News & Events
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ തീക്ഷ്ണതയുള്ള പ്രേഷിതന്‍: മാര്‍ ജോര്‍ജ് ഞരളക്കാട്ട്
രാമപുരം: പ്രേഷിത പ്രവര്‍ത്തനരംഗത്തു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തീക്ഷ്ണതയും ആവേശവും തലമുറകള്‍ക്കു മാതൃകയാണെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു രാമപുരം ഫൊറോന പള്ളിയില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞ കാലഘട്ടത്തില്‍ ശാരീരിക ബലഹീനതകള്‍ മറന്ന് ആവേശത്തോടെ സുവിശേഷവേല ചെയ്ത കുഞ്ഞച്ചന്‍ തളരാത്ത പ്രേഷിതനായിരുന്നു. പ്രാര്‍ഥനയായിരുന്നു കുഞ്ഞച്ചന്റെ ശക്തി. പ്രാര്‍ഥനയിലൂടെ പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ലഭിച്ചതാണ് നല്ല ഇടയന്‍ എന്ന നിലയില്‍ പ്രേഷിതവേല ചെയ്യാന്‍ കുഞ്ഞച്ചനു പ്രചോദനമായത്. പാര്‍ശ്വവത്കരിക്കപ്പെട്ട ദളിത് സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിയാണു കുഞ്ഞച്ചന്‍ ലക്ഷ്യമിട്ടതെന്നും മാര്‍ ഞരളക്കാട്ട് പറഞ്ഞു.രാവിലെ 5.30 മുതല്‍ തുടര്‍ച്ചയായി പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. മാര്‍ ജോര്‍ജ് ഞരളക്കാട്ട് നേര്‍ച്ചഭക്ഷണം വെഞ്ചരിച്ചു. റവ. ഡോ. കുര്യന്‍ മാതോത്ത്, റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പള്ളിമൈതാനത്ത് പ്രത്യേകം തയാറാക്കിയ കൌണ്ടറുകളിലായി നേര്‍ച്ചഭക്ഷണം വിതരണം ചെയ്തു. ഇടതടവില്ലാതെ നേര്‍ച്ചഭക്ഷണം വിതരണം ചെയ്യാന്‍ അഞ്ഞൂറു വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു. പതിനായിരങ്ങള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് നേര്‍ച്ചഭക്ഷണം കഴിച്ചതായി വൈസ് പോസ്റുലേറ്റര്‍ റവ. ഡോ. കുര്യന്‍ മാതോത്ത് അറിയിച്ചു.
Source: Deepika
Read More of this news...
ദത്തെടുക്കല്‍: പുതിയ മാര്‍ഗരേഖ ആശങ്കാജനകമെന്നു സിബിസിഐ
പ്രത്യേക ലേഖകന്‍ ന്യൂഡല്‍ഹി: ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖയിലെ ചില വകുപ്പുകള്‍ ആശങ്കാജനകമാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാടുകള്‍ മനുഷ്യജീവന്റെ അന്തസിനും പ്രധാന മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നു സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചൂണ്ടിക്കാട്ടി. മദര്‍ തെരേസ രൂപം നല്‍കിയതും പരക്കേ അംഗീകരിക്കപ്പെട്ടതുമായ രാജ്യത്തെ നിലവിലുള്ള ദത്തെടുക്കല്‍ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും കടകവിരുദ്ധമായ പലതും പുതിയ മാര്‍ഗരേഖയില്‍ ഉണ്െടന്നു സിബിസിഐയുടെ നിയമ, പൊതുതാത്പര്യ വ്യവഹാരങ്ങള്‍ക്കായുള്ള സമിതി ചൂണ്ടിക്കാട്ടി. മനുഷ്യജീവന്റെ അന്തസും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനു കഴിയാത്ത തരത്തിലാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയെന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഭിപ്രായം സിബിസിഐ പൂര്‍ണമായും ശരിവച്ചു. ഒറ്റയ്ക്കു കഴിയുന്ന ഏതെങ്കിലുമൊരു പുരുഷനോ സ്ത്രീയോ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ അനുവദിക്കുന്ന നടപടികള്‍ തീര്‍ത്തും അസ്വീകാര്യമാണ്. ദത്തെടുക്കലിന്റെ ഉദ്ദേശം തന്നെ പരാജയപ്പെടുത്തുന്നതും ദത്തെടുക്കപ്പെടുന്ന കുട്ടിക്കു പലതരത്തിലുള്ള അപകടസാധ്യതകള്‍ ഉണ്ടാക്കുന്നതുമാണിത്. ദത്തെടുക്കുന്നയാള്‍ക്കു ആറു കുട്ടികളെ കാണിച്ചു കൊടുത്ത് ഇഷ്ടമുള്ള കുട്ടിയെ സ്വീകരിക്കാമെന്ന വ്യവസ്ഥയും ഇതേപോലെ തന്നെ അപകടകാരിയാണ്. കുട്ടികള്‍ക്കു മനുഷ്യത്വപരമായ അന്തസ് നിഷേധിച്ചുകൊണ്ടു ഇഷ്ടമുള്ളതു തെരഞ്ഞെടുക്കുന്ന വെറുമൊരു ചരക്കുകൈമാറ്റത്തിന്റെ തലത്തിലേക്കു തരംതാഴുന്നതœ
Read More of this news...
സഭാപഠനത്തിലും അജപാലനത്തിലും ഏകസത്യമാണു വെളിപ്പെടേണ്ടത്: സിനഡ്
ഫാ. ജോസഫ് സ്രാമ്പിക്കല്‍വത്തിക്കാന്‍ സിറ്റി: വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള സഭയുടെ പഠനത്തില്‍ ഒരു സത്യം, അജപാലനത്തില്‍ മറ്റൊരു സത്യം എന്നിങ്ങനെ ഇരട്ട സത്യങ്ങളില്ലെന്നു വത്തിക്കാന്‍ സിനഡില്‍ സഭാ മേലധ്യക്ഷന്‍മാര്‍. മനുഷ്യനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള മിശിഹായുടെ സത്യം കരുണയോടെ സാക്ഷ്യപ്പെടുത്തികൊണ്ട് അനേകം വ്യക്തികളുടെ കാത്തിരിപ്പിന് ഉത്തരം കൊടുക്കാനാണു സഭ വിളിക്കപ്പെട്ടിരിക്കുന്നത്. തുറവിയുള്ള, ശ്രവിക്കാന്‍ മനസുള്ള നന്നായി പരിശീലനം ലഭിച്ച അജപാലകരെ കുടുംബങ്ങള്‍ക്കു പ്രത്യേകിച്ചു പ്രതിസന്ധിയിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമുണ്ട്. ഇത്തരം കുടുംബങ്ങളെ ആരും ഒറ്റപ്പെടുത്താന്‍ പാടില്ല. ആധുനികലോകത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കാതെ സഭ സ്നേഹത്തില്‍ സത്യം സംസാരിക്കണം. വിവേകവും ആത്മീയ വിവേചനവും സ്നേഹത്തില്‍ സത്യം സംസാരിക്കാന്‍ ആവശ്യമാണ്.സഭയുടെ പഠനങ്ങളല്ല, വ്യത്യസ്ത കാരണങ്ങളാല്‍ സഭാ ജീവിതത്തിന്റെ വരമ്പുകളില്‍ ജീവിക്കുന്നവരോടുള്ള സഭയുടെ മനോഭാവമാണു മാറേണ്ടത്. ക്രിസ്തീയ വ്യക്തിത്വം എപ്പോഴും നിലനിര്‍ത്തിക്കൊണ്ട് എല്ലാവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കണം. ക്രിസ്തീയ സമൂഹത്തിനു മുഴുവനായും ഒരു മാനസാന്തരത്തിന്റെയും നവസുവിശേഷവത്കരണത്തിന്റെയും ആവശ്യകതയുണ്ട്. വിവാഹങ്ങള്‍ പരാജയപ്പെടുന്നത് ഒഴിവാക്കാന്‍ വിവാഹവാഗ്ദാനം ചെയ്തവരെ മെച്ചപ്പെട്ട രീതിയില്‍ വിവാഹത്തിനായി ഒരുക്കണം. അതിനായി ആധുനിക സമ്പര്‍ക്ക ഉപാധികള്‍ ഉപയോഗിക്കണം. കുടുംബങ്ങളെ കേള്‍ക്കാന്‍, അനുധാവനം ചെയ്യാന്‍, ഉപദേശിക്കാന്‍ അജപാലകര്‍ ഉണ്ടാകണം. വിശുദ്ധിയിലേക്കുള്ള സാര്‍വത്രിക ദൈവവിളിയില്‍ ഏറ്റവും ഉന്നതമായ വഴികളിലൊ
Read More of this news...
സിനഡ്: കൂട്ടായ്മയുടെ സുവ്യക്ത ആവിഷ്ക്കാരം - പാപ്പാ.
സഭ അവളുടെ ദൗത്യത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നാം ജീവിക്കുകയും സേവിക്കാനും സ്നേഹിക്കാനും വിളി ക്കപ്പെട്ടിരിക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളോടുകൂടിയ ലോകം ആവശ്യപ്പെടുന്നുവെന്ന് മാര്‍പ്പാപ്പാ. പോള്‍ ആറാമന്‍ പാപ്പാ 1965 സെപ്റ്റംപര്‍ 15-ന് Apostolica Sollicitudoഎന്ന മോത്തു പ്രോപ്രിയൊ അഥവാ സ്വയാധികാരപ്രബോധനം വഴി സ്ഥാപിച്ച മെത്രാന്മാരുടെ സിനഡിന്‍റെ, വത്തിക്കാനില്‍ പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തി ലുള്ള ശാലയില്‍, ശനിയാഴ്ച (17/10/15) സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ നടന്ന, അമ്പതാം സ്ഥാപനവാര്‍ഷികാഘോഷയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. "സിനഡ്" എന്ന പദത്തിന്‍റെ പൊരുളിനെക്കുറിച്ച്, അതായത് ഒത്തൊരുമിച്ചു നീങ്ങുക, എന്ന അര്‍ത്ഥത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ സംഘാതാത്മകമായ നീക്കമാണ് മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍നിന്ന് ദൈവം പ്രതീക്ഷിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. കൂട്ടായ നീക്കമെന്ന സ്വഭാവമുള്ള സഭ, പരസ്പ്പരം പഠിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുന്നതായ ഒരു ശ്രവണത്തിന്‍റെ സഭയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സഭയുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും നടക്കുന്ന ഈ ശ്രവണത്തിന്‍റെ കേന്ദ്രബിന്ദുവാണ് മെത്രാന്മാരുടെ സിനഡെന്നും ഫ്രാന്‍സിസ് പാപ്പാ കൂട്ടിച്ചേര്‍ത്തു. സഭാപരമായ സകല തീരുമാനങ്ങള്‍ക്കും പ്രചോദനമേകുന്ന കൂട്ടായ്മയുടെ ഉപരി വ്യക്തമായ ആവിഷ്ക്കാരം മാത്രമാണ്, ഒന്നിച്ചു ചരി ക്കുന്ന സഭയില്‍, മെത്രാന്മാരുടെ സിനഡെന്ന് പാപ്പാ പ്രസ്താവിച്ചു. പൊതുഭരണത്തില്‍ ഐക്യദാര്‍ഢ്യത്തിനും ഭാഗഭാഗിത്വത്തിനും സുതാര്യതയ്ക്കും ആഹ്വാനം ചെയ്യുകയും എന്നാല്‍ പലപ്പോഴും
Read More of this news...
ഒക്ടോബര്‍ 18 - ന് ആഗോളസഭയ്ക്ക 4 പുതിയ വിശുദ്ധരെ ലഭിക്കും
ലിസ്യൂവിലെ വിശുദ്ധ ത്രേസ്യയുടെ മാതാപിതാക്കളുള്‍പ്പടെ 4 പുണ്യാത്മാക്കളെ മാര്‍പ്പാപ്പാ ഞായറാഴ്ച (18/10/15) വിശുദ്ധരായി പ്രഖ്യാപിക്കും. കുടുംബജീവിതത്തിലൂടെ വിശുദ്ധിയുടെ പരിമളം പരത്തിയ ദമ്പതികള്‍ - ഫ്രാന്‍സില്‍ ജനിച്ചു വളര്‍ന്നവരായ ലൂയി മാര്‍ട്ടിനും സെലീഗ്വേരിനും - ആണ് ഫ്രാന്‍സിസ് പാപ്പാ സഭയിലെ വിശുദ്ധരുടെ നിരയിലേക്കുയര്‍ത്തുന്ന രണ്ട് അല്മായ വിശ്വാസികള്‍. മെത്രാന്മാരുടെ സിനഡിന്‍റെ വത്തിക്കാനില്‍ നടന്നുവരുന്ന പതിനാലാം സാധാരണ പൊതുയോഗം സഭയിലും സമകാലീനലോകത്തിലും കുടുംബത്തിനുള്ള വിളിയെയും ദൗത്യത്തെയുംകുറിച്ച് ചര്‍ച്ചചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ മാതാപിതാക്കള്‍ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടുന്നത് സവിശേഷ പ്രാധാന്യം കൈവരിക്കുകയും ദൈവികപരിപാലനയുടെ അടയാളമായി ഭവിക്കുകയും ചെയ്യുന്നു. ഇറ്റലി സ്വദേശിയായ രൂപതാവൈദികന്‍ വിന്‍ചേന്‍സൊ ഗ്രോസ്സിയാണ് ഈ ഞായറാഴ്ച വിശുദ്ധ പദത്തിലേക്കുയര്‍ത്തപ്പെടുന്ന 4 വാഴ്ത്തപ്പെട്ടവരില്‍ മറ്റൊ രാള്‍. FIGLIE DELL'ORATORIO, അഥവാ, ഓറട്ടറിയുടെ പുത്രികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനാണ് വാഴ്ത്തപ്പെട്ട വിന്‍ചേന്‍സൊ ഗ്രോസ്സി. കുരിശിന്‍റെ സമൂഹത്തിന്‍റെ സഹോദരികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ പൊതുശ്രേഷ്ഠയായിരുന്ന സ്പെയിന്‍ സ്വദേശിനി വാഴ്ത്തപ്പെട്ടവളായ അമലോത്ഭവത്തിന്‍റെ മരിയ സാല്‍വത്ത് റൊമേരൊയെയും പാപ്പാ ഈ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കുന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ 10:15-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1:45-ന് ഫ്രാന്‍ സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധപദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. മെത്രാന്മാര
Read More of this news...
