News & Events

സീറോ മലബാര്‍ സഭാ മാതൃവേദി ഭാരവാഹികള്‍

മൂവാറ്റുപുഴ: സീറോ മലബാര്‍ സഭാ മാതൃവേദി പ്രസിഡന്റായി ഡെല്‍സി ലൂക്കാച്ചന്‍(കോതമംഗലം), വൈസ് പ്രസിഡന്റുമാരായി സിസിലി ബേബി (തലശേരി), ഷൈനി സജി (ബല്‍ത്തങ്ങാടി), ജനറല്‍ സെക്രട്ടറിയായി ജിജി ജേക്കബ് (കാഞ്ഞിരപ്പള്ളി), സെക്രട്ടറിമാരായി ട്രീസ സെബാസ്റ്യന്‍ (താമരശേരി), റാണി തോമസ് (കല്യാണ്‍), ട്രഷററായി മേരി സെബാസ്റ്യന്‍ (ഇടുക്കി) എന്നിവരെ തെരഞ്ഞെടുത്തു. ദേശീയ ഡയറക്ടറായി റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, മോഡറേറ്ററായി ഡോ. സിസ്റര്‍ ജോണ്‍സി എന്നിവരും നിയമിതരായി. നെസ്റ് പാസ്ററല്‍ സെന്ററില്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 2016-17 വര്‍ഷത്തേക്കുള്ള കര്‍മപദ്ധതിയും യോഗം അംഗീകരിച്ചു. Source: Deepika   Read More of this news...

ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിന്റെ റൂബി ജൂബിലി (1976-2016) ജനുവരി 30-ന്

  Read More of this news...

പാപ്പാ ഫ്രാന്‍സിസിന് റോമിലെ മുസ്ലീംപള്ളിയിലേയ്ക്ക് സന്ദര്‍ശനക്ഷണം

റോമിലെ ഇസ്ലാമിക മതനേതാക്കളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ പാപ്പായെ റോമിലെ മോസ്ക്കു സന്ദര്‍ശിക്കുവാനും ഇസ്ലാമിക സമൂഹവുമായുള്ള കൂട്ടിക്കാഴ്ചയ്ക്കുമായി ഔപചാരികമായി ക്ഷണിച്ചത്.ജനുവരി 20-ാം തിയതി ബുധനാഴ്ച രാവിലെ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പാണ് അഞ്ചുപേരടങ്ങിയ റോമിലെ ഇസ്ലാമിക നേതൃത്വവുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്.വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹോളിനോടു ചേര്‍ന്നുള്ള മുറിയില്‍ നടന്ന സൗഹൃദ കൂടിക്കാഴ്ച  15 മിനിറ്റോളം നീണ്ടുനിന്നു. റോമിലെ ഇസ്ലാമിക സമൂഹത്തിന്‍റെ പ്രസിഡന്‍റ്, ഇമാം ഇസെദിന്‍ എല്‍സീറിന്‍റെ നേതൃത്വത്തിലാണ് 5 അംഗസംഘം പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്.  റോമാ നഗരത്തിലെ പരോളിയിലുള്ള വലിയ മുസ്ലിം പള്ളിയിലേയ്ക്കു പാപ്പാ ഫ്രാന്‍സിസിനെ ഡലഗേഷന്‍ ഔദ്യോഗികമായി ക്ഷണിച്ചതായി വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.ക്രൈസ്തവര്‍ക്കു മാത്രമല്ല ലോകത്തിനാകമാനം പാപ്പാ ഫ്രാന്‍സിസ് സമാരാധ്യനാകയാല്‍ ഇസ്ലാമിക സമൂഹത്തിലേയ്ക്കുള്ള സന്ദര്‍ശനം ‌സംവാദത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും പാതയിലെ നാഴികക്കല്ലായിരിക്കുമെന്ന് മതനേതാക്കള്‍ പറഞ്ഞു. റോമിലെ ഇസ്ലാമിക സമൂഹത്തിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനം ഉടനെ വത്തിക്കാന്‍ സ്ഥിരപ്പെടുത്തുമെന്നും,  തിയതി നിശ്ചയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം റോമില്‍ മാധ്യമങ്ങളോട് ഇമാം എല്‍സീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.30,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള റോമിലെ മുസ്ലിം പള്ളി ഇസ്ലാമിക രാജ്യങ്ങള്‍ക്കു പുറത്തുള്ളവയില്‍ കെട്ടിലും മട്ടിലും ഏറ്റവും വലുപ്പമുള്ളതാണ്. 1994-ല്‍ പണിതീര്‍ത്ത മോസ്ക്കില്‍ 12,000 പേര്‍ക്ക് ഒരുമിച്ചു നമസ്ക്   Read More of this news...

നമുക്ക് രക്ഷയും തിന്മയില്‍ നിന്നുള്ള മോചനവും ആവശ്യമായിരിക്കുന്നു

വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ച (20/01/16) പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരുമായിരുന്ന ആയിരങ്ങള്‍ അതില്‍ പങ്കുകൊണ്ടു.  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ ശാലയായിരുന്നു പൊതുദര്‍ശന വേദി. കൂടിക്കാഴ്ചയുടെ തുടക്കത്തില്‍  1 പത്രോസ്, 2:9-10 വിവിധ ഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു: എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്ന് തന്‍റെ അത്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ  നന്മകള്‍ പ്രകീര്‍ത്തിക്കണം. മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു. ( 1 പത്രോസ്, 2:9-10)      ഈ തിരുവചനഭാഗ വായനയെ തുടര്‍ന്ന് പാപ്പാ  ഇറ്റാലിയന്‍ ഭാഷയില്‍  ഒരു പ്രഭാഷണം നടത്തി.  അനുവര്‍ഷം ജനുവരി 18 മുതല്‍ 25 വരെ ആചരിക്കപ്പെടുന്ന ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.പാപ്പായുടെ പ്രസംഗത്തിന്‍റെ സംഗ്രഹം :                              ജനുവരി 18 മുതല്‍ 25 വരെ,അതായത്, ഈ ആഴ്ച, നടത്തപ്പെടുന്ന ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന്‍റെ വിചിന്തനത്തിനടിസ്ഥാനമായ  വിശുദ്ധഗ്രന്ഥ ഭാഗമാണ് നാം വായിച്ചു കേ‌ട്ടത്. സഭകളുടെ ലോകസമിതിയും (WCC)  ക്രൈസ്തവൈക്യ പരിപോഷണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയും ചുമതലപ്പെടുത്തിയതനുസരിച്ച്, ലാത്വിയയിലെ ഒരു എക്യുമെനിക്കല്‍ സംഘമാണ് ഈ ഭാഗം തിരഞ്ഞെടുത്തത്.റീഗ (ലാത്വിയായുടെ തലസ്ഥാന നഗരി) യിലുള്ള ലൂതറന്‍ കത്തീദ്!   Read More of this news...

അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് ഫിലിപ്പീന്‍സ് അണിഞ്ഞൊരുങ്ങി

പ്രത്യാശയുടെ പ്രമേയവുമായി  അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന് ഫിലിപ്പീന്‍സില്‍ ഞായറാഴ്ച തിരിതെളിയും. ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി കര്‍ദ്ദിനാള്‍ ചാള്‍സ് മാവൂങ് ബോ പങ്കെടുക്കും. മതവൈവിധ്യങ്ങളുടെ ഏഷ്യാ ഭൂഖണ്ഡത്തില്‍ 51-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഫിലിപ്പീന്‍സിലെ ചെബു നഗരത്തില്‍ ജനുവരി 24-ാം തിയതി ആരംഭിക്കുന്നത് 'മഹത്വത്തിന്‍റെ പ്രത്യാശയാണ് ക്രിസ്തു' (കൊളോ. 1, 27) എന്ന പ്രമേയവുമായിട്ടാണ്.   കത്തോലിക്കർ ബഹുഭൂരിപക്ഷമുള്ള ഫിലിപ്പീന്‍സിലും, പൊതുവെ ഏഷ്യഭൂഖണ്ഡത്തിലും  പ്രേഷിത ചൈതന്യത്തിനും ക്രിസ്തുസാക്ഷ്യത്തിനുമുള്ള പ്രത്യാശ വളര്‍ത്തുകയെന്നത് ദിവ്യകാരുണ്യത്തിന്‍റെ ഈ ആഗോള ഉത്സവത്തിന്‍റെ ലക്ഷ്യമാണെന്ന് കര്‍ദ്ദിനാള്‍ മാവൂങ് അഭിമുഖത്തില്‍ പങ്കുവച്ചു.പതിനായിരത്തിലേറെ വരുന്ന രാജ്യന്തര പ്രതിനിധികളുടെയും, അതിലേറെ ഫിലിപ്പീന്‍സിലെ കത്തോലിക്കാ വിശ്വാസികളുടെയും സാന്നിദ്ധ്യത്താലും ചെബു നഗരമദ്ധ്യത്തിലെ "ഡോക്ടേഴ്സ് യൂണിവേഴ്സിറ്റി ക്യാമ്പസി" -ല്‍ അരങ്ങേറുന്ന കോണ്‍ഗ്രസ് ജനപങ്കാളിത്തംകൊണ്ട് സജീവവും ശ്രദ്ധേയവുമാകുമെന്നും കര്‍ദ്ദിനാള്‍ മാവൂങ് അഭിപ്രായപ്പെട്ടു. ജനുവരി 24-ാം തിയതി ഞായറാഴ്ചയാണ് ചെബു അന്തര്‍ദേശിയ ദിവ്യാകാരുണ്യകോണ്‍ഗ്രസ്സിന് തിരിതെളിയുന്നത്.ദിവ്യകാരുണ്യ ദൈവശാസ്ത്രം പഠനവിഷയമാക്കിയിട്ടുള്ള പഠനശിബിരം ജനുവരി 20-ാം തിയതി ബുധനാഴ്ച ചെബുവിലെ വേദിയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍നിന്നും മുമ്പൈ അതിരൂപതാദ്ധ്യക്ഷനും, ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍റെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഷില്ലോങിലെ ജൊവായ് രൂപതയുടെ അപ്പസ്റ്റോലിŎ   Read More of this news...

കാരുണ്യപ്രവര്‍ത്തികളിലൂടെ സാമൂഹ്യനന്മ കൈവരിക്കാമെന്ന് പാക്കിസ്ഥാനിലെ മെത്രാന്മാര്‍

ജൂബിലിവര്‍ഷത്തില്‍ കുട്ടികളെ കാരുണ്യപ്രവര്‍ത്തികളില്‍ പരിശീലിപ്പിക്കുമെന്ന് പാക്കിസ്ഥാനിലെ ദേശീയ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറി, ബിഷപ്പ് ജോസഫ് ആര്‍ഷദ് അറിയിച്ചു.കുട്ടികൾക്കും യുവജനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കാരുണ്യ പ്രവര്‍ത്തികളില്‍ പരിശീലനം നല്‍കിക്കൊണ്ടും വ്യാപൃതരാക്കിക്കൊണ്ടും, പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവത്സരം പാക്കിസ്ഥാനില്‍ പ്രസക്തമാക്കുവാന്‍ കത്തോലിക്കാ നേതൃത്വം പരിശ്രമിക്കുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ, വിശിഷ്യാ കത്തോലിക്കാ സ്ക്കൂളുകളിലൂടെയും കോളെജുകളിലൂടെയും, യുവജനങ്ങളെ കാരുണ്യപ്രവര്‍ത്തികളില്‍ വ്യാപൃതരാക്കിക്കൊണ്ടാണ് പദ്ധതി പുരോഗമിക്കുന്നത്. ഇന്ന് പാക്കിസ്ഥാനില്‍ നിലനില്ക്കുന്ന മത-മൗലിക ചിന്തയുടെയും വിഭാഗീയതയുടെയും കലുഷിതമായ അന്തരീക്ഷത്തില്‍ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ചിന്ത വളര്‍ത്താന്‍ കാരുണ്യപ്രവൃത്തികളുടെ പരിശീലനം വളരുന്ന തലമുറയ്ക്ക് പ്രയോജനപ്രദമാകുന്നുണ്ടെന്ന് ബിഷപ്പ് ആര്‍ഷദ് വിശദമാക്കി.വര്‍ഗ്ഗീയതയുടെയും മതവിദ്വേഷത്തിന്‍റെയും അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഇടങ്ങളിലെ സ്ഥാപനങ്ങളാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. അവിടങ്ങളിലെ യുവജനങ്ങളെയും കുട്ടികളെയും കാരുണ്യപ്രവൃത്തികളില്‍ വ്യാപൃതരാക്കിക്കൊണ്ട് കരുണയുടെ സന്ദേശം പങ്കുവയ്ക്കുവാനും, അതുവഴി സമൂഹത്തെ സാഹോദര്യത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും ഉണര്‍ത്തുവാനുമാകുമെന്ന പ്രത്യാശയാണ് ജൂബിലിവര്‍ഷം നൽകുന്നത്: ബിഷപ്പ് ആര്‍ഷദ് പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ വരുംതലമുറ&   Read More of this news...

