News & Events
ദളിത് ക്രൈസ്തവരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് (10-03-2016)
തിരുവനന്തപുരം: നാഷണല്‍ കൌണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍ (എന്‍സിഡിസി), കാത്തലിക് ബിഷപ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍സിസിഐ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ ഒന്‍പതിനു ഡല്‍ഹി രാംലീല മൈതാനത്തില്‍ നിന്നു പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തുന്നു. ജസ്റീസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ദളിത് ക്രൈസ്തവര്‍ക്ക് നഷ്ടപ്പെട്ട പട്ടികജാതി പദവി ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു നടക്കുന്ന മാര്‍ച്ചിനു ബിഷപ്പുമാരും വൈദികരും നേതൃത്വം നല്‍കും. എന്‍സിഡിസി ചെയര്‍മാന്‍ ദാനം, ജനറല്‍ സെക്രട്ടറി വാഗ് മേയര്‍, സാമുവേല്‍ ജയകുമാര്‍ (എന്‍സിസിഐ), പ്രദീപ് ബന്‍സിയര്‍, വി.ജെ. ജോര്‍ജ്, ഡോ. സൈമണ്‍ ജോണ്‍, ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Source: Deepika
Read More of this news...
സീറോ മലബാര്‍ മാതൃവേദി ദേശീയ സെനറ്റ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_995.jpg)
ആലുവ: ദയാവധം നിയമവിധേയമാക്കാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നു സീറോ മലബാര്‍ മാതൃവേദി ദേശീയ സെനറ്റ് സര്‍ക്കാരിനോടു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ആലുവ കാര്‍മല്‍ ജനറലേറ്റില്‍ ചേര്‍ന്ന ദേശീയ സെനറ്റില്‍ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. മനുഷ്യ ജീവന്‍ ദൈവദാനമാണെന്നും അതിന്റെ ആരംഭത്തിലും അവസാനത്തിലും അതിന്‍മേല്‍ കൈവയ്ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സെനറ്റ് വ്യക്തമാക്കി. അഞ്ചു മാസം വരെ ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കാന്‍ അനുവാദം നല്‍കുന്ന നിയമം അധാര്‍മികമാണെന്നും ഇളവ് ആറു മാസം വരെ നീട്ടാനുള്ള ശ്രമം തെറ്റാണെന്നും മാതൃവേദി ദേശീയ സെനറ്റ് വിലയിരുത്തി. മരണാസന്നരായ രോഗികള്‍ക്ക് കരുണാപൂര്‍വമായ പരിചരണവും സ്നേഹവുമാണു നല്‍കേണ്ടത്. അവരുടെ സ്വാഭാവികമായ അന്ത്യം വരെ അവര്‍ക്ക് സ്നേഹ ശുശ്രൂഷ നല്‍കുക എന്നതു മനുഷ്യ മഹത്വത്തെ മാനിക്കുന്നതിന്റെ അടയാളമാണ്.യമനില്‍ മിഷനറിമാര്‍ക്കെതിരേ നടന്ന കിരാതമായ അക്രമത്തിലും ഛത്തിസ്ഗഢില്‍ ക്രൈസ്തവ ദൈവാലയത്തിനു നേരേ നടന്ന അക്രമത്തിലും ദേശീയ സെനറ്റ് ഉത്കണ്ഠയും നടുക്കവും രേഖപ്പെടുത്തി. ദേശീയ ജനറല്‍ സെക്രട്ടറി ജിജി ജേക്കബ് പുളിയംകുന്നേല്‍ പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ആനിമേറ്റര്‍ സിസ്റര്‍ ജോണ്‍സി സിഎംസി, മേരി സെബാസ്റ്യന്‍, സിസിലി ബേബി, ട്രീസ സെബാസ്റ്യന്‍, ഷൈനി സജി എന്നിവര്‍ പ്രസംഗിച്ചു.ഇന്ത്യയിലെ എല്ലാ സീറോ മലബാര്‍ രൂപതയില്‍നിന്നുമുള്ള മാതൃവേദി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Source: Deepika
Read More of this news...
പാപ്പാ വാര്‍ഷികധ്യാനത്തില്‍ സ്നേഹനിഷ്ഠമായ ധ്യാനചിന്തകള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_996.jpg)
പാപ്പാ ഫ്രാന്‍സിസും വത്തിക്കാന്‍റെ വിവിധ കാര്യാലയങ്ങളുടെ (Roman Curia) തലവന്മാരും മാര്‍ച്ച് 6-ാം തിയതി ഞായറാഴ്ച വൈകുന്നേരമാണ് വാര്‍ഷികധ്യാനം ആരംഭിച്ചത്. റോമിനു പുറത്ത്, വത്തിക്കാനില്‍നിന്നും 30 കിലോമീറ്റര്‍ അകലെ, അരീച ഗ്രാമത്തിലേയ്ക്ക് ബസിലാണ് പാപ്പായും സംഘവും യാത്ര പുറപ്പെട്ടത്. 'ദിവ്യനാഥന്‍റെ ഭവനം' (The Divine Master's House) എന്ന പേരിലുള്ള സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് ഈ വര്‍ഷവും പാപ്പായും സംഘവും ധ്യാനിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച ധ്യാനം അഞ്ചു ദിവസം, വെള്ളിയാഴ്ചവരെ നീണ്ടുനലിക്കും. മാര്‍ച്ച് 11-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ധ്യാനം സമാപിപ്പിച്ച് അന്നുതന്നെ പാപ്പായും സംഘവും വത്തിക്കാനിലേയ്ക്കു മടങ്ങും.മറിയത്തിന്‍റെ ദാസന്മാര്‍ (The Order of the Servants of mary) സന്ന്യാസ സഭയിലെ വൈദികനും ദൈവശാസ്ത്ര പണ്ഡിതനുമായ ഹെര്‍മെസ് റോങ്കി യാണ് (Ermes Ronchi) ധ്യാനഗുരു. ഇറ്റലിക്കാരനും 69 വയസ്സുകാരനുമായ ഫാദര്‍ റോങ്കി ബൈബിള്‍ പണ്ഡിതനും, വിശുദ്ധഗ്രന്ഥാധിഷ്ഠിതമായ ആദ്ധ്യാത്മികതയുടെ നല്ല ഗ്രന്ഥകര്‍ത്താവുമാണ്.
സുതാര്യത സഭാ ജീവിതത്തിന് അടിസ്ഥാനമാകണ്.
മാര്‍ച്ച് 9-ാം തിയതി ബുധനാഴ്ച രാവിലെ, ധ്യാനത്തിന്‍റെ മൂന്നാം ദിവസം വൈകുന്നേരം നല്കിയ ആറാമത്തെ പ്രഭാഷണ ചിന്തയാണിത്.യോഹന്നാന്‍റെ സുവിശേഷം 6-ാം അദ്ധ്യായത്തിലെ (1-15) ക്രിസ്തു അപ്പം വര്‍ദ്ധിപ്പിച്ച സംഭവത്തെ ആധാരമാക്കിയുള്ള ധ്യാനമായിരുന്നു. ധ്യാനഗുരു ഫാദര്‍ ഹെര്‍മിസ് റോങ്കിയാണ് ചിന്തകള്‍ പങ്കുവച്ചത്.ലോലവും ലളിതവുമെങ്കിലും കഫര്‍ണാമിലെ ബാലന്‍ തന്‍റെ കൈവശം അവിടെ എന്തുണ്ടായിരുന്നവെന്ന് വെളിപ്പെടുത്തുകയും അതു പങ്കുവയ്ക്കുവാനുള്ള സന്നദ്ധപ്രകടമാക്കുകയും ചെയ്തതാണ് അവിടെ അത്ഭുതത്തിന് ആധാരം. ഇന്നു ലോകത്ത് ജനസഹസ്രങ്ങളാണ് വിശപ്പും ദാര
Read More of this news...
ഉള്ളിലെ ദൈവത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_997.jpg)
നമ്മില്‍ കുടികൊള്ളുന്ന ദൈവത്തെക്കുറിച്ച് ധ്യാനത്തിനിടയില്‍ പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ സംവാദകരുമായി ചിന്തകള്‍ പങ്കുവച്ചു. ദൈവം കൂടെയുണ്ട് എന്നുള്ളതിന്‍റെ കൃത്യമായ അടയാളമായിരിക്കണം നമ്മുടെ മനോഭാവവും ജീവിതശൈലിയും. ഉള്ളില്‍ വസിക്കുന്ന ദൈവത്തെ കൂടെയുള്ളവര്‍ക്ക് അനുഭവവേദ്യമാക്കേണ്ടത് നമ്മുടെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും ചെറിയ പ്രവൃത്തികളില്‍നിന്നുമാണ്. അങ്ങനെയായിരിക്കും കരുണയുടെ കവാടം മറ്റുള്ളവര്‍ക്കായി തുറക്കപ്പെടുന്നത്.വത്തിക്കാനില്‍നിന്നും 30 കി.മി. അകലെ അരീച ഗ്രാമത്തിലുള്ള 'ദിവ്യനാഥന്‍റെ ഭവനം' (The Divine Master's House) എന്ന സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ കേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്ന ധ്യാനത്തിനിടെയാണ് ദൈവികസാന്നിധ്യത്തിന്‍റെ ചിന്തകള്‍ മാര്‍ച്ച് 9-ന് വ്യാഴാഴ്ച പാപ്പാ ഇങ്ങനെ പങ്കുവച്ചത്. പാപ്പായും വത്തിക്കാന്‍റെ ഭരണകാര്യാലയങ്ങളുടെ തലവന്മാരായ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും ചേര്‍ന്ന് മാര്‍ച്ച് 6-ാം തിയതി ഞായറാഴ്ച ആരംഭിച്ച വാര്‍ഷിക ധ്യാനം 11-ാം തിയതി വെള്ളിയാഴ്ച സമാപിക്കും.My life, my attitude, the way of going through life, must really be a concrete sign of the fact that God is close to us. Small gestures of love, of tenderness, of care, make people feel that the Lord is with us. This is how the door of mercy opens.Source: Vatican Radio
Read More of this news...
