News >> പാപ്പാ പോളണ്ടില്‍ ജൂലൈ 27 മുതല്‍ 31 വരെ
പാപ്പാ ആഗോളസഭാതലത്തിലുള്ള യുവജനദിനാചരണത്തോടനുബന്ധിച്ച് പോളണ്ടിലെത്തും. പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം ശനിയാഴ്ചയാണ് (12/03/16) ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കൊല്ലം (2016) ജൂലൈ 27 മുതല്‍ 31 വരെയായിരിക്കും പോളണ്ടില്‍ ഫ്രാന്‍സീസ് പാപ്പായുടെ ഇടയസന്ദര്‍ശനം. അന്നാടിന്‍റെ ഉന്നതാധികാരികളുടെയും അന്നാട്ടിലെ മെത്രാന്മാരുടെയും ക്ഷണപ്രകാരമാണ് പാപ്പാ അവിടെ എത്തുക. പോളണ്ടിലെ ക്രക്കോവ് പട്ടണമാണ് ആഗോളസാഭാതലത്തില്‍ ആചരിക്കപ്പെടുന്ന മുപ്പത്തിയൊന്നാം ലോകയുവജനദിനത്തിന്‍റെ വേദി.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍, അവര്‍ക്ക് കരുണ ലഭിക്കും (മത്തായി 5,7) എന്നതാണ് ഈ ദിനാചരണത്തിന്‍റെ മുദ്രാവാക്യം.Source: Vatican Radio