Source: Vatican Radioനവംബര്‍ 10-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ സുവിശേഷത്തെ ആധാരമാക്കി (ലൂക്ക 17, 20-25) ഉദ്ബോധിപ്പിച്ചത്. ആഘോഷങ്ങളുടെ വെടിക്കെട്ടില്‍ പുതിയ ഇനങ്ങളും വര്‍ണ്ണപ്പൊലിമയും എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെയല്ല ദൈവരാജ്യത്തിന്‍റെ ജീവനും അനുഭവങ്ങളും. പ്രകടനപരതയുടെയും പുറംപൊലിമയുടെ പ്രലോഭനങ്ങള്‍ ക്രൈസ്തവ ജീവിതത്തില്‍ ഇന്ന് ധാരാളമുണ്ടെന്ന് പാപ്പാ വചനചിന്തയില്‍ ചൂണ്ടിക്കാട്ടി.ദൈവത്തിന്‍റെ ചെറുമയാണ് വലിമയാകുന്നത്. ദൈവരാജ്യം എപ്പോഴാണ് വരിക, എന്ന ഫരീസേയരുടെ ആകാംക്ഷയുള്ള ചോദ്യത്തിന് ഉത്തരംപറയുകയായിരുന്നു ക്രിസ്തു! ദൈവരാജ്യം, ഒരു കടുകുമണിപോലെ ലാളിത്യമാര്‍ന്നതാണ്. ദൈവരാജ്യം അവിടെയും ഇവിടെയും അന്വേഷിക്കേണ്ടതില്ലെന്നും, അത് ഇവിടെ, നമ്മുടെ മദ്ധ്യേ ഉണ്ട്. ഈ ഭൂമിയില്‍ മുളയെടുത്തിരിക്കുന്ന ദൈവരാജ്യം കാലത്തികവില്‍ നിശ്ശബ്ദമായി സ്വയം വളരുകയാണ്. ദൈവമാണ് അതിനെ വളര്‍ത്തുന്നത്, എന്നാല്‍ ആരും അറിയാതെ, യാതൊരു പ്രകടനപരതയുമില്ലാതെയാണ് അതു വളരുന്നത്. പ്രത്യോശയോടെ പാര്‍ത്തിരിക്കുന്നവര്‍ക്ക് അതിന്‍റെ ചെറുമുള പടിപടിയായി വളര്‍ന്നുവരുന്നത് കാണാനാകുകയും, അതിന്‍റെ നന്മ ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. പാപ്പാ ഉദ്ബോധിപ്പിച്ചു.പുതിയ വെളിപാടുകളും, നവമായ സന്ദേശങ്ങളും, പുതുപുത്തന്‍ കാര്യങ്ങളും ദൈവരാജ്യത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. പുതമയുടെ വെട്ടിത്തിളക്കം ദൈവരാജ്യത്തിന്‍റെ സ്വഭാവമല്ലെന്നും പാപ്പാ പ്രസ്താവിച്ചു. പുതുമയുടെ പ്രഭ വെടിക്കെട്ടുപോലെ പൊട്ടിത്തെറിച്ചും മിന്നിത്തിളങ്ങിയും തീര്‍ന്നുപോകുന്നു. അവസാനം ഒന്നുമില്ലാതാകുന്നു. എല്ലാം മിന്നിയും പൊട്ടിത്ത
Read More of this news...
ഡിസംബർ : ബൈബിൾ പാരായണ മാസം
Source: Sunday Shalom
ഡിസംബർമാസം കേരള കത്തോലിക്കാ സഭ ബൈബിൾ പാരായണമാസമായി ആഘോഷിക്കും. ഡിസംബർ 18നാണ് ബൈബിൾ ഞായർ.
കൊച്ചി: വചനം മാംസംധരിച്ചവന്റെ വരവിനായി ഒരുങ്ങുന്ന ഡിസംബർ ബൈബിൾപാരായണമാസമായി ആചരിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാൻ സംഘം ബൈബിൾ കമ്മീഷൻ വ്യക്തമാക്കി.
കുടുംബത്തിലെ മുതിർന്നവരും കുട്ടികളും ഒന്നിച്ചിരുന്നു ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം നാം വളർത്തിയെടുക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഒന്നുചേർന്നുള്ള വചനപഠനം പ്രോത്സാഹിപ്പിക്കുവാനായി ഈ വർഷംമുതൽ കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കെ.സി.ബി.സിയുടെ നേതൃത്വത്തിൽ കുടുംബക്വിസും (ലോഗോസ് ഫമീലിയ ക്വിസ്) ആരംഭിച്ചതായി കമ്മീഷൻ ഒരു സർക്കുലറിൽ ഓർമ്മിപ്പിച്ചു.
വിശുദ്ധഗ്രന്ഥം വായിക്കുന്ന ഏതൊരു വിശ്വാസിയും യേശുവിനെ കണ്ടെത്തുന്നതോടൊപ്പം തന്റെ കുടുംബസാഹചര്യങ്ങളും അതിൽ കണ്ടെത്തും. കുടുംബങ്ങളിലെ സ്വപ്നങ്ങളും പ്രതീക്ഷകളും, സന്തോഷവും സന്താപവും, ഉയർച്ചയും താഴ്ചയും അതിൽ വിവരിക്കപ്പെടുന്നുണ്ട്. ഓരോരോ കാലഘട്ടങ്ങളിലും സംസ്‌കാരങ്ങളിലും സാഹചര്യങ്ങളിലും അവയുടെ രൂപഭാവങ്ങൾ മാറുന്നുവെന്നുമാത്രം. തന്റെ ജനത്തെ ദൈവം ജീവന്റെ വഴിയിലൂടെ നടത്തിയതുപോലെ ഇന്നും നമ്മുടെ കുടുംബങ്ങളെ നയിക്കുമെന്നും യേശുവിന്റെ സന്ദർശനത്താൽ അവരെ ധന്യരാക്കിയതുപോലെ നമ്മുടെ കുടുംബങ്ങളെ ധന്യമാക്കുമെന്നുമുള്ള വിശ്വാസത്തിലേക്ക് ബൈബിൾവായന നമ്മെ നയിക്കുമെന്ന് ബൈബിൾ കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഓരോ കുടുബത്തിലും ഓരോ ബൈബിൾ എന്ന ലക്ഷ്യം കേരളസഭയിൽ ഏറെക്കുറെ സാധ്യമായിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ ബൈബിൾ എന്നതാണ് ഇനി ലക്ഷ്യംവയ്‌ക്കേണ്ടത്. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള ബൈബിൾവ്യാപനംവഴി പലർക്കും സ്വന്തമായി ബൈബിൾ കൂടെ കൊണ്
Read More of this news...
സിസ്റ്റർ മേരി ലിറ്റി നിത്യസമ്മാനത്തിന് യാത്രയായി
Source: Sunday Shalom
മല്ലപ്പള്ളി: ആരോരുമില്ലാത്തവർക്ക് അഭയമായി ജീവിതം നയിച്ച ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സമൂഹത്തിന്റെ സ്ഥാപകയും പ്രഥമ സുപ്പീരിയർ ജനറലുമായ സിസ്റ്റർ ഡോ. മേരി ലിറ്റിയുടെ ഭൗതികശരീരം കുന്നന്താനം എൽ.എസ്.ഡി.പി ആസ്ഥാനത്തോടുചേർന്നുള്ള കല്ലറയിൽ സംസ്‌കരിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മൃതസംസ്‌കാരശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. മാർ ജോർജ് മഠത്തിൽകണ്ടത്തിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് വലിയമറ്റം, മാർ ജോർജ് രാജേന്ദ്രൻ എന്നിവർ സഹകാർമികരായിരുന്നു.
ആദ്യഘട്ട ശുശ്രൂഷയ്ക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ കാർമികത്വം വഹിച്ചു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ മൃതദേഹം സന്ദർശിച്ച് പ്രാർ ത്ഥന നടത്തി. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനമറിയിച്ചു.
സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട നൂറുകണക്കിന് ആളുകളും വൈദികരും കന്യാസ്ത്രീകളും ശുശ്രൂഷകൾക്ക് സാക്ഷ്യം വഹിച്ചു.
Read More of this news...
Source: Vatican Radioഅല്‍ബേനിയയില്‍ 38 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.അന്നാട്ടില്‍ സ്കുത്തരിയിലെ വിശുദ്ധ സ്തേഫാനോസിന്‍റെ ഭദ്രാസനദേവാലയത്തില്‍ ശനിയാഴ്ച (05/11/16) രാവിലെ ആയിരുന്നു വാഴ്‍ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മം.ദുറാത്സൊയിലെ ആര്‍ച്ച്ബിഷപ്പ് വിന്‍സെന്‍റ് പ്രെന്നൂഷിയുള്‍പ്പടെ 2 മെത്രാന്മാരും, 21 രൂപതാവൈദികരും, 7 ഫ്രാന്‍സിസ്കന്‍ വൈദികരും 3 ഈശോസഭാ വൈദികരും 4 അല്മായവിശ്വാസികളും ഉള്‍പ്പെട്ട രക്തസാക്ഷികളാണ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയില്‍ ഔദ്യോഗിമായി ചേര്‍ക്കപ്പെട്ടത്.1940 മുതല്‍ 90 വരെനീണ്ട ക്രൂരമായ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന്‍റെ ഇരകളാണ് ഈ നവവാഴ്ത്തപ്പെട്ടവര്‍. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.സമാധാനവും സന്തോഷവും സാഹോദര്യവും ചരിത്രത്തില്‍ വിതയ്ക്കാന്‍ കഴിയുന്ന നവമായ മാനവികതയുടെ സാക്ഷികളാണ് നിണസാക്ഷികളെന്ന് ദിവ്യബലിമദ്ധ്യേ നല്കിയ സുവിശേഷസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ അമാത്തൊ പറഞ്ഞു.
Read More of this news...
വിവാഹിതര്‍ :ദൈവസ്നേഹ പ്രസാരണ ദൗത്യസംവാഹകര്‍
Source: Vatican Radioദൈവസ്നേഹം പ്രസരിപ്പിക്കുകയെന്ന സവിശേഷ ദൗത്യം ദൈവത്തിന്‍റെ കുടുംബത്തിലെ അംഗങ്ങളായ വിവാഹിതര്‍ക്കുണ്ടെന്ന് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോണി.നവമ്പര്‍ 3 മുതല്‍ 7 വരെ തെക്കുകിഴക്കെ ആഫ്രിക്കന്‍ നാടായ മലാവി സന്ദര്‍ശിച്ച അദ്ദേഹം ഞായറാഴ്ച (06/11/16) അന്നാട്ടിലെ ലിലോംഗ്വെയിലെ ഒരിടവക ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചതിനു ശേഷം അല്മായവിശ്വാസികളെ സംബോധന ചെയ്യുകയായിരുന്നു.ദാമ്പത്യവിശ്വസ്തത, സന്താനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കല്‍, വിവാഹജീവിത പങ്കാളികളുടെ ഔന്നത്യ സംരക്ഷണം, എന്നിവയാണ് ഈ ദൗത്യനിര്‍വ്വഹണത്തിനുള്ള ഉപാധികള്‍ എന്നും കര്‍ദ്ദിനാള്‍ ഫിലോണി പറഞ്ഞു.ലോകത്തില്‍ വിശുദ്ധിയുടെ ജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടവരാണ് അല്‍മായര്‍ എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
Read More of this news...
