News & Events

വിശ്വാസവും പ്രത്യാശയും പങ്കുവയ്ക്കുകയാണ് ക്യൂബ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം: പാപ്പാ

ജനങ്ങളിലും സമൂഹങ്ങളിലും വിശ്വാസവും പ്രത്യാശയും പങ്കുവയ്ക്കുകയാണ് ക്യൂബ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യമായി കരുതുന്നതെന്ന്  സെപ്റ്റംബര്‍ 17-ന് നല്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.വിശ്വാസവും പ്രത്യാശയും പങ്കുവച്ച്കൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ നമുക്ക് പരസ്പരം ശക്തിപ്പെടുത്താമെന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി. അനുദിന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് പരസ്പരം സഹായിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന ക്യൂബക്കാരുടെ മനോബലത്തെക്കുറിച്ച് പാപ്പാ ഓര്‍ക്കുന്നുവെന്നും, ദൈവത്തിലുള്ള അവരുടെ വിശ്വസ്തതയിലും മനശ്ശക്തിയിലും സന്തോഷിക്കുന്നുവെന്നും പാപ്പാ ഈ സന്ദേശത്തില്‍ പ്രസ്താവിച്ചു.- ദൈവം ക്യൂബയെയും അതിലെ നിവാസികളെയും വളരെയധികം സ്നേഹിക്കുന്നു, ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു, അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയുന്നു; - ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിക്കില്ല, നമ്മെ സമാശ്വസിപ്പിക്കുകയും ഒരു നവപ്രതീക്ഷയും പുതിയ അവസരങ്ങളും പുതുജീവിതവും പ്രദാനം ചെയ്യുന്നു, ദൂരെപ്പോകാതെ എപ്പോഴും കൂടെയുണ്ട് എന്നീ പ്രബോധനങ്ങള്‍ പാപ്പാ തന്‍റെ വീഡിയോ സന്ദേശത്തിലൂടെ ക്യൂബയിലെ ജനങ്ങളുമായി പങ്കുവച്ചു.Source: Vatican Radio   Read More of this news...

കുടിയേറ്റം അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ പ്രധാന വിഷയം: കര്‍ദ്ദിനാള്‍ പരോലിന്‍

കുടിയേറ്റവും, അതു സംബന്ധിച്ചുളള മറ്റു വിഷയങ്ങളും ആയിരിക്കും പാപ്പായുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ പ്രധാന വിഷയമെന്ന് കര്‍ദ്ദിനാള്‍ പരോലിന്‍ വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തില്‍ നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.സെപ്റ്റംബര്‍ 19 മുതല്‍ 28 വരെയുള്ള ദീവസങ്ങളില്‍ ക്യൂബയും അമേരിക്കന്‍ ഐക്യരാഷ്ട്രങ്ങളും പാപ്പാ സന്ദര്‍ശിക്കും.ഈയിടെ പാപ്പാ കൂടുതല്‍ പരാമര്‍ശിക്കുന്ന പ്രധാന പ്രശ്നം കുടിയേറ്റവും അതു സംബന്ധിച്ചുള്ള പ്രശ്നങ്ങളുമാണ്. അതിനാലാണ് പാപ്പായുടെ സന്ദര്‍ശനത്തിന്റെ മുഖ്യ പ്രമേയ കുടിയേറ്റം ആയിരിക്കുമെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശിയായ കര്‍ദ്ദിനാള്‍ സൂചിപ്പിച്ചത്. ഈ വിഷയത്തില്‍ പാപ്പാ വളരെയധികം താത്പര്യം കാണിക്കുന്നുവെന്നും  ഈ പ്രശ്നങ്ങള്‍ക്ക്  ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ സന്ദര്‍ശന വേളയില്‍ നല്കുവാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പാപ്പായെന്നും അദ്ദേഹം വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ളതാകും പാപ്പാ സംസാരിക്കുന്ന മറ്റൊരു പ്രധാന വിഷയം; അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പരോലിന്‍ പറഞ്ഞു.Source: Vatican Radio   Read More of this news...

കാനഡയിലെ സീറോ മലബാര്‍ സഭാ എക്സാര്‍ക്കേറ്റ് പ്രഖ്യാപനം ഇന്ന്

ടൊറേന്റോ: കാനഡയിലെ സീറോ മലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ എക്സാര്‍ക്ക് മാര്‍ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേകവും ഇന്നു നടക്കും. ഒന്റാറിയോ സംസ്ഥാനത്തെ മിസിസാഗ വെര്‍ജിന്‍ മേരി ആന്‍ഡ് സെന്റ് അത്തനേഷ്യസ് പള്ളിയിലാണു ശുശ്രൂഷകള്‍. പ്രാദേശിക സമയം രാവിലെ പത്തിനു തുടങ്ങുന്ന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. എക്സാര്‍ക്കേറ്റിന്റെ രൂപീകരണം, മാര്‍ ജോസ് കല്ലുവേലിലിനെ എക്സാര്‍ക്ക് ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം എന്നിവയുള്‍പ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് കാനഡയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലിയൂജി ബൊണാസിയും സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വാണിയപ്പുരയ്ക്കലും വായിക്കും. ഫാ. ജോസ് ആലയ്ക്കക്കുന്നേലാണ് ആര്‍ച്ച്ഡീക്കന്‍. മാര്‍ ജോസ് കല്ലുവേലില്‍ മറുപടിപ്രസംഗം നടത്തും. ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്നു മെത്രാന്മാരും വൈദികരും വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുക്കും. പാലക്കാട് രൂപതാംഗമായ മാര്‍ കല്ലുവേലില്‍ 2013 മുതല്‍ ടൊറേന്റോയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി അജപാലന ശുശ്രൂഷയിലാണ്. മിസിസാഗയിലാണ് പുതിയ എക്സാര്‍ക്കേറ്റിന്റെ ആസ്ഥാനം. Source: Deepika   Read More of this news...

മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ്

എര്‍ബില്‍ (കുര്‍ദിസ്ഥാന്‍): ആഗോള പൌരസ്ത്യ സുറിയാനി സഭയുടെ 121-ാം പാത്രിയര്‍ക്കീസായി ഇറാക്ക്, റഷ്യ രാജ്യങ്ങളുടെ മെത്രാപ്പോലീത്തയായ മാര്‍ ഗീവര്‍ഗീസ് സ്ളീവ തെരഞ്ഞെടുക്കപ്പെട്ടു. മാറന്‍ മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ എന്ന പേരു സ്വീകരിച്ച പുതിയ പാത്രിയര്‍ക്കീസ് ഈ മാസം 27നു സ്ഥാനമേല്ക്കും.ഇറാക്കിലെ കുര്‍ദിസ്ഥാന്‍ തലസ്ഥാനമായ എര്‍ബിലിലെ മാര്‍ യോഹന്നാന്‍ മാംദാന കത്തീഡ്രലിലാണു അഭിഷേക ശുശ്രൂഷകള്‍ നടക്കുക. രാവിലെ എട്ടിനാരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ഇന്ത്യന്‍ സഭയുടെ മേലധ്യക്ഷനും പാത്രിയര്‍ക്കീസിന്റെ ചുമതല വഹിക്കുന്നയാളുമായ മാര്‍ അപ്രേം മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന പൌരസ്വീകരണത്തില്‍ കുര്‍ദിസ്ഥാന്‍ പ്രധാനമന്ത്രി നച്ചീര്‍വന്‍ ബര്‍സാനി അനുമോദന പ്രസംഗം നടത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരും പ്രതിനിധികളും സംബന്ധിക്കും.ബുധനാഴ്ച ആരംഭിച്ച പരിശുദ്ധ സുനഹദോസിന്റെ മൂന്നാം ദിനമായ ഇന്നലെയാണു പുതിയ പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. Source: Deepika   Read More of this news...

പിഒസിയില്‍ നാടകമത്സരത്തിന് ഇന്നു(Sept 17)തുടക്കം

കൊച്ചി: കെസിബിസി മാധ്യമ കമ്മീഷന്‍ സംഘടിപ്പിക്കുന്ന 28-ാമത് അഖിലകേരള പ്രഫഷണല്‍ നാടകമത്സരം ഇന്നു തുടങ്ങും. 27 വരെ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിലാണു നാടകം. കേരളത്തിലെ പ്രമുഖ നാടക സമിതികളുടെ 11 നാടകങ്ങളാണ് ഇക്കുറി മേളയിലുള്ളത്. ഇന്നു വൈകുന്നേരം 5.30ന് മാധ്യമ കമ്മീഷന്‍ വൈസ് ചെയര്‍മാനും എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നാടകമേള ഉദ്ഘാടനംചെയ്യും. തുടര്‍ന്നു തിരുവനന്തപുരം എയ്ഞ്ചല്‍ കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന "ഇസ്രായേലിന്റെ വീരപുത്രന്‍"ബൈബിള്‍ നാടകം. നാളെ കൊല്ലം ആവിഷ്കാരയുടെ കുഴിയാനകള്‍, 19ന് ചങ്ങനാശേരി സൌരഭ്യസുരഭിയുടെ ഭൂതത്താന്‍കെട്ടിലെ ഭൂതം, 20ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ നാരങ്ങാമിട്ടായി, 21ന് തൃശൂര്‍ ഗുരുവായൂര്‍ ബന്ധുരയുടെ വിധിപറയും മുമ്പേ, 22ന് കാഞ്ഞിരപ്പള്ളി അമലയുടെ നീതിസാഗരം, 23ന് തൃശൂര്‍ നവധാര കമ്യൂണിക്കേഷന്‍സിന്റെ കഥപറയുന്ന വീട്, 24ന് കൊച്ചിന്‍ കേളിയുടെ അരുത് ഇത് പുഴയാണ്, 25ന് തിരുവനന്തപുരം അക്ഷരകലയുടെ സോപാനസംഗീതം അഥവാ കൊട്ടിപ്പാടി സേവ, 26ന് പാലാ കമ്യൂണിക്കേഷന്‍സിന്റെ അച്ഛനായിരുന്നു ശരി, 27ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ സുഗന്ധവ്യാപാരി എന്നിവയാണു നാടകങ്ങള്‍. ദിവസവും വൈകുന്നേരം ആറിന് നാടകം തുടങ്ങുമെന്നു മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോളി വടക്കന്‍ അറിയിച്ചു. Source: Deepika   Read More of this news...

ഫാ. ജോസ് മോനിപ്പിള്ളില്‍ ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍

വാഴക്കുളം: ഇന്‍ഫാം സംസ്ഥാന ഡയറക്ടറായി ഫാ. ജോസ് മോനിപ്പിള്ളിലിനെയും കണ്‍വീനറായി ജോസ് എടപ്പാട്ടിനെയും ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ നാമനിര്‍ദേശംചെയ്തു. ഇന്‍ഫാം രൂപീകരണത്തില്‍ സജീവ പങ്കാളിത്തംവഹിച്ച ഫാ.ജോസ് മോനിപ്പിള്ളില്‍ തൊടുപുഴ മേഖല രക്ഷാധികാരിയും കോതമംഗലം രൂപതയിലെ ആയവന തിരുഹൃദയ പള്ളി വികാരിയുമാണ്. കോതമംഗലം മേഖല ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോസ് എടപ്പാട്ട് ഇന്‍ഫാം കോതമംഗലം റീജണല്‍ പ്രസിഡന്റാണ്. 2007ല്‍ ചുമതലയേറ്റെടുത്ത ഇദ്ദേഹം വാഴക്കുളം, കോതമംഗലം മേഖലകളില്‍ നിരവധി കര്‍ഷക സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. മേഖലയിലെ ഇന്‍ഫാം, ഫാര്‍മേഴ്സ് ക്ളബുകളുടെയും നാളികേര ഉത്പാദക സംഘങ്ങളുടെയും രൂപീകരണത്തിലും മുഖ്യപങ്കുവഹിച്ചു. ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ളാക്കലിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്‍ഫാം സെക്രട്ടറി ജനറല്‍ വി.സി. സെബാസ്റ്യന്‍, ദേശീയ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, വൈസ് ചെയര്‍മാന്‍ കെ. മൈതീന്‍ ഹാജി, ദേശീയ ട്രസ്റി ഡോ.എം.സി. ജോര്‍ജ് എന്നിവരുള്‍പ്പെട്ട സമിതിയാണ് ഇരുവരുടെയും പേരുകള്‍ നിര്‍ദേശിച്ചത്.  Source: Deepika   Read More of this news...

