News & Events

കെണിയില്‍പ്പെടുന്ന കുട്ടികളെ മോചിക്കാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം

Source: Vatican Radioഒക്ടോബര്‍ 13-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ പ്രകാശനംചെയ്ത 2017-ാമാണ്ടിലേയ്ക്കുള്ള കുടിയേറ്റദിന സന്ദേശത്തിലാണ് കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തിലുള്ള കുട്ടികളെ ക്ലേശങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ആഗോളതലത്തില്‍ ജനുവരി 17-ാം തിയതിയാണ് കുടിയേറ്റദിനം ആചരിക്കുന്നത്.കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ചൂഷിതരാകുന്ന കുട്ടികളിലേയ്ക്ക്, പ്രത്യേകിച്ച് അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളിലേയ്ക്കാണ് ആഗോള കുടിയേറ്റദിന സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് ലോകശ്രദ്ധ ക്ഷണിക്കുന്നത്.  ആഗോളകുടിയേറ്റ മേഖലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചൂഷകരുടെ കൈകളില്‍ വേശ്യവൃത്തി, അശ്ലീലം, ബാലവേല, സൈനികജോലി, ചാരപ്പണി, മയക്കുവരുന്ന കച്ചവടം, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നുണ്ടെന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രായത്തിന്‍റെ ഇളപ്പം, പരദേശവാസം, പ്രതിരോധശേഷിയില്ലായ്മ എന്നിങ്ങനെ മൂന്നുവിധത്തില്‍ നിസ്സഹായരായ കുട്ടികളെ തുണയ്ക്കേണ്ടത് അടിസ്ഥാന നീതിയും സമൂഹത്തിന്‍റെ ഉത്തരവാദിത്വവുമാണ്. വിവിധ കാരണങ്ങളാല്‍ സ്വന്തം നാടും വീടും വിട്ടിറങ്ങി പരദേശികളായി ജീവിക്കാന്‍ നിര്‍ബന്ധിതകാരുന്നവരോട് കരുണ കാണിക്കണമെന്ന് സന്ദേശത്തില്‍ ഉത്തരവാദിത്വപ്പെട്ടവരോട്  പാപ്പാ ഫ്രാന്‍സിസ് അപേക്ഷിക്കുന്നു. "എന്‍റെ നാമത്തില്‍ ശിശുവിനെ സ്വീകരിക്കുന്നവര്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവര്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു" (മര്‍ക്കോസ് 9, 37). ഇതാണ് പാപ്പായുടെ സന്ദേശത്തിന്‍റ ആധാരവാക്യം. ഈ സുവിശേഷവാക്യത്തിലൂടെ ക്രിസ്തുവിന്‍റെ പ്രബോധനം ക്രൈസ്തവസമൂഹത്തെ വെല്ലുവിളിക്കുന്നു. ദൈവം ഒരു ശിശുവായി എളിമയിലും വിനീതഭാവത്ത&   Read More of this news...

കാലാവസ്ഥമാറ്റത്തിന്‍റെ മൂലകാരണങ്ങള്‍ കണ്ടെത്തുക

Source: Vatican Radioകാലാവസ്ഥമാറ്റത്തിന്‍റെ മൂലകാരണങ്ങള്‍ കണ്ടെത്തുകയും, നൈതിക- ധാര്‍മ്മികപരങ്ങളായ വിലിയിരുത്തലുകളില്‍ ഒതുങ്ങിനില്‍ക്കാതെ, രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.അനുവര്‍ഷം ഒക്ടോബര്‍ 16 ന് ആചരിക്കപ്പെടുന്ന ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ, റോം ആസ്ഥാനമായുള്ള, ഭക്ഷ്യകൃഷി സംഘടനയുടെ, എഫ് എ ഒ (FAO)യുടെ മേധാവി ഹൊസെ ഗ്രത്സിയാനൊ ദ സില്‍വയ്ക്ക് വെള്ളിയാഴ്ച (14/10/16) അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇക്കൊല്ലത്തെ ഈ ദിനാചരണത്തിന്‍റെ പ്രമേയവുമായി ബന്ധപ്പെടുത്തി കാലാവസ്ഥ മാറ്റത്തിനെതിരെ പ്രവര്‍ത്തനങ്ങളിലൂടെ പ്രതികരിക്കേണ്ടതിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്." കാലാവസ്ഥ മാറുന്നു. ആഹാരത്തിലും കൃഷിയിലും മാറ്റം സംഭവിക്കുന്നു" എന്നതാണ് ഇക്കൊല്ലത്തെ ലോക ഭക്ഷ്യദിനത്തിന്‍റെ വിചിന്തന പ്രമേയം.കാലവസ്ഥ മാറ്റത്തിന്‍റെ കാരണം എന്തെന്ന് വ്യക്തിപരമായും സംഘാതമായും നാം നമ്മോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നുവെന്നും ഇവിടെ വിതണ്ഡാവാദത്തിന്‍റെ പിന്നാലെ പോകരുതെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. ഭാവിതലമുറകളെക്കരുതി വേണ്ട തീരുമാനങ്ങല്‍ എടുക്കുന്നതില്‍ സഹകരിക്കുകയും പെരുമാറ്റ രീതികളുടെയും ജീവിതശൈലികളുടെയും കാര്യത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതിനെ പ്രോത്സാഹിപ്പിക്കുകയും നിരുത്സാഹപ്പെടുത്തേണ്ടതിനെ അപ്രകാരം ചെയ്യുകയും വേണമെന്ന് പാപ്പാ പറയുന്നു.കൃഷി, കന്നുകാലിവളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഗ്രാമവാസികളെയുംക്കുറിച്ചു സൂചിപ്പിക്കുന്ന പാപ്പാ അവര്‍ക്കാണ് കാലവസ്ഥമാറ്റത്തിന്‍റെ ദൂഷ്യഫലങ്ങള്‍ നേരിട്ടനുഭവപ്പെ   Read More of this news...

തായ് ലാന്‍റിന്‍റെ രാജാവ് ഭൂമിബോലിന് പാപ്പായുടെ ആദരാഞ്ജലി

Source: Vatican Radioതായ് ലാന്‍റിന്‍റെ രാജാവ് ഭൂമിബോല്‍ അതുല്യതേജിന്‍റെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖരപ്പെടുത്തി.തായ് ലാന്‍റിന്‍റെ പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒ ചയ്ക്കയച്ച അനുശോചന സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ, അന്തരിച്ച രാജാവ് ഭൂമിബോലിന്‍റെ  വിജ്‍ഞാനത്തിന്‍റെയും ശക്തിയുടെയും വിശ്വസ്തതയുടെയും പൈതൃകത്തിനുള്ള ആദരവായി സമാധാനത്തിന്‍റെ പാതയില്‍ ഒത്തൊരുമിച്ചു മുന്നേറാന്‍ തായ് ജനതയ്ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.70 വര്‍ഷം തായ് ലാന്‍റിന്‍റെ രാജസിംഹാസനം അലങ്കരിച്ച ഭൂമിബോല്‍ രാജാവ് എണ്‍പത്തിയെട്ടാമത്തെ വയസ്സില്‍ വ്യാഴാഴ്ചയാണ് (13/10/16) മരണമടഞ്ഞത്.   Read More of this news...

കഷ്ടപ്പെടുന്നതില്‍ അധികവും സ്ത്രീജനങ്ങള്‍ : വത്തിക്കാന്‍റെ നിരീക്ഷണം

Source: Vatican Radioഒക്ടോബര്‍ 10-ാം തിയതി തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ യൂഎന്‍ ആസ്ഥാനത്തു സംഗമിച്ച രാഷ്ട്രപ്രതിനിധികളുടെ 71-ാമത് പൊതുസമ്മേളനത്തിന്‍റെ ഭാഗമായുള്ള ചര്‍ച്ചയിലാണ് വത്തിക്കാന്‍റെ പ്രതിനിധി സമൂഹ്യപശ്ചാത്തലത്തിലെ സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടിയത്.കുടുംബങ്ങളിലും സമൂഹങ്ങളിലും ജീവിതക്ലേശങ്ങളുടെയും ദാരിദ്ര്യത്തിന്‍റെയും ആഘാതമേല്‍ക്കുന്നത് അധികവും സ്ത്രീജനങ്ങളാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ നിരീക്ഷിച്ചു.  ന്യായമല്ലാത്ത തൊഴില്‍ വിതരണം, വിവേചന പൂര്‍വ്വമായ തൊഴില്‍ വേതനം, സമ്പത്തിന്‍റെയും വസ്തുവകകളുടെയും നിഷേധം, കുടിയേറ്റത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും മേഖലകളിലെ ചൂഷണം എന്നിങ്ങനെ സ്ത്രീകള്‍ ഇരകളാക്കപ്പെടുന്ന ജീവിതചുറ്റുപാടുകള്‍ നിരവധിയാണെന്ന് അദ്ദേഹം എണ്ണിപ്പറഞ്ഞു.വിവേചനം, അതിക്രമങ്ങള്‍, നിഷേധാത്മകമായ പെരുമാറ്റം എന്നിവവഴി എല്ലാവിധത്തിലും ദാരിദ്രത്തിന്‍റെയും ജീവിതക്ലേശങ്ങളുടെയും അടിത്തട്ടിലേയ്ക്ക് തള്ളപ്പെടുന്നത് സ്ത്രീകള്‍ തന്നെ, വിശിഷ്യാ അവരില്‍ പാവങ്ങളും നിരാലംബരുമായവര്‍! ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, മനുഷ്യക്കടത്ത് എന്നിങ്ങനെ സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക പീഡനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അവരോട് സമൂഹം കാട്ടുന്ന പരിതാപകരമായ പെരുമാറ്റം, വീക്ഷണരീതി എന്നിവ കുടുംബങ്ങളിലും സാമൂഹത്തിലും ലിംഗവൈവിധ്യത്തിനും, പരസ്പരമുള്ള വെറുപ്പിനും വൈരാഗ്യത്തിനും വഴിതെളിക്കുകയും, സമൂഹത്തിലെയും കുടുംബങ്ങളിലെയും അടിസ്ഥാന ബന്ധങ്ങളെ തച്ചുടയ്ക്കുകയും ചെയ്യുന്നു.സ്ത്രീകളോടു കാണിക്കുന്ന വിവേചനത്തിന്‍റെയും പീഡനത്തിന്‍റെയും മനോഭാവം സമൂഹത്തിന്‍റെ ഭീരുക്കളുടെ നിലപാടാണെന്ന് (craven acts of cowardice ) പാപ്പാ ഫ്രാന്‍സിസ് വിശേഷി   Read More of this news...

ഗ്രാമീണ വനിതകള്‍ക്കായുള്ള അന്താരാഷ്ട്രദിനം

Source: Vatican Radioഗ്രാമീണ വനിതകള്‍ക്കായുള്ള അന്താരാഷ്ട്രദിനം ഈ ശനിയാഴ്ച (15/10/2016) ആചരിക്കപ്പെടുന്നു.ഐക്യരാഷ്ട്രസഭ 2008 ല്‍ പ്രഖ്യാപിച്ച ഈ ദിനം അനുവര്‍ഷം ഒക്ടോബര്‍ 15 നാണ് ആചരിക്കപ്പെടുന്നത്.കാര്‍ഷികരംഗത്ത് സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം.കാര്‍ഷികമേഖലിയില്‍ 43 ശതമാനം മാനവശേഷി ഗ്രാമീണവനിതകളാണെന്നും അവര്‍ ഗ്രാമീണ സമ്പദ്ഘടനയ്ക്കും കുടുംബക്ഷേമത്തിനും സാരമായ സംഭാവനയേകുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നു.ഒപ്പം, വികസ്വരനാടുകളില്‍ കാര്‍ഷികമേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിനിരകളാകുന്നുണ്ടെന്നും അവര്‍ വിവേചനത്തിനരകളാകകുകയും അവര്‍ക്ക്  അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തുന്നു.   Read More of this news...

ഈശോസഭയ്ക്ക് പുതിയ പൊതു ശ്രേഷ്ഠന്‍

Source: Vatican Radioഈശോസഭയുടെ പുതിയ പൊതു ശ്രേഷ്ഠനായി വെനെസ്വേല സ്വദേശിയായ വൈദികന്‍ അര്‍തൂറൊ സോസ തിരഞ്ഞെടുക്കപ്പെട്ടു.വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള സ്ഥാപകനായുള്ള ഈശോ സഭാസമൂഹത്തിന്‍റെ മുപ്പത്തിയൊന്നാമത്തെ സുപ്പീരിയര്‍ ജനറലും ആണ് അദ്ദേഹം.ഈശോസഭയുടെ പ്രതിനിധികളുടെ ഈ മാസം 2 മുതല്‍ റോമില്‍ ചേര്‍ന്നിരിക്കുന്ന പൊതുയോഗം, 8 വര്‍ഷം തുടര്‍ച്ചയായി സുപ്പീരിയര്‍ ജനറല്‍ സ്ഥാനം വഹിച്ച ഫാദര്‍ അഡോള്‍ഫൊ നിക്കൊളാസ് 80 വയസ്സു പൂര്‍ത്തിയാകുന്ന വേളയില്‍ സമര്‍പ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ്, വെള്ളിയാഴ്ച (14/10/16) വൈദികന്‍ അര്‍തൂറൊ സോസയെ പുതിയ പൊതുശ്രേഷ്ഠനായി തിരഞ്ഞെടുത്തത്.    Read More of this news...

ക്രിസ്ത്യന്‍ ചാനലിന് പാക്കിസ്ഥാനില്‍ നിരോധാജ്ഞ

Source: Vatican Radioപതിനഞ്ചു വര്‍ഷങ്ങളായി വിദ്യാഭ്യാസ പരിപാടികളും സംസ്ക്കാരിക ഇനങ്ങളും, ക്രിസ്ത്യന്‍ പരിപാടികളും സാധാരക്കാരായ ജനങ്ങള്‍ക്കുവേണ്ടി സംപ്രേക്ഷണംചെയ്തിരുന്ന ചാനലിനാണ് ഒക്ടോബര്‍ ആദ്യവാരത്തില്‍ പാക്കിസ്ഥാനി സര്‍ക്കാര്‍ നിരോധാജ്ഞ ഏര്‍പ്പെടുത്തിയത്. ലാഹോര്‍ അതിരൂപതയുടെ മധ്യമ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഫാദര്‍ ജലാല്‍ വത്തിക്കാന്‍ റേഡിയോയെ പ്രസ്താവനയിലൂടെ അറിയിച്ചു.ആധുനിക ഡിജിറ്റല്‍ സമ്പര്‍ക്ക മാധ്യമങ്ങള്‍ സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും ലഭ്യമല്ലാതിരിക്കെ, മതേതര ജനായത്ത രാഷ്ട്രമായ പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ക്രൈസ്തവരോട് കാണിക്കുന്ന ഈ വിവേചനം അടിസ്ഥാന പൗരാവകാശത്തിന്‍റെ ലംഘനമാണെന്ന് ഫാദര്‍ ജലാല്‍ വിശേഷിപ്പിച്ചു. ലാഹോര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ മാധ്യമ ശൃംഖലയുടെ ഉപഭോക്താക്കള്‍ 8000 കത്തോലിക്കരാണ്. പ്രാദേശിക കേബിള്‍ ചാനല്‍വഴി (Local TV cable network) ജനങ്ങളില്‍ എത്തിച്ചിരുന്ന  ദൃശ്യ-ശ്രാവ്യ ശൃംഖല ലാഹോറിലും ചുറ്റുപാടുകളിലും ജനകീയമായിരുന്നു. ഇനിയും ഇതുപോലുള്ള മൂല്യാധിഷ്ഠിത ചാനലുകള്‍ വളര്‍ന്നു വരാനിരിക്കെയാണ്, സര്‍ക്കാന്‍ ക്രിസ്ത്യന്‍ സംരംഭത്തെ ഇല്ലാതാക്കുന്നത്. ഒപ്പം, ചാനലില്‍  പ്രവര്‍ത്തിച്ചിരുന്ന 11 സാങ്കേതികവിദഗ്ദ്ധരും മാധ്യമപ്രവര്‍ത്തകരും ഇതോടെ തൊഴില്‍ രഹിതരാവുകയാണെന്നും ഫാദര്‍ ജലാല്‍ വ്യക്തമാക്കി.   Read More of this news...

