News & Events

നായശല്യം: ഭരണാധികാരികള്‍ ഉത്തരവാദിത്വം കാണിക്കണം: കെസിബിസി

കൊച്ചി: രൂക്ഷമായിരിക്കുന്ന തെരുവുനായ് ശല്യത്തിനു ഫലപ്രദ പരിഹാരം കാണാന്‍ ഭരണാധികാരികള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്വവും പുലര്‍ത്തണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). തെരുവുനായ്ക്കളും വന്യമൃഗങ്ങളും മേയുന്ന ഇടമായി കേരളത്തിന്റെ തെരുവുകളും പൊതുസ്ഥലങ്ങളും മാറുന്നതു കണ്ടില്ലെന്നു നടിക്കരുത്. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും മനുഷ്യരെയും വളര്‍ത്തു മൃഗങ്ങളെയും കൊന്നുതിന്നുന്നതും കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുന്നു. തെരുവുനായ്ക്കള്‍ കുട്ടികളെയും മുതിര്‍ന്നവരെയും തെരുവിലും വീട്ടില്‍ കയറിയും ആക്രമിച്ചു പരിക്കേല്‍പ്പിക്കുന്നതും പതിവു വാര്‍ത്തയാണ്. വന്യമൃഗങ്ങളെ വനത്തിലും വളര്‍ത്തുന്ന മൃഗങ്ങളെ വീടുകളിലും സംരക്ഷിക്കാന്‍ നടപടി വേണം. നായവളര്‍ത്തലിനു ലൈസന്‍സ് കര്‍ശനമാക്കുകയും സംരക്ഷിക്കുന്നതിനുള്ള ചുമതല ലൈസന്‍സിയില്‍ നിക്ഷിപ്തമാക്കുകയും വേണം. അവയെ സ്വന്തം വീട്ടുവളപ്പിനു പുറത്തു വിടാതിരിക്കാനും നിയമം വേണം. തെരുവുനായ്ക്കളുടെ പരിപൂര്‍ണ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മൃഗസംരക്ഷണ വകുപ്പോ ഏറ്റെടുക്കണം. അവയെ പൊതുജനങ്ങള്‍ ക്കു ഭീഷണിയാകാത്തവിധം സുരക്ഷിത സ്ഥാനങ്ങളില്‍ സംരക്ഷിക്കണം. നായ്ക്കളെ തെരുവില്‍നിന്നു നിര്‍മാര്‍ജനം ചെയ്യാന്‍ സത്വ രവും സുസ്ഥിരവുമായ നടപടി സ്വീകരിക്കണം. തെരുവുനായ്ക്കള്‍ പെരുകുന്നതു സംസ്കാര സമ്പന്നതയുടെയും പ്രകൃതിസ്നേഹത്തിന്റെയും പ്രതീകമായി ആഘോഷിക്കുന്നതു ശരിയല്ല.ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുക്കണം. ജനങ്ങളുടെ സുരക്ഷയ്ക്കു നടപടി സ്വീകരിക്കാത്ത ജനപ്രതിനിധികള്‍ക്കെതിരേ തദ്ദേശ സ്വയം   Read More of this news...

ന്യൂമാന്‍ കോളജ് അക്രമം: കെഎസ്യു നേതാക്കള്‍ കോളജിലെത്തി മാപ്പുപറഞ്ഞു

തൊടുപുഴ: ന്യൂമാന്‍ കോളജ് ആക്രമിച്ചു പ്രിന്‍സിപ്പലിനെയും ബര്‍സാറിനെയും കൈയേറ്റംചെയ്ത കെഎസ്യു നേതാക്കള്‍ കോളജിലെത്തി മാപ്പുപറഞ്ഞു. ഇന്നലെ വൈകുന്നേരം നാലോടെ ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയ കെഎസ്യു നേതാക്കളായ നിയാസ് കൂരാപ്പിള്ളി, മാത്യു കെ.ജോണ്‍, ലിനോ കുരിശുംമൂട്ടില്‍ തുടങ്ങിയവരാണു പ്രിന്‍സിപ്പല്‍ ഡോ. ടി.എം.ജോസഫ്, ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍ എന്നിവരോടു മാപ്പുപറഞ്ഞത്. സമരം അതിരുവിട്ടതു മാപ്പാക്കണമെന്നും ഇനി ഇത്തരം ആക്രമണം ആവര്‍ത്തിക്കില്ലെന്നും ഇവര്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. കോളജ് അതിന്റെ ധര്‍മം മാത്രമേ പാലിച്ചുള്ളൂവെന്നും സത്യവും നീതിയും പാലിച്ചു ഒരു നല്ല തലമുറയെ സൃഷ്ടിക്കുന്നതില്‍ കോളജിനുള്ള പങ്ക് നടപ്പിലാക്കുക മാത്രമാണു ചെയ്തതെന്നും പ്രിന്‍സിപ്പല്‍ കെഎസ്യു നേതാക്കളോടു പറഞ്ഞു.കെഎസ്യുവിന്റെ നടപടികള്‍ അന്നേ ക്ഷമിച്ചതാണെന്നു ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍ പറഞ്ഞു. കെഎസ്യു പ്രവര്‍ത്തകര്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിയോ മാത്യുവുമുണ്ടായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച എസ്എഫ്ഐയുടെ കാമ്പസ് അക്രമത്തിനെതിരേ സമരം നയിച്ചെത്തിയ നിയാസ് കൂരാപ്പിള്ളിയുടെ നേതൃത്വത്തിലുള്ള കെഎസ്യു പ്രവര്‍ത്തകര്‍ കോളജ് ഗെയ്റ്റ് തകര്‍ത്ത് അകത്തുകയറി പ്രിന്‍സിപ്പലിനെയും ബര്‍സാറിനെയും അധ്യാപകരെയും കൈയേറ്റം ചെയ്യുകയായിരുന്നു. കെഎസ്യു ആക്രമണത്തെ തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും സംഘം ആക്രമിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്നു എന്‍എസ്യു ദേശീയ പ്രസിഡന്റ് റോജി എം. ജോണ്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിയുടെ റിപ്പോര്‍ട്ടു പ്രകാരം സംഘടനയില്‍നിന്നും നിയാസ് കൂരാപ്പിള്ളിയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ &   Read More of this news...

സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതികരിക്കേണ്ടിവരും: മാര്‍ ആലഞ്ചേരി

പാലാ: കക്ഷിരാഷ്ട്രീയം കത്തോലിക്കാ കോണ്‍ഗ്രസിന്റെ അജന്‍ഡയിലില്ലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരുകളുടെയും തെറ്റായ നയപരിപാടികള്‍ക്കെതിരേ പ്രതികരിക്കേണ്ടിവരുമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇതിനായി സമരങ്ങളും വേണ്ടിവരുമെന്നും Sept 06 പാലായില്‍ നടന്ന അല്മായ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ബദലല്ല. ഇന്നത്തെ കൂട്ടുകക്ഷി ഭരണ സമ്പ്രദായത്തില്‍ ഒരു സര്‍ക്കാരിനും ഒരു സമുദായത്തിന്റെയും അവകാശങ്ങളെ പൂര്‍ണമായി സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഓരോ സമുദായവും തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ കക്ഷികളുടെയും മുമ്പില്‍ അവതരിപ്പിച്ചു നീതിപൂര്‍വകമായി ഭരണം ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി, എംഇഎസ്, കെപിഎംഎസ്, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി മുതലായ സമുദായ സംഘടനകളോടും സഹകരിച്ചു പൊതുനന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനാണു കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.നാണ്യവിളകളുടെ വിലയിടിവ് കര്‍ഷകരെ കടക്കെണിയിലാക്കി. റബര്‍, തേങ്ങ എന്നിവയുടെ വിലത്തകര്‍ച്ച സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ മൂലമാണ്. കുടിയേറ്റ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം ലഭിക്കുന്നതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സജീവമായി സമരരംഗത്തുണ്ടാകും. ഈ വിഷയത്തില്‍ ഇതുവരെയുണ്ടായ സര്‍ക്കാരിന്റെ നയങ്ങളിലെ വീഴ്ച മനസിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന തീരദേശവാസികളുടെ ആകുലതകള്‍ക്കു സര്‍ക്കാരുകള്‍ പരിഹാരം കാണണം. ആരാധനാലയŏ   Read More of this news...

Liturgical Catechesis Textbook is released

  Read More of this news...

സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോ പരമ്പര

"ദൈവത്തിന്‍റ സൃഷ്ടിയുടെ പരിപാലനം" എന്ന പേരില്‍,  7-ഭാഗങ്ങളുള്ള വീഡിയോ പരമ്പരയുടെ ഒന്നാം ഭാഗമാണ് സെപ്റ്റംബര്‍ 1-ന്  പ്രദര്‍ശിപ്പിച്ചത്. കത്തോലിക്കാ സഭയുടെ ശ്രദ്ധേയമായ സാമൂഹിക പ്രബോധനങ്ങളേക്കുറിച്ച്  കത്തോലിക്കരായ വിശിഷ്‌ട വ്യക്തികളുടെ ചിന്തകളാണ്  ആമുഖമായ 1-ാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.ഒരു പൂന്തോട്ടമായാണ് ഭൂമിയെ നമുക്ക് ലഭിച്ചതെന്നും മരുഭൂമിയായിട്ട് നാം അതിനെ കൈമാറുന്നത് നീതിയുക്തമല്ലെന്നും നീതിക്കും സമാധാനത്തിനുമുള്ള  പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്ക്സണ്‍ പ്രസ്താവിച്ചു.കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ ലളിതമായി മനസിലാക്കുവാന്‍ പ്രസ്തുത വീഡിയോ സാധാരണക്കാരെ സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.Source: Vatican Radio   Read More of this news...

