News & Events

സ്ത്രീശാക്തീകരണവും സ്ഥായിയായ വികസനവും

സ്വന്തം വികസനത്തിന്‍റെ മഹിത കര്‍ത്ത്രികളാകാന്‍ സ്ത്രീകള്‍ തന്നെ ശാക്തീകരിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷ്പ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.     സ്തീകളുടെ പദവിയെക്കുറിച്ച് പഠിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സമിതിയുടെ  അറുപതാമത് യോഗത്തില്‍, വെള്ളിയാഴ്ച (18/03/16) ന്യുയോര്‍ക്കില്‍, സ്ത്രീശാക്തീകരണത്തെയും സ്ഥായിയായ വികസനവുമായി അതിനുള്ള ബന്ധത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.     മാനവകഴിവുകളെ തുറന്നുവിടുന്നതിന് അനിവാര്യമായ വിദ്യഭ്യാസ മേഖലയില്‍ സ്ത്രീകളെ പിന്നിലേക്ക് തള്ളിയിടുന്ന പ്രവണതയെക്കുറിച്ചു സൂചിപ്പിച്ച ആര്‍ച്ചുബിഷ്പ്പ് ഔത്സ വിദ്യഭ്യാസരംഗത്തും അതു പോലെതന്നെ ആരോഗ്യമേഖലയിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതു സംഭവിക്കില്ല എന്നുറപ്പുവരുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്രസമൂഹത്തെ ആഹ്വാനം ചെയ്തു.     സ്ത്രീകളും പെണ്‍കുട്ടികളും പഴയതും പുതിയതുമായ വിവിധങ്ങളായ ആക്രമണങ്ങള്‍ക്കിരകളായിത്തീരുന്നതും അതുപോലെതന്നെ മാതൃത്വത്തിന് സമൂഹം വേണ്ടത്ര ആദരവ് കല്പിക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.     ഭാവിതലമുറകളെ ഊട്ടിവളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അമ്മമാരുടെ ദൗത്യം വീരോചിതമാണെന്നും എന്നാല്‍ അത് വേണ്ടത്രവിലമതിക്കപ്പെടുന്നമല്ലെന്നും പറഞ്ഞ ആര്‍ച്ചുബിഷ്പ്പ് ഔത്സ മക്കളെ ഉത്തരവാദിത്വമുള്ള തലമുറകളായി വളര്‍ത്തിക്കൊണ്ടുവരുന്ന അമ്മമാരെ കൃതജ്ഞാതാ പൂര്‍വ്വം അഭിനന്ദിക്കുകയും ചെയ്തു. Source: Vatican Radio   Read More of this news...

പ്രകടനപത്രികയില്‍ മദ്യനിരോധനം പ്രഖ്യാപിക്കണം: മാര്‍ ഞരളക്കാട്ട്

തലശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിക്കണമെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. തലശേരി അതിരൂപത ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. മദ്യവര്‍ജനമല്ല, പൂര്‍ണമായ മദ്യനിരോധനമാണു വേണ്ടത്. മദ്യം ലഭ്യമാകുമ്പോള്‍ മദ്യപാനികളുടെ എണ്ണം കൂടും. യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ മദ്യപാനികളുടെ എണ്ണം വലിയനിലയില്‍ കുറഞ്ഞു. അതുകൊണ്ടുതന്നെ ഇനിവരുന്ന സര്‍ക്കാരും മദ്യനിരോധനവുമായി മുന്നോട്ടുപോകണം. അതില്‍ മായംചേര്‍ക്കരുത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിനോട് എതിര്‍പ്പുണ്ട്. ബിയര്‍, വൈന്‍ പാര്‍ലറുകളും നിര്‍ത്തലാക്കണം. ഇവ കഴിക്കുന്നതിലൂടെ ആളുകള്‍ മദ്യപാന ശീലത്തിലേക്ക് അടുക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നു ജനങ്ങളാണു തീരുമാനിക്കുന്നത്. അത് അവര്‍ക്കു വിട്ടുകൊടുക്കണം. സഭയില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുണ്ട്. ആര്‍ക്കു വോട്ട് ചെയ്യണമെന്നു വിശ്വാസികളോടു സഭ പറയാറില്ല. ഇത്തരത്തില്‍ എന്തെങ്കിലും പറയാനുണ്െടങ്കില്‍ കേരളത്തിലെ സഭാതലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്യങ്ങള്‍ വ്യക്തമാക്കും. മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ മറ്റു പല ആവശ്യങ്ങളും ഇനിയും പരിഹരിച്ചിട്ടില്ല. അധ്യാപക പാക്കേജ്, കസ്തൂരിരംഗന്‍ വിഷയം എന്നിവയെല്ലാം ഇതിലുള്‍പ്പെടും. എല്ലാ കാര്യങ്ങളും ഒറ്റയടിക്കു നടപ്പാക്കാന്‍ സാധിക&#   Read More of this news...

നാക് റീ-അക്രഡിറ്റേഷന്‍ എ ഗ്രേഡ് തിളക്കത്തില്‍ ന്യൂമാന്‍ കോളജ്

തൊടുപുഴ: നാക് റീ-അക്രഡിറ്റേഷന്‍ പരിശോധനയില്‍ തൊടുപുഴ ന്യൂമാന്‍ കോളജിനു തുടര്‍ച്ചയായ രണ്ടാം വട്ടവും എ ഗ്രേഡിന്റെ തലയെടുപ്പ്. സുവര്‍ണജൂബിലിയാഘോഷത്തിന്റെ മധുരം മാറുന്നതിനു മുമ്പു തന്നെ മറ്റൊരു സുവര്‍ണനേട്ടത്തിന്റെ കൊടുമുടിയില്‍ എത്തി നില്‍ക്കുകയാണ് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കലാലയമായ ന്യൂമാന്‍ കോളജ്. നാക് പീര്‍ ടീം പരിശോധനയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറാണ് കോളജ് നേടിയത്. 3.32 പോയിന്റോടെയാണ് ന്യൂമാന്‍ കോളജ് എ ഗ്രേഡ് നേടിയത്. 3.75 പോയിന്റ് നേടിയ ഔറംഗബാദ് എം.എസ് മണ്ഡല്‍ കോളജ് മാത്രമാണ് ന്യൂമാനു മുന്നില്‍ എത്തിയത്. ഈ മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലായിരുന്നു നാക് പീര്‍ ടീം പരിശോധന. കോളജിലെ അടിസ്ഥാന സൌകര്യങ്ങളില്‍ നാക് ടീമിനു പൂര്‍ണ സംതൃപ്തിയായിരുന്നു. ഒപ്പം അധ്യാപക നിലവാരം, യൂണിവേഴ്സിറ്റി റാങ്കുകള്‍, വിജയശതമാനം, ലാംഗ്വേജ് ലാബ്, ഹോം തിയറ്റര്‍, ജിംനേഷ്യം, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള പാര്‍ക് എന്നിവയടക്കമുള്ള അത്യാധുനിക സൌകര്യങ്ങളും അവരില്‍ മതിപ്പുണ്ടാക്കി. ഏറെ സന്നിഗ്ധ ഘട്ടത്തിലുടെ കടന്നുപോയ ന്യൂമാന്‍ കോളജിനെ ഏറെ വിയര്‍പ്പൊഴുക്കിയാണ് ഈ നേട്ടത്തിലെത്തിച്ചതെന്നു പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് പറഞ്ഞു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതില്‍ വലിയ പങ്കാണുള്ളത്. കാലത്തിന്റെ മാറ്റം കണ്ടറിഞ്ഞു ഏറ്റവും മികച്ച സൌകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കെത്തിക്കാന്‍ മനസു കാണിച്ച കോതമഗലം രൂപതാ മാനേജ്മെന്റിന്റെ പിന്തുണ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോളജ് അര്‍ഹിച്ച നേട്ടത്തിലെത്തിയെങ്കിലും ന്യൂമാനിലെ അധ്യാപകരും വിദ്യാര്‍ഥികളും ഇനിയും മികച്ച നേട്ടങ്ങള്‍്ക്കായുള്ള അധ്വാനം അവര്‍ തുടരുകയാണ്   Read More of this news...

മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡിന്റെ വിശുദ്ധിപദവി; ബ്രിജിറ്റൈന്‍ സന്യാസിനി സമൂഹം ആഹ്ളാദത്തില്‍

ബംഗളൂരു: മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡിനെ വിശുദ്ധിപദവിയിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം വിശുദ്ധ ബ്രിജിത്തയുടെ സഹോദരികളെ ആഹ്ളാദത്തിലാക്കിയിരിക്കുന്നു. വിശുദ്ധ ബ്രിജിത്തയുടെ സഹോദരികള്‍ എന്നറിയപ്പെടുന്ന ദിവ്യരക്ഷകന്റെ സഭയുടെ പുനരുദ്ധാരകയായ മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ജൂണ്‍ അഞ്ചിനാണു വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. സ്വീഡനില്‍നിന്നു 600 വര്‍ഷത്തിനുള്ളിലുണ്ടാകുന്ന ആദ്യ വിശുദ്ധപദവിയാണ് മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡിന്റേത്. 17 രാജ്യങ്ങളിലായി 55 ഭവനങ്ങളുള്ള ബ്രിജിറ്റൈന്‍ സന്യാസിനി സമൂഹത്തിനു കേരളത്തിലെ നാലു ഭവനങ്ങളടക്കം 21 ഭവനങ്ങളാണ് ഇന്ത്യയിലുള്ളത്. പ്രൊട്ടസ്റന്റ് വിപ്ളവത്തെത്തുടര്‍ന്നു കത്തോലിക്കസഭയെ പരിത്യജിച്ചു മാര്‍ട്ടിന്‍ ലൂഥറിന്റെ ആശയങ്ങളില്‍ വിശ്വാസമര്‍പ്പിച്ച സ്വീഡന്‍ ജനത, സ്വീഡന്റെയും കത്തോലിക്ക സഭയുടെയും സന്താനമായ വിശുദ്ധ ബ്രിജിത്തയെ ഭക്ത്യാദരങ്ങളോടെ അന്നും ഇന്നും അംഗീകരിച്ചുവരുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത സ്ഥാപിച്ച ദിവ്യരക്ഷകന്റെ സഭയെ പുനരുദ്ധരിച്ചത് സ്വീഡനില്‍നിന്നുള്ള എലിസബത്ത് ഹെസല്‍ ബ്ളാഡ് ആയിരുന്നു. 1870 ജൂണ്‍ നാലിന് സ്വീഡനിലെ ലൂഥറന്‍ കുടുംബത്തിലാണു മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡ് ജനിച്ചത്. ന്യൂയോര്‍ക്കിലെ റൂസ്വെല്‍റ്റ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തു വേദനയുടെ മഹത്വം മനസിലാക്കി. ജീവിതം ഒരു അന്വേഷണവും അര്‍ഥം തേടിയുള്ള തീര്‍ഥാടനവുമാണെന്നു തിരിച്ചറിഞ്ഞാണ് എലിസബത്ത് വിശുദ്ധ ജീവിതത്തിലേക്കു തിരിഞ്ഞത്. കത്തോലിക്കസഭയെക്കുറിച്ച് പഠിച്ച എലിസബത്ത് 1902ല്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. രോഗബാധിതയായ എലിസബത്ത് 1903ല്‍ റോമിലെ പിയാസെ ഫര്‍നേസയില   Read More of this news...

യുവദിപ്തി‐കെ.സി.വൈ.എം കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്....

ക്രൈസ്തവദർശനങ്ങളിൽ അധിഷ്ഠിതമായി യുവജങ്ങളുടെ സംഘടിതമുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ 1972-ൽ കോതമംഗലം രുപതയിൽ യുവജനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.ദിവംഗതനായ മാർ മാത്യു പോത്തനാമുഴി പിതാവിന്റെ് ദീർഘവീക്ഷണത്തോ ആരംഭിച്ച യുവജനപ്രസ്ഥാനം.1991-മുതൽ യുവജനപ്രസ്ഥാനം യുവദീപ്തി‐കെ.സി.വൈ.എം എന്ന പേരിൽ നിലവിൽ വന്നു.അണയാത്ത ആത്മചൈതന്യത്തോടെ,ആത്മപ്രഭയുടെ തേജസ്സെങ്ങും പരത്തി.യുവദിപ്തി‐കെ.സി.വൈ.എം കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്....     Read More of this news...

സിഎംഎസ് കോളജിനു സ്വയംഭരണ പദവി

കോട്ടയം: ദ്വിശതാബ്ദി ആഘോഷിക്കുന്ന കോട്ടയം സിഎംഎസ് കോളജിന് ഇരട്ടിമധുരമായി സ്വയംഭരണ പദവി ലഭിച്ചു. അധ്യാപനം, പഠനം, ഗവേഷണം, അടിസ്ഥാന സൌകര്യം പഠ്യേതര പ്രവര്‍ത്തനം എന്നീ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് യുജിസിയില്‍നിന്നു സ്വയംഭരണ പദവി ലഭിച്ചത്. സ്വയംഭരണ പദവി ലഭിച്ചതോടെ കോളജിന് അക്കാദമിക് തലത്തിലുള്ള സ്വയംഭരണ അവകാശമാണു ലഭിക്കുന്നത്. ഇതോടെ അന്തര്‍ദേശീയ നിലവാരമുള്ള കോഴ്സുകളും അവയുടെ സിലബസ് രൂപീകരിക്കാനും സമയബന്ധിതമായി അധ്യാപനം പൂര്‍ത്തിയാക്കി പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനും സാധിക്കും.2015 മാര്‍ച്ചില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കോളജിനു സ്വയംഭരണ പദവിക്കായി ശിപാര്‍ശ ചെയ്തത്. Source: Deepika   Read More of this news...

പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ് മര്‍ചേലോ റിബേലോ വത്തിക്കാനില്‍

പാപ്പാ ഫ്രാന്‍സിസുമായി പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി.മാര്‍ച്ച് 17-ാം തിയതി വ്യാഴാഴ്ച രാവിലെയാണ് പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ്, മര്‍ചേലോ റിബേലോ ഡിസൂസ പാപ്പാ ഫ്രാന്‍സിസുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയതെന്ന് വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.തികച്ചും ഔപചാരികമായ കൂടിക്കാഴ്ചയില്‍ പോര്‍ച്ചുഗലിന് പരിശുദ്ധസിംഹാസനവുമായുള്ള ദീര്‍ഘകാല നയതന്ത്രബന്ധം പുനര്‍സ്ഥാപിക്കുകയായിരുന്നു. മനുഷ്യാവകാശ  പ്രവര്‍ത്തനങ്ങളിലും കുടുംബങ്ങളുടെ ക്ഷേമത്തിനുമായി സഭാസ്ഥാപനങ്ങള്‍ രാഷ്ട്രത്തിനു നല്കുന്ന സേവനങ്ങള്‍ക്ക് പ്രസിഡന്‍റ് മര്‍ചേലോ പാപ്പായ്ക്ക് നന്ദിപ്രകടിപ്പിച്ചുവെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വ്യക്തമാക്കി.യൂറോപ്പും മദ്ധ്യധരണിയാഴി പ്രവിശ്യയും നേരിടുന്ന കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ചും, മറ്റു രാജ്യാന്തര മാനവിക പ്രതിസന്ധികളെക്കുറിച്ചും പ്രസിഡന്‍റ് മര്‍ചേലോ പാപ്പായുമായി ചിന്തകള്‍ പങ്കുവച്ചതായി ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തി.Source: Vatican Radio   Read More of this news...

സഹനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം : ദൈവം എവിടെ?

പതിവുപോലെ ഈ ബുധനാഴ്ചയും(16/03/16) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുദര്‍ശനം അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണമായിരുന്നു കൂടിക്കാഴ്ചാവേദി. കാര്‍മേഘാവൃതമായിരുന്നെങ്കിലും വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു.  റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.  തുടര്‍ന്ന് വിശുദ്ധഗ്രന്ഥവായനയായിരുന്നു.      ജനതകളേ, കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചു കൂട്ടുകയും ഇടയന്‍ ആ‌ട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യുമെന്ന് പറയുവിന്‍. ആഹ്ലാദാരവത്തോടെ അവര്‍ സീയോന്‍ മലിയിലേക്കു വരും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദു:ഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.       ജെറമിയായുടെ പുസ്തകം, അദ്ധ്യായം 31, 10  മുതല്‍ 13 വരെയുള്ള  വാക്യങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത ഈ ഭാഗം പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു. കരുണയുടെ അസാധാരണ ജൂബിലിവത്സരം പ്രമാണിച്ച് ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ പാപ്പാ കാരുണ്യത്തെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പരയില്‍ ഇത്തവണത്തെ വിചിന്തന പ്രമേയം കരുണയും സാന്ത്വനവും ആയിരുന്നു.പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു      ജെറമിയ പ്രവാചകന്‍റെ പുസ്തകത്തിലെ 30 ഉം 31 ഉം അദ്ധ്യായങ്ങള്‍സാന്ത്വന ഗ്രന്ഥം എന്നാണ് പറയപ്പെടുന&   Read More of this news...

അനുതാപം നവജീവന്‍റെ പാതയാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

അനുതാപത്തിലൂടെ നവജീവന്‍ പ്രാപിക്കാം. മാര്‍ച്ച് 16-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്.നവശക്തിയും നവജീവനും വിശ്വാസ തീക്ഷ്ണതയുടെ നവോന്മേഷവും പ്രാപിക്കാന്‍ കുമ്പസാരം, അല്ലെങ്കില്‍ അനുരഞ്ജനത്തിന്‍റെ കൂദാശ നമ്മെ സഹായിക്കും. ആത്മനവീകരണത്തിന്‍റെ പാതയാണ് അനുരഞ്ജനം. പാപ്പാ ഉദ്ബോധിപ്പിച്ചു.As we exit the confessional, we will feel his strength which gives new life and restores ardor to the faith. After confession we are rebornകരുണാസമ്പന്നനായ ദൈവത്തെക്കുറിച്ചായിരുന്നു മാര്‍ച്ച് 15-ാം തിയതി ചൊവ്വാഴ്ച തന്‍റെ ട്വിറ്റര്‍ ശൃംഖലയില്‍ പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍.സത്യമായും ദൈവം കരുണാസമ്പന്നനാണ്. ആത്മാര്‍ത്ഥമായി വിളിച്ചപേക്ഷിക്കുന്നവരില്‍ അവിടുന്ന് തന്‍റെ കരുണ സമൃദ്ധമായി വര്‍ഷിക്കുന്നു.God is truly "rich in mercy" and extends it abundantly upon those who appeal to Him with a sincere heart.Source: Vatican Radio   Read More of this news...

അറിവുള്ളവര്‍ അലിവുള്ളവരും ആയിരിക്കണം : പാപ്പാ ഫ്രാന്‍സിസ്

റോമില്‍ സംഗമിച്ച 'മാതൃകാ യുഎന്‍ സമ്മേളന'ത്തിലെ 3000ത്തോളം യുവജനങ്ങളെ മാര്‍ച്ച്  17-ാം തിയതി വ്യാഴാഴ്ച രാവിലെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് പാപ്പാ അവര്‍ക്ക് സന്ദേശം നല്കി.യുവജനങ്ങളുടെ രൂപീകരണത്തിനായി ആമേരിക്കയിലെ‍ ഹെവാര്‍ഡ് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ രാജ്യാന്തര കൂട്ടായ്മയാണ് 'മാതൃകാ യുഎന്‍ സമ്മേളനം' Haward World Model United Nations.  1991-ല്‍ ആരംഭിച്ച പ്രസ്ഥാനത്തിന്‍റെ 25-ാമത് സമ്മേളനമാണ് റോമില്‍ ഒത്തുചേര്‍ന്നത്.വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലായിരുന്നു വിവിധ രാജ്യക്കാരായ യൂണിവേഴ്സിറ്റി വിദ്യര്‍ത്ഥികളെ പാപ്പാ അഭിസംബോധനചെയ്തത്.  യുഎന്‍ മാതൃകാ സംഗമത്തിന്‍റെ (Haward World Model United Nations) സംഘാടകരായ ഹേവര്‍ഡി യൂണിവേഴ്സിറ്റിക്കുവേണ്ടി പ്രഫസര്‍ ജോസഫ് പി. ഹാള്‍ പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ അഭിസംബോധനചെയ്തു:നയതന്ത്രവും സംഘടനാപാടവും പഠിക്കുന്ന വിവിധ രാജ്യാക്കാരായ യുവജനങ്ങളുടെ കൂട്ടായ്മയും, ഒരുമിച്ചു ചിലവഴിക്കുന്ന സമയവും വിലപ്പെട്ടതും ഉപകാരപ്രദവുമാണെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. സംസ്ക്കാരങ്ങളുടെ വൈവിദ്ധ്യങ്ങള്‍ക്കൊപ്പം, അവയുടെ സമ്പന്നതയും സാദ്ധ്യതകളും ഈ കൂട്ടായ്മയില്‍ മനസ്സിലാക്കുന്നതോടൊപ്പം, ഓരോ രാഷ്ട്രങ്ങളും മാനവകുടുംബം പൊതുവെയും ഇന്നു നേരിടുന്ന വെല്ലുവിളികള്‍ ഇതുപോലുള്ള സംഗമത്തിലൂടെ യുവജനങ്ങള്‍ മനസ്സിലാക്കാന്‍ പരിശ്രമിക്കേണ്ടതാണെന്ന് പാപ്പാ ആഹ്വാനംചെയ്തു.ഇന്നത്തെ ആഗോള പ്രശ്നങ്ങളും വെല്ലുവിളികളും മുഖമില്ലാത്താണെന്ന് ചിന്തിക്കരുത്, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യുവജനങ്ങള്‍ക്ക്  അവിടത്തെ ജനങ്ങളുടെയും രാഷ്ട്രത്തിന്‍റെയും പ്രതിസന്ധികള്‍ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവനുō   Read More of this news...

വിളിച്ച ദൈവത്തിലുള്ള പ്രത്യാശ നിഗൂഢമെങ്കിലും മുന്നോട്ടു നമ്മെ നയിക്കും

പ്രത്യാശ നമ്മെ മുന്നോട്ടു നയിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പു.  മാര്‍ച്ച് 17-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.വിളിച്ച ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട്, എല്ലാം ഉപേക്ഷിച്ച്, തന്‍റെ ജനത്തോടൊപ്പം പതറാതെ ഇറങ്ങിപ്പുറപ്പെടുകയും മുന്നേറുകയുംചെയ്ത പൂര്‍വ്വപിതാവായ അബ്രാഹത്തിന്‍റെ ചിത്രം ഉല്പത്തിപുസ്തകത്തില്‍നിന്നും (ഉല്പത്തി 17, 33-9) പ്രചോദനമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാപ്പാ പ്രത്യാശയുടെ പാഠം പങ്കുവച്ചത്.പ്രതിസന്ധികളുടെ ചുഴിയില്‍ മുങ്ങിപ്പോകാതെ ജീവിതം മുന്നോട്ടു നയിക്കാന്‍ പ്രത്യാശ അനിവാര്യമാണെന്ന് പാപ്പാ ആഹ്വാനംചെയ്തു. ദൈവം കാണിച്ച വഴിയില്‍ ചരിക്കുമ്പോഴും അബ്രാഹത്തിന് ഏറെ പ്രയാസങ്ങളും പ്രലോഭനങ്ങളും ഉണ്ടായെന്നും, വാഗ്ദത്ത നാട്ടിലേയ്ക്കു നീങ്ങാന്‍ സാഹിയിച്ചത് ദൈവത്തിലുള്ള പ്രത്യാശ മാത്രമായിരുന്നു. അങ്ങനെ രക്ഷാകര ചരിത്രത്തിന്‍റെ തുടര്‍ക്കഥയും അവസാനം അതു നല്കുന്ന ആനന്ദവും ദൈവത്തിലുള്ള പ്രത്യാശയാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.തപസ്സുകാലത്തെ ആമുഖ പ്രാര്‍ത്ഥനയിലൂടെ സഭ വിശ്വാസികളെ പ്രചോദിപ്പിക്കുന്നത് പ്രത്യാശ നല്കുന്ന ആനന്ദത്തിലൂടെയാണെന്ന് (Hope as our source of joy) തന്‍റെ വചനചിന്തയില്‍ പാപ്പാ അനുസ്മരിപ്പിച്ചു. മറിയത്തിന്‍റെ സന്ദര്‍ശനത്തില്‍ ചാര്‍ച്ചക്കാരി എലിസബത്ത് സന്തോഷിച്ചതുപോലെ, ജീവിതത്തില്‍ ദൈവം നല്കുന്ന പ്രത്യാശ നിഗൂഢമാണെങ്കിലും ആത്മനിര്‍വൃതിയും ആനന്ദവും പകരുന്നതാണ്. നിഗൂഢമായ ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രത്യാശയും, അതിന്‍റെ സന്തോഷവുമാണ് നമ്മെ അനുദിനം മുന്നോട്ടു നയിക്കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അബ്&#   Read More of this news...

ആരെയും കൈവെടിയാത്ത ദൈവികകാരുണ്യം : പാപ്പായുടെ ട്വിറ്റ്

ദൈവത്തിന്‍റെ കരുണയില്‍നിന്നും ആരും ഒഴിവാക്കപ്പെടില്ലെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം പ്രസ്താവിച്ചു. സകലരെയും ആശ്ലേഷിക്കുന്ന ദൈവത്തിന്‍റെ ഭവനമാണ് സഭയെന്നും, അതിനാല്‍ ദൈവിക കാരുണ്യത്തില്‍നിന്നും ആരും പരിത്യക്തരാകില്ല. മാര്‍ച്ച് 17-ാം തിയതി ട്വിറ്റര്‍ സംവാദകരുമായി കണ്ണിചേര്‍ത്തതാണ് ഈ സന്ദേശം.ചൈനീസ്, അറബി, ലാറ്റിന്‍, ഇറ്റാലിയന്‍ ഇംഗ്ലിഷ് ഉള്‍പ്പടെ ഒന്‍പതു ഭാഷകളിലാണ് @pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ സന്ദേശമയക്കുന്നത്. അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്ത് ഏറ്റവും അധികം സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.No one can be excluded from the mercy of God. The Church is the house where everyone is welcomed and no one is rejected.Source: Vatican Radio   Read More of this news...

