News & Events
സിറിയയിലെ സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം അനിവാര്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_820.jpg)
സിറിയയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം കണ്ടാല്‍ മാത്രമെ അന്നാട്ടില്‍ അനരഞ്ജനത്തിന്‍റെയും ശാന്തിയുടെയുമായ ഒരു ഭാവി ഉറപ്പുവരുത്താന്‍ കഴിയുകയുള്ളുവെന്ന് മാര്‍പ്പാപ്പാ. ഞായറാഴ്ചത്തെ (07/02/16) ത്രികാലപ്രാര്‍ത്ഥനാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ, സംഘര്‍ഷവേദിയായ സിറിയയില്‍ യാതനകളനുഭവിക്കുന്ന പൗരജനത്തിനും യുദ്ധത്തിന്‍റെ ഭീകരതകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് സകലവും ഉപേക്ഷിച്ച് പലായനം ചെയ്യന്‍ നിര്‍ബന്ധിതരായിട്ടുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ക്ഷണിക്കവെയാണ് ഇതു പറഞ്ഞത്. സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവരെ സംഭാഷണമേശയിലേക്ക് അടിയന്തരമായി ആനയിക്കുന്നതിന് സര്‍വ്വാത്മനാ പരിശ്രമിക്കാന്‍ പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സിറിയയില്‍ രൂക്ഷമായിത്തുടരുന്ന യുദ്ധത്തില്‍ ആശങ്കപ്രകടിപ്പിച്ച പാപ്പാ ഈ സംഘര്‍ങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളുടെ അതിജീവനവും മാനവാന്തസ്സും ഉറപ്പാക്കുന്നതിനാവാശ്യമായ സഹായം ഉദാരമായ ഐക്യദാര്‍ഢ്യത്തോടുകൂടി എത്തിക്കാന്‍കഴിയട്ടെയെന്ന് ആശംസിക്കുന്നു. Source: Vatican Radio
Read More of this news...
മനുഷ്യക്കടത്ത് ഇല്ലായ്മ ചെയ്യാന്‍ യത്നിക്കുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_821.jpg)
സ്വാതന്ത്ര്യവും ഔന്നത്യവും വീണ്ടെടുക്കുന്നതിന്, ചൂഷണത്തിന്‍റെ കനത്ത ചങ്ങല പൊട്ടിക്കാന്‍ ആധുനികയുഗത്തിലെ അടിമകളെ സഹായിക്കാന്‍ സകലര്‍ക്കുമുള്ള ഒരവസരമാണ് മനുഷ്യക്കടത്തിനെതിരായ ലോക പ്രാര്‍ത്ഥനാപരിചിന്തന ദിനാചരണമെന്ന് പാപ്പാ. അടിമത്തത്തില്‍ നിന്ന് മോചിതയായി സമര്‍പ്പിതജീവിതം ആശ്ലേഷിച്ച സുഡാന്‍ സ്വദേശിനിയായ വിശുദ്ധ ജുസെപ്പീന ബക്കീത്തയുടെ തിരുന്നാള്‍ദിനമായ ഫെബ്രുവരി എട്ടിന് മനുഷ്യക്കടത്തിനെതിരായ ആഗോള പ്രാര്‍ത്ഥനാപരിചിന്തനദിനം ആചരിക്കപ്പെടുന്നത് ഞായറാഴ്ചത്തെ (07/02/16) മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയില്‍ അനുസ്മരിക്കുകയായിരുന്ന ഫ്രാന്‍സീസ് പാപ്പാ. കുറ്റകൃത്യവും അസഹനീയ നാണക്കേടുമായ മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിന് സര്‍വ്വവിധേനയും പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചു.Source: Vatican Radio
Read More of this news...
നിത്യസഹായ മാതാവിനോടുള്ള നവനാള്‍ഭക്തിക്ക് 150 വയസ്സ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_813.jpg)
നിത്യസഹായ മാതാവിന്‍റെ നവനാള്‍ ഭക്തിക്ക് 150 വയസ്സു തികയുന്നു. 2016 ജൂണ്‍ 27-ാം തിയതിയാണ് ആ ശുഭദിനം. ഒരുവര്‍ഷം നീണ്ടുനില്ക്കുന്ന ജൂബിലി ആഘോഷം റോമില്‍ പ്രഖ്യാപിച്ചു. നിത്യസഹായമാതാവിന്‍റെ നവനാള്‍ ഭക്തിയുടെ പ്രായോക്താക്കളായ ദിവ്യരക്ഷക സഭയുടെ(Redemptorists) സുപീരിയര്‍ ജനറല്‍, ഫാദര്‍ മിഷേല്‍ ബ്രെഹില്‍ 2015 ജൂണ്‍ 27-ാം റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഈ ചരിത്ര സംഭവത്തിന്‍റെ പ്രഖ്യാപനം നടന്നത്.ഉണ്ണിയെ കൈയ്യിലേന്തിയ ദൈവമാതാവിന്‍റെ അത്ഭുതചിത്രം സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതെന്ന് വിശ്വസിച്ചുപോരുന്നു. 9-ാം പിയൂസ് പാപ്പാ ദിവ്യരക്ഷക സഭാംഗങ്ങളെ ചിത്രം ഏല്പിക്കുകയും, ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദൈവമാതാവിന്‍റെ അത്ഭുചിത്രം കൈമാറിയതിന്‍റെയും ദൈവമാതാവിനോടുള്ള ഭക്തി ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുള്ള ആഹ്വാനം വത്തിക്കാന്‍ നല്കിയതിന്‍റെയും 150-ാം വാര്‍ഷികമായി 2016-ല്‍ ആചരിക്കപ്പെടുന്നത്.ദിവ്യരക്ഷക സഭ അല്ലെങ്കില്‍ റെഡംപ്റ്ററിസ്റ്റ് മിഷണറിമാരാണ്(Redemptorists) നിത്യസഹായമാതാവിന്‍റെ ഭക്തി ലോകമെമ്പാടും എത്തിച്ചത്. അവര്‍തന്നെയാണ് അത് ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും പ്രചരിപ്പിച്ചത്. 9-ാം പിയുസ് പാപ്പായുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് ലോകമെമ്പാടും നിത്യസഹായ നാഥയുടെ ഭക്തി പ്രചരിപ്പിക്കപ്പെട്ടത്. റോമിലെ മെരുലാന (Via Merulana) എന്ന സ്ഥലത്തുള്ള രക്ഷാകരസഭയുടെ ആസ്ഥാനത്തോടു ചേര്‍ന്നുള്ള ദേവാലയത്തിലാണ് നിത്യസഹായമാതാവിന്‍റെ അസ്സല്‍ ചിത്രം (Icon) സൂക്ഷിച്ചിരിക്കുന്നത്. അത്ഭുതചിത്രത്തിന്‍റെ സന്നിധിയില്‍ റോമാ രൂപതയുടെ വികാരി ജനറള്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനി വിശ്വാസസമൂഹത്തോടു ചേര്‍ന്ന് 2015 ജൂലൈ 27-ന് ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് ഒരുവര
Read More of this news...
പാപാവസ്ഥ മനുഷ്യന് കര്‍ത്താവിന്‍റെ സാന്നിധ്യം അനിവാര്യമാക്കുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_814.jpg)
ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ച മദ്ധ്യാഹ്നത്തിലും വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥന നയിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരം വിവിധരാജ്യക്കാരയിരുന്ന തീര്‍ത്ഥാടകരാലും സന്ദര്‍ശകരാലും നിറഞ്ഞിരുന്നു. അരമനയുടെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കല്‍ ഉച്ചയ്ക്ക് റോമിലെ സമയം 12 മണിക്ക്, അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചതിരിഞ്ഞ് 4.30, പ്രത്യക്ഷനായ പാപ്പാ ജനസഞ്ചയത്തെ കൈകള്‍ വീശി അഭിവാദ്യം ചെയ്യുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു. ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനിസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, മീന്‍പിടുത്തത്തിലേര്‍പ്പെട്ടിരുന്ന ശിമയോനെയും അതില്‍ പങ്കുകാരായിരുന്ന യാക്കോബിനെയും യോഹന്നാനെയും യേശു വിളിക്കുന്ന സംഭവം, ലൂക്കായുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങള്, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.പാപ്പായുടെ സന്ദേശം ഇപ്രകാരമായിരുന്നു:പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, യേശു തന്‍റെ ആദ്യശിഷ്യരെ വിളിക്കുന്ന സംഭവം വിശുദ്ധ ലൂക്ക വിവരിക്കുന്നതാണ് ഈ ഞായറാഴ്ചത്തെ സുവിശേഷ ഭാഗം. അനുദിനജീവിത പശ്ചാത്തലത്തിലാണ് ഇതു സംഭവിക്കുന്നത്: ഒരു രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും മീനൊന്നും കിട്ടാതിരുന്ന ഏതാനും മീന്‍പിടുത്തക്കാര്‍ ഗലീലീയ തടാകത്തിന്‍റെ കരയില്‍ വലകഴുകി വൃത്തിയാക്കി വയ്ക്കുകയായിരുന്നു. അവരില്‍ ഒരാളുടെ, അതായത്, ശിമയോന്‍ പത്രോസിന്‍റെ വള്ളത്തില്‍ യേശു കയറുകയും തീരത്തു നിന്ന് അല്പം അകലേക്ക് വള്ളം നീക്കാന്‍ അദ്ദേഹത്തോടാവശ്യപ്പെടുകയും വള്ളത്തിലിരുന്നുകൊണ്ട് കായല്‍ത്തീരത്തുണ്ടായിരുന്ന അനേകരായിരുന്ന ജനങ്
Read More of this news...
ദൈവ ശാസ്ത്ര ഡയലോഗ് കമ്മീഷന്‍ കൂദാശകളെക്കുറിച്ചു ചര്‍ച്ച നടത്തി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_815.jpg)
കയ്റോ: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ 13-ാം സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി ആറു വരെ ഈജിപ്തിലെ കയ്റോയില്‍ നടന്നു. കമ്മീഷനില്‍ പ്രതിനിധീകരിക്കപ്പെടുന്ന ഏഴ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളിലൊന്നായ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയാണ് ഇപ്രാവശ്യം സമ്മേളനത്തിനു വേദിയൊരുക്കിയത്.റോമിലെ സഭൈക്യത്തിനുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ കൂര്‍ട്ട് കോഹ്, കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്താ ആംബാ ബിഷോയി എന്നിവരുടെ സഹാധ്യക്ഷതയിലുള്ള സമ്മേളനത്തില്‍ പ്രവേശന കൂദാശകളെപ്പറ്റിയുള്ള ചര്‍ച്ചകളാണു നടന്നത്.കത്തോലിക്കാ സഭാംഗങ്ങളും ഓര്‍ത്തഡോക്സ് സഭാംഗങ്ങളും അവതരിപ്പിച്ച പ്രബന്ധങ്ങളുടെ വെളിച്ചത്തില്‍ നടന്ന ചര്‍ച്ചകളില്‍, ആദിമ നൂറ്റാണ്ടുകളില്‍ പാശ്ചാത്യ പൌരസ്ത്യസഭകളിലെല്ലാം മാമ്മോദീസാ, തൈലാഭിഷേകം (സ്ഥൈര്യലേപനം), വിശുദ്ധ കുര്‍ബാന എന്നീ പ്രവേശനകൂദാശകള്‍ ഒന്നിച്ചു പരികര്‍മം ചെയ്യുന്ന പാരമ്പര്യമാണ് ഉണ്ടായിരുന്നത്.മാമ്മോദീസാ മാത്രമായി കൊടുക്കുന്നത് പില്‍ക്കാലത്ത് പാശ്ചാത്യസഭയിലുണ്ടായ ഒരു മാറ്റമാണെന്നും ചര്‍ച്ച വിലയിരുത്തി. കത്തോലിക്കാസഭയുടെ മാമ്മോദീസാ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണു വിഷയം കമ്മീഷന്‍ ചര്‍ച്ച ചെയ്തത്. 30 അംഗങ്ങളുള്ള കമ്മീഷനില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യുഹാനോന്‍ മാര്‍ ദെമേത്രിയൂസ്, സിറിയന്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരും കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു മല്പാന്‍ ഡോ. മാത്യ
Read More of this news...
സിറിയയില്‍ പതിനേഴുകാരനെ ഐഎസ് ക്രൂശിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_816.jpg)
ഡമാസ്കസ്: സിറിയയിലെ റാഖായില്‍ 17കാരനെ ഐഎസ് ഭീകരര്‍ കുരിശില്‍ തറച്ചുകൊന്നു. പണം വാങ്ങി ഐഎസ് പരിശീലന കേന്ദ്രങ്ങളുടെ ഫോട്ടോയെടുക്കാന്‍ സഹായിച്ചെന്നാണ് ആരോപണം. ഇക്കാര്യം രേഖപ്പെടുത്തിയ പ്ളക്കാര്‍ഡ് യുവാവിന്റെ കഴുത്തില്‍ കെട്ടിത്തൂക്കി.
Source: Deepika
Islamic State militants in Raqqa, Syria crucified a 17-year old boythey accused of taking pictures of the group's military headquarters. Images of the three-day public execution in Raqqas central square appeared on the Twitter site of the secular Syrian activist group Raqqa is Being Slaughtered Silently.The boy was shown hanging on a cross with a sign around his neck condemning him with the crime of apostasy for his actions. The Islamic State also claimed he received 500 Turkish liras for each picture he took of their military base.
