News & Events
മതാന്തരസംവാദ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ദീപാവലി സന്ദേശം
നവംമ്പര്‍ 11-ന് ദീപാവലി ആഘോഷിക്കാനൊരുങ്ങുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ആശംസാസന്ദേശമയച്ചുലോകമെങ്ങുമുള്ള തങ്ങളുടെ ദീപാവലിയാഘോഷങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും അനുഭവം പകരുന്നതായിരിക്കട്ടെയെന്ന് കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജന്‍ ലൂയിസ് ടൗറാനും സെക്രട്ടറി, ഫാദര്‍ മിഗ്വെല്‍ ഏയ്ഞ്ചല്‍ അയൂസോയും ഒപ്പുവച്ചയച്ച സന്ദേശത്തില്‍ ആശംസിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അങ്ങേയ്ക്ക് സ്തുതി എന്ന ചാക്രികലേഖനത്തെ പരാമര്‍ശിച്ചുകൊണ്ട്, യഥാര്‍ത്ഥ മാനുഷിക പരിതഃസ്ഥിതവിജ്ഞാനം പ്രോത്സാഹിപ്പിക്കണമെന്നും പ്രകൃതിയുമായുള്ള മാനുഷികബന്ധവും പാരിസ്ഥിതികമായ ഉത്തരവാദിത്വവും മൂല്യങ്ങളും പരിഗണിക്കണമെന്നും ഈ സന്ദേശത്തില്‍ പറയുന്നു. ഭൂമിയുടെ നിലനില്‍പിനും പൊതുഭവനത്തെ സംരക്ഷിക്കുന്നതിനും, അതിലേറെയായി ഭാവിതലമുറയ്ക്കുവേണ്ടിയും ഇക്കാര്യങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ഈ സന്ദേശം ചൂണ്ടിക്കാട്ടുന്നു.Source: Vatican Radio
Read More of this news...
അഖണ്ഡപ്രാര്‍ഥന 137-ാം വര്‍ഷത്തിലേക്ക്
ലാക്രോസ് (വിസ്കോണ്‍സിന്‍): അത്യപൂര്‍വമായ അഖണ്ഡ പ്രാര്‍ഥനായജ്ഞം 137 വര്‍ഷമായി തുടരാന്‍ കഴിയുന്നതില്‍ അമേരിക്കയിലെ വിസ്കോണ്‍സിനില്‍ പ്രവര്‍ത്തിക്കുന്ന ലാക്രോസിലെ നിത്യാരാധന സന്യാസിനീ സമൂഹം ദൈവത്തിനു നന്ദി പറയുകയാണ്.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദിവസം മുഴുവന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ഥിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണു സന്യാസിനികള്‍. 1878 ഓഗസ്റ് ഒന്നിന് രാവിലെ 11-നു തുടങ്ങിയ പ്രാര്‍ഥനാ യജ്ഞം ഇപ്പോഴും തുടരുകയാണ്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സംഘം എല്ലാ ദിവസവും നിശ്ചിതസമയം പ്രാര്‍ഥനയ്ക്കായി മാറ്റിവയ്ക്കുന്നതാണു രീതി. അവരുടെ സമയം കഴിഞ്ഞാല്‍ അടുത്ത ടീം പ്രാര്‍ഥന തുടങ്ങും. സിസ്റേഴ്സിനൊപ്പം പ്രാര്‍ഥനാ സഹകാരികള്‍ എന്നറിയപ്പെടുന്ന അല്മായ സംഘവുമുണ്ടാകും. രാത്രികാല പ്രാര്‍ഥനയുടെ ചുമതല പലപ്പോഴും സിസ്റേഴ്സിനാണ്. പകല്‍ അല്മായ സംഘത്തിനും. ഒരു സമയം പ്രാര്‍ഥിക്കാന്‍ ഏറ്റവും കുറഞ്ഞതു രണ്ടുപേരെങ്കിലും മഠത്തിലെ ചാപ്പലില്‍ ഉണ്ടാകുന്ന രീതിയിലാണു ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നു ലാ ക്രോസിലെ ഫ്രാന്‍സിസ്കന്‍ സിസ്റേഴ്സ് ഓഫ് പെര്‍പ്പെച്വല്‍ അഡൊറേഷന്‍ മഠത്തിലെ സിസ്റര്‍ മരിയ ഫ്രീഡ്മാന്‍ പറഞ്ഞു. പ്രാര്‍ഥനാ സഹായം ആവശ്യപ്പെട്ട് ദിനംതോറും നിരവധി കത്തുകളാണ് മഠത്തില്‍ ലഭിക്കുന്നത്.
Source: Deepika
Read More of this news...
യേശുവിന്‍റെ മരണം വഴി മരണത്തില്‍ നിന്ന് രക്ഷിക്കപ്പെട്ടവരാണ് നാം:പാപ്പാ
കര്‍ദ്ദിനാളുമാര്‍, മെത്രാന്മാര്‍ എന്നിവരുടെ ആത്മശാന്തിക്കായി വത്തിക്കാനില്‍ നവംമ്പര്‍ മൂന്നാം തിയതി അര്‍പ്പിച്ച ദിവ്യബലിയില്‍, യേശുവിന്‍റെ മരണംവഴി, അവിടുന്ന് നമ്മെ മരണത്തില്‍ നിന്ന് രക്ഷിക്കുന്നുവെന്ന്, പാപ്പാ വചനസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.ലോകത്തെ ദൈവം ഒരുപാടു സ്നേഹിക്കുന്നുവെന്ന് പറഞ്ഞ യേശു തന്‍റെ യഥാര്‍ത്ഥമായ, മൂര്‍ത്തമായ സ്നേഹത്തിലൂടെ, നമ്മുടെ മരണത്തെ സ്വയം ഏറ്റെടുത്തുവെന്നും അങ്ങനെ നമ്മെ മരണത്തില്‍നിന്നും രക്ഷിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.മരിച്ചുപോയ പുരോഹിതശ്രേഷ്ഠരായ സഭാശുശ്രൂഷകരെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ സേവനത്തിന് നന്ദി പറയാമെന്നും അവര്‍, വിശുദ്ധരുടെ സംഘത്തില്‍ ദൈവം നല്‍കുന്ന സമ്പൂര്‍ണ്ണാനന്ദം അനുഭവിക്കുവാനായി പ്രാര്‍ത്ഥിക്കാമെന്നും പാപ്പാ പറഞ്ഞു.ദൈവപുത്രന്‍ താഴ്മയോടെ, നമ്മെത്തന്നെ ഏറ്റെടുക്കുവാനായി നമുക്കുവേണ്ടി എളിയ ദാസനായിക്കൊണ്ട്, അവന്‍റെ മരണം വഴി നമുക്ക് ജീവന്‍റെ വാതിലുകള്‍ വിശാലമായി തുറന്നു തന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. പാമ്പുകടിച്ചു മരിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ക്കാരെ രക്ഷിക്കാനായി, മോശ മരുഭൂമിയിലുയര്‍ത്തി കാണിച്ച സര്‍പ്പത്തിന്‍റെ പ്രതീകമെന്ന പോലെ, നമ്മുടെ രക്ഷയ്ക്കായി, യേശു കുരിശില്‍ സ്വയം ഉയര്‍ത്തപ്പെടാന്‍ വിധേയനായി. അതിനാല്‍ അവനിലേയ്ക്ക് നോക്കുന്നവരും, വിശ്വസിക്കുന്നവരും രക്ഷിക്കപ്പെടുന്നുവെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.ലോകാവസാനം വരെ നമ്മളായിരിക്കുന്നപോലെ ദൈവം നമ്മെ സ്നേഹിക്കുന്നു. നാം ആ സ്നേഹത്താല്‍ നയിക്കപ്പെടുന്നു. നമുക്ക് ജീവന്‍ നല്‍കുന്നതും മരണത്തില്‍നിന്ന് നമ്മെ രക്ഷിക്കുന്നതും പ്രത്യാശ പകരുന്നതുമാണ് നാമര്‍പ്പിക്കുന്ന വി. കു
Read More of this news...
സിറിയയിലും ഇറാക്കിലും സമാധാനം പുനസ്ഥാപിക്കുന്നതിനായി നയതന്ത്രപരമായ പരിഹാരമുണ്ടാവണം
സിറിയയിലും ഇറാക്കിലും സമാധാനം പുനസ്ഥാപിക്കുന്നതിനായി നയതന്ത്രപരമായ പരിഹാരമുണ്ടാവണമെന്ന് ലെബനോണിലെ സിറിയന്‍ കത്തോലിക്കാ മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.അന്ത്യോക്ക്യായിലെ പാത്രീയാര്‍ക്കീസ് ഇഗ്നാസ് യൂസിഫ് യൂനെന്‍ മൂന്നാമന്‍റെ അദ്ധ്യക്ഷതയില്‍ ലെബനോണില്‍ നവംമ്പര്‍ 2-ന് നടന്ന, വാര്‍ഷിക സിനഡു സമാപനത്തിലാണ് അവര്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്. സിറിയയെയും ഇറാക്കിനെയും സമാധാനത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായി നയതന്ത്രപരമായ പരിഹാരങ്ങളുണ്ടാവണമെന്ന് അവര്‍ ഈ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.Source: Vatican Radio
Read More of this news...
ഒരു തലോടല്‍ കുടുംബജീവിതത്തെ സുഗമമാക്കും:പാപ്പാ
ബുധനാഴ്ച (04/11/15) ഫ്രാന്‍സിസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍ കുടുംബത്തെ അധികരിച്ചു പങ്കുവച്ച ചിന്തകളില്‍ നിന്ന് : ഈയടുത്ത് സമാപിച്ച മെത്രാന്മാരുടെ സിനഡുസമ്മേളനം 'സഭയിലും സമകാലീനസമൂഹത്തിലും കുടുംബത്തിനുള്ള വിളിയെയും ദൗത്യ'ത്തെയും കുറിച്ച് അവഗാഢം പരിചിന്തനം ചെയ്തു. കൃപയുടേതായൊരു സംഭവം ആയിരുന്നു അത്. ഈ സമ്മേളനത്തിന്‍റെ അന്ത്യത്തില്‍ സിനഡുപിതാക്കന്മാര്‍ അവരുടെ തീരുമാനങ്ങളടങ്ങിയ രേഖ എന്നെ ഏല്പിച്ചു. ഞങ്ങള്‍ രണ്ടു വര്‍ഷം ഒത്തൊരുമിച്ചു നടത്തിയ യത്നത്തില്‍ സകലരും പങ്കാളികളാകുന്നതിന് ഈ രേഖ പ്രസിദ്ധീകരിക്കപ്പെടണമെന്ന് ഞാനാഗ്രഹിച്ചു. ഇപ്പോള്‍ ആ തീരുമാനങ്ങള്‍ വിശകലനം ചെയ്യുന്നില്ല, അവയെക്കുറിച്ച് ഞാന്‍ മനനം ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ സമയത്തിനിടെ, ജീവിതം സ്തംഭനാവസ്ഥയിലാകുന്നില്ലല്ലൊ. വിശിഷ്യ, കുടുംബങ്ങളുടെ ജീവിതം നിലയ്ക്കുന്നില്ല. പ്രിയ കുടുംബങ്ങളെ, നിങ്ങളെന്നും ചലി ച്ചുകൊണ്ടിരിക്കുന്നു. കുടുംബത്തിന്‍റെ സദ്വാര്‍ത്തയുടെ സൗഷ്ഠവം നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിന്‍റെ താളുകളില്‍ നിരന്തരം രചിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോഴൊക്കെ ജീവന്‍റെയും സ്നേഹത്തിന്‍റെയും അഭാവത്താല്‍ വരണ്ടുപോകുന്ന ഒരു ലോകത്തില്‍ നിങ്ങള്‍ അനുദിനം വിവാഹം, കുടുംബം എന്നീ മഹാദാനങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ദാനംചെയ്യലിന്‍റെയും പരസ്പരം പൊറുക്കലിന്‍റെയും വന്‍ പരിശീലനക്കളരിയാണ് കുടുംബം എന്ന ആശയം ഊന്നിപ്പറയാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ദാനത്തിന്‍റെയും പരസ്പരം പൊറുക്കലിന്‍റെയും അഭാവത്തില്‍ ഒരു സ്നേഹത്തിനും നിലനില്പില്ല, ദീര്‍ഘായുസ്സുണ്ടാകില്ല. സ്വയം ദാനമാകാതെയും പൊറു ക്കാതെയുമിരുന്നാല്‍ സ്നേഹത്തിന് നിലനില്
Read More of this news...
