News & Events

അന്ധനായവനെ കേള്‍ക്കാന്‍ കാതുകളില്ലാത്ത ശിഷ്യഗണത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്

സിനഡിന്‍റെ സമാപനദിനമായ ഒക്ടോബര്‍ 25-ാം തിയതി ഞായറാഴ്ച പാപ്പാ നല്കിയ സുവിശേഷ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :ബര്‍ത്തിമേവൂസ് എന്ന കുരുടന്‍റെ കഥ പറയുകയാണ് ഇന്നത്തെ സുവിശേഷം. ദൈവത്തിന്‍റെ പിതൃവാത്സല്യം ഇസ്രായേല്‍ ജനത്തെ മോചിപ്പിച്ചതുപോലെ, ക്രിസ്തുവിന്‍റെ കാരുണ്യം ബര്‍ത്തിമേവൂസിന് കാഴ്ച നല്‍കുകയും അയാളെ സ്വതന്ത്രനാക്കുകയും ചെയ്യുന്നു. സംഭവത്തിലേയ്ക്ക് സൂക്ഷ്മമായി ഇറങ്ങിച്ചെല്ലുമ്പോള്‍, ക്രിസ്തു ജെറിക്കോ പട്ടണം വിട്ട് ജെരൂസലേമിലേയ്ക്ക് നീങ്ങിയതാണെന്ന് മനസ്സിലാക്കാം. എന്നിട്ടും ബര്‍ത്തിമേവൂസിന്‍റെ കരച്ചില്‍കേട്ട് അവിടുന്ന് പിന്‍തിരിഞ്ഞു നില്ക്കുന്നു. ജരൂസലേമിലേയ്ക്കുള്ള അവിടുത്തെ യാത്ര പ്രാധാന്യമുള്ളതായിരുന്നു. എന്നിട്ടും അവിടുന്ന് ആ പാവം മനുഷ്യന്‍റെ കരച്ചില്‍ കേട്ട് തിരിഞ്ഞുനിന്നു. അയാളുടെ ആവശ്യം മനസ്സിലാക്കി അവിടുന്ന് അതില്‍ ഇടപെടുന്നു. ചെറിയൊരു ഭിക്ഷ നല്കി അവിടെനിന്നും ഊരിപ്പോകുന്നതിനു പകരം, ക്രിസ്തു അയാളെ അഭിമുഖീകരിക്കുകയും അയാളുടെ സഹായത്തിനെത്തുകയും ചെയ്യുന്നു. ഉപദേശമോ പ്രതിവിധിയോ കല്പിക്കാതെ, താന്‍ എന്തുചെയ്യുവാനാണ് ആഗ്രഹിക്കുന്നതെന്ന് ആവശ്യക്കാരനോട് അവിടുന്ന് ചോദിക്കുന്നു (മര്‍ക്കോസ് 10, 51).ചോദ്യം അപ്രസക്തമാണെന്നു തോന്നിയേക്കാം. കാരണം, അന്ധനായൊരുവന്‍ കാഴ്ചയല്ലാതെ മറ്റെന്ത് ആഗ്രഹിക്കാനാണ്? എന്നാല്‍, നേരിട്ടും ആദരവോടെയുമുള്ള ചോദ്യമായിരുന്നു അത്. ആവശ്യക്കാരന്‍റെ അധരങ്ങളില്‍നിന്നും മറുപടി കേള്‍ക്കാന്‍ ക്രിസ്തു ആഗ്രഹിച്ചപോലെ....!  നമ്മില്‍ ഓരോരുത്തരില്‍നിന്നും ഇങ്ങിനെയൊരു അഭ്യര്‍ത്ഥന അല്ലെങ്കില്‍ യാചന ക്രിസ്തു പ്രതീക്ഷിക്കുന്നുണ്ടാകാം. ജീവിത പരിസരങ്ങളുടെ പരിധിയില്‍നിന്നുമുള്ള മനുഷ്യന്‍റെ യാചനകള്‍   Read More of this news...

മക്കളോടൊപ്പം സമയം ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

"മാതാപിതാക്കളെ, നിങ്ങള്‍ക്ക് മക്കളുടെ കൂടെ സമയം ചിലവഴിക്കാന്‍ കഴിയുമോ? ഓരോ ദിവസവും നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണത്", ഒക്ടോബര്‍ 27-ന് കണ്ണി ചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ കുടുംബങ്ങളെ അനുസ്മരിപ്പിക്കുന്നു.    Read More of this news...

മൂല്യാധിഷ്ഠിതമായ പുതിയ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കണം, സി.ബി.സി.ഐ

മതവേര്‍തിരിവുകളില്ലാതെ, മൂല്യങ്ങളെയും സന്മാര്‍ഗ്ഗത്തെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കണമെന്ന് കത്തോലിക്കാ സഭ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.ഇപ്പോഴത്തെ നയങ്ങളിലുള്ള  ധാര്‍മ്മികവും സദാചാരപരവുമായ  വ്യവസ്ഥിതികളുടെ അഭാവത്തിലാണ്, എച്ച് ആര്‍ ഡി- മാനവ വിഭവശേഷി വികസനത്തിനായുള്ള മന്ത്രാലയത്തിന് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്. കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള വിഭാഗമാണ് ഈ പ്രസ്താവന തയ്യാറാക്കിയത്. Source: Vatican Radio   Read More of this news...

കുടുംബങ്ങളുടെ നന്മയ്ക്ക് അജപാലനപരമായ അനുധാവനത്തിനു സഭയുണ്ടാകും: മാര്‍ ആലഞ്ചേരി

കൊച്ചി: കുടുംബങ്ങളുടെ നവീകരണത്തിനും നന്മയ്ക്കുമായി അജപാലനപരമായ അനുധാവനമാണു സഭ നടത്തുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.തിന്മയിലേക്കു വീഴുന്നവര്‍ക്കു മടങ്ങിവരാനും അവരെ സ്വീകരിക്കാനും സഭയില്‍ ഇടമുണ്ട്. വിശ്വാസ, സാമൂഹ്യ വിഷയങ്ങളില്‍ അധികാരത്തിന്റേതല്ല, സ്നേഹത്തിന്റെ ഭാഷയാണു സഭയ്ക്കു പങ്കുവയ്ക്കാനുള്ളതെന്നും കത്തോലിക്കാസഭയുടെ 14-ാമത്തെ സാധാരണ സിനഡിന്റെ ജനറല്‍ അസംബ്ളിയില്‍ പങ്കെടുത്തശേഷം റോമില്‍ നിന്നു മടങ്ങിയെത്തിയ മാര്‍ ആലഞ്ചേരി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. സിനഡില്‍ ഉരുത്തിരിഞ്ഞ രണ്ടു പ്രധാനപ്പെട്ട ആശയങ്ങള്‍ അജപാലനപരമായ അനുധാവനവും, വിവാഹ ഒരുക്കപരിശീലനവുമാണ്. കുടുംബങ്ങളുടെ വിശ്വാസ, സന്മാര്‍ഗ പരിശീലനത്തില്‍ സഭ എപ്പോഴും അതീവശ്രദ്ധാലുവാണ്. കുട്ടികള്‍, കൌമാരപ്രായക്കാര്‍, യുവജനങ്ങള്‍, വിവാഹാര്‍ഥികള്‍, മാതാപിതാക്കള്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവര്‍ക്കും അജപാലകര്‍ ഉചിതമായ പരിശീലനം നല്‍കേണ്ടതുണ്ട്. ആധുനികലോകത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് 2014 ഒക്ടോബറില്‍ രണ്ടാഴ്ച നീണ്ടുനിന്ന അസാധാരണ സിനഡ് നടന്നിരുന്നു. ഈ സിനഡില്‍ കണ്െടത്തിയ വെല്ലുവിളികള്‍ക്കു പ്രതിവിധികള്‍ കണ്െടത്താന്‍ വേണ്ടിയാണ് ഇത്തവണത്തെ സിനഡ്, ആധുനികലോകത്തില്‍ കുടുംബങ്ങളുടെ വിളിയും ദൌത്യവും എന്ന പ്രമേയം സ്വീകരിച്ചത്. സിനഡ് അംഗീകരിച്ച പ്രമാണരേഖ ഓരോ നിര്‍ദേശത്തിനും ലഭിച്ച അനുകൂല-പ്രതികൂല വോട്ടുകളോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ നിര്‍ദേശവും ഓരോ ഖണ്ഡികയായിട്ടാണ് എഴുതിയിരിക്കുന്നത്. സിനഡിന്റെ ചിന്താധാര അപ്പാടെ ദൈവജനവും ലോകവും അറിയട്ടെ എന്നതാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. !   Read More of this news...

ലിസി ആശുപത്രിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം

കൊച്ചി: ജീവകാരുണ്യത്തിന്റെയും സാമൂഹ്യസേവനത്തിന്റെയും ദീപ്തമായ മുഖമാണു എറണാകുളം ലിസി ആശുപത്രിയയെന്നു ധനമന്ത്രി കെ.എം.മാണി. ലിസി ആശുപത്രിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആതുരസേവനരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഏറ്റവും മുമ്പിലുള്ള ലിസി ആശുപത്രി ഒട്ടനവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്െടന്നത് ആരോഗ്യമേഖലയ്ക്കു മുഴുവന്‍ മാതൃകയാണ്. പാവപ്പെട്ടവര്‍ക്കു മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി സമൂഹത്തിനും സര്‍ക്കാരിനും അഭിമാനമാണ്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു ലിസി ആശുപത്രി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. സര്‍ക്കാരുകള്‍ ചെയ്യേണ്ട സന്നദ്ധ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലിസി ആശുപത്രി പോലുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു എന്നത് അഭിനന്ദനാര്‍ഹമാണെന്നും കെ.എം. മാണി പറഞ്ഞു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും ആശുപത്രി രക്ഷാധികാരിയുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. കാരുണ്യത്തിന്റെ ശബ്ദമായ ലിസി ആശുപത്രി സഭയിലെയും സമൂഹത്തിലെയും ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ക്കു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മിഷന്‍ ആശുപത്രിയുടെ ചൈതന്യം നിലനിര്‍ത്തുന്ന ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരെ കണ്െടത്തി അവര്‍ക്കു സൌജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ചരിത്ര മുഹൂര്‍ത്തങ്ങളുടെ അനുസ്മരണം കെ.വി തോമസ് നിര്‍വഹിച്ചു. ലിസി കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് ആന്‍Ő   Read More of this news...

ആത്മീയവും സാന്മാര്‍ഗ്ഗപരവുമായി സൈനികരെയും അവരുടെ കുടുംബങ്ങളെയും വളര്‍ത്തുക

ക്ലേശങ്ങളെ അഭിമുഖീകരിക്കുന്നതിനായി ആത്മീയവും സാന്മാര്‍ഗ്ഗപരവുമായി സൈനികരെയും അവരുടെ കുടുംബങ്ങളെയും വളര്‍ത്താന്‍ തങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മിലിട്ടറി ചാപ്പല്‍ പുരോഹിതന്മാരോട് പാപ്പാ പറഞ്ഞു.അന്താരാഷ്ട്ര മനുഷിക ന്യായപ്രമാണങ്ങള്‍ സംബന്ധിച്ച നാലാമതു പരിശീനപരിപാടിയില്‍ പങ്കെടുക്കുന്നവരോട് സംസാരിക്കുകയായിരുന്നു പാപ്പാ ഫ്രാന്‍സിസ്. നീതി-സമാധാനകാര്യങ്ങള്‍ക്കായും മതാന്തര സംവാദങ്ങള്‍ക്കായും ഉള്ള പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ ചേര്‍ന്നാണ് വത്തിക്കാനില്‍ ഈ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.യുദ്ധങ്ങളുടെയും, ആന്തരികവും ബാഹ്യവുമായ കലാപങ്ങളുടെയും ഇടയില്‍ മനുഷിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള വെല്ലുവിളികളെക്കുറിച്ച് പര്യാലോചിക്കാന്‍ ഒത്തുകൂടിയിരിക്കുന്ന ഈ അവസരത്തില്‍, ക്ലേശങ്ങളെ അഭിമുഖീകരിക്കുന്നതിനായി ആത്മീയവും സാന്മാര്‍ഗ്ഗപരവുമായി സൈനികരെയും അവരുടെ കുടുംബങ്ങളെയും വളര്‍ത്തുവാന്‍, പരിപോഷിപ്പിക്കുവാന്‍, തങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു.  പാപ്പാ തന്‍റെ പ്രാര്‍ത്ഥനയും അനുഗ്രഹവും പിന്‍തുണയും നല്കുന്നതോടൊപ്പം ചാപ്പല്‍ പുരോഹിതന്മാര്‍ വളരെയധികം പ്രാര്‍ത്ഥിക്കണമെന്നും  അവരെ ഉപദേശിച്ചു.Source:Vatican Radio   Read More of this news...

