News & Events

കരയുന്നവരുടെ കണ്ണീരൊപ്പാന്‍ പാപ്പാ ഫ്രാന്‍സിസ് ഗ്രീസിലേയ്ക്ക്

ഗ്രീസിലെ ലെസ്ബോസിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശനം മാനവിക ഐക്യദാര്‍ഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും സ്പന്ദനമാണ്. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡിയാണ് ഇങ്ങനെ പ്രസ്താവിച്ചത്.  ഗ്രീസിലെ വന്‍അഭയാര്‍ത്ഥി ക്യാമ്പു പാപ്പാ ഫ്രാന്‍സിസ് ഏപ്രില്‍ 16-ാം തിയതി സന്ദര്‍ശിക്കുമെന്ന പ്രസ്താവന പുറത്തുവിട്ട ഉടനെ, ഏപ്രില്‍ 7-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പായുടെ സന്ദര്‍ശനത്തെക്കുറിച്ച് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ അഭിപ്രായപ്പെട്ടത്.തന്‍റെ സ്ഥാനരോഹണത്തിന്‍റെ ആരംഭത്തില്‍ത്തന്നെ ഇറ്റലിയിലെ ലാമ്പദൂസാ ദ്വീപു പാപ്പാ സന്ദര്‍ശിച്ചത് പ്രതിസന്ധികളില്‍പ്പെട്ട കുടിയേറ്റക്കാരോടുള്ള സഹാനുഭാവത്തിന്‍റെ പ്രകടനമായിരുന്നെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു. അതുപോലെ ഗ്രീസിലെത്തിയിരിക്കുന്ന ആയിരക്കണക്കിന് വേദനിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സാന്ത്വനവുമായിട്ടാണ് ഏജിയന്‍ കടലില്‍ക്കിടക്കുന്ന ലെസ്ബോസ് ദ്വീപിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് യാത്രചെയ്യുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.ഇതര ക്രൈസ്തവ സഭകളുമായുള്ള ഐക്യത്തിന്‍റെയും സഹകരണത്തിന്‍റെയും ഭാഗമായി, കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, ഏദന്‍സിന്‍റെയും ഗ്രീസിന്‍റെ ആകമാനം മെത്രപ്പോലീത്തയായ ജറോം ദ്വിതിയനും പാപ്പായുടെകൂടെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കും. ഗ്രീസിന്‍റെ പ്രസിഡന്‍റ് പ്രൊക്കോപിസ് പാവുളോപാവുളോസിന്‍റെ ക്ഷണത്തോടൊപ്പം അവിടത്തെ സഭാനേതൃത്വത്തിന്‍റെ പ്രത്യേക ക്ഷണവും ഈ അപ്പസ്തോലിക സന്ദര്‍ശനത്തിന് വഴിതെളിച്ചിട്ടുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍   Read More of this news...

നമുക്കു ലഭിച്ചിരിക്കുന്ന കാരുണ്യം പങ്കുവയ്ക്കപ്പെടണം:പാപ്പാ

നമുക്കു ലഭിച്ചിരിക്കുന്ന കാരുണ്യം, ആദ്ധ്യാത്മികമായും ഭൗതികമായും ആവശ്യത്തിലിരിക്കുന്നവരുമായി പങ്കുവയ്ക്കാന്‍ ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നുവെന്നു മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.     പാപ്പായെയും സാര്‍വ്വത്രികസഭയെയും ശുശ്രൂഷാദൗത്യനിര്‍വ്വഹണത്തില്‍  സാമ്പത്തികമായും ആദ്ധ്യാത്മികമായും സഹായിക്കുന്ന, അമേരിക്കന്‍ ഐക്യനാടുകള്‍ ആസ്ഥാനമായുള്ള പേപ്പല്‍ ഫൗണ്ടേഷന്‍റെ 225 ഓളം പ്രതിനിധികളെ  വെള്ളിയാഴ്ച (08/04/16) വത്തിക്കാനില്‍ സ്വീകരിച്ചു നന്ദിപ്രകാശിപ്പിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     ദൈവത്തിന്‍റെ അപരിമേയമായ നന്മയെ പ്രതിഫലിപ്പിക്കുന്ന ഉദാരതയുടെയും ആര്‍ദ്രതയുടെയുമായ അരൂപിയോടുകൂടി,         ആദ്ധ്യാത്മികവും ഭൗതികവുമായ കാരുണ്യപ്രവര്‍ത്തികളിലൂടെ ഈ കാരുണ്യം പങ്കുവയ്ക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.     പേപ്പല്‍ ഫൗണ്ടേഷന്‍റെ ദൗത്യത്തിന്‍റെ  ഹൃദയസ്ഥാനത്തുനില്ക്കുന്നതാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.     പേപ്പല്‍ ഫൗണ്ടേഷന്‍റെ പ്രതിനിധികളുടെ പതിവുള്ള വാര്‍ഷികസന്ദര്‍ശനം ഇത്തവണ കരുണയുടെ ജൂബിലിവര്‍ഷത്തിലായത് പാപ്പാ എടുത്തു പറഞ്ഞു.     രൂപത,ഇടവക തുടങ്ങിയ വിവിധ തലങ്ങളില്‍ വിഭിന്നങ്ങളായ പദ്ധതികളുടെ സാക്ഷാത്ക്കാരത്തിനു പേപ്പല്‍ ഫൗണ്ടേഷന്‍ ഫലപ്രദമാം വിധം സംഭാവനയേകുന്നത് അനുസ്മരിച്ച പാപ്പാ ദൈവപിതാവിന്‍റെ കരുണ്യാശ്ലേഷം ഉപരിവിശാലമാക്കാന്‍ സഹായിക്കുന്ന നൂതന സംരംഭങ്ങളിലൂടെ ഈ ഫൗണ്ടേഷന്‍ ലോകത്തില്‍ സ്നേഹം പരത്തുകയാണെന്ന് ശ്ലാഘിച്ചു.     നന്മ പ്രവര്‍ത്തിക്കുന്നതില്‍ ഒരിക്കലും തളരരുതെന്ന് വിശുദ്ധ പൗലോസ് നമ്മെ ഉപദേശിക്കുന്നതും പാപ്പാ തന്‍റെ പ്രഭാഷണത്തിന്‍റെ അവസാനം അനുസ്മരിച്ചു. Source:   Read More of this news...

അമോരിസ് ലെത്തീസിയയും പാപ്പായുടെ അകമ്പടി കത്തും

"അമോരിസ് ലെത്തീസിയ" അഥവാ,  "സ്നേഹത്തിന്‍റെ  സന്തോഷം" എന്ന അപ്പസ്തോലികോപദേശം ഓരോ മെത്രാന്‍റെയും അജപാലന ശുശ്രൂഷയ്ക്ക് ഭരമേല്‍പ്പിക്കപ്പെ‌ട്ടിട്ടുള്ള എല്ലാ കുടുംബങ്ങളുടെയും യുവാക്കളും വയോധികരുമുള്‍പ്പടെയുള്ള സകലരുടെയും നന്മ ലക്ഷ്യംവയ്ക്കുന്നതാണെന്ന് ഫ്രാന്‍സീസ് പാപ്പാ.     എല്ലാ കത്തോലിക്കാമെത്രാന്മാര്‍ക്കും, പ്രത്യേകം പ്രത്യേകം, അയച്ചുകൊടുക്കപ്പെടുന്ന ഈ അപ്പസ്തോലിക പ്രബോധനത്തോടൊപ്പം, ഓരോ മെത്രാനുമായി, വച്ചിരിക്കുന്ന തന്‍റെ കൈപ്പടയിലുള്ള (CHIROGRAPH) അകമ്പടി കത്തിലാണ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.     തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന അഭ്യര്‍ത്ഥനയും ഓരോ മെത്രാനനെയും പ്രിയ സഹോദരാ എന്ന് സംബോധനചെയ്തുകൊണ്ടാരാംഭിച്ചിരിക്കുന്ന ഈ കത്തിലുണ്ട്.Source: Vatican Radio   Read More of this news...

സിനാഡനന്തര അപ്പസ്തോലികോപദേശം "അമോരിസ് ലെത്തീസിയ"

ഫ്രാന്‍സീസ് പാപ്പായുടെ സിനാഡനന്തര അപ്പസ്തോലികോപദേശം "അമോരിസ് ലെത്തീസിയ" (AMORIS LAETITIA) വെള്ളിയാഴ്ച (08/04/16) പ്രകാശിതമായി.     "സ്നേഹത്തിന്‍റെ സന്തോഷം" എന്ന് വിവര്‍ത്തനം ചെയ്യാവുന്ന "അമോരിസ് ലെത്തിസിയ" ​എന്ന ഈ അപ്പസ്തോലിക പ്രബോധനത്തിന്‍റെ ഘടനയും ഉള്ളടക്കവും ശീര്‍ഷകത്തിന്‍റെ സാംഗത്യവും മറ്റും മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി  കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി, പരിശുദ്ധസിംഹാസനത്തിന്‍റെ  വാര്‍ത്താ  കാര്യാലയത്തില്‍ (പ്രസ്സ് ഓഫീസില്‍) നടന്ന പ്രകാശനവേളയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി വിശദീകരിച്ചു.     ഓസ്ത്രിയയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനും അന്നാട്ടിലെ വിയെന്ന അതിരൂപതയുടെ ഭരണസാരഥിയുമായ കര്‍ദ്ദിനാള്‍ ഷൊണ്‍ ബോണും ഫ്രാന്‍ചേസ്കൊ മിയാനൊ- ജുസെപ്പീന ദെ സിമോണെ ദമ്പതികളും ഈ പത്രസമ്മേളനത്തില്‍ സംസാരിച്ചു.     വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനമായിരുന്ന ഇക്കഴിഞ്ഞ മാര്‍ച്ച് 19 ന് ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ച ഈ സിനഡാനന്തര അപ്പസ്തോലിക പ്രബോധനം കുടുംബത്തിനകത്തുള്ള സ്നേഹത്തെ അധികരിച്ചുള്ള അനര്‍ഘ രേഖയാണെന്ന് അനുസ്മരിച്ച  കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി പാപ്പായോടുള്ള ഹൃദയംഗമമായ നന്ദി പ്രകാശനചടങ്ങില്‍ പ്രകടിപ്പിച്ചു.     മെത്രാന്മാരുടെ സിനഡ് കുടുംബങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്ത സാധാരണ അസാധാരണ സമ്മേളനങ്ങളുടെ തീരുമാനങ്ങളും വീക്ഷണങ്ങളുമെല്ലാം ക്രോഡീകരിച്ചു ക്രമപ്പെടുത്തിയതാണ് "അമോരിസ് ലെത്തീസിയ" 'സ്നേഹത്തിന്‍റെ സന്തോഷം ' എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനം.     ആമുഖത്തിനും സമാപനത്തിനും പുറമെ 9 അദ്ധ്യായങ്ങളുള്ളതാണ് ഈ രേഖ.     ഒന്നാം അദ്ധ്യായം കുടുംബത്തെക്കുറിച്ച് ദൈവവചനാധിഷ്ഠിതമായുള്ള വിചിന്തന&#   Read More of this news...

അപ്പസ്തോലിക യാത്രകളുടെ സൂത്രധാരന്‍ ഗസ്ബാരിയെ ആദരിച്ചു

വത്തിക്കാന്‍ റേഡിയോ നിലയത്തിന്‍റെ ഭരണകാര്യങ്ങളുടെ ഡയറക്ടറും അന്തര്‍ദേശീയ അപ്പസ്തോലിക യാത്രകളുടെ സൂത്രധാരനുമായിരുന്ന അല്‍ബേര്‍ത്തോ ഗസ്ബാരിയെ പാപ്പാ ഫ്രാന്‍സിസ് ആദരിച്ചു.ഏപ്രില്‍ 4-ാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ പേപ്പല്‍ ഓഫിസില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങിലായിരുന്നു 34 വര്‍ഷക്കാലം പരിശുദ്ധ സിംഹാസനത്തിനുവേണ്ടി സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച്, 65-ാമത്തെ വയസ്സില്‍ വിരമിച്ച ഗസ്ബാരിയെ പാപ്പാ പ്രത്യേകമായി ആദരിച്ചത്.ധീരതയും വിശുദ്ധിയുമുള്ള സഭാസേനവനത്തിനു നല്കുന്നതും, പിയൂസ് 4-ാമന്‍ പാപ്പാ സമ്മാനിച്ചിരുന്നതുമായ 'യോദ്ധാക്കളുടെ കുരിശ്' (Medal of the Knight's Cross)  എന്ന പ്രത്യേക സ്ഥാനികചിഹ്നം അല്‍ബേര്‍ത്തൊ ഗസ്ബാരിയെ അണിയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ നീണ്ടകാല സേവനങ്ങളെ പാപ്പാ ഫ്രാന്‍സിസ് അനുമോദിച്ചത്.യുവാവായിരുന്നപ്പോള്‍ മുതല്‍ റോഡിയോ വത്തിക്കാനിലൂടെ സഭാ സേവനരംഗത്തു വന്ന ഗസ്ബാരി, പിന്നീട് പാപ്പാമാരുടെ ഔദ്യോഗിക രാജ്യാന്തര യാത്രകളുടെ വിശാദാംശങ്ങള്‍ ഒരുക്കുന്ന ഉത്തരവാദിത്വത്തിലേയ്ക്കും, പിന്നെ അതിന്‍റെ ചരടുപിടിക്കുന്ന സമ്പൂര്‍ണ്ണ ഉത്തരവാദിത്വത്തിലേയ്ക്കും മെല്ലെ ഉയരുകയായിരുന്നു. റോമില്‍നിന്നും വിമാനം കയറുന്നതു മുതല്‍, ദിവസങ്ങള്‍ നീണ്ടുനില്ക്കുന്ന രാജ്യാന്തര പരിപാടികള്‍ സമാപിപ്പിച്ച്, വീണ്ടും  പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തുംവരെയുള്ള ഓരോ നീക്കങ്ങളുടെയും ചുക്കാന്‍പിടിക്കുന്ന ഏറെ സൂക്ഷ്മവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ ജോലി വിശ്വസ്തതയോടെ മൂന്നു പതിറ്റാണ്ടുകളിലേറെ  ഗസ്ബാരി നിര്‍വ്വഹിച്ചെന്ന്, പരിശുദ്ധ സിംഹാസനത്തിനുവേണ്ടി നന്ദിപറയവെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ പൊതുകാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച&#   Read More of this news...

ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ച

പതിവുപോലെ, ഈ ബുധനാഴ്ചയും, ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടി വത്തിക്കാനില്‍ അരങ്ങേറി. കൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണം തന്നെ ആയിരുന്നു. വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍  ചത്വരത്തില്‍ സന്നിഹിതരായിരുന്നു. അഷര്‍ സിന്‍ഡ്രം (USHER SYNDROME) ,അതായത്,  ക്രമേണ അന്ധതയിലേക്കും ബധിരതയിലേക്കും നയിക്കുന്ന അപൂര്‍വ്വരോഗം, ബാധിച്ചിരിക്കുന്ന അമേരിക്കക്കാരിയായ  ലിസി മ്യേഴ്സ് (LIZZY MYERS) എന്ന പെണ്‍കുട്ടിയും അവളുടെ കുടുംബാംഗങ്ങളും ജനക്കൂട്ടത്തിലുണ്ടായിരുന്നു. ഈ രോഗം മൂലം ഈ ബാലികയുടെ കാഴ്ചയും ശ്രവണശക്തിയും അടുത്തുതന്നെ പൂര്‍ണ്ണമായി നഷ്ടപ്പെടുമെന്ന് ഭിഷഗ്വരന്മാര്‍ വിധിയെഴുതിയിരിക്കയാണ്.ഈ കൂടിക്കാഴ്ചാവേളയില്‍ പാപ്പാ ഈ ബാലികയും കുടുംബവുമായി അല്പസമയം ചിലവഴിക്കുകയും അവര്‍ സാന്ത്വനം പകരുകയും ചെയ്തു.ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ  പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങി. തദ്ദനന്തരം സാവധാനം നടന്ന്  പ്രസംഗവേദിയിലെത്തിയ ഫ്രാന്‍സീസ് പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധ ഗ്രന്ഥ വായനയായിരുന്നു.     യേശു യോഹന്നാനില്‍ നിന്നു സ്നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്‍റെ അടുത്തേക്കു വന്നു. ഞാന്‍ നിന്നില്‍ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍റെ അടുത്തേക്കു വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍ യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര&   Read More of this news...

ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് പദീല കുവൈറ്റിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതി

കുവൈറ്റിന്‍റെ അപ്പോസ്തോലിക സ്ഥാപനപതിയും, അറേബ്യ ഉപദ്വീപിലേയ്ക്കുള്ള വത്തിക്കാന്‍റെ പ്രതിനിധിയുമായി ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് മോന്തെചീലോ പദീലയെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. ഏപ്രില്‍ 5-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് പാപ്പായുടെ നിയമനം പ്രസ്താവനയിലൂടെ വത്തിക്കാന്‍ പുറത്തുവിട്ടത്.താന്‍സേനിയ, സോളമന്‍ ദ്വീപുകള്‍, പാപാ ന്യൂ ഗ്വീനിയാ എന്നിവിടങ്ങളിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഫിലിപ്പീന്‍സ് സ്വദേശിയും 62 വയസ്സുകാരനുമായ ആര്‍ച്ചുബിഷപ്പ് പദീല. ഫ്രാന്‍സിലെ നെബിയോയുടെ സ്ഥാനിക മെത്രാപ്പോലീത്തയുമാണ് ആര്‍ച്ചുബിഷപ്പ് പദീല.കുവൈത്തിന്‍റെ മുന്‍-നൂണ്‍ഷ്യോ, പെത്താര്‍ രാജിചിന് അങ്കോളയിലേയ്ക്ക് സ്ഥാനമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് കുവൈറ്റിലേയ്ക്കും അറേബ്യന്‍ പ്രവിശ്യയിലേയ്ക്കുമായി ആര്‍ച്ചുബിഷപ്പ് പദീലയെ സ്ഥാനപതിയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്.Source: Vatican Radio   Read More of this news...

ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന സുവിശേഷശക്തിയെക്കുറിച്ചുള്ള ട്വിറ്റുകള്‍

ജൂബിലവത്സരം വിശുദ്ധിയില്‍ വളരാനുള്ള അവസരമാണ്."വിശുദ്ധിയില്‍ വളരാന്‍ നമ്മെ അനുനിമിഷം സഹായിക്കുന്നതും  ഒരുവര്‍ഷം നീണ്ടുനില്ക്കുന്നതുമായ ആഘോഷമാണ് ജൂബിലി."ഏപ്രില്‍ 6-ാം തിയതി ബുധനാഴ്ച രാവിലെ ടിറ്റര്‍ സംവാദകരെ ജൂബിലിവത്സരത്തെക്കുറിച്ച് ഇങ്ങനെയാണ് പാപ്പാ അനുസ്മരിപ്പിച്ചത്. @ pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവയ്ക്കുന്നു.The Jubilee is a year-long celebration, in which every moment becomes a chance for us to grow in holiness.اليوبيل هو سنة كاملة نستقبل فيها الرحمة كلّ اليوم، حتى يصبح وجودنا بكامله مقدّسًا."സത്യവും, സൗന്ദര്യവും, ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന സുവിശേഷശക്തിയും പ്രസരിപ്പിക്കുന്ന വ്യക്തികളാകാന്‍ ക്രിസ്തു നമ്മോട് ആഹ്വാനംചെയ്യുന്നു....!"   ഏപ്രില്‍ 5-ാം തിയതി പാപ്പാ കണ്ണിചേര്‍ത്ത 'ട്വിറ്റര്‍' സന്ദേശമാണിത്.The Lord asks us to be men and women who radiate  the truth, beauty and the life-changing power of the Gospel.Source: Vatican Radio   Read More of this news...

ഉക്രയിനുവേണ്ടി പാപ്പായുടെ സഹായഭ്യര്‍ത്ഥന

കലാപവേദിയായി മാറിയ ഉക്രയിനില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി പാപ്പായുടെ സഹായഭ്യര്‍ത്ഥന.ഞായറാഴ്ച, വത്തിക്കാനില്‍ ദൈവിക കരുണയുടെ തിരുന്നാള്‍ തിരുക്കര്‍മ്മവേളയില്‍, മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കുമുമ്പു നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ലോകത്തില്‍ സംഘര്‍ഷത്തിന്‍റെ തിക്തഫലങ്ങനുഭവിക്കുന്ന ജനങ്ങളെ വിശിഷ്യ, യൂറോപ്യന്‍ നാടായ ഉക്രയിനിലെ ജനതയെ അനുസ്മരിക്കുകയായിരുന്നു.ഉക്രയിനിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഈ മാസം 24 ന് (24/04/16) യുറോപ്പിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും പ്രത്യേക ധനസമാഹരണം നടത്താനുള്ള തന്‍റെ തീരുമാനം പാപ്പാ വെളിപ്പെടുത്തുകയും ഉദാരമായി സംഭാവനചെയ്തുകൊണ്ട് ഈ സംരംഭത്തോടു സഹകരിക്കാന്‍ സകലവിശ്വാസികളെയും ക്ഷണിക്കുകയും ചെയ്തു. ഈ ഉപവിപ്രവര്‍ത്തനം ഭൗതികമായ സഹനങ്ങള്‍ ലഘൂകരിക്കുന്നതിനു പുറമെ തന്‍റെയും ഒപ്പം സാര്‍വ്വത്രികസഭ മുഴുവന്‍റെയും സാമീപ്യവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്ന് പാപ്പാ വ്യക്തമാക്കി.ഉക്രയിനില്‍, ഇനിയും കാലവിളംബമന്യേ, സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനും അവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനുമുള്ള പരിശ്രമങ്ങള്‍ക്ക് ഈ ജീവകാരുണ്യ പ്രവര്‍ത്തനം പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.ലോകത്തില്‍ അനുരഞ്ജനത്തിനും സമാധാനത്തിനുമായി ദാഹിക്കുന്നവരായ യാതനകളനുഭവിക്കുന്ന ജനങ്ങളെ അനുസ്മരിച്ച പാപ്പാ യൂറോപ്യന്‍ നാടായ ഉക്രയിനില്‍ കലാപത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരെയും ആയിരക്കണക്കിനാളുകളുടെ മരണത്തിനു ഹേതുവായ ശത്രുത അന്നാട്ടില്‍ തുടരുന്നിടങ്ങളില്‍ ഇപ്പോഴും കഴിയുന്നവരെയും അവസാനമില്ലാതെ നീളുന്ന ഇത്തരം ഗുരുതരമായ അവസ്ഥകളില്‍ നിന്ന് പലായനം ചെയ്ő   Read More of this news...

കുഴിബോംബുകള്‍ ഇല്ലാത്ത ഒരു ലോകത്തിനായുള്ള യത്നം നവീകരിക്കുക

കുഴിബോംബുകള്‍ അഥവാ കരമൈനുകള്‍ ഇല്ലാത്ത ഒരു ലോകത്തിനായുള്ള യത്നം നവീകരിക്കാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.മണ്ണില്‍ വിതറപ്പെടുന്നതും ചവിട്ടുകയൊ അതുപോലുള്ള മറ്റു സമ്മര്‍ദ്ദങ്ങളേല്‍ക്കുകയൊ ചെയ്യുമ്പോള്‍ പൊട്ടിത്തെറിച്ച് അംഗവൈകല്യത്തിനൊ മരണത്തിനൊ ഹേതുവായിഭവിക്കുന്ന  മനുഷ്യവിരുദ്ധ കരമൈനുകള്‍ക്കെതിരായ ലോകദിനം അനുവര്‍ഷം ഏപ്രില്‍ 4 ന്, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്നത്, ഞായറാഴ്ച(03/04/16) വത്തിക്കാനില്‍  ദൈവിക കരുണയുടെ തിരുന്നാള്‍തിരുക്കര്‍മ്മവേളയില്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കുമുമ്പു നടത്തിയ വിചിന്തനത്തില്‍, അനുസ്മരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ഭീകരമായ ഈ ആയുധങ്ങളാല്‍  ഇപ്പോഴും വധിക്കപ്പെടുകയൊ അംഗവിഹീനരാക്കപ്പെടുകയൊ ചെയ്യുന്നവര്‍ നിരവധിയാണെന്ന് പറഞ്ഞ പാപ്പാ  കരമൈനുകളെന്ന ഈ ആയുധം വിതറപ്പെട്ടിടങ്ങളില്‍ നിന്ന് നിര്‍വീര്യമാക്കി നീക്കം ചെയ്യുകയെന്ന ജീവന് അപകടകരമായ ദൗത്യം സാഹസികമായി ഏറ്റെടുത്തിട്ടുള്ള സ്തീപുരുഷന്മാരെയും പ്രത്യേകം  അനുസ്മരിച്ചു.ലോകത്തില്‍ വിവിധരാജ്യങ്ങളിലായി വിതറപ്പെട്ടുകിടക്കുന്ന മനുഷ്യവിരുദ്ധ കുഴിബോംബുകള്‍ 11 കോടിയോളവും സംഘര്‍ഷവേളകളില്‍ വിതറുന്നതിനായി ശേഖരിച്ചു വച്ചിട്ടുള്ളവ 10 കോടിയോളവും വരുമെന്ന് കണക്കാക്കപ്പെടുന്നു. അഫിഖാനിസ്ഥാന്‍, അങ്കോള, കംബോഡിയ, ഇറാക്ക്, ലാവോസ് എന്നീ നാടുകളിലാണ് കുഴിബോംബുകള്‍ ഏറ്റവും കൂടുതല്‍ വിതറപ്പെട്ടിരിക്കുന്നത്. താരതമ്യേന കുറവാണെങ്കിലും, ശ്രീലങ്ക, സുഡാന്‍, മ്യന്മാര്, മൊസംബിക്ക്, സൊമാലിയ, ബോസ്നിയ, ക്രൊവേഷ്യ, ജോര്‍ജിയ, നിക്കരാഗ്വ എന്നീ നാടുകളിലും കുഴിബോബുകള്‍ വിതറപ്പെട്ടിട്ടുണ്ട്. മനുഷ്യവിരുദ്ധ കുഴിബോംബുകള്‍ (Anti -personnel Mine) നിരോധിക്കുന്ന 1997ലെ &#   Read More of this news...