വിനയം:നമുക്കുണ്ടായിരിക്കേണ്ട കൃതജ്ഞതാഭാവത്തിന് മുന്‍വ്യവസ്ഥ

Source: Vatican Radioകാരുണ്യവര്‍ഷാചരണത്തിന്‍റെ ഭാഗമായി വത്തിക്കാനില്‍ നടന്ന മരിയന്‍ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഈ ഞായറാഴ്ച (09/10/16) രാവിലെ റോമിലെ സമയം 10.30 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. വിവധ രാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ ഈ ദിവ്യപൂജയില്‍ പങ്കുകൊണ്ടു. ഈ ദിവ്യബലിമദ്ധ്യേ പാപ്പാ പങ്കുവച്ച സുവിശേഷചിന്തകള്‍,യേശു ജെറുസലേമിലേക്കു പോകുംവഴി സമരിയായയ്ക്കും ഗലീലിക്കും മദ്ധ്യയുള്ള ഒരു ഗ്രാമത്തില്‍ വച്ച് പത്തു കുഷ്ഠരോഗികള്‍ അവിടത്തോട് സൗഖ്യത്തിനായി യാചിക്കുന്നതും തങ്ങളെ പുരോഹിതന്മാര്‍ക്ക് കാണിച്ചുകൊടുക്കുകയെന്ന യേശുവിന്‍റെ ആഹ്വാനമനുസരിച്ച് അതിനായി പോകുന്ന സമയത്ത് അവര്‍ കുഷ്ഠരോഗവിമുക്തരാകുന്നതും അവരിലൊരുവന്‍ തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്നതുമായ സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം, പതിനേഴാം അദ്ധ്യായം 11 മുതല്‍ 19 വരെയുള്ള വാക്യങ്ങളെ അവലംബമാക്കിയുള്ളതായിരുന്നു.പാപ്പായുടെ വചനസമീക്ഷ:ദൈവിക ദാനങ്ങള്‍ വിസ്മയത്തോടും കൃതജ്ഞതാഭാവത്തോടും കുടി തിരിച്ചറിയാനാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. യേശു മരണോത്ഥാനങ്ങളിലേക്ക് നടന്നടുക്കുകയായിരുന്ന  പാതയില്‍ വച്ച് അവിടന്ന് തനിക്കഭിമുഖമായി വന്ന പത്തു കുഷ്ഠരോഗികളെ കണ്ടുമുട്ടുന്നു. അവര്‍ അകലെ നിന്നുകൊണ്ട് ആ മനുഷ്യനോടു തങ്ങളുടെ ദുര്യോഗം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് യാചിക്കുന്നു: "യേശുവേ, ഗുരോ, ഞങ്ങളി‍ല്‍ കനിയണമേ"   അവരുടെ  ഈ യാചനയില്‍ യേശു തങ്ങളെ രക്ഷിക്കുമെന്ന അവരുടെ വിശ്വാസം അടങ്ങിയിരിക്കുന്നു. രോഗികളായ അവര്‍, തങ്ങള്‍ക്ക് സൗഖ്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒരാളെ അന്വേഷിക്ക&#   Read More of this news...

ക്രൈസ്തവസഭകളുടെ കൂട്ടായ്മയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ വീക്ഷണം

Source: Vatican Radioക്രിസ്തുവിലുള്ള ഐക്യമാണ് സഭകള്‍ പ്രഘോഷിക്കേണ്ടതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.  ഒക്ടോബര്‍ 12-ാം തിയതിയ ബുധനാഴ്ച. പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്ക് തൊട്ടുമുന്‍പായിരുന്നു ലോകത്തുള്ള ഇതര ക്രൈസ്തവസഭകളുടെ ജനറല്‍ സെക്രട്ടറിമാരുടെ സമ്മേളനത്തെ പോള്‍ ആറാമന്‍ ഹോളിനോടുചേര്‍ന്നുള്ള സ്വീകരണ മുറിയില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തത്.സഭൈക്യശ്രമങ്ങള്‍ ദൈവശാസ്ത്രപരമായ ചര്‍ച്ചാവേദികള്‍ മാത്രമാണെന്നു ചിന്തിക്കുന്നത് ശരിയല്ല. സഭകള്‍ സമ്മിലുള്ള കൂട്ടായ്മയ്ക്കായി അനുദിനം പരിശ്രമിക്കേണ്ടത് ക്രിസ്തുവിനോട് ഒപ്പമായിരിക്കണം. അനുദിനം ക്രിസ്തുവിനോടൊത്തും ക്രിസ്തുവിലും ജീവിച്ചുകൊണ്ടാണ്. ക്രിസ്തു ഒന്നല്ലേയുള്ളൂ! ഞങ്ങളുടെ ക്രിസ്തു നിങ്ങളുടെ ക്രിസ്തുവിന് ഏതിരാണ്! പിന്നെ നമ്മുടെ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് എതിരായി നീക്കാം!! ഇതാണോ സഭൈക്യശ്രമം? പാപ്പാ ഫ്രാന്‍സിസ് എഴുതാപ്പുറത്തുനിന്നും ചോദിച്ചു.സഭകള്‍ തമ്മിലുള്ള ദൈവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ പണ്ഡിതന്മാരാണ് പഠിക്കേണ്ടത്. അഭിപ്രായങ്ങളും ഭിന്നതകളും അവരാണ് പഠിക്കേണ്ടതും ചര്‍ച്ചചെയ്യേണ്ടതു. ഇതിനിടെ ജീവല്‍ബന്ധിയായ അനുദിന സഭൈക്യശ്രമങ്ങള്‍ മുന്നേറേണ്ടതുണ്ട്. അത് മാനവികതയും സാഹോദര്യവും പൊതുനന്മയും ലക്ഷ്യമാക്കി രൂപപ്പെടുത്തേണ്ടതാണ്. പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി.ഇത്രയേറെ പ്രതിസന്ധികള്‍ മനുഷ്യര്‍ ഇന്ന് നേരിടുകയും - യുദ്ധത്തിന്‍റെയും അഭ്യന്തരകലാപത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും അതിക്രമങ്ങളും അനീതിയും ക്ലേശങ്ങളും മാനവകുലം അനുഭവിക്കുമ്പോള്‍ സഹോദരസ്നേഹത്തെപ്രതി നന്മചെയ്യാന്‍ സഭകള്‍ ഒന്നിക്കുന്നതാണ് സഭൈക്യം! ലോകത്തെ വിവിധ ക്രൈസ്തവസഭകളുടെ ജനറള്‍ സെക്രട്ടറ   Read More of this news...

സിറിയയിലെ നിര്‍ദ്ദോഷികള്‍ക്കുവേണ്ടി വെടിനിര്‍ത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radioപാപ്പാ ഫ്രാന്‍സിസ് സിറിയന്‍ ജനതയോടു ചേര്‍ന്ന് 'വെടിനിര്‍ത്തല്‍' അഭ്യര്‍ത്ഥന നടത്തി.  മനുഷ്യത്വമില്ലാതെ നിര്‍ദ്ദേഷികളെ കൊന്നൊടുക്കുന്ന സിറിയയിലെ യുദ്ധത്തിനെതിരെ ഉത്തരവാദിത്ത്വപ്പെട്ടവര്‍ മുന്‍കൈ എടുത്ത് 'വെടുനിര്‍ത്തല്‍' ഉടന്‍ നടപ്പാക്കണമെന്നത് സര്‍വ്വശക്തിയോടും കൂടിയുള്ള തന്‍റെ യാചനയാണ്. പരസ്യമായി വായിച്ച അഭ്യര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി.ഒക്ടോബര്‍ 12-ാം വത്തിക്കാനില്‍ നടന്ന ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അന്ത്യത്തിലാണ് ഏറെ വേദനയോടെ യുദ്ധത്തിന്‍റെ കെണിയില്‍ ഇരകളാക്കപ്പെട്ടിരിക്കുന്ന കുട്ടികള്‍ അടക്കമുള്ള നിര്‍ദ്ദോഷികളായവര്‍ക്കുവേണ്ടി വെടിനിര്‍ത്തലിനും, ഐക്യദാര്‍ഢ്യത്തിനുമുള്ള അഭ്യര്‍ത്ഥന പാപ്പാ ഫ്രാന്‍സിസ് പരസ്യമായി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടത്തിയത്.യുദ്ധക്കളത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ന്യായമായ സമയപരിധി വെടുനിര്‍ത്തലിലൂടെ സാധാരണക്കാരായ ജനങ്ങള്‍ക്കു നല്കാനുള്ള സന്മനസ്സെങ്കിലും നേതാക്കള്‍ കാണിക്കണം എന്നായിരുന്നു പാപ്പായുടെ അഭ്യാര്‍ത്ഥന. രക്തച്ചൊരിച്ചിലിനു കാരണമാക്കുന്ന ബോംബാക്രമണത്തില്‍ കുടുങ്ങിയിട്ടുള്ളവരെ, വിശിഷ്യാ കുട്ടികളെ രക്ഷപ്പെടുത്താനും, മറ്റുള്ളവര്‍ക്ക് ഓടിരക്ഷപ്പെടാനും ഈ വെടിനിര്‍ത്തല്‍ സമയപരിധി സഹായകമാകുമെന്ന്  അഭ്യര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രായോഗിക ബുദ്ധിയോടെ വ്യക്തമാക്കി. ഐക്യദാര്‍ഢ്യത്തിനായും സമാധാനത്തിനായും നേതാക്കള്‍ തുടര്‍ന്നു പരിശ്രമിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.   Read More of this news...

കാലത്തികവില്‍ കൃപയുടെ പൂര്‍ണ്ണത പുല്‍കേണ്ട ജീവിതായനം

Source: Vatican Radioഒക്ടോബര്‍ 13-ാം തിയതി വ്യാഴാച, പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ദൈവകൃപയാല്‍ എന്നും നന്മയില്‍ ജീവിക്കുകയും വളരുകയുംചെയ്യുന്ന ക്രൈസ്തവന്‍റെ രൂപഭാവങ്ങളാണ് ഇന്നത്തെ ആദ്യവായനയില്‍ പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്ക് എഴുതിയ ലേഖനത്തെ ആധാരമാക്കി പാപ്പാ പങ്കുവച്ചത് (എഫേ. 1, 1-10.). ദൈവത്താല്‍ വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തവരാണ്, ആദ്യമായി ക്രൈസ്തവര്‍. പിതാവ് ഓരോരുത്തരെയും വ്യക്തിപരമായി തിരഞ്ഞെടുത്തു. ദൈവം നമ്മെ സ്നേഹിച്ചു. അവിടുന്നു വിളിച്ചു, പേരുചൊല്ലി വിളിച്ചു.കുഞ്ഞു ജനിക്കാന്‍ കാത്തിരിക്കുന്ന ദമ്പതികളുടെ ആശങ്ക ഊഹിക്കാമല്ലോ! തങ്ങളുടെ മകന്‍/മകള്‍ എങ്ങനെയായിരിക്കും - എങ്ങനെ ചിരിക്കും, സംസാരിക്കും?! അവര്‍ ഇങ്ങനെയൊക്കെ സ്വപ്നം കാണുന്നു. മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞില്‍  പ്രതീക്ഷയുണ്ട്. അതുപോലെ നമ്മെ സ്നേഹിക്കുകയും, വിളിക്കുകയും ചെയ്ത ദൈവത്തോടു നാം പ്രത്യുത്തരിക്കേണ്ടതുണ്ട്. നമ്മെ പേരുചൊല്ലി വിളിച്ച പിതാവിന്‍റെ പ്രതീക്ഷയ്ക്കൊത്ത് നമ്മുടെ നടത്തവും നീക്കങ്ങളും വളരേണ്ടതുണ്ട്. ദൈവമാണ് എന്നെ വിളിച്ചത്, എന്ന ബോധ്യമില്ലെങ്കില്‍ പിന്നെ നാം ഒരു ഫുഡ്ബോള്‍ പ്രേമിയെപ്പോലെ ആയിരിക്കും. ഇഷ്ടമുള്ളൊരു ടീമിനെ നാം തിരഞ്ഞെടുക്കുന്നു. എന്നെയല്ല, ഞാന്‍ അവരെ തിരഞ്ഞെടുക്കുന്നു.യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മറ്റൊരു ഗുണം, അയാള്‍ ദൈവത്തിലും അവിടുത്തെ കാരുണ്യത്തിലും ആശ്രയിച്ചു ജീവിക്കുന്നു. ദൈവത്തിന് എന്നില്‍ പ്രതീക്ഷയുണ്ട്, എന്നെക്കുറിച്ചൊരു സ്വപ്നമുണ്ട്. ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഞാന്‍ ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നു. വീണുപോകുമ്പോള്‍ ദൈവത്തോടു മാപ്   Read More of this news...

കൂട്ടായ്മയ്ക്ക് ആധാരം കാരുണ്യം : പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radioവത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ഒക്ടോബര്‍ 13-ാം തിയതി വ്യാഴാഴ്ച രാവിലാണ് പാപ്പാ ഫ്രാന്‍സിസും ലൂതറന്‍ തീര്‍ത്ഥാടകരുമായുള്ള നേര്‍ക്കാഴ്ച നടന്നത്. ലൂതര്‍ നയിച്ച വിഭജനത്തിന്‍റെ 500 വര്‍ഷങ്ങളും, സഭൈക്യശ്രമത്തിന്‍റെ 50-ാം വാര്‍ഷികവും ആസന്നമായിരിക്കെ, ലോകത്തിന് നല്കേണ്ട ക്രിസ്തുവിലുള്ള പൊതുവായ സാക്ഷ്യം സഭകളുടെ ഐക്യത്തിന് ആധാരമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.ക്രൈസ്തവരില്‍നിന്നും ലോകം പ്രതീക്ഷിക്കുന്ന ജീവിതസാക്ഷ്യം കാരുണ്യത്തില്‍ അധിഷ്ഠിതമാണ്. പാവങ്ങളോടും, രോഗികളോടും, കുടിയേറ്റക്കാരോടും ദൈവത്തിന്‍റെ കാരുണ്യം നാം പ്രകടമാക്കേണ്ടതുണ്ട്. അങ്ങനെ കാലികമായ ആവശ്യങ്ങളെ അഭിമുഖീകരിക്കാനും ആവശ്യത്തിലായിരിക്കുന്നവരെ അകമഴിഞ്ഞു സഹായിക്കാനും ഭിന്നതയുടെ ഭിത്തികള്‍ ഭേദിച്ച് ഐക്യപ്പെടാന്‍ കാരുണ്യം നിദാനമാകും. പാപ്പാ ഉദ്ബോധിപ്പിച്ചു.ലൂതറന്‍ സഭ ആചരിക്കുന്ന നവോത്ഥാനത്തിന്‍റെ 500-ാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ ദൈവകൃപയാല്‍ താന്‍ സ്വീഡനിലെ ലുന്‍റില്‍ എത്തുന്ന കാര്യം (October 31st - November 1st)പാപ്പാ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ലൂതറന്‍-കത്തോലിക്കാ സഭകള്‍ കലഹത്തിന്‍റെ പാതവിട്ട് കൂട്ടായ്മയുടെ വഴിയിലാണ് നീങ്ങുന്നത് എന്ന കാര്യം പ്രത്യാശപകരുന്നു. വിഭജനത്തിന്‍റെ ചിന്തകള്‍ നമ്മെ വേദനിപ്പിക്കുമ്പോള്‍ സാഹോദര്യ കൂട്ടായ്മയ്ക്കുള്ള സാദ്ധ്യതകള്‍ സന്തോഷം പകരുന്നു. ലൂതറന്‍ തീര്‍ത്ഥാടകരുടെ ഈ വന്‍സഖ്യം സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകവും പ്രത്യാശയ്ക്ക് വകതരുന്ന സ്നേഹസന്ദര്‍ശനവുമാണ്. വളരുന്ന പരസ്പര ധാരണയുടെ അടയാളവുമാണിത്. പാപ്പാ പ്രസ്താവിച്ചു.കാരുണ്യത്തിന്‍റെ സാക്ഷികളായിരിക്കാം. ഐക്യത്തിനായുള്ള ദൈവശാസ്ത്രപരമായ ചര്‍ച്ചകള്‍ ഇരുസഭാപക്ഷത്തെő   Read More of this news...