ക്രൈസ്തവ ഐക്യദാര്‍ഢ്യത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സന്ദേശം എത്തിക്കണമെന്നു പാപ്പാ

ക്രൈസ്തവ ഐക്യദാര്‍ഢ്യത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സന്ദേശമാണ് ഇറാക്കിലെയും സിറിയയിലെയും വിശ്വാസികള്‍ക്കായി തങ്ങളിലൂടെ എത്തിക്കേണ്ടതെന്ന്, കൽദായ സഭയുടെ സിനഡംഗങ്ങളെ അഭിസംബോധനചെയ്തു  സംസാരിക്കവെ പാപ്പാ പറഞ്ഞു.അഭിവന്ദ്യ പാത്രിയാര്‍ക്ക് ലൂയിസ് റഫായേല്‍ ഇ സാക്കോയുടെ നേതൃത്വത്തില്‍ ആയിരുന്നു, ഒക്ടോബര്‍ 26-ാം തിയതിയിലെ ഈ സമാഗമം വത്തിക്കാനില്‍ നടന്നത്. യുദ്ധത്തിന്‍റെയും അക്രമങ്ങളുടെയും മദ്ധ്യത്തില്‍ നിരാശപ്പെടരുതെന്നും സമാധാനത്തിനായുള്ള നമ്മുടെ ആഴമായ പ്രാര്‍ത്ഥന ഇല്ലാതായിതീരരുതെന്നും പാപ്പാ അനുസ്മരിപ്പിച്ചു.പ്രതിസന്ധികളുടെ നടുവില്‍ കല്ദായ സഭയുടെ പൊതു നന്മയ്ക്കായും വിശ്വാസാടിസ്ഥാനത്തില്‍ ഉറച്ചുനില്ക്കുന്നതിനും ഉള്ള ശ്രമങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് പാപ്പാ ഉറപ്പു നല്കി. ഇറാക്കിലെയും മദ്ധ്യപൂര്‍വ്വദേശത്തെയും ക്രൈസ്തവര്‍, പ്രത്യേകിച്ച് കല്ദായസഭയുടെ മക്കള്‍ നാടുവിട്ടു പോകാന്‍ നിര്‍ബന്ധിതരാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.ഇറാക്കിലെ എല്ലാ പ്രവിശ്യകളിലും ഐക്യവും സംവാദവും സഹകരണവും വളര്‍ത്തുന്നതിനായി അക്ഷീണം പരിശ്രമിക്കണമെന്നും ചൂണ്ടിക്കാട്ടി. സഹോദരൈക്യത്തോടും മിഷനറി ചൈതന്യത്തോടുംകൂടെ അജപാലനദൗത്യങ്ങള്‍ തുടരണമെന്നും പാപ്പായുടെ ഊഷ്മളമായ പരിലാളനം എല്ലാ വിശ്വാസികളിലേയ്ക്കും എത്തിക്കണമെന്നും  പാപ്പാ ഓര്‍മ്മിപ്പിച്ചു.   Read More of this news...

ലാറ്റിനമേരിക്കന്‍ വിശുദ്ധയെ പാപ്പാ അനുസ്മരിച്ചു

പെറുവിലെ ലീമായില്‍ 17-ാം നൂറ്റാണ്ടില്‍ വിരിഞ്ഞ വിശുദ്ധിയുടെ നിറപുഷ്പവും പെറുവിന്‍റെ ദേശീയമദ്ധ്യസ്ഥയുമാണ് വിശുദ്ധ റോസ് ദെ ലീമ!ഒക്ടോബര്‍ 25-ാം തിയതി വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാല പ്രാര്‍ത്ഥാനാ സന്ദേശത്തിനുശേഷം റോമാ നഗരവാസികളെയും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുംമായി ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പ്രത്യേകമായി പാപ്പാ അഭിവാദ്യംചെയ്തു.പെറുവിന്‍റെ മദ്ധ്യസ്ഥയായ വിശുദ്ധ റോസ് ദെ ലീമായുടെ ചിത്രവുമേന്തി റോമിന്‍റെ വീഥികളിലൂടെ പ്രദക്ഷിണമായി വത്തിക്കാനിലെത്തിയ ഇറ്റലിയിലെ പെറൂവിയന്‍ സമൂഹത്തെയും, സാഹോദര്യത്തിന്‍റെ കൂട്ടായ്മ പ്രകടമാക്കിയ അവരുടെ  വിശ്വാസസാക്ഷ്യത്തെയും തന്‍റെ വാക്കുകളിലൂടെയും നിറപുഞ്ചിരിയോടെയും പാപ്പാ അഭിനന്ദിച്ചു! വിയെന്നായിലെ മാന്‍ഹാര്‍ട്ട്സ് ബേര്‍ഗില്‍നിന്നും, സ്വിറ്റ്സര്‍ലണ്ടിലെ ഫ്രൈബൂര്‍ഗില്‍നിന്നും റോമിലെത്തി പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ധനശേഖരാര്‍ത്ഥം സംഗീത പരിപാടികള്‍ അവതരിപ്പിച്ചതിന് സംഘങ്ങളെ പാപ്പാ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദിപറയുകയുംചെയ്തു. പിന്നെ, വിശുദ്ധ യോഹന്നാന്‍റെ,  St. John of God-ന്‍റെ നാമത്തില്‍ ഇറ്റലിയിലെ ഹോസ്പിറ്റലുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകരുടെ വലിയ സാന്നിദ്ധ്യത്തെ പ്രത്യേകമായി അംഗീകരിക്കുക്കുയും, അവരുടെ ശുശ്രൂഷയെ പാപ്പാ പ്രശംസിക്കുകകയും ചെയ്തു.തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലി . പിന്നെ ചത്വരം തിങ്ങിനിന്ന  ജനാവലിക്ക് പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.അവസാനമായി തനിക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചശേഷം, കരങ്ങള്‍ ഉയ&   Read More of this news...

പാവങ്ങളെ പരിത്യജിക്കാത്ത ജനത ദൈവജനമെന്ന് പാപ്പാ ഫ്രാന്‍സിസ്

ഒക്ടോബര്‍ 25-ാം തിയതി ഞായറാഴ്ച. ത്രികാല പ്രാര്‍ത്ഥനാസന്ദേശം:  പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും എന്‍റെ അഭിവാദ്യങ്ങള്‍! ഇന്നു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കടുംബങ്ങളെക്കുറിച്ചുള്ള മെത്രാന്മാരുടെ സാധാരണ സിനഡു സമ്മേളനത്തിന് സമാപനമായി. യഥാര്‍ത്ഥമായ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും അരൂപിയില്‍ ചിലവഴിച്ച, പ്രാര്‍ത്ഥനയുടെയും നിരന്തരമായ അദ്ധ്വാനത്തിന്‍റെയും ഈ മൂന്ന് ആഴ്ചകള്‍ക്ക് ദൈവത്തിന് നന്ദിപറയുവാന്‍ ഏവരെയും ക്ഷണിക്കുന്നു. സിനഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്ലേശകരമായിരുന്നെങ്കിലും, ഏറെ ഫലപ്രാപ്തി കാണിച്ചുതന്ന ദൈവത്തിന്‍റെ ദാനമായി മാറി അത്. 'സിനഡ്' എന്ന വാക്കിനര്‍ത്ഥം 'ഒരുമിച്ചു നടക്കുക',   "walk together" എന്നാണ്. ലോകത്തുള്ള ദൈവജനത്തിന്‍റെ എല്ലാകുടുംബങ്ങളോടും ചേര്‍ന്നുള്ള തീര്‍ത്ഥാടക സഭയുടെ ആത്മീയപ്രയാണത്തിന്‍റെ അനുഭവമാണ് സിനഡില്‍ കണ്ടത്.ഇന്നത്തെ ദിവ്യബലിയുടെ ആദ്യവായനയില്‍ ജറെമിയാ പ്രവാചകന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു, "ഞാന്‍ അവരെ ഉത്തരദേശത്തുനിന്ന് കൊണ്ടുവരും. ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നും ഒരുമിച്ചുകൂട്ടും. അന്ധരും മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവു തുടങ്ങിയവരും ഉള്‍പ്പെട്ട ഒരു വലിയ കൂട്ടമായിരിക്കും അവര്‍. കണ്ണീരോടെയാണ് അവര്‍ വരുന്നത്."  എന്നി‌‌ട്ട് പ്രവാചകന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, "എന്നാല്‍ ഞാനവരെ ആശ്വസിപ്പിക്കും. ഞാന്‍ അവരെ പ്രശാന്തമായ നീരൊഴുക്കുകളിലേയ്ക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും. അവരുടെ പാദങ്ങള്‍ ഇടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിന്‍റെ പിതാവാണ്. എപ്രായിം എന്‍റെ ആദ്യജാതനുമാണ്" (ജറെമിയാ 31, 8-9). 'സിനഡു' സമ്മേളിക്കുവാനും, കൂടിആലോചിക്കുവാനും ആദ്യം ആഗ്രഹിക്കുന്നത് പിതാവായ ദൈവമാണെ   Read More of this news...

കുടുംബങ്ങളുടെ ഭദ്രത സമൂഹത്തിന്റെ കരുത്ത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുടുംബഭദ്രതയുടെയും വേര്‍പിരിയാനാകാത്തവിധം ക്രിസ്തുവില്‍ സുദൃഢമായി യോജിപ്പിക്കപ്പെട്ട ഭാര്യാ-ഭത്തൃ ബന്ധത്തിന്റെയും പ്രാധാന്യം മനുഷ്യന്റെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകമാണെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. ശനിയാഴ്ച മെത്രാന്മാരുടെ സിനഡിന്റെ സമാപനത്തില്‍ കുടുംബത്തെക്കുറിച്ചു നടന്ന ചര്‍ച്ചയുടെ അവലോകനസന്ദേശത്തിലാണു മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബങ്ങളിലെ പ്രതിസന്ധികള്‍ക്കെല്ലാം സത്വര പരിഹാരം കണ്െടത്തുന്നതിലുപരി അവയെക്കുറിച്ചു വിശകലനം ചെയ്യുന്നതിനും കുടുംബാംഗങ്ങള്‍ നിരാശരാകാതെ വിശ്വാസത്തിന്റെ ശക്തമായപിന്‍ബലത്തില്‍ അവയെ സധൈര്യം നേരിടുന്നതിനുള്ള സാധ്യതയെക്കുറിച്ചു ചിന്തിക്കുന്നതിനുമായിരുന്നു സിനഡ് പ്രാമുഖ്യംനല്‍കിയത്. ആധുനിക ലോകത്തെ കുടുംബത്തെക്കുറിച്ച് ക്രിയാത്മകമായ അഭിപ്രായമാണ് സിനഡില്‍ പങ്കെടുത്തവരെല്ലാം പങ്കുവച്ചത്. യാഥാര്‍ഥ്യങ്ങളെ മുന്‍വിധിയില്ലാതെ വിശകലനം ചെയ്യാനും ദൈവീകമായ വീക്ഷണത്തിലൂടെ അവയെ ഗ്രഹിക്കാനുമുള്ള ശ്രമമുണ്ടായി.വര്‍ധിച്ചുവരുന്ന നിരാശാബോധത്തിന്റെയും സാമൂഹിക, സാമ്പത്തിക, സദാചാര പ്രതിസന്ധികളുടെയും മധ്യത്തില്‍ വിശ്വാസികളുടെ മനസുകളെ ദീപ്തമാക്കാനും വിശ്വാസതീക്ഷ്ണതയില്‍ ജനങ്ങളെ വളര്‍ത്താനും സഹായിക്കുകയെന്നതായിരുന്നു ബൃഹത്തായ ചര്‍ച്ചകളുടെ അന്തസത്ത. കത്തോലിക്ക സഭയുടെ ഊര്‍ജസ്വലതയും വിശ്വാസത്തില്‍ അധിഷ്ഠിതമായ, അചഞ്ചലമായ കരുത്തുമാണ് അഭിപ്രായ വൈവിധ്യത്തിലൂടെ കടന്ന് പൊതുവായി അംഗീകരിക്കപ്പെട്ട തീരുമാനങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നത്. ദൈവസാന്നിധ്യം അനുഭവവേദ്യമായ സിനഡിന്റെ വിവിധ യോഗങ്ങളില്‍ പ്രതിഫലിച്ചത് സഭയുടെ കരുത്തുറ്റ നിലപാടാണ്- അധഃസ്ഥി   Read More of this news...