വാഴ്ത്തപ്പെട്ട മദര്‍ തെരേസ ക്രിസ്തുവിന്‍റെ കാരുണാര്‍ദ്രരൂപം

മദര്‍ തേരാസാ ലോകത്തിന് മറ്റൊരു ക്രിസ്തുരൂപമായിരുന്നെന്ന്, കല്‍ക്കട്ടയുടെ മുന്‍മെത്രാപ്പോലീത്ത, ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ആര്‍ച്ചുബിഷപ്പ് ഹെന്റി  സെബാസ്റ്റ്യന്‍ ഡിസൂസ പ്രസ്താവിച്ചു.വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപന ദിവസം (സെപ്റ്റംബര്‍ 4-ലെന്ന്) വത്തിക്കാന്‍ വിളംമ്പരംചെയ്തതിനെ തുടര്‍ന്ന് കല്‍ക്കട്ടയില്‍ മാര്‍ച്ച് 15-ാം തിയതി ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് മദറിനെ ഏറെ അടുത്തറിയുന്ന ആര്‍ച്ചുബിഷപ്പ് ഡിസൂസ ഇങ്ങനെ പ്രസ്താവിച്ചത്.ജാതിയുടെയും മതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും രാജ്യങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം വേദനിക്കുന്ന മനുഷ്യര്‍ക്ക് സാന്ത്വനവും സൗഖ്യവുമായി ഇറങ്ങിത്തിരിച്ച മദര്‍ തെരേസാ ലോകത്തിന് ക്രിസ്തുവിന്‍റെ പ്രതിരൂപമായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് ഡിസൂസ വിശേഷിപ്പിച്ചു.  അതിനാല്‍ മദര്‍ തേരാസ ഇന്ത്യയുടെയോ, അല്‍ബേനിയയുടെയോ മാത്രമല്ല, ലോകത്തുള്ള സകലരുടേയും പുണ്യാത്മാവാണെന്നും, അതിനാല്‍ കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷത്തില്‍ മദറിന്‍റെ വിശുദ്ധപദപ്രഖ്യാപനം നടത്തുന്നത് ഏറെ പ്രതീകാത്മകമാണ്. പാവങ്ങളുടെ അമ്മയ്ക്ക് സഭ വിശ്വാസത്തില്‍ നല്കുന്ന ​​അംഗീകാരം ദൈവസന്നിധിയിലെ ആത്മീയമകുടംചാര്‍ത്തലാണ്. അതില്‍  നമുക്കേവര്‍ക്കും സന്തോഷികക്കുകയും ദൈവത്തിന് നന്ദിയര്‍പ്പിക്കുക്കയും ചെയ്യാമെന്ന് ആര്‍ച്ചുബിഷപ്പ് ഡിസൂസ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. ദൈവിക സ്വഭാവം മനുഷ്യര്‍ക്കു വെളിപ്പെടുത്തുമാറ് തന്‍റെ മാനവികതയെ വിശുദ്ധിയില്‍ കരുപ്പിടിപ്പിക്കുകയും, സഹോദരങ്ങള്‍ക്കായി വിശിഷ്യാ പാവങ്ങളില്‍ പാവങ്ങളായവര്‍ക്കായി സമര്‍പ്പിക്കുകയുംചെയ്ത ധീരവനിതയായിരുന്നു മദര്‍ തെരേസയെന്&   Read More of this news...

വത്തിക്കാന്‍റെ വാനനിരീക്ഷണകേന്ദ്രം ശതോത്തരജൂബിലി ആചരിച്ചു

മാനവികതയുടെ ശാസ്ത്രപുരോഗതിയോട് സഭ ചേര്‍ന്നുനില്ക്കുമെന്ന് വത്തിക്കാന്‍റെ ശാസ്ത്രവിഭാഗം പ്രസ്താവിച്ചു.വത്തിക്കാന്‍റെ വാനനിരീക്ഷണ കേന്ദ്രം (Observatory of Vatican) മാര്‍ച്ച് 14-ാം തിയതി, തിങ്കളാഴ്ച അതിന്‍റെ 125-ാം വര്‍ഷികം ആചരിച്ചുകൊണ്ടിറക്കിയ പ്രസ്താവനയിലാണ് ശാസ്ത്ര ലോകത്തോടുള്ള സഭയുടെ സാമീപ്യം വത്തിക്കാന്‍ പ്രസ്താവനയില്‍ ആവര്‍ത്തിച്ചത്. വത്തിക്കാന്‍റെ വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ ഡയറക്ടര്‍, ഈശോ സഭാംഗവും ശാസ്ത്രജ്ഞനുമായ ഗായ് കോണ്‍സോള്‍ മാഞ്ഞോയാണ് (Guy Consolmagno sj) പ്രസ്താവനയിലൂടെ സഭയുടെ എക്കാലത്തുമുള്ള നിലപാട് പുനര്‍പ്രസ്താവിച്ചത്.1891 മാര്‍ച്ച് 14-ാം തിയതി ലിയോ 13-ാമന്‍ പാപ്പാ പുറത്തിറക്കിയ 'പ്രാപഞ്ചിക രഹസ്യങ്ങളിലേയ്ക്ക്...'  Ut Mysticam എന്നാരംഭിക്കുന്ന സ്വാധികാര പ്രബോധനത്തിലൂടെയാണ് സഭയ്ക്ക് ശാസ്ത്രലോകത്തോടുള്ള അനുനയം ആദ്യമായി പ്രഖ്യാപിച്ചതും, ഒപ്പം വത്തിക്കാനുവേണ്ടിയുള്ള തനതായൊരു വാനനിരീക്ഷണ കേന്ദ്രത്തിനും ശാസ്ത്ര അക്കാഡമിക്കും തുടക്കമിട്ടതും.ഗ്രിഗരി 13-ാമന്‍ പാപ്പായുടെ കാലത്ത് വത്തിക്കാന്‍ തോട്ടത്തില്‍ 1582-ല്‍ സ്ഥാപിതമായ കാറ്റാടിയന്ത്രവും അതുനോടു ചേര്‍ന്നുണ്ടായിരുന്ന ചെറിയ താരനിരീക്ഷണ ഗോപുരവുമാണ് പിന്നിട് വത്തിക്കാനില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള പേപ്പല്‍ വേനല്‍ക്കാല വസതിയായ, ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക് മാറ്റിസ്ഥാപിക്കപ്പെട്ടതും, ആധുനിക കാലത്തെ വാനനിരീക്ഷണ കേന്ദ്രമായി വികസിപ്പിച്ചെടുത്തതും.ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ പേപ്പല്‍ വിശ്രമവസതയുടെ സമീപത്ത് ഏകദേശം 1500 അടി ഉയരമുള്ള കുന്നിന്‍പുറത്താണ് വത്തിക്കാന്‍റെ ജ്യോതിശാസ്ത്ര ഗവേഷണകേന്ദ്രവും പഠനസൗകര്യങ്ങളും ഇന്നും പ്രവര്‍ത്തിക്കുന്നത്.നക്ഷത്രങ്ങളുടെ വര്‍ണ്ണരാജിയെ (spectrum-a) അധികരിച്ച് 1582-ല   Read More of this news...

മദര്‍ തെരേസ ലോകത്തിനു മുമ്പില്‍ ഭാരതത്തിന്റെ വിശുദ്ധ സന്ദേശവും സാക്ഷ്യവും: മാര്‍ ആലഞ്ചേരി

കൊച്ചി: ഭാരതം ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്ന കാരുണ്യത്തിന്റെ വിശുദ്ധസന്ദേശവും സാക്ഷ്യവുമാണു സെപ്റ്റംബര്‍ നാലിനു വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്ന മദര്‍ തെരേസയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതത്തിലെ സഭയും പൊതുസമൂഹവും മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തെ ആഹ്ളാദത്തോടും അഭിമാനത്തോടും കൂടിയാണു നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപന തിയതി അറിഞ്ഞ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്.സംസ്കാരത്തിലും ഭാഷയിലും വ്യത്യസ്ത മതവിശ്വാസ രീതികളിലും വൈവിധ്യമാര്‍ന്ന സംഭാവനകള്‍ ലോകത്തിനു നല്‍കിയിട്ടുള്ള ഭാരതം, മദര്‍ തെരേസയിലൂടെ കാരുണ്യത്തിന്റെ ജീവിതഭാവവും പങ്കുവച്ചു.അഗതികളുടെ അമ്മയായ മദര്‍ തെരേസ വിശുദ്ധയായി ഉയര്‍ത്തപ്പെടുന്നത് ഒരു മതത്തിന്റെയോ വിശ്വാസികളുടെയോ മാത്രം സന്തോഷമല്ല. ഭാരതവും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ലോകം മുഴുവനും വിശുദ്ധപദവി പ്രഖ്യാപനത്തെ അത്യാഹ്ളാദത്തോടു കൂടിയാണു കാത്തിരിക്കുന്നത്. സഹനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും നടുവിലാണു മദര്‍ തെരേസ തന്റെ കാരുണ്യജീവിതത്തിനു അര്‍ഥതലങ്ങള്‍ കണ്െടത്തിയത്. തന്നെ തേടിയെത്തിയവര്‍ക്കും താന്‍ തേടിയെത്തിയവര്‍ക്കും മദര്‍ ക്രിസ്തുവിന്റെ സ്നേഹവും സാന്ത്വനവും സമ്മാനിച്ചു. കോല്‍ക്കത്തയില്‍നിന്നു ലോകം മുഴുവനിലേക്കും ആ സ്നേഹജീവിതത്തിന്റെ സ്ഫുലിംഗങ്ങള്‍ അഗ്നിപോലെ പടര്‍ന്നു. കാലത്തെ അതിജീവിച്ചു ജാതിമതഭേദമന്യേ ജനമനസുകളില്‍ അതെന്നും ജ്വലിച്ചു നില്‍ക്കുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ഭാരതസഭയ്ക്ക് അഭിമാനനിമിഷം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവാതിരുവŐ   Read More of this news...

പാവങ്ങളുടെ അമ്മ വിശുദ്ധപദത്തിലേക്ക് സെപ്തംബര്‍ നാലിന്

ആഗോളസഭയിലെ‍ അഞ്ചു വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദ പ്രഖ്യാപന തിയതികള്‍ ജൂബിലിവത്സരത്തില്‍ നടക്കും. സ്ഥലം ഇനിയും വത്തിക്കാന്‍ വെളിപ്പെടുത്തിയിട്ടില്ല.  മാര്‍ച്ച് 15-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ Consistory Hall-ല്‍ പാപ്പാ ഫ്രാന്‍സിസിനൊപ്പം സമ്മേളിച്ച കര്‍ദ്ദിനാള്‍ സംഘമാണ് തിയതികള്‍ നിശ്ചയിച്ചത്. വാഴ്ത്തപ്പെട്ട സ്റ്റനിസ്ലാവുസ്-ജോണ്‍ പാസിന്‍സ്ക്കി, മരിയ എലിസബത്ത് ഹെസല്‍ബാള്‍ഡ് എന്നവരുടെ വിശുദ്ധപദപ്രഖ്യാപനം ജൂണ്‍ 5-ാം തിയതി ഞായറാഴ്ച.വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ - സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച.വാഴ്ത്തപ്പെട്ട ജോസഫ് സാഞ്ചസ് ദെല്‍ റിയോ, വാഴ്ത്തപ്പെട്ട ജോസഫ് ഗബ്രിയേല്‍ ദെല്‍ റൊസാരിയോ ബ്രൊചേരോ എന്നീ രണ്ടു ലാറ്റിനമേരിക്കന്‍ പുണ്യാത്മാക്കളുടെ വിശുദ്ധപദ പ്രഖ്യാപനം ഒക്ട്ബോര്‍ 16-ാം തിയതി ഞായറാഴ്ച.കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസാ  (1910-1997)വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധപദപ്രഖ്യാപനം കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിലെ സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച നടത്തപ്പെടും. പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘം തിയതി പ്രഖ്യാപിച്ചുവെങ്കിലും എവിടെയായിരിക്കും വിശുദ്ധപദപ്രഖ്യാപന കര്‍മ്മം നടത്തപ്പെടുന്നതെന്ന് ഇനിയും അറിയിച്ചിട്ടില്ല.കിഴക്കന്‍ യൂറോപ്പിലെ അല്‍ബേനിയയിലെ സ്കോപ്ജെ നഗരത്തില്‍ ജനച്ചി ആഗ്നസ് ഗോണ്‍ഷോ ബോണ്‍ഷ്വായാണ് ഇന്ന് ലോകം 'പാവങ്ങളുടെ അമ്മ? എന്ന അപരനാമത്തില്‍ വിളിക്കുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസാ. 1929-ല്‍ മിഷണറിയും അദ്ധ്യാപികയുമായി ഇന്ത്യയിലെ കല്‍ക്കട്ടയിലെത്തിയ സിസ്റ്റര്‍ തെരേസാ തന്‍റെ വിളി ആഗതികളും പാവങ്ങളുമായവരുടെ പരിചരമാണെന്ന് കണ്ടെത്തിയത് ആത്മീയ വിപ്ലവമായി. !   Read More of this news...

Msgr Matthew Palamattam (95) passed away on Tuesday. Burial on Friday 2 pm at Chittoor parish, 4 kilometres from Thodupuzha.

  Read More of this news...