ആഗോളസഭയിലെ നാലു ധ്യന്യാത്മാക്കള്‍ : ഡിക്രി പ്രസിദ്ധപ്പെടുത്തി

Source: Vatican Radioവിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ സമര്‍പ്പിച്ച നാമകരണനടപടി ക്രമങ്ങള്‍ സംഭബന്ധിച്ച ദൈവദാസരുടെ രേഖകള്‍ പരിശോധിച്ച് ​അംഗീകരിച്ചതിനു ശേഷമാണ് നാലു ധന്യരുടെ പേരുവിവരം വത്തിക്കാന്‍ ഒക്ടോബര്‍ 11-ാം തിയതി ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയത്.
    ഇറ്റലിക്കാരിയായ ദൈവദാസി,  മരിയ തെരേസാ  സ്പിനേലി 1789-1850. അഗസ്തീനിയന്‍ സഹോദരിമാര്‍ എന്ന് അറിയപ്പെടുന്ന യേശുവിന്‍റെയും മറിയത്തിന്‍റെയും ദാസിമാരുടെ സന്ന്യാസ സഭാസ്ഥാപകയാണ്.
    ദൈവദാസന്‍ ലൂയിജി സമ്പ്രാനോ ബ്ലാങ്കോ, സ്പെയിന്‍കാരനായ വൈദികനും, 'ഹോഗാര്‍ ദെ നാസറത്ത്' നസ്രത്തിലെ പ്രേഷിതര്‍ എന്ന അല്‍മായ സംഘടനയുടെ സ്ഥാപകനുമാണ് (1909-1983).
    സ്പെയിന്‍കാരനും ഈശോസഭാംഗവുമായ ദൈവദാസന്‍, തിബൂര്‍സിയോ അര്‍നായിസ്  മൂഞ്ഞൂസ് (1865-1926).
    ഇറ്റലിക്കാരിയും, ക്ലരിസ്റ്റ് സഭാംഗവുമായ ദൈവദാസി മരീയ കോണ്‍സ്റ്റന്‍സ് പാനസ് (അഞ്ഞേസെ പാസിഫിക) (1896-1963).
മേല്പറഞ്ഞവരുടെ വീരോചിത പുണ്യങ്ങള്‍ ​അംഗീകരിച്ച് ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ചതോടെയാണ് സഭയിലെ ഈ നാലു ദൈവദാസര്‍ ധന്യരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.   Read More of this news...

വ്യക്തിയുടെ അന്തസ്സുമാനിക്കുന്ന വികസനത്തിന്‍റെ വീക്ഷണം

Source: Vatican Radioവികസനത്തെക്കുറിച്ചുള്ള ധാരണയില്‍ ധാര്‍മ്മികത വേണമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.ഒക്ടോബര്‍ 11-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന സുസ്ഥിതി വികസനപദ്ധതി സംബന്ധിച്ച പൊതുസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ പേരില്‍ അഭിപ്രായപ്രകടനം നടത്തിയത്. വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ കമ്പോള സമ്പദ്ഘടനയും സ്ഥിതിവിവര കണക്കുകളും നിഷ്ക്കര്‍ഷിക്കപ്പെടുമ്പോഴും മനുഷ്യന്‍ ആയിരിക്കണം വികസനപദ്ധതിയുടെ കേന്ദ്രസ്ഥാനത്ത്. അതിനാല്‍ യുഎന്നിന്‍റെ 2030-വരെ നീളുന്ന സുസ്ഥിതി വികസനപദ്ധതിക്ക് വ്യക്തികേന്ദ്രീകൃതമായ ഒരു ധാര്‍മ്മിക, ആത്മീയ, മതാത്മക വീക്ഷണം അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി. സമഗ്രമായ മാനവിക വികസനത്തെ, വ്യക്തി-കേന്ദ്രീകൃത വികസനമെന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പരിശുദ്ധസംഹാസനത്തിന്‍റെ വക്താവ് പ്രസ്താവിച്ചു.വ്യക്തിയുടെ അന്തര്‍ലീനമായ അന്തസ്സും, സമൂഹത്തിന്‍റെ പൊതുനന്മയുമാണ് വികസനത്തിന്‍റെ വീക്ഷണം ലക്ഷ്യംവയ്ക്കേണ്ടത്. തുല്യാന്തസ്സ് (Equal Dignity) എന്ന അടിസ്ഥാന നിയമം കണക്കിലെടുക്കുമ്പോള്‍ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടുവരും വികസനപദ്ധതികളുടെ നിഷ്ക്രിയരായ ഉപഭോക്താക്കളാകാന്‍ പാടില്ല, മറിച്ച് അവര്‍ അതിന്‍റെ സജീവ ഉപഭോക്താക്കളാകണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസ വിശേഷിപ്പിച്ചു.ലോകത്ത് ബഹൂഭൂരിപക്ഷം വരുന്ന പാവങ്ങള്‍ വികസനത്തിന്‍റെ അന്തസ്സുള്ള സജീവ ഉപഭോക്താക്കളും പ്രവര്‍ത്തകരുമാകാനാണ് രാഷ്ട്രങ്ങളും പ്രസ്ഥാനങ്ങളും പരിശ്രമിക്കേണ്ടത്. അതുവഴി അധികംപേരും അനുഭവിക്കുന്ന കൊടുംദാര   Read More of this news...

മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനം 2018 ല്‍

Source: Vatican Radioമെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനം 2018 ഒക്ടോബറില്‍.പതിവുപോലെ ആഗോളസഭയിലെ കത്തോലിക്കാമെത്രാന്‍ സംഘങ്ങളുമായും വൈക്തിക പൗരസ്ത്യ കത്തോലിക്കാസഭകളുമായും സമര്‍പ്പിതജീവിതസമൂഹങ്ങളുടെ പൊതുശ്രേഷ്ഠന്മാരുടെ സമിതിയുമായും ആലോചിച്ചതിനും കഴിഞ്ഞ സിനഡില്‍ പങ്കെടുത്ത പിതാക്കന്മാരുടെ നിര്‍ദ്ദേശങ്ങള്‍ ശ്രവിച്ചതിനും ശേഷമാണ് ഫ്രാന്‍സീസ് പാപ്പാ ഈ നിര്‍ണ്ണയനം നടത്തിയതെന്ന് പരിശുദ്ധസിംഹാസനം വ്യാഴാഴ്ച (06/10/16) പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.‌യുവജനവും വിശ്വാസവും ദൈവവിളി തിരിച്ചറിയലും എന്നതായിരിക്കും മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.യുവജനത്തിന്‍റെ കാര്യത്തില്‍ സഭയ്ക്കുള്ള ഔത്സുക്യത്തിന്‍റെ ആവിഷ്ക്കാരമായ ഈ പ്രമേയം കുടുംബത്തെ അധികരിച്ചു നടന്ന സിനഡുസമ്മേളനങ്ങളോടും അമോരിസ് ലെത്തീത്സിയ- സ്നേഹത്തിന്‍റെ സന്തോഷം- എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിന്‍റെ ഉള്ളടക്കത്തോടും ചേര്‍ന്നു പോകുന്നുവെന്നും പക്വതയിലേക്കുള്ള അസ്തിത്വപരമായ യുവതയുടെ യാത്രയില്‍ അവര്‍ക്ക് തുണയായിരിക്കാന്‍  ഉദ്ദേശിച്ചുള്ളതുമാണെന്ന് പത്രക്കുറിപ്പില്‍ കാണുന്നു. അങ്ങനെ ദൈവവുമായും മനുഷ്യരുമായുമുള്ള കൂടിക്കാഴ്ചയ്ക്ക് സ്വയം തുറന്നിടുകയും സഭയുടെയും സമൂഹത്തിന്‍റെയും നിര്‍മ്മിതിയില്‍ സജീവമായി പങ്കുചേരുകയും ചെയ്തുകൊണ്ട്  അവര്‍ക്ക് അവരുടെ ജീവിത പദ്ധതി വിവേചനബുദ്ധിയോടെ കണ്ടെത്താനും അതിന് സസന്തോഷം സാക്ഷാത്ക്കാരമേകാനും സാധിക്കുമെന്നും വിജ്ഞാപനത്തില്‍ കാണുന്നു.   Read More of this news...

കാരുണ്യ വർഷ സമാപനം കോട്ടയത്ത്.

Source: Sunday Shalom കോട്ടയം: കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സംയുക്താഭിമുഖ്യത്തിൽ കാരുണ്യ വർഷ സമാപനം കോട്ടയത്ത് സംഘടിപ്പിക്കുന്നു. നവംബർ 12 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം അതിരൂപതയുടെ അജപാലനകേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേരുന്ന സമാപന സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സിയുടെ നേതൃത്വത്തിൽ കേരളത്തിലെ സീറോമലബാർ, ലത്തീൻ, സീറോ മലങ്കര റീത്തുകളുടെ മേലദ്ധ്യക്ഷൻമാരും വിവിധ രൂപതകളിലെ മെത്രാന്മാരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും. സമാപനപരിപാടികൾക്ക് മുന്നോടിയായുള്ള ആലോചനായോഗം കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തപ്പെട്ടു. കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമാപനാഘോഷങ്ങളുടെ വിശദാംശങ്ങൾക്ക് രൂപം നൽകി. ജനറൽ കൺവീനർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സമാപനാചരണങ്ങളുടെ ക്രമീകരണങ്ങൾ വിശദീകരിച്ചു. മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ, മോൺ. ജോസഫ് മുണ്ടകത്തിൽ, ഫാ. വർഗീസ്സ് വള്ളിക്കാട്ട്, ഫാ. റോയി വടക്കേൽ, ഫാ. പോൾ മാടശ്ശേരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സമാപനാചരണത്തിന് മുന്നോടിയായി കോട്ടയം പ്രദേശത്തുള്ള നൂറ് ഇടവക ദൈവാലയങ്ങളിൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ സായാഹ്ന കൺവൻഷനുകളും അഖണ്ഡ ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും മദ്ധ്യസ്ഥ പ്രാർത്ഥനയും ക്രമീകരിക്കുവാനും സമാപനദിനമായ നവംബർ 12 ന് ഉച്ചകഴിഞ്ഞ് 1.30 ന് തെള്ളകം ഹോളിക്രോസ് സ്‌കൂളിൽ നിന്നും ചൈതന്യപാസ്റ്ററൽ സെന്ററിലേക്ക് കാരുണ്യസന്ദേശയാത്ര സജ്ജീകരിക്കുവാനും യോഗത്തിൽ തീരുമാനിച്ചു. സമാപന പൊതുസമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ കത്തോലിക്കാ രൂപത!   Read More of this news...

ദൈവിക കാരുണ്യത്തിന്‍റെ ചരിത്രമാണ് ജപമാല : പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍

Source: Vatican Radioഒക്ടോബര്‍ 8-ാം തിയതി ശനിയാഴ്ച വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ മേരിയന്‍ ജൂബിലി ആചരണത്തിന്‍റെ ഭാഗമായ ജാഗരാനുഷ്ഠാനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ മേരിയന്‍ സന്ദേശം:യേശുവിന്‍റെ ജീവിതത്തില്‍ മറിയത്തോട് ഒപ്പമുള്ള ശ്രദ്ധേയമായ ജീവിതസംഭവങ്ങളാണ്  ജപമാലയുടെ ധ്യാനം. ആ സംഭവങ്ങളെല്ലാം തന്നെ ഒരുവിധത്തില്‍ ക്രിസ്തുവിന്‍റെ ജീവിതത്തിലെ ദൗത്യ പൂര്‍ത്തീകരണത്തിന്‍റെ നിമിഷങ്ങളാണ്. സകലത്തിനും നവജീവന്‍ നല്കുന്ന പിതൃസ്നേഹത്തിന്‍റെ സമുന്നതമായ അടയാളമാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം. ഒപ്പം അത് നമ്മുടെയും ക്രിസ്തുവിലുള്ള ഭാവി ജീവിതാവസ്ഥയുടെ പ്രതിഫലനമാണ്. പിതാവിന്‍റെ മഹത്വത്തിലുള്ള ക്രിസ്തുവിന്‍റെ പങ്കുചേരലും സകല മനുഷ്യര്‍ക്കും ക്രിസ്തു അവകാശമായി നല്കുന്ന ദൈവിക ഓഹരിയുമാണ് സ്വര്‍ഗ്ഗാരോഹണം. പരിശുദ്ധത്മാവിന്‍റെ സഹായത്തില്‍ ചരിത്രത്തില്‍ എന്നും സഭയ്ക്കുള്ള പ്രേഷിതദൗത്യത്തിന്‍റെ അടയാളമാണ് പെന്തക്കൂസ്താ.സ്വര്‍ഗ്ഗാരോഹണത്തിന്‍റെയും പെന്തക്കൂസ്തയുടെയും ദൈവിക മഹത്വത്തില്‍ മറിയത്തിനുള്ള പങ്ക് നാം ജപമാലയില്‍ ധ്യാനിക്കുന്നുണ്ട്. സഭാചരിത്രത്തില്‍ ആദ്യനൂറ്റാണ്ടു മുതല്‍ മറിയത്തെ നാം കാരുണ്യത്തിന്‍റെ അമ്മയെന്നു വിളിക്കുന്നു. ദൈവിക കാരുണ്യത്തിന്‍റെയും ചരിത്രമാണ് ജപമാല. ദൈവകൃപ രൂപപ്പെടുത്താന്‍‍ അനുവദിക്കുന്നവര്‍ക്ക് അത് അവരുടെ രക്ഷാകര ചരിത്രമായി മാറുന്നു. മനുഷ്യചരിത്രത്തില്‍ ദൈവത്തിന്‍റെ ഇടപെടലുകള്‍ യഥാര്‍ത്ഥമാക്കിയ സംഭവങ്ങളാണ് ജപമാലയുടെ രഹസ്യങ്ങളില്‍  നാം ധ്യാനിക്കുന്നത്. മറിയത്തിന്‍റെ ജപവഴികളിലൂടെ ക്രിസ്തുരഹസ്യങ്ങള്‍ ധ്യാനിക്കുമ്പോള്‍ മനുഷ്യന്‍റെ ജീവിതപരസരങ്ങളിലേയ്ക്കും ആവശ്യങ്ങളിലേയ്കŔ   Read More of this news...