Charlie Winter of the Quilliam Foundation, a counter-extremism think tank, is quoted as saying, Crucifixion has been used many times before its an age-old punishment dealt out to people who have committed treason.Winter said the punishment of crucifixion is based on the groups reading of Verse 33 of the fifth book of the Koran, which says: "Indeed, the penalty for those who wage war against
Allah and His Messenger and strive upon earth [to cause] corruption is none but that they be killed or crucified or that their hands and feet be cut off from opposite sides or that they be exiled from the land.That is for them a disgrace in this world; and for them in the Hereafter is a great punishment.In addition to its trademark beheadings severed heads can often by seen on the street posts of Raqqa -- the Islamic State has also used crucifixion in the past as a form of punishment. For example, the group is believed to be responsible for leaving a number of bodies on crosses in Raqqa for two days last May.The activist group, Raqqa is Being Slaughtered Silently, was formed to expose the brutality of the Islamic State to the world. Despite extreme danger, activists from the group are still operating in Raqqa (see video below).With basic human rights whittled away to nearly non-existent, one activist spoke to the Wall Street Journal and detailed what daily life is now like in Raqqa, the terror groups de facto headquarters.The activist reported how the group has enlisted ordinary citizens -- including children, whom they pay -- to be informants among the population. Reminiscent of the Soviet era, where children were taught to turn in their parents, the activist related how Raqqas citizenry has, out of necessity, become suspicious of each other, afraid of making one fatal wrong move or statement and being turned in to their brutal tormentors. Source: http://www.clarionproject.org/news/islamic-state-crucifies-17-year-old-boy-raqqa
Read More of this news...
കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടിലിനെ കുറിച്ചുള്ള ഗ്രന്ഥം പ്രകാശനം ചെയ്തു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_817.jpg)
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത പ്രോ വികാരി ജനറല്‍ റവ. ഡോ. ആന്റണി നരികുളം എഴുതിയ റൈറ്റിംഗ്സ് ആന്‍ഡ് സ്പീച്ചസ് ഓഫ് ജോസഫ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍: എ കാറ്റലോഗ് എന്ന ഇംഗ്ളീഷ് ഗ്രന്ഥം പ്രകാശനം ചെയ്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗ്രന്ഥത്തിന്റെ ആദ്യപ്രതി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്തിനു നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. പ്രസ്ബിറ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ ഗ്രന്ഥം പരിചയപ്പെടുത്തി. ബിഷപ്പുമാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ ഡൊമിനിക് കോക്കാട്ട്, ഡോ. വര്‍ഗീസ് തോട്ടങ്കര, പ്രോ വികാരി ജനറല്‍ റവ. ഡോ. ആന്റണി നരികുളം എന്നിവര്‍ പങ്കെടുത്തു.
Source: Deepika
Read More of this news...
സിജോ അമ്പാട്ട് ഐസിവൈഎം പ്രസിഡന്റ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_818.jpg)
കണ്ണൂര്‍: കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഔദ്യോഗിക യുവജന സംഘടനയായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിവൈഎം) പ്രസിഡന്റായി സിജോ അമ്പാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഗോവയില്‍ നടന്ന നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ വച്ചാണു സിജോ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്നും ആദ്യമായാണ് ഒരു വ്യക്തി ഈ പദവിയിലെത്തുന്നത്. ഭാരതത്തിലെ 171 കത്തോലിക്കാ രൂപതകളിലായി വ്യാപിച്ചു കിടക്കുന്ന സംഘടനയാണ് ഐസിവൈഎം. ഡല്‍ഹിയില്‍നിന്നുള്ള ജെന്നി ജോയിയാണു ജനറല്‍ സെക്രട്ടറി. തലശേരി അതിരൂപതാംഗമായ സിജോ കഴിഞ്ഞ വര്‍ഷം കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയുടെ പ്രസിഡന്റ് കൂടിയാണു സിജോ. കാഞ്ഞങ്ങാട് സ്വദേശികളായ തോമസ്-വത്സമ്മ ദമ്പതികളുടെ മകനാണ്.
Source: Deepika
Read More of this news...
ദളിത് ക്രൈസ്തവര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കണമെന്നു ഡിസിഎംഎസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_819.jpg)
ചങ്ങനാശേരി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് ക്രൈസ്തവര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കണമെന്നു ദളിത് കത്തോലിക്കാ മഹാജനസഭ ചങ്ങനാശേരി അതിരൂപത പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.1954ല്‍ തിരുവിതാംകൂര്‍ തിരുക്കൊച്ചി നിയമസഭയില്‍ പി.എം. മര്‍ക്കോസും 1964ല്‍ പി. ചാക്കോയും മാത്രമാണ് സംസ്ഥാന നിയമസഭയില്‍ എത്തിയിട്ടുള്ളത്. ജനസംഖ്യയില്‍ എട്ടു ശതമാനത്തോളം വരുന്ന ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കു രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും യോഗം ആരോപിച്ചു. ഡിസിഎംഎസ് അതിരൂപത കമ്മറ്റിയുടെ നേതൃത്വത്തില്‍ അയര്‍ക്കുന്നം സെന്റ് സെബാസ്റ്യന്‍സ് ഹാളില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഫാ. ബെന്നി കുഴിയടിയില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് കൈതപ്പറമ്പില്‍, ടോമി മംഗലത്ത്, ജോസഫ് ചാമക്കാലാ, ഡോ. എം.സി. സിറിയക്, ജെ.സി. തറയില്‍, പി.ജെ. ജോണ്‍, ബേബി എം.സി, മിനി റോയി, സാലിമ്മ ടീച്ചര്‍, പി.ഒ. ഔസേഫ് എന്നിവര്‍ പ്രസംഗിച്ചു.കരുണയുടെ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപത ദളിത് കത്തോലിക്കാ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സ്വരൂപിക്കുന്ന ഒരുകോടി രൂപയുടെ വിദ്യാഭ്യാസ ഫണ്ടിന്റെ ആദ്യ ഗഡു സ്വീകരണവും നടന്നു. മാര്‍ച്ച് 10ന് സിബിസിഐയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന റാലിയിലും ധര്‍ണയിലും അതിരൂപതയില്‍നിന്നു കഴിയുന്നത്ര അംഗങ്ങളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
Source: Deepika
Read More of this news...
ക്രൈസ്തവരുടെ ധാര്‍മികശക്തി ഭരണാധികാരികളെ ഉണര്‍ത്തും: മോണ്‍. ചിറ്റിലപ്പിള്ളി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_812.jpg)
സ്വന്തം ലേഖകന്‍കോയമ്പത്തൂര്‍: ക്രൈസ്തവ വിശ്വാസികളുടെ ധാര്‍മികസമരത്തിന്റെ ശക്തി ഏതു ഭരണാധികാരിയെയും ഉറക്കത്തില്‍നിന്നുണര്‍ത്തുന്നതാകുമെന്നു പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ നടന്ന പ്രതിഷേധ-പ്രാര്‍ഥനാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മോണ്‍. ചിറ്റിലപ്പിള്ളി. ധാര്‍മികശക്തിയാണു മറ്റ് ഏതു ശക്തിയെക്കാളും വലുത്. സ്നേഹവും കൂട്ടായ്മയും പ്രാര്‍ഥനയുമാണു ക്രൈസ്തവന്റെ ശക്തി. പക്ഷേ, ഇതൊരിക്കലും ബലഹീനതയുമല്ല. മറ്റു പ്രദേശങ്ങളില്‍ നടക്കുന്ന ഭീകരതകള്‍ നമ്മള്‍ വായിച്ചറിയുന്നു. എന്നാല്‍, ഈ ഭീകരത നമ്മുടെ മുറ്റത്തും എത്തിച്ചേരുന്നതു നമ്മള്‍ ഇത്തരം അക്രമത്തിലൂടെ തിരിച്ചറിയുകയാണ്. ഈ അക്രമികളോടു നമുക്ക് ഒന്നേ അഭ്യര്‍ഥിക്കാനുള്ളൂ, ഞങ്ങളും ഭാരതാംബയുടെ മക്കളാണ്. ഈ അക്രമം കേവലം വിവരക്കേടായി തള്ളാനാകില്ല. വലിയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വഛ് ഭാരത് പദ്ധതിയുടെ അര്‍ഥം നശിപ്പിക്കുന്ന തരത്തിലാണ് അക്രമികള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കുണ്െടന്നു മോണ്‍. ചിറ്റിലപ്പിള്ളി പറഞ്ഞു. രാമനാഥപുരം രൂപതയോടുള്ള പാലക്കാട് രൂപത ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ പ്രത്യേക കരുതലും രൂപതയുടെ ഐക്യദാര്‍ഢ്യവും മോണ്‍ ചിറ്റിലപ്പിള്ളി ചടങ്ങില്‍ പ്രഖ്യാപിച്ചു.ഭാരതത്തിന്റെ ശ്രേഷ്ഠതയ്ക്കു കാരണം ഇവിടത്തെ മുനിവര്യന്മാരുടെ ധ്യാനവും പ്രബോധനങ്ങളുമാണെന്നു കോയമ്പത്തൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. അനീഷ് പറഞ്ഞു. ലോകാ സമസ്താ സുഖിനോ ഭവന്തു, അഹം ബ്രഹ്മാ
Read More of this news...
പ്രാര്‍ത്ഥന ആദ്ധ്യാത്മിക കാരുണ്യപ്രവര്‍ത്തി- പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_799.jpg)
പ്രാര്‍ത്ഥന ആദ്ധ്യാത്മിക കാരുണ്യപ്രവര്‍ത്തിയാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു. കരുണയുടെ അസാധാരണ ജൂബിലി പ്രമാണിച്ച് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പൊതുവണക്കത്തിന് വച്ചിട്ടുള്ള വിശുദ്ധരായ പാദ്രെ പീയൊയുടെയും ലെയൊപോള്‍ഡ് മാന്‍റിത്സിന്‍റെയും പൂജ്യദേഹം കണ്ടു വണങ്ങുന്നതിനെത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്ഥാടകരില്‍ വിശുദ്ധ പാദ്രെ പീയൊയുടെ പ്രാര്‍ത്ഥനാസംഘങ്ങള്‍ക്കും അദ്ദേഹം സ്ഥാപിച്ച ആതുരാലയമായ സഹനത്തിന്‍റെ സാന്ത്വന ഭവനം എന്നര്‍ത്ഥമുള്ള, "CASA SLOLLIEVO DELLA SOFFERENZA" (കാസ സൊള്ളിയേവൊ ദെല്ല സൊഫെറേന്‍സ) യിലെ ജീവനക്കാര്‍ക്കും മാന്‍ഫ്രെദോണിയ - വ്യെസ്തേ - സാന്‍ ജൊവാന്നി റൊത്തോന്തൊ അതിരൂപതിയില്‍ നിന്നെത്തിയിരുന്ന വിശ്വാസികള്‍ക്കും ശനിയാഴ്ച(06/02/16) രാവിലെ അനുവദിച്ച പൊതുദര്‍ശനവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്. മുഴുവന്‍സമയ കാരുണ്യപ്രവര്‍ത്തകനായിരുന്നു വിശുദ്ധ പാദ്രെ പീയൊ എന്നു നമുക്കു പറയാന്‍ കഴിയുമെന്നും കമ്പസാരിപ്പിക്കുകയെന്ന ശുശ്രൂഷവഴി ദൈവപിതാവിന്‍റെ ജീവസുറ്റ തലോടലായി അദ്ദേഹം മാറിയെന്നും ബസിലിക്കാങ്കണത്തില്‍ നിറഞ്ഞുനിന്ന ജനസഞ്ചയത്തോട് തദ്ദവസരത്തില്‍ പാപ്പാ പറഞ്ഞു. പ്രാര്‍ത്ഥന നരകുലത്തിലാകമാനം സ്നേഹാഗ്നി പടര്‍ത്തുന്ന യഥാര്‍ത്ഥ ദൗത്യമാണെന്ന് പ്രസ്താവിച്ച പാപ്പാ, പ്രാര്‍ത്ഥന ലോകത്തെ ചലിപ്പിക്കുന്ന ശക്തിയാണെന്ന വിശുദ്ധ പാദ്രെ പീയോയുടെ വാക്കുകള്‍ അനുസ്മരിച്ചു. സകലത്തെയും ദൈവത്തിന്‍റെ ഹൃദയത്തിലേക്കെത്തിക്കുന്ന ആദ്ധ്യാത്മിക കാരുണ്യ പ്രവൃത്തിയാണ് പ്രാര്‍ത്ഥനയെന്നും അത് വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ദാനമാണെന്നും ദൈവത്തിന്‍റെ ഹദയത്തെ എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്ന ത
Read More of this news...
സാംബിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_800.jpg)
ആഫ്രിക്കന്‍ നാടായ സാംബിയായുടെ പ്രസിഡന്‍റ് എഡ്ഗര്‍ ചഗ്വ്വാ ലുംഗുവിനെയും അനുചരരേയും മാര്‍പ്പാപ്പാ വെള്ളിയാഴ്ച (05/02/16) വത്തിക്കാനില്‍ സ്വീകരിച്ചു. പരിശുദ്ധസിംഹാസനവും സാംബിയായും തമ്മിലുള്ള നല്ല ബന്ധങ്ങള്‍ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള പ്രശ്നങ്ങള്‍, പ്രധാനമായും, ആഫ്രക്കയിലെ ചില പ്രദേശങ്ങളെ അലട്ടുന്ന സായുധ സംഘര്‍ഷങ്ങള്‍ അവിടങ്ങളില്‍ സമാധാനം സംസ്ഥാപിക്കുന്നതിനുള്ള പരിശ്രമം അതുപോലെതന്നെ, കുടിയേറ്റം, കാലാവസ്ഥ മാറ്റം, പരിസ്ഥിതിസംരക്ഷണം എന്നിവയും പ്രസിഡന്‍റ് എഡ്ഗര്‍ ചഗ്വ്വാ ലുംഗുവും ഫ്രാന്‍സീസ് പാപ്പായും തമ്മിലുള്ള സഭാഷണവേളയില്‍ ചര്‍ച്ചാവിഷയങ്ങളായി. പ്രാദേശിക കത്തോലിക്കാ സഭ സാംബിയയ്ക്ക് വിദ്യഭ്യാസ ആതുരസേവന സാമൂഹ്യസേവന മണ്ഡലങ്ങളിലൂടെ നല്കുന്ന സംഭാവനകളും ഈ കൂടക്കാഴ്ചാവേളയില്‍ അനുസ്മരിക്കപ്പെട്ടു.Source: Vatican Radio
Read More of this news...
പാപ്പായും റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_801.jpg)
ഫ്രാന്‍സീസ് പാപ്പായും ആകമാന റഷ്യയുടെയും മോസ്ക്കോയുടെയും പാത്രിയാര്‍ക്കീസ് കിറിലും തമ്മിലുള്ള ചരിത്രപ്രധാന കൂടിക്കാഴ്ച ഈ മാസം 12 ന്.(12/02/16) തന്‍റെ പന്ത്രണ്ടാമത്തെ വിദേശ അപ്പസ്തോലികപര്യടനത്തിന്‍റെ വേദിയായ മെക്സിക്കോയിലേക്കുള്ള യാത്രാമദ്ധ്യേ ക്യൂബയില്‍ വച്ചായിരിക്കും പാപ്പാ റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തുക. ഹവാനയിലെ ഹൊസെ മര്‍ത്തീ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ചുള്ള ഈ കൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പായും പാത്രിയാര്‍ക്കീസ് കിറിലും സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുകയും ഒരു സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കുകയും ചെയ്യും. പരിശുദ്ധസിംഹാസനവും മോസ്ക്കൊ പാത്രിയാര്‍ക്കേറ്റും വെള്ളയാഴ്ച (05/02/16) സംയുക്ത വിജ്ഞാപനത്തിലൂടെ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍. പാത്രിയാര്‍ക്കീസ് കിറില്‍ ക്യൂബയില്‍ ഔദ്യാഗിക സന്ദര്‍ശനം നടത്തുന്ന അവസരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ മെക്സിക്കോയിലേക്കുള്ള യാത്രാമദ്ധ്യേ അവിടെ ഇറങ്ങുന്നത്. ചരിത്രത്തില്‍ ആദ്യത്തേതായിരിക്കും, ദീര്‍ഘനാളുകളായുള്ള ഒരുക്കത്തിനുശേഷം, കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനും തമ്മില്‍ നടക്കാന്‍ പോകുന്ന ഈ കൂടിക്കാഴ്ചയെന്നും ഇരുസഭകളും തമ്മിലുള്ള ബന്ധങ്ങളില്‍ ഒരു സുപ്രധാനഘട്ടവുമായിരിക്കും ഇതെന്നും സംയുക്ത പത്രക്കുറിപ്പില്‍ കാണുന്നു. സന്മനസ്സുള്ള സകലര്‍ക്കും പ്രത്യാശയുടെ അടയാളമായിഭവിക്കട്ടെ ഇതെന്ന് ആശംസിക്കുന്ന പരിശുദ്ധസിംഹാസനവും മോസ്ക്കൊ പാത്രിയാര്‍ക്കേറ്റും ഈ കൂടിക്കാഴ്ച സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ സകല ക്രൈസ്തവരെയും ക്ഷണിക്&
Read More of this news...
എളിമയാല്‍ ജയിക്കുന്ന ദൈവം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_802.jpg)
വിശുദ്ധ സ്നാപകയോഹന്നാനുണ്ടായിരുന്നതു പോലുള്ള എളിമ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു. വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍ ഉള്ള കപ്പേളയില്‍ വെള്ളിയാഴ്ച (05/02/16) രാവിലെ താന്‍ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട, മര്‍ക്കോസിന്‍റെ സുവിശേഷം ആറാം അദ്ധ്യായം 14 മുതല്‍ 29 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, സ്നാപകന്‍റെ ശിരച്ഛേദ സംഭവവിവരണത്തെ അവലംബമാക്കി വിചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. മിശിഹായ്ക്ക് വഴിയൊരുക്കിയ നീതിമാനും വിശുദ്ധനും ആയ സ്നാപകന്‍, ഒരു രാജ്ഞിയുടെ പ്രതികാരബുദ്ധിയുടെയും ഭീരുവായ ഒരു രാജാവിന്‍റെ നീചത്വത്തിന്‍റെയും ഫലമായി, കാരാഗൃഹത്തിന്‍റെ അന്ധകാരത്തില്‍ ശിരച്ഛേദം ചെയ്യപ്പെട്ടുവെന്നാലും അവിടെ ദൈവം ജയിക്കുകയായിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. സ്ത്രീയില്‍ നിന്ന് ജനിച്ചവരില്‍ ഏറ്റം വലിയവനെന്ന് യേശു വിശേഷിപ്പിച്ച സ്നാപകയോഹന്നാന്‍റെ ജീവിതം എന്നും ചെറുതാകലിന്‍റേതായിരുന്നുവെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, സ്നാപകയോഹാന്നാന്‍ സ്വന്തം മഹത്വമല്ല മറിച്ച് ദൈവത്തിന്‍റെ മഹത്വമാണ് തേടിയതെന്ന സത്യം എടുത്തു കാട്ടി. സ്നാപക യോഹാന്നാന്‍റെ ശിരച്ഛേദ സംഭവവിവരണമടങ്ങിയ മര്‍ക്കോസിന്‍റെ സുവിശേഷം ആറാം അദ്ധ്യായം വായിക്കുന്ന പക്ഷം ദൈവം ജയിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാക്കാന്‍ നമുക്ക് കഴിയുമെന്നും മനുഷ്യരുടേതില്‍നിന്ന് ഭിന്നമായ ഒരു ശൈലിയാണ്, അതായത്, താഴ്മയാണ് ദൈവത്തിന്‍റെ ശൈലിയെന്നും പാപ്പാ പറഞ്ഞു.Source: Vatican Radio
Read More of this news...
കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ സ്ലൊവേനിയയില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_803.jpg)
സ്ലൊവേനിയായിലെ ദൊബൊവയിലുള്ള അഭയാര്‍ത്ഥികേന്ദ്രം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ സന്ദര്‍ശിച്ചു. അന്നാട്ടില്‍ ത്രിദിനസന്ദര്‍ശനത്തിനെത്തിയ അദ്ദേഹം അവസാനദിനമായിരുന്ന വ്യാഴാഴ്ചയാണ് (04/02/16) ഈ അഭയാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇറാക്ക് അഫ്ഖാനിസ്ഥാന്‍ ഇറാന്‍ സിറിയ എന്നീ രാജ്യാക്കാര്‍ കൂടുതലായുള്ള ഈ അഭായര്‍ത്ഥികളെ കര്‍ദ്ദിനാള്‍ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. സങ്കീര്‍ണ്ണമായ കുടിയേറ്റപ്രശ്നം പരിഹരിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ആര്‍ക്കും തനിച്ചു നിന്ന് പരിഹാരം കാണാനാകില്ലെന്നുമുള്ള ഉറച്ച ബോധ്യം അദ്ദേഹം വെളിപ്പെടുത്തി. കുടിയേറ്റക്കാര്‍ക്ക് സഹായമേകുന്നതില്‍ പാപ്പായ്ക്കുള്ള താല്പര്യത്തെക്കുറിച്ചും അവര്‍ക്ക് സഹായഹസ്തം നീട്ടുന്നവര്‍ക്ക് പാപ്പായേകുന്ന പ്രചോദനത്തെക്കുറിച്ചും പരാമര്‍ശിച്ച കര്‍ദ്ദിനാള്‍ പരോളിന്‍ ഈ രംഗത്ത് സഭ സര്‍ക്കാരുകള്‍ക്കു നല്കുന്നത് സാങ്കേതിക പരിഹാരങ്ങളല്ല, മറിച്ച്, സര്‍വ്വോപരി ഐക്യദാര്‍ഢ്യാധിഷ്ഠിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.Source: Vatican Radio
Read More of this news...
വിശുദ്ധര്‍ നിരന്തര മാനസാന്തരയാത്രയില്‍ നമ്മെ സഹായിക്കുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_804.jpg)
വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ നിദ്രയിലല്ല, പ്രത്യുത, നമ്മെ അനുയാത്രചെയ്യുകയും സംരക്ഷിക്കുകയും നിരന്തര മാനസാന്തരയാത്രയില്‍ നമ്മെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കയാണെന്ന് കര്‍ദ്ദിനാള്‍ ആഞ്ചെലൊ കൊമാസ്ത്രി. വിശുദ്ധരായ പാദ്രെ പീയൊയുടെയും ലെയൊപോള്‍ഡ് മാന്‍റിത്സിന്‍റെയും അഴിയാത്ത ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വെള്ളിയാഴ്ച (05/02/16) വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ എത്തിയപ്പോള്‍ ഈ ബസിലിക്കയിലെ മുഖ്യപുരോഹിതനും വത്തിക്കാന്‍ നഗരത്തില്‍ പാപ്പായുടെ വികാരി ജനറാളും ആയ അദ്ദേഹം സ്വാഗത പ്രഭാഷണം നടത്തുകയായിരുന്നു. അനുദിനം പതിനാറിലേറെ മണിക്കൂറുകള്‍ കുമ്പസാരക്കൂട്ടില്‍ ഇരുന്നിരുന്ന ഈ രണ്ടു വിശുദ്ധരും കാരുണ്യത്തിന്‍റെ ഒരു നദിതന്നെ നമ്മിലേക്കൊഴുക്കുകയായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ കൊമ്സ്ത്രി പറഞ്ഞു. ഈ വിശുദ്ധരുടെ പക്കല്‍ കുമ്പസാരത്തിനണഞ്ഞ അനേകര്‍ സമാധാനവും സന്തോഷവും കണ്ടെത്തിയത് അനുസ്മരിച്ച അദ്ദേഹം ഇന്ന് കുമ്പസാരക്കൂട്ടില്‍ നിന്നകലം പാലിക്കുന്നവര്‍ ദൗര്‍ഭാഗ്യവശാല്‍ നിരവധിയാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടുകയും പൊറുക്കലിന്‍റെ കൂദാശ ഉത്ഥിതാനായ ക്രിസ്തുവിന്‍റെ അനര്‍ഘ ദാനമാണെന്നും അതു മുറിവുകള്‍ സുഖപ്പെടുത്തുകയും സകലവിധ ഭയങ്ങളെയും അകറ്റുകയും ആനന്ദം പ്രദാനം ചെയ്യുകയും ചെയ്യുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. Source: Vatican Radio
Read More of this news...
കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി സൈപ്രസില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_805.jpg)
പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി സൈപ്രസ് ദ്വീപ് സന്ദര്‍ശിക്കുന്നു. അന്നാട്ടിലെ മാറൊണീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് സ്ഫെയിറിന്‍റെ ക്ഷണപ്രകാരം വെള്ളിയാഴ്ച (05/02/16) അവിടെ എത്തിയ അദ്ദേഹം തിങ്കളാഴ്ച വരെ അന്നാട്ടില്‍ തങ്ങും. ഞായറാഴ്ച (07/02/16) വിശുദ്ധ മറോണിന്‍റെ തിരുന്നാള്‍ക്കുര്‍ബ്ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതിനാണ് കര്‍ദ്ദിനാള്‍ സാന്ദ്രി മുഖ്യമായും ക്ഷണിക്കപ്പെട്ടിരിക്കുന്നത്. സൈപ്രസിന്‍റെ പ്രസിഡന്‍റ് നിക്കൊസ് അനസ്താസിയദെസുമായുള്ള സൗഹൃദ കൂടിക്കാഴ്ച, ഗ്രീക്ക് ഓര്‍ത്തഡോക്സ് ആര്‍ച്ചുബിഷപ്പ് ക്രിസോസ്തോമൊസ് ദ്വതീയനുമായുള്ള നേര്‍ക്കാഴ്ച, സന്ന്യാസിസന്ന്യാസിനികളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവയും അദ്ദേഹത്തിന്‍റെ ചതുര്‍ദിന സന്ദര്‍ശനപരിപാടികളില്‍ Source: Vatican Radio
Read More of this news...