ഓരോരുത്തര്‍ക്കും നല്കേണ്ട നീതിയ്ക്കൂന്നല്‍ നല്കുക-മാര്‍പ്പാപ്പാ
പട്ടിണി, പോഷണവൈകല്യം എന്നീ പ്രശ്നങ്ങളുടെ പരിഹൃതിക്ക് ഓരോരുത്തര്‍ക്കുമുള്ള നീതിയില്‍ സവിശേഷശ്രദ്ധ പതിക്കണമെന്ന് മാര്‍പ്പാപ്പാ. അനുവര്‍ഷം ഒക്ടോബര്‍ 16-ന് ആചരിക്കപ്പെടുന്ന ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടന (FAO)-യുടെ മേധാവിയായ ഹൊസെ ഗ്രസ്സിയാനൊ ദ സില്‍വയ്ക്ക് നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്. ഓരോരുത്തര്‍ക്കുമുള്ള നീതി ലംഘിക്കപ്പെടുമ്പോള്‍ അത് എന്നും അക്രമകാരണമായി ത്തീരുന്നുവെന്നും പാപ്പാ പറയുന്നു. നമ്മള്‍ ജീവിക്കുന്നത്, ലാഭത്തിനായുള്ള നെട്ടോട്ടവും സ്വാര്‍ത്ഥതാല്പര്യങ്ങളില്‍ കേന്ദ്രീകൃതമായ നീക്കവും അനീതിപരമായ നയങ്ങളും രാഷ്ട്രങ്ങളുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയൊ, അന്താരാഷ്ട്ര സമൂഹത്തില്‍ ഫലപ്രദമായ സഹകരണത്തിന് വിഘാതം സൃഷ്ടിക്കുകയൊ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണെന്ന വസ്തുത അനുസ്മരിക്കുന്ന പാപ്പാ ഈയൊരു പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. സഹകരണത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള പൊതുവായൊരഭ്യര്‍ത്ഥനയില്‍ ഒതുങ്ങിനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാക്കുന്ന പാപ്പാ പ്രകൃതിവിഭവങ്ങള്‍ ഏതാനുംപേരുടെ കൈകളില്‍ ഒതുങ്ങുകയും ദൗര്‍ഭാഗ്യവാന്മാര്‍ ഉച്ഛിഷ്ടങ്ങള്‍ പെറുക്കി ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഇക്കാലത്തും ഉണ്ടെന്നത് നമുക്കുള്‍ക്കൊള്ളാനാകുമോ എന്ന് നാം നമ്മോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നുവെന്ന് പറയുന്നു. വലിച്ചെറിയലിന്‍റെയും പുറന്തള്ളലിന്‍റെയും സംസ്ക്കാരത്തിന്‍റെ ഫലമായ അസമത്വം സദാ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന അവസ്ഥയെയും പാപ്പാ ഭക്ഷ്!
Read More of this news...
കാപട്യത്തിനെതിരെ കരുതലുള്ളവരാകുക: പാപ്പാ
കാപട്യമാകുന്ന രോഗവിഷാണു ബാധിക്കാതിരിക്കുന്നതിന് ജാഗ്രത പുലര്‍ത്താന്‍ മാര്‍പ്പാപ്പാ ഉപദേശിക്കുന്നു. വത്തിക്കാനില്‍, തന്‍റെ കപ്പേളയില്‍ വെള്ളിയാഴ്ചത്തെ (16/10/15) ദിവ്യപൂജാവേളയില്‍ നടത്തിയ വചന വിശകലനത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ ഉപദേശമേകിയത്. 'ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിന്‍' എന്ന് യേശു ജാഗ്രതാനിര്‍ദ്ദേശമേകുന്ന സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം, പന്ത്രണ്ടാം അദ്ധ്യായം 1 മുതല്‍ 7 വരെയുള്ള വാക്യങ്ങളായിരുന്നു പാപ്പായുടെ പരിചിന്തനത്തിനാധാരം. കാപട്യമാകുന്ന പുളിപ്പ് രോഗത്തിനു കാരണമാകുന്ന അണു അഥവാ വൈറസ് ആണെന്നും അത് മാരകമാണെന്നും പറഞ്ഞ പാപ്പാ അത് ബാധിക്കാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം യേശു കാട്ടിത്തന്ന പ്രാര്‍ത്ഥനയാണെന്ന് ഉദ്ബോധിപ്പിച്ചു. ഇരുളുമല്ല എന്നാല്‍ വെളിച്ചവുമല്ലാത്തതായ ഫരിസേയരുടെ മനോഭാവത്തില്‍ വീഴാതെ സൂക്ഷിക്കേണ്ടതിന്‍റെ അനിവാര്യത പാപ്പാ ഊന്നിപ്പറഞ്ഞു.Source: Vatican Radio
Read More of this news...
പാപ്പാ പാര്‍പ്പിട രഹിതര്‍ക്കായുള്ള ശയനശാല "കരുണാദാന"ത്തില്‍
ദാനധര്‍മ്മാദികാര്യങ്ങള്‍ക്കായുള്ള അപ്പസ്തോലിക കാര്യാലയം, ELEMOSINERIA APOSTOLICA, അടുത്തയിടെ വത്തിക്കാനുടുത്ത് തുറന്ന പാര്‍പ്പിടരഹിതര്‍ക്ക് അന്തിയുറങ്ങുന്നതിനുള്ള ഭവനം പാപ്പാ വ്യാഴാഴ്ച(15/10/2015) സന്ദര്‍ശിച്ചു.ഫ്രാന്‍സിസ് പാപ്പായുടെ അപ്രതീക്ഷിത സന്ദര്‍നമായിരുന്നു ഇത്. മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ വ്യാഴാഴ്ചത്തെ പരിപാടികളുടെ അവസാനം വൈകുന്നേരം 7 മണിയോടെയാണ് പാപ്പാ അവിടെ എത്തിയത്.ഈ അനൗപചാരിക സന്ദര്‍ശനം 30 മിനിറ്റോളം ദീര്‍ഘിച്ചു. അവിടെ അന്തിയുറങ്ങുന്ന 30 പേര്‍ തദ്ദവസരത്തില്‍ സന്നിഹിതരായിരുന്നു."കരുണാദാനം" എന്നു പേരിട്ടിരിക്കുന്ന ഈ ശയനശാല അഗതികള്‍ക്കായി നല്കിയിരിക്കുന്നത് ഈശോസഭയാണ്. Source: Vatican Radio
Read More of this news...
ദാരിദ്ര്യവും വിവേചനവും ഇല്ലായ്മചെയ്യുകയെന്ന നിയോഗം സ്വന്തമാക്കാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു: പാപ്പാ
ക്രിസ്തുവിന്‍റെ സ്നേഹം കൂടുതല്‍ ദരിദ്രരും പരിത്യക്തരുമായ സഹോദരങ്ങളിലെത്തുന്നതിനും അവരെ കൈപിടിച്ചുയര്‍ത്തുന്നതിനും ദാരിദ്ര്യവും വിവേചനവും ഇല്ലായ്മചെയ്യുകയെന്ന നിയോഗം സ്വന്തമാക്കാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.അനുവര്‍ഷം ഒക്ടോബര്‍ 17 ന് ദുരിതനിവാരണ ലോകദിനം ആചരിക്കപ്പെടുന്നതിനെക്കുറിച്ച്, ബുധനാഴ്ച ( 14/10/15) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, പരാമര്‍ശിക്കുകയായിരുന്നു പാപ്പാ.കൊടുദാരിദ്ര്യവും വിവേചനവും ഇല്ലായ്മ ചെയ്യുന്നതിനും മൗലികാവകാശങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനുള്ള സാഹചര്യം എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്നതിനുമുള്ള യത്നങ്ങള്‍ വര്‍ദ്ധമാനമാക്കാന്‍ ഈ ദിനാചരണം നിര്‍ദ്ദേശിക്കുന്നുവെന്ന് പാപ്പാ തദ്ദവസരത്തില്‍ പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 1993 മുതലാണ് അനുവര്‍ഷം ദാര്യദ്ര്യനിര്‍ മ്മാര്‍ജ്ജന ദിനം ആചരിക്കപ്പെടുന്നത്.Source: Vatican Radio
Read More of this news...
സ്നേഹം രക്ഷയുടെ താക്കോല്‍:പാപ്പാ.
ദൈവം നമുക്കേകുന്ന സൗജന്യരക്ഷയുടെ താക്കോല്‍ സ്നേഹമാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു. വത്തിക്കാനില്‍ വ്യാഴാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍ സിസ് പാപ്പാ. "നിയമജ്ഞരേ നിങ്ങള്‍ക്കു ദുരിതം. നിങ്ങള്‍ വിജ്ഞാനത്തിന്‍റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല, പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു".ലൂക്കായുടെ സുവിശേഷത്തിലെ ഈ വാക്കുകള്‍ അടങ്ങിയ പതിനൊന്നാം അദ്ധ്യായം 47 മുതല്‍ 54 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. ദൈവത്തിന്‍റെ ചക്രവാളങ്ങളെയും അവിടത്തെ സ്നേഹത്തെയും ചെറുതാക്കിക്കളയുന്ന നിയമജ്ഞര്‍ക്കെതിരെ - വാതിലടച്ച് സ്നേഹത്തിന്‍റെ താക്കോലെടുത്തു മാറ്റുന്നവര്‍ക്കെതിരെ - ജാഗ്രതപാലിക്കാനുള്ള ആഹ്വാനം പാപ്പായുടെ ഈ സുവിശേഷ പ്രഭാഷണത്തില്‍ മുഴങ്ങി. വാതിലടച്ച് സ്നേഹത്തിന്‍റെ താക്കോലെടുത്തു മാറ്റുന്നവര്‍ ദൈവം നല്കുന്ന സൗജന്യദാനമായ രക്ഷയ്ക്ക് യോഗ്യരല്ല എന്ന വസ്തുത പാപ്പാ വ്യക്തമാക്കി. സ്നേഹത്തിന്‍റെ ചക്രവാളങ്ങളെന്തെന്ന് ഗ്രഹിക്കാനുള്ള അനുഗ്രഹം കര്‍ത്താവ് നല്കിയെന്നു പ്രഖ്യാപിക്കുന്ന ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ തിരുന്നാള്‍ ഒക്ടോബര്‍ 15 -നാചരിക്കപ്പെടുന്നതും ആ വിശുദ്ധയുടെ അഞ്ചാം ജന്മശതാബ്ദി ഇക്കൊല്ലം ആഘോഷിക്കപ്പെടുന്നതും പാപ്പാ അനുസ്മരിക്കുകയും ചെയ്തു.Source: Vatican Radio
Read More of this news...