മാതാക്കള്‍ കരുണയുടെ നിറകുടമാകണം: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

മൂവാറ്റുപുഴ: മാതാക്കള്‍ കരുണയുടെ നിറകുടമാകണമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. സീറോ മലബാര്‍ സഭ മാതൃവേദി ജനറല്‍ ബോഡി യോഗം നെസ്റ് പാസ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തിലും സമൂഹത്തിലും സഭയിലും മാതാക്കള്‍ കാരുണ്യത്തിന്റെ വക്താക്കളായിരിക്കണം. ശാന്തമായി പ്രാര്‍ഥിക്കാനും ശ്രവിക്കാനും കാരുണ്യപ്രവൃത്തികള്‍ ചെയ്യാനും മാതാക്കള്‍ തയാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മാതൃവേദി ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, ഫാ. പോള്‍ കാരകൊമ്പില്‍, സിസ്റര്‍ ജോണ്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍കൂനന്‍, ഫാ. ഏബ്രഹാം പുതുശേരി എന്നിവര്‍ ക്ളാസ് നയിച്ചു. ലിസ വര്‍ഗീസ് സ്വാഗതവും ജിജി ജേക്കബ് നന്ദിയും പറഞ്ഞു. Source: Deepika   Read More of this news...

വിദ്യാര്‍ഥികള്‍ സമൂഹത്തിനു മുഴുവന്‍പ്രകാശം പകരേണ്ടവര്‍: മാര്‍ ആലഞ്ചേരി

കൊച്ചി: സമൂഹത്തിനു മുഴുവന്‍ പ്രകാശം പകര്‍ന്നു മാതൃകകളാകേണ്ടവരാണു വിദ്യാര്‍ഥികളെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തൃക്കാക്കര ഭാരതമാതാ കോളജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാലയങ്ങളില്‍ നിന്ന് അറിവിന്റെയും ധാര്‍മികമൂല്യങ്ങളുടെയും സാമൂഹ്യപ്രതിബദ്ധതയുടെയും ഊര്‍ജം സ്വീകരിച്ച് അതു തങ്ങളുടെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്കു സാധിക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. ജൂബിലിയോടനുബന്ധിച്ചു കോളജ് ആവിഷ്കരിച്ച ബിഎംസി എക്സലന്‍സ് അവാര്‍ഡ് പദ്ധതി മാര്‍ ആലഞ്ചേരി പ്രഖ്യാപിച്ചു. കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ചു. ലാംഗ്വേജ് ലാബ്, സോളാര്‍ എനര്‍ജി പദ്ധതികളുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ പഠനമേഖലയിലെ മികവ് ഉറപ്പാക്കുന്നതിനൊപ്പം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പ്രത്യേകമായി പരിഗണിച്ച് അവര്‍ക്കു പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്നു ജൂബിലി സ്റുഡന്റ്സ് ഫാമിലി സപ്പോര്‍ട്ട് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുവര്‍ണജൂബിലി സന്ദേശം കോളജ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിന്റോ കിലുക്കന്‍ വായിച്ചു. ബെന്നി ബഹനാന്‍ എംഎല്‍എ സ്പോര്‍ട്സ് കോംപ്ളക്സ് പദ്ധതി സമര്‍പ്പിച്ചു. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷന്‍ മുതല്‍ ഭാരതമാതാ കോളജ് വരെയുള്ള റോഡിന്റെ പേര് ഭാരതമാതാ കോളജ് റോഡ് എന്നാക്കിയതിന്റെ നാമകരണം അദ്ദേഹം നിര്‍വഹിച്ചു. സ്മാര്‍ട്ട് ക്ളാസ&   Read More of this news...

ഒരു ഭുതകാലമില്ലാത്ത വിശുദ്ധനും ഭാവിയില്ലാത്ത ഒരു പാപിയുമില്ല

ഒരു ഭുതകാലമില്ലാത്ത വിശുദ്ധനും ഭാവിയില്ലാത്ത ഒരു പാപിയുമില്ലായെന്ന് പാപ്പാ ഫ്രാന്‍സിസ് ജനുവരി 19-ന് നടന്ന ദിവ്യബലിയാഘോഷത്തില്‍ വചനം പങ്കുവയ്ക്കവെ ചൂണ്ടിക്കാട്ടി.സാമുവേലിന്‍റെ പുസ്തകത്തില്‍ നിന്നുള്ള, അന്നത്തെ ആദ്യവായനയില്‍ പറയുന്ന, ഇസ്രായേലിന്‍റെ രാജാവായി തിരഞ്ഞെടുത്ത യുവാവായ ദാവീദിനെ കേന്ദ്രീകരിച്ചാണ് പാപ്പാ സംസാരിച്ചത്. ദൈവം ബാഹ്യമായത് മാത്രമല്ല കാണുന്നത്, എന്നാല്‍ ഹൃദയത്തെ ദര്‍ശിക്കുന്നുവെന്ന് പ്രസ്താവിച്ച പാപ്പാ, ഉചിതമായ നല്ല ഉദ്ദേശ്യത്തെ ജയിക്കാനാണെങ്കിലും ഒരിക്കലും ദൈവത്തെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.നമ്മള്‍ പലപ്പോഴും ബാഹ്യമായവയ്ക്ക്, പ്രത്യക്ഷത്തില്‍ കാണുന്നവയ്ക്ക് അടിമപ്പെടുകയും അവയെ പിന്തുടരുകയും ചെയ്യുന്നുവെന്നും എന്നാല്‍ ദൈവം സത്യം അറിയുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.ദാവീദ് തന്‍റെ പാപം അംഗീകരിക്കുകയും ക്ഷമ യാചിക്കുകയും ചെയ്തുവെന്നും അദ്ദേഹം വിശുദ്ധനായ രാജാവായത് വളരെക്കാലത്തെ പാപകരമായ ജീവിതത്തിനുശേഷമാണെന്നും പാപ്പാ സൂചിപ്പിച്ചു. പാപിയായിരുന്നെങ്കിലും പശ്ചാത്തപിച്ച് വിശുദ്ധീകരിക്കപ്പെട്ട ദാവീദു രാജാവിന്‍റെ ജീവിതം നമ്മുടെ ജീവിതത്തെക്കുറിച്ചു ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് പാപ്പാ പറഞ്ഞു. ജ്ഞാനസ്നാനത്തിലൂടെ നാമെല്ലാവരും ദൈവജനമാകുവാനും വിശുദ്ധരാകുവാനും തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ദാവീദിന്‍റെ ജീവിതം പോലെയാണ് ദൈവം നമ്മെ ക്ഷണിക്കുന്ന ക്രൈസ്തവന്‍റെ ജീവിതപാതയെന്നും, ഒരു ഭൂതകാലമില്ലാത്ത വിശുദ്ധനും ഭാവിയില്ലാത്ത ഒരു പാപിയുമില്ലായെന്നും പാപ്പാ ഊന്നിപ്പറഞ്ഞു. Source: Vatican Radio   Read More of this news...

തുരുത്തി 'കാനാ'യില്‍ അന്തര്‍ദേശീയ സിമ്പോസിയം

ചങ്ങനാശേരി: വിവാഹ, കുടുംബ ജീവിതത്തെ സംബന്ധിച്ചുള്ള ഉന്നത പഠന കേന്ദ്രമായ തുരുത്തി 'കാനാ', ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ 27ന് രാവിലെ 9.30ന് "വിവാഹ കുടുംബ ബന്ധങ്ങളുടെ സ്ഥായീഭാവം വിവിധ മത വീക്ഷണങ്ങളില്‍" എന്ന വിഷയത്തെക്കുറിച്ച് സിമ്പോസിയം നടത്തും. കോട്ടയം ജില്ലാ അസിസ്റന്റ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും.ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പുനലൂര്‍ മെത്രാന്‍ ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. - ഭഗവദ്ഗീതാ ട്രസ്റ് ചെയര്‍മാനും പ്രസിദ്ധ വാഗ്മിയുമായ സ്വാമി സന്ദീപാനന്ദ""വിവാഹവും കുടുംബവും ഹൈന്ദവ സംസ്കാരത്തില്‍'' എന്ന വിഷയത്തെക്കുറിച്ചും - 'കുടുംബ വൈവാഹിക"സ്ഥിരത ഇസ്്ലാംമത പാരമ്പര്യത്തില്‍' എന്ന വിഷയത്തേക്കുറിച്ച് ന്യൂനപക്ഷ അവകാശ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂരും, - 'വിവാഹവും കുടുംബവും യഹൂദ പാരമ്പര്യത്തില്‍' എന്ന വിഷയം ആലുവാ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് അധ്യാപകനും ആലപ്പുഴ രൂപതാ വികാരി ജനറലുമായ റവ.ഡോ.ജെയിംസ് ആനാപറമ്പിലും - റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റി പ്രഫസറും റൂമേനിയന്‍ വംശജയുമായ ഒവാന്ന ഗേ"ത്സിയാ 'വിവാഹത്തിന്റെ അവിഭാജ്യതയും കുടുംബബന്ധങ്ങളും ക്രൈസ്തവ ദര്‍ശനത്തില്‍' എന്ന വിഷയത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിക്കും. സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 94477662034, 8289833641 എന്നീ നമ്പരുകളില്‍ രജിസ്റര്‍ ചെയ്യണം. ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍ഷ്യേറ്റ്, മാസ്റര്‍, ഡിപ്ളോമ സര്‍ട്ടിഫിക്ക!   Read More of this news...

ഫിന്‍ലാന്‍റുകാരായ ലൂതറന്‍ സഭാ പ്രതിനിധികള്‍ വത്തിക്കാനില്‍

സംഘര്‍ഷങ്ങള്‍ പലപ്പോഴും പിച്ചിച്ചീന്തുന്നതും, മതനിരപേക്ഷതയാലും നിസ്സംഗതയാലും മുദ്രിതവുമായ ഒരു ലോകത്തില്‍ യേശുക്രിസ്തുവിനെ ഏറ്റുപറയുന്നതിനായി പരിശ്രമിക്കാനും, അങ്ങനെ ഐക്യത്തിന്‍റെ ഉപരി വിശ്വാസയോഗ്യരായ സാക്ഷികളും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ശില്പികളും ആകാനും ക്രൈസ്തവരെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.     വാര്‍ഷിക സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന് തുടക്കം കുറിക്കപ്പെട്ട തിങ്കളാ‌ഴ്ച, (18/01/16) ഫിന്‍ലാന്‍റുകാരായ  ലൂതറന്‍ സഭാ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.     കത്തോലിക്കരും ലൂതറന്‍ സഭാനുയായികളും തമ്മിലുള്ള സംഭാഷണത്തില്‍ ദൈവവിജ്ഞാനീയ സംബന്ധിയും വിശ്വാസാനുഷ്ഠാനപരവുമായ ചില വ്യത്യാസങ്ങള്‍ ഇനിയും ഉണ്ടെങ്കില്‍ത്തന്നെയും അത് നമ്മെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച്, ഉപരി ഐക്യത്തിലേക്കുള്ള  യാത്രയില്‍ മുന്നേറുന്നതിന് പ്രചോദനം പകരുകയാണ് വേണ്ടതെന്ന് പാപ്പാ പറഞ്ഞു.     ലൂതറന്‍ സഭാനുയായികളും ഓര്‍ത്തഡോക്സ്കാരും കത്തോലിക്കരും എന്ന നിലയില്‍ എല്ലാവര്‍ക്കും പൊതുവായുള്ള ഘടകം ലൂതറന്‍ സമൂഹാംഗങ്ങളും കണ്ടെത്തിയിരിക്കുന്നു എന്നതിനുള്ള വാചാലമായ സാക്ഷ്യമാണ് ഈ പ്രതിനിനിധി സംഘത്തിന്‍റെ  ഈ എക്യുമെനിക്കല്‍ തീര്‍ത്ഥാടനമെന്ന് പാപ്പാ പ്രസ്താവിച്ചു.     വിശുദ്ധ ഹെ൯റിക്കിന്‍റെ തിരുന്നാളിനോടനുബന്ധിച്ചുള്ള ഈ വാര്‍ഷികതീര്‍ത്ഥാടന വേളയില്‍ റോമിന്‍റെ മെത്രാനെ സന്ദര്‍ശിക്കാനെത്തിയ അവര്‍ക്ക് പാപ്പാ സ്വാഗതമോതുകയും നന്ദി പറയുകയും ചെയ്തു.     പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള യത്നങ്ങളില്‍ ലൂതറന്‍ സഭാനുയായികള്‍ പങ്കുചേരുന്നത!   Read More of this news...