കെസിബിസി പ്രഫഷണല്‍ നാടകമത്സരം 17 മുതല്‍ പിഒസിയില്‍

കൊച്ചി:  28-ാമത് അഖില കേരള സാമൂഹിക സംഗീത നാടകമത്സരം 17 മുതല്‍ 27 വരെ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ നടക്കും. ധാര്‍മിക മൂല്യങ്ങളും ഉദാത്തമായ ആശയങ്ങളും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന മത്സരത്തിലേക്കുള്ള നാടകങ്ങള്‍ കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷനായുള്ള സമിതിയാണു തെരഞ്ഞെടുത്തത്. ദിവസവും വൈകുന്നേരം ആറിന് നാടകം തുടങ്ങും. തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങള്‍ അരങ്ങേറുന്നത് ഈ ക്രമത്തിലാണ്: - തിരുവനന്തപുരം എയ്ഞ്ചല്‍ കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന 'ഇസ്രയേലിന്റെ വീരപുത്രന്‍' (ബൈബിള്‍) 17ന്, -  കൊല്ലം ആവിഷ്കാരയുടെ 'കുഴിയാനകള്‍' 18ന്,-  ചങ്ങനാശേരി സൌരഭ്യസുരഭിയുടെ 'ഭൂതത്താന്‍കെട്ടിലെ ഭൂതം' 19ന്, -  തിരുവനന്തപുരം മലയാളനാടകവേദിയുടെ 'നാരങ്ങാമിട്ടായി' 20ന്, -  തൃശൂര്‍ ഗുരുവായൂര്‍ ബന്ധുരയുടെ 'വിധിപറയുംമുന്‍പേ' 21ന്, -  കാഞ്ഞിരപ്പള്ളി അമലയുടെ 'നീതിസാഗരം' 22ന്,-  തൃശൂര്‍ നവധാര കമ്യൂണിക്കേഷന്‍സിന്റെ 'കഥപറയുന്ന വീട്' 23ന്, -  കൊച്ചിന്‍ കേളിയുടെ 'അരുത് ഇത് പുഴയാണ്' 24ന്, -  തിരുവനന്തപുരം അക്ഷരകലയുടെ 'സോപാനസംഗീതം അഥവാ കൊട്ടിപ്പാടി സേവ' 25ന്,-  പാലാ കമ്യൂണിക്കേഷന്‍സിന്റെ 'അച്ഛനായിരുന്നു ശരി'  26ന്, -  കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന 'സുഗന്ധവ്യാപാരി' 27ന്. Source: Deepika   Read More of this news...

കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ വേട്ടയാടാം; നടപടിക്കു കേന്ദ്രം

ന്യൂഡല്‍ഹി: നാട്ടില്‍ സ്വൈരജീവിതത്തിനും കൃഷിക്കും ഭീഷണിയാകുന്ന വന്യജീവികളെ വേട്ടയാടുന്നതിന് അനുമതി നല്‍കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ജീവനും കൃഷിക്കും നിരന്തരമായി ഭീഷണി ഉയര്‍ത്തുന്ന വന്യജീവികളെ കണ്െടത്തി പട്ടിക തയാറാക്കി നല്‍കാന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിച്ചു. ഈ പട്ടിക വിവിധ വകുപ്പുകള്‍ പരിശോധിച്ചതിനുശേഷം ഹീനജീവിയായി പ്രഖ്യാപിക്കുകയോ വേട്ടയാടി കൊലപ്പെടുത്തുകയോ ചെയ്യാന്‍ അനുമതി നല്‍കാനാണു മന്ത്രാലയത്തിന്റെ തീരുമാനം. കേരളത്തില്‍നിന്നുള്ളതടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ശല്യക്കാരായ വന്യജീവി കൂട്ടങ്ങളെയും ഒറ്റപ്പെട്ടവയെയും കണ്െടത്തി പട്ടിക തയാറാക്കാനാണു സംസ്ഥാന സര്‍ക്കാരുകളോടു ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭീഷണി ഉയര്‍ത്തുന്ന വന്യജീവികളെ ഇത്തരത്തില്‍ ഹീനജീവികളായി പ്രഖ്യാപിച്ചു പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുകയോ വേട്ടയാടി കൊലപ്പെടുത്തുകയോ ചെയ്യാന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ അഞ്ചാം ഷെഡ്യൂളില്‍ വ്യവസ്ഥ ചെയ്യുന്നുണ്െടന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വന്യജീവികളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ന്നിട്ടുള്ളതു കേരളത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 34 പേരാണു വന്യജീവികളുടെ ആക്രമണത്തില്‍ സംസ്ഥാനത്തു കൊല്ലപ്പെട്ടിട്ടുള്ളത്. കൃഷിനാശത്തിന്റെയും മറ്റുള്ള വന്യജീവി ആക്രമണങ്ങളുടെയും അടിസ്ഥാനത്തില്‍ 13,771 പരാതികള്‍ വന്യജീവി വകുപ്പിനു ലഭിച്ചിരുന്നു. കുരങ്ങുകളുടെ ആക്രമണമാണ് ഹിമാചല്‍പ്രദേശില്‍നിന്നുള്ള പ്രധാന പരാതി. ഇതു പ   Read More of this news...

ദേവാലയങ്ങള്‍ക്കു സംരക്ഷണം നല്‍കുന്നുണ്െടന്നു കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേവാലയങ്ങള്‍ക്കും ക്രിസ്തീയസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ പോലീസ് വേണ്ടതെല്ലാം ചെയ്യുന്നുണ്െടന്നു കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ചീഫ് ജസ്റീസുമാരായ ജി.രോഹിണി, ജയന്ത്നാഥ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണു വിശദീകരണം നല്‍കിയത്. ക്രൈസ്തവരുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണു കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മന്ത്രാലയവും പോലീസും സംയുക്തമായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദേവാലയങ്ങളുടെ സ്ഥിതി സുരക്ഷിതമാണെന്നു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ക്ഷേത്രങ്ങള്‍ക്കെതിരേ നൂറ്റിയാറും മസ്ജിദുകള്‍ക്കെതിരേ രണ്ടും ഗുരുദ്വാരകള്‍ക്കു നേരേ പത്തും ആക്രമണങ്ങള്‍ ഉണ്ടായി. എന്നാല്‍, ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരേ അഞ്ചു അക്രമണങ്ങളാണു നടന്നതെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സോണി കോടതിയില്‍ ബോധിപ്പിച്ചു. എല്ലാ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സുരക്ഷ നല്‍കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും കര്‍ശന നിരീക്ഷണം നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്െടന്നും പോലീസ് പറഞ്ഞു. Source: Deepika   Read More of this news...

കരുണയുടെ വര്‍ഷത്തില്‍ പൂര്‍ണ ദണ്ഡവിമോചനം

വത്തിക്കാന്‍ സിറ്റി: ദൈവകാരുണ്യ വര്‍ഷത്തില്‍ ഈശോയുടെ അനുഗ്രഹം ലഭിക്കാത്ത ഒരു വിശ്വാസിപോലുമുണ്ടാകരുതെന്നു കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ഈശോയുടെ കരുണയുടെ കരസ്പര്‍ശം അനുഭവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പാപികളെ തേടിയെത്തിയ ഈശോയുടെ അനുകമ്പയുടെ തലോടല്‍ സഭാമക്കള്‍ക്കെല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന്, ഇതുവരെ ബിഷപ്പുമാര്‍ക്കു മാത്രമായി നല്‍കപ്പെട്ടിരുന്ന പ്രത്യേക പാപമോചന അധികാരം വൈദികര്‍ക്കുകൂടി മാര്‍പാപ്പ നല്കി. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ഈശോയുടെ ശുശ്രൂഷയ്ക്കുള്ള അധികാരം കൈയാളുന്ന വൈദികനു ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ വര്‍ഷത്തില്‍ ഗര്‍ഭച്ഛിദ്രപാപത്തിന് കുമ്പസാര കൂദാശയിലൂടെ പാപമോചനം നല്‍കുന്നതിന് അധികാരമുണ്ടായിരിക്കുമെന്നു മാര്‍പാപ്പ അറിയിച്ചു. വിശുദ്ധവര്‍ഷത്തില്‍ ആരും ദൈവസന്നിധിയില്‍നിന്ന് അകലെയാകരുത്. പശ്ചാത്താപത്തോടെ തിരുസന്നിധിയിലെത്തുന്നവരെ തിരസ്കരിക്കരുത്. ബാഹ്യമായ സമ്മര്‍ദമോ തെറ്റിന്റെ ആഴത്തെക്കുറിച്ചു തികഞ്ഞ അറിവില്ലായ്മയോ ആണു മിക്കപ്പോഴും ഗര്‍ഭച്ഛിദ്രം പോലെയുള്ള പാപങ്ങള്‍ക്കു കാരണമാകുന്നത്. ചെയ്ത തെറ്റിനെക്കുറിച്ചു പശ്ചാത്തപിക്കുന്ന ദൈവമക്കള്‍ക്കു പാപമോചനം ലഭിക്കണം. ദൈവത്തോടു ചേര്‍ന്നുനില്‍ക്കാനും, തുടര്‍ന്ന് ഇത്തരം പാപങ്ങളില്‍നിന്നു മാറിനില്‍ക്കാനും കുമ്പസാരമെന്ന കൂദാശയിലൂടെ പാപമോചനം ലഭിക്കണം- ബിഷപ്പുമാര്‍ക്കുള്ള സന്ദേശത്തില്‍ മാര്‍പാപ്പ വ്യക്തമാക്കി. കരുണയുടെ വര്‍ഷം തുടങ്ങുന്ന ഡിസംബര്‍ എട്ടുമുതല്‍ അടുത്തവര്‍ഷം ഡിസംബര്‍ ഏഴുവരെയാണു മാര്‍പാപ്പയുടെ പ്രത്യേക അനുവാദം പ്രാബല്യത്തിലുണ്ടാവുക. സാധാരണഗതിയില്‍ ബിഷ!   Read More of this news...

Pastoral Letter, September2015

  Read More of this news...

"Nediasala Thirunnaal"

  Read More of this news...

