News & Events

മോചനയാത്രയുടെ പ്രതിഫലനം സംസ്ഥാനത്തുണ്ടാകും: മോണ്‍. കാര്യാമഠം

കോതമംഗലം: അവഗണിക്കപ്പെടുന്ന ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി കത്തോലിക്കാ കോണ്‍ഗ്രസ് നയിക്കുന്ന മോചനയാത്രയുടെ പ്രതിഫലനം സംസ്ഥാനത്ത് തുടര്‍ന്നും ഉണ്ടാകുമെന്നു കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കാര്യാമഠം. തെക്കന്‍ മേഖലാ മോചനയാത്രയുടെ രൂപതാതല സമാപന സമ്മേളനം കോതമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷക അവഗണന, അഴിമതി തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍ക്കെതിരെ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ശക്തി സംഘടനയ്ക്കുണ്െടന്നും അതിന്റെ പ്രതിഫലനമാണ് വിവിധ സ്ഥലങ്ങളില്‍ യാത്രയ്ക്കു ലഭിക്കുന്ന ആവേശകരമായ സ്വീകരണമെന്നും മോണ്‍. കാര്യാമഠം പറഞ്ഞു. രൂപതാ പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം ആമുഖ പ്രഭാഷണവും ജാഥാ ക്യാപ്റ്റന്‍ വി.വി. അഗസ്റിന്‍ മുഖ്യപ്രഭാഷണവും നടത്തി. വൈസ് ക്യാപ്റ്റന്‍ സാജു അലക്സ്, കോതമംഗലം ഫൊറോന ഡയറക്ടര്‍ ഫാ. മാത്യൂസ് മാളിയേക്കല്‍, രൂപത ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ഇലഞ്ഞിക്കല്‍, ബേബിച്ചന്‍ നിധീരിക്കല്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ജോര്‍ജ് കോയിക്കല്‍, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. വി.യു. ചാക്കോ സ്വാഗതവും കെന്നഡി പീറ്റര്‍ നന്ദിയും പറഞ്ഞു. കോതമംഗലം ഫൊറോന അതിര്‍ത്തിയായ കാരക്കുന്നത്തു നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സമാപന സമ്മേളന വേദിയായ കോതമംഗലം കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡിനു സമീപത്തെ തര്യത് കുഞ്ഞിതൊമ്മന്‍ നഗറിലേക്കു സ്വീകരിച്ചാനയിച്ചത്. കോതമംഗലം, ഊന്നുകല്‍ ഫൊറോനകളുടെ നേതൃത്വത്തില്‍ നടത്തിയ രൂപതാതല സമാപന സമ്മേളനത്തില്‍ വൈദികരും വിവിധ യൂണിറ്റുകളില്‍നിന്നുള്ള ഭാരവാഹികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്   Read More of this news...

New Exarchate in Canada & New Bishop for Adilabad

His Holiness Pope Francis has established the new Exarchate for the Syro-Malabars in Canada, with See in Mississauga, a city in Toronto metropolitan, and St. Thomas the Apostle Church as its Principle Church. His Holiness Pope Francis has appointed Rev. Fr. Jose Kalluvelil, of the Clergy of Palghat, India, as its first Apostolic Exarch, assigning him the ecclesiastical title of 'Titular Bishop of Tabalta". Fr. Jose Kalluvelil was born on 15 November 1955 at Thottuva near Kuravilangad in the Eparchy of Palai. Now his family is settled in St. Peters Parish, Jellipara, in the Eparchy of Palghat. Having completed his minor seminary formation in St. Marys Minor Seminary, Trichur and Major Seminary formation in St. Thomas Apostolic Seminary, Vadavathoor, Kottayam, he was ordained priest on 18 December 1984 for the Eparchy of Palghat. After his ordination he served at Agali, Kuruvampadi, Puliyara, Panthalampadam, Olavakode, Doni, Ottapalam, Kottayi, Kallekad, Cathedral Church, Palakad, Kodunthirapully, Kanjirapuzha, and Mezhukumupara parishes and Boys Homes at Agali and Thavalam. He was also Director of the Eparchial Pastoral Centre, Catechetical Centre and Director of KCSL, besides being one of the Eparchial Consultors. He obtained his Doctorate in Catechesis from the Salesian University, Rome. For the past two years, he was doing pastoral ministry to the Syro-Malabar faithful in Toronto.According to official statistics, there are 35000 Syro-Malabar Christians in Canada. Many priests from various dioceses and religious congregations offer pastoral ministry in the different parishes and mission centres in Canada.An Exarchy is an ecclesiastical administrative set up which is not yet erected as an eparchy, but very similar to it. It can be raised to the status of an eparchy when the number of faithful, parishes and other structures are sufficiently adequate for such a status. Many Syro-Malabar eparchies outside Kerala in India were in the beginning erected as exarchies.The Exarchy of Mississauga in Canada is the first exarchy for the Syro-Malabar faithful outside India.Information regarding the inauguration of the new Exarchy and the Episcopal ordination of the newly appointed Bishop-Exarch will be given later. FR. ANTONY PRINCE PANENGADAN THE NEW SHEPHERD OF THE EPARCHY OF ADILABADHis Holiness Pope Francis has accepted the resignation of H. E. Rt. Rev. Joseph Kunnath, CMI, from the pastoral care of the Eparchy of Adilabad, and has appointed Rev. Fr. Antony Prince Panengaden, of the clergy of Adilabad, as the new Bishop of Adilabad. Fr. Antony Prince Panengadan is appointed the second Bishop of the Syro-Malabar Eparchy of Adilabad in the State of Thelungana. The announcement of this appointment by the Holy Father Pope Francis was made today, on Thursday, 6 August 2015 in the Vatican at 12.00 noon and simultaneously at the Major Archiepiscopal Curia, Mount St. Thomas, Kakkanad and at the Bishop's House, Adilabad, at 3.30 p.m. IST. Major Archbishop George Cardinal Alencherry made this announcement at the Major Archiepiscopal Curia, Mount St. Thomas, Kakkanad, and Bishop Joseph Kunnath, at the Bishop's House, Adilabad. Bishop Joseph Kunnath presented the newly appointed Bishop with the Sash, Pectoral Cross and Ring, after the announcement at the Bishop's House, Adilabad.The Newly appointed Bishop was born on 13 May 1976 in St. Antony's Parish, Arimpoor in the Archeparchy of Trichur. Having done his initial seminary formation in the CMI Congregation, he joined the mission eparchy of Adilabad. He had his philosophical and theological formation at Dharmaram Vidya Kshetram, Bangalore and Ruhalaya Seminary, Ujjain. He was ordained priest on 25 April 2007. Having served at the Adilabad Cathedral Church as Assistant Parish Priest and at Saligaon Parish as its Parish Priest, he left for Rome for Higher Studies. He holds Doctorate in Biblical Theology from the Urbanian University, Rome. Besides Malayalam, he is fluent in English Italian, German, Greek, Syriac, Latin and Telugu. At the time of his appointment, he was serving the eparchy as its Proto-Syncellus and the Cathedral Vicar.The Eparchy of Adilabad was erected on 23 July 1999, with the territory of the Eparchy of Chanda that was in the State of Andhra Pradesh. In the same year on 6 October, Bishop Joseph Kunnath CMI was ordained its first Bishop. The appointment of the new Bishop was necessitated consequent to the resignation of Bishop Joseph Kunnath as required by Canon Law, at the completion of his 75th year of age.There are 40 Eparchial priests serving in the different mission centres of the Eparchy of Adilabad having around 15000 Catholics. Besides, priests (91) and religious brothers including some of them from the Eparchy of Palai and various religious congregations, sisters from many women religions congregations also are engaged in the ministry of evangelization. The eparchy is also actively engaged in the social, charitable and Health care apostolate.Information regarding the Episcopal ordination and enthronement of the newly appointed Bishop will be given later.   Read More of this news...