മാനുഷിക ദുരിതങ്ങളില്‍ ദൈവികസ്പര്‍ശം തിരിച്ചറിയുക: മാര്‍പാപ്പ

വത്തിക്കാനില്‍നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍ഓരോ മാനുഷിക ദുരിതവും പ്രതിസന്ധിയും ദൈവത്തിനു കരുണ കാണിക്കാനുള്ള വേദിയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. കുടുംബം പ്രധാന ചര്‍ച്ചാവിഷയമായി ഒക്ടോബര്‍ നാലിന് ആരംഭിച്ച മെത്രാന്മാരുടെ സിനഡിന്റെ പതിനാലാമതു സാധാരണ സമ്മേളനം ഔദ്യോഗികമായി സമാപിക്കുന്നതിനോടനുബന്ധിച്ച് ഇന്നലെ പ്രാദേശിക സമയം രാവിലെ പത്തിനു വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ദൈവത്തിന്റെ കരുണയാണു മനുഷ്യകുലത്തെ രക്ഷിക്കുന്നത്. ഈ കാലഘട്ടം ദൈവകരുണയുടേതാണ്. വിമോചനം നല്‍കുന്ന വചനങ്ങള്‍ ആവര്‍ത്തിക്കുകയും ദൈവത്തിന്റെ ഹൃദയത്തെ അനുകരിക്കുകയും ചെയ്യുകയാണു സമകാലീന അജപാലകരുടെ ദൌത്യം. ദൈവിക രക്ഷയുടെ ഫലമാണു സന്തോഷം. വിശ്വാസികളും അജപാലകരും അനുദിനം ഈ സന്തോഷം അനുഭവിക്കുന്നു. ദൈവത്തിന്റെ ആര്‍ദ്രത തെറ്റിലും അജ്ഞതയിലും ജീവിക്കുന്നവര്‍ക്കു ലഭിക്കും. പുതിയതും നിത്യവുമായ ദൈവിക ഉടമ്പടിയുടെ ഫലമാണു രക്ഷ. വ്യക്തിയുമായി ജീവദായകമായ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ദൈവം ആഗ്രഹിക്കുന്നു. നമുക്ക് നമ്മിലുള്ള വിശ്വാസത്തെക്കാള്‍ കൂടുതലായി അവന്‍ നമ്മില്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ ചാരത്തു നില്‍ക്കുമ്പോഴും അവനില്‍നിന്ന് അകന്നു ജീവിക്കുന്നവര്‍ ധാരാളമുണ്ട്. ദുരിതമനുഭവിക്കുന്നവരുടെയും പ്രതിസന്ധിയിലായിരിക്കുന്നവരുടെയും നിലവിളിക്കു മുന്നില്‍ നില്‍ക്കുന്നവനാണ് അവന്‍. ആവശ്യക്കാരായ എല്ലാവരെയും രക്ഷയില്‍ ഉള്‍പ്പെടുത്താന്‍ ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍, ശിഷ്യന്മാര്‍ അങ്ങനെ ചെയ്യാന്‍ തയാറാകുന്നില്ല. അവര്‍ നിലവിളിക്കുന്നവരെ ശകാരിക്കുന്നു. ജനങ്ങളുടെ ജീവിതത്തില്‍ വേരുറ&   Read More of this news...

ഫ്രാന്‍സിലെ വാഹനാപകടദുരന്തത്തില്‍ പാപ്പാ അനുശോചിക്കുന്നു.

 ഫാന്‍സില്‍ വെള്ളിയാഴ്ച(23/10/15) 40 ലേറെപ്പേരുടെ ജീവനപഹരിച്ച വാഹനാ പകടദുരന്തത്തില്‍ മാര്‍പ്പാപ്പാ ദുഃഖം രേഖപ്പെടുത്തി.          ഈ വാഹനാപകടത്തില്‍ മരണമടഞ്ഞവരെ പാപ്പാ ദൈവികകാരുണ്യത്തിന് സമര്‍പ്പിക്കുകയും ഈ ദുരന്തം മൂലം വേദനിക്കുന്ന എല്ലാവരുടെയും, മുറിവേറ്റവരുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ കേഴുന്നവരുടെയും, ചാരെ പാപ്പാ  ആത്മീയമായി സന്നിഹിതനാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിക്കുന്നു.     ഏകദിന വിനോദയാത്രയ്ക്കു പുറപ്പെട്ട വയോധികരുടെ സംഘം സഞ്ചരിച്ചിരുന്ന ബസ്സും വലിയ ചരക്കുലോറിയും തമ്മില്‍ കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും തീപിടിക്കുകയായിരുന്നു. ഈ അപകടത്തില്‍ 42 പേര്‍ മരിക്കുകയും 5 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. 3 പേര്‍ക്ക് ഒന്നും സംഭവിച്ചില്ല.Source: Vatican Radio   Read More of this news...

സാമ്പത്തികവികസനത്തിന് മാനുഷികമുഖം ആവശ്യം - പാപ്പാ

സാമ്പത്തികവികസനത്തിന് മാനുഷികമുഖം ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.     വിവിധ ഭാഷാക്കാരായ 2 കോടിയി 30 ലക്ഷത്തിലേറെ ട്വിറ്റര്‍ അനുയാ യികളുള്ള ഫ്രാന്‍സിസ് പാപ്പാ അവര്‍ക്കായി ശനിയാഴ്ച കുറിച്ചിട്ട ഏകവരി സന്ദേശത്തിലാണ് ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.     ആരും പുറംന്തള്ളപ്പെടാതിരിക്കേണ്ടതിന് സാമ്പത്തികവികസനം മാനുഷിക വദനമുള്ളതാകണം എന്നാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.   Read More of this news...

ബഹിരാകാശ ആയുധമത്സരം നിരോധിക്കപ്പെടണം.

ബഹിരാകാശത്ത് ആയുധങ്ങള്‍ വിന്യസിക്കാനുള്ള മത്സരങ്ങള്‍ നിരോധിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കാന്‍ പരിശുദ്ധസിംഹാസനം ആഹ്വാനം ചെയ്യുന്നു.     ബഹിരാകാശ കേന്ദ്രീകൃത ആയുധമത്സരങ്ങള്‍ തടയുന്നതിനെ അധികരിച്ച്  യു.എന്‍ പൊതുസഭയുടെ എഴുപതാമത്തെ പൊതുയോഗത്തില്‍ വെള്ളിയാഴ്ച (23/10/15) സംസാരിച്ച, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔസ്സയാണ് ഈ ആഹ്വാനമേകിയത്.     ബഹിരാകാശത്ത് കൃത്രിമ ഉപഗ്രഹങ്ങള്‍ എത്തിച്ചുകൊണ്ട് മനുഷ്യന്‍ അവയെ അനുദിനജീവിതത്തില്‍ പലവിധത്തില്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു  വിവരിച്ച അദ്ദേഹം എന്നാല്‍ സൈനികലക്ഷ്യങ്ങളോടുകൂടി ഈ ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ബഹിരാകശത്തു നടക്കുന്ന സൈനികവത്ക്കരണ യത്നങ്ങളെക്കുറിച്ച് അന്താരാഷ്ട്രസമൂഹത്തിന് ഇന്ന് അവബോധമുണ്ടെന്നും പറഞ്ഞു.     ശൂന്യാകാശത്തുള്ള വസ്തുക്കളെ നശിപ്പിക്കുകയും ഭൂമിയിലെ ചില ലക്ഷ്യ സ്ഥാനങ്ങള്‍ ആക്രമിക്കുകയും ചെയ്യുന്നതിനു പര്യാപ്തമായ സംവിധാനങ്ങള്‍ ബഹിരാകാശത്തൊരുക്കാന്‍ ചില നാടുകള്‍ ചിന്തിക്കുന്നതിനെക്കുറിച്ചും  ആര്‍ച്ചു ബിഷപ്പ് ഔസ്സ സൂചിപ്പിച്ചു.     ബഹിരാകശത്ത് പ്രവര്‍ത്തനനിരതമായ ആയുധസംവിധാനങ്ങളും ബഹിരാകാശത്തെ ആയുധപരീക്ഷണവും, അവയുടെ സ്വഭാവം എന്തുതന്നെയായാലും നിരോധിക്കപ്പെടണമെന്ന് അദ്ദേഹം അസന്ദിഗ്ദമായി പ്രസ്താവിച്ചു.Source; Vatican Radio   Read More of this news...

സെബു അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്

അമ്പത്തിയൊന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിന് പാപ്പായുടെ പ്രതിനിധിയായി കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.     ഫ്രാന്‍സിസ് പാപ്പാ ശനിയാഴ്ചയാണ്(24/10/15) മ്യന്മാര്‍ സ്വദേശിയും യംഗൂണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പുമായ 67 വയസ്സുള്ള അദ്ദേഹത്തിന് ഈ ദൗത്യം നല്കിയത്.     2016 ജനുവരി 24 മുതല്‍ 31 വരെ നടക്കാന്‍ പോകുന്ന അമ്പത്തിയൊന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് വേദിയൊരുക്കുന്നത് ഫലിപ്പീന്‍സിലെ സെബു നഗരമാണ്.     "മഹത്വത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട്" എന്നതാണ് ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ മുദ്രാവാക്യം.വൈയക്തിക,കുടുംബ,സാമൂഹ്യജീവിതങ്ങളില്‍ ആനന്ദവും പ്രത്യാശയും പ്രദാനം ചെയ്യുന്ന കൃപയുടെ സ്രോതസ് വിശ്വാസമാണെന്ന് വീണ്ടും കണ്ടെത്തുന്നതിന് സവിശേഷമായ ഒരവസരമായിരിക്കും ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സെന്ന് ഫ്രാന്‍സിസ് പാപ്പാ 2014 സെപ്റ്റംബര്‍ 27ന് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരെ സംബോധന ചെയ്യവെ ആശംസിക്കുകയുണ്‌ടായി.സഭയെ സഭയാക്കിത്തീര്‍ക്കുന്നത് ദിവ്യകാരുണ്യമാകയാല്‍ അത് സഭയുടെ ജീവിതത്തില്‍ കേന്ദസ്ഥാനത്തു നില്ക്കുന്നുവെന്നും പാപ്പാ തദ്ദവസരത്തില്‍ പ്രസ്താ വിച്ചു.Source; Vatican Radio   Read More of this news...

പാപ്പാ പുതിയൊരു അജപാലനവിഭാഗം രൂപീകരിക്കും

അല്മായവിശ്വാസികള്‍ക്കും കുടുംബത്തിനുമായുള്ള പൊന്തിഫിക്കല്‍ സമിതികള്‍ക്ക് പകരമായി പുതിയൊരു വിഭാഗത്തിന് രൂപം നല്‍കുമെന്ന് പാപ്പാ വെളിപ്പെടുത്തി.     വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ പൊതുസമ്മേളനത്തിന്‍റെ, വ്യാഴാഴ്ച (22/10/15) വൈകുന്നേരം നടന്ന പതിനഞ്ചാം പൊതുയോഗത്തിന്‍റെ (GENERAL CONGREGATION) ആരംഭത്തിലാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഈ തീരുമാനം അറിയിച്ചത്.     ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി പുതിയ വിഭാഗത്തോടു ചേര്‍ക്കപ്പെടുമെന്നും പാപ്പാ വെളിപ്പെടുത്തി.     പുതിയവിഭാഗത്തിന്‍റെ ദൗത്യങ്ങള്‍ കാനന്‍നിയമാനുസൃതം, കൃത്യമായി രേഖാമൂലം തായ്യറാക്കുന്നതിന് ഒരു പ്രത്യേക സമിതിക്ക് താന്‍ രൂപനല്കിക്കഴിഞ്ഞതായും പാപ്പാ അറിയിച്ചു.     ഈ സമിതി തയ്യറാക്കുന്ന രേഖ കര്‍ദ്ദിനാള്‍സമിതിയുടെ ഡിസംബറില്‍ ചേരുന്ന യോഗം പഠനവിധേയമാക്കും.Source: Vatican Radio   Read More of this news...