17 പുതിയ കര്‍ദ്ദിനാളന്മാര്‍- കണ്‍സിസ്റ്ററി നവമ്പര്‍ 19 ന്

Source: Vatican Radioആഗോളസഭയ്ക്ക് പുതിയ 17 കര്‍ദ്ദിനാളന്മാരെ ലഭിക്കും. ഈ കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ പാപ്പാ വെളിപ്പെടുത്തി.ഞായറാഴ്ച (09/10/16) വത്തിക്കാനില്‍ കരുണാവര്‍ഷാചരണത്തിന്‍റെ ഭാഗമായി നടന്ന മരിയന്‍ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെ അവസാനം ത്രികാലപ്രാര്‍ത്ഥനാനന്തരം ആണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രഖ്യാപനം നടത്തിയത്. നവമ്പര്‍ 19ന്, കരുണയുടെ വിശുദ്ധ വാതില്‍ അടയ്ക്കുന്നതിന്‍റെ തലേന്ന്, താന്‍ പഞ്ചഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 13 പേരെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തുന്നതിന് ഒരു കണ്‍സിസ്റ്ററി വിളിച്ചുകൂട്ടുമെന്ന് പാപ്പാ അറിയിക്കുകയും ഈ 13 പേരെ കൂടാതെ  സഭയില്‍ സ്തുത്യര്‍ഹ അജപാലനസേവനമനുഷ്ഠിച്ച മറ്റു നാലുപേരേക്കൂടി കര്‍ദ്ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. കരുണയുടെ അസാധാരണ വിശുദ്ധവത്സരത്തിന്‍റെ സമാപന ദിവ്യബലി നവമ്പര്‍ 20 ന് ഞായറാഴ്ച താന്‍ നവകര്‍ദ്ദിനാളന്മാരുമൊത്ത് അര്‍പ്പിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.പാപ്പാ വെളിപ്പെടുത്തിയ മൊത്തം 17 ഭാവി കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ :സിറിയയില്‍  അപ്പസ്തോലിക് നുണ്‍ഷ്യൊ ആയ ഇറ്റലി സ്വദേശി ആര്‍ച്ചുബിഷപ്പ് മാരിയൊ ത്സെനാറി,മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബാംഗ്വി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ദ്യെയുദോന്നേ ന്‍ത്സപലോയിംഗസ്പെയിനിലെ മാഡ്രിഡ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കാര്‍ലോസ് ഒസോറൊ സിയേറ‌ബ്രസീലിലെ ബ്രസീലിയ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് സേര്‍ജ്യൊ ദ റോഷ്അമേരിക്കന്‍ ഐക്യനാടുകളിലെ ചിക്കാഗൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ബ്ലെയ്സ് കുപ്പിച്ബംഗ്ലാദേശിലെ ഡാക്ക അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് പാട്രിക് ഡി റൊസ്സാരിയൊവെനെസ്വേലയിലെ മേരിദ അതിരൂപതയുടെ ആര്‍ച്ചുബ&   Read More of this news...

സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വികാരി ജനറാൾമാരെ നിയമിച്ചു

Source: Sunday Shalom പ്രസ്റ്റൺ: സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂന്നു വികാരി ജനറാൾമാരെ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു.ഫാ. തോമസ് പാറടിയിൽ എംഎസ്ടി, ഫാ. സജി മലയിൽപുത്തൻപുരയിൽ, ഫാ. മാത്യു ചൂരപ്പൊയ്കയിൽ എന്നിവരെയാണ് വികാരി ജനറാൾമാരായി നിയമിച്ചത്. ഫാ. മാത്യു പിണക്കാട്ടിനെ ചാൻസലറായും നിയമിച്ചു. എം എസ്ടി സഭാംഗമായ ഫാ. തോമസ് പാറടിയിൽ 2007 മുതൽ യുകെയിലെ സീറോ മലബാർ പ്രവാസികളുടെ ഇടയിൽ ശുശ്രൂഷചെയ്തു വരികയാണ്. മൂന്നു വർഷമായി സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്ററുമാണ്. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് ആരാധനാക്രമത്തിൽ ലൈസെൻഷ്യേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം മംഗലപ്പുഴ സെമിനാരിൽ അധ്യാപകനായും റൂഹാലയ മേജർ സെമിനാരി റെക്ടറായും ഉജ്ജയിൻ കത്തീഡ്രൽ വികാരിയായും, വികാരി ജനറാളായും എംഎസ്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിരുന്നു. കോട്ടയം അതിരൂപതാംഗമായ ഫാ. സജി മലയിൽപുത്തൻപുരയിൽ 2005 മുതൽ യുകെയിലെ സീറോ മലബാർ സഭാവിശ്വാസികളുടെ ഇടയിൽ അജപാലന ശുശ്രൂഷ നടത്തിവരികയാണ്. 2014 മുതൽ ഷ്രൂസ്‌ബെറി രൂപതയിലെ ക്‌നാനായ കത്തോലിക്കാ ചാപ്ലയിനായിരുന്നു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ബംഗളൂരുവിലെ ധർമാരാം വിദ്യാക്ഷേത്രത്തിൽ നിന്നു ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം പടമുഖം സേക്രഡ് ഹാർട്ട് ഫോറനാ ചർച്ച് അടക്കം അഞ്ച് ഇടവകകളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഫാ. മാത്യു ചൂരപ്പൊയ്കയിൽ ഏഴു വർഷമായി യു. കെ. യിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നടത്തിവരുന്നു. കഴിഞ്ഞ ഒന്നര വർഷമായി പ്രസ്റ്റൺ സെന്റ് അൽഫോൻസാ ഇടവകയുടെയും ബ്ലാക്പൂൾ സെന്റ് എവുപ്രാസിയാ സെന്റ് ചാവറ കുര്യാക്കോസ് ഇടവകയുടെയും വികാരിയുമായിരുന്നു. താമരശേരി രൂപതാംഗമായ അദ്ദേഹം 2003 മുതൽ 2008 വരെ രൂ&   Read More of this news...

പാവങ്ങള്‍ക്കും ഡിജിറ്റല്‍ സാങ്കേതികത : പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിനന്ദനം

Source: Vatican Radioകൂട്ടായ്മ വളര്‍ത്താനും മാനവികതയെ തുണയ്ക്കാനും  ഡിജിറ്റല്‍ സാങ്കേതികതയ്ക്ക് കരുത്തുണ്ട്. പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഒക്ടോബര്‍ 5-ാം തിയതി ബുധനാഴ്ച രാവിലെ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്ക് തൊട്ടുമുന്‍പായി ഇറ്റലിയിലെ 'വൊഡാഫോണ്‍' ഫൗണ്ടേഷനിലെ  (Vodafone Foundation of Italy) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.ഡിജിറ്റല്‍ സാങ്കേതികത കുടിയേറ്റ ക്യാമ്പുകളിലും, വിദൂരസ്ഥമായ ഭൂപ്രദേശങ്ങളിലും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ലാത്ത യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ലഭ്യാമാക്കുന്നതാണ് വൊഡാഫോണ്‍ ഫൗണ്ടടെഷന്‍റെ പദ്ധതി, വിശിഷ്യാ പാവങ്ങളായവര്‍ക്ക്. ആഫ്രിക്കയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം കണ്ണിചേര്‍ത്ത് ലഭ്യമാക്കുക എന്ന 'വൊഡാഫോണ്‍' ഫൗണ്ടേഷന്‍റെ"Instant Schools for Africa" പദ്ധതി വിജയകരമായി മുന്നേറുന്നതു കണ്ടുകൊണ്ടാണ് ഇങ്ങനെ പ്രവര്‍ത്തനത്തെ ശ്ലാഘിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചത്.അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള വിവരസാങ്കേതികത കണ്ണിചേര്‍ക്കുന്ന പദ്ധതി അറിവിന്‍റെ ചക്രവാളങ്ങള്‍ തുറക്കും. ഇന്നിന്‍റെ വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടും ജീവിക്കുന്ന യുവജനങ്ങള്‍ക്ക് വളര്‍ച്ചയുടെയും വികസനത്തിന്‍റെയും വാതില്‍ തുറന്നുകൊടുക്കാന്‍ പദ്ധതിക്ക് സാധിക്കട്ടെ! പാപ്പാ ആശംസിച്ചു. ഡിജിറ്റല്‍ സാങ്കേതികതയിലൂടെ ലക്ഷ്യംവയ്ക്കുന്ന ഈ വിദ്യാഭ്യാസ പദ്ധതിയുടെ കണ്ണിചേര്‍ക്കല്‍ ആസൂത്രണംചെയ്ത വൊഡാഫോണ്‍ ഫൗണ്ടേഷനെയും, അതിന്‍റെ ഭാരവാഹികളെയും പാപ്പാ അഭിനന്ദിച്ചു. നന്ദിയും അര്‍പ്പിച്ചു.മാനവികതയുടെ പുരോഗതിക്കായും വ്യക്തികളുടെ വിശിഷ്യാ പാവങ്ങളുടെ പുരോഗതിക്കായും വളര്‍ച്ചയ്ക്കായും ക്രിയാത്മകമായി നവസാങ്കേതികത ഉപയോഗിക്Ŏ   Read More of this news...

മാർ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവം. ഒന്നിന്; 140 അംഗ കമ്മിറ്റി തയാർ

Source: Sunday Shalom വത്തിക്കാൻ സിറ്റി: യൂറോപ്പിലെ സീറോ മലബാർ സഭാംഗങ്ങളുടെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക തിരുക്കർമങ്ങൾക്കായ് വത്തിക്കാൻ ഒരുങ്ങുന്നു. നവംബർ ഒന്നിന് റോമിലെ ബസിലിക്ക സാൻ പൗളോയിലാണ് മെത്രാഭിഷേക കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മെത്രാഭിഷേക കർമങ്ങൽ ഭക്തിനിർഭരമാക്കാൻ 140 അംഗ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. പ്രവാസികൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ കമ്മിറ്റി സെക്രട്ടറി ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് കമ്മിറ്റിയുടെ രക്ഷാധികാരി. റോമിലെ വികാരിയത്തിലെ പ്രവാസി കാര്യാലയ ഡയറക്ടർ മോൺ. പിയർ പൗളോ സഹ രക്ഷാധികാരിയായിരിക്കും. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ റോമിലെ കോൺവെന്റോ സാൻ മാസിമില്ലിയാനോ മരിയ കോൾബെയിൽ സമ്മേളിച്ച യോഗത്തിൽവെച്ചാണ് കമ്മിറ്റിക്ക് രൂപംകൊടുത്തത്. ഫാ. ചെറിയാൻ വരിക്കാട്ട് ജനറൽ കൺവീനറായ കമ്മിറ്റിയിൽ ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ സി.എം.ഐ, ഫാ. വിൻസെന്റ് പള്ളിപ്പാടൻ എന്നിവർ ജോയിന്റ് കൺവീനർമാരാണ്. ഫാ. ബിജു മുട്ടത്തുകുന്നേൽ ജനറൽ കോർഡിനേറ്ററായും ഫാ. റെജി കൊച്ചുപറമ്പിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ ജോയിന്റ് കോർഡിനേറ്റർമാരായും പ്രവർത്തിക്കും. റോമിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദികരെ കൺവീനർമാരായി ചുമതലപ്പെടുത്തിയ കമ്മിറ്റിയിൽ റോമിലെ ക്‌നാനായ പാരിഷ് കൗൺസിലിൽനിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യവുമുണ്ട്. മെത്രാഭിഷേകത്തിന് മുന്നോടിയായി റോമിലെത്തിയ മാർ സ്റ്റീഫൻ ചിറപ്പണത്തിന് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. പുതിയ നിയോഗം ഏറ്റെടുത്തശേഷം ആദ്യമായാണ് അദ്ദേഹം റോമിലെത്തിയത്. ഫ്യൂമിച്ചിനോ എയർപോർട്ടിൽ എത്തിച്ചേർന്ന മാർ ചിറപ്പണത്തിനെ റോമിലെ വികാരിയത്&   Read More of this news...

കളിക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും ആനന്ദം...! പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radio"കളികള്‍ മാനവികതയുടെ സേവനത്തിന്..." (കളികളും വിശ്വാസവും)  എന്ന ശീര്‍ഷകത്തില്‍ വത്തിക്കാന്‍ സംഘടിപ്പിച്ച രാജ്യാന്തര കായിക സമ്മേളനത്തെ ഒക്ടോബര്‍ 5-ാം തിയതി വൈകുന്നേരം പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. ഒക്ടോബര്‍ 7-ാം തിയതി വെള്ളിയാഴ്ചവരെ നീളുന്ന സംഗമത്തിന്‍റെ പ്രഥമദിനമായിരുന്നു ബുധനാഴ്ച.കളികള്‍ മനുഷ്യന്‍റെ ശാരീരികതലത്തെ മറികടക്കുന്നുവെന്നും, ഉയരങ്ങളുടെയും വേഗതയുടെയും കരുത്തിന്‍റെയും (altius, citius, fortius) തലങ്ങള്‍ക്കപ്പുറം അവ നല്കുന്ന സന്തോഷം കളി‍ക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും ഒരുപോലെ സന്തോഷം പകരുമെന്ന് ഒളിംപിക് കളികളുടെ ആദര്‍ശവാക്യം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ ആത്മാര്‍ത്ഥവും നീതിനിഷ്ഠവുമല്ലാത്ത കായികനേട്ടങ്ങള്‍ അധാര്‍മ്മികവും മാനവികതയുടെ സമഗ്ര വികസനവും സന്തോഷവും കെടുത്തുന്നതാണെന്ന് പാപ്പാ പ്രസ്താവിച്ചു. ജാതിമത വംശീയ വൈവിധ്യങ്ങള്‍ക്കപ്പുറം മാനവരാശിയുടെ സമഗ്രമായ കൂട്ടായ്മ പ്രകടാമാക്കാനുള്ള സ്പോര്‍ടിന്‍റെ സുന്ദരമായ കായികവേദിയില്‍ അഴിമതിയും അക്രമവും കടന്നുവരാന്‍ അനുദവിദക്കരുത്. കായികതാരങ്ങളും അതിന്‍റെ മേഖലയിലെ പ്രമുഖരും, വിവിധ മതനേതാക്കളും ഉള്‍പ്പെട്ട 7000-പേരുടെ സമ്മേളനത്തോട് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.ലോകത്തെ സകലരെയും വിശിഷ്യാ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും, യുദ്ധത്തിന്‍റെയും അഭ്യന്തര കാലപങ്ങളുടെയും രംഗങ്ങളില്‍ കഴിയുന്നവരെയും, ഭിന്നശേഷിയും കഴിവുകുറവും ഉള്ളവരെ ഉള്‍ക്കൊള്ളാന്‍ കായികാഭ്യാസത്തിന്‍റെയും കളികളുടെയും വിശാലവീഥി മാനവവികസവും പുരോഗതിയും സന്തോഷവും ധാര്‍മ്മികതയും ലക്ഷ്യമാക്കി നിലകൊള്ളേണ്ടതാണ്.................................ഐക്യരാഷ്ട്ര സംഘടനയുടെ പിന്‍തുണയോടെയാണ് വത്തിക്കാന്‍റെ Œ   Read More of this news...