സൂനഹദോസ് തുടങ്ങി: പാത്രിയാര്‍ക്കീസിന്റെ അഭിഷേകം 27ന്

എര്‍ബല്‍: ആഗോള പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ പരിശുദ്ധ സുനഹദോസ് ഇറാക്കിലെ കുര്‍ദിസ്ഥാന്‍ തലസ്ഥാനമായ എര്‍ബലില്‍ തുടങ്ങി. പുതിയ പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുക്കുന്നതിന്റെ മുന്നോടിയായി ധ്യാനവും പ്രാര്‍ഥനാശുശ്രൂഷകളും ബുധനാഴ്ച നടന്നു.പാത്രിയര്‍ക്കീസിന്റെ ചുമതല വഹിക്കുന്ന ഇന്ത്യന്‍ സഭാമേലധ്യക്ഷന്‍ ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. അമേരിക്കയിലെ എപ്പിസ്കോപ്പയും സിനഡ് സെക്രട്ടറിയുമായ മാര്‍ ആവേ റൂവേല്‍ സുനഹദോസിന്റെ നടപടി ക്രമീകരിച്ചു. സിനഡിന്റെ മിനിറ്റ്സ് റെക്കോഡിംഗ് സെക്രട്ടറിയും കാലിഫോര്‍ണിയയിലെ ആര്‍ച്ച് ഡീക്കനുമായ റവ.വില്യം തോമ സന്ദേശങ്ങള്‍ പരിഭാഷപ്പെടുത്തി.ഇന്ന് ഇറാഖ് സമയം രാവിലെ എട്ടരയ്ക്ക് (ഇന്ത്യന്‍ സമയം കാലത്ത് 11 മണി) എര്‍ബലിലെ മാര്‍ യോഹന്നാന്‍ മാംദാന കത്തീഡ്രലില്‍ ഇറാനില്‍നിന്നുള്ള മാര്‍ നര്‍സൈ ബെഞ്ചിന്‍ എപ്പിസ്കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. ഇതോടെ പരിശുദ്ധ സൂനഹദോസിന്റെ രണ്ടാംദിവസത്തിന് ആരംഭമാകും.40 വയസ് പൂര്‍ത്തിയായ എപ്പിസ്കോപ്പമാര്‍ക്കും മെത്രാപ്പോലീത്തമാര്‍ക്കും മാത്രമേ പാത്രിയാര്‍ക്കിസ് സ്ഥാനാര്‍ഥിയാകുവാന്‍ സാധിക്കൂ. നിലവില്‍ സ്ഥാനാര്‍ഥി ആകുന്നതിന് ഇറാനില്‍നിന്നുള്ള മാര്‍ നര്‍സൈ എപ്പിസ്കോപ്പക്ക് 40 വയസ് തികയാത്തതിനാല്‍ അദ്ദേഹത്തിനു കഴിയില്ല. അതുകൊണ്ടാണ് അദ്ദേഹം സിനഡിന്റെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് അര്‍ഹനായത്. Source: Deepika   Read More of this news...

അക്രമാസക്തമായ മതമൗലികവാദം

സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍ മതത്തിന്‍റെ പേരിലുള്ള അക്രമാസക്തമായ മൗലികവാദം ക്രൈസ്തവരുടെയും ഇതര ന്യൂനപക്ഷ ങ്ങളുടെയും ന്യായമായ സാന്നിധ്യം അന്നാടുകളില്‍ നിഷേധിക്കുന്ന അവസ്ഥയ്ക്കതിരെ മാര്‍പ്പാപ്പാ ഒരിക്കല്‍ കൂടി ശബ്ദമുയര്‍ത്തുന്നു.     പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഉപകരണമായി വര്‍ത്തിക്കുന്ന "കോര്‍ ഊനും" (COR UNUM)  പൊന്തിഫിക്കല്‍ സമിതി സിറിയയെയും ഇറാക്കിനെയും അലട്ടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വത്തിക്കാനില്‍ വ്യാഴാഴ്ച  (17/09/15) സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത എഴുപതോളം പ്രതിനിധികളെ പ്രത്യേകം സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.          സിറിയയിലും ഇറാക്കിലുംനിന്ന് ദശലക്ഷങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍‍ബന്ധിതരായിരിക്കുന്നതും, സഘര്‍ഷങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നതുമായ അസ്വസ്ഥജനക അവസ്ഥയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ   ഉചിതമായ ഒരു ഉത്തരമേകാന്‍ അന്താരാഷ്ട്രസമൂഹത്തിന് കഴിയുന്നില്ലെന്നും എന്നാല്‍ ആയുധക്കടത്തുകാര്‍ അവരുടെ താല്പര്യപൂരണം തുടരുകയാണെന്നും  പറഞ്ഞു.     പരിഹാരംകണ്ടേ മതിയാകൂ; എന്നാലത് അക്രമാധിഷ്ഠിതമായിരിക്കരുതെന്നും, കാരണം അക്രമം പുതിയ മുറിവുകള്‍ ഉണ്ടാക്കുകയാണ് ചെയ്യുകയെന്നും പാപ്പാ  കൂട്ടിച്ചേര്‍ത്തു.Source: Vatican Radio   Read More of this news...

ധനത്തിന്‍റെ കോളണിവാഴ്ച

സാമ്പത്തിക സാങ്കേതികത്വത്താല്‍ ഭരിക്കപ്പെടുന്നതിന്‍റെ ദൂരവ്യാപകഫലങ്ങളനുഭവിക്കുന്ന ഇന്നത്തെ ലോകത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള നൂതനമായൊരു സഖ്യം ആവശ്യമാണെന്നു മാത്രമല്ല ധനത്തിന്‍റെ കോളണിവാഴ്ചയില്‍ നിന്ന് ജനതകളെ വിമോചിപ്പിക്കുന്നതിന് തന്ത്രപ്രധാനവുമാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.ബുധനാഴ്ച(16/09/15) വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ച യുടെ അവസരത്തില്‍ വിവാഹത്തെയും കുടുംബത്തെയുക്കുറിച്ചുള്ള തന്‍റെ പ്രബോധന പരമ്പരയില്‍ അവസാനത്തെതായി പങ്കുവച്ച ചിന്തകളിലാണ് ഫ്രാന്‍സിസ് പാപ്പാ ദാമ്പത്യബന്ധത്തിന്‍റെ പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.ധാര്‍മ്മികതയെ ലാഭത്തിന്‍റെ യുക്തിക്ക് വിധേയമാക്കുന്ന ഉപാധികള്‍ നിരവധി യാണെന്നും അവയ്ക്ക് മാദ്ധ്യമ പിന്തുണ ഏറെയുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ സ്തീ യുടെയും പുരുഷന്‍റെയും ഈ നൂതനകൂട്ടായ്മയാകണം രാഷ്ട്രീയത്തെയും സമ്പദ്ഘടന യെയും പൗരസഹജീവനത്തെയും നേര്‍ദിശയിലേക്ക് വീണ്ടും നയിക്കേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.നിരവധിയായ ആക്രമണങ്ങള്‍, സംഹാരങ്ങള്‍, ലോകത്തിനു ഭീഷണിയായിരി ക്കുന്ന ധനം, സിദ്ധാന്തങ്ങള്‍ തുടങ്ങിയവയുടെ കോളണിവാഴ്ചകള്‍ എന്നിവയില്‍ നിന്ന് നമ്മെ രക്ഷിക്കുന്നതായൊരു ലോകസംസ്ക്കാരത്തിന്‍റെ അടിസ്ഥാനം കുടുംബ മാണെന്നും പാപ്പാ പ്രസ്താവിച്ചു.ക്യൂബയിലേക്കും അമേരിക്കന്‍ ഐക്യനാടുളിലേക്കുമുള്ള അപ്പസ്തോലിക യാത്ര താന്‍ ഈ ശനിയാഴ്ച(19/09/15) ആരംഭിക്കുന്നതിനെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പാ  പൊതുകൂടിക്കാഴ്‍ചാവേളയില്‍ സൂചിപ്പിച്ചു. ഈ യാത്രയില്‍ തനിക്ക് വലിയ പ്രത്യാശയുണ്ടെന്ന് വെളിപ്പെടുത്തിയ പാപ്പാ. ഫിലഡല്‍ഫിയായില്‍ നടക്കാന്‍ പോകുന്ന എ&#   Read More of this news...

യുവസമര്‍പ്പിതരുടെ ആഗോളസമ്മേളനം വത്തിക്കാനില്‍

യുവസമര്‍പ്പിതരുടെ ആഗോളസമ്മേളനം ജാഗരണ പ്രാര്‍ത്ഥനയോടെ ചൊവ്വാഴ്ച (15-9-2015) വൈകുന്നേരം വത്തിക്കാനില്‍ ആരംഭിച്ചു.സമര്‍പ്പിത വര്‍ഷാചരണത്തോടനുബന്ധിച്ച് നടക്കുന്ന യുവസമര്‍പ്പിതരുടെ ഈ ആഗോള സംഗമം,  സെപ്ററംബര്‍ 19 വരെയാണ് നടക്കുക. സമര്‍പ്പിത ജീവിത സമൂഹങ്ങളുടെയും അപ്പസ്തോലിക ജീവിത സംഘങ്ങളുടെയും തിരുസംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ബ്രാസ് ദേ അവിസ് സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജാഗരണ പ്രാര്‍ത്ഥനയോടെ ഈ ദിവസങ്ങളിലെ പ്രവര്‍ത്തനപരിപാടി ആരംഭിക്കാമെന്നും, 'തനിക്ക് ഇഷ്ടമുള്ളവരെ അവന്‍ അടുത്തേയ്ക്കു വിളിച്ചു. അവര്‍ അവന്‍റെ സമീപത്തേയ്ക്ക് ചെന്നു' എന്ന വി. മര്‍ക്കോസിന്‍റെ സുവിശേഷം 3,13 ഉദ്ധരിച്ചുകൊണ്ട് ഒരുമിച്ചുള്ള ഈ പ്രാര്‍ത്ഥനയിലൂടെ കര്‍ത്താവിനോട് വളരെ അടുത്തായിരിക്കാമെന്ന് അവരെ ആഹ്വാനം ചെയ്തു.ഈ തിരുസംഘത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് ജൊസേ റോഡ്രീഗസ് കര്‍ബാല്ലോ യുവസമര്‍പ്പിത സംഗമത്തില്‍ വചനപ്രഘോഷണം നടത്തി. മനോബലം, ശക്തമായിരിക്കട്ടെ; സ്ഥിരോത്സാഹം, വിശ്വസ്തമായിരിക്കട്ടെ; ഫലപ്രാപ്തി, ലോകത്തെ ഉണര്‍ത്തുന്നതാകട്ടെ എന്നീ മൂന്നു കാര്യങ്ങളെ വ്യക്തമാക്കികൊണ്ട് ആര്‍ച്ച്ബിഷപ്പ് സംസാരിച്ചു.1. ആത്മധൈര്യം അഥവ മനോബലം ശക്തമായിരിക്കട്ടെ, എന്തുകൊണ്ടെന്നാല്‍ കര്‍ത്താവായ ദൈവം നമ്മോട് ഉദാരനായിരിക്കുന്നതുപോലെ അവിടുത്തെ തിരുഹിതം നിറവേറ്റുന്നതില്‍ ഉദാരമനസ്കരാവുക. സജീവ വിശ്വാസത്തോടും ഉറച്ച പ്രത്യാശയോടും സമ്പൂര്‍ണ്ണമായ സ്നേഹത്തോടും കൂടി ദൈവഹിതം മനസ്സിലാക്കുകയും പ്രത്യുത്തരം നല്കാന്‍ ധൈര്യമുള്ളവരുമാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.2. അനുഗ്രഹീതനായ പോള്‍ ആറാമന്‍ പാപ്പാ പറയാറുണ്ടായിരുന്നതുപോലെ വിശ്വസ്തത ഇക്കാലത്തെ പുണ്യമല്ലെന്നും അത് !   Read More of this news...

