News & Events

ഫ്രാന്‍സിസ് പാപ്പായില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുക.

കലാപഭൂമിയായ മദ്ധ്യാഫ്രിക്കന്‍ നാടു സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പായില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍, "SAVE THE CHILDREN, കുഞ്ഞുങ്ങളെ രക്ഷിക്കൂ", എന്ന അന്താരാഷ്ട്ര സംഘടന ലോകനേതാക്കളെ ആഹ്വാനം ചെയ്യുന്നു.     2012 ഡിസമ്പറില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കീറിമുറിക്കുന്ന അന്നാടിനെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംഭാവനയേകുന്നതാണ് പാപ്പായുടെ ഈ സന്ദര്‍ശനമെന്ന ബോധ്യം പ്രകടിപ്പിക്കുന്ന പ്രസ്തുത സംഘടന സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനെ ഉപേക്ഷിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.     പാപ്പായുടെ ഈ സന്ദര്‍ശനം ലോകത്തിനുള്ള ശക്തമായൊരു സന്ദേശമാണെന്ന്  സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയുടെ, പശ്ചിമ-മദ്ധ്യാഫ്രിക്കന്‍ പ്രദേശത്തിന്‍റെ ചുമതലയുള്ള ശ്രീമതി നത്താഷ കൊഫൊവ്വൊറോള ക്വിസ്റ്റ് പറഞ്ഞു. മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സമാധാനത്തിന്‍റെ യഥാര്‍ത്ഥ പരിപോഷകന്‍ ആണ് പാപ്പായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.     തന്‍റെ പതിനൊന്നാം അപ്പസ്തോലിക പര്യടനത്തില്‍ കെനിയയും ഉഗാണ്ടയും മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കും ഉള്‍പ്പെടുത്തിയ പാപ്പാ ഞായറാഴ്ചയാണ് (29/11/15) അവിടെ എത്തിയത്. തിങ്കളാഴ്ച (30/11/15) ഉച്ചകഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പാ റോമിലേക്കു മ‌ടങ്ങി.Source: Vatican Radio   Read More of this news...

ദൈവാത്മാവിന്‍റെ ശക്തി ലോകത്ത് പ്രകടമാക്കുന്ന രക്തസാക്ഷികള്‍

ഉഗാണ്ടന്‍ രക്തസാക്ഷികളെന്ന് അറിയപ്പെടുന്ന വിശുദ്ധരായ ചാള്‍സ് ലവാങിന്‍റെയും അനുചരന്മാരുടെയും സ്മരണാര്‍ത്ഥം സ്മാരകവേദിയായ നബുഗോംഗില്‍ നവംബര്‍ 27-ാം തിയതി വെള്ളിയാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :ജരൂസലേമിലും യൂദയായിലും,സമറിയായിലും സമസ്ത ഭൂവിലും,ലോകമെങ്ങുമേ... നിങ്ങള്‍ സാക്ഷ്യമേകണം.നിങ്ങള്‍ വചനം ഏവര്‍ക്കും പങ്കുവയ്ക്കണം.... (നടപടി 1, 8).ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാനും പരിശുദ്ധാത്മാവിന്‍റെ ശക്തി ലോകത്തു പ്രകടമാക്കുവാനും ഉഗാണ്ടന്‍ മണ്ണില്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച കത്തോലിക്കരും ആംഗ്ലിക്കരുമായ ധീരാത്മാക്കളെ, പുണ്യാത്മാക്കളെ അനുസ്മരിക്കുന്ന ദിവസമാണിതെന്ന് വചനപ്രഘോഷണത്തിന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു..ജ്ഞാനസ്നാനത്തില്‍ നാം സ്വീകരിച്ച പരിശുദ്ധാത്മാവ്, സ്ഥൈര്യലേപനത്താല്‍ ദൃഢപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. നമ്മളിലുള്ള അവിടുത്തെ സ്നേഹാഗ്നിനാളം ആളിക്കത്തിച്ച് ജീവിച്ചുകൊണ്ട്, അതു മറ്റുള്ളവര്‍ക്കും അറിവിന്‍റെ സ്രോതസ്സും ശക്തിയുമായി പകര്‍ന്നുനല്കാന്‍ നാം പരിശ്രമിക്കേണ്ടതാണ്. പരിശുദ്ധാത്മ ദാനങ്ങള്‍ പങ്കുവയ്ക്കുവാനുള്ളതാണ്, പങ്കുവയ്ക്കപ്പെടേണ്ടതാണ്. ക്രിസ്തുവിന്‍റെ മൗതിക ദേഹത്തെ ഒന്നിപ്പിക്കുന്ന ഘടകമാണിത്. വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും പരസ്പരം വളര്‍ത്തുവാനും ബലപ്പെടുത്തുവാനും നല്കിയിട്ടുള്ളതാണിത്. യുവാക്കളായിരുന്ന ഉഗാണ്ടന്‍ രക്തസാക്ഷികളുടെ മാതൃക ഇതാണ്. ദൈവസ്നേഹത്തില്‍ ആഴപ്പെട്ട് അവര്‍ വിശ്വാസം ജീവിച്ചു, ധീരമായി ജീവിച്ചു. ഭീതിയില്ലാതെ ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചു. അവിടുത്തെ സുവിശേഷം പ്രഘോഷിച്ചു. അതായിര!   Read More of this news...

വിശ്വസത്തിന്‍റെ വിതക്കാരാണ് മതാദ്ധ്യാപകർ: പാപ്പാ ഫ്രാ‍ന്‍സിസ്

ആഫ്രിക്ക അപ്പോസ്തോലിക സന്ദര്‍ശനത്തിനിടെ നവംബര്‍ 28-ാം തിയതി വെള്ളിയാഴ്ച ഉഗാണ്ടയുടെ തലസ്ഥാന നഗരമായ കംപാലയില്‍നിന്നും 38 കി.മി. അകലെയുള്ള മുന്‍യോണ്‍യോ എന്ന രക്തസാക്ഷി സ്മൃതിമണ്ഡപത്തോട് ചേര്‍ന്നാണ് മതാദ്ധ്യാപകരുടെ സമ്മേളനം നടന്നത്.സ്വീകരണവേദിയിലെത്തിയ പാപ്പായ്ക്ക് കംപാല അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് സിപ്രിയാന്‍ കിസീത്തോ ലുവാങ്ഗാ സ്വാഗതമര്‍പ്പിച്ചു. മതാദ്ധ്യാപകരുടെ പ്രതിനിധിയും പാപ്പായ്ക്ക് സ്വാഗതംപറഞ്ഞു. പാപ്പാ അവരെ ഇങ്ങനെ അഭിസംബോധനചെയ്തു:  ഗുരുനാഥന്‍ എന്നത് ശ്രേഷ്ഠനാമമാണ്! ശ്രേഷ്ഠസ്ഥാനവുമാണ്!  ക്രിസ്തുവാണ് നമ്മുടെ ആദ്യത്തെയും മഹത്തമനുമായ ഗുരുനാഥന്‍. അവിടുന്ന് അപ്പസ്തോലന്മാരെയും ഇടയന്‍മാരെയും മാത്രമല്ല സഭയ്ക്കു നല്കിയത്, അദ്ധ്യാപകരെയും ആത്മീയപാലകരെയും തന്നു. ക്രിസ്തുവിന്‍റെ മൗതികദേഹത്തെ വിശ്വാസത്തിലും സ്നേഹത്തിലും വളര്‍ത്തുവാനാണ് അത്.ഇവിടത്തെ ഗ്രാമങ്ങളിലും ദേശമെമ്പാടും സുവിശേഷമെത്തിക്കാന്‍ ഇന്നാട്ടിലെ മതാദ്ധ്യപകര്‍ ചെയ്യുന്ന കാര്യങ്ങള്‍ അതുലമാണ്. നിങ്ങളുടെ സമര്‍പ്പണത്തിലൂടെ ദൈവത്തോടും അനുദിന ജീവിതത്തില്‍ ദൈവജനത്തോടും  കാണിക്കുന്ന ക്രിയാത്മകവും ഫലപ്രദവുമായ സാമീപ്യത്തിന് നന്ദി!‌വിസ്തൃതമായ ഇന്നാട്ടില്‍ വിശ്വാസത്തിന്‍റെ വിതക്കാരും, വിത്തുപാകുന്നവരും നിങ്ങളാണ്. ക്രിസ്തു പഠിപ്പിച്ച കാര്യങ്ങളാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്. മുതിര്‍ന്നവരെ നിങ്ങള്‍ നയിക്കുന്നു; കുട്ടികളെ നല്ലവരായി വിശ്വാസത്തില്‍ വളര്‍ത്താന്‍ സഹായിക്കുന്നു. നിത്യതയുടെ പ്രത്യാശയും ചിന്തയും, അതിന്‍റെ ആനന്ദവും പങ്കുവയ്ക്കുന്നതും നിങ്ങള്‍തന്നെയാണ്. മതാദ്ധ്യാപനം നിങ്ങള്‍ക്ക് അതിന്‍റേതായ പ്രതിഫലം തരുന്നുണ്ടെങ്കിലും, അത് എളുപ്പ!   Read More of this news...

സഹോദരങ്ങളോട് നിസംഗരാകുന്നത് വലിച്ചെറിയല്‍ സംസ്ക്കാരം മൂലം : പാപ്പാ ഉഗാണ്ടയില്‍

പാപ്പാ ഫ്രാന്‍സിസ് കെനിയയില്‍നിന്നും നവംബര്‍ 27-ാം തിയതി വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് തന്‍റെ അഫ്രിക്കയാത്രയുടെ രണ്ടാംഘട്ടമായ ഉഗാണ്ടയിലേയ്ക്ക് പുറപ്പെട്ടു.വിമാനമിറങ്ങിയ പാപ്പാ തലസ്ഥാനനഗരമായ കംപാലയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലേയ്ക്ക് കാറില്‍ ആനീതനായി. സ്വീകരണമുറിയിലുള്ള സന്ദര്‍ശകരുടെ ഗ്രന്ഥത്തില്‍ സന്ദേശമെഴുതി പാപ്പാ ഒപ്പുവച്ചു. തുടര്‍ന്ന് സമ്മാനങ്ങള്‍ കൈമാറി. പ്രസിഡന്‍റ് യുഗുവേരി കഗൂത മുസവേനി ഭരണസമിതി അംഗങ്ങളെ പാപ്പായ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. വൈകുന്നേരം 6 മണിക്ക് രാഷ്ട്രപ്രമുഖരുടെയും നയതന്ത്രപ്രതിനിധികളുടെയും സമ്മേളനം ആരംഭിച്ചു. ഉഗാണ്ടന്‍ മണ്ണിലേയ്ക്ക് പ്രസിഡന്‍റ് മുസവേനി പാപ്പായ്ക്ക് ഔപചാരികമായി സ്വഗതമരുളി. അപ്പോള്‍ സമ്മേളനത്തെ പാപ്പാ ഇങ്ങനെ അഭിസംബോധനചെയ്തു :പ്രിയ പ്രസിഡന്‍റ്, ഭരണപക്ഷത്തെ അധികാരികളേ, നയതന്ത്രപ്രതിനിധികളേ, മെത്രാന്മാരേ, സഹോദരങ്ങളേ... ഉഗാണ്ടന്‍ രക്തസാക്ഷികളുടെ ജൂബിലി സ്മരണയുമായിട്ടാണ് ഇന്നാട്ടിലേയ്ക്ക് വന്നതെങ്കിലും, ഈ യാത്ര സൗഹൃദത്തിന്‍റെയും ഇവിടത്തെ ജനങ്ങളോടുള്ള മതിപ്പിന്‍റെയും സ്നേഹത്തിന്‍റെയും പ്രതീകമാണ്. ഇവിടത്തെ സാംസ്ക്കാരിക സാമ്പത്തിക രാഷ്ട്രീയ ജീവിതത്തില്‍ വിശ്വാസത്തിനും വിശ്വാസജീവിതത്തിനും ഏറെ പങ്കുണ്ടെന്നാണ് കത്തോലിക്കരും ആഗ്ലിക്കരുമായ ഉഗാണ്ടന്‍ രക്തസാക്ഷികള്‍ തെളിയിക്കുന്നത്. For God and for the Country, ദൈവത്തിനും രാജ്യത്തിനുവേണ്ടി, എന്ന ഇന്നാടിന്‍റെ ആദര്‍ശവാക്യം അത് വെളിപ്പെടുത്തുന്നുണ്ട്.പ്രകൃതിഭംഗിയും പ്രകൃതിസമ്പത്തുംകൊണ്ട് സമ്പന്നമാണ് ഉഗാണ്ട രാജ്യം! സമൃദ്ധമായ പ്രകൃതിയുടെ ഉപായസാധ്യതകള്‍ അപാരമാണ്. എന്നാല്‍ അവ വിശ്വസ്ത ദാസരെപ്പോലെ ഉത്തരവാദിത്വത്തോടെ നാം ഉപയ"   Read More of this news...

ആശയങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ സംവേദനം ആവശ്യം: പാപ്പാ

സാങ്കല്പ്പിക ലോകത്തില്‍ ജീവിക്കുന്ന അപകടം തടയുന്നതിന് നയനങ്ങളും ഹൃദയവും തുറന്നിടണമെന്ന് മാര്‍പ്പാപ്പാ.     ഇറ്റലിയിലെ വെറോണയില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന "സഭയുടെ സാമൂഹ്യ പ്രബോധനോത്സവ"ത്തിന് വെള്ളിയാഴ്ച (27/11/15) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.     നവമ്പര്‍ 26 ന് ആരംഭിച്ച സമ്മേളനം 29-ന് ഞായറാഴ്ച സമാപിക്കും.     ആശയവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പാപ്പാ വാക്കുകളുടെയും ഭാവനകളുടെയും കുയുക്തിയുടെയും മണ്ഡലത്തില്‍ ജീവിക്കുന്നത് അപകടമാണെന്ന് വിശദികരിക്കുന്നു, തന്‍റെ സന്ദേശത്തില്‍.     യഥാര്‍ത്ഥ്യമെന്നത് അതായിരിക്കുന്നതാണെന്നും എന്നാല്‍ ആശയമാകട്ടെ വിപുലീകരിക്കപ്പെടുന്നുവെന്നും ഉദ്ബോധിപ്പിക്കുന്ന പാപ്പാ ആശയം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വേറിട്ടു പോകാതിരിക്കുന്നതിന് ഇവ രണ്ടും തമ്മില്‍ നിരന്തരമായ ഒരു സംവാദം ആവ ശ്യമാണെന്നും വ്യക്തമാക്കി.     വാര്‍ത്തകള്‍, പ്രശ്നങ്ങള്‍ തുടങ്ങിയ നിരവധിയായ കാര്യങ്ങള്‍ അടങ്ങിയതാണ് നമ്മുടെ ജീവിതമെന്നും, നമ്മുടെ അടുത്തുള്ളവന്‍റെ പ്രശ്നങ്ങള്‍ കാണാത്തതുപോലെ ഭാവിക്കാന്‍ അവ നമ്മില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും, ഈ നിസ്സംഗത നമുക്ക് സ്വസ്ഥമായിരിക്കാനുള്ള ഒരു ഉപാധി, ഒരു ഔഷധം ആക്കി നാം മാറ്റുകയാണെന്നും പറഞ്ഞ പാപ്പാ വാസ്തവത്തില്‍ ഇതു നമ്മുടെ സ്വാര്‍ത്ഥതയെ ബലപ്പെടുത്തുകയും നമ്മെ  ദുഖിതരാക്കുകയുമാണ് ചെയ്യുന്നതെന്നു പറഞ്ഞു.     ആളുകളുടെ അടുത്തായിരിക്കുകയും സാന്ത്വന തൈലം പുരട്ടുകയും അപരന്‍റെ വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നത് നമ്മുടെ ഹൃദയത്തെ വിശാലമാക്കുകയും സ്നേഹവലയം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പാപ്പാ ഉദ്!   Read More of this news...

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം

കെനിയയില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയം, UNON, വ്യാഴാഴ്ച (26/11/15) സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പാ തദ്ദവസരത്തില്‍ നടത്തിയ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍.പരിസ്ഥിതിസംരക്ഷണത്തിന്‍റെ പ്രാധാന്യം ആയിരുന്നു പാപ്പായുടെ സന്ദേശത്തിന്‍റെ കാതല്‍.      നയ്റോബിയിലുള്ള ഈ കാര്യലായത്തിന്‍റെ  ( UNON ) ഉദ്യാനത്തില്‍  ഒരു ചെടി നടാന്‍ താന്‍ ക്ഷണിക്കപ്പെട്ടതും താനത് നട്ടതും  അനുസ്മരിച്ച പാപ്പാ വളരെ ലളിതവും എന്നാല്‍ നിരവധി സംസ്ക്കാരങ്ങളി‍ല്‍ സാരസാന്ദ്രവുമായ പ്രതീകാത്മക ചടങ്ങായിരുന്നു അത് എന്നു പറഞ്ഞുകൊണ്ട്    ഇപ്രകാരം തുടര്‍ന്നു.     ഒരു ചെടി നടുകയെന്നത് പ്രഥമതഃ വനനശീകരണം, മരുഭൂമിവത്ക്കരണം എന്നീ പ്രതിഭാസങ്ങള്‍ക്കെതിരായ പോരാട്ടം തുടരാന്‍ ഉള്ള ഒരു ക്ഷണമാണ്. ജൈവ വൈവിധ്യത്താല്‍ നിറഞ്ഞ ഈ ഗ്രഹത്തിന്‍റെ ശ്വാസകോശങ്ങള്‍ ഉത്തരവാദിത്വപൂര്‍വ്വം കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.      വിശ്വാസമുള്ളവരായിരിക്കാനും പ്രത്യാശ പുലര്‍ത്താനും, സര്‍വ്വോപരി, ഇന്ന് നമ്മെ അലട്ടുന്ന അനീതിയുടെയും അധഃപതനത്തിന്‍റെതുമായ സകല അവസ്ഥകളെയും രൂപാന്തരപ്പെടുത്തുന്നതിന് പരിശ്രമിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്നതാണ് ചെടി നടീൽ.     കാലാവസ്ഥമാറ്റത്തെ അധികരിച്ചുള്ള ഒരു സുപ്രധാന സമ്മേളനം (COP 21) ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാരീസില്‍ ചേരുകയും അന്താരാഷ്ട്ര സമൂഹം  ഈ പ്രശ്നത്തെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യുയും ചെയ്യും. പൊതുനന്മയുടെമേല്‍ സ്വകാര്യ താല്പര്യങ്ങള്‍ പ്രബലപ്പെടുകയും സ്വന്തം പദ്ധതികളു‌ടെ സംരക്ഷണത്തിനായി വിവരങ്ങള്‍ വളച്ചൊടിക്കുന്ന ഒരവസ്ഥയിലെത്തിച്ചേരുകയും ചെയ്താല്‍ അത് ഖേദകരമാണ്; അല്ല, ദുരന   Read More of this news...

സാമാന്യജന വാസയിടങ്ങള്‍ സവിശേഷ ജ്ഞാന പൂരിതം: പാപ്പ

ഫ്രാന്‍സിസ് പാപ്പാ വെള്ളിയാഴ്ച (27/11/15) കെനിയയില്‍, നൈറോബി പട്ടണത്തിന്‍റെ പ്രാന്തത്തിലുള്ള കങ്കേമി ചേരിപ്രദേശം സന്ദര്‍ശിച്ച വേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്:     തന്നെ സ്വീകരിച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്‍റെ പ്രസംഗം ആരംഭിച്ചത്. ആ പ്രദേശത്തെ ജനങ്ങള്‍ അനുദിനം നേരിടേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ചുള്ള തന്‍റെ അവബോധം വെളിപ്പെടുത്തിയ പാപ്പാ, അവര്‍ വിധേയരാക്കപ്പെടുന്ന അനീതികളെ അപലപിക്കാതിരിക്കാനാകില്ല എന്നു പറഞ്ഞു.     ജനബാഹുല്യത്തെ സാമൂഹ്യാനുഭവമാക്കി മാറ്റാനും, അഹന്തയുടെ മതിലുകള്‍ ഇടിഞ്ഞുവീഴുകയും സ്വാര്‍ത്ഥത ഉയര്‍ത്തുന്ന തടസ്സങ്ങളെ ഉല്ലംഘിക്കുകയും ചെയ്യുന്ന ഒത്തൊരുമയുടെയും സഹജീവനത്തിന്‍റെയും ബന്ധങ്ങള്‍ നെയ്തെടുക്കാനും സാധാരണക്കാര്‍ക്കാകുമെന്ന് താന്‍ "ലൗദാത്തൊ സി", അങ്ങേയ്ക്കു സ്തുതി, എന്ന ചാക്രികലേഖനത്തില്‍ ഉദ്ബോധിപ്പിച്ചിരിക്കുന്നത്, സാധാരണക്കാര്‍ വസിക്കുന്ന പ്രദേശത്തിന്‍റെതായ ഒരു ജ്ഞാനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പാപ്പാ അനുസ്മരിച്ചു.     സാധാരണജനങ്ങള്‍ വസിക്കുന്ന ഇത്തരം ഇടങ്ങള്‍ ഇത്തരത്തിലുള്ള സവിശേഷമായ ഒരു ജ്ഞാനത്താല്‍ പൂരിതമാണെന്ന് പാപ്പാ പറഞ്ഞു. ഐക്യദാര്‍ഢ്യം, അപരനായി ജീവന്‍ പോലും ദാനം ചെയ്യല്‍, മരണത്തെക്കാള്‍ ജനനത്തിന് മുന്‍ഗണനയേകല്‍ തുടങ്ങിയ മുല്യങ്ങളാല്‍ മുദ്രിതമാണ് നമ്മുടെ ഈ കാലഘട്ടത്തിന് രചനാത്മക സംഭാവനയേകുന്ന ഈ ജ്ഞാനമെന്നും പാപ്പാ വിശദീകരിച്ചു.    ചിലര്‍ ദൈവമായി കരുതുന്ന  ധനത്തെക്കാള്‍  പ്രാധാന്യം മനുഷ്യനാണ് എന്ന വസ്തുതയില്‍ അധിഷ്ഠിതമാണ് ഈ മൂല്യങ്ങളെന്നും പാപ്പാ പറഞ്ഞു.     ന്യൂനപക്ഷം സമ്പത്തും അധികാരവും കൈയ്യിലേന്തുകയും അവ സ്വാര്‍ത്ഥപരമായി വിനിയോഗിക്കുകയും ചെയ്യുമ്പ   Read More of this news...

വത്തിക്കാന്‍റെ പ്രതിനിധി സംഘം കോണ്‍സ്റ്റാന്‍റിനോപ്പിളില്‍

കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സ് സഭയുടെ സ്വര്‍ഗ്ഗീയസംരക്ഷകനായ അപ്പസ്തോലന്‍ വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ സിംഹാസാനത്തിന്‍റെ ഒരു പ്രതിനിധിസംഘം അവിടെ എത്തി.     ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹിന്‍റെ (KURT KOCH) നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ പ്രസ്തുത സമിതിയുടെ കാര്യദര്‍ശി ബിഷപ്പ് ബ്രയന്‍ ഫാരെലും ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ അന്ത്രെയ പല്‍മിയേരിയും ഉള്‍പ്പെടുന്നു.     നവമ്പര്‍ 30 - നാണ് വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാള്‍.     കോണ്‍സ്റ്റന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കാ സ്ഥാനദേവാലയത്തില്‍, അതായത്, ഫനാറില്‍ വിശുദ്ധ ജോര്‍ജ്ജിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേയൊ ഒന്നാമന്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഈ പ്രതിനിധി സംഘം പങ്കുകൊള്ളുകയും പാത്രിയാര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.     ഫ്രാന്‍സിസ് പാപ്പായുടെ ഒരു സന്ദേശം കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹ് പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേയൊ ഒന്നാമന് കൈമാറി.     എല്ലാ വർഷവും ജൂണ്‍ 29 - ന് ആചരിക്കപ്പെടുന്ന പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാളിനോടനുബന്ധിച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രീയാര്‍ക്കാ സ്ഥാനത്തിന്‍റെ പ്രതിനിധിസംഘം വത്തിക്കാനിലും എത്താറുണ്ട്. Source: Vatican Radio   Read More of this news...

ടോണി ബേബി ലോഗോസ് പ്രതിഭ

കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഒന്നാമതെത്തി ടോണി ബേബി 2015ലെ ലോഗോസ് പ്രതിഭയായി. ഇരിങ്ങാലക്കുട രൂപതാംഗമായ ടോണി ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ്.ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയിലാണ് ഇന്നലെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഡി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരനാണ് ടോണി ബേബി. മറ്റു വിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: എ.- റയാന്‍ ജോര്‍ജ് മലയില്‍ (എറണാകുളം-അങ്കമാലി), ബി.- ഹെലെന ഹെന്റി (തൃശൂര്‍), സി.- സിസ്റര്‍ കൃപ മരിയ S.H. (കോതമംഗലം), ഇ.- ബാബു പോള്‍ (പാലാ), എഫ്.- ഏലിക്കുട്ടി തോമസ് (കോതമംഗലം).സമാപന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരതസഭയും ആഗോളസഭയും ആദരവോടും ആഹ്ളാദത്തോടെയുമാണു ലോഗോസ് ബൈബിള്‍ ക്വിസിനെ നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന സഭയിലെ വചനവിസ്മയമാണു ലോഗോസ് ക്വിസ്. ഇക്കുറി ഉത്തരേന്ത്യയിലെ 24 രൂപതകളും ലോഗോസില്‍ പങ്കാളികളായി. ബൈബിള്‍ പഠിക്കുന്നതിനൊപ്പം ജീവിതത്തില്‍ പകര്‍ത്താനും ഏവരും പരിശ്രമിക്കണമെന്നും ആര്‍ച്ച്ബിഷപ് സൂസപാക്യം ഓര്‍മിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷതവഹിച്ചു. ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ.ഡോ. ജോഷി മയ്യാറ്റില്‍, വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജിസ്മോന്‍ തുടിയംപ്ളാക്കല്‍, ലോഗോസ് പ്രതിഭ ടോണി ബേബി, ലോഗോസ് സമര്‍പ്പിതപ്രതിഭ സിസ്റ്റര്‍ ജിയോ തെരേസ് എസ്എബിഎസ്, തോമസ് പാലയ്ക്കല്‍, മാത്യു കണ്ടിരിക്കല്‍ എന്നിവര്‍ പ്ര&#   Read More of this news...