യഹൂദരും ക്രൈസ്തവരും സമാധാന-നീതി യത്നങ്ങള്‍ ഊര്‍ജ്ജിതമാക്കണം

യഹൂദരും കത്തോലിക്കരും ദൈവവിജ്ഞാനീയ സംബന്ധിയായ പ്രശ്നങ്ങള്‍ക്കൊപ്പം, ലോകത്തില്‍ ഇന്നുയരുന്ന വലിയ വെല്ലുവിളികളേയും നേരിടേണ്ടത്  അനിവാര്യമാണെന്ന് മാര്‍പ്പാപ്പാ.      റോമിലെ മുഖ്യ യഹൂദപ്പള്ളി ഞായറാഴ്ച(17/01/16) സന്ദര്‍ശിച്ച് യഹൂദ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാന്‍സീസ് പാപ്പാ തദ്ദവസരത്തില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു     സമഗ്രമായ ഒരു പരിസ്ഥിതി വിജ്ഞാനം മുന്‍ഗണനയര്‍ഹിക്കുന്നുവെന്നും സൃഷ്ടിയുടെ പരിപാലനത്തെക്കുറിച്ച് ബൈബിള്‍ നല്കുന്ന സന്ദേശം ക്രൈസ്തവര്‍ക്കും യഹൂദ ര്‍ക്കും ഒത്തൊരുമിച്ചു ആകമാന നരകുലത്തിനേകാന്‍ എങ്ങനെ സാധിക്കുമെന്ന് ചിന്തി ക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.     ഏറ്റുമുട്ടലുകളും യുദ്ധങ്ങളും അതിക്രമങ്ങളും അനീതികളും നരകുലത്തില്‍ ആഴമേറിയ മുറിവുകളുണ്ടാക്കുമ്പോള്‍ നമ്മള്‍ സമാധാനത്തിനും നീതിക്കും വേണ്ടി യുള്ള പരിശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.     മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തുന്ന ആക്രമണം മതം എന്ന പേരിനര്‍ഹമുള്ള എല്ലാമതങ്ങള്‍ക്കും, വിശിഷ്യ, മൂന്നു മഹാ അദ്വൈത മതങ്ങള്‍ക്ക് വിരുദ്ധമാണെന്നും എവിടെ ജീവന്‍ അപകടത്തിലാകുന്നുവോ അവിടെ നമ്മള്‍ അതിന് സംരക്ഷണമേകാന്‍ വിളിക്കപ്പെടുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.‌     സ്നേഹത്തിന്‍റെയും ജീവന്‍റെയും ദൈവത്തിനുമുന്നില്‍ അവസാനവാക്ക് ഒരിക്കലും മരണത്തിന്‍റെയും അക്രമത്തിന്‍റെയുമായിരിക്കില്ലയെന്നും പാപ്പാ പ്രസ്താ വിച്ചു.     1939 നും 1945 നും മദ്ധ്യേ നാസികള്‍ 60 ലക്ഷത്തോളം യൂദരെ കുരുതികഴിച്ച സംഭവമായ"ഷൊഹ" (SHOAH) യെക്കുറിച്ചനുസ്മരിച്ച പാപ്പാ, അത് ദൈവത്തിന്‍റെ സ്ഥാനം മനുഷ്യന്കല്പിക്കാന്‍ ശ്രമിച്ച ഒരു സിദ്ധാന്തത്തിന്‍&#   Read More of this news...

ശീലങ്ങള്‍ നവീകരിക്കപ്പെടണം: മാര്‍പ്പാപ്പാ

പരിശദ്ധാരൂപി പകരുന്ന നൂതനത്വത്താലും ദൈവത്തിന്‍റെ വിസ്മയങ്ങളാലും ശീലങ്ങള്‍ നവീകരിക്കപ്പെടണമെന്ന് മാര്‍പ്പാപ്പാ.     വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍ ഉള്ള കപ്പേളയില്‍ തിങ്കളാഴ്ച (18/01/16) താനര്‍പ്പിച്ച പ്രത്യൂഷ പൂജാവേളയില്‍ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     അതെ,എല്ലായ്പ്പോഴും അങ്ങനെയാണ് ചെയ്തു പോന്നിരുന്നത് എന്നു പറഞ്ഞ് അതില്‍ കടുംപിടുത്തം പിടിക്കുന്ന ക്രൈസ്തവര്‍ അവരുടെ ഹൃദയം പരിശുദ്ധാരൂപി യുടെ വിസ്മയങ്ങള്‍ക്കുമുന്നില്‍ അടച്ചിട്ടിരിക്കയാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.     അവര്‍ക്കൊരിക്കലും സത്യത്തിന്‍റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരാനാകില്ല, കാരണം അവര്‍ വിഗ്രഹാഗരാധകരും നിഷേധികളും ആണ് പാപ്പാ കൂട്ടിച്ചേര്‍ത്തു.     കര്‍ത്താവിന്‍റെ വാക്കുകള്‍  അനുസരിക്കുകയെന്നത് ബലിയേക്കാള്‍ കര്‍ത്താവിന് പ്രീതികരം എന്ന് സാമുവേല്‍ പ്രവാചകന്‍ സാവുളിനെ ശാസിച്ചുകൊണ്ടു പറയുന്ന വിശുദ്ധ ഗ്രന്ഥഭാഗം അനുസ്മരിച്ചുകൊണ്ട് പാപ്പാ, കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കാതിരിക്കുന്നതും കര്‍ത്താവിന്‍റെ നവ്യതയോടും എന്നും വിസ്മയിപ്പിക്കുന്ന പരിശുദ്ധാരൂപിയോടും തുറവുള്ളവരാകാതെ ഹൃദയം അടച്ചിടുന്നത് പാപമാണെന്ന് ഉദ്ബോധിപ്പിച്ചു.     അതുപോലെതന്നെ വിഗ്രഹാരാധനകനും മര്‍ക്കടമുഷ്ടിയുള്ളവനുമായ ക്രൈസ്തവന്‍ പാപം ചെയ്യുന്നു വെന്നും പാപ്പാ വിശദീകരിച്ചു.  Source: Vatican Radio   Read More of this news...

കരുണയുടെ അപ്പസ്തോലിക കോണ്‍ഗ്രസ്സുകള്‍

കരുണയുടെ നാലാം ലോക അപ്പസ്തോലിക കോണ്‍ഗ്രസ്സ് ഫിലിപ്പീന്‍സില്‍ 2017 ജനുവരി 16 മുതല്‍ 20വരെ നടക്കും.     കരുണയിലുള്ള കൂട്ടായ്മയും കരുണാ ദൗത്യവും എന്നതാണ് ഇതിന്‍റെ വിചിന്തന പ്രമേയം.     കരുണയുടെ അപ്പസ്തോലിക കോണ്‍ഗ്രസ്സ് യൂറോപ്പ് തലത്തില്‍ റോമില്‍ നടക്കും ഇക്കൊല്ലം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 4 വരെയായിരിക്കും ഇത് സംഘടിപ്പിക്ക പ്പെടുന്നത്.     വത്തിക്കാനില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തില്‍ തിങ്ക ളാഴ്ച (18/01/16)  നടന്ന പത്രസമ്മേളനത്തിലാണ് ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പരസ്യപ്പെടുത്തപ്പെട്ടത്Source: Vatican Radio   Read More of this news...

കെസിവൈഎം സംസ്ഥാന സെനറ്റ് സമ്മേളനം തുടങ്ങി

തൃശൂര്‍: രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലേക്കു യുവജനങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ആര്‍ച്ച്ബിഷപ് മാ ര്‍ ആന്‍ഡ്രൂസ് താഴത്ത്. 38-ാം കെസിവൈഎം സംസ്ഥാന വാര്‍ഷിക സെനറ്റ് സമ്മേളനം ആമ്പല്ലൂര്‍ സ്പിരിച്വ ല്‍ ആനിമേഷന്‍ സെന്ററില്‍ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഷൈന്‍ ആന്റണി അധ്യക്ഷനായി. സംസ്ഥാ ന ജനറല്‍ സെക്രട്ടറി സിജോ അമ്പാട്ട്, ഡയറക്ടര്‍ ഡോ.മാത്യു ജേക്കബ് തിരുവാലില്‍, തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ.ജിയോ കടവി, സംസ്ഥാന അസിസ്റന്റ് ഡയറക്ടര്‍ സിസ്റര്‍ എസ്.ഡി. സുമം, അതിരൂപത പ്രസിഡന്റ് ജോസ്മോന്‍ കെ. ഫ്രാന്‍സിസ്, സംസ്ഥാന സെക്രട്ടറി ബിജു രാജു എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ ലിന്‍സി അഗസ്റിന്‍, സനോജ് ഷാജി ജോസഫ്, ദിവ്യ ഫ്രാന്‍സിസ്, ഹിമ ആല്‍ബിന്‍, ആന്റോച്ചന്‍ ജെയിംസ്, ബിജു രാജു, നൈജോ ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ 31 രൂപതകളില്‍നിന്നുള്ള യുവജന നേ താക്കളാണു പങ്കെടുക്കുന്നത്.Source: Deepika   Read More of this news...

അതിരമ്പുഴയില്‍ ദീപികയ്ക്ക് 1000 വരിക്കാര്‍: ആദ്യഘട്ടം പൂര്‍ത്തിയായി

അതിരമ്പുഴ: ദീപിക ദിനപത്രത്തിന് ആയിരം പുതിയ വരിക്കാര്‍ എന്ന പ്രാഥമിക ലക്ഷ്യത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ദീപിക ഫ്രണ്ട്സ് ക്ളബ് ഉദ്ഘാടനം ചെയ്തു. ദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിന്റെ ധാര്‍മിക ശബ്ദമാണ് ദീപികയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ എഡിറ്റോറിയലില്‍ വ്യക്തമാക്കുന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നും അണുവിട വ്യതിചലിക്കാന്‍ ദീപിക തയാറല്ല. മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കായുള്ള പോരാട്ടം ദീപിക തുടരും. സംസ്ഥാനത്തുടനീളം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ദീപിക ഫ്രണ്ട്സ് ക്ളബിന് ഇതിനോടകം കഴിഞ്ഞതായി റവ.ഡോ. മാണി പുതിയിടം പറഞ്ഞു. ഫൊറോന വികാരിയും ദീപിക ഫ്രണ്ട്സ് ക്ളബ് രക്ഷാധികാരിയുമായ ഫാ. സിറിയക് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. ദീപിക ഫ്രണ്ട്സ് ക്ളബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ചങ്ങനാശേരി അതിരൂപതാ ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടിയില്‍, അതിരമ്പുഴ ഇടവകതല കോ-ഓര്‍ഡിനേറ്റര്‍ സണ്ണി തോമസ് പുളിങ്കാലാ, പഞ്ചായത്തംഗം തോമസ് പുതുശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. പുതുതായി ചേര്‍ന്ന 500 വരിക്കാരുടെ വാര്‍ഷിക വരിസംഖ്യയായ പത്തുലക്ഷം രൂപയുടെ ചെക്ക് വികാരി ഫാ. സിറിയക് കോട്ടയില്‍ ദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടത്തിന് കൈമാറി. നാലു പതിറ്റാണ്ടിലേറെക്കാലമായി ദീപിക ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ദേവസ്യ തെക്കെപ്പുറം (അതിരമ്പുഴ), മാത്യു കുറുപ്പുംതുണ്ടം (മനയ്ക്കപ്പാടം) എന്നിവരെ ഫാ. സിറിയക് കോട്ടയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഏജന്റുമാരായ ജോമോന്‍ (കല്ലമ്പാറ), ജയിംസ് (കുട്ടിപ്പടി), റിനു ജോസഫ് (നാല്‍പാത്തിമല), ജോഷി സെബാസ്റ്യന്‍ (മണ്ണാര്‍കുന്&   Read More of this news...

സീറോ മലബാര്‍ മാതൃവേദി നേതൃസംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

മൂവാറ്റുപുഴ: സീറോ മലബാര്‍ മാതൃവേദി നേതൃസംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 19നും 20നും മൂവാറ്റുപുഴ നെസ്റ് പാസ്ററല്‍ സെന്ററില്‍ നടക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ യോഗം ഉദ്ഘാടനംചെയ്യും. മാതൃവേദി ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷതവഹിക്കും. ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സമാപന സന്ദേശം നല്‍കും. ഫാ.വില്‍സണ്‍ എലുവത്തിങ്കല്‍കൂനന്‍, ഫാ.ഏബ്രഹാം പുതുശേരി എന്നിവര്‍ ക്ളാസ് നയിക്കും. വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. സംഘടനാ തെരഞ്ഞെടുപ്പിനു ഡയറക്ടര്‍ റവ.ഡോ.ജോസഫ് കൊച്ചുപറമ്പില്‍, ആനിമേറ്റര്‍ ഡോ.സിസ്റര്‍ ജോണ്‍സി, ജനറല്‍ സെക്രട്ടറി ലിസി വര്‍ഗീസ് എന്നിവര്‍ നേതൃത്വംനല്‍കും. ജിജി ജേക്കബ്, മാഗി ജോസ്, ഏലിയാമ്മ സെബാസ്റ്യന്‍, ബെറ്റ്സി ഷാജി, ഡോളി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. Source:Deepika   Read More of this news...