മിസിസാഗോ കത്തീഡ്രല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍: മാര്‍ ജോസ് കല്ലുവേലില്‍

കാനഡയിലെ സീ റോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി ടൊറേന്റോയിലെ മിസിസാഗോ ആസ്ഥാനമാക്കി രൂപീകരിച്ച അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ കത്തീഡ്രല്‍ ദേവാലയം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലായിരിക്കുമെന്നു നിയുക്ത എക്സാര്‍ക് മാര്‍ ജോസ് കല്ലുവേലില്‍. കാനഡയിലെ ടൊറേന്റോ അതിരൂപതയുടെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. തോമസ് കോളിന്‍ സിന്റെ ഉറച്ച പിന്തുണയോടെ മിസിസാഗോ കേന്ദ്രമാക്കി സീറോ മലബാര്‍ രൂപതയുടെ രൂപീകരണം സാധ്യമാക്കുന്നതിനായിട്ടാണ് എപ്പിസ്കോപ്പല്‍ എക്സാര്‍ക്കേറ്റ് രൂപീകൃതമായത്. ഇപ്പോള്‍ 35000 സീ റോ മലബാര്‍ സഭാംഗങ്ങളുണ്ട്. വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് മുഖ്യ ലക്ഷ്യമായി കാണുന്നത്.   Read More of this news...

"Nakapuzha Thirunnaal" Notice

  Read More of this news...

Land Deeds be given in a time-bound manner: Synod

  Read More of this news...

സമൂഹങ്ങളുടെ ഐശ്വര്യത്തിനായി കൂട്ടായി പ്രവര്‍ത്തിക്കണം: സഭാ സിനഡ്

കൊച്ചി: ആഗോളവത്കരണത്തിന്റെ പിടിയിലമരുന്ന ജനസമൂഹങ്ങള്‍ക്കു മൂല്യബോധം പകര്‍ന്നു ജനതകളുടെ ദാസരും ശുശ്രൂഷകരുമായി മാറി സമൂഹങ്ങളുടെ ഐശ്വര്യത്തിനായി സഭ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നു സീറോ മലബാര്‍ സഭാ സിനഡ് ആഹ്വാനംചെയ്തു. സഭയുടെ വിവിധ മേഖലകളിലുള്ള ഇടപെടലുകളും കര്‍മവേദികളും വിലയിരുത്തിയ സിനഡ് ഇന്നലെ സമാപിച്ചു. പ്രവാസികളായ വിശ്വാസികള്‍ക്കു ശുശ്രൂഷകള്‍ക്കായി പുതിയ സൌകര്യങ്ങള്‍ ലഭ്യമാകുന്നതില്‍ സിനഡ് സംതൃപ്തി രേഖപ്പെടുത്തി. കാനഡയിലും ബംഗളൂരുവിലുമുള്ള പ്രവാസികള്‍ക്കു മെച്ചപ്പെട്ട സഭാശുശ്രൂഷ നല്‍കാന്‍ ഇതു സഹായകമാകും. വര്‍ഗീയത വളരുന്നതു ചെറുക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണം. തീവ്രവാദത്തിന്റെ പിടിയില്‍ യാതന അനുഭവിക്കുന്ന ജനസമൂഹങ്ങളോടു നിതാന്ത ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം. വിവിധ രൂപത, സന്യസ്ത സമൂഹങ്ങളിലൂടെ ജനങ്ങളുടെ വളര്‍ച്ചയ്ക്കായി ചെയ്യുന്ന എല്ലാ സാമൂഹ്യപ്രവര്‍ത്തനങ്ങളെയും സിനഡ് ശ്ളാഘിച്ചു. ഇവയെക്കുറിച്ചെല്ലാം ജനസമൂഹങ്ങളെ അറിയിക്കുന്നതിലൂടെ ഭാരതമണ്ണിലും പുറത്തും ജനത്തിന്റെ ഐശ്വര്യത്തിനായി സഭ നടത്തുന്ന മുന്നേറ്റം കൂടുതല്‍ പ്രചോദനാത്മകമാകും. സഭാതലത്തില്‍ എല്ലാ മേഖലകളിലും രൂപതകളിലും പള്ളികളിലും ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും പരസ്പര ആദരവോടെ പെരുമാറാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനും സാഹചര്യം ഉണ്ടാകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും കടന്നുവരുന്നവരെ, അവരുടെ ആവശ്യങ്ങള്‍ എപ്പോഴും നടത്തിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും മനുഷ്യമഹത്വം പരിഗണിച്ച് അവരെ ഉള്‍ക്കൊള്ളണം. മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ വിശ്വാസപരിശീലനത്തിന്റെ വഴികള്‍ നിരന്തരമായി പുനഃപരിശോധിക്കണം. കുട്ടിക   Read More of this news...

Rev. Fr. Dr. Jose Kodamullil (51) passed away. Burial on Monday.

Updated on:30-08-2015Rev. Fr.  Dr. Jose Kodamullil (51) passed away. Burial on Monday 31st August.- 09.00 am  Burial Service prayers begin at the home in Peringuzha.- 10.15 am-11.30 amBody brought to  Nirmalamatha parish church and then to Nirmala Public School,  for Public Homage by the parishioners and the Staff and Students,respectively.- 02.00 pm Requiem Holy Mass and  Burial Service at St Joseph's Church, Peringuzha.   Read More of this news...

Sr. Dr. മേരി ലിറ്റി(LSDP)ക്കു പുരസ്കാരം.

കൊച്ചി: സമര്‍പ്പിത വര്‍ഷത്തില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അംഗീകാരമായി സീറോ മലബാര്‍ റിസര്‍ച്ച് സെന്‍ററിന്‍റെ അഞ്ചാമത്തെ പുരസ്കാരം സിസ്റ്റര്‍ മേരി ലിറ്റിക്ക് നല്‍കി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രശസ്തിപത്രവും ഫലകവും 25,000 രൂപ കാഷ് അവാര്‍ഡും നല്‍കി. ബുദ്ധിപരമായും ശാരീരികമായും വെല്ലുവിളികളെ നേരിടുന്നവര്‍, തളര്‍വാത രോഗികള്‍, അപസ്മാര രോഗികള്‍ എന്നിവരുടെ ശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിച്ച  സിസ്റ്റര്‍ ഡോ. മേരി ലിറ്റി ഈശോയുടെ കാരുണ്യമുഖമായി സമൂഹത്തിന് ഉത്തമ മാതൃകയാകുന്നുവെന്ന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു. പൗരസ്ത്യവും ഭാരതീയവുമായ ക്രൈസ്തവ പൈതൃക പരിപോഷണാര്‍ഥം ദൈവശാസ്ത്രം, ആരാധനക്രമം, ആധ്യാത്മികത, ചരിത്രം, ശിക്ഷണക്രമം, സാഹിത്യം, കല, സാംസ്കാരികം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന സീറോ മലബാര്‍ സഭാംഗത്തിനായിട്ടാണ് പരേതനായ ഇട്ടൂപ്പ് ഇടക്കളത്തൂരിന്‍റെ സ്മരണയ്ക്കായി ഈ അ വാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  Source: SMCIM   Read More of this news...

റവ.ഡോ.ആന്റണി കരിയില്‍ മാണ്ഡ്യ രൂപത മെത്രാന്‍

കൊച്ചി: ബംഗളൂരു ഉള്‍പ്പെടെ ആറു ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച, കര്‍ണാടകയിലെ മാണ്ഡ്യ സീറോ മലബാര്‍ രൂപതയുടെ മെത്രാനായി റവ.ഡോ. ആന്റണി കരിയില്‍ സിഎംഐ നിയമിതനായി. മാനന്തവാടി രൂപത വിഭജിച്ച് 2010 ജനുവരി 18നാണു മാണ്ഡ്യ രൂപത സ്ഥാപിച്ചത്. പ്രഥമ മെത്രാനായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് തലശേരി അതിരൂപതാധ്യക്ഷനായതോടെയാണു മാണ്ഡ്യയില്‍ പുതിയ മെത്രാന്റെ നിയമനം ആവശ്യമായി വന്നത്. 1950 മാര്‍ച്ച് 26നു എറണാകുളം-അങ്കമാലി അതിരൂപതയില്‍ ചേര്‍ത്തലയ്ക്കു സമീപം ചാലില്‍ ഇടവകയിലാണു റവ.ഡോ. കരിയിലിന്റെ ജനനം.  സിഎംഐ സന്യാസസമൂഹാംഗമായി 1977 ഡിസംബര്‍ 27നു പൌരോഹിത്യം സ്വീകരിച്ചു. സാമൂഹ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയിട്ടുള്ള നിയുക്തമെത്രാന്‍ സിഎംഐ സഭയുടെ പ്രിയോര്‍ ജനറാള്‍, കളമശേരി പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ)യുടെ ദേശീയ പ്രസിഡന്റായും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ബംഗളൂരു ക്രൈസ്റ് കോളജ് എന്നീ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണു മാണ്ഡ്യയിലെ ഇടയനിയോഗം. ഇതുവരെ കര്‍ണാടകയിലെ മാണ്ഡ്യ, ഹസന്‍, മൈസൂരു, ചാമരാജനഗര എന്നീ ജില്ലകളാണു മാണ്ഡ്യ രൂപതയില്‍ ഉള്‍പ്പെട്ടിരുന്നത്. ബംഗളൂരുവിനു ചുറ്റുമുള്ള ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, ചിക്ബല്ലാപൂര്‍, കോളാര്‍, രാമനഗര, തുംകൂര്‍ എന്നീ ജില്ലകളിലേക്കു കൂടി രൂപത വ്യാപിപ്പിച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ കല്പന നല്‍കി. ഇതോടെ ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്കു സ്വന്തം സഭയുടെ പൈതൃകത്തില്   Read More of this news...

ഒരുങ്ങുക, ദൈവജനത്തോടൊപ്പം നവീകരണത്തിനായി: സിനഡ്

കൊച്ചി: വിശ്വാസ പരിശീലന പരിപാടികള്‍ക്കൊപ്പം ദൈവാനുഭവത്തിലേക്കു നയിക്കുന്ന കൂട്ടായ പ്രാര്‍ഥനകളിലേയ്ക്കും കുട്ടികളുടെ ശ്രദ്ധതിരിക്കേണ്ടതുണ്െടന്നു സീറോ മലബാര്‍ സഭാ സിനഡ് അഭിപ്രായപ്പെട്ടു. വിശ്വാസപരിശീലനം കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസിലാക്കി, നവീകൃതമായിട്ടുണ്െടങ്കിലും ആഴത്തില്‍ വിശ്വാസമുറപ്പിച്ച യുവജനസമൂഹങ്ങളെ വാര്‍ത്തെടുക്കുന്നുണ്േടാ എന്ന് ആശങ്കയുണ്ട്. ക്ളാസുകളില്‍ പങ്കുവയ്ക്കപ്പെടുന്ന അറിവിനോടൊപ്പം കുരുന്നുകള്‍ക്കു കണ്ടുപഠിക്കാന്‍ മാതൃകകളായ വൈദികരും സന്യസ്തരും അല്മായപ്രേഷിതരും സഭയ്ക്കുണ്ടാകണം. ജീവിതമാതൃകകളാണ് ഇന്നിന്റെ സഭയ്ക്ക് അത്യാവശ്യം.     Read More of this news...

