News & Events

ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങും

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനായി ചങ്ങനാശേരി സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് (സിഎസ്എസ്ഐ)ആരംഭിക്കുമെന്ന് അതിരൂപത കേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി.സി അനിയന്‍കുഞ്ഞ് എന്നിവര്‍ അറിയിച്ചു. അസംപ്ഷന്‍ കോളജ് കാമ്പസിലെ കമ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം 20ന് ഉച്ചകഴിഞ്ഞ് 2.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിക്കും. ഇന്‍സ്റിറ്റ്യൂട്ട് വെബ്സൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മവും മാര്‍ പവ്വത്തില്‍ നിര്‍വഹിക്കും.കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി ഡോ.ജെ. അലക്സാണ്ടര്‍ മുഖ്യപ്രഭാഷണവും ലോഗോ പ്രകാശനവും നടത്തും. ഈ വര്‍ഷം ആരംഭിക്കുന്ന പാര്‍ട്ട് ടൈം പ്രോഗ്രാമിന്റെ ഉദ്ഘാടനം എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍ നിര്‍വഹിക്കും. അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍.ജോസഫ് മുണ്ടകത്തില്‍, മോണ്‍.ജയിംസ് പാലയ്ക്കല്‍, അതിരൂപതാ വികാരിജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ മോണ്‍. മാണി പുതിയിടം, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടില്‍, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റര്‍ അമല, എടത്വാ സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി.സാബന്‍, പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ജോസഫ് സാം, വൈദിക സമിതി സെക്രട്ടറി റവ.ഡോ.ജോബി മൂലയില്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, എസ്ബി കോളജ് യൂണിയന്‍ ചെയര്‍മാന്‍ അലന്‍ മാത്യു, അസംപ്ഷന്‍ കോő   Read More of this news...

ദ സ്പിരിറ്റ് ഓഫ് അസീസി ദേശീയ അവാര്‍ഡ് സിസ്റര്‍ ഡോ. മേരി ലിറ്റിക്ക്

അങ്കമാലി: ദ സ്പിരിറ്റ് ഓഫ് അസീസി ദേശീയ അവാര്‍ഡിന് സിസ്റര്‍ ഡോ. മേരി ലിറ്റിയെ തെരഞ്ഞെടുത്തു. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫ്രാന്‍സിസ്കന്‍ കണ്‍വെഞ്ച്വല്‍ സഭയുടെ പ്രധാന സംരംഭങ്ങളിലൊന്നായ സമാധാന മതസംവാദ ഫ്രാന്‍സിസ്കന്‍ കേന്ദ്രത്തിന്റെ (എഫ്സിപിഡി) നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ഈ അവാര്‍ഡ് നല്‍കുന്നത്. 32 വര്‍ഷമായി ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുനരധിവാസത്തിനുമുള്ള സിസ്റര്‍ മേരി ലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. രാജ്യത്തിനകത്തും പുറത്തുമുള്ള പതിനഞ്ചു കേന്ദ്രങ്ങളിലായി ഭിന്നശേഷിയുള്ള ആയിര ത്തോളം പേരെയാണ് സിസ്ററിന്റെ നേതൃത്വത്തിലുള്ള ലിറ്റില്‍ സിസ്റേഴ്സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്റ്സ് സന്യാസിനിസമൂഹം ശുശ്രൂഷിക്കുന്നത്. ചങ്ങനാശേരി കുന്നന്താനമാണ് സഭയുടെ കേന്ദ്രം. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഫാ. ലെയോ പയ്യപ്പിള്ളി, ഫാ. ആഞ്ചലോ ചുള്ളി, ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപ്പടവില്‍. ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പി.സി. സിറിയക്, ജസ്റീസ് പി.കെ. ഷംസുദ്ദീന്‍ എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് സിസ്റര്‍ മേരി ലിറ്റിയെ തെരഞ്ഞെടുത്തത്. 20-ന് ഉച്ചകഴിഞ്ഞ് കറുകുറ്റി അസീസി ശാന്തികേന്ദ്രയില്‍ നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പുരസ്കാരം സമ്മാനിക്കുമെന്ന് എഫ്സിപിഡി ഡയറക്ടര്‍ ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപ്പടവില്‍ അറിയിച്ചു. Source: Deepika   Read More of this news...

പ്രാര്‍ത്ഥന അത്ഭുതം പ്രവര്‍ത്തിക്കുകയും ഹൃദയ കാഠിന്യം ഒഴിവാക്കുകയും ചെയ്യുന്നു: പാപ്പാ

പ്രാര്‍ത്ഥന അത്ഭുതം പ്രവര്‍ത്തിക്കുകയും ഹൃദയകാഠിന്യം ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ്, ജനുവരി 12-ന്, പേപ്പല്‍ വസതിയിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്‍കിയ വചനസന്ദേശത്തില്‍ ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞു.വിശ്വാസികളുടെ പ്രാര്‍ത്ഥനയാണ് സഭയെ രൂപാന്തരപ്പെടുത്തുന്നതെന്നും സഭാധികാരികളും വൈദികരും സന്യാസിനികളുമല്ല സഭയെ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ദൈവഭക്തി നഷ്ടപ്പെട്ടവരായ ചില വൈദികരും മെത്രാന്മാരും ഉണ്ടെന്നു പറയാനും പാപ്പാ മടിച്ചില്ല.വിശുദ്ധരായ സാധാരണ വിശ്വാസികളാണ് ഇന്നും സഭയെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് തന്‍റെ അനുഭവത്തില്‍ കണ്ട ചില ഉദാഹരണങ്ങളിലൂടെ പാപ്പാ വ്യക്തമാക്കി. ദൈവമായ കര്‍ത്താവിന് എല്ലാം ചെയ്തുതരാന്‍ കഴിയും എന്ന് നിര്‍ഭയം വിശ്വസിക്കുന്നവരാണ് വിശുദ്ധരെന്നും പാപ്പാ ചൂണ്ടിക്കാട്ടി.വിശുദ്ധ മോനിക്കായെപ്പോലെ, വിശ്വാസത്തോടും കണ്ണുനീരോടുംകൂടെ പ്രാര്‍ത്ഥിക്കുന്ന അനേകം സ്ത്രീകള്‍ ഇന്നും സഭയിലുണ്ടെന്ന് വിശുദ്ധഗ്രന്ഥത്തില്‍നിന്നുള്ള അന്നത്തെ ആദ്യവായനയിലെ പ്രധാന കഥാപാത്രമായ ഹന്നായുടെ കണ്ണുനീരോടെയുള്ള പ്രാര്‍ത്ഥനയെ വിവരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. ക്രൈസ്തവരായ വിശ്വാസികളുടെ പ്രാര്‍ത്ഥന അത്ഭുതം പ്രവര്‍ത്തിക്കുന്നതാണെന്നും കണ്ണുനീരോടെ അനുഗ്രഹത്തിനായി യാചിക്കാനും പ്രാര്‍ത്ഥിക്കാനും ചിലപ്പോഴെല്ലാം നമുക്കറിയില്ലായെന്നും പാപ്പാ വ്യക്തമാക്കി.Source: Vatican Radio   Read More of this news...

ജ്ഞാനസ്നാനദിനം ആഘോഷിക്കുക

നാം ദൈവമക്കളായി തീരുന്ന സുദിനമായതിനാല്‍ നമ്മുടെ മാമ്മോദീസാ ദിനം ഓര്‍മ്മിക്കേണ്ടതും ആഘോഷിക്കേണ്ടതും പ്രധാനപ്പെട്ടതാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ജനുവരി 10-ാം തിയതിയിലെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിച്ചത്. പാപ്പായുടെ ഈ സന്ദേശസംഗ്രഹം താഴെ ചേര്‍ക്കുന്നു:വിസ്‌മയാജനകമായ ദൈവിക വെളിപ്പെടുത്തലിന് മദ്ധ്യേ യേശു ജോര്‍ദ്ദാന്‍ നദിയില്‍ നില്ക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം നമുക്കായി അവതരിപ്പിക്കുന്നത്. വി. ലൂക്കായുടെ സുവിശേഷം, മുന്നാമദ്ധ്യായം  21-22 വാക്യങ്ങളില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, 'ജനം സ്നാനം സ്വീകരിച്ചുകൊണ്ടിരുന്നപ്പോള്‍ യേശുവും വന്ന് സ്നാനമേറ്റു. അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. പരുശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ അവന്‍റെമേല്‍ ഇറങ്ങിവന്നു. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു സ്വരവും ഉണ്ടായി; നീ എന്‍റെ പ്രിയ പുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇപ്രകാരം യേശു മിശിഹാ രക്ഷകനും വിമോചകനുമായി പിതാവായ ദൈവം വെളിപ്പെടുത്തുന്നു. ഈ സംഭവം നാല് സുവിശേഷങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്- സ്നാപകയോഹന്നാന്‍ ജലംകൊണ്ട് സ്നാനം നല്കിയെന്നതില്‍നിന്ന്  യേശു പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം നല്കുന്ന സംഭവത്തിലേയ്ക്കുള്ള അവസ്ഥാന്തരം. നമ്മുടെ  ക്രിസ്തീയ സ്നാനത്തില്‍ പരിശുദ്ധാത്മാവ് പ്രാധാന നിര്‍മ്മാതാവാണ്, പങ്കുവഹിക്കുന്നവനുമാണ്. ആദ്യപാപത്തെ ജ്വലിപ്പിച്ചില്ലാതാക്കുന്നവന്‍, അങ്ങനെ സ്നാനപ്പെടുന്നവന്‍ ദൈവകൃപയുടെ മനോഹാരിത വീണ്ടെടുക്കുന്നു. അന്ധകാരത്തില്‍ നിന്ന്, അതായത് പാപത്തില്‍ നിന്ന് പരിശുദ്ധാത്മാവ്  നമ്മെ മോചിപ്പിക്കുന്നു. അങ്ങനെ നാം  സŔ   Read More of this news...

സമാധാന യത്നം പരിശുദ്ധ സിംഹാസനം നയതന്ത്ര തലത്തില്‍ നിരന്തരം തുടരും

സമാധാനത്തിന്‍റെ സ്വരം ഭൂമിയുടെ അതിരുകള്‍വരെ ശ്രവിക്കപ്പെടുന്നതിനുള്ള നയതന്ത്രതല യത്നങ്ങള്‍ പരിശുദ്ധസിംഹാസാനം ഒരിക്കലും അവസാനിപ്പിക്കില്ലയെന്ന് മാര്‍പ്പാപ്പാ.     ലോകരാഷ്ട്രങ്ങള്‍ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള നതന്ത്രപ്രതിനിനിധികളെ, പതിവുപോലെ, പുതുവത്സരാശംസകള്‍ നേരുന്നതിന്, തിങ്കളാഴ്ച (11-01-2016), വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     നിരവധി ഹൃദയങ്ങളില്‍ കുടിയേറിയിരിക്കുന്ന തണുപ്പന്‍ നിസ്സംഗതയെ കാരുണ്യത്തിന്‍റെ ഊഷ്മളതകൊണ്ട് ജിയിക്കുന്നതിനുള്ള സവിശേഷാവസരമാകട്ടെ കരുണയുടെ ഈ ജൂബിലി വര്‍ഷമെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.     ഭിന്നമതവിശ്വാസികള്‍   തമ്മിലുള്ള സമാധാനപരമായ സഹജീവനം സാധ്യമാണെന്ന് കാണിക്കാനുതകുന്ന അന്താരാഷ്ട്രധാരണകളുള്‍പ്പടെ അനേകം ശുഭോദര്‍ക്കമായ അടയാളങ്ങള്‍ കടന്നുപോയ വര്‍ഷത്തില്‍ ഉണ്ടായത് പാപ്പാ അനുസ്മരിച്ചു.     സാമൂഹ്യപുരോഗതിയെപ്പറ്റി പരാമര്‍ശിക്കവെ, പാപ്പാ, കാരുണ്യത്തിന്‍റെ പ്രഥമവും പ്രധാനവുമായ വിദ്യാലയമായ കുടുംബത്തില്‍ അതീവശ്രദ്ധ ചെലുത്തേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാട്ടി. കുടുംബത്തില്‍ സാഹോദര്യ ത്തിന്‍റെ അഭാവമുണ്ടായാല്‍ സമൂഹത്തില്‍ ഐക്യദാര്‍ഢ്യമുണ്ടാകില്ലയെന്ന് പാപ്പാ വിശദീകരിച്ചു.     കുടിയേറ്റക്കാരുടെ സഹനങ്ങളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. യുറോപ്പിലും ഏഷ്യയിലും അമേരിക്കയിലും ഇന്നു കുടിയേറ്റം ഉയര്‍ത്തിയിരിക്കുന്ന അടിയന്തര പ്രശ്നങ്ങളെക്കുറിച്ച് പാപ്പാ ബൈബിളിള്‍ സംഭവങ്ങളുമായി ബന്ധപ്പെടുത്തി സംസാരിച്ചു.     വലിച്ചെറിയല്‍ സംസ്ക്കാരത്തിന്‍റെയും ശക്തരുടെ ഔദ്ധത്യത്തിന്‍റെയും ഫലമാണ് നരകുലത്തിലെ ഏറ്റം ബലഹീനവിഭാഗത&   Read More of this news...

