News & Events

ഭൂമിയ്ക്കേല്‍പ്പിക്കുന്ന ഗുരുതരമായ ഹാനികളെ കണ്ണടച്ചുകളയാനാവില്ല

പാരീസില്‍ നവംബര്‍ 30-ന് ആരംഭിച്ച COP-21, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉന്നതതലസമ്മേളനത്തില്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്ക്സണ്‍ ഡിസംബര്‍ 8-ാംതിയതി നല്‍കിയ സന്ദേശത്തില്‍,  ഭൂമിയോട് ചെയ്തുകൊണ്ടിരിക്കുന്ന ഗുരുതരമായ ഹാനികളോട് അന്ധമായിരിക്കാന്‍ കഴിയില്ലായെന്ന് ചൂണ്ടിക്കാട്ടി. നീതി-സമാധാന കാര്യങ്ങള്‍ക്കായുള്ള  പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റാണ് അദ്ദേഹം.ഭൂഗോളത്തിനു വരുത്തുന്ന ഹാനികരമായ കാര്യങ്ങളെക്കുറിച്ച് അന്ധമായിരിക്കാനും ആ നാശത്തിന്‍റെ ഫലമായി ക്ലേശിക്കുന്ന ദശലക്ഷക്കണക്കിനാളുകളോട് നിസ്സംഗത പുലര്‍ത്താനും കഴിയില്ലായെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനങ്ങളെ നിരാശയിലേയ്ക്കും ദുരവസ്ഥയിലേയ്ക്കും വിധിക്കാനും ഭാവിതലമുറയ്ക്ക് ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവസരങ്ങളെ നഷ്ടപ്പെടുത്താനും ആര്‍ക്കും അധികാരമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.Source: Vatican Radio   Read More of this news...

കാരുണ്യവര്‍ഷം: കെസിബിസി മാര്‍ഗരേഖ പുറത്തിറക്കി

കൊച്ചി: കാരുണ്യവര്‍ഷത്തില്‍ നടപ്പിലാക്കാന്‍ വിദ്യാഭ്യാസ, ആതുരസേവന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) പുറത്തിറക്കി. കേരളത്തിലെ 31 കത്തോലിക്കാ രൂപതകളും 350 സമര്‍പ്പിത സമൂഹങ്ങളും സംയുക്തമായി നടപ്പാക്കേണ്ട പദ്ധതികളാണിവ.ആതുരശുശ്രൂഷ, വിദ്യാഭ്യാസം, ഭവനനിര്‍മാണം, ഇതര സംസ്ഥാന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ക്കും അവരില്‍ കത്തോലിക്കരുടെ ആത്മീയപോഷണത്തിനുമുള്ള അജപാലന ശുശ്രൂഷ തുടങ്ങിയ വിവിധ തലങ്ങളുള്ള പദ്ധതികള്‍ മാര്‍ഗരേഖയിലുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള പ്രത്യേക പരിശീലനം എന്നിവയ്ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ഇന്നു രാവിലെ പിഒസിയില്‍ ചേരുന്ന സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ കേരളസഭയുടെ കാരുണ്യവര്‍ഷ കര്‍മപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. Source: Deepika   Read More of this news...

റബര്‍ പ്രതിസന്ധി: വഞ്ചന തിരിച്ചറിയുന്നു: ഇന്‍ഫാം

കോട്ടയം: റബര്‍ പ്രതിസന്ധിയില്‍ നടപടികളൊന്നുമില്ലാതെ കര്‍ഷകസമൂഹത്തെ വിഡ്ഢികളാക്കുന്ന വഞ്ചനാപരമായ നിലപാട് കര്‍ഷകര്‍ തിരിച്ചറിയുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ വി.സി.സെബാസ്റ്റ്യൻ. ഇറക്കുമതി നിയന്ത്രണവും അടിസ്ഥാന പ്രഖ്യാപിത വിലയ്ക്കു റബര്‍ സംഭരണവുമല്ലാതെ പ്രശ്നത്തിനു മറ്റൊരു പരിഹാരമാര്‍ഗവുമില്ല. പരുത്തി, കരിമ്പ് കൃഷിക്കാര്‍ക്കു റബര്‍ കര്‍ഷകരുടേതിന് സമാനമായ പ്രതിസന്ധിയുണ്ടായ കാലഘട്ടത്തില്‍ കേന്ദ്ര വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ചും 6,000 കോടിയുടെ പ്രത്യേക പാക്കേജുണ്ടാക്കിയും സുരക്ഷിതത്വമുറപ്പാക്കിയ കേന്ദ്രം റബര്‍ കര്‍ഷകരുടെ പ്രശ്നത്തില്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതു നീതികേടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ റബര്‍ ഇറക്കുമതിക്ക് പച്ചപ്പരവതാനി വിരിച്ചത് ആരാണെന്ന് കര്‍ഷകര്‍ക്കറിയാം. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് അര ഡസനിലേറെ മന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്ത് ഉടലെടുത്ത റബര്‍ പ്രതിസന്ധിയില്‍ നടപടിയെടുക്കാത്തവര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന കര്‍ഷകസ്നേഹം എന്തിനുവേണ്ടിയാണെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധി കര്‍ഷകര്‍ക്കുണ്ടെന്നും വി.സി. സെബാസ്റ്റ്യൻ വ്യക്തമാക്കി. Source: Deepika   Read More of this news...

കരുണയാണു സുവിശേഷത്തിന്റെ അന്തസത്ത: മാര്‍പാപ്പ

വത്തിക്കാനില്‍നിന്നും ഫാ. ജോസഫ് സ്രാമ്പിക്കല്‍ കരുണയാണു സുവിശേഷത്തിന്റെ അന്തസത്തയെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഇന്നലെ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവത്തിരുനാളില്‍ കരുണയുടെ ജൂബിലിവര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാവരും ദൈവത്തില്‍നിന്ന് കരുണ സ്വീകരിക്കുകയും ചുറ്റുമുള്ളവര്‍ക്കു കരുണ നല്‍കുകയും വേണം. കരുണയില്ലാത്ത വ്യക്തിയെ ക്രിസ്ത്യാനി എന്നു വിളിക്കാന്‍ സാധിക്കില്ല. ദൈവകൃപയുടെ ദാനമാണ് അസാധാരണ ജൂബിലിവര്‍ഷം. ദൈവം തന്നെയായ കരുണയുടെ വിശുദ്ധ വാതിലാണു തുറക്കപ്പെടുന്നത്. ദൈവത്തിന്റെ സ്നേഹത്തിന്റെ വലിപ്പമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ക്ഷമിക്കുന്നതാണ് ദൈവസ്നേഹം.- മാര്‍പാപ്പ പറഞ്ഞു. ഡിസംബര്‍ എട്ട് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സമാപിച്ചതിന്റെ 50-ാം വാര്‍ഷികമാണ്. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സഭയും സമകാലീന മനുഷ്യരും തമ്മിലുള്ള കണ്ടുമുട്ടലിന് ആക്കം കൂട്ടി. പരിശുദ്ധാത്മാവ് സഭയെ മിഷനറിയാത്ര നടത്താനായി നിര്‍ബന്ധിക്കുന്നു. ഓരോ വ്യക്തിയുടെയും അടുക്കല്‍ സുവിശേഷത്തിന്റെ സന്തോഷം, ക്ഷമയുടെ സന്തോഷം, കരുണ എന്നിവ എത്തിക്കാനായി സഭ വിളിക്കപ്പെട്ടിരിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ എടുത്തുകാണിച്ച നല്ല സമരിയാക്കാരന്റെ കരുണ, സഭയും ഓരോ വ്യക്തിയും സ്വാംശീകരിക്കണമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.30 ന് വിശുദ്ധ കുര്‍ബാന ആരംഭിച്ചു. അതിനു മുമ്പ് ഒമ്പതിന് ജപമാലയുണ്ടായിരുന്നു. മെത്രാന്‍മാരും, വൈദികരും, ഒരു ലക്ഷത്തോളം തീര്‍ഥാടകരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11-ന്    Read More of this news...

ചെന്നൈ പ്രളയബാധിതര്‍ക്കു സഹായമെത്തിക്കുക: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ

തിരുവനന്തപുരം: ചെന്നെയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു പരമാവധി സഹായമെത്തിക്കാന്‍ സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതകളോടും അഭ്യര്‍ഥിച്ചു. ആയിരക്കണക്കിന് കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മാത്രമാകില്ല. മനുഷ്യനന്മയില്‍ വിശ്വസിക്കുന്ന എല്ലാവരും അതിനായി മുന്നോട്ടുവരണം.ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്ത്യ ഇതിനോടകം മൂന്നു ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നിരവധി ദുരന്തനിവാരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഭക്ഷണം, ശുദ്ധജലം, മരുന്നുകള്‍, വസ്ത്രങ്ങള്‍ എന്നിവ ക്യാമ്പുകളിലൂടെ വിതരണം ചെയ്തു വരുന്നു. ഇന്ത്യയിലെ എല്ലാ കത്തോലിക്കാ മെത്രാന്മാര്‍ക്കും അയച്ച സന്ദേശത്തില്‍ വൈദികരും സന്യസ്തരും വിശ്വാസികളും സ്ഥാപനങ്ങളുമെല്ലാം കാരിത്താസ് ഇന്ത്യയുമായി കൈകോര്‍ത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും, ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കാനും കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവാ ആഹ്വാനം ചെയ്തു. Source: Deepika   Read More of this news...

തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ ദൈവകരുണയുടെ വിശുദ്ധ കവാടം തുറക്കുന്നു

തൊടുപുഴ: ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ ഇന്നു മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു ദൈവകരുണയുടെ ലദീഞ്ഞോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കാര്‍മികത്വം വഹിക്കും. കരുണയുടെ വര്‍ഷം പ്രമാണിച്ച് 3.30നു ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കരുണയുടെ വിശുദ്ധ കവാടം തുറക്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ ടൌണ്‍ ചുറ്റിയുള്ള ജപമാല പ്രദക്ഷിണത്തില്‍ കരുണയുടെ ഈശോയുടേയും ദൈവകരുണയുടെ മാതാവിന്റേയും തിരുസ്വരൂപങ്ങള്‍ വഹിക്കും. പ്രദക്ഷിണം ഷ്റൈനില്‍ തിരിച്ചെത്തുമ്പോള്‍ പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കുമെന്നു റെക്ടര്‍ ഫാ. ജോസ് പൊതൂര്‍ അറിയിച്ചു. Source: Deepika   Read More of this news...

കാരുണ്യ വര്‍ഷത്തിന് ഇന്നു (08-12-2015) തുടക്കം

തിരുവനന്തപുരം: സാര്‍വത്രിക കത്തോലിക്കാ സഭയില്‍ ഇന്നു കരുണയുടെ വര്‍ഷത്തിനു തുടക്കമാകും. വിശുദ്ധ കന്യക മറിയത്തിന്റെ അമലോല്‍ഭവ തിരുനാളായ ഇന്നു റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കായുടെ പ്രധാന കവാടങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കുന്നതോടുകൂടിയാണു വര്‍ഷാചരണങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. എല്ലാ കത്തോലിക്കാ രൂപതകളിലും 13 നു കരുണയുടെ വര്‍ഷം ആരംഭിക്കും. Source: Deepika   Read More of this news...

കെസിബിസി സമ്മേളനം പത്തിനു (10-12-2015) തുടങ്ങും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി)യുടെ സമ്മേളനം 10,11 തീയതികളില്‍ ആസ്ഥാനകാര്യാലയമായ പിഒസിയില്‍ നടക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കേരള കത്തോലിക്കാസഭയിലെ 39 മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നാളെ രാവിലെ 9.30ന് കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ കാരുണ്യവര്‍ഷ കര്‍മപരിപാടി ഉദ്ഘാടനംചെയ്യും. ക്രിസ്തീയ സാക്ഷ്യം കാരുണ്യവര്‍ഷത്തില്‍ എന്ന വിഷയത്തില്‍ തൃശൂര്‍ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം അനുഗ്രഹപ്രഭാഷണം നടത്തും. രൂപതകളില്‍ കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്ന കത്തോലിക്കരും അകത്തോലിക്കരുമായ അഞ്ചു പേരെ വീതം സമ്മേളനത്തില്‍ ആദരിക്കും. തുടര്‍ന്നു കേരള കാത്തലിക് കൌണ്‍സില്‍ (കെസിസി) സമ്മേളനം നടക്കുമെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു. Source: Deepika   Read More of this news...

