News & Events

പണമല്ലാ, പാവപ്പെട്ടവരാണ് സഭയുടെ യഥാര്‍ത്ഥ സമ്പത്ത്: പാപ്പാ

ഡിസംബര്‍ 15-ാംതിയതി രാവിലെ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്‍കിയ വചനസന്ദേശത്തില്‍, പണമല്ലാ, പാവപ്പെട്ടവരാണ് സഭയുടെ യഥാര്‍ത്ഥ സമ്പത്തെന്ന് പാപ്പാ പ്രസ്താവിച്ചു.വിനീതവും പാവപ്പെട്ടതും ദൈവത്തില്‍ ശരണപ്പെടുന്നതുമാണ് സഭയെന്നും സുവിശേഷഭാഗ്യങ്ങളില്‍ ഒന്നാമത്തേത് ദാരിദ്ര്യമാണെന്നും ഊന്നിപ്പറഞ്ഞ പാപ്പാ സഭയുടെ യഥാര്‍ത്ഥ ധനം പാവങ്ങളായവരാണെന്നും, പണമോ ലൗകിക അധികാരങ്ങളോ അല്ലായെന്നും ഈ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.സഭ വിനീതമാണെന്നും അധികാരങ്ങളുടെ തലയെടുപ്പും മഹിമയുമുള്ളതല്ലെന്നും, എളിമയെന്നാല്‍ താന്‍ പാപിയാണെന്ന ബോധ്യമാണ് ആദ്യപടിയായി വേണ്ടതെന്നും, ഒരിക്കലും നമ്മെ നിരാശപ്പെടുത്താത്ത ദൈവത്തില്‍ സഭ ശരണപ്പെടണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ക്രിസ്തുമസിനായി ഒരുങ്ങുന്ന ഈ അവസരത്തില്‍ "എവിടെയാണ് നമ്മുടെ വിശ്വാസം? അധികാരത്തിലോ പണത്തിലോ സുഹൃത്തുക്കളിലോ, അതോ ദൈവത്തിലോ?" എന്ന ചോദ്യമുയര്‍ത്തുകയും, വിനയവും എളിമയും ഉള്ള, ദൈവത്തില്‍ ആത്മവിശ്വാസമര്‍പ്പിക്കുന്ന, ഒരു ഹൃദയം നല്‍കാനായി  ദൈവത്തോട് യാചിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. Source: Vatican Radio    Read More of this news...

കുടുംബജീവിത കൌണ്‍സലിംഗ്: കത്തോലിക്ക- യാക്കോബായ സംയുക്ത മാര്‍ഗരേഖയ്ക്കു സമിതി

പുത്തന്‍കുരിശ്: യുവതീയുവാക്കള്‍ക്കു കുടുംബജീവിതത്തെകുറിച്ചു ശരിയായ കാഴ്ചപ്പാടുകള്‍ നല്‍കാനും വിവാഹജീവിതത്തിനു മുമ്പും ശേഷവും ഫാമിലി കൌണ്‍സലിംഗ് കാര്യങ്ങള്‍ക്ക് വൈദികരെ സജ്ജമാക്കാനും സംയുക്ത മാര്‍ഗരേഖ തയാറാക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാന്‍ കത്തോലിക്ക, യാക്കോബായ സഭകള്‍ തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനുള്ള അന്തര്‍ദേശീയ സമിതി സമ്മേളനം തീരുമാനിച്ചു. പുതിയ കാലഘട്ടത്തില്‍ വിവാഹബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചയും കുടുംബപ്രശ്നങ്ങളും പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സമ്മേളനം ചര്‍ച്ച ചെയതു. ഇരു സഭകളും തമ്മിലുള്ള ബന്ധം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള സാധ്യതകളും സമ്മേളനം വിലയിരുത്തി. കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ ഇരുസഭകളും സംയുക്തമായി നിലകൊള്ളാനും സമ്മേളനത്തില്‍ തീരുമാനമായി. പരസ്പരം അംഗീകരിച്ച സഹകരണത്തിന്റെ മേഖലകള്‍ ഇരുസഭകളുടെയും സമസ്ത മേഖലകളെയും ആശ്ളേഷിക്കുന്നതാണെന്നും അത് കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. 25 വര്‍ഷമായി നടന്നുവരുന്ന ചര്‍ച്ചകളുടെ ഫലമായി പരസ്പരം കൂദാശകള്‍ അംഗീകരിക്കാനും പ്രത്യേക സാഹചര്യങ്ങളില്‍ കുമ്പസാരം, കുര്‍ബാന, തൈലാഭിഷേകം എന്നീ കൂദാശകള്‍ പങ്കുവയ്ക്കാനും ഇരു സഭകളിലെയും വിശ്വാസികള്‍ക്ക് തടസം കൂടാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനും കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളില്‍ പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കാനും ധാരണയിലെത്താന്‍ കഴിഞ്ഞതില്‍ സമ്മേളനം സംതൃപ്തി പ്രകടിപ്പിച്ചു. പത്രോസിന്റെ പ്രഥമ സ്ഥാനീയതയെകുറ&#   Read More of this news...

ജോസഫ് വിതയത്തിലച്ചന്‍ ധന്യപദവിയില്‍

സെബി മാളിയേക്കല്‍തൃശൂര്‍: തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ (CHF) സഹസ്ഥാപകനും അവിഭക്ത തൃശൂര്‍ രൂപതാംഗവുമായ ദൈവദാസന്‍ ജോസഫ് വിതയത്തിലച്ചന്‍ ധന്യപദവിയില്‍. വിതയത്തിലച്ചനെ ഇന്നലെ (15-12-2015) ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യനാക്കി ഉയര്‍ത്തി. വിതയത്തിലച്ചന്റെ ജീവിതവും പുണ്യങ്ങളും പഠിച്ച ദൈവശാസ്ത്ര സംഘവും കര്‍ദിനാള്‍ - ബിഷപ് സംഘവും, ദൈവിക പുണ്യങ്ങളും സാന്മാര്‍ഗിക പുണ്യങ്ങളും അദ്ദേഹം വീരോചിതമായി അഭ്യസിച്ച് ജീവിച്ചിരുന്നുവെന്നുള്ള നിഗമനത്തില്‍ ഐകകണ്ഠ്യേന എത്തിച്ചേര്‍ന്നതിനെത്തുടര്‍ന്നാണ് ധന്യനാക്കി ഉയര്‍ത്തിക്കൊണ്ടുള്ള മാര്‍പാപ്പയുടെ നടപടി. വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളില്‍ സുപ്രധാനമായ രണ്ടാംഘട്ടമാണിത്. തുടര്‍ന്നു മധ്യസ്ഥതയാലുള്ള അത്ഭുതങ്ങള്‍ അംഗീകരിക്കുന്ന മുറയ്ക്കാണ് വാഴ്ത്തപ്പെട്ടവനും പിന്നീട് വിശുദ്ധനും ആയി പ്രഖ്യാപിക്കുക.2004 ജൂണ്‍ ഏഴിനാണ് വിതയത്തിലച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചത്. 2013 ല്‍ ജീവിതവും പുണ്യങ്ങളും അടങ്ങുന്ന രേഖ റോമില്‍ സമര്‍പ്പിച്ചു. റവ. ഡോ. ബെനഡിക്ട് വടക്കേക്കര പോസ്റുലേറ്ററും സിസ്റര്‍ ഡോ. റോസ്മിന്‍ മാത്യു സിഎച്ച് എഫ് വൈസ് പോസ്റുലേറ്ററുമായിരുന്നു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ആത്മീയ ഗുരുവായിരുന്നു ജോസഫ് വിതയത്തിലച്ചന്‍. വരാപ്പുഴ പുത്തന്‍പള്ളി വിതയത്തില്‍ ലോനക്കുഞ്ഞിന്റെയും മൂഴിക്കുളത്ത് പാനികുളം താണ്ടയുടെയും രണ്ടാമത്തെ മകനായി 1865 ജൂലൈ 23നാണ് ജോസഫ് വിതയത്തില്‍ ജനിച്ചത്. 1894 മാര്‍ച്ച് 11ന് തൃശൂര്‍ വികാരിയാത്തിനായി ഒല്ലൂരില്‍വച്ച് തിരുപ്പട്ടം സ്വീകരിച്ചു. എട്ടുവര്‍ഷത്തോളം പല ഇടവകകളില്‍ അജപാലന ശുശ്രൂഷ നടത്തിയ ശേഷം 1902 ല്‍ പുത്തന്‍ചിറ വികാരിയായി. 1914 ല്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ തിരുക്കുടുംബ സന്യാസിനി സമൂഹം സ   Read More of this news...

നിരാലംബരോടുള്ള അവഗണന അവസാനിപ്പിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ദരിദ്രര്‍, രോഗികള്‍, കുടിയേറ്റക്കാര്‍, പ്രായംചെന്നവര്‍, തടവുകാര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളോട് ആഗോള സമൂഹം കാണിക്കുന്ന നിസംഗതയ്ക്ക് എതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. കരുണയുടെ വിശുദ്ധ വത്സരത്തില്‍ തടവുകാര്‍ക്കു പൊതുമാപ്പു നല്‍കുന്ന കാര്യം പരിഗണിക്കാന്‍ ഭരണകൂടങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. കുറഞ്ഞപക്ഷം വധശിക്ഷ നിര്‍ത്തലാക്കുകയെങ്കിലും ചെയ്യണം. ഇന്നലെ പുറത്തുവിട്ട വാര്‍ഷിക സമാധാന സന്ദേശത്തിലാണ് നിസംഗതയുടെ ആഗോളവത്കരണത്തിനെതിരേ മാര്‍പാപ്പ വിരല്‍ചൂണ്ടിയത്. തൊഴില്‍ രഹിതര്‍ക്കു ജോലിയും രോഗികള്‍ക്കു വൈദ്യസഹായവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം.കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റംവരുത്തണം. ദരിദ്രരാജ്യങ്ങളുടെ കടം ഇളച്ചുകൊടുക്കാനും തടവുകാര്‍ അനുഭവിക്കുന്ന ദുരിതം കുറയ്ക്കാനും ബന്ധപ്പെട്ടവര്‍ നടപടി എടുക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. Source: Deepika   Read More of this news...

