News & Events
കുടുംബവും മാധ്യമങ്ങളും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1220.jpg)
ഇതു മാധ്യമങ്ങളുടെ കാലമാണ്. അതുകൊണ്ട് ലോകം നമ്മുടെ ഹൃദയത്തിലും വീട്ടിലുമുണ്ട്. മുൻകാലങ്ങളിൽ, മാധ്യമങ്ങൾ ഒഴിവാക്കാൻ പറ്റുന്ന ഒന്നായിരുന്നു. ഒരുപക്ഷേ തേടിക്കണ്ടെത്തേണ്ട ഒന്നായിരുന്നു. ഇന്നതല്ല, ഒഴിഞ്ഞുപോകാൻ പറ്റാത്തവിധം മാധ്യമങ്ങൾ നമ്മെ അത്രയ്ക്കധികമായി സ്വാധീനിച്ചിരിക്കുന്നു.നമ്മുടെ കുടുംബങ്ങളെ സ്വാധീനിക്കുന്ന ഇന്നത്തെ മാധ്യമങ്ങൾ പത്ര-മാസിക-പുസ്തകങ്ങളും, റേഡിയോ, ടി.വി, ഇന്റർനെറ്റ് മു തലായവയുമാണ്. മാധ്യമങ്ങൾ മുൻ കാലങ്ങളിൽ മൂല്യങ്ങൾ പകരുന്നതിലും സത്യം പറയുന്നതിലും ശ്രദ്ധവച്ചിരുന്നെങ്കിൽ, ഇന്ന് അവ മനുഷ്യവികാരങ്ങളെ ചൂഷണം ചെയ്തും പരസ്യങ്ങളിലൂടെ സ്വാധീനിച്ചും അവ ഉദ്ദേശിക്കുന്ന ജീവിതശൈലിയിലേക്കും വലിച്ചിഴയ്ക്കുന്ന അവസ്ഥയിലേക്കു നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. ഇന്ന് അധികം പേരും മാധ്യമങ്ങളെ തേടുന്നത് തങ്ങൾക്ക് ഉല്ലാസം പകരുന്ന മാർഗ്ഗമെന്ന നിലയിലാണ്.പത്രങ്ങൾ സത്യം പറഞ്ഞു തരുന്നുണ്ടോ? ഓ രോ പത്രവും ഓരോ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായി തീർന്നിരിക്കുകയാണ്. അത് നമുക്ക് നല്കുന്നത് സത്യമല്ല. അവയുടെ പ്രത്യയശാസ്ത്രത്തിനിണങ്ങിയ കാഴ്ചപ്പാടുകളും അ തിനുതകുന്ന വിലയിരുത്തലുകളും ആണ്. ഏതു പറയണം ഏതു പറയരുത് എത്രത്തോളം പറയണം എങ്ങനെ പറയണം എപ്പോൾ പറയണം എന്നതെല്ലാം ഈ പ്രത്യയശാസ്ത്രത്താൽ നിയന്ത്രിക്കപ്പെടുകയാണ്. അതുകൊണ്ട് വാർത്തകൾ ഇന്ന് ശരിക്കും വാർത്തെടുക്കുന്നവ തന്നെയാണ്. സത്യത്തിൽ നിന്നും മനുഷ്യനെ മാറ്റി നിർത്താൻ പോലും ഇന്നു പത്രങ്ങൾ കാരണമാകുന്നുണ്ട്. ക്രൈസ്തവവീക്ഷണത്തിൽ വാർത്തകൾ ഒരുക്കുന്നതുതന്നെ ഒരുതരം ബലം പ്രയോഗിക്കലായിരിക്കുന്നു. എങ്കിലും സത്യം പൂർണ്ണമായി നിരാകരിക്കപ്പെടുന്നില്ല എന്നതും ഓർക്കണം.വാരികകളും മാസികകളു
Read More of this news...
മിഷൻ ഫയറിന് തുടക്കമാകുന്നു, യൂറോപ്പിലും അമേരിക്കയിലും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1221.png)
ശാലോമിന്റെ നേതൃത്വത്തിൽ അമേരിക്കയിലും യു.കെയിലും ഓസ്‌ട്രേലിയയിലും മിഷൻ ഫയർ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നു. ലോകസുവിശേഷവത്കരണത്തിൽ പങ്കാളികളാകുവാനും ആത്മീയ ഉണർവ് പ്രാപിക്കാനുമുള്ള സുവർണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നൽകിയിരിക്കുന്ന ശുശ്രൂഷയാണ് മിഷൻ ഫയർ. വ്യക്തിപരമായ ആത്മീയവളർച്ചയും ദൈവാനുഭവവും കൊതിക്കുന്ന ഏവർക്കും ഈ ശുശ്രൂഷ ഏറെ അനുഗ്രഹപ്രദമായിരിക്കും. ലോകമെങ്ങുമുള്ള ശാലോം അഭ്യുദയകാംക്ഷികളുടെ മാസങ്ങളോളം നീണ്ട പ്രാർത്ഥനയാണ് ഈ ശുശ്രൂഷയുടെ അടിത്തറ. അതിനാൽതന്നെ, ദൈവം ഇതിൽ പങ്കെടുക്കുന്നവരുടെ വ്യക്തിജീവിതത്തിലും കുടുംബത്തിലും വലിയ അത്ഭുതങ്ങൾ ചെയ്യുമെന്ന കാര്യത്തിൽ തീർച്ചയുണ്ട്.കർത്താവിന്റെ സുവിശേഷം ലോകം മുഴുവനും എത്തുകയും അവിടുത്തെ സ്‌നേഹം അറിയാത്ത ആയിരങ്ങൾ അത് അനുഭവിക്കുകയും വേണം. ഈ ലക്ഷ്യം പൂർത്തീകരിക്കുവാൻ നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെക്കുറിച്ച് ദാഹമുള്ളവരെല്ലാം ആത്മീയ ശക്തിയാലും വിശാലമായ സ്വപ്‌നങ്ങളാലും നിറയണം. അതിനുള്ള വേദിയായിരിക്കും മിഷൻ ഫയർ. നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കൾക്കായി പങ്കുവയ്ക്കപ്പെടുന്ന സമയവും അർപ്പിക്കപ്പെടുന്ന ത്യാഗങ്ങളും വലിയ പ്രതിഫലം നേടിത്തരുമെന്ന സത്യം ശാലോമിനോട് ചേർന്ന് അധ്വാനിക്കുന്ന സകലരുടെയും അനുഭവമാണ്.ലോകപ്രസിദ്ധ സുവിശേഷ പ്രഘോഷകരുടെ നേതൃത്വത്തിലായിരിക്കും ശുശ്രൂഷകൾ. കൂടാതെ, യുവജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേക സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. സെഹിയോൻ-കെയ്‌റോസ് യൂത്ത് മിനിസ്ട്രിയാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുക. നാളുകളായി പ്രാർത്ഥിച്ചൊരുങ്ങിയാണ് ഈ ശുശ്രൂഷ നടത്തപ്പെടുന്നത്. അതിനാൽ ദൈവാത്മാവ് ഈ പ്രോഗ്രാമിൽ ശക്തമായി പ്രവർത്തിക്കുമെന്ന് ഉറച്ചു വിശ്വസ
Read More of this news...
എലിസബത്ത് രാജ്ഞിക്ക് വേണ്ടി പ്രാർത്ഥന
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1222.jpg)
എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിനം ആഘോഷിക്കുന്ന ജൂൺ 11,12 തിയതികളിൽ ദിവ്യബലിമധ്യേ രാജ്ഞിക്കുവേണ്ടി നടത്തേണ്ട പ്രാർത്ഥനകൾ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക്ക് ബിഷപ്‌സ് കോൺഫ്രൻസ് പുറത്തിറക്കി. കാറോസൂസ പ്രാർത്ഥനയിലും ദിവ്യബലിക്കുശേഷവും ചൊല്ലേണ്ട പ്രാർത്ഥനകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 21 ന് രാജ്ഞിക്ക് 90 വയസ് തികഞ്ഞെങ്കിലും ഔദ്യോഗികമായി ജൂൺ 11നാണ് രാജ്ഞിയുടെ ജന്മദിനം ആഘോഷിക്കുന്നത്.Source: Sunday Shalom
Read More of this news...
ചൈനയിൽ മൂന്ന് വൈദികരെ കാണാതായി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1223.jpg)
അധോതലസഭയിൽ പ്രവർത്തിച്ചിരുന്ന ഫാ. യാംഗ് ജിനാവെയിയെ കാണാതായി. ചൈനയിൽ ഈ മാസം കാണാതാവുന്ന മൂന്നാമത്തെ കത്തോലിക്കാ വൈദികനാണ് ഫാ. യാംഗ്. അധോതലസഭയെ അടിച്ചമർത്തുന്നതിനുള്ള ഗവൺമെന്റ് നടപടികളുമായി വൈദികരുടെ തീരോധാനത്തിന് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.അതേസമയം ഹെനിയാൻ പ്രോവിൻസിൽ ദൈവാലയം തകർക്കുന്നതിൽ പ്രതിഷേധിച്ച ഒരു പാസ്റ്ററുടെ ഭാര്യയെ ജീവനോടെ കുഴിച്ചു മൂടിയതായി റിപ്പോർട്ടുണ്ട്. ദൈവാലയം തകർക്കുന്നതിൽ പ്രതിഷേധിച്ച് ബുൾഡോസറിന്റെ മുമ്പിൽ നിലയുറപ്പിച്ച പാസ്റ്ററിനെയും ഭാര്യയെയും ജീവനോടെ മൂടുകയായിരുന്നു. പരിക്കുകളോടെ പാസ്റ്ററിന് പുറത്തേക്ക് വരാനായെങ്കിലും ഭാര്യ ശ്വാസം മുട്ടി മരണമടഞ്ഞു.Source: Sunday Shalom
Read More of this news...
തടവുകാർ ആ മാലാഖക്കായി കാത്തിരിക്കുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1224.jpg)
ഗോവ: ജയിലിലെ മാലാഖ എന്നറിയപ്പെട്ടിരുന്ന സിസ്റ്റർ മേരി ജയിൻ ഓർമയായി. 75 വയസായിരുന്നു. ഗോവയിലെ കത്തോലിക്കാ സഭയും കാരിത്താസ് ഇന്ത്യയും ചേർന്നു നടത്തുന്ന ജയിൽ മിനിസ്ട്രിയുടെ കോ-ഓർഡിനേറ്ററായിരുന്നു സിസ്റ്റർ ജെയിൻ. 20 വർഷമായി ഗോവയിലെ വിവിധ ജയിലുകളിലെ സ്ഥിരം സന്ദർശകയായിരുന്നു സിസ്റ്റർ. സിസ്റ്ററിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2014 ഗോവ ഗവൺമെന്റിന്റെ വനിത-ശിശുക്ഷേമവകുപ്പ് 'രാജ്യ മഹിളസമ്മാൻ' അവാർഡ് നൽകി ആദരിച്ചിരുന്നു. ജയിലിൽ കഴിയുന്നവർ മനുഷ്യരാണെന്നും അവർക്കും പ്രിയപ്പെട്ടവരുണ്ടെന്നുമുള്ള കാഴ്ചപ്പാടായിരുന്നു സിസ്റ്റർ മേരി ജയിനെ നയിച്ചിരുന്നത്. അതിന് അനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചപ്പോൾ രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലേക്ക് വളർന്നു. ജയിലുകൾ മാനസിക പരിവർത്തനം സൃഷ്ടിക്കേണ്ട ഇടങ്ങളായിരിക്കണമെന്നും അവിടെ പ്രതികാര നടപടികളല്ല ഉണ്ടാകാണ്ടതെന്നുമായിരുന്നു സിസ്റ്ററിന്റെ തിയറി.തടവുകാരുടെ വിദ്യാഭ്യാസം, സാസ്‌കാരിക ഉന്നമനം തുടങ്ങിയ മേഖലകളുടെ പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച പ്രവർത്തനങ്ങൾ ജയിലുകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി. ജയിലുകളിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടയിൽനിന്ന് ഡിപ്ലോമ, ബിരുദ, ബിരുദാനന്തധാരികളും ഉണ്ടായി. ജാമ്യത്തുക കെട്ടിവയ്ക്കാൻ ഇല്ലാത്തതിന്റെ പേരിൽ നീണ്ട വർഷങ്ങളായി പരോൾ ലഭിക്കാത്തവർക്കുവേണ്ടി ഒരു ലക്ഷം രൂപ കെട്ടിവച്ചിരുന്നത് സിസ്റ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ടീമാണ്. അതോടൊപ്പം ജയിലുകളിൽ കഴിയുന്നവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനാവശ്യമായ സാമ്പത്തിക സഹായങ്ങളും നൽകിയിരുന്നു. തടവുകാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകൾ സന്ദർശിക്കുകയും പഠനനിലവാരം ഉറപ്പുവരുത്തുന്ന പ്രവർത
Read More of this news...
വൈദികരേ, നിങ്ങൾ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകണം: ഡോ. പെനാച്ചിയോയുടെ ആഹ്വാനം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1225.jpg)
ഗോവ: വൈദികർ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്ന പാവപ്പെട്ടവരെയും ഉപേക്ഷിക്കപ്പെട്ടവരെയും അഭയാർത്ഥികളെയും തേടിയിറങ്ങണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് സാൽവത്താരോ പെനാച്ചിയോ. പനാജിയിൽ നടന്ന രൂപതാ വൈദികരുടെ ദേശീയ കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വൈദികനും യേശുവിന്റെ പ്രതിരൂപമായിരിക്കണമെന്നും ഡോ. പെനാച്ചിയോ പറഞ്ഞു. മാതൃരാജ്യത്തെ പ്രകീർത്തിക്കുന്നതിനും ദേശഭക്തിഗാനങ്ങൾ ആലപിക്കുന്നതിനും ക്രിസ്ത്യാനികൾക്ക് ഒരു പ്രശ്‌നവുമില്ലെന്നും സിബിസിഐ ക്ലെർജി കമ്മീഷൻ ചെയ ർമാനും വാറംഗൽ രൂപതാധ്യക്ഷനുമായ ഉദുമല ബാല പറഞ്ഞു. ദേശീയതയെക്കുറിച്ച് വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുവിശേഷപ്രഘോഷണത്തിന് വൈദികർ ഉത്സാഹവും സമർപ്പണവും പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയുടെ ജനസംഖ്യയിൽ കത്തോലിക്കരുടെ സംഖ്യ 1.55 ശതമാനമാത്രമാണ്. എങ്കിലും ഏഷ്യയിൽ ക്രിസ്ത്യാനികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷം പ്രസംഗിക്കേണ്ടത് വൈദികരുടെ കടമയാണെന്ന് ഗോവ അതിരൂപതാധ്യക്ഷൻ ഡോ. ഫിലിപ്പ് നേരി ഫെറാവോ പറഞ്ഞു. വ്യത്യസ്ഥ സാഹചര്യങ്ങളിൽ എങ്ങനെയാണ് സുവിശേഷം പ്രഘോഷിക്കുന്നതെന്നതിന്റെ ഉദാഹരണമാണ് അടുത്ത കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ ജോസഫ് വാസിന്റെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പ്രസംഗങ്ങളിൽ വൈദികർ കൂടുതൽ ശ്രദ്ധിക്കണമെന്ന് വസായ് അതിരൂപതാധ്യക്ഷൻ ഡോ. ഫെലിക്‌സ് ആന്റണി മെച്ചാഡോ പറഞ്ഞു. യുവജനങ്ങളെ പ്രചോദിപ്പി ക്കുന്ന രീതിയിൽ 10 മിനിറ്റിലധികം ദീർഘിപ്പിക്കാത്ത വിധത്തിൽ ഞായറാഴ്ച പ്രസംഗങ്ങൾ നടത്തണം. ഞായറാഴ്ച പ്രസംഗങ്!