വിദ്യാ സമുന്നതി സ്കോളര്‍ഷിപ്പ്: 18 വരെ അപേക്ഷിക്കാം

+സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗക്കാര്‍ക്കു നല്‍കുന്ന വിദ്യാസമുന്നതി സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 18. സമര്‍പ്പിച്ച അപേക്ഷ തിരുത്താനുള്ള അവസരവും 18 വരെ ലഭിക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും സിഎ, ഐസിഡബ്ളിയു, കമ്പനി സെക്രട്ടറി പോലുള്ള പ്രഫഷണല്‍ കോഴ്സുകള്‍ക്കും പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. കൂടാതെ മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ്, ബാങ്ക്, യുപിഎസ്സി, പിഎസ്സി പരീക്ഷകള്‍ക്കുള്ള കോച്ചിംഗ്, സിവില്‍ സര്‍വീസ് പരിശീലനം എന്നിവയ്ക്കും വിദ്യാസമുന്നതി വഴി സാമ്പത്തിക സഹായം ലഭിക്കും. അപേക്ഷകര്‍ www.kswcfc.org എന്ന വൈബ്സൈറ്റില്‍ രജിസ്റര്‍ചെയ്യണം. അങ്ങനെ ലഭിക്കുന്ന രജിസ്റര്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണം. സാധുവായ ഒരു ഇമെയില്‍ ഐഡിയോ, മൊബൈല്‍ നമ്പരോ നല്‍കി വേണം രജിസ്ട്രേഷന്‍ ആരംഭിക്കാന്‍. ഇതു യൂസര്‍ നെയിമായും ഇതു നല്‍കുമ്പോള്‍ ലഭിക്കുന്ന പാസ്വേഡും ഉപയോഗിച്ചു വേണം ലോഗിന്‍ ചെയ്യാന്‍. തുടര്‍ന്നു രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ മെംബര്‍ഷിപ് നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ സൂക്ഷിച്ചു വയ്ക്കണം. കോര്‍പറേഷന്‍ ആനുകൂല്യം ലഭിക്കാന്‍ ഈ നമ്പര്‍ അനിവാര്യമാണ്. അപേക്ഷയോടൊപ്പം അതതു കോഴ്സുകള്‍ക്കു ബാധകമായ രേഖകളും അപ്ലോഡ് ചെയ്യണം.അപേക്ഷകര്‍ കേരള സംസ്ഥാനത്തിലെ മുന്നോക്ക സമുദായ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും കുടുംബവരുമാനം രണ്ടു ലക്ഷം രൂപ കവിയാനും പാടില്ല. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ മറ്റിതര സ്കോളര്‍ഷിപ്പുകള്‍/സ്റെപ്പന്റുകള്‍ ലഭിക്കുന്ന വിദ്യാര&   Read More of this news...

ദീപിക ഫ്രണ്ട്സ് ക്ലബ് കോതമംഗലം രൂപത ഓഫീസ് വെഞ്ചരിച്ചു.

  Read More of this news...

കണ്ണൂരില്‍ ലത്തീന്‍ കത്തോലിക്കാ സമുദായ ദിനാഘോഷം

കണ്ണൂര്‍: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സിലിന്റെ (കെആര്‍എല്‍സിസി) നേതൃത്വത്തില്‍ ലത്തീന്‍ കത്തോലിക്കാ സമുദായ ദിനത്തിന്റെ സംസ്ഥാനതല ആഘോഷം കണ്ണൂര്‍ ബര്‍ണശേരി സെന്റ് മൈക്കിള്‍സ് സ്കൂള്‍ അങ്കണത്തില്‍ നടന്നു. രാവിലെ 8.45ന് കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. ദിവ്യബലിക്കുശേഷം നടന്ന പ്രതിനിധി സമ്മേളനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. നാനാത്വത്തില്‍ ഏകത്വം ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിതെന്നും എന്നാല്‍ ഇതു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മതബോധവും സമുദായ ചിന്തയും ഒരുമിപ്പിച്ചുകൊണ്ടുപോകാന്‍ സാധിക്കണം. ഭിന്നിപ്പിച്ചു ഭരിക്കണമെന്ന ചിന്തകള്‍ പലര്‍ക്കുമുണ്ട്. സാമുദായിക സമ്മേളനങ്ങളിലൂടെ ഐക്യം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും. സമുദായം ശക്തിപ്പെടുന്നതിനോടൊപ്പം മറ്റുള്ളവരെയുംകൂടി ഉള്‍ക്കൊള്ളണം. അവകാശം നിഷേധിക്കുന്ന ദളിത് സമൂഹങ്ങള്‍ക്കു സമനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടി പോരാടണമെന്നും മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു.കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷതവഹിച്ചു. കഴിക്കുന്ന ഇറച്ചിയുടെയും ധരിക്കുന്ന വസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന സമയമാണിതെന്നു ഡോ.അലക്സ് വടക്കുംതല അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മത അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മതത്തില്‍ രാഷ്ട്രീയവത്കരണവും നടന്നുകൊണ്ടിരിക്കുകയാണ്. മന&   Read More of this news...

കെആര്‍എല്‍സിസി അവാര്‍ഡുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍: വിവിധ മേഖലകളില്‍ മികവു തെളിയിച്ച ലത്തീന്‍ കത്തോലിക്കാ പ്രതിഭകള്‍ക്കുള്ള കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ (കെആര്‍എല്‍സിസി) ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകള്‍ കണ്ണൂരില്‍ നടന്ന ലത്തീന്‍ കത്തോലിക്ക സമുദായ ദിനാഘോഷ സമ്മേളനത്തില്‍ വിതരണം ചെയ്തു.സമൂഹനിര്‍മിതി, കല, സാഹിത്യം, മാധ്യമരംഗം തുടങ്ങി 10 വിഭാഗങ്ങളിലായാണ് അവാര്‍ഡ് വിതരണം ചെയ്തത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം. റോയിക്കു ഗുരുശ്രേഷ്ഠ അവാര്‍ഡ് ലഭിച്ചു. 2.സമൂഹനിര്‍മിതി-ഫാ. ആന്റണി ആല്‍ബര്‍ട്ട് (സുല്‍ത്താന്‍പേട്ട്), 3.സാഹിത്യം-കെ.എ. സെബാസ്റ്യന്‍ (ആലപ്പുഴ), 4.വൈജ്ഞാനികസാഹിത്യം-ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി (വരാപ്പുഴ), 5.മാധ്യമരംഗം-ഡോ. സെബാസ്റ്യന്‍ പോള്‍ (വരാപ്പുഴ), 6.കലാപ്രതിഭ-തമ്പി പയ്യപ്പിള്ളി (കോട്ടപ്പുറം), 7.വിദ്യാഭ്യാസ, ശാസ്ത്രം-പ്രഫ. കെ.വി. പീറ്റര്‍ (കൊച്ചി), 8.കായികം-സനേവ് തോമസ് (ആലപ്പുഴ), 9.മികച്ച സംരംഭകന്‍-ഇ.എസ്. ജോസ് (വരാപ്പുഴ), 10.യുവത-സയനോര ഫിലിപ്പ് (കണ്ണൂര്‍) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്. ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം അവാര്‍ഡ്ദാനം നടത്തി.കണ്ണൂര്‍ ബര്‍ണശേരി സെന്റ് മൈക്കിള്‍സ് സ്കൂള്‍ അങ്കണത്തില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനം നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ് ക്കല്‍ അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ജേതാക്കളുടെ പ്രതിനിധിയായി ഡോ.സെബാസ്റ്യന്‍ പോള്‍ മറുപടി പ്രസംഗം നടത്തി. Source: Deepika   Read More of this news...

കരുണയുടെ ജൂബിലിവര്‍ഷത്തിനു നാളെ (08-12-2015) തുടക്കം

വത്തിക്കാനില്‍നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍ റോം: കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം നാളെ അമലോത്ഭവ തിരുനാളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍വഹിക്കും. വത്തിക്കാനില്‍ പ്രാദേശികസമയം രാവിലെ 9.30 നു മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കരുണയുടെ വിശുദ്ധ വാതില്‍ തുറക്കുന്നതും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമാണ്. 2015 ഡിസംബര്‍ എട്ടു മുതല്‍ 2016 നവംബര്‍ 20 വരെയാണ് കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം (കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ മുതല്‍ യേശുക്രിസ്തുവിന്റെ രാജത്വതിരുനാള്‍ വരെ). രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സമാപിച്ചതിന്റെ സുവര്‍ണ ജൂബിലിയുമാണു നാളെ. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നാളെ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ കരുണയുടെ ജൂബിലിവര്‍ഷത്തില്‍ ഉപയോഗിക്കാനുള്ള പ്രത്യേക സുവിശേഷ പ്രഘോഷണഗ്രന്ഥം പ്രദക്ഷിണമായി കൊണ്ടുവന്നു വചനപീഠത്തില്‍ പ്രതിഷ്ഠിക്കും. സഭാജീവിതത്തില്‍ ദൈവവചനത്തിന്റെ അപ്രമാദിത്വം വെളിവാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സഭാചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ എല്ലാ കത്തോലിക്കാ കത്തീഡ്രലുകളിലും വിശുദ്ധ വാതിലുകള്‍ തുറക്കപ്പെടുന്നുണ്ട്. ഡിസംബര്‍ 13 നു ഞായറാഴ്ചയായിരിക്കും അത്. അന്നു വിശുദ്ധ വാതിലുകള്‍ തുറന്നുകൊണ്ട് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയും ജൂബിലിവര്‍ഷത്തിന്റെ സമാപനത്തില്‍ വിശുദ്ധ വാതിലുകള്‍ അടച്ചുകൊണ്ട് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയും മാര്‍പാപ്പയുടെ ആശീര്‍വാദം നല്കാനുള്ള അധികാരം ലോകത്തിലുള്ള എല്ലാ മെത്രാന്മാര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയിട്ടുണ്ട്. റോമിലെ മെത്രാന്റെ കത്തീഡ്രലായ സാന്റ് ജോവാന്നി ലാറ്റെറാനോയുടെ വിശുദ്ധ വാതില്‍ അന്നു രാവിലെ 9.30നു ഫ്രാന്‍സി!   Read More of this news...

റോമിലെ മാര്‍ത്തോമ്മ യോഗത്തിനു 30 വയസ്

റോം: റോമിലെ സീറോ മലബാര്‍, സീറോ മലങ്കര വൈദികരുടെയും സെമിനാരിക്കാരുടെയും സന്യസ്തരുടെയും കൂട്ടായ്മയായ മാര്‍ത്തോമ്മയോഗത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷം ശനിയാഴ്ച നടന്നു. SBPS സന്യാസസമൂഹത്തിന്റെ ആശ്രമത്തില്‍ രാവിലെ ഫാ. ബിനോജ് മുളവരിക്കല്‍ നയിച്ച ധ്യാനത്തോടെയും അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയുമാണ് ആഘോഷം ആരംഭിച്ചത്. ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന്‍ മെംബര്‍ റവ.ഡോ. തോമസ് കൊല്ലംപറമ്പില്‍ സിഎംഐ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മ നസ്രാണികളുടെ സഭാസ്നേഹത്തിന്റെയും വിശ്വാസജാഗ്രതയുടെയും അടയാളമാണു റോമിലെ മാര്‍ത്തോമ്മ യോഗമെന്ന് അദ്ദേഹം പറഞ്ഞു. പൊന്തിഫിക്കല്‍ ഉര്‍ബന്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. ജോസഫ് സ്രാമ്പിക്കല്‍, മാര്‍ത്തോമ്മ യോഗം പ്രസിഡന്റ് ഫാ. ജിനു തെക്കേത്തലക്കല്‍, ഫാ. ജെയിംസ് മുകളുംപുറത്ത്, ഫാ. എബി ജോസ് കൊച്ചുമുട്ടം സിഎംഐ, സിസ്റര്‍ ഗ്രയിസ് SIC, സിസ്റര്‍ റ്റാന്‍സി SMS എന്നിവര്‍ പ്രസംഗിച്ചു. തനിമയാര്‍ന്ന ക്രിസ്മസ് ആഘോഷങ്ങളിലും സ്നേഹവിരുന്നിലും നിരവധി വൈദികരും സെമിനാരി വിദ്യാര്‍ഥികളും സമര്‍പ്പിതരും പങ്കെടുത്തു. Source: Deepika   Read More of this news...

