News & Events
പ്രത്യാശയ്ക്കും സംവാദത്തിനും പ്രവര്‍ത്തനത്തിനും ഉള്ള ക്ഷണം, "ലൗദാത്തോ സീ"
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_420.jpg)
പ്രത്യാശയ്ക്കും സംവാദത്തിനും പ്രവര്‍ത്തനത്തിനും ഉള്ള ഒരു ക്ഷണമാണ് "ലൗദാത്തോ സീ" എന്ന ചാക്രികലേഖനം നല്‍കുന്നതെന്ന് പറയുന്നു കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍മെക്സിക്കന്‍ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പൊതുചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു നീതിസമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്ക്സണ്‍. വിവിധ സഭാ സ്ഥാപനങ്ങള്‍, രാഷ്ട്രീയപൗരസമൂഹങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളായിരുന്നു നവംബര്‍ പതിനൊന്നാം തിയതി നടന്ന ഈ അന്താരാഷ്ട്ര ഫോറത്തില്‍ പങ്കെടുത്തത്.മെക്സിക്കോയിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളുടെ വെളിച്ചത്തിലാണ് "അങ്ങേയ്ക്കു സ്തുതി" എന്ന ചാക്രികലേഖനത്തിന്‍റെ സന്ദേശം കര്‍ദ്ദിനാള്‍ വ്യക്തമാക്കിയത്. സമകാലീന ലോകത്തില്‍, പല വിധേനയും സുസ്ഥിരവികസനത്തിനായി സര്‍ക്കാര്‍ ഗവേഷണങ്ങളും ശ്രമങ്ങളും നടത്തുന്നുണ്ട്. നാം വസിക്കുന്ന പൊതുഭവനത്തിന്‍റെ സംരക്ഷണത്തിനായി ഈ ചാക്രികലേഖനത്തിന്‍റെ തുടക്കത്തില്‍ തന്നെ പാപ്പാ ഫ്രാന്‍സിസ് ഏവരെയും ഒരു സംവാദത്തിലേയ്ക്ക് ക്ഷണിച്ചിരുന്നുവെന്നും അതില്‍ മെത്രാന്‍ സമിതികളുടെ സംഭാവനകളെ സ്മരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.സമഗ്രമായ പരിസ്ഥിതിസംരക്ഷണം, പരിതസ്ഥിതവിജ്ഞാനം, സാമൂഹ്യ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിരയായവരുടെ നീതിക്കും ഐക്യദാര്‍ഢ്യത്തിനുംവേണ്ടിയുമുള്ള കരച്ചില്‍, പാരിസ്ഥിതിക പൗരത്വത്തിനുള്ള ആഹ്വാനം, തുടങ്ങിയവയെ വിശദീകരിച്ചു സംസാരിച്ചു കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍. ഒരു സമഗ്രമായ പാരിസ്ഥിതിക പരിവര്‍ത്തനത്തിനാണ് പാപ്പാ എല്ലാവരെയും നിര്‍ബന്ധിക്കുന്നതെന്നും, ō
Read More of this news...
വിശുദ്ധ കുര്‍ബാന ലോകത്തെ രൂപാന്തരപ്പെടുത്തുന്നു: കര്‍ദ്ദിനാള്‍ ടോപ്പൊ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_421.jpg)
വിശുദ്ധ കുര്‍ബാന ലോകത്തെ രൂപാന്തരപ്പെടുത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ ടോപ്പൊ അഭിപ്രായപ്പെട്ടു. മുബൈയില്‍ ഈ ദിവസങ്ങളില്‍ നടന്നുവരുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ വ്യാഴാഴ്ച രാവിലെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു, റാഞ്ചിയിലെ ആര്‍ച്ചുബിഷപ്പായ കര്‍ദ്ദിനാള്‍ ടെലസ്ഫോര്‍ ടോപ്പൊ.വിശുദ്ധ കുര്‍ബാനയെന്ന അടിസ്ഥാനഘടകത്തിനു മാത്രമേ മനുഷ്യനെയും ലോകത്തെയും പരിവര്‍ത്തനം ചെയ്യാന്‍ കഴിയൂവെന്നും, നമ്മള്‍ പോഷിപ്പിക്കപ്പെടുന്നതുവഴി മറ്റുള്ളവരെ പോഷിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ക്രിസ്തുവിന്‍റെ കുരിശിലെ ബലിയെ കേന്ദ്രീകരിച്ചുകൊണ്ടാവണം വിശുദ്ധ ബലിപീഠത്തെ സമീപിക്കേണ്ടതെന്നും സമാധാന സ്ഥാപകരാകേണ്ടതെന്നും കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു."ക്രിസ്തുവിനാല്‍ പരിപോഷിതരായി മറ്റുള്ളവരെ പരിപോഷിപ്പിക്കുക" എന്ന മുഖ്യപ്രമേയത്തോടെയാണ്, നവംബര്‍ 12 മുതല്‍ 15 വരെ മുബൈയില്‍ ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്.'ജീവന്‍റെ അപ്പമാണ് ഞാന്‍' എന്നു പറയുന്ന കര്‍ത്താവായ ദൈവം തന്നെ നമുക്കു ഭക്ഷണമാകുന്നു, മാനസാന്തരപ്പെടുത്താനായി പരിവര്‍ത്തിതരാകുക, ഛിന്നഭിന്നമായവയില്‍നിന്ന് സമഗ്രതയിലേയ്ക്കു വളരുക, കുടുംബം സജീവമായ വി. കുര്‍ബാനയും സുവിശേഷവത്ക്കരണത്തിനുള്ള മുഖ്യ മാധ്യമവുമാണ്, വി.കുര്‍ബാന കരുണയുടെ ഉറവിടമാണ്, പരി. കന്യകാമറിയം വി.കുര്‍ബാനയുടെ അമ്മയാണ് സ്വര്‍ഗ്ഗീയ കൂടാരമാണ് എന്നിവയെക്കുറിച്ചാണ് കര്‍ദ്ദിനാള്‍ തന്‍റെ പ്രഭാഷണത്തില്‍ വ്യക്തമാക്കിയത്.സന്ദേശാവസാനത്തില്‍, പകലും രാത്രി വൈകുംവരെയും ജോലിചെയ്യാന്‍ വി.കുര്‍ബാനയില്‍നിന്ന് ശക്തിയാര്‍ജ്ജിച്ചിരുന്ന അനുഗ്രഹീതയായ കല്‍ക്കട്ടയിലെ മദര്‍ തെരെസയെ അനുസ്മരിച്ചു. ദൈവരാജ്യത്&
Read More of this news...
കൊടുങ്ങല്ലൂര്‍ മാര്‍തോമ തീര്‍ഥാടനം നാളെ, ഒരുക്കങ്ങളായി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_422.jpg)
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത വര്‍ഷംതോറും നടത്തിവരാറുള്ള കൊടുങ്ങല്ലൂര്‍ മാര്‍തോമ തീര്‍ഥാടനം മാര്‍തോമാശ്ളീഹായുടെ ഭാരതപ്രവേശന തിരുനാളായ നാളെ (15-11-2015) രാവിലെ 6.30നു ഇരിങ്ങാലക്കുട കത്തീഡ്രല്‍ അങ്കണത്തില്‍നിന്ന് ആരംഭിക്കും. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കുന്ന പദയാത്രയില്‍ രൂപതയിലെ വൈദികര്‍, സന്യസ്തര്‍, സാമുദായിക സാംസ്കാരിക അല്മായ യുവപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍തോമാശ്ളീഹായുടെ ഭാരതപ്രവേശനത്തിന്റെ 1963-ാം വാര്‍ഷികത്തോടനുബന്ധിച്ച് സഭയിലെ സമര്‍പ്പിതവര്‍ഷാചരണത്തില്‍ നടക്കുന്ന യാത്രയില്‍ 134 ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കുചേരു ന്നുണ്ട്. കോലോത്തുംപടി, നടവരമ്പ്, വര്‍ക്ക് ഷോപ്പ് പടി, വെള്ളാങ്കല്ലൂര്‍, കോണത്തുകുന്ന്, കരൂപ്പടന്ന സ്കൂള്‍ ഗ്രൌണ്ട്, പുല്ലൂറ്റ് സ്കൂള്‍ ഗ്രൌണ്ട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കൊടുങ്ങല്ലൂര്‍ സെന്റ് മേ രീസ് ദൈവാലയത്തോടനുബന്ധി ച്ചുള്ള സാന്തോം സ്ക്വയറില്‍ പദയാത്ര സമാപിക്കും. തുടര്‍ന്ന് ബിഷപ്പുമാരും സാമുദായിക സാംസ്കാരിക പ്രതിനിധികളും ചേര്‍ന്ന് കല്‍വിളക്ക് തെളിയിക്കും. സി.എന്‍. ജയദേവന്‍ എംപി, ടി.എന്‍. പ്രതാപന്‍ എംഎല്‍എ, ബി.ഡി. ദേവസി എംഎല്‍എ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ക്രിസ്തുദര്‍ശന്‍ കമ്യൂണിക്കേഷന്‍ തയാറാക്കിയ 'ഇരിങ്ങാലക്കുട രൂപത ഭാരത കത്തോലിക്കാ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍' എന്ന ഡോക്യുമെന്ററി സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. ല്യൂമന്‍ യൂത്ത് സെന്ററിന്റെ കെട്ടിട നിര്‍മാണത്തിന്റെയും കാരുണ്യവര്‍ഷത്തില്‍ ഇരിങ്ങാലക്കുട, ചാലക്കുടി പട്ടണത്തില്‍ സൌജന്യ ഭക്ഷണം നല്‍കുന്നതിന്റെയും ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനതŔ
Read More of this news...
കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാനതല പ്രസംഗമത്സരം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_423.jpg)
ആലപ്പുഴ: ഡിസംബര്‍ 11, 12 തീയതികളില്‍ നടക്കുന്ന കെസിബിസി മദ്യവിരുദ്ധസമിതിയുടെ 17-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംസ്ഥാനതലത്തില്‍ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. 21നു രാവിലെ പത്തരയ്ക്ക് ആലപ്പുഴ സെന്റ് ആന്റണീസ് ഓര്‍ഫനേജില്‍വച്ചാണു മത്സരം. ഹൈസ്കൂള്‍, പ്ളസ്ടു, കോളജ് വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. മത്സരാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയില്‍നിന്നു ലഭിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്കു കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. രജിസ്ട്രേഷന്‍ ഫീസ് അമ്പതു രൂപയാണ്. ഫോണ്‍: 9446118978.
Source: Deepika
Read More of this news...
കൂനമ്മാക്കല്‍ തോമ്മാ കത്തനാര്‍ക്ക് മാര്‍ത്തോമ്മ അവാര്‍ഡ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_424.jpg)
കോട്ടയം: കേരള ക്രിസ്ത്യന്‍ ഫൌണ്േട ഷന്‍ 2015 ലെ മാര്‍ത്തോമ്മ അവാര്‍ഡ് കൂനമ്മാക്കല്‍ തോമ്മാ കത്തനാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി ഫൌണ്േടഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ഫിലിപ്പ്, പ്രഫ.മാത്യു ഉലകംതറ എന്നിവര്‍ അറിയിച്ചു.സുറിയാനി പഠിക്കാനും സുറിയാനിയില്‍ പ്രാര്‍ഥിക്കാനും പരിശീലിപ്പിക്കുന്ന ബേസ് അപ്രേം നസ്രാണി ദയറായുടെ സ്ഥാപകനാണ് കൂനമ്മാക്കല്‍ തോമ്മാ കത്തനാര്‍. ബേസ് അപ്രേം നസ്രാണി ദയറായിലൂടെ കൂനമ്മാക്കലച്ചന്‍ ചെയ്യുന്ന സേവനങ്ങള്‍ വിലയിരുത്തിയാണ് 2015ലെ മാര്‍ത്തോമ്മാ അവാര്‍ഡ് അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാറേമ്മാക്കല്‍ തോമാകത്തനാരുടെ 217-ാം ചരമവാര്‍ഷികദിനമായ 2016 മാര്‍ച്ച് 20ന് അവാര്‍ഡ് നല്‍കും.
Source; Deepika
Read More of this news...
മിഷന്‍ലീഗ് സംസ്ഥാനതല കലോത്സവം ഇന്ന്(14-11-2015) പുത്തനങ്ങാടിയിൽ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_425.jpg)
അങ്ങാടിപ്പുറം (മലപ്പുറം): ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന മിഷന്‍ കലോത്സവം ഇന്ന് (14-11-2015) രാവിലെ ഒമ്പതു മുതല്‍ പുത്തനങ്ങാടി സെന്റ് ജോസഫ്സ് സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. സംസ്ഥാനത്തെ വിവിധ രൂപതകളില്‍നിന്നായി ആയിരത്തോളം കലാകാരന്മാര്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. വൈകിട്ട് 3.30നു നടക്കുന്ന സമാപന സമ്മേളനം താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനംചെയ്യും.