ബാല്യവും, അവകാശങ്ങളും ഭാവിയും കവര്‍ച്ചചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍

  ഉപേക്ഷിക്കപ്പെടുകയൊ തെരുവീഥികളില്‍ ജീവിക്കേണ്ടിവരികയൊ കുറ്റകൃത്യ സംഘങ്ങള്‍ക്കിരയാവുകയൊ ചെയ്യുന്ന ഓരോ കുഞ്ഞും ദൈവത്തിങ്കലേക്കുയരുന്ന രോദനമാണെന്ന് മാര്‍പ്പാപ്പാ.     പതിറ്റാണ്ടുകളായി നാം വിമര്‍ശിക്കുകയും എന്നാല്‍ നീതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതം പരിവര്‍ത്തനം ചെയ്യുക ആയാസകരമായി ഭവിക്കുകയും ചെയ്തിരി ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരായ ഒരാരോപണവും ആണതെന്ന്  പാപ്പാ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.     കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി  ഈ മാസം 13 മുതല്‍ 17 വരെ റോമില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചര്‍ച്ചായോഗത്തില്‍ പങ്കെടുത്ത എണ്‍പതോളം പേരടങ്ങിയ സംഘത്തെ വ്യാഴാഴ്ച (17/09/15) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യവെയാണ്  പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുഞ്ഞുങ്ങളുടെയും സ്ത്രീകളു‌ടെയും സംരക്ഷണത്തിനും അവരുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും  ഈ സമിതി നടത്തുന്ന യത്നങ്ങളെ പാപ്പാ ശ്ലാഘിക്കുകയും ചെയ്തു.     കുഞ്ഞുങ്ങളാരും ജീവിക്കാന്‍ തെരുവീഥി സ്വമേധയാ തിരഞ്ഞെടുക്കയില്ലെന്നും എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആധുനിക ആഗോളവത്കൃത ലോകത്തില്‍ നിരവധി കുഞ്ഞുങ്ങളു‌ടെ ബാല്യവും അവകാശങ്ങളും ഭാവിയും കവര്‍ച്ചചെയ്യപ്പെടുകയാണെന്നും പാപ്പാ ഖേദപൂര്‍വ്വം അനുസ്മരിച്ചു.     ഉചിതമായ നിയമങ്ങളുടെയും സംവിധാനങ്ങളുടെയും അഭാവം കുഞ്ഞുങ്ങ ളുടെ ഈ ഇല്ലായ്മയുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കുകയാണെന്ന്  പാപ്പാ പറഞ്ഞു.     വ്യാപകമായ അഴിമതിയും എന്തു വിലകൊടുത്തും ധനം കുന്നുകൂട്ടാനുള്ള ത്വരയും, നിരപരാധികള്‍ക്കും കൂടുതല്‍ ബലഹീന വിഭാഗത്തിനും അന്തസ്സാര്‍ന്ന ജീവിതസാധ്യത നിഷേധിക്കുകയും, മനുഷ്യക്കടത്തെന്ന കുറ്റകൃത്യ   Read More of this news...

ഹൃദയം യേശുവിനായി ജ്വലിക്കട്ടെ

സുവിശേഷവത്ക്കരണമെന്നാല്‍ മതപരിവര്‍ത്തനമല്ലെന്ന് പാപ്പാ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.     യേശുക്രിസ്തു ജീവിച്ചിരിക്കുന്നു എന്ന് ജിവിതംകൊണ്ട് സാക്ഷ്യപ്പെടത്തലാണ് സുവിശേഷവ ത്ക്കരണമെന്നും ഫ്രാന്‍സിസ് പാപ്പാ വിശദീകരിക്കുന്നു.     സമര്‍പ്പിതജീവിത വത്സരത്തോടനുബന്ധിച്ച് വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന യുവസമര്‍പ്പിതരു‍ടെ ലോകസമ്മേളനത്തില്‍ സംബന്ധിക്കുന്ന  അയ്യായിരത്തോളം യുവസന്യാസി-സന്യാസിനികളുമായി വ്യാഴാഴ്ച (17/09/15) പോള്‍ ആറാമന്‍ ശാലയില്‍ വച്ച് കൂടിക്കാഴ്ച നടത്തവെ, പാപ്പാ മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന പ്രസംഗം മാറ്റിവച്ച്, ഇന്ത്യക്കാരിയായ കന്യാസ്ത്രി മേരി ജസീന്തയും, സിറിയക്കാരനായ ഒരു യുവവൈദികനും  മറ്റൊരു സന്യാസി നിയും ഉന്നയിച്ച ചോദ്യങ്ങള്‍ക്കുത്തരമേകുകയായിരുന്നു.     ഒരുവന്‍റെ ഹൃദയം യേശുക്രിസ്തുവിനായി ജ്വലിക്കുകയാണെങ്കില്‍ അവന്‍ നല്ല സുവിശേഷപ്രഘോഷകനാണെന്ന് പാപ്പാ പറഞ്ഞു.     ഇറാക്കിലും സിറിയയിലും നിന്നുള്ള സമര്‍പ്പിതരെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ അന്നാടുകളില്‍ വിശ്വാസത്തെപ്രതി നിണം ചിന്തിയവരെ അനുസ്മരിക്കുകയും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വിശുദ്ധ പത്രോസിന്‍റെ ബസി ലിക്കയുടെ അങ്കണത്തില്‍വച്ച് ഇറാക്ക് സ്വദേശിയായ ഒരു വൈദികന്‍, ക്രിസ്തീയ വിശ്വാസത്തെപ്രതി ഗളച്ഛേദം ചെയ്യപ്പെട്ട ഒരു വൈദികന്‍റെ കൈയ്യിലുണ്ടായിരുന്ന ഒരു കുരിശ് തനിക്കേകിയ സംഭവം വിവരിക്കുകയും ചെയ്തു.Source: Vatican Radio   Read More of this news...

കര്‍ത്താവിന്‍റെ വിജയം സുനിശ്ചിതം - പാപ്പാ

 അനീതിയും സഹനങ്ങളും ഉണ്ടെന്നിരിക്കിലും കര്‍ത്താവിന്‍റെ വിജയം സുനിശ്ചിതമാണെന്ന് മാര്‍പ്പാപ്പാ.     തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ വ്യാഴാഴ്ച (17/09/15) കുറിച്ചിട്ടതാണിത്.     ജീവിതത്തിന് പ്രത്യാശയും പ്രചോദനവും പകരുന്നതായ പാപ്പായുടെ ഇത്തരം സാരോപദേശങ്ങള്‍ അറബി,ലത്തീന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. ITALIAN :Nonostante le ingiustizie e le sofferenze, la vittoria del Signore sicura.LATIN:Iniustitia et miseria, quamvis contristent, certam victoriam Domini numquam exsuperant.SPANISH: A pesar de la injusticia y el sufrimiento, la victoria del Seor es segura.POLISH:Pomimo niesprawiedliwości i cierpień zwycięstwo Pana jest pewne.ENGLISH: In spite of injustices and sufferings, the Lord's victory is certain.GERMAN: Trotz der Ungerechtigkeiten und der Leiden in der Welt ist der Sieg des Herrn gewiss.PORTUGHESE: Apesar das injustias e dos sofrimentos, a vitria do Senhor certa.FRENCH: Malgr les injustices et les souffrances, la victoire du Seigneur est certaine.ARABIC: بالرغم من الظلم والمعاناة، فإن انتصار الربّ أكيد. Source: Vatican Radio   Read More of this news...

നല്ല സാമൂഹ്യബോധം സൃഷ്ടിക്കാന്‍ കാരിത്താസ് ഇന്ത്യക്കു സാധിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: നല്ല സാമൂഹ്യബോധം സൃഷ്ടിക്കുന്നതിന് കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(CBCI)യുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയും തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ലത്തീന്‍ അതിരൂപതയുടെ തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കൊല്ലം രൂപതയുടെ കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, നെയ്യാറ്റിന്‍കര രൂപതയുടെ നിഡ്സ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കാന്‍സറിനെതിരേയുള്ള സമഗ്രമായ സുരക്ഷാ പദ്ധതിയായ "ആശാകിരണം" നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ പരുവപ്പെടുത്തിയെടുത്ത് സാമുഹ്യബോധം ഉള്ളവരായി ജീവിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് ഒരു കരുതല്‍ വേണം എന്ന മനോഭാവം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുന്നതിനും വലിയ പങ്കുവഹിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് വലിയ മാറ്റമാണ് വരുന്നത്. അതിന് മുന്‍കൈയെടുത്ത കാരിത്താസ് ഇന്ത്യയെയും ഇതിന് ചുക്കാന്‍ പിടിക്കുന്നവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സാച്ചെലവും മരുന്നിന്റെ വിലയുമെല്ലാം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. ഇവിടെയാണ് കാരിത്താസ് ഇന്ത്യയുടെയും മറ്റും പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. വലിയ ചികിത്സ വേണ്ട സാഹചര്യത്തില്‍ തളര്‍ന്നിരിക്കുന്ന കുടുംബത്തിന് ആശ്വാസം നല്‍കാന്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നŐ   Read More of this news...

ഫാ.തോമസ് വൈക്കത്തുപറമ്പില്‍ ചായ്(CHAI) ദേശീയ വൈസ് പ്രസിഡന്റ്

കൊച്ചി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (CHAI) ദേശീയ വൈസ് പ്രസിഡന്റായി ഫാ. തോമസ് വൈക്കത്തുപറമ്പിലിനെ തെരഞ്ഞെടുത്തു. ഹൈദരാബാദില്‍ നടന്ന ദേശീയ ജനറല്‍ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മൂന്നു വര്‍ഷത്തേക്കാണു നിയമനം.എറണാകുളം- അങ്കമാലി അതിരൂപതാംഗമായ ഫാ.വൈക്കത്തുപറമ്പില്‍ മൂന്നു വര്‍ഷമായി എറണാകുളം ലിസി ആശുപത്രി ഡയറക്ടറാണ്. ഇന്ത്യയിലെ കത്തോലിക്ക മാനേജ്മെന്റുകള്‍ നേതൃത്വം നല്‍കുന്ന ആശുപത്രികളെയും ആരോഗ്യരംഗത്തെ മറ്റു സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുന്ന സംഘടനയാണു ചായ് (CHAI). Source:Deepika   Read More of this news...

അല്മായര്‍ക്കും കുടുംബത്തിനും വേണ്ടി തിരുസംഘം തുടങ്ങാന്‍ ശിപാര്‍ശ

വത്തിക്കാന്‍സിറ്റി: അല്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടി വത്തിക്കാനില്‍ തിരുസംഘം രൂപവത്കരിക്കാന്‍ ശിപാര്‍ശ. ഒന്‍പതു കര്‍ദിനാള്‍മാരടങ്ങിയ ഉപദേശക സമിതിയാണു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഈ ശിപാര്‍ശ സമര്‍പ്പിച്ചത്.അല്മായര്‍ക്കും കുടുംബത്തിനുംവേണ്ടി ഇപ്പോള്‍ പൊന്തിഫിക്കല്‍ കൌണ്‍സിലുകള്‍ ഉണ്ട്. ഇവയെ ലയിപ്പിച്ചു തിരുസംഘം രൂപവത്കരിക്കാനാണു ശിപാര്‍ശ. പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് ഈ തിരുസംഘത്തിന്റെ കീഴിലാക്കും.മെത്രാന്മാര്‍, കത്തോലിക്കാ വിദ്യാഭ്യാസം, വിശുദ്ധരുടെ നാമകരണം, വൈദികര്‍, ദൈവാരാധന, വിശ്വാസം, സുവിശേഷവത്കരണം, സമര്‍പ്പിത ജീവിതം, പൌരസ്ത്യ സഭകള്‍ എന്നിവയ്ക്കായി ഒന്‍പതു തിരുസംഘങ്ങളാണു വത്തിക്കാനിലുള്ളത്. പുതിയ തിരുസംഘം അല്മായര്‍ക്കു സഭയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെകൂടി ഭാഗമാകും. Source: Deepika   Read More of this news...