കരുണയുടെ ജൂബിലിയുടെ പൊരുള്‍ പാവങ്ങളോടുള്ള കരുണാര്‍ദ്ര കരുതല്‍

നിര്‍ദ്ധനരുടെയും, ഏറ്റം താഴെക്കിടയിൽ ആയവരുടെയും, ജീവിതത്തില്‍ പരീക്ഷണ വിധേയരായവരുടെയും കാര്യത്തിലുള്ള കരുണാര്‍ദ്രമായ കരുതലാണ് കരുണയുടെ ജൂബിലിയുടെ അര്‍ത്ഥം എന്ന് മാര്‍പ്പാപ്പാ.     പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്‍റെ ഉപാദ്ധ്യാക്ഷന്മാരില്‍ ഒരാളും, ഈ വാര്‍ത്താകാര്യാലയത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക അനുമതി-അംഗീകാരങ്ങള്‍ നല്കുന്നതിന്‍റെ ചുമതല വഹിക്കുകയും ചെയ്യുന്ന ആഞ്ചെലൊ ഷേത്സൊ (ANGELO SCELZO) ഇറ്റാലിയന്‍ ഭാഷയില്‍ രചിച്ച, ജൂബിലിയും കരുണയും ഫ്രാന്‍സിസും  എന്ന ശീര്‍ഷകത്തിലുള്ള ഗ്രന്ഥത്തിന്‍റെ (" IL GIUBILEO, LA MISERICORDIA, FRANCESCO " ) വെള്ളിയാഴ്ച(04/12/15) റോമില്‍ നടന്ന പ്രകാശനത്തോടനുബന്ധിച്ച് അയച്ച ആശംസാ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ അര്‍ത്ഥ വിശദീകരണം നല്കിയിരിക്കുന്നത്.     വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ആണ് പുസ്തകം പ്രകാശനം ചെയ്തത്.Source: Vatican Radio   Read More of this news...

ഐക്യം സംജാതമാക്കുന്ന സേതുബന്ധം തീര്‍ക്കല്‍ ശ്രേഷ്ഠതമം: പാപ്പാ

 ഭിന്നിപ്പുള്ളിടത്ത് ഐക്യം സംജാതമാക്കുകയും, പുറന്തള്ളലിന്‍റെയും പാര്‍ശ്വവത്ക്കരണത്തിന്‍റെയും യുക്തി പ്രബലപ്പെടുന്നിടത്ത് ഏകതാനത വളര്‍ത്തുകയും ചെയ്യുന്നതായ പാലംപണിയല്‍ ശ്രേഷ്ഠതമമെന്ന് മാര്‍പ്പാപ്പാ.     ഇറ്റലിയിലെ കത്തോലിക്ക വിദ്യാലയങ്ങളിലെ മാതാപിതാക്കളുടെ സംഘടനയുടെ നാല്പതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് പ്രസ്തുത സംഘടനയിലെ അംഗങ്ങളടങ്ങിയ 400- ലേറെപ്പേരെ ശനിയാഴ്ച (05/12/15) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.      വിദ്യാലയത്തിനും ഒരു പ്രദേശത്തിനുമിടയിലും, വിദ്യാലയത്തിനും കുടുംബത്തി നുമിടയിലും, വിദ്യാലയത്തിനും പൗരസേവന വിഭാഗങ്ങള്‍ക്കുമിടയിലും സേതുബന്ധം തീര്‍ക്കുകയെന്ന ലോലമായ ദൗത്യത്തിന്‍റെ നിര്‍വ്വഹണത്തിന് സംഭാവനയേകിക്കൊണ്ട് മാതാപിതാക്കളു‌ടെ ഈ സംഘടന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുടുബത്തിനും സേവനമേകുന്നതിനെ പാപ്പാ ശ്ലാഘിച്ചു.     മാനുഷികവും ക്രിസ്തീയവുമായ അധികൃത മൂല്യങ്ങളോടു തുറവുള്ളതും സമഗ്രവുമായ ഒരു ശിക്ഷണം സ്വന്തം മക്കള്‍ക്കായി ആവശ്യപ്പെടാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്നും ഈ മൂല്യങ്ങളെ ബലികഴിക്കാതെ കുടുംബത്തിലും വിദ്യാലയത്തിലും സമൂഹത്തിലും അവര്‍ അവയ്ക്ക് സാക്ഷ്യമേകണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.Source: Vatican radio   Read More of this news...

ഭീതിക്കടിമകളാകാതെ ദൗത്യനിര്‍വ്വഹണത്തില്‍ മുന്നേറുക

ഭീകരാക്രമണങ്ങളുടെ ഭീഷണിയ്ക്ക് വിധേയരായി അടച്ചുപൂട്ടിയിരിക്കാതെ മുന്നേറുകയും നമ്മുടെ ദൗത്യം നിറവേറ്റുകയും ചെയ്യണമെന്ന മഹത്തായൊരു പാഠം മാര്‍പ്പാപ്പാ ആഫ്രിക്കാസന്ദര്‍ശനംവഴി നല്കുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യാലയത്തില്‍ പൊതുകാര്യവകുപ്പിന്‍റെ ചുമതലയുള്ള ആര്‍ച്ചുബിഷപ്പ് ജൊവാന്നി ആഞ്ചെലൊ ബെച്ചു (GIOVANNI ANGELO BECCIU).       കുട്ടികള്‍ ഫ്രാന്‍സിസ് പാപ്പായ്ക്കെഴുതിയ കത്തുകളുടെ സമാഹാരമായ " LETTERINE A PAPA FRANCESCO" ( ലെത്തെരീനെ അ പാപ്പാ ഫ്രാന്‍ചെസ്കൊ), അതായത്, ഫ്രാന്‍സിസ് പാപ്പായ്ക്കുള്ള ചെറുലിഖിതങ്ങള്‍ എന്ന ഗ്രന്ഥം ഇറ്റാലിയന്‍ ഭാഷയില്‍ പ്രകാശനം ചെയ്യപ്പെട്ട ചടങ്ങില്‍ സംസാരിച്ച അദ്ദേഹം, കുട്ടികളുടെ നിഷ്ക്കളങ്കവും സഹജവുമായ പെരുമാറ്റം, പാപ്പായോടു അപ്രകാരം പെരുമാറത്തക്കവിധം അവര്‍ക്ക് പാപ്പായിലുള്ള വിശ്വാസം, പാപ്പാ അവരോടു കാണിക്കുന്ന പിതൃസഹജ വാത്സല്യം, കരുണാര്‍ദ്രത, ഭീകരാക്രമണഭീതി എങ്ങും പരന്നിരിക്കുന്ന ഒരു പശ്ചാത്തലത്തില്‍ അരങ്ങേറിയ പാപ്പായുടെ ആഫ്രിക്കാസന്ദര്‍ശനം, കരുണയുടെ അസാധാരണ ജൂബിലിയുടെ ആസന്നമായിരിക്കുന്ന തുടക്കം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു.     കരുണയുടെ ജൂബിലിയും പാപ്പായ്ക്ക് പൈതങ്ങളോടുള്ള സവിശേഷ ബന്ധവും ഫ്രാന്‍സിസ് പാപ്പാ തന്‍റെ സഭാഭരണത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ഉണര്‍ത്തിയ "കാരു ണ്യത്തിന്‍റെ വിപ്ലവത്തി"ലേക്ക് നമ്മുടെ മനസ്സിനെ ആനയിക്കുകയല്ലേ എന്ന ചോദ്യത്തിന് ആര്‍ച്ചുബിഷപ്പ് ബെച്ചു പ്രത്യുത്തരിച്ചത്, "കരുണ, പാപ്പാ തുടക്കംമുതല്‍തന്നെ ആവര്‍ത്തിച്ചുപയോഗിക്കുന്ന ഒരു പദമാണെന്നും ഈ മനസ്സലിവ് ,ദൈവത്തിന്‍റെ  പിതൃത്വം, അവിടുത്തെ കരുണ അല്ലാതെ മറ്റŔ   Read More of this news...

സമര്‍പ്പിതര്‍ ധ്യാനാത്മകമാനം ജീവിക്കുക

അനുദിനജീവിതവ്യഗ്രതകള്‍ക്കിടയിലും ധ്യാനാത്മകമാനം ജീവിക്കാന്‍ സമര്‍പ്പിതര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് സമര്‍പ്പിതജീവിത സ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കുമായുള്ള സംഘം.ഈ സംഘം സമര്‍പ്പിതര്‍ക്കായി പ്രസീദ്ധീകരിച്ച മൂന്നാമത്തെ കത്തിലാണ് ഈ ക്ഷണം ഉള്ളത്.    'ധ്യാനിക്കൂ' എന്നതാണ് ഈ കത്തിന്‍റെ ശീര്‍ഷകം.നരകുലത്തെയും സൃഷ്ടിയെയും ദൈവത്തിന്‍റെ നയനങ്ങളിലൂടെ വീക്ഷിക്കാന്‍ ഒരുവനെ പ്രാപ്തനാക്കുന്ന ദൈവവുമായുള്ള അപരിത്യാജ്യമായ ബന്ധം വീണ്ടും കണ്ടെത്തേണ്ടതിന് സമര്‍പ്പിതര്‍ ധ്യാനാത്മകമാനം ജീവിക്കേണ്ടത് ആവശ്യമാണെന്ന് ഈ കത്തിനെ അധികരിച്ചു വെള്ളിയാഴ്ച (04/12/15) പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ സമര്‍പ്പിതജീവിത സ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കുമായുള്ള സംഘം വ്യക്തമാക്കുന്നു.'ആനന്ദിക്കൂ', 'ജാഗരൂകരായിരിക്കൂ' എന്നീ ശീര്‍ഷകങ്ങളില്‍ യഥാക്രമം 2 കത്തുകള്‍ സമര്‍പ്പിതര്‍ക്കായി ഈ സംഘം പുറപ്പെടുവിച്ചിരുന്നു.ഇവയുടെ തുടര്‍ച്ചയായ, 'ധ്യാനിക്കൂ' എന്ന ശീര്‍ഷകത്തിലുള്ള പുതിയ കത്തിന്‍റെ  ഔപചാരിക പ്രകാശനം ഈ മാസം, അതായത്, ഡിസംബര്‍ 16-ന് റോമിലെ ഉര്‍ബനിയാന പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നടക്കും.Source: Vatican Radio   Read More of this news...

ഭൂമിയെ സുന്ദരമായ പൊതുഭവനമായി കാത്തുപരിപാലിക്കുക

നമ്മുടെ ഭൂമിയെ സുന്ദരമായ പൊതുഭവനമായി കാത്തുപരിപാലിക്കുന്നതിന് സംവാദത്തിന്‍റെയും പ്രവര്‍ത്തനത്തിന്‍റെയും വാതില്‍ തുറന്നിടാന്‍ നീതി-സമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ (Peter Kodwo Appiah Turkson) ആഹ്വാനം ചെയ്യുന്നു.     ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്ക സഭയുടെ ഔദ്യോഗിക ഉപവിപ്രവര്‍ത്തന സംഘടനയായ കാഫോദ് (CAFOD) വെള്ളിയാഴ്ച (04/12/15) പോള്‍ ആറാമന്‍ പാപ്പായുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഒരു പ്രഭാഷണ പരിപാ‌ടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.     തന്‍റെ സഭാ ഭരണകാലത്ത് നവീകരണത്തിന്‍റെ വാതിലുകള്‍ പോള്‍ ആറാമന്‍ പാപ്പാ തുറന്നിട്ടത് അനുസ്മരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍,  പാരീസില്‍ കാലാവസ്ഥാമാറ്റത്തെ അധികരിച്ചു നടക്കുന്ന COP 21 സമ്മേളനുവുമായി ബന്ധപ്പെടുത്തി, സകല സൃഷ്ടിയുടെയും പരിപാലനം നമ്മുടെ പൊതു ഭവനത്തിലേക്കുള്ള വാതിലാണെന്ന് സമര്‍ത്ഥിച്ചു.     കാലാവസ്ഥാമാറ്റം, പരിസ്ഥിതി മലിനീകരണം തുടങ്ങിയവ സകലരെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ ഇന്നത്തെയും നാളത്തെയും തലമുറകള്‍ക്കിടയില്‍ നീതി സന്ദിഗ്ദാവസ്ഥയിലായിരിക്കയാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത് സകലരും നയനങ്ങളും മനസ്സും ഹൃദയവും തുറക്കുന്നതിന് നമ്മെ ക്ഷണിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.Source: Vatican Radio   Read More of this news...