Read More of this news...
ദിവ്യകാരുണ്യം പഠിപ്പിക്കുന്നതു സര്‍വചരാചരങ്ങളെയും കരുണയോടെ സമീപിക്കാന്‍: മാര്‍ ആലഞ്ചേരി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_426.jpg)
സിജോ പൈനാടത്ത്മുംബൈ: ക്രിസ്തുവിന്റെ കരുണാര്‍ദ്രമായ ഭാവത്തോടെ പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളെയും സമീപിക്കാനാണു ദിവ്യകാരുണ്യം പഠിപ്പിക്കുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുംബൈയിലെ ഗോരെഗാവ് സെന്റ് പയസ് ടെന്‍ത്ത് കോളജില്‍ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ രണ്ടാം ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്നേഹവും കരുണയും ഓര്‍മപ്പെടുത്തുന്നതാവണം നമ്മുടെ അനുദിന ജീവിതം. ആധുനിക ലോകത്തില്‍ കുടുംബങ്ങളുടെ നവീകരണത്തിനു സഭ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സഭയുടെ ഇടവകകളും രൂപതകളും സഭയാകെയും മാനുഷിക മൂല്യങ്ങളാല്‍ നിറയണം. മുംബൈയില്‍ 1964ല്‍ നടന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാവണം മോണ്‍. അഗസ്റിന്‍ കണ്ടത്തില്‍ സേവ് എ ഫാമിലി പ്ളാന്‍ എന്ന മഹത്തായ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. ഇന്ന് ഇന്ത്യയിലെമ്പാടും ജാതി മത ഭേദമന്യേ പാവങ്ങള്‍ക്കു ക്രിസ്തീയമായ കാരുണ്യം എല്ലാ അര്‍ഥത്തിലും പകര്‍ന്നുനല്‍കുന്ന ജീവകാരുണ്യ പ്രസ്ഥാനമായി സേവ് എ ഫാമിലി പ്ളാന്‍ വളര്‍ന്നുകഴിഞ്ഞു. - അദ്ദേഹം ചൂണ്ടിക്കാട്ടി. സീറോ മലബാര്‍ ആരാധനക്രമത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കല്യാണ്‍ രൂപത ബിഷപ് മാര്‍ തോമസ് ഇലവനാല്‍ എന്നിവര്‍ പ്രധാന സഹകാര്‍മികരായി. ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോ, മാര്‍പാപ്പയുടെ പ്രതിനിധി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്ത്, റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ എന്നിവരും ഭാരതത്തിലെ വിവിധ
Read More of this news...
അനശ്വരമായ മനോഹാരിത ദൈവം മാത്രം:പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_416.jpg)
ദൈവമാണ് മഹത്തായ സൗന്ദര്യം; മറ്റുള്ളതെല്ലാം മങ്ങിപോകുന്നവയാണെന്ന് പാപ്പാ ഫ്രാന്‍സിസ് വെള്ളിയാഴ്ച ദിവ്യബലിമദ്ധ്യേ ഉദ്ബോധിപ്പിച്ചു. "ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു"(സങ്കീ. 19:1)വെന്ന സങ്കീർത്തനവാക്യത്തെ പരാമര്‍ശിച്ചുകൊണ്ട് ദൈവമാണ് മഹത്തായ സൗന്ദര്യമെന്ന് പാപ്പാ പറഞ്ഞു. എന്നും നിലനില്‍ക്കുന്നവയെന്നു കരുതി ഭൂമിയിലെ വസ്തുക്കളെ ദിവ്യമായി കരുതുകയും, ജീവിതശീലങ്ങളെ പൂജിക്കുകയും ചെയ്യുന്ന രണ്ട് അപകടങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ നിലവിലുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അനശ്വരമായത് ദൈവം മാത്രമാണ്, മറ്റെല്ലാം ഒരു ദിവസം മങ്ങിമറഞ്ഞു പോകുന്നവയാണെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.ഈ ലോകത്തില്‍ മനോഹരമെന്നു തോന്നുന്നതിനോടു ചേര്‍ന്നുനില്‍ക്കുകയും നന്മയില്ലാത്തവയാല്‍ നിയന്ത്രിക്കപ്പെടുകയും ജീവിതശീലങ്ങളെ പൂജിക്കുകയും ചെയ്യുന്നത് വിഗ്രഹാരാധന പോലെയാണ്.ഒരിക്കലും മായാത്ത ദൈവമഹത്വത്തിലേയ്ക്ക് നോക്കി മുന്നോട്ടുപോകേണ്ടവരാണ് വിശ്വാസികള്‍. നാം കാണുന്ന ചെറിയ മനോഹാരിതകളെല്ലാം വലിയ ദൈവമഹത്വത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നു അറിയുകയും, ആ മഹനീയമായ ദൈവമഹത്വത്തെ ധ്യാനിക്കുകയും ചെയ്യാമെന്ന് പാപ്പാ തന്‍റെ വചനപ്രഘോഷണത്തില്‍ വ്യക്തമാക്കി.Source: Vatican Radio
Read More of this news...
ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസിന് പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_414.jpg)
മുംബൈയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് പാപ്പാ ഫ്രാന്‍സിസ് വീഡിയോ സന്ദേശമയച്ചു.നവംബര്‍ 12-ാം തിയതി വ്യാഴാഴ്ച മുതല്‍ 15-ാം തിയതി ഞായറാഴ്ച വരെ മുംബൈയിലെ ഗര്‍ഗാവോണില്‍, വിശുദ്ധ പത്താം പിയൂസിന്‍റെ നാമത്തിലുള്ള സെമിനാരിയുടെ ക്യാമ്പസ്സിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് സംഗമിക്കുന്നത്. 1964 ഡിസംബറില്‍ മുംബൈ നഗരം ആഘോഷിച്ചതും വാഴ്ത്തപ്പെട്ട പോള്‍ 6-ാമന്‍ പാപ്പായുടെ ശ്രേഷ്ഠസാന്നിദ്ധ്യംകൊണ്ട് ധന്യമാക്കപ്പെട്ടതുമായ 38-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ 50-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടും, താന്‍ പ്രാഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തിന് ആമുഖമായും മുമ്പൈ അതിരൂപത നേതൃത്വമെടുത്ത് നടത്തുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ പാപ്പാ സന്ദേശത്തില്‍ ആദ്യമായി അഭിനന്ദിച്ചു.ആത്മീയ സമ്പന്നതയുള്ള നാട്ടില്‍ എല്ലാ ഭാരതീയര്‍ക്കും ഈ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് അനുഗ്രഹദായകമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഈശ്വരാന്വേഷണവും സത്യാന്വേഷണവും, പിന്നെ നന്മയും കാരുണ്യവും കിനിഞ്ഞിറങ്ങുന്ന നാടാണ് ഭാരതമെന്ന് താന്‍ മനസ്സിലാക്കുന്നതായി സന്ദേശത്തില്‍ പാപ്പാ പ്രസ്താവിച്ചു.പിതാവായ ദൈവത്തോടും മരണത്തോളും മനുഷ്യകുലത്തോടും യേശു ക്രിസ്തു പ്രകടമാക്കിയ സ്നേഹപാരമ്യത്തിന്‍റെ തനിയാവര്‍ത്തനമാണ് പരിശുദ്ധ ദിവ്യകാരുണ്യമെന്ന്, തന്‍റെ മുന്‍ഗാമിയായിരുന്നു വാഴ്ത്തപ്പെട്ട പോള്‍ ആറാന്‍ പാപ്പാ ഭാരതമണ്ണില്‍ നിന്നുകൊണ്ട് 1964-ല്‍ പ്രസ്താവിച്ചത്, സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചു. ക്രിസ്തുസ്നേഹം ഒരു ഗതകാല യാഥാര്‍ത്ഥ്യമല്ല, മറിച്ച് എന്നും എപ്പോഴും അത് മനുഷ്യഹൃദയങ്ങളില്‍ സന്നിഹിതമാകുന്ന ദൈവികസാന്നിദ്ധ്യമാണ്. അതിനാല്‍ ക്രൈസ്തവര്‍ക്ക
Read More of this news...
ഭാരതസഭയുടെ കൂട്ടായ്മയും വിശ്വാസതീക്ഷ്ണതയും ആഗോളസഭയ്ക്കു മാതൃക: മാര്‍പാപ്പ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_415.jpg)
സിജോ പൈനാടത്ത്മുംബൈ: ഭാരതസഭയുടെ വിശ്വാസതീക്ഷ്ണതയും കൂട്ടായ്മാ മനോഭാവവും ആഗോള കത്തോലിക്കാ സഭയ്ക്ക് മാതൃകയും പ്രചോദനവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മുംബൈയില്‍ ഇന്നലെ ആരംഭിച്ച ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിശ്വാസി സമൂഹം മുംബൈയില്‍ സംഗമിച്ചിരിക്കുന്നുവെന്നത് സന്തോഷകരമാണ്. പോള്‍ ആറാമാന്‍ മാര്‍പാപ്പ പങ്കെടുത്ത 38-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലിയിലാണ് ഈ ഒത്തുചേരല്‍ എന്നത് ശ്രദ്ധേയമാണ്. ഭാരതസഭ ദിവ്യകാരുണ്യഭക്തിയിലും സഭാ സ്നേഹത്തിലും ഏറെ വളര്‍ന്നിട്ടുണ്ട്. ഭാരതസഭയെ നയിക്കുന്ന കര്‍ദിനാള്‍മാരെയും മെത്രാന്‍മാരെയും ഈ അവസരത്തില്‍ അനുമോദിക്കുന്നു. ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ മുഖമാണ് ദിവ്യകാരുണ്യത്തിലൂടെ നാം ദര്‍ശിക്കുന്നത്. പ്രതിസന്ധികളിലും ദിവ്യകാരുണ്യത്തില്‍ അഭയം പ്രാപിക്കുവാനുള്ള ദൃഢനിശ്ചയം നമുക്കുണ്ടാകണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. മുംബൈയിലെ ഗോരെഗാവ് സെന്റ് പയസ് ടെന്‍ത്ത് കോളജ് കാമ്പസില്‍ രാവിലെ 9.30നു ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു തുടക്കമായി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മാര്‍പാപ്പയുടെ പ്രതിനിധി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്ത് സന്ദേശം നല്‍കി. ശ്രീലങ്കയിലെ കത്തോലിക്ക സഭയെ താങ്ങിനിര്‍ത്തുന്നതില്‍ ഭാരതസഭ നല്‍കുന്ന സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഭœ
Read More of this news...
പാപ്പാ ഫ്രാന്‍സിസ് പാവങ്ങളുടെ പന്തിയില്‍ പങ്കുചേര്‍ന്നു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_402.jpg)
ഫ്ലോറന്‍സിലെ പാവങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ഉച്ചഭക്ഷണം കഴിച്ചു.നവംബര്‍ 10-ാം തിയതി ചൊവ്വാഴ്ച ഇറ്റലിയിലെ ഫ്ലോറന്‍സിലേയ്ക്കു നടത്തിയ ഇടയസന്ദര്‍ശനത്തിനിടയിലാണ് നഗരത്തിലെ പാവങ്ങള്‍ക്കൊപ്പം സ്ഥലത്തെ ഫ്രാന്‍സിസ്ക്കന്‍ വൈദികര്‍ നല്കുന്ന സൗജന്യഭക്ഷണത്തില്‍ പാപ്പായും പങ്കുചേര്‍ന്നത്.രാവിലത്തെ പ്രാത്തോയില്‍വച്ച് തൊഴിലാളി സംഗമത്തെയും, ഫ്ലോറന്‍സിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍വച്ച് ഇറ്റലിയുടെ അഞ്ചാമത് കത്തോലിക്കാ സംഗമത്തെയും അഭിസംബോധന ചെയ്തശേഷം, വൈകുന്നേരം 3.30-ന് അര്‍പ്പിക്കേണ്ട ദിവ്യബലിക്കുമുന്നേ കിട്ടിയ ഇടവേളയിലാണ് നഗരത്തിലെ പാവങ്ങള്‍ക്കൊപ്പം പാപ്പാ ഉച്ചഭക്ഷണം കഴിച്ചത്.ഫ്ലോറന്‍സ് അതിരൂപതയുടെ മംഗലവാര്‍ത്ത ഭദ്രാസനദേവാലയത്തില്‍ മദ്ധ്യാഹ്നത്തോടെ നടന്ന രോഗികളുമായുള്ള കുടിക്കാഴ്ചയ്ക്കുശേഷം അവിടെനിന്നും നടന്നാണ് നഗരത്തിലെ പാവങ്ങള്‍ക്കായുള്ള ഭക്ഷണപ്പുരയില്‍ പാപ്പാ എത്തിച്ചേര്‍ന്നത്. ഫ്ലോറന്‍സ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി അവിടെ എത്തിയ അറുപതോളം അഗതികള്‍ക്കൊപ്പം കുശലം പറഞ്ഞുകൊണ്ട് ഏറെ സന്തോഷത്തോടെ പാപ്പാ ഫ്രാന്‍സിസും ഉച്ചഭക്ഷണം കഴിച്ചു. Source: Vatican Radio
Read More of this news...
