News & Events
കുട്ടികളുടെ രാജ്യാന്തര ഗായകസംഘം വത്തിക്കാനില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_641.jpg)
ഗായകരായ കുട്ടികളുടെ രാജ്യാന്തരസമ്മേളനം റോമില്‍ ആരംഭിച്ചു. സമ്മേളനത്തിനെത്തിയ വിവിധ രാജ്യക്കാരായ കുട്ടികള്‍ ഡിസംബര്‍ 30-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തുള്ള ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പങ്കെടുക്കുവാനും എത്തിയിരുന്നു. തങ്ങളുടെ ആലാപനം പാപ്പായെ കേള്‍പ്പിക്കുവാനും അവരില്‍ ചിലര്‍ ശ്രമിക്കുകയുണ്ടായി. കുട്ടികളുടെ ശ്രുതിമധുരമായ ആലപനത്തോടു പാപ്പാ സസന്തോഷം പ്രത്യുത്തരിച്ചു.ഗായകരായ കുട്ടികളുടെ Pueri Cantores എന്ന രാജ്യാന്തര സംഘടനയാണ് അതിന്‍റെ 40-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് റോമില്‍ സംഗമിച്ചത്. "പാടുന്നത് സമുന്നതമായ ദൈവസ്തുതിപ്പാ"ണെന്ന സഭയുടെ അടിസ്ഥാനപ്രബോധനത്തെ ആധാരമാക്കി 20-ാം നൂറ്റാണ്ടില്‍ തുടക്കമിട്ടതാണ് Pueri Cantores ("ഗായകരായ കുട്ടികള്‍") എന്നു ലത്തീന്‍ ഭാഷയില്‍ നാമകരണംചെയ്തിരിക്കുന്ന ഈ സംഘടന.ഡിസംബര്‍ 28-ാം തിയതി തിങ്കളാഴ്ച റോമില്‍ ആരംഭിച്ച സമ്മേളനം 2016 ജനുവരി ഒന്നാം തിയതിവരെ നീണ്ടുനില്ക്കും. പുതുവത്സര നാളില്‍ ദൈവമാതൃത്വത്തിരുനാള്‍ ആചരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയില്‍ Pueri Cantores ഗീതങ്ങള്‍ ആലപിക്കുമെന്ന് റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ സംഘടനയുടെ വക്താവ് വെളിപ്പെടുത്തി.സംഗീതജ്ഞാനമുള്ള, 10-നും 18-നും വയസ്സ് പ്രായപരിധിയിലുള്ള, 6000-ത്തോളം കുട്ടികള്‍, 20 രാജ്യങ്ങളില്‍നിന്നുമാണ് ഇക്കുറി റോമില്‍ സമ്മേളിച്ചിരിക്കുന്നത്. 1ഇംഗ്ലണ്ട്, 2ഫ്രാന്‍സ്, 3ജര്‍മ്മനി, 4ഇറ്റലി, 5സ്പെയിന്‍, 6കത്തലാനാ, 7പോളണ്ട്, 8ഓസ്ട്രിയ, 9ബെല്‍ജിയം, 10ബ്രസീല്‍, 11കോംങ്കോ, 12അയര്‍ലണ്ട്, 13ജപ്പാന്‍, 14ലത്വിയ, 15മെക്സിക്കോ, 16പോര്‍ച്ചുഗല്‍, 17തെക്കന്‍ കൊറിയ, 18സ്വീഡന്‍, 19സ്വിറ്റ്സ
Read More of this news...
കുഞ്ഞുങ്ങളില്‍നിന്ന് ഏറെ പഠിക്കാനുണ്ട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_642.jpg)
ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ച (30/12/15) വത്തിക്കാനില്‍ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. ഈ ആണ്ടിലെ അവസാനത്തേതായിരുന്ന ഈ പൊതുദര്‍ശന പരിപാടിയില്‍ വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരുമായ ആയിരങ്ങള്‍ പങ്കുകൊണ്ടു. തദ്ദവസരത്തില്‍ പാപ്പാ നടത്തിയ വിചിന്തനത്തിന്‍റെ സംഗ്രഹം:തിരുപ്പിറവിയുടേതായ ഈ ദിവസങ്ങളില്‍ നാം ഉണ്ണിയേശുവിന്‍റെ മുന്നിലാണ്. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി തുടങ്ങിവച്ച പാരമ്പര്യം പിന്‍ചെന്നുകൊണ്ട് ഇന്നും അനേകം കുടുംബങ്ങള്‍ വീടുകളില്‍ പുല്‍ക്കൂടു നിര്‍മ്മിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. മനുഷ്യനായിത്തീരുന്ന ദൈവത്തിന്‍റെ രഹസ്യം നമ്മുടെ ഹൃദയങ്ങളില്‍ സജീവമാക്കി നിറുത്തുന്നതാണീ പുല്‍ക്കൂട്. ഉണ്ണീശോയോടുള്ള ഭക്തി പ്രചുരപ്രസരിതമാണ്. തങ്ങളുടെ അനുദിന പ്രാര്‍ത്ഥനയില്‍ അനേകം വിശുദ്ധർ ഈ ഭക്തി വളര്‍ത്തിയെടുക്കുകയും തങ്ങളുടെ ജീവിതം ഉണ്ണിയേശുവിന്‍റെ ജീവിതമാതൃകയില്‍ വാര്‍ത്തെടുക്കാന്‍ അഭിലഷിക്കുകയും ചെയ്തിട്ടുണ്ട്. ലിസ്യൂവിലെ വിശുദ്ധ ത്രേസ്യയെ ഞാന്‍ പ്രത്യേകം ഓര്‍ക്കുകയാണ്. കര്‍മ്മലീത്താ സന്യാസിനിയായ അവള്‍ ഉണ്ണിയേശുവിന്‍റെയും തിരുവദനത്തിന്‍റെയും നാമം പേറി. സഭാപാരംഗതയുമായ അവള്‍ക്ക് ആ "ആദ്ധ്യാത്മിക ബാല്യം" ജീവിക്കാനും അതിന് സാക്ഷ്യമേകാനും അറിയാമായിരുന്നു. നമുക്കുവേണ്ടി ചെറുതായിത്തീര്‍ന്ന ദൈവത്തിന്‍റെ എളിമയെ, പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ധ്യാനിച്ചു കൊണ്ടാണ് ആ ആദ്ധ്യാത്മികത നാം സ്വായത്തമാക്കുക. ദൈവം ചെറുതായിത്തീര്‍ന്നത് ഒരു മഹാരഹസ്യമാണ്. അവിടന്ന് എളിമയുള്ളവനാണ്; നാമാകട്ടെ അഹംഭാവികളും, പൊങ്ങച്ചക്കാരും ആണ്. നാം വലിയ സംഭവമാണെന്ന് നാം സ്വയം കരുതുന്നു. എന്നാല്‍ നാം ഒന്നുമല്ല. വലിയവനായ അവിടന്ന് എളിő
Read More of this news...
പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ച കാരുണ്യത്തിന്‍റെ പുല്‍ക്കൂട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_643.jpg)
തിരുവവതാരത്തില്‍ മനുഷ്യരോടു ദൈവം കാണിച്ച വലിയ കാരുണ്യത്തിന്‍റെ ദൃശ്യാവിഷ്ക്കരണമാണ് പുല്‍ക്കൂട്. ജീവന്‍ സ്ഫുരിക്കുന്നതും വലുപ്പമുള്ളതുമായ തിരുക്കുടുംബത്തിന്‍റെ രൂപങ്ങളാണ് പുല്‍ക്കൂടിന്‍റെ നടുവില്‍. കൂടാതെ, ഇടയന്മാരും ആടുമാടുകളുമായി 25 ജീവസ്വരൂപങ്ങളും, പുല്‍പ്പരപ്പും സസ്യലതാദികളും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ സംവിധാനംചെയ്തിരിക്കുന്ന തിരുപ്പിറവിയുടെ രംഗച്ചിത്രീകരണത്തെ ശ്രദ്ധേയമാക്കുന്നു. മരത്തില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ജീവസ്സുറ്റ പ്രതിമകള്‍ ക്രിബ്ബിനെ സവിശേഷമാക്കുന്നു!കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ വടക്കെ ഇറ്റലിയില്‍ ആല്‍പ്പൈന്‍ താഴ്വാരത്തുള്ള ത്രെന്തീനോ (Trent) എന്ന പുരാതന പട്ടണത്തിലെ കലാകാരന്മാരാണ് ഇതൊരുക്കിയത്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ തിരുമുറ്റത്ത് ഒരുക്കിയ ക്രിബ്ബ് കാരുണ്യത്തിന്‍റെ ജൂബിലി വത്സരത്തിന്‍റെ ആരംഭദിനമായ ഡിസംബര്‍ 8-ാം തിയതി അമലോത്ഭവനാഥയുടെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചു.ത്രെന്തീനോയുടെ പരിസ്ഥിതിയിലും വാസ്തുഭംഗിയിലും രണ്ടു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ക്രിബ്ബിന് നാലു ഭാഗങ്ങളുണ്ട്. 1. കേന്ദ്രഭാഗത്തെ പുല്‍ക്കുടില്‍ 2. വലതുഭാഗത്തുള്ള സത്രം 3. ഇടത് ഭാഗത്തുള്ള പൂജരാജാക്കളുടെ ആഗമന രംഗം 4. മേല്‍ത്തട്ടിലെ കര്‍ഷകഭവനം. തിരുപ്പിറവി രംഗത്തിലെ എല്ലാം കഥാപാത്രങ്ങളും അണിഞ്ഞിരിക്കുന്നത് തുണിയില്‍ കൈകൊണ്ടു നെയ്തുണ്ടാക്കിയ, ത്രെന്തീനോയുടെ സാംസ്ക്കാരികപൈതൃകം വെളിപ്പെടുത്തുന്ന, വേഷവിതാനങ്ങളാണ്.കേന്ദ്രഭാഗത്തുള്ള പുല്‍ക്കൂട്ടില്‍ മേരിയും ജോസഫും ദിവ്യഉണ്ണിയെ വണങ്ങി നില്ക്കുന്നു. ജോസഫിന്‍റെ കൈയ്യിലെ ഉയര്‍ത്തിപ്പിടിച്ച ശ
Read More of this news...
പാപ്പായുടെ കാരുണ്യാഭ്യര്‍ത്ഥനയ്ക്ക് മദ്ധ്യമേരിക്കന്‍ നേതാക്കള്‍ കാതോര്‍ത്തു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_644.jpg)
ക്യൂബന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന മദ്ധ്യമേരിക്കന്‍ രാജ്യങ്ങള്‍ മാനിച്ചു.ഡിസംബര്‍ 27-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനാ പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ മദ്ധ്യമേരിക്കന്‍ രാജ്യങ്ങളോട് , കോസ്തറിക്കാ-നിക്കരാഗ്വാ രാജ്യാതിര്‍ത്തികളില്‍ തടയപ്പെട്ട അഭയാര്‍ത്ഥികള്‍ക്കായി, നീതിക്കായുള്ള അഭ്യര്‍ത്ഥന പരസ്യമായി നടത്തിയത്. അതുവഴി ഈ സമൂഹിക പ്രതിസന്ധി പാപ്പാ ലോകശ്രദ്ധയില്‍ കൊണ്ടുവരുകയുംചെയ്തു.ക്യൂബയില്‍നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തില്‍ മദ്ധ്യമേരിക്കവഴി സഞ്ചരിച്ച 8,000-ത്തോളം വരുന്ന വിപ്രവാസികളാണ് പനാമാ തീരത്തുള്ള രാജ്യാതിര്‍ത്തികളില്‍ തടയപ്പെട്ടത്. അതില്‍ അധികവും പാവങ്ങളും സാധാരണക്കാരുമാണ്.നീതിക്കും കാരുണ്യത്തിനുമായി പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രങ്ങളോടു നടത്തിയ അഭ്യര്‍ത്ഥനയത്തുടര്‍ന്ന് ഡിസംബര്‍ 28-ാന് തിയതി തിങ്കളാഴ്ച ഗ്വാട്ടിമാലയില്‍ ചേര്‍ന്ന കോസ്തറിക്ക, എല്‍-സാല്‍വദോര്‍, മെക്സിക്കോ, പനാമാ, ഹോണ്ടൂരാസ്, ബലീസ്സെ, ഗ്വാട്ടിമാലാ എന്നീ മദ്ധ്യമേരിക്കന്‍ രാഷ്ട്രത്തലവന്മാരുടെ അടിയന്തിര സമ്മേളനമാണ് പ്രതിരോധം പിന്‍വലിച്ചത്.മനുഷ്യപ്രവാഹത്തിലുണ്ടാകുന്ന സമൂഹ്യതിന്മകള്‍ക്ക് രണ്ടുമാസത്തോളമായി ക്യൂബന്‍ അഭയാര്‍ത്ഥികള്‍ ഇരകളാക്കപ്പെട്ടിരിക്കയായിരുന്നെന്ന് പാപ്പാ പ്രഭാഷണമദ്ധ്യേ വെളിപ്പെടുത്തിയിരുന്നു. ഈ മാനവിക ദുരന്തത്തിന് ന്യായവും സമയബദ്ധവുമായ പ്രതിവിധി ഔദാര്യത്തോടെ കണ്ടെത്തണമെന്ന് അയല്‍രാജ്യങ്ങളോടു പാപ്പാ ഫ്രാന്‍സിസ് നടത്തിയ അഭ്യര്‍ത്ഥനയാണ് മദ്ധ്യമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചെവിക്കൊണ്ടത്.Source: Vatican Radio
Read More of this news...
