News & Events

പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ (03-02-2016) മുതല്‍

ചാലക്കുടി: പോട്ട ആശ്രമത്തില്‍ അഞ്ചുദിവസം നീണ്ടുനില്ക്കുന്ന ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ മുതല്‍ ഏഴുവരെ നടത്തും. രാവിലെ ഒമ്പതിനു വചനപ്രതിഷ്ഠയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. തുടര്‍ന്ന് 10ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്യും.വ്യാഴാഴ്ച കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ ജനറാള്‍ ഫാ.വര്‍ഗീസ് പാറപ്പുറം, മേരിമാത പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ, പ്രശസ്ത വചനപ്രഘോഷകരായ ഫാ.മാത്യു നായ്ക്കംപറമ്പില്‍, ഫാ.ജോര്‍ജ് പനയ്ക്കല്‍, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ.ഡൊമിനിക് വളവനാല്‍, ഫാ.ജോയി ചെമ്പകശേരി, ഫാ.മാത്യു തടത്തില്‍, ഫാ.മാത്യു ഇലവുങ്കല്‍, ഫാ. ജോസഫ് എറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട് എന്നിവര്‍ വചനപ്രഘോഷണം നടത്തും.കണ്‍വന്‍ഷന്റെ ഒരുക്കം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി കണ്‍വീനര്‍ ഫാ.ആന്റോ ചിരപറമ്പില്‍, പബ്ളിസിറ്റി കണ്‍വീനര്‍ ഷാജന്‍ മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.40,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ സജ്ജീകരിച്ചുകഴിഞ്ഞു. രോഗികള്‍ക്കു കിടന്നു കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സൌകര്യ വും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കെഎസ്ആര്‍ടിസി ബസുകള്‍ക്കും പോട്ട ആശ്രമം ജംഗ്ഷനില്‍ സ്റോപ്പ് അനുവദിച്ചിട്ടുണ്ട്. Source: Deepika   Read More of this news...

ന്യൂമാന്‍ യൂത്ത് എക്സലന്‍സ് അവാര്‍ഡ് മിന്നാ ജോസിന്

തൊടുപുഴ: കേരളത്തിലെ കലാലയങ്ങളിലെ മികച്ച വിദ്യാര്‍ഥികള്‍ക്കായി തൊടുപുഴ ന്യൂമാന്‍ കോളജ് ഏര്‍പ്പെടുത്തിയിട്ടുള്ള യൂത്ത് എക്സലന്‍സ് അവാര്‍ഡിന്റെ ഈ വര്‍ഷത്തെ ജേതാവായി എറണാകുളം സെന്റ് തെരേസാസ് കോളജിലെ മിന്നാ ജോസിനെ തെരഞ്ഞെടുത്തു. മൂന്നാം വര്‍ഷ ഇംഗ്ളീഷ് സാഹിത്യ ബിരുദ വിദ്യാര്‍ഥിയാണ് മിന്ന. കാനറാ ബാങ്ക് റിട്ട. മാനേജര്‍ എം. പി. ജോസ് ആന്റോയുടെയും, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക സോഫി ജോസിന്റെയും മകളാണ്. പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം എട്ടിന് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ഡയറക്ടര്‍ ഓഫ് പബ്ളിക് ഇന്‍സ്ട്രക്ടര്‍ ഡോ. എം. എസ്. ജയ സമ്മാനിക്കും.  Source: Deepika   Read More of this news...

റവ.ഡോ. ആര്‍. ക്രിസ്തുദാസ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍

തിരുവനന്തപുരം: റവ. ഡോ. ആര്‍. ക്രിസ്തുദാസിനെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാനായി ഫ്രാന്‍സീസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെ റോമില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയ അതേ സമയം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പള്ളിയില്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം നിയമനം സംബന്ധിച്ച പ്രഖ്യാപനം നടത്തി. ആഗോള സമര്‍പ്പിത വര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പാളയം പള്ളിയില്‍ നടന്ന ദിവ്യബലിക്കിടെയാണ് പുതിയ സഹായമെത്രാന്റെ നിയമനം പ്രഖ്യാപിക്കുന്നത്. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ മെത്രാഭിഷേകത്തിന്റെ ഇരുപത്തിയാറാം വാര്‍ഷിക ദിനത്തിലാണ് പുതിയ സഹായമെത്രാന്റെ നിയമനം ഉ|ാകുന്നത്. നിയുക്ത ബിഷപ്പിനെ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ സന്നിഹിതനായിരുന്നു. കൊച്ചുതുറ സെന്റ് തോമസ് അക്വീനാസ് പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു വരുന്ന നാല്പത്തിനാലുകാരനായ ഫാ. ക്രിസ്തുദാസ് തിരുവനന്തപുരം ജില്ലയിലെ തീരദേശഗ്രാമമായ അടിമലത്തുറ സ്വദേശിയാണ്. അടിമലത്തുറ അഞ്ജലിഭവനില്‍ രാജപ്പന്റെയും ആഞ്ജലീനയുടെയും ആറു മക്കളില്‍ മൂത്തയാളായ ഫാ. ക്രിസ്തുദാസ് 1971 നവംബര്‍ 25 നാണു ജനിച്ചത്. 1998 നവംബര്‍ 25 നാണ് പൌരോഹിത്യം സ്വീകരിച്ചത്. വില്‍ഫ്രഡ്, ബില്ലറ്റ് (ഇറ്റലി), ജോയി, ഡോറസ് (ജര്‍മനി), ലോര്‍ദോന്‍ (ഓസ്ട്രേലിയ) എന്നിവര്‍ സഹോദരങ്ങളാണ്. Source: Deepika   Read More of this news...

Appointment of the Auxiliary Bishop of Latin Archdiocese of Trivandrum

His Holiness Pope Francis has appointed Rev. Fr. ChristudasRajappan, of the Clergy of Latin Archdiocese of Trivandrum, as Auxiliary Bishop of Latin Archdiocese of Trivandrum and Titular Bishop of AvittaBibba This ecclesiastical provision was made public in Rome on Tuesday, 2nd February, 2016, at noon local time, corresponding to 16:30 hours, Indian Standard Time. Rev. Fr. ChristudasRajappan was born on 25th November, 1971, at Adimalathura, in the Archdiocese of Trivandrum of Latins. He entered the Minor Seminary in 1987, did his priestly formation at Papal Seminary, Pune, and was ordained Priest on 25th November, 1998 for the same Archdiocese. He served the diocese as Parish Priest at Neerody (1998-1999), Secretary to the Archbishop and Director of K.C.Y.M., Trivandrum (1999-2001), Parish Priest at Paruthiyoor and Director of K.C.Y.M., Trivandrum (2001-2004). In 2004 he went to Austria for a German Language Course and then obtained a Licentiate in Pastoral Theology at Scalabrinian International Migration Institute, Rome (2005-2007). He also obtained a Doctorate in Missiology from the Urbaniana University, Rome (2007-2010). On his return he was appointed Professor at the Pontifical Seminary, Alwaye (2010-2012). Since 2013 he is Rector of St. Vincent Minor Seminary, Menamkulam, Director of the Board for Clergy and Religious, and since 2014 also Parish Priest of St. Thomas Church, Kochuthura.Source: CBCI News Headlines    Read More of this news...

ഭവനരഹിതര്‍ക്ക് ഏഴുവീട്; ഇരട്ടയാര്‍ സെന്റ് തോമസ് സ്കൂളിലെ എന്‍സിസി കേഡറ്റുകള്‍ ചരിത്രമെഴുതി

ഇരട്ടയാര്‍: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍സിസി യൂണിറ്റിന്റെ വമ്പന്‍ കൈയൊപ്പ്. തലചായ്ക്കാനിടമില്ലാത്ത ഏഴു സഹജീവികള്‍ക്കു ഭവനം നിര്‍മിച്ചുനല്‍കിയാണ് എന്‍സിസി വോളണ്ടിയര്‍മാര്‍ മഹാമനസ്കതയുടെ ചരിത്രം രചിച്ചത്. ഏഴു വീടുകള്‍ നിര്‍മിച്ചുനല്‍കിയതില്‍ മാത്രം ഒതുങ്ങുന്നില്ല ഈ ചരിത്ര സാക്ഷ്യം. ഒരുവര്‍ഷംകൊണ്ട് ഏഴുവീടുകള്‍ ഒരുപോലെ നിര്‍മിച്ച് ഒരുമിച്ച് താക്കോല്‍ നല്‍കുകയാണ് നന്മയുടെ കുരുന്നുകള്‍. 2015 ഫെബ്രുവരി നാലിന് ഇടുക്കി രൂപതാധ്യക്ഷന്‍ ശിലാസ്ഥാപനം നടത്തി റോഷി അഗസ്റിന്‍ എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഏഴുവീടുകളും ഇന്ന് ഒരുവര്‍ഷം തികയാന്‍ ഒരുദിവസം കൂടി ബാക്കിനില്‍ക്കുമ്പോള്‍ ഏഴു കുടുബങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെടുകയാണ്. രോഗവും കെടുതികളും നിര്‍ധനരാക്കിയ കുടിലുകള്‍പോലും അന്യമായിപോയ ഏഴു കുടുംബങ്ങളെ കണ്െടത്തി വീടുകള്‍ നിര്‍മിച്ചുനല്‍കുകയായിരുന്നു. നിര്‍ധനരെ സഹായിക്കാന്‍ സ്കൂള്‍ ആവിഷ്്കരിച്ച് കെയര്‍ ആന്‍ഡ് ഷെയര്‍ പദ്ധതിയനുസരിച്ചു സ്കൂളിലെ എന്‍സിസി ഓഫീസര്‍ ലഫ്. റെജി ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ റോബര്‍ട്ട് മാടവന, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ കോളിന്‍സ് ബാബു, അണ്ടര്‍ ഓഫീസര്‍ സാന്ദ്ര കെ. സജി എന്നിവരുടെ നേതൃത്വത്തിലാണ് ഏഴു ഭവനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1,100 ചതുരശ്രയടി വിസ്താരത്തില്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് റൂഫിംഗില്‍ കട്ടിളയും ജനലും കതകുകളും സ്ഥാപിച്ച് പെയിന്റിംഗ് നടത്തി മനോഹരമാക്കിയാണ് വീടു കൈമാറുന്നത്. മൂന്ന് ബെഡ്റൂമുകളും ലിവിംഗ് റൂമും അടുക്കളയും വര്‍ക്ക് ഏരിയായും സിറ്റൌട്ടും ടോയ്ലറ്റും ഒക്കെയുള്ള മോഡേണ്‍ ഭവനമാണ് ഇന്നു കൈമാറുന്നത്. ഏഴുവീടുകള്‍ക്കുമാ&#   Read More of this news...

റവ. ഡോ. ജോസ് ചിറമേല്‍ പോസ്റുലേറ്റര്‍ ജനറല്‍

കൊച്ചി: സീറോ മലബാര്‍ സഭയില്‍ വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പോസ്റുലേറ്റര്‍ ജനറലായി റവ. ഡോ. ജോസ് ചിറമേലിനെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചു. സഭയില്‍ വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുകയും വിദഗ്ധ ഉപദേശം നല്കുകയുമാണ് പോസ്റുലേറ്റര്‍ ജനറലിന്റെ മുഖ്യ ചുമതല. സീറോ മലബാര്‍ സഭയില്‍ വിശുദ്ധ പദവിയിലേക്കുള്ളവരുടെ നാമകരണ നടപടിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു പുതിയ നിയമനം. കാനന്‍ നിയമത്തില്‍ ഡോക്ടര്‍ ബിരുദവും നിയമശാസ്ത്രത്തില്‍ പോസ്റ് ഡോക്ടറല്‍ ഡിപ്ളോമയും നേടിയിട്ടുള്ള ഫാ. ജോസ് ഇന്ത്യയിലെ വിവിധ മേജര്‍ സെമിനാരികളില്‍ കാനന്‍ നിയമത്തിന്റെ പ്രഫസറാണ്. സഭാനിയമങ്ങളെ സംബന്ധിച്ച് അദ്ദേഹം എഴുതിയിട്ടുള്ള നിരവധി ലേഖനങ്ങളും പുസ്തകങ്ങളും സഭാനിയമങ്ങള്‍ എന്തെന്ന് സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ സഹായകമാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര ഇടവകയില്‍ പരേതരായ പൊറിഞ്ചുവിന്റെയും തങ്കമ്മയുടെയും മകനായ ഡോ. ജോസ് ചിറമേല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കോടതിയുടെ അധ്യക്ഷനുമാണ്. Source: Deepika   Read More of this news...

റവ.ഡോ. ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം നാളെ (04-02-2016)

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാന്‍ റവ.ഡോ. ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടക്കും. വത്തിക്കാന്‍ ന്യുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉള്‍പ്പെടെ എഴുപതിലേറെ ക്രൈസ്തവ മേലധ്യക്ഷന്മാരും സാമൂഹിക രാഷ്ട്രീയ സാംസ്കാരികരംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് മെത്രാന്മാരെയും വിശിഷ്ടാതിഥികളെയും കത്തീഡ്രലില്‍ സ്വീകരിക്കും. രണ്ടിനു മെത്രാഭിഷേകത്തിനു മുന്നോടിയായുള്ള പ്രദക്ഷിണം. മെത്രാഭിഷേകച്ചടങ്ങുകളില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കും. പ്രാട്ടോസിഞ്ചെല്ലൂസും മെത്രാഭിഷേക കമ്മിറ്റി ചെയര്‍മാനുമായ റവ.ഡോ. മാത്യു പായിക്കാട്ട് ആര്‍ച്ചുഡീക്കനായിരിക്കും. നിയുക്തമെത്രാന്റെ നിയമന ഉത്തരവ് രൂപതാ ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരിയും മലയാളപരിഭാഷ വൈസ്ചാന്‍സലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കലും വായിക്കും. കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസികളും മറ്റ് രൂപതകളില്‍നിന്നുള്ള വൈദികരും വൈദികപ്രതിനിധികളും അല്മായപ്രതിനിധികളുമുള്‍പ്പെടെ ഏഴായിരത്തോളംപേര്‍ പങ്കെടുക്കും. 701 വോളന്റിയേഴ്സ് നേതൃത്വം നല്‍കും. കത്തീഡ്രല്‍ അങ്കണത്തിലെ വിപുലമായ പന്തലില്‍ ക്ളോസ് സര്‍ക്യൂട്ട് ടിവികളിലൂടെ തിരുക്കര്‍മങ്ങള്‍ വീക്ഷിക്കാനാകും. ഇന്റര്‍നെറ്റിലൂടെ അഭിഷേകകര്‍മങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്   Read More of this news...