രണഭൂമിയിലെ നിര്‍ദ്ദോഷികള്‍: രണ്ടരലക്ഷം കേഴുന്ന കുഞ്ഞുങ്ങള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_998.jpg)
സിറിയയുടെ സംഘര്‍ഷഭൂമിയില്‍ രണ്ടരലക്ഷം കുട്ടികളാണ് അപകടാവസ്ഥയില്‍ കഴിയുന്നതെന്ന്, Save Children കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സന്നദ്ധ സംഘടയുടെ ഇറ്റലിയിലെ വക്താവ് മാര്‍ച്ച് 9-ാം തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് മദ്ധ്യപൂര്‍വ്വദേശത്തെ സിറിയില്‍ ആരംഭിച്ച രാഷ്ട്രീയ വര്‍ഗ്ഗിയ സംഘര്‍ഷങ്ങളില്‍ ഇരകളാകുന്നവരില്‍ 14 വയസ്സിനു താഴെ പ്രായമുള്ളവര്‍ രണ്ടര ലക്ഷത്തോളം വരുന്ന ഈ കുഞ്ഞുങ്ങളാണെന്ന് സര്‍ക്കാരേതര സംഘടനയായ Save Children പ്രസ്ഥാനത്തിന്‍റെ വക്താവ് വത്തിക്കന്‍ റേഡിയോയെ അറിയിച്ചു.ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, വസ്ത്രം, ജലം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവരാണ് സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലും അഭ്യന്തരകലാപത്തിന്‍റെ ഉപരോധമേഖലകളിലും ഞെരുങ്ങിക്കഴിയുന്ന നിര്‍ദ്ദോഷികളായ കുഞ്ഞുങ്ങളെന്ന് പ്രസ്താവന വ്യക്തമാക്കി. ഭക്ഷണം മരുന്ന് എന്നിവ തക്കസമയത്ത് കുഞ്ഞുങ്ങള്‍ക്ക് ലഭ്യമല്ലാത്തതുകൊണ്ടും, ചിലപ്പോള്‍ കലാപരംഗങ്ങളുടെ സ്ഫോടനങ്ങളിലും ധാരാളം കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമാകുന്നുണ്ടെന്ന് പ്രസ്താവന വെളിപ്പെടുത്തി.സിറിയയുടെ ആകെയുള്ള ജനസംഖ്യയുടെ 46 ശതമാനത്തിലധികവും 14 വയസ്സിന് താഴെയുള്ള കുട്ടികളാണ്. നാലു ലക്ഷത്തിലേറെ സിറിയന്‍ ജനത ഇതിനകം നാടുവിട്ടുപോയിട്ടുണ്ട്. യുദ്ധഭൂമിയുടെ ഉപരോധാവസ്ഥയില്‍ കഴിയുന്നവരില്‍ ഏറെ ഭീതിദമാണ് രണ്ടരലക്ഷത്തോളം വരുന്ന കുട്ടികളുടെ അവസ്ഥയെന്ന് പ്രസ്താവന വ്യക്തമാക്കി.Source: Vatican Radio
Read More of this news...
മദ്യലഭ്യത കുറയ്ക്കാന്‍ നടപടിയുണ്ടാകണം: ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ യോഗം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_999.jpg)
കോട്ടയം: സംസ്ഥാനത്ത് ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും മദ്യലഭ്യത കുറയ്ക്കാന്‍ നപടിയുണ്ടാകണമെന്നു വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. കേരളത്തില്‍ പൊതുവിദ്യാഭ്യാസനിലവാരം കുറഞ്ഞുവരുന്നതില്‍ ആശങ്കയുണ്െടന്നും സ്കൂള്‍ അധ്യാപക പാക്കേജിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത് അപലപനീയമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ എയ്ഡഡ് മേഖലയില്‍ 60/2016 നമ്പരിലെ നിയമന ഉത്തരവ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം. ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ എല്ലാസഭകളും ഒരുമിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. അല്മായരെക്കൂടി ഉള്‍പ്പെടുത്തി മൂന്നു കമ്മിറ്റികള്‍ ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ രൂപവത്കരിക്കും. മൂല്യാധിഷ്ഠിത നവമാനവികതയ്ക്കു വേണ്ടിയും മദ്യത്തിനും ലഹരിക്കുമെതിരേയും ദളിത്-ക്രൈസ്തവ അവകാശങ്ങള്‍ക്കുവേണ്ടിയും ഐക്യത്തോടെ പോരാടും. മാനവികമൂല്യങ്ങളും മനുഷ്യാവകാശങ്ങളും നിലനിര്‍ത്താനും നിലപാടുകള്‍ അറിയിക്കാനും കാലഘട്ടത്തിനു യോജിച്ച പ്രതികരണമാണ് ഹൈറേഞ്ച് സംരക്ഷണസമിതിയടക്കം ഉള്ളവരില്‍നിന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. മാനവികമൂല്യം നല്‍കുന്നതിനൊപ്പം സഭയ്ക്കും സമൂഹത്തിനും രാഷ്ട്രീയനേതാക്കള്‍ക്കും മാധ്യമങ്ങളുടെ സേവനം ആവശ്യമാണ്.കേരളത്തിലെ സമകാലിക, മത, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളും, വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. സമീപകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരേ ഭാരതത്തിലുടനീളമുണ്ടാകുന്ന മനുഷ്യാവകാശ ധ്വംസനത്തില്‍ ക്രൈസ്തവ സഭ സ്വീകരിക്കേണ്ട പൊതുസമീപനങ്ങളെ സō
Read More of this news...
ആരാധനാലയങ്ങളുടെ മേല്‍വിലാസം നോക്കി ദളിത് വിഭാഗങ്ങളോടു വിവേചനം പാടില്ല: മാര്‍ ക്ളീമിസ് ബാവ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1000.jpg)
സ്വന്തം ലേഖകന്‍ന്യൂഡല്‍ഹി: ദളിത് വിഭാഗത്തില്‍ പെട്ട ക്രൈസ്തവരുടെയും മുസ്ലിംകളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധ നിലപാട് അംഗീകരിക്കാനാകില്ലെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ. ഇന്ത്യയിലെ ദളിത് വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ ഒന്നായി കാണണം. ആരാധനാലയങ്ങളുടെ വിലാസം നോക്കി വിവേചനം നടത്തരുത്. സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ സംവരണ ആനുകൂല്യങ്ങള്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനുവേണ്ടി മാത്രമായി പരിമിതപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. സംവരണ ആനുകൂല്യങ്ങള്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു വേണ്ടി മാത്രമായി ചുരുക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദളിത് ക്രൈസ്തവര്‍ക്കും മുസ്്ലിംകള്‍ക്കും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഡല്‍ഹി ജന്തര്‍മന്തറില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയും മൌനജാഥയും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ കൌണ്‍സില്‍ ഓഫ് ദളിത് ക്രിസ്റ്യന്‍സും സിബിസിഐയും നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയും സംയുക്തമായാണു ജാഥയും ധര്‍ണയും സംഘടിപ്പിച്ചത്. മുന്‍ സിബിസിഐ പ്രസിഡന്റുമാരായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, മുന്‍ ആര്‍ച്ച്ബിഷപ് ഡോ. വിന്‍സെന്റ് എം. കോണ്‍സസാവോ, മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റം, മലങ്കര ഗുഡ്ഗാവ് രൂപത ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, ബിഷപ് ഡോ. നീതിനാഥന്‍, കെസിസിബിസി എസ്സി-എസ്ടി കമ്മീഷന്‍ മുന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സിബിസിഐ സ്
Read More of this news...
ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണം 13ന്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1001.jpg)
കൊച്ചി: ഫാ. ജോസഫ് വിതയത്തിലിനെ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തിയതിനോടനുബന്ധിച്ച് പുത്തന്‍പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ കൃതജ്ഞതാബലിയും അനുസ്മരണ സമ്മേളനവും 13നു നടക്കും. വൈകുന്നേരം നാലിന് ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ ബിഷപ്പുമാരായ മാര്‍ ജോസഫ് പാസ്റര്‍ നീലങ്കാവിലും മാര്‍ മാത്യു വാണിയക്കിഴക്കേലും മുഖ്യസഹകാര്‍മികരാകും. വിതയത്തില്‍ കുടുംബാംഗങ്ങളായ വൈദികരും സഹകാര്‍മികരാകും. ആറിനു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിക്കും. കെ.വി. തോമസ് എംപി മുഖ്യപ്രഭാഷണവും ഫാ. ജോര്‍ജ് നെല്ലിശേരി കാരുണ്യവര്‍ഷ പദ്ധതി ഉദ്ഘാടനവും നടത്തും. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി അനുസ്മരണ പ്രഭാഷണം നടത്തും. വി.ഡി. സതീശന്‍ എംഎല്‍എ, സിഎച്ച്എഫ് മദര്‍ ജനറല്‍ സിസ്റര്‍ ഉദയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, സംഘാടക സമിതി ജനറല്‍ കണ്‍വീനറും സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറിയുമായ അഡ്വ. ജോസ് വിതയത്തില്‍, വിതയത്തില്‍ ചാരിറ്റീസ് പ്രസിഡന്റ് ജോസ് ജോണ്‍ എന്നിവര്‍ പ്രസംഗിക്കും. 2015 ഡിസംബര്‍ 15നാണ് ഫാ. ജോസഫ് വിതയത്തിലിനെ ധന്യന്‍ പദവിയിലേക്കുയര്‍ത്തിയത്. വിതയത്തില്‍ ചാരിറ്റീസാണ് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
Source: Deepika
Read More of this news...
മുറിപ്പെട്ട ലോകത്ത് നല്ലസമറിയക്കാരന്‍റെ കരുണ കാണിക്കണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1002.jpg)
പാപ്പായും വത്തിക്കാന്‍ സംഘവും നടത്തുന്ന വാര്‍ഷിക ധ്യാനത്തിന്‍റെ 5-ാം ദിവസം, മാര്‍ച്ച് 10-ാം തിയതി വ്യാഴാഴ്ച രാവിലെ നല്കിയ 8-ാമത്തെ പ്രഭാഷണത്തിലാണ് ക്രൈസ്തവ ജീവിതത്തിലും സഭയിലും യാഥാര്‍ത്ഥ്യമാക്കേണ്ട ദൈവികകാരുണ്യത്തിന്‍റെ ശ്രേഷ്ഠഭാവത്തെക്കുറിച്ച് ധ്യാനഗുരു ഫാദര്‍ റോങ്കി ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.ക്രിസ്തുവിന്‍റെ മരണത്തിന്‍റെ മൂന്നാംനാളതത്തെ സംഭവവികാസങ്ങളാണ് പ്രഭാതചിന്തയില്‍ ഫാദര്‍ റോങ്കി പങ്കുവച്ചത്. സ്ത്രീകള്‍ കണ്ട ശൂന്യമായ കല്ലറയും അവരുടെ ആശങ്കയുടെയും ദുഃഖത്തിന്‍റെയും വികാര പ്രകടനങ്ങള്‍ക്കും പ്രത്യുത്തരമായത്... "നിങ്ങള്‍ എന്തിനാണ് കരയുന്നത്? സ്ത്രീയേ, നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്...?" ഈ സാന്ത്വനവാക്കുകളായിരുന്നു.ഗലീലിയില്‍ കണ്ട ശൂന്യമായ കല്ലറയുടെ പരിസരത്ത് ദൃശ്യമായ രംഗം... മനുഷ്യയാതനയോടുള്ള ദൈവത്തിന്‍റെ പ്രതികരണമാണ് സുവിശേഷം ചിത്രീകരിക്കുന്നതെന്ന്, ഫാദര്‍ റോങ്കി വ്യാഖ്യനിച്ചു (യോഹ. 20, 1-8). തുടര്‍ന്ന് കാരുണ്യത്തിന്‍റെ മൂന്നു ക്രിയകളാണ് അദ്ദേഹം ധ്യാനചിന്തയ്ക്കു നല്കിയത് : സഹോദരന്‍റെ യാതന കാണുക, അവന്‍റെയും അവളുടെയും ചാരത്തു നില്ക്കുക, അവനും അവള്‍ക്കും സഹായത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സ്പര്‍ശമാകുക. ഇങ്ങനെ ചെയ്ത നല്ല സമറിയക്കാരന്‍ സുവിശേഷം ചൂണ്ടിക്കാണിക്കുന്ന ദൈവികകാരുണ്യത്തിന്‍റെ മൂര്‍ത്തരൂപമാണെന്ന് ഫാദര്‍ റോങ്കി വിസ്തരിച്ചു.മഗ്ദലയിലെ മറിയത്തിന്‍റെ കണ്ണുനീര്‍കണ്ട് അലിവുകാണിച്ച ഉത്ഥിതനായ ജീവന്‍റെനാഥനെക്കുറിച്ച് പരാമര്‍ശിക്കുന്ന ധ്യാനഗുരു അതുമായി ബന്ധപ്പെടുത്തിയാണ് ക്രിസ്തു പറഞ്ഞ നല്ല സമറിയക്കാരന്‍റെ സുവിശേഷക്കഥയിലെ വ്യക്തിത്വത്തെ വിവരിച്ചു കാട്ടിയത്. മുറിവേറ്റു വേദനിച്ചു കിടക്കുന്ന മന
Read More of this news...