ഭാരതമാതാ കോളജ് സുവര്‍ണ ജൂബിലി ആഘോഷ സമാപനം ഇന്ന് (19-01-2016)

കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു സമാപനം. ഉച്ചകഴിഞ്ഞ് 2.30ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. കോളജ് ആവിഷ്കരിച്ച ബിഎംസി എക്സലന്‍സ് അവാര്‍ഡ്, ലാംഗ്വേജ് ലാബ്, സ്റുഡന്റ്സ് ഫാമിലി സപ്പോര്‍ട്ട്, സ്റുഡന്റ്സ് സപ്പോര്‍ട്ട് സ്കീം, സ്പോര്‍ട്സ് കോംപ്ളക്സ്, സ്മാര്‍ട്ട് ക്ളാസ് റൂം, പിജി റിസര്‍ച്ച് അവാര്‍ഡ്, സ്റുഡന്റ്സ് അപ്രീസിയേഷന്‍ അവാര്‍ഡ്, ഐ കാന്‍ മേക്ക് എ ഡിഫറന്‍സ്, വീല്‍സ് ഓണ്‍ മീല്‍സ് രണ്ടാം ഘട്ടം, സ്റുഡന്റ്സ് ഹെല്‍ത്ത് സ്കീം, ഹാപ്പി ഹോം, സോളാര്‍ എനര്‍ജി എന്നീ പദ്ധതികളുടെ സമര്‍പ്പണം സമ്മേളനത്തില്‍ നടക്കും. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, കെ.വി. തോമസ് എംപി, ബെന്നി ബഹനാന്‍ എംഎല്‍എ, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, കോളജ് മാനേജര്‍ റവ. ഡോ. വര്‍ഗീസ് കളപ്പറമ്പത്ത്, പ്രിന്‍സിപ്പല്‍ പ്രഫ. ജോസ് ജെ. പുതുശേരി, അസിസ്റന്റ് ഡയറക്ടര്‍ ഫാ. ബിന്റോ കിലുക്കന്‍, സ്റാഫ് സെക്രട്ടറി പ്രഫ. പ്രിന്‍സ് ജെ. ജോസ്വില്ല, കോളജിലെ ആദ്യബാച്ചിലെ അധ്യാപകരുടെ പ്രതിനിധി പ്രഫ. പി.പി. ജോണ്‍, പ്രഥമ കോളജ് യൂണിയന്‍ ചെയര്‍മാന്‍ പി.ജെ. ജോസഫ്, യൂണിയന്‍ ചെയര്‍മാന്‍ മാര്‍ട്ടിന്‍ ക്രിസ്റി എന്നിവര്‍ പ്രസംഗിക്കും.-----------------------------------------------------------------കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരതമാതാ കോളജിന്റെ (ബിഎംസി) ഒരുവര്‍ഷം നീണ്ടു നിന്ന സുവര്‍&   Read More of this news...

കര്‍ഷകരോഷം ഇരമ്പി: ഇന്‍ഫാമിന്റെ പിന്നോട്ടു നടത്തം

വാഴക്കുളം: കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടനകള്‍ പിന്നോട്ട് നടന്നു പ്രതിഷേധിച്ചു. കര്‍ഷകരെ അരനൂറ്റാണ്ടിലേറെ പിന്നിലേക്കു നയിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുടര്‍ച്ചയായ കര്‍ഷക വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു ഗാന്ധിവേഷത്തിലും കര്‍ഷകവേഷത്തിലും പിന്നോട്ട് നടപ്പ് സമരം സംഘടിപ്പിച്ചത്. കല്ലൂര്‍ക്കാട് കവലയില്‍നിന്ന് ആരംഭിച്ച പിന്നോട്ടു നടപ്പ് സമരം ഇന്‍ഫാം സെക്രട്ടറി ജനറല്‍ ഷെവ.വി.സി. സെബാസ്റ്യന്‍, സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ടിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. പ്രതിഷേധ സമരത്തിനു ദേശീയ ട്രസ്റി ഡോ.എം.സി. ജോര്‍ജ്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍, വൈസ് ചെയര്‍മാന്‍ മൈതീന്‍ ഹാജി, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ജോയി തെങ്ങുംകുടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥ വിഭാഗങ്ങള്‍ക്കു ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോള്‍ 95 ശതമാനം വരുന്ന കര്‍ഷകരെ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. ഒരു മാസം 600 കോടി രൂപ അധിക ശമ്പളം നല്‍കുമ്പോള്‍ കര്‍ഷക സമൂഹത്തിനു വാഗ്ദാനം മാത്രമാണു നല്‍കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷക പ്രശ്നങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തുന്ന വ്യാജരക്ഷായാത്രകള്‍ കോടതി ഇടപെട്ടു നിര്‍ത്തിവയ്പ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. നാടിന്റെയും കര്‍ഷകരുടെയും രക്ഷയ്ക്കായി റബറൈസ്ഡ് റോഡുകള്‍ സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ ദുരൂഹതയുണ്ട്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പാക്കുക, റബര്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കുക, കൃഷിനാശത്തിന് ഇന്‍ഷ്വറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക, പരുത്തി Ŏ   Read More of this news...

ആരാധനാക്രമ പഠനം സഭയുടെ അടിസ്ഥാന ഘടകം: മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: ആരാധനക്രമ പഠനം സഭയുടെ അടിസ്ഥാന ഘടകമാണെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്കാ സഭയുടെ ആരാധനാക്രമ ദൈവശാസ്ത്ര മേഖലകളിലും പൊതുസമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിലും നേതൃത്വം നല്കിവരുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ബഹുമാനാര്‍ഥം ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ സ്ഥാപിച്ച ആരാധനക്രമ ഗവേഷണ പഠനകേന്ദ്രമായ ബേസ് മര്‍ദൂസായുടെ (ജ്ഞാനനികേതന്‍) ആശീര്‍വാദവും മാരിയോസ് ലിറ്റര്‍ജിക്കല്‍ സ്റഡി ഫോറം ഉദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരാധനക്രമം കൂടാതെ ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണം എന്നീ ആധാരശിലകളാണു സഭയുടെ അടിസ്ഥാനമെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. പൌരസ്ത്യ ക്രിസ്തീയ വൈജ്ഞാനിക ശാഖകളുടെ ഗവേഷണ പഠനങ്ങള്‍ക്കായുള്ള ഈ സ്ഥാപനത്തിന്റെ സാക്ഷാത്കാരത്തിന് ഓസ്ട്രിയയിലെ ഐസന്‍സ്റാറ്റ് രൂപത നല്‍കിയ സഹായവും പ്രോത്സാഹനവും ഏറെ വിലപ്പെട്ടതാണെന്നും മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ആരാധാക്രമ പഠനങ്ങളെക്കുറിച്ച് ഗവേഷണങ്ങളും ആഴമായ പഠനങ്ങളും ഉണ്ടാകണമെന്നും സീറോമലബാര്‍ സഭയുടെ വ്യക്തിത്വത്തെക്കുറിച്ച് അവബോധം നേടണമെന്നും മാര്‍ പവ്വത്തില്‍ നിര്‍ദേശിച്ചു.ഓസ്ട്രിയയിലെ ഐസന്‍സ്റാറ്റ് ബിഷപ് ഡോ.എജിഡീയൂസ് യോഹാന്‍ സിഫ്കോവിച്ച് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി മെത്രാനായിരിക്കെ മാര്‍ പവ്വത്തില്‍ ഐസന്‍സ്റാറ്റ് രൂപതയുമായി തുടങ്ങിവച്ച ബന്ധം ഇപ്പോഴും ഊഷ്മളമായി തുടരുകയാണ്. ഈ ബന്ധമാണ് മാര്‍ പവ്വത്തിലിന്റെ പേരില്‍ ആരാധനാക്രമ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ഇടയാക്കിയതെന്നും സഭയുടെ അട   Read More of this news...

ദീപിക കേന്ദ്ര ഓഫീസ് മന്ദിരം ഉദ്ഘാടനം ഇന്ന് (16-01-2016)

കോട്ടയം: ദീപികയുടെ കോട്ടയത്തെ നവീകരിച്ച കേന്ദ്ര ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. മാമ്മന്‍ മാപ്പിള ഹാളില്‍ വൈകുന്നേരം നാലിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സീസ് ക്ളീറ്റസ് ആമുഖപ്രസംഗവും മാനേജിംഗ് ഡയറക്ടര്‍ മോണ്‍. മാണി പുതിയിടം സ്വാഗതവും പറയും. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ ഡോ. സി.കെ. മേനോന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മലബാറിലെയും ഹൈറേഞ്ചിലെയും കര്‍ഷക കുടിയേറ്റം സംബന്ധിച്ചു സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച പരമ്പര പുസ്തകരൂപത്തിലാക്കിയത് (പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍) മന്ത്രി കെ.സി. ജോസഫ് പ്രകാശനം ചെയ്യും. ദീപിക പ്രസിദ്ധീകരിക്കുന്ന കര്‍ഷകമിത്രം ഡയറക്ടറിയുടെ പ്രകാശനം കെ.എം. മാണി എംഎല്‍എ നിര്‍വഹിക്കും. ജോസ് കെ. മാണി എംപി, കെ. സുരേഷ്കുറുപ്പ് എംഎല്‍എ, കോട്ടയം ജില്ലാ കളക്ടര്‍ യു.വി. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഡോ. താര്‍സീസ് ജോസഫ് നന്ദി രേഖപ്പെടുത്തും. സംഗീതപ്രതിഭ സ്റീഫന്‍ ദേവസിക്കു മ്യൂസിക് എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. വൈകുന്നേരം ആറു മുതല്‍ തിരുനക്കര മൈതാനത്ത് സ്റീഫന്‍ ദേവസിയും സിനിമാതാരം കലാഭവന്‍ പ്രജോദും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ ജില്ലാ പോലീസ് ചീഫ് എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്യും. ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക   Read More of this news...

പാപ്പായുടെ "കാരുണ്യത്തിന്‍റെ വെള്ളിയാഴ്ചകള്‍"

പാപ്പാ റോമിലെ ഒരു വൃദ്ധ സദനം വെള്ളിയാഴ്‍ച (15-01-2016) സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായിരുന്നു ഈ സന്ദര്‍ശനം. റോമിലെ "തോറെ സ്പക്കാത്ത" വീഥിയില്‍ "ബ്രൂണൊ ബുവോത്സി" എന്ന പേരിലുള്ള വൃദ്ധമന്ദിരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച വൈകുന്നേരം മുന്നറിയിപ്പില്ലാതെ എത്തിയത്. ഈ വൃദ്ധസദനത്തില്‍ 33 വയോധികരാണുള്ളത്.      കരുണയുടെ ജൂബിലിയാഘോഷത്തിന്‍റെ ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് റീനൊ ഫിസിക്കേല്ലയാണ് പാപ്പായ്ക്ക് അകമ്പടി സേവിച്ചത്.          വൃദ്ധസദന സന്ദര്‍ശനാനന്തരം പാപ്പാ, 6 കിടപ്പുരോഗികള്‍  കഴിയുന്ന ഒരു കേന്ദ്രം - CASA IRIDE - സന്ദര്‍ശിച്ചു.     കരുണയുടെ വത്സരത്തില്‍ ഓരോ മാസവും ഒരു വെള്ളിയാഴ്ച മാതൃകാപരമായ ഒരു കാരുണ്യ പ്രവൃത്തി  ചെയ്യുന്നതിനായി പാപ്പാ "കാരുണ്യത്തിന്‍റെ വെള്ളിയാഴ്ചകള്‍" എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഒരു സംരംഭത്തിന്‍റെ ഭാഗമാണ് ഈ സന്ദര്‍ശനങ്ങള്‍.Source: Vatican Radio   Read More of this news...

