News & Events

'ലോകത്തിനും നഗരത്തിനും' ഉത്ഥിതന്‍ നല്കുന്ന നവജീവന്‍റെ സന്ദേശം

"കര്‍ത്താവിനു നന്ദിപ്രകാശിപ്പിക്കുവിന്‍,  എന്തെന്നാല്‍ അവിടുന്നു നല്ലവനാണ്.  അവിടുത്തെ കാരുണ്യം എന്നേയ്ക്കും നിലനില്‍ക്കുന്നു" '  -  (സങ്കീര്‍ത്തനം 135, 1).പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകള്‍ നേരുന്നു!ദൈവികകാരുണ്യത്തിന്‍റെ അവതാരമായ യേശു ക്രിസ്തു നമ്മോടുള്ള സ്നേഹത്താല്‍ കുരിശില്‍ മരിച്ചു, മരിച്ചവരില്‍നിന്നും ഉത്ഥാനംചെയ്തു. അതുകൊണ്ടാണ് 'യേശു കര്‍ത്താവാണെന്ന്' നാം പ്രഘോഷിക്കുന്നത്.സങ്കീര്‍ത്തകന്‍റെ പ്രവചനവാക്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ് അവിടുത്തെ ഉത്ഥാനം : കര്‍ത്താവിന്‍റെ കാരുണ്യം എന്നേയ്ക്കും നിലനില്ക്കുന്നു. അതൊരിക്കലും അസ്തമിക്കുന്നില്ല. നാം അവിടുന്നില്‍ പൂര്‍ണ്ണമായും വിശ്വസിക്കണം, മാത്രമല്ല അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കണം. കാരണം നമുക്കുവേണ്ടിയാണ് അവിടുന്ന് ഇത്രത്തോളം താണത്, അഗാധങ്ങളിലേയ്ക്കു താണിറങ്ങിയത്.മനുഷ്യകുലത്തിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ ഗര്‍ത്തങ്ങളില്‍നിന്നും, വിദ്വേഷവും മരണവും ഉള്‍ത്തിരിക്കുന്ന മനുഷ്യഹൃദയത്തിന്‍റെ കയങ്ങളില്‍ന്നും നമ്മെ രക്ഷിക്കാന്‍ ദൈവത്തിന്‍റെ അനന്ത കാരുണ്യത്തിനു മാത്രമേ സാധിക്കൂ. തിന്മയുടെ ഈ ആഗാധഗര്‍ത്തങ്ങളെ തന്‍റെ സ്നേഹത്താന്‍ നിറയ്ക്കുവാനും, അതില്‍ നാം വീഴാതെ കാക്കുവാനും ദൈവത്തിനു മാത്രമേ കഴിയൂ. അങ്ങനെ സ്വാതന്ത്ര്യത്തിന്‍റെയും ജീവന്‍റെയും ഭൂമിയിലേയ്ക്കുള്ള യാത്ര തുടരുവാന്‍ ദൈവം ഇടയാക്കുന്നു.              "ക്രൂശിതനായ ക്രിസ്തു ഇവിടെയില്ല, അവിടുന്ന് ഉത്ഥാനംചെയ്തു," എന്ന സദ്വാര്‍ത്തയില്‍നിന്നുമാണ് (മത്തായി 28, 5-6) മരണഗര്‍ത്തത്തിന്‍റെ മാര്‍ഗ്ഗം കൂട്ടിയിണക്കപ്പെടുന്നത്. അങ്ങനെ മനുഷ്യന്‍റെ കണ്ണീരും വിലാപവും വേദനയും ഇല്ലാതാകുമെന്ന സമാശ്വാസത്തി   Read More of this news...

ചാവേര്‍ സ്ഫോടനം: ഉത്ഥാനത്തിരുന്നാളിന്മേല്‍ വേദനയുടെ നിഴല്‍

പാക്കിസ്ഥാനിലെ, ലാഹോറില്‍ എഴുപതോളം നിരപരാധികളുടെ ജീവനെടുത്ത ചാവേര്‍സ്ഫോടനം ഉത്ഥാനത്തിരുന്നാളിന്മേല്‍ ദു:ഖത്തിന്‍റെയും ആശങ്കയുടെയും നിഴല്‍ പരത്തിയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്‍റെ (പ്രസ് ഓഫീസിന്‍റെ) മേധാവി, ഈശോസഭാ വൈദികനായ ഫെദറീക്കൊ ലൊംബാര്‍ദി.     വിദ്വേഷമെന്ന ഘാതകന്‍ നിസ്സഹായരായ വ്യക്തികളോട് ഒരിക്കല്‍ കൂടി ക്രൂരത കാട്ടിയിരിക്കുന്നുവെന്ന്  അദ്ദേഹം ഉയിര്‍പ്പുതിരുന്നാള്‍ ഞായറാഴ്ച (27/03/16) പുറപ്പെടുവിച്ച പ്രസ്താവനയില്‍ പ്രതികരിക്കുന്നു.     ഈ ഭീകരാക്രമണത്തെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പായെ ധരിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഫാദര്‍ ലൊംബാര്‍ദി പാക്കിസ്ഥാനില്‍ തീവ്രവാദത്തിന്‍റെ ഫലമായ ആക്രമണത്തിന്‍റെ പ്രഹരം ഒരിക്കല്‍കൂ‌ടി ഏറ്റിരിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെയും മുറിവേറ്റിരിക്കുന്ന പാക്കിസ്ഥാനിലെ മുഴുവന്‍ ജനതയുടെയും ഈ ആക്രമണത്തില്‍ പരിക്കേറ്റവരുടെയും ഇതിന്‍റെ ആഘാതമേറ്റിരിക്കുന്ന കുടുംബങ്ങളുടെയും ചാരെ പാപ്പായൊടപ്പം ആയിരിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും എല്ലാവരെയും ക്ഷണിക്കുന്നു.     വിദ്വേഷത്തിന്‍റെ ഭീകരമായ പ്രകടനങ്ങള്‍ തുടരുന്നുണ്ടെങ്കിലും അനുകമ്പയുടെയും ക്ലേശിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും സംഭാഷണത്തിന്‍റെയും നീതിയുടെയും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സരണികള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ധൈര്യവും പ്രത്യാശയും, നമുക്കായി ക്രൂശിക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത, ക്രിസ്തുനാഥന്‍ നിരന്തരം നല്കട്ടെയെന്ന്, പാപ്പായുടെ ഉത്ഥാനത്തിരുന്നാള്‍ ദിനത്തിലെ ഈ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് വൈദികന്‍ ഫെദറീക്കൊ ലൊംബാര്‍ദി ആശംസിച്ചു     പാ!   Read More of this news...

സിറിയയില്‍ പുതിയ പ്രതീക്ഷയു‌ടെ കിരണങ്ങള്‍

ആറു വര്‍ഷമായി കലാപഭൂമിയായി തുടരുന്ന സിറിയയില്‍ പുത്തന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ ദൃശ്യമാണെന്ന് അന്നാട്ടിലെ അപ്പസ്തോലിക് നുണ്ഷ്യൊ ആയ ആര്‍ച്ചുബിഷപ്പ് മാരിയൊ ത്സെനാറി.     യുദ്ധവേദിയായ സിറിയില്‍ ഇക്കൊല്ലത്തെ ഉയിര്‍പ്പുതിരുന്നാളിനെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.     സിറിയയുടെ ഒരു ഭാഗത്ത് മൂന്നാഴ്ചയായി സംഘര്‍ഷങ്ങള്‍ക്ക്  വിരാമമായിരിക്കുന്നതും, അതുപോലെ തന്നെ, സഹായം എത്തിക്കുക ദുഷ്ക്കരമായിരുന്നിടങ്ങളില്‍ ഇപ്പോള്‍ അതെത്തിക്കാന്‍ സാധിക്കുന്നതുമാണ് ഈ പ്രത്യാശയ്ക്ക് കാരണമെന്നും ആര്‍ച്ചുബിഷപ്പ് ത്സെനാറി  വ്യക്തമാക്കി.     ഇത്തവണയും ഉയിര്‍പ്പുതിരുന്നാള്‍ ആഘോഷം മുറിവുകളാലും വേദനകളാലും മുദ്രിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 6 വര്‍ഷത്തെ ദു:ഖവെള്ളിയാഴ്ചകള്‍ക്കു ശേഷം ഇനിയൊരുത്ഥാനദിനമുണ്ടാകുമെന്ന പ്രത്യാശ ആര്‍ച്ചുബിഷപ്പ് ത്സെനാറി  പ്രകടിപ്പിച്ചു.Source: Vatican Radio   Read More of this news...

ലാഹോര്‍ സ്ഫോടനം: ലക്ഷ്യം ക്രൈസ്തവര്‍

ലാഹോര്‍: 72 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബ് സ്ഫോടനത്തിന്റെ ലക്ഷ്യം ക്രൈസ്തവര്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജമാ അത്ത് ഉല്‍ അഹ്റാര്‍ (ജെയുഎ) ഏറ്റെടുത്തു. പാക്കിസ്ഥാനി താലിബാന്റെ (തേഹ്രീക് ഇ താലിബാന്‍ - പാക്കിസ്ഥാന്‍ അഥവാ ടിടിപി) ഒരു വിഘടിത വിഭാഗമാണിത്. ഇപ്പോള്‍ ഈ ഗ്രൂപ്പ് ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) ഭീകരരുമായി അടുപ്പത്തിലാണ്. ഈസ്റര്‍ ദിവസം സായാഹ്നത്തില്‍ ലാഹോറിലെ തിരക്കേറിയ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലായിരുന്നു സ്ഫോടനം. 29 കുട്ടികളും എട്ടു സ്ത്രീകളും മരിച്ചവരില്‍പ്പെടുന്നു. മുന്നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ 20 പേര്‍ ക്രൈസ്തവരാണ്. ജമാ അത്ത് ഉല്‍ അഹ്റാറിന്റെ വക്താവ് ഇഹ്സാനുല്ല ഇഹ്സാന്‍, ടെലഗ്രാഫ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റത്. '"ഈസ്റര്‍ ആഘോഷത്തിനിടെ ക്രൈസ്തവരെ ആക്രമിച്ചതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ ഏല്‍ക്കുന്നു... ഈ വര്‍ഷം ഞങ്ങള്‍ ആരംഭിച്ച വാര്‍ഷിക രക്തസാക്ഷിത്വ ആക്രമണത്തിന്റെ ഭാഗമാണിത്. ഈ അവസരത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു... ഞങ്ങള്‍ പഞ്ചാബില്‍ എത്തിയെന്നും നിങ്ങളെ സമീപിക്കുമെന്നും പ്രധാനമന്ത്രിയെ അറിയിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു"എന്നാണ് വക്താവ് പറഞ്ഞത്. തെക്കന്‍ പഞ്ചാബിലെ മുസാഫര്‍ഗഡിനടുത്തുള്ള ഗുലാം ഫരീദ് എന്നയാളുടെ മകന്‍ മുഹമ്മദ് യൂസഫാണു പാര്‍ക്കില്‍ ചാവേര്‍ ആയതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്ക് 28 വയസുണ്ട്. ലാഹോര്‍ സ്ഫോടനം മുംതാസ് കാദ്രിയുടെ വധശിക്ഷ നടപ്പാക്കിയതിന്റെ 40-ാം ദിവസമാണെന്നതും ശ്രദ്ധേയമാണ്.ദൈവനിന്ദക്കുറ്റം ആരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വനിതയെ അനുകൂലിച്ചു നിലപാടെടുത്ത പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ 2011ല്‍ കൊലപ്പെട!   Read More of this news...

ലാഹോറിലെ ഭീകരാക്രമണം: ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പാക്കിസ്ഥാനിലെ ന്യൂനപക്ഷ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്സ് ദേവാലയാങ്കണത്തില്‍ ഇന്നലെ പ്രാര്‍ഥനാവേളയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഈസ്റര്‍ ദിനത്തില്‍ പാക് നഗരമായ ലാഹോറില്‍ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവര്‍ക്കു വേണ്ടി മാര്‍പാപ്പ പ്രാര്‍ഥിച്ചു. ജീവഹാനി നേരിട്ട 72 പേരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. ഇവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 350 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.ഈസ്ററിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ലാഹോറിലെ പാര്‍ക്കില്‍ ഒത്തുകൂടിയവരെ ലക്ഷ്യമിട്ടു നടത്തിയ ഈ ചാവേര്‍ ആക്രമണം അങ്ങേയറ്റം നീചമാണെന്നു മാര്‍പാപ്പ പറഞ്ഞു. വിദ്വേഷവും അക്രമവും നാശത്തിനും വേദനയ്ക്കും മാത്രമേ ഇടയാക്കൂ. പരസ്പരബഹുമാനവും സൌഹാര്‍ദ്ദവുമാണു സമാധാനത്തിനുള്ള മാര്‍ഗം. പാക്കിസ്ഥാനിലെ സിവില്‍ അധികാരികളും സാമൂഹിക നേതൃത്വവും മതന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം.ലാഹോറില്‍ ദുരന്തത്തിനിരയായവര്‍ക്കു വേണ്ടി വിശ്വാസികളുടെ പ്രാര്‍ഥനയും മാര്‍പാപ്പ അഭ്യര്‍ഥിച്ചു.ഈസ്റര്‍ ആഘോഷിക്കുന്ന ക്രൈസ്തവരെയായിരുന്നു തങ്ങള്‍ ലക്ഷ്യം വച്ചതെന്നു താലിബാന്‍ വക്താവ് എഹ്സാനുള്ള എഹ്സാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ക്രൈസ്തവര്‍ക്കു പുറമേ ഏതാനും മുസ്്ലിംകളും കൊല്ലപ്പെട്ടുവെന്നു മാത്രം. താലിബാന്റെ അവാന്തര വിഭാഗമായ ജമാഅത്ത് അല്‍ അഹ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. Source: Deepika   Read More of this news...

Viswaasolsavam Class Resources:Click the Text Book Image for Downloading PDF File:

                                Read More of this news...