ക്രിസ്തുവിലുള്ള കൂട്ടായ്മ സംഭാഷണത്തിനു പ്രചോദനം- പാപ്പാ

Source: Vatican Radioവിവിധരാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ ഫ്രാന്‍സീസ് പാപ്പായെ കാണാനും സന്ദേശം ശ്രവിക്കാനും ആശീര്‍വ്വാദം സ്വീകരിക്കാനുമായി പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ വേദിയായിരുന്ന വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു, താപമാപനിയിയില്‍ ഏറ്റവും താഴ്ന്നത് 11 ഉം ഏറ്റം ഉയര്‍ന്നത് 23 ഉം സെല്‍ഷ്യസ് താപനില രേഖപ്പെടുത്തപ്പെട്ട ഈ ബുധനാഴ്ച. ഇടയ്ക്ക് കാര്‍മ്മുകില്‍ കാണപ്പെടുകയും കളിര്‍ക്കാറ്റ് വീശുകയും ചെയ്തിരുന്നെങ്കിലും അരുണകിരണങ്ങള്‍ ഒളിപരത്തി. പൊതുകൂടിക്കാഴ്ചയ്ക്കായി പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ചപ്പോള്‍ കരഘോഷങ്ങളും ആരവങ്ങളും ജനസഞ്ചയത്തിന്‍റെ ആനന്ദാവിഷ്ക്കാരമായി.കൈകള്‍ ഉയര്‍ത്തി എല്ലാവരേയും സുസ്മേരവദനനായി അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടു വന്ന പിഞ്ചുകുഞ്ഞുങ്ങളെ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്നു വേദിയിലേക്കു കയറുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു..തുടര്‍ന്ന് വിവിധ ഭാഷകളില്‍ സുവിശേഷവായനയായിരുന്നു. യോഹന്നാന്‍റെ സുവിശേഷം, അദ്ധ്യായം 14, 27 മുതല്‍ 29 വരെയുള്ള വാക്യങ്ങള്‍, ആണ് പാരായണം ചെയ്യപ്പെട്ടത്."ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നതു പോലെയല്ല ഞാന്‍ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള"   Read More of this news...

പാപ്പാ ഫ്രാന്‍സിസ് ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Source: Vatican Radioറോമില്‍നിന്നും ഏകദേശം 70 കി.മി. അകലെയുള്ള പ്രദേശങ്ങളാണ് പാപ്പാ സന്ദര്‍ശിച്ചത്. ആഗസ്റ്റ് 24-ന് വെളുപ്പിനുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന ഈ പ്രദേശങ്ങളില്‍ 300 പേര്‍ മരണമടയുകയും അനേകര്‍ മുറിപ്പെടുകയും ആയിരങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിരുന്നു.അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അനുസ്മരണ ദിനമായ ചൊവ്വാഴ്ച, തന്‍റെ നാമഹേതുക തിരുനാളിലാണ് പ്രാദേശിക സമയം രാവിലെ 9 മണിക്ക് ഭൂകമ്പബാധിത പ്രദേശത്ത് പാപ്പാ ഫ്രാന്‍സിസ് കാറില്‍ എത്തിച്ചേര്‍ന്നത്. ആകസ്മികമായ സന്ദര്‍ശനം എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഏറ്റവും കൂടുതല്‍ കെടുതികള്‍ നേരിട്ട അമത്രീചെയില്‍ ആദ്യം എത്തിച്ചേര്‍ന്ന പാപ്പാ മരണഗര്‍ത്തമായി മാറിയ ഗ്രാമത്തിന്‍റെ കേന്ദ്രഭാഗത്ത് മുട്ടുകുത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പിന്നെ തകര്‍ന്ന സ്ക്കൂളിന്‍റെ സ്ഥാനത്ത് താല്‍ക്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികുളുടെ പ്രാഥമിക വിദ്യാലയം പാപ്പാ സന്ദര്‍ശിച്ചു. സ്ഥലത്തെ നിവാസികളും കുട്ടികള്‍ക്കൊപ്പം ഉടനെ പാപ്പായെ കാണാനെത്തി.കെടുതിയുടെ ദിനങ്ങളില്‍ തന്‍റെ സന്ദര്‍ശനം ഉപകാരത്തെക്കാള്‍ കൂടുതല്‍ ഉപദ്രവമാകുമെന്നു ഭയന്നാണ് വരാതിരുന്നതെന്ന് പാപ്പാ വ്യക്തമാക്കി. പ്രാര്‍ത്ഥനയില്‍ താന്‍ കൂടെയുണ്ടായിരുന്നു. ഇനിയും നിങ്ങളുടെ കൂടെയുണ്ടെന്നു പറയാനാണ് ഈ സന്ദര്‍ശനം. സാമീപ്യവും പ്രാര്‍ത്ഥനയും എപ്പോഴും ഉണ്ടായിരിക്കും. വേദനയുടെ ഈ നാളുകളില്‍ ദൈവത്തില്‍ ആശ്രയിക്കുക. ധൈര്യമായി മുന്നേറുക! കന്യാനാഥ നിങ്ങളെ അനുഗ്രഹിക്കട്ടെ! അവര്‍ക്കൊപ്പം പ്രാ‍ര്‍ത്ഥിച്ചിട്ടാണ് ഭൂകമ്പത്തിനിരയായ അക്കുമോളി എന്ന പ്രദേശം സന്ദര്‍ശിക്കാന്‍ പാപ്പാ തുടര്‍ന്ന് കാറില്‍ പുറപ്പെട്ടത്.ഇപ്പോഴും അവിടെ പ   Read More of this news...

ആലപ്പുഴ രൂപതയുടെ പഞ്ചവത്സര പദ്ധതി: ഹരിതതീരം നൂറുമേനി

Source: Sunday Shalom കൊച്ചി: ഹരിതതീരം നൂറുമേനി തീരത്തിന്റെ വിമോചനത്തിനായി ആലപ്പുഴ രൂപത രൂപം കൊടുത്തിരിക്കുന്ന പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. 2015 ഒക്‌ടോബറിൽ ആരംഭിച്ച ഈ പഞ്ചവത്സര പദ്ധതി 2020 വരെ തുടരും. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ രൂപത ചാരിറ്റബിൾ ആന്റ് സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ ഈ നൂതന പദ്ധതി, സുസ്ഥിര വികസന പരിസ്ഥിതി സൗഹൃദമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. എ.ഡി.എസിന്റെ ഈ പദ്ധതി രൂപതയുടെ പ്രവർത്തനമേഖലകൾ ഉൾക്കൊള്ളുന്ന തോട്ടപ്പള്ളി മുതൽ ഫോർട്ടുകൊച്ചുവരെയുള്ള പ്രദേശങ്ങളിലാണ് നടപ്പിലാക്കുന്നത്. എ.ഡി.എസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു. ഉണങ്ങിവരണ്ട തീരം പച്ചപ്പുള്ള സമൃദ്ധിയുടെ തീരമായി പരിണമിപ്പിക്കാമെന്നത് പ്രതീക്ഷാനിർഭരമായ ഒരു സ്വപ്നമാണിത്. ഹരിതസമൃദ്ധി നിശ്ചയമായും തീരത്തിന്റെ സമഗ്രവും സമ്പൂർണവുമായ വളർച്ച പ്രതീക്ഷിക്കുന്നു. നൂറുമേനി എന്നത് ഒരു ബിബ്ലിക്കൽ പ്രതീക്ഷയാണ്. യേശു പറയുന്ന വിതക്കാരന്റെ ഉപമയിൽ നല്ല നിലത്ത് വീഴുന്ന വിത്താണ് നൂറുമേനി വിള നൽകുന്നത്. കടൽത്തീരം നല്ല നിലമാണെന്ന് യേശുതന്നെ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണല്ലോ അപ്പസ്‌തോലന്മാരെ തീരത്തുനിന്ന് കണ്ടെത്തിയത്. മത്സ്യം പിടിക്കുന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കാമെന്ന് യേശുവിനറിയാമായിരുന്നു. യേശു തിരഞ്ഞെടുത്തവർ പിന്നീട് വലിയ കൊടുങ്കാറ്റായി വന്ന് ലോകത്തെ കീഴടക്കുകയായിരുന്നുവല്ലോ? കടൽത്തീരങ്ങളാണ് ലോകത്തിന്റെ കാലാവസ്ഥകളെ നിയന്ത്രിക്കുന്നത്. ഒരു രാജ്യത്തെ വളർത്തുന്നത് അതിലെ ജനങ്ങളാണ്. മാത്രമല്ല, രാജ്യം വളരുമ്പോൾ അതിനൊത്ത് വളരാത്ത വ്യക്തികളും സമൂഹങ്ങളും അടിമകളായിപ്പോകുമെന്നതും ഓർക്കേണ്ടത&#   Read More of this news...

തലശേരി അതിരൂപതയിൽ 50 യുവതികൾക്ക് മംഗല്യ സൗഭാഗ്യം

Source: Sunday Shalom ഇരിട്ടി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച സമൂഹവിവാഹത്തിലൂടെ അമ്പത് നിർധന യുവതികളെ സുമംഗലികളാക്കി. ഇരിട്ടി സെന്റ് ജോസഫ് ദൈവാലയ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിലാണ് യുവതികൾക്ക് മംഗല്യസൗഭാഗ്യമൊരുക്കിയത്. ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ടി.എസ്.എസ്.എസിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. മംഗല്യയുവതികളായ എല്ലാവർക്കും കുടുംബജീവിതത്തിന്റെ സംശുദ്ധി കാത്തുപാലിക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം അധ്യക്ഷത വഹിച്ചു. ദൈവിക സാന്നിധ്യത്തിൽ നടക്കുന്ന വിവാഹത്തിൽ സ്ത്രീയായിരിക്കണം ധനമെന്നും അനാവശ്യമായ ധൂർത്തും ചെലവും മറ്റു ചടങ്ങുകളും വിവാഹത്തിൽ ഒഴിവാക്കണമെന്നും മാർ വലിയമറ്റം പറഞ്ഞു. അതിരൂപത വികാരി ജനറൽ മോൺ. എബ്രഹാം പോണാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ വിവാഹ സഹായനിധി കൈമാറി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഫാ. ബെന്നി നിരപ്പേൽ, ഫാ. ജോസഫ് ആനിത്താനം, റപ്പായി കല്ലറക്കൽ, ഫാ. ജോസഫ് ചാത്തനാട്ട്, ഫാ. ജോർജ് വണ്ടർകുന്നേൽ, ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ, ബേബി മുള്ളൂർ, പി.സി. വർഗീസ്, പി.വി. ഔസേഫ്, പൗളിൻ തോമസ്, വർക്കി വടക്കേമുറി, ജോസഫ് മരങ്ങാട്ട്മ്യാലിൽ, വർഗീസ് പെരുമത്തറ, ടി.എസ്.എസ്.എസ് ഡയറക്ടർ ഫാ. തോമസ് തയ്യിൽ എന്നിവർ പ്രസംഗിച്ചു. 2008 മുതൽ നടത്തിവരുന്ന സമൂഹവിവാഹത്തിൽ 340 യുവതി-യുവാക്കളുടെ വിവാഹസ്വപ്നം ടി.എസ്.എസ്.എസ് സാക്ഷാത്ക്കരിച്ചു.   Read More of this news...

മദ്യോപയോഗം നിയന്ത്രിക്കണം: കേരള ലത്തീൻ കത്തോലിക്ക അല്മായ ശുശ്രൂഷ സംഗമം

Source: Sunday Shalom കണ്ണൂർ: കേരളത്തിൽ മദ്യ ഉപയോഗം നിയന്ത്രിക്കുന്നതിനും മദ്യ ഉപയോഗം പൂർണമായി ഇല്ലാതാക്കുന്നതിനും സർക്കാർ ഫലപ്രദമായി നടപടി സ്വീകരിക്കണമെന്ന് കെ.ആർ.എൽ സി.ബി.സി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാടുമായി മുന്നോട്ട് വരണമെന്നും അദേഹം ഓർമ്മിപ്പിച്ചു. കേരള ലത്തീൻ കത്തോലിക്ക അല്മായ ശുശ്രൂഷ സംഗമത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. അവഗണനയും അവശതയുമനുഭവിക്കുന്നവരാണ് ലത്തീൻ കത്തോലിക്ക സമുദായത്തിലെ ഭൂരിപക്ഷം ആളുകളും. നേട്ടങ്ങളിൽ അഭിമാനിക്കാനും കോട്ടങ്ങളിൽ പരസ്പരം പഴി ചാരാതെ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനും സഭാവിശ്വാസികൾ തയാറാകണം. നമ്മുടെ വിശ്വാസം എല്ലാവർക്കും ഉപകരിക്കുന്ന വിധത്തിലായിരിക്കണം. മനുഷ്യജീവന് യാതൊരു വിലയുമില്ലാത്ത ക്രൂരതയുടെ വിവരങ്ങളാണ് നമുക്ക് ചുറ്റും ഉയരുന്നത്. കണ്ണൂരിന്റെ മണ്ണിൽനിന്ന് ഇതു പറയുമ്പോൾ അതിന് പ്രത്യേക പ്രാധാന്യമുണ്ട്. സ്‌നേഹത്തെക്കുറിച്ചുള്ള അജ്ഞതയാണ് എല്ലാ കാര്യങ്ങൾക്കും ഇന്നു കാണുന്നത്. ഇന്നുള്ള എല്ലാ പ്രശ്‌നങ്ങളുടെയും കാരണം സ്‌നേഹരാഹിത്യംമൂലം ഉണ്ടാകുന്നതാണ്. വിശ്വമാനവികതയുടെ സന്ദേശം ഓരോ മനുഷ്യരിൽനിന്നും തുടങ്ങണം. ലത്തീൻ കത്തോലിക്ക സമുദായം അനുഭവിക്കുന്ന അവശതകൾ പരിഹരിക്കാൻ സർക്കാർ ശ്രദ്ധിക്കണം; ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. എല്ലാം ശരിയാകും, കാണാത്തതു ലഭിക്കും എന്നൊക്കെ വാഗ്ദാനം നൽകിയവർ, പിന്നോട്ടുപോയി ജനങ്ങളെ കബളിപ്പിക്കരുത്. ഞങ്ങൾക്ക് പ്രത്യാശയും ബോധ്യവും തന്നു. ഈ വിശ്വാസത്തിൽ ഞങ്ങൾ മുന്നോട്ടുപോകുകയാണ്. ഇക്കാര്യത്തിൽ നിരാശപ്പെടുത്തുന്ന സമീപനം ഉണ്ടായാൽ, പ്രത്യാഘാതം ഗുരുതരമായിരിക്കും. രാജ്യത്ത് ദയാവധം നിയമവിധേയമാക്കാനുള്   Read More of this news...