മദ്യത്തില്‍ മുങ്ങിയ കേരളത്തിന് സുപ്രീംകോടതി വിധി പ്രത്യാശജനകം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_645.jpg)
മദ്യനിരോധനം നടപ്പിലാക്കുവാനുള്ള സുപ്രീംകോടതിയുടെ വിധി കേരളത്തിന്‍റെ ധാര്‍മ്മിക നിലവാരം ഉയര്‍ത്തുമെന്ന് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മദ്യവിരുദ്ധ കമ്മിഷന്‍ ചെയര്‍മാന്‍, മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ പ്രസ്താവിച്ചു.സംസ്ഥാനത്തെ മദ്യലഭ്യത നിയന്ത്രിക്കുവാനും പടിപടിയായി നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പില്‍വരുത്തുവാനുമുള്ള കേരളസര്‍ക്കാരിന്‍റെ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് ഡിസംബര്‍ 29-ന് ചൊവ്വാഴ്ച സുപ്രിംകോടതി നടത്തിയ വിധിപ്രഖ്യാപനത്തോട് അനുകൂലിച്ചുകൊണ്ട് കൊച്ചിയിലെ പിഒസി സഭാആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ കൂടിയായ മാര്‍ റെമീജിയൂസ് ഇങ്ങനെ പ്രതികരിച്ചത്.മദ്യത്തില്‍ മുങ്ങിയ കേരളത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്നും സമൂഹത്തെയും കുടുംബങ്ങളെയും ധാര്‍മ്മികമായി സമുദ്ധരിക്കുവാനും, നാട്ടില്‍ കൂടുതല്‍ ക്രമസമാധാനം യാഥാര്‍ത്ഥ്യമാക്കുവാനും, റോഡപകടങ്ങള്‍ ഒഴിവാക്കുവാനും സുപ്രീംകോടതിയുടെ വിധി സഹായകമാണ്. സര്‍ക്കാര്‍ മുന്നോട്ടുവച്ച അഭ്യര്‍ത്ഥനയിന്മേല്‍ കോടതി നടത്തിയ വിധിപ്രഖ്യാപനം നീതിനിഷ്ഠവും പ്രത്യാശ പകരുന്നതുമാണെന്നും ബിഷപ്പ് മാര്‍ റെമീജിയൂസ് കൊച്ചിയില്‍ ചൊവ്വാഴ്ച (29-12-2015) വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രായോഗികമായ മദ്യനിയന്ത്രണ നയം ശരിവച്ച സുപ്രിംകോടതിയുടെ വിധിപ്രസ്താവം മലയാളക്കരയ്ക്കുള്ള പുതുവര്‍ഷ സമ്മാനമാണെന്ന് മാര്‍ റെമീജിയൂസ് വിശേഷിപ്പിച്ചു. കോടതിയുടെ പിന്‍തുണയോടെ ജനനന്മയ്ക്കായുള്ള ഈ സര്‍ക്കാര്‍നീക്കം കേരളജനത സ്വാഗതം ചെയ്യുന്നതായും, മദ്യത്തിന്‍റെ അതിപ്രസരത്തില്‍ തകരുന്ന കുടുംബങ്ങളെയും സ
Read More of this news...
ബൈബിളിന്റെ വിസ്മയലോകം പ്രദര്‍ശനത്തിന്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_646.jpg)
സ്വന്തം ലേഖകന്‍കൊച്ചി: ബൈബിളിന്റെ വിസ്മയ ലോകം പിഒസിയില്‍ തുറന്നു. നൂറുമേനി അഖണ്ഡ ബൈബിള്‍ പാരായണത്തിന്റെ ഭാഗമായാണ് ബൈബിള്‍ പ്രദര്‍ശനം. കാലാകാലങ്ങളിലായി ബൈബിള്‍ നല്‍കുന്ന സ്നേഹവും സാന്ത്വനവും നമ്മെ അദ്ഭുതപ്പെടുത്തുമെന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍ പറ യുന്നു. ബൈബിളിന്റെ ഉപാസക നായ ആന്റണി സച്ചിന്റെ സഹായത്തോടെയാണ് പ്രദര്‍ശനം. ക്രിസ്തുവിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്നു കരുതുന്ന യഹൂദര്‍ രചിച്ച ചാവുകടല്‍ച്ചുരുളുകളെക്കുറിച്ചു മുതല്‍ ബൈബിള്‍ എന്ന പേരുണ്ടായത് എങ്ങനെ എന്നുവരെ പ്രദര്‍ശനത്തിലൂടെ വിശദീകരിക്കുന്നു. ജീവിതകാലം മുഴുവന്‍ ആശ്രമത്തിലിരുന്ന് ബൈബിള്‍ പകര്‍ത്തെഴുത്ത് നടത്തിയിരുന്ന സന്യാസിമാരെകുറിച്ചുള്ള വിവരണം 'സ്ക്രിപ്ത്തോറിയത്തില്‍' ഉണ്ട്. എന്താണ് ബൈബിള്‍, ബൈബിളിന്റെ സവിശേഷതകള്‍ എന്തെല്ലാം എന്നും വിശദമാക്കപ്പെടുന്നു. ആദിമ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന പഴയ നിയമ വിവര്‍ത്തനമായ സെപ്തുവജിന്ത്, 1811ല്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ ബൈബിളായ റമ്പാന്‍ ബൈബിള്‍, 1816ല്‍ പ്രസിദ്ധീകരിച്ച ബെഞ്ചമിന്‍ ബെയ്ലിയുടെ സമ്പൂര്‍ണ ബൈബിള്‍, 1905ല്‍ മഞ്ഞുമ്മല്‍ ആശ്രമത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ച കത്തോലിക്ക ബൈബിള്‍, ആദ്യ ഇംഗ്ളീഷ് ബൈബിള്‍ പരിഭാഷയുടെ പ്രതി, ഇന്ത്യയിലെ ആദ്യത്തെ ബൈബിള്‍ പരിഭാഷയായ തമിഴ് ബൈബിള്‍ തുടങ്ങിയവയെകുറിച്ചുള്ള വിവരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദിമ കാലഘട്ടത്തിലെ യഹൂദരുടെ സമാഗമകൂടാരത്തിന്റെ ചെറുമാതൃകയും ഒരുക്കിയിരിക്കുന്നു.മൈക്രോസ്കോപ്പിന്റെ സഹായത്തോടെ വായിക്കാവുന്ന ലോകത്തിലെ ഏറ്റവും ചെറിയ ബൈബിളായ നാനോബൈബിള്‍ പെന്‍ഡന്റ്, വെള്ളത്തില്‍ വീണാലും നശിച്ചുപോ
Read More of this news...
ജീവന്‍റെയും സ്നേഹത്തിന്‍റെയും കൂട്ടായ്മയാണ് കുടുംബം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_637.jpg)
ഡിസംബര്‍ 27-ാം തിയതി ഞായറാഴ്ച. തിരുക്കുടുംബത്തിന്‍റെ മഹോത്സവം. ശൈത്യകാലമെങ്കിലും നല്ല തെളിവുള്ള ദിവസമായിരുന്നു. കാരുണ്യത്തിന്‍റെ ജൂബിലിവത്സരമായതിനാല്‍ റോമില്‍നിന്നു മാത്രമല്ല, യൂറോപ്പിന്‍റെയും ലോകത്തിന്‍റെയും വിവിധ രാജ്യങ്ങളില്‍നിന്നും ആയിരങ്ങള്‍ വത്തിക്കാനില്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തുള്ള വിശാലമായ ചത്വരത്തിലെ മനോഹരമായ പുല്‍ക്കൂടും, പടുകൂറ്റന്‍ ക്രിസ്തുമസ്മരവും ഉത്സവപ്രതീതി ഉണര്‍ത്തി. കുട്ടികളുടെ കൈകളിലെ ബലൂണുകളും വര്‍ണ്ണക്കൊടികളും, പ്രസ്ഥാനങ്ങളുടെയും സംഘടകളുടെയും ബാനറുകളും പതാകകളും തിരുക്കുടുംബോത്സവത്തിന്‍റെ അരങ്ങും ആവേശവും വര്‍ദ്ധിപ്പിച്ചു. കുട്ടികള്‍ സംഘംചേര്‍ന്ന് ത്രികാലപ്രാര്‍ത്ഥനാവേദിയുടെ മുന്നില്‍നിന്ന് കരോള്‍ ഗീതിങ്ങള്‍ ആലപിച്ചതും അന്തരീക്ഷത്തിന് ഉത്സവപ്രതീതിയുണര്‍ത്തി.ത്രികാലപ്രാര്‍ത്ഥനയ്ക്ക് സമയമായി... അപ്പസ്തോലിക അരമനയുടെ അഞ്ചാംനിലയുടെ രണ്ടാം ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷനായി. രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തിരുക്കുടുംബത്തിന്‍റെ തിരുനാള്‍ ആചരിച്ചുകൊണ്ട് കുടുംബങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍ച്ചു വചനസന്ദേശം നല്കിയശേഷമാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കെത്തിയത്. യാതൊരു ക്ഷീണവുമില്ലാതെ... മന്ദസ്മിതത്തോടെ.. കരങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ അഭിവാദ്യംചെയ്തു ചിന്തകള്‍ പങ്കുവച്ചു.പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണത്തിന്‍റെ പരിഭാഷ:ക്രിസ്തുമസ്നാളിന്‍റെ സന്തോഷത്തില്‍ ഈ ഞായറാഴ്ച തിരുക്കുടുംബത്തിന്‍റെ മഹോത്സവം നാം കൊണ്ടാടുകയാണ്. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ അമേരിക്കൻ അപ്പസ്തോലികയാത്രയുടെ ഭാഗമായി ഫിലാഡെല്‍ഫിയയില്‍ നടന്ന ആഗോളകുടുംബ സംഗമതŔ
Read More of this news...
ക്യൂബന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_635.jpg)
ഡിസംബര്‍ 27-ാം തിയതി ഞായറാഴ്ച തിരുക്കുടുംബത്തിന്‍റെ മഹോത്സവമായിരുന്നു. ശൈത്യത്തിന്‍റെ ആധിക്യത്തെ വകവയ്ക്കാതെ ആയിരങ്ങള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പതിവുള്ള ത്രികാലപ്രാര്‍ത്ഥനക്കുശേഷം പാപ്പാ സന്ദേശംനല്കി, എല്ലാവരെയും ആശീര്‍വ്വദിച്ചു. തുടര്‍ന്നു നല്കിയ ആശംസയിലാണ് മദ്ധ്യ അമേരിക്കന്‍ അതിര്‍ത്തിയില്‍ വിഷമിക്കുന്ന ക്യൂബന്‍ കുടിയേറ്റക്കാരെക്കുറിച്ച് പാപ്പാ പ്രത്യേകം പ്രതിപാദിച്ചത്.കോസ്റ്ററിക്ക , നിക്കാരാഗ്വാ എന്നീ രാജ്യാതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്ന ക്യൂബന്‍ അഭയാര്‍ത്ഥികളില്‍ അധികവും മനുഷ്യക്കടത്തിന് ഇരയായിട്ടുള്ളവരാണെന്നും, അവരെക്കുറിച്ചാണ് തന്‍റെ ആശങ്കയെന്നും പാപ്പ തുറന്നു പ്രസ്താവിച്ചു. നിക്കരാഗ്വാ രാജ്യാതിര്‍ത്തിയിലേയ്ക്കുള്ള പ്രവേശനം രാഷ്ട്രീയ നിരോധനാജ്ഞയിലൂടെയാണ് നിഷേധിക്കപ്പെട്ടത്.രണ്ടു മാസത്തോളമായി മനുഷ്യപ്രവാഹത്തിലുണ്ടാകുന്ന സമൂഹ്യതിന്മകള്‍ക്ക് ക്യൂബന്‍ അഭയാര്‍ത്ഥികള്‍ ഇരകളാക്കപ്പെട്ടിരിക്കയാണെന്ന് പാപ്പാ പ്രഭാഷണമദ്ധ്യേ വെളിപ്പെടുത്തി. ഈ മാനവിക ദുരന്തത്തിന് ന്യായവും സമയബദ്ധവുമായ പ്രതിവിധി ഔദാര്യത്തോടെ കണ്ടെത്തണമെന്ന് അയല്‍രാജ്യങ്ങളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. ത്രികാലപ്രാര്‍ത്ഥനാ പരിപാടിയുടെ അന്ത്യത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഈ സമൂഹികപ്രതിസന്ധി ലോകത്തെ ചൂണ്ടിക്കാട്ടിയത്.ചത്വരത്തില്‍ സന്നിഹിതരായിരിക്കുന്ന കുടുംബങ്ങളെ ഓരോരുത്തരെയും തിരുക്കുടുംബത്തിന്‍റെ മഹോത്സവത്തില്‍ പ്രത്യേകം അഭിവാദ്യം ചെയ്യുന്നതായി പാപ്പാ സന്തോഷത്തോടെ പ്രസ്താവിച്ചു. കുടുംബങ്ങളുടെ സാന്ന
Read More of this news...
പ്രത്യാശ കൈവെടിയരുതെന്ന് പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങളോട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_636.jpg)
ഡിസംബര്‍ 27 ഞായറാഴ്ച തിരുക്കുടുംബത്തിന്‍റെ മഹോത്സവം ആചരിച്ചുകൊണ്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കുടുംബങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് നല്കിയ സുവിശേഷസന്ദേശം :തീര്‍ത്ഥാടനത്തിനു പുറപ്പെട്ട രണ്ടു കുടുംബങ്ങളെയാണ് ഇന്നത്തെ വചനം ചിത്രീകരിക്കുന്നത്. ദൈവസന്നിധിയിലേയ്ക്കായിരുന്നു അവരുടെ യാത്ര. എല്‍ക്കാനയും ഹന്നയും തങ്ങളുടെ പുത്രന്‍ സാമുവേലിനെ ഷീലോയ് എന്ന സ്ഥലത്തുള്ള കര്‍ത്താവിന്‍റെ ആലയത്തില്‍ കൊണ്ടുചെന്നു സമര്‍പ്പിച്ചു (1സാമു. 1, 20-22, 24-28). അതുപോലെ ജോസഫും മേരിയും യേശുവിനെയുംകൊണ്ട് സമര്‍പ്പണത്തിനായി പെസഹാത്തിരുനാളിന് ജരൂസലേം ദേവാലയത്തിലേയ്ക്കും പോയി (ലൂക്ക 2, 41-52).പ്രശസ്തമായ സ്ഥലങ്ങളിലേയ്ക്കും കേന്ദ്രങ്ങളിലേയ്ക്കും നാം തീര്‍ത്ഥാടനത്തിനു പോകാറുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കത്തീഡ്രലുകളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും തുറന്നിട്ടുള്ള വിശുദ്ധകവാടങ്ങളിലേയ്ക്ക് ധാരാളംപേര്‍ തീര്‍ത്ഥാടനം നടത്തുന്ന നാളുകളാണിത്. തീര്‍ത്ഥാടനം സകുടുംബമാകണമെന്ന ശ്രദ്ധേയമായ ആശയം ഇന്നത്തെ വചനം വെളിപ്പെടുത്തുന്നു. അച്ഛനും അമ്മയും മക്കളും ഒത്തുചേര്‍ന്നാണ് തങ്ങളുടെ വിശുദ്ധീകരണത്തിനായി പ്രാര്‍ത്ഥിക്കുന്നത്. ഇത് ഇന്നു കുടുംബങ്ങള്‍ക്കു മാതൃകയാക്കാവുന്ന പ്രബോധനമാണ്.ജോസഫും മേരിയും പ്രാര്‍ത്ഥിക്കാന്‍ യേശുവിനെ പഠിപ്പിച്ചുവെന്നത് പ്രചോദനാത്മകമായ സംഭവമാണ്! നസ്രത്തിലെ കുടുംബം എല്ലാദിവസവും ദൈവികൈക്യത്തില്‍ ജീവിക്കുകയും, സാബത്തുനാളില്‍ നസ്രത്തിലെ സിനഗോഗില്‍പോയി സമൂഹത്തോടൊപ്പം തിരുവെഴുത്തുകള്‍ ശ്രവിക്കുകയും പഠിക്കുകയും ചെയ്തുപോന്നു. 'കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കുപോകാം എന്നവര്‍ പറഞ്ഞപ
Read More of this news...
