News & Events
പാപ്പാ ഉക്രയിന്‍റെ പ്രസിഡന്‍റിനെ വത്തിക്കാനില്‍ സ്വീകരിച്ചു
സംഘര്‍ഷാവസ്ഥ നിലനില്ക്കുന്ന ഉക്രയിനിലെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമെന്ന പ്രത്യാശ മാര്‍പ്പാപ്പായും ഉക്രയിന്‍റെ പ്രസിഡന്‍റും പ്രകടിപ്പിക്കുന്നു. വെള്ളിയാഴ്ച (20/11/15) വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായും ഉക്രയിന്‍റെ പ്രസിഡന്‍റ് പേത്രൊ പൊറൊഷെന്‍കൊയും തമ്മില്‍ നടന്ന കൂടിക്കാഴ്ചാവേളയിലാണ് ഇരുവരും ഈ പ്രത്യാശ പ്രകടിപ്പിച്ചത്. ഉക്രയിനെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അന്നാടിന്‍റെയും റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ നാടുകളുടെയും തലവന്മാര്‍ ഇക്കൊല്ലം ഫെബ്രുവരി 11 ന് ഒപ്പുവച്ച മിന്‍സ്ക് ഉടമ്പടിയുടെ സമ്പൂര്‍ണ്ണ സാക്ഷാത്ക്കാരത്തിനായി ഏവരും പരിശ്രമിക്കുമെന്ന പ്രതീക്ഷയും ഈ കൂടിക്കാഴ്ചാവേളയില്‍ ഉയര്‍ന്നു. ഉക്രയിനില്‍ നിലവിവുള്ള മാനവികമായ അടിയന്തരപ്രശ്നങ്ങളെ നേരിടുന്നതിനുള്ള ബുദ്ധിമുട്ടുകളും, അതോടൊപ്പംതന്നെ പ്രാദേശിക കത്തോലിക്കാസഭ അന്നാടിന്‍റെ സാമൂഹ്യജീവിതത്തിനേകുന്ന സംഭാവനകളും ചര്‍ച്ചാവിഷയങ്ങളായി. പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് പേത്രൊ പൊറൊഷെന്‍കൊ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും, വത്തിക്കാന്‍റെ വിദേശബന്ധ കാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെറുമായി സംഭാഷണത്തിലേര്‍പ്പെട്ടു.Source: Vatican Radio
Read More of this news...
ലോക വിദ്യാഭ്യാസ കോണ്‍ഗ്രസ്സില്‍ സംബന്ധിച്ചവരുമൊത്ത് പാപ്പാ
വിദ്യാഭ്യാസത്തെ അധികരിച്ച് കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള സംഘം സംഘടിപ്പിച്ച ചതുര്‍ദിന ലോകസമ്മേളനത്തില്‍ സംബന്ധിച്ചവരുമായി മാര്‍പ്പാപ്പാ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച (21/11/15) വത്തിക്കാനില്‍, പോള്‍ ആറാമന്‍ശാലയില്‍ വച്ചായിരുന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുള്‍പ്പെട്ട 7000ത്തോളം പേരുമായുള്ള ഈ സംഗമം.ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ കീഴിലുള്ള വിദ്യാഭ്യാസസമിതിയുടെ അദ്ധ്യക്ഷന്‍ മാവേലിക്കര സീറോമലങ്കര കത്തോലിക്കാരൂപതയുടെ മെത്രാന്‍ ജോഷ്വ മാര്‍ ഇഗ്നാത്തിയോസും ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊണ്ടു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിദ്യാഭ്യാസത്തെ അധികരിച്ചു പുറപ്പെടു വിച്ചിട്ടുള്ള പ്രമാണരേഖയായ ഗ്രവീസ്സിമൂം എദുക്കാസിയോനിസിന്‍റെ ( GRAVISSIMUM EDUCATIONIS) അമ്പതാം വാര്‍ഷികവും, സര്‍വ്വകലാശാലകളും കോളേജുകളും ഉള്‍പ്പടെയുള്ള കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളെ അധികരിച്ച് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ പുറപ്പെടുവിച്ച എക്സ് കോര്‍ദെ എക്ലേസിയെ (EX CORDE ECCLESIAE) എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ രജതജൂബിലിയും പ്രമാണിച്ചാണ് കത്തോലിക്കാവിദ്യഭ്യാസത്തിയായുള്ള സംഘം ഈ ലോക സമ്മേളനം സംഘടിപ്പിച്ചത്. ലോകത്തിലെ കത്തോലിക്കാ മെത്രാന്‍സംഘങ്ങളുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സമിതികളുടെയും കത്തോലിക്കാവിദ്യാലയങ്ങളുടെയും സര്‍വ്വകലാശാലകളുടെയും തലവന്‍മാരും പുത്തന്‍തലമുറയ്ക്ക് വിദ്യ പ്രദാനംചെയ്യുകയെന്ന ധര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുത്തു.ശിക്ഷണമേകല്‍ ഭാവിവര്‍ത്തമാനകാലങ്ങളില്‍ : നവീകരിക്കപ്പെടുന്ന ആവേശം എന്നതായിരുന്നു ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.Source: Vatican Radio
Read More of this news...
ആത്മീയതയുടെ പ്രഭ മങ്ങിയ ലോകത്തിന് വെളിച്ചം പകരണം
പ്രഭ മങ്ങിയ ലോകത്ത് ദൈവികവെളിച്ചം അനിവാര്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജര്‍മ്മനിയില്‍നിന്നും 'ആദ് ലീമിന' സന്ദര്‍ശനത്തിന് എത്തിയ മെത്രാന്‍സംഘത്തെ നവംബര്‍ 20-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ഞായറാഴ്ചകളിലെ ദിവ്യബലിയിലുള്ള കുറഞ്ഞ പങ്കാളിത്തം, കൂദാശകളിലുള്ള താല്പര്യക്കുറവ്, വര്‍ദ്ധിച്ച ലൗകായത്വം എന്നിവകൊണ്ട് പ്രഭമങ്ങിയ സഭാലോകത്ത് പ്രാര്‍ത്ഥനയിലൂടെ ദൈവികവെളിച്ചം പകര്‍ന്നുകൊടുക്കണമെന്ന് പാപ്പാ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു. ലൗകായത്വം മനുഷ്യരെ മന്ദീഭവിപ്പിക്കുന്നതുപോലെ സഭയെയും മന്ദീഭവിപ്പിക്കുന്നുണ്ടെന്നും, പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളെ മങ്ങിയ വെട്ടത്തില്‍ കാണുന്നതുപോലെ, സഭയ്ക്ക് അകത്തുനിന്നും നാം കാണുന്നത് ലൗകായത്വത്തിന്‍റെ അരണ്ട വെളിച്ചത്തിലാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.ഹൃദയങ്ങളെ പ്രകാശിപ്പിക്കുവാനുള്ള ദൈവിക വെളിച്ചത്തിനായി പ്രാര്‍ത്ഥിക്കുകയും അതിനുള്ള തുറവു ദൈവത്തോടു കാണിക്കുകയും വേണമെന്നും പാപ്പാ ജര്‍മ്മനിയിലെ വിവിധ രൂപതകളില്‍നിന്നും എത്തിയ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു. ഇന്നത്തെ ലോകത്തിന് അനുയോജ്യവും മൗലികവുമായ നവീകരണം ലഭിക്കുന്നതിന് സുവിശേഷത്തിന്‍റെ സ്രോതസ്സുകളിലേയ്ക്കു നാം തിരിയണമെന്നും, മൂലങ്ങളില്‍നിന്നും അറ്റുപോകാതെ പുതിയ പാതയും ക്രിയാത്മകമായ രീതികളും ഭാവപ്രകടനങ്ങളുള്ള അടയാളങ്ങളും സഭാജീവിതത്തില്‍ ആര്‍ജ്ജിച്ചെടുക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.കാര്യക്ഷമതയുടെ ഭരണസംവിധാനത്തിലൂടെയോ, പൂര്‍ണ്ണതയുള്ള സ്ഥാപനവത്ക്കരണത്തിലൂടെയോ സങ്കീര്‍ണ്ണമായ സഭാസംവിധാനം സൃഷ്ടിക്കുകയായിരിക്കരുത് സഭാനേതൃത്വത്തിലുള്ളവര
Read More of this news...
മതങ്ങള്‍ നന്മയുടെ ശില്പികളാകുക :- കര്‍ദ്ദിനാള്‍ പരോളിന്‍
അക്രമത്തെ ന്യായീകരിക്കാന്‍ ദൈവനാമം ഉപയോഗപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥന നവീകരിക്കുന്നതിനുള്ള ഒരവസരമായി ഭവിക്കും പാപ്പാ ആഫ്രിക്കന്‍ നാടുകളില്‍ നടത്താന്‍ പോകുന്ന ഇടയസന്ദര്‍ശനമെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍. ഈ മാസം 25 മുതല്‍ 30 വരെ ഫ്രാന്‍സിസ് പാപ്പാ കെനിയ, ഉഗാണ്ട, മദ്ധ്യാഫ്രിക്ക എന്നീ നാടുകളില്‍ നടത്തുന്ന അജപാലന സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ദൈവത്തിന്‍റെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നത് ദൈവനിന്ദയാണെന്ന പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ച കര്‍ദ്ദിനാള്‍ പരോളിന്‍, അക്രമത്തെ നീതികരിക്കാന്‍ ദൈവത്തിന്‍റെ നാമം ഉപയോഗപ്പെടുത്തുന്നത് ദൈവത്തിനെതിരായ ഘോരമായ ദ്രോഹമാണെന്ന് കുറ്റപ്പെടുത്തി. വിഭിന്നങ്ങളായ സംഘര്‍ഷങ്ങളാല്‍ പിച്ചിച്ചീന്തപ്പെട്ട ഇന്നത്തെ ലോകത്തില്‍ മതങ്ങള്‍ നന്മയുടെ കര്‍മ്മികളും, അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഘടകങ്ങളുമായിരിക്കണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.Source: Vatican Radio
Read More of this news...
ആഗോളസഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ പുതിയ 26 പേര്‍ കൂടി
26 രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു. ശനിയാഴ്ച (21/11/15) സ്പെയിനിലെ ബര്‍സെലോണയിലെ കത്തീദ്രലില്‍ നടന്ന തിരുക്കര്‍മ്മമദ്ധ്യേയാണ് ഫെദേറീക്കൊ ദ ബേര്‍ഗയും അദ്ദേഹത്തിന്‍റെ 25 സുഹൃത്തുക്കളും സഭയിലെ വാഴ്‍ത്തപ്പെട്ടവരുടെ നിരയിലേക്ക് ഔദ്യോഗികമായി ഉയര്‍ത്തപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധത്തില്‍ സ്പെയിനില്‍ നടന്ന മതപീഢനവേളയില്‍ 1936 ജൂലൈ 28 നും 1937 ഫെബ്രുവരി 24 നുമിടയില്‍ വിശ്വാസത്തെപ്രതി വധിക്കപ്പെട്ടവരാണ് കപ്പൂച്ചിന്‍സമൂഹാംഗങ്ങളായ വൈദികരും സന്യസ്തസഹോദരങ്ങളും അല്മായസഹോദരങ്ങളും ഉള്‍പ്പെട്ട ഈ 26 നവവാഴ്ത്തപ്പെട്ടവര്‍. ഇവരുടെ വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചത് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയാണ്.Source: Vatican Radio
Read More of this news...
കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി വജ്രജൂബിലി ആഘോഷം 25, 26 തീയതികളില്‍
സ്വന്തം ലേഖകന്‍കൊച്ചി: ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ അറുപതാം വാര്‍ഷികാഘോഷം 25, 26 തിയതികളില്‍ നടക്കും. സെമിനാരിയില്‍ ഇതുവരെ പഠിച്ച എല്ലാ വൈദികരും ഒരുമിച്ചുചേര്‍ന്നുള്ള ദിവ്യബലി ഉള്‍പ്പെടെ വിപുലമായ ആഘോഷങ്ങളാണ് വജ്രജൂബിലിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആയിരുന്ന ആര്‍ച്ച്ബിഷപ് ഡോ. മാര്‍ട്ടിന്‍ ലൂക്കസാണ് 1955 നവംബര്‍ 24ന് കാര്‍മല്‍ഗിരി സെമിനാരി ആശീര്‍വദിച്ചത്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലെ തത്വശാസ്ത്രവിഭാഗമായി പ്രവര്‍ത്തനമാരംഭിച്ച കാര്‍മല്‍ഗിരിയില്‍ സഭയിലെ മൂന്നു റീത്തിലെയും വൈദികവിദ്യാര്‍ഥികള്‍ ഒരുമിച്ചാണു പരിശീലനം നേടിയിരുന്നത്.വ്യക്തിഗതസഭകളുടെ ആധ്യാത്മിക പാരമ്പര്യമനുസരിച്ചു വൈദികവിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനായി 1996 ഒക്ടോബര്‍ ഏഴിന് ആലുവ പൊന്തിഫിക്കല്‍ സെമിനാരിയെ മാര്‍പാപ്പ റീത്തുകളുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചു. അതനുസരിച്ചു മംഗലപ്പുഴ സെമിനാരി സീറോ മലബാര്‍ സഭയുടെയും കാര്‍മല്‍ഗിരി കേരള ലത്തീന്‍ സഭയുടെയും വൈദികപരിശീലന കേന്ദ്രങ്ങളായി. അതേസമയം, ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫി ഇപ്പോഴും ഏക സ്ഥാപനമാണ്. ഇതിന്റെ രണ്ടു കാമ്പസുകളാണ് മംഗലപ്പുഴ, കാര്‍മല്‍ഗിരി സെമിനാരികള്‍. ഇന്നു കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നും കേരളത്തിനു പുറത്തുള്ള ഏതാനും രൂപതകളില്‍നിന്നുമായി 160 വൈദികവിദ്യാര്‍ഥികള്‍ കാര്‍മല്‍ഗിരി സെമിനാരിയില്‍ പരിശീലനം നേടുന്നുണ്ട്.വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂര്‍വവിദ്യാര്‍ഥി ദിനമായി ആചരിക്കുന്ന 25നു രാവിലെ 11നു കാര്‍മല്‍ഗിരി സെമിനാരിയില്‍ പഠിച്ചിരുന്ന എല്ലാ വൈദികരും ഒരുമിച്ചുകൂടി അര്‍പ്പിക്കുŐ
Read More of this news...
ലോകത്തെ നോക്കി ക്രിസ്തു ഇന്നും വിലപിക്കുന്നുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്
നവംബര്‍ 19-ാം തിയതി വ്യാഴാഴ്ച അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ കണ്ട് ക്രിസ്തു വിലപിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചത്.സമാധാനവും സ്നേഹവുമായി ക്രിസ്തു ലോകത്തിലേയ്ക്കു വന്നപ്പോള്‍ ചുറ്റുമുള്ളവര്‍ അവിടുത്തെ സ്വീകരിച്ചില്ല. മറിച്ച്, അനീതിയുടെയും അതിക്രമത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ അവര്‍ തിരഞ്ഞെടുത്തു. അതുപോലെ വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും യുദ്ധത്തിന്‍റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും പാതയില്‍ നീങ്ങുന്ന ഇന്നിന്‍റെ ലോകത്തെ നോക്കി ക്രിസ്തു വിലപിക്കുമെന്ന് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ യുഗാന്ത്യചിന്തകളെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (ലൂക്കാ 19, 41-44). ക്രൈസ്തവലോകം ക്രിസ്തുമസ്സിനോട് അടുക്കുകയാണ്. ക്രിസ്തുവിന്‍റെ വരവിന്‍റെ മഹോത്സമാണത്. പാര്‍ട്ടിയും ആഘോഷങ്ങളും പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമെല്ലാം മിന്നിത്തിളങ്ങുമ്പോള്‍, യുദ്ധത്തിലും കലഹത്തിലും ഭീകരാക്രമണത്തിലും ലോകം നമുക്കു ചുറ്റും കേഴുകയാണ്. ലോകം സമാധാനത്തിന്‍റെ വഴികള്‍ ഇനിയും അന്വേഷിക്കുന്നില്ല. ക്രിസ്തു ലോകത്തെ നോക്കി വിലപിക്കാതിരിക്കുമോ എന്ന് പാപ്പാ തന്‍റെ വചനധ്യാനത്തില്‍ ആകുലപ്പെട്ടു.ആഗോളതലത്തില്‍ ആയുധവിപണനം ധൃതഗതിയില്‍ നടക്കുന്നുണ്ട്. അവയുടെ നിര്‍മ്മാതാക്കളും വ്യപാരികളും സമ്പത്തില്‍ മുഴുകി ജീവിക്കുന്നു. ചുറ്റുമെന്താണ് ബാക്കി നില്ക്കുന്നത്? നാശനഷ്ടങ്ങളും, സ്ക്കൂളുകളില്ലാത്ത കുട്ടികളും, ഭവനരഹിതരും, കുറെ കുടിയേറ്റക്കാരും, ക്രൂരതയുടെ ഇരകളായ ധാരാളം നിര്‍ദ്ദോഷികളുമാണ് ഭീകരതയുടെ ബാക്കി. അവര്‍ ദുഃഖസ്മരണകളുയര്‍ത്തി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കേഴുകയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തു ഇന്നു നമ്മെ അനുസ്മരിപ്പിക്കുന
Read More of this news...
രോഗീപരിചരണം അതുല്യമായ സേവനപാത : പാപ്പാ ഫ്രാന്‍സിസ്
ജീവന്‍റെ ശുശ്രൂഷയും മാനസികവും ശാരീരികവുമായ വ്യഥകള്‍ അനുഭവിക്കുന്നവര്‍ക്കു നല്കുന്ന ശുശ്രൂഷയും സമാനതകളില്ലാത്ത സേവനപാതയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.നവംബര്‍ 19-ാം തിയതി വ്യാഴാഴ്ച "ആരോഗ്യപരിപാലകരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍" സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തെ വത്തിക്കാനില്‍ അഭിസംബോധനചെയ്തു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. കാരുണ്യത്തിന്‍റെ ഈ ജൂബിലിവര്‍ഷത്തില്‍ ജീവനോടും രോഗികളായവരോടുമുള്ള സഭയുടെ സമീപനത്തില്‍ സേവനത്തിനുപരിയായ സഹാനുഭാവത്തിന്‍റെ മനോഭാവം വളര്‍ത്തിയെടുക്കണമെന്ന് ആരോഗ്യപരിപാലന മേഖലയിലുള്ള 500-ല്‍ ഏറെ വരുന്ന രാജ്യാന്തര പ്രതിനിധികളെ പാപ്പാ ഉദ്ബോധിപ്പിച്ചു.ആതിഥേയത്വം, കാരുണ്യം, സഹാനുഭാവം, ക്ഷമ എന്നിവയിലൂടെ ആരോഗ്യപരിപാലനയുടെ ഒരു സംസ്കൃതി സഭയില്‍ എപ്രകാരം വളര്‍ത്തണമെന്ന് ജീവന്‍റെ സുവിശേഷം (Evengelium Vitae) എന്ന സഭയുടെ പ്രബോധനം ഉദ്ബോധിപ്പിക്കുന്നത് പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.എപ്പോഴും തന്നെ സമീപിച്ച പാവങ്ങളായ ജനാവലിയോട് ക്രിസ്തു സ്വീകരിച്ച മനോഭാവം കാരുണ്യത്തിന്‍റേതായിരുന്നു. പ്രത്യേകിച്ച് രോഗികളും, പീഡിതരും, പാപികളും, ബാധയുള്ളവരും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും, പരദേശികളുമായവരോട് അവിടുന്ന് സദാ കരുണാര്‍ദ്രനായിരുന്നെന്ന് പ്രഭാഷണത്തില്‍ പാപ്പാ എടുത്തുപറഞ്ഞു. എന്നും സംരക്ഷിക്കപ്പെടേണ്ട ജീവന്‍റെ അഭംഗുരമായ കല്പനയുടെ നവമായ ആവശ്യങ്ങളാണ് മേല്‍പ്രസ്താവിച്ച കാരുണ്യത്തിന്‍റെ മനോഭാവമെന്ന് പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ക്രിസ്തു പഠിപ്പിക്കുന്ന ആതുരശുശ്രൂഷയുടെ പാഠം കണക്കിലെടുക്കുമ്പോഴാണ് നമുക്കതിന്‍റെ ആഴവും വ്യാപ്തിയും മനസ്സിലാകുന്നത്. കാരണം,
Read More of this news...
ജൂബിലി വര്‍ഷത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന്‍റെ കത്ത്
നവംബര്‍ 19-ാം തിയതി വ്യാഴാഴ്ച ഭാരതത്തിലെ ലത്തീന്‍ ഹയരാര്‍ക്കിയുടെ ബാംഗളൂര്‍ ആസ്ഥാനത്തുനിന്നും അയച്ച സര്‍ക്കുലറിലാണ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇന്ത്യയിലെ വിശ്വാസികളെ ഇങ്ങനെ അനുസ്മരിപ്പിച്ചത്.ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ തിരുനാളില്‍ തുടങ്ങി 2016 നവംബര്‍ 20-ാം തിയതി ക്രിസ്തുരാജന്‍റെ തിരുനാളില്‍ സമാപിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ അനുഷ്ഠിക്കേണ്ട പ്രായോഗിക കാര്യങ്ങള്‍ കര്‍ദ്ദിനാള്‍ സര്‍ക്കുലറില്‍ എണ്ണിപ്പറയുന്നുണ്ട്. ഭാരതസഭയുടെ വിശ്വാസം ബലപ്പെടുത്തുവാന്‍ സഭാനേതൃത്വവും വിശ്വാസികളും എങ്ങനെ ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെ ഉപകരണങ്ങളാകണമെന്നും, അതുവഴി നവീകൃതരാകണമെന്നും സര്‍ക്കുലറിലൂടെ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമായി ഉദ്ബോധിപ്പിക്കുന്നു.കാരുണ്യം സഭാജീവിതത്തിന്‍റെ അടിത്തറയാണ്. ഡിസംബര്‍ 13-ാം തിയതി, ആഗമനകാലത്തിലെ മൂന്നാം ഞായറാഴ്ചയാണ് പ്രാദേശിക സഭാസമൂഹങ്ങളില്‍ ജൂബിലി കവാടങ്ങള്‍ തുറക്കേണ്ടതെന്ന കാര്യം കര്‍ദ്ദിനാള്‍ എല്ലാവരെയും അനുസ്മരിപ്പിച്ചു. ദൈവം നമുക്ക് ഇന്നും നല്കുന്ന കാരുണ്യത്തിന്‍റെയും, നമ്മോട് അവിടുന്നു കാണിക്കുന്ന അനന്തമായ ക്ഷമയുടെയും കവാടമാണതെന്നും കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു. 2016 നവംബര്‍ 20-ാം തിയതി ജൂബിലി കവാടം അടയ്ക്കപ്പെടും.ക്രിസ്തുവിന്‍റെ ശിഷ്യഗണത്തിന്‍റെ അടയാളമായിരിക്കണം കാരുണ്യപ്രവൃത്തികള്‍ : സംശയാലുക്കളുടെ സംശയം മാറ്റുക, അറിവില്ലാത്തവരെ പഠിപ്പിക്കുക, പാപികളെ മാനസാന്തരപ്പെടുത്തുക, വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുക, അപരന്‍റെ തെറ്റുകള്‍ ക്ഷമിക്കുക, നമ്മോടു മോശമായി പെരുമാറുന്നവരോട് പൊറുക്കുക, മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുക. ഇക്കാര്
Read More of this news...