ഫിലിപ്പീന്‍സിന്‍റെ പ്രസിഡന്‍റ് വത്തിക്കാനില്‍

പാപ്പാ ഫിലിപ്പീന്‍സിന്‍റെ പ്രസിഡന്‍റിനെ വത്തിക്കാനില്‍ സ്വീകരിച്ചു.     വെള്ളിയാഴ്ച (04/12/15) രാവിലെ ആയിരുന്നു വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായും പ്രസിഡന്‍റ് ബെനീഞ്ഞൊ അക്വീനൊ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ച.     ഫിലിപ്പീന്‍സിലെ വിവിധ വിഭാഗങ്ങല്‍ തമ്മിലുള്ള സംഭാഷണം, അന്നാടിന്‍റെ ജീവിതത്തിന് കത്തോലിക്കാസഭയേകുന്ന സംഭാവന, മിന്തനാവൊ സമാധാന പ്രക്രിയ എന്നിവ ഇരുവരുടെയും ചര്‍ച്ചാവിഷയങ്ങളായി.     മിന്തനാവൊ സമാധാനപ്രക്രിയയിൽ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പരിശ്രമം ആ പ്രദേ ശത്ത് സുദൃഢവും സ്ഥായിയുമായ സമാധാനം സംസ്ഥാപിക്കട്ടെയെന്ന് ഇരുവരും ആശംസിക്കുകയും ചെയ്തു.     കാലാവസ്ഥമാറ്റം, കാലാവസ്ഥയെ അധികരിച്ച് ഫ്രാന്‍സിലെ പാരീസില്‍ നടന്നു വരുന്ന COP 21 സമ്മേളനം എന്നിവ ഉള്‍പ്പടെ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശിക്കപ്പെട്ടു.     പ്രസിഡന്‍റ് ബെനീഞ്ഞൊ അക്വീനൊ മൂന്നാമന്‍ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി  കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്‍റെ വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞൊര്‍ അന്ത്വകമില്ലേരിയുമായും കൂടിക്കാഴ്ച നടത്തി.Source: Vatican Radio   Read More of this news...

സ്ത്രീകളുടെ പകരം വയ്ക്കാനാവാത്ത ദൗത്യം കുടുംബത്തില്‍

കുടുംബത്തിലും മക്കളുടെ ശിക്ഷണത്തിലും സ്ത്രീകളുടെ പകരംവയ്ക്കാനാവാത്ത പങ്ക് മാര്‍പ്പാപ്പാ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടുന്നു.     അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി റോമില്‍ സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ചര്‍ച്ചാ യോഗത്തോടനുബന്ധിച്ച് ഈ സമിതിയുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ സ്തനിസ്വാഫ് റയില്‍ക്കൊയ്ക്ക് (STANISLAW RYLKO) വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട് അയച്ച ആശംസാ സന്ദേശത്തിലാണ് സ്ത്രീകളടെ ദൗത്യത്തിന്‍റെ ശ്രേഷ്ഠതയെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.     തൊഴിലിലിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ മാനവികതയാല്‍ സാന്ദ്രമായ സാമ്പത്തിക - രാഷ്ട്രീയ സംവിധാനങ്ങളുടെ നിര്‍മ്മിതിക്കേകുന്ന സാരവത്തായ സംഭാവനകളെ പാപ്പാ ശ്ലാഘിക്കുന്നു.     തൊഴിലിന്‍റെയും കുടുംബത്തിന്‍റെയും ആവശ്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ടു പോകുന്നതിനുള്ള സമൂര്‍ത്ത നിര്‍ദ്ദേശങ്ങളും ഭാവാത്മക മാതൃകകളും അവതരിപ്പിച്ചു കൊണ്ടാണ് അവര്‍ ഈ സംഭാവനയേകുന്നതെന്നും പാപ്പാ വ്യക്തമാക്കുന്നു.      അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളി (04/12/15) ശനി (05/12/15) ദിവസങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് പാപ്പാ പ്രാര്‍ത്ഥന ഉറപ്പുനല്കുകയും ആശിസ്സേകുകയും ചെയ്യുന്നു.Source: Vatican Radio   Read More of this news...

ക്രിസ്തുവിനെ സ്നേഹിക്കുക, സ്നേഹിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക

ജനം സഭയോടുള്ള സ്നേഹത്തെപ്രതി ക്രിസ്തുവിനെയല്ല സ്വീകരിക്കുന്നത് മറിച്ച് ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സഭയെയാണെന്ന് ധ്യാനപ്രാസംഗികനായ വൈദികന്‍ റനിയേരൊ കന്തലമേസ്സ.(RANIERO CANTALAMESSA)     വത്തിക്കാനില്‍ ആഗമനകാല ധ്യാനപ്രഭാഷണ പരമ്പരയില്‍ ആദ്യത്തേതായിരുന്ന വെള്ളിയാഴ്ചത്തെ (04/12/15) പ്രസംഗത്തിലാണ് പേപ്പല്‍ ഭവനത്തിലെ ധ്യാനപ്രാസംഗികനും OFM കപ്പൂച്ചിന്‍ സമൂഹാംഗവുമായ അദ്ദേഹം ഇതു പറഞ്ഞത്.     ഫ്രാന്‍സിസ് പാപ്പായുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഭാഷണം.     രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖകളില്‍ ആദ്യത്തെതായ തിരുസഭയെ അധികരിച്ചുള്ള ലൂമെന്‍ ജന്‍സിയും (LUMEN GENTIUM) ആയിരുന്നു ഈ ധ്യാനപ്രസംഗത്തിനാധാരം.     തന്‍റെ ഈ പ്രഭാഷണ പരമ്പര ഇത്തവണ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ മുഖ്യ പ്രമാണരേഖകളായ, ലൂമെ‍ന്‍ ജന്‍സിയും, ആരാധനക്രമത്തെ സംബന്ധിച്ച സാക്രൊസാംക്തും കൊണ്‍ചീലിയും (SACROSANCTUM CONCILIUM), ദൈവവചനത്തെ അധികരിച്ചുള്ള ദേയി വെര്‍ബും (DEI VERBUM), ലോകത്തില്‍ സഭയുടെ ദൗത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗൗദിയും എത്ത് സ്പേസ് (GAUDIUM ET SPES) എന്നിവയെ അവലംബമാക്കുമെന്നും ഫാദര്‍ കന്തലമേസ്സ വ്യക്തമാക്കി.    ക്രിസ്തുവിനെ സ്നേഹിക്കാനും അവിടത്തെ സ്നേഹിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കാനും നാം ശ്രമിക്കുകയാണെങ്കില്‍ നാം സഭയ്ക്ക് മെച്ചപ്പെട്ട സേവനം കാഴ്ചവയ്ക്കുകയായിരിക്കും ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.Source: Vatican Radio   Read More of this news...

ജൂബിലി വര്‍ഷത്തേയ്ക്കുള്ള സുവിശേഷ സമാഹാരം പ്രകാശനംചെയ്തു

ജൂബിലിവര്‍ഷത്തേയ്ക്കുള്ള പ്രത്യേക സുവിശേഷ സമാഹാരം പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചു.കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ ഉപയോഗിക്കുവാനുള്ള സുവിശേഷ വായനകളുടെ സമാഹാരമാണ്, Evangeliario della Misericordia എന്ന പേരില്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റും ജൂബിലിയാചരണത്തിന്‍റെ സംഘാടകനുമായ ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല ഡിസംബര്‍ 3-ാം തിയതി പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ചത്.ദൈവികകാരുണ്യത്തെ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന സുവിശേഷ ഭാഗങ്ങള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഗ്രന്ഥം ജൂബിലിവര്‍ഷത്തിലെ ഞായറാഴ്ചകളിലും, തിരുനാളുകളിലും മറ്റ് പ്രത്യേക അവസരങ്ങളിലും ഉപയോഗിക്കുന്നതിനുവേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്.ഇറ്റലിയുടെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയാണ് (Episcopal Conference of Italy) ഇതിന്‍റെ പ്രസാധകര്‍. പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരനും മൊസൈക്ക് ആര്‍ട്ടിസ്റ്റുമായ മാര്‍ക്കോ രൂപ്നിക്കിന്‍റെ ചിത്രണങ്ങള്‍ കാരുണ്യത്തിന്‍റെ സുവിശേഷത്തിന് വര്‍ണ്ണപ്പൊലിമ നല്‍കുന്നു. പ്രസിദ്ധീകരണത്തിന്‍റെ ആമുഖക്കുറിപ്പ് ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയുടേതാണ്. ഡെമി -ല്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്രന്ഥത്തിന് 416 പേജുകളുണ്ട് (416 pages; Weight 2,310 grams; Height 33.5 cm; Width 25.5 cm; Depth 5 cm).ആരാധനക്രമത്തിന്‍റെ ആഴവും ശ്രേഷ്ഠതയും വെളിപ്പെടുത്തുന്ന വിധത്തിലുള്ള രൂപഭംഗിയോടെയാണ് ഗ്രന്ഥം പ്രസാധകര്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഇറ്റാലിയന്‍ ഭാഷയില്‍ ഒരുക്കിയിരിക്കുന്ന ഗ്രന്ഥം ഇതര ഭാഷാഗ്രൂപ്പുകള്‍ക്കും ദേശീയ മെത്രാന്‍ സമിതികള്‍ക്കും അനുകരണീയമാണ്. Source: Vatican Radio   Read More of this news...

ചിംമ്പോത്തെയിലെ രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക്

തെക്കെ അമേരിക്കന്‍ രാജ്യമായ പെറുവിലെ ചിംമ്പോത്തെ രൂപതയില്‍ ഭീകരരുടെ കൈകളില്‍ കൊല്ലപ്പെട്ട മൂന്നു വൈദികരെയാണ് ഡിസംബര്‍ 5-ാം തിയതി ശനിയാഴ്ച സഭ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.പോളണ്ടുകാരായ രണ്ടു കണ്‍വെന്‍ച്വല്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികര്‍ - മിഖാല്‍ തൊമസേക്കും, ബിഞ്ഞ്യൂ സ്ട്രവോസ്ക്കിയും, ഇറ്റലിക്കാരനായ വൈദികന്‍ അലസാന്ത്രോ ദോര്‍ദിയുമാണ് ആധുനികകാലത്തെ ലാറ്റിനമേരിക്കന്‍ ഗറില്ല വിപ്ലവകാരികളുടെ കൈകളില്‍ വിശ്വാസത്തെപ്രതി  ജീവന്‍ സമര്‍പ്പിച്ചവര്‍.രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പെറുവില്‍ ഭീകരപ്രവര്‍ത്തനങ്ങളായി കൊടുമ്പിരിക്കൊണ്ട 1980-1992 കാലഘട്ടത്തിലാണ് മൂന്നു വൈദികരും ചിംമ്പോത്തെ രൂപതയിൽ കൊല്ലപ്പെട്ടത്. ഫ്രാന്‍സിസ്ക്കന്‍ വൈദികരായ മിഖാല്‍ തൊമസേക്കും, ബിഞ്ഞ്യൂ സ്ട്രവോസ്ക്കിയും കൊല്ലപ്പെട്ടത് 1991 ആഗസ്റ്റ് 9-ാം തിയതിയാണ്. ചിംമ്പോത്തെ രൂപതയില്‍ അജപാലശുശ്രൂഷയില്‍ വ്യാപൃതരായിരിക്കെയാണ് അവരെ ഭീകരര്‍ ബന്ധികളാക്കി പീഡിപ്പിച്ച് കൊന്നത്. ചിംമ്പോത്തെയിലെ പാവങ്ങളായ കര്‍ഷകരുടെ ക്ഷേമത്തിനും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും, വിശ്വാസ രൂപീകരണത്തിനുമായി സമര്‍പ്പിതനായിരുന്ന ഇറ്റാലിയന്‍ വൈദികന്‍  അലസാന്ത്രോ ദോര്‍ദിയെ ഭീകരര്‍ 1991 ആഗസ്റ്റ് 25-നാണ് വകവരുത്തിയത്.മതം ജനങ്ങളുടെ രാഷ്ട്രീയബോധത്തെ മയക്കുകയാണെന്നും, കൂദാശകളും ഉപവി പ്രവര്‍ത്തനങ്ങളും അവരെ വിപ്ലവരാഷ്ട്രീയത്തിന്‍റെ വിമോചന ദൗത്യത്തില്‍നിന്നും അകറ്റിനിറുത്തുകയും ചെയ്യുന്ന കാരണങ്ങളാലാണ് പെറുവിലെ ഗ്വറില്ല രാഷ്ട്രീയ പോരാളികള്‍ വൈദികരെ വകവരുത്തിയതെന്ന്, പില്‍ക്കാലത്ത് മാനസാന്തരപ്പെട്ട ഗ്വറില്ലാ നേതാവ്, അബിമേല്‍ ഗുസ്മാന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണെന്ന്, കര്‍ദ്ദിനാള്‍ അ&#   Read More of this news...