സുറിയാനി സഭയ്ക്കും ഭാഷയ്ക്കും തീരാനഷ്ടം: സിനഡ്

കോട്ടയം: തികഞ്ഞ സഭാസ്നേഹിയും സുറിയാനി പണ്ഡിതനുംസമര്‍പ്പിതനുമായിരുന്ന ഫാ. എമ്മാനുവല്‍ തെള്ളിയില്‍ സിഎംഐയുടെ നിര്യാണം പൌരസ്ത്യ സഭാവി ജ്ഞാനീയ രംഗത്തിനും സുറിയാനി ഭാഷയ്ക്കും തീരാനഷ്ടമാണെന്നു സിനഡ് പിതാക്കന്‍മാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയിലെ അറിയപ്പെടുന്ന സുറിയാനി പണ്ഡിതനായിരുന്നു അന്തരിച്ച ഫാ.എമ്മാനുവല്‍ തെള്ളിയില്‍ സിഎംഐ. 1953 ഡിസംബര്‍ എട്ടിനു പൌരോഹിത്യംസ്വീകരിച്ചു.സീറോ മലബാര്‍ സഭയുടെ കനോന നമസ്കാരങ്ങളും പാട്ടുകളും സുറിയാനിയില്‍നിന്നു വിവര്‍ത്തനംചെയ്തത് ഫാ. തെള്ളിയിലായിരുന്നു. സുറിയാനി സഭ പ്രഭാത പ്രാര്‍ഥനയായ സപ്രായിലെ 'പുലരിപ്രഭയില്‍ കര്‍ത്തവേ, സാമോദം നിന്‍ ദാസരിതാ.....'എന്ന ഗാനം അദ്ദേഹം എഴുതിയതാണ്. പൌരസ്ത്യ സഭാ പണ്ഡിതനായിരുന്ന ഫാ.പ്ളാസിഡ് സിഎംഐയുടെ ശിഷ്യനായിരുന്നു ഫാ. തെള്ളിയില്‍. കൂടാതെ സുറിയാനി- ഇംഗ്ളീഷ്, മലയാളം നിഘണ്ടുവും പ്രസിദ്ധികരിച്ചിട്ടുണ്ട്. കത്തെഴുതിയിരുന്നതു കവിതാ രൂപത്തിലായിരുന്നു. വേറെ 10 പുസ്തകങ്ങളും 50ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. കോട്ടയം സീരിയില്‍ ഫാ.തെള്ളിയില്‍ എക്സ്പേര്‍ട്ട് പ്രഫസറായും ബോര്‍ഡ് ഓഫ് സ്റഡീസ് മെബറായും പ്രവര്‍ത്തിച്ചു. ലോകത്തിലെ വിവിധ സ്ഥലങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹോമിയോചികിത്സയിലും പ്രാവീണ്യമുണ്ടായിരുന്നു. സന്യാസ നിയമങ്ങള്‍ കര്‍ശമായി പാലിച്ച് തികഞ്ഞ ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിയുമായിരുന്നു ഫാ.എമ്മാനുവല്‍ തെള്ളിയില്‍.    Read More of this news...

മതാടിസ്ഥാനത്തിലുള്ള സെന്‍സസ് പുറത്ത്

ന്യൂഡല്‍ഹി: മതാടിസ്ഥാനത്തിലുള്ള സെന്‍സസ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 2011-ല്‍ നടത്തിയ സെന്‍സസ് പ്രകാരമുള്ള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.രാജ്യത്ത് 79.8 ശതമാനം ഹിന്ദുക്കളും 14.2 ശതമാനം മുസ്ലിങ്ങളും 2.3 ശതമാനം ക്രൈസ്തവരുമാണ് 2011-ലെ സെന്‍സസ് പ്രകാരമുള്ളത്. മുസ്ലിം വിഭാഗക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായപ്പോള്‍ ഹിന്ദുക്കളുടെ ജനസംഖ്യ താഴേക്കുപോയി. ഹിന്ദുക്കളുടെ എണ്ണം 80 ശതമാനത്തില്‍ താഴെ എത്തിയത് ഇതാദ്യമായാണ്. മുസ്ലിം വിഭാഗക്കാരുടെ എണ്ണത്തില്‍ 0.8 ശതമാനം വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ ഹിന്ദുക്കളുടെ എണ്ണത്തില്‍ 0.7 ശതമാനം കുറവുണ്ടായി. ക്രൈസ്തവരുടെയും ജൈനമതക്കാരുടെയും എണ്ണത്തില്‍ വര്‍ധനവ് ഇല്ല. 2011-ലെ കണക്കു പ്രകാരം ആകെയുള്ള 121.09 കോടി ഇന്ത്യക്കാരില്‍ 96.63 കോടി ജനങ്ങളും ഹിന്ദുക്കളാണ്. 17.22 കോടി മുസ്ലിങ്ങളുള്ള ഇന്ത്യയില്‍ 2.78 കോടി ക്രൈസ്തവരും ജീവിക്കുന്നു. 2.08 കോടി സിഖുക്കാരും 84 ലക്ഷം ബുദ്ധമത വിശ്വാസികളും 45 ലക്ഷം ജൈനമതക്കാരും രാജ്യത്തുണ്ട്. 2001 മുതല്‍ 2011 വരെയുള്ള പത്തു വര്‍ഷത്തെ ജനസഖ്യാ വളര്‍ച്ചാ നിരക്ക് 17.7 ശതമാനമാണ്.Source: Deepika   Read More of this news...

വെല്ലുവിളികളെ അതിജീവിക്കാന്‍ ജനതകളെ ഒരുക്കേണ്ടതു സമര്‍പ്പിതരുടെ ദൌത്യം: സിനഡ്

കൊച്ചി: ജീവിതത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ ജനതകളെ ഒരുക്കുന്നതിനു സമര്‍പ്പിത സമൂഹങ്ങള്‍ക്കു കടമയുണ്െടന്നു സീറോ മലബാര്‍ സഭാ സിനഡ് ഓര്‍മിപ്പിച്ചു. നൂറു കോടിയോളം വരുന്ന ക്രൈസ്തവസമൂഹത്തില്‍ ഊര്‍ജ്വസ്വലത കാണിക്കുന്ന സമര്‍പ്പിത സമൂഹങ്ങളാണ് സീറോ മലബാര്‍ സഭയുടേതെന്നും കാക്കനാട് മൌണ്ട് സെന്റ്് തോമസില്‍ 42 സിനഡ് പിതാക്കന്മാരും സമര്‍പ്പിത സമൂഹങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം വിലയിരുത്തി.ആരാണു വിജയികള്‍ എന്നു ചിന്തിക്കാതെ വൈദികരും സമര്‍പ്പിതരും കൈകോര്‍ത്തുപിടിച്ചു സമൂഹം മുന്നോട്ടുവയ്ക്കുന്ന കാതലായ വെല്ലുവിളികളെ നേരിടാന്‍ ജനതകളെ ഒരുക്കണം. സ്ഥാപനവത്കരണത്തിന്റെ നടുവില്‍ സുവിശേഷ സന്ദേശത്തിന്റെ മര്‍മങ്ങള്‍ നഷ്ടമാകുന്നുണ്േടാ എന്ന സംശയമുയരുന്നുണ്ട്. ആഗോളവത്കരണത്തിന്റെ കടന്നുകയറ്റത്തില്‍ ജീവിതത്തില്‍ ആലംബം നഷ്ടപ്പെട്ടവര്‍, കടക്കെണിയില്‍ പെട്ടുപോകുന്നവര്‍, വലിയ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ നടുവില്‍ കിടപ്പാടം നഷ്ടപ്പെട്ടുപോകുന്നവര്‍, വീടില്ലാത്തവര്‍, മാനഭംഗം ചെയ്യപ്പെടുന്നവര്‍, അപകടമരണം സംഭവിക്കുന്ന കുടുംബങ്ങളില്‍ അവശേഷിക്കുന്നവര്‍ എന്നിവരോടെല്ലാം നാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. എങ്കിലാണു സഭയ്ക്കു നവചേതനയുള്ള മുഖമുണ്ടാവുക. വിശ്വാസസമൂഹങ്ങള്‍ പാവപ്പെട്ടവരോട് എക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവരുടെ ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ബലിയര്‍പ്പിക്കാനും തയാറാകുമ്പോള്‍ വൈദിക, സന്യാസ സമൂഹങ്ങളെ എന്താണു പുറകോട്ടു വലിക്കുന്നതെന്നു ചിന്തിക്കണം. മുറിവേല്‍ക്കപ്പെട്ടവന്റെ മുറിവുകള്‍ സ്വന്തം ജിവിതത്തിലും ശരീരത്തിലും ഏറ്റുവാങ്ങാന്‍ സന്നദ്ധരായ അനേകരുടെ ജീവിതശൈലി സഭയ്ക്ക് ആശ്വാസവും ഉണര്‍വും നല്‍കുന്ന&   Read More of this news...

കത്തോലിക്ക കോണ്‍ഗ്രസ് മൈക്രോ ഫിനാന്‍സിന് കൊച്ചിയില്‍ കേന്ദ്ര ഓഫീസ്

കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ആരംഭിക്കുന്ന 'ആത്മമിത്രം' മൈക്രോ ഫിനാന്‍സ് പദ്ധതിക്കു കൊച്ചിയില്‍ കേന്ദ്ര ഓഫീസ്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് എറണാകുളം കാരണക്കോടം സെന്റ് ജൂഡ് പള്ളിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഓഫീസിന്റെ ആശീര്‍വാദകര്‍മം  . പൊതുസമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ഘാടനംചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. Source: deepika   Read More of this news...

