News & Events

സിഎംസി ശതോത്തര സുവര്‍ണ ജൂബിലി: കാരുണ്യദിനം ആചരിച്ചു

സ്വന്തം ലേഖകന്‍കൊച്ചി: സിഎംസി (കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മദര്‍ ഓഫ് കാര്‍മല്‍) സന്യാസിനി സമൂഹത്തിന്റെ ശതോത്തര സുവര്‍ണജൂബിലി സമാപനത്തോടനുബന്ധിച്ചു കാരുണ്യദിനാചരണം നടത്തി. 1270 കന്യാസ്ത്രീകളുടെ രക്തദാനം ഉള്‍പ്പെടെ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നു. ആലുവ തായിക്കാട്ടുകരയിലുള്ള മൌണ്ട് കാര്‍മല്‍ ജനറലേറ്റില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണു കാരുണ്യദിനാചരണം ആരംഭിച്ചത്. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു പ്രഫഷണല്‍ കോഴ്സുകള്‍ക്കുള്ള പഠനം, സ്വയംതൊഴില്‍ കണ്െടത്തല്‍ എന്നിവയ്ക്കു സഹായം നല്‍കുന്ന അഡോക് പദ്ധതിക്കു തുടക്കം കുറിച്ചു. സ്വയംതൊഴില്‍ സംരംഭ പദ്ധതിയുടെ ഭാഗമായി നല്‍കിയ ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം സിഎംസി മദര്‍ ജനറല്‍ സിസ്റര്‍ സിബി നിര്‍വഹിച്ചു. ജനറലേറ്റിലും വിവിധ പ്രോവിന്‍സുകളിലുമായി ഒരേ ദിനത്തില്‍ നടത്തിയ രക്തദാന ക്യാമ്പുകളിലാണു സിഎംസി സഭയിലെ 1270 കന്യാസ്ത്രീകള്‍ രക്തദാനം നടത്തിയത്. ഇതിനൊപ്പം സഭയുടെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും രക്തദാനം നടത്തി. ജനറലേറ്റില്‍ രക്തദാനക്യാമ്പ് ഐഎംഎ പ്രതിനിധി ഡോ. സുലേഖ മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ശതോത്തര സുവര്‍ണജൂബിലിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത പാവങ്ങള്‍ക്കായി 252 വീടുകള്‍ പൂര്‍ണമായി നിര്‍മിച്ചു നല്‍കിയിരുന്നു. 2570 വീടുകള്‍ നവീകരിച്ചു നല്‍കി. മൂന്നു വര്‍ഷത്തിനിടെ 2237 പെണ്‍കുട്ടികള്‍ക്കു വിവാഹസഹായവും 75564 രോഗികള്‍ക്കു ചികിത്സാസഹായവും നല്‍കി. വിവിധ സ്ഥലങ്ങളിലായി 5430 പേരെ ലഹരിവിമുക്ത ക്യാമ്പുകളിലെത്തിച്ചു. പാവപ്പെട്ട കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള റിവോള്‍വിംഗ് ഫണ്ട് സ്ക   Read More of this news...

കുടുംബത്തിന്റെ പ്രാധാന്യം കുറച്ചുകാണരുത്: മാര്‍പാപ്പ

കുടുംബത്തിന്റെ പ്രാധാന്യം കുറച്ചുകാണുന്ന പ്രവണതയ്ക്കെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ മെക്സിക്കോയിലെ ചിയാപസ് സ്റേറ്റിന്റെ തലസ്ഥാനമായ ടുക്സ്റിലാ ഗുട്ടിയേറത്തിലെ സ്പോര്‍ട്സ് സ്റേഡിയത്തില്‍ കുടുംബങ്ങളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയ ഗോത്രവര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ സംസ്ഥാനം മെക്സിക്കോയിലെ ഏറ്റവും അവികസിതമായ പ്രദേശമാണ്. മെക്സിക്കന്‍ തലസ്ഥാനത്തും പ്രാന്തപ്രദേശത്തും നടത്തിയ പര്യടനവേളയില്‍ അഴിമതിക്കും ചൂഷണത്തിനും എതിരേയാണു മാര്‍പാപ്പ മുഖ്യമായും സ്വരം ഉയര്‍ത്തിയത്. എന്നാല്‍, ചിയാപസില്‍ അജപാലനദൌത്യത്തിനും ഇതിന്റെ ഭാഗമായ കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കുമാണു പ്രാധാന്യം നല്‍കിയത്. ടുക്സ്റിലാ ഗുട്ടിയേറത്തില്‍ മാര്‍പാപ്പയെ ശ്രവിക്കാന്‍ എത്തിയവരില്‍ അയല്‍രാജ്യമായ ഗ്വാട്ടിമാലയില്‍നിന്നുള്ളവരുമുണ്ടായിരുന്നു.കുടുംബജീവിതത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും സഹനവും മൂലം നഷ്ടധൈര്യരാകരുതെന്നും കുടുംബമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. അനുകമ്പയും മൃദുലതയും തൊട്ടുതീണ്ടാത്ത മുഖങ്ങളേക്കാള്‍, ദാനവും ത്യാഗവുംമൂലം ക്ഷീണിച്ച മുഖങ്ങളെയാണു താന്‍ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബജീവിതം സന്തോഷപ്രദമാക്കുന്നതിനുള്ള മാര്‍ഗവും മാര്‍പാപ്പ ഉപദേശിച്ചു- വഴക്കുകള്‍ പറഞ്ഞു തീര്‍ക്കാതെ ഒരു ദിവസവും അവസാനിപ്പിക്കരുത്. മറിച്ചായാല്‍ അതു ശീതയുദ്ധത്തിന് ഇടയാക്കും. ശീതയുദ്ധം കുടുംബത്തിന്റെ അടിത്തറ ഇളക്കും.ചിയാപസിലെ സാന്‍ ക്രിസ്റോബല്‍ ഡിലാസ് കാസാസില്‍ ദിവ്യബലി അര്‍പ്പിച്ചു സംസാരിച്ച മാര്‍പാപ്പ തദ്ദേശീയ ഗോ&#   Read More of this news...

പാപ്പാ ഫ്രാന്‍സിസ് മെക്സിക്കോയില്‍ കുട്ടികളുടെ ആശ്രുപത്രി സന്ദര്‍ശിച്ചു

മെക്സിക്കോ സന്ദര്‍ശനത്തിനിടെ പാപ്പാ ഫ്രാന്‍സിസ് ഏക്കത്തെപേക്കിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ച്ചു. ഫെബ്രുവരി 14-ാം തിയതി ഞായറാഴ്ച മെക്സിക്കോ അപ്പസ്തോലിക പര്യടനത്തിന്‍റെ 3-ാം ദിവസത്തെ അവസാന പരിപാടിയായിരുന്നു 1943-ല്‍ സ്ഥാപിതമായ ഫെദറീക്കോ ഗോമെസ് ആശുപത്രി സന്ദര്‍ശനം. രോഗികളായ 200-ല്‍പ്പരം കുട്ടികളെ വ്യക്തിപരമായി കണ്ട പാപ്പാ അവര്‍ക്ക് സമ്മാനങ്ങളും സന്ദേശവും നല്കി.ആശുപത്രിയില്‍ വരാനും കുട്ടികളായ നിങ്ങളെയും, നിങ്ങളുടെ മാതാപിതാക്കളെയും, ഡോക്ടര്‍മാരെയും പരിചാരികരെയും സന്നദ്ധസേവകരെയും കാണുവാന്‍ ലഭിച്ച അവസരത്തിന് നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു.ഉണ്ണിയേശുവിനക്കുറിച്ച് ബൈബിളില്‍ ഒരു ചെറിയ ഭാഗമുണ്ട്. നിങ്ങളെപ്പോലെ വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍, മാതാപിതാക്കളായ ജോസഫും മേരിയും യേശുവിനെ ദേവാലയത്തില്‍ കൊണ്ടുപോയി. കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിക്കുവാന്‍..!  അവിടെ ജരൂസലേം ദേവാലയത്തില്‍ ശെമിയോന്‍ എന്നു പേരായ പ്രായമായൊരാള്‍ ഉണ്ടായിരുന്നു. ഉണ്ണിയേശുവെ കണ്ടപ്പോള്‍ അയാള്‍ സന്തോഷത്തിന്‍റെയും നന്ദിയുടെയും വികാരങ്ങള്‍ക്കൊണ്ട് നിറഞ്ഞു. അങ്ങനെ ആനന്ദവും നന്ദിയും നിറഞ്ഞ ആ മനുഷ്യന്‍ ഉണ്ണീശോയെ കയ്യിലെടുത്ത് ആശീര്‍വ്വദിച്ചു.യേശുവിന് ശെമിയോന്‍ ഒരു അമ്മാവനെപ്പോലെയാണ്. ഈ വലിയമ്മാവന്‍ നമ്മെ രണ്ടു കാര്യങ്ങളാണ് പഠിപ്പിക്കുന്നത് -  നന്ദിയും ആശീര്‍വ്വാദവും!ശെമയോന്‍റെ ഈ രണ്ടു വികാരങ്ങളോടും ഞാന്‍ സാരൂപ്യപ്പെടുകയാണ്. ആദ്യമായി  ഇവടെ വന്നു നിങ്ങളെയൊക്കെ കണ്ടതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഈ സന്തോഷം ഏറെ വലുതാണ്. നിങ്ങളുടെ പുഞ്ചിരിയും കളിയും ചിരിയുമെല്ലാം ആനന്ദം പകരുന്നതാണ്. ശെമിയോനെപ്പോലെ എന്നിലും നിങ്ങളുടെ സാന്നിദ്ധ്യം നന്ദിയുടെ വികാരമാണ് ഉണര്‍ത്തു&#   Read More of this news...

ധാരാളംപേരുടെ ദാരിദ്ര്യം കുറച്ചുപേരുടെ സൗഭാഗ്യമാക്കരുത്

ഇസ്രായേല്‍ ജനത്തിനു മോശ നല്കുന്ന നിര്‍ദ്ദേശങ്ങളില്‍ ആദ്യഫലങ്ങളുടെ സമൃദ്ധമായ കാലമാണ് വിളവെടുപ്പെങ്കിലും, ജനം ഗാതകാല ചരിത്രവും, ദൈവം നല്കിയിട്ടുള്ള നന്മകളും മറക്കാതെ നന്ദിയുള്ളവരായി ജീവിക്കണമെന്ന് താക്കീതു നല്‍കുന്നു. പഴയ സ്മരണകളിലൂടെയാണ് നന്ദിയുടെ വികാരം ഉദിക്കുന്നത്. സമൃദ്ധിയുടെ വിളയെടുക്കുമ്പോള്‍, ഇസ്രായേലിന്‍റെ ഇല്ലായ്മയില്‍ ദൈവം എപ്രകാരം ഇടപെട്ടു നയിച്ചുവെന്നുള്ള പഴയചരിത്രം മോശ ജനത്തെ അനുസ്മരിപ്പിക്കുകയും നന്ദിയുള്ളവരായി ജീവിക്കാന്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു (നിയമാ. 26, 5-11).ഉത്സവപ്രതീതി ഉണര്‍ത്തുന്ന മെക്സിക്കോയിലെ എക്കേത്തെപേക്കിലെ ആഘോഷത്തിലും കര്‍ത്താവിന്‍റെ നിരവധിയായ നന്മകള്‍ അനുസ്മരിക്കപ്പെടേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഒത്തുചേരാന്‍ ലഭിച്ച ഈ അവസരത്തിനും, നാടിന്‍റെ മക്കള്‍ക്കും, അവരുടെ മക്കള്‍ക്കും, പേരക്കുട്ടികള്‍ക്കും അവരുടെ പുതിയ ജീവിത സ്വപ്നങ്ങള്‍ക്കും, പദ്ധതികള്‍ക്കും ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം. തദ്ദേശജനതയുടെ തനിമയാര്‍ന്ന സംസ്ക്കാര സമ്പന്നതയും,  ഭാഷകളും പാരമ്പര്യങ്ങളുമെല്ലാം ഇന്നാടിന്‍റെ ആദ്യഫലങ്ങളായി കരുതി ദൈവത്തിന് നന്ദിയര്‍പ്പിക്കാം.  'ഏക്കത്തെപ്പേക്കി'ലെ വേദിയിലെത്താന്‍ നിങ്ങള്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. എത്രദൂരം നിങ്ങള്‍ നടന്നിട്ടുണ്ട്. ഇനിയും നടക്കേണ്ടതുണ്ട്. ഇനിയും ഇവിടെ എത്തിപ്പെടാത്തവരുണ്ട്! മോശയെപ്പോലെ പാപ്പാ ഓര്‍പ്പിച്ചു. ഭൂമിയും സ്വത്തും,  സംസ്ക്കാരവും പാരമ്പര്യങ്ങളും മാത്രമല്ല മണ്ണിന്‍റെ മക്കള്‍ സ്വന്തമാക്കേണ്ടത്. ദൈവം നമ്മില്‍ വര്‍ഷിച്ച നിരവധി അനുഗ്രഹങ്ങളില്‍ ഏറ്റവും വിലപ്പെട്ടത് വിശ്വാസമാണ്. അത് കൈമാറാന്‍ നാം മറന്നുപോകരുത്. നാം സ്വീകരിക്കുന്നത   Read More of this news...