മെക്സിക്കോ അപ്പസ്തോലിക യാത്ര 2016ഫെബ്രുവരി 12-മുതല്‍ 18-വരെ

ഡിസംബര്‍ 12-ാം തിയതി ശനിയാഴ്ച  ഗ്വാദലൂപെ നാഥയുടെ തിരുനാള്‍ വത്തിക്കാനില്‍ ആചരിച്ചുകൊണ്ട് ദിവ്യബലിയര്‍പ്പിക്കവെ സുവിശേഷപ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ  മെക്സിക്കോ സന്ദര്‍ശനം സ്ഥിരീകരിച്ചത്. ആഫ്രിക്ക അപ്പസ്തോലിക പര്യടനം പൂര്‍ത്തിയാക്കി മടങ്ങവെ നവംബര്‍ 30-ാം തിയതി വിമാനത്തില്‍വച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യോത്തരങ്ങള്‍ക്ക് മറുപടി പറയവെ, മെക്സിക്കോയിലേയ്ക്ക് അടുത്ത അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായി പാപ്പാ പരാമര്‍ശിക്കുകയുണ്ടായി.തിരുനാളില്‍ നടത്തിയ മെക്സിക്കോ അപ്പസ്തോലികയാത്രയുടെ വെളിപ്പെടുത്തല്‍ ഗ്വാദലൂപെ നാഥയ്ക്ക് പാപ്പായുടെ സ്നേഹാര്‍ച്ചനയായി. "ലാറ്റിനമേരിക്കന്‍ ജനതയുടെ ജീവിതപാതയെ ഗ്വാദലൂപെനാഥ തെളിയിക്കട്ടെ! കാരുണ്യം തേടിയും മാതൃസഹായം തേടിയും മാതൃസന്നിധിയിലെത്തുന്ന ആയിരങ്ങളെ അമ്മ അനുഗ്രഹിക്കട്ടെ!!" ഈ പ്രാര്‍ത്ഥനയുമായി 2016 ഫെബ്രുവരി 13-ന് മെക്സിക്കോയിലെ തീര്‍ത്ഥത്തിരുനടയില്‍ താന്‍ എത്തിച്ചേരുമെന്ന് പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ പ്രസ്താവിച്ചു. തന്‍റെ നിയോഗത്തിനായി ലാറ്റിനമേരിക്കന്‍ ജനത പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് വചനചിന്തകള്‍ പാപ്പാ ഉപസംഹരിച്ചത്. 2016 ഫെബ്രുവരി 12-മുതല്‍ 18-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ മെക്സിക്കോ അപ്പസ്തോലിക പര്യടനം.ഡിസംബര്‍ 12, ശനിയാഴ്ച വൈകുന്നേരം വത്തിക്കാന്‍റെ പ്രസ് ഓഫിസ് മേധാവി ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡി പാപ്പാ ഫ്രാന്‍സിസിന്‍റെ മെക്സിക്കോ സന്ദര്‍ശന വാര്‍ത്ത സ്ഥിരീകരിക്കുകയും, ആറുദിവസം നീണ്ടുനില്ക്കുന്ന സന്ദര്‍ശന പരിപാടികള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.പാപ്പാ ഫ്രാന്‍സിസിന്‍റെ മെക്സിക്കോ പരിപാടി :2016 ഫെബ&   Read More of this news...

ദൈവിക കരുണയില്‍ പ്രതീക്ഷയര്‍പ്പിക്കുകയെന്നത് മനോഹരമാണ്

ദൈവിക കരുണയില്‍ പ്രതീക്ഷയര്‍പ്പിക്കുകയെന്നത് മനോഹരമാണെന്ന് പാപ്പാ ഫ്രാന്‍സിസ്, തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. പുരോഹിതരുടെ വിട്ടുവീഴ്ചയില്ലായ്മ ഹൃദയങ്ങളെ അടയ്ക്കുന്നതും വേദനിപ്പിക്കുന്നതുമായിരിക്കേ, ദൈവിക കാരുണ്യത്തിലുള്ള പ്രത്യാശ വിജ്ഞാനമണ്ഡലങ്ങളെ തുറക്കുന്നതും നമ്മെ സ്വതന്ത്രമാക്കുന്നതുമാണെന്ന് പാപ്പാ വ്യക്തമാക്കി.നാമെല്ലാം പാപികളാണെങ്കിലും ഭയപ്പെടേണ്ടെന്നും നമ്മുടെ തെറ്റുകളെക്കാള്‍ വലിയവനാണ് ദൈവമെന്നും അന്നത്തെ വിശുദ്ധഗ്രന്ധ വായനയിലെ ബാലാമിനെ പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ദൈവം എല്ലായ്പ്പോഴും സത്യം ദര്‍ശിക്കുന്നുവെന്നും സത്യമാണ് പ്രത്യാശ പകരുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.  പ്രത്യാശയെന്നത് ക്രിസ്തീയ സത്ഗുണമാണെന്നും ദൈവിക മനോഹാരിതയെ കാണുന്നതിനും, നമ്മുടെ വേദനകള്‍ക്കും പ്രശ്നങ്ങള്‍ക്കും തെറ്റുകള്‍ക്കുമപ്പുറത്തേയ്ക്ക് കാണുന്നതിനും കഴിയുന്ന ദൈവദാനമാണതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഈ കരുണയുടെ വിശുദ്ധ വര്‍ഷത്തില്‍ ദൈവിക കരുണയിലും എല്ലാം പൊറുക്കുന്ന ദൈവപിതാവിലും പ്രതീക്ഷയര്‍പ്പിക്കാമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.Source: Vatican Radio   Read More of this news...

തൊഴില്‍ എല്ലാവരുടെയും അവകാശം

നിര്‍ദ്ദേശിക്കപ്പെട്ട കുറച്ചുപേര്‍ക്കു മാത്രം ഉദാരമായി ലഭിക്കുന്ന ദാനമല്ല തൊഴില്‍, എല്ലാവരുടെയും അവകാശമാണ് തൊഴിലെന്ന് ഊന്നിപ്പറയുന്നു പാപ്പാ.ഇറ്റലിയിലെ മെത്രാന്‍സമിതിയുടെ "പോളിക്കോറോ പ്രൊജക്ടി"ല്‍ പങ്കെടുക്കുന്നവരുമായി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചാവേളയില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പ  ഇപ്രകാരം ചൂണ്ടിക്കാട്ടിയത്. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്‌മാപ്രശ്നങ്ങളെ നേരിടുന്നതിനായി 20 വര്‍ഷം മുന്‍പ് രൂപംകൊണ്ട ഈ പദ്ധതി യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന സംരംഭമാണെന്നും,  മനുഷ്യജീവിതത്തിന്‍റെ മാഹാത്മ്യത്തെ സ്ഥിരീകരിക്കേണ്ട ഇന്നിന്‍റെ ആവശ്യകതയെ ഈ പദ്ധതി മറക്കരുതെന്നും പാപ്പാ അവരെ അനുസ്മരിപ്പിച്ചു.എത്രയോ യുവജനങ്ങളാണ് തൊഴിലില്ലായ്മയ്ക്ക് ഇരയാകുന്നതെന്നും, യോഗ്യരായവരോടു പോലുമുള്ള സമൂഹത്തിന്‍റെ തിരസ്കരണവും നിസ്സംഗതയുംകാരണം എത്രയധികം പേരാണ് തൊഴില്‍ അന്വേഷിക്കുന്നതുതന്നെ ഇന്ന് ഉപേക്ഷിച്ചിരിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.ഓരോ ജോലിക്കാരനും തൊഴിലാളിക്കും തങ്ങളുടെ മാഹാത്മ്യത്തെ സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നും, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് അവരുടെ പ്രയത്നങ്ങളും ഊര്‍ജ്ജസ്വലതയും നിക്ഷേപങ്ങളും ഉപയോഗപ്രദമാണെന്ന ആത്മവിശ്വാസം വളര്‍ത്തുവാന്‍ കഴിയണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന് അവരെ ഭരമേല്‍പ്പിക്കുന്നുവെന്നും, തിരുക്കുടുംബത്തെ പ്രകാശിപ്പിച്ച ദൈവികകരുണയുടെ മുഖം അവരുടെ പാതകളെ പ്രകാശിപ്പിക്കട്ടെയെന്നും, ക്രിയാത്മകതയുടെയും പ്രതീക്ഷയുടെയും വഴികള്‍ ദൈവം അവര്‍ക്ക് ചൂണ്ടിക്കാണിക്കട്ടെയന്നും പാപ്പാ ആശംസിക്കുകയും ചെയ്തു. Source: Vatican Radio   Read More of this news...

