News & Events

വിദ്യാഭ്യാസരംഗത്തും രാഷ്ട്രീയവത്കരണം: മാര്‍ ജോസഫ് പെരുന്തോട്ടം

കോട്ടയം: വിദ്യാഭ്യാസരംഗം രാഷ്ട്രീയവത്കരിക്കുന്ന സാഹചര്യമാണുള്ളതെന്നും എല്ലാം രാഷ്ട്രീയ അധികാരക്കൊടിക്കീഴില്‍ കൊണ്ടുവരുന്നതു ശരിയല്ലെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തിന് അംഗീകാരം ആവശ്യപ്പെട്ട് എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ ഡിഡി ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് കോട്ടയം ഗാന്ധിസ്ക്വയറില്‍ ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരെ തെരുവിലിറക്കി സമരം ചെയ്യുന്നതിലേക്കു കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്. അളമുട്ടിയാല്‍ ചേരയും കടിക്കുന്നതുപോലെ അധ്യാപകരും സമരത്തിനു നിര്‍ബന്ധിതരായിരിക്കുകയാണ്. വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രശ്നങ്ങള്‍ അതേപടി തുടരുകയാണ്. ഭരണഘടന അവകാശമോ, കേന്ദ്ര വിദ്യാഭ്യാസ നയമോ കണക്കിലെടുക്കാതെ ഇറക്കുന്ന ഉത്തരവുകള്‍ തീര്‍ത്തും നിയമവിരുദ്ധവും അപ്രായോഗികവുമാണ്. ക്രൈസ്തവ സഭകളുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. സുതാര്യമായ നിയമനം നടത്തി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും കേരളത്തെ പൂര്‍ണസാക്ഷരസംസ്ഥാനമാക്കാനും അധ്യാപകര്‍ യത്നിച്ചുകൊണ്ടിരിക്കുകയാണ്. അധ്യാപകരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. അധ്യാപക അനുപാതം 1:30, 1:35 എന്നാക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു ലഭിക്കുന്ന ആനുകൂല്യംപോലും അധ്യാപകര്‍ക്കു ലഭിക്കുന്നില്ല. ശ്രേഷ്ഠമായ സേവനം ചെയ്യുന്ന അധ്യാപകര്‍ അവഗണനയുടെ നടുവിലാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുക, 1: 30-35ല്‍ തസ്തിക സൃഷ്ടിക്കുക, അവധി നിയമങ്ങള്‍ അംഗീകരിക്കുക, കെഇആര്‍ പരിഷ്കാരം റദ്ദാക്കുക, അധ്യാപക ബാങ്ക് പിന്   Read More of this news...

റബര്‍: കേന്ദ്രനിലപാട് പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ഇന്‍ഫാം

കോട്ടയം: റബര്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതു ദുഃഖകരമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി.സി.സെബാസ്റ്യന്‍. ഇറക്കുമതിത്തീരുവ 25 ശതമാനമായി കൂട്ടിയിട്ടും അഡ്വാന്‍സ് ലൈസന്‍സിംഗ് കാലാവധി ആറു മാസമായി ചുരുക്കിയിട്ടും സ്വാഭാവിക റബറിന്റെ വില ഉയരാതെ വിപണി കുത്തനെ ഇടിയുകയാണുണ്ടായത്. റബര്‍ ഇറക്കുമതിയില്‍ തുറമുഖനിയന്ത്രണത്തിനും ഗുണമേന്മാ പരിശോധനയ്ക്കും കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതു പ്രതിഷേധകരമാ ണന്നും സെബാസ്റ്യന്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ റബറിനു വില ഉയര്‍ന്നുനിന്നപ്പോള്‍ ഓരോ വര്‍ഷവും 700 കോടി രൂപയോളം റബര്‍ കര്‍ഷകരില്‍നിന്നു വാറ്റ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിനു ലഭിച്ചതായി കണക്കുകള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന് സെസ് ഇനത്തില്‍ 220 കോടി രൂപയോളം വേറെയും ലഭിച്ചു. കേന്ദ്ര സര്‍ക്കാരില്‍ 1011.69 കോടി രൂപയോളം വിലസ്ഥിരതാ ഫണ്ടും ഉണ്ട്. ഈ വിലസ്ഥിരതാ ഫണ്ടില്‍ കര്‍ഷകരില്‍നിന്നു പിരിച്ചെടുത്ത തുകയും ഉള്‍പ്പെടുന്നു. 1.53 കോടി രൂപ മാത്രമാണു വിലസ്ഥിരതാഫണ്ടില്‍നിന്നു കര്‍ഷകര്‍ക്കു നല്‍കിയിട്ടുള്ളതെന്നു വാണിജ്യമന്ത്രി തന്നെ പറയുന്നു. വിലസ്ഥിരതാഫണ്ട് റബര്‍പ്രതിസന്ധി ഘട്ടത്തില്‍ ഫലപ്രദമായി കര്‍ഷകന് നല്‍കി സഹായിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടു കര്‍ഷകവഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു. Source: Deepika   Read More of this news...

Liturgical Calendar (Malayalam & English) of 2016 available in Downloads-->Resources -->Litugical Resources section

Liturgical Calendar of 2016 ( both in Malayalam and in English)available in Downloads-->Litugical Resources section. The link below can also be used.    Read More of this news...

നന്മയുടെ വിളംബരവുമായി കെ.സി.എസ്.എല്‍. റാലി

കൊച്ചി: ആത്മീയതയുടെയും സംസ്കാരത്തിന്റെയും ആഘോഷമായി കേരള കാത്തലിക് സ്റുഡന്റ്സ് ലീഗ് (കെ.സി.എസ്.എല്‍.) ശതാബ്ദി റാലി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളും അധ്യാപകരും അണിനിരന്ന റാലി കൊച്ചിയെയും വല്ലാര്‍പാടത്തെയും വര്‍ണാഭമാക്കി. ഉച്ചയ്ക്ക് ഒന്നിനു വല്ലാര്‍പാടം കണ്െടയ്നര്‍ ജംഗ്ഷനില്‍നിന്നാരംഭിച്ച റാലി എസ്. ശര്‍മ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. വിശ്വാസം, പഠനം, സേവനം എന്ന കെസിഎസ്എല്‍ മുദ്രാവാക്യവും,  മൂല്യാധിഷ്ഠിത സമൂഹനിര്‍മിതിക്കായി അണിചേരാനുള്ള ആഹ്വാനവും മുഴങ്ങിക്കേട്ട റാലി അംഗബലത്തില്‍ ആവേശവും അച്ചടക്കത്തില്‍ മാതൃകയുമായി. മൂല്യങ്ങളുടെ സന്ദേശം പകരുന്ന നിശ്ചലദൃശ്യങ്ങള്‍, മാര്‍ഗംകളിയും ചവിട്ടുനാടകവും ഉള്‍പ്പെടെ പരമ്പരാഗത കലാരൂപങ്ങള്‍, നൃത്തച്ചുവടുകള്‍, ബാന്‍ഡ്, ചെണ്ട മേളങ്ങള്‍ എന്നിവ റാലിക്ക് നിറപ്പകിട്ടേകി. ഓരോ രൂപതയിലെയും സ്കൂളുകളില്‍നിന്നു വര്‍ണമനോഹരമായ പ്രത്യേക യൂണിഫോമില്‍ വര്‍ണക്കുടകളുമായാണു വിദ്യാര്‍ഥികള്‍ അണിനിരന്നത്. രണ്ടു നിരകളിലായി അച്ചടക്കത്തോടെ, ഗതാഗതത്തിനു തടസമില്ലാത്ത രീതിയില്‍ നടത്തിയ റാലി നഗരത്തിനു മാതൃകയുമായി. റാലിയില്‍ മികച്ച പ്രകടനം നടത്തിയ രൂപതയ്ക്കുള്ള ഒന്നാം സ്ഥാനം വാരാപ്പുഴ നേടി. കൊച്ചി, എറണാകുളം-അങ്കമാലി രൂപതകള്‍ക്കാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. മികച്ച സ്കൂളിനുള്ള സമ്മാനം എറണാകുളം സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്വന്തമാക്കി. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വന്റ് ഗേള്‍സ് ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. സമ്മാനങ്ങള്‍ ശതാബ്ദി സംഗമ സമ്മേളനവേദിയില്‍ വിതരണം ചെയ്തു. Source: Deepika   Read More of this news...

ഡോണ്‍ബോസ്കോ ജന്മശതാബ്ദിയാഘോഷ സമാപനം തൃശൂരില്‍

തൃശൂര്‍: ആഗോള സലേഷ്യന്‍ സഭാസ്ഥാപകനായ ഡോണ്‍ ബോസ്കോയുടെ രണ്ടാം ജന്മശതാബ്ദിയാഘോഷങ്ങളുടെ കേരളത്തിലെ പരിസമാപ്തി ഇന്നു തൃശൂരില്‍ നടക്കും. വൈകിട്ട് അഞ്ചിനു ശക്തന്‍നഗറില്‍ നടക്കുന്ന പൊതുസമ്മേളനവും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫാ. വര്‍ഗീസ് തണ്ണിപ്പാറ, ഫാ. മാത്യു കപ്ളിക്കുന്നേല്‍, ഫാ. ജിയോ കല്ലടന്തിയില്‍, ടോജോ മാത്യു, സോളി തോമസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കും. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ വൈദികനായിരുന്ന ജോണ്‍ ബോസ്കോ(ഡോണ്‍ ബോസ്കോ) ആഗോളതലത്തില്‍ യുവജനങ്ങളുടെ പിതാവും സ്നേഹിതനുമായി ആദരിക്കപ്പെടുന്ന വിശുദ്ധനാണ്. 26-ാം വയസില്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, ദരിദ്രരും നിരാലംബരുമായ യുവാക്കള്‍ക്കായി സ്വയം സമര്‍പ്പിച്ചു. യുവജനങ്ങള്‍ക്ക് ഒരു ജീവിതമാര്‍ഗം നല്കാനായി സാങ്കേതിക വിദ്യാലയങ്ങള്‍ ആരംഭിക്കുകയും ആ രംഗത്തു നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. 1859ല്‍ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ മധ്യസ്ഥതയില്‍ സലേഷ്യന്‍ സഭ എന്നപേരില്‍ സന്യാസ സമൂഹവും പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി 76ല്‍ സലേഷ്യന്‍ സിസ്റേഴ്സ് സന്യാസിനീസമൂഹവും അല്മായ സഹോദരീസഹോദരന്മാരുടെ ഒരു സംഘടനയും സ്ഥാപിച്ചു. സലേഷ്യന്‍ കുടുംബത്തില്‍ അംഗങ്ങളായി നാലുലക്ഷംപേര്‍ 34 വ്യത്യസ്ത സംഘടനകളിലായി ഇന്ന് ആഗോളതലത്തില്‍ സേവനം ചെയ്യുന്നുണ്ട്. 1888 ജനുവരി 31ന് ഇഹലോകവാസം വെടിഞ്ഞ ഡോണ്‍ ബോസ്കോയെ 1934 ഏപ്രില്‍ ഒന്നിനു വിശുദ്ധനും യുവാക്കളുടെ മധ്യസ്ഥനുമായി പീയൂസ് 11-ാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. 1906ല്‍ ആറംഗസംഘമായി ഭാരതത്തില്‍ കാലുകുത്തിയ സലേഷ്യന്‍ കുടുംബം ഇന്നു പതിനായിരം അംഗങ്ങളായി വളര്‍ന്നു. ജമ്മു-കാഷ്മീര്‍ ഒഴികെയുള്ള 27   Read More of this news...

തിന്മയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ദൈവദൂതന്‍ - പാപ്പാ

നമ്മെ സര്‍വ്വോപരി തിന്മയില്‍നിന്ന് കാത്തുരക്ഷിക്കാന്‍ കാവല്‍മാലാഖയുണ്ടെന്ന് മാര്‍പ്പാപ്പാ.     ഇങ്ങനെ സംരക്ഷിക്കപ്പെടുന്നതിന് നാം ദൈവദൂതനെ ആദരിക്കുകയും ശ്രവിക്കുകയും ചെയ്യണമെന്ന ഉപാധിയും ഫ്രാന്‍സിസ് പാപ്പാ മുന്നോട്ടുവയ്ക്കുന്നു.     വത്തിക്കാനില്‍, വെള്ളിയാഴ്ച (02/10/15) രാവിലെ അര്‍പ്പിച്ച കാവല്‍മാലാഖമാരുടെ തിരുന്നാള്‍ക്കുര്‍ബാന മദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.     ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട പുറപ്പാ‌ടിന്‍റെ പുസ്തകത്തിലെ ഇരുപത്തി മൂന്നാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തപ്പെട്ടരിക്കുന്ന വാക്കുകള്‍, അതായത്, "ഇതാ, ഒരു ദൂതനെ നിനക്കുമുമ്പേ ഞാനയക്കുന്നു, അവന്‍ നിന്‍റെ വഴിയില്‍ നിന്നെ കാത്തു കൊള്ളും",എന്ന ദൈവിക വാഗ്ദാനം ആയിരുന്നു പാപ്പായുടെ ഈ വിചിന്തനത്തിനാധാരം.     ദൈവദൂതനെ ആദരിക്കുകയും ശ്രവിക്കുകയും ചെയ്യണമെങ്കില്‍ നാം പരിശുദ്ധാരൂപിയോടു വിധേയത്വമുള്ളവരായിരിക്കണമെന്നും, അതിന് നാം എളിയവരാകണം, ശിശുക്കളെപ്പോലെയാകണം എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.Source: Vatican Radio   Read More of this news...

