News & Events

ഇന്തൊനേഷ്യയില്‍ അഴിമതിനിരോധന നിയമഭേദഗതിക്കെതിരെ മതനേതാക്കള്‍

ഇന്തോനേഷ്യയുടെ പാര്‍ലിമെന്‍റിന്‍റെ പരിഗണനയിലിരിക്കുന്ന അഴിമതിനിരോധന നിയമ ഭേദഗതിക്കെതിരെ അന്നാട്ടിലെ കത്തോലിക്കമെത്രാന്മാര്‍ ഇതര മതനേതാക്കള്‍ക്കൊപ്പം സ്വരമുയര്‍ത്തുന്നു.     ദേശീയ അഴിമതിവിരുദ്ധ സമിതിയുടെ അധികാരങ്ങള്‍ക്കു  കൂച്ചുവിലങ്ങിടുകയും അനധികൃത ധനസമ്പാദനത്തിനും പൊതുമുതല്‍ കൊള്ളയയടിക്കുന്നതിനും രാഷ്ടീയക്കാരെ സഹായിക്കുകയും ചെയ്യുന്ന ഭേദഗതികളാണ് അന്നാടിന്‍റെ പ്രസിഡന്‍റ് ജോക്കൊ വ്വിദോദൊ ഉദ്ദേശിക്കുന്നതെന്നും അവ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിറുത്തിയുള്ളവയാണെന്നും മെത്രാന്മാര്‍ ആരോപിക്കുന്നു.     അഴിമതിയുടെ തോത് ഇപ്പോള്‍തന്നെ വളരെ ഉയര്‍ന്നിരിക്കുന്ന അന്നാടില്‍ ഇനിയും അതുയരുന്ന അപകടമാണ് ഈ ഭേദഗതി ക്ഷണിച്ചുവരുത്തുകയെന്ന് ദേശീയ അഴിമതിവിരുദ്ധ സമിതി മുന്നറിയിപ്പു നല്കിയിട്ടുണ്ട്.     അഴിമതി ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്തോനേഷ്യയുടെ സ്ഥാനം 88 ആണ്.Source: Vatican Radio   Read More of this news...

പാര്‍ട്ടി പ്രമേയത്തെ കാനം ഒറ്റുന്നു: കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വന്തം പാര്‍ട്ടിയുടെ പ്രമേയത്തെ തള്ളിപ്പറയുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്നുവെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്. സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ ഒന്ന് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം എന്നതായിരുന്നു. കാനം രാജേന്ദ്രന്‍ ചീഫ് എഡിറ്ററായ പാര്‍ട്ടി മുഖപത്രത്തില്‍ 2015 ഏപ്രില്‍ 19 നു പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയങ്ങള്‍ എന്ന പേരില്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്. ഈ വാര്‍ത്ത തെറ്റായിരുന്നുവെങ്കില്‍ അത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ നാടകമായി കരുതേണ്ടിവരുമെന്നും റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മദ്യനിരോധനത്തിന് അനുകൂലമായ പ്രമേയം സിപിഐ പാസാക്കിയിട്ടില്ലെങ്കില്‍ ഈ വാര്‍ത്തയുടെ അടിസ്ഥാനമെന്തെന്നു കാനം വ്യക്തമാക്കണം. ഇത് പാര്‍ട്ടിയുടെ പ്രമേയമാണെങ്കില്‍ അതിനെ ആര്‍ക്കുവേണ്ടി ഒറ്റുകൊടുക്കാനും തള്ളിപ്പറയാനുമാണ് കാനം ശ്രമിക്കുന്നതെന്നും കേരളീയ സമൂഹത്തോടു പറയേണ്ടതുണ്ട്.കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം മൂലം കേരളത്തില്‍ മദ്യോപയോഗം കുറഞ്ഞിട്ടില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ബെവ്കോയാണ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കേരളത്തില്‍ വില്‍ക്കപ്പെടുന്ന മദ്യത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കുന്നത്. കേരളത്തില്‍ മദ്യോപയോഗം അളക്കുന്ന ഒരു പഠനവും ഒരു സര്‍ക്കാര്‍ ഏജന്‍സിയും നടത്തിയിട്ടില്ല. ആകെയുള്ളത് മദ്യവില്പനയുടെ കണക്കാണ്. ഈ കണക്ക് പ്രകാരം കേരളത്തില്‍ വീര്യം കൂടിയ മദ്യത്തിന്റെ വില്പന 5,37,24,258 &#   Read More of this news...

ദൈവദാസി സിസ്റര്‍ റാണിമരിയയുടെ ചരമവാര്‍ഷികം നാളെ (25-02-2016)

കോട്ടയം: ദൈവദാസി സിസ്റര്‍ റാണി മരിയയുടെ 21-ാം ചരമവാര്‍ഷികം ഇന്‍ഡോറിലെ ഉദയനഗറില്‍ നാളെ രാവിലെ പത്തിന് നടക്കും. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹം വിരുത്തക്കുളങ്ങര, ഇന്‍ഡോര്‍ ബിഷപ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ സിസ്ററിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഉദയനഗര്‍ ശാന്തിസദന്‍ പള്ളിയിലാണ് അനുസ്മരണശുശ്രൂഷകള്‍. മധ്യപ്രദേശിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈദികരും കന്യാസ്ത്രീകളും ചടങ്ങില്‍ സംബന്ധിക്കും. ശാന്തിസദന്‍ പള്ളിവികാരി ഫാ.ദയാരാജ്, പുല്ലുവഴി പള്ളിവികാരി ഫാ.ജോര്‍ജ് തോട്ടങ്കര എന്നിവര്‍ സഹകാര്‍മികരായിരിക്കും.ദിവ്യബലിയെത്തുടര്‍ന്നു പള്ളിക്കു സമീപമുള്ള സിസ്റര്‍ റാണിമരിയയുടെ കബറിടത്തില്‍ പ്രാര്‍ഥനാശുശ്രൂഷയും അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും നടക്കും. ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് സന്യാസിനി സഭാഗംമായിരുന്ന സിസ്റര്‍ ആദിവാസികളുടെയും ഗ്രാമങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനുമായി പ്രയത്നിച്ചു. ബസ് യാത്രയ്ക്കിടെ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയുടെ കുത്തേറ്റാണ് രക്തസാക്ഷിത്വം വരിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം സമന്ദര്‍സിംഗ് മാനസാന്തരപ്പെട്ട് സിസ്ററിന്റെ കബറിടത്തിലെത്തി പ്രാര്‍ഥിക്കുകയും സിസ്ററിന്റെ പുല്ലുവഴിയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.അനുസ്മരണച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ സമന്ദര്‍സിംഗും തദ്ദേശവാസികളായ നിരവധി ആദിവാസികളും പള്ളിയിലെത്തും. എഫ്സിസി ഭോപ്പാല്‍ പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ പ്രിന്‍സി, ജനറല്‍കൌണ്‍സിലര്‍ സിസ്റര്‍ സ്റാര്‍ളി, സിസ്റര്‍ സോണി മരിയ, ഉദയനഗര്‍ മഠത്തിലെ മദര്‍ സുപ്പീരിയറും സിസ്റര്‍ റാണി മരിയയുടെ സഹോദരിയുമായ സിസ്റര്‍ സെല്‍മി പോള്‍ &#   Read More of this news...

സേവനമാനം നഷ്ടപ്പെട്ട അധികാരം, ഔദ്ധത്യവും ആധിപത്യവും: പാപ്പാ

ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ഈ ബുധനാഴ്ച (24/02/16)  പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. പാപ്പാ മെക്സിക്കോയില്‍ ഒരാഴ്ചത്തെ ഇടയസന്ദര്‍ശനത്തിലായിരുന്നതിനാല്‍ കഴി‍ഞ്ഞ ബുധനാഴ്ച പൊതുകൂടിക്കാഴ്ച ഉണ്ടായിരുന്നില്ല. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണമായിരുന്നു, പതിവുപോലെ, കൂടിക്കാഴ്ചാവേദി.  വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍ പൊതുദര്‍ശനപരിപാടിയ്ക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരുന്നു.റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.  ആദ്യം വിശുദ്ധഗ്രന്ഥവായനയായിരുന്നു.ജസ്രേല്‍ക്കാരനായ നാബോത്തിന് ജസ്രേലില്‍ സമരിയാരാജാവായ ആഹാബിന്‍റെ  കൊട്ടാരത്തോടുചേര്‍ന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ നിന്‍റെ  മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്‍റെ സമീപമാണല്ലോ. അതിനെക്കാള്‍  മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാം; പണമാണ് വേണ്ടതെങ്കില്‍ വിലതരാം. എന്നാല്‍ നാബോത്ത് പറഞ്ഞു: എന്‍റെ പിതൃസ്വത്ത് വില്‍ക്കുന്നതിനു കര്‍ത്താവ് ഇടയാക്കാതിരിക്കട്ടെ. എന്‍റെ പിതൃസ്വത്ത് ഞാന്‍ അങ്ങേയ്ക്കു നല്‍കുകയില്ല എന്ന് ജസ്രേലേ‍ക്കാരനായ നാബോത്ത് പറഞ്ഞതില്‍ രോഷാകുലനായി ആഹാബ് സ്വഭവനത്തിലേക്കു മടങ്ങി.രാജാക്കന്മാരുടെ ഒന്നാം പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യായം 1 മുതല്‍ 4 വരെയുള്ള  ഈ വാക്യങ്ങള്‍  ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള വിവിധ ഭാഷകളില്‍ പാരയണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന&#   Read More of this news...

ജൂബിലിചിഹ്നത്തിന്‍റെ കലാദര്‍പ്പണം

'പിതാവിനെപ്പോലെ കരുണയുള്ളവരാകുവിന്‍...' എന്ന സുവിശേഷചിന്തയും (ലൂക്ക 6, 36) കരുണാ‍ദ്രനായ ക്രിസ്തുവിന്‍റെ ഭാവചിത്രവും സങ്കലനം ചെയ്തതാണ്  ഇന്ന് ലോകത്ത് എവിടെയും തെളിഞ്ഞു നില്ക്കുന്ന അത്യപൂര്‍വ്വമായ കാരുണ്യത്തിന്‍റെ ജൂബിലിചിഹ്നം. നല്ല ഇടയനാണ് ചിഹ്നത്തിന് അടിസ്ഥാനമെങ്കിലും നല്ലിടയനും നല്ല 'സമരിയക്കാര'നുമായ ക്രിസ്തു തോളിളേറ്റി  നില്ക്കുന്നത് മുറിപ്പെട്ട മനുഷ്യനെയും വഴിതെറ്റിപ്പോയ മകനെയുമാണ്.ക്രിസ്തുവിന്‍റെ കണ്ണ് മുറിപ്പെട്ട മനുഷ്യന്‍റെ കണ്ണോടു ചേര്‍ന്ന് ത്രിത്വഭാവമണിയുന്നുണ്ട്. അങ്ങനെ ദൈവപിതാവിന്‍റെ അനന്തമായ കരുണയുടെ മൂര്‍ത്തരൂപം ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമാകുന്നത് ചിഹ്നം വരച്ചുകാട്ടുന്നു. ഒപ്പം മനുഷ്യാവതാരത്തില്‍ തെളിഞ്ഞ ക്രിസ്തുവിന്‍റെ രക്ഷണീയ രഹസ്യവും ചിത്രപ്പെടുത്തുന്നു. ക്രിസ്തുവിലെ പുതിയ ആദത്തെയും ചിഹ്നം ഓര്‍പ്പിക്കുന്നുണ്ട്. അങ്ങനെയാണല്ലോ ലോകത്തിന് പിതൃസ്നേഹം ദൃശ്യമായത്. ത്രിത്വത്തിലെ സമ്പൂ‍ണ്ണസ്നേഹവും ഐക്യവും അങ്ങനെ ചിഹ്നം ഉള്‍ക്കൊള്ളുന്നുണ്ട്.ചിഹ്നത്തില്‍ പ്രകടമാകുന്ന അത്യപുര്‍വ്വമായ ചലനാത്മകത ക്രിസ്തുവിന്‍റെ കാരുണ്യത്തിലൂടെ ലഭ്യമാകുന്ന നവജീവന്‍റെ ബലതന്ത്രമാണ്. ചരിത്രസത്യമായ പരിത്രാണകര്‍മ്മത്തിന്‍റെ പൂര്‍ത്തീകരണം അനുസ്മരിപ്പിക്കുവാന്‍ ക്രിസ്തുവിന്‍റെ കുരിശും പഞ്ചക്ഷതങ്ങളും ചിത്രകാരന്‍ ചിഹ്നത്തില്‍ കോറിയിട്ടിട്ടുണ്ട്. ചിഹ്നത്തിന്‍റെ അണ്ഡാകൃതി അല്ലെങ്കില്‍ ബദാംവിത്തിന്‍റെ ആകാരം മദ്ധ്യകാലഘട്ടത്തിലെ വര്‍ണ്ണന ചിത്രങ്ങളിലേതുപോലെ (Iconography) ക്രിസ്തുവിന്‍റെ മാനുഷികതയും ദൈവികതയും സൂചിപ്പിക്കുന്നു. ഇരുണ്ട കേന്ദ്രപ്രതലത്തില്‍നിന്നും വിരിഞ്ഞുവരുന്ന ഇളം നിറക്കൂട്ടിന്‍റെ പ്രകാശം ക്രിസ്തുവിലുള്ള വ&   Read More of this news...