Read More of this news...
ഒഡീഷയിൽ പുതിയ രൂപത; ഫാ. അപ്ലിനർ സേനാപതി പ്രഥമ മെത്രാൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1226.jpg)
ഭൂവനേശ്വർ: ക്രിസ്തീയ പീഡനങ്ങളുടെ ഏറെ കഥകൾ കേട്ട ഒഡീഷയിൽ പുതിയൊരു നിലവിൽവന്നു. ബെർഹാംപൂർ രൂപത വിഭജിച്ച് റായ്ഗഡ രൂപതയാണ് രൂപംകൊണ്ടിരിക്കുന്നത്. ഒഡിയ വിൻസെൻഷ്യൻ വൈദികനായ ഫാ. അപ്ലിനർ സേനാപതിയാണ് പ്രഥമ മെത്രാൻ. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫ്രാൻസിസ് മാർപാപ്പ നടത്തി. 50,542 അംഗങ്ങളുള്ള പുതിയ രൂപതയിൽ 23 ഇടവകകളാണ് ഉള്ളത്. 377 മിഷൻ സ്റ്റേഷനുകളുള്ള രൂപതയിൽ 42 വൈദികരും 104 കന്യാസ്ത്രീകളും 270 കാറ്റക്കെസ്റ്റികളുമുണ്ട്. കട്ടക്-അതിരൂപതയുടെ കീഴിലാണ് പുതിയ രൂപത.ബെർഹാപൂർ രൂപതയിലെ ദാന്തലിൻജി ഗ്രാമത്തിൽ നാർസിസ് സേനാപതിയുടെയും റോസ്‌മേരിയുടെയും മകനായിട്ട് 1960 ഒക്‌ടോബർ 28-നാണ് ജനിച്ചത്. മൂന്ന് സഹോദരന്മാരും രണ്ട് സഹോരിമാരുമുണ്ട്. അവരിൽ ഒരാൾ കന്യാസ്ത്രീയാണ്. പൂനെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്നും തിയോളജി പഠനം പൂർത്തിയാക്കിയ അദ്ദേഹം 1990 നവംബർ 28-നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇക്കണോമിക്‌സിലും ഫിലോസഫിയും ബിരുദാന്തരബിരുദം നേടിയ ഫാ. സേനാപതിക്ക് സൈക്കോളജിയിൽ ഡിപ്ലോമയുമുണ്ട്. കാണ്ടമാനിലെ ജുബഗുഡ ദൈവാലയത്തിലെ അസിസ്റ്റന്റ് വികാരി, വൊക്കേഷൻ പ്രമോട്ടർ, ബെർഹാംപൂർ രൂപതയുടെ ധ്യാനത്തിലെ അസിസ്റ്റന്റ് ഡയറക്ടർ, മൈനർ സെമിനാരി അധ്യാപകൻ, നോവിസ് മാസ്റ്റർ, ഒഡീഷ ബിഷപ്‌സ് കൗൺസിൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷവും ലേഖനങ്ങളും വെളിപാടിന്റെ പുസ്തകവും ഒഡീഷയിലെ പ്രാദേശിക ഭാഷയായ ഒഡിയയിലേക്ക് തർജിമ ചെയ്തിട്ടുണ്ട്. 2014-ലാണ് അസമിൽ എത്തിയത്. ഗുവഹത്തി അതിരൂപതയിലെ ദെറാപതർ സെന്റ് വിൻസെന്റ് ഡി പോൾ ഇടവക വികാരിയും ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിൻസിപ്പലുമായി സേവനമനുഷ്ഠിക്കുകയായിരുന്നു നിക്തമെത്രാൻ.Source: Sunday Shalom
Read More of this news...
കുറ്റവാളികളായി മുദ്ര ചാർത്തിയ ഏഴ് നിരപരാധികൾ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1227.jpg)
വിശ്വഹിന്ദു പരിഷിത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ഘാതകരെന്ന് മുദ്രകുത്തി ഏഴ് വർഷത്തിലധികമായി കാണ്ടമാലിലെ ഏഴ് ക്രിസ്ത്യാനികൾ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്. അവരിൽ ഒരാൾക്ക് കഴിഞ്ഞ മാസം ഒഡീഷ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബാക്കി ആറ് പേർ ജാമ്യത്തിനായുള്ള കാത്തിരിപ്പിലാണ്. അവരെക്കുറിച്ചുള്ള യഥാർത്ഥ വിവരം പുറംലോകം അറിഞ്ഞത് പ്രശസ്ത പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ അടുത്ത കാലത്ത് പുറത്തിറങ്ങിയ 'നിശബ്ദരാക്കപ്പെട്ടവരുടെ നിലവിളികൾ' എന്ന പുസ്തകത്തിലൂടെയാണ്.കുറ്റവാളികളെന്ന് വിധിക്കപ്പെട്ട ആറ് പേരുടെ ഭാര്യമാർ ചേർന്നായിരുന്നു രണ്ട് മാസം മുമ്പ് ഡൽഹിയിൽ പുസ്തകം പ്രകാശനം ചെയ്തത്. എങ്ങനെയാണ് പോലീസ് അവരെ അപരാധികളാക്കി മാറ്റിയതെന്ന് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. കൊലപാതകികളെന്ന് പ്രത്യേക കോടതി വിധിച്ചിട്ടും, സഭാ നേതൃത്വവും പൊതുസമൂഹവും മനുഷ്യാവകാശ പ്രവർത്തകരും അവർ നിരപരാധികളാണെന്ന് ഉറച്ചുവിശ്വസിക്കുകയും അവരുടെ മോചനത്തിനായി ശ്രമിക്കുകയും ചെയ്യുന്നതിന്റെ കാരണങ്ങളും പുസ്തകം വിശദീകരിക്കുന്നു. കേസിൽ പ്രതികളാക്കപ്പെട്ടവരുടെ വിവരങ്ങളും അവരുടെ കുടുംബങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും കൃത്യമായി പൊതുസമൂഹത്തിന്റെ മുമ്പിൽ എത്തിയത് ഈ പുസ്തകത്തിലൂടെയാണ്.സനാതൻ ബഡമാജി:സ്വാമിയുടെ കൊലപാതകേസിൽ ഒന്നാം പ്രതിയാക്കപ്പെട്ട ബഡമാജി എഴുത്തും വായനയും അറിയില്ലാത്ത സാധാരണ കർഷകനാണ്. സനാതൻ അറസ്റ്റുചെയ്യപ്പെടുന്നതിന് ദിവസങ്ങൾക്കുമുമ്പ് ചില ഹിന്ദു സംഘടനകളുടെ നേതാക്കന്മാർ അദ്ദേഹം പ്രതിയാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ ബാദുസി പറയുന്നു. പോലീസ് തയാറാക്കിയ തിരക്കഥയെക്കുറിച്ച് അവ
Read More of this news...
ബാലവേല: മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1228.jpg)
രാജസ്ഥാനിൽനിന്നും രക്ഷപ്പെടുത്തിയ ബാലവേലയിൽ ഏർപ്പെട്ടിരുന്ന 740 കുട്ടികളെ പുനധിവസിപ്പിക്കുന്നതിൽ വീഴ്ചവരുത്തിയ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ബീഹാർ, രാജസ്ഥാ ൻ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ്.രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 2013 മാർച്ച് മുതൽ 2014 ജൂലൈ വെരയുള്ള കാലയളവിൽ മോചിപ്പിച്ച കുട്ടികളുടെ കാര്യത്തിൽ വീഴ്ച വരുത്തിയതിനാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനത്തെ കമ്മീഷൻ നിശിതമായി വിമർശിച്ചു. 610 കുട്ടികൾ ബീഹാറിൽനിന്ന് എത്തിയവരായിരുന്നു. 130 പേർ രാജസ്ഥാൻ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു. 284 കുട്ടികളെ മോചിപ്പിച്ചതിന്റെ രേഖകൾ ഇതുവരെയും നൽകിയിട്ടില്ല. കുട്ടികളെ പുനരധിവസിപ്പിക്കണമെങ്കിൽ ഈ രേഖകൾ അടിസ്ഥാനഘടകമാണ്.കുട്ടികളുടെ യാതനകൾ ലഘൂകരിക്കുന്നതിന് ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തിയില്ലെന്ന് കമ്മീഷൻ വിലയിരുത്തി. കുട്ടികളെ രക്ഷപ്പെടുത്തിയ സംഭവം കേവലം തൊഴിൽ പ്രശ്‌നമല്ലെന്നും നിയമലംഘനമാണെന്നും കമ്മീഷൻ വ്യക്തമാക്കി. കുട്ടികളെ മറ്റൊരു സംസ്ഥാനത്തേക്ക് ജോലിക്കായി കൊണ്ടുപോകുന്ന നിന്ദ്യമായ പ്രവർത്തനങ്ങൾക്കു പിന്നിൽ മനുഷ്യക്കടത്ത് സംഘങ്ങളാണെന്ന് മനുഷ്യവകാശ കമ്മീഷനംഗം ജസ്റ്റീസ് ഡി. മുരുഗേശൻ പറഞ്ഞു.Source: Sunday Shalom
Read More of this news...
ഇടുക്കിയുടെ വല്യച്ചൻ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1229.jpg)
ഇടുക്കി ജില്ലയിലുടെ ചരിത്രമെഴുതിയാൽ മാറ്റിനിർത്താൻ കഴിയാത്ത പേരാണ് ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് ഹോയ്‌സെറുടേത്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും ബ്രദേഴ്‌സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസസഭയുടെ ഇന്ത്യയിലെ സ്ഥാപകനുമാണ് ബ്രദർ ഫോർത്തുനാത്തൂസ്. പ്രതീക്ഷാഭവൻ അടക്കം നിരവധി ജീവകാരുണ്യ സ്ഥാപനങ്ങൾ അദ്ദേഹത്തിലൂടെ രൂപംകൊണ്ടതാണ്.ജർമനിയിലെ ബർലിനിൽ 1918 ഫെബ്രുവരി 27-നാണ് ബർണാർഡ് എന്ന ബ്രദർ ഫോർത്തുനാത്തൂസ് ഹോയ്‌സെർ ജനിച്ചത്. പിതാവ് ഏവാൾഡ് താൻഹോയ്‌സെർ ഫോറസ്റ്റ് ഓഫീസറായിരുന്നു. മാതാവ് മരിയ വീട്ടമ്മ. അവർക്ക് മൂന്ന് ആൺകുട്ടികൾ. മൂത്തയാളാണ് ബർണാർഡ്. പാവപ്പെട്ടവരോടും രോഗികളോടും അദ്ദേഹത്തിനുണ്ടായിരുന്ന അനുകമ്പയും സ്‌നേഹവും ഹോസ്പിറ്റലർ സഭയിലേയ്ക്കടുപ്പിച്ചു. ദൈവത്തിന്റെ വിശുദ്ധ യോഹന്നാനാൽ സ്ഥാപിതമായ ഹോസ്പിറ്റലർ സഭയിൽ 1935 മെയ് 27-ന് തന്റെ 17-ാ വയസിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലമായിരുന്നു അത്. സന്യാസികൾ ഉൾപ്പെടെ എല്ലാവരും നിർബന്ധിത സൈനിക സേവനത്തിനു വിളിക്കപ്പെട്ടു. എന്നാൽ മുറിവുണ്ടായാൽ രക്തം നിൽക്കാൻ വിഷമമുള്ള ശരീര പ്രകൃതിയായതിനാൽ അദ്ദേഹം ഒഴിവാക്കപ്പെട്ടു. യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുന്ന ഉത്തരവാദിത്വം ലഭിച്ചു. ഇതിനിടയിൽ നേഴ്‌സിംഗിൽ ഡിപ്ലോമ സമ്പാദിച്ചു. യുദ്ധം മൂലം നിത്യവ്രതവാഗ്ദാനത്തിന് 1946 വരെ കാത്തിരിക്കേണ്ടി വന്നു. യുദ്ധം അവസാനിച്ചപ്പോഴേക്കും അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട അമ്മയും ഒരു സഹോദരനും നഷ്ടപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ മറ്റേ സഹോദരനും. പിതാവും 1954-ൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.1945 മെയ് ഏഴിന് യുദ്ധം അവസാനിച്ചു. ആളുകളെല്ലാം ആഹ്ലാദിച്ചു. എന്നാൽ അവരുടെ സന്തോഷം അടുത്ത ദിവസം തന്നെ അവ
Read More of this news...
ജീര്‍ണ്ണതയുടെ കല്ലറകള്‍ തല്ലിത്തുറക്കണം : പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1203.jpg)
അടഞ്ഞ ശവക്കോട്ടകള്‍ ക്രിസ്തുവിനായി തല്ലിത്തുറക്കാം - അവയെന്തെന്ന് നമുക്കറിയാം! അവിടുന്ന് കടന്നുവന്ന് ജീവന്‍ നല്‍കട്ടെ!ഏപ്രില്‍ 26-ാം തിയതി ചൊവ്വാഴ്ച @pontifex എന്ന ഹിന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്. അഴിമതിയും അക്രമവും തിന്മയും വളരുന്ന ലോകത്ത് അനിവാര്യമായ തുറവിനും നവീകരണത്തിനുമുള്ള ശക്തമായ ആഹ്വാനമാണ് പാപ്പായുടെ 'ട്വിറ്റ്'.Let us break open our sealed tombs to the Lord - each of us knows what they are - so that he may enter and grant us life.Source: Vatican Radio
Read More of this news...