മദ്യനയം തിരുത്തുമെന്ന പ്രസ്താവന ആശങ്കയുണര്‍ത്തുന്നത്: ജാഗ്രതാ സമിതി

കൊച്ചി: സംസ്ഥാനത്തു മദ്യലഭ്യതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ തിരുത്തുമെന്ന ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവന ആശങ്കയും നിരാശയുമുണ്ടാക്കുന്നതാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യനിരോധനം എന്ന സാമൂഹ്യലക്ഷ്യം മുന്നില്‍ വച്ചുകൊണ്ടുള്ള നിയന്ത്രണം നീക്കംചെയ്യുമെന്ന നിലപാടു കേരളത്തിലെ സാധാരണ ജനങ്ങളുടെയല്ല, മദ്യവ്യവസായികളുടെ താത്പര്യമാണു പ്രതിഫലിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണം ആവശ്യമില്ല, വ്യക്തികള്‍ മദ്യം വര്‍ജിച്ചാല്‍ മതിയെന്നു പറയുന്നവര്‍ വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ക്കുന്ന സാമൂഹ്യവിപത്ത് കണ്ടില്ലെന്നു നടിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അതിശക്തമായ മദ്യലോബി ഒരുക്കുന്ന പ്രലോഭനങ്ങളുടെ കെണിയില്‍ വീഴാതിരിക്കാനുള്ള ധാര്‍മികമായ ഔന്നത്യം പുലര്‍ത്താന്‍ രാഷ്ട്രീയ നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി ജാഗ്രതാ സമിതി അവലോകന യോഗം ആവശ്യപ്പെട്ടു. Source: Deepika   Read More of this news...

കാരുണ്യം നമ്മെ കരുണയുടെ പ്രേഷിതരാക്കുന്നു

ദൈവം നമ്മില്‍ ചൊരിയുന്ന കാരുണ്യം നമ്മെ കരുണയുടെ പ്രേഷിതരാക്കി മാറ്റുമെന്ന് മാര്‍പ്പാപ്പാ.     കരുണയുടെ അസാധാരണ ജൂബിലിയോടനുബന്ധിച്ച് ഓരോ മാസവും ഓരോ ശനിയാഴ്ച പ്രത്യേക കൂടിക്കാഴ്ച അനുവദിക്കുന്നതിന്‍റെ ഭാഗമായി ഈ ശനിയാഴ്ച (30/01/16) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പൊതുദര്‍ശന വേളയില്‍ നല്കിയ സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.    ജൂബിലിവത്സര പ്രത്യേക പൊതുകൂടിക്കാഴ്ചയില്‍‍ ആദ്യത്തേതായിരുന്നു ഇത്.     കാരുണ്യവും പ്രേഷിതത്വവും തമ്മിലുള്ള വിസ്മയകരവും അഭേദ്യവുമായ ബന്ധം പാപ്പാ ഈ കൂടിക്കാഴ്ച‍ാ വേളയില്‍ എടുത്തുകാട്ടി.     സുവിശേഷത്തിന്‍റെ പ്രേഷിതരായിരിക്കുകയെന്ന കടമ നമ്മില്‍ ക്രൈസ്തവരെന്ന നിലയില്‍ നിക്ഷിപ്തമാണെന്ന വസ്തുത അനുസ്മരിപ്പിച്ച പാപ്പാ നല്ല വാര്‍ത്തകള്‍ കിട്ടിക്കഴിയുമ്പോള്‍ അതില്‍നിന്നുളവാകുന്ന സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള നമ്മുടെ സ്വാഭാവിക പ്രവണതയെപ്പറ്റി സൂചിപ്പിക്കുകയും, നമ്മിലുണ്ടാകുന്ന ആ ആനന്ദം  അത് പകര്‍ന്നു നല്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണെന്ന് വിശദീകരിക്കുകയും ചെയ്തു.     ഇതുതന്നെയായിരിക്കണം കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയുടെയും ഫലം എന്നുദ്ബോധിപ്പിച്ച പാപ്പാ സന്തോഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്കുമ്പോള്‍  നമ്മു‌ടെ ഹൃദയത്തില്‍ സംജാതമാകുന്ന ആനന്ദമാണ് യേശുവുമായുള്ള നമ്മുടെ കണ്ടുമുട്ടലിന്‍റെ  സമൂര്‍ത്ത അടയാളം എന്ന് പ്രസ്താവിച്ചു.     ദൈവപിതാവില്‍നിന്ന് നാം സ്വീകരിക്കുന്ന കാരുണ്യം നമുക്കു മാത്രമുള്ള ഒരാശ്വാസമായി നല്കപ്പെടുന്നതല്ല;  മറിച്ച്, മറ്റുള്ളവര്‍ക്കും അതു ലഭിക്കുന്നതിന് നമ്മെ ഉപകരണങ്ങളാക്കി മാറ്റുന്നതാണെന്ന് പാപ്പാ പറഞ്ഞു.     ദൈവത്തോടു മാപ്പപേക്ഷിക്കുന്നതില്‍ നാം ഒരിക്കലും &   Read More of this news...

സമര്‍പ്പിതര്‍ ഐക്യവും സാഹോദര്യവും പുലര്‍ത്തുന്നവരാകണം

നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാനും നമ്മെ സന്തോഷമുള്ളവരാക്കാനും ദൈവത്തിനു സാധിക്കുമെന്ന് സാക്ഷ്യപ്പെടുത്താന്‍ സമര്‍പ്പിതജീവിതം നയിക്കുന്നവര്‍ക്കുള്ള ഉത്തരവാദിത്വം കര്‍ദ്ദിനാള്‍ ഷുവവൊ ബ്രാസ് ദെ അവിസ്(Joo Braz de Aviz) ചൂണ്ടിക്കാട്ടുന്നു.     സമര്‍പ്പിതജീവിത വര്‍ഷാചരണം ഫെബ്രുവരി 2 ന്, ചൊവ്വാഴ്ച, സമാപിക്കുന്നതിനോടനുബന്ധിച്ച്  വ്യാഴാഴ്ച (28/01/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ ആരംഭംകുറിച്ച സമാപന പരിപാടികളുടെ ഭാഗമായി, വെള്ളിയാഴ്ച (29/01/16) നടന്ന ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമര്‍പ്പിത ജീവിതസ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷനായ അദ്ദേഹം.     ഐക്യവും  സാഹോദര്യവും ഉള്ളവരായിരിക്കാന്‍ സമര്‍പ്പിതരെ തദ്ദവസരത്തില്‍ ആഹ്വാനം ചെയ്ത കര്‍ദ്ദിനാള്‍, സഭയില്‍ അവര്‍ കൂട്ടായ്മയുടെ ആദ്ധ്യാത്മിക ജീവിതം നയിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.     സമര്‍പ്പിതരെ സംബന്ധിച്ചി‌ടത്തോളം സന്തോഷം ഒരു സാധ്യതയല്ല; പ്രത്യുത, ഉത്തരവാദിത്വം ആണ്.Source: Vatican Radio    Read More of this news...

മനോഹാരിത ദൈവികമാണെന്ന് സര്‍ക്കസ് സംഘത്തോട് പാപ്പാ

മനോഹാരിത ദൈവികമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് വേദിയില്‍ സന്നിഹിതരായിരുന്ന സര്‍ക്കസ് കലാകാരന്മാരെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തുകൊണ്ട് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.മനോഹാരിത ദൈവിക പൂര്‍ണ്ണിമയുടെ പ്രതിഫലനമാണെന്നും അതിനാല്‍ അതു നമ്മെ ദൈവത്തോട് അടുപ്പിക്കുമെന്ന് സര്‍ക്കസ് സംഘത്തെ നോക്കിക്കൊണ്ട് പാപ്പാ സന്തോഷപുരസരം ഉദ്ബോധിപ്പിച്ചു. കുട്ടികളും സ്ത്രീകളും, യുവാക്കളും പ്രായമായവരും അടങ്ങിയ സംഘം പാപ്പായുടെ പ്രഭാഷണാനന്തരം സര്‍ക്കസ് അവതരിപ്പിക്കാന്‍ വേഷവിഭൂഷിതരായിട്ടാണ് പൊതുകൂടിക്കാഴ്ചാ പരിപാടിക്കെത്തിയത്.സര്‍ക്കസുകാര്‍ ജീവിത മനോഹാരിതയുടെയും സന്തോഷത്തിന്‍റെയും പ്രായോക്താക്കളും പ്രബോധകരുമാണ്. അവര്‍ ചെയ്യുന്നതെല്ലാം മനോഹരവും കൗതുകപൂര്‍ണ്ണവുമാണ്. ചലനാത്മകവും ചടുലവുമായ അവരുടെ പ്രകടനങ്ങളെക്കുറിച്ച് പാപ്പാ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി. സര്‍ക്കസ് പ്രകടനത്തിലെ മനോഹാരിത ആത്മാവിനെ സന്തോഷിപ്പിക്കുന്നതും ബലപ്പെടുത്തുന്നതുമാണെന്നും പാപ്പാ അവരെ പ്രശംസിച്ചു പറഞ്ഞു.  ബുധനാഴ്ചത്തെ പതിവുള്ള പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ വിശുദ്ധ പത്രോസിന്‍റെ വിസ്തൃതമായ ചത്വരം ഏതാനും നിമിഷത്തേയ്ക്ക് സര്‍ക്കസ് കുടുംബങ്ങള്‍ കാഴ്ചവച്ച പ്രകടനത്താല്‍ മനോഹരിതയുടെ മായികജാലം സൃഷ്ടിച്ചു. വര്‍ണ്ണാഭയും കായികഭംഗിയും ഇടകലര്‍ന്ന കൗതുക പ്രകടനങ്ങള്‍കൊണ്ട് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറം കണ്ണഞ്ചിപ്പിക്കുന്ന വേദിയായി മാറ്റി.മനോഹരമായ കായികാഭ്യാസങ്ങള്‍ക്കു പിന്നില്‍ മണിക്കൂറുകള്‍ നീണ്ട അദ്ധ്വാനവും പരിശീലനപ്രക്രിയയും ഉണ്ടെന്Ő   Read More of this news...

ജീവന്‍റെ പരിചരണത്തിന് സത്യസന്ധമായ സേവനരീതി വേണം : പാപ്പാ ഫ്രാന്‍സിസ്

ജൈവധാര്‍മ്മികത അടിസ്ഥാനപരമായി സത്യവും നന്മയും തേടുന്നതായിരിക്കമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജൈവധാര്‍മ്മികതയ്ക്കായുള്ള ഇറ്റലിയുടെ ദേശിയ കമ്മറ്റിയുമായി  (National Committee for Bioethics) ജനുവരി 28-ാം തിയതി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. 45 പേരടങ്ങിയ കമ്മിറ്റി വത്തിക്കാനിലെ കണ്‍സിസ്റ്ററി ഹാളിലാണ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.പൗരമനസ്സാക്ഷിയെ മാനിക്കുന്ന വിധത്തില്‍ കഴി‍ഞ്ഞ 25 വര്‍ഷക്കാലമായി ഇറ്റലിയുടെ പൊതുമേഖലയില്‍ മനുഷ്യജീവനുവേണ്ടിയും അതിന്‍റെ ധാര്‍മ്മികത സംരക്ഷിക്കുന്നതിനുമായി, വിശിഷ്യാ ജീവന്‍റെ ഉല്പത്തി, ആരോഗ്യപരിചരണം, പ്രായമായവരുടെ ശുശ്രൂഷ എന്നീ മേഖലകളില്‍ ശ്രദ്ധപതിക്കുന്ന ഒരു ദേശീയ കമ്മറ്റിയുള്ളതില്‍ അതിയായ സന്തോഷവും സംതൃപ്തിയും ആമുഖമായി പാപ്പാ രേഖപ്പെടുത്തി.ജീവന്‍റെ പരിചരണത്തിനും സംരക്ഷണയ്ക്കുമായുള്ള സങ്കീര്‍ണ്ണമായ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടും ധാര്‍മ്മികനിലവാരം നിലനിറുത്തിക്കൊണ്ടും നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വപൂര്‍ണ്ണമായ ധര്‍മ്മമാണിതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  വൈദ്യശാസ്ത്രം, ജൈവശാസ്ത്രം, അവയുടെ സാങ്കേതികത എന്നീ വിഭാഗങ്ങളില്‍ അഭൂതപൂര്‍വ്വകമായ വളര്‍ച്ചയുണ്ടായിട്ടുള്ള ഇക്കാലഘട്ടത്തില്‍ ജീവന്‍റെ പരിചരണത്തില്‍ ഉപഭോഗത്തിന്‍റെയും ലാഭത്തിന്‍റെയും രാഷ്ട്രീയ കച്ചവടനീക്കങ്ങള്‍ കടന്നുവന്നാല്‍ മനുഷ്യാന്തസ്സും അവകാശങ്ങളും ധ്വംസിക്കപ്പെടുമെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.ആപേക്ഷികതാവാദം വളര്‍ന്ന് ദൈവവിചാരം കുറഞ്ഞുവരുന്ന നവയുഗത്തില്‍ ജീവനോടുള്ള ധാര്‍മ്മിക നിലപാടുകളില്‍ ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരുവാനും സാമൂഹ്യമനസ&#   Read More of this news...