മെത്രാന്മാരുടെ സിനഡ്
ഈ മാസം 4-നാരംഭിച്ച സിനഡുയോഗത്തിന്‍റെ പത്തും പതിനൊന്നും പൊതു സംഘങ്ങള്‍ ( GENERAL CONGREGATIONS) വ്യാഴാഴ്ച(15/10/15) മാര്‍പ്പാപ്പായുടെ സാന്നിധ്യത്തില്‍ നടന്നു. ബുധനാഴ്ച രാവിലെ താന്‍ വത്തിക്കാനില്‍ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിക്കുകയായിരുന്നതിനാല്‍ ആസമയത്തു നടന്ന എട്ടാമത്തെ പൊതുസംഘ ത്തില്‍ ഫ്രാന്‍സിസ് പാപ്പാ സന്നിഹിതനായിരുന്നില്ല. അതില്‍ 264 സിനഡുപിതാക്കന്മാര്‍ പങ്കെടുത്തു. അന്നു വൈകുന്നേരം നടന്ന ഒമ്പതാമത്തെ പൊതുസംഘത്തില്‍ ഫ്രാന്‍സിസ് പാപ്പായ്ക്കൊപ്പം 238 സിനഡുപിതാക്കന്മാര്‍ സംബന്ധിച്ചു. ഭാഷാടിസ്ഥാനത്തില്‍ തിരിക്കപ്പെട്ടിരിക്കുന്ന 13 ചെറുസംഘങ്ങളുടെ അഥവാ, CIRCULI MINORES ന്‍റെ തിങ്കള്‍ ചൊവ്വ ദിനങ്ങളില്‍ നടന്ന 6 ഉം 7 ഉം 8 ഉം 9 ഉം യോഗങ്ങളില്‍ നിന്നുരുത്തിരിഞ്ഞ കാര്യങ്ങള്‍ ബുധനാഴ്ചത്തെ ആദ്യ പൊതുസംഘ ത്തില്‍ അവതരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള സമയത്ത് സിനഡിന്‍റെ പ്രവര്‍ത്തനരേഖയുടെ മൂന്നാം ഭാഗത്തെ അധികരിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. കുട്ടികളെ ദത്തെടുക്കല്‍, അവരെ വളര്‍ത്താന്‍ ഏല്പിക്കല്‍, വിവാഹത്തിന്‍റെ അസാധുത്വം, അതിനുള്ള കാരണങ്ങളിലൊന്നായ വിശ്വാസത്തിന്‍റെ അഭാവം, വിവാഹമെന്ന കൂദാശയ്ക്കണയുന്നതിന് ഉചിതമായ ഒരുക്കത്തിന്‍റെ ആവശ്യകത, കുടുംബത്തെ അലട്ടുന്ന പ്രശ്നങ്ങള്‍, അവ പരിഹരിക്കുന്നതിന് നല്ലസമറായക്കാരന്‍റെ മനോഭാവത്തോടെ വൈദികര്‍ അണയുന്നതിന് അവര്‍ക്ക് ഉചിതമായ പരിശീലനമേകേണ്ടതിന്‍റെ ആവശ്യകത തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഒമ്പതാം പൊതുസംഘത്തില്‍ നടന്ന വിചിന്തനങ്ങളില്‍ ഒന്ന് വിവാഹമോചനത്തിനു ശേഷം പുനര്‍വിവാവാഹം ചെയ്തവര്‍ പാപസങ്കീര്‍ത്തന കൂദാശയ്ക്കണയുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചായ
Read More of this news...
തെരുവില്‍ അലയേണ്ടിവരുന്ന ഭാഗ്യഹീനര്‍ക്ക് സംരക്ഷണം ഉറപ്പാക്കുക
ജീവസന്ധാരണത്തിന് തെരുവുകളെ ആശ്രയിക്കണ്ടിവരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൈയമിക സംരക്ഷണം ഉറപ്പുവരുത്താന്‍ കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്രസമ്മേളനം സര്‍ക്കാരുകളെ ആഹ്വാനം ചെയ്യുന്നു. സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ റോമില്‍ സംഘടിപ്പിക്കപ്പെട്ട ഈ സമ്മേളനത്തിന്‍റെ വ്യാഴാഴ്ച(15/10/15) പരസ്യപ്പെടുത്തപ്പെട്ട സമാപനരേഖയിലാണ് ഈ ആഹ്വാനമുള്ളത്. ജീവിതം കഴിക്കുന്നതിന് തെരുവുകളെ ആശ്രയിക്കണ്ടിവരുന്ന കുട്ടികളും സ്ത്രീകളും ആണ് സാമൂഹ്യസാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്ക് കൂടുതല്‍ ഇരകളായിത്തീരുന്നതെന്ന് വ്യക്തമാക്കുന്ന രേഖ അത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിനു വേണ്ടി സാമ്പത്തികവും വ്യവസ്ഥാപിതവുമായ സകലവിഭവങ്ങളും ഉപയോഗപ്പെടുത്താനും പര്യാപ്തമായ നൈയമികസംവിധാനങ്ങള്‍ ഒരുക്കാനും സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.Source: Deepika
Read More of this news...
കരുണയിലൂടെ സ്നേഹമായ ദൈവം മനുഷ്യനെ നീതീകരിക്കുന്നു: സിനഡ്
ഫാ.ജോസഫ് സ്രാമ്പിക്കല്‍വത്തിക്കാന്‍ സിറ്റി: ദൈവം സ്നേഹമാണെന്നും തന്റെ കരുണയിലൂടെയാണു ദൈവം മനുഷ്യനെ നീതീകരിക്കുന്നതെന്നും കുടുംബത്തെക്കുറിച്ചുള്ള വത്തിക്കാന്‍ സിനഡില്‍ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കരുണ, സത്യം, കൃപ, നീതി ഇവ തമ്മില്‍ വൈരുധ്യങ്ങളില്ല. ദൈവകരുണയുടെ ശക്തി കുടുംബങ്ങളിലാണു പ്രകടമാകേണ്ടത്. നൈയാമിക ധ്വനിയുള്ള വാക്കുകളുടെ ഉപയോഗം കുറച്ച് കൃപ, ആശീര്‍വാദം, ജീവിത ഉടമ്പടി തുടങ്ങിയ വാക്കുകളാണു കുടുംബത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ സഭ ഉപയോഗിക്കേണ്ടത്. അതുപോലെ സഭ പിന്തുടരേണ്ടതു പുരുഷന്റെയും സ്ത്രീയുടെയും കൂട്ടായ്മയെക്കുറിച്ചു പറയുന്ന ഉല്പത്തി പുസ്തകത്തില്‍ ആരംഭിച്ച് ഈശോയുടെ ജീവിതത്തിലൂടെ മകുടമണിയിക്കുന്ന ദൈവത്തിന്റെ ബോധനരീതിയാണ്. കുടുംബത്തിന്റെ സുവിശേഷം ഒരു ഭാരമല്ല മറിച്ചു സ്വാതന്ത്യ്രത്തിലും സന്തോഷത്തിലും ജീവിക്കാനുള്ള വിളിയാണ്. കത്തോലിക്കര്‍ക്കു മാത്രമല്ല മനുഷ്യവംശത്തിനുതന്നെ പ്രത്യാശയുടെ ഉറവിടമാണത്. അതുകൊണ്ടു വിവേകത്തോടും ജ്ഞാനത്തോടെയുമുള്ള വ്യക്തിപരമായ പരിപാലന അജപാലകര്‍ കുടുംബങ്ങള്‍ക്കു നല്കണം. വിവിധ സംസ്കാരങ്ങള്‍ക്കനുയോജ്യമായ വേദപാഠപദ്ധതികള്‍ ഉണ്ടാകണം, വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ യുവാക്കള്‍ക്കനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ സഭ കൂടുതലായി പഠിക്കണം. നസ്രത്തിലെ കുടുംബത്തിന്റെ രഹസ്യത്തിലേക്കു പ്രവേശിക്കാന്‍ കുടുംബങ്ങളെ സഹായിക്കാന്‍ കാര്യക്ഷമവും ഗ്രാഹ്യവുമായ മാര്‍ഗം സഭ സ്വീകരിക്കണം. ദൈവത്തിന്റെ മഹത്വം അനുഭവിക്കാന്‍ വേണ്ടിയുള്ള അനുയോജ്യ സ്ഥലമാണു കുടുംബം. അടിസ്ഥാനമൂല്യം പഠിക്കുന്ന വിദ്യാലയമാണത്. പ്രാര്‍ഥനയുടെ ജീവിതവും പരിസ്ഥിതി കാര്യങ്ങളില്‍ താത്പര്യവും സ്നേഹത്തില്
Read More of this news...
അജപാലന ശുശ്രൂഷ ലഭിക്കുന്ന കുടുംബങ്ങള്‍ വെല്ലുവിളികളെ മറികടക്കും: മാര്‍ ആലഞ്ചേരി
ഫാ. ജോസഫ് സ്രാമ്പിക്കല്‍വത്തിക്കാന്‍ സിറ്റി: ലൈംഗിക അരാജകത്വത്തിനുള്ള ശക്തമായ മറുപടി ആത്മീയതയാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്നലെ വൈകുന്നേരം അഞ്ചിനു കുടുംബത്തിനുവേണ്ടിയുള്ള റോമന്‍ സിനഡിന്റെ ഒമ്പതാമതു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലന അനുധാവനത്തില്‍ വന്ന പരാജയമാണു പല രാജ്യങ്ങളിലെയും ക്രൈസ്തവ കുടുംബങ്ങളുടെ തകര്‍ച്ചയുടെ അടിസ്ഥാനകാരണം. കുട്ടികളെയും യുവജനങ്ങളെയും ദമ്പതികളെയും മാതാപിതാക്കളെയും അജപാലകര്‍ തുടര്‍ച്ചയായി അനുധാവനം ചെയ്യുന്നതുവഴിയാണു കുടുംബങ്ങളുടെ പുനരധിവാസം സാധ്യമാകുന്നത്. സഭയുടെ അജപാലന ശുശ്രൂഷ ലഭിക്കുന്ന കുടുംബങ്ങള്‍ക്കു കാലത്തിന്റെ വെല്ലുവിളികളെ മറികടക്കാനാകുമെന്നാണു ഭാരതത്തിലെ സഭയില്‍ തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലം വരെ അജഗണക്ഷേമത്തെക്കാള്‍ അധികാരവിനിയോഗമായിരുന്നു അജപാലകരുടെ സമീപനം. മെത്രാന്‍മാരുടെയും വൈദികരുടെയും സന്യസ്തരുടെയും അല്മായ നേതാക്കളുടെയും ഈ രംഗത്തെ മാനസാന്തരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിലൂടെയാണു കുടുംബ പ്രേഷിതത്വത്തെ നവീകരിക്കേണ്ടതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. മതേതരരാജ്യങ്ങള്‍ വ്യക്തിസ്വാതന്ത്യ്രത്തിന്റെ പേരില്‍ സൃഷ്ടിക്കുന്ന പല നിയമങ്ങളും ലൈംഗിക, ദാമ്പത്യ ജീവിതത്തില്‍ വിവിധങ്ങളായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. ലൈംഗികതയെ ധാര്‍മികതയുടെ ഭാഗമല്ലാതാക്കുകയും, വിവാഹപൂര്‍വബന്ധം, വിവാഹത്തിനു പുറത്തുള്ള ബന്ധം, വ്യഭിചാരം, സ്വവര്‍ഗ ലൈംഗികത, അശ്ളീല വെബ്സൈറ്റുകളുടെ ഉപയോഗം തുടങ്ങിയവയെ മനുഷ്യന്റെ ആവശ്യകതയുടെ ഭാഗമായി അവതരിപ്പിക്കുന്ന ആധുനികതയുടെ കപടസം
Read More of this news...
കോളജുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനു സര്‍ക്കാര്‍ മാര്‍ഗരേഖ
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് കാമ്പസുകളുടെയും ഹോസ്റലുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചു. ഇതുപ്രകാരം യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കാമ്പസിലെ എല്ലാ ആഘോഷങ്ങള്‍ക്കും സ്ഥാപന മേധാവിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പരിപാടിയുടെ വിശദാംശങ്ങള്‍, ഫണ്ടിന്റെ സ്രോതസ്, പ്രതീക്ഷിക്കുന്ന ചെലവ്, പങ്കെടുക്കുന്ന അതിഥികള്‍ തുടങ്ങിയവ പരിപാടിക്ക് അഞ്ചു പ്രവൃത്തിദിവസം മുമ്പ് ബന്ധപ്പെട്ട സ്റാഫ് അഡ്വൈസര്‍ മുഖാന്തിരം സ്ഥാപന മേധാവിയെ അറിയിച്ചിരിക്കണം. കോളജുകളിലെ ആഘോഷങ്ങള്‍ക്ക് അച്ചടക്കസമിതി മേല്‍നോട്ടവും നിരീക്ഷണവും നിര്‍വഹിക്കും. സ്ഥാപന മേധാവി അധ്യക്ഷനായും സ്റാഫ് അഡ്വൈസര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അച്ചടക്ക സമിതി അംഗങ്ങള്‍ എന്നിവര്‍ അംഗങ്ങളായുമുള്ള സമിതി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. കോളജില്‍ എല്ലാ വിദ്യാര്‍ഥികളും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. കോളജ് യൂണിയന്‍ ഓഫീസുകളുടെ പ്രവൃത്തിസമയം അധ്യയന ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയായി നിജപ്പെടുത്തി. എന്നിരുന്നാലും ആഘോഷ ദിവസങ്ങളില്‍ പ്രവര്‍ത്തനം രാത്രി 9 വരെ ദീര്‍ഘിപ്പിക്കാന്‍ സ്ഥാപന മേധാവിക്ക് അധികാരമുണ്ടായിരിക്കും. മധ്യവേനലവധിക്കാലത്ത് യൂണിയന്‍ ഓഫീസിന്റെ താക്കോല്‍ സ്ഥാപന മേധാവിയുടെ അധീനതയില്‍ സൂക്ഷിക്കണം. സ്ഥാപന മേധാവിയോ, കോളജ് കൌണ്‍സില്‍ നിയോഗിക്കുന്ന സമിതിയോ യൂണിയന്‍ ഓഫീസ് ഇടയ്ക്കിടെ സന്ദര്‍ശിക്കും. ആഘോഷ സമയത്തു കോളജ് കാമ്പസിലും ഹോസ്റലിലും യാതൊരുവിധ വാഹനങ്ങളും ഉപയോഗിക്കാന്‍ അനുവദിക്കില്ല. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്കു പാര്‍ക്!
Read More of this news...
