ഗ്ലോബൽ ക്രിസ്ത്യൻ വാച്ച്‌ഡോഗ് സംഘടനയായ ഓപ്പൺ ഡോർസ് യു.എസ്.എയാണ്.വർക്കിത് എന്ന 50 കാരിയായ സ്ത്രീയാണ് ക്രിസ്തുമതം സ്വീകരിച്ചത്. അവളുടെ ഭർത്താവും അയർപ്പക്കകാരനും കൂടിച്ചേർന്ന് ക്രിസ്തുമതം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അടിമുടി മർദ്ദിക്കുകയായിരുന്നുവെന്ന് അവിടെയുള്ള ക്രൈസ്തവർ ഓപ്പൺ ഡോർ എന്ന സംഘടനയോട് പറഞ്ഞു. 2014 ലാണ് അവൾ ക്രിസ്തുമതം സ്വീകരിച്ചത്. 2015 ൽ അവൾ നിരന്തരമായ മർദ്ദനേമറ്റ് മരണത്തിനുകീഴടങ്ങി.ഭർത്താവിൽ നിന്നുമാത്രമല്ല, മുസ്ലിം ഭൂരിപക്ഷമുള്ള അവളുടെ സമൂഹത്തിൽ നിന്നും ഇക്കാരണത്താൽ നിരന്തരമായ ഭീക്ഷണിയുണ്ടായിരുന്നു. വർക്കിതിന്റെ ഭർത്താവിനെ വേറെ ഭാര്യയുമുണ്ടായിരുന്നു. വർക്കിത് വീണ്ടും ഇസ്ലാമതത്തിലേക്ക് മടങ്ങിവന്നില്ലെങ്കിൽ അവളെ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പടുത്തിയിരുന്നു. അവിടുത്തെ സഭാധികാരികൾ പോലിസിൽ പരാതി നൽകുവാൻ അവളോട് ആവശ്യപ്പെട്ടു. അതെത്തുടർന്ന് അവൾ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണ
Read More of this news...
ജിഷയുടെ കൊലപാതകം: കുറ്റവാളിയെ ശിക്ഷിക്കണം: കെസിബിസി

കൊച്ചി: കുറുപ്പുംപടിയിൽ പുറമ്പോക്കിലെ കുടിലിനുളളിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ ഘാതകനെ കണ്ടെത്തി ശിക്ഷിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പട്ടു.ദളിത് യുവതി മൃഗീയമായി പീഡിപ്പിക്കപ്പെട്ട് ആറു ദിവസം കഴിഞ്ഞിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതിൽ പാലാരിവട്ടം പിഒസിയിൽ ഫാ. പോൾ മാടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രതിഷേധിച്ചു.തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, നാടിനെ നടുക്കിയ ഈ സംഭവം മൂടി വയ്ക്കുവാനും വിവാദമാക്കുവാനുമുളള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും മുന്നണികളുടേയും നിലപാടുകൾ അത്യന്തം വേദനാജനകമാണ്. മാധ്യമങ്ങളുടെ അവസരോചിതമായ ഇടപെടലുകളാണ് ഇത്തരം ക്രൂരകൃത്യങ്ങളെ പുറംലോകത്തിന് അറിയുവാനും പൊതുജന മനസ്സാക്ഷി ഉണർത്തുവാനും സഹായിക്കുന്നത്. കെസിബിസി പ്രൊലൈഫ് സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ആവശ്യമെങ്കിൽ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു.കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോർജ്ജ് എഫ് സേവ്യർ, ജനറൽ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടൻ, അഡ്വ. ജോസി സേവ്യർ, സിസ്റ്റർ മേരി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.Source: Sunday Shalom
Read More of this news...
തൊഴിലാളികൾ അവഗണിക്കപ്പെടുന്നുണ്ടോ?

? തൊഴിലാളികൾ എവിടെയും പിന്തള്ളപ്പെടുന്നു. എങ്ങനെ തൊഴിലിന്റെ മഹത്വം ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കാൻ കഴിയും.ബിഷപ് മാർ ജോസ് പൊരുന്നേടം: തൊഴിലാളികൾ എവിടെയും പിന്തള്ളപ്പെടുന്നു എന്ന പ്രസ്താവനയോട് ഞാ ൻ പൂർണമായും യോജിക്കുന്നില്ല. ഇതൊരു സാമാന്യവൽക്കരിക്കപ്പെട്ട പ്രസ്താവനയായിട്ടാണ് എനിക്ക് തോന്നുന്നത്. സംഘടിതമേഖലകളിൽ തൊഴിലാളികൾ വളരെ ശക്തരാണ്. അവരുടെ സംഖ്യ തുലോം കുറവാണ് എന്നത് വാസ്തവമാണ്. നമ്മുടെ നാട്ടിലെ നോക്കുകൂലിയുടെ കാര്യമെടുക്കുക. സർക്കാരും പൊതുജനങ്ങളും കോടതികളും എല്ലാം കിണഞ്ഞു പരിശ്രമിച്ചിട്ടും ഈ ദുഷ്പ്രവണത ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. കാരണം സംഘടിത തൊഴിലാളികളുടെ ശക്തി അത്ര വലുതാണ്. മാത്രമല്ല അവർക്ക് ഭരിക്കുന്നവരും അല്ലാത്തവരുമായ രാഷ്ട്രീയ പാർട്ടികളുടെ പിൻബലവുമുണ്ട്.എന്നാൽ പിന്തള്ളപ്പെടുന്ന തൊഴിലാളികൾ ധാരാളമാണ്. അസംഘടിതവിഭാഗത്തിൽ പെടുന്നവരാണവർ. ഭാരതത്തി ൽ 94 ശതമാനം പേർ ആ വിഭാഗത്തിൽ പെടുന്നവരാണ്. അസംഘടിതതൊഴിലാളികൾ എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് അവർ ഏതെങ്കിലും തൊഴിലാളി സംഘടനയിൽ അംഗമല്ല എന്നൊന്നുമല്ല. പ്രത്യുത, തൊഴിൽരംഗത്ത് കിട്ടേണ്ട യാതൊരു പരിരക്ഷയും കിട്ടാത്തവർ എന്നാണർത്ഥം. രോഗങ്ങൾക്കെതിരെയുള്ള ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, വാർധക്യകാല പെൻഷൻ തുടങ്ങിയവയൊന്നും കിട്ടാത്തവരാണ് അസംഘടിതതൊഴിലാളികൾ. അവരിൽ ഏറെപ്പേരും സർക്കാർക്ഷേമപദ്ധതികളിലും അംഗങ്ങളായിരിക്കില്ല. ഇങ്ങനെയുള്ളവർ മിക്കവാറും പിൻതള്ളപ്പെടുന്നു. സർക്കാർ മാനദണ്ഡമനുസരിച്ച് അഞ്ചേക്കറിൽ താഴെ സ്ഥലം സ്വന്തമായുള്ള കർഷകരും അസംഘടിത തൊഴിലാളികൾ തന്നെയാണ്. ഇങ്ങനെയുള്ള അസംഘടിതവിഭാഗത്തിൽ പെട്ട തൊഴിലാളികൾ പിന്തള്ളപ്പെടുന്നു എന്നതാണ് വസ്തുത. ഇവരുടെ കാര്യത്തിലാണ് സഭാŐ
Read More of this news...
മറിയം: ഈറൻ നിലാവുപോലുള്ള ഒരമ്മ