വത്തിക്കാനിലെ 'ക്രിസ്തുമസ്ട്രീ' കാരുണ്യത്തിന്‍റെ ദേവദാരു
ഡിസംബര്‍ 8-ന് പാപ്പാ ഫ്രാന്‍സിസ് ഉത്ഘാടനം ചെയ്യുന്ന കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ടാണ് വത്തിക്കാനിലെ ക്രിസ്തുമസ് ട്രീ പതിവിലും നേരത്തെ തയ്യാറാകുന്നത്. മുന്‍പാപ്പാ ബനഡിക്ടിന്‍റെ ജന്മനാടായ ജര്‍മ്മനിയിലെ ബവേറിയയില്‍നിന്നുമാണ് ക്രിസ്തുമസ് മരം നവംബര്‍ 19-ാം തിയതി വ്യാഴാഴ്ച റോഡുമാര്‍ഗ്ഗം വത്തിക്കാനില്‍ എത്തിയത്. സ്പ്രൂസ് വര്‍ഗ്ഗത്തില്‍പ്പെട്ട രണ്ടു ശിഖരങ്ങളുള്ളതും നൂറ് അടി (33 meters) ഉയരമുള്ളതുമായ മനോഹരമായ ദേവദാരുവാണ് അത്. ഇറ്റലിയിലെ കുട്ടികളുടെ ക്യാന്‍സര്‍ ഫൗണ്ടേഷന്‍റെ (Lene Thun Foudation) നേതൃത്വത്തില്‍ രോഗികളായ കുട്ടികള്‍ നിര്‍മ്മിച്ച അലങ്കാരവസ്തുക്കള്‍ വത്തിക്കാനിലെ ക്രിസ്തുമസ്മരം കൂടുതല്‍ ഭംഗിയുള്ളതാക്കുമെന്നതും ജൂബിലിവര്‍ഷത്തിന്‍റെ പ്രത്യേകതയായിരിക്കും. വടക്കെ ഇറ്റലിയിലെ പുരാതന നഗരവും അതിരൂപതയുമായ ത്രെന്തോസിലെ കലാകാരന്മാര്‍ ഒരുക്കുന്ന സവിശേഷമായ പുല്‍ക്കൂടും ഈ വര്‍ഷം വത്തിക്കാനിലെ കാരുണ്യത്തിന്‍റെ ജൂബിലി ക്രിസ്തുമസ് സവിശേഷമാക്കും.ക്രിസ്തുമസ് മരം ജൂബിലി വര്‍ഷത്തിന്‍റെ ഉത്ഘാടനദിനമായ ഡിസംബര്‍ 8-ാം തിയതി ഉയര്‍ന്നു തെളിയുമെങ്കിലും, ചത്വരത്തിലെ ക്രിബ്ബിന്‍റെ ഔപചാരികമായ ഉത്ഘാടനം ഡിസംബര്‍ 18-ാം തിയതിയായിരിക്കുമെന്ന് ക്രിബ്ബിന്‍റെ സംവിധായകരായ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസ്താവന വെളിപ്പെടുത്തി. Source: Vatican Radio
Read More of this news...
സിസ്റര്‍ നവ്യ മരിയ സിഎംസി കോതമംഗലം പാവനാത്മാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
കോതമംഗലം: സിഎംസി പാവനാത്മാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റര്‍ നവ്യ മരിയയെ തെരഞ്ഞെടുത്തു. മുള്ളരിങ്ങാട്ട് പാറേക്കാട്ടില്‍ കുടുംബംഗമാണ് സിസ്റര്‍ നവ്യ മരിയ. കൌണ്‍സിലര്‍മാരായി സിസ്റര്‍ ബന്നോ (വികാര്‍ പ്രൊവിന്‍ഷ്യല്‍), സിസ്റര്‍ ഗ്ളോറി (വിദ്യാഭ്യാസം), സിസ്റര്‍ ജ്യോതി (സാമ്പത്തികം), സിസ്റര്‍ സോഫി (സാമൂഹ്യസേവനം), സിസ്റര്‍ സജീവ (നവീകരണം, മിഷന്‍) എന്നിവരെയും തെരഞ്ഞെ ടുത്തു.
Source: Deepika
Read More of this news...
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരന്‍ നിര്യാതനായി
ചങ്ങനാശേരി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരന്‍ ആലഞ്ചേരി എ.പി. അഗസ്റിന്‍ (77) നിര്യാതനായി. സംസ്കാരം വ്യാഴം (19-11-2015)മൂന്നിനു തുരുത്തി യുദാപുരം സെന്റ് ജൂഡ് പള്ളിയില്‍. ഭാര്യ: കുഞ്ഞമ്മ ആലപ്പുഴ പടിഞ്ഞാറേവീട്ടില്‍ കുടുംബാംഗം. മക്കള്‍: സോണു അഗസ്റിന്‍ (ഖത്തര്‍), സോം അഗസ്റിന്‍ (ഖത്തര്‍), സുമി അഗസ്റിന്‍ (സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുര്യനാട്). മരുമക്കള്‍: ഷിബി അര്‍ത്തുങ്കല്‍ മൂവാറ്റുപുഴ, ബിനു പ്ളാവേലിക്കടവില്‍ ചങ്ങനാശേരി, അഡ്വ. ജോജി ചിറയില്‍ (ചങ്ങനാശേരി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി). സഹോദരങ്ങള്‍: ഫിലിപ്പോസ്, മേരിക്കുട്ടി ചെങ്ങാത്ത് തുരുത്തി, സിസ്റര്‍ ചെറുപുഷ്പം എസ്എബിഎസ് ആരാധനമഠം വാഴപ്പള്ളി, ഫാ. ജോസ് ആലഞ്ചേരി (വികാരി സെന്റ് ജൂഡ് പള്ളി യൂദാപുരം തുരുത്തി), തോമസ് പി. ആലഞ്ചേരി (യുഎസ്എ), ഫാ. ഫ്രാന്‍സിസ് ആലഞ്ചേരി എസ്ഡിബി (ബംഗ്ളാദേശ്), ഏലിയാമ്മ ജേക്കബ് പമ്പനോലിക്കല്‍ (എറണാകുളം), ആന്‍സമ്മ മാത്യു തെക്കത്ത് തൃക്കൊടിത്താനം.
Source: Deepika
Read More of this news...
ജൂബിലികവാടം തുറക്കാന്‍ വത്തിക്കാനില്‍ തയ്യാറെടുപ്പ്
ജൂബിലികവാടം തുറക്കുവാനുള്ള ഒരുക്കങ്ങള്‍ വത്തിക്കാനില്‍ ആരംഭിച്ചു. നവംബര്‍ 17-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം ജൂബിലി കവാടത്തിന്‍റെ പിന്നിലെ താലിക്കാലിക ഭിത്തി ഔപചാരികമായി പൊളിച്ചുകൊണ്ടാണ് വത്തിക്കാനിലെ ജൂബിലി കവാടം തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.ഭിത്തിയില്‍ സൂക്ഷിച്ചിരിക്കുന്ന പേടകം തുറന്ന് പരിശോധന (review) നടത്തിയ കര്‍മ്മത്തോടെ കുരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തിന്‍റെ വത്തിക്കാനിലെ കവാടം തുറക്കുവാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഇടതുഭാഗത്തുള്ള കവാടമാണ് സഭയുടെ ജൂബിലി ആഘോഷങ്ങള്‍ക്കു മാത്രം തുറക്കപ്പെടുന്ന ജൂബിലി കവാടം. ഒരു ജൂബിലിയുടെ സമാപനത്തില്‍ കവാടം ഔദ്യോഗികമായി അടച്ചാല്‍ പിന്നെ അടുത്ത ജൂബിലിക്കു മാത്രമാണ് അത് വീണ്ടും തുറക്കപ്പെടുന്നത്.2000-ാമാണ്ട് മഹാജൂബിലിക്ക് അടച്ച കവാടമാണ് 15 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്നതും, ഡിസംബര്‍ 8-ന് അമലോത്ഭവ തിരുനാളിന് അംഭിക്കുന്നതുമായ കാരുണ്യത്തിന്‍റെ ജൂബിലിക്കായി തുറക്കപ്പെടുവാന്‍ പോകുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.ജൂബിലി കവാടത്തിന്‍റെ പിന്നില്‍ കെട്ടിയടച്ച താല്‍ക്കാലിക ഭിത്തി പൊളിച്ച് അതില്‍ സൂക്ഷിച്ചിരിക്കുന്ന പേടകം എടുത്തുമാറ്റി, ഭിത്തി നീക്കംചെയ്യുന്നതോടെ ജൂബിലികവാടം തുറക്കാനുള്ള ഒരുക്കുങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പേടകത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള മുന്‍ജൂബിലിയുടെ രേഖകളും, വാതിലിന്‍റെ താക്കോല്‍, മറ്റുസ്മാരകങ്ങള്‍ എന്നിവ വത്തിക്കാന്‍റെ ആരാധനക്രമകാര്യങ്ങള്‍ക്കായുള്ള ഓഫിസിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി ശേഖരിച്ച് അത് ജൂബിലിയുടെ നടത്തിപ്പിന്‍റെ ഉത്തര!
Read More of this news...
ആഫ്രിക്കൻ അപ്പസ്തോലിക യാത്ര (നവംബര്‍ 25 -30) - ക്ക് ഒരുക്കമായി
കെനിയ, യുഗാണ്ട, മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങള്‍ നവംബര്‍ 25 മുതൽ നവംബര്‍ 30-വരെയുള്ള പാപ്പായുടെ 11-ാമത് അപ്പസ്തോലിക യാത്രയില്‍ ഉള്‍പ്പെടുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.രാഷ്ട്രീയവും സാമൂഹികവുമായ സംഘര്‍ഷങ്ങളില്‍ കഴിയുന്ന ഈ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പാപ്പായുടെ സന്ദര്‍ശനം സാന്ത്വനവും, അവിടത്തെ ജനങ്ങളുടെ സമാധാനപതായില്‍ വെളിച്ചവുമാകുമെന്നാണ് അവിടങ്ങളിലെ സമൂഹ്യ-മത നേതൃത്വങ്ങള്‍ പ്രത്യാശിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.രാഷ്ട്രീയവും സാമൂഹികവുമായ പീഡനങ്ങളില്‍ അധികസമയവും കഴിയുന്ന ആഫ്രിക്കന്‍ ജനതയ്ക്ക് സന്ദര്‍ശനത്തിലൂടെ സാന്ത്വനവും സൗഖ്യവും പകരാന്‍ പാപ്പാ ഫ്രാന്‍സിസിനു സാധിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രത്യാശ പ്രകടിപ്പിച്ചു. വിഘടിച്ചുനില്ക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും സഭാനേതൃത്വത്തെയും കൂട്ടിയിണക്കുവാന്‍ സന്ദര്‍ശനം കാരണമാക്കുമെന്നാണ് പാപ്പായുടെ പ്രതീക്ഷയെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിവരിച്ചു.നവംബര്‍ 25, 26, 27 ബുധന്‍, വ്യാഴം, വെള്ളി വൈകുന്നേരം 3-വരെ കെനിയയില്‍.നവംബര്‍ 27, 28 വെള്ളി, ശനി യുഗാണ്ടയില്‍.നവംബര്‍ 29, 30 ഞായര്‍, തിങ്കള്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍.നവംബര്‍ 30-ാം തിയതി വൈകുന്നേരം 7.30-ന് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.Source: Vatican Radio
Read More of this news...
പാപ്പാ ഫ്രാന്‍സിസ് റോമിലെ യഹൂദപ്പള്ളി സന്ദര്‍ശിക്കും
2016 ജനുവരി 17-ാം തിയതിയാണ് റോമിലെ ചരിത്രപുരാതനമായ തേംപിയോ മജോരെ യഹൂദപ്പള്ളി പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുവാന്‍ പോകുന്നത്. അവിടത്തെ പ്രധാനാചാര്യന്‍, റാബായ് റിക്കാര്‍ദോ ദി സേഞ്ഞിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ യഹൂദപ്പള്ളി സന്ദര്‍ശിക്കുന്നതെന്ന് നവംബര്‍ 17-ാം തിയതി പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.റോമില്‍ ഈസൊളോ തിബെരീനായ്ക്ക് അടുത്തു സ്ഥിതിചെയ്യുന്ന വിസ്തൃതമായ തേംപിയോ മജോരെ യഹൂദദേവാലയം സന്ദര്‍ശിക്കുന്ന പാപ്പാ, യഹൂദ ആചാര്യന്മാര്‍ക്കൊപ്പം സമൂഹ്യ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ (1986), മുന്‍പാപ്പാ ബനഡിക്ട് (2010) എന്നിവരാണ് റോമിലെ യഹൂദപ്പള്ളി സന്ദര്‍ശിച്ചിട്ടുള്ളവർ.Source: Vatican Radio
Read More of this news...