സിനഡ് ഞായറാഴ്ച ആരംഭിക്കും; കര്‍ദിനാള്‍മാര്‍ റോമിലേക്ക്

സ്വന്തം ലേഖകന്‍കൊച്ചി: ഇന്ത്യയില്‍, പ്രത്യേകമായി കേരളസഭയില്‍, കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും കുടുംബ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ക്കും നല്‍കുന്ന വിശ്വാസ, സന്മാര്‍ഗ പരിശീലനമാണു കുടുംബങ്ങള്‍ ഇന്നു നേരിടുന്ന വെല്ലുവിളികള്‍ക്കു പ്രധാന പരിഹാരമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആഗോള കത്തോലിക്കാ മെത്രാന്‍ സിനഡിന്റെ പതിനാലാമത് ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കുന്നതിനു റോമിലേക്കു പുറപ്പെടുംമുമ്പു കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ രാജ്യങ്ങളിലുള്ള പല സഭകളിലും വിശ്വാസാധിഷ്ഠിതമായ പരിശീലന പരിപാടികള്‍ കുറഞ്ഞതിനാല്‍ മാറിവരുന്ന ലോകസാഹചര്യങ്ങളില്‍ വേണ്ടത്ര പരിശീലനം സഭാമക്കള്‍ക്കു നല്‍കാന്‍ സാധിച്ചിട്ടില്ല. കുടുംബജീവിതം നയിക്കുന്നവരെയും വേണ്ടത്ര അനുധാവനം ചെയ്യാന്‍ സഭാശുശ്രൂഷകര്‍ക്കു സാധിച്ചിട്ടുണ്േടാ എന്ന സംശയവും ഉയരുന്നുണ്ട്. വിവാഹജീവിതം നയിക്കുന്നവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്നതിനൊപ്പം കുട്ടികളെയും യുവാക്കളെയും അത്തരം പ്രശ്നങ്ങളില്‍ ഉള്‍പ്പെടാതിരിക്കാനും ഉറച്ച കുടുംബജീവിതം നയിക്കാനുമുള്ള പരിശീലനവും നല്‍കേണ്ടതുണ്ട്. ആധുനിക ലോകത്തില്‍ കുടുംബങ്ങളുടെ വിളിയും ദൌത്യവും എന്ന വിഷയം ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന റോമിലെ സിനഡ് കുടുംബ നവീകരണത്തില്‍ ഗൌരവമായ ദര്‍ശനം രൂപപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. എല്ലാ വിശ്വാസികളും സിനഡിന്റെ വിജയത്തിനായി പ്രാര്‍ഥിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. ഇന്ത്യയില്‍നിന്ന് എട്ടു സഭാമേലധ്യക്ഷന്മാരാണ് നാലിന് ആരംഭിക്കുന്ന സിനഡില്‍ പങ്കെടു&#   Read More of this news...

കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി നാളെ (3/10/2015)

കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി യോഗം നാളെ കോഴിക്കോട് പിഎംഒസിയില്‍ നടക്കും. ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനംചെയ്യും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, കാര്‍ഷിക മേഖലയിലെ അനിശ്ചിതാവസ്ഥ എന്നീ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. - കര്‍ഷകരെ വിഡ്ഢികളാക്കുന്ന വിധത്തിലുള്ള റബര്‍, നെല്ല് സംഭരണങ്ങള്‍, - വന്യമൃഗ, തെരുവുനായ് ശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ അലംഭാവം, - തന്നാണ്ട് കൃഷി ഉത്പന്നങ്ങളുടെ തറവില പ്രഖ്യാപനം, - ഭൂനികുതി വര്‍ധന പിന്‍വലിക്കല്‍ തുടങ്ങി കത്തോലിക്കാ കോണ്‍ഗ്രസ് മോചനയാത്രയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാടു സ്വീകരിക്കാത്ത സാഹചര്യത്തിലാണു കേന്ദ്രസമിതി യോഗം വിളിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കത്തോലിക്ക കോണ്‍ഗ്രസ് സ്വീകരിക്കേണ്ട സമീപനം യോഗം ചര്‍ച്ചചെയ്യും. പ്രസിഡന്റ് വി.വി. അഗസ്റിന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം വിഷയാവതരണം നടത്തും. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കേന്ദ്രസമിതി ഭാരവാഹികളായ ജോസ്കുട്ടി മാടപ്പിള്ളി, അഡ്വ. ടോണി ജോസഫ്, സാജു അലക്സ്, സ്റീഫന്‍ ജോര്‍ജ്, ഡേവിസ് പുത്തൂര്‍, ബേബി പെരുമാലില്‍, സൈബി അക്കര, ഡേവിസ് തുളുവത്ത് എന്നിവരും രൂപത പ്രസിഡന്റുമാരും പങ്കെടുക്കും. Source: Deepika   Read More of this news...

രോഗമേകുന്ന സഹനങ്ങളില്‍ യേശു നമുക്കാശ്വാസം- പാപ്പാ

സമര്‍ത്ഥരായ ഭിഷഗ്വരന്മാരും ആതുരശുശ്രൂഷകരും ഉണ്ടെങ്കില്‍ത്തന്നെയും രോഗം എല്ലായ്പ്പോഴും പ്രയാസകരമാണെന്നും, എന്നാല്‍ വിശ്വാസം നമുക്കു ധൈര്യം പകരുന്നുവെന്നും മാര്‍പ്പാപ്പാ. സെപ്റ്റംബര്‍ 30ന്, അംഗവൈകല്യമുള്ളവരായ 400 ഉം അവരുടെ സഹായികളായ 400 ഉം ഉള്‍പ്പടെ 800 പേരടങ്ങിയ സംഘത്തിന് പ്രത്യേകം ദര്‍ശനമനുവദിച്ച വേളയിലാണ് ഫ്രാന്‍സിസ് പാപ്പാ  ഇതു പറഞ്ഞത്. Order of Malta യുടെ ജര്‍മ്മന്‍ ഘടകമാണ്  ഇവര്‍ക്ക് പാപ്പായുമായുള്ള ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.ദൈവം നമുക്കായി രോഗഗ്രസ്ഥനായി; അതായത്, അവിടന്ന് സ്വസുതനെ അയക്കുകയും ആ പുത്രന്‍ നമ്മുടെ രോഗങ്ങളും കുരിശുകളും സ്വയം ഏറ്റെടുക്കുകയും ചെയ്തു.  പാപ്പാ തുടര്‍ന്നു, ക്ഷമാപൂര്‍ണ്ണനായ യേശുവിനെ നോക്കുമ്പോള്‍ നമ്മുടെ വിശ്വാസം കൂടുതല്‍ ബലപ്പെടുന്നു. നമ്മുടെ രോഗാവസ്ഥയില്‍ നമുക്കെപ്പോഴും യേശുവിനോടു ചേര്‍ന്ന്, അവിടത്തെ കരം ഗ്രഹിച്ച്, മുന്നേറാം. സഹനം എന്തെന്ന് യേശുവിനറിയാം. അവിടന്ന് നമ്മെ മനസ്സിലാക്കുന്നു, നമുക്ക് സാന്ത്വനമേകുന്നു, നമുക്കു ശക്തി പകരുന്നു.   ഈ വാക്കുകളെ തുടര്‍ന്ന് സന്നിഹിതരായിരുന്ന എല്ലാവരെയും  നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ ക്ഷണിക്കുകയും പ്രാര്‍ത്ഥനാനന്തരം എല്ലാവര്‍ക്കും അപ്പസ്തോലികാശീര്‍വ്വാദം നല്കുകയും ചെയ്തു.Source: Vatican Radio   Read More of this news...

കര്‍ത്താവില്‍ സന്തോഷിക്കുവിന്‍! :പാപ്പാ

മിഷന്‍പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ കൊച്ചുത്രേസ്യാ പുണ്യവതിയുടെ അനുസ്മരണദിനത്തില്‍, ഒക്ടോബര്‍ ഒന്നാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.നെഹേമിയായുടെ ഗ്രന്ഥത്തെ വചനഭാഗത്തെ ആധാരമാക്കി പാപ്പാ ചിന്തകള്‍ പങ്കുവച്ചു.ജീവിതപരിസരങ്ങളുടെ വിപ്രവാസത്തില്‍  കടുങ്ങിപ്പോകുമ്പോഴെല്ലാം നമ്മള്‍ ഓര്‍ക്കണം യഥാര്‍ത്ഥമായ സന്തോഷം ദൈവത്തില്‍നിന്നു മാത്രമേ ലഭിക്കുകയുള്ളൂ, അവിടുത്തെ കല്പനകള്‍ പാലിച്ച്, അവിടുത്തെ കൃപയില്‍ ജീവിക്കുമ്പോള്‍ മാത്രമേ ലഭിക്കൂ എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ആകയാല്‍ നഷ്ടധൈര്യരാവാതെ ജീവിതത്തിലെ ചെറിയ വിപ്രവാസങ്ങളില്‍ ദൈവത്തില്‍ പ്രത്യാശവച്ചു മുന്നേറുക, കര്‍ത്താവിന്‍റെ ഭവനത്തില്‍ നാം എത്തിച്ചേരുമെന്ന പ്രത്യാശ കൈവെടിയരുത്.....എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.Source: Vatican Radio   Read More of this news...

കുടുംബം മാനവസമൂഹം മുഴുവന്‍റെയും മൂലക്കല്ല് - പാപ്പാ

സ്ത്രീപുരുഷ ഉടമ്പടിയിലധിഷ്ഠിതവും നമ്മുടെ പിറവിയുടെയും വളര്‍ച്ചയുടെയും ഇടവുമായ കുടുംബം മാനവസമൂഹം മുഴുവന്‍റെയും മൂലക്കല്ലാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.സെപ്റ്റംബര്‍ 30 ന്, പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ തന്‍റെ മുഖ്യപ്രഭാഷണാനന്തരം വിവിധ ഭാഷക്കാരെ പ്രത്യേകം പ്രത്യേകം സംബോധന ചെയ്ത  ഫ്രാന്‍സിസ് പാപ്പാ അറബു ഭാഷാക്കാരെ, വിശിഷ്യ, ലെബനനിലും വിശുദ്ധനാട്ടിലും  നിന്നുള്ളവരെ അഭിവാദ്യം ചെയ്യവെയാണ് ഇതു പറഞ്ഞത്.കുടുംബത്തിന്‍റെ ഔന്നത്യം സംരക്ഷിക്കാത്ത പക്ഷം യഥാര്‍ത്ഥ വളര്‍ച്ചയൊ, വികസനമൊ സാധ്യമല്ലയെന്ന തന്‍റെ ഉറച്ചബോധ്യവും തദ്ദവസരത്തില്‍  പാപ്പാ പ്രകടിപ്പിച്ചു.Source: Vatican Radio   Read More of this news...

ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി മുംബൈ ഒരുങ്ങുന്നു.

2015 നവംബര്‍ 12 മുതല്‍ 15 വരെ തിയതികളില്‍ മുബൈയിലെ‍ ഗര്‍ഗാവോണിലുളള വിശുദ്ധ പത്താം പിയൂസിന്‍റെ നാമത്തിലുള്ള സെമിനാരിയുടെ ക്യാമ്പസ്സില്‍ അരങ്ങേറുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി മുബൈ അതിരൂപത ഒരുങ്ങുന്നു. 'ക്രിസ്തുവിനാല്‍ പരിപോഷിതരാകുന്നവര്‍ മറ്റുള്ളവരെ പരിപോഷിപ്പിക്കും,' Nourished by Christ to Nourish Others... എന്നതാണ് മുമ്പൈ അതിരൂപതയില്‍ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ ആപ്തവാക്യം.1964 ഡിസംബറില്‍ മുബൈ നഗരം ആഘോഷിച്ച, വാഴ്ത്തപ്പെട്ട പോള്‍ 6-ാമന്‍ പാപ്പായുടെ ശ്രേഷ്ഠസാന്നിദ്ധ്യംകൊണ്ട് ധന്യമാക്കപ്പെട്ടതുമായ 38-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസിന്‍റെ 50-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ്  ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമാക്കി.ഭാരതത്തിലെ വിവിധ റീത്തുകളില്‍പ്പെട്ട 167 സഭാപ്രവിശ്യകളുടെയും തലവന്‍മാരും, 5000-ല്‍പ്പരം പ്രതിനിധികളും പേപ്പല്‍ പ്രതിനിധിയായി കൊളമ്പോ അതിരൂപദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ചിത്തും  പങ്കെടുക്കും.സമാപന ദിവസം ലഭിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശവും മുബൈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ആഘോഷങ്ങള്‍ പൂര്‍ണ്ണമാക്കുമെന്നും, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.Source: Vatican Radio   Read More of this news...

"Deivaraajyam" of October 2016 available for download. Click here.

"Deivaraajyam" October 2016 available for download.   Read More of this news...

സിനഡിന് അനുഗ്രഹമായി കൊച്ചുത്രേസ്യാ പുണ്യവതിയുടെ വാഴ്ത്തപ്പെട്ട മാതാപിതാക്കള്‍

കൊച്ചുത്രേസ്യാ പുണ്യവതിയും വാഴ്ത്തപ്പെട്ട മാതാപിതാക്കളായ ലൂയിസും സെലിനും  ഒക്ടോബര്‍ 2-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ ആരംഭിക്കുന്ന സിനഡിന് അനുഗ്രഹ വര്‍ഷമാകുമെന്ന് പോസ്റ്റുലേറ്റര്‍ ഫാദര്‍ അന്തോണിയോ സങ്കാലി പ്രസ്താവിച്ചു. ഒക്ടോബര്‍ 1-ാം തിയതി വ്യാഴാഴ്ച ആഗോള മിഷന്‍പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളില്‍ പുണ്യവതിയുടെയും അവരുടെ വാഴ്ത്തപ്പെട്ടവരായ മാതാപിതാക്കള്‍ സെലിന്‍, മാര്‍ട്ടിന്‍ എന്നിവരുടെയും പൂജ്യശേഷിപ്പുകള്‍ റോമിലെ മേരി മേജര്‍ പേപ്പല്‍ ബസിലിക്കയിലെ ചെറിയ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.കൊച്ചുത്രേസ്യാ പുണ്യവതിയുടെയും, ഓക്ടബര്‍ 18-ന് വത്തിക്കാനില്‍വച്ച് വിശുദധപദത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്താന്‍ പോകുന്ന പുണ്യവതിയുടെ മാതാപിതാക്കളുടെയും തിരുശേഷിപ്പുകള്‍ മേരിമേജര്‍ ബസിലിക്കയില്‍ സ്ഥാപിച്ച് സിനഡിന്‍റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നത് പാപ്പായുടെ താല്പര്യമായിരുന്നെന്നും ഫാദര്‍ സങ്കാലി വെളിപ്പെടുത്തി.Source: Vatican Radio   Read More of this news...