കുടുംബം, ദൈവവിളികളുടെ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്ന പ്രഥമ നിലം
Source: Vatican Radioക്രൈസ്തവകുടുംബമാണ് വൈവാഹിക ജീവിതാന്തസ്സുള്‍പ്പടെയുള്ള വിളികളുടെ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നതിനും വളരുന്നതിനുമുള്ള പ്രഥമ നിലമെന്ന് മാര്‍പ്പാപ്പാ.യുറോപ്പിലെ വിഖ്യാതരാജകുടുംബങ്ങളില്‍ ഒന്നായ ഹാബ്സ്ബര്‍ഗ് കുടുംബത്തിലെ അഥവാ, ഓസ്ത്രിയായിലെ ഭവനത്തിലെ 300 ഓളം അംഗങ്ങളെ ശനിയാഴ്ച (05/11/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ഈ കുടുംബത്തില്‍ നിന്ന് പൗരോഹിത്യ സമര്‍പ്പിതജീവിത ദൈവവിളികള്‍ ഉണ്ടായിട്ടുള്ളതും പാപ്പാ തദ്ദവസരത്തില്‍ അനുസ്മരിച്ചു.കുടുംബബന്ധങ്ങളുടെ പുഷ്കലതയോടും വൈവിധ്യങ്ങളോടുംകൂടെ നാം നമ്മുടെ ഈ കാലഘട്ടത്തില്‍ വീണ്ടും കണ്ടെത്തേണ്ട ഒരു മൂല്യമാണ് കുടുംബമെന്ന് പാപ്പാ ഈ രാജകീയ കുടുംബത്തിലെ അംഗങ്ങള്‍ കരുണയുടെ ജൂബിലിയോടനുബന്ധിച്ചുള്ള തീര്‍ത്ഥാടനത്തിന് ഒത്തൊരുമിച്ചെത്തിയതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചു.ഓസ്ത്രിയായിലെ വാഴ്ത്തപ്പെട്ട ചാള്‍സിനെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ സര്‍വ്വോപരി നല്ലൊരു കുടുംബനാഥനായിരുന്ന അദ്ദേഹം ഒപ്പം ജീവന്‍റെയും സമാധാനത്തിന്‍റെയും ശുശ്രൂഷകനായിരുന്നുവെന്ന് പ്രസ്താവിച്ചു.ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു സാധാരണ പടയാളിയായി യുദ്ധം എന്തെന്ന റിയുകയും 1916 ല്‍ ചക്രവര്‍ത്തിയായി വാഴിക്കപ്പെടുകയും ചെയ്ത അദ്ദേഹം ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പായുടെ വാക്കുകള്‍ ശ്രവിച്ചുകൊണ്ട് സമാധാന സംസ്ഥാപനത്തിനായി സര്‍വ്വാത്മന പരിശ്രമിച്ചുവെന്നും എന്നാല്‍ ഈ യത്നത്തില്‍ അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയും അവഹേളിതനാകുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു.വാഴ്ത്തപ്പെട്ട ചാള്‍സ് ഒന്നാമന്‍ സമാധാനസംസ്ഥാപന യത്നത്തിലും നമുക്ക് മാതൃകയാണെന്ന് പറഞ്ഞ പാപ്പാ ദൈവം ന!
Read More of this news...
മാനവാന്തസ്സിനെ ധ്വംസിക്കുന്ന മനുഷ്യക്കടത്ത്
Source: Vatican Radioമനുഷ്യക്കടത്ത് ദൈവിക ദാനമായ മാനവാന്തസ്സിനെ ധ്വംസിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.മനുഷ്യക്കടത്തിനും ചൂഷണത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന യൂറോപ്പിലെ സന്യസ്തസമൂഹജാലത്തിന്‍റെ- (RENATE- RELIGIOUS IN EUROPE NETWORKING AGAINST TRAFFICKING AND EXPLOITATION) റോമില്‍ ഞായറാഴ്ച (06/11/16) നടന്ന രണ്ടാം യൂറോപ്യന്‍ സമ്മേളനത്തില്‍ സംബന്ധിച്ച നൂറ്റിമുപ്പതോളം പേരടങ്ങിയ സംഘത്തെ തിങ്കളാഴ്ച (07/11/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.അടിമത്തത്തിന്‍റെ ആധുനിക രൂപമായ മനുഷ്യക്കടത്ത് ലോകത്തില്‍ ഇന്നുള്ള നിരവധി തുറന്ന മുറിവുകളില്‍ ഏറ്റം വേദനയുളവാക്കുന്നതാണെന്നും ദൈവത്തിന്‍റെ കരുണയുടെ രഹസ്യത്തിന്‍റെ ആഴത്തിലേക്കിറങ്ങാനും, ഈ മുറിവില്‍, നല്ല സമറായനെപ്പോലെ, കാരുണ്യത്തിന്‍റെ തൈലം പുരട്ടാനും നാം ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.മനുഷ്യക്കടത്ത് നരകുലത്തിനെതിരായ യഥാര്‍ത്ഥ കുറ്റകൃത്യമാണെന്ന തന്‍റെ ബോധ്യം പാപ്പാ ആവര്‍ത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു.ഈ കുറ്റകൃത്യത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ ഉപരിവര്‍ദ്ധമാനമാക്കാനും മനുഷ്യക്കടത്തിനെതിരായ സര്‍ക്കാരുകളുടെയും നീതിന്യായവകുപ്പധികാരികളുടെയും നിയമനിര്‍മ്മാതാക്കളുടെയം സാമൂഹ്യ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് പാപ്പാ പറഞ്ഞു.ഔന്നത്യത്തിനു മുറിവേറ്റവര്‍ക്കായി സമര്‍പ്പിത ജീവിത സമൂഹങ്ങള്‍, വിശിഷ്യ, സന്ന്യാസിനി സമൂഹങ്ങള്‍, പലപ്പോഴും നിശബ്ദമായിപ്പോലും, അനേകവര്‍ഷങ്ങളായി ചെയ്തിട്ടുള്ള വലിയ കാര്യങ്ങള്‍ ഫ്രാന്‍സീസ് പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
Read More of this news...
പ്രത്യാശ നാം യാചിക്കേണ്ട ദൈവിക ദാനം
Source: Vatican Radioപ്രത്യാശ നാം യാചിക്കേണ്ട ദൈവിക ദാനമാണെന്ന് മാര്‍പ്പാപ്പാ.കരുണയുടെ അസാധാരണ ജൂബിലിയാചരണത്തിന്‍റെ ഭാഗമായി തടവുകാര്‍ക്കായി ഞായറാഴ്ച (06/11/16) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.വിവിധരാജ്യക്കാരായിരുന്ന ആയിരത്തിലേറെ തടവുകാര്‍ക്കു പുറമെ അവരുടെ കുടുംബാംഗങ്ങളും കാരാഗൃഹാധികാരികളും, തടവുകാരുടെ അജപാലന ശുശ്രൂഷകരുമുള്‍പ്പടെ 4000ത്തിലേറെപ്പേര്‍ ഈ സമൂഹബലിയില്‍ സംബന്ധിച്ചു,നവജീവനിലേക്ക് വീണ്ടും ജനിക്കാമെന്ന പ്രത്യാശയാണ് നാം പുലര്‍ത്തേണ്ടതെന്നും ഈ പ്രത്യാശ ഫലം പുറപ്പെടുവിക്കേണ്ടതിന് നമ്മുടെ പ്രത്യാശയുടെ വേരുകള്‍ നാം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ദൈവത്തിന്‍റെ സ്നേഹത്തിന് കടന്നുചെല്ലാന്‍ കഴിയാത്ത ഒരിടവും നമ്മുടെ ഹൃദയത്തിലില്ലെന്നും എവിടെ ഒരുവന് തെറ്റു പറ്റുന്നുവൊ, അവിടെ, സ്വര്‍ഗ്ഗീയപിതാവിന്‍റെ കാരുണ്യം കൂടുതലായി സന്നിഹിതമാകുമെന്നും പാപ്പാ പറഞ്ഞു.ജീവിതത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന ബോധ്യം പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത എടുത്തുകാട്ടിയ പാപ്പാ കാപട്യമാണ് ഈ മാറ്റം സാധ്യമാണെന്ന ചിന്തയില്‍ നിന്ന് ഒരുവനെ തടയുന്നത് എന്ന് വിശദീകരിച്ചു.മാപ്പുലഭിക്കില്ല എന്നു ചിന്തിക്കുന്ന പ്രലോഭനത്തില്‍ നാം നിപതിക്കരുതെന്നും ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനാകയാല്‍ അവിടത്തെ കാരുണ്യത്തിന് നാം നമ്മെത്തന്നെ ഭരമേല്പിക്കുകയാണ് വേണ്ടതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.ഇറ്റലിയിലെ പാദൊവ നഗരത്തിലുള്ള ജിയിലിലെ ഒരു സംഘം തടവുകാരുമായി ഞായറാഴ്ച (06/11/16) വൈകുന്നേരം പാപ്പാ തന്‍റെ വാസയിടമായ ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍
Read More of this news...
ധനാസക്തി ഭീകര പ്രവര്‍ത്തനങ്ങളുടെ മൗലിക ഹേതു
Source: Vatican Radioലോകത്തെ ഭരിക്കുന്നത് ധനമാണെന്നും ഭയത്തിന്‍റെയും അസമത്വത്തിന്‍റെയും സാമ്പത്തിക സാമൂഹ്യ സാസ്കാരിക സൈനികാക്രമാണത്തന്‍റെയും ചമ്മട്ടിയാണ് ഈ ഭരണത്തിന്‍റെ ഉപകരണമെന്നും പാപ്പാ.നവമ്പര്‍ 2 മുതല്‍ 5 വരെ റോമിലും വത്തിക്കാനിലുമായി സംഘടിപ്പിക്കപ്പെട്ട ജനകീയപ്രസ്ഥാനങ്ങളുടെ മൂന്നാം ലോകസമ്മേളനത്തില്‍ സംബന്ധിച്ചവരെ ശനിയാഴ്ച (05/11/16) വൈകുന്നേരം വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.അക്രമം എന്നും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് കാരണമായിത്തീരുന്നുവെന്നും അത് അത്യധികമായ വേദനയ്ക്കും ഭയത്തിനും നിമിത്തമാകുന്നുവെന്നും പാപ്പാ പറഞ്ഞു.ഭൂമിയിലെ ധനം മുഴുവന്‍ ആഗോളതലത്തില്‍ കൈയ്യടക്കാനുള്ള ശ്രമത്തിന്‍റെ ഫലമായ മൗലികമായ ഭീകരപ്രവര്‍ത്തനത്തെയും ഇതില്‍ നിന്നുത്ഭവിക്കുന്ന മയക്കുമരുന്നു ഭീകരപ്രവര്‍ത്തനം രാഷ്ട്രഭീകരപ്രവര്‍ത്തനം എന്നിവയെയുംക്കുറിച്ച് സൂചിച്ച പാപ്പാ വംശീയ ഭീകരപ്രവര്‍ത്തനം മതഭീകരപ്രവര്‍ത്തനം എന്നീ പരമാര്‍ശങ്ങള്‍ തെറ്റാണെന്നും ജനങ്ങളൊ മതങ്ങളൊ ഭീകരരല്ലെന്നും പ്രസ്താവിച്ചു.പണത്തിന് പ്രാഥമ്യം കല്പിക്കുന്ന പ്രവണതയെ മാറ്റിമറിച്ച് മനുഷ്യവ്യക്തിയെ വീണ്ടും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതായ പരിവര്‍ത്തന പ്രക്രിയയെ നിര്‍വ്വീര്യമാക്കാന്‍ കഴിവുറ്റ ശക്തികളുടെ സാന്നിധ്യത്തെക്കുറിച്ചും പാപ്പാ മുന്നറിയിപ്പു നല്കി.കൂട്ടക്കുരുതികള്‍, കവര്‍ച്ചകള്‍, അടിച്ചമര്‍ത്തലുകള്‍, അനീതി, ബോംബുസ്ഫോടനങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധങ്ങളായ ആക്രമണങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം മൂലമുള്ള ഭയം സാമൂഹ്യമോ ഭൗതികമോ ആയ മതിലുകള്‍ തീര്‍ത്ത് വ്യാജസുരക്ഷിതത്ത്വത്തില്‍ അഭയം തേടാനുള്ള പ്രലോഭനം പൗരന്മാരില്‍ സൃ
Read More of this news...
Rev Fr. James Vembillil (83) passed away. Funeral on Thursday at Kodikulam at 2 pm
Rev Fr. James Vembillil (83) passed away. He was hospitalized on Monday. The body will be brought to the nephew's house at Vazhakulam, on Wednesday evening. The funeral is on Thursday (10-11-2016) at Kodikulam parish. The funeral ceremony starts with the Holy Qurbana at 2 pm.
Read More of this news...
Source: Vatican Radioഅഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ സമൂര്‍ത്ത ഐക്യദാര്‍ഢ്യം കാണിക്കാന്‍ നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സെക്രട്ടറി ഡെലഗേറ്റ് ആര്‍ച്ച്ബിഷപ്പ് സില്‍വാനൊ തൊമാസി യുറോപ്പിനെ ആഹ്വാനം ചെയ്യുന്നു.ജനകീയ പ്രസ്ഥാനങ്ങളുടെ മൂന്നാം ലോകസമ്മേളനത്തെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യലയത്തില്‍ വെള്ളിയാഴ്ച(28/10/16) നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ ആഹ്വാനമേകിയത്.കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഭാരം ഗ്രീസ് ഇറ്റലി തുടങ്ങിയ ചിലനാടുകളുടെ മാത്രം ചുമലില്‍ കെട്ടിവയ്ക്കാതിരിക്കാന്‍ യൂറോപ്യന്‍ സമിതി ശ്രമിക്കേണ്ടതിന്‍റെ ആവശ്യകത ആര്‍ച്ച്ബിഷപ്പ് സില്‍വാനൊ തൊമാസി.നവമ്പര്‍ 2 മുതല്‍ 5 വരെ റോമിലും വത്തിക്കാനിലുമായിട്ടാണ് ജനകീയ പ്രസ്ഥാനങ്ങളുടെ മൂന്നാം ലോകസമ്മേളനം നടക്കുക.
Read More of this news...