ഫ്രാന്‍സീസ് പാപ്പായുമായുള്ള അഭിമുഖങ്ങള്‍ ഗ്രന്ഥരൂപത്തില്‍

 ഫ്രാന്‍സീസ് പാപ്പായുമായുള്ള അഭിമുഖങ്ങളുടെ ഗ്രന്ഥരൂപം "കാരുണ്യം ദൈവത്തിന്‍റെ നാമം"  എന്ന ശീര്‍ഷകത്തില്‍ ചൊവ്വാ‌ഴ്ച (12/01/16) പ്രകാശനം ചെയ്യപ്പെടും.     വിവിധ ഭാഷകളിലായി 86 നാടുകളില്‍ ഇത് അന്നു പ്രസിദ്ധീകൃതമാകും     ഇറ്റലി സ്വദേശിയായ കത്തോലിക്കാ മാദ്ധ്യമപ്രവര്‍ത്തകനും രചയിതാവുമായ അന്ത്രയ തൊര്‍ണിയേല്ലി പാപ്പായുമായി നടത്തിയ അഭിമുഖങ്ങളുടെ ഒരു സമാഹാരമാണ് പുസ്തകരൂപത്തില്‍ ഇറങ്ങുന്നത്.     ദൈവത്തിന്‍റെ കാരുണ്യം ആവശ്യമുള്ള വ്യക്തിയാണ് താനെന്ന് പാപ്പാ ഒരഭിമുഖത്തില്‍ പറയുന്നുണ്ട്.     സഭയുടെ ദൗത്യത്തെക്കുറിച്ചു സൂചിപ്പിക്കവെ, പാപ്പാ, സത്യം പറയേണ്ടവളായ സഭ പാപത്തെ അപലപിക്കുകയും പാപിയെന്ന് സ്വയം തിരിച്ചറിയുന്നവനെ  ആശ്ലേഷി ക്കുകയും ദൈവത്തിന്‍റെ അനന്തകാരുണ്യത്തെക്കുറിച്ച് അവനോടു സംസാരിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു.  Source: Vatican Radio    Read More of this news...

വിശ്വാസം ഏറ്റം മഹത്തായ പാരമ്പര്യ സ്വത്ത്

തങ്ങളുടെ മക്കള്‍ക്ക് കൈമാറാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്ന ശ്രേഷ്ഠതമ പാരമ്പര്യസ്വത്ത് വിശ്വാസമാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.    യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനമായിരുന്ന പത്താം തിയതി ഞായറാഴ്ച (10/01/16) വത്തിക്കാനില്‍, സിസ്റ്റയിന്‍ കപ്പേളയില്‍ വച്ച്, 26 നവജാതശിശുക്ക ള്‍ക്ക് താന്‍ മാമ്മോദീസ നല്കിയ തിരുക്കര്‍മ്മവേളയില്‍ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.    നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി ദൈവത്തിന്‍റെ സഭയോട് ആവശ്യപ്പെടുന്നതെന്ത് എന്ന് മാമ്മോദീസാവേളയില്‍ താന്‍ മാതാപിതാക്കളോടു ചോദിച്ചതും, അവര്‍ വിശ്വാസം എന്ന് പ്രത്യുത്തരിച്ചതും അനുസ്മരിച്ചുകൊണ്ട് പാപ്പാ, കാലത്തിന്‍റെ ഗതിയില്‍, ഒരു ചങ്ങലയെന്നപോലെ, ഒരു തലമുറ മറ്റൊരു തലമുറയ്ക്ക് വിശ്വാസം കൈമാറിപ്പോരുകയാണെന്ന് പ്രസ്താവിച്ചു.     ഈ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും, അതിനെ ഊട്ടിവളര്‍ത്തുകയും പൈതൃകസമ്പത്തായി നല്കുകുയും ചെയ്യുന്നതില്‍ ശ്രദ്ധയുള്ളവരായിരിക്കാന്‍ പാപ്പാ മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു. മക്കളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയട്ടെയെന്നും, മാതാപിതാക്കളില്‍ നിന്ന് മക്കള്‍ സ്വീകരിക്കുന്ന ഏറ്റം വലിയ പാരമ്പര്യസ്വത്ത് വിശ്വാസമായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.     വിശന്നു കരയുന്ന ഒരു കുഞ്ഞിന്, എവിടെ വച്ചായാലും, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടു കൂടി ഭക്ഷണം നല്കുകയെന്ന ഒരു ഉപദേശവും പാപ്പാ അമ്മമാര്‍ക്ക് നല്കി.     റോമിലെ സമയം ഞായറാഴ്ച രാവിലെ 09:30 ന്, (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 02 മണിക്ക്) താന്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച സമൂഹദിവ്യബലിമദ്ധ്യേ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലെ ജീവനക്കാരുടെ 13 ആണ̴്   Read More of this news...

കുടുംബങ്ങളെ ഒരുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം: സിനഡ്

കൊച്ചി: പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ കുടുംബങ്ങളെ ഒരുക്കുന്നതില്‍ വൈദികരും സമര്‍പ്പിതരും കൂടുതല്‍ ശ്രദ്ധയൂന്നണമെന്നു സീറോ മലബാര്‍ സിനഡ് ആഹ്വാനം ചെയ്തു. കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകളുടെ കാരണങ്ങളും പരിഹാരങ്ങളും അജപാലന തലങ്ങളില്‍ അവലോകനം ചെയ്യപ്പെടണം. പുതിയ വെല്ലുവിളികളെ അതിജീവിക്കാന്‍ കുടുംബങ്ങളെ പ്രാപ്തമാക്കുന്നതിനു വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും നിരന്തര പരിശീലനം ആവശ്യമാണ്. കുടുംബങ്ങള്‍ക്കായി റോമില്‍ മാര്‍പാപ്പ വിളിച്ചുചേര്‍ത്ത സിനഡില്‍ സീറോ മലബാര്‍ കുടുംബങ്ങളുടെ പ്രാര്‍ഥനാചൈതന്യവും കെട്ടുറപ്പും ആകര്‍ഷകമായ ആചാരങ്ങളും ആഗോളസഭ അതീവ താത്പര്യത്തോടും പ്രതീക്ഷയോടും കൂടി ശ്രദ്ധിച്ചതായി സിനഡില്‍ പങ്കെടുത്ത മെത്രാന്മാര്‍ പറഞ്ഞു. റോമിലെ സിനഡിന്റെ ഉള്‍ക്കാഴ്ചകളെയും നിര്‍ദേശങ്ങളെയും വിലയിരുത്തിയ സീറോ മലബാര്‍ സിനഡ്, ഇടവകസമൂഹങ്ങള്‍ കുടുംബങ്ങളെ പരസ്പരം സഹായിക്കേണ്ടത് ആവശ്യമാണെന്നു വിലയിരുത്തി. വിവാഹത്തിനു മുമ്പും ശേഷവും സഭ നല്‍കുന്ന പരിശീലന പരിപാടി കുടുംബാംഗങ്ങളുടെ ആത്മീയ, ധാര്‍മിക വളര്‍ച്ചയെ വലിയതോതില്‍ സഹായിക്കുന്നുണ്ട്. പ്രായമായവരെ ആദരിക്കാനും കുടുംബങ്ങളുടെ ദൃഢതയ്ക്ക് അവര്‍ നല്‍കുന്ന സംഭാവനകളെ മാനിക്കാനും കുടുംബാംഗങ്ങള്‍ മറക്കരുത്. ഭാരതത്തിലെ സീറോ മലബാര്‍ പ്രവാസികള്‍ക്കുവേണ്ടി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലദായകമാകുന്നതില്‍ സിനഡ് സംതൃപ്തി പ്രകടിപ്പിച്ചു. ഈ രംഗത്തു പരസ്പര സഹകരണത്തിന്റെയും തുറവിയോടുകൂടെയുള്ള സമീപനങ്ങളുടെയും ഫലങ്ങള്‍ കണ്ടുതുടങ്ങുന്നതായി പ്രവാസികള്‍ക്കുവേണ്ടി സേവനം ചെയ്യുന്ന ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സിനഡിനെ അറിയിച്ചു.ഇന്ന് (10-01-2016) അങ്കമാലി സെന്റ് &#   Read More of this news...

പ്രേഷിത വാരാചരണത്തിനു തുടക്കമായി

കൊച്ചി: മിഷനെ അറിയുക മിഷനറിയാവുക എന്ന ചിന്താവിഷയവുമായി സീറോ മലബാര്‍ സഭ പ്രേഷിതവാരാചരണത്തിനു തുടക്കമായി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു. സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ സഹായിക്കുന്നതാണു പ്രേഷിതവാരാചരണമെന്ന് അദ്ദേഹം പറഞ്ഞു. മിഷന്‍ പഠനങ്ങളെ അറിഞ്ഞു പ്രാര്‍ഥനയിലൂടെയും ദൈവവിളി പ്രോത്സാഹനങ്ങളിലൂടെയും സാമ്പത്തികമായും പ്രേഷിതരെയും പ്രേഷിതമേഖലകളെയും സഹായിക്കാനാണ് മിഷന്‍ വാരാചരണം. എല്ലാ വര്‍ഷവും നടത്തുന്ന സീറോ മലബാര്‍ മിഷന്‍ ഞായര്‍ ആചരണം കൂടുതല്‍ ഫലപ്രദവും അര്‍ഥപൂര്‍ണവും ആകേണ്ടത് ആവശ്യമാണെന്നു സീറോ മലബാര്‍ സിനഡ് വിലയിരുത്തിയെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.സീറോ മലബാര്‍ മിഷന്‍ സപ്പോര്‍ട്ട് ഡയറക്ടര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സെക്രട്ടറി ഫാ. ജോസഫ് പുലവേലില്‍, ഓഫീസ് സെക്രട്ടറിമാരായ സിസ്റര്‍ ആന്‍സി, സിസ്റര്‍ അല്‍ഫോന്‍സ എന്നിവര്‍ പങ്കെടുത്തു. ദനഹാ തിരുനാള്‍ ദിനം മുതല്‍ ഒരാഴ്ചയാണു സീറോ മലബാര്‍ സഭയിലെ രൂപതകളിലും ഇടവകകളിലും പ്രേഷിതവാരമായി ആചരിക്കുന്നത്. Source: Deepika   Read More of this news...

അങ്കമാലി കിഴക്കേ പള്ളി പുനര്‍കൂദാശ ചെയ്തു

സ്വന്തം ലേഖകന്‍അങ്കമാലി: ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ഏബ്രഹാമിന്റെ കബറിടമുള്ള പ്രസിദ്ധമായ അങ്കമാലി സെന്റ് ഹോര്‍മീസ് പള്ളി (കിഴക്കേ പള്ളി)യുടെ പുനര്‍കൂദാശ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു കൂദാശകര്‍മം. വിവിധ ക്രൈസ്തവസഭകളുടെ മെത്രാന്മാരും വൈദികരും വിശ്വാസികളും സാക്ഷികളായി. സംവാദത്തിലൂടെയും പ്രാര്‍ഥനാപൂര്‍വമായ സഹകരണത്തിലൂടെയും സഭൈക്യചിന്താഗതികളെ പ്രോത്സാഹിപ്പിക്കാന്‍ സഭാശുശ്രൂഷകര്‍ക്കും വിശ്വാസിസമൂഹത്തിനും കടമയുണ്െടന്നു സീ റോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. പുനര്‍കൂദാശ നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ സഭകളും ഇന്ന് എക്യുമെനിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സഭൈക്യത്തെക്കുറിച്ചുള്ള ചിന്ത എല്ലാ സഭകളിലും സജീവമാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ സഭകളില്‍ സംജാതമായിരിക്കുന്ന ഈ നവചൈതന്യം ഊട്ടിയുറപ്പിച്ചുകൊണ്ട്, നമ്മുടെ പൂര്‍വികര്‍ ആഗ്രഹിക്കാതെ സംഭവിച്ച വിഭജനങ്ങള്‍ മൂലമുണ്ടായ മുറിവുകളെ സുഖപ്പെടുത്തണം. പുതിയ മുറിവുകള്‍ സൃഷ്ടിക്കാതെ ഐക്യത്തിന്റെ പാതയില്‍ നിഷ്ഠയോടെ നീങ്ങുന്നതിനും സഭാശുശ്രൂഷകര്‍ പ്രതിജ്ഞാബദ്ധതയോടെ നീങ്ങണം. സഭാമക്കളും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. മാര്‍ത്തോമ്മാമക്കളുടെ സഭാപരമായ ഐക്യം ഈ മക്കളെ ഉള്‍ക്കൊള്ളുന്ന സഭകളെ സംബന്ധിച്ചിടത്തോളം പ്രധാന ദൌത്യമായി സ്വീകരിക്കേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു. പുനരുദ്ധരിക്കപ്പെട്ട ദേവാലയം നമ്മുടെ സഭകളില്‍ നിരന്തരം നടക്കേണ്ട നവീകരണത്തിന്റെ പ്രതീകമായി നിലകൊ   Read More of this news...

സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം: കെആര്‍എല്‍സിസി

സ്വന്തം ലേഖകന്‍കൊച്ചി: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സിലിന്റെ(കെആര്‍എല്‍സിസി) 27-ാമത് ജനറല്‍ അസംബ്ളി ഇടക്കൊച്ചി ആല്‍ഫ പാസ്ററല്‍ സെന്ററില്‍ സമാപിച്ചു. മതേതരത്വമാണു ലത്തീന്‍ സമുദായത്തിന്റെ അടിസ്ഥാനമൂല്യമെന്നും അതേസമയം, സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി ഒന്നിച്ചു മുന്നോട്ടുപോകുമെന്നും സമാപന സന്ദേശത്തില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം പറഞ്ഞു. കെആര്‍എല്‍സിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷനായിരുന്നു. കേരള സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതില്‍ ദ്വിദിന ജനറല്‍ അസംബ്ളി പാസാക്കിയ രാഷ്ട്രീയപ്രമേയം അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജാതീയമായി ജനങ്ങളെ വിഭജിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും സമൂഹത്തെ ഭയാനകമായ പഴയകാലത്തേക്കു തിരിച്ചുകൊണ്ടുപോകും. ഇതിനെതിരെ ശക്തമായ ജാഗ്രത കെആര്‍എല്‍സിസി പുലര്‍ത്തും. ജാതിസംവരണം ദേശീയതലത്തിലും സംസ്ഥാനതലത്തിലും തുടരേണ്ടതാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ രാഷ്ട്രീയത്തിനതീതമായി ജനകീയ വിഷയങ്ങളിലുള്ള നിലപാടുകളാണു സംസ്ഥാനത്തിന് അനിവാര്യം. ലത്തീന്‍ സമുദായത്തിനു വേണ്ടി കെആര്‍എല്‍സിസി രൂപപ്പെടുത്തിയിട്ടുള്ള പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരസിദ്ധാന്തം നിയമസഭാതെരഞ്ഞെടുപ്പിലും തുടരും.പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കണം. റബര്‍ കര്‍ഷകര്‍ക്കു സമാശ്വാസം നല്‍കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം. മത്സ്യമേഖലയിലെ തൊഴിലാളികളോടുള്ള നിഷ്ക്രിയത്വം അവസാനിപ്പിക്കണം. അധ്യാപക പാക്കേജിനെക്കുറിച്ചു കോടതി നല്കിയ ഉത്തരവŔ   Read More of this news...

പാപ്പാ 26 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസാ നല്കും

യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനമായ ഈ ഞായറാഴ്ച (10/01/16) ഫ്രാന്‍സിസ് പാപ്പാ 26 ശിശുക്കള്‍ക്ക് മാമ്മോദീസാ നല്കും.     വത്തിക്കാനില്‍, സിസ്റ്റയിന്‍ കപ്പേളയിലായിരിക്കും ജ്ഞാനസ്നാന തിരുക്കര്‍മ്മം നടക്കുക.     റോമിലെ സമയം രാവിലെ 09:30 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 02 മണിക്ക്, ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികനായി ആരംഭിക്കുന്ന സമൂഹദിവ്യബലിമദ്ധ്യേയായിരിക്കും  ഈ കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തുക.     അനുവര്‍ഷം, കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനത്തില്‍ പാപ്പാ ഏതാനും കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസാ നല്കാറുണ്ട്. Source: Vatican Radio   Read More of this news...

പീഢിത ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യത്തില്‍ ജീവിക്കുക

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യത്തില്‍ ജീവിക്കാന്‍ നമ്മള്‍ പരിശ്രമിക്കണമെന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ വാഷിംഗ്ടണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വില്ല്യം വ്വേള്‍.     വത്തിക്കാന്‍ ദിനപ്പത്രമായ 'ലൊസ്സെര്‍വ്വത്തോരെ റൊമാനൊ'യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് അദ്ദേഹത്തിന്‍റെ ഈ ആഹ്വാനമുള്ളത്.     ലോകത്തില്‍ 60 നാടുകളിലായി 20 കോടിയേലേറെ ക്രൈസ്തവര്‍ക്ക് അവരുടെ മതസ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള വിലക്കുകള്‍ ഉണ്ടെന്നും മതപീഢനങ്ങള്‍ വലിയ തോതിലാണ് അരങ്ങേറുന്നതെന്നും വിശദീകരിക്കുന്ന കര്‍ദ്ദിനാള്‍ വില്ല്യം വ്വേള്‍, സിറിയ, ഇറാക്ക്, ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ വിവിധ നാടുകള്‍ മതപീഢനവേദികളാണെന്ന് പേരെടുത്തു പറയുന്നു.     പീഢനത്തിരകളാകുന്ന ഈ ക്രൈസ്തവരുടെ രക്തം ഭാവിതലമുറയുടെ സഭയുടെ വിത്താണെന്ന് കര്‍ദ്ദിനാള്‍ വ്വേള്‍ ഉദ്ബോധിപ്പിക്കുന്നു.   Read More of this news...

റവ. ഡോ.ജോസ് തച്ചിലിന് വൈദികരത്നം ബഹുമതി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗമായ റവ. ഡോ. ജോസ് തച്ചിലിനു സീറോ മലബാര്‍ സഭാ സിനഡിന്‍റെ വൈദികരത്നം ബഹുമതി. ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിട്ടയേഡ് പ്രഫസറും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി സ്പിരിച്വല്‍ ഡയറക്ടറുമാണ് റവ. ഡോ. തച്ചില്‍. ഭാരതീയ സംസ്കാരവും ക്രിസ്തുദര്‍ശനങ്ങളും സമന്വയിപ്പിച്ചുള്ള പഠന, ഗവേഷണ മേഖലകളില്‍ റവ. ഡോ. തച്ചിലിന്‍റെ സംഭാവനകള്‍ അമൂല്യമാണെന്ന് കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കുന്ന സഭയുടെ 24-ാം സിനഡ് വിലയിരുത്തി. നോര്‍ത്ത് കുത്തിയതോട് ഇടവകയില്‍ 1939ല്‍ ജനിച്ച റവ.ഡോ. ജോസ് തച്ചില്‍ 1966ല്‍ പൗരോഹിത്യം സ്വീകരിച്ചു. പറവൂര്‍ കോട്ടയ്ക്കാവ്, ഫോര്‍ട്ടുകൊച്ചി, തേവയ്ക്കല്‍, എന്‍ജിഒ ക്വാര്‍ട്ടേഴ്സ്, കാക്കനാട്, കപ്രശേരി, പാലാരിവട്ടം, സ്നേഹപുരം ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്.  ഇംഗ്ലീഷ് സാഹിത്യം, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം എന്നിവയില്‍ ബിരുദാനന്തരബിരുദവും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നു തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. അഞ്ചു ഭാഷകളില്‍ പ്രാവീണ്യമുള്ള റവ. ഡോ. തച്ചില്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എംഎസ്ടി മൈനര്‍ സെമിനാരിയില്‍ അധ്യാപകന്‍ (1972-1973), അതിരൂപതാ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ (1973-1976), കാര്‍മല്‍ഗിരി-മംഗലപ്പുഴ സെമിനാരികളില്‍ അധ്യാപകന്‍, ഡീന്‍ ഓഫ് സ്റ്റഡീസ്, ആനിമേറ്റര്‍, സ്പിരിച്വല്‍ ഡയറക്ടര്‍ (1978-2005), തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ അധ്യാപകന്‍, സ്പിരിച്വല്‍ ഡയറക്ടര്‍ (2005-2015) എന്നീ നിലകളിലും സേവനം ചെയ്തു. വിരമിച്ചശേഷം ആലുവ, തൃശൂര്‍ മേജര്‍ സെമിനാരികളില്‍ ഇന്ത്യന്‍ ഫിലോസഫി വിസിറ്റിംഗ് പ്രഫസറായി സേവനം ചെയ്യുന്നു.  ബഹുമതി ജൂലൈ മൂന്നിന് മൗണ്ട് സെന്‍റ് തോമസില്‍ നടക്കുന്ന സെന്‍റ് ത   Read More of this news...

വിശ്വാസ ജീവിതത്തിന്‍റെ സത്തയാണ് കാരുണ്യപ്രവൃത്തികള്‍

കാരുണ്യപ്രവൃത്തികള്‍ വിശ്വാസജീവിതത്തിന്‍റെ സത്തയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.ജനുവരി 7-ാം തിയതി വ്യാഴാഴ്ച  അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. യഥാര്‍ത്ഥമായ കാരുണ്യ പ്രവൃര്‍ത്തികള്‍ ദൈവസ്നേഹത്തിന്‍റെ പ്രതിഫലനമാണ്. ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെ സ്നേഹിക്കുന്നുവെന്ന് വിശുദ്ധ യോഹന്നാന്‍ ഉദ്ബോധിപ്പിക്കുന്ന ഈ ദിവസത്തെ ലേഖനത്തെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത് (1യോഹ. 4, 19-5 ).മാംസം ധരിച്ച ദൈവപുത്രനെ നാം ജീവിതത്തില്‍ പ്രഘോഷിക്കുന്നതാണ് - രോഗീസന്ദര്‍ശനം, അന്നദാനം, ആതുരശുശ്രൂഷ മുതലായ കാരുണ്യപ്രവൃത്തികള്‍. കാരണം, താഴ്മയില്‍ മനുഷ്യനായി ഈ ലോകത്ത് അവതരിച്ച ക്രിസ്തുതന്നെയാണ് നാം സ്നേഹിക്കേണ്ട, അല്ലെങ്കില്‍ പരിചരിക്കേണ്ട സഹോദരന്‍. ദൈവം മാസം ധരിച്ചത് നമ്മോടു സാരൂപ്യപ്പെടാനാണ്. അതിനാല്‍ വേദനിക്കുന്നവരിലും വിശക്കുന്നവരിലും രോഗികളിലും, എളിയവരില്‍ എളിയവനായ ക്രിസ്തുവിനെതന്നെയാണ് നാം കാണേണ്ടതെന്ന് പാപ്പാ സമര്‍ത്ഥിച്ചു.  നമ്മുടെ സേവനത്തിന്‍റെ പിന്നിലെ യഥാര്‍ത്ഥ അരൂപി എന്താണെന്ന് കണ്ടെത്തേണ്ടതും വിവേചിച്ചറിയേണ്ടതുമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. മാംസംധരിച്ച വചനമായ ക്രിസ്തുവിനെപ്രതിയുള്ളതാണോ നമ്മുടെ സല്‍പ്രവൃത്തികളെന്നും,  ദൈവസ്നേഹത്തിന്‍റെ അരൂപിയാണോ നമ്മെ സേവനപാതയില്‍ നയിക്കുന്നതെന്നും ആത്മശോധന ചെയ്യേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  ഭൂമിയില്‍ അവതരിച്ച വചനമായ ക്രിസ്തുവിനെ സ്വീകരിക്കുന്നവര്‍ ദൈവത്തെ സ്വീകരിക്കുന്നു. അവര്‍ ദൈവത്തില്‍ വസിക്കുന്നു. ദൈവത്തില്‍ വസിക്കുന്നവര്‍ സഹോദരങ്ങളെ സ്നേഹിക്കുന്നു. അവര്‍ അനുദിന ജീവിതത്തില്‍ കാരുണ്യപ്രവൃത്തികളില്‍ വ്യാപൃതരാകുന&   Read More of this news...

കമ്പോളത്തിന്‍റെ ബിംബവത്ക്കരണം വളര്‍ത്തുന്ന സാമൂഹ്യവിനാശം

കമ്പോളത്തെ ബിംബവത്ക്കരിക്കുന്നത് വ്യവസായ മേഖലയിലെ‍ ഇന്നിന്‍റെ പാളിച്ചയാണെന്ന് നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്ക്സണ്‍ പ്രസ്താവിച്ചു.ജനുവരി 7-ാം തിയതി വ്യാഴാഴ്ച ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലെ ആന്‍ഡസില്‍ നടന്ന വ്യവസായികളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ കമ്പോളവത്ക്കരണത്തെയും അമിത ലാഭേച്ഛയെയും കുറിച്ച് (Deification of market and profit)  ഇങ്ങനെ പ്രതിപാദിച്ചത്.  ലാഭത്തിനായുള്ള അമിത താല്പര്യവും പരാക്രമവുമാണ് എന്തിനെയും കമ്പോളവത്ക്കരിക്കുവാനും, ധാര്‍മ്മികത വെടിഞ്ഞും വില്പന നടത്തുവാനുമുള്ള പ്രവണത വ്യവസായ മേഖലയില്‍ വളര്‍ത്തുന്നതെന്ന് കര്‍ദ്ദിനാള്‍  ചൂണ്ടിക്കാട്ടി.  പൊതുനന്മ മാനിക്കുന്നതായിരിക്കണം വ്യവസായ മേഖല. അതിനാല്‍, ഉല്പന്നങ്ങള്‍ സത്യമായും സമൂഹത്തിന് ഉതകുന്നതും ഉപകാരപ്രദമാകേണ്ടതുമാണെന്ന് കര്‍ദ്ദിനാള്‍ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ലാഭം കൊയ്യുവാനുള്ള ശ്രമമായി ഇന്ന് മാര്‍ക്കറ്റ് അല്ലെങ്കില്‍ കമ്പോളം മാറുന്നതിനാലാണ്, അല്ലെങ്കില്‍ തരം താഴുന്നതിനാലാണ്, സമൂഹത്തില്‍ അമിതമായ ഉപഭോഗ സംസ്ക്കാരം വളര്‍ന്നുവരുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ ചൂണ്ടിക്കാട്ടി.  ആവശ്യമില്ലാത്ത വസ്തുക്കള്‍ പോലും അത്യാവശ്യംപോലെ ഇന്ന് മാര്‍ക്കറ്റില്‍ ക്രയവിക്രയം ചെയ്യപ്പെടുന്നുണ്ട്. ഉപഭോഗ സംസ്ക്കാരത്തിന്‍റെ ചുഴിയിലേയ്ക്കാണ് ഇന്ന് വ്യവസായ പ്രസ്ഥാനങ്ങള്‍ പുതിയ തലമുറയെ വലിച്ചിഴക്കുന്നത്. എന്നാല്‍  മനുഷ്യാന്തസ്സു മാനിക്കുന്ന വിധത്തിലും അടിസ്ഥാന ധാര്‍മ്മിക വിജ്ഞാനത്തിന്‍റെ &#   Read More of this news...