വികസനം കുടുംബങ്ങളെ കേന്ദ്രീകരിച്ചാവണമെന്ന് വത്തിക്കാന്‍

2030-തില്‍ പൂര്‍ത്തീകരിക്കണമെന്ന് യു.എന്‍. ലക്ഷൃംവയ്ക്കുന്ന സുസ്ഥിതി വികസന പദ്ധതികള്‍ കുടുംബങ്ങളെ കേന്ദ്രീകരിച്ചാകണമെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ യു.എന്നില്‍ പ്രസ്താവിച്ചു.സെപ്റ്റംബര്‍ 26-ാം തിയതി ശനിയാഴ്ച ഐക്യാരാഷ്ട്ര സംഘടയുടെ ജനറല്‍ അസംബ്ളിയില്‍ അവതരിപ്പിച്ച പ്രബന്ധത്തിലൂടെയാണ് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വത്തിക്കാന്‍റെ നിലപാട് അവതരിപ്പിച്ചത്. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതിയില്‍ സമൂഹത്തിന്‍റെ ഭക്ഷണം ആരോഗ്യം വിദ്യാഭ്യാസം മതാത്മകജീവിതം എന്നിങ്ങനെ എല്ലാ മേഖലകളും ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്, വികസന പദ്ധതികള്‍ കുടുംബങ്ങളെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് വത്തിക്കാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചു.കുടുബത്തിന്‍റെയും അവയുടെ അംഗങ്ങളുടെയും സുസ്ഥിതിക്കായുള്ള പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും ആശയം ആഗോള ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പാതയില്‍ ക്ലിപ്തമായ മാതൃകയാണെന്നും മോണ്‍സീഞ്ഞോര്‍ ഗ്യാലഹര്‍ പ്രഭാഷണത്തില്‍ വിലയിരുത്തി. അതുപോലെ കുട്ടികളുടെ ക്ഷേമം, സ്ത്രീ-പുരുഷ സമത്വം, തൊഴില്‍-വിശ്രമ സമയത്തിന്‍റെ സന്തുലിതമായ ക്രമീകരണം, തലമുറകളുടെ സംഗമം, അതില്‍നിന്നും ഉതിരുന്ന സാമൂഹ്യ-സാംസ്ക്കാരിക മേന്മ എന്നിവ പരിഗണിക്കുമ്പോള്‍ കുടുംബംതന്നെയാവണം സുസ്ഥിതി വികസന പദ്ധതികളുടെ കേന്ദ്രസ്ഥാനത്ത് എന്ന സഭയുടെ ദര്‍ശനം ആര്‍ച്ചുബിഷപ്പ് പ്രഖ്യാപിച്ചു.കുടുംബള്‍ ചേര്‍ന്ന് കൂട്ടിയിണക്കേണ്ടതും, പരസ്പരം തുണയ്ക്കേണ്ടതും സാമൂഹ്യനന്മയും താല്പര്യവും ലക്ഷൃംവയ്ക്കേണ്ടതും, സകല&#   Read More of this news...

കെസിഎസ്എല്‍ ശതാബ്ദി മഹാസംഗമം നാളെ(2 Oct) വല്ലാര്‍പാടത്ത്

കൊച്ചി: കേരള കാത്തലിക് സ്റുഡന്റ്സ് ലീഗ് (KCSL) ശതാബ്ദി നിറവില്‍. പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ശതാബ്ദി മഹാസംഗമം നാളെ വല്ലാര്‍പാടം ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്യും. സമ്മേളനത്തിനു മുമ്പായി വല്ലാര്‍പാടം കണ്െടയ്നര്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് ഒന്നിനു ശതാബ്ദി റാലി ചലച്ചിത്രനടന്‍ നിവിന്‍ പോളി ഫ്ളാഗ് ഓഫ് ചെയ്യും. വല്ലാര്‍പാടം തീര്‍ഥാടനകേന്ദ്രത്തില്‍ മൂന്നിനാണു മഹാസംഗമത്തിന്റെ ഉദ്ഘാടനം. റെക്സ്ബാന്‍ഡ് ഒരുക്കുന്ന സംഗീത വിരുന്നിനുശേഷം എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളുടെ രംഗപൂജ. തുടര്‍ന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും കെസിഎസ്എല്‍ രക്ഷാധികാരിയുമായ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണം നടത്തും.ശതാബ്ദിയാഘോഷങ്ങളോടൊപ്പം സാമൂഹികനന്മയ്ക്കും രാഷ്ട്രപുരോഗതിക്കും ഉതകുന്ന മൂല്യങ്ങളുടെ വരുംതലമുറകളിലേക്കുള്ള കൈമാറ്റത്തിനു മഹാസംഗമവേദി സാക്ഷ്യം വഹിക്കുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അവയവദാനം, രക്തദാനം, ലഹരിവിരുദ്ധപ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം, സമ്പാദ്യശീലം എന്നിവയെക്കുറിച്ചു വിദ്യാര്‍ഥികളെ ബോധവത്കരിക്കാനുള്ള പരിപാടി മഹാസംഗമവേദിയില്‍ സംഘടിപ്പിക്കുമെന്നു ശതാബ്ദിയാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഫാ.അനില്‍ കിളിയേല്‍ക്കുടി, ജനറല്‍ കണ്‍വീനര്‍ ഫാ. ആന്റണി ലിജോ ഓടത്തക്കല്‍, സംസ്ഥാന ജനറല്‍ ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, ജനറല്‍ ഓര്‍ഗനൈസര്‍ എം.എസ്. ജോസ് അനൂബ് എന്നിവര്‍ പറഞ്ഞു. കേരളത്തിലെ 24 രൂപതകളിലെ നാലായിരത്തോളം സ്കൂളുകളിലായി ആറു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ കെസിഎസ്എല്‍ അംഗങ്ങളാണ്. അധ്യാപകരായ ആറായ   Read More of this news...

ഡിസിഎംഎസ് സംസ്ഥാന കൌണ്‍സില്‍ പാലായില്‍ ഇന്നും നാളെയും

പാലാ: ഡിസിഎംഎസ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കൌണ്‍സില്‍ യോഗവും പൊതുസമ്മേളനവും ഇന്നും നാളെയും പാലാ മുണ്ടുപാലം ബ്ളസഡ് കുഞ്ഞച്ചന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തും. സംസ്ഥാന പ്രസിഡന്റ് അംബി കുളത്തൂരിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെസിബിസി ദളിത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. ജോണി പരുമല, സെലിന്‍ കവടിയാംകുന്നേല്‍, സ്കറിയ ആന്റണി, വിന്‍സെന്റ് ആന്റണി, ജോര്‍ജ് പള്ളിത്തറ തുടങ്ങിയവര്‍ പ്രസംഗിക്കും. ഫാ. സ്കറിയ വേകത്താനം, ജസ്റിന്‍ കുന്നുംപുറം, സീന സണ്ണി പുളിനില്‍ക്കുന്നോരം, മേരി ഫ്രാന്‍സിസ് കുറുക്കന്‍കുന്നേല്‍, ജോര്‍ജ് മാത്യു കുന്നുംപുറം, അലോഷ്യസ് കണ്ണച്ചാംകുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.  Source: Deepika   Read More of this news...

നൂതന സാംസ്ക്കാരിക വീക്ഷണം പരിസ്ഥിതി പരിപാലനത്തിനാവശ്യം - കര്‍ദ്ദിനാള്‍ റവാസി

സര്‍വ്വസൃഷ്ടിയും പരിസ്ഥിതിയും നിരന്തരം പരിപാലിക്കപ്പെടേണ്ടതാണെന്ന നൂതന സാംസ്ക്കാരിക വീക്ഷണവും മനോഭാവമാറ്റവും സൃഷ്ടിക്കാനുതകുന്ന ശിക്ഷണം യുവജനം തൊട്ട് എല്ലാ പ്രായക്കാര്‍ക്കും നല്കേണ്ടതിന്‍റെ അടിയന്തര പ്രാധാന്യം സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജാന്‍ ഫ്രാങ്കൊ റവാസി ചൂണ്ടിക്കാട്ടുന്നു.     ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍  ഞായറാഴ്ച (27/09/15) വിനോദസഞ്ചാരത്തെ അധികരിച്ച് സംഘടിപ്പി ക്കപ്പെട്ട സമ്മേളന ത്തിന് നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഈ വിദ്യാഭ്യാസത്തിന്‍റെ അനിവാര്യത ഊന്നിപ്പറഞ്ഞിരി ക്കുന്നത്.ഈ ഞായറാഴ്ച (27/09/15) ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാരദിനം ആചരിക്കപ്പെട്ടതിനോടനുബന്ധിച്ചാണ് ഈ  സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.ഇക്കഴിഞ്ഞ കൊല്ലം വിനോദസഞ്ചാരികളുടെ സംഖ്യ 100 കോടിയോളമായിരുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്ന കര്‍ദ്ദിനാള്‍ റവാസി ഈയൊരു പശ്ചാത്തലത്തില്‍ ഈ വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി എത്രമാത്രമാണെന്ന് വ്യക്തമാക്കുന്നു.Source: Vatican Radio   Read More of this news...

ചൂഷണം പരിസ്ഥിതിയെ തകര്‍ക്കുന്നു-കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍

പരിസ്ഥിതിത്തകര്‍ച്ചയുടെ കാരണം കടിഞ്ഞാണില്ലാത്ത ഉപയോഗമാണെന്ന് നീതി-സമാധാനകാര്യങ്ങല്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദി നാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.     ഫ്രാന്‍സിസ് പാപ്പായുടെ, "ലൗദാത്തോ സി" (അങ്ങേയ്ക്കു സ്തുതി) എന്ന പുതിയ ചാക്രികലേഖനത്തെ ആധാരമാക്കി, പരിസ്ഥിതിയെയും കാലാവസ്ഥമാറ്റത്തെയും അധികരിച്ച്  അമേരിക്കന്‍ ഐക്യനാടുകളിലെ ബോസ്റ്റണ്‍ കോളേജില്‍ തിങ്കളാഴ്ച (28/09/15) മുതല്‍ ഒക്ടോബര്‍ 01 വരെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന സമ്മേളനത്തില്‍, അതിന്‍റെ ആരംഭദിനത്തില്‍, സംസാരിക്കുകയായിരുന്നു അദ്ദേഹം.     ഭൗതിവാദത്തിന്‍റെയും അത്യാര്‍ത്തിയുടെയും ഉപഭോഗമനസ്ഥിതിയുടെയും പൊങ്ങച്ചത്തിന്‍റെയും ഫലമായി, എല്ലാം കുന്നുകൂട്ടുന്ന പ്രവണതയാണ് പരിസ്ഥിതി പ്രശ്നത്തിനു പിന്നിലെന്ന് 'ലൗദാത്തൊ സി'-യുടെ വെളിച്ചത്തില്‍ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വിശദീകരിച്ചു.     നരകുലത്തെയും പരിസ്ഥിതിയെയും വേറിട്ടു കാണരുത്; മറിച്ച് ഒന്നായി കാണണം എന്ന "ലൗദാത്തൊ സി" - യുടെ വീക്ഷണവും അദ്ദേഹം പങ്കുവച്ചു.Source: Vatican Radio   Read More of this news...

സഭയെയും മനുഷ്യരാശിയെയും ഒരുപോലെ സ്നേഹിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പ

സഭയെയും മനുഷ്യരാശിയെയും ഒരുപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയെന്ന് കര്‍ദ്ദിനാള്‍ പിയത്രോ പരോലിന്‍ പ്രസ്താവിച്ചു.വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ഒന്നാമത്തെ ലിറ്റര്‍ജിക്കല്‍ അനുസ്മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിയര്‍പ്പണമദ്ധ്യ നല്കിയ സന്ദേശത്തിലാണ്, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ ഇപ്രകാരം പ്രസ്താവിച്ചത്.  വത്തിക്കാന്‍ ബസിലിക്കയിലാണ് ഈ വി. കുര്‍ബാനയാഘോഷം നടന്നത്.സഭയോടും മനുഷ്യരാശിയോടുമുള്ള വലിയ സ്നേഹത്തിന് മദ്ധ്യേയായിരുന്നു പോള്‍ ആറാമന്‍ പാപ്പയുടെ ജീവിതമെന്നും അദ്ദേഹം സഭയെ സ്നേഹിച്ചത് ദൈവികവും മാനുഷികവുമായ യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നുവെന്നും മനുഷ്യരാശിയുടെ മുഴുവന്‍ രക്ഷയുടെ ഉത്ഭവസ്ഥാനം സഭയായിരിക്കണമെന്നാണ്  ക്രിസ്തു ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നുവെന്നും കര്‍ദ്ദിനാള്‍ തന്‍റെ സന്ദേശത്തില്‍ വ്യക്തമാക്കി.2014-ല്‍ പാപ്പാ ഫ്രാന്‍സിസ്, "ജോവാന്നി ബത്തിസ്റ്റാ എന്‍റിക്കോ അന്‍റോണിയോ മരിയ മൊന്തീനി" എന്ന പൂര്‍ണ്ണ നാമധേയമുള്ള പോള്‍ ആറാമന്‍ പാപ്പായെ അനുഗ്രഹീതന്‍ ആയി പ്രഖ്യാപിച്ചിരുന്നു.  കത്തോലിക്കാ സഭയാകമാനം അദ്ദേഹത്തിന്‍റെ ഓര്‍മ്മതിരുന്നാള്‍ ആഘോഷിക്കാനായി നല്കിയിരിക്കുന്നത് സെപ്റ്റംബര്‍ 26-ാം തിയതിയാണ്. Source: Vatican Radio    Read More of this news...