കാലം മാറുന്നു, ക്രൈസ്തവനും പരിവര്‍ത്തന വിധേയനാകുക-പാപ്പാ

 മാറിക്കൊണ്ടിരിക്കുന്ന കാലത്തില്‍ കൈസ്തവരും സ്വാതന്ത്ര്യത്തോടു കൂടി വിശ്വാസസത്യത്തില്‍ നിരന്തര പരിവര്‍ത്തനത്തിന് വിധേയരാകണമെന്ന് മാര്‍പാപ്പാ ഉദ്ബോധിപ്പിക്കുന്നു.     വത്തിക്കാനില്‍,  വെള്ളിയാഴ്ച (23/10/15) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ വായിക്കപ്പെട്ട, യേശു കാലത്തിന്‍റെ അടയാളങ്ങള്‍ വിവേചിച്ചറിയാന്‍ ജനക്കൂട്ടത്തെ ഉപദേശിക്കുന്ന സുവിശേഷഭാഗം, (ലൂക്കാ. 12: 54 -59) വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.     കാലം മാറുന്നു; അപ്പോള്‍ ക്രൈസ്തവനാകട്ടെ ക്രിസ്തുവിന്‍റെ ഹിതം നിറവേറ്റുകയെന്ന അവന്‍റെ കടമ നിര്‍വ്വഹിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.     പുറത്തു നടക്കുന്ന കാര്യങ്ങളെ വിധിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട് എന്നാല്‍ ആ വിധി നടത്തണമെങ്കില്‍ പുറത്തു നടക്കുന്നത് എന്താണ് എന്ന് നാം ശരിയായി മനസ്സിലാക്കണമെന്നും ഈ അറിയലിനെയാണ് സഭ കാലത്തിന്‍റെ അടയാളങ്ങള്‍ വിവേചിച്ചറിയുക എന്നു പറയുന്നതെന്നും പാപ്പാ വിശദീകരിച്ചു.     കാലത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയുകയെന്നത് നിരവധിയായ ബാഹ്യകാരണങ്ങളാല്‍ ആയാസകരമായ ഒരു കാര്യമാണെന്നും തന്‍മൂലം അതു ചെയ്യാതെ നാം ഒഴിഞ്ഞുമാറുന്ന പ്രവണതയുണ്ടെന്നും   പാപ്പാ സൂചിപ്പിച്ചു.Source: Vatican Radio   Read More of this news...

ആണവായുധവിമുക്ത ലോകത്തിനായുള്ള യത്നം അടിയന്തിരാവശ്യം

ആണവായുധവിമുക്തമായ ഒരു ലോകത്തനായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ അടി യന്തിരാവശ്യം ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔസ്സാ ആവര്‍ത്തിച്ചു ചൂണ്ടിക്കാ ട്ടുന്നു.     ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായ അദ്ദേഹം ന്യുയോര്‍ക്കില്‍, യു എന്നിന്‍റെ പൊതുസഭയില്‍, വ്യാഴാഴ്ച (22/10/15) ആണവ നിരായുധീകരണത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു.     സമ്പൂര്‍ണ്ണ ആണവപരീക്ഷണനിരോധനക്കരാര്‍ ( CTBT)  പ്രാബല്യത്തിലാക്കുന്ന പ്രക്രിയ ഇഴഞ്ഞു നീങ്ങുന്നത് ഖേദകരമാണെന്ന വസ്തുത ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.     ആയുധനിര്‍വ്യാപനം, ആയുധനിയന്ത്രണം, നിരായുധീകരണം എന്നിവ ആഗോള സുരക്ഷിതത്ത്വത്തെയും ഭദ്രതയെയും സംബന്ധിച്ചിടത്തോളം അപരിത്യാജ്യ ഘടകങ്ങ ളാണെന്നും അവയുടെ അഭാവം, സ്ഥായിയായ വികസനത്തിനായുള്ള അജന്ത 2030 ന്‍റെ ലക്ഷ്യപ്രാപ്തി സന്ദിഗ്ദാവസ്ഥയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.     ആണവഭീഷണി ഇല്ലാതാക്കുകയും ആണവനിരായുധീകരണം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് ഒരു ആഗോള ധാര്‍മ്മികത ആവശ്യമാണ് എന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔസ്സാ ആവര്‍ത്തിക്കുകയും ചെയ്തു.Source: Vatican Radio   Read More of this news...

മദ്ധ്യപൂര്‍വ്വദേശത്തെ ആയുധങ്ങളാല്‍ നിറയ്ക്കരുത്

 മദ്ധ്യപൂര്‍വ്വദേശം  ആയുധങ്ങളാല്‍ നിറയ്ക്കുന്നതിനു പകരം ആ പ്രദേശത്തിന് ധീരവും പക്ഷപാതരഹിതവും സ്ഥായിയുമായ ചര്‍ച്ചകളാലും മദ്ധ്യസ്ഥശ്രമങ്ങളാലും ഉത്തേജനം പകരാന്‍, അന്താരാഷ്ട്രസമൂഹം ശ്രമിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔസ്സാ.     അമേരിക്കന്‍ ഐക്യനാടുകളില്‍, ഐക്യരാഷ്ട്രസഭയുടെ, കേന്ദ്ര ആസ്ഥാനമായ ന്യുയോര്‍ക്കില്‍ യു.എന്‍ സുരക്ഷാസമിതി മദ്ധ്യപൂര്‍വ്വദേശത്തെ അവസ്ഥയെ അധികരിച്ച് സംഘടിപ്പിച്ച ഒരു തുറന്ന ചര്‍ച്ചയില്‍ വ്യാഴാഴ്ച (22/10/15) സംസാരിക്കുകയായിരുന്നു അദ്ദേഹം.     പലസ്തീനിയന്‍ പ്രശ്നമുള്‍പ്പടെയുള്ള മദ്ധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷാവസ്ഥയുടെ ചരിത്രത്തിന്  ഐക്യരാഷ്ട്രസഭയുടെ പിറവിയോളംതന്നെ പഴക്കമുണ്ടെന്ന വസ്തുത അനുസ്മരിച്ച  ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔസ്സാ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലയെന്നു മാത്രമല്ല അനിയന്ത്രിതമായിരിക്കയാണെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.     സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള മതങ്ങളെയും വംശങ്ങളെയും സംസ്ക്കാരങ്ങളെയും മദ്ധ്യപൂര്‍വ്വദേശത്തുനിന്ന് തൂത്തെറിയാന്‍ തീവ്രവാദികള്‍ നടത്തുന്ന ശ്രമങ്ങളിലും വിശിഷ്യ IS തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ക്രൈസ്തവരുടെ അവസ്ഥയിലും അദ്ദഹം ഉത്ക്കണ്ഠ രേഖപ്പെടുത്തി.Source: Vatican Radio   Read More of this news...

കുടുംബം സ്നേഹത്തിന്റെ സത്യം പഠിപ്പിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ഫാ. ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍ സിറ്റി: കുടുംബം സ്നേഹത്തിന്റെ സത്യം പഠിപ്പിക്കുന്നില്ലെങ്കില്‍ വേറൊരു വിദ്യാലയത്തിനും അതു പഠിപ്പിക്കാന്‍ സാധിക്കുകയില്ലന്നു ഫ്രാന്‍സീസ് മാര്‍പാപ്പ.  സെന്റ് പീറ്റേഴ്സ് ചത്വരം നിറഞ്ഞുകവിഞ്ഞ തീര്‍ഥാടകര്‍ക്കു പൊതുസന്ദര്‍ശനം നല്കുന്നതിനിടെ വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. ഒരു നിയമത്തിനും മനുഷ്യമഹത്വത്തിന്റെ അമൂല്യനിധിയായ സ്നേഹത്തിന്റെ സൌന്ദര്യം അടിച്ചേല്പിക്കാന്‍ സാധിക്കുകയില്ല. അതു നമ്മുടെ കുടുംബങ്ങളില്‍ നിന്നു നമ്മള്‍ സാംശീകരിച്ചെടുക്കണം. സ്നേഹമില്ലാത്ത കുടുംബം ഒരു വൈരുധ്യമാണ്. ഈ കാലഘട്ടത്തില്‍ പരസ്പരം നല്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കുറവുണ്ടാകുന്നു. ഓരോ വ്യക്തിയും വ്യക്തിപരമായ സംതൃപ്തിയാണ് അന്വേഷിക്കുന്നത്. കുടുംബം എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നതു നല്കുന്ന വാഗ്ദാനങ്ങളിലുള്ള വിശ്വസ്തതയിലാണ്. സ്വാതന്ത്യ്രമില്ലാതെ സ്നേഹബന്ധമില്ല, സ്നേഹമില്ല, വിവാഹമില്ല. സ്വാതന്ത്യ്രവും വിശ്വസ്തതയും പരസ്പരം എതിര്‍ക്കുന്നില്ല, മറിച്ചു പരസ്പരം സഹായിക്കുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാം പൊതുസമ്മേളനത്തില്‍ സനിഡിന്റെ അവസാന പ്രമേയത്തിനുവേണ്ടിയുള്ള കരട് രേഖ അവതരിപ്പിക്കുന്നതും സിനഡ് പിതാക്കന്മാര്‍ക്ക് അതിന്റെ പകര്‍പ്പ് നല്കുന്നതുമാണ്. പതിനാറാം പൊതുസമ്മേളനത്തില്‍ സിനഡ് പിതാക്കന്മാര്‍ ഈ കരട് രേഖയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നതും അവരുടെ നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കു ന്നതുമാണ്. Source: Deepika   Read More of this news...

ക്രിസ്തുവദനം ദരിദ്രരില്‍

ദരിദ്രരും ക്രിസ്തുവും തമ്മിലുള്ള താദാത്മ്യത്തെക്കുറിച്ച് മാര്‍പ്പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.ഈ വ്യാഴാഴ്ച (22/10/15) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ചിട്ട സന്ദേശത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പാ ഇതു സൂചിപ്പിച്ചിരിക്കുന്നത്.പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: നമുക്കുവേണ്ടി നിര്‍ ദ്ധനനായിത്തീര്‍ന്ന ക്രിസ്തുവിന്‍റെ വദനം നമ്മള്‍ ദിരിദ്രരില്‍ ദര്‍ശിക്കുന്നു.പാപ്പായുടെ ഈ സന്ദേശം അറബിയുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.ഇറ്റാലിയന്‍:        Nei poveri vediamo il volto di Cristo che si fatto povero per noi.ലത്തീന്‍:                Videmus in pauperibus vultum Christi pauperem pro nobis factum.സ്പാനിഷ്:          En los pobres vemos el rostro de Cristo que se hizo pobre por nosotros.പോളിഷ്:             W ubogich widzimy oblicze Chrystusa, ktry dla nas stał się ubogim.ഇംഗ്ലീഷ്:               In the poor, we see the face of Christ who for our sake became poor.ജര്‍മ്മന്‍:               In den Armen sehen wir das Gesicht Christi, der sich fr uns arm gemacht hat.പോര്‍ച്ചുഗീസ്:   Nos pobres, vemos o rosto de Cristo que Se fez pobre por ns.ഫ്രഞ്ച്:                   Dans les pauvres, nous voyons le visage du Christ qui s'est fait pauvre pour nous.അറബി:               إننا نرى في الفقراء وجه يسوع الذي صار فقيرًا من أجلنا. Source: Vatican Radio   Read More of this news...

പിന്നോട്ടല്ല മുന്നോട്ടു പോകാന്‍ യത്നിക്കേണ്ടവന്‍ ക്രൈസ്തവന്‍

 ക്രൈസ്തവന്‍ കര്‍ത്താവിനെ സേവിക്കാന്‍   ഹൃദയ-ആത്മ-ശരീരങ്ങളോടു കൂടി  നടത്തുന്ന യത്നം പരിശുദ്ധാരൂപിക്ക് ഹൃദയം തുറന്നു കൊടുക്കലാണെന്ന് മാര്‍പ്പാപ്പാ.     വത്തിക്കാനില്‍  വ്യാഴാഴ്ച(22/10/15)  രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ നല്കിയ സുവിശേഷസന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇതു പറഞ്ഞത്.     പിന്നോക്കം പോകാനല്ല, അധര്‍മ്മങ്ങളിലേക്കു വീണ്ടും മടങ്ങാനല്ല മറിച്ച് മുന്നോട്ടു പോകാന്‍, ക്രിസ്തു വാഗ്ദാനം നമുക്ക് ചെയ്തിട്ടുള്ള അവിടന്നുമായുള്ള കൂടിക്കാഴ്ചയെന്ന ദാനത്തിലേക്ക് അനുദിനം നടന്നടുക്കാന്‍ ‌ഈ പരിശ്രമം നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.     രോഗമില്ലാത്തവളെപ്പോലെ ഓടിനടന്ന് എല്ലാം ആനന്ദത്തോടെ ചെയ്യുന്ന അര്‍ബുദരോഗിയായ ഒരു കുടുംബിനിയെ ഒരിക്കല്‍ താന്‍ കണ്ടുമുട്ടിയപ്പോള്‍ ആ സ്ത്രീ "പിതാവേ, അര്‍ബുദത്തെ ജയിക്കാന്‍ ഞാന്‍ എനിക്കാവുന്നതൊക്കെ ചെയ്യുകയാണ്" എന്ന് പറഞ്ഞത് അനുസ്മരിച്ച പാപ്പാ, ക്രൈസ്തവന്‍റെ ജീവിതം ഇത്തരത്തിലുള്ള പരിശ്രമത്തിന്‍റെതായിരിക്കണം എന്ന് ഓര്‍മ്മിപ്പിച്ചു.     പിന്നോട്ടു പോകാനുള്ള പ്രലോഭനത്തെ ജയിക്കേണ്ടതിന്‍റെ ആവശ്യകതയെ ക്കുറിച്ച് പാപ്പാ ഹെബ്രായര്‍ക്കുള്ള ലേഖനത്തിലെ വാക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു.     നമ്മുടെ ബലഹീനതയും, ജന്മപാപവും മൂലം മുന്നോട്ടു പോകുക നമുക്ക് ആയാസകരമാണെന്ന് തിരിച്ചറിഞ്ഞ സാത്താന്‍ നമ്മെ പിന്നോട്ടു വലിക്കാന്‍ സദാ ശ്രമിക്കുമെന്ന മുന്നറിയിപ്പും പാപ്പാ നല്കി.Source: Vatican Radio   Read More of this news...