തൊഴില്‍ ഒരു വിളി: പാപ്പാ

 തൊഴില്‍ ഒരു വിളിയാണെന്നും, പ്രസ്തുത വിളിയുടെ ഉത്ഭവം പൊതുഭവനമായ ഭൂമിയില്‍ കൃഷിചെയ്യാനും അതിനെ സംരക്ഷിക്കാനും ദൈവം ആദിയില്‍ മനുഷ്യനേകിയ കല്പനയില്‍നിന്നാണെന്നും പാപ്പാ.     ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ 7000 ത്തോളം പ്രതിനിധികളടങ്ങിയ സംഘത്തെ ശനിയാഴ്ച (16/01/2016) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     തിന്മ ലോകത്തെയും മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളെയും  ദുഷിപ്പിച്ചുവെങ്കിലും സ്വതന്ത്രവും സര്‍ഗാത്മകവും പങ്കാളിത്തപരവും പര്സപരം പിന്തുണയ്ക്കുന്നതുമായ തൊഴിലിലൂടെ മനുഷ്യവ്യക്തി സ്വന്തം ജീവിതത്തിന്‍റെ അന്തസ്സ് ആവിഷ്ക്കരിക്കുകയും വളര്‍ത്തുകയും ചെയ്യുന്നുവെന്ന് പാപ്പാ 'എവഞ്ചേലി ഗൗതിയും', "സുവിശേഷത്തിന്‍റെ  ആനന്ദം" എന്ന തന്‍റെ അപ്പസ്തോലികോപദേശത്തില്‍നിന്നുദ്ധരിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.     തൊഴിലെന്ന വിളിയോടു സമുചിതം പ്രത്യുത്തരിക്കുന്നതിന് സഹായകമായി പാപ്പാ  മൂന്നു കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചു:വിദ്യാഭ്യാസം,പങ്കാളിത്തം,സാക്ഷ്യം.     സ്വന്തം ഹൃദയത്തില്‍നിന്ന് ഏറ്റവും നല്ലത് പുറത്തേക്കെടുക്കുന്നതാണ് വിദ്യഭ്യാസമെന്നും എന്തെങ്കിലും സാങ്കേതികവിദ്യ പഠിപ്പിക്കുകയൊ ആശയങ്ങള്‍ പകര്‍ന്നു നല്കുകയൊ മാത്രമല്ല, നമ്മെയും നമ്മെ വലയംചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളെയും  കൂടുതല്‍ മാനുഷികങ്ങളാക്കി മാറ്റുന്നതുമാണ് വിദ്യഭ്യാസമെന്നും പാപ്പാ വിശദീകരിച്ചു.     തൊഴില്‍ ഒരു വ്യക്തിയുടെ മാത്രം വിളിയല്ല, പ്രത്യുത, മറ്റുള്ളവരുമായി ബന്ധത്തിലാകുന്നതിനുള്ള അവസരമാണ് അതെന്നും വ്യക്തികളെ തമ്മില്‍ അകറ്റുന്നതല്ല മറിച്ച് ഐക്യത്തിലാക്കുന്നതാണ് തൊഴിലെന്നും  "പങ്കാളിത്തം" എന്ന പദത്തെക   Read More of this news...

വിശ്വാസം ഒരു ദാനം. അത് വാങ്ങാവുന്നതോ, നാം അര്‍ഹിക്കുന്നതോ അല്ല

വിശ്വാസം ആര്‍ക്കും വാങ്ങാനാവില്ലെന്നും അത് നമ്മുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്ന ദാനമാണെന്നും ‍ജനുവരി 15-ാം തിയതി പേപ്പല്‍ വസതിയായ സാന്ത മാര്‍ത്തയിലര്‍പ്പിച്ച വി.കുര്‍ബാനയില്‍ വചനം പങ്കുവയ്ക്കവെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. പാപ്പാ വചനസന്ദേശമദ്ധ്യേ 'ക്രിസ്തുവിലുള്ള എന്‍റെ വിശ്വാസം എങ്ങനെയുള്ളതാണ്?' എന്ന ഒരു ചോദ്യമുന്നയിക്കുകയുണ്ടായി. വിശ്വാസം ഒരു ദാനമാണെന്നും അത് ആരും അര്‍ഹിക്കുന്നതൊ ആര്‍ക്കും വാങ്ങാന്‍ കഴിയുന്നതൊ അല്ലായെന്നും പാപ്പാ പറ‍ഞ്ഞു. യേശുവിനെ അറിയണമെങ്കില്‍ അടച്ചിട്ട ഹൃദയമുണ്ടാകരുതെന്നും ക്ഷമാശീലമുള്ളതും അപമാനകരവുമായ പാത പിന്തുടരുകയും വേണമെന്ന് പാപ്പാ മുന്നറിയിപ്പു നല്‍കി.വിശ്വാസത്താല്‍ സൗഖ്യമാക്കപ്പെട്ട തളര്‍വാതരോഗിയുടെയും, യേശുവിന്‍റെ വസ്ത്രവിളുമ്പില്‍ സ്പര്‍ശിച്ച സ്ത്രീയുടെയും മറ്റും ഉദാഹരണങ്ങള്‍ സുവിശേഷത്തില്‍നിന്ന് ചൂണ്ടിക്കാട്ടികൊണ്ട്, "നമ്മു‌ടെ ഹൃദയങ്ങളെ വിശ്വാസത്തിനായി തുറക്കുക"യെന്ന് പാപ്പാ പറഞ്ഞു. അടഞ്ഞ ഹൃദയങ്ങളാണ് നമുക്കുള്ളതെങ്കില്‍ യേശുവിനെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും, നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന യേശുവിലുള്ള വിശ്വാസത്തിനായി നമുക്ക് യാചിക്കാമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. നമ്മുടെ വിശ്വാസത്തിന്‍റെ തെളിവാണ്  പാപവിമോചകനായി അയയ്ക്കപ്പെട്ട യേശുക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നതും, അവിടുത്തെ സ്തുതിക്കുവാനുള്ള നമ്മുടെ കഴിവെന്നും പാപ്പാ വ്യക്തമാക്കി.Source: Vatican Radio   Read More of this news...

പതറാത്ത വിശ്വാസം വിജയിക്കും : പാപ്പാ

വിശ്വാസം വിജയിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജനുവരി 14-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ഫിലിസ്ത്യരുടെ കൈകളില്‍ പരാജിതരായ ഇസ്രായേലിന്‍റെ ചരിത്രം പാപ്പാ വ്യാഖ്യനിച്ചു (1സാമൂ.4, 1-11). തുടര്‍ന്ന്, ക്രിസ്തുവിന്‍റെ കൈയ്യില്‍നിന്നു സൗഖ്യത്തിന്‍റെ വിജയം നേടിയ കുഷ്ഠരോഗിയുടെ വിശ്വാസത്തെക്കുറിച്ച് മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്നും (മര്‍ക്കോസ് 1, 40-45) പങ്കുവച്ചുകൊണ്ടാണ് 'വിജയിക്കുന്ന വിശ്വാസ'ത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.ജീവിതത്തിന്‍റെ എല്ലാ നഷ്ടവും പരാജയവും പേറിയ കുഷ്ഠ രോഗി വിശ്വാസത്തോടെ ക്രിസ്തുവിനെ വെല്ലുവിളിച്ചെന്ന് പാപ്പാ പ്രസ്താവിച്ചു. 'മനസ്സുണ്ടെങ്കില്‍ അങ്ങേയ്ക്കെന്ന സുഖമപ്പെടുത്താനാകു'മെന്നായിരുന്നു വെല്ലുവിളി. കാര്യങ്ങള്‍ പെട്ടെന്നാണ് അവസാനിച്ചത്. രോഗിയുടെ ആഴമായ വിശ്വാസം വിജയിച്ചു. ക്രിസ്തു കുഷ്ഠരോഗിയെ സുഖപ്പെടുത്തി. "മനസ്സാകുന്നു. ശുദ്ധനാകുക! സുഖപ്പെടുക..!!" ക്രിസ്തു അത്ഭുതകരമായി അയാളെ സുഖപ്പെടുത്തുകയും, പറഞ്ഞയക്കുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ച്, ദേഹം വ്രണപ്പെട്ട്, സമൂഹത്താല്‍ പുറന്തള്ളപ്പെട്ട മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിച്ചു മുന്നേറി. ജീവിതത്തിന്‍റെ യാതനയിലും ദൈവോന്മുഖമായി ജീവിക്കുന്ന പതറാത്ത വിശ്വാസത്തെയാണ് 'വിജയിക്കുന്ന വിശ്വാസ'മെന്നു പാപ്പാ വിശേഷിപ്പിച്ചത്.ആദ്യകഥയില്‍, ഇസ്രായേലിന്‍റെ നഷ്ടപ്പെട്ട, മങ്ങിയ വിശ്വാസമാണ് ഫിലിസ്ത്യരുടെ കൈകളില്‍ അടിയറവു വച്ചതെന്നും പാപ്പാ വ്യാഖ്യാനിച്ചു. ഇസ്രായേലിന് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. കര്‍ത്താവിന്‍റെ കല്പനകള്‍ അറിയാമായിരുന്നു. എന്നാല്‍   Read More of this news...

കാരുണ്യത്തിന്‍റെ വിശുദ്ധാത്മാക്കളെ ജൂബിലിനാളില്‍ സഭ വണങ്ങും

കാരുണ്യം ജീവിതസൂക്തമാക്കിയ വിശുദ്ധാത്മാക്കളുടെ തിരുശേഷിപ്പുകള്‍ ജൂബിലിനാളില്‍ വത്തിക്കാനിലെത്തും. വിശുദ്ധവത്സര പരിപാടികളുടെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലായാണ് റോമില്‍ ജനുവരി 14-ാം തിയതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ആധുനികയുഗത്തില്‍ ജീവിച്ചുകൊണ്ട് മാനവികതയ്ക്ക് ക്രിസ്തുവിന്‍റെ കാരുണ്യസ്പര്‍ശം ലഭ്യമാക്കിയ വിശുദ്ധരായ പാദ്രെ പിയോയുടെയും ലിയോപോള്‍ഡ് മാന്‍ഡിക്കിന്‍റെയും തിരുശേഷിപ്പുകളാണ് വണക്കത്തിനായി ജൂബിലിനാളില്‍ വത്തിക്കാനില്‍ എത്തിക്കുന്നത്.ദൈവിക കാരുണ്യത്തിന്‍റെ പ്രേഷിതരായ ഈ രണ്ടു ഫ്രാന്‍സിസ്ക്കന്‍ വിശുദ്ധാത്മാക്കളുടെ തിരുശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പേടകങ്ങള്‍  ഫെബ്രുവരി‍ 3-മുതല്‍ 11-വരെ തിയതികളിലാണ് റോമിലെ പ്രധാനപ്പെട്ട ദേവാലയങ്ങളിലും, പിന്നീട് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലുമായി വിശ്വാസികളുടെ വണക്കത്തിന് ലഭ്യമാക്കുവാന്‍ പോകുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പ്രസ്താവനയില്‍ വ്യക്തമാക്കി.ദൈവികകാരുണ്യത്തിന്‍റെ പ്രയോക്താക്കളായ  വിശുദ്ധാത്മാക്കള്‍ സഭയിൽ നിരവധിയാണ്. എന്നാല്‍ ആധുനികയുഗത്തില്‍ കാരുണ്യത്തിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിൽ ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും ലഭ്യമാക്കിയ പുണ്യാത്മാക്കളാണ് പാദ്രെ പിയോയും ലിയോപോള്‍ഡ് മാന്‍ഡിക്കും.  ഇവരുടെ ഭൗതികശേഷിപ്പുകള്‍ പ്രദര്‍ശിപ്പിക്കാനാവുന്ന വിധത്തില്‍ ഇറ്റലിയില്‍ത്തന്നെ ലഭ്യമായതിനാലും, പ്രായോഗികത മാനിച്ചുമാണ് പ്രതീകാത്മകമായി ഈ രണ്ടു ഫ്രാന്‍സിസ്ക്കന്‍ വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം തിരഞ്ഞെടുത്തതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേ!   Read More of this news...

ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി സംഗമം നാളെ(16-01-2016)

സ്വന്തം ലേഖകന്‍തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ശതാബ്ദി സംഗമം നാളെ രാവിലെ 8.30ന് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കും. രാവിലെ 8.30ന് കബര്‍ ചാപ്പലില്‍നിന്നു പ്രദക്ഷിണത്തോടെയാണ് പരിപാടികള്‍ക്കു തുടക്കം. തുടര്‍ന്നു നടക്കുന്ന സമൂഹബലിയില്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ വചനസന്ദേശം നല്‍കും. മലങ്കര കത്തോലിക്കാ സഭയിലെയും സീറോ മലബാര്‍, ലത്തീന്‍ റീത്തുകളിലെയും ബിഷപ്പുമാര്‍ സഹകാര്‍മികരായിരിക്കും. 100 അംഗങ്ങളുള്ള ഗായകസംഘം സമൂഹബലിയില്‍ ഗാനങ്ങള്‍ ആലപിക്കും.ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമായി വത്തിക്കാന്‍ ഉള്‍പ്പെടെ 100 കേന്ദ്രങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയതായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജന്മശതാബ്ദിയോടനുബന്ധിച്ച് നിര്‍ധനരായ നൂറു യുവതികള്‍ക്ക് ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10.30ന് ആരംഭിക്കുന്ന ശതാബ്ദി സംഗമസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ശതാബ്ദി സ്മാരകമായി പിരപ്പന്‍കോട് സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജില്‍ ആരംഭിച്ച ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് കാന്‍സര്‍ കെയര്‍ ഹോം ചടങ്ങില്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. ചടങ്ങില്‍ മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അധ്യക്ഷത വഹിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. സാല്   Read More of this news...