പ്രസിദ്ധ ജർമ്മൻ ചിന്തകനായ ഹെർമെൻ ഹെസ്സെയുടെ അഭിപ്രായത്തിൽ ഭാഗ്യപ്പെട്ട സ്ത്രീകൾ നാലു വിഭാഗമാണുള്ളത്. ഒന്നാമത്തേത്, ഒരു ചക്രവർത്തിയുടെ ഭാര്യ;രണ്ടാമത്തേത്,ഒരു ജീനിയസ്സിന്റെ സഹോദരി;മൂന്നാമത്തേത് ഒരു വിപ്ലവകാരിയുടെ കാമുകി. നാലാമത്തേതും ഏറ്റം ശ്രേഷ്ഠമായതും ഒരുരക്തസാക്ഷിയുടെ അമ്മയായിരിക്കുക എന്നതാണ്.ആദ്യമിഷനറിയും ഏറ്റവും വലിയ രക്തസാക്ഷി യുമാണ് യേശുവെങ്കിൽ ഏറ്റവും ഭാഗ്യപ്പെട്ട സ്ത്രീ മറിയം തന്നെ. "എല്ലാ തലമുറകളും എന്നെ ഭാഗ്യവതിഎന്നു പ്രകീർത്തിക്കും" (ലൂക്കാ 1:48). അതുകൊണ്ടാകാം "യാഹ്‌വെയുടെ സ്‌നേഹിത" എന്ന അർത്ഥംപോലും "മറിയം" എന്ന പദത്തിന് ലഭിച്ചത്. ദൈവപുത്രൻ മാതാവിന്റെ ഉദരത്തിൽ രൂപം കൊള്ളുന്നതിന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ദൈവത്തിന്റെ അനന്തമായ പദ്ധതിയിൽ ദൈവം മറിയത്തെ തെരഞ്ഞെടുത്തുകഴിഞ്ഞു. മാതാവ് എപ്പോൾ ഈശോയുടെ അമ്മയാകാൻ തിരുമനസ്സായോ അപ്പോൾത്തന്നെ നമ്മുടെയും അമ്മയായെന്ന് തിരുസഭ പഠിപ്പിക്കുന്നു.ഭൂമിയോളം താഴാനുള്ള എളിമയും വാനോളം ഉയർത്തപ്പെടാനുള്ള വിശുദ്ധിയും സ്വന്തമാക്കിയിട്ടുള്ള ഒരു ഗ്രാമീണപെൺകുട്ടിയായിരുന്നു മറിയം. മറിയത്തെ സ്വർഗ്ഗീയ ഔന്നത്യത്തിൽ മാത്രം നിർത്തി ചിന്തിക്കാനാണ് നാമേറെ ഇഷ്ടപ്പെടുക. മംഗളവാർത്തയും ദൈവമാതൃത്വവും വിശുദ്ധനും നീതിമാനുമായ യൗസേപ്പിനൊപ്പമുള്ള സഹവാസവും ദൈവപുത്രനൊപ്പമുള്ള ജീവിതവും സ്വർഗ്ഗാരോപണവും ഏറ്റവുമൊടുവിൽ ഭൂലോകസ്വർഗ്ഗങ്ങളുടെ അധിപയായി പ്രതിഷ്ഠിക്കലുമൊക്കെ ഈവിധം ചിന്തിക്കാനാണ് നമ്മെ പ്രേരിപ്പിക്കുക. എല്ലാ തലമുറകളും ഭാഗ്യവതി എന്നു പ്രകീർത്തിക്കുമാറ് ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായ ക്രിസ്തുവിന്റെ സമീപത്താണവൾ നിലയുറപ്പിച്ചിരിക്കുക. പരി.അമ്മയുടെ മുമ്പിൽ നമ്രശിരസ്‌കരായി കൂപ്&
Read More of this news...
ദുരന്തം സൃഷ്ടിക്കുന്ന സെൽഫികൾ

സൗത്ത് ചൈനയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ ട്രെയിൻ വരുമ്പോൾ പാളത്തോട് ചേർന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 19-കാരിയായ വിദ്യാർത്ഥിനി ദാരുണമായി മരണപ്പെട്ടത് അടുത്ത കാലത്താണ്. അതിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ട്രെയിൻ പോകുമ്പോൾ പാളത്തോട് ചേർന്നുനിന്ന് സെൽഫി എടുക്കാനാണ് പെൺകുട്ടി ശ്രമിച്ചത്. ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിന്റെ ശക്തികൊണ്ട് പെൺകുട്ടി ട്രെയിന് അടിയിലേക്ക് വീഴുകയായിരുന്നു. എതിർവശത്തുണ്ടായിരുന്ന ഒരു ടൂറിസ്റ്റാണ് ആ രംഗങ്ങൾ ക്യാമറയിൽ പകർത്തിയത്. സാഹസികമായി സെൽഫി എടുക്കുന്നത് നമ്മുടെ നാട്ടിലും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചെന്നാൽ സെൽഫി എടുക്കാൻ മത്സരിക്കുന്നവരുടെ തിരക്കാണ്. മൃഗശാലയിൽ ചെന്നാൽ കഴിയുമെങ്കിൽ വന്യമൃഗങ്ങളോടൊപ്പം സെൽഫി എടുക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്ന രീതിയിൽ സെൽഫി ഭ്രമം വഴിമാറിക്കഴിഞ്ഞിരിക്കുന്നു. വലിയ പാറക്കെട്ടുകളുടെ മുകളിലും പ്രവേശനം നിരോധിച്ചിരിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ സമീപത്തുമൊക്കെനിന്ന് സെൽഫി എടുക്കാൻ സാഹസികമായ ശ്രമങ്ങൾ നടത്തുന്നത് ഇപ്പോഴത്തെ പതിവു കാഴ്ചയാണ്. സാഹസികമായി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മരണത്തിന്റെ താഴ്‌വാരങ്ങളിലേക്ക് പോയ നിരവധി യുവജനങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്.ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ചെല്ലുമ്പോൾ ആരെങ്കിലുമൊക്കെ ഇങ്ങനെയുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നത് കാണുമ്പോൾ താനും അങ്ങനെ ചെയ്തില്ലെങ്കിൽ ആളുകൾ എന്തുവിചാരിക്കുമെന്ന് കരുതിയാണ് പലരും സെൽഫി എടുക്കുന്നത്. ഫോട്ടോഗ്രാഫി പ്രൊഫഷനാക്കിയ പലരും സാഹസിക ഫോട്ടോഗ്രാഫിക്ക് ശ്രമിക്കാറുണ്ട്. സമരമോ മറ്റ് അതിക്രമങ്
Read More of this news...
ചിത്രകലയുടെ താലന്തുമായി.