അനുതാപത്തില്‍ ഉയിര്‍ക്കൊള്ളുന്ന ആനന്ദത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്

ശൈത്യകാലമായിരുന്നെങ്കിലും ഡിസംബര്‍ 13-ാം തിയതി ഞായറാഴ്ച റോമില്‍ നല്ല തെളിഞ്ഞ ദിവസമായിരുന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലേയ്ക്ക് ആയിരങ്ങളാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തുള്ള വിശാലമായ ചത്വരത്തില്‍ തിങ്ങിനിന്നത്. ആഗമനകാലം മൂന്നാംഞായറാഴ്ച 'ആനന്ദത്തിന്‍റെ ഞായറാഴ്ച'യായിരുന്നു (Laetare Sunday) ; കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിലെ ആദ്യ ഞായറും. പതിവിൽ കൂടുതല്‍ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും വത്തിക്കാനില്‍ കാണാമായിരുന്നു.ചെറുപുഞ്ചിരിയുമായി കരങ്ങളുയര്‍ത്തി ജനങ്ങളെ അഭിവാദ്യംചെയ്ത പാപ്പാ സന്ദേശം നല്കി.ത്രികാല പ്രാര്‍ത്ഥനാപ്രഭാഷണത്തിന്‍റ പരിഭാഷ താഴെ ചേര്‍ക്കുന്നു:ഇന്നത്തെ സുവിശേഷം മൂന്നുപ്രാവശ്യം ഉന്നയിക്കുന്നൊരു ചോദ്യമുണ്ട്: 'നിങ്ങള്‍ മാസന്തരപ്പെടുവിന്‍' എന്ന് പ്രബോധിപ്പിക്കുന്ന സ്നാപകയോഹന്നാനോടുള്ള ജനങ്ങളുടെ മറുചോദ്യമാണിത്. "അതിന്ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?" എന്നാണ് ചോദ്യം. മൂന്നു തരക്കാരായ ജനങ്ങളാണ് യൂദയായിലെ മരുപ്രദേശത്ത് യോഹന്നാനെ ശ്രവിക്കാനെത്തിയത്. ആദ്യം, സാധാരണക്കാരായ ജനങ്ങള്‍. രണ്ടാമത്, പാപികളും ചുങ്കക്കാരും. മൂന്നാമത്, പട്ടാളക്കാര്‍. സ്നാപകന്‍ ഉദ്ബോധിപ്പിക്കുന്ന മാനസാന്തരം ആര്‍ജ്ജിക്കാന്‍ ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?യോഹന്നാന്‍റെ ലളിതമായ മറുപടി, മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മാനിക്കുക, അല്ലെങ്കില്‍ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ പങ്കുചേരുക എന്നായിരുന്നു. ആദ്യത്തെ ഗ്രൂപ്പിനോടു (സാധാരണക്കാരായ ജനങ്ങള്‍) പറഞ്ഞു, നിങ്ങളില്‍ രണ്ടു ഉടുപ്പുള്ളവന്‍ ഇല്ലാത്തവന് ഒന്നു കൊടുക്കട്ടെ. ഭക്ഷണത്തിന്‍റെ കാര്യത്തിലും, അങ്ങനെതന്നെ ചെയ്യട്ടെ, എന്നായിരുŐ   Read More of this news...

ഗ്വാദലൂപെ നാഥയുടെ തിരുനാള്‍ വത്തിക്കാനില്‍ ആചരിച്ചു

ഡിസംബര്‍ 12-ാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് ഗ്വാദലൂപെയിലെ കന്യകാനാഥയുടെ തിരുനാള്‍ ആചരിച്ചു. ദിവ്യബലിമദ്ധ്യേ പാപ്പാ സുവിശേഷപ്രസംഗം നടത്തി. വിശ്വാസികളുടെ പ്രാ‍ര്‍ത്ഥനയിലും പാപ്പാ തത്സമയം പങ്കെടുത്തു. തനിക്ക് ജീവനും വിശ്വാസവും തന്നുകൊണ്ട് നിത്യതയിലേയ്ക്ക് കടന്നുപോയ പ്രിയ മാതാപിതാക്കള്‍ മാരിയോ , റെജീന എന്നിവരെ പാപ്പാ അനുസ്മരിച്ചു.  80 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്വാദലൂപെ നാഥയുടെ തിരുനാളിലാണ് അവര്‍ വിവാഹിതരായതെന്നും  പാപ്പാ പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു.റോമിലും ഇറ്റലിയുടെ ഇതരഭാഗങ്ങളിലുമുള്ള ലാറ്റിനമേരിക്കന്‍ ജനങ്ങളുടെയും, മറ്റ് തീര്‍ത്ഥാകടരുടെയും സാന്നിദ്ധ്യംകൊണ്ട് പാപ്പായുടെ ദിവ്യബലിയര്‍പ്പണവും അതിനു മുന്‍പുള്ള ജപമാല സമര്‍പ്പണവും സജീവവും മനോഹരവുമായിരുന്നു. എല്ലാവര്‍ഷവും പാപ്പാ ഫ്രാന്‍സിസ് ഡിസംബര്‍ 12-ന് ഗ്വാദലൂപെ നാഥയുടെ തിരുനാള്‍ വത്തിക്കാനില്‍ മുടങ്ങാതെ ആചരിച്ചുപോരുന്നു.
    പാപ്പായുടെ സുവിശേഷചിന്തകള്‍
"വിജയം നല്‍കുന്ന യോദ്ധാവും നിന്‍റെ ദൈവവുമായ കര്‍ത്താവ് നി‍ന്‍റെ മദ്ധ്യേയുണ്ട്. നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. സ്നേഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍നിന്നു വിപത്തുകളെ ദൂരീകരിക്കും, നിനക്കു നിന്ദനമേല്‍ക്കേണ്ടി വരുകയില്ല" (സെഫാ. 3, 17-18). സെഫാനിയ പ്രവാചകന്‍ ഇസ്രായേല്‍ ജനത്തോട് പറഞ്ഞ ഈ വാക്യം കന്യകാനാഥയെക്കുറിച്ചും, സഭയെയും സകലജനതകളെയും കുറിച്ചാകാം. കാരണം, ദൈവം തന്‍റെ സ്നേഹത്തില്‍ സകലരോടും കരുണാര്‍ദ്ര   Read More of this news...

സമര്‍പ്പിത വര്‍ഷത്തിന്‍റെ സമാപന വാരാഘോഷം റോമില്‍: 2016 ജനുവരി 28 മുതല്‍ ഫെബ്രുവരി 2 വരെ

തിങ്കളാഴ്ച (14/12/2015) രാവിലെ വത്തിക്കാനില്‍ നടന്ന പത്രസമ്മേളനത്തില്‍, "സഭയില്‍ സന്യാസസഹോദരങ്ങളുടെ സവിശേഷതയും ദൗത്യവും" എന്ന പേരിലുള്ള രേഖാഅവതരണം നടന്നു.   ഈ രേഖ സഭയിലെ സന്യാസഹോദരങ്ങളുടെ പ്രാധാന്യവും പ്രസക്തിയും എടുത്തുകാട്ടുന്നതാണെന്നും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ വെളിച്ചത്തില്‍ ഉത്തമവും നൂതനവുമായ ഉള്ളടക്കമാണ് ഇതിലുള്ളതെന്നും ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ജോ ബ്രാസ്ദേ അവിത്സ് ഊന്നിപ്പറഞ്ഞു. സമര്‍പ്പിത ജീവിത സമൂഹങ്ങളുടെയും അപ്പസ്തോലിക ജീവിത സംഘങ്ങളുടെയും പ്രീഫെക്ടാണ് അദ്ദേഹം. പ്രസ്തുത തിരുസംഘത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ജൊസേ റൊഡ്രീഗസ് കര്‍ബാല്ലോയും ഈ സമ്മേളനത്തില്‍ സംസാരിക്കുകയുണ്ടായി.  സമര്‍പ്പിതവര്‍ഷത്തിന്‍റെ സമാപനചടങ്ങുകളെക്കുറിച്ചും അവര്‍ ഈ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമര്‍പ്പിത വര്‍ഷത്തിന്‍റെ സമാപന വാരാഘോഷം റോമില്‍ 2016 ജനുവരി 28 മുതല്‍ ഫെബ്രുവരി 2 വരെ, "സമര്‍പ്പിതജീവിതം  കൂട്ടായ്മയില്‍" എന്ന ആപ്തവാക്യത്തോടുകൂടിയായിരിക്കും നടക്കുക. ഈ അന്തര്‍ദേശീയ സമ്മേളനം എല്ലാ തരത്തിലുമുള്ള സമര്‍പ്പിതരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണെന്നും ഏകദേശം ആറായിരത്തോളം പേരുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുവെന്നും പത്രസമ്മേളനത്തില്‍ അവര്‍ സൂചിപ്പിക്കുകയുണ്ടായി. അവലംബം: Vatican Radio   Read More of this news...

ദേശീയ ശാസ്ത്രപ്രദർശനം നിർമ്മല കോളേജിൽ (16 -22 December)

  Read More of this news...

കോതമംഗലം രൂപതയിൽ കാരുണ്യവർഷത്തിനു തുടക്കമായി

  Read More of this news...

മനുഷ്യാവകാശ സംരക്ഷണത്തിനു മദ്യനിരോധനം വേണമെന്നു ജസ്റീസ് സിറിയക് ജോസഫ്

ആലപ്പുഴ: മനുഷ്യാവകാശ സംരക്ഷണമുറപ്പിക്കാന്‍ സര്‍ക്കാര്‍ മദ്യനിരോധനം നടപ്പിലാക്കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ്. ഭരണഘടനയുടെ 47-ാം വകുപ്പനുസരിച്ച് മാര്‍ഗനിര്‍ദേശക തത്വങ്ങളിലൊന്നാണ് മദ്യനിരോധനം. അതുകൊണ്ടുതന്നെ ഭരണഘടനയിലെ വകുപ്പിലുള്‍പ്പെട്ട കാര്യം നടപ്പിലാക്കണമെന്നതാണ് മദ്യനിരോധനം നടപ്പിലാക്കണമെന്നു പറയുന്നതിലുള്ളതും. കെസിബിസി മദ്യവിരുദ്ധസമിതി 17-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മളനം ആലപ്പുഴ ലിയോതേര്‍ട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനങ്ങളില്‍ പോലും മദ്യരാജാക്കന്‍മാര്‍ക്കു സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്ന അവസ്ഥയാണ് നിലവില്‍. മദ്യത്തിനെതിരേ നി ലകൊള്ളുന്നവരെ ആക്ഷേപിക്കാന്‍ ചില മാധ്യമങ്ങളടക്കം രംഗത്തും വരുന്നു. മദ്യപാനം തടയുകയെന്ന ത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമാണ്. മിക്ക മനുഷ്യാവകാ ശ ലംഘനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അഴിമതികളുടെയും പ്രേരകശക്തി തന്നെ മദ്യമാണ്. അതുകൊണ്ടു തന്നെ ഇവ ഇല്ലാതാ ക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയുമാണ്. സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്താന്‍ മദ്യപാനം ആവശ്യമേയല്ല. സര്‍ക്കാരിനു മദ്യത്തില്‍നിന്നും നികുതിയിനത്തില്‍ കിട്ടുന്ന തുക മദ്യം മൂലമുണ്ടാകുന്ന കൃത്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ പോലും തി കയുന്നില്ലെന്നതാണ് യാഥാര്‍ഥ്യ മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന്റെ നിലവിലെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശ്ളാഘിച്ചതിനൊപ്പം വരുന്ന തെരഞ്ഞെടുപ്പിലെ പ്രകടനപത്രികകളില്‍ മദ്യനിരോധനം എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കേരള ജനത പ്രതികരിക്കു   Read More of this news...