കാരുണ്യ സന്ദേശയാത്ര: മധ്യമേഖലാ പര്യടനം ഇന്നു (25-02-2016) മുതല്‍

കൊച്ചി: കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി കെസിബിസി പ്രോലൈഫ് സമിതി നേതൃത്വം നല്‍കുന്ന കാരുണ്യ കേരള സന്ദേശയാത്രയുടെ മധ്യമേഖലാ പര്യടനം ഇന്നാരംഭിക്കും. വൈകുന്നേരം നാലിന് എറണാകുളം കച്ചേരിപ്പടി ഹൌസ് ഓഫ് പ്രൊവിഡന്‍സില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തക സംഗമം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിക്കും. കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം ജീവകാരുണ്യപ്രവര്‍ത്തകരെയും പ്രസ്ഥാനങ്ങളെയും ആദരിക്കും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ്. എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, കെ.ജെ പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. എറണാകുളം-അങ്കമാലി, വരാപ്പുഴ അതിരൂപതകള്‍, കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി രൂപതകള്‍ എന്നിവിടങ്ങളിലെ മുന്നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളില്‍ യാത്രാസംഘം സന്ദര്‍ശനം നടത്തും. Source: Deepika   Read More of this news...

സുവിശേഷത്തിന്‍റെ തദ്ദേശവത്ക്കരണ പ്രക്രിയ പ്രചോദനാത്മകം : ഫാദര്‍ ലൊമ്പാര്‍ഡി

സുവിശേഷസന്ദേശത്തിന്‍റെ തദ്ദേശവത്ക്കരണം വത്തിക്കാന്‍ റേഡിയോയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത് സേവനകാലത്ത് തന്നെ എപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്ന്, വിരമിക്കുന്ന ഫാദര്‍ ലൊമ്പാര്‍ഡി ഫെബ്രുവരി 24-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.കേന്ദ്രസ്ഥാനമായ വത്തിക്കാനില്‍നിന്നും സഭയുടെ പ്രബോധനങ്ങളും, പാപ്പായുടെ ചിന്തകളും ലോകത്തിന്‍റെ നാനാഭാഗത്തേയ്ക്കുമായി 43 ഭാഷകളില്‍ കണ്ണുചേര്‍ക്കപ്പെടുന്നതാണ് ചാരിതാര്‍ത്ഥ്യജനകവും, തന്നെ പ്രചോദിപ്പിച്ചിട്ടുള്ളതുമായ സംഭവമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പങ്കുവച്ചു.പാപ്പാ പറയുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ സഭാ പ്രബോധനങ്ങള്‍ ലഭ്യമായ സാങ്കേതികതയുടെ മികവോടൊപ്പം സമര്‍പ്പിതരായ മാധ്യമപ്രവര്‍ത്തകരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സഹായത്തോടെ വിവിധ രാജ്യങ്ങള്‍ക്കും ഭാഷകള്‍ക്കും സംസ്ക്കാരങ്ങള്‍ക്കുമായി അനുനിമിഷവും അനുദിനവും പങ്കുവയ്ക്കുന്ന പ്രക്രിയ സഭയുടെ സുവിശേഷവ്തക്കരണ സ്വാഭാവവും, ഒപ്പം അതിന്‍റെ തദ്ദേവത്കൃതമായ സാര്‍വ്വത്രികതയും വെളിപ്പുടുത്തുന്നുവെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.ഇന്ന് വത്തിക്കാന്‍ റോഡിയോ എന്ന സംജ്ഞയ്ക്ക് അര്‍ത്ഥവ്യാപ്തിയുണ്ടെന്നും, ശ്രാവ്യമാധ്യമം എന്നതിനേക്കാള്‍, അത് ബഹുമുഖ ഡിജിറ്റല്‍ സാമൂഹ്യ മാധ്യമ ശൃംഖലയായി വളര്‍ന്നുകഴിഞ്ഞുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചാരിതാര്‍ത്ഥ്യത്തോടെ പ്രസ്താവിച്ചു.വത്തിക്കാന്‍ റേഡിയോയുടെ ഈശോ സഭാംഗമായ അവസാനത്തെ ഡയറക്ടര്‍ ജനറലായി താന്‍ വിരമിക്കുമ്പോഴും ആഗോളസഭയുടെ പ്രേഷിതദൗത്യത്തില്‍ ഇനിയും തുടരുമെന്നും, സഭാതലവാനായ പാപ്പായുടെയും സഭാധികാരികളുടെയും താല്പര്യങ്ങളും ദൗത്യങ്ങളും മാനിച്ചുക&#   Read More of this news...

വത്തിക്കാന്‍ റേഡിയോ ഡയറക്ടര്‍ ജനറല്‍, ഫാദര്‍ ലൊമ്പാര്‍ഡി വിരമിക്കുന്നു

ഇരുപത്തിയഞ്ചു വര്‍ഷക്കാലം, 1990-മുതല്‍ 2015-വരെ വത്തിക്കാന്‍ റേഡിയോയുടെ ചുക്കാന്‍പിടിച്ച ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി ഫെബ്രുവരി 29-ാം തിയതി വിരമിക്കും.വത്തിക്കാന്‍ മാധ്യമങ്ങളുടെ സെക്രട്ടേറിയേറ്റിന്‍റെ (Secretariate for Vatican's media) പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയാണ് ഇക്കാര്യം ഫെബ്രുവരി 22-ാം തിയതി തിങ്കളാഴ്ച റോമില്‍ പ്രസ്താവനയിലൂടെ പ്രസിദ്ധപ്പെടുത്തിയത്. എന്നാല്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് മേധാവി അല്ലെങ്കില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ് എന്ന നിലയില്‍ 74-കാരനായ ഫാദര്‍ ലൊമ്പാ‍ര്‍ഡി സേവനം തുടരുമെന്നും മോണ്‍സീഞ്ഞോര്‍ വിഗനോ വ്യക്തമാക്കി.വത്തിക്കാന്‍ മാധ്യമങ്ങളെ ഏകോപിപ്പിച്ചുകൊണ്ടു പാപ്പാ ഫ്രാന്‍സിസ് സ്ഥാപിച്ച പുതിയ സെക്രട്ടേറിയേറ്റും അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും കണക്കിലെടുത്തുകൊണ്ടാണ് സഭയുടെ മാധ്യമ  പ്രവര്‍ത്തന മേഖലയില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് മോണ്‍സീഞ്ഞോര്‍ വിഗനോ കൂട്ടിച്ചേര്‍ത്തു. വത്തിക്കാന്‍ മാധ്യമ കാര്യാലയത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജക്കോമോ ജിസാനി വത്തിക്കാന്‍ റേഡിയോയുടെ ഭരണകാര്യങ്ങള്‍ ഇനി കൈകാര്യംചെയ്യുമെന്നും പ്രസ്താവന വെളിപ്പെടുത്തി. വത്തിക്കാന്‍ മാധ്യമങ്ങളുടെ വിദേശകാര്യങ്ങളുടെ ഉത്തതവാദിത്ത്വം വഹിക്കവെയാണ് അഭിഭാഷകനായ ജാക്കമോ ജിസാനി റേഡിയോയുടെ ഭരണകാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.ഈശോസഭയുടെ ഇറ്റാലിയന്‍ മേഖലയുടെ പ്രവിന്‍ഷ്യല്‍, 'ചിവില്‍ത്ത കത്തോലിക്കാ' മാസികയുടെ പത്രാധിപര്‍ എന്നീ തസ്തികകളില്‍ സേവനംചെയ്തിട്ടുള്ള ഫാദര്‍ ലൊമ്പാര്‍ഡി വടക്കെ ഇറ്റലിയിലെ പിയഡ്മോണ്ട് സ്വദേശിയാണ്. 1990-ല്‍ വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയറക്ടറായും, പിന്നീട് 2005-ല്‍ ജനറല്‍ ഡയറക്   Read More of this news...

നസ്രായനായ യേശു മറാത്തിയില്‍ പുറത്തിറങ്ങി

'നസ്രായനായ യേശു,' എന്ന വിശ്വത്തര സിനിമ മറാത്തി ഭാഷയിലേയ്ക്ക് മൊഴിമാറ്റംചെയ്യപ്പെട്ടു.  പ്രശസ്ത ഇറ്റാലിയന്‍ ചലചിത്ര സംവിധായകന്‍, ഫ്രാങ്കോ സെഫിറേലി ഒരുക്കിയ യേശുവിന്‍റെ സമ്പൂര്‍ണ്ണ ജീവചരിത്രമാണ് മറാത്തിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്.മുബൈ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന സലീഷ്യന്‍ സഭയുടെ തേജ്പ്രസരിണി കമ്യൂണിക്കേഷന്‍സാണ് (Tejprasarini Communications) നസ്രായനായ യേശുവിന്‍റെ ഏഴുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സുവിശേഷാധിഷ്ഠിതമായ ബൃഹത്തായ ചലചിത്രം മറാത്തി ഭാഷയിലേയ്ക്ക് 'ഡബ്'ചെയ്ത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കായി ഈ തപസ്സുകാലത്ത് ലഭ്യാമാക്കുന്നത്.ദൈര്‍ഘ്യമാര്‍ന്ന ഈ ചലചിത്രത്തിന്‍റെ ശബ്ദരേഖ പരിഭാഷ ചെയ്യുന്ന ജോലിയില്‍ ആദ്യന്ത്യം സമര്‍പ്പിതനായത് ഭാഷാദ്ധ്യാപകനായിരുന്ന ജയന്ത്കുമാര്‍ ത്രിഭുവനാണ് (1942-2006).ക്രിസ്തുവിന്‍റെ വ്യക്തിത്വവും കാലാതീതമായ പ്രബോധനങ്ങളും ഒന്നരക്കോടിയോളം വരുന്ന മഹാരാഷ്ട്രന്‍ ജനതയ്ക്ക് പകര്‍ന്നുനല്കാന്‍ സെഫിറേലിയുടെ അത്യപൂര്‍വ്വചലച്ചിത്രം സഹായിക്കുമെന്ന് മൊഴിമാറ്റത്തിന്‍റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്ത്വം വഹിച്ച, തേജ്പ്രസരിണിയുടെ ഡയറക്ടര്‍, ഫാദര്‍ ജോവാക്കിം ഫെര്‍ണാണ്ടസ് ഫെബ്രുവരി 23-ാം തിയതി ചൊവ്വാഴ്ച മുമ്പൈയില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.യേശുവിന്‍റെ ജനനം മുതല്‍ മരണോത്ഥാന രംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിതസംഭവങ്ങള്‍  വിശ്വത്തര അഭിനേതാക്കളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ ബഹുവര്‍ണ്ണ ചലചിത്രം. ക്രിസ്തുചരിതത്തിന്‍റെ മൂലരചനകളായ സമാന്തരസുവിശേഷങ്ങളോട് ഏറെ വിശ്വസ്തത പുലര്‍ത്തിയിരിക്കുന്നത്  സെഫിറേലിയുടെ ഈ 'മെഗാ' നിര്‍മ്മിതിയുടെ പ്രത്യേകതയാണ്. മൊഴിമാറ്റ പദ്ധതിക്ക് തുടക്കമിട്ട, !   Read More of this news...

റോമിലെ ചാവറ ഇന്‍സ്റിറ്റ്യൂട്ടിന് ഇന്ത്യന്‍ എംബസിയുടെ അവാര്‍ഡ്

റോം: റോമിലെ ചാവറ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍ റിലീജിയസ് സ്റഡീസിന് ഇറ്റലിയിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള വിശിഷ്ട സേവാ സമ്മാന്‍ അവാര്‍ഡ് ലഭിച്ചു. ഭാരതീയ സംസ്കാര പ്രചാരണത്തിലും ലോകമതങ്ങളുടെ പഠനത്തിലും മതാന്തര സംവാദത്തിലും ചാവറ ഇന്‍സ്റിറ്റ്യൂട്ട് നിര്‍വഹിച്ചുവരുന്ന പ്രശസ്ത സേവനത്തിന്റെ അംഗീകാരമായിട്ടാണ് അവാര്‍ഡ് നല്‍കിയത്. റിപ്പബ്ളിക് ദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ബസന്ത് ഗുപ്തയില്‍നിന്ന് സിഎംഐ പ്രൊക്യൂറേറ്റര്‍ ജനറല്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ പ്രശസ്തിപത്രവും പൊന്നാടയും ഏറ്റുവാങ്ങി. അവാര്‍ഡ്ദാന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. ഐസക് അരിക്കാപ്പള്ളില്‍, യോഗാചാര്യ വിന്‍സന്റ് ചക്കാലമറ്റത്തിനെയും ചാവറ ഇന്‍സ്റിറ്റ്യൂട്ടിലെ എല്ലാ സ്റാഫ് അംഗങ്ങളേയും അംബാസഡര്‍ അനുമോദിച്ചു. ബംഗളൂരൂ ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെ റോമിലെ എക്സ്റന്‍ഷന്‍ സെന്റര്‍ ആണ് ചാവറ ഇന്‍സ്റിറ്റ്യൂട്ട്. Source: Deepika   Read More of this news...