ദൈവികകാരുണ്യത്തിന്‍റെ തൂവല്‍സ്പര്‍ശം പങ്കുവയ്ക്കപ്പെടണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_1003.jpg)
ദൈവികകാരുണ്യം തൂവല്‍ത്തലോടലായ് നമ്മിലെത്തുമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം.കാരുണ്യത്തിന്‍റെ തൂവല്‍സ്പര്‍ശത്താല്‍ ദൈവം അനുദിനം നമ്മെ തലോടുന്നുണ്ട്. ആ കാരുണ്യസ്പര്‍ശം ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളുമായി പങ്കുവയ്ക്കാന്‍ നാം സന്നദ്ധരാവണം, എന്നായിരുന്നു, മാര്‍ച്ച് 9-ാം തിയതി വര്‍ഷിക ധ്യാനത്തിലായിരിക്കുന്ന പാപ്പാ കണ്ണിചേര്‍ത്ത സാന്ത്വനസ്പര്‍ശത്തിന്‍റെ സാരോപദേശം.God has caressed us with his mercy. Let us bring God's tender caress to others, to those who are in need.വത്തിക്കാനില്‍നിന്നും 30 കി.മി. അകലെയുള്ള അരീചിയ ഗ്രാമത്തിലുള്ള സെന്‍റ് പോള്‍സ് കേന്ദ്രത്തിലാണ് പാപ്പാ ഫ്രാന്‍സിസ് വാര്‍ഷികധ്യാനം നടത്തുന്നത്. ഞായറാഴ്ച മാര്‍ച്ച് 6-ാം തിയതി വൈകുന്നേരം ആരംഭിച്ച ധ്യാനം വെള്ളിയാഴ്ച 11-ാം തിയതി വൈകുന്നേരമാണ് അവസാനിക്കുന്നത്. ബൈബിള്‍ പണ്ഡിതനും ആദ്ധ്യാത്മിക ഗ്രന്ഥകര്‍ത്താവുമായ ഫാദര്‍ ഹെര്‍മെസ് റോങ്കിയാണ് (69 വയസ്സ്) പാപ്പായ്ക്കും വത്തിക്കാന്‍റെ മറ്റു ഭരണവിഭാഗങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്നവര്‍ക്കുമായുള്ള ധ്യാനം നയിക്കുന്നത്. അദ്ദേഹം മറിയത്തിന്‍റെ ദാസര്‍ (servants of Mary) സന്ന്യാസസഭാംഗമാണ്. ഇറ്റലിയില്‍ മിലാനിലെ സമൂഹത്തില്‍ സേവനംചെയ്യുന്ന അദ്ദേഹത്തെ ഫോണില്‍ നേരിട്ടു വിളിച്ചാണ് ധ്യാനം നയിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടതെന്ന് ഫാദര്‍ റോങ്കി വത്തിക്കാന്‍ റേഡിയോക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.Source: Vatican Radio
Read More of this news...
പാപ്പായ്ക്കുവേണ്ടി 24 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_981.jpg)
ഫ്രാന്‍സീസ് പാപ്പാ പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 24 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന റോമില്‍ സംഘടിപ്പിക്കപ്പെടും. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിന് പുറത്ത് അമ്പതോളം മീറ്ററുകള്‍ അകലെ വിശുദ്ധ ലോറെന്‍സിന്‍റെ നാമത്തിലുള്ള ദേവാലായത്തില്‍ പന്ത്രണ്ടാം തിയതി ശനിയാഴ്ച (12/03/16) രാത്രി പ്രാദേശികസമയം 10 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ഈ പ്രാര്‍ത്ഥന ആരംഭിക്കും. വിശുദ്ധകുര്‍ബ്ബാന, കൊന്തനമസ്ക്കാരം, മാര്‍പ്പാപ്പാ ഞായറാഴ്ച നയിക്കുന്ന ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുചേരല്‍, തെരുവീഥികളില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് ഭക്ഷണമേകല്‍ തുടങ്ങയിവയും വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാ ഒന്നാം ലോകയുവജനദിനത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കേകിയ കുരിശ് 33 വര്‍ഷമായി സൂക്ഷിച്ചുവരുന്ന ഈ ദേവാലയത്തില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനായജ്ഞത്തിന്‍റെ ഭാഗമായിരിക്കും. ഞായറാഴ്ച (13/03/16) അര്‍ദ്ധരാത്രിയായിരിക്കും പ്രാര്‍ത്ഥനായജ്ഞം സമാപിക്കുക. ഫ്രാന്‍സീസ് എന്ന നാമം സ്വീകരിച്ച കര്‍ദ്ദിനാള്‍ ഹൊര്‍ഗെ മാരിയൊ ബെര്‍ഗോള്യൊ 2013 മാര്‍ച്ച് 13 നാണ് പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്.Source: Vatican Radio
Read More of this news...
മദര്‍ തെരേസ ഉള്‍പ്പെടെ അഞ്ച് പേര്‍ വിശുദ്ധഗണത്തിലേക്ക്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_982.jpg)
റോം: മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസ ഉള്‍പ്പെടെ അഞ്ച് പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന സ്ഥലവും തീയതിയും മാര്‍ച്ച് 15നു പ്രഖ്യാപിക്കും. സെപ്റ്റംബര്‍ നാലിനു മദര്‍ തെരേസയുടെ നാമകരണം എന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. 15നു വത്തിക്കാന്‍ സമയം രാവിലെ 10-നാണ് തീയതി പ്രഖ്യാപനത്തിനായുള്ള കര്‍ദിനാള്‍ തിരുസംഘത്തിന്റെ യോഗം. മെക്സിക്കോ, സ്വീഡന്‍, പോളണ്ട്, അര്‍ജന്റീന എന്നിവടങ്ങളില്‍നിന്നുള്ള ഓരോരുത്തരുടെ കൂടി നാമകരണ തീയതി അപ്പോള്‍ പ്രഖ്യാപിക്കും. 1997 സെപ്റ്റംബര്‍ അഞ്ചിനാണു മദര്‍ തെരേസ ദിവംഗതയായത്. നാമകരണ നടപടികളുമായി ബന്ധപ്പെട്ട രണ്ടാമത്തെ അദ്ഭുതം കഴിഞ്ഞ ഡിസംബര്‍ 17ന് മാര്‍പാപ്പ അംഗീകരിച്ചിരുന്നു. ബ്രസീലിലെ സാന്റോസ് സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനിയറുടെ തലച്ചോര്‍ സംബന്ധമായ ഗുരുതര അസുഖം ഭേദപ്പെട്ടതാണു വത്തിക്കാന്‍ അംഗീകരിച്ചത്.
Source: Deepika
Read More of this news...
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വീണ്്ടും സിബിസിഐ പ്രസിഡന്റ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_983.jpg)
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) പ്രസിഡന്റായി സീറോ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വീണ്്ടും തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രഥമ വൈസ് പ്രസിഡന്റായും ഗോവ ആര്‍ച്ച് ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ ദ്വിതീയ വൈസ് പ്രസിഡന്റായും തുടരും. റാഞ്ചി അതിരൂപത സഹായമെത്രാന്‍ ഡോ. തിയോഡോര്‍ മസ്കരാനസ് ആണു പുതിയ സെക്രട്ടറി ജനറല്‍. നിലവിലെ സെക്രട്ടറി ജനറല്‍ ആഗ്ര ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ ആറു വര്‍ഷത്തെ സേവനത്തിനു ശേഷമാണു പദവിയൊഴിഞ്ഞത്. ബംഗളൂരുവില്‍ നടന്നുവരുന്ന സിബിസിഐയുടെ മുപ്പത്തിരണ്്ടാമത് പ്ളീനറി അസംബ്ളിയിലാണ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. രണ്്ടു വര്‍ഷമാണു പ്രസിഡന്റിന്റെ കാലാവധി.
Source: Deepika
Read More of this news...
സീറോ മലബാര്‍ സഭ അല്മായ നേതൃസമ്മേളനം കൊച്ചിയില്‍ 12 ന്
കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ നേതൃസമ്മേളനം കാക്കനാട് മൌണ്ട് സെന്റ് തോ മസില്‍ 12നു നടക്കും. സീറോ മലബാര്‍ രൂപതകളിലെ പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാര്‍, സംഘടനാ നേതാക്കള്‍, അല്മായ നേതാക്കള്‍, വിവിധ ഫോറങ്ങളുടെ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടു ക്കും. അടുത്ത രണ്ട് വര്‍ഷത്തെ ക മ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ സമ്മേളനം തയാറാക്കും.കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരിത്ര ഗവേഷണ ഫോറം, ദളിത് ഫോറം, ശാസ്ത്ര സാങ്കേതിക ഫോറം, പ്രഫഷണല്‍ ഫോറം, കാര്‍ഷിക ഫോറം, മീഡിയ ഫോറം, സംരംഭക ഫോറം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനു പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ അറിയിച്ചു. രാവിലെ 10.30 ന് കാഞ്ഞിരപ്പള്ളി ബിഷപ്പും അല്മായ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ മാത്യു അറയ്ക്കല്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യും.ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍ വിഷയാവതരണം നടത്തും. വൈകുന്നേരം 3.30 ന് സമാപന സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. ഷെവ. വി.സി. സെബാസ്റ്യന്‍, അഡ്വ. ജോസ് വിതയത്തില്‍, എം.എം. ജേക്കബ് മുണ്ടയ്ക്കല്‍, ഡേവിസ് ഇടക്കളത്തൂര്‍, ജോണ്‍ കച്ചിറമറ്റം, വി.വി. അഗസ്റിന്‍, പീറ്റര്‍ കെ. ജോസഫ്, ജെസ്റിന്‍ മാത്യു, ജെയിംസ് ഇലവുങ്കല്‍, ബാബു ജോസഫ്, ജിജി ജേക്കബ്, ഫാ. ജോര്‍ജ് നേരേവീട്ടില്‍, സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിക്കും. ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി, ഡോ. കൊച്ചുറാണി ജോസഫ്, ലക്സി ജോയി, സാബു ജോസ്, സെബാസ്റ്യന്‍ വടശേരി, ഡേവീസ് വല്ലൂരാന്‍, ഷൈജോ പറമ്പി, ജോസ് ആനിത്തോട്ടം, ഡെന്നിസ് കെ.ആന്റണി, ഡെല്‍സി ലൂക്കാച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Source: Deepika
Read More of this news...