കാരുണ്യത്തിന്‍റെ വിശുദ്ധവത്സരത്തിനുള്ള ഗീതം Misericordes sicut Pater

കാരുണ്യത്തിന്‍റെ വിശുദ്ധവത്സരത്തിനുള്ള ഗീതം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിട്ടുള്ളതും 2015 ഡിസംബര്‍ 8-മുതല്‍ 2016 നവംബര്‍ 20- തിയതി വരെ ആചരിക്കപ്പെടുന്നതുമായ ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധവത്സരത്തില്‍ ആഗോളസഭയിലെ പൊതുവായ ഉപയോഗത്തിനുവേണ്ടിയാണ് വത്തിക്കാന്‍ പ്രത്യേകഗീതം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇറ്റലിക്കാരനും ഈശോസഭാംഗവുമായ ഫാദര്‍ യുജീനിയ കോസ്തായുടെ വരികള്‍ക്ക് ഇംഗ്ലണ്ടുകാരനും ആരാധനക്രമ സംഗീതവിദഗ്ദ്ധനുമായ പോള്‍ ഇന്‍വൂടാണ് ഈണംപകര്‍ന്നിരിക്കുന്നത്. ഗീതം പരമ്പരാഗ്ത ഗ്രിഗോരിയന്‍ ശൈലിയാണ് അവംലംബിച്ചിരിക്കുന്നത്. 'Misericordes sicut Pater...' എന്ന ലത്തീന്‍ ഭാഷയില്‍ തുടങ്ങുന്ന ഗാനം, 'കരുണനിറഞ്ഞ പിതാവിനെപ്പോല്‍...' എന്ന് മലയാളത്തില്‍ പരിഭാഷചെയ്യാവുന്നതാണ്.മോണ്‍സീഞ്ഞോര്‍ മാസ്സിമോ പളംമ്പേലാ നയിക്കുന്ന വത്തിക്കാന്‍റെ സിസ്റ്റൈന്‍ കപ്പേള ഗായകസംഘം മനോഹരമായി ആലപിച്ചത്, വത്തിക്കാന്‍ റോഡിയോയാണ് റോക്കോര്‍ഡ് ചെയ്തത്. https://www.youtube.com/watch?v=-N0Dto5s9fg&feature=youtu.be&ayoutube  Link വഴിയാണ് ഗാനം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.ജൂബിലി ആഘോഷങ്ങളുടെ സംഘാടക ഉത്തരവാദിത്വം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ(Ponfical Council for New Evangelization) ആഭിമുഖ്യത്തിലാണ് ഗീതം തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.  ഇതേ ഈണത്തോട് ചേര്‍ത്ത് അതതു പ്രാദേശിക ഭാഷകളിലേയ്ക്ക് വിശ്വസ്തമായി മൊഴിമാറ്റംചെയ്യപ്പെട്ടെങ്കില്‍ മാത്രമേ സംഘാടകര്‍ ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കുകയുള്ളൂ എന്ന് വിശുദ്ധവത്സര പാരിപാടികളുടെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ ഫിസിക്കേലാ വത്തിക്കാന്‍ റേ‍ഡിയോയെ അറിയിച്ചു.(William Nellikkal)    Read More of this news...

അള്‍ത്താരയോടു ചേര്‍ന്നുനില്ക്കുന്നവര്‍ ക്രിസ്തുവിനോടും സഹോദരങ്ങളോടും കൂടെനില്ക്കും

അള്‍ത്താരയോടു ചേര്‍ന്നുനില്ക്കുന്നവര്‍ ക്രിസ്തുവിനോടും, അതുവഴി സഹോദരങ്ങളോടും ചേര്‍ന്നുനില്ക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് അള്‍ത്താര ശുശ്രൂഷകരെ ഉദ്ബോധിപ്പിച്ചു.ആഗസ്റ്റ് 4-ം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ സംഗമിച്ച രാജ്യാന്തര അള്‍ത്താര ശുശ്രൂഷകരുടെ സംഗമത്തില്‍ പങ്കെടുത്തുകൊണ്ടു നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.അള്‍ത്താര ശുശ്രൂഷകരായ ബാലികാബാലന്മാര്‍ കര്‍ത്താവിന്‍റെ വിരുന്നുമേശയില്‍ അനുദിനം അവിടുന്നുമായി സംവദിക്കുകയും, അവിടുത്തെ വചനത്താലും ശരീരരക്തങ്ങളാലും പരിപോഷിതരായിത്തീരുന്നു. ക്രിസ്തുവില്‍നിന്നും ലഭിക്കുന്ന ആത്മീയ ശക്തിയാല്‍ അവര്‍ക്ക് അത് ജീവിത പരിസരങ്ങളില്‍ സഹോദരങ്ങളുമായി പിന്നെയും പങ്കുവയ്ക്കുവാനുള്ള കരുത്തു നല്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ, വ്യക്തിഗതമായി വിശ്വാസത്തില്‍ അവരെ വളര്‍ത്തുകയും, അവരെ  സഹോദരങ്ങളിലേയ്ക്ക് സ്നേഹത്തില്‍ ആനയിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്‍റെ പാഠശാലയാണ് അള്‍ത്താര (കര്‍ത്താവിന്‍റെ വിരുന്നുമേശ) യെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.ഏശയാ പ്രവാചകന്‍റെ വിളിയെയും ദൗത്യത്തെയും അധികാരിച്ചാണ് പാപ്പാ അവര്‍ക്ക് സന്ദേശം നല്കിയത് (ഏശയ്യാ 6, 8-13). ദൈവമാണ് ആദ്യം നമ്മെ വിളിക്കുന്നതെന്നും, വിളിയോടു തുറവു കാണിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നവരു‌ടെ ജീവിതങ്ങള്‍ പ്രവാചകന്‍റേതുപോലെ രൂപാന്തരപ്പെട്ട് നവവ്യക്തിത്വങ്ങളായി പരിണമിക്കുമെന്നും അള്‍ത്താര ശുശ്രൂഷകരായ യുവജനങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.എന്നാല്‍ അള്‍ത്താരയില്‍ ക്രിസ്തുവിനോട് ചേര്‍ന്നുനില്കുന്ന കുട്ടികള്‍ പ്രവാചകനെക്കാള്‍ ശ്രേഷ്ഠരും ഭാഗ്യവാന്മാരുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. കാരണം   Read More of this news...