പ്രലോഭനങ്ങളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍

മെക്സിക്കോ അപ്പസ്തോലിക പര്യടനത്തിന്‍റെ മൂന്നാം ദിവസം ഞായറാഴ്ച ഫെബ്രുവരി  14-ാം തിയതി ഏക്കത്തെപേക് കുന്നിന്‍ ചെറിവിലെ മൈതാനിയില്‍ ജനങ്ങള്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിച്ചു. മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. പാപ്പാ വചനപ്രഘോഷണം നടത്തി, തപസ്സിലെ ആദ്യവാരത്തെ ചിന്തകള്‍ പങ്കുവച്ചു:ഉത്ഥാനമഹോതസവത്തിനുള്ള ഒരുക്കമാണ് തപസ്സുകാലം. ജ്ഞാനസ്നാനത്തിലൂടെ നാം ദൈവമക്കളായതിന്‍റെ സവിശേഷമായ കൃപകളെ ഓര്‍ക്കുന്ന സമയവുമാണിത്. ലഭിച്ച കൃപയുടെ സമൃദ്ധി ഓര്‍മ്മച്ചെപ്പില്‍ അടച്ചുപൂട്ടാതെ അവ നവീകരിക്കാനുള്ള ക്ഷണമാണിത്. അതുവഴി, ജ്ഞാനസ്നാന വരത്തിന്‍റെ കൃപയും പ്രത്യാശയും സന്തോഷവും വീണ്ടെടുക്കാന്‍ നാം പരിശ്രമിക്കുന്നു. ദൈവമക്കളുടെ സ്ഥാനം നാം അതുവഴി പുനരാവിഷ്ക്കരിക്കുന്നു.നഷ്ടപ്പെട്ട മകനെ കരുണാര്‍ദ്രനായ പിതാവ് കാത്തുനിന്ന് സ്വീകരിച്ച്, അവന്‍റെ പരിക്ഷീണത്തിന്‍റെയും അവിശ്വസ്തതയുടെയും പിന്‍തിരിപ്പിന്‍റെയും ജീര്‍ണ്ണിച്ച മേലങ്കി അഴിച്ചുമാറ്റി ഒരച്ഛനെയോ അമ്മയെയോപോലെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പുതുവസ്ത്രം അണിയിച്ച് ഭവനത്തില്‍ സ്വീകരിക്കുന്നു. പിതാവ് അപരിമേയനാണ്, സ്നേഹസമ്പന്നനാണ്. പിന്നെ കരുണാര്‍ദ്രനാണ്. സകലരെയും ആശ്ലേഷിക്കുന്ന അന്യൂനതയും സ്നേഹവിശാലതയുമുള്ള സ്വര്‍ഗ്ഗസ്ഥനായ 'ഞങ്ങളുടെ പിതാവാ'ണിത്. അവിടുന്ന് 'എന്‍റെ പിതാവു' മാത്രമല്ല. നമ്മുടെ പിതാവാണ്, സകലരുടെയും പിതാവാണ്.അനുതാപത്തിന്‍റെ സമയമാണ് തപസ്സ്! എന്നാല്‍ പിശാചാണ് അനുരഞ്ജനത്തിനായുള്ള മനുഷ്യരുടെ സ്വപ്നത്തെ തച്ചുടയ്ക്കുന്നത്. അങ്ങനെ വ്യക്തിബന്ധങ്ങള്‍ താറുമാറാക്കുകയും, സമൂഹങ്ങളും കുടുംബങ്ങളും ചിഹ്നഭിന്നമാക്കപ്പെടുകയും ചെയ്യുന്നു. സമൂഹം കുറച്ചുപേര്‍ക്കും, കുറച്ചുപേരുട   Read More of this news...

ഗ്വാദലൂപേനാഥയുടെ ചിത്രത്തിരുനടയില്‍ മെക്സിക്കന്‍ ജനതയുടെ സ്നേഹാര്‍ച്ചന

മെക്സിക്കോ പര്യടനത്തിന്‍റെ ആദ്യദിവസം ഫെബ്രുവരി 13-ാം തിയതി ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് ഗ്വാദലൂപേ നാഥയുടെ സന്നിധിയില്‍ ദിവ്യബലിയര്‍പ്പിച്ചു. ദൈവമാതാവിന്‍റെ ചിത്രത്തിരുനടയില്‍ പാപ്പാ പുഷ്പാര്‍ച്ചന നടത്തുകയും കിരീടമണിയിക്കുകയും ചെയ്തു.കത്തീഡ്രല്‍ ദേവാലയത്തിലാണ് പാപ്പാ ദേശീയ മെത്രാന്‍ സംഘത്തോടും വിശ്വാസസമൂഹത്തോടുമൊപ്പം ദിവ്യബലിയര്‍പ്പിച്ചത്. 2000 പേര്‍ക്ക് സൗകര്യമുള്ള പുതിയ ഭദ്രാസന ദേവാലയാങ്കണത്തിലും പരിസരത്തുമായി ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍ സംഗമിച്ചു. ദിവ്യബലിയില്‍ സജീവമായി പങ്കെടുത്തു. പാപ്പായുടെ സുവിശേഷപ്രഭാഷണം താഴെ ചേര്‍ക്കുന്നു:എലിസബത്തിനെ സന്ദര്‍ശിക്കാന്‍ മറിയം ഇറങ്ങി പുറപ്പെട്ട സംഭവമാണ് ഇവിടെ ധ്യാനിക്കുന്നത്. തന്‍റെ ചാര്‍ച്ചക്കാരിക്ക് പ്രസവസമയം അടുത്തിരിക്കുന്നു എന്നറിഞ്ഞ്.  മറിയം താമസിയാതെ നസ്രത്തില്‍നിന്നും  ആയിംകരീം പട്ടണത്തിലേയ്ക്കു പുറപ്പെട്ടു. സംശയിക്കാതെ പുറപ്പെട്ടു. പതറാതെ പുറപ്പെട്ടു. മാലാഖയുടെ ദര്‍ശനം ലഭിച്ചിട്ടും മറിയം അതില്‍ മുഴുകിപ്പോകയോ,  ഭാഗ്യപ്പെട്ടവളായി കണ്ട് അഹങ്കരിക്കാതെയും, തന്‍റെ ദൗത്യത്തില്‍നിന്നും പിന്‍വാങ്ങാതെയും മുന്നേറി. ദൈവകൃപ നിറഞ്ഞപ്പോഴും ചാര്‍ച്ചക്കാരിയെ സഹായിക്കാന്‍ കിട്ടിയ നവമായൊരു കാഴ്ചപ്പാടും പ്രചോദനവുമാണ് മറിയത്തെ ധന്യയും സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവളുമാക്കുന്നത്. ദൈവത്തോടുള്ള സമര്‍പ്പണത്തിന്‍റെ സമ്മതമോതിയ മറിയം, സഹോദരങ്ങളോടും സമര്‍പ്പണത്തിന്‍റെ ഉറപ്പുനല്കുന്നു. ജീവിതത്തില്‍ തനിക്കു ലഭിച്ച സമുന്നതമായ സ്ഥാനവും നന്മയും പങ്കുവയ്ക്കുവാന്‍ മറിയം അതിനായി ആഗ്രഹിച്ചു. മാത്രമല്ല,  അതിനായി ത്യാഗപൂര്‍വ്വം ഇറങ്ങിപ്പുറപ്പെടുവാനും മറിയത്തിന് കരുത്തു ലഭിക്കുന്&   Read More of this news...

സാമൂഹികതിന്മകള്‍ ഇല്ലാതാക്കാന്‍ അജപാലകര്‍ മാതൃകയാവണമെന്ന് പാപ്പാ മെത്രാന്‍സംഘത്തോട്

ഗ്വാദലൂപേ നാഥയുടെ മെക്സിക്കോ നഗരപ്രാന്തത്തിലെ കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് രാജ്യത്തെ മെത്രാന്‍ സംഘവുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.മെക്സിക്കന്‍ ജനതയുടെ, ഓരോരുത്തരുടെയും ഹൃദയമറിയുന്ന അമ്മയാണ് ഗ്വാദലൂപ്പെയിലെ കന്യകാനാഥാ. ഈ അമ്മയുടെ ആലയത്തിലേയ്ക്ക് പത്രോസിന്‍റെ പിന്‍ഗാമിയായി വിളിക്കപ്പെട്ട ഈ മണ്ണിന്‍റെ പുത്രനായ താനും വരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ആമുഖമായി പാപ്പാ പരാമര്‍ശിച്ചു.കന്യകാനാഥ പ്രത്യക്ഷപ്പെട്ട 'തെപെയാക്ക് കുന്നി'ന് (Cerro del Tepeyac)വളരെ അടുത്തുനിന്നുകൊണ്ട് ദേശീയ മെത്രാന്‍ സമിതിയോടു സംസാരിക്കുമ്പോള്‍ ഗ്വാദലൂപ്പെ നാഥയാണ് നിങ്ങളെയും സഭാസമൂഹങ്ങളെയും അഭിസംബോധനചെയ്യുന്നതും പ്രചോദിപ്പിക്കുന്നതും. കന്യകാനാഥയെ അനുദിനം വിശുദ്ധ ജ്വാന്‍ ദിയേഗോ കാത്തുനിന്നു ശ്രവിച്ചതുപോലുള്ള തുറവോടെ തന്‍റെ പ്രഭാഷണവും ശ്രവിക്കണമെന്ന് ആമുഖമായി പാപ്പാ മെത്രാന്മാരെ ക്ഷണിച്ചു.ഗ്വാദലൂപ്പേയിലെ നാഥയുടെ അലിവുള്ള കടാക്ഷം നമ്മെ ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപത്തിലേയ്ക്കു നയിക്കുന്നു. മനുഷ്യകുലത്തോടു കരുണകാണിച്ച ക്രിസ്തുവിലേയ്ക്കു അടുപ്പിക്കുന്നു. ആകയാല്‍ ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടുക. അതുപോലെ ദൈവത്തിന്‍റെ കരുണയാല്‍ അനുരജ്ഞിതരായി ജീവിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുക. ഇന്നിന്‍റെ ഭൗതികതയിലും സുരക്ഷിതത്വത്തിലും ആശ്രയിച്ചു ജീവിക്കുന്ന സംസ്ക്കാരം എവിടെയും എന്നപോലെ ഇന്നാട്ടിലും ശക്തിപ്പെടുന്നുണ്ട്. ധൂര്‍ത്തിന്‍റെ ആര്‍ഭാടത്തില്‍ ഭിന്നിപ്പും പാര്‍ശ്വവത്ക്കരണവും നാമ്പെടുക്കുന്നു. അതിനാല്‍ അജപാലകര്‍ ദൈവത്തിന്‍റെ കാരുണ്യഭാവവും സുതാര്യതയും അണിയണം. ലൗകായത്വത്തില്‍ മുഴുകുകയും അധോലോക പ്രവര്‍ത്തനങ്ങളുമായി കൂട്ടുചേരുകയും ചെയ്യുന്നവര്‍, 'ഫറവ   Read More of this news...