യേശുവിനെപ്പോലെ വീക്ഷിക്കാന്‍ പഠിക്കുക
നമുക്ക് യേശുവില്‍ ദൃഷ്ടിയുറപ്പിക്കാം; യേശുവിനെപ്പോലെ വീക്ഷിക്കാനും പഠിക്കാം. അര്‍ജന്‍റീനയിലെ സന്ത്യാഗൊ ഡെല്‍ എസ്തേരോ എന്ന നഗരത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 12 വരെ നടന്ന മിഷനറി ഗ്രൂപ്പുകളുടെ നാലാമത് ദേശീയ സമ്മേളനത്തിനയച്ച സന്ദേശം വഴിയാണ് പാപ്പാ ഫ്രാന്‍സിസ് ഈ ഉദ്ബോധനം നല്കിയത്.മിഷനറി പ്രവര്‍ത്തനം എന്നാല്‍ യേശുവിനോടും ദൈവജനത്തോടുമുള്ള അതീവ താത്‌പര്യമാണെന്നും അതിനാല്‍ യേശുവില്‍ നമ്മുടെ ദൃഷ്ടിയുറപ്പിക്കാമെന്നും, യേശു കാണുന്നതുപോലെ ഈ ലോകത്തെ നോക്കികാണാന്‍ പഠിക്കാമെന്നും പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കളില്‍നിന്നോ, അദ്ധ്യാപകരില്‍നിന്നോ ആദ്യമായി യേശുവിനെ അറിഞ്ഞതിന്‍റെയും കണ്ടുമുട്ടിയതിന്‍റെയും ആനന്ദം മറക്കരുതെന്നും പ്രാര്‍ത്ഥന മുടക്കരുതെന്നും പരസ്പരം പ്രാര്‍ത്ഥനയില്‍ പിന്‍തുണയ്ക്കണമെന്നും പാപ്പാ നിര്‍ദ്ദേശിച്ചു.നാം കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതുമായവ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ നമുക്ക് കഴിയില്ലെന്നും അതിനാല്‍ ഒരു മനുഷ്യനായി പിറന്ന് നമ്മുടെ കുറവുകള്‍ ഏറ്റെടുത്ത്, അനുദിനം നമ്മുടെ കൈപിടിച്ച് കൂടെ നടക്കുന്ന യേശുവിനെ ഒരു മിഷനറി അറിയുകയും വീക്ഷിക്കുകയും ചെയ്യണമെന്ന്, ഏകദേശം മുവായിരത്തോളം പേര്‍ പങ്കെടുത്ത ഈ സമ്മേളനത്തിനയച്ച സന്ദേശത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. Source: Vatican Radio
Read More of this news...
കണ്ണഞ്ചും ലൗകിക സമ്പത്തും സന്തോഷവും നിരാശാദായകങ്ങള്‍
ലോകത്തിന്‍റെതായ സമ്പത്തും സന്തോഷവും വിജയവും കണ്ണഞ്ചിപ്പിക്കുന്നവയാ ണെങ്കിലും അവ പിന്നീട് നിരാശപ്പെടുത്തുമെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.ഒക്ടോബര്‍ 11, ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പ്‍ ഫ്രാന്‍സിസ് പാപ്പാ, അന്ന് ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച് വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളെ, വിശിഷ്യ, "നിത്യജീവന്‍ അവകാശമാ ക്കാന്‍ ഞാന്‍ എന്തു ചെയ്യണം?" എന്നു ധനികനായ യുവാവ് യേശുവിനോടു ചോദിക്കുന്നതും അതിന് യേശുനല്കുന്ന ഉത്തരവും അടങ്ങിയ മര്‍ക്കോസിന്‍റെ സുവിശേഷം പത്താം അദ്ധ്യായം 17 മുതല്‍ 30 വരെയുള്ള വാക്യങ്ങളെ അവലംബമാക്കി പങ്കുവച്ച ചിന്തകളിലാണ് ഈ ലോകം വച്ചുനീട്ടുന്ന സമ്പത്തിലും ആനന്ദങ്ങളിലും നേട്ടങ്ങളിലുമൊക്കെ അടങ്ങിയിരിക്കുന്ന ഈ അപകടത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. സമ്പത്തും സന്തോഷവും വിജയവും വാഗ്ദാനം ചെയ്യുന്നത് ജീവനാണെങ്കിലും അവ നേടിത്തരുന്നത് മരണമാണെന്ന് പാപ്പാ പറഞ്ഞു. സത്യജീവനില്‍, സമ്പൂര്‍ണ്ണവും അധികൃതവും പ്രശോഭിതവുമായ ജീവനില്‍, പ്രവേശിക്കുന്നതിന് കര്‍ത്താവ് നമ്മോടാവാശ്യ പ്പെടുന്നത് ഇത്തരം കപട സമ്പത്തുകളില്‍ നിന്നകലാനാണെന്നും പാപ്പാ ഓര്‍മ്മിച്ചു.വിശ്വാസവും ദ്രവ്യാസക്തിയും ഒന്നിച്ചു പോകില്ലയെന്ന സത്യവും പാപ്പാ ധനികയുവാവ് ദുഃഖിതനായി തിരിച്ചു പോകുന്ന സുവിശേഷസംഭവത്തെ ആധാരമാക്കി വിശദീകരിച്ചു.
Read More of this news...
ദശലക്ഷം കുട്ടികള്‍ ഒരുമിച്ച് ചൊല്ലുന്ന ജപമാല
ഒക്ടോബര്‍ 18-ന്, ലോകമെമ്പാടുമുള്ള ദശലക്ഷത്തിലേറെ കുട്ടികള്‍ ചേര്‍ന്ന് Aid to the Church in Need ( ACN )സംഘടനയുടെ നേതൃത്വത്തില്‍, ലോക സമാധാനത്തിനും ഐക്യത്തിനുമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും.ഒരു ദശലക്ഷം കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്നു എന്ന പേരില്‍ 2005 -ല്‍ വെനിസ്യൂലയില്‍ സമാരംഭിച്ചതാണ് ഈ ജപമാല പ്രാര്‍ത്ഥനാദിനം. വെനിസ്യൂലയിലെ കരാക്കാസ് എന്ന സ്ഥലത്ത് കുട്ടികള്‍ ഒരുമിച്ചു കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കവെ അവിടെ സന്നിഹിതരായിരുന്ന ചില സ്ത്രീകള്‍ക്ക് പരി. കന്യകാമറിയത്തിന്‍റെ സാന്നിദ്ധ്യം അനുഭവവേദ്യമായതിനെ തുടര്‍ന്നും, ഒരു ദശലക്ഷം കുട്ടികള്‍ ഒരുമിച്ച് ജപമാല ചൊല്ലിയാല്‍ ലോകത്തിനു മാറ്റം വരും എന്ന വിശുദ്ധ പാദരേ പിയോയുടെ വാഗ്ദാനത്തെ അവരിലൊരാള്‍ അനുസ്മരിക്കുകയും ചെയ്തതുമുതലാണ് 10 വര്‍ഷമായി ഈ ജപമാല ദിനമാചരിച്ചു വരുന്നത്.നാലു വന്‍കരകളിലായി 21 രാജ്യങ്ങളിലെ ACN ശാഖകള്‍ ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുക.അതോടൊപ്പം "കുട്ടികളുടെ ബൈബിള്‍" എന്ന വചനപുസ്തക വിതരണവും ACN നടത്തുന്നുണ്ട്. കുട്ടികളുടെ ഇടയില്‍ ജപമാല ഭക്തി വളര്‍ത്തുന്നതിനായി ' ഞങ്ങള്‍ കുട്ടികള്‍ ജപമാല പ്രാര്‍ത്ഥിക്കുന്നു' എന്ന പേരില്‍ എട്ടു ഭാഷകളിലായി 600000-ത്തോളം ചെറുപുസ്തകങ്ങളും സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്.Source: Vatican Radio
Read More of this news...
രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു കൊടിയേറി
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു രാമപുരം സെന്റ് അഗസ്റിന്‍സ് ഫൊറോന പള്ളിയില്‍ കൊടിയേറി. വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ കൊടിയേറ്റുകര്‍മം നിര്‍വിക്കും. 16 നാണു പ്രധാന തിരുനാള്‍. 15 വരെ തീയതികളില്‍ രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, സന്ദേശം, ലദീഞ്ഞ്. പ്രധാന തിരുനാള്‍ ദിനമായ 16 നു രാവിലെ 5.30, 6.30, 7.30, 8.30 - വിശുദ്ധ കുര്‍ബാന. വൈസ് പോസ്റുലേറ്റര്‍ റവ. ഡോ. കുര്യന്‍ മാതോത്ത്, ഫാ. മാര്‍ട്ടിന്‍ പന്തിരുവേലില്‍, ഫാ. ജോര്‍ജ് നെല്ലിക്കുന്ന് ചെരുവുപുരയിടം എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഒമ്പതിനു നേര്‍ച്ച വെഞ്ചരിപ്പ്. പത്തിന് ആഘോഷമായ റാസ കുര്‍ബാന - മാര്‍ ജോര്‍ജ് ഞരളക്കാട്ട്. 11 ന് ഡിസിഎംഎസ് തീര്‍ഥാടകര്‍ക്കു സ്വീകരണം. 12 നു പ്രദക്ഷിണം. 2.30, 3.30, 4.30 - വിശുദ്ധ കുര്‍ബാന. ഫാ. ജോസഫ് നാട്ടുനിലം, ഫാ. ജിമ്മി വടക്കന്‍, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും.
Source: Deepika
Read More of this news...
ജാബുവ രൂപതാധ്യക്ഷനായി ഡോ.ബേസില്‍ ഭൂരിയ SVD അഭിഷിക്തനായി.
മേഘനഗര്‍ (മധ്യപ്രദേശ്): ജാബുവ രൂപതാധ്യക്ഷനായി ഡോ.ബേസില്‍ ഭൂരിയ എസ്വിഡി അഭിഷിക്തനായി. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സാല്‍വത്തോറെ പെനാക്കിയോ മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച്ബിഷപ്പുമാരായ ഡോ.ലെയോ കൊര്‍ണേലിയോ, ഡോ.ഏബ്രഹാം വിരുത്തിക്കുളങ്ങര എന്നിവരും 15 ബിഷപ്പുമാരും സഹകാര്‍മികരായിരുന്നു.
Source: Deepika
Read More of this news...
ഡമഷീനോ കോളജിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാ ടനം
ഫാ. ജോസഫ് സ്രാമ്പിക്കല്‍വത്തിക്കാന്‍ സിറ്റി: മിശിഹായാണു സത്യത്തിന്റെയും ജ്ഞാനത്തി ന്റെയും പൂര്‍ണതയെന്നു പൌ രസ്ത്യ തിരുസംഘത്തിന്റെ അധ്യ ക്ഷന്‍ കര്‍ദിനാള്‍ ലെയോനാര്‍ഡോ സാന്ദ്രി. റോമിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന സീറോ മലബാര്‍, സീറോ മലങ്കര സഭകളില്‍പ്പെട്ട വൈദികര്‍ താമസിക്കുന്ന ഡമഷീനോ കോളജിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാ ടനത്തോടനുബന്ധിച്ചു വിശുദ്ധ കു ര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മിശിഹാ യോട് സ്നേഹം ഉണ്െടങ്കില്‍ മാ ത്രമേ ജീവിതത്തില്‍ സഹനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളു. തങ്ങളുടെ അജപാലനശുശ്രൂഷ യില്‍ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും ത്യാഗപൂര്‍വം നന്മചെയ്യാന്‍ വൈദികര്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദികനായി അഭിഷിക്തനാകുന്നതു ദൈവജനത്തിനുവേണ്ടിയാണെന്നും മാമ്മോദീസാ മുതല്‍ സ്വാ ഭാവിക മരണം വരെ സഭാമക്കളെ ശുശ്രൂഷിക്കാന്‍ വൈദികര്‍ക്കു ക ടമയുണ്െടന്നും ഉദ്ഘാടനയോ ഗത്തില്‍ സീറോമലബാര്‍ സഭ മേ ജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മാര്‍പാപ്പമാര്‍ക്കു പൌരസ്ത്യ സഭകളോടുള്ള സ്നേഹത്തിന്റെ തെളിവാണു ഡമഷീനോ കോളജെന്നും അ ദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുറിയാനി സഭകളുടെ പൈതൃകവും ആധ്യാത്മികതയും സാര്‍വത്രികസഭയുടെയും മനുഷ്യവംശത്തിന്റെയും സ്വന്തമാണെന്നു സമ്മേളനത്തില്‍ പ്രസംഗിച്ച സീറോമലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പറഞ്ഞു. വിശുദ്ധിയും ബുദ്ധിയുമുള്ള വൈദികരാണ് സഭയുടെ സമ്പത്തെന്നും അവരുടെ ആധ്യാത്മിക, ബൌദ്ധിക ഉന്നമനത്തിനു സഭ വളരെ പ്രാധാന്യം നല്‍കുന്നുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൌരസ്ത്യ തിരുസംഘത"
Read More of this news...
ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന് കേരളസഭാതാരം അവാര്‍ഡ്
ഇരിങ്ങാലക്കുട: കേരള ക്രൈസ്തവസഭയ്ക്കു നല്കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചുനല്‍കുന്ന കേരളസഭാതാരം അവാര്‍ഡിന് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം തലവന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം അര്‍ഹനായതായി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. 1979 മുതല്‍ വര്‍ഷംതോറും നല്കിവരുന്ന അവാര്‍ഡാണിത്. ഇരിങ്ങാലക്കുട രൂപതാതിര്‍ത്തിയില്‍ വിശിഷ്ടസേവനം കാഴ്ചവച്ചവര്‍ക്കു നല്കുന്ന സേവന പുരസ്കാരത്തിനു സിസ്റര്‍ മരിയ എഫ്സിസി, അഡ്വ. കെ.ജെ. ജോണ്‍സന്‍ എന്നിവരും അര്‍ഹരായി.
Source: Deepika
Read More of this news...
ചായ് ( CHAI) ശില്പശാല നടത്തി
കൊച്ചി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം ആശുപത്രി ഡയറക്ടര്‍മാര്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കുമായി മൂന്നു ദിവസത്തെ ശില്പശാല നടത്തി. പങ്കെടുത്തവര്‍ക്കു ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. ചായ് കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ബ്രദര്‍ തോമസ് കരോണ്ടുകടവില്‍, ചായ് ദേശീയ വൈസ്പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറമ്പില്‍, സിസ്റര്‍ രേഖ, ജയിംസ് മാഞ്ഞൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika
Read More of this news...
ക്രിസ്തീയവിശ്വാസവും സമ്പത്തിനോടുള്ള ഭ്രമവും ഒന്നിച്ചു പോകില്ല: മാര്‍പാപ്പ
ഫാ. ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ വിശ്വാസത്തിനും സമ്പത്തിനോടുള്ള ഭ്രമത്തിനും ഒന്നിച്ചു പോകാന്‍ സാധിക്കുകയില്ലെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല പ്രാര്‍ഥനയ്ക്കു മുമ്പായി മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തിലെ ധനികനായ ചെറുപ്പക്കാരന്റെ ജീവിതാനുഭവം വ്യാഖ്യാനിച്ചുകൊണ്ട് വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. ധനികനായ ചെറുപ്പക്കാരന്റെ ഹൃദയം രണ്ടു യജമാനന്മാരായ ദൈവത്തിന്റെയും സമ്പത്തിന്റെയും നടുവില്‍ വിഭജിതമായിരുന്നു. ഈശോയുടെ സ്നേഹപൂര്‍വമായ നോട്ടത്താല്‍ മാനസാന്തരപ്പെടാനായി വിട്ടുകൊടുക്കുവാന്‍ ഈ ചെറുപ്പക്കാരനു സാധിച്ചില്ല. കര്‍ത്താവിന്റെ സ്നേഹം എളിമയോടും നന്ദിയോടും കൂടെ സ്വീകരിക്കുമ്പോള്‍ മാത്രമേ വിഗ്രഹങ്ങളുടെ വശീകരണത്തില്‍നിന്നും നമ്മുടെ മിഥ്യാ ബോധത്തില്‍നിന്നുണ്ടാകുന്ന അന്ധതയില്‍നിന്നും നമുക്കു മോചനം ലഭിക്കുകയുള്ളു. സമ്പത്തും സന്തോഷവും വിജയവും നമ്മുടെ കണ്ണഞ്ചിപ്പിക്കുമെങ്കിലും പിന്നീട് അവ നമ്മെ നിരാശപ്പെടുത്തുന്നു. അവ ജീവന്‍ വാഗ്ദാനം ചെയ്യുന്നെങ്കിലും മരണമാണു നമുക്കു നേടിത്തരുന്നത്. ഈശോ നമ്മോടാവശ്യപ്പെടുന്നത് ഇത്തരം കള്ള സമ്പത്തുകളില്‍ നിന്നു നമ്മെ വേര്‍പെടുത്താനും നിത്യജീവനിലേക്കു പ്രവേശിക്കാനുമാണ്. നിത്യജീവന്‍ എന്നു പറഞ്ഞാല്‍ ആനന്ദം എന്നാണ് അര്‍ഥമാക്കുന്നത്.അതു മരണാനന്തരമുള്ള ജീവിതം മാത്രമല്ല, മറിച്ചു പൂര്‍ണവും പൂര്‍ത്തീകരിക്കപ്പെട്ടതും പരിമിതിയില്ലാത്തതും സത്യവും ആധികാരികവും പ്രകാശപൂര്‍ണവുമായ ജീവിതമാണെന്നും മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഉണ്ടായിരുന്ന യുവതീയുവാക്കളോട് അവര്‍ക്ക് ഈശോയുടെ നോട്ടം ഉണ്ടായിട്ടുണ്േടാ എന്
Read More of this news...
ദൈവസ്വരം ശ്രവിക്കുന്നതിനായി മറ്റെല്ലാ ശബ്ദങ്ങളെയും പരിത്യാഗം ചെയ്യുക
ദൈവസ്വരം ശ്രവിക്കുന്നതിനായി നമ്മിലെ മറ്റെല്ലാ ശബ്ദങ്ങളെയും പരിത്യാഗം ചെയ്യുകയെന്ന് ഗ്രീസിലെ കപ്പൂച്ചിന്‍ ആര്‍ച്ചുബിഷപ്പ് യോവാന്നിസ് സ്പിത്തേരിസ് ഓര്‍മ്മിപ്പിച്ചു.മെത്രാന്മാരുടെ 14-മതു സിനഡിലെ ആറാം പൊതുയോഗത്തിന്‍റെ മൂന്നാംയാമ പ്രാര്‍ത്ഥനാവേളയില്‍ നല്കിയ വചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞതാണ് ഇക്കാര്യം. "അനുസരണം ബലിയെക്കാള്‍ ഉത്തമം" എന്ന സാമൂവേലിന്‍റെ ഒന്നാം പുസ്തകം 15-ാമദ്ധ്യായത്തിലെ വാക്യത്തെ സംബന്ധിച്ചാണ് അദ്ദേഹം വചനം പങ്കുവച്ചത്. ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതിനെക്കാള്‍ കര്‍ത്താവിന് പ്രീതികരം തന്‍റെ കല്പന അനുസരിക്കുന്നതല്ലേ? വിശുദ്ധി അടങ്ങിയിരിക്കുന്നത് ആത്മീയമല്ലാത്ത ബാഹ്യമായ ആചാരങ്ങളുടെയോ ബലിയര്‍പ്പണങ്ങലുടെയോ പൂര്‍ത്തീകരണത്തിലല്ല. മറിച്ച് പരസ്പരം സ്നേഹിക്കുക എന്ന സുപ്രധാന കല്പന നിറവേറ്റുന്നതിലാണ്.ദൈവ സ്നേഹ കൂട്ടായ്മയിലേയ്ക്ക് നിരന്തരം നമ്മെ ക്ഷണിക്കുന്ന അവിടുത്തെ ദിവ്യസ്വരം നിരാകരിച്ചുകൊണ്ട്, നന്മപ്രവര്‍ത്തികളില്‍ സ്വയം രക്ഷ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന വിവിധ തരത്തിലുള്ള ഉള്‍പ്രേരണകള്‍ ശ്രവിക്കുന്നത് പരിത്യാഗം ചെയ്യണമെന്ന് ആര്‍ച്ചുബിഷപ്പ് ഉദ്ബോധിപ്പിച്ചു. അനുസരണമാണ് ബലിയേക്കാള്‍ ഉത്തമമെന്ന നിര്‍ദ്ദേശം ദൈവസ്വരമായെന്നും, സഭാചരിത്രത്തിലും വിശുദ്ധരുടെ ജീവിതങ്ങളിലും വെളിച്ചം പകര്‍ന്നുവെന്നും, അതിന്നും തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. Source: Vatican Radio
Read More of this news...
കെഎസ്ടി (KST) ശുശ്രൂഷകരുടെ സംഗമം
പാലാ: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കേരള സേവാസമിതി യുടെ ആഭിമുഖ്യത്തില്‍ 24നു കേരളത്തിലെ നവീകരണത്തിന്റെ വിവിധ തലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന എ ല്ലാ മിനിസ്ട്രികളും കളമശേരി സെ ന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഗമിക്കും. കെഎസ്ടിയുടെ കീഴിലുള്ള 24 സോണുകളില്‍നിന്നുമുള്ള 10 മിനിസ്ട്രികളില്‍നിന്നായി ആയിരത്തിലധികം ആളുകള്‍ ഡി ഡാക്കേ-2015 എന്ന സംഗമത്തില്‍ പങ്കെടുക്കും. പ്രവര്‍ത്തനങ്ങളെ വി ലയിരുത്തുന്നതിനും നവീകരണത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഏകദിന പഠനശിബിരമാ ണു നടക്കുന്നത്. രാവിലെ ഒന്‍പതിന് ആരാധനയ് ക്കുശേഷം എന്‍എസ് ടി ചെയര്‍മാന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. റവ.ഡോ.ജോസ് മണിപ്പറമ്പില്‍, ഷാജി വൈക്കത്തുപറന്വില്‍, സെബാസ്റ്യ ന്‍ താന്നിക്കല്‍ എന്നിവര്‍ ക്ളാസുകള്‍ നയിക്കും. കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ റാഫേല്‍ തട്ടില്‍ സമാപന സന്ദേശം നല്‍കും. വൈകുന്നേരം നാലിനു ഫാ. വര്‍ഗീസ് മുണ്ടയ്ക്കലിന്റെ നേ തൃത്വത്തില്‍ നടത്തുന്ന ആരാധ നയോടെ പ്രോഗ്രാം സമാപിക്കും. കെഎസ്ടി ചെയര്‍മാന്‍ ഫാ.സെബാസ്റ്യന്‍ കറുകപ്പള്ളില്‍, വൈസ് ചെയര്‍മാന്‍ വി.വി.അഗസ്റിന്‍, സെക്രട്ടറി ജാന്‍സ് കക്കാട്ടില്‍, സര്‍വീസ് ടീം അംഗങ്ങളായ സിസ്റര്‍ ഗ്രേസ് തോമസ്, പോള്‍ വിജയകുമാര്‍, സന്തോഷ് തലച്ചിറ, ഗീതാ ഷാജന്‍, ലിസി ജോസ് തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സംഗമത്തിന് മുന്നോടിയായി 23നു വൈകുന്നേരം അഞ്ചു മുതല്‍ മിനിസ്ട്രി സെന്‍ട്രല്‍ ടീം അംഗങ്ങള്‍ എമ്മാവൂസില്‍ ഒരുമിച്ചു ചേരുന്നു. കെഎസ്ടി വൈസ് ചെയര്‍മാന്‍ ഇടുക്കി തങ്കച്ചന്‍ ക്ളാസെടുക്കും.
Source: Deepika
Read More of this news...
അശുദ്ധാരൂപിക്കെതിരെ ജാഗ്രത പാലിക്കുക - പാപ്പാ
മനസ്സാക്ഷിയെ മയക്കത്തിലാഴ്ത്തുന്ന ദുഷ്ടാരൂപിയുടെ പ്രവര്‍ത്തനത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ അനിവാര്യത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച (09/10/15) പ്രഭാതത്തിലര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, [യേശു ഊമനില്‍ നിന്ന് പിശാചിനെ ബഹിഷ്ക്കരിച്ചപ്പോഴുണ്ടായ ജനങ്ങളുടെ പ്രതികരണത്തിന് അവിടന്ന് നല്കുന്ന ഉത്തരം, (ലൂക്കാ. 11:15 - 16) ] വിശകലനം ചെയ്യുക യായിരുന്നു ഫ്രാന്‍സിസ് പാപ്പാ. നമ്മുടെ മനസ്സാക്ഷിയെ മയക്കാന്‍ അശുദ്ധാത്മാവിന് കഴിഞ്ഞാല്‍ അത് സാത്താന്‍റെ യഥാര്‍ത്ഥ വിജയമാണെന്നും അങ്ങനെ ദുഷ്ടാരൂപി നമ്മുടെ അന്തഃകരണ ത്തിന്‍റെ അധിപനായി മാറുന്നുവെന്നും പാപ്പാ പറഞ്ഞു. സാത്താന്‍ മനസ്സാക്ഷിയെ മയക്കത്തിലാഴ്ത്തുന്നത് വലിയൊരു തിന്മയാണെന്നും ഇത് എല്ലായിടത്തും സംഭവിക്കുന്നുണ്ടെന്നും പാപ്പാ വിശദീകരിച്ചു. ആകയാല്‍ പ്രലോഭിപ്പിക്കുയും വശീകരിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നവ നമ്മുടെ മനസ്സാക്ഷിയിലേക്ക് പ്രവേശിക്കാതിരിക്കുന്നതിന് വിവേചന ബുദ്ധിയുള്ളവരായിരിക്കാനും ജാഗരൂഗരായിരിക്കാനും പാപ്പാ ഉപദേശിച്ചു. "ജാഗരൂഗത"കൊണ്ടുദേദശിക്കുന്നത് അനുദിന ആത്മശോധനയാണെന്നും "വിവേചനബുദ്ധി"കൊണ്ടര്‍ത്ഥമാക്കുന്നത് വ്യാഖ്യാനങ്ങളും വാക്കുകളും പ്രബോധനങ്ങളുമൊക്കെ എവിടെനിന്നു വരുന്നു, ആരാണ് പറയുന്നത് എന്നൊക്കെ തിരിച്ചറിയുകയാണെന്നും പാപ്പാ വിശദീകരിച്ചു.Source: Vatican Radio
Read More of this news...