ക്രൈസ്തവസഭ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്: മാർ ജോർജ് ആലഞ്ചേരി

Source: Sunday Shalom കാഞ്ഞിരപ്പള്ളി: ക്രൈസ്തവ സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിതെന്ന് സീറോ മലബാർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പുതുക്കിപ്പണിത ചെങ്ങളം സെന്റ് ആന്റണീസ് പള്ളി തീർഥാടന ദൈവാലയമായി പ്രഖ്യാപിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങൾ പരീക്ഷപ്പെടുമ്പോഴാണ് അതിന് കൂടുതൽ തീക്ഷ്ണത കൈവരുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കണം. എതിർപ്പുകളും ക്ലേശങ്ങളുമില്ലാതെ നാം ജീവിക്കുന്ന കാലഘട്ടത്തിൽ ഒരു പക്ഷേ വിശ്വാസം മന്ദീഭവിച്ചെന്നു വരാം. അതിനാൽ വിശ്വാസങ്ങൾക്കു മേലുള്ള പരീക്ഷണങ്ങൾക്ക് കൂടുതൽ വില കൽപ്പിക്കണം. അതിനാൽ നമ്മുടെ വിശ്വാസങ്ങൾക്കു മേൽ പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ചഞ്ചലപ്പെടരുത്. യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ വധിക്കപ്പെടുകയാണ്. ഫാ. ജോൺ ഉഴുന്നാലിനെ നാടുകടത്തി. എവിടെയാണെന്ന് പോലും അറിയില്ല. ഒറീസയിൽ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. വിശ്വാസികളെ ചിതറിപ്പിച്ചു. കാടുകളിലും മറ്റുമാണ് അവർ ആറു മാസത്തോളം അഭയം തേടിയത്. മതമൗലിക വാദികളായ ചില ഭരണാധികാരികളും അക്രമികൾക്ക് പിന്തുണ നൽകി. എന്നാൽ ഇപ്പോൾ പൂർവസ്ഥിതിയിലാണ്. ഇത്രയൊക്കെ പ്രതിസന്ധികളിൽ നിന്നും തിരിച്ചുവന്നിട്ടും അവരുടെ വിശ്വാസത്തിന് ഭംഗമുണ്ടായില്ലെന്നത് ശ്രദ്ധേയമാണെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. തീർത്ഥാടന ദൈവാലയ പ്രഖ്യാപനത്തിന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, ഇടവക വികാരി ഫാ. മാത്യു പുതുമന, അസിസ്റ്റന്റ് വികാരി ഫാ. ജോം പാറയ്ക്കൽ, ഫാ. റോയി, ഫാ. ജിൻസ്, ഫാ. തോമസ് ഇലവനാൽ മുക്കട, ഫാ. സജീവ് കാഞ്ഞിരത്തിനാൽ തുടങ്ങിയവർ സഹകാർമികരാ&#   Read More of this news...

October 16, Prayer Day for India.

  Read More of this news...

കറുത്ത പാപ്പ ഇന്ത്യയിൽ നിന്നാകുമോ?

Source: Sunday Shalom കത്തോലിക്ക സഭയുടെ ഭാവിചിന്തകളെ പ്രചോദിപ്പിക്കുന്ന പ്രബല സന്യാസ സമൂഹമായ ഈശോസഭയുടെ പുതിയ സുപ്പീരിയർ ജനറൽ ഇന്ത്യയിൽനിന്നോ ഏഷ്യയിൽനിന്നോ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റോമിൽ ആരംഭിച്ച 36-ാമത് സാർവത്രിക സമ്മേളനത്തിലാണ് ജനറലിനെ തിരഞ്ഞെടുക്കുന്നത്. ഇതുവരെ യൂറോപ്പിൽനിന്നും അമേരിക്കയിൽ നിന്നുമാണ് ഏറ്റവുമധികം അംഗങ്ങൾ ഈശോസഭയിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ അംഗങ്ങളുള്ളത്. ആകെ 16740 അംഗങ്ങളുള്ളതിൽ നാലായിരത്തിൽപരം ഇന്ത്യയിൽ നിന്നാണെന്ന് ജനറൽ കൗൺസിലർ ഫാ. ഫെഡറികോ ലൊംബാർഡി റോമിൽ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. 9600-ൽ പരം ഈശോസഭാംഗങ്ങളും യൂറോപ്പ്-അമേരിക്കയിൽനിന്നും പുറത്തുള്ളവരാണ്. അംഗസംഖ്യയിലെ ഈ അനുപാതത്തിന്റെ പ്രതിഫലനം രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 212 പ്രതിനിധികൾക്കാണ് തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. കത്തോലിക്ക സഭയിലെ ഏറ്റവും വലിയ സന്യാസി സമൂഹമായ ഈശോസഭയുടെ സുപ്പീരിയർ ജനറൽ കറുത്തപാപ്പ എന്നാണ് അറിയപ്പെടുന്നത്. മാർപാപ്പയുടേതുപോലെ ജസ്യൂട്ട് ജനറലിന്റെയും കാലാവധി ആയുഷ്‌കാലമാണെങ്കിലും മുൻ ജനറൽ പീറ്റർ ഹാൻസ് കോൾവെൻബാകിന് സ്ഥാനമൊഴിയാനുള്ള അനുവാദം ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് നൽകിയത്. സ്‌പെയിൻകാരനായ അഡോൾഫോ നിക്കോളാസാണ് ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മാർപാപ്പയും സ്ഥാനത്യാഗത്തിന്റെ പാത പിന്തുടർന്നു. ഈശോ സഭാംഗമായ ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസും ചരിത്രനിമിഷത്തിനാണ് ഒരുങ്ങുന്നത്. ആദ്യമായാണ് ഈശോസഭാംഗമായ മാർപാപ്പ ഈശോസഭ സാർവത്രിക സമ്മേളനത്തെ അഭിസംബോധന ചെ   Read More of this news...

കർദിനാൾ ടോപ്പോ -മാർപാപ്പയുടെ പ്രതിനിധി

Source: Sunday Shalom റാഞ്ചി: ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫ്രൻസിന്റെ മാർപാപ്പയുടെ പ്രതിനിധിയായി, റാഞ്ചി അതിരൂപത ആർച്ച് ബിഷപ് കർദിനാൾ ടെലസ് ഫോർ പ്ലാസിഡസ് ടോപ്പോയെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫ്രൻസ് നാലുവർഷത്തിൽ ഒരു പ്രാവശ്യമാണ് കൂടുന്നത്. ഇത് പതിനൊന്നാമത്തെ അസംബ്ലിയാണ് കൊളംബോയിൽ നടക്കുന്നത്. പത്താമത്തെ അസംബ്ലി വിയറ്റ്‌നാമിൽവച്ച് നടത്തപ്പെടുകയുണ്ടായി. സി.ബി.സി.ഐ, സീറോ മലബാർ, സീറോ മലങ്കര എന്നിവയ്ക്കുപുറമെ ഇൻഡോനേഷ്യ, ജപ്പാൻ, കഷ്‌ക്കസ്ഥാൻ, കൊറിയ, കംബോഡിയ, മലേഷ്യ, സിംഗപ്പൂർ, ബ്രുണൈ, മ്യാന്മർ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ശ്രീലങ്ക, തയ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്‌നാം, ഹോങ്കോങ്ങ്, മംഗോളിയ, നേപ്പാൾ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ മുതലായ രാജ്യങ്ങളിലെ സഭാതലവന്മാർ പ്രസ്തുത അസംബ്ലിയിൽ പങ്കെടുക്കും.   Read More of this news...

സർക്കാർ വിദ്യാഭ്യാസനയം : മതന്യൂനപക്ഷനേതാക്കൾ മെമ്മോറാണ്ടം നൽകി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലെ ആകാംക്ഷ അറിയിച്ച്, കാത്തലിക് ബിഷപ്‌സ് കോൺഫ്രൻസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ ബിഷപ് തിയോഡർ മസ്‌ക്കരനഹസിന്റെ നേതൃത്വത്തിൽ മുസ്ലീം, സിക്ക്, മറ്റു മതനേതാക്കൾ, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജവേഡക്കറെ സന്ദർശിച്ച് ന്യൂനപക്ഷങ്ങളുടെ ആകാംക്ഷ അറിയിച്ചു. ക്രൈസ്തവസമൂഹം വിദ്യാഭ്യാസമേഖലകളിലൂടെ രാഷ്ട്രത്തിന് നൽകിക്കൊണ്ടിരിക്കുന്ന വിലയേറിയ സംഭാവനകളെ ബിഷപ് തിയോഡർ കേന്ദ്ര മന്ത്രിയെ തദവസരത്തിൽ ധരിപ്പിക്കുകയുണ്ടായി. പുതിയ വിദ്യാഭ്യാസനയം രൂപപ്പെടുത്തുമ്പോൾ ആദിവാസികൾക്കും ഗിരിവർഗക്കാർക്കും ദളിതർക്കും അർഹതപ്പെട്ട പ്രാധാന്യം നൽകണം. വിദ്യാർത്ഥികളുടെ നാനാമുഖമായ പ്രതിഭകൾക്ക് പ്രാധാന്യം നൽകിയുള്ള ഒരു വിദ്യാഭ്യാസ നയമാണ് രൂപീകരിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകണമെന്ന് ബിഷപ് തിയോഡർ അഭ്യർത്ഥിച്ചു. ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുമെന്ന് മന്ത്രി ജവേഡക്കർ ഉറപ്പു നൽകി. ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള വിദ്യാഭ്യാസരേഖ, കരടുരേഖ മാത്രമാണ്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ലഭിച്ചതിനുശേഷമേ, സർക്കാർ പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കുകയുള്ളൂവെന്നും മന്ത്രി ജവേഡക്കർ അറിയിച്ചു.   Read More of this news...

ഭാരതസന്ദര്‍ശനത്തിന് 2017-ല്‍ സാദ്ധ്യത : പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radioജോര്‍ജിയ-അസര്‍ബൈജാന്‍ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച രാത്രി വത്തിക്കാനിലേയ്ക്ക് മടങ്ങവെ വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭാരത സന്ദര്‍ശനത്തിനുള്ള സാദ്ധ്യതയെക്കുറിച്ചു പാപ്പാ ഫാന്‍സിസ് സംസാരിച്ചത്.
    ഭാരതസന്ദര്‍ശനം
സമയവും സാഹചര്യങ്ങളും ഇണങ്ങി വന്നാല്‍ 2017-ല്‍ ഇന്ത്യയും ബാംഗ്ലാദേശും സന്ദര്‍ശിക്കുമെന്ന്, പോര്‍ചുഗീസ് മാധ്യമ പ്രവര്‍ത്തക, ഔറാ മിഗുവേലിന്‍റെ ചോദ്യത്തോട് പ്രത്യുത്തരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തി. തന്‍റെ ജന്മനാടായ അര്‍ജന്‍റീനയുടെ സ്വാതന്ത്ര്യലബ്ധിയുടെ   200-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ക്ഷണം നിരസ്സിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ സൂചിപ്പിച്ച കാരണങ്ങളില്‍ ഒന്ന് 2017-ലെ ഏഷ്യാ സന്ദര്‍ശനമായിരുന്നു. പ്രസ്തുത സന്ദേശത്തിലെ വാക്കുകള്‍ ഏറ്റുപിടിച്ചുകൊണ്ടായിരുന്നു അടുത്തവര്‍ഷം സന്ദര്‍ശിക്കാന്‍ പോകുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ ഏതെല്ലാമെന്നും എപ്പോഴാണെന്നും മിഗുവേല്‍ ചേദിച്ചത്. ഓറാ മിഗുവേല്‍ പോര്‍ച്ചുഗലിലെ വിഖ്യാതമായ Radio Renascenca-യുടെ അറിയപ്പെട്ട പ്രവര്‍ത്തകയാണ്.
    ഫാത്തിമാനാഥയുടെ സന്നിധിയിലേയ്ക്കുള്ള തീര്‍ത്ഥാടനം
2017 മെയ് മാസത്തില്‍ പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കുമെന്ന് പാപ്പാ വെളിപ്പെടുത്തി. കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് താന്‍ ഫാത്തിമായിലെ തീര്‍ത്ഥത്തിരുനട സന്ദര്‍ക്കുമെന്ന് പാപ്പാ വ്യക്തമാക്കി. വിവിധ ദേശീയ മെത്രാന്‍ സമിതികളുമായുള്ള ആദ് ലീമിനകൂടിക്കാഴ്ചകള്‍ കാരുണ്യത്തിന്‍റെ ജൂബിലി പരിപാടികള്‍മൂലം മുടങ്ങിക്കിടക്കുകയാണെന്നും അതിനാല്‍ 2017-ല്‍ രാജ്യന്തര സന്ദര്‍ശനങ്ങള്‍   Read More of this news...

ചൂടാറിയ ചായപോലെ ആകരുത് വിശ്വാസമെന്ന് പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radio16-ാമക് അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ രണ്ടം ഘട്ടം, ഒക്ടോബര്‍ 2-ാം തിയതി  പാപ്പാ ഫ്രാന്‍സിസ് അസര്‍ബൈജാനില്‍ ആരംഭിച്ചു. തലസ്ഥാന നഗരമായ ബാക്കുവിലെ അമലോത്ഭവനാഥയുടെ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടായിരുന്നു ആസര്‍ബൈജാനിലെ സന്ദര്‍ശനത്തിന്‍റെ തുടക്കം. ഇന്നത്തെ വായനകളെ ആധാരമാക്കി വിശ്വാസത്തെയും സേവനത്തെയുംകുറിച്ചാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചു.   മനുഷ്യര്‍ ഈ ഭൂമിയില്‍ ജീവിക്കുന്നത് ദൈവത്തിലുള്ള വിശ്വാസം കൊണ്ടാണെന്ന് പ്രവാചകന്‍ ഹാബകൂക്ക് ഉദ്ബോധിപ്പിക്കുന്നു. ദൈവമാണ് മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കുന്നതും പരിവര്‍ത്തനം ചെയ്യുന്നതും നന്മയില്‍ നയിക്കുന്നതും. ആകയാല്‍ ദൈവത്തില്‍ നാമെന്നും പ്രത്യാശയര്‍പ്പിക്കണം. വിശ്വാസമുള്ളവരായിരിക്കണം. "വിശ്വാസം വര്‍ദ്ധിപ്പിക്കണമേ," എന്നു പ്രാര്‍ത്ഥിച്ച ശിഷ്യന്മാരോട്, "നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നെങ്കില്‍..." എന്നാണ് ക്രിസ്തു പ്രതികരിച്ചത്. പ്രാവചകനെപ്പോലെ അവിടുന്നു നമ്മോടും ആവശ്യപ്പെടുന്നത് ദൈവത്തില്‍ വിശ്വാസമുള്ളവര്‍ ആയിരിക്കുവിന്‍, എന്നാണ്. വിശ്വാസം മാന്ത്രിക ശക്തിയല്ല. അത് ദൈവികദാനമാണ്. മനുഷ്യന്‍റെ സുസ്ഥിതിയെ സഹായിക്കുന്ന ശക്തിയായി വിശ്വാസത്തെ കാണുന്നതും തെറ്റാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കരുത്തല്ല വിശ്വാസം. ദൈവവുമായി നമ്മെ ബന്ധിപ്പിക്കന്ന സുവര്‍ണ്ണ കണ്ണിയാണത്. വിശ്വാസ ജീവിതത്തിലൂടെ യഥാര്‍ത്ഥമായും നമ്മുടേതായ പങ്കുവഹിക്കുകയാണെങ്കില്‍ സന്തോഷം തരുകയും, മരണംവരെ നമ്മെ ദൈവികാനന്ദത്തില്‍ ജീവിക്കാന്‍ സഹായിക്കുന്ന വലിയ സമ്പത്തായി മാറും വിശ്വാസം.വിശ്വാസത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ഗുണസമ്പത്താണ് സേവനം. ഒരു മനോഹരമായ 'കാര്‍പ്പെറ്റി'ന്‍റെ ഉദാഹരണം പാപ്പാ പറഞ്ഞു. കാര   Read More of this news...