കെസിബിസി പ്രൊലൈഫ് ദിനാചരണം നടത്തി

കൊച്ചി: കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പ്രൊലൈഫ് ദിനാഘോഷം കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവനില്‍ നടന്നു. സമിതി ഡയറക്ടറും കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. പോള്‍ മാടശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു. നവജീവന്‍ ട്രസ്റ് സ്ഥാപക ഡയറക്ടര്‍ പി.യു. തോമസിനെ ആചരിച്ചു. കേരള സ്പെഷല്‍ ഒളിമ്പിക്സ് ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ, പ്രൊലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ്പ്രസിഡന്റുമാരായ ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, ആനിമേറ്റര്‍ സിസ്റര്‍ മേരി ജോര്‍ജ്, അഡ്വ. ജോസി സേവ്യര്‍, സിസ്റര്‍ പ്രതിഭ, സിസ്റര്‍ മേരി മാര്‍സെലസ്, സാലു ഏബ്രഹാം, സെലസ്റ്യന്‍ ജോണ്‍, ടോമി പനക്കക്കുഴി, റോണ റിവേര എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം മേഖലാ കാരുണ്യയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കാരുണ്യ പതാക വൈസ് പ്രസിഡന്റ് യുഗേഷ് തോമസിനും പി.യു. തോമസിനും ഫാ.റോയി കണ്ണന്‍ചിറ കൈമാറി. 25 വരെ രൂപത, ഇടവക അടിസ്ഥാനത്തില്‍ പ്രൊലൈഫ് സമ്മേളനം, റാലികള്‍ കാരുണ്യ സംഗമങ്ങള്‍, കാരുണ്യ യാത്ര എന്നിവ നടത്തും. കാരുണ്യ സന്ദേശയാത്രയുടെ കോട്ടയം മേഖലാ യാത്ര ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പാലാ, കോട്ടയം, കാഞ്ഞിരപ്പളളി, വിജയപുരം രൂപതകളില്‍ പര്യടനം നടത്തും. Source: Deepika   Read More of this news...

സീറോ മലബാര്‍ മിഷന്‍ സപ്പോര്‍ട്ട് ബെനഫാക്ടേഴ്സ് ദിനാചരണം

കൊച്ചി: സീറോ മലബാര്‍ മിഷന്‍ സപ്പോര്‍ട്ടിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബെനഫാക്ടേഴ്സ് ദിനാചരണം നടത്തി. സഭയുടെ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്ന ദിനാചരണം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മിഷന്‍ സപ്പോര്‍ട്ട് വിഭാവനം ചെയ്തിട്ടുള്ള നിങ്ങളുടെ ഭവനത്തിന് ഒരു വൈദികന്‍, നിങ്ങളുടെ ഭവനത്തിന് ഒരു സന്യാസിനി എന്നീ പദ്ധതികളിലൂടെ സുവിശേഷ വേലയ്ക്കായി വൈദിക, സന്യാസ പരിശീലനം നേടുന്നവരെ സാമ്പത്തികമായും പ്രാര്‍ഥന വഴിയായും സഹായിക്കുക എന്നത് നമ്മുടെ കടമയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ മിഷന്‍ സപ്പോര്‍ട്ടിന്റെ ചുമതലയുള്ള ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ മിഷന്‍ സപ്പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.സീറോ മലബാര്‍ മിഷന്‍ രൂപതകളിലും കേരളത്തിനു പുറത്തുമുള്ള മിഷന്‍ പ്രദേശങ്ങളിലെ വൈദിക വിദ്യാര്‍ഥികളെയും സന്യാസിനിമാരെയും സഹായിക്കുകയാണു മിഷന്‍ സപ്പോര്‍ട്ടിന്റെ ലക്ഷ്യം. മിഷന്‍ സപ്പോര്‍ട്ടിന്റെ സെക്രട്ടറി ഫാ. ജോസഫ് പുലവേലില്‍, സിസ്റര്‍ ആന്‍സി, സിസ്റര്‍ അല്‍ഫോന്‍സ എന്നിവര്‍ പ്രസംഗിച്ചു.Source: Deepika   Read More of this news...

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ അതിയായ ആഹ്ളാദമെന്നു കെസിബിസി

കൊച്ചി: മദര്‍ തെരേസ സെപ്റ്റംബര്‍ നാലിനു വിശുദ്ധയായി പ്രഖ്യാപിക്കുമെന്നതില്‍ ഭാരതത്തിലെ കത്തോലിക്കാസഭ അത്യധികം ആഹ്ളാദിക്കുന്നുവെന്നു കെസിബിസി. മനുഷ്യനു സേവനം ചെയ്യുന്നവന്‍ ദൈവത്തിനു തന്നെയാണു സേവനം ചെയ്യുന്നതെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണു മദര്‍. തന്റെ അടിയുറച്ച ദൈവവിശ്വാസത്തിലൂടെയാണ് ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ദുരിതങ്ങളില്‍ പങ്കുചേരാനും അത്തരം സാഹചര്യങ്ങളോടു സ്നേഹത്തോടും കരുണയോടും കൂടി പ്രത്യുത്തരിക്കാനും മദറിനു കഴിഞ്ഞത്.മദറിന്റെ ജീവിതം ആയിരക്കണക്കിനു യുവതീയുവാക്കള്‍ക്കു ജീവിതത്തില്‍ സ്വന്തമായതെല്ലാം ഉപേക്ഷിക്കാനും ആ അമ്മയുടെ മാതൃക സ്വീകരിക്കാനും പ്രചോദനമായി. ദരിദ്രര്‍ക്കും പരിത്യജിക്കപ്പെട്ടവര്‍ക്കുമായി മദര്‍ തെരേസയുടെ സന്യാസസമൂഹത്തിലെ സന്യാസിനികളും സഭയും കാണിക്കുന്ന പ്രതിജ്ഞാബദ്ധതയെ, ഈ നാളുകളില്‍ യമനില്‍ കിരാതമായി വധിക്കപ്പെട്ട സഹോദരിമാര്‍ ഓര്‍മപ്പെടുത്തുന്നു. മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനായി കേരളസഭ ഏറെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നതെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. Source: Deepika   Read More of this news...

അഗതികളില്‍ ദൈവത്തെ കണ്ട അമ്മ

സ്റാഫ് ലേഖകന്‍ 1946 സെപ്റ്റംബര്‍ 10. അതൊരു ചൊവ്വാഴ്ചയായിരുന്നു. കോല്‍ക്കത്ത ഹൌറായില്‍നിന്നു ഡാര്‍ജിലിംഗിലേക്കുള്ള ട്രെയിനിന്റെ മൂന്നാംക്ളാസ് മുറികളിലൊന്നില്‍ ഒരു വിദേശ കന്യാസ്ത്രീ ഇരിക്കുന്നു. അവരുടെ കൈയില്‍ ബൈബിള്‍.വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 25-ല്‍ 31 മുതലുള്ള വാക്യങ്ങളില്‍ ആ കന്യാസ്ത്രീയുടെ കണ്ണുകള്‍ ഉടക്കിനിന്നു.ആ കന്യാസ്ത്രീ അതു പലവട്ടം വായിച്ചു. ധ്യാനിച്ചു. ഒടുവില്‍ ഡാര്‍ജിലിംഗിലെ മലഞ്ചെരുവുകളിലൂടെ ട്രെയിന്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍ തേയിലത്തോട്ടങ്ങളില്‍നിന്ന് ഒരു സ്വരം തന്റെ ഉള്ളിലേക്കെത്തുന്നത് അവളറിഞ്ഞു- നീ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുക.ആ കന്യാസ്ത്രീ സിസ്റര്‍ തെരേസ ആയിരുന്നു. മാസിഡോ ണിയയിലെ സ്കോപ്യെയില്‍ ജനിച്ച ആഗ്നസ്, ലൊറേറ്റോ സന്യാസിനീ സമൂഹത്തിലെ ഒരംഗം. വാര്‍ഷിക ധ്യാനത്തിനു ഡാര്‍ജിലിംഗിലേക്കു പോവുകയായിരുന്നു ആ അധ്യാപിക.അന്നു സിസ്റര്‍ തെരേസ തീരുമാനിച്ചു-പുതിയ വിളി സ്വീകരിക്കുക, അങ്ങനെ സിസ്റര്‍ തെരേസ ലോകത്തിലേക്കിറങ്ങിച്ചെന്നു- ലോകത്തിന്റേതായി, ലോകത്തിന്റെ മുഴുവനുമായി- മദര്‍ തെരേസയായി.ഫാദര്‍ ഡാമിയനെ മൊളോക്കോയിലേക്കും ആല്‍ബര്‍ട്ട് ഷ്വൈറ്റ്സറെ ആഫ്രിക്കയിലേക്കും ഫ്രാന്‍സിസ് അസീസിയെ സേവനപൂര്‍ണമായ സന്യാസത്തിലേക്കും നയിച്ച വാക്കുകള്‍ സിസ്റര്‍ തെരേസയെ ലോകത്തിന്റെ ഓടകളിലേക്കു സ്നേഹദൂതിയായി നയിച്ചു. ദൈവത്തിനുവേണ്ടി മനോഹരമായത് എന്തെങ്കിലും ചെയ്യാന്‍ സിസ്റര്‍ തെരേസയെ അതു പ്രേരിപ്പിച്ചു.ഈ പരിവര്‍ത്തനത്തെപ്പറ്റി മദര്‍ തെരേസ പില്‍ക്കാലത്തു മാല്‍ക്കം മഗറിജുമായുള്ള അഭിമുഖ സംഭാഷണത്തില്‍ ഇങ്ങനെ അനുസ്മരിക്കുന്നു. മദര്‍ തെരേസ: എന്റെ ദൈവവിളിയിലെ ഒരു ഉള്‍വിളിയായിരുന്നത്. ഒരു രണ്ടാംവിളി. ഞാന്‍ വളരെയേറെ ഇഷ്ടപ്പെട്   Read More of this news...

മദറിന്റെ നാമകരണം സെപ്റ്റംബര്‍ നാലിന്

ഫാ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ/ ഫാ. ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിനു വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ വിശുദ്ധയായി പ്രഖ്യാപിക്കും. ഇന്നലെ കര്‍ദിനാള്‍ സംഘത്തിന്റെ സാധാരണ സമ്മേളനത്തില്‍ (കണ്‍സിസ്ററി) ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതറിയിച്ചത്.കരുണയുടെ വിശുദ്ധവര്‍ഷമാചരിക്കുന്ന കത്തോലിക്കാസഭ കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കായുള്ള പ്രത്യേകദിനം സെപ്റ്റംബര്‍ നാലിന് ആചരിക്കുകയാണ്. ഓടകളിലും അനാഥാലയങ്ങളിലും ചേരികളിലും കാരുണ്യത്തിന്റെ സന്ദേശവുമായെത്തിയ വിശ്വവ ന്ദ്യയായ മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം ഈ ദിന ത്തില്‍ നടത്തുന്നത് ഉചിതമാകുമെന്ന അഭിപ്രായത്തിലാണ് ആ തീയതി സ്വീകരിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണു മദര്‍ ദിവംഗതയായത്. അതിനാല്‍ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് തിരുനാള്‍ ആചരിക്കാം. 1910-ല്‍ ജനിച്ച് 1997-ല്‍ അന്തരിച്ച മദറിനെ 2003-ലാണു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ആ ചടങ്ങില്‍ സംബന്ധിക്കാന്‍ മൂന്നുലക്ഷത്തിലേറെപ്പേര്‍ വത്തിക്കാനില്‍ എത്തിയിരുന്നു.നാമകരണ ചടങ്ങുകള്‍ക്കുശേ ഷം ഒക്ടോബര്‍ രണ്ടിനു കോല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ കൃതജ്ഞതാബലി ഉണ്ടായിരിക്കും.ഇന്നലെ നടന്ന കണ്‍സിസ്ററിയില്‍ നാലുപേരുടെ നാമകരണ തീയതികൂടി പ്രഖ്യാപിച്ചു. പോളണ്ടുകാരനും മരിയന്‍സ് ഓഫ് ദ ഇമാക്കുലേറ്റ് കണ്‍സെപ്ഷന്‍ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട സ്റനിസ്ലാവുസ് യാന്‍ പാപ്ഷിന്‍സ്കി, ലൂഥറന്‍ സഭയില്‍നിന്നു കത്തോലിക്കാസഭയില്‍ വന്ന സ്വീഡനിലെ വാഴ്ത്തപ്പെട്ട മരിയ എലിസബത്ത് ഹെസല്‍ബ്ളാഡ് എന്നിവരെ ജൂണ്‍ അഞ്ചിനു നാമകരണം ചെയ്യും. സ്വീഡനില്‍നിന്ന് 600 വര്‍ഷത്തിനുള്ളില്‍ വിശുദ്ധപദത്തിലേറുന്ന ആദ   Read More of this news...