മാര്‍ ജോസഫ് കൊടകല്ലില്‍ അഭിഷിക്തനായി

സത്ന: മധ്യപ്രദേശിലെ സീറോ മലബാര്‍ രൂപതയായ സത്നായുടെ മൂന്നാമത്തെ മെത്രാനായി മാര്‍ ജോസഫ് കൊടകല്ലില്‍ അഭിഷിക്തനായി. സത്നായിലെ സെന്റ് വിന്‍സെന്റ് കത്തീഡ്രലില്‍ രാവിലെ 9.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു മെത്രാഭിഷേക, സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടന്നത്. ശുശ്രൂഷകളില്‍ ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, സത്നായുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ സഹകാര്‍മികരായി. പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതുകുളങ്ങര സന്ദേശം നല്‍കി. പ്രദക്ഷിണമായി അള്‍ത്താരയിലേക്കെത്തിയ മെത്രാന്മാരെയും ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തുന്ന വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും രൂപത അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ് മംഗലംപിള്ളി സ്വാഗതം ചെയ്തു. മെത്രാഭിഷേക, സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു ശേഷം ഉച്ചകഴിഞ്ഞു രണ്ടിനു നടന്ന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, ജബല്‍പുര്‍ രൂപത മെത്രാന്‍ ഡോ. ജെറാള്‍ഡ് അല്‍മിഡ, വിന്‍സെന്‍ഷ്യന്‍ സഭ അസിസ്റന്റ് ജനറാള്‍ ഫാ. മാത്യു വട്ടക്കുഴി, ഡല്‍ഹി മാര്‍ത്തോമ രൂപത വികാരി ജനറാള്‍ ഫാ. സി.എ. വര്‍ഗീസ്, എസ്എബിഎസ് സത്ന പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റര്‍ ആല്‍ഫി കല്ലിങ്കല്‍, രൂപതയിലെ ആദ്യ വൈദികന്‍ ഫാ. ജോബ് വള്ളിയനാല്‍, സത്ന ഇടവകയിലെ പാരിഷ് കൌണ്‍സില്‍ സെക്രട്ടറി നിയൂസ് ടോപ്പോ, ഫാ. പോള്‍ ഉത്തനിപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ ജോസഫ് കൊടകല്   Read More of this news...

മാര്‍ ജോസഫ് കൊടകല്ലിലിന്റെ മെത്രാഭിഷേകം ഇന്ന്(15/09/2015)

സത്നായുടെ മൂന്നാമത്തെ മെത്രാനായി മാര്‍ ജോസഫ് കൊടകല്ലില്‍ ഇന്ന് അഭിഷിക്തനാകും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സത്നായിലെ സെന്റ് വിന്‍സെന്റ് കത്തീഡ്രലില്‍ രാവിലെ 9.30ന് ശുശ്രൂഷകള്‍ ആരംഭിക്കും. പ്രദക്ഷിണമായി അള്‍ത്താരയിലേക്കെത്തുന്ന മെത്രാന്മാരെയും ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തുന്ന വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും രൂപത അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ് മംഗലംപിള്ളി സ്വാഗതം ചെയ്യും. മെത്രാഭിഷേക, സ്ഥാനാരോഹണ ശുശ്രൂഷകളില്‍ ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ.ലിയോ കൊര്‍ണേലിയോ, സത്നായുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ സഹകാര്‍മികരാകും. പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുതുകുളങ്ങര സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ബിഷപ് എമരിറ്റസ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, ജബല്‍പുര്‍ ബിഷപ് ഡോ.ജെറാള്‍ഡ് അല്‍മിഡ, വിന്‍സെന്‍ഷ്യന്‍ സഭ അസിസ്റന്റ് ജനറല്‍ ഫാ. മാത്യു വട്ടക്കുഴി, ഡല്‍ഹി മാര്‍ത്തോമ രൂപത വികാരി ജനറാള്‍ ഫാ.സി.എ. വര്‍ഗീസ്, എസ്എബിഎസ് സത്ന പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റര്‍ ആല്‍ഫി കല്ലിങ്കല്‍, രൂപതയിലെ ആദ്യ വൈദികന്‍ ഫാ. ജോബ് വള്ളിയനാല്‍, സത്ന ഇടവകയിലെ പാരിഷ് കൌണ്‍സില്‍ സെക്രട്ടറി നിയൂസ് ടോപ്പോ, ഫാ.പോള്‍ ഉത്തനിപറമ്പന്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ ജോസഫ് കൊടകല്ലില്‍ മറുപടി പ്രസംഗം നടത്തും.സത്ന രൂപതയിലെ വൈദികര്‍, സന്യസ്തര്‍, വി!   Read More of this news...

അപരന്‍റെ ജീവിതത്തിന് തുണയേകലാണ് സൗഹൃദം- മാര്‍പ്പാപ്പാ

സൗഹൃദമെന്നാല്‍ അപരന്‍റെ ജീവിതത്തിന് തുണയേകുക എന്നാണര്‍ത്ഥമെന്ന് മാര്‍പ്പാപ്പാ പ്രസ്താവിച്ചു.     തന്‍റെ ജന്‍മനാടായ അര്‍ജന്തീനയിലെ ബുവെനോസ് അയിറെസ് പട്ടണത്തിലെ എഫ് എം റേഡിയോ "മിലേനിയും 106.7" ന് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാന്‍ സിസ് പാപ്പാ സൗഹൃദത്തിന്‍റെ പൊരുളിനെക്കുറിച്ചുള്ള തന്‍റെ വീക്ഷണം പങ്കുവച്ചത്.         യേശു അന്ത്യ അത്താഴ വേളയില്‍ പറഞ്ഞ, "ഞാന്‍ നിങ്ങളെ ദാസരെന്നല്ല സനേഹിതര്‍ എന്നാണ് വിളിക്കുക" എന്നീ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ദൈവത്തിന് സ്വന്തം ജനത്തോടുള്ള മനോഭാവം പിതൃസ്നേഹനിര്‍ഭരമെങ്കിലും അതിന് മൈത്രീഭാവമുണ്ടെന്ന് പാപ്പാ വിശദീകരിക്കുകയും ചെയ്തു.     മൗലികവാദത്തിനെതിരെ ശക്തമായി പ്രതികരിച്ച പാപ്പാ, അത്, സംഗമത്തിനു പകരം മതിലുകളാണ് തീര്‍ക്കുന്നതെന്ന് കുറ്റപ്പെടുത്തി. Source: Vatican Radio   Read More of this news...

ക്രൂശിതനായ യേശുവിനെ പോലെ സ്വയം താഴ്ത്തുക- പാപ്പാ

ക്രിസ്തീയജീവിത സരണിയില്‍ മുന്നേറണമെങ്കില്‍ ക്രൂശിതനായ യേശുവിനെ പോലെ സ്വയം താഴ്ത്തണമെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.     കുരിശിന്‍റെ പുകഴ്ചയുടെ തിരുന്നാള്‍ ദിനത്തില്‍(14/09/15) സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.    പാപത്തിനുള്ള ശിക്ഷയില്‍നിന്ന് തങ്ങളെ മോചിക്കുന്നതിന് ജനങ്ങള്‍ അപേക്ഷിച്ചപ്പോള്‍ ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്താന്‍  ദൈവം മോശയോടു കല്പ്പിച്ച സംഭവം ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ, തിന്‍മ യുടെ വശീകരണ ശക്തിയെക്കുറിച്ചു സൂചിപ്പിക്കു കയും സാത്താന്‍റെ ഈ വശീകരണശക്തി നമ്മെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്തു.      സഭാഭരണത്തിനും റോമന്‍ കൂരിയാ നവീകരണത്തിനും ആവശ്യമായ സഹായങ്ങള്‍ പാപ്പായ്ക്കേകുന്നതിനായി രൂപം നല്‍ക പ്പെട്ടിരിക്കുന്ന ഒമ്പതംഗ കര്‍ദ്ദിനാള്‍ സമിതിയിലെ എല്ലാ അംഗങ്ങളും ഈ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു.Source: Vatican Radio   Read More of this news...

Refuse to have kids? Then make room for migrants, Pope Francis says

To read the full text of the interview, click hereVatican City, Sep 14, 2015 / 03:11 am (CNA/EWTN News).- In a new, wide-ranging interview Pope Francis spoke at length of the European refugee crisis - saying that incoming migrants are now filling the void left by a sterile continent that refuses to have children."The migrant phenomenon is a reality...when there is an empty space, people look to fill it. If a country doesn't have children, migrants come to occupy that place," the Pope said in a recent interview with Portugal-based Radio Renascena (Renaissance).He referred to the staggeringly low number of births in countries such as Italy, Portugal and Spain, where the current number of births falls, he said, at "almost zero percent."Francis said he is no stranger to the phenomenon of not wanting to have children, and that he encountered it in his own family when some years ago his Italian cousins said they preferred to travel or buy property rather than have children."So, if there are no children, there are open spaces," he said. For him personally, the societal refusal to have children is part of a "culture of 'well-being,'" in which the assurance that one's personal needs and wants will be taken care of is emphasized to an exaggerated degree.Published Sept. 14, the interview was conducted by Vatican journalist Aura Miguel Sept. 8, and touched on a wide variety of themes such as the current refugee crisis, youth unemployment and how often the Pope goes to confession.In the many questions surrounding the current refugee crisis hitting Europe by the thousands each day, the Pope said that what we're seeing is just "the tip of the iceberg.""We see these refugees, these poor people that are escaping from war, escaping from hunger, but that's the tip of the iceberg," he said. In his view, the crux of the problem is an unjust socioeconomic system that removes the human being from the center.Today's dominant economic system "removes the person from the center, and at the center is the god of money, it's the god in fashion today," the Pope said, noting that this also affects both the political and ecological systems.No matter where the migrants come from, the criteria spurring them to move are the same, Francis continued, saying that one has to go to the causes of the problems to find solutions."Where the causes are hunger, bringing jobs, investments. Where the cause is war, looking for peace, the work for peace."One recent phenomenon that deeply pained him was the plight of the "Rohingya" people, an Indo-Aryan ethnic group largely from the Rakhine state of Burma, in west Myanmar.Since clashes began in 2012 between the state's Buddhist community and the long-oppressed Rohingya Muslim minority, more than 100,000 Rohingya's have fled Myanmar by sea, according to the U.N.In order to escape forced segregation from the rest of the population inside rural ghettos, many of the Rohingya - who are not recognized by the government as a legitimate ethnic group or as citizens or Myanmar - have made the perilous journey at sea in hopes of evading persecution.In May a number of Rohingya people - estimated to be in the thousands - were stranded at sea in boats with dwindling supplies while Southeastern nations such as Thailand, Indonesia and Malaysia refused to take them in. On Aug. 7, Pope Francis told a group of youth that this "is called killing. It's true. If I have a conflict with you and I kill you, it's war."In the interview, Francis lamented how countries would allow the Rohingya to land, give them food and water, and then send them back out to sea. "They don't welcome them," he said, adding that today "humanity lacks the ability to welcome."As a grandson of Italian immigrants who came to Argentina in 1929 along with a wave of other Italian, Spanish and Portuguese migrants starting in 1884, the Pope said that "I know what immigration is."However, he also acknowledged that migrants bring various safety concerns with them, and noted that Rome is not "immune" to infiltration from threats such as guerilla groups active near Sicily.But despite our concerns, Francis said that refugees still have to be welcomed because it's commanded in the Bible, and turned to Moses' commission to his people not to "mistreat or oppress a foreigner, for you were foreigners in Egypt."When asked about the response to his appeal during his Sept. 6 Sunday Angelus address for every parish, shrine, religious community and monastery in Europe to welcome a family of refugees has gotten, the Pope said that there have been many.He said he specifically asked them to take in a family rather than a person because "a family gives more safety," and the risk of "infiltrations" is lower.Pope Francis clarified that when he asked for a family to be welcomed, he's not necessarily asking that they be welcomed into the parish or community house, but that the parish or community finds "a place, a corner of a school to make a 'small apartment.""Or, in the worst case, rent a modest apartment for the family, but that they have a ceiling, to be welcomed, and that they are integrated into the community."Many convents are "almost empty," the Pope observed, and recalled that when he made a similar appeal soon after his election just over two years ago, there were only four responses, one of them being the Jesuits.This, he said, "is serious," and noted that the temptation of "the god of money" is also present in this situation when he hears some congregations say "No, now that this convent is empty, we're going to make a hotel, and we can receive people, and with this we'll sustain ourselves or earn money."If a community wants to do this it's fine, but "pay taxes," he said, explaining that a religious school has the title "religious" since religious institutions are exempt from taxes, "but if it works like a hotel then pay taxes like everybody else. Otherwise the business isn't very healthy."Francis was also asked about the two Vatican parishes who were also asked to welcome refugee families, which, he said, have already been found thanks to Cardinal Angelo Comastri, Vicar General for the Vatican, and the papal Almoner Bishop Konrad Krajewski.He said he didn't know how long the families would stay, but that they would be there "until the Lord wants.""No one knows this, how it's going to end, right? Anyway, I want to say that Europe became conscious, eh? And I thank them, I thank the European countries who have become conscious of this."Source: CNA   Read More of this news...