വിശ്വ ശാന്തി സംസ്ഥാപിക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്ക്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_806.jpg)
ഭൗമിക നഗരങ്ങളില്‍ ദൈവരാജ്യത്തിന്‍റെ മുന്‍രൂപങ്ങള്‍ തീര്‍ക്കുന്നതിന് സഹായിക്കാന്‍ മതങ്ങള്‍ക്ക് എങ്ങനെ കഴിയുമെന്ന് ചിന്തിക്കേണ്ടുന്നതിനുള്ള സമയമായിരിക്കുന്നുവെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയ ടര്‍ക്സണ്‍. ലോകത്തില്‍ നീതിയും സമാധാനവും സംസ്ഥാപിക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഇറാനിലെ ക്വാം നഗരത്തില്‍ ശനിയാഴ്ച(06/02/16) സംഘടിപ്പിക്കപ്പെട്ട ഏകദിന സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകജനതയില്‍ ഭൂരിഭാഗവും ദൈവവിശ്വാസികളാണെന്ന സത്യം അനുസ്മരിച്ച അദ്ദേഹം ഇത് പ്രകൃതി സംരക്ഷണം, സാധുജനസേവനം, സാഹോദര്യത്തിന്‍റെയും പരസ്പരാദരവിന്‍റെയും വലതീര്‍ക്കല്‍ എന്നീ ലക്ഷ്യങ്ങളോടുകൂടി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ മതങ്ങള്‍ക്ക് പ്രചോദനമാകണമെന്ന് ഉദ്ബോധിപ്പിച്ചു. നമ്മുടെ പൊതുഭവനമായ ഭൂമിയെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു നീതിസമാധാനസംസ്ഥാപനവുമായി ബന്ധപ്പെട്ട മതപ്രമാണങ്ങളുടെ പാലനമെന്ന് പ്രസ്താവിച്ച കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ നമ്മുടെ പൊതുവായ ഭ്രാതൃത്വത്തിന്‍റെ അനിവാര്യ അനന്തരഫലമാണ് പൊതുഭവനപരിപാലന ദൗത്യമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.Source: Vatican Radio
Read More of this news...
"പരിശുദ്ധ സിംഹാസന"മെന്ന പ്രയോഗം സഭയുടെ ധാര്‍മ്മിക രൂപമെന്ന് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_807.jpg)
സ്ഥലകാല സീമകളെ അതിലംഘിക്കുന്ന സഭയുടെ ധാര്‍മ്മിക വ്യക്തിത്വമാണ് 'പരിശുദ്ധ സിംഹാസനം', The Holy See / Sancta Sedes എന്ന പദപ്രയോഗം വ്യക്തമാക്കുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.മദ്ധ്യയൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയയില്‍ പരിശുദ്ധസിംഹാസത്തിന്‍റെ നയതന്ത്ര കാര്യാലയത്തിന്‍റെ (Apostolic Nunciature) പുതിയ മന്ദിരം തലസ്ഥാന നഗരമായ ജുബ്ലിയാനയില്‍ ഫെബ്രുവരി 3-ാം തിയതി ബുധനാഴ്ച രാവിലെ ഉത്ഘാടനംചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.ലത്തിന്‍ മൂലത്തിലുള്ള Sancta Sede എന്ന വാക്കിന് ഇരിപ്പിടം എന്നാണര്‍ത്ഥം. ക്രിസ്തുവിന്‍റെ അരുമശിഷ്യനും, അപ്പസ്തോല പ്രമുഖനുമായിരുന്ന പത്രോസ്ലീഹായുടെ റോമിലെ ആസ്ഥാനത്തെയാണ് (Holy See) പരിശുദ്ധ സിംഹാസനം എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. റോമില്‍ വത്തിക്കാനാണ് ആഗോളസഭയുടെ ഭരണസംവിധാനങ്ങളുടെ ആസ്ഥാനമെങ്കിലും പരിശുദ്ധ സിംഹാസനം എന്ന പ്രയോഗത്തില്‍ സ്ഥലകാല സീമകളെ അതിലംഘിക്കുന്ന സഭയുടെ അസ്തിത്വപരമായ സങ്കല്പവും ധര്‍മ്മവുമാണ് പ്രയോഗം വെളിപ്പെടുത്തുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വിശദീകരിച്ചു. വത്തിക്കാന്‍റെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക്, രാഷ്ട്രങ്ങളുടെ നയതന്ത്ര സ്ഥാനങ്ങളോളംതന്നെ പഴക്കുമുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ സൂചിപ്പിച്ചു.15-ാം നൂണ്ടാണ്ടിന്‍റെ അന്ത്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ നയന്ത്രബന്ധങ്ങള്‍ സ്ഥാപിക്കുവാനുള്ള ആദ്യ സമ്മേളനത്തില്‍ വത്തിക്കാന്‍ പ്രതിനിധിയെ അയച്ചത് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഭാഷണത്തില്‍ അനുസ്മരിപ്പിച്ചു. അതിനാല്‍ ലോകരാഷ്ട്രങ്ങളുടെ നയതന്ത്ര ബന്ധത്തിന്‍റെ ചരിത്രത്തില്‍ പരി
Read More of this news...
കൂടിക്കാഴ്ചാ വേദിയായയതില്‍ ക്യൂബയ്ക്ക് സംതൃപ്തി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_808.jpg)
ആഗോളകത്തോലിക്കാ സഭയുടെ തലവനായ പാപ്പായും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസും തമ്മിലുള്ള ചരിത്രപ്രധാനവും ഇദംപ്രഥമവുമായ കൂടിക്കാഴ്ചയ്ക്കു വേദിയായി ക്യൂബ തിരഞ്ഞെടുത്തതില്‍ അന്നാട് സന്തുഷ്ടി അറിയിക്കുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് വേദിയാകുകയെന്നത് ക്യൂബയ്ക്ക് ലഭിക്കുന്ന ആദരവാണെന്ന് അന്നാടിന്‍റെ വിദേശകാര്യമന്ത്രാലയം ഒരു ഹ്രസ്വ പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഈ മാസം 12 ന് ഫ്രാന്‍സീസ് പാപ്പായും ആകമാന റഷ്യയുടെയും മോസ്കോയുടെയും പാത്രിയാര്‍ക്കീസ് കിറിലും തമ്മില്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ ഹൊസേ മര്‍ത്തീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.(05/02/16) മെക്സിക്കോയിലേക്കുള്ള വിദേശ അപ്പസ്ചോലിക യാത്രാവേളയിലാണ് ഫ്രാന്‍സിസ് പാപ്പാ ഹവാനിയില്‍ ഇറങ്ങുക. റഷ്യന്‍ ഓര്ത്തഡോക്സ് പാത്രിയാര്‍ക്കീസ് കിറിലാകട്ടെ ആ സമയത്ത് ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ക്യൂബയിലുണ്ടായിരിക്കും. പാപ്പായുടെ മെക്സിക്കോയിലെ ഇടയസന്ദര്‍ശനം ഈ മാസം 12 മുതല്‍ 18 വരെയാണ്.Source: Vatican Radio
Read More of this news...
സിഎംസി ശതോത്തര സുവര്‍ണ ജൂബിലി സമാപനം ഇന്നു (06-02-2016) കൂനമ്മാവില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_809.jpg)
കൊച്ചി: കര്‍മലമാതാവിന്റെ സന്യാസിനീ സമൂഹത്തിന്റെ (സിഎംസി) ശതോത്തര സുവര്‍ണ ജൂബിലി സമാപനച്ചടങ്ങുകള്‍ ഇന്നു നടക്കും. രാവിലെ ഒമ്പതിന് കൂനമ്മാവ് സെന്റ് ജോ സഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്.സീറോ മലബാര്‍ സഭാ മേജര്‍ ആ ര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാബലി യില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സിഎംഐ സഭ പ്രിയോര്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി, ഫാ.അനസ്താസിയൂസ് റൊഗേറോ, കൂനമ്മാവ് സെന്റ് ആന്റണീസ് മൊണാസ്ട്രി പ്രിയോര്‍ ഫാ. സക്കറിയാസ് പായിക്കാട്ട്, കൊച്ചാല്‍ പള്ളി വികാരി ഫാ.വര്‍ഗീസ് മണവാളന്‍ എന്നിവര്‍ സഹകാര്‍മികരാകും. സിഎംസി സഭയിലെ വിവിധ പ്രോവിന്‍സുകളില്‍നിന്നുള്ള 150 സന്യാസിനികള്‍ ഇന്നു നിത്യവ്രതവാഗ്ദാനം നടത്തും.സ്ത്രീകളുടെ യും കുട്ടികളുടെയും ക്ഷേമത്തിനാ യി ആരംഭിക്കുന്ന അഡോക് പദ്ധതിയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ ഉണ്ടാകും. ജൂബിലി സ്മരണിക സിഎംസി മുന്‍ മദര്‍ ജനറല്‍ സിസ്റര്‍ സാങ്റ്റ പ്രകാശനംചെയ്യും
Source: Deepika
Read More of this news...
രാജഗിരി ആശുപത്രി ഉദ്ഘാടനവും മെഡി. കോളജ് ശിലാസ്ഥാപനവും നാളെ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_810.jpg)
കൊച്ചി: സിഎംഐ സഭയുടെ കീഴിലുള്ള രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റിറ്റ്യൂഷന്‍സിന്റെ സംരംഭമായ ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രി നാളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔപചാരികമായി ഉദ്ഘാടനംചെയ്യും.സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷതവഹിക്കും. രാജഗിരി മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനവും വിരമിച്ചവര്‍ക്കുള്ള രാജഗിരി റിട്രീറ്റ് ഹോമിന്റെ സ്ഥാപനശിലയുടെ വെഞ്ചരിപ്പും ചടങ്ങില്‍ നടക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോകോത്തര നിലവാരമുള്ള ത്രിതീയ ആരോഗ്യപരിരക്ഷയും സൌകര്യങ്ങളുമുള്ള ആശുപത്രിയില്‍ ആരോഗ്യ സംരക്ഷണ മേഖലയിലെ അതിനൂതന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള വിദഗ്ധ ചികിത്സാരീതികളാണുള്ളത്. ഓങ്കോളജി ഒഴികെയുള്ള എല്ലാ പ്രധാന ചികിത്സാ വിഭാഗങ്ങളും ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഹരിതഭംഗിയാര്‍ന്ന 40 ഏക്കര്‍ സ്ഥലത്ത് ഒരുക്കിയിട്ടുള്ള ആശുപത്രി രോഗനിര്‍ണയം, ചികിത്സ, പുനരധിവാസം, രോഗപ്രതിരോധത്തിലൂടെ സംരക്ഷണം എന്നിവ അത്യാധുനിക രീതിയില്‍ ഒരു കുടക്കീഴില്‍ നല്‍കുന്ന 550 കിടക്കകളുള്ള സുസജ്ജമായ മള്‍ട്ടി സ്പെഷാലിറ്റി ചികിത്സാകേന്ദ്രമാണ്. ദേശീയ അംഗീകാരമായ എന്‍എബിഎച്ച് അക്രെഡിറ്റേഷന്‍ ലഭിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര അക്രെഡിറ്റേഷനായ ജെസിഎ ലഭിക്കുന്നതിനുള്ള മോക്ക് സമ്മറി അടുത്ത മാസം നടക്കും.പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ആശുപത്രിയില്‍ 1,200 കിടക്കകളുണ്ടാകും. മെഡിക്കല്‍ കോളജിനായി 250 കോടിയും ആശുപത്രിക്ക് 300 കോടിയുമാണ് ചെലവിടുന്നത്. സ്ഥലത്തിന്റെ മൂല്യം കണക്കാക്കാതെയുള്ള താണ് ഈ സംഖ്യ. കോളജ് ഓ
Read More of this news...
കാരുണ്യ സന്ദേശയാത്ര: രണ്ടാം ഘട്ടം ഉടന്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_811.jpg)
കൊച്ചി: കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കാരുണ്യ സന്ദേശയാത്രയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും. അടുത്ത ഘട്ടങ്ങളില്‍ യാത്രയില്‍ ഉള്‍പ്പെടണമെന്നും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ സാബു ജോസ്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍, കാരുണ്യ കേരള സന്ദേശ യാത്ര, കെസിബിസി പ്രൊലൈഫ് സമിതി, പിബി നമ്പര്‍ 2288, പാലാരിവട്ടം പിഒ, എറണാകുളം 682025 (ഫോണ്‍ 9446329343) എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്നു ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അറിയിച്ചു. പത്തു ഘട്ടങ്ങളിലായി 14 ജില്ലകളിലായി 31 രൂപതകളിലെ സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിക്കും.
Source: Deepika
Read More of this news...
മെക്സിക്കോ മാടിവിളിക്കുന്നു, പാപ്പാ ഫ്രാന്‍സിസിനെ...!