വിദ്യ അഭ്യസിപ്പിക്കപ്പെടാത്ത ജനത അശിക്ഷിതബോധത്തിലാഴും

വിദ്യാദായകര്‍, മാനവികതയ്ക്ക് രൂപമേകുന്ന കരകൗശലവിദഗ്ദ്ധരും സമാധാനത്തിന്‍റെയും സമാഗമത്തിന്‍റെയും ശില്പികളുമാണെന്ന് മാര്‍പ്പാപ്പാ.     വിദ്യഭ്യാസത്തെയും നൈപുണ്യങ്ങളെയും അധികരിച്ച്, ദുബായിയില്‍, വര്‍ക്കി  ഫൗണ്ടേഷന്‍  യുണൈറ്റട് അറബ് എമിറേറ്റ്സിന്‍റെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്കത്തൊവുമിന്‍റെ   രക്ഷാധികാരത്തിന്‍ കീഴില്‍ സംഘടിപ്പിച്ച ദ്വിദിന ചര്‍ച്ചായോഗത്തിന് നല്കിയ വീഢിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.     പൊതുവായ വിദ്യാദായകപ്രക്രിയയില്‍ കൂടുതല്‍ കൂട്ടുത്തരവാദിത്വം എന്നതായിരുന്നു നാലമത്തേതായിരുന്ന ഈ ആഗോള വിദ്യഭ്യാസ സമ്മേളനത്തിന്‍റെ  വിചിന്തന പ്രമേയം.     താന്‍ അര്‍ജന്തീനയിലെ ബുവെനോസ് ഐരെസ് അതിരൂപതുയുടെ ആര്‍ച്ചുബിഷപ്പായിരിക്കവെ തന്‍റെ ഹിതാനുസാരം രൂപം കൊണ്ട അന്താരാഷ്ട്ര വിദ്യാലയ ശൃംഖലയായ സ്കോളാസ് ഒക്കരേന്തെസുമായും വര്‍ക്കി ഫൗണ്ടേഷന്‍, സ്ഥായിയായ ഒരാഗോള സമൂഹത്തിന്‍റെ നിര്‍മ്മിതിക്കായി, സഹകരിക്കുന്നതും അനുസ്മരിക്കുന്നു പാപ്പാ, വിദ്യാദായകര്‍ നമ്മുടെ ജീവിതങ്ങളില്‍ ചെലുത്തുന്ന വലിയസ്വാധീനത്തിന് അവരര്‍ഹിക്കുന്ന അംഗീകാരമേകാനും അവരുടെ ആ തൊഴിലിന് ഉചിതമായ സ്ഥാനം വിണ്ടെടുത്തു നല്കാനും ഒത്തൊരുമിച്ചു സാധിക്കുമെന്ന് പറഞ്ഞു.     യുദ്ധമൊ, മറ്റു കാരണങ്ങളാലൊ, വിദ്യ അഭ്യസിപ്പിക്കപ്പെടാത്ത ഒരു ജനത അശിക്ഷിതബോധത്തില്‍ അഥവാ, സഹജവാസനകളില്‍ ആമഗ്നമാകും വിധം ക്രമേണ ക്ഷയിച്ചു പോകുമെന്ന തന്‍റെ ബോധ്യം പാപ്പാ ഈ സന്ദേശത്തില്‍ പങ്കുവയ്ക്കുകയും അദ്ധ്യാപകരുടെ ദൗത്യത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ച് സര്‍ക്കാരുകള്‍ അവബോധം പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത ചൂണ   Read More of this news...

കുടുംബങ്ങള്‍ക്കും കു‍ഞ്ഞുങ്ങള്‍ക്കും ആവശ്യമായ സഹായം ലഭിക്കണം

കുടുംബങ്ങള്‍ക്കും കു‍ഞ്ഞുങ്ങള്‍ക്കും ആവശ്യമായ സഹായവും പിന്തുണയും നല്കാന്‍ നമുക്കുള്ള കടമയെക്കുറിച്ച് മാര്‍പ്പാപ്പാ പരോക്ഷമായി ഓര്‍മ്മിപ്പിക്കുന്നു.2 കോടി 70 ലക്ഷം കവിഞ്ഞിരിക്കുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച(12/03/16)കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതെക്കുറിച്ച് സൂചിപ്പിച്ചിട്ടുള്ളത്.ക്ലേശകരമായ അവസ്ഥകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ആവശ്യകമായ സഹായം ലഭിക്കുന്നതിനും കുഞ്ഞുങ്ങള്‍ ആരോഗ്യകരവും പ്രശാന്തവുമായ ചുറ്റുപാടുകളി‍ല്‍ വളരുന്നതിനും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം എന്നതാണ് പാപ്പായുടെ   ട്വിറ്റര്‍ സന്ദേശം.Source: Vatican Radio   Read More of this news...

തിന്മകള്‍ ക്ഷണികം മാത്രം

ഇരുളിന്‍റെ താഴ്വരയിലൂടെ നടക്കേണ്ടി വരുമ്പോള്‍ ഭയപ്പെടേണ്ടതില്ല കാരണം കര്‍ത്താവ് നമ്മോടൊപ്പമുണ്ട് എന്ന് മാര്‍പ്പാപ്പാ.     തിങ്കളാഴ്ച (14/03/16) പ്രഭാതദിവ്യബലിമദ്ധ്യേ നടത്തിയ വചനവിശകലനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ധൈര്യം പകര്‍ന്നത്.     വത്തിക്കാനില്‍ താന്‍വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലുള്ള കപ്പേളയില്‍ ആയിരുന്നു, പതിവുപോലെ, പാപ്പാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത്.     സുന്ദരിയും വിവാഹിതയുമായിരുന്ന സൂസന്നയുടെ സൗന്ദര്യം ആസ്വദിക്കുന്നതിന് അവള്‍ അനുവദിക്കാത്തതില്‍ കോപിഷ്ഠരായ ദുഷ്ടന്യായാധിപന്മാര്‍ അവളെ വകവരുത്തുന്നതിന് വ്യാജക്കുറ്റം ചമയ്ക്കുകയും മരണത്തിനു വിധിക്കുകയും എന്നാല്‍ കര്‍ത്താവിന്‍റെ ഇടപെടല്‍ മൂലം ദാനിയേല്‍ എന്ന ബാലന്‍ അവളുടെ രക്ഷയ്ക്കെത്തുകയും ചെയ്ത സംഭവം, ദാനിയേലിന്‍റെ പുസ്തകം പതിമൂന്നാം അദ്ധ്യായം 41 മുതല്‍ 62 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വചനസമീക്ഷയ്ക്ക് ആധാരം.     നിഷ്ക്കളങ്കയായ സൂസന്നയ്ക്കും ഇരുളിന്‍റെ താഴ്വാരത്തിലൂടെ നടക്കേണ്ടി വന്നത് അനുസ്മരിച്ച പാപ്പാ ഇത്തരത്തിലുള്ള താഴ്വരകള്‍ ഇന്നും നിരവധിയാണെന്ന് വാഴ്ത്തപ്പെട്ട മദര്‍ തെരേസ സ്ഥാപിച്ച ഉപവിയുടെ പ്രേഷിതകള്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ നാലംഗങ്ങള്‍ ഈയിടെ യെമനില്‍ വധിക്കപ്പെട്ടതും, റോമാ നഗരത്തില്‍ പാര്‍പ്പിടരഹിതനായ ഒരാള്‍ തണുപ്പടിച്ച് തെരുവില്‍ മരിച്ചതും യുദ്ധങ്ങളും പട്ടിണിയും മൂലം അനേകര്‍ മരണമടയുന്നതും, അംഗവൈകല്യം സംഭവിച്ച നിരവധിയായ കുട്ടികളുമെല്ലാം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിക്കൊണ്ട് വിശദീകരിച്ചു.     ഇടയനായ കര്‍ത്താവിന് സ്വയം അര്‍പ്പിക്കുന്നവന് യാതൊന്നിനും മുട്ടുണ്ടാകയില&   Read More of this news...

തെരുവില്‍ കഴിയുന്നവര്‍ക്ക് പാപ്പായുടെ അന്നദാനം

റോമില്‍ തെരുവിലലയുന്നവര്‍ക്ക് പാപ്പാ ശനിയാഴ്ച (12/03/16) ഉച്ചഭക്ഷണം നല്കി.     റോമാനഗരത്തില്‍ മരണമടഞ്ഞ 57 വയസ്സുണ്ടായിരുന്ന പാര്‍പ്പിടരഹിതനായിരുന്ന പോളണ്ടുകാരന്‍ ബോറിസിന്‍റെ, അന്നു നടന്ന, കബറടക്കശുശ്രൂഷയോടനുബന്ധിച്ചായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ ഈ കാരുണ്യ പ്രവൃത്തി.     വിശുദ്ധപത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിലേക്കു നയിക്കുന്ന അതിവിശാലമായ വീഥിയില്‍, വിയ ദെല്ല കൊണ്‍ചിലിയസ്സിയോനെയില്‍ വച്ച് രണ്ടാഴ്ച മുമ്പ് മരണമടഞ്ഞ ബോറിസിന്‍റെ മൃതദേഹം സംസ്ക്കരിക്കുന്നതിനു വേണ്ട നൈയമിക നടപടിക്രമങ്ങള്‍ റോമിന്‍റെ അധികാരികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ശനിയാഴ്ച പരേതശുശ്രൂഷാ കര്‍മ്മങ്ങള്‍ വത്തിക്കാനടുത്തുള്ള സാന്ത മരിയ ഇന്‍ ത്രസ്പൊന്തീന എന്ന പേരിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്‍റെ  ദേവാലയത്തില്‍ നടന്നത്.     ബോറിസിന്‍റെ ഈ അന്ത്യോപചാര ശുശ്രൂഷയില്‍ പങ്കെടുത്തവരായ  അദ്ദേഹത്തിന്‍റെ സഹൃത്തുക്കള്‍ക്കെല്ലാം ഈ ദേവാലയത്തില്‍ നിന്ന് അല്പം അകലെ, പാര്‍പ്പിടരഹിതര്‍ക്ക് അന്തിയുറങ്ങുന്നതിന് സൗകര്യപ്പെടുത്തിയിരിക്കുന്ന കരുണാദാനം- അഥവാ, DONO DI MISERICORDIA  എന്ന ഭവനത്തില്‍ ആയിരുന്നു ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. Source: Vatican Radio   Read More of this news...

ആക്രമണങ്ങളുടെ സകല രൂപങ്ങളെയും പാപ്പാ അപലപിക്കുന്നു

 തുര്‍ക്കിയിലെ അങ്കാറയിലും ഐവറി കോസ്റ്റിലെ ഗ്രാന്‍റ് ബസ്സാമിലും ഞായറാഴ്ചയുണ്ടായ ഭീകരാക്രമണങ്ങള്‍ക്കിരകളായവര്‍ക്കായി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുയും അക്രമത്തിന്‍റെയും വിദ്വേഷത്തിന്‍റെയും എല്ലാ രൂപങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്യുന്നു.     ടര്‍ക്കിയുടെ പ്രസിഡന്‍റ് റിസെപ് തയ്യിപ് എര്‍ദ്വാനിനും ഗ്രാന്‍റ് ബസ്സാം രൂപതയുടെ ബിഷപ്പ് റെയ്മണ്ട് അഹൊഹുവായ്ക്കും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ അയച്ച പ്രത്യേകം പ്രത്യേകം അനുശോചന സന്ദേശങ്ങളിലാണ് ഈ പ്രതികരണങ്ങള്‍ ഉള്ളത്.     നീചമായ അക്രമണത്തില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സുഖപ്രാപ്തിക്കായും പാപ്പാ പ്രാര്‍ത്ഥിക്കുന്നു.     തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലുണ്ടായ കാര്‍ബോംബു സ്ഫോടനത്തില്‍ മുപ്പത്തിയഞ്ചോളം പേര്‍ മരണമടയുകയും  125 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.     ഐവറിക്കോസ്റ്റിലെ വിനോദസഞ്ചാരകേന്ദ്രമായ ഗ്രാന്‍റ് ബസ്സാമില്‍ അക്രമികള്‍ അള്ളാഹു അക്ബര്‍ എന്നുദ്ഘോഷിച്ചുകൊണ്ടു നടത്തിയ വെടിവെയ്പ്പില്‍ പൊലിഞ്ഞത് 15 ലേറെപ്പേരുടെ ജീവനാണ്. Source: Vatican Radio   Read More of this news...

ദീപിക കേരളത്തിന്റെ അഭിമാനം: മന്ത്രി കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകന്‍കൊച്ചി: മലയാളിയെ വായനസംസ്കാരം പഠിപ്പിച്ച ദീപിക കേരളത്തിന്റെ മുഴുവന്‍ അഭിമാനമാണെന്നു വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ബിസിനസ് ദീപിക എക്സലന്‍സ് പുരസ്കാര സമര്‍പ്പണ സമ്മേളനം എറണാകുളം മരട് ക്രൌണ്‍ പ്ളാസയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ ആദ്യത്തെ ദിനപത്രമെന്ന നിലയില്‍ ദീപിക തുടങ്ങിവച്ച വായനസംസ്കാരം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. മാധ്യമരംഗത്ത് ധാര്‍മികതയും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന ശക്തമായ പത്രമാണു ദീപിക. പുതിയ കാലത്തും സമൂഹത്തില്‍ വഴികാട്ടിയാകാനും ധീരമായ മാധ്യമ ഇടപെടലുകള്‍ നടത്താനും ദീപികയ്ക്കു സാധിക്കുന്നുണ്െടന്നതു സന്തോഷകരമാണ്. ബിസിനസ് ലോകത്തെ പ്രതിഭകളെ ആദരിക്കാന്‍ ദീപിക ഹൃദ്യമായ ചടങ്ങ് സംഘടിപ്പിച്ചുവെന്നത് പ്രതീക്ഷാവഹമാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വ്യവസായ സംരംഭകരുടെ പങ്ക് പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു. നന്മയെ വ്യാപിപ്പിക്കുകയാണു മാധ്യമങ്ങളുടെ ധര്‍മമെന്ന് അദ്ദേഹം പറഞ്ഞു. ദീപിക ചെയ്തുകൊണ്ടിരിക്കുന്നതും നന്മയുടെ ദൌത്യനിര്‍വഹണമാണ്. കച്ചവടതാത്പര്യങ്ങളേക്കാള്‍ നന്മയും മൂല്യങ്ങളുമാണു ദീപികയുടെ മാധ്യമധര്‍മത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.ബിസിനസ് മേഖലയില്‍ മികവിന്റെ മുദ്ര ചാര്‍ത്തിയ ആറു പേര്‍ക്കാണു ബിസിനസ് ദീപിക എക്സലന്‍സ് പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചത്. യുഎഇ എക്സ്ചേഞ്ച് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വി. ജോര്‍ജ് ആന്റണി ബിസിനസ് ദീപിക എക്സലന്‍സ് ഇന്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അവാര്‍ഡ് ഏറ്റുവാങ്ങി. ബിസിനസ് ദീപിക എക"   Read More of this news...

ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കണം: എകെസിസി

രാമപുരം: യെമനില്‍ കാണാതായ ഫാ. ടോം ഉഴുന്നാലിലിനെ കണ്െടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൌരവമായ ഇടപെടലുകള്‍ നടത്തണമെന്നും അതിനായി നയതന്ത്ര സംവിധാനങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍ ആവശ്യപ്പെട്ടു. ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ സത്വര നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി രാമപുരത്തു സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞവും സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നത്തിന്റെ ഗൌരവസ്വഭാവം ബോധ്യപ്പെടുത്താന്‍ ഒരു പ്രത്യേക സംഘത്തെ ഡല്‍ഹിക്ക് അയയ്ക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്നവര്‍ കടുത്ത ആശങ്കയിലാണ്. ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഗവണ്‍മെന്റുകള്‍ക്ക് ഉത്തരവാദിത്വമുണ്െടന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രൂപത പ്രസിഡന്റ് സാജു അലക്സ് അധ്യക്ഷത വഹിച്ചു. രാമപുരം ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പ്രാര്‍ഥനാശുശ്രൂഷയ്ക്കും ആരാധനയ്ക്കും കാര്‍മികത്വം വഹിച്ചു. രാജീവ് ജോസഫ്, ജേക്കബ് മുണ്ടക്കല്‍, ഇമ്മാനുവല്‍ നിധീരി, ജോയി കണിപറമ്പില്‍, ബേബിച്ചന്‍ അഴിയാത്ത്, ചാക്കോ കുടകല്ലുങ്കല്‍, ബെന്നി പാലക്കാത്തടം, ജോസ് പുത്തന്‍കാലാ, ജോസഫ് പരുത്തിയില്‍, ജോബിന്‍ പുതിയിടത്തുചാലില്‍, സജി മിറ്റത്താനി എന്നിവര്‍ നേതൃത്വം നല്‍കി. Source: Deepika   Read More of this news...

ചങ്ങനാശേരി അസംപ്ഷന്‍ കോളജിനു സ്വയംഭരണ പദവി

സ്വന്തം ലേഖകന്‍ചങ്ങനാശേരി: മധ്യതിരുവിതാംകൂറിലെ ആദ്യ വനിതാ കലാലയമായ ചങ്ങനാശേരി അസംപ്ഷന്‍ കോളജിനു സ്വയംഭരണ പദവി. 67-ാം വര്‍ഷത്തിന്റെ നിറവിലെത്തുമ്പോഴാണു ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള അസംപ്ഷന്‍ കോളജിന് അഭിമാന മുഹൂര്‍ത്തമായി സ്വയംഭരണ പദവി കൈവരുന്നത്. കേരളത്തിലെ മികച്ച വനിതാ കലാലയമെന്ന നിലയിലും അക്കാഡമിക് രംഗത്തെയും കലാ-കായിക രംഗത്തെയും മികവിന്റെ അടിസ്ഥാനത്തിലും മികച്ച അടിസ്ഥാന -പശ്ചാത്തല സൌകര്യങ്ങള്‍ കണക്കിലെടുത്തുമാണ് അസംപ്ഷന് സ്വയംഭരണ പദവിക്കുള്ള അംഗീകാരം നേടിക്കൊടുത്തത്. 2016-17 വര്‍ഷം മുതല്‍ ആറു വര്‍ഷത്തേക്ക് അക്കാദമിക സ്വയംഭരണത്തിനുള്ള യുജിസിയുടെ അംഗീകാരവും അനുവാദവും ലഭിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. സിസ്റര്‍ അമല എസ്എച്ച് അറിയിച്ചു. വനിതാ വിദ്യാഭ്യാസരംഗത്തു നൂനത തരംഗങ്ങള്‍ സൃഷ്ടിക്കാനും തൊഴിലധിഷ്ഠിതമായ പുതിയ പാഠ്യപരിഷ്കരണങ്ങള്‍ നടത്താനും അസംപ്ഷനു ലഭിച്ച സുവര്‍ണാവസരമാണ് സ്വയംഭരണ പദവിയിലൂടെ കൈവന്നിരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി രൂപതാധ്യക്ഷനായിരുന്ന ബിഷപ് മാര്‍ ജയിംസ് കാളാശേരി 1949 ഓഗസ്റ് 12ന് അസംപ്ഷന്‍ കോളജിന്റെ ശിലാസ്ഥാപനം നടത്തി. പരിശുദ്ധ കന്യകമറിയത്തിന്റെ സ്വര്‍ഗാരോപണം പത്താം പീയൂസ് മാര്‍പാപ്പ വിശ്വാസസത്യമായി പ്രഖ്യാപിച്ച 1950ലാണ് ഈ വനിതാ കലാലയത്തിന് അസംപ്ഷന്‍ കോളജ് എന്നു നാമകരണം ചെയ്തത്. എസ്ബി കോളജിന്റെ വനിതാ വിഭാഗം എന്ന നിലയിലാണു കോളജിന് തുടക്കമിട്ടത്.എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് വില്യം പ്രഥമ പ്രിന്‍സിപ്പലും സിസ്റര്‍ മേരി സേവ്യര്‍ പ്രഥമ വൈസ് പ്രിന്‍സിപ്പലുമായിരുന്നു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് കോളജിന്റെ രക്ഷാധികാരി. വികാരി ജനറാള്‍ മോണ്‍. ജയ&#   Read More of this news...

പാപ്പാ പോളണ്ടില്‍ ജൂലൈ 27 മുതല്‍ 31 വരെ

പാപ്പാ ആഗോളസഭാതലത്തിലുള്ള യുവജനദിനാചരണത്തോ‍ടനുബന്ധിച്ച് പോളണ്ടിലെത്തും.     പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം ശനിയാഴ്ചയാണ് (12/03/16) ഇക്കാര്യം വെളിപ്പെടുത്തിയത്.     ഇക്കൊല്ലം (2016) ജൂലൈ 27 മുതല്‍ 31 വരെയായിരിക്കും പോളണ്ടില്‍  ഫ്രാന്‍സീസ് പാപ്പായുടെ ഇടയസന്ദര്‍ശനം. അന്നാടിന്‍റെ  ഉന്നതാധികാരികളുടെയും അന്നാട്ടിലെ മെത്രാന്മാരുടെയും ക്ഷണപ്രകാരമാണ് പാപ്പാ അവിടെ ​എത്തുക.     പോളണ്ടിലെ ക്രക്കോവ് പട്ടണമാണ് ആഗോളസാഭാതലത്തില്‍ ആചരിക്കപ്പെടുന്ന മുപ്പത്തിയൊന്നാം ലോകയുവജനദിനത്തിന്‍റെ വേദി.     കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍, അവര്‍ക്ക് കരുണ ലഭിക്കും (മത്തായി 5,7) എന്നതാണ് ഈ ദിനാചരണത്തിന്‍റെ മുദ്രാവാക്യം.Source: Vatican Radio   Read More of this news...

ഉപവിയും കാരുണ്യവും നീതി നിര്‍വ്വഹണപ്രക്രിയിയില്‍

അസംതൃപ്ത വിവാഹജീവിതാനുഭവത്താല്‍ വേദനിക്കുന്ന കുടുംബങ്ങള്‍ക്ക്  നീതിയുടെയും ഉപവിയുടെയും സേവനം ലഭ്യമാക്കാന്‍ സഭാകോടതികള്‍ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ അനിവാര്യത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.     പരിശുദ്ധസിംഹാസനത്തിന്‍റെ കോടതിയായ റോത്ത റൊമാന വിവാഹത്തിന്‍റെ  സാധുത നിര്‍ണ്ണയന പ്രക്രിയയെ സംബന്ധിച്ച് സംഘടിപ്പിച്ച  പരിശീലന പരിപാടിയില്‍ പങ്കെടുത്ത 700 ഓളം പേരെ ശനിയാഴ്ച (12/03/16) രാവിലെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     വിവാഹം അസാധുവായി പ്രഖ്യാപിക്കുന്ന പ്രക്രിയ കൂടുതല്‍ ത്വരിതവും കാര്യക്ഷമവും ആക്കിത്തീര്‍ക്കണമെന്ന നിര്‍ദ്ദേശം മെത്രാന്മാരുടെ സിനഡ് കുടുംബത്തെ അധികരിച്ചു ചര്‍ച്ചചെയ്ത സമ്മേളനത്തില്‍ ഉയര്‍ന്നത് അനുസ്മരിച്ച പാപ്പാ നിരവധി വിശ്വാസികള്‍ വിവാഹജീവിത പരാജയത്താല്‍ വേദനിക്കുകയൊ തങ്ങളുടെ വിവാഹ ബന്ധം സാധുവാണോ അസാധുവാണോ എന്ന സന്ദേഹത്തിലാഴുകയൊ ചെയ്യുന്നുണ്ടെന്ന വസ്തുതയെക്കുറിച്ചു സൂചിപ്പിച്ചു.     നീതിയെന്ന അവരുടെ ന്യായമായ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിന് സഭയെ പ്രേരിപ്പിക്കുന്നത് ഉപവിയും കാരുണ്യവുമാണെന്ന് പാപ്പാ വിശദീകരിച്ചു. തന്‍റെ   സ്നേഹത്തില്‍ വിശ്വസ്തനും കാരുണ്യവാനും, ശക്തിയും പ്രത്യാശയും വീണ്ടുമേകാന്‍ സദാ പ്രാപ്തനുമായ ദൈവത്തിന്‍റെ വദനം സകലര്‍ക്കും  കാട്ടിക്കൊടുക്കാനാണ് അമ്മയായ സഭ അഭിലഷിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.      സ്വന്തം കുടുംബം തകരാതിരിക്കുന്നതിനും, ആരോഗ്യത്തിലും അനാരോഗ്യത്തിലും ബുദ്ധിമുട്ടുകളിലും സ്വച്ഛമായജീവിതത്തിലും പരസ്പരം വിശ്വസ്തത പുലര്‍ത്തുന്നതിനും  കനത്തഭാരംപേറുന്ന നിരവധിയായ സ്ത്രീപുരുഷന്മാരുണ്ടെന   Read More of this news...

സേവനത്തിന്‍റെ സരണിയിലൂടെ സഞ്ചരിക്കുക

 യേശുവിലുള്ള വിശ്വാസം ജീവിക്കുന്നതിനും അവിടത്തെ സ്നേഹത്തിനു സാക്ഷ്യമേകുന്നതിനും സഞ്ചരിക്കേണ്ടുന്ന പാത സേവനമാണെന്ന് മാര്‍പ്പാപ്പാ.     കരുണയുടെ ജൂബിലിവത്സരത്തില്‍ താന്‍ മാസത്തിലൊരു ശനിയാഴ്ച അനുവദിക്കുന്ന പ്രത്യേക പൊതുദര്‍ശനപരിപാടിയുടെ ഭാഗമായി ഈ ശനിയാഴ്ച (12/03/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ വിവിധരാജ്യക്കാരായിരുന്ന നാല്‍പതിനായിരത്തോളം പേരടങ്ങിയ ജനസഞ്ചയത്തെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     കൂടിക്കാഴ്ചാപരിപാടിയു‌ടെ തുടക്കത്തില്‍ വായിക്കപ്പെട്ട, അന്ത്യഅത്താഴവേളയില്‍ യേശുനാഥന്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകുന്ന സംഭവം രേഖപ്പെടുത്തിയരിക്കുന്ന സുവിശേഷഭാഗം ആയിരുന്നു പാപ്പായുടെ ഈ വിചിന്തനത്തിനാധാരം.     ഏശയ്യാപ്രവാചകന്‍ അവതരിപ്പിച്ചിരിക്കുന്ന കര്‍ത്താവിന്‍റെ ദാസന്‍റെ രൂപത്തോടു യേശുനാഥന്‍ സ്വയം താദാത്മ്യപ്പെടുകയായിരുന്നുവെന്നും, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകവഴി അവിടന്നഭിലഷിച്ചത് നമ്മുടെ കാര്യത്തിലുള്ള ദൈവത്തിന്‍റെ പ്രവര്‍ത്തന ശൈലി വെളിപ്പെടുത്തുകയും അവിടത്തെ സ്നേഹത്തിന് സാക്ഷ്യമേകുകയുമായിരുന്നുവെന്നും പാപ്പാ സമര്‍ത്ഥിച്ചു.     സ്നേഹമെന്നത് നാം പര്സ്പരമേകുന്ന സേവനമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.     ആവശ്യത്തിലിരിക്കുന്നവരുമായി ഭൗതികവസ്തുക്കള്‍ പങ്കുവയ്ക്കലും ഈ സേവനത്തില്‍ അന്തര്‍ലീനമാണെന്ന് വിശദീകരിച്ച പാപ്പാ ഈ പങ്കുവയ്ക്കലും അവരുടെ കാര്യത്തിലുള്ള അര്‍പ്പണമനോഭാവവും, ആധികാരിക മാനവികതയിലേക്കുള്ള പാതയെന്ന നിലയില്‍, ദൈവം നിരവധി അക്രൈസ്തവരോടും നിര്‍ദ്ദേശിക്കുന്ന ജീവിത ശൈലിയാണെന്ന് പറഞ്ഞു.     ദൈവപിതാവിനെ പോലെ കരുണയുള്&   Read More of this news...

