News & Events

ഒരു നേരമെങ്കിലും ഭക്ഷണം എന്ന ദൗത്യവുമായി ഈശോ സഭാ വൈദികർ

ന്യൂഡൽഹി: വിശപ്പുരഹിത ഇന്ത്യയെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള പദ്ധതിയുമായി ഈശോ സഭാ വൈദികർ. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 100 സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത മൂന്നു ദിവസം നീണ്ടുനിന്ന സെമിനാറിലാണ് 'ലോക് മഞ്ച്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി രൂപംകൊണ്ടത്."രാജ്യത്തെ ജനങ്ങൾ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും നടുവിലാണ്. കാർഷിക മേഖലയിലെ പ്രതിസന്ധികൾ മൂലം കർഷകർ തകർച്ചയുടെ വക്കിലാണ്. ഗവൺമെന്റിന്റെ സഹായ പദ്ധതികൾ നടപ്പിലാക്കുന്നതിലുള്ള വീഴ്ചകൾ ജനങ്ങളുടെ ജീവിതം കൂടുതൽ ക്ലേശകരമാക്കിയിരിക്കുന്നു." ലോക് മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ ഫാ. സണ്ണി ബയ് എസ്.ജെ പറഞ്ഞു. ഗവൺമെന്റിന്റെ പദ്ധതികൾ സമൂഹത്തിന്റെ ഏറ്റവും പിന്നിലുള്ള ട്രൈബൽ, ദളിത്, പാവപ്പെട്ടവർ, കൃഷിക്കാർ തുടങ്ങിയ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്.2013-ൽ നിലവിൽ വന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് പാവപ്പെട്ടവർക്ക് നാമമാത്രമായ വിലയിൽ ഭക്ഷ്യധാന്യങ്ങൾ നൽകാൻ തീരുമാനിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ഇതിന്റെ പ്രയോജനം ലഭിച്ചേനെ. എന്നാൽ ഏതാനും ചില സംസ്ഥാനങ്ങളിൽമാത്രമാണ് പദ്ധതി നടപ്പിലായത്. അതും ഭാഗികമായി; ഫാ. സണ്ണി ബയ് ചൂണ്ടിക്കാട്ടി. സന്നദ്ധ സംഘടനകളുടെ ഇടപെടലുകളിലൂടെ ഇത്തരം പ്രശ്‌നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇന്ത്യയിലെ ജനങ്ങൾ പട്ടിണികൊണ്ട് നട്ടംതിരിയുമ്പോൾ 80 മില്യൺ ടൺ ഭക്ഷ്യധാന്യങ്ങൾ രാജ്യത്തെ വെയർഹൗസുകളിൽ കിടന്ന് നശിച്ചുപോകുയാണെന്ന് സെമിനാറിൽ മുഖ്യപ്രഭാഷ&#   Read More of this news...

കന്നടക്കാർ യേശുവിനെ അറിയുന്നത് യേശു ജീവന ചരിത്രയിലൂടെ

ബംഗളൂര്: ക്രിസ്തു ചരിതം കന്നടഭാഷയിൽ മഹാകാവ്യമാക്കിയ ഫാ. ആന്റണി പയ്യപ്പിള്ളി ശ്രദ്ധേയനാകുന്നു. 'യേശു ജീവന ചരിത്ര' എന്ന പേരിൽ 2011 പദ്യശകലങ്ങളിലായി ക്രിസ്തുജീവിതം ആവർത്തനത്തിന്റെ അംശമില്ലാതെ ചിത്രീകരിച്ചതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സുവിശേഷങ്ങളുടെ സമാഹാരമായ ഈ മഹാകാവ്യം കന്നട ക്രൈസ്തവ സാഹിത്യത്തിന് മുതൽക്കൂട്ടാണെന്ന് ഇപ്പോൾ സാഹിത്യലോകം ഒന്നടങ്കം വിശേഷിപ്പിക്കുന്നു.കന്നട ക്രൈസ്തവ സാഹിത്യപരിധിയെ വിശാലമാക്കുന്നതിന് ചുക്കാൻ പിടിച്ച ആന്റണിയച്ചനെ ബി.റ്റി.എം കന്നട സാഹിത്യ പരിഷത്തും മുമ്പ് ആദരിച്ചിരുന്നു. ബാംഗ്ലൂർ ക്രിസ്ത വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനാണ് ഫാ. ആന്റണി പയ്യപ്പിള്ളി.ഹൈന്ദവ ബ്രാഹ്മണനായ പ്രഫസർ നരഹരിയെ 2004 ൽ യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് ആന്റണിയച്ചന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. യേശുവിന്റെ ജീവിതത്തെക്കുറിച്ച് ഏതാനും ഗ്രന്ഥങ്ങൾ രചിച്ച നരഹരിയെ കണ്ടെത്തിയ ആന്റണിയച്ചൻ മുഖ്യാതിഥിയായി അദ്ദേഹവുമൊത്ത് ഒരു വേദി പങ്കിട്ടു. കന്നടസാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള അച്ചൻ കന്നട മൊഴിയിലെ ഭാമിനി ഷട്പതി ചന്ദസിൽ രചിച്ച ചില കവിതകൾ കാണുകയും അതിന്റെ മനോഹാരിത കണ്ട് ആശ്ചര്യപ്പെടുകയും ചെയ്തു. യേശുവാണ് നരഹരിയെ തന്റെ മുമ്പിലേക്ക് അയച്ചതെന്ന് ബോധ്യപ്പെട്ട ആന്റണിയച്ചൻ എന്തുകൊണ്ട് യേശുവിന്റെ ജീവിതം മുഴുവൻ 'ഭാമിനി ഷട്പതി' വൃത്തത്തിൽ രചിച്ചുകൂടാ എന്നാണ് ചിന്തിക്കാൻ തുടങ്ങിയത്.അങ്ങനെ 2005 മുതൽ തപം ചെയ്ത് ആറുവർഷം കൊണ്ട് പൂർത്തിയാക്കിയതാണ് യേശു ജീവനചരിത്ര. ഈ ഗ്രന്ഥം മനസിലാക്കണമെങ്കിൽ ഭാമിനി ഷട്പതി എന്ന വൃത്തത്തിന്റെ സങ്കീർണതകൾ ഒരു പരിധിവരെ അറിയണം. എട്ടുതരത്തിലുള്ള ഷട്പതി വൃത്തത്തിലെ ഒരുതരം മാത്രമാണ് ഭാമിനി ഷട്പതി.ആറു പ   Read More of this news...

പാപ്പാ ഫ്രാന്‍സിസ് ഹെബ്രായസമൂഹത്തിന് പെസഹാശംസകള്‍ നേര്‍ന്നു

റോമിലുള്ള യഹൂദസമൂഹത്തിന്‍റെ പ്രധാനപുരോഹിതന്‍, റിക്കാര്‍ദോ സേഞ്ഞിക്ക്  ഏപ്രില്‍ 21-ാം തിയതി വ്യാഴാഴ്ച അയച്ച കത്തിലൂടെയാണ് യഹൂദസമൂഹത്തിന് പെസഹായുടെ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ പാപ്പാ ഫ്രാന്‍സിസ് നേര്‍ന്നത്. ഈജിപ്തിലെ ബന്ധനത്തില്‍നിന്നും മോചിച്ച് വാഗ്ദത്തനാട്ടിലേയ്ക്ക് തന്‍റെ ജനത്തെ നയിച്ച സര്‍വ്വശക്താനായ ദൈവം ഇന്നും ജീവിതബന്ധനങ്ങളില്‍നിന്നു ഈ ജനത്തെ മോചിച്ച് നന്മയിലേയ്ക്കു നയിക്കാന്‍ പെസഹാമഹോത്സവം സഹായകമാകട്ടെയെന്ന് സന്ദേശത്തില്‍ പാപ്പാ ആശംസിച്ചു.ഏപ്രില്‍ 22-മുതല്‍ 30-വരെ തിയതികളിലാണ് ലോകമെമ്പാടുമുള്ള യഹൂദസഹോദരങ്ങള്‍ പെസഹാത്തിരുനാള്‍ ആചരിക്കുന്നത്. ഈജിപ്തിലെ അടിമത്വത്തില്‍നിന്നും ദൈവം ഇസ്രായേല്യരെ  വിമോചിച്ചതിന്‍റെ ഓര്‍മ്മയും ആചരണവുമാണിത്.  യഹൂദ സമൂഹത്തില്‍ ദൈവം സമൃദ്ധമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ, നിങ്ങളെ സംരക്ഷിക്കട്ടെ, അവിടുത്തെ കാരുണ്യം കലവറയില്ലാതെ ചെരിയപ്പെടട്ടെയെന്നും പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു.തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, ഇരുസമൂഹങ്ങളും തമ്മിലുള്ള സൗഹൃദം ഇനിയും ഊട്ടിയുറപ്പിക്കപ്പെടാന്‍ ഇടയാവട്ടെയെന്നു പ്രസ്താവച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. 2016 ജനുവരി 17-ാം തിയതി റോമിലെ തേംപിയോ മജോരെ യഹൂദപ്പള്ളിയിലേയ്ക്കും സമൂഹത്തിലേയ്ക്കും നടത്തിയ സാഹോദര്യ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മകള്‍ പാപ്പാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.Source: Vatican Radio   Read More of this news...

ചരിത്രബോധമുള്ളവരായി ജീവിക്കാം : പാപ്പായുടെ വചനവിചിന്തനം

അനുദിന ജീവിതത്തില്‍  ദൈവം ചെയ്യുന്ന നന്മകള്‍ കാണുവാനും അംഗീകരിക്കുവാനുമുള്ള വിശ്വാസത്തിന്‍റെ കണ്ണുകള്‍ മനുഷ്യനുണ്ടാകണമെന്നും നന്ദിയുള്ളവരായി ജീവിക്കണമെന്നുമായിരുന്നു പാപ്പായുടെ വചനചിന്തകള്‍. ഏപ്രില്‍ 21-ാം തിയതി വ്യാഴാഴച രാവിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.അപ്പസ്തോല നടപടിപ്പുസ്തകത്തില്‍നിന്നുമെടുത്ത വായനയില്‍ ഇസ്രായേലിന്‍റെ ചരിത്രത്തില്‍നിന്നും എണ്ണിയെണ്ണിപ്പറയുന്ന ദൈവികനന്മകളെക്കുറിച്ചുള്ള ഭാഗം (നടപടി 13, 13...) ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്. അന്തിയോക്യയിലെ സിനഗോഗില്‍ പൗലോസ് അപ്പസ്തോലന്‍ നടത്തിയ പ്രഭാഷണത്തില്‍ പൂര്‍വ്വപിതാവായ അബ്രാഹം മുതല്‍ മോശവരെയും, പിന്നെ ക്രിസ്തുവരെയ്ക്കും പ്രതിപാദിക്കുന്നു. ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രസംഭവങ്ങളിലൂടെ ദൈവികപരിപാലനയുടെ കഥയും ദൈവത്തിന്‍റെ നന്മകളും അനുസ്മരിച്ചുകൊണ്ടുള്ള പ്രബോധനമായിരുന്നു അതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ചരിത്രത്തിലുണ്ടാകുന്ന മനുഷ്യന്‍റെ വീഴ്ചയിലും ഉയര്‍ച്ചയിലുമുള്ള ദൈവത്തിന്‍റെ പതറാത്ത സാന്നിദ്ധ്യമാണ് ആ സംഭവങ്ങളില്‍നിന്നും    ഉതിര്‍ക്കൊള്ളുന്ന ശ്രേഷ്ഠമായ ചിന്തയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.ക്രിസ്തു തന്‍റെ സ്വയാര്‍പ്പണത്തില്‍, "ഇതെന്‍റെ ഓര്‍മ്മയ്ക്കായ് നിങ്ങള്‍ ചെയ്യുവിന്‍," എന്നു പറയുമ്പോള്‍, ദൈവം എപ്രകാരം നമ്മുടെ വ്യക്തിഗതവും സാമൂഹികവുമായ ചരിത്രത്തില്‍ രക്ഷാകരമായി ഇടപെട്ടിട്ടുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് അതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ ദൈവത്തിന്‍റെ രക്ഷാകര ചെയ്തികളെക്കുറിച്ചുള്ള ഓര്‍മ്മയോടെ ജീവിക്കണമെന്നുതന്നെയാണ് ക്രിസ്തു അന്&   Read More of this news...

വിശുദ്ധവത്സരം ആഘോഷിക്കാന്‍ വത്തിക്കാനിലേയ്ക്ക് കുട്ടികളുടെ വന്‍പ്രവാഹം

ജൂബിലി ആഘോഷിക്കാന്‍ കുട്ടികള്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വത്തിക്കാനില്‍ എത്തിച്ചേരും. ഏപ്രില്‍ 23, 24 25 ദിവസങ്ങളിലാണ് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി 10-നും 16-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ വത്തിക്കാനില്‍ സംഗമിക്കുന്നത്. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുംമായി 60,000-ല്‍ ഏറെ കുട്ടികള്‍ പാപ്പാ ഫ്രാന്‍സിസിനൊപ്പമുള്ള കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ പങ്കെടുക്കുവാന്‍ റെജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്ന്, ജൂബിലി പരിപാടികളുടെ സംഘാടകരായ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for New Evangelization)  പ്രസ്താവന വെളിപ്പെടുത്തി.ആദ്യദിനമായ ശനിയാഴ്ച. (ഏപ്രില്‍ 23) രാവിലെ മുതല്‍ കുട്ടികള്‍ വത്തിക്കാന്‍റെ രാജവീഥിയിലൂടെ (Via Reconciliation)നിരന്ന്, ജൂബിലികവാടം കടന്ന്, വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക സന്ദര്‍ശിക്കും.   ഇതിനിടയില്‍ സഭാമാതാവിന്‍റെ മാതൃകരങ്ങളെ പ്രതിനിധാനംചെയ്യുന്ന ബെര്‍ണീനിയുടെ സ്തംഭാവലികളി‍ക്കിടയില്‍ ( Colonnade) ഒരുക്കപ്പെടുന്ന 150 വേദികളില്‍ കുട്ടികളുടെ അനുരജ്ഞനത്തിന്‍റെ കൂദാശ, കുമ്പസാരം നടക്കും.    ഉച്ചതിരിഞ്ഞ് വത്തിക്കാനിലെ ചത്വരത്തില്‍ കുട്ടികള്‍ സമ്മേളിച്ച് പത്രോസ്ലീഹായുടെ സ്മൃതിമണ്ഡപത്തെ സാക്ഷ്യംനിറുത്തി വിശ്വാസപ്രഖ്യാപനം നടത്തും.രാത്രി 8 മണിക്ക് റോമിലെ ഒളിംപിക്സ്റ്റേഡിയം കുട്ടികളുടെ ആത്മീയസംഗമത്തിന് വേദിയാകും. ആത്മീയ കാലാവിരുന്നാകാന്‍ പോകുന്ന ഈ സംഗമത്തില്‍ ക്രൈസ്തവരായ വിശ്വാത്തര കലാകാരന്‍മാരും കലാകാരികളും സിനിമയുടെയും, സംഗീതത്തിന്‍റെയും ഇതരകലകളുടെയും  ലോകത്തുനിന്നുമുള്ള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും, അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും.രണ്ടാം ദിവസമായ ഞായറാഴ്ച (ഏപ്രില്‍ 24)പ്രാദേശിക സമയം രാവിലെ 10 മണിക്&#   Read More of this news...