എഴുതപ്പെടാന്‍ തുറന്നു വച്ചിരിക്കുന്ന കരുണയുടെ സുവിശേഷം

ഉയിര്‍പ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച (03/04/16), ദൈവിക കരുണയുടെ ഞായാറായി തിരുസഭ ആചരിച്ചു. ഈ തിരുന്നാളിനോടനുബന്ധിച്ച് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷമായ തിരുന്നാള്‍ക്കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. ദൈവിക കാരുണ്യാദ്ധ്യാത്മികതയുടെ പ്രചാരകരും, വിവിധരാജ്യക്കാരായിരുന്ന ഇതരവിശ്വാസികളുമുള്‍പ്പടെ പതിനായിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ നടന്ന ഈ തിരുക്കര്‍മ്മത്തില്‍ സംബന്ധിച്ചു.ദിവ്യപൂജാവേളയില്‍,വിശുദ്ധ ഗ്രന്ഥവായനകളെ തുര്‍ന്ന്, പാപ്പാ വചനവിശകലനം നടത്തി. ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട യോഹന്നാന്‍റെ സുവിശേഷം ഇരുപതാം അദ്ധ്യായം 19 മുതല്‍ 31 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, യഹൂദരെ ഭയന്ന് കതകടച്ചിരിക്കുകയായിരുന്ന ശിഷ്യര്‍ക്കു മുന്നില്‍ ഉത്ഥിതന്‍ അവിടത്തെ ഉത്ഥാനദിനത്തില്‍, വൈകുന്നേരം, പ്രത്യക്ഷപ്പെട്ട് അവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്കുന്നതും, പാപങ്ങള്‍ മോചിക്കാന്‍ അധികാരപ്പെടുത്തി അവരെ അയക്കുന്നതുമായ സംഭവം ആയിരുന്നു  പാപ്പായുടെ വിചിന്തനത്തിനാധാരം.പാപ്പായുടെ വചനസന്ദേശം താഴെ ചേര്‍ക്കുന്നു:"ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും, യേശു, തന്‍റെ ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു". യോഹന്നാന്‍റെ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലെ മുപ്പതാമത്തെതായ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് തന്‍റെ വിചിന്തനം ആരംഭിച്ച ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം തുടര്‍ന്നു.                സുവിശേഷം ദൈവത്തിന്‍റെ കരുണയുടെ പുസ്തകമാണ്. നമ്മള്‍ വായിക്കേണ്ട, ആവര്‍ത്തിച്ചു വായിക്കേണ്ട ഗ്രന്ഥമാണത്. കാരണം യേശു പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ സകലവും പിതാവിന്‍റെ കാരുണ്യത്ത!   Read More of this news...

ആശയവിനിമയത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഫലവത്തായ സങ്കലനം

2016-ാമാണ്ടിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ ലോകമാധ്യമദിന സന്ദേശം :World Communications Day Message of Pope Francis for the year 2016.
    സത്തയില്‍ കരുണയുള്ള സ്നേഹമാണ് ആശയവിനിമയം
ആശയവിനിമയവും കാരുണ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഈ വിശുദ്ധവത്സരത്തില്‍ എല്ലാവരെയും ക്ഷണിക്കുന്നു. കരുണ്യവാനായ പിതാവിന്‍റെ മൂര്‍ത്തരൂപമായ ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കുന്ന സഭ വാക്കിലും പ്രവൃത്തിയിലും കാരുണ്യം മുഖമുദ്രയാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. എന്തു പറഞ്ഞാലും, എങ്ങനെ പറഞ്ഞാലും വാക്കാലും പ്രവൃത്തിയാലും ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും ക്ഷമയുമാണ് നാം മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടത്.  സ്നേഹം അന്തഃസത്തയില്‍ ആശയവിനിമയം തന്നെയാണ്. അതു നമ്മെ സൗഹൃദത്തിലേയ്ക്കും പങ്കുവയ്ക്കലിലേയ്ക്കും നയിക്കും. നമ്മുടെ ചിന്തയും പ്രവൃത്തികളും സ്നേഹത്തില്‍ ഉളവാകുന്നുവെങ്കില്‍ പിന്നെ ആശയവിനിമയം ദൈവിക ശക്തിയുള്ളതായിത്തീരുന്നു.ദൈവമക്കളെന്ന നിലയില്‍ നാം ആരെയും ഒഴിവാക്കാതെ, സകലരുമായും ഇടപഴകുവാനും ആശയവിനിമയംചെയ്യുവാനും വിളിക്കപ്പെട്ടിരിക്കുന്നു. പിതാവ് ക്രിസ്തുവിനെ ഭരമേല്പിച്ച ജീവന്‍റെ പൂര്‍ണ്ണതയിലേയ്ക്കുള്ള യാത്രയില്‍ ജനങ്ങളെ സ്നേഹമയരാക്കുവാനും അവരെ തുണയ്ക്കുവാനും സഭയുടെ എല്ലാ പ്രബോധനങ്ങളും പദ്ധതികളും കാരുണ്യ പൂര്‍ണ്ണമാകേണ്ടതാണ്.  അതിനാല്‍ നാം സഭാമാതാവിന്‍റെ വാത്സല്യം  ഉള്‍ക്കൊള്ളുകയും അത് മാറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതുമാണ്, അങ്ങനെ ക്രിസ്തു എവിടെയും അറിയപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ!  വിശ്വാസപ്രഘോഷണത്തിന് ഉള്‍ക്കാമ്പു പകരുന്നത് കരുണയുള്ള സ്നേഹമാണ്. പിന്നെ അത് ജീവിതസാക്ഷ്യത്തെയും പ്രബോധനങ്ങളെയും 'പ്രകാശമാനമാക്കുകയും' ജീവസ്സുറ്റതാക്കുകയുംചെയ്യുന്നു.   Read More of this news...

Handbook on "How to Use the Viswaasolsavam DVD".

  Read More of this news...

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനാചരണം നടത്തി

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ 126-ാം ജന്മദിനാചരണം രാമപുരം ഫൊറോന പള്ളിയില്‍ നടത്തി. സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. അധഃസ്ഥിതരുടെ ഉന്നമനത്തിനായി മാതൃകാപരമായി ജീവിച്ച കുഞ്ഞച്ചന്റെ ജീവിതം ആധുനിക തലമുറയ്ക്ക് ഒരു പാഠപുസ്തകമാണെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശത്തില്‍ പറഞ്ഞു. യെമനില്‍ പ്രവര്‍ത്തിച്ച ഫാ. ടോം ഉഴുന്നാലില്‍ അപകടങ്ങളെ സധൈര്യം നേരിട്ടു സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് ഭീകരരുടെ പിടിയിലാകുന്നത്. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും മാര്‍ ജേക്കബ് മുരിക്കന്‍ ആവശ്യപ്പെട്ടു.തുടര്‍ന്നു പായസവിതരണവും ഡിസിഎംഎസിന്റെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും നടത്തി. പാരീഷ്ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. എം.എം. ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പോസ്റുലേറ്റര്‍ ഫാ. സെബാസ്റ്യന്‍ നടുത്തടം, ഫാ. ജോര്‍ജ് നെല്ലിക്കുന്ന് ചെരുവുപുരയിടം, ഫാ. സെബാസ്റ്യന്‍ കുമ്പിളുമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. Source: Deepika   Read More of this news...

ദൈവകൃപയില്‍ വിശ്വസിച്ച്

സാബു ജോണ്‍തിരുവനന്തപുരം: അടിമലത്തുറയിലെ മണല്‍പ്പരപ്പിലൂടെ ഓടിക്കളിച്ചു നടന്ന കൊച്ചുക്രിസ്തുദാസില്‍ വീട്ടുകാരും അധ്യാപകരും നല്ലൊരു കായികതാരത്തെ കണ്ടിരുന്നു. ജി.വി. രാജ സ്കൂളില്‍ ചേര്‍ത്ത് ക്രിസ്തുദാസിനെ മികച്ച ഫുട്ബോള്‍ താരമായി വളര്‍ത്തിയെടുക്കാന്‍ രക്തത്തില്‍ ഫുട്ബോള്‍ പ്രേമം അലിഞ്ഞു ചേര്‍ന്ന അവര്‍ പദ്ധതിയിട്ടു.പക്ഷേ പത്താം ക്ളാസ് പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും ക്രിസ്തുദാസ് തെരഞ്ഞെടുത്തതു മറ്റൊരു വഴിയായിരുന്നു. വൈദികനാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ തികഞ്ഞ ഈശ്വരവിശ്വാസികളായ അപ്പന്‍ രാജപ്പനും അമ്മ ആഞ്ചലീനയ്ക്കും നിറഞ്ഞ സന്തോഷം. അങ്ങനെ കൊച്ചു ക്രിസ്തുദാസ് 1987 ല്‍ മേനംകുളം മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിനു ചേര്‍ന്നു. ദൈവത്തിന്റെ പദ്ധതിക്കൊപ്പം നടന്നു നീങ്ങുന്ന ഫാ. ക്രിസ്തുദാസ് മെത്രാന്‍ പദവിയിലേക്കുയര്‍ത്തപ്പെടുമ്പോഴും സ്വന്തം ബലഹീനതകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമാണു കൂടുതലും ചിന്തിക്കുന്നത്. ദൈവകൃപയില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ടു പുതിയ നിയോഗത്തിലും ദൈവം കൈപിടിച്ചു നിര്‍ത്തുമെന്ന ബോധ്യമാണു പുതിയ ഇടയനു കരുത്താകുന്നത്. നാല്‍പത്തിനാലുകാരനായ റവ. ഡോ. ആര്‍. ക്രിസ്തുദാസ് നാളെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുകയാണ്. വിശ്വാസപരിശീലനം കുടുംബത്തില്‍ നിന്ന്കുടുംബത്തില്‍ നിന്നാണു വിശ്വാസപരിശീലനത്തിന്റെ തുടക്കം. തികഞ്ഞ വിശ്വാസികളായിരുന്ന മാതാപിതാക്കള്‍ മക്കളെ വിശ്വാസവഴിയിലൂടെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ എന്നും ജാഗ്രത കാട്ടിയിരുന്നു. മത്സ്യത്തൊഴിലാളിയായ പിതാവ് കടലില്‍ പോയി ലഭിക്കുന്ന വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ആശ്രയിക്കാനുണ്ടായിരുന്നത്. ദാരിദ്യ്രവും കഷ്ടപ&   Read More of this news...

ദൈവിക കരുണയുടെ തിരുന്നാള്‍ ആഘോഷം വത്തിക്കാനില്‍

ദൈവികകാരുണ്യത്തിന്‍റെ തിരുനാള്‍ക്കുര്‍ബ്ബാന മാര്‍പ്പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ അര്‍പ്പിക്കപ്പെടും.     ഞായറാഴ്ച (03/04/16) രാവിലെ റോമിലെ സമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ക്കുര്‍ബ്ബാന ആരംഭിക്കും.     അനുവര്‍ഷം ഉത്ഥാനത്തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ദൈവികകരുണയുടെ തിരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്.     ഒരു ദര്‍ശനത്തില്‍ ക്രിസ്തു വിശുദ്ധ ഫൗസ്തീന കൊവ്വാല്‍സയോട് ആവശ്യപ്പട്ടതനുസരിച്ച് വിശുദ്ധ രണ്ടാം ജോണ്പോള്‍ മാര്‍പ്പാപ്പാ സാര്‍വ്വത്രികസഭയില്‍ ഏര്‍പ്പെടുത്തിയതാണ് ഈ തിരുന്നാളാഘോഷം.     പരിത്രാണത്തിന്‍റെ മഹാജൂബിലിയാഘോഷിക്കപ്പെട്ട രണ്ടായിരാമാണ്ടുമുതല്‍ എല്ലാവര്‍ഷവും ഈ തിരുനാള്‍ ആചരിച്ചുവരുന്നു.Source: Vatican Radio   Read More of this news...