അള്‍ത്താര ശുശ്രൂഷകരുടെ രാജ്യാന്തര സംഗമം

ആഗസ്റ്റ് 4-ാം തിയതി ചൊവ്വാഴ്ച വിശുദ്ധ മരിയ വിയാന്നിയുടെ തിരുനാളില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലാണ് അള്‍ത്താര ശുശ്രൂഷകരുടെ രാജ്യാന്തര സംഗമം നടന്നത്. യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള 12,000-ല്‍പ്പരം അള്‍ത്താര ബാലന്മാരും ബാലികമാരും അവരുടെ സംഘാടകരും പങ്കെടുത്തു. പാപ്പാ ഫ്രാന്‍സിസ് അവരെ അഭിവാദ്യംചെയ്ത് സന്ദേശം നല്കി.ഒരു ദിവസം മുഴുവനും പ്രഭാഷണങ്ങള്‍ ശ്രവിച്ചും, പ്രാര്‍ത്ഥിച്ചും, ഗാനങ്ങള്‍ ആലപിച്ചും വത്തിക്കാനി‍ല്‍ത്തന്നെ ചിലവഴിച്ച പന്തീരായിരത്തിലേറെ വരുന്ന യുവജനങ്ങളുടെ പക്കലേയ്ക്ക് ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-മണിയോടെ പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേര്‍ന്നു.പേപ്പല്‍ വസതി സാന്താമാര്‍ത്തിയില്‍നിന്നും തുറന്ന പേപ്പല്‍ വാഹനത്തില്‍ അള്‍ത്താര ശുശ്രൂഷകരെ അഭിവാദ്യംചെയ്തുകൊണ്ടാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തെ ചത്വരത്തില്‍ ഒരുക്കിയ താല്‍ക്കാലിക വേദിയിലേയ്ക്കാണ് പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കായി പാപ്പാ ആഗതനായത്. ഒരോ രാജ്യത്തിന്‍റെയും പതാകള്‍ ഏന്തിയും തങ്ങളുടെ കൂട്ടായ്മയുടെ പ്രത്യേക വര്‍ണ്ണവസ്ത്രങ്ങളും ടി-ഷേര്‍ട്ടുകളും അണിഞ്ഞ ബാലികാബാലന്മാര്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ആനന്ദഭരിതരും ആവേശഭരിതരുമായി. അവര്‍ ആര്‍ത്തിരമ്പി പത്രോസിന്‍റെ പിന്‍ഗാമിയെ തങ്ങളുടെ സംഗമത്തിലേയ്ക്ക് വരവേറ്റു.പ്രാര്‍ത്ഥനാ ശുശ്രഷയ്ക്ക് ആമുഖമായി "കര്‍ത്താവേ, ഞാനിതാ വരുന്നു. എന്നെ അങ്ങ് അയക്കേണമേ..." എന്ന ഏശയ പ്രവാചകന്‍റെ സമര്‍പ്പണത്തിന്‍റെ വാക്കുകള്‍ സമ്മേളനം ആവേശത്തോടെ ഏറ്റുപാടി (ഏശയ 6, 8).  അള്‍ത്താര ശുശ്രൂഷകരുടെ രാജ്യാന്തര തലത്തിലുള്ള ഒന്‍പതാമത് തീര്‍ത്ഥാടനത്തിന്‍റെ ആപ്തവാക്യമായിരുന്നു ദൈവിക ആഹ്വാനത്തോടു   Read More of this news...

Elder bother of Rev Fr Abraham Cheripuram passed away.

  Read More of this news...

റവ.ഡോ.ചാക്കോ പുത്തന്‍പുരയ്ക്കല്‍ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് പ്രസിഡന്റ്

ആലുവ: പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫി പ്രസിഡന്റായി റവ.ഡോ.ചാക്കോ പുത്തന്‍പുരയ്ക്കല്‍ നിയമിതനായി. മംഗലപ്പുഴ സെമിനാരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വത്തിക്കാനില്‍നിന്നുള്ള നിയമന ഉത്തരവ് അറിയിച്ചു. മൂന്നാര്‍ പുത്തന്‍പുരയ്ക്കല്‍ തങ്കച്ചന്‍-ക്ളാര ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂന്നാമത്തെ മകനാണു റവ.ഡോ.ചാക്കോ. ബൈബിള്‍ ദൈവശാസ്ത്ര മേഖലകളില്‍ അറിയപ്പെടുന്ന ഗ്രന്ഥകാരന്‍ കൂടിയാണ് ഇദ്ദേഹം.    Read More of this news...

മോചന യാത്രയ്ക്കു കാഞ്ഞിരപ്പള്ളിയില്‍ ഉജ്വല സ്വീകരണം

കാഞ്ഞിരപ്പള്ളി: കര്‍ഷക അ വകാശ നിഷേധങ്ങള്‍ക്കെതിരേ ശ ക്തമായി പോരാടണമെന്നു കാ ഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. മാത്യു പായിക്കാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്റെ നേതൃത്വത്തില്‍ തിരുവന ന്തപുരത്ത് നിന്നാരംഭിച്ച തെക്കന്‍ മേഖല മോചനയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ നല്‍കിയ രൂപതാതല സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോഹന വാഗ്ദാനങ്ങള്‍ നല്‍കി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ എന്നും ക ര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. പ്രതീക്ഷയറ്റ കര്‍ഷകര്‍ക്ക് മോച നയാത്ര പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. സമസ്ത കാര്‍ഷിക വിളകളുടെയും വിലയിടിഞ്ഞ് കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്ന കാലഘട്ടത്തില്‍ കത്തോ ലിക്കാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മോചന യാത്രയ്ക്ക് ഏറെ പ്രസക്തിയുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപതാപ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ രൂപത ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി, ഫാ. സുനില്‍ ഇലവനാമുക്കട, ഫാ. തോമസ് തെക്കേമുറി, ഫാ. ബോബി വടയാറ്റുകുന്നേല്‍, ഫാ. മാത്യു വള്ളിപ്പറമ്പില്‍, ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍, എം.ഡി. ജോസഫ് മണ്ണിപ്പറമ്പില്‍, ജയിംസ് പെരുമാകുന്നേല്‍, റെജി കൊച്ചുകരിപ്പാപ്പറമ്പില്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, ആന്‍സമ്മ തോമസ് മടുക്കക്കുഴി, എബ്രഹാം മാത്യു പന്തിരുവേലില്‍, ജോളി ഡൊമിനിക്, സെലിന്‍ സിജോ, മഹേഷ് ചെത്തിമറ്റം, പി.കെ. ഏബ്രഹാം പാത്രപാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റന്‍ വി.വി. അഗസ്റിന്‍ മറുപടി പ്രസംഗം നടത്തി.    Read More of this news...

AKCC Rally on Friday in Kothamangalam Diocese

  Read More of this news...

PGDCFT Course in POC starts on August 10

  Read More of this news...

CCEO Silver Jubilee Meeting

  Read More of this news...

Catholic Historians' Meeting

  Read More of this news...

Award for Rev Fr George Kurukkoor

  Read More of this news...

Mother of Mar John Vadakkel, Bijnor, passed away

  Read More of this news...

Rev. Sr. Gracia(77) MSJ passed away.

  Read More of this news...

POC Bible for the Deaf and Dumb

Source:Deepika 05/08/2015   Read More of this news...