ഭീകരപ്രവര്‍ത്തനങ്ങളെ രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ചു നേരിടണം : യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി

അന്താരാഷ്ട്രതലത്തില്‍ വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് നേരിടണമെന്ന്, ഐക്യരാഷ്ട്ര സംഘടനയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു. ഏപ്രില്‍ 18-ാം തിയതി തിങ്കളാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന സുരക്ഷാകൗണ്‍സിലിന്‍റെ സമ്മേളനത്തിലാണ് വര്‍ദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ രാഷ്ട്രങ്ങളുടെ സംയുക്തമായ നീക്കം ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാണിച്ചത്.ആശയപരവും പ്രത്യയശാസ്ത്രപരവുമായ ഭീകരവാദത്തെ സായുധപോരാട്ടത്തില്‍ കീഴടക്കാനാവില്ലെന്നും, ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളെ അപലപിക്കുവാന്‍ മതനേതാക്കള്‍ സുതാര്യതയോടും ഒരുമയോടുംകൂടെ സന്നദ്ധരാകണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. അതിക്രമങ്ങള്‍ക്കും കൂട്ടക്കൊലയ്ക്കും മതത്തെ മറയായി ഭീകരര്‍ ഉപയോഗിക്കുമ്പോള്‍ മതനേതാക്കളും ഈശ്വരവിശ്വാസികളും നിസ്സംഗരായി നോക്കിനില്ക്കാതെ ഭീകരപ്രവര്‍ത്തനങ്ങളെ അപലപിക്കേണ്ടത് അടിസ്ഥാന നന്മയും സാമൂഹ്യനീതിയുമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ പ്രസ്താവിച്ചു.മദ്ധ്യപൂര്‍വ്വദേശത്തിനായുള്ള യൂഎന്നിന്‍റെ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍, നിക്കോളെ മ്ലാദനോവ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ആര്‍ച്ചുബിഷപ്പ് ഔസാ മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനുവേണ്ടിയും, പലസ്തീനയുടെ വിമനോചനത്തിനുവേണ്ടിയും പാപ്പാ ഫ്രാന്‍സിസിന്‍റെ നാമത്തില്‍ അഭ്യര്‍ത്ഥന നടത്തി. നീണ്ടുപോകുന്ന പലസ്തീന-ഇസ്രായേല്‍ പ്രതിസന്ധിയിലെ ഏകപരിഹാരമാര്‍ഗ്ഗം രണ്ടുവ്യത്യസ്ത രാഷ്ട്രങ്ങളുടെ രൂപീകരണത്തിലൂ&   Read More of this news...

പതിനൊന്നുപേര്‍ക്ക് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് പൗരോഹിത്യപട്ടം നല്കി

ലോക ദൈവവിളി ദിനത്തില്‍ 11 ഡീക്കന്മാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ പൗരോഹിത്യപട്ടം നല്കി. 9 പേര്‍ റോമാ രൂപതാംഗങ്ങളും മറ്റു രണ്ടുപേര്‍ റൊഗേഷനിസ്റ്റ്, പാഷനിസ്റ്റ് സന്ന്യാസസഭകളിലെ അംഗങ്ങളുമായിരുന്നു. ഏപ്രില്‍ 17-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേയായിരുന്നു പതിനൊന്നുപേരെ പൗരോഹിത്യപദവിയിലെയ്ക്ക് പാപ്പാ ഉയര്‍ത്തിയത്.ക്രിസ്തുവില്‍ നവജീവന്‍ പ്രാപിക്കുകയും അവിടുത്തേയ്ക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടവരാണ് വൈദികരെന്ന് പാപ്പാ നവവൈദികരെ ഉദ്ബോധിപ്പിച്ചു. എന്നാല്‍ ക്രിസ്തുവിനെ സത്യമായും കണ്ടെത്തുന്നവര്‍ കുരിശോടെയാണ് അവിടുത്തെ കണ്ടെത്തേണ്ടതും അനുഗമിക്കേണ്ടതും. ക്രിസ്തുവില്ലെങ്കില്‍ കുരിശിന് അര്‍ത്ഥമില്ല. ക്രിസ്തുവാണ് കുരിശിനെ മഹത്വീകരിക്കുന്നതും വിജയത്തിന്‍റെ ചിഹ്നമാക്കി മാറ്റുന്നതും. കുരിശില്‍ അവിടുന്ന് സഹനത്തിന്‍റെയും ശത്രുസ്നേഹത്തിന്‍റെയും പാഠങ്ങള്‍ നമുക്കായി പകര്‍ന്നുനല്ക്കുന്നു. അതിനാല്‍ ക്രിസ്തു കാണിച്ചു തന്നിരിക്കുന്ന സഹനത്തിന്‍റെയും കാരുണ്യത്തിന്‍റെയും ജീവിതം ഉള്‍ക്കൊള്ളുവാനും സ്വീകരിക്കുവാനും സഭാശുശ്രൂഷയില്‍ പങ്കുചേരുവാനും പാപ്പാ നവവൈദികരെ ക്ഷണിച്ചു.ദൈവം വ്യക്തികളെയാണ് വിളിക്കുന്നത്. യുവജനങ്ങള്‍ തങ്ങളുടെ ദൈവവിളിയെക്കുറിച്ച് ലോകദൈവവിളി ദിനത്തില്‍ പ്രത്യേകമായി ചിന്തിക്കുകയും, പൗരോഹിത്യ ശുശ്രൂഷയിലേയ്ക്കോ സന്ന്യാസസമര്‍പ്പണത്തിലേയ്ക്കോ തങ്ങളെ ദൈവം വിളിക്കുന്നുണ്ടോയെന്ന് വിചിന്തനംചെയ്യണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു.Source: Vatican Radio   Read More of this news...

മൂന്നു അഭയാര്‍ത്ഥി കുടുംബങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് മടങ്ങിയെത്തി

ഗ്രീസിലെ ലെസ്ബോസ് ദ്വീപിലേയ്ക്കുള്ള ഏകദിന സന്ദര്‍ശനം പാപ്പാ ഉപസംഹരിച്ചത് മൂന്നു അഭയാര്‍ത്ഥി കുടുംബങ്ങളെ മോചിപ്പിച്ചുകൊണ്ടാണ്(ഏപ്രില്‍ 16 ശനി). ആറു കുട്ടികളുള്ള മൂന്നു കുടുംബത്തെ, ആകെ 12 പേരെ മടക്കയാത്രയില്‍ താന്‍ യാത്രചെയ്ത വിമാനത്തില്‍ കയറ്റിക്കൊണ്ടാണ് പാപ്പാ വത്തിക്കാനിലെത്തിയത്.അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നും ഏറ്റവും ആവശ്യത്തിലായിരുന്ന കുടുംബങ്ങളെ തിരഞ്ഞെടുത്ത് മോചിപ്പിക്കുവാനും റോമിലേയ്ക്കു കൊണ്ടുപോരുന്നതിനുമുള്ള ഏര്‍പ്പാടുകള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് ഗ്രീസിലെ അധികൃതരുമായി ഔദ്യോഗിക നീക്കങ്ങള്‍ മുന്‍കൂട്ടി ചെയ്തിരുന്നതിനാലാണ് മൂന്നു മുസ്ലിം കുടുംബങ്ങളെ പാപ്പായ്ക്ക് കൂട്ടിക്കൊണ്ടുപോരുവാന്‍ സാധിച്ചതെന്ന്, പരിശുദ്ധ സിംഹാനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. താല്ക്കാലിമായി റോമിലെ സാന്‍ ഏജീഡിയോ സേവനകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കുടുംബങ്ങളെ വത്തിക്കാന്‍റെ പൂര്‍ണ്ണമേല്‍നോട്ടത്തിലും ചെലവിലും ഇറ്റലിയില്‍ പുനരധിവസിപ്പിക്കുവാനാണ് തീരുമാനം. സിറിയയിലെ ഡമാസ്ക്കസ്, ദേയിര്‍ അസ്സോര്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള കുടുംബങ്ങള്‍ വിമതരുടെ ആക്രമണത്തില്‍ വീടുകള്‍ നശിപ്പിക്കപ്പെട്ട് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തിട്ടുള്ളവരാണ്. സാന്‍ എജീഡിയോയുടെ താല്ക്കാലിക സംരക്ഷണയിലുള്ള കുടുംബങ്ങള്‍ സന്തുഷ്ടരാണെന്നും, അവരുടെ കുട്ടികള്‍ സ്ഥലത്തെ മറ്റു കുട്ടുകള്‍ക്കൊപ്പം കളിക്കുവാനും പഠിക്കുവാനും തുടങ്ങിക്കഴിഞ്ഞുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.നിസ്സംഗത വെടിഞ്ഞാല്‍  സ്നേഹസംസ്ക്കാരം വളര്‍ത്താമെന്നായിരുന്നു,ലെസ്ബോസ് ദ്വീപില്‍നിന്നും വത്തിക്കാനിലേയ്ക്ക് മടങ്ങുന്നത   Read More of this news...

കുടുംബസിനഡ്: ഫ്രാൻസിസ് പാപ്പയെ വേദനിപ്പ കാര്യങ്ങൾ

വത്തിക്കാൻ സിറ്റി: "അമോറിസ് ലെത്തീഷ്യ" എന്ന അപ്പസ്‌തോലിക് എക്‌സോർട്ടേഷൻ സെക്കുലർ മാധ്യമങ്ങളിൽ തെല്ല് നിരാശയാണ് ജനിപ്പിച്ചതെന്ന് നിരവധി ചർച്ചകളും വാർത്തകളും വിശകലനം ചെയ്താൽ മനസിലാകും. കാരണം വളരെ ലളിതമാണ്: "വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ ദിവ്യകാരുണ്യം നൽകണമെന്ന് നിർദേശിക്കുമെന്നും സ്വവർഗവിവാഹത്തിനുള്ള അനുവാദം സഭ നൽകുമെന്നും കരുതിയ ചിലർക്കെങ്കിലും തെറ്റിപ്പോയി."ഗ്രീസിലെ ലെസ്‌ബോസിലേക്കുള്ള വിമാനയാത്രയിൽ ചില മാധ്യമപ്രവർത്തകരെങ്കിലും സെക്കുലർ മാധ്യമങ്ങളിൽ പ്രകടമായ ഈ നിരാശയെക്കുറിച്ച് പാപ്പയെ അറിയിക്കാതിരുന്നില്ല. ഫ്രഞ്ച് ന്യൂസ്‌പേപ്പർ ലെ ഫിഗാറോയുടെ റിപ്പോർട്ടർ അവിവാഹിതരായി ഒരുമിച്ച് ജീവിക്കുന്നവർക്ക് ദിവ്യകാരുണ്യം നൽകുന്നതിനുള്ള സാധ്യതയെ അമോറിസ് ലെത്തീഷ്യ തള്ളിക്കളയുകയല്ലേ ചെയ്തതെന്നു ചോദിച്ചപ്പോൾ ഫ്രാൻസിസ് പാപ്പ തെല്ല് അസ്വസ്ഥനാകാതിരുന്നില്ല. പാപ്പയുടെ മറുപടി ഇങ്ങനെ: "കുടുംബസിനഡ് വിളിച്ചുചേർത്തപ്പോൾ മാധ്യമങ്ങളുടെ പ്രമുഖ അജൻഡ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവർക്ക് ദിവ്യകാരുണ്യം നൽകുന്നതിനെക്കുറിച്ചും, സ്വവർഗവിവാഹത്തെക്കുറിച്ചുമായിരുന്നു. കുടുംബങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധി അവയാണെന്ന് വരുത്തിത്തീർത്ത് യഥാർത്ഥ പ്രശ്‌നങ്ങൾ തിരസ്‌കരിക്കപ്പെട്ടു. എന്നാൽ സിനഡിന്റെ യഥാർത്ഥ ലക്ഷ്യം യഥാർത്ഥ കുടുംബപ്രതിസന്ധികൾ തന്നെയായിരുന്നു. ഇക്കാരണത്താൽ, ഞാനൊരു വിശുദ്ധനല്ലാത്തതിനാൽ, ഈ ചർച്ചകൾ എന്നെ അസ്വസ്ഥപ്പെടുത്തി. അവ എന്നെ വല്ലാതെ ദുഃഖിപ്പിക്കുകയും ചെയ്തു."ശേഷം പാപ്പ പറഞ്ഞ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു; "യൂറോപ്പിലും പടിഞ്ഞാറൻ രാജ്യങ്ങളിലും കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. കു   Read More of this news...

സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ ധാർമ്മിക നിലപാടുകൾ തിരഞ്ഞെടുപ്പിൽ മാനദണ്ഡമാക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻമാർ

കൊച്ചി: ഭരിക്കാനുള്ള പാർട്ടിയെ തിരഞ്ഞെടുക്കുമ്പോൾ പാർട്ടികളുടേതെന്നപോലെ സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ, ധാർമ്മിക നിലപാടുകളും സ്വഭാവശുദ്ധിയും പൊതുനന്മയിലുള്ള താത്പര്യവും തിരഞ്ഞെടുപ്പിൽ പ്രധാന മാനദണ്ഡമായിരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സംഘം വ്യക്തമാക്കി. പ്രസ്താവനയിലെ പ്രധാന നിർദേശങ്ങൾ.♦ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിൽ കത്തോലിക്കാസഭ എക്കാലവും സജീവമായും ക്രിയാത്മകമായും ഇടപെട്ടിട്ടുണ്ട്. കേരളം ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ ഓരോ പൗരനും തന്റെ പൗരാവകാശം ഉത്തരവാദിത്വപൂർണമായി ഉപയോഗപ്പെടുത്തണമെന്ന് കത്തോലിക്കാ സഭ അഭ്യർത്ഥിക്കുന്നു.♦ വോട്ടേഴ്‌സ് ലിസ്റ്റിൽ തങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്തിയാൽ മാത്രം പോരാ, ജാഗ്രതയോടും വിവേകത്തോടും കൂടി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കെ.സി.ബി.സി. ആഗ്രഹിക്കുന്നു. ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഏവരുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ട ചില അടിസ്ഥാന വിഷയങ്ങൾ വിചിന്തനം ചെയ്യാനും, അവയോടുള്ള കേരള കത്തോലിക്കാസഭയുടെ നിലപാടു വ്യക്തമാക്കാനുമാണ് സഭ ആഗ്രഹിക്കുന്നത്.♦ ബഹുസ്വരതയാണ് ഭാരതസംസ്‌കാരത്തിന്റെ അന്തർധാര. നാനാത്വത്തിൽ ഏകത്വമെന്ന ശ്രേഷ്ഠമായ ഈ സംസ്‌കൃതി സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ഒരു പ്രത്യേക സംസ്‌കാരത്തിന്റെയോ മതത്തിന്റെയോ രീതികൾ എല്ലാവരുടെയും മേൽ അടിച്ചേല്പിക്കുന്നത് ഏകസ്വരാധിപത്യമായി മാറും. ഈ മേഖലയിൽ, അടുത്തകാലത്ത് നടക്കുന്ന ചില ദുഷ്പ്രവണതകൾ ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. സാമുദായിക വികാരങ്ങൾ ഉണർത്തിവിട്ട് ജനങ്ങൾ തമ്മിൽ അകൽച്ചയും ശത്രുതയും സൃഷ്ടിക്കുന്ന പ്രവണത കൂടിവരുകയാണ്. വർഗീയ ധ്രുവീകരണങ്ങളിലൂടെ ജാതിമതവിഭാഗങ്ങളെ ഭ   Read More of this news...

കരുണയുടെ വർഷത്തിൽ വായിക്കാൻ മാർപാപ്പ ശുപാർശ ചെയ്ത പുസ്തകം

അതിവിശിഷ്ടകൃതികളുടെ ഇതിഹാസം എന്നാണ് സാഹിത്യലോകം 'ഡിവൈൻ കോമഡി'യെ വിശേഷിപ്പിക്കുന്നത്. എഴുനൂറിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും ഡിവൈൻ കോമഡി ഇന്നും പ്രചോദനമായി നിലനിൽക്കുന്നു. ഡാന്റേ അലിഗിരിയെന്ന മഹാപ്രതിഭയുടെ കാവ്യഭാവനയിൽ ജന്മമെടുത്ത ഈ കൃതി കാലത്തിന്റെ യവനികയ്ക്ക് മറയ്ക്കാനാവാത്ത സാഹിത്യബിംബമായി നിലകൊള്ളുന്നു. ഇതിനകം ഇംഗ്ലീഷ്ഭാഷയിൽമാത്രം നൂറിലധികം പരിഭാഷകൾ ഉണ്ടായിട്ടുണ്ട് ഈ കൃതിക്ക്.ഡിവൈൻ കോമഡിയെന്ന ഇതിഹാസകാവ്യത്തിന്റെ സാഹിത്യഗുണമോ കലാരൂപഭംഗിയോ ചർച്ച ചെയ്യപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ലേഖനമല്ല ഇത്. എന്നാൽ, ആധുനികനിരൂപകർ ഡിവൈൻ കോമഡി പുനർവായന നടത്തി ഡാന്റേയുടെ രാഷ്ട്രീയവും മനഃശാസ്ത്രവും സുഹൃദ്ബന്ധവുമെല്ലാം നിരൂപണം ചെയ്യുമ്പോൾ, ഡാന്റേയുടെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി പുതിയ കോഡുകൾ രൂപപ്പെടുമ്പോൾ, ഈ മഹത്തായ കാവ്യസൃഷ്ടിയിലെ ക്രൈസ്തവ പശ്ചാത്തലം പരിചയപ്പെടാതെ പോകരുതെന്നതാണ് ഈ എഴുത്തിന്റെ ഉദ്ദേശ്യം. ഏഴ് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഒളിമങ്ങാതെ നിലനിൽക്കുന്ന ഈ കാവ്യശിൽപ്പത്തിലെ നരകവും ശുദ്ധീകരണമലയും പറുദീസയും ആരെയും ചിന്തയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.1265ൽ ഫ്‌ളോറൻസ് നഗരത്തിലെ ഒരിടത്തരം കുടുംബത്തിലാണ് ഡാന്റേ അലിഗിരിയുടെ ജനനം. വെറുമൊരു ബുദ്ധിജീവി കവിയായിരുന്നില്ല ഡാന്റേ. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹം ഫ്‌ളോറൻസ് നഗരത്തിന്റെ ഭരണാധിപസമിതിയിൽ വരെ എത്തിയിരുന്നു. പൊതുജീവിതത്തിലെ നന്മതിന്മകൾ കവിസഹജമായ നിരീക്ഷണബുദ്ധിയോടെ തിരിച്ചറിഞ്ഞ ഡാന്റേ തന്റെ കോമഡിയിൽ അതെല്ലാം സമർത്ഥമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഡിവൈൻ കോമഡി ഒരു തീർത്ഥയാത്രജീവിതമാകുന്ന ട്രാജഡിയിൽനിന്നും നിത്യജീവിതമാകുന്ന കോമഡിയിലേക്ക   Read More of this news...

പാപ്പാ ഫ്രാന്‍സിസിനെ ഗ്രീസ് വരവേറ്റു

ഏപ്രില്‍ 16-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക് പാപ്പാ ഫ്രാന്‍സിസ് റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നം ഗ്രീസിലേയ്ക്ക് യാത്ര പുറപ്പെട്ടു. തെക്കു കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഗ്രീസിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിന്‍റെ 13-ാമത് രാജ്യാന്തര യാത്രയെങ്കിലും, ഗ്രീസിന്‍റെ ഭാഗമായ ലെസ്ബോസ് ദ്വീപിലെ അഭയാര്‍ത്ഥകളുടെ പക്കലേയ്ക്കാണ് ഈ സന്ദര്‍ശനം. സിറിയയില്‍നിന്നും മദ്ധ്യപൂര്‍വ്വദേശങ്ങളില്‍നിന്നുമായി കുടിയേറിയിട്ടുള്ള ആയിരങ്ങളാണവിടെ. യുദ്ധം ദാരിദ്ര്യം എന്നിവമൂലം ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന പാവങ്ങളുടെ പക്കലേയ്ക്കാണ് പാപ്പാ സാന്ത്വനവുമായി എത്തിയത്.  രണ്ടുമണിക്കൂറും 20 മിനിറ്റും പറന്ന പാപ്പായും സംഘവും ഗ്രിസിലെ സമയം രാവിലെ 10.20-ന്, ലെസ്ബോസ് ദ്വീപിന്‍റെ താലസ്ഥാനമായ മൈത്തിലില്‍ വിമാനമിറങ്ങി.പാപ്പായെ ഗ്രീസിന്‍റെ പ്രസിഡന്‍റ് അലക്സിസ് ചിപ്രാസ്, കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, ഏദന്‍സിന്‍റെയും ഗ്രീസിന്‍റെയും ആകമാനം ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഇറേനിമോസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഈ സന്ദര്‍ശനത്തില്‍ തെളിഞ്ഞത് പരിത്യക്തരോടുള്ള പ്രതിബദ്ധതയില്‍ ഇതര ക്രൈസ്തവസഭകള്‍ പ്രകടമാക്കിയ കൂട്ടായ്മയാണ്.പ്രസിഡന്‍റ് ചിപ്രാസ് പാപ്പായ്ക്ക് സ്വാഗതം പറഞ്ഞു. ഐജിയന്‍ കടല്‍ കടന്നുള്ള അപകടരമായ യാത്രയില്‍ മനുഷ്യത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവത്തിലാണ് ഗ്രീസിന്‍റെ തീരം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി തറുന്നതെന്ന് പ്രസിഡന്‍റ് ചിപ്രാസ് തുറന്നു പ്രസ്താവിച്ചു. ഗ്രീസ് രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും അഭയാര"   Read More of this news...

ഇടയനെ ശ്രവിക്കുന്ന പ്രതിബദ്ധതയും വിശ്വസ്തതയും : ത്രികാലപ്രാര്‍ത്ഥന പ്രഭാഷണം

ഏപ്രില്‍ 17-ാം തിയതി പെസഹാക്കാലത്തെ നാലാംവാരം ഞായറാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:
    ഇടയനെ ശ്രവിക്കുന്ന അജഗണം
ജരൂസലേം ദേവാലയത്തിന്‍റെ സമര്‍പ്പണത്തിരുനാളില്‍ ക്രിസ്തു പറഞ്ഞകാര്യങ്ങളാണ് ഇന്നത്തെ സുവിശേഷം പ്രതിപാദിക്കുന്നത് (യോഹ. 10, 27). ഡിസംബര്‍ മാസത്തിന്‍റെ അവസാനത്തിലാണ്  ഈ തിരുനാള്‍ ആചരിക്കപ്പെടുന്നത്. ഈശോ മിക്കവാറും ദേവാലയത്തിന്‍റെ ഉള്‍ഭാഗത്ത്, വിശുദ്ധ സ്ഥലത്തോടു ചേര്‍ന്നായിരിക്കണം നിന്നിരുന്നത്. അതുകൊണ്ടാണ് അവിടുന്ന് ആടിനെക്കുറിച്ചും ആട്ടിന്‍ പറ്റത്തെക്കുറിച്ചും സംസാരിച്ചത്. അവിടെ ആടുകളെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുവരുന്നത് കണ്ടുകൊണ്ടായിരിക്കണം ഈശോ സംസാരിച്ചത്. അവിടുന്ന് നല്ലിടയനായി സ്വയം അവതരിപ്പിക്കുന്നു. "ഞാന്‍ നല്ലിടയനാണ്. ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്ക് നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിക്കില്ല. എന്‍റെ കൈയ്യില്‍നിന്നും ആര്‍ക്കും അവയെ തട്ടിക്കൊണ്ടുപോകാനുമാവില്ല" (യോഹ.27-28).ക്രിസ്തുവിന്‍റെ സ്വരം ശ്രവിക്കാത്ത ആര്‍ക്കും അവിടുത്തെ ശിഷ്യരായിരിക്കാനാവില്ലെന്ന് ഈ വചനം പ്രസ്താവിക്കുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന 'കേള്‍ക്കുക,'  അല്ലെങ്കില്‍ 'ശ്രവിക്കുക...' എന്ന ക്രിയ അതിന്‍റെ ഉപരിപ്ലവമായ അര്‍ത്ഥത്തിലല്ല നാം മനസ്സിലാക്കേണ്ടത്.  ഈ വാക്കിന്‍റെ പ്രതിബദ്ധതയുള്ള ആഴമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതാണ്. ഇവിടെ കേള്‍വി... പരസ്പരധാരണയുടെ അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഇടയന്‍റെ ധാരണയുള്ള സ്വരം ശ്രവിക്കുമ്പോഴാണ്. ആടുകള്‍ക്ക് ഇടയനെ വിശ്വസ്തതയോടെ അനുഗമിക്കാനാവുന്നത്. (യോഹ. 10, 27) അതിനാല്‍ സുവി&#   Read More of this news...

ഗ്രീസിലെ സംയുക്തപ്രസ്താവന : അഭയാര്‍ത്ഥികള്‍ക്കായി മാനവകുലത്തോടുള്ള അഭ്യര്‍ത്ഥന

ഏപ്രില്‍ 16-ാം തിയതി ശനിയാഴ്ച ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കവെയാണ് കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, ഗ്രീസിന്‍റെ ആകമാനം ഓര്‍ത്തഡോക്സ് സഭാതലവന്‍ ആര്‍ച്ചുബിഷപ്പ് ഇറേനിമോസ് എന്നിവരോടു ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചത്  (Joint Declaration An Appeal to humanity for the refugees in crisis). പ്രസ്താവനയുടെ സംക്ഷിപ്തരൂപം ചുവടെ ചേര്‍ക്കുന്നു:അഭയാര്‍ത്ഥികളുടെ ദാരുണാവസ്ഥയില്‍ സഹാനുഭാവവുമായിട്ടാണ് ക്രൈസ്തവ കൂട്ടായ്മയുടെയും വിശ്വസാഹോദര്യത്തിന്‍റെയും പ്രതീകമായി ഞങ്ങള്‍ വേദനിക്കുന്ന അഭയാര്‍ത്ഥികളുടെ പക്കല്‍ എത്തിയത്. പീഡനവും യുദ്ധവും കലാപങ്ങളും ഭയന്നുള്ള മാനവികതയുടെ ഭീമമായ പ്രതിസന്ധിയാണിത്. പ്രസ്താവനയുടെ ആമുഖത്തില്‍ പിതാക്കന്മാര്‍ ചൂണ്ടിക്കാട്ടി. ലെസ്ബോസിലെ കുടിയേറ്റക്കാരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കുമ്പോള്‍, രാജ്യാന്തരവും രാഷ്ട്രീയവുമായ ഇടപെടലും പിന്‍തുണയും സഹായവും അവര്‍ അടിയന്തിരമായി അര്‍ഹിക്കുന്നുണ്ട്.തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂന്നു സഭകള്‍ ആവതുചെയ്യുന്നുണ്ട്. ഇനിയുമത് തുടരുമെന്ന് പ്രസ്താവന വ്യക്തമാക്കി. ഒപ്പം ദാരുണമായ ഈ മനുഷ്യക്കുരുതിക്കും കെടുതിക്കും കാരണമാക്കിയ യുദ്ധത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും അതിക്രമങ്ങളെയും പ്രസ്താവന അപലപിച്ചു. ലോകമഹായുദ്ധങ്ങള്‍ക്കുശേഷം 'യൂറോപ്പ് അനുഭവിക്കുന്ന വന്‍മാനവിക ദുരന്ത'മാണിതെന്ന് പ്രസ്താവന വിശേഷിപ്പിച്ചു.സാഹോദര്യ മനഃസ്ഥിതിയോടെ അടിയന്തിര അവസ്ഥയിലായവരെ തുണയ്ക്കണമെന്ന്, സുവിശേഷം ഉദ്ദരിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ നാമത്തില്‍ ലോകത്തോട് പിതാക്കന്മാര്‍ അഭ്യര്‍ത്ഥിച്ചു. "എന്‍റെ എളിയവര്‍ക്കായ് നിങ്ങള   Read More of this news...