കുരിശിന്‍റെവഴിയുടെ വേദി സാമ്രാജ്യകാലത്തെ കൊളോസിയം

മാര്‍ച്ച് 25-ാം തിയതി ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാനില്‍ ആരംഭിക്കുന്നത് പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ്.  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പീഡാനുഭവ പാരായണത്തോടെ ആരംഭിക്കും. പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കും. തുടര്‍ന്ന് കുരിശാരാധന, വിശ്വാസികളുടെ സാര്‍വത്രിക പ്രാര്‍ത്ഥനാനിയോഗങ്ങള്‍, ദിവ്യകാരുണ്യസ്വീകരണ കര്‍മ്മം എന്നിവയോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നത്.ദുഃഖവെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.15-ന് റോമിലെ ചരിത്രപുരാതനമായ കൊളോസിയത്തില്‍ കുരിശിന്‍റെവഴിയും ധ്യാനവുമാണ്. റോമിലെ ഏറെ ജനപങ്കാളിത്തമുള്ളതും ശ്രദ്ധേയവുമായ പരിപാടിയാണ് അനുവര്‍ഷമുള്ളതും പാപ്പാ പങ്കെടുക്കുന്നതുമായ കൊളോസിയത്തിലെ കുരിശിന്‍റെവഴി .   വത്തിക്കാനില്‍നിന്നും ഏകദേശം 5 കി.മീറ്റര്‍ മാത്രം അകലെയുള്ള കൊളോസിയത്തില്‍ പാപ്പാ കാറില്‍ എത്തിച്ചേരും.ക്രിസ്തുവര്‍ഷം 80-ല്‍ പണിതീര്‍ത്ത റോമന്‍ കളിക്കളമാണ് കൊളോസിയം. അണ്ഡാകാരുത്തിലുള്ള കളിക്കളത്തിന് 6 ഏക്കറാണ് ഉള്ളിലെ വിസ്തൃതി. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കായികവേദിയാണ്  ഇന്നും കൊളോസിയം. ക്രൈസ്തവ പീഡനങ്ങള്‍ക്കും രക്തസാക്ഷിത്വത്തിനും വേദിയായിട്ടുള്ള ചരിത്രസ്മാരകത്തില്‍ ആചരിക്കപ്പെടുന്ന പീഡാനുഭവയാത്ര ഏറെ വൈകാരികത ഉണര്‍ത്തുന്നതും ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകരുന്നതുമാണ്.റോമില്‍നിന്നു മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇതില്‍ പങ്കെടുക്കും. യേശുവിന്‍റെ പീഡികള്‍ അനുസ്മരിപ്പിക്കുന്ന 14 സ്ഥലങ്ങളിലൂടെ കുരിശും, ദീപങ്ങളും വഹിച്ചുകൊണ്ട് കുരിശുയാത്ര തുടരും.  കാല്‍വരിയു!   Read More of this news...

വഞ്ചനയുടെയും സ്നേഹത്തിന്‍റെയും ഇന്നുമുയരുന്ന അടയാളങ്ങള്‍

വത്തിക്കാനില്‍നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെ, റോമാനഗരത്തിന്‍റെ വടക്കന്‍ പ്രവിശ്യയായ ക്യാസില്‍ നുവോവോ ദി പോര്‍ത്തോ Castelnuovo di Porto എന്ന സ്ഥലത്തെ അഭയാര്‍ത്ഥി ക്യാമ്പിലാണ് പാപ്പാ ഫ്രാന്‍സിസ് ഇക്കുറി കുലുകഴുകല്‍ ശുശ്രൂഷ നടത്തി തിരുവത്താഴപൂജ അര്‍പ്പിച്ചത്.അഭയാര്‍ത്ഥികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകഴുകിയ ശേഷം അവര്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിക്കുശേഷം പാപ്പാ അഭയാര്‍ത്ഥികളെ ഓരോരുത്തരെയും അഭിവാദ്യംചെയ്തു. ക്യാമ്പിലെ ആയിരത്തോളം വരുന്ന അന്തേവാസികളെ വ്യക്തിപരമായി അഭിവാദ്യംചെയ്യാന്‍ പാപ്പാ ഒരുമണിക്കൂറിലധികം സമയമെടുത്തു. ചിലര്‍ പാപ്പായ്ക്ക് സമ്മാനങ്ങള്‍ നല്കി. മറ്റു ചിലര്‍ അവരുടെ വേദനകള്‍ എഴുതിയ കത്തുകളും..! പാപ്പായും അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. പെസഹായുടെ ആ സൗഹദക്കൂട്ടായ്മയോട് പാപ്പാ യാത്രപറയുമ്പോള്‍ രാത്രി 8 മണി അടുക്കാറായിരുന്നു.പാപ്പാ ഫ്രാന്‍സിസ് കാലുകഴുകിയ 12 പേര്‍ :ഇന്ത്യക്കാരനായ യുവാവ് - കുനാല്‍ ശര്‍മ്മ 30 വയസ്സ്, 4 ആഫ്രിക്കന്‍ കത്തോലിക്ക യുവാക്കള്‍, 3 എരിത്രിയന്‍ കോപ്റ്റിക് ക്രൈസ്തവ സ്ത്രീകള്‍, പാക്കിസ്ഥാന്‍, സിറിയ,  മാലി സ്വദേശികളായ  3 മുസ്ലിം യുവാക്കള്‍,  അഭയാര്‍ത്ഥി കേന്ദ്രത്തിലെ ഉദ്യോഗസ്ഥ -  കത്തോലിക്കയായ ഇറ്റലിക്കാരി ആഞ്ചെലാ ഫേരി. എരിത്രിയക്കാരി തെസ്മ 23 വയസ്സ് തന്‍റെ കൈക്കുഞ്ഞിനെയുമായിട്ടാണ് കാലുകഴുകല്‍ ശുശ്രൂഷയ്ക്കെത്തിയത്. തെസ്മയുടെ കാലുകഴുകി ചുംബിച്ച പാപ്പാ, കുഞ്ഞിനെ ആശീര്‍വ്വദിക്കാന്‍ മറന്നില്ല.കാലുകഴുകി തുടച്ച് അത് ചുംബിച്ച പാപ്പാ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി പുഞ്ചിരിച്ചു. പരിത്യക്താവസ്ഥയില്‍ കഴിയുന്ന ചെറുപ്പക്കാര്‍ പാപ്പായുടെ സാന്ത്വന സ്പര്‍ശത്തില്‍ കരയുകയായിരുന്നു.കാലുകഴുകല&   Read More of this news...

ഇറാക്കിലെ ക്രൈസ്തവര്‍ക്ക് വത്തിക്കാനില്‍നിന്നൊരു സാന്ത്വനസന്ദേശം

ദൈവികകാരുണ്യം കരയുന്നവരുടെ കണ്ണീരൊപ്പട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസ് ഇറാക്കിലെ ക്രൈസ്തവരെ കത്തിലൂടെ ഉദ്ബോധിപ്പിച്ചു. മാര്‍ച്ച് 23-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍നിന്നും ഇറാക്കിലേയ്ക്കു പുറപ്പെട്ട 'ആവശ്യത്തിലായിരിക്കുന്ന സഭയെ തുണയ്ക്കുന്ന പ്രസ്ഥാന'ത്തിന്‍റെ (The Church in Need ) വക്താവ്, ബിഷപ്പ് കാര്‍പി കവീനയുടെ കൈവശം കൊടുത്തയച്ച കത്തിലാണ് പീഡനത്തില്‍ ജീവിക്കുന്ന ക്രൈസ്തവര്‍ക്കായി പാപ്പാ ഇങ്ങനെ സാന്ത്വന വാക്കുകള്‍ കുറിച്ചത്.നിങ്ങള്‍ അനുഭവികുന്ന ക്ലേശങ്ങള്‍ മറക്കില്ലെന്നും ക്ഷമയോടെ ദൈവിക കാരുണ്യത്തിന്‍റെ സാക്ഷികളായി ജീവിക്കാന്‍ ഈ ജൂബിലി വര്‍ഷത്തില്‍ സാധിക്കട്ടെയന്നും കത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു. ഏബ്രില്‍-കുര്‍ദിസ്ഥാന്‍ പ്രവിശ്യയില്‍ ഇനിയുമുള്ള ക്രൈസ്തവസമൂഹത്തിന് സമ്മാനമായി ബിഷപ്പ് കവീനയുടെ കൈവശം കുര്‍ബ്ബന കുപ്പായവും, കാസയും പീലാസയും കത്തിനോടൊപ്പം പാപ്പാ കൊടുത്തയച്ചു. ദൈവത്തിന്‍റെ കരുണ അളവില്ലാതെ ലഭിക്കുന്ന നമുക്ക് സഹോദരങ്ങളോടും കരുണകാണിക്കാമെന്നും, ചുറ്റും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മുറിവുണക്കുവാനും, ധാര്‍മ്മികവും ശാരീരികവുമായ അവരുടെ വേദനകളെ ശമിപ്പിക്കുവാനും സാധിക്കട്ടെയെന്നും പാപ്പാ കത്തിലൂടെ ഉദ്ബോധിപ്പിച്ചു.സഭാ പ്രസ്ഥാനം The Church in Need-ന്‍റെ ആഭിമുഖ്യത്തില്‍ തുറക്കുന്ന 7000 ഇറാക്കി അഭയാര്‍ത്ഥി കുട്ടികള്‍ക്കു പഠിക്കുവാന്‍ സൗകര്യമുള്ള സ്ക്കൂളിന്‍റെ ഉത്ഘാടനവുമായി ബന്ധപ്പെട്ടാണ്  ബിഷപ്പ് കാര്‍പി കവീനി ഇറാക്കിലേയ്ക്കു പുറപ്പെട്ടത്. പാപ്പാ എല്ലാവര്‍ക്കും തന്‍റെ സ്നേഹപൂര്‍ണ്ണമായ ഈസ്റ്റര്‍ ആശംസകളും കത്തില്‍ അവസാനം കോറയിട്ടുകൊണ്ടാണ് വാക്കുകള്‍ ഉപസംഹരിച്ചത്.Source: Vatican Radio   Read More of this news...

ദൈവിക കാരുണ്യത്തിന്‍റെ അവതാരമാകണം വൈദികര്‍

മാര്‍ച്ച് 24-ാം തിയതി പെസഹാവ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വൈദികര്‍ക്കൊപ്പം പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പിക്കവെ നല്കിയ സുവിശേഷചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ക്രിസ്തുവിന്‍റെ സാക്ഷികളും ശുശ്രൂഷകരുമെന്ന നിലയില്‍ വൈദികര്‍ ദൈവിക കാരുണ്യത്തിന്‍റെ അവതാരകരും അവതാരവുമാകുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഉള്‍ക്കൊള്ളേണ്ടത്. ജീവിതത്തില്‍ പുരോഹിതര്‍ പങ്കുവയ്ക്കുന്ന  അല്ലെങ്കില്‍ മനുഷ്യരോടു പ്രകടമാക്കുന്ന കാരുണ്യം വ്യക്തികളെ ആശ്ലേഷിക്കുകയും അത് ജീവിതത്തില്‍ അവര്‍ക്ക് അനുഭവവേദ്യമാവുകയും ചെയ്യുന്നു. അങ്ങനെ ദൈവികകാരുണ്യം ക്രിയാത്മകമായി അനുദിനജീവിത്തില്‍ പ്രാവര്‍ത്തികമാക്കുവാനും,  അത് കുടുംബങ്ങളെയും സംസ്ക്കരങ്ങളെയും സ്വാധീനിക്കുവാനും ഇടയാകു. അധികവും റോമാരൂപതയിലെ വൈദികരും , മെത്രാന്മാരും കര്‍ദ്ദിനാളന്മാരും, വിശ്വാസികളുമാണ് പാപ്പായുടെ കാര്‍മ്മികത്വത്തിലുള്ള പൗരോഹിത്യകൂട്ടായ്മയുടെ ബലിയര്‍പ്പണത്തില്‍ സന്നിഹിതരായിരുന്നത്. ദൈവം അവിടുത്തെ കാരുണ്യം മനുഷ്യരിലേയ്ക്ക് എത്തിക്കുന്ന  രണ്ടു പ്രായോഗിക മേഖലകളെക്കുറിച്ചാണ് പാപ്പാ വചനചിന്തയില്‍ ഉദ്ബോധിപ്പിച്ചത് :   ക്രിസ്തു ദൈവരാജ്യത്തിന്‍റെ സന്ദേശം പ്രഘോഷിച്ചത് കാരുണ്യവാര്‍ഷമായിട്ടാണ്. അത് ബന്ധിതര്‍ക്ക് വിമോചനവും, രോഗികള്‍ക്ക് സൗഖ്യവും, പാപികള്‍ക്കുള്ള മോചനവുമായിരുന്നു. അങ്ങനെ  അനുസ്യൂതം വര്‍ഷിക്കപ്പെടുന്ന ദൈവികകാരുണ്യം ദൈവം സമൃദ്ധമായി നല്കുന്നത് മനുഷ്യരുടെ കൂട്ടായ്മയിലാണെന്ന് പാപ്പാ ആദ്യം വ്യഖ്യാനിച്ചു. തിരിച്ചുവന്ന മകനെ ആലിംഗനംചെയ്തു സ്വീകരിക്കുകയും, ആ തിരിച്ചുവരവ് ആഘോഷിക്കുകയും ചെയ്ത കരുണയുള്ള പിതാവ് സൃഷ്!   Read More of this news...