ആഫ്രിക്കയില്‍ പെയ്തിറങ്ങിയ കാരുണ്യവര്‍ഷം

ആഫ്രിക്കയില്‍ പാപ്പാ തുറന്ന ജൂബിലികവാടം പാവങ്ങള്‍ക്കുള്ള കാരുണ്യവര്‍ഷമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി.ആഗോളസഭയുടെ ജൂബിലി ആരംഭിക്കുന്നത് ഡിസംബര്‍ 8-ാം തിയതിയാണെങ്കിലും നവംബര്‍ 30-ാം തിയതി പാപ്പാ ഫ്രാന്‍സിസ് മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ ബാംഗ്വിയില്‍ തുറന്ന ജൂബിലകവാടം, ബഹുഭൂരിപക്ഷം പാവങ്ങളായ ആഫ്രിക്കന്‍ ജനതയ്ക്ക് ദൈവത്തിന്‍റെ കാരുണ്യവര്‍ഷം സവിശേഷമായി നല്കുന്നതായിരുന്നുവെന്നും പാപ്പായുടെ കൂടെ ആഫ്രിക്ക സന്ദര്‍ശിച്ച ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.ഡിസംബര്‍ 1-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പായുടെ ആഫ്രിക്ക അപ്പസ്തോലിക പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തിയത്.  ബാംഗ്വി അതിരൂപതയുടെ നോട്ടര്‍-‍ഡാം ഭദ്രാസന ദേവാലയത്തിലാണ് ലോകത്തെ പ്രഥമ ജൂബിലികവാടം പാപ്പാ ഫ്രാന്‍സിസ് തുറന്നത്. അങ്ങനെ ബാംഗ്വി ലോകത്തിന്‍റെ ആത്മീയ തലസ്ഥാനമായെന്നും, ദൈവികകാരുണ്യത്തിന്‍റെ വര്‍ഷം ഭൂമിയില്‍ അതോടെ തുറക്കപ്പെടുകയാണെന്നും, ജൂബിലകവാടം ആഫ്രിക്കന്‍ ജനങ്ങള്‍ക്കായി തള്ളിത്തുറന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചതായി ഫാദര്‍ ലൊമ്പാര്‍ഡി സാക്ഷ്യപ്പെടുത്തി.വര്‍ഷങ്ങളായി യുദ്ധവും വെറുപ്പും, തെറ്റിദ്ധാരണയും, അസമാധാനവും അനുഭവിക്കുന്ന ജനതയാണിതെന്നും, സംഘര്‍ഷഭൂമിയിലെ പാവങ്ങള്‍ കുരിശു വഹിക്കുന്നവരാണെന്നും, അവിടെ ദൈവപിതാവിന്‍റെ കാരുണ്യകവാടം തുറക്കപ്പെടുകയായെന്നും തദവസരത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചത് ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ വെളിപ്പെടുത്തി.ദൈവത്തോട് താന്‍ അവിടെ യാചിച്ചത് ആ നാടിനും ഭൂഖണ്ഡത്തിനുംവ   Read More of this news...

കാരുണ്യത്തിന്‍റെ ജൂബിലി ദൈവാത്മാവിന്‍റെ പ്രചോദനമെന്ന് പാപ്പാ ഫ്രാന്‍സിസ്

ദൈവാരൂപിയാണ് തന്നെ കാരുണ്യത്തിന്‍റെ ജൂബിലിയിലേയ്ക്കു നയിച്ചതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.ഇറ്റാലിയന്‍ ഭാഷയില്‍ ഇറങ്ങുന്ന Pauline പ്രസാധകരുടെ 'Credere'  ( ക്രെദെരെ = വിശ്വസിക്കാന്‍ ) എന്ന ആഴ്ചപ്പതിപ്പിനു നല്കിയ അഭിമുഖത്തിലാണ് കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന് തനിക്കു ലഭിച്ച പ്രചോദനത്തെക്കുറിച്ച് പാപ്പാ തുറന്നു സംസാരിച്ചത്.ക്രൂരതയല്ല, വിധിക്കലുമല്ല; ധാര്‍മ്മിക അളവുകോലുകള്‍വച്ച് മനുഷ്യരെ ശിക്ഷിക്കുകയുമല്ല സഭയുടെ രീതി. മറിച്ച്, ദൈവം കാരുണ്യവാനായ പിതാവാണെന്ന് നവയുഗത്തിലെ ജനങ്ങളെ അറിയിക്കണമെന്ന ഉള്‍ക്കാഴ്ച തനിക്കു ലഭിച്ചത് പരിശുദ്ധാത്മാവില്‍നിന്നാണെന്ന് പാപ്പാ ഫ്രാന്‍സിസ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.ആയുധങ്ങളുടെ നിര്‍മ്മാണം, അതിന്‍റെ വിപണനം, കുട്ടികളുടെ പീഡനം, അടിമത്വത്തിന്‍റെ പുതിയ മുഖമായ മനുഷ്യക്കച്ചവടം, മനുഷ്യന്‍റെ നവമായ മറ്റു തിന്മകള്‍, എല്ലാം മാനവികതയ്ക്കുതന്നെ എതിരായ നിന്ദയും, ദൈവനിന്ദയുമാണ്. അതില്‍നിന്ന് വ്യക്തികളെയും കുടുംബങ്ങളെയും മോചിക്കാനായാല്‍ ലോകത്ത് നന്മയുടെ വെളിച്ചം പങ്കുവയ്ക്കാനാകുമെന്ന വിശ്വാസവും ബോധ്യവുമാണ് തന്നെ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാപ്പാ അഭിമുഖത്തില്‍ വ്യക്തമാക്കി.   ആധുനിക സഭാചരിത്രത്തില്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ പാപ്പാമാര്‍ ദൈവികകാരുണ്യത്തെപ്പറ്റി സഭാമക്കളെ അനുസ്മരിപ്പിച്ച ചരിത്രമുഹൂര്‍ത്തങ്ങള്‍ പാപ്പാ അഭിമുഖത്തില്‍ അനുസ്മരിച്ചു.Source: Vatican Radio   Read More of this news...

ബഹുഭൂരിപക്ഷം പാവങ്ങളെ ബാധിക്കുന്ന കാലാവസ്ഥ വ്യതിയാനം

കാലാവസ്ഥ വ്യതിയാനം ഏറ്റവും അധികം സ്വാധീനിക്കുന്നത് പാവങ്ങളെയാണെന്ന് FAO - യുടെ ഡയറക്ടര്‍ ജനറല്‍, ഹൊസെ ഗ്രാത്സിയാനോ ഡിസില്‍വ പ്രസ്താവിച്ചു.നവംബര്‍ 30-ന് പാരീസില്‍ ആരംഭിച്ചിരിക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉച്ചകോടി സമ്മേളനത്തി (COP21)ലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.കലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതല്‍ വ്രണപ്പെടുത്തുന്നത് ലോകത്ത്  80 ശതമാനംവരുന്ന ഗ്രാമീണരും കര്‍ഷകരുമായ ജനവിഭാഗത്തെയാണെന്നും, അതിനാല്‍ സുസ്ഥിതിവികസനം, സമാധാനം, കാലാവസ്ഥാ വ്യതിയാനം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും പരസ്പര പൂരിതമായി പരിഗണിക്കേണ്ടതുമായ പ്രശ്നങ്ങളാണെന്ന് ലോക ഭക്ഷ്യസംഘടനയുടെ പ്രധാനി ഗ്രാത്സിയാനോ രാഷ്ട്രനേതാക്കളെ ചൂണ്ടിക്കാട്ടി.ലോകജനതയുടെ ബഹുഭൂരിപക്ഷവും അവികസിതമായ അവസ്ഥയിലായിരിക്കുകയും, വിശപ്പിലും കൊടും ദാരിദ്ര്യത്തിലും ഇന്നും കഴിയുകയും ചെയ്യുമ്പോള്‍ ലോകസമാധാനം ഒരു വിദൂരസ്വപ്നമാണെന്ന് ഡിസംബര്‍ ഒന്നാം തിയതി അവതരിപ്പിച്ച പ്രബന്ധത്തിന് ആമുഖമായി ഗ്രാത്സിയാനോ പ്രസ്താവിച്ചു.സമൂഹത്തില്‍ ബഹുഭൂരിപക്ഷമായ പാവപ്പെട്ടവരെയാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എന്നു മനസ്സിലാക്കുമ്പോള്‍, യുഎന്‍ പദ്ധതിയൊരുക്കുന്ന പ്രതിവിധി- പിന്‍തുണ-തിരിച്ചുവരല്‍ പരിപാടിയില്‍ (A2R Resilence Program) കര്‍ഷകരും പാവങ്ങളുമായവരാണ് കൂടുതല്‍ പരിഗണിക്കപ്പെടേണ്ടതെന്നും ഗ്രാത്സിയാനോ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായിട്ട് കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന വരള്‍ച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് മുതലായ പ്രകൃതിക്ഷോഭങ്ങള്‍ അവയുടെ ശക്തിയില്‍ ഊര്‍ജ്ജിതപ്പെട്ടിരിക്കുന്നതിനാല്‍ അവ കാരണമുണ്ടാകുന്ന ദുരന്തങ്ങളും ആനുപാതികമായി ഭീക   Read More of this news...

റബര്‍ കര്‍ഷകരുടെ ദുരിതം ആരുടെയും പ്രശ്നമല്ലേ?

സഹതപിക്കാന്‍പോലും ആരുമില്ലാത്തവരായിപ്പോയോ കേരളത്തിലെ റബര്‍ കര്‍ഷകര്‍? പരിത്യക്തരായ ഒരു ജനതയായി സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ മാറിക്കഴിഞ്ഞോ? വിലത്തകര്‍ച്ചയുടെ കെടുതികള്‍ക്കിരയായ ആ കര്‍ഷകജനതയോടു കേന്ദ്ര-സംസ്ഥാന ഭരണാധികാരികളും വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒക്കെ പുലര്‍ത്തുന്ന നിസംഗതയും നിര്‍മമതയും ഇത്തരം ചോദ്യങ്ങളെ അനിവാര്യമാക്കുന്നു.നാലഞ്ചു വര്‍ഷമായി റബര്‍വില താഴോട്ടു പോരുകയാണ്. കിലോഗ്രാമിന് 260 രൂപയ്ക്കു മുകളില്‍നിന്ന് ഇടിഞ്ഞ റബര്‍വില ഇപ്പോള്‍ 100 രൂപയുടെ ചുറ്റുവട്ടത്തായി. ചില സ്ഥലങ്ങളില്‍ നൂറിനും താഴെയേ കര്‍ഷകര്‍ക്കു ലഭിക്കുന്നുള്ളൂ. ഉത്പാദനച്ചെലവ് കിലോഗ്രാമിന് 160 രൂപയിലധികമാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് ഇപ്പോഴത്തെ വിലയ്ക്കു റബര്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഓരോ കിലോഗ്രാമിലും 60 രൂപയിലധികം നഷ്ടമുണ്ട്.വില്പന നഷ്ടമാണെങ്കില്‍ ഉത്പാദനം വേണ്െടന്നുവയ്ക്കുകയാകും കര്‍ഷകര്‍ ചെയ്യുക. കേരളത്തില്‍ അതാണു സംഭവിച്ചത്. നാലു വര്‍ഷം മുന്‍പ് എട്ടു ലക്ഷം ടണ്ണിലധികമായിരുന്നു സംസ്ഥാനത്തെ റബര്‍ ഉത്പാദനം. സാധാരണഗതിയിലാണെങ്കില്‍ അത് ഇപ്പോള്‍ ഒന്‍പതു ലക്ഷം ടണ്ണില്‍ അധികമാകേണ്ടതാണ്. പക്ഷേ സംഭവിച്ചതു മറിച്ചാണ്. ടാപ്പിംഗ് വേണ്െടന്നു വച്ചും ടാപ്പിംഗ് കുറച്ചും റബറിന്റെ പരിപാലനം കുറച്ചും ആവര്‍ത്തനകൃഷി വൈകിച്ചും വേണ്െടന്നു വച്ചുമൊക്കെ കര്‍ഷകര്‍ ഉത്പാദനം കുറച്ചു. ഈവര്‍ഷം ഉത്പാദനം അഞ്ചരലക്ഷം ടണ്ണേ വരൂ എന്നാണു വ്യാപാരമേഖലയിലുള്ളവര്‍ കണക്കാക്കുന്നത്.നാലുവര്‍ഷം മുന്‍പത്തേതില്‍നിന്നു രണ്ടര ലക്ഷം ടണ്‍ കുറവ്. സ്വാഭാവികമായി ഇപ്പോള്‍ ഉണ്ടാകേണ്ടിയിരുന്ന വര്‍ധന സംഭവിച്ചെങ്കില്‍ വേണ്ട ഒന്‍പതു ലക്ഷം ടണ്‍ ഉത്പാദനത്തെ അപേക്ഷിച്ചു നോക്&   Read More of this news...