42 അസീറിയന്‍ ക്രൈസ്തവരെ ഐഎസ് വിട്ടയച്ചു

ഡമാസ്കസ്:സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍നിന്നു തട്ടിക്കൊണ്ടുപോയ അസീറിയന്‍ ക്രൈസ്തവരുടെ അവസാനബാച്ചിനെ ഐഎസ് വിട്ടയച്ചു.17 സ്ത്രീകള്‍ ഉള്‍പ്പെടെ 42 പേരെയാണു വന്‍തുക മോചനദ്രവ്യം വാങ്ങി അവര്‍ വിട്ടയച്ചതെന്ന് അസീറിയന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷനിലെ യൌനാന്‍ താലിയ പറഞ്ഞു. ഒട്ടാകെ 230 പേരെയാണു തട്ടിക്കൊണ്ടുപോയത്. ഭൂരിഭാഗം പേരെയും പല ബാച്ചുകളായി നേരത്തെ വിട്ടയച്ചിരുന്നു. തിങ്കളാഴ്ച 42 പേരെ ഐഎസ് വിട്ടയച്ചതായി സിറിയന്‍ ഒബ്സര്‍വേറ്ററിയും സ്ഥിരീകരിച്ചു. ഇവര്‍ക്കുവേണ്ടി 180ലക്ഷം ഡോളര്‍ ഐഎസ് മോചനദ്രവ്യം ആവശ്യപ്പെട്ടതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത്രയും തുക കൊടുത്തിട്ടില്ലെന്നു യൌനാന്‍ താലിയ വ്യക്തമാക്കി. ഐഎസിന്റെ വരുമാന സ്രോതസില്‍ മോചനദ്രവ്യത്തിനു മുഖ്യപങ്കുണ്ട്. എണ്ണ കള്ളക്കടത്താണു മറ്റൊരു സ്രോതസ്. Source: Deepika   Read More of this news...

ഫാ. സെബാസ്റ്യന്‍ കളപ്പുരയ്ക്കല്‍ എല്‍എഫ് ആശുപത്രി ഡയറക്ടര്‍

അങ്കമാലി: ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ഡയറക്ടറായി ഫാ. സെബാസ്റ്യന്‍ കളപ്പുരയ്ക്കല്‍ ചുമതലയേറ്റു. തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കൊരട്ടി പൊങ്ങം നൈപുണ്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ചേര്‍ത്തല നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റ്, എടക്കുന്ന് നൈപുണ്യ പബ്ളിക് സ്കൂള്‍ എന്നിവയുടെ സ്ഥാപക ഡയറക്ടറാണ്. കാഞ്ഞൂര്‍ ഫൊറോനപള്ളി വികാരിയായിരിക്കെ ആറ് വര്‍ഷക്കാലം കാഞ്ഞൂര്‍ വിമല ആശുപത്രിയുടെ ഡയറക്ടറായിരുന്നു. സോഷ്യല്‍ വര്‍ക്കില്‍ മാസ്റര്‍ ബിരുദധാരിയായ ഫാ. സെബാസ്റ്യന്‍ കളപ്പുരയ്ക്കല്‍ റോമിലെ കത്തോലിക്കാ മലയാളി സമൂഹത്തിന്റെ ചാപ്ളെയിന്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചേര്‍ത്തല തുറവൂര്‍ കളപ്പുരയ്ക്കല്‍ പരേതനായ കെ.ജെ വര്‍ഗീസ്-ലില്ലി വര്‍ഗീസ് ദമ്പതികളുടെ മകനാണ്. Source: Deepika   Read More of this news...

സീറ്റ് നിര്‍ണയത്തില്‍ സമുദായാംഗങ്ങളെ പരിഗണിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തില്‍ പ്രാദേശിക വികാരം കൂടി പരിഗണിക്കണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ്. അങ്കമാലി നിയമസഭാ നിയോജകമണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ മത്സരിക്കരുത് എന്ന രീതിയില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റേതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. ഏതെങ്കിലും ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്നോ പാടില്ലെന്നോ സംഘടനാ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. അതതു മേഖലകളിലെ സമുദായാംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ പരിഗണന ലഭിക്കണമെന്ന നിലപാട് മുന്നണി നേതൃത്വങ്ങളെ പരസ്യമായിത്തന്നെ അറിയിച്ചിട്ടുള്ളതാണ്. ഈ ആശയത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതു ശരിയല്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. Source: Deepika   Read More of this news...

പാപ്പാ മെക്സിക്കൊ സന്ദര്‍ശനം പുനരവലോകനം ചെയ്യുന്നു

വത്തിക്കാനില്‍ ഞായറാഴ്ചകളില്‍ പതിവുള്ള പൊതുവായ മദ്ധ്യാഹ്ന പ്രാര്‍ത്ഥന ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഈ ഞായറാഴ്ച (21/02/16) ഫ്രാന്‍സിസ് പാപ്പാ നയിച്ചു. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരായിരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ ഇതില്‍ പങ്കുകൊണ്ടു. ചത്വരത്തിലും അതിനുപുറത്തുമായി നിലയുറപ്പിച്ചിരുന്ന ഇവരെ പാപ്പാ, അരമനയുടെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ നിന്നുകൊണ്ട്, ഉച്ചയ്ക്ക് റോമിലെ സമയം 12 മണിക്ക്, അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചതിരിഞ്ഞ് 4.30, സംബോധന ചെയ്തു.     നോമ്പുകാലത്തിലെ രണ്ടാമത്തെതായിരുന്ന ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, യേശു രൂപാന്തരപ്പെടുന്ന സംഭവം വിവരിക്കുന്ന  ലൂക്കായുടെ സുവിശേഷം ഒമ്പതാം അദ്ധ്യായം 28 മുതല്‍ 36 വരെയുള്ള വാക്യങ്ങള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയു പരിചിന്തനത്തിന്‍റെ മലായള പരിഭാഷ താഴെ ചേര്‍ക്കുന്നു.പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,     തപസ്സുകാലത്തെ രണ്ടാം ഞായര്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് യേശു രൂപാന്തരപ്പെടുന്ന സംഭവമാണ്.     മെക്സിക്കൊയില്‍ ഇക്കഴിഞ്ഞ ദിനങ്ങളില്‍ ഞാന്‍ നടത്തിയ അപ്പസ്തോലിക യാത്ര ഒരു രൂപാന്തരീകരണാനുഭവമായിരുന്നു. അപ്രകാരമാകുന്നതെങ്ങിനെ? അതിനു കാരണമിതാണ്. കര്‍ത്താവ് അവിടത്തെ മഹത്വത്തിന്‍റെ വെളിച്ചം ആ മണ്ണിലെ സഭയുടെ, അവിടെ ജീവിക്കുന്ന ദൈവജനത്തിന്‍റെ ഗാത്രത്തിലൂടെ നമുക്കു കാട്ടിത്തന്നു. പലപ്പോഴും മുറിപ്പെട്ട ഒരു ശരീരം, നിരവധിതവണ അടിച്ചമര്‍ത്തപ്പെടുകയും  നിന്ദിക്കപ്പെടുകയും ഔന്നത്യം ധ്വംസിക്കപ്പെടകയും ചെയ്ത ഒരു   Read More of this news...

വധശിക്ഷ റദ്ദാക്കുന്ന അന്താരാഷ്ട്ര ധാരണയില്‍ എത്തിച്ചേരുക

വധശിക്ഷ റദ്ദാക്കുന്നതിനുള്ള അന്താരാഷ്ട്ര ധാരണയില്‍ എത്തിച്ചേരാന്‍ പാപ്പാ ഭരണാധികാരികളുടെ മനസ്സാക്ഷിയോട് അഭ്യര്‍ത്ഥിക്കുന്നു.     വധശിക്ഷ ഇല്ലായ്മചെയ്യുന്നതിനെ അധികരിച്ച് ഒരന്താരാഷ്ട്ര സമ്മേളനം റോമില്‍ ഈ തിങ്കളാഴ്ച (22/02/16)  വിശുദ്ധ എജീദിയൊയുടെ സമൂഹത്തിന്‍റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുതിനെക്കുറിച്ച് വത്തിക്കാനില്‍ ഞായറാഴ്ചത്തെ (21/02/16) ത്രികാലപ്രാര്‍ത്ഥനാവേളയില്‍ പരാമര്‍ശിക്കുകയായിരുന്നു ഫ്രാന്‍സീസ പാപ്പാ.      വധശിക്ഷ ഇല്ലാതക്കുന്നതിന് നവീകൃതമായ ഒരു പ്രചോദനം ഈ സമ്മേളനം ഏകട്ടെയെന്ന് പാപ്പാ ആശംസിച്ചു. വധശിക്ഷയെ നൈയമിക സാമൂഹ്യപ്രതിരോധോപാധിയായി കരുതിയാല്‍ പോലും, ഈ ശിക്ഷയ്ക്കെതിരായ നിലപാടുകള്‍ പൊതുജനത്തിനിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത് പ്രത്യാശയുടെ അടയാളമാണെന്ന് പാപ്പാ പറ‍ഞ്ഞു.     മനപരിവര്‍ത്തനത്തിനുള്ള അവസരം ഒരു കുറ്റവാളിക്കു എന്നന്നേക്കുമായി നിഷേധിക്കാതെ തന്നെ കുറ്റകൃത്യങ്ങളെ ഫലപ്രദമായ രീതിയില്‍ ഇല്ലായ്മചെയ്യുന്നതിനുള്ള സാധ്യതകള്‍ ആധുനികസമൂഹങ്ങള്‍ക്കുണ്ടെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.     ശിക്ഷ എന്നും മനുഷ്യന്‍റെ ഔന്നത്യത്തിനും മനുഷ്യനെയും സമൂഹത്തെയും സംബന്ധിച്ച് ദൈവത്തിനുള്ള പദ്ധതിക്ക് അനുസൃതവും സമൂഹത്തില്‍ വീണ്ടും ചേരാന്‍ കഴിയുമെന്ന പ്രത്യാശയ്ക്ക് തുറന്നുകൊടുക്കുന്നതുമായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.     കൊല്ലരുത് എന്ന കല്പന, നിരപരാധിയ്ക്കും കുറ്റവാളിക്കും ഒരുപോലെ ബാധകമാണെന്നും പാപ്പാ പറഞ്ഞു.     ജീവനോടും മനുഷ്യവ്യക്തിയുടെ അന്തസ്സിനോടുമുള്ള ഉപരിപക്വമായ ആദരവിന്‍റെ രൂപങ്ങള്‍ എന്നും പരിപോഷിപ്പിക്കുന്നതിനുള്ള സവിശേഷമായ ഒരവസരമാണ് കരുണയുടെ അസാധാരണ ജൂബിലിയെന്ന്  പാപ്പ!   Read More of this news...

ജോസഫ് വിതയത്തിലച്ചന്‍ ധന്യ പദവിയില്‍; നന്ദിയര്‍പ്പിച്ച് ആയിരങ്ങള്‍

കുഴിക്കാട്ടുശേരി: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകനും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ആത്മീയനിയന്താവും ഇടവക വൈദികനുമായ ജോസഫ് വിതയത്തിലച്ചന്‍ ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ നന്ദിസൂചകമായി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെട്ടു. ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ സഹകാര്‍മികനായിരുന്നു. കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ഥകേന്ദ്രത്തില്‍ നടന്ന ദിവ്യബലിയിലും മറ്റു പരിപാടികളിലും ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ദിവ്യബലിക്കുമുമ്പായി ബിഷപ്പുമാരും സഹകാര്‍മികരും ഭക്തജനങ്ങളും ധന്യന്‍ വിതയത്തിലച്ചന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. തുടര്‍ന്നു പ്രദക്ഷിണമായി ബലിവേദിയിലെത്തി. ബിഷപ്പുമാര്‍, ഹോളിഫാമിലി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ, ഈസ്റ് പുത്തന്‍ചിറ വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, വിതയത്തില്‍ കുടുംബാംഗമായ റോസിലി വിതയത്തില്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. വികാരി ജനറാള്‍മാര്‍, ചാന്‍സലര്‍, വിതയത്തിലച്ചന്റെ നാമകരണത്തോടനുബന്ധിച്ചു രൂപം നല്കിയിട്ടുള്ള ചരിത്ര കമ്മീഷന്‍ അംഗങ്ങള്‍, തിയോളജിക്കല്‍ സെന്‍സേഴ്സ്, ട്രൈബ്യൂണല്‍ അംഗങ്ങള്‍, പ്രമോട്ടര്‍, ഫൊറോന വികാരി തുടങ്ങി ഒട്ടേറെ വൈദികരും സമൂഹബലിയില്‍ സഹകാര്‍മികരായിരുന്നു. 2015 ഡിസംബര്‍ 14 നു ഫ്രാന്‍സിസ് മാര്‍പാപ്പ ജോസഫ് വിതയത്തിലച്ചനെ ധന്യനായി ഉയര്‍ത്തിക്കൊണ്ട് പുറപ്പെടുവിച്ച ഡിക്രി മാര്‍ പോളി കണ്ണൂക്കാടന്‍ വായിച്ചു. വിശുദ്ധര്‍ സ്വര്‍ഗത്തിന് ആനന്ദവും ഭൂമിക്ക് അനുഗ്രഹവും തിരുസഭയ്ക്ക് അഭിമാനവുമാണെന്നു പ്രസംഗമധ്യേ മാര്‍ കണ്ണൂക്കാ   Read More of this news...