ഐഎസ് സിറിയയിലെ പുരാതന റോമന്‍ കത്തോലിക്കാ ആശ്രമം തകര്‍ത്തു

ബെയ്റൂട്ട്: പുരാതന സിറിയന്‍ നഗരമായ പല്‍മീറായ്ക്കു സമീപം സ്ഥിതിചെയ്യുന്ന റോമന്‍ കത്തോലിക്കാ ആശ്രമം ഐഎസ് ഭീകരവാദികള്‍ തകര്‍ത്തു. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആശ്രമമാണു ഭീകരര്‍ തകര്‍ത്തത്. ചുറ്റും സ്ഫോടകവസ്തുക്കള്‍ വച്ച ശേഷമാണു ഐഎസ് ആശ്രമം തകര്‍ത്തത്.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക നഗരങ്ങളില്‍ ഒന്നാണു പല്‍മീറ. ദിവസങ്ങള്‍ക്കു മുമ്പു പല്‍മീറായിലെ പുരാതനമായ ക്ഷേത്രവും ഐഎസ് തകര്‍ത്തുകളഞ്ഞിരുന്നു. നിധികള്‍ കാട്ടിക്കൊടുക്കാന്‍ വിസമ്മതിച്ച പുരാവസ്തു ഗവേഷകനെ കഴിഞ്ഞയാഴ്ചയാണു ഭീകരര്‍ തൂക്കിലേറ്റിയത്. Source: Deepika   Read More of this news...

Eparchial Assembly-2015 Newspaper for all Families

  Read More of this news...

സീറോ മലബാര്‍ സഭ അസംബ്ളി 2016 ഓഗസ്റില്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ അസംബ്ളി 2016 ഓഗസ്റ് 26 മുതല്‍ 28 വരെ വിളിച്ചു ചേര്‍ക്കാന്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡ് തീരുമാനിച്ചു.സഭയുടെ രൂപതകളിലും സന്യാസസമൂഹങ്ങളിലും സെമിനാരികളിലുംനിന്നു നിര്‍ദേശിക്കപ്പെട്ട,- കുടുംബങ്ങളുടെ പവിത്രതയെ സംരക്ഷിക്കല്‍,- സഭയുടെ ആര്‍ദ്രതയാര്‍ന്ന മുഖം, - സഭയും സമൂഹവും തമ്മിലുള്ള ബന്ധം,- സുവിശേഷവത്കരണത്തിന്റെ സനാതനമൂല്യങ്ങള്‍,- പരിസ്ഥിതി സൌഹൃദം, - സമര്‍പ്പിത ജീവിതത്തിന്റെ പാവനത, - മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്ന വിശ്വാസികളുടെ അജപാലന പരിപോഷണം, - ആരാധനക്രമത്തിലെ കൂട്ടായ്മ എന്നീ വിഷയങ്ങള്‍ അസംബ്ളി ചര്‍ച്ച ചെയ്യും. സഭയുടെ മുന്നോട്ടുള്ള യാത്രയില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാധ്യതകളുമായാണു വിഷയങ്ങളെ സമീപിക്കേണ്ടതെന്നു സിനഡ് വിലയിരുത്തി. മറ്റു അസംബ്ളികളില്‍നിന്നു വ്യത്യസ്തമായി 475ഓളം പേര്‍ പങ്കെടുക്കുന്ന 2016ലെ അസംബ്ളിയില്‍ സഭയെക്കുറിച്ചു കഴിയാവുന്നിടത്തോളം ആളുകളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കപ്പെടണമെന്നാണു സിനഡിന്റെ പ്രതീക്ഷ. അസംബ്ളിയില്‍നിന്നുള്ള ആശയങ്ങളും നിരീക്ഷണങ്ങളും അവയുടെ മൂല്യം വിലയിരുത്തി സഭയുടെ ഘടനയുടെ തീരുമാനങ്ങളായി മാറ്റണമെന്നു സിനഡ് ആഗ്രഹിക്കുന്നു. ക്രിയാത്മകവും കാലികവും പുരോഗമനാത്മകവുമായ ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അസംബ്ളി രൂപം നല്‍കുമെന്നും സിനഡ് പ്രത്യാശ പ്രകടിപ്പിച്ചു.നേരത്തെ 2010 ഓഗസ്റിലാണ് അസംബ്ളി നടന്നത്. സഭാജീവന്റെ സംരക്ഷണത്തിനും സമഗ്രതയ്ക്കും വേണ്ടി എന്നതായിരുന്നു അന്നത്തെ വിഷയം. വൈദികരുടെ തുടര്‍പരിശീലനം സഭയുടെ വലിയ കടമയാണെന്നു സിനഡ് വിലയിരുത്തി. മാറി വരുന്ന ദൈവശാസ്ത്ര വിചിന്തനങ്ങളും മാറ്റം വരുന്ന സാമൂ&   Read More of this news...

മാനവപുരോഗതിയെ ലക്ഷ്യം വയ്ക്കണം: സിനഡ്

സീറോ മലബാര്‍ സഭ തന്‍റെ ശുശ്രൂഷകളില്‍ മാനവപുരോഗതിക്ക് കൂടുതല്‍ പ്രാമുഖ്യം നല്കണമെന്ന് സഭാപിതാക്കډാര്‍ ഊന്നിപ്പറഞ്ഞു. അതിനായി ചൈതന്യവും തീക്ഷണതയും നിറഞ്ഞ വൈദികര്‍ ധാരാളമായി സഭയിലുണ്ടാകണം. സഭയ്ക്ക് നല്കപ്പെടുന്ന പുതിയ ശുശ്രൂഷാരംഗങ്ങളില്‍ എല്ലാ മതങ്ങളേയും സ്പര്‍ശിക്കുന്ന  സേവനം കാഴ്ചവയ്ക്കുവാന്‍ സഭാമക്കള്‍ക്ക് കഴിയണം. സമര്‍പ്പിതവര്‍ഷത്തിന്‍റെ സമാപനം ഓരോ രൂപതകളിലും അവരവരുടെ ക്രീയാത്മകമായ പരിപാടികള്‍ യോജിപ്പിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചു. സഭയില്‍ സമര്‍പ്പിതര്‍ കാഴ്ചവയ്ക്കുന്ന പുരോഗമനപരവും, ത്യാഗോജ്വലവുമായസേവനം പ്രശംസനീയമാണെന്ന് സിനഡ് ഊന്നിപറഞ്ഞു. കരുണയുടെവര്‍ഷത്തെക്കുറിച്ച് സിനഡ് ചര്‍ച്ച ചെയ്തു. ആഗോളസഭ വളരെ സന്തോഷത്തോടെയാണ് പരിശുദ്ധപിതാവിന്‍റെ ഈ പ്രഖ്യാപനം സ്വീകരിച്ചത്. യേശുവിന്‍റെ മാതൃകയുടെ അടുത്ത് നില്ക്കുവാനാണ് സഭ പരിശ്രമിക്കേണ്ടത്. വ്യക്തിപരമായ കാരുണ്യം മാത്രമല്ല, ഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ കാരുണ്യമുണ്ടാകണം. കാരുണ്യത്തിന്‍റെ മുഖം സഭയ്ക്കുണ്ടാകണം. അതോടൊപ്പം സത്യത്തിനും നീതിക്കും അവധി കൊടുത്തിട്ട് കാരുണ്യം നടപ്പിലാക്കുവാന്‍ സാധിക്കുകയില്ല. സഭയില്‍ യേശുവിന്‍റെ കാരുണ്യത്തിന്‍റെ മുഖം ദര്‍ശിക്കുവാന്‍ സഹായിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റി സിനഡ് ചര്‍ച്ച നടത്തി. വ്യക്തികളുടെ സ്വഭാവരൂപീകരണം പ്രധാനമായും നടക്കുന്ന ചെറുപ്രായത്തില്‍ അവര്‍ക്കുലഭിക്കുന്ന സ്നേഹവും പരിചരണവും അവരില്‍ കാരുണ്യത്തിന്‍റെ ഉറവസൃഷ്ടിക്കാന്‍ സഹായിക്കും. ഇക്കാര്യത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. പ്രകൃതിയുടെ കരച്ചില്‍ ശ്രദ്ധിക്കുവാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകുവœ   Read More of this news...

Counselling Course begins in Jeevodaya, Vazhappilly

  Read More of this news...

KCYM Convention (Mini Youlit 2015)

  Read More of this news...

Synod begins

  Read More of this news...

ഇന്‍ഫാം കര്‍ഷകദ്രോഹദിനം ആചരിച്ചു

വാഴക്കുളം: ചിങ്ങം ഒന്ന് കര്‍ഷകദ്രോഹദിനമായി ഇന്‍ഫാം ആചരിച്ചു. കര്‍ഷക ഐക്യസംഘടനയായ ദി പീപ്പിളിന്റെ ആഹ്വാനപ്രകാരം ഇന്‍ഫാം റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണു പ്രതിഷേധം സംഘടിപ്പിച്ചത്. കര്‍ഷകര്‍ വാഴക്കുളം ടൌണില്‍ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. കാര്‍മല്‍ കവലയില്‍നിന്ന് ആരംഭിച്ച പ്രകടനം മേഖലാ രക്ഷാധികാരി ഫാ. ജോസ് മോനിപ്പിള്ളില്‍ ഉദ്ഘാടനംചെയ്തു. ടൌണ്‍ ചുറ്റി നടന്ന പ്രകടനത്തിനുശേഷം ജ്വാല ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇന്‍ഫാം സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചു കര്‍ഷകരില്‍നിന്നു പിടിച്ചുവാങ്ങിയ പണം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്കു ശമ്പളം കൊടുക്കാന്‍ വിനിയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കടമെടുത്ത പണത്തിനു പലിശ നല്‍കുന്നതും ഇതേ കര്‍ഷകര്‍ തന്നെയാണ്. റബര്‍ കര്‍ഷകരുടെ രജിസ്ട്രേഷന്‍ നടപടികള്‍ മുന്‍നിര്‍ത്തി തന്ത്രപൂര്‍വം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള ഗൂഢനീക്കമാണ് അധികാരികള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീജണല്‍ പ്രസിഡന്റ് ജോസ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഭൂമാഫിയകള്‍ക്കും കൈയേറ്റക്കാര്‍ക്കും അനുകൂലമാകുന്ന വിധം 2005 വരെ പട്ടയം കൊടക്കാന്‍ നടത്തിയ നീക്കം നടപടി പ്രതിഷേധാര്‍ഹമാണ്. ഉദ്യോഗസ്ഥരും ഭരണാധികാരികളും സ്വാര്‍ഥതാത്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുമ്പോള്‍ കര്‍ഷകര്‍ അന്നന്നത്തെ ആഹാരത്തിനുവേണ്ടി ദുരിതമനുഭവിക്കുകയാണെന്നും ഫാ. കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. കര്‍ഷകരുടെ നേതൃത്വത്തില്‍ ആരംഭിച്ച കാര്‍ഷികോത്പാദന കമ്പനിയുടെ   Read More of this news...