ദൈവിക നീതി ദൈവിക കാരുണ്യത്തില്‍ അന്തര്‍ലീനം

ദൈവത്തിന്‍റെ നീതി അവിടത്തെ കാരുണ്യത്തെ ഖണ്ഡിക്കുന്നില്ലെന്നു മാത്രമല്ല ആ കാരുണ്യത്തില്‍ അന്തര്‍ലീനമാണെന്ന് പേപ്പല്‍ ഭവനത്തിലെ ധ്യാനപ്രാസംഗികനായ വൈദികന്‍ റനിയേരൊ കന്തലമേസ്സ.(RANIERO CANTALAMESSA)     വത്തിക്കാനില്‍ ആഗമനകാല ധ്യാനപ്രഭാഷണ പരമ്പരയില്‍ രണ്ടാമത്തേതായി ഈ വെള്ളിയാഴ്ച (11/12/15) നടത്തിയ പ്രസംഗത്തിലാണ്, അദ്ദേഹം ഇതു പറഞ്ഞത്.     ഫ്രാന്‍സിസ് പാപ്പായുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഭാഷണം.     എന്നും തെറ്റുകളെ എതിര്‍ക്കുന്ന സഭ പലപ്പോഴും തെറ്റുകളെ കാര്‍ക്കശ്യത്തോടെ അപലപിച്ചിട്ടുള്ളതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പാ, 1962 ഒക്ടോബര്‍ 11-ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ   ഉദ്ഘാടനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍, അതായത് "ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭ ഇപ്പോള്‍ കാര്‍ക്കശ്യത്തിനു പകരം കരുണയെന്ന ഔഷധം ഉപയോഗിക്കാനാണ് താല്പര്യപ്പെടുന്നതെ"ന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് ഫാദര്‍ കന്തലമേസ്സ, സഭ ഒരര്‍ത്ഥത്തില്‍ കരുണയുടെ ഈ ജൂബിലിവര്‍ഷത്തിലൂ‌ടെ, ഈ വാഗ്ദാനത്തോടുള്ള വിശ്വസ്തത ആഘോഷിക്കുകയാണെന്നു പറഞ്ഞു.     ദൈവം കാരുണ്യവാനും ഒപ്പം നീതിമാനുമാണെന്ന സത്യം വിശദീകരിച്ച അദ്ദേഹം കാരുണ്യം പ്രവര്‍ത്തിച്ചുകൊണ്ടാണ് ദൈവം നീതി നടപ്പാക്കുന്നതെന്നു പറഞ്ഞു.     രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സമാപനത്തിന്‍റെ അമ്പതാം വാര്‍ഷി ക വേളയാകയാല്‍ പ്രസ്തുത സൂനഹദോസിന്‍റെ മുഖ്യ പ്രമാണരേഖകളായ,- തിരുസഭയെ അധികരിച്ചുള്ള  ലൂമെ‍ന്‍ ജെന്‍സിയും, -ആരാധനക്രമത്തെ സംബന്ധിച്ച സാക്രൊ സാംക്തും കൊണ്‍ചീ ലിയും (SACROSANCTUM CONCILIUM), -ദൈവവചനത്തെ അധികരിച്ചുള്ള ദേയി വെര്‍ബും (DEI VERBUM), -ലോകത്തില്‍ സഭയുടെ ദൗത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗൗതിയും ഏത്ത് സ്പേസ്   Read More of this news...

കരുണയുടെ ദശൗഷധശാലകള്‍

കരുണാവര്‍ഷാചരണത്തിന്‍റെ ഭാഗമായി റോമിലെ മരുന്നുകടകള്‍ കാരുണ്യ പ്രവൃത്തികളില്‍ തനതായ ശൈലിയില്‍ പങ്കുചേരുന്നു.     ഉപയോഗിക്കാതെയിരിക്കുന്നതും കാലാവധി കഴിയാത്തതുമായ മരുന്നുകള്‍ ശേഖരിച്ച് അവ പാവപ്പെട്ട രോഗികള്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയാണ് ഈ ഔഷധവില്പന ശാലകള്‍, ഫാര്‍മസികള്‍, കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലിയാഘോഷത്തില്‍ പങ്കുചേരുന്നത്.     കാലാവധി കഴിയാത്തതും ഇനിയും ഉപയോഗിക്കാവുന്നതുമായ മരുന്നുകള്‍ കൈയ്യിലുള്ളവരില്‍ നിന്ന് ശേഖരിക്കുന്നതിന് റോമാ നഗരത്തിലും പ്രവിശ്യയിലുമായി പത്തു ഫാര്‍മസികളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.     "കരുണയുടെ ദശൗഷധശാലകള്‍" എന്ന നാമത്തിലാണ് ഈ ഫാര്‍മസികള്‍ അറിയപ്പെടുന്നത്.     ഇപ്രകാരം മരുന്നുശേഖരണം നടത്തി പാവപ്പെട്ട രോഗികള്‍ക്ക് നല്കുന്നതിനായി രണ്ടായിരാമാണ്ടില്‍ ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍ തുടക്കംകുറിച്ചതും ഇപ്പോള്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു വ്യാപിച്ചിരിക്കുന്നതുമായ "ഔഷധ ബാങ്ക് ഫൗണ്ടേഷന്‍" ("ഫൊന്താത്സിയോനെ ബാങ്കൊ ഫാര്‍മചെ വൂത്തിക്കൊ ഓണ്‍ലുസ്) എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ മരുന്നു ശേഖരണം.     മരുന്നു മേടിക്കാന്‍ കഴിയാത്ത രോഗികളുടെ സംഖ്യ റോമില്‍ മാത്രം 29000 ത്തിലേറെയാണ്.Source: Vatican Radio   Read More of this news...

അന്താരാഷ്ട്ര ശൈല ദിനം

അന്താരാഷ്ട്ര ശൈല ദിനം അനുവര്‍ഷം ഡിസമ്പര്‍ 11 - ന് ആചരിക്കപ്പെടുന്നു. മനുഷ്യജീവിതത്തിലും പ്രകൃതിയിലും മലകള്‍ക്കുള്ള പ്രാധാന്യത്തെയും ഗിരിവര്‍ഗ്ഗക്കാരുടെ ജീവിതനിലവാരം അവരുടെ തനിമ നിലനിറുത്തിക്കൊണ്ട്  മെച്ചപ്പെടു ത്തുന്നതിന് സഹായിക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ചവബോധം വളര്‍ത്തുകയാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം.     പരിസ്ഥിതിയെയും വികസനത്തെയും അധികരിച്ച് ഐക്യരാഷ്ട്രസഭ 1992- ല്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍നിന്നുരുത്തിരിഞ്ഞ ആശയമാണ് പിന്നീട് പര്‍വ്വത ദിനാചരണ പ്രഖ്യാപനത്തിലേക്ക് നയിച്ചത്.     2002 അന്താരാഷ്ട്ര ശൈല വര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന് 2003 മുതല്‍ എല്ലാ വര്‍ഷവും ഡിസമ്പര്‍ 11 - ന് അന്താരാഷ്ട്ര ശൈല ദിനം ആചരിക്കപ്പെടുന്നു.Source: Vatican Radio   Read More of this news...

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിനു തുടക്കമായി

ആലപ്പുഴ: കെസിബിസി മദ്യവിരുദ്ധ സമിതി 17-ാം സംസ്ഥാന സമ്മേളനത്തിനു ആലപ്പുഴയില്‍ തുടക്കമായി. ഇന്നലെ വൈകുന്നേരം നാലിനു അര്‍ത്തുങ്കല്‍ ബസിലിക്കയില്‍നിന്നും ആരംഭിച്ച പതാക പ്രയാണവും ദൈവദാസന്‍ റെയ്നോള്‍ഡിന്റെ ഛായാചിത്ര പ്രയാണവും സമ്മേളനനഗരിയായ ആലപ്പുഴ ലീയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് ഗ്രൌണ്ടില്‍ സമാപിച്ചു. ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍ പതാക ഏറ്റുവാങ്ങി.പത്തനംതിട്ട ബിഷപ് യൂഹന്നാന്‍ മാര്‍ ക്രിസോസ്റം ഛായാചിത്രം ഏറ്റുവാങ്ങി. തുടര്‍ന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം. ലാസര്‍ നന്ദി പറഞ്ഞു. കെസിബിസി ആലപ്പുഴ രൂപത ഡയറക്ടര്‍ ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍, ഫാ. പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, യോഹന്നാന്‍ ആന്റണി, ജയിംസ് മുട്ടിക്കല്‍, കെ.ജെ. പൌലോസ്, സണ്ണി പായിക്കാട്ട്, സേവ്യര്‍ പള്ളിപ്പാട്, ജോയിക്കുട്ടി ലൂക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. സമ്മേളനത്തിന്റെ സമാപനദിനമായ ഇന്ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധിസമ്മേളനം ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ഡോ. കെ. അമ്പാടി മുഖ്യപ്രഭാഷണം നടത്തും. മോണ്‍. പയസ് ആറാട്ടുകുളം അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന പഠന സെമിനാര്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു നടക്കുന്ന പൊതുസമ്മേളനം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യ   Read More of this news...