പുനര്‍ജീവന വൈദ്യശാസ്ത്രം രാജ്യാന്തരസമ്മേളനം വത്തിക്കാനില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1204.jpg)
ശാസ്ത്രവും വിശ്വാസവും തമ്മില്‍ വിഘടിപ്പില്ലെന്ന്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി പ്രസ്താവിച്ചു. ഏപ്രില്‍ 28-ന് വത്തിക്കാനില്‍ സംഗമിക്കാന്‍പോകുന്ന പുനര്‍ജീവന വൈദ്യശാസ്ത്രം (Regenerative Medicine) സംബന്ധിച്ച ത്രിദിന രാജ്യാന്തര സമ്മേളനത്തെക്കുറിച്ചിറക്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ റവാസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.മാനവരാശിയുടെ ശാരീരികവും മാനസികവുമായ വ്യഥകളുടെ സ്പന്ദനങ്ങള്‍ അറിഞ്ഞുകൊണ്ടാണ് നവയുഗത്തിന്‍റെ പുനര്‍ജനകമായ വൈദ്യശാസ്ത്ര രീതികളെക്കുറിച്ച് ലോകത്തു വളര്‍ന്നിട്ടുള്ള ചികിത്സാസമ്പ്രദായങ്ങള്‍ കൂട്ടിയിണക്കുന്ന സമ്മേളനം വത്തിക്കാന്‍ വിളിച്ചുകൂട്ടിയിരിക്കുന്നത്. ഏപ്രില്‍ 26-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ റവാസി വ്യക്തമാക്കി. 28-ാം തിയതി വ്യാഴാഴ്ച ആരംഭിക്കുന്ന സംഗമം 30-ാം തിയതി ശനിയാഴ്ചവരെ നീണ്ടുനില്ക്കും. പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തെ അഭിസംബോധനചെയ്യും.ക്യാനസര്‍പോലുള്ള മാരക രോഗങ്ങള്‍ക്കു പ്രതിരോധചികിത്സ മനുഷ്യന്‍റെതന്നെ ജൈവകോശങ്ങളില്‍ വികസിപ്പിച്ചെടുക്കുന്ന വൈദ്യശാസ്ത്രത്തിന്‍റെ നവവും പ്രത്യാശപകരുന്നതുമായ ചികിത്സാസമ്പ്രദായങ്ങളെയും പരീക്ഷണങ്ങളെയും അംഗീകരിക്കുകയും, അത് മാനവരാശിക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ പങ്കുവയ്ക്കുകയുമാണ് Stem for Life Foundation-നോടുചേര്‍ന്ന് വത്തിക്കാന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന്‍റെ ലക്ഷ്യം. കര്‍ദ്ദിനാള്‍ റവാസി വിശദീകരിച്ചു. മനുഷ്യശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള പ്രതിവിധി ശരീരത്തില്‍ത്തന്നെ കണ്ടെത്താമെന്നുള്ള ഏറെ പ്രത്യാശപകരുന്ന കണ്ടുപിടുത്തമാണ് പുനര്‍ജീവന വൈദŔ
Read More of this news...
വിശുദ്ധിയുടെ പടവുകളിലെ വാഴ്ത്തപ്പെട്ടവരും രക്തസാക്ഷികളും ദൈവദാസരും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1205.jpg)
വാഴ്ത്തപ്പെട്ട അല്‍ഫോന്‍സ് ഫുസ്ക്കോയുടെയും ധന്യനായ ജോണ്‍ സളിവന്‍റെയും മാദ്ധ്യസ്ഥ്യത്തില്‍ ലഭിച്ച അത്ഭുത രോഗശാന്തികളുടെയും, 44 രക്തസാക്ഷികളുടെ ജീവസമര്‍പ്പണത്തിന്‍റെയും, മറ്റ് എട്ട് ദൈവദാസരുടെ വീരോചിതപുണ്യങ്ങളുടെയും വിശദാംശങ്ങളുള്ള ഡിക്രി വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 26-ാം തിയതി ചൊവ്വാഴ്ച പാപ്പാ അംഗീകരിച്ച ഡിക്രിയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.വാഴ്ത്തപ്പെട്ട അല്‍ഫോന്‍സ് മരിയ ഫുസ്കോയുടെ മദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. ഇനി അദ്ദേഹം വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും. വൈദികജീവിതത്തിലെ തീക്ഷ്ണതയും പാവങ്ങള്‍ക്കായുള്ള സമര്‍പ്പണവുമാണ് ഇറ്റലിക്കാരനായ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സോ മരിയ ഫുസ്കോയെ (1839-1910) വിശുദ്ധിയിലേയ്ക്ക് ഉയര്‍ത്തിയത്. സമൂഹത്തിലെ നിര്‍ധനര്‍ക്കായി തുടങ്ങിയ പദ്ധതിയെ പിന്‍തുണയ്ക്കാന്‍ മാഗ്ദലീന്‍ കപ്പൂത്തോ എന്ന വനിതയുടെ സഹായത്തോടെ ഫുസ്കോ സ്ഥാപിച്ച സന്ന്യാസസഭയാണ് സ്നാപകയോഹന്നാന്‍റെ നാമത്തിലുള്ള സഹോദരിമാരുടെ സമൂഹമായി മാറിയത്.ധന്യനായ ജോണ്‍ സളിവന്‍റെ (1861-1933) മദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുതരോഗ ശാന്തിയും ഡിക്രിയിലൂടെ പാപ്പാ അംഗീകരിച്ചതുവഴി അയര്‍ലണ്ടുകാരനും ഈശോസഭാംഗവുമായ മിഷണറി വൈദികന്‍വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും. രക്തസാക്ഷിപദം ചൂടുന്നുവരുടെയും മറ്റു ദൈവദാസരുടെയും പേരുവിവരങ്ങള്‍:കപൂച്ചിന്‍ സഭാംഗവും മെത്രാനുമായിരുന്ന അല്‍ബേനിയന്‍ രക്തസാക്ഷി, ദൈവദാസന്‍ വിന്‍സെന്‍റ് പ്രനൂഷിയും അദ്ദേഹത്തിന്‍റെ 37 അനുചരന്മാരും (1945-1974).സന്ന്യ&
Read More of this news...
വിശുദ്ധയുടെ മകൻ അമ്മയെക്കുറിച്ച് പറയുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1206.jpg)
2004 ലായിരുന്നു ജിയന്നായെ സഭ വിശുദ്ധയെന്ന് വിളിച്ചത്. ഡോക്ടറായിരുന്ന അവൾ നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ കാൻസർ ബാധിതയായി. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ അബോർഷനാണ് നിർദ്ദേശിച്ചത്. പക്ഷേ, ഉദരത്തിൽ വളരുന്ന ജീവൻ അവഗണിച്ച് സ്വന്തം ജീവൻ സംരക്ഷിക്കേണ്ടതില്ല എന്ന് അവൾ തീരുമാനിച്ചു. നാലാമത്തെ കുഞ്ഞ് ജിയന്ന ഇമ്മാനുവേലയ്ക്ക് ജന്മം നൽകി ജിയന്ന ദൈവസന്നിധിയിലേക്ക് പറന്നു. കാലം കുറെ കഴിഞ്ഞപ്പോൾ അവളുടെ ജീവിതം ലോകമെങ്ങും ചർച്ചാവിഷയമായി. ജിയന്നയുടെ മധ്യസ്ഥതയിൽ അത്ഭുതപ്രവാഹമായി. അങ്ങനെ പിറക്കപ്പെടാതെ പോകുന്ന കുഞ്ഞുങ്ങളുടെ മധ്യസ്ഥയായി സഭ ജിയന്നയെ പ്രതിഷ്ഠിച്ചു.അമ്മ മരിക്കുമ്പോൾ പിയർ ലുയീജി നാലുപേരിൽ മൂത്തവനായിരുന്നു. ഇന്ന് 56 കാരനായ അദ്ദേഹം മിലാനിലെ ബിസിനസ് കൺസൾട്ടന്റാണ്. ഒരു വിശുദ്ധയുടെ മകനെന്നത് വലിയ ഭാഗ്യമാണെന്നും അമ്മയുടെ സ്വാധീനം ലോകമാസകലം അബോർഷനെതിരെ തിരിയുവാൻ പ്രേരകമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.? വിശുദ്ധയായ താങ്കളുടെ അമ്മയിലൂടെ ദൈവം ഇപ്പോഴും വലിയ അത്ഭുതങ്ങൾ ചെയ്യുന്നുണ്ടല്ലോ.തീർച്ചയായും. അമ്മയുടെ മധ്യസ്ഥതയിലൂടെ ലോകമെങ്ങും ധാരാളം പേർ അനുഗ്രഹിക്കപ്പെടുന്നതായി കത്തുകൾ വരാറുണ്ട്. വർഷങ്ങൾക്ക് മുമ്പ് എനിക്ക് അമേരിക്കയിൽ നിന്നും ഒരു ഇ-മെയിൽ കിട്ടി. അവിടെ ഒരു സ്ത്രീ കുഞ്ഞുങ്ങളുണ്ടാകാതെ വന്നപ്പോൾ ജിയന്നയുടെ മധ്യസ്ഥ്യം തേടി. ഇപ്പോൾ അവൾക്ക് രണ്ടുമക്കളുണ്ട്. അമ്മ ഇപ്പോഴും നിറസാന്നിധ്യമായി ഞങ്ങളോടൊപ്പം ഉണ്ട് എന്നത് വളരെ സന്തോഷദായകമാണ്. ജനോവയിൽ പഴയതും പ്രശസ്തവുമായൊരു ദൈവാലയമുണ്ട്. 15 വർഷം മുമ്പ് അവിടുത്തെ വൈദികൻ എന്റെ അമ്മയുടെ ചിത്രം പ്രതിഷ്ഠിച്ചു. ഇപ്പോൾ ആ ദൈവാലയത്തിനുചുറ്റും പിങ്ക് ബ്ലൂ കളറിലുള്ള റിബണുകൾ ധാരാളം കാണാം. കുഞ്ഞിനെ ല&
Read More of this news...
പാപിയെയും പാപത്തെയും വേർതിരിച്ച് കാണുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1207.jpg)
വത്തിക്കാൻ സിറ്റി: ഒഴിവാക്കേണ്ട പാപത്തെയും, സ്വാഗതം ചെയ്യപ്പെടേണ്ട പാപിയെയും വേർതിരിച്ച് കാണണമെന്ന് ഫ്രാൻസിസ് മാർപാപ്പ. പാപവുമായി സന്ധി ചെയ്യുന്ന വിധത്തിലേക്ക് ആരും താഴ്ന്നുപോകരുതെന്നും സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ പാപ്പ മുന്നറിയിപ്പ് നൽകി.വിശ്വാസവും സ്‌നേഹവും കൃതജ്ഞതയും തമ്മിലുള്ള ബന്ധം പാപിയിൽ നിന്ന് പഠിക്കാനാവുമെന്ന് നിയമങ്ങൾ തീക്ഷണതയോടെ പാലിച്ചിരുന്ന ശിമയോനും പാപിനിയായ സ്ത്രീയും തമ്മിലുള്ള വൈരുദ്ധ്യം വിശദീകരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പങ്കുവച്ചു. ശിമയോൻ മറ്റുള്ളവരെ അവരുടെ ബാഹ്യമായ പ്രവൃത്തികൾ കണ്ട് വിധിച്ചു. എന്നാൽ പാപിനിയായ സ്ത്രീയുടെ യേശുവിനോടുള്ള ആത്മാർത്ഥമായ സ്‌നേഹപ്രകടനങ്ങൾ അവളുടെ ഹൃദയത്തെയാണ് വെളിവാക്കിയത്. ശിമയോൻ യേശുവിനെ ക്ഷണിച്ചെങ്കിലും അവനെ പരിചരിക്കാൻ തയാറായില്ല. എന്നാൽ സുവിശേഷത്തിൽ പേരെ വെളിപ്പെടുത്താത്ത പാപിനിയാകട്ടെ സ്‌നേഹത്തോടെയും ഭക്തിയോടെയും തന്റെ ജീവിതം മുഴുവൻ നാഥന് സമർപ്പിച്ചു. യേശു പാപികളാൽ മലിനമാക്കപ്പെടുവാൻ സ്വയം അനുവദിച്ചു എന്ന് ഫരിസേയ മനോഭാവമുള്ളവർക്ക് അംഗീകരിക്കുവാൻ സാധിക്കില്ല. യേശു യഥാർത്ഥത്തിൽ പ്രവാചകനാണെങ്കിൽ ആ സ്ത്രീയുടെ പാപക്കറ പറ്റാതെ കുഷ്ഠരോഗിയെപ്പോലെ അകറ്റി നിറുത്തുമെന്നാണ് ശിമയോൻ കരുതിയത്; പാപ്പ വിശദീകരിച്ചു.പാപികൾ - അതായത് നമ്മൾ എല്ലാവരും- രോഗികളെപ്പോലെ സൗഖ്യം ആവശ്യമുള്ളവരാണെന്ന് പാപ്പ തുടർന്നു. അതിനായി വൈദ്യൻ അടുത്ത് വരണം. അവരെ സ്പർശിക്കണം. ഒരു രോഗിക്ക് സൗഖ്യമാകണമെങ്കിൽ അവന് വൈദ്യനെ ആവശ്യമുണ്ടെന്ന് അവൻ സമ്മതിക്കേണ്ടതുണ്ട്; പാപ്പ വ്യക്തമാക്കി.ഫരിസേയമനോഭാവത്തോട് അകലം പാലിച്ച യേശു പാപിനിയുടെ തുറവിയോടും മുൻവിധിയില്ലാത്ത പ്രകൃതത്തോടുമാണ് ചേർന്ന് ന
Read More of this news...
വിനോദസഞ്ചാരികൾക്ക് പ്രാർത്ഥിക്കാനൊരിടം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1208.jpg)
അടിമാലി: പൗരസ്ത്യ പൈതൃകം ഉൾക്കൊള്ളുന്ന നിത്യാരാധന ചാപ്പൽ ഇടുക്കി രൂപതയിലെ അടിമാലിയിൽ സ്ഥാപിതമായി. ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഈ നിത്യാരാധന ചാപ്പൽ കൂദാശ ചെയ്ത് വിശ്വാസി സമൂഹത്തിന് തുറന്നുകൊടുത്തു.പൗരസ്ത്യ സഭകളുടെ പ്രത്യേക പാരമ്പര്യത്തിന്റെ ഭാഗമായ യാമപ്രാർത്ഥനകളെ നിത്യാരാധന കേന്ദ്രത്തിൽ ഉപയോഗിക്കുന്നു എന്നുള്ളതാണ് പുതിയ കേന്ദ്രത്തിന്റെ പ്രത്യേകത. രാവിലെ ആറുമണിക്ക് സപ്രാ പ്രാർത്ഥനയോട് കൂടിയാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം ആരംഭിക്കുന്നത്. രാവിലെ ഒമ്പതുമണിക്ക് ഖുത്താ നമസ്‌കാരം, ഉച്ചയ്ക്ക് 12 മണിക്ക് 'എന്താന' യാമപ്രാർത്ഥന. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് 'ശുബ്ബാ' യാമപ്രാർത്ഥനയും നടക്കും. കൂടാതെ വൈകിട്ട് ആറുമണിക്ക് 'റംശ', രാത്രി ഒമ്പതുമണിക്ക് 'ലെലിയ' എന്നിവയിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ അവസരമുണ്ട്. പുരാതന കാലംമുതൽ സഭയിൽ നിലനിന്ന പ്രാർത്ഥനകളാണ് ഏഴ് യാമങ്ങളിലുള്ള പ്രത്യേക യാമപ്രാർത്ഥനകൾ.ദിവസത്തെ ഏഴ് യാമങ്ങളായി തിരിച്ചിരുന്നു. ഓരോ യാമത്തെയും വിശുദ്ധീകരിക്കാൻ യാമപ്രാർത്ഥനകളും നടത്തിയിരുന്നു. കാലക്രമത്തിൽ മങ്ങിപ്പോയ ഈ പ്രാർത്ഥനാധിഷ്ഠിത ജീവിതശൈലിയെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുമുള്ള വേദികൂടിയാകും പുതിയ നിത്യാരാധന കേന്ദ്രം. പൊതുപ്രാർത്ഥനകൾ ഒഴികെയുള്ള മറ്റ് സമയങ്ങളിൽ മൗനപ്രാർത്ഥനയ്ക്കും അവസരമൊരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സായാഹ്ന നമസ്‌കാരത്തെ തുടർന്ന് പൊതു ജപമാല അർപ്പണവും ക്രമീകരിച്ചിരിക്കുന്നു. രാത്രി 7.30-ന് എല്ലാ ദിവസവും വിശുദ്ധ കുർബാന നടക്കുന്നതിനാൽ വിവിധ തൊഴിൽ മേഖലയിലുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും അനുദിന വിശുദ്ധ ബലി മുടങ്ങാതിരിക്കാൻ സഹായകമാണ്.നിത്യœ
Read More of this news...