'മുഖമില്ലാത്ത ഒരാൾ മുഖമില്ലാത്ത മറ്റൊരാളോട് സംസാരിക്കുന്നു.' കഴിഞ്ഞ 24 വർഷമായി താലന്ത് മാസികയുടെ കവർ ചിത്രത്തിലെ വ്യക്തികൾക്കും മൃഗങ്ങൾക്കും മുഖമില്ല. എന്നാൽ ഈ ചിത്രത്തിന്റെ പിന്നിലെ സംഭവങ്ങളും കഥാപാത്രങ്ങളുമേതെന്ന് വളരെ പെട്ടെന്നു തന്നെ ആർക്കും തിരിച്ചറിയാനും കഴിയും. വ്യത്യസ്തമായ ഇത്തരമൊരു ചിത്രരചനാ ശൈലിയിലൂടെയാണ് ആർട്ടിസ്റ്റ് ദേവസി കേരളത്തിനകത്തും പുറത്തും ശ്രദ്ധേയനാകുന്നത്.എറണാകുളം ജില്ലയിലെ മൂക്കന്നൂർ സെന്റ് മേരീസ് ദേവാലയത്തിനടുത്തുള്ള പയ്യപ്പിള്ളിൽ എന്ന വളരെ ചെറിയ ഭവനത്തിന്റെ ഇടുങ്ങിയ സ്വീകരണമുറിയിലിട്ടിരിക്കുന്ന മേശക്കു പിന്നിലിരുന്ന് ബൈബിൾ സംഭവങ്ങൾ കടലാസിൽ പകരുന്ന ഒരു കലാകാരനെ സന്ദർശകർക്ക് കാണാം. ഈ കുറിയ മനുഷ്യനാണ് ആർട്ടിസ്റ്റ് ദേവസി എന്ന വലിയ ചിത്രകാരൻ.വിശുദ്ധ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളെ ചിത്രകഥയിലൂടെ ഇളം തലമുറയ്ക്കായി പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. ഉൽപ്പത്തി പുസ്തകം മുതൽ വെളിപാടുവരെയുള്ള വിശുദ്ധ ഗ്രന്ഥഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ അതിൽ നാം കണ്ടു മുട്ടുന്ന കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ ദേവസി തന്റെ ബ്രഷിലൂടെ നമുക്കു മുമ്പിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു. തലശ്ശേരി സന്ദേശഭവൻ പ്രസിദ്ധീകരിച്ച ബൈബിൾ ചിത്രകഥകളിലൂടെ അബ്രഹാമും, മോശയും, അഹറോനും ജോബുമെല്ലാം വിവിധ രൂപങ്ങളായി നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചതിങ്ങനെയാണ്.ഹൈന്ദവപുരാണകഥകൾ അമർ ചിത്രകഥകളായും, മുസ്ലീംകഥകൾ സൂഫിക്കഥകളായും പ്രചരിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാ. മൈക്കിൾ കാരിമറ്റം വിശുദ്ധഗ്രന്ഥത്തിലെ കഥാപാത്രങ്ങളെ മുന്നിൽക്കണ്ട് ചിത്രകഥ ആരംഭിക്കന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. പി.ഒ.സിയിൽ വെച്ച് മൈക്കിളച്ചനുമായുണ്ടായ ദേവസിയുടെ പരിചയവും ഇത്തരമൊരു ചിത്രകഥ
Read More of this news...
കര്‍ഷകര്‍ക്ക് ആശ്രയം കര്‍ഷകരാകണം: മാര്‍ മഠത്തിക്കണ്ടത്തില്‍

തൊടുപുഴ: കര്‍ഷകര്‍ക്ക് ആശ്രയം കര്‍ഷകരാകണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കത്തോലിക്ക കോണ്‍ഗ്രസ് 98-ാം വാര്‍ഷികാഘോഷവും കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ മുതലക്കോടത്ത് ആരംഭിച്ച കര്‍ഷക ഓപ്പണ്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദേഹം. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനും ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും രക്ഷപ്പെടാനും ഇത്തരം കര്‍ഷക കേന്ദ്രങ്ങള്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകണം. ദൈനംദിന ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് ഒത്തുചേരാനും പരസ്പരം പങ്കുവയ്ക്കാനും ഇത്തരം കേന്ദ്രങ്ങള്‍ വേദിയാകണം. ശുദ്ധജലത്തിനും ശുദ്ധ വായുവിനും വിഷരഹിത ഭക്ഷണത്തിനുമായി ജനം പരക്കം പായുകയാണ്. വര്‍ധിച്ചു വരുന്ന രോഗങ്ങള്‍ക്കു കാരണമായ വിഷാംശം കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ വിഷരഹിത ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന കേന്ദ്രമാകണം ഇത്തരം കര്‍ഷക മാര്‍ക്കറ്റുകള്‍. ചെറുകിട കര്‍ഷകരെയും ജൈവകൃഷിയെയും പ്രോത്സാഹിപ്പിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ കര്‍ഷക വേദി മുഖ്യ പങ്കു വഹിക്കണമെന്നും ബിഷപ് നിര്‍ദേശിച്ചു. തൊടുപുഴയുടെ പ്രധാന റോഡിനു സമീപം വിശാല സൗകര്യമുള്ള കെട്ടിടം കര്‍ഷകര്‍ക്കായി നിര്‍മിച്ചു നല്‍കാന്‍ സന്‍മനസ് കാണിച്ച ഇടവക ജനത്തെയും വികാരിയെയും ബിഷപ് അഭിനന്ദിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം കാര്‍ഷികോത്പന്നങ്ങളുടെ ആദ്യ വാങ്ങലും എകെസിസി കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം ആദ്യ വില്‍പനയും നിര്‍വഹിച്ചു. മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന വികാരി ഫാ. ജോസഫ് അടപ്പൂര്, ജീവ ഡയറക്ടര്‍ ഫാ. ജേക്കബ് തലാപ്പിള്ളി, കാഡ്സ് പ്രസിഡന്‍
Read More of this news...
ഓര്‍ത്തഡോക്സ് സഭാസമൂഹങ്ങള്‍ ഉത്ഥാനമഹോത്സവം കൊണ്ടാടി