ജൂബിലി വത്സരത്തിലെ ലോകാരോഗ്യദിനം നസ്രത്തില്‍ ആചരിക്കും

ജൂബിലിവര്‍ഷത്തെ "ലോകാരോഗ്യദിനം" (24th World Day of the Sick, 11th February 2016) ആചരിക്കാന്‍ നസ്രത്തു ഗ്രാമം ഒരുങ്ങുമെന്ന്, ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗമണ്ട് സിമോസ്ക്കി പ്രസ്താവിച്ചു. ആഗോളസഭ ആചരിക്കുന്ന 24-ാമത്തെ ലോക ആരോഗ്യദിനമാണിത്.ഫെബ്രുവരി 11-ന് ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍ ആചരിക്കുന്ന ലോകാരോഗ്യദിനം, പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിട്ടുള്ളതനുസരിച്ച് ഇക്കുറി ഈശോയുടെ ഗ്രാമമായ വിശുദ്ധനാട്ടിലെ നസ്രത്തില്‍ ആചരിക്കുമെന്ന്, ഇതു സംബന്ധിച്ച് ജനുവരി 28-ാം തിയതി വ്യാഴാഴ്ച റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് സിഗമണ്ട് സിമോസ്ക്കി വിശദീകരിച്ചു.കാനായിലെ കല്യാണവീട്ടിലെ പരിചാരകരോട് യേശുവിന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയമാണ് പറഞ്ഞത്, 'അവിടുന്നു പറയുന്നതുപോലെ ചെയ്യുക' (യോഹ.2, 5). "മറിയത്തെപ്പോലെ കരുണാര്‍ദ്രനായ ക്രിസ്തുവില്‍ എല്ലാം ഭരമേല്പിച്ചുകൊണ്ട്..." എന്ന ശീര്‍ഷകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പുറപ്പെടുവിച്ച 24-ാമത് ലോകാരോഗ്യദിന സന്ദേശത്തിലാണ് ഈ ദിനം നസ്രത്തു ഗ്രാമത്തില്‍ ആചരിക്കുന്ന കാര്യം മുന്‍കൂട്ടി പ്രസ്താവിച്ചിട്ടുള്ളത്.'കര്‍ത്താവിന്‍റെ ആരൂപിയാല്‍ നിറഞ്ഞ് അന്ധര്‍ക്ക് കാഴ്ചയും, ബധിരര്‍ക്ക് കേള്‍വിയും, രോഗികള്‍ക്ക് സൗഖ്യവും, ബന്ധിതര്‍ക്ക് മോചനവും നല്കുവാന്‍ അവിടുന്നെന്നെ അയച്ചിരിക്കുന്നു' (ലൂക്ക 4, 2). ക്രിസ്തു ഇങ്ങനെ പ്രഖ്യാപിച്ച സ്ഥലമാണ് നസ്രത്ത്. അവിടത്തെ സിനഗോഗിന്‍റെ സ്ഥാനത്തു നടത്തപ്പെടുന്ന ലോക ആരോഗ്യദിനത്തിന്‍റെ പ്രത്യേകആചരണം വഴി ആഗോളസഭയുടെ രോഗീപരിചരണ മേഖലയില്‍ ആഴമുള്ളതും ആത്മാര്‍ത്ഥവുമായ ആത്മീയചൈതന്യവും സമര്‍പ്പണവും ഉണ്ടാകണമെന്നാണ് സന്ദേശത്തില്‍ പാപ്പാ അനുസ്മരിപ്പിക   Read More of this news...

ക്രൈസ്തവര്‍ ജീവിതത്തില്‍ നേടുകയല്ല നല്‍കുകയാണ് : പാപ്പായുടെ വചനചിന്ത

ജീവിതത്തില്‍ ക്രൈസ്തവര്‍ നേടുകയല്ല, നല്‍കുകയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.ജനുവരി 28-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. പൗരോഹിത്യത്തിന്‍റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന ഏതാനും വൈദികരും പാപ്പായ്ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. ദൈവിക രഹസ്യം പ്രകാശമാക്കി പ്രബോധിപ്പിച്ച വിശുദ്ധ തോമസ് അക്വിനാസിന്‍റെ അനുസ്മരണ നാളിലാണ് സുവിശേഷത്തെ ആധാരമാക്കി പ്രകാശമാകേണ്ട മനുഷ്യജീവിതങ്ങളെക്കുറിച്ച് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്.സകലരെയും ആശ്ലേഷിക്കുന്ന ദൈവത്തിന്‍റെ ഉദാരതയും മഹാമനസ്ക്കതയുമാണ് ക്രൈസ്തവന്‍ ഉള്‍ക്കൊള്ളേണ്ടത്. ദൈവിക ഔദാര്യത്തിന്‍റെ വെളിച്ചമായി തെളിയിക്കേണ്ടവരാണ് ക്രൈസ്തവരെന്ന്, 'വിളക്കു കത്തിച്ച് ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല,' എന്ന സുവിശേഷ ഭാഗത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (മര്‍ക്കോസ് 4, 21-25).വെളിച്ചം സ്വീകരിച്ചവരാകയാല്‍ ക്രൈസ്തവര്‍ വെളിച്ചത്തിന്‍റെ സാക്ഷികളും വെളിച്ചത്തിന്‍റെ മക്കളുമാണെന്ന അവബോധമാണ് ഉള്‍ക്കൊള്ളേണ്ടത്. ക്രൈസ്തവര്‍ ജ്‍ഞാനസ്നാനത്തില്‍ സ്വീകരിച്ചിരിക്കുന്ന വെളിച്ചം ക്രിസ്തുവാണ്, പാപ്പാ അനുസ്മരിപ്പിച്ചു. എന്നാല്‍ ഈ വെളിച്ചം സ്വീകരിക്കാത്തവര്‍ ഇരുട്ടിലായിരിക്കും. അവരുടെ സ്വാര്‍ത്ഥതയുടെ ഇരുട്ടില്‍ അവര്‍ പ്രകാശത്തെ ഭയപ്പെടുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ദൈവപിതാവിന്‍റെ വെളിച്ചമായ ക്രിസ്തുവിനെ സ്വീകരിച്ചവര്‍ ജീവിതത്തില്‍ അവിടുത്തെ സാക്ഷികളായി മാറുന്നു. ജീവിത വിളക്കിന്‍റെ പ്രകാശം ചുറ്റും പരത്തിക്കൊണ്ട് അവര്‍ മുന്നേറുന്നു.   ജീവതത്തില്‍ ഉദാരമതികളാകുന്ന ക്രൈസ്തവര്‍ മറ്റെല്ലാം ഉപേ&#   Read More of this news...

ഫ്രാന്‍സിസ് ആചാര്യയുടെ സ്മരണാര്‍ഥം വാഗമണ്‍ കുരിശുമലയില്‍ ചാപ്പല്‍

വാഗമണ്‍: ആര്‍ഷഭാരത ദര്‍ശനങ്ങളിലൂടെ ക്രൈസ്തവീയതയ്ക്ക് പുതിയമാനം നല്‍കിയ ആബട്ട് ഫ്രാന്‍സിസ് ആചാര്യയ്ക്ക് ആശ്രമാങ്കണത്തില്‍ സ്മാരകം. ബെല്‍ജിയത്തില്‍ ജനിച്ച് ഭാരതീയ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി ഇന്ത്യയിലെത്തിയ ഫ്രാന്‍സിസ് ആചാര്യ 1958-ല്‍ കുരിശുമലയില്‍ ആദ്യമായി ആശ്രമം സ്ഥാപിച്ച അതേ സ്ഥലത്തുതന്നെയാണ് കരിങ്കല്ലില്‍ തീര്‍ത്ത സ്മാരകം നിര്‍മിച്ചിട്ടുള്ളത്. ആചാര്യയുടെ ഭൌതികശരീരം അടക്കം ചെയ്തിരിക്കുന്ന സ്ഥലത്താണ് പരമ്പരാഗത കേരളീയ ശൈലിയില്‍ ചാപ്പല്‍ നിര്‍മിച്ചിരിക്കുന്നത്.കബറിട ചാപ്പലിന്റെ കൂദാശകര്‍മം ആചാര്യയുടെ 14-ാം ചരമവാര്‍ഷിക ദിനമായ നാളെ രാവിലെ 8.30ന് നടത്തും. കരുണയുടെ വര്‍ഷത്തില്‍ തിരുവല്ല അതിഭദ്രാസനത്തിലെ മൂന്നാമത്തെ കരുണയുടെ വാതിലായി കബറിട ചാപ്പലിന്റെ പ്രധാന കവാടം തുറക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ഥന എന്നിവയും നടത്തും. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കുറീലോസ് മുഖ്യകാര്‍മികനായിരിക്കും. ഫീലിപ്പോസ് മാര്‍ സ്തെഫാനോസ്, ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. 1958 ല്‍ മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല ഭദ്രാസനത്തിനു കീഴില്‍ സ്ഥാപിതമായ കുരുശുമല ആശ്രമം 1998ല്‍ സിസ്റേര്‍ഷ്യന്‍ സഭയുടെ ഔദ്യോഗിക ശാഖാ ഭവനമായി. സിസ്റേര്‍ഷ്യന്‍ ആശ്രമ ജീവിത ശൈലിയെയും സന്യാസ ദര്‍ശനത്തെയും അവയുടെ മൌലികതയില്‍ സുസ്ഥിരമായി നിലനിര്‍ത്തിയാണ് ആശ്രമത്തിന്റെ പ്രവര്‍ത്തനം. എല്ലാ സംസ്കാരങ്ങളിലുമുള്ള ദൈവാന്വേഷികളുടെ സന്യാസ തീര്‍ഥമാണ് ഇന്ന് കുരിശുമല ആശ്രമം. 2002 ജനുവരി 31ന് ഭാരതീയ സന്യാസജീവിതരീതകള്‍ പിന്തുടര്‍ന്നു ഫ്രാന്‍സിസ് ആചാര്യ ദൈവസന്നിധിയിലേയ്ക്ക് യാത്രയായി. Source: Deepika   Read More of this news...

കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകുന്നത് ദൈവമഹത്വം: ഡോ.കരിയില്‍

കൊച്ചി: കാരുണ്യപ്രവർത്തനങ്ങളിലൂടെ ദൈവമഹത്വവും മനുഷ്യസ്നേഹവും പ്രകടമാകുന്നുവെന്നു കൊച്ചി രൂപതാധ്യക്ഷനും കെസി ബിസി സെക്രട്ടറി ജനറലുമായ ബി ഷപ് ഡോ.ജോസഫ് കരിയിൽ പറഞ്ഞു. മനുഷ്യസ്നേഹത്താൽ പ്രേരിതരായി സർക്കാരിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായങ്ങളില്ലാതെ മഹനീയ കാരുണ്യപ്രവർത്തനം കാഴ്ചവയ്ക്കുന്ന നൂറുകണക്കിനു വ്യക്തികളും കാരുണ്യ സ്ഥാപനങ്ങളും ജാതി മതഭേദമെന്യേ പ്രവർത്തിച്ചുവരുന്നതു കേരളത്തിന്റെ സവിശേഷ നന്മയാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രോലൈഫ് സമിതി ആവിഷ്കരിച്ച കേരള കാരുണ്യ സന്ദേശ തീരദേശയാത്ര ഫോർട്ടുകൊച്ചി കൊത്തലെംഗോ ചാരിറ്റി സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിൽ വിശ്വസിക്കുന്നവർ കാരുണ്യപ്രവർത്തനങ്ങളിലൂടെ അപരനെ സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ദൈവസ്നേഹം പ്രകടമാക്കണം. സഹോദരനിൽ ദൈവത്തെ കാണുവാനാണു മതങ്ങൾ മനുഷ്യരെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യറിനും, ജനറല്‍ കണ്‍വീനർ ബ്രദർ മാവുരൂസ് മാളിയേക്കലിനും പതാക കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. -കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ വര്‍ ഗീസ് വള്ളിക്കാട്ട് അധ്യക്ഷ തവഹിച്ചു. -കെസിബിസി പ്രൊ ലൈഫ് സമിതി ഡയറക്ടര്‍ ഫാ.പോള്‍ മാടശേരി ആമുഖ പ്രസംഗം നടത്തി. -ചീഫ് കോ-ഓര്‍ഡിനേറ്റർ സാബു ജോസ്, -വൈസ് ക്യാപ്റ്റന്‍ അഡ്വ.ജോസി സേവ്യര്‍, -തദേവൂസ് ആന്റണി, -സിസ്റർ മേരി ജോര്‍ജ്, -യുഗേഷ് പുളിക്കൻ എന്നിവർ പ്രസംഗിച്ചു. -സാബു ജോസ്, -കോ-ഓര്‍ ഡിനേറ്റർമാരായ എം.എക്സ്. ജൂഡ്സൺ, -ഡൊമിനിക് ആശ്വാസാലയം, -കെ.ജെ. പീറ്റർ, -റോണ റിവേര, -ഉമ്മച്ചൻ ചക്കുപുരയ്ക്കൽ എന്നിവരാണ് കാരുണ്യസന്ദേശ യാത്രയ്ക്കു നേതൃത്വം നല്‍കുന്നത്. മൂന്നു ദിവസത്തെ തീരദേശ യാ   Read More of this news...

ഇസ്രായേല്‍ പലസ്തീന്‍ രാഷ്ട്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് വത്തിക്കാന്‍

ഇസ്രായേല്‍, പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ബെര്‍‌ണദീത്തോ ഔസാ അഭ്യര്‍ത്ഥിച്ചു.ജനുവരി 27-ാം തിയതി ബുധനാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന സുരക്ഷാ കൗണ്‍സിലിന്‍റെ തുറന്ന സംവാദത്തിലാണ് ഇസ്രായേല്‍ പലസ്തീന സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥന ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ പേരില്‍ ആവര്‍ത്തിച്ചത്.  സുസ്ഥിരവും സത്യസന്ധവുമായ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തില്‍ എത്തിച്ചേരുന്നതിനു പകരം ഇരുപക്ഷത്തും നിര്‍ദ്ദോഷികളുടെ ജീവഹാനിക്കും പീ‍ഡനങ്ങള്‍ക്കും കാരണമാക്കുന്ന അടിസ്ഥാനരഹിതമായ സന്ധിസംഭാഷണങ്ങളിലാണ് മുന്നേറുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.വിശ്വാസ്യവും സുസ്ഥിരതയുമുള്ള ചര്‍ച്ചകളിലൂടെ അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്‍തുണയോടെ പലസ്തീന്‍ ഇസ്രായേല്‍ തലവന്മാര്‍ തമ്മില്‍ വിട്ടുവീഴ്ചകളോടെ ധൈര്യപൂര്‍വ്വകമായ തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ ഇരുപക്ഷത്തെ ജനങ്ങള്‍ക്കും സമാധാനത്തില്‍ ജീവിക്കാന്‍ സാധിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായം പ്രകടിപ്പിച്ചു.ഇരുരാഷ്ട്രങ്ങളിലെയും ക്രൈസ്തവരുടെ ജീവിതങ്ങള്‍ക്ക് സുരക്ഷയും ന്യായമായ മതസ്വാതന്ത്ര്യവും ലഭ്യമാക്കുന്ന കരാര്‍ 2016 ജനുവരി 2-ന് പ്രാബല്യത്തില്‍ വരത്തക്കവിധം രൂപപ്പെടുത്താന്‍  സാധിച്ചത് ആര്‍ച്ചുബിഷപ്പ് ഔസോ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 16-ന് ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്നതും, ജര്‍മ്മനി, കുവൈറ്റ്, നോര്‍വേ എന്നീ രാഷ്ട്രങ്ങള്‍, യുഎന്‍ പ്രതിനിധികള്‍ക്കൊപ്പം സമ്മേളിക്കുന്നതുമായ മാനവികതയുടെ നാലാമത് സംഗമത്തില"   Read More of this news...