സത്യസന്ധമായ മാനവികതയില്‍ രാഷ്ട്രീയം ചിട്ടപ്പെടുത്തണം : പാപ്പാ മെക്സിക്കോയില്‍

മെക്സിക്കോ അപ്പസ്തോലിക പര്യടത്തിന്‍റെ പ്രഥമദിനം ഫെബ്രുവരി 13-ാം തിയതി ശനിയാഴ്ച മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍ട്രീക്കോ പേഞ്ഞ നിയതോ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രപ്രമുഖര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കുമായി നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.മെക്സിക്കോ നഗരമദ്ധ്യത്തിലുള്ള പ്രസിഡന്‍റിന്‍റെ മന്ദരിത്തല്‍വച്ചായിരുന്നു പാപ്പായുടെ പ്രഭാഷണം. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 8 മണിയോടെ പാപ്പാ മെക്സിക്കോ നഗരത്തില്‍ വിമാനമിറങ്ങിയിരുന്നു. ഫെബ്രുവരി 17-ന് പരിപാടികള്‍ കഴിയുന്നതുവരെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരമായിരിക്കും പാപ്പായുടെ താല്‍ക്കാലിക വസതി. കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രേഷിതനും ഗ്വാദലൂപ്പെ നാഥയുടെ പുത്രനുമായിട്ടാണ് മെക്സിക്കോയിലെ ജനങ്ങളുടെ പക്കലേയ്ക്കു വരുന്നത്.  ഇങ്ങനെയാണ് മെക്സിക്കോ അപ്പസ്തോലിക യാത്രയിലെ ആദ്യ പ്രഭാഷണം പാപ്പാ ആരംഭിച്ചത്.മെക്സിക്കോയ്ക്ക് അമേരിക്കയുടെ മണ്ണില്‍ പ്രത്യേക സ്ഥാനമുണ്ട്. സംസ്ക്കാരവും ചരിത്രവും വൈവിധ്യങ്ങളുമുള്ള ഈ നാടിനോടും ഇവിടത്തെ ജനതയോടുമുള്ള പ്രത്യേക വാത്സല്യാതിരേകമാണ് ഈ അപ്പസ്തോലികയാത്ര! മെക്സിക്കന്‍ ജനതയെ വൈവിധ്യമാര്‍ന്ന അവരുടെ ജീവിതപരിസരങ്ങളില്‍ അടുത്തറിയുക, മനസ്സിലാക്കുക, അവരെ പിന്‍തുണയ്ക്കുക എന്നത് ഈ യാത്രയുടെ ലക്ഷ്യമാണ്. സംസ്ക്കാര സമ്പന്നതയുടെ രാഷ്ട്രമാണിത്. സമൃദ്ധമായ പ്രകൃതിവിഭവങ്ങളും ഉപായസാദ്ധ്യതകളും ജൈവവൈവിധ്യങ്ങളും ഇന്നാടിന്‍റെ തനിമയാണ്. ഭൂമിശാസ്ത്രപരമായ സ്ഥാനവും ഇതിനെ ശ്രദ്ധേയമാക്കുന്നു. മറ്റൊരിടത്തും കാണാത്ത സാംസ്ക്കാരിക വൈവിധ്യങ്ങളും സമ്പന്നതയും മൂല്യങ്ങളും ഈ നാടിനുണ്ട്.മെക്സിക്കോയുടെ ബഹുമുഖ സാംസ   Read More of this news...

സമധാന ഉടമ്പടി, പാപ്പായുടെ കൊളംബിയ സന്ദര്‍ശനത്തിന് ഉപാധി

തെക്കെഅമേരിക്കന്‍ നാടായ കൊളംബിയ സന്ദര്‍ശിക്കാനുള്ള തന്‍റെ തീരുമാനം  ഫ്രാന്‍സീസ് പാപ്പാ ഉപാധിവച്ച് സ്ഥിരീകരിച്ചു.തന്‍റെ പന്ത്രണ്ടാം വിദേശ അപ്പസ്തോലിക പര്യടനം വെള്ളിയാഴ്ച (12/02/16) ആരംഭിച്ച പാപ്പാ, റോമില്‍ നിന്നുള്ള വ്യോമയാത്രാവേളയില്‍ വിവിധരാജ്യാക്കാരായ മാദ്ധ്യമപ്രവര്‍ത്തകരുമായി ഏതാനും സമയം സംഭാഷണത്തിലേര്‍പ്പെട്ട അവസരത്തില്‍, കൊളംബിയക്കാരനായ പത്രപ്രവര്‍ത്തകന്‍ നെസ്തോര്‍ പൊംഗൂത്തൊയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.കൊളംബിയായിലെ, FARC എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന, വിപ്ലവ സായുധസേനയും അന്നാടിന്‍റെ സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ച  ശുഭപര്യവസായിയാകുകയും സമ്പൂര്‍ണ്ണ സമാധാന ഉടമ്പടി ഒപ്പുവയ്ക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ ആസമയത്ത് അതായത് 2017 ല്‍ താന്‍ അവിടെ എത്തുമെന്ന് പാപ്പാ വ്യക്തമാക്കി.1964 മുതല്‍ കൊളംബിയയില്‍ തുടരുന്ന ആഭ്യന്തരകലാപത്തിന് അറുതി വരുത്തുന്നതിനുള്ള ഭാഗിക ഉടമ്പടിയില്‍ കഴിഞ്ഞ ഡിസമ്പറില്‍ സര്‍ക്കാരും വിപ്ലവകാരികളും ഒപ്പുവച്ചിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ഈ കലാപം 2 ലക്ഷത്തി 20000 പേരുടെ ജീവന്‍ അപഹരിച്ചതായി കണക്കാക്കപ്പെടുന്നു. പലയാനം ചെയ്തവരുടെ സംഖ്യ ദശലക്ഷങ്ങളാണ്.Source: Vatican Radio   Read More of this news...

സംഭാഷണത്തിന്‍റെയും കൂടിക്കാഴ്ചയുടെയും പാത അനിവാര്യം

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ച ഏറെ നന്മകള്‍ പുറപ്പെടുവിക്കുമെന്ന് പാപ്പാ പ്രത്യാശിക്കുന്നു.     വെള്ളിയാഴ്ച (12/02/16) ക്യൂബയുടെ തലസ്ഥാനമായ ല ഹബാനയിലെ, ഹൊസേ മര്‍ത്തീ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ചു ഈ കൂടിക്കാഴ്ച സാധ്യമാക്കിത്തീര്‍ത്തതിന് അന്നാടിന്‍റെ പ്രസിഡന്‍റ് റവൂള്‍ കാസ്ത്രൊയ്ക്ക് ഫ്രാന്‍സീസ് പാപ്പാ അവിടെനിന്ന് മെക്സിക്കൊയിലേക്കുള്ള വ്യോമയാത്രാവേളയില്‍ അയച്ച നന്ദിപ്രകടന കമ്പിസന്ദേശത്തിലാണ് ഇതു കാണുന്നത്.     ഇതൊരു സുപ്രധാന കൂടിക്കാഴ്ച ആയിരുന്നുവെന്നും സമാധാനവും അനുരഞ്ജനവും സന്മനസ്സുള്ളവരുടെ സഹജീവനവും സാക്ഷാത്ക്കരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ സംഭാഷണത്തിന്‍റെയും സമാഗമത്തിന്‍റെയും ധാരണയുടെയും പാത വെടിയാനാകില്ലയെന്നും പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.Source: Vatican Radio   Read More of this news...

പാപ്പായുടെയും പാത്രയാര്‍ക്കീസിന്‍റെയും വദനങ്ങളില്‍ സുവിശേഷാനന്ദം

അന്ത്യഅത്താഴവേളയില്‍ യേശു വെളിപ്പെടുത്തിയ അഭിലാഷം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രക്രിയയില്‍ ഒരു ചുവടു മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞതിലുള്ള സുവിശേഷാത്മകമായ സന്തോഷമാണ് ഫ്രാന്‍സീസ് പാപ്പായുടെയും റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് കിറിലന്‍റെയും വദനങ്ങളി‍ല്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചാവേളയില്‍ തെളിഞ്ഞതെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ   വക്താവ് ഫാദര്‍ ഫെദറീക്കൊ ലൊംബാര്‍ദി.     കത്തോലിക്ക ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുണ്ടായ, ആയിരത്തോളം വര്‍ഷങ്ങള്‍ നീണ്ട, തെറ്റിദ്ധാരണകളുടെയും പിളര്‍പ്പുകളുടെയും അവസാനം ആഗോളകത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും തമ്മില്‍ വെള്ളിയാഴ്ച (12/02/16) ക്യൂബയുടെ തലസ്ഥാനമായ ല ഹബാനയിലെ, ഹൊസേ മര്‍ത്തീ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ചു നടന്ന കൂടിക്കാഴ്ചയെ അധികരിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ്, ഈ റേഡിയോനിലയത്തിന്‍റെ  മേധാവികൂടിയായ ഈശോസഭാവൈദികനായ അദ്ദേഹം ഇതു പറഞ്ഞത്.     ഈയൊരു സമാഗമത്തിന് ആയിരം വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്ന വസ്തുത തന്നെ ഇതിന്‍റെ പ്രാധാന്യം എടുത്തുകാട്ടുന്നുവെന്ന് ഫാദര്‍ ലൊംബാര്‍ദി പ്രസ്താവിച്ചു.     ക്രിസ്തുവിന്‍റെ ഹിതത്തോടു പ്രത്യുത്തരിക്കുകയും ഇന്നത്തെ ലോകത്തെ അലട്ടുന്ന നിരവധിയായ പ്രശ്നങ്ങള്‍ കണക്കിലെടുത്തുകൊണ്ടു കടമകള്‍ നിറവേറ്റുകയും ചെയ്യുന്നതിന് ഭിന്നിപ്പുകളെ തരണം ചെയ്യേണ്ടതുണ്ട് എന്ന ബോധ്യം ഈ കൂടിക്കാഴ്ചയുടെ പിന്നിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.     പാപ്പായും പാത്രിയാര്‍ക്കീസും തമ്മിലുള്ള ഈ കൂടിക്കാഴ്ച ക്രൈസ്തവരുടെ സമ്പൂര്‍ണ്ണൈക്യത്തിലേക്കു നയിക്കുമെന്ന പ്രത്യാശയും ഫാദര്‍ ലൊംബാര്‍ദി പ   Read More of this news...

മെക്സിക്കൊയിലെ കാരാഗൃഹ ദുരന്തത്തില്‍ പാപ്പാ അനുശോചിക്കുന്നു

മെക്സിക്കൊയിലെ മോണ്ടെറി നഗരപ്രാന്തത്തിലെ ഒരു കാരാഗൃഹത്തില്‍ വ്യാഴാഴ്ച (11/02/16) രാത്രിയില്‍  ഏതാനും പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ മാര്‍പ്പാപ്പാ ഖേദം രേഖപ്പെടുത്തി.     തോപ്പൊ കീക്കൊ ജയിലില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നുവെന്നു കരുതപ്പെടുന്നു തടവുകാര്‍ ജയിലിന് തീവയ്ക്കുകയും തുടര്‍ന്നുണ്ടായ ബഹളത്തിനിടയില്‍ പത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടു​ണ്ട്.     മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥിക്കുന്നുവെന്നും അവരുടെ കുടുബങ്ങളു‌ടെ ചാരെ പാപ്പാ ആത്മീയമായി സന്നിഹിതനാണെന്നും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, മോണ്ടെറി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് റൊഹേലിയൊ കബ്രേര ലോപ്പെസിന് പാപ്പായുടെ നാമത്തില്‍ അയച്ച അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.Source: Vatican Radio   Read More of this news...

പാവപ്പെട്ടവരുടെ കര്‍മ്മപരിപാടികളില്‍ പങ്കുചേരാന്‍ സഭ

തങ്ങളുടെ സന്ദിഗ്ദാവസ്ഥയിലും ഭൂമിയില്‍ കൃഷിയിറക്കുകയും പാര്‍പ്പിടങ്ങള്‍ തീര്‍ക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പാവപ്പെട്ടവരുടെ  കര്‍മ്മപരിപാടികളില്‍ പങ്കുചേരാനും സംഭാവനയേകാനും സഭ അഭിലഷിക്കുന്നുവെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയ ടര്‍ക്സണ്‍     നമ്മുടെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കേണ്ടതിനെ അധികരിച്ച്, ഫ്രാന്‍സീസ് പാപ്പായുടെ അങ്ങേയ്ക്കു സ്തുതി, അഥവാ, ലൗദാത്തൊ സീ എന്ന  ചാക്രികലേഖനത്തിന്‍റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ചര്‍ച്ചചെയ്യുന്നതിന്  മെക്സിക്കൊയിലെ സാന്‍ ക്രിസ്തൊബാല്‍ ദെ ലാസ് കസാസില്‍ ചേര്‍ന്നിരിക്കുന്ന ഞായറാഴ്ച (14/02/16) സമാപിക്കുന്ന ദ്വിദിന ലത്തീനമേരിക്കന്‍ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.     ഇന്ന് ലോകത്തില്‍ മനുഷ്യാവകാശങ്ങളും സാമൂഹ്യാവകാശങ്ങളും നിരന്തരം ലംഘിക്കപ്പെടുന്ന ഒരവസ്ഥയുണ്ടെങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ തെളിയുന്നുണ്ടെന്നും ജനതകള്‍ സാക്ഷാത്തായ ഒരു മാറ്റം അന്വേഷിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറയുന്നു.  Source: Vatican Radio   Read More of this news...