സാമാന്യജനഭക്തി നമ്മെ പഠിപ്പിച്ച ഏറ്റം ലളിതവും ഋജുവുമായ മാര്‍ഗ്ഗമാണ് കൊന്തനമസ്ക്കാരം

 കരുണയുടെ ജൂബിലിവര്‍ഷത്തില്‍ എല്ലാദിവസവും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കാങ്കണത്തില്‍ കൊന്തനമസ്ക്കാരം  ഉണ്ടായി രിക്കും.     നവസുവിശേഷവത്ക്കരണ പരിപോഷണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി വെള്ളിയാഴ്‍ച(25/09/15) അറിയിച്ചതാണിത്.    റോമിലെ ഇടവകകളും സമര്‍പ്പിത ജീവിത സമൂഹങ്ങളും ഭാതൃസമൂഹങ്ങളും ആയിരിക്കും ജപമാലപ്രാര്‍ത്ഥനയ്ക്ക് നേതൃത്വമേകുക. അനുദിനം റോമിലെ സമയം വൈകുന്നേരം 6.30 ന് പ്രാര്‍ത്ഥന ആരംഭിക്കും.     പരിശുദ്ധകന്യകാമറിയത്തിന്‍റെ മദ്ധ്യസ്ഥ്യം വഴി ദൈവത്തിന്‍റെ കാരുണ്യം യാചിക്കാന്‍ സാമാന്യജനഭക്തി നമ്മെ പഠിപ്പിച്ച ഏറ്റം ലളിതവും ഋജുവുമായ മാര്‍ഗ്ഗമാണ് കൊന്തനമസ്ക്കാരമെന്ന് നവസുവിശേഷവത്ക്കരണ പരിപോഷണ ത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി അതിന്‍റെ അറിയിപ്പില്‍ പറയുന്നു.     കരുണയുടെ മാതാവില്‍ സവിശേഷാമാംവിധം കേന്ദ്രീകൃതമായിരിക്കും ഈ വിശുദ്ധ വത്സരത്തിലെ ചിന്തകള്‍ എന്നും ഈ സമിതി വ്യക്തമാക്കുന്നു.     ഇക്കൊല്ലം അമലോത്ഭവനാഥയുടെ തിരുന്നാള്‍ ദിനത്തില്‍ അതായത് ഡിസംബര്‍ 8ന് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലി ക്കയുടെ വിശുദ്ധവാതില്‍ തുറന്നുകൊണ്ട് തുടക്കം കുറിക്കുന്ന കരുണയുടെ അസാധാരണ ജൂബിലി 2016 നവമ്പര്‍ 20 ന് പ്രപഞ്ചരാജനായക്രിസ്തുവിന്‍റെ തിരു ന്നാള്‍ദിനത്തില്‍ സമാപിക്കും.Source: Vatican Radio   Read More of this news...

മതം മുറിപ്പെട്ട ലോകത്തിന്‍റെ സമാധാനപാത

'അമേരിക്കന്‍ പിറവിയുടെ പിള്ളത്തൊട്ടില്‍' എന്ന് അറിയപ്പെടുന്ന  ഫിലാഡെല്‍ഫിയയിലെ  Independence Mall -ല്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച മതസ്വാതന്ത്ര്യത്തിന്‍റെ ചിന്തകള്‍:അമേരിക്കയെ രാഷ്ട്രമായി നിര്‍വചിച്ച സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് ഇവിടെയാണ്. 'എല്ലാ സ്ത്രീ പരുഷന്മാരും സ്രഷ്ടാവിന്‍റെ മുന്നില്‍ തുല്യരാണെന്നും, അലംഘനീയമായ ചില അവകാശങ്ങള്‍ അവിടുന്ന് അവര്‍ക്ക് നല്കിയിട്ടുണ്ടെന്നും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനുമാണ് സര്‍ക്കാരുകള്‍ നിലനില്‍ക്കുന്നത്,' എന്നതാണ് സ്വാതന്ത്ര്യ പ്രഖ്യാപനം.നഷ്ടമായ സത്യങ്ങളെ പുനാവിഷ്ക്കരിക്കുവാനും പുനര്‍പ്രതിഷ്ഠിക്കുവാനും അമേരിക്കയ്ക്കു കഴിഞ്ഞിട്ടുണ്ട്. അതിന് ഉദാഹരണങ്ങളാണ്, ഇല്ലായ്മചെയ്ത അടിമത്വം, വോട്ടവകാശത്തിനുള്ള തുറവ്, തൊഴില്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, വംശീയ വാദങ്ങളുടെ ഇല്ലായ്മചെയ്യല്‍ എന്നിവ ആധുനികയുഗത്തില്‍ അമേരിക്കയെ സ്വതന്ത്രമാക്കിയ ചരിത്രസംഭവങ്ങളാണ്.ഗതകാല സ്മരണകള്‍ അനുഗ്രഹമാണ്. ഓര്‍മ്മകള്‍ മരിക്കുന്നില്ല. അങ്ങനെയെങ്കില്‍ നാം തെറ്റുകള്‍ ആവര്‍ത്തിക്കുകയുമില്ല. ചിലരുടെ മേല്‍ക്കോയ്മയില്‍നിന്നും, സ്വാര്‍ത്ഥമായ അധികാരപ്പിടിയില്‍നിന്നും മോചനം നേടുവാന്‍ ഓര്‍മ്മകള്‍ നമ്മെ സഹായിക്കും. അമേരിക്കന്‍ സമൂഹ ജീവിത ശൈലിയുടെ പ്രതീകമായ ഈ സ്വാതന്ത്ര്യത്തിന്‍റെ ശ്രീകോവിലില്‍, Indipendence Mall-ല്‍ നിന്നുകൊണ്ട് മതസ്വാന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുവാന്‍ സന്തോഷമുണ്ട്. നമ്മില്‍നിന്നും വ്യത്യസ്തമായ വിശ്വാസവും മതവുമുള്ള അയല്‍ക്കാരനെ അംഗീകരിക്കുവാനുമുള്ള മനഃസ്ഥിതി നമുക്കു തരുന്നത് മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ്. വ്യക്തിപരമായും സമൂഹമായും ദൈവത്തെ ആരാധിക്കുന്നതാണ് തീര്‍ച്ചയായും പര!   Read More of this news...

സമര്‍പ്പണത്തില്‍നിന്നും വിരിയുന്ന ആനന്ദവും വിശ്വസ്തതയും

പാപ്പാ ഫ്രാന്‍സിസിന്‍റെ 10-ാമത് അപ്പസ്തോലിക സന്ദര്‍ശനത്തില്‍ സെപ്റ്റംബര്‍ 26-ാം തിയതി ശനിയാഴ്ച രാവിലെ പത്രോസ് പൗലോസ് ശ്ലീഹന്മരുടെ നാമത്തില്‍ ഫിലഡെല്‍ഫിയയിലെ കത്തീഡ്രല്‍ ദേവാലയത്തിലെ ദിവ്യബലിമദ്ധ്യേ നല്കിയ വചനചിന്തകള്‍. ഫിലാഡെല്‍ഫിയയിലെ മെത്രാന്മാര്‍, വൈദികര്‍, സന്ന്യസ്തര്‍, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പമാണ് പാപ്പാ ദിവ്യബലിയര്‍പ്പിച്ചത്.ഫിലാഡെല്‍ഫിയ കത്തീഡ്രലിന്‍റെ ഉയര്‍ന്ന കനത്ത ഭിത്തികളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഇവിടത്തുകാര്‍ക്കുള്ള സ്വഭാവമല്ല. അവര്‍ ഭിത്തികള്‍ പണിയുകയല്ല, മറിച്ച് അവ തകര്‍ക്കുകയാണ്. സ്വാര്‍ത്ഥതയുടെയും തന്‍കാര്യത്തിന്‍റെയും ഭിത്തികള്‍ ഇവിടത്തെ സമര്‍പ്പിതരായ കത്തോലിക്കര്‍ തലമുറ തലമുറയായി തകര്‍ത്ത് പ്രാര്‍ത്ഥനയുടെയും, പഠനത്തിന്‍റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും വിസ്തൃതമായ സമൂഹങ്ങള്‍ നിര്‍മ്മിക്കുകയാണ്.        ഈ നഗരത്തിന്‍റെ പ്രത്യേകതയാണ് മുട്ടിനു മുട്ടിനുള്ള ദേവാലയങ്ങള്‍. ഉയര്‍ന്ന മണിമാളികകളും ഗോപുരങ്ങളും മനുഷ്യരിലും സമൂഹങ്ങളിലും ദൈവികസാന്നിദ്ധ്യത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തുന്നു. രണ്ടു നൂറ്റാണ്ടായി ഇന്നാട്ടിലെ വൈദികരും സന്ന്യസ്തരും അല്‍മായരും ഇവിടത്തെ പാവങ്ങളുടെയും തടവുകാരുടെയും കുടിയേറ്റക്കാരുടെയും ആത്മീയ ആവശ്യങ്ങള്‍ക്കായി അക്ഷീണം പരിശ്രമിക്കുന്നുണ്‌‌ട്. ഇത് നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതും, എന്നും കൈമാറേണ്ടതും പരിപോഷിപ്പിക്കപ്പെടേണ്ടതുമായ ഇന്നാടിന്‍റെ മഹത്തായ പൈതൃകമാണ്.ഫിലാഡെല്‍ഫിയായിലെ പ്രാദേശിക സഭ  വളര്‍ത്തിയെടുത്ത മഹാസിദ്ധരില്‍ ഒരാളായ ക്യാതറീന്‍ ഡ്രെക്സലിന്‍റെ കഥ നിങ്ങള്‍ കേട്ടുകാണും. മിഷന്‍റെ ആവശ്യങ്ങളെക്കുറ!   Read More of this news...

Convocation at NESTT, on 3rd October

  Read More of this news...

മാര്‍പാപ്പ റോമില്‍ തിരിച്ചെത്തി

റോം: ക്യൂബയിലും അമേരിക്കയിലും വിജയകരമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ (28/9/2015) റോമില്‍ തിരിച്ചെത്തി. ചിയാന്‍പിനോയില്‍ വിമാനമിറങ്ങിയശേഷം സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി പ്രാര്‍ഥിച്ചു. പരിശുദ്ധ മാതാവിന്റെ രൂപത്തിനുമുന്നില്‍ പൂക്കളര്‍പ്പിച്ചശേഷമാണ് പാപ്പ വിശ്രമസ്ഥലത്തേക്കു പോയത്. എല്ലാ യാത്രകള്‍ക്കുമുമ്പും അതിനുശേഷവും പാപ്പാ ഈ ബസിലിക്കയിലെത്തി പ്രാര്‍ഥിക്കുന്നത് പതിവാണ്. വിമാനയാത്രയ്ക്കിടെ ഒപ്പമുണ്ടായിരുന്ന പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മാര്‍പാപ്പാ മറുപടി നല്‍കി. വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള പതിനൊന്ന് മാധ്യമപ്രവര്‍ത്തകരാണു വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നത്. രാഷ്ട്രീയം മുതല്‍ വ്യക്തിപരമായ വിഷയങ്ങള്‍വരെ പത്രപ്രവര്‍ത്തകര്‍ പാപ്പായോടു ചോദിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ ലഭിച്ച പടുകൂറ്റന്‍ സ്വീകരണങ്ങളെക്കുറിച്ചും ചോദിച്ചപ്പോള്‍ ഹൃദ്യം, ആവേശകരം - ഒറ്റവാക്കില്‍ അനിര്‍വചനീയം എന്നായിരുന്നു മറുപടി. അമേരിക്കയില്‍ ഒരു താരമായി മാറിയല്ലോ, ഇത് സഭയ്ക്ക് എത്രമാത്രം ഗുണകരമാകുമെന്നാണ് പാപ്പ കരുതുന്നതെന്നു മറ്റൊരു ചോദ്യം. ഉത്തരം ഉടനെത്തി. അത് മീഡിയ ചാര്‍ത്തിയ വിശേഷണമാണ്. മാര്‍പാപ്പയെന്നാല്‍ ദാസന്മാരുടെ ദാസനാണ്. നമ്മള്‍ എത്രയോ താരങ്ങളെ കാണുന്നു. തിളങ്ങി നില്‍ക്കുന്നതും അല്പംകഴിഞ്ഞ് താഴെ പതിക്കുന്നതും. എന്നാല്‍ ദാസന്മാരുടെ ദാസനാകുക എന്ന ദൌത്യം നിര്‍വഹിക്കുമ്പോള്‍ അതിന് അവസാനമില്ല, തുടര്‍ച്ചയേയുള്ളു-മാര്‍പാപ്പ ചൂണ്ടിക്കാട്ടി. യുഎസില്‍ ആറുദിവസത്തെ സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയുള്‍പ്പെടെയുള്ള പ്രധാന വേദികളില്‍ പ്രസംഗിച്ചു. കുടുംബő   Read More of this news...