Source: Vatican Radioപൊതുനന്മ പരിപോഷിപ്പിക്കാനും വ്യക്തിമാഹാത്മ്യം സംരക്ഷിക്കാനും ബലഹീനര്‍ക്ക് സംരക്ഷണമേകാനും, സംഭാഷണ-അനുരഞ്ജന സംരംഭങ്ങള്‍ പരിപോഷിപ്പിക്കാനും സുഡാനിലെ ക്രൈസ്തവസഭകള്‍ സംഘാതമായി നടത്തുന്ന പരിശ്രമങ്ങളില്‍ മാര്‍പ്പാപ്പാ സന്തുഷ്ടി പ്രകടിപ്പിക്കുന്നു. സുഡാനിലെ കത്തോലിക്ക അകത്തോലിക്ക സഭാനേതാക്കളെ വ്യാഴാഴ്ച (27/10/16) വത്തിക്കാനില്‍ സ്വീകരിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ സംതൃപ്തി രേഖപ്പെടുത്തിയത്.കത്തോലിക്കാസഭയുടെയും സുഡാനിലെ എപ്പിസ്ക്കോപ്പല്‍ സഭയുടെയും ദക്ഷിണ സുഡാനിലെ പ്രെസ്ബിറ്റേറിയന്‍ സഭയുടെയും പ്രതിനിധികളാണ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.സമാഗമത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയുമായ ഒരു സംസ്കൃതിയുടെ പരിപോഷണത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി സഹകരണാരുപിയോടെ ക്രൈസ്തവസഭകള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഈ കൂടിക്കാഴ്ചാവേളയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.
Read More of this news...
നമുക്ക് കാരുണ്യത്തിന്‍റെ ശൈലി സ്വീകരിക്കാം
Source: Vatican Radioകാരുണ്യത്തിന്‍റെ ശൈലി സ്വീകരിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.വിവിധ ഭാഷകളിലായി 3 കോടിയിലേറെ വരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച (29/10/16) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ ക്ഷണമേകിയിരിക്കുന്നത്."നിന്ദനത്തിന്‍റെ ശൈലി വെടിഞ്ഞുകൊണ്ട് നമുക്ക് കാരുണ്യത്തിന്‍റെ ശൈലി ആശ്ലേഷിക്കാം" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
Read More of this news...
Source: Vatican Radio1. പാപ്പാ ഫ്രാന്‍സിസിന്‍റെ 17-ാമത് രാജ്യാന്തര പര്യടനമാണ് സ്വീഡനിലേയ്ക്ക്. ഒക്ടോബര്‍ 31, നവംബര്‍ 1 - തിങ്കള്‍, ചൊവ്വ രണ്ടുദിവസങ്ങള്‍ നീളുന്നതാണ് ഈ അപ്പോസ്തലിക യാത്ര. ഈ യാത്രയുടെ പ്രത്യേകത അതിന്‍റെ സഭൈക്യമാനം തന്നെയാണ്. സ്വീഡനിലെ ലന്‍ഡ് നഗരങ്ങളിലേയ്ക്കാണ് പാപ്പായുടെ യാത്ര. ആഗോള ലൂതറന്‍ സഖ്യത്തിന്‍റെ (Luthera World Federation) ആസ്ഥാനമാണ് ലന്‍ഡ് നഗരം. ലൂതറന്‍ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ 500-ാം വാര്‍ഷിക ആചരണവുമായി ബന്ധപ്പെട്ടാണ് പാപ്പായുടെ സന്ദര്‍ശനം.പ്രഥമദിനത്തില്‍ രാഷ്ട്രത്തലവന്മാരും, പിന്നെ അവിടത്തെ രാജകുടുംബവുമായും പാപ്പാ നേര്‍ക്കാഴ്ച നടത്തും. തുടര്‍ന്ന് ലൂതറര്‍ ഭദ്രാസന ദേവാലയത്തിലെ സഭൈക്യപ്രാര്‍ത്ഥനയിലും, മാല്‍മോ സ്റ്റേഡിയത്തില്‍ ലൂതറന്‍-കത്തോലിക്കാ സംയുക്തസാക്ഷ്യം എന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കും. രണ്ടാം ദിവസം അവിടത്തെ ചെറുഗണമായ കത്തോലിക്കരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ, അവര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിച്ചുകൊണ്ടാണ് രണ്ടു ദിവസം നീളുന്ന സന്ദര്‍ശനം സമാപിപ്പിക്കുന്നത്.പശ്ചിമ യൂറോപ്യന്‍ രാജ്യമാണ് സ്വീഡന്‍. സ്കാന്‍ഡിനേവിയന്‍ ഉപദ്വീപകളുടെ സങ്കരമാകയാല്‍, സ്ക്കാന്‍ഡിനേവിയന്‍ രാജ്യമെന്നും ഇതിനെ വിളിക്കാറുണ്ട്. വിസ്തൃതി നാലര ലക്ഷത്തോളം ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ 93 ലക്ഷത്തില്‍ താഴെയും. എന്നാല്‍ ലോകത്തെ ഏറെ വിദ്യാസമുള്ളരും സംസ്ക്കാരസമ്പന്നരും, പിന്നെ സ്വാശ്രയബോധമുള്ളവരുമാണ് സ്വീഡന്‍കാര്‍ എന്ന് കണക്കാക്കപ്പെടുന്നു. രണ്ടു ലോക മഹായുദ്ധങ്ങളില്‍ നിഷ്പക്ഷതപാലിച്ച സ്വീഡന്‍ രാജഭരണത്തിന്‍റെ പുരാതനമായ രീതികള്‍ ഇന്നും തുടരുന്നുണ്ട്. രാജകുടുംബം ഇന്നും അവിടെ ആദരിക്കപ്പെടുന്നു. എന്നാല്‍ പ്രധാനമന്ത്രി രാജ്യം ഭരിക്കുന്ന ജനായത്ത രീതിയാണ് അവിട
Read More of this news...
പാപ്പാ സ്വീഡനില്‍- പതിനേഴാം വിദേശ അപ്പസ്തോലിക പര്യടനം
Source: Vatican Radioസഭൈക്യം മുഖമുദ്രയായുള്ള പതിനേഴാം വിദേശ അപ്പസ്തോലിക പര്യടനം ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (31/101/16) ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ്, അതായത്, തിങ്കള്‍ ചൊവ്വ ദിനങ്ങളിലാണ് ഈ അപ്പസ്തോലികയാത്രയെങ്കിലും ഇതിന്‍റെ ദൈര്‍ഘ്യം 31 മണിക്കൂറാണ്. പാപ്പായുടെ ഈ സന്ദര്‍ശനത്തില്‍ തിങ്കളാഴ്ച സഭൈക്യ പ്രാര്‍ത്ഥനയും, സഭൈക്യസമ്മേളനവും ചൊവ്വാഴ്ച ദിവ്യപൂജാര്‍പ്പണവും ത്രികാലപ്രാര്‍ത്ഥനയും ആണ് മുഖ്യ പരിപാടികള്‍. ഈ അവസരങ്ങളിലായി പാപ്പാ മൊത്തം 4 സന്ദേശങ്ങള്‍ നല്കും.ലൂതറന്‍ നവീകരണത്തിന്‍റെ അഞ്ഞൂറാം വാര്‍ഷികാനുസ്മരണത്തില്‍ പങ്കുചേരുകയാണ് പാപ്പായുടെ ഈ യാത്രയുടെ മുഖ്യലക്ഷ്യം. അങ്ങനെ ലൂതറന്‍ കത്തോലിക്കാസഭകളുടെ അനുരഞ്ജന യാത്രയില്‍ ഒരു നാഴികക്കല്ലും ഒരു ചരിത്രസംഭവുമായി പരിണമിക്കും പാപ്പായുടെ ഈ സന്ദര്‍ശനം. സ്വീഡനിലെ മല്‍മാ ല്ണ്ട് എന്നീ പട്ടണങ്ങളാണ് സന്ദര്‍ശനവേദികള്‍.തിങ്കളാഴ്ച (31/10/16) റോമിലെ സമയം രാവിലെ 7.45 ന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഫ്യുമിച്ചീനൊയില്‍ സ്ഥിതിചെയ്യുന്ന, ലെയൊണാര്‍ദൊ ദ വിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക്, കാറില്‍ യാത്രയായി. യൂറോപ്പും ഇന്ത്യയും തമ്മിലുള്ള സമയവിത്യാസം, ഇക്കഴിഞ്ഞ ഞായറാഴ്ച (30/10/16) മുതല്‍ 4 മണിക്കൂറും 30 മിനിറ്റും ആണ്, അതായത്, ഇന്ത്യ സമയത്തില്‍ 4 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്.വിമാനത്താവളത്തില്‍ കാറില്‍ നിന്നിറങ്ങിയ പാപ്പായെ ഇറ്റലിയുടെ അല്‍ ഇത്താലിയ വിമാനക്കമ്പനിയുടെയും റോം വിമാനത്താവളത്തിന്‍റെയും ഉന്നത പ്രതിനിധികളും പൗരസൈനികാധികാരികളും ഈ വിമാനത്താവളം ഭരണസീമയില്‍ വരുന്ന പോര്‍ത്തൊ സാന്ത റുഫീന രൂപതയുടെ മെത്രാന്‍ ജീനൊ റെയാലിയും ചേര്‍ന്നു സ്വീകരിച്ചു യാത്രയാക്കി. പതിവു പോലെ കൈയ്യില്‍ കറുത്ത
Read More of this news...
Source: Vatican Radioഒക്ടോബര്‍ 31, നവംബര്‍ 1 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളായിരുന്നു സ്വീഡന്‍ അപ്പോസ്തോലിക സന്ദര്‍ശനം. ലൂതറന്‍ പ്രസ്ഥാനത്തിന്‍റെ 500-ാം വാര്‍ഷികാനുസ്മരണം പ്രമാണിച്ചായിരുന്നു സന്ദര്‍ശനമെങ്കിലും, രണ്ടാം ദിവസം സകല വിദ്ധരുടെ തിരുനാളില്‍ സ്വീനഡനിലെ ന്യൂനപക്ഷവും വളരെ ചെറുഗണവുമായ കത്തോലിക്കര്‍ക്കൊപ്പം മാല്‍മോ നഗരത്തിലെ സ്വിസ്ബാങ്ക് സ്റ്റേഡിയത്തില്‍ പാപ്പാ ദിവ്യബലിയര്‍പ്പിച്ചു.മാല്‍മോ നഗരപ്രാന്തത്തിലെ ഇഗലോസയിലുള്ള Life Science Community-യുടെ അതിഥിമന്ദിരത്തിലായിരുന്നു പാപ്പാ വിശ്രമിച്ചത്. നവംബര്‍ 1-ാം തിയതി ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 8.20-ന് 36 കി. മി. അകലെയുള്ള സ്വിഡ്ബാങ്ക് സ്റ്റേഡിയത്തിലേയ്ക്ക് ദിവ്യബലിക്കായി പാപ്പാ പുറപ്പെട്ടു. 9.15-ന് സ്റ്റേഡിയത്തില്‍ എത്തിയ പാപ്പാ തുറന്ന ഇലക്ട്രിക്ക് വാഹനത്തിലാണ് ജനങ്ങളെ അഭിവാദ്യചെയ്തുകൊണ്ട് ബലിവേദിയിലേയ്ക്കു നീങ്ങിയത്. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള സ്റ്റേഡിയം നിറഞ്ഞിരുന്നു. ഗാനാലാപനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും അന്തരീക്ഷത്തില്‍ സ്വീഡനിലെ വിശ്വാസികള്‍ പാപ്പായെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.ഗായകസംഘം പ്രവേശനഗാനം ആലപിച്ചു. വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് വിശുദ്ധാത്മാക്കളുടെ സ്വര്‍ഗ്ഗിയ മഹത്വം പ്രതിഫലിപ്പിച്ചുകൊണ്ട് സഹകര്‍മ്മികര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി ആരംഭിച്ചു. ലത്തീന്‍ ഭാഷയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ സ്വീഡിഷ്, ഇംഗ്ലിഷ് സ്പാനിഷ് ഭാഷകളും ഉപയോഗിക്കപ്പെട്ടു. അനുതാപശുശ്രൂഷയെ തുടര്‍ന്ന് വചനപാരായണം സ്വീഡിഷ് ഭാഷയിലായിരുന്നു.+ വെളിപാട് 7, 2-4, 9-14. ആദ്യവായ സ്വര്‍ഗ്ഗിയ മഹത്വത്തിലെ എണ്ണപ്പെടാനാവാത്ത വിശുദ്ധരുടെ ഗണത്തെ അനുസ്മരിപ്പിച്ചു.+ രണ്ടാം വായന വിശുദ്ധ യോഹന്നാന്‍റെ ആദ്യലേഖനം 1, 1-3 ജീവന്‍
Read More of this news...
ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ വരാപ്പുഴയുടെ മെത്രാപ്പോലീത്ത
Source: Vatican Radioപ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Migrants & Itinerants) സെക്രട്ടറിയായും, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിലെ അംഗമായും (Congregation for the Propagation of Faith) വത്തിക്കാനില്‍ പ്രവര്‍ത്തിക്കവെയാണ് ബിഷപ്പ് കളത്തിപ്പറമ്പിലിനെ കേരളത്തിലെ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. പേപ്പല്‍ വസതി 'സാന്താ മാര്‍ത്ത'യിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ വസിക്കുന്നത്. ഒക്ടോബര്‍ 31-ാം തിയതി തിങ്കളാഴ്ച രാവിലെ സ്വീഡനിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയ്ക്കു പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് പാപ്പാ ഫ്രാന്‍സിസ് പുതിയ നിയമനത്തില്‍ അഭിനന്ദിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തതായി ബിഷപ്പ് കളത്തിപ്പറമ്പില്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.വരാപ്പുഴയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പ്രായപരിധി 75 വയസ്സ് എത്തി, വത്തിക്കാനില്‍ സ്ഥാനത്യാഗം സമര്‍പ്പിച്ചത് അംഗീകരിച്ചശേഷമാണ് പാപ്പാ പുതിയ നിയമനം നടത്തിയത്.ഇപ്പോള്‍ പ്രവാസികള്‍ക്കുള്ള വത്തിക്കാനിന്‍റെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ബിഷപ്പ് കളത്തിപ്പറമ്പില്‍ വരാപ്പുഴ അതിരുപതയില്‍ വടുതല, സെന്‍റ് ആന്‍റെണീസ് ഇടവാകാംഗമാണ്. കളത്തിപ്പറമ്പല്‍ അവിര-മേരി ദമ്പതികളുടെ മകനാണ്. സെമിനാരി പഠനകാലത്തുതന്നെ പിതാവ് അന്തരിച്ചു. അമ്മയും, രണ്ടു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്.വരാപ്പുഴ അതിരൂപതയുടെ മൈനര്‍ സെമിനാരിയിലാണ് വൈദികപഠനം ആരംഭിച്ചത്. കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രംവും, തിരുച്ചിറപ്പള്ളി സെന്‍റ് ജോസഫ് സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. 1978-ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു. വരാപ്പുഴയുടെ ഭദ്രാസനദ
Read More of this news...
യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി
Source: Deepikaറോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി. സങ്കീർത്തനങ്ങളാലും പ്രാർത്ഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പുവഴി മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനാക്കപ്പെട്ടതോടെ യൂറോപ്പിൽ സീറോ മലബാർ സഭയുടെ പുതിയ ചരിത്രത്തിനു തുടക്കമായി. മാർ തോമാശ്ലീഹ പകർന്നുതന്ന വിശ്വാസ പൈതൃകം യൂറോപ്പിലെ മണ്ണിൽ വിരിയിക്കാൻ, സീറോ മലബാർ സഭയുടെ ആരാധനാക്രമവും ജീവിതശൈലിയും പാരമ്പര്യങ്ങളും പ്രവാസികളായ സഭാതനയർക്ക് അനുസ്യൂതം തുടരാൻ, അപ്പസ്തോലന്മാർ പങ്കുവച്ച ക്രിസ്ത്വാനുഭവം തലമുറകൾക്കു പകർന്നുനൽകാൻ യൂറോപ്പിൽ ഇതോടെ പുതിയ സംവിധാനമായി. റോമിലെ അതിപുരാതനവും മനോഹരവുമായ ബസിലിക്കകളിൽ ഒന്നായ സെന്റ് പോൾ പേപ്പൽ ബസിലിക്കയിൽ പ്രാദേശികസമയം രാവിലെ പത്തിന് ജപമാലയോടെയും പ്രദക്ഷിണത്തോടെയും ആരംഭിച്ച കർമങ്ങൾക്കു പൗരസ്ത്യ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരായി. തുടർന്ന് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ ബലിയർപ്പണം നടന്നു. യൂറോപ്പിലെയും സീറോ മലബാർ സഭയിലെയും മേലധ്യക്ഷന്മാരും വത്തിക്കാൻ കാര്യാലയത്തിലെ പ്രതിനിധികളും വിവിധ സന്യാസസഭകളുടെ ജനറാൾമാരും പ്രൊവിൻഷ്യൽമാരും ക്ഷണിക്കപ്പെട്ട അതിഥികളും നൂറുകണക്കിനു വൈദികരും കന്യാസ്ത്രികളും സെമിനാരിക്കാരും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേർന്ന ആയിരക്കണക്കിനു വിശ്വാസികളും ഈ ചരിത്ര മുഹൂർത്തത്തിനു സാക്ഷികളായി. അയർലൻഡിലുള്ള സ്ലെബ്റ്റെ രൂപ
Read More of this news...
തീർത്ഥാടകരുടെ മുമ്പിൽ വിശ്വാസത്തിന്റെ കഥകളുമായി കാണ്ടമാൽ
Source: Sunday Shalom
ഭൂവനേശ്വർ: വിശ്വാസത്തിനുവേണ്ടി 100 പേർ ജീവനർപ്പിച്ച കാണ്ടമാലിന്റെ മണ്ണിൽ നില്ക്കുമ്പോൾ ആ വൈദികരുടെ ഹൃദയം ജ്വലിക്കുകയായിരുന്നു. വിശ്വാസത്തിന്റെ കഥകൾ കേൾക്കാനും കാണാനുമായി ഒഡീഷ കാത്തലിക് ബിഷപ്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന കാണ്ടമാൽ തീർത്ഥാടനത്തിലെ ആദ്യസംഘമായിരുന്നു അവർ. ഇന്ത്യയിലെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഏഴ് രൂപതകളിൽനിന്നുള്ള 32 വൈദികരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
സെമിനാരി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നവരായിരുന്നു എല്ലാവരും. കാണ്ടമാലിലെ ക്രൈസ്തവർ വിശ്വാസ പരിശീലന ക്വിസ് മത്സരത്തിൽ ഒന്നാമത് എത്തിയവരല്ല, എന്നാൽ പ്രായോഗിക ജീവിതത്തിൽ വിശ്വാസം പരീക്ഷിക്കപ്പെട്ടപ്പോൾ അതിൽ വിജയിച്ചവരാണ്. ഇറ്റാനഗർ രൂപതാധ്യക്ഷനും തീർത്ഥാടക സംഘത്തിന്റെ ലീഡറുമായ ഡോ. ജോൺ തോമസ് കത്രുകുടിയിൽ പറഞ്ഞു. കാണ്ടമാലിലെ ധീരരായ വിശ്വാസികൾ അധൈര്യപ്പെടാതെ തങ്ങൾക്കുള്ളതെല്ലാം ബലികഴിച്ചുകൊണ്ട് വിശ്വാസം കാത്തുസൂക്ഷിച്ചു.
വിശ്വാസം അറിവിനെക്കാൾ വിലപ്പെട്ടതാണെന്നും ഡോ. കത്രുകുടിയിൽ ചൂണ്ടിക്കാട്ടി. ഒരാഴ്ച നീട്ടുനിന്ന പര്യടനത്തിൽ കാണ്ടമാൽ കലാപത്തിൽ നഷ്ടങ്ങൾ നേരിടേണ്ടവന്ന കുടുംബങ്ങളെയും കലാപത്തിൽ ഇരകളാക്കപ്പെട്ടവരെയും സന്ദർശിച്ചു. അവരോടൊപ്പമായിരുന്നു സംഘാംഗങ്ങൾ അധികസമയവും ചെലവഴിച്ചത്. സംഘത്തിൽ ഉണ്ടായിരുന്ന ജലന്ദർ രൂപതാധ്യക്ഷൻ ഡോ. ഫ്രാങ്കോ മുളയ്ക്കലുമായി വൈദികർ കാണ്ടമാലിൽനിന്നും ലഭിച്ച അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. കാണ്ടമാലിലെ സാധാരണക്കാരുടെ വിശ്വാസത്തിന് ഒരു പോറൽ പോലും ഏല്പിക്കാൻ മതഭ്രാന്തന്മാരുടെ ആക്രമണങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
ഈ പ്രദേശത്തുനിന്നും ക്രൈസ്തവ വിശ്വാസം തുടച്ചുനീക്കാൻ കഴിയുമെന്നായിരുന്നു അവർ കണക്കുകൂട്ടിയി
Read More of this news...
വിപ്ലവം നടത്തേണ്ടത് വലിച്ചെറിയൽ സംസ്‌കാരത്തിനെതിരെ
Source: Sunday Shalom
വത്തിക്കാൻ സിറ്റി: ജീവൻ പരിപോഷിപ്പിക്കുവാനും മരണവും യുദ്ധവും വിതയ്ക്കുന്ന ഉത്തരവാദിത്വരഹിതമായ സാമ്പത്തികശാസ്ത്രത്തെ നിരാകരിക്കുവാനും ഇറ്റാലിയൻ ബിഷപ്‌സ് കോൺഫ്രൻസ് ആഹ്വാനം ചെയ്തു. ജോൺ പോൾ മാർപാപ്പയുടെ തിരുനാൾദിനത്തിൽ അടുത്തവർഷം ഇറ്റലിയിൽ ആഘോഷിക്കുന്ന പ്രോ-ലൈഫ് ദിനത്തിനായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് വലിച്ചെറിയൽ സംസ്‌കാരത്തിനെതിരായി ഇറ്റാലിയൻ ബിഷപ്പുമാർ ശക്തമായ നിലപാടെടുത്തത്.
പ്രോ-ലൈഫ് എന്നാൽ വലിച്ചെറിയൽ സംസ്‌കാരത്തെ സുഖപ്പെടുത്താനുതകുന്ന സംസ്‌കാരസമ്പന്നമായ വിപ്ലവത്തിൽ പങ്കാളിയാവുക എന്നാണർത്ഥം. എല്ലാ മനുഷ്യജീവനെയും, അതിന്റെ സ്വഭാവികമായ ഉത്ഭവം മുതൽ അന്ത്യം വരെ സംരക്ഷിണം; സന്ദേശത്തിൽ വ്യക്തമാക്കി.
കുട്ടികളെയും പ്രായമായവരെയും പരിചരിക്കുന്നതും സംരക്ഷിക്കുന്നതും സ്‌നേഹത്തിന്റെ അടയാളമാണ്. ഇതാണ് ഏറ്റവും പ്രത്യാശനിർഭരമായ സ്‌നേഹം. ഇത് ഭാവി സുരക്ഷിതമാക്കുന്ന സ്‌നേഹമാണ്. കുട്ടികളാണ് ജനത്തിന്റെ ഭാവി. അവർക്ക് പ്രത്യാശ നൽകുക. പ്രായമായവരാണ് വിശ്വാസവും അനുഭവങ്ങളും തലമുറകളിലേക്ക് കൈമാറുന്നത്. പക്ഷെ യുദ്ധവും മരണവും വിതയ്ക്കുന്ന സാമ്പത്തികശാസ്ത്രത്തെ പ്രതിരോധിച്ചെങ്കിൽ മാത്രമെ ഇത്തരത്തിലുള്ള സ്‌നേഹം സാധ്യമാവുകയുള്ളൂ;ബിഷപ്പുമാർ ഉദ്‌ബോധിപ്പിച്ചു.
കൊൽക്കത്തായിലെ വിശുദ്ധ തെരേസയെപ്പോലെ ക്ലേശിതരുടെ വിലാപവും ലോകത്തിന്റെ വെളിച്ചം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കളുടെ നിലവിളിയും ദരിദ്രരുടെ ദുഃഖവും യേശുവിന്റെ കുരിശിലെ നിലവിളിയിൽ കണ്ടെത്താൻ സാധിക്കണമെന്ന് ബിഷപ്പുമാർ ഉദ്‌ബോധിപ്പിച്ചു.
Read More of this news...
വെനിസ്വേല: ചർച്ചയ്ക്ക് വത്തിക്കാൻ മധ്യസ്ഥം
Source: Sunday Shalom
വെനിസ്വേല: രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാനായി ഗവൺമെന്റും പ്രതിപക്ഷ നേതാക്കളും തമ്മിൽ നടത്തുന്ന ചർച്ചയിൽ വത്തിക്കാൻ പ്രതിനിധി മധ്യസ്ഥം വഹിക്കുന്നു. വെനിസ്വേലൻ തീരത്തുള്ള മർഗരീത്ത ദ്വീപിൽ ഒക്‌ടോബർ 30ന് ചർച്ച ആരംഭിച്ചു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുരോ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെയാണ് ചർച്ചയ്ക്ക് വത്തിക്കാൻ മാധ്യസ്ഥം വഹിക്കുമെന്ന വാർത്ത വെനിസേലയിലേക്കുള്ള അപ്പസ്‌തോലിക്ക് ന്യൂൺഷ്യോ ആർച്ച്ബിഷപ് എമിൽ പോൾ ഷെരിഗ് അറിയിച്ചത്.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി താറുമാറായതിനെ തുടർന്നാണ് വെനിസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. ജനങ്ങളുടെ, പ്രത്യേകിച്ചും ദരിദ്രരുടെ ക്ലേശങ്ങൾ അകറ്റുന്നതിനായി ക്രിയാത്മകവും സത്യസന്ധവുമായ സംവാദത്തിലേർപ്പെടാൻ മാർപാപ്പ പ്രസിഡന്റ് നിക്കോളാസ് മദുരോയോട് ആവശ്യപ്പെട്ടു. രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനും എല്ലാ പാർട്ടികളും തമ്മിൽ വിശ്വാസം സ്ഥാപിക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും വത്തിക്കാൻ പിന്തുണ അറിയിച്ചു.