അത്യപൂര്‍വ്വരോഗബാധിത ബാലന് പാപ്പായുടെ സാന്ത്വന ദര്‍ശനം

അത്യപൂര്‍വ്വമായ ഒരു രോഗത്തിനടിമയായ എട്ടുവയസ്സുകാരനായ ഒരു ബാലനും  ആ കുഞ്ഞിന്‍റെ കുടുംബത്തിനും മാര്‍പ്പാപ്പാ വ്യാ‌ഴാഴ്ച (31/03/16) വത്തിക്കാനില്‍ പ്രത്യേക ദര്‍ശനം അനുവദിച്ചു.     ആമാശയരോഗവും രോഗപ്രതിരോധശേഷിയില്ലായ്മയും കൂടിച്ചേര്‍ന്ന  അസാധാരണമായ രോഗം ബാധിച്ച ഇഞ്ഞാത്സിയൊ ഫൂച്ചി എന്ന ഈ ബാലന്‍ തന്നോട് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചുകൊണ്ട് എഴുതിയ കത്തിനുള്ള മറുപടിയായിട്ടാണ് ഫ്രാന്‍സീസ് പാപ്പാ ഈ കൂടിക്കാഴ്ച അനുവദിച്ചത്.     ലോകത്തില്‍  നാളിതുവരെ ഈ രോഗം ബാധിച്ചിട്ടുള്ളവരുടെ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സംഖ്യ 40 മാത്രമാണ്.     വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍ വച്ചായിരുന്നു പാപ്പാ ഇഞ്ഞാത്സിയൊ ഫൂച്ചിയും കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്.     മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രകിയയ്ക്ക് വിധേയനായ ഈ ബാലന്‍ വത്തിക്കാന്‍റെ  കീഴില്‍ ഉണ്ണിയേശുവിന്‍റെ നാമത്തിലുള്ള "ബംബീനൊ ജെസു" ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്.     പ്രധാനമായും ലൂര്‍ദ്ദ് നാഥയുടെ പവിത്രസന്നിധാനത്തിലേക്ക് രോഗികളെ തീര്‍ത്ഥാടനത്തിനായി കൊണ്ടുപോകുന്ന ഇറ്റാലിയന്‍ സംഘടനയായ ഉനിത്താല്‍സിയുടെ (UNITALSI) കീഴില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായ "കാസ ബെര്‍ണദേത്തെ" എന്ന പാര്‍പ്പിടസമുച്ചയത്തില്‍, റോമില്‍, ഈ കുഞ്ഞിന്‍റെ  ചികിത്സാര്‍ത്ഥം, സൗജന്യമായി താമസിച്ചുവരികയാണ് ഈ കുടുംബം.     "ബംബീനൊ ജെസു" ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയൊ, ഈ ആശുപത്രിയില്‍ ചികിത്സയ്കെത്തുകയൊ ചെയ്യുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക്, ആവശ്യമായിവരുന്ന പക്ഷം, ഈ ഭവനത്തില്‍ സൗജന്യ താമസസൗകര്യം നല്കി വരുന്നു.     കുഞ്ഞുങ്ങളോട!   Read More of this news...

കര്‍ദ്ദിനാള്‍ ഷോര്‍ജ് കൊത്തിയെ അന്തരിച്ചു,പാപ്പാ അനുശോചിച്ചു

ദൈവശാസ്ത്രജ്‍ഞനായിരുന്ന കര്‍ദ്ദിനാള്‍ ഷോര്‍ജ് മരീ മര്‍ത്തീന്‍ കൊത്തിയെ (GEORGES MARIE MARTIN COTTIER) കാലം ചെയ്തു.      94 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് വെള്ളിയാഴ്ച (31/03/16) രാത്രി റോമിലെ ജെമെല്ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.     സ്വിറ്റ്സര്‍ലണ്ടിലെ ജെനീവയിലുള്ള കറൂജ് എന്ന സ്ഥലത്ത് 1922 ഏപ്രില്‍ 25 നായിരുന്നു കര്‍ദ്ദിനാള്‍ ഷോര്‍ജ് മരീ മര്‍ത്തീന്‍ കൊത്തിയെയുടെ ജനനം.     1945 ല്‍ ഡൊമീനിക്കന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1951 ജൂലൈ 2ന് പൗരോഹ്യത്യം സ്വീകരിക്കുകയും 2003 ഒക്ടോബര്‍ 20 ന് ആര്‍ച്ചുബിഷപ്പായി അഭിഷിക്തനാകുകയും തൊട്ടടുത്തദിവസം, അതായത്, ഒക്ടോബര്‍ 21ന്  കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.     സാഹിത്യം, തത്വശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹം വിവിധ സര്വ്വകാലാശാലകളില്‍ അദ്ധ്യാപകനായും, പേപ്പല്‍ ഭവനത്തിലെ ദൈവശാസ്ത്രജ്ഞനായും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘം, സാംസ്ക്കാരികകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി എന്നിവയില്‍ ഉപദേശകനായും വിവിധ പൊന്തിഫിക്കല്‍ അക്കാദമികളിലും വിവിധ സംഘടനകളിലും ആംഗമായും സേവനമനുഷ്ഠിച്ചി‌ട്ടുണ്ട്.     കര്‍ദ്ദിനാള്‍ ഷോര്‍ജ് മരീ മര്‍ത്തീന്‍ കൊത്തിയെയുടെ അന്ത്യോപചാരശുശ്രൂഷകള്‍ ശനിയാഴ്ച(02/04/16) രാവിലെ പ്രാദേശികസമയം 8.30 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ സൊദാനൊയുടെ കാര്‍മ്മികത്വത്തില്‍ നടക്കും        കര്‍ദ്ദിനാള്‍ ഷോര്‍ജ് മരീ മര്‍ത്തീന്‍ കൊത്തിയെയുടെ നിര്യാണത്തില്‍ ഫ്രാന്‍സീസ് പാപ്പാ അതിയായ ദു:ഖം രേഖപ്പെടുത്തി.     അദ്ദേഹത്തിന്‍റെ മരണത്തോടെ കര്‍ദ്ദിനാള്‍സംഘത്തിലെ അംഗസംഖ്യ 215 ആ   Read More of this news...

നിസ്വാര്‍ത്ഥ സ്നേഹത്തില്‍ ധൈര്യമുള്ളവരായിരിക്കുക

സ്നേഹത്തില്‍ ധൈര്യമുള്ളവരായിരിക്കാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.     കരുണയുള്ളവരായിരിക്കുക എന്നതിന്‍റെ പൊരുള്‍ എന്തെന്ന് വ്യക്തമാക്കിക്കൊണ്ട് ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (02/04/16) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഇതു കാണുന്നത്.     കാരുണ്യമുള്ളവരായിത്തീരുക എന്നതിനര്‍ത്ഥം സമൂര്‍ത്തവും നിസ്വാര്‍ത്ഥവുമായ സ്നേഹത്തില്‍ ധീരരായിരിക്കാന്‍ പഠിക്കുകയാണ്എന്നാണ് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളെ ഉദ്ബോധിപ്പിക്കുന്നത്.     പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.Source: Vatican Radio   Read More of this news...

ക്രിസ്തുവിന്‍റെ കൃപയില്‍ ശരണപ്പെടുക

 വിശുദ്ധവാതിലിലൂടെ കടക്കുമ്പോള്‍ ക്രിസ്തുവിന്‍റെ കൃപയില്‍ ശരണപ്പെടാന്‍ മാര്‍പ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.     ഇപ്പോള്‍ ആചരിക്കപ്പെടുന്ന കരുണയുടെ ജൂബിലിവത്സരം പ്രമാണിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിശുദ്ധവാതിലുകള്‍ തുറക്കപ്പെട്ടിരിക്കുകയും, സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് വിശുദ്ധ വാതിലിലൂടെ കടക്കുന്ന കത്തോലിക്കാവിശ്വാസിക്ക് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാന്‍ കഴിയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (01/04/16) തന്‍റെ  ട്വിറ്റര്‍സന്ദേശ ശൃംഖലയില്‍ ചേര്‍ത്ത ഹ്രസ്വ സന്ദേശത്തിലാണ് ഈ ക്ഷണം ഉള്ളത്.     വിശുദ്ധവാതില്‍ കടക്കുമ്പോള്‍ നമുക്ക്, നമ്മുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന, ക്രിസ്തുവിന്‍റെ കൃപയില്‍ വിശ്വാസമര്‍പ്പിക്കാം എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ ലഭ്യമാണ്.പാപ്പാ വ്യാഴാഴ്ച (31/03/16) തന്‍റെ ട്വിറ്റര്‍ അനുയായികളുമായി പങ്കുവച്ചത് കുടിയേറ്റ പ്രതിഭാസത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു.പാപ്പായുടെ ആ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്:കുടിയേറ്റ പ്രതിഭാസം, നാം പ്രത്യുത്തരിക്കേണ്ടതായ, ഗൗരവതരമായ സാംസ്ക്കാരിക ചോദ്യമുയര്‍ത്തുന്നു.Source: Vatican Radio   Read More of this news...

വിശുദ്ധ രണ്ടാം ജോണ്‍പോള്‍ പാപ്പാ കൊളുത്തിയ രണ്ടു ദീപങ്ങള്‍

വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പാ പൊറുക്കലിന്‍റെയും സത്യ പ്രഘോഷണത്തിന്‍റെയുമായ രണ്ടു ദീപങ്ങള്‍ കൊളുത്തി ദൈവിക കാരുണ്യത്തിനു സാക്ഷ്യം വഹിച്ചുവെന്ന് വത്തിക്കാന്‍ നഗരത്തില്‍ പാപ്പായുടെ വികാരിയായ കര്‍ദ്ദിനാള്‍ ആഞ്ചെലൊ കൊമാസ്ത്രി.     2005 ല്‍ ദൈവിക കരുണയുടെ തിരുന്നാളിന്‍റെ തലേന്ന് ഏപ്രില്‍ 2ന് മരണമടഞ്ഞവിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പായുടെ പതിനൊന്നാം ചരമവാര്‍ഷികം ഇക്കൊല്ലം ആ ചരമദിനം പോലെതന്നെ ദൈവികകരുണയുടെ തിരുന്നാളിന്‍റെ  തലേദിവസം, അതായത് ഏപ്രില്‍ 2 ശനിയാഴ്ച  ആയ പശ്ചാത്തലത്തില്‍, അദ്ദേഹം, വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പാ ദൈവിക കാരുണ്യത്തിന് എപ്രകാരം സാക്ഷ്യമേകിയെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ വിശദീകരിക്കുകയായിരുന്നു.     വെടിയേറ്റ് രക്തത്തില്‍ കുളിച്ചു ബോധരഹിതനായികിടന്ന വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായ്ക്ക് അല്പമൊന്നു ബോധം തെളിഞ്ഞപ്പോള്‍ ആദ്യം പറഞ്ഞ വാക്കുകള്‍ എന്‍റെ നേര്‍ക്ക് നിറയൊഴിച്ച ആ സഹോദരനോടു ഞാന്‍ ക്ഷമിക്കുന്നു എന്നായിരുന്നുവെന്ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കിയിലെ മുഖ്യപുരോഹിതന്‍ കൂടിയായ കര്‍ദ്ദിനാള്‍ കൊമാസ്ത്രി അനുസ്മരിച്ചു.തന്നെ വെടിവെച്ച അലി അക്ഖായെ, താന്‍ വെടിയേറ്റു കിടന്ന ആ വേളയില്‍ സഹോദരന്‍ എന്നു സംബോധന ചെയ്യുന്നതിന് രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായ്ക്ക്, തീര്‍ച്ചയായും, അസാമാന്യ ധൈര്യവും ശക്തമായ വിശ്വാസവും ആവശ്യമായിരുന്നുവെന്നും അത് മനോഹരമായ ഒരു സാക്ഷ്യമായി ഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.     ദൈവിക കാരുണ്യത്തിനുള്ള സാക്ഷ്യമായി വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ സത്യം പ്രഘോഷിക്കലിന്‍റെ ദീപം കൊളുത്തിയത് സത&   Read More of this news...

പ്രത്യാശയുടെ ശില്പികളും സാക്ഷികളും ആയിത്തീരുക

അനുദിനയാതനകളും നിരാശയും ശൂന്യതാബോധവും എകാന്തതയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും പ്രത്യാശയുടെ മേല്‍ പലപ്പോഴും ആധിപത്യം പുലര്‍ത്തുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ, ജീവിതത്തിന്‍റെ വിവിധമേഖലകളില്‍ വര്‍ത്തിക്കുന്നവര്‍ ഓട്ടിസം ബാധിച്ചവരു‌ടെ ചാരെയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ത്സിഗ്മണ്ച് ത്സിമോസ്ക്കി (ZIGMUNT ZIMOWSKI) ഉറപ്പുനല്കുന്നു.     കുട്ടികളില്‍ ബുദ്ധിവികാസവുമായി ബന്ധപ്പെട്ടുകാണുന്ന ഒരു തരം മാനസികവ്യതിയാനമായ ഓട്ടിസത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് അനുവര്‍ഷം  ഏപ്രില്‍ 2 ന് ആചരിക്കപ്പെടുന്ന ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച (02/04/16) "പ്രത്യാശയുടെ ശില്പികളും സാക്ഷികളും" എന്ന ശീര്‍ഷകത്തില്‍  പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.     രക്ഷയുടെ സുനിശ്ചിത അ‌ടയാളമായി പ്രശോഭിക്കുന്നതിനും ദൈവത്തിന്‍റെ കരുണയുടെ വദനവുമായി മുഖാമുഖം കാണുന്നതിലേക്കു നയിക്കുന്ന സരണിയില്‍ വെളിച്ചം വിശുന്നതിനും വേണ്ടി, പ്രത്യാശയുടെ ദീപം അണയാതെ ദൃശ്യമാക്കി നിറുത്താനുള്ള കടമ സഭയ്ക്കുണ്ട് എന്ന്, ആര്‍ച്ചുബിഷപ്പ് ത്സിമോസ്ക്കി ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.     ഒരിക്കല്‍ ഓട്ടിസം ബാധിച്ചാല്‍ അത് ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്നതിനാല്‍ അതിനിരകളായവരോടും അവരുടെ കുടുംബങ്ങളോടും എന്നും ഐക്യദാര്‍ഢ്യം പുലര്‍ത്തുകയും അവര്‍ക്ക് എന്നും സഹായഹസ്തം നീട്ടുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. Source: Vatican Radio   Read More of this news...