യുവതീയുവാക്കള്‍ സപ്തമാസ കാരുണ്യപ്രവര്‍ത്തികള്‍ക്കൊരുങ്ങുക- പാപ്പാ

 2016 -ലെ ആദ്യ ഏഴുമാസങ്ങളില്‍ ഓരോ മാസവും ചെയ്യുന്നതിന് ശാരീരികവും ആത്മീയവുമായ കാരുണ്യപ്രവര്‍ത്തികള്‍ തിരഞ്ഞെടുക്കാന്‍ മാര്‍പ്പാപ്പാ യുവതീ യുവാക്കളെ ആഹ്വാനം ചെയ്യുന്നു.     അടുത്ത ജൂലൈ മാസത്തില്‍ പോളണ്ടിലെ ക്രാക്കോവ് പട്ടണത്തില്‍ ആഗോള സഭാതലത്തില്‍ ആചരിക്കപ്പെടുന്ന മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തി നായി തിങ്കളാഴ്ച(28/09/15) നല്കിയ തന്‍റെ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ  ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.     "കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണലഭിക്കും",  മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന യേശുവിന്‍റെ ഗിരിപ്രഭാഷണത്തില്‍ നിന്നടര്‍ത്തിയെടുത്ത സുവിശേഷഭാഗ്യങ്ങളില്‍ ഒന്നായ ഈ വാക്യം അടുത്ത ലോകയുവജനദിന സംഗമത്തിന്‍റെ വിചിന്തനപ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്ന പാപ്പാ പ്രസ്തുത പ്രമേയത്തെ അവംബമാക്കിയാണ് ഈ സന്ദേശം നല്കിയിരിക്കുന്നത്.യുവതീയുവാക്കളുടെ കര്‍മ്മോത്സുകതയെക്കുറിച്ച് അനുസ്മരിക്കുന്ന പാപ്പാ ദൈവികകാരുണ്യത്തിന്‍റെ സന്ദേശം പ്രവര്‍ത്തനമാവശ്യമായുള്ള ഏറെ സമൂര്‍ത്തമായ ജീവിതപരിപാടിയാണെന്ന് ഉദ്ബോധിപ്പിക്കുന്നു.ദൈവത്തിന്‍റെ കാരുണ്യം അത്യധികം സമൂര്‍ത്തമാണെന്നും നമെല്ലാവരും അതു നേരിട്ടനുഭവിക്കാന്‍ വിളിക്കപ്പെട്ടവരാണെന്നും ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ ഉപകരണങ്ങളായിത്തീരുക അസാധാരണാനന്ദഹേതുവാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.2016 ലെ യുവജനദിനാചരണം കരുണയുടെ ജൂബിലിവത്സരത്തിലാകുന്നതിനെ ക്കുറിച്ചും സൂചിപ്പിക്കുന്ന പാപ്പാ ജൂബിലിവത്സരത്തില്‍ യുവജനദിനാചരണം ഇതാദ്യമല്ലെന്നും 1983/84 വര്‍ഷങ്ങളിലായചരിക്കപ്പെട്ട "രക്ഷാകരവിശുദ്ധ വത്സര"ത്തിലും രണ്ടായിരാ മാണ്ടിലെ "മഹ   Read More of this news...

ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു- പാപ്പാ

ചൈന സന്ദര്‍ശിക്കാനുള്ള തന്‍റെ അഭിലാഷം മാര്‍പ്പാപ്പാ ആവര്‍ത്തിക്കുന്നു.     തന്‍റെ പത്താം വിദേശ അപ്പസ്തോലിക പര്യടനത്തിന്‍റെ രണ്ടാമത്തെ വേദിയായിരുന്ന അമേരിക്കന്‍ ഐക്യനാടുകളില്‍നിന്ന് റോമിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമേകുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.     താന്‍ കൊറിയ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴും ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ ലോകത്തിന് മഹത്തായ സംസ്ക്കാരവും ഏറെ നല്ല കാര്യങ്ങളും സമ്മാനിക്കുന്ന ഒരു മഹാരാജ്യമാണ് ചൈനയെന്നു പറഞ്ഞു. അന്നാടുമായി നല്ല ബന്ധങ്ങളുണ്ടാക്കാനുള്ള സാധ്യതകള്‍ തുറക്കപ്പെടുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു.     സിറിയയില്‍ ഇസ്ലാം തീവ്രവാദികളുടെ ISISന്‍റെ താവളങ്ങള്‍ക്കെതിരെ ഫ്രാന്‍സ് ആരംഭിച്ചിരിക്കുന്ന ബോബാക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ, മരണത്തിനും രക്തച്ചൊരിച്ചിലിനും കാരണമാകുന്ന ഇത്തരം നടപടികള്‍ ഒഴിവാക്കുകയാണുത്തമമെന്ന തന്‍റെ ബോധ്യം ആവര്‍ത്തിച്ചു വ്യക്തമാക്കി.Source: Vatican Radio   Read More of this news...

കുടുംബങ്ങളില്ലാതെ സഭയില്ല: പാപ്പാ

ഫിലാഡെല്‍ഫിയയിലെ, സന്‍ കാര്‍ലോ ബൊറോമെയൊ സെമിനാരിയിലെത്തിയ പാപ്പായ്ക്ക് സ്നേഹോഷ്മളമായ സ്വാഗതമേകി. വൈദികവിദ്യാര്‍ത്ഥികളും ലോക കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടവരായിരുന്ന 300-ാളം മെത്രാന്മാരും ചേര്‍ന്നാണ് പാപ്പായെ വരവേറ്റത്.സൃഷ്ടിയുടെ ഏറ്റവും ഉല്‍കൃഷ്ടമായ  കര്‍മ്മത്തില്‍ ദൈവാനുഗ്രഹത്തിന്‍റെ സന്തോഷദായകമായ തെളിവാണ് കുടുംബം എന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ കുടുംബമില്ലെങ്കില്‍ സഭയില്ല എന്ന് പ്രസ്താവിച്ചു. മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്‍റെ സാഹചര്യങ്ങളും, അവ  ഉയര്‍ത്തുന്ന വെല്ലുവിളികളും നാം സ്വീകരിച്ചു അംഗീകരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ ആണെന്നും വിവിധ സാദ്ധ്യതകളും പ്രശ്നങ്ങളുമുള്ള ഈ ലോകത്തിലാണ് നാം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും പ്രഘോഷിക്കുകയും ചെയ്യേണ്ടതെന്നും പാപ്പാ പറഞ്ഞു.ഉപഭോഗസംസ്കാരത്തിന്‍റെ കുത്തൊഴുക്കില്‍ ബന്ധങ്ങള്‍ പോലും ഇന്ന് ഉപഭോഗവല്ക്കരിക്കപ്പെടുകയാണെന്നും സ്വാര്‍ത്ഥ സുഖത്തിന്‍റെയും താല്‍പര്യങ്ങളുടെയും മാത്രമായ ഒരു കൊച്ചു ലോകത്തില്‍ സ്നേഹവും പങ്കുവയ്പ്പും ഇല്ലാത്ത ഏകാന്തതയുടെ വേദനകളില്‍ പല ജീവിതങ്ങളും ഒറ്റപ്പെടുന്നു എന്നും പാപ്പാ ചൂണ്ടിക്കാട്ടി. യേശുവാകുന്ന നല്ല ഇടയന്‍റെ കാല്‍പ്പാടുകള്‍ പിന്‍ചെല്ലുന്ന അജപാലകരായ മെത്രാന്മാര്‍, ഈ വിശ്വാസികളെ അന്വേഷിച്ചു കണ്ടെത്തി, കൈപിടിച്ചെഴുന്നേല്ല്പ്പിച്ചു മുറിവുകള്‍ വച്ചുകെട്ടി പരിപാലിക്കാന്‍ വിളിക്കപ്പെട്ടവരാണ് എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.തങ്ങള്‍ കുടുംബജീവിതം ഉപേക്ഷിച്ചത് സ്നേഹിക്കാതിരിക്കാനല്ല, അനേകായിരങ്ങള്‍ക്ക് ദൈവത്തിന്‍റെ സ്നേഹസ്വാന്ത്വനം പകരാനാണ്. പ്രത്യാശ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതങ്ങള്‍ക്ക്, പ്രത്യേകി&#   Read More of this news...

കുടുംബം ദൈവികസ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം

ഫിലാഡെല്‍ഫിയായില്‍ അരങ്ങേറിയ എട്ടാമത് ആഗോള കത്തോലിക്കാ കുടുംബസംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു. സെപ്റ്റംബര്‍ 26-ാം തിയതി ശനിയാഴ്ച ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്കിലെ ജാഗരപ്രാര്‍ത്ഥനയില്‍ പാപ്പാ സന്ദേശം നല്കി.പ്രിയ സഹോദരങ്ങളേ, ജീവിതകഥകള്‍ പങ്കുവച്ച കുടുംബങ്ങള്‍ക്ക് നന്ദിപറയുന്നു! കുടുംബാനുഭവങ്ങള്‍ ഹൃദസ്പര്‍ശിയാണ് കാരണം അവ ജീവിതാനുഭവങ്ങളാണല്ലോ. അവ പച്ചയായ വ്യക്തിപരവും തനിമയാര്‍ന്നവയുമാണ്. കേള്‍വിക്കാരെയും അതിലേയ്ക്ക് ഉള്‍ചേര്‍ക്കുന്നു. അതിനാല്‍ കുടുംബാനുഭവങ്ങള്‍ വിവാഹിതരെയും മാതാപിതാക്കളെയും, കുട്ടികളെയും, സഹോദരങ്ങളെയും മുത്തശ്ശീ മുത്തശ്ശന്മാരെയും സ്പര്‍ശിക്കുന്നു.പങ്കുവയ്പിലൂടെ നമ്മുടെ കുടുംബ ജീവിതാനുഭവങ്ങള്‍ പരസ്പരം കൈമാറുന്നത് വളരെ പ്രസക്തമാണെന്ന് താന്‍ ചിന്തിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. കാരണം അത് അത്ഭുതാവഹമായ വെല്ലുവിളികള്‍ക്കിടയിലും 'കുടുംബമായിരിക്കുവാനുള്ള' പ്രചോദനം പകരുന്നു.ഫിലാഡെല്‍ഫിയയില്‍ ഇന്ന് ഇവിടെ കുടുംബങ്ങളുടെ കൂടെയായിരിക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ ശ്രേഷ്ഠമായ രഹസ്യങ്ങളില്‍ ഒന്നിനെക്കുറിച്ചാണ് ചിന്തിക്കുന്നത്.ദൈവം മനുഷ്യാവതാരം ചെയ്യുന്നതിന് കുടുംബമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. ദൈവം മനുഷ്യകുലത്തോട് അടുക്കുവാനും, മനുഷ്യരുടെമദ്ധ്യേ ആയിരിക്കുവാനും, പാര്‍ക്കുവാനും തിരഞ്ഞെടുത്ത ഇടം കുടുംബമാണ്. അതുപോലെ, അവിടു്ന്ന് ഈ ഭൂമിയില്‍ ആഗതനായപ്പോള്‍, 'ദൈവം നമ്മോടുകൂടെ,' എന്നര്‍ത്ഥം വരുന്ന 'ഇമ്മാനുവേല്‍' എന്ന പേരല്ലാതെ മറ്റൊരു നാമം സ്വീകരിക്കാന്‍ ആഗ്രഹിച്ചില്ല (മത്തായി 1, 23). അവിടുന്ന് 'ദൈവം നമ്മോടുകൂടെ'യാണ്!ഇത് അനാദി മുതലുള്ള ദൈവത്തിന്‍റെ ആഗ്രഹവും, ലക്ഷ്യവും ന!   Read More of this news...

കെസിബിസി നാടകമത്സരം: "സോപാനസംഗീതം അഥവാ കൊട്ടിപ്പാടി സേവ" മികച്ച നാടകം

കൊച്ചി: കെസിബിസി മാധ്യമ കമ്മീഷന്‍ സംഘടിപ്പിച്ച 28-ാമത് അഖില കേരള പ്രഫഷണല്‍ നാടകമത്സരത്തില്‍ തീരുവനന്തപുരം അക്ഷരകല അവതരിപ്പിച്ച "സോപാനസംഗീതം അഥവാ കൊട്ടിപ്പാടി സേവ" മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍സിന്റെ "നീതിസാഗര"മാണ് മികച്ച രണ്ടാമത്തെ നാടകം.മീനമ്പലം സന്തോഷ് മികച്ച സംവിധായകനായും (സോപാനസംഗീതം അഥവാ കൊട്ടിപ്പാടി സേവ), പ്രദീപ്കുമാര്‍ കാവുന്തറ മികച്ച രചയിതാവായും (കുഴിയാനകള്‍) തെരഞ്ഞെടുക്കപ്പെട്ടു.മികച്ച നടന്‍ - ഉദയന്‍ കാരാപ്പുഴ (കഥ പറയുന്ന വീട്), മികച്ച നടി -ജെസി മോഹന്‍ (നാരങ്ങാമിഠായി), സഹനടന്‍ - ദാസ് കാട്ടൂര്‍ (നീതിസാഗരം), സഹനടി - മീനാക്ഷി (നീതിസാഗരം), സംഗീത സംവിധാനം - സെബി നായരമ്പലം (നീതിസാഗരം) തുടങ്ങിയവരാണ് മറ്റ് അവാര്‍ഡുജേതാക്കള്‍. കൊല്ലം ആവിഷ്ക്കാരയുടെ "കുഴിയാനകള്‍", മലയാളനാടകവേദിയുടെ "നാരങ്ങാമിഠായി", തൃശൂര്‍ നവധാരയുടെ "കഥ പറയുന്ന വീട്", എന്നീ നാടകങ്ങളും എ ഗ്രേഡ് നേടി.പ്രഫ. ചന്ദ്രദാസന്‍, ഫാ. ഡായി കുന്നത്ത്, സിനിമാ സംവിധായകന്‍ ലിയോ തദേവൂസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. Source: Deepika   Read More of this news...