കൃപയുടെയും അനുരഞ്ജനത്തിന്‍റെയും വഴികളില്‍ നടത്തുന്ന ദൈവം: പൊതുകൂടിക്കാഴ്ചാ പ്രഭാഷണ സംഗ്രഹം

ബുധനാഴ്ച (27/01/16) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ  അതിവിശാലമായ അങ്കണത്തില്‍  പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ചു.    വിവിധ രാജ്യങ്ങളില്‍ നിന്നായി മലയാളികളുള്‍പ്പടെയുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരുമായിരുന്ന പതിനായിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടുകൂടി പാപ്പാ  പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു.വിവിധ ഭാഷകളില്‍ വിശുദ്ധ ഗ്രന്ഥ ഭാഗം , (പുറ. 2:23-25 ), വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ദൈവിക കാരുണ്യത്തെ അധികരിച്ച് ഒരു സന്ദേശം നല്കി. ഈ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സംഗ്രഹം ചുവടെ ചേര്‍ക്കുന്നു. ദൈവത്തിന്‍റെ കരുണ, വിശുദ്ധഗ്രന്ഥത്തില്‍  ഇസ്രായേല്‍ ജനതയുടെ ചരിത്രത്തിലുടനീളം പ്രകടമാണ്.  ‌തന്‍റെ കാരുണ്യത്താല്‍ കര്‍ത്താവ് പൂര്‍വ്വപിതാക്കന്മാരുടെ യാത്രയ്ക്ക് തുണയാകുകയും, അവരുടെ വന്ധ്യത്വത്തിലും അവര്‍ക്ക് സന്താനങ്ങളെ പ്രദാനം ചെയ്യുകയും,  ഉല്‍പ്പത്തിയുടെ പുസ്തകം 37 മുതല്‍ 50 വരെയുള്ള അദ്ധ്യായങ്ങളില്‍ വിവരിക്കപ്പെട്ടിരിക്കുന്ന ജോസഫിന്‍റെയും സഹോദരങ്ങളുടെയു കഥ കാട്ടിത്തരുന്നതുപോലെ, കൃപയുടെയും അനുരഞ്ജനത്തിന്‍റെയും വഴികളില്‍ നടത്തുകയും ചെയ്തു. കുടുംബത്തില്‍ നിന്നകറ്റപ്പെട്ടവരും പരസ്പരം സംസാരിക്കാത്തവരുമായ നിരവധിയായ സഹോദരങ്ങളെ ഞാന്‍ ഓര്‍ക്കുകയാണ്.  ​കണ്ടുമുട്ടാനും ആശ്ലേഷിക്കാനും പൊറുക്കാനും അതുപൊലെതന്നെ മോശമായ കാര്യങ്ങള്‍ മറക്കാനുമുള്ള നല്ലൊരവസരമാണ് ഈ കരുണാവര്‍ഷം.ഈജിപ്തില്‍  ജനങ്ങളുടെ ജീവിതം കഠിനതരം ആയിരുന്നുവെന്ന് നമുക്കറിയാം. ഇസ്രായോല്‍ ജനത തകര്‍ന്നുപോകുമെന്നു വരുന്ന വേളയില്‍ കര്‍ത്താവ് ഇടപ&   Read More of this news...

വിവാഹത്തിന്റെയും കുടുംബത്തിന്റെയും പവിത്രത മഹത്തരം: മാര്‍ പെരുന്തോട്ടം

ചങ്ങനാശേരി: വിവാഹത്തിന്റെയും കുടുംബത്തിന്റെയും പവിത്രത മഹത്തരമാണെന്ന ബോധ്യം മനസിലാക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. തുരുത്തി കാനാ, ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ വിവാഹ കുടുംബ ബന്ധങ്ങളുടെ സ്ഥായീഭാവം വിവിധ മത വീക്ഷണങ്ങളില്‍ എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് മനുഷ്യ ജീവിതം സുസ്ഥിരമാക്കാന്‍ വിവാഹത്തിന്റെയും കുടുംബ ബന്ധത്തിന്റേയും മഹത്വം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ ആഴമായി മനസിലാക്കണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. പുനലൂര്‍ രൂപതാ ബിഷപ് സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. വിവാഹ ബന്ധത്തിന്റെ അഭിഭാജ്യത മനുഷ്യ നിര്‍മിതമല്ലെന്നും ദൈവം നല്‍കിയ അലംഖനീയ നിയമമാണെന്നും ബിഷപ് അഭിപ്രായപ്പെട്ടു.ഭഗവദ്ഗീതാ ട്രസ്റ് ചെയര്‍മാനും പ്രസിദ്ധ വാഗ്മിയുമായ സ്വാമി സന്ദീപാനന്ദഗിരി "വിവാഹവും കുടുംബവും ഹൈന്ദവ സംസ്കാരത്തില്‍'' എന്ന വിഷയത്തെക്കുറിച്ചും കുടുംബ വൈവാഹിക സ്ഥിരത 'ഇസ്ളാംമത പാരമ്പര്യത്തില്‍' എന്ന വിഷയത്തേക്കുറിച്ച് ന്യൂനപക്ഷ അവകാശ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂരും, 'വിവാഹവും കുടുംബവും യഹൂദ പാരമ്പര്യത്തില്‍' എന്ന വിഷയത്തെക്കുറിച്ച് ആലുവാ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് അധ്യാപകനും ആലപ്പുഴ രൂപതാ വികാരി ജനറാലുമായ റവ.ഡോ.ജെയിംസ് ആനാപറമ്പിലും റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റി പ്രഫസറും റൂമേനിയന്‍ വംശജയുമായ ഒവാന്ന ഗോത്സിയാ 'വിവാഹത്തിന്റെ അവിഭാജ്യതയും കുടുംബബന്ധങ്ങളും ക്രൈസ്തവ ദര്‍ശനത്തില്‍' എന്ന വിഷയത്തെ   Read More of this news...

മാര്‍പാപ്പയോടു പ്രാര്‍ഥന അഭ്യര്‍ഥിച്ചു റുഹാനി

വത്തിക്കാന്‍സിറ്റി: യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇറ്റലിയില്‍ എത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി ചൊവ്വാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 40 മിനിറ്റു ദീര്‍ഘിച്ച കൂടിക്കാഴ്ചയ്ക്കൊടുവില്‍ തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നു റുഹാനി മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചു.ഫാര്‍സി,ഇറ്റാലിയന്‍ ഭാഷാ പരിഭാഷകരുടെ സഹായത്തോടെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഒരു സാധുവിന് തന്റെ വസ്ത്രത്തിന്റെ പകുതി പകുത്തു കൊടുക്കുന്ന വിശുദ്ധ മാര്‍ട്ടിന്റെ ചിത്രം ആലേഖനം ചെയ്ത മെഡല്‍ റുഹാനിക്കു മാര്‍പാപ്പ സമ്മാനമായി നല്‍കി. ഇറാനിലെ പുണ്യനഗരമായ ഖോമില്‍ നിര്‍മിച്ച കൈത്തറി പരവതാനിയാണ് റുഹാനി പകരം സമ്മാനിച്ചത്. ഇറ്റലിയില്‍നിന്നു റുഹാനി പാരീസിലേക്കു പോയി. Source: Deepika   Read More of this news...

തീരദേശത്തുകൂടി കാരുണ്യ സന്ദേശയാത്ര നാളെ (29-01-2016) തുടങ്ങും

കൊച്ചി: കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി കെസിബിസി പ്രൊലൈഫ് സമിതി ഫോര്‍ട്ടുകൊച്ചി മുതല്‍ കൊല്ലം വരെ നടത്തുന്ന കാരുണ്യസന്ദേശ തീരദേശയാത്ര നാളെ ആരംഭിക്കും. രാവിലെ ഒമ്പതിനു ഫോര്‍ട്ടുകൊച്ചി കൊത്തലെംഗോ ചാരിറ്റി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി രൂപതാധ്യക്ഷനും കെസിബിസി ജനറല്‍ സെക്രട്ടറിയുമായ ബിഷപ് ഡോ.ജോസഫ് കരിയില്‍ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. യാത്രയുടെ ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യറിനും ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കലിനും പതാക കൈമാറും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വളളിക്കാട്ട് അധ്യക്ഷത വഹിക്കും. വഴിയോരങ്ങളില്‍ കണ്െടത്തുന്ന അനാഥരായ സഹോദരങ്ങളെ കുളിപ്പിച്ചു പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ചു സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ എം.എക്സ്. ജൂഡ്സണിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ പ്രേഷിതസംഘത്തിന്റെ മൊബൈല്‍ ബാത്ത് ടീമും, അടിയന്തര സാഹചര്യത്തില്‍ അര്‍ഹതയുള്ളവരെ ചികിത്സാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഓച്ചംതുരുത്ത് റോസറി ഫെല്ലോഷിപ്പിന്റെ ഡയറക്ടര്‍ കെ.ജെ. പീറ്ററിന്റെ ആംബുലന്‍സ് മെഡിക്കല്‍ ടീമും കാരുണ്യയാത്രാ സംഘത്തോടൊപ്പമുണ്ടാകും. മൂന്നു ദിവസത്തെ തീരദേശ യാത്രയില്‍ അമ്പതോളം കാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. ആവശ്യക്കാര്‍ക്കു വിതരണം ചെയ്യാന്‍ ഭക്ഷണം, വസ്ത്രം, കുടിവെള്ളം എന്നിവയും കാരുണ്യവാഹനത്തില്‍ ഉണ്ടാകും. ജാതി-മതഭേദമെന്യേ, ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തകരെ ആദരിക്കും. 'ദൈവത്തിന്റെ മുഖം സ്നേഹവും കരം കാരുണ്യവും' എന്നതാണ് കാരുണ്യസന്ദേശ യാത്രയുടെ മുഖ്യസന്ദേശമെന്നു ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ് അറിയിച്ചു.കെസിബിസി പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത"   Read More of this news...

ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നവര്‍ക്ക് ജൂബിലി വര്‍ഷത്തില്‍ പ്രത്യേക ധ്യാനം

ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്കായി ജൂബിലി വര്‍ഷത്തില്‍ പ്രത്യേക ധ്യാനം സംഘടിപ്പിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനം ചെയ്തു.ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി ലോകത്തുള്ള എല്ലാ രൂപതകളിലും ഈ ജൂബിലി വര്‍ഷത്തില്‍ കാരുണ്യത്തിന്‍റെ പ്രത്യേക ധ്യാനം സംഘടിപ്പിക്കണമെന്ന് ജനുവരി 27-ാം തിയതി, ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ പ്രഖ്യാപിച്ചു.ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള Cor Unum പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (The Pontifical Council Cor Unum) ആഭിമുഖ്യത്തില്‍ ആസന്നമാകുന്ന തപസ്സുകാലത്തുതന്നെ ഈ ധ്യാനം സംഘടിപ്പിക്കണമെന്നും, ഇതു സംബന്ധമായി കൗണ്‍സില്‍ ഒരുക്കുന്ന മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും രൂപതകള്‍ കൈക്കൊള്ളണമെന്നും അറിയിപ്പിലൂടെ പാപ്പാ പൊതുവായി അഭ്യര്‍ത്ഥിച്ചു.ഉപവിപ്രവര്‍ത്തനത്തിലുള്ളവര്‍  ദൈവപിതാവിനെപ്പോലെ അനന്തമായ ക്ഷമയിൽ ജീവിക്കുവാനുള്ള ക്ഷണമാണിതെന്ന് ധ്യാനവിഷയത്തെക്കുറിച്ചുള്ള അറിയിപ്പില്‍ പാപ്പാ പ്രസ്താവിച്ചു. Source: Vatican Radio   Read More of this news...

ലൂതറന്‍ കത്തോലിക്ക സംഗമം സ്വീഡനില്‍ - പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും

നവോത്ഥാന പ്രസ്ഥാനം (Reformation)  സംബന്ധിച്ച ലൂതറന്‍-കത്തോലിക്ക സംയുക്ത ജൂബിലിയാഘോഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും. 2016 ഒക്ടോബര്‍ 31-ന് സ്വീഡനിലെ ലുന്‍ഡില്‍വച്ച് ലൂതറന്‍ സമൂഹവും അവിടത്തെ കത്തോലിക്കാ നേതൃത്വവും സംയുക്തമായി സംഘടിപ്പിക്കുന്ന ജൂബിലി ആഘോഷത്തില്‍ പാപ്പാ പ്രാന്‍സിസ് പങ്കെടുക്കുമെന്ന്  ക്രൈസ്തവൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് ജനുവരി 27-ാം തിയതി (തിങ്കളാഴ്ച) റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മാര്‍ട്ടിന്‍ ലൂതറിന്‍റെ നേതൃത്വത്തില്‍  യൂറോപ്പില്‍ അരങ്ങേറിയ പ്രോട്ടസ്റ്റന്‍റ് നവോത്ഥാന പ്രസ്ഥാനത്തിന്‍റെ 500-ാം വാര്‍ഷികം, കത്തോലിക്കാ-ലൂതറന്‍ സൗഹൃദ ബന്ധത്തിന്‍റെ 50-ാം വാര്‍ഷികം എന്നീ ചരിത്രസംഭവങ്ങള്‍ കൂട്ടിയിണക്കിയാണ് പാപ്പായുടെ ഈ ചരിത്ര സന്ദര്‍ശനം. സ്വീഡനിലെ കത്തോലിക്കാ നേതൃത്വവും ആഗോള ലൂതറന്‍ സഭയും സംയുക്തമായി ലൂന്‍ഡില്‍ സംഘടിപ്പിക്കുന്ന സഭൈക്യ പ്രാര്‍ത്ഥനാ യോഗത്തിലും പൊതുസമ്മേളനത്തിലും പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുമെന്ന് കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് വ്യക്തമാക്കി.കലഹത്തില്‍നിന്നും കൂട്ടായ്മയിലേയ്ക്ക് (from conflict to communion) എന്ന ശീര്‍ഷകത്തില്‍ 2013-ല്‍ ഇരുപക്ഷവും ചേര്‍ന്നു പ്രസിദ്ധപ്പെടുത്തിയ സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ആധാരരേഖയാണ് പാപ്പായുടെ സന്ദര്‍ശനത്തിന് വഴിതെളിച്ചതെന്നും കര്‍ദ്ദിനാള്‍ കോഹ് അറിയിച്ചു. കഴിഞ്ഞ നൂറ്റാണ്ടുകള്‍ കണ്ട ഇരുസഭകളുടെയുടെ വിഭജനത്തിന്‍റെയും വ്യതിരിക്തതയുടെയും കടുത്ത നിലപാടുകള്‍ വെടിഞ്ഞ്, ക്ഷമയുടെയും അനുരജ്ഞനത്തിന്‍റെയും സംവാദത്തിന്‍റെയും പാതയില്‍ ക്രിസ്തുസാക്ഷ്യത്തില്‍ മുന്നേറുവാനുള്ള തീര&#   Read More of this news...

