News >> ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണം 13ന്

കൊച്ചി: ഫാ. ജോസഫ് വിതയത്തിലിനെ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തിയതിനോടനുബന്ധിച്ച് പുത്തന്‍പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ കൃതജ്ഞതാബലിയും അനുസ്മരണ സമ്മേളനവും 13നു നടക്കും. വൈകുന്നേരം നാലിന് ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ ബിഷപ്പുമാരായ മാര്‍ ജോസഫ് പാസ്റര്‍ നീലങ്കാവിലും മാര്‍ മാത്യു വാണിയക്കിഴക്കേലും മുഖ്യസഹകാര്‍മികരാകും. വിതയത്തില്‍ കുടുംബാംഗങ്ങളായ വൈദികരും സഹകാര്‍മികരാകും. 

ആറിനു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിക്കും. കെ.വി. തോമസ് എംപി മുഖ്യപ്രഭാഷണവും ഫാ. ജോര്‍ജ് നെല്ലിശേരി കാരുണ്യവര്‍ഷ പദ്ധതി ഉദ്ഘാടനവും നടത്തും. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി അനുസ്മരണ പ്രഭാഷണം നടത്തും. 

വി.ഡി. സതീശന്‍ എംഎല്‍എ, സിഎച്ച്എഫ് മദര്‍ ജനറല്‍ സിസ്റര്‍ ഉദയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, സംഘാടക സമിതി ജനറല്‍ കണ്‍വീനറും സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറിയുമായ അഡ്വ. ജോസ് വിതയത്തില്‍, വിതയത്തില്‍ ചാരിറ്റീസ് പ്രസിഡന്റ് ജോസ് ജോണ്‍ എന്നിവര്‍ പ്രസംഗിക്കും. 2015 ഡിസംബര്‍ 15നാണ് ഫാ. ജോസഫ് വിതയത്തിലിനെ ധന്യന്‍ പദവിയിലേക്കുയര്‍ത്തിയത്. വിതയത്തില്‍ ചാരിറ്റീസാണ് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
Source: Deepika