മാതാപിതാക്കളെ പരിചരിക്കുന്നതിന് അവധി ഏർപ്പെടുത്തണം: ജസ്റ്റിസ് സിറിയക് ജോസഫ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1209.jpg)
കൊച്ചി: മാതാപിതാക്കളെ രോഗാവസ്ഥയിൽ പരിചരിക്കുന്നതിന് പ്രസവാവധി മാതൃകയിൽ മക്കൾക്ക് അവധി ഏർപ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.മുതിർന്ന പൗരന്മാർക്കുള്ള മരുന്നുകൾ അവരുടെ വീട്ടുപടിക്കലെത്തിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തണം. പകൽവീടുകളും വൃദ്ധസദനങ്ങളും ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ മനുഷ്യാവകാശ ഗവേഷണകേന്ദ്രവും കേരള സാമൂഹിക നീതിവകുപ്പും സംയുക്തമായി വയോധികരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംഘടിപ്പിച്ച ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വയോധികരുടെ അവകാശങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ പ്രാധാന്യം വയോജനസമൂഹം ഇപ്പോഴും അംഗീകരിച്ച് തുടങ്ങിയിട്ടില്ല. വയോധികർ നേരിടുന്ന പ്രശ്‌നങ്ങളുടെ വൈവിധ്യം പ്രശ്‌നപരിഹാരത്തെ കൂടുതൽ സങ്കീർണമാക്കുന്നു. വാർധക്യത്തെ സ്വയം അംഗീകരിക്കാനുള്ള വിമുഖത നിയമപരിരക്ഷ ലഭ്യമാക്കുന്നതിന് എളുപ്പമല്ലാതാക്കുന്നു.വയോധികരായ ദമ്പതികളെ തമ്മിൽ പിരിക്കരുതെന്നും അവരെ വാർധക്യത്തിൽ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റിസ് ബി. കെമാൻപാഷ പറഞ്ഞു. നുവിൽസ് വൈസ് ചാൻസലർ പ്രഫ. റോസ് വർഗീസ് അധ്യക്ഷത വഹിച്ചു.Source: Sunday Shalom
Read More of this news...
കുട്ടികളുടെ ജൂബിലിനാളിലെ ത്രികാല പ്രാര്‍ത്ഥനാസന്ദേശം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1201.jpg)
ഏപ്രില്‍ 24-ാം തിയതി ഞായറാഴ്ച, സഭ ലോകമെമ്പാടും കുട്ടികളുടെ ജൂബിലി ദിനമായി ആചരിച്ചു. പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ജൂബിലി അഘോഷിക്കാന്‍ ഇറ്റലിയില്‍നിന്നും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി 70,000-ത്തോളം കുട്ടികളാണ് വത്തിക്കാനില്‍ എത്തിച്ചേര്‍ന്നത്. ഏപ്രില്‍ 23, 24, 25 - ശനി ഞായര്‍ തിങ്കള്‍ മൂന്നു ദിവസങ്ങളിലായിട്ടാണ് കുട്ടികളുടെ ജൂബിലി വത്തിക്കാനില്‍ നടത്തപ്പെട്ടത്. അതില്‍ ഏറെ ശ്രദ്ധേയമായത് കുട്ടികള്‍ പാപ്പായ്ക്കൊപ്പം രാവിലെ അര്‍പ്പിച്ച ദിവ്യബലിയായിരുന്നു. ദിവ്യബലിക്കുശേഷം ഞായറാഴ്ചകളില്‍ പതിവുള്ള ത്രികാല പ്രാര്‍ത്ഥനാ സന്ദേശമായിരുന്നു. പാപ്പാ കുട്ടികള്‍ക്കു നല്കിയ ഹ്രസ്വമായ സന്ദേശം താഴെ ചേര്‍ക്കുന്നു:വിശ്വാസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ശ്രേഷ്ഠമായ സാക്ഷ്യം പ്രകടമാക്കിക്കൊണ്ടും, അതിന്‍റെ ആവേശതരംഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുമാണ് കുട്ടികള്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും വത്തിക്കാനിലെത്തിയത്. ജൂബിലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന നിങ്ങള്‍ ഇനി ക്രൈസ്തവ ജീവിതത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡുമായി അഭിമാനത്തോടും സന്തോഷത്തോടുംകൂടെ ജീവിത മേഖലകളിലേയ്ക്ക് തിരിച്ചു പോവുക! ധീരതയോടെ മുന്നേറുക! മുന്നോട്ടു പോവുക!വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ശനിയാഴ്ച, ഏപ്രില്‍ 23-ാം തിയതി സഭ ഉയര്‍ത്തിയ സെപിനിലെ രക്ഷസാക്ഷികളെ - വൈദികനായ വാലന്‍റൈന്‍ മര്‍ക്വീനൊയെയും അദ്ദേഹത്തിന്‍റെ നാലു അനുചരന്മാരെയും കുറിച്ച് പാപ്പാ കുട്ടുകളെ അനുസ്മരിപ്പിച്ചു. അവരുടെ ജീവിതത്തിലെ ക്രൈസ്തവസാക്ഷ്യവും സ്നേഹസമര്‍പ്പണവും മാതൃകയായി പാപ്പാ ചൂണ്ടിക്കാട്ടി. അതുപോലെ മദ്ധ്യപൂര്‍വ്വദേശത്ത് പീഡനങ്ങള്‍ അനുഭവിക്കുകയും, ബന്ധനത്തില്‍ കഴിയുകയുംചെയ്യുന്ന ക്രൈ
Read More of this news...
പാപ്പാ ഫ്രാന്‍സിസ് കുട്ടികളുമായി പങ്കുവച്ച സ്നേഹത്തിന്‍റെ പാഠങ്ങള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1202.jpg)
കുട്ടികളുടെ ജൂബിലിയാഘോഷത്തില്‍, ഏപ്രില്‍ 24-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അവര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി 13-നും 16-നും ഇടയ്ക്ക് പ്രായമുളള എഴുപതിനായിരത്തോളം കുട്ടികളാണ് വത്തിക്കാനിലെ ജൂബിലി പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയത്. പാപ്പാ പങ്കുവച്ച സുവിശേഷവിചിന്തനം താഴെ ചേര്‍ക്കുന്നു:
സ്നേഹത്തിന്‍റെ 'തിരിച്ചറിയല്‍ കാര്‍ഡ്'
"പരസ്പരം സ്നേഹത്തില്‍ ജീവിക്കുന്നെങ്കില്‍, നിങ്ങളുടെ സ്നേഹത്തില്‍നിന്നും ലോകം അറിയും നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന്" (യോഹ. 13, 35).വിശുദ്ധയോഹന്നാന്‍റെ സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചത്. ക്രൈസ്തവ ജീവിതത്തിന്‍റെ ഒരു 'തിരിച്ചറിയല്‍ കാര്‍ഡാ'ണ് സ്നേഹം. ഈ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ അതോടെ ക്രൈസ്തവ ജീവിതസാക്ഷ്യം ഇല്ലാതാകും. കാര്‍ഡിന്‍റെ കാലാവധി തീര്‍ന്നുപോയാല്‍ ക്രിസ്തുവിന്‍റെ ശിഷ്യരെന്ന പ്രത്യേകപദവി നഷ്ടമാകും. ക്രിസ്തുവിന്‍റെ പാഠശാലയില്‍നിന്നും സ്നേഹത്തിന്‍റെ പാഠങ്ങള്‍ പഠിക്കാനായി പാപ്പാ കുട്ടികളെ ക്ഷണിച്ചു.
സ്നേഹത്തില്‍ സഹനമുണ്ട്
സ്നേഹം മനോഹരമാണ്. അത് ഏറെ സന്തോഷവും സാങ്കല്പികതയും ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ യാഥാര്‍ത്ഥ സ്നേഹം സാങ്കല്പികമല്ല. അത് ഏറെ ത്യാഗവും സഹനവും ആവശ്യപ്പെടുന്നതാണ്. കുട്ടികളെ തങ്ങളുടെ മാതാപിതാക്കള്‍ ജൂബിലിക്കായി റേമിലേയ്ക്ക് അയക്കുന്നതിന് എടുത്തിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഊഹിക്കാവുന്നതാണ്. പണച്ചിലവ്, ആവശ്യങ്ങള്‍ പലതും മാറ്റിവച്ചത്, എന്തിന് അവരുടെതന്നെ യാത്ര ഉപേക്ഷിച്ചിട്ട് ത്യാഗത്തോടെയും സഹനത്തോടെയുമാണ് മക്കളെ റോമിലേയ്ക്ക് അയച്ചിരിക്കുന്നത്. പാപ്പാ ഉദാ
Read More of this news...
കുട്ടികളുടെ ജൂബിലി: കുമ്പസാരിപ്പിക്കാന്‍ പാപ്പാ ഫ്രാന്‍സിസും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1198.jpg)
ആഗോളസഭയില്‍ കുട്ടികളുടെ ജൂബിലിയാഘോഷമാണല്ലോ ഏപ്രില്‍ 24-ാം തിയതി ഞായറാഴ്ച!വത്തിക്കാനില്‍ അത് ഏറെ പ്രത്യേകതയുള്ളതാണ്. ലോകത്തുള്ള എല്ലാ രൂപതകളിലേയ്ക്കും പാപ്പാ ഫ്രാന്‍സിസ് അയച്ച ക്ഷണം സ്വീകരിച്ചുകൊണ്ട് ഏപ്രില്‍ 23, 24, 25 ശനി, ഞായര്‍ തിങ്കള്‍ ദിനങ്ങളില്‍ കുട്ടികളുടെ ആത്മീയ മേളയായി മാറി. 60,000-ല്‍പ്പരം കുട്ടികളാണ് റോമിലെത്തിയിരിക്കുന്നത്. 13-നും 16-നും ഇടയക്ക് വയസ്സുള്ള കുട്ടികളാണ് അവരുടെ രൂപതകളുടെ അല്ലെങ്കില്‍ സംഘടനകളുടെ നേതൃത്വത്തില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമായി വത്തിക്കാനില്‍ എത്തിയിരിക്കുന്നത്.ആദ്യദിനത്ത പ്രധാന പരിപാടി കാരുണ്യകവാടത്തിലൂടെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക സന്ദര്‍ശനമായിരുന്നു. അതിനായി വത്തിക്കാന്‍റെ രാജവീഥിയിലൂടെ കുട്ടികള്‍ പ്രാര്‍ത്ഥിച്ചും ഗാനങ്ങള്‍ അലപിച്ചും സന്തോഷത്തോടെ നിരന്നുനീങ്ങി. ജൂബിലകവാടം കടക്കുന്നതിനു മുന്‍പ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ 50 കുമ്പസാരക്കൂടുകള്‍ (Temporary Confessionals in the open Square) കുട്ടികളുടെ അനുരഞ്ജനത്തിന്‍റെ കൂദാശയ്ക്കായി തുറന്നിരുന്നു. സഭാമാതാവിന്‍റെ മാതൃകരങ്ങളുടെ ആശ്ലേഷം പ്രതിബിംബിക്കുന്ന ബര്‍ണീനിയുടെ സ്തംഭാവലിയോട് (the Collonade of Bernini) ചേര്‍ന്നാണ് കുമ്പസാരക്കൂടുകള്‍ സജ്ജമാക്കിയിരുന്നത്. ശാനിയാഴ്ച രാവിലെ 11.30 മണിയായപ്പോള്‍ കുട്ടികളെ കുമ്പസാരിപ്പിക്കാന്‍ ചത്വരത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടന്നെത്തിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. മദ്ധ്യാഹ്നം 12.45-വരെ പാപ്പാ കുട്ടികളുടെ കുമ്പസാരം കേട്ടു. 16 പേരുടെ കുമ്പസാരം കേട്ട്, അവര്‍ക്ക് പാപ്പാ പാപമോചനം നല്കി. പാപ്പായുടെ പക്കല്‍ കുമ്പസാരിച്ച്, കുട്ടികള്‍ സന്തോഷത്തോടെ അഭിവാദ്യംചെയ്ത്, നന്ദിപറഞ്ഞു പോകുന്നത് കാഴ്ചയായ!
Read More of this news...
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1199.png)
Click on the link below to read an Article about Bp. Madathikandathil on simplicity in celebrations. It was published in "MaryVijayam" Magazine (May 2016) published from Thrissur.
Read More of this news...
സമാധാനത്തിന്‍റെ പാതയില്‍ ഉപവിപ്രവര്‍ത്തനങ്ങള്‍ അനിവാര്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1193.jpg)
പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ദൈവരാജ്യത്തിന്‍റെ സാന്ത്വനവും രക്ഷയും നല്കിക്കൊണ്ടാണ് ക്രിസ്തു ഭൂമിയില്‍ ദൈവരാജ്യം തുറന്നതും സ്ഥാപിച്ചതും. അതിനാല്‍ പാവപ്പെട്ടവരോട് സഭയ്ക്ക് പ്രത്യേക പ്രതിബദ്ധതയുണ്ടെന്ന് 'കാരിത്താസ്' പ്രവര്‍ത്തകരെ പാപ്പാ ഉദ്ബോധിപ്പിച്ചു. സമൂഹത്തിലെ എളയവരില്‍ നാം കണ്ടുമുട്ടുന്ന ക്രിസ്തുസാന്നിദ്ധ്യമാണ് യഥാര്‍ത്ഥത്തില്‍ ദൈവരാജ്യത്തിന്‍റെ സാക്ഷാത്ക്കാരമെന്ന് പാപ്പാ സമര്‍ത്ഥിച്ചു.പാവങ്ങളെ പുറംതള്ളുന്നവര്‍ ക്രിസ്തുവിനെയാണ് പുറംതള്ളുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഇറ്റലിയിലെ 'കാരിത്താസ്' ഉപവിപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകരെ ഏപ്രില്‍ 21-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ആയിരത്തോളം 'കാരിത്താസ്' പ്രവര്‍ത്തകരും സന്നദ്ധസേവകരും പാപ്പാ ഫ്രാന്‍സിസിനെ ശ്രവിക്കാനായി വത്തിക്കാനില്‍ സമ്മളിച്ചിരുന്നു. ഏപ്രില്‍ 19, 20 തിയതികളില്‍ റോമില്‍ സംഗമിച്ച ദേശീയ സമ്മേളനത്തിന് സമാപ്തിയായിട്ടാണ് പ്രസ്ഥാനത്തിലെ അംഗങ്ങള്‍ പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയത്.കാരിത്താസിന്‍റെ വിദ്യാഭ്യാസ ദൗത്യത്തെയും മതബോധനപരമയ പ്രവര്‍ത്തനങ്ങളെയും ശ്ലാഘിച്ച പാപ്പാ, വെല്ലുവിളികള്‍ നിറഞ്ഞതും വൈരുദ്ധ്യപൂര്‍ണ്ണവുമായ ഇന്നിന്‍റെ സാമൂഹ്യചുറ്റുപാടുകളെക്കുറിച്ചും പ്രഭാഷണത്തില്‍ പ്രതിപാദിച്ചു. വിശ്വാസത്തില്‍നിന്നും ഉതിരുന്ന സല്‍പ്രവൃത്തികളായിരിക്കും സമഗ്രവും മേന്മയാര്‍ന്നതുമായ ഉപവിയുടെയും ക്രിസ്തുസ്നേഹത്തിന്‍റെയും സാക്ഷ്യമെന്ന് പാപ്പാ പ്രസ്തിവിച്ചു. കാലികമ
Read More of this news...