കുട്ടികള്‍ക്കും മിഷണറിമാരാകാം: തിരുബാലസഖ്യദിനത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്

പ്രത്യക്ഷീകരണത്തിരുനാള്‍ 'കുഞ്ഞുമിഷണറിമാരുടെ ദിന'മാണെന്ന് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. ജനുവരി 6-ാം തിയതി ബുധനാഴച രാവിലെ രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രത്യക്ഷീകരണ തിരുനാള്‍ ദിവ്യബലി അര്‍പ്പിച്ചശേഷം നടത്തിയ ത്രികാലപ്രാര്‍ത്ഥന പരിപാടിയിലാണ് പാപ്പാ ഇങ്ങനെ ആഹ്വാനം ചെയ്തത്.ദേശീയ - പ്രാദേശിക സഭകള്‍ വ്യത്യസ്ത തിയതികളിലാണ് തിരുബാലസഖ്യദിനം കൊണ്ടാടുന്നത്. ക്രിസ്തുവിനെ കണ്ടെത്തുവാനും, എളിയവരില്‍ എളിയവനായി പിറന്ന അവിടുത്തെ അനുകരിച്ച് സുവിശേഷവെളിച്ചം ഉള്‍ക്കൊള്ളുവാനുമുള്ള ഉള്‍ക്കാഴ്ച കുട്ടികള്‍ക്കു നല്കാന്‍ പുല്‍ക്കൂട്ടിലെ പ്രത്യക്ഷീകരണത്തിന്‍റെ ഓര്‍മ്മ സഹായകമാമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.തങ്ങളില്‍ എളിയവരെയും പാവങ്ങളെയും കുട്ടികള്‍ പ്രാര്‍ത്ഥനയിലൂടെയും ചെറിയ ത്യാഗപ്രവര്‍ത്തികളിലൂടെയും സഹായിക്കേണ്ടതാണ്. അങ്ങനെ ക്രിസ്തുസ്നേഹത്തില്‍ വളരുകയും, സാഹോദര്യം വളര്‍ത്തുകയും ചെയ്യുന്ന ദിവസമാണ് പൂജരാജാക്കളുടെ തിരുനാളെന്നു പാപ്പാ അനുസ്മരിപ്പിച്ചു.Source: Vatican Radio   Read More of this news...

ദനഹ: ക്രിസ്തുവിന്‍റെയും സഭയുടെയും സാര്‍വ്വത്രികതയുടെ തിരുനാള്‍

ദൈവോന്മുഖരായി മുന്നേറാൻ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.ജനുവരി 6-ാം തിയതി ബുധനാഴ്ച ആചരിച്ച പ്രത്യക്ഷീകരണ മഹോത്സവത്തിലെ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ബെത്ലഹേമിലെ ഇടയന്മാരും, കിഴക്കുനിന്നെത്തിയ മൂന്നു രാജാക്കന്മാരും ഉന്നതങ്ങളി‍ല്‍നിന്നുമാണ് ദൈവികസന്ദേശം ഉള്‍ക്കൊണ്ടത്. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ 'മുകളിലേയ്ക്ക് ദൃഷ്ടിപതിപ്പിച്ച'വരാണ്. വാനമേഘങ്ങളി‍ല്‍ പ്രത്യക്ഷപ്പെട്ട മാലാഖമാരില്‍നിന്നുമാണ് തിരുപ്പിറവിയുടെ സന്ദേശം ഇടയന്മാര്‍ സ്വീകരിച്ചത്.  മേഘങ്ങളി‍‍ല്‍ തിളങ്ങിയ പ്രത്യേക നക്ഷത്രത്തെ നോക്കിക്കൊണ്ടാണ് കിഴക്കന്‍ രാജ്യക്കാരായ ജ്ഞാനികളും ദിവ്യരക്ഷകനെ തേടിപ്പുറപ്പെട്ടതും, അവസാനം ബെത്ലഹേമിലെ പുല്‍ത്തൊട്ടിയില്‍ അവിടുത്തെ കണ്ടെത്തിയതും.അനുദിന ജീവിതത്തില്‍ ദൈവോന്മുഖരായി ജീവിക്കുന്നവര്‍ക്കാണ് ക്രിസ്തുവിനെ കണ്ടെത്തുവാനും, അവിടുത്തെ ദര്‍ശനത്തിന്‍റെയും സുവിശേഷത്തിന്‍റെയും ചൈതന്യമുള്‍ക്കൊണ്ട് നന്മയില്‍ ജീവിക്കുവാനും കരുത്തു ലഭിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ക്രിസ്തുവിന്‍റെയും അവിടുത്തെ സഭയുടെയും സാര്‍വ്വലൗകികത വെളിപ്പെടുത്തുന്ന തിരുനാളാണ് പ്രത്യക്ഷീകരണം, പൂജരാജാക്കളുടെ തിരുനാള്‍.  ദൈവത്തിന്‍റെ കരുണാര്‍ദ്ര സ്നേഹം വെളിപ്പെടുത്തിയ ക്രിസ്തുവിനെ കിഴക്കുനിന്നുള്ള വിജാതീയ രാജാക്കന്മാര്‍ തേടിയെത്തി വണങ്ങിയത് അവിടുന്നു ലോകരക്ഷകനാണെന്ന സാര്‍വ്വത്രികത വെളിപ്പെടുത്തുന്നു. ജീവിത ചട്ടക്കൂട്ടില്‍ ഒതുങ്ങിപ്പോകുന്ന സ്വാര്‍ത്ഥതയുടെ മനോഭാവം വെടിഞ്ഞ് മനുഷ്യര്‍ ദൃഷ്ടികള്‍ ഉയര്‍ത്തി ദൈവോന്മുഖരായി ജീവിക്കണം. ദൈവത്തിലേയ്ക്കുയര്‍ത്തപ്പെടു   Read More of this news...

യഥാര്‍ത്ഥ ജ്ഞാനം ഉണ്ണിയേശുവിന്റെ വദനത്തില്‍ ഒളിഞ്ഞുകിടക്കുന്നു

ദനഹാത്തിരുന്നാള്‍ ദിനത്തില്‍ ( ബുധനാഴ്ച (06/01/16) ) ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സാഘോഷമായ സമൂഹ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രാദേശികസമയം രാവിലെ പത്തുമണിക്ക് (ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന്) ആയിരുന്നു വിശുദ്ധകുര്‍ബ്ബാന ആരംഭിച്ചത്.    ആമുഖ പ്രാര്‍ത്ഥനകള്‍ക്കും അനുതാപ ശുശ്രൂഷയ്ക്കും ശേഷം വചനശുശ്രൂഷാ വേളയില്‍ വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍ (ഏശ:60:1-6, എഫേ. 3:2-6, മത്തായി 2:1-12) വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ വചനവിശകലനം നടത്തി.പാപ്പായുടെ സുവിശേഷസന്ദേശം:   ഉണര്‍ന്നു പ്രശോഭിക്കുക; നിന്‍റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ  മഹത്വം നിന്‍റെ മേല്‍ ഉദിച്ചിരിക്കുന്നു . (ഏശ. 60:1). വിശുദ്ധനഗരമായ ജെറുസലേമിനോട് ഏശയ്യാ പ്രവാചകന്‍ പറയുന്ന ഈ വാക്കുകള്‍ നമ്മുടെ അടഞ്ഞ അവസ്ഥകളില്‍നിന്ന് പുറത്തു കടക്കാനും, നമ്മില്‍നിന്നുതന്നെ പുറത്തു കടക്കാനും, നമ്മുടെ അസ്തിത്വത്തെ പ്രദീപിപ്പിക്കുന്ന വിളക്കിന്‍റെ  പ്രഭ തിരിച്ചറിയാനും  നമ്മെ ആഹ്വാനം ചെയ്യുന്നു.നീതിസൂര്യനില്‍ നിന്ന് വെളിച്ചം സ്വീകരിക്കുന്ന സഭആ "പ്രകാശം" കര്‍ത്താവിന്‍റെ മഹത്വം ആകുന്നു. സ്വന്തം വെളിച്ചത്താലാണ് താന്‍ പ്രകാശിക്കുന്നതെന്ന മിഥ്യാബോധം  സഭയ്ക്കില്ല. സഭയെ ചന്ദ്രനോടുപമിച്ചുകൊണ്ട് വിശുദ്ധ അമ്പ്രോസ് മനോഹരമായ ശൈലിയില്‍ ഈ വസ്തുത നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: സത്യത്തില്‍ ചന്ദ്രനെ പോലെയാണ് സഭ... സഭയും സ്വയം പ്രകാശിക്കുന്നില്ല. ക്രിസ്തുവിന്‍റെ വെളിച്ചത്താലാണ് സഭ പ്രകാശിക്കുന്നത്. അവള്‍ നീതിസൂര്യനില്‍ നിന്നാണ് വെളിച്ചം സ്വീകരിക്കുന്നത്. ആകയാല്‍ ഇപ്രകാരം പറയാന്‍ സാധിക്കും - ഞാനല്ല ജീവിക്കുന്നത്, മറിച്ച്,    Read More of this news...

സമഗ്രതയാര്‍ജ്ജിക്കുന്ന വത്തിക്കാന്‍ - പലസ്തീന്‍ ഉഭയകക്ഷി ബന്ധം

വത്തിക്കാന്‍-പലസ്തീന്‍ ഉഭയകക്ഷി ബന്ധം സമഗ്രത കൈവരിച്ചെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പ്രസ്താവിച്ചു.  ജനുവരി 6-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് ഇങ്ങനെ വെളിപ്പെടുത്തിയത്.ഇരുപക്ഷവും ചേര്‍ന്ന് 2015 ജൂണ്‍ 26-നു ഒപ്പുവച്ച കരാര്‍ പ്രകാരം പലസ്തീനയിലെ കത്തോലിക്കാ സഭയുടെയും ക്രൈസ്തവസമൂഹത്തിന്‍റെയും ജീവിതം പൊതുവെ സമാധാനപരമായി മുന്നോട്ടു നീങ്ങുന്നതിനുള്ള ഉറപ്പ് കൈവരിക്കുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വ്യക്തമാക്കി.32 ഖണ്ഡങ്ങളുള്ള വ്യക്തമായ കരാര്‍, പലസ്തീനയുടെ രാഷ്ട്രീയ പരിസ്ഥിതിയില്‍ ക്രൈസ്തവരുടെ ജീവനും അടിസ്ഥാന അവകാശങ്ങളും സുരക്ഷിതമാക്കുന്നതും, തുല്യ സാമൂഹ്യാന്തസ്സ് നേടിത്തരുന്നതുമാണെന്നു ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. Source: Vatican Radio   Read More of this news...

കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടണം: ഇന്‍ഫാം

കൊച്ചി: കാര്‍ഷികമേഖലയില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്ന് ഇന്‍ഫാം ദേശീയ സമിതി. കര്‍ഷകര്‍ വിഘടിച്ചുനില്‍ക്കാതെ സംഘടിതരായി പ്രക്ഷോഭം ശക്തിപ്പെടുത്തുന്നില്ലെങ്കില്‍ നിലനില്‍പുതന്നെ പ്രതിസന്ധിയിലാകും: കൊച്ചി പാലാരിവട്ടം പാസ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന ദേശീയ സമിതി യോഗം വിലയിരുത്തി. സമ്മേളനം മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് ഉദ്ഘാടനംചെയ്തു. 15ന് ഇന്‍ഫാം കര്‍ഷകദിനമായി ആചരിക്കും. ഇതിനു മുന്നോടിയായി കെസിബിസി പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിക്കും. കാര്‍ഷിക പ്രശ്നങ്ങളില്‍ മുഖംതിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ 15ന് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിക്കും. കര്‍ഷകദിനത്തിന്റെ സംസ്ഥാനതല പ്രതിഷേധ പ്രകടനവും സമ്മേളനവും മൂവാറ്റുപുഴ വാഴക്കുളത്തു നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ കേരളയാത്രകള്‍ ജനജീവിതം സ്തംഭിപ്പിക്കുന്ന ജനദ്രോഹനടപടിയാണെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന അതിദാരുണമായ സ്ഥിതിവിശേഷത്തെ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ നിസാരവത്കരിക്കുന്നതു ഖേദകരമാണ്. പ്രതിസന്ധി അതിരൂക്ഷമാണെങ്കിലും ആത്മഹത്യയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയണം. കടക്കെണിയിലായി ജപ്തിഭീഷണി നേരിടുന്ന കര്‍ഷകര്‍ക്കു നിയമസഹായം ഇന്‍ഫാം നല്‍കും. റബറിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും റബറുത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്തതില്‍ ദുരൂഹതയുണ്ട്. കര്‍ഷകസമരങ്ങളെ അട്ടിമറിക്കാന്‍ ചില രാഷ്ട്രീയ ന   Read More of this news...