സിസ്റ്റര്‍ ലൂസിറ്റ FCC കോതമംഗലം പ്രൊവിന്‍ഷ്യല്‍

കോതമംഗലം: ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് കോണ്‍ഗ്രിഗേഷന്റെ വിമല പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റര്‍ ലൂസിറ്റ എഫ്സിസി തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റന്റ് സുപ്പീരിയറായി സിസ്റര്‍ റാണി, കൌണ്‍സിലര്‍മാരായി സിസ്റര്‍ ജിംസി, സിസ്റര്‍ സിനോബി, സിസ്റര്‍ മെര്‍ലിന്‍, പ്രൊവിന്‍ഷ്യല്‍ ഫിനാന്‍സ് ഓഫീസറായി സിസ്റര്‍ ഗ്രേസ് മരിയ, സെക്രട്ടറിയായി സിസ്റര്‍ ജാന്‍സി ഏബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു. മൂവാറ്റുപുഴ കറുകിടം ലവേര്‍ണ മഠത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. Source: Deepika   Read More of this news...

കരുണയുടെ ജൂബിലിവര്‍ഷം: പുസ്തകം പ്രകാശനം ചെയ്തു

വടവാതൂര്‍: കരുണയുടെ വര്‍ഷാചരണത്തിന്റെ അര്‍ഥലക്ഷ്യങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുന്ന പുസ്തകം വടവാതൂര്‍ സെമിനാരിയില്‍നിന്നു പുറത്തിറങ്ങി. പൌരസ്ത്യവിദ്യാപീഠത്തിലെ ബൈബിള്‍ പ്രഫസറായ ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലാണ് പുസ്തകം എഡിറ്റുചെയ്തിരിക്കുന്നത്.280 പേജുകളുള്ള പുസ്തകത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ കാരുണ്യത്തിന്റെ മുഖം എന്ന ശ്ളൈഹികലേഖനത്തെക്കുറിച്ചുള്ള വിശകലനം കൂടാതെ, പതിനൊന്നു ലേഖനങ്ങളാണ് ആദ്യഭാഗത്തുള്ളത്. കാരുണ്യത്തിന്റെ തത്ത്വശാസ്ത്രപരവും മനഃശാസ്ത്രപരവുമായ അപഗ്രഥനങ്ങളും ഇക്കുട്ടത്തിലുണ്ട്. രണ്ടാം ഭാഗത്ത്, നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ സജീവമായിരിക്കുന്ന കാരുണ്യത്തിന്റെ പ്രായോഗിക മുഖങ്ങളാണ്. കാരുണ്യമേഖലയില്‍ വര്‍ഷങ്ങളായി വലിയ ത്യാഗത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് പത്തൊമ്പതു ലേഖനങ്ങള്‍ എഴുതുന്നത്. അനുഭവത്തിന്റെ ചൂട് ഈ ലേഖനങ്ങളുടെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. 2016 നവംബര്‍ 20 വരെ നീണ്ടുനില്ക്കുന്ന വിശുദ്ധവര്‍ഷത്തില്‍ വായിക്കാനും പ്രചോദനം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാണ് ഇതിലെ ഓരോ ലേഖനവും. കാരുണ്യവര്‍ഷാചരണത്തിനു ദിശാബോധവും വ്യക്തതയും നല്കുവാന്‍ ഈ ഗ്രന്ഥം ഏറെ സഹായിക്കുമെന്ന് സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.കാരുണ്യത്തിന്റെ കരുതലുകള്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന കലവറ എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശേഷിപ്പിച്ചു. വില 150 രൂപ. കോപ്പികള്‍ വടവാതൂര്‍ സെമിനാരിയിലും പാലാ സെന്റ് തോമസ് ബുക്ക്സ്റാളിലും കാഞ്ഞിരപ്പള്ളി വിമലാ ബുക്കുഹൌസിലും ചങ്ങനാശ്ശേരി സെന്റ് ജോസഫ് ബുക്ക്സ്റാളിലും ലഭ്യമാണ്. Source: Deepika   Read More of this news...

സന്ദേശവും സന്ദേശ വാഹകനും ക്രിസ്തുവാണ് : പാപ്പാ ഫ്രാന്‍സിസ് വിശ്വാസ സംഘത്തോട്

സഭയും സഭാസ്ഥാപനവും പ്രേഷിതദൗത്യമായി കാണുന്ന രീതി സമൂഹത്തില്‍ തെറ്റായി വളര്‍ന്നു വരുന്നുണ്ട്. എന്നാല്‍ സഭയല്ല ദൗത്യമെന്നും, സഭ നിര്‍വ്വഹിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ പ്രേഷിതദൗത്യം, അല്ലെങ്കില്‍ മിഷന്‍ ക്രിസ്തുവാണെന്ന് "Ad Gentes" (പ്രേഷിതപ്രവര്‍ത്തനം സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനം)  ഉദ്ധരിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി.ഡിസംബര്‍ 3-ാം തിയതി വ്യാഴാഴ്ച ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് സഭയുടെ ദൗത്യത്തെക്കുറിച്ച് പാപ്പാ ഇങ്ങനെ വ്യാഖ്യാനിച്ചത്.സന്ദേശവും സന്ദേശവാഹകനും ക്രിസ്തുവാണ്. സമ്മാനവും സമ്മാനദാതാവും അവിടുന്നുതന്നെ. അങ്ങനെ സഭാദൗത്യവും സഭയും തമ്മില്‍ തിരിച്ചറിഞ്ഞ്, സഭാപ്രവര്‍ത്തകര്‍ ക്രിസ്തുവാകുന്ന സുവിശേഷത്തിന്‍റെ സേവകരും ദാസരുമാകണമെന്ന് 160-തോളം വരുന്ന സംയുക്തസമ്മേളനത്തിലെ അംഗങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.ഭയലേശമെന്യേ പുറപ്പെട്ട് സുവിശേഷം ഏവര്‍ക്കുമായി എല്ലായിടത്തും എല്ലായ്പ്പോഴും സഭ പ്രഘോഷിക്കുന്നു. അതിനാല്‍ പ്രേഷിതദൗത്യം മറ്റുള്ള ജനതകളെയും സംസ്ക്കാരങ്ങളെയും അറിയിക്കുന്നതുപോലെ അത് സഭയെയും നവീകരിക്കുവാനും രൂപാന്തരപ്പെടുത്തുവാനും കെല്പുള്ളതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.വിശ്വാസ സംബന്ധമായ പ്രബോധനാധികാരത്തെക്കുറിച്ച് (kerygma) പറയുമ്പോള്‍, പ്രേഷിത പ്രവര്‍ത്തന സംവിധാനങ്ങളോ സംഘമോ ഇല്ലാതിരുന്ന കാലത്തും പൗലോസ് ശ്ലീഹായും ബാര്‍ണബാസും വചനം പ്രഘോഷിക്കുകയും സഭയും സമൂഹങ്ങളും സ്ഥാപിക്കുകയും അവസാനം സുവിശേഷത്തെപ്രതി ജീവന്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള ചരിത്രം പാപ്പാ അനുസ്മരിച്ചു.സഭയുടെ നവീകരണത്!   Read More of this news...

യൂക്യാറ്റിന്‍റെ യുവജനങ്ങള്‍ക്കുള്ള അത്യപൂര്‍വ്വ ബൈബിളും പാപ്പായുടെ ആമുഖവും

തന്നെ സന്തോഷിപ്പിക്കണമെങ്കില്‍ യുവജനങ്ങള്‍ ബൈബിള്‍ വായിക്കണമെന്ന്, പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജര്‍മ്മനിയിലെ കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി പ്രസിദ്ധപ്പെടുത്തിയ യുവജനങ്ങള്‍ക്കുള്ള ബൈബിളിന് എഴുതിയ ആമുഖത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ബൈബിള്‍ ദൈവികമാണെന്നും, അതിലൂടെ ദൈവം നമ്മോടു സംസാരിക്കയാണ്; അതിനാല്‍ ബൈബിള്‍ അലമാരയില്‍വച്ച് പൂട്ടാതെ അനുദിനം വായിക്കുകയും, ചിന്തിക്കുകയും ധ്യാനിക്കുകയും വേണമെന്നും, അപ്പോള്‍ ദൈവം നമ്മോടു സംസാരിക്കുമെന്നും തന്‍റെ ജീവിതാനുഭവം പങ്കുവച്ചുകൊണ്ട് പാപ്പാ ആമുഖത്തില്‍ യുവജനങ്ങള്‍ക്കായി ലളിതമായ ഭാഷയില്‍ കുറിച്ചു.തന്‍റെ ബൈബിള്‍ കണ്ടാല്‍‍ യുവാക്കളായ നിങ്ങള്‍ ചിരിക്കാം! അത്രയ്ക്ക് പഴഞ്ചനും, അല്പം കീറയതുമാണത്. താളുകള്‍ കണ്ടാല്‍ തനിക്കൊരു പുതിയ ബൈബിള്‍ വാങ്ങാനുള്ള കാശ് ആരെങ്കിലും തരാന്‍ സാദ്ധ്യതയുള്ളതായി ഫലിതോക്തിയില്‍ പാപ്പാ യുവജനങ്ങളുമായി ആമുഖത്തില്‍ സംവദിക്കുന്നുണ്ട്.ആയുസ്സിന്‍റെ പകുതി കാലത്തില്‍ അധികവും തന്നോടൊത്തു സഞ്ചിരിച്ചിട്ടുള്ള ഈ അപൂര്‍വ്വ പുസ്തകം തന്‍റെ ജീവിതത്തിന്‍റെ സങ്കടങ്ങളും സന്തോഷവും ഒരുപോലെ അറിഞ്ഞിട്ടുള്ളതിനാല്‍ ഇനി അത് കൈമാറുവാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാപ്പാ യുവജനങ്ങളോട് തുറന്നടിക്കുന്നുണ്ട്. യൂക്യാറ്റ് ബൈബിളിന്‍റെ നിര്‍മ്മാതാക്കളും പ്രസാധകരുമായ യൂക്യാറ്റ് ഫൗണ്ടേഷന്‍, ജര്‍മ്മനിയിലെ കത്തോലിക്ക് ബൈബിള്‍ സൊസൈറ്റിയുമായി കൈകോര്‍ത്താണ് ഈ മനോഹരവും അത്യപൂര്‍വ്വവുമായ ബൈബിള്‍ യുവജനങ്ങള്‍ക്കായി ആവിഷ്ക്കരിച്ചിരിക്കുന്നത്.ഡെമി 1/8  വലുപ്പത്തില്‍ ബഹുവര്‍ണ്ണത്തിലുള്ള ബൈബിളില്‍ എല്ലാ അദ്ധ്യായങ്ങള്‍ക്കും ഉചിതമായ വിശുദ്ധനാടിന്‍റെ ചിത്രങ്ങള്‍ ക   Read More of this news...

ആഫ്രിക്കാസന്ദര്‍ശനത്തിന്‍റെ പുനരവലോകനം

ഫ്രാന്‍സിസ് പാപ്പാ  ബുധനാഴ്ച(02/12/15) വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ സംഗ്രഹം:എല്ലാവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ട് തന്‍റെ പ്രഭാഷണം ആരംഭിച്ച ഫ്രാന്‍സിസ് പാപ്പാ ഇപ്രകാരം പറഞ്ഞു:ഇക്കഴിഞ്ഞ ദിനങ്ങളില്‍ ഞാന്‍ ആദ്യമായി ആഫ്രിക്കിയില്‍ അപ്പസ്തോലിക പര്യടനം നടത്തി. ആഫ്രിക്ക എത്ര സുന്ദരമാണ്! എനിക്ക് മൂന്നു രാജ്യങ്ങള്‍ സന്ദര്‍ശിക്കാ‍ന്‍ അവസരമേകിയ ഈ മഹാദാനത്തിന് ഞാന്‍ കര്‍ത്താവിനോടു നന്ദി പറയുന്നു. ഏറ്റവുമാദ്യം ഞാന്‍ സന്ദര്‍ശിച്ചത് കെനിയയാണ്, തുടര്‍ന്ന് ഉഗാണ്ടായും അവസാനം മദ്ധ്യാഫ്രിക്കയും സന്ദര്‍ശിച്ചു.എന്നെ സ്വീകരിച്ച ഈ നാടുകളുടെ പൗരാധികാരികള്‍ക്കും മെത്രാന്മാര്‍ക്കും ഞാന്‍ ഒരിക്കല്‍കൂടി കൃതജ്ഞത പ്രകാശിപ്പിക്കുകയാണ്. അതുപോലെ തന്നെ വ്യത്യസ്ത രീതികളില്‍ സഹകരിച്ച സകലര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഹൃദയംഗമമായ നന്ദി.ഈ നന്ദിപ്രകടനത്തെ തുടര്‍ന്ന് പാപ്പാ ആദ്യം കെനിയ സന്ദര്‍ശനത്തെക്കുറിച്ചു പരാമര്‍ശിച്ചു:നമ്മുടെ ഈ കാലഘട്ടത്തിന്‍റെ ആഗോള  വെല്ലുവിളിയെ സമുചിതം പ്രതിനിധാനം ചെയുന്ന ഒരു നാടാണ് കെനിയ. പാപ്പാ തുടര്‍ന്നു: നീതിപൂര്‍വ്വകവും സാകല്യവും സ്ഥായിയുമായ ഒരു വികസനമായിരിക്കത്തക്കവിധം വികസനരീതിയെ പരിവര്‍ത്തനം ചെയ്തുകൊണ്ട് സൃഷ്ടിയെ പരിപാലിക്കുക എന്നതാണ് ആ വെല്ലു വിളി. ഇവയെല്ലാം തന്നെ ആഫ്രിക്കയുടെ കിഴക്കു ഭാഗത്തുള്ള ഏറ്റവും വലി നഗരമായ നയ്റോബിയില്‍, സമ്പന്നതയും ദാരിദ്യവും ഇടകലര്‍ന്നിരിക്കുന്ന ആ നഗരത്തില്‍ പ്രതിബിംബിക്കുന്നു. ഇതൊരു ഇടര്‍ച്ചയാണ്. ആഫ്രക്കയില്‍ മാത്രമല്ല ഇവിടെയും ഇതു കാണപ്പെടുന്നു. ഇത് നരകുലത്തിനുതന്നെ നാണക്കേടാണ്. നയ്റോബിയില്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി കാര്യാലയാസ്ഥാനവ   Read More of this news...

ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയവാര്‍ഷികവും റാലിയും കോയമ്പത്തൂരില്‍

ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ വാര്‍ഷികവും റാലിയും ആറിനു കോയമ്പത്തൂരില്‍ രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ ഹോളിട്രിനിറ്റി കത്തീഡ്രല്‍ പള്ളിയില്‍ നടത്തും. ഉച്ചകഴിഞ്ഞു രണ്ടിനു വിശുദ്ധ കുര്‍ബാനയോടെ വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്നു നടക്കുന്ന പ്രേഷിതറാലി രാമനാഥപുരം രൂപത വികാരി ജനറാള്‍ ഫാ. ജോര്‍ജ് നരിക്കുഴി ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്നു സിഎംഎല്‍ ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്റെ അധ്യക്ഷതയില്‍ ചേരുന്ന വാര്‍ഷിക സമ്മേളനം രാമനാഥപുരം രൂപത മെത്രാന്‍ മാര്‍ പോള്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ചെന്നൈ മിഷന്‍ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് ഇരുമ്പന്‍ മുഖ്യപ്രഭാഷണം നടത്തും. അന്തര്‍ദേശീയ ഡയറക്ടര്‍ റവ. ഡോ. ജയിംസ് പുന്നപ്ളാക്കല്‍ സന്ദേശം നല്‍കും. ദേശീയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍, ഫാ. ബിജോ പാലായില്‍, ഫാ. ജാജു ഇളങ്കുന്നപ്പുഴ, ഫാ. ജോണ്‍സണ്‍ വിപ്പാട്ടുപറമ്പില്‍, തോമസ് ഏറനാട്ട്, ബിനോയി പള്ളിപ്പറമ്പില്‍, സുജി തോമസ്, ടൈറ്റസ് തോമസ്, ബിനു മാങ്കൂട്ടം, സിസ്റര്‍ ജൂലിയറ്റ് സിഎംസി, കെ.കെ. സൂസന്‍, ദീപ ആന്റണി എന്നിവര്‍ പ്രസംഗിക്കും. രാവിലെ പത്തിനു ദേശീയ മാനേജിംഗ് കമ്മിറ്റി ഹോളിട്രിനിറ്റി കത്തീഡ്രല്‍ ഹാളില്‍ ചേരും.വാര്‍ഷികാഘോഷങ്ങള്‍ക്ക് ഫാ. ആന്റണി തെക്കേമുറി, ഫാ. ബിജോ പാലായില്‍, ഫാ. അലക്സ്, എ.എഫ്. പോള്‍സണ്‍, കെ.ജെ. വിത്സണ്‍, സിസ്റ്റര്‍ ജൂലിയറ്റ് സിഎംസി, ദീപാ ആന്റണി, ജിസ്മി ജോസ് എന്നിവര്‍ നേതൃത്വം നല്‍കും. Source: Deepika   Read More of this news...

മനുഷ്യരാശിയുടെ പരിവര്‍ത്തനം അത്യന്താപേക്ഷിതം: പാപ്പാ

മനുഷ്യരാശി ഒരു പരിവര്‍ത്തനത്തിനു വിധേയമാകുന്നില്ലെങ്കില്‍, ദുരവസ്ഥകളും, ദുരന്തങ്ങളും, പട്ടിണിയും അനീതിയും നിമിത്തം കുട്ടികള്‍ മരണപ്പെടുന്നതും കൂടുതലായി  ഈ ലോകത്തില്‍ തുടരുമെന്ന് പാപ്പാ ഫ്രാന്‍സിസ് മുന്നറിയിപ്പു നല്‍കുന്നു.ആഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിങ്കളാഴ്ച റോമിലേയ്ക്കുള്ള മടക്കയാത്രാവേളയില്‍ പതിവുപോലെ നടന്ന പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പാപ്പാ. സമാധാനവും നീതിയും സത്യവുമാണ് ഏറ്റവും ആദ്യമുണ്ടാകേണ്ടതെന്ന് ഊന്നിപ്പറഞ്ഞ പാപ്പാ, മനുഷ്യരാശി ഒരു പരിവര്‍ത്തനത്തിന് തയ്യാറാവുന്നില്ലെങ്കില്‍ ഇന്നു കാണുന്ന ദുഖദുരിതങ്ങള്‍ വര്‍ദ്ധിച്ചു വരികയേയുള്ളൂവെന്ന് മുന്നറിയിപ്പു നല്‍കി.വിഗ്രഹാരാധനയെന്നത് ഒരു സ്ത്രീയൊ പുരുഷനോ ദൈവമക്കള്‍ എന്ന സവിശേഷ മേല്‍വിലാസം നഷ്ടപ്പെടുത്തുന്നതും സ്വന്തം മാനദണ്‌ഡങ്ങള്‍ക്കനുസരിച്ചുള്ള ദൈവത്തെ തേടുന്നതിന് പ്രാധാന്യം നല്‍കുന്നതുമാണെന്ന് പാപ്പാ വ്യക്തമാക്കി. പണത്തെ ദൈവമായിക്കാണുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതി തുടര്‍ന്നാല്‍ ലോകം ഇപ്പോഴുള്ളതുപോലെ തന്നെ തുടരുമെന്നും പാപ്പാ സൂചിപ്പിച്ചു.അടുത്ത അപ്പസ്തോലിക സന്ദര്‍ശനം എവിടേയ്ക്കായിരിക്കും എന്ന ചോദ്യത്തിന് മറുപടിയായി എല്ലാം നന്നായി പോകുന്നെങ്കില്‍, മെക്സിക്കോയിലേയ്ക്കായിരിക്കും അടുത്ത സന്ദര്‍ശനമെന്നും വിശദാംശങ്ങള്‍ ഇനിയും ചിന്തിച്ചിട്ടില്ലെന്നും പാപ്പാ പറഞ്ഞു.Source: Vatican Radio   Read More of this news...

മനുഷ്യന്‍റെ സനേഹ പ്രവൃത്തികള്‍ ഭൂമിയില്‍ ദൈവ സ്നേഹത്തിന്‍റെ അടയാളങ്ങളെന്ന് പാപ്പാ ഫ്രാന്‍സിസ്

നവംബര്‍ 28-ാം തിയതി ശനിയാഴ്ച വൈകുന്നേരം ഉഗാണ്ടയിലെ നലുകൊലംഗോ എന്ന സ്ഥലത്തെ ഉപവിയുടെ ഭവനം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. കംപാല നഗരപ്രാന്തത്തിലാണ് ഈ ഭവനം. അവിടെ പാപ്പാ നല്കിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:'ഉപവിയുടെ ഭവന'ത്തിന്‍റെ (House of Charity) സ്ഥാപകന്‍ കര്‍ദ്ദിനാള്‍ ഇമ്മാനുവേല്‍ സുമ്പുഗായെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. അഗതികള്‍ക്കും അംഗവിഹീനര്‍ക്കും, ആദ്യകാലത്ത് അടിമകളുടെ പരിത്യക്തരായ കുട്ടികള്‍ക്കും വേണ്ടിയാണ് കര്‍ദ്ദിനാല്‍ സമ്പൂഗെ കംപാല നഗരമദ്ധ്യത്തില്‍ ഉപവിയുടെ ഭവനം തുറന്നതെന്ന് പാപ്പാ അനുസ്മരിച്ചു. കുട്ടികള്‍ക്കായി തുടങ്ങിയ പ്രസ്ഥാനം പിന്നീട് Sisters of Good Samaritan-നെ ഏല്പിച്ചു. ആമുഖമായി പാപ്പാ അവരുടെ നല്ല പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു; അവര്‍ക്ക് നന്ദിയര്‍പ്പിച്ചു.ആഫ്രിക്കയില്‍ ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന എല്ലാവരെയും നന്ദിയോടെ അനുസ്മരിക്കുന്നു. സ്നേഹത്തോടും ശ്രദ്ധയോടുംകൂടെ എളിയവര്‍ക്കായി നന്മ ചെയ്യുമ്പോള്‍ അവിടെ ദൈവികസ്നേഹത്തിന്‍റെ മൂര്‍ത്തരൂപമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യമുണ്ടാകും.ഉഗാണ്ടയിലെ ക്രൈസ്തവരോടും ഇടവകകളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെടുന്നത്, നിങ്ങളുടെ പാവങ്ങളെയും ആഫ്രിക്കയിലെ അഗതികളെയും നിങ്ങള്‍ മറന്നുപോകരുതെന്നാണ്.  അതിര്‍വരമ്പുകള്‍ കടന്ന് എളിയവരെയും പാവങ്ങളെയും തേടിപ്പിടിച്ചു കൊണ്ടുവരുവാനാണ് സുവിശേഷം നമ്മോട് ആഹ്വാനംചെയ്യുന്നത്.നമ്മുടെ ഓരോരുത്തരുടെയും ന്യായവിധിയുടെ മാനദണ്ഡമായി  അവസാനം ദൈവം പരിഗണിക്കുന്നതും എളിയവരോടുള്ള സ്നേഹമാണ്. പ്രായമായവര്‍ സമൂഹത്തില്‍ പുറന്തള്ളപ്പെടുന്നത് എത്രയോ വേദനാജനകമാണ്. നവയുഗത്തിലെ മനുഷ്യക്കച്ചവടത്തില്‍ യുവജനങ്ങള്‍ വിലപേശപ്പ&#   Read More of this news...

ക്രൈസ്തവരിലൂടെ കാരുണ്യക്കതിര്‍ കിനിഞ്ഞിറങ്ങണം: പാപ്പാ

നവംബര്‍ 28-ാം തിയതി ശനിയാഴ്ച വൈകുന്നേരം ഉഗാണ്ടയുടെ തലസ്ഥാന നഗരമായ കംപാലയില്‍ വൈദികര്‍, സന്ന്യസ്തര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. അവര്‍ക്കു നല്കിയ സന്ദേശം ചുവടെ ചേര്‍ക്കുന്നു (unpronounced discourse) :ആഗമനകാലത്തിന്‍റെ ആദ്യ ഞായറാഴ്ചയാണിത്. ജീവിത നവീകരണം ഇന്നിന്‍റെ ലക്ഷ്യമായിരിക്കട്ടെ! ലോകമെമ്പാടും നാം ആചരിക്കാന്‍ ഒരുങ്ങുന്ന ജൂബിലിവര്‍ഷത്തിന്‍റെ (the Jubilee Year of Mercy-യുടെ) ഉമ്മറപ്പടിയില്‍ നാം എത്തിനില്ക്കുകയാണല്ലോ!1.  വൈദികരും  സന്ന്യസ്തരുമായ നിങ്ങള്‍ ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ജീവിക്കുന്നവരാണ് (EG, 3). ജനങ്ങളുടെ ശുശ്രൂഷയ്ക്കായി അവിഭക്തമായ ഹൃദയത്തോടെ, അവിടുത്തെ അനുഗമിക്കാന്‍ പേരുചൊല്ലി വിളിക്കപ്പെട്ടവരാണു നിങ്ങള്‍.ഉഗാണ്ടന്‍ സഭ ദൈവവിളിയാല്‍ സമ്പന്നയാണ്. ക്രിസ്തുവിനായി ജീവിക്കുവാന്‍ സന്നദ്ധരായ അല്‍മായരുടെയും മതാദ്ധ്യാപകരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും വലിയൊരു സമൂഹം ഇന്നാടിന്‍റെ പ്രത്യേകതയാണ്. നാടും വീടും സ്വന്തമായിട്ടുള്ളതെല്ലാം പരിത്യജിച്ചവരാണവര്‍. ഇവിടത്തെ രക്തസാക്ഷികളെക്കുറിച്ചു പറയുകയാണെങ്കില്‍, അവര്‍ ജീവന്‍പോലും വിശ്വാസത്തെപ്രതി സമര്‍പ്പിച്ചവരാണ്. ജീവിതത്തില്‍ - അത് വൈദികരായാലും സന്ന്യസ്തരായാലും -  ജീവസമര്‍പ്പണത്തിന്‍റെ ഈ പൈതൃകമാണ് നിങ്ങളുടെ എളിയ സേവനത്തിന് മാതൃകയും പ്രചോദനവുമാകേണ്ടത്. സേവനവും ശുശ്രൂഷയും മറ്റുള്ളവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കണമെന്നാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. നിങ്ങളുടെ അധരങ്ങള്‍ അവിടുത്തെ വചനം പ്രഘോഷിക്കണം, നിങ്ങളുടെ കരങ്ങള്‍ പാവങ്ങളെ ആശ്ലേഷിക്കണം, നിങ്ങളുടെ പാദങ്ങള്‍ അവിടുത്തെ സ്നേഹപാതയില്‍ ചരിക്കണം!നമ്മുടെ സ്ഥാപനങ്ങളുടെയും ദേവാലയങ്ങളുടെയും കവാടങ്ങള്‍, വിശി&   Read More of this news...