ഗ്രീസിലെ അഭയാര്‍ത്ഥികളുടെ യാതനകള്‍ മാനവരാശിയുടെ പാപ്പരത്തമാണ് : സഭാ പിതാക്കന്മാര്‍

ഏപ്രില്‍ 16  ശനിയാഴ്ച രാവിലെ ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ മോറിയ അഭയാര്‍ത്ഥി കേന്ദ്രമാണ് പാപ്പാ ഫ്രാന്‍സിസ് ആദ്യം  സന്ദര്‍ശിച്ചത്.ഒരു മിനിബസ്സിലാണ് വിമാനത്താവളത്തില്‍നിന്നും 8 കി.മീ. അകലെയുള്ള മോറിയ അഭയാര്‍ത്ഥി കേന്ദ്രത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ്, പത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ,  ആര്‍ച്ചുബിഷപ്പ് ഇറേനിമോസ് എന്നിവര്‍ യാത്രചെയ്തത്. ഗ്രീസിന്‍റെ പ്രസിഡന്‍റ് ചിപ്രാസും അഭയാര്‍ത്ഥി കേന്ദ്രത്തില്‍ എത്തിയിരുന്നു.അഭയാര്‍ത്ഥികളായ ആബാലവൃന്ദം ജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനെയും മറ്റ് ശ്രേഷ്ഠ സഭാതലവന്മാരെയും ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. അതവരുടെ കണ്ണുകളില്‍ കാണാമായിരുന്നു. ക്യാമ്പിലെത്തിയ പാപ്പായും സംഘവും ആദ്യം ബന്ധനത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും, അഭിവാദ്യംചെയ്യുകയുമാണ് ചെയ്തത്.  Freeedom, Save us... Welcome  Papa,  Please Save us...! അഭയാര്‍ത്ഥികള്‍ അവരുടെ പ്രതീക്ഷകള്‍ കൈകളില്‍ ഉയര്‍ത്തിയ പ്ലകാര്‍ഡുകളില്‍ ഉന്നയിക്കുന്നുണ്ടായിരുന്നു. എല്ലാവരെയും, ഓരോരുത്തരെയും വ്യക്തിപരമായി അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പായും സംഘവും മുന്നോട്ടു നീങ്ങിയത്. പശ്ചാത്തലത്തില്‍ രോഗികളായ കുട്ടികളുടെയും വേദനിക്കുന്നവരുടെയും വിശക്കുന്നവരുടെയും രോദനം കേള്‍ക്കാമായിരുന്നു.തുടര്‍ന്ന് പൊതുവേദിയില്‍ അഭയാര്‍ത്ഥികളുമായുള്ള  കൂടിക്കാഴ്ച നടുന്നു. മൂന്നു ആത്മീയഗുരുക്കന്മാരും അഭയാര്‍ത്ഥി സമൂഹത്തെ അഭിസംബോധനചെയ്തു.
    പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനസന്ദേശം :
നിങ്ങളുടെകൂടെ ആയിരിക്കുവാനുള്ള ആഗ്രഹമാണ് ഈ യാത്ര! നിങ്ങളെ നേരില്‍ കാണുവാന്‍!!  കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും ജീവന്‍ രക്ഷിക്കാനാണ് നിങ്ങള്‍ ഈ പലായനം നടത്തിയത്. യുദ്ധവും പീഡനവും ഭയന്ന് നിങ്ങള്‍ ജീവരക്ഷാത്ഥമാണ് നാടും വീടും വ&#   Read More of this news...

തീരങ്ങള്‍ തേടിയുള്ള യാത്രയില്‍ പൊലിഞ്ഞുപോയവര്‍ക്ക് പ്രാര്‍ത്ഥനാഞ്ജലി

ഏപ്രില്‍ 16-ാം തിയതി ശനിയാഴ്ച ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കവെയാണ്  കുടിയേറ്റത്തിനിലെ അപകടത്തില്‍പ്പെട്ട് ഏജിയന്‍ കടലില്‍ മുങ്ങിമരിച്ച ആയിരങ്ങള്‍ ക്കായി പ്രാര്‍ത്ഥിച്ചത്.  കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, ഗ്രീസിന്‍റെ ആകമാനം ഓര്‍ത്തഡോക്സ് സഭാതലവന്‍ ആര്‍ച്ചുബിഷപ്പ് ഇറേനിമോസ് എന്നിവരോടു ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ഹ്രസ്വമായ പ്രാര്‍ത്ഥനകള്‍ പരേതരുടെ ആത്മശാന്തിക്കായി സമര്‍പ്പിച്ചു. പ്രാര്‍ത്ഥനയുടെ സംഗ്രഹം:കാരുണ്യവാനായ ദൈവമേ.... ജീവിത പ്രതിസന്ധിയിലായിരിക്കുന്ന സഹോദരങ്ങളെ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.... ജീവന്‍റെയും മരണത്തിന്‍റെയും അതിനാഥനായ ദൈവമേ.... ജീവിതയാത്രയില്‍ ഉഴലുന്നവരെ തുണയ്ക്കണമേ! മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്ക് നിത്യവിശ്രാന്തി നല്കണമേ!ഈ ദ്വീപിനെയും ഗ്രീസിന്‍റെ മറ്റു ചെറുദ്വീപുകളെയും ഗ്രീസിനെയും കടാക്ഷിക്കണമേ.  ഇവിടത്തെ ജനങ്ങളെ രോഗങ്ങളില്‍നിന്നും, ദാരി‍ദ്ര്യത്തില്‍നിന്നും, ജീവിതക്ലേശങ്ങളില്‍നിന്നും ശത്രുകരങ്ങളില്‍നിന്നും മോചിക്കണമേ!   ജീവിതതീരങ്ങള്‍ തേടിയുള്ള യാത്രയില്‍ ഏജിയന്‍ കടലില്‍ മുങ്ങിമരിച്ച കുടിയേറ്റക്കാരുടെ സ്മരണാര്‍ത്ഥം പാപ്പാ ഫ്രാന്‍സിസും പാത്രിയര്‍ക്കിസും, ആര്‍ച്ചുബിഷപ്പ് ഇറേനിമോസും മൂന്നു പുഷ്പചക്രങ്ങള്‍ ജലത്തിലൊഴുക്കിയത് ഹൃദയസ്പര്‍യായ രംഗമായിരുന്നു. കണ്ടുനിന്നവര്‍ കണ്ണീരണിഞ്ഞു.Source: Vatican Radio   Read More of this news...

കാരുണ്യ വർഷത്തിൽ വത്തിക്കാനിൽ ഇനി കുമ്പസ്സാരം മലയാളത്തിലും

കരുണയുടെ ഈ ജൂബിലി വർഷത്തിൽ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മലയാളത്തിൽ കുമ്പസാരിക്കാൻ അവസരമൊരുങ്ങി. വി.പത്രോസിന്റെ നാമധേയത്തിലുള്ള ഈ ബസിലിക്കയിലെ 12 കുമ്പസ്സാരക്കൂടുകളിലൊന്ന് ഇനി മുതൽ മലയാളികളായ വിശ്വാസികൾക്കു വേണ്ടിയാണ്‌. കേരളത്തിലെ അങ്കമാലി - കറുകുറ്റി സ്വദേശിയും ഫ്രാൻസിസ്ക്കൻ സഭാംഗവുമായ സെബാസ്റ്യൻ പേണ്ടാനത്ത് എന്ന വൈദികനാണ് (OFM Conventual) ഈ പുതിയ ദൌത്യത്തിനായി 2016 മാർച്ച് മാസം മുതൽ  നിയമിതനായിരിക്കുന്നത്. 2006 മുതൽ 2011 വരെ റോമിൽ അൽഫോൺസ്യൻ  അക്കദമിയിൽ നിന്നും ധാർമ്മിക ദൈവ ശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ സെബാസ്റ്യൻ അച്ചൻ 22 വർഷത്തെ അജപാലന ശുശ്രൂഷയുടെ അനുഭവസമ്പത്തോടെയാണ്  ഇപ്പോൾ വീണ്ടും റോമിലേക്ക് തിരിച്ചെത്തിയിരി ക്കുന്നത്.ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രെഞ്ച്, ജെർമ്മൻ, പോർച്ചുഗീസ്, ചൈനീസ് തുടങ്ങിയ പതിന്നാലോളം ഭാഷകൾക്കൊപ്പമാണ് ആദ്യമായി ഇന്ത്യയിൽ നിന്നുള്ള ഒരു പ്രാദേശികഭാഷക്ക്  ഈ ഒരു സ്ഥാനം ലഭിക്കുന്നത്. സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കാൻ എത്തിച്ചേരുന്ന ലോകമെമ്പാടുമുള്ള മലയാളി തീർത്ഥാടകർക്കും റോമിലെ പ്രവാസി മലയാളികൾക്കും പ്രാദേശിക ഭാഷയിൽ കുമ്പസാരിക്കാനുള്ള ഒരു സുവർണ്ണാവസരമാണിത്.കഴിഞ്ഞ 3 വർഷങ്ങളിൽ വലിയ നോമ്പിലെ നാലാം   വെള്ളിയാഴ്ച്ചകളിൽ  റോമിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ  നടത്തിവരാറുള്ള അനുരഞ്ജന ശുശ്രൂഷയുടെ ഭാഗമായി (24 hours for the Lord / 24 ore per il Signore ) ഫ്രാൻസിസ് മാർപാപ്പ ഈ കുമ്പസ്സാരക്കൂടുകളിലൊന്നിലാണ് കുമ്പസാരിക്കുകയും കുമ്പസ്സാരിപ്പിക്കുകയും ചെയ്യാറുള്ളത്. പിതാവായ ദൈവത്തിന്റെ കാരുണ്യം അനുഭവിച്ചറിയുന്ന കുമ്പസ്സാരക്കൂട്ടിലേക്ക് ഏറെ ധൈര്യത്തോടെ കടന്നു ചെല്ലാൻ ഒരുപാട് അവസരങ്ങളിൽ മാർപാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട് (General Audience   Read More of this news...

മുന്‍പാപ്പാ ബനഡിക്ട് പതിനാറാമന് ജന്മദിനാശംസകള്‍

മുന്‍പാപ്പാ ബനഡിക്ട് പതിനാറാമന് പാപ്പാ ഫ്രാന്‍സിസ് പിറന്നാള്‍ ആശംസിച്ചു. ഏപ്രില്‍ 16-ാം തിയതിയായിരുന്നു പാപ്പായുടെ ജന്മനാള്‍.മുന്‍ഗാമിയുടെ സഭാസേവനങ്ങളെ നന്ദിയോടെ ജന്മനാളില്‍ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചു.  പാപ്പാ ബനഡിക്ടിന്‍റെ സാന്നിദ്ധ്യം നിശ്ശബ്ദമെങ്കിലും വിലപ്പെട്ടതാണെന്നും, അത് പ്രാര്‍ത്ഥനയുടെ സാന്നിദ്ധ്യമാണെന്നും വിശേഷിപ്പിച്ചു. സഭയ്ക്ക് അനുഗ്രഹമാകുന്ന ആ സാന്നിദ്ധ്യത്തിന്  പാപ്പാ ഫ്രാന്‍സിസ് ദീര്‍ഘായുസ്സു നേര്‍ന്നു.ഗ്രീസിലെ ലെസ്ബോസ് അഭയാര്‍ത്ഥി ദ്വീപിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍നിന്നാണ് തന്‍റെ മുന്‍ഗാമിക്ക് 89-ാം പിറന്നാള്‍ ആശംസള്‍  പാപ്പാ ഫ്രാന്‍സിസ് അയച്ചത്.   വിമാനത്തിലുണ്ടായിരുന്ന 50-ല്‍പ്പരം അന്തര്‍ദേശീയ പത്രപ്രവര്‍ത്തകരുമായി ഗ്രീസിലെ അഭയാര്‍ത്ഥികളുടെ മദ്ധ്യത്തിലേയ്ക്കുള്ള യാത്രയെക്കുറിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ അന്ത്യത്തില്‍ തന്‍റെ മുന്‍ഗാമിയുടെ പിറന്നാളിനെക്കുറിച്ച് എല്ലാവരെയും പാപ്പാ ഫ്രാന്‍സിസ് അറിയിച്ചത്.വത്തിക്കാന്‍ തോട്ടത്തിലുള്ള 'മാത്തര്‍ എക്ലേസിയ' ഭവനത്തില്‍ പ്രാര്‍ത്ഥനയില്‍ ഏകാന്തജീവിതം നയിക്കുകയാണ് ചിന്തകനും ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍.Source: Vatican Radio   Read More of this news...