സ്വഭാവത്തില്‍ സഭ പ്രേഷിതയും മിഷണറിയുമെന്ന് കര്‍ദ്ദിനാള്‍ ഫിലോണി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_403.jpg)
കത്തോലിക്കാസഭ ഒരു ധാര്‍മ്മിക നിയമസംവിധാനം എന്നതിനെക്കാള്‍ ക്രിസ്തുവിലുള്ള രക്ഷയുടെ സാര്‍വ്വലൗകിക സ്ഥാപനമാണെന്ന്, ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി പ്രസ്താവിച്ചു.നവംബര്‍ 10-ാം തിയതി തിങ്കളാഴ്ച സ്പെയിനിലെ മാഡ്രിഡിലുള്ള വിശുദ്ധ ഡമാഷീന്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ പ്രസ്താവിച്ചത്. സഭയുടെ പ്രേഷിതദൗത്യം സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധം - മിഷന്‍ പ്രവര്‍ത്തനം, Ad Gentes എന്ന പ്രമാണരേഖയുടെ 50-ാം വാര്‍ഷികം ആചരിച്ചുകൊണ്ടാണ് വിശുദ്ധ ഡമാഷീന്‍റെ യൂണിവേഴ്സിറ്റിയില്‍ സമ്മേളനം നടന്നത്. പ്രാദേശീകസഭാ തലങ്ങളില്‍ സാംസ്ക്കാരികവും ഭാഷാപരവും ആചാരാനുഷ്ഠാനപരവുമായ വൈവിധ്യങ്ങള്‍ ഏറെ നിലനില്ക്കേ, സഭയുടെ പ്രേഷിതപ്രവര്‍ത്തനം സംബന്ധിച്ച് അജപാലനപരമായ പൊരുത്തപ്പെടലുകളും വിട്ടുവീഴ്ചകളും ഇന്നും എവിടെയും പരിഗണിക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ ഫിലോണി അഭിപ്രായപ്പെട്ടു. എന്നാല്‍ സഭയുടെ പൊതുനിയമങ്ങള്‍ സാര്‍വ്വലൗകികവും പ്രതിജ്ഞാബദ്ധവുമായി സ്വീകരിക്കുകയും നടപ്പിലാക്കുകയും വേണ്ടതാണെന്നും, ആഗോളസഭയുടെ സുവിശേഷവത്ക്കരണ പദ്ധതികളുടെയും മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്തം വഹിക്കുന്ന കര്‍ദ്ദിനാല്‍ ഫിലോണി പ്രബന്ധത്തില്‍ നിഷ്ക്കര്‍ഷിച്ചു.Source: Vatican Radio
Read More of this news...
പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ ബോസ്നിയന്‍ പ്രസിഡന്‍റ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_404.jpg)
നവംബര്‍ 11-ാം തിയതി ബുധനാഴ്ച രാവിലെ, വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടിക്കു തൊട്ടുമുന്നെയാണ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ മുന്നേറുന്ന ബോസ്നിയ-ഹെരസഗോവിനയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ്, ചോവിച്ചിനെയും 40-പേരുടെ പ്രതിനിധിസംഘത്തെയും പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്.പ്രസിഡന്‍റിനും സംഘത്തിനും സന്ദര്‍ശനത്തിന് പ്രത്യേകം നന്ദിയര്‍പ്പിച്ച പാപ്പാ, ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള ബോസ്നിയന്‍ ജനതയുടെ കഴിവിനെ ഹ്രസ്വപ്രഭാഷണത്തില്‍ അഭിനന്ദിച്ചു. രാജ്യത്തെ പ്രതിയോഗികളും വിമതരുമായവരോട് സംവദിക്കുവാനും, ഐക്യത്തിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാനും ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തിനു സാധിക്കട്ടെയെന്ന്, കഴിഞ്ഞ ജൂണില്‍ നടന്ന അപ്പസ്തോലിക സന്ദര്‍ശനം മനസ്സില്‍വച്ചുകൊണ്ട് പാപ്പാ ആശംസിച്ചു. ജനങ്ങളെ, വിശിഷ്യ അവിടത്തെ യുവജനങ്ങളെ തന്‍റെ അന്വേഷണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട പാപ്പാ, മാറിമാറിവരുന്ന മറ്റു രണ്ടു പ്രസിഡന്‍റുമാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ബോസ്നിയ-ഹെരസഗോവിന രാജ്യത്തെയും അവിടുത്തെ എല്ലാ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെയാണ് പ്രസിഡന്‍റ് ചോവിച്ചും മറ്റു വിശിഷ്ടവ്യക്തികളും അടങ്ങിയ സംഘത്തോട് പാപ്പാ വിടപറഞ്ഞത്. Source: Vatican Radio
Read More of this news...
മോണ്‍. കണ്ടത്തില്‍ ദാരിദ്യ്രം തുടച്ചുനീക്കാനായി ജീവിതം സമര്‍പ്പിച്ചു: മാര്‍ ആലഞ്ചേരി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_405.jpg)
കാലടി: ദാരിദ്യ്രം തുടച്ചുനീക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് മോണ്‍. അഗസ്റിന്‍ കണ്ടത്തിലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സേവ് എ ഫാമിലി പ്ളാന്‍ - ഇന്ത്യയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കാഞ്ഞൂര്‍ പാറപ്പുറം ഐശ്വര്യഗ്രാമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "പാവങ്ങള്‍ ഏറ്റവും നല്ലത് അര്‍ഹിക്കുന്നവരാണ്" എന്ന സന്ദേശം മോണ്‍. കണ്ടത്തില്‍ സമൂഹത്തിനു നല്‍കി.ജാതിദേദമില്ലാതെ, വര്‍ണ-വര്‍ഗ വിവേചനമില്ലാതെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി അവരെ സമൂഹത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹം അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. അവരെ സ്നേഹിച്ച്, അവരുടെ രോദനങ്ങള്‍ കേട്ട്, അവരെ കൈപിടിച്ച് ഉയര്‍ത്താനുള്ള ഉത്തരവാദിത്വം വളരെ ആത്മാര്‍ഥമായി മോണ്‍. കണ്ടത്തില്‍ നിര്‍വഹിച്ചു. നൂറുകണക്കിനു കുടുംബങ്ങള്‍ക്കു താങ്ങും തണലുമായി മാറാനും അങ്ങനെ സാമൂഹിക വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും അദ്ദേഹം സ്ഥാപിച്ച സേവ് എ ഫാമിലി പ്ളാന്‍ (SAFP) എന്ന പ്രസ്ഥാനത്തിനു സാധിച്ചുവെന്നും SAFP രക്ഷാധികാരിയായ കര്‍ദിനാള്‍ പറഞ്ഞു. സുതാര്യമായ പ്രവര്‍ത്തനത്തിലൂടെ, തുറന്ന സമീപനത്തോടെ, വെല്ലുവിളി നേരിടുന്ന മനുഷ്യരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സേവ് എ ഫാമിലി പ്ളാന്‍ മുഖ്യപങ്കു വഹിച്ചതായി സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. മുന്‍കാല ഡയറക്ടര്‍മാരായ ഫാ. ഫ്രാന്‍സിസ് തച്ചില്‍, ഫാ. ആന്റണി കവലക്കാട്ട്, ഫാ.കുര്യാക്കോസ് മാമ്പിള്ളില്‍, ഫാ.ആന്റോ ചെറാതുരുത്തി, ഫാ.അഗസ്റിന്‍ ഭരണിക്കുളങ്ങര എന്നിവരെ അന്‍വര്‍ സാദത്ത് എംഎല്‍എ ആദരിച്ച&
Read More of this news...
മിഷന്‍ലീഗ് സംസ്ഥാനതല അവാര്‍ഡുകള്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_406.jpg)
പാലാ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനസമിതി 2014-15 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച രൂപതകളായി തലശേരി മാനന്തവാടി, കോതമംഗലം എന്നിവയേയും മികച്ച മേഖലകളായി ഭരണങ്ങാനം, നടവയല്‍, മൂവാറ്റുപുഴ, എന്നിവയേയും മികച്ച ശാഖകളായി ചെടിക്കുളം, നെല്ലിക്കുഴി, കല്ലാര്‍ എന്നിവയും തെരഞ്ഞെ ടുത്തു.
Source: Deepika
Read More of this news...
ഗുഡ്നെസ് മീഡിയാ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_407.jpg)
കൊച്ചി: ഗുഡ്നെസ് ടിവിയും ഡിവൈന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയന്‍സും സംയുക്തമായി നല്‍കുന്ന ഗുഡ്നെസ് മീഡിയ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു. സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. ടെലിഫിലിം, ഡോക്യുമെന്ററി, കുട്ടികളുടെ പ്രോഗ്രാം, ക്രിസ്ത്യന്‍ സംഗീത പരിപാടി, ക്രിസ്ത്യന്‍ വീഡിയോ ആല്‍ബം (ഇംഗ്ളീഷും മലയാളവും), ഷോര്‍ട്ട് ഫിലിം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡു നല്‍കുന്നതെന്നു ഗുഡ്നെസ് ടിവി ജനറല്‍ മാനേജര്‍ പ്രോഗ്രാംസ് സിബി വെല്ലൂരാന്‍, സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ അജി വര്‍ക്കല, പ്രോഗ്രാം പ്രൊഡ്യൂസര്‍ ജിജോ ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 20നു മുമ്പായി ഗുഡ്നെസ് മീഡിയ അവാര്‍ഡ് 2015, ഡവൈന്‍ വിഷന്‍, മുരിങ്ങൂര്‍, ചാലക്കുടി 680309 എന്ന വിലാസത്തില്‍ എന്‍ട്രി അയയ്ക്കണം. ഫോണ്‍: 8606420088, 9496023434.Source: Deepika
Read More of this news...
ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുംബൈയില്‍ ഇന്നു (12/11/2015) തിരി തെളിയും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_408.jpg)
സിജോ പൈനാടത്ത്മുംബൈ: ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുംബൈയിലെ ഗോരെഗാവ് സെന്റ് പയസ് ടെന്‍ത്ത് കോളജ് കാമ്പസില്‍ ഇന്നു ( 12-11-2015) തിരിതെളിയും. രാവിലെ 9.30നു ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു തുടക്കമാവും. ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അഭിസംബോധനചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍പാപ്പയുടെ പ്രതിനിധി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്ത്, ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ആഗ്ളിക്കന്‍ സഭ ബിഷപ് ഡോ. പ്രകാശ് പട്ടോളെ എന്നിവര്‍ സന്ദേശം നല്‍കും. റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡോ. ഡൊമിനിക് ജാല എന്നിവര്‍ വിഷയാവതരണം നടത്തും. വൈകുന്നേരം വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാപരിപാടികള്‍ ഉണ്ടാകും. നാളെ രാവിലെ 11.30ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ദിവ്യബലിയര്‍പ്പിക്കും. മുംബൈയില്‍ 1964ല്‍ നടന്ന 38-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സുവര്‍ണജൂബിലി വര്‍ഷത്തിലാണ് ഇവിടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. "ദിവ്യകാരുണ്യം: ക്രിസ്തുവിനാല്‍ പോഷിപ്പിക്കപ്പെട്ടു ജനങ്ങളിലേക്ക്" എന്നതാണ് ഇത്തവണത്തെ ദിവ്യകാരുണ്യ കോണ്‍!
Read More of this news...