ദൈവിക കാരുണ്യത്തിലേയ്ക്കുളള നടവഴിയാണ് തീര്‍ത്ഥാടനം
ദൈവികകാരുണ്യത്തിലേയ്ക്കുള്ള നടവഴിയാണ് തീര്‍ത്ഥാടനമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.നവംബര്‍ 14-ാം തിയതി ശനിയാഴ്ച വത്തിക്കാന്‍റെ ദിനപത്രം 'ലൊസര്‍വത്തോരെ റൊമാനോ'-യുടെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ 'തീര്‍ത്ഥാടനവും കാരുണ്യവും,' എന്ന ലേഖനത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ കാരുണ്യത്തിന്‍റെ തീര്‍ത്ഥാടനത്തെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്.സഭയുടെ ചരിത്രകാലമൊക്കെയും തീര്‍ത്ഥാടനങ്ങള്‍ ശ്രദ്ധേയമാണെന്നും, ദൈവത്തിന്‍റെ കരുണയും സ്നേഹവും തേടി വിശ്വാസികള്‍ വിശുദ്ധനാട്ടിലേയ്ക്കും വിശുദ്ധസ്ഥലങ്ങളിലേയ്ക്കും മരിയന്‍ കേന്ദ്രങ്ങളിലേയ്ക്കും, വിശുദ്ധരുടെ പുണ്യഗേഹങ്ങളിലേയ്ക്കും വിശ്വാസത്തോടും അനുതാപത്തോടുംകൂടെ ദൈവികകാരുണ്യം തേടിയും അനുഗ്രഹങ്ങള്‍ തേടിയും യാത്രചെയ്തിട്ടുണ്ട്. അതിന്‍റെ തുടര്‍ക്കഥയാണ് ഇന്നുമുള്ള തീര്‍ത്ഥാടനങ്ങളെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ ലേഖനത്തില്‍ സ്ഥാപിക്കുന്നു.എല്ലാ മനുഷ്യഹൃദയങ്ങളെയും ദൈവത്തിന്‍റെ കരുണ സ്പര്‍ശിക്കണം, സകലരും ദൈവിക കാരുണ്യം സ്വീകരിക്കാന്‍ ഇടയാവണം എന്ന ഉദ്ദേശ്യത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക സഭകളിലും ഭദ്രാസനദേവാലയങ്ങളിലും, തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ജൂബിലി കവാടങ്ങള്‍ തുറക്കുന്നതിനുള്ള അനുവാദം നല്‍കിക്കൊണ്ട് സകലരെയും അനുരജ്ഞനത്തിലേയ്ക്കും സമാധാനത്തിലേയ്ക്കുമുള്ള ദൈവിക കാരുണ്യത്തിന്‍റെ തീര്‍ത്ഥാടനത്തിലേക്ക് പാപ്പാ ഫ്രാന്‍സിസ് മാടിവിളിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ ലേഖനത്തില്‍ സമര്‍ത്ഥിച്ചു.Source: Vatican Radio
Read More of this news...
പാരീസ് ഭീകരാക്രമണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു
നവംബര്‍ 13-ാം തിയതി വെള്ളിയാഴ്ച രാത്രി പാരീസ് നഗരത്തില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലുള്ള അതിയായ ദുഃഖം ഞായറാഴ്ച ത്രികാല പ്രര്‍ത്ഥനാ പ്രഭാഷണത്തില്‍ പാപ്പാ രേഖപ്പെടുത്തി.ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ്, ഫ്രാന്‍സ്വാ ഒളാണ്ടിനും ഓരോ പൗന്മാര്‍ക്കും സാഹോദര്യത്തോടും വേദനയോടുംകൂടെ പാപ്പാ ആദ്യം അനുശോചനം അറിയിച്ചു. മുറിപ്പെട്ടവരുടെയും മരണമടഞ്ഞവരുടെയും കുടുംബാംഗങ്ങള്‍ക്ക് തന്‍റെ സാന്ത്വന സാമീപ്യമുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. ഈ മൃഗീയത നമ്മെ അമ്പരിപ്പിക്കുന്നതാണ്. മനുഷ്യര്‍ക്ക് എങ്ങനെ ഇത്തരം ക്രൂരത കാട്ടാമെന്നതില്‍ ആശ്ചര്യപ്പെടുന്നു. ഈ മതഭ്രാന്ത് ഫ്രാന്‍സിനെ മാത്രമല്ല ലോകത്തെ മുഴുവന്‍ നടുക്കുന്നതും, വേദനിപ്പിക്കുന്നതുമാണ്. മനുഷ്യാന്തസ്സിന് ഇണങ്ങാത്തതും അക്ഷന്തവ്യവുമായ ഈ പ്രവര്‍ത്തിയെ അപലപിക്കാതിരിക്കാനാവില്ല. മനുഷ്യകുലത്തിന്‍റെ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഒരിക്കലും അതിക്രമങ്ങള്‍ക്കോ വിദ്വേഷത്തിനോ ആവില്ലെന്നും, അതിനെ ന്യായീകരിക്കാന്‍ ദൈവനാമം ഉച്ചരിക്കുന്നത് ദൈവദൂഷണമാണെന്നും പാപ്പാ പ്രസ്താവിച്ചു. ഈ ദുരന്തത്തില്‍ കൊല്ലപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന നിര്‍ദ്ദോഷികളെ ദൈവത്തിന്‍റെ കാരുണ്യത്തിനായി സമര്‍പ്പിക്കാമെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു. മനുഷ്യഹൃദയങ്ങളില്‍ അറിവിന്‍റെയും കൃപയുടെയും വെളിച്ചം വീശുന്നതിന് കാരുണ്യത്തിന്‍റെ അമ്മയായ കന്യകാനാഥ നമ്മെ പ്രചോദിപ്പിക്കട്ടെ! മൗനമായി പ്രാര്‍ത്ഥിച്ചുകൊണ്ട് നമ്മുക്ക് അമ്മയുടെ സഹായംതേടാം എന്നു പ്രസ്താവിച്ച പാപ്പാ, ഒരുനിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം ജനങ്ങള്‍ക്കൊപ്പം നന്മനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന ചൊല്ലി.Source: Vatican Radio
Read More of this news...
ലോകത്ത് നന്മ എന്നും നില്ക്കും; ക്രിസ്തുവിന്‍റെ സനാതന സാന്നിദ്ധ്യവും : ത്രികാലപ്രാര്‍ത്ഥനാ സന്ദേശം
നവംബര്‍ 13-ാം തിയതി ഞായാറാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം യുഗാന്ത്യധ്യാനമായിരുന്നു :ആരാധനക്രമവത്സര അവസാനത്തിനു തൊട്ടുമുന്‍പുള്ള ഞായറാഴ്ചയാണിത്. ഈ ദിവസത്തെ സുവിശേഷഭാഗം ദൈവരാജ്യത്തിന്‍റെ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് മനുഷ്യചരിത്രത്തില്‍ ഉണ്ടാകാനിരിക്കുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു (മര്‍ക്കോസ് 13, 24-32). തന്‍റെ മരണത്തിനു മുന്‍പ് ക്രിസ്തു ജരൂസലേമില്‍ നടത്തിയ അവസാനത്തെ പ്രഭാഷണമായിരുന്നു അത്. യുഗാന്ത്യചിഹ്നങ്ങളായ യുദ്ധം, ദാരിദ്ര്യം, പ്രാപഞ്ചിക ദുരന്തങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു ആ പ്രബോധനം. പീഡനങ്ങള്‍ക്കുശേഷമുള്ള ആ ദിവസങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആകാശക്തികള്‍ ഇളകിമറിയും (24-25).നിങ്ങളില്‍ എത്രപേര്‍ ചിന്തിക്കുന്നുണ്ട്, ഒരുനാള്‍ ഞാന്‍ എന്‍റെ വിധിയാളനായ ദൈവത്തെ മുഖാമുഖം ദര്‍ശിക്കുമെന്ന്! ഇതില്‍ സംശയിക്കരുത്; കാരണം ഇത് നമ്മുടെ ഓരോരുത്തരുടെയും ജീവിതാന്ത്യവും ലക്ഷൃവുമായിരിക്കും!!ഉത്ഥിതനായ ക്രിസ്തുവിനെ ജീവിതാന്ത്യത്തില്‍ നേരില്‍ കാണുകയെന്നത് ക്രൈസ്തവന്‍റെയും ജീവിതലക്ഷ്യമാണ്. ആ ദിവസവും സ്ഥലവും സമയവും മാത്രം നമുക്ക് അറിയില്ല. ആകയാല്‍, ഇതെന്ന് സംഭവിക്കും എന്നോര്‍ത്ത് ആകുലപ്പെടുന്നതിലും ഭേദം, നമ്മള്‍ ഇതിന് തയ്യാറായിരിക്കുക എന്നതാണ് പ്രഥമവും പ്രധാനവും! എങ്ങനെ നാം അതിനെ അഭിമുഖീകരിക്കണം എന്നതിനെക്കാള്‍, അതിനായി ഒരുങ്ങേണ്ട നമ്മള്‍ എങ്ങനെ ഇപ്പോള്‍, ഇവിടെ പെരുമാറണം പ്രവര്‍ത്തിക്കണം, ജീവിക്കണം എന്നതാണ് പ്രധാനം. ശാന്തമായും വിശ്വസ്തതയോടുംകൂടെ നമ്മുടെ ഭാവിക്കായി ഒരുങ്ങിക്കൊണ്
Read More of this news...
ഭൗതികതയും കപടജീവിതവും
ലൗകികത്വം കപട ജീവിതത്തിലേക്കു നയിക്കുമെന്ന് പാപ്പാ. വത്തിക്കാനില്‍ ചൊവ്വഴ്‍ച (17/11/15) രാവിലെ താനര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. നിഷിദ്ധവസ്തു ഭക്ഷിച്ച് ദുര്‍മാതൃകയേകുന്നതിനേക്കാള്‍ നല്ലത് മരണം വരിച്ച് ഉത്തമമാതൃകയേകുകയാണെന്ന ബോധ്യത്താല്‍ വയോധികനും കുലീനനുമായിരുന്ന ഏലെയാസര്‍ രക്തസാക്ഷിത്വം വരിക്കുന്ന സംഭവം (2മക്കബായർ 6:18-31) ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. വിശ്വാസാനുസൃത ജീവിതം നയിച്ച ഏലെയാസറിന് മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ലൗകികരായ സുഹൃത്തുക്കള്‍ വച്ചുനീട്ടിയ പന്നിമാംസം തിന്നാതെ അതു തിരസ്ക്കരിച്ചുകൊണ്ട് സ്വന്തം ശ്രേഷ്ഠത നിലനിര്‍ത്തുകയും നിണസാക്ഷിയാകുകയുമായിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. ഭൗതികതയാര്‍ന്ന ആദ്ധ്യാത്മികത നമ്മെ വിശ്വാസാനുസൃത ജീവിതത്തില്‍നിന്നകറ്റി കപടജീവിതത്തിലേക്കു നയിക്കുകയും നാമറിയാതെതന്നെ നമ്മെ സാവധാനം നശിപ്പിക്കുകയും ചെയ്യുമെന്ന് പാപ്പാ പറഞ്ഞു. പ്രാപഞ്ചികത ആകുന്ന ചിതല്‍ ക്രൈസ്തവ അനന്യതയെ നശിപ്പിച്ചുകൊണ്ട് ക്രൈസ്തവനെ വിശ്വാസാനുസൃത ജീവിതം നയിക്കാന്‍ അപ്രാപ്തനാക്കിത്തീര്‍ക്കുകയാണെന്ന് പാപ്പാ വിശദീകരിച്ചു. ഈ ലോകത്തില്‍ ജീവിക്കുക അത്രഎളുപ്പമല്ല എന്ന് പലരും പറയാറുള്ളത് അനുസ്മരിച്ച പാപ്പാ അത് നമുക്ക് ആയാസകരം മാത്രമല്ല അസാധ്യവുമാണെന്നും ആകയാല്‍ സങ്കീര്‍ത്തനത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നതുപോലെ കര്‍ത്താവിന്‍റെ സഹായം അനിവാര്യമാണെന്നും ഉദ്ബോധിപ്പിച്ചു. Source: Vatican Radio
Read More of this news...