ഇറാന്‍റെ പ്രസിഡന്‍റ് റുഹാനി വത്തിക്കാനില്‍

ഇറാന്‍റെ പ്രസിഡന്‍റ്, ഹസന്‍ റുഹാനി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.  ജനുവരി 26-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് മദ്ധ്യേഷ്യന്‍ രാജ്യമായ ഇറാന്‍റെ പ്രസിഡന്‍റ്, ഹസന്‍ റുഹാനി വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.1999-നുശേഷം വത്തിക്കാനിലെത്തുന്ന ആദ്യത്തെ ഇറാനിയന്‍ പ്രസി‍ഡന്‍റാണ് റുഹാനി. 40 മിനിറ്റു നീണ്ടുനിന്ന അത്യപൂര്‍വ്വമായ കൂടിക്കാഴ്ചയില്‍ മദ്ധ്യപൂര്‍വ്വദേശത്തെ സമാധാനം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അനധികൃത ആയുധ വിപണത്തിനുമുള്ള രാഷ്ട്രീയ പ്രതിവിധി, മനുഷ്യാന്തസ്സും മതസ്വാതന്ത്ര്യവും, എന്നിങ്ങനെ കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് ഇരുപക്ഷവും തമ്മില്‍ തുറന്ന സംവാദം നടന്നതായി വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ വെളിപ്പെടുത്തി.ഇറാന്‍ ലോകരാഷ്ട്രങ്ങളുമായി സന്ധിചേര്‍ന്ന് അടുത്തകാലത്ത് ഒപ്പുവച്ച ആണവ നയങ്ങള്‍ സംബന്ധിച്ച ക്രിയാത്മകമായ കരാറും, അതിനെ തുടര്‍ന്ന് ഇറാന്‍റെമേലുണ്ടായിരുന്ന സാമ്പത്തിക ഉപരോധങ്ങളുടെ പിന്‍വലിക്കലുമാണ് നവമായ രാഷ്ട്രീയ ചൈതന്യത്തോടെ മുന്നേറുവാന്‍ റുഹാനിക്കു സാധിക്കുന്നതിനു പിന്നിലെന്ന് ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ വ്യക്തമാക്കി.പൊതുവായ ആത്മീയ മൂല്യങ്ങളെക്കുറിച്ചും, വത്തിക്കാനുമായുള്ള നല്ല ബന്ധത്തെക്കുറിച്ചും ദീര്‍ഘനേരം സംസാരിച്ച റുഹാനി, പാപ്പായോട് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചപ്പോള്‍,  സമാധനത്തിന്‍റെയും സംവാദത്തിന്‍റെ പാതയില്‍ മുന്നേറണമെന്ന് റുഹാനിയെ പാപ്പാ  അനുസ്മരിപ്പിച്ചതായും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.Source: Vatican Radio   Read More of this news...

മൂന്നാം ലോകമഹായുദ്ധം ദാരിദ്ര്യത്തിതിരെ : കര്‍ദ്ദിനാള്‍ ചാള്‍സ് ബോ

മൂന്നാം ലോക മഹായുദ്ധമുണ്ടെങ്കില്‍ അത് ദാരിദ്ര്യത്തിന് എതിരെ ആയിരിക്കണമെന്ന് ചെബു ദിവ്യകാരുണ്യ കോണ്‍ഗ്രിസിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോ പ്രസ്താവിച്ചു.ജനുവരി 27-ം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയുടെ വക്താവ്, ഷോണ്‍ ലെവറ്റിന് ചെബുവില്‍ നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ബോ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഫിലിപ്പീന്‍സിലെ ചെബു നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഡോക്ടേഴ്സ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിലാണ് 51-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ജനുവരി 24-ാം തിയതി ഞായറാഴ്ച ആരംഭിച്ചത്. കര്‍ദ്ദിനാള്‍ ബോ ഉത്ഘാടന വേദിയില്‍ നടത്തിയ പ്രഭാഷണത്തെ ആധാരമാക്കിയാണ് വത്തിക്കാന്‍ റേഡിയോ ഇംഗ്ലിഷ് വിഭാഗം മേധാവി, ഷോണ്‍ ലെവറ്റ് അഭിമുഖം നടത്തിയത്.വേണ്ടുവോളം ഉപായ സാദ്ധ്യതകള്‍ ലോകത്ത് ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ഉള്ളത് ന്യായമായും നീതിനിഷ്ഠമായും വിതരണം ചെയ്യപ്പെടാത്തതുകൊണ്ടാണ് ഭൂമി ഇന്നും ബഹുഭൂരിപക്ഷം പാവങ്ങളെ പേറുന്ന ഭവനമായി മാറിയിരിക്കുന്നതെന്ന്, മിയന്മാറിലെ യാംഗോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ബോ പ്രസ്താവിച്ചു. സകലരെയും ഉള്‍ക്കൊള്ളുകയും, ജാതിയുടെയോ ഭാഷയുടെയോ സാമ്പത്തികാവസ്ഥയുടെയോ വ്യത്യാസമില്ലാതെ സകലരെയും, വിശിഷ്യാ സമൂഹത്തിലെ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും, ആശ്ലേഷിക്കുന്ന സാകല്യ സംസ്കൃതി വളര്‍ത്തിയെടുക്കുകയും ചെയ്തെങ്കില്‍ മാത്രമേ നീതിനിഷ്ഠമായൊരു ജീവിതപരിസരം ലോകത്ത് യാഥാര്‍ത്ഥ്യാമാക്കാനാവൂ എന്ന് പരിഹാരമാര്‍ഗ്ഗമായി സലീഷ്യന്‍ സഭാംഗമായ കര്‍ദ്ദിനാള്‍ ബോ  അഭിപ്രായപ്പെട്ടു.Source: Vatican Radio   Read More of this news...

പ്രകൃതിയോടു പ്രതിബദ്ധരാകാന്‍ ദിവ്യകാരുണ്യം സഹായിക്കും : കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍

ഭൂമിയോടും അതിലെ ജീവജാലങ്ങളോടും പ്രതിബദ്ധതയുള്ളവരായി ജീവിക്കാന്‍ ദിവ്യകാരുണ്യം സഹായിക്കുമെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.ജനുവരി 27-ാം തിയതി ബുധനാഴ്ച രാവിലെ ഫിലിപ്പീന്‍സിലെ ചെബുവില്‍ സമ്മേളിച്ചിരിക്കുന്ന രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ വേദിയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പാരിസ്ഥിതികവും ജീവല്‍ബന്ധിയുമായ ദിവ്യകാരുണ്യ ദൈവശാസ്ത്രത്തിന്‍റെ ചിന്തകള്‍ പങ്കുവച്ചത്."ദിവ്യകാരുണ്യവും സൃഷ്ടിയുടെ പരിരക്ഷണവും," എന്നതായിരുന്നു  51-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കേണ്‍ഗ്രസിന്‍റെ നിറഞ്ഞ സദസ്സില്‍ കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമര്‍പ്പിച്ച കാലിക പ്രസക്തിയുള്ള പ്രബന്ധത്തിന്‍റെ സവിശേഷമായ പ്രതിപാദ്യ വിഷയം.ജീവല്‍ബന്ധിയായൊരു വിസ്തൃത വീക്ഷണവും ധാരണയും ദിവ്യകാരുണ്യമെന്ന കൂദാശയെക്കുറിച്ച് വിശ്വാസികള്‍ക്കുണ്ടെങ്കില്‍ അതിന്‍റെ അനുഷ്ഠാനത്തില്‍നിന്നും സ്വീകരിക്കുന്ന, സ്നേഹത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും വെല്ലുവിളി പാരിസ്ഥിതികമായ കരുതലിന്‍റെയും പരിരക്ഷണത്തിന്‍റെയും സംസ്ക്കാരത്തില്‍ ക്രൈസ്തവരെ അനുദിനം വളര്‍ത്തുമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വിശദീകരിച്ചു.പ്രപഞ്ച സൃഷ്ടിയിലൂടെ ലോകത്തു പ്രവര്‍ത്തിക്കുന്ന ദൈവം ഇന്നും ദിവ്യബലിയില്‍ പരികര്‍മ്മം ചെയ്യപ്പെടുവാന്‍ നാം ഉപയോഗിക്കുന്ന ഭൂമിയുടെയും മനുഷ്യപ്രയത്നത്തിന്‍റെയും ഫലമായ വെള്ളത്തിലും വീഞ്ഞിലും സത്താപരമായി സന്നിഹിതനാകുന്നു. ഈ ദിവ്യരഹസ്യം സൂചിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്‍റെ ജീവിതവും ആത്മീയത അണിയുന്നുവെന്ന്   Read More of this news...

സുവിശേഷപ്രഘോഷണ ഒരുക്കത്തിന് ആന്തരിക പരിവര്‍ത്തനം ആവശ്യം

 ആഴമേറിയ പഠനവും, സര്‍വ്വോപരി, ആന്തരിക പരിവര്‍ത്തനവും സുവിശേഷ പ്രഘോഷണത്തിനുള്ള തക്കതായ ഒരുക്കത്തിന് ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.     റോമിലെ വിവിധ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നതിനായി ഇറ്റലിയിലെയും ഇതര നാടുകളിലെയും രൂപതകളില്‍നിന്ന് റോമിലെത്തിയിട്ടുള്ള  വൈദികരില്‍ ഒരു വിഭാഗം താമസിക്കുന്ന ലൊമ്പാര്‍ദൊ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നുള്ള എണ്‍പതോളം പേരെ തിങ്കളാഴ്ച (25/01/16) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     റോമില്‍ ചിലവഴിക്കുന്ന സമയം പഠനത്തിനു മാത്രമുള്ളതല്ല, ശരിയായ വൈദിക പരിശീലനത്തിനുമുള്ളതാണെന്ന് പാപ്പാ തദ്ദവസരത്തില്‍ ഓര്‍മ്മിപ്പിച്ചു.     ഒരു 'സാധാരണ' വൈദികനായിരിക്കുകയെന്ന പ്രലോഭനത്തില്‍ വീണുപോകുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്കിയ പാപ്പാ അങ്ങനെയുള്ള വൈദികന്‍ വൈദിക ശുശ്രൂഷയെ സ്വന്തം നേട്ടങ്ങളുടെയും പ്രശസ്തിയുടെയും പേരിലായിരിക്കും വിലയിരുത്തുകയെന്നും, സ്വന്തം ഇഷ്ടം തേടുകയും മന്ദോഷ്ണതയില്‍ നിപതിക്കുകയും മറ്റുള്ളവരുടെ കാര്യത്തില്‍ വേണ്ടത്ര താല്പര്യം പുലര്‍ത്താതിരിക്കുകയും ചെയ്യുമെന്നും പറഞ്ഞു.     ഒരു സാധാരണ മനുഷ്യനായിരിക്കാന്‍ തീരുമാനിക്കുന്ന വൈദികന്‍ ഇടത്തരക്കാരനോ അതിലും താഴെ നിലവാരമുള്ളവനോ ആയി ഭവിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.     ഒരു വൈദികനെ സംബന്ധിച്ചിടത്തോളം സാധാരണത്വം എന്നത് അജപാലന വിശുദ്ധി ആയിരിക്കണമെന്ന് ഫ്രാന്‍സീസ് പാപ്പാ ഓര്‍മ്മിപ്പിച്ചു.     ഇടയന്മാര്‍ ദൈവത്തിന്‍റെ സേവകരും ജനങ്ങളുടെ, പ്രത്യേകിച്ച്, പാവപ്പെട്ടവരുടെ  പിതാക്കന്മാരും ആയിരിക്കണമെന്ന് വിശുദ്ധ ചാള്‍സ് ബൊറെമേയൊ ആഗ്രഹിച്ചിരുന്നതും പാപ്പാ അനുസ്മരിച്ചു   Read More of this news...

കാരുണ്യത്തിന്‍റെ വിസ്മയം പ്രഘോഷിക്കുക

ദൈവത്തിന് സകല ജനതകളോടുമുള്ള കാരുണ്യത്തിന്‍റെ വിസ്മയം പ്രഘോഷിക്കുന്നതിന് നൂതന മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ മാര്‍പ്പാപ്പാ ഫലിപ്പീന്‍സിലെ കത്തോലിക്കാ മെത്രാന്മാര്‍ക്ക് പ്രചോദനം പകരുന്നു.     ഫിലിപ്പീന്‍സിലെ സെബു പട്ടണത്തില്‍ ദേശീയ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ  ഞായാറാഴ്‍ച (24/01/16) സമാപിച്ച ത്രിദിന സമ്പൂര്‍ണ്ണസമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.     നൂറ്റിപ്പന്ത്രാണ്ടാമത്തെതായിരുന്ന ഈ സമ്മേളനത്തിന് വത്തിക്കാന്‍ സംസ്ഥന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടു നല്കിയ  ഈ സന്ദേശം ഫിലിപ്പീന്‍സിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് ജുസേപ്പെ പിന്‍റൊ സമ്മേളനോദ്ഘാടന ദിവ്യബലിമദ്ധ്യേ വായിച്ചു.     എല്ലാ ജനതകളോടും ദൈവത്തിനുള്ള അനന്തസ്നേഹം പ്രഘോഷിക്കുകയാണ് സഭയുടെ മുന്‍ഗണനാപരമായ കടമയെന്ന് പാപ്പാ ഈ സന്ദേശത്തില്‍ ആവര്‍ത്തിച്ചുദ്ബോധിപ്പിക്കുന്നു.      ഫിലിപ്പീന്‍സിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ സമ്മേളനത്തില്‍ 98 മെത്രാന്മാര്‍ പങ്കെടുത്തിരുന്നു.Source: Vatican Radio   Read More of this news...