പ്രഥമ ജൂബിലികവാടം മദ്ധ്യാഫ്രിക്കയിലെ ബാംഗുയില്‍ പാപ്പാ ഫ്രാന്‍സിസ് തുറക്കും
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ പ്രാദേശികസഭകള്‍ക്ക് ജൂബിലികവാടങ്ങള്‍ തുറക്കുവാനുള്ള അനുമതി കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ പ്രത്യേകതയാണ്.കാരുണ്യത്തിന്‍റെ പ്രഥമ ജൂബിലി കവാടം മദ്ധ്യാഫ്രിക്കയില്‍ താന്‍ തുറക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംബര്‍ 25-മുതല്‍ 30-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന ആഫ്രിക്കയിലേയ്ക്കുള്ള അപ്പസ്തോലിക പര്യടനത്തിനിടെയാണ് പ്രഥമ ജൂബിലി കവാടം ബാംഗിയില്‍ താന്‍ തുറക്കുവാന്‍ പോകുന്നതെന്ന് കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനാമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തി.മദ്ധ്യാഫ്രിക്കയുടെ തലസ്ഥാന നഗരമായ ബാംഗിയിലെ ഫാത്തിമാ നാഥയുടെ കത്തീഡ്രല്‍ ദേവാലയത്തിലെ ജൂബിലകവാടം നവംബര്‍ 29-ാം തിയതി, ഞായറാഴ്ച (On the First Sunday of Advent) താന്‍ തുറക്കുമെന്ന്, അവിടെ ഇപ്പോള്‍ നടക്കുന്ന അഭ്യന്തര കലാപത്തെക്കുറിച്ച് പരാമര്‍ശിക്കവെ പാപ്പാ അറിയിച്ചു. വത്തിക്കാനിലെ ജൂബിലി കവാടം തുറക്കുന്നത് ജൂബിലി വര്‍ഷത്തിന്‍റെ പ്രഥമദിനമായ ഡിസംബര്‍ 8-ാം തിയതിയാണ്. എന്നാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സഭാസമൂഹങ്ങളുടെ ഭദ്രാസന ദേവാലയങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അനുഗ്രഹത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും ജൂബിലി കവാടങ്ങള്‍ തുറക്കുന്നത് വത്തിക്കാന്‍റെ നിര്‍ദ്ദേശമനുസരിച്ച് ആഗമനകാലത്തെ മൂന്നാംവാരം ഞായറാഴ്ച, ഡിസംബര്‍ 13-ാം തിയതിയാണ്.സഭാചരിത്രത്തില്‍ ആദ്യമായിട്ടാണ് ജൂബിലിയുടെ അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് ലഭ്യമാക്കത്തക്ക വിധത്തില്‍ പ്രാദേശീക, ദേശീയ സഭകളില്‍ ജൂബിലി കവാടങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ജൂബിലി കാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിന
Read More of this news...
സിലിക്കോണ്‍ വാലിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പരിസ്ഥിതിക ദര്‍ശനം, ലൗദാത്തോ സീ ചര്‍ച്ചചെയ്യപ്പെട്ടു.
സാങ്കേതികതയുടെ സങ്കേതമായ അമേരിക്കയിലെ 'സിലിക്കോണ്‍ വാലി'യില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പരിസ്ഥിതിക ദര്‍ശനം, 'ലൗദാത്തോ സീ' ചര്‍ച്ചചെയ്യപ്പെട്ടു.നവംബര്‍ 3-ാം തിയതി അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സിലിക്കോണ്‍ വാലിയോടു ചേര്‍ന്നുള്ള സാന്താ ക്ലാരാ യൂണിവേഴ്സിറ്റിയിലാണ് നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്ക്സണ്‍ സാങ്കേതികതയും പരിസ്ഥിതിയുമായുള്ള ബന്ധം വിശദീകരിച്ചുകൊണ്ടുള്ള പാപ്പായുടെ നവമായ മാനവികദര്‍ശനം പങ്കുവച്ചത്.അന്ധമായ ആത്മവിശ്വാസത്തോടെ സാങ്കേതിക പുരോഗതിയില്‍ നമുക്ക് അഭിമാനിക്കാനാവില്ലെന്നും, പാരിസ്ഥിതികവും സാമൂഹ്യവുമായ ഇന്നിന്‍റെ വെല്ലുവിളികളെ പരിഗണിക്കുന്നതായിരിക്കണം മനുഷ്യന്‍റെ സാങ്കേതിക വളര്‍ച്ചയെന്നും അമേരിക്കയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ ഉദ്ബോധിപ്പിച്ചു.അത്യാധുനിക സാങ്കേതികതയുടെ ആശയവിനിമയ രീതികള്‍ വിപുലമാകുമ്പോള്‍ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന മനുഷ്യരും, നവസാങ്കേതികത ഉപയോഗിച്ചുള്ള ടെക്നോ-യുദ്ധ തന്ത്രങ്ങള്‍ അന്തര്‍ദേശീയ നിയമങ്ങളെ ലംഘിക്കുകയും മാനവികതയുടെ നിലനില്പിനെ ഭീതിദമാക്കുകയും ചെയ്യുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.നന്മയും സത്യവും സ്വമേധയാ വളര്‍ത്തുവാന്‍ ഒരു പരിധിവരെ അത്യാധുനിക സാങ്കേതിക സാമ്പത്തിക പുരോഗതിക്കാവുമെങ്കിലും, മാനുഷിക മൂല്യങ്ങളിലും, മനഃസ്സാക്ഷിയിലും, സാമൂഹിക ഉത്തരവാദിത്വം സംബന്ധിച്ച മേഖലയിലും മനുഷ്യന്‍ പിന്നോട്ടു പോകുന്ന കാര്യം യുവലോകം തിരിച്ചറിയേണ്ട ഇന്നിന്‍റെ പോരായ്മയും വെല്ലുവിളിയുമാണെന്നും കര
Read More of this news...
ക്രൈസ്തവര്‍ വേദനിക്കുന്നവരോട് നിസംഗരല്ലെന്ന് പാപ്പാ ഫ്രാന്‍സിസ്
അല്‍ബേനിയയുടെ തലസ്ഥാനമായ തിരാനയില്‍ സമ്മേളിച്ച ആഗോള ക്രൈസ്തവ കൂട്ടായ്മയ്ക്ക് നവംബര്‍ 3-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.സമ്മേളനത്തിന് നേതൃത്വം നല്കുന്ന ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കേര്‍ട് കോഹിന് അയച്ച സന്ദേശത്തില്‍ മദ്ധ്യപൂര്‍വ്വദേശം, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും തങ്ങളുടെ വിശ്വാസത്തെപ്രതി അകാരണമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന ക്രൈസ്തവ മക്കളെ പാപ്പാ വേദനയോടെ അനുസ്മരിച്ചു.പീഡനത്തിന്‍റെയും രക്ഷസാക്ഷിത്വത്തിന്‍റെയും തലത്തില്‍ കത്തോലിക്കരും, ഓര്‍ത്തഡോക്സുകാരും, ആഗ്ലിക്കന്‍സും, പ്രൊട്ടസ്റ്റന്‍റുകാരും, എവാഞ്ചലിക്കല്‍സും, പെന്തക്കോസ്തരും പങ്കുചേരുന്ന ധീരമായ വിശ്വാസസാക്ഷ്യം അവരെ തമ്മില്‍ വേര്‍പെടുത്തുന്ന സാമൂഹ്യ വിഘടിപ്പുകളെക്കാള്‍ ആഴവും ശക്തവുമാണെന്നും, അത് ക്രൈസ്തവര്‍ക്കിടയില്‍ ഐക്യത്തിനുള്ള പാത തെളിയിക്കട്ടെയെന്നും പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.രക്തസാക്ഷിത്വത്തിന്‍റെ കൂട്ടായ്മ സഭൈക്യ സംരംഭത്തിന്‍റെ പാതയിലെ ശ്രേഷ്ഠമായ അടയാളമാണെന്നും സന്ദേശത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. അതുപോലെ, ക്രിസ്തുവില്‍ ജ്ഞാനസ്നാനപ്പെടുകയും നവജീവന്‍ പ്രാപിക്കുകയും ചെയ്തവരെല്ലാവരും ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭയിലെ അംഗങ്ങളാണെന്നും (1കൊറി. 12, 12) പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. നാം വിഭാവനംചെയ്യുന്ന ലോകത്തെ ക്രൈസ്തവൈക്യം സമ്പൂര്‍ണ്ണവും ദൃശ്യവും യാഥാര്‍ത്ഥ്യവുമാക്കാന്‍ പരസ്പര ധാരണയിലും സ്നേഹത്തിലും കൂട്ടായ്മയിലും
Read More of this news...
ചങ്ങനാശേരി അതിരൂപത വിദ്യാഭ്യാസ നയപ്രഖ്യാപന കണ്‍വന്‍ഷന്‍ ഏഴിന്
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസനയ പ്രഖ്യാപന കണ്‍വന്‍ഷനും വിദ്യാഭ്യാസ സെമിനാറും ഏഴിന് രാവിലെ 9.30ന് അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ മോണ്‍ .മാണി പുതിയിടം, വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിക്കും. പുതിയ നയരേഖയുടെ പ്രകാശനം മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍ഹിക്കും. നയരേഖ അടിസ്ഥാനമാക്കി ഫാ. ടോം കുന്നുംപുറം പ്രബന്ധം അവതരിപ്പിക്കും. ഫാ. മാത്യു നടമുഖം, ഫാ. പോള്‍ താമരശേരി, പ്രഫ. ജോസഫ് ടിറ്റോ, ഡോ. റാണി മരിയ തോമസ്, ആന്റണി എം.ജോണ്‍, സിസ്റര്‍ മേഴ്സി മാന്തുരുത്തില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നയരൂപീകരണ സമിതി ചെയര്‍മാന്‍ പ്രഫ. കെ.റ്റി സെബാസ്റ്യനെ ചടങ്ങില്‍ ആദരിക്കും. ഇത് സംബന്ധിച്ച് അതിരൂപതാ കേന്ദ്രത്തില്‍ നടന്ന പാസ്ററല്‍ കൌണ്‍സിലിന്റെയും വിദ്യാഭ്യാസസമിതിയുടെയും സംയുക്തയോഗത്തില്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോജി ചിറയില്‍, ജോസഫ് കെ.നെല്ലുവേലി, ജോസഫ് മറ്റപ്പറമ്പില്‍, അഡ്വ. ടോമി കണയംപ്ളാക്കല്‍, ജോബി പ്രാക്കുഴി, ബാബു വള്ളപ്പുര, ജയിംസ് ഇലവുങ്കല്‍, ആന്റണി എം.ജോണ്‍, പരിമള്‍ ആന്റണി, ആനീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika
Read More of this news...