ജാതകം നോക്കാതെ പ്രത്യാശയോടെ ജീവിക്കാമെന്ന് പാപ്പാ
ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് നാമിന്ന് സഹോദരങ്ങളോടു കാണിക്കുന്ന സ്നേഹപ്രവൃത്തികളും, അവര്‍ക്കായി ചെയ്യുന്ന നന്മകള്‍ ഓരോന്നുമായിരിക്കും അവസാനം ലോകത്തുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ക്കും ഭീകരതയ്ക്കും ദുരന്തങ്ങള്‍ക്കുമെല്ലാം ഉപരിയായി ഉയര്‍ന്നുനില്ക്കാന്‍ പോകുന്ന വിജയശക്തിയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചുനവംബര്‍ 13-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നല്കിയ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.അന്ത്യനാളുകളുടെ വ്യാജപ്രാവചകന്മാര്‍ക്കും ദാര്‍ശനികന്മാര്‍ക്കും, അതുപോലെ വിധിയെ പഴിച്ചു കഴിയുന്നവര്‍ക്കും എതിരാണ് ക്രിസ്തു! എന്നാല്‍ നമ്മെ സ്നേഹിക്കുകയും നമ്മൊടൊത്തു ചരിക്കുകയും ചെയ്യുന്ന നല്ല അയല്‍ക്കാരനാണ് അവിടുന്ന്. ഭാവിയെക്കുറിച്ചുള്ള ആകുലതകളുടെയും വ്യജപ്രവചനങ്ങളുടെയും ജാതകപ്പറച്ചിലിന്‍റെയും പിടിയില്‍നിന്നും തന്‍റെ ശിഷ്യഗണങ്ങള്‍ അതതുകാലഘട്ടങ്ങളില്‍ സ്വതന്ത്രരായും, ഇന്നിനെക്കുറിച്ച് അവബോധമുള്ളവരായും ജീവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങളോട് ചോദിക്കട്ടെ, ഉത്തരം ഉറക്കെ പറയേണ്ടതില്ല. നിങ്ങളില്‍ എത്രപേര്‍ അനുദിനം ജാതകം നോക്കുന്നവരുണ്ട്? പാപ്പാ ചുണ്ടില്‍ കൈവച്ചുകൊണ്ടു പറഞ്ഞു. ആരും മറുപടി പറയല്ലേയെന്ന്...!! എന്നിട്ടും, എല്ലാവരും കൈയ്യടിച്ചു പ്രതികരിച്ചു.ജാതകം, അല്ലെങ്കില്‍ ഭാവി അറിയണമെന്നു തോന്നുമ്പോള്‍ നിങ്ങളുടെ കൂടെയുള്ള യേശുവിലേയ്ക്ക് തിരിയുക. അങ്ങനെ ചെയ്യുന്നതാണ് നല്ലത്. കാരണം, ക്രിസ്തു സാന്നിദ്ധ്യം നമ്മിലുള്ള ക്ഷമയില്ലായ്മയും മന്ദതയും അകറ്റി നമ്മെ പ്രത്യാശയും, ജാഗ്രതയുമുള്ളവരാക്കി കാലത്തിന്‍റെയും ലൗകായതികത്വത്തിന്‍റെയും കദനമേറ്റുന്ന കരാഗൃഹത്തില്‍ സ്വയം ബന
Read More of this news...
രോഗിയോടുള്ള കനിവ് കാരുണ്യമെന്ന പുണ്യത്തിന്‍റെ പരമപ്രകടനം
വേദനിക്കുന്ന വ്യക്തിയോട്, രോഗിയോട് കനിവു കാട്ടുകയെന്നത് കാരുണ്യമെന്ന പുണ്യത്തിന്‍റെ പരമപ്രകടനങ്ങളില്‍ ഒന്നാണെന്ന് ആതുരശുശ്രൂഷകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് സ്സിഗ്മണ്ട് സ്സിമോസ്ക്കി പ്രസ്താവിച്ചു. ഈ പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നവമ്പര്‍ 19 മുതല്‍ 21 വരെ സംഘടിപ്പിക്കപ്പെടുന്ന മുപ്പതാം അന്താരാഷ്ട്ര സമ്മേളനത്തെ അധികരിച്ച് ചൊവ്വാഴ്ച ( 17/11/15) പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുരസേവനത്തില്‍ ഓരോ ആതുരശുശ്രൂഷകനും സ്വന്തം മനസ്സാക്ഷിയെയും ആന്തിരകതയെയും ആദ്ധ്യാത്മികതയെയും രോഗിയുടെയും തിരസ്കൃതന്‍റെയും സേവനത്തിനായി വയ്ക്കുന്നുവെന്നും ആര്‍ച്ച്ബിഷപ്പ് സ്സിമോസ്ക്കി പറഞ്ഞു. Source: Vatican Radio
Read More of this news...
റോമന്‍ കൂരിയായിലെ വിവിധ വിഭാഗങ്ങളുടെ യോഗം
വത്തിക്കാനിലെ വിവിധ വിഭാഗങ്ങളുടെ ഒരു യോഗം തിങ്കളാഴ്ച (16/11/15) ചേര്‍ന്നു.വത്തിക്കാനിലെ ബൊളോഞ്ഞ ശാലയില്‍ നടന്ന ഈ യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പായും പങ്കുകൊണ്ടു.കുടിയേറ്റ പ്രതിഭാസം, ഇസ്ലാമുമായുള്ള ബന്ധം എന്നിവയായിരുന്നു മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍.Source: Vatican Radio
Read More of this news...
മതങ്ങള്‍ വിദ്വേഷത്തിന്‍റെ തടവറയ്ക്കുള്ളിലാകരുത്.
മതങ്ങള്‍ വിദ്വേഷത്തിന്‍റെ തടവറയ്ക്കുള്ളിലാകാതെ അനുകമ്പ പ്രസരിപ്പിക്കണമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല. ഇറ്റലിയിലെ ഒരു മാസികയായ "ഫമീല്യ ക്രിസ്ത്യാന"യ്ക്കനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ആസന്നമായിരിക്കുന്ന കരുണയുടെ ജൂബിലിവര്‍ഷത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്ന മൂന്നു മതങ്ങളും ദൈവം കാരുണ്യവാനാണെന്ന് ഒരുപോലെ അംഗീകരിക്കുന്നു എന്നത് അനുകമ്പ പ്രസരിപ്പിക്കുകയെന്ന മതങ്ങളുടെ ദൗത്യത്തിന് കൂടുതല്‍ ശക്തി പകരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. എല്ലാ നാടുകളിലും ജീവന്‍റെ മാര്‍ഗ്ഗം എന്ന നിലയില്‍ മതങ്ങള്‍ ഭയത്തിനെതിരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയും ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല ചൂണ്ടിക്കാട്ടി. പാരീസില്‍ നടന്ന ഭീകരാക്രമണമുള്‍പ്പെടെയുള്ള അതിക്രമങ്ങളെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്ന് ഉപരിനിര്‍ണ്ണായക ഇടപെടല്‍ ഉണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.Source: Vatican Radio
Read More of this news...
ലോക സഹിഷ്ണുതാദിനാചരണം
സഹിഷ്ണുത പഠിപ്പിക്കുകയും ഊട്ടിവളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭയുടെ മേധാവി ബാന്‍ കി മൂണ്‍. അനുവര്‍ഷം നവമ്പര്‍ 16 ന് അന്താരാഷ്ട്ര സഹിഷ്ണുതാദിനം ആചരിക്കപ്പെ ടുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഈ ദിനാചരണത്തിനായി നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജനങ്ങള്‍ തമ്മില്‍ കൂടുതല്‍ ബന്ധങ്ങള്‍ ഉള്ളതായി ഇന്നു കാണുന്നുവെങ്കിലും ഇതിനര്‍ത്ഥം സഹിഷ്ണുത വര്‍ദ്ധമാനമായിരിക്കുന്നു എന്നല്ലയെന്നും, നേരെ മറിച്ച് പലയിടങ്ങളിലും അസഹിഷ്ണുത കൂടിവരുന്നത് പ്രകടമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ പറയുന്നു. അനുത്സുകതയോടെ അപരനെ സ്വീകരിക്കുന്നതല്ല സഹിഷ്ണുതയെന്ന് വിശദീകരിച്ച അദ്ദേഹം സഹിഷ്ണതയില്‍ അടങ്ങിയിരിക്കുന്ന രചനാത്മകത അല്ലെങ്കില്‍ അതിലുള്‍ക്കൊള്ളുന്ന കടമകള്‍ എടുത്തുകാട്ടി. മനുഷ്യാവകാശങ്ങളോടുള്ള ആദരവില്‍ അധിഷ്ഠിതമായ സമൂഹത്തിന്‍റെ നിര്‍മ്മിതി എന്ന ദൗത്യത്തെക്കുറിച്ച് അദ്ദേഹം ഈ പശ്ചാത്തലത്തില്‍ ഊന്നിപ്പറഞ്ഞു.Source: Vatican Radio
Read More of this news...
ഹൃദയത്തെ കൊട്ടിയടയ്ക്കുന്ന സ്വാര്‍ത്ഥതയ്ക്കെതിരെ പാപ്പാ
മനുഷ്യന്‍റെ സ്വാര്‍ത്ഥത അവന്‍റെ അധികാരത്തെ സംരക്ഷിക്കുന്നതിനുള്ള മതിലുകള്‍ തീര്‍ക്കുന്നുവെന്നും, ഈ മതിലുകള്‍ ആത്മഹത്യാപരമാണെന്നും അത് ഹൃദയത്തെ കൊട്ടി അടയ്ക്കുകയാണ് ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു. ഇവഞ്ചേലിക്കല്‍ ലൂതറന്‍ സമൂഹാംഗങ്ങളെ ഞായറാഴ്ച(15/11/15) സന്ദര്‍ശിച്ച വേളയില്‍ അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ദൈവത്തിന്‍റെ നാമം പോലും ഹൃദയങ്ങളെ കൊട്ടിയടയ്ക്കാന്‍ മനുഷ്യന്‍ ഉപയോഗപ്പെടുത്തുകയാണെന്ന്, പാരീസിലുണ്ടായ ഭീകരാക്രമണങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് പാപ്പാ കുറ്റപ്പെടുത്തി. മനുഷ്യന്‍ തീര്‍ക്കുന്ന ഈ മതിലുകള്‍ എല്ലായ്പ്പോഴും പുറന്തള്ളുന്നതും അധികാരത്തോട് ആസക്തിയുള്ളതുമാണെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ ആന്തരിക ജീവിതത്തിലും സമ്പത്തും പൊങ്ങച്ചവും ഔദ്ധത്യവുമെല്ലാം നമ്മെ ദൈവത്തില്‍നിന്നകറ്റുന്ന മതിലുകളായി ഭവിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. Source: Vatican Radio
Read More of this news...
സേവനമാകണം ക്രൈസ്തവരുടെ തിരഞ്ഞെടുപ്പ് - പാപ്പാ
ഞായറാഴ്ച (15/11/15) വൈകുന്നേരം റോമിലെ ഇവഞ്ചേലിക്കല്‍ ലൂതറന്‍ സമൂഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ഗതകാലത്ത് ഇവഞ്ചേലിക്കല്‍ ലൂതറന്‍ അനുയായികള്‍ക്കും കത്തോലിക്കാ വിശ്വാസികള്‍ക്കും ഇടയില്‍ സംഭവിച്ചുപോയ പീഢനങ്ങള്‍ക്കും ഇടര്‍ച്ചകള്‍ക്കും പിളര്‍പ്പുകള്‍ക്കും പരസ്പരം മാപ്പപേക്ഷിക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ തദവസരത്തില്‍ ചൂണ്ടിക്കാട്ടി. യേശുവിന്‍റെ ജീവിതസവിശേഷതയായ സേവനത്തിന്‍റെ ശൈലിയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ യേശുവിനെ അനുഗമിച്ച ജനങ്ങളോടുള്ള അവിടത്തെ സ്നേഹവപൂര്‍ണ്ണമായ പെരുമാറ്റരീതിയും, തെറ്റുചെയ്തവരെ സ്നേഹത്തോടെ തിരുത്തുന്ന ശൈലിയുമെല്ലാം സുവിശേഷസംഭവങ്ങളെ ആധാരമാക്കി വിവരിച്ചു. സുവിശേഷത്തിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്ന ദാരിദ്ര്യത്തെപ്പറ്റി പരാമര്‍ശിച്ച പാപ്പാ സേവനമായിരിക്കണം നമ്മുടെ തിരഞ്ഞെടുപ്പെന്ന് ഉദ്ബോധിപ്പിച്ചു.Source: Vatican Radio
Read More of this news...