കുടുംബങ്ങളില്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന രീതി അമൂല്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_409.jpg)
ഭക്ഷണം കഴിക്കുവാനായി ഭക്ഷണമേശയ്ക്കു ചുറ്റും ഒരുമിച്ചുകൂടുന്ന കുടുംബം, അമൂല്യമാണ്, ഒരു പ്രതീകമാണ്. ഭക്ഷണം പങ്കുവയ്ക്കുന്നതുകൂടാതെ, വിഷമങ്ങളും സഹനങ്ങളും, കഥകളും സംഭവങ്ങളും പങ്കുവയ്ക്കുകയെന്നത് മുഖ്യമായ ഒരനുഭവമാണ്. ഒരുമയുടെയും ഐക്യത്തിന്‍റെയും അടിസ്ഥാന മാതൃകകളാണ് അവ.സൗഹൃദത്തോടെ വസിക്കുകയെന്നത് ഓജസ്സുറ്റ ബന്ധത്തിന്‍റെ അളവുകോലാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഭക്ഷണമേശയില്‍, ഭക്ഷണത്തിനിരിക്കുമ്പോള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും. എന്നാല്‍ പല കുടുംബങ്ങളിലും ഭക്ഷണനേരം ടെലവിഷന്‍ കാണുകയും സ്മാര്‍ട്ട് ഫോണില്‍ നോക്കിയിരിക്കുകയും ഒരുമിച്ച് ഭക്ഷണത്തിന് വരാതിരിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള കുടുംബം ഒരു കുടുംബമല്ല... ഒരുമിച്ചുള്ള ഒരു താമസസ്ഥലം മാത്രമാകാം.ക്രൈസ്തജീവിതത്തില്‍ സൗഹൃദത്തോടെ, സ്നേഹത്തോടെ ഒരുമിച്ച് വസിക്കുകയെന്നത് ഒരു പ്രത്യേക വിളിയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ടെന്നാല്‍, യേശു വി.കുര്‍ബാന ഒരു ഭക്ഷണമായാണ് നല്‍കിയത്. അതില്‍തന്നെ കുടുംബവും സഭയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്നു. കുടുംബങ്ങളില്‍ നാമനുഭവിക്കുന്ന ഒരുമ സഭയാകുന്ന കുടുംബത്തിലേയ്ക്കും കൂടി ഉള്ളതാണ്, ദൈവത്തിന്‍റെ സാര്‍വത്രികസ്നേഹ പ്രതീകമെന്ന നിലയില്‍ എല്ലാവരിലേയ്ക്കും ആ സ്നേഹം പകര്‍ന്നുകൊണ്ട് ആ ഒരുമ അനുഭവവേദ്യമാകണം. ഇപ്രകാരം വി.കുര്‍ബാന ഏവരെയും ഉള്‍ക്കൊള്ളുന്ന പ്രത്യേക സമൂഹമായിത്തീരുന്നു, അവിടെ നാം എല്ലാവരുടെയും ആവശ്യങ്ങളെ പരിഗണിക്കാനും ശ്രദ്ധിക്കാനും പഠിക്കുന്നു. കുടുംബൈക്യത്തെ പ്രതിനിധീകരിക്കുന്ന, ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന രീതി പല സമൂഹങ്ങളിലും അപ്രത്യക്ഷമാകുന്നുണ്ടെന്നുള്ളത് ഖ&
Read More of this news...
ക്രിസ്തുവില്‍ കണ്ടെത്തുന്ന നവമാനവികത ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_410.jpg)
ക്രിസ്തുവില്‍ കണ്ടെത്തുന്ന നവമാനവികത ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.നവംബര്‍ 10-ാം തിയതി തിങ്കളാഴ്ച ഫ്ലോറന്‍സിലേയ്ക്ക് നടത്തിയ ഏകദിന ഇടയസന്ദര്‍ശനത്തിന്‍റെ അന്ത്യത്തില്‍ വൈകുന്നേരം അവിടത്തെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ (Luigi Rudolfi Sports Stadium) വിശ്വാസികള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.വിശ്വാസജീവിതം ക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടുമുള്ള ക്രിയാത്മകമായ പ്രതികരണമായിരിക്കണമെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനാണ് ക്രിസ്തു എന്നത് ക്രൈസ്തവര്‍ ഏറ്റുപറയുന്ന അടിസ്ഥാന വിശ്വാസമാണ്. അതിനാല്‍ അവിടുത്തെ സൗമ്യതയും ദൈവികതയും കാരുണ്യവും ജീവിതത്തില്‍ പ്രതിഫലിപ്പിക്കുമ്പോഴാണ് മനുഷ്യര്‍ വിശ്വാസത്തില്‍ ക്രിസ്തുവിനോട് അടുക്കുന്നതെന്നും സ്റ്റേഡിയം നിറഞ്ഞുനിന്ന വിശ്വാസസമൂഹത്തെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. അന്നേദിവസം അനുസ്മരണം ആചരിച്ച വിശുദ്ധ ലിയോ 13-ാമന്‍ പാപ്പായെയാണ് പാപ്പാ മാതൃകയായി ചൂണ്ടിക്കാണിച്ചത്.ക്രിസ്തുവിന്‍റെ ശിഷ്യരായിരിക്കെ നാം മനഃസാക്ഷിയില്‍ ആരായേണ്ടത്, സുവിശേഷത്തിന്‍റെ തനിമയും ദൗത്യവും ജീവിതത്തില്‍ അനുദിനം നിലനിര്‍ത്തുന്നുണ്ടോ എന്നാണെന്ന് പാപ്പാ ആഹ്വാനംചെയ്തു. ദൈവപുത്രനായ ക്രിസ്തുവിനോട് നാം ചേര്‍ന്നുനില്ക്കുന്നുണ്ടോ എന്നതും അനുദിനജീവിതത്തില്‍ ആത്മശോധനചെയ്യേണ്ട ഏറെ സങ്കീര്‍ണ്ണവും നിര്‍ണ്ണായകവുമായ വിശ്വാസത്തിന്‍റെ അനിവാര്യതയാണെന്നും പാപ്പാ പ്രസ്താവിച്ചു.രക്ഷയുടെ ദിവ്യരഹസ്യത്തില്‍ ഒളിഞ്ഞിരിക്കുന്നത് ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപവും ഭാവവും സ്നേഹവുമാണ്. മനുഷ്യന്‍റെ വീഴ്ചയിലും തെറ്റ
Read More of this news...
തീര്‍ത്ഥാടനങ്ങള്‍ പങ്കുവയ്ക്കുലിന്‍റെയും കാരുണ്യത്തിന്‍റെ അനുഭൂതി വളര്‍ത്തുമെന്ന് പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_411.jpg)
ആദ്യനൂറ്റാണ്ടിലെ സഭാപിതാക്കന്മാരുടെ Ad Limina തീര്‍ത്ഥാടനങ്ങളെക്കുറിച്ച് പഠിച്ച പൊന്തിഫിക്കല്‍ അക്കാഡമികളുടെ സംയുക്ത സമ്മേളനത്തിന് നവംബര്‍ 10-ാം തിയതി ചൊവ്വാഴ്ച നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സഭ ആരംഭിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ ഏറെ പ്രസക്തമായ വിഷയമാണ് തീര്‍ത്ഥാടനമെന്നും, സമൂഹത്തില്‍ ഐക്യദാര്‍ഢ്യവും സഹകരണവും പരസ്പരസ്നേഹവും കാരുണ്യവും വളര്‍ത്താന്‍ അത് സഹായകമാകുമെന്നും സഭയുടെ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് പാപ്പാ ആഹ്വാനംചെയ്തു. സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സിവഴിയാണ് പാപ്പാ പൊന്തിഫിക്കല്‍ അക്കാഡമികളിലെ വിദ്യാര്‍ത്ഥികളുടെ സംയുക്ത സമ്മേളനത്തിന് സന്ദേശമയച്ചത്. മനുഷ്യാസ്തിത്വത്തിന്‍റെ മാത്രം അന്യൂനവും പ്രതീകാത്മകവുമായ ഘടകമാണ് തീര്‍ത്ഥാടനമെന്നും, മനുഷ്യജീവിതം ഈ ഭൂമിയില്‍ ഒരു തീര്‍ത്ഥാടനമാണെന്നും അനുസ്മരിപ്പിക്കുന്ന പാപ്പായുടെ സന്ദേശം, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ സമ്മേളിച്ച സംഗമത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വായിച്ചു. പൊന്തിഫിക്കല്‍ അക്കാഡമികളുടെ സംയുക്ത പഠനം വിദ്യാര്‍ത്ഥികള്‍ക്ക് സാംസ്ക്കാരികവും ആത്മീയവുമായ ഉന്മേഷവും ഉണര്‍വ്വും നല്കട്ടെയെന്നും, അത് അവരുടെ വ്യക്തിജീവിതങ്ങളെ പ്രചോദിപ്പിക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.Source: Vatican Radio
Read More of this news...
മെത്രാന്‍സ്ഥാനം അധികാരമല്ല ശുശ്രൂഷാദൗത്യമാണ് : പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_412.jpg)
മെത്രാന്‍സ്ഥാനം അധികാരമല്ല, ശുശ്രൂഷാദൗത്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ലോകത്തെ 'മാതൃദേവാലയ'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോമിലെ ലാറ്ററന്‍ ബസിലിക്കയുടെ സ്ഥാപന ദിനാചരണമായിരുന്നു നവംബര്‍ 9-ാം തിയതി. തിങ്കളാഴ്ച. അന്ന് അവിടെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ റോമാ രൂപതയുടെ പുതിയ സഹായമെത്രാന്‍, ആഞ്ചലോ ദി ദൊനാത്തീസിനെ വാഴിച്ചുകൊണ്ടു നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.മെത്രാന്‍സ്ഥാനം അധികാരമായി കാണുന്നവര്‍ ജനങ്ങളെ ഭരിക്കാന്‍ നോക്കുമെന്നും, എന്നാല്‍ അത് അജപാലന ദൗത്യമായി സ്വീകരിക്കുന്നവര്‍ എളിമയോടെ ജനങ്ങളെ ശുശ്രൂഷിക്കുകയും അവര്‍ക്ക് ദൈവനാമത്തില്‍ നന്മചെയ്തുകൊണ്ടു മുന്നേറുകയും ചെയ്യുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ജീവിതസാക്ഷ്യംകൊണ്ട് ക്രിസ്തുവാകുന്ന നല്ലിടയന്‍റെ ജീവിതവിശുദ്ധി ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മെത്രാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അതിരില്ലാത്ത ക്ഷമയോടും വാത്സല്യത്തോടുംകൂടെ സാധാരണക്കാരായ ജനങ്ങളുടെ തെറ്റുകള്‍ തിരുത്തി അവരെ പ്രബോധിപ്പിക്കുവാനും, ദൈവകൃപയിലേയ്ക്ക് അവരെ ആനയിക്കുവാനും അഭിഷേകം ചെയ്യപ്പെട്ടവനാണ് മെത്രാനെന്നും, അഭിഷേകകര്‍മ്മത്തിന്‍റെ വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.തന്‍റെ ചുറ്റുമുള്ള വൈദികഗണത്തോടു ചേര്‍ന്ന് ക്രിസ്തുവാകുന്ന പ്രധാനപുരോഹിതനെയാണ് ജനമദ്ധ്യത്തില്‍ ആവിഷ്ക്കരിക്കേണ്ടതും സാക്ഷ്യപ്പെടുത്തേണ്ടതുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. വിശ്വാസസമൂഹത്തോട് സുവിശേഷം പ്രഘോഷിക്കുവാനും, അവര്‍ക്ക് കൂദാശകളിലൂടെ ദൈവികരഹസ്യങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കുവാനുമുള്ള വലിയ ഉത്തരവാദിത്വപൂര്‍ണ്ണമായ ശുശ്രൂഷയാണ് മെത്രാന്‍ സ്ഥാനമ!
Read More of this news...
SYNOD15 - FINAL RELATIO OF THE SYNOD OF BISHOPS TO
THE HOLY FATHER, FRANCIS, 24TH OCTOBER, 2015
(A Working English Translation from the Orginial Italian - by Bishop
Michael G Campbell OSA of the Catholic Diocese of Lancaster, England
on 7 November 2015). The following is the text of the final Relatio of the Synod of Bishops presented to the
Holy Father, Pope Francis, at the close of the 14th ordinary general assembly (4th
25th October 2015) on the theme of The vocation and mission of the family in the
Church and in the modern world.
Read More of this news...