മെത്രാന്മാരുടെ സിനഡ് സമാപന ദിനങ്ങളിലൂടെ

മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ സമ്മേളനത്തിന്‍റെ പതിനഞ്ചാം പൊതുയോഗം (GENERAL CONGREGATION) വ്യാഴാഴ്ച (22/10/15) ഉച്ചതിരിഞ്ഞ് വത്തിക്കാനില്‍ നടന്നു.     ഈ ഞായാറാഴ്ച (25/10/15) സമാപിക്കുന്ന ഈ സിനഡിന്‍റെ ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടു തയ്യാറാക്കുന്ന അന്തിമരേഖയുടെ കരടുരൂപം ഈ യോഗത്തില്‍ അവതരിപ്പി ക്കപ്പെടുകയും സിനഡു പിതാക്കന്മാര്‍ക്ക് നല്‍കപ്പെടുകയും ചെയ്തു.     വെള്ളിയാഴ്ച (23/10/15) നടക്കുന്ന പതിനാറാം പൊതുയോഗത്തില്‍ ഈ നക്കലിനെക്കുറിച്ചുള്ള അഭിപ്രായം സിനഡുപിതാക്കന്മാര്‍ വ്യക്തമാക്കുകയും നിരീക്ഷണങ്ങള്‍ എഴുതിനല്കുകയും ചെയ്യും.     അടുത്ത ദിവസം അതായത് ശനിയാഴ്ച(24/10/15) പതിനേഴാം പൊതുയോഗത്തില്‍ അന്തിമരേഖ പൊതുവായി പാരായണം ചെയ്യപ്പെടും. അന്നുച്ചതിരിഞ്ഞ് പതിനെട്ടാമത്തെ പൊതുയോഗത്തില്‍ ഈ രേഖയെ അധികരിച്ചുള്ള വോട്ടെടുപ്പു നടക്കുകയും TE DEUM, അഥവാ, കൃതജ്ഞതാപ്രകാശന സ്തോത്രഗീതം ആലപിക്കപ്പെടുകയും ചെയ്യും.     'സഭയിലും സമകാലീനലോകത്തിലും കുടുംബത്തിനുള്ള വിളിയെയും ദൗത്യ'ത്തെയും കുറിച്ച് ഒക്ടോബര്‍ 4 മുതല്‍ ചര്‍ച്ചചെയ്ത മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ പൊതുസമ്മേളനത്തിന് ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായും ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികനായും അര്‍പ്പിക്കുന്ന സാഘോഷമായ സമൂഹബലിയോടുകൂടി തിരശ്ശീല വീഴും.Source: Vatican Radio   Read More of this news...

സ്ഥായിയായ വികസനം മാനവ ഔന്നത്യത്തോടുള്ള ആദരവിലധിഷ്ഠിതം

സ്ഥായിയായവികസനത്തിനുള്ള "അജണ്ട 2030" സ്വീകരിക്കുകവഴി  സകലര്‍ക്കും അന്തസ്സാര്‍ന്ന ജീവിതം സാധ്യമാക്കാനും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞാബദ്ധമായിരിക്കയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശു ദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔസ്സാ.     ഐക്യരാഷ്‌ട്രസഭയുടെ ന്യുയോര്‍ക്കിലുള്ള ആസ്ഥാനത്ത് ചൊവ്വാഴ്ച (20/10/15) യു എന്‍ പൊതുസഭയുടെ എഴുപതാമത് യോഗത്തിന്‍റെ രണ്ടാം സമിതിയില്‍ സ്ഥായിയായ വികസനത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.     സാമ്പത്തികവളര്‍ച്ചയിലും, ചിലപ്പോള്‍ മനുഷ്യജീവനെ കുരുതികൊടുത്തു പോലും സമ്പത്ത് കുന്നുകൂട്ടുന്നതിലും, ലാഭത്തിലും ഊന്നല്‍ കൊടുത്തിരുന്ന ഒരു വികസനശൈലിയില്‍ നിന്ന് മാറിസഞ്ചരിക്കാനുള്ള നല്ല പ്രവണതയെപ്പറ്റി സൂചിപ്പിച്ച ആര്‍ച്ചുബിഷപ്പ്  മനുഷ്യവ്യക്തിയുടെ പുരോഗതിയുടെ അഭാവത്തില്‍ യഥാര്‍ത്ഥവികസനം ഇല്ല എന്ന് വിശദീകരിച്ചു.Source: Vatican Radio   Read More of this news...

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍: കുടുബത്തിന്‍റെ പാപ്പാ

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കുടുബത്തിന്‍റെ പാപ്പായാണെന്ന് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിക്കുന്നു.വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പായുടെ  ജീവിതസാക്ഷ്യം യുവതയുടെ ജീവിതയാത്രയ്ക്ക് മാതൃകയാകട്ടെയെന്നും ആ വിശുദ്ധന്‍ പഠിപ്പിച്ചതുപോലെ സഹനത്തിന്‍റെ കുരിശുകള്‍  രോഗികള്‍ ആനന്ദത്തോടെ സംവഹിക്കണമെന്നും തങ്ങളുടെ പുതിയ കുടുംബത്തില്‍ ഒരിക്കലും സ്നേഹത്തിന്‍റെ അഭാവം ഉണ്ടാകാതിരിക്കുന്നതിന് നവദമ്പതികള്‍ ആ വിശുദ്ധന്‍റെ മാദ്ധ്യസ്ഥ്യം തേടണമെന്നും ഫ്രാന്‍സിസ് പാപ്പാ പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം  യുവജനങ്ങളെയും രോഗികളയും നവദമ്പതികളെയും പ്രത്യേകം സംബോധനചയ്ത അവസരത്തില്‍ പറഞ്ഞു .ഒക്ടോബര്‍ 22-ന് തിരുസഭ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഓര്‍മ്മയാചരിക്കുന്നത്. ബുധനാഴ്ച(21/10/15) വത്തിക്കാനില്‍ അനുവദിച്ച  പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ പങ്കെടുത്തവരില്‍ ഈ വിശുദ്ധന്‍റെ ജന്മാനാടായ  പോളണ്ടില്‍ നിന്നെത്തിയിരുന്നവരെ പ്രത്യേകം സംബോധന ചെയ്യവെ, അനുസ്മരിച്ച  പാപ്പാ താന്‍ കുടുംബത്തെ അധികരിച്ചു നടത്തിയ പ്രഭാഷണത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് ഇതു പറഞ്ഞത്.Source: Vatican Radio   Read More of this news...

പാപ്പാ ഫ്രാന്‍സിസിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച വാർത്തകള്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതം

പാപ്പാ ഫ്രാന്‍സിസിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച വാർത്തകള്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിക്കുന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം ഡയറക്ടര്‍ ഫാദര്‍ ലൊമ്പാര്‍ഡി.ഒരു ഇറ്റാലിയന്‍ പത്രം പ്രചരിപ്പിച്ച ഈ വാര്‍ത്താ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും വിശ്വസയോഗ്യമല്ലാത്തതും ശ്രദ്ധയര്‍ഹിക്കാത്തതുമാണെന്ന് ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. വളരെ സാധാരണരീതിയില്‍ പാപ്പാ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തീക്ഷണമായി മുന്നോട്ടുകൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.Source: Vatican Radio   Read More of this news...

സിനഡിന്‍റെ പതിമൂന്നാം ദിവസ പത്രസമ്മേളന റിപ്പോര്‍ട്ട്

വത്തിക്കാന്‍ വാര്‍ത്താകാര്യാലയം ഡയറക്ടര്‍ ഫാദര്‍ ലൊമ്പാര്‍ഡിയുടെ നേതൃത്വത്തില്‍ നടന്ന കുടുംബങ്ങള്‍ക്കായുള്ള സിനഡിന്‍റെ പതിമൂന്നാം ദിവസത്തെ പത്രസമ്മേളനത്തില്‍ ആഫ്രിക്കയെയും യൂറോപ്പിനെയും അമേരിക്കയെയും പ്രതിനിധീകരിച്ച് മൂന്നു കര്‍ദ്ദിനാള്‍മാരും പങ്കെടുത്തു. അതില്‍ സൗത്ത് ആഫ്രിക്കയില്‍നിന്നുള്ള കര്‍ദ്ദിനാള്‍ വില്‍ഫ്രിട് നേപ്യര്‍ ഒരഥിതിയായാണ് അവരോടൊപ്പം ചേര്‍ന്നത്. ചൊവ്വാഴ്ച രാവിലെ ചെറുഗ്രൂപ്പുകളിലുള്ള സിനഡിന്‍റെ മൂന്നാം ഭാഗം ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നും ബുധനാഴ്ചയെ അതിന്‍റെ റിപ്പോര്‍ട്ടുകള്‍ നല്കാന്‍ കഴിയുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു. രണ്ടാഴ്ചയായി പങ്കെടുക്കുന്ന സിസഡിലൂടെ സിനഡാലിറ്റിയുടെ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും അവരു‍ടെ ചെറുഗ്രൂപ്പുകളില്‍ വിവാഹ തയ്യാറെടുപ്പുകളെക്കുറിച്ചും വിവാഹം അസാധുവാക്കല്‍ സംബന്ധിച്ച കൃത്യമായ നടപടികളെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്തതെന്നും സ്പെയിനിലെ കര്‍ദ്ദിനാള്‍ ലൂയിസ് മാര്‍ത്തിനെസ് സിസ്റ്റാക്ക് ഈ സമ്മേളനത്തില്‍ സൂചിപ്പിച്ചു.മെക്സിക്കോയില്‍നിന്നുള്ള കര്‍ദ്ദിനാള്‍ ആല്‍ബെര്‍ത്തൊ സ്വാരെസ് ഇന്‍ഡ, കുടുംബം  സഭയുടെ ജീവകോശമായതിനാല്‍, ഈ സിനഡ് ലോകം മുഴുവനും സുശക്തഫലമുളവാക്കുന്ന ഒന്നാണെന്നും പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. രൂപതകളില്‍ ബിഷപ്പുമാര്‍ കരുണയുടെ മദ്ധ്യസ്ഥര്‍ ആകണമെന്നും ഒരമ്മയെപ്പോലെ മറ്റുള്ളവരെ ശ്രവിക്കണമെന്നും പ്രസ്താവിച്ചു. അമേരിക്കയില്‍ അഭയാര്‍ത്ഥികളെ ഇടവകകള്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വിദേശ പോളിസികള്‍ മൂലം പല കുടുംബങ്ങളും വിഭജിച്ചുപോയിട്ടുണ്ടെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്!   Read More of this news...

സിനഡിലെ ശ്രോതാക്കളായവരുടെ ഇടപെടലുകള്‍.