ദളിത് ക്രൈസ്തവ സംവരണം: സര്‍ക്കാര്‍ ഇടപെടണമെന്നു കെസിബിസി

കൊച്ചി: ജാതിസ്വത്വം ഇന്ത്യയിലെ ജനജീവിതത്തിന്റെയും സാമൂഹിക യാഥാര്‍ഥ്യത്തിന്റെയും ഭാഗമാണെന്നിരിക്കെ മറ്റു മതവിഭാഗങ്ങളിലെ ദളിതര്‍ക്കു നല്കുന്ന ആനുകൂല്യങ്ങളില്‍നിന്നു ക്രൈസ്തവരെ മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്നു കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍. ജസ്റീസ് സണ്‍ഡേയോടനുബന്ധിച്ചുള്ള അവലോകന യോഗത്തിലാണു വിലയിരുത്തല്‍. ക്രിസ്തുമത വിശ്വാസികളായ സംവരണ സമുദായാംഗങ്ങളെ എസ്സി, എസ്ടി പട്ടികയില്‍പ്പെടുത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ക്രിസ്തുമതം ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെ അംഗീകരിക്കുന്നില്ല എന്നതിന്റെ പേരില്‍ സംവരണസമുദായങ്ങളില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കു സംവരണ ആനുകൂല്യം നിഷേധിക്കുന്നതു നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാതത്ത്വത്തിനും ഭരണഘടനയുടെ അന്തസത്തയ്ക്കും നിരക്കുന്നതല്ല. ക്രിസ്തുമതം സ്വീകരിച്ച ദളിതര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന സര്‍ക്കാരും നീതിപീഠവും ഘര്‍വാപസിയിലൂടെ തിരിച്ചുപോകുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചു കൊടുക്കുകയും ചെയ്യുന്നു. സാമുദായികമായും സാമ്പത്തികമായും ഒരേ സ്ഥിതിയിലുള്ള ക്രൈസ്തവ, അക്രൈസ്തവ ദളിതരില്‍ സംവരണ ആനുകൂല്യം ആവശ്യമുള്ളവര്‍ ഹിന്ദുമതം സ്വീകരിക്കണമെന്നുവരുന്നതു വിവേചനാപരവും ഇരട്ടത്താപ്പുമാണെന്നു കരുതേണ്ടി വരുന്നു. ഈ വിവേചനവും ഇരട്ടത്താപ്പും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.Source: Deepika     Read More of this news...

ഫാ. വില്യം പകര്‍ന്ന ചൈതന്യം ഇന്നും പ്രചോദനം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ചങ്ങനാശേരി: വിദ്യാഭ്യാസരംഗ ത്തും ആത്മീയരംഗത്തും ഫാ.വി ല്യം നേര്യംപറമ്പില്‍ പകര്‍ന്ന ചൈതന്യം ഇക്കാലത്തും പ്രചോദനമാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അദ്ദേഹത്തിന്റെ ക്രൈസ്തവസാക്ഷ്യം സഭയ് ക്കും സമൂഹത്തിനും വിലപ്പെട്ട സമ്പത്താണ്. കേരളത്തിന്റെ വിദ്യാഭ്യാ സ-നവോത്ഥാന നായകനും ദീപികയുടെ ചീഫ്എഡിറ്ററും എസ്ബി, അസംപ്ഷന്‍ കോളജുകളുടെ പ്രിന്‍സിപ്പലുമായിരുന്ന ഫാ.വില്യം നേര്യംപറമ്പില്‍ സിഎംഐയുടെ 50-ാം ചരമവാര്‍ഷികാചരണ സമ്മേളനം തുരുത്തി സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ദൈവവിളിക്കു വിധേയനായി പ്രവര്‍ത്തിച്ച് സമൂഹത്തിനു നന്മയുടെയും സ്നേഹത്തിന്റെയും സാക്ഷ്യം പകര്‍ന്ന വൈദിക ശ്രേഷ്ഠനായിരുന്നു ഫാ.വില്യമെന്നു മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.ലാളിത്യത്തിന്റെയും ആദര്‍ശത്തിന്റെയും ജീവിതമായിരുന്ന ഫാ.വില്യമിന്റെ വ്യക്തി സവിശേഷതയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശത്തില്‍ പറഞ്ഞു. സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഫാ.വില്യം നേര്യംപറമ്പില്‍ സ്മാരക ട്രസ്റിന്റെ ഉദ്ഘാടനം നിര്‍വ ഹി ച്ചു. ഫാ. വില്യം സിഎംഐയുടെ ഛായാചിത്രം സി.എഫ് തോമസ് എംഎല്‍എ അനാഛാദനം ചെയ്തു. മുട്ടത്തുവര്‍ക്കി രചിച്ച ഫാ.വില്യം ജീവചരിത്രത്തിന്റെ പുനര്‍പ്രകാശനം ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ പ്രഫ.കെ.കെ ജോണിന് ആദ്യപ്രതി നല്‍കി നിര്‍വഹിച്ചു. ബിഷപ് മാര്‍ സൈമണ്‍ സ്റോക്ക് പാലാത്ര സുവര്‍ണ സ്മൃതി ജോബ് മാത്യു നേര്യംപറമ്പിലിനു നല്‍കി പ്രകാശനം ചെയ്തു. ചങ്ങനാശേരി അതിരൂപതാ വി   Read More of this news...

സെപ്റ്റംബര്‍ ഒന്ന് - സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിനം

അനുവര്‍ഷം സെപ്റ്റംബര്‍ ഒന്ന് 'സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രര്‍ത്ഥനാദിന'മായി ആചരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.Laudato Si' - അങ്ങേയ്ക്കു സ്തുതി! എന്ന ചാക്രികലേഖനത്തിന്‍റെ പ്രബോധനത്തെ തുടര്‍ന്ന് ലഭിച്ച പ്രതികരണങ്ങളില്‍ ഒന്നാണ് പാരിസ്ഥിതിക സുസ്ഥിതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനം. കിഴക്കിന്‍റെ ഓര്‍ത്തഡോസ്ക്സ് പാത്രിയര്‍ക്കിസ്, ബര്‍ത്തലോമിയോ പ്രഥമന്‍ അടുത്തകാലത്ത് ഇതിനെക്കുറിച്ച് അനുസ്മരിപ്പിക്കുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്സ് സഭ പരിസ്ഥിതി ദിനം  സെപ്റ്റംബര്‍ 1-ന് ആചരിക്കുന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 1-ന് തുടങ്ങി, എല്ലാവര്‍ഷവും അതേ നാളില്‍ 'സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിന'മായി ആചരിക്കണമെന്ന്  ലോകം എമ്പാടുമുള്ള ക്രൈസ്തവ മക്കളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.മനുഷ്യകുലം ഇന്ന് അനുഭവിക്കുന്ന പരിസ്ഥിതി സംബന്ധിയായ പ്രശ്നങ്ങള്‍ മറികടക്കുന്നതില്‍ ക്രൈസ്തവര്‍ തങ്ങളുടേതായ പങ്കുവഹിക്കേണ്ടതുണ്ട്. പ്രകൃതി പരിപാലനയുടെ പാഠങ്ങള്‍ ക്രിസ്തീയ പാരമ്പര്യത്തില്‍നിന്നും പൈതൃകത്തില്‍നിന്നും ഉള്‍ക്കൊള്ളാവുന്നതാണ്. എന്തെന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്, "ഭൗതിക ജീവനില്‍നിന്നോ, ചുറ്റുമുള്ള പ്രകൃതിയില്‍നിന്നോ സൃഷ്ടികളില്‍നിന്നോ വേറിട്ടു നില്ക്കാനാവില്ല. കാരണം മനുഷ്യന്‍റെ ആത്മീയ ജീവന്‍ പ്രാപഞ്ചത്തിലും അതിനോടൊപ്പവും കൂട്ടായ്മയില്‍ ജീവിക്കുന്നതാണ്" (അങ്ങേയ്ക്കു സ്തുതി 216). ‌അതിനാല്‍ ഇന്നി‍ന്‍റെ പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മെ ആഴമായ ആത്മീയ പരിവര്‍ത്തനത്തിന് ക്ഷണിക്കുന്നു:ചുറ്റുമുള്ള ലോകത്തും സഹോദരങ്ങളോടുള്ള ബന്ധത്തിലും ക്രിസ്തുവുമായുള്ള ഐക്യത്തിന്‍റെ സദ്ഫലങ്ങ   Read More of this news...