ക്രിസ്തുദാസ് രാജപ്പന്‍ സഹായമെത്രാനായി അഭിഷിക്തനാകുന്നു

 തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ നിയുക്ത സഹായമെത്രാന്‍ ക്രിസ്തുദാസ് രാജപ്പന്‍ ഞായറാഴ്ച (03/04/16) അഭിഷിക്തനാകും.     വെട്ടുകാട് ദൈവമാതാവിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ വൈകുന്നേരം 4 മണിക്ക് മെത്രാഭിഷേകതിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.     തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ  ആര്‍ച്ചുബിഷപ്പ് മരിയ സൂസ പാക്യം ആയിരിക്കും മുഖ്യ കാര്‍മ്മികന്‍.     സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സുവിശേഷസന്ദേശം നല്കും.     ഇക്കൊല്ലം ഫെബ്രുവരി രണ്ടിനാണ് ഫ്രാന്‍സീസ് പാപ്പാ 44 വയസ്സു പ്രായമുള്ള  ക്രിസ്തുദാസ് രാജപ്പനെ തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനായി നാമനിര്‍ദ്ദേശം ചെയ്തത്.Source: Vatican Radio   Read More of this news...

വൈദികന്‍ ഫെദറീക്കൊ ലൊംബാര്‍ദിക്ക് ആഗില അസ്തെക്കാ ബഹുമതി

പരിശുദ്ധസിംഹാസാനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവിയായ ഈശോസഭാവൈദികന്‍ ഫെദറീക്കൊ ലൊംബാര്‍ദിയെ മെക്സിക്കൊ ആഗില അസ്തെക്കാ ബഹുമതി മുദ്ര നല്കി ആദരിച്ചു.     ശാസ്ത്രങ്ങള്‍ക്കും സാമൂഹ്യശാസ്ത്രങ്ങള്‍ക്കുമായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ ചാന്‍സലര്‍ ബിഷപ്പ് മര്‍സേലൊ സാഞ്ചെസ് സൊറോന്തൊ, വത്തിക്കാനിലെ സുരക്ഷാവിഭാഗത്തിന്‍റെ തലവന്‍ ദൊമേനിക്കൊ ജാനിയും ഈ ബഹുമതിക്കര്‍ഹരായി.     വിദേശികള്‍ മെക്സിക്കൊ നാടിനൊ, നരകുലത്തിനാകമാനമൊ ഏകുന്ന സേവനത്തിനുള്ള അംഗീകാരമായി അന്നാട് 1933 ഡിസമ്പര്‍ 29 ന് ഏര്‍പ്പെടുത്തിയതാണ് ആഗില അസ്തെക്കാ ബഹുമതി.     മെക്സിക്കൊയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള വിനിമയവും സൗഹൃദബന്ധപുനസ്ഥാപനവും കൂടുതല്‍ കാര്യക്ഷമാക്കുന്നതില്‍ ആധികാരികമായ ഒരു ശബ്ദമായിരുന്നു വത്തിക്കാന്‍ റേഡിയോയുടെ മുന്‍ ഡയറെക്ടര്‍ ജനറല്‍ കൂടിയായ വൈദികന്‍ ലൊംബാര്‍ദിയെന്നും വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് മാര്‍പ്പാപ്പായ്ക്കുള്ള വീക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം വഴി സാധിച്ചുവെന്നും മെക്സിക്കൊ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി മരിയാനൊ പലാസിയൊസ് അല്‍കൊസെര്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ ശ്ലാഘിച്ചു.Source: Vatican Radio   Read More of this news...

വിശുദ്ധനാടിനായി പ്രാദേശിക ക്രൈസ്തവ നേതാക്കളുടെ പ്രാര്‍ത്ഥന

വിശുദ്ധ നാട്ടിലും മദ്ധ്യപൂര്‍വ്വദേശത്താകമാനവും നീതിയിലധിഷ്ഠിതമായ സമാധാനം സംജതാമാകട്ടെയെന്ന് വിശുദ്ധനാട്ടിലെ പാത്രിയാര്‍ക്കീസുമാരും ഇതര ക്രൈസ്തവസഭാനേതാക്കളും ആശംസിക്കുന്നു.     ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഫൗദ് ത്വാലും, ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തെയൊഫിലൊ ത്രിതീയനും, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് നൊറാന്‍ മനൗജിയനും, ഇതര 9 ക്രൈസ്തവസമൂഹങ്ങളുടെ തലവന്മാരും വിശുദ്ധനാട്ടിലെ പുണ്യസ്ഥലങ്ങളുടെ കാവല്‍ചുമതലയുള്ള ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍ പീയെര്‍ബത്തിസ്ത പിത്സബാല്ലയും ഒപ്പുവച്ച സംയുക്ത ഉയിര്‍പ്പുതിരുന്നാള്‍ സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.     അഭയാര്‍ത്ഥികളും, പലയിടങ്ങളിലും അരങ്ങേറുന്ന അക്രമങ്ങള്‍ക്കും  അസഹിഷ്ണുതകള്‍ക്കും വിവേചനങ്ങള്‍ക്കും ഇരകളുമായ ദശലക്ഷക്കണക്കിനാളുകളുടെ ശോചനീയാവസ്ഥകളെക്കുറിച്ചും അനുസ്മരിക്കുന്ന ഈ ക്രൈസ്തവസഭാനേതാക്കള്‍ അവരുടെ ഔന്നത്യം ആദരിക്കപ്പെടുന്നതിനും അവരെ സ്വാഗതം ചെയ്യുന്നതിനു വേണ്ടിയും അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു.Source: Vatican Radio   Read More of this news...

കാരുണ്യത്തെ അധികരിച്ചുള്ള യൂറോപ്യന്‍ പ്രേഷിത സമ്മേളനം

കാരുണ്യത്തെ സംബന്ധിച്ച ആഗോള പ്രേഷിത പ്രസ്ഥാനത്തിന്‍റെ യൂറോപ്യന്‍ മേഖലയുടെ സമ്മേളനമാണ് മാര്‍ച്ച് 31-ാം തിയതി വ്യാഴാഴ്ച റോമില്‍ ആരംഭിച്ചിരിക്കുന്നത്. റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്ത്, വത്തിക്കാനില്‍നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള വിശുദ്ധ അന്ത്രയോസിന്‍റെ ഭദ്രാസന ദേവാലയത്തിലാണ് സമ്മേളനം ആരംഭിച്ചിരിക്കുന്നത്.ഏപ്രില്‍ 4-ാം തിയതി തിങ്കളാഴ്ചവരെ നീണ്ടുനില്ക്കുന്ന സമ്മേളനം കാരുണ്യ പ്രേഷിതത്വത്തിന്‍റെ ആഗോള പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ ബേണിന്‍റെ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ചു.  എല്ലാ മൂന്നു വര്‍ഷവും ചേരുന്ന കാരുണ്യത്തിന്‍റെ മാനവിക പദ്ധതികളും ചിന്തകളുമായി ബന്ധപ്പെട്ട ആഗോള സമ്മേളനത്തിന്‍റെ പ്രഥമ യൂറോപ്യന്‍ സംഗമമാണ്, കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ റോമില്‍ ആരംഭിച്ചിരിക്കുന്നത്.  സഭയിലെ 17 കര്‍ദ്ദിനാളന്മാരുടെ സംഘമാണ് കാരുണ്യത്തെ അധികരിച്ചുള്ള ആ ആഗോള പ്രസ്ഥാനത്തിന്‍റെ പ്രായോക്താക്കള്‍ (World Apostolic Congress of Mercy). 2008-ല്‍ റോമിലെ ആദ്യസംഘമത്തോടെ ആരംഭം കുറിച്ച പ്രസ്ഥാനം 2011-ല്‍ പോളണ്ടിലെ ക്രാക്കോയില്‍ രണ്ടാമത്തെ ആഗോളസംഗമവും, 2014-ല്‍ മൂന്നാമത്തെ അന്തര്‍ദേശീയ സംഗമം‍ കൊളംമ്പിയയിലെ ബഗോട്ടയിലും ചേര്‍ന്നു.  കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ പ്രസ്ഥാനത്തിന്‍റെ യൂറോപ്യന്‍ സംഗമം റോമില്‍ ചേര്‍ന്നിരിക്കുന്നത് ഏറെ അര്‍ത്ഥവത്താണെന്ന പ്രസ്താവത്തോടെയാണ് വിയെന്ന അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഷോണ്‍ ബേണ്‍ പ്രഭാഷണം ആരംഭിച്ചത്. കാരുണ്യത്തെ സംബന്ധിക്കുന്ന ഈ രാജ്യാന്തര പ്രേഷിത പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ഇപ്പോഴത്തെ പ്രസിഡന്‍റുമാണ് കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍.സുവിശേഷത്തിന്‍റെ കാതല്‍ കാരുണ്യമാണെന്നായിരുന്നു ഓസ്ട്രിയയിലെ വിയന്ന അതിരൂ!   Read More of this news...

വൈദികന്‍ ടോമിന്‍റെ മോചനത്തിനായി സി.ബി.സി.ഐയുടെ അഭ്യര്‍ത്ഥന

യെമനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാല രാമപുരം സ്വദേശിയായ സലേഷ്യന്‍ വൈദികന്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി സാധ്യമായതൊക്കെ ചെയ്യാന്‍ ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘം CBCI ഭാരതസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിനോട് ഒരു കത്തുമുഖേനയാണ് മെത്രാന്‍സംഘം ഈ അഭ്യര്‍ത്ഥന നടത്തിയത്.എത്രയും വേഗം മെത്രാന്‍സംഘത്തിന്‍റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താമെന്നും ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ കൈമാറാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പുനല്കിയതായി  ഏഷ്യന്യൂസ് വാര്‍ത്ത ഏജന്‍സി വെളിപ്പെടുത്തി.മാര്‍ച്ച് നാലിനാണ് (04/03/16) യെമനില്‍ വച്ച്, 54 വയസ്സുള്ള  വൈദികന്‍ ടോം ഉഴുന്നാല്‍ തട്ടിക്കൊണ്ടു പോകപ്പെട്ടത്.     അന്ന്, മദര്‍തെരേസയുടെ സന്ന്യാസിനി സൂഹമായ ഉപവിയുടെ പ്രേഷിതകളുടെ മേല്‍ നോട്ടത്തിലുള്ള അഗതിമന്ദിരത്തില്‍, ഈ സന്ന്യാസിനി സമൂഹത്തിലെ 4 കന്യാസ്ത്രികളുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ട, ആക്രമണവേളയിലാണ് യെമനില്‍ 5 വര്‍ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം ബന്ദിയാക്കപ്പെട്ടത്.ആ സമയത്ത് അഗതിമന്ദിരത്തിലെ കപ്പേളയില്‍ ആത്മീയ ശുശ്രൂഷകള്‍ക്കായി അവിടെയെത്തിയ വൈദികന്‍ ടോം.ജാര്‍ക്കണ്ഡ് സ്വദേശിനി  ആന്‍സുലം, റുവാണ്ടക്കാരികളായ  മാര്‍ഗരറ്റ്, റിജിനിറ്റ്, കെനിയസ്വദേശിനിയായ ജൂഡിറ്റ് എന്നീവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 4 കന്യാസ്ത്രികള്‍.Source: Vatican Radio   Read More of this news...