ക്രിസ്തു തരുന്ന ജീവഭോജ്യത്തെക്കുറിച്ച് പാപ്പാ

ആഗസ്റ്റ് 2-ാം തിയതി ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിലെ ആറാം അദ്ധ്യായഭാഗമാണ് (യോഹ. 6, 24-35) പാപ്പാ ചിന്താവിഷയമാക്കിയത്. അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയ ക്രിസ്തുവിനെ ജനങ്ങള്‍ അന്വേഷിച്ചിറങ്ങുന്നു. അവര്‍ കഫര്‍ണാം എന്ന സ്ഥലത്ത് അവിടുത്തെ കണ്ടെത്തി. തന്നെ ഇത്രയേറെ താല്പര്യത്തോടെ ജനങ്ങള്‍ അന്വേഷിക്കുന്നതിന്‍റെ കാരണം അവിടുത്തേയ്ക്കു പിടികിട്ടി. ക്രിസ്തു അത് അവരോട് തുറന്നടിക്കുന്നു : നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത് (ദൈവരാജ്യത്തിന്‍റെ) അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, മറിച്ച് ഭക്ഷിക്കാന്‍ നിറയെ അപ്പം ലഭിച്ചതുകൊണ്ടാണ് (യോഹ. 6, 26). തീര്‍ച്ചയായും അവര്‍ അവിടുത്തെ അന്വേഷിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അവിടുന്ന്  അത്ഭുതകരമായി അവര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ച് അവരുടെ വിശപ്പ് അടക്കിയതുകൊണ്ടാണ്.അനേകര്‍ക്കുവേണ്ടി മുറിക്കപ്പെടേണ്ട ജീവന്‍റെ അപ്പമാണ് ക്രിസ്തു - എന്ന ആശയം ജനങ്ങള്‍ക്ക് മനസ്സിലായില്ല. 'അനേകര്‍ക്കായി' എന്നുള്ള ക്രിസ്തുവിന്‍റെ പ്രയോഗം അവിടുത്തെ അളവില്ലാത്ത സ്നേഹം പ്രതിഫലിപ്പിക്കുന്ന പ്രയോഗമാണ്. എന്നാല്‍ ജനങ്ങളാവട്ടെ ദാനം ചെയ്തവനെക്കാള്‍, ദാനം കിട്ടിയ അപ്പമാണ് വിലമതിക്കുന്നത്. ഈ വിധത്തിലുള്ള അവരുടെ ആത്മീയ അന്ധത അകറ്റി, ദൈവികദാനത്തിന്‍റെ സ്രോതസ്സായ ക്രിസ്തുവിലേയ്ക്ക് ജനങ്ങളെ പിന്‍തിരിപ്പിക്കാന്‍ അവിടുന്നു ശ്രമിക്കുന്നു. നശ്വരമായ അപ്പത്തിനും വസ്ത്രത്തിനും തൊഴിലിനും വേതനത്തിനും മാത്രമായി ജീവിക്കുന്ന കാഴ്ചപ്പാടു മാറ്റി,  അനശ്വരവും നിലനില്ക്കുന്നതുമായവ അന്വേഷിക്കണമെന്ന് ക്രിസ്തു   Read More of this news...

പാപ്പാ ഫ്രാന്‍സിസിന്‍റെ യുഎസ് സന്ദര്‍ശന0

സെപ്തംബര്‍ 23-മുതല്‍ 27-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അമേരിക്ക സന്ദര്‍ശനം. ഫിലാഡെല്‍ഫിയായില്‍ അരങ്ങേറുന്ന ആഗോള കുടംബ സംഗമത്തെ 27-ന് അഭിസംബോധ ചെയ്യുകയാണ് പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷൃം. Laudato Si' അങ്ങേയ്ക്കു സ്തുതി!പാപ്പായുടെ പുതിയ ചാക്രിക ലേഖനം മുതലാളിത്തത്തെ എതിര്‍ക്കുന്നു എന്ന പേരില്‍ റിപ്പബ്ളിക്കന്‍ അനുഭാവികളുടെ വിമര്‍ശനവും പ്രതിഷേധവും പാപ്പാ ഫ്രാന്‍സിസിന് എതിരെ അമേരിക്കയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായി അമേരിക്കന്‍ മണ്ണില്‍ കാലുകുത്തുന്ന മനുഷ്യസ്നേഹിയായ പാപ്പാ ബര്‍ഗോളിയോയെ കേള്‍ക്കുവാനും കാണുവാനും പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ഒരുങ്ങുകായണെന്ന് വൈറ്റ് ഹൗസിന്‍റെ മാധ്യമ സെക്രട്ടറി ഷിലംഗര്‍ നിരീക്ഷിച്ചു.- വൈറ്റ് ഹൗസിലെ സ്വീകരണം, - പ്രസിഡന്‍റ് ഒബാമയുമായുള്ള കൂടിക്കാഴ്ച,- അമേരിക്കയിലെ മെത്രാന്മാരുമായി വാഷിംങ്ടണില്‍വച്ചുള്ള കൂടിക്കാഴ്ച,- കോണ്‍ഗ്രസ്സിനെ അഭിസംബോധനചെയ്യുന്നത്,-  വാഷിംങ്ടണിലെ വിശുദ്ധ പാട്രിക്കിന്‍റെ കത്തീ‍ഡ്രല്‍ സന്ദര്‍ശനവും ഭവനരഹിതരുമായുള്ള കൂടിക്കാഴ്ചയും.- വാഴ്ത്തപ്പെട്ട ജൂനിപ്പര്‍സെറായുടെ വിശുദ്ധപദപ്രഖ്യാപനവും സമൂഹബലിയര്‍പ്പണവും..- സന്ന്യസ്തരും വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച ന്യൂയോര്‍ക്കില്‍വച്ച്, - World Trade Center-ന്‍റെ പുതിയ മന്ദിരത്തില്‍വച്ച് ഇതര മതനേതാക്കളുമായുള്ള കൂടിക്കാഴ്ച, - മെത്രാന്മാര്‍, സന്ന്യസ്തര്‍, വൈദികര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കൊപ്പമുള്ള ദിവ്യബലി.- കുടിയേറ്റക്കാരും അവരുടെ കുടുംബങ്ങളുമായുള്ള നേര്‍ക്കാഴ്ച,- ഫിലാഡെല്‍ഫിയയില്‍ ആഗോളകുടുംബങ്ങളുടെ പ്രതിനിധി കൂട്ടായ്മയ്ക്കൊപ്പം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി, - മതസ്വാതന്ത്ര്&#   Read More of this news...

Participants in the Eparchial Assembly 2015

  Read More of this news...

ലോക യുവജന മാമാങ്കത്തിന് വന്‍ ബുക്കിങ്ങ്

ലോക യുവജനമേളയ്ക്കുള്ള ബുക്കിങ്ങിന്‍റെ ഉദ്ഘാടനദിനത്തില്‍ 45000 പേര്‍ റെജിസ്റ്റര്‍ ചെയ്തെന്ന്, അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പ്രസ്താവിച്ചു.ജൂലൈ 26-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് 2016-ല്‍ പോളണ്ടിലെ ക്രാക്കോയില്‍ അരങ്ങേറാന്‍ പോകുന്ന ലോകയുവജനമേളയ്ക്കുള്ള ബുക്കിങിന്‍റെ ഉദ്ഘാടനം ഇന്‍റര്‍നെറ്റുവഴി പാപ്പാ ഫ്രാന്‍സിസ് പ്രതീകാത്മകമായി നിര്‍വ്വഹിച്ചത്.തന്‍റെതന്നെ പേര് ഐ-പാടിലൂടെ റെജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് മേളയുടെ ഔപചാരികമായ ഉദ്ഘാടനകര്‍മ്മം പാപ്പാ വത്തിക്കാനില്‍ നിര്‍വ്വഹിച്ചത്.250 ഗ്രൂപ്പുകളുടെയും 300 സന്നദ്ധസേവകരായ യുവജനങ്ങളുടെയും ബുക്കിങുകളുടെ ആകത്തുകയാണ് പ്രഥമദിനത്തിലെ 45,000 പേരുടെ ബുക്കിങ്ങെന്ന് സംഘാടകര്‍ അറിയിച്ചു.2016 ജൂലൈ 21-മുതല്‍ 27-വരെ തിയതികളിലാണ് പോളണ്ടിലെ ക്രാക്കോ നഗരത്തില്‍ 31-ാമത് ലോക യുവജനമേള നടക്കുവാന്‍ പോകുന്നത്. മേളയുടെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മനാട്ടില്‍ അത് അരങ്ങേറുന്നുവെന്ന പ്രത്യേകതയാണ് ഈ വര്‍ദ്ധിച്ച ബുക്കിങ് നിരക്കിനു കാരണമെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.മാത്രമല്ല പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന മേളയ്ക്ക് ഇക്കുറി  റെക്കോര്‍ഡു പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നതെന്നും, കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷം ലോകയുവതയുടെതന്നെ ജൂബിലവര്‍ഷമായി മാറുമെന്നുമാണ് തന്‍റെ പ്രത്യാശയെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവനയില്‍ വെളിപ്പെടുത്തി.'കാരുണ്യമുള്ളവര&   Read More of this news...

കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷം പരിപാടികള്‍

ജൂലൈ 30-ാം തിയതി വ്യാഴാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിട്ടുള്ള ദൈവിക കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ വിശദാംശങ്ങള്‍ അറിയിക്കുന്ന കലണ്ടര്‍ വത്തിക്കന്‍ പ്രസിദ്ധപ്പെടുത്തിയത്.2015 ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ നാഥയുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ജൂബിലി കവാടം പാപ്പാ ഫ്രാന്‍സിസ് തുറക്കുന്നതോടെ ജൂബിലി വര്‍ഷത്തിന് തുടക്കമാകും. 2016 നവംബര്‍ 20-ാം തിയതി ക്രിസ്തുരാജന്‍റെ തിരുനാളില്‍ ജൂബിലി ആചരണത്തിന് തിരശ്ശീല വീഴും.-ഡിസംബറില്‍, ലോകത്തെ മറ്റു ഭദ്രാസന ദേവാലയങ്ങളിലെ  ജൂബിലി  കവാടങ്ങളുടെ ഔദ്യോഗികമായ തുറക്കല്‍. - ഫെബ്രുവരിയില്‍കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുനാളി‍ല്‍ സന്ന്യസ്തരുടെ വര്‍ഷാചരണത്തിന്‍റെ സമാപനം. - മാര്‍ച്ചില്‍: കാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവരുടെ ജൂബിലി സംഗമം.-ഏപ്രില്‍: ദൈവികകാരുണ്യത്തിന്‍റെ ആധ്യാത്മികതയുടെ ജൂബിലി അനുസ്മരണം. ബാലികാബാലന്മാരുടെ ജൂബിലി ആഘോഷം. - മെയ്:  ദിവ്യകാരുണ്യ ശുശ്രൂഷകരുടെ ജൂബിലി. - ജൂണില്‍തിരുഹൃദഭക്തിയുടെ സ്ഥാപനത്തിന്‍റെ 160-ാം വാര്‍ഷികാഘോഷം. - ജൂലൈ മാസത്തില്‍ ലോകയുവതയുടെ ജൂബിലിയാഘോഷം, പോളണ്ടിലെ ക്രാക്കോയില്‍. - സെപ്തംബറില്‍ കാരുണ്യത്തിന്‍റെ അമ്മയായ കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ പ്രത്യേക അനുസ്മരണം.തൊഴിലാളികളുടെയും സന്നദ്ധസേവകരുടെയും ജൂബിലി. പിന്നെ മതാദ്ധ്യാപകരുടെ ജൂബിലിയാചരണം. - ഒക്ടോബര്‍ ജപമാല മാസത്തില്‍മരിയന്‍ ജൂബിലി. - നവംബറില്‍ തടവറയില്‍ കഴിയുന്നവര്‍ക്കുള്ള കാരുണ്യത്തിന്‍റെ ദിനാചരണം. ജൂബിലി കവാടങ്ങളുടെ ഔദ്യോഗികമായ അടയ്ക്കല്‍. ക്രിസ്തുരാജന്‍റെ തിരുനാളില്‍  ജൂബിലിയുടെ ഔദ്യോഗിക സമാപനം വത്തിക്കാനില്‍ പ   Read More of this news...

Eparchial Assembly Concludes

  Read More of this news...

AKCC Rally

  Read More of this news...

Anti- Constitutional

  Read More of this news...

Basic Counselling Course Inaugurated

  Read More of this news...

അബ്ദുള്‍ കലാമിന് കേരള സഭയുടെ ആദരാഞ്ജലി!

മരണംവരെ നന്മയുടെ ദര്‍ശനം രാഷ്ട്രത്തിന് നല്കിയ മഹാനുഭാവനായിരുന്നു അന്തരിച്ച മുന്‍പ്രസിഡന്‍റ് അബ്ദുള്‍ കാലാമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ കൂടിയായ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ചെയര്‍മാന്‍, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവിച്ചു.ജൂലൈ 27-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം  ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ (IIM Shillong) വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണം നല്കവെ അനുഭവപ്പെട്ട  ഹൃദയാഘാതത്തെ തുടര്‍ന്നാണ് അബ്ദുള്‍ കലാം അന്തരിച്ചത്.83-വയസ്സുവരെയ്ക്കും കര്‍മ്മധീരനായി ജീവിച്ച രാഷ്ട്രത്തിന്‍റെ മുന്‍പ്രഥമ പൗരനെ അനുസ്മരിച്ചുകൊണ്ട് കൊച്ചിയിലെ സഭയുടെ ആസ്ഥാനമായ പി.ഒ.സിയില്‍നിന്നും ജൂലൈ 28-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ മാധ്യമ പ്രസ്താവനയിലാണ്  കര്‍ദ്ദിനാള്‍ ക്ലീമിസ് ഇങ്ങനെ പ്രസ്താവിച്ചത്.ജീവിതത്തില്‍ വലിയ സ്ഥാനങ്ങളുടെ സാക്ഷാത്ക്കാരത്തിന് കുറുക്കുവഴികളില്ലെന്ന് സ്വന്തം ജീവിതംകൊണ്ട് പഠിപ്പിച്ച കര്‍മ്മയോഗി, അബ്ദുള്‍ കലാം 20 വര്‍ഷക്കാലം തിരുവനന്തപുരത്തെ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചതും പലവട്ടം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളതും കര്‍ദ്ദിനാള്‍ ക്ലീമിസ് ആദരവോടെ പ്രസ്താവനയില്‍ അനുസ്മരിച്ചു.  (Source: Vatican Radio, William Nellikkal)   Read More of this news...

Theme Song of the Eparchial Assembly

  Read More of this news...