തുടര്‍ച്ചയായ അവഗണനയ്ക്കു പരിഹാരമുണ്ടാകണം: കെസിബിസി

കൊച്ചി: വിദ്യാഭ്യാസമേഖലയിലുള്‍പ്പെടെ പൊതുസമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി കേരളസഭ ഉന്നിയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങളില്‍ തുടര്‍ച്ചയായുള്ള അവഗണനയ്ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഹാരമുണ്ടാക്കണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). സഭ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നിവേദനം നല്‍കുമെന്നും പിഒസിയില്‍ ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനത്തിനുശേഷം പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊതുസമൂഹത്തില്‍ അസഹിഷ്ണുതയും വര്‍ഗീയതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍, വര്‍ഗീയ, സമുദായ ധ്രുവീകരണത്തെ പ്രതിരോധിക്കാന്‍ ക്രിയാത്മക ഇടപെടല്‍ നടത്തണം. സാമുദായിക അസഹിഷ്ണുതയും ധ്രുവീകരണവും വര്‍ധിച്ചുവരുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. സമ്മര്‍ദത്തിലൂടെയല്ലാതെ നീതി നടപ്പാവുകയില്ലെന്ന അനുഭവമാണു സങ്കുചിതമായി ചിന്തിക്കാന്‍ സമുദായങ്ങളെ പ്രേരിപ്പിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന അവഗണന പരിഹരിക്കപ്പെടണം. അവഗണന തുടര്‍ന്നാല്‍ അതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു സര്‍ക്കാര്‍ മനസിലാക്കണം. സമ്മര്‍ദത്തിലൂടെ മാത്രമേ നിയമപരമായ അവകാശങ്ങള്‍ നേടാനാവൂ എന്നു വരുന്നതു നിര്‍ഭാഗ്യകരമാണ്. അതേസമയം, സമുദായങ്ങള്‍ വര്‍ഗീയ രാഷ്ട്രീയ ശൈലി സ്വീകരിക്കുന്നതു നീതികരിക്കാനാവില്ല. അധ്യാപകര്‍ക്കു നീതി നല്‍കണംകഴിഞ്ഞ നാലരവര്‍ഷമായി ശമ്പളമോ മറ്റാനുകൂല്യങ്ങളോ ഇല്ലാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അങ്ങേയറ്റത്തെ വിവേചനം കാട്ടുന്ന അനുഭവമാണു വിദ്യാഭ്&   Read More of this news...

ക്രിസ്മസ് സന്ദേശം: മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ

  Read More of this news...

വിശുദ്ധ ജോണ്‍ ലാറ്റെറന്‍ ബസിലിക്കയുടെ വിശുദ്ധ വാതില്‍

 റോം രൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്റെറന്‍ ബസിലിക്കയുടെ വിശുദ്ധ വാതില്‍, പ്രസ്തുത രൂപതയുടെ മെത്രാന്‍ കൂടിയായ പാപ്പാ ഞായറാഴ്ച (13/12/15) തുറക്കും.     രാവിലെ പ്രാദേശികസമയം 09.30 ന്, (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക്) ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങ് ആരംഭിക്കും.     വിശുദ്ധ വാതില്‍ തുറക്കുന്ന പാപ്പാ അതിലൂടെ കടക്കുന്നതിനെ തുടര്‍ന്ന് റോം രൂപതയുടെ വികാരി കര്‍ദ്ദിനാള്‍ അഗൊസ്തീനൊ വല്ലീനി, സഹായമെത്രാന്മാര്‍, റോം രൂപതയിലെ 6 വൈദികര്‍, 1 ശെമ്മാശന്‍, 15 അല്മായവിശ്വാസികള്‍ എന്നിവര്‍ ഈ വാതിലിലൂടെ ദേവാലയത്തിലേക്ക് പ്രവേശിക്കും.     വിശുദ്ധകവാടം തുറക്കല്‍ കര്‍മ്മാനന്തരം ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷമായ സമൂഹ ദിവ്യബലിയര്‍പ്പിക്കപ്പെടും.     വിശുദ്ധ ജോണ്‍ ലാറ്റെറന്‍ ബസിലിക്കയിലെ വിശുദ്ധ വാതില്‍ ഇറ്റലി സ്വദേശിയായ ഫ്ലൊറിയാനൊ ബൊദീനി എന്ന ശില്പിയുടെ കരവേലയാണ്. 1998-ലാരംഭിച്ച ഈ വെങ്കലവാതില്‍ നിര്‍മ്മാണം രണ്ടായിരാമാണ്ടിന്‍റെ അവസാനമാണ് തീര്‍ന്നത്.  2001 ജനുവരി 5 നാണ് ഈ വിശുദ്ധ വാതില്‍, അന്ന് പാപ്പായുടെ  റോം രൂപതയ്ക്ക് വേണ്ടിയുള്ള വികാരിയായിരുന്ന കര്‍ദ്ദിനാള്‍ കമീല്ലൊ റുയീനി അടച്ചത്.     12 അടി (3.60 മീറ്റര്‍) ഉയരവും 6 അടി 10 സെന്‍റീമീറ്റര്‍ (1.90 മീറ്റര്‍) വീതിയുമുള്ളതാണ് ഈ വാതില്‍.     റോമന്‍ ചുമരുകള്‍ക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്കയിലെ വിശുദ്ധ വാതിലും കരു​ണയുടെ അസാധാരണ ജൂബിലിയോടനുബന്ധിച്ച് ഈ ഞായറാഴ്ച തുറക്കപ്പെടും. പാപ്പാ പ്രത്യേകം നിയോഗിച്ചിരിക്കുന്ന കര്‍ദ്ദിനാള്‍ ജെയിംസ് ഹാര്‍വ്വെ ആയിരിക്കും ഈ വിശുദ്ധ വാതില്‍ തുറക്കുക.     ഇറാക്ക്, സിറിയ, വിശുദ്ധനാട്, ലെബനന്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, ബള്‍ഗറിയ തുടങ്ങിയ വി&   Read More of this news...

ദളിതരുടെ വിമോചനത്തിനായുള്ള ദിനം

 ഭാരത കത്തോലിക്കാസഭ ദളിതരുടെ വിമോചനത്തിനായുള്ള ദിനം ഈ ഞായറാഴ്ച  (13/12/15) ആചരിക്കുന്നു.     "കാലാവസ്ഥയും ജാതിയും ഭൂമിയോടുള്ള കരുതലും" എന്ന വിചിന്തന പ്രമേയമാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിനായി സ്വീകരിച്ചിരിക്കുന്നത്.     ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ ദേശീയ സമിതിയും ഈ ദിനാചരണത്തില്‍ പങ്കുചേരുന്നതിനാല്‍ ഇതിന് ഒരു എക്യുമെനിക്കല്‍ സ്വഭാവം ഉണ്ടായിരിക്കും.     ഇക്കൊല്ലത്തെ ഈ ദിനാചരണം കരു​ണയുടെ ജൂബിലിവര്‍ഷത്തിലാകയാല്‍ ദളിതര്‍ കര്‍ത്താവില്‍ കാരുണ്യവും, അവരു‌ടെ സഹനങ്ങള്‍ക്ക് സമാശ്വാസവും കണ്ടെത്തട്ടെയെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ കീഴില്‍ ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യാലയത്തിന്‍റെ ചുമതലയുള്ള തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ട് രൂപതയുടെ മെത്രാന്‍ അന്തോണിസാമി നീതിനാഥന്‍ ഒരു പ്രസ്താവനയില്‍ പ്രത്യേകം ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.     ദളിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ പ്രകടനമായിട്ടാണ് അനുവര്‍ഷം ഭാരത കത്തോലിക്കാസഭ ദളിതരുടെ വിമോചനത്തിനായുള്ള ദിനം ആചരിക്കുന്നത്.     ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ദിനം ആചരിക്കുന്ന ഡിസമ്പര്‍ പത്തിനോടടുത്തുള്ള ഏതെങ്കിലുമൊരു ദിവസമാണ് ഭാരത സഭ ഇതിനായി നീക്കിവച്ചിരിക്കുന്നത്.Source: Vatican Radio   Read More of this news...

രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ അവഗണിക്കരുതെന്ന് വത്തിക്കാന്‍

മാനവികതയുടെ അടിയന്തിരാവശ്യങ്ങള്‍ നിരവധിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ജനീവ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.ഡിസംബര്‍ 8-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ജനീവ ആസ്ഥാനത്ത് സമ്മേളിച്ച Red Cross & Red Crescent സന്നദ്ധ സംഘടനകളുടെ 32-ാമത് രാജ്യാന്തര സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.കുടിയേറ്റം, ദാരിദ്ര്യം, സായുധ സംഘര്‍ഷങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ പൂര്‍വ്വോപരി വര്‍ദ്ധിച്ചുവരുന്ന കാലത്ത്അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളോട് (International Humanitarian Laws) അലംഭാവം കാണിക്കാതെ, അവ പാലിക്കുവാനും സംരക്ഷിക്കുവാനുമുള്ള മുന്‍കരുതലുകള്‍ രാഷ്ട്രങ്ങളും സര്‍ക്കാരേതര ഏജന്‍സികളും എടുക്കണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.ആഗോളീകൃതമായ ലോകത്ത് ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിസ്ഥാന മനുഷ്യാന്തസ്സിനെയും അവകാശങ്ങളെയും സംബന്ധിച്ചതാണെന്നും, അതിനാല്‍ മാനവകുടുംബത്തെ സംബന്ധിക്കുന്നതും മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതുമായ സങ്കീര്‍ണ്ണപ്രശ്നങ്ങളെ അടിയന്തിരമായി നേരിടണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.Red Cross & Red Crescent സന്നദ്ധ സംഘടനകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാനവികതയുടെ അടിയന്തിരാവശ്യങ്ങളില്‍ നല്കിയിട്ടുള്ള നിസ്തുല സേവനങ്ങളെ വത്തിക്കാന്‍റെ പ്രതിനിധി പ്രത്യേകമായി ശ്ലാഘിച്ചു.ആഫ്രിക്കയിലെ ഗ്വീനിയ, ലൈബീരിയ, സിയെരാ ലിയോൺ എന്നിവിടങ്ങളെ എബോള വസന്ത കാര്‍ന്നുതിന്നപ്പോള്‍ ചികിത്സ, രോഗപ്രതിരോധം, രോഗീപരിപാലനം, മൃതരുടെ സംസ്ക്കാരം എന്നീ മേഖലകളില   Read More of this news...

മംഗലപ്പുഴ സെമിനാരിയിൽ ഡിവൈൻ മേഴ്സി ചാപ്പൽ തുറന്നു

  Read More of this news...

യെസ് ലോർഡ് ധ്യാനം

  Read More of this news...

ദേശീയ എക്സിബിഷൻ നിർമ്മല കോളേജിൽ

  Read More of this news...

തൊടുപുഴ ഡിവൈൻ മേഴ്സി ഷ്രൈനിൽ കരുണയുടെ വിശുദ്ധ കവാടം തുറന്നു

  Read More of this news...