ചരിത്രം കുറിച്ച് മാര്‍പാപ്പ-പാത്രിയര്‍ക്കീസ് കൂടിക്കാഴ്ച

ഹവാന: ആയിരത്തോളം വര്‍ഷം പഴക്കമുള്ള വിഭജനത്തിന്റെ അകല്‍ച്ച കുറച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ ഒന്നാമന്‍ പാത്രിയര്‍ക്കീസും കൂടിക്കാഴ്ച നടത്തി. കത്തോലിക്കാ സഭയുടെയും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെയും തലവന്മാര്‍ തമ്മില്‍ ആദ്യമായി നടന്ന കൂടിക്കാഴ്ചയും സംഭാഷണവും ക്യൂബന്‍ തലസ്ഥാനത്തെ ഹൊസെമാര്‍ത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിലായിരുന്നു.ഒടുവില്‍ നമ്മള്‍ സഹോദരന്മാരായി എന്നു സ്പാനിഷ് ഭാഷയില്‍ പറഞ്ഞുകൊണ്ടാണു ഫ്രാന്‍സിസ് മാര്‍പാപ്പ, പാത്രിയര്‍ക്കീസിനെ സ്വീകരിച്ചത്. ഇനി എല്ലാം എളുപ്പമാകും എന്നു കിറില്‍ പാത്രിയര്‍ക്കീസ് പ്രതിവചിച്ചു. ഇരുവരും ആലിംഗനം ചെയ്തു കവിളില്‍ മൂന്നുവട്ടം ചുംബിച്ചു. മരംകൊണ്ടു പാനല്‍ ചെയ്ത ചെറിയ വിഐപി മുറിയിലായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച ദൈവഹിതമാണെന്നു വ്യക്തമാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും പറഞ്ഞു. നമ്മള്‍ കൂടിക്കാണുന്നതു ശരിയായ സമയത്തും സ്ഥലത്തുമാണ്. ഇതു സാധ്യമായതു ദൈവേച്ഛയാലാണെന്ന് എടുത്തുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: കിറില്‍ വീണ്ടും പ്രതികരിച്ചു.രണ്ടു മണിക്കൂര്‍ നീണ്ട സംഭാഷണത്തിനു ശേഷം ഇരുവരും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. 30 ഖണ്ഡികകള്‍ ഉള്ള പ്രഖ്യാപനത്തില്‍ പശ്ചിമേഷ്യയിലെ ക്രൈസ്തവ പീഡനത്തിലേക്കു ലോകനേതാക്കളുടെ അടിയന്തര ശ്രദ്ധക്ഷണിച്ചു. പൌരാണികമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നു ക്രിസ്തുമതത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ തടയണമെന്നു ലോകനേതാക്കളോട് അഭ്യര്‍ഥിച്ചു. ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കാനുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ കുര്‍ട്ട് കോഹ്, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്ത ഹിലാ&   Read More of this news...

സമാധാനദൂതുമായി മെക്സിക്കോയില്‍ മാര്‍പാപ്പ

മെക്സിക്കോ സിറ്റി: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി മെക്സിക്കോയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ദാരിദ്യ്രവും കുറ്റകൃത്യങ്ങളും അരങ്ങുവാഴുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാജ്യത്തിന്റെ മധ്യസ്ഥയായ ഗ്വാദലൂപ്പെ മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ കുര്‍ബാനയര്‍പ്പിച്ചാണു മാര്‍പാപ്പ മെക്സിക്കന്‍ സന്ദര്‍ശനത്തിനു തുടക്കം കുറിച്ചത്. സന്ദര്‍ശനവേളയില്‍ രാജ്യത്തു വര്‍ധിച്ചുവരുന്ന അക്രമങ്ങളും അഴിമതിയും പ്രധാന ചര്‍ച്ചാവിഷയമാകും. അമേരിക്കയിലേക്കു കുടിയേറാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ക്കായി രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ സംബന്ധിക്കാന്‍ വന്‍തീര്‍ഥാടകപ്രവാഹമാണ്. രാജ്യത്തെ അക്രമവും അഴിമതിയും അവസാനിപ്പിക്കാന്‍ മെക്സിക്കന്‍ ജനത മുന്‍കൈയെടുക്കണമെന്ന് ഈ മാസം ആദ്യം മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. മാര്‍പാപ്പ എന്നനിലയിലുള്ള തന്റെ പ്രഥമസന്ദര്‍ശനത്തിനായി വെള്ളിയാഴ്ച വൈകുന്നേരം മെക്സിക്കന്‍ സിറ്റിയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രസിഡന്റ് എന്ററിക് പെന നീറ്റോയും ആയിരക്കണക്കിനാളുകളും കരഘോഷത്തോടെയാണു സ്വാഗതം ചെയ്തത്. Source: Deepika   Read More of this news...

മാര്‍പാപ്പ അടുത്തവര്‍ഷം കൊളംബിയ സന്ദര്‍ശിക്കും

അടുത്തവര്‍ഷം കൊളംബിയ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്െടന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ക്യൂബയിലേക്കും മെക്സിക്കോയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ പത്രലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊളംബിയയിലെ വിമതരും സര്‍ക്കാരും സമാധാനക്കരാറില്‍ ഒപ്പുവച്ചാല്‍ 2017ന്റെ ആദ്യപകുതിയില്‍ കൊളംബിയയില്‍ പോകുമെന്ന് ഒരു കൊളംബിയന്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു മറുപടിയായി മാര്‍പാപ്പ പറഞ്ഞു. മെക്സിക്കോയിലേക്കുള്ള യാത്രാമധ്യേ ക്യൂബയിലെ ഹൊസെ മര്‍ത്തി വിമാനത്താവളത്തില്‍ റഷ്യന്‍ പാത്രിയര്‍ക്കീസ് കിറിലുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ റഷ്യ സന്ദര്‍ശിക്കുന്നതെന്നാണെന്ന് ഒരു ലേഖകന്‍ മാര്‍പാപ്പയോടു ചോദിച്ചു. ചൈനയും റഷ്യയും. അവ ഇവിടെയുണ്ട്.-തന്റെ ഹൃദയത്തിലേക്കു വിരല്‍ ചൂണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ഥിക്കുക. തുടര്‍ന്നു മാര്‍പാപ്പ പറഞ്ഞു.യാത്രാമധ്യേ അലിറ്റാലിയ വിമാനത്തില്‍നിന്ന് ഫ്രാന്‍സ്,സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസാ സന്ദേശം അയച്ചു.    Read More of this news...

മെക്സിക്കോയാത്ര പാപ്പായുടെ പ്രേഷിതസാഫല്യം

ക്യുബവഴിയുള്ള മെക്സിക്കോ യാത്ര പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിത സാഫല്യമാണെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.സഭകളുടെ ഐക്യത്തിന്‍റെയും രമ്യതയുടെയും പ്രതീകമായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍, പാത്രിയര്‍ക്കിസ് കിരിലുമായി ക്യൂബയിലെ ഹവാനയില്‍വച്ചു നടക്കുന്ന കൂടിക്കാഴ്ചയും, സാമൂഹിക പ്രതിസന്ധികള്‍കൊണ്ട് കലുഷിതമായ മെക്സിക്കന്‍ ജനതയുടെ മദ്ധ്യത്തിലേയ്ക്കുമുള്ള ഈ യാത്രയും പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വപ്നസാക്ഷാത്ക്കാരമാകുന്ന പ്രേഷിത ഫലപ്രാപ്തിയായി വിമാനത്തില്‍നിന്നും നല്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ റേഡിയോ ഡയറക്ടര്‍ ജനറല്‍, ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.മെക്സിക്കോയിലേയ്ക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിലുള്ള 76 രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആമുഖമായി ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.  വിമാനത്തിലുള്ള മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച ഔപചാരികവും ഹ്രസ്വവുമായിരുന്നു. പരിചയ സമ്പന്നയായ മെക്സിക്കന്‍ മാധ്യമപ്രവര്‍ത്തക, വലന്തീന മെക്സിക്കന്‍ 'സോമ്പ്രേ'ത്തൊപ്പി പാപ്പാ ഫ്രാന്‍സിസിന് സമ്മാനിച്ചുകൊണ്ട് യാത്രമംഗളങ്ങള്‍ നേര്‍ന്നതായും ഫാദര്‍ ലൊമ്പാര്‍ഡി വിമാനത്തില്‍നിന്നും അറിയിച്ചു. Source: Vatican Radio   Read More of this news...

കാരുണ്യസ്പര്‍ശവുമായി പാപ്പാ ഫ്രാന്‍സിസ് മെക്സിക്കോ പര്യടനം ആരംഭിച്ചു

കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ദൗത്യവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് മെക്സിക്കോ യാത്ര ആരംഭിച്ചിരിക്കുന്നത്.ഫെബ്രുവരി 12-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7.15-ന് വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും റോമിലെ ഫുമിച്ചീനോ അന്തര്‍ദേശിയ വിമാനത്താവളത്തിലേയ്ക്ക് പാപ്പാ കാറില്‍ പുറപ്പെട്ടു. 7.45-ന് പാപ്പാ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. പതിവുപോലെ ചെറിയ കറുത്തബാഗുമായിട്ടാണ് 78 വയസ്സുകാരന്‍ പാപ്പാ ഉന്മേഷത്തോടെ വിമാനപ്പടവുകള്‍ കയറിയത്. വിമാനകവാടത്തില്‍ നിന്നുകൊണ്ട് പുഞ്ചിരിയോടെ ഏവരെയും അഭിവാദ്യംചെയ്തു. തുടര്‍ന്ന് വിമാനത്തിന്‍റെ പൈലറ്റിനെയും സഹപ്രവര്‍ത്തകരെയും അഭിവാദ്യംചെയ്തു. കൃത്യം 8.30-ന് അല്‍ ഇത്താലിയ A 330  വിമാനത്തിലാണ് ക്യൂബവഴിയുള്ള മെക്സിക്കോ യാത്ര പാപ്പാ ആരംഭിച്ചത്. നിശ്ചിത പരിപാടിയില്‍നിന്നും അരമണിക്കൂര്‍ വൈകിയാണ് സാങ്കേതിക കാരണങ്ങളാല്‍ യാത്ര തുടങ്ങിയത്.മെക്സിക്കോയാണ് പാപ്പായുടെ പ്രഥമ ദൗത്യമെങ്കിലും യാത്രയുടെ ആദ്യഘട്ടത്തില്‍, വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.30-ന് കരീബിയന്‍ ദ്വീപുരാജ്യമായ ക്യൂബയുടെ തലസ്ഥാന നഗരമായ ഹവാനയില്‍ പാപ്പാ വിമാനമിറങ്ങും. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവാനായ പാത്രിയര്‍ക്കിസ് കിരിലുമായുള്ള കൂടിക്കാഴ്ചയും സംയുക്ത ക്രൈസ്തവൈക്യ പ്രഖ്യാപനത്തിലുള്ള ഒപ്പുവയ്ക്കലുമാണ് ഹവാനയില്‍ പാപ്പാ വിമാനമിറങ്ങുന്നതിന്‍റെ ലക്ഷ്യം.ക്യൂബയില്‍നിന്നും അന്നുതന്നെ (ഫെബ്രുവരി 12 വെള്ളിയാഴ്ച) വൈകുന്നേരം 5.30-ന് മെക്സിക്കോ ലക്ഷ്യമാക്കി പാപ്പാ യാത്രതുടരും. അന്നുതന്നെ മെക്സിക്കോയിലെ സമയം വൈകുന്നേരം 7.30-ന് തലസ്ഥാന നഗരത്തിലെ ബെനീത്തോ ഹ്വാരസ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പാപ്പാ ഫ്രാന്‍&   Read More of this news...

അപ്പസ്തോലികയാത്രകളുടെ സൂത്രധാരന്‍ അല്‍ബേര്‍ത്തോ ഗസ്ബാരി വിരമിക്കുന്നു

പാപ്പായുടെ അപ്പസ്തോലിക യാത്രകളുടെ ഉത്തരവാദിത്തം ഇനി മോണ്‍സീഞ്ഞോര്‍ മൗരീറ്റ്സിയോ റുവേദായ്ക്കെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഫെബ്രുവരി 12-ാം വെളളിയാഴ്ച രാവിലെ മെക്സിക്കോയിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയുടെ ആദ്യഘട്ടത്തിലാണ് രാജ്യാന്തര അപ്പസ്തോലിക യാത്രകളുടെ ഉത്തരവാദിത്തം മോണ്‍സീഞ്ഞോര്‍ റുവേദായെ ഏല്പിക്കുന്ന വിവരം വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആമുഖമായി പാപ്പാ പ്രഖ്യാപിച്ചത്.37 വര്‍ഷക്കാലം പേപ്പല്‍ യാത്രകള്‍ സംവിധാനംചെയ്യുന്നതിലും നയിക്കുന്നതിലും സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വത്തിക്കാന്‍ റേഡിയോയുടെ 'പേര്‍സണേല്‍ ഓഫിസറാ'യിരുന്ന അല്‍ബേര്‍ത്തോ ഗസ്ബാരിക്ക് നന്ദിപറയവെയാണ് മോണ്‍സീഞ്ഞോര്‍ മൗരീറ്റ്സിയോ റുവേദായുടെ നിയമനം പാപ്പാ സ്ഥിരീകരിച്ചത്. 67 വയസ്സെത്തിയ ഗസ്ബാരി ഔദ്യോഗിക പദവിയില്‍നിന്നും വിരമിക്കുകയാണ്.കൊളുമ്പിയന്‍ സ്വദേശിയായ മോണ്‍സീഞ്ഞോര്‍ റുവേദാ ഇപ്പോള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ ഉദ്യോഗസ്ഥനും, വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തില്‍ ജോര്‍ദാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നീണ്ടകാല സേവന പരിചയവുമുള്ള വൈദികനാണ്. വിമാനത്തില്‍വച്ച് ഗസ്ബാരിക്ക് നന്ദിപറഞ്ഞതൊടൊപ്പം, മോ‍ണ്‍സീഞ്ഞോര്‍ റൂവേദയെ എല്ലാവര്‍ക്കും പാപ്പാ പരിചയപ്പെടുത്തി കൊടുക്കുകയുംചെയ്തു.Source: Vatican Radio   Read More of this news...