ജയിലിലെ ജൂബിലികവാടം അനുതാപത്തിന്‍റെ ഹൃദയകവാടം

യൂദാസിനെപ്പോലെ നാം പാപികളാണെങ്കിലും,  ക്രിസ്തുവിനെപ്പോലെ കരുണയുള്ളവരാകാമെന്ന് ഫിലിപ്പീന്‍സിലെ മനില അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ആന്‍റെണി ലൂയി താഗ്ലേ പ്രസ്താവിച്ചു.ദൈവിക കാരുണ്യത്തിലുള്ള പ്രത്യാശ നഷ്ടപ്പെടാതെ, ധൈര്യത്തോടെ ആത്മനവീകരണത്തിനും നല്ലജീവിതത്തിനുമായി പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ തന്‍റെ വചനസമീക്ഷയില്‍ ഉദ്ബോധിപ്പിച്ചു. മാര്‍ച്ച് 23-ാം തിയതി ബുധനാഴ്ച മനിലയിലെ സിറ്റി ജയിലിലെ തടവുകാരോടൊപ്പം പെസഹാ ബലിയര്‍പ്പിച്ചുകൊണ്ടു നടത്തിയ വചനചിന്തയിലാണ് കര്‍ദ്ദിനാള്‍ താഗ്ലേ ഇങ്ങനെ പ്രസ്താവിച്ചത്.  ക്രിസ്തുവില്‍ നാം അടുത്തറിയുന്നത് ദൈവത്തിന്‍റെ കരുണയാണെന്നും,  അതിനാല്‍ ജീവിതത്തില്‍ നാം മുറിപ്പെട്ടവരാണെങ്കിലും ദൈവിക കാരുണ്യം തേടുന്നവരെ അതിന്‍റെ സമൃദ്ധിയാണ് ജൂബിലി വര്‍ഷത്തില്‍ ലഭ്യമാകുന്നതെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ ഉദ്ബോധിപ്പിച്ചു.ദിവ്യബലിക്ക് തൊട്ടുമുന്‍പായി ജയില്‍വാസികള്‍ക്കുവേണ്ടി അവിടെ കാരുണ്യത്തിന്‍റെ ജൂബിലകവാടം കര്‍ദ്ദിനാള്‍ തേഗ്ലേ തുറന്നു. ജയിലില്‍ തുറന്നിരിക്കുന്ന കാരുണ്യത്തിന്‍റെ കവാടം അന്തേവാസികളുടെ ഓരോരുത്തരുടെയും ഹൃദയകവാടങ്ങള്‍ ക്രിസ്തുവിനായി തുറക്കാന്‍ സാഹിയിക്കട്ടെയെന്ന് കര്‍ദ്ദിനാള്‍ താഗ്ളെ ആശംസിച്ചു.ജയില്‍ വാസികള്‍ ഒത്തൊരുമിച്ച് ദൈവമേ,  ഞങ്ങളെ അങ്ങേ സമാധാനത്തിന്‍റെ ദൂതരാക്കണമേ, (Make me a channel of  your Peace...!) എന്ന അസ്സീസിയിലെ സിദ്ധന്‍റെ സമാധാനഗീതം ആലപിച്ചുകൊണ്ട് ജൂബിലകവാടത്തിലൂടെ ദിവ്യബലിക്ക് അണിനിരന്നത് കരളലയിക്കുന്ന കാഴ്ചയായിരുന്നെന്ന്,  കര്‍ദ്ദിനാള്‍ താഗ്ലേ സാക്ഷ്യപ്പെടുത്തി.Source: Vatican Radio   Read More of this news...

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഈസ്റര്‍ ആശംസിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്കു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഈസ്റര്‍ ആശംസിച്ചു. എല്ലാവര്‍ക്കും, പ്രത്യേകിച്ചു ക്രൈസ്തവ സഹോദരീസഹോദരന്മാര്‍ക്ക് ഈസ്ററിന്റെ എല്ലാ നന്മകളും ആശംസിക്കുന്നതായി അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.മാനവികതയോടുള്ള യേശു ക്രിസ്തുവിന്റെ പരിധികളില്ലാത്ത സ്നേഹമാണ് ഈസ്റര്‍ ഓര്‍മിപ്പിക്കുന്നത്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് അനുസ്മരിക്കുന്നതോടൊപ്പം സ്നേഹം, സത്യം, ത്യാഗം, ക്ഷമ തുടങ്ങിയ അദ്ദേഹത്തിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണം. യേശുക്രിസ്തു നിലകൊണ്ട മാനവികത തങ്ങളുടെ പാത തെളിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയും ഈസ്റര്‍ ആശംസകള്‍ നേര്‍ന്നു. വിദ്വേഷത്തേക്കാള്‍ കരുത്ത് സ്നേഹത്തിനുണ്െടന്ന് ഈസ്റ്റര്‍ നമ്മെ ഓര്‍മിപ്പിക്കുന്നുവെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ പി. സദാശിവം ഈസ്റര്‍ ആശംസ നേര്‍ന്നു

തിരുവനന്തപുരം: എല്ലാ കേരളീയര്‍ക്കും ലോകമെമ്പാടുമുളള മലയാളികള്‍ക്കും ഗവര്‍ണര്‍ പി. സദാശിവം ഈസ്റര്‍ ആശംസകള്‍ നേര്‍ന്നു. സ്നേഹത്തിന്റെയും ഏകതയുടെയും നിറവില്‍ പരിശുദ്ധ ഈസ്റര്‍ എല്ലാ മതവിശ്വാസങ്ങളെയും കൂടുതല്‍ അടുപ്പിക്കട്ടെ. ഈസ്റര്‍ ദിനം ഓരോ ഭവന ത്തിലും ശാന്തിയും സൌഹാര്‍ദവുംകൊണ്ട് അനുഗ്രഹിക്കപ്പെടട്ടെയെന്നും അദ്ദേഹം ആ ശംസിച്ചു.Source: Deepika   Read More of this news...

ഈസ്റര്‍ സാഹോദര്യം വളര്‍ത്താനുള്ള അവസരമാകണം: കെസിബിസി

കൊച്ചി: സാഹോദര്യവും ഐക്യവും സ്നേഹവും നന്മയും പങ്കുവയ്ക്കാനും വളര്‍ത്താനുമുള്ള അവസരമായി ഉയിര്‍പ്പു തിരുനാളിനെ കാണണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). ക്രിസ്തു തന്റെ ഉത്ഥാനത്തിലൂടെ ശാന്തിയുടെയും പ്രതീക്ഷയുടെയും നവ്യമായ സന്തോഷമാണു ലോകത്തിനു നല്‍കുന്നത്. ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ സൃഷ്ടി അതിന്റെ ലക്ഷ്യമായ മഹത്വം പ്രാപിക്കുന്നു. ക്രിസ്തുവിന്റെ ശൂന്യമായ കല്ലറ പുതുജീവനിലേക്കും ജീവന്റെ സമൃദ്ധിയിലേക്കുമുള്ള പ്രത്യാശയുടെ കവാടമാണ്. ക്രിസ്തുവിന്റെ ജീവിതം മാതൃകയാക്കി നിരാലംബര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം ബലിയര്‍പ്പിക്കുന്നവര്‍ അനശ്വരരായിത്തീരുമെന്ന് ഉയിര്‍പ്പുതിരുനാള്‍ പഠിപ്പിക്കുന്നു. ഓരോ വ്യക്തിയും ആയിരിക്കുന്നിടത്തു നന്മ ചെയ്യുമ്പോള്‍ യേശുവിന്റെ ഉയിര്‍പ്പ് സംഭവിക്കുന്നു. നമുക്ക് സന്തോഷത്തോടെ ഈസ്റര്‍ ആഘോഷിക്കാന്‍ സാധിക്കുമ്പോള്‍ ലോകത്തിലെ അനേകായിരങ്ങള്‍ക്ക് ഉത്ഥാനതിരുനാളിന്റെ ആനന്ദം അനുഭവിക്കാന്‍ സാധിക്കുന്നില്ല എന്ന ചിന്ത നമ്മെ പരസ്നേഹത്തിലേക്കു നയിക്കുകയും സത്യത്തിനു സാക്ഷ്യം നല്‍കാന്‍ ശക്തരാക്കുകയും ചെയ്യണം. ഈസ്റര്‍ മംഗളങ്ങള്‍ ഏവര്‍ക്കും നേരുന്നതായും കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. Source: Deepika   Read More of this news...

സാന്തോം ബൈബിള്‍ കമന്ററിയുടെ മൂന്നാം വാല്യം തയാറായി

പരിയാരം (കണ്ണൂര്‍): കരുണയുടെ വര്‍ഷത്തില്‍ 'കരുണയുടെ സുവിശേഷമായ' ലൂക്കായുടെ നൂതനവിവര്‍ത്തനവും വ്യാഖ്യാനവും ഏപ്രില്‍ മൂന്നിന് പ്രകാശനം ചെയ്യും. സെന്റ് തോമസ് മിഷനറി സൊസൈറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇതു തയാറാക്കുന്നത്. ബൈബിളിലെ മുഴുവന്‍ പുസ്തകങ്ങള്‍ക്കും മൂലഭാഷകളില്‍ നിന്നുമുള്ള പരിഭാഷയും ആധുനിക ഗവേഷണ പഠനങ്ങളുടെ വെളിച്ചത്തിലുള്ള വ്യാഖ്യാനവുമാണ് തയാറാക്കുന്നത്. വിവിധ ഭാഷകളില്‍ തയാറാക്കുന്ന ഈ പരമ്പരയിലെ മൂന്നാം വാല്യത്തിന് 636 പേജുകളുണ്ട്. ബൈബിള്‍ പണ്ഡിതനും ബഹുഭാഷാവിദഗ്ധനും വിവിധ മേജര്‍ സെമിനാരികളില്‍ അധ്യാപകനുമായ റവ. ഡോ. സെബാസ്റ്യന്‍ കിഴക്കേലിന്റെ നേതൃത്വത്തില്‍ സഭയിലെ ബൈബിള്‍ പണ്ഡിതരുടെ സഹകരണത്തോടെയാണ് ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. പുതുഞായറാഴ്ചയായ ഏപ്രില്‍ മൂന്നിന് രാവിലെ 11ന് പരിയാരം സാന്തോം ബൈബിള്‍ സെന്ററില്‍ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പ്രശസ്ത ബൈബിള്‍ പണ്ഡിതന്‍ മോണ്‍. മാത്യു വെള്ളാനിക്കലിന് പ്രഥമ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്. എംഎസ്ടി വൈസ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. ജോസ് പാലക്കീല്‍, മോണ്‍. റോബിന്‍ ദാനിയേല്‍, റവ. ഡോ. ജസ്റസ് പോള്‍, സിസ്റര്‍ ഡോ. തെരേസ് നടുപ്പടവില്‍, മാണി കവിയില്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. Source: Deepika   Read More of this news...

പ്രത്യാശയുടെ തിരുനാള്‍: Deepika Editorial

ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതു പ്രതീക്ഷയാണ്. അങ്ങനെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയാലും ജീവിതം മരണത്തോടെ അവസാനിക്കുകയാണെങ്കിലോ? എങ്കില്‍ പ്രതീക്ഷയും ജീവിതവും അര്‍ഥശൂന്യമാണ്. എന്നാല്‍, മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല എന്നു വന്നാലോ? എങ്കില്‍ എല്ലാം അര്‍ഥപൂര്‍ണമായിത്തീരുന്നു. മരണത്തിനുശേഷമുള്ളത് ഇരുട്ടല്ല, പ്രകാശമാണെന്നും അനന്തമായ ജീവനാണെന്നുമുള്ള വിശ്വാസം പകരുന്ന പ്രത്യാശ അപാരമായൊരു കരുത്താണ്. ആ പ്രത്യാശ ലോകത്തിനു സ്ഥിരീകരിച്ചുകൊടുത്ത സംഭവമാണ് യേശുവിന്റെ ഉയിര്‍പ്പ്. യേശുവിന്റെ പുനരുത്ഥാനം ക്രൈസ്തവജീവിതത്തിന്റെ അടിത്തറയാണ്. ആ വിശ്വാസസത്യം ഉള്‍ക്കൊള്ളാത്ത ഒരാള്‍ക്ക് ക്രൈസ്തവനായിരിക്കുക അസാധ്യമാണ്. "മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം''(1 കോറിന്തോസ് 15: 13-14). യേശുവിന്റെ പുനരുത്ഥാനം ലോകത്തിനു നല്‍കുന്ന പ്രത്യാശ, മറ്റൊന്നിനും നല്‍കാന്‍ കഴിയാത്ത ഊര്‍ജമാണു പകരുന്നത്. ജീവിതം ദുരിതങ്ങളും ദുഃഖങ്ങളും നിറഞ്ഞതാണ്. എന്നാല്‍ അവയെല്ലാം അര്‍ഥപൂര്‍ണമാക്കുന്നു ഉയിര്‍പ്പു നല്‍കുന്ന പ്രത്യാശ. ആ പ്രത്യാശയാകട്ടെ സ്നേഹത്തോടും കാരുണ്യത്തോടും അഭേദ്യബന്ധമുള്ളതാണ്. സഹജീവികളുടെ ജീവിതപ്രശ്നങ്ങളിലേക്കു കടക്കാനും അവര്‍ക്കു സ്നേഹവും കരുണയും പകര്‍ന്നുനല്‍കാനും സാധിക്കുന്നതാണ് യഥാര്‍ഥ മാനവികത. ആ മാനവികതയിലേക്കു മനുഷ്യനെ വളര്‍ത്തുന്നതാണ് ഈസ്ററിന്റെ പ്രത്യാശ. ഉയിര്‍ത്തെഴുന്നേറ്റ യേശു ലോകാവസാനം വരെ മനുഷ്യരോടൊപ്പമുണ്ട്. കാരുണ്യവും സ്നേഹവുമായി അവിടുന്നു മനുഷ്യരില്‍ പ്രത്യക്   Read More of this news...