മെയ് ഒന്നാം തിയതി ഞായറാഴ്ചയാണ് ഓര്‍ത്തഡോക്സ് ക്രൈസ്തവ സമൂഹങ്ങള്‍ ഈസ്റ്റര്‍ മഹോത്സവം കൊണ്ടാടിയത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പാത്രിയര്‍ക്കിസ് കിരില്‍ പ്രഥമന്‍ അയച്ച സന്ദേശത്തിലന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:മരണം ഗ്രസിക്കുന്ന ലോകത്ത് ഉത്ഥിതനായ ക്രിസ്തു നവജീവന്‍റെ പ്രത്യാശ പകരട്ടെയെന്ന്, മോസ്ക്കോയുടെയും ആകമാന റഷ്യയുടെയും ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് കിറില്‍ പ്രഥമന്‍ ആഹ്വാനംചെയ്തു. മെയ് 1-ാം തിയതി ഞായറാഴ്ച കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകള്‍ ആചരിച്ച പുനരുത്ഥാന മഹോത്സവത്തോട് അനുബന്ധിച്ച് മോസ്ക്കോയില്‍നിന്നും പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തിലാണ് പാത്രിയാര്‍ക്കിസ് കിരില്‍ ഇങ്ങനെ ആശംസിച്ചത്.യുദ്ധവും അഭ്യന്തരകലാപങ്ങളും, വെറുപ്പും വൈരാഗ്യവും ഇടതിങ്ങിയ ലോകത്ത് ക്രിസ്തു പുനരുത്ഥാനംവഴി നേടിത്തന്ന അജൈയ്യമായ നിത്യതയുടെ പ്രത്യാശയില്‍ ക്രൈസ്തവര്‍ പതറാതെ മുന്നോട്ടു പോകണമെന്ന് ലോകമെമ്പാടുമുള്ള ഓര്‍ത്തഡോക്സ് ക്രൈസ്തവ സഭാസമൂഹങ്ങളെ പാത്രിയര്‍ക്കിസ് കിറില്‍ ഈസ്റ്റര്‍നാളില്‍ അയച്ച സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.തിന്മയെ നന്മകൊണ്ടേ നേരിടാനാവൂയെന്നും, തിന്മ വിതയക്കുന്ന ലോകത്ത് ഉത്ഥിതനായ ക്രിസ്തു പകര്‍ന്നുതരുന്ന സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ജീവിതം നയിക്കാന്‍ ക്രൈസ്തവ മക്കള്‍ക്കാവട്ടെയെന്ന് മോസ്ക്കോയില്‍നിന്നുമുള്ള സന്ദേശം ഉദ്ബോധിപ്പിച്ചു.അയല്‍ക്കാരനോടുള്ള പ്രതിബദ്ധതയുടെയും പരിഗണനയുടെയും ഉച്ചസ്ഥായിയായ ശത്രുസ്നേഹം സമൂഹജീവിതത്തില്‍ യാഥാര്‍ത്ഥമാക്കാന്‍ ഉത്ഥാനമഹോത്സവം കരുത്തേകട്ടെ. ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് ആത്മീയ കരുത്തോടെ മാത്രമേ ശത്രുസ്നേഹം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ള&
Read More of this news...
ഭൂമിയെ സംരക്ഷിക്കാം സമാധാനമായി ജീവിക്കാം!

ഒരുമയുണ്ടെങ്കില്‍ ഭൂമിയുടെ പരിമിതിയില്‍ ഇനിയും മനുഷ്യനു സമാധാനമായി ജീവിക്കാം. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചു ലോകത്തെ വിവിധ മതസമൂഹങ്ങള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍: മനുഷ്യന്‍ ഇന്ന് അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തെളിയിക്കുന്നത് നാം വസിക്കുന്ന ഭൂമി വലുതെങ്കിലും അതിന് പരിമിതികളുണ്ടെന്നാണ്. ഭൂമിയില്‍ ഐക്യത്തോടും സാഹോദര്യത്തോടുംകൂടെ ജീവിച്ചുകൊണ്ട് അതിന്‍റെ ഉപായസാദ്ധ്യതകളെ ശ്രദ്ധയോടെ നാം കൈകാര്യംചെയ്യണം. ഭൂമിക്ക് വിനാശകരമാകുന്ന കാര്യങ്ങള്‍ മനുഷ്യര്‍ നിറുത്തലാക്കി അതിനെ പരിരക്ഷിക്കുമെങ്കില്‍ മാനവരാശിയുടെ 'പൊതുഭവനമായ ഭൂമി'യിലെ ജീവിതം ശ്രേയസ്ക്കരമാക്കാം. ഏപ്രില്‍ 22-ാം തിയതി 'ഭൂമിദിന'ത്തിലാണ് (The Earth Day) വിവിധ മതസമൂഹങ്ങള്‍ ഇങ്ങനെ സംയുക്ത പ്രസ്താവന ഇറക്കിയത്.ഇന്നും നാം അനുഭവിക്കുന്ന ആഗോളതാപനം, വരള്‍ച്ച, കാലാവസ്ഥക്കെടുതി, കൃഷിനാശം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂമികുലുക്കം, സുനാമി എന്നിവ അനുദിനമെന്നോണം വര്‍ദ്ധിച്ചുവരികയാണ്. അങ്ങനെ ഭൂമിയിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാവുകയുമാണ്. പ്രകൃതിയോടും ഭൂമിയോടും മനുഷ്യര്‍ പുലര്‍ത്തുന്ന നിസ്സംഗഭാവം തിരിച്ചെടുക്കാനാവാത്ത നഷ്ടങ്ങളും അപരിഹാര്യമായ കെടുതുകളുമാണ് വരുത്തിവയ്ക്കുന്നത്.ഈശ്വരന്‍റെ ദാനമായ ജീവനോടുള്ള ആദരവ് എല്ലാ വിശ്വാസ സമൂഹങ്ങളുടെയും അടിസ്ഥാനവും മുഖ്യമായ ധാര്‍മ്മിക ആദര്‍ശവുമാണ്. എന്നിട്ടും നാം ഭൂമുഖത്ത് ജീവനെ അപകടപ്പെടുത്തുന്ന രീതിയിലാണ് ജീവിക്കുന്നത്. ഇതിനു തെളിവാണ്, പ്രകൃതിയെ നശിപ്പിക്കുകയും ഭൂമുഖത്തെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ ചില പ്രവര്‍ത്തനങ്ങളില്‍ ഏറ്റവ
Read More of this news...
വൈദ്യശാസ്ത്രം കരുണയുള്ള പ്രതിബദ്ധത പ്രകടമാക്കണം : പുനര്‍ജീവന വൈദ്യശാസ്ത്രസംഗമം