ക്രിസ്മസ് ദിനത്തില്‍ ബോക്കോഹറാം 14 പേരെ വധിച്ചു
അബുജ: ക്രിസ്മസ് ദിനത്തില്‍ ബോക്കോ ഹറാം തീവ്രവാദി വിളയാട്ടം. 14 പേരെയാണ് ബോക്കോഹറാം തീവ്രവാദിയായ തോക്കുധാരി ക്രിസ്മസ് ദിനത്തില്‍ വധിച്ചത്. വടക്കു കിഴക്കന്‍ നൈജീരിയയിലാണ് ബോക്കോഹറാം ആക്രമണം അഴിച്ചുവിട്ടത്. ക്രിസ്മസ് ദിനത്തില്‍ രാത്രി പത്തുമണിയോടെയാണ് ബോക്കോ ഹറാം തീവ്രവാദി കിംബ ഗ്രാമത്തിലെ വീടുകള്‍ക്കു നേരെ ദാക്ഷിണ്യമില്ലാത്ത വെടിയുതിര്‍ത്തത്. 14 പേരെ നിഷ്കരുണം വധിച്ച ശേഷം വീടുകള്‍ ചുട്ട് ചാമ്പലാക്കാനുളള ശ്രമവും നടത്തിയതിനു ശേഷമായിരുന്നു തീവ്രവാദിയുടെ മടക്കം. ഭീകരവാദികളെ ഡിസംബര്‍ 31 നു മുന്‍പ് തുടച്ചു നീക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി വ്യക്തമാക്കിയതിനു പിന്നാലെയാണ് ബോക്കോഹറാം വീണ്ടും ആക്രമണം നടത്തിയത്.
Source: Deepika
Read More of this news...
കാത്തലിക് ബൈബിള്‍ സൊസൈറ്റി രജതജൂബിലിക്കു സമാപനം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_632.jpg)
സ്വന്തം ലേഖകന്‍കൊച്ചി: സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തിയാകേണ്ട അല്മായ നേതൃത്വത്തെ വ്യത്യസ്ത മേഖലകളില്‍ സഭ കൂടുതല്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തേണ്ടതുണ്െടന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി (കെസിബിഎസ്)യുടെ രജതജൂബിലിവര്‍ഷ സമാപന സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.സഭാശുശ്രൂഷയിലെ പങ്കാളിത്തം അല്മായരുടെ അവകാശമാണ്. മെത്രാന്മാരോടും വൈദികരോടും ചേര്‍ന്നു സഹനേതൃത്വത്തിന്റെ ശുശ്രൂഷയില്‍ അല്മായര്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. അല്മായ നേതൃപാടവത്തെ സഭയുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി ഉപയോഗിക്കണം.കേരളസഭയിലെ ബൈബിള്‍ പ്രേഷിതരംഗത്തു മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമൊപ്പം നിരവധി അല്മായര്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളസഭയില്‍ സജീവമായ ഒരു ബൈബിള്‍ സംസ്കാരം രൂപപ്പെടുത്തുന്നതിനു കാത്തലിക് ബൈബിള്‍ കമ്മീഷനും ബൈബിള്‍ സൊസൈറ്റിക്കും സാധിച്ചു.ബൈബിള്‍ പ്രേഷിത ശുശ്രൂഷ പുതിയ മേഖലകളിലേക്കു കടന്നുചെല്ലണം. സിബിസിഐ തയാറാക്കിയ കമ്യൂണിറ്റി ബൈബിളിന്റെ മാതൃകയില്‍, ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന സമൂഹബൈബിള്‍ മലയാളത്തില്‍ ആവശ്യമാണ്. എല്ലാവര്‍ക്കും ബൈബിള്‍ സന്ദേശം സംലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.ശ്രവിക്കുന്ന വചനം ജീവിതാനുഭവമായി മാറുന്നുണ്േടാ എന്നു നാം വിചിന്തനം നടത്തണമെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. തിരുവചനാനുസൃതം ജീവിതം ക്രമീകരിച്ചു സമൂഹത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രയത്ന
Read More of this news...
ക്യൂബന്‍ അഭയാര്‍ഥികളുടെ പ്രശ്നം പരിഹരിക്കണം: മാര്‍പാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_633.jpg)
വത്തിക്കാന്‍സിറ്റി: കോസ്റോറിക്ക, നിക്കരാഗ്വ അതിര്‍ത്തിയില്‍ കുടുങ്ങിയിട്ടുള്ള ആയിരക്കണക്കിന് ക്യൂബന്‍ അഭയാര്‍ഥികളുടെ പുനരധിവാസ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.അയ്യായിരത്തോളം ക്യൂബന്‍ അഭയാര്‍ഥികളാണ് യുഎസില്‍ എത്താനായി തിരിച്ചിട്ടുള്ളത്. ഇവരെ കടത്തിവിടാന്‍ നിക്കരാഗ്വ വിസമ്മതിക്കുകയാണ്.അഭയാര്‍ഥികള്‍ നിക്കരാഗ്വ-കോസ്റോറിക്ക അതിര്‍ത്തിയില്‍ കഴിയുകയാണ്.പ്രശ്ന പരിഹാരത്തിനു മേഖലയിലെ സര്‍ക്കാരുകള്‍ സത്വരശ്രദ്ധ ചെലുത്തണമെന്ന് ഇന്നലെ ത്രികാലജപ പ്രാര്‍ഥനാവേളയില്‍ മാര്‍പാപ്പ നിര്‍ദേശിച്ചു.തിരുക്കുടുംബത്തിന്റെ തിരുനാളായ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കുടുംബങ്ങള്‍ക്കു വേണ്ടി പ്രത്യേക ദിവ്യബലി അര്‍പ്പിച്ചു.ഒരു പൊതുലക്ഷ്യത്തിലേക്ക് കുടുംബാംഗങ്ങള്‍ ഒന്നിച്ചു നടത്തുന്ന ദൈനംദിന തീര്‍ഥാടനമാണു കുടുംബജീവിതമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രാര്‍ഥനയുടെയും പങ്കുവയ്ക്കലിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ അഭ്യസിക്കാനുള്ള സ്ഥലംകൂടിയാണിത്.
Source: Deepika
Read More of this news...
ബൈബിള്‍ സൊസൈറ്റി രജത ജൂബിലി സമാപനം 27ന്
|
കൊച്ചി: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി (കെസിബിഎസ്) രജത ജൂബിലിവര്‍ഷ സമാപന സമ്മേളനം 27ന് പാലാരിവട്ടം പിഒസിയില്‍ നടക്കും. ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം അധ്യക്ഷതവഹിക്കും. മുന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വചന സര്‍ഗപ്രതിഭാ പുരസ്കാരം നോവലിസ്റ് സെബാസ്റ്യന്‍ പള്ളിത്തോടിനു സമ്മേളനത്തില്‍ സമര്‍പ്പിക്കും. ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച ബൈബിള്‍ അംബാസഡര്‍ പദ്ധതിയിലെ പ്രതിനിധികളെ ചടങ്ങില്‍ ആദരിക്കും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ.ഡോ. ജോഷി മയ്യാറ്റില്‍, വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പ്രസംഗിക്കും. രാവിലെ 11ന് കൃതജ്ഞതാ ദിവ്യബലി. 12ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്തകലാഭവന്റെ ദാവീദ് എന്ന ചവിട്ടുനാടകവും ഉണ്ടാകും.Source: Deepika |
|
Read More of this news...
പിഒസിയില്‍ അഖണ്ഡ ബൈബിള്‍ പാരായണം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_626.jpg)
കൊച്ചി: കേരളസഭയിലെ ബൈബിള്‍ മാസാചരണത്തിന്റെ ഭാഗമായി കെസിബിസി ബൈബിള്‍ കമ്മീഷന്റെ നേതൃത്വത്തില്‍ അഖണ്ഡ ബൈബിള്‍ പാരായണം (നൂറുമേനി) പാലാരിവട്ടം പിഒസിയില്‍ 27ന് തുടങ്ങും. വൈകുന്നേരം അഞ്ചിനു കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം ഉദ്ഘാടനംചെയ്യും. വ്യത്യസ്ത ഭാഷകളിലുള്ള ബൈബിള്‍ ഭാഗങ്ങള്‍ പാരായണം ചെയ്യും. ഇതിനോടനുബന്ധിച്ചു വ്യത്യസ്ത ഭാഷകളിലും വലിപ്പത്തിലുമുള്ള ബൈബിളുകളുടെയും ബൈബിള്‍ നാണയങ്ങളുടെയും പ്രദര്‍ശനവും സംഘടിപ്പിക്കുമെന്നു ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍ പറഞ്ഞു. അഖണ്ഡ ബൈബിള്‍ പാരായണവും പ്രദര്‍ശനവും 31നു സമാപി ക്കും.
Source: Deepika
Read More of this news...
പീഢിത ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_627.jpg)
പീഢിപ്പക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു. പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ തിനുന്നാള്‍ദിനത്തില്‍, ശനിയാഴ്ച (26/12/15) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച ഹ്രസ്വ സന്ദേശത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പാ ഈ ക്ഷണമേകിയിരിക്കുന്നത്. "പീഢിതക്രൈസ്തവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം, പലപ്പോഴും അനേകരുടെ ലജ്ജാകരമായ മൗനാനുവാദത്തോടെയാണ് ഇവര്‍ പീഢിപ്പിക്കപ്പെടുന്നത്," എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. "ക്രിസ്തു നിന്‍റെ സഹൃത്താകുമ്പോള്‍ നി സന്തോഷവും സ്വച്ഛതയും സംതൃപ്തി യുമുള്ളവനാകും" എന്ന് പാപ്പാ തിരുപ്പിറവിത്തിരുന്നാള്‍ ദിനത്തില്‍ ട്വിറ്ററിലൂടെ ഉദ്ബോധിപ്പിച്ചു.Source: Vatican Radio
Read More of this news...
പൊറുക്കല്‍ വെറും സല്‍പ്രവൃത്തി മാത്രമോ അതോ ഫലദായകമോ?
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_628.jpg)
പൊറുക്കുകയെന്നത് വെറും സല്‍പ്രവൃത്തി മാത്രമോ അതോ ഫലദായകമോ എന്ന ചോദ്യത്തിനുത്തരം വിശുദ്ധ സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വത്തില്‍ കണ്ടെത്താനാകുമെന്ന് മാര്‍പ്പാപ്പാ. വിശുദ്ധ സ്റ്റീഫന്‍റെ തിരുന്നാള്‍ ദിനത്തില്‍, ശനിയാഴ്ച (26/12/15) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു മുമ്പ് വിശ്വാസികളെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ക്രിസ്തുവിനെ പ്രഘോഷിച്ച തന്നെ കല്ലെറിഞ്ഞു വധിക്കുന്ന വേളയില്‍ സ്തേഫാനോസ് മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിക്കുന്ന, "കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുതേ", എന്ന വാക്കുകള്‍ അനുസ്മരിച്ച പാപ്പാ അദ്ദേഹം ആര്‍ക്കുവേണ്ടിയാണൊ മാപ്പപേക്ഷിച്ചത് അവരില്‍ ഒരാള്‍ യുവാവായ സാവൂള്‍ ആയിരുന്നുവെന്നും ഈ സാവൂളാണ് കുറച്ചു നാളുകള്‍ക്കു ശേഷം വിജാതീയരുടെ അപ്പസ്തോലനായി മാറിയ മഹാവിശുദ്ധനായ പൗലോസെന്നും പാപ്പാ വിശദീകരിച്ചു. പൗലോസിന്‍റെ ജന്മം ദൈവത്തിന്‍റെ കൃപയാലും സ്തേഫാനോസിന്‍റെ മാപ്പേകലില്‍നിന്നുമാണ് എന്നു പറയാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. യേശു ചെയ്തതു പോലെതന്നെയാണ് സ്തേഫാനോസ് പ്രവർത്തിച്ചത്; പ്രാര്‍ത്ഥിക്കുകയും, സ്നേഹിക്കുകയും, ആത്മദാനമാകുകയും, സര്‍വ്വോപരി പൊറുക്കുകയും ചെയ്തു, പാപ്പാ പറഞ്ഞു. ദൈവം മാപ്പേകുകവഴിയാണ് നമ്മള്‍ ജനിച്ചതെന്നും, മാമ്മോദീസായില്‍ മാത്രമല്ല, ഓരോ പ്രാവശ്യവും നമുക്കു മാപ്പുലഭിക്കുമ്പോള്‍ നമ്മുടെ ഹൃദയം പുനര്‍ജനിക്കുന്നുവെന്നും, നമുക്കു വിശ്വാസത്തില്‍ മുന്നേറാന്‍ കഴിയണമെങ്കില്‍, സര്‍വ്വോപരി, ദൈവത്തിന്‍റെ മാപ്പു നമുക്ക് ലഭിക്കേണ്ടതുണ്ടെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. മാപ്പേകുകയെന്ന ഏറെ ആയസകാരമായ പ്രവൃത്തി നാം അനുദിനം അഭ്യസിക്കേണ്ടതിന്‍റെ ആവ
Read More of this news...