യേശുക്രിസ്തുവിന്‍റെ മനസ്സുള്ളവരാകുകയാണ് നവ മാനുഷികത്വം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_397.jpg)
ഇറ്റലിയിലെ കത്തോലിക്കാസഭയുടെ ഫ്ലോറന്‍സില്‍ നടക്കുന്ന അഞ്ചാമതു ദേശീയസമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് നവംബര്‍ പത്താം തിയതി അഭിസംബോധനചെയ്തു സംസാരിച്ചു."ഒരു നവ മാനുഷികത്വം യേശുക്രിസ്തുവില്‍" എന്ന വിഷയത്തെ കേന്ദ്രീകരിച്ചു സംസാരിച്ച പാപ്പാ, നവ മാനുഷികത്വം എന്നത് യേശുക്രിസ്തുവിന്‍റെ മനസ്സുള്ളവരാകുക എന്നതാണെന്ന് വി.പൗലോസ്ശ്ലീഹാ ഫിലിപ്പിയാക്കാര്‍ക്കെഴുതിയ ലേഖനത്തിലെ രണ്ടാമദ്ധ്യായത്തെ ആസ്പദമാക്കി ചൂണ്ടിക്കാട്ടി. ക്രിസ്തീയ മാനവികതയ്ക്ക് എളിമ, നിസ്വാര്‍ത്ഥത, നിര്‍വൃതി എന്നീ മൂന്നു മനോഭാവങ്ങളുണ്ടായിരിക്കണമെന്ന് പാപ്പാ വ്യക്തമാക്കി .സ്വയം ശൂന്യമാക്കിക്കൊണ്ട്, താഴ്മയുള്ളവനും മരണംവരെ അനുസരണയുള്ളവനും, ദാസനുമായ യേശുവിന്‍റെ മുഖമാണ് അവഹേളിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ശൂന്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന അനേകം സഹോദരങ്ങളിലൂടെ നമ്മെ നോക്കുന്ന ക്രിസ്തുവിന്‍റെ മുഖമെന്ന് പാപ്പാ പറഞ്ഞു. സ്വയം താഴ്മയുള്ളവരാകാതെ ആ മുഖം ദര്‍ശിക്കാന്‍ കഴിയില്ലെന്നും അതില്ലാതെ ക്രൈസ്തവ മാനവീകതയെക്കുറിച്ച് നാം ഒന്നും മനസ്സിലാക്കില്ലെന്നും നമ്മുടെ മനോഹരവും സംസ്‌ക്കാരസമ്പന്നവും സ്‌ഫുടതയുള്ളതുമായ വാക്കുകള്‍ വെറും പൊള്ളയായവ ആയിരിക്കുമെന്നും പാപ്പാ വ്യക്തമാക്കുകയുണ്ടായി.ഇടയ്ക്കെല്ലാം ചില അസ്വസ്ഥതകളുണ്ടാവുന്നുണ്ടെങ്കിലും ഇറ്റലിയിലെ സഭ ശക്തമായ ദൈവനിശ്വാസം പകരുന്നവരാകണമെന്നും ഇന്നത്തെ വെല്ലുവിളികളോട്, ഭയമില്ലാതെ സ്വതന്ത്രവും തുറവിയുള്ളതുമായ സമീപനമുണ്ടാകണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. Source: Vatican Radio
Read More of this news...
അലംഭാവം നിറഞ്ഞവരാകാതെ തുറവിയുള്ളവരാകുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_398.jpg)
അലംഭാവം നിറഞ്ഞവരാകാതെ തുറവിയുള്ളവരും ക്രിസ്തുവിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുന്നവരുമാകണമെന്ന് പ്രാത്തോയിലെ ജനങ്ങളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.നവംബര്‍ 10-ാം തിയതി, ഇറ്റലിയിലെ ചരിത്രമനോഹരമായതും സിറ്റി ഓഫ് മേരി എന്നറിയപ്പെടുന്നതുമായ പ്രാത്തോ നഗര സന്ദര്‍ശന വേളയില്‍, ലോകത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് വന്ന് അവിടെ ജോലിചെയ്യുന്നവരുടെ യോഗത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.അലംഭാവത്തില്‍ അടഞ്ഞുകൂടിയിരിക്കുന്നവരാകാതെ തുറവിയുള്ളവരും ക്രിസ്തുവിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുന്നവരും അവന്‍റെ വഴികളില്‍ നടക്കാന്‍ മുതിരുന്നവരുമാകണമെന്ന് അനുസ്മരിപ്പിച്ചു. പരിശുദ്ധ അമ്മയുടെ മാതൃകരങ്ങളാലുള്ള സംരക്ഷണത്തിലും സ്വീകരണത്തിലും അവര്‍ ഭാഗ്യമുള്ളവരാണെന്നും അമ്മയുടെ അരപ്പട്ടയുടെ തിരുശേഷിപ്പ് അവര്‍ക്ക് കാവലുണ്ടെന്നത് ഒരനുഗ്രഹമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.ഉത്തരവാദിത്തവും സാഹസങ്ങളും ഇല്ലാതെ വിശ്വാസമൊന്നില്ലെന്നും അതിനാല്‍ ജനങ്ങളുടെ ഇടയിലേയ്ക്കിറങ്ങി പ്രവര്‍ത്തിക്കണമെന്നും ഒരു നവീകരിക്കപ്പെട്ട മിഷനറി അഭിനിവേശം നമ്മിലുണ്ടാവാന്‍ യേശു ആഗ്രഹിക്കുന്നുവെന്നും തന്‍റെ സന്ദേശത്തില്‍ പാപ്പാ ഊന്നിപ്പറഞ്ഞു. ജോലിസ്ഥലങ്ങളിലെ അഴിമതിയ്ക്കും ചൂഷണത്തിനുമെതിരെ പോരാടാന്‍ തന്നോടൊപ്പം ചേരണമെന്നും പാപ്പാ അവരോടഭ്യര്‍ത്ഥിച്ചു. Source: Vatican Radio
Read More of this news...
ആത്മീയതയ്ക്കൊപ്പം സാമൂഹിക വിഷയങ്ങളിലും സഭ ഇടപെടണം: മാര്‍ കല്ലറങ്ങാട്ട്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_399.jpg)
കുറവിലങ്ങാട്: ആത്മീയ പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലും ഇടപെട്ടിരുന്ന ക്രൈസ്തവ സഭയുടെ പാരമ്പര്യം തുടരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെസിവൈഎം പാലാ രൂപതയുടെ നേതൃത്വത്തില്‍ പകലോമറ്റം തറവാട് പള്ളിയില്‍ നടത്തിയ സഭൈക്യയുവജനസംഗമത്തില്‍ അധ്യക്ഷതവഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദേശീയബോധമാണ് കാലഘട്ടത്തിന്റെ ആവശ്യം. കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ഒന്നിക്കാനുള്ള ഏക പ്ളാറ്റ്ഫോമാണ് അര്‍ക്കദിയാക്കോന്മാരുടെ കുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന പകലോമറ്റം. ഓരോ സഭയും അവരുടെ വ്യക്തിത്വത്തെ മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നുനല്‍കണം - മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു. സാമൂഹിക തിന്മകള്‍ക്കെതിരേ ആത്മീയ പ്രസ്ഥാനങ്ങള്‍ ഉണരണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്തയും ഓര്‍ത്തഡോക്സ് സഭ യുവജനപ്രസ്ഥാനം സംസ്ഥാന പ്രസിഡന്റുമായ യൂഹാനോന്‍ മാര്‍ പോളി കാര്‍പ്പോസ് പറഞ്ഞു. മൌനത്തിന്റെ ആഴിയില്‍ സ്നാനം ചെയ്യാനും ദുര്‍വിധികള്‍ക്കെതിരേ പ്രാര്‍ഥനാപൂര്‍വം സമീപിക്കാനും കഴിയണമെന്നും അദ്ദേഹംപറഞ്ഞു. ദൈവസൃഷ്ടിയുടെ സമഗ്രതയിലേക്കു വളരാന്‍ എല്ലാവരും തയാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ക്നാനായ സിറിയന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സെവേറിയോസ് പറഞ്ഞു. മഹത്തായ ഉത്സാഹവും തീവ്രമായ ജാഗ്രതയും ദൈവാശ്രയവും കൂടപ്പിറപ്പാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കെസിവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, ഓര്‍ത്തഡോക്സ് സഭ യുവജനപ്രസ്ഥാനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. പി.വൈ ജെസന്‍, മാര്‍ത്തോമ്മ യുവജനസഖ്യം കോട്ടയം-കൊച്ചി ഭദ്രാസനം ജനറ&
Read More of this news...
നല്ലതണ്ണി മാര്‍ത്തോമ്മാശ്ളീഹാ ദയറാ അംഗമായ സെബാസ്റ്യന്‍ മാളിയംപുരയ്ക്കലിന് സ്ഥിരം ഡീക്കന്‍ പട്ടം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_400.jpg)
കോട്ടയം: പെരുവന്താനം നല്ലതണ്ണി മാര്‍ത്തോമ്മാശ്ളീഹാ ദയറാ അംഗമായ സെബാസ്റ്യന്‍ മാളിയംപുരയ്ക്കലിന് നാളെ (12-11-2015) ഉച്ചകഴിഞ്ഞു മൂന്നിനു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സ്ഥിര ഡീക്കന്‍ പട്ടം നല്‍കുമെന്ന് ആശ്രമാധിപന്‍ ഫാ. സേവ്യര്‍ കൂടപ്പുഴ അറിയിച്ചു. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ്സ്ഥിര ഡീക്കന്‍ പദവി. 'പൌരസ്ത്യ സഭകള്‍' എന്ന ഡിക്രിയുടെ 17-ാം നമ്പറിലാണു സ്ഥിര ഡീക്കന്‍ പദവിയുടെ പുനരുദ്ധാരണം സഭയില്‍ നടപ്പാക്കുന്നത്. ഉറവിടത്തിലേക്ക് തിരിയുക എന്നതാണു കൌണ്‍സിലിന്റെ മാര്‍ഗനിര്‍ദേശം. ശ്ളീഹന്മാരുടെ നടപടിയില്‍ കാണുന്ന ക്രൈസ്തവസമൂഹ കൂട്ടായ്മയാണ് നല്ലതണ്ണിയിലെ താപസ-സന്യാസാശ്രമത്തിന്റെ പ്രചോദന ഉറവിടം. ദൈവവചനം ധ്യാനിച്ചും പ്രാര്‍ഥിച്ചും പങ്കുവച്ചും ഒരുമിച്ച് ബലിയര്‍പ്പിച്ചും ജീവിക്കുന്ന സമൂഹമാണ് സന്യാസാശ്രമത്തിലുള്ളത്. 1997-ല്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു വട്ടക്കുഴി ഇതിനുള്ള അനുവാദവും അംഗീകാരവും നല്‍കിയതിനെത്തുടര്‍ന്നാണ്പൌരസ്ത്യ കാനന്‍ നിയമം അനുസരിച്ചുള്ള തനതായ നിയമാവലി തയാറാക്കിയതെന്നു ഫാ. സേവ്യര്‍ കൂടപ്പുഴ അറിയിച്ചു.സഭാ ചരിത്രത്തിന്റെയും സഭാ വിജ്ഞാനീയത്തിന്റെയും എക്യുമെനിസത്തിന്റെയും അധ്യാപകനായി ദീര്‍ഘകാലം സേവനം ചെയ്ത ഫാ. സേവ്യര്‍ കൂടപ്പുഴയാണ് ആശ്രമത്തിനു നേതൃത്വം നല്‍കുന്നത്. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ കാലത്ത് റോമില്‍ വൈദികപരിശീലനം നടത്തുന്നതിനും യൂണിവേഴ്സറ്റികളില്‍നിന്ന് ഉന്നത ബിരുദങ്ങള്‍ നേടുന്നതിനും സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സന്യാസത്തിന്റെയും സഭാ ജീവിതത്തിന്റെയും ഉറവിടങ്ങളിലേക്കുള്ള ഈ സംരംഭം ഫാ. സേവ്യര്‍ കൂടപ്പുഴയുടെ നേ&
Read More of this news...
ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കേരളത്തിന്റെ നന്മയുമായി കെസിബിസിയുടെ ലഘുനാടകം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_401.jpg)
കൊച്ചി: മുംബൈയില്‍ നാളെ (12/11/2015) ആരംഭിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കേരളത്തിന്റെ സാന്നിധ്യം കലാവിരുന്നിലും. "കുടുംബവും ദിവ്യകാരുണ്യവും" എന്ന പ്രമേയത്തെ ആധാരമാക്കി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ഫാമിലി കമ്മീഷന്‍ ഒരുക്കുന്ന ലഘുനാടകം അവതരണത്തിനൊരുങ്ങി.കേരളത്തിലെ കത്തോലിക്കാ കുടുംബങ്ങളുടെ പ്രാര്‍ഥനാ ചൈതന്യവും ദിവ്യകാരുണ്യത്തോടുള്ള തീക്ഷ്ണമായ ഭക്തിയും ആവിഷ്കരിക്കുന്നതാണു നാടകത്തിന്റെ ഉള്ളടക്കം. ഒരു ചെറുപ്പക്കാരന്റെ ജീവിതവഴികളിലൂടെ ദിവ്യകാരുണ്യത്തിന്റെ സ്വാധീനവും കുടുംബങ്ങളിലെ പ്രാര്‍ഥനയുടെ നന്മയും 15 മിനിട്ടുള്ള ലഘുനാടകം അടയാളപ്പെടുത്തുന്നു.കേരളത്തിലെ വിവിധ രൂപതകളില്‍നിന്നു തെരഞ്ഞെടുത്ത 15 പ്രതിനിധികളും കലാകാരന്മാരുമാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലുമുള്ളത്. ഫാ.ആന്റണി അറയ്ക്കല്‍, റവ.ഡോ.കുര്യാക്കോസ് മുണ്ടാടന്‍, ദീപു ജോസഫ്, സി. ജ്യോതിന്‍, സിജോ പൈനാടത്ത്, തോമസ് പോള്‍, സജി വടശേരി, ജെയ്ബി അഗസ്റിന്‍ എന്നിവരുള്‍പ്പെട്ട ടീമിനെ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ.പോള്‍ മാടശേരി നയിക്കും. ടീമിന്റെ പരിശീലനം കെസിബിസി ആസ്ഥാനമായ എറണാകുളം പിഒസിയില്‍ പൂര്‍ത്തിയായി. 14നു വൈകുന്നേരം ആറിനാണ് കേരള സംഘത്തിന്റെ ലഘുനാടക അവതരണം.കേരളസഭയുടെ വിശ്വാസപാരമ്പര്യത്തിനും പൈതൃകത്തിനുമുളള അംഗീകാരമാണ് ലഘുനാടകത്തിന്റെ അവതരണത്തിനുള്ള അവസരമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.നാളെ മുതല്‍ 15 വരെ മുംബൈ ഗോരെഗാവ് സെന്റ് പയസ് ടെന്‍ത്ത് കോളജ് കാമ്പസിലാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. ഇന്ത്യയിലെ കത്തോലിക്ക രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പ്രതിനിധികള്‍ വീതമാണു ദിവ്യകാരുണ
Read More of this news...
കുടിയേറ്റം ഉയര്‍ത്തുന്ന വെല്ലുവിളികളും നാം കൈക്കൊള്ളേണ്ട സമീപനങ്ങളും
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_396.jpg)
കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും 2016-ലെ ആഗോള ദിനത്തിന് പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശം
ആമുഖം - സകലരെയും ആശ്ലേഷിക്കുന്ന ദൈവസ്നേഹത്തിന്‍റെ സാകല്യസംസ്കൃതി
ദൈവപിതാവിന്‍റെ കരുണയില്‍ ദൃഷ്ടിപതിച്ചുകൊണ്ട് നാം അവിടുത്തെ സല്‍ചെയ്തികളുടെ അടയാളങ്ങളായി ജീവിക്കണമെന്ന് 'കരുണാര്‍ദ്രമായ മുഖം' (Misericordiae Vultus) എന്ന ജൂബിലി വര്‍ഷത്തിന്‍റെ പ്രാരംഭ പ്രബോധനത്തിലൂടെ ഞാന്‍ ആഹ്വാനംചെയ്തിട്ടുള്ളതാണ്. ദൈവസ്നേഹം സകലരെയും ആശ്ലേഷിക്കുന്നതാണ്. പിതാവിന്‍റെ സ്നേഹാലിംഗനം ഏല്ക്കുന്നവര്‍ സകലരെയും ഉള്‍ക്കൊള്ളുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ആ പിതൃസ്നേഹത്തിന്‍റെ അടയാളങ്ങളായി മാറേണ്ടതാണ്. അങ്ങനെ എല്ലാവരും ദൈവമക്കളാണെന്നും മാനവ കുടുംബത്തിലെ അംഗങ്ങളാണെന്നുമുള്ള ബോദ്ധ്യം നമുക്കു ലഭിക്കുന്നു. ഇടയന്‍ ആടുകളോട് എന്നപോലെയാണ് ദൈവം മനുഷ്യരെ സ്നേഹിക്കുന്നത്. അതിലും ഏറെയായി, മുറിപ്പെട്ടവരും രോഗബാധിതരും പരിക്ഷീണിതരും ഭയചകിതരും വഴിതെറ്റിയവരുമായവരുടെ ആവശ്യങ്ങളില്‍ അവിടുന്ന് പ്രത്യേകമായ ശ്രദ്ധവയ്ക്കുന്നു. ധാര്‍മ്മികവും ഭൗതികവുമായ ദാരിദ്ര്യത്തില്‍, അതെത്രത്തോളം ഗൗരവതരമാകുന്നുവോ അത്രത്തോളം ദൈവികകാരുണ്യം ശക്തമായി വെളിപ്പെടുത്തിക്കൊണ്ട് മനുഷ്യകുലത്തെ തുണയ്ക്കുവാനാണ് ദൈവം ഭൂമിയിലേയ്ക്ക് താണിറങ്ങിയതെന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു.കുടിയേറ്റ പ്രതിഭാസം ഇന്ന് ലോക വ്യാപകമാണ്. നാടും വീടും വിട്ട് അഭയംതേടിയെത്തുന്നവര്‍ ഇന്ന് വ്യക്തികളെയും സമൂഹങ്ങളെയും, അവരുടെ പരമ്പരാഗത ജീവിതരീതികളെയും വെല്ലുവിളിക്കുക മാത്രമല്ല, അവരുടെ സമൂഹിക സാംസ്ക്കാരിക ചക്രവാളങ്ങളെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. നല്ലൊരു ഭാവിയുടെ സ്വപ്നവുമായി ജന്മദേശം വിട്ട് കുടിയേറുന്ന പ്രക്രിയ
Read More of this news...
നൊബേല്‍ സമ്മാനജേതാക്കളെ പാപ്പാ ഫ്രാന്‍സിസ് അനുമോദിച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_388.jpg)
2015-ലെ നൊബേല്‍സമ്മാന ജേതാക്കളായ നാലു ട്യൂണീഷ്യക്കാരുമായി വത്തിക്കാനില്‍ നവംബര്‍ 7-ാം തിയതി ശനിയാഴ്ച വൈകുന്നേരമാണ് പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്.ട്യുണീഷ്യയുടെ സാമൂഹ്യ-രാഷ്ട്രീയ ക്ഷേമത്തിനായും തൊഴിലാളികളുടെ ഉന്നമനത്തിനായും പ്രവര്‍ത്തിക്കുന്ന മഹമ്മദ് മഫൂദ്, അബ്ദസ്സാര്‍ മൂസാ, വിദേദ് ബൗച്ചമീ, ഹൗസീന്‍ അബാസി എന്നിവരാണ് വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയ നൊബേല്‍ സമ്മാന ജേതാക്കള്‍. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ട്യൂണീഷ്യയുടെ രാഷ്ട്രീയ സുസ്ഥിതിക്കായി അംഹിംസാമാര്‍ഗ്ഗം കൈക്കൊണ്ട നാലു സാമൂഹ്യപ്രബുദ്ധരെയും 'സമാധന ശില്പികളെ'ന്ന് പാപ്പാ കൂടിക്കാഴ്ചയില്‍ വിശേഷിപ്പിച്ചു.പ്രസിദ്ധവും സമാധാനപൂര്‍ണ്ണവുമായ 2011-ലെ 'മുല്ലവിപ്ലവ'ത്തില്‍ കരവും കരളും ഉപയോഗിച്ചുകൊണ്ടാണ് സ്വോച്ഛാഭരണകൂടത്തിനെതിരെ പോരാടിയാണ് ഈ ചതുര്‍സംഘം നാടിന് ജനായത്തഭരണം നേടിക്കൊടുത്തതെന്ന് പാപ്പാ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു.ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന്‍റെ പോരാളിയും ഭാരതത്തിന്‍റെ രാഷ്ട്രപിതാവുമായ മഹാത്മാഗാന്ധിയുടെ ഛായാചിത്രം പാപ്പായ്ക്കു സമ്മാനിച്ച നൊബേല്‍ സമ്മാനജേതാക്കള്‍, തങ്ങളെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചതിന് നന്ദിപ്രകടിപ്പിക്കവെ, പാപ്പാ ഫ്രാന്‍സിസിനെ 'സമാധാനത്തിന്‍റെ യഥാര്‍ത്ഥ മനുഷ്യനെ'ന്നും വിശേഷിപ്പിച്ചതായി വത്തിക്കാന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.Source: Vatican Radio
Read More of this news...
കുറവിലങ്ങാട്ട് സഭൈക്യ യുവജനസംഗമം ഇന്ന് (10-11-2015)
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_393.jpg)
പാലാ: വിവിധ ക്രൈസ്തവസഭയിലെ യുവജനങ്ങള്‍ ഒന്നിക്കുന്ന സംയുക്ത യുവജനസംഗമം കുറവിലങ്ങാട് പകലോമറ്റത്ത് ഇന്നു നടക്കും. അവിഭക്ത ഭാരത സുറിയാനി സഭയെ നയിച്ചിരുന്ന അര്‍ക്കദിയാക്കോന്മാരുടെ കബറിടത്തിനു സമീപത്താണു സംഗമം നടക്കുന്നത്.വിവിധ ക്രൈസ്തവസഭകള്‍ തമ്മില്‍ ഐക്യവും സാഹോദര്യവും നിലനിര്‍ത്തുകയും വിശ്വാസവ്യത്യാസങ്ങള്‍ക്കതീതമായി സാമൂഹികവിഷയങ്ങളില്‍ പൊതുനിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കത്തോലിക്കാസഭ കാരുണ്യവര്‍ഷം ആരംഭിക്കുന്ന അവസരത്തില്‍ സമൂഹത്തില്‍ കരുണയുടെ സുവിശേഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം യുവജനങ്ങള്‍ക്ക് പകരുന്ന സമ്മേളനം രാവിലെ പത്തിന് അര്‍ക്കദിയാക്കോന്മാരുടെ കബറിടത്തില്‍ പ്രാര്‍ഥനയോടെ ആരംഭിക്കും. സുവിശേഷത്തിന്റെ മുഖ്യസന്ദേശമായ കാരുണ്യത്തില്‍ എല്ലാവരും ഒന്ന് എന്ന സന്ദേശത്തോടെ വിശ്വാസകാര്യങ്ങളിലെ വിഭിന്ന ചിന്തകള്‍ക്കനുസൃതമായി വിവിധ കുടങ്ങളില്‍ ജലമെടുത്ത് അര്‍ക്കദിയാക്കോന്മാരുടെ കിണറില്‍ ഒഴിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.ഓര്‍ത്തഡോക്സ് സഭാ യുവജനസംഘടന പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്നാനായ സിറിയന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സെവേറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും.ഒസിവൈഎം സംസ്ഥാന ജനല്‍ സെക്രട്ടറി റവ. പി.വൈ. ജെസന്‍, യാക്കോബായ യുവജനവിഭാഗം കോട്ടയം ഭദ്രാസനം ജനറല്‍ സെക്രട്ടറി റവ. പോള്‍ വര്‍ഗീസ്, മാര്‍ത്തോമ്മാ യുവജനസഖ്യം കോട്ടയം കൊച്ചി ഭദ്രാസനം ജനല്‍ സെക്രട്ടറി റവ. ലിനു ജോര്‍ജ്, സി.എസ്.ഐ. മധ്യകേരള മഹായിടവക ജനറല്‍ സെക്രട്ടറി റവ. ജോബി ജോയി
Read More of this news...
പോളണ്ടിന്‍റെ പ്രസിഡന്‍റ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_390.jpg)
പോളണ്ടിന്‍റെ പ്രസിഡന്‍റ്, അന്ത്രയാ ഡൂഡാ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.നവംബര്‍ 9-ാം തിങ്കളാഴ്ച രാവിലെയാണ് പ്രസിഡന്‍റ് ഡൂഡാ പാപ്പായുമായി വത്തിക്കാനിലെ പേപ്പല്‍ അരമനയിലെത്തി കൂടിക്കാഴ്ച നടത്തിയത്.ഇന്ന് പോളണ്ടു നേരിടുന്ന അഭയാര്‍ത്ഥി പ്രശനം, കുടുംബങ്ങളെക്കുറിച്ചുള്ള സഭയുടെ നവമായ സംവിധാനരീതികള്‍, 2016 ജൂലൈ 25-മുതല്‍ 31-വരെ തിയതികളില്‍ തലസ്ഥാന നഗരമായ ക്രാക്കോയില്‍ അരങ്ങേറാന്‍ പോകുന്നതും പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്നതുമായ ആഗോളയുവജന സംഗമം, അതേ വര്‍ഷം പോളണ്ട് ആഘോഷിക്കുന്ന നാടിന്‍റെ ക്രൈസ്തവീകരണത്തിന്‍റെ 1050-ാം വാര്‍ഷികം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളായെന്ന് വത്തിക്കാന്‍ റേഡിയോ പ്രോഗ്രാം ഡയറക്ടറും, പോളണ്ടുകാരനുമായ ഫാദര്‍ അന്ത്രയാ മയോസ്ക്കി റോമിലെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വത്തിക്കാനിലെത്തിയ പോളിഷ് പ്രസിഡന്‍് ഞായറാഴ്ച രാവിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്മൃതിമണ്ഡപത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ സകുടുംബം പങ്കെടുത്തതായും ഫാദര്‍ മയോസ്ക്കി അറിയിച്ചു.Source: Vatican Radio
Read More of this news...
പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയുടെ ദേശീയ കത്തോലിക്കാ കണ്‍വെന്‍ഷനില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_391.jpg)
'ക്രിസ്തുവില്‍ വളരേണ്ട നവ മാനവികത'യുടെ ദര്‍ശനവുമായി ഇറ്റലിയുടെ അഞ്ചാമത് ദേശീയ കത്തോലിക്കാ സംഗമം സാംസ്ക്കാരിക തലസ്ഥാനമായ ഫ്ലോറന്‍സില്‍ ആരംഭിച്ചു.നവംബര്‍ 9-മുതല്‍ 13-വരെ തിയതികളിലാണ് ഇറ്റലിയിലെ കത്തോലിക്കരുടെ ദേശീയ സംഗമം ഫ്ലോറന്‍സില്‍ ചേരുന്നത്. എല്ലാ രൂപതകളുടെയും പ്രതിനിധികള്‍ക്കൊപ്പം ദേശീയ മെത്രാന്‍സമിതിയും പങ്കെടുക്കുന്ന സംഗമത്തെ നവംബര്‍ 10-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യുമെന്ന്, ട്യൂറിന്‍ അതിരൂപതാദ്ധ്യക്ഷനും സംഘാടകസമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ചെസാരെ നൊസീലിയ പ്രസ്താവനയിലൂടെ അറിയിച്ചു.10-ാം തിയതി ചൊവ്വാഴ്ച രാവിലെ ഫ്ലോറന്‍സിന് അടുത്തുള്ള പ്രാത്തോ നഗരത്തില്‍ വത്തിക്കാനില്‍നിന്നും ഹെലിക്കോപ്റ്ററില്‍ എത്തിച്ചേരുന്ന പാപ്പാ, അവിടെ തൊഴിലാളി ലോകത്തെ ആദ്യം അഭിസംബോധനചെയ്യും.തുടര്‍ന്ന് ഫ്ളോറന്‍സില്‍ എത്തുന്ന പാപ്പാ അവിടത്തെ ലൂയിജി റുഡോള്‍ഫി സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ സമ്മേളിക്കുന്ന അഞ്ചാമത് ദേശീയ കത്തോലിക്കാ സംഗമത്തെ അഭിസംബോധനചെയ്യും. ഉച്ചതിരിഞ്ഞ് 3.30-ന് വിശ്വാസസമൂഹത്തോടു ചേര്‍ന്ന് സ്റ്റേഡിയത്തില്‍ ദിവ്യബലിയര്‍പ്പിക്കും. നഗരാധിപന്മാരുമായുള്ള കൂടിക്കാഴ്ച, അഗതിമന്ദിര സന്ദര്‍ശനം, രോഗികളുമായുള്ള നേര്‍ക്കാഴ്ച എന്നിവയും പാപ്പായുടെ ഏകദിന ഫ്ളോറന്‍സ് സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നതായി ആര്‍ച്ചുബിഷപ്പ് നൊസീലിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതി വിഭാവനംചെയ്ത കത്തോലിക്കരുടെ ദേശീയ സംഗമം എല്ലാ പത്തു വര്‍ഷംകൂടുമ്പോഴും മുടങ്ങാതെ സംഗമിച്ചുകൊണ്ടാണ് ഫ്ലോറന്‍സിലെ അഞ്ചാം ഊഴത്തില്‍ എത്തിയിരിക്കുന്നത്. അദ്യം റോം, പിന്നെ ലൊരേറ്റ
Read More of this news...
നവീകരണ പദ്ധതികളില്‍ പതറാതെ മുന്നേറുമെന്ന് പാപ്പാ ഫ്രാന്‍സിസ്
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_392.jpg)
വത്തിക്കാനില്‍ സംഭവിച്ച രഹസ്യരേഖയുടെ മോഷണത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ തുറന്നു സംസാരിച്ചു.നവംബര്‍ 8-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് സഭാ നവീകരണത്തിന് വിഘ്നമാകുന്ന പ്രതിസന്ധികളെ മറികടന്നും മുന്നോട്ടുപോകുമെന്ന് പാപ്പാ പരാമര്‍ശിച്ചത്.വത്തിക്കാന്‍റെ രേഖകള്‍ പഠിക്കുവാനും പരിശോധിക്കുവാനുമായി താന്‍ നിയോഗിച്ച വ്യക്തികള്‍തന്നെയാണ് അവ ചോര്‍ത്തി പുറത്തുള്ള ഏജന്‍സികള്‍ക്കു നല്കിയതെന്നും, അത് സമൂഹത്തില്‍ തെറ്റിദ്ധാരണയും ഉതപ്പും ഉണ്ടാക്കുന്ന പുസ്തകങ്ങളുടെ പ്രകാശനത്തിന് വഴിതെളിച്ചിട്ടുണ്ടെന്നും പാപ്പാ വേദനയോടെ ചൂണ്ടിക്കാട്ടി. കാലികമായ സഭാനവീകരണം ലക്ഷ്യമാക്കി തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍റെ ഭരണസമിതിക്ക് വ്യക്തമായിട്ട് അറിയാവുന്ന രേഖകളാണ് മോഷണംപോയതെന്നും, തല്പരകക്ഷികള്‍ ചെയ്തത് വലിയ അപരാധമാണെന്നും പാപ്പാ പ്രസ്താവിച്ചു.എന്നാല്‍, ആഗോളസഭയുടെയും പരിശുദ്ധ സിംഹാസനത്തിന്‍റെയും നന്മ ലക്ഷ്യമാക്കി ദൈവമഹത്വത്തിനായി എടുത്തിരിക്കുന്ന തീരുമാനത്തില്‍നിന്നും പിന്മാറുകയോ പതറുകയോ ചെയ്യുകയില്ലെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.സഭയെ സ്നേഹിക്കുന്ന സകലരുടെയും, ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള എല്ലാ സഭാമക്കളുടെയും ഉത്തരവാദിത്വ പൂര്‍ണ്ണമായ പ്രാര്‍ത്ഥനയും ജീവിതവിശുദ്ധിയും ഈ നവീകരണ പദ്ധതിക്ക് തുണയാവണമെന്ന് വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിനിന്ന ജനാവലിയോടും, മാധ്യമങ്ങളിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുകൊണ്ട് തന്‍റെ പ്രഭാഷണം ശ്രവിച്ച സകലരോടുമായി പാപ്പാ അഭ്യര്‍ത്ഥിച്ചു. Source: Vatican Radio
Read More of this news...
ജയിലിലടച്ച കര്‍ഷകനെ ഉടന്‍ വിട്ടയക്കണം: ഇന്‍ഫാം മലബാര്‍ മേഖലാ കമ്മറ്റി
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_394.jpg)
ഇരിട്ടി: കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വയനാട് ഇരുളത്തെ കര്‍ഷകന്‍ സുകുമാരനെ ജയിലിലടച്ച ബാങ്ക് അധികൃതരുടെ നടപടിയില്‍ ഇരിട്ടിയില്‍ ചേര്‍ന്ന ഇന്‍ഫാം മലബാര്‍ മേഖലാ കമ്മറ്റിയോഗം ശക്തമായി പ്രതിഷേധിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുകുമാരനെ എത്രയും വേഗം വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തപക്ഷം കളക്ടറേറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ള സമരത്തിന് ഇന്‍ഫാം നേതൃത്വം നല്‍കുമെന്നു യോഗം ഉദ്ഘാടനം ചെയ്ത ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍ അറിയിച്ചു. യോഗത്തില്‍ അഡ്വ. വി.സി. സെബാസ്റ്യന്‍, ഫാ.ജോസഫ് കാവനാടി, സ്കറിയ നല്ലംകുഴി, സ്കറിയ കളപ്പുര, ഫാ.ജോസഫ് വട്ടുകുന്നേല്‍, തോമസ് ടി. തയ്യില്‍, ബേബി മാനന്തവാടി, സണ്ണി പുല്ലുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika
Read More of this news...
തൊഴില്‍, ദൈവിക പ്രവര്‍ത്തനത്തിന്‍റെ തുടര്‍ച്ച ചരിത്രത്തില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_381.jpg)
വിശ്രമകാല വേതനത്തിനുളള അവകാശം നിഷേധിക്കപ്പെടരുതെന്ന് മാര്‍പ്പാപ്പാ. തൊഴില്‍ ചെയ്യുന്ന കാലത്തും വാര്‍ദ്ധക്യകാലത്തും പൗരന്മാര്‍ക്ക് വേതനവും സാമൂഹ്യക്ഷേമവും ഉറപ്പുവരുത്തുന്നതിന്, ഇറ്റലിയിലുള്ള, ദേശീയ സാമൂഹ്യക്ഷേമ വിഭാഗമായ, ISTITUTO NAZIONALE DELLA PREVIDENZA SOCIALE, അഥവാ, INPS എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ അറിയപ്പെടുന്ന സ്ഥാപനത്തിന്‍റെ മേധാവികളും ജീവനക്കാരും ഉള്‍പ്പെട്ട 23000 ത്തോളം പേരെ ശനിയാഴ്ച (07/11/15) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്ഥാപനത്തിന്‍റെ മതേതരചരിത്രത്തില്‍ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനുമായുള്ള ഇത്തരമൊരു കൂടിക്കാഴ്ച നടാടെയാണ് എന്ന വസ്തുത അനുസ്മരിച്ച പാപ്പാ തൊഴിലുമായി ബന്ധപ്പെട്ട അവകാശങ്ങളില്‍ ചിലത് സംരക്ഷിക്കുകയെന്ന ലോലമായ ദൗത്യം ഈ സ്ഥാപനത്തിലുള്ളവര്‍ വ്യത്യസ്ത തലങ്ങളില്‍ നിര്‍വ്വഹിച്ചു പോരുന്നതില്‍ സംതൃപ്തി പ്രകടിപ്പിച്ചു, ഈ അവകാശങ്ങള്‍ മനുഷ്യവ്യക്തിയുടെ സ്വഭാവത്തിലും അവന്‍റെ അതിസ്വാഭാവിക ഔന്നത്യത്തിലും അധിഷ്ഠിതമാണെന്ന വസ്തുതയും പാപ്പാ എടുത്തു പറഞ്ഞു. ഈ അവകാശങ്ങളില്‍, വിശ്രമത്തിനുള്ള അവകാശം കാത്തുസൂക്ഷിക്കുകയെന്ന സവിശേഷശദൗത്യം INPS എന്ന സ്ഥാപനത്തില്‍ സവിശേഷമാംവിധം നിക്ഷിപ്തമായിരിക്കുന്നതും പാപ്പാ അനുസ്മരിച്ചു. തൊഴിലാനന്തര വിശ്രമത്തിനുള്ള അവകാശത്തിന്‍റെ മതപരമായ മാനത്തിലേക്കും വിരല്‍ ചൂണ്ടിയ പാപ്പാ മനുഷ്യനെ ദൈവംതന്നെ വിശ്രമത്തിലേക്കു ക്ഷണിച്ചിരിക്കുന്നുവെന്ന് വേദപുസ്തക വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. ജോലിചെയ്യുന്ന കാലത്തും തൊഴിലാനന്തര വേളയിലും വ്യക്തിക്ക് വേതനം ഉറപ്പാക്കുമ്പോള്‍ തൊഴ&
Read More of this news...