കുടുംബത്തിലും സമൂഹത്തിലും സഭയിലും സ്ത്രീകളുടെ കര്‍ത്തവ്യം, സാംസ്കാരിക ഭിന്നതകള്‍, മരുന്നുകളുടെ നീതിശാസ്‌ത്രം, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവകുടുംബങ്ങളുടെ അവസ്ഥ, കുടുംബങ്ങളുടെ മത ബോധന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സാക്ഷ്യങ്ങള്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ചായിരുന്നു പ്രധാനമായും, സിനഡിലെ ശ്രോതാക്കളായവര്‍  തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്.സഭ സ്ത്രീകളെ ശ്രവിക്കേണ്ടതാവശ്യമാണെന്ന് വനിത പ്രതിനിധിയായ റോമാ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലുചേത്താ സ്കരാഫിയ സിനഡു പിതാക്കന്മാരോട് അഭ്യര്‍ത്ഥിച്ചു.ആഫ്രിക്കയിലെ സ്ത്രീകള്‍ തങ്ങളുടെ പങ്കാളികളുടെ സഹായമില്ലാതെയും കുടുംബത്തെ സംരക്ഷിക്കുന്നതില്‍ അറിയപ്പെടുന്നവരാണെന്നും പുരുഷന്‍ ഗൃഹനാഥനാണെങ്കിലും സ്ത്രീ കുടുംബത്തിന്‍റെ ഹൃദയഭാഗമായി പങ്കുവഹിക്കുന്നെന്നും നൈജീരിയയിലെ കത്തോലിക്കാ വിമന്‍ ഓര്‍ഗനൈസേഷന്‍റെ നാഷനല്‍ പ്രസിഡന്‍റ് ആഗ്നെസ് അഭിപ്രായപ്പെട്ടു.അമേരിക്കയില്‍ നിന്നുള്ള സിസ്റ്റര്‍ മോറീന്‍ കെല്ലഹര്‍  ആരെയും ഒഴിവാക്കാത്ത, മറക്കാത്ത, -നമ്മള്‍- എന്ന അവബോധം സഭ കുടുംബങ്ങളില്‍ വളര്‍ത്തിയെടുക്കണമെന്ന് ചുണ്ടിക്കാട്ടി. വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റവും അഭയാര്‍ത്ഥികളും കാരണം കൂടിവരുന്ന മിശ്രവിവാഹങ്ങളെക്കുറിച്ചും അവരുടെ കുടുംബപ്രശ്നങ്ങളെക്കുറിച്ചും ഈജിപ്തില്‍നിന്നുള്ള പാസ്ററര്‍ സംസാരിച്ചത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. Source: Vatican Radio   Read More of this news...

മതവിശ്വാസങ്ങളും മൂല്യങ്ങളും ഒരു സമൂഹത്തിന്‍റെ അടിസ്ഥാന ഘടകങ്ങള്‍

ഒക്ടോബര്‍ 19-ന്, ഏതന്‍സില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെയാണ്, മതവിശ്വാസങ്ങളും മൂല്യങ്ങളും ഒരു സമൂഹത്തിന്‍റെ പ്രധാനപ്പെട്ട അടിസ്ഥാന ഘടകങ്ങളെന്ന് ആര്‍ച്ച്ബിഷപ്പ് ഗാല്ലഗര്‍ അഭിപ്രായപ്പെട്ടത്. വത്തിക്കാന്‍റെ വിദേശബന്ധകാര്യാലയ സെക്രട്ടറിയാണ് ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചര്‍ഡ് ഗാല്ലഗര്‍.   "വിവിധ മതസാംസ്കാരിക വിശ്വാസങ്ങളും മദ്ധ്യപൂര്‍വ്വ ദേശത്തെ സമാധാനപരമായ സഹവര്‍ത്തിത്വവും" എന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു ഒക്ടോബര്‍ 18 മുതല്‍ 20 വരെയുണ്ടായിരുന്ന ഈ സമ്മേളനം. മദ്ധ്യപൂര്‍വ്വ ദേശത്തെ വിവിധ രീതിയിലുള്ള ആളുകളും സംസ്കാരവുമായുള്ള സമാധാനപരമായ സഹവര്‍ത്തനത്തിന് മനുഷ്യാവകാശങ്ങളെ ആദരിക്കുകയും, പ്രത്യേകിച്ച് മതസ്വാതന്ത്ര്യത്തെയും ധര്‍മ്മബോധത്തെയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് പൊതുനന്മക്കായുള്ള ഫലപ്രദമായ ഉപായമെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു. മതവിശ്വാസങ്ങളും അവയുടെ മൂല്യങ്ങളും ഒരു സമൂഹത്തിന്‍റെ പ്രധാനപ്പെട്ട അടിസ്ഥാന ഘടകങ്ങളായിരിക്കുന്നപോലെ മതസ്വാതന്ത്ര്യം പാരമ്പര്യസിദ്ധമായ മനുഷ്യാവകാശമാണെന്നും പ്രസ്താവിച്ചു അദ്ദേഹം. തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്താതെ, ജനാധിപത്യത്തിന്‍റെ സംസ്കാരം വളര്‍ത്തുന്നതും അഭിവൃദ്ധിപ്പെടുത്തുന്നതും ആയിരിക്കണം ജനായത്തഭരണമെന്ന് ആര്‍ച്ച്ബിഷപ്പ് ഊന്നിപ്പറഞ്ഞു.Source: Vatican Radio   Read More of this news...

ദൈവസ്നേഹാധിക്യം മനസ്സിലാക്കാന്‍ കഴിയുന്നത് അനുഗ്രഹമാണ്: പാപ്പാ

ദൈവം അളവുകളില്ലാതെ, വിപുലമായി എപ്പോഴും മനുഷ്യര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുമ്പോള്‍; മനുഷ്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതം ചെറിയതോതില്‍ അളന്നു നല്‍കുന്നുവെന്നും , ദൈവസ്നേഹം  ഹൃദയംകവിഞ്ഞൊഴുകുന്നത് മനസ്സിലാക്കാന്‍ കഴിയുന്നത് എന്നും ഒരനുഗ്രഹമാണെന്നും  ഒക്ടോബര്‍ 20-ാം തിയതി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ  പങ്കുവച്ച വചനസന്ദേശത്തില്‍, പാപ്പാ പറഞ്ഞു.അളവുകളില്ലാതെ ദൈവസ്നേഹം കവിഞ്ഞൊഴുകുന്നു. ആ ഹൃദയം എപ്പോഴും നമ്മെ സ്വീകരിക്കാനായി തുറന്നിട്ടിരിക്കുന്നു. നാമെത്തുമ്പോള്‍ നമ്മെ ആലിംഗനം ചെയ്ത് ആഘോഷിക്കുന്നവനാണ് ദൈവം എന്നും പാപ്പാ പറഞ്ഞു. നമ്മുടെ ചെറിയതും പരിധികളുള്ളതുമായ മാനുഷിക ഗുണനിലവാരമനുസരിച്ച് ദൈവസ്നേഹത്തെ മനസ്സിലാക്കുക അത്ര എളുപ്പമല്ലായെന്നും സൂചിപ്പിച്ചു പാപ്പാ.Source:Vatican Radio   Read More of this news...

വിദ്വേഷത്തോടും പ്രതികാരനടപടികളോടും അരുതു പറയാന്‍ ധീരതയാവശ്യം: പാപ്പാ

വിശുദ്ധനാട്ടില്‍ ശക്തമായിരിക്കുന്ന സംഘര്‍ഷാവസ്ഥയെ താന്‍ വലിയ ആശങ്കയോടെയാണ് വീക്ഷക്കുന്നതെന്ന് പാപ്പാ.ഞായറാഴ്ച (18/10/15) വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വച്ച് ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടെ മാതാപിതാക്കളുള്‍പ്പെടെ നാലു പേരെ, -- ലൂയി മാര്‍ട്ടിന്‍ സെലീ ഗ്വേരിന്‍  ദമ്പതികളെയും,ഇറ്റലിസ്വദേശിയായ രൂപതാവൈദികന്‍ വിന്‍ചേന്‍സൊ ഗ്രോസ്സി, കുരിശിന്‍റെ സമൂഹത്തിന്‍റെ സഹോദരികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ പൊതുശ്രേഷ്ഠയായിരുന്ന സ്പെയിന്‍ സ്വദേശിനി അമലോത്ഭവത്തിന്‍റെ മരിയ സാല്‍വത്ത് റൊമേരൊ എന്നിവരെയും -- വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തിന്‍റെ സമാപനത്തില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പാണ് ഫ്രാന്‍സിസ് പാപ്പാ വിശുദ്ധനാടിന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു സംസാരിച്ചത്. വിദ്വേഷത്തോടും പ്രതികാരനടപടികളോടും അരുതെന്നു പറയാനും സമാധാന യത്നങ്ങള്‍ നടത്താനും  ഏറെ ധൈര്യവും അത്യധി കമായ ആത്മശക്തിയും ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. അക്രമത്തെ ചെറുക്കാനും പരിമുറുക്കങ്ങള്‍ക്കയവു വരുത്തുന്നതിനുള്ള സമൂര്‍ത്ത നടപടികള്‍ സ്വീകരിക്കാനുമുള്ള ധൈര്യം സകലരിലും - ഭരണാധികാരികളിലും പൗരന്മാരിലും -  ദൈവം ശക്തിപ്പെടുത്തുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.വിശുദ്ധനാടിന്‍റെ ശാന്തി, മദ്ധ്യപൂര്‍വ്വദേശത്തെ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ എന്നത്തെക്കാളുപരി നിര്‍ണ്ണായകമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.Source: Vatican Radio   Read More of this news...

യഥാര്‍ത്ഥ സാഹോദര്യവും കൂട്ടായ ഉത്തരവാദിത്തവും വീണ്ടെടുക്കണം: വത്തിക്കാൻ

സഹജീവികളുടെ ക്ഷേമത്തിനായി യഥാര്‍ത്ഥ സാഹോദര്യവും കൂട്ടായ ഉത്തരവാദിത്തവും വീണ്ടെടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ബെര്‍ണദീതൊ ഔസാ.ഒക്ടോബര്‍ 19-ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ 70-ാം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്പ് ഔസ.  സുസ്ഥിരവികാസത്തിനായുള്ള 2030 അജണ്ട പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച സമ്മേളനത്തില്‍ "സ്വദേശീയരുടെ അവകാശങ്ങള്‍" എന്നതിനെക്കുറിച്ചാണ് ആര്‍ച്ചുബിഷപ്പ് സംസാരിച്ചത്.2030 അജണ്ട വിജയകരമായി നടപ്പിലാക്കണമെങ്കില്‍, നാം ജീവിക്കുന്ന ഈ ലോകത്തിന്‍റെയും അതിലെ സഹവാസികളുടെയും ക്ഷേമത്തിനായി യഥാര്‍ത്ഥമായ സാഹോദര്യവും കൂട്ടായ ഉത്തരവാദിത്തവും വീണ്ടെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വളരെ പ്രതീക്ഷയോടെയാണ് ഈ അജണ്ട നടപ്പിലാക്കുന്നതിനെ കാണുന്നതെന്നും സഹജീവികളോടുള്ള അനാദരവും പൊതുഭവനമായ ഭൂമിയോടുള്ള   ഉത്തരവാദിത്വത്തിന്‍റെ അഭാവവുമാണ്,  പരിസ്ഥിതിയുടെ അധഃപതനത്തിനും സുസ്ഥിരമല്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഇടയാക്കുന്നതെന്ന   കാര്യം  മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Source: Vatican Radio   Read More of this news...

കേരളത്തിലെ കുടുംബഭദ്രത മാതൃക: ജേക്കബ് എം. ഏബ്രഹാം

ഫാ. ജോസഫ് സ്രാമ്പിക്കല്‍വത്തിക്കാന്‍ സിറ്റി: ലോകത്തെ നന്മയിലേക്കു നയിക്കാന്‍ കഴിയുന്ന ആഗോള കത്തോലിക്കാസഭ കുടുംബങ്ങളുടെ നവീകരണത്തില്‍ മുന്‍കൈയെടുക്കണമെന്നു കുടുംബത്തെക്കുറിച്ചുള്ള റോമന്‍ സിനഡില്‍ പ്രസംഗിച്ച കേരളത്തില്‍ നിന്നുള്ള അല്മായ പ്രതിനിധിയും കെ.സി.വൈ.എം. മുന്‍ സംസ്ഥാനപ്രസിഡന്റും മലങ്കര കാത്തലിക്ക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ പ്രഫ. ജേക്കബ് എം. ഏബ്രഹാം. കുടുംബങ്ങളെ നാശത്തിലേക്കു നയിക്കുന്ന ദുഷ്ടശക്തികളെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം. പരമ്പരാഗതമായി നിലനില്‍ക്കുന്ന കുടുംബ ദാമ്പത്യമൂല്യങ്ങളില്‍ വിട്ടുവീഴ്ചചെയ്യാന്‍ പാടില്ല. കത്തോലിക്കാ സഭയെടുക്കുന്ന ശക്തമായ നിലപാടുകളാണ് ലോകത്തിന്റെ ഭാവിപ്രത്യാശയുടെ ഹേതുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും നിലനില്‍ക്കുന്ന കുടുംബഭദ്രത മറ്റുള്ളവര്‍ക്കു മാതൃകയാണ്. നമ്മുടെ കുടുംബ വ്യവസ്ഥയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്െടങ്കിലും മാതാപിതാക്കളും മക്കളും കൊച്ചുമക്കളും ഒന്നിച്ചുതാമസിക്കുന്ന കുടുംബങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണ്. അനുദിന കുടുംബപ്രാര്‍ഥനകള്‍ നമ്മുടെ കുടുംബങ്ങളെ കൂടുതല്‍ ശാക്തീകരിക്കുന്നു. കുടുംബയോഗങ്ങള്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമാണ്. മലങ്കര കത്തോലിക്കാ സഭയില്‍ ആരംഭംമുതല്‍ തന്നെ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത മുന്‍കൈയെടുത്തു വിവാഹിതര്‍ക്കുവേണ്ടി മൂന്നാം സഭയുടെ മാതൃകയില്‍ ത്രിത്വാശ്രമത്തിന് രൂപം നല്കിയിരുന്നു. ആത്മീയവും സന്തോഷകരവുമായ ദാമ്പത്യജീവിതം നയിക്കുന്നതിന് അവര്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇപ്പോള്‍ "സുവിശേഷ   Read More of this news...