"Urbi et Orbi" സന്ദേശം: ദൈവം ജനിക്കുന്നിടത്ത് പ്രത്യാശയും സമാധാനവും സംജാതമാകുന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_629.jpg)
ദൈവം ജനിക്കുന്നിടത്ത് പ്രത്യാശ ജനിക്കുന്നു. അവിടെ സമാധാനം സംജാതമാകുന്നു. സമാധാനമുള്ളിടത്ത് വെറുപ്പിനും സംഘട്ടനത്തിനും സ്ഥാനമില്ലായെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ക്രിസ്മസ്സ് ദിനത്തിലെ 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ക്രിസ്തു നമുക്കായി ജനിച്ചിരിക്കുന്നു, നമ്മുടെ രക്ഷയുടെ സുദിനത്തില്‍ നമുക്ക് സന്തോഷിക്കാം. ഈ ദിവസത്തിന്‍റെ അനുഗ്രഹം - അതു ക്രിസ്തു തന്നെയാണ് - സ്വീകരിക്കാനായി നമ്മുടെ ഹൃദയങ്ങളെ നമുക്ക് തുറക്കാം. മനുഷ്യകുലത്തിന്‍റെ ചക്രവാളങ്ങളില്‍ ഉദിച്ചുയര്‍ന്ന തേജസ്സുള്ള ദിനമാണ് യേശു. പിതാവായ ദൈവം ഈ ലോകത്തിനു മുഴുവനും തന്‍റെ ആഴമേറിയ ആര്‍ദ്രതയെ വെളിപ്പെടുത്തിത്തന്ന കരുണയുടെ ദിവസം. ഭീതിയുടെയും ഉത്കൺഠകളുടെയും അന്ധകാരത്തെ നീക്കംചെയ്യുന്ന പ്രകാശത്തിന്‍റെ ദിവസം. കണ്ടുമുട്ടലും സംവാദവും അനുരജ്ഞനവും പ്രദാനം ചെയ്യുന്ന സമാധാനത്തിന്‍റെ ദിവസം. പാവങ്ങള്‍ക്കും വീനീതര്‍ക്കും സകല ജനങ്ങള്‍ക്കും സന്തോഷമേകുന്ന ആനന്ദത്തിന്‍റെ ദിവസം.ഈ ദിവസം, പരിശുദ്ധ കന്യകാമറിയത്തില്‍നിന്ന് രക്ഷകനായ യേശു പിറന്നിരിക്കുന്നു. "പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും" എന്ന് ലൂക്കായുടെ സുവിശേഷം രണ്ടാമദ്ധ്യായം പന്ത്രണ്ടാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നപോലെ ദൈവം നമുക്ക് തന്നിരിക്കുന്ന അടയാളമാണ് പൂല്‍ക്കൂട്ടില്‍ നാം കാണുന്നത്. വര്‍ഷംതോറും നവീകരിക്കപ്പെടുന്ന സഭയിലെ ഈ ആഘോഷം വഴി, ബത്ലഹമിലെ ആട്ടിടയന്മാരെപ്പോലെ ഈ അടയാളം കാണുവാനായി നമുക്കും പുറപ്പെടാം . മനുഷ്യവതാരം ചെയ്ത യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹം, കുടുംബത്തിലും, ഇടവകയിലും, കമ്മ്യൂണിറ്റികളിലും ക്രിസ്മസ്സിലൂടെ നവീക&
Read More of this news...
പുല്‍ക്കൂട്ടിലെ ദിവ്യജ്യോതിസ്സാല്‍ പ്രകാശിതരായി ജീവിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_630.jpg)
ഈ രാത്രിയില്‍ 'ഒരു മഹാജ്യോതിസ്സു' പ്രകാശിക്കും (ഏശയ്യാ 9, 1). നമുക്കു ചുറ്റും പ്രഭചൊരിയുന്നത് ക്രിസ്തുവിന്‍റെ ജനനത്തില്‍ വിരിഞ്ഞ ദിവ്യതേജസ്സാണ്. നാം ശ്രവിച്ച എശയ്യായുടെ പ്രവാചക വാക്യം എത്രയേറെ സത്യമുള്ളതും കാലികവുമാണ്. 'അങ്ങ് ജനതകള്‍ക്ക് സന്തോഷാധിക്യവും വലിയ ആനന്ദവും നല്‍കിയിരിക്കുന്നു' (9, 2)! ഈ നിമിഷത്തിനായി കാത്തിരുന്ന ഹൃദയങ്ങളില്‍ സന്തോഷമുണ്ടായി. എന്നാല്‍ പ്രവചനങ്ങള്‍ തീര്‍പ്പിലെത്തുന്ന വേളയില്‍ ആ സന്തോഷം വീണ്ടും നമ്മില്‍ നിറയുകയും നിറഞ്ഞുകവിയുകയുമാണ്. ഈ രാത്രിയിലെ ദിവ്യരഹസ്യങ്ങള്‍ സത്യമായും ദൈവികമാണെന്നതിന്‍റെ അടയാളമാണ് നമുക്ക് അനുഭവേദ്യമാകുന്ന ഈ ആനന്ദം. അതില്‍ സംശയത്തിനിടമില്ല. യുക്തിയെ മാത്രം ആശ്രയിക്കുന്ന അജ്ഞേയവാദികള്‍ എന്നും സംശയിക്കും. അവര്‍ ഒരിക്കലും സത്യം കണ്ടെത്തുകയുമില്ല. എന്നാല്‍ സ്നേഹത്തില്‍ നഷ്ടപ്പെടലുണ്ട് എന്നു ചിന്തിച്ചു സ്വാര്‍ത്ഥതയില്‍ കഴിയുന്നവര്‍ നിസ്സംഗത വെടിയേണ്ടിയിരിക്കുന്നു. അതിനാല്‍ എല്ലാ ഹൃദയവ്യഥകളും മാഞ്ഞുപോകട്ടെ! എന്തെന്നാല്‍ സകലര്‍ക്കും യഥാര്‍ത്ഥമായ സമാശ്വാസം ഇന്നാളില്‍ ഉണ്ണിയേശു നല്കുന്നു.ഇന്നാണല്ലോ ദൈവപുത്രന്‍ ഭൂജാതനായത്. അതോടെ എല്ലാം രൂപാന്തരപ്പെട്ടിരിക്കുന്നു. നമ്മുടെ മനുഷ്യപ്രകൃതിയില്‍ പങ്കുചേരുവാനാണ് ലോകരക്ഷകന്‍ ആഗതനായത്. അതിനാല്‍ നാം പരിത്യക്തരോ ഏകാകികളോ അല്ല. കന്യകാനാഥ തന്‍റെ തിരുക്കുമാരനെ ജീവിത നവീകരണത്തിനായി നമുക്കായി നല്‍കുന്നു. പലപ്പോഴും പാപപങ്കിലമായ നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുവാനുള്ള യഥാര്‍ത്ഥ വെളിച്ചമാണ് ക്രിസ്തു. അതിനാല്‍ നമുക്കിന്നൊരു ആത്മശോധന നടത്താം!ക്രിസ്തുമസ് രാത്രിയില്‍ നാം ഒരാത്മീയ യാത്രയുടെ അന്ത്യത്തില്‍ എത്തിച്ചേരുകയാണ്. ക്രിസ്തു പിറന്ന ബെത
Read More of this news...
വൈചിത്ര്യങ്ങളുമായി കടന്നുപോകുന്ന മറ്റൊരു വര്‍ഷം 2015
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_621.jpg)
അപ്രതീക്ഷിതമായ വൈചിത്ര്യങ്ങളുമായി 2015-ാമാണ്ട് കടന്നുപോകുന്നു. പരിചയസമ്പന്നനായ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍, ആഞ്ചെലോ പാവ്ലൂസ്സി വിലയിരുത്തി. അനുവര്‍ഷം ലോക ഗതിവിഗതികളുടെ സംഭവബഹുലതകളെ വിലയിരുത്തുന്ന ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനും വിമര്‍ശകനുമാണ് ആഞ്ചെലോ പാവ്ലൂസ്സി. വത്തിക്കാന്‍റെ ദിനപത്രം 'ഒസര്‍വത്തോരെ റൊമാനോ'യുടെ വാരാന്ത്യപ്പതിപ്പില്‍ വര്‍ഷാവസാനത്തോടനുബന്ധച്ച് പ്രസിദ്ധപ്പെടുത്തിയ വിലയിരുത്തലിലാണ് പാവ്ലൂസ്സി ഇങ്ങനെ അഭിപ്രായപ്പെട്ടത്.മനുഷ്യര്‍ ചെയ്യുന്ന പ്രകൃതിയുടെ ക്രൂരമായ ചൂഷണം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ഇസ്ലാമിക സാമ്രാജ്യമോഹവുമായി മൗലികവാദികള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നീ കയ്പ്പേറിയ രണ്ടു യാഥാര്‍ത്ഥ്യങ്ങളില്‍ കെട്ടുപിണഞ്ഞതായിരുന്നു 2015-ാമാണ്ടെന്ന് പാവ്ലൂസ്സി പൊതുവായി നിരീക്ഷിച്ചു.പാപ്പ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം 'ലൗദാത്തോ സി'-യും, ലോക രാഷ്ട്രനേതാക്കളുടെ 'Cop21 പാരീസ് സമ്മേളന'വും പരിസ്ഥിതി സംബന്ധിച്ച് മനുഷ്യജീവനെ മാനിക്കുന്ന വിധത്തില്‍ ക്രിയാത്മകവും പ്രത്യാശയുളവാക്കുന്നതുമായ തീരുമാനങ്ങളിയേക്ക് നീങ്ങിയത് പ്രത്യാശാജനകമാണ്.മദ്ധ്യപൂര്‍വ്വദേശത്തുനിന്നും പാരീസിലേക്കും, ബെല്‍ജിയത്തേക്കും, ആഫ്രിക്കയിലേക്കും, അമേരിക്കയിലേക്കുമെല്ലാം ചിറകുവിരിച്ചിരിക്കുന്ന ഭീകരത ഇനിയും ലോകരാഷ്ട്രങ്ങള്‍ക്കും ജനതകള്‍ക്കും ഭീതിയുണര്‍ത്തുന്ന യുക്തിയില്ലാത്ത മനുഷ്യത്വത്തിന്‍റെ കിരാതമുഖമാണ് തെളിയിക്കുന്നത്. വിശുദ്ധനാട്ടില്‍ നിരന്തരമായി തലപൊക്കുന്ന കലാപത്തിന്‍റെയും കൂട്ടക്കുരുതിയുടെയും അറുതിയില്ലാത്ത സംഘര്‍ഷാവസ്ഥ ഇസ്രായേല്‍ - പാലസ്തീന്‍ ജനതയ്ക്കു മാത്രമല്ല മദ്ധ്യപൂര്‍വ്വദേശത്തിനാകമാന
Read More of this news...
നിയമലംഘനം നടത്തുന്ന പാറമടകള്‍ നാടിന് ആപത്ത്: മാര്‍ ആലഞ്ചേരി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_622.jpg)
കൊച്ചി: സര്‍ക്കാര്‍ നിയമപരമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്നു ചിലേടങ്ങളില്‍ പാറമടകള്‍ പ്രവര്‍ത്തിക്കുന്നതു പരിസ്ഥിതിക്കു വലിയ ആപത്താണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏതാണ്ട് 3,500 പാറമടകളാണു പ്രവര്‍ത്തിക്കുന്നത്. ഇതിലേറെയും നിയമം ലംഘിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. ജലലഭ്യത, മണ്ണിന്റെ സംരക്ഷണം, ജനവാസമേഖലയിലെ സമാധാനം എന്നിവയെ അനിയന്ത്രിതമായ പാറമടകള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും നിലവിലുള്ള നിയമങ്ങളും പാറമടകളുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നുണ്െടന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനു കടമയുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ രംഗത്തെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണതോതില്‍ ഫലപ്രദമാകുന്നില്ല. പാറമട മേഖലയിലെ നിയമലംഘനവുമായി ബന്ധപ്പെട്ട അഴിമതി മൂലം ജനജീവിതം ദുസ്സഹമാകുന്ന മേഖലകളുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം.സമുദായങ്ങള്‍ തമ്മില്‍ ചേരിതിരിവുണ്ടാക്കുന്ന കര്‍ക്കശ നിലപാട് അവതരിപ്പിച്ചു നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പിന്നീടു തിരുത്തി മടങ്ങിയെത്തും. ഇതര സമുദായങ്ങളെ വേദനിപ്പിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. പക്വതയുള്ള തീരുമാനത്തിലേക്ക് അവരെല്ലാം തിരിച്ചുവരുമെന്നു തന്നെയാണു പ്രതീക്ഷ. ഇല്ലെങ്കില്‍ സമൂഹം അവര്‍ക്കു വിവേകത്തോടെ മറുപടി നല്‍കും. തെരഞ്ഞെടുപ്പുകളിലും ഈ വിവേകം പ്രതിഫലിക്കുമെന്നതു സ്വാഭാവികം. ജനം പ്രബുദ്ധരാണ്. എല്ലാ സമുദായങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഏതെങ്കിലും ഒരു സമുദായത്തെ അവഹേളിച്ചു മുന്നോട്ടുനീങ്ങുന്നതിനു നീതീകരണമില്ല. ക്രൈസ്തവ സഭ നിശബ്ദമ
Read More of this news...
ക്രിസ്മസ് പ്രപഞ്ചസംരക്ഷണത്തിനുള്ള ഓര്‍മപ്പെടുത്തല്‍: മാര്‍ ആലഞ്ചേരി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_623.jpg)
കൊച്ചി: പ്രപഞ്ചത്തിന്റെയും മനുഷ്യസമൂഹത്തിന്റെയും താളലയം സംരക്ഷിക്കാനുള്ള ഓര്‍മപ്പെടുത്തലാണു ക്രിസ്മസ് നല്‍കുന്നതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രകൃതിയിലും മനുഷ്യമനസുകളിലും പടരുന്ന അസ്വസ്ഥതകള്‍ക്കിടയില്‍ പരസ്പര സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ശബ്ദമായി നാം ഓരോരുത്തരും മാറേണ്ടതുണ്െടന്നും കര്‍ദിനാള്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. വിഭാഗീയതയുടെ സംഘര്‍ഷങ്ങള്‍ സമൂഹത്തെയും മനുഷ്യമനസുകളെയും ഇന്ന് ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും നിലപാടുകളുടെയും പേരില്‍ അതിര്‍വരമ്പുകള്‍ നിര്‍മിക്കപ്പെടുന്നത് അപകടകരമായ പ്രവണതയാണ്. രാജ്യത്തിനകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ അസഹിഷ്ണുത മാരകരോഗം പോലെ പടരുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. മറ്റുള്ളവരെ അസഹിഷ്ണുതയോടെ കാണുന്നതു മനുഷ്യത്വപരമല്ല. ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ നാം പരസ്പര സഹവാസത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകരാവുകയാണു ചെയ്യുന്നത്. കേവലം ബാഹ്യമായ ആഘോഷങ്ങളുടെ ഉത്സവവേളയായി ക്രിസ്മസ് മാറരുത്. പ്രകൃതി വലിയ തോതില്‍ മലിനമാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതു ഭാവിയെ സംബന്ധിച്ചു ഭീതി ഉണര്‍ത്തുന്നു. നല്ല പ്രകൃതിയും നല്ല കാലാവസ്ഥയും സംരക്ഷിക്കപ്പെടണം. അന്തരീക്ഷ താപനില നിയന്ത്രിക്കപ്പെടണം. മലിനമാക്കപ്പെടുന്ന പുഴയും വായുവും സംരക്ഷിക്കപ്പെടണം. ഇക്കാര്യങ്ങളില്‍ മനുഷ്യന്റെ വിവേകപൂര്‍ണമായ ഇടപെടല്‍ അനിവാര്യമാണ്. എറണാകുളം ജില്ലയില്‍ മാത്രം 1.36 ലക്ഷം വൃക്കരോഗികളുണ്െടന്ന കണക്ക് അന്തരീക്ഷം മലിനമാക്കപ്പെടുന്നതിന്റെയും ജീവിതശൈലി മാറുന്നതിന്റെയും കൂടി സൂചനയായി കാണണം. പ
Read More of this news...