മാര്‍പാപ്പ സെന്‍ട്രല്‍ ആഫ്രിക്കയില്‍

ബാന്‍ഗുയി: മുസ്ലിം വിമതരും ക്രൈസ്തവരും തമ്മില്‍ നിലനില്‍ക്കുന്ന സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം ആരംഭിച്ചു. തലസ്ഥാനമായ ബാന്‍ഗുയിയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മാര്‍പാപ്പയെ സ്വീകരിക്കാന്‍ വഴിവക്കില്‍ പതിനായിരങ്ങള്‍ കാത്തുനിന്നു. ഇടക്കാല പ്രസിഡന്റ് കാതറിന്‍ സാമ്പ-പന്‍സയുടെ നേതൃത്വത്തില്‍ മാര്‍പാപ്പയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കലാപഭൂമിയില്‍ ആദ്യമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. ഐക്യം കാത്തുസൂക്ഷിക്കാനും അപരനെയും ഇതര മതവിശ്വാസികളെയും ഭീതിയോടെ നോക്കിക്കാണുന്ന നിലപാടു മാറ്റാനും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ ആഹ്വാനംചെയ്തു. സെന്‍ട്രല്‍ ആഫ്രിക്കയിലേക്കു പുറപ്പെടുന്നതിനു മുമ്പ് നടത്തിയ പ്രസംഗത്തില്‍ മേഖലയില്‍ സമാധാനവും സൌഹൃദ അന്തരീക്ഷവും കടന്നുവരുമെന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു. ബാന്‍ഗുയിയില്‍ പൊതുബലി അര്‍പ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തും. രാജ്യത്ത് അടുത്തുനടക്കുന്ന തെരഞ്ഞെടുപ്പിലൂടെ സമാധാനം വരുമെന്നും മാര്‍പാപ്പ പറഞ്ഞു. ഉഗ്വാണ്ട, കെനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മാര്‍പാപ്പ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കില്‍ എത്തിയത്. Source: Deepika   Read More of this news...

ജീവിത പ്രതിസന്ധികളില്‍ ക്രിസ്തു വെളിച്ചമാണ് : പാപ്പാ യുവജനങ്ങളോട്

ഉഗാണ്ടയിലെ കൊലൂലു പഴയ വിമാനത്താവളത്തില്‍വച്ച് നവംബര്‍ 28-ാം തിയതി ശനിയാഴ്ച വൈകുന്നേരം യുവജനങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. ഒരു ലക്ഷത്തിലേറെ യുവാക്കള്‍ പങ്കെടുത്തു. അവര്‍ പാപ്പായുമായി ആശയങ്ങള്‍ കൈമാറി. രണ്ടു യുവാക്കളുടെ ജീവിതപ്രശ്നങ്ങള്‍ കേട്ടിട്ടാണ്  മറുപടിയായി ഒരു പ്രഭാഷണം പാപ്പാ തത്സമയം നല്കിയത്.എയിഡ്സ് രോഗബാധയില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിന്നി,  ഭീകരരുടെ ബന്ധനത്തെ ജയിച്ച മാനുവല്‍ --- രണ്ടുയുവാക്കളുടെയും വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളാണ് ഈ ചിന്തകള്‍ പങ്കുവയ്ക്കാന്‍ എനിക്ക് പ്രചോദനമേകുന്നത്. ആദ്യമായി... വിന്നിയുടെ കാര്യം പറയട്ടെ. ജീവിതം കെട്ടിയടയ്ക്കപ്പെട്ട, അല്ലെങ്കില്‍ കൊട്ടിയടയ്ക്കപ്പെട്ടൊരു കോട്ടപോലെയായി. നൈരാശ്യം അവളെ വിഴുങ്ങിയപ്പോള്‍ ജീവിതത്തിന്‍റെ എല്ലാവാതിലുകളും അടഞ്ഞപോലെയായി. ഇനി എങ്ങോട്ട്? എന്നാല്‍ ക്രിസ്തുവിന് തന്നെ രക്ഷിക്കാനാകുമെന്ന അത്ഭുതകരമായ തിരിച്ചറിവില്‍ അവള്‍ എത്തിച്ചേരുന്നു. അങ്ങനെ കൊട്ടിയടയ്ക്കപ്പെട്ട ഭിത്തികള്‍, അവളുടെ മുന്നില്‍ ചക്രവാളംപോലെ ഒരു സുപ്രഭാതത്തില്‍ വിരിഞ്ഞുനിന്നു.ആരുടെയും ജീവിതത്തില്‍ ഇതു സംഭവിക്കാം. നൈരാശ്യത്തിന്‍റെ തിക്താനുഭവങ്ങള്‍ കോട്ടപ്പോലെ ചുറ്റും ഉയര്‍ന്നു പൊങ്ങാം. എന്നാല്‍ ഓര്‍ക്കുക ക്രിസ്തുവിന് എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുവാനുള്ള ശക്തിയുണ്ട്. പിന്നെ വിന്നിക്ക് അവളുടെ ജീവിതം ക്രിസ്തുവിലുള്ള ആനന്ദമായി പരിണമിച്ചു. ക്രിസ്തുവിലുള്ള പരിവര്‍ത്തനത്തിന്‍റെ രൂപാന്തരീകരണ ശക്തി തിരിച്ചറിഞ്ഞു. ക്രിസ്തു നമ്മുടെ നാഥനും കര്‍ത്താവുമാണ്. സ്വന്തം ജീവിതത്തില്‍ അവിടുന്ന് യാതനകള്‍ അനുഭവിച്   Read More of this news...

ജനപങ്കാളിത്തംകൊണ്ട് അത്യുജ്ജ്വലവും ഭക്തിനിര്‍ഭരവുമായ ദിവ്യബലിയര്‍പ്പണം

പാപ്പാ ഫ്രാന്‍സിസിന്‍റെ ആഫ്രിക്കയിലെ പ്രഥമ ബലിയര്‍പ്പണം അത്യുജ്ജ്വമായിരുന്നെന്ന് വത്തിക്കാന്‍ റേഡിയോ ആഫ്രിക്ക വിഭാഗത്തിന്‍റെ മേധാവി, ഫാദര്‍ പോള്‍ സമസൂമോ കെനിയയില്‍നിന്നും അറിയിച്ചു.നൈറോബിയിലെ സെന്‍റ് മേരീസ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ബലിവേദിയില്‍നിന്നും ബുധനാഴ്ച രാവിലെ നല്കിയ റിപ്പോര്‍ട്ടിലാണ് ഫാദര്‍ സമസൂമോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.മൂന്നു ലക്ഷത്തിലേറെ പേര്‍ക്ക് സ്ഥലസൗകര്യമുള്ള നൈറോബിയിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞെന്നും, പെയ്തിറങ്ങിയ മഴയെ വെല്ലുവിളിച്ചും അധികവും പാവങ്ങളായ മനുഷ്യര്‍ പ്രാര്‍ത്ഥിക്കുന്നതുകണ്ട് പാപ്പാ ഫ്രാന്‍സിസ് ആമുഖപ്രദക്ഷിണത്തിനുശേഷം ഏതാനും നിമിഷങ്ങള്‍ ബലിവേദിയില്‍ വികാരസ്തബ്ധനായി നിന്നുപോയെന്നും ആഫ്രിക്കക്കാരനായ ഫാദര്‍ സമസൂമോ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.ചുവടുചവുട്ടിയും ആടിയും പാടിയുമുള്ള  ആബാലവൃന്ദം ജനങ്ങളുടെ സജീവ പങ്കാളിത്തംകൊണ്ടും, തദ്ദേശ സാംസ്ക്കാരത്തനിമകൊണ്ടുമാണ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള നൈറോബിയിലെ സമൂഹബലിയര്‍പ്പണം അത്യുജ്ജ്വലമായതെന്ന് ഫാദര്‍ സമസൂമോ നൈറോബിയില്‍നിന്നും വത്തിക്കാന്‍ റേഡിയോയ്ക്ക് അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.കുട്ടികളും യുവജനങ്ങളും പ്രായമായവരും ചേര്‍ന്ന് 2000 പേരുള്ളതായിരുന്നു ഗായകസംഘം. കെനിയന്‍ പതാകയുടെ ത്രിവര്‍ണ്ണവും പേപ്പല്‍പതാകയുടെ ഇരുനിറങ്ങളുമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് അലയടിച്ചുനിന്ന ഗായകസംഘത്തോടു ജനങ്ങളും ചേര്‍ന്നുപാടുന്നത് ഹൃദയഹാരിയായ അനുഭവമായിരുന്നെന്ന് ഫാദര്‍ സമസൂമോ വിശേഷിപ്പിച്ചു.ആയിരക്കണക്കിന് കെനിയക്കാരും മറ്റു ആഫ്രിക്കന്‍ വംശജരും പാപ്പായെ ഒന്നു നോക്കാന്‍ വഴിയോരങ്ങളില്‍ കാത്തുനിന്നിരുന"   Read More of this news...

സഭൈക്യവും മതാന്തര സംവാദവും ഒരു വെല്ലുവിളി: പാപ്പാ

ആഫ്രിക്കയിലെ കെനിയ സന്ദര്‍ശന വേളയില്‍ സഭൈക്യവും മതാന്തരസംവാദവും സംബന്ധിച്ച്, നൈറോബിയിലെ അപ്പസ്തോലിക നുണ്‍സിയേച്ചറില്‍ സംഘടിപ്പിച്ചിരുന്ന മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു പാപ്പാ ഫ്രാന്‍സിസ്. സഭൈക്യവും മതാന്തരസംവാദവും ഒരു ആഢംമ്പരമല്ല, വെല്ലുവിളിയാണ്. ഇത് സവിശേഷമായതൊ, ഐച്ഛികമായതൊ അല്ല;  സംഘട്ടനങ്ങളാലും വേര്‍തിരിവുകളാലും മുറിവേറ്റ നമ്മുടെ ലോകത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ്.വാസ്തവത്തില്‍, മതവിശ്വാസങ്ങളും പരിശീലനങ്ങളും നാം ആരാണെന്നറിയുന്നതിനും നമുക്കു ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുന്നതിനുമുള്ള ഉപാധികളാണ്: പാപ്പാ പറഞ്ഞു. നാം ജീവിക്കുന്ന സമൂഹത്തെ സമ്പുഷ്ഠമാക്കുന്ന മതപരമായ മൂല്യങ്ങളെ  പിന്താങ്ങുമ്പോള്‍, നമ്മുടെ മനസാക്ഷി രൂപീകരണത്തിലും പാരമ്പര്യമുല്യങ്ങളെ പരിരക്ഷിക്കുന്നതിനും നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്നതിനും, എല്ലാറ്റിലുമുപരി മനുഷ്യന് മൂല്യം നല്‍കുന്ന ഒരു പൊതു കാഴ്ചപ്പാട് പ്രദാനം ചെയ്യാനും മതങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.തുടര്‍ന്ന്, നമ്മുടെ ദൈവം സമാധാനത്തിന്‍റെ ദൈവമാണെന്നും ദൈവത്തിന്‍റെ പേരില്‍ ഒരിക്കലും വെറുപ്പും അക്രമവും നീതീകരിക്കരുതെന്നും പാപ്പാ ഊന്നിപ്പറഞ്ഞു. സമാധാനത്തിന്‍റെ പ്രവാചകരാവുകയും മറ്റുള്ളവരെ സമാധാനത്തില്‍ ജീവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നവരാകുക എന്നത്  വളരെയധികം പ്രധാന്യമര്‍ഹിക്കുന്നു. അക്രമങ്ങള്‍ക്കിടയാക്കുന്നവരുടെ ഹൃദയപരിവര്‍ത്തനത്തിനായി പ്രാര്‍ത്ഥിക്കാം, പാപ്പാ അനുസ്മരിപ്പിച്ചു. Source: Vatican Radio   Read More of this news...

മനസ്സുകളെ മാനസാന്തര പ്പെടുത്താന്‍ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം: മനില അതിരൂപാതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആന്‍റണി ലൂയി താഗ്ളെ

കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം മനസ്സുകളെ മാനസാന്തരപ്പെടുത്തുമെന്ന് മനില അതിരൂപാതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആന്‍റണി ലൂയി താഗ്ളെ പ്രസ്താവിച്ചു.ഭീകരതയുടെ ക്രൂര മുഖം കണ്ട് ലോകം ഭയന്നുനില്ക്കുമ്പോള്‍, പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം കൂടുതല്‍ പ്രസക്തമാണെന്നും, മനുഷ്യമനസ്സുകളെ ദൈവിക കാരുണ്യത്തിലേയ്ക്കും മാനസാന്തരത്തിലേയ്ക്കും മാടിവിളിക്കുകയാണതെന്നും, സഭയുടെ ആഗോള ഉപവിപ്രസ്ഥാനമായ 'കാരിത്താസി'ന്‍റെ (Caritas International) പ്രസിഡന്‍റുകൂടിയായ കര്‍ദ്ദിനാള്‍ താഗ്ളെ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.കരുണയില്ലാത്ത മനുഷ്യമനസ്സുകളാണ് അന്ധമാകുന്നതും ലോകത്തെ ക്രൂരതയ്ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അടിമപ്പെടുന്നതെന്നും, അതിനാല്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്നതും, ഡിസംബര്‍ 8-ാം തിയതി ആരംഭിക്കുന്നതുമായ ജൂബിലിവര്‍ഷം കത്തോലിക്കര്‍ക്കു മാത്രമല്ല ലോകത്തെ എല്ലാ സമൂഹങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രസക്തവും ഉപകാരപ്രദവുമാണെന്ന് കര്‍ദ്ദിനാള്‍ താഗ്ളേ സ്ഥാപിച്ചു.ജൂബിലി കവാടത്തിലേയ്ക്ക്  നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ക്കൊപ്പം, വേദനിക്കുന്ന സഹോദരങ്ങളുടെ പക്കലേയ്ക്ക് വിശിഷ്യാ പാവങ്ങളും എളിയവരുമായവരുടെ പക്കലേയ്ക്ക് - തെരുവുകളിലേയ്ക്കും, ചേരികളിലേയ്ക്കും, ആശുപത്രികളിലേയ്ക്കും, അഗതിമന്ദിരങ്ങളിലേയ്ക്കും, ജയിലുകളിലേയ്ക്കും --  തീര്‍ത്ഥാടനം നടത്തുവാനും മറന്നുപോകരുതെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ അഭിമുഖത്തില്‍ അനുസ്മരിപ്പിച്ചു.കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഹൃദയ കവാടങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ജൂബിലി കവാടങ്ങളായി  എളിയവര്‍ക്കായി തുറക്കുവാന്‍ നമുക്ക് ഈ വി   Read More of this news...

