News >> ദൈവികകാരുണ്യത്തിന്‍റെ തൂവല്‍സ്പര്‍ശം പങ്കുവയ്ക്കപ്പെടണം
ദൈവികകാരുണ്യം തൂവല്‍ത്തലോടലായ് നമ്മിലെത്തുമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം.കാരുണ്യത്തിന്‍റെ തൂവല്‍സ്പര്‍ശത്താല്‍ ദൈവം അനുദിനം നമ്മെ തലോടുന്നുണ്ട്. ആ കാരുണ്യസ്പര്‍ശം ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളുമായി പങ്കുവയ്ക്കാന്‍ നാം സന്നദ്ധരാവണം, എന്നായിരുന്നു, മാര്‍ച്ച് 9-ാം തിയതി വര്‍ഷിക ധ്യാനത്തിലായിരിക്കുന്ന പാപ്പാ കണ്ണിചേര്‍ത്ത സാന്ത്വനസ്പര്‍ശത്തിന്‍റെ സാരോപദേശം.God has caressed us with his mercy. Let us bring God's tender caress to others, to those who are in need.വത്തിക്കാനില്‍നിന്നും 30 കി.മി. അകലെയുള്ള അരീചിയ ഗ്രാമത്തിലുള്ള സെന്‍റ് പോള്‍സ് കേന്ദ്രത്തിലാണ് പാപ്പാ ഫ്രാന്‍സിസ് വാര്‍ഷികധ്യാനം നടത്തുന്നത്. ഞായറാഴ്ച മാര്‍ച്ച് 6-ാം തിയതി വൈകുന്നേരം ആരംഭിച്ച ധ്യാനം വെള്ളിയാഴ്ച 11-ാം തിയതി വൈകുന്നേരമാണ് അവസാനിക്കുന്നത്. ബൈബിള്‍ പണ്ഡിതനും ആദ്ധ്യാത്മിക ഗ്രന്ഥകര്‍ത്താവുമായ ഫാദര്‍ ഹെര്‍മെസ് റോങ്കിയാണ് (69 വയസ്സ്) പാപ്പായ്ക്കും വത്തിക്കാന്‍റെ മറ്റു ഭരണവിഭാഗങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്നവര്‍ക്കുമായുള്ള ധ്യാനം നയിക്കുന്നത്. അദ്ദേഹം മറിയത്തിന്‍റെ ദാസര്‍ (servants of Mary) സന്ന്യാസസഭാംഗമാണ്. ഇറ്റലിയില്‍ മിലാനിലെ സമൂഹത്തില്‍ സേവനംചെയ്യുന്ന അദ്ദേഹത്തെ ഫോണില്‍ നേരിട്ടു വിളിച്ചാണ് ധ്യാനം നയിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടതെന്ന് ഫാദര്‍ റോങ്കി വത്തിക്കാന്‍ റേഡിയോക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.Source: Vatican Radio