ദീപികയുടെ നവീകരിച്ച കേന്ദ്ര ഓഫീസ് മന്ദിരം ഉദ്ഘാടനം നാളെ (16-01-2016)

കോട്ടയം: ദീപികയുടെ കോട്ടയത്തെ നവീകരിച്ച കേന്ദ്ര ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടത്തും. മാമ്മന്‍ മാപ്പിള ഹാളില്‍ വൈകുന്നേരം നാലിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സീസ് ക്ളീറ്റസ് ആമുഖപ്രസംഗം നടത്തും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മോണ്‍. മാണി പുതിയിടം സ്വാഗതം ആശംസിക്കും. ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ ദീപികയുടെ 129 വര്‍ഷത്തെ ചരിത്രയാത്രയെ അനാവരണം ചെയ്യും. നോര്‍ക്ക റൂട്ട്സ് വൈസ്ചെയര്‍മാന്‍ പത്മശ്രീ ഡോ. സി.കെ. മേനോന്‍ വിശിഷ്ടാതിഥിയായിരിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മലബാറിലെയും ഹൈറേഞ്ചിലെയും കര്‍ഷക കുടിയേറ്റം സംബന്ധിച്ചു സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച പരമ്പര പുസ്തകരൂപത്തിലാക്കിയത് (പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍) മന്ത്രി കെ.സി. ജോസഫ് പ്രകാശനം ചെയ്യും. ദീപിക പ്രസിദ്ധീകരിക്കുന്ന കര്‍ഷകമിത്രം ഡയറക്ടറിയുടെ പ്രകാശനം കെ.എം. മാണി എംഎല്‍എ നിര്‍വഹിക്കും. ജോസ് കെ. മാണി എംപി, കെ. സുരേഷ്കുറുപ്പ് എംഎല്‍എ, കോട്ടയം ജില്ലാ കളക്ടര്‍ യു.വി. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന എന്നിവര്‍ പ്രസംഗിക്കും.ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഡോ. താര്‍സീസ് ജോസഫ് കൃതജ്ഞത രേഖപ്പെടുത്തും. സംഗീതപ്രതിഭ സ്റീഫന്‍ ദേവസിക്കു മ്യൂസിക് എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. സമ്മേളനത്തിനുശേഷം വൈകുന്നേരം ആറു മുതല്‍ തിരുനക്കര മൈതാനത്ത് സ്റീഫന്‍ ദേവസിയും സി   Read More of this news...

ഡോ. സിസ്റര്‍ മേരി ലിറ്റിക്ക് അവാര്‍ഡ്

തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി അവാര്‍ഡിന് കുന്നന്താനം പ്രൊവിഡന്‍സ് ഹോം സ്ഥാപക ഡോ. സിസ്റര്‍ മേരി ലിറ്റിയെ തെരഞ്ഞെടുത്തതായി മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് നാളെ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സംഘടിപ്പിക്കുന്ന ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി സംഗമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും. മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് അധ്യക്ഷയും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, മാര്‍ ഈവാനിയോസ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജിജി തോമസ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡിന് സിസ്റര്‍ മേരി ലിറ്റിയെ തെരഞ്ഞെടുത്തത്. Source: Deepika   Read More of this news...

ഏപ്രില്‍ 24: കുട്ടികളുടെ കാരുണ്യദിനം:- പാപ്പായുടെ സന്ദേശം

ജൂബിലിവര്‍ഷത്തിന്‍റെ ഭാഗമായി ജനുവരി 14-ാം തിയതി  ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്കായി വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.13-നും 16-നും  ഇടയ്ക്കു പ്രായമുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് പാപ്പാ സന്ദേശം അയച്ചത്. പെസഹാക്കാലത്തെ നാലാം ഞായറാഴ്ച, (ഏപ്രില്‍ 24-ാം തിയതി) കുട്ടികളുടെ കാരുണ്യദിനമായി വത്തിക്കാനില്‍ മാത്രമല്ല, പ്രാദേശിക സഭകളിലും ആഘോഷിക്കുമെന്ന് സന്ദേശത്തിലൂടെ പാപ്പാ കുട്ടികളെ അറിയിച്ചു.ദൈവപിതാവിന്‍റെ മക്കളാണു നാം. പിതാവ് നമ്മെ സ്നേഹിക്കുന്നതുപോലെ നാമും പരസ്പരം സ്നേഹത്തില്‍ ജീവിക്കണം. അങ്ങനെ ലോകത്തെ സമാധാനത്തിലേയ്ക്കു നയിക്കണമെന്ന് പാപ്പാ കുട്ടികളോട് ആഹ്വാനം ചെയ്തു.ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഒത്തുചേരല്‍ അല്ലെങ്കില്‍ പാര്‍ട്ടിയാണ് ജൂബിലിവത്സരമെന്നു പാപ്പാ കുട്ടികള്‍ക്കുവേണ്ടി വിവരിച്ചു. ആരെയും മാറ്റിനിറുത്താതെ എല്ലാവരെയും ക്ഷണിക്കുകയും ഉള്‍ച്ചേര്‍ക്കുകയും ചെയ്യേണ്ട ക്രിസ്തുവിന്‍റെ പാര്‍ട്ടിയാണിത്. അവിടുത്തെ അരൂപി, ദൈവാരൂപിയാണ് നമ്മെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിക്കുന്നത്. അതിനാല്‍ കുട്ടികളുമായുള്ള ഒരാഘോഷം വത്തിക്കാനില്‍ വേണമെന്ന് സന്ദേശത്തില്‍ പാപ്പാ ആഗ്രഹം പ്രകടമാക്കുന്നുണ്ട്. അത് ഏപ്രില്‍ മാസത്തിലായിരിക്കും. "കുട്ടികളായ എല്ലാവരെയും കാണാന്‍ സാധിക്കില്ലെന്നറിയാം. എങ്കിലും നിങ്ങളുടെ പ്രതിനിധികളായ കുറെപ്പേരെയെങ്കിലും കാണാന്‍ അതിയായി ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രാദേശിക സഭകളില്‍ ഒത്തുചേരുവാനും കാരുണ്യത്തിന്‍റെ ആഘോഷത്തില്‍ പങ്കുചേരുവാനും ഇടയാകട്ടെ"യെന്ന് പാപ്പാ പ്രത്യാശിച്ചു.ദൈവം നമ്മോട് കരുണയുള്ളവനായിരിക്കുന   Read More of this news...

മതാന്തര സംവാദത്തിന്‍റെ പാതയിലെ നാഴികക്കല്ലായി പാപ്പാ ഫ്രാന്‍സിസ് സിനഗോഗ് സന്ദര്‍ശിക്കും

'യഹൂദമത വിരുദ്ധരായിരിക്കാന്‍ ക്രൈസ്തവര്‍ക്കാവില്ലെന്ന്' ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസഡന്‍റ് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് പ്രസ്താവിച്ചു. ജനുവരി 12-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം 'ഒസര്‍വത്തോരെ റൊമാനോ'യ്ക്കു നല്കിയ (L'Oservatore Romano) അഭിമുഖത്തിലാണ് പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ കോഹ് ഇപ്രകാരം പ്രസ്താവിച്ചത്.ക്രൈസ്തവികത വളരും മുന്‍പേ ദൈവത്തില്‍ വിശ്വാസവും പ്രത്യാശയും അര്‍പ്പിച്ചു ജീവിച്ച യഹൂദ സമൂഹവുമായുള്ള ആത്മീയവും സാമൂഹികവുമായ സഭയുടെ ബന്ധത്തിന്‍റെ പ്രതീകമായാണ് പാപ്പാ ഫ്രാന്‍സിസ് റോമിലെ യഹൂദപ്പള്ളി സന്ദര്‍ശിക്കുന്നത്.  ജനുവരി 17-ാം തിയതി ഞായറാഴ്ചയാണ് പാപ്പായുടെ സന്ദര്‍ശനം. വത്തിക്കാനില്‍നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ, ടൈബര്‍ നദിയുടെ തീരത്താണ് റോമിലെ പുരാതനമായ "തേംപിയെ മജോരെ" പള്ളിയും യഹൂദ സമൂഹവും സ്ഥിതിചെയ്യുന്നത്. റാബായ് റിക്കാര്‍ദോ സേഞ്ഞിയാണ് യഹൂദസമൂഹത്തിന്‍റെ ഇപ്പോഴത്തെ നേതാവും പ്രധാനപുരോഹിതനും. ഈ കൂടിക്കാഴ്ച ക്രൈസ്തവ-യഹൂദ സമൂഹങ്ങളുടെ സാഹോദര്യബന്ധത്തിന്‍റെ പ്രതീകമാണെന്ന് കര്‍ദ്ദിനാള്‍ കോഹ് അഭിപ്രായപ്പെട്ടു.തന്‍റെ മുന്‍ഗാമികളായ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ (1986 ഏപ്രില്‍ 13), മുന്‍പാപ്പാ ബനഡിക്ട് (2010 ജനുവരി 17) എന്നിവര്‍ അവിടേയ്ക്കു നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളുടെ ചുവടുപിടിച്ചും അതു പുനരാർജ്ജിച്ചുമാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദര്‍ശനം നടത്തുന്നതെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തന്‍റെ സുഹൃത്തായ അര്‍ജന്‍റീനാക്കാരന്‍, റാബായ് അബ്രാഹം സ്കോര്‍ക്കിയെ വിശുദ്ധനാടു സന്ദര്‍ശനത്തില്‍ പാപ്പാ ഫ്രാന്‍സിസ് കൂട്ടുചേര്‍ത്തത്, ബ്യൂനസ് ഐരസ!   Read More of this news...

Retirements, Transfers and New Appointments

Retirements, Transfers and New Appointments   Read More of this news...

ഇന്‍ഫാം കര്‍ഷക ദിനാചരണം നാളെ (15-01-2016)

കൊച്ചി: ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നാളെ കര്‍ഷകദിനമായി ആചരിക്കും. കാര്‍ഷികമേഖലയോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചു വിവിധ കേന്ദ്രങ്ങളില്‍ സമ്മേളനം നടത്തും. സംസ്ഥാനതല കര്‍ഷകദിനാചരണ പരിപാടി മൂവാറ്റുപുഴയ്ക്കടുത്തു വാഴക്കുളത്തു നടക്കും. കാര്‍ഷിക പ്രശ്നത്തില്‍ മുഖംതിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാരിനെതിരേ വൈകുന്നേരം നാലിനു പിന്നോട്ടുനടന്നുള്ള കര്‍ഷക പ്രകടനം നടക്കും. കര്‍ഷകദിനാചരണവും പ്രതിഷേധപ്രകടനവും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.വി.സി.സെബാസ്റ്യന്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ടിനു പതാക കൈമാറിയാണ് ഉദ്ഘാടനം. പ്രകടനത്തെത്തുടര്‍ന്നുള്ള സമ്മേളനത്തില്‍ ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി അധ്യക്ഷതവഹിക്കും. കട്ടപ്പന ഇമാം മുഹമ്മദ് മൌലവി അല്‍ കൌസാരി മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി.സി. സിറിയക്, വൈസ് ചെയര്‍മാന്‍ കെ. മൈതീന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, സെക്രട്ടറി ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, ട്രസ്റി ഡോ.എം.സി.ജോര്‍ജ്, ട്രഷറര്‍ ജോയി തെങ്ങുംകുടി, ഫാ.ജോസ് തറപ്പേല്‍, ഫാ.പോള്‍ ചെറുപിള്ളി, ഫാ.മാത്യു പൊന്നാമ്പേല്‍ എന്നിവര്‍ പ്രസംഗിക്കും.സമരം വിജയിപ്പിക്കാന്‍ എല്ലാ കര്‍ഷകരും മുന്നോട്ടുവരണമെന്നു ഇന്‍ഫാം തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ സംയുക്തമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കണ്‍വീനര്‍ ജോസ് ഇടപ്പാട്ട് അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി ആമുഖപ്രസംഗം നടത്തി. ഡോ.എം.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ജോയി ജോണ്‍, ജോയി പള്ളിവാതുക്കല്‍, റോയി വള്ളമറ്റം, കെ.വി. വര്‍ക്കി, പി.ടി. ഫ്രാന്‍സിസ്, സണ്ണി കുറുങ്ങാട്ട്, ജെയിംസ് കപ്യാരുമല എന്നിവര&#   Read More of this news...