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_798.jpg)
സമാധാനത്തിനായി പൊരുതണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഫെബ്രുവരി 12-ം തിയതി ആരംഭിച്ച് 18-ാം തിയതി സമാപിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയെക്കുറിച്ചു ദേശീയ പത്രം, 'നോട്ടിമെക്സി'നു നല്കിയ അഭിമുഖത്തിലാാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.2015 നവംബറില്‍ ആഫ്രിക്കയിലെയ്ക്കു നടത്തിയ അപ്പസ്തോലിക യാത്രയ്ക്കുശേഷം മെക്സിക്കോയിലേയ്ക്കുള്ള ഈ പ്രേഷിതയാത്ര പാപ്പാ ഫ്രാന്‍സിസിന്‍റെ 12-ാം അന്താരാഷ്ട്ര പര്യടനമാണ്. അഴിമതിയും മനുഷ്യക്കടത്തും മയക്കുമരുന്നു കച്ചവടവുംകൊണ്ട് കലുഷിതമായ മെക്സിക്കോയുടെ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷത്തിലേയ്ക്ക് സമാധാനത്തിന്‍റെ സന്ദേശവുമായിട്ടാണ് താന്‍ വരുന്നതെന്ന് പാപ്പാ അഭിമുഖത്തില്‍ തുറന്നു പ്രസ്താവിച്ചു. ഇന്നു നാം യുദ്ധം ചെയ്യേണ്ടത് മണ്ണിനും പണത്തിനും പെരുമയ്ക്കും വേണ്ടിയല്ല, രാഷ്ട്രങ്ങളിലും ജനതകളിലും മനുഷ്യഹൃദയങ്ങളിലും സമാധാനമുണ്ടാകാന്‍, നിലവിലുള്ള സാമൂഹീക-രാഷ്ട്രീയ തിന്മകള്‍ക്കെതിരെയാണെന്ന് അഭിമുഖത്തില്‍ പാപ്പാ വ്യക്തമാക്കി.സമൂഹത്തില്‍ നിലനില്കുന്ന അഴിമതിക്കും അതിക്രമങ്ങള്‍ക്കും മയക്കുമരുന്നു വിപണിക്കും മനുഷ്യക്കടത്തിനുമെതിരെ അനുദിനം പോരാടിക്കൊണ്ട് സാമൂഹ്യഭദ്രത കൈവരിക്കാന്‍ അനുദിനം ആര്‍ജ്ജിക്കേണ്ട ധാര്‍മ്മിക കരുത്താണ് മെക്സിക്കന്‍ ജനതയുടെ ഇന്നിന്‍റെ വെല്ലുവിളി എന്ന് സ്പാനിഷ് ഭാഷയില്‍ നല്കിയ അഭിമുഖത്തില്‍ പാപ്പാ പ്രസ്താവിച്ചു.സമാധാനത്തിനുള്ള മാര്‍ഗ്ഗം സംവാദമാണ്, യുദ്ധമല്ലെന്നും പാപ്പാ വ്യക്തമാക്കി. നേതാക്കളും ജനങ്ങളുമായുള്ള സംവാദം, കുടുംബങ്ങളിലെ സംവാദം, അയല്‍പക്കങ്ങള്‍ തമ്മിലുള്ള സംവാദം, മതനേതാക്കളും മതങ്ങളും തമ്മില്‍ വളരേണ്ട സംവാ&
Read More of this news...
മനുഷ്യരുടെ കൂടെ ആയിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു : പാപ്പായുടെ ട്വീറ്റ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_793.jpg)
ദൈവം മനുഷ്യരുടെ മദ്ധ്യേ വസിക്കുവാന്‍ ആഗ്രഹിക്കുന്നെന്ന് പാപ്പാ ഫ്രാന്‍സിസ്.ദൈവം തന്‍റെ പുത്രന്മാരുടെയും പുത്രിമാരുടെയും മദ്ധ്യേ വസിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ മനുഷ്യഹൃദയങ്ങള്‍ എപ്പോഴും ദൈവത്തിനായി തുറന്നിടണമെന്ന്, ഫെബ്രുവരി 4-ാം തിയതി വ്യാഴാഴ്ച ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ചിന്തകള്‍ പങ്കുവച്ചു.@pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ അനുദിനം ചിന്തകള്‍ പങ്കുവയ്ക്കുന്നത്. ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള പാപ്പാ ഫ്രാന്‍സിസ് ഇംഗ്ലിഷ്, ലത്തീന്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ അനുദിനജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.God wants to live amidst his sons and daughters. Let us make space for him in our hearts.Suos inter filios vult habitare Deus. Ipsi nostro in corde demus locum.Source : Vatican Radio
Read More of this news...
യുവജനങ്ങളെ പിന്‍തുണയ്ക്കുന്ന സാമൂഹിക സ്നേഹശൃംഖല : "സ്കോളാസ് ഒക്കുരേന്തസ്"
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_794.jpg)
വിദ്യാഭ്യാസത്തിലൂടെ കൂട്ടായ്മ വളര്‍ത്താം. ഫെബ്രുവരി 3-ാം തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനിലെ 'കസീനോ പിയോ' മന്ദിരത്തില്‍ സംഗമിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ രക്ഷാധികാരത്തിലുള്ള 'സ്കോളാസ് ഒക്കുരേന്തസ്' (Scholas occurentes) രാജ്യാന്തര വിദ്യാഭ്യാസ കൂട്ടായ്മയുടെ സമ്മേളനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. (സ്ക്കൂളുകളുടെ കൂട്ടായ്മ അല്ലെങ്കില്‍ സൗഹൃദ ശൃംഖലയെന്നാണ് പ്രസ്ഥാനത്തിന്‍റെ ലത്തീന്‍, സ്പാനിഷ് പേര് അര്‍ത്ഥമാക്കുന്നത്).വിദ്യാഭ്യാസം ഏതു മേഖലയിലായിരുന്നാലും അറിവിനോടൊപ്പം യുവജനങ്ങളില്‍ കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും മൂല്യം വളര്‍ത്തണം. കളിയിലായാലും കലയിലായാലും പാരസ്പര്യവും കൂട്ടായ്മയുമാണ് വിജയത്തിലേയ്ക്ക് നയിക്കുന്നതെന്ന് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യവും അടിസ്ഥാന ബലതന്ത്രവും വിശദീകരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.കളിക്കുന്നവര്‍ എത്ര കരുത്തുള്ളവരായിരുന്നാലും പങ്കുവച്ചും പരസ്പരം പിന്‍തുണച്ചുമാണ് മുന്നേറുന്നതെന്ന് സമ്മേളനവേദിയില്‍ തന്‍റെ അടുത്തിരുന്ന ബ്രസീലിയന്‍ താരം റൊണാള്‍ഡീനോയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പാപ്പാ നേതൃസമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. അതുപോലെ ഒരു സംഗീത സഖ്യത്തില്‍ പ്രഗത്ഭരായ താരങ്ങളാണ് അവതരണ വേദിയിലുള്ളതെങ്കിലും കൂട്ടായ്മയുടെ പാരസ്പര്യത്തിലാണ്(ensemble) നല്ല സംഗീതം സൃഷ്ടിക്കാന്‍ സാധിക്കുന്നതെന്ന് പാപ്പാ വിശദമാക്കി.സ്വാര്‍ത്ഥതയുടെയും ഒറ്റപ്പെടുത്തലിന്‍റെയും ലോകത്ത് തുറവോടെ സമൂഹത്തില്‍ കൂട്ടായ്മയും സമാധാനവും വളര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടേണ്ട കാലമാണിത്. അതിനായി ആദ്യം വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യുവജനങ്ങളെ കരുപ്പിടിപ്പിക്കുന്ന 'സ്കോളാസി'ന്‍റെ തന്ത്രം ഇനിയും ബലപ്പെടുത്തി
Read More of this news...
കൈമാറേണ്ട മഹത്തായ പൈതൃകമാണ് വിശ്വാസം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_795.jpg)
മഹത്തായ പൈതൃകം വിശ്വാസമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 4-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.ജീവിതത്തിന് അന്ത്യമുണ്ട്. മനുഷ്യന്‍ നശ്വരനാണ്. ദൈവം മാത്രമാണ് അനശ്വരന്‍. അതിനാല്‍ മരണത്തെ നാം ഭയപ്പെടരുതെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു. വിശ്വസ്തതയോടെ ജീവിച്ചുകൊണ്ട് നമുക്കു ലഭിച്ച വിശ്വാസം മഹത്തായ പൈതൃകമായി കൈമാറാമെന്നുള്ള ബോധ്യമുണ്ടെങ്കില്‍ മരണത്തെക്കുറിച്ചുള്ള ഭീതി ജീവിതത്തിലുണ്ടാവില്ലെന്ന്, ആദ്യവായന രാജാക്കന്മാരുടെ പുസ്തകം വിവരിച്ച ദാവീദുരാജാവിന്‍റെ അന്ത്യത്തെക്കുറിച്ചുള്ള ഭാഗത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (1 രാജാ. 2, 1-4, 10-12).ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയില്‍ താന്‍ സംവദിച്ച സന്ന്യാസിനിയുടെ വാക്കുകള്‍ പാപ്പാ അനുസ്മരിച്ചു. വയസ്സു ചോദിച്ചപ്പോള്‍, എണ്‍പത്തിമൂന്നാണെന്നും, തന്‍റെ ജീവിതയാത്ര തീരുകയാണ്. ഉടനെ അടുത്തതിലേയ്ക്ക് പ്രവേശിക്കുമെന്നു പ്രസ്താവിച്ചു. കരളില്‍ അര്‍ബുദമുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചുവെന്ന് ചിരിച്ചുകൊണ്ടും സംതൃപ്തിയോടെയുമാണ് അവര്‍ തന്നോട് സംസാരിച്ചതെന്ന് പാപ്പാ പങ്കുവച്ചു.നന്നായി ജീവിതം നയിച്ചവരുടെ മുഖത്ത് ജീവിച്ചുതീരുന്ന ജീവിതത്തിന്‍റെയും വിശ്വാസ ബോധ്യങ്ങളുടെയും സംതൃപ്തി പ്രകടമായിരുന്നെന്ന് പാപ്പാ പ്രസ്താവിച്ചു. കഴിഞ്ഞതും വരുന്നതും നന്മയായി കാണുവാനും അംഗീകരിക്കുവനുമുള്ള ആ സന്ന്യാസിനിയുടെ വിശ്വാസബോധ്യത്തെ പാപ്പാ ശ്ലാഘിച്ചു.40 വര്‍ഷക്കാലം ഇസ്രായേലിനെ ഭരിച്ച ദാവീദ് രാജാവ് മകന്‍ സോളമനു ഭരണം കൈമാറുന്നത്, ദൈവകല്പനകള്‍ കാത്തുപാലിക്കണം എന്ന ഉപദേശത്തോടെയാണ്. ജീവിതത്തില
Read More of this news...
ആത്മീയ നിറവില്‍ മെത്രാഭിഷേകം ഭക്തിസാന്ദ്രം
|
|
അക്കരയമ്മയുടെ സന്നിധിയില്‍ പ്രാര്‍ഥിച്ചൊരുങ്ങി മെത്രാഭിഷേകത്തിലേക്ക്കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിപഴയപള്ളിയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ തിരുരൂപത്തിനു മുന്നിലെത്തി ഇന്നലെ രാവിലെ മാര്‍ ജോസ് പുളിക്കല്‍ പ്രാര്‍ഥിച്ചു. ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളില്‍ പരിശുദ്ധ അമ്മയുടെ മുന്നിലെത്തി പ്രാര്‍ഥനകളും യാചനകളും അര്‍പ്പിച്ചശേഷമാണ് മാര്‍ ജോസ് പുളിക്കല്‍ തീരുമാനങ്ങളെടുത്തിരുന്നത്. പഴയപള്ളിയില്‍ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ മങ്കന്താനം സഹായ മെത്രാനെ സ്വീകരിച്ചു. തുടര്‍ന്ന് ബിഷപ്സ് ഹൌസിലെത്തി രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. സ്ഥാനിക ചിഹ്നമായ പുതിയ കുരിശുമാല മാര്‍ വട്ടക്കുഴി ആശീര്‍വദിച്ചു നല്‍കി. പുതിയ ചുമതലയില്‍ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇഞ്ചിയാനി ഹോളിഫാമിലി പള്ളിയില്‍ 25 വര്‍ഷം മുമ്പ് മാര്‍ ജോസ് പുളിക്കലിന് വൈദിക പട്ടം നല്‍കിയതും വട്ടക്കുഴി പിതാവായിരുന്നു. ഉച്ചയോടെ ബിഷപ്സ് ഹൌസിലെത്തി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് പവ്വത്തിലും മാര്‍ പുളിക്കലിന് ആശംസകള്‍ അര്‍പ്പിച്ചു.കാഞ്ഞിരപ്പള്ളി രൂപത ദൈവകൃപയാല്‍ അനുഗൃഹീതം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്കാഞ്ഞിരപ്പള്ളി: പ്രാഗത്ഭ്യമുള്ള മേലധ്യക്ഷന്‍മാരാല്‍ അനുഗ്രഹീതമായ കാഞ്ഞിരപ്പള്ളി രൂപതയ്ക്കു ലഭിച്ച ദൈവത്തിന്റെ വരദാനമാണ് മാര്‍ ജോസ് പുളിക്കലെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേക ചടങ്ങിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന മധ്യേ തിരുവചനസന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സമൂഹത്തിലെ തിന്‍മകള്‍ക്കെതിരേ ദൈവവചനമാകുന്ന പടവാള്‍
Read More of this news...