ലോക യുവജന മേളയുടെ തയ്യാറെടുപ്പുകള്‍ ക്കായുള്ള അന്താരാഷ്ട്ര സമ്മേളനം പോളണ്ടില്‍

2016-ലെ ലോക യുവജനമേളയുടെ തയ്യാറെടുപ്പുകള്‍ക്കായുള്ള അന്താരാഷ്ട്ര സമ്മേളനം പോളണ്ടിലെ വഡോവിസയില്‍ ബുധനാഴ്ച (25-11-2015) ആരംഭിച്ചു.അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലോ റൈല്‍ക്കോയാണ് നവംബര്‍ 28-ാം തിയതി വരെ നീളുന്ന ഈ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ക്രാക്കോ ലോകയുവജനമേള ലോകം മുഴുവനിലും ഉറച്ച പ്രത്യാശയുടെ സന്ദേശമാണ് എത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ദൈവിക കാരുണ്യത്തിന്‍റെ മുഖം വീണ്ടും കണ്ടെത്താനാണ് യുവ‍ജനങ്ങളെ ആഹ്വാനം ചെയ്യുകയെന്നും അതിലൂടെ ഹൃദയപരിവര്‍ത്തനത്തിന്‍റെ അപരിമേയമായ അനുഗ്രഹം അവര്‍ പ്രാപിക്കണമെന്നും കര്‍ദ്ദിനാള്‍ ഉദ്ഘാടന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.അഞ്ചു വന്‍കരകളില്‍ നിന്നായി നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇതില്‍ പങ്കെടുക്കുന്നത്. യുവജനങ്ങള്‍ ഏറെ അവകാശം ഉന്നയിക്കുന്നവരാണെന്നും അതിനാല്‍ പുതിയ രീതിയിലുള്ള സമ്പര്‍ക്കമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കണമെന്നും, യഥാര്‍ത്ഥ മിഷനറി തീക്ഷത ഉള്ളവരായിരിക്കണമെന്നും അജപാലന പ്രവര്‍ത്തനങ്ങളിലുള്ളവരോട് കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു.   Source: Vatican Radio   Read More of this news...

പാവങ്ങളെ സമുദ്ധരിക്കാന്‍ സമ്പന്നര്‍ ബാധ്യസ്ഥര്‍: മാര്‍പാപ്പ

നെയ്റോബി(കെനിയ): ദുരിതമനുഭവിക്കുന്ന പാവങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരുകളും സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ കഴിയുന്നവരും ബാധ്യസ്ഥരാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കെനിയയില്‍ എത്തിയ മാര്‍പാപ്പ, നെയ്റോബിയിലെ ചേരികളിലെ കടുത്ത ദാരിദ്യ്രം നേരിട്ടു മനസിലാക്കിയശേഷം വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു.അസമത്വവും ദാരിദ്യ്രവും ഉന്മൂലനം ചെയ്യുന്നതിനാണ് ഏതൊരു ഭരണാധികാരിയും പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കെനിയന്‍ സന്ദര്‍ശനത്തിന്റെ മൂന്നാംദിവസമായ ഇന്നലെ നെയ്റോബിയിലെ കംഗേമി ജില്ലയിലാണു സന്ദര്‍ശനം നടത്തിയത്. കൂറ്റന്‍ ബംഗ്ളാവുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും അധികം അകലെയല്ലാതെ ഒരുവിഭാഗം ജനങ്ങള്‍. ഉണ്ണാനില്ല, ഉടുക്കാനില്ല, കുടിക്കാന്‍ ആവശ്യത്തിനു വെള്ളമില്ല. അവിടേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നു. കൊടിയ ദാരിദ്യ്രത്തിന്റെ നിലയില്ലാക്കയത്തിലേക്കുള്ള റോഡിലൂടെ മാര്‍പാപ്പ നീങ്ങി. ദുഃഖം നിഴലിക്കുന്ന മുഖങ്ങള്‍ മാര്‍പാപ്പയെ കണ്ടപ്പോള്‍ വേദനയും ദുരിതവും മറന്ന് പുഞ്ചിരിതൂകി സ്വാഗതമോതി. എന്നാല്‍, പുഞ്ചിരിക്കു പിന്നിലുള്ള അവരുടെ ദീനരോദനങ്ങളായിരുന്നു പാപ്പയുടെ മനസില്‍ തങ്ങിനിന്നത്. കരുത്തിന്റെയും അധികാരത്തിന്റെയും തലപ്പത്തുള്ളവര്‍ പൊതുസമൂഹത്തില്‍ സൃഷ്ടിച്ച ആഴത്തിലുള്ള മുറിവുകളാണു ചേരികളെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ഇതു നീതിനിഷേധമാണ്. ശക്തിയുള്ളവരുടെ ആക്രമണത്തില്‍ ഞെരുങ്ങിയമരുന്നവര്‍ അനുഭവിക്കുന്ന ക്ളേശകരമായ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ ഏവര്‍ക്കും ബാധ്യതയുണ്ട്. പാവങ്ങള്‍ക്ക് ജീവിക്കുന്നതിനുള്ള സൌകര്യം നിഷേധിച്ചു   Read More of this news...

സംസ്ഥാനതല കെസിഎസ്എല്‍ ദിനാചരണം നടത്തി

കുറവിലങ്ങാട്: പാലാ രൂപത കെസിഎസ്എല്‍ ആതിഥ്യമരുളിയ സംസ്ഥാനതല കെസിഎസ്എല്‍ ദിനാചരണം കുറവിലങ്ങാട് മുത്തിയമ്മ ഹാളില്‍ നടത്തി. ഫൊറോനാ വികാരി റവ. ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ച സമ്മേളനം കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു. കെസിഎസ്എല്‍ നന്മയുടെ നൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കുട്ടികൾ എപ്പോഴും എവിടെയും നന്മ ചെയ്തുകൊണ്ടിരിക്കുന്നവരായിക്കണമെന്നും വിശ്വാസം, പഠനം, സേവനം തുടങ്ങിയ ത്രിവിധ കര്‍മപദ്ധതികളിലൂടെ ക്രിസ്തുവിലേയ്ക്ക് വളരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മുഖ്യപ്രഭാഷണം നടത്തിയ വിവരാവകാശ കമ്മീഷന്‍ മുന്‍ അംഗവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് റീഡറും സുപ്രസിദ്ധ വാഗ്മിയുമായ ഡോ. കുര്യാസ് കുമ്പളക്കുഴി കുറവിലങ്ങാടിന്റെ സാമൂഹിക, സാംസ്കാരിക, മതാത്മക ചരിത്രത്തില്‍ കെസിഎസ്എല്‍ - നുള്ള സ്ഥാനം ഉയര്‍ത്തിക്കാട്ടുകയും കുട്ടികളുടെ സമഗ്രവളര്‍ച്ചയില്‍ കെസിഎസ്എല്‍ വഹിക്കുന്ന നിസ്തുലമായ പങ്ക് അടിവരയിടുകയും ചെയ്തു. അനേകരുടെ ജീവിതത്തില്‍ വെളിച്ചം പകരുന്ന ഗോപുരങ്ങളാകണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു. Source: Deepika   Read More of this news...

സിസ്റര്‍ ജിയോ തെരേസ് SABS, ലോഗോസ് സമര്‍പ്പിതപ്രതിഭ

കൊച്ചി: കെസിബിസിയുടെ ബൈബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസില്‍ സമര്‍പ്പിതപ്രതിഭയായി എസ്എബിഎസ് തൃശൂര്‍ പ്രോവിന്‍സ് അംഗം സിസ്റര്‍ ജിയോ തെരേസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പാലാരിവട്ടം പിഒസിയില്‍ നടന്ന ഫൈനല്‍ റൌണ്ടില്‍ ഒന്നാമതെത്തിയാണ് സിസ്റര്‍ ജിയോ തെരേസ് ലോഗോസ് സമര്‍പ്പിതപ്രതിഭയായത്. സമര്‍പ്പിതവര്‍ഷാചരണത്തിന്റെ ഭാഗമായാണ് ലോഗോസ് സമര്‍പ്പിതപ്രതിഭയെ കണ്െടത്താനുള്ള പ്രത്യേക മത്സരം നടന്നത്. രൂപതകളില്‍നിന്ന് അഞ്ചു സമര്‍പ്പിതര്‍ വീതമാണു പങ്കെടുത്തത്.എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങി സിസ്റര്‍ അഞ്ജല്‍ CSN, സിസ്റര്‍ കൃപ SH (Kothamangalam Province), സിസ്റര്‍ വിനീത SABS, സിസ്റര്‍ ബെറ്റി LAR, സിസ്റര്‍ എയ്ഞ്ചല്‍ റോസ് SABS എന്നിവര്‍ ഫൈനല്‍ റൌണ്ടിലെത്തി.വിവിധ പ്രായവിഭാഗങ്ങളിലുള്ള അതിരൂപതാതല മത്സരവിജയികളെ ഉള്‍പ്പെടുത്തി സംസ്ഥാനതല മത്സരം ഇന്നും നാളെയും (28 & 29) നടക്കും. രൂപതകളില്‍നിന്ന് ഓരോ പ്രായവിഭാഗത്തിലും മൂന്നുപേര്‍ വീതം മത്സരിക്കും. ഇന്നു രാവിലെ പത്തിനു നടക്കുന്ന എഴുത്തുപരീക്ഷയിലൂടെ യോഗ്യത നേടുന്ന 60 പേര്‍ ഫൈനല്‍ റൌണ്ടിലേക്കു പ്രവേശനം നേടും. ഓരോ പ്രായവിഭാഗത്തിലും ഒന്നാമതെത്തുന്നവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാന്‍ഡ് ഫിനാലെ നാളെയാണ്. ഇതിലെ വിജയിയായിരിക്കും ലോഗോസ് പ്രതിഭ.ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണംചെയ്യും. കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ലോഗോസ് ബൈബിള്‍ ക്വിസ് നടക്കുന്നത്. Source: Deepika   Read More of this news...

ലോകമെമ്പാടും തുറക്കപ്പെടുന്ന കാരുണ്യത്തിന്‍റെ കവാടങ്ങള്‍

കാരുണ്യത്തിന്‍റെ ജൂബിലി ആഘോഷവും, ജൂബിലിയുടെ അരൂപിയും ലോകവ്യാപകമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ നടന്ന ജൂബിലിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രസ്താവിച്ചു.പാപ്പാ ഫ്രാന്‍സിസിസ് പ്രഖ്യാപിച്ചിരിക്കുന്നതും, ഡിസംബര്‍ 8-ാം തിയതി ആരംഭിക്കുന്നതുമായ കാരുണ്യത്തിന്‍റെ ജൂബിലിയുടെ ഒരുക്കങ്ങളെക്കുറിച്ച് റോമാ നഗരസഭ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്. ജൂബിലിയോട് അനുബന്ധിച്ച് ഉണ്ടാകാവുന്ന ജനങ്ങളുടെ തിക്കും തിരക്കിനെക്കുറിച്ചും, സുരക്ഷയെക്കുറിച്ചുമുള്ള റോമാ നഗരസഭയുടെ ആശങ്കയ്ക്കും ഭീതിക്കും മറുപടിയായിട്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ അഭിപ്രായപ്പെട്ടത്.പാപ്പാ പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലി എല്ലാവരേയും റോമിലേയ്ക്ക് ക്ഷണിക്കുന്നില്ലെന്നും, മറിച്ച് അതിന്‍റെ അരൂപിയും ആഘോഷങ്ങളും ലോകംമുഴുവനും വ്യാപിച്ചുകിടക്കുകയാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.റോമില്‍ മാത്രം തുറക്കപ്പെടുന്ന ജൂബിലി കവാടങ്ങള്‍ക്കു പകരം, പാപ്പാ ഫ്രാന്‍സിസ് ലോകത്തിലുള്ള സകല രൂപതകളുടെയും ഭദ്രാസനദേവാലയങ്ങളിലും, തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ജൂബിലികവാടങ്ങള്‍ തുറക്കുവാന്‍ അനുമതി നല്കിയിട്ടുണ്ടെന്നും, അങ്ങനെ ജൂബിലിയുടെ ആത്മീയാനുഭൂതിയും അനുഗ്രഹങ്ങളും എവിടെയും ലഭ്യമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. അതുകൊണ്ട് ആരും റോമിലേയ്ക്ക് വരേണ്ടതില്ലെന്നോ, പാപ്പായെ കാണുവാന്‍ പരിശ്രമിക്കുരുതെന്നോ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.Source: Vatican Radio   Read More of this news...