ക്രിസ്തുവിശ്വാസാര്‍ത്ഥികളുടെ പട്ടികയില്‍ ഒരു ഭാരതീയനും

പെസഹാജാഗരശുശ്രൂഷാവേളയില്‍ പാപ്പായില്‍ നിന്ന് ജ്ഞാന്സ്നാനം സ്വീകരിക്കുന്ന മുതിര്‍ന്നവരായ ക്രിസ്തുവിശ്വാസാര്‍ത്ഥികളുടെ അഥവാ, കാറ്റെക്കൂമെന്‍സിന്‍റെ പട്ടികയില്‍ ഒരു ഭാരതീയനും ഉള്‍പ്പെടുന്നു.     50 വയസ്സുള്ള സന്ദീപ് മഹജന്‍ ആണ് ഈ ഇന്ത്യക്കാരന്‍.     ഫ്രാന്‍സീസ് പാപ്പായില്‍ നിന്ന് മാമ്മോദീസ സ്വീകരിക്കുന്ന 22 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള മൊത്തം 12 പേരില്‍ ചൈനക്കാരിയായ ലി ഷാങ് ആണ് ഏറ്റം പ്രായം കുറഞ്ഞ വ്യക്തി, 22 വയസ്സ്.     60 കാരനായ യൊങ് ജൂണ്‍ ലീ എന്ന കൊറിയ സ്വദേശിയാണ് ഇവരി‍ല്‍ ഏറ്റം പ്രായം കൂടിയ ആള്‍.     അല്‍ബേനിയക്കാരായ 6 പേരും, കൊറിയക്കാരായ 2 പേരും ഇറ്റലി, കാമെറൂണ്‍, ചൈന, ഇന്ത്യ എന്നീ നാട്ടുകാരായ ഓരോരുത്തരും അടങ്ങുന്നതാണ് ഈ പന്ത്രണ്ട് ക്രിസ്തുവിശ്വാസാര്‍ത്ഥികള്‍.     വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ശനിയാഴ്ച രാത്രി നടക്കുന്ന പെസഹാജാഗര തിരുക്കര്‍മ്മത്തില്‍ തീ വെഞ്ചെരിപ്പ്, പെസഹാത്തിരി കത്തിക്കല്‍, പെസഹാപ്രഘോഷണം എന്നിവയുള്‍പ്പെട്ട ഒന്നാം ഭാഗത്തിനും, തുടര്‍ന്നുള്ള വചനശുശ്രൂഷയ്ക്കും ശേഷം മൂന്നാം ഘട്ടത്തിലാണ് ജ്ഞാനസ്നാനകര്‍മ്മം.     ഞായറാഴ്ച രാവിലെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ സാഘോഷമായ ഉയിര്‍പ്പുതിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കുകയും അതിനുശേഷം, റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി സന്ദേശവും ആശീര്‍വ്വാദവും നല്കുകയും ചെയ്യും.   Source: Vatican Radio   Read More of this news...

കുരിശിലെ കാരുണ്യദര്‍ശനം: കന്തലമേസയുടെ ദുഃഖവെള്ളി ചിന്തകള്‍

മാര്‍ച്ച് 25-ാം തിയതി ദുഃവെള്ളിയാഴ്ചയുടെ പരിപാടികള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പീഡാനുഭവ പാരായണത്തിലൂടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.അപ്പസ്തോലിക അരമനയിലെ ആദ്ധ്യാത്മിക പ്രബോധകന്‍, ഫാദര്‍ റൈനെരോ കന്തലമേസയാണ് വചനചിന്തകള്‍ പങ്കുവച്ചത്. കാലികമായി ജീവിക്കേണ്ടതും അനുദിനജീവിതത്തില്‍ പകര്‍ത്തേണ്ടതുമാണ് ദൈവം നമ്മോടു കാണിക്കുന്ന കരുണയെന്ന് കപ്പൂച്ചിന്‍ വൈദികന്‍,  ഫാദര്‍ കന്തലമേസ ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് സാര്‍വത്രിക സഭയുടെ പ്രത്യേക നിയോഗങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയായിരുന്നു. കുരിശാരാധനയും കുരിശുചുംബനവും ഇന്നത്തെ കര്‍മ്മങ്ങളുടെ കേന്ദ്രഭാഗത്തു നില്ക്കുന്നു. കുരിശുരൂപം പ്രധാന അള്‍ത്താരയില്‍ സ്ഥാപിതമായി. തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥനയോടെ ദിവ്യകാരുണ്യസ്വീകരണ ശുശ്രൂഷയിലേയ്ക്കു കടന്നു.ക്രിസ്തുവിന്‍റെ കുരിശില്‍ പ്രത്യാശ അര്‍പ്പിച്ചു ജീവിക്കുന്ന ഞങ്ങള്‍ക്ക്, ദൈവമേ... പീഡാനുഭവ രഹസ്യങ്ങളുടെ അനുഷ്ഠാനഫലമായി അവിടുത്തെ ഉത്ഥാനത്തിന്‍റെ മഹത്വവും ആനന്ദവും നല്‍കേണമേ.... എന്നു പാപ്പാ ഫ്രാന്‍സിസ് ചൊല്ലിയ പ്രാര്‍ത്ഥനയോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചു.ഫാദര്‍ കന്തലമേസയുടെ ധ്യാനചന്തകള്‍ ക്രോഡീകരിച്ച് 5 അംശങ്ങളായി ചേര്‍ത്തിരിക്കുന്നു :
    രക്ഷയുടെ സ്വീകാര്യമായ സമയം ചരിത്രപരമല്ല, കൗദാശീകവുമല്ല (neither historic nor sacramental, but existential), എന്നാല്‍ അത് അസ്തിത്വപരമാണ്. അതായത് ഈ രക്ഷ, ഇന്ന്, ഇവിടെ ഈ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതാണ്. അനുദിനജീവിതത്തില്‍ അനുഭവേദ്യമാക്കേണ്ട വ്യക്തിപരമായ അനുരഞ്ജനമാണത്. സഭാ മക്കള്‍ക്ക് ഈ ജൂബിലിവത്സരം 'കര്‍ത്താവിന്‍റെ സ്   Read More of this news...

വൈരുദ്ധ്യങ്ങളുടെ അടയാളമായ കുരിശ്

വൈരുദ്ധ്യങ്ങളുടെ അടയാളമായ കുരിശില്‍ വിജയക്കൊടി ദര്‍ശിക്കാന്‍  പാപ്പാ ക്ഷണിക്കുന്നു.പതിവുപോലെ ഇക്കൊല്ലവും ദു:ഖവെള്ളിയാഴ്ച(25/03/16) പ്രാദേശികസമയം രാത്രി 9:15ന്, ഇന്ത്യയിലെ സമയം ശനിയാഴ്ച പുലര്‍ച്ചെ 1.45 ന് റോമിലെ കൊളോസിയത്തില്‍ ആരംഭിച്ച ശ്ലീവാപ്പാതയുടെ സുദീര്‍ഘമായ സമാപന പ്രാര്‍ത്ഥനയിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണം അന്തര്‍ലീനമായിരിക്കുന്നത്.ക്രിസ്തുവിന്‍റെ കുരിശില്‍ പാപ്പാ, ദൈവിക സ്നേഹത്തിന്‍റെയും, ഒപ്പം, മാനുഷിക അനീതിയുടെയും അടയാളം കാണുന്നു.ആ കുരിശ് സ്നേഹത്താലുള്ള പരമയാഗത്തിന്‍റെയും അതോടൊപ്പം മനുഷ്യന്‍റെ  മൗഢ്യത്തിന്‍റെ ഫലമായ അത്യന്ത സ്വാര്‍ത്ഥയുടെയും പ്രതിരൂപവും, മൃത്യുവിന്‍റെ   ഉപകരണവും ഒപ്പം ഉത്ഥാനത്തിന്‍റെ സരണിയും, അനുസരണത്തിന്‍റെ അടയാളവും അതോടൊപ്പംതന്നെ വഞ്ചനയുടെ മുദ്രയും, പീഢനത്തിന്‍റെ തട്ടും ഒപ്പം വിജയക്കൊടിയും ആണെന്ന് പാപ്പാ തന്‍റെ പ്രാര്‍ത്ഥനയില്‍ പറയുന്നു.വധിക്കപ്പെട്ട സഹോദരങ്ങളില്‍, ജീവനോടെ ദഹിപ്പിക്കപ്പെട്ടവരില്‍, ഭീതിപരത്തിയ മൂകതയില്‍ വാളിനാല്‍ കഴുത്ത് പിളര്‍ക്കപ്പെടുകയും നിഷ്ഠൂരം ഗളച്ഛേദം ചെയ്യപ്പെടുകയും ചെയ്തവരില്‍, യുദ്ധത്തിന്‍റെയും അക്രമത്തിന്‍റെയും പിടിയില്‍ നിന്ന് പലായനം ചെയ്യുകയും മര​ണവുമായും കൈകള്‍ കഴുകുന്ന പീലാത്തോസുമാരുമായും മാത്രം  പലപ്പോഴും കണ്ടുമുട്ടേ​ണ്ടിവരികയും ചെയ്യുന്നവരില്‍  ക്രിസ്തുവിന്‍റെ കുരിശ് ഇന്ന് ഉയര്‍ന്നിരിക്കുന്നതായി കാണുന്നുവെന്ന് പാപ്പാ അനുസ്മരിക്കുന്നു.     ദൈവത്തിന്‍റെ നാമത്തെ നിന്ദിക്കുന്നതായ ചില മതാനുയായികളുടെ അക്രമപ്രവര്‍ത്തനങ്ങളിലും മൗലികവാദത്തിന്‍റെ ആവിഷ്ക്കാരങ്ങളിലും, ശവക്കോട്ടയായി മാറിയിരിക്കുന്ന മദ്ധ്യധരണ്യാഴിയിലും ആജിയന്‍ സമുദ്രത്തിലും ക്   Read More of this news...

"നഗരത്തിലെ കുരിശിന്‍റെ വഴി"

ദു:ഖവെള്ളിയാഴ്ച രാത്രി ഫ്രാന്‍സീസ് പാപ്പാ റോമിലെ കൊളോസിയത്തില്‍ നയിച്ച ശ്ലീവാപ്പാതയില്‍ ആത്മീയമായി ഒന്നു ചേര്‍ന്നുകൊണ്ട് പാപ്പായുടെ ദാനധര്‍മ്മാദികാര്യങ്ങളുടെ ചുമതലയുള്ള ആര്‍ച്ച്ബിഷപ്പ് കൊണ്‍റാഡ് ക്രയേസ്ക്കി, റോമാ നഗരത്തില്‍ തെരുവിഥികളില്‍ അന്തിയുറങ്ങുന്നവര്‍ക്കരികില്‍ സാന്ത്വനവുമായെത്തി.     കുരിശിന്‍റെ വഴി നഗരത്തില്‍ എന്ന നാമത്തിലായിരുന്നു ഈ സന്ദര്‍ശനം. റോമാപുരിയലെ നൂറോളം ഇടങ്ങളിലെത്തിയ ഈ കുരിശിന്‍റെ വഴി സമാപിച്ചത് പാതിരാത്രിയ്ക്കു ശേഷമാണ്.     സന്നദ്ധസേവകരും, പാപ്പാ വത്തിക്കാനടുത്ത് പാര്‍പ്പിടരഹിതര്‍ക്ക്  അന്തിയുറങ്ങുന്നതിനൊരുക്കിയിരിക്കുന്ന കരുണാദാനം എന്ന പേരിലുള്ള ഭവനത്തില്‍ കഴിയുന്നവരില്‍ ചിലരുമുള്‍പ്പടെ ഏതാനും പേര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.     തണുപ്പില്‍ നിന്നു രക്ഷനേടുന്നതിനുള്ള ഉറയുടെ രൂപത്തിലുള്ള കിടക്കയും ഒരു തലോടല്‍ എന്ന പേരില്‍ പാപ്പായുടെ ഒരു ചെറിയ സമ്മാനവും അവര്‍ തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് വിതരണം ചെയ്തു.Source: Vatican Radio   Read More of this news...

ഈസ്റര്‍ പ്രത്യാശയുടെ ആഘോഷം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇരുളും ഭീതിയും നമ്മെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവര്‍ ഭയത്തിന്റെയും നിരാശയുടെയും തടവറയിലാകരുതെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ശനിയാഴ്ച വിശുദ്ധ കുര്‍ബാനമധ്യേ ഈസ്റര്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ഭയവും ഇരുട്ടും മനസുകളെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. പ്രത്യാശയുടെ ആഘോഷമാണ് ഈസ്റര്‍. ഈ പ്രത്യാശ ലോകത്തിന് ഇന്ന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വിശ്വാസികള്‍ ഇത്തവണ ഈസ്റര്‍ ദിനത്തില്‍ നിശ്ചയിച്ചിരുന്ന റോം സന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. കനത്ത സുരക്ഷയാണു വത്തിക്കാനില്‍ ഏര്‍പ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച നടന്ന ചടങ്ങുകള്‍ക്കിടെ മാര്‍പാപ്പ ബ്രസല്‍സ് ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. വിളക്കുകള്‍ അണച്ച് ഇരുള്‍ മൂടിയ ബസിലിക്കയില്‍ മാര്‍പാപ്പ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായാണു വിശുദ്ധ കുര്‍ബാനയ്ക്കായി എത്തിയത്. അള്‍ത്താരയില്‍ മാര്‍പാപ്പ പ്രവേശിച്ചതോടെ ക്രിസ്തുവിന്റെ പുനരുത്ഥാരണത്തിന്റെ പ്രതീകമായി വിളക്കുകളെല്ലാം തെളിഞ്ഞു. ചൈന, ദക്ഷിണ കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ 12 പേര്‍ക്കു മാര്‍പാപ്പ ജ്ഞാനസ്നാനം നല്‍കി. Source: Deepika   Read More of this news...