പ്രസിഡന്റിനെ പുറത്താക്കാനായി പ്രതിപക്ഷപാർട്ടികൾ കൊണ്ടുവന്ന ജനഹിതപരിശോധന മാറ്റിവച്ചതോടെയാണ് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായത്. അതേസമയം രാജ്യത്തെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി മറികടക്കുന്നതിനായി ചർച്ചകൾ സംഘടിപ്പിക്കുവാൻ സഭ ക്രിയാത്മകമായി ഇടപെടുമെന്ന് അടുത്ത മാസം കർദിനാളാകുന്ന ആർച്ച് ബിഷപ് ബാൽതാസർ പൊറാസ് കാർദോസൊ വ്യക്തമാക്കി.
Read More of this news...
മനുഷ്യന്‍റെ വിനാശങ്ങളില്‍ കരുയുന്ന ദൈവം : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചാരം
Source: Vatican Radioഒക്ടോബര്‍ 27-ാം തിയതി രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 13-ാം അദ്ധ്യായത്തില്‍ (31-മുതല്‍ 35-വരെയുള്ള വാക്യങ്ങളില്‍) തന്‍റെ ജീവിതദൗത്യം പൂര്‍ത്തീകരിക്കുന്നതു മുന്‍പ് ക്രിസ്തു ജരൂസലേമിനെ ഓര്‍ത്തു വിലപിച്ച ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്.അകാരണമായി തന്നെ കൊല്ലാന്‍ ശ്രമിക്കുന്നവര്‍ക്കും, കുറ്റമാരോപിക്കുന്ന യഹൂദ പ്രമാണികള്‍ക്കും എതിരെ കാര്‍ക്കശ്യത്തോടെയും മാനുഷികമായും പ്രതികരിച്ച ക്രിസ്തു, ഹോറോദേസിന്‍റെ കുതന്ത്രം കണ്ട് അയാളെ 'കുറുക്കന്‍' എന്നു വിളിച്ചു. എന്നാല്‍ മറുഭാഗത്ത് ജരൂസലേം നഗരത്തിന്‍റെ ക്ലേശങ്ങള്‍ കണ്ട് അവിടുന്നു വിലപിച്ചു (ലൂക്കാ 13, 31-35). തന്നെ കെണിയില്‍ വീഴ്ത്തി കൊല്ലാന്‍ ഒരുങ്ങുന്ന പ്രതിയോഗികളോടും, ചുറ്റുമുള്ള തിന്മയുടെ യാഥാര്‍ത്ഥ്യങ്ങളോടും മാനുഷികമായി പ്രതികരിച്ച ക്രിസ്തു, ഉടനെ തന്‍റെ ദൈവികമായ കരുണാര്‍ദ്രഭാവം വാക്കുകളില്‍ പ്രകടമാക്കി. ജരൂസലേം നിവാസികളെ ഓര്‍ത്തു ക്രിസ്തു വിലപിച്ചത് ദൈവപിതാവിന്‍റെ സ്നേഹം തന്നെയാണ്. പാപ്പാ വ്യാഖ്യാനിച്ചു."പ്രാവചകന്മാരെ കല്ലെറിയുകയും കൊല്ലുകയുംചെയ്ത നഗരമേ, നിങ്ങളെ ഐക്യത്തിലും സമാധാനത്തിലും നയിക്കാന്‍ എത്രയേറെ ഞാന്‍ ആഗ്രഹിച്ചു" (ലൂക്ക 13, 34). സമാധാനം നഗരത്തില്‍നിന്നും, ജനങ്ങളില്‍നിന്നും വിദൂരത്താണല്ലോ, എന്ന് ഓര്‍ത്താണ് ക്രിസ്തു വിലപിച്ചത്, വചനപ്രഭാഷണത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. മകന്‍റെ തിരിച്ചുവരവിനായി പുരമുകളില്‍ കയറി കണ്ണുംനട്ട് നോക്കി ഇരിക്കുകയും, അവന്‍റെ അവസ്ഥയെ ഓര്‍ത്ത് വേദനതിന്നുന്ന സ്നേഹാര്‍ദ്രനായ പിതാവിന്‍റെ ചിത്രം വാക്കുകളില്‍ പാപ്പാ
Read More of this news...
പനാമയില്‍ പാപ്പായ്ക്കൊരു പാര്‍പ്പിടം - വത്തിക്കാന്‍ സ്ഥാനപതി മന്ദിരം
Source: Vatican Radioരാഷ്ട്രത്തോടു ചേര്‍ന്നുള്ള ജനസേവനമാണ് പനാമയില്‍ തുറക്കുന്ന വത്തിക്കാന്‍ സ്ഥാനപതിയുടെ ആസ്ഥാനത്തിന്‍റെ ലക്ഷ്യമെന്ന് സ്റ്റെയിറ്റ് സെക്രട്ടേറിയേറ്റിന്‍റെ ഉപകാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച്യൂ പ്രസ്താവിച്ചു. ഒക്ടോബര്‍ 24-ാം തിയതി തിങ്കളാഴ്ച വടക്കെ അമേരിക്കന്‍ രാജ്യമായ പനാമയുടെ തലസ്ഥാനമായ പനാമ സിറ്റിയുടെ കേന്ദ്രഭാഗത്ത് വത്തിക്കാന്‍ സ്ഥാനപതിയുടെ പുതിയ മന്ദിരം ഉത്ഘാടനംചെയ്യവെയാണ് ആര്‍ച്ചുബിഷപ്പ് ബെച്യു ഇങ്ങനെ പ്രസ്താവിച്ചത്.2019-ല്‍ പാനമ ആതിഥ്യംനല്കുന്ന ലോക യുവജനസംഗമം കണക്കിലെടുക്കുമ്പോള്‍ പാപ്പായ്ക്ക് പനാമയില്‍ ഒരു താല്‍ക്കാലിക വസതിയായും വത്തിക്കാന്‍ സ്ഥാനപതിയുടെ പുതിയ മന്ദിരം മാറുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ബെച്യൂ ചൂണ്ടിക്കാട്ടി. അപ്പസ്തോലിക യാത്രകളില്‍ പാപ്പാ താമസിക്കുന്നിടം സാധാരണമായി വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരമാണ്.ഭരണകര്‍ത്താക്കളോടു ചേര്‍ന്നു സഹകരിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളെയും സഭാസമൂഹങ്ങളെയും ശുശ്രൂഷിക്കുക എന്നതാണ് വത്തിക്കാന്‍ സ്ഥാനപതിയുടെയും, സ്ഥാനപതിയുടെ ആസ്ഥാനത്തിന്‍റെയും അടിസ്ഥാനലക്ഷ്യമെന്ന് അര്‍ച്ചുബിഷപ്പ് ബെച്യൂ പ്രസ്താവിച്ചു. പനാമയുടെ പ്രസിഡന്‍റ്, ജുവാന്‍ കാര്‍ലോസ് വരേലയുടെയും മറ്റു രാഷ്ട്ര പ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ വളരെ ലളിതമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ആര്‍ച്ചുബിഷപ്പ് ആന്ത്രയാസ് കരൈസ കോസയാണ് (60 വയസ്) പാനമയിലെ ഇപ്പോഴത്തെ വത്തിക്കാന്‍റെ സ്ഥാനപതി, സ്ഥലത്തെ മെത്രാപ്പോലീത്ത ഹൊസ്സെ ദൊമീംഗോ ഊലോ തടുങ്ങിവരും ചടങ്ങില്‍ പങ്കെടുത്തു. 1938-മുതല്‍ വത്തിക്കാനുമായി
Read More of this news...
Source: Vatican Radioഅതിക്രമങ്ങളില്‍നിന്നു മോചിപ്പിച്ചും, നല്ല വിദ്യാഭ്യാസം നല്കിയും, തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചും സ്ത്രീജനങ്ങളെ ലോകത്തെ നന്മയുടെയും സമാധാനത്തിന്‍റെ പ്രയോക്താക്കളാക്കാമെന്ന് ഒക്ടോബര്‍ 25-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ചേര്‍ന്ന സുരക്ഷ കൗണ്‍സിലിന്‍റെ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് ഔസ അഭിപ്രായപ്പെട്ടു.സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ചൂഷണംചെയ്യപ്പെടുകയും, മനുഷ്യക്കടത്തുപോലുള്ള അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുകയും ചെയ്യുന്ന യുദ്ധത്തിന്‍റെയും അഭ്യാന്തര കലാപത്തിന്‍റെയും അടയന്തിരാവസ്ഥകളുള്ള 50 വ്യത്യസ്ഥ രാഷ്ട്രങ്ങള്‍ ഇന്ന് ലോകത്തുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സ്ഥിതിവിവരക്കണക്കുകളോടെ ചൂണ്ടിക്കാട്ടി. അവിടങ്ങളില്‍നിന്നും മോചിതരായി, സാമൂഹ്യ നീതിയുടെയും അന്തസ്സിന്‍റെയും സുരക്ഷാമേഖലകളില്‍ അവര്‍ക്ക് ജീവിക്കാനും വളരാനും സാധിച്ചാല്‍, അവര്‍ സമാധാനത്തിന്‍റെ സന്ദേശവാഹകരാകുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസ അഭിപ്രായപ്പെട്ടു.അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ലാതെയും, തൊഴിലില്ലായ്മ അനുഭവിച്ചും ക്ലേശിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീജനങ്ങള്‍ക്ക് അതിനുള്ള സാദ്ധ്യതകള്‍ നല്കാന്‍, ആയുധവിപണത്തിന് രാഷ്ട്രങ്ങള്‍ ചിലവഴിക്കുന്ന തുകയുടെ ഓഹരി ഉപയോഗപ്പെടുത്തിയാല്‍ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തത നല്കിക്കൊണ്ട് അവരിലൂടെ സമൂഹത്തിലും രാഷ്ട്രങ്ങളിലും, ലോകത്തും സമാധാനം വളര്‍ത്താനാകുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസ സമ്മേളനത്തില്‍ വ്യക്തമാക്കി.രാഷ്ട്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും, ഉപായസാധ്യതകളും സ്ത്രീകളുടെ പുരോഗത്തിക്കായി ഉപയോഗപ്പെടുത്തേണ്ടതാണ്. ദാരിദ്ര&
Read More of this news...
ജീവനെതിരായ ഭീഷണി എവിടെയും...! - കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്
Source: Vatican Radio 'സ്നേഹത്തിന്‍റെ ആനന്ദം', Amoris Laetitae എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ കുടുംബങ്ങളെ സംബന്ധിച്ച അപ്പസ്തോലിക പ്രബോധന ത്തെ ആധാരമാക്കി ഒക്ടോബര്‍ 25-ാം തിയതി ചൊവ്വാഴ്ച മുബൈയില്‍ നടത്തിയ ദേശീയ ചര്‍ച്ചാ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ ചൂണ്ടിക്കാട്ടിയത്.ജീവന്‍ അതിന്‍റെ എല്ലാ ഘട്ടത്തിലും - അമ്മയുടെ ഉദരത്തിലെ ഭ്രൂണഹത്യാശ്രമത്തിലും, തകരുന്ന പാരിസ്ഥിതിക ചുറ്റുപാടുകളിലും, വാര്‍ദ്ധക്യത്തിലെ പരിത്യക്താവസ്ഥയില്‍ ഉയരുന്ന കാരുണ്യവധത്തിന്‍റെ ഭീഷണിയിലും അനുഭവിക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രഭാഷണത്തില്‍ വിവരിച്ചു. ദൈവം തന്ന ജീവന്‍റെ ദാനത്തോട് നന്ദിയുള്ളവരായി, ആദ്യം അതിനെ മാനിച്ചുകൊണ്ടു ജീവിക്കുക, രണ്ടാമതായി, അതിന്‍റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കാന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ മനോഭാവത്തോടെ മുന്നേറുക. മൂന്നാമതായി, പാരിസ്ഥിതിക സംരക്ഷണം ഉള്‍പ്പെടെ ജീവന് ആനുകൂല്യമായൊരു നിലപാട് എടുക്കുക എന്നത് ഇന്നിന്‍റെ ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.ജീവനെ സംരക്ഷിക്കുകയും, പരിചരിക്കുകയും ചെയ്യുന്നവര്‍, കുടുംബത്തിന്‍റെ പക്ഷത്തായിരിക്കും. മാനവകുലത്തിന്‍റെ ഭാവി ഭാഗധേയം കുടുംബമാണ്. അതിനാല്‍ സന്മനസ്സുള്ള സകലരും ഗാര്‍ഹികമൂല്യങ്ങള്‍ പരിരക്ഷിക്കുവാനും, പരിപോഷിപ്പിക്കുവാനും കടപ്പെട്ടവരാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു. ഇന്ന് സഭയുടെ ധാര്‍മ്മികവും അജപാലനപരുവുമായ പ്രതിബദ്ധത കുടുംബങ്ങളില്‍ കേന്ദ്രീകൃതമാണ്. കാരണം ലോകത്ത് എവിടെയും കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രഭാഷണത്തില്‍ വ്യക്തമാക്കി.അതിനാല്‍ സഭയുടെ പ്രബോധനങ്ങളെ ആധാരമാക്കിയും, വചനത
Read More of this news...