വൈദികര്‍ വിശ്വാസി സമൂഹത്തിനൊപ്പം സഞ്ചരിക്കണം: മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍കൊച്ചി: വിശ്വാസിസമൂഹത്തിനൊപ്പം സഞ്ചരിക്കാനും വിശ്വാസപരിശീലനം കാര്യക്ഷമമാക്കാനും വൈദികര്‍ പരിശ്രമിക്കണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മാറുന്ന കുടുംബ, സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ചു വൈദികപരിശീലന പരിപാടികളില്‍ മാറ്റം ആവശ്യമാണ്. കേരളത്തിലെയും ഭാരതത്തിലെയും സഭയ്ക്ക് അഭിമാനിക്കാനാവുന്ന നേട്ടങ്ങളാണു കാര്‍മല്‍ഗിരി സെമിനാരി സംഭാവന ചെയ്തിട്ടുള്ളത്. കര്‍മലീത്ത മിഷനറിമാര്‍ സഭയിലും സമൂഹത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനം വിസ്മരിക്കാനാവില്ല. അറുപതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കാര്‍മല്‍ഗിരി സെമിനാരിയെ വളര്‍ത്തുകയും ഇവിടെ പരിശീലനം നടത്തുകയും ചെയ്തവരെ നന്ദിയോടെ സ്മരിക്കുന്ന അവസരമാണ് ജൂബിലിവേളയെന്നു അദ്ദേഹം പറഞ്ഞു. കേരളസഭയുടെ വൈദികപരിശീലന മേഖലയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ കാര്‍മല്‍ഗിരി സെമിനാരി സഭയ്ക്ക് അഭിമാനമാണെന്ന് ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ദൈവവുമായി കൂടുതല്‍ അടുക്കാനുള്ള അവസരമായി ജൂബിലി ആഘോഷങ്ങളെ കാണേണ്ടതുണ്െടന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്   Read More of this news...

രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാകേണ്ട നല്ലബന്ധത്തിന് നാന്ദിയാണ് പാപ്പായുടെ ആഫ്രിക്കസന്ദര്‍ശനം

പാപ്പായുടെ ആഫ്രിക്ക സന്ദര്‍ശനം രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാകേണ്ട സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംവാദത്തിന്‍റെയും പ്രതീകമാണെന്ന് ഇറ്റാലിയന്‍ പ്രസിഡന്‍റ്, സേര്‍ജൊ മത്തരേലാ പ്രസ്താവിച്ചു.കെനിയയിലേയ്ക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍നിന്നും അയച്ച പാപ്പായുടെ സൗഹൃദസന്ദേശത്തോട് പ്രത്യുത്തരിച്ചുകൊണ്ടാണ് പ്രസിഡന്‍റ് മത്തരേലാ ഇങ്ങനെ പ്രസ്താവിച്ചത്. ഭീതിദമായ സാമൂഹ്യ അസമത്വവും, ദാരിദ്ര്യവും, രാഷ്ട്രീയ അസ്ഥിരതയും, അഭ്യന്തരകലാപങ്ങളും മുറ്റിനില്ക്കുന്ന  ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പാപ്പായുടെ സന്ദര്‍ശനം വളര്‍ച്ചയ്ക്കുള്ള  പിന്‍ബലവും പ്രോത്സാഹനവുമാകുമെന്ന് പ്രസിഡന്‍റ് മത്തരേലാ തന്‍റെ മറുപടി സന്ദേശത്തിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.അന്താരാഷ്ട്ര സമൂഹം ഏറെ ശ്രദ്ധയോടും പ്രത്യാശയോടുംകൂടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ആഫ്രിക്ക പര്യടനത്തെ വീക്ഷിക്കുന്നതെന്നും പ്രസ്താവിച്ച പ്രസിഡന്‍റ് മത്തരേലാ, യാത്രാമംഗളവും പ്രാര്‍ത്ഥന നിറഞ്ഞ ആശംസയും സന്ദേശത്തിലൂടെ പാപ്പായെ അറിയിച്ചു.കെനിയയിലേയ്ക്കുള്ള യാത്രാമദ്ധ്യേ സഞ്ചാരപഥത്തിലുള്ള രാഷ്ട്രത്തലവന്മാര്‍ക്ക് വിമാനത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചു. പാപ്പാ ആദ്യം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത് ഇറ്റലിയുടെ പ്രസിഡന്‍റിനായിരുന്നു. തുടര്‍ന്ന് ഗ്രീസ്, ഈജിപ്ത്, സുഡാന്‍, എത്യോപ്യ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ക്ക് അവരുടെ രാജ്യാതിര്‍ത്തികള്‍ കടക്കവെ പാപ്പാ സൗഹൃദസന്ദേശങ്ങള്‍ അയച്ചു.അതതു രാജ്യങ്ങളുടെ പ്രസിഡന്‍റിനും, അവിടത്തെ ജനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും, സകലരെയും ദൈവം സമാധാനവും ശ്രേയസ്സുംകൊണ്ട് നിറയ്ക്കട്ടെയെന്നുമായിരുന്നു ആഫ്രി&#   Read More of this news...

പാപ്പാ ഫ്രാന്‍സിസ് ആഫ്രിക്കയില്‍ സമാധാന പാതയിലെ പിന്‍ബലവും പ്രോത്സാഹനവും

പാപ്പാ ഫ്രാന്‍സിസ് ആഫ്രിക്ക അപ്പസ്തോലിക പര്യടനം ആരംഭിച്ചു.നവംബര്‍ 25-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്കാണ് പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും തന്‍റെ പ്രഥമ ആഫ്രിക്ക യാത്രയ്ക്കായി കാറില്‍ റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടത്.റോമിലുള്ള അഗതിമന്ദിരത്തില്‍ പാര്‍ക്കുന്ന കുടിയേറ്റക്കാരായ ഒരുകൂട്ടം സ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും അഭിവാദ്യം ചെയ്യുകയും ആശീര്‍വ്വദിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ കാറില്‍ കയറിയത്. അവരില്‍ അധികംപേരും അഭയാര്‍ത്ഥികളും, മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ട വിവിധ രാഷ്ട്രക്കാരുമായിരുന്നു. കൂട്ടത്തില്‍ ആഫ്രിക്കന്‍ വംശജരും ഉണ്ടായിരുന്നെന്ന് സ്ഥലത്ത് സന്നിഹിതനായിരുന്ന പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ കൊണ്‍റാഡ് ക്രജേസ്ക്കി സാക്ഷ്യപ്പെടുത്തി.റോഡുമാര്‍ഗ്ഗം 20 മിനിറ്റില്‍ വിമാനത്താവളത്തിലെത്തിയ പാപ്പാ ഫ്രാന്‍സിസ് പതിവുപോലെ കറുത്ത തുകല്‍ ബാഗുമായി ആഫ്രിക്ക പര്യടനത്തിനുള്ള അല്‍ ഇത്താലിയ എ-330 വിമാനപ്പടവുകള്‍ കയറി. വിമാനത്തിനകത്തേയ്ക്ക് പ്രവേശിക്കും മുന്‍പ് തിരിഞ്ഞുനിന്ന് അവിടെ സന്നിഹിതരായിരുന്ന ഏവരെയും കൈയ്യുയര്‍ത്തി അഭിവാദ്യംചെയ്ത്, യാത്രപറഞ്ഞു.പ്രാദേശിക സമയം രാവിലെ കൃത്യം 8 മണിക്ക്, റോമില്‍ നല്ല തണുപ്പുണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശത്തിലേയ്ക്ക് പാപ്പായുടെ വിമാനം പറന്നുയര്‍ന്നു.ഏഴു മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം ആഫ്രിക്കയിലെ സമയം വൈകുന്നേരം 3 മണിയോടെ പാപ്പാ ഫ്രാന്‍സിസ് കെനിയയുടെ തലസ്ഥാന നഗരമായ നൈറോബിയിലെ ജോമോ കേന്യാത്താ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങി. അങ്ങനെ, ആറു ദ   Read More of this news...

കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസിനു തുടക്കം

കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രഥമ കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസിനു കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ തുടക്കമായി. സഭയുടെ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു.സഭയുടെ വിശ്വാസപരിശീലനത്തിനായുള്ള സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷതവഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സീറോ മലബാര്‍ സഭയുടെ മതബോധന പാരമ്പര്യത്തെക്കുറിച്ചു മുഖ്യപ്രഭാഷണം നടത്തി. ലത്തീന്‍, സീറോ മലങ്കര, മാര്‍ത്തോമാ, ഓര്‍ത്തഡോക്സ് സഭകളുടെ മതബോധന പ്രവര്‍ത്തനങ്ങളെക്കുറിച്ച് റവ.ഡോ.സ്റാന്‍ലി മാതിരപ്പിള്ളി, റവ.ഡോ.ജോര്‍ജ് തോമസ് കൊച്ചുവിളയില്‍, ഫാ.സുശില്‍ വര്‍ഗീസ്, ഫാ.യാക്കോബ് തോമസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.സിനഡല്‍ കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരി ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി. പി.സി. സിറിയക്, മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് ദാനവേലില്‍, സിസ്റര്‍ ഡോ.സോഫി റോസ് എന്നിവര്‍ പ്രസംഗിച്ചു.രൂപതകളിലെ വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടര്‍മാര്‍, വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍, പ്രവാസിസമൂഹങ്ങളില്‍ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ എന്നിവരാണു കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. "സീറോ മലബാര്‍ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായ വിശ്വാസപരിശീലനം" എന്നതാണു കാറ്റെക്കെറ്റിക്കല്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രമേയം. സമ്മേളനം നാളെ ( 27-11-2015) സമാപിക്കും. Source: Deepika   Read More of this news...

ലോഗോസ് ക്വിസ് : സംസ്ഥാനതല മത്സരങ്ങള്‍ക്കു നാളെ( 27 - 11 - 2015 ) തുടക്കം

കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റി ഒരുക്കുന്ന ലോഗോസ് ബൈബിള്‍ ക്വിസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ക്കു നാളെ (27-11-2015) തുടക്കമാകും. സമര്‍പ്പിതവര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ലോഗോസ് സമര്‍പ്പിത പ്രതിഭയെ കണ്ടെത്താനുള്ള മത്സരമാണു നാളെ പാലാരിവട്ടം പിഒസിയില്‍ നടക്കുന്നത്. പ്രായപരിഗണനയില്ലാതെ, സമര്‍പ്പിതര്‍ക്കിടയില്‍നിന്നു കൂടുതല്‍ മാര്‍ക്കു നേടിയിട്ടുള്ള അഞ്ചുപേരാണ് ഓരോ രൂപതയില്‍നിന്നും ലോഗോസ് സമര്‍പ്പിതപ്രതിഭയ്ക്കായുള്ള സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 10 മുതല്‍ 11 വരെ നടക്കുന്ന എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന ആറു പേര്‍ക്കായി സമര്‍പ്പിത ലോഗോസ് ടെലിക്വിസ് ഉച്ചയ്ക്കുശേഷം നടക്കും. ഇതിലെ വിജയിയാകും ലോഗോസ് സമര്‍പ്പിതപ്രതിഭ.വിവിധ പ്രായവിഭാഗങ്ങളിലുള്ള രൂപതാതല മത്സരവിജയികളെ ഉള്‍പ്പെടുത്തി സംസ്ഥാനതല മത്സരം 28, 29 തിയതികളില്‍ നടക്കും. രൂപതകളില്‍നിന്ന് ഓരോ പ്രായ വിഭാഗത്തിലും മൂന്നുപേര്‍ വീതം മത്സരിക്കും. 28ന് രാവിലെ പത്തിനു നടക്കുന്ന എഴുത്തുപരീക്ഷയിലൂടെ യോഗ്യത നേടുന്ന 60 പേര്‍ ഫൈനല്‍ റൌണ്ടിലേക്കു പ്രവേശനം നേടും. ഓരോ പ്രായവിഭാഗത്തിലും ഒന്നാമതെത്തുന്നവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാന്‍ഡ് ഫിനാലെ 29നു രാവിലെ പത്തിനാണ്. ഇതിലെ വിജയിയായിരിക്കും ലോഗോസ് പ്രതിഭ. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസൈപാക്യം വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണംചെയ്യും. ഇന്നലെ പിഒസിയില്‍ ചേര്‍ന്ന ബൈബിള്‍ സൊസൈറ്റി മാനേജിംഗ് കൌണ്‍സില്‍ യോഗം ലോഗോസ് ക്വിസ് സംസ്ഥാനതല മത്സരങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. അഖണ്ഡ ബൈബിള്‍ പാരായണം ഡിസംബര്‍ 27 മുതല്‍ ജനുവരി ഒന്നു വരെ പിഒസിയില്‍ നടത്താന്‍ യോഗ   Read More of this news...