നവീകരിച്ച അങ്കമാലി കിഴക്കേപള്ളിയുടെ കൂദാശാകര്‍മം പത്തിന്

കൊച്ചി: പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ഏബ്രഹാമിന്റെ കബറിടമുള്ള പ്രസിദ്ധമായ അങ്കമാലി സെന്റ് ഹോര്‍മീസ് പള്ളി (കിഴക്കേ പള്ളി)യുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പത്തിന് ഉച്ചകഴിഞ്ഞു 2.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവീകരിച്ച ദേവാലയത്തിന്റെ കൂദാശാകര്‍മം നിര്‍വഹിക്കും. 1577ല്‍ ശിലാസ്ഥാപനം നടത്തി 1583 ല്‍ ആശീര്‍വദിച്ച പള്ളിയുടെ പൌരാണിക സൌന്ദര്യവും ചരിത്രപരമായ സവിശേഷതകളും നിലനിര്‍ത്തിയാണു നവീകരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നു എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, അങ്കമാലി ബസിലിക്ക റെക്ടര്‍ റവ.ഡോ.കുര്യാക്കോസ് മുണ്ടാടന്‍, അതിരൂപത പിആര്‍ഒ റവ.ഡോ.പോള്‍ കരേടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 34 വര്‍ഷം ഇന്ത്യയിലെ മുഴുവന്‍ സുറിയാനി ക്രിസ്ത്യാനികളുടെയും മെത്രാപ്പോലീത്തയായിരുന്ന മാര്‍ ഏബ്രഹാമിന്റെ കബറിടം, പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബര്‍ 18ന് മദ്ബഹ പൊളിക്കുന്നതിനിടയിലാണു കണ്െടത്തിയത്. മൂന്നു വശവും ചുണ്ണാമ്പു തേച്ച 1.25 മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ ആഴവുമുള്ള കബറിടത്തിനു 432 വര്‍ഷത്തോളം പഴക്കമുണ്െടന്നു ചരിത്രകാരന്മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കല്ലറയുടെ സ്ഥാനവും പഴക്കവും മറ്റും കൃത്യമായും ശാസ്ത്രീയമായും കണ്െടത്താന്‍ ബസിലിക്ക റെക്ടര്‍ കണ്‍വീനറായി അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മാര്‍ ഏബ്രഹാമിന്റെ കബറിടം മദ്ബഹയുടെ വലതുവശത്ത് എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നവിധം ചില&   Read More of this news...

സീറോ മലബാര്‍ സഭാ സിനഡിന് ഇന്നു (07/01/2016) തുടക്കം

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ 24-ാം സിനഡ് ഇന്നു തുടങ്ങും. സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണു സിനഡ്. കഴിഞ്ഞ സിനഡിനു ശേഷം നിയമിതരായ നാലുപേര്‍ ഉള്‍പ്പെടെ 57 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുക്കും. സഭയുടെയും സമൂഹത്തിന്റെയും ക്ഷേമത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിനഡ് 12ന് സമാപിക്കുമെന്നു വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. Source: Deepika   Read More of this news...

2016 ജനുവരി 15 കർഷകദിനം: ഇൻഫാം സർക്കുലർ

2016 ജനുവരി 15 കർഷകദിനം: ഇൻഫാം സർക്കുലർ   Read More of this news...

പഠിപ്പുമുടക്കു സമരം അരുത്: ഹൈക്കോടതി

കൊച്ചി: പഠിപ്പുമുടക്കി സമരം അനുവദിക്കേണ്ടതില്ലെന്നു ഹൈക്കോടതി. സമരമോ ധര്‍ണയോ മൂലം വിദ്യാര്‍ഥികള്‍ക്കു ക്ളാസ് നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടാകുമ്പോഴോ സമരക്കാര്‍ അക്രമത്തിനു തയാറാകുമ്പോഴോ പോലീസിന്റെ സഹായം തേടാം. സമരം നിമിത്തം ക്ളാസുകള്‍ നഷ്ടമായതിനാല്‍ പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥികളായ ലിയോ ലൂക്കോസ്, ആദിത്യ തേജസ് കൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് വി. ചിദംബരേഷിന്റെ ഉത്തരവ്.കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ കോഴ്സുകള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നത് അഭികാമ്യമല്ലെന്നു കോടതി പറഞ്ഞു. പഠിക്കാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ലെങ്കില്‍ അതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അതിയായ മാനസിക സമ്മര്‍ദം സൃഷ്ടിക്കും. വിദ്യാര്‍ഥികളുടെ അവകാശങ്ങളുടെയും സാമൂഹ്യനീതിയുടെയും മറ്റും പേരില്‍ ക്ളാസ് നഷ്ടപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. സമരം നടത്തുന്നവര്‍ക്കു സഹപാഠികളുടെ പഠനം തടസപ്പെടുത്താന്‍ അവകാശമില്ലെന്നു നേരത്തെ ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്െടന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സമരത്തിലോ ധര്‍ണയിലോ പങ്കെടുക്കേണ്ടവര്‍ തങ്ങളുടെ ക്ളാസ് വേണ്െടന്നുവച്ചു സമരത്തിന് ഇറങ്ങുകയാണ് വേണ്ടത്, അല്ലാതെ പഠിക്കാന്‍ തയാറായി ക്ളാസില്‍ ഇരിക്കുന്ന വിദ്യാര്‍ഥികളെ ശല്യപ്പെടുത്തി ക്ളാസ് ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഒരു വിദ്യാര്‍ഥിയെങ്കിലും ക്ളാസില്‍ ഇരിക്കുന്നുണ്െടങ്കില്‍ അയാള്‍ക്കായി ക്ളാസ് എടുക്കുന്നതിന് അധ്യാപകര്‍ക്ക് അവസരം ലഭിക്കണം. ഇങ്ങനെ ക്ളാസ് നടക്കുന്ന സമയം അധ്യയന സമയമായി തന്നെ മാനേജ്മെന്റിനു    Read More of this news...

അമേരിക്കന്‍ ഐക്യനാടുകളില്‍ സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രൂപത

അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡയിലെയും സീറോമലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ ഒരു രൂപത (എപ്പാര്‍ക്കി)  സ്ഥാപിക്കുകയും അതിന്‍റെ പ്രഥമ ഭരണസാരഥിയായി ബിഷപ്പ് തോമസ് മാര്‍ എവുസേബിയസ് നായിക്കമ്പറമ്പിലിനെ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു.     തിങ്കളാഴ്ച (04/01/16) യാണ് ഇതുസംബന്ധിച്ച് പാപ്പായുടെ കല്പനയുണ്ടായത്. സമാധാനരാജ്ഞിയായ പരിശുദ്ധ മറിയത്തിന്‍റെ (ST.MARY, QUEEN OF PEACE) നാമധേയത്തിലുള്ളതാണ് പുതിയ രൂപത.     അമേരിക്കന്‍ ഐക്യനാടുകളിലെ സീറോമലങ്കര കത്തോലിക്കാവിശ്വാസികള്‍ക്കായുള്ള എക്സാര്‍ക്കിയുടെ അധികാരപരിധി കാനഡയിലെ സീറോമലങ്കര കത്തോലിക്കാ വിശ്വാസികളിലേക്കും വ്യാപിപ്പിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ എക്സാര്‍ക്കി രൂപത (എപ്പാര്‍ക്കി) യായി ഉയര്‍ത്തപ്പെട്ടത്.     ഈ രൂപതയിലെ മലങ്കരകത്തോലിക്കാ വിശ്വാസികളു‍ടെ സംഖ്യ 11500 ആണ്. ഇവര്‍ 19 ഇടവകകളിൽ / അജപാലനകേന്ദ്രങ്ങളിൽ ആയി വിഭജിക്കപ്പെട്ടിരിക്കുന്നു.     പുതിയ രൂപതയുടെ ആസ്ഥാനം ന്യുയോര്‍ക്കിലെ എല്‍മണ്ടിൽ വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ കത്തീദ്രല്‍ ആണ്.     അമേരിക്കന്‍ ഐക്യനാടുകളില്‍ ഇതുവരെയുണ്ടായിരുന്ന എക്സാര്‍ക്കിയുടെ എക്സാര്‍ക്കായും, കാനഡയിലേയും യൂറോപ്പിലേയും മലങ്കരകത്തോലിക്ക സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ (ഔദ്യോഗിക സന്ദര്‍ശകന്‍) ആയും സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിഷപ്പ് തോമസ് മാര്‍ എവുസേബിയസ് നായിക്കമ്പറമ്പില്‍.     തിരുവനന്തപുരം മലങ്കരകത്തോലിക്കാ അതിരൂപതയില്‍പ്പെട്ട മയിലപ്പാറയില്‍ 1961 ജൂണ്‍ 6 ന് ജനിച്ച അദ്ദേഹം 1986 ഡിസമ്പര്‍ 29 ന് പൗരോഹിത്യം സ്വീകരിച്ചു. 2010 ജൂലൈ 14 ന് അദ്ദേഹം ലാറെസ് സ്ഥാനികരൂപതയുടെ മെത്രാനായും അമേരിക്കന്‍ ഐക്യനാടുകളിലെ എക്സാര̴്   Read More of this news...

ദൈവം യുവജനങ്ങളുടെ ഹൃദയത്തെ കാരുണ്യത്താല്‍ സ്പര്‍ശിക്കട്ടെ

ദൈവം അവിടത്തെ കാരുണ്യത്താല്‍ തങ്ങളുടെ ഹൃദയങ്ങളെ തൊടാനും രൂപാന്തരപ്പെടുത്താനും യുവജനങ്ങള്‍ അനുവദിക്കണമെന്ന് ആഗോളസഭാ തലത്തില്‍ നടക്കാന്‍ പോകുന്ന അടുത്ത ലോക യുവജനസംഗമത്തിന്‍റെ വേദിയായ പോളണ്ടിലെ ക്രോക്കോവ് അതിരൂപതയുടെ സഹായമെത്രാന്‍ ദാമിയന്‍ അന്ത്രൈ മുസ്ക്കുസ്.     ഇക്കൊല്ലം ജൂലൈ 26 മുതല്‍ 31 വരെ അവിടെ സംഘടിപ്പിക്കപ്പെടുന്ന ഈ യുവജനസംഗമത്തിന്‍റെ പൊതു ഏകോപകനായ അദ്ദേഹം യുവ‍ജനത്തിനായി നല്കിയ ഒരു സന്ദേശത്തിലൂടെയാണ് ഈ ആഹ്വാനമേകിയത്.     ദൈവം തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന അസാധാരണ വിസ്മയം അനുഭവിച്ചറിയാന്‍ ഒരുങ്ങന്നതിന് ബിഷപ്പ് മുസ്ക്കുസ് യുവതീയുവാക്കളെ ക്ഷണിക്കുന്നു, ഈ സന്ദേശത്തില്‍.     ദൈവസ്നേഹം അവര്‍ക്ക് ധൈര്യത്തിന്‍റെയും ശക്തിയുടെയും സന്തോഷത്തിന്‍റെയും സ്രോതസ്സായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ക്രിസ്തുവുമായുള്ള സൗഹൃദം യുവതയ്ക്കാവശ്യമാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.Source: Vatican Radio   Read More of this news...

സമാധാന സംസ്ഥാപനത്തിന് സമാധാനയത്നം അനിവാര്യം

സമാധാനം സംസ്ഥാപിക്കപ്പെടണമെങ്കില്‍ നമ്മള്‍ അതിനായി പ്രയത്നിക്കേണ്ടത് അനിവാര്യമാണെന്ന് റോം ആസ്ഥാനമായുള്ള  "വിശുദ്ധ എജീദിയൊയുടെ സമൂഹ"ത്തിന്‍റെ അദ്ധ്യക്ഷന്‍ മാര്‍ക്കൊ ഇംപല്ല്യാത്സൊ.     സുവിശേഷാനുസൃതജീവിതം, സമാധാനം തുടങ്ങിയവ പരിപോഷിപ്പിക്കുന്നതി നായി അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന അല്മായ പ്രസ്ഥാനമായ വിശുദ്ധ എജീദിയൊയുടെ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍, പതിവുപോലെ ഇക്കൊല്ലവും, ജനുവരി ഒന്നിന് ലോകത്തിലെ 800 ഓളം നഗരങ്ങളില്‍ സംഘടിപ്പിച്ച സമാധാന റാലിയെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.     ഭൂമിയഖിലം ശാന്തി എന്ന ശീര്‍ഷകത്തില്‍ ആയിരുന്നു ആഗോളസഭ വിശ്വശാന്തിദിനമായി ആചരിച്ച ഒന്നാം തിയതി വിശുദ്ധ എജീദിയൊയുടെ സമൂഹം ഈ  റാലി സംഘടിപ്പിച്ചത്.     സംഘര്‍ഷാവസ്ഥകളെക്കുറിച്ചുള്ള അജ്ഞത, യുദ്ധാവസ്ഥകളോടും അക്രമങ്ങളോടുമുള്ള നിസ്സംഗഭാവം, ആ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രാര്‍ത്ഥിക്കാതിരിക്കല്‍ എന്നിവ നമ്മെ സമാധാനം നേടുന്നതില്‍ നിന്നകറ്റുമെന്നും എന്നാല്‍ ക്രൈസ്തവരായ നമ്മള്‍ സമാധാനം ​എത്രയും വേഗം സംസ്ഥാപിക്കപ്പെടുന്നതിനായി അനുദിനം പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ക്കൊ ഇംപല്ല്യാത്സൊ പറഞ്ഞു.     1968 ല്‍ റോമില്‍ ജന്മംകൊണ്ട വിശുദ്ധ എജീദിയൊയുടെ സമൂഹം ഇന്ന് 70 നാടുകളില്‍ പ്രവര്‍ത്തനനിരതമാണ്.     പ്രാര്‍ത്ഥന, സുവിശേഷവിനിമയം, പാവങ്ങളോടുള്ള ഐക്യദാര്‍ഢ്യം, ക്രൈസ്തവൈക്യയത്നങ്ങള്‍, സംഭാഷണം എന്നിവ ഈ സമൂഹത്തിന്‍റെ സവിശേഷതകളാണ്.Source: Vatican radio   Read More of this news...