പങ്കുവയ്ക്കലിന്‍റെ സംസ്കൃതി

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം പ്രതിപാദിക്കുന്ന ക്രിസ്തു അപ്പം വര്‍ദ്ധിപ്പിച്ച സംഭവമാണ് ഇന്നത്തെ ധ്യാനവിഷയം (യോഹ. 6,1-15). അവിടുന്ന് ഗലീലിയാ തടാകതീരത്തെ മലംപ്രദേശത്തായിരുന്നു നിന്നിരുന്നത്. വലിയൊരു ജനാവലി ചുറ്റും കൂടി. അവിടുന്ന് നല്കിയ അത്ഭുത രോഗശാന്തികളാണ് ഇത്രയേറെ ജനങ്ങളെ അവിടുത്തെ സന്നിധിയില്‍ എത്തിച്ചത് (v.2). ദൈവിക കാരുണ്യത്താല്‍ അവിടുന്ന് അവരുടെ ശാരീരികവും ആത്മീയവുമായ നിരവധി ആലസ്യങ്ങള്‍ അകറ്റിയിരുന്നു. എന്നാല്‍ ക്രിസ്തു സൗഖ്യദായകന്‍ മാത്രമല്ല, അവിടുന്ന് ഗുരുനാഥന്‍ കൂടിയാണെന്ന് പാപ്പാ ആമുഖമായി പ്രഭാഷണത്തില്‍ പ്രസ്താവിച്ചു : അതുകൊണ്ടാണ് അവിടുന്ന് ജനങ്ങളെ പഠിപ്പിക്കുന്നതിന് ദൈവികതയുടെ പരിവേഷമായ ഉന്നതപീഠങ്ങളില്‍ - മലമുകളില്‍ - നിലയുറപ്പിച്ചത്. എന്താണ് താന്‍ ചെയ്യുന്നതെന്ന് നല്ല ധാരണയുള്ള ക്രിസ്തു ശിഷ്യന്മാരെ പരീക്ഷിക്കുന്നതിന്  ചുറ്റുമുള്ള വലിയ പുരുഷാരത്തിന് എന്തെങ്കിലും ഭക്ഷിക്കുവാന്‍ കൊടുക്കണമെന്ന് അവശ്യപ്പെട്ടു.  ഇത്രയും പേര്‍ക്കായി 200 ദാനാറായ്ക്ക് അപ്പം വാങ്ങിയാലും അത് ഒന്നും ആകില്ലെന്നായിരുന്നു ശിഷ്യന്മാരുടെ പ്രതികരണം.ശിഷ്യന്മാരുടെ കമ്പോള മനസ്ഥിതിക്ക് വിരുദ്ധമായി പങ്കുവയ്ക്കലിന്‍റെ യുക്തിയും സംസ്ക്കാരവുമാണ് കാണുന്നത്. അപ്പോള്‍ കൈവശം അഞച് അപ്പവും രണ്ടു മീനുമുള്ള ബാലനെ സൈമണ്‍ പത്രോസിന്‍റെ സഹോദരന്‍, അന്ത്രയോസ് കണ്ടെത്തി. എന്നാല്‍ ഇത്ര വലിയ പുരുഷാരത്തിന് ഇതെന്താവാനാണെന്ന് ആക്ഷേപരൂപേണ അന്ത്രയോസു പറഞ്ഞു (v.9). എന്നാല്‍ ക്രിസ്തു പ്രതീക്ഷിച്ചത് അതുതന്നെയാണ്. അത് അവരുടെ വിശ്വാസരാഹിത്യമായിരുന്നു! ജനാവലിയെ അവിടെ ഇരുത്തുവാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. എന്നിട്ട് അപ്പവും മീനുമെടുത്ത്, പിതാവിന് കൃതജ്ഞതാ സ്തോത്രംചൊല്!   Read More of this news...

ലോകയുവജന മേള റെജിസ്ട്രേഷന്‍ ആരംഭിച്ചു

ജൂലൈ 26-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പോളണ്ടിലെ ക്രാക്കോയില്‍ 2016 ജൂലൈ 21-മുതല്‍ 31-വരെ അരങ്ങേറുന്ന മേളയുടെ റെജിസ്ട്രേഷന്‍ പാപ്പാ ഫ്രാന്‍സിസ് ഉത്ഘാടനംചെയ്തത്.  പ്രതീകാത്മകമായി ഇന്‍റെര്‍നെറ്റിലൂടെ തന്‍റെ പേര് ആദ്യം റെജിസ്റ്റര്‍ ചെയ്തുകൊണ്ട് മേളയുടെ ഔദ്യോഗിക ബുക്കിംഗ്, അല്ലെങ്കില്‍ റജീസ്ട്രേഷന്‍ ഉത്ഘാടനം ചെയ്യപ്പെടുകയാണെന്ന് പാപ്പാ പ്രഖ്യാപിച്ചു.31-ാമത് ലോക യുവജന മേളയുടെ സന്നദ്ധസേവകരായ രണ്ടുപേരുടെ - ഒരു പോളണ്ടുകാരി യുവതിയുടെയും ഇറ്റലിക്കാരന്‍ യുവാവിന്‍റെയും-  സാന്നിദ്ധ്യത്തിലാണ് പാപ്പാ പ്രതീകാത്മകമായ ഉത്ഘാടനം  നിര്‍വ്വഹിച്ചത്. മേളയുടെ ഔദ്യോഗിക ചിഹ്നമുള്ള ടി-ഷേര്‍ട്ട് അണിഞ്ഞ് സന്നിഹിതരായിരുന്ന യുവാവും യുവതിയും ചത്വരത്തിലെ വന്‍ജനക്കൂട്ടത്തോടു ചേര്‍ന്ന് പാപ്പായുടെ പ്രതീകാത്മകമായ റെജിസ്ട്രേഷന്‍ ​​അംഗീകരിച്ചുകൊണ്ട് ഹസ്താരവും മുഴക്കി. യുവജനമേളയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.ആഗോളസഭ ആചരിക്കുന്ന 'കാരുണ്യത്തിന്‍റെ വിശുദ്ധ വത്സര'ത്തില്‍ തന്നെയാണ് യുവജന മഹോത്സവവും അരങ്ങേറുന്നത്. 'കരുണയുള്ളവര്‍ അനുഗ്രഹീതരാകുന്നു, എന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും', (മത്തായി 5,7), എന്ന സുവിശേഷ സൂക്തം ആപ്തവാക്യമാക്കിക്കൊണ്ടാണ് യുവജനങ്ങള്‍ പോളണ്ടിലെ ക്രാക്കോയില്‍ സംഗമിക്കുവാന്‍ പോകുന്നത്. ആചരിക്കാന്‍ ഒരുങ്ങുന്ന യുവജനോത്സവം ദൈവികകാരുണ്യത്തിന്‍റെ ജൂബിലിയാവട്ടെ, മഹോത്സവമാവട്ടെ എന്ന് പാപ്പാ ആശംസിച്ചു. ഒപ്പം ലോകയുവതയെ ആ മഹാസംഗമത്തിലേയ്ക്ക് ക്ഷണിക്കുകയും, പങ്കെടുക്കുന്ന സകലര്‍ക്കും അവരുടെ സമൂഹങ്ങള്‍ക്കും കൃപയുടെയും അനുഗ്രഹത്തിന്‍റെയും അവസരമാവട്ടെ, എന്ന് പാപ്പാ ആശംസിക്കുക!   Read More of this news...

Speech of Major Archbishop at the Eparchial Assembly

  Read More of this news...

ജീവിത സായാഹ്നങ്ങളിലും ജീവന്‍ ആദരിക്കപ്പെടണമെന്ന്പാപ്പാ

ജീവിത സായാഹ്നങ്ങളിലും ജീവന്‍ ആദരിക്കപ്പെടണമെന്ന് ഇംഗ്ലണ്ടിലെ ProLife  പ്രസ്ഥാനത്തിന് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ​അയച്ചു.ജീവന്‍ അതിന്‍റെ എല്ലാ ഘട്ടങ്ങളിലും പരിരക്ഷിക്കപ്പെടണമെന്നും, ജീവിതാന്ത്യത്തില്‍ എത്തുമ്പോഴും അതിനെ അംഗീകരിക്കുവാനും, മരണംവരെ അതിനെ പരിചരിക്കുവാനും പിന്‍തുണയ്ക്കുവാനും സാധിക്കണമെന്നും  പാപ്പാ ആഹ്വാനംചെയ്തു.ഒരിക്കലും നശിപ്പിക്കുവാനോ ഉപേക്ഷിക്കുവാനോ പാടില്ലാത്ത ദൈവിക ദാനമാണ് ജീവനെന്നും, അത് എന്നും പരിരക്ഷിക്കുകയും, അവസാനഘട്ടത്തില്‍ അല്ലെങ്കില്‍ പ്രായമാകുമ്പോള്‍ അതിന്‍റെ ബലഹീനതകളെ അംഗീകരിച്ചുകൊണ്ടും മരണംവരെ ജീവനെ പിന്‍തുണയ്ക്കണമെന്നുമാണ് പാപ്പാ സന്ദേശത്തിലൂടെ അനുസ്മരിപ്പിച്ചത്.   Read More of this news...