KRLCC ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കൊച്ചി: വിവിധ മേഖലകളില്‍ മികവു തെളിയിച്ച ലത്തീന്‍ കത്തോലിക്കാ പ്രതിഭകളെ ആദരിക്കുന്ന തിനു കേരള ലത്തീന്‍ കത്തോ ലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ (കെആര്‍എല്‍സിസി) ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സമൂഹനിര്‍മിതി, കല, സാഹിത്യം, മാധ്യമരംഗം തുടങ്ങി 10 വിഭാഗങ്ങളിലായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 1. ഗുരുശ്രേഷ്ഠ :- മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം. റോയ് ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അര്‍ഹനായതായി കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം കെസിബിസി ആസ്ഥാനകാര്യാലയമായ പിഒസിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2. സമൂഹനിര്‍മിതി - ഫാ. ആന്റണി ആല്‍ബര്‍ട്ട് (സുല്‍ത്താന്‍പേട്ട്), 3. സാഹിത്യം - കെ.എ. സെബാസ്റ്യന്‍ (ആലപ്പുഴ), 4. വൈജ്ഞാനിക സാഹിത്യം - ഷെവലിയാര്‍ ഡോ.പ്രീ മൂസ് പെരിഞ്ചേരി (വരാപ്പുഴ), 5. മാധ്യമരംഗം- ഡോ. സെബാസ്റ്യന്‍ പോള്‍ (വരാപ്പുഴ), 6. കലാപ്രതിഭ- തമ്പി പയ്യപ്പിള്ളി (കോട്ടപ്പുറം), 7. വിദ്യാഭ്യാസ, ശാസ്ത്രം - പ്രഫ. കെ.വി. പീറ്റര്‍ (കൊച്ചി), 8. കായികം- സനേവ് തോമസ് (ആലപ്പുഴ), 9. മികച്ച സംരംഭകന്‍- ഇ.എസ് ജോസ് (വരാപ്പുഴ), 10. യുവത- സയനോര ഫിലിപ്പ് (കണ്ണൂ ര്‍) എന്നിവരാണ് മറ്റു വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ ലഭിച്ചവര്‍.സിപ്പി പള്ളിപ്പുറം, ഡോ.ഷാജി ജേക്കബ്, ഡോ.രേണുക എന്‍. എന്നിവ രടങ്ങുന്നതായിരുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. സാമുദായിക സാമൂഹിക സാംസ്കാരിക മേഖലകളില്‍ അതുല്യസേവനങ്ങള്‍ നല്‍കി പ്രതിഭയും മികവും തെളിയിച്ച കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമുദായാംഗങ്ങളായ ശ്രേഷ്ഠ വ്യക്തികളെ അംഗീകരിച്ച് ആദരിക്കു ന്നതിന് 2014 മുതലാണ് കെആര്‍എല്‍സിസി പ്രതിവര്‍ഷം അവാര്‍ഡുകള്‍ നല്‍കി തുടങ്ങിയത്. പ്രശസ്ത!   Read More of this news...

ആഫ്രിക്കയ്ക്ക് ധാര്‍മ്മിക ബലമായി പാപ്പാ ഫ്രാന്‍സിസ്

പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം കെനിയന്‍ ജനതയ്ക്ക് ധാര്‍മ്മിക ബലമേകുമെന്ന് നൈറോബിയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ജോണ്‍ ഞ്ചുവേ പ്രസ്താവിച്ചു. നവംബര്‍ 24-ാം തിയതി ചെവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം, 'ലൊസര്‍വത്തോരെ റൊമാനോ'യ്ക്കു നല്കിയ പ്രസ്താവനയിലാണ് പാപ്പായുടെ കെനിയ സന്ദര്‍ശനത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ഞ്ചുവേ ഇങ്ങനെ പ്രസ്താവിച്ചത്.കെനിയയുടെ നിലവിലുള്ള മത-രാഷ്ട്രീയ അസഹിഷ്ണുത ഇല്ലാതാക്കാനും സമാധാനത്തിന്‍റെ പാതയില്‍ മുന്നേറുവാനും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം കാരണമാക്കുമെന്ന് കര്‍ദ്ദിനാള്‍ ഞ്ചുവേ പ്രത്യാശ പ്രകടിപ്പിച്ചു.കെനിയയുടെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായ കാലത്ത് എപ്രകാരം വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമാന്‍ പാപ്പായുടെ മൂന്നു സന്ദര്‍ശനങ്ങള്‍ കെനിയന്‍ ജനതയെ തുണച്ചുവെന്ന് കര്‍ദ്ദിനാള്‍ ഞ്ചുവേ അനുസ്മരിച്ചു.46 വ്യത്യസ്ത ഗോത്രങ്ങളില്‍പ്പെട്ട 4 കോടിയിലേറെ വരുന്ന കെനിയൻ ജനസംഖ്യയുടെ 41 ശതമാനവും കത്തോലിക്കരാണെന്നും, അവര്‍ 26 രൂപതകളിലായി ജീവിക്കുന്ന ബലപ്പെട്ട വിശ്വാസ സമൂഹമാണെന്നും, ഇന്ന് ആഫ്രിക്ക നേരിടുന്ന സാമൂഹ്യ-രാഷ്ട്രീയ വെല്ലുവിളികളെ പക്വമാര്‍ന്ന അവബോധത്തോടെ കാണുവാനും നേരിടുവാനും പാപ്പായുടെ സന്ദര്‍ശനം സഹായിക്കുമെന്നും കര്‍ദ്ദിനാള്‍ ഞ്ചുവേ വ്യക്തമാക്കി.Source: Vatican Radio   Read More of this news...

പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ ബാങ്ക് സന്ദര്‍ശിച്ചു

ആഫ്രിക്ക അപ്പസ്തോലിക പര്യടനത്തിനു തൊട്ടുമുന്‍പുള്ള ദിവസം, നവംബര്‍ 24-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് വത്തിക്കാന്‍ സിറ്റിയുടെ അകത്തു  സ്ഥിതിചെയ്യുന്ന വത്തിക്കാന്‍ ബാങ്ക് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചത്.ബാങ്കിന്‍റെ ഭരണസമിതിയോടൊത്ത്  ചിലവൊഴിച്ച 20 മിനിറ്റ് സമയത്തില്‍  വൈസ്-ഡയറക്ടര്‍ ഡോ. ജ്യാന്‍ഫ്രാങ്കോ മാമിയെ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് പാപ്പാ നിയമിക്കുകയുണ്ടായി. മറ്റൊരു അറിയിപ്പ് ഉണ്ടാകുംവരെ വൈസ് ഡയറക്ടറായി ഡോ. ജൂലിയോ മത്തിയേത്തിയെയും പാപ്പാ നിയമിച്ചതായി പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.ഡോ. ജ്യാന്‍ഫ്രാങ്കോ മാമിയു‌ടെ നിയമനം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും ബാങ്കിന്‍റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങില്‍ പാപ്പാ സന്നിഹിതനാകുന്നത് വത്തിക്കാനില്‍ പതിവല്ലെന്നും, ഇത് ഇഥംപ്രഥമമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.സഭയുടെ ആഗോള പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും, അതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും സമ്പത്തും സാമ്പത്തിക ഇടപാടുകളും യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ Istituto per le Opere di Religione - IOR, (Institute for the Religious Works)  എന്ന സ്ഥാപനത്തിനാണ് 'വത്തിക്കാന്‍ ബാങ്ക്' എന്ന പേരുവീണത്.കുഴല്‍പ്പണം, പണംവെളുപ്പിക്കല്‍ മുതലായ അഴിമതിയാരോപണങ്ങള്‍ക്ക് കാലപ്പഴക്കത്തില്‍ വിധേയമായിട്ടുള്ള ബാങ്കിനെ രാജ്യാന്തര ബാംങ്കിങ് ഓഡിറ്റിംങ് സംവിധാനങ്ങളിലേയ്ക്ക് കൊണ്ടുവരുവാന്‍ കരുനീക്കിയത് മുന്‍പാപ്പാ ബനഡിക്ടാണ്. വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യവും സത്യസന്ധവും ആകത്തക്ക വിധം ഭരണസംവിധാനങ്ങളെ നവീകരിക്കുവാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ പാപ്പാ ഫ്രാന്‍സിസ് നീങ്ങുകയാണെന്Ő   Read More of this news...

പശ്ചിമ ഘട്ടത്തില്‍ ക്വാറികള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ അനുമതി പാരിസ്ഥിതിക വിനാശത്തിന് വഴിതെളിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി

പശ്ചിമഘട്ടത്തില്‍ ക്വാറികള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ അനുമതി പാരിസ്ഥിതിക വിനാശത്തിന് വഴിതെളിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ സാമൂഹ്യ-സമഗ്രത കമ്മിഷന്‍റെ ചെയര്‍മാന്‍, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നവംബര്‍ 25-ാം തിയതി കേരളസഭയുടെ ആസ്ഥാനം കൊച്ചിയിലെ പിഓസിയില്‍നിന്നും ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.കേരളത്തിലെ പശ്ചിമഘട്ട പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമെന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിച്ചുനല്കുന്ന കരിങ്കല്‍ ക്വാറികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിന്‍ ജനങ്ങള്‍ക്കുതന്നെ വിനയാകുമെന്നും, പാരിസ്ഥിതികാഘാതങ്ങളിലൂടെ മണ്ണൊലിപ്പ്, ഉരുള്‍പ്പൊട്ടൽ, കലാവസ്ഥ വ്യതിയാനം, കൃഷിനാശം, ജലക്ഷാമം, വരള്‍ച്ച എന്നിങ്ങനെയുള്ള കെടുതികള്‍ ക്ഷണിച്ചു വരുത്തുന്ന പ്രക്രിയയ്ക്കുള്ള തുടക്കമാണിതെന്നും  ബിഷപ്പ് ഇഗ്നാത്തിയോസ്, കേരളത്തിലെ വിശ്വാസികളുടെയും പ്രാദേശിക മെത്രാന്‍ സമിതിയുടെയും പേരില്‍ പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.കൊച്ചുകേരളത്തിന്‍റെ ഏറ്റവും മനോഹരമായ പ്രദേശങ്ങളാണ് പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ആനമുടി, ഇരവികുളം, മൂന്നാര്‍, മാട്ടുപ്പെട്ടി, നെല്ലിയാംമ്പതി, വയനാട്, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവയെന്നും, നിയമസാധുതയില്ലാത്ത ഇത്തരം സര്‍ക്കാര്‍നീക്കങ്ങള്‍, ഏതാനും ക്വാറി ഉടമകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുമെങ്കിലും, ദീര്‍ഘദൃഷ്ടിയില്‍ ജനദ്രോഹപരവും, ക്രൂരമായ പരിസ്ഥിതിക ലംഘനവുമാണെന്ന് ബിഷപ്പ് മാര്‍ ഇഗ്നാത്തിയോസ് കുറ്റപ്പെടുത്തി.പാരിസ്ഥിതിക ആഘാതത്തെ സംബന്ധിച്ച് പഠനം നടത്താതെയും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് പ്രകൃതിരമണീയമായ സ്ഥാനങ്ങളിലും കൃഷിഭൂമിയിലും വ്യാവ   Read More of this news...

കെസിബിസി ബൈബിള്‍ കമ്മീഷന്‍ സാഹിത്യ മത്സര ഫലം പ്രഖ്യാപിച്ചു

കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ നടത്തിയ അഖില കേരള ബൈബിള്‍ സാഹിത്യ രചനാമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. വിവിധ രചനാമത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനം നേടിയവര്‍. കവിത: 1. ജോയ് ജേക്കബ്, 2. ഫ്രാന്‍സിസ് നൊറോന, 3. അല്‍ഫോന്‍സ സണ്ണി. ചെറുകഥ: 1. ഫ്രാന്‍സിസ് നൊറോന, 2.ഷിബു പൌലോസ്, 3.ഹിനോ പോള്‍. ഏകാങ്കനാടകം 1.രേഷ്മ തങ്കച്ചന്‍, 2. മുതുകുളം അലക്സ്, 3.സി. രാജന്‍. ലേഖനം (അല്മായര്‍): 1.സി. രാജന്‍, 2. സിനി ജോണ്‍സണ്‍, 3. ലില്ലി വര്‍ഗിസ്. ലേഖനം (സമര്‍പ്പിതര്‍): 1. സിസ്റര്‍ ജോണ്‍സിയ എസ്സിവി, 2.സിസ്റര്‍ ഹില്‍ഡ മരിയ എഫ്സിസി, 3. സിസ്റര്‍ എല്‍സിറ്റ് മാത്യു എഫ്സിസി. സമ്മാനങ്ങള്‍ 29ന് ഉച്ചകഴിഞ്ഞു രണ്ടിന് പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ലോഗോസ് ക്വിസ് മെഗാഫൈനല്‍ സമ്മാനദാന സമ്മേളനത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വിതരണം ചെയ്യും. Source: Deepika   Read More of this news...