സമ്പത്തിനോടുള്ള അമിതപ്രതിപത്തി കുടുംബങ്ങളെ ഭിന്നിപ്പിക്കുകയും ശത്രുതയ്ക്ക് കാരണമാക്കുകയും ചെയ്യുന്നു: പാപ്പാ

വത്തിക്കാനില്‍, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള പേപ്പല്‍ വസതിയിലെ കപ്പേളയില്‍ തിങ്കളാഴ്ച രാവിലെയര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ, സമ്പത്തിനോടുള്ള അമിതപ്രതിപത്തി കുടുംബങ്ങളെ ഭിന്നിപ്പിക്കുകയും ശത്രുതയ്ക്ക് കാരണമാക്കുകയും ചെയ്യുന്നുവെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ വചനം പങ്കുവച്ചു.സമ്പത്തിനോടുള്ള അമിതമായ പ്രതിപത്തി വിഗ്രഹാരാധനയാണെന്നും ദൈവത്തെയും ധനത്തെയും ഒരേസമയം സേവിക്കാന്‍ കഴിയില്ലെന്നും മതവിശ്വാസങ്ങള്‍ അതിന് സംരക്ഷണം നല്കുന്ന ഏജന്‍സി അല്ലെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. രണ്ടു സഹോദരങ്ങള്‍ അവകാശത്തിനുവേണ്ടി കലഹിക്കുന്നതിനെക്കുറിച്ച് സുവിശേഷത്തില്‍ പറയുന്നപോലെ, പണത്തിനോടുള്ള ആസക്തി കുടുംബങ്ങളെ വിഭജിക്കുകയെയുള്ളുവെന്നും അങ്ങനെ ഇന്ന് എത്രയോ കുടുംബങ്ങളാണ് കുടുംബസ്വത്തിനെച്ചൊല്ലി കലഹിക്കുന്നതെന്നും ആരാഞ്ഞു പാപ്പാ.ധനികനായ ഒരു വ്യവസായി, ജോലിക്കാരുമായി തന്‍റെ സ്വത്ത് പങ്കുവയ്ക്കുന്നില്ലെന്നും സ്വത്തിനോടുള്ള ആസക്തി ഒരിക്കലും അവസാനിക്കുന്നില്ലെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ആവശ്യക്കാരായവര്‍ക്ക് സ്നേഹപൂര്‍വ്വം ദാനധര്‍മ്മങ്ങള്‍ നല്കണമെന്നും അത് കൂടുതലായി ദൈവസ്നേഹത്തോടുള്ള പ്രതിപത്തിയെ കാണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. കൊടുക്കുക, എപ്പോള്‍ കൊടുക്കണം, എങ്ങനെ കൊടുക്കണം എന്നീ മൂന്നു ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, യേശുവിനെപ്പോലെ നല്കാന്‍, യഥാര്‍ത്ഥ സ്നേഹത്തോടെ നല്കാന്‍ പഠിക്കാമെന്നും പാപ്പാ നിര്‍ദ്ദേശിച്ചു. ദൈവം നമുക്കു നല്കുന്ന ഔദാര്യത്തെയും, കരുണയെയും, സ്നേഹത്തെയും മനസ്സിലാക്കികൊണ്ട്, അമിതപ്രതിപത്തിയില്‍ നിന്ന് നമ്മെ മോചിപ്പിക്കാനായി ദൈവാനുഗ്രഹം യാചിക്കാമെന്നും പാപ്പാ പറഞ്ഞു . Source: Vatican Radio   Read More of this news...

സീറോ മലങ്കര സഭയുടെ വളര്‍ച്ചയുടെയും രൂപവല്‍ക്കരണത്തിന്‍റെയും പിതാവ്, ആര്‍ച്ചുബിഷപ്പ് ബനഡിക്ട് ഗ്രിഗോറിയോസ്: കര്‍ദ്ദിനാള്‍ ലയനാര്‍ദോ സാന്ദ്രി

സീറോ മലങ്കര സഭയുടെ വളര്‍ച്ചയുടെയും രൂപവല്‍ക്കരണത്തിന്‍റെയും പ്രധാനഘട്ടത്തിലാണ് ആര്‍ച്ചുബിഷപ്പ് ബനഡിക്ട് ഗ്രിഗോറിയോസ് സഭയെ നയിച്ചതെന്ന് പ്രശംസിച്ചുകൊണ്ട്, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലയനാര്‍ദോ സാന്ദ്രി  തന്‍റെ സന്ദേശം പങ്കുവച്ചു. ഗ്രിഗോറിയോസ് പിതാവിന്‍റെ ജന്മശതാപ്തി ആഘോഷത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ സാന്ദ്രി. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയന്‍ സര്‍വ്വകലാശാലയില്‍ വച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഈ ചടങ്ങ് നടന്നത്. സീറോ മലങ്കരസഭയുടെ ആദ്യകാലജീവിതത്തെ തന്നെയാണ് പിതാവിന്‍റെ ജീവിതം പ്രതിഫലിപ്പിക്കുന്നതെന്നും, ഓരോ അജപാലകനും, ദൈവവും മനുഷ്യനുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണെന്നും ഗ്രിഗോറിയോസ് പിതാവ്  ആത്മാക്കള്‍ക്കുവേണ്ടി പൂര്‍ത്തിയാക്കപ്പെട്ട ഒരു പാലമായിരുന്നുവെന്ന് തീര്‍ച്ചയായും പറയാന്‍ കഴിയുമെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി അഭിപ്രായപ്പെട്ടു.കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും, കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസും ഇന്ത്യന്‍ മുന്‍ അംബാസഡര്‍ ഡോ. സ്രീനിവാസനും മറ്റു വിശിഷ്ടാഥിതികളും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു.  Source: Vatican Radio   Read More of this news...

സന്തോഷത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും രക്ഷയുടെയും ഉറവിടമായ സുവിശേഷം പ്രഘോഷിക്കുക

സന്തോഷത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും രക്ഷയുടെയും ഉറവിടമായ സുവിശേഷം പ്രഘോഷിക്കുവാന്‍ പാപ്പാ എല്ലാ ക്രൈസ്തവരേയും ആഹ്വാനം ചെയ്തു.ഞായറാഴ്ച ആഘോഷിച്ച ലോക മിഷന്‍ദിനത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ ആഹ്വാനം. മിഷന്‍ എന്നത് യേശുവിനോടും ദൈവജനത്തോടുമുള്ള അതിയായ തീക്ഷതയും താത്പര്യവുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളെ നേരിടുന്നതിനുള്ള വെല്ലുവിളിയും അതതു സംസ്കാരങ്ങളുടെ മൂല്യങ്ങളെ സംരക്ഷിക്കുക എന്നതും മിഷന്‍ ഇന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന  പ്രധാന കാര്യങ്ങളാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.   ദൈവാനുഭവ സന്ദേശത്തിന്‍റെ സംരക്ഷകനും പ്രഘോഷകനുമാണ് ഒരു മിഷനറിയെന്നു കൊണ്‍സൊലാത്താ മിഷനറിമാരുടെ ജനറല്‍ കൗണ്‍സിലര്‍ ഫാദര്‍ ഊഗോ പൊത്സോളി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ പറഞ്ഞു. ലോകമിഷന്‍ദിനം ഒരു സഭയുടെ മിഷനറി ദൗത്യത്തെ ഉണര്‍ത്തുന്നതാണെന്നും, മിഷനറി അല്ലാത്ത സഭ വളരുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഷനറിമാര്‍ പ്രാന്തപ്രദേശങ്ങളിലേയ്ക്ക് കടന്നുചെല്ലണമെന്നും കൂടുതല്‍ മനുഷ്യത്വപരമായ ഇടപെടലുകള്‍ വേണമെന്നും അല്മായരുടെ സാന്നിദ്ധ്യം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും ഫാദര്‍ പൊത്സോളി പറഞ്ഞു. Source: Vatican Radio   Read More of this news...

ദൈവമാതൃഭക്തി അമൂല്യമായ പൈതൃകം: മാര്‍ താഴത്ത്

വത്തിക്കാന്‍ സിറ്റി: ദൈവമാതാവിനോടുള്ള ഭക്തി കത്തോലിക്കാസഭയുടെ അമൂല്യമായ പൈതൃകമാണെന്നും അതു സീറോ മലബാര്‍ പ്രവാസികള്‍ അതേപടി തുടര്‍ന്നുകൊണ്ടു പോകണമെന്നും തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. റോമിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടനകേന്ദ്രമായ ദിവിനാമോറെയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സുവിശേഷസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സാന്തോം സീറോ മലബാര്‍ ഇടവകയുടെ ജപമാല മാസാചരണവും കൊരട്ടിമുത്തിയുടെ തിരുനാളും സംയുക്തമായി ഞായറാഴ്ച ആഘോഷിച്ചു. കേരളത്തിലെ അനേകം കത്തോലിക്കാ ദൈവാലയങ്ങള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ളതാണെന്നും അനുദിനമുള്ള ജപമാല പ്രാര്‍ഥന കുടുംബത്തെ താങ്ങിനിര്‍ത്തുകയും ഐശ്വര്യമുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യുന്നുവെന്നും മാര്‍ താഴത്ത് കൂട്ടിച്ചേര്‍ത്തു. മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, മോണ്‍. പിയര്‍ പൌളോ, ഫാ. വിന്‍സെന്റ് പള്ളിപ്പാടന്‍, ഫാ. ബിജു മുട്ടത്തുകുന്നേല്‍, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ജോജോ കുറ്റിക്കാടന്‍, ഫാ. ഷെറന്‍സ് ഇളംതുരുത്തി, ഫാ. സതീഷ് തെക്കേത്തല, ഫാ. അജി ചുങ്കത്ത് തുടങ്ങിയവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയിലും ജപമാല പ്രദിക്ഷണത്തിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കുചേര്‍ന്നു. Source: Deepika   Read More of this news...

മാര്‍ ആന്റണി കരിയില്‍ ഇന്ന് അഭിഷിക്തനാകും

ഡെന്നിസ് ജേക്കബ്ബംഗളൂരു: ബംഗളൂരുവിലെ ജില്ലകള്‍കൂടി ഉള്‍പ്പെടുത്തി വിശാലമായ മാണ്ഡ്യ രൂപതയുടെ ഇടയനായി റവ.ഡോ. ആന്റണി കരിയില്‍ സിഎംഐ ഇന്ന് അഭിഷിക്തനാകും. മൈസൂരു ഹിങ്കല്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുന്നത്. ഉച്ചകഴിഞ്ഞു രണ്ടിന് ബിഷപ്പുമാര്‍ക്കു സ്വീകരണം നല്കും.മെത്രാഭിഷേക ശുശ്രൂഷയില്‍ തലശേരി അതിരൂപത മെത്രാപ്പോലീത്തയും മാണ്ഡ്യ മുന്‍ മെത്രാനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോറെ പെനാക്കിയോ, ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസ് എന്നിവര്‍ സഹകാര്‍മികരാകും. ചടങ്ങില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നാല്പതിലേറെ മെത്രാന്മാര്‍ പങ്കെടുക്കും. ദിവ്യബലിക്ക് മാര്‍ ആന്റണി കരിയില്‍ നേതൃത്വം നല്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന അനുമോദന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ.ബര്‍ണാഡ് മോറസ് അധ്യക്ഷതവഹിക്കും. കര്‍ണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, റവന്യൂമന്ത്രി വി. ശ്രീനിവാസ പ്രസാദ്, മൈസൂരു ബിഷപ് ഡോ.തോമസ് ആന്റണി വാഴപ്പിള്ളി, എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ റാഫേല്‍ തട്ടില്‍, പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ ആച്ചാണ്ടി, എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍, പ്രതാപസിംഹ എംപി, എംഎല്‍എമാരായ ജി.ടി. ദേവഗൌഡ, വാസു തുടങ്ങിയവര്‍ പ്രസംഗിക്കും. ചടങ്ങില്‍ മത, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. കേരളത്തില്‍നിന്നുള്ള മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. Source: Deepika    Read More of this news...