അരൂപിയുടെ പ്രചോദനങ്ങള്‍ തിരസ്ക്കരിക്കരുത് : പാപ്പായുടെ വചനസമീക്ഷ

ഏപ്രില്‍ 14-ാം തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി സന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് അരൂപിയുടെ പ്രചോദനങ്ങള്‍ തിരസ്ക്കരിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചത്.'നിയമങ്ങളോടുള്ള വിശ്വസ്തത' പ്രഖ്യാപിച്ച്, പലപ്പോഴും നമ്മുടെ പ്രവൃത്തികള്‍ ന്യായീകരിക്കാന്‍വേണ്ടി, അരൂപിയുടെ പ്രചോദനങ്ങള്‍ തള്ളിക്കളയുന്നുണ്ടെന്ന് അപ്പോസ്തോല നടപടിപ്പുസ്തകത്തിലെ ഫിലിപ്പോസിന്‍റെയും എത്യോപ്യന്‍ ഷണ്ഡന്‍റെയും കൂടിക്കാഴ്ചയെ അധികരിച്ചുകൊണ്ടായിരുന്നു പാപ്പായുടെ വചനചിന്തകള്‍ (നടപടി 8, 26-40). അപ്പസ്തോലന്‍ ഫിലിപ്പോസ് ജരൂസലേത്തുനിന്നും ഗാസായിലേയ്ക്കുള്ള മാര്‍ഗ്ഗമദ്ധ്യേ എത്യോപ്യന്‍ ഷണ്ഡനെ കണ്ടുമുട്ടുന്നതും, അരൂപിയുടെ പ്രേരണയാല്‍ അയാളുമായി ഇടപെട്ട്, ജ്ഞാനസ്നാനം നല്കുന്ന സംഭവം വിവരിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഇന്നത്തെ ലേഖനം വിവരിക്കുന്ന സംഭവത്തിലെ മുഖ്യകഥാപത്രം എത്യോപ്യക്കാരനോ, അപ്പസ്തോലന്‍ ഫിലിപ്പോസോ അല്ല, അദൃശ്യനായ കര്‍ത്താവിന്‍റെ അരൂപിയാണെന്ന് പാപ്പാ സ്ഥാപിച്ചു. സഭയ്ക്ക് ജന്മം നല്കിയ അരൂപിയാണ്, പരിശുദ്ധാത്മാവാണ് സഭയെ എന്നും നയിക്കുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ജരൂസലേം ദേവാലയത്തിന്‍റെ സുന്ദരകവാടത്തില്‍വച്ച് പത്രോസും യോഹന്നാനും മുടന്തനെ സുഖപ്പെടുത്തിയതും, സ്റ്റീഫന്‍ ക്രിസ്തുവിലുള്ള വിശ്വാസം അത്ഭുതകരമായി പ്രഘോഷിച്ച് രക്തസാക്ഷിത്വം വരിച്ചതും കര്‍ത്താവിന്‍റെ അരൂപിയാലാണെന്ന ആദിമസഭയിലെ സത്യങ്ങള്‍ മറന്ന്, നിയമത്തിന്‍റെ അക്ഷരങ്ങളിലും വള്ളിപുള്ളിയിലും ഇന്നു നാം കടിച്ചുതൂങ്ങുന്നത് മൗഢ്യാമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.ജരൂസലത്തെ തന്‍റെ തിരക്കിട്ട സഭാപ്രവര്‍ത്തനങ്ങളുടെ പ്ലാനും പദ്ധതœ   Read More of this news...

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി ക്രൈസ്തവൈക്യകാര്യാലയത്തിലെ അംഗം

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരിയെ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെ അംഗമായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു.ഏപ്രില്‍ 15-ാം തിയതി വെള്ളിയാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ നിയമനപത്രിക പ്രകാരമാണ് സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ ആലഞ്ചേരിയെ ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള കാര്യാലയത്തിലെ (Pontifical Council for Christian Unity) അംഗമായി പാപ്പാ നിയോഗിച്ചത്. വിഘടിച്ചു നില്ക്കുന്ന ഇതര ക്രൈസ്തവ സഭാസമൂഹങ്ങളുമായുള്ള സംവാദം, അനുവര്‍ഷമുള്ള ക്രൈസ്തവൈക്യവാര പരിപാടികള്‍, സഭകള്‍ തമ്മിലുള്ള സംവാദം, ഐക്യത്തിനായുള്ള ദൈവശാസ്ത്രപരമായ കൂടിക്കാഴ്ചകള്‍, രാജ്യാന്തര പഠനശിബിരങ്ങള്‍ എന്നിവ പാപ്പായുടെ മേല്‍നോട്ടത്തിലുള്ള ഈ കാര്യാലയത്തിന്‍റെ കര്‍മ്മപദ്ധതികളാണ്. വത്തിക്കാനില്‍ സ്ഥിതിചെയ്യുന്ന കാര്യാലയത്തിന്‍റെ ഇപ്പോഴത്തെ തലവന്‍ (President) സ്വിറ്റ്സര്‍ലണ്ടുകാരനായ കര്‍ദ്ദിനാല്‍ കേര്‍ട് കോഹാണ്.Source: Vatican Radio   Read More of this news...

കഠിനഹൃദയങ്ങള്‍ സാവൂളിനെപ്പോലെ നിലത്തെറിഞ്ഞാല്‍ അനുരഞ്ജിതരാകാം

അരൂപിയോടു വിധേയത്വമുള്ള കഠിനഹൃദയങ്ങള്‍ മൃദുവാക്കപ്പെടുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഏപ്രില്‍ 15-ാം തിയതി വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  ബലഹീനരെയും പാപികളെയും ഉയര്‍ത്താന്‍ ആവശ്യമായ കൃപയും വരവും തുറവുള്ളവര്‍ക്ക് ദൈവം എപ്പോഴും നല്കുമെന്ന്, സാവൂളിന്‍റെ മാനസാന്തര കഥയെക്കുറിച്ചുള്ള നടപടി പുസ്തക ഭാഗത്തെ അധികരിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു (നടപടി 9, 1-20).വിശുദ്ധ വസ്തുക്കളോടു കാണിക്കുന്ന തീക്ഷ്ണത ഒരിക്കലും ദൈവത്തോടുള്ള തീക്ഷ്ണതയോ, ദൈവത്തോടുള്ള തുറവോ ആയിരക്കണമെന്നില്ല. യഹുദമത വിശ്വാസത്തില്‍ തീക്ഷ്ണമതിയായിരുന്ന സാവൂളിന്‍റെ ഉദാഹരണം പാപ്പാ ചൂണ്ടിക്കാട്ടി. മതാചാരങ്ങളോടും നിയമങ്ങളോടും വിശ്വസ്തനായിരുന്ന താര്‍സോസിലെ സാവൂളിന്‍റെ ഹൃദയം കഠിനമായിരുന്നു. ക്രിസ്തുവിനായി അത് ആദ്യം തുറന്നില്ലെന്നു മാത്രമല്ല, ക്രൈസ്തവരെ പീഡിപ്പിക്കുവാനും അവരെ കൊന്നൊടുക്കുവാനുമുള്ള ക്രൂരതയായി വളരുകയും ചെയ്തു. പാപ്പാ ചൂണ്ടിക്കാട്ടി.  അങ്ങനെ ഡമാസ്ക്കസിലുള്ള ക്രൈസ്തവരെ ബന്ധികളാക്കാന്‍ ജരൂസലേത്തുനിന്നും യാത്രചെയ്യവെയാണ്, മാര്‍ഗ്ഗമദ്ധ്യേ സാവൂളിനെ ക്രിസ്തു സ്പര്‍ശിച്ചത്. യാത്രാമദ്ധ്യേ കുതിരപ്പുറത്തുനിന്നുള്ള വീഴ്ചയും തരംതാഴ്ത്തലും അദ്ദേഹത്തിന്‍റെ ഹൃദയം ഉരുക്കുവാനും, മാറ്റത്തോടു തുറവുകാണിക്കുവാനും പ്രേരിപ്പിച്ചു.മനുഷ്യന്‍ ദൈവത്തെപ്പോലല്ലെന്ന സത്യം മനസ്സിലാക്കാന്‍ സാവൂളിനെ ക്രിസ്തു താഴ്ത്തുക മാത്രമല്ല, താഴെവീഴ്ത്തി. "എന്നെ പീഡിപ്പിക്കുന്നത് എന്തിനാണ്" എന്നു കര്‍ത്താവു അയാളോടു ചോദിക്കുക മാത്രമല്ല, അയാളോട് എഴുന്നേ   Read More of this news...

ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് ഗ്രീസിലെത്തും ചുറ്റുപാടുകള്‍ ഏറെ സങ്കീര്‍ണ്ണം

ഏപ്രില്‍ 16-ാം തിയതി രാവിലെ പാപ്പാ വത്തിക്കാനില്‍നിന്നും പുറപ്പെടും. രണ്ടര മണിക്കൂര്‍ പറന്ന് ഗ്രീസിലെത്തുന്ന പാപ്പാ രാജ്യാന്തര മോചനം തേടുന്ന അധികവും സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ആ ദിവസം ചിലവൊഴിക്കും. വൈകുന്നേരം 5 മണിയോടെ വത്തിക്കാനില്‍ തിരിച്ചെത്തും.എന്നാല്‍ ഗ്രീസിലെ അഭയാര്‍ത്ഥികളുടെ അവസ്ഥ ഏറെ പരിതാപകരമാണെന്ന്, അവിടത്തെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഫ്രാങ്കിസ്ക്കോസ് പാപാമനോലിസ് പ്രസ്താവിച്ചു. തുര്‍ക്കിവഴി ഗ്രീസിന്‍റെ ദ്വീപുകളിലേയ്ക്ക് സിറിയ-മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍നിന്നും ആദ്യമാദ്യം എത്തിവയവരെ അനധികൃക കുടിയേറ്റക്കാരായി ഗ്രീസ് സ്വീകരിച്ചു. എന്നാല്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഗ്രീസിനു താങ്ങാവുന്നതിലും വന്‍വിപ്രവാസമാണ് ലെസ്ബോസ്പോലുള്ള ദ്വീപുകളിലേയ്ക്കു ഇപ്പോള്‍ നടക്കുന്നത്. കുടിയേറ്റക്കാരുടെ അതിരുകടന്നുള്ള പ്രവൃത്തികള്‍ തദ്ദേശവാസികളുടെ ജീവിതത്തിന്‍റെ താളം തെറ്റിച്ചിട്ടുണ്ട്. ഏപ്രില്‍ 14-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ ദിനപത്രം, 'ലൊസര്‍വത്തോരെ റൊമാനോ'യ്ക്കു നല്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് പാപാമനോലിസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.  ഭക്ഷണത്തിനും പാര്‍പ്പിടത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി ക്ലേശിക്കുന്ന അഭയാര്‍ത്ഥികള്‍, വിശിഷ്യാ കുഞ്ഞുങ്ങളും സ്ത്രീകളും ഏറെയാണെന്നും, ഭക്ഷണം കുടിവെള്ളംപോലുള്ള ആവശ്യങ്ങള്‍ക്കായി പിടിച്ചുപറിയും അതിക്രമങ്ങളും ചിലപ്പോള്‍ അരങ്ങേറുണ്ടെന്നും ഗ്രീസിന്‍റെ ലെസ്ബോസ്, കോസ്, സാമോസ്, ചിയോസ് മുതലായ മറ്റു ദ്വീപുകളും ഈയിടെ സന്ദര്‍ശിച്ചിട്ടുള്ള ആര്‍ച്ചുബിഷപ്പ് പാപാമനോലിസ് വ്യക്തമാക്കി.കത്തോലിക്കര്‍ ഗ്രീസില്‍   Read More of this news...

പാപ്പാ ഫ്രാന്‍സിസിനെ കാത്തിരിക്കുന്ന ഗ്രീസിലെ അഭയാര്‍ത്ഥികള്‍

ലെസ്ബോസിലെ അഭയാര്‍ത്ഥികള്‍ പാപ്പാ ഫ്രാന്‍സിസിനെ കാത്തിരിക്കയാണെന്ന്, കാരിത്താസ് ഇന്‍റര്‍ നാഷണല്‍ ഉപവി പ്രസ്ഥാനത്തിന്‍റെ (Caritas International) ഗ്രീസിലെ വക്താവ്, ടോണിയ പാത്രിക്യാദു പ്രസ്താവിച്ചു. ഏപ്രില്‍ 16-ാം തിയതി ശനിയാഴ്ചയാണ് ഗ്രിസിന്‍റെ അഭയാര്‍ത്ഥി ദ്വീപായ ലെസ്ബോസ് പാപ്പാ സന്ദര്‍ശിക്കുന്നത്. കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്, ബര്‍ത്തലോമിയോ പ്രഥമനും, ഏദന്‍സിലെ മെത്രാപ്പോലീത്തയും പാപ്പായ്ക്കൊപ്പം അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കും.ഏറെ പ്രത്യാശയോടും ആകാംക്ഷയോടുംകൂടെയാണ് രാജ്യാന്തര നിരോധനത്തിന് വിധേയരായ ആയിരക്കണക്കിന് സിറയന്‍ അഭയാര്‍ത്ഥികള്‍ പാപ്പായുടെ വരവിനെ കാത്തുകഴിയുന്നതെന്ന് സഭയുടെ ഉപവിപ്രസ്ഥാനം, 'കാരിത്താസി'ന്‍റെ വക്താവ് വെളിപ്പെടുത്തി.യുദ്ധവും മതപീ‍ഡനവും ദാരിദ്ര്യവുംമൂലം നാടുവിട്ടിറങ്ങിയവരാണ് ഈ സിറിയന്‍ അഭയാര്‍ത്ഥികളെന്നും, അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ക്ലേശിക്കുന്ന ഇവരെ തുണയ്ക്കുന്നതിന് കാരിത്താസ്  Caritas International മാത്രമാണ് ഇപ്പോള്‍ ലെബോസിലുള്ള ഏക സന്നദ്ധസംഘടനയുമെന്ന് വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ ടോണിയ സാക്ഷ്യപ്പെടുത്തി. ഗ്രീസിലെ ഈ പാവങ്ങളായ അഭയാര്‍ത്ഥികളെ ലോകം മറന്നിട്ടില്ലെന്നും, മോചനം സാദ്ധ്യമാണെന്നും പറയുന്നതുപോലെയാണ് ദ്വീപിലെ അഭയാര്‍ത്ഥികളുടെ പക്കലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സാന്ത്വനമായി എത്തുന്നതെന്ന്, ഏപ്രില്‍ 13-ാം തിയതി ബുധനാഴ്ച ലെബ്സോബോസില്‍നിന്നും കാരിത്താസ്-ഗ്രീസിനുവേണ്ടി ഇറക്കിയ പ്രസ്താവിനയില്‍ ടോണിയ കൂട്ടിച്ചേര്‍ത്തു.2015-ല്‍ പത്തു ലക്ഷം അഭയാര്‍ത്ഥികളാണ് മദ്ധ്യപൂര്‍വ്വദേശങ്ങളില്‍നിന്നും ആഫ്രിക്കന്‍ തീരങ്ങളില്‍നിന്നുമായി ഗ്രീസിലേയ്ക്കു കടന്നത്, 2016-ല്‍ ഒന്നര ലക്ഷമായി കുറഞ്ഞ!   Read More of this news...

Rev Fr Sebastian Kallumkal's Funeral is on Monday at Nedungapra at 2 pm.

  Read More of this news...