ബിഷപ്പ് മാർ ജോസഫ് കൊടകല്ലിലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷം ഇന്ന്

  Read More of this news...

കെ സി എസ് എൽ ശതാബ്ദി ആഘോഷം സമാപിച്ചു

  Read More of this news...

കര്‍ഷകര്‍ പിന്നോട്ടു നടന്നു പ്രതിഷേധിക്കും

വാഴക്കുളം: കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവിനെത്തുടര്‍ന്നു പാടേ തകര്‍ന്ന കാര്‍ഷിക മേഖലയുടെ നേര്‍ക്കുള്ള കടുത്ത അവഗണനയ്ക്കെതിരെ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ 15ന് വാഴക്കുളത്തു കര്‍ഷകര്‍ പിന്നോട്ടു നടന്നു പ്രതിഷേധിക്കും. ഇന്‍ഫാം കര്‍ഷക ദിനാചരണത്തോടനുബന്ധിച്ചാണുപരിപാടി. 15ന് ഉച്ചകഴിഞ്ഞ് മൂന്നിനു വാഴക്കുളം ടൌണില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ നൂറുകണക്കിനു കര്‍ഷകര്‍ പങ്കെടുക്കും. കര്‍ഷകരോടു മുഖം തിരിക്കുന്ന സമീപനമാണ് ഭരണാധികാരികള്‍ ഇനിയും തുടരുന്നതെങ്കില്‍ അതിശക്തമായ പ്രക്ഷോഭപരിപാടികള്‍ക്കു രൂപം നല്‍കാനും വാഴക്കുളത്ത് ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിള്ളില്‍, കണ്‍വീനര്‍ ജോസ് ഇടപ്പാട്ട്, ജനറല്‍ സെക്രട്ടറി വി.സി. സെബാസ്റ്യന്‍, ദേശീയ ട്രസ്റി ഡോ. എം.സി. ജോര്‍ജ്, വൈസ് ചെയര്‍മാന്‍ കെ. മൈതീന്‍ ഹാജി, ട്രഷറര്‍ ജോയി തെങ്ങുംകുടി എന്നിവര്‍ പ്രസംഗിച്ചു. റബര്‍മേഖലയ്ക്ക് അനുവദിച്ച 300 കോടിയില്‍ 49 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഇതുപോലും കാര്യക്ഷമമായി വിതരണം ചെയ്യാന്‍ സാധിക്കാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം മുതലകണ്ണീരൊഴുക്കലാണ്. റബര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ക്കു റബര്‍വില പകുതിയിലും താഴ്ന്നിട്ടും ഒരു രൂപ പോലും കുറയ്ക്കാന്‍ തയാറായിട്ടില്ല. റബറൈസ്ഡ് റോഡുകള്‍ നിര്‍മിക്കുന്നതു പ്രോത്സാഹിപ്പിക്കാത്തതിലും ദുരൂഹതയുണ്െടന്നു യോഗം വിലയിരുത്തി. Source: Deepika   Read More of this news...

വേദനിക്കുന്ന ലോകത്തിന് ക്രിസ്തുവിന്‍റെ കാരുണ്യാശ്ലേഷം: ഊര്‍ബി എത് ഓര്‍ബി സന്ദേശം

ക്രിസ്തുമസ് ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ 'ഊര്‍ബി എത് ഓര്‍ബി' സന്ദേശം
    ആമുഖാശംസ
ക്രിസ്തു നമുക്കായ് പിറന്നു. രക്ഷയുടെ ഈ ദിനത്തില്‍ നമുക്ക് ആനന്ദിക്കാം!  ഈ ദിവസത്തിന്‍റെ അനുഗ്രഹങ്ങള്‍ക്കായി ഹൃദയങ്ങള്‍ തുറക്കാം. എന്നാല്‍ അനുഗ്രഹം ക്രിസ്തു തന്നെയാണ്. മാനവികതയുടെ ചക്രവാളത്തില്‍ ഉദയംചെയ്ത ദിവ്യതേജസ്സ് ക്രിസ്തുവാണ്. സകല ലോകത്തിനുമായി ദൈവപിതാവ് കരുണാകടാക്ഷം ചൊരിഞ്ഞ ദിനമായിരുന്നു ആദ്യക്രിസ്തുമസ്. ലോകത്ത് ഭീതിയുടെയും ആശങ്കയുടെയും അന്ധകാരമാറ്റിയ ശോഭയാര്‍ന്ന ദിനം! അനുരഞ്ജനത്തിന്‍റെയും സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും സമാധാനപൂര്‍ണ്ണമായ ഉത്സവദിനമായിരുന്നന്ന്. 'പാവങ്ങളും എളിയവരുമായ സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത' അന്നാണ് ലോകം ആദ്യമായി ശ്രവിച്ചത്! (ലൂക്കാ 2, 10).രക്ഷകനായ യേശു കന്യകാമറിയത്തില്‍നിന്നും ജാതനായത് അന്നാളിലാണ്. 'പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശുവിനെ നിങ്ങള്‍ കാണു'മെന്ന തിരുപ്പിറവിയെ സംബന്ധിക്കുന്ന അടയാളം ദൈവികമായിരുന്നു (ലൂക്കാ 2, 12). അനുവര്‍ഷം സഭയില്‍ ആചരിക്കപ്പെടുന്നതും നവീകരിക്കപ്പെടുന്നതുമായ ഈ അടയാളം കാണുവാനും മനസ്സിലാക്കുവാനും ബെതലഹേമിലെ ആട്ടിടയന്മാരെപ്പോലെ നാം പരിശ്രമിക്കേണ്ടതാണ്.  മനുഷ്യാവതാരംചെയ്ത യേശുക്രിസ്തുവില്‍നിന്നും ദൈവസ്നേഹം ഇന്നും സ്വീകരിക്കുമാറ് നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും സമൂഹങ്ങളിലും പുനര്‍ജ്ജനിക്കുന്ന മഹാസംഭവമാണ് ക്രിസ്തുമസ്. 'താന്‍ ഉദരത്തില്‍ പേറുകയും ജന്മംനല്കുകയും ചെയ്തതായിരുന്നെങ്കിലും അത്യുന്നതന്‍റെ പുത്രനും പരിശുദ്ധാത്മാവിനാല്‍ ജാതനുമായ' ആ ശിശുവിന്‍റെ തിരുവവതാരം മറിയത്തോടൊപ്പം സഭയും ക്രിസ്തുമസ്നാള   Read More of this news...

വിശുദ്ധ മേരി മേജര്‍ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കപ്പെട്ടു

 റോമിലെ നാലു പേപ്പല്‍ ബസിലിക്കകളില്‍ ഒന്നായ വിശുദ്ധ മേരി മേജര്‍ ബസിലി ക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് പാപ്പാ ദൈവമാതാവിന്‍റെ തിരുന്നാള്‍ ദിനമായിരുന്ന ജനുവരി ഒന്ന്, വെള്ളിയാഴ്‍ച (01/01/2016) തുറന്നു.     റോമിലെ സമയം വൈകുന്നേരം 5 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 9.30 നായിരുന്നു വിശുദ്ധകവാടം തുറക്കല്‍ ചടങ്ങ് ആരംഭിച്ചത്.     കരുണയുടെ അസാധാരണ ജൂബിലിയോടനുബന്ധിച്ചാണ് ഫ്രാന്‍സീസ് പാപ്പാ ഈ വിശുദ്ധ വാതില്‍ തുറന്നത്.     ഇതോടെ, വിശുദ്ധ മേരി മേജര്‍ ബസിലിക്കയുള്‍പ്പെടെ, റോമിലെ നാലു പേപ്പല്‍ ബസിലിക്കകളിലെയും വിശുദ്ധ വാതിലുകള്‍ തുറക്കപ്പെട്ടു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്ക, വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക, റോമന്‍ ചുമരുകള്‍ക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിന്‍റെ നാമത്തിലുള്ള ബസിലിക്ക എന്നിവയാണ് റോമിലെ ഇതര പേപ്പല്‍ ബസിലിക്കകള്‍. ഇവയില്‍ റോമന്‍ ചുമരുകള്‍ക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിന്‍റെ നാമത്തിലുള്ള ബസിലിക്കയുടേതൊഴിച്ച് മറ്റു മൂന്നു ബസിലിക്കകളുടെയും വിശുദ്ധ വാതിലുകള്‍ തുറന്നത് ഫ്രാന്‍സീസ് പാപ്പാ തന്നെയാണ്.     വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെയും, റോമന്‍ ചുമരുകള്‍ക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്കയുടെയും വിശുദ്ധ കവാടങ്ങള്‍ തുറക്കപ്പെട്ടത് ഒരേ ദിവസം, അതായത് ഡിസംബര്‍ 13-ന് തന്നെ ആയിരുന്നതിനാള്‍ വിശുദ്ധ പൗലോസിന്‍റെ ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കാന്‍ പാപ്പാ തന്‍റെ പ്രതിനിധിയായി പ്രസ്തുത ബസിലിക്കയുടെ മുഖ്യപുരോഹിതനായ കര്‍ദ്ദിനാള്‍ ജെയിംസ് ഹാര്‍വെയെ ചുമതലപ്പെടുത്തുകയായിരുന്നു.      ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് വത്തിക്കാനില്‍, വിശുദ്ധപത്രോസിന്‍റെ ബസിലിക്കയുടെ വിശുദ്ധ കവാടം പാപ്പാ തുറന്നതോടെ തുടക്കം കുറിക്കപ്പെട്ട കരുണയുടെ വിശു   Read More of this news...

പ്രത്യാശയോടെ പുതുവത്സരത്തില്‍ മുന്നേറാമെന്ന് പാപ്പാ ഫ്രാന്‍സിസ്

കര്‍ത്താവിനു നന്ദിയര്‍പ്പിക്കുന്നത് എത്രയോ സുന്ദരമാണ്!സഭയുടെ വിശ്വാസപ്രായണത്തില്‍ നാലാം നൂറ്റാണ്ടുമുതല്‍ മേലുദ്ധരിച്ച വാക്കുകളില്‍ നന്ദിയോടെ വിശ്വാസികള്‍ ദൈവത്തെ സ്തുതിക്കുന്നു. ചരിത്രസംഭവങ്ങളില്‍ ദൈവത്തിന്‍റെ സ്നേഹസാന്നിദ്ധ്യം അംഗീകരിക്കുമ്പോള്‍ നാം കൃതജ്ഞതാഭരിതരാകും. അതില്‍നിന്നും ഉതിരുന്ന ആനന്ദം സ്വമേധയാ പ്രാര്‍ത്ഥനയായി നിര്‍ഗളിക്കും.അധരങ്ങളില്‍നിന്നുള്ള പ്രാര്‍ത്ഥനമാത്രം പോരാ. ദൈവജനത്തിന്‍റെ സമഗ്രമായ കൂട്ടായ്മയും ഒത്തുചേരലും കൃതജ്ഞതയുടെ പ്രതീകമാണ്. സഭ പൂര്‍ണ്ണമാകുന്നത്, അല്ലെങ്കില്‍ സഭ സഭയാകുന്നത് ദൈവജനത്തിന്‍റെ സജീവസാന്നിദ്ധ്യത്തില്‍ ഒന്നുചേര്‍ന്ന് ദൈവത്തിന് ആരാധനയര്‍പ്പിക്കുമ്പോഴാണ്. സഭയുടെ പരമ്പാരാഗത 'സ്തോത്രഗീത'ത്തില്‍(Te Deum) അതുകൊണ്ടാണ് ദൈവദൂതന്മാരുടെയും സ്വര്‍ഗ്ഗവാസികളുടെയും വാനദൂതവൃന്ദങ്ങളുടെയും, ദിവ്യന്മാരുടെയും വേദസാക്ഷികളുടെയും, സകലസൃഷ്ടി ജാലങ്ങളുടെയും സഹായസാന്നിദ്ധ്യം ദൈവജനം അഭ്യര്‍ത്ഥിക്കുന്നത്.രക്ഷാകര ചരിത്രത്തില്‍ ദൈവം നമുക്കായ് ഒരുക്കിയ പ്രത്യേക പദ്ധതിയുടെ രത്നച്ചുരുക്കമാണ് സഭയുടെ 'സ്തോത്രഗീതം' അതിലേയ്ക്ക് കഴിഞ്ഞൊരു വര്‍ഷത്തില്‍ നമ്മുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളും കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഈ ഗീതത്തിന്‍റെ അവസാനവരികള്‍ കാരുണ്യത്തിന്‍റെ ഈ ജൂബിലിവര്‍ഷത്തില്‍ കൂടുതല്‍ പ്രസക്തമാണ്:കാത്തിടൂ നാഥാ, നിന്‍ ജനങ്ങളെ ആശിസ്സേകണേ നിത്യവുംനിന്‍ കരുണാമൃതം ചിന്തണേയെന്നും യാചിപ്പൂ ഞങ്ങള്‍ സാദരംനിത്യാന്ദത്തില്‍ അങ്ങെ സന്നിധിയിലെത്തിടാന്‍പ്രത്യാശവയ്പൂ ഞങ്ങള്‍, അങ്ങില്‍ പ്രത്യാശവയ്പൂ.ജീവിതം ശ്രേയസ്ക്കരമാക്കാന്‍ ദൈവത്തിന്‍റെ കരുണ നമുക്കാവശ്യമാണ്. പ്രത്യാശയാണ് നമ്മെ പുതുവത്സരത്&   Read More of this news...