കുടുംബങ്ങളെ സംരക്ഷിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

ഫിലഡല്‍ഫിയ: കുടുംബങ്ങളുടെ നിലനില്പ് ഉറപ്പുവരുത്തണമെന്നും കുടുംബങ്ങളുടെ കൈയിലാണു ഭാവിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. യുഎസ് സന്ദര്‍ശനത്തിന്റെ അവസാന പാദത്തില്‍ ഫിലഡല്‍ഫിയയില്‍ എത്തിയ മാര്‍പാപ്പ ശനിയാഴ്ച കുടുംബങ്ങളുടെ ലോക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. കുടുംബത്തില്‍ നാം പലപ്പോഴും വാദ പ്രതിവാദം നടത്താറുണ്ട്. ചിലപ്പോള്‍ പാത്രങ്ങള്‍ പറക്കും. കുട്ടികള്‍ ഉണ്ടാക്കുന്ന തലവേദനകള്‍ ഇതിനു പുറമേ-എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ചു മാര്‍പാപ്പ പറഞ്ഞു. എല്ലായ്പ്പോഴും കുരിശ് ഉണ്ടാവും. എന്നാല്‍ കുരിശിനുശേഷം ഉയിര്‍പ്പുണ്െടന്ന കാര്യം വിസ്മരിക്കരുത്. സ്നേഹത്തിലൂടെ എല്ലാ പ്രതിസന്ധികളെയും നേരിടാനാവും. വഴക്കുണ്ടാക്കിയാല്‍ അതു പറഞ്ഞുതീര്‍ക്കാതെ ദിവസം അവസാനിപ്പിക്കരുതെന്നു മാര്‍പാപ്പ ദമ്പതികളെ ഓര്‍മിപ്പിച്ചു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കുടുംബത്തില്‍ പ്രത്യേക പരിഗണന നല്‍കണം. കുട്ടികളുടെയും മുത്തച്ഛന്മാരുടെയും കാര്യത്തില്‍ കരുതലില്ലാത്ത ജനങ്ങള്‍ ഭാവിയില്ലാത്തവരാണ്. മുന്നോട്ടു പോകാനുള്ള കരുത്തോ സ്മരണകളോ അവര്‍ക്കില്ല. കുടുംബങ്ങളെ സംരക്ഷിക്കുന്നതില്‍ നമുക്ക് ബദ്ധശ്രദ്ധരാവാമെന്നു മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ഥനയും സംഗീതവും കലാപരിപാടികളും സമ്പന്നമാക്കിയ കുടുംബ സമ്മേളനത്തിനെത്തിയ മാര്‍പാപ്പയ്ക്ക് അതീവ ഹൃദ്യമായ വരവേല്പാണു ലഭിച്ചത്. ഇന്നലെ ഫിലഡല്‍ഫിയയിലെ ഒരു ജയിലില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തി. നീലനിറത്തിലുള്ള യൂണിഫോംധരിച്ച നൂറോളം അന്തേവാസികള്‍ മാര്‍പാപ്പയെ പ്രതീക്ഷിച്ച് ജയിലിലെ ജിംനേഷ്യത്തിലുണ്ടായിരുന്നു. ജീവിതയാത്രയില്‍ കാലില്‍ ചെളി പുരളും. അതു കഴുകിക്കളയണം. നമ്മള്‍ ഓരോരു ത്തരും കഴുകലിന   Read More of this news...

വിവാഹജീവിതത്തില്‍ നമ്മുടെ ഭൂത-ഭാവി കാലങ്ങള്‍ സംഗമിക്കുന്നു: മാര്‍പ്പാപ്പാ

നമ്മുടെ ഗതകാലവും ഭാവിയും വിവാഹജീവിതത്തില്‍ സംഗമിക്കുന്നുവെന്നും  അതില്‍ സ്മരണയും പ്രതീക്ഷയും അടങ്ങിയിരിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ.     ക്യുബയില്‍ ചൊവ്വാഴ്ച സമാപിച്ച തന്‍റെ ഇടയസന്ദര്‍ശനത്തില്‍ അവസാനത്തെ പരിപാടിയായിരുന്ന കുടുംബങ്ങളുമായുള്ള കൂടിക്കാഴ്‍ചാവേളയിലാണ് പാപ്പാ ഇതു പറഞ്ഞത്. ചൊവ്വാഴ്ച്ച(22/09/15) സന്ധ്യാഗൊ ദെ കൂബ കത്തീദ്രലില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.     കാനായിലെ കല്ല്യാണവേളയില്‍ യേശു വെള്ളം വീഞ്ഞാക്കുന്ന അത്ഭുതസംഭവം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.     യേശു തന്‍റെ പരസ്യജീവിതം ആരംഭിക്കുന്നത് വാസ്തവത്തില്‍ ഒരു വിവാഹവേളയിലാണ്.  ഒരു ഗാര്‍ഹിക സമൂഹത്തിനകത്ത്, ഒരു കുടുംബത്തിനകത്ത് ആണ് അവിടന്ന് പരസ്യജീവിതത്തിന് തുടക്കം കുറിക്കുന്നത്. കുടുംബത്തിലായിരിക്കാന്‍ അവിടന്നിഷ്ടപ്പെടുന്നു, പാപ്പാ പറഞ്ഞു.     ദിവസത്തെ പലവിധ ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചതിനുശേഷം അവസാനം അത്താഴ വേളയില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചുചേരുന്നതിനെക്കുറിച്ച്, പാപ്പാ താന്‍ മുമ്പ് രൂപതാദ്ധ്യക്ഷനായിരുന്ന അവസരത്തില്‍ പലകുടുംബങ്ങളും തന്നോടു പങ്കു വച്ചിട്ടുള്ളകാര്യങ്ങളുടെ വെളിച്ചത്തില്‍ അനുസ്മരിച്ചു. കുടുംബജീവിതത്തിലെ ഈ സവിശേഷ നിമിഷങ്ങള്‍, ഇത്തരം കുടുംബനിമിഷങ്ങള്‍, ഇന്നിന്‍റെ സംസ്ക്കാരത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും പാപ്പാ പറഞ്ഞു.     കുടുംബത്തിന്‍റെയും ഭവനത്തിന്‍റെ ഊഷ്മളതയുടെയും അഭാവത്തില്‍ ജീവിതം ശൂന്യമായിത്തീരുന്നുവെന്നും  ബുദ്ധിമുട്ടുകളില്‍ താങ്ങിനിറുത്തുകയും അനുദിനജീവിത ത്തിന് പോഷണമേകുകയും ഐശ്വര്യത്തിനായുള്ള പരിശ്രമത്തിന് പ്രചോദനമേകുകയും ചെയ്യുന്ന തന്തുക്കള്‍ അങ്ങനെ ക്ഷയിച്ചുപോകുന്നുവെŐ   Read More of this news...

ക്യൂബയില്‍ പാപ്പാ പങ്കുവച്ച വിശുദ്ധ മത്തായിയുടെ മാനസാന്തരത്തിന്‍റെ കഥ

ക്യൂബയുടെ തെക്കു-കിഴക്കന്‍ നഗരമായ ഹോള്‍ഗ്വിനിലെ വിപ്ലവച്ത്വരത്തില്‍ തന്‍റെ അപ്പസ്തോലിക പര്യടനത്തിന്‍റെ മൂന്നാം ദിവസം, സെപ്തംബര്‍ 21-ാം തിയതി രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ നല്കിയ സുവിശേഷചിന്തകള്‍. മത്തായിയുടെ സുവിശേഷം 9, 9-13-നെ ആധാരമാക്കി പാപ്പാ പങ്കുവച്ച ഹൃദ്യമായ ചിന്തകള്‍ താഴെ ചേര്‍ക്കുന്നു:മാനസാന്തരത്തിന്‍റെ കഥയായിരുന്നു ഇന്നത്തെ സുവിശേഷം. സുവിശേഷകനും അപ്പസ്തോലനുമായ വിശുദ്ധ മത്തായിയുടെ ജീവിതത്തെ പാടെ മാറ്റിമറിച്ച ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവം സുവിശേഷത്തില്‍ അദ്ദേഹം തന്നെയാണ് വിവരിക്കുന്നത്. ചരിത്രത്തെ മാറ്റിമറിച്ച നേര്‍ക്കാഴ്ചയായിരുന്നു അത്. ചുങ്കം പിരിക്കുന്ന തന്‍റെ ജോലിയില്‍ മത്തായി ഒരുനാള്‍ വ്യാപൃതനായിരുന്നപ്പോള്‍ ക്രിസ്തു ആ വഴി വന്നു. അയാളെ കണ്ട് അടുത്തു ചെന്ന് ഇങ്ങനെ പറഞ്ഞു, "മത്തായീ, എന്നെ അനുഗമിക്കുക!". അയാള്‍ എഴുന്നേറ്റ് അവിടുത്തെ അനുഗമിച്ചു.  ക്രിസ്തു അയാളെ ഒന്നു നോക്കുക മാത്രമാണ് ചെയ്തത്. ആ നോട്ടത്തില്‍ ക്രിസ്തു പ്രകടമാക്കിയ സ്നേഹം അത്യഗതമായിരുന്നു. അതാണ് മത്തായിയെ മാനസാന്തരപ്പെടുത്തിയതും, അവിടുത്തെ അനുഗമിക്കാന്‍ പ്രേരിപ്പിച്ചതും. തന്‍റെ ചുങ്കക്കടയില്‍നിന്നും മത്തായി എഴുന്നേറ്റു പോകുവാന്‍ മാത്രം എന്തു ശക്തിയാണ് ക്രിസ്തുവില്‍ പ്രകടമായതെന്ന് ആരും ചിന്തിച്ചു പോകും!ചുങ്കക്കാരനും പരസ്യപാപിയുമായ മത്തായി യഹൂദരില്‍നിന്നു കരംപിരിച്ച് റോമാക്കാര്‍ക്കു കൊടുക്കുന്ന ജോലിയിലായിരുന്നു. ചുങ്കക്കാരെ അതിനാല്‍ സാധാരണജനം പാപികളായി കാണുകയും അവരെ പുച്ഛിക്കുകയും വെറുക്കുകയും, സമൂഹത്തില്‍നിന്നും അകറ്റിനിറുത്തുകയും ചെയ്തിരുന്നു. അത്തരക്കാരോടൊപ്പം ഭക്ഷിക്കുവാനോ, സംസാരിക്കുവാനോ, കൂടെ പ്രാര്‍ത   Read More of this news...

അനുരജ്ഞനത്തിലൂടെ രാഷ്ട്രങ്ങള്‍ സമാധാനപാത തുറക്കണം

അനുരജ്ഞനത്തിലൂടെ രാഷ്ട്രത്തലവന്മാര്‍ ജനതകളുടെ ശ്രേയസ്സിന്‍റെയും സമാധാനത്തിന്‍റെയും സമുന്നത മാതൃകകളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ക്യൂബയിലെ സ്വീകരണവേദിയില്‍ ആഹ്വാനംചെയ്തു.ഹൃദ്യമായ സ്വീകരണത്തിന് ക്യൂബന്‍ പ്രസിഡന്‍റിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. അവിടത്തെ സഭാധികാരികളായ - ഹവാനയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജെയിംസ് ഓര്‍ത്തേഗാ, സന്തിയാഗോയിലെ മെത്രാപ്പോലീത്തയും ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് വില്യം ഗാര്‍സിയ ഐബനീസ് എന്നവരെയും നന്ദിയോടെ പാപ്പാ അനുസ്മരിച്ചു.മുന്‍പ്രസിഡന്‍റും ക്യൂബയുടെ വിപ്ലവ നായകനുമായ ഫിദേല്‍ കാസ്ട്രോ സ്ഥലത്ത് സന്നിഹിതനായിരുന്നില്ലെങ്കിലും പേരെടുത്തു പറഞ്ഞ് പാപ്പാ അദ്ദേഹത്തെ ആദരിക്കുകയും, അഭിവാദ്യങ്ങള്‍ അറിയിക്കണമെന്ന് സഹോദരന്‍, പ്രസിഡന്‍റ് റാവൂളിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതുപോലെ ശാരീരികവും മാനസികവുമായ ആലസ്യങ്ങളാല്‍ തന്‍റെ സന്ദര്‍ശനത്തില്‍ പങ്കെടുക്കാനാവാത്ത എല്ലാവരെയും പാപ്പാ സ്നേഹത്തോടെ അനുസ്മരിച്ചു.ക്യൂബ-വത്തിക്കാന്‍ നയതന്ത്ര ബന്ധത്തിന്‍റെ 80-ാം വാര്‍ഷികമാണ് 2015-ാമാണ്ട് എന്ന കാര്യം പാപ്പ ചൂണ്ടിക്കാട്ടി. തന്‍റെ മുന്‍ഗാമികളും സംപൂജ്യരുമായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, പാപ്പാ ബനഡിക്ട് 16-ാമന്‍ എന്നിവരു‌ടെ അപ്പസ്തോലിക യാത്രകള്‍ ക്യൂബന്‍ ദ്വീപില്‍ തെളിയിച്ചിട്ടുള്ള നന്മയുടെ ഒളിമങ്ങാത്ത പാതയില്‍ കാലുകുത്താന്‍ ഇന്നാളുകളില്‍ തനിക്ക് ഇടയായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. അവരുടെ സന്ദര്‍ശത്തിന്‍റെ ഓര്‍മ്മകള്‍ ഇന്നാട്ടിലെ നേതാക്കളില്‍ നന്ദി   Read More of this news...

പാത്രിയാര്‍ക്കീസ് മാര്‍ ഗീവ്വര്‍ഗ്ഗീസ് തൃതീയന് മാര്‍പ്പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍

കിഴക്കിന്‍റെ അസ്സീറിയന്‍ സഭയുടെ പുതിയ പാത്രിയാര്‍ക്കീസ് മാര്‍ ഗീവ്വര്‍ഗ്ഗീസ് തൃതീയന് മാര്‍പ്പാപ്പായുടെ പ്രാര്‍ത്ഥനാ ശംസകള്‍.     സെപ്റ്റംബര്‍ 18 ന് തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ഫ്രാന്‍സിസ് പാപ്പാ തിങ്കളാഴ്ച(21/09/15) ആണ് ആശംസാ സന്ദേശമയച്ചത്.     മദ്ധ്യപൂര്‍വ്വദേശത്തെ ദുരന്തപൂര്‍ണ്ണമായ അവസ്ഥമുലം ക്ലേശിക്കുന്നവരോട് വിശിഷ്യ ഇറാക്കിലും സിറിയയിലും യാതനകളനു ഭവിക്കുന്ന ക്രൈസ്തവസഹോദരങ്ങളോടും ഇതരമതന്യൂനപക്ഷങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതില്‍ താന്‍ പാത്രിയാ ര്‍ക്കീസ് മാര്‍ ഗീവ്വര്‍ഗ്ഗീസ് തൃതീയനോടൊന്നുചേരുന്നുവെന്ന് പാപ്പാ സന്ദേശത്തില്‍ അറിയിക്കുന്നു.     ഈ ഇരുപത്തിയേഴാം തിയതി ഞായാറാഴ്ച ഇറാക്കില്‍ ഏര്‍ബിലിലെ വിശുദ്ധ യോഹന്നാന്‍റെ കത്തീദ്രലില്‍ വച്ചായിരിക്കും ‍പാത്രിയാര്‍ക്കീസ് മാര്‍ ഗീവ്വര്‍ഗ്ഗീസ് ത്രിതീയന്‍റെ അഭിഷേകം. Source: Vatican Radio   Read More of this news...