ഫ്രാന്‍സിസ് പാപ്പാ ആഫ്രിക്കയിലെത്തും

പാപ്പാ 3 ആഫ്രിക്കന്‍ നാടുകളില്‍ ഇടയസന്ദര്‍ശനം നടത്തും.നവമ്പര്‍ 25 മുതല്‍ 30 വരെ നീളുന്ന ഈ വിദേശ അപ്പസ്തോലിക പര്യടന ത്തിന് വേദികളാകുന്നത് കെനിയ, ഉഗാണ്ട, മദ്ധ്യാഫ്രിക്കന്‍ റിപ്പളിക്ക് എന്നിവ യാണ്.     ഇരുപത്തിയഞ്ചാം തിയതി കെനിയിലെത്തുന്ന ഫ്രാന്‍സിസ് പാപ്പാ അവിടെ നിന്ന് 27 ന് ഉഗാണ്ടിയിലേക്കു പോകും. ഇരുപത്തിയൊമ്പതാം തിയതിവരെ ഉഗാണ്ടയില്‍ തങ്ങുന്ന പാപ്പാ അന്ന്  മദ്ധ്യാഫ്രിക്കന്‍ റിപ്പളിക്കിലേക്കു പോകുകയും മുപ്പതാം തിയതി വത്തിക്കാനിലേക്ക് യാത്രതിരിക്കുകയും ചെയ്യും.Source: Vatican Radio   Read More of this news...

സമ്പദ്ഘടനയും സാമൂഹ്യനീതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഔത്സുക്യം പുലര്‍ത്തുക

 മാനവ ഔന്നത്യത്തിന്‍റെയും വ്യക്തിമൂല്യത്തിന്‍റെയും കേന്ദ്രസ്ഥാനം നിലനിര്‍ത്തിക്കൊണ്ട് സമ്പദ്‍ഘടനയും സാമൂഹ്യനീതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഔത്സുക്യം പുലര്‍ത്താന്‍ മാര്‍പ്പാപ്പാ  ആഹ്വാനം ചെയ്യുന്നു.     റോമിലെ ക്രെഡിറ്റ് കോപ്പറേറ്റീവ് ബാങ്കിന്‍റെ ഭരണനേതൃത്വവും ജീവന ക്കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട ഏഴായിരത്തോളം പേരെ ശനി യാഴ്ച (12/09/15) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, സ്വീകരിച്ച് സംബോധന ചെയ്യു കയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.     ധനം മനുഷ്യനോടല്ല മറിച്ച് മനുഷ്യന്‍ ധനത്തോടു കല്പ്പിക്കുന്നതായൊരു ശൈലിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പാപ്പാ ധനത്തിന്‍റെ സാമൂഹ്യവും അധികൃതവുമായ ഉപയോഗം പരിപോഷിപ്പിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.     സമ്പദ്ഘടനയ്ക്ക് മാനവികത പകരുകയും കാര്യക്ഷമതയെ ഐക്യദാര്‍ഢ്യവുമായി സമന്വയിപ്പിക്കുകയും ചെയ്യുക സഹകരണബാങ്കുകളുടെ ഉപരിയായൊരു സവിശേഷതയാകണമെന്നും പാപ്പാ പറഞ്ഞു.     തൊഴില്‍രഹിതരായ യുവജനത്തെ സവിശേഷമാംവിധം മനസ്സില്‍ കണ്ടുകൊണ്ട്, നൂതന വ്യവസായസംരംഭങ്ങള്‍ക്ക് ജന്മമേകാനും പ്രാദേശിക സമൂഹത്തിന് വികസനസാധ്യതകള്‍ പ്രദാനം ചെയ്യാനും സഹകരണ ബാങ്കുകള്‍ പരിശ്രമിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.Source: Vatican Radio   Read More of this news...

ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പാപ്പായുടെ പ്രത്യേക പ്രതിനിധി

ശ്രീലങ്കയിലെ കൊളൊംബൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ട് മാല്‍ക്കം രഞ്ജിത്ത് പത്തബെന്ദിജെ,  ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ മാര്‍പ്പാപ്പായുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കും.       മുംബെയില്‍ നവമ്പര്‍ 12 മുതല്‍ 15 വരെ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ സംബന്ധിക്കുന്നതിനു അദ്ദേഹത്തെ തന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഫ്രാന്‍സിസ് പാപ്പാ ശനിയാഴ്ച (12/09/15) ആണ് പുറപ്പെടുവിച്ചത്.Source: Vatican Radio   Read More of this news...

ഇന്‍ഫാം ഡയറക്ടേഴ്സ് കോണ്‍ഫറന്‍സ് ഇന്നു കൊച്ചിയില്‍

കൊച്ചി: തീരദേശമേഖലകളിലും ഇടനാട്ടിലും മലയോരങ്ങളിലും വിവിധ ജനകീയ കാര്‍ഷികപ്രശ്നങ്ങള്‍ അതിരൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഫാം ദേശീയ സമിതിയും വിവിധ റീജണുകളില്‍നിന്നുള്ള ഡയറക്ടര്‍മാരുടെ കോണ്‍ഫറന്‍സും പാലാരിവട്ടം പിഒസിയില്‍ ഇന്നു(14-09-2015) രാവിലെ 10.30ന് ചേരും. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനംചെയ്യും. ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ളാക്കല്‍ അധ്യക്ഷതവഹിക്കും. ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി. സെബാസ്റ്യന്‍ വിഷയാവതരണം നടത്തും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, വൈസ്പ്രസിഡന്റ് കെ.മൈതീന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, മാനേജിംഗ് ട്രസ്റി ഡോ.എം.സി. ജോര്‍ജ്. ട്രഷറര്‍ ജോയി തെങ്ങുംകുടി തുടങ്ങിയവര്‍ പ്രസംഗിക്കും. കേരളത്തിലെ 31 റീജണുകളില്‍നിന്നുള്ള ഇന്‍ഫാം ഡയറക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും. തീരദേശജനത നേരിടുന്ന വെല്ലുവിളികള്‍, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച, പശ്ചിമഘട്ടത്തിലെ ജനജീവിതപ്രശ്നങ്ങള്‍, ജൈവകാര്‍ഷികോത്പാദന പ്രചാരണപദ്ധതി, കര്‍ഷകവിപണന ശൃംഖല, കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയുള്ള കര്‍ഷക ഉത്പാദകസംഘങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യുന്നതാണെന്നു വി.സി. സെബാസ്റ്യന്‍ അറിയിച്ചു. Source: Deepika   Read More of this news...

ദക്ഷിണാഫ്രിക്കയുടെ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ബെനഡിക്ട് ദാസ്വാ

ദക്ഷിണാഫ്രിക്കയുടെ ആദ്യ വിശുദ്ധനും രക്തസാക്ഷിയുമായ ബെനഡിക്ട് ദാസ്വായെ സെപ്ററംബര്‍ 13, ഞായറാഴ്ച വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. പാപ്പായെ പ്രതിനിധീകരിച്ച് വിശുദ്ധരു‌ടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലൊ അമാത്തൊ നാമകരണപരിപാടികളില്‍ പങ്കെടുക്കും.ദക്ഷിണാഫ്രിക്കയിലെ ലിംപോപൊ പ്രവിശ്യയില്‍ നിന്നുള്ള ബെനഡിക്ട് ദാസ്വാ വിവാഹിതനും വലിയ കത്തോലിക്കാവിശ്വാസിയും സ്കൂള്‍ അദ്ധ്യാപകനും ആയിരുന്നു. മന്ത്രവാദത്തിനും അതിനോടനുബന്ധിച്ച പ്രവൃത്തികള്‍ക്കെതിരെ പോരാടിയതിനാണ് 1990-ല്‍ ദാരുണമായി അദ്ദേഹം വധിക്കപ്പെട്ടത്.ബെനഡിക്ടിന്‍റെ ജന്മനാട്ടില്‍തന്നെയാണ് ഈ ആഘോഷങ്ങള്‍ നടക്കുക. അദ്ദേഹത്തിന്‍റെ അമ്മ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്നത് ഒരസാധാരണ കാര്യമാണെന്നും, അദ്ദേഹത്തിന്‍റെ മക്കള്‍ എല്ലാവരും ഇതല്‍ സന്നിഹിതരായിരിക്കുമെന്നും, അവിടത്തെ രൂപതാദ്ധ്യക്ഷന്‍ ജോ നോയെ റോഡ്രീഗസ് വത്തിക്കാന്‍ റേഡിയോയോട് പറഞ്ഞു.Source: Vatican Radio   Read More of this news...

മാര്‍പാപ്പയുടെ സന്ദര്‍ശനം: 3,522 തടവുകാര്‍ക്ക് ക്യൂബ മാപ്പു നല്‍കുന്നു

ഹവാന: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് 3522 തടവുകാര്‍ക്കു മാപ്പു നല്‍കുമെന്ന് ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 19-22 വരെയാണു മാര്‍പാപ്പയുടെ സന്ദര്‍ശനം. മാപ്പുനല്‍കല്‍ നടപടികള്‍ മൂന്നുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 2012ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശന സമയത്തും ക്യൂബന്‍ സര്‍ക്കാര്‍ നിരവധി തടവുകാരെ മോചിപ്പിച്ചിരുന്നു. മോചിപ്പിക്കപ്പെടുന്നവരെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും നിരവധി രാഷ്ട്രീയ തടവുകാരും മനുഷ്യാവകാശപ്രവര്‍ത്തകരും മോചിപ്പിക്കപ്പെടുമെന്നാണു കരുതപ്പെടുന്നത്. Source: Deepika   Read More of this news...

വത്തിക്കാന്‍-കാസ്റല്‍ ഗൊണ്േടാള്‍ഫോ ട്രെയിന്‍ ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍നിന്നു മാര്‍പാപ്പയുടെ വേനല്‍ക്കാല വസതി സ്ഥിതി ചെയ്യുന്ന കാസ്റല്‍ ഗൊണ്േടാള്‍ഫോയിലേക്ക് പ്രതിവാര ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. നൂറ്റാണ്ടു പഴക്കമുള്ള കല്‍ക്കരി ട്രെയിനാണ് ഇന്നലെ ഉദ്ഘാടനവേളയില്‍ ഓടിച്ചത്. എന്നാല്‍ ആധുനിക എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനായിരിക്കും സ്ഥിരം സര്‍വീസിനുപയോഗിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നു മുതല്‍ പൊതുജനങ്ങള്‍ക്കും ഈ ട്രെയിനില്‍ യാത്ര ചെയ്യാം. വത്തിക്കാന്‍ സിറ്റി സ്റേറ്റിനേക്കാള്‍(44 ഹെക്ടര്‍) വിസ്തീര്‍ണമുള്ള കാസ്റല്‍ ഗണ്‍ഡോള്‍ഫോ എസ്റേറ്റ്(55 ഹെക്ടര്‍) റോമിന് 25 കിലോമീറ്റര്‍ തെക്കാണ്. പരമ്പരാഗതമായി മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയാണിത്. കഴിഞ്ഞവര്‍ഷം ഇവിടത്തെ തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. വത്തിക്കാന്‍ മ്യൂസിയവും കാസ്റല്‍ ഗൊണ്േടാള്‍ഫോയും സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്കു പുതിയ ട്രെയിന്‍ സര്‍വീസ് ഏറെ പ്രയോജനപ്രദമാണ്. Source: Deepika   Read More of this news...