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ( 25-11-2015) ആഫ്രിക്കയില്‍

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആദ്യ ആഫ്രിക്കന്‍ യാത്ര ഇന്നു തുടങ്ങും. മാര്‍പാപ്പയാകുന്നതിനു മുന്‍പും അദ്ദേഹം ആഫ്രിക്കയില്‍ പോയിട്ടില്ല. കെനിയ, ഉഗാണ്ട, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക് (CAR) എന്നിവയാണു മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെല്ലാം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പോയിട്ടുണ്ട്; കെനിയയില്‍ മൂന്നു തവണ പോയി. ഉഗാണ്ടയില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും പോയിട്ടുണ്ട്. തിങ്കളാഴ്ച വരെയാണു പര്യടനം. ഓരോ രാജ്യത്തും ഒന്നരദിവസം വീതം ചെലവഴിക്കും. നയ്റോബിയിലും കമ്പാലയിലും ബാംഗീയിലും പൊതുദിവ്യബലി ആര്‍പ്പിക്കും. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ ബാംഗീയിലെ സെന്‍ട്രല്‍ മോസ്കില്‍ മുസ്ലിം നേതാക്കളുമായി മാര്‍പാപ്പ ചര്‍ച്ച നടത്തും. വത്തിക്കാന്‍ സ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയേത്രോ പറോളിന്‍, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ഫിലോണി, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ എന്നിവരും മാര്‍പാപ്പയോടൊപ്പം ഉണ്ടാകും. Source: Deepika   Read More of this news...

മൂന്ന് ആഫ്രിക്കന്‍ നാടുകള്‍ക്ക് പാപ്പായുടെ വീഡിയൊ സന്ദേശം

തന്‍റെ പതിനൊന്നാം വിദേശ അപ്പസ്തോലികപര്യടന വേദികളായ കെനിയ, ഉഗാണ്ട, മദ്ധ്യാഫ്രിക്ക എന്നീ ആഫ്രിക്കന്‍ നാടുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ വീഡിയൊസന്ദേശം നല്കി.     യേശുക്രിസ്തുവിന്‍റെ സ്നേഹവും, അനുരഞ്ജനത്തിന്‍റെയും പൊറുക്കലിന്‍റെയും സമാധാനത്തിന്‍റെതുമായ അവിടത്തെ സന്ദേശവും പ്രഘോഷിക്കാനാണ് സുവിശേഷത്തിന്‍റെ ശുശ്രൂഷകനെന്ന  നിലയില്‍ താന്‍ എത്തുന്നതെന്ന് പാപ്പാ ബുധനാഴ്ച (25/11/15) ആരംഭിക്കുന്ന ഈ ഇടയസന്ദര്‍ശനത്തിന്‍റെ ആദ്യത്തെ വേദികളായ കെനിയയ്ക്കും ഉഗാണ്ടയ്ക്കുമുള്ള  സന്ദേശത്തില്‍ വ്യക്തമാക്കുന്നു.     മറ്റുള്ളവര്‍ക്കായി, വിശിഷ്യ പാവപ്പെട്ടവര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കുമായി, നമ്മുടെ ഹൃദയങ്ങള്‍ തുറന്നിടാന്‍ നമ്മോടു കല്പ്ക്കുകയും, സ്ത്രീ-പുരുഷന്മാരായ സകലരുടെയും ഔന്നത്യത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും ചെയ്യുന്ന സുവിശേഷസാക്ഷ്യത്തിലും ദൈവവിശ്വാസത്തിലും കത്തോലിക്കാസമൂഹത്തെ സ്ഥിരീകരിക്കുകയാണ് തന്‍റെ സന്ദര്‍ശനത്തിന്‍റെ  ലക്ഷ്യമെന്ന് പാപ്പാ പറയുന്നു. പരസ്പരധാരണയും പരസ്പരാദരവും പരിപോഷിപ്പിക്കാനും ഏക മാനവകുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ പര്സപരം താങ്ങാകാനും സകല മതാനുയായികളും സന്മനസ്സുള്ള സകലരും വിളിക്കപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം വസിക്കുന്നതെന്ന് അനുസ്മരിക്കുന്ന പാപ്പാ നാമെല്ലാവരും ദൈവമക്കളാണെന്ന സത്യം ആവര്‍ത്തിക്കുകയും ചെയ്യുന്നു.     ഐക്യദാര്‍ഢ്യത്തിന്‍റെയും ശാന്തിയുടെയും പുരോഗതിയുടെതും ആയ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും സുപ്രധാന സമ്പത്തുമായ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ ഈ സന്ദര്‍ശനത്തിലെ സവിശേഷ വേളകളായിരിക്കുമെന്നും പാപ്പാ പറയുന്നു.     മദ്ധ്യാഫ്രിക്കയിലെ കത്തോലിക്ക   Read More of this news...

അതീന്ദ്രിയതയുമടങ്ങുന്ന ആകമാനയാഥാര്‍ത്ഥ്യങ്ങളില്‍ ശിക്ഷണമേകുക

കത്തോലിക്കാവിദ്യാഭ്യാസത്തിനായുള്ള സംഘം നവമ്പര്‍ 18 മുതല്‍ 21 വരെ  വിദ്യാഭ്യാസത്തെ അധികരിച്ച് സംഘടിപ്പിച്ച ലോകസമ്മേളനത്തില്‍ സംബന്ധിച്ചവരടങ്ങിയ 7000 ത്തോളം പേരുടെ സംഘത്തെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (21/11/15) സ്വികരിച്ച വേളയില്‍ അവരില്‍ ചിലര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.     യാഥാര്‍ത്ഥ്യങ്ങളു‌ടെ സാകല്യത്തില്‍ സര്‍വ്വാതിശായിത്വം അഥവാ അതീന്ദ്രിയത്വം അടങ്ങിയിരിക്കുന്നു എന്ന വസ്തുത വിശദീകരിച്ച പാപ്പാ, തൊട്ടറിയാവുന്ന കാര്യങ്ങളെയും അവയുമായി ബന്ധപ്പെട്ട മൂല്യങ്ങളെയുംകുറിച്ചു മാത്രം അറിവേകുന്ന  പ്രവണത കാണപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിക്കുകയും, ഇവിടെ സര്‍വ്വതിശായിയായ യാഥാര്‍ത്ഥ്യത്തിന്‍റെ അഭാവമുണ്ടെന്നും അങ്ങനെ വരുമ്പോള്‍ കുഞ്ഞുങ്ങളെ സമഗ്ര യാഥാര്‍ത്ഥ്യത്തിലേക്കല്ല നയിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.     ഈ അതീന്ദ്രിയ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്കു തുറന്നിടാതെ നമ്മള്‍ സ്വയം അടച്ചിടുന്നതാണ്, ക്രിസ്തീയ വീക്ഷണത്തില്‍, വിദ്യാഭ്യാസ മേഖലയിലെ വലിയ പ്രതിസന്ധിയെന്നും പാപ്പാ പറഞ്ഞു. Source: Vatican Radio   Read More of this news...

ലോകവസ്തുക്കളില്‍ സുരക്ഷ തേടിയാല്‍ സഭ സാമാന്യത്വത്തില്‍ വീഴും

ലോകമേകുന്ന സുരക്ഷിതത്വങ്ങളെയല്ല, മറിച്ച് യേശുവിനെ മാത്രം നിധിയാക്കുമ്പോഴാണ് സഭ വിശ്വസ്തയാകുന്നതെന്ന് മാര്‍പ്പാപ്പാ.     വത്തിക്കാനില്‍  തിങ്കളാഴ്ച രാവിലെ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളില്‍  ലൂക്കാ.21:1 - 4 വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, ഒരു വിധവ  രണ്ടു നാണയത്തുട്ടുകള്‍  കാണിക്കയായര്‍പ്പിക്കുന്ന സംഭവം വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.     ലോകവസ്തുക്കളില്‍ സുരക്ഷ കണ്ടെത്താന്‍ ശ്രമിച്ചാല്‍ സഭ സാമാന്യത്വത്തില്‍ അല്ലെങ്കില്‍ മന്ദോഷ്ണതയില്‍ നിപതിക്കുമെന്ന് പാപ്പാ മുന്നറിയിപ്പേകി.     ഭര്‍ത്താവ് നഷ്ടപ്പെട്ടവളാണ് വിധവയെന്ന വസ്തുതയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു പാപ്പാ, യേശുവിന്‍റെ മണവാട്ടിയായായ സഭ യേശുവിന്‍റെ ആഗമനം കാത്തിരിക്കുന്ന വിധവയാണെന്നും അവളുടെ ഏക നിധി നാഥനായ യേശുവാണെന്നും വിശദീക രിച്ചു.     യേശുവിനായി ജീവന്‍ വെടിയുന്ന തന്‍റെ മക്കള്‍ക്കായി സഭ കേഴുകയും മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.     ഈ സഭയെപ്പോലെ നമ്മുടെ ആത്മാവ് യേശുവിനായി കാത്തിരിക്കുന്നുണ്ടോ, "കര്‍ത്താവേ, വന്നാലും" എന്നു പറയുന്നുണ്ടോ എ​ന്ന് സ്വയം ചോദിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.Source: Vatican Radio   Read More of this news...

ഫാ. പോള്‍ റോബിന്‍ തെക്കത്ത് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയിലെ അഡീഷണല്‍ വൈസ് ചാന്‍സലര്‍

കൊച്ചി: സീറോ മല ബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയിലെ വൈസ് ചാന്‍സലറായി (അഡീഷണല്‍) ഫാ. പോള്‍ റോബിന്‍ തെക്കത്ത് നിയമിതനായി. മധ്യപ്രദേശിലെ സാഗര്‍ രൂപതാംഗമായ ഫാ.പോള്‍ തൃശൂര്‍ മണലൂര്‍ സ്വദേശിയാണ്. 2006ല്‍ പൌരോഹിത്യം സ്വീകരിച്ച ഇദ്ദേഹം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍നിന്നു പൌരസ്ത്യ കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടിയിട്ടുണ്ട്. സാഗര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ വികാരി, ഖജൂരിയ ദയാസാഗര്‍ റിന്യൂവല്‍ സെന്റര്‍ വൈസ് റെക്ടര്‍, അഡ്മിനിസ്ട്രേറ്റര്‍, രൂപത ചാന്‍സലര്‍, എപ്പാര്‍ക്കിയല്‍ കണ്‍സള്‍ട്ടര്‍, പ്രസ്ബിറ്ററല്‍ കൌണ്‍സില്‍ അംഗം, സാഗര്‍-സത്ന ഇന്റര്‍ എപ്പാര്‍ക്കിയല്‍ ട്രൈബ്യൂണല്‍ ജഡ്ജ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Source: Deepika   Read More of this news...

സ്നേഹ സഹകരണത്തിന്റെ കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കണം: മാര്‍ ആലഞ്ചേരി

കൊച്ചി: ഇതര മതവിഭാഗങ്ങളുമായി സ്നേഹ സഹകരണത്തിന്റെ പുതിയ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കേണ്ടത് ആവശ്യമാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി. കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര സമിതി സമ്മേ ളനം കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമുദായ സംഘടനകള്‍ ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ ജാതിമത ഭേദമെന്യേ മുഴുവന്‍ ജനങ്ങള്‍ക്കും പുരോഗതി ഉറപ്പുവരുത്തണമെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ഭാരതത്തിന് പരമ്പരാഗതമായ സഹവര്‍ത്തിത്വത്തേയും, മതേതര കാഴ്ചപ്പാടുകളേയും, മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കേണ്ടതു സാമൂഹ്യ പ്രതിബധതയുള്ള പൌരന്റെ ധര്‍മമാണ്. കത്തോലിക്കാ കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ സമുദായ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണമെന്ന് മാര്‍. ആലഞ്ചേരി ആഹ്വാനം ചെയ്തു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ തയാറാകണമെന്നും കര്‍ഷകര്‍ക്കായി സമര രംഗത്ത് കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടാകണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍. മാത്യു അറയ്ക്കല്‍ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസിലൂടെ നിര്‍ധനരായവര്‍ക്കും തൊഴില്‍ രഹിതര്‍ക്കും നൂതന സംരംഭങ്ങള്‍ രൂപീകരിച്ചു സംഘടന മുന്നോട്ട് വരണമെന്ന് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉത്ബോധിപ്പിച്ചു. Source: Deepika     Read More of this news...

സത്യഗ്രഹം: ഇന്‍ഫാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

വാഴക്കുളം: ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും വിവിധ കര്‍ഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നാളെ (24-11-2015) രാവിലെ 10ന് ചെറുതോണിയില്‍ നടത്തുന്ന ഏകദിന സത്യഗ്രഹത്തിന് ഇന്‍ഫാം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. -  ഇഎസ്ഐ പരിധിയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ മുതലായവ പൂര്‍ണമായും ഒഴിവാക്കിയ രേഖകള്‍ സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തിനു സമര്‍പ്പിക്കുക, -  40 വര്‍ഷങ്ങള്‍ക്കു മുമ്പ് മുതലുള്ള കൃഷിയിടങ്ങള്‍ക്കു പട്ടയം നല്‍കുക, -  ജനദ്രോഹ നടപടികളില്‍നിന്നു പിന്തിരിയുക, -  ഇഎസ്എല്‍ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സത്യഗ്രഹം. ദേശീയ കര്‍ഷകസമാജം ജനറല്‍ സെക്രട്ടറി മുതലാംചോട് മണി സത്യഗ്രഹം ഉദ്ഘാടനംചെയ്യും. ജോയ്സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. സമിതിയുടെ പ്രാദേശിക ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിവിധ പഞ്ചായത്തുകളിലെ 40ല്‍പ്പരം ജനപ്രതിനിധികളും സത്യഗ്രഹത്തിനു പങ്കെടുക്കുമെന്നു ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.Source: Deepika   Read More of this news...