മനുഷ്യനെയും പരിസ്ഥിതിയെയും വേറിട്ടു കാണരുതെന്ന് പാപ്പാ

മനുഷ്യനെയും പരിസ്ഥിതിയെയും വേര്‍തിരിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. വത്തിക്കാനില്‍ സംഗമിച്ച നഗരസഭാദ്ധ്യക്ഷന്മാരുടെ ആഗോള സംഗമത്തെ അഭിസംബോധനചെയ്തുകൊണ്ടു സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.പരിസ്ഥിതിയോട് അനുഭാവമുള്ള മനോഭാവം മനുഷ്യരോടു തന്നെ അനുഭാവവും സ്നേഹമുള്ള മനോഭാവമാണെന്നും, പരിസ്ഥിതിയുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യനാണെന്നും പാപ്പാ പ്രസ്താവിച്ചു. പരിസ്ഥിതി പൂര്‍ണ്ണമാകുന്നത് മനുഷ്യന്‍ അതിന്‍റെ ഭാഗമാകുകയും, അതിന്‍റെ കേന്ദ്രസ്ഥാനത്ത് ജീവിക്കുകയും ചെയ്യുന്നതുകൊണ്ടാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. ഈ സാഹചര്യത്തില്‍ തന്‍റെ പുതിയ പ്രബോധനം, Laudato Si' അങ്ങേയ്ക്കു സ്തുതി! ഒരു സാമൂഹ്യപ്രബോധനമാണെന്നും, ഈ അര്‍ത്ഥത്തില്‍ അതൊരു പരിസ്ഥിതി സംബന്ധിയായ പ്രബോധനമല്ലെന്നുx പ്രഭാഷണത്തില്‍ പാപ്പാ മേയര്‍മാരെ ധരിപ്പിച്ചു. പരിസ്ഥിതിയെ ഉപയോഗിക്കുന്നതു മനുഷ്യനാണ്. അത് മോശമായും സ്വാര്‍ത്ഥമായും ഉപയോഗിച്ചാല്‍ അതനുസരിച്ച് പ്രകൃതി വികൃതമാകുകയും, അത് മനുഷ്യന് എതിരാവുകയും ചെയ്യുന്നതാണ് കാലാവസ്ഥാവ്യതിയാനവും, ആഗോളതാപനവുമെന്ന് പാപ്പാ വിശദീകരിച്ചു.മേയര്‍മാരെ ഈ സമ്മേളനത്തിലേയ്ക്ക് വിളിക്കുവാനുള്ള പ്രത്യേക കാരണം തുടര്‍ന്ന് പാപ്പാ വ്യക്തമാക്കി. കാരണം പരിസ്ഥിതി വിനാശത്തിന്‍റെ കെടുതികള്‍മൂലം ഗ്രാമങ്ങള്‍ വാസയോഗ്യമല്ലാതാകുമ്പോള്‍ മനുഷ്യന്‍ വന്‍നഗരങ്ങളിലേയ്ക്കാണ് കുടിയേറുന്നത്.     Read More of this news...

New Bishop for Satna, Rev. Dr. Joseph Kodakallil

മധ്യപ്രദേശിലെ സീറോമലബാര്‍ രൂപതയായ സത്നായുടെ മൂന്നാമത്തെ മെത്രാനായി റവ.ഡോ. ജോസഫ് കൊടകല്ലില്‍ നിയമിക്കപ്പെട്ടു. ഇതു സംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയൂടെ പ്രഖ്യാപനം ബുധനാഴ്ച റോമന്‍ സമയം ഉച്ചയ്ക്ക് 12 നു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 3.30ന് കാക്കനാട് സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ കൂരിയായിലൂം സത്നാ ബിഷപ് ഹൌസിലും പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു വര്‍ഷത്തെ ശുശ്രൂഷയ്ക്കു ശേഷം ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ വിരമിച്ച ഒഴിവിലേക്കാണു റവ. ഡോ. ജോസഫ് കൊടകല്ലില്‍ നിയമിതനായത്. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സത്നാ രൂപതാ ആസ്ഥാനത്ത് രൂപത അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ് മംഗലപ്പിള്ളിയുമാണു നിയമനപ്രഖ്യാപനം അറിയിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. സത്നാ രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയകിഴക്കേലും കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരും പങ്കെടുത്തു. 1965 ഡിസംബര്‍ 18നു കോതമംഗലം രൂപതയിലെ പോത്താനിക്കാട് ഇടവകയിലാണ് പുതിയ ഇടയന്റെ ജനനം. മേലമ്പാറയിലെ ദീപ്തിഭവന്‍, റീവാ ക്രിസ്തു വിദ്യാനികേതന്‍ എന്നിവിടങ്ങളില്‍ മൈനര്‍ സെമിനാരി പഠനം നടത്തി റാഞ്ചി സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍ തത്വശാസ്ത്രവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി 1991 ഡിസംബര്‍ 31നു സത്നാ രൂപതയ്ക്കുവേണ്ടി പൌരോഹിത്യം സ്വീകരിച്ചു. മധ്യപ്രദേശിലെ റീവായില്‍ മൂന്നു വര്‍ഷം ഇടവകവികാരിയായി ശുശ്രൂഷ ചെയ്ത ശേഷം വടവാതൂര്‍   Read More of this news...

Prayerful Greetings to the Bishop-Elect of Satna, our 7th Missionary Bishop.

കൊച്ചി: സത്നാ രൂപതയുടെ മഹത്തായ സേവനവഴികളില്‍ ദീര്‍ഘകാലം സഹയാത്രികനായതിന്റെ ആവേശവും അഭിമാനവുമായാണ് റവ. ഡോ. ജോസഫ് കൊടകല്ലില്‍ പുതിയ നിയോഗമേല്‍ക്കുന്നത്. സെമിനാരി പഠനകാലം മുതല്‍ മൂന്നു പതിറ്റാണ്ടിലേറെ സത്നായുടെ മിഷന്‍ പ്രവര്‍ത്തനചൈതന്യം അറിഞ്ഞും അനുഭവിച്ചും പകര്‍ന്നുനല്‍കിയും മുന്നേറിയതിന്റെ തിളക്കം ഇടയവഴികളില്‍ പ്രകാശമാകും. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മേലമ്പാറയിലെ ദീപ്തിഭവനിലാണു സെമിനാരി പഠനം ആരംഭിക്കുന്നതെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് 1982 മുതല്‍ സത്നായിലെ റീവായിലുള്ള ക്രിസ്തു വിദ്യാനികേതനിലായിരുന്നു തുടര്‍പരിശീലനം. റാഞ്ചി സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ തത്വശാസ്ത്രവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി 1991 ഡിസംബര്‍ 31ന് സത്നാ രൂപതയ്ക്കുവേണ്ടി പൌരോഹിത്യം സ്വീകരിച്ചു. ഉന്നതപഠനത്തിനായി പുറത്തു പോയതൊഴിച്ചാല്‍ സെമിനാരി പഠനകാലത്തും പൌരോഹിത്യ ജീവിതത്തിലും ഏറെക്കാലവും സത്നായില്‍ തന്നെയായിരുന്നു. രൂപതയിലെ മൈനര്‍, മേജര്‍ സെമിനാരികളില്‍ അധ്യാപകന്‍, ഇടവക വികാരി എന്നീ ശുശ്രൂഷകള്‍ക്കുശേഷം വികാരി ജനറാളായി സേവനം ചെയ്തിട്ടുണ്ട്. റീവായില്‍ മൂന്നു വര്‍ഷം ഇടവകവികാരിയായി ശുശ്രൂഷ ചെയ്ത ശേഷം വടവാതൂര്‍ പൌരസ്ത്യ വിദ്യാപീഠത്തില്‍ നിന്നു ബിരുദാനന്തര ബിരുദം നേടി. സത്നാ മൈ നര്‍ സെമിനാരിയുടെ റെക്ടറായി മൂന്നു വര്‍ഷം സേവനം ചെയ്തു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ആരാധനക്രമത്തില്‍ ഡോക്ടറേറ്റു നേടി. തുടര്‍ന്ന് സത്നാ സെന്റ് എഫ്രേംസ് മേജര്‍ സെമിനാരിയില്‍ അധ്യാപ കനായി. 2009ല്‍ സത്നാ രൂപതയുടെ വികാരി ജനറാളായും സെന്റ് വിന്‍സന്റ് കത്തീഡ്രല്‍ വികാരിയായും ചുമതലയേറ്റു. രൂപതയ!   Read More of this news...