പൈതങ്ങള്‍ക്കുള്ള സാന്ത്വനദായക ചികിത്സയെ അധികരിച്ച് ശില്പശാല വത്തിക്കാനില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_382.jpg)
കുഞ്ഞുങ്ങള്‍ക്ക് രോഗലഘൂകരണ ശുശ്രൂഷയേകുന്നതിനെ അധികരിച്ച് ഒരു ശില്പശാല "ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി" വത്തിക്കാനില്‍ സംഘടിപ്പിക്കും. ഈ വരുന്ന ചൊവ്വാഴ്ച (10/11/15) ആയിരിക്കും ഈ ഏകദിന ശില്പശാല നടക്കുക. "പൈതങ്ങള്‍ക്കേകുന്ന സാന്ത്വനദായക ചികിത്സയുടെ സത്തയുടെ നിര്‍വ്വചനം: മതങ്ങള്‍ സംഘാതമായി "എന്നതാണ് ഇതിന്‍റെ പ്രമേയം. ഇതില്‍ പങ്കെടുക്കുന്ന വിദഗ്ദ്ധരില്‍ തിരുവനന്തപുരം ആസ്ഥാനമായി ദേശിയതലത്തില്‍ സാന്ത്വനദായക ചികിത്സാരംഗത്തു പ്രവര്‍ത്തിക്കുന്ന "പാല്ലിയും ഇന്ത്യ" എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകമേധാവി ഡോക്ടര്‍ M.R. രാജഗോപാലും ഉള്‍പ്പെടുന്നു.Source: Vatican Radio
Read More of this news...
റോം രൂപതയുടെ സഹായമെത്രാന്‍റെ അഭിഷേകം തിങ്കളാഴ്ച
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_383.jpg)
റോം രൂപതയ്ക്കുവേണ്ടിയുള്ള നിയുക്ത സഹായമെത്രാനെ മാര്‍പ്പാപ്പാ തിങ്കളാഴ്ച (09/11/2015) അഭിഷേകം ചെയ്യും. റോം രൂപതയുടെ മെത്രാന്‍കൂടിയായ ഫ്രാന്‍സിസ് പാപ്പാ പ്രസ്തുതരൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വച്ച് തിങ്കളാഴ്ച വൈകുന്നേരം പ്രാദേശികസമയം 5 മണിക്കാരംഭിക്കുന്ന തിരുക്കര്‍മ്മ മദ്ധ്യേയായിരിക്കും നിയുക്ത സഹായമെത്രാന്‍ ആഞ്ചെലൊ ദെ ദൊണാത്തിസിനെ വാഴിക്കുക. ഇക്കഴിഞ്ഞ സെപ്റ്റമ്പര്‍ 14-നാണ് അദ്ദേഹം റോമിന്‍റെ സഹായമെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഇറ്റലിയിലെ കസറാനൊ എന്ന സ്ഥലത്ത് 1954-ല്‍ ജനിച്ച നിയുക്ത സഹായമെത്രാന്‍ 1980-ലാണ് പൗരോഹിത്യം സ്വീകരിച്ചത്.Source: Vatican Radio
Read More of this news...
കുടുംബത്തിന്‍റെ കേന്ദ്രസ്ഥാനം വീണ്ടെടുക്കുക
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_384.jpg)
കുടുംബങ്ങള്‍ ഇന്ന് പര്സപരവിരുദ്ധങ്ങളായ അവസ്ഥകളുടെ മദ്ധ്യേയാണെന്ന് കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍ചേന്‍സൊ പാല്യ. ഹംഗറിയുടെ തലസ്ഥാനമായ ബുദ്ധാപെസ്റ്റില്‍ നവംബര്‍ 5 മുതല്‍ 7 വരെ ജനസംഖ്യയെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട യോഗത്തെ, "കുടുംബം വികസനത്തിന്‍റെ ഹൃദയസ്ഥാനത്ത്" എന്ന പ്രമേയത്തെ അവലംബമാക്കി, വെള്ളിയാഴ്ച (06/11/15) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ആനന്ദത്തിന്‍റെ താക്കോല്‍ കുടുംബമാണെന്ന് പറയത്തക്ക വിധത്തിലുള്ള ആദരവ് ഒരുവശത്ത് കുടുംബത്തോടു കാട്ടുമ്പോള്‍, മറുവശത്താകട്ടെ ബന്ധങ്ങളുടെ തകര്‍ച്ചയും കുടുംബജിവിത പരാജയവും ഉള്‍പ്പടെയുള്ള ബലഹീനതകളുടെ വേദിയായി കുടുംബം കാണപ്പെടുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് വിന്‍ചേന്‍സൊ പാല്യ വിശദീകരിച്ചു.സമൂഹത്തിന്‍റെ സമ്പത്തായ കുടുംബത്തെ ഒറ്റപ്പെടുത്താതെ അതിന്‍റെ കേന്ദ്ര സ്ഥാനവും സാസ്ക്കാരിക ഔന്നത്യവും വീണ്ടെടുക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.Source: Vatican Radio
Read More of this news...
ഉത്ഥാനത്തിരുന്നാള്‍ തിയതി ഏകോപനത്തിന് സമൂര്‍ത്ത നടപടിയാവശ്യം
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_385.png)
ക്രൈസ്തവസഭകളെല്ലാം വ്യത്യസ്ത തീയതികളില്ലാല്ലാതെ ഏകദിനത്തില്‍ ഉത്ഥാനത്തിരുന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ട സമൂര്‍ത്ത നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവസഭകളുടെ സംഘം ആലോചിക്കുന്നു. ഈ സംഘത്തിന്‍റെ കാര്യനിര്‍വ്വാഹക സമിതി സമ്മേളനത്തിന്‍റെ സമാപന പ്രഖ്യാപനത്തിലാണ് ക്രൈസ്തവസഭകളുടെ പുനരൈക്യത്തിന്‍റെ പാതയില്‍ സുപ്രധാനമായൊരു ചുവടുവയ്പ്പെന്ന നിലയില്‍ ഉത്ഥാനത്തിരുന്നാൾ ആഘോഷത്തിയതി ഏകോപിപ്പിക്കേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയിലുള്ള മാര്‍ ജിര്‍ജിസിലായിരുന്നു സമ്മേളനം. ക്രൈസ്തവ - ഇസ്ലാം സംഭാഷണത്തിന്‍റെ പ്രാധാന്യവും ചൂണ്ടിക്കാട്ടുന്ന ഈ പ്രാഖ്യാപനം മദ്ധ്യപൂര്‍വ്വദേശത്ത് ക്രൈസ്തവരും മുസ്ലീങ്ങളും സമാധാനപരമായി ഒത്തൊരുമിച്ചു ജീവിക്കുന്നതിന് അനിവാര്യമായ മൗലിക ഘടകമാണ് ഈ സംഭാഷണം എന്ന് വ്യക്തമാക്കുന്നു.Source: Vatican Radio
Read More of this news...
മാണ്ഡ്യ രൂപത റീജണല്‍ ഓഫീസും പാസ്ററല്‍ സെന്ററും ബംഗളൂരുവില്‍
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_386.jpg)
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ബംഗളൂരുവിലെ റീജണല്‍ ഓഫീസിന്റെയും പാസ്ററല്‍ സെന്ററിന്റെയും കൂദാശാകര്‍മം 11ന് വൈകുന്നേരം ആറിനു ഹുളിമാവ് സാന്തോം ഇടവകയില്‍ നടക്കും. ബംഗളൂരുവില്‍ താമസിക്കുന്ന മാണ്ഡ്യ രൂപതാംഗങ്ങളുടെ അജപാലന ആവശ്യങ്ങള്‍ക്കായാണ് റീജണല്‍ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പുതിയ ഓഫീസിന്റെയും പാസ്ററല്‍ സെന്ററിന്റെയും ഔദ്യോഗികമായ പ്രഖ്യാപനം ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ സിഎംഐ നിര്‍വഹിക്കുമെന്നു വികാരി ജനറാള്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ അറിയിച്ചു.
Source: Deepika
Read More of this news...
37 അസീറിയന്‍ ക്രൈസ്തവരെ ഐഎസ് വിട്ടയച്ചു
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_387.jpg)
ഡമാസ്കസ്: ഫെബ്രുവരിയില്‍ ബന്ദികളാക്കിയ അസീറിയന്‍ ക്രൈസ്തവരില്‍ 37 പേരെ ശനിയാഴ്ച ഭീകരര്‍ വിട്ടയച്ചു. നേരത്തെയും ഏതാനും പേരെ വിട്ടയച്ചിരുന്നു. 215 പേരെ തട്ടിക്കൊണ്ടുപോയതില്‍ 88 പേരാണ് ഇതിനകം മോചിതരായത്. ബാക്കിയുള്ളവരെക്കൂടി മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അസീറിയന്‍ മനുഷ്യാവകാശ ഗ്രൂപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
Source: Deepika
Read More of this news...
സഭാശുശ്രൂഷകരുടെ പണത്തോടുള്ള അഭിനിവേശത്തില്‍ ഖേദിക്കുന്നു, പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_378.jpg)
വൈദികരും മെത്രാന്മാരും പണത്തോട് അഭിനിവേശം കാണിക്കുന്നതില്‍ ഖേദമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്, നവംബര്‍ ആറാം തിയതി, പേപ്പല്‍ വസതിയിയായ സാന്താ മാര്‍ത്തയിലെ, കപ്പേളയിലര്‍പ്പിച്ച വിശുദ്ധകുര്‍ബാനയിലെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.സേവനത്തിനായി വിളിക്കപ്പെട്ടതാണ് സഭയെന്നും, ഒരു ബിസിനസ്സുകാരാകാനുള്ളതല്ലെന്നും, മെത്രാന്മാരും വൈദികരും, ദ്വിവിധമായ, അതായത് കപടത നിറഞ്ഞ ജീവിതം നയിക്കുന്നതിന് പ്രലോഭിതരാകുന്നുവെന്നും പാപ്പാ അഭിപ്രായപ്പെട്ടു.ഓരോ ക്രൈസ്തവനും സേവനത്തിനായി വിളിക്കപ്പെട്ടിക്കുന്നുവെന്നും മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുന്നതിനല്ലെന്നും പാപ്പാ തന്‍റെ വചന സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു. മറ്റുള്ളവരാല്‍ സേവിക്കപ്പെടേണ്ട ഒരു അധികാരി ആയിരിക്കാതെ യേശുവായിരുന്നതുപോലെ ഒരു ശുശ്രൂഷകനായിരിക്കാനും പാപ്പാ അനുസ്മരിപ്പിച്ചു.സേവനത്തിനായി സമര്‍പ്പിക്കാത്ത സഭ, ധനസമ്പാദന സഭയായിത്തീരുന്നുവെന്നും, സഭയുടെ സമ്പത്തിനോട് അഭിനിവേശം കാണിക്കരുതെന്നും, ക്രൈസ്തവര്‍, സഭാ ശുശ്രൂഷയില്‍ താത്പര്യമുള്ളവരാകണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.Source: Vatican Radio
Read More of this news...
തിരുസഭ സത്യത്തിന് സാക്ഷ്യം വഹിക്കണം : പാപ്പാ
![](http://www.kothamagalam.smcim.com/image.php?width=100&image=http://www.kothamagalam.smcim.com/files/media/news/thumb_379.jpg)
കത്തോലിക്കാസഭ സത്യം സംസാരിക്കുന്നതോടൊപ്പം സാക്ഷ്യം വഹിക്കുന്നവരുമാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് നവംബര്‍ 5-ാം തിയതി, "സ്ട്രാറ്റ് ന്യൂസ്" എന്ന ഡച്ച് പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.താന്‍ സത്യം തുറന്നു പറയുന്നതില്‍ ഭയപ്പെടുന്നില്ലെന്നും കാര്യങ്ങള്‍ ആയിരിക്കുന്ന രീതിയില്‍ സംസാരിക്കുന്നതു തുടരുമെന്നും തന്‍റെ ബാല്യകാലങ്ങള്‍ മുതലുള്ള വിശ്വാസാനുഭവങ്ങള്‍ പങ്കുവച്ച പാപ്പാ പറഞ്ഞു.സഭ സത്യസന്ധമായി സംസാരിക്കണമെന്നും അതോടൊപ്പം സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്ന്, സഭയെ സംബന്ധിച്ചും വ്യക്തിപരമായ താത്പര്യങ്ങളെ ചൂണ്ടിക്കാട്ടികൊണ്ടും അദ്ദേഹം പറഞ്ഞു. ഒരു വിശ്വാസി ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കുകയും ഫറവോനെപ്പോലെ ജീവിക്കുകയും ചെയ്യാന്‍ പററില്ലെന്ന് പാപ്പാ ഈ അഭിമുഖത്തില്‍ ഊന്നിപ്പറയുകയുണ്ടായി.രാഷ്ട്രീയപരമായും മതപരമായും അഴിമതിയ്ക്കുള്ള പ്രലോഭനങ്ങള്‍ എപ്പോഴും നിലനില്‍ക്കുന്നതിനാല്‍, സര്‍ക്കാരുമായുള്ള കരാറുകളില്‍ സുതാര്യതയും വ്യക്തതയുമാണ്ടായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. സഭയുടെ സ്വത്തുക്കള്‍ സഭയുടേതല്ലെന്നും മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍റെതുമാണെന്നും പാപ്പാ ഈ സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.Source: Vatican Radio
Read More of this news...