മാനുഷികതയുടെ മണ്‍പാത്രത്തിലെ ദൈവിക നിധിയാണ് പൗരോഹിത്യം : പാപ്പാ

ജനങ്ങളില്‍നിന്നും, ജനങ്ങള്‍ക്കുവേണ്ടി ദൈവികകാര്യങ്ങള്‍ക്കായി തിരഞ്ഞെടുത്ത് നിയമിക്കപ്പെട്ടിരിക്കുന്നവരാണ് വൈദികരെന്ന് ( cf. ഹെബ്രാ. 5, 1), പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.നവംബര്‍ 20-ാം തിയതി വെള്ളിയാഴ്ച വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  പൗരോഹിത്യവിളിയിലൂടെ ക്രിസ്തുവിന്‍റെ ശിഷ്യത്വം സ്വീകരിക്കുന്ന വ്യക്തി ഒരു പച്ചമനുഷ്യനാണെന്ന യാഥാര്‍ത്ഥ്യം ഹെബ്രായരുടെ ലേഖനഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പാ സമര്‍ത്ഥിച്ചു. എങ്കിലും മനുഷ്യത്വത്തിന്‍റെ പരിമിതികളില്‍ മുങ്ങിപ്പോകാതെ ദൈവം നല്കിയ വിളിയും കഴിവുകളും പരിപോഷിപ്പിച്ച് സുവിശേഷ സന്തോഷത്തിന്‍റെയും സദ്വാര്‍ത്തയുടെയും പ്രായോക്താവാകണം വൈദികനെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.മാനുഷികതയുടെ മണ്‍പാത്രത്തില്‍ പേറുന്ന ദൈവികനിധി നഷ്ടപ്പെടുത്താതെ ജീവിക്കാനുള്ള വിശ്വസ്തത പൗരോഹിത്യത്തിന്‍റെ വെല്ലുവിളിയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.Source: Vatican Radio   Read More of this news...

സൃഷ്ടിയുടെ സംരക്ഷണം എല്ലാവരുടേയും ഉത്തരവാദിത്വമെന്ന് പാപ്പാ ഫ്രാന്‍സിസ്

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ഇറ്റലിയിലെ റിയേത്തിയില്‍ നവംബര്‍ 19-ാം തിയതി വ്യാഴാഴ്ച സമ്മേളിച്ച ശാസ്ത്രജ്ഞന്മാരുടെയും മാധ്യമ വിദഗ്ദ്ധരുടെയും രാജ്യാന്തര സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് മനുഷ്യന്‍റെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതില്‍ എല്ലാവര്‍ക്കുമുള്ള പങ്കിനെക്കുറിച്ച് പാപ്പാ അനുസ്മരിപ്പിച്ചത്.നാം സംരക്ഷിക്കേണ്ട പൊതുഭവനമാണു ഭൂമി എന്ന അവബോധം ശാസ്ത്രലോകവും മാധ്യമലോകവും സഹകരിച്ച് ഭരണകര്‍ത്താക്കളിലും ജനങ്ങളിലും വളര്‍ത്താനായാല്‍ സുസ്ഥിതിയുള്ള പാരിസ്ഥിതിക പരിസരം നിലനിര്‍ത്താനാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ താല്പര്യമെടുത്തു സംഘടിപ്പിച്ചതാണ് പാരിസ്ഥിതിക സംരക്ഷണത്തില്‍ കുടുംബങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തെ സംബന്ധിച്ച സമ്മേളനം. ശാസ്ത്രജ്ഞന്മാരോടും മാധ്യമപ്രവര്‍ത്തകരോടുമൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും യുവജനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ഇറ്റലിയുടെ പ്രകൃതിരമണീയമായ റിയേത്തിയിലാണ്  (നവംബര്‍ 18-20) നടന്നത്. സൃഷ്ടിയുടെ സംരക്ഷണ പ്രക്രിയയില്‍ വ്യാപൃതരായിരിക്കുന്ന ശാസ്ത്രജ്ഞന്മാരെയും സാമൂഹ്യനേതൃത്വത്തെയും ലോകനാഥയായ പരിശുദ്ധ കന്യകാമറിയവും പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും അനുഗ്രഹിക്കട്ടെയെന്നും പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.  കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയവഴിയാണ് പാപ്പാ സമ്മേളനത്തിന് സന്ദേശം അയച്ചത്.Source: Vatican Radio   Read More of this news...

ദൈവത്തിന്‍റെ ദൃഷ്ടിയില്‍ സകലരും വിലപ്പെട്ടവരാണ് : പാപ്പായുടെ ട്വീറ്റ്

നവംബര്‍ 19-ാം തിയതി ബുധനാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് മനുഷ്യരെല്ലാവരും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ വിലപ്പെട്ടാതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടിയത്.    Read More of this news...

റോമില്‍ മുന്‍പാപ്പാ ബനഡിക്ടിന്‍റെ നാമത്തില്‍ ഗ്രന്ഥാലയം

പാപ്പാ റാറ്റ്സിംഗറിന്‍റെ ചിന്താധാരയും ദൈവശാസ്ത്ര വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രബന്ധങ്ങളുടെയും ശാസ്ത്രീയപഠനങ്ങളുടെയും ശേഖരമാണ് നവംബര്‍ 18-ാം തിയതി ബുധനാഴ്ച ഉത്ഘാടനം ചെയ്യപ്പെട്ട, വത്തിക്കാനോടു ചേര്‍ന്നുള്ള ജര്‍മ്മന്‍ സെമിനരിയില്‍ പ്രവര്‍ത്തിക്കുവാന്‍ പോകുന്ന സവിശേഷമായ ഗ്രന്ഥാലയം. റാറ്റ്സിംഗര്‍ ഗ്രന്ഥാലയത്തിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചത് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സിയാണ്.ഇപ്പോള്‍ത്തന്നെ 37 ഭാഷകളിലുള്ള ആയിരത്തിലേറെ പുസ്തകങ്ങളുള്ളതാണ് റാറ്റ്സിംഗര്‍ ഗ്രന്ഥശേഖരം. സ്ഥാനത്യാഗം ചെയ്ത പാപ്പാ ബന‍ഡിക്ട് തന്‍റെ ശേഖരത്തില്‍നിന്നും പങ്കുവച്ച ഗ്രന്ഥങ്ങളില്‍ അധികവും അദ്ദേഹത്തിന്‍റെ കൈയ്യൊപ്പുള്ളതാണെന്നും റോമിലുള്ള പുരാതനമായ ജര്‍മ്മന്‍ സെമിനരിയുടെ ഡയറക്ടര്‍ മോണ്‍സീഞ്ഞോര്‍ സ്റ്റീഫന്‍  ഹെയ്ഡ് ഉത്ഘാടനച്ചടങ്ങളില്‍ വ്യക്തമാക്കി. പാപ്പാ ബനഡിക്ട് രചിച്ച 'നസ്രായനായ യേശു' എന്ന കൃതിയുടെ മലയാളപരിഭാഷ ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നുണ്ട് (Jesus of Nazareth Vol.I).സഭയുടെ പണ്ഡിത വരേണ്യനായ പാപ്പായുടെ ബുക്കുകളും അവയുടെ വിവര്‍ത്തനങ്ങളും പഠനങ്ങളും കൂടാതെ, പാപ്പാ റാറ്റ്സിംഗറിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ കൃതികളെ അധികരിച്ചും എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ എന്നിവയും ശേഖരത്തിന്‍റെ തനിമയായിരിക്കുമെന്നും ഫാദര്‍ ഹെയ്ഡ് വിവരിച്ചു.Source: Vatican Radio   Read More of this news...

ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ പത്താം ചരമവാര്‍ഷികം ഇന്ന് (21-11-2015)

കട്ടപ്പന: ഹൈറേഞ്ച് നിവാസികള്‍ മുഴുവന്‍ "വല്യച്ചന്‍" എന്നു വിളിച്ചാദരിക്കുന്ന ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ പത്താം ചരമവാര്‍ഷികം ഇന്ന്.  ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് താന്‍ഹോയ്സറിന്റെ ഓര്‍മത്തിരുനാള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലില്‍ ഭക്ത്യാദരങ്ങളോടെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ മഹത്തായ ജീവിതം ആരംഭിക്കുന്നത് ജര്‍മനിയിലെ ബര്‍ലിനില്‍, 1918 ഫെബ്രുവരി 27നാണ്. ഫോറസ്റ് ഓഫീസറായ എവാള്‍ഡ് താന്‍ഹോയ്സറിന്റെയും വീട്ടമ്മയായ മരിയയുടെയും മൂന്നാണ്‍മക്കളില്‍ ഒന്നാമനായി ബര്‍ണാര്‍ഡ് ജനിച്ചു. പിതാവ് ജോലി ചെയ്തിരുന്നത് സിലേസിയായിലായിരുന്നതിനാല്‍ ബര്‍ണാര്‍ഡിന്റെ ബാല്യകാലവും വിദ്യാഭ്യാസവും അവിടെ ആയിരുന്നു. സന്യാസജീവിതത്തിനായുളള താത്പര്യം അദ്ദേഹം ചെറുപ്പം മുതല്‍തന്നെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. 1935 മേയ് 27-ന് ബ്രസ്ലൌ എന്ന സ്ഥലത്തു ഹോസ്പിറ്റലര്‍ സഭയില്‍ അംഗമായിച്ചേര്‍ന്നു. 1936 നവംബര്‍ 21ന് താത്കാലിക വ്രതവാഗ്ദാനം നടത്തി. രണ്ടാം ലോകമഹായുദ്ധകാലമായിരുന്നതിനാല്‍ എല്ലാവരും നിര്‍ബന്ധിത സൈന്യസേവനത്തിനായി വിളിക്കപ്പെടുമായിരുന്നു. എന്നാല്‍, ഹീമോഫീലിയ എന്ന രോഗം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ സൈനികസേവനത്തില്‍നിന്ന് ഒഴിവാക്കി. അതുകൊണ്ട് രോഗികളെ ശുശ്രൂഷിക്കുക എന്ന ജോലി തുടരാന്‍ അദ്ദേഹത്തിനു സാധിച്ചു. യുദ്ധത്തില്‍ മുറിവേറ്റവരെ ഒരു നല്ല ശമറായനെപ്പോലെ അദ്ദേഹം ശുശ്രൂഷിച്ചു. രോഗീശുശ്രൂഷ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ അദ്ദേഹം നഴ്സിംഗില്‍ ഡിപ്ളോമയും നേടി.1954ല്‍ സന്യാസ പരിശീലനത്തിനു നേതൃത്വം നല്‍ക&   Read More of this news...

ഭീകര പ്രവര്‍ത്തന ഇരകളാകുന്നവരുടെ സംഖ്യയില്‍ വര്‍ദ്ധനവ്

ലോകത്തില്‍ ഭീകര പ്രവര്‍ത്തനത്തിനിരകളാകുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചു വരികയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.    2014 ല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കിരകളായവരുടെ സംഖ്യ 32658 ആണെന്ന് 2015 ലെ ആഗോള ഭീകരപ്രവര്‍ത്തന സൂചിക (GLOBAL TERRORISM INDEX 2015) വെളിപ്പെടുത്തുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം കൂടിയിട്ടുണ്ട്.      ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, നൈജീരിയ, പാക്കിസ്ഥാന്‍, സിറിയ എന്നീ നാടുകളിലാണ് ഇവരില്‍ 78 ശതമാനവും വധിക്കപ്പെട്ടതെന്നും ഈ സൂചിക വ്യക്തമാക്കുന്നു.Source: Vatican Radio   Read More of this news...

ആഫ്രിക്ക സന്ദര്‍ശനലക്ഷ്യം സമാധനവും അനുരഞ്ജനവും

സമാധാനത്തിന്‍റെയും അനരഞ്ജനത്തിന്‍റെയും സന്ദേശവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ആഫ്രിക്ക സന്ദര്‍ശിക്കുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.നവംബര്‍ 20-ാം ശനിയാഴ്ച റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാപ്പായ്ക്കൊപ്പം യാത്രചെയ്യുന്ന ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്. മദ്ധ്യാഫ്രിക്കയില്‍ പുതുതായി ഉടലെടുത്ത ക്രൈസ്തവ-മുസ്ലിം സംഘട്ടനത്തിന്‍റെ പശ്ചാത്തലത്തില്‍ പാപ്പായുടെ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയായിട്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ സംഘട്ടനങ്ങള്‍ നടക്കുമ്പോഴും, നിഷ്പക്ഷമായി സമാധാനത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും സന്ദേശം നല്കുവാനും, രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുറിപ്പെട്ട സമൂഹങ്ങള്‍ക്കും ജനങ്ങള്‍ക്കും സാന്ത്വനവും സമാശ്വാസവും പകരുവാനുമാണ് പാപ്പായുടെ സന്ദര്‍ശനമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. നവംബര്‍ 25-ാം തിയതി (അടുത്ത ബുധനാഴ്ച) യാണ് കെനിയ, യുഗാണ്ട, മദ്ധ്യാഫ്രിക്ക എന്നീ രാജ്യങ്ങളിലേയ്ക്ക് പാപ്പാ പര്യടനം നടത്തുന്നത്. പാപ്പായുടെ പ്രഥമ ആഫ്രിക്കന്‍ സന്ദര്‍ശനം നവംബര്‍ 30-വരെ നീണ്ടുനില്ക്കും.Source: Vatican Radio   Read More of this news...

...
45
...