സാന്ത്വനവുമായ് പാപ്പാ ഫ്രാന്‍സിസ് ഗ്രീസിലേയ്ക്ക് - ഏകദിന സന്ദര്‍ശനപരിപാടി

ഗ്രീസിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.ഏപ്രില്‍ 16-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക്  റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നുമാണ് പാപ്പാ പുറപ്പെടുന്നത്. പാപ്പാ ഫ്രാന്‍സിസിന്‍റെ 13-ാമത് അന്തര്‍ദേശീയ പര്യടനമാണിത്.ഗ്രീസിലെ ലെസ്ബോസ് ദ്വീപിന്‍റെ തലസ്ഥാനമായ മൈത്തിലീനില്‍ പാപ്പാ വിമാനമിറങ്ങും. അവിടെനിന്നും റോഡുമാര്‍ഗ്ഗം 8 കി.മി. സഞ്ചരിച്ച്, മോറിയ അഭയാര്‍ത്ഥി കേന്ദ്രം സന്ദര്‍ശിക്കും.ഗ്രീസിന്‍റെ പ്രധാനമന്ത്രി അലെക്സിസ് സിപ്രാസുമായുള്ള കൂടിക്കാഴ്ച,അഭയാര്‍ത്ഥികളുമായുള്ള നേര്‍ക്കാഴ്ചയും പ്രഭാഷണവും,അവര്‍ക്കൊപ്പമുള്ള ഉച്ചഭക്ഷണം,ഗ്രീസിലേയ്ക്കുള്ള കുടിയേറ്റത്തിനിടെ  മരണമടഞ്ഞ അഭയാര്‍ത്ഥികളുടെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥന,ലെസ്ബോസിന്‍റെ ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ പാപ്പാ ഫ്രാന്‍സിസിന്‍റെ അഭയാര്‍ത്ഥിക്യാമ്പിലേയ്ക്കുള്ള  ഏകദിന പര്യടത്തിലെ ശ്രദ്ധേയമായ പരിപാടികളാണ്.ശനിയാഴ്ച ഇറ്റലിയിലെ സമയം വൈകുന്നേരം 4.30-ന്  റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങും.  അവിടെനിന്നും റോഡുമാര്‍ഗ്ഗം വത്തിക്കാനിലേയ്ക്കു മടങ്ങും. Source: Vatican Radio   Read More of this news...

രക്തസാക്ഷിത്വത്തിന്‍റെ കാലഘട്ടമാണിത് : പാപ്പാ ഫ്രാന്‍സിസ് വൈദികവിദ്യാര്‍ത്ഥികളോട്

റോമിലുള്ള സ്കോട്ട്ലാന്‍റിലെ വൈദികവിദ്യാര്‍ത്ഥികളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.  ഏപ്രില്‍ 14-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ കണ്‍സിസ്ട്രി ഹാളിലാണ് (Consistory Hall) സ്കോട്ടലണ്ടില്‍നിന്നും വന്ന് റോമിലെ Pontifical Scots College-ല്‍ വൈദികപഠനം നടത്തുന്ന  35 വിദ്യാര്‍ത്ഥികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്.400 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1616-ല്‍ മാര്‍ച്ച് 11-ാം തിയതി വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി റോമിലെ സ്ക്കോട്ടിഷ് കോളെജില്‍നിന്നും സ്കോട്ട്ണ്ടിലേയ്ക്കു പുറപ്പെട്ട 16 യുവവൈദികരുടെ സമര്‍പ്പണവും ധീരമായ വിശ്വാസപ്രഖ്യാപനവും കൂടിക്കാഴ്ചയില്‍ അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ വൈദികവിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്തത്.രക്തസാക്ഷിത്വത്തിന്‍റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും, ഇന്നിന്‍റെ ലോകസംസ്ക്കാരം സുവിശേഷത്തിനും സുവിശേഷമൂല്യങ്ങള്‍ക്കും വിരുദ്ധമാകുന്നുണ്ടെന്നും വൈദികവിദ്യാര്‍ത്ഥികളെ പാപ്പാ അനുസ്മരിപ്പിച്ചു. അതിനാല്‍ ധീരരായ സ്ക്കോട്ടിഷ് രക്തസാക്ഷികളെയും മിഷണറിമാരെയും മാതൃകയാക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. എല്ലാറ്റിനും ഉപരിയായി ക്രിസ്തുവിനെ സ്നേഹിക്കുവാനും അവിടുത്തെ അനുകരിക്കുവാനും വൈദികര്‍ക്കു കഴിയണമെന്നും കൂടിക്കാഴ്ചയില്‍ പാപ്പാ ആഹ്വാനംചെയ്തു.റോമിലെ ഇതേ സെമിനരിയില്‍നിന്നും സ്ക്കോട്ട്ലണ്ടിലേയ്ക്ക് വിശ്വാസപ്രഘോഷകരായി പോയ നിങ്ങളുടെ പൂര്‍വ്വികരായ വൈദികസഹോദരങ്ങള്‍ പ്രകടമാക്കിയ ധീരതയും സമര്‍പ്പണവും ഉള്‍ക്കൊണ്ടു ജീവിക്കുവാനും, വൈദികപരിശീലനത്തില്‍ മുന്നേറുവാനും ഇന്നത്തെ തലമുറയ്ക്കു സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.  16-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ സ്ക്കോട്ട്ലണ്ടിന്‍റെ മണ്ണില്‍ വിശ്വാസത്തെപ്രതി ജീവന്‍ സമര്‍!   Read More of this news...

സാന്‍ മരീനോയുടെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി മരീയ ആല്‍ബര്‍ത്തീനി

സാന്‍ മരീനോ റിപ്പബ്ലിക്കന്‍റെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി  പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.  മരീയ അലസാന്ദ്ര അല്‍ബര്‍ത്തീനിയാണ് ഏപ്രില്‍ 14-ാം തിയതി പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ സാന്‍ മരീനോയുടെ വത്തിക്കാനിലേയ്ക്കുള്ള പുതിയ സ്ഥാനപതി.  സ്ഥാനികപത്രികകള്‍ പാപ്പായ്ക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചുകൊണ്ടാണ്  53 വയസ്സുകാരി അല്‍ബര്‍ത്തീനി പാപ്പായ്ക്ക് തന്നെ പരിചയപ്പെടുത്തിയതും, വത്തിക്കാനിലേയ്ക്കുള്ള ഔദ്യോഗിക നിയമനം സ്ഥിരീകരിച്ചതും.ഇറ്റലിയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ചെറിയ സ്വതന്ത്ര റിപ്പബ്ളിക്കന്‍ രാജ്യമാണ് സാന്‍ മരീനോ. ലോകത്തെ അഞ്ചാമത്തെ ചെറിയ രാജ്യമാണിത്. റോമന്‍ പീഡനത്തില്‍നിന്നും തദ്ദേശീയരായ ക്രൈസ്തവരെ രക്ഷിക്കാന്‍ പിന്നീട് വിശുദ്ധനുമായിത്തീര്‍ന്ന കല്പണിക്കാരനായിരുന്ന മരീനൂസ് ക്രിസ്തുവര്‍ഷം 301-ല്‍ ഇറ്റലിയുടെ ആല്‍പൈന്‍ ശൃഖലയില്‍ സ്ഥാപിച്ചതാണ് ഈ സമൂഹം, അല്ലെങ്കില്‍ പിന്നീട് ചെറിയ സ്വതന്ത്ര റിപ്പബ്ലിക്കായി വളര്‍ന്ന സാന്‍ മരീനോയെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 35000 പേരോളം മാത്രം ജനസംഖ്യയുള്ള സാന്‍ മരീനോയുടെ വിസ്തൃതി ഏകദേശം 62 ചതുരശ്ര കി.മീറ്റര്‍ മാത്രമാണ്. സ്ഥാപകനായ വിശുദ്ധ മരീനൂസാണ് രാജ്യത്തിന്‍റെ മദ്ധ്യസ്ഥന്‍. ബഹുഭൂരിപക്ഷം കത്തോലിക്കരുള്ള രാജ്യമാണ് സാന്‍ മരീനോ.Source: Vatican Radio   Read More of this news...

ദേവാലയങ്ങളിലെ വെടിക്കെട്ട് നിറുത്തലാക്കണം

ദേവാലയങ്ങളില്‍ വെടിക്കെട്ടു നിരോധിക്കുമെന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം പ്രസ്താവിച്ചു.കരിമരുന്നു പ്രയോഗം പള്ളികളില്‍ എന്നും സഭാദ്ധ്യക്ഷന്മാര്‍ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും അതു മാനിച്ചിട്ടുമുണ്ട്. എന്നാല്‍ അത് ധിക്കരിച്ചിട്ടുള്ളവര്‍ ഇന്നും തുടരുകയും അപടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം ഖേദപൂര്‍വ്വും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇനി കേരളത്തിലെ ദേവാലയങ്ങളില്‍ അത് നിരുത്സാഹപ്പെടുത്തുകയല്ല, വിശ്വാസത്തിനും സംസ്ക്കാരത്തിനും ഇണങ്ങാത്തതും, കാലഹരണപ്പെട്ടതുമായ ഈ ആചാരം പൂര്‍ണ്ണമായും നിരോധിക്കുകയാണു വേണ്ടത്. അടുത്തുവരുന്ന പ്രാദേശിക സഭാസമ്മേളനത്തില്‍ മെത്രാന്മാരോട് ഇത് ആവശ്യപ്പെടുമെന്ന് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം പ്രസ്താവനയിലൂടെ അറിയിച്ചു.അമിതമായ പണച്ചിലവും ധൂര്‍ത്തും വെളിപ്പെടുത്തുന്ന വെടിക്കെട്ടാഘോഷം നിരോധിക്കാന്‍ വിശ്വാസികള്‍ സഭാനേതൃത്വത്തോട് സഹകരിക്കണമെന്നും ആര്‍ച്ചുബിഷപ്പ് പാക്യം അഭ്യര്‍ത്ഥിച്ചു.  സമൂഹത്തിന് ഉപകാരംചെയ്യാത്ത, എന്നാല്‍ പരിസ്ഥിതിക്ക് - മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഒരുപോലെ ഉപദ്രവം വരുത്തിവയ്ക്കുന്ന ഈ പൊള്ളയായ ആര്‍ഭാടം പാടെ ഉപേക്ഷിക്കാന്‍ ഈശ്വരവിശ്വാസികള്‍, അവര്‍ ഏതു മതസ്ഥരായാലും തയ്യാറാവണമെന്ന് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം അഭ്യര്‍ത്ഥിച്ചു.ഏപ്രില്‍ 10-ാം തിയതി ഞായറാഴ്ച വെളുപ്പിന് കൊല്ലത്ത് പൂറ്റിങ്കല്‍ ദേവീക്ഷേത്രത്തിലുണ്ടായ വന്‍വെടിക്കെട്ടു ദുരന്തത്തോടു പ്രതികരിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഏപ്രില്‍ 13-ാം തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് ക്രൈസ്തവ ആരാധാŐ   Read More of this news...

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പൊന്തിഫിക്കല്‍ കൌണ്‍സില്‍ അംഗം

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍ (പിസിപിസിയു) അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. ആഗോള കത്തോലിക്കാസഭയുടെ വിശ്വാസ തിരുസംഘത്തിലും പൌരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിലും വിശ്വാസപരിശീലനത്തിനായുള്ള അന്താരാഷ്ട്ര കൌണ്‍സിലിലും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അംഗമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനു രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ദര്‍ശനത്തില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണു സെക്രട്ടേറിയറ്റ് ഫോര്‍ പ്രമോട്ടിംഗ് ക്രിസ്റ്യന്‍ യൂണിറ്റി രൂപീകരിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലാക്കി വിപുലീകരിച്ചു. കത്തോലിക്കാസഭയ്ക്കുള്ളിലും മറ്റു ക്രൈസ്തവ സഭകള്‍ തമ്മിലും സഭൈക്യചിന്തകള്‍ പ്രോത്സാഹിപ്പിക്കുകയും സംവാദവേദികള്‍ ശക്തമാക്കുകയും ചെയ്യുക എന്നതാണ് കൌണ്‍സിലിന്റെ ലക്ഷ്യം. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള കര്‍ദിനാള്‍ ഡോ. കുര്‍ട്ട് കോഹ് ആണു ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റ്. Source: Vatican Radio   Read More of this news...

"ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്"

പതിവുപോലെ, ഈ ബുധനാഴ്ചയും(13/04/16) ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയില്‍ പങ്കെടുക്കുന്നതിന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണത്തില്‍ വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍  സമ്മേളിച്ചിരുന്നു. പാപ്പാ, വെളുത്ത,തുറന്ന, വാഹനത്തില്‍ അങ്കണത്തില്‍ എത്തിയപ്പോള്‍  ജനസഞ്ചയത്തിന്‍റെ   ആനന്ദാരവങ്ങളാലും ഗാനങ്ങളാലും അന്തരീക്ഷം മുഖരിതമായി.                ജനങ്ങള്‍ക്കിടയിലൂടെ ആ വാഹനത്തില്‍ നീങ്ങിയ പാപ്പാ, പതിവുപോലെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും, മുതിര്‍ന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ  പാപ്പാ,  സാവധാനം നടന്ന്  വേദിയിലെത്തി. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ  ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായ​ണം ചെയ്യപ്പെട്ടു.യേശു അവിടെനിന്നു നടന്നു നീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.... അനേകം ചുങ്കക്കാരും പാപികളും വന്ന് അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയര്‍ ഇതു കണ്ട് ശിഷ്യന്‍മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദŔ   Read More of this news...

ജീസസ് യൂത്ത് പ്രസ്ഥാനത്തിന് വത്തിക്കാന്‍റെ അംഗീകാരം

കേരളത്തില്‍ പിറവിയെടുത്ത ജീസസ് യൂത്ത് പ്രസ്ഥാനത്തിന് വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചു.എണ്‍പതുകളുടെ ആരംഭത്തില്‍ യുവജനങ്ങള്‍ക്കുള്ള കരിസ്മാറ്റിക്ക് പ്രസ്ഥാനമായി രൂപമെടുത്ത കേരളത്തിലെ കത്തോലിക്കാ അല്‍മായ യുവജന പ്രസ്ഥാനം, 'ജീസസ് യൂത്തി'നാണ് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ​അംഗീകാരം നല്‍കിയത്. പ്രസ്ഥാനത്തിന്‍റെ രാജ്യാന്തര കോര്‍ഡിനേറ്റര്‍ സി. സി. ജോസഫ് കൊച്ചിയില്‍ ഏപ്രില്‍ 12-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഇന്ത്യയില്‍ പിറവിയെടുത്ത അല്‍മായ പ്രസ്ഥാനത്തിന് വത്തിക്കാന്‍റെ അംഗീകാരം ലഭിക്കുന്നതും അന്തര്‍ദേശീയ സംഘടനയായി (International Private Association of the Faithful with Juridical Personality) ഉയര്‍ത്തപ്പെടുന്നതും ചരിത്രത്തില്‍ ആദ്യമാണെന്ന്, പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ രാജ്യാന്തരകാര്യാലയത്തിന്‍റെ കോര്‍ഡിനേറ്ററും, സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളുമായ മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.  2005-ല്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും, 2007-ലെ ദേശീയ മെത്രാന്‍ സമിതിയുടെയും അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സഭാ പ്രസ്ഥാനമാണ് ജീസസ് യൂത്ത്.കേരളത്തില്‍ കൊച്ചി കേന്ദ്രമാക്കി പിറവിയെടുത്ത യുവജനങ്ങളുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനം 1985-മുതല്‍ ജീസസ് യൂത്ത് (Jesus Youth) എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി. 2000-ാമാണ്ട് ജൂബിലി വത്സരത്തില്‍ രജതജൂബിലി ആഘോഷിച്ച പ്രസ്ഥാനം ആഗോളയുവജന സംഗമത്തിലെ പങ്കാളിത്തത്തിലൂടെയും സഭാകാര്യങ്ങളിലുള്ള സജീവപങ്കാളിത്തം വഴിയുമാണ് ഇന്ന് 35 രാജ്യങ്ങളിലായി അഞ്ചു ഭൂഖണ്ഡങ്ങളിലും എത്തിയതെന്ന് മനോജ് സണ്ണി പറഞ്ഞു.പ്രാര്‍ത്ഥന, ദൈവവചനം, കൂദാശകള്‍, കൂട്ടായ്മ, സുവിശേഷവത്ക്കരണം, പാവങ്ങളോടുള്ള പക്ഷ   Read More of this news...