കെആര്‍എല്‍സിബിസി ബൈബിള്‍, ലിറ്റര്‍ജി കമ്മീഷന്‍ സംഗമത്തിന് ഇന്നു തുടക്കം

തിരുവനന്തപുരം: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ബൈബിള്‍, ലിറ്റര്‍ജി കമ്മീഷനുകളുടെ സംസ്ഥാനതലസംഗമം ഇന്നും നാളെയുമായി വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ നടക്കും. 25നു വൈകുന്നേരം ആറിന് ആരംഭിക്കുന്ന സംഗമം കെആര്‍എല്‍സിബിസി പ്രസിഡന്റും ലിറ്റര്‍ജി കമ്മിഷന്‍ ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് 2016 കാരുണ്യവര്‍ഷമായി ആഗോള കത്തോലിക്കാസഭ ആചരിക്കുന്ന പശ്ചാത്തലത്തില്‍ ബൈബിള്‍, ലിറ്റര്‍ജി കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവിപരിപാടികള്‍ക്കു രൂപം നല്കുകയാണു സംഗമത്തിന്റെ ലക്ഷ്യം. രൂപതകളില്‍ നിന്ന് ഏഴു പ്രതിനിധികള്‍ വീതം സംഗമത്തില്‍ പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ പഠനങ്ങളും ചര്‍ച്ചകളും നടക്കും. ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി തോപ്പില്‍, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ. സിപ്രിയാന്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, മോണ്‍. തോമസ് നെറ്റോ, ഡോ. വിന്‍സെന്റ് പുളിക്കന്‍, ഫാ. ടോം ജോസ്, മോണ്‍. യൂജിന്‍ എച്ച്.പെരേര, ഫാ. തോമസ് തറയില്‍, മോണ്‍. ജെയിംസ് കുലാസ്, മോണ്‍. യേശുദാസ് കെ.ജെ, മോണ്‍. ജോസ് പടിയാരംപറമ്പില്‍, ഫാ. ക്രിസ്റില്‍ റൊസാരിയോ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും.26 ന് ഉച്ചകഴിഞ്ഞ് മൂന്നിനു നട ക്കുന്ന സമാപനസമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ സംസ്ഥാനതല ലോഗോസ് ക്വിസ് മത്സരവിജയികളെ ആദരിക്കും. Source: Deepika   Read More of this news...

സമര്‍പ്പിതര്‍ സ്നേഹത്തിന്റെ സാക്ഷികള്‍: മാര്‍ ആലഞ്ചേരി

ഫാ. ജോസഫ് സ്രാമ്പിക്കല്‍ റോം: ദൈവത്തിനു സ്വയം സമര്‍പ്പിക്കുന്ന സന്യസ്തര്‍ ലോകത്തില്‍ ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും സാക്ഷികളാണെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റോമിലെ സീറോ മലബാര്‍ സഭ സമര്‍പ്പിത വര്‍ഷ സമാപനസമ്മേളനം ഇന്നലെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവസ്നേഹം അനുഭവിക്കുന്ന സമര്‍പ്പിതര്‍ ഈ സ്നേഹം തന്നെയാണു മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്കുന്നതെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭയിലെ സമര്‍പ്പിതര്‍ മാര്‍ത്തോമ്മാ ശ്ളീഹായുടെ വിശ്വാസ പ്രേഷിതചൈതന്യം ഉള്‍ക്കൊണ്ടു സഭയെ പടുത്തുയര്‍ത്തുന്നവരാണ്. സീറോ മലബാര്‍ സഭയുടെ ശ്ളൈഹിക പാരമ്പര്യം പൂര്‍ണതയില്‍ ഉള്‍കൊണ്ട് അതിനെ വളര്‍ത്താനുള്ള ദൌത്യവും സമര്‍പ്പിതര്‍ക്കുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഏഴു ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ സഭയിലെ പ്രവാസികള്‍ക്കുവേണ്ടി സമര്‍പ്പിതരായ വൈദികരും സന്യസ്തരും ചെയ്യുന്ന വിശ്വാസത്തിന്റെയും പ്രേഷിതത്വത്തിന്റെയും ശുശ്രൂഷ ശ്ളാഘനീയമാണ്. പ്രവാസികള്‍ക്കുവേണ്ടിയുള്ള അജപാലനശുശ്രൂഷയ്ക്കായി സഭാക്രമീകരണങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്െടന്നും അതിനായി സമര്‍പ്പിതര്‍ പ്രത്യേകമായി പ്രാര്‍ഥിക്കണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. സമര്‍പ്പിതര്‍ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും ആള്‍രൂപങ്ങളാണെന്ന് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ വചനസന്ദേശം നല്കിക്കൊണ്ടു പറഞ്ഞു. ത്രിത്വൈക ദൈവത്തിന്റെ കൂട്ടായ്മയില്‍ ആയിരിക്കുന്ന സമര്‍പ്പിതര്‍ക്കു മാത്രമേ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ സാധിക്കു&#   Read More of this news...

സഭൈക്യ വാര സമാപനത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വം

പൗലോസ് അപ്പസ്തോലന്‍റെ  മാനസാന്തര മഹോത്സവത്തിലെ സായാഹ്ന പ്രാര്‍ത്ഥനയ്ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.ജനുവരി 25-ാം തിയതി തിങ്കളാഴ്ചയാണ് പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര മഹോത്സവം. അന്നു പ്രാദേശിക സമയം വൈകുന്നേരം 5.30-ന് റോമന്‍ ചുവരിനു പുറത്തുള്ള പൗലോസ്ലീഹായുടെ ബസിലിക്കയില്‍ നടത്തപ്പെടുന്ന സായാഹ്ന പ്രാര്‍ത്ഥനയ്ക്ക് പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിക്കും. വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.ക്രൈസ്തവ സഭകള്‍  ആചരിക്കുന്ന സഭൈക്യവാരത്തിന്‍റെ സമാപനദിനമാണ് തിങ്കളാഴ്ച. വിവിധ സഭകളുടെയും, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭാസമൂഹങ്ങളുടെയും പ്രതിനിധികള്‍, റോമിലെ സഭാനേതൃത്വത്തോടും വിശ്വാസ സമൂഹത്തോടുമൊപ്പം പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുക്കുമെന്നും മോണ്‍സീഞ്ഞോര്‍ മരീനി വിശദീകരിച്ചു.പ്രാര്‍ത്ഥന ശുശ്രൂഷയില്‍ പാപ്പാ വചനപ്രഘോഷണം നടത്തി ക്രൈസ്തവൈക്യത്തിന്‍റെ സന്ദേശം നല്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.'സകലരോടും ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍...'  (1പത്രോസ് 2, 9) എന്ന സന്ദേശവുമായിട്ടാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ജൂബിലി വത്സരത്തിലെ ക്രൈസ്തവൈക്യവാരം ആചരിക്കുന്നത്.  ജനുവരി 18 മുതലുള്ള 25-വരെയുള്ള എട്ടു ദിവസങ്ങളാണ് ലോകത്തുള്ള വിവിധ സഭകള്‍ എല്ലാവര്‍ഷവും ക്രൈസ്തവൈക്യ വാരമായി (Christian Unity Octave) ആചരിക്കുന്നത്.Source: Vatican Radio   Read More of this news...

കര്‍ദ്ദിനാള്‍ മവൂങ് ബോ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധി

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി ഫിലിപ്പീന്‍സിലെ 51-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ മ്യാന്മാറിലെ യോംഗോണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാല്‍ ചാള്‍സ് മവൂങ് ബോ പങ്കെടുക്കും.ജനുവരി 21-ാം തിയതി വത്തിക്കാനില്‍നിന്നും ഫിലപ്പീന്‍സിലേയ്ക്ക് അയച്ച ലത്തീന്‍ ഭാഷയിലുള്ള ഔദ്യോഗിക നിയമന പത്രിക പ്രകാരമാണ് ഫിലിപ്പീന്‍സിലെ ചെബു നഗരത്തില്‍ അരങ്ങേറുന്ന  51-ാം അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രിസ്സില്‍ സലീഷ്യന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മാവൂങ് ബോയെ പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രതിനിധിയായി നിയോഗിച്ചത്. കര്‍ദ്ദിനാള്‍ ബോയുടെ നിയമനം വത്തിക്കാന്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണെങ്കിലും ഔദ്യോഗിക നിയമനപത്രിക കോണ്‍ഗ്രസിന്‍റെ വേദിയിലാണ് പുറത്തുവിട്ടത്.ആകാശവും ഭൂമിയും സംഗമിക്കുന്ന കൂട്ടായ്മയുടെ യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അതിനാല്‍ സൃഷ്ടികളെല്ലാം ദിവ്യകാരുണ്യ ആരാധനയിലൂടെ സൃഷ്ടാവിനു സ്തുതി പാടുകയും, ദൈവത്തോട് പ്രതിനന്ദി പ്രകടമാക്കുകയും ചെയ്യുന്ന മഹല്‍ സംഭവമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സെന്ന് ഈ ആത്മീയ സംഗമത്തിന്‍റെ പ്രാധാന്യവും പ്രസക്തിയും ചൂണ്ടിക്കാണിച്ചുകൊണ്ട് നിയമന പത്രികയില്‍ പാപ്പാ ഉദ്ബോധിപ്പിക്കുന്നുണ്ട്. തന്‍റെ സ്നേഹത്തില്‍ ദൈവം രൂപപ്പെടുത്തിയ സകല സൃഷ്ടികളും സന്തോഷപുരസരം അവിടുത്തെ സ്തുതിച്ചുകൊണ്ടും ആരാധിച്ചുകൊണ്ടും ഒത്തുചേരുന്ന ആനന്ദ മൂഹര്‍ത്തമാവട്ടെ ഇതെന്നും പാപ്പാ കത്തില്‍ ആശംസിക്കുന്നു.ജനുവരി 24-ാം തിയതി ഞായറാഴ്ച ഫിലിപ്പീന്‍സിലെ ചെബു നഗരത്തിലുള്ള വിസ്തൃതവും മനോഹരവുമായ "ഡോക്ടേഴ്സ് യൂണിവേഴ്സിറ്റി" ക്യാമ്പസ്സില്‍ അരങ്ങേറുന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് ജനുവരി 31-ാം തിയതി ഞായറാഴ്ച വരെ ന&#   Read More of this news...

വിശ്വാസം ക്രിസ്തീയ വിവാഹ സമ്മതത്തില്‍ സത്താപരം

അഭേദ്യവും സംയോജകവും പ്രജനനപരവുമായ വിവാഹത്തിൽ അധിഷ്ഠിതമായ കുടുംബം നരകുലത്തിന്‍റെ രക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയില്‍പ്പെടുന്നതാണെന്ന് പാപ്പാ.     പ്രധാനമായും, വിവാഹം അസാധുവാക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ തീര്‍പ്പു കല്പിക്കുന്ന അപ്പസ്തോലിക കോടതിയായ "റോമന്‍ റോത്ത"യുടെ കോടതിവര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച്, പ്രസ്തുത കോടതിയില്‍ സേവനമനുഷ്ഠിക്കുന്നവരെ വെള്ളിയാഴ്ച (22/01/16) അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     റോമന്‍ റോത്തയ്ക്കുള്ള രണ്ടു വിശേഷണങ്ങള്‍, അതായത്, കുടുംബത്തിന്‍റെ കോടതി, പവിത്ര ബന്ധത്തിന്‍റെ സത്യത്തിന്‍റെ കോടതി എന്നിവയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഈ രണ്ടു മാനങ്ങളും പരസ്പര പൂരകങ്ങളാണെന്ന് ഉദ്ബോധിപ്പിച്ചു.     ദൈവഹിതാനുസാരമുള്ള കുടുംബത്തിന്‍റെ, അതായത് സ്ത്രീയും പുരുഷനും തമ്മിലുള്ള അഭേദ്യ ബന്ധമായ വിവാഹത്തില്‍ അധിഷ്ഠിതമായ കുടുബത്തിന്‍റെ, സ്ഥാനത്തേക്ക് കടന്നുവരാന്‍ ഇന്ന് ലോകത്തില്‍ ഇതര ബന്ധങ്ങള്‍ ശ്രമിക്കുന്ന വസ്തുത പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഇത്തരം ഇതര ബന്ധങ്ങളെയും, ദൈവം അഭിലഷിച്ച കുടുംബത്തെയും കുറിച്ച് ആശയക്കുഴപ്പമില്ലയെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസ്താവിച്ചു.     കുടുംബങ്ങളോടു, വിശിഷ്യ, പാപത്താലും ജീവിത പരീക്ഷണങ്ങളാലും മുറിപ്പെട്ടവയോടു, ദൈവത്തിനുള്ള അക്ഷയമായ കരുണാര്‍ദ്ര സ്നേഹം ആവിഷ്ക്കരിക്കാനും, അതോടൊപ്പം, ദൈവിക പദ്ധതിയനുസരിച്ചുള്ള വിവാഹത്തിന്‍റെ അനിവാര്യ സത്യം  പ്രഘോഷിക്കാനും സഭയ്ക്കു കഴിയുമെന്നും പാപ്പാ പറഞ്ഞു.     ക്രിസ്തീയവിവാഹം ഏതാനും പേര്‍ക്ക് മാത്രമുള്ള ഒരാദര്‍ശമല്ല, മറിച്ച്, മാമ്മോദീസാ സ്വീകരിച   Read More of this news...

വിശുദ്ധരു‍ടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം പുതിയ 10 പ്രഖ്യാപനങ്ങള്‍ നടത്തി.