ഡോണ്‍ബോസ്ക്കോയുടെ രണ്ടാം ജന്മശതാബ്ദി ആഘോഷങ്ങള്‍

ഡോണ്‍ബോസ്ക്കോയുടെ രണ്ടാം ജന്‍മശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികളില്‍ പങ്കെടുക്കാന്‍ ട്യൂറിനിലേയ്ക്ക് യുവജനങ്ങളുടെ വന്‍പ്രവാഹം!ആഗസ്റ്റ് 14, 15, 16 തിയതികളില്‍ ആചരിക്കുന്ന യുവജന പ്രേഷിതനായ വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ രണ്ടാം ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികളില്‍ പങ്കെടുക്കുവാനാണ് യുവജനങ്ങളുടെ വന്‍കൂട്ടങ്ങള്‍ ട്യൂറില്‍ നഗരത്തിലേയ്ക്ക് യാത്രചെയ്യുന്നത്.'ഡോണ്‍ബോസ്ക്കോയുടെ പട്ടണ'മെന്ന് അറിയപ്പെടുന്ന ട്യൂറിനിലേയ്ക്ക്  53 രാജ്യങ്ങളില്‍നിന്നുമായി ഒരു ലക്ഷത്തിലേറെ യുവജന പ്രതിനിധികള്‍ എത്തിച്ചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.ആഗോള യുവജനപ്രസ്ഥാനത്തിനും തനിമയാര്‍ന്ന വിദ്യാഭ്യാസ രീതിക്കും സലീഷന്‍ സന്ന്യാസമൂഹത്തിനും രൂപംനല്കിയ വിശുദ്ധ ഡോണ്‍ബോസ്ക്കോയുടെ ജന്മസ്ഥാനമായ കോള്ളെ ഡോണ്‍ബോസ്ക്കോ - ഡോണ്‍ബോസ്ക്കോയുടെ കുന്നാണ് ആഘോഷങ്ങള്‍ക്ക് വേദിയാകുന്നത്.  ട്യൂറിനിന്‍ നഗരത്തിന്‍റെ കിഴക്കു ഭാഗത്ത്, 35 കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍പ്രദേശമാണ് കോള്ളെ ഡോണ്‍ബോസ്ക്കോ.1815 ആഗസ്റ്റ് 16-ാം തിയതിയാണ് ഡോണ്‍ ബോസ്ക്കോയുടെ ജനനം. വടക്കെ ഇറ്റലിയിലെ പിയഡ്മണ്ട പ്രവിശ്യയില്‍.1888 ജനുവരി 31-ന് അദ്ദേഹം ചരമമടഞ്ഞു.1934 ഏപ്രില്‍ 1-ന് 'യുവജനങ്ങളുടെ പിതാവെ'ന്നു വിശേഷിപ്പിച്ചുകൊണ്ട് പതിനൊന്നാം പിയൂസ് പാപ്പാ അദ്ദേഹത്തെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി.(Source: Vatican Radio, William Nellikkal)    Read More of this news...

ക്രിസ്തുവിന്‍റെ ജീവമന്ന

ക്രിസ്തു നല്കുന്ന ജീവമന്നയെക്കുറിച്ച് ആഗസ്റ്റ് 9-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:കഫര്‍ണാമില്‍ ക്രിസ്തു അപ്പം വര്‍ദ്ധിപ്പിച്ച സുവിശേഷ സംഭവത്തിന്‍റെ തുടര്‍ഭാഗത്തെക്കുറിച്ചുള്ള വിചിന്തമാണ് ഇക്കുറി നല്കുന്നതെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത് (യോഹന്നാന്‍ 6, 41-51).മുമ്പൊരിക്കല്‍ സമറിയക്കാരി സ്ത്രീയോടു ചെയ്തതുപോലെ, ദാഹത്തിന്‍റെ മാനുഷിക അനുഭത്തില്‍നിന്നും ജീവജലത്തിന്‍റെ ദൈവിക അനുഭൂതിയിലേയ്ക്ക് ജനങ്ങളെ നയിച്ചുകൊണ്ട് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തുകയും, തന്നില്‍ വിശ്വസിക്കുവാന്‍ ജനങ്ങളെ ക്ഷണിക്കുകയും ചെയ്ത സംഭവമാണ് ഗലീലിയ തീരത്തെ കഫര്‍ണാമിലെ അപ്പം വര്‍ദ്ധിപ്പിക്കലെന്ന് പാപ്പാ വ്യാഖ്യാനിച്ചു.അപ്പം വര്‍ദ്ധിപ്പിക്കലാണ് ജനങ്ങള്‍ ആവേശത്തോടെ അവിടുത്തെ അന്വേഷിക്കുവാനും ശ്രവിക്കുവാനും കാരണമാക്കിയത്. അവര്‍ അവിടുത്തെ രാജാവാക്കാന്‍പോലും പരിശ്രമിച്ചത്രേ! എന്നാല്‍ ദൈവം തരുന്ന യഥാര്‍ത്ഥമായ ജീവന്‍റെ അപ്പം താനാണെന്ന് ക്രിസ്തു പ്രബോധിപ്പിച്ചത് ജനങ്ങള്‍ക്ക് മനസ്സിലായില്ല. എന്നാല്‍ അത് അവരെ ആശ്ചര്യപ്പെടുത്തി. അവര്‍ പിറുപിറുക്കുവാന്‍ തുടങ്ങി.എന്തായിത്, ഇദ്ദേഹത്തിന് അച്ഛനും അമ്മയുമൊന്നുമില്ലേ?! അവരെ ഇയാള്‍ അറയില്ലെന്നോ? എങ്ങനെ ഇയാള്‍ക്ക് ഇത് പറയാനാകും - ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വന്ന ജീവന്‍റെ അപ്പമാണെന്ന്? (യോഹ. 6, 42). അപ്പോള്‍  ക്രിസ്തു പിന്നെയും തുടര്‍ന്നു. "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേയ്ക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയര്‍പ്പിക്കും."  " സത്യം സത്യമായി ഞാന്‍   Read More of this news...

മാധ്യമപ്രവര്‍ത്തകര്‍ ദൈവത്തിന്റെ സവിശേഷകൃപ ലഭിച്ചവര്‍: ഡോ. തെക്കത്തെച്ചേരില്‍

കൊച്ചി: ദൈവത്തിന്റെ സവിശേഷമായ കൃപകള്‍ ലഭിച്ചിട്ടുള്ളവരാണു മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരുമെന്നു കെസിബിസി മീഡിയാകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍ പറഞ്ഞു. മീഡിയ കമ്മീഷന്‍ പാലാരിവട്ടം പിഒസിയില്‍ നടത്തിയ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തിനു ദിശാബോധവും ദര്‍ശനങ്ങളുടെ വെളിച്ചവും പൊതുമണ്ഡലത്തില്‍ ആശയരൂപീകരണവും പകര്‍ന്നു നല്‍കുന്നവരാണ് എഴുത്തുകാര്‍. തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള സിദ്ധി ദൈവനിയോഗമായി തിരിച്ചറിഞ്ഞ്, പൊതുസമൂഹത്തിന്റെ ബൌദ്ധിക, സര്‍ഗാത്മക രംഗങ്ങളില്‍ ഗുണപരമായ ഇടപെടല്‍ നടത്താന്‍ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാധിക്കണം.സഭ മാധ്യമപ്രവര്‍ത്തകരെയും കലാകാരന്മാരെയും എഴുത്തുകാരെയും വലിയ ആദരവോടെയും പ്രതീക്ഷയോടെയുമാണു കാണുന്നതെന്നും ബിഷപ് പറഞ്ഞു.മീഡിയ കമ്മീഷന്‍ വൈസ് ചെയര്‍മാന്മാരായ ബിഷപ് ജോസഫ് മാര്‍ തോമസ്, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, റവ.ഡോ.പോള്‍ തേലക്കാട്ട്, ഡോ. കുര്യാസ് കുമ്പളക്കുഴി, സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിക്കു മുന്നോടിയായി രൂപതകളിലെ മീഡിയ ഡയറക്ടര്‍മാരുടെയും യോഗം നടത്തി. Source: Deepika   Read More of this news...

അസീറിയന്‍ ക്രൈസ്തവരില്‍ 22 പേരെ ഐഎസ് മോചിപ്പിച്ചു

ഡമാസ്കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ കസ്റഡിയിലുള്ള അസീറിയന്‍ ക്രൈസ്തവരില്‍ 22 പേരെ മോചിപ്പിച്ചു. ഹസാക്കിയിലെ അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റിന്റെ ശ്രമഫലമായാണ് ബന്ദികളെ ഐഎസ് വിട്ടയ്ച്ചത്. മോചിതരായവര്‍ സുരക്ഷിതരായി ഹസാക്കയില്‍ തിരിച്ചെത്തിയതായും അസീറിയന്‍ മനുഷ്യവകാശ സംഘടന അറിയിച്ചു. വടക്കു കിഴക്കന്‍ സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ത്രീകളും കുട്ടികളും അടക്കം ഇരുനൂറ്റമ്പതോളം അസീറിയന്‍ ക്രൈസ്തവരെയാണ് ഐഎസ് പിടികൂടിയത്. എന്നാല്‍ ഇവരില്‍ 187 അസീറിയന്‍ ക്രൈസ്തവരും ഇപ്പോഴും ഐഎസിന്റെ പിടിയിലാണെന്നും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി പറഞ്ഞു.Source: Deepika   Read More of this news...