ദിവസവും 500 പൊതിച്ചോറുകള്‍; വിശപ്പിന്റെ വിളിക്കു മറുപടിയുമായി ന്യൂമാന്‍ കോളജ്

ജോണ്‍സണ്‍ വേങ്ങത്തടംതൊടുപുഴ: കത്തുന്ന വിശപ്പിന്റെ കണ്ണീരുപ്പുമായി ജീവിതം തള്ളി നീക്കുന്ന സഹോദരനെ കണ്ടില്ലെന്നു നടിക്കാന്‍ ന്യൂമാന്‍കോളജിലെ എന്‍സിസി കേഡറ്റുകള്‍ക്കായില്ല. അവര്‍ തുടങ്ങിവച്ച ഷെയര്‍ എ ബ്രേഡ് പദ്ധതി കോളജ് ഏറ്റെടുക്കുകയും ചെയ്തു. വിശക്കുന്നുവെന്നുപോലും പറയാന്‍ കഴിയാത്ത മനോരോഗികള്‍ക്കു ചോറ് നല്‍കുന്ന കുട്ടികളുടെ കഥയാണിത്. സമൃദ്ധിയുടെ തീന്‍മേശയില്‍ നിന്നും താഴെ വീഴുന്ന അപ്പമല്ല, പകരം ഉള്ളതിന്റെ പങ്ക് വിതം വയ്ക്കുന്ന മനുഷ്യസ്നേഹത്തിന്റെ നേര്‍ക്കാഴ്ചയാണിത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ 108 എന്‍സിസി കേഡറ്റുകളാണ് പദ്ധതി തുടങ്ങിയത്. ദിവസവും 500 പൊതിച്ചോറുകള്‍ ശേഖരിച്ച് ആരോരുമില്ലാത്ത മനോരോഗികളെ സംരക്ഷിക്കുന്ന മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിനു കൈമാറുകയാണു വിദ്യാര്‍ഥികള്‍. 300 പൊതിച്ചോറില്‍ തുടങ്ങിയ പദ്ധതി ഇപ്പോള്‍ 500 കടന്നിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പു എന്‍സിസി കേഡറ്റുകള്‍ അരിയുമായി ദിവ്യരക്ഷാലയം സന്ദര്‍ശിച്ചു. അപ്പോഴാണ് അറിയുന്നത് ഇതു ഒരു നേരത്തെ ആഹാരത്തിനു പോലും തികയില്ലെന്ന്. സ്വന്തം സഹോദരനെപ്പോലെ മനോരോഗികളെ ശുശ്രൂഷിക്കുന്ന ദിവ്യരക്ഷാലയത്തിലെ ടോമി, ജോബി എന്നിവരൊക്കെ കുട്ടികള്‍ക്കു അഭ്ഭുതമായിരുന്നു. അധികം വൈകിയില്ല, അശരണരെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മ കോളജില്‍ രൂപപ്പെട്ടു. എന്‍സിസി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ജോണ്‍സണ്‍ ജോര്‍ജ്, ആന്‍സ് മരിയ, ഗോപിക രാജേഷ്, എമിന്‍ സേവ്യര്‍, അനുരഞ്ച് സ്കറിയ, ഡോണി ഫിലിപ്പ് തുടങ്ങിയവര്‍ സേവനനേതൃത്വം ഏറ്റെടുത്തു. രണ്ടു വര്‍ഷം മുമ്പു പൊതിച്ചോറില്‍ പദ്ധതി ആരംഭിച്ചു. ഇഷ്ടമുള്ളവര്‍ക്കു പൊതിച്ചോറ് കൊണ്ടുവരാമെന്നായി. അതോടെ കുട്ടികള്‍ ഇലകളില്‍ പൊതിച്ചോറ് കെട്ടി ക്കൊണ്   Read More of this news...

പെസഹായുടെ സ്നേഹദര്‍ശനം: Deepika Editorial

സഹനത്തിനു മുന്നോടിയായുള്ള അതുല്യമായൊരു സ്നേഹപ്രകാശനത്തിന്റെ തിരുനാളാണു പെസഹാ. മനുഷ്യരോടുള്ള സ്നേഹാതിരേകത്താല്‍ ദൈവം തന്റെ പുത്രനെ അവരുടെ ഇടയിലേക്കയച്ചു. ഈ പുത്രനായ യേശുവാകട്ടെ മനുഷ്യരോടുള്ള സ്നേഹത്തെപ്രതി ആത്മബലിയായി. മണിക്കൂറുകള്‍ക്കുശേഷം ശരീരത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഠോരവേദനകളെ ഒരു മനസ് മുന്‍കൂട്ടി അനുഭവിച്ച വേളയായിരുന്നു യേശുവിന്റെ പെസഹ. ഏറ്റവും ഉദാരമായ സ്നേഹത്തിന്റെ വേളയായി മാറുകയായിരുന്നു യേശുവിന്റെ അവസാനത്തെ അത്താഴം. വേദനയില്‍ മുങ്ങുമ്പോഴും സ്നേഹവും കരുണയും ഒഴുക്കുകയായിരുന്നു യേശു. കരുണയുടെ സംവത്സരത്തില്‍ പെസഹായുടെ സന്ദേശത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്. പകയും ചതിയും ക്രൂരതയും അഹന്തയും മുഖമുദ്രകളായുള്ള ഈ കാലഘട്ടത്തില്‍ സ്നേഹത്തെയും കാരുണ്യത്തെയും ത്യാഗത്തെയും എളിമയെയും കുറിച്ചു കേള്‍ക്കുന്നതുതന്നെ കുളിര്‍മയാണ്. സ്നേഹ-കാരുണ്യ-ത്യാഗ- വിനയങ്ങളെ ദൈവികതയുടെ പ്രകാശത്തില്‍ മനുഷ്യകുലത്തിനു മുന്നില്‍ അവതരിപ്പിച്ചു യേശുവിന്റെ പെസഹ. പങ്കുവയ്ക്കലിന്റെയും സേവന മനോഭാവത്തിന്റെയും സമഭാവനയുടെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ ഇത്ര ശക്തമായി പകര്‍ന്നുതന്ന മറ്റൊരു ആചരണമില്ല.ലോകചരിത്രത്തില്‍ യേശുവല്ലാതെ ഒരു നേതാവും ഒരു ആത്മീയാചാര്യനും തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിത്തുടച്ചു ചുംബിച്ചിട്ടില്ല. "കഴുകൂ എന്റെ പാദങ്ങള്‍'' എന്ന ഭാവത്തില്‍ സിംഹാസനാരൂഢരായിരിക്കുന്ന നേതാക്കളെ എത്രവേണമെങ്കിലും ഇന്നു കാണാന്‍ കഴിയും. സഹജീവിയുടെ പാദത്തിലേക്കു ശിരസു കുനിക്കാന്‍ തയാറാകുന്നതാണു മഹത്ത്വമെന്നു കരുതാന്‍ ഇന്നത്തെ വലിയ ആദര്‍ശധീരന്മാര്‍ക്കുപോലും കഴിയുന്നില്ല. താന്‍പോരിമയുടെ, തന്നിഷ്ടത്തിന്റെ, ഗര്‍വിന്റെ മുഖമാണ് ഇന്ന   Read More of this news...

പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുവത്താഴപൂജയും കാലുകഴുകല്‍ ശുശ്രൂഷയും അഭയാര്‍ത്ഥി ക്യാമ്പില്‍

വത്തിക്കാനില്‍നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെ, റോമാനഗരത്തിന്‍റെ വടക്കന്‍ പ്രവിശ്യയായ ക്യാസില്‍ നുവോവോ ദി പോര്‍ത്തോ എന്ന സ്ഥലത്തെ അഭയാര്‍ത്ഥി ക്യാമ്പിലാണ് പാപ്പാ ഫ്രാന്‍സിസ് ഇക്കുറി കുലുകഴുകല്‍ ശുശ്രൂഷ നടത്തുന്നതും തിരുവത്താഴപൂജ അര്‍പ്പിക്കുന്നതും.ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള അനധികൃത കുടേയറ്റക്കാരാണ് ക്യാമ്പിലെ അന്തേവാസികള്‍.  ഇറ്റലിയുടെ ദേശീയ സുരക്ഷയില്‍ കഴിയുന്നവര്‍ 'ക്യാരാ' (Reception Center for Asylum Seekers,  C.A.R.A.) എന്നറിയപ്പെടുന്ന രാജ്യാന്തര അഭയാര്‍ത്ഥി ക്യമ്പില്‍ ആയിരത്തോളം അന്തേവാസികളുണ്ട്. അധികവും 30 വയസ്സിനുതാഴെ പ്രായമുള്ള ചെറുപ്പക്കാരാണ്. ഇവരില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ചെറുകൂട്ടത്തിന്‍റെ കാലുകഴുകിക്കൊണ്ടായിരിക്കും അവര്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിക്കുന്നതും ഇക്കുറി പെസഹാ ആചരിക്കുന്നു.2007-ല്‍ ഇറ്റാലിയന്‍ സര്‍ക്കാരും റോമാ-ലാസിയോ പ്രവിശ്യയിലെ സര്‍ക്കാരേതര സംഘടകളും സംയുക്തമായി അനധികൃത കുടിയേറ്റക്കാരെ, വിശിഷ്യാ യുവജനങ്ങളായവരെ തുണയ്ക്കുന്നതിന് ആരംഭിച്ചാണ് പാപ്പാ സന്ദര്‍ശിക്കുന്ന ക്യാസില്‍നുവോവോ ദി പോര്‍ത്തോയിലെ അഭയാര്‍ത്ഥികേന്ദ്രം. 100 ഏക്കറോളം വരുന്ന ഭൂമിയിലെ അടിസ്ഥാന പാര്‍പ്പിട സൗകര്യങ്ങളും, തൊഴിലിനും വിശ്രമത്തിനുമായുള്ള സംവിധാനങ്ങളും യുവജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് അഭയാര്‍ത്ഥി ക്യാമ്പില്‍ പാപ്പാ പരികര്‍മ്മം ചെയ്യുന്ന കാലുകഴുകള്‍ ശുശ്രൂഷയ്ക്കായി അന്തേവാസികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ഒരാള്‍ ഇന്ത്യക്കാരനായ ഹൈന്ദവ യുവാവാണ്.4 ആഫ്രിക്കന്‍ കത്തോലിക്കാ യുവാക്കള്‍,3 എരിത്രിയന്‍ കോപ്റ്റിക് ക്രൈസ്തവ സ്ത്രീകള്‍,പാക്കിസ്ഥാന്‍, സിറിയ, മാലി സ്വ   Read More of this news...

പെസഹാത്രിദിനങ്ങള്‍ ആവിഷ്ക്കരിക്കുന്നത് ദൈവിക കാരുണ്യം

ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടി, പതിവുപോലെ, ഈ ബുധനാഴ്ച (23/03/2016) അരങ്ങേറി .   വേദി,  വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണം തന്നെ ആയിരുന്നു. വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ജനങ്ങളുടെ ഇടയിലൂടെ തുറന്ന വെളുത്ത, വാഹനത്തില്‍ നീങ്ങിയ പാപ്പാ അവരെ അഭിവാദ്യം ചെയ്യുകയും, പതിവുപോലെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും, ചെയ്തുകൊണ്ട് പ്രസംഗവേദിയിലേക്കു നീങ്ങി. റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.  തുടര്‍ന്ന് വിശുദ്ധഗ്രന്ഥവായനയായിരുന്നു.കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി. തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു, അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും - ഒരുവനെ അവന്‍റെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും - ക്രൂശിച്ചു. യേശു പറഞ്ഞു പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. അവന്‍റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു. ലൂക്കായുടെ സുവിശേഷം, ഇരുപത്തിമൂന്നാം അദ്ധ്യായത്തിലെ  32 മുതല്‍ 34 വരെയുള്ള  ഈ വാക്യങ്ങള്‍ പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു. കരുണയുടെ അസാധാരണ ജൂബിലിവത്സരം പ്രമാണിച്ച് ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍  കാരു   Read More of this news...

വത്തിക്കാനിലെ വിശുദ്ധവാര പരിപാടികള്‍ പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും

മാര്‍ച്ച് 24 വ്യാഴാഴ്ചപ്രാദേശിക സമയം രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തൈലാശീര്‍വ്വാദകര്‍മ്മവും പൗരോഹിത്യ കൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും.  വിവിധ കാര്യാലയങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന കര്‍ദ്ദിനാളന്മാരും മെത്രാന്മാരും, റോമാരൂപതയിലെ വൈദികരും വിശ്വാസികളും തീര്‍ത്ഥാടകരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക്കാലുകഴുകല്‍ ശുശ്രൂഷയും, തിരുവത്താഴപൂജയും റോമില്‍നിന്നും 30 കി.മി. അകലെ ക്യാസില്‍ നുവോവോ ദി പോര്‍ത്തോ (Castelnuovo di Porto) എന്ന സ്ഥലത്തെ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ്. ആയിരത്തോളം അഭയാര്‍ത്ഥികളുള്ള കേന്ദ്രത്തില്‍ താല്‍ക്കാലികമായി ഒരുക്കുന്ന വേദിയില്‍ തിരഞ്ഞെടുക്കപ്പെട ഒരു ചെറുസമൂഹത്തിന്‍റെ കാലുകള്‍ പാപ്പാ കഴുകും. വര്‍ഗ്ഗവര്‍ണ്ണ ലിംഗ വ്യത്യാസങ്ങളില്ലാതെ അഭയാര്‍ത്ഥികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പോരുടെ പാദങ്ങള്‍ പാപ്പാ കഴുകും. തുടര്‍ന്ന് അവര്‍ക്കൊപ്പം പാപ്പാ തിരുവത്താഴ പൂജയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും.മാര്‍ച്ച് 25-ാം തിയതി ദുഃഖവെള്ളിയാഴ്ചവൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍യേശുവിന്‍റെ പീഡാനുഭവ അനുസ്മരണം - വചനപാരായണം,കുരിശാരാധന, വിശ്വാസികളുടെ സാര്‍വത്രിക പ്രാര്‍ത്ഥന നിയോഗങ്ങള്‍, ദിവ്യകാരുണ്യസ്വീകരണ ശുശ്രൂഷ.രാത്രി 9.15-ന് റോമിലെ ചരിത്രപുരാതനമായ കൊളോസിയത്തില്‍ കുരിശിന്‍റെവഴിയും ധ്യാനവും. പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്ത് സന്ദേശംനല്ക്കും. കുരിശിന്‍റെവഴി നയിക്കുന്നത് - വടക്കെ ഇറ്റലിയിലെ പെറൂജിയ അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഗ്വാല്‍ത്തിയേരോ ബസേത്തിയാണ്.മാര്‍ച്ച് 26-ാം തിയതി, വലിയ ശനിയാഴ്ചരാത്രി 8.30-ന് വത്തിക്കാനില്‍ വിശ   Read More of this news...