ആസിയ ബീബിക്കായി പ്രാര്‍ത്ഥനാമഞ്ജരികള്‍

പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റാരോപിതയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഏകാന്തതടവില്‍ കഴിയുന്ന ആസിയ ബീബിക്കായി അന്നാട്ടിലെ ക്രൈസ്തവര്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.     റാവല്‍പിണ്ഡി, ജേലും, ലാഹോര്‍, സിയല്‍കോട്ട് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാനിലെ കത്തോലിക്കസഭയുടെ പ്രാര്‍ത്ഥനാക്ഷണം സ്വീകരിച്ച് ഈയിടെ ക്രൈസ്തവരൊന്നാകെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തിയത്.     2009 ജൂണ്‍ 19 ന് പോലീസ് അറസ്റ്റുചെയ്ത ആസിയ ബീബി 2010 നവമ്പറിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. എന്നാല്‍ പാക്കിസ്ഥാന്‍റെ പരമോന്നത കോടതി ഈ വധി 2015 ജൂണ്‍ 22-ന് മരവിപ്പിച്ചു.Source: Vatican Radio   Read More of this news...

സാംസ്ക്കാരികത്തനിമ കാത്തുസൂക്ഷിക്കുക

നിരീശ്വരവാദത്തിന്‍റെയും ഭൗതികതയുടെയും സംസ്ക്കാരത്തിന്‍റെ   സ്വാധീനവലയത്തിലകപ്പെടാതിരിക്കുന്നതിന് ജാഗ്രതപുലര്‍ത്താന്‍ അന്ത്യോക്യയിലെ സറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് മാര്‍ ഇഗ്നാത്തിയൂസ് അഫ്രേം ദ്വിതീയന്‍ ആഹ്വാനം ചെയ്യുന്നു.     ഓര്‍ത്തഡോക്സ് സഭയുടെ നോമ്പുകാലാരാംഭത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച ചാക്രികലേഖനത്തിലാണ് അദ്ദേഹം പാശ്ചാത്യസംസ്ക്കാരത്തില്‍ അടങ്ങിയിട്ടുള്ള ഈ അപകടങ്ങള്‍ പൗരസ്ത്യസംസ്ക്കാരങ്ങളിലേക്ക് വ്യാപിക്കുന്നതു തടയേണ്ടതിന്‍റെ   ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.     പൗരസ്ത്യനാടുകളില്‍ നിന്ന് ഭിന്നസംസ്ക്കാരമുള്ള പാശ്ചാത്യനാടുകളിലേക്ക് കുടിയേറുന്ന ക്രൈസ്തവര്‍ ഇത്തരം അപകടങ്ങളില്‍ വീഴാതെ തങ്ങളുടെ സാസ്ക്കാരികത്തനിമ കാത്തുസൂക്ഷിക്കണമെന്ന് പാത്രിയാര്‍ക്കീസ് മാര്‍ ഇഗ്നാത്തിയൂസ് അഫ്രേം ദ്വിതീയന്‍ ഊന്നിപ്പറയുന്നു.     അഭയാര്‍ത്ഥികള്‍ യൂറോപ്പില്‍ വിവേചനത്തിനും അവമാനത്തിനും ഇരകളാക്കപ്പെടുന്നതിനെ അദ്ദേഹം അപലപിക്കുകയും ചെയ്യുന്നു.Source: Vatican Radio   Read More of this news...

കൗമാരപ്രായക്കാരുടെയും യുവതയുടെയും മാനവികശിക്ഷണം സുപ്രധാനം

കൗമാരപ്രായക്കാരുടെയും യുവതയുടെയും മാനവികശിക്ഷണം സഭയെയും സമൂഹത്തെയും സംബന്ധിച്ചിടത്തോളം അടിയന്തരപ്രാധാന്യമര്‍ഹിക്കുന്നുവെന്ന് വിയറ്റ്നാമിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ കീഴിലുള്ള വിദ്യഭ്യാസസമിതിയുടെ പൊതുകാര്യദര്‍ശിയായ വൈദികന്‍ വിന്‍സെന്‍റ് നുയെന്‍.     വാര്‍ത്താവിതരണ ഏജന്‍സിയായ ഏഷ്യാ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.     സഭയിലും സമൂഹത്തിലും നല്ല വ്യക്തികളെ രൂപപ്പെടുത്തിയെടുക്കുന്നതിന് ഈ വിദ്യഭ്യാസം അനിവാര്യമാണെന്ന് ഫാദര്‍ വിന്‍സെന്‍റെ് അന്നാട്ടിലെ ജനസംഖ്യയുടെ 27 ശതമാനത്തോളംവരുന്ന 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ അനേകര്‍ക്ക്  പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാത്ത ഖേദകരമായ അവസ്ഥ അനുസ്മരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നു.     അതുപോലെ തന്നെ മനശാസ്ത്രപരമായ സഹായവും വിദ്യാര്‍ത്ഥികള്‍ക്ക്  ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.Source: Vatican Radio   Read More of this news...

ലോകത്തിന് നവജീവന്‍ നല്കാന്‍ കാരുണ്യത്തിന് കരുത്തുണ്ട്

കരുണ ലോകത്തിന് നവജീവന്‍ നല്കുമെന്നതായിരുന്നു, പാപ്പായുടെ വാര്‍ഷികധ്യാനത്തിലെ മറ്റൊരു ആത്മീയചിന്ത. മാര്‍ച്ച് 9-ാം തിയതി ബുധനാഴ്ച വൈകുന്നേരം ആരീചയിലെ ധ്യാനകേന്ദ്രത്തില്‍ പാപ്പാ ഫ്രാന്‍സിസിനും വത്തിക്കാന്‍ സംഘത്തിനും ധ്യാനഗുരു, ഫാദര്‍ ഹെര്‍മെസ് റോങ്കി നല്കിയ തനിമയാര്‍ന്ന ചിന്തയാണിത്.കല്ലെറിഞ്ഞു കൊല്ലാന്‍ ക്രിസ്തുവിന്‍റെ സന്നിധിയിലേയ്ക്ക് സമൂഹം കൊണ്ടുവന്ന പാപിനിയുടെ സംഭവം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം വിവരിക്കുന്നത് (യോഹന്നാന്‍ 8, 1-11) വ്യാഖ്യാനിച്ചുകൊണ്ടാണ് ഫാദര്‍ റോങ്കി തന്‍റെ 7-ാമത്തെ പ്രഭാഷണത്തിലെ ചിന്തകള്‍ പങ്കുവച്ചത്.
    ദൈവത്തെ മനുഷ്യര്‍ക്കെതിരെ തിരിക്കുന്ന മതമൗലികത:
മറ്റുള്ളവരുടെ ബലഹീനതകളില്‍ ഉന്മത്തരാകുകയും സന്തോഷിക്കുകയും ചെയ്യുന്നതാണ് പൊതുവെ സാമൂഹിക മനഃസ്ഥിതി. സത്യം പുറത്തുകൊണ്ടുവരുവാനും തെറ്റുതിരുത്തുവാനും മറ്റുള്ളവരെ കല്ലെറിയുന്ന രീതി സുവിശേഷ സംഭവത്തില്‍ കാണാം. ഇന്നു ലോകത്തില്‍ കാണുന്നതും അതുതന്നെയാണ്. എന്നാല്‍ ദൈവം കരുണാര്‍ദ്രനാണ്. അവിടുന്നു ക്ഷമിക്കുകയും മാപ്പുനല്കുകയും ചെയ്യുന്നു. പാപിനിയോടുള്ള ക്രിസ്തുവിന്‍റെ കാരുണ്യഭാവത്തോട് അന്നത്തെ സമൂഹത്തിന് ഉതപ്പും എതിര്‍പ്പുമാണ് തോന്നിയത്. ദൈവികകാരുണ്യം കണ്ട് പകച്ചുനില്ക്കുകയും അതില്‍ ഉതപ്പുതോന്നുകയും ചെയ്യുന്ന ശൈലി ഇന്നും ലോകത്ത് കുടികൊള്ളുന്നു.സുവിശേഷത്തില്‍ പാപിനിയുടെ പേരു പറയുന്നില്ല. സമൂഹത്തില്‍ നാം മുദ്രകുത്തുകയും, പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരുടെയും - സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും പ്രതീകമാണ് ക്രിസ്തു മാപ്പുനല്കി പറഞ്ഞയച്ച പേരില്ലാത്തവള്‍.ദൈവമനുഷ്യ ബന്ധത്തിനിടയ്ക്ക് ദൈവദൂഷണത്തിന്‍റെയും ഭ്രഷ്ടിന്‍റെയും മത-സാ&#   Read More of this news...

നാമകരണ നടപടിക്രമങ്ങള്‍ക്ക് പുതിയരൂപരേഖ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി

വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ കൈകാര്യംചെയ്യുന്നതിനുള്ള പുതിയ രൂപരേഖ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചു.1983-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നല്കിയിട്ടുള്ള രൂപരേഖയുടെ നവീകരണമാണ് പാപ്പാ ഫ്രാന്‍സിസ് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. ഏറെ കാലതാമസവും ഒപ്പം പണച്ചിലവുമുള്ള നാമകരണനടപടിക്രമങ്ങളുടെ നടത്തിപ്പില്‍ ഏറെ സുതാര്യതയും, വിശ്വസ്തതയും അതിന്‍റെ ഉത്തരവാദിത്വവഹിക്കുന്ന വത്തിക്കാന്‍ സംഘത്തിനും അതിനായി പരിശ്രമിക്കുന്ന മെത്രാന്മാര്‍ക്കും രൂപതാഭാരവാഹികള്‍ക്കും ഉണ്ടാകണമെന്ന് പാപ്പാ ആമുഖമായി അനുസ്മരിപ്പിക്കുന്നുണ്ട്.എന്നാല്‍ സാമ്പത്തിക കാരണങ്ങള്‍ ഒരിക്കലും വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ക്ക് മാനദണ്ഡമാകരുതെന്നും പാപ്പാ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതു സംബന്ധിച്ചു വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കന്‍ സംഘത്തിന്‍റെ കണക്കുകാര്യങ്ങളും, അവയുടെ പരിശോധനയും യഥാക്രമം പ്രതിവര്‍ഷം നടത്തപ്പെടേണ്ടതാണെന്ന് നവീകരിച്ച രൂപരേഖ നിര്‍ദ്ദേശിക്കുന്നു.വിശുദ്ധമായ കാര്യങ്ങള്‍ക്കുള്ള പ്രക്രിയയില്‍ കണ്ടെത്താവുന്ന ക്രമക്കേടുകള്‍ക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കുന്നതാണെന്നും രൂപരേഖ താക്കീതു നല്‍കുന്നുണ്ട്.  എന്തെങ്കിലും കാരണത്താല്‍, പ്രത്യേകിച്ച് സമ്പത്തിക പരാധീനതയാല്‍ ഏതെങ്കിലും പുണ്യാത്മാവിന്‍റെ നാമകരണനടപടി ക്രമങ്ങള്‍ മുടങ്ങിക്കിടക്കുകയാണെങ്കില്‍ വത്തിക്കാന്‍ സംഘത്തിന്‍റെ സഹായ ധനശേഖരം (solidarity Fund)  ഉപയോഗപ്പെടുത്തിക്കൊണ്ട് അത് പുനരാരംഭിക്കേണ്ടതാണെന്ന് രൂപരേഖയില്‍ പാപ്പാ നിര്‍ദ്ദേശിക്കുന്നു.മൂന്നുവര്‍ഷത്തെ കാലപരിധിയില്‍ പരീക്ഷണാര്‍ത്ഥമാണ് (Ad Experimentum) പാപ്പാ ഫ്രാന്‍സിസ് നവീകരിച്ച രൂപരേഖ പ്രബോധിപ്പിക്കുന്നത്.   Read More of this news...