ദൈവത്തിന്‍റെ മുദ്രയണിഞ്ഞവര്‍ വിശുദ്ധര്‍:പാപ്പാ
സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്ന അവസരത്തില്‍ വിശുദ്ധരുടെ കൂട്ടായ്മയെ അല്ലെങ്കില്‍ നമ്മോടൊപ്പം പുണ്യവാന്മാരുടെ യഥാര്‍ത്ഥമായ, സജീവമായ ഐക്യത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് പാപ്പ തന്‍റെ ത്രികാലജപ സന്ദേശം ആരംഭിച്ചത്.നമ്മുടെ അനുദിന ജീവിതിത്തില്‍ നമുക്ക് ചുറ്റും നിരവധി വിശുദ്ധരെ കാണാമെന്നും അവര്‍ അനുകരിക്കാവുന്ന മാതൃകകളാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.വിശുദ്ധര്‍ പൂർണ്ണമായും ദൈവത്തിന്‍റേതായവരാണ്. അവർ തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്‍റെ മുദ്ര വഹിക്കുന്നവരാണ്. ജ്ഞാനസ്നാന കൂദാശയിലൂടെ ദൈവപിതാവിന്‍റെ മുദ്ര ലഭിച്ച ദൈവമക്കളാണ് നാം ഒരോരുത്തരും. ഈശോയെ അനുഗമിക്കുവാന്‍ ഈ മുദ്ര പവിത്രമായി കാത്തുസൂക്ഷിച്ചു, ദൈവമക്കളായി വര്‍ത്തിച്ചു, ജ്ഞാനസ്നാന കൂദാശയിലൂടെ തങ്ങള്‍ക്കു ലഭിച്ച ദൈവാനുഗ്രഹം ജീവിച്ചവരാണ് വിശുദ്ധര്‍.വിശുദ്ധരായവര്‍, പാപ്പ തുടര്‍ന്നു - നാം അനുകരിക്കേണ്ട മാതൃകകളാണ്. തിരുസഭ ഔദ്യോഗികമായി പ്രഖ്യാപിച്ചവര്‍ മാത്രമല്ല വിശുദ്ധരായുള്ളത്. നമ്മുടെ അടുത്ത വീട്ടിലെ അയല്‍ക്കാര്‍ മുതല്‍, നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങളോ, നാം അനുദിന ജീവിതത്തില്‍ കണ്ടുമുട്ടുന്നവരോ, ആരും ആകാം വിശുദ്ധര്‍. ദൈവത്തോടും സുവിശേഷത്തോടും എങ്ങനെ വിശ്വസ്തരായി ജീവിക്കുകയും മരിക്കുകയും ചെയ്യാം എന്ന് ഇവര്‍ നമുക്ക് മാതൃക നല്‍കുന്നതിനാല്‍, അവരോടും ദൈവത്തോടും നമുക്ക് നന്ദിയുള്ളവരായിരിക്കാം. എത്രയോ നല്ല മനുഷ്യരെയാണ് നാം നമ്മുടെ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ളത് - എത്രയോ പ്രാവശ്യം നാം പറഞ്ഞിരിക്കുന്നു - ഇത് ഒരു വിശുദ്ധ അല്ലെങ്കില്‍ വിശുദ്ധനാണെന്ന്, നമ്മുടെ വീടിനരുകില്‍ നമുക്കൊപ്പം ജീവിച്ചു, ഇന്നും ജീവിക്കുന്നു വിശുദ്ധരായവര്‍.അവരുടെ സ്നേഹവും ദയയും അ
Read More of this news...
യേശുമാര്‍ഗ്ഗം ഒഴുക്കിനെതിരെ:പാപ്പാ
സ്വര്‍ഗ്ഗത്തിലേക്കുള്ള യേശുമാര്‍ഗ്ഗം ഒഴുക്കിനെതിരെയുള്ളതാകയാല്‍ ദുര്‍ഗ്രാഹ്യമെങ്കിലും അത് പിന്‍ചെല്ലുന്നവന്‍ ആനന്ദവാനാകുമെന്ന് മാര്‍പ്പാപ്പാ. സകലവിശുദ്ധരുടെയും തിരുന്നാള്‍ദിനമായിരുന്ന നവമ്പര്‍ ഒന്നിന് വൈകുന്നേരം റോമിലെ വെറാനൊ സെമിത്തേരിയില്‍ അര്‍പ്പിച്ച ദിവ്യബിലി മദ്ധ്യേ ഫ്രാന്‍സിസ് പാപ്പാ മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 1 മുതല്‍ 12 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സുവിശേഷസൗഭാഗ്യങ്ങളെ അവലംബ മാക്കി സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു. ആത്മാവില്‍ ദരിദ്രനായ വ്യക്തി സ്വര്‍ഗ്ഗരാജ്യം ഏക നിധിയായി കരുതുന്നതി നാല്‍ ലൗകികാര്യങ്ങളില്‍ നിന്ന് വിമുക്തമായ ഒരു ഹൃദയത്തിനുടമയാണെന്നും ആകയാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രതീക്ഷിക്കപ്പെടുന്നവനാണെന്നതു തന്നെയാണ് അവന്‍റെ ആനന്ദത്തിനു കാരണമെന്നും പാപ്പാ വിശദീകരിച്ചു. ജീവിത വിശുദ്ധയിലേക്കുള്ള പാതതന്നെയാണ് ആനന്ദത്തിലേക്കുള്ള സരണി യെന്നും ആ പാതതന്നെയാണ് യേശു പിന്‍ചെന്നതെന്നും അവിടന്നു തന്നെയാണ് ആ വഴിയെന്നും പാപ്പാ വ്യക്തമാക്കി. സാധാരണക്കാരും എളിയവരും കരയാന്‍ കഴിവുറ്റവരും ശാന്തശീലരും ആയിരിക്കാനുള്ള അനുഗ്രഹവും നീതിക്കും ശാന്തിക്കും വേണ്ടി പ്രവര്‍ത്തിക്കാനും ദൈവത്തിന്‍റെ കരുണയുടെ ഉപകരണമായിത്തീരാനുമുള്ള കൃപയും കര്‍ത്താവി നോടു യാചിക്കാന്‍ പാപ്പാ വിശ്വാസികളേവരേയും ക്ഷണിച്ചു. നമുക്കു മമ്പേ സ്വര്‍ഗ്ഗരാജ്യം പൂകിയ വിശുദ്ധര്‍ അപ്രകാരം ചെയ്തുവെന്നനുസ്മരിച്ച പാപ്പാ യേശുവിന്‍റെ പാതയില്‍ ചരിക്കാന്‍ അവരുടെ മാദ്ധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ യെന്ന് ആശംസിച്ചു.Source: Vatican Radio
Read More of this news...
പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന് പാപ്പായുടെ അനുശോചനസന്ദേശം
ഈജിപ്തിലെ സീനായില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് അനേകര്‍ മരണമടഞ്ഞ ദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി. വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ ഒപ്പിട്ട് റഷ്യയുടെ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന് ഞായറാഴ്ച അയച്ച സന്ദേശത്തിലൂടെ യാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ ദുഃഖം അറിയിച്ചത്. പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനോടും റഷ്യയിലെ ജനങ്ങളോടും തന്‍റെ വേദന അറിയിക്കുന്നതോടൊപ്പം ഫ്രാന്‍സിസ് പാപ്പാ ഈ അപകടത്തില്‍ മരണമടഞ്ഞവ ര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ കേഴുന്നവര്‍ക്കും വേണ്ടി പ്രാര്‍ ത്ഥിക്കുകയും ചെയ്യുന്നു. റഷ്യയ്ക്കും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ആന്തരിക ശക്തിയും ശാന്തിയും പ്രദാനം ചെയ്യാന്‍ പാപ്പാ സര്‍വ്വശക്തനായ ദൈവത്തോടപേ ക്ഷിക്കുന്നു. ശനിയാഴ്ച (31/10/15) രാവിലെ ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ നിന്ന് റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് ലക്ഷ്യംവച്ച് പറന്നുയര്‍ന്ന യാത്രാവിമാനം, മെട്രൊജെറ്റ് എയര്‍ബസ് 321, 23 മനിറ്റു കഴിഞ്ഞ പ്പോള്‍ സീനായില്‍ വച്ച് തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 25 കുട്ടികളുള്‍പ്പടെ 217 യാത്രികരും പൈലറ്റുള്‍പ്പടെയുള്ള 7 ജീവനക്കാരും, അങ്ങനെ മൊത്തം 224 പേരും ഈ ദുരന്തത്തില്‍ മരണമടഞ്ഞു. ഇവരില്‍ ബഹുഭൂരിപക്ഷവും റഷ്യക്കാരായിരുന്നു. 160 ലേറെപ്പേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയാതായി ഔദ്യോഗികവൃത്ത ങ്ങള്‍ വെളിപ്പെടുത്തി.Source: Vatican Radio
Read More of this news...
യെമെനില്‍ ഒരു കോടിയോളം കുഞ്ഞുങ്ങള്‍ക്ക് മാനവികസഹായം ആവശ്യം
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ആക്രമണം നടക്കുന്ന യെമെനില്‍ ഒരു കോടിയോളം കുഞ്ഞുങ്ങള്‍ക്ക് മാനവികസഹായം അടിയന്തരമായി ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി,UNICEF. അന്നാട്ടില്‍ ഔഷധങ്ങളുടെയും വൈദ്യസഹായത്തിന്‍റെയും അഭാവത്തില്‍ മര ണമടയുന്നവരില്‍ കൂടുതലും കുഞ്ഞുങ്ങളാണെന്ന് ഈ സംഘടന വെളിപ്പെടുത്തി. ജീവകാരുണ്യപരമായ അന്താരാഷ്ട്രാവകാശങ്ങള്‍ മാനിക്കാനും ദുരന്തങ്ങള്‍ക്ക റുതിവരുത്താനും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ബന്ധപ്പെട്ട കക്ഷികളോട് അഭ്യര്‍ത്ഥിക്കുന്നു.ഒക്ടോബര്‍ 27 ന് യെമെനിലെ സാദയില്‍ ഒരാശുപത്രി ബോംബാക്രമണത്തില്‍ തകര്‍ന്ന പശ്ചത്താലത്തില്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് UNICEF ന്‍റെ അഭ്യര്‍ത്ഥന.ഇക്കൊല്ലം മാര്‍ച്ചു മുതലാണ് യെമനില്‍ ആക്രമണം രൂക്ഷമായത്. അതിനിടെ യെമെനിലെ ടൈസ് നഗരത്തില്‍ ഭക്ഷ്യസഹായം എത്തിക്കുന്നതിന് സംഘര്‍ഷം തടസ്സമായിരിക്കുകയാണെന്ന് ലോകഭക്ഷ്യ പരിപാടി, WFP, വെളിപ്പെ ടുത്തി. അവിടെ അവസാനമായി ഭക്ഷ്യസഹായം എത്തിക്കാന്‍ കഴിഞ്ഞത് 5 ആഴ്ചയ്ക്ക് മുമ്പാണെന്നും ഏതാണ്ട് 2 ലക്ഷത്തി 40000 പേര്‍ക്ക് അത്തവണ സഹായം നല്കിയെന്നും ലോകഭക്ഷ്യ പരിപാടിയുടെ പ്രാദേശിക മേധാവി മുഹനാദ് ഹദി പറഞ്ഞു. ടൈസ് നഗരത്തില്‍ സഹായം എത്തിക്കുന്നതിനുള്ള സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കണമെന്ന് WFP സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.Source: Vatican Radio
Read More of this news...
പാപ്പാ പരേതസ്മരണാദിവ്യബലി വത്തിക്കാനില്‍ അര്‍പ്പിക്കും
ഇക്കൊല്ലം മരണമടഞ്ഞ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടി മാര്‍പ്പാപ്പാ ചൊവ്വാഴ്ച(03/11/15) വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചൊവ്വാഴ്ച പ്രാദേശികസമയം ഉച്ചയോടെ 11.30 ന്, ഇന്ത്യയിലെ സമയം വൈകുന്നേരം 4 മണിക്ക് ആയിരിക്കും ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികനായി ഈ സമൂഹ ദിവ്യബലി അര്‍പ്പിക്കുക. കര്‍ദ്ദിനാളന്മാരും മെത്രാന്മാരും ആയിരിക്കും ഈ ദിവ്യപൂജാര്‍പ്പണത്തില്‍ സഹകാര്‍മ്മികര്‍.Source: Vatican Radio
Read More of this news...
ഇറാക്കില്‍ രണ്ട് ദശലക്ഷം കുട്ടികള്‍ സ്കൂളില്‍ ഹാജരാകുന്നില്ലെന്ന് യുണിസെഫ്
ഇറാക്കിലെ അക്രമങ്ങള്‍ നിമിത്തം രണ്ടു ദശലക്ഷം കുട്ടികള്‍ സ്കൂളില്‍ ഹാജരാകുന്നില്ലെന്ന് യുണിസെഫ്ഇറാക്കില്‍ ഈയാഴ്ച സ്കൂള്‍ വര്‍ഷം അവസാനിക്കുമ്പോള്‍ രണ്ടു ദശലക്ഷത്തിലേറെ കുട്ടികള്‍ സ്കൂളില്‍ വരുന്നില്ലായിരുന്നുവെന്ന് യുഎന്നിന്‍റെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള സംഘടന വെളിപ്പെടുത്തി. കൂടാതെ, അഞ്ചു വയസ്സിനും 14-നും ഇടയിലുള്ള 1.2 ദശലക്ഷം കുട്ടുകള്‍ സ്കൂള്‍ ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.അയ്യായിരത്തി മുന്നൂറോളം സ്കൂളുകള്‍ യുദ്ധകലാപങ്ങളില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവ ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും അവര്‍ സൂചിപ്പിക്കുകയുണ്ടായി.Source: Vatican Radio
Read More of this news...