കുടുംബങ്ങള്‍ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റുകള്‍

അനുദിന ജീവിതവ്യഗ്രതകളിലും ക്ലേശങ്ങളിലും എന്നപോലെ സന്തോഷത്തിലും പ്രത്യാശയിലും ദൈവികസാന്നിദ്ധ്യം കുടുംബങ്ങളിലുണ്ട്.  @pontifex എന്ന ഹാന്‍ഡിലിലാണ് ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ചിന്തകള്‍ പങ്കവയ്ക്കുന്നത്. അംഗവൈകല്യങ്ങള്ളവര്‍ കുടുംബങ്ങളിലെ ദൈവികദാനമാണ്. സ്നേഹത്തിലും പരസ്പരധാരണയിലും ഐക്യത്തിലും വളരുവാനുള്ള സഹായമായി കുടുംബങ്ങളിലെ അവരുടെ സാന്നിദ്ധ്യത്തെ കാണണം. ട്വിറ്റര്‍ ശൃംഖലയില്‍ പാപ്പാ ഇങ്ങനെ മറ്റൊരു ചന്തകൂടെ ഇന്ന് ഏപ്രില്‍ 13-ന് കണ്ണിചേര്‍ത്തു.The Lord's presence dwells in families, with all their daily troubles and struggles, joys and hopes.Source: Vatican Radio   Read More of this news...

പള്ളികളില്‍ വെടിക്കെട്ട് നിരോധനം മുന്‍പേ നടപ്പില്‍വരുത്തി കോതമംഗലം രൂപത.

പള്ളികളില്‍ വെടിക്കെട്ട് നിരോധനം മുന്‍പേ നടപ്പില്‍വരുത്തി കോതമംഗലം രൂപത.  |   Source: Manorama News   Read More of this news...

ഉത്ഥിതന്‍റെ സാന്നിധ്യം സകലത്തെയും രൂപാന്തരപ്പെടുത്തുന്നു

സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാര്‍ത്ഥന നയിക്കുന്നതിനുമുമ്പ് ഒരു ലഘുവിചിന്തനം നടത്തി.     ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്,  രാത്രിമുഴുവന്‍ വലവീശിയിട്ടും മത്സ്യമൊന്നും കിട്ടാതിരുന്ന ക്രിസ്തുശിഷ്യരായ പത്രോസിന്‍റെയും കൂട്ടരുടെയും മുന്നില്‍ പ്രത്യക്ഷപ്പെട്ട ഉത്ഥിതനെ അവര്‍ തിരിച്ചറിഞ്ഞില്ലെങ്കിലും അവിടന്നു പറഞ്ഞതനുസരിച്ച് അവര്‍ വീണ്ടും വലയിറക്കുകയും വലനിറയെ മീന്‍ കിട്ടുകയും ചെയ്തതും തങ്ങളുടെ മുന്നില്‍ നില്ക്കുന്നത് കര്‍ത്താവാണെന്നു ആ ശിഷ്യന്മാര്‍ തിരിച്ചറിയുന്നതും ഉത്ഥിതന്‍ പത്രോസിനെ അജപാലന ദൗത്യം ഏല്പിക്കുന്നതും തന്നെ അനുഗമിക്കാന്‍ അവിടന്ന് പത്രോസിനെ ക്ഷണിക്കുന്നതുമായ സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന യോഹന്നാന്‍റെ  സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം 1 മുതല്‍ 19 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ ഈ വിചിന്തനത്തിനാധാരം.പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ  പ്രഭാഷണത്തിന്‍റെ പരിഭാഷ താഴെ ചേര്‍ക്കുന്നു: പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!ഉത്ഥിതനായ യേശു ശിഷ്യന്മാര്‍ക്ക് മൂന്നാമത്തെ തവണ പ്രത്യക്ഷനാകുന്നതും അപ്പോള്‍ അവിടെ അത്ഭുതകരമായ മീന്‍പിടുത്തം നടക്കുന്നതുമായ സംഭവമാണ് ഇന്നത്തെ സുവിശേഷഭാഗം വിവരിക്കുന്നത്. ഗലീലിയതടാകത്തിന്‍റെ തീരത്തു വച്ചാണ് ഇത്തവണ യേശു കാണപ്പെടുന്നത്. കര്‍ത്താവിന്‍റെ പീഢാസഹനമരണോത്ഥാനങ്ങളുടെ അസ്വസ്ഥകരങ്ങളായ ദിനങ്ങള്‍ക്കുശേഷം അവിടത്തെ ശിഷ്യന്മാര്‍ സ്വന്തം നാട്ടിലെത്തി അവരുടെ തൊഴിലായ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന അവരുടെ അനുദിനജീവിതം പശ്ചാത്തലമാക്കിയാണ് ഈ സംഭവവിവരണം. സംഭവിച്ച കാര്യങ്ങള്‍ അവര്‍ക്ക്     Read More of this news...

പാപ്പാ: വൈദികന്‍ ടോം ഉള്‍പ്പടെയുള്ള ബന്ദികളെ മോചിപ്പിക്കുക

സായുധസംഘര്‍ഷവേദികളില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായുള്ള തന്‍റെ അഭ്യര്‍ത്ഥന  പാപ്പാ നവീകരിക്കുന്നുഞായറാഴ്ച(10/04/16) വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനാവേളയില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തിലുണ്ടായിരുന്നവരെ പ്രാര്‍ത്ഥനാനന്തരം സംബോധനചെയ്യവെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചത്.മാര്‍ച്ച് 4 ന് യെമനിലെ ആദെനില്‍ വച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളിയും സലേഷ്യന്‍ സമൂഹാംഗവുമായ വൈദികന്‍ ടോം ഉഴുന്നാലിലിനെ ഫ്രാന്‍സീസ് പാപ്പാ പ്രത്യേകം അുസ്മരിച്ചു.സായുധസംഘര്‍ഷവേദികളില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്ന സകലരെയും  വിട്ടക്കാനുള്ള തന്‍റെ അഭ്യര്‍ത്ഥന, ഉത്ഥിതനായ ക്രിസ്തു നമുക്കേകയിരിക്കുന്ന പ്രത്യാശയില്‍, താന്‍ നവീകരിക്കുന്നുവെന്നു പാപ്പാ തദ്ദവസരത്തില്‍ പറഞ്ഞു.മാര്‍ച്ച് നാലിനാണ് (04/03/16) യെമനിലെ ഏദനില്‍ ഐസ് ഭീകരര്‍ വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെ സന്ന്യാസിനി സമൂഹമായ ഉപവിയടെ പ്രേഷിതകളുടെ (മിഷനറീസ് ഓഫ് ചാരിറ്റിയുടെ) മേല്‍നോട്ടത്തിലായിരുന്ന വൃദ്ധസദനം ആക്രമിക്കുകയും 4 കന്യാസ്ത്രികളടക്കം 16 പേരെ വധിക്കുകയും അവിടെ ആദ്ധ്യാത്മിക ശുശ്രൂഷയ്ക്കെത്തിയിരുന്ന വൈദികന്‍ ടോമിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്.അന്നുമുതല്‍ നാളിതുവരെ വൈദികന്‍ ടോമിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും  ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും മോചനശ്രമം നടക്കുന്നുണ്ടെന്നു ഇന്ത്യയുടെ വിദേശമന്ത്രാലയം പറയുന്നു.Source: Vatican Radio   Read More of this news...

അര്‍മേനിയ, ജോര്‍ജിയ, അസെര്‍ബൈജാന്‍ നാടുകളില്‍ പാപ്പായെത്തും

പാപ്പാ ഇക്കൊല്ലം അര്‍മേനിയ, ജോര്‍ജിയ, അസെര്‍ബൈജാന്‍ എന്നീ നാടുകള്‍ സന്ദര്‍ശിക്കും.     രണ്ടുഘട്ടമായിട്ടായിരിക്കും ഫ്രാന്‍സീസ് പാപ്പായുടെ ഈ അപ്പസ്തോലിക പര്യടനങ്ങള്‍.     തുര്‍ക്കിയുടെ കിഴക്കെ അതിര്‍ത്തിയില്‍ വരുന്ന രാജ്യമായ അര്‍മേനിയ പാപ്പാ ജൂണ്‍ 24 മുതല്‍ 26 വരെ സന്ദര്‍ശിക്കും.     ആകമാന അര്‍മേനിയന്‍ ജനതയുടെ കാതോലിക്കോസും പാത്രിയാര്‍ക്കീസുമായ കരേക്കിന്‍ രണ്ടാമന്‍റെയും പ്രാദേശിക കത്തോലിക്കാസഭാധികാരികളുടെയും സര്‍ക്കാരിന്‍റെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് പാപ്പാ അന്നാട്ടിലെത്തുകയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം ശനിയാഴ്ച(09/04/16) ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി.     അര്‍മേനിയയുടെ അയല്‍രാജ്യങ്ങളായ ജോര്‍ജിയ, അസെര്‍ബൈജാന്‍  എന്നിവിടങ്ങളില്‍ പാപ്പായുടെ സന്ദര്‍ശനം സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ ആയിരിക്കുമെന്നും ഇരു രാജ്യങ്ങളുടെയും മത-പൗരാധികാരികളുടെ ക്ഷണത്തെ തുടര്‍ന്നാണ് പാപ്പാ ഈ നാടുകളില്‍ എത്തുകയെന്നും പത്രക്കുറിപ്പില്‍ കാണുന്നു.  Source: Vatican Radio   Read More of this news...

കുടുംബത്തെ അധികരിച്ച് പാപ്പായുടെ "ട്വീറ്റു"കള്‍

കുടുംബത്തില്‍ അനുഭവവേദ്യമായ സ്നേഹത്തിന്‍റെ സന്തോഷം സഭയുടെയും സന്തോഷമാണെന്ന് മാര്‍പ്പാപ്പാ.     തന്‍റെ സിനാഡനന്തര അപ്പസ്തോലികോപദേശം "അമോരിസ് ലെത്തീസിയ", അഥവാ, "സ്നേഹത്തിന്‍റെ സന്തോഷം" പ്രകാശനം ചെയ്യപ്പെട്ട വെള്ളിയാഴ്ച(08/04/16) ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശങ്ങളിലൊന്നാണിത്.     തങ്ങളുടെ മക്കള്‍ക്ക് വിശ്വാസപരിശീലനമേകുന്ന ആദ്യ അദ്ധ്യാപകരായി മാതാപിതാക്കള്‍ മാറുന്ന ഇടമാണ് കുടുംബം;     പ്രതിസന്ധിയിലായിരിക്കുകയൊ, എന്തെങ്കിലും തരത്തിലുള്ള വേദനയിലൂടെ കടന്നുപോകുകയൊ ചെയ്യുന്ന കുടുംബങ്ങള്‍ക്കും, ദൈവവചനം, സാന്ത്വന സ്രോതസ്സാണ്;കുടുംബത്തിന്‍റെ സുസ്ഥിതി ലോകത്തിന്‍റെ ഭാവിക്ക് നിര്‍ണ്ണായകമാണ്;     സമൂഹത്തിന്‍റെ അനിവാര്യനന്മയായ കുടുംബം സംരക്ഷിക്കപ്പെടണം  എന്നിങ്ങനെ നാലു ചിന്തകള്‍ കൂടി പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളുമായി വെള്ളിയാഴ്ച പങ്കുവച്ചു.Source: Vatican Radio    Read More of this news...