നിസ്സംഗത പാടില്ല; വിശുദ്ധനാട്ടിലെ ജനങ്ങള്‍ക്ക് സഹായമേകുക.

തിന്മ വിജയം വരിച്ചുവെന്ന പ്രതീതിയുളവാക്കിയ ദു:ഖവെള്ളി വിശുദ്ധ നാട്ടില്‍ അറുതിയില്ലാത്ത അക്രമങ്ങളാല്‍ അനന്തമായി നീളുകയാണെന്ന് പൗരസ്ത്യസഭകള്‍ക്കായുള്ള സംഘം.     അനുവര്‍ഷം ദു:ഖവെള്ളിയാഴ്ച വിശുദ്ധനാടിനുവേണ്ടി ഇടവകകളില്‍ ധനം സമാഹരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, പതിവുപോലെ ഇക്കൊല്ലവും, ലോകത്തിലെ കത്തോലിക്കാമെത്രാന്മാര്‍ക്കയച്ച കത്തിലാണ് പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.     ലോകം മുഴുവനിലേക്കും നമ്മുടെ നോട്ടം വ്യാപിപ്പിക്കുകയാണെങ്കിലും, ശാന്തമായ ഒരു ഭാവിക്ക് പ്രത്യാശയുടെ ചിറകേകാന്‍ കഴിയാത്ത ഒരവസ്ഥയാണുള്ളതെന്നുംഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ  സാന്ദ്രിയും, കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലും ക്ഷാരബുധനാഴ്ച (10/02/16)  ഒപ്പുവച്ച ഈ കത്തില്‍ കാണുന്നു.     അസ്വസ്ഥവും ആകുലവുമായ മാനവഹൃദയം വെളിച്ചവും ജീവനും പ്രത്യാശയും തേടുകയാണെന്നും, സാഹോദര്യത്തിന്‍റെ പാതയില്‍ സകലരുമൊത്ത് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തുന്ന ഈ കത്ത്, മദ്ധ്യപൂര്‍വ്വദേശത്തെ സഹോദരങ്ങളോട് കാരുണ്യവും ഔത്സുക്യവും  പ്രകടിപ്പിക്കാന്‍  ഈ ജൂബിലി വര്‍ഷത്തില്‍ നാം പൂര്‍വോപരി ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു.     ഉത്ഥാനത്തിന്‍റെ വെളിച്ചത്താല്‍ താങ്ങിനിറുത്തപ്പെട്ടാണ് നാം ദുഃഖവെള്ളിയാഴ്ചയുടെ കുരിശിനെ ആശ്ലേഷിക്കുന്നതെന്ന് സത്യം എടുത്തുകാട്ടുന്ന പൗരസ്ത്യസഭകള്‍ക്കായുള്ള സംഘം നമുക്ക് നിസ്സംഗതപാലിക്കാനാകില്ലയെന്നും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ ചരിത്രം ഇപ്പോള്‍ അടിയന്തരമായി മാറ്റിയിരിക്കുന്ന പുരാതനമായ ഒരു ധര്‍മ്മത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയ&#   Read More of this news...

റവ. ഫാ. മാത്യു മുണ്ടയ്ക്കൽ (ഈശോയച്ചൻ) (83) നിര്യാതനായി

  Read More of this news...

ജപമാലകള് : തടവുകാര്‍ക്ക് പാപ്പായുടെ സമ്മാനം

ഇറ്റലിയിലെ പാദൊവയിലുള്ള കാരാഗൃഹത്തില്‍ കഴിയുന്നവര്‍ക്ക് ഫ്രാന്‍സീസ് പാപ്പാ 500 ജപമാലകള്‍ സമ്മാനമായി നല്കി.     ആ തടവറയില്‍ കഴിയുന്ന ചൈനക്കാരനായ ഷാംങ് അഗസ്റ്റിന്‍ ജിയാക്കിം എന്ന യുവതടവുകാരന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് പാപ്പാ തടവുകാര്‍ക്കായി ഈ കൊന്തകള്‍ എത്തിച്ചത്.     തടവുകാരെ നേരിട്ടുള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടി "സമാധാനത്തിന്‍റെ ഒരു നിമിഷം"  എന്ന പേരില്‍ ഒരു പരിപാടിക്ക്, 4 വര്‍ഷം മുമ്പ്, ഇന്‍റര്‍നെറ്റ് വഴി തുടക്കം കുറിച്ച  ഇറ്റലി സ്വദേശിയായ വൈദികന്‍ മാര്‍ക്കൊ സനാവിയൊയെ  ആണ് പാപ്പാ ഈ ജപമാലകള്‍ ഏല്പിച്ചത്.Source: Vatican Radio   Read More of this news...

പാപ്പാ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍

ഫ്രാന്‍സീസ് പാപ്പാ താന്‍ ആരംഭിക്കാനിരിക്കുന്ന അപ്പസ്തോലികയാത്ര പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ പതിവുപോലെ റോമിലെ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ റോമന്‍ ജനതയുടെ രക്ഷികയായ മറിയത്തിന്‍റെ ( MARIA SALUS POPULI ROMANI) പവിത്രസന്നിധാനത്തിലെത്തി.     വ്യാഴാഴ്ച (11/02/16) രാവിലെയായിരുന്നു ഈ സന്ദര്‍ശനം.     തുടര്‍ന്ന് പാപ്പാ റോം രൂപതയുടെ കത്തീദ്രലായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലേക്കു പോകുകയും അവിടെ നോമ്പുകാലാരംഭത്തോടനുബന്ധിച്ചു സമ്മേളിച്ചിരുന്ന രൂപതാവൈദികരില്‍ ചിലരെ കുമ്പസാരിപ്പിക്കുകയും ചെയ്തു.Source: Vatican Radio   Read More of this news...

സമാധാനവും കാരുണ്യവും പങ്കുവയ്ക്കുന്ന അപ്പസ്തോലികയാത്ര

കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ദൂതനായിട്ട് പാപ്പാ ഫ്രാന്‍സിസ് മെക്സിക്കോ സന്ദര്‍ശിക്കുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ റോമില്‍ നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഫെബ്രുവരി 12-ാം തിയതി വെള്ളിയാഴ്ച ആരംഭിക്കുന്ന യാത്ര 18-ാം തിയതി വ്യാഴാഴ്ചവരെ നീളും. പാപ്പാ ഫ്രാന്‍സിസിന്‍റെ 12-ാമത് അന്തര്‍ദേശിയ അപ്പസ്തോലിക യാത്രയാണിത്. യാത്രാമദ്ധ്യേ ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍വച്ച് റഷ്യയുടെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് കിരില്‍ പ്രഥമനും പാപ്പാ ഫ്രാന്‍സിസുമായി നടക്കുന്ന ആദ്യകൂടിക്കാഴ്ച ചരിത്ര സംഭവമായിരിക്കുമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു.പാപ്പായ്ക്കൊപ്പം മെക്സിക്കോ സന്ദര്‍ശിക്കുന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഫെബ്രുവരി 9-ാം തിയതി ചൊവ്വാഴ്ച 'ക്രൈസ്തവ കുടുംബം' (famiglia Christiana Weekly) എന്ന ഇറ്റലിയിലെ വളരെ പ്രസിദ്ധമായ കത്തോലിക്കാ പ്രസിദ്ധീകരണത്തിനാണ് ആറു നാളുകള്‍ നീളുന്ന അപ്പോസ്തോലിത യാത്രയെക്കുറിച്ച് വിവരിച്ചത്. 1989-1992 കാലയളവില്‍ വത്തിക്കാന്‍റെ നയതന്ത്ര പ്രതിനിധിയായി കര്‍ദ്ദിനാള്‍ പരോളിന്‍ മെക്സിക്കോയില്‍ സേവനംചെയ്തിട്ടുണ്ട്. കൂടാതെ 2014 ജൂലൈ മാസത്തില്‍ മെക്സിക്കോയില്‍ നടന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പ്രത്യേക സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്.മനുഷ്യക്കടത്തും മയക്കുമരുന്നു കച്ചടവും, അഴിമതിയും അതിക്രമങ്ങളും കുടിയേറ്റ പ്രശ്നങ്ങളുംകൊണ്ട് കലങ്ങിമറിഞ്ഞ മെക്സിക്കോയുടെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തിലേയ്ക്കാണ് കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും മിഷണറിയായി, ലാറ്റിനമേരിക്കന്‍ പ!   Read More of this news...

പാപ്പാ മെക്സിക്കൊയിലേക്ക്

ഫ്രാന്‍സീസ് പാപ്പാ പന്ത്രണ്ടാം വിദേശ അപ്പസ്തോലിക പര്യടനം വെള്ളിയാഴ്ച (12/02/16) ആരംഭിക്കുന്നു.പതിനെട്ടാം തിയതി വരെ നീളുന്ന ഈ സപ്തദിന ഇടയസന്ദര്‍ശനത്തിന്‍റെ വേദി മെക്സിക്കൊയാണ്.ആഗോളകത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ പാപ്പായും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനും തമ്മിലുള്ള ചരിത്രപ്രധാനവും ഇദംപ്രഥമവുമായ കൂടിക്കാഴ്ച ഈ ഇടയസന്ദര്‍ശനത്തിന് സവിശേഷത പകരുന്നു.മെക്സിക്കോയിലേക്കുള്ള യാത്രാമദ്ധ്യേ, കരീബിയന്‍ ദ്വീപായ ക്യൂബയുടെ തല്സ്ഥാനമായ ല ഹബാനയിലെ ഹൊസേ മര്‍ത്തീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചായിരിക്കും, വെള്ളിയാഴ്ച(12/02/16),  ഫ്രാന്‍സീസ് പാപ്പായും ആകമാന റഷ്യയുടെയും മോസ്കോയുടെയും പാത്രിയാര്‍ക്കീസായ കിറിലും തമ്മില്‍ കൂടിക്കാഴ്ച നടത്തുക.വെള്ളിയാഴ്ച രാവിലെ റോമിലെ സമയം 7.45 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.15 ന് ആയിരിക്കും പാപ്പാ റോമിലെ അന്താരാഷ്ട്ര വിമാനത്താവളമായ, ലെയൊണാര്‍ദൊ ദ വീഞ്ചിയില്‍ നിന്ന് അല്‍ ഇത്താലിയയുടെ വിമാനത്തില്‍ മെക്സിക്കോയിലേക്കു പുറപ്പെടുക.ഇടയ്ക്കുവച്ച് ക്യൂബയില്‍, ല ഹബാനയിലെ ഹൊസേ മര്‍ത്തീ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ അവിടെ വച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രിയാര്‍ക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്തുകയും ഇരുവരും  ഒരു സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവയക്കുകയും അത് പരസ്പരം കൈമാറുകയും ചെയ്യും.ക്യൂബ, ബ്രസീല്‍, പരഗ്വായ്, എന്നീ രാജ്യങ്ങളില്‍ താന്‍ നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായിട്ടാണ് പാത്രിയാര്‍ക്കീസ്‍ കിറില്‍ ആദ്യവേദിയായ ക്യൂബയില്‍ എത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ്(11/02/16) അദ്ദേഹം ഈ സന്ദര്‍ശനം ആരംഭിച്ചത്.പാത്രിയാര്‍ക്കീസുമായുള്ള കൂടിക്കാഴ്ചാനന്തരം യാത്ര തുടരുന്ന പാപ്പാ വെള്ളœ   Read More of this news...