വര്‍ഗീയ വിഭജനം: സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കാത്തലിക് ഫെഡറേഷന്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_624.jpg)
കൊച്ചി: കേരളസമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നു കേരള കാത്തലിക് ഫെഡറേഷന്‍ ആഹ്വാനംചെയ്തു. ഒഴിവാക്കല്‍ രാഷ്ട്രീയവും അസാന്നിധ്യം ഉറപ്പാക്കലും അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെതന്നെ ഭാഗമാണ്. കേരളസമൂഹത്തെ വര്‍ഗീയമായി വിഭജിച്ചു രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ബഹുസ്വരതയുടെ സാമുദായിക സന്തുലനം തകര്‍ക്കാനുള്ള നീക്കങ്ങള്‍ തിരിച്ചറിഞ്ഞു പരാജയപ്പെടുത്താന്‍ ജനാധിപത്യ മതേതരവിശ്വാസികള്‍ ജാതിമതഭേദമില്ലാതെ പ്രവര്‍ത്തിക്കണമെന്നും പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കേരള കാത്തലിക് ഫെഡറേഷന്‍ നേതൃയോഗം വിലയിരുത്തി. ഫെബ്രുവരി അഞ്ചു മുതല്‍ നടത്തുന്ന കേരള പഠനശിബിരത്തിന്റെ ഓഫീസ് ഉദ്ഘാടനം കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് നിര്‍വഹിച്ചു. പ്രസിഡന്റ് ഷാജി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ മോന്‍സണ്‍ കെ. മാത്യു, പ്രഫ.ജോസ്കുട്ടി ജെ. ഒഴുകയില്‍, സെലിന്‍ സിജോ മുണ്ടമറ്റം, മൈക്കിള്‍ വിജോണ്‍, അഡ്വ.ഷെറി ജെ. തോമസ്, സെബാസ്റ്യന്‍ വടശേരി, എന്‍.ഐ. ജേക്കബ്, എഡിസണ്‍ പി. വര്‍ഗീസ്, നെല്‍സണ്‍ കോച്ചേരി, അഡ്വ.ജോസി സേവ്യര്‍, കെ.ഡി. ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika
Read More of this news...
പാപ്പാ ഫ്രാന്‍സിസിന് കാര്‍ളൊമാന്‍ പുരസ്ക്കാരം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_620.jpg)
വിശ്വാസാഹോദര്യത്തിനും സമാധാനത്തിനും, മാവികതയുടെ ഐക്യദാര്‍ഢ്യത്തിനുമായി പാപ്പാ ഫ്രാന്‍സിസ് നല്കിക്കൊണ്ടിരിക്കുന്ന സാമൂഹികവും ധാര്‍മ്മികവുമായ സേവനങ്ങളെ പരിഗണിച്ചുകൊണ്ട് 2016-ലെ 'കാര്‍ളൊമാന്‍ പുരസ്ക്കാരം' ഡിസംബര്‍ 23-ാം തിയതി ബുധനാഴ്ച, അതിന്‍റെ പ്രായോജകരായ ജര്‍മ്മനിയിലെ ആഹെന്‍ നഗരസഭ പാപ്പാ ഫ്രാന്‍സിസിന് നല്‍കുന്നതായി പ്രഖ്യാപിച്ചു.പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ആശ്ലേഷിക്കുന്ന വിശ്വസാഹോദര്യവും ശ്രദ്ധേയവും കാലികവുമാണെന്ന് ജൂറി വിലയിരുത്തി. യൂറോപ്യന്‍ യൂണിയന്‍റെ ആസ്ഥാനമായ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലും, ന്യൂയോര്‍ക്കിലെ യൂ.എന്‍. ആസ്ഥാനത്തും പാപ്പാ നടത്തിയ പ്രഭാഷണങ്ങള്‍ ലോകത്തെ സകല രാഷ്ട്രനേതാക്കളെയും ചിന്തിപ്പിക്കുന്നതായിരുന്നുവെന്നും പുരസ്ക്കാരക്കമ്മിറ്റി നിരീക്ഷിച്ചു.അവികസിത രാജ്യങ്ങളിലേയ്ക്കും, സങ്കീര്‍ണ്ണമായ പ്രതിസന്ധികളുള്ള നാടുകളിലേയ്ക്കും നീളുന്ന പാപ്പായുടെ അപ്പസ്തോലിക യാത്രകളും ലോകസമാധാന പാതയില്‍ അമൂല്യമാണെന്നും ആഹെന്‍ അധികൃതര്‍ പ്രസ്താവിച്ചു. പാപ്പാ പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷവും അനുരജ്ഞനത്തിലൂടെ സമാധാനത്തിന്‍റെ നൂതന കവാടങ്ങള്‍ തുറക്കുവാന്‍ പര്യാപ്തമാണെന്നും പുരസ്ക്കാരത്തിന്‍റെ പ്രായോക്താക്കള്‍ ചൂണ്ടിക്കാട്ടി.തന്‍റെ എളിയ പരിശ്രമങ്ങള്‍ ഇനിയും ആഗോളതലത്തില്‍ ലോകസമാധാനത്തിനും മാനവികതയുടെ നന്മയ്ക്കുമായി പ്രവര്‍ത്തിക്കുന്ന അനേകര്‍ക്ക് പ്രചോദനമാകുമെന്ന പ്രത്യാശയില്‍ 'കാര്‍ളൊമാന്‍ പുരസ്ക്കാരം' പാപ്പാ ഫ്രാന്‍സിസ് സ്വീകരിച്ചെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമിലെ വാര്‍ത്താസമ്മേളനത്തി!
Read More of this news...
ഭാരതത്തിലെ ജലപ്രളയ ബാധിതര്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_618.jpg)
തമിഴ്നാട്ടില്‍ ഈയിടെയുണ്ടായ ജലപ്രളയ ദുരന്തത്തിനിരകളായവര്‍ക്കു വേണ്ടി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.ഞായറാഴ്ച (20/12/15) ത്രികാലപ്രാര്‍ത്ഥനാവേളയിലാണ് ഫ്രാന്‍സിസ് പാപ്പാ പ്രളയബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ചത്. പാപ്പായുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു:അടുത്തയിടെ വന്‍ ജലപ്രളയദുരന്തത്തിനിരകളായ ഭാരതത്തിലെ പ്രിയപ്പെട്ട ജനതയെ ഈ വേളയില്‍ ഞാന്‍ ഓര്‍ക്കുന്നു. ഈ ദുരന്തംമൂലം ക്ലേശിക്കുന്ന ഈ സഹോദരീസഹോദരന്മാര്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കുകയും മരണമടഞ്ഞവരുടെ ആത്മാവിനെ ദൈവത്തിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യാം. ഇന്ത്യയിലെ ഈ സഹോദരങ്ങള്‍ക്കുവേണ്ടി, നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് , നമുക്ക് ദൈവമാതാവിനോട് അപേക്ഷിക്കാം.ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായും ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിശ്വാസികളും, നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു. തമിഴ്നാട്ടില്‍ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റം ശക്തമായ പേമാരിയാണ് ചെന്നൈ നഗരത്തെ ജലത്തിലാഴ്ത്തിയത്. പ്രളയബാധിതരെ സഹായിക്കുന്നതിന് ഭാരതത്തിലെ സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളും സഭാസമൂഹങ്ങളും കൈകോര്‍ത്തു നീങ്ങുന്നു. Source: Vatican Radio
Read More of this news...
തിരുപ്പിറവിയുടെ മൂന്നു വിസ്മയങ്ങള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_619.jpg)
ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച(20/12/15) വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയ്ക്കു മുമ്പ് നടത്തിയ ലഘു വിചിന്തനം:ആഗമനകാലത്തിലെ ഈ ഞായറാഴ്ചത്തെ സുവിശേഷം മറിയത്തിന് ഊന്നല്‍ നല്കിയിരിക്കുന്നു. വിശ്വാസം വഴിയായി ദൈവസൂനൂവിനെ ഗര്‍ഭംധരിച്ച ഉടനെ മറിയം എലിസബത്തിനെ സന്ദര്‍ശിക്കാനും ശുശ്രൂഷിക്കാനുമായി ഗലീലീയായിലെ നസ്രത്തില്‍ നിന്ന് യുദയായിലെ മലമ്പ്രദേശത്തേക്ക് ഒരു നീണ്ടയാത്ര ചെയ്യുന്നതായി നാം കാണുന്നു. മറിയത്തിന്‍റെ ചാര്‍ച്ചക്കാരിയും സന്താനരഹിതവൃദ്ധയും ആയ എലിസബത്ത് ആറുമാസം ഗര്‍ഭിണിയാണെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍ മറിയത്തെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് ഒരു മഹാദാനത്തിന്‍റെയും രഹസ്യത്തിന്‍റെയും സംവാഹകയായ ദൈവമാതാവ് എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പുറപ്പെടുന്നതും അവളോടൊപ്പം 3 മാസം ചിലവഴിക്കുന്നതും. രണ്ടു സ്ത്രീകള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍, ഒന്നു ചിന്തിച്ചു നോക്കൂ, ഒരാള്‍ വൃദ്ധ, മറ്റെയാള്‍ യുവതി, യുവതിയായ മറിയം ആദ്യം അഭിവാദ്യം ചെയ്യുന്നു. സുവിശേഷം പറയുന്നതിങ്ങനെ: അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദ്യം ചെയ്തു. (ലൂക്കാ 1,40). ആ അഭിവാദനത്തിനു ശേഷം എലിസബത്ത് ഒരു മഹാവിസ്മയത്താല്‍ വലയിതയായി. "വിസ്മയ"മെന്ന പദം നിങ്ങള്‍ മറക്കരുത്. അവള്‍ക്കനുഭവപ്പെട്ട ഈ വലിയ വിസ്മയം അവളുടെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നു: എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കെവിടെനിന്ന്?, വാക്യം 43. അവര്‍ സന്തോഷഭരിതരായി ആലിംഗനം ചെയ്യുന്നു, ചുംബിക്കുന്നു. രണ്ടു മഹിളകള്‍, വൃദ്ധയും യുവതിയും, രണ്ടു പേരും ഗര്‍ഭിണികള്‍.തിരുപ്പിറവി ഫലപ്രദമായ രീതിയില്‍ ആഘോഷിക്കുന്നതിന് നമ്മള്‍ "വിസ്മയ"ത്തിന്‍റെ വേദികളില്‍ നില്ക്കാന്‍ വിളിക്കപ്പെട്ടിരി
Read More of this news...
കുടുംബത്തില്‍നിന്ന് കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_617.jpg)
നമ്മുടെ കുടുംബത്തില്‍നിന്ന് കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കണമെന്ന് വത്തിക്കാന്‍ ജോലിക്കാരുമായി ഡിസംബര്‍ 21, ഉച്ചയ്ക്ക് നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശത്തില്‍ പാപ്പാ അനുസ്മരിപ്പിച്ചു. എല്ലാവരുടെയും നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ പാപ്പാ വത്തിക്കാനില്‍ വളരെക്കാലമായി ഒരേ ജോലിയിലേര്‍പ്പെട്ടിരിക്കുന്നവരെ പ്രത്യേകം എടുത്തുപറയുകയും എല്ലാ ദിവസവും ജോലിസ്ഥലങ്ങളിലെ ഏറ്റവും സാധാരണകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.കൃതജ്ഞതയര്‍പ്പിക്കുന്നതോടൊപ്പം വത്തിക്കാനിലുണ്ടായ അപവാദങ്ങള്‍ക്കെല്ലാം മാപ്പു ചോദിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. എന്നാല്‍ തനിക്കും അവര്‍ക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥനയുടെ മനോഭാവമാണ് വേണ്ടതെന്നും അങ്ങനെ തെറ്റു ചെയ്തവര്‍ പശ്ചാത്തപിച്ച് നേരായ വഴിയിലേയ്ക്ക് മടങ്ങിവരട്ടെയെന്നും പാപ്പാ സൂചിപ്പിച്ചു. മറ്റൊരു പ്രധാന കാര്യം പാപ്പാ ചൂണ്ടിക്കാട്ടിയത് അവരുടെ വിവാഹജീവിതത്തെയും കുട്ടികളെയും സംബന്ധിച്ച കരുതലുകളെക്കുറിച്ചായിരുന്നു. വിവാഹജീവിതം ഒരു ചെടിപോലെ ജീവനുള്ളതാണെന്നും അവഗണിക്കാതെ എന്നും നട്ടു നനച്ച് വളര്‍ത്തേണ്ടതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.കുട്ടികള്‍ക്ക് മറ്റെന്തിനേക്കാളും വിലയേറിയത് മാതാപിതാക്കളുടെ പരസ്പര സ്നേഹവും, അവരോടുള്ള കരുതലുമാണ്. അതിനാല്‍ വിവാഹജീവിതമെന്ന ചെടിയെ പരിപോഷിപ്പിക്കണമെന്നും, വസ്തുക്കളെക്കാളുപരിയായി മനുഷ്യബന്ധങ്ങളെ കണക്കിലെടുക്കണമെന്നും, കുടുംബബന്ധങ്ങളില്‍ കരുണയോടെ പരസ്പരം വിശ്വസിച്ച് ആശ്രയിക്കണമെന്നും പാപ്പാ പറഞ്ഞു . ഈ ജൂബിലി വര്‍ഷം -വലിയ സംഭവങ്ങളില്‍ മാത്രമുള്ളതല്ല, കുടുംബത്തില്‍ ജീവിക്ക
Read More of this news...