മെത്രാന്മാര്‍ ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക - പാപ്പാ

ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയാണ് മെത്രാന്മാരുട‌െ പ്രഥ മവും പകരം വയ്ക്കാനാവാത്തതുമായ ദൗത്യമെന്ന് മാര്‍പ്പാപ്പാ.മെത്രാനടുത്ത കടമകളെക്കുറിച്ചുള്ള ആഴമായ പഠനത്തിനും പര്സപര ആശയ വിനിമയത്തിനുമായി, മെത്രാന്മാര്‍ക്കായുള്ള സംഘത്തിന്‍റെയും പൗര്സത്യസഭകള്‍ ക്കായുള്ള സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ റോമില്‍ സമ്മേളിച്ചിരിക്കുന്ന,  ഇക്കൊല്ലം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 130 ഓളം മെത്രാന്മാരെ വ്യാഴാഴ്ച (10/10/15) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.സഭാസൗധത്തെയാകമാനം താങ്ങിനിറുത്തുന്ന യാഥാര്‍ത്ഥ്യം, അതായത്, യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന വസ്തുത പ്രഘോഷിക്കുകയെന്ന ദൗത്യം മെത്രാന്മാരില്‍ നിക്ഷിപ്തമാണെന്ന് പാപ്പാ വ്യക്തമാക്കി. ഇന്നത്തെ ലോകത്തില്‍ ഈ പ്രഘോ ഷണം അനായസകരമായ ഒരു ദൗത്യമല്ലയെന്നതും പാപ്പാ അനുസ്മരിച്ചു.അകലെയുള്ളതിനെ അടുപ്പിക്കുകയും,  അടു ത്തിരിക്കുന്നതിനെ അകറ്റുകയും ചെയ്യുന്ന ആഗോളവത്ക്കരണമുയര്‍ത്തുന്ന വെല്ലു വിളികള്‍, അസ്വസ്ഥജനകമായ കുടിയേറ്റ പ്രശ്നങ്ങള്‍, ദീര്‍ഘ വീക്ഷണമില്ലാതെയുള്ള ചൂഷണത്തിന്‍റെ ഫലമായി പ്രകൃതി നേരിടുന്ന ഭീഷണി തുട ങ്ങിയ പ്രശ്നങ്ങള്‍ പാപ്പാ  അനുസ്മരിച്ചു.മെത്രാനുള്ള ദൗത്യങ്ങളില്‍, ആദ്ധ്യാത്മിക നിയന്താവായിരിക്കുക, മതബോധ കനായിരിക്കുക, പ്രേഷിതനായിരിക്കുക എന്നിവയെക്കുറിച്ച്  പാപ്പാ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.Source: Vatican Radio   Read More of this news...

ദൈവസ്നേഹം പ്രഘോഷിക്കുന്ന കുടുംബം സന്തോഷഭരിതം, സന്തുലിതം, ദൈവസാന്നിധ്യവസിതം

സന്തോഷഭരിതവും സന്തുലിതവും ദൈവസാന്നിധ്യവസിതവുമായ കുടുംബം അതിനാല്‍ത്തന്നെ സകലരോടും ദൈവസ്നേഹം പ്രഘോഷിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.വിവാഹമെന്ന കൂദാശ അതിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ ദമ്പതികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രാന്‍സില്‍ ഹെ൯റി കെഫാരെല്‍ എന്ന വൈദികന്‍ 1938- ല്‍ സ്ഥാപിച്ച അല്മായ പ്രസ്ഥാനമായ "ഏക്വിപ് നോത്ര് ദാമി"ലെ  നാനൂറോളം പേരുടെ സംഘത്തെ വത്തിക്കാനില്‍ വ്യാഴാഴ്ച (10/10/15) സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.    മറ്റു കുടുംബങ്ങളോട് യേശുക്രിസ്തുവിനെ പ്രഘോഷിക്കാനും ആ കുടുംബങ്ങള്‍ക്ക് താങ്ങായിത്തീരാനും പ്രചോദനം പകരാനും അവയെ ശക്തിപ്പെടുത്താനും ക്രൈസ്തവദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട സാധ്യതകള്‍ ഉണ്ടെന്ന് പാപ്പാ അനുസ്മ രിച്ചു.     കുടുംബപ്രാര്‍ത്ഥനകളുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ക്രൈസ്തവരുടെ വിശ്വാസത്തെയും പ്രത്യാശയെയും എന്നും പരിപോഷിപ്പിച്ചിരുന്ന മനോഹരവും അവശ്യവുമായ പാരമ്പര്യ കുടുംബപ്രാര്‍ത്ഥനകള്‍, നിര്‍ഭാഗ്യവശാല്‍, ലോകത്തിന്‍റെ പലഭാഗങ്ങളിലും ഉപേക്ഷിക്കപ്പെട്ടിരിക്കയാണെന്ന വസ്തുത അനുസ്മരിച്ചു.     തൊഴിലില്ലായ്മ, ദാരിദ്ര്യം, അനാരോഗ്യം, മരണം, തുടങ്ങിയ വിവിധ കാരണങ്ങളാല്‍ മുറിവേറ്റ കുടുംബങ്ങളുടെ ചാരെ ആയിരി ക്കുന്നത് തുടരാന്‍ പാപ്പാ ഏക്വിപ് നോത്ര് ദാമിലെ അംഗങ്ങള്‍ക്ക് പ്രോത്സാഹനം പകരുകയും ചെയ്തു.     ഉപേക്ഷിക്കപ്പെടുകയൊ, വഞ്ചിക്കപ്പെട‌ുകയൊ, സ്നേഹത്തില്‍ പരാജയം സംഭവിക്കുകയൊ ചെയ്യുന്നവരുടെ വേദന മറ്റാരേയുംകാള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നത്  ഐക്യവും ആനന്ദവുമുള്ള ദമ്പതികള്‍ക്കാണെന്നും പാപ്പാ പറഞ്ഞു.Source:Vatican Radio   Read More of this news...

ആനന്ദം, ദൈവദത്ത അനര്‍ഘ സമ്മാനങ്ങളിലൊന്ന്- പാപ്പാ

      ആനന്ദം ദൈവമേകിയ ഏറ്റം അനര്‍ഘങ്ങളായ സമ്മാനങ്ങളില്‍ ഒന്നാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.    എന്നാല്‍, സന്തോഷിക്കുകയെന്ന സ്വാഭാവിക അവകാശം അനേകര്‍ക്ക് -വിശിഷ്യ കുട്ടികള്‍ക്ക് - ലോകത്തിന്‍റെ പലഭാഗങ്ങളിലും പലപ്പോഴും നഷേധിക്കപ്പെ ടുന്നുണ്ടെന്ന വസ്തുത ഫ്രാന്‍സിസ് പാപ്പാ അനുസ്മരിക്കുകയും ചെയ്യുന്നു.     എത്യോപിയ, കെനിയ, അര്‍ജന്തീന എന്നീ രാജ്യങ്ങള്‍ക്കായുള്ള 3  ഉപവി പ്രവര്‍ത്തന പദ്ധതികള്‍ക്കു വേണ്ട ധനസമാഹരണ ലക്ഷ്യത്തോടെ അമേരിക്കന്‍ ഐക്യനാടുകളിലെ പൊന്തിഫിക്കല്‍ മിഷനറി സമൂഹങ്ങള്‍ "പാപ്പായുമായി ഫലിതം പറയുക" ( JOKE WITH THE POPE), എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന വെബ് പേജ് ഉദ്ഘാടനത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.www.jokewiththepope.org  എന്നതാണ് ഈ വെബ്പേജിന്‍റെ വിലാസം.     മാനസികമായി തളര്‍ന്നിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ പോലും ആനന്ദ ത്തിന്‍റെ പ്രേഷിതരും ദൂതരുമാകാന്‍ തന്‍റെ സന്ദേശത്തില്‍ പാപ്പാ യുവതയെ ക്ഷണി ക്കുന്നു.     ചിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നും,  ചിരിക്കുന്നത് തന്നെ ദൈവത്തോടും തന്‍റെ ജീവിതമുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളോടും കുടുതല്‍ അടുത്തായിരിക്കാന്‍ സഹായിക്കുന്നുവെന്നും പാപ്പാ പറയുന്നു.     "ഫലിതം പറയൂ: ലോകം മെച്ചപ്പെട്ടതാകും, പാപ്പാ ഏറെ ആഹ്ലാദിക്കും, ദൈവം ഏറ്റം സന്തോഷവാനാകും". ഈ വാക്കുകളോടെയാണ് പാപ്പാ തന്‍റെ ലഘു സന്ദേശം ഉപസംഹിച്ചിരിക്കുന്നത്.         Source: Vatican Radio   Read More of this news...

വിവാഹം അസാധുവാക്കുന്നതു സംബന്ധിച്ച സഭാനിയമങ്ങളുടെ നവീകരണം

വിവാഹം അസാധുവാക്കുന്നതു സംബന്ധിച്ച സഭാനിയമങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് നവീകരിച്ചു.വിവാഹം അസാധുവാക്കുന്നതിനുള്ള നിയമ നടപടികളെ നവീകരിക്കുന്നതിനായി  രണ്ട് "മോത്തു പ്രോപ്രിയോ"കൾ സെപ്റ്റംബര്‍ എട്ടാം തിയതി ചൊവ്വാഴ്‌ച  പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധീകരിച്ചു.ലത്തീന്‍ സഭയിലും  പൗരസ്ത്യ സഭകളിലും നിലവിലിരിക്കുന്ന നിയമങ്ങളെ ബാധിക്കുന്ന രണ്ടു വിജ്ഞാപനങ്ങളിലൂടെ വിവാഹം അസാധുവാക്കുന്നതിനുള്ള നിയമ നടപടികൾ ഇനി മുതൽ വളരെ ലഘൂകരിക്കപെടും. "കർത്താവായ യേശു, ദയാര്‍ദ്രനായ ന്യായാധിപതി" എന്ന നാമത്തിലുള്ള മോത്തു പ്രോപ്രിയോ ലത്തീന്‍ കാനോന്‍ നിയമ സംഹിതയിലെയും, "ദയാര്‍ദ്രനും കരുണാര്‍ദ്രനുമായ യേശു" എന്ന തലക്കെട്ടിലുള്ളത് പൗരസ്ത്യ കാനോന്‍ നിയമ സംഹിതയിലേയും നിയമങ്ങളെ നവീകരിക്കും. വിവാഹം സംബന്ധിച്ച് ഇപ്പോഴുള്ള സഭാനിയമ നടപടികള്‍ നിയോഗിക്കപ്പെട്ട ഒരു വിദഗ്ദ്ധ സംഘം വിശദമായി  പഠിച്ചതിന്‍റെ  വെളിച്ചത്തിലാണ്  ഈ നവീകരണം.ഏഴ് നിർദ്ദിഷ്ട മാനദണ്ഡങ്ങക്കനുസൃതമാണ് ഇവയെന്ന്, പാപ്പാ, ഈ ലേഖനങ്ങളുടെ ആമുഖത്തിൽ വിശദീകരിച്ചു. മെത്രാന്മാരുടെ ഉത്തരവാദിത്വത്തെയും അധികാരങ്ങളെയും വിശേഷാല്‍ എടുത്തുകാട്ടുന്ന ഈ പ്രബോധനങ്ങള്‍, വിവാഹം അസാധു ആക്കുന്നതിനുള്ള നിയമ നടപടികള്‍ ലഘൂകരിക്കുന്ന പ്രയോഗികമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്നതുകൂടിയാണ്.Source: Vatican Radio   Read More of this news...