ധര്മ്മം നല്കല്‍ ദൈവദത്തമായ ഒരു കടമ, അതിന് കൃത്യബോധം ആവശ്യം

വെറും പണം നല്കലല്ല ധര്മ്മം കൊടുക്കലെന്ന് പാപ്പാ.     കരുണയുടെ അസധാരണ ജൂബിലിയാചരണ വര്‍ഷത്തില്‍ എല്ലാ മാസവും ഒരു ശനിയാഴ്ച വത്തിക്കാനില്‍ പ്രത്യേക പൊതുകൂടിക്കാഴ്ച അനുവദിക്കുന്ന ഫ്രാന്‍സീസ് പാപ്പാ ഈ ശനിയാഴ്ചത്തെ (9/04/16) പൊതുദര്‍ശനവേളയില്‍ നടത്തിയ വിചിന്തനത്തില്‍ കാരുണ്യത്തിന്‍റെ  കാതലായ ഒരു മാനമായ ധര്‍മ്മകര്‍മ്മം വിശകലനം ചെയ്യുകയായിരുന്നു.     വ്യക്തിയെ നോക്കി അവന്‍റെ യഥാര്‍ത്ഥ  ആവശ്യം എന്തെന്ന് അവനോടു ചോദിച്ചു മനസ്സിലാക്കാന്‍ നില്ക്കാതെ പണം ഇട്ടുകൊടുത്തു ത്സടിതിയില്‍ കടന്നു പോകലല്ല ദാനമേകല്‍ മറിച്ച് അത് നാം കണ്ടുമുട്ടുന്നവരോടുള്ള സ്നേഹത്തിന്‍റെ, നമ്മുടെ സഹായം ആവശ്യപ്പെടുന്ന വ്യക്തിയോടുള്ള ആത്മാര്‍ത്ഥമായ കരുതലിന്‍റെ, ഒരു പ്രവൃത്തിയാണെന്ന് പാപ്പാ വിശദീകരിച്ചു.     ഭിക്ഷാടനത്തിന്‍റെ നിരവധി രൂപങ്ങളുള്ളതിനാല്‍ യഥാര്‍ത്ഥ ദരിദ്രനെ തിരിച്ചറിയാന്‍ നാം ശ്രമിക്കേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.     കാരുണ്യത്തിന് പലവഴികളുള്ളതുപോലെതന്നെ, ആവശ്യത്തിലിരിക്കുന്നവര്‍ക്ക്  സമാശ്വാസമേകുന്നതിന് ധര്‍മ്മം കൊടുക്കലിനും നിരവധിയായ രൂപങ്ങളുണ്ടെന്ന് പാപ്പാ പറഞ്ഞു.     കാരുണ്യത്തിന്‍റെ സമ്പന്നത മുഴുവന്‍ സംവഹിക്കുന്നതായരിക്കണം ധര്‍മ്മമേകലെന്നും  പാപ്പാ ഉദ്ബോധിപ്പിച്ചു.     ധര്‍മ്മം കൊടുക്കുന്നവന്‍റെ ഹൃദയം ദു:ഖിതമാകരുതെന്നും, ഉദാരതയോടെ നല്കണമെന്നുമുള്ള പഴയനിയമ പ്രബോധനം അനുസ്മരിച്ച പാപ്പാ ഉപവിപ്രവര്‍ത്തനം സര്‍വ്വോപരി, ആന്തരികാനന്ദഭാവം വ്യവസ്ഥചെയ്യുന്നുവെന്നും ധര്മ്മം നല്കല്‍ ദൈവദത്തമായ ഒരു കടമയാണെന്നും, ഉത്തരവാദിത്വബോധം ആവശ്യമാണെന്നും വിശദീകരിച്ചു.     മനുഷ്യരുടെ പ്രശംസയും ആദരവും പിടിച്ചുപറ്റാനായിരിക്കരുത് നമ്മള്&#   Read More of this news...

മനുഷ്യക്കടത്ത് തടയാന്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക

മനുഷ്യക്കടത്ത് തടയുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്‍റെ  അനിവാര്യത മാര്‍പ്പാപ്പാ എടുത്തുകാട്ടുന്നു.     മനുഷ്യക്കടത്തും അടിമത്തത്തിന്‍റെ ആധുനികരൂപങ്ങളും ഇല്ലാതാക്കുന്നതിന്, പൗരസമൂഹവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ സംഘം, അഥവാ, സാന്ത മാര്‍ത്ത ഗ്രൂപ്പ് (SANTA MARTA GROUP) സംഘടിപ്പിച്ച ഒരു സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് അയച്ച ഒരു സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ സഹകരണത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.     ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരം നിരീക്ഷകസംഘത്തിന്‍റെ രക്ഷാധികാരത്തിന്‍ കീഴില്‍ ഈ സംഘം, വ്യാഴാഴ്ച (07/04/16) അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്താണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.     വെറും കച്ചവടച്ചരക്കുകള്‍ എന്ന പോലെ വില്ക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്യുന്ന നിരവധിയായ സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും സഹനങ്ങള്‍ക്കറുതിവരുത്തുന്നതിന് സഹകരണത്തിന്‍റെയും വിനിമയത്തിന്‍റെയുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതിന് താന്‍ പ്രചോദനമേകുന്നുവെന്നും പാപ്പാ ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സയ്ക്ക് അയച്ചുകൊടുത്ത സന്ദേശത്തില്‍ പറയുന്നു.     അങ്ങനെ സമൂഹത്തിന്‍റെ എല്ലാതട്ടുകളിലും ഈ തിന്മകള്‍ക്കെതിരായ പരിഹാരമാര്‍ഗ്ഗങ്ങളും പ്രതിരോധന‌ടപടികളും പരിപോഷിപ്പിക്കാനാകുമെന്നും മനുഷ്യക്കടത്തിനും ആധുനിക അടിമത്തത്തിനും എതിരായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന "സാന്ത മാര്‍ത്ത" സഖ്യാംഗങ്ങള്‍ !   Read More of this news...

പാപ്പാ ഫ്രാന്‍സിസ് ഗ്രീസിലെ ലെസ്ബോസ് സന്ദര്‍ശിക്കും

ഗ്രീസിന്‍റെ  ഭാഗമായ ഏജീയന്‍ സമുദ്രത്തിലെ ലെസ്ബോസ്  ദ്വീപു ഏപ്രില്‍ 16-ാതിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.അടുത്തകാലത്ത് തുര്‍ക്കിവഴി ലെസ്ബോസിലേയ്ക്ക് കുടിയേറിയിരിക്കുന്ന ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികളെ നേരില്‍ക്കാണുകയാണ് പാപ്പായുടെ സന്ദര്‍ശന ലക്ഷ്യമെന്ന് ഏപ്രില്‍ 7-ാം തിയതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി വ്യക്തമാക്കി.ഗ്രീസിന്‍റെ പ്രസി‍ഡന്‍റ്,  പ്രോക്കൊപിസ് പാവുളോപാവുളോസിന്‍റെയും, കോണ്‍സ്റ്റാന്‍റിനോപ്പിള്‍സിലെ  ഓര്‍ത്തഡോക്സ്  സഭാതലവന്‍,  ബര്‍ത്തലോമ്യോ പ്രഥമന്‍റെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ 13-ാമത് അന്തര്‍ദേശീയ പര്യടനം ഗ്രീസിലെ അഭയാര്‍ത്ഥി സമൂഹത്തിലേയ്ക്ക്  നടത്തുന്നതെന്ന്  ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍‍ വെളിപ്പെടുത്തി.ലെസ്ബോസിലെത്തുന്ന പാപ്പാ ഫ്രാന്‍സിസ്  ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെയും, ഏദന്‍സിലെയും ഗ്രീസിലെ ആകമാനം സഭയുടെയും  മെട്രോപോളിറ്റന്‍ ആര്‍ച്ചുബിഷപ്പ് ജറോം രണ്ടാമന്‍ എന്നിവര്‍ക്കൊപ്പം ലെസ്ബോസിലെ അഭയാര്‍ത്ഥികളെ സന്ദര്‍ക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു.Source: Vatican Radio   Read More of this news...

കൃപയും ദാനവുമാണ് സാക്ഷ്യം : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനസമീക്ഷ

ഏപ്രില്‍ 7-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി 'സാന്താ മാര്‍ത്ത'യിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകളാണിത്:  ആദ്യവായനയെ അധികരിച്ചായിരുന്നു പാപ്പായുടെ വചനധ്യാനം.ജീവിതത്തില്‍ മൂന്നു പ്രാവശ്യം ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസ്, പിന്നീട്  ക്രിസ്തുസാക്ഷിയാകുന്ന, അപ്പസ്തോല നടപടിപ്പുസ്തകത്തിലെ സംഭവം ഉദ്ധരിച്ചുകൊണ്ടാണ് ധീരതയുള്ള  ജീവിതസാക്ഷ്യം ദൈവകൃപയാണെന്ന് പാപ്പാ സമര്‍ത്ഥിച്ചത്.  ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചാല്‍ മരണശിക്ഷ ഉറപ്പായിരുന്നിട്ടും, യഹൂദ മേല്‍സഖ്യമായ സെന്‍ഹെദ്രിന്‍റെ കല്പന ലംഘിച്ച് പത്രോസ്ലീഹാ ജരൂസലേമില്‍  ക്രിസ്തുവിനെ പ്രഘോഷിച്ചത് ദൈവകൃപയാലും പരിശുദ്ധാത്മ ചൈതന്യത്താലുമാണെന്ന് പാപ്പാ വ്യക്തമാക്കി  (അപ്പോ.നടപടി 5, 27-35).അങ്ങനെ യഥാര്‍ത്ഥ ജീവിതത്തില്‍ ജീവന്‍ വിലയായി നല്കുന്ന ധീരത അന്നും ഇന്നും ക്രിസ്തുസാക്ഷ്യം ആവശ്യപ്പെടുന്നുണ്ട്.  വളരെ സാധാരണക്കാരായ നൂറുകണക്കിന് ക്രൈസ്തവര്‍ ക്രിസ്തുവിനെപ്രതി ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവന്‍ സമര്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് മാനുഷിക കരുത്താലല്ല, ദൈവകൃപയാലും ദൈവാത്മാവിന്‍റെ പ്രചോദനത്താലുമാണെന്ന് പാപ്പാ പ്രസ്താവിച്ചു. 'എനിക്ക് തിന്മചെയ്യാനാവില്ല, വഞ്ചിക്കാനാവില്ല, ഉത്തരവാദിത്വമില്ലാതെ അലക്ഷ്യമായ ജീവിതം നയിക്കാനാവില്ല, ഞാന്‍ ജീവിക്കേണ്ട ശൈലിയും സാക്ഷ്യവും ഉത്ഥിതനായ ക്രിസ്തുവിന്‍റെതാണെ'ന്ന് ക്രൈസ്തവര്‍ ഇന്നും ലോകത്ത് ഏറ്റുപറയുകയും, തിന്മയ്ക്കെതിരെ ജീവന്‍ സമര്‍പ്പിക്കുവാന്‍ തയ്യാറാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് മാനുഷികശക്തിക്ക് അതീതമായ, ദൈവാത്മാവിന്‍റെ പ്രേരണയാലും, ദൈവകൃപയാല്‍ ലബ്ധമ   Read More of this news...

നന്മചെയ്യാന്‍ വിഭാഗീയത വിഘാതമാവരുത് : പാപ്പാ ഫ്രാന്‍സിസ്

നന്മചെയ്യുന്നതിന്  വിഭാഗീയതകള്‍ ഒരിക്കലും വിഖാതമാകരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  ഏപ്രില്‍ 7-ാം തിയതി വ്യാഴാഴ്ച രാവിലെ മെത്തഡിസ്റ്റ് സഭയുടെ ആഗോള സമിതിയുമായി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.ലോകത്ത് ക്രൈസ്തവ സഭാകൂട്ടായ്മകള്‍ ധാരാളമുണ്ടെന്നും, അവ  തമ്മില്‍ പ്രബോധനപരവും പരമ്പരാഗതവുമായ വൈവിദ്ധ്യങ്ങളും വിഭാഗീതയകളും ഉണ്ടെങ്കിലും ലോകത്തുള്ള മനുഷ്യര്‍ക്ക് നന്മചെയ്യുന്നതിന് ഈ ചെറിയ വ്യത്യാസങ്ങള്‍ വിഘ്നമാകരുതെന്ന് പാപ്പാ  ഉദ്ബോഥിപ്പിച്ചു. എങ്ങനെ നമുക്ക് ഇണങ്ങാം എന്ന ചിന്തഗതിയാണ്, എങ്ങനെ പിണങ്ങാം എന്നതിനെക്കാള്‍ അഭികാമ്യവും പ്രസക്തവുമെന്ന വീക്ഷണം കൂടിക്കാഴ്ചയില്‍ പാപ്പാ  തുറന്നു പ്രസ്താവിച്ചു.  കാരണം ക്രിസ്തുവിലുള്ള അടിസ്ഥാന വിശ്വാസം സഭകളെ സഹോദരങ്ങളാക്കുന്നു,  സാഹോദര്യത്തില്‍ ഒന്നിപ്പിക്കുന്നു. ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും സാക്ഷികളാകേണ്ടവര്‍ ലോകത്തുള്ള മനുഷ്യര്‍ക്ക്  സഹോദരസ്നേഹത്തിന്‍റെയും നന്‍മയുടെയും  സാക്ഷികളായി  ജീവിക്കണമെന്ന്  പാപ്പാ ഉദ്ബോധിപ്പിച്ചു.സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാതയില്‍ ഐക്യപ്പെടുന്നതിന് മെത്തഡിസ്റ്റ് സഭ അ‌ടുത്തകാലത്ത് പ്രകടമാക്കിയിട്ടുള്ള ക്രിയാത്മകമായ ശ്രമങ്ങളെ പാപ്പാ ശ്ലാഘിച്ചു. യൂറോപ്പിലെ  മെത്തഡിസ്റ്റ് സഭയുടെ  ആസ്ഥാനം വളരെ  അടുത്തകാലത്ത് റോമില്‍ തുറന്നത്, സാഹോദര്യ കൂട്ടായ്മയിലെ അടുത്ത കണ്ണിയും പരിശ്രമവുമായി കാണുന്നുവെന്ന് പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.  അതുപോലെ സഭൈക്യ പരിശ്രമങ്ങളുടെ ഭാഗമായി 50-വര്‍ഷങ്ങളായി  വത്തിക്കാന്‍-മെത്തഡിസ്റ്റ് സഭാ കൂട്ടായ്മകള്‍ നമ്മില്‍ നടക്കുന്നതും  വളര്‍ന്നുവരുന്&#   Read More of this news...

ജീവിതത്തില്‍ സുവിശേഷത്തിന് ഉദാരതയോടെ സാക്ഷ്യമേകുക

വൈക്തികവും സാമൂഹ്യവുമായ ജീവിതത്തിലാകമാനം സുവിശേഷത്തിന് ഉദാരതയോടെ സാക്ഷ്യമേകാന്‍ മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു.     തന്‍റെ ട്വിറ്റര്‍ അനുയായികളുമായി വ്യാഴാഴ്ച (07/04/16) പങ്കുവച്ച ചിന്തകളിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രോത്സാഹനമേകുന്നത്.     "വൈക്തികവും സാമൂഹ്യവുമായ ജീവിതത്തില്‍, സുവിശേഷത്തിന്, ഉദാരതയുടെയും ഐക്യദാര്‍ഢ്യത്തിന്‍റയും സേവനത്തിന്‍റെയുമായ അരൂപിയോടുകൂടി  സാക്ഷ്യമേകാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഉത്തേജനം പകരുന്നു" എന്നാണ് പാപ്പാ അന്ന് ട്വിറ്ററില്‍ കണ്ണി ചേര്‍ത്ത  ഹ്രസ്വ സന്ദേശം.     ലത്തീനും അറബിയുമുള്‍പ്പടെ 9 ഭാഷകളില്‍ ഇത് ലഭ്യമാണ്.Hortor vos ut tota vita, sive privata sive publica, Evangelium testificemini largiter, communiter, serviliter.Source: Vatican Radio   Read More of this news...

...
30
...