ഏഡനിലെ മിഷനറിമാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_986.jpg)
കൊച്ചി: യെമനിലെ ഏഡനില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ഇവര്‍ അംഗങ്ങളായ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെയും ഇവരുടെ കുടുംബങ്ങളുടെയും ദു:ഖത്തില്‍ പങ്കുചേര്‍ന്ന് പ്രാര്‍ഥിക്കുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന സലേഷ്യന്‍ വൈദികന്‍ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിലിനെ കണ്െടത്തി മോചിപ്പിക്കാന്‍ യെമന്‍, ഇന്ത്യ സര്‍ക്കാരുകള്‍ സഹകരിച്ച് സാധ്യമാവുന്ന നടപടികള്‍ കൈക്കൊള്ളണം. വത്തിക്കാനിലെ നയതന്ത്ര വിഭാഗവും ഇക്കാര്യത്തില്‍ പ്രയത്നിക്കുന്നുണ്ട്. അക്രമസംഭവത്തില്‍ നിന്നു രക്ഷപ്പെട്ട തൊടുപുഴ സ്വദേശിനി സിസ്റര്‍ സാലിയെ ഇന്ത്യയിലെത്തിക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആവശ്യമായ സഹായം നല്‍കേണ്ടതുണ്ട്. യെമന്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രേഷിത ശുശ്രൂഷ ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും നേരെ വിഘടനവാദികള്‍ അക്രമം നടത്തുന്നത് അപലപനീയമാണ്. വലിയ ത്യാഗങ്ങളേറ്റെടുത്തുകൊണ്ടാണ് ഇവര്‍ പ്രേഷിത ജോലികളില്‍ വ്യാപരിക്കുന്നത്. ആത്മീയ, വിദ്യാഭ്യാസ രംഗങ്ങളിലുള്‍പ്പെടെ ഓരോ പ്രദേശത്തിന്റെയും സമഗ്രമായ വളര്‍ച്ചയ്ക്കുവേണ്ടിയാണ് മിഷനറിമാര്‍ അധ്വാനിക്കുന്നത്. മിഷനറിമാര്‍ക്ക് ആവശ്യമായ സംരക്ഷണവും പ്രോത്സാഹനവും നല്‍കാന്‍ ഭരണകൂടങ്ങള്‍ക്കും കടമയുണ്ട്. ഐക്യരാഷ്ട്രസഭയും വിവിധ ലോകരാജ്യങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിലപാടു സ്വീകരിക്കണം. ക്രിസ്തുവിന്റെ
Read More of this news...
മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം: പ്രധാനമന്ത്രിയെ കാണും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_987.jpg)
ബംഗളൂരു: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം എത്രയും പെട്ടെന്നു യാഥാര്‍ഥ്യമാക്കുന്നതിനു സാധ്യമായതെല്ലാം ചെയ്യുമെന്നു സിബിസിഐ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ.ഇതു സംബന്ധിച്ച് ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് അദ്ദേഹം ദീപികയോടു പറഞ്ഞു. സിബിസിഐ പ്ളീനറി അസംബ്ളിയുടെ നേതൃത്വത്തില്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ക്ഷണക്കത്ത് മാര്‍ ക്ളീമിസ് കാതോലിക്ക ബാവ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോയ്ക്ക് കൈമാറുകയും ചെയ്തു. ഔദ്യോഗിക ക്ഷണം ലഭ്യമാക്കുന്നതിനു സിബിസിഐയുടെ ഭാഗത്തുനിന്ന് ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source: Deepika
Read More of this news...
സിബിസിഐ സമ്മേളനം ഇന്നു സമാപിക്കും
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) മുപ്പത്തിരണ്ടാമതു പ്ളീനറി അസംബ്ളിക്ക് ഇന്നു ബംഗളൂരുവില്‍ സമാപനമാകും. ഒരാഴ്ച നീണ്ട സമ്മേളനത്തില്‍ ചര്‍ച്ചയായ വിഷയങ്ങളും, പ്രധാനമായി സ്വീകരിച്ച തീരുമാനങ്ങളും സംബന്ധിച്ച വിശദവിവരങ്ങള്‍ ഇന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ മാധ്യമങ്ങളോടു വിശദീകരിക്കും. ഈ കാലഘട്ടത്തിലെ വെല്ലുവിളികളോടുള്ള ഭാരതസഭയുടെ പ്രതികരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന പ്ളീനറി അസംബ്ളി ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ കഴിഞ്ഞ രണ്ടിനാണ് ആരംഭിച്ചത്. നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികള്‍, അടിസ്ഥാന സഭാഘടകമായ കുടുംബം, സഭാവിശ്വാസത്തിലെ തടസങ്ങള്‍, സമര്‍പ്പിതജീവിതത്തിലെ വെല്ലുവിളികള്‍, പെന്തക്കോസ്ത് സഭകളുടെ സ്വാധീനം, സഭയുടെ ദൌത്യത്തിലും ജീവിതത്തിലുമുള്ള വിശ്വാസികളുടെ നിയമാനുസൃതമായ പങ്ക്, ദരിദ്രരുടെ സഭയും അവയുടെ പ്രവചനപരമായ വ്യാപ്തിയും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്ളീനറി അസംബ്ളിയില്‍ ചര്‍ച്ചകള്‍ നടന്നു.അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ, സിബിസിഐ പ്രഥമ വൈസ് പ്രസിഡന്റ് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ. ബര്‍ണാഡ് മോറസ് എന്നിവരടക്കം ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നാ
Read More of this news...
മാര്‍ ക്ളീമിസ് ബാവ വീണ്ടും സിബിസിഐ പ്രസിഡന്റ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_989.jpg)
സി.കെ. കുര്യാച്ചന്‍ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) പ്രസിഡന്റായി മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രഥമ വൈസ് പ്രസിഡന്റായും ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ ദ്വിതീയ വൈസ് പ്രസിഡന്റായും തുടരും. റാഞ്ചി അതിരൂപത സഹായമെത്രാന്‍ ഡോ. തിയോഡോര്‍ മസ്കരാനസ് ആണു പുതിയ സെക്രട്ടറി ജനറല്‍. നിലവിലെ സെക്രട്ടറി ജനറല്‍ ആഗ്ര ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ ആറു വര്‍ഷത്തെ സേവനത്തിനുശേഷം പദവിയൊഴിഞ്ഞു. ബംഗളൂരുവില്‍ നടന്നുവരുന്ന സിബിസിഐയുടെ മുപ്പത്തിരണ്ടാമതു പ്ളീനറി അസംബ്ളി സമ്മേളനത്തിന്റെ ഏഴാം ദിവസമായ ഇന്നലെയാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിബിസിഐയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ചെയര്‍മാനായി അഗര്‍ത്തല ബിഷപ് ഡോ. ലൂമെന്‍ മൊണ്െടയ്റോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ മതബോധനത്തിനും ആരാധനക്രമത്തിനുമുള്ള കേന്ദ്രത്തിന്റെ ചെയര്‍മാനായി പൂന ബിഷപ് ഡോ. തോമസ് ദാബ്രെയും അടുത്ത നാലു വര്‍ഷത്തേക്കു തുടരും. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ചെയര്‍മാനായി മദ്രാസ്-മൈലാപ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് അന്തോണിസാമിയെ തെരഞ്ഞെടുത്തു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലായിരുന്നു ഇതുവരെ ഈ പദവിയില്‍. സിബിസിഐ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ കേരള കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (കെസിബിസി) പ്രസിഡന്റുകൂടിയാണ്. 2001
Read More of this news...
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് എല്ലാ വഴികളും തേടുമെന്നു കേന്ദ്രം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_990.jpg)
ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സാധ്യമായ എല്ലാ വഴികളും തേടുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യെമനില്‍ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ജിബൂട്ടിയിലേക്ക് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം മാറ്റിയിരുന്നു. ഇവരുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും വിദേശകാര്യമന്ത്രാലയവും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വൈദികനെ ഉടന്‍തന്നെ മോചിപ്പിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ഇക്കാര്യത്തില്‍ അടിയന്തര നടപടിയാവശ്യപ്പെട്ടു നിവേദനം നല്‍കിയ ജോസ് കെ. മാണി എംപിക്കു സുഷമ സ്വരാജ് ഉറപ്പു നല്‍കി. എംപിമാരായ ആന്റോ ആന്റണി, കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരും ജോസ് കെ. മാണിക്കൊപ്പം മന്ത്രിയെ കണ്ടിരുന്നു. മാതാവിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ടു കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് നാട്ടിലെത്തിയ ഫാ. ടോം ഉഴുന്നാലില്‍ ഡിസംബറിലാണ് യെമനിലേക്കു മടങ്ങിയത്. അഞ്ച് വര്‍ഷം മുമ്പാണു മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ തെക്കന്‍ യെമനിലെ ഏഡനില്‍ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ചുമതല ഏറ്റെടുത്തത്. വടുതല ഡോണ്‍ ബോസ്കോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഡയറക്ടറായിരുന്ന ഫാ. ടോം, സലേഷ്യന്‍ ഫാദേഴ്സിന്റെ നേതൃത്വത്തിലുള്ള മിഷന്‍പ്രവര്‍ത്തനരംഗത്തായിരുന്നു.
Source: Deepika
Read More of this news...
മദര്‍ തെരേസയുടെ നാമകരണ തീയതി ചൊവ്വാഴ്ച അറിയാം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_991.jpg)
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി നാമകരണം ചെയ്യുന്ന തീയതി അടുത്ത ചൊവ്വാഴ്ച പ്രഖ്യാപിക്കും. അന്നു രാവിലെ വത്തിക്കാന്‍ സമയം 10നു കര്‍ദിനാള്‍മാരുടെ സമ്മേളനം (കണ്‍സിസ്ററി) ചേരുന്നുണ്ട്. അതില്‍ നാമകരണ തീയതിയും ചടങ്ങ് നടത്തുന്ന സ്ഥലവും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിക്കും.മദര്‍ തെരേസയെ നാമകരണം ചെയ്യുന്നതു സംബന്ധിച്ച ഡിക്രിയില്‍ മാര്‍പാപ്പ ഒപ്പുവയ്ക്കും. സെപ്റ്റംബര്‍ നാലിനാകും നാമകരണ ചടങ്ങ് എന്ന് അനൌപചാരിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മദര്‍ തെരേസയോടൊപ്പം നാലുപേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിക്കുന്നുണ്ട്. മെക്സിക്കോയില്‍നിന്നുള്ള ഹൊസെ ലൂയിസ് സാഞ്ചെസ് ഡെല്‍ റിയോ, പോളണ്ടില്‍നിന്നുള്ള യാന്‍ പാപ് ഷിന്‍സ്കി (ഈശോയുടെയും മറിയത്തിന്റെയും സ്റനിസ്ലാവുസ്), അര്‍ജന്റീനയില്‍നിന്നുള്ള ഹൊസെ ഗബ്രിയേല്‍ ഡെല്‍ റൊസാരിയോ ബ്രൊച്ചേറോ, സ്വീഡനില്‍നിന്നുള്ള മരിയ എലിസബത്ത് ഹെസല്‍ ബ്ളാഡ് എന്നിവരാണവര്‍. മദര്‍ തെരേസയുടെ നാമകരണ ചടങ്ങ് വത്തിക്കാനില്‍ നടത്തുമെന്നാണു കരുതപ്പെടുന്നത്. 1997 സെപ്റ്റംബര്‍ അഞ്ചിനു മരണമടഞ്ഞ മദര്‍ 2003 ഒക്ടോബര്‍ 19നു റോമില്‍ നടന്ന ചടങ്ങില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇപ്പോഴത്തെ മാസിഡോണിയയിലുള്ള സ്കോപ്യെയില്‍ അല്‍ബേനിയന്‍ ദമ്പതികളുടെ മകളായി 1910 ഓഗസ്റ് 26നാണു മദര്‍ തെരേസ ജനിച്ചത്. അന്നത്തെ പേര് ആഗ്നസ് ഗോണ്‍ജ ബൊയാജിയു എന്നായിരുന്നു. ലൊറേറ്റോ സന്യാസിനീസഭയില്‍ ചേര്‍ന്ന മദര്‍ 1929-ല്‍ ഇന്ത്യയിലെത്തി. 1950ല്‍ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു.