കാലാവസ്ഥവ്യതിയാനത്തെ ഒരുമയോടെ നേരിടണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1194.jpg)
മാനവരാശിയെ സ്പര്‍ശിക്കുന്ന ഇന്നിന്‍റെ വലിയ പ്രതിഭാസം കലാവസ്ഥാവ്യതിയാനമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.മനുഷ്യകുലം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാവ്യതിയാനമാണ്. അതിനെ നേരിടാന്‍ എല്ലാവരുടെയും സഹകരണവും ഐക്യദാര്‍ഢ്യവും അനിവാര്യമാണ്. ഏപ്രില്‍ 21-ാം തിയതി വ്യാഴാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റര്‍ സംവാദകരുമായി പാപ്പാ പങ്കുവച്ച സാരോപദേശമാണിത്. Climate change represents one of the principal challenges facing humanity today, and the response requires the solidarity of all.Source: Vatican Radio
Read More of this news...
സ്നേഹത്തിന്‍റെ ആനന്ദം സഭയുടെ അജപാലനപ്രതിബദ്ധത
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1195.jpg)
സഭയ്ക്ക് കുടുംബങ്ങളോടുള്ള കാലികമായ പ്രതിബദ്ധത പ്രകടമാക്കുന്ന പ്രമാണരേഖയാണ് Amoris Laetitia 'സ്നേഹത്തിന്‍റെ ആനന്ദ'മെന്ന് കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ പ്രസ്താവിച്ചു.രണ്ടു സിനഡുകളുടെ പഠനങ്ങള്‍ക്കുശേഷവും രണ്ടുപ്രാവശ്യം ലോകത്തെ പ്രദേശിക സഭകളുമായുള്ള ചര്‍ച്ചകള്‍ക്കും കഴിഞ്ഞ്, 30 പ്രാവശ്യം പാപ്പാ ഫ്രാന്‍സിസ് തുടര്‍ച്ചയായി കുടുംബങ്ങളെക്കുറിച്ചു നടത്തിയ പ്രബോധന പരമ്പരകളിലൂടെയുമെല്ലാം ഉരുത്തിരിഞ്ഞതാണ് 'സ്നേഹത്തിന്‍റെ ആനന്ദ'മെന്ന് (The Post-synodal Document : Amoris Laetitia) ആര്‍ച്ചുബിഷപ്പ് പാലിയ സമ്മേളനത്തെ ഉദ്ബോധപ്പിച്ചു. മെത്രാന്മാരുടെ രണ്ടു സിനഡുകളിലെ ചര്‍ച്ചകളിലൂടെ കുടുംബങ്ങളുടെ സന്തോഷവും സ്വാതന്ത്ര്യവും, സംഘട്ടനങ്ങളും വേദനകളും, വിശിഷ്യാ മുറിപ്പെട്ട കുടുംബങ്ങളുടെ അവസ്ഥയുമെല്ലാം പഠിക്കുകയും വിലയിരുത്തുകയുംചെയ്തു. അതില്‍നിന്നും വളര്‍ന്ന കാരുണ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും വീക്ഷണത്തില്‍ രൂപംകൊണ്ടിട്ടുള്ള സഭയുടെ കാലികമായ അജപാലന പ്രബോധനമാണ് 'സ്നേഹത്തിന്‍റെ ആനന്ദ'മെന്ന് ആര്‍ച്ചുബിഷപ്പ് പാലിയ സ്ഥാപിച്ചു.കുടുംബങ്ങളുടെ ആശകളോടും പ്രത്യാശകളോടും, ദുഃഖങ്ങളോടും ആശങ്കകളോടും സഭ എന്നും കാണിച്ചിട്ടുള്ള പതറാത്ത പ്രതിബദ്ധത കാരുണ്യത്തിന്‍റെ നവമായ കാഴ്ചപ്പാടില്‍ പാപ്പാ ഫ്രാന്‍സിസ് ഈ പ്രബോധനത്തിലൂടെ ലോകത്തിന് നല്കുകയാണ്. ക്രിസ്തുവിന്‍റെ അനന്തമായ കാരുണ്യത്തിന്‍റെയും അതില്‍ ഊന്നിക്കൊണ്ട് യാഥാര്‍ത്ഥ്യമാക്കേണ്ട ആഴമായ അജപാലന സമര്‍പ്പണത്തിന്‍റെയും അടിസ്ഥാനം ഈ അപ്പസ്തോലിക പ്രബോധനത്തിന്‍റെ പ്രത്യേകതയാണ്. ആര്‍ച്ചുബിഷപ്പ് പാലിയ പ്രബന്ധത്തില്‍ വ്യക്തമാക്കി. സഭയുടെ പുതിയ ő
Read More of this news...
കുട്ടികളുടെ കാരുണ്യദിനം വത്തിക്കാനില്‍... പാപ്പാ ഫ്രാന്‍സിസ് അയച്ച ക്ഷണക്കത്ത്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1196.jpg)
പൂജരാജാക്കളുടെ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ലോകത്തുള്ള സകല കുട്ടികള്‍ക്കുമായി അയച്ച ക്ഷണക്കത്ത്:13-നും 16-നും ഇടയ്ക്കു പ്രായമുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള കാരുണ്യദിനം ഏപ്രില്‍ 23, 24, 25 ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വത്തിക്കാനില്‍ ആചരിക്കുന്നത്. ഇതുമായ ബന്ധപ്പെട്ട് പാപ്പാ ഫ്രാന്‍സിസ് ലോകത്തുള്ള മെത്രാന്മാര്‍വഴി അയച്ച ക്ഷണക്കത്ത് താഴെ ചേര്‍ക്കുന്നു. പെഹസഹാക്കാലത്തെ അഞ്ചാം ഞായറാഴ്ച ഏപ്രില്‍ 24-ാം തിയതി 'യുവജനങ്ങളുടെ കാരുണ്യദിന'മായി വത്തിക്കാനില്‍ മാത്രമല്ല, പ്രാദേശിക സഭകളിലും ആഘോഷിക്കണമെന്നു സന്ദേശത്തിലൂടെ പാപ്പാ അഭ്യാര്‍ത്ഥിക്കുന്നുണ്ട്.പ്രിയ കുട്ടികളേ, സഭ വിശുദ്ധവത്സരം ആഘോഷിക്കുയാണല്ലോ. കൃപയുടെയും സമാധാനത്തിന്‍റെയും മാനസാന്തരത്തിന്‍റെയും സന്തോഷത്തിന്‍റെയും സമയമാണിത്. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ജൂബിലി. എല്ലാപ്രായക്കാര്‍ക്കും അടുത്തുള്ളവര്‍ക്കും അകലെയുള്ളവര്‍ക്കും വേണ്ടിയാണ്. ഒരു ഭിത്തിക്കോ, ദൂരത്തിനോ, മനുഷ്യന്‍റെ പ്രതിബന്ധങ്ങള്‍ക്കോ ദൈവപിതാവിന്‍റെ ഈ കാരുണ്യാശ്ലേഷത്തെ തടയുവാനോ തള്ളിക്കളയുവാനോ സാദ്ധ്യമല്ല. കാരുണ്യകവാടങ്ങള്‍ റോമിലും ലോകത്തുള്ള എല്ലാ രൂപതകളിലും തുറന്നുകഴിഞ്ഞു.പ്രിയ കുട്ടികളേ, കൃപയുടെ ഈ നാളുകള്‍ നിങ്ങള്‍ക്കുമുള്ളതാണ്. അതില്‍ സജീവമായി പങ്കുചേരാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. അങ്ങനെ നിങ്ങള്‍ ഒരോരുത്തരും ദൈവത്തിന്‍റെ മകളും മകനുമാണെന്ന് അറിയുവാന്‍ വേണ്ടിയാണ് (1യോഹ. 3, 1). ക്രിസ്തുവാണ് നിങ്ങളെ ജൂബിലിക്കു ക്ഷണിക്കുന്നത്. അതുപോലെ, ഞാനും നിങ്ങളെ വ്യക്തിപരമായി ക്ഷണിക്കുന്നു. കാരണം നിങ്ങള്‍ക്കറിയാമോ? അനുരജ്ഞനത്തിന്‍റെയും അലിവിന്‍റെയും സ്രോതസ്സായ ദൈവപിതാവിന്‍റെ ഹൃദയത്തില്‍ നിങ്ങളുടെ പേരുകള്‍
Read More of this news...
യുവജനങ്ങളുടെ പാരിസ്ഥിതിക പ്രതിബദ്ധതയ്ക്ക് പാപ്പായുടെ പിന്‍തുണ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1197.jpg)
ഭൂമിയെ സംരക്ഷിക്കാനുള്ള യുവജനങ്ങളുടെ ആവേശത്തെ പാപ്പാ ഫ്രാന്‍സിസ് പ്രശംസിച്ചു. പാരിസ്ഥിതിക സംരക്ഷണ ദൗത്യവുമായി അര്‍ജന്‍റീനയിലെ വിദ്യാര്‍ത്ഥികള്‍ ഉത്തരധ്രൂവത്തിലേയ്ക്കു നടത്തുന്ന സാഹസിക യാത്രയെയാണ് (Scholas Occurantes' Ecological Expedition to North Pole) പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ പ്രശംസിച്ചത്. മനുഷ്യകുലത്തിന്‍റെ 'പൊതുഭവനമായ ഭൂമി' (The Earth Our Common Home) സംരക്ഷിക്കപ്പെടണം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ അര്‍ജന്‍റീനയിലെ 'സ്കോളാസ് ഒക്കുരാന്തസ്' പ്രസ്ഥാനത്തിലെ കുട്ടികള്‍ ഉത്തരധ്രൂവത്തിലേയ്ക്ക് യാത്രപുറപ്പെട്ടത്. കൂടെക്കൊണ്ടുപോകുന്നത് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച പരിസ്ഥിതിയെ സംബന്ധിച്ച ചാക്രികലേഖനം Laudato Si'-യുടെ പ്രതികളും സമാധാനത്തിന്‍റെ പ്രതീകമായി ഒലിവുശാഖകളുമാണെന്ന് Scholas Occurantesപ്രസ്ഥാനത്തിന്‍റെ പ്രസ്താവന വ്യക്തമാക്കി. ഒപ്പം അവര്‍ പ്രസ്ഥാനത്തിന്‍റെ പതാകയും കൂട്ടായ്മയുടെയും വിജയത്തിന്‍റെയുംപ്രതീകമായ കരുതിയിട്ടുണ്ടെന്ന് പ്രസ്താവന വ്യക്തമാക്കി.മനുഷ്യകുലം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്. അതിനെ നേരിടാന്‍ എല്ലാവരുടെയും സഹകരണവും ഐക്യദാര്‍ഢ്യവും അനിവാര്യമാണ്. ദൗത്യത്തിന്‍റെ പാതയില്‍ വിഭജനത്തിന്‍റെ ഭിത്തികള്‍ മാറ്റി സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാലങ്ങള്‍ പണിയാന്‍ കുട്ടികളുടെ കൂട്ടായപരിശ്രമവും, സ്നേഹവും സഹകരണവും സഹായകമാവട്ടെയെന്ന് പാപ്പാ സന്ദേശത്തിലൂടെ ആശംസിച്ചു. യുവാക്കളെ ആശീര്‍വ്വദിച്ചു.യുവജനങ്ങളുടെ ധീരതയെയും നന്മയുടെ പാതിയിലുള്ള സമര്‍പ്പണത്തെയും പാപ്പാ അഭിനന്ദിച്ചു. പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനുള്ള സന്ദേശം പ്രചരിപ്പിക്കുന്ന സാഹസികയാത്ര വിജയപ്രദമാകട്ടെ, യാത്രസുഗമായിരിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ കുട്ടി
Read More of this news...
കായികവിനോദങ്ങളില്‍ പുണ്യങ്ങളും മൂല്യങ്ങളുമുണ്ട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1172.jpg)
കായികമേള ഐക്യത്തിന്‍റെ വേദിയാക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഏപ്രില്‍ 20-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പൊതുകൂടിക്കാഴ്ചയ്ക്ക് തൊട്ടു മുന്‍പായി ഓസ്ട്രിയയില്‍നിന്നും തന്നെ കാണാനെത്തിയ നൂറിലേറെ കായികതാരങ്ങളെ (Athletic and Skiing Federation of Austria) വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള വേദിയില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് പാപ്പാ സന്ദേശം നല്കി.ഓസ്ട്രിയയില്‍നിന്നുമുള്ള കായികതാരങ്ങളെ കാണുമ്പോള്‍ നിങ്ങളുടെ മനോഹരമായ നാടിനെയും മഞ്ഞണിഞ്ഞ ആല്‍പ്പൈന്‍ കുന്നുകളെയും, ശൈത്യകാലത്ത് മഞ്ഞില്‍ തെന്നിക്കളിക്കുന്ന വിനോദ സഞ്ചാരികളയും കുറിച്ച് സന്തോഷത്തോടെയാണ് താന്‍ ഓര്‍ക്കുന്നതെന്ന് പാപ്പാ ഓര്‍മ്മകള്‍ അയവിറച്ചു.അര്‍പ്പണം, സ്ഥിരോത്സാഹം, നിശ്ചയദാര്‍ഢ്യം, ഐക്യദാര്‍ഢ്യം, കൂട്ടായ്മ, സത്യസന്ധത എന്നിങ്ങനെ നിരവധി പുണ്യങ്ങളും മൂല്യങ്ങളും കായികാഭ്യാസങ്ങളിലും കളികളിലുമുണ്ടെന്ന് പാപ്പാ അവരെ അനുസ്മരിപ്പിച്ചു. സ്പോര്‍ട്സ്-താരങ്ങളുടെ തിളക്കവും പ്രകടനവും വിജയവും സമൂഹത്തെ തീര്‍ച്ചയായും നന്മയില്‍ രൂപപ്പെടുത്തും. അവ നന്മയുടെ ആവേശം പകരുക മാത്രമല്ല ജനങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമാണ്. പ്രകൃതി രമണീയമായ ആ നാടിന്‍റെ മക്കളായ നിങ്ങള്‍ കൂട്ടായ കായികാഭ്യാസത്തിലൂടെയും കളികളിലൂടെയും ഐക്യത്തിന്‍റെ മൂല്യം നേടുന്നും ഒപ്പം എന്നും ലോകത്തിന് നല്കേണ്ട ആതിഥേയത്വത്തിന്‍റെ പ്രായോക്താക്കളുമാകണമെന്ന് പാപ്പാ താരങ്ങളെ ഉദ്ബോധിപ്പിച്ചു.നാടിന്‍റെ സമ്പന്നമായ പ്രകൃതിയും അതിന്‍റെ മനോഹാരിതയും എന്നും പരിരക്ഷിക്കണം. അങ്ങനെ നിങ്ങള്‍ ദൈവികസൃഷ്ടിയുടെ മനോഹാരിതയും മൂല്യവും പ്രഘോഷിക്കുന്നവരാകണം. ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ഹ്രസ്വമായ പ്രഭാഷണം പാപ്
Read More of this news...