ഭവനരഹിതനായ ക്രിസ്തു വത്തിക്കാനില്‍ ഇടം തേടി

കനേഡിയക്കാരനായ വിശ്വത്തരി ശില്പി തിമോതി ഷമാത്സിന്‍റെ 'ഭവനരഹിതനായ ക്രിസ്തു' the homeless Christ എന്ന പൂര്‍ണ്ണകായ വെങ്കല ശില്പമാണ് വത്തിക്കാനില്‍ അടുത്തകാലത്ത് ഇടം കണ്ടെത്തിയത്. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ കാര്യാലയത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് കൊണ്‍റാഡ് ക്രജേസ്ക്കിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭവനരാഹിത്യത്തിന്‍റെ വിഷയം പച്ചയായും ക്രൈസ്തവവീക്ഷണത്തിലും ചിത്രീകരിച്ചിരിക്കുന്ന ഷമാത്സിന്‍റെ അത്യപൂര്‍വ്വവും അതിമനോഹരവുമായ സൃഷ്ടി സ്ഥാപിച്ചിരിക്കുന്നത് പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഓഫിസിനു മുന്നിലാണ്.ദേഹമാകെ മൂടിപ്പുതച്ച് ബഞ്ചില്‍ കിടന്നുറങ്ങുന്ന മനുഷ്യരൂപത്തിന്‍റെ പൂര്‍ണ്ണകായ വെങ്കല സൃഷ്ടിയാണ് ശില്പി, തിമോതി ഷമാത്സി പാപ്പാ ഫ്രാന്‍സിസിന് സമ്മാനിച്ചത്. പുതപ്പിനു പുറത്തു കാണുന്ന ആണിപ്പാടുള്ള നഗ്നപാദങ്ങളില്‍നിന്നു മാത്രമാണ് ശില്പം ക്രിസ്തുവിന്‍റേതെന്ന് ഓടിത്തിരിയുന്നത്. തന്‍റെ ഭാവനയിലെ ഭവനരഹിതനായ ക്രിസ്തുവിന്‍റെ ചെറിയ മാതൃകാശില്പം miniature 2013-ലെ ഒരു പൊതുകൂടിക്കാഴ്ചയ്ക്കിടയില്‍ പാപ്പാ ഫ്രാന്‍സിസിന് ഷമാത്സി സമ്മാനിച്ചിരുന്നു.ആഗോള തലത്തിലുള്ള മനുഷ്യയാതനകളോട് പാപ്പാ ഫ്രാന്‍സിസ് കാണിക്കുന്ന പ്രതിബദ്ധതയാണ്, വിശിഷ്യ പരിത്യക്തരോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും കാണിക്കുന്ന പരിഗണനയാണ് സുവിശേഷാധിഷ്ഠിതമായ ഈ കലാസൃഷ്ടി പാപ്പായ്ക്ക് സമ്മാനിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കലാകാരന്‍ ഷമാത്സി പ്രസ്താവിച്ചു. കാനഡക്കാരനായ ഒരു അഭ്യൂദയകാംക്ഷിയാണ് പാപ്പായ്ക്കു ശില്പം ഒരുക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കിയതെന്നും ശില്പി വെളിപ്പെടുത്തി.  "എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്തതെല്ലാം നിങ്ങള&#   Read More of this news...

ഗുഡ്നെസ് ടിവിയില്‍ ഈസ്റര്‍ ഒരുക്ക ധ്യാനം

ചാലക്കുടി: ഗുഡ്നെസ് ടിവിയില്‍ ഈസ്ററിനൊരുക്കമായി ഇന്നു മുതല്‍ 26 വരെ ടെലിവിഷന്‍ ധ്യാനം നടക്കും. ഇന്നു രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും രാത്രി 10 മുതല്‍ 12 വരെയും നടക്കുന്ന ഇംഗ്ളീഷ് ധ്യാനത്തിന് റവ. ഡോ. അഗസ്റിന്‍ വല്ലൂരാന്‍ വി.സി. നേതൃത്വം നല്‍കും.നാളെ രാവിലെ 5.00ന് മലയാളം ടെലിവിഷന്‍ ധ്യാനം ആരംഭിക്കും. പെസഹാ തിരുക്കര്‍മങ്ങളുടെ ഭാഗമായുള്ള കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് രാവിലെ 8.45ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്കും. ബിഷപ്പുമാരും പ്രശസ്ത വചന പ്രഘോഷകരും ടെലിറിട്രീറ്റില്‍ വചനസന്ദേശം നല്കും. ദുഃഖവെള്ളി ദിവസത്തെ കുരിശിന്റെ വഴിയില്‍ 14 ബിഷപ്പുമാര്‍ സന്ദേശം നല്കും. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 5.00 മുതല്‍ രാത്രി 12.00 വരെ ധ്യാനമുണ്ടാകും. Source: Deepika   Read More of this news...

ക്രൈസ്തവ വിശ്വാസിയെ ബംഗ്ളാ ഭീകരര്‍ വധിച്ചു

ധാക്ക: മതപരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചയാളെ വടക്കന്‍ ബംഗ്ളാദേശില്‍ ഇസ്ലാമിസ്റു ഭീകരര്‍ വെട്ടിക്കൊന്നു. സ്വാതന്ത്യ്രസമര സേനാനിയും മുന്‍ ഫാമിലി പ്ളാനിംഗ് ഇന്‍സ്പെക്ടറുമായ ഹുസൈന്‍ അലിയെയാണു(65) മോട്ടോര്‍ ബൈക്കില്‍ വന്ന മൂന്ന് അക്രമികള്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയത്. വടക്കന്‍ ബംഗ്ളാദേശിലെ കുരിഗ്രാം പട്ടണത്തില്‍ ഇന്നലെ രാവിലെ ഏഴിനു കഴുത്തുമുറിഞ്ഞ നിലയില്‍ അലിയുടെ മൃതദേഹം കണ്െടടുത്തതായി പോലീസ് അറിയിച്ചു.അക്രമികള്‍ നാടന്‍ ബോംബു പൊട്ടിച്ചശേഷം കടന്നുകളഞ്ഞു. 17വര്‍ഷംമുമ്പാണ് അലി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ബംഗ്ളാദേശില്‍ ഹൈന്ദവ,ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരേ അടുത്തകാലത്ത് ആക്രമണം വര്‍ധിച്ചുവരികയാണ്. മതേതര ബ്ളോഗ് എഴുത്തുകാരും വിദേശികളും ആക്രമിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായി.ഫെബ്രുവരിയില്‍ പഞ്ചഗാര്‍ ജില്ലയില്‍ ഹിന്ദുക്ഷേത്രത്തിലെ പൂജാരിയെ ഇസ്്ലാമിസ്റുകള്‍ വധിച്ചു. കഴിഞ്ഞവര്‍ഷം ഇറ്റാലിയന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സീസര്‍ ടവെല്ലാ, ജാപ്പനീസ് കര്‍ഷകനായ കുനിയോ ഹോഷി എന്നിവര്‍ കൊല്ലപ്പെട്ടു. Source: Deepika   Read More of this news...

റോമന്‍ കൊളോസിയത്തെ ഭക്തിസാന്ദ്രമാക്കി മലയാളികളുടെ കുരിശിന്റെവഴി

ഫാ. ജോസഫ് സ്രാമ്പിക്കല്‍ റോം: രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്‍ന്ന റോമിലെ കോളോസിയത്തിലേക്കു സാന്താ അനസ്താസ്യാ ബസിലിക്കയില്‍ നിന്നു മലയാളികള്‍ നടത്തിയ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി. റോമിലെ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള ലത്തീന്‍ സഭാംഗങ്ങളുടെ സഹകരണത്തോടെയാണ് ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുരിശിന്റെ വഴിയും കുരുത്തോലകള്‍ പിടിച്ചുള്ള പ്രദിക്ഷണവും നടത്തിയത്. വൈദികരും സമര്‍പ്പിതരും വൈദികവിദ്യാര്‍ഥികളും അല്മായ വിശ്വാസികളുമടക്കം ആയിരത്തിലധികം പേര്‍ പങ്കെടുത്തു. കുരിശിന്റെ വഴിയും മാതൃജ്യോതിയുടെ നേതൃത്വത്തിലുള്ള കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്കാരവും റോമിലെ മറ്റു തീര്‍ഥാടകരുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, റോമന്‍ രൂപതയുടെ പ്രവാസകാര്യാലയ ഡയറക്ടര്‍ മോണ്‍. പിയര്‍ പൌളോ ഫെലീക്കോളോ, മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, ഫാ. ജോസഫ് സ്രാമ്പിക്കല്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. അല്‍ഫോന്‍സ് വാഴപ്പനാടി ഒ. എഫ്. എം., ഫാ. ബിജു മുട്ടത്തുകുന്നേല്‍, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ബിനു ആരീത്തറ, സിസ്റര്‍ സെസില്‍ സി. എച്ച്. എഫ്, സിസ്റര്‍ എലിസബത്ത് എസ്. എ. ബി. എസ്, ഡീക്കന്‍ ഷിനു ഞാമത്തോലില്‍, ഡീക്കന്‍ പ്രതീഷ് കല്ലറയ്ക്കല്‍, ഡീക്കന്‍ ജിന്റോ പടയാട്ടില്‍, ഡെയിസണ്‍ തെക്കന്‍, ബേബി കോയിക്കല്‍, തോമസ് ഉപ്പിണി, മനു മാളിയേക്കല്‍, ചാണ്ടി പ്ളാമൂട്ടില്‍, സുനില്‍ ആനിക്കാത്തോട്ടത്തില്‍, ഡെന്നി ചിറപ്പണത്ത്, ബേബി പറത്താത്ത്, ജെയിന്‍ തട്ടാംപറമ്പില്‍, മേരി തോമസ് ഇരുമ്പന്‍, എല്‍സി ചാണ്ടി, മില്ലറ്റ് തുടങ്ങിയവര്‍ കുരിശിന്റെ വഴിക്ക് നേതൃത്വം നല്കി. സാന്താ അനസ്താസ്യാ ബസിലിക്കയില്‍ നടന്ന ഓശാന ഞായരŔ   Read More of this news...

ചിത്രസംവേദന സാമൂഹ്യ ശൃംഖലയായ ഇന്‍സ്റ്റഗ്രാമില്‍ പാപ്പായും

താന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം ചേര്‍ത്തുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ ചിത്രസംവേദന സാമൂഹ്യ ശൃംഖലായ ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ സാന്നിധ്യം ശനിയാഴ്ച (19/03/16) അറിയിച്ചു.     തന്‍റെ നാമത്തിന്‍റെ ലത്തീന്‍ പദമായ ഫ്രാന്‍സിസ്കൂസ് (FRANCISCUS)  ആണ് പാപ്പാ ഇന്‍സ്റ്റഗ്രാമില്‍ വിലാസമായി ചേര്‍ത്തിരിക്കുന്നത്.    തന്‍റെ വാസയിടമായ  ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍ വച്ച് പാപ്പാ  തന്നെയാണ് താന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്.     ഇന്‍സ്റ്റഗ്രാമില്‍ താന്‍ സാന്നിധ്യം  അറിയിക്കുകയാണെന്ന് പാപ്പാ ശനിയാഴ്ച ട്വിറ്ററില്‍ കുറിച്ചിരുന്നു. ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും പാതയിലൂടെ നിങ്ങളൊടൊപ്പം ചരിക്കുന്നതിന് ഞാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയൊരു യാത്രയ്ക്ക് തുടക്കിമിടുകയാണ്എന്നായിരുന്നു പാപ്പായുടെ ആ ട്വിറ്റര്‍ സന്ദേശം.Source: Vatican Radio   Read More of this news...

ചാവേര്‍ ആക്രമണത്തിനിരാകളായവര്‍ക്ക് പാപ്പായുടെ പ്രാര്‍ത്ഥന

തുര്‍ക്കിയിലെ പ്രധാനനഗരമായ ഈസ്താംബൂളില്‍ ശനിയാഴ്ചയുണ്ടായ ചാവേര്‍ ബോംബാക്രമണദുരന്തത്തില്‍ മാര്‍പ്പാപ്പാ ദു:ഖിക്കുകയും ഈ ആക്രമണത്തിന്‍റെ  തിക്തഫലങ്ങള്‍ അനുഭവിക്കുന്നരോടു തന്‍റെ പ്രാര്‍ത്ഥനാപൂര്‍വ്വകമായ ഐക്യദാര്‍ഢ്യം   പ്രടിപ്പിക്കുകയും ചെയ്യുന്നു.     ഈ ദുരന്തംമൂലം കേഴുന്ന ജനങ്ങള്‍ക്കും അന്നാടിനുമുഴുവനും ശക്തിയും സമാധാനവും ലഭിക്കുന്നതിനായി ഫ്രാന്‍സീസ് പാപ്പാ സര്‍വ്വശക്തനായ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നുവെന്നും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ തുര്‍ക്കിയുടെ പ്രസിഡന്‍റ് റെസെപ് തയ്യീപ് ഏര്‍ദൊഗാനിനയച്ച (RECEP TAYYIP ERDOGAN) അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.     ഈസ്താംബൂളിലെ വാണിജ്യകേന്ദ്രമായ ഇസ്തികല്‍ തെരുവിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍   5 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.     ചാവേറായി പൊട്ടിത്തെറിച്ചത്  തെക്കന്‍ തുര്‍ക്കിയിലെ ഗാസിയെന്‍ടെപ് സ്വദേശിയായ ഐഎസ് ഭീകരന്‍ മെഹമത് ഓസ്തുറ്‍ക്കാണെന്ന് തുര്‍ക്കിയുടെ ആഭ്യന്തരമന്ത്രി ഇഫ്ക്കന്‍ അല മാദ്ധ്യമങ്ങളെ അറിയിച്ചു.     നടപ്പുവര്‍ഷത്തില്‍ തുര്‍ക്കിയിലുണ്ടായ നാലാമത്തെ ഭീകരാക്രമണിത്.സ്പെയിനിലെ ഫ്രെഗ്രിനാല്സില്‍ ഞായറാഴ്ച (20/03/16)  13 സര്‍വ്വകലാശാലാവിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞ ബസ്സപകടത്തിലും  മാര്‍പ്പാപ്പാ  ദു:ഖം രേഖപ്പെടുത്തി.Source: Vatican Radio   Read More of this news...