മനുഷ്യന്‍റെ കരുണാര്‍ദ്ര സാന്നിധ്യം വേദനിക്കുന്നവന് ആവശ്യം

യാതനയനുഭവിക്കുന്ന മനുഷ്യന്‍ പരസഹായത്തിനായി കേഴുമ്പോള്‍ അവന്‍റെ ചാരെ ആയിരിക്കാനെങ്കിലും ശ്രമിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ത്സിഗ്മണ്ട് ത്സിമോസ്ക്കി.     ലൂര്‍ദ്ദ് നാഥയുടെ തിരുന്നാള്‍ദിനത്തില്‍, വ്യാഴാഴ്ച (11/02/16) ഇരുപത്തിനാലം ലോക രോഗീദിനാചാരണത്തിന്‍റെ ആഗോളസഭാതലത്തിലുള്ള വേദിയായിരുന്ന നസ്രത്തില്‍, മംഗളവാര്‍ത്തയുടെ ബസിലിക്കയില്‍, ഈ ദിനാചരണത്തോടനുബന്ധിച്ച് അര്‍പ്പിക്കപ്പെട്ട സാഘോഷമായ ദിവ്യബലിയില്‍ പാപ്പായുടെ പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച അദ്ദേഹം സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു.     രോഗംമൂലം ക്ലേശിക്കുന്ന മനുഷ്യന് സൗഖ്യത്തേക്കാള്‍, ഒരുപക്ഷെ, കരുണാനിര്‍ഭരനായ ഒരുവന്‍റെ  സാന്നിധ്യം, മാനവഐക്യദാര്‍ഢ്യം ആണ് ആവശ്യമെന്നും ഈ സാന്നിധ്യം അനുഭവവേദ്യമാക്കേണ്ടവരാണ് ആരോഗ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെന്നും ആര്‍ച്ചുബിഷപ്പ് ത്സിഗ്മണ്ട് ത്സിമോസ്ക്കി പറഞ്ഞു.Source: Vatican Radio   Read More of this news...

അനുതാപിയെ കരുണകൊണ്ട് പുതപ്പിക്കണം: മാര്‍പാപ്പ

വത്തിക്കാനില്‍ നിന്ന് സ്വന്തം ലേഖകന്‍വത്തിക്കാന്‍സിറ്റി: മിശിഹായുടെ ഹൃദയത്തിനിണങ്ങിയ കുമ്പസാരക്കാരന്‍, അനുതാപിയെ കരുണയുടെ പുതപ്പ് പുതപ്പിക്കുന്നവനാകണമെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. കരുണയുടെ ജൂബിലി വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയായ പരിശുദ്ധ സിംഹാസനത്തിനുമാത്രം മോചിക്കാന്‍ അധികാരമുള്ള നാലു പാപങ്ങള്‍ മോചിക്കാനായി 1142 കരുണയുടെ പ്രേഷിതരായ വൈദികരെ ലോകം മുഴുവനിലേക്കും അയച്ചു കൊണ്ട് അവരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന പാപം, മാര്‍പാപ്പയെ ശാരീകമായി ആക്രമിക്കുന്ന പാപം, ആറാം പ്രമാണത്തിന് എതിരായ പാപത്തില്‍ പങ്കാളിയായശേഷം ആ പങ്കാളിയുടെ പാപം മോചിക്കുന്ന വൈദികന്റെ പാപം, കുമ്പസാര രഹസ്യം ലംഘിക്കുന്ന വൈദികന്റെ പാപം ഇവ കരുണയുടെ ജൂബിലി വര്‍ഷം മുഴുവന്‍ മോചിക്കാനായി ഈ വൈദികര്‍ക്ക് അധികാരമുണ്ടായിരിക്കും. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സെമിനാരി വൈസ് റെക്ടറും പാലാ രൂപതാ വൈദികനുമായ ഫാ. ജോസഫ് സ്രാമ്പിക്കലും ഇവരില്‍ ഉള്‍പ്പെടുന്നു. കരുണയുടെ പ്രേഷിതര്‍ ദൈവസാമിപ്യത്തിന്റെയും ആര്‍ദ്രതയുടെയും ക്ഷമയുടെയും സാക്ഷികളായിരിക്കണം. സഭയുടെ മാതൃത്വം കരുണയുടെ പ്രേഷിതരിലൂടെ പ്രത്യക്ഷമാകണം. വിശ്വാസത്തില്‍ പുതിയ മക്കളെ ജനിപ്പിക്കുകയും വിശ്വാസത്തെ പരിപോഷിപ്പിക്കുകയും ദൈവത്തിന്റെ ക്ഷമ നല്‍കുകയും ചെയ്യുന്ന സഭ മാതാവാണ്. മാനസാന്തരത്തിന്റെ ഫലമായ നവജീവിതം വിശ്വാസികള്‍ക്ക് പ്രദാനം ചെയ്യുന്നതും വിശ്വാസികള്‍ മിശിഹായില്‍ ഉള്‍ചേര്‍ക്കപ്പെടുന്നതും തിരുസഭയിലൂടെയാണ്. അനുതാപിയെ സ്വീകരിക്കുന്നതും പാപങ്ങള്‍ കേള്‍ക്കുന്നതും അത് മോചിക്കുന്നതും സമാധാനം നല്കുന്നതും മിശിഹായാണെന്നു കുമ്പസാരിപ്പിക്കുന്ന വൈദി   Read More of this news...

റവ. ഡോ. ആര്‍. ക്രിസ്തുദാസിന്റെ മെത്രാഭിഷേകം ഏപ്രില്‍ മൂന്നിന്

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാനായി നിയമിതനായ റവ. ഡോ. ആര്‍. ക്രിസ്തുദാസിന്റെ മെത്രാഭിഷേകം ഏപ്രില്‍ മൂന്നിനു നടക്കും. വെള്ളയമ്പലം ആര്‍ച്ച്ബിഷപ്സ് ഹൌസില്‍ ചേര്‍ന്ന അതിരൂപതാതല ഉന്നതാധികാര സമിതി യോഗമാണ് മെത്രാഭിഷേക തീയതി സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയ പരിസരത്ത് പ്രത്യേകം തയാറാക്കുന്ന വേദിയില്‍ ഏപ്രില്‍ മൂന്നു വൈകുന്നേരം നാലിന് മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും. അഭിഷേക ചടങ്ങുകള്‍ക്കുശേഷം അനുമോദന സമ്മേളനവും സംഘടിപ്പിക്കാന്‍ തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം-രക്ഷാധികാരിയും വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര-ജനറല്‍ കണ്‍വീനറും മോണ്‍. തോമസ് നെറ്റോ, മോണ്‍. ഇ. വില്‍ഫ്രഡ്, മോണ്‍. ജെയിംസ് കുലാസ്, മോണ്‍. നിക്കോളാസ്, ഫാ. ക്രിസ്റില്‍ റൊസാരിയോ, ഫാ. മെല്‍ക്കണ്‍, ഫാ. സൈറസ് കളത്തില്‍, ഫാ. ബിനു ജോസഫ്, ഫാ. എം. യേശുദാസ് മത്യാസ് ആര്‍ക്കാഞ്ചലോ, അഡ്വ. എം. എ. ഫ്രാന്‍സിസ് എന്നിവര്‍ കണ്‍വീനര്‍മാരുമായി വിവിധ കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു.  Source: Deepika   Read More of this news...

ദൈവവുമായുള്ള വ്യക്തിബന്ധം ദൃഢമാക്കണം: ഡോ.പെനാക്കിയോ

കൊച്ചി: ദൈവവുമായുള്ള വ്യക്തിബന്ധം കൂടുതല്‍ ദൃഢപ്പെടുത്താന്‍ ഓരോരോ സമര്‍പ്പിതരും പരിശ്രമിക്കണമെന്ന് ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോ പറഞ്ഞു. തെരേസ്യന്‍ കര്‍മലീത്ത സന്യാസിനി സഭ (സിടിസി)യുടെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം സെന്റ് ഫ്രാന്‍സിസ് അസിസീ കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്ത്രീശാക്തീകരണത്തിന്റെ മേഖലയില്‍ ദൈവദാസി മദര്‍ ഏലീശ്വയുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. സിടിസി സഭയ്ക്കു മാര്‍പാപ്പായുടെ ജൂബിലിയാശംസകളും പ്രാര്‍ഥനകളും നേരുന്നതായും ആര്‍ച്ച്ബിഷപ് പെനാക്കിയോ പറഞ്ഞു.ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പുമാരായ ഡോ. ജോസഫ് കാരിക്കശേരി, ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍, ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍, ഡോ.അലക്സ് വടക്കുംതല, ഡോ. ജെറാള്‍ഡ് ജെ. മത്തിയാസ്, ഡോ. ഇഗ്നേഷ്യസ് മസ്ക്രീനൂസ്, ഡോ. പൂല അന്തോണി, ഇറ്റലിയില്‍നിന്നുള്ള പോസ്റുലേറ്റര്‍ ഫാ. ഫ്രാഞ്ചെസ്കൊ റൊമാനൊ ഗാംബലുംഗ, വരാപ്പുഴ അതിരൂപത വികാരി ജനറല്‍മാരായ, മോണ്‍. മാത്യു ഇലഞ്ഞിമറ്റം എന്നിവര്‍ സഹകാര്‍മികരായി. സഭയ്ക്കും സമൂഹത്തിനും മഹത്തായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന സിടിസി സന്യാസിനി സഭയുടെ ശതോത്തര സുവര്‍ണ ജൂബിലി സന്തോഷം നിറഞ്ഞ ഒന്നാണെന്നു ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. സിടിസി സഭയിലെ ഓരോ അംഗവും ദൈവദാസി മദര്‍ ഏലീശ്വയെപ്പോലെ കാരുണ്യത്തിന്റെ മുഖമായി മാറാനാണു ദൈവം ആഗ്രഹിക്കുന്നത്. കൂടുതല്‍ ദൈവവിളികള്‍ക്ക് അത് ഇടയാക്കുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.രാവിലെ വരാപ്പുഴ ആര്‍ച്ച്ബിഷപ്സ് ഹൌസില്‍നിന്നു പ്രദക്ഷിണമായാണു കാര്‍മികര്‍ ദേവാലയത്തിലേക്ക&   Read More of this news...

സമര്‍പ്പിത വിളിയുടെ കാതല്‍ കരുണ: മാര്‍ പെരുന്തോട്ടം

കൊച്ചി: സ്വര്‍ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമായി സമര്‍പ്പിത ജീവിതത്തെ കാണേണ്ടതുണ്െടന്നു കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കെസിബിസിയും കെസിഎംഎസും സംയുക്തമായി പാലാരിവട്ടം പിഒസിയില്‍ നടത്തിയ സമര്‍പ്പിതവര്‍ഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെ മാതൃ, പിതൃഭാവങ്ങള്‍ സമര്‍പ്പിത ജീവിതത്തില്‍ ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്. ദൈവസാമീപ്യം കൂടുതല്‍ സ്വായത്തമാക്കി ദൈവിക രഹസ്യങ്ങളെ ആഴത്തില്‍ അനുഷ്ഠിക്കുകയെന്നത് സമര്‍പ്പിതര്‍ ജീവിതത്തിന്റെ ഭാഗമാക്കണം. ഏകാന്തതയിലും സാമൂഹ്യജീവിതത്തിലും ദൈവികരഹസ്യങ്ങളെ തിരിച്ചറിയാനാവണം. മറ്റുള്ളവരില്‍ ഉത്ഥിതനായ മിശിഹായുടെ മുഖം കാണാനാവുന്നതാണു സമര്‍പ്പിത ജീവിതത്തിന്റെ സൌന്ദര്യം. സഭയുടെ വിശുദ്ധി അതിന്റെ പൂര്‍ണതയില്‍ ഉള്‍ക്കൊള്ളാനുള്ള വിളി സ്വീകരിച്ചവരാണു സമര്‍പ്പിതര്‍. കരുണയാണ് ഈ വിളിയുടെ കാതല്‍. ആദിമസഭയിലെ സന്യാസജീവിതത്തിന്റെ അരൂപി നഷ്ടപ്പെടുത്താതെ പിന്തുടരണം. ചിലപ്പോള്‍ വാക്കുകളെക്കാള്‍ നിശബ്ദതയാണു കൂടുതല്‍ ഫലപ്രദം. സന്യാസത്തിന്റെ ആന്തരിക നിശബ്ദത അറിഞ്ഞ് ആസ്വദിക്കാനും ആനന്ദം അനുഭവിക്കാനും സമര്‍പ്പിതര്‍ ശ്രദ്ധിക്കണമെന്നും മാര്‍ പെരുന്തോട്ടം ഓര്‍മിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷതവഹിച്ചു. സ്വാമി ആധ്യാത്മാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. കെസിഎംഎസ് പ്രസിഡന്റ് ഫാ. തോമസ് മഞ്ഞക്കുന്നേല്‍, കെസിബിസി ഇന്റര്‍ റിലീജിയസ് കമ്മീഷന്‍ സെക്രട്ടറി ഫാ.റോബി കണ്ണന്‍ചിറ, സിസ്റര്‍ റെക്സിയ മേരി എന്നിവര്‍ പ്രസംഗിച്ചു. ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സിസ്റര്‍ റെജി അഗസ്റിന്‍, റവ.ഡോ.പ്രസാദ്   Read More of this news...