നിർമ്മല കോളേജ് ഹാൻഡ് ബോൾ ജേതാക്കൾ

  Read More of this news...

വാഴക്കുളം സെന്റ് ജോർജ്ജ് ഇടവകയിൽ ദമ്പതികളുടെ ജൂബിലി സംഗമം

  Read More of this news...

ദൈവിക കാരുണ്യത്തിനായി അമലോത്ഭവനാഥയുടെ സന്നിധിയില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു

അമലോത്ഭവനാഥയുടെ തിരുസന്നിധിയില്‍ പാപ്പാ ഫ്രാന്‍സിസ് ദൈവിക കാരുണ്യത്തിനായി പ്രാര്‍ത്ഥിച്ചു. റോമിലെ സ്പാനിഷ് ചത്വരത്തിലുള്ള വിഖ്യാതമായ അമലോത്ഭവനാഥയുടെ സ്തൂപത്തിനു മുന്നില്‍ ഡിസംബര്‍ 8-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പ്രത്യേക പ്രാര്‍ത്ഥന നടത്തി.ആഗോളസഭയില്‍ പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലിയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷമാണ് വത്തിക്കാനില്‍നിന്നും ഏകദേശം 3 കിലോമീറ്റര്‍ അകലെയുള്ള കന്യകാനാഥയുടെ പുരാതനമായ അമലോത്ഭവ സ്തൂപത്തിന്‍റെ മുന്നില്‍വന്നു പാപ്പാ പ്രാര്‍ത്ഥിക്കുകയും, റോമാ നഗരവാസികളെ അഭിവാദ്യം ചെയ്യുകയും ചെയ്തത്.ചത്വരത്തില്‍ പാപ്പായെ കാണുവാനും പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുക്കുവാനുമെത്തിയ രോഗികളെ പാപ്പാ വ്യക്തിപരമായി കാണുകയും അവരെ അഭിവാദ്യംചെയ്ത് ആശീര്‍വ്വദിക്കുകയും ചെയ്തു. റോമാ നഗരാധികൃതരും, ജനപ്രതിനിധികളും സഭാധികാരികളും ചത്വരത്തില്‍ ജനങ്ങള്‍ക്കൊപ്പം സന്നിഹിതരായിരുന്നു.  കാരുണ്യത്തിന്‍റെ അമ്മയും അമലോത്ഭവനാഥയുമായ മറിയത്തിന്‍റെ മാദ്ധ്യസ്ഥത്തിലൂടെ റോമാ നഗരവാസികള്‍ക്കും, നഗരത്തിലെത്തിയിട്ടുള്ള നിരവധിയായ തീര്‍ത്ഥാടകര്‍ക്കും കുടിയേറ്റക്കാര്‍ക്കും സ്വര്‍ഗ്ഗീയ പിതാവിന്‍റെ കാരുണ്യവും സമാധാനവും സൗഖ്യവും ജീവിതത്തില്‍ നേടിത്തരണമേ, എന്നായിരുന്നു പാപ്പായുടെ പ്രാര്‍ത്ഥന.പ്രാര്‍ത്ഥന:   കന്യകാമറിയമേ, അങ്ങേ അമലോത്ഭവ മഹോത്സവത്തില്‍ ഈ നഗരവാസികളുടെ വിശ്വാസവും സ്നേഹവും കൂട്ടിയിണക്കി ഞാന്‍ അങ്ങേ സന്നിധിയില്‍ നില്ക്കുന്നു. കുടുംബങ്ങളുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും പ്രായമായവരുടെയും സന്തോഷസന്താപങ്ങളുമായി ഞാന്‍ വരുന്നു. രോഗികളെയും തടവുകാരെയും, ജീവിതവഴിയില്‍ വ്യഥകളനുഭവിക്കുന്ന എല്ലാവര!   Read More of this news...

കോതമംഗലം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം

  Read More of this news...

പാർശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിൽ എത്തിക്കണം: മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ

  Read More of this news...

കാരുണ്യം: ദൈവേഷ്ടം നിറവേറ്റല്‍:പാപ്പാ

ഡിസമ്പര്‍ 8-ന് ചൊവ്വാഴ്ച ആരംഭിച്ച കരുണാവര്‍ഷത്തിലെ പ്രഥമ പ്രതിവാര പൊതുകൂടിക്കാഴ്ച ഈ ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുവദിച്ചു. പതിവുപോലെ, വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ ആയിരങ്ങള്‍ പൊതുകൂടിക്കാഴ്ചയില്‍ പങ്കുകൊള്ളുന്നതിന് എത്തിയിരുന്നു. പൊതുദര്‍ശനം അനുവദിക്കുന്നതി നായി പാപ്പാ ചത്വരത്തില്‍ തുറന്ന വെളുത്ത വാഹനത്തില്‍ എത്തിയപ്പോള്‍  ജനസഞ്ചയത്തിന്‍റെ  കരഘോഷങ്ങളും ആനന്ദാരവങ്ങളുമുയര്‍ന്നു.      വാഹനത്തില്‍ ജനങ്ങളുടെ ഇടയിലൂടെ നീങ്ങിയ പാപ്പാ, പതിവുപോലെ മുതിര്‍ന്നവരെ മന്ദസ്മിതത്തോടും ആംഗ്യങ്ങളാലും അഭിവാദ്യം ചെയ്യുകയും അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് കൊണ്ടുവന്ന പിഞ്ചു പൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെ ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും ചെയ്തു. ചിലര്‍ക്ക് പാപ്പാ ഹസ്തദാനമേകി. പാപ്പായുടെ ആശീര്‍വ്വാദത്തിനായി ചിലര്‍ കൊന്ത തുടങ്ങിയ ചില  വസ്തുക്കള്‍ നീട്ടിപ്പിടിക്കുന്നതും കാണാമായിരുന്നു. പ്രസംഗവേദിക്കടുത്തു വച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തി. പോളണ്ടിന്‍റെ തെക്കുകിഴക്കു ഭാഗത്തുള്ള പട്ടണമായ യരൊസ്ലാവില്‍ നിന്ന് കരുണയുടെ ജൂബിലിയാരംഭത്തോടനുബന്ധിച്ച് കൊണ്ടുവന്ന "കാരുണ്യത്തിന്‍റെ കവാടം" എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന കന്യകാനാഥയുടെ  മനോഹരമായ  വര്‍ണ്ണച്ചിത്രം വേദിക്കരികില്‍ താല്ക്കാലികമായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നിടത്തേക്കു പാപ്പാ പോകുകയും ഒരു വെള്ള പനിനീര്‍സുമം അര്‍പ്പിച്ച് വണങ്ങുകയും ചെയ്തു. തദ്ദനന്തരം റോമിലെ സമയം രാവിലെ 10 മണിക്ക് - ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന്- പാപ്പാ ത്രിത്വൈക സ്തുതിയോ   Read More of this news...

സി. ത്രേസ്യാമ്മ പള്ളിക്കുന്നേൽ SH പ്രോവിൻഷ്യൽ സുപ്പീരിയർ

  Read More of this news...

ദളിത് ക്രൈസ്തവരുടെ സംവരണനിഷേധം മനുഷ്യാവകാശ ധ്വംസനം: DCMS

  Read More of this news...

ദൈവത്തിന്‍റെ കരുണ നേടണമെന്നും അതു പങ്കുവയ്ക്കണമെന്നും പാപ്പാ

മനുഷ്യന്‍ ദൈവിക കാരുണ്യത്തെ ആശ്ലേഷിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഡിസംബര്‍ 10-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ഇസ്രായേല്‍ ജനം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ദൈവത്തിന്‍റെ മുന്നില്‍ അവര്‍ നിസ്സാരരുമായിരുന്നു. സ്നേഹമുള്ള പിതാവിനെപ്പോലെ അവരുടെ ബലഹീനതകളിലും വീഴ്ചകളിലും ഒരു കുഞ്ഞിനെ എന്നപോലെ ദൈവം അവരെ കൈപിടിച്ചുയര്‍ത്തി. അങ്ങനെ ദൈവം അവരെ സാന്ത്വനപ്പെടുത്തുകയും കാരുണ്യത്തില്‍ ആശ്ലേഷിക്കുകയും ചെയ്തെന്ന് ആദ്യവായനയില്‍ ഏശയാ പ്രവാചകന്‍ മൊഴിഞ്ഞ ദൈവത്തിന്‍റെ ആത്മഭാഷണത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത് (ഏശയ 41, 13-20).മനുഷ്യന്‍റെ നിസ്സാരതയിലും ദൈവം സ്നേഹാര്‍ദ്രനാണ്. അവന്‍റെ താഴ്മയിലാണ് അവനെ ദൈവം സ്നേഹിക്കുന്നത്. ഇസ്രായേലിനോടു കര്‍ത്താവു പറഞ്ഞു: "കൃമിയും ദുര്‍ബലനുമായ നിന്‍റെ വലതുകരം ഞാന്‍ പിടിച്ചിരിക്കുന്നു. അതിനാല്‍ നീ ഭയപ്പെടേണ്ട! ഞാന്‍ നിന്നെ സഹായിക്കും."മക്കളോടുള്ള അച്ഛനമ്മമാരുടെ വാത്സല്യം ഉദാഹരണമായി പാപ്പാ ചൂണ്ടിക്കാട്ടി. കുഞ്ഞു വീണാലും തെറ്റുചെയ്താലും, 'സാരമില്ല, ഞാനുണ്ടല്ലോ...' അങ്ങനെ മാതാപിതാക്കള്‍ അവരെ തിരുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്യുന്ന കരുണാര്‍ദ്രമായ സ്നേഹം ദൈവസ്നേഹത്തിന്‍റെ പ്രതീകമാണെന്ന് പാപ്പാ ഉദാഹരിച്ചു. പരിത്യാഗവും പ്രാശ്ചിത്തവും ചെയ്ത്, ജീവിച്ചു മടുത്ത വിശുദ്ധനോട് നിന്‍റെ പാപങ്ങള്‍ ഇനി എനിക്കു തരികയെന്ന് ദൈവം ആവശ്യപ്പെട്ട കഥയും ദൈവസ്നേഹത്തിന്‍റെ പൂര്‍ണ്ണചിത്രം വരച്ചുകാട്ടുവാന്‍ പാപ്പാ ഉപയോഗിച്ചു.നമ്മുടെ ബലീനതകളും കുറവുകളും മനസ്സിലാക്കുന്ന ദൈവ&   Read More of this news...