വിശുദ്ധരു‍ടെ നാമകരണനടപടികള്‍ക്കായുള്ള സംഘം പുതിയ 10 പ്രഖ്യാപനങ്ങള്‍ നടത്തി.     ഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തോയെ വ്യാഴാഴ്ച (21/01/16) കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച വേളയില്‍ ഫ്രാന്‍സീസ് പാപ്പാ അധികാരപ്പെടുത്തിയതിനെ തുടര്‍ന്നാണ്  വെള്ളിയാഴ്ച (22/01/16) ഈ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടത്.     ഇവയില്‍ ആദ്യത്തെ 5 എണ്ണം 1. യേശുവിന്‍റെയും മറിയത്തിന്‍റെയും സ്തനിസ്ലാവൂസ്, 2. ജോസഫ് ഗബ്രിയേല്‍, 3. റിയൊയിലെ ജോസഫ് സാഞ്ചെസ് എ​ന്നീ 3 വാഴ്ത്തപ്പെട്ടവരുടെയും, 4. ദൈവദാസന്‍ ഫ്രാന്‍ചെസ്ക്കൊ മരിയ ഗ്രേക്കൊ, 5. ദൈവദാസി എലിസബേത്ത സാന്ന എ​ന്നിവരുടെയും  മദ്ധ്യസ്ഥതയാല്‍ നടന്ന ഒരോ അത്ഭുതം അംഗീകരിക്കുന്നതാണ്.  തുടര്‍ന്നുള്ള മൂന്നെണ്ണം 1945, 1936, 1615 എന്നീ ആണ്ടുകളില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട യഥാക്രമം, 6. വൈദികന്‍ എംഗ്ലെമെര്‍ ഉന്‍സ്സൈറ്റിഗ്, 7. വൈദികന്‍ ഹെന്നാറൊ ഫുയേവൊ കസ്താഞ്ഞൊണും മൂന്നു അല്മായസുഹൃത്തുക്കളും, 8. അല്മായനായ ജുസതൊ തക്കയാമ ഉക്കോണ്‍ എന്നീദൈവദാസരുരു‌ടെ രക്തസാക്ഷിത്വം പ്രഖ്യാപിക്കുന്നവയാണ്.     ശേഷിച്ച രണ്ടെണ്ണം, 9. ദൈവദാസനായ വൈദികന്‍ ത്രീഗൊളൊയിലെ അര്‍സേനിയൊ, 10.ദൈവദാസി ദിവ്യകാരുണ്യത്തിന്‍റെ മരിയ ലൂയിസ ​എന്നിവരുടെ വീരോചിതപുണ്യങ്ങള്‍ക്ക് അംഗീകാരം നല്കുന്നവയാണ്.   Read More of this news...

അമ്പത്തിയൊന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്

അമ്പത്തിയൊന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ഫിലിപ്പീന്‍സിലെ സെബു പട്ടണത്തില്‍ ഞായറാഴ്ച (24/01/2016) തുടക്കമാകും.     മ്യന്മാറിലെ യംഗൂണ്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മൗംഗ് ബൊ ഫ്രാന്‍സീസ്‍ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ഇതില്‍ സംബന്ധിക്കും.     മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഉണ്ട്, (കൊളോ.1:27). ഈ വാക്യമാണ് ഈ അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്‍റെ പ്രമേയം.     ദിവ്യകാരുണ്യവും പ്രേഷിതദൗത്യവും ക്രിസ്തീയ പ്രത്യാശയും തമ്മിലുള്ള ബന്ധം ഈ പ്രമേയം സുവ്യക്തമായി അവതരിപ്പിക്കുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പാ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയെ 2014 സെപ്റ്റമ്പര്‍ 27 ന് വത്തിക്കാനില്‍ വച്ച് സംബോധന ചെയ്യവെ ഉദ്ബോധിപ്പിച്ചിരുന്നു.     ലോകത്തിന് ഇന്ന് പ്രത്യാശയുടെ അഭാവമുണ്ടെന്നും അതുകൊണ്ടുതന്നെയാണ് ക്രിസ്തുവില്‍ നമുക്കുള്ള പ്രത്യാശയു‌ടെ സന്ദേശം ശ്രവിക്കുകയെന്ന ആവശ്യം നരകുലത്തിനുള്ളതെന്നും പാപ്പാ തദവസരത്തില്‍ കൂട്ടിച്ചേര്‍ത്തു.     കര്‍ത്താവിന്‍റെ വചനത്തിലും അവിടത്തെ സ്നേഹബലിയിലും അവിടന്നുമായുള്ള പരിവര്‍ത്തന ദായകമായ കൂടിക്കാഴ്ചയായി ദിവ്യകാരുണ്യത്തെ അനുഭവിക്കാനും മനസ്സിലാക്കാനും ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് അവസരമേകുന്നുമെന്നും പാപ്പാ പറഞ്ഞു.പതിനായിരത്തിലേറെ വരുന്ന രാജ്യന്തര പ്രതിനിധികളുടെയും, അതിലേറെ ഫിലിപ്പീന്‍സിലെ കത്തോലിക്കാ വിശ്വാസികളുടെയും സാന്നിധ്യം സെബു അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സില്‍ പ്രതീക്ഷിക്കപ്പെടുന്നു.  1881 ജൂണ്‍ 21 നായിരുന്നു പ്രഥമ അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സ്. ഇതിന്‍റെ വേദി ഫ്രാന്‍സിലെ ലീല് ആ   Read More of this news...

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സാന്ത്വന സങ്കേതങ്ങളാകണം

തീര്‍ത്ഥാടകരെ പ്രാര്‍ത്ഥനാലയങ്ങളിലേയ്ക്കു ഹൃദ്യമായി സ്വാഗതം ചെയ്യണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. റോമിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ കൂട്ടായ്മയെ ജനുവരി 21-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍  അഭിസംബോധന  ചെയ്തുകൊണ്ടാണ് പാപ്പാ ഈ സന്ദേശം നല്കിയത്. ആഗോള സഭ ആചരിക്കുന്ന ജൂബിലിവര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ റെക്ടര്‍മാര്‍ക്കും, തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്കും, പ്രായോഗികവും പ്രസക്തവുമാകുന്ന വിധത്തിലായിരുന്നു പാപ്പായുടെ ഈ പ്രത്യേക സന്ദേശം.ദൈവജനത്തിന്‍റെ വിശ്വാസപ്രകടനവും, തലമുറകളായി പാലിച്ചുപോരുന്ന ഭക്തിയുടെ പ്രകരണവുമാണ് തീര്‍ത്ഥാടനങ്ങള്‍ എന്ന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു.  വളരെ ലളിതമായ ഭക്ത കൃത്യങ്ങളിലൂടെയാണ് നൂറ്റാണ്ടുകളായി  ജനങ്ങള്‍ അവരുടെ ആഴമായ വിശ്വാസത്തിന് സഭയില്‍ രൂപം നല്കിയിട്ടുള്ളതെന്ന വസ്തുത പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിക്കുന്നുണ്ട്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്നവരും തീര്‍ത്ഥയാത്രകള്‍ സംഘടിപ്പിക്കുന്നവരും  തീര്‍ത്ഥാടനങ്ങളെ കൂട്ടയാത്രയായി മാത്രം കാണുന്നതു തെറ്റാണ്. വ്യക്തികളിലെ വിശ്വാസ ജീവിതത്തിന്‍റെ ഇരുളും വെളിച്ചവും, സുഖവും ദുഃഖവും ഒരുപോലെ ഇടകലര്‍ന്ന  ആത്മീയതയായും ആത്മീയയാത്രയായും തീര്‍ത്ഥാടനങ്ങളെ   മനസ്സിലാക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.സാമുവേല്‍ പ്രവാചകന്‍റെ അമ്മ, അന്ന വാര്‍ദ്ധക്യത്തിലും പുത്രദാനത്തിനായി ദൈവത്തോട് ദേവാലയത്തിൽച്ചെന്ന് മുട്ടിപ്പായി അനുദിനം പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍ അവര്‍ മദ്യപയാണെന്ന് പുരോഹിതന്‍ തെറ്റിദ്ധരിക്കുക മാത്രമല്ല, അവള   Read More of this news...

പാലിയം ഉത്തരീയത്തിനുള്ള ആടുകളെ പാപ്പായ്ക്കു സമ്മാനിച്ചു

രക്തസാക്ഷിണിയായ വിശുദ്ധ ആഗ്നസ്സിന്‍റെ തിരുനാളില്‍ പാപ്പായ്ക്ക് ആടുകളെ സമ്മാനിക്കുന്ന പാരമ്പര്യം വത്തിക്കാനില്‍ തുടര്‍ന്നു.  ജനുവരി 21-ാം തിയതി സഭ ആചരിക്കുന്ന വിശുദ്ധ ആഗ്നസ്സിന്‍റെ തിരുനാളിലാണ് വെളുത്ത രണ്ടു ചെമ്മരിയാടുകളെ പാപ്പായ്ക്ക് സമ്മാനിച്ചത്.വിശുദ്ധ ഊര്‍ബന്‍ എട്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള വത്തിക്കാനിലെ കപ്പേളയില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് ആടുകളെ സ്വീകരിച്ചു. രക്തസാക്ഷിണിയായ വിശുദ്ധ ആഗ്നസിന്‍റെ ജീവിത നൈര്‍മ്മല്യം സൂചിപ്പിച്ചുകൊണ്ട് ആടുകളില്‍ ഒന്നിനെ വെളുത്ത പൂക്കളും, വിശുദ്ധയുടെ രക്തസാക്ഷിത്വത്തിന്‍റെ പ്രതീകമായി രണ്ടാമത്തേതിനെ ചുവന്ന പൂക്കളും ശിരസ്സില്‍ അണിയിപ്പിക്കുന്നതും ചടങ്ങിന്‍റെ ഭാഗമാണ്.4ാം നൂറ്റാണ്ടില്‍ ജീവിച്ച്, രക്തസാക്ഷിത്വം വരിച്ച കന്യകയായ വിശുദ്ധ ആഗ്നസ്സിന്‍റെ സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന റോമിലെ "നൊമന്താന" എന്ന സ്ഥലത്തെ വിശുദ്ധയുടെ നാമത്തിലുള്ള ബസിലിക്കയില്‍നിന്നുമാണ് ചെമ്മരിയാടുകളെ വത്തിക്കാനില്‍ എത്തിക്കുന്നത്. ആഗ്നസ് (Agnus) എന്ന വാക്കിന് 'ആട്' എന്നാണ് ലത്തീന്‍ ഭാഷയില്‍ അര്‍ത്ഥം.  വിജാതിയ ദൈവങ്ങളെ ആരാധിക്കാന്‍ വിസമ്മതിച്ചതിന്‍റെ പേരിലാണ് യുവതിയായിരുന്ന ആഗ്നസ് കൊല്ലപ്പെട്ടതെന്ന് റോമിലെ ആദിമക്രൈസ്തവ സമൂഹത്തിന്‍റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വെളുത്ത ആട്ടിന്‍രോമംകൊണ്ടു നെയ്തുണ്ടാക്കുന്നതും മെത്രാപ്പോലീത്തമാര്‍ ഔദ്യോഗിക കര്‍മ്മങ്ങള്‍ക്ക് കഴുത്തില്‍ ധരിക്കുന്നതുമായ സ്ഥാനിക ഉത്തരീയമാണ് പാലിയം. സഭാതലവനായ പാപ്പായുമായുള്ള ആത്മീയഐക്യത്തിന്‍റെ പ്രതീകമായി ധരിക്കുന്ന ഉത്തരീയത്തില്‍ ആറു ചെറിയ കുരിശുകളും നെയ്തു ചേര്‍ത്തിരിക്കുന്നു.നെയ്തു തീര്‍ന്ന പാലിയങ്ങള്‍ ഒരു കുംഭത്തില്‍ പത്ര   Read More of this news...

സമര്‍പ്പിതരുടെ വര്‍ഷാചരണം കൃപാസമൃദ്ധിയുടെ കാലം

സഭ ആചരിച്ച സമര്‍പ്പിതരുടെ വര്‍ഷം കൃപയുടെ കാലമായിരുന്നെന്ന് സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഹൊസ്സേ റോഡ്രിഗസ് കര്‍ബാലോ പ്രസ്താവിച്ചു.ഫെബ്രുവരി 2-ാം തിയതി കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുനാളില്‍ അവസാനിക്കുന്നതും, ഒരു വര്‍ഷക്കാലം നീണ്ടുനിന്നതുമായ സന്ന്യസ്തരുടെ വര്‍ഷാചരണത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് സഭയിലെ സന്ന്യസ്തരുടെ ജീവിതങ്ങളെ നവീകരിക്കാന്‍പോന്ന കൃപയുടെ കാലമായിരുന്നിതെന്ന് ആര്‍ച്ചുബിഷപ്പ് കര്‍ബാലോ വിശേഷിപ്പിച്ചത്. 2014 നവംബര്‍ 30-ാം തിയതിയായിരുന്നു ഈ പ്രത്യേക വര്‍ഷാചരണത്തിന് പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടത്.സന്ന്യാസസമര്‍പ്പണം ലക്ഷ്യം വയ്ക്കുന്ന ക്രിസ്താനുകരണത്തില്‍, ദാരിദ്ര്യം അനുസരണം ബ്രഹ്മചര്യം എന്നീ വ്രതങ്ങള്‍ അനുഷ്ഠിക്കുന്ന വ്യക്തികള്‍ അവരുടെ ജീവിതരീതികളെ വിലയിരുത്തുവാനും  നവീകരിക്കുവാനുമായിരുന്നു ഈ കാലഘട്ടം, ഈ പ്രത്യേക വര്‍ഷം. സന്ന്യസ്തരുടെ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ക്രിയാത്മകമായ വിശ്വസ്തത വളര്‍ത്തുവാനും, ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ടുള്ള നവീകരണത്തിനായി പരിശ്രമിക്കുവാനും വേണ്ടിയായിരുന്നു ഈ ഒരു വര്‍ഷക്കാലമെന്നും ആര്‍ച്ചുബിഷപ്പ് കര്‍ബാലോ വിശദീകരിച്ചു.  ദാരിദ്ര്യത്തിന്‍റെയും ജീവിതപ്രതിസന്ധികളുടെയും സാമൂഹ്യക്ലേശങ്ങളുടെയും പീഡനങ്ങളുടെയും യാതനാപൂര്‍ണ്ണായ പരിസരങ്ങളിലേയ്ക്കും, മാനവികതയുടെ അസ്തിത്വപരമായ സംഘര്‍ഷാവസ്ഥയുടെ പ്രാന്തപ്രദേശങ്ങളിലേയ്ക്കും സന്ന്യാസജീവിത സ്വകാര്യതയുടെ കൂടുവിട്ടിറങ്ങി പ്രവര്‍ത്തിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി ആവശ്യപ്പെട്ട അവസരമായിരുന്നു ഇത്.  അങ്&   Read More of this news...