ഏപ്രില്‍ 29-ാം തിയതി വെള്ളിയാഴ്ച രാവിലെ പുനര്‍ജീവനവൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ രാജ്യാന്തര സംഗമത്തെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. വത്തിക്കാന്‍റെ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ഏപ്രില്‍ 28-മുതല്‍ 30-വരെ നീണ്ട സമ്മേളനം സംഘടിപ്പിച്ചത്. ലോകത്ത് ഇന്ന് വ്യാപകമായിരിക്കുന്ന അത്യപൂര്‍വ്വ രോഗങ്ങള്‍ക്ക് (Rare Diseases) പ്രതിവിധിയായി പുനര്‍ജീവന വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ വികസിപ്പിച്ചെടുക്കുന്ന രോഗപ്രതിവിധികളെയും ചികിത്സാക്രമങ്ങളെയും പാപ്പാ പ്രഭാഷണത്തില്‍ ആമുഖമായി ശ്ലാഘിച്ചു.പുനര്‍ജനകമായതും വേദനിക്കുന്ന മനുഷ്യര്‍ക്ക് പുതുജീവന്‍ പകരുന്നതുമായ നൂതന ചികിത്സാസമ്പദായം ഇന്നത്തെ ലോകത്തിന് പ്രത്യാശ പകരുന്നതാണ്. വേദനിക്കുന്ന മനുഷ്യന്‍റെ കണ്ണുകളിലേയ്ക്ക് ആത്മാര്‍ത്ഥമായി നോക്കുന്ന വ്യക്തിയുടെ ഹൃദയത്തില്‍ ഉണരുന്ന അടിസ്ഥാനഭാവം കാരുണ്യമാണെന്ന്, സഭ ആചരിക്കുന്ന ജൂബിലവത്സരത്തിന്‍റെ അരൂപിയില്‍ പുനര്‍ജീവന വൈദ്യശാസ്ത്രത്തിന്‍റെ വിദഗ്ദ്ധരെ പാപ്പാ ഉദ്ബോധിപ്പിച്ചു (mv.2). ലോകത്ത് വ്യക്തിതലത്തിലും സാമൂഹികതലത്തിലും വളര്‍ന്നുവരുന്ന നിസ്സംഗത വലുതാണ്. ആഗോളവത്കൃതമാകുന്ന നിസ്സംഗതയെ നേരിടാന്‍ രാജ്യാന്തര തലത്തില്‍ വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ വളര്‍ത്തിയെടുക്കുന്ന പരിചരണത്തിന്‍റെയും, സാന്ത്വനത്തിന്‍റെയും കാരുണ്യത്തിന്‍റെയും മനുഷ്യരോടുള്ള പ്രതിബദ്ധതയ്ക്കു സാധിക്കും.ഇന്നു ലോകത്തുള്ള നിസ്സംഗതയെ മറികടക്കാന്‍ ഉതകുന്ന മൂന്നുപ്രതിബദ്ധതയുടെ പ്രായോഗിക ചിന്തകള്‍ സമ്മേളത്തില്‍ പാപ്പാ പങ്കുവച്ചു:വേദനിക്കുന്നവരോട് കാണിക്കേണ്ട വര്‍ദ്&
Read More of this news...
തുറവുള്ളവര്‍ക്ക് കരുണ ലഭിക്കും പാപ്പാ ഫ്രാന്‍സിസിന്‍റെ 'ട്വിറ്റ്'

തിന്മയെ അതിന്‍റെ വേരോടെ ക്രിസ്തു പിഴുതെറിഞ്ഞു. അവിടുന്നു രക്ഷയുടെ വാതിലാണ്. അവിടുത്തോടു തുറവുള്ളവരായാല്‍ ജീവിതത്തില്‍ നമുക്ക് കാരുണ്യം കണ്ടെത്താം. ഏപ്രില്‍ 29-ാം തിയതി വെള്ളിയാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റര്‍ സംവാദകരുമായി ചിന്തകള്‍ ഇങ്ങനെയാണ് പാപ്പാ പങ്കുവച്ചത്.Jesus conquered evil at the root: he is the Door of Salvation, open wide so that each person may find mercy.Source: Vatican Radio
Read More of this news...
ദൈവത്തിന്‍റെ കരുണയില്‍ ആഭയംതേടാം പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റുകള്‍

മാനവകുലത്തിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ അധഃപതനത്തിനു മുന്നില്‍ ദൈവത്തിന്‍റെ അനന്തകാരുണ്യത്തിനു മാത്രമേ നമ്മെ രക്ഷിക്കാനാകൂ! @pontifex എന്ന ഹാന്‍ഡിലില്‍ ഏപ്രില്‍ 28-ാം തിയതി വ്യാഴാഴ്ച പാപ്പാ ഇങ്ങിനെയൊരു ചിന്തയാണ് പാപ്പാ ട്വിറ്റര്‍ ശൃംഖലയില്‍ കണ്ണിചേര്‍ത്തത്. Before the spiritual and moral abysses of mankind, only God's infinite mercy can bring us salvation.Hominibus, gurgite voluptatum carnalium studiorumque inanium in abyssum compulsis, nihil fert salutem nisi infinita misericordia Dei......................................ദൈവികദാനമാണ് പ്രത്യാശ. തുറവോടെ തങ്ങളുടെ ബന്ധനങ്ങളില്‍നിന്നും പുറത്തുകടക്കുന്നവര്‍ക്ക് ദൈവം തരുന്ന ദാനമാണ് പ്രത്യാശ. ഏപ്രില്‍ 27-ാം തിയതി ബുധനാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലൂടെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. Christian hope is a gift that God gives us if we come out of ourselves and open our hearts to himSource: Vatican Radio
Read More of this news...
പ്രയോജകനും പ്രയോക്താവും പരിശുദ്ധാത്മാവുതന്നെ : പാപ്പാ ഫ്രാന്‍സിസ്