ഫാ. ജോസ് അലക്സ് ഒരുതായപ്പള്ളി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍

കൊച്ചി: ഡോ. എ.പി.ജെ. അബ്ദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗമായി കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഫാ. ജോസ് അലക്സ് ഒരുതായപ്പള്ളി നാമനിര്‍ദേശം ചെയ്യപ്പെട്ടു. കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് മുന്‍ പ്രിന്‍സിപ്പലും ഇപ്പോഴത്തെ ഡയറക്ടറാണ് ഫാ. ജോസ് അലക്സ്. എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവുമായിരുന്നു. Source: Deepika   Read More of this news...

ഫാസിസ്റ് പ്രവണതകള്‍ക്കെതിരേ ജാഗ്രത വേണം: കെസിബിസി ഐക്യജാഗ്രതാ സമിതി

കൊച്ചി: ഫാസിസ്റ് പ്രവണത രാഷ്ട്രിയ, സാമുദായിക പ്രസ്ഥാനങ്ങളുടെ മുഖ്യധാരാ സ്വഭാവമായി മാറുന്നതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഐക്യജാഗ്രതാ സമിതി ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആഹ്വാനംചെയ്തു. കെസിബിസി ഐക്യജാഗ്രതാ സമിതിയുടെ മേഖലാ, സംസ്ഥാന ഭാരവാഹികളുടെ സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രാദേശിക, ദേശീയതലങ്ങളില്‍ ശക്തി പ്രാപിക്കുന്ന സാംസ്കാരിക തീവ്രവാദവും അസഹിഷ്ണുതയും സമാധാനപൂര്‍ണമായ സാമൂഹ്യജീവിതത്തിനും ഭാരതത്തിന്റെ പൌരാണിക പാരമ്പര്യങ്ങള്‍ക്കും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യത്തിനും പൌരസ്വാതന്ത്യ്രത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി സമുദായങ്ങള്‍ തമ്മില്‍ ശത്രുതയും സ്പര്‍ധയും വളര്‍ത്തുന്നതിനു ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തുന്നതു തിരിച്ചറിയാനുള്ള പക്വത സമൂഹത്തിനുണ്ടാകണം. ഭരണത്തിന്റെ നേതൃതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ഭീഷണികളും അവകാശവാദങ്ങളുമുയര്‍ത്തി ജനങ്ങളില്‍ ബോധപൂര്‍വം ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ബിഷപ് പറഞ്ഞു.'സഭയും സമൂഹവും നേരിടുന്ന കാലിക പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.വി.വി. ജോഷി, 'വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തില്‍ അധ്യാപക ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍, 'സഭയും രാഷ്ട്രീയവും കേരളത്തിന്റെ പശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, 'സമരത്തിന്റെ പുതിയ മുഖങ്ങളും പ&#   Read More of this news...

വിശുദ്ധരുടെ കുടുംബം- ഒരു മാതൃകാ കുടുംബം

ഫാ. പ്രസാദ് കുരിശുങ്കല്‍ സിഎസ്ടിവിശുദ്ധി പ്രാപിക്കുന്നതിനു കഠിനമായ തപസും പ്രായശ്ചിത്തവും ത്യാഗപൂര്‍ണമായ ജീവിതവും ആവശ്യമാണ് എന്ന്ു കരുതിയിരിക്കുന്ന കാലഘട്ടത്തില്‍, സാധാരണയുള്ള കാര്യങ്ങള്‍ അസാധാരണമായ നിയോഗങ്ങളുടെ പിന്‍ബലത്തില്‍ ചെയ്യുകയും എല്ലാവരുടെയും മുന്നില്‍ എളിമയോടെ ആയിരിക്കാന്‍ കഴിയുകയും കര്‍ത്താവിന്റെ സന്നിധിയില്‍ പൂര്‍ണമായ ആശ്രയബോധത്തോടുകൂടി ശിശുതുല്യമായ ഒരു തുറവി കാത്തുസൂക്ഷിക്കാന്‍ കഴിയുകയും ചെയ്യുന്നിടത്തു വിശുദ്ധിയുണ്െടന്നു നമ്മെ പഠിപ്പിച്ച ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധയാണ് വിശുദ്ധ കൊച്ചുത്രേസ്യ. 24 വര്‍ഷത്തെ ഭൂമിയിലെ ജീവിതം വഴി ആയുസിന്റെ ദൈര്‍ഘ്യമല്ല വിശുദ്ധിക്ക് നിദാനം എന്നും അവള്‍ നമ്മെ പഠിപ്പിക്കുന്നു.ഈ പാഠങ്ങള്‍ക്ക് അവളുടെ പ്രാഥമിക വിദ്യാലയമായിത്തീര്‍ന്നത് അവളുടെ കുടുംബവും അവളുടെ മാതാപിതാക്കളുമാണ്. ഭൂമിയില്‍ വിലമതിക്കപ്പെടുന്നതിനേക്കാള്‍ സ്വര്‍ഗത്തില്‍ വിലമതിക്കപ്പെടുന്ന ഒരു അപ്പനെയും അമ്മയെയും ദൈവം എനിക്കു നല്‍കി എന്നു വിശുദ്ധ കൊച്ചുത്രേസ്യാ പറഞ്ഞു. ആ മാതാപിതാക്കള്‍ സ്വര്‍ഗത്തില്‍ വിലമതിക്കപ്പെടുന്നതിനെ 2015 ഒക്ടോബര്‍ 18-നു ഭൂമിയിലെ സഭ അംഗീകരിക്കുകയാണ്. അന്നേദിവസം റോമില്‍ നടക്കുന്ന ശുശ്രൂഷയുടെ മധ്യേ ഈ വിശുദ്ധ മാതാപിതാക്കളെ, ലൂയി മാര്‍ട്ടിനെയും (1823-1894) സെലി ഗ്വെരിനെയും (1831-1877), സഭ വിശുദ്ധര്‍ എന്നു നാമകരണം ചെയ്യുകയാണ്.ലൂയി മാര്‍ട്ടിനെക്കുറിച്ചു സെലി ഗ്വെരിന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം എന്നെ മനസിലാക്കി... അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു... ഞങ്ങളുടെ സ്നേഹം അനുദിനം വര്‍ധിച്ചു... നമ്മുടെ മാതാപിതാക്കള്‍ അനുദിനം പറയുവാന്‍ ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങള്‍ സെലി ഗ്വെരിന്‍ പങ്കുവയ്ക്കുന്നു   Read More of this news...

കത്തോലിക്കാ സഭയില്‍ വികേന്ദ്രീകരണം ആവശ്യമുണ്ട്: ഫ്രാന്‍സീസ് മാര്‍പാപ്പ

ഫാ. ജോസഫ് സ്രാമ്പിക്കല്‍വത്തിക്കാന്‍ സിറ്റി: ആരോഗ്യകരമായ വികേന്ദ്രീകരണം കത്തോലിക്കാസഭയില്‍ ആവശ്യമുണ്െടന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാന്‍ സിനഡ് ആരംഭിച്ചതിന്റെ സുവര്‍ണ ജുബിലി ആഘോഷവേളയില്‍ ഇന്നലെ പോള്‍ ആറാമന്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. രൂപതാധ്യക്ഷന്മാരുടെ കീഴില്‍ വരുന്ന എല്ലാ കാര്യങ്ങളും വിവേചിക്കാനായി അവര്‍ക്കു പകരം നില്‍ക്കുന്ന ആളല്ല മാര്‍പാപ്പ. സഭയില്‍ കര്‍ത്താവ് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന ദൌത്യമാണു നിര്‍വഹിക്കപ്പെടേണ്ടത്. മാര്‍പാപ്പ തനിയെയോ സഭയ്ക്കുപരിയായോ നില്‍ക്കുന്നില്ല മറിച്ച്, മാമ്മോദീസാ മുങ്ങിയവരുടെ ഇടയില്‍ മാമ്മോദീസാ മുങ്ങിയവനായും, മെത്രാന്മാരുടെ കൂട്ടായ്മയില്‍ മെത്രാന്‍മാരില്‍ ഒരുവനായും സഭയ്ക്കുള്ളിലാണു മാര്‍പാപ്പ നില്‍ക്കുന്നത്. അതേസമയം എല്ലാ സഭകളുടെയും കൂട്ടായ്മയില്‍ സ്നേഹത്തിന്റെ അധ്യക്ഷത വഹിക്കുന്ന റോമായിലെ സഭയെ നയിക്കാനും മാര്‍പാപ്പ വിളിക്കപ്പെട്ടിരിക്കുന്നു. സഭകളുടെ ഐക്യത്തിനായി മാര്‍പാപ്പയുടെ അധികാരവിനിയോഗത്തിന്റെ രീതി പുനഃപരിശോധിക്കേണ്ടത് അടിയന്തരവും അത്യാവശ്യവുമാണ്. മാര്‍പാപ്പയുടെ ദൌത്യത്തിനുവേണ്ട അത്യാവശ്യകാര്യങ്ങളൊന്നും ഉപേക്ഷിക്കാതെ ഒരു പുതിയ ശുശ്രൂഷാരീതി മാര്‍പാപ്പ സ്വീകരിക്കും. ഇത്തരത്തിലുള്ള പുനഃപരിശോധനകള്‍ സഭയുടെ സമ്പൂര്‍ണ ഐക്യത്തിന് കാരണമാകും.മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍നിന്നു ദൈവം പ്രതീക്ഷിക്കുന്നത് മെത്രാന്‍മാരുടെ ഒന്നിച്ചുള്ള നടത്തമാണ്. നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത് വൈരുധ്യങ്ങളുടെ ഇടയിലും സ്നേഹിക്കാനും ശ്രുശ്രൂഷിക്കാനുമാണ്. സിനഡ് എന്ന വാക്ക് എളുപ്പമുള്ളതാണെങ്കിലും അതു പ്രായോഗികമാക്ക&   Read More of this news...

പാപ്പായുടെ ആഫ്രിക്കാസന്ദര്‍ശനത്തിന്‍റെ കാര്യപരിപാടികള്‍

കെനിയ, ഉഗാണ്ട, മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്ക് എന്നീ ആഫ്രിക്കന്‍ നാടുകളില്‍ പാപ്പാ നടത്താന്‍ പോകുന്ന ഇടയസന്ദര്‍ശനത്തിന്‍റെ കാര്യപരിപാടികള്‍ പരിശുദ്ധ സിംഹാസനം ശനിയാഴ്ച (17/10/15) പരസ്യപ്പെടുത്തി.നവംബര്‍ 25 മുതല്‍ 30 വരെയാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ അപ്പസ്തോലിക പര്യടനം.25 -ന് കെനിയയിലെത്തുന്ന പാപ്പാ 27 വരെ അന്നാട്ടില്‍ തങ്ങും. അന്നു വൈകുന്നേരം പാപ്പാ ഉഗാണ്ടയിലേക്കു വിമാനം കയറും. ഇരുപത്തിയേഴാം തിയതി വൈകുന്നേരം മുതല്‍ ഇരുപത്തിയൊമ്പതാം തിയതി രാവിലെ വരെയാണ് പാപ്പാ ഉഗാണ്ടയില്‍ ചിലവഴിക്കുക. അന്നു രാവിലെ മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെത്തുന്ന ഫ്രാന്‍സിസ് പാപ്പാ മുപ്പതാം തിയതി രാത്രി വത്തിക്കാനില്‍ തിരിച്ചെത്തും.പതിവുപോലെ, ദിവ്യപൂജാര്‍പ്പണം,  രാഷ്ട്രത്തലവന്മാരുമായുള്ള സൗഹൃദ കൂടിക്കാഴ്ചകള്‍, മത പൗരാധികാരികളുമായുള്ള കൂടിക്കാഴ്ചകള്‍, യുവജനങ്ങള്‍ വൈദികള്‍ സന്ന്യാസി സന്യാസിനികള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചകള്‍, മതപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകള്‍, തുടങ്ങിയവ പാപ്പായുടെ സന്ദര്‍ശന പരിപാടികളില്‍ ഉണ്ട്.Source: Vatican Radio   Read More of this news...

...
49
...