പരദേശിയെ സ്വീകരിക്കുക, നഗ്നനെ ഉടുപ്പിക്കുക
Source: Vatican Radioറോമാപുരി പൊതുവെ കാര്‍മ്മേഘാവൃതമായിരുന്നെങ്കിലും വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരംതന്നെ ആയിരുന്നു ഈ ബുധനാഴ്ചയും (26/10/16). അങ്കണത്തില്‍ വിവിധ രാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ സന്നിഹിതരായിരുന്നു. വെളുത്ത, തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ച പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോടുംകൂടെ വരവേറ്റു.പുഞ്ചിരിയോടെ, കൈകള്‍ ഉയര്‍ത്തി, എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടു വന്ന പിഞ്ചുകുഞ്ഞുങ്ങളെ, ഇടയ്ക്കിടെ, വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി നടന്നു വേദിയിലേക്കു കയറുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ഓടെ ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു"അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു. എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കു പോയി. ഹോറോദേസിന്‍റെ മരണം വരെ അവിടെ വസിച്ചു. ഈജിപ്തില്‍ നിന്നു ഞാന്‍ എന്‍റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്
Read More of this news...
Source: Vatican Radioസംഭാഷണം വലിയ ആദരവിന്‍റെ അടയാളവും ഉപവിയുടെ ആവിഷ്ക്കാരവുമെന്ന് മാര്‍പ്പാപ്പാ.കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലിവത്സരത്തില്‍ മാസത്തിലെ ഒരു ശനിയാഴ്ച ജൂബിലികൂടിക്കാഴ്ച അനുവദിക്കുന്ന പതിവനുസരിച്ച് ഈ ശനിയാഴ്ച (22/10/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അവിടെ സന്നിഹിതരായിരുന്ന വിവിധരാജ്യാക്കാരായ പതിനായിരക്കണക്കിന് തീര്‍ത്ഥാടകരേയും സന്ദര്‍ശകരേയും സംബോധന ചെയ്യുകയായിരുന്നു.ഇറ്റലിയില്‍ ആതുരസേവനരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍, കരുണയുടെ ജൂബിലിയോടനുബന്ധിച്ച് റോമില്‍ സമ്മേളിച്ചിരിക്കുന്ന ദേവാലയഗായകസംഘങ്ങള്‍ സംഗീതസംവിധായകര്‍ തിരുക്കര്‍മ്മസഹായികള്‍ തുടങ്ങിയവര്‍ ഈ കുടിക്കാഴ്ചയില്‍ സംബന്ധിച്ചിരുന്നു.കിണറില്‍ നിന്ന് വെള്ളം കോരാനെത്തിയ സമറിയാക്കാരിയോടു യേശു കുടിക്കാന്‍ വെള്ളം ചോദിക്കുന്നതും അതിനെതുടര്‍ന്ന് ഇരുവരും തമ്മില്‍ നടക്കുന്ന സംഭാഷണവും അടങ്ങിയ സുവിശേഷഭാഗം, യോഹന്നാന്‍റെ സുവിശേഷം നാലാം അദ്ധ്യായത്തില്‍ നിന്ന് ഈ കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ വായിക്കപ്പെട്ടതിനാല്‍ ആ സംഭാഷണമായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.പരസ്പരം അറിയാനും സംവദിക്കുന്നവരുടെ ആവശ്യങ്ങള്‍ പര്സപരം മനസ്സിലാക്കാനും സംഭാഷണം സഹായിക്കുന്നുവെന്നും അത് ശ്രവണത്തിന്‍റെ മനോഭാവവും നല്ലമാനങ്ങള്‍ മനസ്സിലാക്കുനള്ള സന്നദ്ധതയും ഉള്‍ക്കൊള്ളുന്നതിനാല്‍ വലിയ ആദരവിന്‍റെ അടയാളമാണെന്നും അതുപോലെതന്നെ വ്യതിരിക്തത നിലനിറുത്തിക്കൊണ്ടുതന്നെ പൊതു നന്മ അന്വേഷിക്കാനും പങ്കുവയ്ക്കാനും സംഭാഷണം സഹായിക്കുന്നതിനാല്‍ അത് ഉപവിയുടെ ആവിഷ്ക്കാരവുമാണെന്നും പാപ്പാ വിശദീകരിച്ചു.ബ&
Read More of this news...
Source: Vatican Radioആറു വര്‍ഷത്തോളമായി സിറിയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിന്‍റെ ഫലമായ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സങ്കീര്‍ണ്ണാവസ്ഥ നയതന്ത്രതലസംഭാഷണത്തിലൂടെ പ്രശ്നപരിഹൃതിക്ക് അടിയന്തിരമായി ശ്രമിക്കുന്നതിന് ഒരു പ്രതിബന്ധമായി അന്താരാഷ്ട്രസമൂഹം കാണരുതെന്ന് ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച്.സ്വിറ്റസര്‍ലണ്ടിലെ ജനീവാ പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനും ജനീവയിലുള്ള ഇതര അന്താരാഷ്ട്ര സംഘടനകളില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധിയുമായ അദ്ദേഹം സിറിയയിലെ മനുഷ്യാവകാശ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിനെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതിയുടെ ഇരുപത്തിയഞ്ചാം പ്രത്യേകയോഗത്തില്‍ വെള്ളിയാഴ്ച (21/10/16) സംസാരിക്കുകയായിരുന്നു.സിറിയയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ അന്നാട്ടിലെ ജനങ്ങളുടെ ജീവിതാവസ്ഥ ദുരന്തപൂര്‍ണ്ണമാക്കിയിരിക്കയാണെന്നും ജീവന്‍ നിലനിറുത്തുന്നതിനാവശ്യമായ ഭക്ഷണം ജലം ഔഷധം തുടങ്ങിയവ ജനങ്ങള്‍ക്ക് കിട്ടാത്ത ഒരവസ്ഥയാണ് അവിടെ ഉള്ളതെന്നും ആര്‍ച്ചുബിഷപ്പ് യുര്‍ക്കൊവിച്ച് അനുസ്മരിച്ചു.ആകയാല്‍ ഉടന്‍ വെടി നിറുത്തുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരോടുള്ള അഭ്യര്‍ത്ഥന അദ്ദേഹം നവീകരിക്കുകയും ചെയ്തു.
Read More of this news...
ഇന്ന് പ്രേഷിതദൗത്യത്തിന്‍റെ സമയമാണ്, ധീരതയുടെ സമയമാണ്!
Source: Vatican Radioആഗോളസഭ പ്രേഷിതദിനം, മിഷന്‍ ഞായര്‍ ആചരിച്ച ഈ ഞായറാഴ്ച(23/10/16) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ വിവിധരാജ്യക്കാരായിരുന്ന അമ്പതിനായിരത്തോളം വിശ്വാസികള്‍ പങ്കുകൊണ്ടു. നീലാംബരം മോലപ്പുചാര്‍ത്തിയ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ നിന്നിരുന്നവരില്‍ ചിലര്‍ പലവര്‍ണ്ണ പതാകകളും മറ്റും ഏന്തിയിരുന്നു. ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി ഫ്രാന്‍സീസ് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവുജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ വിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകര്‍ കരഘോഷവും ആരവങ്ങളും വഴി അവരുടെ സന്തോഷവും ആദരവും പ്രകടിപ്പിച്ചു.ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ മദ്ധ്യാഹ്ന പ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പ്, പതിവുപോലെ, ഒരു ഹ്രസ്വ വിചിന്തനം നടത്തി.ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്ര ഭാഗങ്ങളില്‍ തിമോത്തെയോസിനെഴുതിയ രണ്ടാം ലേഖനം നാലാം അദ്ധ്യായത്തില്‍ പൗലോസ് അപ്പസ്തോലന്‍ താന്‍ ബലിയായ് അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുതിനേയും നന്നായി പൊരുതുകയും ഓട്ടം പൂര്‍ത്തിയാക്കുകയും വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിനേയുംകുറിച്ചു പരാമര്‍ശിക്കുന്ന ഭാഗമായിരുന്നു പാപ്പായുടെ പരിചിന്തനത്തിനാധാരം.പാപ്പായുടെ ത്രികാല പ്രാര്‍ത്ഥനാസന്ദേശം:പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.ഇന്നത്തെ ആരാധനാക്രമത്തിലെ രണ്ടാം വായന നമ്മുടെ മുന്നില്‍ വയ്ക്കുന്നത് തന്‍റെ സഹകാരിയും വിശ്വാസത്തില്‍ പ്രിയപുത്രനുമായ തിമോത്തെയോസിന് പൗലോസ് അപ്പസ്തോലന്‍ നല്കുന്
Read More of this news...
ബുര്‍ക്കീനൊ ഫാസൊയുടെ പ്രസിഡന്‍റ് വത്തിക്കാനില്‍
Source: Vatican Radioപശ്ചിമാഫ്രിക്കന്‍ നാടായ ബുര്‍ക്കീനൊ ഫാസൊയുടെ പ്രസിഡന്‍റ് റോക് മാര്‍ക്ക് ക്രിസ്റ്റ്യന്‍ കബോറേയ്ക്ക് മാര്‍പ്പാപ്പാ ദര്‍ശനം അനുവദിച്ചു.വത്തിക്കാനില്‍ വ്യാഴാഴ്ച(20/10/16) ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം, പ്രസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി.ദേശീയ അനുരഞ്ജനം, അന്നാട്ടിലെ വിവിധമതവിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം, പരസ്പരാദരവ്, തൊഴില്‍, യുവജനം എന്നിവ ഫ്രാന്‍സീസ് പാപ്പായും പ്രസിഡന്‍റ് റോക് മാര്‍ക്ക് ക്രിസ്റ്റ്യന്‍ കബോറേയും തമ്മിലുള്ള സൗഹാര്‍ദ്ദപരമായിരുന്ന കൂടിക്കാഴ്ചാവേളയില്‍ ചര്‍ച്ചാവിഷയങ്ങളായി എന്നും അന്താരാഷ്ട്രപ്രാധാന്യമുള്ള വിഷയങ്ങളും പരാമര്‍ശിക്കപ്പെട്ടുവെന്നും പത്രക്കുറിപ്പില്‍ കാണുന്നു.പരിശുദ്ധസിംഹാസനവും ബുര്‍ക്കീന ഫാസൊയും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധങ്ങളും കത്തോലിക്കാസഭ വിദ്യഭ്യാസ ആതുരസേവനമേഖലകളില്‍ ഏകുന്ന സുപ്രധാനസംഭാവനകളും ഈ കൂടിക്കാഴ്ചാവേളയില്‍ അനുസ്മരിക്കപ്പെട്ടു.
Read More of this news...