അപ്പസ്തോല നടപടി പുസ്തകം വിവരിക്കുന്ന (നടപടി 15, 7-29) ജരൂസലത്തെ ആദ്യ സൂനഹദോസിന്‍റെ പശ്ചാത്തലത്തിലാണ് സഭയുടെ ആദികാരണകനും പ്രയോക്താവുമായ പരിശുദ്ധാത്മാവിനെക്കുറിച്ച് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത്. ഏപ്രില്‍ 28-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സഭയുടെ ആരംഭം മുതല്‍ അപ്പസ്തോലന്മാര്‍ക്ക് സുവിശേഷം പ്രഘോഷിക്കുവാനുള്ള ശക്തി നല്കിയതും, പ്രതിസന്ധികളുണ്ടായപ്പോള്‍ അവരെ മുന്നോട്ടു നയിച്ചതും, പീഡനങ്ങള്‍ മുറുകിയപ്പോള്‍ ധീരതയോടെ അവ നേരിടാനുള്ള കെല്പുനല്കിയതും പരിശുദ്ധാത്മാവാണെന്ന് ആമുഖമായി തന്‍റെ വചനചിന്തയില്‍ പാപ്പാ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ട ജനത്തെ നയിക്കാനാണ് ക്രിസ്തു വന്നത്. അതിനാല്‍ മോശയുടെ കല്പനകള്‍ പാലിക്കപ്പെടണം, വിജാതിയരുടെ ജ്ഞാനസ്നാനത്തില്‍ പരിച്ഛേദനകര്‍മ്മം വേണം എന്നിങ്ങനെ സഭയിലെ ചിലര്‍ വാദിക്കുവാനും തര്‍ക്കിക്കുവാനും തുടങ്ങി. അതോടെ സഭയില്‍ വലിയ ആശയക്കുഴപ്പവും ചേരിതിരിവും ഉണ്ടായി. പ്രശ്നം അപ്പസ്തോലന്മാരുടെ മുന്നിലെത്തിയപ്പോള്‍, കര്‍ത്താവിന്‍റെ അരൂപി അവരെ നവമായൊരു കാഴ്ചപ്പാടിലേയ്ക്കും തീരുമാനത്തിലേയ്ക്കും നയിക്കാന്‍ ഇടയായി. പഴയരീതികളിലും പഴയനിയമത്തിലും അല്ലെങ്കില്‍ കടിച്ചുതൂങ്ങി കിടക്കുമായിരുന്നവരെ പരിശുദ്ധാത്മാവ് നവമായ വഴികളിലൂടെ മുന്നോട്ടുനയിച്ചു. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തതും, കേട്ടുകേള്‍വിപോലും ഇല്ലാത്തതുമായ കാര്യങ്ങളിലേയ്ക്കാണ് അരൂപി അവരെ നയിച്ചത്.വിജാതിയര്‍ക്കും പരിശുദ്ധാത്മാവിനെ സ്വീകരിക്കാം. കാരണം ദൈവമാണ് അവരുടെ ഹൃദയങ്ങളെ വിശ്വാസംകൊണ്ടു നിറച്ചത് (നടപടി 15, 8). ആരെയും ആശ്ചര്യപ്പെ&
Read More of this news...
ഭൂപടത്തിന്‍റെ ചിത്രമണ്ഡപം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

വത്തിക്കാന്‍ മ്യൂസിയത്തിലെ ഭൂപടത്തിന്‍റെ ചിത്രമണ്ഡപം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു. വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയും വത്തിക്കാന്‍ മ്യൂസിയവും തമ്മില്‍ കൂട്ടിയിണക്കുന്ന 360 അടി, അല്ലെങ്കില്‍ 120 മീറ്റര്‍ നീളമുള്ള ഇടനാഴിയാണ് ഭൂപടങ്ങളുടെ ചിത്രമണ്ഡപമെന്ന് (Gallery of Maps) അറിയപ്പെടുന്നത്. വിസ്തൃതവും ദൈര്‍ഘ്യവുമുള്ള ഇടനാഴിയുടെ പാര്‍ശ്വങ്ങളിലെ വന്‍ഭിത്തികളിലാണ് ഭൂപടചിത്രീകണം നടത്തിയിരിക്കുന്നത്.ഇടനഴിയുടെ ബൃഹത്തായ ഭിത്തിയുടെ 40 പ്രതലങ്ങളില്‍ ഇററലിയുടെയും, അതിന്‍റെ വലുതും ചെറുതുമായ ദ്വീപുകളുടെയും, കുന്നുകള്‍ താഴ്വാരങ്ങള്‍ പുഴകള്‍ നദികള്‍ പാലങ്ങള്‍ എന്നിവയുടെയും, ദേവാലയങ്ങള്‍ വന്‍മന്ദിരങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെയുമെല്ലാം വിശദമായ വര്‍ണ്ണ ച്ചുവര്‍ ചിത്രീകരണം സംവിധാനംചെയ്യപ്പെട്ടത് 500 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗ്രിഗരി ഏട്ടാമന്‍ പാപ്പായുടെ കാലത്താണ്. തങ്ങളുടെ ഇടവകപ്പള്ളിയും വീടും തോടും കുന്നും താഴ്വാരവുമെല്ലാം തൊട്ടുകാണിക്കാവുന്നതുപോലെ വിസ്തൃതവും കൃത്യതയുമുള്ള ഭൂപടങ്ങള്‍ ഇറ്റലിക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമാണ്.1581-ല്‍ പണിതീര്‍ന്ന, സിസ്റ്റൈന്‍ കപ്പേളയുടെ മഹാമണ്ഡപവും വത്തിക്കാന്‍ മ്യൂസയത്തിന്‍റെ അര്‍ദ്ധമണ്ഡപവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ ഭൂപടങ്ങളുടെ ചിത്രമണ്ഡപം രൂപകല്പനചെയ്തു തീര്‍പ്പിച്ചത് ഇറ്റലിയിലെ ബൊളോഞ്ഞ യൂണിവേഴ്സിറ്റിയിലെ ഭൂമിശാസ്ത്രജ്ഞനും പ്രാപഞ്ചികഘടന ശാസ്ത്രജ്ഞനുമായിരുന്ന (Geographer and Cosmographer) ഇഗ്നാസിയോ ദാന്തിയാണ്.നാലുവര്‍ഷത്തോളം നീണ്ട ഭൂപട ചിത്രമണ്ഡപത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടത്തിയത് അമേരിക്കക്കാരായ കലാകാരന്മാരും പുനരുദ്ധാരണ വിദഗ്ദ്ധ&
Read More of this news...
കരയുന്ന കന്യകാനാഥയ്ക്കൊപ്പം വത്തിക്കാനില്‍ ജാഗരാനുഷ്ഠാനം