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍

ആലപ്പുഴ: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 17-ാം സംസ്ഥാന സമ്മേളനം 11,12 തീയതികളില്‍ ആലപ്പുഴ ലിയോതേര്‍്ട്ടീന്ത് ഹൈസ്കൂളില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി പത്രസമ്മേളനത്തില്‍ അറിയിച്ചു. 11നു വൈകുന്നേരം നാലിന് അര്‍ത്തുങ്കല്‍ ബസലിക്കയില്‍ നിന്നു പതാക പ്രയാണവും അഞ്ചിനു ദൈവദാസന്‍ മോണ്‍സിഞ്ഞോര്‍ റൈനോള്‍ഡ് പുരയ്ക്കലിന്റെ കബറിടത്തില്‍ നിന്ന് ഛായാചിത്ര പ്രയാണവുമാരംഭിക്കും. പതാക ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും ഛായാ ചിത്രം പത്തനംതിട്ട രൂപതാ മെത്രാന്‍ ബിഷപ് യൂഹന്നാന്‍ മാര്‍. ക്രിസോസ്റ്റവും സ്വീകരിക്കും. തുടര്‍ന്ന് ആറിന് കെഎസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍. റെമജിയൂസ് ഇഞ്ചനാനിയില്‍ പതാകയുയര്‍ത്തും. 12നു രാവിലെ 9.30നു ചേരുന്ന പ്രതിനിധി സമ്മേളനം ആലപ്പുഴ ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍. റെമജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ആലപ്പുഴ രൂപതാ വികാരി ജനറാള്‍ മോണ്‍. പയസ് ആറാട്ടുകുളം, ഡോ. കെ.അമ്പാടി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു നടക്കുന്ന പഠന സെമിനാര്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രഫ. ഡോ. സിറിയക് തോമസ്, ജോണ്‍സണ്‍ ഇടയാറന്മുള എന്നിവര്‍ ക്ളാസുകള്‍ നയിക്കും. ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന പൊതുസമ്മേളനം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.പിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യപ്രഭാഷണം നടത്തും. കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍, കെസിബിസി മദ്യവിരുദ്ധ സമിതി വൈസ് ചെയര്‍മാന്മാരായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ജോസഫ് കാരിക്കശേരില്‍, തിരുവല്ല   Read More of this news...

പാപ്പാ ഫ്രാന്‍സിസ് അമലോത്ഭവനാളില്‍ മേരി മെയ്ജര്‍ ബസിലിക്കയില്‍

റോമിലെ വിഖ്യാതവും പുരാതനവുമായ മേരി മെയ്ജര്‍ ബസിലിക്കയില്‍ അമലോത്ഭവത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കാനെത്തി.ഡിസംബര്‍ 8-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരമാണ്  പാപ്പാ പ്രാര്‍ത്ഥിക്കാന്‍ എത്തിയത്.പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ ബസിലിക്കയിലെത്തിയ പാപ്പായെ കാണുവാന്‍ ബസിലിക്കയിലും പരിസരത്തും വന്‍ജനാവലിയുടെ തിക്കും തിരക്കുമായിരുന്നു. ദേവാലയത്തിന്‍റെ പാര്‍ശ്വകവാടത്തിലൂടെയാണ് പാപ്പാ ബസിലിക്കയില്‍ പ്രവേശിച്ചത്. കാത്തുനിന്നവരെയെല്ലാം അഭിവാദ്യംചെയ്തുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് മാതാവിന്‍റെ ചെറിയ അള്‍ത്താരയില്‍ ചെന്ന്, ഏകാന്തതയില്‍ 20 മിനിറ്റോളം പ്രാര്‍ത്ഥനയില്‍ പാപ്പാ ചെലവഴിച്ചതായി വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. സ്ഥാനാരോപിതനായശേഷം മേരി മെയ്ജര്‍ ബസിലിക്കയിലെ മാതൃസന്നിധിയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ 29-ാമത്തെ സന്ദര്‍ശനമാണിത്.വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ ബസിലിക്കയ്ക്കു പുറമെ റോമില്‍ ജൂബിലകവാടം അനുവദിച്ചിട്ടുള്ള ബസിലിക്കകളില്‍ ഒന്നാണ് മേരി മെയ്ജര്‍. 2016 ജനുവരി ഒന്നാം തിയതി അവിടത്തെ ജൂബിലി കവാടം കാരുണ്യത്തിന്‍റെ ജൂബിലിക്കായി തുറക്കപ്പെടും. Source: Vatican Radio   Read More of this news...

അസഹിഷ്ണുതയ്ക്ക് കാരുണ്യമാണു പരിഹാരം: മാര്‍ ക്ളീമിസ്

സ്വന്തം ലേഖകന്‍കൊച്ചി: പൊതുസമൂഹത്തെ അപകടകരമാംവിധം അരക്ഷിതാവസ്ഥയിലാക്കുന്ന അസഹിഷ്ണുതയ്ക്കു ക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ ശുശ്രൂഷാവഴികളാണു പരിഹാരമെന്നു കെസിബിസി പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പറഞ്ഞു. കെസിബിസിയുടെയും കേരളസഭയുടെ പൊതു പാസ്ററല്‍ കൌണ്‍സിലായ കേരള കാത്തലിക് കൌണ്‍സിലിന്റെയും (കെസിസി) സംയുക്തസമ്മേളനത്തില്‍ കാരുണ്യത്തിന്റെ അസാധാരണ ജൂബിലിവര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഭ സമൂഹത്തിനു നല്‍കുന്ന എല്ലാ ശുശ്രൂഷകളിലും കാരുണ്യത്തിന്റെ മുഖം വെളിവാക്കപ്പെടുകയാണു കാലഘട്ടത്തിന്റെ അസ്വസ്ഥത പരിഹരിക്കാനുള്ള മാര്‍ഗം. കാരുണ്യവര്‍ഷത്തില്‍ സഭ യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവിക കരുണയുടെ മുഖമാകണം. ദൈവത്തിന്റെ കരുണയിലേക്കു ഹൃദയം തുറക്കാന്‍ മനുഷ്യരെ സഹായിക്കുകയും പരസ്പരം വാതില്‍ തുറന്നുവയ്ക്കാന്‍ ഓരോ വ്യക്തിയെയും സജ്ജമാക്കുകയുമാണ് ഇക്കാലഘട്ടത്തില്‍ സഭയുടെ ദൌത്യമാകേണ്ടതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മിപ്പിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, കെസിസി സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.വിവിധ രൂപതകളിലും പുറത്തും ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധികളെ സമ്മേളനത്തില്‍ ആദരിച്ചു. "കരുണയുടെ വര്‍ഷത്തിലെ ക്രിസ്തീയസാക്ഷ്യം" എന്ന വിഷയത്തില്‍ ബിഷപ് മ&   Read More of this news...

സിസ്റ്റര്‍ ഗ്രെയ്സ് പെരുമ്പനാനി SABS സുപ്പീരിയര്‍ ജനറല്‍

ആലുവ: ദിവ്യകാരുണ്യ ആരാധനയുടെ സഹോദരിമാര്‍ (എസ്എബിഎസ്) സന്യാസിനിസഭയുടെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഗ്രെയ്സ് പെരുമ്പനാനിയെ തെരഞ്ഞെടുത്തു. മാറിക പെരുമ്പനാനി തോമസ്-ത്രേസ്യ ദമ്പതികളുടെ മകളാണ്. സഭയുടെ ജനറലേറ്റായ സെനക്കിളില്‍ സമ്മേളിച്ച ജനറല്‍ സിനാക്സിസിലായിരുന്നു തെരഞ്ഞെടുപ്പ്. സിസ്റര്‍ റോസിലി ജോസ് ഒഴുകയില്‍ (സാമൂഹ്യപ്രേഷിതത്വം) വികര്‍ ജനറലായും സിസ്റര്‍ അനറ്റ് ചാലങ്ങാടി (ആതുരശുശ്രൂഷ), സിസ്റര്‍ ജെസി മരിയ (വിദ്യാഭ്യാസം), സിസ്റര്‍ ആനി കുറിച്ചിയേല്‍ (ദിവ്യകാരുണ്യ പ്രേഷിതത്വവും മിഷനും), സിസ്റര്‍ മേഴ്സിറ്റ കണ്ണമ്പുഴ (തുടര്‍പരിശീലനം) എന്നിവര്‍ ജനറല്‍ കൌണ്‍സിലര്‍മാരായും സിസ്റര്‍ അനിറ്റ് കരോട്ടുപുള്ളുവേലിപാറയില്‍ ജനറല്‍ ഫൈനാന്‍സ് ഓഫീസറും സിസ്റര്‍ ബ്ളെസി തെരേസ് മംഗലത്തുകരി ജനറല്‍ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. Source: Deepika   Read More of this news...

ചെന്നൈയിലേക്ക് സഹായവുമായി ഇടുക്കി, കോതമംഗലം രൂപതകൾ

  Read More of this news...