കുടുംബവും ക്രൈസ്തവസമൂഹവും തമ്മിലുള്ള ബന്ധം

ബുധനാഴ്ച(09/09/15) വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസരത്തില്‍ കുടുംബത്തെക്കുറിച്ച്, ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകളില്‍ നിന്ന്ഃകുടുംബവും ക്രൈസ്തവസമൂഹവും തമ്മിലുള്ളത് സ്വാഭാവികമായൊരു  ബന്ധമാണെന്നു പറയാം. കാരണം സഭ ഒരാദ്ധ്യാത്മിക കുടുംബവും, കുടുംബം  ചെറു സഭയും ആണ്.മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യത്തിന്‍റെ ഉറവിടമായ യേശുവില്‍ വിശ്വസിക്കുന്ന വരുടെ ഭവനമാണ് ക്രൈസ്തവസമൂഹം.അതുകൊണ്ടുതന്നെ കുടുംബം വളരെ പ്രാധാന്യമുള്ളതാണ്.മനുഷ്യപുത്രന്‍ ഒരു കുടുംബത്തില്‍ പിറക്കുകയും ലോകത്തെ അറിയുകയും ചെയ്തു. പീടികയും ഏതാനും ഭവനങ്ങളുമടങ്ങിയ എടുത്തു പറയത്തക്ക തായി ഒന്നുമില്ലാത്തൊരു കൊച്ചു നാട്ടിന്‍പുറം. എന്നിട്ടും അവിടെ യേശു മുപ്പതുവര്‍ഷം ജീവിച്ചു,  പിന്നീട് നസ്രത്ത് വിടുകയും പരസ്യജീവിതം ആരംഭി ക്കുകയും ചെയ്തപ്പോള്‍ യേശു തനിക്കു ചുറ്റും ഒരു സമൂഹത്തിന് രൂപം നല്കി, അതൊരു സമാജം, വിളിച്ചുകൂട്ടപ്പെട്ട ആളുകളുടെ സംഘം ആയിരുന്നു. ഇതാണ് സഭയെന്ന പദത്തിന്‍റെ പൊരുള്‍.യേശുവിന്‍റെ കൂട്ടായ്മയ്ക്ക്, സുവിശേഷങ്ങളില്‍, കുടുംബത്തിന്‍റെ രൂപമാണുള്ളത്. നാമവിടെ പത്രോസിനെയും യേഹന്നാനെയും കാണുന്നു. വിശപ്പും ദാഹവും അനുഭവിക്കുന്നവരെയും പരദേശിയെയും പീഢിതനെും പാപിനിയെയും ചുങ്കക്കാരനെയും ഫരിസേയനെയും ജനസഞ്ചയ ങ്ങളെയും അവിടെ നാം കാണുന്നു. അവരെ സ്വാഗതം ചെയ്യുന്നതിലും അവരെല്ലാവരോടും സംസാരിക്കുന്നതിലും നിന്ന് യേശു വിരമിക്കുന്നില്ല. ഇത് സഭയ്ക്ക് ശക്തമാ യൊരു പാഠ മാണ്. ഈ സംഘത്തെ, ദൈവത്തിന്‍റെ അതിഥികളുടെ ഈ കുടുംബത്തെ,  പരിചരിക്കുന്നതിന് ക്രിസ്തുശിഷ്യന്മാര്‍തന്നെ തിരഞ്ഞെടുക്ക പ്പെട്ടു. കുടുംബവും ക്രൈസ്തവസമൂഹവും തമ്മിലുള്ള ബന്ധം പുനരുജ്ജീവപ്പിക്കേണ്ടത് യേശുവിന്‍റെ സഭയ   Read More of this news...

തെരുവു ജീവിതങ്ങളുടെ അജപാലന ശ്രദ്ധക്കായുള്ള അന്താരാഷ്ട്ര സിബോസിയം

തെരുവിലെ കുട്ടികളും സ്ത്രീകളും അവരുടെ കുടുംബങ്ങളും സംബന്ധിച്ച വിപത്തുകളെ പ്രതിരോധിക്കാൻ ഫലപ്രദമായ ഉപായങ്ങളെക്കുറിച്ച് പഠിക്കുകയാണ് സെപ്ററംബര്‍ 13 മുതല്‍ 17 വരെ കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ ചര്‍ച്ചയുടെ ലക്ഷ്യം. ആഗോള സഭയും പ്രാദേശിക സഭകളും,  ഉടനടി ഇക്കാര്യത്തില്‍ ഇടപെടേണ്ടത് വളരെ അത്യാവശ്യമാ​ണെന്നും സംഘാടകര്‍ സൂചിപ്പിക്കുന്നു.മാര്‍പാപ്പാ നല്കിയ പ്രബോധങ്ങളുടെ വെളിച്ചത്തിൽ,  കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം,  കുടുംബങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡ്, ഫിലാദെൽഫ്യയയിലെ കുടുംബങ്ങളുടെ ഏഴാമത്തെ ലോകസമ്മേളനം എന്നീ പ്രധാന സംഭവങ്ങളെ കണക്കിലെടുത്തുകൊണ്ട്, സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ തെരുവിലെ സ്ത്രീകളെയും കുട്ടികളെയും പ്രത്യേകിച്ച്, അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന നിലവിലുള്ള പ്രശ്നങ്ങള്‍ ചർച്ച ചെയ്യും. നമ്മുടെ ഈ നൂറ്റാണ്ടിലെ ഏറ്റവും ബുദ്ധിമുട്ടുള്ളതും മോശവുമായ വെല്ലുവിളികളെന്ന് നിസ്സംശയം പറയാവുന്ന ഈ കാര്യങ്ങളുടെ അജപാലനത്തിനായി നിർദ്ദിഷ്ട പ്രവര്‍ത്തന പദ്ധതികൾ നിര്ദ്ദേ‍ശിക്കുകയാണ്, ഈ ചര്‍ച്ചയുടെ ലക്ഷ്യം.Source: Vatican Radio   Read More of this news...

50 ദശലക്ഷം കുട്ടികളെ സംരക്ഷിക്കാന്‍ കഴിഞ്ഞു: യൂനിസെഫ് റിപ്പോർട്ട് 2015

1990-നും 2015-നുമിടയില്‍ ഏതാണ്ട് 50 ദശലക്ഷം കുട്ടികളെ സംരക്ഷിക്കാന്‍ കഴിഞ്ഞെന്നും, 5 വയസ്സിന് താഴെയുള്ള 236 ദശലക്ഷം കുട്ടികൾ തടയാനാകുമായിരുന്ന കാരണങ്ങളാല്‍ മരണമടഞ്ഞിട്ടുണ്ടെന്നും സെപ്റ്റംബര്‍ 9-ന് പുറത്തുവിട്ട UNICEF റിപ്പോർട്ടില്‍  പറയുന്നു.കുട്ടികളുടെ മരണനിരക്ക് ആഗോളാടിസ്ഥാനത്തില്‍ ഇരട്ടി കുറഞ്ഞിട്ടുണ്ടെന്നും ഈ മാസാവസാനം ലോകനേതാക്കള്‍ അംഗീകരിക്കാന്‍ പോകുന്ന "സുസ്ഥിര വികസന ലക്ഷ്യ"മനുസരിച്ച്, 2030-ടെ 38 ദശലക്ഷം കുട്ടികളുടെ ജീവിതങ്ങൾകൂടി രക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്നും യൂനിസെഫ് പ്രത്യാശ പ്രകടിപ്പിച്ചു.Source: Vatican Radio   Read More of this news...

ക്രിസ്തീയവിരുദ്ധ പീഢനങ്ങള്‍ നിരവധി ശക്തികളുടെ മൗനപങ്കാളിത്തത്തോടെ- പാപ്പാ

ക്രിസ്തീയവിരുദ്ധ പീഢനങ്ങള്‍ തടയാന്‍ കെല്പ്പുറ്റ നിരവധി ശക്തികളുടെ മൗനപങ്കാളിത്തത്തോടെയാണ് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ഇന്നും നിരവധി ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നതെന്ന് മാര്‍പ്പാപ്പാ.വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലെ കപ്പേളയില്‍ ഏഴാംതിയതി തിങ്കളാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസമീക്ഷണത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ക്രിസ്ത്വാനുകരണ ത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത സഹനത്തെക്കുറിച്ച് അനുസ്മ രിപ്പിച്ചത്.പീഢാനുഭവമില്ലാതെ ക്രിസ്തുമതമില്ലെന്ന് പാപ്പാ സുവിശേഷസൗഭാഗ്യങ്ങളില്‍ യേശു നല്കുന്ന മുന്നറിയപ്പ്, അതായത്, തന്നെ പ്രതി മനുഷ്യര്‍ തന്‍റെ ശിഷ്യരെ പീഢിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുമെന്നു യേശു പറയുന്നത്, അനുസ്മരിച്ചുകൊണ്ട് പ്രസ്താവിച്ചു. ഒരുപക്ഷേ ഇന്ന് ക്രൈസ്തവര്‍  മറ്റേതൊരു കാലഘട്ടത്തെയുംകാള്‍ കൂടുതലായി പീഢിപ്പിക്കപ്പെടുന്നുണ്ടെന്നും ക്രൈസ്തവരു‌ടെ ആ വിധിക്കുമുന്നിലാണ് നമിന്ന് നില്ക്കുന്നതെന്നും പാപ്പാ പറഞ്ഞു.നിണസാക്ഷികള്‍ക്കുണ്ടായ ധൈര്യം നമുക്കും നല്‍കുന്നതിനായി പ്രാര്‍ത്ഥി ക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.Source:Vatican Radio   Read More of this news...

Press conference details marriage law reforms

(Vatican Radio)  Pope Francis issued two Apostolic Letters motu proprio on Tuesday, by which he introduced reforms to the legal structures of the Church, which deal with questions of marital nullity. At a news conference presenting the reforms to journalists at the Press Office of the Holy See on Tuesday, the President of the Pontifical Council for Legislative Texts, Cardinal Francesco Coccopalmerio - who was also a member of the Special Commission appointed to study the issue and make the recommendations on which the reform is based - explained that the reforms do not touch the nature and purpose either of marriage, or of the Church's marriage law: marriage is a sacrament and is by its nature indissoluble; when a marriage is accused of nullity, the Church merely investigates to see whether the parties presumed to be married ever actually executed a valid marriage contract in the eyes of the Church."We are not strictly talking then, about a legal process that leads to the 'annulment' of a marriage," as though the act of the Church court were one of nullification. "Nullity," Cardinal Coccopalmerio explained, "is different from annulment - declaring the nullity of a marriage is absolutely different from decreeing the annulment of a marriage."The President of the Pontifical Council for Legislative Texts went on to explain that the concern of the Holy Father is in the first place for the good of all the faithful, especially those of the faithful whose situations have been a cause of difficulty in living the Christian life as fully as possible. "The problem," he said, "is rather of an exquisitely pastoral nature, and consists in rendering marriage nullity trials more swift and speedy, so as the more solicitously to serve the faithful who find themselves in such situations."Three specific changes most directly address the question of speed in the process: 1. the removal of the need for a twofold conforming sentence from both the court of first instance and then from the appellate court, which automatically reviewed the acts of the first instance trial - meaning that a single trial in the first instance will be considered sufficient for persons, whose presumed marriage has been declared null, to enter into new marriages under Church law; 2. the introduction of the possibility for a single judge to try and issue rulings on individual cases; 3. the creation of an expedited trial process for certain cases, in which the evidence of nullity is abundant, and both parties accuse the marriage of nullity."The power of the keys of Peter remains ever unchanged," explained the Secretary of the Congregation for the Doctrine of the Faith, Archbishop Luis Ladaria, SJ, who was also a member of the reform commission and present at the press conference on Tuesday. "In this [nullity] process as well, the appeal to the Apostolic See is open to all, in order that the bond between the See of Peter and the particular Churches be confirmed." Archbishop Ladaria concluded his remarks saying, "We all hope that this reform of the Code of Canon Law will bring with it the fruit the Holy Father desires, and that many Pastors and faithful desire with him as well."Source: Vatican Radio   Read More of this news...