പ്രാപഞ്ചികത ക്രിസ്തീയതനിമയെ ഹനിക്കുന്നു - പാപ്പാ
ക്രിസ്തീയതനിമയെ ലേലത്തിനു വയ്ക്കുന്ന പ്രാപഞ്ചികതയെന്ന അപകടത്തെക്കുറിച്ച് പാപ്പാ മുന്നറിയിപ്പുനല്കുന്നു. വത്തിക്കാനില്‍ തിങ്കളാഴ്ച (16/11/15) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ സുവിശേഷസന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍ സിസ് പാപ്പാ. സത്യമനുഷ്യനായ യേശുക്രിസ്തുവിന്‍റെ സ്ഥാനം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഇന്നിന്‍റെ മാനവികത ക്രൈസ്തവ തനിമയെ നമ്മില്‍നിന്ന് നീക്കുകയും "എല്ലാവരും ചെയ്യുന്നതുപോലെ നമുക്കും ചെയ്യാം" എന്ന ചിന്താരീതിയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. കര്‍ത്താവില്‍നിന്ന് നമ്മെ അകറ്റുന്ന തിന്‍മയുടെ വേരിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ദിവ്യബലിമദ്ധ്യെ വായിക്കപ്പെട്ട മക്കബായരുടെ ഒന്നാം പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തില്‍ നിന്നുള്ള വാക്യങ്ങളില്‍ കാണുന്നത് അനുസ്മരിച്ച പാപ്പാ ലൗകികത, മതഭ്രംശം, പീഢനം എന്നീ മൂന്നു വാക്കുകള്‍ ഈ വചനഭാഗം വിശദീകരിക്കുന്നതിന് ഉപയോഗപ്പെടുത്തി. ലൗകികതയില്‍ മുഴുകിയതിനാല്‍ ഇസ്രായേല്യരില്‍ അനേകര്‍ വിശ്വാസം ത്യജിക്കുകയും ദൈവവുമായുള്ള വിശുദ്ധ ഉടമ്പടിയില്‍നിന്നകലുകയും ചെയ്തത് അനുസ്മരിച്ച പാപ്പാ അങ്ങനെ എല്ലാവരും ചെയ്യുന്നതുപോലെ നമുക്കും ചെയ്യാം എന്ന ചിന്ത പ്രബലമായപ്പോള്‍ അത് നാശം വിതച്ചുവെന്ന് വിശദീകരിച്ചു. സാവധാനം കടന്നു കൂടുന്ന ലൗകികത്വം വളരുകയും നീതീകരണം കണ്ടെത്തുകയും സംക്രമിക്കുകയും അങ്ങനെ നിരവധിയായ തിന്മകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.Source: Vatican Radio
Read More of this news...
"നോസ്ത്ര എത്താത്തെ" യുടെ 50 - വാര്‍ഷികത്തോടനുബന്ധിച്ച് FABC- യുടെ സമ്മേളനം
അക്രൈസ്തവമതങ്ങളുമായുള്ള ബന്ധത്തെ അധികരിച്ചുള്ള പ്രമാണരേഖയായ "നോസ്ത്ര എത്താത്തെ"യുടെ 50 - വാര്‍ഷികത്തോടനുബന്ധിച്ച് ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ സംയുക്തസമിതി (FABC) - യുടെ ഒരു സമ്മേളനം തായ്ലന്‍റില്‍ തിങ്കളാഴ്ച (16/11/15)ആരംഭിച്ചു. FABC- യുടെ കീഴില്‍ എക്യുമെനിക്കല്‍ മതാന്തര കാര്യങ്ങള്‍ക്കായുള്ള വിഭാഗം സംഘടിപ്പിച്ചിരിക്കുന്ന ഈ സമ്മേളനം ഇരുപതാം തിയതി വെള്ളിയാഴ്ച സമാപിക്കും.Source: Vatican Radio
Read More of this news...
ക്യൂബന്‍ പ്രസിഡന്‍റ് പാപ്പായ്ക്ക് സമ്മാനിച്ച ക്രൂശിതരൂപം, ലാമ്പദൂസ ഇടവക പള്ളിയ്ക്ക്
ക്യൂബ സന്ദര്‍ശനവേളയില്‍ പ്രസിഡന്‍റ് റവൂള്‍ കാസ്ട്രോ പാപ്പായ്ക്ക് സമ്മാനിച്ച ക്രൂശിതരൂപം ദക്ഷിണ ഇറ്റലിയിലെ ദ്വീപായ ലാമ്പദൂസയിലെ ഇടവക പള്ളിയ്ക്ക് പാപ്പാ ദാനം ചെയ്തു.ലിബിയയില്‍നിന്നും ആ തീരത്തെത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പ്രതിസന്ധികളെ പ്രതിനിധീകരിച്ചുകൊണ്ടാണ് മൂന്നു മീറ്റര്‍ ഉയരമുള്ള, കയറുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്ന ഈ ക്രൂശിതരൂപം സമര്‍പ്പിച്ചിരിക്കുന്നത്. ഫ്ളോറന്‍സില്‍ വെള്ളിയാഴ്ച സമാപിച്ച ഇറ്റലിയിലെ അഞ്ചാമതു കത്തോലിക്കാ കണ്‍വെന്‍ഷനിലാണ് പാപ്പാ ലാമ്പദൂസ റീജ്യന്‍റെ അതിരൂപതാദ്ധ്യക്ഷന്‍ വഴി ഇക്കാര്യം അറിയിച്ചത്. Source: Vatican Radio
Read More of this news...
കരുണയുടെ വിശുദ്ധവത്സര വെബ്സൈറ്റ് www.im.va
കരുണയുടെ വിശുദ്ധവത്സരത്തിന്‍റെ വിവരങ്ങള്‍ അടങ്ങുന്ന വെബ്സൈറ്റ് തുറന്നു.
www.im.va എന്ന സൈറ്റ് വഴി വത്തിക്കാനിലെ വിശുദ്ധവാതിലിലൂടെയുള്ള പ്രവേശനത്തിനും തീര്‍ത്ഥാടനത്തിനുമുള്ള ഓണ്‍ലൈന്‍ രെജിസ്ട്രേഷനും അതു സംബന്ധിച്ച മറ്റു കാര്യങ്ങളും ലഭ്യമാണ്.സൈറ്റ് ഔദ്യോഗികമായി തുറന്ന് ഒന്നരമണിക്കുറിനുള്ളില്‍ 30,000 രജിസ്ട്രേഷനുകള്‍ നടക്കുകയുണ്ടായി. ഒരാളായോ സമൂഹമായോ ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.Source: Vatican Radio
Read More of this news...
വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ നിലപാടുകള്‍ക്കു കനത്ത വില നല്‍കേണ്ടിവരും: മാര്‍ താഴത്ത്
കൊച്ചി: വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും ഭരണമുന്നണിയും സ്വീകരിക്കുന്ന നിലപാടുകള്‍ക്കു കനത്ത വില നല്‍കേണ്ടി വരുമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെസിബിസി. വിദ്യാഭ്യാസ കമ്മീഷന്‍ വിളിച്ചുചേര്‍ത്ത കത്തോലിക്ക കോര്‍പറേറ്റ് മാനേജര്‍മാരുടെയും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രതിനിധികളുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനുണ്ടായ തിരിച്ചടിക്കു വിദ്യാഭ്യാസ പ്രശ്നങ്ങളും കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപകരുടെ തസ്തിക നിര്‍ണയം ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ തൃശൂര്‍ ബിഷപ്സ് ഹൌസില്‍ ചേര്‍ന്ന കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ വിപുലമായ യോഗം തീരുമാനിച്ചു. നിരവധി വര്‍ഷങ്ങളായി നിയമിക്കപ്പെട്ട അധ്യാപകരുടെ തസ്തിക നിര്‍ണയം അംഗീകരിക്കപ്പെടുന്നില്ല. അവര്‍ക്ക് വര്‍ഷങ്ങളായി ശമ്പളം ലഭിക്കുന്നില്ല. അധ്യാപകരുടെ അവധി ഒഴിവുകളിലെ നിയമനങ്ങള്‍ അംഗീകരിക്കുന്നില്ല. മൂന്നു മാസം വരെയുള്ള അവധികളില്‍ നിയമനം നടത്തില്ല തുടങ്ങിയ സര്‍ക്കാര്‍ നിലപാടു വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശങ്ങളെ ഹനിക്കുന്നതും വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയെയും വിദ്യാലയങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി യോഗം വിലയിരുത്തി. പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ ആത്മാര്‍ഥ!
Read More of this news...
മദ്യവിരുദ്ധ സമിതിയുടെ ത്രിദിന കൌണ്‍സലിംഗ് പരിശീലനം
സ്വന്തം ലേഖകന്‍തിരുവനന്തപുരം: മദ്യം ആത്മീയ അന്തരീക്ഷം തകര്‍ക്കുന്നുവെന്നു മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്. കെസിബിസി മദ്യവിരുദ്ധ സമിതി നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന കൌണ്‍സിലിംഗ് പരിശീലന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യം വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിനു കത്തോലിക്കാസഭ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു വളരെയേറെ എതിര്‍പ്പുകള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉണ്ടാകുന്നുണ്ട്. സ്ഥിരതയോടുകൂടിയുള്ള ഒരു ത്യാഗ സമര്‍പ്പണം ഈ നിയോഗത്തിന് ആവശ്യമുണ്ട്. മദ്യത്തില്‍നിന്നും മയക്കുമരുന്നില്‍നിന്നും വിടുതല്‍ നേടാന്‍ പ്രാര്‍ഥനയുടെ വാതില്‍ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.വര്‍ഷങ്ങളായി മദ്യത്തിനും മയക്കുമരുന്നിനും എതിരേ പ്രവര്‍ത്തിക്കുന്നതിനും സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും കെസിബിസി മദ്യവിരുദ്ധ സമിതിക്കു കഴിഞ്ഞിട്ടുണ്െടന്നു ചടങ്ങില്‍ പ്രസംഗിച്ച സുബോദം പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.അമ്പാടി പറഞ്ഞു.ചടങ്ങില്‍ ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര അനുഗ്രഹ പ്രഭാഷണംനടത്തി. കെസിബിസി റീജിയണല്‍ ഡയറക്ടര്‍ ഫാ.ജോണ്‍ അരീക്കല്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ കെസിബിസി ജനറല്‍ സെക്രട്ടറി ഫാ.ടി.ജെ.ആന്റണി, കേരള ഗാന്ധിസ്മാരക നിധി തിരുവനന്തപുരം വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.എന്‍.രാധാകൃഷ്ണന്‍, ഡബ്ളിയുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ജോണ്‍സണ്‍ ഇടയാറന്മുള, കെസിബിസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എഫ്.എം.ലാസര്‍, എം.ഡി. റാഫേല്‍, സെക്രട്ട&
Read More of this news...
ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇന്നു (15-11-2015) സമാപനം
സിജോ പൈനാടത്ത്മുംബൈ: ഭാരത കത്തോലിക്കാ സഭയുടെ ദിവ്യകാരുണ്യഭക്തിയും വിശ്വാസതീക്ഷ്ണതയും കൂട്ടായ്മയുടെ സാക്ഷ്യവും അടയാളപ്പെടുത്തി ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇന്നു മുംബൈയില്‍ സമാപനം. കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വിശ്വാസി സമൂഹങ്ങളിലെ പ്രതിനിധികള്‍ സംഗമിച്ച ദിവ്യകാരുണ്യ കോണ്‍ഗ്രസ് സഭാചരിത്രത്തില്‍ തിളക്കമുള്ള മുഹൂര്‍ത്തങ്ങള്‍ എഴുതിച്ചേര്‍ത്താണു കൊടിയിറങ്ങുന്നത്. ഇന്നലെ രാവിലെ വിവിധ വിഷയങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ്, എ. പുഷ്പരാജന്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. സീറോ മലങ്കര റീത്തിലുള്ള ദിവ്യബലിയില്‍ ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് മുഖ്യകാര്‍മികത്വം വഹിച്ചു. മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, പൂന എക്സാര്‍ക്കേറ്റ് ബിഷപ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ മുഖ്യസഹകാര്‍മികരായി. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്, ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ.ടെലസ്ഫോര്‍ ടോപ്പോ, വിവിധ രൂപതകളിലെ മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി.ഉച്ചകഴിഞ്ഞ് മുംബൈ അതിരൂപതയിലെ ഉത്തന്‍ വേളാങ്കണ്ണിമാതാ തീര്‍ഥാടനകേന്ദ്രത്തില്‍ നടന്ന ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയില്‍ പ്രതിനിധികള്‍ക്കൊപ്പം പതിനായിരത്തിലധികം വിശ്വാസികളും പങ്കെടുത്തു. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അവതരിപ്പിച്ച സാംസ്കാരിക പരിപാടികള്‍ ശ്രദ്ധേയമായി.ഇന്നുര
Read More of this news...
കരുണയുടെ വര്‍ഷം: പിഒസിയില്‍ പഠനശിബിരം
കൊച്ചി: കരുണ എന്നത് ഒരു വികാരമല്ല, ജീവിതശൈലിയാണെന്ന് ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്. കരുണയുടെ ജൂബിലിവര്‍ഷത്തിനു മുന്നോടിയായി പിഒസിയില്‍ സംഘടിപ്പിച്ച പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവഹിതം നിറവേറ്റുന്ന ജീവിതശൈലിയുടെ പേരാണ് കരുണ. മതത്തിന്റെയോ വംശത്തിന്റെയൊ ദേശത്തിന്റെയൊ അതിരുകളെ അതിജീവിക്കാതെ ദൈവകരുണ ജീവിക്കാനാവില്ല. അസഹിഷ്ണുതയുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും വിറങ്ങലിച്ച നിമിഷങ്ങളിലും ദൈവഹിതം നിറവേറ്റാന്‍ ക്രൈസ്തവനെ ക്ഷണിക്കുന്നതാണു കരുണയുടെ അസാധാരണ ജൂബിലിവര്‍ഷമെന്ന് മാര്‍ എടയന്ത്രത്ത് പറഞ്ഞു. ഫാ. മാര്‍ട്ടിന്‍, റവ.ഡോ. ജോളി കരിമ്പില്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലിങ്കല്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജോളി വടക്കന്‍, ഫാ.ഷിബു സേവ്യര്‍, ഫാ. ജേക്കബ് പാലക്കപ്പിള്ളി, ഫാ. വിന്‍സെന്റ് പെന്നല്ല, സിസ്റര്‍ ജയമ്മ പട്ടാളത്ത് എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika
Read More of this news...
മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി കാണണം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പാരീസില്‍ ഭീകരര്‍ നടത്തിയ ആക്രമണം മനുഷത്വമില്ലാത്തതാണെന്നും ഇത്തരം പ്രവൃത്തികളെ മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി കാണണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ മനസിപ്പോള്‍ ഫ്രാന്‍സിലെ ജനങ്ങള്‍ക്കാപ്പമാണ്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനുമായി പ്രാര്‍ഥിക്കുന്നു. മനുഷത്വരഹിതമായ ഇത്തരം ആക്രമണങ്ങള്‍ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല-ഇറ്റാലിയന്‍ ചാനലായ ടിവി 2000ന് അനുവദിച്ച ഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
Source: Deepika
Read More of this news...
മാര്‍ത്തോമ്മാ തീര്‍ഥാടനം സമാപിച്ചു
കൊടുങ്ങല്ലൂര്‍: സര്‍വസമുദായ മൈത്രിയുടെ സംഗമവേദിയായ കൊടുങ്ങല്ലൂരില്‍ ചരിത്രമെഴുതി ഈ വര്‍ഷത്തെ മാര്‍ത്തോമ്മാ തീര്‍ഥാടനം സമാപിച്ചു. ദൈവത്തില്‍ ആശ്രയിക്കുന്ന, കാരുണ്യത്തിന്റെ മുഖം മറ്റുള്ളവരില്‍ ദര്‍ശിക്കുന്ന, പ്രകൃതിയുടെ സംരക്ഷകരാകുന്ന ഭാരതത്തിന്റെ മക്കളാകണം എല്ലാവരുമെന്നു മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഭാരത പ്രവേശന തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത സംഘടിപ്പിച്ച കൊടുങ്ങല്ലൂര്‍ തീര്‍ഥാടനത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഫ്രാന്‍സിലെ ഭീകരാക്രമണത്തെ അപലപിച്ച ബിഷപ്, ഫ്രഞ്ച് ജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കാനും മതമൈത്രിയും സഹിഷ്ണുതയും എന്തു വിലകൊടുത്തു സംരക്ഷിക്കാനും സമ്മേളനത്തില്‍ പങ്കെടുത്ത വിശ്വാസിളോട് ആഹ്വാനംചെയ്തു. ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസം ആദ്യമായി പ്രചരിപ്പിച്ച മാര്‍ തോ മ്മാശ്ളീഹായുടെ ഭാരതപ്രവേശനതിരുനാളായ നവംബര്‍ 15ന് ഇരിങ്ങാലക്കുട രൂപത വര്‍ഷങ്ങളായി നടത്തിവരുന്ന തീര്‍ഥാടനത്തിനു രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കി. രാവിലെ 6.30നു ഇരിങ്ങാലക്കുട കത്തീഡ്രല്‍ അങ്കണത്തില്‍നിന്ന് ആരംഭിച്ചു. കരൂപ്പടന്ന സ്കൂള്‍ ഗ്രൌണ്ടില്‍ ജമാ അത്തെ ഇസ്ലാമിക് ഹിന്ദ് ഭാരവാഹികളായ കെ.എസ്. അബ്ദുള്‍ മജീദും ഹസന്‍ ഉള്ളയും തീര്‍ഥാടകരെ സ്വീകരിച്ചു. അഭിവന്ദ്യ പിതാക്കന്മാരും സാമുദായിക സാംസ്കാരിക പ്രതിനിധികളും ചേര്‍ന്നു കല്‍വിളക്ക് തെളിച്ചതോടെ സമാപനചടങ്ങുകള്‍ക്കു ആരംഭംകുറിച്ചു. ടി.എന്‍. പ്രതാപന്‍ എംഎല്‍എ, ബി.ഡി. ദേവസി എംഎല്‍എ എന്നിവര്‍ ആശംസയറിയിച്ചു. ദിവ്യബലിക്കു മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വംവഹിച്ചു. ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍, വിക
Read More of this news...
നരഹത്യയെ ദൈവത്തിന്റെ പേരില്‍ ന്യായീകരിക്കുന്നതു ദൈവനിന്ദ: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: നരഹത്യയെ ദൈവത്തിന്റെ പേരില്‍ ന്യായീകരിക്കുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാരീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് സ്റേറ്റിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണങ്ങള്‍ നടത്തുന്നതിലൂടെ മാനവരാശിയുടെ ഒരു പ്രശ്നവും പരിഹരിക്കപ്പെടുകയില്ലെന്നും ദൈവത്തിന്റെ പേരില്‍ നടത്തുന്ന നരഹത്യയാണ് ഏറ്റവും വലിയ ദൈവനിന്ദയെന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിനു വിശ്വാസികളോട് ഞായറാഴ്ചത്തെ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. പാരീസില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
Source: Deepika
Read More of this news...
ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു സമാപനം
സിജോ പൈനാടത്ത്മുംബൈ: ഭാരത കത്തോലിക്കാ സഭയുടെ വിശ്വാസതീക്ഷ്ണതയ്ക്കു തിളക്കമേകി, കൂട്ടായ്മയുടെ സന്ദേശവുമായി ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു ഭക്തിനിര്‍ഭരമായ സമാപനം. കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള കത്തോലിക്കാ രൂപതകളുടെ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പുതിയ സാക്ഷ്യമായി ഈ ദിവ്യകാരുണ്യ ആഘോഷം. ഇന്നലെ ഉച്ചയ്ക്കു മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെയാണു ദിവ്യകാരുണ്യ കോണ്‍ഗ്രസിനു സമാപനമായത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, പ്രാദേശികമായ വേഷവിധാനങ്ങളോടെ അതാതു രൂപതകളുടെ പതാകയുമായി സമാപന പ്രദക്ഷിണത്തില്‍ അണിനിരന്നതു നിറപ്പകിട്ടേകി. സ്വയം വിശുദ്ധീകരിക്കാനും അതിലൂടെ മറ്റുള്ളവരെ വിശുദ്ധീകരിക്കാനും ദിവ്യകാരുണ്യഭക്തി കാരണമാകണമെന്ന് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസസാക്ഷ്യത്തില്‍ ഭാരതസഭ എന്നും പ്രചോദനമാണെന്നും കര്‍ദിനാള്‍ മാല്‍ക്കം പറഞ്ഞു. മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിക്ക് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഉപഹാരം കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സമര്‍പ്പിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി കൊടുത്തയച്ച കാസ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഏറ്റുവാങ്ങി. രാവിലെ ഒമ്പതിനു സുപ്രീംകോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ്, അഡോള്‍ഫ്
Read More of this news...
ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഹൃദയം കീഴടക്കി ജസ്റീസ് കുര്യന്‍ ജോസഫിന്റെ ജീവിതസാക്ഷ്യം
മുംബൈ: സുപ്രീംകോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫിന്റെ വിശ്വാസതീക്ഷ്ണമായ ജീവിതപാഠങ്ങള്‍ പങ്കുവച്ചതു ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഹൃദ്യമായ കൈയടി നേടി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത് തന്റെ ദിവ്യബലി സന്ദേശത്തില്‍ ജസ്റീസ് കുര്യന്‍ ജോസഫിന്റെ അനുഭവ വിവരണം പ്രത്യേകം പരാമര്‍ശിച്ചതും ശ്രദ്ധേയമായി. ദിവ്യകാരുണ്യം ആദ്യമായി സ്വീകരിച്ച നാള്‍ മുതല്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, ഭാരതത്തിലെ പരമോന്നത നീതിപീഠത്തില്‍ ന്യായാധിപനായി ഇരിക്കുമ്പോഴും, ദിവ്യകാരുണ്യ സ്വീകരണമാണു തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ശക്തിയും ഊര്‍ജവുമെന്നു ജസ്റീസ് കുര്യന്‍ ജോസഫ് തന്റെ അനുഭവസാക്ഷ്യത്തില്‍ വ്യക്തമാക്കി. മാതാപിതാക്കളും സഹോദരങ്ങളും ബാല്യകാലത്തു പകര്‍ന്നുനല്‍കിയ ചിട്ടയായ വിശ്വാസ ആഭിമുഖ്യം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിലായിരിക്കുമ്പോള്‍ എറണാകുളത്തെ നിത്യാരാധന കേന്ദ്രത്തില്‍ പോകുന്നതു പതിവായിരുന്നു. ന്യായാധിപനെന്ന പദവിയുടെ അകമ്പടികള്‍ മാറ്റിവച്ചു ദിവ്യകാരുണ്യഭക്തി പ്രകടിപ്പിക്കാനും അതില്‍ ജീവിക്കാനും ഒരിക്കലും മടി തോന്നിയിട്ടില്ല. നാളിതുവരെ തന്നെ വഴിനടത്തിയ ദിവ്യകാരുണ്യം നാളെകളിലും തനിക്കു കൂട്ടാകുമെന്നുതന്നെയാണ് വിശ്വാസവും പ്രതീക്ഷയും. ദൈവത്തോട് നാം എന്തു ചോദിക്കുന്നു എന്നതല്ല നമുക്ക്എന്താണ് ആവശ്യം എന്നതാണു ദൈവത്തിന്റെ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More of this news...