Source: Deepika
Read More of this news...
പ്രത്യാശയുടെ അക്ഷീണസാക്ഷികളാകുക : പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_976.jpg)
പീഢനങ്ങളേറ്റും, നിണസാക്ഷിത്വംവരിച്ചുപോലും, വിശ്വാസത്തിനു സാക്ഷ്യമേകുകയും പത്രോസിന്‍റെ പിന്‍ഗാമിയോടുള്ള ഐക്യം അക്ഷതം കാത്തുസൂക്ഷിക്കുകയും ചെയ്ത ഉക്രയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയ്ക്കുമുന്നില്‍ പാപ്പാ കൃതജ്ഞതാപൂര്‍വ്വം ശിരസ്സു നമിക്കുന്നു. 1946 മാര്‍ച്ചില്‍, സോവ്യറ്റ് അധികാരികള്‍ ഉക്രയിനിലെ ഗ്രീക്ക് കത്തോലിക്കസഭയുടെ നൈയമികാസ്തിത്വം ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി അന്നാട്ടിലെ ല്‍വിവ് (LVIV) നഗരത്തില്‍ വ്യാജസിനഡ് വിളിച്ചുകൂട്ടിയ ഖേദകരമായ സംഭവത്തിന്‍റെ സപ്തതിയോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ പ്രസ്തുത സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് സ്വ്യത്തൊസ്ലാവ് ഷെവ്ചുക്കിനയച്ച സന്ദേശത്തിലാണ് ഈ കൃതജ്ഞതാ പ്രകടനമുള്ളത്. മാനുഷിക നീതിയിലല്ല, പ്രത്യുത, നമ്മുടെ സകല പ്രത്യാശയുമായ കര്‍ത്താവായ യേശുക്രിസ്തുവിനെ, വിശ്വാസത്താല്‍ ദീപ്തമായ നയനങ്ങളാല്‍ നോക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്ന പാപ്പാ, നാം സഹനങ്ങളുടെയും ബുദ്ധിമുട്ടുളുടെയുമായ എല്ലാ അവസ്ഥകള്‍ക്കു മദ്ധ്യേയും സുവിശേഷം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവെന്ന ഉറപ്പു നമുക്കുള്ളതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, യേശുവാണ് വര്‍ത്തമാന ഭാവികാലങ്ങളെക്കുറിച്ചുള്ള നമ്മുടെ ദൃഢവിശ്വാസത്തിന്‍റെ സ്രോതസ്സ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍, യുദ്ധം വിതയ്ക്കുന്ന യാതനകളാല്‍ മുദ്രിതമായ ഒരുവേളയില്‍, ജനങ്ങളുടെ സഹനങ്ങള്‍ ലഘൂകരിക്കാനും സമാധാനത്തിന്‍റെ സരണികള്‍ തേടാനും ശ്രമിക്കുന്ന ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാസഭയുടെ ഇടയന്മാരോടും ഈ സഭയിലെ വിശ്വാസികളോടുമുള്ള ഐക്യദാര്‍ഢ്യവും പാപ്പാ ഈ സന്ദേശത്തില്‍ അറിയിക്കുന്നു. നമ്മുടെയും നമുക്കുചുറ്റുമുള്ള നമ്മുടെ സഹോദരീസഹോ&
Read More of this news...
വിശ്വാസവും ഭയവും അനാദ്യന്തം പോരടിക്കുന്ന പ്രതിയോഗികള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_977.jpg)
വിശ്വാസവും ഭയവും മനുഷ്യഹൃദയങ്ങളില്‍ അനാദ്യന്തം പോരടിക്കുന്ന രണ്ടു പ്രതിയോഗികളാണെന്ന് മാര്‍പ്പാപ്പയെയും റോമന്‍ കൂരിയാംഗങ്ങളെയും ധ്യാനിപ്പിക്കുന്ന വൈദികന്‍ ഏര്‍മെസ് റോങ്കി, റോമാനഗരത്തിനു പുറത്ത് തെക്കുമാറി ഏതാണ്ട് 45 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അറീച്ചയില്‍ ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച ഒരാഴ്ച നീളുുന്ന ഈ നോമ്പുകാലധ്യാനത്തിന്‍റെ രണ്ടാം ദിവസമായിരുന്ന തിങ്കളാഴ്ച ധ്യാനചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു മറിയത്തിന്‍റെ ദാസര്‍ എന്ന സന്ന്യാസസമൂഹാംഗമായ ധ്യാനഗുരു ഫാദര്‍ ഏര്‍മെസ് റോങ്കി. യേശു തന്‍റെ ശിഷ്യരോട്, നിങ്ങള്‍ ഭയപ്പെടുന്നതെന്ത്, നിങ്ങള്‍ക്ക് വിശ്വാസമില്ലേ? എന്നു ചോദിക്കുന്ന സുവിശേഷഭാഗം ആയിരുന്നു വിചിന്തനത്തിനാധാരം. ഭയം ധൈര്യത്തിന്‍റെയല്ല മറിച്ച് വിശ്വാസത്തിന്‍റെ അഭാവമാണെന്ന് വൈദികന്‍ ഏര്‍മെസ് റോങ്കി സമര്‍ത്ഥിച്ചു. ദൈവത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടാണ് ദൈവത്തെ പേടിക്കുന്നതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. സുവിശേഷം ലോകത്തിന്‍റെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണും, ചുരുങ്ങിയത് അക്രമങ്ങള്‍ക്കെങ്കിലും കുറവു വരുത്തും എന്നു ചിലര്‍കരുതിയിരുന്നിരിക്കണമെന്നും എന്നാല്‍ സുവിശേഷം അതോടൊപ്പെം സംവഹിച്ചത് തിരസ്ക്കരണവും പീഢനങ്ങളും ഇതര കുരിശുകളുമാണെന്നു പറഞ്ഞ ഫാദര്‍ റോങ്കി യെമെനിലെ ഏഡനില്‍ വധിക്കപ്പെട്ട ഉപവിയുടെ പ്രേഷിതകള്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ 4 സഹോദരികളെ പ്രത്യേകം അനുസ്മരിച്ചുSource: Vatican Radio
Read More of this news...
മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപന തിയതി ഉടന്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_978.jpg)
മദര്‍തൊരേസയുള്‍പ്പടെ അഞ്ചു വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദവിയിലേക്കുയുര്‍ത്തുന്നതു സംബന്ധിച്ച അന്തിമതീരുമാനങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതിനായി ഒരു പൊതു സാധാരണ കണ്‍സിസ്റ്ററി ഈ മാസം 15 ന് (15/03/16) മാര്‍പ്പാപ്പാ വത്തിക്കാനില്‍ വിളിച്ചു കൂട്ടും. 1.മദര്‍ തെരേസ, 2.പോളണ്ടുകാരനായ യേശുവിന്‍റെയും മറിയത്തിന്‍റെയും സ്തനിസ്ലാവൂസ്, 3. അര്‍ജന്തീന സ്വദേശിയായ ജുസേപ്പെ ഗബ്രിയേലെ ദെല്‍ റൊസാരിയൊ ബ്രോചെറൊ, 4.സ്വീഡന്‍കാരിയായ മരിയ എലിസബേത്ത് ഹെസ്സെല്‍ബാലാഡ്, 5.മെക്സിക്കൊ സ്വദേശിയായ ഹൊസെ സാഞ്ചെസ് ദെ റിയൊ എന്നീ വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്‍റെ തിയതി അന്ന് ഔദ്യോഗികമായി പരസ്യപ്പെടുത്തപ്പെടും.Source: Vatican Radio
Read More of this news...
മനുഷ്യജീവനെയും മാനവാന്തസ്സിനെയും ആദരിക്കുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_979.jpg)
കരുണയുടെ ജൂബിലി, ജീവനോടുള്ള ആദരവിന്‍റെ വഴികള്‍ പരിപോഷിപ്പിക്കാനുള്ള സവിശേഷാവസരമെന്ന് മാര്‍പ്പാപ്പാ. 3 കോടിക്കടുത്തുവരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഞായറാഴ്ച (06/03/16) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്. കരുണയുടെ ജൂബിലി, ഓരോ വ്യക്തിയുടെയും ജീവനേയും, അന്തസ്സിനേയും ആദരിക്കുന്നതിനുള്ള വഴികള്‍ ലോകത്തില്‍ പരിപോഷിപ്പിക്കുന്നതിനുള്ള സവിശേഷാവസരമാണ് എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഈ സന്ദേശം പതിവുപോലെ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.ഇംഗ്ലീഷ്: The Jubilee of Mercy is a propitious occasion to promote in the world ways to respect life and the dignity of each person.Source: Vatican Radio
Read More of this news...
കൊല്ലപ്പെട്ട നാലു കന്യാസ്ത്രീകളുടെ മൃതദേഹങ്ങള്‍ ഏഡനില്‍ സംസ്കരിക്കും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_980.jpg)
കോട്ടയം: യെമനിലെ ഏഡനില്‍ കൊലചെയ്യപ്പെട്ട ജാര്‍ഖണ്ഡിലെ ഗുംല സ്വദേശി സിസ്റര്‍ ആന്‍സുലം (57), റുവാണ്ടയില്‍നിന്നുള്ള സിസ്റര്‍മാരായ മാര്‍ഗരറ്റ് (44), റിജിനിറ്റ് (32), കെനിയയില്‍നിന്നുള്ള സിസ്റര്‍ ജൂഡിറ്റ് (41) എന്നിവരുടെ മൃതദേഹങ്ങള്‍ ഏഡനില്‍ സംസ്കരിക്കാന്‍ തീരുമാനിച്ചു. മൃതദേഹങ്ങള്‍ അതത് രാജ്യങ്ങളിലെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അവിടത്തന്നെ സംസ്കരിക്കുന്നത്. തീവ്രവാദികള്‍ വെള്ളിയാഴ്ച രാവിലെ കൂട്ടക്കൊല നടത്തിയ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട തൊടുപുഴ ഇളംദേശം പുല്‍പ്പറമ്പില്‍ സിസ്റര്‍ സാലിയെ ഇന്ത്യയിലെത്തിക്കാന്‍ വിദേശമന്ത്രാലയം നടപടികള്‍ ആരംഭിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവിടെ ആശുപത്രിയില്‍ പോലീസ് സംരക്ഷണയില്‍ കഴിയുന്ന സിസ്റര്‍ സാലിയുമായി ഞായറാഴ്ച ഫോണില്‍ സംസാരിച്ചു. യെമനിലേക്കു വിമാന സര്‍വീസ് പരിമിതമായതിനാല്‍ അയല്‍ രാജ്യത്ത് എത്തിച്ചശേഷം കോല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. കൂട്ടക്കൊലയ്ക്കുശേഷം മഠത്തോടു ചേര്‍ന്ന ചാപ്പലില്‍നിന്നു തോക്കുധാരികള്‍ തട്ടിയെടുത്തുവെന്നു കരുതുന്ന സലേഷ്യന്‍ സഭാംഗമായ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിലിനെ (56)ക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് നോര്‍ക്ക ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ബന്ധുവുമായ നോയല്‍ തോമസ് പറഞ്ഞു. ഐഎസ്, അല്‍ക്വയ്ദ തുടങ്ങിയവയില്‍ ഏതു വിഭാഗമാണ് അക്രമത്തിനു പിന്നിലെന്നു വ്യക്തമാകാത്തതിനാല്‍ ഫാ. ടോമിനെ കണ്െടത്താനുള്ള വഴികളൊന്നും തെളിഞ്ഞിട്ടില്ല. യെമനിലെ ഭരണകൂടവുമായും ഏഡനിലുള്ള ചില സംഘടനകളുമായും തുടരെ ഇന്ത്യന്‍ വിദേശമന്ത്രാലയം ആശയവിനിമയം നടത്തുന്നുണ്ട്. വത്തിക്കാ
Read More of this news...