സമ്മതിദാനാവകാശങ്ങള്‍ ഉപയോഗപ്പെടുത്തണം അക്രമരാഷ്ട്രീയത്തെ എതിര്‍ക്കണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1173.jpg)
സര്‍വ്വാധിപത്യ പ്രവണതയുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും ഒഴിവാക്കണമെന്ന്, കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് വിശ്വാസികളോട് ആഹ്വാനംചെയ്തു. ആസന്നമാകുന്ന നിയമസഭാ തിരിഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 19-ാം തിയതി ചൊവ്വാഴ്ച കൊച്ചിയിലെ പിഒസി, സഭാസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്താവനയിലൂടെയാണ് മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാള്‍ ഇങ്ങനെ ആഹ്വാനംചെയ്തത്.സാമൂദായിക വികാരങ്ങള്‍ ഉണര്‍ത്തിവിട്ട് മതങ്ങള്‍ തമ്മില്‍ കലഹമുണ്ടാക്കി വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന പ്രവണത കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഭാരതത്തിന്‍റെ മത-സാംസ്ക്കാരിക വൈവിധ്യങ്ങള്‍ സമൂഹത്തിന്‍റെ അന്തര്‍ധാരയാണ് എന്ന സത്യം ഇതുവഴി അവഗണിക്കപ്പെടുകയാണ്. മതങ്ങള്‍ തമ്മിലുള്ള സമഭാവനയുടെ സംസ്കൃതി നശിപ്പിക്കുന്നൊരു ശൈലിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കാം എന്നു ചിന്തിക്കുന്ന നേതാക്കള്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേരളസഭയ്ക്കുവേണ്ടി തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ക്ലീമിസ് താക്കീതു നല്കി.സംഭാഷണത്തിന്‍റെയും സംവാദത്തിന്‍റെയും സംസ്ക്കാരം പരിപോഷിപ്പിക്കുകയും, സമൂഹത്തില്‍ മതങ്ങള്‍ തമ്മിലും, വിവിധ സമുദായങ്ങള്‍ക്കിടയിലും വിദ്വേഷത്തിന്‍റെയല്ല, മതസൗഹൃദത്തിന്‍റെ നയം സ്വീകരിക്കുന്ന നേതൃത്വമാണ് കേരളക്കരയിക്ക് ഇന്ന് ആവശ്യമെന്ന്, ഇപ്പോള്‍ ദേശീയ മെത്രാന്‍സിമിതിയുടെ പ്രസിഡന്‍റുകൂടിയായ കര്‍ദ്ദിനാള്‍ ആഹ്വാനംചെയ്തു.കേരളത്തിലെ സമൂഹിക സാംസ്ക്കാരിക മേഖലകളിലെ ആവശ്യങ്ങളോട് എന്നും സജീവമായും ക്രിയാത്മകമാ
Read More of this news...
സല്‍പ്രവൃത്തികള്‍ സമാധാനം വളര്‍ത്തുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1174.jpg)
സ്വകാര്യനിയമങ്ങളുടെ ഏകീകരണത്തിനായുള്ള രാജ്യാന്തര സ്ഥാപനത്തിന്‍റെ Unidroit-International Institute for Unification of Private Laws, റോമിലെ ആസ്ഥാനത്തുചേര്‍ന്ന അതിന്‍റെ 90-ാം വര്‍ഷികസമ്മേളനത്തില്‍ ഏപ്രില്‍ 20-ാം തിയതി ബുധനാഴ്ച രാവിലെ നടത്തിയ അനുഗ്രഹപ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.സ്വകാര്യനിയമളുടെ ക്രോഡീകരണത്തിനും, അവയുടെ പ്രായോഗികവും ഫലവത്തുമായ പ്രയോഗത്തിനുമായി ഫ്രാന്‍സ് ആസ്ഥാനമാക്കി സ്ഥാപിതമായ പ്രസ്ഥാനത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 123 ലോകരാഷ്ട്രങ്ങള്‍ അംഗങ്ങളായുണ്ട്.മാനവകുലത്തിന്‍റെ പൊതുനന്മയ്ക്കായും സമാധാനപരമായ നിയമനടപടികള്‍ക്കുമായി നിലനില്‍ക്കുന്ന സ്ഥാപനമാണ്'യൂണിഡ്രോയിറ്റെ'ന്നും, സമധാനത്തിന്‍റെ മറ്റൊരു പേരാണ് പൊതുനന്മയെന്നും കര്‍ദ്ദിനാള്‍ പരോളില്‍ തന്‍റെ ആശംസാപ്രഭാഷണത്തില്‍ പ്രസ്താവിച്ചു. സമൂഹികസുസ്ഥിതിക്കും മനുഷ്യന്‍റെ സമാധാനപൂര്‍ണ്ണമായ നിലനില്പിനുമായി സ്വകാര്യനിയമത്തിന്‍റെ ഏകീകരണത്തിലൂടെയും വ്യക്തികള്‍ തമ്മിലും, സമൂഹങ്ങള്‍ തമ്മിലും ശരിയായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും Unidroit -നല്കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണെന്നും, അത് ലോകസമാധാനത്തിന്‍റെ പാതയിലെ നാഴികക്കല്ലുകളാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചു.സമൂഹത്തിന്‍റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ Unidroit ചെയ്തിട്ടുള്ള നന്മയുടെ ചെറിയ ഇടപെടലുകളും, ക്രിയാത്മകമായ തീരുമാനങ്ങളും പൊതുനന്മയുടെ പ്രവൃത്തികളാണെന്നും, അവ സ്നേഹപ്രവൃത്തിയാണെന്നും കര്‍ദ്ദിനാള്‍ പരോളിലന്‍ സ്ഥാപിച്ചു. ഈ സ്നേഹപ്രവര്‍ത്തികള്‍ വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും വഴികളിലെ ശ്രേഷ്ഠമായ സേവനമാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ !
Read More of this news...
ദൈവികസ്വപ്നത്തിലെ പങ്കുചേരലാണ് കുടുംബം : പാപ്പായുടെ ട്വിറ്റര്‍ സന്ദേശം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1175.jpg)
കുടുംബങ്ങളുടെ രൂപീകരണം ദൈവികപദ്ധതിയിലെ പങ്കുചേരലാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ലോകത്ത് ആരും ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കാതിരിക്കേണ്ടതിനുള്ള ദൈവികസ്വപ്നത്തിന്‍റെ സാക്ഷാത്ക്കാരമാണ് കുടുംബം, അല്ലെങ്കില്‍ കുടുംബത്തിന്‍റെ രൂപീകരണം.ഇതായിരുന്നു, ഏപ്രില്‍ 20-ാം തിയതി ബുധനാഴ്ച @pontifex എന്ന ഹിന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം.To form a family is to be a part of God's dream, to join him in building a world where no one will feel alone.Source: Vatican Radio
Read More of this news...
ദുരിതമുഖത്ത് ആദ്യം ഓടിയെത്തുന്ന കത്തോലിക്കാ സമൂഹത്തിന്റെ അന്തർദേശീയ സംഘടന
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1176.jpg)
കാത്തലിക് റിലീഫ് സർവീസസ് (സി.ആർ.എസ്) അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന്റെ മേൽനോട്ടത്തിലുള്ള ഒരു അന്തർദ്ദേശീയ മനുഷ്യസേവന ശൃംഖലയാണ്. 99 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സംഘടന മനുഷ്യജീവന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഒട്ടനവധി പ്രോഗ്രാമുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ദുരിതാശ്വാസ പ്രവർത്തന മേഖലയായി സി.ആർ.എസിന്റെ കേന്ദ്രങ്ങൾ മാറിയിട്ടുണ്ട്. ഇന്ത്യയിലും സി.ആർ. എസിന്റെ പ്രവർത്തനങ്ങളിലൂടെ അനേകായിരങ്ങളാണ് പ്രത്യാശയിലേക്ക് നടന്നുനീങ്ങുന്നത്.ദുരിതാശ്വാസപ്രവർത്തനങ്ങളിലും ജീവന്റെ സംരക്ഷണത്തിലും എച്ച്.ഐ.വി എയ്ഡ്‌സ് രോഗികളുടെ പരിചരണത്തിലും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയിലുമാണ് സി.ആർ.എസ് ഇന്ത്യയിൽ മുഖ്യമായും ശ്രദ്ധിക്കുന്നത്.എച്ച്.ഐ.വി ബാധിതർക്ക് അടിയന്തര വൈദ്യസഹായവും കൗൺസിലിങ് സൗകര്യങ്ങളും നൽകുന്നതാണ് പ്രധാനമായൊരു പദ്ധതി. ഇതനുസരിച്ച് അവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പോഷകാഹാരങ്ങളും മറ്റ് സഹായങ്ങളും ജീവിതത്തോടുള്ള അവരുടെ കാഴ്ചപ്പാടുതന്നെ മാറ്റിയിട്ടുണ്ട്.2009-2010 കാലഘട്ടത്തിൽ പ്രകൃതിദുരന്തത്തിനിരയായ 1,70,000 ആളുകളെ പലവിധത്തിൽ സഹായിക്കുവാൻ സി.ആർ.എസിന് കഴിഞ്ഞു. ഭക്ഷണവും മരുന്നും പാർപ്പിടവും വസ്ത്രവും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ജീവസന്ധാരണത്തിനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനായി ധനസഹായവും മാർഗനിർദ്ദേശവും സി.ആർ.എസ് നൽകുന്നു.കുഞ്ഞുങ്ങൾക്കും അമ്മമാർക്കും പോഷകാഹാരം നൽകുന്നതിനുള്ള പരിശ്രമങ്ങളും പ്രതിരോധമരുന്നുകളുടെ വിതരണവും പോളിയോ നിർമ്മാർജ്ജനത്തിനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു."ഇന്ത്യയിൽ സിആർ എസിന്റെ പ്രവർത്തനം 1946 മുതൽ ആരംഭിച്ചു. മുംബൈയിലെ ഭക്ഷ്യക്ഷാമത്തിന്
Read More of this news...
കരുണനിറയുന്ന ലൗഹോം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1177.jpg)
പൊതുവഴിയിൽ അലഞ്ഞുതിരിയുന്ന മനോവൈകല്യം ബാധിച്ച അനാഥ സ്ത്രീകളുടെ രക്ഷാസങ്കേതമായി മാറിയിരിക്കുകയാണ് കോതമംഗലത്തിനടുത്ത് കടവൂരിൽ പ്രവർത്തിക്കുന്ന 'ലൗഹോം.' കുടുംബാംഗങ്ങൾ ചികിത്സിക്കാനും സംരക്ഷിക്കാനും കഴിവില്ലാത്തവും ഏതെങ്കിലും തരത്തിൽ മനോവൈകല്യമോ ശാരീരിക വൈകല്യമോ സംഭവിച്ച നാനാജാതിയിൽപ്പെട്ട, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരായ സ്ത്രീകളാണ് ലൗഹോമിലെ അന്തേവാസികൾ.കോതമംഗലം രൂപത കരിസ്മാറ്റിക് നവീകരണ പ്രവർത്തനങ്ങളുടെ കോ-ഓർഡിനേറ്ററായി പ്രവർത്തനം നടത്തുമ്പോഴാണ് ദൈവത്തിന്റെ കരുണ മറ്റുള്ളവരിലേക്കുകൂടി പകർന്നു നൽകണമെന്ന അതിയായ ആഗ്രഹം ഉള്ളിലുദിച്ചതെന്ന് ലൗഹോം മാനേജിംഗ് ട്രസ്റ്റിയായ മാത്തപ്പൻ ഓർക്കുന്നു. 1993-ൽ പീഡനത്തിനിരയായ സ്ത്രീയെ കാരക്കുന്നം എന്ന സ്ഥലത്ത് ഹോട്ടൽ നടത്തുന്ന ദമ്പതികൾ രക്ഷപ്പെടുത്തി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്നു.മാനസികരോഗിയായ ഈ സ്ത്രീയെ അഡ്മിറ്റ് ചെയ്താൽ മൂന്നാഴ്ചയ്ക്കുശേഷം തിരികെ കൊണ്ടുപോകണമെന്ന് ഡോക്ടർ ബഷീർ ആവശ്യപ്പെട്ടപ്പോൾ ആ ദമ്പതികളുടെ ഉള്ളിലേക്ക് മാത്തപ്പന്റെ രൂപമാണ് കടന്നുവന്നത്. അവർ മാത്തപ്പനുമായി ബന്ധപ്പെട്ടു. പ്രസംഗത്തിനും സാക്ഷ്യം പറയലിനും അപ്പുറം മറ്റെന്തെങ്കിലും ദൈവവേല ചെയ്യണമെന്ന മാത്തപ്പന്റെ ആഗ്രഹത്തിന്റെ ആദ്യ ചവിട്ടുപടിയായിരുന്നു അത്. അങ്ങനെ ചാത്തമറ്റം എന്ന സ്ഥലത്തൊരു വീട് വാടകയ്ക്ക് എടുത്ത് മൂന്നുപേർ ചേർന്ന് തുടങ്ങിയ ലൗഹോം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു ശരണാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു.യാതൊരുവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാതെ കരുണയുള്ള കരങ്ങൾ വച്ചുനീട്ടിയ എളിയ സംഭാവനകൾ ചേർത്തുവച്ചാണ് മാത്തപ്പൻ കടവൂരിൽ ഒരേക്കർ സ്ഥലം വാങ്ങി ലൗഹോം കെട്ടിടം പണിതത്. ഇരുന്നൂറോളം ő
Read More of this news...