മാര്‍ ജോസ് പുളിക്കല്‍ അഭിഷിക്തനായി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_797.jpg) റെജി ജോസഫ്കാഞ്ഞിരപ്പള്ളി:സഭാധ്യക്ഷന്മാരും സന്യസ്തരും വിശ്വാസിസമൂഹവും ഒന്നുചേര്‍ന്ന പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിഷിക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും അങ്കണത്തിലും തിങ്ങിനിറഞ്ഞ അജഗണങ്ങള്‍ സാക്ഷിയായ മെത്രാഭിഷേക ശുശ്രൂഷകളില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന് കാഞ്ഞിരപ്പള്ളി മഹാജൂബിലി പാരിഷ്ഹാളില്‍ നിന്ന് അമ്പതിലേറെ മെത്രാന്മാരും രൂപതയിലെയും വിവിധ സന്യാസസഭകളിലെയും വൈദികരും ഒന്നുചേര്‍ന്ന പ്രദക്ഷിണത്തില്‍ നിയുക്ത മെത്രാനെ സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലേക്ക് ആനയിച്ചു. കൊടിതോരണങ്ങളും പേപ്പല്‍ പതാകകളുംകൊണ്ടു വര്‍ണാഭമായ അങ്കണവും പന്തലും നിറഞ്ഞുനിന്ന വിശ്വാസികള്‍ നവ ഇടയന് കൂപ്പുകരങ്ങളോടെ പ്രാര്‍ഥനാശംസകള്‍ നേര്‍ന്നു. സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ മണിനാവുകള്‍ സ്തുതിയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ച ധന്യനിമിഷത്തില്‍ കത്തീഡ്രല്‍ കവാടത്തില്‍ നിയുക്ത മെത്രാനെയും പിതാക്കന്മാരെയും കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍, വികാരി ജനറാള്‍മാരായ റവ.ഡോ. മാത്യു പായിക്കാട്ട്, ഫാ. ജസ്റിന്‍ പഴേപറമ്പില്‍, ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരി, വൈസ്ചാന്‍സലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു മുന്നോടിയായി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. &
Read More of this news...
സമര്‍പ്പിതര്‍ ദൈവസാമീപ്യത്തിന്റെ പ്രവാചകര്‍: മാര്‍പാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_781.jpg) ഫാ. ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍സിറ്റി: സമര്‍പ്പിതര്‍ ദൈവസാമീപ്യത്തിന്റെ പ്രവാചകരാണെന്നും അവര്‍ ധീരതയോടെ ആ ദൌത്യം നിര്‍വഹിക്കണമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ. ചൊവ്വാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സമര്‍പ്പണവര്‍ഷസമാപനത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ആറായിരത്തോളം വരുന്ന സമര്‍പ്പിതരുടെ പ്രതിനിധികള്‍ക്ക് അദ്ദേഹം പ്രത്യേക സന്ദേശം നല്‍കിയിരുന്നു. സമര്‍പ്പണജീവിതത്തിലേക്കുള്ള ദൈവവിളികളെ സഭ ഗൌരവമായി വിവേചിക്കുകയും ആ ജീവിതത്തിലേക്കുള്ള വിളിയുള്ളവരെ അതില്‍ വളരാന്‍ സഹായിക്കുകയും ചെയ്യണം. വരുക! എന്നെ അനുഗമിക്കുക എന്ന ഈശോയുടെ വിളിക്കു സമ്മതം നല്‍കുന്നവരാണ് സമര്‍പ്പിതര്‍. സമര്‍പ്പിതരെ ഈശോ പിതാവുമായുള്ള തന്റെ അതേ ബന്ധത്തിലേക്കാണ് ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. ഈശോയെ അനുഗമിക്കുക എന്നു പറഞ്ഞാല്‍ ഈശോ പോയിടത്തു പോകുകയും അവിടുന്നു ചെയ്തതെല്ലാം ചെയ്യുകയും എന്നതാണ്. അതുപോലെ പാപികളെയും ദരിദ്രരെയും സ്നേഹിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍നിന്നും മനുഷ്യരില്‍നിന്നും അകന്ന് ജീവിക്കുമ്പോള്‍ സമര്‍പ്പണജീവിതം ഫലം പുറപ്പെടുവിക്കുകയില്ല. ഈശോയുടെ വിളിക്ക് അനുദിനം മരണം വരെ ഉത്തരം കൊടുക്കുന്ന സമര്‍പ്പിതരുടെ ജീവിതം സന്തോഷകരമാണ്. ഈ സന്തോഷമാണ് ഈശോയെ അനുഗമിക്കുന്നവരെ പ്രത്യേകിച്ചു സമര്‍പ്പിതരെ വ്യതിരിക്തമാക്കുന്ന അടയാളം. സന്തോഷം ഉള്ള സമര്‍പ്പിതര്‍ക്കു മാത്രമേ ദൈവത്തെ മഹത്വപ്പെടുത്താനും സഭയെ സൌന്ദര്യമുള്ളതാക്കിത്തീര്‍ക്കാനും സാധിക്കുകയുള്ളു. സമര്‍പ്പിതരുടെ സന്തോഷത്താല്‍ ദൈവപിതാവിന്റെ കരുണ സ്വീകരിക്കുവാന്‍ മനുഷ്യര്‍ ഈശോയിലേക്ക് ആക
Read More of this news...
മാർ ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം ഇന്ന് (04-01-2014)
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_782.jpg) കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത സഹായമെത്രാൻ മാർ ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രലിൽ നടക്കും. അഭിഷേകകർമങ്ങൾക്കു ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോരെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികരാകും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നല്‍കും. കാഞ്ഞിരപ്പള്ളി രൂപതാ പ്രോട്ടോസിഞ്ചെല്ലൂസും മെത്രാഭിഷേക കമ്മിറ്റി ചെയർമാനുമായ റവ.ഡോ. മാത്യു പായിക്കാട്ട് ആർച്ച് ഡീക്കനാകും. ചടങ്ങുകൾക്കു മുന്നോടിയായി നടക്കുന്ന പ്രദക്ഷിണത്തിൽ എൺപതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും ഇരുനൂറ്റമ്പതിലധികം വൈദികരും പങ്കെടുക്കും. പ്രദക്ഷിണ പാതയുടെ ഇരുവശങ്ങളിലായി രൂപതയിലെ 143 ഇടവകകളെ പ്രതിനിധീകരിച്ച് പ്രത്യേക വേഷത്തിൽ 143 മാതാക്കൾ കൊടികളും, 143 പുരുഷന്മാർ മുത്തുക്കുടകളും വഹിക്കും. Source: Deepika
Read More of this news...
സന്ന്യസ്തര്‍ ജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടടെത്തുന്നവരാകണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_788.jpg) ക്രിസ്തുവിനെ കണ്ടെത്തിയവര്‍ ജീവിതത്തില്‍ ആനന്ദമനുഭവിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുനാളും സമര്‍പ്പണജീവിത വര്‍ഷാചരണത്തിന്‍റെ സമാപനവും ആചരിച്ചുകൊണ്ട് ഫെബ്രുവരി 2-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.സന്തോഷമുള്ള സന്ന്യസ്തരെ കാണുന്നത് ആനന്ദദായകമാണ്. സമര്‍പ്പണജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷമാണത്. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദം ജീവിതത്തിലും മുഖത്തും സംതൃപ്തിയും സന്തോഷവുമായി പ്രസരിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു.വയോധികരായ ശിമയോനും അന്നയ്ക്കും സമര്‍പ്പണനാളില്‍ രക്ഷകനായ ക്രിസ്തുവുമായുണ്ടായ കൂടിക്കാഴ്ചയുടെ ഫലമായി ലഭിച്ച ആനന്ദമാണ് അവര്‍ ജീവിതത്തില്‍ പ്രതിഫലിപ്പിച്ചതും പ്രഘോഷിച്ചതും പങ്കുവച്ചതും.വിവിധ സഭകളുടെ സ്ഥാപകരിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിട്ടുള്ള വൈവിദ്ധ്യമാര്‍ന്ന ആത്മീയ സിദ്ധികള്‍ക്ക് നന്ദിയുളളവരായി അത് സന്തോഷത്തോടെ പ്രേഷിതമേഖലയില്‍ ജീവിച്ചുകൊണ്ടാണ് സന്ന്യാസജീവിതത്തിന്‍റെ മാറ്റുതെളിയിക്കേണ്ടതെന്ന് സമാപന ബലിയര്‍പ്പണത്തില്‍ സന്നിഹിതരായിരുന്ന സന്ന്യസ്തരുടെ വന്‍ കൂട്ടായ്മയോട് പാപ്പാ ആഹ്വാനം ചെയ്തു. ദൈവാരൂപിയുടെ പ്രചോദനത്താല്‍ സഭാസ്ഥാപകര്‍ക്ക് ലഭിച്ച സവിശേഷമായ സിദ്ധികള്‍ സ്ഫടികവത്ക്കരിച്ച് സൂക്ഷിക്കുവാനോ, അടച്ചുപൂട്ടി വയ്ക്കുവാനോ ഉള്ളതല്ല. മറിച്ച് അത് അനുദിനം ജീവിക്കേണ്ടതും സമൂഹത്തിലും ജീവിത പരിസരങ്ങളിലും പങ്കുവയ്ക്കേണ്ടതുമാണ്. പാപ്പാ അനുസ്മരിപ്പിച്ചു.സാധാരണക്കാő
Read More of this news...
പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനു തുടക്കം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_783.jpg) ചാലക്കുടി: വര്‍ഗീയതയും അക്രമവും അഴിമതിയും നിറയുന്ന സമൂഹത്തില്‍ നന്മപ്രവൃത്തികളിലൂടെ തിന്മയെ കീഴടക്കണമെന്നു ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ബോധിപ്പിച്ചു. ദൈവത്തിന്റെ പേരില്‍ സഹജീവികള്‍ക്കു തിന്മയുണ്ടാകാന്‍ പാടില്ല. കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ യേശുവിനു സാക്ഷ്യം വഹിക്കാനും ബിഷപ് ആഹ്വാനം ചെയ്തു. അഞ്ചുദിവസം നീണ്ടുനില്ക്കുന്ന 27-ാമതു പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നാം നമ്മോടുതന്നെ കരുണ കാണിക്കാന്‍ തയാറാകുമ്പോള്‍ കുടുംബത്തില്‍ സമാധാനം ഉണ്ടാകും. ദമ്പതികള്‍ പരസ്പരം കരുണ കാണിക്കുമ്പോള്‍ കുടുംബബന്ധങ്ങള്‍ ദൃഢമാകും. മാതാപിതാക്കള്‍ മക്കളോടും കരുണകാണിക്കണമെന്നു പറഞ്ഞ ബിഷപ് ജോലിത്തിരക്കിനിടയില്‍ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി.രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരും ഉദ്യോഗസ്ഥരും അഴിമതി, ചൂഷണം, കൈക്കൂലി എന്നിവ ഒഴിവാക്കി ജനോപകാരപ്രദമായി പ്രവര്‍ത്തിക്കണമെന്നും മാര്‍ കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു. മേരിമാത പ്രൊവിന്‍ഷ്യല്‍ ഫാ. പോള്‍ പുതുവ വിസി വചനപ്രതിഷ്ഠ നടത്തി സന്ദേശം നല്കി. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട് എന്നിവര്‍ വചനശുശ്രൂഷ നയിച്ചു. ചാലക്കുടി ഫൊറോന വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, കുറ്റിക്കാട് ഫൊറോന വികാരി ഫാ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ ദിവ്യബലിക്കു കാര്‍മികത്വം വഹിച്ചു.ഫാ. മാത്യു ഇലവുങ്കല്‍ ആരാധനയ്ക്ക് നേതൃത്വം നല്കി. ആശ്രമം സുപ്പീരിയര്‍ ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. പോള്‍ പാറേക്കാട്ടില്‍, ഫാ. മാത്യു തടത്തില്‍, ഫാ. ആന്റോ ചിരപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് ഉച്ചക്ക&
Read More of this news...
മദ്യനയ അട്ടിമറി എന്തുവിലകൊടുത്തും തടയും: മദ്യവിരുദ്ധ ജനകീയമുന്നണി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_784.jpg) തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മാറ്റിമറിക്കാനുള്ള നീക്കങ്ങളില്‍ മദ്യവിരുദ്ധജനകീയമുന്നണി ആശങ്ക രേഖപ്പെടുത്തി. അത്തരം നീക്കങ്ങള്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്നും മുന്നണി നേതാക്കള്‍ തിരുവനന്തപുരത്ത് അറിയിച്ചു. മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു നേതാക്കള്‍.കേരളത്തില്‍ ഒരു മുന്നണിക്കും മാറ്റം വരുത്താന്‍ കഴിയാത്ത രീതിയില്‍ ഒരു മദ്യനിരോധന നിയമം കൊണ്ടുവരിക, ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്റാറ്റ്യൂട്ടറി അധികാരമുള്ള സമിതികള്‍ താഴേതലം മുതല്‍ രൂപീകരിക്കുക എന്നിവയായിരുന്നു നിവേദനത്തിലെ പ്രധാന കാര്യങ്ങള്‍. മദ്യവിരുദ്ധ ജനകീയമുന്നണി ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ ഫാ. ടി. ജെ. ആന്റണി, സി.സി.സാജന്‍ (വൈസ് ചെയര്‍മാന്‍, മധ്യമേഖല), ഡോ.സിറിയക് (ട്രഷറര്‍) ഫാ. തോമസ് പി. ജോര്‍ജ് ( വൈസ് ചെയര്‍മാന്‍, ദക്ഷിണമേഖല), ജോയി കൊച്ചു പറമ്പില്‍ (കണ്‍വീനര്‍, ദക്ഷിണമേഖല) , ഡോ. ജെയിംസ് എന്നിവരായിരുന്നു നിവേദകസംഘത്തില്‍ ഉണ്ടായിരുന്നത്.