റഷ്യയിലുണ്ടായ വിമാനദുരന്തത്തില്‍ പാപ്പാ ദു:ഖിക്കുന്നു

റഷ്യയില്‍ മലയാളി ദമ്പതികളുള്‍പ്പടെ 60 ലേറെപ്പേരുടെ ജീവന്‍ പൊലിഞ്ഞ വിമാനദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.     ശനിയാഴ്ച പുലര്‍ച്ചെ  റഷ്യയിലെ റസ്തോവ് ഓണ്‍ ഡോണ്‍ (ROSTOV ON DON) വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞവരുടെ ആത്മാവിനെ, ഫ്രാന്‍സീസ് പാപ്പാ, സര്‍വ്വശക്തനായ ദൈവത്തിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും അവരുടെ വേര്‍പാടില്‍ കേഴുന്നവര്‍ക്ക് ദൈവിക ദാനങ്ങളായ സാന്ത്വനവും ശക്തിയും പ്രത്യാശയും ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും, ഈ ദുരന്തത്തിനിരകളായവരുടെ ബന്ധുമിത്രാദികളോട് അകമഴിഞ്ഞ ദു:ഖം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, പാപ്പായുടെ നാമത്തില്‍, റഷ്യന്‍ ഫെഡറേഷന്‍റെ  അധികാരികള്‍ക്ക് അയച്ച അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.     കനത്ത മൂടല്‍മഞ്ഞ് കാഴ്ചമറച്ചിരുന്ന റസ്തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ തര്‍ന്നുവീണ ഫ്ലൈ ദുബായിയുടെ ബോയിംഗ് വിമാനത്തില്‍ ഉണ്ടായിരുന്ന 55 യാത്രക്കാരും 7 വിമാന ജീവനക്കാരും   ഉള്‍പ്പടെ 62 പേരാണ് മരണമടഞ്ഞത്.     പെരുമ്പാവൂര്‍ ബഥനി സ്വദേശി ശ്യാംമോഹനനും ഭാര്യ അഞ്ജുവുമാണ് ഈ അപകടത്തില്‍ മരണമടഞ്ഞ മലയാളി ദമ്പതികള്‍.     ഈ ദുരന്തം ജീവനെടുത്ത മറ്റുയാത്രികരില്‍ 44 പേര്‍ റഷ്യക്കാരും 8 പേര്‍ ഉക്രയിന്‍ സ്വദേശികളും ഒരാള്‍ ഉസ്ബെക്കിസ്ഥാന്‍ കാരനുമാണ്.Source: Vatican Radio   Read More of this news...

പുരോഗതിയ്ക്ക് നല്‍കേണ്ടിവന്നിട്ടുള്ള വിലയെന്ത്?

പുരോഗതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ആധുനികസമൂഹം പുന:സംശോധിക്കേ​ണ്ടതിന്‍റെ ആവശ്യമുണ്ടെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.     കാനഡയിലെ ടോറന്‍റൊ പട്ടണത്തിലെ സെന്‍റ് മൈക്കിള്‍സ് കോളേജ് സര്‍വ്വകലാശാലയില്‍ തിങ്കളാഴ്ച (21/03/16) സംസാരിക്കുകയായിരുന്നു അദ്ദേഹം.     ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ച അങ്ങേയ്ക്കു സ്തുതി, അഥവാ, ലൗദാത്തൊ സീ ​എന്ന ചാക്രികലേഖനത്തെ അവലംബമാക്കിയുള്ളതായിരുന്നു ഈ പ്രഭാഷണം.     വ്യവസായിക യുഗം പുരോഗതി കൊണ്ടുവന്നി‌ട്ടുണ്ട് എന്നാല്‍ അതിനു നല്കേണ്ടി വന്നിട്ടുള്ള വില എന്താണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും വരും തലമുറകള്‍ക്കുവേണ്ടി പരിസ്ഥിതിയെ കാത്തുപരിപാലിക്കുകയും സാമൂഹ്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തുകൊണ്ടുള്ളതായിരിക്കണം പുരോഗതിയെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറഞ്ഞു.     ഭൂമിയെ നമ്മു‌ടെ പൊതുസ്വത്തായി കരുതി അതിനോടുള്ള പ്രതിജ്ഞാബദ്ധതയോടുകൂടിയായരിക്കണം പുരോഗതിക്ക് തുടക്കം കുറിക്കേണ്ടതെന്നും ഭൂമിയുടെ ഫലങ്ങള്‍ എക്കാലത്തെയും നരകുലത്തിന് ഉപകാരപ്രദമായി ഭവിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.Source: Vatican Radio   Read More of this news...

ഫാ.ഡെന്നി തോമസ് നെടുംപതാലിനു മികച്ച ദേശീയ വിദ്യാഭ്യാസ പാരിസ്ഥിതിക പുരസ്കാരം

കാഞ്ഞിരപ്പള്ളി: ഗ്ളോബല്‍ അച്ചീവേഴ്സ് ഫൌണ്േടഷന്‍, ഡല്‍ഹി ഏര്‍പ്പെടുത്തിയ മികച്ച വിദ്യാഭ്യാസ പാരിസ്ഥിതിക പ്രവര്‍ത്തകനുള്ള പുരസ്കാരം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് നെടുംപതാലിന്. കുട്ടികളില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതിനു പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം നടപ്പാക്കിയ പാരിസ്ഥിതിക പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അടുത്തിടെ അഖിലേന്ത്യാതലത്തില്‍ നടന്ന അക്കാദമിക് റെപ്യൂട്ടേഷന്‍ സര്‍വേയില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്കൂള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഏപ്രില്‍ 30-ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങും. വിവിധതരം മരങ്ങള്‍ നട്ട് സ്കൂള്‍ പരിസരം ഹരിതാഭമാക്കിയതിനൊപ്പം ജൈവ പച്ചക്കറിത്തോട്ടം ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ഡെന്നി നെടുംപതാലില്‍ നേതൃത്വം നല്‍കി. ക്ളീന്‍ ആനക്കല്ല് പദ്ധതിയിലൂടെ പ്രദേശത്തെ മാലിന്യമുക്തമാക്കാനും പുതിയൊരു ശുചീകരണബോധം സൃഷ്ടിക്കാനും സാധിച്ചു. വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ നടാനുള്ള വൃക്ഷത്തൈകള്‍ സ്കൂളില്‍ നിന്നു വിതരണം ചെയ്തു. ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവ് വിലപ്പെട്ടതെന്നു മനസിലാക്കിക്കൊടുക്കാന്‍ ഫോറസ്ട്രി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നേച്ചര്‍ ക്യാമ്പുകള്‍ക്കു കഴിഞ്ഞു. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നടന്ന നേച്ചര്‍ക്യാമ്പിനോടൊപ്പം അവിടുത്തെ ആദിവാസി കുടികളില്‍ വായനശാല നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ സജീവമായി പങ്കെടുത്തു. ആയിരത്തോളം പുസ്തകങ്ങള്‍ അവര്‍ക്കു നല്‍കി. സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച 'വിംഗ്സ് ഓഫ് ഫയര്‍' എന്ന ഹ&#   Read More of this news...

യേശുവിന്‍റെ സ്നേഹവഴികളിലേയ്ക്കുള്ള ക്ഷണമാണ് ഓശാന വിളികള്‍

ജരൂസലേം ജനത ആനന്ദാരവത്തോടെ യേശുവിനെ സ്വീകരിച്ചു. "കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍" എന്നവര്‍ ആര്‍ത്തുവിളിച്ചു (ലൂക്ക 19, 38). ജരുസലേം ജനതയുടെ ആവേശം ഇന്നു നമ്മുടേതാണ്. ഓശാനനാളില്‍ നമ്മിലേയ്ക്കു വരുന്ന ക്രിസ്തുവിനെ കുരുത്തോലകളും ഒലിവിന്‍ ചില്ലകളുമേന്തി വരവേല്ക്കുവാനുള്ള ആഗ്രഹം ജനം പ്രകടമാക്കുകയാണ്. ജരുസലേമിലേയ്ക്കെന്നപോലെ, നമ്മുടെ ജീവിതങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും കടന്നുവരാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്. സുവിശേഷം രേഖപ്പെടുത്തുന്നതുപോലെ, ഒരു കഴുതപ്പുറത്ത്,  ഏറെ വിനീതനായി, "കര്‍ത്താവിന്‍റെ നാമത്തിലാണ്" അവിടുന്നു വന്നത്. തന്‍റെ ദിവ്യസ്നേഹത്താല്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാനും, പിതാവുമായും, നമ്മെ പരസ്പരവും രമ്യപ്പെടുത്തുവാനാണ് അവിടുന്നു ആഗതനായത്. ജനം പ്രകടമാക്കിയ ഹോസാനയുടെ സ്നേഹത്തിമിര്‍പ്പില്‍ യേശു സംതൃപ്തനായി. എന്നാല്‍ സമൂഹപ്രമാണികള്‍ ശ്രമിച്ചത് അവിടുത്തെ സ്തുതിച്ചുപാടിയ കുട്ടികളെയും ജനങ്ങളെയും നിശബ്ദരാക്കാനായിരുന്നു. "ഇവര്‍ മൗനംഭജിച്ചാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും" എന്നായിരുന്നു അവിടുത്തെ പ്രതികരണം (ലൂക്ക 19, 40). യേശുവിന്‍റെ വരവിനെ ചൊല്ലിയുള്ള ആവേശം കെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. നമ്മില്‍ വസിക്കുകയും സമാധാനം പകരുകയുംചെയ്യുന്ന യഥാര്‍ത്ഥ സന്തോഷത്തിന്‍റെ സ്രോതസ്സായ യേശുവിനെ നമ്മില്‍നിന്ന് അകറ്റിനിറുത്താന്‍ യാതൊരു ശക്തിക്കും കഴിയുകയില്ല. കാരണം പാപം മരണം, ഭീതി ദുഃഖം എന്നിവയുടെ കെണിയില്‍നിന്നും നമ്മെ രക്ഷിക്കുവാന്‍ യേശുവിനു മാത്രമാണ് കരുത്തുള്ളത്.ക്രിസ്തു നമ്മെ വീണ്ടെടുത്തത് അവിടുത്തെ രാജകീയ പ്രവേശംകൊണ്ടോ അത്ഭുത കൃത്യങ്ങള്‍കൊണ്ടോ അല്ലെന്ന് ഹോസാന മഹോത്സവത്തിലെ ആരാധനക്രമം നമ്മെ പഠിപ്പ   Read More of this news...

ബള്‍ഗേറിയയില്‍ പീഡങ്ങള്‍ക്കു നടുവിലും ഓജസ്സു നിലനിറുത്തിയ സഭ

ബള്‍ഗേറിയയില്‍ പതിറ്റാണ്ടുകള്‍ പീഡിപ്പിക്കപ്പെട്ട സഭ അതിന്‍റെ ഓജസ്സു നിലനിറുത്തിക്കൊണ്ട് വീണ്ടും തഴച്ചുവളരുന്നതില്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ സന്തുഷ്ടി പ്രകടിപ്പിക്കുന്നു.     ചതുര്‍ദിന സന്ദര്‍ശനപരിപാടിയുമായി ശനിയാഴ്ച ബള്‍ഗേറിയയിലെത്തിയ അദ്ദേഹം അന്നാടിന്‍റെ തലസ്ഥാനമായ സോഫിയയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ  നാമത്തിലുള്ള ദേവാലയത്തില്‍ ഞായറാഴ്ച അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനത്തിലാണ് ഈ സംതൃപ്തി രേഖപ്പെടുത്തിയത്.     ഭാരതമുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തൊഴില്‍ പഠനപരങ്ങളായ കാര്യങ്ങളാല്‍ സോഫിയായില്‍ വസിക്കുന്നതു അനുസ്മരിച്ച കര്‍ദ്ദിനാള്‍ പരോളിന്‍ അവര്‍ കത്തോലിക്കസഭയുടെ സാര്‍വ്വത്രികതയ്ക്ക് സാക്ഷ്യമേകുന്നുവെന്ന് പറഞ്ഞു.     ക്രൈസ്തവസഭകളുമായും അക്രൈസ്തവമതങ്ങളുമായും സംഭാഷണത്തിലേര്‍പ്പെടേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.     തിങ്കളാഴ്ച (21/03/16) കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ബള്‍ഗേറിയയുടെ പ്രസിഡന്‍റ് റോസെന്‍ പ് ലെവ്നെലിയെവുള്‍പ്പടെയുള്ള സര്‍ക്കാരധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.     മുന്‍ യഗൊസ്ലാവ്യന്‍ റിപ്പബ്ലിക്കായ മാസിഡോണിയയില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ കര്‍ദ്ദിനാള്‍ പരോളിന്‍ അവിടെ നിന്നാണ് ശനിയാഴ്ച ബള്‍ഗേറിയായില്‍ എത്തിയത്.Source: Vatican Radio   Read More of this news...

ആരോഗ്യത്തിനു പ്രാര്‍ഥന പ്രധാനം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഏതൊരു വ്യക്തിയുടെയും മാനസിക ആരോഗ്യത്തിനു പ്രാര്‍ഥന പ്രധാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ഥനയിലൂടെ വ്യക്തിയും കുടുംബവും ലോകവും സമാധാനം കൈവരിക്കുമെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ലോക സൈക്യാട്രിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. റോയി ഏബ്രഹാം കള്ളിവയലിന് അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഡോ. റോയി എഴുതിയ ആത്മഹത്യാ പ്രതിരോധം (സൂയിസൈഡ് പ്രിവന്‍ഷന്‍) എന്ന പുസ്തകവും വേള്‍ഡ് സൈക്യ്രാട്രിക് അസോസിയേഷന്റെ (ഡബ്ളുപിഎ) പ്രസിദ്ധീകരണവും മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ചുള്ള ഡോ. റോയിയുടെ പുസ്തകത്തിലും സൈക്യാട്രിക് അസോസിയേഷന്‍ പ്രസിദ്ധീകരണത്തിലും മാര്‍പാപ്പ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. Source; Deepika   Read More of this news...