അര്‍ജന്‍റിനയിലെ അര്‍മേനിയന്‍ സഭാതലവനെ പാപ്പാ ഫ്രാന്‍സിസ് അനുമോദിച്ചു

അര്‍ജന്‍റീനയിലെ‍ അര്‍മേനിയന്‍ സഭാതലവനെ പാപ്പാ ഫ്രാന്‍സിസ് അഭിനന്ദിച്ചു.മാര്‍ച്ചു 29-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലൂടെയാണ് അര്‍ജനിന്‍റീന-ചിലി എന്നീ രാജ്യങ്ങളിലെ അര്‍മേനിയന്‍ സഭാസമൂഹങ്ങളുടെ തലവനായ ആര്‍ച്ചുബിഷപ്പ് കിസ്സാഗ് മൗരാദിയനെ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അഭിനന്ദിച്ചത്.ആര്‍ച്ചുബിഷപ്പ് മൗരാദിയന്‍റെ മെത്രാഭിഷേക രജതജൂബിലി നാളിലാണ് പാപ്പാ ഫ്രാന്‍സിസ് ആശംസാസന്ദേശം അയച്ചത്. ഫലവത്തായ സഭാ ശുശ്രൂഷയ്ക്ക് അഭിനന്ദനവും, ഇനിയും നല്ല സേവനത്തിനുള്ള ആശംസകളും നേര്‍ന്നുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചത്. അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീയയിരുന്ന കാലം മുതലുള്ള പരിചയവും സുഹൃത്ബന്ധവുംവച്ചുകൊണ്ടാണ് പാപ്പാ, അര്‍ജന്‍റീനയിലെ ക്രൈസ്തവൈക്യ പരിശ്രമങ്ങളില്‍ ഏറെ സജീവനായിരുന്ന ആര്‍ച്ചുബിഷപ്പ് മൗരാദിയനെ അഭിനന്ദിച്ചതും പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നതുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.മാര്‍ച്ച് 29-ാം തിയതി ചൊവ്വാഴ്ച ബ്യൂനസ് ഐരസിലെ അര്‍മേനിയന്‍ സഭാകേന്ദ്രത്തില്‍ നടന്ന ആശംസാചടങ്ങില്‍ സ്ഥലത്തെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ്, എമില്‍ പോള്‍ ഷെറിങ്, ബ്യൂനസ് ഐരസിലെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാരിയോ പോളി, കൊര്‍ദോബായുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് കാര്‍ളോ നാഞ്ഞസ് എന്നിവര്‍ പങ്കെടുത്തതായി പ്രസ്താവന വെളിപ്പെടുത്തി.Source: Vatican Radio   Read More of this news...

സുസ്ഥിതിവികസന പദ്ധതിയില്‍ സ്ത്രീകള്‍ വിവേചിക്കപ്പെടുന്നുണ്ടെന്ന് വത്തിക്കാന്‍

സുസ്ഥിതി വികസനപദ്ധതിക്ക് എല്ലാവരെയും ഉള്‍ക്കൊള്ളുന്നൊരു സാകല്യവീക്ഷണം അനിവാര്യമാണെന്ന് ഐക്യാരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ബെര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.‌മാര്‍ച്ച് 28-ാം തിയതി തിങ്കളാഴ്ച ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന ഐക്യാരാഷ്ട്ര സംഘടയുടെ സുരക്ഷാ കൗണ്‍സിലിന്‍റെ തുറന്ന ചര്‍ച്ചാ സമ്മേളനത്തിലാണ് (Role of Women in Conflict Prevention and resolution in Africa) ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. പൊതുവെ ആഫ്രിക്കയുടെ സാമൂഹ്യപശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കു നല്കേണ്ട സാമൂഹ്യ-രാഷ്ട്രീയ പങ്കാളത്തവും പ്രാധാന്യവും സംബന്ധിച്ച ചര്‍ച്ചകളിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്.2030-ല്‍ യാഥാര്‍ത്ഥ്യമാക്കത്ത വിധത്തില്‍ ഐക്യാരാഷ്ട്ര സംഘടന തുടക്കമിട്ടിരിക്കുന്ന സുസ്ഥിതി വികസനപദ്ധതിയില്‍ സ്ത്രീകള്‍ക്കുണ്ടായിരിക്കേണ്ട പങ്കു കണക്കിലെടുത്തുകൊണ്ട്, വിശിഷ്യാ ആഫ്രിക്ക പോലുള്ള പ്രവിശ്യകളെ പരിഗണിച്ചുകൊണ്ടാമ്  ആര്‍ച്ചുബിഷപ്പ ഔസാ ഇങ്ങനെ പ്രസ്താവിച്ചത്.സ്ത്രീകള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന മനഃസ്ഥിതി പൊതുവെ രാഷ്ട്രങ്ങളില്‍ നിലനില്ക്കുന്നുണ്ടെന്നും, അതുവഴി സാമൂഹ്യ-രാഷ്ട്രീയ-ഭരണ സംവിധാനങ്ങളില്‍ അവര്‍ക്ക് വേണ്ടുവോളം പങ്കാളിത്തം ലഭിക്കാതെ പോകുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി. സമൂഹ്യരാഷ്ട്രീ സംഘര്‍ഷങ്ങള്‍ ഏറി നിലക്കുന്ന ആഫ്രിക്കാപോലുള്ള രാജ്യങ്ങളി‍ല്‍ സ്ത്രീകള്‍ക്ക് വേണ്ടുവോളം പ്രാതിനിധ്യവും പ്രാമുഖ്യവും ലഭിക്കുന്നില്ലെന്നു മാത്രമല്ല, അവര്‍ പീ‍ഡിപ്പിക്കപ്പെടുകയും, അതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് വത്തിക്കാന്‍റെ പ്രതിനിധി സംഭവങ്ങളുടെ വെളിച്ചത്തി&#   Read More of this news...

സ്നേഹത്തിന്‍റെ ആനന്ദം - സഭയുടെ നവമായ പ്രബോധനം

കുടുംബങ്ങള്‍ക്കുള്ളിലെ സ്നേഹ ജീവിതത്തെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധം ഏപ്രില്‍ 8-ാം തിയതി വെള്ളിയാഴ്ച പ്രകാശനം ചെയ്യപ്പെടും.ലത്തീന്‍ ഭാഷയില്‍ Amoris Laetitia, 'സ്നേഹത്തിന്‍റെ ആനന്ദം' എന്ന് ശീര്‍ഷകംചെയ്തിരിക്കുന്ന പ്രബോധനം  ഏപ്രില്‍ 8-ാം തിയതി വെള്ളിയാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് ഹാളില്‍വച്ച് വിവിധ ഭാഷകളില്‍ പ്രകാശനംചെയ്യപ്പെടുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി മാര്‍ച്ച് 31-ാം തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ കുടുംബങ്ങളെക്കുറിച്ചുള്ള ആഗോളസഭയിലെ മെത്രാന്മാരുടെ പ്രത്യേക സിന‍ഡു സമ്മേളനത്തിന്‍റെയും സാധാരണ സിന‍ഡു സമ്മേളനത്തിന്‍റെയും തീരുമാനങ്ങള്‍ ക്രോഡീകരിച്ചു ക്രമപ്പെടുത്തിയതാണ് കുടുംബങ്ങളിലെ സ്നേഹത്തെയും സ്നേഹജീവിതത്തെയും കേന്ദ്രീകരിച്ചുള്ള, പ്രകാശനംചെയ്യപ്പെടുവാന്‍ പോകുന്ന  Amoris Laetitia, 'സ്നേഹത്തിന്‍റെ ആനന്ദം'മെന്ന്, ഈ അടിസ്ഥാന രേഖയെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ സ്പാനിഷ്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളില്‍ പ്രബോധനത്തിന്‍റെ പരിഭാഷകള്‍ ഉടനെ ലഭ്യാമാണെന്നും പ്രസ്ഥാവന അറിയിച്ചു.സിനഡ് സമ്മേളനത്തിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ദിസേരി, വിയന്നയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ ബേണ്‍ എന്നിവരും, തിരഞ്ഞെടുക്കപ്പെട്ട ഏതാനും കുടുംബങ്ങളും, ദൈവശാസ്ത്ര-ധാര്‍മ്മികശാത്ര പണ്ഡിതന്മാരും പ്രകാശനകര്‍മ്മത്തില്‍ സന്നിഹിതരായിരിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.Source: Vatican Radio   Read More of this news...

ഫാ.പീറ്റര്‍ കാവുംപുറ (MST) ത്തിന് യാത്രയയപ്പു നല്കി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍സമൂഹത്തിന്റെ ആദ്യത്തെ ഫുള്‍ടൈം ചാപ്‌ളയിനും ക്യുന്‍സിലാന്‍ഡ് റീജിയണ്‍ എപ്പിസ്‌കോപ്പല്‍ വികാരിയുമായ ഫാ. പീറ്റര്‍ കാവുംപുറത്തിന് മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയുംസെന്റെ് മേരീസ് മെല്‍ബണ്‍ വെസ്റ്റ് ഇടവകയും സൂയുക്തമായി യാത്രയയപ്പ് നല്കി. സാംഗ്ലി മിഷനിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഫാ. പീറ്റര്‍ ഇന്‍ഡ്യയിലേക്ക് യാത്രയാകുന്നത്. ഫോക്‌നാര്‍ സെന്റ് മാത്യുസ് ദേവാലായത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫാ.പീറ്റര്‍ കാവുംപുറം മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. മാത്യൂ കൊച്ചുപുരയ്ക്കല്‍ സഹകാര്‍മ്മികനായിരുന്നു. ദിവ്യബലിയ്ക്കു ശേഷം നടന്ന ചടങ്ങില്‍ ഫാ. മാത്യൂ കൊച്ചുപുരയ്ക്കല്‍ ബഹുമാനപ്പെട്ട പീറ്റര്‍ അച്ചന്റെ മെല്‍ബണിലെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം തന്റെ എല്ലാ ശുശ്രൂഷകളിലും പ്രവര്‍ത്തനനങ്ങളിലും സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും പീറ്ററച്ചന്‍ നന്ദി പറഞ്ഞു.2011 ഫെബ്രുവരിയിലാണ് മിഷനറീസ് ഓഫ് സെന്റെ് തോമസ്സഭാംഗമായ ഫാ. പീറ്റര്‍ കാവുംപുറം മെല്‍ബണ്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ആദ്യത്തെ ഫുള്‍ടൈം ചാപ്‌ളയിനായി നിയമിക്കപ്പെടുന്നത്. മെല്‍ബണിലെ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളായുള്ള ആവശ്യപ്രകാരമാണ് ഒരു മുഴുവന്‍ സമയ ചാപ്‌ളയിനെ അനുവദിച്ച് കിട്ടുന്നത്. മെല്‍ബണിലെ വിവിധ പ്രദേശങ്ങളില്‍ ചിതറികിടക്കുന്ന സീറോ മലബാര്‍ കുടുംബങ്ങളെ അച്ചന്‍ നേരില്‍ കാണുകയും വളര്‍ന്നു വരുന്ന തലമുറയെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ ആവശ്യമായ മതബോധന ക്ലാസുകളും സ്വന്തമായ ദേവാലയങ്ങളും ഉണ്ടാകേണ്ടതിന്റെ ആവശ്യകത &#   Read More of this news...

ദൈവത്തിന്‍റെ കാരുണ്യം നമ്മുടെ പാപങ്ങളെ മായിച്ചുകളയുന്നു

ഉത്ഥാനത്തിരുന്നാളാനന്തര പ്രഥമ ബുധനാഴ്ച (30/03/16) ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചാപരിപാടി, പതിവുപോലെ, വത്തിക്കാനില്‍ അരങ്ങേറി. കൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണം തന്നെ ആയിരുന്നു. വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍, ഉത്ഥാനത്തിരുന്നാളിനോടനുബന്ധിച്ച് പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരുന്ന വേദിക്കു  മുന്നിലായി, ചത്വരത്തില്‍ സന്നിഹിതരായിരുന്നു.  തുറന്ന വെളുത്ത വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്യുകയും തന്‍റെ വാത്സല്യം ആംഗ്യങ്ങളാലും പുഞ്ചിരിയാലും സംവേദനം ചെയ്തുകൊണ്ട്  അവര്‍ക്കിടയിലൂടെ  നീങ്ങി.  പതിവുപോലെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും പാപ്പാ ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാ പ്പാ സാവധാനം നടന്ന്  വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.  തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥവായനയായിരുന്നു:എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു, എന്‍റെ പാപം എപ്പോഴും എന്‍റെ കണ്‍മുമ്പിലുണ്ട്. അങ്ങേയ്ക്കെതിരായി, അങ്ങേയ്ക്കു മാത്രമെതിരായി, ഞാന്‍ പാപം ചെയ്തു. അങ്ങയുടെ മുമ്പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണ്ണയത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്..... അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ !   Read More of this news...

കേരള സഭ ഇന്നു (31-03-2016) പ്രാര്‍ഥനാദിനം ആചരിക്കും

കൊച്ചി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേരള കത്തോലിക്കാസഭ ഇന്നു പ്രാര്‍ഥനാദിനം ആചരിക്കും. കേരളത്തിലെ മൂന്നു റീത്തുകളിലുമുള്ള 31 രൂപതകളുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും ആരാധനയും നടക്കും. കെസിബിസി ആസ്ഥാനമായ പിഒസിയില്‍ വൈകുന്നേരം അഞ്ചിനു സര്‍വമത സമ്മേളനവും പ്രാര്‍ഥനയും നടക്കും. വിവിധ മത-സമുദായ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. മതങ്ങള്‍ മാനവ മൈത്രിയും സാഹോദര്യവും വളര്‍ത്തുന്ന സമാധാന മാര്‍ഗങ്ങളാണെന്നും മതങ്ങളുടെ ദുരുപയോഗം മനുഷ്യവംശത്തിന്റെ സമാധാനപൂര്‍ണമായ നിലനില്പിനു ഭീഷണിയാണെന്നുമുള്ള സന്ദേശം നല്കുന്നതിനാണു സര്‍വമത സമാധാന പ്രാര്‍ഥന നടത്തുന്നത്.ഫാ.ടോമിന്റെ മോചനം: പ്രോലൈഫ് പ്രാര്‍ഥനാദിനം ഇന്ന്കൊച്ചി: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനുവേണ്ടി കെസിബിസി പ്രോലൈഫ് സമിതി പ്രവര്‍ത്തകര്‍ ഇന്നു പ്രാര്‍ഥനാദിനം ആചരിക്കും. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു വിവിധ കേന്ദ്രങ്ങളില്‍ ഉപവസിച്ചു പ്രാര്‍ഥിക്കും. പ്രാര്‍ഥനാ റാലി, പ്രതിഷേധ സമ്മേളനം എന്നിവയും നടത്തും. എല്ലാ ഈശ്വര വിശ്വാസികളും തീവ്രവാദ വിരുദ്ധ ദിനാചരണത്തില്‍ പങ്കെടുക്കണമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ആന്‍ഡ് പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ.പോള്‍ മാടശേരി അറിയിച്ചു Source: Deepika   Read More of this news...