Source: Deepika
Read More of this news...
സത്യസന്ധമായ ചരിത്രപഠനം മതസംഘട്ടനങ്ങളുടെ മുറിവുണക്കും : പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_785.jpg) ഇസ്ലാം - ക്രൈസ്തവ പോരാട്ടത്തിന്‍റെ ചരിത്രം വെളിപ്പെടുത്തുന്ന ഗ്രന്ഥം പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ചു. ഫെബ്രുവരി 3-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തുര്‍ക്കിയില്‍ നടന്ന ക്രൈസ്തവ-മുസ്ലിം പോരാട്ടത്തിന്‍റെ അത്യപൂര്‍വ്വ ചരിത്രം വെളിപ്പെടുത്തുന്ന ഗ്രന്ഥത്തിന്‍റെ തുര്‍ക്കിയിലും ഇറ്റാലിയനിലുമുള്ള പരിഭാഷകള്‍, വിവര്‍ത്തകന്‍ റിനാള്‍ഡോ മര്‍മാരാ പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചത്തുര്‍ക്കികളുടെ മുന്നേറ്റം തടയാന്‍ 1657-ല്‍ ഡാര്‍ഡിനേലി ഉള്‍ക്കടലില്‍വച്ചു നടന്ന ക്രൈസ്തവരുടെ സംയുക്തമായ സൈന്യനീക്കത്തില്‍ അന്നത്തെ വത്തിക്കാന്‍ സംസ്ഥാന സൈന്യം പങ്കെടുത്ത ചരിത്രം വെളിപ്പെടുന്ന മൂലഗ്രന്ഥത്തിന്‍റെ പരിഭാഷയാണ് റിനാള്‍ഡോ മര്‍മാരാ പാപ്പായ്ക്കു സമ്മാനിച്ചത്.സത്യസന്ധമായ ചരിത്രപഠനം മത-സാമൂഹ്യ സംഘട്ടനങ്ങളുടെ മുറിവുണക്കുവാനും ഓര്‍മ്മകളെ ശുദ്ധികലശം ചെയ്യുവാനും സഹായകമാകുമെന്ന്, പുസ്തകത്തിന്‍റെ പ്രതികള്‍ സ്വീകരിച്ചുകൊണ്ട് പാപ്പാ പ്രതികരിച്ചതായി വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. അങ്ങനെ വ്യക്തികളിലും സമൂഹങ്ങളിലും ക്ഷമയും അനുരജ്ഞനവും വളരാന്‍ ഇടയാവണമെന്നതാണ് സത്യസന്ധമായ ചരിത്രപുസ്തകങ്ങളുടെ പ്രകാശനംകൊണ്ട് ലക്ഷ്യം വയ്ക്കേണ്ടതെന്നും പാപ്പാ അഭിപ്രായപ്പെട്ടുരാഷ്ട്രങ്ങളുടെയും മതസമൂഹങ്ങളുടെയും അതിക്രമങ്ങള്‍ക്കെതിരായ പൊതുനിലപാട് സത്യസന്ധമായി മനസ്സിലാക്കിക്കൊണ്ട് സന്മനസ്സുള്ളവര്‍ക്ക് ഒത്തുചേരാനായാല്‍, സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും പാതയില്‍ ലോകത്തിനു മുന്നേറാനാകുമെന്നു പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് മാ!
Read More of this news...
പാപ്പാ ഫ്രാൻസിസ് സിനിമയിൽ അഭിനയിക്കുമെന്ന വാർത്ത വത്തിക്കാൻ നിഷേധിച്ചു.
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_786.jpg) പാപ്പാ ഫ്രാൻസിസ് സിനിമയിൽ അഭിനയിക്കുമെന്ന വാർത്ത വത്തിക്കാൻ നിഷേധിച്ചു.എൻവി പ്രൊഡക്‍ഷൻസിന്‍റെ 'സൂര്യനുമപ്പുറത്ത്...' (Film, 'Beyond the Sun' by ENVI Production Company, USA) എന്ന ചലച്ചിത്രത്തിൽ പാപ്പാ ഫ്രാൻസിസ് അഭിനയിക്കുന്നു എന്ന് ഫെബ്രുവരി ഒന്നിന് യൂറോപ്പിൽ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയാണ് വത്തിക്കാൻ ടെലിവിഷൻ കേന്ദ്രത്തിന്‍റെ ഡയറക്ടർ, മോൺസീഞ്ഞോർ ഡാരിയോ വിഗനോ നിഷേധിച്ചത്.പാപ്പാ ഫ്രാൻസിസ് ഒരു നടനല്ലെന്നും, പാപ്പായുടെ യഥാർത്ഥമായ ജീവിത രംഗങ്ങളുടെയോ, അപ്പസ്തോലിക യാത്രകളുടെയോ ദൃശ്യശകലങ്ങൾ സിനിമയിൽ ചേര്‍ക്കാനുള്ള സാധ്യതയാണ് അഭിനയമായി മാധ്യമങ്ങൾ ഈയിടെ വ്യാഖ്യാനിച്ചതെന്നും ഫെബ്രുവരി 2-ാം തീയതി ചൊവ്വാഴ്ച റോമിൽ ഇറക്കിയ പ്രസ്താവനയിലൂടെ മോൺസീഞ്ഞോർ വിഗനോ വ്യക്തമാക്കി. പാപ്പായുടെ ജീവിതരംഗങ്ങൾ മാധ്യമങ്ങൾക്കു നല്കുന്നതിൽനിന്നും ലഭിക്കുന്ന വരുമാനം പാപ്പായുടെതന്നെ ഉപവിപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയാണ് പതിവെന്ന് മാധ്യമവിദഗ്ദ്ധനായ മോൺസീഞ്ഞോര്‍ വിഗനോ വിശദീകരിച്ചു.എൻവി ചലച്ചിത്ര നിർമ്മാണ കമ്പനിക്കു പാപ്പായുടെ യഥാർത്ഥ ജീവിതരംഗ ചിത്രീകരണത്തിന്‍റെ ഏതാനും ഭാഗം (footage) വില്ക്കുന്നതിനെക്കുറിച്ച് വത്തിക്കാനുമായി ആലോചനയുണ്ട്.എന്നാൽ അതിൽനിന്ന് ലഭിക്കുന്ന പ്രതിഫലം ജന്മനാടായ അർജന്‍റീനയിലെ പാവങ്ങളും അനാഥരുമായ കുട്ടികളുടെ ക്ഷേമത്തിനായി നല്കുവാൻ പാപ്പാ ഫ്രാൻസിസ്തന്നെ നിർദ്ദേശിച്ചിട്ടുണ്ട്.Source: Vatican Radio
Read More of this news...
പാപ്പായുടെ പ്രതിവാര പൊതുദർശനം: ദൈവം അനന്ത കാരുണ്യവും സമ്പുര്‍ണ്ണ നീതിയും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_787.jpg) ഈ ബുധനാഴ്ചയും ( 03/02/16) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ അങ്കണത്തിൽവച്ച് പ്രതിവാര പൊതുദർശനം അനുവദിച്ചു. വിവിധ രാജ്യങ്ങളിൽനിന്നായി മലയാളികളുൾപ്പെടെയുള്ള തീർത്ഥാടകരും സന്ദർശകരുമായിരുന്ന നിരവധിപ്പേർ ചത്വരത്തിൽ സന്നിഹിതരായിരുന്നു. അമേരിക്കൻ സർക്കസ് കലാകാരന്മാരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. റോമിലെ സമയം രാവിലെ 10 മണിക്ക്, (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന്) പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദർശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടു. നീതിയിൽനിലനില്ക്കുന്നവൻ ജീവിക്കും; തിന്മയെ പിന്തുടരുന്നവൻ മരിക്കും. വികടബുദ്ധികൾ കർത്താവിന് വെറുപ്പുളവാക്കുന്നു; നിഷ്ക്കളങ്കർ അവിടത്തെ സന്തോഷിപ്പിക്കുന്നു. തിന്മ ചെയ്യുന്നവനു തീർച്ചായായും ശിക്ഷ ലഭിക്കും; നീതിമാന് മോചനവും.(സുഭാഷിതങ്ങൾ 11:19-21) ഈ വാക്യങ്ങൾ പാരായണം ചെയ്യപ്പെട്ടതിനെ തുടർന്ന് പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്നവരെ ഇറ്റാലിയൻ ഭാഷയിൽ സംബോധന ചെയ്തു. കരുണയും നീതിയും തമ്മിലുള്ള ബന്ധം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന്‍റെ കാതൽ.പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം: വിശുദ്ധ ഗ്രന്ഥം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് അനന്ത കാരുണ്യവും ഒപ്പം സമ്പൂർണ്ണ നീതിയും ആയ ദൈവത്തെയാണ്. ഈ രണ്ടുകാര്യങ്ങളെ തമ്മിൽ എങ്ങനെ ഇണക്കിച്ചേർക്കാൻ സാധിക്കും? അവ പരസ്പര വിരുദ്ധങ്ങളായ രണ്ടു യാഥാർത്ഥ്യങ്ങളാണെന്നു തോന്നാം. എന്നാൽ വാസ്തവത്തിൽ അങ്ങനെയല്ല; കാരണം ദൈവത്തിന്‍റെ കാരുണ്യമാണ് യഥാർത്ഥ നീതിക്ക് പൂർത്തികരണമേകുന്നത്. ഏതു നീതിയാണ് ഇവിടെ വിവക്ഷ? നീതിന്യായ വ്യവഹാരത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നാം കാണുക, അധികാ
Read More of this news...
ബംഗ്ലാദേശില്‍ വേരെടുക്കുന്ന കത്തോലിക്കാസമൂഹം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_789.jpg) സഭയുടെ വളര്‍ച്ച
ബാംഗ്ലാദേശില്‍ അഭൂതപൂര്‍വ്വകമാണെന്ന് ഡാക്കാ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലോറന്‍സ് സുബ്രോത്തോ പ്രസ്താവിച്ചു.
ബാംഗ്ലാദേശിന്‍റെ തെക്കന്‍ പ്രവിശ്യയില്‍ ഫെബ്രുവരി 2-ാം തിയതി
ചൊവ്വാഴ്ച 'ബരിസാല്‍' എന്ന പുതിയ രൂപതയുടെ സ്ഥാപനകര്‍മ്മങ്ങള്‍
നടക്കുകയുണ്ടായി. ഇതു സംബന്ധിച്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം
വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് കഴിഞ്ഞ 20-വര്‍ഷമായി
രാജ്യത്ത് നിരീക്ഷിക്കുന്ന സഭയുടെ പ്രത്യേക വളര്‍ച്ചയെക്കുറിച്ച്
ആര്‍ച്ചുബിഷപ്പ് സുബ്രോത്തോ ഇങ്ങനെ വിശദീകരിച്ചത്.
മുസ്ലിം രാഷ്ട്രമായ ബാംഗ്ലാദേശില്‍ കത്തോലിക്കര്‍ ന്യൂനപക്ഷമാണെങ്കിലും
(ജനസംഖ്യയുടെ 0.1ശതമാനം മാത്രം) വളരുന്ന ക്രൈസ്തവ സമൂഹത്തിന്‍റെ പ്രതീകമാണ്
ബരിസാല്‍ പുതിയ രൂപതാസ്ഥാപനം. രണ്ടു ദശകമായി പൊതുവെ കണ്ടുവരുന്ന
കത്തോലിക്കരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കണക്കുകളുടെ അടിസ്ഥാനത്തിലാണ്
ആര്‍ച്ചുബിഷപ്പ് സുബ്രോത്തോ വ്യക്തമാക്കിയത്.
ബാംഗ്ലാദേശിലെ എട്ടാമത്തെ സഭാപ്രവിശ്യയാണ് ബരിസാല്‍. പുരാതന ചിറ്റഗോംഗ്
രൂപതയുടെ വിപുലീകരണവും വളര്‍ച്ചയുമാണ് ബരിസാല്‍ പുതിയ രൂപത. ജനസംഖ്യയുടെ (1
കോടി 61 ലക്ഷം) 90 ശതമാനം മസ്ലിംങ്ങളും, 9 ശതമാനത്തിലേറെ ഹൈന്ദവരുമുള്ള ബംഗ്ലാദേശില്‍ മതങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന
ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്തുലിതാവസ്ഥയിലാണ്
വിശ്വാസത്തിന്‍റെ ക്രമമായ വളര്‍ച്ച ദൃശ്യമായതെന്ന് ആര്‍ച്ചുബിഷപ്പ്
സുബ്രാത്തോ പ്രസ്താവനയില്‍ വ്യക്തമാക്കി. തലസ്ഥാന നഗരം ഡാക്കാ
കേന്ദ്രീകരിച്ചാണ് സഭയുടെ ആസ്ഥാനമായ ഡാക്കാ അതിരൂപത പ്രവര്‍ത്തിക്കുന്നത്.
പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിയും
അതുമായി
Read More of this news...
സന്ന്യാസ ജീവിതം കാരുണ്യത്തിന്‍റെ പങ്കുവയ്ക്കലാകണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_790.jpg) സന്ന്യാസജീവിതം
കാരുണ്യത്തിന്‍റെ പങ്കുവയ്ക്കലാണെന്ന്, സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള
വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ബ്രാസ് ദെ ആവിസ് പ്രസ്താവിച്ചു.