മദ്ധ്യപൂര്‍വ്വദേശത്തിനു വേണ്ടി പാപ്പായുടെ അഭ്യര്‍ത്ഥന
മദ്ധ്യപൂര്‍വ്വദേശത്ത് സംഘര്‍ഷങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ സ്വാര്‍ത്ഥതാല്പര്യം വെടിഞ്ഞ് സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് അവര്‍ക്ക് ഫലപ്രദമായ സഹായമേകാന്‍ മാര്‍പ്പാപ്പാ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. വത്തിക്കാനില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച(04/10/15)ഉദ്ഘാടനം ചെയ്യപ്പെട്ട മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരാണപൊതുയോഗത്തിന്‍റെ ആറാം ദിനമാ യിരുന്ന വെള്ളിയാഴ്ചത്തെ (09/10/15) പൊതുസമ്മേളന തുടക്കത്തിലാണ് ഫ്രാന്‍സിസ് പാപ്പാ മദ്ധ്യപൂര്‍വ്വദേശത്തിനു വേണ്ടിയുള്ള തന്‍റെ അഭ്യര്‍ത്ഥന നവീകരിച്ചത്. നിലവിലുള്ള സംഘര്‍ഷങ്ങള്‍ക്കറുതി വരുത്തുന്നതിന് ബന്ധപ്പെട്ടവര്‍ തങ്ങളുടെ ക്ഷണിക താല്പര്യങ്ങള്‍ക്കപ്പുറത്തേക്ക് സ്വന്തം ചക്രവാളങ്ങളെ വ്യാപിപിക്കുന്നതിന് ഫലപ്രദമായ സഹായമേകുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ അന്താരാഷ്ട്രസമൂഹത്തോട് താന്‍ മെത്രാന്മാരുടെ സിനഡിനോടു ചേര്‍ന്ന് ഹൃദയംഗമമായി അഭ്യര്‍ത്ഥിക്കുകയാണെന്ന് പാപ്പാ പറഞ്ഞു. ഈ സിനഡു സമ്മേളനത്തിന്‍റെ പൊതുയോഗങ്ങളില്‍ (GENERAL CONGREGATIONS) നാലാമത്തേതായിരുന്ന വെള്ളിയാഴ്ചത്തെ ആദ്യപൊതുയോഗത്തിന്‍റെ ആരംഭത്തില്‍ നടന്ന മൂന്നാം യാമ പ്രാര്‍ത്ഥന മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ അനുരഞ്ജനത്തിനും സമാധാനത്തിനുംവേണ്ടി സമര്‍പ്പിക്കാന്‍ മാര്‍പ്പാപ്പാ സനിഡുപിതാക്കന്മാരെ ക്ഷണിക്കുകയും ചെയ്തു. സിറിയയിലും ഇറാക്കിലും ജറുസലേമിലും ജോര്‍ദ്ദാന്‍റെ പശ്ചിമതീരത്തും , അനേകം നിരപരാധികളായ പൗരന്മാരെ ഇരകളാക്കുകയും വന്‍ മാനവികപ്രതിസന്ധിയുളവാക്കുകയും ചെയ്തുകൊണ്ട് അക്രമപ്രവര്‍ത്തനങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നതില്‍ പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധത്തിന്‍റെ ഫലം നാശമാ
Read More of this news...
വിശ്വാസം ഒരാന്തരിക വീക്ഷണം:- കല്‍ദായ പാത്രിയാര്‍ക്കീസ് സാക്കൊ
ജീവിതത്തിന് അര്‍ത്ഥമേകുന്നത് വിശ്വാസമാകയാല്‍ അതാണ് നീതീകരിക്കപ്പെടുന്നതിനും ദൈവമക്കളാക്കപ്പെടുന്നതിനുമുള്ള അടിസ്ഥാന വ്യവസ്ഥയെന്ന് ഇറാക്കിലെ, ബാബിലോണിയായിലെ കല്‍ദായകത്തോലിക്കാപാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ.മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണപൊതുയോഗത്തിന്‍റെ വെള്ളിയാഴ്ച ( 09/10/15) രാവിലെ നടന്ന നലാം പൊതുയോഗത്തിന്‍റെ ആരംഭത്തില്‍, മൂന്നാംയാമപ്രാര്‍ത്ഥനാവേളയില്‍, നടത്തിയ വചനവിശകലനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. വിശ്വാസം ഒരാന്തരിക വീക്ഷണമാണെന്നും അനുദിന ജീവിത ക്ലേശങ്ങളില്‍ ജീവിക്കപ്പെടേണ്ടതാണതെന്നും അദ്ദേഹം പ്രസ്താവിച്ചു. സ്നേഹമെന്ന പോലെതന്നെ വിശ്വാസവും ജീവിതത്തിന്‍റെ സുദീര്‍ഘയാത്രയില്‍ അനുദിനം വളരേണ്ട ഒരുത്തരവാദിത്വമാണെന്നും വിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കുള്ള വളര്‍ച്ചയാണതെന്നും പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ വിശദീകരിച്ചു. ഇറാക്കിലെ ക്രൈസ്തവരുടെ അനുഭവവും അദ്ദേഹം വിശ്വാസവുമായി ബന്ധപ്പെടുത്തി അനുസ്മരിച്ചു. തങ്ങളുടെ വിശ്വാസത്തോട് വിശ്വസ്തരായിരിക്കുന്നതിന് സകലതും ഉപേക്ഷിച്ചവര്‍ അവരിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.Source:Vatican Radio
Read More of this news...
കേരള കാത്തലിക് ഫെഡറേഷന്‍ നേതൃ സമ്മേളനം നാളെ (11-10-2015)
കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, മലങ്കര കാത്തലിക് അസോസിയേഷന്‍ എന്നിവയുടെ സംയുക്തവേദിയായ കേരള കാത്തലിക് ഫെഡറേഷന്റെ (കെസിഎഫ്) നേതൃസമ്മേളനം നാളെ രാവിലെ 10.30ന് എറണാകുളം പിഒസിയില്‍ നടക്കും. കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനംചെയ്യും. കെസിഎഫ് പ്രസിഡന്റ് പി.ഐ. ലാസര്‍ അധ്യക്ഷത വഹിക്കും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, കെസിഎഫ് ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.ജോസ് കോട്ടയില്‍, ഡോ.എഡ്വേര്‍ഡ് എടേഴത്ത്, ആന്റണി ചടയംമുറി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗം തെരഞ്ഞെടുക്കും.
Source: Deepika
Read More of this news...
കുടുംബം ദൈവസ്നേഹത്തിന്‍റെ മുഖ്യ സാക്ഷികള്‍: പാപ്പാ
കുടുംബം ദൈവസ്നേഹത്തിന്‍റെ മുഖ്യ സാക്ഷികളാണെന്ന് പാപ്പാ ഫ്രാന്‍സിസ് ബുധനാഴ്ചത്തെ പൊതുക്കൂടിക്കാഴ്ച വേളയില്‍ പങ്കുവച്ച വചനസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.ദൈവത്തിന്‍റെ വഴികളിലൂടെ നടക്കുന്ന കുടുംബം ദൈവസ്നേഹത്തിന്‍റെ പ്രധാന സാക്ഷികള്‍ ആകയാല്‍ സഭയുടെ എല്ലാ സമര്‍പ്പിതസേവനത്തിനും അര്‍ഹരുമാണ്. സഭയുടെ ഈ ശ്രദ്ധയും കരുതലും വ്യാഖ്യാനിക്കുന്നതിനാണ് സിനഡ് വിളിച്ചുകൂട്ടിയിരിക്കുന്നത്. സഭയും കുടുംബവും തമ്മില്‍ അഭേദ്യമായ ബന്ധം നിലനിര്‍ത്താന്‍, മാനവസമൂഹത്തിന്‍റെ മുഴുവന്‍ നന്മയെ കരുതിയുള്ള തുറന്ന കാഴ്ചപ്പാടുകളുണ്ടാവാന്‍ ഈ മതബോധന പര്യാലോചനകള്‍ പ്രചോദിപ്പിക്കട്ടെ. അതിനായി എല്ലാവിധവും, പ്രഥമമായി പ്രാര്‍ത്ഥനയിലൂടെയും ജാഗ്രതയിലൂടെയും, സിനഡിനെ നമുക്ക് പിന്‍തുണയ്ക്കാം.ഇന്നത്തെ സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുദിനജീവിതത്തെ സൂഷ്മമായി വീക്ഷിക്കുമ്പോള്‍ കുടുംബാത്മീയതയുടെ ശക്തമായ ഒരു പ്രചോദനം അത്യാവശ്യമാണെന്ന് കാണുവാന്‍ സാധിക്കും. എല്ലാതരത്തിലും ഉള്ള ബന്ധങ്ങള്‍ ഇന്ന് വളരെ യുക്തിസഹമായും ആചാരപരമായും ചിട്ടപ്പെടുത്തിയതും ആയി കാണപ്പെടുന്നു, എന്നാല്‍ ചിലപ്പോള്‍ അവ വളരെ നിര്‍ജ്ജലീകരിക്കപ്പെട്ടതും വിരസമായതും അജ്ഞാതവും ആയി കാണപ്പെടുന്നു. എല്ലാവിധത്തിലും ഉള്‍ക്കൊള്ളുന്നവരാകാന്‍ ആഗ്രഹിക്കുന്നെങ്കിലും ഏകാന്തതയിലും അവഗണനയിലുമാണധികമാളുകളും എത്തിപ്പെടുന്നത്.മനുഷ്യത്വപരമായ കാഴ്ചപ്പാടുകളോടെ സമൂഹം മുഴുവനും കുടുംബങ്ങളോട് തുറവിയുള്ളവരാകണം. കെട്ടുറപ്പില്ലാത്ത സ്നേഹബന്ധങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തിയ മനുഷ്യ ബന്ധങ്ങള്‍ നല്കുന്ന കാഴ്‌ചകളാണ് ഇന്ന് കുട്ടികള്‍ക്ക് ജീവിതത്തോടുള്ള പ്രധാന വീക്ഷണങ്ങള്‍ പ്രദാനം ചെയ്യുന്നത്.
Read More of this news...
അജപാലകര്‍ പ്രവാചകദൌത്യം നിര്‍വഹിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
വത്തിക്കാനില്‍ നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍തന്റെ കാലഘട്ടത്തില്‍ ജറെമിയാ പ്രവാചകന്‍ പ്രവാചകദൌത്യം നിര്‍വഹിച്ചതുപോലെ ഈ കാലഘട്ടത്തില്‍ അജപാലകര്‍ വ്യക്തിപരമായ സാക്ഷ്യത്തിലൂടെയും ജനത്തെ ദൈവവചനത്താല്‍ സഹായിച്ചുകൊണ്ടും പ്രവാചകദൌത്യം നിര്‍വഹിക്കണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്നലെ രാവിലെ ഒമ്പതിന് സിനഡ് ഹാളില്‍ നടപടിക്രമങ്ങളുടെ തുടക്കത്തില്‍ യാമപ്രാര്‍ഥനയ്ക്കിടയ്ക്കു മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജറെമിയാ പ്രവാചകന്റെ പുസ്തകം 22-ാം അധ്യായം മൂന്നാം വാക്യത്തെ അടിസ്ഥാനമാക്കിയാണു വചനസന്ദേശം നല്‍കിയത്. പ്രവാചക ദൌത്യം ഏറ്റെടുക്കുന്നവര്‍ സഹിക്കാന്‍ തയാറാകണം. ജറമിയാ പ്രവാചകന്റെ ജീവിതം അദ്ദേഹം നല്‍കിയ സന്ദേശത്തിന്റെ പ്രതീകമാണ്. സഹനവും നാശവും ഏറ്റെടുക്കേണ്ടതായി വന്നു. മൂന്നു അടയാളങ്ങള്‍ തന്റെ ജീവിതത്തില്‍ സ്വീകരിക്കാനായി പ്രവാചകനോട് ദൈവം ആവശ്യപ്പെടുന്നു. വിവാഹം കഴിക്കരുത്, മൃതസംസ്കാരങ്ങളില്‍ പങ്കെടുക്കരുത്, വിരുന്നുകളില്‍ പങ്കെടുക്കരുത്. വധുവായ ഇസ്രായേല്‍ യഹോവയുടെ സ്നേഹം തിരസ്കരിക്കുന്നതുകൊണ്ടു പ്രവാചകന്‍ മണവാട്ടിയുടെ അഗാധമായ സ്നേഹം അനുഭവിക്കരുത്. ദൈവം ഏകാന്തത അനുഭവിക്കുന്നതുകൊണ്ടു പ്രവാചകന്‍ ഏകാന്തത അനുഭവിക്കണം. ക്രിസ്തീയ കാലഘട്ടത്തില്‍ ബ്രഹ്മചര്യം ഒരു അടയാളമായി നില്‍ക്കുന്നു. ഇസ്രായേല്‍ ജനത്തോടുള്ള എല്ലാ വികാരങ്ങളും യഹോവയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നതിനാല്‍ പ്രവാചകന്‍ വിലപിക്കാനോ, മരിച്ചവരോട് കരുണകാണിക്കാനോ പാടില്ല. ഇസ്രായേല്‍ക്കാര്‍ മരിക്കുമ്പോള്‍ ആരും വിലപിക്കാന്‍ ഉണ്ടാകില്ല. ഇസ്രായേല്‍ക്കാരുടെ ഇടയില്‍ ആഘോഷിക
Read More of this news...