കാരുണ്യപ്രവൃത്തികള്‍ മാറ്റത്തിന്‍റെ പ്രത്യാശപകരും

പാപ്പായും വത്തിക്കാന്‍ സംഘവും നടത്തുന്ന വാര്‍ഷിക ധ്യാനത്തിന്‍റെ 5-ാം ദിവസം, മാര്‍ച്ച് 10-ാം തിയതി വ്യാഴാഴ്ച രാവിലെ നല്കിയ 8-ാമത്തെ പ്രഭാഷണത്തിലാണ് ക്രൈസ്തവ ജീവിതത്തിലും സഭയിലും യാഥാര്‍ത്ഥ്യമാക്കേണ്ട ദൈവികകാരുണ്യത്തിന്‍റെ ശ്രേഷ്ഠഭാവത്തെക്കുറിച്ച് ധ്യാനഗുരു ഫാദര്‍ റോങ്കി ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.ക്രിസ്തുവിന്‍റെ മരണത്തിന്‍റെ മൂന്നാംനാളതത്തെ സംഭവവികാസങ്ങളാണ് പ്രഭാതചിന്തയില്‍ ഫാദര്‍ റോങ്കി പങ്കുവച്ചത്. സ്ത്രീകള്‍ കണ്ട ശൂന്യമായ കല്ലറയും അവരുടെ ആശങ്കയുടെയും ദുഃഖത്തിന്‍റെയും വികാര പ്രകടനങ്ങള്‍ക്കും പ്രത്യുത്തരമായത്... "നിങ്ങള്‍ എന്തിനാണ് കരയുന്നത്? സ്ത്രീയേ, നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്...?" ഈ സാന്ത്വനവാക്കുകളായിരുന്നു.ഗലീലിയില്‍ കണ്ട ശൂന്യമായ കല്ലറയുടെ പരിസരത്ത് ദൃശ്യമായ രംഗം... മനുഷ്യയാതനയോടുള്ള ദൈവത്തിന്‍റെ പ്രതികരണമാണ് സുവിശേഷം ചിത്രീകരിക്കുന്നതെന്ന്, ഫാദര്‍ റോങ്കി വ്യാഖ്യനിച്ചു (യോഹ. 20, 1-8).  തുടര്‍ന്ന് കാരുണ്യത്തിന്‍റെ മൂന്നു ക്രിയകളാണ് അദ്ദേഹം ധ്യാനചിന്തയ്ക്കു നല്കിയത് :  സഹോദരന്‍റെ യാതന കാണുക, അവന്‍റെയും അവളുടെയും ചാരത്തു  നില്ക്കുക, അവനും അവള്‍ക്കും സഹായത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സ്പര്‍ശമാകുക.  ഇങ്ങനെ ചെയ്ത നല്ല സമറിയക്കാരന്‍ സുവിശേഷം ചൂണ്ടിക്കാണിക്കുന്ന ദൈവികകാരുണ്യത്തിന്‍റെ മൂര്‍ത്തരൂപമാണെന്ന്  ഫാദര്‍ റോങ്കി വിസ്തരിച്ചു.മഗ്ദലയിലെ മറിയത്തിന്‍റെ കണ്ണുനീര്‍കണ്ട് അലിവുകാണിച്ച ഉത്ഥിതനായ ജീവന്‍റെനാഥനെക്കുറിച്ച് പരാമര്‍ശിക്കുന്ന ധ്യാനഗുരു അതുമായി ബന്ധപ്പെടുത്തിയാണ് ക്രിസ്തു പറഞ്ഞ നല്ല സമറിയക്കാരന്‍റെ സുവിശേഷക്കഥയിലെ വ്യക്തിത്വത്തെ വിവരിച്ചു കാട്ടിയത്.  മുറിവേറ്റു വേദനിച്ചു കിടക്കുന്ന മന   Read More of this news...

പാപസങ്കീര്‍ത്തനത്തിനണയുന്ന പാപ്പാ ഫ്രാന്‍സിസ്

ജൂബിലിവര്‍ഷത്തില്‍ പാപസങ്കീര്‍ത്തനത്തിന് എത്തുന്നവരുടെ കണക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്ന്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ കുമ്പസാരത്തിനുള്ള സൗകര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന ഫാദര്‍ റോക്കോ റീസോ പ്രസ്താവിച്ചു.ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ തിരുനാളില്‍ കുരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം  പാപ്പാ ഫ്രാന്‍സിസ് ഉദ്ഘാടനംചെയ്ത ദിവസം മുതല്‍ വത്തിക്കാനിലെ കുമ്പസാരക്കൂടുകളിലേയ്ക്ക് പാപസങ്കീര്‍ത്തനത്തിനായി വിശ്വാസികളുടെ ഒരു പ്രവാഹംതന്നെയുണ്ടെന്ന്, കണ്‍വെച്വല്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികനായ ഫാദര്‍ റീസോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.  സാധാരണക്കാരനെപ്പോലെ കുമ്പസാരക്കൂട്ടിലേയ്ക്ക് നടന്നുചെന്ന്, വ്യക്തഗത പാപസങ്കീര്‍ത്തനം നടത്തുന്ന പാപ്പാ ഫ്രാന്‍സിസ് വിശ്വാസികള്‍ക്ക് പ്രചോദനവും മാതൃകയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വത്തിക്കാനില്‍ 14 കുമ്പസാരക്കൂടുകളിലായി വ്യത്യസ്ത ഭാഷക്കാരായ കുമ്പസാരക്കാരാണ് സാധാരണഗതിയില്‍ ലഭ്യമായിരുന്നത്. എന്നാല്‍ ജൂബിലിയോടെ 30 കുമ്പസാരക്കൂടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ മുതല്‍ വൈകന്നേരംവരെ ആഴ്ചയിലെ എല്ലാ ദിവസവും നടക്കുന്ന കുമ്പസാരങ്ങളുടെ വര്‍ദ്ധിച്ച സംഖ്യ തീര്‍ച്ചയായും സഭയില്‍ പ്രകടമാകുന്ന ആത്മീയ നവീകരണത്തിന്‍റെയും വളര്‍ച്ചയുടെയും അടയാളമാണെന്ന് ഫാദര്‍ റീസോ അഭിപ്രായപ്പെട്ടു.ഇറ്റലിക്കാര്‍ മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്നവര്‍ വിവിധ ഭാഷക്കാരായ വൈദികരുള്ള കുമ്പസാരക്കൂടുകള്‍ തേടുന്നത് വത്തിക്കാനിലെ പ്രത്യേകതയാണ്. രാവിലെ 8 മണിക്കു തുടങ്ങുന്ന പാപസങ്കീര്‍ത്തന ശുശ്രൂഷ, ഉച്ചയ്ക്കുള്ള ഹ്രസ്വമായ ഇടവേളയ്ക്കുശേഷം വൈകുന്നരം  6 മണ&#   Read More of this news...

സമ്പൂര്‍ണ ഡിഎഫ്സി രൂപത (താമരശേരി) പ്രഖ്യാപനം ഇന്നു (12-03-2016) കുന്നമംഗലത്ത്

കോഴിക്കോട്: ആറുമാസം മുമ്പ് സംസ്ഥാനത്ത് ആരംഭിച്ച ദീപിക ഫ്രണ്ട്സ് ക്ളബ് (ഡിഎഫ്സി) മലബാറില്‍ സാമൂഹിക സേവന - കാരുണ്യ പ്രവര്‍ത്തന മേഖലയിലും ശ്രദ്ധേയമാവുന്നു. താമരശേരി രൂപതയെ ആദ്യ സമ്പൂര്‍ണ ഡിഎഫ്സി രൂപതയായി ഇന്നു പ്രഖ്യാപിക്കുമ്പോള്‍ രൂപതയിലെ കരുവാരക്കുണ്ട് ഫൊറോന ഡിഎഫ്സിയുടെ നേതൃത്വത്തില്‍ ആറു ലക്ഷം രൂപ ചെലവില്‍ ഒരു നിര്‍ധന കുടുംബത്തിനു വീടു നിര്‍മിച്ചു നല്കുന്ന കാരുണ്യ പ്രവൃത്തിക്കുകൂടി തുടക്കമാകും. കാരുണ്യ വര്‍ഷത്തില്‍ ഡിഎഫ്സി താമരശേരി രൂപത ട്രഷററും കരുവാരക്കുണ്ട് ഫൊറോന പ്രസിഡന്റുമായ മാത്യു സെബാസ്റ്യനാണ് നിര്‍ധന കുടുംബത്തിനു വീടു വച്ചു നല്കാന്‍ നേതൃത്വം നല്കുന്നതും സാമ്പത്തിക സഹായം നല്കുന്നതും. സഹായത്തിന്റെ ആദ്യഗഡു ഇന്നു കുന്നമംഗലത്തു നടക്കുന്ന ഡിഎഫ്സി സമ്പൂര്‍ണ രൂപത പ്രഖ്യാപന ചടങ്ങില്‍ മാത്യു സെബാസ്റ്യന്‍ താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനു കൈമാറും. ഇന്ന് രാവിലെ 9.30 ന് കുന്നമംഗലം സെന്റ് ജോസഫ്സ് പാരിഷ് ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ ഡിഎഫ്സി രൂപത പ്രഖ്യാപന സമ്മേളനം താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് അഡ്വ.ജോര്‍ജ് വട്ടുകുളം അധ്യക്ഷത വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ.മാണി പുതിയിടം ആമുഖ പ്രഭാഷണം നടത്തും. കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ. ജോയ്സ് വയലില്‍ മുഖ്യ പ്രഭാഷണം നടത്തും. പാറോപ്പടി വികാരി ഫാ. ജോസ് ഓലിയക്കാട്ടില്‍, കുന്നമംഗലം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ബെന്നി കാരക്കാട്ട്, ദീപിക അസിസ്റന്റ് ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ഡി.പി. ജോസ് എന്നിവര്‍ ആശംസകള്‍ നേരും. ഡിഎഫ്സി താമരശേരി രൂപത കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറന്‍കുളങ്ങര സ്വാഗതവും രൂപത സ   Read More of this news...

വിദ്യാഭ്യാസ പരിഷ്കരണങ്ങളില്‍ സഭയെക്കൂടി കേള്‍ക്കണം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ

സി.കെ. കുര്യാച്ചന്‍ബംഗളൂരു: രാജ്യത്തു നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ നയരൂപീകരണ ചര്‍ച്ചകളില്‍ കത്തോലിക്കാ സഭയെക്കൂടി കേള്‍ക്കണമെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ. രാജ്യത്തെ ദരിദ്രരും ദളിതരും ആദിവാസികളുമായ ഗ്രാമീണജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് ആയിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സഭയെ എന്തുകൊണ്ടു നയരൂപീകരണ ചര്‍ച്ചകളില്‍നിന്നു മാറ്റിനിര്‍ത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ബംഗളൂരുവില്‍ സമാപിച്ച ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) മുപ്പത്തിരണ്ടാമത് പ്ളീനറി അസംബ്ളിയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണം എന്ന ആശങ്ക സമൂഹത്തില്‍ ഉയരുന്നുണ്ട്. ഈ ആശങ്കകള്‍ ദുരീകരിക്കാന്‍ സര്‍ക്കാര്‍ സഭയെക്കൂടി കേള്‍ക്കുകയാണു വേണ്ടതെ ന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതേതരത്വം പാശ്ചാത്യരാജ്യങ്ങളുടെ മതേതരത്വ ചിന്താഗതിയില്‍നിന്നു വ്യത്യസ്തമാണ്. ഒരു മതത്തിനും ആധിപത്യമില്ലാത്തതും എല്ലാ മതങ്ങള്‍ക്കും തുല്യതയുള്ളതുമാണ് ഇന്ത്യയുടെ മതേതരത്വം. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്യ്രത്തിനെതിരായ ചില പ്രവണതകള്‍ അടുത്ത കാലത്തായി വളര്‍ന്നുവരുന്നുണ്ട്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. ജീവിതമൂല്യങ്ങളും ആധ്യാത്മികമൂല്യങ്ങളും നഷ്ടപ്പെടാന്‍ സാമൂഹ്യമാധ്യമങ്ങളുടെ വളര്‍ച്ച ഇടയാക്കുന്നു. ഇതില്‍ സഭയ്ക്ക് ആശങ്കയുണ്ട്. യുവജനങ്ങളില്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ഉപഭോഗസംസ്കാരം ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കുന്നത് അപകടകരമാണ്. വിവിധ ക്രൈസ്തവസഭകള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള സംവാദം വര്‍ധിപ്പിക   Read More of this news...

ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ സമ്മേളനം ഇന്നു (10-03-2016)കോട്ടയത്ത്

കോട്ടയം: ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ സമ്മേളനം ഇന്നു രാവിലെ 10 മുതല്‍ 3.30 വരെ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ ആതിഥേയത്വത്തില്‍ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. കൌണ്‍സില്‍ സമ്മേളനത്തില്‍ കേരളത്തിലെ കത്തോലിക്ക, ഓര്‍ത്തഡോക്സ്, യാക്കോബായ, സിഎസ്ഐ, മര്‍ത്തോമ്മ, ക്നാനായ, കല്‍ദായ സഭാ വിഭാഗങ്ങളില്‍നിന്നുള്ള മേലധ്യക്ഷന്മാര്‍ പങ്കെടുക്കും.കേരളത്തിലെ സമകാലിക, മത, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളും, വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങളും ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. സമീപകാലത്തു ന്യൂനപക്ഷങ്ങള്‍ക്കു നേരേ ഭാരതത്തിലെമ്പാടും നടന്നുവരുന്ന മനുഷ്യാവകാശ ധ്വംസനസാഹചര്യത്തില്‍ ക്രൈസ്തവ സഭ സ്വീകരിക്കേണ്ട പൊതുസമീപനങ്ങളെ സംബന്ധിച്ച വിലയിരുത്തലുകളും ചര്‍ച്ചകളും കൌണ്‍സില്‍ യോഗത്തില്‍ നടത്തും. Source: Deepika   Read More of this news...

...
33
...