പാലത്തിനു പകരം മതില്‍ തീര്‍ക്കുന്നത് ക്രൈസ്തവ ശൈലിയല്ലെന്നു മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: മെക്സിക്കോയില്‍നിന്നുള്ള കുടിയേറ്റക്കാരെ തടയാന്‍ മെക്സിക്കോ-യുഎസ് അതിര്‍ത്തിയില്‍ മതില്‍ തീര്‍ക്കണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു. മെക്സിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി റോമിലേക്കു മടങ്ങുമ്പോള്‍ വിമാനത്തില്‍ പത്രലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മാര്‍പാപ്പ. പാലങ്ങള്‍ പണിയുന്നതിനു പകരം മതിലുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചുമാത്രം എപ്പോഴും ചിന്തിക്കുന്നയാള്‍ ക്രൈസ്തവനല്ലെന്ന് അദ്ദേഹം പറഞ്ഞു.ആദ്യം രൂക്ഷമായി പ്രതികരിച്ച ട്രംപ് ഇന്നലെ അല്പംകൂടി മയപ്പെട്ട സ്വരത്തിലാണു സംസാരിച്ചത്. ഒരു വാക്പോരിനു താത്പര്യമില്ലെന്നും മെക്സിക്കന്‍ സര്‍ക്കാരിന്റെ ഭാഷ്യം മാത്രം കേട്ടായിരിക്കാം മാര്‍പാപ്പ പ്രതികരിച്ചതെന്നും ട്രംപ് പറഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റിന്റെ കാലത്തു സംഭവിക്കുന്നതുപോലെ ക്രിസ്തുമതം ദുര്‍ബലമാവാനും ആക്രമിക്കപ്പെടാനും താന്‍ പ്രസിഡന്റായാല്‍ സമ്മതിക്കില്ലെന്നും റിപ്പബ്ളിക്കന്‍ ടിക്കറ്റിനു മോഹിക്കുന്ന ട്രംപ് കൂട്ടിച്ചേര്‍ത്തു. അഭയാര്‍ഥികളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന നിലപാട് ആവര്‍ത്തിച്ചുറപ്പിക്കാന്‍ മാത്രമേ മാര്‍പാപ്പ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും ട്രംപിനെതിരേ വ്യക്തിപരമായ വിമര്‍ശനമല്ലിതെന്നും വത്തിക്കാന്‍ വക്താവ് ഫാ. ലൊംബാര്‍ഡി പറഞ്ഞു. Source: Deepika   Read More of this news...

കേരളത്തിന്റെ മദ്യനയം മറ്റു സംസ്ഥാനങ്ങളും പിന്തുടരണം: ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം മറ്റുസംസ്ഥാനങ്ങളും പിന്തുടരണമെന്നു ഗവര്‍ണര്‍ ജസ്റീസ് പി സദാശിവം. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന പ്രഥമ അന്താരാഷ്ട്ര സമ്മേളനം 'സുബോധം ഐക്കണ്‍ 2016' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. അയല്‍സംസ്ഥാനമായ തമിഴ്നാടിനോടും മദ്യനയത്തില്‍ കേരളമാതൃക പിന്തുടരാനാണു താന്‍ നിര്‍ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1986ല്‍ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരി പ്രായം 19 വയസായിരുന്നു. എന്നാല്‍, അത് രണ്ടായിരമായപ്പോള്‍ 13.5 വയസായി കുറഞ്ഞു. ഈ ദുരന്തം മുന്നില്‍കണ്ടാണ് കേരളത്തില്‍ സുബോധം പദ്ധതി ആരംഭിച്ചത്. 2030 ഓടെ പൂര്‍ണമദ്യ വിമുക്ത കേരളം യാഥാര്‍ഥ്യമാക്കി പുനര്‍ജനി പദ്ധതി ആവിഷ്കരിക്കും. സംസ്ഥാനത്ത് മദ്യ ഉപഭോഗം 20.27 ശതമാനം കുറഞ്ഞെങ്കിലും മയക്കുമരുന്നിന്റെയും മറ്റു ലഹരി പദാര്‍ഥങ്ങളുടെയും ഉപയോഗം വര്‍ധിച്ചു. സ്കൂള്‍തലം മുതല്‍ ബോധവത്കരണം നടത്തി ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ പ്രാദേശിക ഭാഷയില്‍ അച്ചടിച്ച് വിതരണം ചെയ്യണം. കേരളത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഹരിഉപയോഗം ഗണ്യമായി കുറഞ്ഞത് സംസ്ഥാനത്തിന്റെ പ്രതികരണശേഷിയും അവബോധവുമാണ് വെളിപ്പെടുത്തുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.  Source: Deepika   Read More of this news...

കാരുണ്യകേരള സന്ദേശയാത്ര മധ്യമേഖലയില്‍ 25 മുതല്‍

കൊച്ചി: കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി കെസിബിസി പ്രോലൈഫ് സമിതി നേതൃത്വം നല്‍കുന്ന കാരുണ്യ കേരള സന്ദേശയാത്രയുടെ മധ്യമേഖലാ പര്യടനം 25 മുതല്‍ 28 വരെ നടക്കും. 25ന് എറണാകുളം കച്ചേരിപ്പടി ഹൌസ് ഓഫ് പ്രൊവിഡന്‍സില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തകസംഗമം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിക്കും. പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് അനുഗ്രഹപ്രഭാഷണം നടത്തും. നൂറോളം ജീവകാരുണ്യപ്രവര്‍ത്തകരേയും പ്രസ്ഥാനങ്ങളേയും ആദരിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, കെ.ജെ. പീറ്റര്‍ എന്നിവര്‍ പ്രസംഗിക്കും. ഇവര്‍ക്കൊപ്പം ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ടോമി ദിവ്യരക്ഷാലയം, മാര്‍ട്ടിന്‍ ന്യൂനസ്, യുഗേഷ് പുളിക്കന്‍, ഡൊമിനിക് ആശ്വാസാലയം, സാധു ഇട്ടിയവര, മാത്തപ്പന്‍ ലൌ ഹോം, വി.സി. രാജു, ഷാജി പീറ്റര്‍, സിസ്റര്‍ ലിറ്റില്‍ തെരേസ്, സിസ്റര്‍ ചൈതന്യ എന്നിവരടങ്ങുന്ന സമിതിയാണ് കാരുണ്യ കേരള സന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. എറണാകുളം-അങ്കമാലി, വരാപ്പുഴ അതിരൂപതകളിലേയും കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി രൂപതകളിലേയും മുന്നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളില്‍ യാത്രാസംഘമെത്തും. അഗതികളെ സംരക്ഷണകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ യാത്രാ സംഘത്തോടൊപ്പം മൊബൈല്‍ ബാത്ത്, മെഡിക്കല്‍ ടീം എന്നിവയുമുണ്ട്. വൈദികര്‍, സന്യസ്തര്‍, അല്മായ പ്രേഷിതര്‍ എന്നിവരടങ്ങിയ യാത്രാസമിതിയില്‍ 25 സാമൂഹ്യപ്രവര്‍ത്തകരുമുണ്ട്. വൈകുന്നേരങ്ങളില്‍ കാരുŐ   Read More of this news...

കാരുണ്യവും പ്രതിജ്ഞാബദ്ധതയും

ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും നന്മയുടെയും ആഴങ്ങളിലേക്കിറങ്ങാന്‍ നമുക്കുള്ള യഥാര്‍ത്ഥ അവസരമാണ് കാരുണ്യത്തിന്‍റെ ജൂബിലിയെന്ന് മാര്‍പ്പാപ്പാ.     കരുണയുടെ ജൂബിലിവത്സരത്തോടനുബന്ധിച്ച് ശനിയാഴ്ച (20/02/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പ്രത്യേക പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.     വിവിധരാജ്യാക്കാരായിരുന്ന 50000 ത്തിലേറെപ്പേര്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊണ്ടു.     യേശുവിനെ കൂടുതലായി അറിയാനും ദൈവപിതാവിന്‍റെ കരുണയെ  ആവിഷ്ക്കരിക്കുന്നതായ വിശ്വാസനുസൃതജീവിതം നയിക്കാനും  ഈ നോമ്പുകാലത്ത് സഭ നമ്മെ പ്രത്യേകം ക്ഷണിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.     കാരുണ്യവും പ്രതിജ്ഞാബദ്ധതയും കൈകോര്‍ത്തു നീങ്ങേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പാപ്പാ പ്രതിജ്ഞാബദ്ധത ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്നും അതില്‍ വിശ്വസ്ഥതയും ദൗത്യനിര്‍വ്വഹണത്തിലുള്ള സൂക്ഷ്മതയും ഒക്കെ അടങ്ങിയിരിക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തു.     ദൈവത്തിനും ഈ പ്രതിജ്ഞാബദ്ധതയുണ്ടെന്നും നമ്മോടുള്ള ഈ പ്രതിജ്ഞാബദ്ധത ആദ്യം പ്രകടമായത് ലോകസൃഷ്ടിയലൂടെയാണെന്നും പാപ്പാ പറഞ്ഞു. ഈ ലോകത്തെ നശിപ്പിക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടായിട്ടും ദൈവം അതിനെ ഓജസുറ്റതാക്കി നിര്‍ത്താന്‍ പരിശ്രമിക്കുന്നുവെന്നും അവിടത്തേക്ക് നമ്മു‌ടെ കാര്യത്തിലുള്ള   ഈ കരുതലില്‍ പ്രധാനം യേശുവിനെ നമുക്കായി നല്കിയതാണെന്നും പാപ്പാ വ്യക്തമാക്കി.     യേശുവില്‍ ദൈവം ദരിദ്രര്‍ക്കും ഔന്നത്യഹീനര്‍ക്കും പരദേശികള്‍ക്കും രോഗികള്‍ക്കും കാരാഗൃഹവാസികള്‍ക്കും പ്രത്യാശ വീണ്ടെടുത്തു നല്കാന്‍ ശ്രമിച"   Read More of this news...

കാരുണ്യത്തിനന്‍റെയും സമാധാനത്തിന്‍റെയുമായ ഇടയസന്ദര്‍ശനം

ഫ്രാന്‍സീസ് പാപ്പാ മെക്സിക്കൊയില്‍ നടത്തിയ ഇടയസന്ദര്‍ശനം കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആനന്ദകരമായ കൂടിക്കാഴ്ചയുടെയും മഹാ പ്രത്യാശയുടെയുമായിരുന്നുവെന്ന് പരിശുദ്ധസിംഹാസാനത്തിന്‍റെ വക്തവായ ഈശോസഭാവൈദികന്‍ ഫെദറീക്കൊ ലൊംബാര്‍ദി.     പതിനെട്ടാം തിയതി വ്യാഴാഴ്ച (18/02/16) സമാപിച്ച ഈ അഷ്ടദിന അപ്പസ്തോലികയാത്രയെ അധികരിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഈ റേഡിയോ നിലയത്തിന്‍റെ മേധാവികൂടിയായ അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്.     മെക്സിക്കൊയില്‍ നിന്ന് റോമിലേക്കുള്ള മടക്കയാത്രാവേളയില്‍  വിമാനത്തില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ പാപ്പായോടുന്നയിച്ച ചോദ്യങ്ങളില്‍, കുടിയേറ്റത്തിനെതിനെതിരെ അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു തിരഞ്ഞെടുപ്പു സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രമ്പ് പ്രചാരണം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പാലങ്ങള്‍ പണിയുന്നതിനെക്കുറിച്ചല്ലാതെ മതിലുകള്‍ ഉയര്‍ത്തുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഒരുവന്‍ ക്രൈസ്തവനല്ലെന്ന മറുപടിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഫാദര്‍ ലൊംബാര്‍ദി, പാപ്പായുടെ പ്രബോധനങ്ങളും നിലപാടുകളും നിരീക്ഷിക്കുകയാണെങ്കില്‍ ഈ ആശയം സര്‍വ്വത്ര പ്രകടമാണെന്നും അപരനെ സ്വീകരിക്കുകയും അപരനോട് ഐക്യദാര്‍ഢ്യം   പ്രകടിപ്പിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് സുവിശേഷം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ സധൈര്യം പിന്‍ചെല്ലുന്നതിനോടു ചേര്‍ന്നുപോകുന്ന ഒരു മനോഭാവമാണിതെന്നും വിശദീകരിച്ചു.     പാപ്പായുടെ ഈ പ്രസ്താവന യാതൊരുവിധത്തിലും ഒരു വ്യക്തിക്കെതിരായ ആക്രമണമല്ലെന്നും ഫാദര്‍ ലൊംബാര്‍ദി വ്യക്തമാക്കി.Source: Vatican Radio   Read More of this news...