സമുദായ പരിഷ്കര്‍ത്താവായിരുന്ന ഷെവ. സി.ജെ. വര്‍ക്കി

ജോണ്‍ കച്ചിറമറ്റംസമുദായപരിഷ്കരണരംഗത്തും സംഘടനാരംഗത്തും വിദ്യാഭ്യാസരംഗത്തും പത്രപ്രവര്‍ത്തനരംഗത്തും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഷെവ. സി.ജെ. വര്‍ക്കിയുടെ 125-ാം ജന്മവാര്‍ഷികം ഇന്ന്. അദ്ദേഹം 1891 മാര്‍ച്ച് 20-ന് തൃശൂര്‍ ജില്ലയിലെ കോട്ടപ്പടി ഇടവകയില്‍ ചുങ്കത്ത് കുടുംബത്തില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജ്, തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരളത്തില്‍നിന്നുള്ള പല പ്രതിഭാശാലികളെയും വാര്‍ത്തെടുത്ത തൃശിനാപ്പള്ളി കോളജ്, വര്‍ക്കിയില്‍ വേരൂന്നിയിരുന്ന സമുദായസ്നേഹം ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ കളമൊരുക്കി. അവിടെ പഠിച്ചിരുന്ന കേരളീയ വിദ്യാര്‍ഥികളുമായി സമുദായപ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചകള്‍ പ്രായോഗികതലത്തിലേക്കു കൊണ്ടുവരാന്‍ വര്‍ക്കിക്കു സാധിച്ചതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം.പഠനത്തില്‍ അതിസമര്‍ഥനായിരുന്ന വര്‍ക്കി ഡിസ്റിംഗ്ഷനോടെ ഇന്റര്‍മീഡിയറ്റ് പാസായി. ഓണേഴ്സിനും അവിടെത്തന്നെ പഠിച്ച് പ്രശസ്ത വിജയം നേടി. 23-ാം വയസില്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ ലക്ചറര്‍ ആയി. ഏറെത്താമസിയാതെ പ്രഫസര്‍ സ്ഥാനത്തെത്തി. തെക്കേ ഇന്ത്യയിലെ പ്രഗത്ഭനായ അധ്യാപകന്‍ എന്ന പ്രശസ്തിക്ക് അദ്ദേഹം അര്‍ഹനായി. സംഘടനാരംഗം1919-ല്‍ മംഗലാപുരത്ത് കത്തോലിക്കരെ സംഘടിപ്പിക്കുകയും അതിനെ അഖിലേന്ത്യാ പ്രസ്ഥാനമായി വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. അതാണ് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍. ഇതിനിടെ പല പ്രസിദ്ധീകരണങ്ങളും അദ്ദേഹം ആരംഭിക്കുകയും സംഘടനാ പ്രവര്‍ത്തനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയും ചെയ്തു. സൌത്ത് കാനറ കാത്തലിക് അസോസിയേഷന്റെ സ്ഥാപകനായ അദ്ദേഹം അതിന്റെ സ്ഥാപക സെക്രട്ടറിയായി രണ്ടു&#   Read More of this news...

ന്യൂനപക്ഷസംരക്ഷണം ജനാധിപത്യത്തെ പരിപോഷിപ്പിക്കും: മാര്‍ ആലഞ്ചേരി

കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്കു പരിരക്ഷ നല്‍കുന്ന ഭരണഘടനാ സംവിധാനം ജനാധിപത്യ വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രിബ്യൂണലും സഭയുടെ ഉന്നതവിദ്യാഭ്യാസ കമ്മീഷനും സംയുക്തമായി കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ എല്ലാ ഘടകങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കണം. ജനാധിപത്യരാജ്യത്തു തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ന്യൂനപക്ഷങ്ങള്‍ക്കു തികഞ്ഞ അവബോധമുണ്ടാകേണ്ടതുണ്ട്. ഈ രംഗത്തെ ബോധവത്കരണത്തിനും അവകാശസംരക്ഷണത്തിനും കൂട്ടായ പരിശ്രമങ്ങളാണ് ആവശ്യം. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.വി.ബി. കുട്ടീനോ, അഡ്വ.ഡോ. സെബാസ്റ്യന്‍ ചമ്പപ്പിള്ളി, അഡ്വ. റോമി ചാക്കോ എന്നിവര്‍ വിഷയാവതരണം നടത്തി. റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ.ഡോ.ജോസ് ചിറമേല്‍, ഡോ.തോമസ് മാത്യു, ഡോ.കൊച്ചുറാണി ജോസഫ്, അഡ്വ.ആന്റണി അമ്പാട്ട് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.സീറോ മലബാര്‍ സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍, സന്യാസസഭകളുടെ പ്രൊവിന്‍ഷ്യല്‍മാര്‍, നിയമവിദഗ്ധര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. Source: Deepika   Read More of this news...

അഭയാര്‍ഥികള്‍ക്കുനേരേ മുഖം തിരിക്കരുത്: മാര്‍പാപ്പ

വത്തിക്കാന്‍: അഭയാര്‍ഥികളെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓശാന സന്ദേശം. അഭയാര്‍ഥികളെ അവരുടെ വിധിക്കു വിട്ടു കൈകഴുകുന്നവരെ വിമര്‍ശിക്കാനും ദൈവപുത്രന്റെ ജറുസലം പ്രവേശനത്തിന്റെ ഓര്‍മപുതുക്കുന്ന ഓശാന ഞായറില്‍ മാര്‍പാപ്പ മറന്നില്ല. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ക്കു മുന്നില്‍ കുരുത്തോലകളും ഒലിവിന്റെ ശിഖരങ്ങളും വാഴ്ത്തി മാര്‍പാപ്പ ഓശാന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ചാണു മാര്‍പാപ്പ അഭയാര്‍ഥികളുടെ കാര്യം പരാമര്‍ശിച്ചത്. യേശുവിനുണ്ടായ നീതിനിഷേധത്തെപ്പറ്റി പ്രസംഗിക്കവെയാണു മാര്‍പാപ്പ അഭയാര്‍ഥികളെ സ്മരിച്ചത്. അഭയാര്‍ഥികളായവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ തുടങ്ങിയവരെ പരിഗണിക്കാതെ അവരെ അവരുടെ വിധിക്കുവിടുന്നവര്‍ ഏറെയുണ്െടന്ന് അദ്ദേഹം പറഞ്ഞു. പതിനൊന്നു ലക്ഷത്തോളം അഭയാര്‍ഥികളാണ് ആഭ്യന്തരയുദ്ധവും ഭരണകൂടത്തകര്‍ച്ചയും മൂലം കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറിയത്. ആ അഭയാര്‍ഥി പ്രവാഹം ഇപ്പോഴും തുടരുകയാണ്. എന്നാല്‍, യൂറോപ്യന്‍ യൂണിയനിലെ സമ്പന്ന രാജ്യങ്ങള്‍ പലതും അഭയാര്‍ഥികള്‍ക്കുനേരെ അതിര്‍ത്തികള്‍ അടയ്ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണു മാര്‍പാപ്പയുടെ ഓശാന സന്ദേശം.കഴിഞ്ഞ ആഴ്ച മാസിഡോണിയ 1500 ഓളം അഭയാര്‍ഥികളെ ഗ്രീസിലേക്കു മടക്കിയയച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. Source: Deepika   Read More of this news...

മെത്രാന്‍ എന്നത് സേവനത്തിന്‍റെ നാമം

മെത്രാന്‍ എന്നത് ബഹുമതിയുടെയല്ല, പ്രത്യുത, സേവനത്തിന്‍റെ നാമമാണെന്ന് മാര്‍പ്പാപ്പാ.     ദക്ഷിണാഫ്രിക്ക, ബൊത്സ്വാന, ലെസോതൊ, നമീബിയ എന്നീ നാടുകളിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മോണ്‍സിഞ്ഞോര്‍ പീറ്റര്‍ ബ്രയന്‍ വ്വെല്‍സ്, മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ കാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ മിഗേല്‍ ആംഹെല്‍ അയൂസൊ ഗിസ്സേത് എന്നിവരെ  യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനത്തില്‍, ശനിയാഴ്ച(19/03/16) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ച്  താന്‍ മെത്രാന്മാരായി വാഴിച്ച തിരുക്കര്‍മ്മവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.     സകലജനതകളോടും സുവിശേഷം പ്രഘോഷിക്കാനും, എല്ലാവരെയും ഏക ഇടയന്‍റെ കീഴില്‍ ഒന്നാക്കിത്തീര്‍ക്കാനും പവിത്രീകരിക്കാനും രക്ഷയിലേക്കു നയിക്കാനും ക്രിസ്തു  പന്ത്രണ്ടു ശിഷ്യരെ ഏല്പിച്ച ദൗത്യം മെത്രാന്മാരുടെ അഭംഗുര പിന്തുടര്‍ച്ചവഴി സഭയുടെ സജീവപാരമ്പര്യത്തില്‍ തുടരുകയാണെന്ന് അനുസ്മരിച്ച പാപ്പാ മെത്രാന്‍റെ ഓരോ ശുശ്രൂഷയിലൂടെയും പ്രവര്‍ത്തനനിരതനാകുന്നത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്നെയാണെന്ന് വിശദീകരിച്ചു.‌     ദൈവം തങ്ങളെ ഭരമേല്പിച്ചവരെ, വൈദികരും നര്‍ദ്ധനരും, ബലഹീനരും  സഹായം ആവശ്യമുള്ളവരുമായ എല്ലാവരെയും, മെത്രാന്മാര്‍  പിതൃസന്നിഭവും സഹോദരനിര്‍വ്വിശേഷവുമായ വാത്സല്യത്തോടുകൂടെ സ്നേഹിക്കണമെന്നും പ്രാര്‍ത്ഥനയാണ് മെത്രാന്‍റെ പ്രഥമ ദൗത്യമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.     പ്രാര്‍ത്ഥിക്കാത്ത മെത്രാന് ഒന്നും ചെയ്യാനാകില്ലയെന്ന് പാപ്പാ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.Source: Vatican Radio   Read More of this news...

ഓശന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍

ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാനില്‍ മാര്‍പ്പാപ്പാ നയിക്കും.     ഞയാറാഴ്ച (20/03/16) രാവിലെ റോമിലെ സമയം 9.30 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പാ കുരുത്തോലകളും ഒലിവിന്‍ ചില്ലകളും വെഞ്ചെരിക്കുകയും, തുടര്‍ന്നുള്ള കുരുത്തോല പ്രദക്ഷിണാനന്തരം, സാഘോഷമായ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്യും.     പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിന് സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള പതിവു വ്യവസ്ഥകള്‍, അതായത്, കുമ്പസാരിച്ച് വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കുകയും, പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍, ഈ തിരുക്കര്‍മ്മത്തില്‍ പങ്കുകൊള്ളുന്നവര്‍ക്ക് അത് ലഭിക്കും.     ഓശാനത്തിരുന്നാള്‍ ദിനത്തില്‍ത്തന്നെയാണ് രൂപതാതലത്തിലുള്ള യുവജന ദിനം ആചരിക്കപ്പെടുന്നതും. ഇക്കൊല്ലത്തേത് മുപ്പത്തിയൊന്നാം ലോകയുവജനദിനമാണ്.കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ അവര്‍ക്ക് കാരുണ്യം ലഭിക്കും, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ ഏഴാമത്തെതായ ഈ വാക്യമാണ്  ഈ ദിനാചരണത്തിന്‍റെ വിചിന്തന പ്രമേയം.Source: Vatican Radio   Read More of this news...

വിശുദ്ധ യൗസേപ്പിന്‍റെ ദൈവാശ്രയബോധം

നമ്മുടെതായ അനിശ്ചിതത്വങ്ങള്‍ക്ക് പിന്നാലെ പോകാതെയും മാനുഷികയുക്തികള്‍ക്ക് അടിയറവു പറയാതെയും ദൈവത്തില്‍ ആശ്രയിക്കാന്‍ വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി  കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.     മുന്‍ യുഗൊസ്ലാവ്യന്‍ റിപ്പബ്ലിക്കായ മാസിഡോണിയയുടെ തലസ്ഥാന നഗരിയായ സ്കൊപ്യെയില്‍ (SKOPJE)  യേശുവിന്‍റെ തിരുഹൃദയത്തിനു പ്രതിഷ്ഠിതമായ ഭദ്രാസനദേവാലയത്തില്‍ വെള്ളിയാഴ്ച (18/03/16) അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.     സുവിശേഷങ്ങള്‍ വിശുദ്ധ യൗസേപ്പിനെക്കുറിച്ച് വളരെ കുറച്ചു മാത്രമെ പറയുന്നുള്ളുവെങ്കിലും അദ്ദേഹത്തിന്‍റെ ആദ്ധ്യാത്മിക രൂപം, സര്‍വ്വോപരി, ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഉറച്ച വിശ്വാസം മനസ്സിലാക്കാന്‍ അവ ധാരളമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു.     യൗസേപ്പ് നിഗൂഢതയ്ക്ക് മുന്നില്‍  സ്വയം ചോദ്യവുമായി നില്ക്കുന്നുവെങ്കിലും സംശയത്തിന് അടിമപ്പെടുന്നില്ലയെന്നും അഗ്രാഹ്യമായ ഒരവസ്ഥയ്ക്ക് മുന്നില്‍ അദ്ദേഹം തന്‍റെ വ്യക്തിപരമായ ആ നാടകീയാവസ്ഥയുടെ അന്തിമ പരിഹാരം ദൈവത്തില്‍ നിന്നു വരുന്നതിനായി കാത്തിരിക്കുകയാണ് ചെയ്യുന്നതെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വിശദീകരിച്ചു.     കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ വ്യാഴാഴ്ച(17/03/16) ആണ് ഔദ്യോഗിക ത്രിദിന സന്ദര്‍ശനാര്‍ത്ഥം മാസിഡോണിയായില്‍ എത്തിയത്. അന്നാടിന്‍റെ  ഉന്നതാധികാരികളുമായും കത്തോലിക്കാസഭയുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.     കാരുണ്യം ദൈവത്തിന്‍റെ നാമം എന്ന ഫ്രാന്‍സീസ് പാപ്പായുടെ പുസത്കത്തിന്‍റെ  മാസിഡോണിയന്‍ ഭാഷയിലുള്ള വിവര്‍ത്തനം അദ്ദേഹം !   Read More of this news...

...
32
...