പാവങ്ങളുടെ അമ്മ മദര്‍ തെരേസയെ പാപ്പാ ഫ്രാന്‍സിസ് ജൂബിലിവത്സരത്തില്‍ വിശുദ്ധപദത്തിലേക്കുയര്‍ത്തും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_613.jpg)
കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ മദ്ധ്യസ്ഥത്തില്‍ ലഭിച്ച അത്ഭുത രോഗശാന്തി ഡിസംബര്‍ 17-ാം തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള ഡിക്രി പ്രബോധിപ്പിച്ചത്.ബ്രസീല്‍ സ്വദേശിയായ എഞ്ചിനീയറുടെ മസ്തിഷ്ക്കാര്‍ബുദം വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ മദ്ധ്യസ്ഥത്താല്‍ അത്ഭുതകരമായി സുഖപ്പെട്ടത് ആധുനിക വൈദ്യശാസ്ത്രജ്ഞന്മാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് 'പാവങ്ങളുടെ അമ്മ'യെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മദറിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ് തന്‍റെ ജന്മനാളില്‍ ഒപ്പുവച്ചത്.കല്‍ക്കട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപവിയുടെ മിഷണറിമാര്‍ (Congregation of the Missionaries of Charity) എന്ന സന്ന്യാസസഭയുടെ സ്ഥാപകയായ മദറിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്ന ഔദ്യോഗിക ചടങ്ങ് വത്തിക്കാനില്‍ നടത്തുന്ന തിയതി ഇനിയും നിശ്ചയിച്ചിട്ടില്ല. പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ആസന്നഭാവിയില്‍ ചേരുന്ന കര്‍ദ്ദിനാള്‍ സംഘത്തിലായിരിക്കും (Consistory) വിശുദ്ധപദ പ്രഖ്യാപത്തിനുള്ള ദിവസം നിശ്ചയിക്കുന്നതെന്ന് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.1910 ഓഗസ്ററു മാസം 26-ാം തിയതി മാസിഡോണിയയിലെ സ്ക്കോപ്ജെ എന്ന സ്ഥലത്ത് അല്‍ബേനിയന്‍ മാതാപിതാക്കളില്‍നിന്നും ജനിച്ച ആഗ്നസ് ഗോണ്‍ഷാ സയാജുവാണ് പിന്നീട് മദര്‍ തെരേസയായി തീര്‍ന്നത്.1929-ല്‍ ഇന്ത്യലെത്തിയ സിസ്റ്റര്‍ തെരേസ 1949-ലാണ് ഉപവിയുടെ മിഷണറിമാരുടെ സന്ന്യാസസഭ സ്ഥാപിച്ചത്. കല്‍ക്കട്ടയിലെ
Read More of this news...
പുല്‍ക്കൂട് :- പാപ്പായുടെ ചിന്താശകലം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_614.jpg)
വത്തിക്കാനിലെ മനോഹരമായ പുല്‍ക്കൂടിന്‍റെയും ഭീമന്‍ ക്രിസ്തുമസ് മരത്തിന്‍റെയും നിര്‍മ്മാതാക്കളെയും കലാകാരന്‍മാരെയും സംവിധായകരെയും ഉപകാരികളെയും ഡിസംബര്‍ 18-ാം തിയതി വെള്ളിയാഴ്ച രാവിലെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു പാപ്പാ നന്ദി പറഞ്ഞു. 300-ഓളം പേരാണ് കൂടിക്കാഴ്ചയ്ക്കെത്തിയത്. അതില്‍ കലാകാരന്മാരായ കുട്ടികളും ഉണ്ടായിരുന്നു.മനുഷ്യന്‍ കുനിഞ്ഞ് മറ്റൊരാളെ സഹായിക്കുന്ന രംഗം പുല്‍ക്കൂടിന്‍റെ ചിത്രീകരണത്തിലുള്ളതു മനസ്സില്‍ ഉള്‍ക്കൊണ്ട പാപ്പാ, കാരുണ്യത്തിന്‍റെ ആ പ്രവൃത്തി ദൈവം മനുഷ്യരോടു കാണിച്ച വലിയ കാരുണ്യത്തിന്‍റെ, ദൈവം മനുഷ്യനായതിന്‍റെ ദൃശ്യാവിഷ്ക്കരണമാണെന്ന് വ്യാഖ്യാനിച്ചു.ദൈവം താഴ്മയില്‍ നമ്മിലേയ്ക്ക് ഇറങ്ങിവന്നതിന്‍റെയും, ഇന്നും എന്നും മനുഷ്യരോടുത്തു വസിക്കുവാനുള്ള അവിടുത്തെ അഭിവാഞ്ഛയുടെയും പ്രതീകമാണ് പുല്‍ത്തൊട്ടിയില്‍ വിനയാന്വിതനായി കിടക്കുന്ന ശിശുവെന്നും പാപ്പാ വ്യാഖ്യാനിച്ചു.ദൈവം മനുഷ്യരൂപമെടുത്ത അത്ഭുതമല്ല പുല്‍ക്കൂടു വെളിപ്പെടുത്തുന്നത്; മറിച്ച് ദൈവം നമ്മിലേയ്ക്കു വന്നതില്‍ പ്രകടമാക്കപ്പെടുന്ന ലാളിത്യവും എളിമയും കാരുണ്യവുമാണ് ക്രിബ്ബിന്‍റെ കാതലായ സന്ദേശമെന്ന് പാപ്പാ വിവരിച്ചു. "ദൈവം നമ്മോടു കൂടെ", (ഇമ്മാനുവേല്‍...); ദൈവമായ ക്രിസ്തു മഹിമവെടിഞ്ഞ് മനുജരൊടൊത്തു വസിച്ചു: അതാണ് ക്രിസ്തുമസ് (യോഹ. 1, 14). ക്രിസ്തു കുറച്ചു കാലമേ ഭൂമിയില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇനിയും ചിരകാലം ദൈവമായ അവിടുന്ന് നമ്മോടുകൂടെ ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ക്രിസ്തുമസും പുല്‍ക്കൂടും നമ്മെ ഓര്‍പ്പിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.Source: Vatican Radio
Read More of this news...
വത്തിക്കാനിലെ പുല്‍ക്കൂടു തുറന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_615.jpg)
വത്തിക്കാനിലെ പുല്‍ക്കൂടും ക്രിസ്തുമസ് മരവും ഡിസംബര്‍ 18-ാം തിയതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു. ചത്വരത്തിലെ മൊത്തം ക്രിസ്തുമസ് അലങ്കാരച്ചമയങ്ങളുടെ സംവിധായകരെയും കലാകാരന്‍മാരെയും അതിന്‍റെ അഭ്യുദയകാംക്ഷികളെയും അന്നു രാവിലെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധന ചെയ്തു. വിശിഷ്യ ക്രിസ്തുമസ് മരത്തില്‍ തൂക്കുവാനുള്ള കൗതുക വസ്തുക്കളും അലങ്കാരങ്ങളും നിര്‍മ്മിച്ച ലെനെ തുണ്‍ ഫൗണ്ടേഷനിലെ (Lend Thun Foundation) കുട്ടികളെ പാപ്പാ അഭിനന്ദിച്ചു. വത്തിക്കാന്‍ ചത്വരത്തിലെ ക്രിബ്ബുമായി ബന്ധപ്പെട്ട് ഏകദേശം 300 പേരാണ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോള്‍ ആറാമന്‍ ഹാളിലെത്തിയത്.വടക്കെ ഇറ്റലിയിലെ പുരാതനപട്ടണമായ ത്രെന്തോയിലെ (Trent) കലാകാരന്മാര്‍ രംഗസംവിധാനം ചെയ്തിട്ടുള്ള ക്രിബില്‍ ജീവഭംഗിയും വലുപ്പവുമുള്ള മനോഹരങ്ങളായ 25 രൂപങ്ങളുണ്ട്. മരത്തില്‍ കൊത്തിയുണ്ടാക്കിയ ആള്‍രൂപങ്ങളുടെയും ആടുമാടുകളുടെയും സംയോജനമാണ് ഈ വര്‍ഷത്തെ പ്രത്യേകത. ത്രെന്തോയുടെ പുരാതന ഗ്രാമീണ വാസ്തുചാതുരിക്കൊപ്പം വര്‍ണ്ണ-വെളിച്ച-സംവിധാനങ്ങളും കൂട്ടിയിണക്കപ്പെട്ടപ്പോള്‍ ജൂബിലിവര്‍ഷത്തിലെ പുല്‍ക്കൂട് അത്യപൂര്‍വ്വ ദൃശ്യാവിഷ്ക്കാരമായി മാറി.വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ നിർമ്മിച്ചിരിക്കുന്ന പുല്‍ക്കൂടിന്‍റെ സമീപത്തുള്ള മനോഹരമായ ഭീമന്‍ ക്രിസ്തുമസ് മരം ജര്‍മ്മനിയിലെ മൊണോക്കോയിലുള്ള ജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിന് സമ്മാനമായി എത്തിച്ചുകൊടുത്തതാണ്. 100 അടി ഉയരമുള്ള ദേവദാരുവാണത്. മരം അലങ്കരിച്ചത് Lend Thun Foundation-ലെ കാലാകാരന്മാരായ കുട്ടികളാണ്.Source: Vatican Radio
Read More of this news...
നയ്റോബി പ്രഖ്യാപനങ്ങള്‍ ഇന്ത്യയുടെ കാര്‍ഷികമേഖലയെ തകര്‍ക്കുന്നത്: ഇന്‍ഫാം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_616.jpg)
കോട്ടയം: ലോക വ്യാപാര സംഘടനയുടെ ഡിസംബര്‍ 19ന് സമാപിച്ച നയ്റോബി മന്ത്രിതല സമ്മേളനത്തിലെ കാര്‍ഷിക സബ്സിഡികള്‍ നിര്‍ത്തലാക്കാനുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ വികസ്വര രാജ്യങ്ങളുടെ കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കുന്നതും ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും പ്രശ്നസങ്കീര്‍ണമാക്കുന്നതുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍. വികസിത രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യ ഉള്‍പ്പെടെ വികസ്വര രാജ്യങ്ങള്‍ക്കു മുട്ടുമടക്കേണ്ടി വന്നത് കാര്‍ഷിക മേഖലയില്‍ നാളുകളേറെയായി തുടരുന്ന പ്രതിസന്ധികളുടെ ആക്കം വര്‍ധിപ്പിക്കും. വികസ്വര രാജ്യങ്ങളില്‍ കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിക്ക് സബ്സിഡികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ണമായും എടുത്തുകളയേണ്ടിവരുന്ന അവസ്ഥ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.ഡിസംബര്‍ 15 മുതല്‍ 18 വരെയുണ്ടായിരുന്ന ഡബ്ള്യുടിഒ മന്ത്രിതല സമ്മേളനം കാര്‍ഷിക സബ്സിഡികള്‍ നിര്‍ത്തലാക്കുന്ന വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ധാരണയുണ്ടാക്കുവാനാണ് ഒരുദിവസംകൂടി നീട്ടിയത്. എങ്കിലും സബ്സിഡികള്‍ പിന്‍വലിക്കണമെന്ന വികസിത രാജ്യങ്ങളുടെ തീരുമാനമാണ് അവസാനം നടപ്പിലായത്. പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്താനോ റബറിനെ കാര്‍ഷികോത്പന്നമായി പ്രഖ്യാപിക്കാനോ കേന്ദ്രസര്‍ക്കാര്‍ നയ്റോബി മന്ത്രിതല സമ്മേളനത്തില്‍ ഒരു ശ്രമവും നടത്തിയില്ലെന്നുള്ളതു റബര്‍കര്‍ഷകരെ നിരാശപ്പെടുത്തുന്നു. ലോക വ്യാപാര സംഘടനയിലെ അംഗരാജ്യമെന്ന നിലയില്‍ മുമ്പ് ഇന്ത്യ നിര്‍ദേശിച്ചതും മറ്റ് അംഗരാജ്യങ്ങള്‍ അംഗീകരിച്ചതുമാണ് റബറിന്റെ 25 ശതമാനം ഇറക്കുമതിത്തീരുവ. ഇതു വര്‍ധിപ്പിക്കണമെങ്കില്‍ ന
Read More of this news...
എഴുപത്തൊന്‍പതിലും സജീവമാകുന്ന പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_605.jpg)
ഡിസംബര്‍ 17-ാം തിയതിയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പിറന്നാള്‍. എഴുപത്തൊന്‍പതാം ജന്മനാള്‍!അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസിലെ ഫ്ലോറെസ് എന്ന സ്ഥലത്ത് ബര്‍ഗോളിയോ കുടുംബത്തില്‍ മാരിയോ-റെജീന ദമ്പതികളുടെ മൂത്തമകനായി 1936 ഡിസംബര്‍ 17-ന് ജോര്‍ജ് ബര്‍ഗോളിയോ ജനിച്ചത്. അഞ്ചു മക്കളില്‍ ഏറ്റവും മൂത്തവനാണ് പാപ്പാ ഫ്രാന്‍സിസായി മാറിയ ജോര്‍ജ് ബര്‍ഗോളിയോ. സഹോദരി മരിയ എലേന ബര്‍ഗോളിയോ മാത്രമാണ് ബ്യൂനസ് ഐരസില്‍ ഇനിയുമുള്ളത്.വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഡിസംബര്‍ 16-ാം തിയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയ്ക്കെത്തിയവര്‍ പാപ്പായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട്, Happy Birthday ആലപിക്കുന്നത് കേള്‍ക്കാമായിരുന്നു. ഒരു മെക്സിക്കന്‍ പത്രപ്രവര്‍ത്തക കേക്കു സമ്മാനിച്ച് പാപ്പായെ ആശ്ലേഷിച്ചത്‍ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം ശ്രവിച്ച് മടങ്ങുവാന്‍ ഒരുങ്ങിയവരില്‍ കൂടുതല്‍ സ്നേഹവികാരങ്ങള്‍ ഉണര്‍ത്തി. എല്ലാവരും ലളിതവും അനൗപചാരികവുമായ പിറന്നാള്‍ പരിപാടിയില്‍ അങ്ങനെ പങ്കെടുത്തു. ലോകത്തിന്‍റെ ധാര്‍മ്മിക നന്മയ്ക്കും ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ഉണര്‍വിനായി എഴുപത്തൊന്‍പതിന്‍റെ നിറവിലും അക്ഷീണം പരിശ്രമിക്കുന്ന പാപ്പായോടുള്ള സ്നേഹാദരങ്ങള്‍ ചത്വരത്തില്‍ തിങ്ങിനിന്ന ആയിരങ്ങളുടെ ആവേശത്തില്‍ അലയടിക്കുന്നത് കാണാമായിരുന്നു.ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും പാപ്പായ്ക്ക് ആശംസകളും പ്രാര്‍ത്ഥനാസന്ദേശങ്ങളും ഈ ദിവസങ്ങളില്‍ എത്തുന്നുണ്ടെന്ന് പേഴ്സണല്‍ സെക്രട്ടറി, അര്‍ജന്‍റീനക്കാരനായ മോണ്‍സീഞ്ഞോര്‍ ഫാബിയന്‍ പെദാച്യോ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. ബാഹ്യമായ ആഘോഷങ്ങള്‍ ഉണ്ടാവില്ലെങ്കിലും, ജന്മനാളില്‍ രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില
Read More of this news...