അനുരഞ്ജനം അത്യധികം ആവശ്യമായിരിക്കുന്ന ഇന്നത്തെ ലോകം

 ഭീകരാക്രമണങ്ങള്‍ ഏറെ നിണം ചൊരിയുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ ലോകത്തിന് അനുരഞ്ജനം അത്യധികം ആവശ്യമുണ്ടെന്ന് മാര്‍പ്പാപ്പാ.  കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കാ സ്ഥാനത്തിന്‍റെ സ്വര്‍ഗ്ഗീയ സംരക്ഷകനായ വിശുദ്ധ അന്ത്രയോസിന്‍റെ  തിരുന്നാൾ ( അനുവര്‍ഷം നവമ്പര്‍ 30-ന് ആചരിക്കപ്പെടുന്നു. ) ആശംസാ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ക്രൈസ്തവര്‍ പൂര്‍ണ്ണ ഐക്യത്തിനായുള്ള പാതയില്‍ മുന്നേറാൻ പരിശ്രമിക്കേണ്ട ആവശ്യകത പരാമര്‍ശിക്കവെ, ഈയിടെയുണ്ടായ ഭീകരാക്രമണങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു ഇത് ഊന്നിപ്പറഞ്ഞത്.     നിസ്സംഗതയും പരസ്പര അജ്ഞതയും, പരസ്പര വിശ്വാസമില്ലായ്മയിലേക്കും, ദൗര്‍ഭാഗ്യവശാല്‍ സംഘര്‍ഷത്തിലേക്കുപോലും നയിക്കുന്ന ഒരവസ്ഥയില്‍ മതപാരമ്പര്യങ്ങള്‍ തമ്മിലുള്ള സംവാദം പരിപോഷിപ്പിച്ചുകൊണ്ട് സ്ഥായിയായ സമാധാനത്തിനു വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത കത്തോലിക്കരും ഓര്‍ത്തഡോക്സ് വിശ്വാസികളും നവീകരികരിക്കുകയും ഭീകരാക്രമണങ്ങള്‍ക്കിരകളായവര്‍ക്ക് പ്രാര്‍ത്ഥനാസഹായം നല്‍കുകയും ചെയ്യണമെന്ന് പാപ്പാ സന്ദേശത്തില്‍ പറയുന്നു.     ക്രൈസ്തവരുടെ പുനരൈക്യത്തിനായുള്ള യത്നത്തില്‍ പോള്‍ ആറാമന്‍ പാപ്പായും  കോണ്‍സ്റ്റന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന അത്തെനഗോറസ് ഒന്നാമനും വഹിച്ച സുപ്രധാന പങ്കിനെപ്പറ്റിയും പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു. കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ 1054 ലുണ്ടായ പരസ്പര മുടക്കുകള്‍ നീക്കുന്നതിനെ അധികരിച്ച് ഇരുവരും ഒപ്പുവച്ച കത്തോലിക്ക-ഒര്‍ത്തഡോക്സ് സംയുക്ത പ്രസ്താവനയുടെ അമ്പതാം വാര്‍ഷികം ഇക്കൊല്ലം ഡിസംബര്‍ 7-ന്, അതായത് കരുണയുടെ വര്‍ഷം ആരംഭിക്കുന്നതിന്‍റെ ത&#   Read More of this news...

കേരള കത്തോലിക്കാ സഭ ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായി ആചരിക്കുന്നു

തിരുവനന്തപുരം: കേരള കത്തോലിക്കാ സഭ ബൈബിള്‍ പാരായണ മാസം ആചരിക്കുന്നു. കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ആഹ്വാനമനുസരിച്ചാണ് കേരളത്തില്‍ വിവിധ പരിപാടികളോടെ  ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായി ആചരിക്കുന്നത്. വീടുകളിലും ദേവാലയങ്ങളിലും ബൈബിള്‍ പ്രതിഷ്ഠിച്ച് പാരായണം നടത്തുകയും എല്ലാ ക്രൈസ്തവ ഭവനങ്ങളിലും ബൈബിള്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടാണ് ബൈബിള്‍ പാരായണമാസം ആചരിക്കുന്നത്. ഇന്നുമുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്നതാണ് ബൈബിള്‍ പാരായണ മാസാചരണം. 27നു ബൈബിള്‍ ഞായറായി ആചരിക്കും.ഇടവകാതലത്തില്‍ ബൈബിള്‍ റാലി, ബൈബിള്‍ എക്സിബിഷന്‍, ബൈബിള്‍ ക്വിസ്, ബൈബിള്‍ പാരായണ മത്സരം, ദേവാലയങ്ങളില്‍ അനുദിന ദിവ്യബലിക്കുമുമ്പായി ആരാധന ബൈബിള്‍ പാരായണം തുടങ്ങിയവയാണ് മാസാചരണ പരിപാടികള്‍. Source: Deepika   Read More of this news...

വിദ്വേഷപ്രചാരണക്കാര്‍ വിവേചനാശക്തിയെ വിലകുറച്ചു കാണരുത്: ജാഗ്രതാ സമിതി

കൊച്ചി: ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷപ്രചരണം നടത്തുന്നവര്‍ സമൂഹത്തിന്റെ വിവേചനാശക്തിയെ വിലകുറച്ചു കാണുകയാണെന്നു കെസിബിസി ഐക്യജാഗ്രതാ സമിതിയുടെ പ്രതിവാര അവലോകനയോഗം വിലയിരുത്തി. ഏതെങ്കിലും സമുദായം സാമൂഹ്യനീതിക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നതു മറ്റു സമുദായങ്ങള്‍ക്കു ഭീഷണിയല്ല. സാമൂഹികമായോ വിദ്യാഭ്യാസപരമായോ പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയമാനുസൃതം അനുവദിച്ചു നല്‍കുന്നതില്‍ മറ്റു സമുദായങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നു കരുതുന്നില്ല. ഓരോ സമുദായവും ഈ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നതിനു മുന്നോട്ടുവരികയാണു വേണ്ടത്.സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും സമുദായത്തോടു വിവേചനം കാട്ടുമെന്നോ ചിലരെ മാത്രം നിരുത്സാഹപ്പെടുത്തുന്ന നയം സ്വീകരിക്കുമെന്നോ കരുതാനാവില്ല. നാടിന്റെയും സമുദായത്തിന്റെയും നീതിപൂര്‍വകമായ വളര്‍ച്ചയും വികസനവും ലക്ഷ്യം വയ്ക്കുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയാറാവുകയാണു വേണ്ടത്. ജനങ്ങളുടെ യുക്തിബോധത്തെയും വിവേചനാശക്തിയെയും വിലകുറച്ചു കാണരുതെന്നു യോഗം ആവശ്യപ്പെട്ടു. Source: Deepika   Read More of this news...

അനുരഞ്ജനത്തിനു മാര്‍പാപ്പയുടെ ആഹ്വാനം

ബാന്‍ഗുയി: സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാക്കാനായി ക്രൈസ്തവരും മുസ്ലീങ്ങളും പരസ്പരം പൊറുക്കണമെന്നും അനുരഞ്ജനത്തിനു തയാറാവണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വിദ്വേഷം, പ്രതികാരം, അക്രമം എന്നിവയോട് അരുതെന്നു പറയാന്‍ ഇരുകൂട്ടരും തയാറാവണം. ദൈവത്തില്‍ വിശ്വസിക്കുന്നവരെല്ലാം സമാധാന സംവാഹകരാവണമെന്നും മാര്‍പാപ്പ പറഞ്ഞു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ ബാന്‍ഗുയിയി ലെ മോസ്കില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍പാപ്പ. രാജ്യത്തെ പ്രമുഖ മുസ്ലിം നേതാവ് ഉമര്‍ കബിര്‍ ലയാമ ഉള്‍പ്പെടെയുള്ളവര്‍ മാര്‍പാപ്പയെ സ്വീകരിക്കാന്‍ എത്തി. നിരവധി അമുസ്ലീങ്ങളും യോഗത്തില്‍ പങ്കെടുത്തു. ബാന്‍ഗുയിയിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിലെ മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടി അവസാനിച്ചത്. ഇതിനിടെ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനത്തിനു സമയം കണ്െടത്തി. ഞായറാഴ്ച തലസ്ഥാനത്തെ കത്തീഡ്രലില്‍ വിശുദ്ധ കവാടം മാര്‍പാപ്പ തുറന്നു.കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കില്‍ മാര്‍പാപ്പ എത്തിയത്. Source: Deepika   Read More of this news...

കരു​ണയുടെ അസാധാരണ ജൂബിലി ഉദ്ഘാടനം

കരുണയുടെ അസാധാരണ ജൂബിലി ഉദ്ഘാടന പരിപാടി, പാപ്പാ നയിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കായുള്ള കാര്യാലയം പരസ്യപ്പെടുത്തി.     അമലോത്ഭവ നാഥയുടെ തിരുന്നാള്‍ ദിനമായ ഡിസമ്പര്‍ 8-ന് പ്രാദേശികസമയം  രാവിലെ 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക്,  ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സാഘോഷമായ ദിവ്യബലി അര്‍പ്പിക്കുകയും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കുകയും ചെയ്യും.  ഇതോടെ കരുണയുടെ വിശുദ്ധ വത്സരത്തിന് തുടക്കമാകും.Source: Vatican Radio   Read More of this news...

ഏര്‍ബിലില്‍ വിശുദ്ധ വാതിലിന്‍റെ പ്രതീകമായി കൂടാരം.

 ഇറാക്ക് കുര്‍ദ്ദിസ്ഥാന്‍റെ തലസ്ഥാനമായ ഏര്‍ബിലില്‍ ഒരു കൂടാരം കരുണയുടെ ജൂബിലി വത്സരത്തില്‍ പ്രതീകാത്മക വിശുദ്ധ വാതിലായി ഉപയോഗിക്കപ്പെടും.     ഇസ്ലാം തീവ്രവാദികളുടെ ആക്രമണംമൂലം മൊസ്സൂളില്‍നിന്ന് പലായനം ചെയ്തിട്ടുള്ള കത്തോലിക്കരില്‍ ബഹുഭൂരിപക്ഷവും ഏര്‍ബിലിലാകയാലാണ് അവിടെ അവര്‍ക്കായി ഒരു തുറന്ന കൂടാരം പ്രതീകാത്മക വിശുദ്ധ വാതിലാക്കുന്നത്.     പലായനം ചെയ്തവര്‍ക്ക് ഏക ആശ്രയമായത് കൂ‌ടാരമായിരുന്നുവെന്നും അതു കൊണ്ടാണ് കാരുണ്യത്തിന്‍റെ വിശുദ്ധ വാതിലിന്‍റെ പ്രതീകമായി കൂടാരം തിരഞ്ഞെടുത്തതെന്നും ഏര്‍ബിലിലെ കല്‍ദായകത്തോലിക്കാ ആര്‍ച്ചുബിഷപ്പ് ബഷാര്‍ മാത്തി വ്വാര്‍ദ പറഞ്ഞു. Source: Vatican Radio   Read More of this news...

...
44
...