അസര്‍ബൈജാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥന സന്ദേശം

Source: Vatican Radioഅസര്‍ബൈജനിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സന്ദര്‍ശനം ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച 10 മണിക്കൂര്‍ മാത്രം നീളുന്നതാണ്. മുസ്ലിം രാഷ്ട്രമായ അസര്‍ബൈജാനിലെ ചെറുഗണമായ കത്തോലിക്കരുടെ ഏകദേവാലയം, തലസ്ഥാന നഗരമായ ബാക്കുവില്‍ 2007-ലാണ് പണിതീര്‍ത്തത്. പൗരാണികമായ ഓര്‍ത്തഡോക്സ് ക്രൈസ്തവ പ്രാര്‍ത്ഥനലയങ്ങള്‍ അന്നാട്ടിലുണ്ട്. ബാക്കുവിലെ ദേവാലയം സലീഷ്യന്‍ സഭാസമൂഹത്തിന്‍റെ മേല്‍നോട്ടത്തിലാണ്. അമലോത്ഭവ മാതാവിന്‍റെ പേരിലാണത്. കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സും അവിടെ പ്രേഷിതജോലികളില്‍ വ്യാപൃതരാണ്.ബാക്കുവിലെ മനോഹരമായ ദേവാലയത്തില്‍ ഞായറാഴ്ച രാവിലത്തെ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിച്ചു. ദിവ്യബലിയുടെ അന്ത്യത്തില്‍ ജനങ്ങള്‍ക്കൊപ്പം തൃകാലപ്രാര്‍ത്ഥന ചൊല്ലി, ഹ്രസ്വസന്ദേശവും നല്കി :വിശുദ്ധ കുര്‍ബ്ബാനയില്‍ നാം ഒരുമിച്ച് ദൈവത്തിന് നന്ദി പറഞ്ഞു. പീഡനങ്ങളിലും പതറാത്ത ഇന്നാട്ടിലെ ക്രൈസ്തവ വിശ്വാസം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദൈവത്തിന് നന്ദിപറയാം. പത്രോസ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ, "വിശ്വസിക്കുന്നവര്‍ ബഹുമാനിതരാകും..."  (1പത്രോസ്, 2, 7).കന്യകാമറിയത്തെ കത്തോലിക്കര്‍ മാത്രമല്ല, സകലരും അമ്മയായി വണങ്ങുന്ന നാടാണ് അസര്‍ബൈജാന്‍. ദൈവദൂതനിലൂടെ ശ്രവിച്ച സദ്വാര്‍ത്ത സ്വീകരിക്കുകയും, ദൈവത്തിന്‍റെ പദ്ധതിയില്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയും സഹകരിക്കുകയും ചെയ്തവള്‍ മനുഷ്യകുലത്തിന് രക്ഷ നേടിത്തന്നു. രക്ഷകനെ ലോകത്തിനു നല്കാന്‍ അവള്‍ കാരണമായി. അതിനാല്‍ വിശ്വാസത്തിന്‍റെ മാതൃകയാണ് മറിയം. നമ്മില്‍ വിശ്വാസവെളിച്ചം ഇന്നും പകരുന്ന അമ്മയാണ് പരിശുദ്ധ കന്യാമറിയം. വിശ്വാസത്തിന്‍റെയും പ്രത്യാശയുടെ സ്നേഹത്തിന്‍റെയും മാ&#   Read More of this news...

ജോര്‍ജിയയില്‍നിന്നും ഗുംമ്രിയിലേയ്ക്ക് വൃദ്ധയുടെ ഒരു വിശ്വാസയാത്ര

Source: Vatican Radioസെപ്തംബര്‍ 1-ാം തിയതി ശനിയാഴ്ച - പോപ് ഫ്രാന്‍സിസിന്‍റെ അപ്പസ്തോലികസന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം. രാവിലെ ജോര്‍ജിയയിലെ മെഷ്ഖി സ്റ്റേഡിയത്തിലെ ബലിയര്‍പ്പണത്തിനുശേഷം, പാപ്പാ അവിടത്തെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് പാപ്പാ വിശ്രമിച്ചു. വൈകുന്നേരം നാലു മണിക്ക് തിബലീസിലെ സ്വര്‍ഗ്ഗാരോപിതനാഥയുടെ ദേവാലയത്തില്‍ അവിടത്തെ വൈദികരുടെയും സന്ന്യസ്തരുടെയും സെമിനാരിവിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയെ പാപ്പാ അഭിസംബോധനചെയ്തു. ഏകദേശം 300 പോരുണ്ടായിരുന്നു, പ്രതിനിധികളായവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് തന്‍റെ പ്രഭാഷണം പാപ്പാ ക്രമീകരിച്ചത്. പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:ജൂണ്‍ 2016-ല്‍ അര്‍മേനിയയിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിനിടയിലെ സംഭവം ഓര്‍മ്മയില്‍ വരുന്നു. അവിടെ ഗുംമ്രി എന്ന സ്ഥലത്ത് ദിവ്യബലി അര്‍പ്പിച്ചശേഷം ജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ട് പേപ്പല്‍ വാഹനത്തില്‍ മുന്നോട്ടു പോകയായിരുന്നു. ഏറെ പ്രായമായൊരു സ്ത്രീ തിരക്കില്‍പ്പെട്ടു നില്ക്കുന്നതു കണ്ടു. വാഹനംനിറുത്തിച്ചു! ബാരിക്കേടിനു പിന്നില്‍ ബുദ്ധിമുട്ടി നില്ക്കുന്ന പാവം വൃദ്ധ! വളരെ വിനീതയായി ക്ലേശിച്ചു നില്ക്കുന്നതു കണ്ട് നിറുത്തിയതാണ്. ചോദിച്ചു. "എവിടന്നാണ്?" പുഞ്ചിരിച്ചു. ഒരു സ്വര്‍ണ്ണപ്പല്ലു കാണാമായിരുന്നു. പഴമയുടെ നല്ല തിളക്കമാണത്! 80 വയസ്സിനു മുകളില്‍ പ്രായം കാണും. അവര്‍ പറഞ്ഞു. "ഞാന്‍ ജോര്‍ജിയയില്‍നിന്നും അങ്ങയെ കാണാന്‍ വന്നതാണ്. എട്ടു മണിക്കൂറോളം യാത്രചെയ്താണ് ഇവിടെ എത്തിയത്! വാഹനം നിറുത്തിയതിനും നന്ദി! നേരില്‍ അടുത്ത് കാണാന്‍ പറ്റിയല്ലോ"അവരുടെ വിശ്വാസമാണ് തന്നെ ആശ്ചര്യപ്പെടുത്തിയത്. കാരണം അവര്‍ വിശ്വസിക്കുന്ന  ക്രിസ്തു തന്‍റെ അധ   Read More of this news...

ക്രിസ്തുവിന്‍റെ തുന്നലില്ലാത്ത മേലങ്കിയും അവിഭക്തമാകേണ്ട സഭകളുടെ കൂട്ടായ്മയും

Source: Vatican Radioജോര്‍ജിയ സന്ദര്‍ശനത്തിലെ അവസാനത്തെ പരിപാടിയായിരുന്നു ത്രിത്വത്തിന്‍റെ നാമത്തിലുള്ള സ്വേതിഷൊവേലിലെ പുരാതന ഭദ്രാസന ദേവാലയ സന്ദര്‍ശനം. സമ്മേളിച്ച ഓര്‍ത്തഡോക്സ് സഭാതലവാന്മാരെയും അല്‍മായ പ്രമുഖരെയും പാപ്പാ അഭിസംബോധനചെയ്തു.ഇവിടെ സ്വേതിഷൊവേലിലെ പാത്രിയാര്‍ക്കിസ് മഹാദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസതുവിന്‍റെ തുന്നലില്ലാത്ത വിശുദ്ധമായ മേലങ്കി നമുക്ക് സമീപസ്ഥമായിരിക്കുന്ന ദൈവികകാരുണ്യത്തിന്‍റെയും ആര്‍ദ്രമായ അവിടുത്തെ സ്നേഹത്തിന്‍റെയും പ്രതീകമാണ്. യോഹന്നാന്‍ ശ്ലീഹ തന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, "മേല്‍മുതല്‍ അടിവരെ തയ്യലില്ലാതെ നെയ്തുണ്ടാക്കിയ..."  (യോഹ. 19, 23) ക്രിസ്തുവിന്‍റെ കുപ്പായത്തിന്‍റെ ദിവ്യരഹസ്യം ക്രൈസ്തവികതയുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതാണ്. സഭാ പിതാവായ കാര്‍ത്തേജിലെ സിപ്രിയാന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. സഭയില്‍ അന്തര്‍ലീനമായിരിക്കുന്ന അവിഭക്തമായ കൂട്ടായ്മയുടെ പ്രതീകമാണതെന്നും, പിതാവായ ദൈവത്തില്‍നിന്നും നമുക്കു ലഭ്യമായ കീറിമുറിക്കാന്‍ പറ്റാത്ത, അല്ലെങ്കില്‍ കീറിമുറിക്കാന്‍ പാടില്ലാത്ത ക്രിസ്തുവിന്‍റെ തയ്യലില്ലാത്ത മേലങ്കിപോലുള്ള ദൈവികകൂട്ടായ്മയാണതെന്നുമാണ് (De catholicae Ecclesiae unitate, 7, Sch. 1, 2006, pg. 193). ക്രിസ്തുവിന്‍റെ വിശുദ്ധ വസ്ത്രവും അതിന്‍റെ ദൈവികരഹസ്യവും നമ്മെ അനുസ്മരിപ്പിക്കുന്നതും ഉദ്ബോധിപ്പിക്കുന്നതും, അവിടുത്തെ മൗതിക ശരീരത്തില്‍ സഭയിലെ ക്രൈസ്തവമക്കള്‍തന്നെ ഏല്പിച്ചിട്ടുള്ള ചരിത്രപരമായ മുറിപ്പാടുകളുടെ വേദന, അതിനാല്‍ നമുക്ക് അനുഭവവേദ്യമാകണമെന്നാണ്. അവ ഇന്നും ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ സത്യവും യഥാര്‍ത്ഥവുമായ മനോവ്യഥകള്‍ തന്നെയാണ്. തന്‍റെ മേലങ്കി മാത്രല്ല ശരീരവും, തന്നെതന   Read More of this news...

ഉപവി പ്രവര്‍ത്തനം : പക്വമാര്‍ന്ന സഭയുടെ ഫലപ്രാപ്തി

Source: Vatican Radioസന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ്  തിബിലീസിലെ 'കാരിത്താസ്' കേന്ദ്രത്തില്‍ സംഗമം നടന്നത്. ജോര്‍ജിയയിലെ കാരിത്താസിന്‍റെ ഡയറക്ടര്‍, ഫാദര്‍ കാകാചിഷ്വീലി സ്വാഗതംപറഞ്ഞു. 700-ല്‍ അധികം ഉപവിപ്രവര്‍ത്തകര്‍ (Members of Charitable Organizations) പങ്കെടുത്ത സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു.ക്രൈസ്തവ ജീവിതത്തിന്‍റെ മാറ്റു തെളിയിക്കുന്നവരാണ് നിങ്ങള്‍ - ജോര്‍ജിയയിലെ ഉപവിപ്രവര്‍ത്തകര്‍! നിങ്ങളെ ഒരുമിച്ചു കാണുന്നതില്‍ അതിയായ സന്തോഷം...!   വൈവിധ്യമുള്ള സഭാ സമൂഹങ്ങളുള്ള ഈ നാട്ടില്‍ ഉപവിപ്രവര്‍ത്തനം കൂട്ടായ്മയുടെ കൈകോര്‍ത്തുള്ള യാത്രയും സഹോദര്യത്തിന്‍റെ പ്രകടനവുമാണ്. സുവിശേഷത്തിന്‍റെ സത്തയായ സ്നേഹത്തിന് സാക്ഷ്യംവഹിക്കുന്ന നിങ്ങളും നിങ്ങളുടെ കാരുണ്യപ്രവര്‍ത്തനങ്ങളും കൂട്ടായ്മയ്ക്കുള്ള ഉപാധിയാണ്. ഫലവത്തും ധീരവുമായ ഈ ചുവടുവയ്പ്പിനെ  പ്രോത്സാഹിപ്പിക്കുന്നു,  അഭിനന്ദിക്കുന്നു!  പാപ്പാ പ്രസ്താവിച്ചു.പാവങ്ങളും നിര്‍ദ്ധനരും സഭയുടെ സമ്പത്താണ്. അത് ക്രിസ്തുവിന്‍റെ 'മൗതിക ദേഹം'തന്നെയാണ്. അവര്‍ സഹായത്തിനായി കൈനീട്ടുമ്പോള്‍ ഒരിക്കലും വിവേചനം കാട്ടരുത്! ഏതു ജാതിയെന്നോ വംശമെന്നോ ഉള്ള വകഭേദം കാട്ടരുത്. പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താലാണ് നാം അവരെ നിഷ്പക്ഷമായി സഹായിക്കേണ്ടത്. മാനുഷികമോ വ്യക്തിപരമോ ആയ താല്പര്യങ്ങളാലല്ല. നിങ്ങള്‍ ചെയ്യുന്ന നന്മയില്‍ ദൈവം ചാരത്തുണ്ട്,  അവിടുന്ന് സല്‍പ്രവൃത്തികളില്‍ സംപ്രീതനാണ്. പ്രതിസന്ധികളില്‍ നിരാശരാകരുത്! ദൈവം നിങ്ങളെ കൈവെടിയുകയിടില്ല!!പാവങ്ങളോടും പരിത്യക്തരോടും ആര്‍ദ്രമായ സ്നേഹം പ്രകടമാക്കുകയും,  അവരുടെ ചാരത്തണയുകയുംചെയ്ത ക്രിസ്തുവിന്‍റെ പ്രിയപ്പെട്ടവരും സ്നേഹിതരുമാണ് ഉപവി പ്രവര്‍ത&#   Read More of this news...

വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ നാട് ജോര്‍ജ്ജിയ പാപ്പാ ഫ്രാന്‍സിസിനെ വരവേറ്റു

Source: Vatican Radioസെപ്തംബര്‍ 30-ാം തിയതി വെള്ളിയാഴ്ച രാവിലെ റോമിലെ ഫുമിചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നുമാണ് പാപ്പാ ഫ്രാന്‍സിസ് 16-ാമത് പ്രേഷിതയാത്ര ജോര്‍ജിയ-അസര്‍ബൈജാന്‍ കോക്കസസ് രാജ്യങ്ങളിലേയ്ക്ക് പുറപ്പെട്ടത്. സന്ദര്‍ശനത്തിന്‍റെ പ്രഥമ ഘട്ടം ജോര്‍ജിയയുടെ തലസ്ഥാന നഗരമായ തിബിലീസില്‍ ആരംഭിച്ചു. ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന കോക്കസസ് പര്‍വ്വതനിരകള്‍ താണ്ടി, പാപ്പായുടെ വിമാനം അല്‍ ഇത്താലിയ എ321 വൈകുന്നേരം പ്രാദേശിക സമയം മൂന്നു മണിയോടെ തിബിലീസ് രാജ്യാന്ത്ര വിമാനത്താവളത്തില്‍ ഇറങ്ങി.വിമാനപ്പടവുകള്‍ ഇറങ്ങിച്ചെന്ന പാപ്പായെ  ജോര്‍ജയന്‍ പ്രസിഡന്‍റ്,യോര്‍ഗി മാര്‍ഗ്വേലാഷ്വിലിയുടെ നേത്വത്തില്‍ രാഷ്ട്രപ്രമുഖരും, പിന്നെ ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രിയര്‍ക്കിസ് ഈലിയ ദ്വിതിയന്‍റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളും ചേര്‍ന്നു വരവേറ്റു.ജോര്‍ജ്ജിയയുടെയും വത്തിക്കാന്‍റെയും ദേശീയഗാനങ്ങള്‍ ആലപിക്കപ്പെട്ടു. തുടര്‍ന്ന് സ്വീകരണവേദിയില്‍ സന്നിഹിതനായിരുന്ന പാത്രിയര്‍ക്കിസ് ഈലിയനോടും രാഷ്ട്രത്തിന്‍റെയും സഭകളുടെയും പ്രതിനിധികളോട് സംസാരിച്ചുകൊണ്ട് പാപ്പാ മുന്നോട്ടു നീങ്ങി. തന്നെ സ്വീകരിക്കാനെത്തി, ഏയര്‍പ്പോട്ടില്‍ കാത്തുനിന്നിരുന്ന വിവിധ സഭാസമൂഹങ്ങളുടെ കൂട്ടങ്ങളെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് വിമാനത്താവളത്തിലെ ലോഞ്ചിലേയ്ക്ക് പാപ്പാ പിന്നെയും നീങ്ങി.വിമാനത്താവളത്തില്‍നിന്നും തിബിലിസ് നഗരമദ്ധ്യത്തിലുള്ള പ്രസിഡന്‍റിന്‍റെ മന്ദിരത്തിലേയ്ക്കാണ് പാപ്പാ കാറില്‍ യാത്രചെയ്തത്. അവിടെയായിരുന്നു സ്വീകരിണച്ചടങ്ങും, പിന്നെ പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രത്തെയും ജന!   Read More of this news...