ദളിത് ക്രൈസ്തവര്‍ക്കു സംവരണം നിഷേധിക്കരുത്: ഡിസിഎംഎസ്

തിരുവനന്തപുരം: മതേതരത്വ മുഖമുദ്രയായി ഭരണം നടത്തുന്ന ഭാരതത്തില്‍ ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ ഭാരതീയരായ ദളിത് ക്രൈസ്തവര്‍ക്കു സംവരണം നിഷേധിക്കുന്ന പ്രവണത ഇനിയെങ്കിലും ഭാരത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നു ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) സംസ്ഥാന പ്രസിഡന്റ് എ. അംബി കുളത്തൂര്‍ ആവശ്യപ്പെട്ടു.1950 ഓഗസ്റ് 10-ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഹിന്ദുക്കളല്ലാത്ത ദളിതരെയെല്ലാം സംവരണത്തിനായുള്ള പട്ടികയില്‍നിന്ന് ഒഴിവാക്കി. ഭരണഘടനാവിരുദ്ധമായ ഈ ഉത്തരവിനെതിരേ അന്നു മുതല്‍ ദളിത് ക്രൈസ്തവര്‍ സമരംചെയ്തുവരുന്നു. ഹിന്ദുമതം, ബുദ്ധമതം, സിക്കുമതം മുതലായ മതത്തില്‍ വിശ്വസിക്കുന്ന ദളിതര്‍ക്കു സംവരണം നല്‍കുമ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച ദളിതര്‍ക്കു സംവരണം നല്‍കാത്തത് എന്തുകൊണ്ടാണെന്നു ഭരണവര്‍ഗം വെളിപ്പെടുത്തണം. ഇത് അനീതിയും മനുഷ്യത്വമില്ലായ്മയുമാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയക്കാര്‍ മറുപടി പറയണം.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ദളിത് ക്രൈസ്തവരും ഇതര ദളിത് സമൂഹങ്ങളും ദയനീയമായി കൊല്ലപ്പെടുന്നു. അവരുടെ ഭവനങ്ങള്‍ കത്തിച്ചുകളയുന്നു. ദളിത് സമുദായങ്ങളെ കൂട്ടത്തോടെ തീവച്ചും കൊല്ലുന്നു. ദളിത് സാഹിത്യകാരന്മാര്‍ പലതരത്തിലുള്ള ഭീഷണി നേരിടുന്നു. ഇതിനെതിരേ ഒരു ചെറുവിരല്‍പോലും അനക്കാന്‍ ഈ രാജ്യത്തെ ഭരണവര്‍ഗവും ഇതര രാഷ്ട്രീയക്കാരും തുനിഞ്ഞില്ല.ദളിത് ക്രൈസ്തവര്‍ക്കു സംവരണം നല്‍കണമെന്നു സര്‍ക്കാര്‍ നിയമിച്ച വിവിധ കമ്മീഷനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഭരണകര്‍ത്താക്കള്‍ ഈ പാവങ്ങളുടെ നേരേ കണ്ണുതുറക്കുന്നില്ല. എന്നാല്‍, ഇന്ത്യയില്‍ ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്ര, തമിഴ്നാട് എന്!   Read More of this news...

മാര്‍ പവ്വത്തില്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ആശീര്‍വാദം നാളെ (15-01-2016)

ചങ്ങനാശേരി: കത്തോലിക്കാ സഭയുടെ ആരാധനക്രമ ദൈവശാസ്ത്ര മേഖലകളിലും പൊതുസമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിലും ഉജ്വല നേതൃത്വം നല്‍കിവരുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ബഹുമാനാര്‍ഥം ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ സ്ഥാപിതമായ ആരാധനക്രമ ഗവേഷണ പഠനകേന്ദ്രമായ ബേസ് മര്‍ദൂസായുടെ (ജ്ഞാനനികേതന്‍) ആശീര്‍വാദകര്‍മം നാളെ നടക്കും. പൌരസ്ത്യ ക്രിസ്തീയ വൈജ്ഞാനിക ശാഖകളുടെ ഗവേഷണ പഠനങ്ങള്‍ക്കായുള്ള മാരിയോസിന്റെ (മാര്‍ അപ്രേം റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സയന്‍സ്) ആരാധനക്രമ ഗവേഷണ വിഭാഗമായാണ് ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. സഭയുടെ ആധ്യാത്മിക സിരാകേന്ദ്രമായ ആരാധനക്രമത്തെ കേന്ദ്രീകരിച്ചുള്ള ക്രിസ്തീയ ജീവിതപരിപോഷണമാണ് ഈ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. ആരാധനക്രമ ഉറവിടങ്ങള്‍ ശേഖരിച്ച ലൈബ്രറി, ലിറ്റര്‍ജിക്കല്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍, ഓഡിയോ-വിഷ്വല്‍ ഹാള്‍, സെമിനാര്‍ ഹാളുകള്‍, വിവിധ ഓഫീസുകള്‍ എന്നിവയാണ് പുതുതായി ആരംഭിക്കുന്ന കെട്ടിടസമുച്ചയത്തിലുള്ളത്.സെന്ററിന്റെ ആശീര്‍വാദകര്‍മം നാളെ വൈകുന്നേരം 4.45ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ഓസ്ട്രിയയിലെ ഐസന്‍സ്റാറ്റ് രൂപതാ ബിഷപ് മാര്‍ എജിഡിയുസ് യോഹാന്‍ സിഫ്ക്കോവിച്ച്, ഫാ.കാള്‍ ഹീര്‍ട്ടന്‍ഫെല്‍ഡര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മാരിയോസ് ലിറ്റര്‍ജിക്കല്‍ സ്റഡി ഫോറം ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍ &#   Read More of this news...

കാരുണ്യകവാടത്തിലെത്തുന്ന തീര്‍ത്ഥാടക സംഘങ്ങള്‍

വത്തിക്കാനിലെ കാരുണ്യകവാടം കടന്ന തീര്‍ത്ഥാടകരുടെ എണ്ണം ഇതുവരെ നാലു ലക്ഷത്തോളമാണെന്ന്, ജൂബിലി പരിപാടികളുടെ സംഘാടക സമിതിക്കുവേണ്ടി മോണ്‍സീഞ്ഞോര്‍ ജീനോ സില്‍വ ജനുവരി 10-ന് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.2015 ഡിസംബര്‍ 8-ാം തിയതി അമലോത്ഭവത്തിരുനാളി‍ല്‍ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം പാപ്പാ ഫ്രാന്‍സിസ് ഔദ്യോഗികമായി ആരംഭിച്ചതോടെയാണ് വത്തിക്കാനിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായത്. റോമിലെ മൂന്നു മേജര്‍ ബസിലിക്കകള്‍, 'കാരിത്താസ്' കേന്ദ്രം, 'ദിവീനാമോരെ' എന്നിവിടങ്ങളിലായി തുറക്കപ്പെട്ടിട്ടുള്ള അഞ്ചു ജൂബിലി കവാടങ്ങളിലെത്തുന്ന തീര്‍ത്ഥാടകരുടെ കണക്കുകള്‍ കൂടാതെ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ജൂബിലികവാടത്തിലേയ്ക്ക് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി ഒറ്റയായും കൂട്ടമായും എത്തുന്ന തീര്‍ത്ഥാടകരുടെ കണക്കാണിതെന്നും മോണ്‍സീഞ്ഞോര്‍ ജീനോ വ്യക്തമാക്കി. വത്തിക്കാന്‍റെ രാജവീഥിയിലൂടെ പ്രദക്ഷിണമായി, കുരുശുമേന്തി, ജൂബിലി ഗീതങ്ങളും പ്രാര്‍ത്ഥനകളും ഉരുവിട്ടുകൊണ്ട് സഭ വാഗ്ദാനചെയ്യുന്ന ദൈവകൃപയാര്‍ജ്ജിക്കാന്‍ ഒരുക്കത്തോടെ എത്തുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചുവരികയാണെന്ന് മോണ്‍സീഞ്ഞോര്‍ ജീനോ അറിയിച്ചു.യൂറോപ്പിലെ മാത്രമല്ല ലോകത്തുള്ള വിവിധ രൂപതകളില്‍നിന്നുമായി കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനായെത്തുന്ന വൊളന്‍റിയേഴ്സാണ് തീര്‍ത്ഥാടകരുടെ നീക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ക്രമീകരിക്കുന്നത്. തീര്‍ത്ഥാടകരെ സഹായിക്കുവാനായി സന്നദ്ധസേവകരുടെ പ്രത്യേകസംഘം രൂപപ്പെടുത്തിയിട്ടുണ്ടെന്നും, വത്തിക്കാനില്‍ മാത്രമായി സ്ത്രീകളും പുരുഷന്മാരുമായി 100-ഓളം സന്നദ്ധസേവകര്‍ അനുദിനം പ്രവര്‍ത്ത&#   Read More of this news...

തിന്മയ്ക്കുള്ള മറുമരുന്നാണ് കരുണ : കര്‍ദ്ദിനാള്‍ പരോളിന്‍

ഈസ്താംബൂള്‍ ആക്രമണം വിശ്വസാഹോദര്യത്തിനെതിരായ ഭീകരതയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. തുര്‍ക്കിയിലെ വിശ്വോത്തര വിനോദസ‍ഞ്ചാര സ്ഥാനമായ ഈസ്താംബൂള്‍ കേന്ദ്രീകരിച്ചാണ് ജനുവരി 12-ാം തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെ ചാവേര്‍ ബോംബാക്രമണം നടന്നത്.നിര്‍ദ്ദോഷികളായ 10 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ആക്രമണത്തെ വേദനാജനകമെന്നും, വിശ്വസാഹോദര്യത്തിനു വരുദ്ധമെന്നും ജനുവരി 12-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചു.തിന്മയ്ക്കുള്ള നല്ല മറുമരുന്ന് എപ്പോഴും കരുണയാണെന്ന് സംഭവത്തെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ ഉടനെ പുറത്തിറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു.  ലോകത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയങ്കരമായതും ഈസ്താംബൂളിന്‍റെ കണ്ണായതുമായ ഹാഗിയ സോഫിയ, ബ്ലൂമോസ്ക്ക് എന്നീ ചരിത്ര മന്ദിരങ്ങള്‍ക്കടുത്തുള്ള സുല്‍ത്താനാഹമ്മദ് ചത്വരത്തിലാണ് ചാവേര്‍ ആക്രമണമുണ്ടായത്.മദ്ധ്യപൂര്‍വ്വദേശത്തെ തച്ചുടയ്ക്കുന്ന മതമൗലികവാദികള്‍ തന്നെയാണ് ഈ അതിക്രമത്തിനു പിന്നിലെന്നു, ആക്രമണത്തിന്‍റെ ശൈലിയില്‍നിന്നു വ്യക്തമാകുന്നതായി തുര്‍ക്കിയുടെ സുരക്ഷാവിദഗ്ദ്ധര്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.   Source: Vatican Radio   Read More of this news...

'കാരുണ്യമാണ് ദൈവനാമം': പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമപുസ്തകം പുറത്തിറങ്ങി

സുവിശേഷ മൂല്യങ്ങളിലേയ്ക്കു തിരികെ പോകാനുള്ള ആഹ്വാനമാണ്  പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമഗ്രന്ഥമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. 'കാരുണ്യമാണ് ദൈവനാമം,' (The Name of God is Mercy) എന്നാണ് ഈ പുസ്തകത്തിന്‍റെ പേര്. ജനുവരി 12-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പ്രകാശന കര്‍മ്മത്തിനുശേഷം ദിനപത്രം, 'ഒസര്‍വത്തോരെ റൊമാനോ' (L'Oservatore Romano) യ്ക്കു നല്കിയ  പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ വിശദീകരിച്ചത്.പാപത്തെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന സഭ, പാപിയോടു ക്ഷമിക്കുകയും കരുണ കാണിക്കുകയുംവേണമെന്ന അടിസ്ഥാന വീക്ഷണമാണ് പാപ്പായുടെ പുസ്തകം പുറത്തുകൊണ്ടുവരുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു. നല്ലിടയനും, ധൂര്‍ത്തപുത്രനെ ആശ്ലേഷിച്ചു സ്വീകരിക്കുന്ന പിതാവും, ഏഴെഴുപതു പ്രാവശ്യം ക്ഷമിക്കാനുള്ള ആഹ്വാനവും, സക്കേവൂസും, ചുങ്കക്കാരന്‍ മത്തായിയും, കുരിശില്‍ മരിക്കുമ്പോള്‍ ക്ഷമ കാണിച്ച ക്രിസ്തുവും, 99 നീതിമാന്മാരെക്കാള്‍ അനുതപിക്കുന്ന പാപിയെ ഓര്‍ത്തുള്ള സ്വര്‍ഗ്ഗത്തിലെ സന്തോഷവുമെല്ലാം വാക്കുകളില്‍ പാപ്പാ ഫ്രാന്‍സിസ് ലളിതമായി വരച്ചുകാട്ടുന്നു.ലോകത്തെ വന്‍ സാമൂഹ്യ-രാഷ്ട്രീയ സംഘട്ടനങ്ങളിലും, രാജ്യാന്തര ബന്ധങ്ങളിലും ദൈവിക കാരുണ്യത്തിന്‍റെ പ്രത്യാശ പകരാമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആഴമായ ബോധ്യങ്ങള്‍ വെളിപ്പെടുന്ന ഗ്രന്ഥമാണ്, 'കാരുണ്യമാണ് ദൈവനാമ'മെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ വിശേഷിപ്പിച്ചു. ക്ഷമിക്കാതെയും കരുണകാണിക്കാതെയും ലോകത്ത് നീതി നടപ്പാക്കാനാവില്ല. വേദനിക്കുന്ന സഹോദരന്‍റെ ഹൃദയത്തിലെ ചുക്കുംചുളിവും, പൊട്ടലുംപോറലും മായിച്ചുകളയുവാന്‍ മനുഷ്യന്‍റെ കാരുണ്യ പ്രവൃത്തികള്‍ക&#   Read More of this news...