തപാൽ സ്റ്റാമ്പിലൂടെ സമ്പൂർണ്ണബൈബിളുമായി ഒരു മലയാളി സന്യാസിനി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1178.jpg)
പെസഹാ കാൽകഴുകൽ, വിശുദ്ധ കുർബാനയുടെ സ്ഥാപനം, പൂങ്കാവനത്തിൽ പ്രാർത്ഥിക്കുന്ന യേശുവിനെ പടയാളികൾ പിടിക്കുന്നത്, പീലാത്തോസിന്റെ മുന്നിൽ ഹാജരാക്കുന്നത്, ചമ്മട്ടികൊണ്ട് അടിക്കുന്നത്, മുൾമുടി ധരിപ്പിക്കുന്നത്, രാജാവാക്കി പരിഹസിക്കുന്നത്, കുരിശുമരണം, ഉയിർത്തെഴുന്നേൽപ്... യേശുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ തലക്കെട്ടുകളെഴുതിയതാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് വ്യത്യസ്തമായൊരു ബൈബിൾ ചിത്രകഥയാണ്. പേനയും മഷിയും കളറുകളുമല്ല ഇതിനെ വ്യത്യസ്തമാക്കുന്നത്; മറിച്ച് സ്റ്റാമ്പുകളാണ്. ബൈബിളിലെ പ്രധാന സംഭവങ്ങളെല്ലാം സ്റ്റാമ്പുകളിലൂടെ പുനഃരവതരിപ്പിക്കുകയാണ് സിസ്റ്റർ ഫ്‌ളോറന്റൈൻ.10,000 സ്റ്റാമ്പുകൾ -പഴയ നിയമംഅരനൂറ്റാണ്ടിലേറെ കാലത്തെ ശ്രമഫലമായാണ് സ്റ്റാമ്പുകൊണ്ട് ബൈബിളിനൊരു ശരിപകർപ്പ് തീർത്തതെന്ന് സിസ്റ്റർ പറയുന്നു. സൃഷ്ടി മുതൽ യേശുവിന്റെ സ്വർഗാരോഹണം വരെയുള്ള പ്രധാന ബൈബിൾ സംഭവങ്ങളെല്ലാം സിസ്റ്ററിന്റെ സ്റ്റാമ്പ് ശേഖരത്തിലുണ്ട്. ബൈബിളിലെ 'ആദിയിൽ' എന്നു തുടങ്ങുന്ന ആദ്യവചനം തന്നെയാണ് ആദ്യ സ്റ്റാമ്പ്. ആദിയിലെ ആകാശവും ഭൂമിയും വിഷയമാക്കിയ സ്റ്റാമ്പ് റഷ്യയുടേതാണ്. സൃഷ്ടിയുടെ സ്റ്റാമ്പ് ശേഖരം തന്നെ ഒരു ലക്ഷത്തിൽപരം രൂപ വിലമതിക്കുന്നതാണ്. പതിനായിരത്തോളം സ്റ്റാമ്പുകളിലൂടെ പഴയ നിയമം മുഴുവൻ നമ്മുടെ കൺമുന്നിലെത്തുന്നു. പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടെ ഏകദേശം 250 ഷീറ്റുകളാണുള്ളത്. ഓരോ ഷീറ്റിലും എട്ടുമുതൽ പത്തുവരെ സ്റ്റാമ്പുകളുണ്ട്. ബൈബിളിനെ കൂടാതെ വിശുദ്ധർ, വ്യക്തികൾ, പുഷ്പങ്ങൾ, പക്ഷികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ എന്നിവയുൾപ്പെട്ട സ്റ്റാമ്പുകളും സിസ്റ്റർ ഫ്‌ളോറന്റൈന്റെ പക്കലുണ്ട്.ചെറുപ്പംമുതൽക്കേ സ്റ്റാമ്പുശേഖരണം ഹോബിയായിരുന്നു സിസ്റ്ററിന്. 1986-ൽ അന്നŐ
Read More of this news...
വാവായേശുനാഥ എഴുതിയ ഫാ,ജേക്കബ് കല്ലറയ്ക്കൽ ഓർമ്മത്താളിലേക്ക് ചേക്കറിയിട്ട് അരനൂറ്റാണ്ട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1179.jpg)
ഗാനരചനാരംഗത്തെ പ്രശസ്തരുമായി താരതമ്യം ചെയ്യുമ്പോൾ ഫാ. ജേക്കബ് കല്ലറക്കലിന്റെ രചനകൾ എണ്ണത്തിൽ കുറവായിരിക്കും. പക്ഷേ, ക്രൈസ്തവ ഭക്തിഗാനശാഖയിൽ അഗ്രഗണ്യ സ്ഥാനത്തിന് അർഹനാണ് അദ്ദേഹം.വാവാ യേശുനാഥാ, വാവാ സ്‌നേഹനാഥാ... ഹാ, എൻ ഹൃദയം തേടീടും സ്‌നേഹമേ നീ..' ഈ വരികൾ ഒരിക്കലെങ്കിലും പാടാത്ത ക്രൈസ്തവരുണ്ടാകില്ല, മലയാളികളിൽ. മലയാളികളുടെയിടയിൽ നിത്യസാന്നിധ്യമായ ഈ ഈരടികൾ ലോകജനതയും ശ്രവിച്ചു, റോമിൽനിന്ന്. അൽഫോൻസാമ്മ വിശുദ്ധഗണത്തിലേക്ക് ഉയർത്തപ്പെട്ട തിരുക്കർമങ്ങളിൽ ആലപിച്ച മലയാളഗാനങ്ങളിൽ ഒന്ന് ഇതായിരുന്നു. കേരളത്തിലെ ചെറിയ ദൈവാലയംമുതൽ റോമിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽവരെയെത്തിയ ആ ഈരടികൾ ഫാ. ജേക്കബ് കല്ലറക്കലിന്റെതാണ്. ഈ ഗാനം മാത്രം മതി ക്രൈസ്തവ ഭക്തിഗാനങ്ങൾ ജനകീയമാക്കുന്നതിൽ ഫാ. ജേക്കബ് കല്ലറക്കൽ നൽകിയ സംഭാവനയ്ക്ക് തെളിവ്. ഓശാന ഈശനു സതതം, ശിശുസഖ്യപാലക ഉണ്ണീശോ, എൻജനമേ ചൊല്ക ചൊല്ക, പൂജയണച്ചീടുവാൻ... തുടങ്ങി നിരവധി ഗാനങ്ങൾ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു.ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് 1904 ഓഗസ്റ്റ് 16-ന് കല്ലറക്കൽ ചീക്കു-മറിയം ദമ്പതികളുടെ മകനായാണ് ജനനം. കോട്ടപ്പുറത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂരും ഗോതുരുത്തിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസം. വരാപ്പുഴ ആർച്ച് ബിഷപ്പായിരുന്ന എയ്ഞ്ചൽ മേരിയിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു, 1934 ഡിസംബർ 20-ന്. അതിരൂപതയുടെ വിവിധ ഇടവകകളിൽ സഹവികാരിയായി. 1938-ൽ കോതാട് തിരുഹൃദയ ദൈവാലയത്തിൽ വികാരിയായി നിയമിക്കപ്പെട്ട ഫാ. കല്ലറക്കൽ 15 വർഷക്കാലം അവിടെ ശുശ്രൂഷ ചെയ്തു. 1953-ൽ പോണേൽ സെന്റ് ഫ്രാൻസിസ് ദൈവാലയ വികാരിയായി ചുമതലയേറ്റ അദ്ദേഹം 1965 ഡിസംബർ 29-ന് കാലയവനികയ്ക്കുള്ളിൽ മറയുംവരെ അവിടെ സേവനമനുഷ്ഠിച്ചു.അക്കാലത്ത് മലയാള ക്രൈസŔ
Read More of this news...
നിങ്ങളുടെ കുട്ടികൾ സൈബർ ധ്യാനത്തിലാണോ?
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1180.jpg)
ആരാധനാലയങ്ങളിലെ ഭക്തിസാന്ദ്രമായ നിശബ്ദതയിലും മരച്ചുവട്ടിലും കടലോരത്തും ഒക്കെയിരുന്ന് ധ്യാനിക്കുന്ന മനുഷ്യരെ നാം കാണാറുണ്ട്. ശബ്ദകോലാഹലങ്ങൾ നിറഞ്ഞ ഈ ലോകത്തുനിന്നും പിൻവാങ്ങി നിശബ്ദതയുടെ ആഴങ്ങളിൽ അനുഭവിച്ചറിയുന്ന ദൈവസാന്നിധ്യവുമായി ആശയസംവേദനം നടത്തുകയാണിവർ ചെയ്യുന്നത്. എന്നാൽ ഈ സൂപ്പർസോണിക്ക് ലോകത്തിന്റെ ഒച്ചപ്പാടുകൾക്കിടയിൽ നിന്നുകൊണ്ട് മറ്റേതോ ലോകത്തേക്ക് പിൻവാങ്ങി അനേകരുമായി സംവദിച്ചുകൊണ്ട് ധ്യാനനിരതരാകുന്ന മനുഷ്യർ ഈ ഹൈടെക് കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. നടക്കുമ്പോഴും ഇരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഒക്കെ കൈവെള്ളയിൽ ഒതുങ്ങി നിൽക്കുന്ന ലോകത്തിലേക്ക് മുഖം പൂഴ്ത്തി ധ്യാനിക്കുന്ന മനുഷ്യരെ കാണാം. പരിസരം മറന്ന് ഏകാന്തതയിൽ മുഴുകി സൈബർ സ്‌പേസിലെ അതിർവരമ്പുകളില്ലാത്ത ലോകത്ത് നിമഗ്നരാകുന്ന ഇവർ സൈബർ ധ്യാനികളാണ്. കാഴ്ചയിൽ നിശബ്ദരാണെങ്കിലും അവരുടെ മനസ് കലങ്ങിമറിഞ്ഞ കടലിന് തുല്യമാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും അലയടിച്ച് എത്തുന്ന സൈബർ തിരമാലകളിലേക്ക് കണ്ണുംനട്ട് ഒരു ലൈക്കിനും കമന്റിനുമായി അവർ കാത്തിരിക്കുന്നു.ദിനംപ്രതി നിരവധി പേരെ സുഹൃത്തുക്കൾ ആക്കാൻവേണ്ടി സൗഹൃദ അപേക്ഷകൾ അയച്ച് കാത്തിരിക്കുന്നതിനിടയിൽ ഹൃദയത്തിന്റെ വാതിൽക്കൽ വന്ന് മുട്ടി 'ഫ്രണ്ട് റിക്വസ്റ്റ്' ചെയ്യുന്ന ദൈവത്തെ പലരും കാണാതെ പോകുന്നുണ്ട്. അല്ലെങ്കിൽ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നു. സൈബർ സ്‌പേസിൽ ഫോട്ടോ ഷെയർ ചെയ്യാത്ത, ഒരു ലൈക്കടിക്കാത്ത ദൈവത്തെ എങ്ങനെ ഇഷ്ടപ്പെടും, അല്ലേ?നാലും അഞ്ചും സുഹൃത്തുക്കളുമായി ഒരേസമയം ചാറ്റിംഗിൽ ഏർപ്പെട്ട് ചിരിച്ച് കളിച്ച് കഴിയുമ്പോൾ 'മോനേ', 'മോളേ' എന്ന് നീട്ടിവിളിക്കുന്ന അമ്മയുടെ വിളി പലപ്പോഴും നാം കേൾക്കാറില്ല. വി!
Read More of this news...
ബൈബിളിന്റെ മലയാളപ്പെരുമ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1181.jpg)
"ഞാൻ കത്തിച്ച ബൈബിൾ ചാരത്തിൽ നിന്നെഴുന്നേറ്റ ക്രിസ്തു എന്റെ ഉള്ളിലേക്ക് പ്രവേശിച്ചതിനാലാകാം ഞാൻ ഒരു ക്രിസ്ത്യാനിയായി മാറിയത്"' - സാധു സുന്ദർ സിംഗ്ബൈബിൾ - ആ വാക്കുപോലും എത്ര മനോഹരമാണ്! ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ സാഹിത്യരൂപം. നൂറ്റാണ്ടുകൾക്കപ്പുറത്തും ഇപ്പുറത്തും നിന്ന് പലരെഴുതി (നാല്പതോളം പേർ ആയിരത്തി മുന്നൂറോളം വർഷമെടുത്ത് എഴുതിയത്), മനോഹരമായി എഡിറ്റു ചെയ്യപ്പെട്ട, ചരിത്രത്തിലാദ്യമായി അച്ചടിക്കപ്പെട്ട പുസ്തകം; ഏറ്റവും കൂടുതൽ ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട, ഏറ്റവും കൂടുതൽ വില്ക്കപ്പെടുന്ന, സർവ്വോപരി ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ള പുസ്തകം. വിശ്വപ്രസിദ്ധങ്ങളായ സാഹിത്യരചനകളെല്ലാം തന്നെ ബൈബിളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് എഴുതപ്പെട്ടവയാണ്. വിശ്വോത്തര സാഹിത്യകാരന്മാർ ബൈബിളിന്റെ ആഴങ്ങളിൽ മുങ്ങിത്തപ്പി മുത്തും പവിഴവും കോരിയെടുത്തവരാണ്. ഇന്നും ബൈബിളിന്റെ പ്രസക്തി അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. മതങ്ങൾക്കതീതമാണ് ബൈബിളിനോടുള്ള ആദരം. വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുടെ വാക്കുകളിലും, എഴുത്തുകളിലും തെളിയുന്ന ബൈബിൾ സ്വാധീനം നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ്. കാലാകാലങ്ങളായി ബൈബിൾ നല്കുന്ന സ്‌നേഹം, സാന്ത്വനം പ്രത്യാശ, അറിവ് . . . എല്ലാം വാക്കുകൾക്കതീതമാണ്.സഭാ ജീവിതത്തിൽ ബൈബിളിന്റെ പ്രസക്തിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സഭാമക്കളിൽ ബൈബിൾ പാരായണം, ബൈബിൾ പഠനം, ബൈബിളധിഷ്ഠിത ജീവിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.) 1976-ൽ ബൈബിൾ കമ്മീഷനെ നിയോഗിച്ചു. ഈ കമ്മീഷന്റെ പ്രഥമവും പ്രധാനവുമായ ദൗത്യം ബൈബിളിന്റെ മലയാള പരിഭാഷ തയ്യാറാക്കുക എന്നതായിരുന്നു. അങ്ങനെ 1977 ഡിസംബറിൽ പുതിയനിയമവ&
Read More of this news...
നിത്യരക്ഷക്ക് വേറൊരു വാതിലില്ല
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1182.jpg)
വത്തിക്കാൻ സിറ്റി: യേശുവല്ലാതെ സ്വർഗത്തിലേക്ക് കടക്കാൻ മറ്റൊരു വാതിലില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. നിത്യരക്ഷ നേടുന്നതിനായി വിശ്വാസികൾ മറ്റ് വാതിലുകൾ തേടരുതെന്നും സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ മാർപാപ്പ ഉദ്‌ബോധിപ്പിച്ചു.വാതിലിലൂടെയല്ലാതെ പ്രവേശിക്കുന്നവൻ കള്ളനും കവർച്ചക്കാരനുമാണെന്ന സുവിശേഷഭാഗം പാപ്പ വിശദീകരിച്ചു. നിത്യജീവനിലേക്ക് വാതിലിലൂടെയല്ലാതെ മറ്റൊരു വിധത്തിലും കടക്കാനാവില്ലെന്ന് കർത്താവ് വ്യക്തമായി പറയുന്നു. അതായത് യേശുവിലൂടെയല്ലാതെ മറ്റൊരു വിധത്തിലും നിത്യജീവനിലേക്ക് കടക്കാനാവില്ല. അവൻ ജീവന്റെ കവാടമാണ്. നിത്യജീവന്റെ മാത്രല്ല. അനുദിനജീവിതത്തിന്റെയും;പാപ്പ തുടർന്നു.യേശുവിന്റെ പാത പിന്തുടരുന്നവർക്ക് തെറ്റ് പറ്റുകയില്ലെന്ന് പാപ്പ പറഞ്ഞു. ഉദാഹരണത്തിന് ഭാവി പ്രവചിക്കുന്നവരുടെ സഹായം തേടുന്നവർ യേശുവിന്റെ മാർഗമല്ല പിന്തുടരുന്നത്. ആരെങ്കിലും സുവിശേഷഭാഗ്യങ്ങൾക്ക് വിരുദ്ധമായ കാര്യം നിങ്ങളെ പഠിപ്പിക്കാൻ ശ്രമിച്ചാൽ അവൻ യേശുവല്ലെന്നും വാതിലിലൂടെയല്ലാതെ പ്രവേശിച്ചവനാണെന്നും തിരിച്ചറിയാം. കരുണയുടെ പ്രവൃത്തികളോടുള്ള ആഭിമുഖ്യമാണ് യേശുവിനെ തിരിച്ചറിയാനുള്ള രണ്ടാമത്തെ മാർഗം. മൂന്നാമതായി യേശുവിന്റെ ശബ്ദം പിതാവിനോട് പ്രാർത്ഥിക്കാൻ നമ്മെ പഠിപ്പിക്കുന്നു; പാപ്പ വിശദീകരിച്ചു.Source: Sunday Shalom
Read More of this news...