ഫാദര്‍ മാത്യു വട്ടമറ്റം: ക്ലരീഷ്യന്‍സഭയുടെ പുതിയ സുപീരിയര്‍ ജനറല്‍

സുവിശേഷവല്ക്കരിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നു എന്ന പ്രധാന പ്രമേയത്തോടെ റോമില്‍ സമ്മേളിച്ചിരിക്കുന്ന  15-ാമതു ജെനറല്‍ ചാപ്റ്ററില്‍വച്ച് സെപ്ററംബര്‍ 5-നാണ് ഈ തിരഞ്ഞെടുപ്പു നടന്നത്. രണ്ടാം തവണയും ജെനറല്‍ കൗണ്‍സിലര്‍ ആയിരിക്കവെയാണ് ഈ തിരഞ്ഞെടുപ്പ്.1959 മെയ് 30-ന് കേരളത്തിലെ കളത്തൂര്‍ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. 1986-ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം പ്രധാനമായും വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനകാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതനായിരുന്നു. ദൈവവിളി സംബന്ധിച്ച കാര്യങ്ങളുടെ  രക്ഷാധികാരി, ബാഗ്ലൂരിലെ ധ്യാനമന്ദിരത്തിന്‍റെ ഡയറക്ടര്‍, നോവിസ് മാസ്റ്റര്‍, ജെനറല്‍ കൗണ്‍സിലര്‍, എന്നീ നിലകളിലും ഫാദര്‍ മാത്യുവിന്‍റെ സേവനം സ്തുത്യര്‍ഹമാണ്.Source: Vatican Radio   Read More of this news...

എല്ലാ കത്തോലിക്കാ വിശ്വാസികളെയും ഉള്‍ക്കൊളളുന്നതാണ് സിനഡാലിറ്റി

സിനഡാലിറ്റി എന്നത് എല്ലാ കത്തോലിക്കാ വിശ്വാസികളെയും ഉള്‍ക്കൊളളുന്നതാണ്, എന്നാല്‍ അവധാനപൂര്‍വ്വമായ ഒരു മൂല്യം ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ലായെന്ന് പാപ്പാ ഫ്രാന്‍സിസ് സിനഡ് സംബന്ധിച്ച് സെപ്ററംബര്‍ 7-ന് നല്കിയ തന്‍റെ അനുശാസനങ്ങളില്‍ വ്യക്തമാക്കി.1965 സെപ്റ്റംബർ 15-ന്  പോൾ ആറാമൻ മാര്‍പാപ്പാ സ്ഥാപിച്ച, മെത്രാന്മാരുടെ സിനഡിന്‍റെ 50-ാം വർഷികം ഈ വര്‍ഷം ആഘോഷിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പായുടെ ഈ അനുശാസനങ്ങള്‍.സാര്‍വത്രികസഭയെ നയിക്കുന്നതില്‍ മാർപ്പാപ്പായെ സഹായിക്കുന്നതിനായി ഉപദേശങ്ങള്‍ നല്കാന്‍ ചുമതലയുള്ള മെത്രാന്‍ സമിതിയുടെ സമ്മേളനം എന്ന് സിന‍ഡിനെ നിര്‍വചിക്കാമെന്ന് പാപ്പാ പറഞ്ഞു.സിനഡാലിറ്റി നിയമപരമായി മാർപ്പാപ്പയും ബിഷപ്പുമാരും തമ്മിലുള്ള കൂട്ടായ്മയുടെ ബന്ധത്തെ സംബന്ധിച്ചുള്ളതാണെന്നും, എന്നിരുന്നാലും ഇത് എല്ലാ കത്തോലിക്കാ വിശ്വാസികളെയും പങ്കുചേര്‍ത്തുകൊണ്ടുള്ളതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.അംഗങ്ങളുടെ തീരുമാനങ്ങള്‍ക്ക് ഭരണനിര്‍വ്വഹണമൂല്യമുള്ള ഒരു പാർലമെന്റ് അല്ല സിനഡെന്നും ആത്മീയ വിവേചനത്തിന്‍റെ കാഴ്ചപ്പാടോടുകൂടി പരിശുദ്ധാത്മാവിന്‍റെ നിര്‍ദ്ദേശപ്രകാരം സഭയാകമാനം ആഘോഷിക്കുന്ന ഒരു യാത്രയാണ് ഇതെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.Source: Vatican Radio   Read More of this news...

ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ഭാരതത്തിലെത്തും

ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോണി ഭാരതത്തിലെത്തും.     ഈ മാസം 13 മുതല്‍ 15 വരെയായിരിക്കും അദ്ദേഹം കല്‍ക്കട്ട കേന്ദ്രമാക്കി  ഈ സന്ദര്‍ശനം നടത്തുക.     എട്ടാം തിയതി ചൊവ്വഴ്ച റോമില്‍ നിന്ന് ബംഗ്ലാദേശിലേക്കു പുറപ്പെട്ട കര്‍ദ്ദിനാള്‍ ഫിലോണി പതിമൂന്നാം തിയതി ബംഗ്ലാദേശിന്‍റെ തലസ്ഥാന നഗരിയായ ഡാക്കയില്‍  നിന്നായിരിക്കും കല്‍ക്കട്ടയിലെത്തുക. അവിടെനിന്ന് അദ്ദേഹം പതിനഞ്ചാം തിയതി നേപ്പാളിലേക്കു പോകകുയം പത്തൊമ്പതാം തിയതി റോമിലേക്കു മടങ്ങുകയും ചെയ്യും.Source: Vatican Radio   Read More of this news...

ജപ്പാനിലെ ക്രിസ്തുമതത്തെക്കുറിച്ചുള്ള സിംബോസിയം

ജപ്പാനില്‍ 40 വര്‍ഷത്തോളം സലേഷ്യന്‍ മിഷനറിയായിരുന്ന ഫാദര്‍ മാരിയൊ മരേഗ കണ്ടെത്തിയതും ശേഖരിച്ചതുമായ വത്തിക്കാൻ ഗ്രന്ഥശാലയിലുള്ള രേഖകളുടെ പ്രദര്‍ശനത്തോടെയാണ് സെപ്ററംബര്‍ 11-ന് സിംബോസിയം അഥവാ പൊതുചര്‍ച്ച ആരംഭിക്കുക.17-ാം നൂറ്റാണ്ടിലെന്ന് കരുതപ്പെടുന്ന ജപ്പാനിലെ ക്രിസ്തുമതത്തെക്കുറിച്ചുള്ള ഈ പൊതുചര്‍ച്ച സെപ്ററംബര്‍ 12-ന് റോമില്‍ നടക്കും. ഫാദര്‍ മാരിയൊയില്‍നിന്നുള്ള ഈ രേഖകള്‍ അടുത്തയിടെയാണ് വത്തിക്കാന്‍ ഗ്രന്ഥശാലയില്‍ കണ്ടെത്തിയത്.ഒരു കാലത്ത്  ക്രിസ്തുമതം ജപ്പാനില്‍ വളരെയധികം വ്യാപിച്ചിരുന്നുവെന്നും, കൂടാതെ  ക്രിസ്തീയ വിശ്വാസം നിരോധിക്കപ്പെട്ടതിനു ശേഷം പീഡനങ്ങളുടെയും രക്തസാക്ഷികളുടെയും ദേശമായിരുന്നുവെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു. Source: Vatican Radio   Read More of this news...

വൈദികഗണം ദൈവസ്നേഹം പകര്‍ന്നുനല്കി ജനങ്ങളോടൊപ്പം നടക്കേണ്ടവര്‍

വൈദികഗണം മുമ്പേനിന്ന് നയിക്കേണ്ടവര്‍ മാത്രമല്ല, ദൈവസ്നേഹം പകര്‍ന്നുനല്കി ജനങ്ങളോടൊപ്പം നടക്കേണ്ടവര്‍ എന്ന് പാപ്പാ ഫ്രാന്‍സിസ് പറയുന്നു.ഷെന്‍സ്റ്റാറ്റ് എന്ന പേരിലുള്ള കത്തോലിക്കാ അപ്പസ്തോലിക മൂവ്മെന്‍റിന്‍റെ ജനറല്‍ ചാപ്റ്ററില്‍ പങ്കെടുത്തവരായ വൈദികര്‍ക്ക് സെപ്റ്റംബര്‍ 3-ാം തിയതി അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.പാവപ്പെട്ടവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിന്, ക്രിസ്തുവിന്‍റേതുപോലെ ശക്തമായ ചുമലുകള്‍ വൈദികര്‍ക്കുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അതുവഴി പ്രത്യാശ നഷ്ടപ്പെട്ടവര്‍ക്ക് ഊര്‍ജ്ജം പകരുവാനും, ഒരു ജീവിതമാര്‍ഗ്ഗം എന്നതിലുപരി കൂടുതല്‍ സേവനമനോഭാവത്തോടെ പൗരോഹിത്യത്തെ കാണാനും പ്രത്യേകം ദൈവകൃപ യാചിക്കുന്നുവെന്നും  ഈ വൈദികസംഘത്തോട് പാപ്പാ പറഞ്ഞു.Source: Vatican Radio     Read More of this news...

ആശാകിരണം കാന്‍സര്‍ സുരക്ഷാപദ്ധതി ഭാരതത്തിനു മാതൃക: മാര്‍ ആലഞ്ചേരി

കൊച്ചി: സിബിസിഐയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ കാരിത്താസ് ഇന്ത്യ ആവിഷ്കരിച്ചു നടപ്പാക്കുന്ന "ആശാകിരണം കാന്‍ സര്‍ സുരക്ഷാ പദ്ധതി" ആരോഗ്യ, സാമൂഹ്യരംഗങ്ങളില്‍ ഭാരതത്തിനു മുഴുവന്‍ മാതൃകയാണെന്നു സീ റോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആ ലഞ്ചേരി പറഞ്ഞു. ആശാകിരണം പദ്ധതിയുടെ സമര്‍പ്പണ സമ്മേളങ നവും സന്നദ്ധ സംഗമവും കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരിത്താസ് ഇന്ത്യയുടെ ആശാകിരണം പോലുള്ള സാമൂഹ്യ സംരംഭങ്ങള്‍ക്കു പിന്തുണയും സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. കാന്‍സര്‍ രോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിന്റെ പ്രതിരോധത്തിനും ബോധവത്ക രണത്തിനും സന്നദ്ധസംഘടനകള്‍ക്കൊപ്പം പൊതുസമൂഹവും മുന്നി ട്ടിറങ്ങേണ്ടതുണ്ട്. മധ്യകേരള ത്തിലെ ഏഴു രൂപതകളും സഭാ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി സഹകരിക്കുന്ന ആശാകിരണം പദ്ധതി ആരോഗ്യരംഗത്തു നല്ല ഫ ലങ്ങള്‍ ഉളവാക്കുമെന്നും കര്‍ദി നാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ആശാകിരണം പദ്ധതിയുടെ സമര്‍പ്പണം മുഖ്യമന്ത്രി ഉമ്മന്‍ ചാ ണ്ടി നിര്‍വഹിച്ചു. ആശാകിരണം ഉള്‍പ്പെടെ കാന്‍സര്‍ പ്രതിരോധത്തി നുള്ള പദ്ധതികള്‍ക്കു സര്‍ക്കാരി ന്റെ പിന്തുണയുണ്ടാകുമെന്ന് അ ദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ "സുകൃതം" പദ്ധതിപ്രകാരം നിലവില്‍ സംസ്ഥാനത്തെ ഏഴ് ആശുപത്രികളിലുണ്ടായിരുന്ന സൌജന്യ ചികി ത്സാ സൌകര്യം എല്ലാ ജനറല്‍, ജില്ലാ ആശുപത്രികളിലും ലഭ്യ മാക്കും. ഈ ആശുപത്രികളില്‍ കൂ ടുതല്‍ സൌകര്യങ്ങളും മികച്ച ഡോ ക്ടര്‍മാരുടെ സേവനവും ഏര്‍പ്പെടു ത്തും. കാന്‍സര്‍ ആരോഗ്യപ്രശ് നമെന്നതിനൊപ്പം സാമൂഹ്യപ്ര ശ്നം കൂടിയാണ്. രോഗികളെ സഹായിക്കാനും മറ്റുള്ളവരുടെ വേദനകള്‍ കണ്ട് സാന്ത്വനമാകാനും ഇന്നു നിരവധി    Read More of this news...

...
52