പാപ്പാ ക്യൂബയിലെ കുരിശുമല സന്ദര്‍ശിച്ചു

സെപ്തംബര്‍ 21-ാം തിയതി തിങ്കളാഴ്ച അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസത്തിലാണ് ക്യൂബയുടെ സാംസ്ക്കാരിക കേന്ദ്രംകൂടിയായ ഹോള്‍ഗ്വിനിലെ Loma de La Cruz എന്ന പ്രശസ്തമായ 'കുരിശുമല' പാപ്പാ സന്ദര്‍ശിച്ചത്.മെയ്മാസത്തിലെ തീര്‍ത്ഥാടന കാലത്താണ് ക്യൂബയുടെ വിനോദസഞ്ചാര നഗരമായ ഹോള്‍ഗ്വിനിലേയ്ക്ക് ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നും സന്ദര്‍ശകരും തീര്‍ത്ഥാടകരും എത്തിച്ചേരുന്നത്. ഹോള്‍ഗ്വിന്‍ നഗരത്തിന്‍റെ വടക്കുഭാഗത്ത് 261 മീറ്റര്‍ (1100 അടി) ഉയരമുള്ള കുന്നിലാണ് 5 മീറ്റര്‍ (15 അടി) ഉയരമുള്ള കല്‍ക്കുരിശ് നാട്ടിയിരിക്കുന്നത്.  ചരിത്രപരമായി നാടിന്‍റെ സാമൂഹ്യ സാംസ്ക്കാരിക ബിംബമാണീക്കുരിശ്.  1790-ല്‍  ഒരു ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസ വൈദികനാണ്  അതിമനോഹരവും ഉയര്‍ന്നതുമായ നഗരദര്‍ശന സ്ഥാനത്ത്  കുരിശു നാട്ടിയത്. പിന്നീടാണ് കുന്നിന്‍റെ പരിസരം വിപുലീകരിച്ച് മനോഹരമാക്കിയതും, കുന്നിന്‍ മുകളില്‍ ചുറ്റും നടന്നാല്‍ നഗരദര്‍ശനം ലഭിക്കുന്ന സൗകര്യം ഒരുക്കിയതും, അതൊരു തീര്‍ത്ഥാടന കേന്ദ്രമായി തീര്‍ന്നതും.അവിടെ കുരിശിന്‍റെ ചുവട്ടില്‍ ഏതാനും നിമിഷങ്ങള്‍ നിശ്ശബ്ദമായിനിന്നു പ്രാര്‍ത്ഥിച്ച പാപ്പാ, കുന്നിനു താഴെയും ചുറ്റുമായി പരന്നു കിടക്കുന്ന ഹോള്‍ഗ്വിന്‍ നഗരത്തെ മാത്രമല്ല, ക്യൂബ രാജ്യത്തെത്തന്നെ  ആശീര്‍വ്വദിച്ചു. കുട്ടികളുടെ ഗായക സംഘം ആലപിച്ച ഗീതങ്ങള്‍ ആശീര്‍വ്വാദകര്‍മ്മത്തിന്‍റെ ലാളിത്യവും കുരിശുമലയുടെ ഭക്തിസാന്ദ്രതയും ധ്വനിപ്പിച്ചു.'സര്‍വ്വശക്തനായ ദൈവമേ, അങ്ങെ തിരുമുന്‍പില്‍ സകലരും മുഴങ്കാല്‍ മടക്കുന്നുവല്ലോ. അങ്ങേ അനുഗ്രഹം തേടുന്ന മക്കളോട് കൃപയായിരിക്കണമേ.... അങ്ങേ തിരുക്കുമാരന്‍റെ കുരിശിനെ പ്രത്യാശയോടെ ഉറ്റുനോക്കുന്ന സകലരും രക്ഷപ്രാപിക്കട്ടെ!' - എന്ന ഹ്രസ്വമായ    Read More of this news...

കൊബ്രെയിലെ കന്യകാംബികയ്ക്ക് പാപ്പായുടെ പുഷ്പാജ്ഞലി

1606-ല്‍ ക്യൂബന്‍ കടലിടുക്കിന്‍ മീന്‍പിടുത്തക്കാര്‍ കണ്ടെടുത്ത കന്യകാനാഥയുടെ അത്ഭുതസ്വരൂപമാണ് 'കൊബ്രെയിലെ ഉപവിയുടെ കന്യകാനാഥ' എന്ന അപരനാമത്തില്‍ പിന്നീട് ക്യൂബയില്‍ അറിയപ്പെടുന്നത്. പരിശുദ്ധ കന്യകാനാഥയോടുള്ള ക്യൂബന്‍ ജനതയുടെ ഭക്തി ചരിത്രഘട്ടങ്ങളിലൂടെ വളര്‍ന്ന് 'കൊബ്രെയിലെ കന്യകനാഥ' എന്ന നാമത്തില്‍ പ്രശസ്തിയാര്‍ജ്ജിക്കുകയും, രാഷ്ട്രത്തിന്‍റെ മദ്ധ്യസ്ഥയായി മാറുകയും ചെയ്തു.1801-ല്‍ എല്‍ കൊബ്രെയിലെ ഖനികളില്‍ അടിമകളായിരുന്ന ജനങ്ങളുടെ വിമോചനത്തിന്‍റെ കഥയുമായി കോര്‍ത്തിണക്കിയപ്പോഴാണ് പരിശുദ്ധ കന്യകാനാഥയോടുള്ള ഭക്തിക്ക് കൊബ്രെയിലെ കന്യകാനാഥ എന്ന സംജ്ഞാനാമം ലഭിക്കുന്നത്.സെപ്റ്റംബര്‍ 21-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം രാവിലെ 7.45-ന് സാന്തിയാഗോ നഗരത്തിലുള്ള പുരാതനമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍  വന്നിറങ്ങിയ പാപ്പാ ഫ്രാന്‍സിസ്, ദേവാലയ പരിസരത്തും അകത്തും സന്നിഹിതരായ വിശ്വാസസമൂഹത്തെ അഭിവാദ്യംചെയ്തു. പിന്നെ പരിശുദ്ധ കുര്‍ബ്ബാനയുടെ മുന്നില്‍ മുട്ടുകുത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പാര്‍ശ്വത്തിലുള്ള കന്യകാനാഥയുടെ അള്‍ത്താരയിലേയ്ക്കു നീങ്ങിയ പാപ്പാ, ഏറെ അലംകൃതവും, ശുഭ്രവസ്ത്ര കിരീടധാരിണിയുമായ കന്യകാനാഥയുടെ തിരുസ്വരൂപം വണങ്ങി. എന്നിട്ട് ഇങ്ങനെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചു - "അങ്ങേ സ്നേഹത്തില്‍ അപ്പസ്തോല കൂട്ടായ്മയെയും ആദിമ സഭയെയും നയിച്ച ഉപവിയുടെ അമ്മേ, അങ്ങയുടെ തിരുക്കുമാരന്‍ പഠിപ്പിച്ച സ്നേഹത്തിന്‍റെ സാക്ഷികളായി ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ....."വത്തിക്കാനില്‍നിന്നും തയ്യാറാക്കിക്കൊണ്ടുവന്നിരുന്ന പൂച്ചെണ്ട് പാപ്പാ കന്യകാനാഥയ്ക്ക് ആദരവോടെ സമര്‍പ്പിച്ചു. Source: Vatican Radio   Read More of this news...

സര്‍ക്കാരിന്‍റെ പരിസ്ഥിതി വിരുദ്ധ നയത്തെ മെത്രാന്മാര്‍ എതിര്‍ക്കുന്നു

സംസ്ഥാനത്തെ ക്രഷര്‍ ക്വാറി യൂണിറ്റുകളെ തുണയ്ക്കുന്ന കേരള സര്‍ക്കാരിന്‍റെ നയം പരിസ്ഥിതി ദ്രോഹമാണെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി കുറ്റപ്പെടുത്തി.സെപ്തംബര്‍ 22-ാം തിയതി ചൊവ്വാഴ്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കേന്ദ്രമായ പി.ഒ.സി-യില്‍ ചേര്‍ന്ന ഐക്യജാഗ്രത സമിതിയുടെ പ്രത്യേക അവലോകന യോഗമാണ് പരിസ്ഥതിതി വിരുദ്ധമായുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ നീക്കത്തെ കുറ്റപ്പെടുത്തിയത്.ഗാഡഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ നാമമാത്ര ചെറുകിട കര്‍ഷകരെ പരിസ്ഥിതി വിരുദ്ധരായി ചിത്രീകരിക്കുകയും, വന്‍തോതില്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും ചെയ്യുന്ന ക്വാറി, ക്രഷര്‍ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം അപകടകരവും അപലപനീയവുമാണെന്ന്, കേരളത്തിലെ‍ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി സമ്മേളനം ചൂണ്ടിക്കാട്ടി.വസ്തുനിഷ്ഠമായ പരിസ്ഥിതി ആഘാത നിര്‍ണ്ണയം നടത്താതെയും നിയമാനുസൃമല്ലാതെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ക്രഷര്‍/ക്വാറി യൂണിറ്റുകളുടെ സാധുതയെക്കുറിച്ചുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമവാദം  ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാതിരിക്കെ, "ചെറിയ ക്വാറികള്‍" എന്ന പേരില്‍  സര്‍ക്കാര്‍ നല്കുന്ന അനുമതികള്‍ സംശയാസ്പദവും അനീതിപരവുമാകാന്‍ ഇടയുണ്ടെന്ന് മെത്രാന്‍ സമിതിയുടെ  പ്രസ്താവന ചൂണ്ടിക്കാട്ടി.സംസ്ഥാനത്തെ ക്യാറികളെക്കുറിച്ച് വിധി പറയാന്‍ ഹൈക്കോടതി ഇനിയും ഒരുങ്ങവെയാണ്, ചെറുകിട യൂണിറ്റുകളെ തുണയ്ക്കുന്ന നയവുമായി സര്‍ക്കാര്‍ അന്ധമായിട്ട് മുന്നോട്ടു പോകുന്നതെന്ന് മെത്രാന്‍ സംഘത്തിന്‍റെ ഐക്യജാഗ്രത സമിതിയു   Read More of this news...

സാമ്പത്തിക താല്പര്യങ്ങള്‍ ജനവിരുദ്ധമാകരുതെന്ന് വത്തിക്കാന്‍

സാമ്പത്തിക താല്പര്യങ്ങള്‍ തദ്ദേശ സംസ്ക്കാരങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന്, ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.സെപ്തംബര്‍ 22-ാം തിയതി ചൊവ്വാഴ്ച ജനീവ ആസ്ഥാനത്തു ചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 30-ാമത് സമ്മേളനത്തിലാണ്ആഗോളവത്ക്കരണവും, സാമ്പത്തികതാല്പര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള രാഷ്ട്രങ്ങളുടെ പുതിയ നയങ്ങളും എപ്രകാരം തദ്ദേശ സംസ്ക്കാരങ്ങളുടെയും ജനതകളുടെയും അടിസ്ഥാനഅന്തസ്സും അവകാശങ്ങളും അവഗണിക്കുകയും, പലപ്പോഴും ലംഘിക്കുക്കയും ചെയ്യുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി അഭിപ്രായ പ്രകടനത്തില്‍ രാഷ്ട്ര പ്രതിനിധികളെ ചൂണ്ടിക്കാട്ടിയത്.സുഗന്ധ ദ്രവ്യങ്ങളുടെ സംസ്ക്കരണ വ്യവസായങ്ങളും, ഖനികള്‍, ക്രഷര്‍, ക്വാറി പോലുള്ള പ്രകൃതിധാതുക്കളുമായി ബന്ധപ്പെട്ട നവമായ ഉല്പാദനമേഖലകളും സാമ്പത്തിക ലക്ഷൃം മാത്രം മുന്നില്‍ കണ്ടുകൊണ്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ അന്യായമായും അനീതിപരമായും തദ്ദേശ ജനതകളുടെയും സംസ്ക്കാരങ്ങളുടെയും അന്തസ്സും അവകാശങ്ങളും മാനിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി കുറ്റപ്പെടുത്തി.ഇന്ന് ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിദേശനിക്ഷേപങ്ങളും അതുമായി ബന്ധപ്പെട്ട വ്യവസായിക വികസനപദ്ധതികളും തദ്ദേശ ജനതകളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ ക്രമീകരിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ഉദാഹരണസഹിതം സമ്മേളനത്തെ അറിയിച്ചു.തദ്ദേശജനതയുടെ സാസ്ക്കാരിക തനിമയും, പരമ്പരാഗത അറിവും, ഭാഷയും, കലയും കരവിരുതും, ഡാന്‍സും സംഗീതവും, ചികിത്സാ സമ്പദായവുമെല്ലാം പരിരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വികസിപ്പിച്ച"   Read More of this news...