മാര്‍ മാത്യു മാക്കീലിന്റെ നാമകരണം: അതിരൂപതാതല അന്വേഷണം സമാപിച്ചു; കൃതജ്ഞതാബലി ചൊവ്വാഴ്ച
കോട്ടയം: ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ നാമകരണ നടപടികളുടെ അതിരൂപതാതല അന്വേഷണ പ്രക്രിയ പൂര്‍ത്തിയായി. ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടിനു ക്രിസ്തുരാജ കത്തീഡ്രലില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ പ്രധാന കാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരി അനുഗ്രഹ പ്രഭാഷണം നടത്തും. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി ആശംസ അര്‍പ്പിക്കും. നാമകരണ നടപടികളുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ ആധികാരികത പ്രഖ്യാപിച്ച് എപ്പിസ്കോപ്പല്‍ ഡലാഗേറ്റ് റവ. ഡോ. തോമസ് ആദോപ്പിള്ളില്‍ രൂപതാധ്യക്ഷനു കൈമാറും. വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിന് അതിരൂപതാതല അന്വേഷണത്തിന്റെ രേഖകള്‍ അയച്ചുകൊടുക്കാന്‍ നിയോഗിക്കപ്പെട്ട സിസ്റര്‍ മേഴ്സിലിറ്റ് എസ്വിഎം സത്യപ്രതിജ്ഞ ചെയ്ത് അവ ഏറ്റുവാങ്ങും.ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, എപ്പിസ്കോപ്പല്‍ ഡലാഗേറ്റ് റവ.ഡോ. തോമസ് ആ ദോപ്പിള്ളില്‍, പ്രമോട്ടര്‍ ഓഫ് ജസ്റീസ് ഫാ. തോമസ് ആനിമൂട്ടില്‍, നോട്ടറി ഫാ. സജി മെത്താ നത്ത്, അഡ്ജംക്ട് നോട്ടറി സിസ്റര്‍ ബനീഞ്ഞ് എസ്വിഎം, കോപ്പി യിസ്റ് സിസ്റര്‍ ജോബി എസ്വിഎം, പോസ്റുലേറ്റര്‍ സിസ്റര്‍ മേഴ്സിലിറ്റ് എസ്വിഎം, വൈസ് പോസ്റുലേറ്റര്‍ സിസ്റര്‍ ജസ്ന എസ്വിഎം എന്നിവര്‍ തങ്ങളുടെ ദൌത്യം വിശ്വസ്തതയോടെ നിറവേറ്റിയെന്നു പ്രതിജ്ഞ ചെയ്യും. അതിരൂപതാ ചാന്‍സലര്‍ റവ.ഡോ. തോമസ് കോട്ടൂര്‍, രൂപതയുടെ ആര്‍ക്കൈവില്‍ സൂക്ഷിക്കാനുള്ള രേഖകളുടെ പകര്‍പ്പ് ഏറ്റുവാങ്ങും.Source: Deepika
Read More of this news...
സി.ജെ. മാടപ്പാട്ട് ബൈബിള്‍ സാഹിത്യ അവാര്‍ഡ് പോര്‍ഷ്യ വര്‍ഗീസിന്
പാലാ: 2015 ലെ സി.ജെ. മാടപ്പാട്ട് ബൈബിള്‍ സാഹിത്യ അവാര്‍ഡിന് തൃശൂര്‍ സ്വദേശിനി പോര്‍ഷ്യ വര്‍ഗീസ് അര്‍ഹയായി. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ബൈബിള്‍ അധിഷ്ഠിതമായ നോവലായിരുന്നു രചനാവിഷയം.
Source: Deepika
Read More of this news...
അര്‍ണോസ് പാതിരി: എല്‍.ആര്‍.സി. (LRC)സെമിനാര്‍ നവംബർ മൂന്നു മുതല്‍
കൊച്ചി: "അര്‍ണോസ് പാതിരിയുടെ സംഭാവനകള്‍ സഭയിലും സമൂഹത്തിലും" എന്ന വിഷയത്തില്‍ സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍.ആര്‍.സി.) നേതൃത്വത്തില്‍ ഗവേഷണ സെമിനാര്‍ മൂന്ന്, നാല് തീയതികളില്‍ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. എപ്പിസ്കോപ്പല്‍ മെംബര്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. കവി വി.ജി. തമ്പി മുഖ്യപ്രഭാഷണം നടത്തും. അര്‍ണോസ് പാതിരിയുടെ ജീവിതത്തെയും രചനകളെയും സാമൂഹ്യസംഭാവനകളെയും ആസ്പദമാക്കി ഡോ. കുര്യാസ് കുമ്പളക്കുഴി, റവ. ഡോ. ജയിംസ് പുളിയുറുമ്പില്‍, കെ.എസ്. ഗ്രേസി, പി. ഇന്ദു ജോണ്‍, റവ. ഡോ. എ. അടപ്പൂര്‍, ഡോ. ടി.എല്‍. ജോസ്, ഫാ. റോയ് എം. തോട്ടത്തില്‍, ഫാ. സാബു മലയില്‍, റവ. ഡോ. ചെറിയാന്‍ കുനിയന്തോടത്ത്, ജോണ്‍ കള്ളിയത്ത് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.ബുധനാഴ്ച വൈകുന്നേരം 3.30ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. ഫോണ്‍: 0484-2425727, 9446578800 (എല്‍ആര്‍സി എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ).
Source: Deepika
Read More of this news...
നിലപാടുകളില്‍ ആര്‍ജവത്തോടെ നിലകൊള്ളണം: ജസ്റീസ് കുര്യന്‍ ജോസഫ്
സ്വന്തം ലേഖകന്‍കൊച്ചി: സ്വന്തമായി നിലപാടുകള്‍ രൂപീകരിക്കുകയും അതില്‍ നിലകൊള്ളുകയും ചെയ്യുന്നവരെയാണു സമൂഹത്തിന് ആവശ്യമെന്നു സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ്. നിലപാടുകള്‍ക്കു ജീവനാണു വിലയായി നല്‍കേണ്ടിവരുന്നതെങ്കില്‍ അതു നല്‍കാന്‍ തയാറാകുന്നിടത്താണു മനുഷ്യന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു. ജസ്യൂട്ട് സമൂഹത്തിന്റെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി ആരംഭിച്ച ലയോള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.നിശബ്ദതയുടെയും മരണത്തിന്റെയും സംസ്കാരത്തില്‍ നിന്നു പ്രതികരണത്തിന്റെയും ജീവന്റെയും സംസ്കാരത്തിലേക്കു നടക്കാന്‍ പൊതുസമൂഹത്തെ കൈപിടിക്കുകയാണ് എഴുത്തുകാരുടെ ധര്‍മം. മത്സരത്തിന്റെ പുതിയ ലോകത്തു നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ ധീരമായി മുന്നോട്ടുപോവുകയെന്ന വെല്ലുവിളിയാണ് എഴുത്തുകാരും മാധ്യമങ്ങളും ഏറ്റെടുക്കേണ്ടത്. തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോര്‍പറേറ്റുകള്‍ ഇന്നു മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തുന്നു. മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ലോകത്ത് മത്സരം മുറുകുമ്പോള്‍ പലരും എഴുത്തിന്റെ ലോകത്തു പിടിച്ചു നില്‍ക്കാന്‍ പൊടിക്കൈകളും മേമ്പൊടികളും ചേര്‍ക്കുന്നത് ആശാവഹമല്ല. മനുഷ്യന്‍ ഒരിക്കല്‍ മാത്രമേ മരിക്കാവൂ. ഇന്ത്യയിലും ലോകമാകെയും സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ മികവാര്‍ന്ന സംഭാവനകള്‍ നല്‍കിയ ജസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള എഴുത്ത് മാസിക മലയാളത്തില്‍ എഴുത്തിന്റെ രംഗത്ത് പുതിയ പ്രതീക്ഷയാണു നല്‍കുന്നതെന്നും ജസ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു.കേരള ജസ്യൂട്ട്സ് പ്രൊവിന്‍ഷ്യല്‍ റവ.ഡോ. എം.കെ. ജോര്‍ജ് അധ്യക്ഷത വഹിച്&
Read More of this news...
ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുംബൈ ഒരുങ്ങുന്നു
സിജോ പൈനാടത്ത് കൊച്ചി: 1964ല്‍ ഇന്ത്യയില്‍ നടന്ന 38-ാം അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സുവര്‍ണജൂബിലി സ്മരണയില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു (എന്‍ഇസി) മുംബൈ ഒരുങ്ങുന്നു. 12 മുതല്‍ 15 വരെ മുംബൈ ഗോരെഗാവ് സെന്റ് പയസ് ടെന്‍ത്ത് കോളജ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു വേദിയാകും. 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്.അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു പുറമേ, ഇതുവരെ ആറു ദിവ്യകാരുണ്യ കോണ്‍ഗ്രസുകളാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. മദ്രാസ് (1898, 1937), ഗോവ (1900, 1931) ബംഗളൂരു (1904), മൈലാപ്പൂര്‍ (1912) എന്നിവിടങ്ങളിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നേരത്തെ നടന്നത്. 1964ലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പങ്കെടുത്തിരുന്നു. ദിവ്യകാരുണ്യം: ക്രിസ്തുവിനാല്‍ പോഷിപ്പിക്കപ്പെട്ടു ജനങ്ങളിലേക്ക് എന്നതാണ് ഇത്തവണത്തെ ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ പ്രമേയം. ക്രിസ്തുവിന്റെ ദിവ്യകാരുണ്യസന്ദേശം പകരുന്നതില്‍ ഇന്നത്തെ ഭാരതീയ സാഹചര്യങ്ങളിലെ പ്രസക്തിയും വെല്ലുവിളികളും നാലു ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രതിനിധിയായി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ആല്‍ബര്‍ട്ട് മാല്‍ക്കം രഞ്ജിത് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും. മാര്‍പാപ്പ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിലെ പ്രതിനിധികളെ അഭിസംബോധന ചെയ്തു സന്ദേശവും ആശീര്‍വാദവും നല്‍കും. ഇന്ത്യയില്‍ ലത്തീന്‍, സീ റോ മലബാര്‍, സീറോ മലങ്കര സഭകളിലെ നാലു കര്‍ദിനാള്‍മാര്‍, 67 മെത്രാന്മാര്‍ എന്നിവരും ദിവ്യകാരുണ്യ കോണ്‍ഗ്രസിലെത്തും. ഇവര്‍ക്കു പുറമേ ഭാരതത്തിലെ 167 രൂപതകളില്‍ നിന്ന് അഞ്ചു പ്രതിനിധികള്‍ വീതം കോണ്‍ഗ്രസില്‍ പങ്
Read More of this news...
പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ തിരുത്തല്‍ ശക്തി: മാര്‍ അറയ്ക്കല്‍
എടത്വ: സമൂഹത്തിലെ തിന്മകള്‍ക്കെതിരേയുള്ള തിരുത്തല്‍ ശക്തിയായി തന്റെ ജീവിതം സമര്‍പ്പിച്ച തീക്ഷണമതിയായിരുന്നു പുത്തന്‍പറമ്പില്‍ തൊമ്മച്ചനെന്ന് കാഞ്ഞിരപ്പളളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍.തൊമ്മച്ചന്റെ 107-ാം ചരമവാര്‍ഷികദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വാര്‍ഷികാചരണത്തിന്റെ സമാപനദിനത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും കബറിടത്തിലെ ഒപ്പീസിനും മാര്‍ മാത്യു അറയ്ക്കല്‍ നേതൃത്വം നല്‍കി.തുടര്‍ന്നു നടന്ന സമാപനസമ്മേളനം എടത്വപള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ആരാധന സഭ അസി. പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ അനറ്റ് ചാലങ്ങാടി മുഖ്യപ്രഭാഷണം നടത്തി.
Source: Deepika
Read More of this news...