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ 126-ാം ജന്മദിനാചരണം നാളെ (01-04-2016)

രാമപുരം: വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ 126-ാം ജന്മദിനാചരണ പരിപാടികള്‍ നാളെ രാമപുരം ഫൊറോന പള്ളിയില്‍ നടക്കും. രാവിലെ ഏഴിനു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.തുടര്‍ന്നു പാരീഷ്ഹാളില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിക്കും. മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നു ഡിസിഎംഎസ് സംഘടനയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍.1891 ഏപ്രില്‍ ഒന്നിനാണു രാമപുരം കുഴുമ്പില്‍ തേവര്‍പറമ്പില്‍ ഇട്ടിയേപ്പ് മാണി-ഏലീശാ ദമ്പതികളുടെ മകനായി കുഞ്ഞച്ചന്‍ (അഗസ്റിന്‍) ജനിച്ചത്. 1973 ഒക്ടോബര്‍ 16നു ദിവംഗതനായി. 2006 ഏപ്രില്‍ 30 നു കുഞ്ഞച്ചന്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 16നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ രാമപുരം ഫൊറോന പള്ളിയില്‍ നടത്തിവരുന്നു. Source: Deepika   Read More of this news...

പരിക്കേറ്റവരെ രക്ഷിക്കുന്നവര്‍ക്കു സംരക്ഷണം: സര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: അപകടങ്ങളില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിനും അപകടത്തെക്കുറിച്ച് പോലീസില്‍ അറിയിക്കുന്നതിനും ഇനി ജനങ്ങള്‍ക്ക് ഭയക്കേണ്ടതില്ല. ഇത്തരത്തില്‍ നല്ല ശമരിയാക്കാരാകുന്നവര്‍ക്കു മാന്യമായ പെരുമാറ്റവും സംരക്ഷണവും ലഭ്യമാക്കുന്നതിനുള്ള നിയമം പ്രാബല്യത്തിലായി. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ച സാഹചര്യത്തിലാണിത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിയമം ബാധകമായിരിക്കും. ജസ്റീസ് വി. ഗോപാല ഗൌഡയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് അംഗീകാരം നല്‍കി ഉത്തരവായത്. റോഡ് അപകടങ്ങളിലെ സാക്ഷികള്‍ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കും. അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുന്നതിന്റെ പേരില്‍ അധിക്ഷേപിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരേ പുതിയ നിയമപ്രകാരം കേസ് രജിസ്റര്‍ ചെയ്യാം. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ പോലീസിന്റെ ഭാഗത്തുനിന്നു മോശമായ പെരുമാറ്റമായിരിക്കുമെന്നും പോലീസ് സ്റേഷനില്‍നിന്ന് ഇറങ്ങാന്‍ നേരമുണ്ടാകില്ലെന്നുമുള്ള ധാരണമൂലം പലപ്പോഴും ജനങ്ങള്‍ അപകടസ്ഥലത്തുനിന്ന് ഒഴിഞ്ഞുമാറാനാണു ശ്രമിച്ചിരുന്നത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചാലുടന്‍ വിലാസം നല്‍കാതെതന്നെ സഹായിച്ച വ്യക്തിക്ക് പോകാം. അപകടത്തെക്കുറിച്ചു വിവരം നല്‍കുന്നയാള്‍ ആരാണെന്നു വെളിപ്പെടുത്തുവാന്‍ പോലീസ് നിര്‍ബന്ധിക്കാന്‍ പാടില്ല. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം പേരു പറയുന്നതിനു തടസമില്ല. സര്‍ക്കാര്‍, സര്‍ക്കാരിതര ആശുപത്രികള്‍ പരിക്കേറ്റയാളെ എത്തിക്കുന്ന വ്യക്തിയില്‍നിന്നു രജിസ്ട്രേഷന്റെയും ആശുപത്രിയില്&   Read More of this news...

എങ്ങനെ എനിക്ക് ക്ഷമിക്കാനാകും? പാപ്പായുടെ ട്വിറ്റര്‍

ദൈവിക കാരുണ്യത്തോടു നാം തുറവുള്ളവരായാല്‍, നമുക്ക് ജീവിതത്തില്‍ ക്ഷമിക്കാന്‍ കഴിവുള്ളവരാകും.മാര്‍ച്ച് 30-ാം തിയതി ബുധനാഴ്ച @ pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശമാണിത്.  If we open ourselves up to welcome God's mercy for ourselves, in turn we become capable of forgiveness.Source: Vatican Radio   Read More of this news...

മരിച്ചവരില്‍ അധികവും കുട്ടികളെന്ന് ലാഹോറിലെ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ

ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലെ പാര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരില്‍ അധികവും കുട്ടികളെന്ന്, സംഭവസ്ഥലം ഉടനെ സന്ദര്‍ശിച്ച ലാഹോറിലെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ അറിയിച്ചു.മാര്‍ച്ചു 29-ാം തിയതി ചൊവ്വാഴ്ച ലാഹോറിലെ ആശുപത്രി സന്ദര്‍ശിച്ചകൊണ്ട് മുറിപ്പെട്ടവരെ സാന്ത്വനപ്പെടുത്തിയ അദ്ദേഹം 'ആവശ്യത്തിലായിരിക്കുന്ന സഭയെ തുണയ്ക്കുന്ന പ്രസ്ഥാന'ത്തിനു (The Church in Need Foundation)  അവിടെവച്ച് നല്കിയ അഭിമുഖത്തിലാണ് ഭീകരതയുടെ ക്രൂരതയ്ക്ക് ബലിയായ കുട്ടികളുടെ കാര്യം എടുത്തുപറഞ്ഞു.ലാഹോറിലെ പബ്ലിക്ക് പാര്‍ക്കില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണം ക്രൈസ്തവരെ കേന്ദ്രീകരിച്ചായിരുന്നു. മരിച്ചവരില്‍ മുസ്ലിങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ മരണമടഞ്ഞ 75-പേരില്‍ 30 പേരും കുട്ടികളായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് ഷാ വ്യക്തമാക്കി. 300-​ല്‍ അധികം പേരാണ് മുറപ്പെട്ടത്.ദൈവദൂഷണക്കുറ്റ നിയമത്തെ നിശിതമായി വിമര്‍ശിച്ച പഞ്ചാബ് ഗവര്‍ണര്‍, സല്‍മാന്‍ തസീറിന്‍റെ ഘാതകനെ പാക്കിസ്ഥാനിലെ കോടതി കൊലക്കുറ്റം ചുമത്തുകയും, അടുത്തകാലത്ത് തൂക്കിലേറ്റുകയും ചെയ്തതിന്‍റെ പ്രതികാരവും പ്രതിഷേധവുമാണ് ഈസ്റ്റര്‍ ഞായറാഴ്ച മാര്‍ച്ച്  27-ന് ലാഹോറിലെ പാര്‍ക്കില്‍ നടന്ന ഭീകരക്രമണമെന്ന് ബിഷപ്പ് ഷാ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷമായ ക്രൈസ്തവരോടുള്ള വിദ്വേഷം മാത്രമല്ല, സര്‍ക്കാരിന്‍റെ ജനാധിപത്യപരവും നീതിനിഷ്ഠവും സമഗ്രവുമായ നയങ്ങളോടുള്ള വിയോജിപ്പാണ് മതമൗലികവാദവും ഭീകരതയുമായി നാട്ടില്‍ തലപൊക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഷാ ഖേദപൂര്‍വ്വം പ്രസ്താവിച്ചു.ക്രൈസ്തവര്‍ക്ക് പാക്കിസ്ഥാനി സര്‍ക്കാര്‍ ആവശ്യത്തിന് സുരക്ഷയും സംരക്ഷണവും നല്‍കുന്നുണ്ട്. പ്രത്യാശ കൈവെടിയാതെ നല്ല പൗരന്മ   Read More of this news...

മാധ്യമ ലോകത്തിന് വിസ്മയമായി EWTN-ന്‍റെ സ്ഥാപക മദര്‍ ആഞ്ചലിക്ക

മാധ്യമലോകത്തെ അത്ഭുതമായിരുന്നു മദര്‍ ആഞ്ചെലിക്ക! വത്തിക്കാന്‍റെ ദിനപത്രം, ലൊസര്‍വത്തോരെ റൊമാനോയുടെ പത്രാധിപര്‍ ജൊവാന്നി മരിയ വിയാന്‍റെ പ്രസ്താവനയാണിത്.  Eternal Word Television Network - EWTN-ന്‍റെ ഈസ്റ്റര്‍ ദിനത്തില്‍ അന്തരിച്ച സ്ഥാപക ഡയറക്ടര്‍, മദര്‍ മരിയ ആഞ്ചലിക്കയെക്കുറിച്ച് (Mother Maria Angelica) ജൊവാന്നി വിയാന്‍ എഴുതിയ പത്രാധിപക്കുറിപ്പിലാണ് ഇങ്ങനെ വിശേഷിപ്പിച്ചത്.ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനിയായി ജീവിച്ച മദര്‍ ആഞ്ചലിക്ക അമേരിക്കയിലെ അലബാമാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിഖ്യാതമായ കാത്തോലിക്കാ ടെലിവിഷന്‍ ശൃംഖല, EWTN സ്ഥാപിച്ചത് 1981-ലാണ്. ഇപ്പോള്‍ 144 രാജ്യങ്ങളിലായി ബഹുഭാഷാ ശൃഖലകളുള്ള  EWTN ചാനല്‍  പരസ്യങ്ങളില്ലാതെ സുവിശേഷവത്ക്കരണ പരിപാടികളുമായി മുന്നേറുന്ന ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ മാധ്യമശൃംഖലയാണെന്ന്, വത്തിക്കാന്‍ മാധ്യമങ്ങള്‍ക്കുവേണ്ടി ജൊവാന്നി വിയാന്‍ വിശേഷിപ്പിച്ചു.വളരെ കാര്‍ക്കശ്യമുള്ള സന്ന്യാസജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ ജീവിച്ചുകൊണ്ട് വളര്‍ത്തിയെടുത്തതാണ് മദര്‍ മരിയ ആഞ്ചെലിക്കയുടെ മാധ്യമ പൈതൃകം.  ആധുനിക സുവിശേഷവത്ക്കരണ ലോകത്തെ വിസ്മയമാണ് മദര്‍ ആ‍ഞ്ചെലിക്കയുടെ Eternal Word Television Network - EWTN എന്നും ജൊവാന്നി മരിയ വിയാന്‍ വിശേഷിപ്പിച്ചു. 1923-ല്‍ ഓഹിയോയിലെ കന്‍റോണില്‍ ജനച്ച് റീത്താ റീസ്സോയാണ് പിന്നീട് ക്ലാരിസ്റ്റ് സന്ന്യാസിനി മദര്‍ ആഞ്ചെലിക്കയായി മാറിയത്. കഷ്ടപ്പാടില്‍ ജനിച്ചു വളര്‍ന്നെങ്കിലും, ചെറുപ്രായത്തില്‍ തനിക്കു ലഭിച്ച അത്ഭുതകാരമായ രോഗശാന്തി ജീവിതത്തില്‍ അവരെ ദൈവവിചാരമുള്ളവളാക്കി.  18-മത്തെ വയസ്സില്‍ ക്ലാരമഠത്തിലെ നിത്യാരാധന സമൂഹത്തില്‍ അംഗമായി ചേര്‍ന്നു. 'മംഗലവാര്‍ത്തയുടെ ആഞ്ചെലിക്ക'യെന്ന പേരു സ്വീകരിച്ചു  (Sr. Angelica of Annunciation).  കന്‍റോണില്‍ പുതിയ മഠം സ   Read More of this news...