നാ‌ടുകടത്തപ്പെട്ടവര്‍ രക്തസാക്ഷികളെന്ന് പാപ്പാ ഫ്രാന്‍സിസ്

വിശ്വാസത്തെപ്രതി നാടുകടത്തപ്പെട്ടവര്‍ ഇന്നിന്‍റെ രക്തസാക്ഷികളാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.ജരൂസലേമിലെ ലത്തീന്‍ പാട്രിയേര്‍ക്കേറ്റിന്‍റെ സഹയാമെത്രാന്‍ ലഹാമിന് ആഗസ്റ്റ് 6-ാം തിയതി വ്യാഴാഴ്ച അയച്ച കത്തിലാണ് ജോര്‍ദ്ദാനിലെത്തിയ സിറിയന്‍ അഭയാര്‍ത്ഥികളെ 'വിശ്വാസത്തിന്‍റെ രക്തസാക്ഷികളെ'ന്ന് പാപ്പാ വിശേഷിപ്പിച്ചത്. സിറിയന്‍ അഭയാര്‍ത്ഥികള്‍ ജോര്‍ദ്ദാനില്‍ എത്തിയതിന്‍റെ പ്രഥമ വാര്‍ഷികദിനം, ആഗസ്റ്റ് ആറാം തിയതി അനുസ്മരിച്ചുകൊണ്ടാണ് അവിടത്തെ അഭയാര്‍ത്ഥി സമൂഹത്തിന് പാപ്പാ കത്തയച്ചത്.സുവിശേഷത്തോടുള്ള വിശ്വസ്തയെപ്രതി വിവേചിക്കപ്പെടുകയും തരംതാഴ്ത്തപ്പെടുകയും ചെയ്യുന്ന ക്രൈസ്തവര്‍ ഇന്ന് ലോകത്ത് നിരവധിയാണെന്നും, യുക്തിയില്ലാത്ത മതമൗലികവാദത്തിന്‍റെയും അസഹിഷ്ണുതയുടെയും ഇരകളാണ് അവരെന്നും പാപ്പാ കത്തില്‍ ചൂണ്ടിക്കാട്ടി.വിശ്വാസത്തെപ്രതി നാടുകടത്തപ്പെട്ട സഹോദരങ്ങളോട് തന്‍റെ കുഞ്ഞുങ്ങളെ മറക്കാതെ പരിലാളിക്കുന്ന മാതൃസ്നേഹംപോലെ വിശുദ്ധനാട്ടിലെ സഭ വര്‍ത്തിക്കണമെന്നും, വേണ്ടുന്ന സഹായങ്ങളെല്ലാം അവര്‍ക്ക് ലഭ്യമാക്കണമെന്നും കത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിച്ചു.പരിത്യക്തതയുടെയും ഒറ്റപ്പെടലിന്‍റെയും കരിനിഴലില്‍ നിപതിച്ച അഭയാര്‍ത്ഥികളായ സഹോദരങ്ങളെ തുണയ്ക്കുന്ന ജരൂസലേമിലെ വിവിധ ക്രൈസ്ത സമൂഹങ്ങളെയും പാപ്പാ കത്തിലൂടെ അഭിനന്ദിച്ചു. അഭയാര്‍ത്ഥികളായ സഹോദരങ്ങള്‍ അനുഭവിക്കുന്ന വേദനയുടെ ചുറ്റുപാടില്‍ ഈ സമൂഹങ്ങള്‍ ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭയുടെ പ്രത്യാശയാണ് പകര്‍ന്നു നല്‍കുന്നതെന്നും പാപ്പാ കത്തില്‍ വിശേഷിപ്പിച്ചു.ന്യൂനപക്ഷമായ ക്രൈസ്തവരെ അകാരണമായി പീഡിപ്പിക്കുന്ന അസ്വീകാര്യമായ അധര്‍മ്മത്തെ അന്താരാഷ്ട്ര സമൂ   Read More of this news...

ഡോണ്‍ ബോസ്കോ രൂപം തകര്‍ത്തവര്‍ പിടിയില്‍

ഗോഹട്ടി: ആസാമില്‍ ബ്രഹ്മപുത്ര നദിക്കരയില്‍ അനാച്ഛാദനം ചെയ്യുന്നതിനു തലേന്നു ഡോണ്‍ബോസ്കോയുടെ രൂപം തകര്‍ത്ത് നദിയിലെറിഞ്ഞ നാലുപേരെ അറസ്റ് ചെയ്തു. ബിജെപി വനിതാ കൌണ്‍സിലര്‍ സുനിത ഗില്‍മോറിയ, അവരുടെ ഭര്‍ത്താവ് അനിഷ് ഗില്‍മോറിയ, ബിജെപി പ്രവര്‍ത്തകരായ രാജു പ്രസാദ് ഗുപ്ത, രാജു റോയി എന്നിവരാണ് പിടിയിലായ പ്രതികള്‍. കാണ്‍റൂപ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിനു മുന്നിന്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് അക്രമസംഭവം അരങ്ങേറിയത്. കഴിഞ്ഞ 90 വര്‍ഷങ്ങളായി ആസാം ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയില്‍ ഡോണ്‍ ബോസ്കോയും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് അനുയായികളായ പുരോഹിതരും സന്യാസിനികളും സന്നദ്ധപ്രവര്‍ത്തകരും നടത്തിയ വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളെ സ്മരിച്ചുകൊണ്ടാണു ഡോണ്‍ ബോസ്കോയുടെ രൂപം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. Source : Deepika   Read More of this news...

സംവാദത്തിലൂടെ പ്രതിസന്ധി ഒഴിവാക്കാം സ്നേഹക്കൂട്ടായ്മ വളര്‍ത്താം

 2015 ആഗസ്റ്റ് 8-ാം തിയതി വെള്ളിയാഴ്ച രാവിലെ  ഏകദേശം 3000-ത്തോളം യുവജനങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും  പാപ്പാ ഫ്രാന്‍സിസിന്‍റെ ക്ഷണപ്രകാരം വത്തിക്കാനില്‍ സമ്മേളിക്കുകയുണ്ടായി. പോള്‍ ആറാന്‍ ഹാളില്‍ സമ്മേളിച്ച ദിവ്യകാരുണ്യ ഭക്തരായ യുവജനങ്ങളുടെ ചേദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് പാപ്പാ അവരെ അഭിസംബോധനചെയ്തത്.യുവജനങ്ങളുടെ ചോദ്യത്തില്‍ ഉയര്‍ന്നു വന്ന മാനസിക പിരിമുറുക്കം, സംഘര്‍ഷം - Tensions and Conflicts  -  ഈ രണ്ടു വാക്കുകള്‍ കുടുംബജീവിതത്തിലും സമൂഹത്തിലും ഏപ്പോഴും അനുഭവവേദ്യമാകുന്ന പ്രശ്നങ്ങളാണ്. എന്നാല്‍ പിരിമുറുക്കവും സംഘര്‍ഷവുമില്ലാത്ത കുടുംബങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കുക! അതൊരു ശ്മശാനം അല്ലെങ്കില്‍ സിമിത്തേരി പോലെയായിരിക്കും. കാരണം മരിച്ചവര്‍ക്ക് പരിമുറുക്കമോ, സംഘര്‍മോ ഒന്നുമില്ല. ജീവിച്ചരിക്കുന്നവര്‍ക്കാണ് അല്ലെങ്കില്‍ ജീവനുള്ളവര്‍ക്കാണ് ഇതെല്ലാം അനുഭവപ്പെടുന്നത്. അതുകൊണ്ട് tensions and conflicts, പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും ജീവിതത്തിന്‍റെ ഭാഗമായും ജീവന്‍റെ അടയാളങ്ങളായും ​അംഗീകരിക്കണമെന്ന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു.പിരിമുറുക്കവും ജീവിതത്തിന്‍റെ ചെറുതും വലുതുമായ പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് നമ്മെ വളര്‍ത്തുന്നത്. അതിനാല്‍ അവയെ നേരിടാനും അവയെ മറികടക്കുവാനുമുള്ള കരുത്തു സംബാധിക്കുകയുമാണ് നാം അനുദിനം ചെയ്യേണ്ടത്. ജീവിത പ്രശ്നങ്ങളുടെയും പിരിമുറുക്കങ്ങളുടെയും മുന്നില്‍ യുവജനങ്ങള്‍ ഒരിക്കലും പതറരുത്. മറിച്ച്, കരുത്താര്‍ജ്ജിക്കയാണു വേണ്ടത്. അനുദിനം അവയെ നേരിടാനുള്ള ധൈര്യം സംഭരിക്കുക. ജീവിതത്തിന്‍റെ പ്രശ്നങ്ങള്‍, അവ കുടുംബത്തില്‍ നിന്നുള്ളതോ സമൂഹത്തില്‍നിന്നുള്ളതോ ആയാലും അവയെ ഭയന്ന് ഭീരുക്കളായി നാം ഒളിച്ചോŏ   Read More of this news...

Independence Day Message of the Bishop.

  Read More of this news...

മോചനയാത്രയ്ക്ക് ഇന്നു സമാപനം

അങ്കമാലി: എട്ടു ദിവസത്തെ കേരള പര്യടനം പൂര്‍ത്തിയാക്കി കത്തോലിക്ക കോണ്‍ഗ്രസ് മോചനയാത്രയ്ക്ക് ഇന്ന് അങ്കമാലിയില്‍ സമാപനം. ഉച്ചകഴിഞ്ഞ് 2.30നു പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലി, പൊതുസമ്മേളനം എന്നിവയോടെയാണു മോചനയാത്രയ്ക്കു സമാപനമാവുന്നത്. എറണാകുളം- അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും വിപുലമായ ക്രമീകരണം അങ്കമാലിയില്‍ ഒരുക്കിയിട്ടുണ്ട്.തിരുവനന്തപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍നിന്നാരംഭിച്ച മോചനയാത്രകളും എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശുദ്ധ തോമാശ്ളീഹായുടെ തീര്‍ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, കോക്കമംഗലം, പറവൂര്‍ കോട്ടയ്ക്കാവ് എന്നിവിടങ്ങളില്‍നിന്നു വിശുദ്ധന്റെ ഛായാചിത്രങ്ങള്‍ വഹിച്ചുള്ള പ്രയാണങ്ങളും ഉച്ചയ്ക്ക് ഒന്നിന് അങ്കമാലി സെന്റ് ഹോര്‍മീസ് പള്ളിയിലാണ് (കിഴക്കേ പള്ളി) സംഗമിക്കുന്നത്. തുടര്‍ന്നു നടക്കുന്ന റാലി കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഫ്ളാഗ് ഓഫ് ചെയ്യും.കിഴക്കേ പള്ളിയില്‍ നിന്ന് എംസി റോഡിലെ കപ്പേള, എല്‍എഫ് ആശുപത്രി വഴി ടൌണ്‍ ചുറ്റി ആലുവ റോഡിലുള്ള സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൌണ്ടിലെ സമ്മേളനവേദിയിലേക്കാണു റാലി. അതിരൂപതയിലെ ദേവാലയങ്ങളില്‍ നിന്നും മറ്റു സീറോ മലബാര്‍ രൂപതകളില്‍നിന്നും പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. നിശ്ചലദൃശ്യങ്ങളും മേളങ്ങളും പരമ്പരാഗത ക്രൈസ്തവ കലാരൂപങ്ങളും അകമ്പടിയാകും.വൈകുന്നേരം നാലിന് അങ്കമാലി മാര്‍ ലൂയീസ് പഴേപറമ്പില്‍ നഗറില്‍ (സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൌണ്ട്്) നടക്കുന്ന സമാപന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.വി.    Read More of this news...

...
53