മനുഷ്യാന്തസ്സിന് തൊഴിൽ ആവശ്യമാണ്: പാപ്പാ
തങ്ങളുടെ പരിശീലന പരിപാടികളില്‍ വാക്കാലും മാതൃകയാലും ഉത്തേജനം പകരുന്നതില്‍ ഊര്‍ജ്ജസ്വലരായിരിക്കുക എന്ന് ഇറ്റലിയിലെ ബിസിനസുകാരുടെ ക്രൈസ്തവ യൂണിയനോട് പാപ്പാ.ഒക്ടോബര്‍ 31-ന് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇറ്റലിയിലെ കത്തോലിക്കാ ബിസിനസ് എക്സിക്യൂട്ടീവുകളുടെ യോഗത്തില്‍ സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.തൊഴിലില്ലാതെ മനുഷ്യന് ഒരന്തസ്സും ഇല്ലായെന്നും, യുവജനങ്ങളെയും അമ്മമാരെയും പരിരക്ഷിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. കുടുംബജീവിതവും ജോലിയും തമ്മില്‍ പൊരുത്തപ്പെട്ടു പോകണമെന്നും, ജോലിസ്ഥലങ്ങളില്‍, ഗര്‍ഭിണികളായ സ്തീകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ജോലി ചെയ്യാനുള്ള അവകാശംപോലെ തന്നെയാണ് പ്രസവാവധിക്കുള്ള അവകാശങ്ങളെന്നും പാപ്പാ പറയുകയുണ്ടായി.പൊതുനന്മയുടെ വികാസത്തിനായുള്ളവരാണ് അവരെന്നും, സഭയുടെ സാമൂഹികോപദേശങ്ങള്‍ പ്രായോഗികമാക്കുന്നതിലൂടെ ക്രിസ്തീയ രൂപീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും പാപ്പാ അവരെ ഉപദേശിച്ചു. സഭാഅസ്സോസിയേഷനുകളുടെ അംഗീകാരത്തോടെയുള്ള ഈ യൂണിയനിലെ അംഗങ്ങള്‍, സുവിശേഷത്തിനനുസൃതമായി വിശ്വസ്തരായും സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ക്കനുസരിച്ചും കുടുംബത്തിലും ജോലിയിലും സമൂഹത്തിലും ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.ബിസിനസ്സ് ലോകത്ത് പൊതുനന്മയെ പിന്തുണയ്ക്കാനായി കരുണയുടെ വിശുദ്ധവത്‍സരം ഒരവസരവും അനുഗ്രഹവുമായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. പൊതുനന്മയില്‍ താത്പര്യമുള്ളവരായിരിക്കണമെന്നും 40 ശതമാനത്തോളം ജോലിയില്ലാത്ത യുവജനങ്ങള്‍ ഉള്ള ഇവിടെ കൂടുതല്‍ ജോലി അവസരങ്ങള്‍ ഉണ്ടാക്കുന്ന!
Read More of this news...
ന്യൂനപക്ഷങ്ങളുടെ അന്തർലീനമായ മനുഷ്യാന്തസ്സും മനുഷ്യവര്‍ഗ്ഗത്തിന്‍റെ മൗലിക ഐക്യവും സംരക്ഷിക്കുക
ദേശീയ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങളില്‍ ഓരോ വ്യക്തിയുടെയും അന്തർലീനമായ മനുഷ്യാന്തസ്സും, മനുഷ്യവര്‍ഗ്ഗത്തിന്‍റെ മൗലിക ഐക്യവും എല്ലായ്പ്പോഴും കണക്കിലെടുക്കണമെന്ന് മോണ്‍സിഞ്ഞോര്‍ യാനുസ് ഉര്‍ബാന്‍സിക്ക്.യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അസഹനീയമായ പ്രവര്‍ത്തികളെ വിമര്‍ശിച്ചുകൊണ്ട്, ബുധനാഴ്ച വിയന്നയില്‍ നടന്ന മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു മോണ്‍സിഞ്ഞോര്‍ യാനുസ്. യൂറോപ്പിലെ സുരക്ഷാസഹകരണ സംഘടനയിലെ, പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം പ്രതിനിധിയാണ് അദ്ദേഹം. ദേശീയ ന്യൂനപക്ഷ സമൂഹങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ എപ്പോഴും രണ്ട് തത്വങ്ങളെ പ്രധാനമായും മാനിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. - ഒന്നാമതായി, വ്യക്തികളുടെ മത-വര്‍ഗ്ഗ-സംസ്കാരങ്ങളെ പരിഗണിക്കാതെ, അവരുടെ അന്തർലീനമായ മനുഷ്യാന്തസ്സിനെ മാനിക്കുക. - രണ്ടാമതായി, ദേശീയ സമൂഹങ്ങള്‍ എന്ന നിലയില്‍ ന്യൂനപക്ഷമാണെങ്കിലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ അടിസ്ഥാനപരമായ ഐക്യവും അന്തർലീനമായ മനുഷ്യാന്തസ്സും എല്ലാവരുടേതും പോലെ അവര്‍ക്കും നല്‍കണമെന്ന് പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നുവെന്ന്, മോണ്‍സിഞ്ഞോര്‍ യാനുസ് പറഞ്ഞു.Source: Vatican Radio
Read More of this news...
പാപ്പായുടെ അടുത്ത ഇടയസന്ദര്‍ശനം പ്രാത്തോയും ഫ്ലോറന്‍സും
പാപ്പാ ഫ്രാന്‍സിസ് മദ്ധ്യഇറ്റലിയിലെ ഫ്ലോറന്‍സ്, പ്രാത്തോ പ്രവിശ്യകളിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തും.ഫ്ലോറന്‍സില്‍ സംഗമിക്കുന്ന 5-ാമത് കത്തോലിക്കാ ദേശീയ സമ്മേളനം അവസരമാക്കിക്കൊണ്ടാണ് നവംബര്‍ 10-ാം തിയതി ചൊവ്വാഴ്ച പാപ്പാ മദ്ധ്യഇറ്റലിയിലെ പ്രാത്തോ, ഫ്ളോറന്‍സ് എന്നിവിടങ്ങളിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തുന്നത്.വത്തിക്കാനില്‍നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗം ആദ്യം പ്രാത്തോയിലെത്തുന്ന പാപ്പാ, അവിടെ തൊഴിലാളികളുടെ സംഗമത്തെ അഭിസംബോധനചെയ്യും. തുടര്‍ന്ന് ഫ്ളോറന്‍സ് കത്തീദ്രല്‍ ദേവാലയത്തില്‍വച്ച് ദേശീയ സഭാപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന പാപ്പായുടെ മുഖ്യപരിപാടി, സ്ഥലത്തെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം ജനങ്ങൾക്കൊപ്പം അര്‍പ്പിക്കുന്ന സമൂഹ ദിവ്യബലിയാണ്. പിന്നെ ഇരുനഗരങ്ങളുടെ ഭരണകര്‍ത്താക്കളെയും വൈകുന്നേരം സ്ഥലത്തെ ഇൻഡോർ സ്റ്റേഡിയത്തില്‍ അഭിസംബോധനചെയ്യും. അന്നുതന്നെ പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും. Source: Vatican Radio
Read More of this news...
രക്ഷയുടെ സദ്വാര്‍ത്തയായി ദൈവത്തിന്‍റെ കാരുണാര്‍ദ്രസ്നേഹം:പാപ്പാ
നമ്മോട് ക്ഷമിക്കുകയും കരുണകാണിക്കുകയും ചെയ്യുന്ന പിതാവിനെപ്പോലെയാണ് ദൈവമെന്ന് സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (ലൂക്കാ 14, 1-6).ദൈവം നമ്മോട് ഓരോരുത്തരോടും, മനുഷ്യകുലത്തോട് മുഴുവനും കാണിക്കുന്ന അനുകമ്പ, എല്ലാം പുനരാവിഷ്ക്കരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന, ക്രിസ്തു ദൃശ്യമാക്കിയ, ദൈവികകാരുണ്യത്തിന്‍റെ മുഖകാന്തിയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ പിതാവ് പ്രകടമാക്കുന്നത് ദയയല്ല, മറിച്ച് ദൈവത്തിന്‍റെ അനുപമവും അനുകമ്പാര്‍ദ്രവുമായ സ്നേഹമാണെന്നും പാപ്പാ വ്യക്തമാക്കി.നാം ജീവികളോട് കാണിക്കുന്നത് ദയയാണ്. എന്നാല്‍ ദൈവം നമ്മോടു കാണിക്കുന്ന അനുകമ്പ, കരുണാര്‍ദ്രമായ സ്നേഹമാണ്. അത് പരിധികളെ ലംഘിക്കുന്നു, നിയമത്തെ മറികടക്കുന്നു, പ്രതിസന്ധികളെ നേരിടുന്നു. സ്പന്ദിക്കുന്ന പിതൃഹൃദയമാണ് അവിടെ ദൃശ്യമാകുന്നതെന്നും പാപ്പാ ഉപമിച്ചു.അങ്ങനെ ക്രിസ്തു നമുക്ക് നല്കുന്നത് സ്വാതന്ത്ര്യത്തിന്‍റെ സദ്വാര്‍ത്തയാണ്. നമ്മെ പാപത്തില്‍നിന്നും, നമ്മുടെ ജീവിത പ്രതിസന്ധികളില്‍നിന്നും മോചിപ്പിച്ച് നമുക്ക് രക്ഷയുടെ സ്വദ്വാര്‍ത്തയായി മാറുകയാണ് അവിടുന്നെന്ന് പാപ്പാ സമര്‍ത്ഥിച്ചു.Source: Vatican Radio
Read More of this news...
'അനുദിന ജീവിതാനന്ദചിന്തകള്‍': പാപ്പായുടെ പുതിയ പുസ്തകം
പാപ്പാ ഫ്രാന്‍സിസിന്‍റെ സുവിശേഷ ചിന്തകളുടെ പുസ്തകം "La felicit si impara ogni giorno"- 'അനുദിന ജീവിതാനന്ദ ചിന്തകള്‍' പുറത്തിറങ്ങി.പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിക്കുന്ന ദിവ്യബലിമദ്ധ്യേയുള്ള വചനചിന്തകളുടെ ശേഖരത്തിന്‍റെ രണ്ടാം വാല്യമാണ് ഒക്ടോബര്‍ 29-ാം തിയതി വ്യാഴാഴ്ച റോമില്‍ പ്രകാശനംചെയ്യപ്പെട്ടത്. 2014 മാര്‍ച്ച് മുതല്‍ 2015 ജൂണ്‍വരെയുള്ള ദിവസങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ള ദിവ്യബലികളുടെ മദ്ധ്യേ പങ്കുവച്ച സുവിശേഷചിന്തകളാണ് റോമിലെ റിസ്സോളി മുദ്രണാലയം പുറത്തുകൊണ്ടുവരുന്ന "La felicit si impara ogni giorno",
'അനുദിന ജീവിതാനന്ദ ചിന്തകള്‍' എന്ന ഇറ്റാലിയന്‍ ഗ്രന്ഥംആഴമായ ദൈവശാസ്ത്ര ചിന്തകള്‍ അജപാലനാത്മകമായി അവതരിപ്പിച്ചുകൊണ്ട്, ദൈവത്തോട് അടുക്കുവാനും വ്യത്യസ്തമായി അവിടുത്തെ മനസ്സിലാക്കുവാനുമുള്ള നവമായ മാര്‍ഗ്ഗങ്ങള്‍ വെട്ടിത്തെളിക്കുന്ന അന്യൂനമായ സുവിശേഷചിന്തകളാണ് പാപ്പാ നല്‍കുന്നത്.Demy 1/8 size-ല്‍ 486 പേജുകളുള്ള ഗ്രന്ഥത്തിന് ഏകദേശം 1200 രൂപയാണ് വില.Source: Vatican Radio
Read More of this news...