വേറിട്ട ഈസ്ററനുഭവം ഹൃദയത്തിലേറ്റി ഇതര സംസ്ഥാന തൊഴിലാളികള്‍

സിജോ പൈനാടത്ത്ആലുവ: ഇതരസംസ്ഥാന തൊഴിലാളികളെന്ന വിളിപ്പേരിലൂടെ തങ്ങളിലേക്കു മലയാളി അറിയാതെ കുറിച്ചിട്ട അകലം ഇല്ലാതായ നിമിഷങ്ങള്‍... അക്ഷരാര്‍ഥത്തില്‍ ആഹ്ളാദത്തിന്റെ ഈസ്ററനുഭവമായിരുന്നു അവര്‍ക്ക്... കത്തോലിക്കാസഭയിലെ കര്‍ദിനാളിനൊപ്പം ഉയിര്‍പ്പുതിരുനാളിന്റെ പ്രത്യാശയും സന്തോഷവും സൌഹൃദവും, ഒപ്പം ജീവിതത്തിന്റെ സംഘര്‍ഷങ്ങളും സങ്കീര്‍ണതകളുമൊക്കെ പങ്കുവച്ച്, ഒരുമിച്ചു വിരുന്നുണ്ട്, ഒത്തൊരുമിച്ച് പാട്ടുപാടി... അങ്ങനെയങ്ങനെ... അസുലഭമായ ഒരു ഈസ്റര്‍ പകല്‍ ജീവിതത്തിലെ സുവര്‍ണസ്മൃതിയായി ഹൃദയത്തിലേറ്റിയായിരുന്നു അവരുടെ മടക്കം. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം ഇന്നലെ ഈസ്റര്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്. എഫ്സിസി സന്യാസിനി സഭയുടെ എറണാകുളം പ്രോവിന്‍സ് ആലുവയില്‍ ഒരുക്കിയ ധ്യാനത്തിന്റെ സമാപന ദിനത്തിലാണ് ഉയിര്‍പ്പു തിരുനാളിന്റെ നന്മയും സ്നേഹവുമായി വലിയ ഇടയനെത്തിയത്. ഒറീസ, ഉത്തര്‍പ്രദേശ്, ആസാം, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറോളം തൊഴിലാളി കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു കര്‍ദിനാളിന്റെ ഈസ്റര്‍ പകല്‍. തൊഴിലാളി സഹോദരങ്ങള്‍ പരമ്പരാഗത ഉത്തരേന്ത്യന്‍ രീതിയില്‍ നൃത്തച്ചുവടുകള്‍ വച്ചാണു കര്‍ദിനാളിനെ വരവേറ്റത്. കുട്ടികള്‍ പൂക്കള്‍ നല്‍കി. ഹിന്ദിയിലാണു തൊഴിലാളി കുടുംബങ്ങളെ കര്‍ദിനാള്‍ അഭിസംബോധന ചെയ്തത്. തുടര്‍ന്നു മലയാളത്തിലുള്ള കര്‍ദിനാളിന്റെ സന്ദേശം സന്യാസിനികള്‍ തര്‍ജമ ചെയ്തു നല്‍കി.ഈസ്റര്‍ തിരുനാള്‍ ഓര്‍മിപ്പിക്കുന്ന പ്രത്യാശയെക്കുറിച്ചും ക്രിസ്തുസ്നേഹത്തെക്കുറിച്ചും കര്‍ദിനാള്‍ വിശദീകരിച്ചു. തിന്മയില്‍നിന്നു നാം അകന്നു ക   Read More of this news...

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രാര്‍ഥിക്കുക: മാര്‍ ആലഞ്ചേരി

കൊച്ചി: ഭീകരര്‍ ബന്ദിയാക്കിയ സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. വൈദികനെ ബന്ദിയാക്കിയ ഭീകരര്‍ പണം ആവശ്യപ്പെടുന്നതായി മാധ്യമങ്ങളില്‍നിന്ന് അറിയാന്‍ കഴിയുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നയതന്ത്രബന്ധ ഇടപെടലിലൂടെ വൈദികന്റെ മോചനത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയും മറ്റു രാജ്യങ്ങളും ഇതിനോടു സഹകരിക്കുമെന്നു പ്രതീക്ഷിക്കാം.പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനും ലോകസമാധാനത്തിനും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഫാ. ടോം ഉഴുന്നാലില്‍ ഉള്‍പ്പടെയുള്ള മിഷനറിമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നത്. ഇത് ഒരു മതത്തിന്റെ മാത്രം പ്രവര്‍ത്തനമായി കാണേണ്ടതില്ല. മാനവനന്മയാണ് ഓരോ മിഷനറിയും ലക്ഷ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും പ്രാര്‍ഥനയിലൂടെയും മറ്റും ഫാ. ടോമിന്റെ മോചനത്തിനായുള്ള യത്നത്തില്‍ പങ്കാളികളാവണമെന്നും മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു. Source: Deepika   Read More of this news...

ദാരിദ്യ്രത്തിനും രോഗങ്ങള്‍ക്കുമെതിരേ പോരാടുക: ഫ്രാന്‍സിസ് മാര്‍പാപ്പ

ഫാ. ഐസക് ആരിക്കാപ്പള്ളി സിഎംഐ വത്തിക്കാന്‍സിറ്റി: ലോകത്തിലെ വിഭവങ്ങള്‍ ദാരിദ്യ്രത്തിനും രോഗങ്ങള്‍ക്കും എതിരായ പോരാട്ടത്തിനു വിനിയോഗിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സംരക്ഷിക്കാന്‍ ലോകം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈസ്റര്‍ ദിനത്തില്‍ നഗരത്തിനും ലോകത്തിനുമായുള്ള (ഊര്‍ബി എത് ഓര്‍ബി) സന്ദേശത്തിലാണു മാര്‍പാപ്പയുടെ ആഹ്വാനം. വിവിധ രാജ്യങ്ങളിലെ ഭീകരാക്രമണങ്ങളും സംഘര്‍ഷങ്ങളും പരാമര്‍ശിച്ചുകൊണ്ടായിരുന്നു സന്ദേശം. വിവിധ നാടുകളില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനു വേണ്ടിയും അദ്ദേഹം അഭ്യര്‍ഥിച്ചു. പലസ്തീനിലെയും പശ്ചിമേഷ്യയിലെയും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഉത്ഥാനം ചെയ്ത രക്ഷകന്റെ ഈസ്റര്‍ സന്ദേശം എല്ലാ ജനതകള്‍ക്കുമുള്ളതാണ്; അതു കാലം തോറും മാറ്റൊലി കൊള്ളുന്നു; മെച്ചപ്പെട്ടൊരു ഭാവി തേടുന്ന കുടിയേറ്റക്കാരുടെയും യുദ്ധത്തിലും വിശപ്പിലും പട്ടിണിയിലും ദാരിദ്യ്രത്തിലും അനീതിയിലും നിന്ന് രക്ഷതേടുന്ന അഭയാര്‍ഥികളുടെയും കാര്യം വിസ്മരിക്കരുതെന്ന് ഈസ്റര്‍ നമ്മോടു പറയുന്നു: മാര്‍പാപ്പ വിശദീകരിച്ചു. കര്‍ത്താവിനു നന്ദി പറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ് എന്ന 136-ാം സങ്കീര്‍ത്തനവാക്യം ഉദ്ധരിച്ചാണു മാര്‍പാപ്പ സന്ദേശമാരംഭിച്ചത്. ദാഹിക്കുന്നവര്‍ക്കു ഞാന്‍ ജീവജലത്തിന്റെ ഉറവയില്‍നിന്നു വെള്ളം നല്കും എന്ന വെളിപാടു പുസ്തകത്തിലെ വാക്യം ഉദ്ധരിച്ചായിരുന്നു സമാപനം. ഭീകരാക്രമണ ഭീഷണിക്കിടയിലും രണ്ടു ലക്ഷത്തിലേറെപ്പേര്‍ ഈസ്റര്‍ ദിവ്യബലിയില്‍ സംബന്ധിച്ചു. വിശുദ്ധ പത്രോസിന്റെ ബസിലിക   Read More of this news...

പാപ്പായുടെ ഉയിര്‍പ്പുതിരുന്നാള്‍ ട്വിറ്റര്‍ സന്ദേശം

സ്നേഹം പകയെ തോല്പിച്ചിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.     ഉത്ഥാനത്തിരുന്നാള്‍ ദിനത്തില്‍ (27/03/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഫ്രാന്‍സീസ് പാപ്പാ കുറിച്ചതാണിത്.     2015 ലെ ഉയിര്‍പ്പുതിരുന്നാള്‍ ദിനത്തില്‍ താന്‍ നല്കിയ, റോമാ നഗരത്തിനും ലോകത്തിനും എന്ന അര്‍ത്ഥം വരുന്ന "ഊര്‍ബി ഏത്ത് ഓര്‍ബി" സന്ദേശത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു! സ്നേഹം വൈര്യത്തെ തോല്പിച്ചു, ജീവന്‍ മരണത്തെ ജയിച്ചു, വെളിച്ചം ഇരുളിനെ നീക്കി എന്ന വാക്യമാണ് ഈ ഉയിര്‍പ്പു ഞായറാഴ്ച പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം.         ഉയിര്‍പ്പു തിരുന്നാള്‍ ജീവിക്കുകയെന്നാല്‍, നമുക്കായി മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത യേശുവിന്‍റെ രഹസ്യത്തിലേക്കു കടക്കുകയാണ് എന്ന് പാപ്പാ ശനിയാഴ്ച (26/03/16) ഉയിര്‍പ്പുതിരുന്നാള്‍ ജാഗരത്തോടനുബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചു.     ഈ വാക്യം ഫ്രാന്‍സിസ് പാപ്പാ എടുത്തത്, 2015ലെ പെസഹാജാഗര തിരുക്കര്‍മ്മ വേളയില്‍ താന്‍ നടത്തിയ വിചിന്തനത്തില്‍ നിന്നാണ്.Source: Vatican Radio   Read More of this news...

EWTN ടിവി നെറ്റ്വര്‍ക്ക് സ്ഥാപിച്ച മദര്‍ ആഞ്ജലിക്ക അന്തരിച്ചു

അയണ്‍ഡെയ്ല്‍ (അലബാമ): എറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (ഇഡബ്ള്യുടിഎന്‍) സ്ഥാപകയായ മദര്‍ മേരി ആഞ്ജലിക്ക (92) അന്തരിച്ചു. അമേരിക്കയിലെ ഏറ്റവും പ്രശസ്ത കത്തോലിക്കാ മാധ്യമപ്രവര്‍ത്തക 1981-ലാണ് എളിയനിലയില്‍ ഈ നെറ്റ്വര്‍ക്ക് തുടങ്ങിയത്. ഇപ്പോള്‍ 144 രാജ്യങ്ങളിലായി 26.4 കോടി വീടുകളില്‍ ഈ നെറ്റ്വര്‍ക്ക് എത്തുന്നു. റേഡിയോ പരിപാടികളും നാഷണല്‍ കാത്തലിക് രജിസ്റര്‍ എന്ന പ്രസിദ്ധീകരണവും കാത്തലിക് ന്യൂസ് ഏജന്‍സിയും നെറ്റ്വര്‍ക്കിന്റെ കീഴിലുണ്ട്. ഒഹായോയിലെ കാന്റണില്‍ ജനിച്ച ഇവരുടെ ബാല്യത്തിലെ പേര് റീത്ത എന്നായിരുന്നു. കൌമാരത്തില്‍ സ്ഥിരമായി അലട്ടിയിരുന്ന വയറുവേദന വിശുദ്ധ ചെറുപുഷ്പത്തിന്റെ നൊവേന നടത്തിയതിനെത്തുടര്‍ന്നു മാറിയത് സന്യാസത്തിലേക്കു തിരിയാന്‍ റീത്തയെ പ്രേരിപ്പിച്ചു. പുവര്‍ ക്ളെയേഴ്സ് ഓഫ് പെര്‍പെച്വല്‍ അഡോറേഷന്‍ എന്ന സഭയില്‍ ചേര്‍ന്ന് മംഗളവാര്‍ത്തയുടെ മേരി ആഞ്ജലിക്ക എന്ന പേരു സ്വീകരിച്ചു. നെറ്റ്വര്‍ക്ക് തുടങ്ങുംമുമ്പ് റേഡിയോ ടിവി പ്രഭാഷണങ്ങള്‍ സ്ഥിരമായി നടത്തിയിരുന്നു. താന്‍ പ്രഭാഷണം നടത്തിപ്പോന്ന ഒരു ചാനല്‍ ദൈവദൂഷണപരമായ ഒരു പരിപാടി പ്രക്ഷേപണം ചെയ്തതില്‍ പ്രതിഷേധിച്ച് അവരുമായുള്ള ബന്ധം വിച്ഛേദിച്ചു. തുടര്‍ന്നാണ് സ്വന്തം നെറ്റ്വര്‍ക്ക് തുടങ്ങിയത്. രണ്ടു ദശകം നെറ്റ്വര്‍ക്കിന്റെ ചുമതല വഹിച്ച അവരുടെ മദര്‍ ആഞ്ജലിക്ക ലൈവ് ഏറെ പ്രേക്ഷകരെ ആകര്‍ഷിച്ചു. അമിത പുരോഗമനവാദികളായ പലരോടും മദര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. വൈദികരല്ലാത്തവര്‍ക്കു കത്തോലിക്കാ സഭ നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ക്രോസ് ഓഫ് ഓണര്‍ നല്‍കി 2009ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മദര്‍ ആഞ്ജലിക്കയെ ആദരിച്ചു. Source: Deepika   Read More of this news...

...
31
...