ഹൃദയപരിവര്‍ത്തനം പ്രകൃതിസംരക്ഷണത്തിന് അവശ്യ വ്യവസ്ഥ

നമ്മുടെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കണമെങ്കില്‍ നാം ഹൃദയപരിവര്‍ത്തനത്തിന് വിധേയരാകുകയും സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്യേണ്ടത് അനിവാര്യമെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയ ടര്‍ക്സണ്‍.     അമേരിക്കന്‍ ഐക്യനാടുകളിലെ മിയാമിയില്‍, സെന്‍റ് തോമാസ് സര്‍വ്വകലാശാലയില്‍ കാലവസ്ഥയെയും പ്രകൃതിയെയും സമൂഹത്തെയും അധികരിച്ചു നടന്ന ഒരന്തര്‍ദ്ദേശീയ സമ്മേളനത്തെ വെള്ളിയാഴ്ച (19/02/16) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.     പാപത്തില്‍ നിന്നുള്ള പിന്തിരിയലിന്, മാനസാന്തരത്തിന് മാത്രമെ, പിളര്‍പ്പ്   കടന്നുകൂടിയട്ടുള്ളിടങ്ങളിലെല്ലാം അഗാധവും സ്ഥായിയുമായ അനുരഞ്ജനം സാധ്യമാക്കാന്‍ കഴിയുകയുള്ളുവെന്ന വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ച  കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ഇതിന്‍റെ ആദ്യപടിയെന്നോണം സ്വന്തം പാപങ്ങള്‍ തിരിച്ചറിയുകയും പശ്ചാത്തപിക്കുകയും മാറ്റത്തിനായി ആഗ്രഹിക്കുകയും ചെയ്യണമെന്ന് കൂട്ടിച്ചേര്‍ത്തു.     നമ്മുടെ ഗ്രഹത്തിന്‍റെ ഭാവി എപ്രകാരം രൂപപ്പെടുത്തുമെന്നതിനെക്കുറിച്ച് തുറന്ന സംഭാഷണത്തിലേര്‍പ്പെടാന്‍ ഫ്രാന്‍സീസ് പാപ്പാ ക്രൈസ്തവരും അക്രൈസ്തവരുമായ സകലരെയും ക്ഷണിക്കുന്നതും അദ്ദേഹം അനുസ്മരിച്ചു. Source: Vatican Radio   Read More of this news...

അഴിമതി പ്രജാധിപത്യത്തിന് ഭീഷണി

പശ്ചിമാഫ്രിക്കന്‍ നാടായ ബെനിനില്‍ അഴിമതി പ്രജാധിപത്യത്തിന് ഭീഷണിയുയര്‍ത്തുകയാണെന്ന് പ്രാദേശികകത്തോലിക്കാമെത്രാന്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.     ഈ മാസം (ഫെബ്രുവരി,2016) 28 ന് നടക്കാന്‍ പോകുന്ന പ്രസിഡന്‍റ് തെരഞ്ഞ‌ടുപ്പുമായി ബന്ധപ്പെട്ട അഴിമതികളെയും അനിഷ്ടസംഭവങ്ങളെയും അധികരിച്ച് ഈയിടെ പ്രാദേശിക കത്തോലിക്കാമെത്രാന്‍സംഘം സംഘടിപ്പിച്ച ഒരു ചര്‍ച്ചായോഗത്തിലാണ് ഈ ആശങ്ക ഉയര്‍ന്നത്.     സമാധനത്തിന് ശക്തമായ ഭീഷണിയുണ്ടാകുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് നാട്ടിലെ കത്തോലിക്കാസഭ ഈ അപായസൂചന നല്കുന്നതെന്ന് മെത്രാന്‍സംഘം വ്യക്തമാക്കുകയും തിരഞ്ഞടുപ്പുദ്യോഗസ്ഥരെ പരിശീലിപ്പിച്ചടുക്കുന്നതില്‍ പൗരസമൂഹത്തിലെ സംഘടനകളുടെ പങ്കാളിത്തം ശിപാര്‍ശ ചെയ്യുകയും ചെയ്യുന്നു.Source: Vatican Radio   Read More of this news...

സമാധാനം നീതിയിലതിഷ്ഠിതമാകണം

നീതിയിലധിഷ്ഠിതമായ സമാധാനത്തിനാഹ്വാനം ചെയ്യുന്നു ഫിലിപ്പീന്‍സിലെ കത്തോലിക്കാമെത്രാന്മാര്‍.     ദേശിയ ഭൂപരിഷ്കരണം വേണെന്ന് വാദിക്കുന്ന നവജനതാസേനാംഗങ്ങളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 6 പോലീസുകാര്‍ക്കു ജീവന്‍ നഷ്ടപ്പെടുയും ഏതാനും പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ദേശീയമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സോക്രട്ടെസ് വില്ലേഗാസ് പുറപ്പെടുവിച്ച ഒരു സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.     ജനങ്ങളു‍ടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്ന് സ്വയം വിശേഷിപ്പിക്കുകയും കൊല്ലാനും കൊള്ളയടിക്കാനും മടിക്കാതിരിക്കുകയും ചെയ്യുന്നവരെ  മെത്രാന്‍ സംഘം അതിശക്തമായി അപലപിക്കുന്നു.Source: Vatican Radio   Read More of this news...

പാപ്പാ മെക്സിക്കൊയിലെ ഈശോസഭാ വൈദികരോട്

മെക്സിക്കൊയിലെ സ്ത്രീപുരുഷന്മാരുടെ ഔന്നത്യം സംരക്ഷിക്കന്നതിനുള്ള  യത്നം തുടരാന്‍ പാപ്പാ അന്നാട്ടിലെ ഈശോസഭാവൈദികര്‍ക്ക് പ്രചോദനം പകരുന്നു.     തന്‍റെ, ഈ മാസം 12 മുതല്‍ 18 വരെ ദീര്‍ഘിച്ച, മെക്സിക്കൊ സന്ദര്‍ശനത്തോടനുബന്ധിച്ച് അന്നാട്ടിലെ ഈശോസഭാവൈദികര്‍ക്കായി നല്കിയ വീഡിയോ സന്ദേശത്തിലാണ്, ഈശോസഭാംഗമായിരുന്ന, ഫ്രാന്‍സീസ് പാപ്പാ ഈ പ്രോത്സാഹനമേകുന്നത്.     ഈ വീഢിയോ സന്ദേശം യൂട്യൂബില്‍ കാണാന്‍ കഴിയും     യേശുവിന്‍റെ ഔന്നത്യമാണ് ഓരോ സ്ത്രീക്കും പുരുഷനും ഉള്ളതെന്നും പാപ്പാ സന്ദേശത്തില്‍ പറയുന്നു.     മെക്സിക്കൊയില്‍ സഹനം ദൃശ്യമെങ്കിലും അന്നാടില്‍ മനോഹരങ്ങളായ കാര്യങ്ങള്‍ നിരവധിയാണെന്നും മനസ്സിനെ തൊട്ടുണര്‍ത്തുന്ന സമ്പന്നത അന്നാടിനുണ്ടെന്നും  പാപ്പാ അനുസ്മരിക്കുന്നു.Source:Vatican Radio   Read More of this news...

ക്രൈസ്തവന്‍ പണിയേണ്ടത് മതിലുകളല്ല പാലങ്ങള്‍

പാലങ്ങള്‍ പണിയുന്നതിനെക്കുറിച്ചല്ലാതെ മതിലുകള്‍ ഉയര്‍ത്തുന്നതിനെക്കുറിച്ചു മാത്രം ഒരുവന്‍ ചന്തിക്കുന്നത് ക്രൈസ്തവികമല്ലെന്ന് മാര്‍പ്പാപ്പാ.     മെക്സിക്കൊയില്‍ നിന്ന് റോമിലേക്കുള്ള മടക്കയാത്രാവേളയില്‍  വിമാനത്തില്‍ വച്ച് ഫ്രാന്‍സീസ് പാപ്പായോട് മാദ്ധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളില്‍, കുടിയേറ്റത്തിനെതിനെതിരെ അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു തിരഞ്ഞെടുപ്പു സ്ഥാനാര്‍ത്ഥി പ്രചാരണം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ളതായിരുന്നു  ഈ മറുപടി.     സ്ത്രീപുരുഷവിവാഹബന്ധത്തിലധിഷ്ഠിതമാണ് കുടുംബം എന്നതിന് അപവാദമായി സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക് കുടുംബത്തിന്‍റെ പദവി നല്കണമെന്ന് നിര്‍ദ്ദേശിക്കുന്ന പ്രമേയം ഇറ്റലിയുടെ പാര്‍ലിമെന്‍റില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വിഷയമായിരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ ഇറ്റലിയുടെ രാഷ്ട്രീയകാര്യങ്ങളില്‍ കൈകടത്തില്ലെന്നും ഏതെങ്കിലും ഒരു നാടിന്‍റെ കാര്യത്തില്‍ ഇടപെടുക പാപ്പായുടെ ദൗത്യമല്ലെന്നും പാപ്പാ എല്ലാവര്‍ക്കും വേണ്ടിയുള്ള ആളാണെന്നും ഫ്രാന്‍സീസ് പാപ്പാ വ്യക്തമാക്കി.     ഭ്രൂണഹത്യയെക്കുറിച്ച്  പാപ്പാ നല്കിയ മറുപടിയും ശക്തമായിരുന്നു.ഭ്രൂണഹത്യ ചെറിയ തിന്മയല്ല പ്രത്യുത കുറ്റകൃത്യമാണെന്നും കാരണം മാഫിയ ചെയ്യുന്നതു പോലെ ഒരാളെ രക്ഷിക്കാന്‍ മറ്റൊരുവനെ ഇല്ലായ്മ ചെയ്യുന്ന പ്രവൃത്തിയാണ് അതെന്നും പാപ്പാ അപലപിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലായ്മ ചെയ്യുന്നത് ദൈവശാസ്ത്രപരമായ ഒരു പ്രശ്നമല്ല മറിച്ച് മാനുഷിക പ്രശ്നമാണ്, വൈദ്യശാസ്ത്രത്തിന്‍റെ പ്രശ്നമാണ്. ഭ്രൂണഹത്യ അതില്‍ത്തന്നെ ഒരു തിന്മയാണ്-പാപ്പാ വ്യക്തമാക്കി.ഈജിപ്തിലെ സുന്നി ഇസ്ലാം നേതാവായ അല്‍ അഷാറിലെ ഇമാമ   Read More of this news...

മെക്സിക്കോയില്‍നിന്നു കണ്ണിചേര്‍ത്ത പാപ്പായുടെ ചിന്തോദ്ദീപങ്ങളായ ട്വിറ്റുകള്‍

"അനുതാപത്തിലേയ്ക്കു നയിക്കുവാന്‍ കരുത്തുള്ള  വികാര വിസ്ഫോടനമാണ് കണ്ണുനീര്‍!"ഈ ചിന്തയാണ് മെക്സിക്കോയിലെ അപ്പോസ്തോലിക യാത്രയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ ശൃംഖലയില്‍ കണ്ണിചേര്‍ത്തത്.  ഫെബ്രുവരി 18-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 12-ാം അപ്പസ്തോലിക പര്യടനം മെക്സിക്കോയുടെ വടക്കന്‍ അതിര്‍ത്തിയിലെ 'ലാ പാസി'ല്‍ അവസാനിച്ചത്.അമേരിക്കയുടെ ടെക്സസ് പ്രവിശ്യയോടു തോളുരുമ്മി കിടക്കുന്ന ലാ-പാസിലെ കുന്നിന്‍മുകളില്‍ നിന്നുകൊണ്ട് ഇരുരാഷ്ട്രങ്ങളെയും (മെക്സിക്കോ യുഎസ്എ) പാപ്പാ ആശീര്‍വ്വദിച്ചു. അതിര്‍ത്തിയിലൂടെ മൗനമായി ഒഴുകിയ ചെറിയ റിയോ നദി (River Rio Grande) അവിടങ്ങളില്‍ പൊലിഞ്ഞുവീണ നൂറുകണക്കിന് കുടിയേറ്റക്കാരുടെ കദനകഥകള്‍ പറഞ്ഞുകൊണ്ടാണ് മെല്ലെ ഒഴുകിയത്. നദിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിരവധി പാദരക്ഷകളും വസ്ത്രങ്ങളും കുടിയേറ്റപ്രതിഭാസത്തിലെ ജീവിതനൊമ്പരം പേറി അലക്ഷ്യമായി ഒഴുകിനടന്നു.ദിവ്യബലിയര്‍പ്പിച്ചശേഷമാണ്, സഭ അനുഷ്ഠിക്കുന്ന താപസ്സുകാലത്തിന്‍റെ രണ്ടാംവാരത്തിലെ വ്യാഴാഴ്ച ജീവിതനൊമ്പരങ്ങളുടെ കണ്ണീര്‍ക്കയത്തെ അനുതാപത്തോടു ബന്ധപ്പെടുത്തി  'ലാ-പാസി'ല്‍നിന്നും പാപ്പാ ഫ്രാന്‍സിസ് ചിന്തകള്‍ പങ്കുവച്ചത്.ഫെബ്രുവരി 17-ാം തിയതി ബുധനാഴ്ച, മെക്സിക്കോയിലെ സ്യുദാദ് ഹ്വാരസിലെ ജയില്‍ സന്ദര്‍ശിക്കുകയും തൊഴില്‍ മേഖലയിലെ പ്രമുഖരും, തൊഴിലാളി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.  അതിനുശേഷം  പങ്കുവച്ച ദൈവികകാരുണ്യത്തിന്‍റെ 'ട്വിറ്റുകള്‍' താഴെചേര്‍ക്കുന്നു:ആദ്യത്തെ മൂന്നു സന്ദേശങ്ങള്‍ ജയില്‍ വാസികള്‍ക്കുവേണ്ടിയായിരുന്നു:ദൈവത്തിന്‍റെ കാരുണ്യം ലോകത്ത് എവിടെയും എല്ലാവരെയും ആശ്ലേഷിക്കുന്നു: അതിനാല്‍ ഹൃദയങ്ങള്‍ &   Read More of this news...