കത്തോലിക്കാ വിദ്യാഭ്യാസത്തിന്‍റെ മേന്മയ്ക്കൊരു ഫൗണ്ടേഷന്‍
കത്തോലിക്കാ വിദ്യാഭ്യാസത്തിന്‍റെ സാംസ്ക്കാരിക-ശാസ്ത്രീയ മാനങ്ങള്‍ നിലനിര്‍ത്തുവാനുള്ള the Foundation Gravissimum Educationis എന്ന സ്ഥാപനത്തിന് അംഗീകാരം നൽകിക്കൊണ്ട് പുറപ്പെടുവിച്ച ഔദ്യോഗിക രേഖയില്‍ ഒക്ടോബര്‍ 28-ാം തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ചു.വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖയാണ് Gravissimum Educationis.കത്തോലിക്കാ വിദ്യാഭ്യാസത്തിനുള്ള ശരിയായ മര്‍ഗ്ഗരേഖകള്‍ നല്കുന്ന ഈ പ്രമാണരേഖയുടെ 50-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for Education) അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ടാണ് Scientific and Cultural Educational Foundation സ്ഥാപനത്തിന് രേഖാമൂലം പാപ്പാ അംഗീകാരം നല്കിയത്.ശരിയായ വിദ്യാഭ്യാസത്തിന് മനുഷ്യരുടെ ഇടയിലുള്ള പ്രാധാന്യവും പ്രസക്തിയും കണക്കിലെടുത്തുകൊണ്ടും, എങ്ങനെ അതിലൂടെ രക്ഷയുടെ രഹസ്യങ്ങള്‍ മനുഷ്യരുടെ ഇടയില്‍ പ്രഘോഷിക്കാമെന്നും, ക്രിസ്തുവില്‍ സകലതും പുനരാവിഷ്ക്കരിക്കാമെന്നും പാപ്പാ കത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. ഈ ലക്ഷൃപ്രാപ്തിക്കു മാത്രമായുള്ള Foundation Gravissimum Educationis സ്ഥാപനം വത്തിക്കാന്‍ സിറ്റിയില്‍ തുടങ്ങുന്നതിനുള്ള അംഗീകാരവും അനുമതിയും പാപ്പാ നൽകി. വത്തിക്കാന്‍റെ ഭരണക്രമത്തിലും സഭയുടെ കാനോനിക നിയമത്തിന്‍റെ വെളിച്ചത്തിലുമായിരിക്കണം പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും പാപ്പാ കത്തില്‍ പരമാര്‍ശിക്കുന്നുണ്ട്.Source: Vatican Radio
Read More of this news...
മനുഷ്യക്കടത്തിനെതിരായ ചര്‍ച്ചാസമ്മേളനം
വത്തിക്കാന്‍റെ സമൂഹ്യശാസ്ത്ര അക്കാഡമി മനുഷ്യക്കടത്തിനെതിരായ ചര്‍ച്ചാസമ്മേളനം യുവാക്കള്‍ക്കുവേണ്ടി സംഘടിപ്പിക്കും. നവംബര്‍ 7-8വരെ തിയതികളില്‍ വത്തിക്കാനില്‍ ഒരുക്കിയിരിക്കുന്ന സിംമ്പോസിയത്തില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള പ്രസ്ഥാനങ്ങളില്‍നിന്നും കേന്ദ്രങ്ങളില്‍നിന്നും യുവജന പ്രതിനിധികള്‍ പങ്കെടുക്കും.മനഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, ബാലവേല, ഗാര്‍ഹികാടിമത്വം, വേശ്യാവൃത്തി, അവയവക്കടത്ത് എന്നിങ്ങനെ മനുഷ്യന്‍റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും നീതിക്കും നിരക്കാത്ത നവയുഗത്തിന്‍റെ നിഷേധാത്മകമായ പ്രതിഭാസങ്ങളെയും, മാനവികത്ക്ക് എതിരായ അധര്‍മ്മങ്ങളെയുംകുറിച്ച് യുവജനങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.കുട്ടികളുടെ സൈനികപരിശീലനം, കുട്ടിപ്പട്ടാളം, ചാവേര്‍പ്പട എന്നിങ്ങനെ സമൂഹ്യനീതിക്കു നിരക്കാത്ത മാനുഷിക അതിക്രമങ്ങളെക്കുറിച്ചും യുവജനങ്ങുമായി ചര്‍ച്ചനടത്തി അവര്‍ക്ക് തിന്‍മയുടെ പ്രസ്ഥാനങ്ങളെ നേരിടാനുള്ള അവബോധം നല്കും. ഒക്ടോബര്‍ 29-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ അക്കാഡമിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മര്‍സേലോ സാഞ്ചെസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലോകത്തിലെ വന്‍നഗരങ്ങളുടെ മേയര്‍മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കുമായി വത്തിക്കാന്‍റെ സമൂഹ്യശാസ്ത്ര അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര സിമ്പോസിയം ഏറെ ലോകശ്രദ്ധ ആകര്‍ഷിച്ചതും, അവബോധം നല്കുന്നതും ഫലപ്രാപ്തവുമായ ചര്‍ച്ചാവേദിയായിരുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് സാഞ്ചസ് പ്രസ്താവനയില്‍ വ്യക്തമാക്കി.Source: Vatican Radio
Read More of this news...
സകലവിശുദ്ധരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് വെറാനോയില്‍ ദിവ്യബലിയര്‍പ്പിക്കും
സകലവിശുദ്ധരുടെ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് റോമിലെ വിഖ്യാതമായ വെറാനോ സെമിത്തേരിയില്‍ പരേതരരുടെ അനുസ്മരണാര്‍ത്ഥം ദിവ്യബലിയര്‍പ്പിക്കുമെന്ന്, റോമാ രൂപതയുടെ പ്രസ്താവന വെളിപ്പെടുത്തി.വത്തിക്കാനില്‍നിന്നും ഏകദേശം 8 കിലോമീറ്റര്‍ അകലെയുള്ള വിസ്തൃതവും പുരാതനുവമായ വെറാനോ സെമിത്തേരിയുടെ പ്രത്യേകവേദിയില്‍ നവംബര്‍ 1-ാം തിയതി ഞായറാഴ്ച പ്രാദേശീക സമയം വൈകുന്നേരം 4 മണിക്ക് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കുമെന്ന് പാപ്പാ രൂപതാദ്ധ്യക്ഷനായുള്ള റോമാ വികാരിയത്തിന്‍റെ പ്രസ്താവന വ്യക്തമാക്കി.നവംബര്‍ ഒന്നാം തിയതി വെറാനാ സെമിത്തേരിയുടെ വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കുന്ന പതിവിന് സ്ഥാനാരോഹണത്തിന്‍റെ പ്രഥമവര്‍ഷം മുതല്‍ മുടക്കം വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.Source: Vatican Radio
Read More of this news...
സ്നേഹം ദൈവത്തിന്‍റെ ദൗര്‍ബല്യം : പാപ്പാ ഫ്രാന്‍സിസ്
മനുഷ്യനെ സ്നേഹിക്കാതിരിക്കാനാവാത്ത ദൈവത്തിന്‍റെ സ്നേഹത്തെയും കാരുണ്യത്തെയുംകുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ തനിമയുള്ളൊരു ചിന്ത.ഒക്ടോബര്‍ 29-ാം തിയതി വ്യാഴാഴ്ച ദിവ്യബലിമദ്ധ്യേയുള്ള വചനപ്രഘോഷണത്തിലാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.ദൈവം സദാ സ്നേഹിക്കുന്നു, അവിടുന്ന് ഒരിക്കലും നമ്മെ പരിത്യജിക്കുന്നില്ല, വിധിക്കുന്നില്ല എന്നത് മനുഷ്യര്‍ക്കുള്ള രക്ഷയുടെ ഉറപ്പാണെന്ന്, പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (റോമ. 8, 31-39). എന്നാല്‍ ഇത് ക്രൈസ്തവന്‍റെ മിഥ്യയായ വിജയബോധമായിരിക്കരുതെന്നും പാപ്പാ താക്കീതു നല്കി. കാരണം, ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന രക്ഷണീയ സ്നേഹത്താല്‍ മാത്രമാണ് നമ്മെ ആര്‍ക്കും ദൈവസ്നേഹത്തില്‍നിന്നും അകറ്റിനിര്‍ത്താനാവാത്തത്.ഇവിടെ വ്യക്തിയുടെ വിജയമോ, ശത്രുവിന്‍റെ പരാജയമോ അല്ല, മറിച്ച് ദൈവസ്നേഹത്തില്‍ ക്രിസ്തുവിലുള്ള നമ്മുടെ അടിസ്ഥാനപരമായ പങ്കുചേരലാണെന്ന് പാപ്പാ വിവരിച്ചു. അങ്ങനെയുള്ള സ്നേഹത്തില്‍നിന്നും ഏതെങ്കിലും ശക്തിക്കോ, വ്യക്തിക്കോ, യുക്തിക്കോ അധികാരത്തിനോ നമ്മെ വേര്‍പെടുത്താനാവില്ലെന്നും പാപ്പാ വ്യാഖ്യാനിച്ചു.ക്രിസ്തുവിലൂടെ ലഭിക്കുന്ന ഈ ദൈവിക കാരുണ്യത്തിന്‍റെ ദാനം, അല്ലെങ്കില്‍ സമ്മാനം പാപംമൂലവും വ്യര്‍ത്ഥതമൂലവുമാണ് തിരസ്കൃതമാകുന്നത് എങ്കിലും ദൈവത്തിന്‍റെ ദാനമായ സ്നേഹം അചഞ്ചലമാണ്, അസ്തമിക്കാത്തതാണ്. അങ്ങനെ നമ്മില്‍നിന്നും ഒരിക്കലും പിരിഞ്ഞുപോകാത്ത അമൂല്യദാനമായി ദൈവസ്നേഹം നിലനില്ക്കുന്നു. അതിനാല്‍ ശക്തനും അമര്‍ത്യനുമാണ് ദൈവമെങ്കിലും, മനുഷ്യരോടുള്ള സ്നേഹം അവിടുത്തെ ദൗര്‍ബല്യമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.സ്നേഹിക്കാതിര!
Read More of this news...
പ്രത്യാശയുടെ ഉപകരണമാകട്ടെ റേഡിയോ മരീയ: പാപ്പാ ഫ്രാന്‍സിസ്
ഇറ്റലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'റേഡിയോ മരീയാ' പ്രവര്‍ത്തകരുടെ പ്രഥമ രാജ്യാന്തര സമ്മേളനത്തെയാണ് ഒക്ടോബര്‍ 29-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ പാപ്പാ ഇങ്ങനെ അഭിസംബോധനചെയ്തത്.ധ്യാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ചിന്തകള്‍ പങ്കുവയ്ക്കുന്ന ഒരു സംവേദന മാധ്യമം എന്നതിനേക്കാള്‍ റേഡിയോ മരീയ ശ്രോതാക്കള്‍ക്ക് പ്രത്യാശയുടെ കവാടമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. പരിശുദ്ധ കന്യകാനാഥയുടെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന 'റേഡിയോ മരീയ', ദൈവപരിപാലയില്‍ ആശ്രയിച്ചുകൊണ്ട് എളിമയിലും മിതത്വത്തിന്‍റെ ശൈലിയിലും, എവിടെയും മറിയത്തെപ്പോലെ ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും പ്രചരിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സുവിശേഷപ്രഘോഷകരായ 'റേഡിയോ മരിയ'യുടെ പ്രവര്‍ത്തകര്‍ക്കും പ്രസിഡന്‍റ് ഇമ്മാനുവേലെ ഫെറാറിയോയ്ക്കും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിക്കുകയും ചെയ്തു.Source: Vatican Radio
Read More of this news...