സിനിമ മനോഹരമെങ്കില്‍ പാപ്പായുടെ പുസ്തകം അതിമനോഹരമെന്ന് നടന്‍ റൊബേര്‍ത്തൊ ബനീഞ്ഞി

നടന്‍ റൊബേര്‍ത്തോ ബെനീഞ്ഞി 'ദൈവനാമം കാരുണ്യമാണ്'  The Name of God is Mercy എന്ന ശീര്‍ഷകത്തിലുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ പുസ്തകത്തിന്‍റെ  പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്തു. ഗ്രന്ഥാവലോകനം നടത്തി.പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മത്തിനാണ് ഓസ്ക്കര്‍ ജേതാവും, സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമാ സംവിധായകനും നടനുമായ റൊബേര്‍ത്തോ ബനീഞ്ഞി വത്തിക്കാനിലെത്തിയത്. ജനുവരി 12-ാം തിയതി ചൊവ്വാഴ്ചയായിരുന്ന പാപ്പായുടെ പുസ്തകത്തിന്‍റെ പ്രകാശനം. Life is beautiful - ജീവിതം മനോഹരമാണ് എന്ന സിനിമയിലൂടെ ലോകപ്രശസ്തനായ ബനീഞ്ഞി, 'അതിമനോഹരമാണ്' പാപ്പാ ഫ്രാന്‍സിസിന്‍റെ പുസ്തകമെന്നു പ്രസ്താവിച്ചു. വത്തിക്കാനില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ ബനീഞ്ഞി ഇങ്ങനെയാണ് പുസ്തകാവലോകനം ആരംഭിച്ചത്.വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന പ്രകാശന കര്‍മ്മത്തിനുശേഷം പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെത്തി പാപ്പാ ഫ്രാന്‍സിസിനെ കണ്ട് ആദരം പ്രകടമാക്കുവാനും അഭിനന്ദിക്കുവാനും ആശയങ്ങള്‍ കൈമാറുവാനും സാധിച്ചത് ഭാഗ്യമായെന്ന് ബെനീഞ്ഞി വത്തിക്കാന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. കാരുണ്യത്തിന്‍റെ സ്രോതസ്സായ ഒരു വെള്ളച്ചാട്ടംപോലെയാണെന്ന് ഇന്ന് സഭയ്ക്കും ലോകത്തിനും പാപ്പാ ഫ്രാന്‍സിസെന്ന്, പതിവുള്ള വലിയ പുഞ്ചിരിയുമായി സംവിധായകനും നടനും തിരക്കഥാകൃത്തുമായ ബെനീഞ്ഞി പ്രസ്താവിച്ചു. ഇറ്റാലിയന്‍ ചാനല്‍ 'റായി'യില്‍ 2015 ഏപ്രില്‍ മാസത്തില്‍ ബനീഞ്ഞി അവതരിപ്പിച്ച സാമൂഹ്യ അവബോധമുണര്‍ത്തിയ '10 കല്പനകള്‍' എന്ന പരിപാടിയെ പ്രശംസിച്ചുകൊണ്ട് ടെലിഫോണിലൂടെ പാപ്പാ നല്കിയ അഭിനന്ദനാശംസകള്‍ ബെനീഞ്ഞി അഭിമുഖത്തില്‍ നന്ദിയോടെ അ&#   Read More of this news...

കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് പഠനവും പരിപാടികളും ആവശ്യം: സീറോ മലബാര്‍ സിനഡ്

സ്വന്തം ലേഖകന്‍കൊച്ചി: കര്‍ഷകരുടെ കടക്കെണികളെക്കുറിച്ചും ഉത്പന്നങ്ങളുടെ വിലക്കുറവിനെക്കുറിച്ചും കര്‍ഷകരുടെ ജീവിതാവസ്ഥകളെക്കുറിച്ചും വിശദമായ പഠനവും കര്‍മപരിപാടികളും ആവശ്യമാണെന്ന് സീറോ മലബാര്‍ സഭാ സിനഡ്. കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളുടെ ക്ഷേമത്തിനായി സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ അതൃപ്തിയുണ്െടന്നും സിനഡിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ മേഖലകളിലും സേവനം ചെയ്യുന്നവര്‍ക്ക് ആഹാരം വിളമ്പുന്ന കര്‍ഷകരുടെ ജീവിതാവസ്ഥകള്‍ ദയനീയമായ രീതിയില്‍ താഴേക്കു പോകുന്നത് ആശങ്കാജനകമാണ്. സര്‍ക്കാരും കര്‍ഷകസമൂഹങ്ങളും ഒന്നുചേര്‍ന്ന് സര്‍ഗാത്മകമായ പരിഹാരം കണ്െടത്തുന്നതിനു സഭാസമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വിഷമാവസ്ഥയില്‍ കഴിയുന്നവര്‍ക്കുള്ള റേഷനും, സ്വയം തൊഴില്‍ സേവന മേഖലകളും, കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവും, പ്രായം ചെന്നവര്‍ക്കുള്ള പെന്‍ഷനുമൊക്കെ സമൂഹത്തിന്റെ സുസ്ഥിതി ഉറപ്പുവരുത്തുന്നുണ്ട്. എങ്കിലും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കപ്പെടുന്നില്ല. ഉപാധിരഹിത പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പൊതുവിദ്യാഭ്യാസ മേഖലയിലും സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പുരംഗത്ത് പ്രാദേശികമായ വിഷയങ്ങളില്‍ രൂപതകള്‍ സഭയുടെ പൊതുനിലപാടുകളോടു ചേര്‍ന്ന് നിലപാടുകള്‍ സ്വീകരിക്കും. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ശ്ളാഘനീയമാണ്. അങ്കമാലി കിഴക്കേപ്പള്ളി വളരെ സുന്ദരമായ രീതിയില്‍ പഴ!   Read More of this news...

റവ.ഡോ. ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍

സ്വന്തം ലേഖകന്‍ കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി റവ.ഡോ. ജോസ് പുളിക്കല്‍ നിയമിതനായി. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭാ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12-നു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 4.30ന് കാക്കനാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയായിലും നടന്നു. കാഞ്ഞിരപ്പള്ളി രൂപത സിഞ്ചെല്ലൂസാണു നിയുക്ത മെത്രാന്‍. നിയുക്ത മെത്രാന്റെ അഭിഷേകം ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മേജര്‍ ആര്‍ച്ച്ബിഷപ്പും കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലും ചേര്‍ന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. കൂരിയ വൈസ് ചാന്‍സലര്‍മാരായ റവ.ഡോ. സെബാസ്റ്യന്‍ വാണിയപ്പുരയ്ക്കലും ഫാ. പോള്‍ റോബിന്‍ തെക്കത്തും നിയമന ഉത്തരവ് വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിയുക്ത മെത്രാനു ബൊക്കെ നല്‍കി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആശംസകള്‍ നേര്‍ന്നു. സീറോ മല ബാര്‍ സഭാ സിനഡിലെ എല്ലാ മെത്രാന്മാരും ചടങ്ങില്‍ പങ്കെടുത്തു. 1964 മാര്‍ച്ച് മൂന്നിനു കാഞ്ഞിരപ്പള്ളി രൂപതയിലെ ഇഞ്ചിയാനി ഇടവകയിലാണ് റവ.ഡോ. ജോസ് പുളിക്കലിന്റെ ജനനം. പുളിക്കല്‍ പരേതരായ ആന്റണി- മറിയാമ്മ ദമ്പതികളുടെ ഏക മകനാണ്. ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും മുണ്ടക്കയം സിഎംഎസില്‍ ഹൈസ്കൂള്‍ പഠനവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജില്‍    Read More of this news...

പുളിക്കല്‍ വീട് സാന്ത്വനശുശ്രൂഷയുടെ സ്നേഹാശ്രമം; ഏക മകന്‍ സര്‍വതും സഭയ്ക്കായി സമര്‍പ്പിച്ചു

റെജി ജോസഫ്കാഞ്ഞിരപ്പള്ളി: ഇഞ്ചിയാനി പുളിക്കല്‍ കുടുംബത്തിലെ ഏകമകന്‍ ജോസുകുട്ടി അച്ചന്റെ ജീവിതം ആത്മസമര്‍പ്പണത്തിന്റെ വലിയ സാക്ഷ്യം. സ്വന്തം വീടും സ്വത്തും മാത്രമല്ല, തന്നെത്തന്നെയും പുളിക്ക ലച്ചന്‍ സഭയ്ക്കു സമര്‍പ്പിച്ചു. കു ഞ്ഞുങ്ങളുടെ സംരക്ഷണത്തി നുള്ള ശുശ്രൂഷകരാകാന്‍ സ്വന്തം മാതാപിതാക്കളെയും അദ്ദേഹം കൂടെക്കൂട്ടി. മാതാപിതാക്കള്‍ അ വരുടെ പ്രിയപ്പെട്ട അപ്പച്ചനും അമ്മച്ചിയുമായി മാറി. സ്നേഹം പൊഴിയുന്ന ഭവനമായി മാറിയ പുളിക്കല്‍ വീട്ടിലേക്കു സിസ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റിന്റെ സഹോദരിമാര്‍ സാന്ത്വനത്തിന്റെ വിളക്കുമായി ക ടന്നുവന്നു. പുളിക്കല്‍ വീട് 1994 ജൂലൈ മൂന്നു മുതല്‍ സ്നേഹാശ്രമമാണ്. ഇഞ്ചിയാനി പുളിക്കല്‍ ആന്റണി - മറിയാമ്മ ദമ്പതികള്‍ക്കു വിവാഹം കഴിഞ്ഞ് ഇരുപതാം വര്‍ഷം ജനിച്ച ഏക മകന്‍ പ്രീഡിഗ്രിക്കുശേഷം സെമിനാരിയില്‍ പോകാന്‍ നിര്‍ബന്ധം പിടിച്ചു. മകന്റെ ആഗ്രഹത്തിനു മുന്നില്‍ ഉത്തരംകൊടുക്കാനാവാതെ അമ്മയും അപ്പനും വേദനിച്ചു. ഏക മകനെ സെമിനാരിയിലെടുക്കാന്‍ സഭാപരമായ പരിമിതികളുണ്െടന്ന നിര്‍ദേശംകൂടിയായപ്പോള്‍ പുളിക്കല്‍ ജോസുകുട്ടി കടുത്ത പ്രാര്‍ഥനയിലായി. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് കാഞ്ഞിരപ്പള്ളി മൈനര്‍ സെമിനാരിയിലും തുടര്‍ന്നു വടവാതൂര്‍ സെമിനാരിയിലും വൈദികപരിശീലനം നടത്തുമ്പോഴാണ് ജയില്‍ മിനിസ്ട്രിയില്‍ സജീവ പ്രേഷിതനാകുന്നത്. ഫാ. വര്‍ഗീസ് കരിപ്പേരി, ഫാ. ജോര്‍ജ് കുറ്റിക്കല്‍ എന്നിവര്‍ക്കൊപ്പം കുറ്റവാളികളുടെ മനഃപരിവര്‍ത്തനത്തിനായി ജയിലുകള്‍ സന്ദര്‍ശിച്ചു ശുശ്രൂഷ ചെയ്ത കാലത്ത് ബ്രദര്‍ ജോസുകുട്ടി ഒരുകാര്യം തിരിച്ചറിഞ്ഞു. കുറ്റവാളികളുടെ മക്കളുടെ ജീവിതം ഏറെ പരിതാപകരമാണ്. അവരില്‍ ചിലര്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതിവ   Read More of this news...

മാതൃസഭയോടു ചേര്‍ന്നു യുവജനങ്ങള്‍ സാക്ഷികളാകണം: മാര്‍ ആലഞ്ചേരി

കൊച്ചി: യുവജനങ്ങള്‍ മാതൃസഭയോടു ചേര്‍ന്ന് ലോകത്തില്‍ ക്രിസ്തുവിനു സാക്ഷ്യം നല്‍കുന്നവരാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യൂത്ത് കമ്മീഷന്റെയും സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെയും (എസ്എംവൈഎം) ഓഫീസ് കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ആശീര്‍വദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സുപ്രധാനമായ അജപാലന മേഖലയാണ് യുവജന ശുശ്രൂഷ. എസ്എംവൈഎമ്മിനു തുടക്കം കുറിച്ചതോടെ ലോകത്തെമ്പാടുമുള്ള സീറോ മലബാര്‍ യുവജനങ്ങളെ ഒരു കുടക്കീഴിലാക്കുന്നതിനുള്ള സഭയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുകയാണ്. സീറോ മലബാര്‍ സഭയുടെ അജപാലന ശുശ്രൂഷകളോടു ചേര്‍ന്നുനിന്ന് യുവജന ശുശ്രൂഷ ചെയ്യാനും ലോകത്തിന്റെ പ്രകാശമായ ഈശോയുടെ സത്യവെളിച്ചം തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പ്രസരിപ്പിക്കാനും കര്‍ദിനാള്‍ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍, യൂത്ത് കമ്മീഷന്‍ സിനഡല്‍ അംഗങ്ങളായ ബിഷപ്പുമാരായ മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മൈഗ്രന്റസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍, ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്യന്‍ കൈപ്പന്‍പ്ളാക്കല്‍, എസ്എംവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, ജനറല്‍ സെക്രട്ടറി ടിജ&#   Read More of this news...

...
40
...