സുസ്ഥിരവികസന അജന്ത 2030 ന് പിന്തുണയേകുക

ജനങ്ങളില്‍ കേന്ദ്രീകൃതവും സകലരെയും ഉള്‍ക്കൊള്ളുന്നതുമായ സുസ്ഥിരവികസന അജന്ത 2030 നടപ്പാക്കുന്നതിനാവശ്യമായ പിന്തുണയേകണമെന്ന്, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സാ.     ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സാമൂഹ്യവികസനസമിതിയുടെ  അമ്പത്തിനാലാം യോഗത്തെ അടുത്തയിടെ അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍ സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.     ലോകത്തിന്‍റെ പല ഭാഗങ്ങളിലും സാമ്പത്തികവളര്‍ച്ചാനിരക്ക് ഉയരുകയും മന്ദീഭവിച്ച സാമ്പത്തിക രംഗം വീണ്ടുമുണരുകയും ചെയ്തിട്ടുണ്ടെങ്കിലും സാമൂഹ്യ പുരോഗതിയില്‍ അസന്തുലിതാവസ്ഥ പ്രകടമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔത്സാ പറയുന്നു.സാമൂഹ്യ അസമത്വങ്ങളെയും കമ്പോളനിലവാരത്തില്‍ പിന്നിലാക്കപ്പെട്ടവരുടെ പരിതാപകരമായ അവസ്ഥളെയും ഇല്ലായ്മ ചെയ്യുന്നതിന് ഉചിതമായ സാമൂഹ്യ നയങ്ങള്‍ അനിവാര്യമാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി.കാലാവസ്ഥവ്യതിയാനം, സാമ്പത്തിക ഭക്ഷ്യ ഊര്‍ജ്ജ പ്രതിസന്ധികളുടെ ആവര്‍ത്തനം എന്നിവ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന രംഗത്തുണ്ടായിട്ടുള്ള പൂരോഗതിയെയും മാനവ വികസനത്തെയും ബലഹീനമാക്കുന്ന അപകടത്തെക്കുറിച്ചും ആര്‍ച്ചുബിഷപ്പ് ഔത്സാ സൂചിപ്പിച്ചു.Source: Vatican Radio   Read More of this news...

ഫാ. ജോസ് ഇടശേരി ഫരീദാബാദ് രൂപത വികാരി ജനറാള്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഫരീദാബാദ്-ഡല്‍ഹി രൂപതയുടെ വികാരി ജനറാളായി ഫാ.ജോസ് ഇടശേരി നിയമിതനായി. നേരത്തെ സഭയുടെ ഡല്‍ഹി മിഷന്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു. എറണാകുളം- അങ്കമാലി അതിരൂപതാംഗമായ ഇദ്ദേഹം ഇപ്പോള്‍ ചേര്‍ത്തല മുട്ടം ഫൊറോന പള്ളി വികാരിയാണ്.കറുകുറ്റി ഇടവകാംഗമായ ഫാ.ഇടശേരി 1978ല്‍ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലില്‍നിന്നാണു പൌരോഹിത്യം സ്വീകരിച്ചത്. ഇടപ്പള്ളി, മുട്ടം പള്ളികളില്‍ സഹവികാരിയായും മാടയ്ക്കല്‍, സൌത്ത് വാഴക്കുളം പള്ളികളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. സിഎല്‍സി അതിരൂപത, സംസ്ഥാന പ്രമോട്ടര്‍, ദേശീയ നിര്‍വാഹക സമിതി അംഗം, അതിരൂപത മതബോധന ഡയറക്ടര്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി, അതിരൂപത ശതാബ്ദി ആഘോഷ കണ്‍വീനര്‍, മൈനര്‍ സെമിനാരി റെക്ടര്‍, ചായ് കേരള ട്രഷറര്‍, അങ്കമാലി എല്‍എഫ് ആശുപത്രി ഡയറക്ടര്‍, പൊങ്ങം നൈപുണ്യ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. Source: Deepika   Read More of this news...

റബര്‍ പ്രതിസന്ധി: കേന്ദ്രസര്‍ക്കാര്‍ അടവുനയം തിരുത്തണമെന്ന് ഇന്‍ഫാം

കൊച്ചി: വിലത്തകര്‍ച്ചമൂലം റബര്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ റബര്‍ സംഭരണത്തിലും കര്‍ഷക സഹായധനത്തിലും കേന്ദ്രം അടവുനയവുമായി മുഖംതിരിഞ്ഞു നില്‍ക്കുന്നതു കര്‍ഷകദ്രോഹവും പ്രതിഷേധാര്‍ഹവുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി.സി.സെബാസ്റ്യന്‍ പറഞ്ഞു. ഇതിനോടകം കേന്ദ്രം നടത്തിയ പ്രഖ്യാപനങ്ങളും നടപടികളും റബര്‍ വിപണിയില്‍ ഫലപ്രദമായിട്ടില്ല. ഇറക്കുമതി തീരുവ 20ല്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ റബറിന് കിലോഗ്രാമിന് 130 രൂപ വിലയുണ്ടായിരുന്നു. ഇപ്പോഴത് 90 രൂപയില്‍ താഴെയായി. മുംബൈ, ചെന്നൈ തുറമുഖങ്ങളിലൂടെയുള്ള ഇറക്കുമതി നിയന്ത്രണവും അഡ്വാന്‍സ് ഓഥറൈസേഷന്‍ സ്കീമിലൂടെയുള്ള റബര്‍ ഇറക്കുമതിയുടെ മാര്‍ച്ച് 31 വരെയുള്ള നിരോധനവും റബര്‍ വിപണിയില്‍ കര്‍ഷകനു ഗുണംചെയ്തില്ലെന്നു മാത്രമല്ല, റബര്‍ വില വീണ്ടും കുത്തനെ ഇടിയുകയാണുണ്ടായത്. കരിമ്പ്, പരുത്തി കര്‍ഷകരെയും റബര്‍ കര്‍ഷകരെയും രണ്ടുതരം പൌരന്മാരായി ഭരണനേതൃത്വം കാണുന്നത് ക്രൂരമാണ്. സമാനപ്രതിസന്ധിയില്‍ തായ്ലന്‍ഡ്, മലേഷ്യന്‍ സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കു നല്‍കുന്ന സംരക്ഷണവും സഹായവും കേന്ദ്രസര്‍ക്കാര്‍ കണ്ടുപഠിക്കണമെന്നും സെബാസ്റ്യന്‍ പറഞ്ഞു. Source: Deepika   Read More of this news...

എസ്ബി ഓട്ടോണമസ് കോളജില്‍ ദേശീയ സെമിനാര്‍

ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജിലെ ബര്‍ക്കുമാന്‍സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റഡീസിന്റെ നേതൃത്വത്തില്‍ മാനേജിംഗ് ചലഞ്ചസ് ഇന്‍ ദി വ്യൂക്കാ വേള്‍ഡ് എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ചീഫ് കണ്‍ട്രോളര്‍ ഡോ. ബിജു ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി ജോസഫ് പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. സ്റീഫന്‍ മാത്യു, വകുപ്പു മേധാവി പ്രഫ. സിബി ജോസഫ്, കോഓര്‍ഡിനേറ്റര്‍ പ്രഫ. ജിതിന്‍ കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.ജയിന്‍ യൂണിവേഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ ഡോ. മിഥിലേശ്വര്‍, ഇവൈ ഡയറക്ടര്‍ കോശി മാത്യു, പ്രഫ. രഘുനാഥ് രുദ്രന്‍, റിലയന്‍സ് ട്രെന്‍ഡ്സ് ജനറല്‍ മാനേജര്‍ റിജു ആന്റണി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ഇന്ന് വൈകുന്നേരം സമാപിക്കും. Source:Deepika   Read More of this news...

അടിമ വ്യാപാരത്തിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ

(മെക്സിക്കോ): മനുഷ്യരെ അടിമപ്പണിക്കാരായി ചൂഷണം ചെയ്യുന്നതിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ യുടെ രൂക്ഷവിമര്‍ശനം. മെക്സിക്കോ-യുഎസ് അതിര്‍ത്തിപ്രദേശത്തേക്കു നടത്തിയ യാത്രയിലാണ് അദ്ദേഹം അടിമ വ്യാപാരത്തിനെതിരേ പ്രതികരിച്ചത്. മെക്സിക്കോ സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് പാപ്പ റോമിലേക്കു മടങ്ങി. അടിമപ്പണി ചെയ്യിക്കുന്നവര്‍ ദൈവത്തോട് ഉത്തരം പറയേണ്ടിവരും. സമൂഹത്തെ നന്നാക്കാന്‍ ബിസിനസുകാര്‍ക്ക് നടത്താവുന്ന ഏറ്റവും നല്ല നിക്ഷേപം കുടുംബങ്ങളിലും വ്യക്തികളിലുമാണ്. ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന പാഴ്വസ്തുക്കളായി തൊഴിലാളികളെ കാണാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്തു മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനിടെ മെക്സിക്കോയിലെ പല പിന്നോക്കമേഖലകളും അദ്ദേഹം സന്ദര്‍ശനം നടത്തി. മയക്കുമരുന്നിന്റെ ഉപയോഗവും കുറ്റകൃത്യങ്ങളും ഉപേക്ഷിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. മെക്സിക്കോയില്‍ ഏറ്റവുമധികം അക്രമം നടക്കുന്ന മേഖലയാണു സിയുഡാഡ് ഹ്വാറെഡ്. ഇവിടെനിന്നാണു യുഎസിലേക്കു പലരും അനധികൃതമായി കുടിയേറുന്നത്. അതേസമയം, ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ കുടിയേറ്റവിരുദ്ധ നിലപാടുകള്‍ക്കു നേര്‍വിപരീതമാണു മാര്‍പാപ്പയുടെ നിലപാട്. മാര്‍പാപ്പ ഒരു രാഷ്ട്രീയക്കാരനാണെന്നും മെക്സിക്കന്‍ സര്‍ക്കാരാണ് അദ്ദേഹത്തെ അതിര്‍ത്തി സന്ദര്‍ശനത്തിനു നിയോഗിച്ചതെന്നും ട്രംപ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഈ ആരോപണം വിചിത്രവും സത്യവിരുദ്ധവുമാണെന്നു വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെഡറികോ ലൊംബാര്‍ഡി പറഞ്ഞു.മെക്സിക്കോ സിറ്റിയില്‍ വിമാനമിറങ്ങവേ മാര്‍പാപ്പയുടെ വിമാനത്തില്‍ ലേസര്‍ രശ്മി പതിഞ്ഞതായി ശ്   Read More of this news...

മെക്സ്ക്കോ അപ്പസ്തോലികയാത്ര സമാപിച്ചു. പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെത്തി

ഫെബ്രുവരി 12-ാം തിയതി വെള്ളിയാഴ്ച തുടക്കമിട്ട ഏഴുദിവസങ്ങള്‍ നീണ്ട മെക്സിക്കോ അപ്പസ്തോലിക പര്യടനമാണ് 18-ാം തിയതി വ്യാഴാഴ്ച അവസാനിച്ചത്.വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3.30-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ എയര്‍ മെക്സിക്കോയുടെ (Air Mexico) പ്രത്യേക വിമാനത്തില്‍ പാപ്പാ ഫ്രാന്‍സിസ് വന്നിറങ്ങിയതോടെ ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോ പര്യടനത്തിന് സമാപനമായി.വിമാനത്താവളത്തില്‍നിന്നും റോമിലെ മേരി മെജര്‍ ബസിലിക്കയിലെ ദൈവമാതൃ സന്നിധിയിലേയ്ക്കാണ് പാപ്പാ ഫ്രാ‍ന്‍സിസ് കാറില്‍ പുറപ്പെട്ടത്. 'റോമിന്‍റെ രക്ഷിക'യായ കന്യകാനാഥയുടെ (Salus Populi Romani) പുരാതന വര്‍ണ്ണനചിത്രത്തിന്‍റെ തിരുനടയില്‍ (Side altar of Ancient Marian Icon) പാപ്പാ പുഷ്പാര്‍ച്ചന നടത്തി.  പിന്നെ  ഏകദേശം 20 മിനിറ്റോളം അവിടെ ഇരുന്ന് മൗനമായി പ്രാര്‍ത്ഥിച്ചശേഷമാണ് കാറില്‍ വത്തിക്കാനിലേയ്ക്കു യാത്രതുടര്‍ന്നത്. മെക്സിക്കോയില്‍നിന്നും കൊണ്ടുവന്ന വലിയ റോസാപ്പൂക്കളാണ് ഇക്കുറി പാപ്പാ കന്യാകാനാഥയ്ക്കു സമര്‍പ്പിച്ചത്.സന്ദര്‍ശന ദിവസങ്ങളിലെല്ലാം മെക്സിക്കോ നഗരമദ്ധ്യത്തിലെ വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദരമായിരുന്നു പാപ്പായുടെ താല്‍ക്കാലിക വസതി. രാജ്യത്തിന്‍റെ വിവിധ അതിര്‍ത്തി സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കിയുള്ള പാപ്പായുടെ യാത്രകള്‍ ദൈര്‍ഘ്യമുള്ളതായിരുന്നെങ്കിലും,  ഒട്ടും ക്ഷീണിതനല്ലെന്നും, പൂര്‍ണ്ണാരോഗ്യവാനായാണ് തിരിച്ചെത്തിയരിക്കുന്നതെന്നും, യാത്രയില്‍ എപ്പോഴും കൂടെയുണ്ടായിരുന്ന പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.Source: Vatican Radio   Read More of this news...