റബര്‍: സര്‍ക്കാരുകളുടെ ക്രിയാത്മക ഇടപെടല്‍ വേണമെന്നു മാര്‍ ആലഞ്ചേരി

കൊച്ചി: ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയ റബര്‍ വിലത്തകര്‍ച്ചയ്ക്കു ശാശ്വത പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റബര്‍ വിലയിടിവുമൂലമുള്ള പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ടു നടക്കുന്ന നിരാഹാര സമരം ഉള്‍പ്പെടെയുള്ള കര്‍മപരിപാടികളെ സഭ പിന്തുണയ്ക്കുന്നു. ഒരു രാഷ്ട്രീയകക്ഷി മാത്രമല്ല, മുന്നണിഭേദമെന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും സര്‍ക്കാരുകളും റബര്‍ മേഖലയിലെ ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകേണ്ടതുണ്ട്. റബര്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി നടക്കുന്ന ക്രിയാത്മക പദ്ധതികളും പരിപാടികളും സ്വാഗതാര്‍ഹമാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ കടുത്ത റബര്‍ വിലയിടിവ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുള്ള റബര്‍ മേഖലയെ സംരക്ഷിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും പ്രധാന ഉത്തരവാദിത്തമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണണം. കര്‍ഷകര്‍ നാടിന്റെ സമ്പത്തും അഭിമാനവും നല്ല സംസ്കാരത്തിന്റെ കാവല്‍ക്കാരുമാണ്. അവരെ മറന്നുകൊണ്ടുള്ള വികസനപ്രക്രിയ സര്‍ക്കാരുകള്‍ക്കു ഭൂഷണമാവില്ല. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് കര്‍ഷകരുടെ മാത്രം പ്രശ്നമായി കാണാതെ രാജ്യത്തിന്റെ പൊതുവായ പ്രതിസന്ധിയായി കണക്കാക്കി ക്രിയാത്മക പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരുകള്‍ നട പടിയെടുക്കണം. റബര്‍ പ്രതിസ ന്ധി വേഗത്തില്‍ പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളŔ   Read More of this news...

കര്‍ഷകര്‍ക്കായി അടിയന്തര നടപടി വേണം: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍

ചങ്ങനാശേരി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറനയം മാറ്റി കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഒരുമിച്ച്ു അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കര്‍ഷകരുടെ വേദന രാഷ്ട്രീയക്കാര്‍ കണ്ടില്ലെന്നു നടിക്കരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നാടിന്റെ നട്ടെല്ലാണു കര്‍ഷകര്‍ എന്നു വാതോരാതെ നാം പറയാറുണ്ട്. പച്ചപുതച്ചു കിടക്കുന്ന കേരളത്തില്‍ 60-70 ശതമാനം ആളുകളും കൃഷിയെ ആശ്രയിച്ചു കഴിയുന്ന ചെറുകിട കര്‍ഷകരാണ്. താരതമ്യേന സത്യസന്ധമായി പ്രവര്‍ത്തനം നടക്കുന്ന മേഖലയുമാണ് കാര്‍ഷികരംഗം. പക്ഷേ കാര്‍ഷികരംഗം ആകെ തകര്‍ച്ചയിലാണെന്നത് എല്ലാവര്‍ക്കും അറിയാം. നെല്ല്, തെങ്ങ്, റബര്‍, തേയില, ഏലം ഇതെല്ലാമാണു നമ്മുടെ പ്രധാനവിളകള്‍. അവയെല്ലാം തകര്‍ച്ചയിലാണ്. റബറാണ് ഇവിടെ ഇന്ന് ഏറ്റം വിപുലമായ കാര്‍ഷിക മേഖല. പണ്ടു വന്‍കിട കര്‍ഷകരായിരുന്നവര്‍ പോലും ഇന്നു കടത്തിലാണ്. കര്‍ഷകര്‍ക്കു സ്വയം സംഘടിച്ചു കാര്യങ്ങള്‍ നേടിയെടുക്കാന്‍ തക്ക ശേഷിയില്ല. ചെറുകിടക്കാരും അസംഘടിതരുമാണ് അവര്‍. രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഇന്നു 'ഘോഷയാത്ര'കളിലാണ്. അവരിലധികമാരും കര്‍ഷകര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ശ്രമിക്കുന്നില്ല എന്നതു ഖേദകരമാണ്. ഭൂരിപക്ഷം വരുന്ന കര്‍ഷകരെ മറന്നുകൊണ്ട് ഭരണത്തിലേറാന്‍ ശ്രമിക്കുന്നതില്‍ അര്‍ഥമില്ല.ഇന്നിപ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള തീരുമാനമായിക്കഴിഞ്ഞു. ജനപ്രധിനിധികളുടെ ശമ്പളവും (അലവന്‍സ്?) മറ്റാനുകൂല്യങ്ങളും ഇരട്ടിയാക്കണമെന്ന ചിന്തയുമുണ്ടല്ലോ. റവന്യൂവരുമാനത്തിന്റെ എണ്‍പത് ശതമാനമോ അതിലധികമോ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും! കുഴപ്പമില്ല, പക്ഷേ ഇവരെയെല്ലാം പോő   Read More of this news...

കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കാന്‍ കത്തോലിക്കാ ആശുപത്രികള്‍ പ്രതിജ്ഞാബദ്ധം: ചായ് ശില്പശാല

കൊച്ചി: കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സയും രോഗീസുരക്ഷയും ഉറപ്പുവരുത്താന്‍ കേരളത്തിലെ കത്തോലിക്കാ ആശുപത്രികള്‍ പ്രതിജ്ഞാബദ്ധമാണെന്നും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാന്‍ കത്തോലിക്കാ ആശുപത്രികളുടെ നിലനില്പ് അനുപേക്ഷണീയമാണെന്നും കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി പറഞ്ഞു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെ ത്രിദിന ദേശീയ ശില്പശാല, സിനര്‍ജി - 2016, പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ കത്തോലിക്കാ ആശുപത്രികള്‍ ഒരുമിച്ചു മുന്നേറി സാധാരണക്കാരനു മികച്ച ചികിത്സ ലഭ്യമാക്കണമെന്നും കേരളത്തിന്റെ ആരോഗ്യനിലവാരം ഉയര്‍ത്തണമെന്നും ചായ് ദേശീയ വൈസ് പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ.തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, രാജീവ് ഗുപ്ത, ബി.ജി. മേനോന്‍, ചായ് കേരള സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍, എക്സിക്യൂട്ടീവ് ഡയറക്ടറും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട എന്നിവര്‍ പ്രസംഗിച്ചു.മൂന്നു ദിവസത്തെ ശില്പശാലയില്‍ ഡോ.സഞ്ജീവ് സിംഗ്, ഡോ. ശശാങ്ക്, നമിത, അപര്‍ണ ദേവഗിരി, നിനദ് ഗാഡ്ഗില്‍, ഡോ.അനൂപ് വാര്യര്‍, സി.എസ്. രാമകൃഷ്ണന്‍, ഹരിദാസ് മേനോന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. Source: Deepika   Read More of this news...

കാലു കഴുകല്‍ ശുശ്രൂഷാ ക്രമത്തില്‍ വത്തിക്കാന്‍ മാറ്റം വരുത്തി

പെസഹാവ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷയുടെ പരികര്‍മ്മത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഭേദഗതി വരുത്തി.ജനുവരി 6-ാം തിയതി പൂജരാജാക്കളുടെ തിരുനാളില്‍ പുറപ്പെടുവിച്ച പ്രബോധനത്തിലൂടെയാണ് (Decree) ആരാധനക്രമപരമായ ഈ മാറ്റം പാപ്പാ ഫ്രാന്‍സിസ് കത്തോലിക്കാ സഭയില്‍ വരുത്തുന്നത്. പെസഹാവ്യാഴാഴ്ചത്തെ  'കാലുകഴുകൽ ശുശ്രൂഷ' പരികര്‍മ്മം ചെയ്യുന്ന പരമ്പരാഗത രീതിയിലാണ് പാപ്പാ ഭേദഗതി വരുത്തിയിരിക്കുന്നത്.പുരുഷന്മാരുടെ മാത്രം കാലുകഴുകല്‍ നടത്തിയിരുന്ന സ്ഥാനത്ത്, വിശ്വാസ സമൂഹത്തില്‍നിന്നും പ്രായമായവരുടെയും യുവജനങ്ങളുടെയും, സ്ത്രീകളുടെയും പുരുഷന്മാരുടെയും, രോഗികളുടെയും വൈകല്യമുള്ളവരുടെയും, സന്ന്യസ്തരുടെയും വൈദികരുടെയും അല്‍മായരുടെയും പ്രതിനിധികളെ തിരഞ്ഞെടുത്ത് കാലുകഴുകൽ ശുശ്രൂഷ നടത്തുവാനുള്ള അനുമതിയാണ് നവീകരണ പ്രബോധനത്തിന്‍റെ പ്രധാന ഭാഗം.അപ്പസ്തോലന്മാരെ പ്രതിനിധീകരിച്ച് പരമ്പരാഗതമായി 12 പേരുടെ കാലു കഴുകിയിരുന്ന സ്ഥാനത്ത് അജപാലനപരമായി യുക്തമാകുന്നതും പ്രായോഗികത മാനിച്ചുകൊണ്ടുള്ളതുമായ ഒരു ചെറുസംഘത്തെ തിരഞ്ഞെടുക്കാമെന്ന് ഡിക്രി വ്യക്തമാക്കുന്നു. മനുഷ്യരക്ഷയ്ക്കായി അനന്തമായ സ്നേഹം പ്രകടമാക്കിയ ക്രിസ്തു അന്ത്യ അത്താഴവിരുന്നില്‍ തന്‍റെ ശിഷ്യന്മാരുടെ കാലുകഴുകിയ പ്രതീകാത്മകമായ പ്രവൃത്തിക്ക് കുറെക്കൂടെ ആത്മീയ വ്യാപ്തി വരുത്തുകയാണ് പാപ്പാ ഫ്രാന്‍സിസ് കൊണ്ടുവരുന്ന മാറ്റത്തിന്‍റെ ലക്ഷ്യം. ഇത് പാപ്പാ തന്‍റെ ദീര്‍ഘകാല അജപാലന ശുശ്രൂഷയില്‍ മെത്രാനായിരിക്കെ പ്രാവര്‍ത്തികമാക്കിയിട്ടുള്ളതാണ്.'ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും ജീവന്‍ സമര്‍പ്പിക്കുവാനുമാണ് ഞാന്‍ വന്നത്' (യോഹ.13, 1) എന്ന ക്രിസ്തുവിന്‍റെ വാക്കുകളാണ്  പരിഷ്ക്കരണത്തി   Read More of this news...

അസൂയ കളകള്‍ പോലെ ക്രൂരമാണെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്ത

കളപോലെ പടര്‍ന്നുപിടിക്കുന്ന നശീകരണത്തിന്‍റെ പാപമാണ് അസൂയയെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  ജനുവരി 21-ാം തിയതി, വ്യാഴാഴ്ച അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ വചനചിന്തകള്‍ പങ്കുവച്ചത്.യുവാവായ ദാവീദിനോട് ഇസ്രായേല്‍ ജനത്തിനുണ്ടായ പ്രീതിയില്‍ അസൂയാലുവായ സാവൂള്‍ രാജാവ് കൊലപാതകത്തിനു മുതിരുന്നു. സാമുവേല്‍ പ്രവാചകന്‍റെ ഒന്നാം പുസ്തകം പറയുന്ന ഈ സംഭവം വ്യാഖ്യാനിച്ചുകൊണ്ടാണ് അസൂയയുടെ മ്ലേച്ഛതയെയും പൈശാചികതയെയും കുറിച്ചു പാപ്പാ ഉദ്ബോധിപ്പിച്ചത്. ചരിത്രത്തില്‍, ദാവീദു രക്ഷപ്പെട്ടത് സാവൂള്‍ രാജാവിന്‍റെ മകന്‍, ജോനാഥന്‍റെ സത്യസന്ധവും സ്നേഹമസൃണവുമായ ഇടപെടല്‍ മൂലമാണ്.വ്യക്തികളെ തേജോവധം ചെയ്യുവാനും വഞ്ചിക്കുവാനും, ചിലപ്പോള്‍ കൊല്ലുവാന്‍ പോലും പ്രേരിപ്പിക്കുന്ന പാപമാണ് അസൂയയെന്ന് വചനത്തെ ആധാരമാക്കി പാപ്പാ പ്രസ്താവിച്ചു.  കളകള്‍ നല്ല ചെടിയെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതുപോലെ, അസൂയയാകുന്ന കളകള്‍ മൂത്തു വളര്‍ന്ന് വ്യക്തികളെ ഇല്ലായ്മ ചെയ്യുന്നത് അനുദിന ജീവിത സംഭവങ്ങളായി ഇന്നു മാറിയിട്ടുണ്ടെന്ന് പാപ്പാ സമര്‍ത്ഥിച്ചു.ചെയ്യാത്ത കുറ്റം അപരന്‍റെ മേല്‍ ചുമത്താല്‍ അസൂയ പ്രേരിപ്പിക്കുന്നു. അസൂയ മൂത്താണ് മനുഷ്യ ഹൃദയങ്ങള്‍ അസ്വസ്ഥമാകുന്നത്. പിന്നെ സഹോദരനെക്കുറിച്ച് പരദൂഷണം പറഞ്ഞു പരത്തുന്നു, അവനെയും അവളെയും തേജോവധം ചെയ്യുന്നു.  ക്രൂരമായ കൊലപാതകത്തിലേയ്ക്കു നയിക്കുവാനും അസൂയയ്ക്കു കരുത്തുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.സമൂഹത്തിലെ മതാചാര്യന്മാരുടെ അസൂയയാണ് ക്രിസ്തുവിനെ ആദ്യം തേജോവധം ചെയ്തത്. പാപികളുടെ സ്നേഹിതനും, സാമൂഹ്യ ദ്രോഹിയുമായി പ്രതിയോഗികള്‍ ആദ്യം അവിടുത്തെ  ചിത്രീകരിച്ചു. അതു പറഞ്ഞുപരത്തി   Read More of this news...

...
39
...