മുറിവേറ്റ കുടുംബങ്ങളെ ശുശ്രൂഷിക്കാന്‍ കടമ: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാനില്‍നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍ മുറിവേറ്റ കുടുംബങ്ങളെ കണ്െടത്തി ശുശ്രൂഷിക്കാന്‍ കത്തോലിക്കാ സഭയ്ക്കു കടമയുണ്െടന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയിലും സമകാലിക സമൂഹത്തിലും കുടുംബത്തിന്റെ വിളിയും ദൌത്യവും എന്ന വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്തിട്ടുള്ള മെത്രാന്‍ സിനഡിന്റെ പതിന്നാലാമത് സാധാരണ പൊതുസമ്മേളനം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഉദ്ഘാടനം ചെയ്യവേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. വിവാഹത്തിന്റെ ഐക്യവും അവിഭാജ്യതയും സംരക്ഷിക്കാനും സത്യത്തോടും സ്നേഹത്തോടും തന്നെ വിളിച്ച ഈശോയോടു വിശ്വസ്തരായിരിക്കാനും സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സത്യമില്ലാത്ത സ്നേഹം വഴിതെറ്റിയ സ്നേഹമാണ്. സഭ വിളിക്കപ്പെട്ടിരിക്കുന്നതു തെറ്റുപറ്റുന്നവരുടെ നേരേ വിരല്‍ചൂണ്ടാനും വിധിക്കാനുമല്ല. അവരെ അന്വേഷിച്ചിറങ്ങുന്ന, ശുശ്രൂഷിക്കുന്ന, അനുഗമിക്കുന്ന രക്ഷയുടെയും ജീവന്റെയും ഉറവിടമായ ദൈവത്തിലേക്കു നയിക്കുന്ന സഭയെയാണ് ഈ കാലഘട്ടത്തിന് ആവശ്യം. വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള ദൈവത്തിന്റെ സ്വപ്നത്തോടു സഹകരിക്കാത്ത മനുഷ്യഹൃദയം തളര്‍ന്നുപോകുന്നു. ദൈവത്തിനും ലോകത്തിനും ഇടയിലുള്ള ഒരു പാലമായി ഇരിക്കാനാണു സഭ വിളിക്കപ്പെട്ടിരിക്കുന്നതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. വിശ്വാസികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നലെ പത്തിനു തുടങ്ങി പതിനൊന്നരയ്ക്കു സമാപിച്ച വിശുദ്ധ കുര്‍ബാനയില്‍ 270 സിനഡ് പിതാക്കന്മാരും സിനഡില്‍ സഹായിക്കുന്ന വൈദികരും മാത്രമാണു സഹകാര്‍മികരായിരുന്നത്. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാ
Read More of this news...
മുറിപ്പെട്ട മാനവകുലത്തിന് നല്ല സമറിയക്കാരനാവുകയാണ് സഭയുടെ ദൗത്യം
കുടുംബങ്ങളെ സംബന്ധിച്ച സിനഡു സമ്മേളനത്തിന് ആമുഖമായി ഒക്ടോബര്‍ 4-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ മെത്രാന്മാര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച ചിന്തകള്‍:"നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും" (1യോഹ. 4, 12).1. ഏകാന്തതഉല്പത്തിപ്പുസ്തകത്തില്‍ വായിക്കുന്നതു പ്രകാരം ഏദന്‍ തോട്ടത്തിലാണ് ആദി മനുഷ്യന്‍, ആദം ജീവിച്ചിരുന്നത്. അവിടെയുണ്ടായിരുന്ന ജീവജാലങ്ങളുടെമേല്‍ തനിക്കുള്ള മേല്‍ക്കോയ്മയുടെ അടയാളമായി ആദം അവയ്ക്കെല്ലാം പേരിട്ടു; അവയെ പേരുചൊല്ലി വിളിച്ചു. എന്നിട്ടും അയാളുടെ ഏകാന്തത മാറിയില്ല. കാരണം, 'തനിക്കിണയും തുണയുമായി ആരെയും കണ്ടില്ല' (ഉല്പത്തി 2, 20). ആദം ഏകാകിയായിരുന്നു. എകാന്തത ഇന്നും മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ്. പ്രിയപ്പെട്ടവരാലും മക്കളാലും പരിത്യക്തരായ പ്രായമായ മാതാ-പിതാക്കള്‍, വയോധികരും വിധവകളും, ബന്ധം വിച്ഛേദിക്കപ്പെട്ട് ഏകാന്തതയനുഭവിക്കുന്ന ദമ്പതിമാര്‍, തെറ്റിദ്ധരിക്കപ്പെട്ടവരും മൗനികളായവരും, യുദ്ധവും പീഡനങ്ങളുംമൂലം അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായവര്‍, ധൂര്‍ത്തിന്‍റെയും, വലിച്ചെറിയലിന്‍റെയും ഉപഭോഗത്തിന്‍റെയും സംസ്ക്കാരങ്ങളുടെ അടിമകളായ യുവജനങ്ങള്‍ .സുഖസമൃദ്ധിയുടെ കൊട്ടാരങ്ങളിലും അംബരചുംബികളായ ബഹുനിലക്കെട്ടിടങ്ങളിലും മോഡേണ്‍ ഫ്ലാറ്റുകളിലും, ഭവനത്തിന്‍റെയോ കുടുംബത്തിന്‍റെയോ ഊഷ്മളമല്ലാത്തതും ആഗോളവത്കൃതവുമായ ലോകത്തിന്‍റെ വിരോധാഭാസത്തിലാണ് നാം ജീവിക്കുന്നത്. അതിമോഹത്തിന്‍റെയും ആഡംബരത്തിന്‍റെയും ബൃഹത്തായ പ്ലാനും പദ്ധതികളും എവിടെയും പ്രകടമാണ്. എന്നാല്‍ അവ യഥാര്‍ത്ഥമായി ആസ്വദിക്കാനുള്ള സമയമില്ലാത്ത സമൂഹത്ത
Read More of this news...
കുടുംബ ജീവിതത്തിന്‍റെ പ്രാധാന്യത്തെയും ഐശ്വര്യത്തെയും മനോഹാരിതയെയും പുനരുജ്ജീവിപ്പിക്കുക
കുടുംബ ജീവിതത്തിന്‍റെ പ്രാധാന്യത്തെയും ഐശ്വര്യത്തെയും മനോഹാരിതയെയും പുനരുജ്ജീവിപ്പിക്കുകയാണ് സിനഡിന്‍റെ ലക്ഷ്യമെന്ന് കര്‍ദ്ദിനാള്‍ ബല്‍ദിസേരി.മെത്രാന്മാരുടെ സിനഡിന്‍റെ ആദ്യദിവസമായ ഒക്ടോബര്‍ 5-ാംതിയതി രാവിലെ സെക്രട്ടറി ജനറല്‍ കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബല്‍ദിസ്സേരി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.മനുഷ്യരാശിയുടെ വരുംകാലം കുടുംബങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന 1980-ലെ സിനഡില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രകടിപ്പിച്ച ആശയത്തെ വിശദീകരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബല്‍ദിസേരി ഈ സിനഡിന്‍റെ ലക്ഷ്യത്തെക്കുറിച്ച് പ്രതിപാദിച്ചത്.കഴിഞ്ഞ കാലങ്ങളിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കുടുംബങ്ങളോടൊപ്പമുള്ള ഒരു നീണ്ട സിനഡല്‍ യാത്രയാണ് ഇപ്പോഴത്തെ ഈ സിനഡെന്നും അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം കുടുംബങ്ങള്‍ ആന്തരികവും ബാഹായവുമായ ഭീഷണികള്‍ നേരിടുന്നുവെന്നതിനാല്‍ കുടുംബജീവിതത്തിന്‍റെ പ്രാധാന്യവും ഐശ്വര്യവും പ്രയോജനവും നവീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസും ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സിനഡിനുള്ള പ്രവര്‍ത്തനപരിപാടികള്‍ പാപ്പാ ഫ്രാൻസിസ് 2013-ല്‍ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ ആദ്യകാലം മുതല്‍ തുടങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.Source: Vatican Radio
Read More of this news...
ദളിത് ക്രൈസ്തവ പുരോഗതിക്ക് ഉന്നത വിദ്യാഭ്യാസം അനിവാര്യം: ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍
പാലാ: ദളിത് ക്രൈസ്തവസമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് ഉന്നത വിദ്യാഭ്യാസം അനിവാര്യമാണന്നു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പാലാ മുണ്ടുപാലം ബ്ളസ്ഡ് കുഞ്ഞച്ചന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നടന്ന ഡി.സി.എം.എസ്. സംസ്ഥാന കൌണ്‍സില്‍ യോഗവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരുന്നതിനും ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ ഉന്നതജോലി കരഗതമാക്കുന്നതിനും ദളിത് ക്രൈസ്തവസമൂഹം ഏറെ ശ്രദ്ധിക്കണമെന്നും ബിഷപ് ഓര്‍മിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്കറിയ ആന്റണി മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൌണ്‍സില്‍ സെക്രട്ടറി ജോണി ജോസഫ് പരമല റിപ്പോര്‍ട്ടും ജോര്‍ജ് പള്ളിത്തറ കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജ്കുമാര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. ഫാ. സ്കറിയ വേകത്താന, വിന്‍സെന്റ് ആന്റണി ആനിക്കാട്, ലോറന്‍സ്, സെലിന്‍ കവടിയാംകുന്നേല്‍, ജസ്റിന്‍ കുന്നുംപുറം, അലോഷ്യസ് കണ്ണച്ചാംകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Source: Deepika
Read More of this news...
വാഴ്ത്തപ്പെട്ട ബദാനോയുടെ നാമധേയത്തില്‍ ആദ്യ ദേവാലയം
ഭോപ്പാല്‍(മധ്യപ്രദേശ്): തീവ്രവേദന യിലും സുസ്മേരവദനയായി മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ജീവിതം സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ നാമധേയത്തില്‍ ലോകത്തെ പ്രഥമ ദേവാ ലയം. ഇറ്റലിയിലെ സവോനയില്‍ ജനിച്ച കിയാര ബദാനോയുടെ പേരിലാണു ദേവാലയം.1971ല്‍ ജനിച്ച ബദാനോ പൊതുജന സേവനത്തില്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും ഈ പെണ്‍കുട്ടി നഷ്ടപ്പെടുത്തിയില്ല. കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്നു സാധാരണപോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കടുത്ത വേദനയനുഭവിക്കുമ്പോഴും മറ്റുള്ളവരെ ആ വേദന അറിയിക്കാതിരിക്കാന്‍ ഒട്ടേറെ ശ്രദ്ധാലുവായിരുന്നു. പതിനെട്ടാം വയസില്‍ ബദാനോ മരിച്ചു. 20 വര്‍ഷം കഴിഞ്ഞ് 2010ല്‍ വാഴ്ത്തപ്പെട്ടവളായി മാര്‍പാപ്പ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ശിരോഞ്ചിലാണു പുതിയ ദേവാലയം. സാഗര്‍ രൂപതയുടെ മെത്രാന്‍ ബിഷപ് ആന്റണി ചിറയത്ത് ദേവാലത്തിന്റെ കൂദാശ നിര്‍വഹിച്ചു. വത്തിക്കാനില്‍നിന്നു പ്രത്യേക അനുമതി നേടിയാണു ദേവാലയത്തിനു ബദാനോയുടെ പേരു നല്‍കിയത്. സാധാരണ വിശുദ്ധരുടെ നാമത്തിലാണ് കത്തോലിക്ക ദേവാലയത്തിന്റെ കൂദാശ നടത്താറുള്ളത്.വാഴ്ത്തപ്പെട്ട എന്ന വിശേഷണം വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നതിനു തൊട്ടുമുമ്പുള്ള പദവിയാണ്. 2010-ല്‍ ബിഷപ് ചിറയത്ത് സവോനയിലെ സാസെല്ലോയില്‍ എത്തിയപ്പോഴാണ് കിയാര ബദാനോ എന്ന പുണ്യവതിയായ പെണ്‍കുട്ടിയുടെ ജീവിതകഥ മനസിലാക്കിയത്. ബദാനോയുടെ നാമധേയത്തില്‍ ദേവാലയം കൂദാശചെയ്യണമെന്നു അപ്പോഴാണ് നിശ്ചയിച്ചത്. യുവജനങ്ങള്‍ക്ക് ഈ കൊച്ചുപെണ്‍കുട്ടിയുടെ ജീവിതം മാതൃകയാകണം. എല്ലാവരേയും സമമായി കാണുന്ന, എല്ലാവരേയും സ്നേഹിക്കുക, മറ്
Read More of this news...