യെമനില്‍ കൊല്ലപ്പെട്ട കന്യാസ്ത്രീകള്‍ രക്തസാക്ഷികള്‍: മാര്‍പാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_974.jpg)
വത്തിക്കാന്‍സിറ്റി: യെമനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാലു കന്യാസ്ത്രീകളും സഭയ്ക്കുവേണ്ടി സ്വന്തം രക്തം ചൊരിഞ്ഞ ആധുനിക കാലത്തെ രക്തസാക്ഷികളാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.ആഗോളതലത്തിലുള്ള നിസംഗതയുടെ ഇരകള്‍ കൂടിയാണ് അവര്‍. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനി സഭയില്‍പ്പെട്ട മരണമടഞ്ഞ കന്യാസ്ത്രീകള്‍ക്കുവേണ്ടി ഇന്നലെ ത്രികാല ജപ പ്രാര്‍ഥനാവേളയില്‍ മാര്‍പാപ്പ പ്രാര്‍ഥിച്ചു. ഏഡനിലെ അഗതി മന്ദിരത്തില്‍ വെള്ളിയാഴ്ച ഐഎസ് നടത്തിയ ആക്രമണത്തില്‍ ഇന്ത്യയിലെ ജാര്‍ഖണ്ഡിലെ ഗുംല സ്വദേശിനിയായ സിസ്റര്‍ ആന്‍സുലം ഉള്‍പ്പെടെ നാലു കന്യാസ്ത്രികളും മന്ദിരത്തിലെ 11 ജീവനക്കാരുമാണു കൊല്ലപ്പെട്ടത്.
Source: Deepika
Read More of this news...
പ്രകടനപത്രികയില്‍ മദ്യനയം പ്രഖ്യാപിക്കണം: ഫാ. തൈത്തോട്ടം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_975.jpg)
തളിപ്പറമ്പ്: സംസ്ഥാനത്ത് നിലവിലുള്ള മദ്യനിരോധന നയം അട്ടിമറിക്കാന്‍ രാഷ്ട്രീയ കക്ഷികളെയും മുന്നണികളെയും അനുവദിക്കരുതെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം. കെസിബിസി മദ്യവിരുദ്ധസമിതി തളിപ്പറമ്പ് മേഖലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മുന്നണികള്‍ അവരുടെ മദ്യനയം പ്രഖ്യാപിക്കണം. മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ച് സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കു നയിക്കുന്ന മദ്യനയത്തെ കേരളത്തിലെ മദ്യനിരോധന സംഘടനകള്‍ സ്വാഗതം ചെയ്യുമെന്നും ഫാ.തൈത്തോട്ടം പറഞ്ഞു. മദ്യനിരോധനത്തെയാണു സാമാന്യജനം പിന്തുണയ്ക്കുന്നതെന്നും ഫാ. തൈത്തോട്ടം പറഞ്ഞു.
Source: Deepika
Read More of this news...
പാപ്പായും റോമന്‍കൂരിയ അംഗങ്ങളും ധ്യാനത്തിനായി അറീച്ചയിലേക്ക്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_968.jpg)
ഫ്രാന്‍സീസ് പാപ്പായും റോമന്‍കൂരിയ അംഗങ്ങളും നോമ്പുകാലധ്യാനത്തില്‍ പ്രവേശിക്കുന്നു. ആറാംതിയതി (06/03/16) ഞായറാഴ്ച വൈകുന്നേരം മുതല്‍ പതിനൊന്നാം തിയതി വരെയായിരിക്കും ധ്യാനം. റോമിനു തെക്ക് ഏതാണ്ട് 45 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അറീച്ചയില്‍ ദിവ്യഗുരുവിന്‍റെ നാമത്തിലുള്ള ധ്യാനകേന്ദ്രത്തിലാണ് പാപ്പായും സംഘവും ധ്യാനത്തിനെത്തുക. സുവിശേഷത്തിലെ അനാവൃത ചോദ്യങ്ങള്‍ എന്നതാണ് ധ്യാനവിഷയം.Source: Vatican Radio
Read More of this news...
അവനവനിലേക്കു മാത്രം നോക്കുന്നവന്‍ ആത്മീയാന്ധയിലാഴുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_969.jpg)
നാം നമ്മുടെ അഹത്തിലേക്കുമാത്രം നോക്കുന്നവരായാല്‍, നമ്മള്‍, അന്ധരും ചേതനയറ്റവരും സ്വാര്‍ത്ഥമതികളും സന്തോഷവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായിത്തീരുമെന്ന് മാര്‍പ്പാപ്പാ മുന്നറിയിപ്പേകുന്നു. നോമ്പുകാലത്ത്, പാപസങ്കീര്‍ത്തന കൂദാശയുടെ സവിശേഷ പ്രാധാന്യം എടുത്തുകാട്ടുന്നതിനായി, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സിമിതി 2014 ല്‍ തുടക്കമിട്ട, കര്‍ത്താവിന് വേണ്ടി 24 മണിക്കൂര്‍ എന്ന മഹാസംരംഭത്തിന്‍റെ ഇക്കൊല്ലത്തെ ആചരണത്തിനു തുടക്കം കുറിച്ചുകൊണ്ട് വത്തിക്കാനില്‍ വെള്ളിയാഴ്ച (04/03/16) നയിച്ച അനുതാപശുശ്രൂഷാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ, മര്‍ക്കോസിന്‍റെ സുവിശേഷം പത്താം അദ്ധ്യായത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, യേശു ബര്‍തിമേയൂസിന് കാഴ്ചനല്കുന്ന സംഭവത്തില്‍, എനിക്കു കാഴ്ച വീണ്ടുകിട്ടണമെന്ന ബര്‍തിമേയൂസിന്‍റെ വാക്കുകള്‍ വിശകലനം ചെയ്യുകയായിരുന്നു. നമ്മുടെ പാപങ്ങള്‍ നമ്മുടെ കാഴ്ച നഷ്ടപ്പെടുത്തുകയും നമ്മുടെ വിളിയുടെ സൗന്ദര്യം കവര്‍ന്നെടുക്കുകയും അങ്ങനെ ലക്ഷ്യത്തില്‍ നിന്ന് നമ്മെ അകറ്റുകയും ചെയ്യുമ്പോള്‍ നമുക്ക് കാഴ്ചശക്തി വീണ്ടുകിട്ടണമെന്നതാണ് നമ്മുടെ യാചനയെന്ന് പാപ്പാ പറഞ്ഞു. പാപത്തിന്‍റെ ഫലമായ അന്ധത ആത്മാവിന്‍റെ അന്ധതയാണെന്നും, ജീവദായക സ്നേഹമാകുന്ന സത്ത കാണുന്നതിന് അത് പ്രതിബന്ധമാകുന്നുവെന്നും അപരന്‍റെ കാര്യത്തില്‍ നിസ്സംഗതപുലര്‍ത്തത്തക്കവിധമുള്ള ഉപരിപ്ലവതയിലേക്ക് ക്രമേണ നമ്മെ നയിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു. ജീവിതം ഒരുവനുള്ള സമ്പത്തിലും നേട്ടങ്ങളിലും, ലഭിക്കുന്ന ആദരവുകളിലുമൊക്കെ ആശ്രയിച്ചിരിക്കുന്നുവെന്നും സമ്പദ് വ്യവസ്ഥയെന്നാല്‍ ലാഭവും ഉപഭോഗവും മാത്രമാണെന്നുമൊക്കെő
Read More of this news...
യെമനില്‍ അരങ്ങേറയിത് പൈശാചികാക്രമണം - പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_970.jpg)
യെമനില്‍, ഉപവിയുടെ പ്രേഷിതകള്‍ എന്ന സന്ന്യാസിനീസമൂഹത്തിലെ 4 കന്യാസ്ത്രികളുള്‍പ്പടെ ഏതാനും പേരുടെ ജീവനപഹരിച്ച ഭീകരാക്രമണത്തെ പാപ്പാ അപലപിക്കുകയും ഈ ദുരന്തത്തില്‍ ഖേദം പ്രകടിപ്പിക്കുകയുംചെയ്യുന്നു.ബുദ്ധിശൂന്യവും പൈശാചികവുമായ ആക്രമാണ് ഇതെന്ന് ഫ്രാന്‍സീസ് പാപ്പാ കുറ്റപ്പെടുത്തുന്നു.വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ശനിയാഴ്ച (05/03/16) പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് പാപ്പായുടെ ഈ അപലപനം ഉള്ളത്.അര്‍ത്ഥശൂന്യമായ ഈ കൊലപാതകം മനസ്സാക്ഷികളെ ഉണര്‍ത്തുകയും ഹൃദയപരിവര്‍ത്തനത്തിലേക്കു നയിക്കുകയും ആയുധങ്ങള്‍ താഴെവച്ച് സംഭാഷണത്തിന്‍റെ സരണിയില്‍ ചരിക്കാന്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.അക്രമം വെടിഞ്ഞ് യെമനിലെ ജനങ്ങളോട്, വിശിഷ്യ, ആവശ്യത്തിലിരിക്കുന്നവരോടുള്ള പ്രതിബദ്ധത നവീകരിക്കാന്‍ പാപ്പാ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവരോട് ദൈവനാമത്തില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.യെമനിലെ ഏഡന്‍ തുറമുഖത്തിനു സമീപം വൃദ്ധസദനത്തില്‍ നാലംഗ അക്രമിസംഘം വ്യാഴാഴ്ച(04/03/16) രാവിലെയാണ് വെടിവെയ്പു നടത്തിയത്.ജാര്‍ക്കണ്ഡ് സ്വദേശിനി ആന്‍സുലം, റുവാണ്ടക്കാരികളായ മാര്‍ഗരറ്റ്, റിജിനിറ്റ്, കെനിയസ്വദേശിനിയായ ജൂഡിറ്റ് എന്നീവരാണ് കൊല്ലപ്പെട്ട 4 കന്യാസ്ത്രികള്‍.ഈ അഗതിമന്ദിരത്തിന്‍റെ ചുമതല തൊടുപുഴ സ്വദേശിയായ സിസ്റ്റര്‍ സാലിക്കാണ്.ഈ ഭവനത്തില്‍ ആദ്ധ്യാത്മിക ശുശ്രുഷകള്‍ നടത്താന്‍ എത്തിയിരുന്ന പാലാ രാമപുരം സ്വാദേശിയും സലേഷ്യന്‍ സമൂഹാംഗവുമായ വൈദികന്‍ ടോം ഉഴുന്നാലിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നു. 54 കാരനായ അദ്ദേഹം 5 വര്‍ഷമായി യെമനœ
Read More of this news...