കേഴുന്ന ലോകത്തിന്‍റെ കണ്ണീരൊപ്പാന്‍ വത്തിക്കാനില്‍ ജാഗരപ്രാര്‍ത്ഥന സംഘടിപ്പിക്കും - 'കരയുന്ന കന്യകാനാഥ'യ്ക്കൊപ്പം!ലോകത്ത് ശാരീരികവും മാനസികവുമായ വ്യഥകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി ജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ് വത്തിക്കാനില്‍ ജാഗരപ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 5-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു സന്ദേശംനല്ക്കും. രാത്രി 9 മണിവരെ നീണ്ടുനില്ക്കും ജാഗരാനുഷ്ഠാനം. തെക്കെ ഇറ്റലിയിലെ സിറാക്കൂസിലുള്ള കരയുന്ന കന്യകാനാഥായുടെ അത്ഭുതചിത്രം ജാഗരപ്രാര്‍ത്ഥനയ്ക്ക് അന്നാളില്‍ കൊണ്ടുവരപ്പെടുന്നത് ഏറെ പ്രതീകാത്മകവും ശ്രദ്ധേയവുമാണ്. മെയ്മാസ വണക്കത്തിന്‍റെയും ഭാഗമായിട്ടാണ് ജൂബിലിനാളില്‍ മറിയത്തിന്‍റെ വിമലഹൃദയത്തിന്‍റെ അത്ഭുതചിത്രം തെക്കെ ഇറ്റലിയിലെ സിസിലിയിലുള്ള സിറാക്കൂസില്‍നിന്നും വത്തിക്കാനില്‍ എത്തിക്കുന്നത്.ജീവിതത്തില്‍ ഏറെ കഷ്ടപ്പെട്ട സിറാക്കൂസിലെ ഒരു കുടുംബത്തിന് 1953-ല്‍ (ആഗസ്റ്റ് 29-മുതല്‍ സെപ്തംബര്‍ 1-വരെയുള്ള ദിവസങ്ങളില്‍) പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദര്‍ശനമുണ്ടായി. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന വിമലഹൃദയത്തിന്‍റെ ചിത്രം അത്ഭുതകരമായി കണ്ണീരണിഞ്ഞ് ദമ്പതികള്‍ക്ക് സാന്ത്വനമേകിയെന്നാണ് ചരിത്രം. ജൂബിലിനാളിലെ പ്രത്യേക ജാഗരപ്രാര്‍ത്ഥനയ്ക്ക് വത്തിക്കാനില്‍ എത്തുന്നത് കന്യകാനാഥയുടെ ഈ അത്ഭുത ചിത്രമാണ്. സിസിലിയിലെ സിറാക്കൂസ് എന്ന സ്ഥലത്തെആഞ്ചലോ ഇയാനൂസോ - അന്തോണിയാ ജുസ്തോ ദമ്പതികള്‍ക്കാണ് മറിയത്തിന്‍റെ വിമലഹൃദയത്തിന്‍റെ കണ്ണീരണിഞ്ഞ മാതൃസാന്നിദ്ധ്യം ജീവിതവ്യഥകളില്‍ സാന്ത്വനമായത്.മനുഷ്യരുടെ ജീവിതക്ലേശങ
Read More of this news...
വംശഹത്യതന്നെ! യു.എന്നിൽ നിവേദനം

ന്യൂയോർക്ക്: ക്രിസ്ത്യാനികൾക്കും മറ്റുന്യൂനപക്ഷങ്ങൾക്കുമെതിരെ വംശഹത്യ ശ്രമങ്ങൾ നടക്കുന്നുവെന്നും അതിൽ യു.എൻ അടിയന്തരമായി ഇടപെടണമെന്നും കാണിച്ച് നാലുലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം യുണൈറ്റഡ് നേഷനിൽ. ലോകം മുഴുവനുമുള്ള സമാനചിന്തകരുടെ ഒപ്പുശേഖരണത്തിലൂടെ ഐസിസ് പോലുള്ള ഭീകരസംഘടനകളെ നിലയ്ക്കുനിർത്താൻ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ ചെലുത്തണമെന്നാണ് യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിറ്റിസൺഗോ എന്ന സന്നദ്ധസംഘടനയാണ് ഒപ്പുശേഖരണത്തിനും സമ്മർദ്ദത്തിനും പിന്നിൽ.ഒരു രാജ്യം എന്നതിൽനിന്നുമാറി ലോകശക്തികൾതന്നെ ഇക്കാര്യത്തിൽ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരുമിച്ചുള്ള ബോധവത്കരണവും സമ്മർദ്ദങ്ങളും അടിച്ചമർത്തപ്പെടുന്നവർക്കുള്ള നീതിയും നടപ്പാക്കിയെങ്കിൽ മാത്രമെ പ്രസ്തുത തിന്മയെ അതിജീവിക്കാനാവൂ എന്നും നിവേദനം വ്യക്തമാക്കുന്നു. നൈജീരിയൻ ബിഷപ് ജോസഫ് ദൻലാമി, അലോപ്പോ ആർച്ച് ബിഷപ് ഷീൻ ക്ലെമന്റ് തുടങ്ങിയവരുടെ നിവേദനം തയ്യാറാക്കുന്നതിൽ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.മോസൂളിലും ഇറാക്കിലും ക്രൈസ്തവരെ പാടേ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്ത്രീകളും പെൺകുട്ടികളും പീഡനത്തിനിരയാകുന്നു, പുരുഷന്മാർ വധിക്കപ്പെടുന്നു. വംശഹത്യയാണ് ലക്ഷ്യമെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുമ്പോൾ അത് ഔദ്യോഗികമായി പ്രഖ്യാപിച്ച് നടപടികൾ എടുക്കപ്പെടണം. അഭയാർത്ഥി പ്രശ്‌നങ്ങളുടെ മുഖ്യകാരണം പീഢനമാണ്. മാത്രമല്ല, തടവിലാക്കപ്പെട്ടിരിക്കുന്ന അനേകായിരങ്ങളുടെ രക്ഷയ്ക്ക് ഉചിതമായ നടപടികളും ഉണ്ടാവണം.നൈജീരിയയിൽ ബോക്കോ ഹാരം തീവ്രവാദികളും ക്രിസ്ത്യാനികളുടെ വംശഹത്യയാണ് ലക്ഷ്യം വയ്ക്കുന്നത്. 2015 ൽ മാത്ര&
Read More of this news...
അജപാലകർ അജഗണത്തോട് ചേർന്ന് നിൽക്കണം: പാപ്പ