ക്യൂബയില്‍ സര്‍ക്കാര്‍ അനുമതിയോടെ പുതിയ ദേവാലായ നിര്‍മ്മാണം

ക്യൂബയുടെ തലസ്ഥാനമായ ല ഹബാനയുടെ പ്രാന്തത്തില്‍ അന്നാടിന്‍റെ പ്രസിഡന്‍റ് റവൂള്‍ കാസ്ത്രോയുടെ സഹായത്തോടെ ഒരു ദേവാലയത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു.     ഈ ദേവാലായ നിര്‍മ്മാണത്തിനായി 5000 മീറ്റര്‍ സ്ഥലം പ്രസിഡന്‍റ് സൗജ ന്യമായി നല്കി.     ക്യുബയില്‍ 50 വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് സര്‍ക്കാര്‍ അനുമതിയോടെ ഒരു ദേവാലായം പണിയപ്പെടുന്നത്.     വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ നാമത്തിലായിരിക്കും ല ഹബാനയുടെ പ്രാന്തത്തില്‍ ഈ ഇടവകദേവാലയം ഉയരുക. ആരാധനാലയങ്ങളില്ലാത്ത ഇവിടെ 50000 ത്തോളം നിവാസികളുണ്ട്.     Source: Vatican Radio   Read More of this news...

Pope Francis makes historic address to U.S. Congress

Pope Francis on Thursday (24th September) made history by becoming the first Pope ever to address a joint session of the United States Congress. In his wide-ranging address that was frequently interrupted by applause, the Pope touched on many themes including the need for politics to serve the common good, the importance of cooperation and solidarity, the dangers of fundamentalism, the refugee crisis, abolition of the death penalty, the need for courageous acts to avert environmental deterioration, the evils of the arms trade and threats to the family from within and without. During his speech he also mentioned four great Americans from the past, Abraham Lincoln, Martin Luther King, Dorothy Day and Thomas Merton, saying that each of them helped build a better future for the people of the U.S.The full text of Pope Francis' address to the Joint Session of the United States Congress:Mr. Vice-President,Mr. Speaker,Honorable Members of Congress,Dear Friends,                I am most grateful for your invitation to address this Joint Session of Congress in "the land of the free and the home of the brave".  I would like to think that the reason for this is that I too am a son of this great continent, from which we have all received so much and toward which we share a common responsibility.                Each son or daughter of a given country has a mission, a personal and social responsibility. Your own responsibility as members of Congress is to enable this country, by your legislative activity, to grow as a nation.  You are the face of its people, their representatives.  You are called to defend and preserve the dignity of your fellow citizens in the tireless and demanding pursuit of the common good, for this is the chief aim of all politics.  A political society endures when it seeks, as a vocation, to satisfy common needs by stimulating the growth of all its members, especially those in situations of greater vulnerability or risk. Legislative activity is always based on care for the people.  To this you have been invited, called and convened by those who elected you.                Yours is a work which makes me reflect in two ways on the figure of Moses.  On the one hand, the patriarch and lawgiver of the people of Israel symbolizes the need of peoples to keep alive their sense of unity by means of just legislation.  On the other, the figure of Moses leads us directly to God and thus to the transcendent dignity of the human being.  Moses provides us with a good synthesis of your work: you are asked to protect, by means of the law, the image and likeness fashioned by God on every human face.                Today I would like not only to address you, but through you the entire people of the United States. Here, together with their representatives, I would like to take this opportunity to dialogue with the many thousands of men and women who strive each day to do an honest day's work, to bring home their daily bread, to save money and -one step at a time - to build a better life for their families.  These are men and women who are not concerned simply with paying their taxes, but in their own quiet way sustain the life of society.  They generate solidarity by their actions, and they create organizations which offer a helping hand to those most in need.                 I would also like to enter into dialogue with the many elderly persons who are a storehouse of wisdom forged by experience, and who seek in many ways, especially through volunteer work, to share their stories and their insights.  I know that many of them are retired, but still active; they keep working to build up this land.  I also want to dialogue with all those young people who are working to realize their great and noble aspirations, who are not led astray by facile proposals, and who face difficult situations, often as a result of immaturity on the part of many adults.  I wish to dialogue with all of you, and I would like to do so through the historical memory of your people.                My visit takes place at a time when men and women of good will are marking the anniversaries of several great Americans.  The complexities of history and the reality of human weakness notwithstanding, these men and women, for all their many differences and limitations, were able by hard work and self-sacrifice - some at the cost of their lives - to build a better future.  They shaped fundamental values which will endure forever in the spirit of the American people.  A people with this spirit can live through many crises, tensions and conflicts, while always finding the resources to move forward, and to do so with dignity.   These men and women offer us a way of seeing and interpreting reality.  In honoring their memory, we are inspired, even amid conflicts, and in the here and now of each day, to draw upon our deepest cultural reserves.                I would like to mention four of these Americans: Abraham Lincoln, Martin Luther King, Dorothy Day and Thomas Merton.                This year marks the one hundred and fiftieth anniversary of the assassination of President Abraham Lincoln, the guardian of liberty, who labored tirelessly that "this nation, under God, [might] have a new birth of freedom".  Building a future of freedom requires love of the common good and cooperation in a spirit of subsidiarity and solidarity.                All of us are quite aware of, and deeply worried by, the disturbing social and political situation of the world today.  Our world is increasingly a place of violent conflict, hatred and brutal atrocities, committed even in the name of God and of religion.  We know that no religion is immune from forms of individual delusion or ideological extremism.  This means that we must be especially attentive to every type of fundamentalism, whether religious or of any other kind.  A delicate balance is required to combat violence perpetrated in the name of a religion, an ideology or an economic system, while also safeguarding religious freedom, intellectual freedom and individual freedoms.  But there is another temptation which we must especially guard against: the simplistic reductionism which sees only good or evil; or, if you will, the righteous and sinners.  The contemporary world, with its open wounds which affect so many of our brothers and sisters, demands that we confront every form of polarization which would divide it into these two camps.  We know that in the attempt to be freed of the enemy without, we can be tempted to feed the enemy within.  To imitate the hatred and violence of tyrants and murderers is the best way to take their place.  That is something which you, as a people, reject.                Our response must instead be one of hope and healing, of peace and justice.  We are asked to summon the courage and the intelligence to resolve today's many geopolitical and economic crises.  Even in the developed world, the effects of unjust structures and actions are all too apparent.  Our efforts must aim at restoring hope, righting wrongs, maintaining commitments, and thus promoting the well-being of individuals and of peoples.  We must move forward together, as one, in a renewed spirit of fraternity and solidarity, cooperating generously for the common good.                The challenges facing us today call for a renewal of that spirit of cooperation, which has accomplished so much good throughout the history of the United States.  The complexity, the gravity and the urgency of these challenges demand that we pool our resources and talents, and resolve to support one another, with respect for our differences and our convictions of conscience.                In this land, the various religious denominations have greatly contributed to building and strengthening society.  It is important that today, as in the past, the voice of faith continue to be heard, for it is a voice of fratern   Read More of this news...

ഓര്‍മ്മകള്‍ മരിക്കില്ല... നന്ദിയോടെ കഠിനാദ്ധ്വാനംചെയ്തു ജീവിക്കുക

ഓര്‍മ്മകള്‍ മരിക്കില്ല. കാരണം അവ നന്ദിയുടെ നല്ല വികാരത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്. ദൈവം തന്ന നിരവധിയായ നന്മകളുടെയും ജീവിതവഴികളുടെയും ഓര്‍മ്മകള്‍ അനിവാര്യമാണ്.സെപ്റ്റംബര്‍ 25  വ്യാഴാഴ്ച വൈകുന്നരം ന്യൂയോര്‍ക്ക് നഗരത്തില്‍ പാപ്പാ എത്തിച്ചേര്‍ന്നു. മാന്‍ഹാറ്റനില്‍ സ്ഥിതിയെച്ചുന്ന സെന്‍റ് പാട്രിക് ഭദ്രാസന ദേവാലയത്തില്‍ ന്യൂയോര്‍ക്ക് അതിരൂപതയിലെ വിശ്വാസികള്‍, മെത്രാന്മാര്‍, വൈദികര്‍, സന്ന്യസ്തര്‍ എന്നിവര്‍ക്കൊപ്പം പാപ്പാ സായാഹ്നപ്രാര്‍ത്ഥന ചൊല്ലി. പിന്നെ വചന സന്ദേശവും നല്കി.ഓര്‍മ്മകള്‍ മരിക്കില്ല. കാരണം അവ നന്ദിയുടെ നല്ല വികാരത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്. ദൈവം തന്ന നിരവധിയായ നന്മകളുടെയും ജീവിതവഴികളുടെയും ഓര്‍മ്മകള്‍ അനിവാര്യമാണ്. ഓര്‍മ്മയുടെ കൃപയോടെ ജീവിക്കുന്നത് ജീവിതത്തില്‍ അനുഗ്രഹദായകവുമാണ്. വിശിഷ്യ ദൈവത്തിന്‍റെ വിളി സ്വീകരിച്ച് അവിടുത്തേയ്ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള സന്ന്യസ്തരും വൈദികരും പ്രേഷിതരും ഓര്‍മ്മയുടെ കൃപയില്‍ ജീവിക്കേണ്ടവരാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.രണ്ടാമതായി, നന്ദിയുള്ളവര്‍, ദൈവം നല്കിയ നന്മകള്‍ക്ക് പ്രതിനന്ദിയായി കഠിനാദ്ധ്വാനംചെയ്തു ജീവിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു. ദൈവം എത്രത്തോളം നന്മകളാണ് നമുക്ക് നല്കിയിട്ടുള്ളത്, അനുദിനം നല്കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ സ്വാര്‍പ്പണത്തോടും ത്യാഗമനഃസ്ഥിതിയോടുംകൂടെ സഹോദരങ്ങളെയും ദൈവത്തെയും സ്നേഹിച്ച്, നന്മചെയ്തു ജീവിക്കാന്‍ സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.ലൗകായത്വം നിറഞ്ഞ ആത്മീയത (spiritual worldliness ) ജീവിതസമര്‍പ്പണത്തിന്‍റെ കഠിനാദ്ധ്വാനത്തിന് ഘടകവിരുദ്ധമാണ്. നാം സത്യസന്ധരാണെങ്കില്‍ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ &#   Read More of this news...

അമേരിക്കയുടെ അപ്പസ്തോലന്‍ ആഗോളസഭയുടെ നവവിശുദ്ധന്‍ : യൂണിപ്പര്‍ സെറാ (1713-1784)

"നവസുവിശേഷവത്ക്കരണ കാലഘട്ടത്തില്‍ ലോകത്തിന് മാതൃകയാക്കാവുന്ന സുവിശേഷ പ്രഘോഷകനാണ് യൂണിപ്പര്‍ സെറാ" - പാപ്പാ ഫ്രാന്‍സിസ്.സ്പെയിനിലെ മര്‍ജോര്‍ക്ക പട്ടണപ്രാന്തത്തിലെ പെട്രായില്‍ 1713 നവംബര്‍ 24-ന് എളിയ കര്‍ഷക കുടുംബത്തില്‍ ജനിച്ചു. മിഗ്വേല്‍ ജോസഫ് സെറാ എന്നായിരുന്ന ജ്ഞാനസ്നാനത്തില്‍ ലഭിച്ച പേര്. 15-ാം വയസ്സെത്തിയപ്പോള്‍ സ്ഥലത്തെ ഫ്രാന്‍സിസ്ക്കന്‍ സ്ക്കൂളില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന് സെമിനാരിയില്‍ ചേര്‍ന്ന സെറാ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി, അവിടത്തെ നൊവിഷ്യേറ്റില്‍ പ്രവേശിച്ചു. 1730-ല്‍ ഫ്രാന്‍സിസ്ക്കന്‍ സഭാംഗമായി, യൂണിപ്പര്‍ സെറാ എന്ന നാമം സ്വീകരിച്ചു. പിന്നീട് അദ്ദേഹം പൗരോഹിത്യ പഠനവും അവിടെത്തന്നെ തുടര്‍ന്നു. 1737-ല്‍ സെറാ പൗരോഹിത്യം സ്വീകരിച്ചു. പഠനത്തില്‍ സമര്‍ത്ഥനായിരുന്നതിനാല്‍ ലൂലിയന്‍ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായായിട്ടാണ് ആദ്യം നിയമിതനായത്. സ്പെയിനിലെ സമകാലീനരായ പ്രേഷിതവര്യന്മാരുടെയും വിശുദ്ധാത്മാക്കളുടെയും ജീവിതം അനുകരിച്ച് സുവിശേഷ പ്രഘോഷണത്തിനായി ഇറങ്ങിത്തിരിക്കണമെന്നത് അദ്ദേഹത്തിന്‍റെ തീവ്രമായ ആഗ്രഹമായിരുന്നു.1749-ല്‍ സ്പെയിനിലെ ഒരു ഫ്രാന്‍സിസ്ക്കന്‍ മിഷണറി സംഘത്തില്‍ സെറാ മെക്സിക്കോയിലേയ്ക്ക് കപ്പല്‍ കയറി.  മെക്സിക്കന്‍ തീരത്തെ ന്യൂ സ്പെയിനില്‍ വേരാ ക്രൂസ് എന്ന സ്ഥലത്ത് കടല്‍മാര്‍ഗ്ഗം എത്തിച്ചേര്‍ന്നു. പിന്നെ കാടും മേടും മലകളും കടന്ന് മെക്സിക്കോ നഗരഭാഗത്ത് എത്തിച്ചേര്‍ന്നു. അന്ന് കാലില്‍ പേറിയ വ്രണങ്ങള്‍ തന്‍റെ മിഷണറി തീക്ഷ്ണതയുടെ പ്രതീകമായി മരണംവരെ ഫാദര്‍ സെറായുടെ പാദങ്ങളില്‍ ഉണ്ടായിരുന്നുവെന്നാണ് സമകാലീനര്‍ സാക്ഷൃപ്പെടുത്തുന്നത്. വേരാ ക്രൂസിലുള്ള, സാന്‍ ഫെര്‍നാണ്ടോയുടെ ഫ്രാന്   Read More of this news...

...
51