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മാനവപുരോഗതിയെ അട്ടിമറിക്കുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_971.jpg)
സകലര്‍ക്കുമായി ദൈവം നല്കിയിട്ടുള്ള ഭൂമിയെ ചൂഷണം ചെയ്യുകവഴി നാം മാനവപുരോഗതിക്ക്, വിശിഷ്യ പാവപ്പെട്ടവന്‍റെ ഉന്നമനത്തിനും വരും തലമുറകളുടെ ക്ഷേമത്തിനും വേണ്ടിയുള്ള അവസ്ഥകളെ അട്ടിമറിക്കുകയാണെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍. ജര്‍മ്മനിയില്‍, സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളെ അധികരിച്ചുള്ള ഒരു സമ്മേളനത്തില്‍ ശനിയാഴ്ച(05/03/16) സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവപുരോഗതിക്കുള്ള അവസ്ഥകള്‍ അട്ടിമറിക്കപ്പെടുന്നതിനാലാണ് സ്ഥായിയായ വികസനം നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റം വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നതെന്നും നാം സന്തുലിതാവോബോധം വീണ്ടെടുക്കേണ്ടിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറഞ്ഞു.Source: Vatican Radio
Read More of this news...
ഉപവിയുടെ പ്രേഷിതകളുടെ വധം ഭാരതസഭയെ കദനത്തിലാഴ്ത്തുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_972.jpg)
യെമനില്‍ ഉപവിയുടെ പ്രേഷിതകള്‍ വധിക്കപ്പെട്ട ഈ ദുരന്തസംഭവം ഭാരതത്തിലെയും ഇന്ത്യയിലെയും സഭയെ സങ്കടക്കയത്തിലാഴ്ത്തിയിരിക്കയാണെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെയും ബോംബെ അതിരൂപതയുടെയും അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. യേശുവിനായുള്ള ദാഹം, സ്നേഹം ഉദാരത, അനുകമ്പ, നിസ്വാര്‍ത്ഥ സേവനം എന്നിവയാല്‍ ശമിപ്പിക്കുകയായിരുന്നു മദര്‍തെരേസ സ്ഥാപിച്ച ഉപവിയുടെ പ്രേഷിതകള്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ വധിക്കപ്പെട്ട അംഗങ്ങളെന്ന് അനുസ്മരിച്ച അദ്ദേഹം അവര്‍ ചിന്തിയ നിണം ആ ജനത്തിന് സമാധാനത്തിന്‍റെ ഫലങ്ങള്‍ പ്രദാനം ചെയ്യട്ടെയെന്ന് ആശംസിക്കുന്നു.വൈദികന്‍ ടോം ഉഴുന്നാലിന്‍റെ തിരിച്ചുവരവിനായി ഇന്ത്യയിലെയും ഏഷ്യയിലെയും സഭ പ്രാര്‍ത്ഥിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.Source: Vatican Radio
Read More of this news...
അഗതിമന്ദിരത്തിലെ ഭീകരാക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_973.jpg)
വത്തിക്കാന്‍സിറ്റി: യെമനിലെ ഏഡന്‍ തുറമുഖത്തിനു സമീപം വൃദ്ധസദനത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു. അതിദുഷ്ടമായ ആക്രമണമെന്നാണ് മിഷനറീസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകളുള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. മരിച്ചവരുടെ ആത്മാവിനായി പ്രത്യേകം പ്രാര്‍ഥിക്കുമെന്നും അവരുടെ കുടുംബങ്ങളെ പ്രാര്‍ഥനയില്‍ ഓര്‍ക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചതായി വത്തിക്കാന്‍ സെക്രട്ടറി പീട്രോ പറോലിന്‍ പറഞ്ഞു.അമ്മയെ കാണാനെന്നു പറഞ്ഞു വൃദ്ധമന്ദിരത്തിലെത്തിയ നാലംഗ സംഘം സുരക്ഷാ ഗാര്‍ഡിനെ വെടിവച്ചുവീഴ്ത്തിയശേഷം അകത്തു കടക്കുകയായിരുന്നു.Source: Deepika
Read More of this news...
സഭാസ്ഥാപനങ്ങള്‍ കാരുണ്യത്തിന്‍റെ മരുപ്പച്ചയാവണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_966.jpg)
സഭാസാന്നിദ്ധ്യം ദൈവത്തിന്‍റെ കരുണയായി മനുഷ്യര്‍ക്ക് അനുഭവവേദ്യമാക്കണമെന്ന്, ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തൊഴില്‍ കമ്മിഷന്‍റെ ചെയര്‍മാന്‍, ബിഷപ്പ് ഓസ്വാള്‍ഡ് ലൂയിസ് പ്രസ്താവനയിലൂടെ സഭാസ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.തൊഴിലാളികള്‍ക്ക് സഭാസ്ഥാപനങ്ങള്‍ കാരുണ്യത്തിന്‍റെയും നീതിയുടെയും മരുപ്പച്ചയായി അനുഭവപ്പെടണമെന്ന് ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി മാര്‍ച്ച് 1-ാം തിയതി ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ബിഷപ്പ് ലൂയിസ് അഭ്യര്‍ത്ഥിച്ചു.ജൂബിലി വര്‍ഷം ഉത്തേജിപ്പിക്കുന്ന നീതിയില്‍ അധിഷ്ഠിതമായ കാരുണ്യം ക്രൈസ്തവ സ്ഥാപനങ്ങളില്‍ - ആദ്യം ദേവാലയങ്ങള്‍, സഭയുടെ വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ആതുരാലയങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ പ്രാവര്‍ത്തികവും അനുഭവവേദ്യവുമാക്കണമെന്ന് ജെയ്പൂര്‍ രൂപതാദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് ലൂയിസ് ഉദ്ബോധിപ്പിച്ചു. ന്യായമായ വേതനം, ആനുകൂല്യങ്ങള്‍, തൊഴില്‍ സുരക്ഷ, അവധി, വിശ്രമം എന്നിവയിലൂടെ നീതിയുള്ള ദൈവികകാരുണ്യം ക്രൈസ്തവ സ്ഥാപനങ്ങള്‍ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കണമെന്ന് ബിഷപ്പ് ലൂയിസ് വളരെ കൃത്യമായി ചൂണ്ടിക്കാട്ടി.തൊഴില്‍ മനുഷ്യാന്തസ്സിന് അടിസ്ഥാനമാണെന്നും, ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ മനുഷ്യന്‍ ന്യായമായി പങ്കുചേരുന്നതിന്‍റെ ഭാഗമാണതെന്നും... അതിനാല്‍ ദൈവിക പുണ്യമായ കാരുണ്യത്തെ നീതിയുടെ പിന്‍ബലത്താല്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്ന് ബിഷപ്പ് ലൂയിസ് അഭിപ്രായപ്പെട്ടു.ജൂബിലിയുടെ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് കാരുണ്യത്തിന്‍റെയും നീതിയുടെയും അഭ്യര്‍ത്ഥന സഭാസ്ഥാപനങ്ങളോടു സിബിസിഐ ലെയ്ബര്‍ കമ്മിഷന്‍ നടത്തിയിരിക്കുന്നത്.Source: Vatican Radio
Read More of this news...
കറുപ്പും വെളുപ്പും ചിന്താഗതി വിശ്വസാഹോദര്യത്തിന് വിരുദ്ധം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_967.jpg)
അപരെ കാണുവാനും അംഗീകരിക്കുവാനുമുള്ള തുറവ് കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തുമെന്ന്, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.മാര്‍ച്ച് 3-ാം തിയതി വ്യാഴാഴ്ച അമേരിക്കയുടെ തെക്കുകിഴക്കന്‍ അലബാമാ സംസ്ഥാനത്തു നടത്തിയ പ്രഭാഷണത്തിലാണ് വംശീയ വര്‍ഗ്ഗിയ ചിന്താഗതിക്കെതിരായി കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ ഇങ്ങനെ ശബ്ദമുയര്‍ത്തിയത്.അപരനെ ഉള്‍ക്കൊള്ളുവാനും അവന്‍റെ അന്തസ്സ് അംഗീകരിക്കുവാനും സാധിക്കാത്തതാണ് വര്‍ഗ്ഗിയ ചിന്താഗതിയെന്നും, അത് സമൂഹ്യ രാഷ്ട്രീയ തലത്തില്‍ അവിശ്വസ്തതയും, വിഭാഗീയതയുമാണെന്നും, പിന്നെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേയ്ക്കും ചൂഴ്ന്നിറങ്ങുന്ന നിരവധി തിന്മകള്‍ക്ക് അത് വഴിയൊരുക്കുമെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ 'അമേരിക്കയുടെ കറുപ്പും വെളുപ്പും' എന്നു ശീര്‍ഷകംചെയ്ത തന്‍റെ പ്രഭാഷണത്തില്‍ തുറന്നടിച്ചു. ദൈവത്തിന്‍റെ അടിസ്ഥാന പദ്ധതിയായ വിശ്വസാഹോദര്യത്തിന് വരുദ്ധമാണ് വംശീയത. അത് അടിസ്ഥാനപരമായ ഉപായസാദ്ധ്യതകളുടെ ലഭ്യതയില്‍നിന്നുപോലും മനുഷ്യരെ അകറ്റിനിറുത്തുകയും, അങ്ങനെ വീട്, ഭക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ മുതലായ സൗകര്യങ്ങള്‍ ഇല്ലാത്തവരായി അവര്‍ മാറുന്നു. അങ്ങനെയാണ് സമൂഹത്തില്‍ അനീതിയും അസമത്വവും യാതനകളും വളരുന്നത്. ലോകത്തെ കീറിമുറിക്കുക്കയും ചിഹ്നഭിന്നമാക്കുകയും ചെയ്യുന്ന വിഭാഗീതയതയുടെ ആരംഭം അവിടെയാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.അന്യരെക്കുറിച്ചുള്ള മുന്‍വിധിയും പക്ഷപാതവും അകറ്റി, ഉള്ളിന്‍റെ ഉള്ളിലെ വംശീയ ചിന്താഗതികള്‍ ഇല്ലാതാക്കിയെങ്കില്‍ മാത്രമെ അപരന്‍റെ അന്തസ്സ് മാനിക്കുവാനും, മനുഷ്യരെ
Read More of this news...
Rev. Fr. Joseph Nambiaparambil (94) passed away. Burial at Vazhakulam Forane church at 2.00 pm on Saturday (05-03-2016)
Read More of this news...
ജൂബിലിനാളിലെ അനുരഞ്ജനദിനം പാപ്പാ ഫ്രാന്‍സിസ് നയിക്കും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_958.jpg)
മാര്‍ച്ച് 4-ാം തിയതി വെള്ളിയാഴ്ച ജൂബിലിനാളിലെ അനുരഞ്ജനദിനമായി ആചരിക്കപ്പെടും. ഈ ദിനത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാരംഭമായി നടത്തപ്പെടുന്ന അനുതാപശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം വഹിക്കും. തുടര്‍ന്ന് പാപസങ്കീര്‍ത്തനത്തിനും ധ്യാനത്തിനും ആരാധനയ്ക്കുമുള്ള സൗകര്യം വത്തിക്കാനിലെ ബസിലിക്കയില്‍ മാത്രമല്ല, റോമിലെ ഇതര പ്രമുഖ ദേവാലയങ്ങളിലും ലഭ്യമാണ്.റോമിലെ നവോണാ ചത്വരത്തിലുള്ള തിരുഹൃദയത്തിന്‍റെ ദേവാലയം, ലാര്‍ഗോ അര്‍ജന്‍റീനിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ദേവാലയം, ടൈബര്‍ നദിയുടെ തീരത്തുള്ള ദൈവമാതാവിന്‍റെ ബസിലിക്ക, റോമില്‍ സാസ്സിയിലുള്ള പരിശുദ്ധാരൂപിയുടെ ദേവാലയം എന്നിവിടങ്ങളിലാണ് ആരാധനയും അനുതാപശുശ്രൂഷയും കുമ്പസാരവുമായി '24 മണിക്കൂര്‍ തിരുസന്നിധിയില്‍' എന്ന പരിപാടി നടത്തപ്പെടുന്നത്. ജൂബിലി ആഘോഷങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പരിശുദ്ധാരൂപിയുടെ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെയാണ് റോമിലെ അനുരജ്ഞനദിനം സമാപിക്കുന്നത്.വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വത്തിക്കാനില്‍ ആരംഭിക്കുന്ന പരിപാടികള്‍ ശനിയാഴ്ച വൈകുന്നേരം 5 മണിവരെ നീണ്ടുനില്ക്കും. പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുമ്പസാരം, അനുതാപശുശ്രൂഷ, സമാപന ദിവ്യബലിയര്‍ണം എന്നിവ അനുരജ്ഞന ദിനത്തിലെ മുഖ്യഇനങ്ങളാണ്.പ്രാദേശിക, ദേശീയ സഭാതലങ്ങളില്‍ സൗകര്യപ്രദമായ വെള്ളിയാഴ്ച ഈ ജൂബിലി അനുഷ്ഠാനം നടത്തപ്പെടേണ്ടതാണ്. പ്രാര്‍ത്ഥനയിലൂടെയും അനുരജ്ഞനത്തിലൂടെയും ക്രിസ്തുവുമായി കൂടിക്കാഴ്ചയില്‍ എത്തിച്ചേരാന്‍ തപസ്സിലെ വെള്ളിയാഴ്ച പരിശ്രമിക്കണമെന്നത് ജൂബœ
Read More of this news...
വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം ആശങ്കാജനകമെന്നു സിബിസിഐ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_961.jpg)
സി.കെ. കുര്യാച്ചന്‍ബംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിലും വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണത്തിലും സഭയ്ക്ക് ആശങ്കയുണ്െടന്നു സിബിസിഐ സമ്മേളന റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചില സംഘടനകള്‍ നടത്തുന്ന ഘര്‍ വാപസിയിലും സഭ ആശങ്കപ്പെടുന്നു. മതമൌലികവാദികളുടെ സമ്മര്‍ദം മൂലം രാജ്യത്തിന്റെ മതേതരത്വത്തിനു ഭീഷണിയാകുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. ദേശീയതയെക്കുറിച്ചുള്ള ഇടുങ്ങിയ ചിന്താഗതി ജനാധിപത്യത്തിനു ഭീഷണിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭീതിയോടെയാണു കാണുന്നത്. രാജ്യത്തിന്റെ പലഭാഗത്തും ദേവാലയങ്ങള്‍ക്കു നേരേ ആക്രമണം നടന്നു. ഡല്‍ഹി, പശ്ചിമ ബംഗാളിലെ നദിയ, ആഗ്ര എന്നിവിടങ്ങളില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. റായ്പുരിലും റാണാഘട്ടിലും കന്യാസ്ത്രീകള്‍ക്കെതിരേയുണ്ടായ അതിക്രമത്തിലും സിബിസിഐ റിപ്പോര്‍ട്ടില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സിറിയയിലടക്കം, ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവര്‍ക്കെതിരേ അരങ്ങേറുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇസ്ലാമിക് സ്റേറ്റിന്റെ കടന്നുകയറ്റം മൂലമുണ്ടാകുന്ന അഭയാര്‍ഥി പ്രവാഹം സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയുടെ വെളിച്ചത്തില്‍ പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വന്‍കിടരാജ്യങ്ങള്‍ തമ്മിലുള്ള കിടമത്സരം മൂലം ലോകസമാധാനവും മാനവവികസനവും ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കു&
Read More of this news...
മാര്‍പാപ്പ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_962.jpg)
പ്രത്യേക ലേഖകന്‍ ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഔദ്യോഗിക ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വത്തിക്കാനും ഈ വാര്‍ത്ത സ്ഥിരീകരിച്ചതായി വത്തിക്കാന്‍, പാക്, അമേരിക്കന്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇനിയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ക്ഷണം കിട്ടിയാല്‍ ഈ വര്‍ഷം അവസാനമോ, 2017ലോ ഇന്ത്യയും സന്ദര്‍ശിക്കുമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യ ക്ഷണിച്ചാല്‍ പാക്കിസ്ഥാനിലും ഇന്ത്യയിലും ഒരുമിച്ചു സന്ദര്‍ശനം നടത്തുന്ന കാര്യവും പരിഗണിക്കും. ബംഗളൂരുവില്‍ യോഗത്തിലുള്ള ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി വൈകാതെ കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. കഴിഞ്ഞ വര്‍ഷം മാര്‍പാപ്പ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന്റെ തീയതിയും വിശദാംശങ്ങളും പിന്നീടു മാത്രമേ തീരുമാനിക്കൂ. പാക്കിസ്ഥാനിലെ മുതിര്‍ന്ന മന്ത്രിമാരായ കംറാന്‍ മൈക്കിളും സര്‍ദാര്‍ യൂസഫും വത്തിക്കാനിലെത്തിയാണു മാര്‍പാപ്പയ്ക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷണക്കത്തു കൈമാറിയത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷകാര്യ മന്ത്രി സര്‍ദാര്‍ യൂസഫിന്റെയും തുറമുഖ മന്ത്രി കംറാന്‍ മൈക്കിളിന്റെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘം മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, പാക്കിസ്ഥാനിലെ ഭീകരത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി വത്തിക്കാനില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ മാര്‍പാപ്പ പങ്കെടുത്തു. സമാധാന നായകനായ ഫ്രാന്‍സിസ് മ
Read More of this news...
കിഴക്കന്‍ തീമോറിന്‍റെ പ്രധാനമന്ത്രി പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_963.jpg)
ദ്വീപു രാജ്യമായ കിഴക്കന്‍ തീമോറിന്‍റെ പ്രധാനമന്ത്രി, റൂയി അരൂജോ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.മാര്‍ച്ച് 3-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍വച്ചാണ് പ്രധാനമന്ത്രി അരൂജോ പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്തിയത്. ഔപചാരികമായ കൂടിക്കാഴ്ചയില്‍ കിഴക്കന്‍ തീമോര്‍-വത്തിക്കാന്‍ നയതന്ത്ര ബന്ധത്തിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ പാപ്പായുമായി പ്രധാനമന്ത്രി അരൂജോ പങ്കുവച്ചു. രാഷ്ട്രനിര്‍മ്മിതിയെയും സാമൂഹ്യ വികസനത്തെയും തുണയ്ക്കുന്ന വിധത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നീ മേഖലകളില്‍ സഭ ചെയ്തിട്ടുള്ള സ്തുത്യര്‍ഹമായ സേവനങ്ങള്‍ അരൂജോ നന്ദിയോടെ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു.തുടര്‍ന്ന് പ്രസിഡന്‍റ് അരുജോയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായി നടന്ന കൂടിക്കാഴ്ചയില്‍ 2015-ല്‍ ഇരുസംഖ്യങ്ങളും സന്ധിചേര്‍ന്ന സാമൂഹ്യ-രാഷ്ട്രീയ ഔദ്യോഗിക കരാറിന്‍റെ സ്ഥിരീകരണം നടത്തുകയുണ്ടായി. പ്രധാനമന്ത്രി അരൂജോയും വത്തിക്കാനെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ പരോളിനും ഒപ്പുവച്ചു സ്ഥിരീകരിച്ച ഔദ്യോഗിക ഉടമ്പടിയുടെ കോപ്പികള്‍ കൈമാറുകയും ചെയ്തു.കൂടിക്കാഴ്ചയുടെ സമാപനത്തില്‍ 2015 ആഗസ്റ്റില്‍ കിഴക്കന്‍ തീമോറിന്‍റെ സുവിശേഷവത്ക്കരണത്തിന്‍റെ 5-ാം ശതാബ്ദിവേളയില്‍ തലസ്ഥാനമായ ദിലിയില്‍ തനിക്കു നല്കിയ സ്വീകരണത്തെയും ആതിഥേയത്ത്വത്തെയും കര്‍ദ്ദിനാള്‍ പരോളിന്‍ സന്തോഷത്തോടെ അനുസ്മരിക്കുകയും നന്ദിപറയുകയും ചെയ്തു. Source:Vatican Radio
Read More of this news...
തെറ്റുസമ്മതിക്കുന്നവര്‍ ദൈവത്തിന്‍റെ കരുണയ്ക്കായ് ഹൃദയംതുറക്കുന്നവര്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_964.jpg)
തെറ്റു സമ്മതിക്കുന്നവര്‍ ദൈവത്തിന്‍റെ കരുണയ്ക്കായ് ഹൃദയം തുറക്കുകയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.മാര്‍ച്ച് 3-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ക്രിസ്തു ചെയ്ത നന്മകണ്ടിട്ടും സമൂഹത്തില്‍ അറിവുള്ളവര്‍ അവിടുത്തെ എതിര്‍ക്കുകയായിരുന്നു. അനുകൂലിക്കാത്തവന്‍ തന്‍റെ പ്രതിയോഗിയാണെന്ന് പറയുന്ന സുവിശേഷഭാഗത്തിന് പാപ്പാ നല്കുന്ന വ്യാഖ്യാനമിതാണ്. പ്രതിയോഗിയായി തള്ളപ്പെടുന്നവര്‍ തെറ്റു മനസ്സിലാക്കുകയും അത്, ഏറ്റുപറയുകയും ചെയ്താല്‍ ദൈവത്തിന്‍റെ കരുണ അവരെ തേടിയെത്തുമെന്ന് വചനസമീക്ഷയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു (ലൂക്കാ 11, 14-23). നന്മയെ എതിര്‍ക്കുന്നവര്‍ ഹൃദയം കഠിനമാക്കുകയാണ്. അവര്‍ ദൈവത്തിന്‍റെ കരുണയില്‍നിന്നും അകന്നു പോവുകയായിരുന്നെന്ന്, ക്രിസ്തു ചൂണ്ടിക്കാട്ടി. ജനം ക്രിസ്തുവിന്‍റെ നന്മ കണ്ടു. അവര്‍ അതില്‍ ദൈവത്തിന്‍റെ സ്നേഹവും കാരുണ്യം ആസ്വദിച്ചു, അത് അംഗീകരിച്ചു. എന്നാല്‍ സമൂഹത്തിലെ നേതാക്കള്‍ പണ്ഡിതന്മാരും അറിവുള്ളവരും ദൈവിക നന്മയെയും, സ്നേഹത്തെയും കാരുണ്യത്തെയും തിരസ്ക്കരിച്ച്, ഹൃദയം കഠിനമാക്കിയെന്ന് പാപ്പാ പ്രസ്താവിച്ചു.പരാജയപ്പെട്ട വിശ്വസ്തത, പതറിയ വിശ്വാസം അടഞ്ഞ ഹൃദയത്തിന്‍റെ അവസ്ഥയാണ്. ദൈവത്തിന്‍റെ കരുണയ്ക്കായ് ഹൃദയം കൊട്ടിയടയ്ക്കുന്നവര്‍ അവിശ്വസ്തരാണ്. ദൈവത്തോടുള്ള വിശ്വസ്തത അവിടുത്തെ കാരുണ്യത്തിനായ് ഹൃദയം തുറന്നുകൊണ്ടാണ്. അനുതാപവും അനുരഞ്ജനവും യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെയാണ്. അതിനാല്‍ നാം അനുദിനം ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.ആദ്യ വായനയില്‍ ജെറമിയാ പ്രവാചകനും, ദൈŒ
Read More of this news...