യുവജനശിക്ഷണം: ഭാവിയിലേക്കുള്ള മുതല്‍മുടക്ക്
Source: Vatican Radioയുവജന രൂപവല്‍ക്കരണം ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് മാര്‍പ്പാപ്പാ.അനുവര്‍ഷം ഒക്ടോബര്‍ 22ന് തിരുസഭ ഓര്‍മ്മയാചരിക്കുന്ന വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായുടെ നാമത്തിലുള്ള സ്ഥാപനത്തിന്‍റെ അഥവാ, രണ്ടാം ജോണ്‍പോള്‍ ഫൗണ്ടേഷന്‍റെ പ്രതിനിധികളടങ്ങിയ 250 ഓളം പേരെ വെള്ളിയാഴ്ച(21/10/16) വത്തിക്കാനില്‍ പൊതുവായി സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യഭ്യാസ, സാംസ്കാരിക, മത, ഉപവി പരങ്ങളായ സംരംഭങ്ങള്‍ക്ക് സഹായം നല്കുന്ന ഈ ഫൗണ്ടേഷന്‍ യുവജനങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ചുനടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പാപ്പാ പ്രോത്സാഹനം പകര്‍ന്നു.നാളെയെക്കുറിച്ച് യുവജനങ്ങള്‍ക്കുള്ള പ്രത്യാശ ഒരിക്കലും കവര്‍ന്നെടുക്കപ്പെടരുതെന്ന് പാപ്പാ പറഞ്ഞു.സാങ്കേതിക-ശാസ്ത്ര മണ്ഡലങ്ങളില്‍ വിവധ തലങ്ങളിലുള്ള പുരോഗതിയുടെ ഫലമായി താന്‍ സ്വയംപര്യാപ്തനാണെന്നും എല്ലാം തന്നെ ആശ്രയിച്ചിരിക്കുന്നുവെന്നും മനുഷ്യന്‍ കരുതുന്ന ഒരു കാലഘട്ടത്തില്‍ ക്രൈസ്തവരായ നാം സകലവും ദൈവത്തിന്‍റെ ദാനമാണെന്നും യഥാര്‍ത്ഥ സമ്പത്ത് ധനമല്ലയെന്നുമുള്ള അവബോധം പുലര്‍ത്തണമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. ധനം മനുഷ്യനെ അടിമയാക്കുകയാണ് ചെയ്യുകയെന്നും ദൈവസ്നേഹമാണ് നമ്മെ സ്വതന്ത്രരാക്കുകയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ജോണ്‍പോള്‍ രണ്ടാമന്‍ ഫൗണ്ടേഷന്‍റെ മുപ്പത്തിയഞ്ചാം വാര്‍ഷികമാണ് ഇക്കൊല്ലമെന്നതും പാപ്പാ അനുസ്മരിച്ചു. വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ 1981 ഒക്ടോബര്‍ 16 ന് സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷന്‍.
Read More of this news...
ഒരു വീട് കുടുംബമാകണമെങ്കില്‍ കൂട്ടായ്മയുടെ മാനം അനിവാര്യം
Source: Vatican Radioകുടുംബത്തിന് ഔന്നത്യത്തോടുകൂടി ജീവിക്കുന്നതിനാവശ്യമായ ഏറ്റം ചുരുങ്ങിയ ആദ്ധ്യാത്മിക ഭൗതിക മാര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ നഗരങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും അത് നഗരങ്ങളുടെ കടമയാണെന്നും ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.പാര്‍പ്പിടം നീണ്ടുനില്ക്കുന്ന വികസനം എന്നിവയെ അധികരിച്ച് തെക്കെഅമേരിക്കന്‍ നാടായ എക്വദോറിന്‍റെ തലസ്ഥാനമായ ക്വിറ്റൊയില്‍ ഐക്യരാഷ്ട്രസഭയുടെ(യുഎന്‍ ഓയുടെ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തെ ബുധനാഴ്ച(19/10/16) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.പാര്‍പ്പിടം, തൊഴില്‍, മണ്ണ് എന്നിവയാണ് കുടുംബത്തിന് ഔന്നത്യത്തോടുകൂടി ജീവിക്കുന്നതിനാവശ്യമായ ഏറ്റം ചുരുങ്ങിയ ഭൗതികോപാധികളെന്നും മതസ്വാതന്ത്ര്യം വിദ്യഭ്യാസസ്വാതന്ത്ര്യം ഇതര പൗരാവകാശങ്ങള്‍ എന്നിവയടങ്ങുന്ന ആദ്ധ്യാത്മിക സ്വാതന്ത്ര്യമാണ് ആദ്ധ്യാത്മിക മാര്‍ഗ്ഗമെന്നും ആര്‍ച്ചുബിഷപ്പ് ഔത്സ വ്യക്തമാക്കി.ഗ്രാമങ്ങളിലും നഗരങ്ങളിലും സാമ്പത്തിക സാമൂഹ്യ പരിസ്ഥിതി നൈതിക തലങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധമാനമാക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമ്പദ്ഘടനാ പ്രതിസന്ധിയെ നേരിടുന്നതിനും നഗരമേഖല സംഭാവന ചെയ്യണമെന്നും അതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശീഘ്രഗതിയിലുള്ള നഗരവത്ക്കരണം പട്ടണപ്രദേശങ്ങളില്‍ ചേരിനിവാസികളുടെയും കുടിലുകളുടെയും എണ്ണം വര്‍ദ്ധമാനമാക്കുന്ന പ്രശ്നത്തെക്കുറിച്ചും ആര്‍ച്ചുബിഷപ്പ് ഔത്സ സൂചിപ്പിച്ചു.ഒരു വീടാകുന്ന ഒരു കെട്ടിടം കുടുംബമായിത്തീരണമെങ്കില്‍ അതിന് കൂട്ടായ്മയുടെ മാനം അനിവാര്യമാണെന്നു പറഞ്ഞ അദ്ദേഹം അയല്‍വാസികളുമായുള്ള
Read More of this news...
ജൂബിലി ആഘോഷിക്കാന്‍ സഭയിലെ ഗായകരുടെ പ്രതിനിധികള്‍ വത്തിക്കാനില്‍
Source: Vatican Radioഒക്ടോബര്‍ 21-മുതല്‍ 23-വരെ - വെള്ളി ശനി ഞായര്‍ ദിവസങ്ങളിലാണ് ദേവാലയങ്ങളിലെ ഗായകരുടെയും, ആരാധനക്രമ പരിപാടികളിലെ സഹായികളുടെയും പ്രതിനിധികള്‍ വത്തിക്കാനില്‍ സംഗമിക്കുന്നത്. പതിനായിരത്തില്‍ ഏറെ പ്രതിനിധികള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും പങ്കെടുക്കുമെന്ന്, ജൂബിലി ആഘോഷങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ പ്രസ്താവനയിലൂടെ അറിയിച്ചു.ഗാനപരിശീലന ക്ലാസ്സുകളോടെ സംഗമത്തിന് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വെള്ളിയാഴ്ച രാവില തുടക്കമായി."കാരുണ്യാലാപനം" (Singing of Mercy) എന്നു ശീര്‍ഷകം ചെയ്തിരിക്കുന്ന ദേവാലയ ശുശ്രൂഷകരുടെയും ഗായകരുടെയും ഈ സംഗമം സംവിധാനചെയ്യുന്നത് റോമാരൂപതയുടെ ഗായകസംഘവും, റോമിലെ ഓപരാ (The Opera House of Rome) സംഘവുമാണ്. വത്തിക്കാന്‍റെ ആരാധനക്രമ വിദഗ്ദ്ധരും സംഗീതജ്ഞരുമായ മോണ്‍സീഞ്ഞോര്‍ - ഗ്വീദോ മരീനി, മാസിമോ പളംബേലാ, വിന്‍ചേന്‍സോ ഗ്രിഗോരിയോ, മാര്‍കോ ഫ്രിസീനാ, മാര്‍കോ രൂപിനിക് എന്നിവര്‍ നേതൃത്വം നല്‍കുമെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Ponitifical Council for New Evangelization) പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ അറിയിച്ചു.ശനിയാഴ്ച, ഒക്ടോബര്‍ 22-ാം തിയതി പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് പാപ്പാ ഫ്രാന്‍സിസ് സഭയുടെ ആരാധനക്രമ ശുശ്രൂഷകരുടെയും ഗായകരുടെയും പ്രതിനിധി സംഘത്തെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അഭിസംബോധനചെയ്യും. ആരാധനക്രമ പഠനശിബിരം, സംഗീതശില്പം, സമൂഹബലിയര്‍പ്പണം, ഗാനപരിശീലനം, വിശുദ്ധകവാടപ്രവേശം എന്നിവയും സമ്മേളനത്തിന്‍റ ഭാഗമാണ്.
Read More of this news...
പരിശുദ്ധ സിംഹാസനവും ബെനിനും ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു
Source: Vatican Radioപരിശുദ്ധ സിംഹാസനവും പശ്ചിമാഫ്രിക്കന്‍ നാടായ ബെനിനും ഒരു ഉടമ്പടിയില്‍ വെള്ളിയാഴ്ച (21/10/16) ഒപ്പുവച്ചു.ബെനിനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാസഭയെ അനുവദിക്കുന്നതാണ് ഈ ഉടമ്പടി.പരിശുദ്ധസിംഹാസനത്തിനു വേണ്ടി ബെനിനലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് ബ്രയന്‍ ഉദയ്ഗ്വേയും ബെനിനു വേണ്ടി അന്നാടിന്‍റെ വിദേശകാര്യമന്ത്രി ഔറേലിയെന്‍ അഗ്ബെനോണ്‍ചിയുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്.
Read More of this news...
Congratulations and Prayerful wishes to the Monsignor-designate Rev Fr George Kurukoor
Source: Vatican Radioസഭയില്‍ ഐക്യം നിലനിറുത്തുന്നതിനാവശ്യം എളിമയും സൗമ്യതയും മഹാമനസ്കതയും എന്ന് പാപ്പാ.വത്തിക്കാനില്‍ തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലുള്ള കപ്പേളയില്‍ വെള്ളിയാഴ്ച(21/10/16) പ്രത്യൂഷ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, എഫേസോസുകാര്‍ക്കുള്ള ലേഖനം നാലാം അദ്ധ്യായം ഒന്നു മുതല്‍ 6 വരെയുള്ള വാക്യങ്ങളെ അവലംബമാക്കി പങ്കുവച്ച ചിന്തകളിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ മൂന്നു കാര്യങ്ങളുടെ ആവശ്യകത എടുത്തുകാട്ടിയത്.ദുഷ്ടാരൂപി വിതയ്ക്കുന്നത് സദാ പോരാട്ടമാണെന്നും അസൂയയും സംഘര്‍ഷങ്ങളും ജല്പനങ്ങളും സമാധാനത്തെ ഇല്ലായ്മചെയ്യുന്നുവെന്നും പറഞ്ഞ പാപ്പാ നമുക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കണമെന്ന എഫേസോസുകാര്‍ക്കുള്ള ലേഖനത്തിലെ ആഹ്വാനം ആവര്‍ത്തിച്ചു.സമാധാനം ഇല്ലാത്തപക്ഷം, ആ പദത്തിന്‍റെ വിശാലമായ അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട് പരസ്പരം അഭിവാദ്യം ചെയ്യാന്‍ നമുക്ക് സാധിക്കാത്ത പക്ഷം, സമാധാനത്തോടു തുറവുള്ള ഒരു ഹൃദയം നമുക്കില്ലെങ്കില്‍ ഐക്യം ഒരിക്കലും സാധ്യമാകില്ല എന്നും പാപ്പാ പറഞ്ഞു.സൗമ്യമായി സംസാരിക്കാനുള്ള കഴിവ് നാം വിസ്മരിക്കുകയും ആക്രോശം നമ്മുടെ സംസാരശൈലിയാക്കുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ വിനയത്തോടും ശാന്തതയോടും ക്ഷമയോടും സ്നേഹപൂര്‍വ്വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍ എന്ന എഫേസോസുകാര്‍ക്കുള്ള ലേഖനത്തിലെ ആഹ്വാനം അനുസ്മരിക്കുകയും ചെയ്തു.
Read More of this news...
Source: Vatican Radioആഗോളവത്ക്കരണത്തിന്‍റെയും പരസ്പരാശ്രയത്വത്തിന്‍റെയും തലങ്ങളില്‍ വലിയ വൈരുദ്ധ്യങ്ങള്‍ പ്രകടമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.വസ്തുക്കളുടേയും സേവനങ്ങളുടേയും സ്വതന്ത്രമായ കൈമാറ്റത്തിനു തടസ്സമായ നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് രാഷ്ട്രങ്ങള്‍ ഒരു വശത്തു ചര്‍ച്ചചെയ്യുകയും മറുവശത്ത് ഒരുരാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കുള്ള വ്യക്തികളുടെ നീക്കം തടയാന്‍ മതിലുകള്‍ തീര്‍ക്കുകയും ചെയ്യുന്നതാണ് ഈ വിരോധാഭാസമെന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍, ന്യുയോര്‍ക്കിലുള്ള ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് യു എന്‍ പൊതുസഭയുടെ എഴുപത്തിയൊന്നാമത് യോഗത്തെ സംബോധനചെയ്യവ്വേ അദ്ദേഹം വിശദീകരിച്ചു.അഭയാര്‍ത്ഥികളുടേയും കുടിയേറ്റക്കാരുടേയും കൂട്ടത്തോടെയുള്ള നീക്കമാണ് ആഗോളവത്ക്കരണത്തിനും പരസ്പരാശ്രയത്വത്തിനും, ഒരു പക്ഷേ, ഇന്നുള്ള ഏറ്റം വലിയ വെല്ലുവിളിയെന്ന്, സ്വന്തം നാടുവിട്ട് അന്യനാടുകളില്‍ എത്തിയിരിക്കുന്നവരുടെ സംഖ്യ 24 കോടി കവിഞ്ഞിരിക്കുന്നത് അനുസ്മരിച്ചുകൊണ്ട്, ആര്‍ച്ചുബിഷപ്പ് ഔത്സ പറഞ്ഞു.സംഘര്‍ഷം, അക്രമം, ദാരിദ്ര്യം പട്ടിണി എന്നിവയുടെ ഘടനാപരമായ കാരണങ്ങള്‍ ഇല്ലായ്മചെയ്യുകയും പരിസ്ഥിതി സംരക്ഷണത്തില്‍ കാതലായ മുന്നേറ്റം നടത്തുകയും, വിദ്യഭ്യാസത്തിന്‍റെ ഗുണനിലവാരമുയര്‍ത്തുകയും കുടുംബത്തിനു മതിയാ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യലാണ് ഫലപ്രദമായ പരസ്പര സഹകരണത്തിനും ആഗോളവത്ക്കരണത്തിനുമുള്ള മാര്‍ഗ്ഗങ്ങളെന്ന് അദ്ദേഹം അസന്ദഗ്ദ്ധമായി പ്രസ്താവിച്ചു.