കാരുണ്യവര്‍ഷമായ് തുറന്ന വത്തിക്കാനിലെ ജൂബിലികവാടം

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ രാവിലെ 9.30-ന് തുടങ്ങിയ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിക്കു ശേഷമായിരുന്നു ജൂബിലി കവാടം തുറക്കുന്ന കര്‍മ്മം നടന്നത്.ജൂബിലി കവാടം തുറക്കാനായി വേദിയില്‍നിന്നും പാപ്പാ ബസിലിക്കയുടെ ഉമ്മറത്ത്, വലതുഭാഗത്തുള്ള കവാടത്തിലേയ്ക്ക് സഹകാര്‍മ്മികര്‍ക്കും ശുശ്രൂഷികള്‍ക്കുമൊപ്പം പ്രദക്ഷിണമായി നീങ്ങി. "ദൈവികകാരുണ്യത്തിന്‍റെ കവാടം മാനവകുലത്തിനായി തുറക്കണമേ" എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രാര്‍ത്ഥന പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു, ദൈവിക കാരുണ്യത്തിനായി യാചിച്ചു: "നീതിയുടെ കവാടം കര്‍ത്താവേ, എനിക്കായ് തുറക്കണമേ... ഞാന്‍ അതിലൂടെ പ്രവേശിച്ച് അവിടുത്തെ കാരുണ്യത്തിന് നന്ദിയര്‍പ്പിക്കട്ടെ.  നീതിമാന്മാര്‍ക്കായുള്ള കര്‍ത്താവിന്‍റെ വാതില്‍‍ ഇതാണ്.. (118, 19-20).  അങ്ങേ മഹാ കാരുണ്യത്താല്‍ ഈ വാതിലിലൂടെ ഞാന്‍  അങ്ങേ ഭവനത്തില്‍ പ്രവേശിക്കട്ട!  അങ്ങനെ ഈ മന്ദിരത്തില്‍ ഞാന്‍ അങ്ങയെ സാഷ്ടാംഗം പ്രണമിക്കട്ടെ!"തുടര്‍ന്ന് ജൂബിലി കവാടത്തില്‍ തട്ടിക്കൊണ്ട്, വിശുദ്ധവാതില്‍ പാപ്പാ ഫ്രാന്‍സിസ് തള്ളിത്തുറന്ന ലളിതമായ ചടങ്ങായിരുന്നു. ദേവാലയത്തില്‍ പ്രവേശിച്ച്, പാപ്പാ ഫ്രാന്‍സിസ് നമ്രശിരസ്ക്കനായി ഏതാനും നിമിഷങ്ങള്‍ മൗനമായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് വിശുദ്ധ പതോസിന്‍റെ ബസിലിക്കയിലെ പൊന്തിഫിക്കല്‍ അൾത്താരയുടെ പടവുകള്‍ പാപ്പാ കയറിയപ്പോള്‍ സിസ്റ്റൈന്‍ ഗായക സംഘം മധുരമായി ജൂബിലിഗാനം ആലപിച്ചു: 'Misericordes sicut Pater...'  "പിതാവ് കരുണാര്‍ദ്രനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍...." എന്നതായിരുന്നു ജൂബിലിഗാനത്തിന്‍റെ സത്ത.തത്സമയം സഹകാര്‍മ്മികരും ശുശ്രൂഷകരും വിശിഷ്ടാതിഥികളും മറ്റു പ്രതിനിധി സംഘങ്ങളും ജൂ&#   Read More of this news...

മനസ്സുകളെ രൂപാന്തരപ്പെടുത്തുന്ന കൃപയുടെ പൂര്‍ണ്ണിമ : ജൂബിലിവര്‍ഷത്തിന് തുടക്കമായി

കാരുണ്യത്തിന്‍റെ ജൂബിലിയുടെ വിശുദ്ധകവാടം തുറക്കുന്നതിന്‍റെ സന്തോഷ നിര്‍വൃതിയിലാണു നാം, എന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വചനചിന്തകള്‍ക്ക് തുടക്കം കുറിച്ചത്.ജൂബിലിയുടെ ഉത്ഘാടനം വളരെ ലളിതമായ ചടങ്ങാണ്. എന്നാല്‍ ഇന്നത്തെ വചനത്തിന്‍റെ വെളിച്ചത്തില്‍ അത് ഏറെ ഗഹനമായ അര്‍ത്ഥവ്യാപ്തിയിലേയ്ക്ക് നമ്മെ നയിക്കുന്നു. ദൈവവചനം പ്രകാശിപ്പിക്കുന്ന കൃപയുടെ പ്രാഥമ്യമാണ് ഇവിടെ കാണുന്നത്. തന്നില്‍ ചുരുളഴിയുവാന്‍ പോകുന്ന ദൈവികരഹസ്യം ഓര്‍ത്ത് സ്തബ്ധയായ നസ്രത്തിലെ യുവതിക്ക് ഗബ്രിയേല്‍ ദൂതന്‍ നല്കിയ 'കൃപനിറഞ്ഞവളേ സ്വസ്തി!' എന്ന അഭിവാദനത്തിന്‍റെ വചനം ഇന്ന് നമ്മെയും ധ്യാനനിമഗ്നരാക്കുന്നു (ലൂക്കാ 1, 28).ദൈവം തന്നില്‍ നിറവേറ്റുവാന്‍പോകുന്ന കാര്യങ്ങള്‍ മറിയത്തെ സന്തോഷവതിയാക്കി. രക്ഷകന്‍റെ അമ്മയാകുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചത് ദൈവകൃപയാലാണെന്ന് അവള്‍ക്കു ബോധ്യമായി. ദൈവദൂതന്‍ തന്‍റെ ഭവനത്തില്‍ പ്രവേശിച്ചപ്പോള്‍ ഗഹനവും അഗ്രാഹ്യവുമായിരുന്ന ദിവ്യരഹസ്യങ്ങള്‍ അവളില്‍ സന്തോഷമുണര്‍ത്തി, അവളുടെ വിശ്വാസം വളര്‍ത്തി, ദൈവം വെളിപ്പെടുത്തിയ കാര്യങ്ങള്‍ക്കായി സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനുള്ള ആത്മധൈര്യവും അവള്‍ക്കു ലഭ്യമായി. കൃപയുടെ പൂര്‍ണ്ണിമ മനുഷ്യമനസ്സുകളെ രൂപാന്തരപ്പെടുത്തും. അത് മനുഷ്യചരിത്രത്തിന്‍റെ ഗതിവിഗതികളെ മാറ്റിമറിക്കും.ദൈവസ്നേഹത്തിന്‍റെ മഹത്വവും മനോഹാരിതയുമാണ് അമലോത്ഭവ മഹോത്സവം പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ പാപങ്ങള്‍ ദൈവം ക്ഷമിക്കുക മാത്രമല്ല, ഈ ഭൂമിയില്‍ ജാതനാകുന്ന ഓരോ മനുഷ്യനിലുമുള്ള ഉത്ഭവപാപക്കറ മറിയത്തിലൂടെ അവിടുന്ന് ഇല്ലാതാക്കുന്നു. ദൈവം മുന്‍കൂറായി നൽകുന്ന അവിടുത്തെ രക്ഷണീയ സ്നേഹമാണിത്. ഏദന്‍ തോട്ട   Read More of this news...

അടഞ്ഞു കിടക്കുന്ന മനസ്സും കഠിന ഹൃദയവും ഇന്നിന്‍റെ മരുഭൂമികള്‍

ഫ്രാന്‍സിസ് പാപ്പാ ഡിസമ്പര്‍ 6-ന്, ഞായറാഴ്ച, വത്തിക്കാനില്‍ നയിച്ച ത്രികാലജപത്തിനു മുമ്പ് നല്കിയ സന്ദേശം:ആഗമനകാലത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ച, ആരാധനക്രമം നമ്മെ പാപമോചനത്തിനുള്ള മാനസാന്തരത്തിന്‍റെ ജ്ഞാനസ്നാനത്തെക്കുറിച്ചു പ്രസംഗിച്ച സ്നാപകയോഹന്നാന്‍റെ പഠാശാലയിലേക്കാനയിക്കുകയാണ്. നാം എന്തിന് മാനസാന്തരപ്പെടണമെന്ന് നമ്മള്‍ ഒരുപക്ഷെ സ്വയം ചോദിക്കുമായിരിക്കും. വിശ്വാസിയായിത്തീരേണ്ട നിരീശ്വരവാദിയെയും, നീതിമാനായിത്തീരേണ്ട പാപിയെയും സംബന്ധിച്ചതല്ലേ മാനസാന്തരം, നമുക്ക് ഇതിന്‍റെ ആവശ്യമില്ല!. നാം ക്രിസ്ത്യാനികളല്ലേ, ആകയാല്‍ നമ്മുടെ കാര്യമെല്ലാം തൃപ്തികരം. എന്നാല്‍ അത് ശരിയല്ല. അങ്ങനെ ചിന്തിക്കുമ്പോള്‍, -  അതായത്, നാം ക്രൈസ്തവരാണ്, നല്ലവരാണ്, എല്ലാം തൃപ്തികരമാണ് എന്ന് ഭാവിക്കുമ്പോള്‍, - നമ്മള്‍, 'നാം മാനസാന്തരപ്പെടേണ്ടിയിരിക്കുന്നു' എന്ന സത്യം കണക്കിലെടുക്കുന്നില്ല. ഈ ഭാവം നമ്മെ എത്തിക്കുന്നത്, ചുരുക്കിപ്പറഞ്ഞാല്‍,' ഇങ്ങനെ മതി, കാര്യങ്ങളെല്ലാം ഭംഗിയായിപ്പോകുന്നു, നമുക്ക് മാനസാന്തരത്തിന്‍റെ യാതൊരാവശ്യവുമില്ല' എന്നതിലേക്കാണ്. എന്നാല്‍ നമുക്ക് നമ്മോടുതന്നെ ഒന്നു ചോദിച്ചു നോക്കാം: വിവിധ സാഹചര്യങ്ങളിലും നമ്മുടെ ജീവിതാവസ്ഥകളിലും നാം പുലര്‍ത്തുന്നത് യേശുവിന്‍റെ  അതേ മനോവികാരങ്ങള്‍ തന്നെയാണോ? യേശുവിന് അനുഭവപ്പെട്ടതുപോലെ സത്യത്തില്‍ നമുക്ക് അനുഭവപ്പെടുന്നുണ്ടോ?     ഉദാഹരണത്തിന്, നാം കുറ്റാരോപണ വിധേയരാകുമ്പോഴൊ അല്ലെങ്കില്‍ എതിര്‍പ്പുകള്‍ ഉണ്ടാകുമ്പോഴൊ നമുക്കു ബദ്ധവൈരം കൂടാതെ പ്രതികരിക്കാനും, നമ്മോടു മാപ്പുചോദിക്കുന്നവരോടു പൊറുക്കാനും കഴിയുന്നുണ്ടോ? മാപ്പുനല്കുക എത്ര ആയാസകരമാണ്! എത്രമാത്രം ബുദ്ധിമുട്ടാണ്! "നിന്നോടു ഞാന്‍ കണ!   Read More of this news...

...
43
...