സ്നേഹസന്ദേശവുമായി ജീവിക്കുന്ന ക്രിസ്തുമസ് രംഗങ്ങള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_606.jpg)
വടക്കെ ഇററലിയില്‍ ആല്‍പൈന്‍ താഴ്വാരത്തുള്ള വില്ലാറേജിയയിലാണ് ജീവിക്കുന്ന ക്രിസ്തുമസ്സ് രംഗങ്ങളും പുല്‍ക്കൂടും ഇക്കുറി തയ്യാറാകുന്നത്.വില്ലറേജിയയിലെ മിഷനറി സമൂഹമാണ് ജീവിക്കുന്ന ബതലേഹം രംഗങ്ങള്‍ ഒരുക്കുന്നത്. ഡിസംബര്‍ 20, 27, ജനുവരി 2 എന്നീ ദിനങ്ങളിലാണ് ക്രിസ്തമസ് രംഗങ്ങള്‍ വില്ലാറേജിയയില്‍ സജീവമാകുന്നത്.തിരുക്കുടുംബം ഉള്‍പ്പെടെ 150 കഥാപാത്രങ്ങളും 20 വിവിധ പശ്ചാത്തല ചിത്രീകരണങ്ങളുമുള്ള ജീവിക്കുന്ന ക്രിസ്തുമസ്സ് രംഗങ്ങള്‍ ക്രിസ്തുവിന്‍റെ കാലത്തുള്ള പരമ്പാരഗത വസ്ത്രവിതാനങ്ങളുടെയും വാസ്തുഭംഗിയുടെയും പശ്ചാത്തല ചിത്രീകരണങ്ങള്‍ കൂട്ടിയിണക്കിയതാണ്. സംരംഭത്തിന്‍റെ സംവിധായകരായ സ്ഥലത്തെ മിഷണറി പ്രസ്ഥാനത്തിന്‍റെ തലവന്‍, ഡാനിയേലോ മോറസ് ഡിസംബര്‍ 16 വ്യാഴാഴ്ച വെനേതെയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി.ജീവിക്കുന്ന പുല്‍ക്കൂട് സന്ദര്‍ശിക്കുന്നവരില്‍നിന്നു ലഭിക്കുന്ന സംഭാവനയും സ്ത്രോത്രക്കാഴ്ചയും മെക്സിക്കോയിലെ പാവങ്ങള്‍ക്കിടയിലുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നു സംഘാടകര്‍ വ്യക്തമാക്കി. പാപ്പാ ഫ്രാന്‍സിസ് നിരന്തരമായി ആഹ്വാനംചെയ്യുന്ന പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേയ്ക്ക് തിരിയുവാനുള്ള ആഹ്വാനമാണ് നവമായൊരു ഉദ്യമത്തിന് വില്ലാറേജിയയിലെ മിഷണറിമാരെ പ്രേരിപ്പിച്ചതെന്ന് സമൂഹത്തിന് നേതൃത്വം നല്കുന്ന ഡാനിയേലോ പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ പച്ചയായ മാനുഷികത പ്രകടമാക്കാനെന്നോണം അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും സഹോദരങ്ങളുമാണ് ആദ്യമായി ബെതലേഹം -ലെ ക്രിസ്തുമസ് രംഗം 1223-ല്‍ ഇറ്റിലിയിലെ ഗ്രേച്ചോ ഗ്രാമത്തില്‍ അന്നത്തെ ക്രിസ്തുമസ് രാത്രിയില്‍ സജീവമായി ചിത്രീ
Read More of this news...
ജന്മനാളില്‍ പാപ്പായോടു കൂട്ടുചേര്‍ന്ന ഇറ്റലിയുടെ യുവജന പ്രതിനിധികള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_608.jpg)
നന്മയുടെ വഴിയെ നടക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.ഡിസംബര്‍ 17-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ ഇറ്റലിയിലെ യുവജന പ്രസ്ഥാനം Catholic Action-ന്‍റെ ദേശീയ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചത്.'ക്രിസ്തുവിലേയ്ക്കുള്ള യാത്ര!' (The Journey to Christ) എന്ന വ്രതം സംഘടനയില്‍നിന്നും സ്വീകരിച്ചിട്ടുള്ള യുവജനങ്ങള്‍ തിന്മയുടെയല്ല നന്മയുടെ വഴിയെ നടക്കേണ്ടവരാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. പകയുടെയല്ല ക്ഷമയുടെയും, കലാപത്തിന്‍റെയല്ല സമാധാനത്തിന്‍റെയും, സ്വാര്‍ത്ഥതയുടെതല്ല കൂട്ടായ്മയുടെയും പാത സ്വീകരിക്കുന്നതാണ് "നന്മയുടെ പാത"കൊണ്ട് താന്‍ ഉദ്ദേശിക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി.Catholic Action എന്ന ഇറ്റലിയുടെ യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളായ നിങ്ങളോരോരുത്തരുമായി പഠനസ്ഥലത്തും കളിസ്ഥലത്തും വീടുകളിലും ബന്ധപ്പെടുന്നവര്‍ നിങ്ങളിലുള്ള ക്രിസ്തുവിനെ തിരിച്ചറിയുന്നുണ്ട്. അങ്ങനെ ധാരാളം യുവജനങ്ങള്‍ നിങ്ങളിലൂടെ ക്രിസ്തുവിലേയ്ക്കും അവിടുത്തെ നന്മയിലേയ്ക്കും സ്നേഹത്തിലേയ്ക്കും കടന്നുവരുവാന്‍ ഇടയാകുമെന്ന് പാപ്പാ പ്രസ്താവിച്ചു.കത്തോലിക്കാ യുവജനങ്ങളിലൂടെ ക്രിസ്തുസാന്നിദ്ധ്യം അറിയുന്നവര്‍, അങ്ങനെ ദൈവികസാന്നിദ്ധ്യത്തിലും അതിന്‍റെ സന്തോഷത്തിലും ആയിരിക്കുവാന്‍ ഇടയാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതിന്‍റെ തുടര്‍ച്ചായി, യുവജനങ്ങള്‍ ബൈബിള്‍ വായിക്കുകയും, ക്രിസ്തുവിനെ അടുത്തറിയുകയും, അവിടുത്തെ മിഷണറിമാരായി തീരുകയും ചെയ്യും. അങ്ങനെ അവരും മറ്റുള്ളവരെ ക്രിസ്തുവിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ പരിശ്രമിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.സിസിലിയുടെ തീരപ്രദേശത്ത
Read More of this news...
കാലത്തിന്‍റെ കറ കഴുകാന്‍ കാരുണ്യത്തിന് കരുത്തുണ്ട് : ജരൂസലേമില്‍നിന്നുമുള്ള സന്ദേശം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_607.jpg)
കാലത്തിന്‍റെ കറ കഴുകിക്കളയാന്‍ കാരുണ്യത്തിന് കഴിയുമെന്ന് ജരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ് ഫവദ് ത്വാല്‍ പ്രസ്താവിച്ചു.ഡിംസംബര്‍ 15-ാം തിയതി ചൊവ്വാഴ്ച ജരൂസലേമില്‍ നല്കിയ ക്രിസ്തുമസ് സന്ദേശത്തിലാണ് പാത്രിയര്‍ക്കിസ് ത്വാല്‍ ലോകസമാധാനത്തിന് കാരുണ്യം അനിവാര്യമാണെന്ന് പ്രസ്താവിച്ചത്. വ്യക്തികള്‍ മാത്രമല്ല, സമൂഹങ്ങളും രാഷ്ട്രങ്ങളും അനുരഞ്ജിതരാകാന്‍ കാരുണ്യത്തോടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും - സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സാംസ്ക്കാരിക മേഖലകളില്‍ - പരിശ്രമിക്കണമെന്ന്, വിശിഷ്യ ജൂബിലിവത്സരത്തില്‍ ശ്രമിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ത്വാല്‍ ഉദ്ബോധിപ്പിച്ചു.സമാധാനശ്രമങ്ങള്‍ നടിക്കുന്നവര്‍തന്നെ പിന്നാമ്പുറത്ത് വന്‍കിട ആയുധവപണം നടത്തുന്ന പരിഹാസ്യമായ രാഷ്ട്രീയ ചുറ്റുപാടില്‍ മാനവികതയുടെ സമാധാനമാര്‍ഗ്ഗം സായുധപോരാട്ടമല്ല, സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും നീതിയുടെയും മാര്‍ഗ്ഗങ്ങളാണെന്ന് ആര്‍ച്ചുബിഷപ്പ് ത്വാല്‍ പ്രസ്താവിച്ചു. സ്വാര്‍ത്ഥതാല്പര്യങ്ങളെ ഇല്ലാതാക്കാന്‍ കാരുണ്യത്തിനു കഴിയുമെന്നും അങ്ങനെ മാത്രമേ മാനുഷികതയുടെ മൂല്യങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും പാത്രിയര്‍ക്കിസ് ത്വാല്‍ പ്രസ്താവിച്ചു.രാഷ്ട്രീയ നയങ്ങള്‍ ശരിയാംവണ്ണം ക്രമീകരിക്കുവാനും, മാനവികതയുടെ ധാര്‍മ്മികമൂല്യങ്ങള്‍ മാനിക്കുവാനും പരിശ്രമിക്കുന്നവര്‍ക്ക് അതിക്രമങ്ങളെയും അനീതിയെയും പീഡനങ്ങളെയും സ്വാര്‍ത്ഥാധിപത്യത്തെയും ഇല്ലാതാക്കുന്ന ഉദാത്തമായ രാഷ്ട്രീയധര്‍മ്മം കാരുണ്യമാണെന്ന് പാത്രിയര്‍ക്കിസ് ത്വാല്‍ ചൂണ്ടിക്കാട്ടി. പാപ്പാ ഫ്രാന്‍സിസിന്‍റെ നിര്‍ദ്ദേശപ്രകാരം കാരുണ്യത്തിന്‍റെ മൂന്നു ജൂബിലിക
Read More of this news...
വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥാനപതി:- സ്മിതാ പുരുഷോത്തം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_609.jpg)
ഇന്ത്യ, ബെഹ്റിന്‍, ഗ്വീനിയ, ലാത്വിയ എന്നീ രാജ്യങ്ങളിലെ വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.ഡിസംബര്‍ 17-ാം തിയതി രാവിലെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള നാലു രാജ്യങ്ങളുടെ പുതിയ സ്ഥാനപതികളെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ പാപ്പാ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്.57 വയസ്സുകാരി സ്മിതാ പുരുഷോത്തമമാണ് വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി. ഇറ്റലിയില്‍ താമസമില്ലാത്ത സ്ഥാനപതി, ഗ്രീസിലേയ്ക്കുമുള്ള ഭാരതത്തിന്‍റെ അംബാസിഡറാണ്. ബീഹാറിലെ ബോജ്പൂര്‍ സ്വദേശിനിയാണ് വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി. ആഫ്രിക്കന്‍ രാജ്യമായ ഗ്വിനിയായുടെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി,ഫത്ത്വമാതാ ബാല്‍ദെയാണ് (52). ബഹറീന്‍റെ വത്തിക്കാന്‍ സ്ഥാനപതിമുഹമ്മദ് അബ്ദുള്‍ ഗഫാറാണ് (76). വടക്കന്‍ യൂറോപ്യരാജ്യമായ ലാത്വിയായുടെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി, വേറോനിക്കഏര്‍ത്തെയാണ് (61). ഇവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തുകയും അവരുടെ സ്ഥാനികപത്രികകള്‍ പരിശോധിച്ച് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് സന്ദേശം നല്കി.Source: Vatican Radio
Read More of this news...
നിസ്സംഗ ഭാവം വെടിഞ്ഞാല്‍ ലോകത്ത് സമാധാനം കൈവരിക്കാം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_610.jpg)
നിസ്സംഗത വെടിഞ്ഞാല്‍ ലോകത്ത് സമാധാനം കൈവരിക്കാമെന്ന് വത്തിക്കാനിലേയ്ക്കുള്ള പുതിയ അംബാസിഡര്‍മാരെ പാപ്പ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.ഡിസംബര്‍ 17-ാം തിയതി വ്യാഴാഴ്ച രാവിലെ ഇന്ത്യ, ബഹറീന്‍, ഗ്വീനിയ, ലാത്വിയ എന്നീ രാജ്യങ്ങളിലെ വത്തിക്കാനിലേയ്ക്കു പുതിയ രാഷ്ട്രപ്രതിനിധികളെ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് ലോകസമാധാനത്തിന്‍റെ ചിന്തകള്‍ പാപ്പാ പങ്കുവച്ചത്.ആഗോളവത്ക്കരണത്തിന്‍റെ നവമായ പ്രതിഭാസം ലോകത്ത് ഐക്യത്തിനും കൂട്ടായ്മയ്ക്കും പകരം നിഷേധാത്മകമായ സ്വാര്‍ത്ഥതയുടെയും നിസ്സംഗതയുടെയും സംസ്ക്കാരമാണ് നിര്‍ഭാഗ്യവശാല്‍ വളര്‍ത്തിയിരിക്കുന്നതെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. താന്‍ പരാമര്‍ശിക്കുന്ന നിസ്സംഗതയുടെ പ്രത്യക്ഷരൂപം മനുഷ്യന്‍ ദൈവത്തെ മറന്നു ജീവിക്കുന്ന സന്തുലിതമല്ലാത്തൊരു മാനവികതയാണ്. അതുവഴി മനുഷ്യന്‍ ഭൗതിക ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന ബിംബവത്ക്കരണത്തിലേയ്ക്കു വീഴുന്നു. മനുഷ്യര്‍ അതിന് അടിമകളായിത്തീരുകയും ചെയ്യുന്നു.അനുഭവേദ്യമാകുന്നതും നിഷേധാത്മകവുമായ, സന്തുലിതമല്ലാത്ത മാനവികതയുടെ പ്രത്യാഘാതമാണ് ഇന്നിന്‍റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍. (LS 115, 121). ദൈവത്തോടുള്ള മനുഷ്യന്‍റെ നിസ്സംഗതയുടെ പ്രത്യാഘാതങ്ങളാണ് ഇന്നിന്‍റെ പാരിസ്ഥിതികവും സാമൂഹികവുമായ സംഘര്‍ഷങ്ങളെന്ന് പാപ്പാ കൃത്യമായി വിവരിച്ചു. അതിനാല്‍ പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും ഒരു സംസ്കൃതി ഇനിയും ലോകത്ത് പുനര്‍സ്ഥാപിക്കുന്നതിന് രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ഉത്തരവാദിത്വത്തോടും ആത്മാര്‍ത്ഥതയോടുംകൂടെ പരിശ്രമിക്കണമെന്ന് പാപ്പാ അംബാസിഡര്‍മാരെ അനുസ്മരിപ്പിച്ചു.വ്
Read More of this news...