ക്ഷമിക്കല്‍ സന്തോഷത്തിലേക്കുള്ള വാതില്‍ തുറക്കുന്നു

 മാപ്പേകലിന്‍റെ ശക്തി, ഉള്‍പ്പകയും വൈരനിര്യാതനവും നമിത്തമാകുന്ന ദുഃഖത്തിനുള്ള പ്രത്യൗഷധമാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.     റോമിലെ വിശുദ്ധ മേരി മേജര്‍ ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നതിനു ശേഷം പ്രസ്തുത ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     ബസിലിക്കയില്‍ തുറക്കപ്പെട്ട വിശുദ്ധ വാതില്‍ കരുണയുടെ വാതിലാണെന്ന് പ്രസ്താവിച്ച പാപ്പാ ആ വാതിലിലൂടെ കടക്കുന്ന ഏതൊരാളും, പൂര്‍ണ്ണ വിശ്വാസത്തോടെ, നിര്‍ഭയം, ദൈവപിതാവിന്‍റെ കരുണാര്‍ദ്രസ്നേഹത്തില്‍ നിമജ്ജനം ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.     തന്‍റെ പുത്രനെ വധിക്കുകയായിരുന്നവരോ‌ട് യേശുവിന്‍റെ മാതൃക പിന്‍ചെന്നു കൊണ്ടും അവിടത്തെ കൃപയാലും ക്ഷമിച്ച ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം പൊറുക്കുന്നവളാണ്, മാപ്പേകലിന്‍റെ മാതാവാണ് എന്നുദ്ബോധിച്ച പാപ്പാ, പ്രാപഞ്ചിക മനോഭാവത്തിന് ഏറെ അഗ്രാഹ്യമായ ക്ഷമിക്കുക എന്ന പദം ക്രിസ്തീയ വിശ്വാസത്തിന്‍റെ തനതും മൗലികവുമായ ഫലമാണെന്ന് പ്രസ്താവിച്ചു.     ഒരുവന്‍ മപ്പേകാന്‍ അറിയാത്തവനാണെങ്കില്‍ അവന്‍ സ്നേഹത്തിന്‍റെ പൂര്‍ണ്ണതയെന്തെന്ന് ഇതുവരെ അറിഞ്ഞിട്ടില്ലയെന്നാണര്‍ത്ഥമെന്നു പാപ്പാ പറഞ്ഞു.     ക്ഷമിക്കല്‍ സന്തോഷത്തിലേക്കും സ്വച്ഛതയിലേക്കുമുള്ള വാതില്‍ തുറക്കുന്നു വെന്നും കാരണം അത് ആത്മാവിനെ മൃത്യുവിന്‍റെതായ ചിന്തകളില്‍ നിന്നു വിമുക്തമാക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. മറിച്ച് കൊടും വൈരവും പ്രതികാരവും മനസ്സിനെ കലുഷിതമാക്കുകയും, വിശ്രാന്തിയും സമാധാനവും ഇല്ലാതാക്കിക്കൊണ്ട് ഹൃദയത്തെ പിച്ചിച്ചീന്തുകയും ചെയ്യുന്നുവെന്ന് പാപ്പ&#   Read More of this news...

Jubilee of Mercy : Message of the Bishop

  Read More of this news...

ദൈവസുതന്‍റെ പിറവി പുതുയുഗത്തിന് തുടക്കം കുറിക്കുന്നു

ദൈവമാതൃത്വത്തിരുന്നാളില്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ നടത്തിയ വചനവിശകലനം:"കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ചു, അവന്‍ സ്ത്രീയില്‍ നിന്ന് ജാതനായി "(ഗലാ.4:4). ജനുവരി ഒന്നിന് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട ഈ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം ആരംഭിച്ചത്.കാലസമ്പൂര്‍ണ്ണതവന്നപ്പോള്‍ യേശു ജാതനായി എന്നതിന്‍റെ പൊരുളെന്താണ്? നമ്മുടെ നോട്ടം ചരിത്ര നിമിഷത്തിലേക്കാണെങ്കില്‍ നാം നിരാശരാകും. അന്ന് 'ലോക'മായി അറിയപ്പെട്ടിരുന്ന ഭൂവിഭാഗത്തിന്‍റെ ഭൂരിഭാഗവും സൈനികശക്തിയാല്‍ റോമിന്‍റെ അധീനതയിലായിരുന്നു. അഞ്ച് ആഭ്യന്തര യുദ്ധങ്ങള്‍ക്കു ശേഷം അധികാരത്തിലേറിയ ചക്രവര്‍ത്തിയാണ് അഗസ്റ്റസ്. ഇസ്രായേലും റോമാ സാമ്രാജ്യത്തിന്‍റെ ആധിപത്യത്തിലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ആ ജനത്തിന് അന്ന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആകയാല്‍ യേശുവിന്‍റെ സമകാലീനരെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടം മെച്ചപ്പെട്ടതായിരുന്നില്ല. ആകയാല്‍ 'കാലത്തികവി'നെ നിര്‍വ്വചിക്കാന്‍ നോക്കേണ്ടത് ഭൂ-രാഷ്ട്രതന്ത്ര-മണ്ഡലത്തിലേക്കല്ല.‌ആയതിനാല്‍, ആ 'കാലത്തികവി'നെ ദൈവത്തിന്‍റെ നയനങ്ങളിലൂടെ നോക്കിക്കാണുന്ന മറ്റൊരു വ്യാഖ്യാനം ആവശ്യമാണ്. വാഗ്ദാനം നിറവേറ്റുന്നതിനുള്ള സമയമായി എന്ന് ദൈവം തീരുമാനിച്ച നിമിഷം നരകുലത്തിന് കാലസമ്പൂര്‍ണ്ണതയായി. അതുകൊണ്ടുതന്നെ ചരിത്രമല്ല ക്രിസ്തുവിന്‍റെ ജനനം നിര്‍ണ്ണയിക്കുന്നത്; മറിച്ച് ലോകത്തിലേക്കുള്ള അവിടത്തെ ആഗമനമാണ് പൂര്‍ണ്ണത നേടാന്‍ ചരിത്രത്തെ പ്രാപ്തമാക്കുന്നത്. ഇക്കാരണത്താലാണ് ദൈവസുതന്‍റെ പിറവിയാല്‍ പുതുയുഗത്തിന് - പഴയനിയമ വാഗ്ദാനങ്ങള്‍ പൂര്‍ത്തികരിക്കപ്പെടുന്ന ഒരു യുഗത്തിന് - തുടക്കം കുറിക്കപ്പ&   Read More of this news...

വത്തിക്കാനിലെ പരിപാടികളില്‍ വര്‍ദ്ധിച്ച ജനപങ്കാളിത്തം

വത്തിക്കാനിലെ പേപ്പല്‍ പരിപാടികളില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.ഡിസംബര്‍ 31-ന് പേപ്പല്‍ വസതിയുടെ കാര്യാലയം പ്രസിദ്ധപ്പെടുത്തിയ 2015-ാമാണ്ടിലെ കണക്കു പ്രകാരം പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുകൂടിക്കാഴ്ചാ പരിപാടി, ത്രികാലപ്രാര്‍ത്ഥന, ആരാധനക്രമ പരിപാടികള്‍, പ്രത്യേക കൂടിക്കഴ്ചകള്‍ എന്നിവയില്‍ 33 ലക്ഷത്തോളംപേര്‍ ആകെ പങ്കെടുത്തു.  ഇത് മുന്‍ വര്‍ഷത്തെക്കാള്‍ അധികമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.  ഓരോ ഇനത്തിലും പങ്കെടുക്കുന്നവരുടെ ശരാശരി കണക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് പേപ്പല്‍ പരിപാടികളിലെ വിശ്വാസികളുടെ പങ്കാളിത്തം വത്തിക്കാന്‍ രേഖാപരമായി ഉറപ്പുവരുത്തുന്നത്.മുന്‍കൂറായി ബുക്കുചെയ്യുന്നവരെക്കൂടാതെ, ചത്വരത്തിലെ ജനസാന്ദ്രതയും, ഇരിപ്പിടങ്ങളുടെ എണ്ണവും കണക്കിലെടത്തുകൊണ്ടാണ് അനുവര്‍ഷം വത്തിക്കാനിലെത്തി പാപ്പായുടെ പരിപാടികളില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകരായ വിശ്വാസികളുടെ സ്ഥിതിവിവരക്കണക്കുകള്‍ പേപ്പല്‍ വസതിയുടെ കാര്യാലയം സൂക്ഷിക്കുന്നത്.2015 ജനുവരി മുതല്‍ ഡിസംബര്‍വരെയുള്ള കണക്കുകള്‍ പ്രകാരംപൊതുകൂടിക്കാഴ്ച പരിപാടികള്‍      7,04,100പ്രത്യേക കൂടിക്കാഴ്ചകള്‍                    4,08,760ആരാധനക്രമ പരിപാടികള്‍                  5,13,000ത്രികാലപ്രാര്‍ത്ഥനകള്‍                          15,85,000ആകെ                                                    32,10, 860വിവിധ രാജ്യങ്ങളിലേയ്ക്കുള്ള അപ്പസ്തോലിക യാത്രകളിലെ പരിപാടികളില്‍ പങ്കെടുക്കുകയും, ഇറ്റലിയില്‍ തന്നെയുള്ള ഇടയസന്ദര്‍ശനങ്ങളില്‍ സന്നിഹിതരാകുകയുംചെയ്യുന്ന ജനസഹസ്രങ്ങള്‍ക്കു പുറമെ വത്തിക്കാനിലെത്തുന്ന വിശ്വാസികളുടെ ഒരു വര്‍ഷത്തെ കണക്കാണ് അ   Read More of this news...

"പൂവെരി കാന്തോരെസ്" മുന്‍പാപ്പാ ബനഡിക്ടിനുവേണ്ടി കരോള്‍ ഗീതങ്ങള്‍ പാടി

കുട്ടികളുടെ രാജ്യാന്തര ഗായകസംഘം, 'പൂവെരി കാന്തോരെസ്' (Pueri Cantores) മുന്‍പാപ്പാ ബനഡിക്ടിനുവേണ്ടി ഗീതങ്ങള്‍ ആലപിച്ചു.ഡിസംബര്‍ 30-ാം തിയതി ബുധനാഴ്ച സായാഹ്നത്തിലാണ് 12-നും 18-നും വയസ്സിനിടയ്ക്ക് പ്രായമുള്ള ഗായകസംഘത്തിലെ 36 ജര്‍മ്മന്‍കാരായ കുട്ടികള്‍ പാപ്പാ ബനഡിക്ടിനുവേണ്ടി കരോള്‍ഗീതങ്ങള്‍ ആലപിച്ചത്. വത്തിക്കാന്‍ തോട്ടത്തില്‍ പാപ്പാ താമസിക്കുന്ന 'മാത്തര്‍ എക്ലേസിയെ' (Mater Ecclesiae) ഭവനത്തിന് സമീപത്തുള്ള വത്തിക്കാന്‍ റേഡിയോയുടെ വലിയ സ്റ്റുഡിയോയിലാണ് കുട്ടുകളുടെ ഗായകസംഘം സംഗീതജ്ഞനും പിയാനിസ്റ്റുമായ മുന്‍പാപ്പായെ ജര്‍മ്മന്‍ ഗീതങ്ങള്‍ പാടി സന്തോഷിപ്പിച്ചത്.പാപ്പായുടെ സഹോദരന്‍, വൈദികനും സംഗീത സംവിധായകനുമായ മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് റാറ്റ്സിംഗര്‍, അപ്പസ്തോലിക അരമനയുടെ പ്രീഫെക്ട് ആര്‍ച്ചുബിഷച്ച് ജോര്‍ജ്ജ് ജാന്‍സ്വെയിന്‍ എന്നിവരും കുട്ടികളുടെ കരോള്‍ഗാനങ്ങള്‍ കേള്‍ക്കാന്‍ പാപ്പായ്ക്കൊപ്പം സന്നിഹിതരായിരുന്നു.  നാലു കരോള്‍ ഗീതങ്ങള്‍ ജര്‍മ്മന്‍ ഭാഷയില്‍ മനോഹരമായി പാടിയ കുട്ടികളെ പാപ്പാ അഭിനന്ദിച്ചു. നന്ദി പറഞ്ഞു. അവരെ ആശീര്‍വ്വദിച്ചു.ഡിസംബര്‍ 28-മുതല്‍ ജനുവരി 1-വരെയുള്ള 'പൂവെരി കാന്തോരെസി' ന്‍റെ(Pueri Cantores)  40-ാം അന്തര്‍ദേശീയ സമ്മേളനത്തിനും പഠനശിബിരത്തിനുമായി റോമില്‍ എത്തിയതാണ്  6000-ത്തോളം വരുന്ന കുട്ടികള്‍. അവര്‍ 23 വിവിധ രാജ്യക്കാരാണ്.വര്‍ഷാന്ത്യ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ച, മുന്‍പാപ്പാ ബനഡിക്ടിനുവേണ്ടി കരോള്‍ ഗീതങ്ങള്‍ ആലപിച്ചത്, പുതുവത്സര നാളില്‍ പാപ്പായുടെ ദിവ്യബലിയില്‍ സിസ്റ്റൈന്‍ ഗായകസംഘത്തോടു ചേര്‍ന്ന് ഗാനങ്ങള്‍ ആലപിക്കുവാന്‍ സാധിച്ചത്... എന്നിങ്ങനെ മറക്കാനാവാത്തതും മധുരിക്കുന്നതുമായ ഓര്‍മ്മകളുമായിട്ടാണ് 'പൂവെരി കാന്തോ   Read More of this news...