അനുദിന ജീവിതത്തില്‍ നിത്യതയെ ധ്യാനിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്
ദൈവം സമ്പൂര്‍ണ്ണ സൗന്ദര്യമാണ്; മറ്റെല്ലാം അപൂര്‍ണ്ണവും അനശ്വരവുമാണ്. വിശ്വാസികള്‍ വീണുപോകുന്ന രണ്ടു പ്രലോഭനങ്ങളുണ്ട്: ഒന്ന് നശ്വരമായ ഭൗമികവസ്തുക്കളുടെ ബിംബവത്ക്കരണവും, രണ്ടാമതായി തങ്ങളുടെ രീതികളെയും ശീലങ്ങളെയും അനശ്വരമെന്നോണം പൂജ്യമായി പൂവിട്ടാരാധിക്കുന്നതും. ഇതായിരുന്നു നവംബര്‍ 13-ാം തിയതി വെള്ളിയാഴ്ച പേപ്പല്‍ വസതി, സാന്താ മാര്‍ത്തയില്‍ ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സുവിശേഷചിന്തയുടെ സാരാംശം.ദൈവം നിത്യസൗന്ദര്യമാണ്. ആകാശം അവിടുത്തെ മഹത്വവും വാനവിതാനം അവിടുത്തെ കരവിരുതും വിളംബരംചെയ്യുന്നതായി സങ്കീര്‍ത്തകന്‍ വര്‍ണ്ണിക്കുന്നു (സങ്കീര്‍ത്തനം 19). ദൃഷ്ടിഗോചരമായ സുന്ദര വസ്തുക്കളില്‍നിന്നും അദൃശ്യമായ ദൈവികസൗന്ദര്യത്തെ തിരിച്ചറിയാന്‍ മനുഷ്യര്‍ക്ക് കഴിയേണ്ടതാണ്. ശില്പങ്ങളില്‍ ശ്രദ്ധപതിക്കുന്നവര്‍ എന്തുകൊണട് ശില്പിയെ തിരിച്ചറിയുന്നില്ലെന്ന് വൈജ്ഞാനികന്‍ നമ്മോടു ചോദിക്കുന്നു (വിജ്ഞാനം 13, 1-9). ഇതിനു കാരണം ദൃശ്യവസ്തുക്കളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച്, അവയുടെ തിളക്കത്തിലും നോട്ടത്തിലും അമ്പരന്ന് അവയെ ദൈവങ്ങളായി മനുഷ്യര്‍ കരുതുന്ന പ്രവണത തന്നെ! വിഗ്രഹാരാധനയെന്ന് ഇതിനെ വചനം വിശേഷിപ്പിക്കുന്നു. അങ്ങനെ സൃഷ്ടവസ്തുക്കളിലും അവയുടെ മനോഹാരിതയിലും മനുഷ്യര്‍ ഭ്രമിച്ചുനില്ക്കുമ്പോള്‍ അവയുടെ സ്രഷ്ടാവിനെ അവര്‍ മറന്നുപോകുന്നുണ്ടെന്നതും സത്യമാണ്. പ്രാപഞ്ചിക മനോഹാരിതയില്‍ മതിമറന്നു നില്ക്കുന്നവരുടെ മുന്നില്‍ ഇതാ, സൂര്യാസ്തമയമുണ്ടെന്ന് ഓര്‍ക്കേണ്ടതാണ്. ചുറ്റുമുള്ളവ മങ്ങിമറയും, പിന്നെ കെട്ടടങ്ങും, അനശ്വരമായത് ദൈവിക സൗന്ദര്യം മാത്രമാണ്!അസ്തമയസൂര്യന് തീര്‍ച്ചയായും ഒരു പൂര്‍വ്വ പ്രഭയുണ്ട്. എന്നിരുന്നാലും നോക്കിനില്Ŏ
Read More of this news...
പാവങ്ങളില്‍ ദൈവപരിപാലയെ തൊട്ടറിഞ്ഞ മനുഷ്യനായിരുന്നു വിശുദ്ധ ലൂയി ഗ്വനേലാ: പാപ്പാ
ദൈവപരിപാലന സാങ്കല്പികമല്ല പച്ചയാഥാര്‍ത്ഥ്യവും പതറാത്ത വിശ്വാസവുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംബര്‍ 12-ാം തിയതി വ്യാഴാഴ്ച രാവിലെ വിശുദ്ധ ലൂയി ഗ്വനേലായുടെ സഭാകൂട്ടായ്മയുമായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ധന്‍റെ ജീവിതപുണ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 5000-ത്തിലേറെ വരുന്ന ഗ്വനേലിയന്‍ കുടുംബാംഗങ്ങളെ പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.മാനുഷിക യുക്തിയെ വെല്ലുന്ന വിശ്വാസം ദൈവപരിപാലനയില്‍ അദ്ദേഹം അര്‍പ്പിച്ചിരുന്നതായും, അത് പാവങ്ങള്‍ക്കുള്ള ശുശ്രൂഷയായി ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടു വിശുദ്ധത്തിലേയ്ക്ക് അദ്ദേഹംഉയര്‍ന്നുവെന്നും പാപ്പാ പ്രസ്താവിച്ചു. ദൈവം സ്നേഹമുള്ള പിതാവെന്ന് പറയുന്നത് വിശുദ്ധ ഗ്വനേലയ്ക്ക് സ്നേഹത്തിലും സാഹോദര്യത്തിലും ഉപവി പ്രവര്‍ത്തികളിലും മനുഷ്യര്‍ അനുഭവിക്കുന്ന, വിശിഷ്യ പാവങ്ങളായവര്‍ പങ്കുചേരുന്ന, സല്‍പ്രവൃത്തികളുടെ യാഥാര്‍ത്ഥ്യമായിരുന്നെന്നും, അത് പതറാത്ത വിശ്വാസത്തില്‍ അടിയുറച്ചതായിരുന്നെന്നും വിശുദ്ധനെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു.അതുപോലെ, സ്നേഹത്തില്‍ അധിഷ്ഠിതമായ ജാഗ്രതയും കരുതലും വിശുദ്ധ ഗ്വനേലാ പകര്‍ന്നുതരുന്ന വിശുദ്ധിയുടെ രണ്ടാമത്തെ നറുമലരാണെന്നും പാപ്പാ വിശേഷിപ്പിച്ചു. അപരന്‍ അപരിചതനാണെങ്കിലും തുണതേടുന്നവനെങ്കില്‍ സഹോദരനായി സ്നേഹത്തില്‍ വീക്ഷിക്കുക. അവന്‍ എന്‍റെ സഹോദരനാണെങ്കില്‍ മുടന്തനോ, കുരുടനോ, ദരിദ്രനോ ആയിരുന്നാലും അവന്‍ എനിക്ക് ഭാരമല്ല. അവന്‍, അവള്‍ എന്‍റെ സഹോദരനും സഹോദരിയുമാണെന്ന ജാഗ്രതയും കരുതലും ആ വീക്ഷണത്തില്‍ മാത്രമേ വളര്‍ത്താനാവൂ എന്നാണ് നവയുഗപ്പുലരിയില്‍ ഇറ്റലിയില്‍ ജീവിച്ച പാവങ്ങളുടെ പ്രേഷിതനായ ഗ്വനേ
Read More of this news...
അല്‍മായപ്രേഷിതത്വം സുവിശേഷത്തിന്‍റെ സ്നേഹപ്രകരണമെന്ന് പാപ്പാ ഫ്രാന്‍സിസ്
ക്രിസ്തുവിന്‍റെ പ്രവാചകദൗത്യത്തിൽ പങ്കാളികളാണ് അല്‍മായരെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നവംബര്‍ 12-ാം വ്യാഴാഴ്ച റോമില്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.ദൈവജനത്തിന്‍റെ കാതലാണ് അല്‍മായസമൂഹമെന്നും, ക്രിസ്തുവിന്‍റെ പൗരോഹിത്യ-പ്രവാചക-രാജകീയ സ്ഥാനങ്ങളില്‍ സഭാനേതൃത്വത്തോടൊപ്പം തുല്യപങ്കുകാരാണ് അവരെന്നും, 50-ാം വാര്‍ഷികം ആഘോഷിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ Apostolicam Actuositatem, 'അല്‍മായപ്രേഷിതത്വം' എന്ന അല്‍മായരെക്കുറിച്ചുള്ള പ്രമാണരേഖയെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.ലോകത്തുള്ള സഭാശുശ്രൂഷയുടെ പുളിമാവാണ് അല്‍മായരെന്നും, അവര്‍ സ്വീകരിച്ചിട്ടുള്ള ജ്ഞാനസ്നാനാഭിഷേകത്താല്‍ അവര്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാരും, മനുഷ്യ യാതനകളുള്ള ഇടങ്ങളില്‍ പ്രത്യാശയും പ്രകാശവും സ്നേഹവും പകരാന്‍ കരുത്തുള്ള പ്രേഷിതരുമാണെന്ന് പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കണ്ട 'ത്രിമാന ഭാവമുള്ള സ്നേഹപ്രകരണ'മായിരുന്നു അല്‍മായപ്രേഷിതത്വമെന്ന് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. അതിനാല്‍ ദൈവത്തോടും മാനവകുലത്തോടും സഭയോടും ഒരുപോലുള്ള ക്രൈസ്തവ സമര്‍പ്പണത്തിന്‍റെ മൂര്‍ത്തരൂപമാണ് അല്‍മായ പ്രേഷിതത്വമെന്നും പാപ്പാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.Source: Vatican Radio
Read More of this news...
സഭ: കൂട്ടായ്മയുള്ള കുടുംബവും വിദ്യാലയവുമെന്ന് പാപ്പാ ഫ്രാന്‍സിസ്
കൂട്ടായ്മയുള്ള കുടുംബവും വിദ്യാലയവുമാകണം സഭയെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നവംബര്‍ 12-ാം തിയതി വ്യാഴാഴ്ച രാവിലെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ സ്ലൊവാക്കിയായിലെ മെത്രാന്‍ സംഘത്തെ 'ആദ് ലീമിനാ' കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റ പ്രതിഭാസത്തിന്‍റെയും ആഗോളവത്ക്കരണത്തിന്‍റെയും പ്രക്രിയയില്‍ കാലത്തിന്‍റെ കാലൊച്ച കേള്‍ക്കുകയും ക്രിസ്തുവിലുള്ള സാഹോദര്യ സ്പന്ദനത്തോടും അനുകമ്പയുള്ള നീതിബോധത്തോടുംകൂടെ കുടിയേറ്റക്കാരെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും വേണമെന്ന് സ്ലൊവേക്യായിലെ മെത്രാന്മാരെ പാപ്പാ ഉദ്ബോധിപ്പിച്ചു.അതാതു രാഷ്ട്രത്തിന്‍റെ നിയമങ്ങള്‍ പാലിക്കുമ്പോഴും ക്രൈസ്തവ ഉപവിയും, മനുഷ്യാന്തസ്സും മാനിക്കുന്ന നീതിനിഷ്ഠയോടെ കുടിയേറ്റക്കാരായ സഹോദരങ്ങളെ സമീപിക്കുകയും തുണയ്ക്കുകയും വേണമെന്ന് മെത്രാന്‍സംഘത്തോട് പാപ്പാ ആഹ്വാനംചെയ്തു.ജീവിതായനത്തിന്‍റെ കാലികമായ മാറ്റങ്ങളെ നവമായ സമൂഹ്യചുറ്റുപാടുകളായി അംഗീകരിക്കണമെന്നും, അതിലൂടെ ഉരുവാകുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തില്‍ കണ്ടുകൊണ്ടാണ് യൂറോപ്പില്‍ നവസുവിശേഷവത്ക്കരണത്തിന്‍റെ ഭാഷയും വ്യാകരണവും പകര്‍ന്നുനല്കേണ്ടതെന്നും മെത്രാന്‍സംഘത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.രണ്ട് ലത്തീന്‍ അതിരൂപതകള്‍ക്കു കീഴില്‍ 6 സാമന്തരൂപതകളുള്ള സ്ലൊവാക്കിയന്‍ സഭയെ നയിക്കുന്നത് ആര്‍ച്ചുബിഷപ്പ് സ്റ്റാനിസ്ലാവൂസ് സ്വലെന്‍സ്ക്കിയാണ്. അതുപോലെ വിവിധ ചെറിയ സഭാപ്രവിശ്യകളുള്ള (Eparchy-കളുള്ള) അവിടത്തെ ബൈസന്‍റൈന്‍ സഭയെ നയിക്കുന്നത് പ്രെഷോവിലെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജാന്‍ ബബിയാക്
Read More of this news...