മാര്‍പാപ്പയും റഷ്യന്‍ പാത്രിയര്‍ക്കീസും ഇന്നു (12-02-2016) കൂടിക്കാഴ്ച നടത്തും

വത്തിക്കാന്‍സിറ്റി: മെക്സിക്കോയിലേക്കുള്ള മാര്‍ഗമധ്യേ ഇന്നു ക്യൂബയിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്തും. ഹവാനയിലെ ഹൊസെമര്‍ത്തി അന്തര്‍ദേശീയ വിമാനത്താവളമാണു ചരിത്രം കുറിക്കുന്ന കൂടിക്കാഴ്ചയ്ക്കു വേദിയാകുന്നത്.കിറില്‍ പാത്രിയര്‍ക്കീസ് ഇന്നലെ മോസ്കോയില്‍നിന്നു ക്യൂബയിലേക്കു തിരിച്ചു. മെക്സിക്കോയിലേക്കുള്ള യാത്രയ്ക്കു മുമ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി പ്രത്യേക പ്രാര്‍ഥന നടത്തി. തുടര്‍ന്ന് മാര്‍പാപ്പ സെന്റ്ജോണ്‍ ലാറ്ററന്‍ ബസിലിക്ക സന്ദര്‍ശിച്ചു. ക്യൂബയിലെ കൂടിക്കാഴ്ചയ്ക്കുശേഷം മാര്‍പാപ്പയും പാത്രിയര്‍ക്കീസും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കും.  Source: Deepika   Read More of this news...

അമല ആയുര്‍വേദ ആശുപത്രിക്കു കേന്ദ്ര അംഗീകാരം

തൃശൂര്‍: അമല ആയുര്‍വേദ ആശുപത്രിക്കു കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റ് എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) അംഗീകാരം ലഭിച്ചു. എണ്‍പതു കിടക്കകളില്‍ അധികമുള്ള ആശുപത്രികളില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനമാണ് അമല ആയുര്‍വേദ ആശുപത്രിക്കു ലഭിച്ചിരിക്കുന്നത്. ചികിത്സാസൌകര്യം, ശുചിത്വം, സേവനമികവ് എന്നിവ പരിഗണിച്ചാണ് മൂന്നു വര്‍ഷത്തേക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചത്. കഴിഞ്ഞവര്‍ഷം 40 രാജ്യങ്ങളില്‍നിന്നായി 450ലേറെ വിദേശ രോഗികള്‍ അമല ആയുര്‍വേദ വിഭാഗത്തില്‍ ചികിത്സയും സേവനവും തേടിയെത്തിയിരുന്നു. എന്‍എബിഎച്ച് തുടര്‍ അംഗീകാരത്തിന്റെ സര്‍ട്ടിഫിക്കറ്റ് തൃശൂര്‍ സബ് കളക്ടര്‍ ഹരിത വി. കുമാര്‍ കൈമാറി. അമല അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ആയുര്‍വേദ അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.എം. കേശവന്‍, ഡോ.സിസ്റര്‍ ഓസ്റിന്‍, ഡോ.നിര്‍മല തുടങ്ങിയവര്‍ പങ്കെടുത്തു.Source: Deepika   Read More of this news...

വൊക്കേഷന്‍ ഡയറക്ടര്‍മാരുടെ സമ്മേളനം നാളെ

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴിലുള്ള എല്ലാ രൂപതകളിലും സന്യാസ സമൂഹങ്ങളിലും പ്രവര്‍ത്തിക്കുന്ന വൊക്കേഷന്‍ ഡയറക്ടര്‍മാരുടെ വാര്‍ഷിക സമ്മേളനം നാളെ രാവിലെ ഒമ്പതിനു പിഒസിയില്‍ നടത്തുമെന്നു കെസിബിസി വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ.രാജു ചക്കനാട്ട് അറിയിച്ചു. കേരളത്തിന്റെ അഞ്ചു മേഖലകളിലെയും റീജണല്‍ എക്സിക്യൂട്ടീവുകളും കെവിഎസ്സി എക്സിക്യൂട്ടീവുകളും ഒന്നിച്ചുള്ള സമ്മേളനവും ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ നവീകരണത്തിനും പരിശീലന ഗ്രന്ഥങ്ങള്‍ വാങ്ങാനും അവസരമുണ്ടാകും. Source: Deepika   Read More of this news...

ലോക രോഗീദിനം ദൈവിക കാരുണ്യത്തിന്‍റെ അനുസ്മരണദിനം

കാനായിലെ കല്യാണവിരുന്നില്‍ യേശുവിന്‍റെ അമ്മയായ മറിയം പ്രകടമാക്കിയ സഹാനുഭാവം ദൈവത്തിന്‍റെ അനന്തമായ കാരുണ്യം പ്രതിഫലിപ്പിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 11-ാം തിയതി വ്യാഴാഴ്ച ആഗോള സഭ ആചരിച്ച 24-ാമത് 'ലോക രോഗീദിന'ത്തെക്കുറിച്ച് ബുധനാഴ്ച ഫെബ്രുവരി 10-ാം തിയതി വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണ വേദിയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ഈശോയുടെ ഗ്രാമമായ നസ്രത്തില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11, 2016) ആചരിക്കപ്പെട്ട സഭയുടെ രോഗീദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലും കാനായിലെ ദൈവിക സാന്നിദ്ധ്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും സമൃദ്ധിയെക്കുറിച്ച് പാപ്പാ പരാമര്‍ശിച്ചിരുന്നു.ഫെബ്രുവി 11-ാം തിയതി ലൂര്‍ദ്ദുനാഥയുടെ തിരുനാളിലാണ് എല്ലാവര്‍ഷവും ലോക രോഗീദിനം ആചരിക്കുന്നത്.മറിയം പ്രകടമാക്കിയ മാനുഷിക പ്രതിബദ്ധതയും, അതിനെ തുടര്‍ന്ന് കാനായില്‍ നടന്ന അത്ഭുതവും ക്രിസ്തുവിലൂടെ ലോകത്തിന് ദൃശ്യമായ ദൈവിക കാരുണ്യത്തിന്‍റെ ധാരാളിത്തമാണെന്ന് പ്രഭാഷണത്തില്‍ പാപ്പാ വിശേഷിപ്പിച്ചു. "അവിടുന്നു പറയുന്നതുപോലെ ചെയ്യുക," എന്ന മറിയത്തിന്‍റെ ആഹ്വാനം, മാനവകുലത്തെ ക്രിസ്തുവിന്‍റെ ദൈവികകാരുണ്യത്തിനു സമര്‍പ്പിച്ച പ്രസ്താവമാണെന്ന് പാപ്പാ പറഞ്ഞു (യോഹ. 2, 5) . പരിശുദ്ധ കന്യകാമറിയത്തിന്‍റെ മനുഷ്യരോടുള്ള തീക്ഷ്ണമായ സഹാനുഭാവം ലോകത്തുള്ള എല്ലാ രോഗികള്‍ക്കും, രോഗീപരിചരണത്തില്‍ വ്യാപൃതരായിരിക്കുന്ന സകലര്‍ക്കും ഉണ്ടാവട്ടെയെന്ന് പാപ്പാ ആശംസിക്കുകയും, രോഗികള്‍ക്കുവേണ്ടിയും അവരെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കം നഴ്സുമാര്‍ക്കും, സന്നദ്ധസേവകര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുകയുംചെയ്തു.നസ്രത്തിലെ മംഗലവാര്‍ത്തയുടെ ബസിലിക്കയെ കേന്ദ്രീകരിച്   Read More of this news...

കൊള്ളപ്പലിശ ഈടാക്കുന്നത് ഘോരപാപം

കരുണയുടെ അസാധാരണ ജൂബിലിവത്സരത്തിലെ വിഭൂതിത്തിരുന്നാള്‍ ദിനത്തില്‍ അഥവാ ക്ഷാരബുധനാഴ്ച ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണം തന്നെയായിരുന്നു കൂടിക്കാഴ്ചയുടെ വേദി ഈ ബുധനാഴ്ചയും. വിവിധരാജ്യങ്ങളില്‍ നിന്നായി മലയാളികളുള്‍പ്പടെയുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരുമായിരുന്ന നിരവധിപ്പേര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. കരുണാവര്‍ഷം പ്രമാണിച്ച് പാപ്പാ ലോകത്തിലെ വിവിധരൂപതകളിലേക്ക്  അയക്കുന്ന കരുണയുടെ പ്രേഷിതരും ഈ പൊതുദര്‍ശന പരിപാടിയില്‍ പങ്കുകൊണ്ടു. രൂപതാദ്ധ്യക്ഷനായ മെത്രാന്‍റെ സാക്ഷിപത്രത്തോടുകൂടി നേരത്തെ പേരുനല്കിയിട്ടുള്ള കുമ്പസാരക്കാരായ ഈ പ്രേഷിതരെ പാപ്പാ പ്രത്യേക അധികാരം നല്കിയാണ് പ്രാദേശികസഭകളിലേക്ക് അയക്കുക. പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിനായി തുറന്ന വെളുത്ത വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ  ജനങ്ങള്‍ കൈയ്യടിച്ചും പാട്ടുപാടിയും ആന്ദാരവങ്ങളോ‌ടെ വരവേറ്റു.ജനങ്ങളുടെ ഇടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ അവരെ അഭിവാദ്യം ചെയ്യുകയും, പതിവുപോലെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും ചെയ്തുകൊണ്ട് പ്രസംഗവേദിയിലേക്കു നീങ്ങി. റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.  ആദ്യം വിശുദ്ധഗ്രന്ഥ വായനയായിരുന്നു.പാപപ്പരഹാരദിനമായ അന്ന് ദേശം മുഴുവന്‍ കാഹളം മുഴക്കണം. അമ്പതാം വര്‍ഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണ   Read More of this news...

കുടിയേറ്റം ഉയര്‍ത്തുന്ന വെല്ലുവിളികളും കൈക്കൊള്ളേണ്ട സമീപനങ്ങളും

    ആമുഖം : ക്രിസ്തുവില്‍ ലഭ്യമായ ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപം
ദൈവപിതാവിന്‍റെ കരുണയില്‍ ദൃഷ്ടിപതിച്ചുകൊണ്ട് നാം അവിടുത്തെ സല്‍ചെയ്തികളുടെ അടയാളങ്ങളായി ജീവിക്കണമെന്ന് 'കരുണാര്‍ദ്രമായ മുഖം' (Misericordiae Vultus)  എന്ന ജൂബിലി വര്‍ഷത്തിന്‍റെ പ്രാരംഭ പ്രബോധനത്തിലൂടെ ഞാന്‍ ആഹ്വാനംചെയ്തിട്ടുള്ളതാണ്. ദൈവസ്നേഹം സകലരെയും ആശ്ലേഷിക്കുന്നതാണ്. പിതാവിന്‍റെ സ്നേഹാലിംഗനം ഏല്ക്കുന്നവര്‍ സകലരെയും ഉള്‍ക്കൊള്ളുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന പിതൃസ്നേഹത്തിന്‍റെ അടയാളങ്ങളായി മാറേണ്ടതാണ്. അങ്ങനെ എല്ലാവരും ദൈവമക്കളാണെന്നും മാനവ കുടുംബത്തിലെ അംഗങ്ങളാണെന്നുമുള്ള ബോദ്ധ്യം നമുക്കു ലഭിക്കുന്നു. ഇടയന്‍ ആടുകളോട് എന്നപോലെയാണ് ദൈവം മനുഷ്യരെ സ്നേഹിക്കുന്നത്. മുറിപ്പെട്ടവരും രോഗബാധിതരും പരിക്ഷീണിതരും ഭയചകിതരും വഴിതെറ്റിയവരുമായവരുടെ ആവശ്യങ്ങളില്‍ അവിടുന്ന് പ്രത്യേകമായി ശ്രദ്ധ വയ്ക്കുന്നു. ധാര്‍മ്മികവും ഭൗതികവുമായ ദാരിദ്ര്യത്തില്‍, അതെത്രത്തോളം ഗൗരവതരമാകുന്നുവോ അത്രത്തോളം ദൈവികകാരുണ്യം സമൃദ്ധമായി വര്‍ഷിച്ചുകൊണ്ട് മനുഷ്യകുലത്തെ തുണയ്ക്കുവാനാണ് ക്രിസ്തുവില്‍ ദൈവം മനുഷ്യാവതാരംചെയ്തത്.2. പങ്കുവയ്ക്കേണ്ട സുവിശേഷകാരുണ്യംകുടിയേറ്റ പ്രതിഭാസം ഇന്ന് ലോക വ്യാപകമാണ്. നാടും വീടും വിട്ട് അഭയംതേടി ഇറങ്ങുന്നവര്‍ അന്യനാടുകളിലെ വ്യക്തികളെയും സമൂഹങ്ങളെയും, അവരുടെ പരമ്പരാഗത ജീവിതരീതികളെയും വെല്ലുവിളിക്കുന്നുണ്ട്. മാത്രമല്ല അവരുടെ സമൂഹിക സാംസ്ക്കാരിക ചക്രവാളങ്ങളെ അസ്വസ്ഥമാക്കുന്നുമുണ്ട്. എന്നാല്‍ മറുഭാഗത്ത് നല്ലൊരു ഭാവിയുടെ സ്വപ്നവുമായി ജന്മദേശം വിട്ട് കുടിയേറുന്ന പ്രക്രിയയില്‍ മനുഷ്യക്കടത്തിന്‍റെ ചൂഷണ വലയത്തില്‍പ്പെട്ട് തകര്‍ന്നുപോകുന്ന കുടിയേറ്റക്കാരു   Read More of this news...