അനാഥര്‍ക്കും രോഗികള്‍ക്കും സ്നേഹത്തിന്റെ മധുരം വിളമ്പി മാര്‍ ആലഞ്ചേരി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_611.jpg)
കോട്ടയം: അനാഥര്‍ക്കും വേദനിക്കുന്നവര്‍ക്കും പ്രത്യാശയുടെ ക്രിസ്മസ് സന്ദേശവും സമ്മാനവുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആര്‍പ്പൂക്കര നവജീവന്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കും മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കുമൊപ്പം അദ്ദേഹം ഇന്നലത്തെ പകല്‍ ചെലവഴിച്ചു. രാവിലെ 10.30നു നവജീവനിലെത്തിയ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നവജീവന്‍ ട്രസ്റി പി.യു. തോമസും ശുശ്രൂഷകരും അന്തേവാസികളും മാലയിട്ടു സ്വീകരിച്ചു. ചായസല്‍ക്കാരത്തിനു ശേഷം ഇവിടെ കിടപ്പുരോഗികളായ അന്തേവാസികളെ സന്ദര്‍ശിച്ച് സാന്ത്വനം അറിയിച്ചും സ്നേഹസമ്മാനം നല്‍കിയും സന്തോഷം പങ്കുവച്ചു.നവജീവന്‍ തുടങ്ങിയ കാലത്തെ അന്തേവാസിയായ രാജസ്ഥാന്‍ സ്വദേശിനി മനു ഭായിയോടു ഹിന്ദിയില്‍ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ കര്‍ദിനാള്‍ സ്ത്രീകളുടെ വാര്‍ഡിലെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന സരസമ്മയോടും വിവരങ്ങള്‍ ആരാഞ്ഞു. ചിലരോടു തമിഴില്‍ സംസാരിച്ചു. അന്തേവാസികളുടെയും തലയില്‍കൈവച്ചു പ്രാര്‍ഥിക്കാനും വിശേഷങ്ങള്‍ അന്വേഷിക്കാനും അദ്ദേഹം മറന്നില്ല. മനസിനു സമനില തെറ്റിയ അന്തേവാസികള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. നവജീവനിലും വിവിധ ആശുപത്രികളിലുമായി ദിവസം അയ്യായിരം പേര്‍ക്കു സൌജന്യമായ ഭക്ഷണം തയാറാക്കുന്ന അടുക്കളയിലേക്കാണ് അദ്ദേഹം പിന്നീടു കടന്നുചെന്നത്. പാചകപ്പുരയിലെ ശുശ്രൂഷകര്‍ക്കൊപ്പം പിതാവ് പാചകത്തിലും സഹകാരിയായി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കി. പരിപൂര്‍ണമായ സമത്വമാണ് നമുക്കിടയില്‍ വേണ്ടത്. എല്ലാവരും ദൈവത്തിനു മുന്നില്‍ വിലപ്പെട്ടവരാണ്. എല്ലാവരും ഹൃദയം തുറന്നുപരസ്പരം സ്നേഹിക്കണം. കാരുണ്യം എന്നു പറയുന്നതു കര
Read More of this news...
ദലിത് ക്രൈസ്തവരെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം: ഡിസിഎംഎസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_612.jpg)
ചങ്ങനാശേരി: ദലിത് ക്രൈസ്തവര്‍ പട്ടികജാതിക്കാരെക്കാള്‍ സാമൂഹ്യമായി മുന്‍പന്തിയില്‍ ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏതു പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നു അദ്ദേഹം വ്യക്തമാക്ക ണമെന്നു ദലിത് കത്തോലിക്കാ മഹാജനസഭ ചങ്ങനാശേരി അതി രൂപതാ കമ്മിറ്റിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കള്‍ പിന്നോക്ക വിഭാഗങ്ങളെ സം ബന്ധിച്ചു പഠിക്കുവാന്‍ നിയോഗിച്ചിട്ടുള്ള എല്ലാ കമ്മീഷന്‍ റിപ്പോര്‍ട്ടു കളും പട്ടികജാതിയില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ച ദലിത് ക്രൈസ്തവരും പട്ടികജാതിക്കാരെപ്പോലെ പി ന്നോക്കമാണെന്നും ദലിത് ക്രൈസ്തവരെയും പട്ടികജാതി ലിസ്റില്‍ ഉള്‍പ്പെടുത്തണമെന്നു പറയുന്നു. ഇതു സംബന്ധിച്ച് 2004 മുതല്‍ സു പ്രീംകോടതിയില്‍ കേസ് നിലനി ല്ക്കുന്നു. ഈ സാഹചര്യത്തില്‍ നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്ര സ്താവന ദലിത് ക്രൈസ്തവര്‍ക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ ആസൂത്രിതവും ഗൂഢോദ്ദേശ്യത്തോടുംകൂടിയുള്ള സമീപനമാണെന്നു യോഗം അഭിപ്രായപ്പെട്ടു. സ്കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്ന പല വിദ്യാര്‍ഥികള്‍ക്ക് ഇന്നും സ്റൈപന്റും ലംപ്സം ഗ്രാന്റും ലഭിച്ചിട്ടില്ല. സ്വാശ്രയകോഴ്സുക ളില്‍ പഠിക്കുന്ന ഒഇസി വിദ്യാര്‍ഥികള്‍ക്കു സ്റൈപന്റും ലംപ്സം ഗ്രാന്റും നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്ന സര്‍ക്കാരാണു ദലിത് ക്രൈസ്തവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നു പറയുന്നത്.സാമ്പത്തിക ആനുകൂല്യങ്ങള്‍ മാത്രമല്ല ദലിത് ക്രൈസ്തവര്‍ ആവ ശ്യപ്പെടുന്നതെന്നും ഇന്ത്യന്‍ ഭരണഘടന പൌരന് ഉറപ്പ് നല്‍കുന്ന അ വകാശം നേടിയെടുക്കാനും വേണ്ടി യാണ് ദലിത് ക്രൈസ്തവര്‍ പോരാടുന്നതെന്നു യോഗം അറിയിച്ചു. സബ്മിഷനില
Read More of this news...
രക്ഷ സൗജന്യമാണ്, വാങ്ങിക്കാനുള്ളതല്ല
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_603.jpg)
യേശുവാണ് വാതില്‍. യേശു സൗജന്യമാണ്, അതുപോലെ രക്ഷയും. അത് വാങ്ങിക്കാനുള്ളതല്ല എന്ന് ഡിസംബര്‍ 16-ലെ പൊതുകൂടിക്കാഴ്ച സന്ദേശത്തില്‍ പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടുകയുണ്ടായി. പാപ്പായുടെ സന്ദേശ സംഗ്രഹം താഴെ ചേര്‍ക്കുന്നു:കരുണയുടെ ജൂബിലിവര്‍ഷം, സാര്‍വത്രികസഭയിലെ കൂട്ടായ്മയുടെ കാണപ്പെടുന്ന ഒരു പ്രകടനമെന്നവണ്ണം റോമില്‍ മാത്രമല്ല, ലോകമെങ്ങുമുള്ള രൂപതകളിലെ വിശുദ്ധകവാടങ്ങള്‍ തുറന്നുകൊണ്ട് ആരംഭിച്ചുവല്ലോ. ക്ഷമയുടെയും കരുണയുടെയും മുഖമുള്ള ദൈവസ്നേഹം അനന്തമാണ്. നാം ഓരോരുത്തരും സഹാനുഭൂതിയും കരുണയും ക്ഷമയും പ്രാവര്‍ത്തികമാക്കിക്കൊണ്ട് ദൈവസ്നേഹത്തിന്‍റെ ശക്തമായ പ്രതീകമാകുന്നതുവഴി, ഹൃദയങ്ങളെ മാനസാന്തരപ്പെടുത്താനും അങ്ങനെ സമാധാനവും അനുരഞ്ജനവും നമ്മുടെ ഇടയില്‍ വളര്‍ത്തിയെടുക്കുവാനും സാധിക്കും.കരുണയും ക്ഷമയും മനോഹരമായ വാക്കുകളില്‍ മാത്രം നിലകൊള്ളേണ്ട ഒന്നല്ല, ദൈനംദിന ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകേണ്ടവയാണ്. വിശ്വാസം നമ്മെ മാനസാന്തരപ്പെടുത്തുന്നുവെന്നതിന്‍റെ വ്യക്തമായ, ദൃശ്യമായ തെളിവാണ് സ്നേഹവും ക്ഷമയും. അത് നമ്മിലെ ദൈവികസാന്നിദ്ധ്യത്തെയാണ് പ്രകടമാക്കുന്നത്. ദൈവം നമ്മെ സ്നേഹിക്കുകയും മാപ്പുതരുകയും ചെയ്യുന്നതുപോലെ നാമും സ്നേഹിക്കുകയും ക്ഷമിക്കുകയും വേണം. ഒരു ഒഴിവുകഴിവുമില്ലാത്ത, തടസ്സമില്ലാത്ത ജീവിത കാര്യക്രമമാണത്.ക്രൈസ്തവജീവിതത്തിന്‍റെ ഈ വലിയ അടയാളം ജൂബിലിവര്‍ഷത്തിലെ സവിശേഷമായ പല അടയാളങ്ങളിലേയ്ക്കും നമ്മുടെ ശ്രദ്ധ തിരിക്കുന്നു. കരുണയുടെ വിശുദ്ധവാതിലിലൂടെ പ്രവേശിക്കുന്നതുവഴി നാം പ്രകടമാക്കുന്നത് ക്രിസ്തുവിന്‍റെ രക്ഷാകര സ്നേഹത്തിന്‍റെ ദിവ്യരഹസ്യത്തിലേയ്ക്ക് പ്രവേശിക്കാനുള്ള നമ്മുടെ ആഴമായ തീക്ഷണതയാണ്, ആഗ്രഹ
Read More of this news...
നിസ്സംഗതയെ തരണംചെയ്തുകൊണ്ട് സമാധാനം കൈവരിക്കുക: പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_597.jpg)
നിസ്സംഗതയെ തരണംചെയ്തുകൊണ്ട് സമാധാനം നേടിയെടുക്കുക എന്ന് , ജനുവരി ഒന്നാം തിയതി കത്തോലിക്കാസഭ ആഘോഷിക്കുന്ന
ലോകസമാധാന ദിനത്തിനുവേണ്ടി തയ്യാറാക്കിയ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. വിവിധ രീതിയിലുള്ള നമ്മുടെ ഉദാസീനതയെക്കുറിച്ചും താത്പര്യക്കുറവിനെക്കുറിച്ചും പ്രധാനമായും വിവരിക്കുന്ന ഈ സന്ദേശത്തില്‍ ദൈവം നിസ്സംഗതാ മനോഭാവമില്ലാത്തവനും മനുഷ്യരാശിയോട് കരുതലുള്ളവനും നമ്മെ കൈവിടാത്തവനുമാണെന്ന് പാപ്പാ വ്യക്തമാക്കുന്നു.സമാധാനം ദൈവദാനവും, ഒപ്പം മനുഷ്യന്‍റെ നേട്ടവുമാണെന്നും, ആ ദാനം കൈവരിക്കാനായി എല്ലാ മനുഷ്യരേയും ചുമതലപ്പെടുത്തിയിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. - പ്രത്യാശ നിലനിര്‍ത്തേണ്ടതിന്‍റെ കാരണങ്ങള്‍, - വിവിധതരത്തിലുള്ള നിസ്സംഗതകള്‍, - ആഗോളവത്ക്കരിക്കപ്പെട്ട നിസ്സംഗതയാല്‍ വെല്ലുവിളി നേരിടുന്ന സമാധാനം,- നിസ്സംഗതയില്‍നിന്നും കരുണയിലേയ്ക്കുള്ള മാനസാന്തരം, - നിസ്സംഗതയെ തരണം ചെയ്യുന്നതിനായി ഐക്യദാര്‍ഢ്യവും കരുണയും പടുത്തുയര്‍ത്തേണ്ട സംസ്കാരം, - സമാധാനം കരുണയുടെ ജൂബിലി വര്‍ഷത്തിലെ അടയാളം തുടങ്ങിയവയെക്കുറിച്ചാണ് ദീര്‍ഘമായ ഈ സന്ദേശത്തില്‍ പാപ്പാ വിശദീകരിക്കുന്നത്.സന്ദേശാവസാനത്തില്‍ പുതുവത്സാരാശംസകളോടെ തന്‍റെ ചിന്തകളെ പാപ്പാ, മനുഷ്യകുടുംബത്തോട് കരുതലുള്ള പരി. കന്യകാമറിയത്തിന് ഭരമേല്‍പിക്കുകയും, സാഹോദര്യത്തിനും ലോകൈക്യത്തിനും വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകളും ശ്രമങ്ങളും സമാധാനത്തിന്‍റെ രാജാവായ, പുത്രനായ യേശുവില്‍നിന്ന് പരി. അമ്മ നമുക്കു നേടിത്തരട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
Read More of this news...