കെടാതെ കാക്കേണ്ട ലോകത്തിന്‍റെ ധാര്‍മ്മിക വെളിച്ചം
'ധാര്‍മ്മികതയും നിയമവും' സംബന്ധിച്ച് ഒക്ടോബര്‍ 28-ാം തിയതി ബുധനാഴ്ച റോമില്‍ സംഗമിച്ച രാജ്യാന്തര സമ്മേളനത്തിലാണ് (International Conference to protect law and ethics) ആര്‍ച്ചുബിഷപ് ഗ്യാലഹര്‍ ഇങ്ങനെ പ്രസ്താവിച്ചത്. ലോകത്തുള്ള നിയമത്തിന്‍റെയും ധാര്‍മ്മികതയുടെയും വെളിച്ചം സംരക്ഷിക്കുകയെന്നത് പരിശുദ്ധ സിംഹാനത്തിന്‍റെ അന്തര്‍ദേശിയ നയവും, രാഷ്ട്രങ്ങളോടും മാനവസമൂഹത്തോടുതന്നെയുമുള്ള കടപ്പാടുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രബന്ധത്തിൽവ്യക്തമാക്കി.സഭയുടെയും സഭാതലവാന്മാരുടെയും എല്ലാ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും ലോകത്തിന് എക്കാലത്തും സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ധാര്‍മ്മിക വെളിച്ചം പകരുന്നതാണെന്നും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമര്‍ത്ഥിച്ചു.നിയമത്തിന്‍റെ പരമാധികാരവും പ്രാഥമ്യവും (primacy and sovereignty of Law) വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്നത് വിശ്വസാഹോദര്യം സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും പ്രധാനമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രസ്താവന ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രബന്ധത്തില്‍ ആവര്‍ത്തിച്ചു.നിയമം ലംഘിക്കപ്പെടുമ്പോഴാണ് നീതിയും മനുഷ്യാന്തസ്സും അവകാശങ്ങളും എവിടെയും ധ്വംസിക്കപ്പെടുന്നത്. അപരന് ആര്‍ഹമായതും അവകാശപ്പെട്ടതും നല്കുക എന്ന നീതിയുടെ നിയമം തകിടംമറിച്ചുകൊണ്ടാണ് ലോകത്ത് അനീതിയും അരാജകത്വവും അക്രമവും ഭീകരപ്രവര്‍ത്തനങ്ങളും സ്വേച്ഛാഭരണവും അഭ്യന്തര കലാപങ്ങളും തലപൊക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രബന്ധത്തില്‍ വ്യക്തമാക്കി.ലോകസമാധാനത്തിനായി സ്ഥാപിതമായിട്ടുള്ള രാഷ്ട്രങ്ങളുടെ പരമോന്നത കൂട്ടായ്മയായ ഐക്യരാഷ്ട്ര സംഘടനയില്‍ വത്തിക്കാനുള്ള പ്രാതിനിധ്യവും, രാഷ്ട്രങ്ങളുടെ
Read More of this news...
ചൈന ഒറ്റക്കുട്ടി നയം ഉപേക്ഷിച്ചു
ബെയ്ജിംഗ്: 'ഒറ്റക്കുട്ടി നയം' ചൈന ഉപേക്ഷിച്ചു. ചൈനീസ് ദമ്പതികള്‍ക്ക് ഇനി രണ്ടു കുട്ടികള്‍ ആവാം. ാനവചരിത്രത്തിലെ ഏറ്റവും കര്‍ക്കശമായ ജനനനിയന്ത്രണ പരിപാടിക്ക് ഇതോടെ തിരശീല വീണു. ജനനനിയന്ത്രണം ഇനിയും തുടര്‍ന്നാല്‍ ചൈന ജോലിചെയ്യാന്‍ ആളില്ലാത്ത നാടായി മാറുമെന്നു മനസിലായതാണു തിരുത്തലിനു കാരണം. ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഇന്നലെ സമാപിച്ച ചതുര്‍ദിന പ്ളീനത്തിന് ഒടുവിലാണ് ഈ പ്രഖ്യാപനം. 1980-ല്‍ ഡെംഗ് സിയാവോ പിംഗിന്റെ കാലത്ത് നടപ്പാക്കിയ നയമാണ് തിരുത്തിയത്. 135 കോടി ജനങ്ങളുള്ള ചൈന ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. അനിയന്ത്രിതമായ ജനപ്പെരുപ്പത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനാണ് 35 വര്‍ഷം മുമ്പ് കര്‍ശന നിയന്ത്രണം കൊണ്ടുവന്നത്. ഇതേ കാലത്തുതന്നെ സാമ്പത്തിക ഉദാരവത്കരണവും നടപ്പാക്കി.ഈ നയം അപകടകരമാണെന്നു കുറേ വര്‍ഷമായി ചൈനയില്‍ പലരും പറഞ്ഞിരുന്നു. ചൈന അതിവേഗം വൃദ്ധസമൂഹമായി മാറുകയാണ്. ചെറുപ്പക്കാര്‍ കുറയുകയും ചെയ്തു. 2050 ആകുമ്പോള്‍ 60 വയസില്‍ കൂടിയ ചൈനാക്കാരുടെ എണ്ണം 44 കോടി ആകുമെന്നാണ് യുഎന്‍ നിഗമനം. അതേസമയംജോലിചെയ്യാവുന്ന പ്രായക്കാര്‍ (15 മുതല്‍ 59 വരെ ഉള്ളവര്‍) ഓരോവര്‍ഷവും കുറയുന്നു. കഴിഞ്ഞവര്‍ഷം ആ പ്രായക്കാരുടെ എണ്ണം 37.1 ലക്ഷം കണ്ട് കുറഞ്ഞു. പണിചെയ്യാന്‍ ആളില്ലാത്ത വൃദ്ധസമൂഹമാകുമ്പോള്‍ സമ്പത്തും വരുമാനവും ഇല്ലാതാകും. ഒറ്റക്കുട്ടി നയം ലക്ഷക്കണക്കിനു മാതാപിതാക്കളെ 'അനാഥ'രാക്കി. ഏകസന്താനം മരിച്ചുപോയ 20 ലക്ഷത്തില്‍പരം ദമ്പതികള്‍ ഉണ്െടന്നാണു കണക്കാക്കുന്നത്. ഓരോവര്‍ഷവും 76000 കുടുംബങ്ങള്‍ ഇങ്ങനെ 'അനാഥ'മായി മാറുന്നു. കര്‍ ക്കശ നിയന്ത്രണം രണ്ടു തലമുറക്കാലം തുടര്‍ന്നപ്പോഴാണ് അ തിലെ വലിയ അപകടങ്ങള്‍ ചൈന മനസിലാക്കിയത്. രണ്ടു കുടുംബങ്ങളിലെ ഏക സന്താ നങ്ങള്‍ വ
Read More of this news...
കാരിത്താസില്‍ ആധുനിക റേഡിയേഷന്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായി
തെള്ളകം: കാന്‍സര്‍ ചികിത്സാരംഗത്ത് 12 വര്‍ഷം പൂര്‍ത്തീകരിക്കുന്ന കാരിത്താസ് കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക റേഡിയേഷന്‍ മെഷീന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. മന്ത്രി കെ.എം.മാണി ഉദ്ഘാടനവും കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചരിപ്പും നിര്‍വഹിച്ചു.ഏഴുകോടിരൂപ മുടക്കി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മെഷീന്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാര്യക്ഷമതയോടെ വളരെ കുറച്ചു സമയത്തിനുള്ളില്‍ തികച്ചും ലളിതമായി റേഡിയേഷന്‍ ചികിത്സ ലഭ്യമാക്കുന്നു. മധ്യതിരുവിതാംകൂറില്‍ അത്യാധുനിക കാന്‍സര്‍ ചികിത്സ കുറഞ്ഞ ചെലവില്‍ നടത്തുന്ന ആശുപത്രികളിലൊന്നാണ് കാരിത്താസ്. കാരിത്താസ് ആശുപത്രി ട്രസ്റ് ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. റേഡിയേഷന്‍ ഓങ്കോളജിസ്റ് ഡോ. ജോണി കെ. ജോസഫ് പുതിയ മെഷീന്‍ പരിചയപ്പെടുത്തി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍, തോമസ് ചാഴികാടന്‍, എന്നിവര്‍ പ്രസംഗിച്ചു. കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരുടെ സംഗമം നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ പ്രിന്‍സ്റന്‍ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള പ്രതിനിധികള്‍ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് അവരുടെ അനുഭവം പങ്കുവച്ചു. Source : Deepika
Read More of this news...
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
മഞ്ചേരിയാല്‍ (അദിലാബാദ്): ഭക്തിനിര്‍ഭരമായ ചടങ്ങില്‍ അദിലാബാദ് രൂപതയുടെ പുതിയ ബിഷ പായി മാര്‍ പ്രിന്‍സ് ആന്റണി പാ ണേങ്ങാടന്‍ അഭിഷിക്തനായി. അദിലാബാദിലെ മഞ്ചേരിയാല്‍ ചാവറ പാസ്ററല്‍ സെന്ററിലായിരുന്നു അഭിഷേക ചടങ്ങുകള്‍. സീറോ മലബാര്‍ സഭ മേജര്‍ ആ ര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു. ഇന്ത്യയിലെ അപ്പസ്തോ ലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, അദിലാബാദ് ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് കുന്നത്ത് സിഎംഐ എന്നിവര്‍ സഹകാര്‍മികരായി.തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുതുകുളങ്ങര, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സാത്ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍, ബിജ്നോര്‍ ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, ജഗദല്‍പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഛാന്ദാ ബിഷപ് മാര്‍ എഫ്രേം നരികുളം, ഹൈദരാബാദ് ആര്‍ച്ച്ബിഷപ് ഡോ.തുമ്മ ബാല, എലൂരു ബിഷപ് ഡോ.പോളിമേറ ജയറാവു, കുര്‍ണൂല്‍ ബിഷപ് പൂല അന്തോണി, രാജ്കോട്ട് ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, പാലാ രൂപത സഹായമെ ത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തു ടങ്ങിയ ബിഷപ്പുമാരും ഇരുന്നൂറേ ളം വൈദികരും നൂറുകണക്കിനു വിശ്വാസികളും അഭിഷേകചടങ്ങുകളില്‍ സംബന്ധിച്ചു.ഗോണ്ട് ഗോത്രവിഭാഗക്കാരുടെ പാരമ്പര്യനൃത്തരൂപമായ ഗുസാഡിയോടെയായിരുന്നു ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചത്. അഭിഷേക ചടങ്ങിനുശേഷം മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. അദിലാബാദ് രൂപതയുടെ സ്ഥാനമൊഴിയുന്ന ബിഷപ് മാര്‍ ജോസഫ് കുന്നത്തിന്റെ വലിയ സേവനങ്ങള്‍ക്കു നന്ദിപറഞ്ഞ മാര്‍ പാണേങ്ങാടന്&
Read More of this news...
പ്രത്യാശയായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം പരിശുദ്ധ ദിവ്യകാരുണ്യം
51-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഫിലിപ്പീന്‍സിലെ ചെബുവില്‍ അരങ്ങേറുമെന്ന്, അതിന് ആതിഥേയത്വം നല്കുന്ന ചെബുവിന്‍റെ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോസ് പാല്‍മാ പ്രസ്താവിച്ചു.വത്തിക്കാനില്‍ നടന്ന സിനഡുസമ്മേളനത്തിനുശേഷം, ഒക്ടോബര്‍ 27-ാം തിയതി ചൊവ്വാഴ്ച റോമില്‍ നടത്തിയ വര്‍ത്താസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് പാല്‍മാ 2016 ജനുവരി 24-മുതല്‍ 31-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. നിരവധി പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരകളായിട്ടുള്ള ഫിലിപ്പീന്‍സിലെ ജനതയ്ക്ക് പ്രത്യാശയുടെ മഹോത്സവമായിരിക്കും രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസെന്ന് ആര്‍ച്ചുബിഷ്പ്പ് പാല്‍മാ വിശേഷിപ്പിച്ചു."ദിവ്യകാരുണ്യം - പ്രത്യാശയായ ക്രിസ്തുവിന്‍റെ നമ്മുടെ മദ്ധ്യേയുള്ള മഹത്വമാര്‍ന്ന സാന്നിദ്ധ്യം" (കൊളോ. 1, 27) എന്നതാണ് ചെബു ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യമെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ആര്‍ച്ചുബിഷപ്പ് പാല്‍മാ വെളിപ്പെടുത്തി.Source: Vatican Radio
Read More of this news...
ദൈവത്തിലുള്ള പ്രത്യാശ രോഗാവസ്ഥയില്‍ ആനന്ദം പകരും
പ്രത്യാശ സന്തോഷം നല്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. ഒക്ടോബര്‍ 28-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനു മുന്‍പ്, അവിടെ സമ്മേളിച്ച രോഗികള്‍ക്കായി പോള്‍ ആറാമന്‍ ഹാളില്‍ പ്രത്യേകമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.രോഗവും അതുമായി ബന്ധപ്പെട്ട ആലസ്യങ്ങളും ക്ലേശകരമാണെങ്കിലും, എല്ലാം ദൈവത്തിനു സമര്‍പ്പിച്ച് മുന്നോട്ടു നീങ്ങണമെന്നും, പ്രത്യാശ കൈവെടിയാതെ രോഗവും വേദനയും ഉള്‍ക്കൊള്ളാനായാല്‍, അത് ജീവിതത്തില്‍ സന്തോഷം പകരുമെന്നും പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു.രോഗികളായവരെ ജയിലില്‍ അടച്ചതല്ലെന്ന് നര്‍മ്മരസത്തില്‍ പറഞ്ഞ പാപ്പാ, മഴ കാരണമാണ് അവരെ ഹാളില്‍ പ്രത്യേമായി കാണുവാന്‍ ഏര്‍പ്പാടാക്കിയതും, അവിടെഎത്തിച്ചതുമെന്ന് വ്യക്തമാക്കി.നന്മനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന അവര്‍ക്കൊപ്പം ഉരുവിട്ട പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കിയശേഷമാണ് ചത്വരത്തിലെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണ വേദിയിലേയ്ക്ക് മഴയെ വെല്ലുവിളിച്ചും തുറന്ന പേപ്പല്‍ വാഹനത്തില്‍ യാത്രയായത്.Source: Vatican Radio
Read More of this news...