വത്തിക്കാൻ സിറ്റി: വിശുദ്ധമായ ജീവിതം നയിക്കാനും ക്രിസ്തുവിന്റെ സാക്ഷികളായി തീരുവാനുമുള്ള പൊതുവിളിയാണ് അജപാലകർക്കും അൽമായർക്കുമുള്ളതെന്ന് ഫ്രാൻസിസ് മാർപാപ്പ. ലാറ്റിൻ അമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റ് കർദിനാൾ മാർക്ക് ഔളറ്റിന് അയച്ച കത്തിലാണ് അൽമായരും അജപാലകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാപ്പ പരാമർശിച്ചത്. അൽമായരുടെ പ്രവർത്തനത്തെക്കുറിച്ച് നടത്തിയ പ്ലീനറി അസംബ്ലിയുടെ ചുവടു പിടിച്ചാണ് പാപ്പയുടെ കത്ത്.സമകാലീന ജീവിതത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങൾക്കുള്ള ഉത്തരങ്ങളുടെ കുത്തക അജപാലകർക്ക് മാത്രമാണ് എന്ന് ചിന്തിക്കുന്നത് യുക്തപൂർണമല്ല. മറിച്ച് നമ്മുടെ ജനത്തിന്റെ അന്വേഷണങ്ങളിൽ അവരോടൊപ്പം ചേർന്ന് നിൽക്കുകയും പ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനായി അവരുടെ ഭാവനകളെ പ്രചോദിപ്പിക്കുകയും ചെയ്യണം.പുരോഹിതരെപ്പോലെ തന്നെ അൽമായരും ദൈവത്തിന്റെ പരിശുദ്ധവും വിശ്വസ്തവുമായ ജനമാണ്. സുവിശേഷം ലോകത്തിന് കൊടുക്കുന്നതിൽ അവർക്കുള്ള പങ്കും പ്രാപ്തിയും അജപാലകർ അംഗീകരിക്കുവാൻ തയാറാകണം. അവരെ ശുശ്രൂഷിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്; പാപ്പ കത്തിൽ വിശദീകരിച്ചു.സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരും ഇടവകയോടോ രൂപതയോടൊ ചേർന്ന് പ്രവർത്തിക്കുന്നവരും മാത്രമാണ് പ്രതിബദ്ധതയുള്ള ക്രിസ്ത്യാനികളെന്ന തെറ്റിദ്ധാരണയിലേക്ക് അൽമായരുടെ പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ വീണുപോകരുതെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു. ഭവനങ്ങളിലും അയൽവക്കങ്ങളിലും ജോലിസ്ഥലങ്ങളിലും ക്രൈസ്തവ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഭൂരിപക്ഷത്തെ മറന്ന് 'അൽമായ മേൽതത്തട്ട്' ഉണ്ടാക്കരുത്. നമുക്ക് ലഭിച്ച വിശ്വാസം നമ്മുടെ അമ്മമാരിൽനിന്നും വല്&
Read More of this news...
മെയ് മാസം: മരിയഭക്തിയുടെ മാസം

മുതിർന്ന തലമുറയ്ക്ക് മെയ്മാസം എന്ന് കേൾക്കുമ്പോഴേ മാതാവിനെപ്പറ്റിയും മരിയഭക്തിയെപ്പറ്റിയുമാണ് ഓർമ വരുക. അവധിക്കാലം കൂടി ആയതിനാൽ ധാരാളം മുതിർന്നവരും കുട്ടികളും മെയ്മാസം മുഴുവൻ ദൈവാലയത്തിൽ എത്തി ദിവ്യബലിയിൽ പങ്കെടുക്കുമായിരുന്നു.മാതാവിന്റെ വണക്കമാസമായിട്ടാണ് മെയ്മാസം കരുതിയിരുന്നത്. വീടുകളിൽ വണക്കമാസ പ്രാർത്ഥന നിർബന്ധമായും ചൊല്ലുമായിരുന്നു. മെയ് 31-ന് മാതാവിന്റെ വണക്കമാസം കൂടൽ അഥവാ വണക്കമാസ സമാപനം ചെറിയ ആഘോഷത്തോടെയെങ്കിലും നടത്തുമായിരുന്നു. അന്ന് വീട്ടിലുള്ള രൂപങ്ങൾ പ്രത്യേകം അലങ്കരിക്കും. വീട്ടിൽത്തന്നെ നട്ടുവളർത്തുന്ന ചെടികളിലെ പൂക്കൾകൊണ്ട് അലങ്കരിക്കും. ധാരാളം മെഴുകുതിരികൾ കത്തിക്കും. ആഘോ,മായി വണക്കമാസം ചൊല്ലും. വീട്ടിൽ ചെറിയൊരു സദ്യ ഉണ്ടാകും. മിക്ക വീടുകളിലും പടക്കം പൊട്ടിക്കുമായിരുന്നു. ദൈവാലയങ്ങളിലും ഈ ഒരു മാസം ആഘോഷത്തിന്റെ മാസമായിരുന്നു.ഈവിധ കാര്യങ്ങൾ ചെയ്തതിലൂടെ ഉണ്ടായ ചില നന്മകളുണ്ട്. ഏറ്റവും പ്രധാനം, മാതാവ് വഴിയായുള്ള പ്രാർത്ഥനകളിലൂടെ ലഭിച്ച വലിയ ദൈവാനുഗ്രഹങ്ങൾതന്നെ. അത് എന്തുമാത്രം ഉണ്ടെന്ന് കൃത്യമായി അളക്കുവാൻ ആർക്കും കഴിയുകയില്ലല്ലോ. രണ്ടാമത്തെ കാര്യം, കുട്ടികളെ മരിയഭക്തിയിൽ വളർത്തുന്നതിൽ ഇത് പ്രധാന പങ്ക് വഹിച്ചു എന്നുള്ളതാണ്. മറിയം വലിയൊരു വിശുദ്ധയാണ്, നമ്മുടെ ആവശ്യനേരത്ത് നമ്മെ സഹായിക്കുന്ന മധ്യസ്ഥയാണ് എന്ന ബോധ്യം കുട്ടികൾക്ക് ഇതുവഴി ലഭിച്ചു. അവർ വളർന്ന് വലുതായപ്പോഴും ഈ ബോധ്യം അവരിൽ നിലനിന്നു. ഇപ്പോഴും നിലനിൽക്കുന്നു.എന്നാൽ, കാലം കടന്നുപോയപ്പോൾ മെയ്മാസ ഭക്തിയിൽ വലിയ കുറവ് ഉണ്ടായി. വണക്കമാസ പ്രാർത്ഥന ഇല്ലാതായി. ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന, മറിയംവഴി നടന്ന അത്ഭുതങ്ങൾ കെട്ടുകഥയായി വ്യാഖ്യാനിക്കപ്!
Read More of this news...