Eparchial Assembly begins

Left to Right:Mgr.George OliapuramSri Joice George MPSri Joseph Vazhackan MLAMar George MadathikandathilMar George Alecherry, Major ArchbishopSri PJ Joseph, Minister for  Water ResourcesMar George PunnakottilSri TU Kuruvila MLAMgr George KariamadamRev Sr Ruby SDThe second Eparchial Assembly of the Diocese of Kothamangalam started at the Pastoral Centre NESTT, Muvattupuzha on Sunday 19th July. It was inaugurated by the Major Archbishop Mar George Cardinal Alencherry.153 members participate in the Assembly.   Read More of this news...

ചാക്രികലേഖനം വത്തിക്കാന്‍ പ്രകാശനം ചെയ്തു.

ജൂണ്‍ 18-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് വത്തിക്കാന്‍റെ സിന‍‍ഡു ഹാളില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണിന്‍റെ അദ്ധ്യക്ഷതയിലാണ് പ്രകാശനകര്‍മ്മം നടന്നത്.കിഴക്കി‍ന്‍റെ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമിയോ പ്രഥമന്‍റെ പ്രതിനിധി, മെത്രാപ്പോലീത്തന്‍ ജോണ്‍ സിസോലസും, പോട്സ്ടാമിലെ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്‍റെ ‍ഡയറക്ടര്‍, പ്രഫസര്‍ ഷെലന്‍ഹ്യൂബറും പരിശുദ്ധ സിംഹാസത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാ‍ര്‍ഡി എന്നിവരും പ്രകാശനവേദിയില്‍ ചാക്രികലേഖനത്തെ വിലിയിരുത്തി സംസാരിച്ചു.അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഭൂമിഗീതത്തില്‍നിന്നും (Canticle of the Earth) പ്രചോദനം ഉള്‍ക്കൊണ്ടാണ് ചാക്രിക ലേഖനത്തിന് അങ്ങേയ്ക്ക് സ്തുതി!' Laudato Si' എന്ന ശീര്‍ഷകം നല്കിയിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ് വിവരിച്ചു. ഗീതത്തില്‍ ഭൂമിയെ മനുഷ്യകുലത്തി‍ന്‍റെ പൊതുഭവനം' എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടെ പാര്‍ക്കുന്ന സഹോദരിയും, ഓമനിച്ച് ആശ്ലേഷിക്കുന്ന സ്നേഹമുള്ള അമ്മയും പോലെയാണ് ഭൂമിയെന്ന് സിദ്ധന്‍ തന്‍റ‍െ വിശ്വത്തര പ്രാര്‍ത്ഥന, ഭൂമിസ്തവത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ധ്യാനം സ്വാംശീകരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പരിസ്ഥിതി സംരക്ഷണത്തിന്‍റെ സമകാലീന വീക്ഷണത്തിലേയ്ക്കും വിമര്‍ശനത്തിലേയ്ക്കും - ആമുഖത്തിലൂടെയും, ആറ് അദ്ധ്യായങ്ങളിലൂടെയും തന്‍റെ ചാക്രിക ലേഖനം തീര്‍ത്തിരിക്കുന്നത്. മാനവികതയ്ക്ക് ഉപകാരപ്രദമായ ഈ പഠനം ക്രൈസ്തവ ലോകത്തിനു മാത്രമല്ല, ആധുനിക സമൂഹത്തിനും, സന്മനസ്സുള്ള സകലര്‍ക്കുമായി പാപ്പാ ഫ്രാന്‍സിസ് &   Read More of this news...

ചാക്രികലേഖനം 'അങ്ങേയ്ക്ക് സ്തുതി!' ജൂണ്‍ 18 വ്യാഴാഴ്ച

പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ ചാക്രികലേഖനം ജൂണ്‍ 18-ാം തിയതി വ്യാഴാഴ്ച പ്രകാശനംചെയ്യപ്പെടുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി."Laudato Sii"  എന്ന് ലത്തീന്‍ ഭാഷയിലെ മൂലത്തിലും 'അങ്ങേയ്ക്ക് സ്തുതി!' എന്നു മലയാളത്തിലും പരിഭാഷപ്പെടുത്താവുന്ന ചാക്രികലേഖനം വത്തിക്കാനിലെ പുതിയ സിന‍‍ഡുഹാളില്‍ ജൂണ്‍ 18-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ചേരുന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് പ്രകാശനംചെയ്യപ്പെടുവാന്‍ പോകുന്നത്. പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം കാലികമാണെന്ന് ജൂണ്‍ 10-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ പരിശുദ്ധ സിംഹസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാ‍ര്‍ഡി അറിയിച്ചു.നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍, കിഴക്കിന്‍റെ പാത്രിയര്‍ക്കല്‍ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ജോണ്‍ പേര്‍ഗമണ്‍, പോട്സ്ടാമിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടര്‍ പ്രഫസര്‍ ജോണ്‍ ഷെലൂബര്‍ എന്നീ പ്രമുഖര്‍ പ്രകാശനവേളയില്‍ സന്നിഹിതരായിരിക്കും. ചാക്രിക ലേഖനത്തിന്‍റെ പ്രതികളും സംക്ഷിപ്തരൂപവും നിരവധി ഭാഷകളില്‍ വാര്‍ത്താ സമ്മേളനത്തില്‍ ലഭ്യമാക്കുമെന്നും വത്തിക്കാന്‍ മാധ്യമങ്ങളടെ മേധാവി, ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ വ്യക്തമാക്കി.   Read More of this news...

Congratulations to Rev. Fr. Mathew Pittappillil

Congratulations to Rev. Fr. Mathew Pittappillil   Read More of this news...

Rev. Fr. Thekkekara Mathew (Sr.) retires.

Rev. Fr. Thekkekara Mathew (Sr.) retires.   Read More of this news...

Hearty Congratulations to the new Syncellus.

 Hearty Congratulations to the new Syncellus.   Read More of this news...

Transfer List of Rev Frs available. Click Here.

  Read More of this news...

Mar George Punnakottil "Vachana Sarga Prathibha" Award instituted.

  Read More of this news...

Honoring Mar George Punnakottil

  Read More of this news...

...
54