അത്ഭുതരോഗ ശാന്തി ലഭിച്ച ലൂപിതയെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു

മെക്സിക്കോയുടെ രക്തസാക്ഷി, ഹൊസ്സെ സാഞ്ചസ് ദേല്‍ റിയോയുടെ നാമകരണ നടപിടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിനും വിശദ്ധപദപ്രഖ്യാപനത്തിനും കാരണമാകുന്നതാണ് ഇപ്പോള്‍ ഏഴു വയസ്സുള്ള ലൂപിതായ്ക്കു ലഭിച്ച അത്ഭുതരോഗശാന്തി.ലൂപിതായ്ക്ക് മൂന്നാം മാസം മാത്രം പ്രായമുള്ളപ്പോളാണ് (2009) വൈദ്യശാസ്ത്രത്തിന് കണ്ടുപിടിക്കാനാവാതിരുന്ന മസ്തിഷ്ക്കരോഗം പിടിപെട്ടു കിടപ്പിലായത്. കുഞ്ഞു മരണാവസ്ഥയിലെത്തിയിരുന്നു. വൈദ്യശാസ്ത്രം കൈയ്യൊഴിയുകയുംചെയ്തു. എന്നാല്‍ വാഴ്ത്തപ്പെട്ട ഹൊസ്സെ സാഞ്ചസിന്‍റെ മാദ്ധ്യസ്ഥ്യം തേടിക്കൊണ്ടുള്ള പ്രാര്‍ത്ഥനയുടെ ഫലമായി കുഞ്ഞ്, ലൂപിത അത്ഭുതകരമായി സുഖപ്പെട്ടു.  ഫെബ്രുവരി 16-ാം തിയതി ചൊവ്വാഴ്ച മൊറേലിയായിലെ കത്തീഡ്രല്‍ ദേവാലയ സന്ദര്‍ശനത്തിനിടെ ആദ്യ ദിവ്യകാരുണ്യസ്വീകരണത്തിന് ഒരുങ്ങുന്ന കുട്ടികള്‍ക്കിടയില്‍ ലൂപിതായെ പാപ്പാ ഫ്രാന്‍സിസ് നേരില്‍ കാണാന്‍ ഇടയായി. തുടര്‍ന്ന് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വാഴ്ത്തപ്പെട്ട രാക്തസാക്ഷി സാഞ്ചസ്സിന്‍റെ പൂര്‍ണ്ണകായ ഭൗതിശേഷിപ്പുകള്‍ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു വണങ്ങി.മെക്സിക്കോയുടെ യുവരാക്തസാക്ഷിയാണ് വാഴ്ത്തപ്പെട്ട ഹൊസ്സെ സാഞ്ചസ് ദേല്‍ റിയോ (1913-1928).  മതപീഡനകാലത്താണ് 15 വയസ്സുകാരന്‍ സാഞ്ചസ് കൊല്ലപ്പെട്ടത്.  സഭയും ഭരണകൂടവും തമ്മിലുണ്ടായ ഭിന്നിപ്പിലാണ് ക്രൈസ്തവര്‍ മെക്സിക്കോയില്‍ പീഡിപ്പിക്കപ്പെട്ടത്. Cristo Re,  ക്രിസ്തു രാജന്‍റെ യോദ്ധാക്കള്‍ എന്ന അപരനാമത്തില്‍ ക്രൈസ്തവര്‍ മതപീഡനങ്ങള്‍ സഹിക്കുകയും വിശ്വാസത്തില്‍ ഒരുമയില്‍ പതറാതെ നില്ക്കുകയുംചെയ്തു. വിശ്വാസം സംരക്ഷിക്കുന്ന പ്രക്രിയില്‍  കൊല്ലപ്പെട്ടത് ആയിരങ്ങളാണ്. ജീവിതവിശുദ്ധിയുള്ള ബാലനായിരുന്നു ഹൊസെ സാഞ്ചസും (Mexican Cristore) അക്കൂട്ടത്തി   Read More of this news...

അല്‍അസ്ഹറിലെ ഗ്രാന്‍ഡ് ഇമാമിനെ വത്തിക്കാന്‍ ക്ഷണിച്ചു

വത്തിക്കാന്‍സിറ്റി: സുന്നി മുസ്ലിംകളുടെ ഏറ്റവും ആധികാരിക പഠനകേന്ദ്രമായ കയ്റോയിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയുടെ ഗ്രാന്‍ഡ് ഇമാം ഷെയ്ക് അഹമ്മദ് അല്‍ തയ്യെബിനെ വത്തിക്കാനിലേക്കു ക്ഷണിച്ചു. അല്‍അസ്ഹറും വത്തിക്കാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനാണിത്. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് മിഹേല്‍ ആഞ്ചല്‍ ആയുസോക്വിക് സോട്ട് ആണ് വത്തിക്കാന്റെ ക്ഷണം ഗ്രാന്‍ഡ് ഇമാമിനു കൈമാറിയത്.വത്തിക്കാനില്‍ മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ ഴാങ് ലൂയി ടോറാനുമായാകും അല്‍ അസ്ഹര്‍ സംഘം ചര്‍ച്ച നടത്തുക.പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച ഉണ്ടാകും. ഏറ്റവും വേഗം ഇതു നടക്കുമെന്ന് ആര്‍ച്ച്ബിഷപ് ആയുസോ പ്രത്യാശ പ്രകടിപ്പിച്ചു. Source: Deepika   Read More of this news...

സ്ഥാനാര്‍ഥി നിര്‍ണയം: അവഗണന പാടില്ലെന്നു കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി അര്‍ഹതയുമുള്ളവരെ അവഗണിക്കുന്ന നിലപാടു മു ന്നണികള്‍ നിര്‍ത്തണമെന്നു ക ത്തോലിക്കാ കോണ്‍ഗ്രസ് പ്രമേയം. പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രനിര്‍വാഹക സമിതിയാണു പ്രമേയം പാസാക്കിയത്. സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരെ മുന്നണികള്‍ പരിഗണിക്കാതെ പോകുന്നതു വിലയിരുത്തപ്പെടണം. ചിലര്‍ അധികാരത്തിനായി വിലപേശുമ്പോള്‍, മാന്യത പുലര്‍ത്തുന്നവരെ തള്ളുന്നതു സാമൂഹ്യനീതിക്കു നിരക്കാത്തതാണ്. തെരഞ്ഞെടുപ്പില്‍ കാര്‍ഷിക പ്രശ്നങ്ങളോട് പാര്‍ട്ടികളുടെ നിലപാടും സ്ഥാനാര്‍ഥികളുടെ നിലവാരവും ചര്‍ച്ചാവിഷയമാകും. സമുദായങ്ങള്‍ക്കു സ്വാതന്ത്യ്രവും അവകാശങ്ങളും നിഷേധിക്കപ്പെ ടുന്ന സാഹചര്യമുണ്ടാകരുതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വി.വി. അഗസ്റിന്‍ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, സ്റീഫന്‍ ജോര്‍ജ്, സാജു അലക്സ്, ഡേവിഡ് പുത്തൂര്‍, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളവത്ത്, ജേക്കബ് മുണ്ടയ്ക്കല്‍, ദേവസ്യ കൊങ്ങോല, സെബാ സ്റ്യന്‍ വടശേരി, ഐപ്പച്ചന്‍ തടിക്കാട്ട്, കെ.ജെ. ആന്റണി, ടോമിച്ചന്‍ അയ്യരുകുളങ്ങര, പ്രഫ. ജോസുകുട്ടി ഒഴുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.Source: Deepika   Read More of this news...

ആരാധകരുടെ ആവേശത്തള്ളലില്‍ മാര്‍പാപ്പയ്ക്കു കാല്‍വഴുതി

മെക്സിക്കോ സിറ്റി: അഞ്ച് ദിവസത്തെ മെക്സിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ മെക്സിക്കോയിലെ മൊറേലിയ നഗരത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആരാധകരുടെ അതിരുകടന്ന സ്നേഹപ്രകടനത്തില്‍ കാല്‍വഴുതി. തന്റെ അനുഗ്രഹം വാങ്ങാന്‍ വീല്‍ചെയറിലെത്തിയ കുഞ്ഞിന്റെ മുകളിലേക്കാണ് മാര്‍പാപ്പ വീഴാന്‍ തുടങ്ങിയത്. പെട്ടെന്നു മാര്‍പാപ്പ, ആരാധകന്റെ നേരേ തിരിഞ്ഞ് ഇത്രയും സ്വാര്‍ഥനാകരുതെന്ന് ഉപദേശിച്ചു. നൃത്തവും പാട്ടുമായി തന്നെ വരവേല്‍ക്കാനെത്തിയ ചെറുപ്പക്കാരെ അനുഗ്രഹിച്ചു നീങ്ങുന്നതിനിടയില്‍ അപ്രതീക്ഷിതമായാണു മാര്‍പാപ്പയെ കെട്ടിപ്പുണരാന്‍ ആരാധകന്‍ ശ്രമിച്ചത്. ഒട്ടും മുന്നോട്ടുനീങ്ങാന്‍ അയാള്‍ സമ്മതിക്കാതെ വന്നതിനെത്തുടര്‍ന്നു തിരക്കിനിടയില്‍പ്പെട്ട് മാര്‍പാപ്പയുടെ നില തെറ്റുകയായിരുന്നു. നിലത്തുവീഴാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കൈകളില്‍ താങ്ങി. പെട്ടെന്നുതന്നെ നേരേനിന്ന മാര്‍പാപ്പ അയാളെ രൂക്ഷമായി നോക്കി സ്പാനിഷ് ഭാഷയില്‍ രണ്ടു തവണ ഇത്രയും സ്വാര്‍ഥനാകരുതെന്നു പറയുകയും ചെയ്തു. എന്നാല്‍, അയാളെ മാത്രം വീഡിയോ ക്ളിപ്പിംഗില്‍ കാണാന്‍ കഴിയുന്നില്ല. Source: Deepika   Read More of this news...

പ്രാര്‍ത്ഥനാരീതിയില്‍നിന്നും വ്യക്തിയെ മനസ്സിലാക്കാമെന്ന് പാപ്പായുടെ ട്വിറ്റര്‍

പ്രാര്‍ത്ഥിക്കുന്ന രീതിയില്‍നിന്നും ഒരാള്‍ ജീവിക്കുന്ന രീതിയെക്കുറിച്ചു പറയാമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശമാണ്. ഫെബ്രുവരി 16-ാം തിയതി മെക്സിക്കോ അപ്പസ്തോലിക പര്യടനത്തിടെ ട്വിറ്റര്‍ സംവാദകരുമായി പാപ്പാ പങ്കുവച്ചതാണീ അപൂര്‍വ്വ സന്ദേശം.ജീവിതത്തില്‍ ഒരാള്‍ സംസാരിക്കുവാനും നടക്കുവാനും മെല്ലെ പഠിക്കുന്നു. പഠിക്കാന്‍വേണ്ടി മറ്റുള്ളവരെ ശ്രവിക്കുന്നു. അതുപോലെതന്നെ പ്രാര്‍ത്ഥിക്കുവാന്‍ നാം പഠിക്കേണ്ടതാണ്. ഒരാളുടെ പ്രാര്‍ത്ഥനാജീവിതം ഏതുവിധത്തിലുള്ള വ്യാക്തിയാണ് അയാള്‍ എന്നു വെളിപ്പെടുത്തും പ്രാര്‍ത്ഥനാരീതിയില്‍നിന്നും ഒരാളുടെ ജീവിത രീതിയെക്കുറിച്ച് പറയുവാനാകും. ട്വിറ്റില്‍ പാപ്പാതന്നെ ഈ വിശദാംശങ്ങള്‍ നല്കിയിരിക്കുന്നു.ഫെബ്രുവരി 12-ാം തിയതി ബുധനാഴ്ച മുതല്‍ പാപ്പാ ഫ്രാന്‍സിസ് മെക്സിക്കോ പര്യടനത്തിലാണ്. ക്യൂബവഴി മെക്സിക്കോയിലെത്തിയ പാപ്പായുടെ ലാറ്റിമേരിക്കന്‍ രാജ്യത്തെ പരിപാടികള്‍ ഫെബ്രുവരി 17-ന് സമാപിപ്പിച്ച്, 18-ാം തിയതി വ്യാഴാഴ്ച പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.Source: Vatican Radio   Read More of this news...