പി.ടി.ചാക്കോ സ്മാരക ഡിബേറ്റ് മത്സരം

ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജ് ഡിബേറ്റിംഗ് ക്ളബ്ബിന്റെയും കോളജ് യൂണിയന്റെയും നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി അഖില കേരള ഡിബേറ്റ് മത്സരം 15നു രാവിലെ 10ന് മാര്‍ പവ്വത്തില്‍ ഹാളില്‍ നടത്തും.'കേരളത്തില്‍ മദ്യനിരോധനം സാധ്യമാണോ' എന്നതാണു വിഷയം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 15ന് രാവിലെ 10ന് മുമ്പ് ഹാജരാകണം. വിവരങ്ങള്‍ക്ക് 9496265795. Source: Deepika   Read More of this news...

അഡ്വ. ജോസ് വിതയത്തില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: അഡ്വ. ജോസ് വിതയത്തിലിനെ സീറോ മലബാര്‍ സഭയുടെ അല്മായ കമ്മീഷന്‍ സെക്രട്ടറിയായി നിയമിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലാണു നിയമനം നടത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലങ്ങാട് ഇടവകാംഗമാണ്. കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി, അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, എഐസിയു ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Source: Deepika   Read More of this news...

ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം ഉദ്ഘാടനം നാളെ (12-02-2016)

തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപതയുടെ സ്നേഹസാന്ത്വന ശുശ്രൂഷയായ ലൂര്‍ദ്മാതാ കെയറിന്റെ പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ലായി പണി പൂര്‍ത്തിയാക്കിയ ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമിന്റെ ഉദ്ഘാടനം നാളെ. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് എതിര്‍വശത്തായി പി.ടി. ചാക്കോ നഗറില്‍ നാളെ വൈകുന്നേരം ആറിനു മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം നിര്‍വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ കാന്‍സര്‍ കെയര്‍ ഹോമിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കും. ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂര്‍ദ് മാതാ കെയര്‍ ചെയര്‍മാനുമായ മോണ്‍. ഡോ. മാണി പുതിയിടം ആമുഖസന്ദേശവും ലൂര്‍ദ് മാതാ കെയര്‍ ഡയറക്ടര്‍ ഫാ. റോണി മാളിയേക്കല്‍ സ്വാഗതവും ആശംസിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രി പി.ജെ. ജോസഫ് സുവനീര്‍ പ്രകാശനവും മന്ത്രി വി.എസ്. ശിവകുമാര്‍ ആംബുലന്‍സിന്റെ താക്കോല്‍ ദാനവും നിര്‍വഹിക്കും. കാന്‍സര്‍ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം മന്ത്രി ഡോ. എം.കെ. മുനീര്‍ വിതരണം ചെയ്യും.ലൂര്‍ദ് മാതാ കെയര്‍ ഡയറക്ടര്‍ ഫാ. റോണി മാളിയേക്കല്‍, ഇമ്മാനുവേല്‍ മൈക്കിള്‍ കൊട്ടാരത്തില്‍, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ജേക്കബ് നിക്കോളാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.Source: Deepika     Read More of this news...

മലയാറ്റൂര്‍ പൊന്‍കുരിശ്: സ്പെഷല്‍ കിറ്റ് പ്രകാശനം ചെയ്തു

കൊച്ചി: അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ സെന്റ് തോമസ് കുരിശുമുടി തീര്‍ഥാടനത്തോടനുബന്ധിച്ചു മലയാറ്റൂര്‍ പൊന്‍കുരിശ് എന്ന പേരില്‍ സ്പെഷല്‍ കിറ്റ് പുറത്തിറക്കി. പത്തു ഭക്തവസ്തുക്കള്‍ ഉള്‍പ്പെടുന്ന കിറ്റിന്റെ പ്രകാശനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ബിഷപ് മാര്‍ വര്‍ഗീസ് തോട്ടങ്കര ആദ്യ കിറ്റ് ഏറ്റുവാങ്ങി. 1).വീഡിയോ ഡിവിഡി, 2).എംപി3 ഓഡിയോ സിഡി, 3)ഈശോയുടെ തിരുഹൃദയ ചിത്രം,4) ഈശോയുടെയും മാര്‍ത്തോമാശ്ളീഹായുടെയും സ്റിക്കര്‍, 5)കീചെയിന്‍, 6)കാശുരൂപം, 7)കൊന്ത, 8)ജപമാല ഷീറ്റ്, 9)വിശുദ്ധ ജീവിതത്തിനു പത്തുവഴികള്‍ ലഘുലേഖ, 10)മാര്‍ത്തോമാശ്ളീഹായോടുള്ള പ്രാര്‍ഥന എന്നിവയുള്‍പ്പെടുന്നതാണ് കിറ്റ്. Source: Deepika   Read More of this news...

ദീപിക ഫ്രണ്ട്സ് ക്ളബ് ലോഗോ പ്രകാശനവും തീവ്ര പ്രചാരണവര്‍ഷ ഉദ്ഘാടനവും

കൊച്ചി: ദീപിക ഫ്രണ്ട്സ് ക്ളബിന്റെ (ഡിഎഫ്സി) ലോഗോ പ്രകാശനവും ദീപിക തീവ്ര പ്രചാരണവര്‍ഷത്തിന്റെ ഉദ്ഘാടനവും കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. മലയാള മാധ്യമചരിത്രത്തില്‍ നിര്‍ണായക ശക്തിയായി പ്രശോഭിച്ചിട്ടുള്ള ദീപിക പുതിയ കാലഘട്ടത്തില്‍ സത്യവും ധാര്‍മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു കാലത്തിനും സമൂഹത്തിനും മാര്‍ഗദര്‍ശനം നല്‍കുന്ന പത്രമാണെന്നു കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. സമര്‍പ്പണ മനോഭാവമുള്ള മികച്ച നേതൃനിരയാണ് ഇന്നു ദീപികയെ നയിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യമായ ദീപികയുടെ വളര്‍ച്ചയ്ക്കു കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണ്. ദീപിക ഫ്രണ്ട്സ് ക്ളബ് ഈ തലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണു പ്രതീക്ഷയെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍, രാഷ്ട്രദീപിക ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഡിഎഫ്സി സംസ്ഥാന കണ്‍വീനറുമായ ഡോ. താര്‍സീസ് ജോസഫ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ താഴമണ്‍, ഡെപ്യൂട്ടി എഡിറ്റര്‍ സെര്‍ജി ആന്റണി, ഡിഎഫ്സി സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ, സിഎഫ്ഒ എം.എം. ജോര്‍ജ്, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ കെ.സി. തോമസ്, പ്രൊഡക്ഷന്‍ ജനറല്‍ മാനേജര്‍ ഫാ. അഗസ്റിന്‍ കിഴക്കേല്‍ ഒസിഡി, സര്‍ക്കുലേഷന്‍ അസിസ്റന്റ് ജനറല്‍ മാനേജര്‍മാരായ ജോസഫ് ഓലിക്കല്‍, ഡി.പി. ജോസ് തുടങ്ങിയവരും ഡിഎഫ്സി രൂപത കോ- ഓര്‍ഡിനേറ്റര്‍മാരും ദീപികയുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റ് പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. ദീപികയുടെ ശതാബ്ദി ആഘോഷങ്ങള്‍ 1986 ഫെബ്രുവരി എട&#   Read More of this news...

വായ്പ എഴുതിത്തള്ളിയത് അന്വേഷിക്കണം: ഇന്‍ഫാം

കാഞ്ഞിരപ്പള്ളി: ഉത്പന്നങ്ങളുടെ വിലയിടിവുമൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്ന കര്‍ഷകന്‍ വായ്പ തിരിച്ചടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ ജയിലിലടയ്ക്കുന്ന നിയമം നടപ്പാക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട വ്യവസായികളുടെയും സമ്പന്നരുടെയും 1.14 ലക്ഷം കോടിയുടെ ലോണുകള്‍ എഴുതിത്തള്ളിയ നടപടിയില്‍ അന്വേഷണം വേണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍ ആവശ്യപ്പെട്ടു. കിടപ്പാടംപോലും പണയംവച്ചാണ് തുച്ഛമായ തുകകള്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ചെറുകിട കര്‍ഷകര്‍ വായ്പയായി എടുക്കുന്നത്. 5,000 രൂപയില്‍ കുറഞ്ഞ തുകയ്ക്കു പോലും പലിശ ഈടാക്കി അവസാനം കര്‍ഷകനെ ആത്മഹത്യയിലേയ്ക്കു പറഞ്ഞുവിടുന്നവര്‍ കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും അതിഭീമമായ ലോണുകള്‍ എഴുതിത്തള്ളുന്നത് വഞ്ചനാപരവും നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതുമാണ്. 1.14 കോടി കിട്ടാക്കടമായി കണക്കാക്കി എഴുതിത്തള്ളുന്ന സാഹചര്യം ബാങ്കിംഗ് മേഖലയുടെ കെടുകാര്യസ്ഥതയും പ്രവര്‍ത്തന വൈകല്യവുമാണു സൂചിപ്പിക്കുന്നത്. തുക എഴുതിത്തള്ളുകയല്ല, ഇതനുവദിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുകയാണു വേണ്ടതെന്നു വി.സി.സെബാസ്റ്യന്‍ പറഞ്ഞു. Source: Deepika   Read More of this news...

കുമ്പസാരക്കാര്‍ അമ്മയുടെ സ്നേഹാര്‍ദ്രരൂപവും പിതാവിന്‍റെ കരുണാര്‍ദ്രഭാവവും

പാപസങ്കീര്‍ത്തനത്തിന്‍റെ കൂദാശ കൈകാര്യംചെയ്യുന്ന വൈദികര്‍ക്ക് അമ്മയുടെ സ്നേഹാര്‍ദ്രരൂപവും പിതാവിന്‍റെ കരുണാര്‍ദ്രഭാവവും വേണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ ആയിരത്തോളം വരുന്ന 'കാരുണ്യത്തിന്‍റെ മിഷണറിമാരെ' (the Missionaries of Mercy) ഫെബ്രുവരി 9-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ലോകത്തുള്ള എല്ലാ രൂപതകളില്‍നിന്നുമായി മെത്രാന്മാരും മേലധികാരികളും തിരഞ്ഞെടുത്ത് നിയോഗിച്ച കുമ്പസാരക്കാരാണ് 'കാരുണ്യത്തിന്‍റെ മിഷണറിമാരായി' വത്തിക്കാനിലെത്തിയത്. ആഗോളസഭയുടെ രൂപതകളി‍ല്‍നിന്നായി ആയിരത്തിലേറെ കുമ്പസാരക്കാരായ രൂപതാ വൈദികരും സന്ന്യസ്തരും പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു.കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നല്കി അവരെ സ്നേഹിച്ചു പരിപാലിച്ചു വളര്‍ത്തുന്ന അമ്മയുടെയും, മക്കളോട് എന്നും മാപ്പും ദയയും കാണിക്കുന്ന കരുണാര്‍ദ്രനായ പിതാവിന്‍റെയും രൂപമാണ് കുമ്പസാരക്കാര്‍ ഉള്‍ക്കൊള്ളേണ്ടത്. പാപ്പാ ഉദ്ബോധിപ്പിച്ചു. പാപിയായൊരു മകനും മകളും സഭ അനുവദിക്കുന്ന പാപമോചനത്തിന്‍റെ കൂദാശയ്ക്ക് എത്തുന്നത് ഗൃഹാതുരത്വത്തിന്‍റെ വേദനിക്കുന്ന വികാരത്തോടും അനുതാപത്തോടുംകൂടിയാണ്. പാപ്പാ വൈദികരെ അനുസ്മരിപ്പിച്ചു.മാപ്പു ലഭിക്കുമെന്നും, ദൈവം തന്നെ തിരികെ സ്വീകരിക്കുമെന്നുമുള്ള പ്രത്യാശയോടെ പാപികള്‍ കാരുണ്യം തേടിയാണ് അനുതാപത്തിന്‍റെ കൂദാശയ്ക്ക് അണയുന്നത്. പാപത്തില്‍നിന്ന് മോചനം നേടുവാനും, മേലില്‍ അതില്‍ വീഴാതിരിക്കുവാനുമുള്ള തീവ്രമായ പരിശ്രമമാണ് കുമ്പസാരത്തിനുള്ള അവരുŏ   Read More of this news...

...
37
...