ഭൂമികുലുക്കത്തില്‍ പെട്ടവര്‍ക്ക് പാപ്പായുടെ സാന്ത്വനസന്ദേശം
പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്ത്യയുടെ കാശ്മീര്‍ അതിര്‍ത്തിയിലുമായി ഒക്ടോബര്‍ 26-ാം തിയതി തിങ്കളാഴ്ചയുണ്ടായ ഭൂമികുലുക്കത്തിന്‍റെ കെടുതിയില്‍പ്പെട്ടവര്‍ക്കാണ് പാപ്പാ സന്ദേശമയച്ചത്.പാക്കിസ്ഥാനിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഗലേബ് ബെയ്ഡര്‍വഴിയാണ് മരണമടഞ്ഞവരുടെ ബന്ധുമിത്രാദികള്‍ക്ക് അനുശോചനവും, മുറിപ്പെട്ട് വേദനക്കുന്നവര്‍ക്ക് സാന്ത്വനവും സന്ദേശത്തിലൂടെ പാപ്പാ അറിയിച്ചത്. കെടുതിയില്‍പ്പെട്ടവര്‍ക്ക് അടിയന്തിരസഹായം എത്തിച്ചുകൊടുക്കുവാനും, അവരെ തുണയ്ക്കാന്‍ കഠിദ്ധ്വാനം ചെയ്യുകയും ചെയ്യുന്ന സന്നദ്ധസേവകര്‍ക്കും സമൂഹ്യസേവകര്‍ക്കും പ്രാര്‍ത്ഥനനേരുകയും പാപ്പാ അവരെ ആശീര്‍വ്വദിക്കുകയും ചെയ്തു.വടക്കു കിഴക്കന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂമികുലുക്കം 300-ലേറെ പേരുടെ ജീവന്‍ അപഹരിച്ചതായും, ആയിരങ്ങളെ മുറിപ്പെടുത്തുകയും ഭവന രഹിതരാക്കുകയും ചെയ്തതായും പാക്കിസ്ഥാന്‍റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.7.5 റിക്ടര്‍ സ്കെയില്‍ ശക്തിയില്‍ പാക്കിസ്ഥാന്‍ അഫ്ഗാന്‍ ഇന്ത്യാ അതിര്‍ത്തികളില്‍ ആഞ്ഞടിച്ച ഭൂമികുലുക്കത്തില്‍ ഉണ്ടായ കെടുതികള്‍ ഇനിയും പുര്‍ണ്ണമായി വിലിയിരുത്തപ്പെട്ടിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.പാക്കിസ്ഥാന്‍റെയും അഫ്ഗാനിസ്ഥാന്‍റെയും മലംപ്രദേശമായ അതിര്‍ത്തികളിലെ ഗ്രാമങ്ങളും, ഇന്ത്യയുടെ കാശ്മീര്‍ മേഖലയിലുമായുണ്ടായ കെടുതിയില്‍ ക്ലേശിക്കുന്നത് അധികവും സാധാരണക്കാരായ ജനങ്ങളാണെന്നും വാര്‍ത്താ ഏജെന്‍സികള്‍ സ്ഥിരീകരിച്ചു. 2005-ല്‍ പാക്കിസ്ഥാനിലുണ്ടായ ഭീകരമായ ഭൂമികുലുക്കത്തില്‍ 80,000-ല്‍ ഏറെ പേര്‍ മരണമടയുകയും മുപ്പതു ലക്ഷത്തോളംപേര്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.Source: V
Read More of this news...
പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാളിനെ കാണുവാന്‍ ജെമേലി ആശുപത്രിയിലെത്തി
കാലൊടിഞ്ഞ് റോമിലെ ജെമേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ദ്ദിനാള്‍ റോജര്‍ മാരി എച്ചേഗരായെക്കാണാന്‍ ഒക്ടോബര്‍ 27-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് പാപ്പാ ഫ്രാന്‍സിസ് അനൗപചാരികമായി കാറില്‍ എത്തിയത്.സിനഡിന് സമാപനമായി വത്തിക്കാനില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കുശേഷം ധാരാളംപേര്‍ പാപ്പാ ഫ്രാന്‍സിസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന തിക്കിലും തിരക്കിലും പെട്ടാണ് നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍പ്രസിഡന്‍റും 93-വയസ്സുകാരനുമായ കര്‍ദ്ദിനാള്‍ എച്ചേഗരായെയുടെ കാലൊടിഞ്ഞത്.രാവിലെ തന്നെ ആശുപത്രിയിലെത്തിയ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ എചേഗരിയുമായി കുശലം പറയുകയും, അദ്ദേഹത്തിന് പ്രാര്‍ത്ഥന വാഗ്ദാനംചെയ്യുകയും ചെയ്തു. ഏകദേശം 20 മിനിറ്റോളം പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ എച്ചേഗരായെയോടൊപ്പം ചെലവൊഴിച്ചതായി പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.തന്‍റെ കണ്‍മുന്‍പില്‍ വീണപ്പോള്‍ സഹായിക്കാന്‍ സാധിക്കാതെ പോയതില്‍ കര്‍ദ്ദിനാളിനോട് ഖേദം രേഖപ്പെടുത്തിയ പാപ്പാ ഫ്രാന്‍സിസ്, 2009-ലെ ക്രിസ്തുമസ് സായാഹ്നത്തിലും കര്‍ദ്ദിനാള്‍ എച്ചേഗരിയെ വത്തിക്കാനിലെ ബസിലിക്കയില്‍ വീണ് കാലിലെയും അരയിലെയും അസ്ഥികള്‍ ഒടിച്ച സംഭവം അനുസ്മരിക്കുകയുണ്ടായെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. അന്ന് പാപ്പാ ബനഡിക്ടിന്‍റെ ക്രിസ്തുമസ് ജാഗരപൂജയ്ക്ക് ഒരുക്കമായുള്ള പ്രദക്ഷിണത്തില്‍ പാപ്പായ്ക്കുനേരെ അജ്ഞാതയായ വനിത നടത്തിയ ആക്രമണത്തിന്‍റെ കോലാഹലത്തില്‍പ്പെട്ടാണ് കര്‍ദ്ദിനാള്‍ എച്ചേഗരായെ കാലൊടിച്ചതെന്നും
Read More of this news...
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഇന്ന് (29/10/2015) അഭിഷിക്തനാകും
തൃശൂര്‍: അദിലാബാദ് രൂപതയുടെ പുതിയ ബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഇന്നു സ്ഥാനമേല്‍ക്കും. രാവിലെ ഒമ്പതിന് അദിലാബാദിലെ മഞ്ചേരിയാല്‍ ചാവറ പാസ്ററല്‍ സെന്ററിലാണ് അഭിഷേക ചടങ്ങുകള്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങില്‍ മുഖ്യകാര്‍മികനായിരിക്കും. ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോ, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, അദിലാബാദ് ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് കുന്നത്ത് സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരിക്കും. അഭിഷേക ചടങ്ങുകള്‍ക്കു ശേഷം ഉച്ചയ്ക്ക് ഒന്നിന് അഗാപ്പെ, രണ്ടരയ്ക്കു പൊതുസമ്മേളനം എന്നിവയുണ്ടായിരിക്കും.
Source: Deepika
Read More of this news...
കാര്‍ഡിനല്‍ കോറെക്( സ്ളോവാക്യ) അന്തരിച്ചു
വത്തിക്കാന്‍സിറ്റി: സ്ളോവാക്യയിലെ നിത്രാ അതിരൂപതയിലെ ആര്‍ച്ചുബിഷപ് എമരിറ്റസ് കാര്‍ഡിനല്‍ ജാന്‍ ക്രിസോസ്റം കോറെക് ശനിയാഴ്ച നിത്രായില്‍ അന്തരിച്ചു. അദ്ദേഹത്തിനു 91 വയസായിരുന്നു.കമ്യൂണിസ്റ് ഭരണകാലത്ത് 27വര്‍ഷത്തോളം അദ്ദേഹത്തിനു ജയിലില്‍ കഴിയേണ്ടിവന്നു.1968ല്‍ പ്രാഗ് വസന്തത്തിന്റെ അവസരത്തിലാണു മോചിതനായത്. ഈശോ സഭാംഗമായ അദ്ദേഹത്തെ 1991ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.കാര്‍ഡിനല്‍ കോറെക്കിന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. കാര്‍ഡിനല്‍കോറെക്കിന്റെ നിര്യാണത്തോടെ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളുടെ എണ്ണം 218 ആയി. ഇവരില്‍ 80വയസില്‍ താഴെ പ്രായമുള്ള 118 പേര്‍ക്കു മാത്രമാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ളേവില്‍ വോട്ടവകാശമുള്ളത്.
Source:Deepika
Read More of this news...
നോസ്ത്രാ എതാത്തേ ഇതരമതങ്ങളെ സംബന്ധിച്ച സഭയുടെ പ്രബോധനത്തിന് അന്‍പതു വയസ്സ്
അക്രൈസ്തവ മതങ്ങളോട് സഭയ്ക്കുള്ള സാഹോദര്യക്കൂട്ടായ്മയുടെ പ്രതീകമാണ് 'അക്രൈസ്തവ മതങ്ങള്‍' (Nostra Aetate) എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി റ്റുറാന്‍ പ്രസ്താവിച്ചു.ഒക്ടോബര്‍ 28-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണ പരിപാടിയുടെ മദ്ധ്യേ 'നോസ്ത്രാ എതാത്തേ' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയുടെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ആശംസാ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാല്‍ റ്റുറാന്‍ ഇങ്ങനെ പ്രസ്താവിച്ചത്.പാപ്പായുടെ പൊതുകൂടിക്കാഴ്ചാ സമ്മേളനം മതാന്തരസംവാദത്തെയും അതിന് ആധാരമായ സഭയുടെ പ്രമാണരേഖ Nostra Aetate-യും കേന്ദ്രീകരിച്ചു നടത്തിയതിലുള്ള അതിയായ സന്തോഷവും നന്ദിയും പാപ്പാ ഫ്രാന്‍സിസിന് അര്‍പ്പിക്കുന്നതായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പ്രഭാഷണ വേദിയില്‍ കര്‍ദ്ദിനാള്‍ റ്റുറാന്‍ പ്രസ്താവിച്ചു. മതാന്തര സംവാദ ശ്രമം വലിയൊരു മലകയറ്റമാണെങ്കിലും അതു പ്രദാനംചെയ്യുന്ന ആത്മീയതയുടെയും സാഹോദര്യത്തിന്‍റെയും അനുഭവങ്ങള്‍ പിന്നെയും മുന്നേറാന്‍ കരുത്തു പകരുന്നതാണ്. മതാന്തര സംവാദത്തിന്‍റെ പാതയിലുള്ള സഭയുടെ പരിശ്രമങ്ങള്‍ക്ക് കാലികമായി പാപ്പാ ഫ്രാന്‍സിസ് കാണിച്ചുതരുന്ന തുറവും മാതൃകയും ഏറെ പ്രചോദനാത്മകമാണെന്നും കര്‍ദ്ദിനാള്‍ റ്റ്യൂറാന്‍ ചൂണ്ടിക്കാട്ടി.ലോകസമാധാനത്തിനും നീതിക്കുമായി വിവിധ മതസ്ഥരെ വത്തിക്കാനില്‍ വിളിച്ചുകൂട്ടുവാനും വിശ്വസാഹോദര്യം വളര്‍ത്തുവാനും പാപ്പാ ഫ്രാന്‍സിസ് നിരന്തരമായി നടത്തുന്ന ക്രിയാത്മകമായ പരിശ്രമങ്ങള്‍ മാനവകുലത്തിന്‍റെ സമാധനപാതയില്‍ പ്ര
Read More of this news...