അപരന്‍റെ ആവശ്യങ്ങള്‍ അറിയുക : തായിലന്‍ഡിലെ തപസ്സുകാലസന്ദേശം

അപരന്‍റെ ആവശ്യങ്ങള്‍ അറിയണമെന്ന്, തായിലന്‍ഡിലെ മെത്രാന്‍ സിമിതിയുടെ തപസ്സുകാല സന്ദേശം ഉദ്ബോധിപ്പിച്ചു.സ്വന്തം ആവശ്യങ്ങളില്‍ മാത്രം മുഴുകിപ്പോകാതെ, ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളെ തുണയ്ക്കുന്നതാണ് സാഹോദര്യവും കരുണയുമെന്ന് ആര്‍ച്ചുബിഷപ്പ് ചെയാരാ സന്ദേശത്തില്‍ പ്രസ്താവിച്ചു. വ്യക്തി ജീവിതത്തില്‍ ഇന്നിന്‍റെ അമിതമായ ഉപഭോഗമനഃസ്ഥിതി ഇല്ലാതാക്കിയും പരിമിതപ്പെടുത്തിയും അപരന്‍റെ ആവശ്യത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷം ഏവരെയും ക്ഷണിക്കുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ചെയാരയ ദേശീയ മെത്രാന്‍ സിമിതിക്കുവേണ്ടി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.ദേശീയ മെത്രാന്‍ സമിതിയുടെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കമ്മിഷന്‍ ചെയര്‍മാന്‍, ആര്‍ച്ചുബിഷപ്പ് ബാംചിയോഗ് ചെയാരയാണ് സന്ദേശത്തിലൂടെ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഫെബ്രുവരി 10-ാം തിയതി ആഗോളസഭ ആചരിച്ച വിഭൂതിത്തിരുനാളിലാണ് ദേശീയതലത്തില്‍ തപസുകാലത്തെ കാരുണ്യസന്ദേശം നല്കിയത്.കാലാവസ്ഥ കെടുതിയും അതുമായി ബന്ധപ്പെട്ട വരള്‍ച്ചയുംമൂലം അടിസ്ഥാന ആവശ്യ വസ്തുക്കള്‍പോലും ഇല്ലാതെ ധാരാളംപേര്‍ ലോകമെമ്പാടും വിഷിമിക്കുമ്പോള്‍ സ്വാര്‍ത്ഥതയില്‍ ഊന്നിയ ഉപോഭോഗത്തിന്‍റെയും ധൂര്‍ത്തിന്‍റെയും സംസ്ക്കാരത്തില്‍നിന്നും തപസ്സിലൂടെ മോചിതരാകണമെന്ന് ആര്‍ച്ചുബിഷപ്പ് ചെയാരയ ഉദ്ബോധിപ്പിച്ചു.നാം വസിക്കുന്ന ഭൂമി നമ്മുടെ പൊതുഭവനമാണെന്നും, അതിന്‍റെ പ്രകൃതിവിഭവങ്ങളും ഉപായസാധ്യതകളും സ്വാര്‍ത്ഥതയില്‍ സ്വന്തമാക്കാതെ, അത് എല്ലാവരുടേതാണെന്നും, പങ്കുവയ്ക്കപ്പെടേണ്ടതാണെന്നുമുള്ള ധാരണയോടെ ഉപയോഗിക്കേണ്ടതാണ്. അതിനാല്‍ വിശാലഹൃദയത്തോടും നീതിബോധത്തോടും!   Read More of this news...

ബുത്രോസ് ഖാലിയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

ഐക്യരാഷ്ട്ര സംഘയുടെ (United Nations Organization) ആറാമത്തെ സെക്രട്ടറി ജനറല്‍ ബുത്രോസ് ബുത്രോസ് ഖാലിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ അന്ത്യാഞ്ജലി!ലോകരാഷ്ട്രങ്ങളെ സമാധാനത്തിന്‍റെ പാതയില്‍ നയിക്കുവാന്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍സെക്രട്ടറി ജനറല്‍, ബുത്രോസ് ബുത്രോസ് ഖാലിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി മെക്സിക്കോയില്‍ പര്യടനംനടത്തവെ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അറിയിച്ചു.ജന്മനാടായ ഈജിപ്തിനും മാനവകുലത്തിനും നല്കിയിട്ടുള്ള ഖാലിയുടെ സമര്‍പ്പിത സേവനത്തെ പാപ്പാ സന്ദേശത്തില്‍ ശ്ലാഘിച്ചു. ലോകമറിഞ്ഞ നല്ല നയതന്ത്രജ്ഞന്‍റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടും, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥനയും അപ്പസ്തോലിക ആശീര്‍വ്വാദവും നല്കിക്കൊണ്ടുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.ഐക്യരാഷ്ട്ര സംഘയുടെ (United Nations Organization) ആറാമത്തെ സെക്രട്ടറി ജനറലായിരുന്നു ഈജിപ്തുകാരനായ ബുത്രോസ് ബുത്രോസ് ഖാലി. ഫെബ്രുവരി 16-ാം തിയതി ജന്മനാടായ ഈജിപ്തിലെ കെയിറോയിലെ വസതിയിലായിരുന്നു ഖാലിയുടെ അന്ത്യം. 1922-ല്‍ ജനിച്ച ഖാലി നാടിന്‍റെ നയതന്ത്ര വിഭാഗത്തില്‍നിന്നുമാണ് രാജ്യന്തര സേവനത്തിലേയ്ക്ക് കടന്നുവന്നത്.  1992-മുതല്‍ 1996-വരെയായിരുന്നു ഖാലിയുടെ യുഎന്നിലെ സേവനകാലം. അദ്ദേഹത്തെ പിന്‍തുടര്‍ന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായത് കെനിയ സ്വദേശി, കൊഫി അണ്ണനായിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്ഥാനമേറ്റു.വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി ഫെബ്രുവരി 17-ാം തിയതി ബുധനാഴ്ച ബാന്‍ കി മൂണിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഖാലിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചത്.Source: Vatican Radio   Read More of this news...

മെക്സിക്കോയിലെ മരണദൂതന്മാര്‍ക്കെതിരെ പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാനദൂത്

മെക്സിക്കോയിലെ 'മരണദൂതന്മാര്‍ക്കെ'തിരെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനമെന്ന്, മെക്സിക്കോയിലെ മൊറേലിയായിലെ യുവജന സംഗമവേദിയില്‍നിന്നും വത്തിക്കാന്‍ റേഡിയോ വക്താവ്, വെറോണിക്കാ സ്ട്രാസ്ബ്രിക്ക് അറിയിച്ചു.സമ്പന്നമെങ്കിലും കലുഷിതമായ മെക്സിക്കോയുടെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശനത്തിന് എത്തിയത്. അഞ്ചുദിവസങ്ങള്‍ അതു നീണ്ടുനിന്നു. മെക്സിക്കോ-അമേരിക്കന്‍ അതിര്‍ത്തികളില്‍ നടമാടുന്ന മയക്കുമരുന്നു കച്ചവടവും മനുഷ്യക്കടത്തും കേന്ദ്രീകരിച്ചുള്ള അധോലോക പ്രവര്‍ത്തനങ്ങളാണ് മെക്സിക്കന്‍ സംസ്ഥാനങ്ങളുടെയും അവിടങ്ങളിലെ ജനങ്ങളുടെയും ജീവിതങ്ങള്‍ സംഘര്‍ഷപൂര്‍ണ്ണമാക്കുന്നതെന്ന് സ്ട്രാസ്ബ്രിക് അഭിപ്രായപ്പെട്ടു.അതിര്‍ത്തി സംസ്ഥാനമായ മിഹോകനിലെ മൊറേലിയാ നഗരത്തില്‍വച്ച് മെക്സിക്കന്‍ യുവജനങ്ങളുമായി നടന്ന കൂടിക്കാഴ്ചയില്‍ വരുംതലമുറയെ മയക്കുമരുന്നിന്‍റെ മരണദൂതന്മാരില്‍നിന്നും മോചിക്കുവാനുള്ള ശ്രമമാണ് പാപ്പായുടെ വാക്കുകളിലും പ്രാര്‍ത്ഥനയിലും തെളിഞ്ഞുനിന്നത്. മൊറേലിയായിലെ മൊറേലോസ് പാവോണ്‍ സ്റ്റേ‍ഡിയത്തില്‍നിന്നും ഫ്രെബ്രുവരി 16-ാം തിയതി ചൊവ്വാഴ്ച നല്കിയ റിപ്പോര്‍ട്ടിലാണ് വത്തിക്കാന്‍ റേഡിയോ വക്താവ്, സ്ട്രാസിബ്രിക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.'മരണദൂതരു'ടെ മദ്ധ്യത്തിലെ സമാധാനദൂതനെന്ന്... സ്ട്രാസ്ബ്രിക്ക് പാപ്പായെ വിശേഷിപ്പിച്ചു. പിരിമുറുക്കമുള്ള സാമൂഹ്യ അന്തരീക്ഷത്തില്‍ സാമൂഹ്യതിന്മകളില്‍ മതനേതാക്കള്‍ പക്ഷംചേരുന്നതും  സാധാരണക്കാരായ മെക്സിക്കന്‍ ജനതയെ 'നിരാശരാ'ക്കന്നുണ്ടെന്നത് (Desparecidos) ജനങ്ങള്‍ ഏറ്റുപറയുന്ന നഗ്നസത്യവും സാമൂഹ്യവൈരുദ്ധ്യവുമാണ്. സാധാരണ ജനങ്ങള്‍ക്ക് മയക്   Read More of this news...

പരിസ്ഥിതി പ്രതിസന്ധിക്ക് മുന്നില്‍ കണ്ണടയ്ക്കാനാകില്ല.

മെക്സിക്കൊയില്‍ ഇടയസന്ദര്‍ശനം തുടരുന്ന ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച(15/02/16) സാന്‍ ക്രിസ്തോബലില്‍ ദിവ്യബലിയര്‍പ്പിച്ചു. ചാപ്പാസ് സംസ്ഥാനത്തില്‍ നിന്നുള്ള നാട്ടുവാസികളായിരുന്നു ദിവ്യബലിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും.കര്‍ത്താവിന്‍റെ നിയമത്തിന്‍റെ സമ്പൂര്‍ണ്ണത, സൃഷ്ടിയുടെ മനോഹാരിത, പ്രകൃതിയെ മലിനമാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന മനുഷ്യന്‍ ആത്മപരിശോധനനടത്തേണ്ടതിന്‍റെ അനിവാര്യത, പ്രകൃതിയ്ക്കും മണ്ണിന്‍റെ മക്കള്‍ക്കും    സംരക്ഷണം ഉറപ്പാക്കാനുള്ള കടമ എന്നിവയിയലേക്കു വിരല്‍ചൂണ്ടുന്നതായിരുന്നു പാപ്പാ തദ്ദവസരത്തില്‍ നടത്തിയ വചനസമീക്ഷ.    പാപ്പായുടെ സുവിശേഷപ്രഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു:     കര്‍ത്താവിന്‍റെ നിയമം അവികലമാണ്. അത് ആത്മാവിന് പുതുജീവന്‍ പകരുന്നു, പതിനെട്ടാം സങ്കീര്‍ത്തനം,എട്ടാം വാക്യം.     ദിവ്യബലിമദ്ധ്യേ വായിച്ചുകേട്ട ഈ സങ്കീര്‍ത്തനവാക്യം നാട്ടുഭാഷകളിലൊന്നില്‍ ആവര്‍ത്തിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ വിചിന്തനം ആരംഭിച്ചത്.     കര്‍ത്താവിന്‍റെ നിയമം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവരില്‍ അതു പുറപ്പെടുവിക്കുന്ന ഫലങ്ങള്‍ സങ്കീര്‍ത്തകന്‍ എണ്ണിയെണ്ണി പറയുകയാണ്- പാപ്പാ തുടരുന്നു: ആത്മാവിനു പുതുജീവന്‍ പകരുന്നു, വിനീതരെ വിജ്ഞാനികളാക്കുന്നു, ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, വഴിയില്‍ പ്രകാശം ചൊരിയുന്നു.     ഇസ്രായേല്‍ ജനത്തിന് മോശവഴി ലഭിച്ച ഈ നിയമം, ദൈവജനം വിളിക്കപ്പെട്ടിരിക്കുന്ന ആ സ്വാതന്ത്ര്യം ജീവിക്കാന്‍ അതിനെ സഹായിക്കാനുള്ളതാണ്. ദൈവജനത്തിന്‍റെ ചുവടുകള്‍ക്ക് വെളിച്ചവും ആ ജനത്തിന്‍റെ തീര്‍ത്ഥാടനത്തില്‍ തുണയുമാകേണ്ട നിയമമാണത്. നിറുത്തൂ, ഇനി അരുത് എന്ന് ദൈവം പറയു   Read More of this news...

സുബോധം ഐ-കോണ്‍ 2016

തിരുവനന്തപുരം: സുബോധം ഐ-കോണ്‍ 2016 അന്താരാഷ്ട്ര സമ്മേളനം ഇന്ന് ആരംഭിക്കും. 19 വരെയാണ് സമ്മേളനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയര്‍മാനും എക്സൈസ് മന്ത്രി കെ.ബാബു വര്‍ക്കിംഗ് ചെയര്‍മാനുമായാണ് സമ്മേളനത്തിന്റെ സംഘാടക സമിതി. ലഹരി വിമുക്ത കേരളം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന സുബോധ പദ്ധതിയുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. Source: Deepika   Read More of this news...

...
36
...