പാത്രിയര്‍ക്കിസ് ഏലിയയും പാപ്പാ ഫ്രാന്‍സിസും : ഒരുനേര്‍ക്കാഴ്ച

Source: Vatican Radioആദ്യനൂറ്റാണ്ടുകളില്‍ ക്രിസ്തീയത വളര്‍ന്നിട്ടുള്ള ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് ബഹൂഭൂരിപക്ഷത്തിന്‍റെ തലവാനും ആത്മീയനേതാവുമാണ് വാര്‍ദ്ധ്യക്യത്താല്‍ ക്ഷീണിതനായ പാത്രിയര്‍ക്കിസ് ഏലിയ. ജോര്‍ജ്ജിയയിലുള്ള ചെറുസമൂഹമായ കത്തോലിക്കരും, റഷ്യന്‍, അര്‍മേനിയന്‍, അസ്സീറിയന്‍, കാല്‍ഡിയന്‍ തുടങ്ങിയ ക്രൈസ്തവസമൂഹങ്ങളുമായുള്ള രമ്യത ജോര്‍ജ്ജിയയുടെ മതാത്മജീവിതത്തിന്‍റെ വൈവിധ്യങ്ങളിലെ എടുത്തുപറയത്തക്ക കൂട്ടായ്മയാണ്.ജീവന്‍റെവൃക്ഷമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന മുന്തിരിച്ചെടിയുടെ പ്രതീതിയുള്ള വളഞ്ഞ ജോര്‍ജ്ജിയന്‍ കുരിശ്, അവിടുത്തെ ക്രൈസ്തവ ചരിത്രത്തെ നാലാംനൂറ്റാണ്ടിലേയ്ക്കുന്നു നയിക്കുന്നവെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.ജോര്‍ജിയന്‍ ക്രൈസ്തവീകതയുടെ പൗരാണികത വിളിച്ചോതുന്നതായിരുന്ന വാസ്തുശൈലികൊണ്ട് തിബിലിസിലെ പാത്രിയര്‍ക്കിസ് ആസ്ഥാനം. വസതിയും പ്രാര്‍ത്ഥനാലയവും ചേര്‍ന്നുള്ള മന്ദിരത്തിലേയ്ക്ക് പ്രസിഡന്‍റെ മന്ദിരത്തില്‍നിന്നും 8 കി.മി. കാറില്‍ യാത്രചെയ്ത് വൈകുന്നേരം 4.40-ന് പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേര്‍ന്നു. പാത്രിയര്‍ക്കിസ് ഏലിയയും സഭാപ്രതിനിധികളും ചേര്‍ന്ന് പാപ്പായെ സ്വീകരിച്ചു. സ്വീകരണവേദിയായ പ്രാര്‍ത്ഥാലയത്തിലേയ്ക്ക് പാപ്പാ ആനീതനായി.  വാര്‍ദ്ധ്യക്യത്തിന്‍റെ കൂനും ഊന്നുവടിയുമായി നീങ്ങിയ പാത്രിയാര്‍ക്കിനെ പാപ്പാ ഫ്രാന്‍സിസ് ഒരു കൈകൊണ്ട് താങ്ങിനടന്നത്, സഭൈക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതിരൂപമായി.പ്രാര്‍ത്ഥനാലയത്തിന് പശ്ചാത്തലമായിനിന്ന കന്യകാനാഥയുടെ പുരാതന ബഹുവര്‍ണ്ണ ചുവര്‍ചിത്രവും അതിനോടു സംയോജനംചെയ്തിരിക്കുന്ന അപ്പസ്തോലന്മാരുടെയും മാലാഖമാരുടെയും വിശുദ്ധരുടെയും കൂട്ടായ്&   Read More of this news...

ജോര്‍ജിയയിലെ ബലിയര്‍പ്പണം കൂട്ടായ്മയുടെ ലാളിത്യം

Source: Vatican Radioപ്രാദേശിക സമയം രാവിലെ 9.30-ന് പാപ്പാ ഫ്രാന്‍സിസ് തിബിലീസിലെ വിശ്രമകേന്ദ്രമായ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും 5 കി. മി. അകലെയുള്ള സ്റ്റേ‍ഡിയത്തിലേയ്ക്ക് പാപ്പാ കാറില്‍ പുറപ്പെട്ടു. ജോര്‍ജിയയിലെ വിഖ്യാതവും വിസ്തൃതവുമായ കളിക്കളവും സാംസ്കാരിക സംഗമസ്ഥാനവുമാണ് 27,000-പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള പച്ചവിരിച്ച മിഷ്ക്കേത്ത സേറ്റിഡിയം. വേദിയിലേയ്ക്ക് 9.40-ന് ഒരു തുറന്ന ഇലക്ട്രിക് കാറില്‍ പാപ്പാ പ്രവേശിച്ചു. ക്രൈസ്തവര്‍ ജനസംഖ്യയുടെ പകുതിയാണെങ്കിലും അവര്‍ വിഭിന്ന ഓര്‍ത്തഡോക്സ് സമൂഹമാകയാലും കത്തോലിക്കര്‍ രണ്ടുലക്ഷത്തില്‍ താഴെയുമാകയാല്‍ ജോര്‍ജ്ജിയന്‍ ദേശീയ സ്റ്റേഡിയത്തിന്‍റെ നിറവ് കാണാനില്ലായിരുന്നു. എങ്കിലും ജോര്‍ജിയയുടെ വിവിധ പ്രവിശ്യകളില്‍നിന്നും എത്തിയ കത്തോലിക്കരും അല്ലാത്തവരുമായ ആബാലവൃന്ദം ജനങ്ങള്‍ ആവേശത്തോടെ പാപ്പായെ വരവേറ്റു.സഭൈക്യപരമായി രൂപപ്പെടുത്തിയ 200 അംഗ ഗായകസംഘം ജോര്‍ജിയന്‍ ഗീതങ്ങള്‍ പാടി പാപ്പായെ എതിരേറ്റു. ബലിവേദിയോടു ചേര്‍ന്നുള്ള  ഇരിപ്പിടങ്ങളില്‍ പാത്രിയര്‍ക്കിസ് ഈലിയന്‍ ദ്വിതിയനും, പിന്നെ കാല്‍ഡിയന്‍, അസ്സീറിയന്‍, അര്‍മേനിയന്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാപ്രതിനിധികള്‍ സന്നിഹിതരായിരുന്നു. പരിശുദ്ധകുര്‍ബ്ബാനയുടെ കൂദാശയില്‍നിന്നും ഇനിയും വിഘടിച്ചുനില്ക്കുന്നതാണ് ഇതര സഭകളെ കത്തോലിക്കാ സഭാകൂട്ടായ്മയില്‍നിന്നും അകറ്റിനിറുത്തുന്നത്.ഒക്ടോബര്‍ 1, ശനി. ആഗോളസഭയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ കൊച്ചുത്രേസ്യാ പുണ്യവതിയുടെ അനുസ്മരണത്തിനുള്ള ബലിയര്‍പ്പിക്കാന്‍ വെള്ളപൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് പാപ്പാ ഫ്രാന്‍സിസ് സഹകര്‍മ്മികര്‍ക്കൊപ്പം ആഗതനായി. ലത്തീന്‍ ഭാഷയില്‍ അര്‍പ്പിക്കപ്പെട്ട !   Read More of this news...

അസര്‍ബൈജനാ‍നില്‍ പാപ്പാ ഫ്രാന്‍സിസിന് ഹൃദ്യമായ വരവേല്പ്

Source: Vatican Radioഅപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ ആദ്യഘട്ടം സെപ്തംബര്‍ 30, ഒക്ടോബര്‍ 1 - വെള്ളി ശനി ദിവസങ്ങള്‍ ജോര്‍ജിയയില്‍ പാപ്പാ ഫ്രാന്‍സിസ് ചെലവൊഴിച്ചു. ഞായറാഴ്ച ഒക്ടോബര്‍ രണ്ടാം തിയതി, പ്രാദേശിക സമയം രാവിലെ 8.10-ന് ജോര്‍ജിയുടെ തലസ്ഥാന നഗരമായ തിബിലീസില്‍നിന്നും യാത്രപറഞ്ഞു. ഒരു മണിക്കൂര്‍ 20-മിനിറ്റു വിമാന യാത്രചെയ്ത പാപ്പാ ഫ്രാന്‍സിസ് പ്രാദേശിക സമയം രാവിലെ 9.30-ന് അസര്‍ബൈജാന്‍റെ തലസ്ഥാനനഗരമായ ബാക്കുവിലെ ഹൈദരാലീവ് വിമാനത്താവളത്തില്‍ ഇറങ്ങി.  പ്രസിഡന്‍റ് ഇലാം അലീവും രാഷ്ട്രപ്രതിനിധികളും സഭാതലവാന്മാരും ചേര്‍ന്ന് പാപ്പായെ വരവേറ്റു.മുസ്ലിങ്ങള്‍ ബഹുഭൂരിപക്ഷമുള്ള നാടാണിത്.  ഇറാനുശേഷം ഏറ്റവും അധികം ഷിയാ മുസ്ലീങ്ങള്‍ അസര്‍ബൈജാനിലാണ്. സുന്നികളും ഇവിടെയുണ്ട്. ക്രൈസ്തവര്‍ ന്യൂനപക്ഷവും, അതില്‍ കത്തോലിക്കര്‍ 57,000-ത്തോളം മാത്രവുമാണ്. തദ്ദേശവാസികളായ അസിരീസ്-കത്തോലിക്കര്‍ ആയിരത്തില്‍ താഴെയാണ്.ബാക്കുവിലെ അമലോത്ഭവനാഥയുടെ ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ  ചെറുഗണത്തോടൊപ്പം സമൂഹബലിയര്‍പ്പിച്ചുകൊണ്ട് 10.30-ന് സമൂഹബലിയര്‍പ്പിച്ചുകൊണ്ട് 16-ാമത് അപ്പസ്തോലികയാത്രയുടെ രണ്ടാംഘട്ടം പാപ്പാ ഫ്രാന്‍സിസ് അസര്‍ബൈജാനില്‍ ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ സന്ദര്‍ശനം സമാപിക്കും.    Read More of this news...

തീനാവിന്‍റെ നാട്ടിലേയ്ക്ക് അസര്‍ബൈജാനിലേയ്ക്ക് അപ്പസ്തോലിക തീര്‍ത്ഥാടനം

Source: Vatican Radioജോര്‍ജിയയുടെ അയല്‍രാജ്യമാണ് അസര്‍ബൈജാന്‍. "തീനാവിന്‍റെ നാട്...!" എന്നാണ് അറബിയില്‍ അസര്‍ബൈജാന്‍ എന്ന വാക്കിനര്‍ത്ഥം. കോക്കേഷ്യന്‍ പര്‍വ്വതഭാഗമായ 'യാനാര്‍' മലയില്‍ പലയിടങ്ങളിലും കത്തി വമിക്കുന്ന പ്രകൃതവാതങ്ങളാണ് അസര്‍ബൈജാനെ "തീനാവിന്‍റെ നാട്...!" എന്ന പേരിന് യോഗ്യമാക്കുന്നത്. ലോകത്തെ ഈ അത്യപൂര്‍വ്വ കാഴ്ചയ്ക്കായി ധാരാളം സന്ദര്‍ശകര്‍ യാനാറില്‍ എത്താറുണ്ട്.പേര്‍ഷ്യന്‍ മുഗള്‍ സാമ്രാജ്യശക്തികള്‍, ഓട്ടോമാന്‍ തുറ്‍ക്കി, അറിബി രാജാക്കന്മാര്‍, സോവിയറ്റ് റഷ്യ, അര്‍മേനിയ എന്നീ രാജ്യങ്ങളുടെ ആക്രമണങ്ങള്‍ക്കും രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും വിധേയമായിട്ടുള്ള ജനതയാണിത്. 1918-ല്‍ സ്വതന്ത്രരാഷ്ട്രമായെങ്കിലും,  അഭ്യാന്തര കലാപവും തുടര്‍ന്നുണ്ടായ വിദേശീയാക്രമണങ്ങളും ഒഴിഞ്ഞ്  സുസ്ഥിതിയുള്ള രാഷ്ട്രീയ ചുറ്റുപാടു വളര്‍ന്നത് 1991-ല്‍ മാത്രമാണ്. ബാക്കുവാണ് തലസ്ഥാന നഗരം.ഏകദേശം 86,000 ച.തുരശ്ര കി.മി. വിസ്തൃതിയുണ്ട് അസര്‍ബൈജാന്. മലയും മലോയോരങ്ങളും, താഴ്വാരങ്ങളും, സമതലവുമുള്ള ഭൂപ്രദേശം ശ്രദ്ധേയമാണ്. അത്യപൂര്‍വ്വമായ മൃഗങ്ങളും റെ കരുത്തുള്ള കുതിരകളും ഇവിടത്തെ പ്രത്യേകതയാണ്. പെട്രോളിയം, പ്രകൃതി വാതകങ്ങള്‍ എന്നിവ നാടിന്‍റെ സമ്പത്താണ്. കോതമ്പ് ചോളം എന്നീ ധാന്യവിളകള്‍ക്കൊപ്പം കാപ്പി തേയില, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും കൃഷിചെയ്യപ്പെടുന്നു. എന്നിട്ടും, ദാരിദ്ര്യവും, തൊഴിലില്ലായ്മയും ഇനിയും ഈ നാടിന്‍റെ ഭാഗധേയമാണ്.ജനസംഖ്യ ഏകദേശം 96 ലക്ഷമാണ്. ഒരു മുസ്ലിം രാഷ്ട്രമെന്നോ, ഓദ്യോഗിക മതം ഇസ്ലാമെന്നോ അസര്‍ബൈജാന്‍ പറയുന്നില്ലെങ്കിലും, ബഹുഭൂരിപക്ഷം ജനങ്ങളും ഷിയാ മുസ്ലീങ്ങളാണ്. സുന്നി സമൂഹവും ഇവിടെയുണ്ട്. അപ്പസ്തോലിക കാലം മുതല്‍ക്കേ ക്രൈസ്തവികത ഇവിടെ വിളര്‍ന്നിട്ടുണ്ടെന്ന് പറയപŔ   Read More of this news...

...
9
...