സമര്‍പ്പണ ജീവിത വര്‍ഷാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച്, ഫെബ്രുവരി
2-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം 'ലൊസര്‍വത്തോരേ
റൊമാനോ'യ്ക്കു നല്കിയ അഭിമുഖത്തിലാണ് സന്ന്യാസത്തില്‍ കാരുണ്യത്തിനുള്ള
പ്രസക്തിയെക്കുറിച്ച് കര്‍ദ്ദിനാള്‍ ദെ ആവിസ് ഇങ്ങനെ പ്രസ്താവിച്ചത്.
കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ സമര്‍പ്പണ ജീവിത വര്‍ഷാചരണത്തിന്‍റെ
സമാപനം കൊണ്ടാടിയതിന് ഏറെ പ്രസക്തിയുണ്ടെന്നും, ക്രിസ്തുവില്‍ ലോകം
ദര്‍ശിച്ച പിതാവിന്‍റെ കാരുണ്യം ഇന്നു ലോകത്തു ലഭ്യമാക്കുകയാണ്
സമര്‍പ്പിതരുടെ ജീവിതദൗത്യമെന്നും കര്‍ദ്ദിനാള്‍ ദെ ആവിസ് ഉദ്ബോധിപ്പിച്ചു.
സകലത്തിന്‍റെയും അതിനാഥനും നീതിനടപ്പാക്കുന്നവനും ദൈവം ആകയാല്‍ സകലരും
ദൈവികകാരുണ്യത്തില്‍ ആശ്രയിക്കേണ്ടിരിക്കുന്നു. ആകയാല്‍ സമര്‍പ്പിതരായവര്‍
ദൈവിക കാരുണ്യത്തിന്‍റെ പ്രായോക്താക്കളാകണമെന്നത്, പാപ്പാ ഫ്രാന്‍സിസ്
പ്രബോധിപ്പിച്ച പ്രസക്തവും കാലികവുമായ ജൂബിലിവര്‍ഷത്തിന്‍റെ നവീകരണ
പാതയാണെന്ന് കര്‍ദ്ദിനാള്‍ ദെ ആവിസ് അഭിമുഖത്തില്‍ വ്യക്തമാക്കി.
'കരുണയുള്ള പിതാവിനെപ്പോലെ... കരുണയുള്ളവരാകുവിന്‍...' (ലൂക്ക 6, 36)
എന്നുള്ള ജൂബിലി സൂക്തം ഏറെ പ്രചോദനാത്മകമാണ്. സഭ പൊതുവെയും,
സന്ന്യസ്തരായവര്‍ പ്രത്യേകിച്ചും വ്യാപൃരായിരിക്കുന്ന വിദ്യാഭ്യാസം,
ആതുരശുശ്രൂഷ, രോഗീപരിചരണം, സമൂഹ്യസേവനം എന്നീ മേഖലകളില്‍ ജാതിയുടെയോ
മതത്തിന്‍റെയോ സംസ്ക്കാരങ്ങളുടെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലാതെ
ലഭ്യമാക്കേണ്ട ദൈവികകാരുണ്യത്തിന്‍റെ ആനുകാലികമായ നവീകരണാഹ
Read More of this news...
ലോകത്തെ വിശുദ്ധീകരിക്കാന്‍ സമര്‍പ്പിതര്‍ക്ക് കരുത്തുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_791.jpg) സന്ന്യാസ
സമര്‍പ്പണത്തിന് ലോകത്തെ വിശുദ്ധീകരിക്കാന്‍ കരുത്തുണ്ടെന്ന് വത്തിക്കാന്‍
സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍.
ഫെബ്രുവരി 2-ാം തിയതി ചൊവ്വാഴ്ച സമര്‍പ്പണ
ജീവിത വര്‍ഷാചരണത്തിന്‍റെ സമാപനവും, ക്രിസ്തുവിന്‍റെ സമര്‍പ്പണത്തിരുനാളും
സംയുക്തമായി ആചരിച്ചുകൊണ്ട്, സ്ലൊവേനിയയുടെ തലസ്ഥാനമായ ജൂബ്ലിയേനയിലുള്ള
വിശുദ്ധ നിക്കോളസിന്‍റെ ഭദ്രാസന ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ്
കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
വയോധികരും സാധാരണക്കാരുമായിരുന്ന ജരൂസലേമിലെ അന്നയ്ക്കും ശിമയോനും
ലഭിച്ച രക്ഷകനായ ക്രിസ്തുവിന്‍റെ ദര്‍ശനവും കൂടിക്കാഴ്ചയുമാണ് കാലം
കാതോര്‍ത്തിരുന്ന ദിവ്യരക്ഷകനെ ലോകത്തോടു പ്രഘോഷിക്കുവാന്‍ അവര്‍ക്ക്
പ്രചോദനവും കരുത്തും നല്കിയതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ സുവിശേഷത്തിന്‍റെ
പശ്ചാത്തലത്തില്‍ ചൂണ്ടിക്കാട്ടി.
ജനതകള്‍ക്കായി ദൈവം ഒരുക്കിയ രക്ഷയും, വിജാതീയര്‍ക്കു പ്രകാശമായ
വെളിപാടും, ഇസ്രായേലിന്‍റെ മഹത്വവും സകല ലോകത്തോടും ജനതകളോടും ഏറെ
പ്രായാധിക്യത്തില്‍ എത്തിയവര്‍ ബോധ്യത്തോടെ പ്രഘോഷിച്ചുവെന്ന്
കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു. സമര്‍പ്പണത്തിലൂടെ ദൈവികബന്ധം
മനുഷ്യര്‍ക്കു ലഭിക്കുമ്പോള്‍ വ്യക്തികളുടെ ബലഹീനതകള്‍ ലോകത്തിന്
രക്ഷയുടെയും ആത്മീയതയുടെയും കരുത്തും വെളിച്ചവുമായി പരിണമിക്കുമെന്ന്
കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു.
സാമ്പത്തിക മാന്ദ്യവും, ദൈവവിളിയുടെ കുറവും അനുഭവിക്കുന്ന ആഗോളവത്കൃത
ലോകത്ത് ഇക്കാലഘട്ടത്തില്‍ സന്ന്യസ്തരുടെ എണ്ണമോ പ്രായമോ
പ്രശ്നമാക്കേണ്ടതില്ല. തങ്ങളുടെ സമര്‍പ്പണത്തിന്‍റെ മേന്മയും
വിശ്വസ്തതയുംകൊണ്ട് ക്രിസ്തുവിന്‍റെ സ്നേഹവുō
Read More of this news...
സമര്‍പ്പണജീവിത വര്‍ഷാചരണത്തിന് കാരുണ്യ പ്രഭയോടെ സമാപ്തിയായി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_792.jpg) ഫെബ്രുവരി 2-ാം തിയതി
ചൊവ്വാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പാപ്പാ
ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട
ദിവ്യബലിയോടെയാണ് ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ആഗോളസഭയുടെ സമര്‍പ്പിത ജീവിത
വര്‍ഷാചരണത്തിന് സമാപനമായത്. ക്രിസ്തുവിന്‍റെ സമര്‍പ്പണത്തിരുനാളില്‍
നടത്തപ്പെട്ട സഭയിലെ സന്ന്യസ്തരുടെ വര്‍ഷാചരണത്തിന്‍റെ
സമാപനപരിപാടികള്‍ക്കും കൂട്ടായ്മയ്ക്കും പ്രത്യേക തിളക്കമായി.
സമര്‍പ്പണത്തിന്‍റെ പ്രതീകമായി കത്തിച്ച തിരികളുമായി വത്തിക്കാനിലെ
കാരുണ്യ കവാടത്തിലൂടെ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള നൂറുകണക്കിന്
സന്ന്യസ്തര്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയിലേയ്ക്ക് പാപ്പായ്ക്കൊപ്പം
ദിവ്യബലിയര്‍പ്പിക്കാന്‍ പ്രവേശിച്ചത് ആവേശമുണര്‍ത്തിയ ദീപക്കാഴ്ചയും
ചരിത്രസംഭവവുമായി.
ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു.
ദേശീയ പ്രാദേശിക സഭാതലങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട നവീകരണ
പദ്ധതികളിലൂടെ മുന്നോട്ടു നീങ്ങിയ ആഗോളസഭയിലെ സന്ന്യസ്തരുടെ
വര്‍ഷാചരണത്തിന് കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തിന്‍റെ പ്രഥമഘട്ടത്തില്‍
സമാപ്തിയായത് പ്രതീകാത്മകമായെന്ന് സമാപനത്തിന്‍റെ തലേനാള്‍, ഫെബ്രുവരി
ഒന്നാം തിയതി തിങ്കളാഴ്ച, ആഗോളപ്രതിനിധികള്‍ക്കു നല്കിയ പ്രഭാഷണത്തില്‍
പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
നല്ലിടയനായ ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് ലോകത്ത് ദൈവപിതാവിന്‍റെ
സ്നേഹവും കാരുണ്യവും സംലബ്ധമാക്കുകയാണ് സന്ന്യാസത്തിന്‍റെ അടിസ്ഥാന
ലക്ഷ്യമെന്ന് ആയിരത്തോളമുണ്ടായിരുന്ന ആഗോള പ്രതിനിധിസംഘത്തെ പാപ്പാ
അനുസ്മരിപ്പിച്ചു.Source: Vatican Radio
Read More of this news...
കുഷ്ഠ രോഗികളോട് ഐക്യദാര്‍ഢ്യം കാട്ടുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_772.jpg) കുഷ്ഠരോഗികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും, ദൗര്‍ഭാഗ്യവശാല്‍, ഇന്നും ഈ രോഗം, കൂടുതല്‍ പാവപ്പെട്ടവരും പാര്‍ശ്വവൽകൃതരുമായവരെ ബാധിക്കുന്നുണ്ടെന്ന് പാപ്പാ. ജനുവരി 31 ന് ഞായറാഴ്ച ലോക കുഷ്ഠരോഗീദിനം ആചരിക്കപ്പെട്ടതിനെക്കുറിച്ച് അന്നത്തെ ത്രികാല പ്രാര്‍ത്ഥനാ വേളയില്‍ പരാമര്‍ശിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഈ രോഗംമൂലം അംഗവൈകല്യം സംഭവിച്ചിട്ടുള്ള സഹോദരീസഹോദരന്മാരോടുള്ള ഐക്യദാര്‍ഢ്യം നിലനിറുത്തേണ്ടത് സുപ്രധാനമാണെന്ന് പാപ്പാ തദ്ദവസരത്തില്‍ ഓര്‍മ്മിപ്പിക്കുകയും കുഷ്ഠരോഗികള്‍ക്കും അവര്‍ക്ക് പരിചരണമേകുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ക്കു പിന്തുണയേകാനും എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.Source: Vatican Radio
Read More of this news...
പാപ്പായുടെ ത്രികാല പ്രാര്‍ത്ഥനാസന്ദേശം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_773.jpg) ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ ജനുവരി 31, ഞായറാഴ്ച, വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും റോം രൂപതയിലെ കത്തോലിക്കാപ്രവര്‍ത്തന സംഘത്തില്‍പ്പെട്ട ബാലികാബാലന്മാരും പങ്കുകൊണ്ടു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ നിലയുറപ്പിച്ചിരുന്ന അവരെ പാപ്പാ, ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പ്, ഉച്ചയ്ക്ക് റോമിലെ സമയം 12 മണിക്ക്, (അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചതിരിഞ്ഞ് 4.30), അരമനയുടെ ഏറ്റവും മുകളിലുള്ള ജാലകത്തിങ്കല്‍ നിന്നുകൊണ്ട് സംബോധന ചെയ്തു. ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, പ്രവാചകന്‍ സ്വദേശത്ത് അവഗണിക്കപ്പെടുന്നതിനെക്കുറിച്ച് യേശു സിനഗോഗില്‍വച്ച് പറയുന്ന സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം 21 മുതല്‍ 30 വരെയുള്ള വാക്യങ്ങള്, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.പാപ്പായുടെ പ്രഭാഷണം താഴെ ചേര്‍ക്കുന്നു: പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, ഇന്നത്തെ സുവിശേഷഭാഗം, കഴിഞ്ഞ ഞായറാഴ്ചയിലെന്നപോലെ, നസ്രത്തിലെ സിനഗോഗിലേക്ക് നമ്മെ ഒരിക്കല്‍ കൂടി ആനയിക്കുന്നു. ഗലീലിയായിലെ ഗ്രാമമായ നസ്രത്തിലെ ഒരു കുടുംബത്തിലാണ് യേശു വളരുകയും എല്ലാവരാലും അറിയപ്പെടുകയും ചെയ്തത്. പരസ്യജീവിതം ആരംഭിക്കുന്നതിനായി അവിടംവിട്ടുപോയ യേശു കുറച്ചു നാളുകള്‍ക്കു ശേഷം ഇപ്പോള്‍ ആദ്യമായിട്ടാണ് അവിടേക്ക് തിരിച്ചു വരുന്നതും സാബത്തു ദിനത്തില്‍ സിനഗോഗില്‍ സമ്മേളിച്ചിരുന്നവരുടെ മുന്നില്‍ സന്നിഹിതനാകുന്നതും. വരാനിരിക്കുന്ന മിശിഹായെക
Read More of this news...
Copyright © 2017 - All Rights Reserved to the Eparchy of Kothamangalam
Powered by SMCIM
|