എല്ലാംതികഞ്ഞ കുടുംബങ്ങള്‍ ഉണ്ടാവില്ലെന്ന് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍

എല്ലാംതികഞ്ഞ കുടുംബങ്ങള്‍ ഉണ്ടാവില്ലെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഉദ്ബോധിപ്പിച്ചു.ഡിസംബര്‍ 27-ാം തിയതി ഞായറാഴ്ച തിരുക്കുടുംബത്തിന്‍റെ തിരുനാളി‍ല്‍ വടക്കെ ഇറ്റലിയിലെ ഇടവകയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വൈദികനായി താന്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിചേന്‍സാ രൂപതയിലുള്ള ഇടവകയിലെ ആഘോഷത്തില്‍ പങ്കെടുത്ത കര്‍ദ്ദിനാള്‍ പരോളിന്‍ അവിടെ പുതുതായി പണിതീര്‍ത്ത ഇടവകമന്ദിരത്തിന്‍റെ ആശീര്‍വ്വാദവും നിര്‍വ്വഹിച്ചു.കുടുംബജീവിതത്തിലുണ്ടാകുന്ന അനുദിന പ്രതിസന്ധികളും പ്രയാസങ്ങളും കാണുമ്പോള്‍ നാം പതറിപ്പോകരുത്. പരിപൂര്‍ണ്ണതയുള്ള കുടുംബങ്ങള്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ പൂര്‍ണ്ണതയ്ക്കായി നിരന്തരം പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു. ഇരുട്ടും വെളിച്ചവും പോലെ സുഖദുഃഖങ്ങളും, വരുംവരായ്കകളും ഇടകലര്‍ന്നതാണ് കുടുംബജീവിതമെന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ മുന്നോട്ടുപോകണമെന്ന് കര്‍ദ്ദിനാള്‍ ആഹ്വാനംചെയ്തു. അനുദിന ജീവിതപരിസരങ്ങളില്‍ സ്നേഹത്തിന്‍റെ ഈ സമ്മിശ്രസ്വഭാവം മനസ്സിലാക്കി ജീവിക്കുവാനും വളരുവാനുമാണ് കുടുംബങ്ങളും ദമ്പതിമാരും പരിശ്രമിക്കേണ്ടത്.ഹൃദയകവാടങ്ങള്‍ സ്നേഹത്തില്‍ ആത്മാര്‍ത്ഥമായി തുറന്നിടുന്ന കുടുംബങ്ങള്‍ക്ക് ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ വളരുവാനും പുരോഗതി കൈവരിക്കുവാനും സാധിക്കുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ഇടവകജനങ്ങളെ അനുസ്മരിപ്പിച്ചു. കുരിശും ഉയിര്‍പ്പും ക്രിസ്തുവിന്‍റെ സ്നേഹസമര്‍പ്പണമായിരുന്നു. അതുപോലെ,  സ്നേഹത്തിലധിഷ്ഠിതമായ ത്യാഗസമര്‍പ്പണംവഴി മാത്രമേ  കുടു&   Read More of this news...

നന്മയുടെ ഗായകരാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് കുട്ടികളുടെ ഗായകസംഘത്തോട്

നന്മയുടെ ഗായകരായി ജീവിക്കണമെന്ന് കുട്ടികളുടെ രാജ്യാന്തര ഗായകസംഘത്തെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ കുട്ടികളായ ഗായകരുടെ രാജ്യാന്തര സംഘത്തെ (Pueri Cantores) ഡിസംബര്‍ 31-ാം തിയതി വ്യാഴാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട്, അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.  10-നും 18-നും വയസ്സ് പ്രായത്തിനിടയ്ക്കുള്ള 6000-ത്തോളം യുവഗായകരാണ് പാപ്പായെ കാണാന്‍ വത്തിക്കാനിലെത്തിയത്.  ദൈവം മാത്രമാണ് നല്ലവന്‍. ദൈവിക നന്മകളാണ് സ്നേഹം, കരുണ, സത്യം, നീതി എന്നിവ. നാം ഇതെല്ലാം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ലോകത്ത് നന്മയുണ്ടാകുന്നത്. പാപ്പാ കുട്ടികളോട് ലളിതമായി സംസാരിച്ചു. പാടുന്നത് ആത്മാവിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. സംഗീതത്തില്‍നിന്നു കിട്ടുന്ന സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കണം. പങ്കുവയ്ക്കിലന്‍റെ സന്തോഷം വലുതാണ്. അങ്ങനെ ജീവിതത്തില്‍ പാടിപ്പാടി നിങ്ങൾ മുന്നേറുക, എന്ന് വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ യുവഗായകരെ ഉപദേശിച്ചു.മറ്റുള്ളവരുടെ മോശമായ പ്രവൃത്തികള്‍ കാണുമ്പോഴാണ് നാം ദ്വേഷ്യപ്പെടുന്നത്. ദേഷ്യപ്പെട്ടു നാം ആരെയും കടിക്കരുതെന്നും, ഉപദ്രവിക്കരുതെന്നും നര്‍മ്മരസത്തില്‍ പാപ്പാ കുട്ടികളോടു പറഞ്ഞു. എന്‍റെ മോശമായ പെരുമാറ്റം മറ്റുള്ളവരെ ദേഷ്യപ്പെടുത്തും. ഈ ചിന്തയുണ്ടങ്കില്‍, ദേഷ്യത്തിന്‍റെയും വിദ്വേഷത്തിന്‍റെയും നിമിഷങ്ങളില്‍ സ്വയം നിയന്ത്രിക്കാന്‍ നമുക്കു സാധിക്കുമെന്നത് തന്‍റെ ജീവിതാനുഭവമാണെന്ന് പാപ്പാ കുട്ടികളെ ധരിപ്പിച്ചു.ഗായകരായ കുട്ടികളുടെ രാജ്യാന്തര സംഘടനയാണ് പൂവെരി കാന്തോരെസ് - Pueri Cantores. അതിന്‍റെ 40-ാം വാര്‍ഷികം ആചരിച്&   Read More of this news...

പ്രകൃതിദുരന്ത ബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കുക

അമേരിക്കൻ ഭൂഖണ്ഡത്തിലും ബ്രിട്ടനിലും പ്രകൃതിദുരന്തങ്ങള്‍ക്കിരകളായവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.    ബുധനാഴ്ച (30/12/15) വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതു കൂടിക്കാഴ്ചയുടെ അവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ ക്ഷണമേകിയത്.    അമേരിക്കന്‍ ഐക്യനാടുകള്‍, ബ്രിട്ടന്‍, തെക്കെ അമേരിക്ക, വിശിഷ്യ പരഗ്വായ്, എന്നിവിടങ്ങളില്‍, ദൗര്‍ഭാഗ്യവശാല്‍, മരണം വിതയ്ക്കുകയും അനേകരെ ഭവനരഹിതരാക്കുകയും വന്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത ദുരന്തങ്ങള്‍മൂലം യാതനകളനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദൈവം സാന്ത്വനമേകുന്നതിനും ആവശ്യത്തിലിരിക്കുന്നവര്‍ക്ക് സാഹോദര്യ-ഐക്യദാര്‍ഢ്യ ചൈതന്യത്തോടുകൂടി സഹായഹസ്തം നീട്ടാന്‍ എല്ലാവര്‍ക്കും കഴിയുന്നതിനും വേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചു.തെക്കെ അമേരിക്കയില്‍ പരഗ്വായ്ക്കു പുറമെ, ബ്രസീല്‍, ഉറുഗ്വായ്,  പാപ്പായുടെ ജന്മനാടായ അര്‍ജന്തീന എന്നീ നാടുകളിലും പേമാരിയും ജലപ്രളയവും ദുരന്തം വിതച്ചിരിക്കുന്നു.അമേരിക്കന്‍ ഐക്യനാടുകളില്‍ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും, ബ്രിട്ടനില്‍ ഫ്രാങ്ക് എന്ന പേരിലുള്ള ചുഴലിക്കാറ്റും പേമാരിയും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കയാണ്. Source: Vatican Radio   Read More of this news...

പൗരോഹിത്യത്തിലേക്ക്‌ പ്രവേശിക്കുന്ന സഹപാഠികളുടെ നവപൂജാര്‍പ്പണം 30 ന്‌

തൊടുപുഴ : പിച്ചവച്ച്‌ നടന്ന നേഴ്‌സറി സ്‌കൂള്‍ മുതലുള്ള സ്‌നേഹബന്ധത്തിന്റെ മാതൃകയായി മാറിയ നാല്‌ ഡീക്കന്മാര്‍ ദൈവാഭിഷേകത്താല്‍ പ്രഥമ ബലി അര്‍പ്പിച്ച്‌ വൈദിക ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ പോകുന്നു.വിശ്വാസ പുണ്യത്തിന്റെ 200 വര്‍ഷങ്ങള്‍ പിന്നിട്ട നെയ്യശ്ശേരി ഇടവക ദൈവത്തിന്റെ സ്വന്തം നാടായി മാറുകയാണ്‌. ഒട്ടേറെ വൈദികരേയും സന്യസ്‌തരേയും അല്‍മായരേയും നെയ്യശ്ശേരി ഇടവക സഭയിലൂടെ ലോകത്തിന്‌ പ്രധാനം ചെയ്‌തിട്ടുണ്ട്‌. ഇത്തവണ 4 ഡീക്കന്മാരാണ്‌ വൈദികരായി അഭിഷിക്‌തരാകുന്നത്‌. നഴ്‌സറി സ്‌കൂള്‍ മുതല്‍ കളിച്ചും ചിരിച്ചും തമാശയുമൊക്കെ പറഞ്ഞ്‌ ഒരേ ക്ലാസ്സില്‍ പഠിച്ച്‌ വന്നവര്‍. ഒരു പക്ഷെ അന്നേ ഈ ദൈവവിളി ഇവര്‍ മനസ്സിലാക്കുകയും ഈ ധന്യനിമിഷങ്ങള്‍ സ്വപ്‌നം കാണുകയും ചെയ്‌തിരിക്കാം. അതു കൊണ്ടുതന്നെ ഈ സ്‌നേഹബന്ധം അകന്നുപോകാതെ ധന്യ മുഹൂര്‍ത്തത്തിലും ഒരുമിച്ചിരിക്കാന്‍ ദൈവം ഇവരെ അനുഗ്രഹിച്ചത്‌. എല്ലാവരുടേയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ചോദിക്കുന്നതിനോടൊപ്പം ഈ അസുലഭ നിമിഷങ്ങളെയോര്‍ത്ത്‌ എല്ലാവരോടും നന്ദിപറയുകയുമാണ്‌ ഇവര്‍. - മുണ്ടയ്‌ക്കല്‍ റോമി-കാതറിന്‍ ദമ്പതികളുടെ മകന്‍ റ്റോബിന്‍ മുണ്ടയ്‌ക്കല്‍, - താന്നിക്കല്‍ ബേബി-ഗ്രേസി ദമ്പതികളുടെ മകന്‍ ബിബിന്‍ താന്നിക്കല്‍, - പടിഞ്ഞാറേക്കൂറ്റ്‌ അഗസ്റ്റ്യന്‍-ഫിലോമിന ദമ്പതികളുടെ മകന്‍ ആല്‍വിന്‍ പടിഞ്ഞാറേക്കൂറ്റ്‌, - വട്ടക്കുന്നേല്‍ ജോസഫ്‌-മേരി ദമ്പതികളുടെ മകന്‍ നോബിള്‍ വട്ടക്കുന്നേല്‍ എന്നിവരാണ്‌ ഒരുമിച്ച്‌ പൗരോഹിത്യം സ്വീകരിച്ച്‌ നവ പൂജാര്‍പ്പണം നടത്തുന്നത്‌. റ്റോബിനും ബിബിനും കോതമംഗലം രൂപതാ വൈദികരും ആല്‍വിനും നോബിളും സി എസ്‌ റ്റി സഭാ വൈദികരുമാണ്‌. ഡിസംബര്‍ 30 ന്‌ രാവിലെ 9 ന്‌ നെയ്യശ്ശേരി സെന്റ്‌ സെബാസ   Read More of this news...

...
41
...