Read More of this news...
യൂറോപ്പിലെ പൗരസ്ത്യ സഭകള്‍ ഫാത്തിമയില്‍ സംഗമിക്കുന്നു
കഴിഞ്ഞ രണ്ടു ദശകങ്ങളായി യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ തലപൊക്കിയ സ്വേച്ഛാഭരണത്തിന്‍ കീഴിലും അഭ്യന്തര കലാപങ്ങളുടെ കെടുതികളിലും വളര്‍ച്ച മുറ്റിയും, മുരടിച്ചും കഴിയുന്ന സ്വയം ഭരണാധികാരവും, റോമുമായി സമ്പൂര്‍ണ്ണ ഐക്യവുമുള്ള യൂറോപ്പിലെ 24 പൗരസ്ത്യ കത്തോലിക്ക സഭകളുടെ പ്രതിനിധികളാണ് ഫാത്തിമയില്‍ സംഗമിക്കുന്നത്.
പൗരസ്ത്യ കത്തോലക്ക സഭകള്‍ യൂറോപ്പില്‍ നേരിടുന്ന അജപാലന വെല്ലുവിളികള്‍, എന്ന പ്രമേയം പഠനവിഷയമാക്കുന്ന സമ്മേളനത്തില്‍ വത്തിക്കാന്‍റെ പൗസ്ത്യ സഭാ കാര്യങ്ങള്‍ക്കായുള്ള സംഘത്തിലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി അദ്ധ്യക്ഷ്യംവഹിക്കും.
ബൈസന്‍റൈന്‍, അര്‍മേനിയന്‍, മാരൊനൈറ്റ്, ഗ്രീക്ക്, കാല്‍ഡിയന്‍, മെല്‍ക്കൈറ്റ്, ഉക്രേനിയന്‍, സ്ലൊവേനിയന്‍, റുതേനിയന്‍, റൊമേനിയന്‍, സീറിയന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പൗരസ്ത്യ കത്തോലിക്കാ കൂട്ടായ്മകളുടെ പ്രതിനിധികളാണ് മൂന്നു ദിവസം ഫാത്തിമയില്‍ സംഗമിക്കുന്നത്.
ലിസ്ബണിലെ പാത്രിയര്‍ക്കിസും, പോര്‍ച്ചുഗിലിലെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാനുവല്‍ ക്ലെമേന്തയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പൗരസ്ത്യ-കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഫാത്തിമയില്‍ സംഗമിക്കുന്നത്.
ഉക്രേനിയന്‍ ഗ്രീക്ക് സഭയുടെ തലവന്‍, ആര്‍ച്ചുബിഷപ്പ് സ്വിയാത്സാവ് ഷെവ്ചൂക്, ഇറ്റലിയുടെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും ജനോവാ അതിരൂപത അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്ക്കോ, വത്തിക്കാന്‍റെ പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് സിറിള്‍ വാസില്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും
Read More of this news...
കെ.സി.ബി.സി കാരുണ്യവർഷാചരണസമാപനം-സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു
Source: Sunday Shalom
കോട്ടയം: കേരളത്തിലെ കത്തോലിക്കാ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ 12 ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന കാരുണ്യവർഷാചരണത്തിന്റെ ഔദ്യോഗിക സമാപനത്തിന്റെ ക്രമീകരണങ്ങൾക്കായുള്ള സ്വാഗതസംഘ ഓഫീസ് അടിച്ചിറ ആമോസ് സെന്ററിൽ കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ആലോചനായോഗത്തിൽ മദ്ധ്യകേരളത്തിലെ കത്തോലിക്കാ രൂപതകളിലെ വികാരി ജനറാൾമാർ, സന്യസ്ത സമൂഹങ്ങളുടെ മേലധികാരികൾ, രൂപതാ സാമൂഹ്യ സേവന വിഭാഗങ്ങളുടെ ഡയറക്ടർമാർ, പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറിമാർ, കത്തോലിക്കാ കോൺഗ്രസ്സിന്റെ രൂപതാ പ്രസിഡന്റുമാർ, യുവജനസംഘടനാ പ്രസിഡന്റുമാർ, കോട്ടയം കരിസ്മാറ്റിക് മൂവ്‌മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സമാപനാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിലേക്കുള്ള വിവിധ കമ്മിറ്റികൾക്ക് യോഗം രൂപം നൽകി. ജനറൽ കൺവീനറും കോട്ടയം അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സമാപനാചരണങ്ങളുടെ ക്രമീകരണങ്ങൾ വിശദീകരിച്ചു. തിരുവല്ല രൂപത വികാരി ജനറാൾ ഫാ. ആന്റണി ചെത്തിപ്പുഴ, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് മുണ്ടകത്തിൽ, കാഞ്ഞിരപ്പളളി രൂപതാ വികാരി ജനറാൾ ഫാ. അഗസ്റ്റിൻ പഴേപ്പറമ്പിൽ, വിജയപുരം രൂപതാ പ്രതിനിധി ഫാ. ജോസ് നവാസ്, പി. ഒ. സി ഡയറ്കടർ ഫാ. വർഗ്ഗീസ് വള്ളിക്കാട്, കേരള സോഷ്യൽ സർവ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, കെയർ ഹോം ഡയറക്ടർ ഫാ. റോയി വടക്കേൽ, നവജീവൻ ട്രസ്റ്റ് സാരഥി പി. യു. തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
നവംബർ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അതിരൂപതയുടെ അജപാലനകേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത
Read More of this news...
മദ്യനയം അട്ടിമറിച്ചാൽ പ്രക്ഷോഭം
Source: Sunday Shalom
എറണാകുളം : പിണറായി സർക്കാരിന്റെ മദ്യനയ അട്ടിമറി നീക്കത്തിനെതിരെ ശക്തമായ താക്കീത് നൽകിക്കൊണ്ട് കോട്ടയം പട്ടണത്തിലൂടെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മദ്യവിരുദ്ധ പ്രവർത്തകർ നടത്തിയ നടപ്പുസമരവും ദണ്ഡിയാത്രയും പുതുമയായി. പത്തുവർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ്ണ ലഹരിവിമുക്തമാക്കുവാൻ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചതും സുപ്രീംകോടതി പോലും അംഗീകരിച്ചതുമായ മദ്യനയത്തെ ടൂറിസത്തിന്റെയും തൊഴിലിന്റെയും പേരുപറഞ്ഞ് അട്ടിമറിക്കാൻ ശ്രമിക്കുന്ന നീക്കത്തിനെതിരെയാണ് ദണ്ഡിയാത്രയും നടപ്പുസമരവും നടത്തിയത്.
കഴിഞ്ഞ സർക്കാർ ഓരോ വർഷവും ഗാന്ധിജയന്തി ദിനത്തിൽ പൂട്ടിക്കൊണ്ടിരുന്ന 10% ബിവറേജസ്-കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകളുടെ അടച്ചുപൂട്ടൽ നടപടി തുടരണമെന്നും ത്രീസ്റ്റാർ ഹോട്ടലുകളെ അപ്‌ഗ്രേഡ് ചെയ്ത് ഫോർസ്റ്റാർ ബാറുകളാക്കി സംസ്ഥാനത്തുടനീളം ബാർലൈസൻസുകൾ പുനസ്ഥാപിക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടായിരുന്നു ദണ്ഡിയാത്ര.
പത്തുവർഷംകൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം എന്ന ലക്ഷ്യപ്രാപ്തിക്കായി തുടക്കം കുറിച്ച മദ്യനിരോധന ഘട്ടങ്ങളെ അട്ടിമറിച്ചാൽ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അടങ്ങിയിരിക്കില്ലെന്നും ശക്തമായ പ്രക്ഷോഭസമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
കേരളത്തിന്റെ മനസാക്ഷി മദ്യനിരോധനത്തോടൊപ്പമാണെന്നും മദ്യം നൽകിക്കൊണ്ടുള്ള വർജ്ജനം ഭംഗിവാക്ക് മാത്രമാണെന്നും സമാപന സന്ദേശം നൽകിയ ബിഷപ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. സഭ എന്നും മദ്യനിരോധനത്തോടൊപ്പമാണ്. മദ്യനിരോധനം ഇല്ലാതെയുള്ള വർജ്ജനം അപ്രായോഗികമാണെന്നും ബിഷപ് പറഞ്ഞു.
ദണ്ഡിയാത്രയിലും നടപ്പു സമരത്തിലും
Read More of this news...
പാപ്പായുടെ "കാരുണ്യത്തിന്‍റെ വെള്ളിയാഴ്ച " ആചരണം
സാമൂഹ്യ കുടുംബപരങ്ങളായ പ്രതികൂല സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളെ സാമൂഹ്യ സേവന വിഭാഗങ്ങളുടേയോ കോടതിയുടേയോ നിര്‍ദ്ദേശ പ്രകാരം താമസിപ്പിച്ചു പരിചരിക്കുന്ന, റോമിലുള്ള ഇടമായ, വില്ലാജ്യൊ എസ് ഓ എസ് (VILLAGGIO SOS) പാപ്പാ വെള്ളിയാഴ്ച (14/01/16) സന്ദര്‍ശിച്ചു.
കാരുണ്യ വര്‍ഷത്തില്‍ താന്‍ പ്രത്യേകമായി ആചരിക്കുന്ന കാരുണ്യ വെള്ളിയാഴ്ചയുടെ ഭാഗമായിട്ടായിരുന്നു ഫ്രാന്‍സീസ് പാപ്പാ ഈ സന്ദര്‍ശനം നടത്തിയത്.
അവിടെ എത്തിയ പാപ്പായെ കുട്ടികള്‍ തങ്ങളുടെ മുറികളും കളിപ്പാട്ടങ്ങളും മറ്റും കാണിച്ചുകൊടുക്കുകയും പാപ്പാ അവര്‍ പങ്കുവച്ച ജീവിതാനുഭവങ്ങള്‍ ശ്രവിക്കുകയും അവര്‍ക്കൊപ്പം ലഘുഭക്ഷണം കഴിക്കുകയും ചെയ്തു.
കുട്ടികളുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ റോമിലെ വില്ല ബെഥാനിയ എന്ന ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന 91 വയസ്സു പ്രായമുള്ള കര്‍ദ്ദിനാള്‍ അന്ത്രെയാ കൊര്‍ദേരൊ ലാന്‍സ ദി മൊന്തെത്സേമൊളൊയെ സന്ദര്‍ശിച്ചു. ഇറ്റലി സ്വദേശിയായ കര്‍ദ്ദിനാള്‍ അന്ത്രെയാ വിവിധ രാജ്യങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Read More of this news...
തായ് ലാന്‍റിന്‍റെ രാജാവ് ഭൂമിബോലിന് പാപ്പായുടെ ആദരാഞ്ജലി
Source: Vatican Radioതായ് ലാന്‍റിന്‍റെ രാജാവ് ഭൂമിബോല്‍ അതുല്യതേജിന്‍റെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖരപ്പെടുത്തി.തായ് ലാന്‍റിന്‍റെ പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒ ചയ്ക്കയച്ച അനുശോചന സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ, അന്തരിച്ച രാജാവ് ഭൂമിബോലിന്‍റെ വിജ്‍ഞാനത്തിന്‍റെയും ശക്തിയുടെയും വിശ്വസ്തതയുടെയും പൈതൃകത്തിനുള്ള ആദരവായി സമാധാനത്തിന്‍റെ പാതയില്‍ ഒത്തൊരുമിച്ചു മുന്നേറാന്‍ തായ് ജനതയ്ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.70 വര്‍ഷം തായ് ലാന്‍റിന്‍റെ രാജസിംഹാസനം അലങ്കരിച്ച ഭൂമിബോല്‍ രാജാവ് എണ്‍പത്തിയെട്ടാമത്തെ വയസ്സില്‍ വ്യാഴാഴ്ചയാണ് (13/10/16) മരണമടഞ്ഞത്.
Read More of this news...