സിനഡ് പാര്‍ലമെന്റല്ല: മാര്‍പാപ്പ
വത്തിക്കാനില്‍ നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍ സിറ്റി: സിനഡ് ഒരു പാര്‍ലമെന്റല്ലെന്നും ദൈവത്തിന്റെ ഹൃദയംക്കൊണ്ടും വിശ്വാസത്തിന്റെ കണ്ണുകള്‍കൊണ്ടും ലോകത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിയാനായിട്ടുള്ള സഭാത്മക കൂട്ടായ്മയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മെത്രാന്‍ സിനഡിന്റെ പതിനാലാമത് സാധാരണ പൊതുസ മ്മേളനത്തിന്റെ ഒന്നാം ദിവസം സിനഡ് പിതാക്കന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സിനഡ് ഒരു സംരക്ഷിത മേഖലയാണ്, അവിടെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ് അനുഭവിക്കുന്നത്. ദൈവത്താല്‍ നയിക്കപ്പെടുവാനായി തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്ന എല്ലാ വ്യക്തികളുടെയും നാവുകളിലൂടെ പരിശുദ്ധാത്മാവാണ് സിനഡില്‍ സംസാരിക്കുന്നത്. നമ്മുടെ കണക്കുകൂട്ടലുകളെക്കാളും വലിയവനാണു ദൈവം. സിനഡ് പിതാക്കന്മാര്‍ ശ്ളൈഹികധൈര്യത്തോടും സുവിശേഷാത്മകമായ എളിമയോടും ആശ്രയബോധത്തോടുള്ള പ്രാര്‍ഥനയോടും കൂടി സംസാരിക്കുമ്പോഴാണു സിനഡ് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയായി മാറുന്നതെന്നു മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. സിനഡ് നടപടിക്രമങ്ങള്‍ ഇന്നലെ രാവിലെ ഒമ്പതിന് യാമപ്രാര്‍ഥനയോടെ ആരംഭിച്ചു. ഹോണ്ടുറാസിലെ തെഗൂസിഗല്‍പാ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്കാര്‍ അന്ത്രേസ് റോഡ്രീഗസ് മരദിയാഗാ സുവിശേഷസന്ദേശം നല്കി. ഇന്നലത്തെ ആദ്യസമ്മേളനത്തില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി പാരീസ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ആന്ദ്രേവാങ് ത്രൂവായാ അധ്യക്ഷത വഹിച്ചു. സഭയുടെ പ്രവര്‍ത്ത നങ്ങളില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ നിരാശരാകുമെന്ന് അദ്ദേഹം പറഞ്ഞു. മെത്രാന്‍ സിനഡിന്റെ സെക്രട്ടറി ജനറലും ഭാരതത്തിലെ മുന്‍ അപ്പസ്തോലിക് നുണ്‍ഷ്യോയുമായ കര്‍ദിനാള്‍
Read More of this news...
യുകെയില്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ ദേവാലയം ആശീര്‍വദിച്ചു
പ്രസ്റണ്‍: യുകെയിലെ ലങ്കാസ്ററില്‍ സീറോ മലബാര്‍ സഭയ്ക്ക് അനുവദിച്ച പ്രഥമ ദേവാലയത്തിന്റെ ആശീര്‍വാദവും, പ്രസ്റണ്‍, ബ്ളാക്ക്പൂള്‍ എന്നിവിടങ്ങളില്‍ തുടങ്ങുന്ന ഇടവകകളുടെ ഉദ്ഘാടനവും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ഇവിടെ അജപാലന ശുശ്രുഷയ്ക്കായി ആരംഭിക്കുന്ന സി.എം.സി. സന്യാസിനി മഠവും മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ ഭരണഘടനയ്ക്കു വിധേയമായി പാരമ്പര്യവും പൈതൃകവും വിശ്വാസവും സഭാസ്നേഹവും മതബോധനവും മുറുകെപിടിച്ച് മുന്നേറണമെന്ന് മാര്‍ ആലഞ്ചേരി യുകെയിലെ സഭാവിശ്വാസികളോട് ആഹ്വാനം ചെയ്തു. സമൂഹത്തില്‍ നന്മയുടെ കിരണങ്ങളും സഹകരണവും വര്‍ഷിക്കാനും മാതൃകാജീവിതം നയി ക്കുന്ന വിശ്വാസപ്രഘോഷകരാകാനും ശ്രമിക്കണം. യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ ചരിത്ര നിയോഗത്തിനു കാരണക്കാരായ ഫാ. മാത്യു ചൂരപ്പൊയ്കയിലും ലങ്കാസ്റര്‍ രൂപതയിലെ വിശ്വാസി സമൂഹവും അഭിനന്ദനമര്‍ഹിക്കുന്നു. രൂപതയെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയായി പുതിയ സംവിധാനങ്ങള്‍ മാറുമെന്നാണു പ്രതീക്ഷ യെന്നും കര്‍ദിനാള്‍ പറഞ്ഞു. വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരുടെ തിരുശേഷിപ്പുകള്‍ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. പ്രസ്റണിലെ സെന്റ് അല്‍ഫോ ന്‍സ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകളില്‍ ലങ്കാസ്റര്‍ ബിഷപ് മൈക്കല്‍ കാംബല്‍, വികാരി ഫാ. മാത്യു ചൂരപൊയ്കയില്‍, ഫാ. തോമസ് പാറയടി തുടങ്ങി അറുപതോളം വൈദികരും സന്യാസിനികളും നൂറുകണക്കിനു വിശ്വാസികളും പങ്കെ ടുത്തു.Source: Deepika
Read More of this news...
പട്ടിണി അപകീര്‍ത്തികരം - പാപ്പാ
ആബാലവൃദ്ധം ജനങ്ങളുടെ ജീവനും ഔന്നത്യത്തിനും ഭീഷണി ഉയര്‍ത്തുന്ന പട്ടിണി അപകീര്‍ത്തിയുടെ മാനങ്ങള്‍ കൈവരിച്ചിരിക്കയാണെന്ന് മാര്‍പ്പാപ്പാ. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് തടയുകയും മിച്ചമുള്ളവ ശേഖരിച്ച് ആവ ശ്യത്തിലിരിക്കുന്നവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇറ്റലിയില്‍ കാല്‍നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തനനിരത മായിരിക്കുന്ന ബാങ്കൊ അലിമെന്താരെ(BANCO ALIMENTARE അഥവാ, ഭക്ഷ്യ ബാങ്ക്), സംഘടിപ്പിച്ച ഒരു സംഗമത്തില്‍ സംബന്ധിച്ചവരായ 7000 ത്തോളം പേരടങ്ങുന്ന സംഘത്തെ വത്തിക്കാനില്‍,പോള്‍ ആറാമന്‍ ശാലയില്‍വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. പട്ടിണിയെന്ന അനീതിയെ പ്രതിദിനം നാം അഭിമുഖീകരിക്കേണ്ടിവരുന്നു. സാങ്കേതികരംഗത്തെ വലിയ പുരോഗതിയുടെ ഫലമായി ഭക്ഷ്യവിഭങ്ങളാല്‍ സമ്പന്ന മായിരിക്കുന്ന ഒരു ലോകത്തില്‍ ജീവസന്ധാരണത്തിനാവശ്യമായവയില്ലാത്തവര്‍ നിരവധിയാണ്.ദരിദ്രനാടുകളില്‍ മാത്രമല്ല, സമ്പന്നവും വികസിതവുമായ സമൂഹങ്ങ ളിലും ഇത് എന്നും കൂടുതലായി കാണപ്പെടുന്നു. കുടിയേറ്റപ്രവാഹം ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കിയിരിക്കുന്നു- പാപ്പാ പറഞ്ഞു. യേശു അപ്പവും മീനും അത്ഭുതകരമായി വര്‍ദ്ധിപ്പിച്ച് അനേകായിരങ്ങള്‍ക്കാ ഹാരമേകിയ സുവിശേഷ സംഭവം അനുസ്മരിച്ച പാപ്പാ, പട്ടിണിയെന്ന അടിയന്തര പ്രശ്നത്തിന് മുന്നില്‍ എന്തെങ്കിലും എളിയ കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയുമെന്നും അതിന് അത്ഭുതത്തിന്‍റെ ശക്തിയുണ്ടാകുമെന്നും പാപ്പാ പറഞ്ഞു.Source: Vatican Radio
Read More of this news...
ധനം ക്രമേണ അഴിമതിയിലേക്കു നയിക്കും - പാപ്പാ
ചില്ലിക്കാശിന് സ്വന്തം ആത്മാവിനെ വില്ക്കുന്ന നിരവധിപ്പേരുണ്ടെന്ന് പാപ്പാ. വത്തിക്കാനില്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജെന്താര്‍മെറിയ എന്നറിയപ്പെടുന്ന സേനാവിഭാഗത്തിനുവേണ്ടി ശനിയാഴ്ച (03/10/15) രാവിലെ വത്തിക്കാന്‍റെ ഭരണാസ്ഥാനമായ ഗവര്‍ണറേറ്റിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ സന്ദേശമേകുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ചരിത്രത്തിലുടനീളം നന്മതിന്മകള്‍ തമ്മിലുള്ള പോരാട്ടം നടക്കുന്നതിനെക്കുറിച്ച് വിശുദ്ധഗ്രന്ഥ വചനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ച പാപ്പാ, മാനവഹൃത്തില്‍ നന്മതിന്മകള്‍ തമ്മിലുള്ള പോരാട്ടം നടക്കുമ്പോള്‍ നമ്മള്‍ ഇവയില്‍ എന്തു തിരഞ്ഞെടുക്കണമെന്നു നിശ്ചയിക്കേണ്ടിയിരിക്കുന്നുവെന്നും, സാത്താന്‍ പ്രലോഭനത്തിന്‍റെ രീതി അവലംബിക്കുകയും കെണികള്‍ ഒരുക്കുകയും ചെയ്യുന്നുവെന്നും, ആ കെണികളിലൊന്നാണ് സമ്പത്തെന്നും ഓര്‍മ്മിപ്പിച്ചു. സാത്താന്‍ യേശുവിനെ സമ്പത്തും പ്രൗഢിയും അധികാരവും കാണിച്ചു പ്രലോഭിപ്പിക്കുന്ന സുവിശേഷസംഭവത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, പണം സാവധാനം അഴിമതിയിലേക്കു നയിക്കുമെന്നും, അത് എവിടെയും ദൃശ്യമാണെന്നും, പൊങ്ങച്ചവും ലോകത്തിന്‍റെ അധികാരവുമൊക്കെ സാത്താന്‍റെ പ്രലോഭന രീതികളാണെന്നും വിശദീകരിച്ചു. പൊങ്ങച്ചം ഒരുവനെ അവസാനം പരിഹാസ്യനാക്കിത്തീര്‍ക്കുമെന്നും അധികാരം കൈയ്യിലായിക്കഴിഞ്ഞാല്‍ താന്‍ ദൈവമാണെന്ന തോന്നല്‍ ഒരുവനുണ്ടാകുന്നത് മഹാപാപമാണെന്നും പാപ്പാ പറഞ്ഞു. നന്മയില്‍ വളരുന്നതിനായി മറ്റുള്ളവരെയും സമൂഹത്തെയും സേവിക്കുന്നതിനു വേണ്ടിയാണ് നാം പോരാടേണ്ടതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. Source: Vatican Radio
Read More of this news...
മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ പൊതുസമ്മേളനം
"സഭയിലും സമകാലീനലോകത്തിലും കുടുംബത്തിന്‍റെ വിളിയും ദൗത്യവും" എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന ഈ സിനഡുസമ്മേളനം ഈ മാസം 25 വരെ നീളും. സിനഡുയോഗത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ചയാണെങ്കിലും സിനഡു പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ചയായിരിക്കും ആരംഭിക്കുക. സിനഡിന്‍റെ പ്രവര്‍ത്തനരേഖ അവതരിപ്പിക്കപ്പെടുന്നതും, സിനഡു പിതാക്കന്മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതുമായ പൊതുസംഘം അഥവാ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ 18 എണ്ണമുണ്ടായിരിക്കും. കൂടാതെ സിനഡുപിതാക്കന്മാര്‍ ഭാഷാടിസ്ഥാനത്തില്‍ ചെറുഗണങ്ങളായി (CIRCULI MINORES) തിരിഞ്ഞുള്ള 13 യോഗങ്ങളും ഉണ്ടായിരിക്കും. സിനഡുപിതാക്കന്മാരുടെ മൊത്തസംഖ്യ 270 ആണ്. ഈ പിതാക്കന്മാരില്‍ 74 പേര്‍ കര്‍ദ്ദിനാളന്മാരാണ്. ഈ 74 കര്‍ദ്ദിനാളന്മാരില്‍ 1 പാത്രിയാര്‍ക്കീസും 2 മേജര്‍ ആര്‍ച്ചുബിഷപ്പുമാരും, ഉള്‍പ്പെടുന്നു. കൂടാതെ 6 പാത്രീയാര്‍ക്കീസുമാര്‍, 1 മേജര്‍ ആര്‍ച്ചുബിഷപ്പ്, 72 ആര്‍ച്ചുബിഷപ്പുമാര്‍, 102 മെത്രാന്മാര്‍, 2 ഇടവക വികാരിമാര്‍, 13 സന്യസ്തര്‍ എന്നിവരും സിനഡില്‍ പങ്കെടുക്കുന്നു. ഇതിനുപുറമെ വിദഗ്ദ്ധരും വിവിധസഭകളുടെ പ്രതിനിധികളും കുടുംബങ്ങളുടെ പ്രതിനിധികളുമുള്‍പ്പടെ 100 ലേറെപ്പേരും ഇതില്‍ സംബന്ധിക്കും. Source: Vatican Radio
Read More of this news...