കത്തോലിക്കാ ബൈബിൾ പഠനം തായ്‌ലന്റിൽ വിശ്വാസം വർദ്ധിപ്പിക്കുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1183.jpg)
ബാംങ്കോങ്ക്: വിദേശമിഷനറിമാരുടെ സുവിശേഷവല്ക്കരണപ്രവർത്തനവും കത്തോലിക്കാ ബൈബിൾ പഠനവും തായ്‌ലന്റിലെ മണ്ണിൽ ക്രിസ്തുസ്‌നേഹത്തിന്റെ വേരുകളാഴ്ത്തിയിരിക്കുന്നുവെന്ന് പാട്യ സെന്റ് നിക്കോളാസ് ഇടവക വികാരി ഫാ. ഫ്രാൻസീസ് സേവ്യർ. ബാങ്കോക്കിൽ നിന്ന് 80 മൈൽ അകലെയാണ് ഈ നഗരം. ഒരു കാലത്ത് ക്രൈസ്തവ മിഷനറിമാർ അവരുടെ ജീവിതം ഈ മണ്ണിന് വേണ്ടി സമർപ്പിച്ചു. അത് ഇവിടെ സഭയുടെ വളർച്ചയ്ക്ക് കാരണമായി. ബൈബിൾ പഠനം ഇടവകജീവിതത്തിന്റെ പ്രധാനഭാഗമായി. വൈദികരും വ്രതവാഗ്ദാനം കഴിഞ്ഞ സന്യസ്തരും അല്മായരും ഞായറാഴ്ചകളിൽ ഒരുമിച്ചിരുന്ന് വിശുദ്ധകുർബാനയ്ക്ക് ശേഷം ദൈവവചനം പങ്കുവയ്ക്കുകയും വിശ്വാസപരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നത് ഇവിടെ പതിവാണ്. ചില തിരുവചനഭാഗങ്ങൾ ആശങ്കയ്ക്കും സംശയങ്ങൾക്കും ഇടവരുത്തുമ്പോൾ അത് ദൂരീകരിക്കാനും ബൈബിൾ ക്ലാസുകൾ സഹായിക്കുന്നു.വിശ്വാസാനുഭവങ്ങൾ പങ്കുവയ്ക്കുന്നത് സഭയുടെ വളർച്ചയ്ക്കും ജീവിക്കുന്ന വിശ്വാസത്തിൽ ആഴപ്പെടുത്താനും സഹായിക്കുന്നുവെന്ന് ഫാ. ഫ്രാൻസീസ് സേവ്യർ പറഞ്ഞു. ചാന്റാബുറി ബിഷപ്പും തായ്‌ലന്റിലെ കാത്തലിക് നാഷണൽ ഫാമിലി ലൈഫ് കമ്മീഷൻ പ്രസിഡന്റുമായ ബിഷപ് സിൽവിയോ സിരിപ്‌ഹോംങ് അല്മായ സമൂഹങ്ങളെ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നു. കുടുംബം കുടുംബങ്ങളെ സഹായിക്കുന്നു എന്ന വിഷയമാണ് ഇത്തരം കമ്മ്യൂണിറ്റികൾക്ക് അദ്ദേഹം നല്കിയിരിക്കുന്നത്. കുടുംബപ്രേഷിതത്വം സഭയുടെ വളർച്ചയ്ക്ക് നിർണ്ണായകമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഇതാരംഭിച്ചിരിക്കുന്നത്. ലീജിയൻ ഓഫ് മേരി, കപ്പിൾസ് ഫോർ ക്രൈസ്റ്റ് എന്നീ ഭക്തസംഘടനകളും വിശ്വാസവർദ്ധനവുണർത്തുന്നവിധം പരിപാടികൾ സംഘടിപ്പിക്കുകയും വിശ്വാസയാത്രകൾ സംഘടിപ്പിക്കുകയു&
Read More of this news...
ട്രെവി ഫൗണ്ടൻ ചുവപ്പണിയും, രക്തസാക്ഷികൾക്കായി!
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1184.jpg)
റോം, ഇറ്റലി: നൂറ്റാണ്ടുകൾ പഴക്കമുള്ള റോമിലെ ട്രെവി ഫൗണ്ടൻ ലോകപ്രസിദ്ധമാണ്. 90 അടിയോളം ഉയരമുള്ള ഈ ഫൗണ്ടൻ റോം സന്ദർശിക്കുന്ന തീർത്ഥാടകരുടെ ശ്രദ്ധയാകർഷിക്കുന്നതും സ്വഭാവികം. പഴയ ഒരു ആചാരമെന്നനിലയിൽ അവിടെ എത്തുന്ന തീർത്ഥാടകർ നാണയത്തുട്ടുകൾ അരുവിയിലേക്ക് എറിയുന്നതും സാധാരണമായിരുന്നു. ദിവസേന ഇങ്ങനെ നാണയത്തുട്ടുകളായി 3000 ലധികം യൂറോ തീർത്ഥാടകരിൽനിന്ന് ലഭിക്കുന്നുണ്ടെന്ന് പറയുമ്പോൾ അവിടേക്കുള്ള തീർത്ഥാടക പ്രവാഹത്തിന്റെ ബാഹുല്യം ഊഹിക്കാവുന്നതേ ഉള്ളൂ.ഏപ്രിൽ 29 ന് ട്രെവി ഫൗണ്ടൻ മറ്റൊരു രീതിയിൽകൂടി ലോകശ്രദ്ധയാകർഷിക്കുവാൻ പോകുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഢനങ്ങളെ സ്മരിക്കുവാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായി ട്രെവി ഫൗണ്ടൻ ചുവപ്പണിയും എന്നുള്ളതാണ് പ്രത്യേകത. എയ്ഡ് ടു ചർച്ച് ഇൻ നീഡ് എന്ന സന്നദ്ധ സംഘടനയാണ് പ്രസ്തുത സംരംഭത്തിന് നേതൃത്വം നൽകുക. മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം മൂലം ലോകമെങ്ങും ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളെ രാഷ്ട്രനേതാക്കന്മാരുടെ ശ്രദ്ധയിലെത്തിക്കുകയാണ് വ്യത്യസ്തമായ ഈ സംരംഭത്തിന്റെ ലക്ഷ്യം. തീർത്ഥാടകരുടെ വൻനിരതന്നെ ആ ദിവസം ഈ പ്രത്യേക കാഴ്ച കാണുവാൻ തയ്യാറെടുക്കുന്നുണ്ട്.ഇറാക്ക്, സിറിയ, നൈജീരിയ, നോർത്ത് കൊറിയ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികമായി ക്രൈസ്തവ പീഢനങ്ങൾ അരങ്ങേറുന്നത്. ഫ്രാൻസിസ് പാപ്പ അടുത്തിടെ തന്റെ സന്ദേശത്തിൽ പീഢനങ്ങളിലൂടെ കടന്നുപോകുന്നവരെ ഓർമ്മിച്ച് "സഭയുടെ ജീവരക്തം" എന്നാണ് രക്തസാക്ഷികളെ വിശേഷിപ്പിച്ചത്.പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സഭാസമൂഹങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന എയ്ഡ് ടു ചർച്ച് ഇൻ നീഡ് സംഘടനയ്ക്കും തീർത്ഥാടകരുടെ ആഗമനം ഗുണകരമാക
Read More of this news...
തമിഴ് കാത്തലിക് ബൈബിൾ പകർത്തിയെഴുത്ത് ഒന്നാം സ്ഥാനം ട്രിച്ചിയിലെ പി. മേഖലക്ക്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1185.jpg)
കോയമ്പത്തൂർ: ഫിയാത്ത് മിഷൻ സംഘടിപ്പിച്ച പുതിയ നിയമം പകർത്തിയെഴുത്ത് മത്സരവിജയികൾക്കുള്ള -തമിഴ് വിഭാഗം- സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ വിശുദ്ധനാട് തീർത്ഥാടനത്തിന് ട്രിച്ചിയിലെ പി.മേഖല അർഹയായി. രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയത് എം. ഹൃദയരാജ്, സി.ബൗഷിയ എന്നിവരാണ്. ഇവർക്ക് യഥാക്രമം 20,000 രൂപയും 10,000 രൂപയും പ്രശസ്തിപത്രവും ലഭിച്ചു. ഇതിനും പുറമെ നിരവധി പ്രോത്സാഹനസമ്മാനങ്ങളുമുണ്ടായിരുന്നു.തിരുവചനത്തോടുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വർഷമായി സ്‌ക്രിപ്ചുറ എന്ന പേരിൽ ബൈബിൾ പകർത്തിയെഴുത്ത് മത്സരം നടത്തുന്നത്.തമിഴ്, ഹിന്ദി തുടങ്ങി മറ്റ് ഇന്ത്യൻ ഭാഷകളിൽ ബൈബിൾ പകർത്തിയെഴുതുന്നവരുടെ സംഖ്യ ഉയരുകയാണ്. ഇതിനാൽ മലയാളം, തമിഴ്, ഹിന്ദി, മറ്റ് ഭാഷകൾ എന്നിങ്ങനെ നാല് വിഭാഗമായിട്ടായിരിക്കും സമ്മാനം പ്രഖ്യാപിക്കുന്നതെന്ന് ഫിയാത്ത് നേതൃത്വം അറിയിച്ചു.തമിഴ് വിഭാഗത്തിൽ വചനമെഴുതിയവരുടെ സ്‌നേഹസംഗമം എപ്രിൽ മൂന്നിന് കോയമ്പത്തൂർ രൂപതയിലെ സെന്റ് തോമസ് കരുണാലയത്തിൽ നടത്തി. കരുണാലയം ഡയറക്ടർ ഫാ. പാസ്‌കൽ രാജ്, ഫാ. ജോൺ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.ഫിയാത്ത് മിഷന്റെ സുവിശേഷ പ്രവർത്തനങ്ങളെ തന്റെ പ്രസംഗത്തിൽ ഫാ. പാസ്‌കൽ രാജ് അഭിനന്ദിച്ചു. സന്താളി ഗോത്രക്കാരുടെ ഇടയിൽ താൻ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് അവർക്ക് ഒരു ബൈബിൾ ഇല്ലാത്തത് തന്നെ വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഫിയാത്ത് ഇപ്പോൾ അവർക്ക് സ്വന്തമായി ബൈബിൾ ലഭ്യമാക്കിയതിൽ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബൈബിൾ ലഭ്യമല്ലാത്ത വിവിധ ഭാഷകളിൽ ബൈബിൾ നിർമിച്ചുവിതരണം ചെയ്യുന്ന ഫിയാത്ത് മിഷന്റെ സുവിശേഷവേലകൾക്കു സഹായമാകാനായി ബൈബിൾ പ്രിന്റിംഗ് പേപ്പർ സമാഹാരണപദ്ധതിക്കായി നോട്ടുബുക
Read More of this news...
നീതിപീഠം കണ്ണു തുറന്നു; കാണ്ടമാലിലെ നിരപരാധിക്ക് ജാമ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1186.jpg)
ഏഴ് വർഷത്തിലധികം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ കാണ്ടമാലിലെ ഒരു നിരപരാധിക്ക് ജാമ്യം ലഭിച്ചു. ഗോർനാഥ് ചലൻസെതിനാണ് ഒഡീഷ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. വിശ്വഹിന്ദു പരിഷിത് നേതാവ് സ്വാമി ലക്ഷ്മണാനന്ദയും അദ്ദേഹത്തിന്റെ നാല് അനുയായികളും വധിക്കപ്പെട്ട കേസിൽ പ്രതികളെന്ന് ആരോപിച്ച് ഏഴ് ക്രിസ്ത്യാനികളെ 2008 ഡിസംബറിൽ അറസ്റ്റുചെയ്യുകയായിരുന്നു.കൊലപാതകത്തിന്റെ ഉത്തരവാദിത്വം സംഭവം നടന്ന ഉടനെ മാവോയ്സ്റ്റുകൾ ഏറ്റെടുത്തിരുന്നു. എന്നാൽ, അക്കാര്യം പരിഗണിക്കാതെ ക്രിസ്ത്യാനികൾ മാവോയ്സ്റ്റുകളോട് ചേർന്നുനടത്തിയ കൊലപാതകമാണെന്ന് പോലീസ് സ്ഥാപിച്ചെടുത്തു. കാണ്ടമാൽ കേസുകൾക്കായി രൂപീകരിച്ച പ്രത്യേക കോടതി 2013 ഒക്‌ടോബറിൽ അവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അതിനായി നിരത്തിയ പൊരുത്തക്കേടുകൾ നിറഞ്ഞ തെളിവുകൾ നിർഭാഗ്യവശാൽ പ്രത്യേക കോടതി അംഗീകരിക്കുകയായിരുന്നു. അവർ സമർപ്പിച്ച ജാമ്യഹർജി സാങ്കേതിക കാരണങ്ങളാൽ ഒഡീഷ ഹൈക്കോടതി തള്ളുകയും ചെയ്തു. ഗോർനാഥ് രണ്ടാമത് സമർപ്പിച്ച അപ്പീലിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്.ഏഴ് പേരിൽ ഒരാൾക്കു ലഭിച്ച ജാമ്യം മറ്റുള്ളവർക്കും ജാമ്യത്തിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിലെ പൊരുത്തക്കേടുകൾ പൊതുസമൂഹത്തിന്റെ മുമ്പിൽ എത്തിക്കാൻ കഴിഞ്ഞത് കേസിന് വഴിത്തിരിവ് ഉണ്ടാകാൻ കാരണമായിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കേസ് അടുത്ത കാലത്ത് പൊതുസമൂഹത്തിന്റെ മുന്നിൽകൊണ്ടുവരുന്നതിന് മുംബൈ അതിരൂപതാധ്യക്ഷനും ഏഷ്യൻ ബിഷപ്‌സ് കോൺഫ്രൻസ് അധ്യക്ഷനുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് നടത്തിയ ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.മനുഷ്യാവകാശപ്രവർത്തനവും കാണ്ടമാൽ കലാപവുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിലും മാധ്യമ ശ്!
Read More of this news...